Sreekanth mukhyappurath illam
ShareChat
click to see wallet page
@sreekanthmanimala
sreekanthmanimala
Sreekanth mukhyappurath illam
@sreekanthmanimala
കൃഷ്ണാ ....... ഗുരുവായൂരപ്പാ.......🙏🙏🙏🙏
#🕉️ വസന്തപഞ്ചമി ആശംസകൾ വസന്തപഞ്ചമി_* *(23-01-2026)* *വസന്ത പഞ്ചമി എന്താണെന്ന് ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും അറിയില്ല. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഈ ആഘോഷത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ആഘോഷം എല്ലാ വർഷവും വളരെയധികം ആഘോഷത്തോടെ തന്നെ കൊണ്ടാടുന്നുണ്ട്. മാഘമാസത്തിലെ പഞ്ചനക്ഷത്രത്തിന്‍റെ അഞ്ചാം ദിവസം ആണ് ഈ വാസന്ത പഞ്ചമി വരുന്നത്.* *വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയും സ്വാഗതം ചെയ്യുന്ന ഹിന്ദു ഉത്സവമാണ് വസന്ത പഞ്ചമി.* *ഈ ആഘോഷത്തിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ - പഞ്ചമി-- ആണ്‌ ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും ആഘോഷിക്കുന്നത്‌. വിദ്യാരംഭത്തിന്റെ- - സരസ്വതീ പൂജയുടെ - ദിവസമാണ്‌ വസന്ത പഞ്ചമി. പതംഗങ്ങളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം. ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌.* *ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക. മാർച്ച്‌ അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ.* *ശകവർഷ മാഘ മാസ പഞ്ചമി ദിവസം സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചു. അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ ഋതുക്കളുടെയും രാജാവ് എന്നറിയപ്പെടുന്ന വസന്ത ഋതു ആരംഭിക്കുന്നത് ഇതിനടുത്തായത് കൊണ്ട് ഈ ദിവസത്തെ വസന്ത പഞ്ചമി എന്നാണ് പറയുന്നത്.* *_ചരിത്രം_* *കാമദേവൻ മദനൻ ഈ ദിവസമാണ് ജനിച്ചത്. വിവാഹ ജീവിതം സുഖകരമാകുന്നതിനുവേണ്ടി ജനങ്ങൾ രതി മദനനെ പൂജിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ഉത്ഭവം നടന്നതിനാൽ അവരെ പൂജിക്കുന്നു. ലക്ഷ്മി ദേവിയും ഇതേ ദിവസം ജനിച്ചു എന്നാണ് അറിയപ്പെടുന്നത്. ഈ തിഥി ശ്രീപഞ്ചമി എന്ന പേരിലും അറിയപ്പെടുന്നു. വാദേവി സരസ്വതി ബ്രഹ്മസ്വരൂപ, കാമധേനു, കൂടാതെ എല്ലാ ദേവീദേവന്മാരെയും പ്രതിനിധീകരിക്കുന്നു. സരസ്വതി ദേവി ബുദ്ധി, ജ്ഞാനം, വിദ്യ ഇവയുടെ ദേവതയാണ്. ഈ ദിവസം ദേവിയുടെ പ്രകട ദിനം അതായത് ദേവിയുടെ ശക്തി ആദ്യമായി ഭൂമിയിൽ കാര്യക്ഷമമായ ദിനമായാണ് കരുതുന്നത്. സരസ്വതി ദേവി ഭൂമിയിൽ ഉത്ഭവിച്ച ദിവസം ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചതിനുശേഷം ചുറ്റും നിരീക്ഷിച്ചപ്പോൾ, എല്ലാം ചേതനയില്ലാത്ത ഒരു സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്തരീക്ഷം വളരെ ശാന്തവും നിഃശബ്ദവുമായിരുന്നു. ശ്രീവിഷ്ണുവിന്റെ ആജ്ഞ അനുസരിച്ച് ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിൽ നിന്നും കുറച്ച് വെള്ളം ഭൂമിയിൽ തളിച്ചു. തളിച്ച വെള്ളത്തിലൂടെ ഒരു അദ്ഭുത ശക്തിയുടെ രൂപത്തിൽ ചതുർഭുജ രൂപത്തിലുള്ള ഒരു സുന്ദരിയായ ദേവി പ്രകടമായി. ഒരു വീണയും മറു ബാക്കി രണ്ടു കൈയ്യിൽ കൈ അനുഗ്രഹിക്കുന്ന മുദ്രയിലും കൈകളിൽ ഗ്രന്ഥവും ജപമാലയും ഉണ്ടായിരുന്നു. ബ്രഹ്മദേവൻ ആ ദേവിയോട് വീണ വായിക്കാൻ പറഞ്ഞു. വീണയുടെ ധ്വനിയിൽ നിന്നും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വാണി (ശബ്ദം) ലഭിച്ചു. ഇതിനു ശേഷമാണ് ആ ദേവിയെ സരസ്വതി ദേവി എന്ന് വിളിക്കാൻ തുടങ്ങിയത്. ദേവി വാണിയോടൊപ്പം എല്ലാവർക്കും ബുദ്ധിയും വിദ്യയും നൽകി. മാഘ മാസത്തിലെ പഞ്ചമി ദിവസമാണ് ഇത് നടന്നത്. അതിനാൽ ഈ പഞ്ചമി ദേവിയുടെ ജന്മോത്സവമായി ആഘോഷിക്കപ്പെടുന്നു.* *സരസ്വതി ദേവി വാഗീശ്വരി, ഭഗവതി, ശാരദ, വീണാവാദിനീ, വാദേവി എന്ന വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. സംഗീതത്തിന്റെ ദേവതയായും സരസ്വതി ദേവിയെ പൂജിക്കുന്നു.* *ഈ ദിവസം എല്ലാ ശുഭ കാര്യങ്ങൾക്കുമുള്ള ശുഭ മുഹൂർത്തമാണ്. പുതിയ വിദ്യ പഠിക്കുന്നതിനും ഗൃഹപ്രവേശനത്തിനും ഈ ദിവസം വളരെ ഉചിതമാണ്. വസന്തപഞ്ചമി ദിവസം ശുഭദിനമായി കരുതുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. ഈ ദിവസം മാഘ മാസത്തിലാണ് വരുന്നത്. മാഘ മാസം ധാർമികവും ആത്മീയവുമായ കാഴ്ചപ്പാടിൽ വളരെ മഹത്ത്വമേറിയതാണ്. ഈ മാസത്തിൽ പവിത്രമായ തീർഥക്ഷേത്രത്തിൽ സ്നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്. വസന്ത പഞ്ചമിയുടെ ഉദ്ദേശ്യം ഈ ദിവസം പ്രപഞ്ചത്തിൽ നവചൈതന്യവും നവനിർമാണവും സംഭവിക്കുന്നു. അതിന്റെ ആനന്ദം പ്രകടിപ്പിക്കുവാൻ ഈ ഉത്സവം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധമുള്ള ഒരു ഉത്സവം കൂടിയാണ് ഇത്. ഈ ദിവസം നവാന്ന ഇഷ്ടി എന്ന പേരുള്ള ചെറിയ യജ്ഞം നടത്തുന്നു. കൃഷിയിലെ പുതിയ വിളവ് വീട്ടിൽ കൊണ്ടു വന്ന് ദേവതയ്ക്ക് അർപ്പിക്കുന്നു. മഥുര, വൃന്ദാവനം, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ ഈ ദിവസം വിശേഷ ഉത്സവമായി ആഘോഷിക്കുന്നു. ഈ ദിവസം കുംഭമേളയിൽ ഷാഹി സ്നാനം നടത്തുന്ന പതിവുമുണ്ട്.* *ദേവി സ്തോത്രം:* *ഓം സരസ്വതി മഹാഭാഗേ* *വിദ്യേ കമലേ ലോചനേ* *വിശ്വരൂപേ വിശാലാക്ഷി* *വിദ്യാം ദേഹി നമോസ്തുതേ"* *ഈ മന്ത്രം ചൊല്ലുന്നതിലൂടെ ജീവിതത്തിൽ അത് ഉയർച്ചയും ഐശ്വര്യവും എല്ലാം ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം.* *ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം* *ശിവ മാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം* *(കടപ്പാട്)* *🚩🕉️🔯🪔BGG🪔🔯🕉️🚩*
🕉️ വസന്തപഞ്ചമി ആശംസകൾ - DancRan Dasant] HAPPY BGG DancRan Dasant] HAPPY BGG - ShareChat
#🕉️ വസന്തപഞ്ചമി ആശംസകൾ
🕉️ വസന്തപഞ്ചമി ആശംസകൾ - ஐ் வஸ வனுவி 80300723 30 ஐ் வஸ வனுவி 80300723 30 - ShareChat
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി #😇 ഗുരുവായൂരപ്പൻ #🙏 ശ്രീകൃഷ്ണ ഭജനകൾ #🙏 മഹാവിഷ്ണു
🙏 ഭക്തി Status - ShareChat
00:23
#😇 ദേവി #🙏 തത്വമസി #😍 അയ്യപ്പ Status #🙏ഹിന്ദു ഭക്തി #🙏 ഭക്തി Status
😇 ദേവി - ShareChat
00:28
മഹാ ഗുരുതി - മാളികപ്പുറം- ശബരിമല #🙏 ഭക്തി Status #🙏ഹിന്ദു ഭക്തി #😍 അയ്യപ്പ Status #🙏 തത്വമസി #😇 ദേവി
🙏 ഭക്തി Status - ShareChat
01:30
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി #🙏 മഹാവിഷ്ണു #🙏 ശ്രീകൃഷ്ണ ഭജനകൾ #😇 ഗുരുവായൂരപ്പൻ
🙏 ഭക്തി Status - ShareChat
00:38
#🙏 ശ്രീകൃഷ്ണ ഭജനകൾ #😇 ഗുരുവായൂരപ്പൻ #🙏 മഹാവിഷ്ണു #🙏ഹിന്ദു ഭക്തി #🙏 ഭക്തി Status
🙏 ശ്രീകൃഷ്ണ ഭജനകൾ - ShareChat
01:29
#🙏 ഭക്തി Status #🙏ഹിന്ദു ഭക്തി #🙏 മഹാവിഷ്ണു #😇 ഗുരുവായൂരപ്പൻ #🙏 ശ്രീകൃഷ്ണ ഭജനകൾ
🙏 ഭക്തി Status - ShareChat
01:23
#💖ശുഭരാത്രി സുഖനിദ്ര #🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #🌃Good Night Status
💖ശുഭരാത്രി സുഖനിദ്ര - Ccos@l Ccos@l - ShareChat
#📸 High Contrast Photography 📱 #🌻 നേച്ചർ ഫോട്ടോഗ്രഫി #📱 മൊബൈല്‍ ഫോട്ടോഗ്രഫി #📸 ഞാനെടുത്ത ഫോട്ടോകള്‍
📸 High Contrast Photography 📱 - ShareChat