INSTALL
@sreedaajith
പവിഴമല്ലി
@sreedaajith
565
ഫോളോവേഴ്സ്
1,362
ഫോളോയിംഗ്
67
പോസ്റ്റുകള്
I love my self
Follow
പവിഴമല്ലി
543 കണ്ടവര്
•
12 മണിക്കൂർ
കടൽ കടന്നെത്തിയ പ്രണയം ""ശോ... ഇതിനിടയിൽ ഗ്യാസും തീർന്നു.. ഇനി പുതിയ കുറ്റി ഫിറ്റ് ചെയ്ത് വീണ്ടും... ഹോ... അരമണിക്കൂർ വേസ്റ്റാകും... സമയം പോയി... എഴുന്നള്ളത്ത് എത്താറായി..."" ഓരോന്ന് പിറുപിറുത്തു കൊണ്ട് അവൾ അടുക്കളയിൽ തകൃതിയായി ജോലികൾ ചെയ്യുന്നു... ഇടക്ക് മക്കളോടും സഹായം ചോദിക്കുന്നുണ്ട്.... അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആണ്.... രാത്രിയിൽ എഴുന്നള്ളത്തിന് താലം എടുക്കണം.... മക്കളും ഉണ്ട്... രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കിയിട്ട് വേണം പോകാൻ... അതിനുള്ള തത്രപ്പാടിലാണ്... സമയം സന്ധ്യ കഴിഞ്ഞു...... ഒരുവിധം ജോലിയൊക്കെ തീർത്തു.. ഇനിയൊന്നു കുളിക്കണം... മക്കൾ റെഡിയായി ക്കഴിഞ്ഞു... അവൾ ഡ്രെസ്സും കൊണ്ട് ബാത്റൂമിൽ കയറി... ഷവർ തുറന്നു അതിനടിയിൽ നിന്നു... പകലത്തെ അലച്ചിലിന്റെ ക്ഷീണം ആ കുളിയിൽ തീർക്കണം... എന്നിട്ട് വേണം ആ തിരക്ക് പിടിച്ച അമ്പലമുറ്റത്ത് പോകാൻ.... പോയിട്ടോ.... ഓർത്തപ്പോൾ ഒരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു.... ഇന്നവൻ വരും... തന്നെ കാണാൻ... അല്ല പരസ്പരം കാണാൻ... ഇതുവരെ കാണാമറയത്ത് ഇരുന്നുള്ള സംസാരം... ഇവിടുത്തെ സമയം അല്ല അവിടെ.. അത് കൊണ്ട് തന്നെ സംസാരം കുറവ്... താൻ ഉള്ള സമയം അവനില്ല... അവനുള്ള സമയം താനും... എങ്ങനെ അവൻ തന്നിലേക്കെത്തി... അറിയില്ല... ആദ്യമായി വന്നൊരു മെസ്സേജ്... വെറുതെ ഒരു ഗുഡ് മോർണിംഗ്...വെറുതെ ഒരു തമാശ ആണെന്ന് കരുതി അവഗണിച്ചു.. പിന്നീട് എപ്പോളോ മറുപടി കൊടുത്തു...അതിൽ തുടങ്ങിയ സൗഹൃദം... പിന്നീടെപ്പോളോ രണ്ടുപേരിലും പ്രണയം മഴയായി പെയ്തു തുടങ്ങി...എങ്ങനെ അതിപ്പോളും ഒരു അതിശയം പോലെ... ആദ്യം പ്രണയം പറഞ്ഞത് അവൻ തന്നെ... തമാശയായി കരുതി താൻ..പക്ഷേ അത് സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ തന്റെ ശരീരവും മനസ്സും ഒരുപോലെ തുടിച്ചുപോയോ. ... അറിയില്ല... ഇനിയും ഒരു വസന്തത്തിന് അവസരം ഇല്ലെന്നും പിന്മാറണമെന്നും ഒരു പാട് തവണ പറഞ്ഞു താൻ.. പക്ഷേ അവൻ പിന്നോട്ട് പോയില്ല... അങ്ങകലെ ആ മണലാരണ്യത്തിൽ എന്നും തന്നെ ഓർത്തൊരാൾ... അദ്ഭുതം തോന്നുന്നു... ഒപ്പം ചെറിയൊരു അപകർഷതാ ബോധവും....ഇനിയും ഈ പ്രായത്തിൽ വീണ്ടും ഒരു പ്രണയം... എന്തിന്..... ഒരു പക്ഷേ പണ്ടെങ്ങോ തന്നിൽ മരവിച്ചു പോയ പ്രണയസ്വപ്നങ്ങളുടെ പൂമരക്കൊമ്പിൽ വീണ്ടും പൂക്കൾ പുഷ്പിച്ചു തുടങ്ങാൻ താനും ആഗ്രഹിക്കുന്നില്ലേ...എന്തിനിനി ഒരു പ്രണയം.... തന്നിലെ അടങ്ങാത്ത മോഹങ്ങളുടെ വിസ്മയക്കൊട്ടാരത്തിൽ വീണ്ടും വർണങ്ങൾ കൊണ്ടൊരു നൃത്താർച്ചനക്കോ...പണ്ടേ താളം തെറ്റിയ തന്റെ ഗാനമഞ്ജരികളിൽ വീണ്ടും ഒന്ന് ശ്രുതി ചേർക്കാനോ.. എന്തിന്.... അറിയില്ല...എന്തിനോ വേണ്ടി ഇപ്പോളും മനം തുടിക്കുന്നു.... എന്തായാലും അവന്റെ മുന്നിൽ ചെന്ന് നിൽക്കാൻ തന്നിലെ പെണ്ണിനാവില്ല... സാഹചര്യങ്ങളും കടമകളും സമൂഹം ചാർത്തുന്ന അരുതുകളും തന്നെ പിന്നിലേക്ക് വലിക്കുന്നു... നാട്ടിലെത്തുന്നുണ്ട് എന്നറിയിച്ചിരുന്നു.. പക്ഷേ ഇത്രപെട്ടെന്ന് തന്റെ അരികിൽ അവനോടിയെത്തും എന്നറിഞ്ഞില്ല... അവൻ ശരിക്കും അത്രക്ക് കൊതിക്കുന്നുണ്ട്... തനിച്ചൊന്ന് അടുത്ത് കാണാൻ മിണ്ടാൻ ഒരുവേള ഒന്ന് ആലിംഗനം ചെയ്യാൻ... ഒരു പക്ഷേ എല്ലാം എല്ലാം... പക്ഷേ തനിക്കിപ്പോളും അതിന് സമ്മതമല്ല... തനിച്ചൊരിക്കലും അവന്റെ മുന്നിൽ എത്താനാവില്ല തനിക്ക്.... അതൊരു പക്ഷേ ഇത്രയും നാൾ അടക്കിവെച്ച അവന്റെ പ്രണയസാഗരത്തെ തുറന്ന് വിടാനുതകും... അത് ചിലപ്പോൾ തന്റെ ജീവിതത്തിലും അവന്റെ ജീവിതത്തിലും പ്രളയമായി തീർന്നു നാശം വിതക്കും...അത് പാടില്ലൊരിക്കലും... അതുകൊണ്ട് ഒരിക്കലും ആ മുൻപിൽ ചെല്ലില്ല... തനിക്കവനെ കൺ നിറയെ ഒന്ന് കാണുകയും വേണം... അതിനാണ് ഈ ആൾക്കൂട്ടത്തിലേക്ക് ക്ഷണിച്ചത്... ക്രൂരതയാണെന്ന് അറിയാം... പക്ഷേ.... പക്ഷേ... നേരിൽ ചെന്നാൽ അവന് തന്നെയും തനിക്കവനെയും അറിയാനാകും... അത്രക്ക് സെൽഫികൾ പരസ്പരം കൈമാറിയിട്ടുണ്ട്.... ഓരോന്ന് ചിന്തിച്ചു സമയം പോയി.. പെട്ടെന്ന് കുളിച്ചിറങ്ങി... നല്ല ചുവന്നകരയുള്ള സെറ്റ് ഉടുത്തു.. കൂടുതൽ ഒരുക്കങ്ങൾ പതിവില്ല.... സാധാരണപോലെ കണ്ണെഴുതി... നെറ്റിയിൽ ചെറിയൊരു കറുത്ത സ്റ്റിക്കർ പൊട്ട് രണ്ടു പുരികങ്ങൾക്കും നടുവിലായി...ചന്ദനക്കുറി വരച്ചു... സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി..മുടിയൊന്ന് കൂട്ടിക്കെട്ടി.... ഹോ... അമ്മാ....അമ്മയിപ്പോളും എന്തൊരു സുന്ദരിയാ... ഞങ്ങൾ ഒന്നൂടെ റെഡിയാവേണ്ടി വരുവോ.... പോടീ... വെറുതെ ആക്കാതെ.... അല്ല അമ്മാ സത്യം... ആ.. നടക്ക് നടക്ക്... സമയം പോയി... മക്കളോട് അങ്ങനെ പറഞ്ഞു പെട്ടെന്ന് ഇറങ്ങി...ആ.. നടക്ക് നടക്ക്... സമയം പോയി. നടക്കുമ്പോൾ ഓർത്തു... ഉറപ്പായും അവനിപ്പോൾ വന്നു കാണും... പക്ഷേ കണ്ണിൽ പെടാതെ നോക്കണം... എഴുന്നള്ളത്തിനൊപ്പം താലത്തിൽ ദീപവും പൂക്കളും എടുത്ത് അവൾ പടികൾ ഇറങ്ങി തുടങ്ങി... പടികൾ ശ്രദ്ധിച്ചു ഇറങ്ങുന്നത് കൊണ്ട് ദൂരെയൊരാൾ തന്നെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നത് അവളറിഞ്ഞില്ല..... ദൂരെ അവൻ അവളെത്തന്നെ ശ്രദ്ധിച്ചു നോക്കി നിൽക്കുന്നു... ദീപങ്ങൾക്കിടയിലൂടെ അവളുടെ ദീപ്തമായ മുഖം കണ്ട് അവന്റെ കണ്ണുകൾ വല്ലാതെ വിടർന്നു... പടികൾ ഇറങ്ങി താഴെ എത്തിയപ്പോൾ ആണ് അവൾ ചുറ്റും നോക്കിയത്... തങ്ങൾ പോകുന്ന വഴിയുടെ സൈഡിലായി നാലുപാടും ശ്രദ്ധിച്ചു നോക്കുന്ന അവനെ അവൾ വ്യക്തമായി കണ്ടു... പെട്ടെന്ന് മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് വലിഞ്ഞു.. തന്നെ കാണാതിരിക്കാൻ..... അവനത് വ്യക്തമായി കണ്ടിരുന്നു... തന്നിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്ന അവളുടെ പരിഭ്രാന്തി നിറഞ്ഞ മുഖം... അവൻ അവളെ കാണാത്തപോലെ അഭിനയിച്ചു നിന്നു... അവളപ്പോൾ അവനിതുവരെ തന്നെ കണ്ടില്ലെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു... അവന്റെ മുൻപിൽ കൂടി തന്നെ മുഖം മറച്ചു പതിയെ കടന്നു പോയി... അവന്റെ സമീപം എത്തിയപ്പോൾ വല്ലാത്തൊരു സുഗന്ധം തന്നെ പൊതിയുന്നത് അവളറിഞ്ഞു... അവന്റെ പൗരുഷം നിറഞ്ഞ മുഖം...കുസൃതി നിറഞ്ഞ കണ്ണുകൾ എല്ലാം അവനറിയാതെ അവൾ കണ്ടാസ്വദിച്ചു... അവളുടെ കണ്ണുകൾ പതിന്മടങ്ങു തിളങ്ങി.... മുഖം വിടർന്നു... ഒരു നിമിഷം പരിസരം മറന്നു നോക്കിപ്പോയി...പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് മുന്നോട്ട് നടന്നു... അവളുടെ ഈ ഭാവമെല്ലാം അവൻ കൺ നിറയെ കണ്ടിരുന്നു.. പക്ഷേ അവളെ കാണാത്ത ഭാവത്തിൽ അറിയാത്ത ഭാവത്തിൽ നിന്നു... അവൾ കുറേ എത്തി തിരിഞ്ഞു നോക്കി... ചുറ്റും നോക്കി തിരിഞ്ഞു നടക്കുന്ന അവനെക്കണ്ട് അവളുടെ മുഖം മ്ലാനമായി... സോറി ഡാ.... എനിക്കിങ്ങനെയെ പറ്റു... നിന്നെ എനിക്ക് കൺകുളിർക്കേ കാണണമായിരുന്നു... കണ്ടു... മനസ്സു നിറഞ്ഞു... ഞാൻ മുൻപിൽ വരാത്തത് എന്റെ സാഹചര്യം... ക്ഷമിക്ക് നീ....നിന്നിലേക്കണയാൻ വെമ്പുന്ന അതേ സമയം തന്നെ എന്നിലെ ഭാര്യയും അമ്മയും ഒരുപോലെ പിന്നിലേക്ക് വലിക്കുന്നു.... പാടില്ലെന്ന് നിർബന്ധം പിടിക്കുന്നു...അതുകൊണ്ടാണ് ഞാൻ... ക്ഷമിക്കു നീ... പൊറുക്കു എന്നോട്... നിറഞ്ഞു വന്ന കണ്ണുകൾ ആരും അറിയാതെ സാരിത്തുമ്പിനാൽ തുടച്ച് അവൾ വീണ്ടും വരിയിലേക്കെത്തി... ഏതൊക്കെയോ ഓർമകളിൽ ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയോടെ നടന്നു... അവൾക്കരികിൽ നിന്ന് പിൻ തിരിഞ്ഞു നടന്ന അവൻ പിന്നീട് തിരിഞ്ഞു നോക്കാതെ അവിടം വിട്ടു... സ്റ്റാൻഡിൽ എത്തി.. സ്വന്തം നാട്ടിലേക്കുള്ള ബസ്സിൽ സൈഡ് സീറ്റ് പിടിച്ച് ഇരുന്നു... രാത്രിയിൽ ആണെങ്കിലും റോഡിനിരുവശത്തും ഉള്ള സ്ട്രീറ്റ് ലൈറ്റിൽ അവന്റെ മുഖം ശോഭയാർന്നു... തൊട്ടടുത്ത നിമിഷങ്ങളിൽ സംഭവിച്ചതെല്ലാം അവന്റെ മനസ്സിൽ ഓടിയെത്തി..... ചെറിയൊരു ചിരിയോടെ അവനോർത്തു... ഏയ് പെണ്ണേ നിന്നെ ഒന്ന് കാണാൻ വേണ്ടി വന്ന എന്നെ നീ നിരാശപ്പെടുത്തിയെങ്കിലും പരാതിയില്ലെനിക്ക്... നിന്നെ ഞാൻ കൺ കുളിർക്കേ കണ്ടു കേട്ടോ... ആ ദീപങ്ങൾക്കിടയിലൂടെ മറ്റൊരു ദീപംപോലെ പ്രകാശിക്കുന്ന നിന്റെ മുഖം എന്നെ വല്ലാതെ കൊതിപ്പിച്ചു.... നിന്നെ കാണാത്ത ഭാവത്തിൽ ഞാൻ നിന്നെങ്കിലും നിന്റെ ഓരോ ചെയ്തികളും ഞാൻ കാണുന്നുണ്ടായിരുന്നു.. എന്റെ അടുത്തെത്തിയപ്പോൾ നിന്റെ വിടർന്ന വലിയ കണ്ണുകൾ... ഹാ... എന്തൊരു ഭംഗിയാണതിന് മതി..ഒന്ന് പിടിച്ചു കണ്ണുകളിൽ മുത്താൻ മനം വല്ലാതെ തുടിച്ചു.. പക്ഷേ വേണ്ട... നീയെന്നും ഇങ്ങനെ എന്നിൽ നിന്നും ഒരു കൈ ദൂരത്തിൽ നിന്നാൽ മതി... നീ പറഞ്ഞത് ശരിയാണ് നിന്നെ നേരിട്ട് കാണുമ്പോൾ നിന്റെ വിരൽ തുമ്പിൽപോലും എനിക്ക് സ്പർശിക്കാൻ തോന്നുന്നില്ലായിരുന്നു... അതിനി ഈ തിരക്കിനിടയിൽ ആയത് കൊണ്ടാണോ അറിയില്ല.. നിന്റെ സാമീപ്യം സത്യത്തിൽ എന്നെ ഉന്മത്തനാക്കിയെന്നത് നേര്...നിന്റെ നിശ്വാസങ്ങൾ എന്നിലേക്ക് പകരാൻ ശരിക്കും ഞാൻ കൊതിച്ചുപോയെടി.... നിന്റെ വിചാരം ഞാൻ നിന്നെ കണ്ടില്ലെന്നായിരിക്കും.. അതങ്ങനെ തന്നെ നിൽക്കട്ടെ... ഞാൻ നിന്നെ കൺകുളിർക്കേ മനം കുളിർക്കേ കണ്ടിരുന്നു... അതിനി എന്നും ഈ നെഞ്ചിൽ നിറഞ്ഞു നിക്കും... തിരികെ ഞാൻ ആ മണലാരണ്യത്തിലേക്ക് പോയാലും വീണ്ടുമൊരു സംഗമത്തിനായി കാലം കളമൊരുക്കും വരെ നീ ഇങ്ങനെ എന്നിൽ നിറഞ്ഞു നിൽക്കും...ഇനിയൊരു സംഗമത്തിന് സാധിക്കുമെങ്കിൽ പെണ്ണേ നിന്നിലെ എല്ലാം എനിക്ക് വേണം... അതുവരെ നീ ഈ വിശുദ്ധിയോടെതന്നെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കണം... ഇനിയും നിന്നാൽ ഒരുപക്ഷെ എന്റെ നിയന്ത്രണം തെറ്റിയാലോ.. അങ്ങനെ വന്നാൽ ആളുകളോ സാഹചര്യമോ നമ്മുടെ പ്രായമോ ഒന്നും നോക്കാതെ ആ ആൾക്കൂട്ടത്തിനിടയിൽ വെച്ച് നിന്നെ പുണർന്നു എന്റെ പ്രണയത്തിന്റെ സമ്മാനം നിന്റെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ കൊണ്ട് ചാർത്തിയേനെ ഞാൻ... അതാണ് പെട്ടെന്ന് തിരിഞ്ഞുപോലും നോക്കാതെ മടങ്ങി പോന്നത്.... ഒരു തിരിഞ്ഞു നോട്ടം എന്നെ വീണ്ടും എന്തിനെങ്കിലും പ്രേരിപ്പിച്ചാൽ.... വേണ്ട... അത് വേണ്ട... പെണ്ണേ.. നീയെന്നും ഇങ്ങനെ ഈ നെഞ്ചിൽ നിറഞ്ഞു നിൽക്കണം..... ഓരോന്നൊക്കെ ചിന്തിച്ചു നിറഞ്ഞ ചിരിയോടെ പുറത്തേക്ക് നോക്കിയവനിരുന്നു.... മധുരിക്കുന്ന നിമിഷങ്ങളോർത്ത്...ഇനിയുമൊരു കൂടിക്കാഴ്ച്ചക്ക് സാധിക്കുമെന്ന വിശ്വാസത്തോടെ... അതേസമയം തന്നെ അവളുടെ ചുണ്ടിലും ഒരു നിറഞ്ഞ ചിരി വിടർന്നു നിന്നു... വീണ്ടും ഒരു സംഗമത്തിനായി മനസ്സു തുടിച്ചു കൊണ്ട്...... അവർ രണ്ടുപേര് മാത്രം അറിയുന്നൊരു പ്രണയം.... ഇനിയും അത് രഹസ്യമായി തന്നെ ഇരിക്കട്ടെ... ✍️പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ
#📔 കഥ
#💌 പ്രണയം
12
3
1
പവിഴമല്ലി
537 കണ്ടവര്
•
1 ദിവസം
#📝 ഞാൻ എഴുതിയ വരികൾ
#❤ സ്നേഹം മാത്രം 🤗
#🌞 ഗുഡ് മോണിംഗ്
9
19
7
പവിഴമല്ലി
405 കണ്ടവര്
•
1 ദിവസം
ഒരുകണ്ടുമുട്ടൽ അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് കടലിലെ ഓളങ്ങൾ ആകാശത്താകെ പൊൻപ്രഭ വീശുന്ന പോലെ....കടലിലെ തിരമാലകളുടെ ഇളകുന്ന മേനിയെ തഴുകി മന്ദമാരുതൻ തന്നിലേക്കണയുന്നത് ഒരു നിർവൃതിയോടെ ആസ്വദിച്ചു കൊണ്ട് ദൂരേക്ക് നോക്കി വസുന്ധരാ ദേവി ആ പഞ്ചാര മണലിൽ ഇരുന്നു... വെറുതെ മൊബൈലിൽ സമയം ഒന്ന് നോക്കി... സമയം ആയിട്ടില്ല.. താനല്പം നേരത്തെ എത്തി.... അവർ ചുറ്റും നോക്കി... ഒരുപാട് പേര് സന്ദർശകരായിട്ട് ഈ സമയം എത്തുന്നുണ്ട്.... കുട്ടികൾ കടലിനോട് കഥപറഞ്ഞു കൊണ്ട് ഓടിക്കളിക്കുന്നു.... അവരുടെ മാതാപിതാക്കൾ അക്ഷമരായി കളികൾ നോക്കി നിൽക്കുന്നു... കണ്ടാൽ തന്നെ അറിയാം ഇല്ലാത്ത സമയം ഉണ്ടാക്കി കുട്ടികളെയും കൊണ്ടെത്തിയതാണ്... അതിന്റെ അസ്വസ്ഥത മുഖത്ത് തെളിഞ്ഞ് കാണാം... യുവമിഥുനങ്ങൾ കൈകോർത്തു പിടിച്ചും അല്ലാതെയും നടന്നും ഓടിയും തങ്ങളുടെ സല്ലാപത്തിൽ ഏർപ്പെടുന്നു... അതിനിടെ ഒരു കൊച്ച് പയ്യൻ കപ്പലണ്ടി കൊണ്ട് നടക്കുന്നു..വസുന്ധര വീണ്ടും വെറുതെ കടലിലേക്ക് നോക്കിയിരുന്നു.... മാഡം... കപ്പലണ്ടി... വാങ്ങാമോ... വേണോ.. മാഡം... ഇനി ഇതും കൂടിയേ ഉള്ളൂ മാഡം.. പ്ലീസ് മാഡം..,20രൂപയെ ഉള്ളൂ... പ്ലീസ്... അവന്റെ നിസ്സഹായാവസ്ഥ കണ്ട് സഹതാപം തോന്നി..20രൂപ കൊടുത്ത് അത് മേടിച്ചു.. അടുത്തിരുന്ന ഹാൻഡ് ബാഗിൽ വെച്ചു... അവനെ വീണ്ടും ശ്രദ്ധിച്ചു... കിട്ടിയ തുക അടുത്തിരുന്ന് എണ്ണിപ്പെറുക്കുന്നു... അത് കഴിഞ്ഞു വെറുതെ കടലിലേക്ക് നോക്കി ഇരിക്കുന്നു.. ഒരു നിരാശ നിറഞ്ഞ ഭാവം മുഖത്ത്... എന്തുപറ്റി മോനെ... എന്താ നീ പോകാത്തത്..... അവരുടെ ചോദ്യം കേട്ട് അവൻ അവരുടെ മുഖത്തേക്ക് നോക്കി... കുഞ്ഞിക്കണ്ണുകൾ നിറഞ്ഞിരിക്കുന്നു... ഒന്നൂല്ല മാഡം... വെറുതെ... മാഡം എന്നൊന്നും വിളിക്കണ്ട.. നിന്റെ അമ്മയെപ്പോലെ കരുതി കാര്യം പറ കുഞ്ഞേ.. എന്തോ ആ കുഞ്ഞേ വിളി അവന്റെ മുഖത്തൊരു ചിരി വിടർത്തി... അതൊന്നൂല്ല അമ്മ...എന്റെ അമ്മക്ക് മരുന്നു വാങ്ങാൻ ഇറങ്ങിയതാ...പൈസ ഇത് തികയില്ല.. പത്തു പൊതി ഉണ്ടായിരുന്നു.. ഓരോന്നിനും 20രൂപക്ക്..പക്ഷേ... ഇതിപ്പോ 180രൂപയെ ഉള്ളൂ... ബാക്കി തുകക്ക് ഇനി വേറെ എന്തെങ്കിലും ജോലി ചെയ്യണം... അതെങ്ങനെ 20രൂപയുടെ പത്തു പൊതി വിറ്റാൽ 200കിട്ടുവല്ലോ... നിന്നെ ആരെങ്കിലും പറ്റിച്ചോ.. ഇല്ല അമ്മേ... ഞാനിവിടെ സ്ഥിരം കപ്പലണ്ടി വിക്കാൻ വരുന്നതാ.. ഓരോ ദിവസവും ഓരോരോ ആവശ്യങ്ങൾക്ക്.. അപ്പൊ പ്രായമായ ഒരു അമ്മൂമ്മ എന്നും അവരുടെ കൊച്ചുമോൾക്ക് വേണ്ടി ഒരു പൊതി സ്ഥിരം വാങ്ങിക്കും.. പാവമാ... ഇന്ന് പക്ഷേ വാങ്ങിച്ചില്ല.. ചോദിച്ചപ്പോൾ കൈയിൽ പൈസ ഇല്ലെന്ന്.. പാവല്ലേ ഞാൻ ഒരു പൊതി അവർക്ക് കൊടുത്തു.. അതിന്റെ കുറവാ... സാരമില്ല വേറെന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കാം.... ഇത്രയും കൊച്ച് ആയിട്ടുകൂടി അവന്റെ ആ നിഷ്കളങ്ക സഹജീവി സ്നേഹം... അവരെ അമ്പരപ്പിച്ചു.. മുതിർന്നവർക്ക് ഇന്നിപ്പോൾ ഇല്ലാതെ പോയതും അത് തന്നെ അല്ലെ... ഈ ചെറുപ്രായത്തിൽ ഇനി നീയെന്ത് പണി ചെയ്യും മോനെ.... അമ്മേ ഞാൻ എനിക്കുപറ്റുന്ന എല്ലാ ജോലിയും ചെയ്യും.. മിക്കവാറും ആരെങ്കിലും ഒക്കെ കാറു കഴുകാൻ വിളിക്കാറുണ്ട്... നൂറ് രൂപ തരും... അത്പോലെ എന്തെങ്കിലും കിട്ടുമെന്നേ... അവർ അദ്ഭുതത്തോടെ അവനെ നോക്കി... പതിയെ തന്റെ ബാഗ് തുറന്നു പേഴ്സ് എടുത്തു നോക്കി... ഒരു അഞ്ഞൂറിന്റെ നോട്ടും കുറച്ചു പത്തും ഇരുപതും ഒക്കെ ആയി നൂറോ നൂറ്റമ്പതോ രൂപ കാണും... തനിക്കെന്തിനാ ഇപ്പൊ ഇത്രയും പൈസ... പാവം അവന് ഉപകാരപ്പെടുമെങ്കിൽ ഇതിൽപ്പരം സന്തോഷം ഉണ്ടോ.... അവരതിൽ നിന്ന് അഞ്ഞൂറിന്റെ നോട്ടെടുത്ത് അവന് നീട്ടി... അവൻ അമ്പരപ്പോടെ അവരെ നോക്കി... വാങ്ങിച്ചോ മോനെ... നിന്റെ അമ്മ തന്നെ ആണെന്ന് കരുതിയാൽ മതി കേട്ടോ... എനിക്കിനി തിരിച്ചു പോകാൻ അധികം പൈസയൊന്നും വേണ്ട... വേറെ ആവശ്യങ്ങൾ ഇല്ല താനും... എങ്കിൽ ഇത് നിനക്കിരിക്കട്ടെ...വാങ്ങിച്ചോ മടിക്കേണ്ട... അവൻ സന്തോഷത്തോടെ അതും വാങ്ങിച്ച് തിരിച്ചു പോയി...അവർ ആ പോക്ക് നോക്കിയിരുന്നു... ആ പൈസ കിട്ടിയപ്പോൾ ഉണ്ടായ അനുഭവം ഓർത്തപ്പോൾ അവർക്ക് അവരോട് തന്നെ പുച്ഛം തോന്നിപ്പോയി... തനിക്കൊന്ന് കൂട്ടുകാരിയെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ തന്നെ മൂത്തവന് കലിപ്പായി.. അമ്മ ഈ വയസ്സാം കാലത്ത് ആരെ കാണാനാണെന്ന്... എന്തായാലും സമ്മതിച്ചു.. കുറേ ആവലാതികൾ പറഞ്ഞു അഞ്ഞൂറിന്റെ ഒരു നോട്ടും തന്നു... ഈ എടിഎം കാർഡും ഗൂഗിൾപേയും കൊണ്ടൊക്കെ ശരിക്കും പാപ്പരായത് എന്നെ പോലെ ഉള്ള കൈയിൽ കൽക്കാശിന് ഗതിയില്ലാത്ത എന്നാൽ പുറമെ കാണുന്നവർക്ക് അവർക്ക് എന്തിന്റെ കുറവാ എന്ന് തോന്നിപ്പിക്കുന്ന പാവം വീട്ടമ്മമാർ അല്ലെ.. കറണ്ട് ബിൽ അടക്കാനും പലചരക്കു വാങ്ങാനും ഒക്കെ തരുന്ന പൈസയിൽ കുറേശ്ശേ മിച്ചം പിടിച്ചു വെക്കുമായിരുന്നു... അതിന് വേണ്ടി പുറത്തേക്കൊക്കെ ഒന്നിറങ്ങുവേം ചെയ്യാമായിരുന്നു... ഇതിപ്പോ എല്ലാം ഗൂഗിൾ പേ... പലചരക്കു ലിസ്റ്റ് കൊടുത്താൽ മോൻ വാങ്ങിച്ചു കൊണ്ട് വരും... തീർത്തും പുറത്തിറങ്ങേണ്ട.. പോവുന്നെന്ന് പറഞ്ഞപ്പോൾ അച്ഛൻ വന്നാ എന്നെ ക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മകൾ... അച്ഛൻ വൈകിയേ വരുകയുള്ളു എന്ന് പറഞ്ഞപ്പോ അവളും ശാന്തയായി... ഇവർക്കൊക്കെ പുറത്ത് പോകാൻ ഇതൊന്നും തടസ്സം അല്ലല്ലോ... ഓരോന്നോർത്ത് മൊബൈൽ എടുത്തു... മെസേജ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്.. ആളെത്താറായി... വെറുതെ ഇരുന്നു മുഷിഞ്ഞപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതി തുടങ്ങി.. അവിടുന്ന് കിട്ടിയ സൗഹൃദം... പരസ്പരം സന്തോഷങ്ങളും ദുഃഖങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെച്ചു..... നല്ലൊരു സൗഹൃദം.. തെറ്റായ രീതിയിൽ ഒരു വാക്ക് അയാളിൽ നിന്നും തനിക്ക് കിട്ടിയിട്ടില്ല... ഇന്നെന്തോ പെട്ടെന്ന് അപ്രതീക്ഷിതമായി രണ്ട് പേർക്കും കാണണം എന്നൊരു ചിന്ത... അതിന്റെ ചുവട് പിടിച്ച് എത്തിയതാണിവിടെ...വെറുതെ ഒന്ന് കാണാൻ സംസാരിക്കാൻ... ഇനിയൊരിക്കൽക്കൂടി സാധിക്കുമോ എന്നറിയില്ല..... ഹലോ... വസു...താൻ എത്തിയിട്ട് അധികം നേരം ആയോ... സോറി... കുറച്ചു ജോലി കൂടുതൽ... അതാ വൈകിയത്... ആഹാ...ജീവന് എങ്ങനെ മനസിലായി.. ഞാൻ ആണ് ഇവിടെ ഇരിക്കുന്നത് എന്ന്...ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ... അതിനാണോ പ്രയാസം.. താനൊരിക്കൽ പ്രൊഫൈൽ ഫോട്ടോ ഇട്ടിരുന്നില്ലേ അതോർമ്മയുണ്ട് എനിക്ക്....ഒരുമാറ്റോം ഇല്ലാട്ടോ... ഓഹോ.. താങ്ക്സ്.....ജീവൻ ഇരിക്ക്.... അവൾ മുന്നോട്ട് കടലിലേക്ക് നോക്കിയിരുന്നു... ജീവൻ അവൾക്കടുത്ത് തൊടാത്ത രീതിയിൽ ഇരുന്നു... അവളുടെ മുഖത്തേക്ക് നോക്കി... മുഖം ഇപ്പൊ പ്രസന്നമാണ്...വലിയ മക്കളുള്ള അമ്മയാണെന്ന് പറയില്ല... നല്ല പ്രസരിപ്പുണ്ട്... സൂര്യ രശ്മികൾ അവളുടെ മുഖത്തെ കൂടുതൽ ശോഭയാക്കുന്നു... കാറ്റിൽ മുഖത്ത് പാറിപറക്കുന്ന അളകങ്ങളിൽ അവിടവിടെ ആയി വെള്ള രാശി പടർന്നിട്ടുണ്ട്... നേരിയ പുഞ്ചിരിയോടെ അകലേക്ക് മിഴിപാകി നിൽക്കുന്ന അവളെ കാണുമ്പോൾ തന്നിൽ നിറയുന്നത് പ്രണയം ആണോ... അതോ സൗഹൃദം മാത്രമോ...രണ്ടും രണ്ടു തട്ടുകളിൽ ഇപ്പോളും ഏറ്റകുറച്ചിലുകൾ ഇല്ലാതെ നിൽക്കുന്നു...... അയാളും ദൂരെ കടലിലേക്ക് നോക്കികൊണ്ടിരുന്നു... വസുന്ധര തല ചെരിച്ചു ജീവനെ നോക്കി... മുഖം നല്ല സന്തോഷത്തിലാണ്.. പൗരുഷം തുളുമ്പുന്ന നോട്ടം... ചെറിയ രീതിയിൽ കഷണ്ടി പടർന്നു തുടങ്ങി എങ്കിലും ഇടതൂർന്ന മുടി ഡൈ അടിച്ചു ഭംഗിയാക്കി വെച്ചിരിക്കുന്നു.. കട്ടിയുള്ള മീശ...പറ്റെ ഷേവ് ചെയ്ത മുഖം.... ആകെക്കൂടി ഒരു സുന്ദരൻ ലുക്ക്.. ഇനിയിപ്പോ അല്ലെങ്കിലും എന്താ... രണ്ടു മക്കൾക്ക് അമ്മയായ തനിക്കിനി എന്ത് പ്രണയം... പക്ഷേ എന്തോ ആ മുഖത്ത് നോക്കുമ്പോൾ ഇപ്പൊ തോന്നുന്നത് പ്രണയമോ അതോ സൗഹൃദമോ.... അറിയില്ല... നേർത്തൊരു പുഞ്ചിരി വീണ്ടും അവളുടെ മുഖത്ത് വിരിഞ്ഞു.. കുറച്ചു നേരം കഴിഞ്ഞു.. രണ്ട് പേരും മിണ്ടാതെ ഇപ്പോൾ ഒരു പാട് സമയം ആയിരിക്കുന്നു.... എന്താടോ... തനിക്ക് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്... ഇപ്പോൾ.... എഴുതുമ്പോൾ താനിങ്ങനെ അല്ലല്ലോ... എന്തെല്ലാം പറയും.... ഇതിപ്പോ സമയം കുറേ ആയില്ലേ... അവന്റെ ചോദ്യത്തിന് നിറഞ്ഞൊരു ചിരിയോടെ അവൾ മറുപടി പറഞ്ഞു.. എഴുതുന്ന പോലെ എനിക്ക് സംസാരിക്കാൻ അറിയില്ല ജീവൻ... എന്തോ ചിലപ്പോളൊക്കെ മൂകമായിട്ടിരിക്കാൻ ഇഷ്ടം... ജീവൻ പറഞ്ഞോളൂ... കേൾക്കുന്നുണ്ട് ഞാൻ... അതെങ്ങനെ ശരിയാകും വസു.... നമുക്ക് രണ്ടുപേർക്കും സത്യത്തിൽ കേൾക്കാനാണിപ്പോൾ ഇഷ്ടം അല്ലെ... തന്നെ കേൾക്കാൻ എനിക്കും ... എന്നെ കേൾക്കാൻ തനിക്കും.... അതെ.... എന്തുപറ്റി ഇന്നിങ്ങനെ ഒരു തോന്നൽ... പെട്ടെന്ന് കാണണം എന്ന്... ഏയ്... പ്രത്യേകിച്ച് ഒന്നൂല്ല... എന്തോ ഓഫീസിലെ തിരക്കിനിടയിൽ തന്റെ വിചാരം വെറുതെ കടന്നു വന്നപ്പോൾ.... ഏറെക്കാലം ആയിട്ടുള്ള ഒരാഗ്രഹം ഒന്ന് കാണാം എന്ന്.. മ്മ്മ് എനിക്കും ഇന്നെന്തോ ജീവന്റെ മെസ്സേജ് കണ്ടപ്പോൾ പുറത്തിറങ്ങാൻ ഒരു കൊതി.... കുറേ നാളായി ഇവിടൊക്കെ വന്നിട്ട്.. മക്കൾ കുഞ്ഞായിരുന്നപ്പോൾ.... പിന്നീട് ഓരോരോ പ്രാരാബ്ദങ്ങൾ... എല്ലാം കഴിഞ്ഞ് എനിക്കെവിടെ നേരം.... അവർക്ക് താല്പര്യം ഉള്ളിടത്തെല്ലാം അവർ പോകും.... എന്നാ പിന്നെ എനിക്കൊന്ന് ഇറങ്ങിയാലെന്തെന്ന് തോന്നി... അതാ... ഓഹോ.... താനെന്ത് പറഞ്ഞാ വീട്ടിൽ നിന്ന് ഇറങ്ങിയത്... ഹഹഹ... അത് തമാശ... ഇല്ലാത്ത കൂട്ടുകാരിയുടെ പേര് പറഞ്ഞു ഇറങ്ങി... എനിക്കെവിടെ ജീവൻ ഈ പ്രായത്തിൽ ഒരു കൂട്ടുകാരി... പണ്ടും ഇല്ല ഇപ്പോളും ഇല്ല....അല്ല ജീവൻ എന്ത് പറഞ്ഞു വീട്ടിൽ... ഞാൻ ഓഫീസിൽ എക്സ്ട്രാ ടൈം ആണെന്ന് പറഞ്ഞിരിക്കാ... പോകണം.. ഇനിയും വൈകിയാൽ അവളും കുട്ടികളും തനിച്ചാണ്.... നമുക്ക് പോയാലോ... ശരിയാണ് സമയം വൈകി.. അദ്ദേഹം വരാനുള്ള സമയം ആയി... നമുക്ക് പോകാം.... നമ്മൾ ഒന്നും സംസാരിച്ചില്ല അല്ലെ... നിരാശയുണ്ടോ തനിക്ക് ഈ ജീവിതത്തിൽ..... ഏയ്.... നിരാശയോ എന്തിന്... പൂർണ്ണ തൃപ്തയാണ് ഞാൻ... പക്ഷേ.... എന്താണൊരു പക്ഷേ.... അതെ... ആ പക്ഷേ ആണൊരു പ്രശ്നം അല്ലെ.... എന്തിനോ വേണ്ടുന്ന മനസിന്റെ വെമ്പൽ... അതിപ്പോ സൗഹൃദത്തിനാണോ പ്രണയത്തിനാണോ... അറിയില്ല... പോയ്പ്പോയ കാലത്ത് ലഭിക്കാത്ത എന്തോ ഒന്ന്.... ഹഹഹ... അതിപ്പോളും കാണാമറയത്ത്..... വസുന്ധര സുന്ദരമായി ചിരിച്ചു... അല്ല ജീവന് നിരാശയുണ്ടോ.... ഉണ്ടോ എന്ന് ചോദിച്ചാൽ..... ഉണ്ടായിരുന്നു... പക്ഷേ ഇപ്പോൾ തീരെയില്ല... എന്റെ വസുവിനെ കണ്ടതിനു ശേഷം...ഈ മനസ്സ് അറിഞ്ഞതിനു ശേഷം.... നല്ലൊരു പ്രണയം കൊതിക്കുന്ന മനസ്സ്... സ്പർശന സുഖം മാത്രമല്ലല്ലോ പ്രണയം... അതെ നമ്മളെ ഓർത്തൊരാൾ ദൂരെ എവിടെയോ ഉണ്ടെന്നൊരു തോന്നൽ ഉള്ളത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്... ഈ പ്രായത്തിലും സ്വപ്നങ്ങൾ കാണാൻ സാധിക്കുമെങ്കിൽ.... അല്ലെ ജീവൻ.... സൂര്യൻ കടലിൽ താഴ്ന്നു തുടങ്ങി... ചുവപ്പ് രാശി പ്രപഞ്ചം ആകെ പടരുന്നു... അവളുടെ മുഖവും ചുവന്നു തുടുത്തിരിക്കുന്നു....ഭംഗിയുള്ള ചിരി.... തന്നെ അവളുടെ ഈ ഭാവം വല്ലാതെ കൊതിപ്പിക്കുന്നുണ്ടോ ജീവന്റെ ഉള്ളിലൊരു മിന്നൽപിണർ... പക്ഷേ എന്തുകൊണ്ടോ തനിക്ക് അവളെ തൊടാൻ തോന്നുന്നില്ലെന്ന് അയാൾ അദ്ഭുതത്തോടെ ചിന്തിച്ചു... ഒരു പക്ഷേ ഒരു തൊടലിൽ അവൾ പിന്നീട് അകന്നുപോയെങ്കിലോ എന്നുള്ള പേടിയാവാം... ഈ സൗഹൃദം എന്നും നിലനിർത്താൻ താൻ ആഗ്രഹിക്കുന്നു... ആരും അവൾ പോലും തിരിച്ചറിയാത്തൊരു പ്രണയമായി അതങ്ങനെ ഹൃദയം നിറയെ നിറഞ്ഞു നിൽക്കും എന്നെന്നും.... എന്തുപറ്റി ജീവൻ... നമുക്ക് പോയാലോ... താനിവിടെ അല്ലെന്ന് തോന്നുന്നു... ഭാര്യയെയും മക്കളെയും ഓർക്കുന്നുണ്ടല്ലേ... ഓക്കേ... എനിക്കും പോകണം.... ഇനിയെന്നാണൊരു കാണൽ... ഇല്ലെങ്കിലും ഇത് മതി... എനിക്കീ ജന്മം മുഴുവൻ ഓർത്തിരിക്കാൻ..... ജീവൻ...വളരെ വളരെ നന്ദി... ജീവൻ വീണ്ടും അവളെത്തന്നെ നോക്കി നിന്നു.... മനസ്സിൽ എന്തോ അടക്കാനാവാത്ത സന്തോഷം ആണോ സങ്കടം ആണോ ഒന്നും തിരിച്ചറിയാത്തൊരു വീർപ്പുമുട്ടൽ... അവൾ അവനെത്തന്നെ നോക്കി... എന്താ ജീവൻ തനിക്കെന്നെ ഒന്ന് പുണരാൻ തോന്നുന്നുണ്ടോ... കുസൃതി ചിരിയോടെ അവളവനോട് ചോദിച്ചു.... അവനിൽ ഒരു ഞെട്ടൽ അറിയാതെ പ്രകടമായി... ഉണ്ട്.... പക്ഷേ വേണ്ട വസു... നിന്നെ ഞാൻ ഒരിക്കലും തൊട്ടശുദ്ധമാക്കില്ല... എല്ലാ വിശുദ്ധിയോടും കൂടി നീയെന്നിൽ എന്നും നിറഞ്ഞു നിൽക്കണം.... അങ്ങനെ മതി... അതാണതിന്റെ ശരിയും... പോകാം... നടക്ക്.... രണ്ടുപേരും നടന്നു..കാറിനടുത്തെത്തിയപ്പോൾ ജീവൻ തിരിഞ്ഞു നിന്നു ചോദിച്ചു... അടുത്താണ് വീടെങ്കിൽ കൊണ്ട് വിടാം ഞാൻ.. സന്ധ്യ ആയില്ലേ.... ഏയ് വേണ്ടെടോ... താൻ പൊക്കൊളു... വീട്ടിൽ കൊണ്ട് വിടുമ്പോൾ ആരെങ്കിലും ശ്രദ്ധിച്ചാൽ എനിക്ക് നാളെ അവിഹിതം ഉണ്ടെന്ന് പറഞ്ഞു പരത്തും... അത് വേണ്ട...മറ്റുള്ളവരുടെ കണ്ണിൽ ഇതെല്ലാം അവിഹിതം... ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഇരുന്നാൽ യാത്ര ചെയ്താൽ എല്ലാം.....അവിഹിതം.... ഞാൻ ഒരോട്ടോ പിടിച്ചു പൊക്കോളാം.... അവളോട് യാത്ര പറഞ്ഞ് കാറിൽ തിരികെ പോകുമ്പോൾ എന്തിനോ അവന്റെ ചുണ്ടിൽ ഒരു നിറഞ്ഞ ചിരി... നല്ലൊരു പാട്ട് പ്ളേ ചെയ്തു... ""നിനക്കായ് തോഴീ പുനര്ജ്ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം…"" അവളുടെ സ്ഥിതിയും മറിച്ചല്ലായിരുന്നു... എന്തോ ഒരു നിമിഷം അവനൊന്ന് പുൽകിയെങ്കിൽ എന്ന് താനും ആഗ്രഹിച്ചില്ലേ... പക്ഷേ പെട്ടെന്ന് തന്നെ താൻ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നു... അപ്പോളാണ് അവനും താൻ ആഗ്രഹിച്ചപോലെ തന്നെ പ്രതികരിച്ചത്.... ശരിക്കും തന്നിലിപ്പോൾ ഒരു പ്രണയം തലോടുന്ന നിർവൃതി.... ഓട്ടോയിലെ സ്പീക്കറിൽ നിന്ന് നല്ലൊരു ഗാനം ഒഴുകി എത്തുന്നു... """മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം..""" അവൾ ആ ഗാനത്തിൽ ലയിച്ചുകൊണ്ട് പുറത്തേക്ക് മിഴികൾ പായിച്ചു..... രണ്ടുപേരിലും പരസ്പരം അറിയാതെ പറയാതെ ഒരു പ്രണയം.... അതിങ്ങനെ ജീവിതാവസാനം വരെ... ആർക്കും തടസ്സമാവാതെ... ആർക്കുമൊരു ശല്യം ആവാതെ... ആരും അറിയാത്തൊരു നിശബ്ദ പ്രണയം.... ✍️പവിഴമല്ലി
#📔 കഥ
#📝 ഞാൻ എഴുതിയ വരികൾ
#💌 പ്രണയം
7
22
5
പവിഴമല്ലി
627 കണ്ടവര്
•
2 ദിവസം
#📝 ഞാൻ എഴുതിയ വരികൾ
#❤ സ്നേഹം മാത്രം 🤗
9
24
2
പവിഴമല്ലി
571 കണ്ടവര്
•
2 ദിവസം
വൈകിവന്ന പ്രണയം റെയിൽവേ സ്റ്റേഷനിലെ വരാന്തയിൽ അവൾ വെറുതെ മുന്നോട്ട് നോക്കിയിരുന്നു... ""യാത്രക്കാരുടെ ശ്രദ്ധക്ക്.. ട്രെയിൻ നമ്പർ********ഇപ്പോൾ ഒരു മണിക്കൂർ വൈകിയോടുന്നു..""".. അന്നൗൺസ്മെന്റ് മുഴങ്ങി...അവളത് ശ്രദ്ധിച്ചു കേട്ടു... ചെറിയൊരു പുഞ്ചിരി ചുണ്ടിൽ വിരിയുന്നു... ശരിയല്ലേ... എല്ലാം വൈകി വൈകി വരുന്നു... ഇഷ്ടങ്ങൾ... എല്ലാം വൈകി ഓടുന്നു... വെറുതെ ഓരോന്ന് ഓർത്തു... തനിക്കിപ്പോ പ്രായം കുറച്ചായി...വെറുതെ തോന്നിയ ഒരു മോഹം.... പണ്ടെങ്ങോ കുടുംബജീവിതത്തിലേക്ക് എത്തും മുൻപേ പാതി വഴിയിൽ ഉപേക്ഷിച്ച തന്റെ ഇഷ്ടങ്ങൾ... പ്രത്യേകിച്ച് വായനയും എഴുത്തും... എല്ലാം ഒന്ന് പൊടിതട്ടി എടുക്കാൻ മോഹം... പിന്നെ വായനയുടെ ലോകത്തേക്ക്... കുറേ കഴിഞ്ഞു കുറേശ്ശേ ആയി എഴുതാൻ തുടങ്ങി ... ചെറിയ ചെറിയ കാര്യങ്ങൾ... അതിനിടയിൽ കൂട്ട് കൂടാൻ ഒരുപാട് പേര്... അവൾ തന്റെ കൗമാരം വീണ്ടും എടുത്തണിഞ്ഞു..... പണ്ടത്തെ പാവാടക്കാരിയായി.... പലരും പ്രണയത്തെക്കുറിച്ച് വിവരിച്ചു എഴുതുമ്പോൾ എവിടെയോ ഒരു നഷ്ടബോധം നിഴലിക്കുന്നു.. പൊയ്പോയ കാലം.. പ്രണയിക്കാൻ മറന്ന നാളുകൾ... വെറുതെ ഓരോ മോഹങ്ങൾ... അവൾ ചിരിച്ചു പോയി...ഇനിയെനിക്ക് ഒരു തിരിച്ചു പോക്കില്ലെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു... ദിവസങ്ങൾ... ഇടക്കൊരുപാട് പേര് സംസാരിക്കാൻ കൂട്ടിരിക്കാൻ സങ്കടങ്ങൾ പറയാൻ അങ്ങനെ നിരവധി... ഇതിനിടയിൽ സ്വന്തം വീട്ട് കാര്യങ്ങളും... ഇടക്കാരോ ഒരാൾ പ്രണയം തുറന്നു വിട്ടു... ഹഹഹ... അവൾ അതോർത്തു മനസ്സിൽ ചിരിച്ചു... പിന്നീട് അങ്ങോട്ട് പരസ്പരം സംസാരിക്കാൻ വിഷയങ്ങൾ സ്വയം കണ്ടെത്തി.... എന്തോ തങ്ങളുടെ പ്രായവും സാഹചര്യവും രണ്ട് പേരും മറന്നു പോയി... ഇന്നയാൾ തന്റെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിൽ ആയില്ലേ... എന്തിനായിരുന്നു... കാണാതിരിക്കുമ്പോൾ മനസ്സിൽ ഒരു സുഖമുള്ള നോവ്... എന്തോ മറ്റുള്ളവരോട് സംസാരിക്കുന്നത് കാണുമ്പോ വല്ലാത്തൊരു കുശുമ്പ്... ആർക്കും ബുദ്ധിമുട്ടില്ലാത്ത പ്രണയം. ആരും അറിയാതെ ആരും കാണാതെ... എന്നെങ്കിലും ഒരിക്കൽ ആളെ നേരിൽ കാണണം .... ഒന്നിനും അല്ല വെറുതെ... ഒന്ന് കാണാൻ... പരസ്പരപൂരകങ്ങൾ ആയ രണ്ടു പേര്... യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ ******** അല്പനേരത്തിനകം രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തിച്ചേരുന്നതാണ്... തനിക്കുള്ള ട്രെയിൻ വന്നു കഴിഞ്ഞു.. ഇനി ചിന്തകൾക്ക് വിരാമം... ട്രെയിനിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു... ഒരു നിറഞ്ഞ പുഞ്ചിരിയോടെ...ചെറിയൊരു ചാറ്റൽ മഴതുള്ളികൾ മുഖത്താകെ കുളിരു കോരുന്നു.... മനസ്സിലും...നല്ലൊരു പാട്ടിന്റെ വരികൾ ചെവിയിലും മനസ്സിലും മുഴങ്ങുന്നു... ""ഒന്നിനും അല്ലാതെ എന്തിനോ തോന്നിയോരിഷ്ടം എനിക്കെപ്പോളോ തോന്നിയോരിഷ്ടം.."" ട്രെയിൻ നീങ്ങി തുടങ്ങി... പക്ഷേ അവളറിയാതെ അവളെ മാത്രം നോക്കികൊണ്ട് ഒരാൾ... അടുത്തേക്ക് ചെല്ലാതെ അകലെ നിന്ന് മാത്രം നോക്കി... ആ കണ്ണുകളിലും നിറയുന്നൊരു പ്രണയം...അവളറിയാതെ അവൾ മാത്രം നിറഞ്ഞൊരു കണ്ണുകളോടെ.... ആരാണയാൾ.... ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം... എന്നെങ്കിലും ഉത്തരം കിട്ടുമോ... അകലെ കാണാമറയത്ത് നിന്നയാൾ നിറഞ്ഞു ചിരിക്കുന്നു...അവളുടെ മനസ്സിലും.... ✍️പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ
#💌 പ്രണയം
13
8
3
പവിഴമല്ലി
631 കണ്ടവര്
•
2 ദിവസം
#📝 ഞാൻ എഴുതിയ വരികൾ
#💌 പ്രണയം
#❤ സ്നേഹം മാത്രം 🤗
9
13
3
പവിഴമല്ലി
571 കണ്ടവര്
•
2 ദിവസം
#📝 ഞാൻ എഴുതിയ വരികൾ
#💌 പ്രണയം
12
10
1
പവിഴമല്ലി
559 കണ്ടവര്
•
2 ദിവസം
തെരുവുകൾ കഥപറയുമ്പോൾ വിജനമായ ആ തെരുവിലൂടെ ഞാൻ മുന്നോട്ട് നടന്നു. സമയം സായാഹ്നമാവാറായി. ഇടയ്ക്കിടെ വഴിതെറ്റി വരുന്ന വാഹനങ്ങളും കൽനടയാത്രക്കാരും ഒഴിച്ച് വേറെ ഒരു ശബ്ദംപോലും ഇല്ലാതെ നിശ്ശബ്ദമായ ആ തെരുവിലൂടെ കുറച്ചു നടന്നു. വെറുതെ ഒന്ന് ചുറ്റും നോക്കി വിജനമാണിവിടം. പണ്ട് ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞു നിന്നിരുന്ന തെരുവോരം. പല പല ശബ്ദങ്ങൾ, കച്ചവടക്കാരുടെ വിളികൾ, വാഹനങ്ങളുടെ ഹോണടികൾ, കാൽനടയാത്രക്കാരുടെ സംസാരം തുടങ്ങി ശബ്ദംകൊണ്ട് മുഖരിതമായിരുന്നിടം, പലപല ഭക്ഷണസാധങ്ങളുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നയിടം, പൂക്കച്ചവടക്കാരുടെ പൂക്കളുടെ മാദകഗന്ധങ്ങൾ നിറഞ്ഞു നിന്നയിടം, പലവിധ ലഹരികൾ അഴിഞ്ഞാടിയിരുന്നയിടം അങ്ങനെ എല്ലാവിധ തിരക്കുകളും ഇവിടുണ്ടായിരുന്നു. ഓരോന്നോർത്ത് ഞാൻ മന്ദമാരുതന്റെ തലോടലേറ്റ് പതുക്കെ നടന്നു നീങ്ങി. പെട്ടെന്നൊരു തേങ്ങിക്കരച്ചിൽ കാതിൽ മുഴങ്ങുന്നു! വേദനകൊണ്ട് വിങ്ങുന്ന ഒരു ദയനീയമായ കരച്ചിൽ! ഞാൻ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. എന്റെ തോന്നലാവാമെന്ന് നിനച്ച് മുന്നോട്ട് വീണ്ടും പതുക്കെ നടക്കാൻ തുടങ്ങി. രണ്ടടി വെച്ചതും വീണ്ടും ആ രോദനം മുഴങ്ങുന്നു. “ഹേയ് ആരാണ് നീ? എന്തിനിങ്ങനെ തേങ്ങുന്നു?” “ഞാൻ… ഞാൻ ഈ തെരുവ്…നിനക്കെന്നെ കേൾക്കാൻ പറ്റുന്നില്ലേ? “ “ഉണ്ട്,പക്ഷേ തീരെ നേർത്ത ശബ്ദമാണല്ലോ. എന്തിനാണ് കരയുന്നത്?” “എനിക്കും പറയാനുണ്ട്, നിനക്ക് കേൾക്കാൻ സമയമുണ്ടോ? നിന്റെ തിരക്കുകൾക്കിടയിൽ എന്നെ കേൾക്കാൻ നേരമുണ്ടോ?” “തീർച്ചയായും… ഞാൻ കേൾക്കും. “ ഞാനാ തെരുവോരത്തെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് തെരുവിന്റെ വാക്കുകൾക്ക് കാതോർത്തു. ‘ഒരാൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയങ്ങളിൽ അയാളെ കേൾക്കാൻ ആളുണ്ടാവുന്നത് ഒരുപക്ഷെ അയാൾക്കൊരു സമാധാനം ആയാലോ?’ എനിക്കങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടില്ലെങ്കിൽപോലും. ഞാൻ കണ്ണുകൾ അടച്ചു പതുക്കെ മരത്തിൽ ചാരിയിരുന്നു. വീണ്ടും നേർത്തൊരു തേങ്ങൽ തെരുവിൽ കേൾക്കുന്നു. വിങ്ങി വിങ്ങിയൊരു കരച്ചിൽ. ഞാൻ ഒന്നുകൂടി കാതോർത്തു. “നീയെന്തിനാ ഇപ്പോളും ഇങ്ങനെ കരയുന്നത്? എന്തുണ്ടായി?” “പണ്ടൊക്കെ എന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. കാൽനടയാത്രക്കാർക്കുള്ള എന്റെ കൈകാലുകൾ എന്നും സജീവമായിരുന്നു. ഇഷ്ടം പോലെ വാഹനങ്ങൾ എന്റെ വിരിമാറിലൂടെ നിർബാധം ഒഴുകി നടന്നു. കച്ചവടക്കാരുടെയും കാൽനടക്കാരുടെയും വാഹനങ്ങളുടെയും ശബ്ദം ഉച്ചത്തിൽ എന്റെ ശബ്ദമായി മുഴങ്ങി. പാതിരാവരെയും പലതരത്തിലുള്ള ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.” ഞാനവന്റെ വാക്കുകൾ ശ്രദ്ധിച്ചു. “പിന്നീടെന്തുപറ്റി നിനക്ക്…ഇങ്ങനെ ആവാൻ…ശബ്ദംപോലും നശിച്ചു പോയല്ലോ…” ഒരു ദീർഘനിശ്വാസത്തോടെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി. “കൊറോണയെന്ന മാരകവിപത്ത് ലോകമാകെ പടർന്നപ്പോൾ എന്റെ നെഞ്ചിലും അത് പടർന്നു. കൂട്ടംകൂടുന്ന ആളുകൾ രോഗം ബാധിച്ചു എന്നിൽ തളർന്നു വീഴുന്നത് കണ്ടു നിസ്സഹായതയോടെ നിന്നു ഞാൻ. പതിയെ പതിയെ എന്നിലൂടെയുള്ള തിരക്കൊഴിഞ്ഞു തുടങ്ങി. എന്റെ ശബ്ദം അതോടെ നിലച്ചു. ഇപ്പൊ മൗനമായി നിശ്ശബ്ദമായി എല്ലാം കണ്ടും കേട്ടും നിൽക്കുന്നു ഞാൻ.” നിരാശയോടെയുള്ള തെരുവിന്റെ വാക്കുകൾ എന്നിലും ഒരു സങ്കടം പടർത്തി. “അതൊക്കെ കഴിഞ്ഞിട്ടിപ്പോ വർഷംകുറേ ആയില്ലേ! എന്നിട്ടും ഇപ്പോളും വിജനമാണിവിടം! അതൊരു അദ്ഭുതംപോലെ തോന്നുന്നു” “മാരകവ്യാധിയുടെ പിടിയിൽ നിന്ന് മോചിതരായെങ്കിലും ജനം ഇന്ന് ഇന്റർനെറ്റ് യുഗത്തിലല്ലേ? എന്തും ഓർഡർ ചെയ്ത് വരുത്തുന്ന യുഗം.അവർക്കെന്തിന് തെരുവോരക്കച്ചവടം! ഇനിയഥവാ എന്തെങ്കിലും വേണമെങ്കിൽ വലിയ വലിയ ഷോപ്പിങ്ങ്മാളുകളിൽ ആഘോഷമാക്കും. അതുമൂലം എന്റെ ഓരത്തിരുന്നു കച്ചവടം ചെയ്തിരുന്ന പാവം ചെറിയ ചെറിയ കച്ചവടക്കാർ…അവർക്ക് അവരുടെ അന്നം മുട്ടിയില്ലേ? ഇന്നാരാണ് കാൽനടയാത്ര ചെയ്യുന്നത്? എല്ലാവരും സ്വന്തം വാഹനങ്ങളിൽ പോകും. അതും അത്യാവശ്യ യാത്രകൾ മാത്രം. എല്ലാം കൊണ്ടും വിജനമായി ഇവിടം. അതുമൂലം എന്തെല്ലാം ഞാൻ കാണുന്നു കേൾക്കുന്നു. ശബ്ദമില്ലാത്ത ഞാൻ എങ്ങനെ പ്രതികരിക്കും? വല്ലാത്ത സങ്കടം തോന്നുന്നു.” “ങ്ഹേ! ആരുമില്ലാത്തിടത്ത് എന്ത് കാണാൻ? എന്ത് കേൾക്കാൻ? എനിക്കൊന്നും മനസ്സിലാവുന്നില്ല. തെളിച്ച് പറയൂ നീ.” “ഞാൻ വിശദമായിത്തന്നെ പറയാം.” എന്നോട് അങ്ങനെ പറഞ്ഞുകൊണ്ട് കൂടുതൽ വിശദീകരിക്കാൻ വേണ്ടി അവൻ ഓർമ്മകളിൽ മുഴുകി പറഞ്ഞു തുടങ്ങി. “അന്നൊരു നട്ടുച്ച നേരം. അനാഥമായ എന്റെ കൈകാലുകളെ നോക്കി അസാധ്യമായ ചൂടിന്റെ പൊള്ളൽ സഹിക്കാതെ നിശ്ശബ്ദമായി ഞാൻ ഒന്നു മയങ്ങിപ്പോയി. പെട്ടെന്നതാ ഒരു കുഞ്ഞിന്റെ കരച്ചിൽ. ഞെട്ടലോടെ കണ്ണുകൾ വലിച്ചുതുറന്നു ഞാൻ നോക്കിയപ്പോൾ ഒരു പിഞ്ചുപെൺകുഞ്ഞിനെ അയാൾ ആ കാപാലികൻ വിജനമായ എന്റെ ഓരത്തുവെച്ച് നിഷ്കരുണം പിച്ചിചീന്തി. ഞാൻ ഉറക്കെ നിലവിളിച്ചു, ബഹളം കൂട്ടി. പക്ഷേ ശബ്ദമില്ലാത്ത എന്റെ കരച്ചിൽ ആരു കേൾക്കാൻ? അന്ന് മനം തകർന്നു തളർന്നു വീണു ഞാൻ. കണ്മുന്നിൽ നടന്ന അക്രമം തടുക്കാനായില്ലെനിക്ക്. അതുപോലെ എത്ര എത്ര കാഴ്ച്ചകൾ കണ്ട് ഹൃദയം നുറുങ്ങി. മരിക്കാൻ ആഗ്രഹം തോന്നുന്നു. വിജനമായ വഴിയിലൂടെ നടക്കുന്നവരെ ഉപദ്രവിക്കുന്ന പിടിച്ചുപറിക്കുന്ന ക്രൂരത എന്നും എന്നപോലെ കാണുന്നുണ്ട് ഞാൻ. സന്ധ്യ കഴിഞ്ഞാൽ ലഹരികൊണ്ടു നിറയുന്ന ഇടമാണിവിടം. ലഹരി വിറ്റും ശരീരം വിറ്റും ജീവിക്കുന്നവർ. ലഹരി നുണഞ്ഞു അന്ധമായി നരഭോജികളായ മനുഷ്യരെ സ്ഥിരമായി കാണുന്നുണ്ട് ഞാൻ. ഒന്നിനും പ്രതികരിക്കാനാവാതെ. മുൻപൊക്കെ പാതിരാവരെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ശബ്ദം ഉണ്ടായിരുന്നു. ഇന്നിപ്പോൾ നിങ്ങൾ തന്നെയല്ലേ എന്നെ നിശ്ശബ്ദനാക്കിയത്? നിങ്ങൾ തന്നെയല്ലേ എന്റെ കൈകാലുകൾ വെട്ടിയരിഞ്ഞത്? അതിന്റെ ഫലമോ എന്തെല്ലാം അക്രമങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും ഒന്നും മിണ്ടാനാവാതെ ശബ്ദമുയർത്താനാവാതെ ഞാനിങ്ങനെ ഇവിടെ നീണ്ടു നിവർന്നു കിടക്കുന്നു. ജീവച്ഛവംപോലെ അനാഥമായി.” തെരുവിന്റെ കണ്ണുകൾ നീർച്ചാലുകളായി ഒഴുകിത്തുടങ്ങി. വളരെ വലിയ സങ്കടത്തോടെ ഹൃദയഭാരത്തോടെ ഞാൻ അവൻ പറഞ്ഞത് കേട്ടു. ആ കണ്ണുനീര് കണ്ടു. ഒന്നും ചെയ്യാൻ സാധിക്കാത്ത വേപഥുവോടെ നിന്നു. അവന്റെ കണ്ണുനീരിനെ മറക്കാനെന്നവണ്ണം കാലം തെറ്റിയൊരു പേമാരി പെട്ടെന്ന് പെയ്തു തുടങ്ങി. ആ മഴപ്പെയ്ത്തിൽ അവന്റെ കണ്ണുനീരും കുത്തിയൊലിച്ചു പോകുന്നത് കണ്ടുകൊണ്ട് ഞാനും മഴനനഞ്ഞങ്ങനെ…. ✍🏻പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ
#📔 കഥ
10
5
കമന്റ്
പവിഴമല്ലി
569 കണ്ടവര്
•
3 ദിവസം
#💌 പ്രണയം
#📝 ഞാൻ എഴുതിയ വരികൾ
#❤ സ്നേഹം മാത്രം 🤗
12
18
കമന്റ്
പവിഴമല്ലി
646 കണ്ടവര്
•
3 ദിവസം
#📝 ഞാൻ എഴുതിയ വരികൾ
#💌 പ്രണയം
#❤ സ്നേഹം മാത്രം 🤗
7
13
കമന്റ്
Your browser does not support JavaScript!