@srisivakami
@srisivakami

Sivakami

Mahadevaa 💕

#

🧟 പ്രേതകഥകൾ!

റിങ് എന്ന ഹോളിവുഡ് സിനിമയ്ക്ക് ആസ്പദമായ ഒരു സംഭവത്തെകുറിച്ചാണ് ഈ കഥ.ഒരിക്കൽ ഉറ്റസുഹൃത്തുക്കളായ 3 പെൺകുട്ടികൾ അവരിൽ ഒരാളുടെ വീട്ടിൽ സ്ലീപോവർ നടത്താൻ തീരുമാനിച്ചു.മൂവരും ഹോറർ സിനിമ പ്രേമികളായതുകൊണ്ട് രാത്രിയിൽ കാണാൻ കുറച്ചു നല്ല പ്രേതപ്പടങ്ങൾ വാങ്ങാൻ അവർ തീരുമാനിച്ചു.ടൗണിലുള്ള ഒട്ടുമിക്ക വീഡിയോ കാസറ്റ് കടകളിൽ അവർ കേറിയെങ്കിലും ഇഷ്ടപെട്ട ഒരു സിനിമ കണ്ടെത്താനയില്ല.അങ്ങനെയിരിക്കുമ്പോഴാണ് ഹൊറർ സിനിമകൾ മാത്രം വിൽക്കുന്ന ഒരു കാസറ്റ് കട അവരുടെ കണ്ണിൽ പെട്ടത്.അവർ പെട്ടന്നുതന്നെ അവിടെ ചെന്നു.അതൊരു ചെറിയ പഴയ കടയായിരുന്നു.ഒരു മധ്യവയസ്ക്കയായ സ്ത്രീയായിരുന്നു അതിന്റെ നടത്തിപ്പുകാരി.അവർ ഷെൽഫിൽ കാസറ്റുകൾ തപ്പിക്കൊണ്ട് നിന്ന സമയത്താണ് നിലത്തു വീണുകിടന്നിരുന്ന പൊടി പിടിച്ച ഒരു പഴയ കാസറ്റ് മൂവരിൽ ഒരാൾ കണ്ടത്.അതിൽ പേരൊന്നും ഇല്ലായിരുന്നു.അവൾ വേഗം അത് എടുത്തു എന്നാൽ ഇതുകണ്ട കടയുടമസ്ഥ പാഞ്ഞു വന്നു ആ കാസറ്റ് തട്ടിപറിച്ചെടുത്തു.ഇത് നിങ്ങൾ കാണാൻപാടുള്ളതല്ല എന്നവർ പറഞ്ഞു.പകരം ഒരു നല്ല പ്രേതസിനിമയുടെ കാസറ്റ് പെൺകുട്ടികൾക്ക് കൊടുത്ത.അതിഷ്ടപ്പെട്ട അവർ അത് വാങ്ങാൻ തീരുമാനിച്ചു എന്നാൽ ബില്ലടയ്‌ക്കാൻ എല്ലാവരും നീങ്ങിയ സമയത്തു മൂവരിൽ ഒരുവൾ അവർ എടുക്കരുത് എന്ന് പറഞ്ഞ ആ കാസറ്റ് മോഷ്ടിച്ച് ബാഗിലിട്ടു.വീട്ടിൽ എത്തിയ അവൾ ആദ്യം ആ കാസെറ്റ് കാണണം എന്നും പറഞ്ഞു മറ്റു രണ്ടുപേരെയും നിർബന്ധിച്ചു.അവസാനം അവർ സമ്മതിക്കുകയും ചെയ്തു.അങ്ങനെ കാസറ്റിട്ടു ടീവി ഓൺ ചെയ്തിട്ട് അവർ സോഫയിൽ വന്നിരുന്നു.ഒരിരമ്പലോടെയാണ് കാസറ്റ് തുടങ്ങിയത്.പെട്ടന്നു ആ മുറിയിലെ ലൈറ്റ് ഓഫായി.ആകെയുള്ളത് ടീവിയിൽ നിന്നു വരുന്ന പ്രകാശം മാത്രം.വീഡിയോ തുടങ്ങി.ഒരു സ്ത്രീയെ കസേരയിൽ കെട്ടിയിട്ടിരിക്കുന്നത് കാണാം.അവർക്ക് ചുറ്റും പന്തങ്ങളും വടിയുമൊക്കെ ഏന്തിയ ഒരു പറ്റം സ്ത്രീകളും പുരുഷന്മാരും.അവർ ആ കെട്ടിയിട്ടിരിക്കുന്ന സ്ത്രീയെ നോക്കി അലറുകയും ദുർമന്ത്രവാദിനി എന്ന് വിളിച്ചു ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അവർ ആ കസേരക്ക് തീകൊളുത്തുകയും ആർത്തട്ടഹസിക്കുകയും c ചെയ്തു.കത്തി എരിഞ്ഞു തുടങ്ങിയിരുന്ന അവളെ നോക്കി ദുർമന്ത്രവാദം ചെയ്യുന്നവർക്കുള്ള ശിക്ഷ ഇതാണ് എന്നവർ പറഞ്ഞു.എന്നാൽ തീ അവളെ വിഴുങ്ങുന്നതിനു മുന്നേ അവൾ ഈ ശാപവാക്കുകൾ പറഞ്ഞു..''എന്റെ മരണം കാണുന്നവരെയെല്ലാം ഞാൻ കൊല്ലുമെന്ന് ഇതാ ഞാൻ ശപഥം ചെയുന്നു.ഇതെന്റെ ശാപമാണ്.'' ഇത്രയും പറഞ്ഞതിന് ശേഷം അവൾ ആളിക്കത്തുന്ന അഗ്നിയിൽ ചാമ്പലായി മാറി.ഇതോടെ ആ വീഡിയോ തീരുകയും ചെയ്തു.ആകെ ഭയന്നു പോയ പെൺകുട്ടികൾ ആ കാസറ്റ് തിരികെ ഏല്പിക്കാൻ ആ കട തേടി ചെന്നു.പക്ഷെ അത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അടഞ്ഞു കിടന്നിരുന്നു.മറ്റുവഴികളില്ലാതെ ആ പെൺകുട്ടികൾ കാസറ്റ് അവരുടെ വീട്ടിലെ ചവറ്റുകൊട്ടയിൽ എറിഞ്ഞു.സ്ലീപോവാറിന് പോയ മക്കളെ പറ്റി ഒരു വിവരവും കിട്ടാതാവാൻ തുടങ്ങിയതോടെ അവരുടെ മാതാപിതാക്കൾ പോലീസിനെ വിവരം അറിയിച്ചു.എന്നാൽ പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കിടന്നിരുന്ന 3 ജഡങ്ങളായിരുന്നു.ആ വീട്ടിലെങ്ങും ഒരു അഗ്നിബാധയുടെ ലക്ഷണം ഇല്ലായിരുന്നു.അവിടുത്തെ കത്തിക്കരിഞ്ഞ ചവറ്റുകൊട്ടയിൽ നിന്നു യാതൊരു കേടുപാടും പറ്റിയിട്ടില്ലാത്ത ഒരു വിഡിയോ കാസറ്റ് പോലീസിന് കിട്ടി.അവരിപ്പോളും അത് മറ്റാരുടെയും കയ്യിലെത്താതെ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.ഈ സംഭവമാണ് പിന്നീട് റിങ്കു എന്ന ജാപ്പനീസ് സിനിമയിലേക്കും പിന്നീട് റിങ് എന്ന ഹോളിവുഡ് സിനിമയിലേക്കും വഴിവെച്ചത്.
9.8k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

വിദ്യാഭ്യാസത്തിനു വളരെ വല്യ പ്രാധാന്യം നൽകുന്ന നാടാണ് സൗത്ത് കൊറിയ.പല സ്കൂളുകളിലും രാത്രി വളരെ വൈകിയും കുട്ടികൾ പഠിക്കാനിരിക്കാറുണ്ട്.അങ്ങനെയൊരിക്കൽ ഒരു സ്കൂളിൽ കുറച്ചു കുട്ടികൾ രാത്രി ലൈബ്രറിയിൽ ഇരുന്നു പഠിക്കുകയായിരുന്നു.സമയം 8:30 ആയിരുന്നു.പെട്ടന്ന് യുങ് മി എന്ന് പേരുള്ള ഒരു പെൺകുട്ടി വാഷ്‌റൂമിൽ പോകാൻ വേണ്ടി എഴുന്നേറ്റു.അരണ്ടവെളിച്ചമുള്ള ഇടനാഴിയിലൂടെ അവൾ വാഷ്‌റൂം ലക്ഷ്യമാക്കി നടന്നു.ഈ സമയം ലൈബ്രറിയിൽ മറ്റൊരു സംഭവം അരങ്ങേറുകയായിരുന്നു.ജനലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടുനോക്കിയ കുട്ടികൾ കണ്ടത് ജനൽ ചില്ലിനോട് ചേർന്ന് നിൽക്കുന്ന നീണ്ടു മെലിഞ്ഞ ഒരു സ്ത്രീയെയാണ്.അവർ തന്റെ കൂർത്ത നഖങ്ങൾ കൊണ്ട് ജനൽ ചില്ലിൽ തട്ടുകയായിരുന്നു.പെട്ടന്നവർ കണ്ണ് തുറന്നു.കുട്ടികൾ പേടിച്ചു നിലവിളിച്ചു കാരണം അവരുടെ കണ്ണിൽ കൃഷ്ണമണി ഇല്ലായിരുന്നു.വെറും കുഴികൾ മാത്രം.അപ്പോള് ഒരു വല്യ ശബ്ദത്തോടെ ആ ജനൽ ചില്ല് പൊട്ടിവീണു.സ്കൂളിനെ ഇരുട്ടിലാഴ്ത്തികൊണ്ട് അവിടുത്തെ സകല ലൈറ്റും ഓഫായി. ഈ സമയം യുങ് മി വാഷ്‌റൂമിൽ മുഖം കഴുകുകയായിരുന്നു.പെട്ടന്നുണ്ടായ ഇരുട്ടിൽ അവൾ ഭയന്നു പോയി.പാവം അവൾ ലൈബ്രറിയിൽ നിന്നയുരുന്ന ശബ്ദങ്ങളോ അവളുടെ കൂട്ടുകാർ ഒന്നൊന്നൊയി കൊല്ലപെടുന്നതോ അറിഞ്ഞിരുന്നില്ല.ഇരുട്ടത് ഒരു വിധം തപ്പി തടഞ്ഞു ലൈബ്രറിയിൽ എത്തിയ യുങ് മി ഞെട്ടി.ലൈബ്രറിയിൽ മുഴുവൻ തന്റെ കൂട്ടുകാരുടെ ചേതനയറ്റ ശരീരം തലങ്ങും വിലങ്ങും കിടക്കുന്നു.ഒന്നൊഴിയാതെ എല്ലാവരും കൊലചെയ്യപ്പെട്ടിരിക്കുന്നു.പെട്ടന്നവൾ അവിടെക്കാരോ വരുന്ന ശബ്ദം കേട്ടു.യുങ് മി ബുദ്ധിമതി ആയിരുന്നു അവൾ മരിച്ചതുപോലെ ആ ശവങ്ങൾക്കിടയിൽ കണ്ണുമടച്ചു കിടന്നു.ഇപ്പോൾ ലൈബ്രറിയിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ അവൾ ചെറുതായി കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് നീണ്ടു മെലിഞ്ഞ പ്രേതരൂപമുള്ള ഒരു സ്ത്രീയെയാണ്.അവർ ഓരോ ശവത്തിനടുത്തും ചെന്ന് ''ഒന്നേ രണ്ടേ '' എന്ന് എണ്ണുകയാണ്.ഉള്ളിൽ ഭയം ഉണ്ടെങ്കിലും യുങ് മി കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. ''ഒന്നേ രണ്ടേയ്....'' അവർ എണ്ണുന്ന ശബ്ദം അടുത്തടുത്ത് വന്നു. യുങ് മിയുടെ ഹൃദയമിടിപ്പ് കൂടി. ''ഒന്നേ രണ്ടേയ്....'' ഇപ്പോൾ അവർ തൊട്ടടുത്തണണെന്നറിഞ്ഞ യുങ് മി മരവിച്ചു കിടന്നു. ''ഒന്നേ രണ്ടേയ്....'' അടുത്തത് താനാണെന്നറിഞ്ഞു യുങ് മി ശ്വാസം അടക്കിപ്പിടിച്ചു കിടന്നു.പെട്ടന്നാ ശബ്ദം നിന്നു. അവർ പോയോ !!! ആകെ അമ്പരന്നുപോയ യുങ് മി തെല്ലൊരാശ്വാസത്തോടെ കണ്ണുതുറന്നപ്പോൾ കണ്ടത് അവളെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ആ സ്ത്രീയെയാണ്. അവർ തന്റെ കൂർത്ത നഖം അവൾക്ക് നേരെ നീട്ടി എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ''ഒന്നേ രണ്ടേയ്'' എന്ന് എണ്ണികൊണ്ട് യുങ് മിയുടെ 2 കണ്ണും ചൂഴ്ന്നെടുത്തു.
10.5k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

ജപ്പാനിൽ ആണ് സംഭവം.യാത്രകളെ സ്നേഹിച്ചിരുന്ന ആ ദമ്പതികൾ അവരുടെ ഒരു സായാഹ്നം ചിലവഴിച്ചത് ഒരു മലയുടെ മുകളിൽ ആയിരുന്നു.പ്രകൃതിഭംഗി ആസ്വദിച്ചു നിന്ന അവർ നേരം സന്ധ്യയായത് അറിഞ്ഞില്ല.മാനത്താണെങ്കിൽ ചെറിയ മഴക്കാറും.''നമുക്കിനി വീട്ടിലേക്ക് പോയാലോ ''ഭർത്താവ് ചോദിച്ചു.ഭാര്യ സമ്മതിക്കുകയും ചെയ്തു.അങ്ങനെ അവർ അവിടെ നിന്നും പുറപ്പെട്ടു പക്ഷെ വഴി ശെരിക്ക് അറിയില്ലായിരുന്നത് കൊണ്ട് അവർ ഒരു തുരങ്കത്തിന് മുന്നിൽ എത്തിപ്പെട്ടു. ''ഈ തുരങ്കത്തിലൂടെ പോയാൽ വേഗം ടൗണിലെത്തും...പക്ഷെ...'' ഭർത്താവ് മടിച്ചു നിന്നു. ''എന്ത്‌ പക്ഷെ ??' ഭാര്യ ചോദിച്ചു. ''ഈ തുരങ്കത്തിൽ പ്രേതബാധ ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്.'' ആദ്യം കുറച്ചൊക്കെ പേടിച്ചു നിന്നെങ്കിലും പിന്നെ അവർ അതുവഴി തന്നെ പോകാൻ തീരുമാനിച്ചു.തുരങ്കത്തിനുള്ളിൽ നല്ല ഇരുട്ടായിരുന്നു.പെട്ടന്നാരോ അവരുടെ കാറിന്റെ പുറകിലത്തെ ചില്ലിൽ ശക്‌തിയായി അടിക്കാൻ തുടങ്ങി.ഭയന്നു പോയ അവർ വേഗത്തിൽ കാർ ഓടിച്ചു.ചില്ലിൽ അടിക്കുന്ന ശബ്ദം കൂടിക്കൊണ്ടേ ഇരുന്നു.അവസാനം അവർ തുരങ്കം കടന്നു പുറത്തെത്തി.അതോടൊപ്പം ആ ശബ്ദങ്ങളും നിന്നു.പ്രേതത്തിൽ നിന്നു രക്ഷപ്പെട്ടതിൽ ആശ്വസിച്ചു തിരിഞ്ഞു നോക്കിയ അവർ ഞെട്ടി.കാറിന്റെ പുറകിലെ ചില്ലിൽ 2 കൈപ്പത്തി പതിഞ്ഞ പാടുകൾ.അവർക്ക് അത് അപ്പോൾ തന്നെ കളയണം എന്ന് തോന്നി.ഉടൻതന്നെ അടുത്തുകണ്ട ഒരു കാർവാഷിങ് സെന്ററിലേക്ക് പോയ അവർ ആ പാട് കഴുകിക്കളയാൻ അവിടുത്തെ ജോലിക്കാരോട് പറഞ്ഞു.എന്നാൽ ജോലിക്കാരൻ എത്ര കഴുകിയിട്ടും പാട് പോയില്ല.പെട്ടന്നാണ് അത് അയാൾ തിരിച്ചറിഞ്ഞത്.ഉടൻ തന്നെ അയാൾ ആ ദമ്പതികളോട് പറഞ്ഞു.'' ഈ പാട് മായിക്കണമെങ്കിൽ നിങ്ങൾ ദയവായി കാറിന്റെ ബാക്ക്‌ഡോർ ഒന്ന് തുറക്കണം,കാരണം ഈ പാട് പതിഞ്ഞിരിക്കുന്നത് ചില്ലിന്റെ പുറം വശത്തല്ല...അകത്താണ്.''
7.6k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

പുതിയ വീട്ടിലേക്ക് താമസം മാറിയത് മുതൽ പട്രീഷ്യയെ എന്തോ അലട്ടി കൊണ്ടിരുന്നു. ആരോ തങ്ങളെ നോക്കുന്ന പോലെ. അതെന്താണെന്നു അവൾക്ക് തീരെ മനസ്സിൽ ആയില്ല.എന്നാലും അവൾ അതാരോടും പറയാൻ ഒന്നും പോയില്ല.അവളുടെ മാതാപിതാക്കൾക്ക് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പലപ്പോഴും രാത്രിയിലും വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വരുമായിരുന്നു.ആ സമയത്തെല്ലാം തന്റെ അനിയന്മാരായ പീറ്ററിനെയും പോളിനെയും നോക്കുന്നത് പാട്രീഷ്യ ആയിരുന്നു.അവൾക്ക് അത് വല്യ ഇഷ്ടവും ആയിരുന്നു.അങ്ങനെയുള്ള അവസരങ്ങളിൽ അവർ രാത്രി വരെ ഓരോന്ന് കളിച്ചു കൊണ്ടിരിക്കുമായിരുന്നു.അവർക്ക് ഏറ്റവും ഇഷ്ടം പാട്രീഷ്യ കണ്ടുപിടിച്ച ഒരു തരാം ഒളിച്ചു കളി കളിക്കാനായിരുന്നു.ഈ കളിയിൽ പാട്രീഷ്യ ഉറക്കെ 10 വരെ എണ്ണും.ആ സമയം കൊണ്ട് കുട്ടികൾ എവിടെയെങ്കിലും പോയൊളിക്കും.എണ്ണി കഴിഞ്ഞാൽ പാട്രീഷ്യ ഉറക്കെ ഒരു പാട്ടു പാടും.''കുട്ടികളെ കുട്ടികളെ....നിങ്ങളെ തേടി വരുന്നു ഞാൻ....എന്നിൽ നിന്നും ഒളിച്ചു നിങ്ങൾ എവിടെ പോയി ഇരിക്കുന്നു.....എന്റെ കയ്യിൽ പെട്ടാൽ നിങ്ങളുടെ കാര്യം പോക്കാ സൂക്ഷിച്ചോ....'' അവൾ ഈ പാട്ടും പാടിക്കൊണ്ട് കുട്ടികളെ തേടി നടക്കും.പിടിക്കപെടുമെന്ന് ഉറപ്പായാൽ അവൾ അടുത്തെത്തുമ്പോൾ കുട്ടികൾ ''ഹലോ.. പാട്രീഷ്യ'' എന്ന് പറയണം.അപ്പോള് അവൾ അവരെ ചാടി പിടിക്കുകയും ചെയ്യും.കുട്ടികൾക്ക് ഈ കളി വല്യ ഇഷ്ടമായിരുന്നു.അവർ എപ്പോളും ഇത് കളിയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്നു.പതിവ് പോലെ ഒരു രാത്രി അവരുടെ മാതാപിതാക്കൾ പുറത്തു പോയ സമയത്തു കുട്ടികൾ കളി ആരംഭിച്ചു.രാത്രി ഏറെയായിട്ടും അവർ കളി നിർത്തിയിരുന്നില്ല.പെട്ടന്നാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം പാട്രീഷ്യ കേട്ടത്.''അച്ഛനും അമ്മയും ആയിരിക്കും....ഇത്രേം രാത്രിയായിട്ടും നിങ്ങൾ ഉറങ്ങാതിരിക്കുന്ന കണ്ടാൽ അവർ വഴക്കു പറയും.നിങ്ങൾ വേഗം മുറിയിലേക്ക് പൊയ്ക്കോ.ഞാൻ ചെന്ന് നോക്കട്ടെ.ഞാൻ വിളിച്ചാൽ മാത്രം എഴുന്നേറ്റു വന്നാൽ മതി .'' അവൾ പറഞ്ഞു.കുട്ടികൾ 2 പേരും വേഗം മുറിയിലേക്ക് പോയി.പാട്രീഷ്യ സ്റ്റെപ് ഇറങ്ങി താഴേക്ക് പോകുന്നതും വാതിൽ തുറക്കുന്നതും അവർ മുറിയിലിരുന്നു കേട്ടു.പക്ഷെ പിന്നീട് ശബ്ദങ്ങൾ ഒന്നും കേട്ടില്ല.പെട്ടന്നു കുട്ടികൾ പാട്രീഷ്യ പാടുന്നത് കേട്ടു.അവളുടെ ശബ്ദം ഇടറിയിരുന്നു.''കു...കുട്ടികളെ...കുട്ടികളെ...നിങ്ങളെ തേടി വരുന്നു ഞാൻ......'' ''ഹായ്...നമ്മൾ വീണ്ടും കളിയ്ക്കാൻ പോകുവാ.വാ ചേട്ടാ ഒളിക്കാം.'' പീറ്റർ പറഞ്ഞു.എന്നാൽ പോൾ പറഞ്ഞു ''അല്ലടാ...ചേച്ചി പറഞ്ഞില്ലേ നമ്മൾ ഇവിടുന്നു എണിറ്റു വരരുതെന്ന്....പിന്നെ എന്തോ കുഴപ്പം ഉള്ള പോലെ തോന്നുന്നു.'' പാട്രീഷ്യ സ്റ്റെപ് കയറി വരുന്ന ശബ്ദം അവർ കേട്ടു.അവൾ പാടിക്കൊണ്ടായിരുന്നു ഇരുന്നത്.എന്നാൽ ഇത്തവണ പാട്ടിനൊരു മാറ്റം ഉണ്ടായിരുന്നു. ''കുട്ടികളെ കുട്ടികളെ നിങ്ങളെ തേടി വരുന്നു അവൻ....വേഗം പോയി ഒളിച്ചോളു....''ഇതിനോടൊപ്പം ചില തട്ടുകളും മുട്ടുകളും അവർ കേട്ടു ''വാ...പീറ്റർ...നമ്മൾ ഇപ്പൊ തന്നെ പോയി ഒളിക്കണം.'' പോൾ അവനെയും കൊണ്ട് അലമാരിക്കുളിൽ കയറി ഒളിച്ചു.തട്ടുന്നതും മുട്ടുന്നതും പോലെയുള്ള ശബ്ദം അവിടെങ്ങും ഉണ്ടായിരുന്നു.പാട്രീഷ്യയുടെ ശബ്ദം അടുത്തടുത്ത് വന്നു.അവൾ കരഞ്ഞു കൊണ്ട് പാടുന്ന പോലെയാണ് പോളിന് തോന്നിയത്.പാട്രീഷ്യ അവരുടെ മുറിയിൽ ആയിരുന്നു അപ്പോള്.അവളുടെ ശബ്ദം അലമാരയുടെ അടുത്തെത്തി.ഇത്ര സമയം ശ്വാസം അടക്കി പിടിച്ചിരുന്ന പീറ്റർ സാധാരണ കളിയിലെന്ന പോലെ ഹലോ പറയാൻ വാ തുറന്നു.എന്നാൽ പോൾ അവന്റെ വാ പൊത്തിപിടിച്ചു.ഈ പ്രാവശ്യം തങ്ങൾ പിടിക്കപെടാൻ പാടില്ലെന്ന് പോളിന് തോന്നി. ''കുട്ടികളെ....കുട്ടികളെ...' പാട്രീഷ്യ വീണ്ടും പാടി തുടങ്ങി.പെട്ടന്ന് പീറ്ററിനെയും പോളിനെയും ഞെട്ടിച്ചു കൊണ്ട് അവരുടെ വലത് വശത്തുനിന്നും ആരോ 'ഹലോ പാട്രീഷ്യ എന്ന് പറഞ്ഞു.''പുറത്തു പാട്രീഷ്യ പൊട്ടിക്കരയുന്ന ശബ്ദം അവർ കേട്ടു.വിങ്ങുന്ന സ്വരത്തിൽ അവൾ പറഞ്ഞു.''ഈ കളി കഴിഞ്ഞു.അടുത്ത ക്യാച്ചർ പീറ്റർ.'' അന്നവരുടെ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ മുൻവാതിൽ തുറന്ന് കിടക്കുകയായിരുന്നു.വാതിൽപ്പടിയിൽ ഒരു കത്ത് കിടപ്പുണ്ടായിരുന്നു അതിൽ ഇങ്ങനെ എഴുതിയിരുന്നു'' പാട്രീഷ്യ...എനിക്കും നിങ്ങളുടെ ഈ കളി കളിക്കണം.ഇന്ന് ഞാനുമുണ്ട് കളിയ്ക്കാൻ.'' അവർ അന്ന് വീട് മുഴുവൻ കുട്ടികളെ അന്വേഷിച്ചു.അലമാരിക്കുളിൽ നിന്ന് അവർക്ക് പാട്രീഷ്യയുടെ ചേതനയറ്റ ശരീരം കിട്ടിയിരുന്നു.അവളുടെ കണ്ണുകൾ തുന്നി അടക്കപ്പെട്ടിരുന്നു.കാഴ്ച നഷ്ടപെട്ട അവൾ പലയിടത്തും ചെന്നിടിക്കുമ്പോളത്തെ ശബ്ദമായിരുന്നു കുട്ടികൾ കേട്ട തട്ടും മുട്ടും.2 ആമത്തെ ദിവസം വീട്ടുകാർക്ക് കട്ടിലിനടിയിൽ നിന്നു പീറ്ററിന്റെ മൃദദേഹം കിട്ടി.അവന്റെ കണ്ണുകളും തുന്നി അടക്കപ്പെട്ട നിലയിലായിരുന്നു.3 ആം നാൾ പോളിന്റെ ശവം ചിമ്മിനി കുഴലിനുളിൽ കണ്ടെത്തി,അവന്റെ കണ്ണുകളും തുന്നി അടച്ചിരുന്നു.4 ആം നാൾ അടുക്കളയിലെ ഷെൽഫിൽ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കിട്ടി.തൊട്ടടുത്ത ആശുപത്രി മോർച്ചറി സൂക്ഷിപ്പ് കാരനായിരുന്നു അയാൾ.ജീർണിച്ച ആ ശവശരീരത്തിന്റെ കണ്ണുകളും തുന്നി അടക്കപ്പെട്ടിരുന്നു.അയാളുടെ കയ്യിൽ ശവങ്ങളെ പോസ്റ്റ്‌മോർട്ടം ചെയുന്ന തരം കത്തിയും,സൂചിയും,നൂലും ഒക്കെ ഉണ്ടായിരുന്നു. ഇന്നും ആ വീട്ടിൽ ചിലപ്പോഴൊക്കെ പാട്രീഷ്യ പാടുന്നത് കേൾക്കാം.അതിനു ശേഷം ആ വീട്ടിൽ പിന്നെ ഇന്നുവരെ ആരും താമസിച്ചിട്ടും ഇല്ല.
13.2k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടക്കുകയായിരുന്നു ഫ്രാൻസിസ്.കൂട്ടുകാർ അധികം ഇല്ലാത്തതുകൊണ്ട് ഒറ്റക്ക്,ചുറ്റുപാടും ഒക്കെയുള്ള കാഴ്ചകൾ കണ്ടാണ് അവൻ നടന്നത്.പതിവുപോലെ ചിൽഡ്രൻസ് പാർക്കിനടുത്തുള്ള ബെഞ്ചിൽ അവൻ അല്പസമയം ഇരുന്നു.ഊഞ്ഞാലിലും സീസോവിലും കളിക്കുന്ന കുട്ടികളെ നോക്കി അവൻ ഇരിക്കുമ്പോഴാണ് കാറ്റത്തു ഒരു ഫോട്ടോ പറന്നു വന്നു അവനിരുന്ന ബെഞ്ചിൽ വീണത്.അവൻ വേഗം അതെടുത്തു.ഏകദേശം അവന്റെ പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയുടേതായിരുന്നു ആ ചിത്രം.അവളെ കണ്ട മാത്രയിൽ തന്നെ ഫ്രാൻ‌സിസിന്റെ ഉള്ളിൽ പ്രണയം പൂത്തു.അവളുടെ വശ്യമായ ചിരിയാണ് അവനെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.വിക്ടറി സിംബൽ പോലെ 2 വിരലുകൾ ആ പെൺകുട്ടി ഉയർത്തി പിടിച്ചിരുന്നു.ഫ്രാൻസിസ് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കി.ഇതെവിടുന്നാണ് ഈ ഫോട്ടോ വന്നതെന്ന് അവന് മനസ്സിലായതേ ഇല്ല.അവൻ എന്തായാലും ആ ഫോട്ടോ പോക്കറ്റിലിട്ടു വീട്ടിലേക്ക് പോയി.പഠനം ഒക്കെ കഴിഞ്ഞു,ഉറങ്ങാൻ നേരം അവനാ ഫോട്ടോ എടുത്തു നോക്കി.എങ്ങനെയെങ്കിലും ഇവളെ കണ്ടുപിടിക്കണം.അവൻ മനസ്സിൽ കുറിച്ചിട്ടു.അത്രത്തോളം അവൾ അവനെ വിവശനാക്കിയിരുന്നു.അവന്റെ മുറിയിലെ ജനാലയുടെ കർട്ടൻ കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു.റോഡിലൂടെ പോകുന്ന വാഹനങ്ങൾ നോക്കി അവൻ കിടക്കുന്നതിനിടയിലാണ് ആ കാഴ്ച അവൻ കണ്ടത്.റോഡിനപ്പുറത്തെ വശം ഒരു പെൺകുട്ട നില്കുന്നു.കണ്ടു നല്ല പരിചയം തോന്നുന്നു.താൻ തേടിക്കൊണ്ടിരുന്ന ഫോട്ടോയിലെ പെണ്ണാണതെന്നു അവന് മനസ്സിലായി.എന്തെന്നില്ലാത്ത സന്തോഷം അവന്റെ മനസ്സിൽ നിറഞ്ഞു.അവൻ വീടിനു പുറത്തിറങ്ങി നോക്കി.അവൾ അവിടെ തന്നെ നിൽക്കുകയാണ്.അവൾ മധുരമായി പുഞ്ചിരിക്കുന്നു.അവനെന്തെനില്ലാത്ത സന്തോഷം തോന്നി.തന്റെ പ്രണയം ഇതാ കണ്മുന്നിൽ.അവൾ അവനെ മാടി മാടി വിളിക്കുകയാണ്.അവൻ വളരെ വേഗം അവളുടെ നേരെ നടന്നടുത്തു.എന്നാൽ തിരക്കേറിയ ആ റോഡിലൂടെ അവളെ മാത്രം കണ്ടുകൊണ്ട് നടന്ന അവൻ തനിക്ക് നേരെ പാഞ്ഞടുക്കുന്ന ലോറി കണ്ടില്ല.നിമിഷങ്ങൾക്കുളിൽ എല്ലാം കഴിഞ്ഞിരുന്നു.ചോരയിൽ കുതിർന്നു ഫ്രാൻസിസ് ആ വഴിയരികിൽ മരണത്തിനു കീഴടങ്ങി.അവന്റെ കയ്യിലിരുന്ന ഒരു ഫോട്ടോ വഴിയിൽ വീണു കിടന്നിരുന്നു.ഒരാൾ അതെടുത്തു നോക്കി.ഒരു പെൺകുട്ടിയുടെ ചിത്രം ആണ്.എന്നാൽ ഇത്തവണ അവൾ 3 വിരൽ ഉയർത്തി പിടിച്ചിരുന്നു.
17.4k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

നേരം സന്ധ്യയോടടുക്കാറായിരുന്നു.ആകാശത്താണെങ്കിൽ നല്ല മഴക്കാറ്.ആ വിജനമായ മലയടിവാരത്തിലൂടെ ഞാൻ നല്ല വേഗതയിലായിരുന്നു കാർ ഓടിച്ചിരുന്നത്.എത്രയും പെട്ടന്നു അവിടം ഒന്ന് കഴിഞ്ഞു കിട്ടണം എന്ന ആഗ്രഹമായിരുന്നു എനിക്ക്.പെട്ടന്നൊരാൾ എന്റെ വണ്ടിക്ക് കൈ കാണിച്ചു.അപരിചിതരായവർക്ക് ലിഫ്റ്റ് കൊടുക്കരുത് എന്നെനിക്ക് നന്നായി അറിയാം പക്ഷെ എന്താണെന്ന് അറിയില്ല ഞാൻ വണ്ടി നിർത്തി.ആളൊരു ചെറുപ്പക്കാരനാണ്.ഒരു കറുത്ത സ്യൂട്ട് ധരിച്ചിരുന്നു.കുഴപ്പക്കാരനല്ലന്നു എനിക്കും തോന്നി. ''എന്റെ പേര് റോബി.....എന്റെ വണ്ടി ഒന്ന് കേടായി.കുറച്ചു അപ്പുറത് മാറ്റി നിർത്തിയിട്ടിരിക്കുവാ.ഇവിടുന്നു ബസ്സൊന്നും ഇല്ല...എന്നെ ഒന്ന് ടൗണിൽ ഇറക്കമോ ?'' അവൻ ചോദിച്ചു. ''ഓ അതിനെന്താ........കയറിക്കോ.'' ഞാൻ പറഞ്ഞു.അങ്ങനെ റോബിയെയും കൂട്ടി ഞാൻ യാത്ര തുടങ്ങി.അധികം മിണ്ടാത്ത പ്രകൃതം ആയിരുന്നു റോബി.യാത്രയിൽ ഉടനീളം അയാളെ എന്തോ അലട്ടുന്ന പോലെ എനിക്ക് തോന്നി.ഞങ്ങൾക്കിടയിലെ ആ നിശബ്ദത അകറ്റാൻ ഞാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു.ഒരു ഇംഗ്ലീഷ് ഗാനം കേട്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. പെട്ടന്ന് ഒരറിയിപ്പു മുഴങ്ങി കേട്ടു. ''ഇതൊരു പ്രത്ത്യേക അറിയിപ്പാണ്...ഒരു സൈക്കോ കില്ലർ മെന്റൽ ഹോസ്പിറ്റലിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്.പോലീസിന് ഇപ്പോഴും അയാളെ പിടിക്കാൻ സാധിച്ചിട്ടില്ല.അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക....അപരിചിതരെ സൂക്ഷിക്കുക.'' പെട്ടന്ന് റോബി സ്റ്റീരിയോ ഓഫ് ചെയ്തു. ''രാത്രിയിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് നന്നല്ല.'' ഒരു വിളറിയ ചിരിയോടെ അവൻ പറഞ്ഞു. വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.ഇടയ്ക്കിടയ്ക്ക് റോബി എന്നെ നോക്കുന്നുണ്ടായിരുന്നു.കുറച്ചു ദൂരം എത്തിയപ്പോൾ അവൻ സ്റ്റീരിയോ ഓൺ ചെയ്തു.എന്നാൽ വാർത്ത അപ്പോളും കഴിഞ്ഞിട്ടുണ്ടാരുന്നില്ല. ''ഈ കില്ലർ ഇതിനോടകം തന്നെ രണ്ടു പേരെ കൊന്നിരിക്കുന്നു.അവരുടെ വസ്ത്രങ്ങളും മറ്റും അവൻ എടുത്തിട്ടുണ്ട്.തികഞ്ഞ യോഗ്യനായാവും അതുകൊണ്ട് അവൻ നിങ്ങളുടെ മുന്നിൽ എത്തുക.മാന്യമായ പെരുമാറ്റത്തിലൂടെ നിങ്ങളെ വശീകരിക്കുകയും ചെയ്യും. അതിനാൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കുക.'' ഞാനും റോബിയും പരസ്പരം നോക്കി. ''നമ്മൾ പേടിക്കണ്ട കാര്യം ഒന്നുമില്ല....'' അവൻ പറഞ്ഞു. ഞാൻ വെറുതെ ഒന്ന് മൂളി.പെട്ടന്നവൻ ചോദിച്ചു. ''നിങ്ങൾക്..ഞാൻ ആണാ കില്ലർ എന്ന് തോന്നുന്നുണ്ടോ ??'' ഞാൻ ആകെ വല്ലാതെ ആയി. ''ഏയ്...'' ഞാൻ പറഞ്ഞു. ''ഞാൻ കാര്യമായിട്ട് ചോദിച്ചതാ...'' അവൻ പറഞ്ഞു.പെട്ടന്ന് ഒരു വല്യ ശബ്ദത്തോടെ എന്റെ കാർ നിന്നു. ''ശേ!!! എന്തോ പറ്റിയല്ലോ !!! ഞാനൊന്നു നോക്കട്ടെ.'' ഞാൻ വേഗം ഇറങ്ങി ബോണറ്റ് തുറന്നു നോക്കി.പക്ഷെ എനിക്ക് പ്രത്ത്യേകിച്ചു ഒന്നും തോന്നിയില്ല.ഞാൻ വേഗം എന്റെ മൊബൈൽ എടുത്തു പക്ഷെ റേഞ്ച് ഇല്ലാരുന്നു.ഇരുവശവും കുന്നുകളായിരുന്നു.ഞാൻ കുറച്ചു നീങ്ങി നിന്നു റെയ്‌ഞ്ചിനു വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു.പക്ഷെ ഒന്നും നടന്നില്ല.ഞാൻ കാറിലേക്ക് തന്നെ മടങ്ങാൻ തിരിഞ്ഞപ്പോൾ എന്റെ മുന്നിലതാ റോബി നില്കുന്നു. ''എന്നെ ഇപ്പോഴും സംശയമാണോ ??'' അവൻ ചോദിച്ചു. ''ഇ..ഇല്ല'' ഞാൻ വിറച്ചു കൊണ്ട് പറഞ്ഞു. ''അല്ല...നിങ്ങൾക്കിപ്പോഴും എന്നെ വിശ്വാസമില്ല.'' അവൻ പറഞ്ഞു.കൂടുതൽ കൂടുതൽ എന്റെ അടുത്തേക്ക് അവൻ നടന്നടുത്തു.ഞാൻ പിന്നോട്ട് മാറി. ''റോബി...അടുത്ത് വരരുത്....'' ഞാൻ പറഞ്ഞു. ''നിങ്ങൾ നന്നായി പേടിച്ചാണ് നിൽക്കുന്നത്...ശാന്തമാകൂ'' അവൻ എന്റെ തൊട്ടടുത്തെത്തി. ഇല്ല എനിക്കിനി സഹിക്കാനാവില്ല.ഞാൻ എന്റെ അരയിൽ കരുതിയിരുന്ന കത്തി വലിച്ചെടുത്തു.റോബിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി. 'ആ.....' അലറിക്കരഞ്ഞു കൊണ്ട് റോബി മറിഞ്ഞു വീണു.ഞാൻ ഭ്രാന്തമായ ആവേശത്തോടെ അവന്റെ ശരീരത്തെ കീറി മുറിക്കാൻ തുടങ്ങി.എത്ര സമയം അങ്ങനെ പോയെന്നറിയില്ല.പോലീസ് ജീപ്പിന്റെ സൈറൺ ആണെന്നെ സ്വബോധത്തിൽ എത്തിച്ചത്.പക്ഷെ എനിക്ക് രക്ഷപെടാൻ ആകുന്നതിനു മുന്നേ അവരെന്നെ പിടിച്ചു. ''2 പേരെയാ ഇവൻ കൊന്നത്...3 ആമത്തവന്റെ കാറും അടിച്ചെടുത്തു.ഇപ്പൊ ദേ പിന്നേം ഒരുത്തനെ കൊന്നു.'' ഒരു പോലീസ്‌കാരൻ പറഞ്ഞു. ''സാറേ....ഈ കാറിന്റെ ഡിക്കിയിൽ ഒരു ബോഡി...ഇതിന്റെ ഉടമയുടെയാ.'' ഒരു പോലീസ്‌കാരൻ വിളിച്ചു പറഞ്ഞു. അധികം വൈകാതെ അവരെന്നെ വിലങ്ങു വെച്ച് കൊണ്ടുപോയി.എനിക്ക് തിരിച്ചു ആ ആശുപത്രിയിലേക്ക് പോകേണ്ടന്നു ഞാൻ പറഞ്ഞു പക്ഷെ അവർ കേട്ടില്ല.എന്നെ പഴയ സെല്ലിൽ തന്നെ അടച്ചു.ഞാനിനിയും രക്ഷപെടും നോക്കിക്കോ....ഇനിയും രക്ഷപെടും.
14.4k കണ്ടവര്‍
11 മാസം
#

🧟 പ്രേതകഥകൾ!

കുറച്ചു കുട്ടികൾ കാടിന് നടുവിലുള്ള ഒരു ക്യാമ്പിൽ വേനലവധിക്കാലം ചിലവഴിക്കാൻ എത്തിയതായിരുന്നു.പകൽ മുഴുവൻ കളിച്ചു നടന്ന അവർ രാത്രി ആയപ്പോൾ ക്യാമ്പ് ഫയർ ഒക്കെ തെളിച്ചു അതിനു ചുറ്റും കൂടിയിരുന്നു പ്രേതകഥകൾ പറയാൻ തുടങ്ങി.ഈ സമയത് ക്യാമ്പ് നടത്തിപ്പുകാരിൽ ഒരാളായ ഡേവിഡ് എന്ന വൃദ്ധൻ എഴുന്നേറ്റു. ''ഞാൻ ഇനി വളരെ പേടിപ്പെടുത്തുന്ന ഒരു കഥ പറയാം.നിങ്ങൾ പറഞ്ഞ പോലത്തെ നുണ കഥകൾ ഒന്നും അല്ല ഇത്.സത്യം ആണ്.'' കുട്ടികൾക്ക് കഥ കേൾക്കാൻ വല്ലാത്ത ആകാംഷയായി.അവർ കാത് കൂർപ്പിച്ചിരുന്നു.അയാൾ പറയാൻ തുടങ്ങി. ''പണ്ട് ഈ കാടിനുള്ളിൽ ഒരു കൃഷിക്കാരനും കുടുംബവും താമസിച്ചിരുന്നു.അയാൾ ഒരു ദുഷ്ടനും കള്ളു കുടിയനും ആയിരുന്നു.എന്നും കുടിച്ചിട്ട് വന്നു ഭാര്യയെയും മക്കളെയും അടിക്കുമായിരുന്നു.ഒരുദിവസം അയാൾ വീട്ടിൽ മടങ്ങി എത്തിയപ്പോൾ സമയം ഒരുപാടു വൈകിയിരുന്നു.അയാളുടെ ഭാര്യ മാത്രം അയാളെയും കാത്തു ഉണർന്നു ഇരിപ്പുണ്ടായിരുന്നു.പതിവുപോലെ അയാൾ കുടിച്ചിട്ടുണ്ടായിരുന്നു.വന്നു കയറിയപാടെ അയാൾ ഭാര്യയുമായി വഴക്കിടാൻ തുടങ്ങി.വഴക്കു മുറുകി വന്നപ്പോൾ അയാൾ കയ്യിലിരുന്ന കോടാലി കൊണ്ട് ഭാര്യയെ വെട്ടിക്കൊന്നു.അയാൾക്ക് കലി തീരുന്നതുവരെ ആ മൃതദേഹത്തെ ആഞ്ഞു ആഞ്ഞു വെട്ടികൊണ്ടിരുന്നു.എന്നിട്ടും രക്തദാഹം തീരാത്ത അയാൾ നേരെ പോയത് തന്റെ മകന്റെ മുറിയിലേക്കാണ്.ഉറങ്ങി കിടന്നിരുന്ന ആ കുഞ്ഞിനേയും അയാൾ കൊന്നു എന്നിട്ട് വളരെ നിശബ്ദമായി മകളുടെ മുറിയിൽ എത്തി.അവളെയും കഷ്ണം കഷ്ണം ആയി വെട്ടിനുറുക്കി.പിന്നെ അയാൾ നേരെ കള്ളു ഷാപ്പിലേക്ക് പോയി.വെളുക്കുന്നത് വരെ ഒന്നുമറിയാത്ത പോലെ അവിടെയിരുന്നു ആവോളം മദ്യപിച്ചു.എന്നാൽ അധികം വൈകാതെ നാട്ടുകാർ ഈ കൊലപാതകം കണ്ടുപിടിച്ചു.ഈ ക്രൂരനെ ഇങ്ങനെ വിട്ടാൽ പറ്റില്ല.അവർ തീരുമാനിച്ചു.അവർ സംഘടിച്ചെത്തി അയാളെ വീട്ടിൽ നിന്നും വലിച്ചിറക്കി.അയാളെ അവർ പൊതിരെ തല്ലി അവശനാക്കി.എന്നിട്ടു കഴുത്തിൽ കുരുക്കിട്ട് കഴുമരത്തിൽ ഏറ്റി.അവിടെ കിടന്നു ചാവട്ടെ എന്ന് പറഞ്ഞു അവർ തിരികെ പോവുകയും ചെയ്തു.എന്നാൽ പിറ്റേന്ന് അയാളുടെ ശവം കാണാൻ വന്ന അവർ ഞെട്ടി.കഴുമരത്തിൽ അയാളുടെ ശരീരം ഇല്ലായിരുന്നു.കുരുക്ക് അഴിഞ്ഞു കിടന്നിരുന്നു.ഇപ്പോഴും അയാൾ ഒരു രക്തദാഹിയായ ഭ്രാന്തനായി ഈ കാട്ടിലൂടെ അലയുന്നുണ്ട്.നമ്മുടെ ഈ ക്യാമ്പ് ഇരിക്കുന്നതിന് അടുത്തായിട്ടാണ് അയാളുടെ ആ വീട്.സാധാരണ ഇത്രയും അടുത്ത് ഞങ്ങൾ ക്യാമ്പ് വെക്കുന്നതല്ലാ കാരണം അത് അപകടമാണ്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവാം ഇത്രെയും കഥ പറഞ്ഞിട്ടും ഞാൻ എന്താ അയാളുടെ പേര് പറയാതെ എന്ന്.അതിനു കാരണം ഉണ്ട്.ഞങ്ങളാരും അയാളുടെ പേര് പറയാറില്ല കാരണം അത് അയാൾ ഒരു ക്ഷണമായി കരുതി നമ്മളെ തേടി വരും.വന്നു കൊല്ലും.ഈ കാട്ടിൽ എവിടെയോ അയാൾ അലയുന്നുണ്ട്.അത് കൊണ്ട് ആ പേര് മാത്രം ഞാൻ പറയില്ല.ആ പേര് പറയുന്നവരെ ഓരോരുത്തരെയും തേടി അയാൾ വരും. അങ്ങനെ തേടി വന്നിട്ട് ഓരോരുത്തരെയും കൊല്ലും.അയാളെ അത്ര പെട്ടന്ന് കണ്ടു പിടിക്കാനാവില്ല.എവിടെയെങ്കിലും ഒളിഞ്ഞു ഇരിക്കുകയായിരിക്കും.അയാൾ വരുന്നിടത്തു ചീഞ്ഞ മാംസത്തിൻെറയും ചോരയുടെയും ഗന്ധം ഉണ്ടായിരിക്കും.ഒരു ഇരയെ നോക്കിവെച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് രക്ഷയില്ല.തീരെ പ്രതീക്ഷിക്കാത്ത സമയത്തു അയാൾ ആക്രമിക്കും.ഞങ്ങൾക്കൊക്കെ ഇപ്പോഴും പേടിയാണ് അയാളെ പറ്റി പറയാൻ.'' ഡേവിഡ് പറഞ്ഞു നിർത്തി.ഈ സമയം കുട്ടികളെല്ലാവരും ഒരുമിച്ച് ചേർന്നു ഇരിക്കുകയായിരുന്നു.അവർ ഒരേ സ്വരത്തിൽ ഡേവിഡിനോട് ആ പേരുപറയാൻ ആവശ്യപ്പെട്ടു. ''എന്തായാലും ഇത്രയും പറഞ്ഞു.....ഇവിടെ വെച്ച് നിർത്തുന്നത് ശെരിയല്ല.ആ പേരും കൂടി പറയൂ പ്ളീസ്.....'' കുട്ടികൾ യാചിച്ചു.അവസാനം കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ഡേവിഡ് പറഞ്ഞു. ''ഞാൻ ഒരു പ്രാവശ്യം മാത്രമേ പറയു.ശ്രദ്ദിച്ചു കേൾക്കണം.'' കുട്ടികൾ തലയാട്ടി.ഡേവിഡ് കുറച്ചു ഭീതിയോടെ ചുറ്റുമുള്ള കാട്ടിലേക്ക് നോക്കി എന്നിട്ട് പതുക്കെ ആ പേര് പറഞ്ഞു.എന്നാൽ കുട്ടികളിൽ പലർക്കും ആ പേര് വ്യക്‌തമായില്ല. ''എന്താ പേര് പറഞ്ഞെ ??? സ്റ്റെഫിയോ?'' ''റ്റെഡ്‌ഡി എന്ന ഞാൻ കേട്ടത്.'' പെട്ടന്ന് ഒരു പെൺകുട്ടി എഴുന്നേറ്റു. ''ഫ്രഡ്‌ഡി! ഫ്രഡ്‌ഡി ! പേര് കിട്ടിപ്പോയെ !!! ഭ്രാന്തൻ ഫ്രഡ്‌ഡി.'' അവൾ ഉറക്കെ വിളിച്ചുകൂവി. അല്പം ദേഷ്യത്തോടെ ഡേവിഡ് ചാടി എണിറ്റു. ''നീയെന്താ കൊച്ചെ ഈ കാണിച്ചേ !!! നിന്നോട് പറഞ്ഞതല്ലേ ആ പേര് ഉറക്കെ പറയരുതെന്ന്.ഇതിപ്പോ അയാളെ കളിയാക്കിയപോലെ ആയി.എന്തിനാ നീയിങ്ങനെ ചെയ്തേ !!! ഇതിന്റെ ഭവിഷ്യത് എന്താണെന്നു നിനക്ക് അറിയില്ല '' ഇത് കേട്ട ആ പെൺകുട്ടി പൊട്ടിച്ചിരിച്ചു. ''ഒന്ന് പോ അപ്പൂപ്പാ!! ഇതൊക്കെ നിങ്ങൾ പിള്ളേരെ പറ്റിക്കാൻ പറയുന്ന കഥയാണെന്ന് എല്ലാർക്കും അറിയാം.ഞാനിതൊന്നും കേട്ട് പേടിക്കില്ല.'' അവൾ പറഞ്ഞു.എന്നിട്ടും വീണ്ടും വിളിച്ചു കൂവി ''ഭ്രാന്തൻ ഫ്രഡ്‌ഡി !!! ഭ്രാന്തൻ ഫ്രഡ്‌ഡി!!! നീ ഒന്ന് വാ ഞാൻ കാണട്ടെ!!'' ഡേവിഡ് വളരെ ഭയത്തോടെ ചുറ്റുപാടും നോക്കി.എന്നിട്ട് കാട്ടിലേക്ക് വിളിച്ചു പറഞ്ഞു. ''അവൾ ഒരു പൊട്ടിപ്പെണ്ണാണ്!!! അവൾക്കീ പറയുന്നത് എന്താണെന്നു വല്യ ബോധം ഇല്ല.അവള് വെറും ഒരു കുട്ടിയാണ്.അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്.'' ഡേവിഡിന്റെ മുഖത്തു നിന്ന് ഭയം മാഞ്ഞിരുന്നില്ല. ''ഇന്നിനി എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല! അപകടം ക്ഷണിച്ചു വരുത്തിയിരിക്കുവാ ഈ പെണ്ണ്. എന്തായാലും എല്ലാവരും വേഗം ടെന്റിലേക്ക് പോകാൻ നോക്ക്.ഒരു കാര്യം.രാത്രി എന്ത് ശബ്ദം കേട്ടാലും പുറത്തിറങ്ങരുത്.കണ്ണടച്ച് അങ്ങ് കിടന്നോണം.ഇത് തമാശയല്ല.'' ഡേവിഡ് വളരെ ഗൗരവത്തിൽ പറഞ്ഞു.കുട്ടികളുടെ എല്ലാം ഉള്ളിൽ പേടി നിറഞ്ഞിരുന്നു.അവർക്കു കാര്യത്തിന്റെ ഗൗരവം മനസ്സിലായി.തമ്മിൽ തമ്മിൽ കൂടുതൽ ഒന്നും സംസാരിക്കാതെ അവർ തങ്ങളുടെ ടെന്റുകളിലേക്ക് പോയി.ആ പെൺകുട്ടി ആകട്ടെ ഇതൊന്നും കാര്യമാക്കാതെ അവളുടെ ടെന്റിലേക്ക് പോയി.ഇടക്കൊന്നു പുറകോട്ടു തിരിഞ്ഞു നോക്കിയ അവൾ കാടിനുള്ളിൽ ഒരു നിഴൽ അനങ്ങുന്ന പോലെ കണ്ടോ എന്ന് സംശയിച്ചു.അവളറിയാതെ തന്നെ അവളുടെ ഉള്ളിന്റെ ഉള്ളിൽ ഭയം തല പൊക്കി തുടങ്ങി.രാത്രി ഏറെ ആയിട്ടും അവൾക്ക് ഉറക്കം വന്നില്ല.പെട്ടന്നാണ് അവൾക്ക് ബാത്‌റൂമിൽ പോകാൻ തോന്നിയത്.ബാത്രൂം പുറത്താണ്.ആദ്യം ടെന്റിനു പുറത്തേക്ക് ഇറങ്ങാൻ അവൾ ഒന്ന് മടിച്ചെങ്കിലും രണ്ടുംകല്പിച്ചു അവൾ പുറത്തിറങ്ങി.ബാത്റൂമിന് നേരെ നടക്കാൻ തുടങ്ങി.നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്.കാറ്റിനു നല്ല തണുപ്പ് ഉണ്ടായിരുന്നു.പെട്ടന്നാണ് ഒരു ദുർഗന്ധം എവിടെനിന്നോ അവിടേക്ക് എത്താൻ തുടങ്ങിയത്.അവൾ ആകെ വല്ലാതെ ആയി.തിരികെ ടെന്റിലേക്ക് ഓടാൻ അവൾ ആലോചിച്ചു.പക്ഷെ ബാത്റൂമിൽ പോകാതെ ഇനി വയ്യ.അവൾ അതുകൊണ്ട് ബാത്രൂം ലക്ഷ്യമാക്കി തന്നെ നടന്നു.ബാത്റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.അവൾ ഉള്ളിൽ കയറി വാതിൽ അടക്കാൻ തിരിഞ്ഞതും അതാ മുന്നിൽ നിൽക്കുന്നു വയസ്സൻ ഡേവിഡ്.''നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ പേര് വിളിച്ചു കൂവരുതെന്നു.'' അയാൾ കോടാലി ഉയർത്തി.അവൾക്ക് ഒന്ന് അലറാൻ കഴിയുന്നതിനു മുന്നേ തന്നെ അവളുടെ ശിരസ്സറ്റു നിലം പതിച്ചിരുന്നു.
13k കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം