അടിയേറ്റ വിഷപ്പാമ്പിന് തൻ്റെ ജീവൻ തിരിച്ചു കിട്ടിയതിലല്ലായിരുന്നു സന്തോഷം, ഇനിയും വിഷം ചീറ്റാൻ ബാക്കിയുണ്ടെന്നും താൻ വെറുതെയിരിക്കില്ലെന്നും ചിലരെയൊക്കെ അറിയിക്കാനായിരുന്നു ആ അവസരം ഉപയോഗിച്ചത് എന്നത് ആദ്യ പ്രതികരണത്തിൽ തന്നെ വ്യക്തം. അതയാളുടെ ശരീരഭാഷയിലും സംസാരത്തിലും പ്രകടം.
വെട്ടുകിളികൾക്കുള്ള മധുരവിതരണം മാത്രമല്ല അവിടെ നടന്നത് അടുത്ത ശത്രുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. പഴയത് ഒളിവിൽ ചെയ്ത ഗൂഡാലോചന എങ്കിൽ ഇത് പബ്ലിക്കായി തന്നെ ക്വൊട്ടേഷൻ കൊടുക്കലായിരുന്നു.
ശരിക്കും ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകളാണ്. അതിജീവിതകളാണ്. പക്ഷെ ഇത്രകാലം കഴിഞ്ഞിട്ടും ഈ വ്യക്തിയോട് അവർക്ക് ഇനിയും ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണ്.
ഇനിയിപ്പോൾ എല്ലാ സംഘടനകളിലേക്കും പൂർവ്വാധികം ശക്തിയോടെ അയാൾ തിരികെ വരും. റിയാലിറ്റി ഷോകൾ അയാളെ അതിഥിയാക്കാൻ മത്സരിക്കും. സിനിമാ നേരങ്ങളിൽ അയാളുടെ വളിപ്പുകൾ ഒഴിവാക്കാൻ മലയാളി പ്രേക്ഷകർ ടിവി ഓഫാക്കേണ്ടി വരും. വീണ്ടും തിയറ്ററുകളിൽ മറ്റു നടന്മാരുടെയും അതിജീവിതമാരുടെയും അവർക്കൊപ്പം നിന്നിരുന്ന സകല നടിമാരുടെയും ചിത്രങ്ങൾക്ക് കൂക്കൽ കേട്ടു തുടങ്ങും. മൊത്തത്തിൽ മാലിന്യം കൊണ്ട് നിറയും.
ഈ ഗതികേടിനെ ഞാനും നിങ്ങളും ഒക്കെ പ്രതിരോധിച്ചേ മതിയാകൂ. 100% അവഗണിക്കുക ഇത്തരം ക്രിമിനലുകളെ.. ഇരകൾക്കൊപ്പം നിൽക്കുക.
മനോജ് വെള്ളനാട് #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജിയുടെ 'കോടതി'യിൽ നിന്നും അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് എത്രപേർ വിശ്വസിച്ചിട്ടുണ്ടാകണം?
നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ അമിതമായ പ്രതീക്ഷ വെക്കുന്നവർക്കു മാത്രമേ അതിന് കഴിയുമായിരുന്നുള്ളൂവെന്നു തോന്നുന്നു. ഇതേ ജഡ്ജിയുടെ കീഴില്‍ നടന്ന വിചാരണക്കിടയിലാണ്, കോടതിമുറിയില്‍ പ്രതിയുടെ എണ്ണം പറഞ്ഞ പുരുഷവക്കീലന്മാരാലും ഇതേ ജഡ്ജിയാലും നിരന്തരം പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നു അതിജീവിത പറഞ്ഞത്. ഇതേ ജഡ്ജി സുരക്ഷ ഉറപ്പാക്കേണ്ട ചേംബറിൽ നിന്നാണ് മെമ്മറികാർഡ് തുറക്കപ്പെടുകയും അതിലുള്ള കാര്യങ്ങൾ പ്രതിക്ക് ലഭിക്കുകയും ചെയ്തത്. കോടതിക്ക് സാമ്പത്തികമായ വഴിവിട്ട ബന്ധങ്ങൾ വരെയുണ്ടെന്ന ആരോപണങ്ങൾ പുറത്തു പ്രചരിക്കുന്നുമുണ്ട്. ജഡ്ജി സ്ത്രീയാണെങ്കില്‍ തന്നെയൂം ഇങ്ങനെയൊരു കോടതിയില്‍ നിന്നും ബലാത്സംഗത്തിനു ക്വട്ടേഷന്‍ നല്‍കുക എന്ന കേട്ടുകേൾവിയില്ലാത്ത ഒരു നെറികെട്ട അക്രമവൃത്തിക്കു പോലും നീതിപൂര്‍വ്വമായ വിധിയുണ്ടാകുമെന്നു കരുതുന്നതാണ് തെറ്റാകുക!
എട്ടരവർഷത്തോളം നടന്ന ഈ കേസ് വിചാരണ കൊണ്ട് ആക്രമണത്തിനു വിധേയമായവള്‍ക്ക്, സാമുഹികനീതിമനസ്സിന് എന്തെങ്കിലും ആശ്വാസകരമായത് ലഭിച്ചോ? നമ്മുടെ കോടതികളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ എന്ന സ്ഥിതിയെ ഈ വിധി വീണ്ടും ചോദ്യചിഹ്നത്തിലാക്കുന്നു. കോടതികൾ കുറ്റവാളികളായ മിന്നുംതാരങ്ങളെയും വര്‍ഗ്ഗീയരാഷ്ട്രീയക്കാരെയും കേസുകളിൽ നിന്നും രക്ഷിക്കുന്നവരായി മാറിത്തീരുന്നു! അതാണ് നിരന്തരം നാം കണ്ടുകൊണ്ടിരിക്കുന്നത്.
കുറ്റവാളികളാണെങ്കിലും മിന്നും താരങ്ങൾക്ക് സാധാരണ മനുഷ്യനപ്പുറത്തുള്ള വിലയും സംശയാനുകൂല്യങ്ങളും കോടതി തന്നെ കൽപ്പിച്ചു നൽകുന്നു.
കോടതിമുറിയിൽ അതിജീവിത നിരന്തരം പുരുഷവക്കീലന്മാരാൽ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുന്നതിനും കേരളത്തിലെ ചില ചാനലുകൾക്ക് വലിയ തലക്കെട്ടുകളുള്ള വാർത്തകളാക്കുന്നതിനും വലിയ റേറ്റിംഗ് ലഭ്യമാക്കുന്നതിനും സഹായകമാകുന്നതിനപ്പുറം, മറ്റൊരു രൂപത്തിൽ ആഘോഷവ്യവസായമാക്കി പണമുണ്ടാക്കാൻ ചിലര്‍ക്കു കഴിഞ്ഞു എന്നതിനപ്പുറം ഈ പ്രമാദമായ കേസ് എന്തു നീതിബോധമാണ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്നത് ? ഒന്നാം പ്രതി തന്നെ ഇത് എട്ടാം പ്രതിയുടെ ക്വട്ടേഷനാണെന്ന് ഒരു ചാനലിന്‍റെ ഓപ്പറേഷനില്‍ സമ്മതിച്ച കേസാണെന്നും ഓര്‍ക്കണം.
വിധിക്കു ശേഷം എട്ടാം പ്രതി പറഞ്ഞ വാക്കുകൾ കുറ്റം ചെയ്യാത്തവനു ലഭിച്ച ആശ്വാസത്തിന്‍റേതല്ല, കുറ്റവാളിയായ ഒരു മാനിപ്പുലേറ്ററുടെ സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും വാക്കുകളാണെന്ന് ആ ശരീരഭാഷയും സംസാരവും ആരേയും ബോദ്ധ്യപ്പെടുത്തും! ബലാൽസംഗത്തിന് ക്വട്ടേഷൻ നൽകുന്ന ഒരു കേസിലെ വിധിയിൽ ആരോപിതനായ ഒരാളെ കോടതി കുറ്റവിമുക്തനാക്കുമ്പോൾ ലഡു വിതരണം ചെയ്ത് ആഘോഷിക്കുന്ന മനോഭാവം യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിൽ പ്രകടിതമാകുന്ന ഏറ്റവും നികൃഷ്ടമായ താരാരാധനയെ മറ നീക്കി കാണിക്കുന്നു. സാമ്പത്തികകൊഴുപ്പിന്‍റെയും പണത്തിന്‍റെയും മറവിൽ ഏതൊരു നിന്ദ്യപ്രവൃത്തിയെയും വെള്ളപൂശാനുള്ള നീചവാസനകളെവീണ്ടും വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നു.
വിധി പ്രഖ്യാപിച്ച ജഡ്ജി ഇന്ത്യയിലെ ഏറ്റവും മുഖ്യ 'ഇടതുപക്ഷ'കക്ഷിയുടെ കേരളത്തിലെ ഒരു ജില്ലയിലെ സെക്രട്ടറിയായിരുന്നയാളുടെ മകൾ ആണെന്ന കാര്യവും കേസ് വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഇതേ നടന്‍റെ സിനിമക്ക് പ്രമോഷനുമായി ഇതേ 'ഇടതു'പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി രംഗത്തുവന്നതും നമ്മുടെ സമൂഹത്തില്‍ അപചയിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷമൂല്യങ്ങള്‍ എങ്ങനെ ഇത്തരം വിധികള്‍ക്കു ത്വരകമാകുന്നുവെന്ന് സൂചിപ്പിക്കുന്നുമുണ്ട്.
നടന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതിവിധിയില്‍ ഉത്തരവിടാത്തതെന്തു കൊണ്ടാണ് ? ഭരണകൂടത്തിനും ഇവിടെ ഉത്തരവാദിത്തമുണ്ട്. സംസ്ഥാന ഭരണകൂടം വാക്കിലും പ്രവൃത്തിയിലും ഒരേ കാര്യമല്ല ചെയ്യുന്നതെന്ന് അതിജീവിതയുടെ അഡ്വക്കേറ്റിന്‍റെ ചില സന്ദേഹങ്ങളും ബാലചന്ദ്രകുമാര്‍ തന്‍റെ തെളിവുകളുമായി ഭരണകൂടത്തെ സമീപിച്ചപ്പോള്‍ പിന്തുണ ലഭിച്ചില്ലെന്ന വാര്‍ത്തകളും സൂചിപ്പിക്കുന്നുണ്ട്. സംഘപരിവാര്‍ ഒന്നാകെ എട്ടാം പ്രതിയെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് അവരുടെ ആഘോഷങ്ങള്‍ തെളിയിക്കുന്നുമുണ്ട്. #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
1) Victim : എന്നെ കേൾക്കണം, ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങ് എഴുതണം.
Judge : ഞാൻ നിന്റെ സ്റ്റെനോ അല്ല നീ പറയുന്നത് എല്ലാം എഴുതാൻ.
2) Victim : ഹാഷ് വാല്യൂ മാറ്റത്തിൽ അന്വേഷണം വേണം, അതു എന്റെ ഭാവിയാണ്
Judge = നിരസിച്ചു
3) Victim : ഇല്ലിഗൽ അക്സസ്സിൽ അന്വേഷണം നടത്തി എന്റെ സ്വകാര്യത സംരക്ഷിക്കണം.
Judge : നിരസിച്ചു.
4) Victim: അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, മൊഴി പകർപ്പ് വേണം.
Judge : നിരസിച്ചു
5) ജാമ്യ വ്യവസ്ഥ ലംഖിച്ചു, ജാമ്യം റദ്ദു ചെയ്യണം:
Judge : അപേക്ഷ തള്ളി
6) Victim : വിചാരണ തുറന്ന കോടതിയിൽ വേണം. സത്യം ജനങ്ങൾ അറിയട്ടെ.
Judge : നിരസിച്ചു.
✒️Aparna Sen
ഇങ്ങനെയൊരു കോടതിയിൽ നിന്ന് അതിജീവിത എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്?
തട്ടിക്കൊണ്ടു പോകൽ, കൂട്ടബലാത്സംഗം, അതിന്റെ വീഡിയോ പകർത്തൽ അടക്കം എല്ലാ തെളിവും ഉണ്ട്. പക്ഷെ ഗുഡാലോചനക്ക് മാത്രം തെളിവ് ഇല്ലാ പോലും!!! ഗൂഢാലോചന നടത്താതെ ഇത്തരം ഒരു ക്രൈം നടക്കുകയും ഇല്ല. അപ്പോൾ കോടതി പറയുന്നു ഗൂഢാലോചനക്ക് തെളിവ് ഇല്ലാ എന്ന്. അപ്പോൾ ഗൂഢാലോചന കണ്ടു പിടിക്കാൻ കോടതി എന്ത് കൊണ്ട് പറയുന്നില്ല...?? ഈ ക്രൈം നടന്നെന്ന് തെളിഞ്ഞെങ്കിൽ അതിന്റെ ഗൂഢാലോചനയെ പറ്റി അന്വേഷിക്കേണ്ടത് അനിവാര്യമായ കാര്യമല്ലേ.....?? #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
'' പ്രതി കോടതി മുറിയിലേയ്ക്ക് കടന്ന് വരുമ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു.. ഇതെന്തൊരു ഭയാനകമായ അവസ്ഥയാണ്. ഞാൻ കോടതി മുറിയിലുണ്ടായിരുന്ന വ്യക്തിയാണ്. ആ കുട്ടി ഏഴ് വർഷമായി അനുഭവിക്കുന്ന കണ്ണീര് കാണുന്നില്ലേ!!! ''
ഇന്ന് മീഡിയയ്‌ക്ക് മുന്നിൽ ഒരാൾ പറഞ്ഞ വാക്കുകളാണിത്. പറയുന്നതിന്റെ ആധികാരികത ഇപ്പോഴും എനിക്കറിയില്ല.അതി ജീവിതയ്ക്കു വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ കൂടെ നിന്ന വ്യക്തിയാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്.
അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നോക്കൂ ഇതെത്ര മാത്രം ആശ്ചര്യ ജനകമാണ്..
മുന്നിൽ നിൽക്കുന്ന കുറ്റാരോപിതനിൽ സെലിബ്രിറ്റിയെയും സ്വാധീന ശക്തിയെയും ബഹുമാന പുരസ്രം ദർശിക്കുന്ന ജുഡിഷ്യറി!!!!!!!
ഇപ്പോഴും നമുക്ക് മുന്നിൽ വെളിവായിട്ടുള്ള ചുരുക്കം ചില സംശയങ്ങൾ ഒന്ന് ചോദിച്ചോട്ടെ..
🔎 മുൻ പരിചയമില്ലെന്ന് പറഞ്ഞ പൾസർ സുനിക്ക് ദിലീപ് അയച്ച ഒര് ലക്ഷം രൂപ എന്തിനായിരുന്നു.!!!
🔎 സിനിമ സംവിധായകൻ ബാലചന്ദ്രൻ കൈ മാറിയ തമ്മിൽ കണക്ട് ചെയ്യാവുന്ന ദിലീപിന്റെ സംഭാഷണങ്ങൾ!!!
🔎 ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത ആക്രമണ ദൃശ്യങ്ങൾ..!!!
🔎 സാക്ഷികളുടെ മൊഴി മാറ്റാൻ ശ്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ
ദിലീപിന്റെ മൂന്ന് ഫോണുകളും ഭാഗികമായി റിക്കവർ ചെയ്ത സംഭാഷണങ്ങളും..!!!
🔎 പ്രതിഫലം ആവശ്യപ്പെട്ട് പൾസർ സുനി ദിലീപിന് അയച്ച കത്ത്..!!
🔎 പരസ്പരം അറിയില്ലെന്ന് പറഞ്ഞിട്ടും ദിലീപും സുനിയും പല തവണ ഒരേ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ടവർ ലൊക്കേഷൻ റിപ്പോർട്ട്!!!!
🔎 കോടതിയിൽ സമർപ്പിച്ച സീൽഡ് കവറിലുള്ള ആക്രമണം ദൃശ്യങ്ങൾ മൂന്ന് തവണ ദുരൂഹമായി കോടതി ജീവനക്കാരാൽ ഓപ്പൺ ചെയ്യപ്പെട്ടത്..രാജ്യത്ത് തന്നെ വളരെ അപൂർവം കേൾവിയായി മാറി.
എന്തിന് തുറന്നു.. എന്തായിരുന്നു ഉദ്ദേശ്യം എന്നത് ഇപ്പോഴും അജ്ജാതം.
മെമ്മറി കാർഡ് ഇട്ട ഫോൺ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി എന്ന് മറ്റൊരു കോടതി ജീവനക്കാരന്റെ ന്യായീകരണം.!!
🔎 ഗൂഢാലോചന നടത്തിയ ഹോട്ടലിലെ ലിങ്ക് ചെയ്യാവുന്ന സിസിടിവി ദൃശ്യങ്ങൾ!!!!!
ഇതൊക്കെ അറിയുമ്പോൾ ശരിക്കും അതിശയപ്പെട്ട് പോകുന്നില്ലേ..?!!!!!
പണം, അധികാരം, സ്വാധീനം.. അതിന് മുന്നിൽ പൂവിതൾ പോലെ കൊഴിഞ്ഞു വീഴുന്ന നീതി സംവിധാനങ്ങൾ.. #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
ഇരു വശത്തും നില്‍ക്കുന്നവരെ
സപ്പോര്‍ട്ട് ചെയ്യാന്‍ ഉന്നതരുണ്ട്
നടുക്ക് നില്‍ക്കുന്ന മാന്‍പേടയ്ക്ക്
നിയമം പോലും അന്ന്യം.......
നിയമത്തെ വിശ്വസിച്ച ആരും
കോടതിയില്‍ പോയ് പണം കളയേണ്ട
ആ കാലം കഴിഞ്ഞു ......
കൊടുക്കാന്‍ കൈയ്യില്‍ കോടികള്‍
ഉണ്ടെങ്കില്‍ എന്തും വിലയ്ക്ക് വാങ്ങാം
എന്ന അവസ്ഥയിലെത്തി എല്ലാം #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP
അദാനിയും, അംബാനിയും ചെയ്ത രണ്ട് വോട്ടിന്റെ ശക്തിയാണ് നമ്മുടെ ജീ തുറന്ന് കാട്ടുന്നത്.
അദാനി 5 ബില്യൺ ഡോളറിൽ നിന്ന് 85 ബില്യൺ ഡോളറിലേക്ക് വളർന്നു. മോദിക്ക് കീഴിൽ അദാനി 17 മടങ്ങ് വളർച്ച നേടി.
അംബാനി 23.6 ബില്യൺ ഡോളറിൽ നിന്ന് 106 ബില്യൺ ഡോളറായി വളർന്നു. മോദിക്ക് കീഴിൽ അംബാനി 5 മടങ്ങ് വളർന്നു.
ബിജെപി 781 കോടിയിൽ നിന്ന് 9,181 കോടിയായി വളർന്നു. മോദിയുടെ കീഴിൽ ബിജെപി 12 മടങ്ങ് വളർന്നു.
അതേസമയം, നരേന്ദ്ര മോദി 80+ കോടി ഇന്ത്യക്കാരെ വെറും 5 കിലോ റേഷൻ കൊണ്ട് അതിജീവിക്കാൻ പ്രേരിപ്പിച്ചു. #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🗳️ രാഷ്ട്രീയം #🔶 BJP
അമേരിക്കയിലോ ഫ്രാൻസിലോ ഇംഗ്ലണ്ടിലോ നിങ്ങൾക്ക് ഇൻകമിങ് കാളുകൾക്കോ മെസ്സേജുകൾക്കോ പണം ഒന്നും അടയ്‌ക്കേണ്ടതില്ല.
അഥവാ നിങ്ങൾ മാസാമാസം ചെയ്യുന്ന റീചാർജുകൾ ഒന്നും ചെയ്യാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള കാളുകൾ,മെസ്സേജുകൾ,OTP കൾ നിങ്ങൾക്ക് ലഭ്യമാകും .
അഥവാ അത്തരം സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമായില്ലെങ്കിൽ അവിടങ്ങളിലെ ഭരണകൂടം ആ സേവനദാതാക്കൾക്കെതിരെ കർശന നടപടികൾ എടുത്തിരിക്കും .
എന്നാൽ ഇന്ത്യയിലോ....
മാസാമാസം കൃത്യമായി റീചാർജ് ചെയ്തില്ലെങ്കിൽ കോളും വരില്ല മെസ്സജ്ഉം വരില്ല OTP യും വരില്ല.
(അതും മാസം എന്നാൽ ഇവർക്ക് 30 അല്ലെങ്കിൽ 31 ദിവസം ഒന്നുമല്ല ,വെറും 28 ദിവസമാണ്. അങ്ങനെയാകുമ്പോൾ വർഷത്തിൽ 12 തവണ അല്ല 13 തവണ നമ്മൾ റീചാർജ് ചെയ്യേണ്ടി വരുന്നു, കമ്പനികൾക്ക് ഒരു റീചാർജ് ലാഭം !)
കാരണം . ..?
മോദി ഭരണം വരുമ്പോൾ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മൊബൈൽ സേവനദാതാക്കളിൽ ഇന്ന് അവശേഷിക്കുന്നവ റിലയൻസിന്റെ ജിയോ,എയർടെൽ , വി പിന്നെ പേരിനെങ്കിലും BSNL എന്നിവ മാത്രമാണ്....
ഇനി ഇവർ മേല്പറഞ്ഞ സേവനങ്ങൾ മാസാമാസം ചെയ്യേണ്ട റീചാർജ് ഇല്ലാതെ നമുക്ക് തരാ തിരിക്കുന്നതിന്റെ കാരണം നോക്കാം...
ഒറ്റ കാരണമേയുള്ളൂ...
നമ്മുടെ സർക്കാർ നമ്മെ അവരുടെ കൈകളിലേക്ക് വിട്ടുകൊടുത്തിരിക്കുന്നു .
പക്ഷേ...
നമ്മുടെ സ്വന്തം മോദിജി...
പാവപ്പെട്ടവരുടെ സംരക്ഷകനായ മോദിജി നമ്മെ ഈ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി വിട്ടുകൊടുക്കുമോ ?
ഇനി നമ്മുടെ സർക്കാർ നമ്മെ ഈ കമ്പനികളുടെ തോന്നിയവാസത്തിനു വിട്ടുകൊടുക്കാനുള്ള കാരണമോ ?
കൈക്കൂലി....
റിലയൻസ് ജിയോ ബിജെപിക്ക് ഇലക്ട്‌റൽ ബോണ്ട് എന്ന വകയിൽ കൈക്കൂലിയായി കൊടുത്തിരിക്കുന്നത് 375 കോടി രൂപയാണ്.
എയർടെൽ കൊടുത്തിരിക്കുന്നത് 197 കോടി രൂപ
വി അഥവാ വൊഡാഫോൺ നൽകിയത് 285 കോടി രൂപ!
ഇനി പറയൂ . ...
നമ്മൾക്ക് മാസാമാസം റീചാർജ് ചെയ്യാതിരിക്കാൻ പറ്റുമോ ?
അങ്ങനെ ചെയ്യാതിരുന്നാൽ ഈ കമ്പനികൾ നമ്മുടെ മോദിജിയെ വെറുതെ വിടുമോ ?
അതുകൊണ്ട്....
മോദിജിയും മോദിജിയുടെ പാർട്ടിയായ ബിജെപിയും വാങ്ങിയ കൈക്കൂലിക്ക് നാം മാസാമാസം റീചാർജ് ചെയ്തു കമ്പനികൾക്ക് ആ പൈസ തിരിച്ചുപിടിക്കാനും തുടർന്ന് കൊള്ളലാഭം ഉണ്ടാക്കാനും ഉള്ള ഉപകരണങ്ങൾ ആകുന്നു...
എങ്കിലും നമുക്ക് പറഞ്ഞുനടക്കാം...
മോദിജിക്ക് ഭാര്യയില്ല , മക്കളില്ല ,കുടുംബമില്ല,
പിന്നെ എന്തിനു അഴിമതി കാണിക്കണം ?
എന്താലേ ? #🗳️ രാഷ്ട്രീയം #🔶 BJP #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ്
ഇന്ത്യയിൽ പുടിന് വലിയ വരവേൽപ്പാണ് മോദി നൽകിയത്...
പക്ഷേ, രണ്ടു ദിവസ സന്ദർശനത്തിനിടയിൽ കാര്യമായ ഒന്നും ഉണ്ടായില്ല...
പ്രതിരോധ ആയുധങ്ങളുടെ കാര്യത്തിൽ ഒരു പുതിയ ഉടമ്പടിയും ഉണ്ടായില്ല... പുടിൻ വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വലിയ പ്രതീക്ഷകൾ ഒക്കെ മാധ്യമങ്ങൾ വെച്ചു പുലർത്തുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും സാക്ഷാത്ക്കരിക്കപ്പെട്ടില്ല..
ഒരു എയർക്രാഫ്റ്റ്, എയർ ഡിഫൻസ്, മിസൈൽ,ഡ്രോൺ കരാറുകളുമുണ്ടായില്ല...
2030-ലേക്കുള്ള റോഡ് മാപ്പ് സാമ്പത്തിക ചർച്ചകളാണ് നടന്നതെങ്കിലും അവിടെ ഇന്ത്യയുടെ ദയനീയാവസ്ഥ തുറന്നു കാട്ടപ്പെടുന്നതിനപ്പുറം ഒന്നുമുണ്ടായില്ല..
റഷ്യയിൽ ഈ ദശകാവസാനം ഉണ്ടാകാൻ പോകുന്ന മുപ്പത് ലക്ഷം തൊഴിലവസരങ്ങളിൽ ഇന്ത്യയ്ക്ക് കൂടി അവസരം തരാം എന്ന് റഷ്യ സമ്മതിച്ചതാണ് ഒരു കാര്യം...
ഇസ്രായേലിലേക്ക് സംഘ സംസ്ഥാനങ്ങൾ ആളുകളെ നിർമ്മാണ് ജോലികൾക്ക് അയച്ചതു പോലെ റഷ്യയിലേക്കും ഭാവിയിൽ ഉണ്ടായേക്കാം. ഇന്ത്യയിൽ നിന്നാൽ ഗതി പിടിക്കില്ല എന്നു കരുതുന്ന യുവാക്കൾ അക്കാരണം കൊണ്ടു തന്നെ ഇന്ത്യ വിട്ടോടുകയും ചെയ്തേക്കാം..
എന്തെങ്കിലും ഗുണകരമായ തീരുമാനങ്ങൾ ഉണ്ടായി എന്നു പറയാൻ കഴിയുന്ന രണ്ടു കാര്യങ്ങളിലൊന്ന് ഒരു യൂറിയ പ്ലാന്റ് ഇന്ത്യ റഷ്യയിൽ സ്ഥാപിക്കുന്നതിന് എംഓയു ഒപ്പു വെയ്ക്കപ്പെട്ടു എന്നതാണ്...മറ്റൊന്ന് കടൽ വ്യാപാരങ്ങൾ ശക്തിപ്പെടുത്താനുള്ള ഉടമ്പടികളുണ്ടായി എന്നതാണ്..
അതേ സമയം, റഷ്യൻ ഓയിലിനെ കുറിച്ച് ഒരു കാര്യവും ചർച്ച ചെയ്ത് തീരുമാനിക്കപ്പെട്ടില്ല.. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓയിൽ ഇറക്കുമതി 38 ശതമാനം കുറഞ്ഞിട്ടും ഇതാണവസ്ഥ.
പുതിയ ആണവ നിലയങ്ങളോ സ്പേസ് പദ്ധതികളോ ചർച്ചകൾക്ക് വന്നില്ല...
ഇതിന് കാരണം ഉണ്ട്...
ഉക്രയിൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടു വന്നിരിക്കുന്ന സമാധാന പരിപാടി റഷ്യ പരിശോധിച്ചു കൊണ്ടിരിക്കയാണ്...
മറുവശത്ത് ഇന്ത്യയ്ക്ക് അമേരിക്കയെ നല്ല പേടിയുമാണ്. താരിഫിന് പുറമേ Countering America’s Adversaries Through Sanctions Act, 2017 പോലുള്ളത് അടിച്ചേൽപ്പിച്ചാൽ ഇന്ത്യ വെള്ളം കുടിക്കും എന്ന് നല്ല ഭയമുണ്ട്...
ചുരുക്കത്തിൽ ഓരോ കൊട്ടിഘോഷങ്ങൾക്കപ്പുറം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇംഗീതങ്ങൾക്കപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ല...
ഇന്ത്യയുടെ ദയനീയത വെളിപ്പെടുന്ന മറ്റൊരു കാര്യം കൂടി ഉണ്ടായി...
രൂപ-റൂബിൾ ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യ റഷ്യയോട് അഭ്യർത്ഥിച്ചിരിക്കയാണ്...
രൂപ ഇന്ത്യയ്ക്ക് പുറത്ത് ആർക്കും വേണ്ട. വിദേശത്തുള്ള സംഘ പുത്രർ രൂപയ്ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. അതിനാൽ റഷ്യൻ ഓയിൽ മേടിക്കാനായാലും നാണയം ദിർഹമോ യുവാനോ റൂബിളോ ഒക്കെ ആയാലേ സമ്മതിക്കൂ...
റഷ്യ ഇക്കാര്യം നോക്കട്ടെ എന്നു പറഞ്ഞു തടി തപ്പിയെങ്കിലും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് വസ്തുത...
ഇന്ത്യയുടെ ഗതി കെട്ട അവസ്ഥ ഇതിലടെയൊക്കെ ഒരിക്കൽ കൂടി പുറത്തു വരികയായിരുന്നു.... ഈ രാജ്യം എല്ലാം കൊണ്ടും ഗതി കെട്ടതാക്കി മാറ്റി തകർത്ത് തരിപ്പണമാക്കുകയാണ് സംഘ ഫാസിസ ഭരണകൂടം ചെയ്യുന്നത്....
ചിത്രത്തിൽ മോദി പുടിന് ഭഗവത് ഗീത നൽകുന്നതാണ് കാണുന്നത്.. പുടിൻ വീട്ടിൽ പോയിരുന്ന് അതായിരിക്കും ഇനി വായിക്കാൻ പോകുന്നത്... #🗳️ രാഷ്ട്രീയം #🔶 BJP #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി
ഇൻഡിഗോ പ്രതിസന്ധി മുൻകൂട്ടി നിശ്ചയിച്ചതാണോ?
2000-ത്തോടെയാണ് "ഫോർച്യൂൺ" എണ്ണ വിപണിയിൽ എത്തിയത്. അത് ഒരു അദാനി ഉൽപ്പന്നമായിരുന്നു. അതേസമയം നോർത്ത് ഇന്ത്യയിൽ കടുക് എണ്ണയെക്കുറിച്ച് പെട്ടെന്ന് രാജ്യവ്യാപകമായി ഒരു ഭീതി പരന്നു - മായം ചേർക്കൽ, രോഗം, ദോഷഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിച്ചു. തൽഫലമായി, ആളുകൾ കടുക് എണ്ണ ഉപേക്ഷിച്ച് ശുദ്ധീകരിച്ച എണ്ണയിലേക്ക് മാറാൻ നിർബന്ധിതരായി. അതേസമയം സൗത്ത് ഇന്ത്യയിൽ വെളിച്ചെണ്ണയെ കുറിച്ചും ഇതേ കിംവദന്തികൾ പ്രചരിച്ചു. തൽഫലമായി കേരളീയരും വെളിച്ചെണ്ണ ഉപേക്ഷിച്ച് റിഫൈൻ ഓയിലിലേക്ക് മാറാൻ നിർബന്ധിതരായി.
ആ കാലയളവിൽ ഫോർച്യൂൺ ശുദ്ധീകരിച്ച എണ്ണയുടെ വിൽപ്പനയും അതിവേഗം വർദ്ധിച്ചു. ഇത് യാദൃശ്ചികമല്ല - കർഷകരെ അടിച്ചമർത്തുകയും പൊതുജനങ്ങളെ അവരുടെ പരമ്പരാഗതവും ആരോഗ്യകരവുമായ കടുക് എണ്ണയിൽ നിന്നും വെളിച്ചെണ്ണയിൽ നിന്നും അകറ്റുകയും ചെയ്ത മാർക്കറ്റിംഗ് രീതിയായിരുന്നു അത്.
ഊർജ്ജ മേഖലയിലും ഇതേ കഥയാണ് അരങ്ങേറിയത്. 2019 ജനുവരി മുതൽ 2021 ഓഗസ്റ്റ് വരെ, ഇറക്കുമതി ചെയ്ത കൽക്കരി (ഓസ്‌ട്രേലിയ/ഇന്തോനേഷ്യയിൽ നിന്ന്) മാർക്കറ്റ് നിരക്കിനേക്കാൾ ശരാശരി 52 ശതമാനം കൂടുതൽ വില കാണിച്ചതായി അദാനിക്കെതിരെ ആരോപിക്കപ്പെട്ടു - ഓവർ-ഇൻവോയ്‌സിംഗ് എന്നറിയപ്പെടുന്ന ഒരു രീതി. ഈ കാലയളവിൽ, കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആഭ്യന്തര കൽക്കരി കുറവാണെന്നും ഇറക്കുമതി അനിവാര്യമാണെന്നും പൊതുജനങ്ങളോട് പറഞ്ഞു. എന്നാൽ ഇറക്കുമതി വിലകൾ വർദ്ധിച്ചാൽ, ആരാണ് ഭാരം വഹിക്കുക? വൈദ്യുതി ബില്ലുകൾ സാധാരണക്കാർക്ക് ഭാരമാണ്. ഉന്നതങ്ങളിൽ നിന്നാണ് തീരുമാനമെടുത്തത്, ലാഭം വർദ്ധിച്ചു, പൊതുജനങ്ങളും വ്യവസായവും ഒരുപോലെ കഷ്ടപ്പെട്ടു.
വ്യോമയാന മേഖലയിലും ഇപ്പോൾ ഇതേ രീതിയാണ് പിന്തുടരുന്നത്. 2025 നവംബർ 1 ന്, ഡിജിസിഎ പുതിയ എഫ്ഡിടിഎൽ നിയമങ്ങൾ നടപ്പിലാക്കി - രാത്രി ഡ്യൂട്ടി കുറച്ചു, ആഴ്ചതോറുമുള്ള വിശ്രമം വർദ്ധിപ്പിച്ചു. ഇത് ഇൻഡിഗോ ഉൾപ്പെടെ നിരവധി എയർലൈനുകളുടെ പൈലറ്റ് ലഭ്യതയിൽ പെട്ടെന്ന് കുറവുണ്ടാക്കി, ആയിരക്കണക്കിന് വിമാനങ്ങളെ ബാധിച്ചു. 2025 ഡിസംബർ 4 നും 5 നും വിമാനത്താവളങ്ങളിൽ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഡിജിസിഎ സ്വന്തം നിയമങ്ങളിൽ ഇളവ് വരുത്താൻ നിർബന്ധിതരായി. ആദ്യം, നിയമങ്ങൾ മാറ്റി, പിന്നീട് ഒരു പ്രതിസന്ധി ഉടലെടുത്തു, തുടർന്ന്, ആ പ്രതിസന്ധിയുടെ നടുവിൽ, നിയമങ്ങൾ പിൻവലിച്ചു. സാധാരണ യാത്രക്കാർ മുതൽ ബിസിനസ് ക്ലാസ് യാത്രക്കാർ വരെ എല്ലാവരും കഷ്ടപ്പെട്ടു.
ഈ പ്രക്ഷുബ്ധതയ്ക്കിടയിൽ, 2025 നവംബർ 27 ന്, ഇന്ത്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കമ്പനിയായ എഫ്എസ്ടിസിയുടെ 73 ശതമാനം ഏകദേശം ₹820 കോടിക്ക് അദാനി സ്വന്തമാക്കി. രാജ്യവ്യാപകമായി പൈലറ്റ് പരിശീലനത്തിന്റെ കുറവ്, സ്ലോട്ടുകളുടെ അഭാവം, വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ബലഹീനത എന്നിവയെല്ലാം രൂക്ഷമായിരുന്ന സമയത്താണ് ഈ കരാർ പൂർത്തിയായത്. ആദ്യം സാഹചര്യം സൃഷ്ടിക്കപ്പെട്ടു, പിന്നീട് പ്രതിസന്ധി ഉടലെടുത്തു, ഒടുവിൽ എല്ലാ മേഖലയിലും വഴിത്തിരിവിലാണെന്ന് തോന്നുന്നവർ പരിഹാരം കണ്ടെത്തി എന്ന് ഈ സമയം വ്യക്തമായി സൂചിപ്പിക്കുന്നു.
എണ്ണയായാലും കൽക്കരിയായാലും ഇപ്പോൾ പൈലറ്റ് പരിശീലനമായാലും - എല്ലായിടത്തും കഥ ഒരുപോലെയാണ്.
ലാഭം മുകളിലുള്ളവർക്കും നഷ്ടം പൊതു ജനത്തിനും.
തീരുമാനങ്ങൾ മുകളിലാണ്, ഭാരം വഹിക്കുന്നത് പൊതുജനങ്ങളും.
കർഷകർ മുതൽ ഉപഭോക്താക്കൾ വരെ, ജീവനക്കാർ മുതൽ യാത്രക്കാർ വരെ - എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെടുന്നു.
"മോങ്ങി ജി എല്ലാവരെയും പരിപാലിക്കുന്നു" എന്ന് പറയപ്പെടുന്നു.
അവർ അങ്ങനെ നടിക്കുന്നു - സാധാരണക്കാർ പ്രശ്‌നങ്ങൾ നേരിടുന്നു, ഇപ്പോൾ സർക്കാർ 5,000 ന് ലഭ്യമായിരുന്ന ഒരു ടിക്കറ്റ് വിലയുടെ പരിതി ഇപ്പോൾ 18,000 ആയി ഉയർത്തി.
തീയതികൾ, തീരുമാനങ്ങൾ, ഡീലുകൾ എന്നിവ തന്നെ യഥാർത്ഥ കളി എവിടെയാണെന്നും ആരാണ് വില നൽകുന്നതെന്നും വെളിപ്പെടുത്തുന്നു. #🗳️ രാഷ്ട്രീയം #🔶 BJP #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🙏 രാഹുൽ ഗാന്ധി
പക്ഷേ 2014 ന് മുമ്പ് രൂപയുടെ മൂല്യം 'ഇടിയുമ്പോൾ' ഇന്ത്യയിൽ ഭൂകമ്പമുണ്ടാകുമായിരുന്നു. മൻമോഹൻ സിംഗിനെയും നെഹ്‌റുവിനെയും സോണിയയേയും തെറി വിളിക്കാൻ മത്സരിക്കുന്നവരായിരുന്നു അന്നത്തെ പ്രതിപക്ഷം. അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമായപ്പോൾ എല്ലാം മറന്നു പോയിരിക്കുന്നു. വിമർശിക്കുന്നവരെ ദേശദ്രോഹിയെന്നും തീവ്രവാദിയെന്നും വിളിക്കാൻ ഉത്സാഹം കാട്ടുന്ന ഭരണപക്ഷം ഇന്ത്യക്ക് അപമാനമാണ്.
അതങ്ങനെയാണല്ലോ രൂപയുടെ മൂല്യം ഇടിയുന്നതിന് അനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുമല്ലോ ഡോളറിലാണല്ലോ നമ്മുടെ ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങളുടെ വില കണക്കാക്കുന്നത് 14 വർഷം മുന്നെ 56റൂപക്ക് ഡോളർ നമുക്ക് ലഭിച്ചിരുന്നു വെങ്കിൽ ഇന്ന് 92 രൂപ കൊടുത്താലെ ഒരു ഡോളർ ലഭിക്കുകയുള്ളു അപ്പോൾ എങ്ങിനെയാണമ്മച്ചി നമ്മുടെ ധനസ്ഥിതി വർദ്ധിക്കുന്നത് ഞങ്ങളിൽ നിങ്ങളുടെ ചാണക ബുദ്ധിയല്ല പ്രവർത്തിക്കുന്നത് നോർത്തിന്ത്യൻസിനെ പറ്റിക്കാം ഞങ്ങളെ പറ്റിക്കാൻ അമ്മച്ചിക്ക് ആകില്ല
75 പെട്രോളിന് ഉള്ളപ്പോൾ അല്ലെ വണ്ടി തള്ളി സമരം നടത്തിയത്, ഗ്യാസ് 450 ന് കൊടുത്തപ്പോൾ വിറക് കുറ്റിയുടെ മണ്ടക്ക് വച്ച് സമരം ചെയ്തു എന്നിട്ട് ഭരണം കിട്ടിയപ്പോൾ ബാങ്കിൽ ഓടിക്കുന്നു സബ്സിഡിക്ക് സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ,അക്കൗണ്ടിൽ പൈസ ഇല്ലാതെ വന്നപ്പോൾ ഉള്ള പൈസ ബാങ്ക് കാർ കൊണ്ടുപോയി എന്നിട്ട് ഗ്യാസിൻ്റെ വില ചോദിച്ചാൽ പാകിസ്ഥാൻ്റെ കാര്യവും ചൈനയുടെ കാര്യവും പറയും💥💥💥💥💥 #🗳️ രാഷ്ട്രീയം #🔶 BJP #🙏 രാഹുൽ ഗാന്ധി #🔴 എൽഡിഎഫ് #🔵 യുഡിഎഫ്






![🗳️ രാഷ്ട്രീയം - DIRAIITATT #ুচথহ] 80$00 601380900 0938@؟ விஸ்வஸி0 ஜமஜி மனிஜிவிo e3Qeop@lodan qloooley (1@) 060 Qeio) BDuJo DIRAIITATT #ুচথহ] 80$00 601380900 0938@؟ விஸ்வஸி0 ஜமஜி மனிஜிவிo e3Qeop@lodan qloooley (1@) 060 Qeio) BDuJo - ShareChat 🗳️ രാഷ്ട്രീയം - DIRAIITATT #ুচথহ] 80$00 601380900 0938@؟ விஸ்வஸி0 ஜமஜி மனிஜிவிo e3Qeop@lodan qloooley (1@) 060 Qeio) BDuJo DIRAIITATT #ুচথহ] 80$00 601380900 0938@؟ விஸ்வஸி0 ஜமஜி மனிஜிவிo e3Qeop@lodan qloooley (1@) 060 Qeio) BDuJo - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_506074_ce5cba9_1765212504256_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=256_sc.jpg)
![🗳️ രാഷ്ട്രീയം - விஸ கேஸி்வியி ~೧@೨೧d m೧@೧ಂ@] விவியிஷழிகௌ3! ೧m1saoonsa? ah Kllhw விஸ கேஸி்வியி ~೧@೨೧d m೧@೧ಂ@] விவியிஷழிகௌ3! ೧m1saoonsa? ah Kllhw - ShareChat 🗳️ രാഷ്ട്രീയം - விஸ கேஸி்வியி ~೧@೨೧d m೧@೧ಂ@] விவியிஷழிகௌ3! ೧m1saoonsa? ah Kllhw விஸ கேஸி்வியி ~೧@೨೧d m೧@೧ಂ@] விவியிஷழிகௌ3! ೧m1saoonsa? ah Kllhw - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_230655_811e5d7_1765212229002_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=002_sc.jpg)





