കുഞ്ഞൂസ്
ShareChat
click to see wallet page
@sivaparvathi__
sivaparvathi__
കുഞ്ഞൂസ്
@sivaparvathi__
കൊടുങ്ങല്ലൂർകാരി
മൗനം അഴിച്ചുവെക്കാം അവൾക്കരികിൽ ---------------------- ​ലോകത്തിന് മുന്നിൽ നീ കരുത്തനാകാം, പക്ഷേ അവൾക്ക് മുന്നിൽ നീ വെറുമൊരു മനുഷ്യനാണ്. ഉള്ളിലെരിയുന്ന കനലുകൾ വാക്കുകളാക്കാൻ നിന്റെ പാതിയെക്കാൾ വിശ്വസ്തമായി മറ്റാരുണ്ട്? ​ഭാരമേറിയ മൗനത്തേക്കാൾ സുഖമുള്ളതാണ് അവളോട് പങ്കുവെക്കുന്ന നിന്റെ സങ്കടങ്ങൾ. തളരുമ്പോൾ ചേർത്തു പിടിക്കാനുംതോൽക്കുമ്പോൾ കൂടെ നിൽക്കാനും അവളുടെ വാക്കിനോളം കരുത്ത് വേറെവിടെയുണ്ട്? ​മറ്റാരോടും പറയാത്ത നിന്റെ തകർച്ചകൾ അവളോട് പറഞ്ഞു തീർക്കു... കാരണം, നിന്റെ കണ്ണീർ വീഴാൻ വിധിയിട്ടുള്ളത് അവളുടെ നെഞ്ചിലെ തണലിലാണ്... #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat
എനിക്ക് വേണമെന്ന് തോന്നുന്നത് ഒന്നും ഞാൻ വേണ്ടാന്ന് വെക്കാറില്ല...... ഞാൻ വേണ്ടാന്ന് വെച്ചതൊന്നും എനിക്ക് വേണമെന്ന് തോന്നാറുമില്ല 😏😏😏😏...... #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes
💔 നീയില്ലാതെ - ShareChat
എവിടെ വെച്ചാണ് എനിക്ക് എന്നെ നഷ്ടമായത്? എത്ര ഓർത്തിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടത്തെ ഞാൻ ഇങ്ങനെയായിരുന്നോ? ഒരിക്കലുമല്ല ഒരപ്പൂപ്പൻതാടി കാറ്റിലാടി വരുന്നത് കണ്ടാൽ മതിയായിരുന്നു മനസ്സ് നിറയാൻ. മുടിയിഴകളെ തലോടി കടന്നുപോകുന്ന കുളിർകാറ്റിൽ അന്ന് ഉള്ളം തുറന്നു ചിരിക്കുമായിരുന്നു. മണ്ണിൽ വീഴുന്ന ആദ്യ മഴത്തുള്ളിയുടെ ഗന്ധം, പുലർവെളിച്ചത്തിൽ ഇലത്തുമ്പിലെ മഞ്ഞുതുള്ളി വിടർത്തുന്ന ചിരി... അങ്ങനെയങ്ങനെ എത്രയോ കുഞ്ഞു കാര്യങ്ങൾ എന്നാൽ ഇന്നോ? ഒന്നും മനസ്സറിഞ്ഞ് ആസ്വദിക്കാൻ ആവുന്നില്ല. സ്വയം തീർത്ത വേലിക്കെട്ടുകൾക്കുള്ളിൽ ഇരുന്ന് ഉള്ളം വിങ്ങിപ്പൊട്ടുകയാണ്. സന്തോഷങ്ങളേക്കാൾ ഇന്ന് എന്നെ തിരഞ്ഞു വരുന്നത് സങ്കടങ്ങൾ മാത്രമാണ്..... 🫠🚶🏼‍♀️ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat
കൈലാസത്തിന്റെ ഏകാന്തതയിൽ എന്റെ മൗനങ്ങൾക്ക് അർത്ഥം നൽകിയത് നിന്റെ ചിരിയായിരുന്നു. വെണ്ണീറായത് എന്റെ പ്രപഞ്ചമാണ്. നിന്റെ ഉടൽ എന്റെ തോളിലുണ്ടായിരുന്നു, പക്ഷേ നിന്റെ ശ്വാസം എവിടെയായിരുന്നു? ​നിന്നെ തേടിയുള്ള എന്റെ ഈ അലച്ചിൽ ഒരു ഭ്രാന്തന്റെ വിലാപമല്ല, മറിച്ച് എനിക്ക് നഷ്ടപ്പെട്ട എന്റെ പകുതിയെ കണ്ടെത്താനുള്ള തീർത്ഥാടനമാണ്. ​നീ വീണ മണ്ണിലൊക്കെയും പ്രണയത്തിന്റെ തീർത്ഥങ്ങളുണ്ടാകും. ​കാറ്റായി വന്ന് നീ എന്നെ തലോടും. ​മഞ്ഞായി വന്ന് നീ എന്റെ നെറ്റിയിൽ ചുംബിക്കും. ​സതീ... നീ പാർവ്വതിയായോ മറ്റേതെങ്കിലും രൂപത്തിലോ വരുന്നത് വരെ, എന്റെ കണ്ണ് തുറക്കില്ല. ഈ ശ്മശാനഭസ്മം എനിക്ക് വെറും ചാരമല്ല, അത് നിന്റെ ഓർമ്മകളുടെ സുഗന്ധമാണ്. നീ മരിച്ചിട്ടില്ല, നീ എന്നിൽ അലിഞ്ഞുചേർന്നിരിക്കുകയാണ്. അടുത്ത ജന്മത്തിലും, അതിനപ്പുറമുള്ള കാലത്തിലും നീ എന്റേത് മാത്രമാണ്."... ശിവപാർവതി.. #😍 ആദ്യ പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes
😍 ആദ്യ പ്രണയം - mlong coశశo 668 GoQo@nంd aஸ8ஸவஷ Gல ஸிஷழ் கூவ 30? 2மவஒoிவைலி Domుnnmom సరంmఎద్ు" mlong coశశo 668 GoQo@nంd aஸ8ஸவஷ Gல ஸிஷழ் கூவ 30? 2மவஒoிவைலி Domుnnmom సరంmఎద్ు" - ShareChat
അത്രമേൽ പ്രണയത്തിലായവർക്കിടയിൽ മൗനം പോലും സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാണ്... അകലെയെങ്കിലും അരികിലെന്നപോലെയാശ്വാസത്തിന്റെ ചൂട് അവർ പരസ്പരം അറിയുന്നു... കാറ്റിൽഒഴുകിവരുന്നഗന്ധവും അവരിലായ്പാതിവിരിഞ്ഞ ഒരു പുഞ്ചിരിയാൽ മനോഹരമാക്കുന്നു... ​പ്രണയത്തെയവർ ആത്മാർത്ഥമായി ആരാധിച്ചിരിക്കുന്നു #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💘 Love Forever
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat
യുഗങ്ങളോളം നീണ്ട തപസ്സിനൊടുവിൽ പാർവ്വതി ശിവനെ സ്വന്തമാക്കിയപ്പോൾ ലോകം പഠിച്ചത് ഒന്നേയുള്ളൂ—സത്യമായ പ്രണയത്തിന് മരണമില്ല, അതിന് കാത്തിരിക്കാനുള്ള കരുത്തുണ്ട്...... ​ തന്റെ പ്രിയതമയ്ക്ക് വേണ്ടി എന്തും ത്യജിക്കുന്നവനല്ല ശിവൻ, മറിച്ച് പ്രിയതമയുടെ തപസ്സിന് മുന്നിൽ തന്റെ വൈരാഗ്യം പോലും അടിയറവ് വെച്ചവനാണ്....... ശരീരങ്ങൾ തമ്മിലുള്ള മോഹമല്ല, മറിച്ച് ആത്മാക്കൾ തമ്മിലുള്ള ആഴത്തിലുള്ള തിരിച്ചറിവാണ് ശിവനും പാർവ്വതിയും തമ്മിലുള്ള പ്രണയം.... സുന്ദരം..... ❤️ ❤️❤️ ❤️ശിവപാർവതി❤️ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
😍 ആദ്യ പ്രണയം - 8 8 - ShareChat
വരികളിൽ തിരയുന്നവർക്ക് അക്ഷരങ്ങൾ കിട്ടും... ഹൃദയത്തിൽ തിരയുന്നവർക്ക് എന്നെയും... പുസ്തകങ്ങളിൽ തിരയുന്നവർക്ക് വാക്കുകൾ കിട്ടും.... പ്രണയത്തിൽ തിരയുന്നവർക്ക് എന്നെയും.... വാക്കുകൾക്കപ്പുറം ഒളിപ്പിച്ച വെച്ചൊരിഷ്ടം... എന്റെ ഹൃദയത്തിൽ ഒളിപ്പിച്ച ഒരു രഹസ്യമാണ് നിങ്ങൾ...., ആത്മാവിൽ ഒളിപ്പിച്ച ഒരു സ്വപ്നമാണ്. എന്റെ ജീവിതത്തിൽ ഒളിപ്പിച്ച ഒരു വിലപ്പെട്ട കാഴ്ചയാണ് നിങ്ങൾ..... #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat
.... ഒരു സമയത്ത് നിന്റെ വിളിക്കായി നിന്റെ msg കൾക്കായി കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു ഉറങ്ങാതെ പാതിരാ വരെ സംസാരിച്ചുകൊണ്ടിരുന്ന നാളുകൾ., നിന്റെ ശ്വാസം നിന്റെ ഹൃദയത്തിന്റെ മിടുപ്പുപോലും അകലെ ഇരുന്നു ഞാൻ അറിഞ്ഞിരുന്നൊരു കാലം, മായാത്ത ഓർമ്മകൾ ആയി അതങ്ങിനെ നെഞ്ചോട് ചേർത്ത് ഞാൻ ഇന്നും സൂക്ഷിക്കുന്നു... എവിടെയോ എനിക്കുണ്ടായ ചെറിയ പിഴവ് ആണോ .,... അത് കൊണ്ട് ഉണ്ടായ അകലമാണോ അറിയില്ല,,...ഇന്നും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്റെ മൗനം എന്നെ വല്ലാതെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്നു.. എല്ലാം കാലം മായ്ക്കുമെന്ന് ഞാൻ കരുതി.. പക്ഷെ ഓരോ നിമിഷവും നീ എന്നിൽ നിന്ന് അകലുകയായിരുന്നു... അത് എന്റെ ഹൃദയത്തിൽ വലിയൊരു നോവായി., കണ്ണുനീരായി.,., പെയ്തുകൊണ്ടേയിരുന്നു ,.... നമ്മൾ ഒന്നിച്ചിരുന്നു നാളുകൾ സ്വപ്നങ്ങൾ എല്ലാം ഒരുപിടി ചാരമായി ആ മഴയിൽ ഒഴികി പോയിരുന്നു... എന്നിലെ പ്രണയം ഒരു വേദനയായി തീരുമ്പോഴും ഇന്നുമെന്റെ ഹൃദയം നിനക്കായ്‌ മാത്രം തുടിച്ചുകൊണ്ടിരിക്കുന്നു....നിനക്കായ്‌ മാത്രം "ഞാനും എന്റെ സ്വപ്നവുമായി "🫰 #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ
😍 ആദ്യ പ്രണയം - ShareChat
ജീവിതത്തിലെ ഏറ്റവും.. 💚 സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാൽ ഒറ്റപ്പെടൽ എന്ന് പറയേണ്ടി വരും 💚 തനിച്ചാവുക അതിനേക്കാൾ സുന്ദരമായി മറ്റൊന്നില്ല.. 💚 ആരുടെയും കുറ്റപ്പെടുത്തൽ ഇല്ല കുശലം പറച്ചിൽ ഇല്ല.. 💚 ആർക്കു.. വേണ്ടിയും കാത്തിരിക്കേണ്ട.. 💚 നമുക്ക് നമ്മൾ എന്ന മാത്രം ലോകം.. ❤️💙 #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം
❤️ പ്രണയം സ്റ്റാറ്റസുകൾ - ShareChat
അതെ, ചിലതെല്ലാം വെറും സ്വപ്നങ്ങൾ മാത്രമായിരുന്നു ഉറക്കമുണരുമ്പോൾ നഷ്ടബോധത്തിന്റെ നോവ് മാത്രം ബാക്കിയാക്കുന്ന പഞ്ഞിക്കെട്ടുപോലെ മൃദുലമായ മനോഹര സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിന്റെ വെളിച്ചം തട്ടി ആ പഞ്ഞിക്കെട്ടുകൾ അലിഞ്ഞുപോയിട്ടും, അതൊരു ഭ്രമം എന്ന് സമ്മതിക്കാൻ എന്തേ എന്റെ മനസ്സ് ഇത്രയധികം മടിക്കുന്നു? ഇന്നും ആ അപ്രിയസത്യങ്ങളുടെ തണുപ്പിൽ ഒളിച്ചിരിക്കാനാണ് എനിക്കിഷ്ടം. മിഴി ചിമ്മിയാൽ വീണ്ടും ആ മായലോകത്തേക്ക് മടങ്ങാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു പോകാറുണ്ട്. യാഥാർത്ഥ്യത്തിന്റെ കയ്പ്പിനേക്കാൾ ചില മായക്കാഴ്ചകൾ അത്രമേൽ പ്രിയപ്പെട്ടതാകുന്നത് അവ തരുന്ന താൽക്കാലികമായ ആശ്വാസം കൊണ്ടായിരിക്കാം.... 🙂🚶🏼‍♀️ #💔 നീയില്ലാതെ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ
💔 നീയില്ലാതെ - ShareChat