@sopnasanjaari
@sopnasanjaari

♏⛎♑♑♌

☺ജീവിക്കുന്ന കാലത്തോളം ആർക്കും ഒരു ശല്യമാകരുത്.. ആയെന്നു തോന്നിയാൽ നൈസ് ആയിട്ടങ് കളഞ്ഞേക്കണം .🤗🤗😘🤗 🕋🌾ഇഷ്ടം ഹബീബ്... 🌾🕋

#

📔 കഥ

↔↔↔↔↔↔↔↔↔↔↔↔↔↔↔↔ 💘പ്രാണാഞ്ജലി 💘 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔ ✒മുന്ന /സ്വപ്നസഞ്ചാരി (Part -1 https://sharechat.com/post/3ZaWNKy ) (Part-2 https://sharechat.com/post/ddxB96w ) പാർട്ട്‌ ➖3⃣ ആ ലോക്കറ്റിന്റെ ഒരു വശത്തു തന്റെ കുഞ്ഞു പെങ്ങളുടെ ഫോട്ടോയും മറുവശത്തു കൃഷ്ണൻ സാറിന്റെ മകന് അർജുനിന്റെയും ഫോട്ടോ ആയിരിന്നു ...അയാളുടെ മനസ്സിൽ നൂറായിരം സംശയങ്ങൾ പൊട്ടി മുളച്ചു... യെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അനന്തു ചോദിച്ചു.. "സാറേ അർജുൻ എവിടെ ആശുപത്രിയിൽ നിന്നു ഇറങ്ങിയ ശേഷം അവനെ കണ്ടില്ലലോ...?? " മനസിനുള്ളിൽ കെട്ടി പൂട്ടിയ വിഷമങ്ങൾ കണ്ണീർ കടലായി കൃഷ്ണൻ മാഷിന്റെകണ്ണുകളിലൂടെ ഒഴുകി ഒലിച്ചു.. അനന്തുവിനെ ഇരു തോളുകളിലും കൈ വെച്ച് അയാൾ പറഞ്ഞു "പോയടാ നമ്മുടെ അർജുനും പോയടാ.. " അയാളുടെ ശബ്ദം ഇടറി,തൊട്ടടുത്തുണ്ടായിരുന്ന നിത്യ ടീച്ചർ തന്റെ സാരിത്തുമ്പ് കൊണ്ട് മുഖം പൊത്തിപിടിച്ചു കരച്ചിൽ ഒതുക്കാൻ പാട് പെട്ടു... ഒരു നിമിഷം അനന്തു ഇടിവെട്ടേറ്റ പോലെ നിശബ്ദനായി.. അർജുനും കുഞ്ഞോളും രണ്ടു ജീവബിന്തുകൾ ആയിരിന്നു, വെറുതെ കടന്നുപോയ സമകാലികരോ, ഒരു പാതയിൽ ചലിക്കുന്ന ആഴിപോക്കരോ അല്ല,മറിച്ചു ജീവനു തുല്യം സ്നേഹിച്ച രണ്ടു ജീവാത്മാക്കളും കു‌ടി ആയിരുന്നു... കോളേജിലെ യൂത്ത് ഫെസ്റ്റിവെൽ വേദിയിൽ നിന്ന് കേട്ട മനോഹരമായ ശബ്ദം മായിരുന്നു അർജുനിന്റെ മനസ്സിൽ അവളോടുള്ള പ്രണയം ആദ്യമായി വിരിയിച്ചത്.. തന്റെ ഇഷ്ടം സധൈര്യം തുറന്നു പറഞ്ഞ അർജുനെ അവൾക്കും വല്ലാണ്ട് ഇഷ്‌ടമായിരിന്നു... പിനീട് ക്ഷത നേരം കൊണ്ടപ്പടർന്നു പന്തലിക്കുകയായിരിന്നു അവരുടെ പ്രണയം.തന്റെ ഹൃദയത്തിന്റെ ചില്ലയൽ അർജുൻ അവൾക്കായി ഒരു കൂടൊരുക്കി, പ്രണയത്തെരുവിന്റെ ശിഖരത്തിലിരുന്ന് അവൻ അവൾക്കായി സ്നേഹ ഗീതങ്ങൾ പാടി. ജന്മാന്തരങ്ങളായി കാത്തിരുന്ന പോലെ,അവർ ഇരുപേരും തന്നിലേക്കു സഞ്ചരിക്കുകയായിരുന്നു, പരസ്പരം അറിയുകയായിരുന്നു... അവർക്കിടയിൽ പ്രണയ പുഷ്പങ്ങള്കൊപ്പം ഹൃദയങ്ങൾ കൈമാറ്റം ചെയ്യപ്പ്ട്ടു.അവർ അത്യഗാധമായ പ്രണയത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുകയായിരുന്നു..പ്രണയം മുർജിച്ചു കൊണ്ടിരിക്കെ തികച്ചും നടകിയമായിട്ടാണ് അതു സഭവിച്ചത്.,എല്ലാ പ്രണയങ്ങലിലുള്ളത് പോലെ ചില ആപ്രക്ഷിച്ചിത സംഭവങ്ങൾ ഉണ്ടായി... അർജുനും കുഞ്ഞോളും രാത്രി മുഴുവനും ഫോണിലൂടെ സംവദിക്കാറുണ്ടായിരുന്നു. എല്ലാം പങ്കുവെച്ചിരുന്നു അവർ,സന്തോഷങ്ങളും സങ്കടങ്ങളും അവർ പങ്കിട്ടെടുത്തു,.അവർ സംസാരിക്കുമ്പോൾ അവർക്കിടയിൽ ദുഃഖങ്ങൾ ഇല്ലായിരുന്നു.ലോകത്തിലെ എല്ലാം അവർക്കു അനുകുലമാണെന്ന് അവർക്ക് തോന്നിയ നിമിഷങ്ങളായിരുന്നു അത്,എന്നും എപ്പോഴും അവർ മെസ്സേജുകൾ അയച്ചു കൊണ്ടിരിന്നു,അവളുടെ മെസേജുകൾക്ക് അവൻ ക്ഷണ നേരം കൊണ്ട് മറുപടി കൊടുത്തു കാരണം അവൻ കാത്തിരുന്നത് അവളുടെ പ്രണയ സന്ദേശങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ഒരു നാൾ പതിവ് പോലെ അവൾ അനന്തുവിനെ മെസേജ് അയച്ചു, പക്ഷെ അവൻ ഉടനെ മറുപടി അയച്ചില്ല. അവൻ തിരക്കിലാകുമെന്ന് അവൾ കരുതി,അഞ്ചു മിനിറ്റ് കഴിഞ്ഞു അവൾ വീണ്ടും ഫോൺ എടുത്തു നോക്കി,, ഇല്ല മെസ്സേജ് കണ്ടതിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു അവൾക്കു കടുത്ത നിരാശയായി എങ്കിലും അവൾ അവന്റെയൊരു മെസേജിനായി കാത്തിരുന്നു. ഒരുമണിക്കൂർ.... രണ്ട്മണിക്കൂർ... വൈകുന്നേരം ആയി... രാത്രിയായി... യെന്നിട്ടും തന്റെ മെസ്സേജ് അവൻ കണ്ടിട്ടില്ല. അവൾ ആകെ പരിഭ്രാന്തി ആയി ഒടുവിൽ അവൾ അവനെ വിളിച്ചു.. ഒരു പ്രയോജനവും ഇല്ല അവൻ ഫോൺ എടുക്കുന്നില്ല.. ആ രാത്രിമുഴുവൻ അവൾ അവനെ വിളിച്ചു മെസേജുകൾ അയച്ചു.. പക്ഷെ അവൻ ഒരു പ്രതികാരണവും നൽകിയില്ല. എന്തോ പന്തികേടുണ്ടന്ന് അവൾ മനസ്സിൽ ചിന്തിച്ചു.. രണ്ടാം ദിവസവും കഴിഞ്ഞു പോയി.. അനന്തുവിന് തന്റെ കുഞ്ഞോളുടെ വാടിയ മുഖം കണ്ടു സംശയം തോന്നി. ചേട്ടനും അമ്മയും പല തവണ ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.. രാത്രി മുഴുവൻ ഉറകം ഒഴിച്ച് അവൾ ഫോണിൽ തന്നെ നോക്കിയിരുന്നു. അവൻ തന്നെ വിളിക്കുന്നതും കാത്തു അവൾ രാപകലുകൾ തള്ളി നീക്കി.. അവൻ വിളിക്കുമെന്ന പ്രതീക്ഷ അവൾ കൈ വിട്ടില്ല.. ക്ഷിണം കൊണ്ട് ഒരു രാത്രിയിൽ അവൾ തളർന്നു ഉറങ്ങി. അടുത്ത് ദിവസം പ്രഭാദത്തിൽ തന്റെ ഫോൺ ബെല്ലടിക്കുന്നതും കേട്ടാണ് അവൾ ഉണർന്നത്.. മങ്ങിയ കണ്ണുകൾക്ക്‌ മുമ്പിൽ ഫോണിൽ അർജുന്റെ ചിത്രം കണ്ടു അവൾ ചാടി എണീറ്റു ഫോൺ എടുത്തു "ഹലോ.. ഹലോ. " അവൾ ചോദിച്ചു "എന്തു പറ്റീ" അവന്റെ ശബ്ദം ഇടറിയിരിന്നു "ഹേയ് കുറച്ചു തിരക്കായിരുന്നു " ഏതാനും നിമിഷത്തെ മൌനത്തിൽ ശേഷം അർജുൻ അവളോട്‌ പറഞ്ഞു... "നമ്മുക്ക് ഇത് അവസാനിപ്പിക്കാം " ആ വാക്കുകൾ അവളുടെ കര്ണപുടത്തെ തുളച്ചു കയറി.. അവളുടെ നെഞ്ചിൽ കത്തി കയറിയ പോലെ തോന്നി.. അവൾ ചോദിച്ചു "എന്താ.. എന്താ പറഞ്ഞെ " അവന്റെ സ്വരം കടുത്തു "സോറി ബൈ " ഫോൺ കട്ട്‌ ചെയ്യാതെ എല്ലാം നഷപെട്ടവളേ പോലെ അവൾ ഒരു നിമിഷം ഇരിന്നു... (തുടരും) 🖊മുന്ന↗സ്വപ്നസഞ്ചാരി 📝 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔ അഭിപ്രായങ്ങൾ ↔↔↔↔↔↔↔↔↔↔↔↔↔↔↔↔
1.6k views
7 days ago
#

📔 കഥ

↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ 💞 പ്രണയാഞ്ജലി 💞 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ 🖊മുന്ന↗സ്വപ്നസഞ്ചാരി 📝 part-1 ( https://sharechat.com/post/3ZaWNKy) 🏁Part ➖2⃣ വിറക്കുന്ന ചുണ്ടുകളോടെ, അവളുടെ ചലനമറ്റ ശരീരത്തെ നോക്കി അയാൾ ഉറക്കെ വിതുമ്പി "ന്റെ കുഞ്ഞോളെ...." കുറച്ചു നേരം പൊട്ടിക്കരഞ്ഞ അനന്തു അവിടെ നിന്ന് എണീറ്റു വീണ്ടും ആ ചാരു കസേരയിൽ പോയി ഇരിന്നു..അപ്പോഴും അവിടെ ഒരു കുളിർ കാറ്റു വീശുന്നുണ്ടായിരുന്നു,ക്രമരഹിതമായ ഇടവേളകളിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരിന്നു.. സന്ത്യയാവുക ആണല്ലോ.വാനിൽ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അവൻ ഇരിന്നു,തന്റെ കുഞ്ഞോളും അവരെ പോലെ പറന്നകലുകയാണല്ലോ എന്ന ചിന്ത അയാളുടെ ചങ്ക് തകർത്തു... വാശിക്കാരി ആയിരിന്നു പണ്ടേ തന്റെ കുഞ്ഞനിയത്തി..അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലത്തെ അവളുടെ ആദ്യ ബര്ത്ഡേ അനന്തുവിനെ ഓർമകളിൽ ഉദിച്ചു.. അന്ന് കിട്ടിയ ഒരുകാളിപാട്ടം കീ കൊടുക്കാൻ അടുത്ത് ചെന്നതാണ് ഞാൻ അതിൽ തൊടാൻ പോലും സമ്മതിക്കാതെ അവൾ വാശിപിടിച്ചു കരഞ്ഞു, അതിൽ പിന്നെ എന്തിനും താനല്പം താന്നു കൊടുക്കും എല്ലാ കാര്യത്തിലും... കാരണം ഏട്ടൻ വലുത് കുഞ്ഞോളുടെ സന്തോഷമായിരുന്നു... പൂമ്പാറ്റകളെ തുന്നിയ ഒരു കുഞ്ഞുടുപ്പുണ്ടായിരുന്നു അവൾക്കു എവടെ പോകണമെങ്കിലും ആ കുഞ്ഞുടുപ്പ് വേണമെന്നായിരുന്നു പിനവളുടെ വാശി.. സ്കൂളിൽ പോകുമ്പോൾ എന്നും ഏട്ടൻ അവളെ കൊണ്ടാകണം, ഒരു മിഠായി കിട്ടിയ ഏട്ടൻ കഴിക്കാതെ അവൾക്കു കൊടുക്കണം.. അങ്ങനെ അങ്ങനെ..എത്ര വാശികളായിരിന്നു എന്റെ കുഞ്ഞോൾക്ക്. മുറ്റത്തു വാടി നിന്ന ഒരു റോസാ ചെടിയിലേക്ക് അവന്റെ കണ്ണുകൾ ഉടക്കി.. "ഒരിക്കൽ അതിൽ ഒരു റോസാ പൂവുണ്ടാകും അപ്പൊ ഞാനതിന്റെ മറ്റവൻ പറിച്ചു കൊടുക്കും " അവളുടെ കൊഞ്ചലുകൾ റോസാച്ചെടിയിലെ മുള്ളുകളെ പോലെ അനന്തുവിന്റ് നെഞ്ചിൽ ആഴ്ന്നിറങ്ങിയ പോലെ അവൻ തോന്നി.... "അനന്തു....." ഇടർച്ചയോട് കൂടിയ ആ ശബ്ദം കേട്ടു റോസാ പൂക്കളിൽ ഉടക്കിയ കണ്ണുകൾ അവൻ മേലേക്ക് ഉയർത്തി... കൃഷ്ണൻ സർ കൂടെ ഭാര്യ നിത്യ ടീച്ചറും ഉണ്ട്. തന്നെ സ്കൂളിൽ കണ്ണക് പഠിപ്പിച്ചിരുന്നത് കൃഷ്ണൻ സർ ആണെന്ന് അവൻ ഓർത്തു.. കൃഷ്ണൻ സാറിന്റെ മകൻ അർജുൻ തന്റെ ഉറ്റ സുഹൃത്തും സഹപാഠിയും മാണ്. അയാളെ കേട്ടിപിടിച്ചു അനന്തു കരഞ്ഞു "സാറേ നമ്മുടെ കുഞ്ഞോൾ.... " അവന്റെ കണ്ടമിടറി.. "അറിഞ്ഞു "...സാറിന്റെ കൈകൾ അവന്റെ തോളിൽ അമർന്നു,അതു വിറയുന്നതായി അവൻ അനുഭവപെട്ടു.. നിത്യ ടീച്ചർ മുഖം പൊത്തി കരയുകയായിരിന്നു.. കൃഷ്‌ണൻ സർ അവന്റെ കൈകളിൽ പിടിച്ചു പുറത്തോട്ടു വലിച്ചു "വന്നേ പറയട്ടെ "..അനന്തുവിന്റ് മനസ്സിൽ സംശയത്തിന്റെ നിഴൽ പടർന്നു.നിത്യ ടീച്ചറും അകത്തേക്ക് കയറാതെ അവരുടെ കൂടെ നടന്നു. സർ അവനേം കൂട്ടി പോയത് അവരുടെ കാറിന്റെ അടുത്തേക്കായിരിന്നു.. കാർ തുറന്നു സാർ അതിൽ നിന്നും ഒരു കവർ പുറത്തേക്കെടുത്തു.., അതിനുള്ളിൽ നിന്ന് ഹൃദയത്തിന്റെ ലോക്കറ്റുള്ള ഒരുമാലയും,ഒരു ആശംസാകാർഡും, ചുവന്ന രണ്ടു റോസാപ്പൂക്കളും പുറത്തെടുത്തു... അനന്തു അതു വാങ്ങിച്ചു.. അയാൾ ആ ആശംസ കാർഡ് തുറന്നു നോക്കി അതിൽ "എന്റെ പഞ്ചാരകുട്ടൻ" എന്നെഴുതിയിരിന്നു ശേഷം അനന്തു ആ ലോക്കറ്റ് തുറന്നു നോക്കി, ഒരുനിമിഷം അയാൾ നിശ്ചലമായി അതിലെ ചിത്രങ്ങൾ അയാൾക്ക്‌ വിശോസിക്കാനായില്ല... (തുടരും) 🖊മുന്ന↗സ്വപ്നസഞ്ചാരി 📝 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ അഭിപ്രായങ്ങൾ ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
1.9k views
16 days ago
#

📔 കഥ

↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ 💞 പ്രണയാഞ്ജലി 💞 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ 🖊മുന്ന↗സ്വപ്നസഞ്ചാരി 📝 🏁Part ➖1⃣ ഓടി മടുത്ത സൂര്യൻ പകലിനോട് വിടപറഞ്ഞു നീലക്കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിന്നു.ഇളം കാറ്റിനെ തഴുകിയാടിയ കുഞ്ഞിളം ചെടികൾ പകലന്തിയായത് അറിയാതെ തുള്ളിരസിച്ചു.. മാനത്തു ഉദിച്ചു വന്ന അമ്പിളി അയാളെ നോക്കിപുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു "മൂവന്തിയായി പോകുന്നില്ലേ... " കരഞ്ഞു വാടി തളർന്ന മുഖം മാനത്തേക്ക് ഉയർത്തി പോകാനൊരുങ്ങവേ തെല്ലു നൊമ്പരത്തോടെ അനന്തു ചോദിച്ചു.. "ഓർക്കുന്നില്ലേ..?? ഇന്നേക്ക് ഒരു വര്ഷമായി.. " ആകാശത്തു നിന്ന് ഒരു കുഞ്ഞു നക്ഷത്രം മിന്നി തിളങ്ങുന്നത് അയാൾ കണ്ടു താഴെ ഭൂമിയിൽ ആ കല്ലറക്കുമേൽ കത്തിച്ചു വെച്ച മെഴുകുതിരികൾക്കു മുമ്പിൽ മുട്ടുകുത്തി നിന്ന അനന്തുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഭൂമിയെ ഈറനണിയിച്ചു.. കയ്യിലിരുന്ന രണ്ടു ചുവന്ന റോസാപ്പൂക്കൾ ആ കല്ലറക്കുമേൽ വെച്ചിട്ട് അയാൾ മെല്ലെ തിരിഞ്ഞു നടന്നു. ഏതാനും അടികൾ മുന്നോട്ടു വച്ചു വീണ്ടും ആ കല്ലറയിലേക്ക് തിരിഞ്ഞു അവൻ പറഞ്ഞു "stay together in heaven for ever ".. അപ്പോഴും അവിടെയാകെ കുളിരോട് കൂടിയ ഒരു മന്ത മാരുതൻ വീശുന്നുണ്ടായിരുന്നു. ഇതൊന്നും അറിയാത്ത മട്ടിൽ തലയിൽ മുഴുവൻ ഒരു ജന്മത്തിന്റെ ഓർമയുടെ നൊമ്പരവും പേറി ആ കണ്ണുകൾ ഒഴുകികൊണ്ടേ ഇരിന്നു, എന്തിനെന്നറിയാതെ.... ഇരുട്ടിന്റെ നാഥൻ അപ്പോഴേക്കും അവിടെയാകെ കീഴ്പെടുത്തിയിരിന്നു. ഇത്തിരി ദുരം നടന്നപ്പോഴേക്ക് അയാൾക്ക്‌ കൈകാലുകൾ വലിഞ്ഞു മുറുകും പോലെ തോന്നി..അടുത്ത് കണ്ട പാറക്കെട്ടിൽ അനന്തു ഒന്ന് വിശ്രമിച്ചു.. അപ്പോഴും ആ കുളിര്കാറ്റ് അയാളെ തഴുകി കൊണ്ടേ ഇരിന്നു.. കുരാകുരിരുട്ടിൽ ആ ഇളം കാറ്റിൽ മുളകൾ തമ്മിലുരസുന്ന ശബ്ദം അയാളെ കാതുകളെ കീഴ്പെടുത്തി.. ഒരു നിമിഷം അയാളുടെ ചിന്തകൾ ഒരു വർഷം പിറകിലേക്ക് യാത്ര ചെയുതു.... അന്നും സായാഹ്നം പോക്കുവെയിലിനോട് വിടപറഞ്ഞു തന്റെ പടിഞ്ഞാറോട്ടുള്ള യാത്രക്കൊരുങ്ങി. വീടിന്റെ ഒരുവശത്തെ പേരാൽ മരങ്ങൾ ഇലകൾ പൊഴിച്ചിട്ടിരിക്കുന്നു. അലക്ഷ്യമായി വീശിയടിച്ച ശിശിര കാറ്റിനെ നോക്കി ഇരിക്കുകയായിരുന്നു അനന്തു...വീടിന്റെ ഉമ്മറത്തിട്ട കസേരയിൽ നിശ്ചലനായി മരവിച്ചിരുന്ന അയാളെ, ആരൊക്കെയോ കയറി വന്നു അശോസിപ്പിക്കുകയും തോളിൽ തട്ടുകയും ചെയുതു. അയാൾ ഒന്നും പറഞ്ഞില്ല ആരുടെ മുഖത്തും നോക്കിയില്ല... അയാളുടെ കൈകാലുകൾ ചലനമറ്റിരിന്നു, മനസ് മരവിച്ചു പോയിരിന്നു, നാവുകൾ അറുത്തുമാറ്റിയ പോലെ അയാൾക്ക്‌ അനുഭവപെട്ടു... , ഒരുപാട് ശബ്ദങ്ങൾ അയാളുടെ കര്ണപുടങ്ങളിൽ അലയടിച്ചു.. അമ്മച്ചിയുടെ അലമുറകൾ, മരണ ഗീതങ്ങൾ, ആളുകളുടെ അടക്കം പറച്ചിലുകൾ, കാറ്റു കൊണ്ടുവന്ന വിലാപ ഗീതങ്ങൾ. "ഡാ അനന്തു..." എന്ന ഉച്ചത്തിലുള്ള വിളിയിൽ അയാൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു... അടുത്ത വീട്ടിലെ ഗോപാലൻ ചേട്ടനായിരിന്നു അത്.. "എടാ എന്തെങ്കിലും ഒന്ന് തിരുമാനിക്കണ്ടേ.കൃഷ്ണൻ സാറേ വിവരം അറിയിച്ചിട്ടുണ്ട് " പതിഞ്ഞ സ്വരത്തിൽ അയാൾ അനന്തുവിനോട് ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല,അനന്തു മെല്ലെ അകത്തേക്ക് ചെന്നു നെഞ്ചത്തടിച്ചു കരയുന്ന അമ്മയുടെ അടുത്ത് പോയി ഇരിന്നു.അമ്മ അവന്റെ തോളിൽ ചാഞ്ഞുപോയി.ചുവരിലിരുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് അവനൊന്നു നോക്കി പിന്നെ വെള്ളയിൽ പുതച്ചു കിടത്തിയ അനിയത്തിയുടെ മുഖത്തേക്കും തിരിഞ്ഞു അവന്റെ കണ്ണുകൾ കണ്ണീർ കടലായി.. (തുടരും) 🖊മുന്ന↗സ്വപ്നസഞ്ചാരി 📝 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔ അഭിപ്രായങ്ങൾ ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
2.1k views
16 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because