@si_ju
@si_ju

സിജാസ്

ഇനി നിന്റെ ഓർമ്മയിൽ, എന്റെ അൽപ്പദൂരം

ചേട്ടാ ചേട്ടന്റെ വീടിവിടെ അടുത്താണോ? ശിവക് ഷേത്രത്തിലെ കൗണ്ടറിലിരുന്ന ഞാൻ മുഖമുയർത്തി.. അതേയ് ചേട്ടാ ഞാൻ ഹോസറ്റലിൽ നിന്നും വരുന്ന വഴിയാ ഇവിടെ തൊഴാമെന്നു കരുതി….. ഒന്നു ഫ്രഷ് ആകാൻ..കണ്ടാൽ ചന്ദ്രനിൽ നിന്നിറങ്ങി വരുന്നതു പോലെയുണ്ട്… ഉച്ചിയിൽ മുടിയൊക്കെ ചുറ്റി കെട്ടി. ഇതെന്ത് കോലം… ഇതിനെ പെണ്ണെന്ന് വിളിക്കാൻ പറ്റുമോ? ഇനി വല്ലയിടത്തു നിന്നും ചാടി വരുന്നതാണോ? അവൾ വന്ന വഴി ഒന്നുകൂടി നോക്കി ഞാൻ… ഇല്ല ഒറ്റയ്ക്കാണ് വന്നത്… നേരെ ആ കാണുന്ന വഴിയിലോട്ട് ചെല്ല്… അവിടെ ഓങ്കാരം എന്നെഴുതിയതു കാണാം… അതാ വീട്.. രാഹുലേട്ടനെ അമ്മാമ്മ വരാൻ പറഞ്ഞു ന്നുള്ള അപ്പൂന്റെ വിളി കേട്ടപ്പോൾ മനസിലൊരു കൊള്ളിയാൻ മിന്നി.. ദൈവമേെ വല്ല കൊള്ളസംഘത്തിന്റെ തലപ്പത്തിരിക്കുന്നവളാണോ ഇത്? അങ്ങനെ വല്ലതുമാണെങ്കിൽ അമ്മ അവളെ ഉപദേശിച്ച് മനസു മാറ്റി കാണും…. വീട്ടിലേക്കു ചെല്ലുമ്പോൾ അമ്മയുടെ മുഖത്ത് പുഞ്ചിരി ഒത്തിരി കൂടിയോയെന്നൊരു സംശയം….. കല്യാണമേ വേണ്ടെന്ന് നൂറുവട്ടം പറഞ്ഞ ഞാൻ…. ആ എന്റെ വീട്ടിൽ ഒരു പെണ്ണു വന്ന് ഫ്രഷ് ആകുന്നു…. എന്നെ ഇനിയാര് വിശ്വസിക്കാൻ ? പല്ലും കടിച്ചിറുമ്മി അകത്തു കയറാൻ നോക്കിയ ഞാനവളെ കണ്ട് ഞെട്ടി ഐശ്വര്യം തുളുമ്പിയ മുഖവും മുടിയിൽ മുല്ലപ്പൂവും ചൂടി കസവു സാരിയുടുത്ത്… എന്റമ്മേ പെണ്ണിനു ഇത്രയൊക്കെ സൗന്ദര്യമോ ???? ചേട്ടാ താങ്ക് സേ അവളെ കണ്ടതും അമ്മയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞതും ഒരുമിച്ചായിരുന്നു… അതും പറഞ്ഞവൾ എടുത്താൽ പൊങ്ങാത്ത ബേഗുമായി നടന്നു നീങ്ങി… അന്നാദ്യമായി അവളെ കെട്ടിയാൽ കൊള്ളാല്ലോയെന്നൊരു ചിന്ത മനസിലുദിച്ചു…. നടക്കില്ലെന്നറിഞ്ഞിട്ടും എന്റെ മനസിലാ സ്വപ്നം വളർന്നു പന്തലിക്കാൻ തുടങ്ങിയിരുന്നു……. തിരികെ അമ്പല കൗണ്ടറിലെത്തിയപ്പോൾ മനസിനൊരു വയ്യായ്ക……. പ്രണയ പനി യോ? പലതും ചിന്തിച്ച് നടയിലേക്ക് നോക്കിയ ഞാനാകെ തളർന്നു…. സകല നാഡികളും തളരുന്നതു പോലെ……… അവളതാ നെറ്റിയിൽ സിന്ദൂരവുമായി ഒരുവ ന്റെ കൈയും പിടിച്ച് നടയിൽ നിന്നിറങ്ങി വരുന്നു…….. എടീ വഞ്ചകി.. ചേട്ടാ ഞങ്ങളെ അനുഗ്രഹിക്കണം…. നാളെ ഒരുക്കൂട്ടർ എന്നെ പെണ്ണു കാണാൻ വരുന്നുണ്ട്…. ഞാൻ അജിയുമായി ഇഷ്ടത്തിലായിരുന്നു.അവൾ ബാക്കി പറഞ്ഞതൊന്നും എന്റെ ചെവികൾ കേട്ടതേയില്ല…. ആടി പാടി അവൾ നടന്നു പോകുന്നതും നോക്കി ഞാനങ്ങനെ നിന്നു.. പാർവ്വതിയമ്മ എന്താ ചിന്തിക്കണേ? ഇന്ന് മോളുടെ പേരിൽ പുഷ്പാഞ്ജലി മാത്രം മതിയോ? ഇനി ആർക്കു വേണ്ടിയാ സ്വയംവരപൂജ കഴിപ്പിക്കേണ്ടത്?അവൾ പോയെടോ….ഒരുത്തന്റെയൊപ്പം ഒളിച്ചോടി… അതും പറഞ്ഞ് കണ്ണീരിടൊ നടന്നു പോകുന്ന ഒരമ്മ… രാവിലത്തെ സംഭവം മനസിൽ മിന്നിമാഞ്ഞു.. അവളാണോ ഇവൾ? അതൊക്കെ കഴിഞ്ഞ് അഞ്ചാറ് മാസായിക്കാണും……ഒരു പി എ സി ടെസിറ്റിന്റെ ഇന്റർവ്യൂനിടെ ഞാനവളെ വീണ്ടും കണ്ടു…..സുഖാണോ? എന്നെ ഓർമ്മയില്ലേ?അന്നവളുടെ സംസാരത്തിടെ പലതും അവൾ മറച്ചു പിടിക്കുന്നതു പോലെയൊരു തോന്നൽ.അവസാനത്തെ നമ്പറായ എന്റെ ഇന്റർവൂ കഴിഞ്ഞിറങ്ങും വരെ അവളെന്നേം പുറത്ത് കാത്തിരിക്കയായിരുന്നു……നീ ഒറ്റയ്ക്കാണോ വന്നത്? നിന്റെ ഭർത്താവ് വന്നില്ലേ? എന്റെ കല്യാണം കഴിഞ്ഞതു സത്യം തന്നെയാ…. പക് ഷേ….കല്യാണം കഴിഞ്ഞ് ബൈക്കിൽ പോകുമ്പോൾ അജിക്കൊരു പേടി… ധൈര്യമില്ലെന്നും പറഞ്ഞു അടുത്തുള്ള ബീവറേജസ് ഷോപ്പിനടുത്ത് വണ്ടി നിർത്തിയതാ… കൂടെ രണ്ടു കൂട്ടുക്കാരും…അവനവിടെ ഓഫായി പോയി… ഒടുവിൽ നാട്ടുക്കാർ ഞങ്ങളെ പിടിച്ച് പോലീസിലേൽപ്പിച്ചു… സാറൻമാരുടെ കൈയും കാലും പിടിച്ചപ്പോൾ കേസാക്കാതെ ഒഴിവാക്കി… അപ്പോൾ അജി?..അന്നവിടെ നിന്നും ഇറങ്ങിയ അജിയെ ഞാനിതുവരെ കണ്ടിട്ടില്ല.. എന്നെ വിളിച്ചതുമില്ല. ഞാനിപ്പോൾ ഇവിടെ പേയിംഗ് ഗസ്റ്റായി താമസിക്കുന്നു.. അത്യാവശ്യം ട്യൂഷനും ഒക്കെയായി ജീവിക്കുന്നു..വീട്ടിൽ ആരൊക്കെയുണ്ട്?അമ്മ മാത്രം.. അമ്മയെ നിങ്ങൾക്കറിയാം പാർവ്വതിയമ്മ. ഓ അതു നീയാണോ?എങ്കിൽ ഞാൻ പോട്ടേ….. ജോലി കിട്ടീട്ട് വേണം അമ്മയെ കാണാൻ ചെല്ലാൻ. അമ്മ ഒന്നും അറിഞ്ഞിട്ടില്ല. കുറച്ചു രൂപയെടുത്ത് ഞാനവളുടെ കൈയിൽ വച്ചു കൊടുത്തു….. മനസില്ലാ മനസോടെ അതവൾ വാങ്ങി. തിരിച്ചു തരികയൊന്നും വേണ്ട…. എന്റെ ജീവിതത്തിലേക്ക് നീ വന്നാൽ മതി.. അതും പറഞ്ഞ് നടന്നകലുമ്പോൾ അവളുടെ കണ്ണിൽ നിന്നും സന്തോഷ കണ്ണീർ പൊഴിയുകയായിരുന്നു.. #📔 കഥ
#

📔 കഥ

📔 കഥ - ShareChat
344 കണ്ടവര്‍
2 മണിക്കൂർ
എന്റെ കൈകളിൽ അമർത്തി പിടിച്ചുകൊണ്ട് ചെവിയിൽ അവൾ ചോദിച്ചു ഇന്ന് തന്നില്ല? ഞാൻ എന്ത്? മനസ്സിലാകാത്തത് പോലെ പോകാൻ തുടങ്ങിയപ്പോൾ യ്യോ..,പോകല്ലേ ഞാൻ അവളുടെ വായിൽ നിന്നും കേൾക്കാൻ വേണ്ടി Mmm എന്താ... അവള്🤦🏻‍♀: അത്.... അത്.....പിന്നെ... ഒരു ഉമ്മ തന്നില്ല..... എനിക്ക് വന്ന ചിരി അടക്കി വെച്ച് ഹാവൂ! ഇത്രേയുള്ളൂ ഇതിനാണോ ഇത്ര നേരം എന്നെ പിടിച്ചു നിർത്തിയത്. ഇപ്പോ ഒരുമ്മ തന്നാൽ ചിലപ്പോൾ അത് ഒന്നിലൊന്നും നിൽക്കില്ല എന്താ വേണോ😋... അവള് ഒരു കള്ളച്ചിരിച്ചോടെ എന്നെ നോക്കി...💋💋💋💃💃 കൊടുകേണ്ടത് കൊടുത്തപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ മനസ്സും നിറഞ്ഞു...👩‍❤‍👨 #💌 പ്രണയം #💑 സ്നേഹം
#

💌 പ്രണയം

💌 പ്രണയം - കെട്ടിപ്പിടിച്ചൊരു ഉമ്മാ ചോദിച്ചപ്പോൾ നി എന്തിനാ ഞെക്കി പിടിച്ചു ഒരു കടി - തന്നത് . . . . - ShareChat
114 കണ്ടവര്‍
13 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം