#🕌 ഇസ്ലാമിക് ഭക്തി #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🗣️ ഡയലോഗ് സ്റ്റാറ്റസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #😎 Motivation Status സംഭവിക്കുന്നത് അജ്‌ഞതകൊണ്ടോ ആലോചനയില്ലായ്‌മകൊണ്ടോ ആകാം.., സൗമ്യമായ സ്വകാര്യമായ തിരുത്തലുകളാണ് വേണ്ടത്...
ആശ്വാസവും ആത്മവിശ്വാസവും ലഭിക്കേണ്ട ഇടങ്ങളിൽനിന്ന് അപമാനമുണ്ടായാൽ അനന്തരഫലം തികച്ചും വൈകാരികമായിരിക്കും.ഒരാൾ തെറ്റുചെയ്യുമ്പോൾ അയാളോട് കാണിക്കുന്ന സമീപനമാണ് ആ വ്യക്തിയിൽ മാറ്റത്തിന്റെ വിളക്കു തെളിക്കുന്നത്....
കരുണയില്ലാത്ത വിമർശനങ്ങൾ തിരുത്തലുകൾ നൽകില്ല.., വിശുദ്ധിയിലെ വാഴ്‌ത്തിനെക്കാൾ വീഴ്‌ചകളിലെ കരുതലാകും മനോഭാവത്തിലും സ്വഭാവത്തിലും വ്യതിയാനം ഉണ്ടാക്കുക...
അല്ലാഹു നമ്മുടെ ഹൃദയം ശുദ്ധിയാക്കിത്തരട്ടെ .. ആമീൻ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ