#🤩പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി #💥ന്യൂ ഇയർ സ്റ്റാറ്റസ് 🥳 #🙏സ്വാഗതം 2026 #👁2025-ലേക്ക് ഒരു തിരിഞ്ഞുനോട്ടം #📸ന്യൂ ഇയർ ഫോട്ടോഗ്രഫി 😊
🧨'പുതുവർഷം- 2026'
പൊഴിയുന്ന പകലലിയുമീ സന്ധ്യയിൽ,നിറ
യും നിലാവിൽ മാഞ്ഞു തീരുമി വർഷം 2025,മനസ്സിന്നാഴങ്ങളിൽ ആഴ്ന്നിറങ്ങി,
ആനന്ദ നിമിഷങ്ങൾ പകർന്നു തന്ന ഒരു
വർഷം കൂടി വിടപറയുന്നു ഇന്നീ രാവിൽ.
ജീവിതയാത്ര തൻ പടവുകളിലെ ഒരു പടി
കൂടെ കൊഴിഞ്ഞിടുമ്പേൾ,നന്മയും പ്രതീ
ക്ഷയും പകർന്ന്,ഒപ്പം മനസ്സിൽ നഷ്ട
സ്വപ്നങ്ങൾ ബാക്കിയാക്കി,ഇന്നൊരു വർ
ഷം കൂടി കൊഴിഞ്ഞിടുന്നു.
സ്വപ്നങ്ങൾ പകർന്ന് മനസ്സിനാശ്വാസമാ-
യി ഒത്തിരി നന്മകൾ പകർന്ന വർഷം,ഇനി
യുമുണ്ടേറെ പ്രതീക്ഷകൾ ബാക്കിയെ
ന്നാകിലും,വേദനയോടെ നന്മകൾ നേർന്ന്
യാത്രയാക്കുന്നു ഞങ്ങൾ.
മായാത്ത ചിത്രങ്ങൾ മനസ്സിൽ ബാക്കി
യാക്കി ഇന്നീരാവിൻ നിലാവിൽ നി അലി
ഞ്ഞു തീരും,വേദനയുണ്ട് നിൻ വേർപാടി
ലെങ്കിലും,കാലത്തിൻ കല്പനയെന്നു സ്വയം
ആശ്വസിയ്ക്കുന്നു ഞങ്ങളീരാവിൽ.
പൂത്തു നില്ക്കുന്ന പൂമൊട്ടുപോൽ രാവിൽ
വിരിയുമി തങ്ക നിലാവിൽ,ശാന്തമായ് നിറ-
യും ജനുവരികുളിരിൽ വിരിയും പുതു
വർഷമാം'-2026-'ഹൃദ്യമായ് സ്വീകരിയ്ക്കു
ന്നു ഞങ്ങൾ തൻ ഹൃദയത്തിൽ.
മനസ്സിന്നുള്ളിലെ നോവടക്കി മംഗളം നേരു
ന്നു നിനക്കായി ഞങ്ങളിന്നും,നഷ്ടങ്ങളെ
ന്നും നഷ്ടങ്ങളെങ്കിലും,പുത്തൻ പ്രതീക്ഷ
യോടെ പുതുവർഷത്തെ പുൽകുന്നു
ഞങ്ങളീരാവിൽ ഏറെ പ്രതീക്ഷയോടെ.