@story_poster
@story_poster

കിനാവിന്റെ കൂട്ടുക്കാരൻ™

ജയിച്ച് കാണിക്കാനോ... കരുത്ത് കാണിക്കാനോ അല്ല.. മ്മളും ഇവിടെ ഉണ്ട് എന്നോർമ്മിപ്പിക്കാൻ മാത്രം.😎👈 #9539107762 😍

#

📙 നോവൽ

🍁🍁🍁🍁🍁🍁 *ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി* 🍂🍂🍂🍂🍂🍂 *ഫുൾ പാർട്ട്‌✒✒✒* *ഹഫി ഹഫ്സൽ* *◻◻◻◻🔸🔹◻◻◻◻* #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_ഒന്ന് '' ആരാണ് ബോഡി ആദ്യം കണ്ടത് ? '' '' ഞാനാണ് സാർ '' '' ആരാണീ ഞാൻ ? തനിക്ക് പേരില്ലെടോ '' ? '' സുഗതൻ ...........സാർ ?.... '' '' താനിങ്ങോട്ടേക്ക് മാറി നിന്നേ ..  എപ്പഴാ താൻ ഈ ബോഡി കണ്ടത് ? '' '' അത് രാവിലെ ഞാൻ പശുവിനെ പുല്ലു മേയാൻ കെട്ടാൻ വേണ്ടി വന്നപ്പഴാ ഈ സ്ത്രീ മരിച്ചു കിടക്കുന്നത് കണ്ടത് .. വായിന്നൊക്കെ നുരയും പതയും വന്ന അടയാളമുണ്ടായിരുന്നു .. വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണ് സാർ '' '' തനിക്കീ സ്ത്രീ കത്തെഴുതിയിരുന്നോ  ?... ആത്മഹത്യയെന്ന്‌ പറയാൻ ? '' '' ഇല്ല സാർ .. ഞാൻ ഊഹിച്ചതാ '' '' താൻ വല്ലാതെ അങ്ങ് ഊഹിക്കണ്ട കേട്ടോ .. തന്റെ പേരും അഡ്രസ്സും തിരിച്ചറിയൽ കാർഡിന്റെ ഒരു കോപ്പിയും കൂടി ഇവിടെ കൊടുത്തിട്ട് ഇവിടന്ന് പോയാൽ മതി . '' '' ആട്ടെ .. ബോഡി കണ്ട ശേഷം താൻ എന്താ ചെയ്തത് ? ... '' '' അനക്കമൊന്നും കാണാത്തത് കൊണ്ട് മരിച്ചുകാണുമെന്ന്  കരുതി ഞാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന സുരേഷിനെയും അൻവറിനെയുമൊക്കെ  വിളിച്ചോണ്ട് വന്നു . അൻവറിന്റെ ഫോണിൽ നിന്നാണ് ഞങ്ങൾ പോലീസിൽ വിളിച്ചു വിവരം അറിയിച്ചത് '' '' ഹും ....അവരുടെ ഡീറ്റൈൽസും ഇവിടെ കൊടുക്കണം .  എപ്പോ വിളിച്ചാലും സ്റ്റേഷനിൽ വന്നേക്കണം .. കേട്ടോടാ ?.. ഹാ  '' ബസ് സ്റ്റോപ്പിന്റെ പിറകു വശത്ത് വയലിനോട് ചേർന്ന് കിടക്കുന്ന പറമ്പിലാണ് ഉദ്ദേശം മുപ്പത്തിയെട്ട് - നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃത ദേഹം കാണുന്നത് . പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം ബോഡി പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോയി . സംഭവം നടന്ന സ്ഥലത്തു മറ്റ് ലക്ഷണങ്ങളോ തെളിവുകളോ കണ്ടെത്താൻ പോലീസിനായില്ല . യുവതിയുടെ ശരീരത്തിൽ പിടി വലി നടന്നതിന്റെയോ മോഷണത്തിന്റേയോ  ഒന്നും ലക്ഷണങ്ങൾ കാണാനുമില്ല . മരണം ആത്മഹത്യ എന്ന തീർപ്പിൽ പോലീസ് എത്തിച്ചേരുമ്പോഴും പല വിധ സംശയങ്ങൾ ബാക്കിയായിരുന്നു . എന്തിനായിരിക്കും അവർ ആത്മഹത്യ ചെയ്തിരിക്കുക ? . നാട്ടുകാരിൽ നിന്നും കുടുംബത്തിൽ നിന്നും ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്ന അവർക്ക് ശത്രുക്കളുള്ളതൊന്നും ആർക്കും അറിവില്ല . അവരുടെ ഫോൺ കാൾ വഴി പരിശോധിച്ചിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചതുമില്ല. കാരണം അവർ ഒറ്റക്ക് ഒതുങ്ങി ജീവിക്കുന്ന സ്ത്രീ ആയിരുന്നു . അന്വേഷണം എങ്ങും എത്താതെ ആത്മഹത്യയായി തന്നെ ഫയൽ ക്ലോസെ ചെയ്യാനിരിക്കെ ഈ സംശയങ്ങൾ ഒരിക്കൽ കൂടി എസ് ഐ ഷാജു ഏബ്രഹാമിന്റെ മനസ്സിലൂടെ കടന്നു പോയി . '' ഒരിക്കൽ കൂടി നമുക്ക് ആ സ്പോട്ടിൽ ചെല്ലണം . എന്റെ മനസ്സ് പറയുന്നു ഇതൊരു വെൽ പ്ലാൻഡ് കൊല പാതകമാണെന്നു . അല്ലാതെ വീട്ടിൽ നിന്നും കുറേ അകലമുള്ള സ്ഥലത്ത് പോയി ആത്മഹത്യ ചെയ്യേണ്ട കാര്യം അവർക്കില്ല . അതിനവർക്ക് അവരുടെ വീട് തന്നെ ധാരാളം . '' ഷാജു എബ്രഹാം പോലീസ് സംഘത്തോടൊപ്പം യുവതി മരിച്ചു കിടന്ന സ്ഥലത്തെത്തി . മരണം കഴിഞ്ഞു രണ്ടാം ദിവസമായിരുന്നു അന്ന്  .. '' എടോ .. എന്താ ഒരു നാറ്റമിവിടെ  ? '' '' അതിന്നലെ അല്ലേ ആ സ്ത്രീ മരിച്ചത് ?.. മരിക്കുന്നതിനിടെ മല മൂത്ര വിസർജ്ജനമോ മറ്റോ നടന്നു കാണും .. അതിന്റെ മണമാകും  .... '' '' വിഡ്ഢിത്തം പറയാതിരിക്കു ..തന്നെയൊക്കെ ആരാടോ പോലീസിൽ എടുത്തത്  ? '' ഷാജു എബ്രഹാം മരണം നടന്ന പരിസരമാകെ പരിശോദിച്ചു . കുറ്റിക്കാട്ടിനിടയിൽ എന്തോ ചത്ത് കിടക്കുന്നുണ്ട് . അവിടെ നിന്നാണ് ദുർഗന്ധം വമിക്കുന്നത് . ഷാജു അവിടേക്ക് ചെന്നു നോക്കി . ഒരു പൂച്ച ആ കുറ്റി കാട്ടിൽ ചത്ത് കിടക്കുന്നുണ്ട് . മരിച്ചു കിടന്ന സ്ത്രീയുടെ വായിൽ നിന്നും വന്നത് പോലെ എന്തോ ഒന്ന് പൂച്ചയുടെ വായിൽ നിന്നും വന്നിട്ടുണ്ട് .  അയാളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ബലപ്പെട്ടു . തുടരും .... സസ്നേഹം ഹഫി ഹഫ്സൽ #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_രണ്ട് '' രാജീവേ ഒരു കവർ കൊണ്ട് വന്നേ .. ഈ പൂച്ചയുടെ ജഡം   നമുക്ക് കൊണ്ട് പോകണം '' അയാൾ സഹപ്രവർത്തകനായ രാജീവിനോട് ആവശ്യപ്പെട്ടു . രാജീവനും കൂടെയുള്ള മറ്റൊരു പോലീസുകാരനായ അഷ്റഫിനും ഷാജി അബ്രഹാമിന്റെ രീതികൾ ഇഷ്ടപ്പെടുന്നില്ല എങ്കിലും മേലുദ്യോഗസ്ഥൻ ആയത് കൊണ്ട് ഒന്നും മിണ്ടാതെ അയാൾ പറഞ്ഞതനുസരിക്കുക മാത്രമേ അവർക്ക് വഴി ഉണ്ടായിരുന്നുള്ളു . '' ഇയാളെ കൊണ്ട് തോറ്റല്ലോ .. ആ പൂച്ചയുടെ ജഡം കൊണ്ടെന്ത് മാങ്ങാ തൊലി കാണിക്കാനാ ? ഇത് പോലത്തെ വട്ടന്മാരുടെ കൂടെ ജോലിക്ക് പോയാൽ ഈ പണി തന്നെ വെറുത്ത് പോകും . '' '' ഒന്ന് പതുക്കെ .. അങ്ങേരെങ്ങാനും കേട്ടാൽ പിന്നെ നീ ഈ വെറുത്ത പണിക്ക് പകരം വേറെ വല്ല പണിയും നോക്കേണ്ടി വരും '' അവർ ഒരു കവർ എടുത്ത് ഷാജി അബ്രഹാമിന് കൈമാറാൻ ശ്രമിച്ചതും അയാൾ രാജീവിന്റെ കൈകളിൽ പിടിച്ചു . '' രാജീവ് .. എനിക്ക് കവർ വേണ്ട .. ആ പൂച്ചയുടെ ജഡം അത് പോലെ തന്നെ ആ കവറിൽ ഇട്ട് വെറ്റിനറി സർജനെ കൊണ്ട് പോസ്റ്റ് മോർട്ടം ചെയ്യിക്കണം .. എത്രയും പെട്ടെന്ന് അതിന്റെ റിപ്പോർട്ട് എന്നെ കാണിക്കണം . '' ഷാജു ഒരിക്കൽ കൂടി ആ പരിസരമൊന്നാകെ പരിശോധിച്ചു  . ''  ബോഡി കണ്ടെത്തുമ്പോൾ സമീപത്തുണ്ടായിരുന്ന വിഷം കലർത്തിയ ബിരിയാണിയും ഇപ്പോൾ കുറച്ചകലെ നിന്നും കണ്ടെടുത്ത പൂച്ചയുടെ ജഡവും മാത്രമാണ് ലഭിച്ചിട്ടുള്ളത് . ഇത് രണ്ടും എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ അറിയാൻ കഴിയൂ . പൂച്ചയുടെയും യുവതിയുടെയും മരണ കാരണം വിഷമാണ് എങ്കിൽ രണ്ടും ഒരേ വിഷം അകത്ത് ചെന്നാണോ മരണം സംഭവിച്ചത് എന്ന് കണ്ടെത്തണം . എന്നാലും ഒരു പാട് ചോദ്യങ്ങൾ പിന്നെയും ബാക്കി കിടപ്പുണ്ട് .'' ഷാജു മൊബൈൽ ഫോൺ എടുത്തു അല്പം ആലോചിച്ചു കൊണ്ട് തന്റെ  സഹപ്രവർത്തകരെ അരികിലേക്ക് വിളിച്ചു . '' അഷ്റഫിന് ഞാനിപ്പോൾ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് . പെട്ടെന്ന് പോയി അതിന്റെ രണ്ട് മൂന്ന് കോപ്പി പ്രിന്റ് ചെയ്ത് കൊണ്ട് വാ .. ഇത് പ്രിന്റ് എടുക്കുന്ന നേരത്തു ആരുടെ എങ്കിലും മുഖത്തു അസ്വാഭാവിക പെരുമാറ്റം കാണുകയാണെങ്കിൽ  അയാളെ നോട്ട് ചെയ്ത് വെക്കണം . രാജീവ് അഷ്റഫിന്റെ കൂടെ പോയി , അഷ്റഫിനെ അവിടെ കവലയിൽ ഡ്രോപ്പ് ചെയ്ത്  പോസ്റ്റ് മോർട്ടത്തിന് വേണ്ട കാര്യങ്ങൾ പെട്ടെന്ന് തന്നെപോയി  ചെയ്യ് ..  അഷ്റഫ് കോപ്പി എടുത്ത് കവലയിൽ നിന്നും ഒരു ഓട്ടോ പിടിച്ചു തിരിച്ചിങ്ങോട്ട് തന്നെ വാ . അത് വരെ സഹായത്തിന് അലക്സ് എന്റെ കൂടെ നിൽക്കട്ടെ '' ഷാജു എബ്രഹാം ഓരോരുത്തർക്കും ഓരോ ജോലി നൽകി . അധികം താമസിയാതെ തന്നെ അഷ്റഫ് പ്രിന്റ് എടുത്തതും കൊണ്ട് അയാൾക്കരികിൽ എത്തി . ഫോട്ടോ അയാൾക്ക് കൈമാറി . '' ഗുഡ് ... സൊ .. നിങ്ങൾ രണ്ട്  പേരും ഈ ഫോട്ടോയും കൊണ്ട് ഈ പരിസരത്തുള്ള എല്ലാ വീടുകളിലും പോകണം .. ഈ പരിസരത്ത് എന്ന് പറയുമ്പോൾ മരിച്ച യുവതിയുടെ വീടിന്റെ പരിസരങ്ങളിലും അന്വേഷിക്കണം . ഏതെങ്കിലും ആളുകൾക്ക് ഈ പൂച്ചയെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമ്മുടെ പകുതി ജോലി കഴിഞ്ഞെന്ന് കരുതാം . ഇത് വളർത്ത് പൂച്ചയാണ് .. കഴുത്തിലെ ചുവന്ന റിബ്ബൺ കണ്ടില്ലേ ?.. it will help us to find the killer '' '' ഓക്കേ സാർ '' അഷ്റഫും അലെക്സും കൂടി ഫോട്ടോയെടുത്ത് രണ്ട് ദിക്കുകളിലായി അന്വേഷണത്തിന് പുറപ്പെട്ടു . കുറ്റാന്വേഷണം ഹരമായി കാണുന്ന ഷാജു സ്റ്റേഷനിൽ നിന്നും ഫോൺ വന്നത് കാരണം മറ്റൊരു കേസിന്റെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് പോയി . സ്റ്റേഷനിൽ ഷാജുവെത്തുമ്പോൾ അവിടെയാകെ ബഹളം . ഒരു ബസ്സ് നിറയെ ആളുകൾ ഉണ്ട് സ്റ്റേഷൻ മുറ്റത്ത് . '' എന്താടോ ഇവിടെ ജന കൂട്ടം ?.. മോഷണമോ പീഡന ശ്രമമോ '' ഷാജു സ്റ്റേഷൻ പാറാവുകാരനോട് കാര്യം തിരക്കി . '' മോഷണമാണ് സാർ '' '' ആരാടാ ഇയാളെ ഇങ്ങനെ തല്ലി ചതച്ചത് ? '' '' സാർ ... അത് അവൻ ഈ ചേച്ചിയുടെ  പേഴ്‌സ് പോക്കറ്റടിച്ചു സാർ .. ബാഗ് ബ്ലൈഡ് വെച്ച് കീറി അതീന്ന്  പേഴ്സ് എടുക്കണത് ഞാൻ കണ്ടു  '' ആൾക്കൂട്ടത്തിനിടയിൽ നിന്നുമൊരാൾ സാക്ഷി മൊഴി അപ്പോൾ തന്നെ രേഖപ്പെടുത്തി '' അതിനു അയാളെ തല്ലി ചതക്കാൻ  നിനക്കൊക്കെ ആരാ ലൈസൻസ് തന്നത് ? തല്ലി ചാവാൻ നേരം ഇങ്ങോട്ട് കൊണ്ട് വന്നു ഇയാളെങ്ങാനും തട്ടി പോയാൽ പിന്നെ മീഡിയയും മറ്റും കസ്റ്റഡി മരണം ആരോപിച്ചു ചർച്ച തുടങ്ങും .. ഇവനെതിരെ മോഷണത്തിന് ഞാൻ കേസ് എടുത്തോളാം .. ഒപ്പം നിങ്ങൾക്കെല്ലാവർക്കുമെതിരെ കൊലപാതക കുറ്റത്തിനും ഞാനൊരു എഫ് ഐ ആർ എഴുതും .. എല്ലാവരും അങ്ങോട്ട് ചെന്ന് പേരും വിലാസവുമെല്ലാം കൊടുത്താട്ടെ ... ആ .... വേഗം വേഗം  ... '' '' ഹായ് .. എന്താപ്പോ ഒരു നാണം മോനിവിടെ ഒന്ന് വന്നേ '' ഷാജു മോഷ്ടാവിനെ അരികിലേക്ക് വിളിപ്പിച്ചു . '' ആട്ടെ ... നീ ആദ്യായിട്ടാണോടാ ഈ പരിപാടി ? '' '' അതേ ... '' '' ആഹാ .. എന്ന് വെച്ചാൽ മോഷണം ആദ്യം എന്നാണോ ?.. പിടിക്കപ്പെടുന്നത് ആദ്യം എന്നാണോ ? '' '' മോഷ്ടിക്കുന്നതും പിടിക്കപ്പെടുന്നതും ആദ്യമാണ് സാർ '' '' കൊള്ളാലോ നീ .. നല്ല അനുസരണയുള്ള കള്ളൻ തന്നെ .. ഉത്തരം റെഡി റെഡി ആയി വരുന്നുണ്ടല്ലോ ..ആട്ടെ എന്നിട്ട് തൊണ്ടി എവിടേ ? '' '' സാർ ഇതാണ് അവൻ ആ സ്ത്രീയുടെ ബാഗിൽ നിന്നും മോഷ്ടിച്ച പേഴ്സ് '' സിവിൽ ഓഫീസറിലൊരാൾ ഒരു കുഞ്ഞു പേഴ്സ് ഷാജു ഏബ്രഹാമിന്റെ കയ്യിൽ കൊടുത്തു . അയാൾ അത് തുറന്നു പരിശോദിച്ചു . '' ഇതിൽ നിന്നും പൈസ എങ്ങാനും ചൂണ്ടിയോടാ നീ ? '' '' ഇല്ല സാർ '' '' കൊള്ളാം .. അതിനു ഗ്യാപ് കിട്ടുമ്പോഴേക്കും അടിയുടെ പെരുന്നാൾ തുടങ്ങിയല്ലോ അല്ലേ ? .. കൂട്ടത്തിൽ ഒരുത്തനെ എനിക്കറിയാം അവൻ ഗൾഫീന്ന് കാശും അടിച്ചോണ്ട് മുങ്ങി ഇവിടെ വിലസുന്നവനാ .. ദാ ആ കാണുന്ന പച്ച ഷർട്ടിട്ടവൻ .. അവനും തന്നു കാണും കുറേ അല്ലേ ? '' '' സാർ ആരൊക്കെ എന്നൊന്നും നോക്കാൻ കണ്ണ് തുറക്കാൻ പറ്റണ്ടേ സാർ '' ഷാജു പേഴ്സ് തുറന്നു പരിശോദിച്ചു ... അതിൽ നിന്നും അകത്തെ അറയിൽ സൂക്ഷിച്ചിരിക്കുന്ന ഐഡി കാർഡ് പുറത്തെടുത്തു നോക്കിയാ ശേഷം ആ സ്ത്രീയെ വിളിപ്പിച്ചു . '' ഇതാരുടേയാ ഐഡി കാർഡ് ? '' '' അത് സാറേ .. താഴെ നിന്ന് കളഞ്ഞു കിട്ടിയത് .. ഉടമസ്ഥനെ കാണുകയാണെങ്കിൽ തിരിച്ചു കൊടുക്കാമെന്നു കരുതി എടുത്തു വെച്ചതാ '' '' അപ്പോ ഈ സിനിമ ടിക്കറ്റിന്റെ കൗണ്ടർ ഫോയിലോ .. ? നീ മിനിഞ്ഞാന്ന് ഏത് സിനിമക്കാണ്  പോയത് ? എവിടെയാണ് പോയത് ?.. എപ്പോഴാണ് പോയത് ? '' '' സാർ ഈ പേഴ്സ് എനിക്ക് കളഞ്ഞു കിട്ടിയതാ ... ഞാനത് സ്റ്റേഷനിൽ എത്തിക്കാൻ വരുന്ന വഴിയാണ് ഇവനത്  മോഷ്ടിച്ചത് . '' '' ഛീ .... സത്യം പറയെടീ ..ആദ്യം നീ പറഞ്ഞു ഐഡി കാർഡ് താഴെ നിന്ന് കിട്ടിയതെന്ന് .. ഇപ്പൊ പറയുന്നു പേഴ്സ് കളഞ്ഞു കിട്ടിയെന്നു .... ഹോ ... എടോ താനാ  സിവിൽ ഓഫീസർ മേരിയോട് ഒന്നിങ്ങോട്ട് വരാൻ പറഞ്ഞേ  ? ... ഷാജു രോഷമടക്കി മേരിയെ വിളിക്കാൻ സിവിൽ ഓഫീസർ അജിത്തിനോട് പറഞ്ഞു . തുടരും ............... ഹഫി ഹഫ്‌സൽ #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_മൂന്ന് മേരിയെ കണ്ടപ്പോഴേ ആ സ്ത്രീയുടെ കഥ പാതി കഴിഞ്ഞത് പോലെയായി . പരിഭ്രമിച്ചു വിറച്ച അവർ ഷാജുവിനും മേരിക്കും മുൻപിൽ കൈകൾ കൂപ്പി കൊണ്ട് കരഞ്ഞു .. '' എന്താ സാർ കാര്യം '' കാര്യമൊന്നും മനസ്സിലാകാതെ മേരി ഷാജു എബ്രഹാമിനോട് കാര്യം തിരക്കി . '' അതേയ് മേരി .. ഇവർ ഇപ്പോളിവിടെ വന്ന ബസ്സിലെ മോഷണ കേസുണ്ടല്ലോ.. അതിലെ   ഇരയാണ് ... പക്ഷെ അതിനേക്കാൾ മേലെയായി  നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കൊല കോല കേസിലെ പ്രതിയുമാണ് '' '' കൊല കേസോ ? ''  ആ സ്ത്രീ പരിഭ്രമിച്ചു കൊണ്ട് കരച്ചിലുച്ചത്തിലാക്കി . '' മേരി ഒന്ന്  അവരോട് കാര്യങ്ങൾ തിരക്ക് .. അവരുടെ  തൊണ്ടി മുതലായ ഈ പേഴ്സിനകത്ത് നിന്നും ഒരു ഐഡി കാർഡ്  കിട്ടി . അതാകട്ടെ നമ്മൾ അന്വേഷിക്കുന്ന കൊല കേസിലെ കൊല ചെയ്യപ്പെട്ട സ്ത്രീയുടേതും .. ആദ്യമിവർ ഐഡി കാർഡ് കളഞ്ഞു കിട്ടി എന്ന് പറഞ്ഞു ..പേഴ്സിനകത്ത് ഉണ്ടായിരുന്ന സിനിമ ടിക്കറ്റിന്റെ കൗണ്ടർ ഫോയിൽ സംബന്ധിച്ചു ചോദിച്ചപ്പോൾ അവർക്ക് ഉത്തരമില്ല  പിന്നെ ഈ പേഴ്സ് കളഞ്ഞു കിട്ടി എന്ന് പറഞ്ഞു . ഇതിലേതാണ് സത്യമെന്നൊന്ന് ചോദിച്ചു മനസ്സിലാക്കു ..  ഞാൻ ചോദിച്ചാൽ പിന്നെ അത് പ്രശ്നമാകും . '' മേരി കണ്ണുരുട്ടി ആ സ്ത്രീയുടെ അടുക്കലെത്തി മുരടനക്കി . അപ്പോഴും ഏങ്ങിയേങ്ങി കരയുകയായിരുന്നു ആ സ്ത്രീ . '' എന്താ നിന്റെ പേര് ? '' മേരി ശബ്ദം കനപ്പിച്ചു കൊണ്ട് തന്നെ ചോദിച്ചു . '' ആരതി '' കരച്ചിലിനിടെ പണി പെട്ട് കൊണ്ട് ആ സ്ത്രീ തന്റെ പേര് പറഞ്ഞു . '' കരഞ്ഞത് മതി .. സത്യം പറഞ്ഞാൽ നിനക്ക് രക്ഷപ്പെടാം .. സാർ പറഞ്ഞില്ലേ കൊലക്കേസാണ് ..പെട്ടാൽ പെട്ടതാ ... എന്താണ് സംഭവിച്ചതെന്ന് പറയു ... '' ആരതി കണ്ണുകളൊക്കെ തുടച്ചു കരച്ചിലടക്കി സംസാരിച്ചു തുടങ്ങി . '' എന്റെ വീട് പള്ളിമുക്കിലാണ് ... വീട്ടിൽ ഞാനും ഭർത്താവും തമ്മിൽ ഇപ്പോഴും പ്രശ്നമാണ് ..അങ്ങേരു പണിയും കഴിഞ്ഞു വന്നാൽ  ഏത് സമയവും ഫോണിൽ തോണ്ടി ഇരിക്കും .. എന്നോട് മിണ്ടുന്നതേ അപൂർവ്വമാണ് . '' ''  എന്റെ കൊച്ചേ .. ഭൂരിഭാഗം ഭർത്താക്കന്മാരും ഇന്നത്തെ കാലത്ത് അങ്ങനെ തന്നെയാ .. കെട്ടിയോളുടെ മുഖത്തു കുരു വന്നത് നോക്കിയില്ലാ  ഒന്നും പറഞ്ഞില്ലെന്നും പറഞ്ഞു എന്റെ ഭാര്യ എത്ര ദിവസം പിണങ്ങിയെന്നറിയാമോ ? '' ഷാജു എബ്രഹാം പെട്ടെന്നുള്ള വികാര വിക്ഷോപത്തിൽ അവരുടെ സംഭാഷണത്തിനിടയിൽ കയറി സംസാരിച്ചു . '' അതല്ല സാർ ... പുള്ളി ആരോടാ ഇങ്ങനെ ചാറ്റുന്നത് എന്നറിയാൻ പുള്ളി ഉറങ്ങുന്ന തക്കം നോക്കി മേശയുടെ വലിപ്പിൽ നിന്നും ഫോൺ എടുക്കാൻ ഞാൻ നോക്കിയതാ .. അപ്പൊ അവിടെ ഒരു പേഴ്സ് കണ്ടു .. തുറന്ന്  നോക്കുമ്പോൾ അതിനകത്ത് കാശും . ഞാൻ പിന്നെ ഫോണൊന്നും നോക്കാൻ നിന്നില്ല .. അവസരം ഒത്ത് വരുമ്പോൾ ഏതവളുടെയാണെന്ന്  ഈ പേഴ്‌സ് എന്ന് അങ്ങേരോട് ഈ പേഴ്സിനെ കുറിച്ച് ചോദിക്കണം എന്നും കരുതി ഞാൻ എന്റെ ബാഗിനകത്തിട്ടതാ ... അതാണിവൻ ബസ്സിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചത് .. അല്ലാതെ ഞാൻ ആരെയും കൊന്നിട്ടില്ല സാർ .... '' ആരതി വീണ്ടും കരച്ചിൽ തുടങ്ങി . ഷാജുവിന്‌ തലയാകെ ചുറ്റുന്നത് പോലെ . അയാൾ ഒരു പോലീസുകാരനോട് ഒരു കുപ്പി വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ട് കൊണ്ട് ദയനീയമായി മോഷ്ടാവിനോടും ആരതിയോടും ചോദിച്ചു . '' അല്ല .. എന്തായിത് റിലേ മത്സരമോ ?.. എടേയ് ഇനിയാരെങ്കിലും ഉണ്ടോടേ ഈ മോഷണ കൈമാറ്റ പ്രക്രിയയിൽ ?... കൺഫ്യൂഷൻ ആയല്ലോ ഉടയ  തമ്പുരാനേ  ''' '' സാർ ... വേറെയൊന്നും എനിക്കറിയില്ല സാർ .... '' '' ഹും ... നിന്റെ ഭർത്താവിനെ ഒന്ന് വിളിക്ക് ... അവനോട് കൂടുതൽ  ഒന്നും വിവരിക്കണ്ട .. ബസ്സിൽ വെച്ച് അടിപിടിയുണ്ടായി .. ബസ്സും യാത്രക്കാരും ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ് .. ഒരു പതർച്ചയും  ഇല്ലാതെ വേണം പറയാൻ ... '' ഷാജു മേരിയെ നോക്കി അവളെ കൊണ്ട് ഫോൺ ചെയ്യിക്കാനാവശ്യപ്പെട്ടു . ഷാജു തന്റെ മൊട്ട തലയൊന്ന്  തടവിക്കൊണ്ട് ആലോചനയിൽ ഇരിക്കുമ്പോൾ ഫോട്ടോയുമെടുത്തു പൂച്ചയുടെ തിരിച്ചറിയൽ അന്വേഷണത്തിന് പോയ അഷ്റഫും അലക്‌സും സ്റ്റേഷനിൽ തിരിച്ചെത്തി . '' സാർ ഞങ്ങൾ ആ ഫോട്ടോയുമെടുത്ത് ഞങ്ങൾ ഓരോ വീടും കയറി ഇറങ്ങി .. യുവതി മരിച്ചു കിടന്ന പറമ്പിന്റെ കുറച്ചപ്പുറത്തുള്ള രണ്ട് വീടുകളിലാണ് ഈ പൂച്ചയെ കൂടുതലും കാണാറുള്ളത് . ആ രണ്ട്  വീടുകളിലുമായി സമ പ്രായക്കാരായ കുട്ടികളുമുണ്ട് .. അവർ അതിന് ഭക്ഷണം കൊടുത്തു പൂച്ച പിന്നെ ആ പരിസരത്തു തന്നെയായി  . കുട്ടികളിലാരോ കഴുത്തിൽ ചുവന്ന  റിബ്ബൺ പൂച്ചക്ക് ഇട്ട് കൊടുത്തത് എന്നാണ്  അറിയാൻ കഴിഞ്ഞത് . '' '' ഹും .. ആരൊക്കെയാണ് ആ രണ്ട് വീടുകളിൽ താമസം ? '' '' ഒരു വീട്ടിൽ അബുവും കുടുംബവും , മറ്റേ വീട്ടിൽ സുരേഷും കുടുംബവും . പക്ഷെ രണ്ട് വീട്ടിലും കുറച്ചു ദിവസമായിട്ട് ആരുമില്ല .. അബുവിന്റെ ഭാര്യയുടെ പ്രസവത്തിനു ഭാര്യ അവളുടെ വീട്ടിലാണ് . കുട്ടികൾക്കാണെങ്കിൽ വെക്കേഷനും . അബുവിനു കവലയിൽ ഫാൻസി ഷോപ്പാണ്  . സുരേഷിന് വീടുകൾ തോറും കൊണ്ട് നടന്ന് തുണിയും പെർഫ്യൂംസും വിൽക്കലാണ് ജോലി .  സുരേഷ് കുട്ടികൾക്ക് സ്കൂൾ അവധിയായത് കൊണ്ട് ഭാര്യ വീട്ടിൽ വിരുന്നു പോയിരിക്കുകയാണ് .. കുറച്ചു ദിവസമായി പോയിട്ട് രണ്ടാളും '' '' രണ്ടു പേരെയും എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കണം . അവരെ സംശയം തോന്നാത്ത രീതിയിൽ വേണം ഇവിടെ എത്തിക്കാൻ .. മനസ്സിലായല്ലോ .... ? '' '' എസ് സാർ .... '' അൽപ സമയത്തിനകം പൂച്ചയുടെ ജഡവുമായി പോസ്റ്റ് മോർട്ടത്തിന് പോയ രാജീവും തിരിച്ചെത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഷാജു എബ്രഹാമിന്  കൈമാറി . '' ഗുഡ് .. സൊ .. നമ്മൾ കരുതിയത് പോലെ തന്നെയാണ് അന്വേഷണം പോകുന്നത് .. നമുക്ക് മുന്നിൽ ഇപ്പോൾ മൂന്ന് പേരുണ്ട് .. ഒന്ന് അബു പിന്നെ സുരേഷ്  .. '' '' വേറെ ആരാ സാർ മൂന്നാമത് ? '' '' ഈ സ്ത്രീയുടെ ഭർത്താവ് ...  അതൊരു വലിയ കഥയാണ് .. അറിയണമെന്ന് നിർബന്ധമാണെങ്കിൽ മേരിയോട് ചോദിക്ക് ..എനിക്കിനി അത് വിവരിക്കാൻ വയ്യായേ ... അതിലും എളുപ്പം  സൈൻ തീറ്റയും കോസ്  തീറ്റയും ഒക്കെ പഠിക്കായിരുന്നു  എന്നാണ് ഇപ്പോ തോന്നണത് .. ഇന്നെങ്കിലും മൈഗ്രൈൻ ടാബ്ലറ്റ് ഇല്ലാതെ കിടന്നുറങ്ങാൻ  കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന ... '' രാജീവും അലക്‌സും അഷ്റഫും കാര്യങ്ങളൊക്കെ മേരിയോട് ചോദിച്ചറിയുന്നതിനിടെ ഒരു പരിചിത സ്വരം പിന്നിൽ നിന്നും .. '' എന്താ .. എന്താ പറ്റിയത് ആരത്യേ  ? ''' തുടരും .... #സസ്നേഹം_ഹഫി_ഹഫ്‌സൽ പ്രിയ വായനക്കാരെ .. ആരായിരിക്കും കൊല ചെയ്തത്  ? എന്തിനായിരിക്കും എന്ന നിങ്ങളുടെ നിഗമനങ്ങൾ ക്ഷണിക്കുന്നു #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_നാല് '' അല്ല .. ആരിത് സുഗതനോ ? '' സുഗതന്റെ ശബ്ദം തിരിച്ചറിഞ്ഞ രാജീവ് അയാളോട് ചോദിച്ചു . '' രാജീവിന് ഇയാളെ നേരത്തെ പരിചയമുണ്ടോ  ? '' '' സാർ .. ഇവനാണ് നമ്മൾ അന്വേഷിക്കുന്ന കേസിലെ യുവതിയുടെ ജഢം  ആദ്യം കണ്ടവൻ .. ഇവനും സുഹൃത്തുക്കളും ചേർന്നാണ് പോലീസിനെ അറിയിച്ചതുമെല്ലാം .'' പരിഭ്രമിച്ചു നിൽക്കുന്ന സുഗതന്റെ തോളിൽ കൈ ഇട്ട് കൊണ്ട് ഷാജു അല്പം മുന്നോട്ട് നടന്നു . '' സുഗതാ ... സുഗതന് എന്താണ് ജോലി ? '' '' കൂലി പണിയാണ് സാർ .. പിന്നെ വീട്ടിൽ മൂന്ന് പശുക്കളുമുണ്ട് . അതിന്റെ പാലൊക്കെ വിൽക്കാറുമുണ്ട് . '' '' അല്ലാതെ വേറെ ജോലിയൊന്നും ഇല്ലേ  ? '' '' ഇല്ല സാർ '' '' മോഷണം .. കൊല പാതകം ... ഇതിലൊക്കെ എങ്ങനെയാ ഇന്റെരെസ്റ്റ് ? '' '' അതെന്താ സാറേ അങ്ങനെ ചോദിച്ചത് ? '' സുഗതന്റെ ഹൃദയ മിടിപ്പ് ഉയരുന്നതും നെറ്റി തടം വിയർക്കുന്നതും ഷാജു തിരിച്ചറിഞ്ഞു . '' അതേയ് സുഗതാ .. ദാ കണ്ടോ ഞങ്ങളൊക്കെ മടിയന്മാരാണ് ... മേലനങ്ങി പണിയെടുക്കാൻ ഞങ്ങൾക്കല്പം മടിയാണ് . സുഗതൻ സത്യം സത്യമായിട്ട് പറഞ്ഞാൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല .. സുഖാണ് .. മറിച്ചു കള്ളം പറയാനാണ് ഭാവമെങ്കിൽ എന്താപ്പോ ചെയ്യാ കുറച്ചു ഒന്ന് ശരീരമൊക്കെ അനക്കി മെനക്കെടേണ്ടി വരും ... അത് കൊണ്ട് അപേക്ഷിക്കാണ് .. എന്താപ്പോ അവിടെ നടന്നത് .. താനെന്തിനാ ആ സ്ത്രീയെ കൊന്നത്  ? '' '' അയ്യോ സാർ .. ഞാൻ ആരെയും കൊന്നിട്ടില്ല ... ഞാൻ ബോഡി കണ്ടപ്പോൾ കൂട്ടുകാരെയും വിളിച്ചു കൊണ്ട് വന്ന് പോലീസിനെ അറിയിച്ചു എന്ന തെറ്റേ ചെയ്തുള്ളു ... സാറിന് പ്രതിയെ കിട്ടാത്തത് കൊണ്ട് എന്നെ കുടുക്കാൻ നോക്കാ  .......... '' '' പ്പ് ഡേ  .... '' സുഗതൻ പറഞ്ഞു തീരുന്നതിനു മുൻപേ ഷാജുവിന്റെ കൈ സുഗതന്റെ കവിളിൽ ഉമ്മ വെച്ചു . '' സുഗതാ .. ഇപ്പോ സുഖം തോന്നുന്നുണ്ടോ ?... ഡാ .. താൻ എന്താ കരുതിയത് പൊലീസുകാരെ കുറിച്ച് .. '' ഷാജുവിന്റെ മുഖം കോപം കൊണ്ട് വിറച്ചു .. '' അഷ്റഫ് ബസ്സിന്ന് പിടിച്ച ആ തൊണ്ടി ഇങ്ങെടുത്തേ .. ആ പിന്നെ ഇവന്റെ ഭാര്യ ആരതിയെയും ഇങ്ങോട്ട് വിളിക്ക്  '' അഷ്റഫ് പേഴ്സ് ഷാജുവിന് കൈമാറി . ഷാജു ആ പേഴ്സ് എടുത്ത് സുഗതനെ കാണിച്ചു . പേഴ്‌സ് കണ്ടതും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അയാൾ പകച്ചു നിന്നു . '' ഇനി പറ സുഗതാ .... ഇതാരുടേയാ ? '' '' അത് സാർ ... ഞാൻ .. '' '' ഹാ .. നിക്ക് ...  നിന്റെ ഭാര്യയെ കൊണ്ട് തന്നെ ചോദിപ്പിക്കാം '' '' ആരതി .. ചോദിക്ക് ഭർത്താവിനോട് ചോദിയ്ക്കാൻ വെച്ച ചോദ്യം ഇപ്പോൾ ഇവിടെ നിന്ന് ചോദിക്ക് .. മനസ്സിലായില്ലേ .. ഈ പേഴ്സിനെ കുറിച്ച് '' ഷാജുവിന്റെ നിർദേശങ്ങൾക്ക് മുൻപിൽ ഭയന്നാണെങ്കിലും ആരതി ഭർത്താവിന്റെ മുൻപിലെത്തി ചോദിച്ചു .. '' ചേട്ടാ .. ഈ പേഴ്സ് ആരുടേതാ ?.. ചേട്ടന്റെ മേശക്കുള്ളിൽ നിന്നാണ് എനിക്കിത് കിട്ടിയത് . ഇത് ആണുങ്ങളുടേതല്ല .. അപ്പൊ ഇതേത് പെണ്ണിന്റേതാ . എന്തായാലും എന്റേതല്ല  ? '' '' ഉത്തരം ഞാൻ പറയാം .. എനിക്കിടക്ക് കയറി സംസാരിക്കുന്ന വൃത്തി കെട്ട സ്വഭാവം ഉണ്ട് .. ക്ഷമിക്കണം കേട്ടോ ... അതായത് ഈ പേഴ്സ് പള്ളിമുക്കിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവതിയുടേതാണ് . അവരുടെ ഐഡി കാർഡ് പേഴ്സിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . ഇനി സുഗതൻ പറ എന്തിനാ അവരെ കൊന്നത് ? '' ഷാജു അവർക്കിടയിൽ കയറി സംസാരിച്ചു . '' ഇല്ല സാർ .. ഞാൻ ആരെയും കൊന്നിട്ടില്ല .. ഞാനാണ് ബോഡി ആദ്യം കണ്ടതും എല്ലാവരെയും അറിയിച്ചതും . പക്ഷേ അതിനിടയിൽ അവിടെ നിന്ന് താഴെ വീണു കിടക്കുന്ന പേഴ്സ് എന്റെ ശ്രദ്ധയിൽ പെട്ടു . മറ്റുള്ളവരെ വിളിച്ചു കൂട്ടൂന്നതിനിടയിൽ ഞാൻ അത് രഹസ്യമായി എന്റെ അരയിൽ  തിരുകി വെച്ചു . '' '' അപ്പൊ നിന്റെ ഈ ശ്രദ്ധ ആ സ്ത്രീയുടെ കയ്യിലും കഴുത്തിലും കിടക്കുന്ന ആഭരണത്തിൽ പെട്ടില്ലേ ?.. അതെന്തേ എടുത്തില്ല ? '' '' സാർ ... ഞാൻ മോഷ്ടിക്കാനായി എടുത്തതല്ല .. ആ ഒരു നിമിഷം പേഴ്സ് കണ്ടു തുറന്നു നോക്കിയപ്പോൾ കുറച്ചു പൈസ കണ്ടു . ഇനി താഴെ ഇട്ടാൽ എന്റെ വിരലടയാളം കൊണ്ട്  വല്ല ഗുലുമാലും പിറകെ ഉണ്ടാകും എന്ന ഭയം കൊണ്ട്  ഞാൻ പേഴ്സ് ഒളിപ്പിച്ചു വെച്ചത് ... ഞാൻ ഒരു മോഷ്ടാവ് അല്ല സാർ .. '' '' തൽകാലം താൻ പറയുന്നത് ഞാൻ വിശ്വസിക്കുകയാണ് .. ആരതിക്ക് ഒരൊപ്പിട്ടിട്ട് വീട്ടിലേക്ക് പോകാം .. സുഗതൻ തത്കാലം ഇന്ന് ഞങ്ങളുടെ കൂടെ കൂടട്ടെ .. എന്താ സുഗതാ .. '' '' സാർ .. ഞാൻ പറഞ്ഞത് സത്യമാണ് .. എനിക്ക് വേറെ ഒന്നും അറിയില്ല സാർ .. ഞാൻ ആരെയും കൊന്നിട്ടില്ല സാർ .. '' അയാൾ അലറി കരഞ്ഞു കൊണ്ട് പറയുന്നതിനൊന്നും ഷാജു ചെവി കൊടുത്തില്ല. അയാൾ കേസിന്റെ മുന്നേറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി തന്റെ അന്വേഷണ സംഘത്തിലെ രാജീവിനെയും അഷ്റഫിനെയും അലക്സിനെയും അരികിലേക്ക് വിളിച്ചു . '' എന്തായി സുരേഷിനേയും അബുവിനേയും സ്റ്റേഷനിൽ എത്തിക്കുന്ന കാര്യം ? '' '' സാർ .. സുരേഷും കുടുംബവും ടൂർ പോയിരിക്കുകയാണ് സാർ .. അബു കടയിലേക്ക് സാധനങ്ങൾ എടുക്കാൻ കോയമ്പത്തൂരിൽ പോയിരിക്കയാണെന്ന് പറഞ്ഞു . '' '' ആഹാ .. അപ്പൊ എല്ലാ തിരക്കും കഴിഞ്ഞു അവരെ ഇങ്ങോട്ട് കൊണ്ട് വരുന്നത് കല്യാണ സത്കാരത്തിൽ പങ്കെടുപ്പിക്കാൻ ആണോ ? '' '' സാർ അത് '' '' എന്ത് സാർ  ?..അഷ്‌റഫ് ഒരു കാര്യം ചെയ്യ് ... അവർ എവിടെ എന്ന് അവരുടെ മൊബൈൽ ടവർ ലൊക്കേഷൻ വെച്ച് കണ്ട്  പിടിക്കാൻ വേണ്ട നടപടികൾ ചെയ്യ് .. എന്നിട്ട് അവർ പറഞ്ഞതിൽ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടോ എന്നും നോക്ക് '' '' രാജീവ് .. നമുക്ക് ആരതിയുടെ പേഴ്സിൽ നിന്നും കിട്ടിയ സിനിമ ടിക്കറ്റിന്റെ കൌണ്ടർ ഫോയിൽ കൊണ്ട് ആ തിയ്യേറ്റർ വരെ ഒന്ന് പോയി നോക്കാം ... എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല . '' ഷാജുവും രാജീവും തിയ്യേറ്ററിൽ ചെന്ന് ടിക്കറ്റ് കാണിച്ചു  ഓഫീസിൽ അന്വേഷിച്ചു . '' ഈ ടിക്കറ്റിൽ ഉള്ള സിനിമ തന്നെ അല്ലേ  ഇവിടെ ഇപ്പോഴും കളിക്കുന്നത് ? '' ഷാജു മാനേജരോട് ചോദിച്ചു . '' അതേ  സാർ .. അതൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ... '' '' ഈ ടിക്കറ്റിൽ കാണിച്ചിരിക്കുന്ന ഷോ വൈകുന്നേരം 6 മണിക്കല്ലേ ? '' '' അതെ സാർ ... രാവിലത്തെ ഷോ ഫാൻസ്‌ കാരെ കൊണ്ട് ബഹളം ആയിരുന്നു .. വൈകീട്ടത്തെ ഷോ മുതലാണ് ഫാമിലി ഒക്കെ വന്നു തുടങ്ങിയത് . ആ ദിവസം വേറെ ഒരു സൂപ്പർ സ്റ്റാർ മൂവി റിലീസ് കൂടി ഉണ്ടായിരുന്നു സാർ . '' '' ഓക്കേ .. ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ രണ്ട് ദിവസം മുൻപ് കൊല്ലപ്പെട്ടു . കൊല്ലപ്പെടുന്ന അന്ന് രാത്രി അവർ ഇവിടെ സിനിമ കാണാൻ വന്നതായാണ് ഞങ്ങൾ മനസ്സിലാക്കുന്നത് . അവർ വന്നെങ്കിൽ അവരുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നറിയണം .. ഈ സ്ത്രീ ആ ഷോക്ക് വന്നതായിട്ട് ഓർമ്മയുണ്ടോ ? '' '' എങ്ങനെ ഓർക്കാൻ കഴിയും സാർ .. ഒരുപാടു പേർ വരുന്നതല്ലേ ? ..പിന്നെ സി സി ടി വി ആണേൽ കേടു വന്നിട്ട് കുറച്ചു ദിവസമായി .. സൊ ഒരു വഴിയുമില്ല സാർ '' ഷാജു വലിയ പ്രതീക്ഷയോടെയാണ് തിയ്യേറ്ററിൽ അന്വേഷണത്തിന് വന്നത് . പക്ഷെ കാര്യമായ ഒരു വിവരവും ലഭിക്കാത്തതിൽ നിരാശനായി അയാൾ മടങ്ങുന്ന നേരം മാനേജരുടെ ശബ്ദം പിറകിൽ നിന്നും .. '' സാർ .. എനിക്കുറപ്പില്ല ചിലപ്പോൾ സാറിന് ഉപകാരപ്പെട്ടേക്കാം ... സാർ അന്ന് വൈകീട്ട് ആറു മണിക്ക് സാർ രണ്ട് പയ്യന്മാർ അവരുടെ യൂട്യൂബ് ചാനൽ വീഡിയോക്ക് വേണ്ടി പബ്ലിക് റെസ്പോൺസ് എന്ന പേരിൽ ഒരു വീഡിയോ എടുക്കാൻ ഇവിടെ വന്നിരുന്നു. രാവിലെ മറ്റേ സൂപ്പർ താരത്തിന്റെ പടത്തിനു പോയത് കൊണ്ടാകും വൈകുന്നേരം അവർ ഇവിടെ വന്നത് . അവർ അന്ന് എൻട്രൻസിൽ നിന്നും വീഡിയോ എടുത്തിരുന്നു . അവരോട് അന്വേഷിച്ചാൽ ഒരു പക്ഷേ അറിയാൻ കഴിയുമായിരിക്കും . '' '' എന്താ അവരുടെ പേര് ? '' '' അവരുടെ പേരറിയില്ല .. ചാനലിന്റെ പേര് '' കപ്പലണ്ടി '' എന്നാണ് . അവർക്ക് ചെറിയ ഒരു ഓഫീസ് ടൗണിൽ ബസ് സ്റ്റാൻഡിനു മുകളിൽ ഉണ്ട് . '' '' താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ .. ''  ഷാജു ഒരു കച്ചി തുരുമ്പ് കിട്ടിയ സന്തോഷത്തിൽ കപ്പലണ്ടിയുടെ ഓഫീസിലേക്ക് പുറപ്പെട്ടു .  അയാളുടെ കണക്കു കൂട്ടലുകൾ അനുസരിച്ചാണോ അന്വേഷണ സഞ്ചാരം എന്നറിയാൻ . തുടരും....... #സസ്നേഹം_ഹഫി_ഹഫ്‌സൽ _*кιѕѕαкαℓυ∂є_тнαzнναяα*_ #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_അഞ്ച് കപ്പലണ്ടിയുടെ ഓഫീസിലേക്കുള്ള യാത്ര മദ്ധ്യേ എന്തോ ചിന്തയിലായിരുന്നു ഷാജു .. അൽപ നേരത്തെ മൗനത്തിനു ശേഷം ആലോചിച്ചുറച്ചു അയാൾ രാജീവിനോട് പറഞ്ഞു . '' രാജീവ് .. താൻ സ്റ്റേഷനുമായി ബന്ധപ്പെട്ട് നമ്മുടെ ലിസ്റ്റിൽ ഉള്ള സുഗതൻ , സുരേഷ് , അബു എന്നിവരുടെ ഫോട്ടോ അറേഞ്ച് ചെയ്തു എത്രയും പെട്ടെന്ന് ഈ അന്വേഷണ സംഘത്തിലുള്ളവർക്ക് വാട്സ്ആപ് ചെയ്യണം . '' '' ഉടൻ അറേഞ്ച് ചെയ്യാം സാർ '' '' ഗുഡ് '' അധികം വൈകാതെ അവർ കപ്പലണ്ടിയുടെ ഓഫീസിൽ  എത്തി . അവിടെ ഏതോ സിനിമയെ  കീറി മുറിച്ചു റിവ്യൂ ചെയ്യുന്ന തിരക്കിലായിരുന്നു അണിയറക്കാർ . ഷാജുവിനെയും രാജീവിനെയും കണ്ട് ആദ്യം അവർ ഭയന്നെങ്കിലും അവരുടെ വരവിന്റെ ഉദ്ദേശമറിഞ്ഞപ്പോൾ അവർക്ക് സമാധാനമായി . കുറ്റാന്വേഷണ തലവന്റെ ഗൗരവത്തിൽ തന്നെ ഷാജു അവരോട് തന്റെ ചോദ്യങ്ങൾ ചോദിച്ചു . '' രണ്ട് ദിവസം മുൻപ് ശ്രീ ലക്ഷ്മി മൂവീസിൽ റിലീസ് ചെയ്ത സിനിമയുടെ പബ്ലിക് ഒപ്പീനിയൻ നിങ്ങൾ ഷൂട്ട് ചെയ്തിരുന്നില്ലേ  ? '' '' ഉവ്വ് സാർ ... ഞങ്ങൾ വൈകിട്ട് 6 മണിക്കുള്ള ഷോ ആണ് ചെയ്തത് . '' '' അന്ന് ആരെയെങ്കിലും സംശയ ദൃഷ്ടിയോടെ കണ്ടിരുന്നോ ? ... അതായത് നിങ്ങൾ ഷൂട്ട് ചെയ്യുന്ന സമയം ആരെങ്കിലും മുഖം തരാതെ മാറുകയോ മറ്റോ ? '' '' അങ്ങനെ ഓർമയില്ല സാർ... പക്ഷെ ഞങ്ങൾ പലപ്പോഴും അത്തരം സന്ദർഭങ്ങൾ നേരിട്ടുണ്ട് .. സ്കൂൾ , കോളേജ് കുട്ടികൾ ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ടിറങ്ങുമ്പോഴും , കാമുകി കാമുകന്മാർ രഹസ്യമായി സിനിമ കണ്ടിറങ്ങുമ്പോഴും ഞങ്ങളുടെ ക്യാമറയെ ഫേസ് ചെയ്യുന്നത് ഇഷ്ടപ്പെടാറില്ല ... ചിലർ പ്രശ്നമുണ്ടാക്കാറുണ്ട് .. അന്നങ്ങനെ ആരും  പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല  .... '' '' അന്നത്തെ മുഴുവൻ വീഡിയോ ആണോ നിങ്ങൾ നിങ്ങളുടെ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുള്ളത് ? '' '' അല്ല സാർ .. ഞങ്ങൾ എഡിറ്റഡ് വേർഷൻ ആണ് അപ്ലോഡ് ചെയ്തിട്ടുള്ളത് . ഒറിജിനൽ വീഡിയോ ഞങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട് .'' '' അതെന്തിനാ സൂക്ഷിച്ചു വെക്കുന്നത് ? '' '' അത് പിന്നെ സാർ .. അത് ഞങ്ങളുടെ ട്രേഡ് സീക്രട്ട് ആണ് ... ചില സിനിമ ഞങ്ങൾ കാണാതെയും തിയ്യേറ്ററിൽ പോകാതെയും  ഇത്തരം പഴയ  വീഡിയോസ് എടുത്ത് ആർക്കും മനസ്സിലാകാത്ത രൂപത്തിൽ  എഡിറ്റ് ചെയ്ത് ഇറക്കാറുണ്ട് ..  പിടിച്ചു നില്കണ്ടേ സാർ .. ടൈറ്റ് കോമ്പറ്റീഷനാണ് ഈ ഫീൽഡിൽ .'' '' ഹും .. എല്ലായിടത്തും മായ തന്നെ .. കൊള്ളാം കൊള്ളാം .. താൻ ആ വീഡിയോ ഈ യു എസ് ബിയിൽ കോപ്പി ചെയ്യ് .... '' '' ശരി സാർ .. ഒരു അഞ്ച് മിനിറ്റ്  '' '' എടേയ്  .. ഇത് വേറെ സിനിമയുടെ തിയ്യേറ്റർ റെസ്പോൺസ് വീഡിയോ ഒന്നും അല്ലല്ലോ അല്ലെ .. വിശ്വസിക്കാലോ അല്ലേ ? '' '' ഹേയ് .. അത് ആ സിനിമയുടെ തന്നെയാണ് സാർ .... '' ഷാജുവും രാജീവും കപ്പലണ്ടിയുടെ വീഡിയോയുമായി സ്റ്റേഷനിൽ എത്തി . വീഡിയോ ആദ്യം മുതലിരുന്നു നിരീക്ഷിക്കാൻ തുടങ്ങി . '' ഒന്ന് നിർത്തിക്കേ .. അല്പം പിറകിലേക്കെടുത്തേ  ... പോസ് ചെയ്യ് .. എസ് ... ഇതാണ് നമ്മൾ അന്വേഷിക്കുന്ന കേസിലെ കൊല ചെയ്യപ്പെട്ട സ്ത്രീ .. നമ്മുടെ ലിസ്റ്റിൽ ഉള്ള സുഗതൻ , സുരേഷ് , അബു ഇവരിലാരെങ്കിലും ഈ സ്ത്രീയുടെ കൂടെയോ അല്ലാതെയോ ഈ വീഡിയോയിൽ തിയ്യേറ്ററിൽ നിന്നും ഇറങ്ങുന്നുണ്ടോ എന്ന് നോക്കണം .. ഒരാളെയും വിട്ട് കളയരുത് ..അവരുടെ ഫോട്ടോ എല്ലാം നമ്മുടെ കയ്യിലുണ്ടല്ലോ .. സൊ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ല  '' രാജീവിനും  സംഘത്തിനും വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം ഷാജു തന്റെ ഫോൺ എടുത്തു നോക്കുമ്പോൾ,  ഭാര്യയുടെ മിസ് കാളുകൾ കൊണ്ടും മെസ്സേജുകൾ  കൊണ്ടും ഫോൺ സ്ക്രീൻ അലങ്കരിച്ചിരിക്കുന്നതായി കണ്ടു . കേസന്വേഷണത്തിൽ മുഴുകിയാൽ വീടിനെ കുറിച്ചോ ചുറ്റുമുള്ളതിനെ കുറിച്ചോ മറന്ന് പോകുന്ന തരം സ്വഭാവക്കാരനാണ് ഷാജു .. ഡിപ്പാർട്മെന്റിൽ തന്നെ ചിലർ ഷാജുവിന്റെ രീതികൾ കണ്ട് കിറുക്കൻ ഷാജു എന്നും ബുദ്ധി വിഭവം കൊണ്ട് കുറുക്കൻ ഷാജു എന്നും രഹസ്യമായി വിളിക്കാറുണ്ട് . ഷാജു  വീട്ടിലേക്ക് വിളിച്ചു ഭാര്യയുടെ പരാതികൾ രേഖപ്പെടുത്തുന്നതിനിടെ അഷ്റഫ് പിന്നിൽ വന്നു നില്കുന്നത് കണ്ടു ... '' ഡീ .. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം '' അപ്പുറത്ത് നിന്നും മറുപടി വരുന്നതിനു മുൻപേ ഷാജു ഫോൺ കട്ട് ചെയ്തു അഷ്റഫിനോട് കാര്യങ്ങൾ തിരക്കി . '' അഷ്റഫ് എന്തായി ഏല്പിച്ച കാര്യങ്ങൾ ? '' '' സാർ സുരേഷ് എത്തുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും ഇത് വരെ എത്തിയില്ല ... അയാളുടെ ഫോൺ ആണെങ്കിൽ സ്വിച്ച്ഡ്  ഓഫ് ആണ് ... അയാൾ ഭാര്യ വീട്ടിൽ നിന്നും പുറപ്പെട്ട് വഴി മദ്ധ്യേ അയാളുടെ ഫോൺ സ്വിച്ച്ഡ്  ഓഫ് ആയതായാണ് കാണുന്നത് .. എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് സാർ '' '' എഡോ അത് കണ്ട് പിടിക്കാനല്ലേ നമ്മളെ ശമ്പളം തന്ന് ഡിപ്പാർട്മെന്റ് പോറ്റുന്നത്  ? ... ആട്ടെ അബു എവിടെ  ? '' '' അബുവിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സാർ .. നമ്മൾ ആദ്യം വിളിച്ച സമയത്ത് അയാൾ കോയമ്പത്തൂരിൽ പോയതാണെന്നാണല്ലോ പറഞ്ഞത് .. പക്ഷേ അയാളുടെ ഫോൺ നമ്മുടെ  ടൌൺ പരിസരത്തായിരുന്നു സാർ .. അയാൾ പറഞ്ഞത് കള്ളമാണ് സാർ.. എനിക്ക് തോന്നുന്നത് രണ്ട് പേരും ചേർന്നാകും കൊല  ചെയ്തിട്ടുണ്ടാകുക ... '' '' താൻ അബുവിന്റെയും സുരേഷിന്റെയും ഫോൺ എവിടെ എന്ന് നിരന്തരം അപ്ഡേറ്സ് ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്യൂ  ... ഇപ്പോൾ തന്നെ '' '' എസ് സാർ ... '' അഷ്‌റഫ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് അവിടെ നിന്നും ലഭിച്ച വിവരങ്ങൾ ഷാജുവിനെ അറിയിക്കാനായി ഓടി ചെല്ലുമ്പോൾ അപ്പുറത്ത് നിന്നും രാജീവും ധൃതിയിൽ ഓടി വരുന്നുണ്ട് . രാജീവ് കിതപ്പിനിടയിൽ ഒരു കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്റെ ആവേശത്തോടെ ഷാജുവിന്‌ മുൻപിൽ കാര്യങ്ങൾ വിവരിച്ചു . '' സാർ .. സുഗതൻ ആ വീഡിയോയിൽ ഇല്ല സാർ .. പക്ഷെ നമ്മുടെ ലിസ്റ്റിൽ ഉള്ള ഒരാൾ  ആ വിഡിയോയിൽ ഉണ്ട് . അയാൾ സിനിമ കണ്ട് ഇറങ്ങുന്നത് വ്യക്തമായി ആ വിഡിയോയിൽ കാണാം ..പക്ഷെ മരിച്ച യുവതിയും അയാളും ഒരുമിച്ചല്ല പുറത്തിറങ്ങിയത് .. ആദ്യം ആ സ്ത്രീയുടെ പിറകിൽ പുറത്തേക്ക് വരികയായിരുന്ന അയാൾ ഒന്ന് നിന്ന ശേഷം വീണ്ടും അകത്തേക്ക് പോയി അല്പം കഴിഞ്ഞു ധൃതിയിലാണ് അയാൾ പുറത്തിറങ്ങിയത് . '' രാജീവ് വിഡിയോയിൽ കണ്ട വ്യക്തിയെ കുറിച്ച് വിവരങ്ങളൊക്കെ ഷാജുവിന്‌ കൈമാറി . അഷ്റഫും തനിക്ക് സൈബർ സെല്ലിൽ നിന്നും ലഭിച്ച വിവരങ്ങളും ഷാജുവിന്‌ കൈമാറി .  കാര്യങ്ങൾക്കെല്ലാം വ്യക്തത വരുത്തി ഷാജുവും സംഘവും സ്റ്റേഷനിൽ ജീപ്പെടുത്തു ശര വേഗത്തിൽ ഓടിച്ചു പോയി . സമയം രാത്രിയായി തുടങ്ങിയിരിക്കുന്നു  . ശക്തമായ മഴയും കാറ്റുമുള്ളത് കൊണ്ടാകാം വൈദ്യതി ഇല്ലാതെ ഗ്രാമം ഇരുളിലാണ് . അവർ ജീപ്പ് വഴിയിൽ ഒതുക്കി നിർത്തി സൈബർ സെൽ നൽകിയ നിർദേശം അനുസരിച്ചു പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഏർപ്പെട്ടു . അവർ സുരേഷിന്റേയും അബുവിന്റെയും വീടിന് സമീപത്തേക്ക് രഹസ്യമായി നീങ്ങി . സുരേഷിന്റെ വീടിന്റെ പിറകിലെ ജന വാതിലിന് സമീപം ഇരുട്ടിൽ  ആരോ നിൽക്കുന്നത് കണ്ടു ജാഗ്രതയോടെ അവർ അയാൾക്കരികിലേക്ക് പതുക്കെ നീങ്ങി . '' ഒരു കാരണവശാലും .. എന്ത് ആക്രമണം ഉണ്ടായാലും അയാളെ പിടിച്ചിരിക്കണം '' ഷാജു സംഘത്തോട് പതിഞ്ഞ സ്വരത്തിൽ നിർദേശം നൽകി . #തുടരും .. #സസ്നേഹം_ഹഫി_ഹഫ്‌സൽ #ആ_രാത്രിയിൽ_മർഡർ_മിസ്റ്ററി #ഭാഗം_ആറ് ( അവസാന ഭാഗം ) ഇരുട്ടിന്റെ മറവിൽ മഴ കോട്ട് ധരിച്ചു മുഖം മറച്ച് കൊണ്ട് അയാൾ ജന വാതിൽ പൊളി തുറന്ന് എന്തോ അകത്തേക്കിട്ടു തിരിയാൻ ശ്രമിച്ചതും  ഷാജുവിന്റെ ബലിഷ്ഠമായ കൈ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു . കുതറി രക്ഷപെടാൻ അയാൾ ശ്രമിക്കുമ്പോൾ രാജീവ് അയാളുടെ കൈകൾ പിറകിൽ കെട്ടി അയാളുടെ മുഖം മറച്ചിരിക്കുന്ന തുണി വലിച്ചെടുത്തു . ഇരുട്ടിൽ ഇടക്ക് അതിഥിയായി വന്ന മിന്നലിൽ അവർ അയാളുടെ മുഖം കണ്ടു . അവർ അന്വേഷിക്കുന്ന കൊലയാളിയുടെ മുഖം . അവൻ മുറിക്കകത്തേക്ക് ഇട്ടത് എന്താണെന്ന് നോക്കി അതെടുക്കാൻ ഷാജു അഷ്റഫിന് നിർദേശം നൽകി . കൂടുതൽ ചോദ്യം ചെയ്യലിനായി അവർ അയാളെ രഹസ്യമായി തന്നെ അവിടെ നിന്നും കൊണ്ട് പോയി . അപ്പോഴേക്കും  ശക്തമായ മഴയിലും കാറ്റിലും ഇരുട്ടിലും ഗ്രാമം ഉറക്കത്തിലേക്ക് വീണിരുന്നു . '' പള്ളിമുക്കിൽ ഒന്ന് രണ്ട് ജീപ്പ് നിറയെ പോലീസുകാർ വന്നിരിക്കുന്നു  ... കൊലയാളിയെ പിടിച്ചെന്നും തെളിവെടുപ്പിന് കൊണ്ട് വന്നിരിക്കുകയുമാണെന്നു കേട്ടത് . '' പിറ്റേ ദിവസം ആ  ഗ്രാമം ഉണർന്നത് വാട്സാപ്പിലൂടെ ആ വാർത്ത കേട്ടു കൊണ്ടായിരുന്നു . കേട്ടവർ കേട്ടവർ എല്ലാം പ്രതിയെ കാണാനായി കൊല നടന്ന പറമ്പിനരികിലെത്തി . വൻ ജന കൂട്ടത്തിനിടയിലൂടെ എങ്ങനെ പ്രതിയെ വാഹനത്തിൽ നിന്നിറക്കും എന്നറിയാതെ പോലീസും പരിഭ്രമിച്ചു നിൽക്കുകയാണ് . പ്രതി വാഹനത്തിനകത്ത് നവ വധുവിനെ പോലെ തല താഴ്ത്തി മുഖം ടൗവൽ കൊണ്ട് മറച്ചിരിക്കുന്നു . ഇനിയും വൈകിയാൽ ജനങ്ങൾ പ്രതിയെ കാണാൻ  ക്ഷമ നശിച്ചു വാഹനം അക്രമിച്ചെന്നിരിക്കാം . ഷാജു ജനങ്ങൾക്കിടയിലൂടെ പ്രതി ഇരിക്കുന്ന വാഹനത്തിന്റെ അടുക്കലെത്തി . അയാൾ നാട്ടുകാരോട് നിശ്ശബ്ദരാകാൻ പല വട്ടം ആവശ്യപ്പെട്ടു . പക്ഷെ ആ ബഹളത്തിനിടയിൽ അയാളുടെ ശബ്ദത്തിന് കനം പോരായിരുന്നു . ക്ഷമ നശിച്ച ഷാജു ജീപ്പിന്റെ ഹോണിൽ കൈ അമർത്തി പിടിച്ചു . പെട്ടെന്ന് തന്നെ ജന കൂട്ടം ശാന്തരാകുകയും ചെയ്തു . '' ഇനി ആരും ഇവിടെ കിടന്ന് ഒച്ചയുണ്ടാക്കരുത്‌ .. ഞങ്ങളുടെ ജോലിക്കു തടസ്സം നിന്നാൽ ആ വകുപ്പിൽ എല്ലാവരെയും പിടിച്ചു അകത്തിടും ഞാൻ ... എല്ലാവരും ഒന്ന് മിണ്ടാതെ നിന്നേ '' '' ഞങ്ങൾ പ്രതിയെ തെളിവെടുപ്പിന് കൊണ്ട് വന്നതാണ് . പ്രതിയെ കണ്ടാൽ പലർക്കും പ്രതികരണ ശേഷി ഉണർന്നു എന്നിരിക്കാം . പക്ഷേ ഒരാളുപോലും പ്രതിയെ സ്പർശിക്കാനോ ? ഒച്ചയിടാനോ പാടില്ല .. എല്ലാ വിവരങ്ങളും ഞാൻ തന്നെ നിങ്ങളോട് പറയുന്നതാണ് . എല്ലാവരും അല്പം ക്ഷമ കാണിക്കണം . '' ഷാജുവിന്റെ നിർദേശങ്ങൾ പാലിക്കാൻ ശ്രമിച്ചെങ്കിലും പ്രതി വാഹനത്തിൽ നിന്നും മുഖം മറച്ചു കൊണ്ട് ഇറങ്ങിയതോടെ നാട്ടുകാരിൽ നിന്നും ആർപ്പ് വിളിയും കൂവലുമൊക്കെ ഉയർന്നു . പക്ഷേ ഷാജുവിനെ മറി കടന്ന് പ്രതിയെ സ്പർശിക്കാൻ ഒരാൾ പോലും മുന്നോട്ട് വന്നില്ല . '' സാറേ ... അവന്റെ മുഖം മറച്ചിരിക്കുന്നത് ഒന്ന് മാറ്റൂ .. ഞങ്ങൾ അവനെ ഒന്ന് കാണട്ടെ  .. '' ജനക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ ഷാജുവിനോട് വിളിച്ചു പറഞ്ഞു . '' സോറി .. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യട്ടെ .. അത് കഴിഞ്ഞു നിങ്ങൾക്കെല്ലാവർക്കും അവനെ കാണാം . ഇപ്പൊ അവനെ കണ്ട ശേഷം നിങ്ങളെല്ലാവരും അവനെ തല്ലി കൊന്നാൽ പിന്നെ ആ കേസിന്റെ പിറകിലും ഞാൻ ഓടണം .. സൊ പ്ളീസ് വെയിറ്റ്  .. '' ഷാജുവും സംഘവും അയാളെയും കൊണ്ട് യുവതി മരിച്ചു കിടന്ന സ്ഥലത്ത് പോയി . മുഖം മറച്ചു കൊണ്ട് തന്നെ അയാൾ അവർക്ക് സംഭവങ്ങൾ ഓരോന്നും വിവരിക്കുന്നുണ്ടായിരുന്നു . പോലീസ് ഇതെല്ലം രേഖപ്പെടുത്തിയ ശേഷം  തിരിച്ചു അതേ വാഹനത്തിൽ അയാളെ കൊണ്ട് ചെന്നിരുത്തി . അപ്പോഴും അയാളുടെ മുഖം ആളുകൾ കാണാതിരിക്കാൻ ഷാജു പ്രത്യേകം ശ്രദ്ധിച്ചു . '' സാർ .. എന്താണീ കാണിക്കുന്നത് .. പ്രതിയെ നാട്ടുകാർക്ക് കാണിച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ട് മുഖം മറച്ചു വാഹനത്തിലിരുത്തി കൊണ്ട് പോകുകയാണോ ? '' വിവരമറിഞ്ഞു റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയക്കാരുടെയാണ് ആ ശബ്‌ദം  . ഷാജു ഒരു ചെറു പുഞ്ചിരിയോടെ അവരുടെ മുന്നിലെത്തി . '' അതേയ് ഇത്രേം ജനങ്ങളുടെ നടുവിലേക്ക് പ്രതിയെ വിട്ടാൽ ചക്ക കൂട്ടാൻ കണ്ട ആർത്തിയാകും പലർക്കും . പിന്നെ അവനെ കൊണ്ട് പോകാൻ വേറെ വണ്ടി വിളിക്കേണ്ടി വരും .. മനസ്സിലായില്ലേ ആംബുലൻസ്‌  .. '' ഷാജു സൗമ്യതയോടെ അവരോട് തുടർന്നു  . '' കാര്യങ്ങൾ എല്ലാം ഞാൻ വിവരിക്കാം .എല്ലാവരും നിശ്ശബ്ദരാവണം . '' അൽപ നേരത്തെ മൗനത്തിനു ശേഷം ഷാജു തുടർന്നു . '' പ്രതിക്ക് മരിച്ച സോറി കൊല്ലപ്പെട്ട യുവതിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു . മാത്രമല്ല ജോലി ചെയ്തു തനിച്ചു താമസിക്കുന്ന യുവതിയിൽ നിന്നും പലപ്പോഴും ഇയാൾ പണം വാങ്ങിയിരുന്നു . മറ്റൊരു സ്ത്രീയുമായി ഇയാൾ പുതുതായി ബന്ധം സ്ഥാപിച്ചത് മനസ്സിലാക്കിയ യുവതി , പലപ്പോഴായി അവർ അവന് നൽകിയ  പണം തിരികെ ആവശ്യപ്പെട്ടു . അല്ലെങ്കിൽ കുടുംബ ജീവിതം തകർക്കുമെന്നും യുവതി ഇയാളെ  ഭീഷണിപ്പെടുത്തി . അതോടെ ഇയാൾ യുവതിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു . അതിനു വേണ്ടി സ്നേഹം നടിച്ചു വീണ്ടും അവരുടെ വിശ്വാസം വീണ്ടെടുത്തു . അതിന്റെ ഭാഗമായി ഇയാൾ  യുവതിയുമൊത്ത് സിനിമ കാണാൻ ടൗണിലെ ശ്രീ ലക്ഷ്മി മൂവീസിൽ ചെന്നു . അപ്പോഴും ഇവന്റെ  ഉള്ളിൽ അവരെ വക വരുത്തുക എന്ന ലക്ഷ്യമായിരുന്നു . '' '' ഇതിനൊക്കെ തെളിവുകൾ ഉണ്ടോ സാർ .. '' മീഡിയക്കാരുടെ ഇടയിൽ ഒരാൾക്ക് സംശയം . '' തന്നെയൊക്കെയാരാ ഈ പണി ഏല്പിച്ചത് ? .. എടോ  തെളിവുകൾ ഇല്ലാതെ കവടി നിരത്തി നോക്കിയിട്ട് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയുമോ?  .. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് .'' ''  അന്വേഷണത്തിനിടെ തുമ്പായി ലഭിച്ച പേഴ്സിൽ നിന്നും യുവതി അന്നേ ദിവസം സിനിമക്ക് പോയിരുന്നു എന്ന വിവരം അന്വേഷണത്തിൽ നിർണായകമായി .   രണ്ട് പേരും സിനിമക്ക് പോകാൻ തീയ്യേറ്ററിനു മുന്നിൽ ഓട്ടോ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയിൽ നിന്നും നമുക്ക് ലഭിച്ചു . സിനിമ കഴിഞ്ഞു ഇറങ്ങാൻ നേരം പിള്ളേരുടെ യൂട്യൂബ് ചാനൽ വീഡിയോയുടെ കണ്ണ് വെട്ടിക്കാൻ ഒരു ശ്രമം അവൻ നടത്തി പരാജയപെട്ടതിന്റെ  ദൃശ്യങ്ങൾ നമ്മുടെ കൈവശമുണ്ട് .'' '' ഇതെല്ലം അവർ തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ലഭിച്ച തെളിവുകൾ മാത്രമാണ് . പക്ഷേ അന്വേഷണത്തിൽ ലഭിച്ച പ്രധാന തുമ്പ് ഒരു പൂച്ചയുടെ ജഢത്തിന്റെ രൂപത്തിലായിരുന്നു . '' ജനങ്ങളുടെയും മീഡിയക്കാരുടേയും അമ്പരപ്പ് മനസ്സിലാക്കി ഷാജു കാര്യങ്ങൾ വിവരിച്ചു . '' അതേ .. ഒരു പൂച്ചയുടെ ജഢം  യുവതി മരിച്ചു കിടന്ന സ്ഥലത്തിന് കുറച്ചപ്പുറത്തു കുറ്റി കാട്ടിൽ നിന്നും ലഭിച്ചു . അതിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം യുവതിയുടെയും പൂച്ചയുടെയും അന്ത്യത്തിന് കാരണം ഒരേ വിഷം .. ഒരേ ഭക്ഷണം ആണെന്ന് മനസ്സിലായി '' '' ഞങ്ങൾ പൂച്ചയുടെ ഫോട്ടോ എടുത്ത് പരിസരത്തുള്ള പല വീടുകളിലും വന്നു .. ഇക്കൂട്ടത്തിൽ പലരുടെയും വീടുകളിലും ഞങ്ങൾ വന്നിട്ടുണ്ടായിരിക്കണം . ആ പൂച്ച സാധാരണ ഉണ്ടാകാറുള്ളത് ഇവിടെ കുറച്ചകലെ ഉള്ള രണ്ട് വീടുകൾ ,അതായത്  സുരേഷിന്റെയും അബുവിന്റെയും വീടുകളിൽ ആണെന്നും  അവിടത്തെ കുട്ടികൾ ആണ് ആ പൂച്ചക്ക് ഭക്ഷണം കൊടുക്കാറുള്ളതെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു . അങ്ങനെ സംശയം അവർ   രണ്ട് പേരിലേക്കായി .. '' '' രണ്ട്  പേരെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ദുരൂഹത ഉണർത്തുന്ന പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നത് . പിന്നീടാണ് ഞാൻ നേരത്തെ പറഞ്ഞ തിയ്യേറ്റർ വീഡിയോ ലഭിക്കുന്നതും ആളെ തിരിച്ചറിയുന്നതും . പ്രതി അയാളുടെ വീടിനു പരിസരത്തുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയപ്പോൾ അവിടെ വെച്ച് തന്നെ ഞങ്ങൾക്ക് അയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു  ... '' '' സാർ എങ്ങനെയാണു കൊലപാതകം നടന്നത് ? '' '' ഹാ .. അത് പറയാം .. സിനിമ കഴിഞ്ഞു ഇയാൾ സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി .. നാട്ടുകാരിൽ ആരെങ്കിലും സിനിമ കഴിഞ്ഞു ഹോട്ടലിൽ ഫുഡ് കഴിക്കാൻ വന്നാൽ രണ്ട് പേരെയും കാണും . അത് അപകടമാണെന്ന് യുവതിയെ വിശ്വസിപ്പിച്ച ശേഷമാണു അയാൾ പാഴ്സൽ വാങ്ങിയതും ഓട്ടോയിൽ കയറി ആളൊഴിഞ്ഞ വയലിന് സമീപം ഇറങ്ങിയതും . അത് വഴി നടവഴിയുണ്ടായിരുന്നു യുവതിയുടെ വീട്ടിലേക്ക് . '' '' യുവതിക്ക് തരാനുള്ള പണം എടുത്തു കൊണ്ട് വരാം .. വീട്ടിലേക്ക് ഞാൻ വരുന്നില്ല എന്നും പറഞ്ഞു അവളോട് അൽപ നേരം വയലിന് സമീപമുള്ള പറമ്പിലെ പാറപ്പുറത്ത് കാത്തിരിക്കാൻ അവൻ പറഞ്ഞു . നിലാവുള്ളത് കൊണ്ട് അവൾക്ക് അത്ര ഭയം തോന്നിയില്ല . അവൻ അവന്റെ വീട്ടിലേക്ക് പണം എടുക്കാൻ എന്ന വ്യാജേന പോകുമ്പോൾ പാർസൽ വാങ്ങിയ ഭക്ഷണ പൊതിയും അവൻ കയ്യിൽ കരുതിയിരുന്നു . '' '' വീട്ടിലെത്തി നേരത്തെ കരുതി വെച്ചിരുന്ന വിഷം ഭക്ഷണത്തിൽ മിക്സ് ചെയ്ത്  അവളെ വിശ്വസിപ്പിക്കാനായി ഒരു കവറിൽ കാശ് വെച്ച പോലെ എന്തോ ഒന്ന് അവൻ കയ്യിൽ കരുതി വേഗം തിരിച്ചു പറമ്പിലേക്ക് നടന്നു . ആരും കാണുന്നില്ല എന്നുറപ്പ് വരുത്തിയ അവൻ പക്ഷേ രണ്ട്  വീടുകളിലെയും കുട്ടികളുടെ അഭാവത്തിൽ വിശന്ന് വലഞ്ഞിരിക്കുന്ന പൂച്ച ഭക്ഷണത്തിന്റെ മണം ലഭിച്ചപ്പോൾ ആർത്തിയോടെ അവനെ പിന്തുടർന്നത് അവൻ ശ്രദ്ധിച്ചില്ല . അവിടെയാണ് അവനു പിഴച്ചത് .. ഞങ്ങളുടെ ഭാഗ്യം '' '' സ്നേഹത്തോടെ അവൻ അവൾക്ക് ഭക്ഷണം നൽകി . അത് കഴിച്ച ശേഷം മാത്രം മതി പൈസ എന്നും ഇനി ഇപ്പോ കയ്യിൽ ഇല്ലെങ്കിൽ പിന്നെ തന്നാൽ മതി എന്നും അവൾ പറഞ്ഞു . പക്ഷെ ഇനിയും അവൾ ജീവിച്ചിരുന്നാൽ തൻറെ കുടുംബ ജീവിതം തകർക്കുമെന്ന ഭയം അവന്റെ  ചിന്തകളെ മുന്നോട്ട് തന്നെ നയിച്ചു .  അവൾ പിടഞ്ഞു തീരുന്നത് നോക്കി ഉറപ്പ് വരുത്തിയ ശേഷം അവൻ അവിടെ നിന്നും മടങ്ങുമ്പോൾ ആ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ആർത്തിയോടെ കഴിച്ച പൂച്ചയും പിടഞ്ഞു ഒടുങ്ങി . '' '' ഇതാണ് നടന്ന സംഭവത്തിന്റെ രത്ന ചുരുക്കം .. ബാക്കിയൊക്കെ ഞങ്ങൾ കോടതിയെ ബോധിപ്പിച്ചോളാം .. രാജീവ് .. അവന്റെ നാണം മാറ്റി ആ മുഖം മറച്ച തുണി ഇങ്ങെടുത്തേ ... '' രാജീവ് തുണി മാറ്റിയപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ നടുങ്ങി . പ്രതിയെ കണ്ടു അവർ കൂവി വിളിച്ചു . മൊബൈൽ ഫോൺ ക്യാമെറകളും മീഡിയ ക്യാമെറകളും വാഹനത്തിനകത്തിരിക്കുന്ന പ്രതിയുടെ ഭാവങ്ങൾ ഒപ്പിയെടുത്തു തത്സമയ വിവരങ്ങൾ മറ്റുള്ളവരിലേക്ക് പകര്ന്നു കൊണ്ടിരുന്നു  . ഷാജു പ്രതിയെയും കൊണ്ട് മടങ്ങുമ്പോഴും ജനങ്ങളുടെ ഞെട്ടൽ മാറിയിരുന്നില്ല . ഒരു ദിവസത്തിന് ശേഷം ടൗണിലെ സ്വകാര്യ ആശുപത്രി മുറിയിൽ ടിവിയിൽ വാർത്ത കണ്ടു കൊണ്ടിരുന്ന സൗമ്യ വാതിൽ പടിയിലെ കാൽ പെരുമാറ്റം കേട്ട് എഴുന്നേറ്റു .. '' സുരേഷ് .. സുരേഷ് എവിടേ  ? '' ടിവിയിൽ വാർത്തകളിൽ നിറഞ്ഞിരിക്കുന്ന ഷാജു എബ്രഹാമും സംഘവുമാണ് വന്നിരിക്കുന്നത് . മഫ്ടിയിലാണ് അവരുടെ വരവ് . '' ചേട്ടൻ ബാത്ത് റൂമിലാണ് '' സൗമ്യ പേര് പോലെ തന്നെ സൗമ്യമായി പറഞ്ഞു . '' ആരാ .. ആരാ സൗമ്യേ ഇത് ? '' അവരുടെ സംസാരത്തിനിടയിലേക്കു ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന് സുരേഷ് ചോദിച്ചു . സൗമ്യ എന്തോ പറയാൻ ഭാവിച്ചപ്പോൾ  ഷാജു അവരെ തടഞ്ഞു . '' സുരേഷ് .. നിങ്ങളുടെ നാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടതും നിങ്ങളുടെ അയൽവാസിയായ അബുവിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതും അറിഞ്ഞിരിക്കുമല്ലോ ? '' '' ഹാ ... അറിഞ്ഞു സാർ ... സൗമ്യ പറഞ്ഞു .പിന്നെ ടിവിയിലും വാർത്ത കണ്ടാരുന്നു . എനിക്ക് സാറിനെ നേരിട്ട് കണ്ടപ്പോ പെട്ടെന്ന് മനസ്സിലായില്ല . പിന്നെ എന്റെ ഫോൺ മിസ് ആയി പോയി .. എനിക്കൊരു ആക്സിഡന്റ് ഉണ്ടായി . ഞാൻ ടൗണിക്ക് വരുമ്പോ എന്റെ ബൈക്കിൽ ഒരു ജീപ്പ് വന്നിടിച്ചു . അപകടം നടന്ന സമയത്ത് ബോധമുണ്ടായിരുന്നില്ല ... ഫോൺ അവിടെ എവിടെയോ നഷ്ടപ്പെട്ടെന്ന് തോന്നുന്നു . '' '' സുരേഷ് .. അത് വെറും ഒരു അപകടമായിരുന്നില്ല .. നിങ്ങളെ പറ്റുമെങ്കിൽ ഇല്ലാതാക്കാൻ ആയിരുന്നു ശ്രമം . അതിന്റെ പിറകിലും അബു തന്നെ ആയിരുന്നു .. നിങ്ങൾ ഞങ്ങൾ വിളിച്ചതിനനുസരിച്ചായിരുന്നു ടൗണിലേക്ക് പുറപ്പെട്ടതും ..  '' '' സുരേഷിനെയും അബുവിനെയുമാണ് ഈ കേസിൽ പോലീസ് സംശയിക്കുന്നതെന്ന് എങ്ങനെയോ മനസ്സിലാക്കിയ അബു , ആ സംശയം സുരേഷിലേക്ക് തന്നെയാക്കാൻ വേണ്ടി സംഘടിപ്പിച്ച അപകടം ആയിരുന്നു അത് . നിന്നെ അപായപ്പെടുത്തി ഫോൺ തട്ടിയെടുത്തു അതിൽ അബുവിന്റെ പക്കൽ ഉണ്ടായിരുന്ന മരിച്ച സ്ത്രീയുടെ സ്വകാര്യ ഫോട്ടോകൾ ലോഡ് ചെയ്ത് ,. സുരേഷും മരിച്ച യുവതിയും ഒരുമിച്ചുള്ള ഫോട്ടോയും ഉണ്ടാക്കിയെടുത്ത്  അതും ലോഡ് ചെയ്തു നിങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് തെളിവുണ്ടാക്കാൻ ശ്രമിച്ചു . '' '' ആ ഫോൺ നിന്റെ വീട്ടിൽ കൊണ്ടിടാൻ ശ്രമിച്ചപ്പോഴാണ് ഞങ്ങൾ അവനെ പിടിച്ചത് . അല്ലെങ്കിൽ മിസ്സിംഗ് ആയ സുരേഷിനെ തിരഞ്ഞു പോലീസ് വീട്ടിലെത്തുമ്പോൾ അവിടെ നിന്നും ഫോൺ കണ്ടെടുക്കുകയും പ്രതി സുരേഷാണെന്ന് അറിയുമ്പോൾ ഒരു അപകടത്തിൽ സുരേഷ് മരിക്കുകയും ചെയ്താൽ ഒരിക്കലും കേസ് അബുവിന്റെ നേരെ വരില്ല എന്ന് അയാൾ വെറുതെ ആശിച്ചു .. '' '' സൊ സുരേഷ് .. ഗെറ്റ് വെൽ സൂൺ  '' ഷാജു സുരേഷിന് ആശംസകൾ അറിയിച്ചു ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ ഷാജുവിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു . ഷാജു ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. ഏതോ അന്വേഷണത്തിലേക്കുള്ള നിർദേശങ്ങൾ ആയിരുന്നു അപ്പുറത്ത് നിന്നും . #ദി_ഏൻഡ് . വാൽ കഷ്ണം :-  കേരളം പോലീസിന്റെ ബുദ്ധി വൈഭവം കൊണ്ട് പ്രതിയെ പിടിക്കാൻ കഴിഞ്ഞ ഒരു കേസ് ആണ് ഈ കഥക്ക് ആധാരം . ആ വൈഭവം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു എന്റെ എളിയ ശ്രമം .
8.2k കണ്ടവര്‍
7 ദിവസം
#

📙 നോവൽ

അവൻ പ്ലസ്‌ടുവിൽ പഠിക്കുന്ന കാലത്താണ് അവന്റെ ഉപ്പ മരണപ്പെടുന്നത്, അതോടെ ഉമ്മയടങ്ങുന്ന തന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് അവൻ പഠനമെല്ലാം നിർത്തി ജോലിക്ക് പോവാൻ തുടങ്ങി, നാട്ടിൽ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ ശമ്പളം അവരുടെ ചിലവുകൾക്ക് തികയാതെ വന്നപ്പോൾ അവൻ നല്ലൊരു ജോലിതേടി തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് യാത്രയായി, അത്യാവശ്യം നല്ലരു സാലറിയുള്ള ഒരു ജോലി അവൻ അവിടെ നിന്നും കണ്ടെത്തി,അങ്ങനെ ജോലിയിൽ കയറി മൂന്ന് മാസങ്ങൾക്ക് ശേഷം അവൻ അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചു, അവൻ വരുന്ന സന്തോഷത്തിൽ അവന്റെ ഉമ്മ അവൻ ഇഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും അവനായി ഒരുക്കിവെച്ചിരുന്നു, പരസ്പരം അകന്ന് നിൽക്കേണ്ടി വന്നപ്പോഴുണ്ടായ വേദനകളും, സങ്കടങ്ങളും പരസ്പരം പങ്കുവെച്ചും, കളിയും ചിരിയും മറ്റു കുശലാന്വേഷണങ്ങളുമായി സ്നേഹം കൈമാറിയും ആ രണ്ട് ദിവസം പോയതേ അവർ അറിഞ്ഞില്ല, അവൻ തിരിച്ച് പോകാനുള്ള സമയമായി, ഉമ്മയുടെ മുഖത്ത് സങ്കടം അലതല്ലി, അവന്റെ ലഗേജ് പേക്ക് ചെയ്യുന്നതോടൊപ്പം അവൻ ഉമ്മയുടെ വസ്ത്രങ്ങളും പേക്ക് ചെയ്യുന്നത് കണ്ടപ്പോൾ ഉമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായി, തന്നെയും അവന്റെ ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണെന്ന് അവർ മനസ്സിലാക്കി, മകന്റെ കല്പന പ്രകാരം ഉമ്മയും അണിഞ്ഞൊരുങ്ങി, അവൻ വിളിച്ച ടാക്സിയിൽ അവർ യാത്ര ആരംഭിച്ചു, ഏറെ മണിക്കൂറുകൾ പിന്നിട്ട യാത്ര ഒരു വൃദ്ധ സാധനത്തിന് മുന്നിൽ പോയി നിർത്തിയപ്പോൾ, ഏറെ പ്രതീക്ഷയോടെ പിന്സീറ്റിലിരുന്ന് യാത്ര ചെയ്ത തുടർന്ന ആ ഉമ്മയുടെ സന്തോഷങ്ങളെല്ലാം കെട്ടണഞ്ഞു, എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ ഇങ്ങോട്ട് ഒന്നും ചോദിക്കരുതെന്നുള്ള മകന്റെ വാക്കുകൾക്ക് മുന്നിൽ ഉമ്മ മൗനമായി നിന്നു, ഉമ്മയെ വൃദ്ധ സദനത്തിൽ ചേർത്തതിന് ശേഷം തിരിച്ചു നടന്ന അവനെ ഉമ്മ നിരാശയോടെ നോക്കി നിന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൻ അവിടെ നിന്നും യാത്രയായി, ദിവങ്ങളും ആഴച്ചകളും, മാസങ്ങളും മാറി മാറി വന്നെങ്കിലും തന്റെ മകൻ തന്നെ തിരിച്ചുകൊണ്ട് പോകാൻ വരുമെന്ന ആ ഉമ്മയുടെ പ്രതീക്ഷ അപ്പോഴും മാറിയിരുന്നില്ല, കാലങ്ങൾ ഏറെ കഴിഞ്ഞുപോയി, ആ ഉമ്മ വൃദ്ധയായി, തന്റെ അവസാനത്തെ ആഗ്രഹം എന്നോണം ഒരിക്കലെങ്കിലും തന്റെ മകനെ കാണണമെന്ന് ആ ഉമ്മ തന്റെ പരിചരണക്കാരോട് കേണപേക്ഷിച്ചു പറഞ്ഞു, ഉമ്മയുടെ ആഗ്രഹം സാധിപ്പിക്കാൻ അവൻ കൊടുത്തിരുന്ന നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ഉമ്മ എന്നെ കാണേണ്ട എന്നായിരുന്നു അവന്റെ മറുപടി, ഉമ്മയുടെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാത്ത ആ മകനെ അവരെല്ലാം വാക്കുകൾകൊണ്ട് ശപിച്ചപ്പോൾ ആ ഉമ്മ അവരെ എതിർത്തു, അവനെ ശപിക്കരുതെന്നും, അവൻ അത്രയും കാലം തനിക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നതെന്നും, അവൻ ഒത്തിരി സ്നേഹം തനിക്ക് തന്നിരുന്നുവെന്നും, അവനറിയാതെ ദൂരെ നിന്നെങ്കിലും അവനെ അവനെ ഒരു നോക്ക് കണ്ടാൽ മതിയെന്നും ആ ഉമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവർ അദ്ദേഹത്തിന്റെ അഡ്രസ്സ് തിരക്കി അവരുടെ ആ പഴയ വീട്ടിലെത്തി, വീട്ടിൽ നിന്നും രണ്ട് കുട്ടികൾ ഇറങ്ങി വന്നു, അവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, അവർ ഈ വീട്ടിൽ വാടകക്ക് താമസിക്കുകയാണെന്നും അതിന്റെ ഉടമസ്ഥൻ ഒരു ക്യാൻസർ പേഷ്യന്റാണെന്നും, ചികിത്സക്കായി തിരുവനതപുരം ആർ സി സിയിൽ അഡ്മിറ്റാണെന്നും ആ മക്കളിലൂടെ അവർ അറിഞ്ഞു, അവർ യാത്ര തിരുവനന്തപുരത്തേക്ക് തിരിച്ചു, ആരാരും സഹായിക്കാനില്ലാതെ വേദന സഹിച്ച് RCC ഹോസ്പിറ്റലിലെ ബെഡിൽ മലർന്ന് കിടക്കുന്ന ആ മനുഷ്യനെ അവർ നേരിൽ കണ്ടു, അവർ അവിടേക്ക് എത്തിപ്പെട്ട എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു, ക്യാൻസർ എന്ന മാറാരോഖം അവൻ കൊടുത്ത വേദനയേക്കാൾ അവർ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ചതുകൊണ്ടായിരിക്കണം അവൻ പൊട്ടിക്കരയാൻ തുടങ്ങി, എന്തുകൊണ്ടാണ് തന്റെ ഉമ്മാക്ക് തന്നെകാണാനുള്ള അവസരം നിഷേധിച്ചതെന്ന് അവൻ തുറന്നു പറഞ്ഞു, ഉമ്മയെ വെറുത്തതുകൊണ്ടോ, ഉമ്മയെ ഒരു ഭാരമായതുകൊണ്ടോ അല്ല ഞാൻ ഉമ്മയെ വൃദ്ധ സദനത്തിൽ കൊണ്ടാക്കിയത്, മറിച്ച് അമ്മയോടുള്ള സ്നേഹം കൊണ്ടാ... "നാട്ടിൽ കൂലിപ്പണി ചെയ്തിരുന്ന ഒരു ദിവസം എനിക്ക് വയറ്റിനകത്ത് വല്ലാത്തൊരു വേദന വന്നു, അന്ന് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ ഒരുപാട് ചെക്കിങ് ചെയ്യാൻ ആവശ്യപ്പെട്ടു, അതിൽ വന്ന റിപ്പോർട്ട് പ്രകാരം രോഖം ക്യാന്സറാണെന്ന് ഡോക്ടർ വിധി എഴുതി, ഞാൻ തളർന്നില്ല, ഞാൻ ഉമ്മയെ ഒന്നും അറിയിച്ചില്ല, ഉയർന്ന ജോലിക്കാണെന്നും പറഞ്ഞ് ഉമ്മയെ പറഞ്ഞു പറ്റിച്ച് ഞാൻ തിരുവന്തപുരത്തേക്ക് പോന്നത് ഇവിടെ വന്നു ഡയാലിസിസ് ചെയ്യാനായിരുന്നു, കൂട്ടത്തിൽ അവിടെയൊരു ജോലിയും സങ്കടിപ്പിച്ചു, പക്ഷെ ദിവസം കഴിയും തോറും ഞാൻ തളർന്നുപോയി, എന്റെ പ്രതീക്ഷകൾ അസ്തമിക്കാന് തുടങ്ങി, എനിക്ക് ക്യാന്സറാണെന്ന് ഉമ്മ അറിയുമ്പോൾ ഉമ്മയുടെ മനസ്സിലുണ്ടാകുന്ന വേദനയെ എനിക്ക് ഓർക്കാൻ പോലും പറ്റിയില്ല, എന്നാലും എത്ര കാലം എന്ന് കരുതിയാ ഉമ്മയിൽ നിന്നും ഇത് മറച്ചു വെക്കുക എന്ന് ഞാൻ ചിന്തിച്ചു, ഒരു പക്ഷെ ഇക്കാരണത്താൽ ഞാൻ മരണപ്പെട്ടാൽ ഉമ്മ എങ്ങനെ ജീവിക്കും എന്നൊക്കെയുള്ള ചിന്ത എന്നെ കൊണ്ടെത്തിച്ചത് അവിടേക്കാണ്, അവിടെയാണ് ഉമ്മാക്ക് ഏറ്റവും സേഫ്റ്റിയായ സ്ഥലം, അങ്ങനെയാണ് ഞാൻ ഉമ്മയെയും കൂട്ടി നിങ്ങളുടെ വ്രദ്ധ സദനത്തിലേക്ക് എത്തുന്നത്, ഉമ്മയെ എന്നെക്കാണാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴെല്ലാം ഞാൻ തടഞ്ഞു വെച്ചത് ഉമ്മ എനിക്ക് ക്യാന്സറാണെന്ന സത്യം തിരിച്ചറിയാതിരിക്കാനാണ്, ഈ അവസ്ഥയിൽ എന്റെ ഉമ്മയെങ്ങാനും എന്നെ കണ്ടാൽ ഉമ്മ ഈ നിമിഷം ഇവിടെ ചങ്ക് പൊട്ടി മരിക്കും, അതുകൊണ്ടാ അമ്മയോടുള്ള അടങ്ങാനാവാത്ത സ്നേഹം കൊണ്ടാ ഉമ്മയിൽ നിന്നും എല്ലാ ഞാൻ മറച്ചുവെക്കുന്നത്. " പൊട്ടിക്കരഞ്ഞുകൊണ്ട്‌ വയനാട് സ്വദേശിയായ മുഹമ്മദ്‌ ഇജാസ് എന്ന ചെറുപ്പക്കാരൻ തന്റെ ജീവിത കഥ തുറന്നു പറഞ്ഞപ്പോൾ കേട്ട് നിൽക്കുന്നവരെല്ലാം അറിയാതെ കരഞ്ഞുപോയി, *********************** കാര്യം അറിയാതെ നമ്മൾ ആരെയും കുറ്റപ്പെടുത്തരുത്, ഒരു പക്ഷെ അവർക്ക് പിന്നിൽ യാഥാർഥ്യത്തിന്റെ വേദനയാർന്ന ഒരു ജീവിതം ഉണ്ടാകും. #📙 നോവൽ #📔 കഥ
1.8k കണ്ടവര്‍
7 ദിവസം
#

📙 നോവൽ

പച്ചക്കുരുമുളകിട്ട നെയ്ച്ചാളകൾ ********************************* (കഥ) പച്ചക്കുരുമുളകിട്ട് വറുത്ത രണ്ടു മുഴുത്ത നെയ്ച്ചാളകളായിരുന്നു അന്നത്തെ സ്പെഷ്യലായി എന്റെ ചോറു പാത്രത്തിൽ...! മാങ്ങാഅച്ചാറും, കായ് തോരനും ചോറിൽ നിന്നും ഒരു സൈഡിലേക്ക് മാറ്റി ചാള വറുത്തതിനെ സൂക്ഷിച്ച് പൊക്കി അടപ്പ് പാത്രത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്പൊഴാണ് ''എടാ എന്തടാ മാറിയിരിക്കുന്നത്" എന്നും പറഞ്ഞ് പുറത്തൊന്നടിച്ച് അവനെന്റെ അടുത്തേക്ക് വന്നത്...! ചാള വറുത്തത് ഒരു വീക്നെസായതുകൊണ്ട് ക്ലാസിലെ ഒരൊഴിഞ്ഞ മൂല കൈയ്യേറി ഒരുരുള ഉരുട്ടി വായിലേക്കു വയ്ക്കുകയായിരുന്നു ഞാനപ്പോൾ...! അവന്റെ മുന്നിൽ പെട്ടെന്ന് വിവസ്ത്രയാക്കപ്പെട്ട എന്റെ ചാളകളെ ഞാൻ മറച്ചു പിടിച്ചു. പക്ഷെ ഒരു കണ്ടൻ പൂച്ച നോക്കും പോലെ അവൻ എന്നെയും മീനിനേയും നോക്കി നിന്നു. ഞാനാകട്ടെ അവനെ തീർത്തും അവഗണിച്ച് ചമ്മന്തി കുഴച്ച അടുത്ത ഉരുളയിൽ മീനും തോരനും വച്ച് മാങ്ങാ അച്ചാറിൽ മുക്കി വായിലേക്ക് വച്ചു. ''കൊറച്ച് മീൻ താടാ'' കൊണ്ടുവന്ന പൊതിച്ചോറ് എന്റെ അടുത്തേക്ക് നീക്കി ഇരുപ്പുറപ്പിച്ചു കൊണ്ടവൻ പറഞ്ഞു. റേഷനരിയുടെ മടുപ്പിക്കുന്ന മണവും അവന്റെ വല്ലാത്ത നോട്ടവും സഹിക്കാനാവാതെ എച്ചിലാക്കിയ ഒരു വാൽക്കഷണം പട്ടിക്കിട്ടു കൊടുക്കുന്ന മുഖഭാവത്തിൽ എറിഞ്ഞിട്ട് ഞാൻ തിരിഞ്ഞിരുന്ന് അടുത്ത മീനുമായി മൽപ്പിടുത്തം തുടങ്ങി. വേറൊരിക്കൽ ഒരു മാംഗോ സിപ്പപ്പ് ആസ്വദിച്ച് ഊറ്റിക്കുടിച്ചു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ അവൻ അടുത്തേക്കു വന്നു. ''എനിക്കൂടെ കുറച്ച് താടാ'' ദുർബ്ബലമായ എന്റെ പ്രതിഷേധത്തെ തളളി മാറ്റി, കുടിച്ച് തീരാറായ സിപ്പപ്പ് തട്ടിപ്പറിച്ച് വായിലേക്കിട്ട് ഒരു മൂളിപ്പാട്ടുമായി അന്നുമവൻ ഓടി മറഞ്ഞു. പിന്നീടങ്ങോട്ട് ഞാനെന്തു കഴിക്കുമ്പോഴും അടുത്തുവന്ന് തട്ടിപ്പറിച്ചെടുക്കുന്നത് അവന്റെ ശീലങ്ങളിലൊന്നായി. പുഴുങ്ങിയ മുട്ടയും, ഇറച്ചിക്കറിയും അച്ചാറും പലവട്ടം അവന്റെ ക്രൂരമായ ആക്രമണത്തിന് വിധേയമായി. കൃസ്ത്യൻ മിഷനറി എൽ.പി സ്കൂളിൽ പഠിച്ച എനിക്ക് ഈ തട്ടിപ്പറിത്തീറ്റ ദിവസേനയുള്ള വയറ് വേദയ്ക്കും പുളിച്ചു തികട്ടലിനും കാരണമായി. നാട്ടുവൈദ്യൻമാരും ഡോക്ടർമാരും ലൊടുക്കു മന്ത്രവാദികളും എന്റെ അസുഖത്തിനു മുന്നിൽ സ്ഥിരം പരാജയപ്പെട്ടു. എത്ര പ്രാവശ്യം കളിയാക്കിയിട്ടും, യശോധരൻ സാറിന്റെ അടി കൊണ്ട് വിരല് മുറിഞ്ഞിട്ടും, അന്നമ്മ ടീച്ചർ നുളളിപ്പറിച്ചിട്ടും, അവന്റെയീ ശീലത്തിനു മാത്രം യാതൊരു മാറ്റവും വന്നില്ല. ശല്യം സഹിക്കാൻ വയ്യാതെ, എന്തു സാധനവും കടിച്ച് എച്ചിലാക്കിയതിനു ശേഷം മാത്രം എറിഞ്ഞു കൊടുത്ത് ഞാനും പ്രതികാരം വീട്ടി. സ്കൂളിലെ പ്രധാന പാട്ടുകാരനായിരുന്ന രാധാകൃഷ്ണനെ ഒരെച്ചിൽപ്പട്ടിയാക്കി മാറ്റിയെടുത്തതിൽ ഞാൻ അഭിമാനപുളകിതനായി. സാൻറക്ക് വളളിച്ചെരുപ്പിനൊപ്പം സോക്സിട്ട് സ്ക്കൂളിൽ വന്ന എന്റെ ആത്മവിശ്വാസത്തെ, "നിന്നെക്കാണാൻ ഇപ്പ ഒരു കുഷ്ട രോഗിയെപ്പോലുണ്ട്'' എന്ന തട്ടുപൊളിപ്പൻ കമന്റു കൊണ്ട് തച്ചുതകർത്തപ്പൊ കറുമ്പൻ രാധാകൃഷ്ണൻ എന്റെ മനസ്സിലൊരു കീരിക്കാടൻ ജോസായി വളർന്നു... പടർന്നു... പന്തലിച്ചു...! യു.പി സ്കൂളിലെ അവസാന ആനിവേഴ്സറിക്ക് എന്നോടൊപ്പം സമൂഹ ഗാനത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും, "നിന്നെ കൂടെ നിർത്താൻ കൊള്ളൂല്ല... ഭയങ്കര നാറ്റമാണ്'' എന്ന സൈക്കോളജിക്കൽ ഹറാസ്മെൻറ് നടത്തി ഞാനവനെ ഒഴിവാക്കി. അവനോടൊപ്പം സ്ഥിരം കപ്പടിക്കുന്ന കോറസ് കൂട്ടവും ഇതേ കാരണം പറഞ്ഞ്, എനിക്കു വേണ്ടി കൂറുമാറി. അങ്ങനെ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്ന അവനെ സംഘ ഗാനത്തിൽ അട്ടിമറിച്ച് ഞാൻ അഹങ്കാരച്ചിരി ചിരിച്ചു. കവിതാലാപന മൽസരമായിരുന്നു അടുത്തത്! "കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി" പാടിയൊപ്പിച്ച് ഞാനിറങ്ങുമ്പോൾ അടുത്തുവന്ന് കൈ പിടിച്ചിട്ട് അവൻ സ്റ്റേജിലേക്ക് കയറി. ഇരയിമ്മൻ തമ്പിയുടെ ''ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമരപ്പൂവോ'' എന്ന കവിത അതിമനോഹരമായി ചൊല്ലിത്തുടങ്ങി. ഒന്നാം സമ്മാനം വീണ്ടുമവനെന്ന് ഏതാണ്ടുറപ്പിച്ച സമയം, എന്റെ ആഗ്രഹം പോലെ, തൊണ്ടയൊന്നിടറി, പകുതിക്ക് വച്ച് നിർത്തി, അവൻ വിങ്ങിപ്പൊട്ടി പുറത്തിറങ്ങിയോടി. രണ്ട് ഒന്നാം സമ്മാനങ്ങളും ഒരുപിടി നല്ല ഓർമ്മകളുമാണ് ടൗൺ യു.പി. സ്കൂൾ എനിക്ക് നൽകിയത്. സ്റ്റേജിൽ കയറും മുമ്പ് ഓൾ ദ ബെസ്റ്റ് പറയുന്ന മട്ടിൽ ''അയ്യേ...! എലി ചത്ത നാറ്റവും കുണ്ടി കീറിയ നിക്കറും'' എന്ന് അവന്റെ കാതിൽ പറഞ്ഞ കമന്റ് ഓർത്ത് ഞാൻ പിന്നീടൊരിക്കലും പശ്ചാത്തപിച്ചില്ല...! കവിത പകുതിക്കുവച്ചവൻ നിർത്തിയതിൽ പരാതിപ്പെട്ടില്ല...! പിന്നീട് ഞാൻ രാധാകൃഷ്ണനെ കണ്ടിട്ടില്ല...! അവനെക്കുറിച്ച് ഓർത്തിട്ടുമില്ല...!' ഈയിടെ ടിവിയിൽ പ്രാഞ്ചിയേട്ടൻ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ, പഴയ കൂട്ടുകാരൻ ശ്രീകുമാർ വിളിച്ച് ഞങ്ങളുടെ ബാച്ച് സ്ക്കൂൾ മേറ്റ്സിന്റെ ഒരു ഗെറ്റ് ടുഗതറിനെപ്പറ്റി സംസാരിച്ചു. മമ്മൂക്ക പ്രസംഗിക്കാൻ കയറുമ്പോൾ സിദ്ദിഖ് "നീയാ കറവക്കാരി അമ്മച്ചീടെ ഏത് മെലയ്ക്കാ പിടിച്ചത്?'' എന്നു ചോദിക്കുന്ന സീനായിരുന്നു അപ്പോൾ. പെട്ടെന്ന് ഞാൻ സ്ക്കൂളിലേക്കൊന്നു തിരിച്ചു പോയി. പാട്ടു പാടാൻ നിൽക്കുന്ന രാധാകൃഷ്ണന്റെ ചെവിയിൽ "അയ്യേ...! എലി ചത്ത നാറ്റവും കുണ്ടി കീറിയ നിക്കറും'' എന്നു പറഞ്ഞതിനെപ്പറ്റി ഓർത്തു. അതവന് നന്നായി ഫീലായിട്ടുണ്ടാവുമെന്ന് ചിന്തിച്ചപ്പോൾ ചെറുതായൊന്നു നൊന്തു. 'ഒരുപാട് ചാരിറ്റി പ്രവർത്തനമൊക്കെ നടത്തുന്ന പ്രവാസി വ്യവസായിയാണ് അവനിപ്പോഴെന്ന്' ശ്രീകുമാർ പറഞ്ഞറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഗെറ്റ് ടുഗതർ ഹാളിലേക്ക് കയറിയയുടൻ, പള പളാ തിളങ്ങുന്ന ജുബയൊക്കെയിട്ട് ഒരു കുടവയറൻ കഷണ്ടിക്കാരൻ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. ''അളിയാ ഓർക്കുന്നോ? ഞാനാടാ രാധാകൃഷ്ണൻ. എ.ഫ്ബിയിലൊക്കെ നിന്നേം പിള്ളേരേം കാണാറുണ്ട്. അതു കൊണ്ട് എല്ലാവരേയും അറിയാം. മുടിയൊക്കെ പോയോണ്ട് എന്നെ ആർക്കും മനസ്സിലായിക്കാണില്ല... എല്ലാവന്മാരേം ഒന്ന് നേരിട്ടു കാണാനാ ഓടിപ്പിടിച്ച് വന്നത്.'' രണ്ടു റൗണ്ട് വെടിമരുന്നു കൂടി പൊട്ടിയപ്പോഴേക്കും പരിപാടി ഒന്നുഷാറായി. ''അടുത്തതായി രാധാകൃഷ്ണൻ നമുക്ക് വേണ്ടി ഒരു പാട്ട് പാടുന്നു... അതു കഴിഞ്ഞ് ലഞ്ച്!'' എന്ന ശ്രീകുമാറിന്റെ ഘനഗംഭീര അനൗൺസ്മെന്റിനു ശേഷമാണ് അവനെന്റെ മേലുള്ള പിടുത്തം വിട്ടത്. കരോക്കേ മൈക്ക് കൈയ്യിലെടുത്ത് ''അമ്മാ എൻട്രഴയ്ക്കാതെ ഉയിരില്ലയേ.... അമ്മാവെ വണങ്കാതെ ഉയർവ്വില്ലയേ....'' എന്ന രജനീകാന്ത് ഹിറ്റ് ഗാനം മനോഹരമായ ശബ്ദത്തിലവൻ പാടി... അനുപല്ലവി എത്തിയപ്പോഴേക്കും ശബ്ദമിടറി അവൻ പാട്ട് നിർത്തി... ''ഈ അമ്മ എന്നൊക്കെപ്പറയുന്നത് ഒരു സംഭവമാട്ടോ... കുഞ്ഞുങ്ങക്കെല്ലാം അമ്മ വേണം... അല്ലേല് അവരൊത്തിരി കഷ്ടപ്പെടും... അമ്മയില്ലാതെ, അച്ഛനും വേണ്ടാതെ വല്ലോരെടേം കൂടെ ജീവിക്കുന്നത് ഒട്ടും സുഖല്ലാത്ത ഏർപ്പാടാ... ജോലിയെടുത്ത് നമ്മുടെ നടുവൊടിയും... തല്ലു കൊള്ളും...നമ്മളെ നാറും... കുണ്ടി കീറിയ നിക്കറിടേണ്ടി വരും... അതിലും കടുപ്പം വിശപ്പാ... ഹൊ! സഹിക്കാൻ പറ്റാത്ത വിശപ്പും ഒടുക്കത്തെ ആർത്തിയും...!'' മുന്നിലിരുന്ന എന്നെ ചൂണ്ടിക്കൊണ്ടവൻ പറഞ്ഞു ''അന്നെന്റെ ചോറായിരുന്നു ഇവൻ... അമ്മ തരും പോലത്തെ ചോറ്...!''. വെന്തു കുഴഞ്ഞ റേഷനരിച്ചോറിലേക്ക് വീണുരുളുന്ന പാതി കടിച്ച മുട്ടയും അതെടുത്ത് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന രാധാകൃഷ്ണനേയും ഞാൻ മനസ്സിൽ കണ്ടു. സ്ക്കൂൾ ജീവിതത്തിൽ വച്ച് അന്നോളം അവന്റെ മുഖം ദൈന്യമാകുന്നതും കൺകോണിലൂടെ നീരൊഴുകുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നോർത്തപ്പോൾ എന്റെ ഹൃദയം വല്ലാതെ നുറുങ്ങി. സ്‌റ്റേജിൽ നിന്നിറങ്ങി വന്നപ്പോഴേക്കും ഞാൻ ഭൂമിയോളം താണിരുന്നു. ഒരു പ്ലേറ്റിൽ ബിരിയാണിക്കൊപ്പം എന്തൊക്കെയോ വിളമ്പി ഞാൻ അവന് നേർക്ക് നീട്ടി. എന്റെ മനസ്സറിഞ്ഞ പോലെ, നീട്ടിയ പാത്രത്തിൽ നിന്ന് ഞങ്ങൾ രണ്ടാളും ആർത്തിയോടെ വാരിവാരിക്കഴിച്ചു. കണ്ണു നിറഞ്ഞിരുന്നതുകൊണ്ട് അവൻ ചിരിക്കുന്നോ കരയുന്നോ എന്നു നോക്കാൻ ഞാനപ്പൊ മിനക്കെട്ടില്ല. ആ ചിക്കൻ ബിരിയാണിക്ക്, ചോറിൽ കായ് തോരൻ വച്ച് - ചമ്മന്തി കുഴച്ച് - മാങ്ങാ അച്ചാറിൽ മുക്കി - പച്ചക്കുരുമുളകിട്ട് വറുത്ത നെയ് ചാളകൂട്ടി കഴിച്ച രുചിയായിരുന്നു എനിക്ക്...! അവനും അതങ്ങനെ തന്നെയാവും...! - ഗണേശ് - മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച എന്റെ കഥ #📙 നോവൽ #📔 കഥ
1.2k കണ്ടവര്‍
7 ദിവസം
#മഹർ_2 #കാത്തിരുന്ന_നിക്കാഹ് നിറുത്താതെയുള്ള മൊബൈൽ അലാറത്തിൻറെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. മൊബൈൽ എടുത്തു അലാറം ഓഫ് ചെയ്യുമ്പോൾ അതിലെ സമയം കണ്ട് അവൾ കട്ടിലിൽ നിന്നും ചാടി ഇറങ്ങി. "പടച്ചോനേ ഇന്റെ സുബഹി"(പ്രഭാത നമസ്കാരം) എന്ന് പറഞ്ഞവൾ ബാത്റൂമിലേക്ക് ഓടി. വുളൂ(അംഗ ശുദ്ധി വരുത്തുക)എടുത്തു വന്ന് നിസ്കാരക്കുപ്പായം അണിയുമ്പോൾ മകനെ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന അനിയത്തിയെ അവൾ ഒരുപാട് വിളിച്ചുണർത്താൻ ശ്രമിച്ചു. ചുമരിലെ ഘടികാരത്തിൽ നോക്കിയപ്പോൾ "സുബഹ് കളാ"(നിസ്കാര സമയം വൈകാൻ) ആകാൻ ഇനി വെറും മൂന്നു മിനിറ്റേ ബാക്കിയുള്ളൂ എന്നറിഞ്ഞപ്പോൾ കുലുക്കി വിളിക്കാൻ തുടങ്ങി.കുലുക്കി വിളിച്ചിട്ടും അവൾ എണീക്കാതായപ്പോൾ വിളി നിറുത്തി അവർ നിസ്കരിക്കാൻ തുടങ്ങി. ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ സുബഹ് നിസ്കാരം ഇത്ര വൈകി നിസ്കരിച്ചിട്ടില്ലെന്ന് അവൾ ഓർത്തു. ഭക്തിയോടെയുള്ള നിസ്കാരത്തിൽ ഒരുപാട് തവണ അവളുടെ കണ്ണുകൾ നിറഞ്ഞു. കാരണം ഇന്ന് അവൾ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. ആ ദിവസം തന്നെ സുബഹ് കളാ ആയിപ്പോകാനിരുന്നതിൽ അവൾക്ക് ഒരുപാട് സങ്കടമായി. നിസ്കാരം കഴിഞ്ഞു ചൊല്ലേണ്ട ദിക്റുകളെല്ലാം ചൊല്ലി ആയത്തുൽ കുർസിയും ഓതി നെഞ്ചിൽ മൂന്ന് തവണ ഊതിയതിന് ശേഷം രണ്ട് കൈ കുമ്പിളും ചേർത്ത് പിടിച്ചു കൊണ്ട് അതിലേക്കും ഒന്ന് ഊതിക്കൊണ്ട് രണ്ട് കൺ പോളകളും മൂന്ന് തവണ തടവി.മുഖവും തടവി കൊണ്ട് അവൾ ആ കൈകൾ കഴുത്തിലൂടെ ഇറക്കി. നാഥന്റെ(ദൈവം)മുന്നിൽ രണ്ട് കൈകളും മുകളിലേക്ക് തന്നെ ഉയർത്തിപ്പിടിച്ചു കൊണ്ട് നിറക്കണ്ണുകളോടെ പാപമോചനത്തിനും,രക്ഷിതാക്കളുടെ ദീർഗായുസ്സിനും,സന്തോഷകരമായ ദാമ്പത്യ ജീവിതം പ്രധാനം ചെയ്യാനും ദീർഘനേരം മനമുരുകി തേടിക്കൊണ്ടിരുന്നു. നിസ്കാരപ്പായ മടക്കി വെച്ചവൾ വീണ്ടും അനിയത്തിയുടെ അടുത്ത് പോയി അവളെ വിളിച്ചുണർത്തി. മോളേ.... ഏതായാലും നിസ്കാരം കളാ ആയി. ഇനി കളാ നിസ്കരിച്ചിട്ട് വേണമെങ്കിൽ കിടന്നോ. രാവിലത്തെ ഉറക്കം നഷ്ടപ്പെട്ട ദേഷ്യം അവർ കണ്ണ് തിരുമി കൊണ്ട് അവരെ നോക്കി പറയുകയുണ്ടായി. ഞാൻ ഇന്നലെ ഉമ്മയോട് അപ്പോൾ തന്നെ പറഞ്ഞതാ ഇത്തയുടെ അടുത്ത് കിടക്കുന്നില്ല എന്ന്.എനിക്ക് ഉറപ്പായിരുന്നു രാവിലത്തെ ഉറക്കം പോകുമെന്ന്. ഉറക്കിനെക്കാൾ നല്ലത് നിസ്കാരമാണെന്ന് പറഞ്ഞു കൊണ്ടവർ അനിയത്തിയെ വുളൂ എടുക്കാൻ വേണ്ടി ബാത്റൂമിലേക്ക് തള്ളി കൊണ്ടു പോയി. അടുക്കളയിൽ പോയി ഉമ്മമ്മയുടെ കയ്യിൽ നിന്നും ഉപ്പാക്കുള്ള ചായയും വാങ്ങി ഉമ്മറത്തേക്ക് പോകുമ്പോഴാണ് ഉമ്മ തിരിച്ചു വിളിച്ചത്.ഉപ്പ മുല്ലപ്പൂവും മീനും വാങ്ങാൻ മാർക്കറ്റിലേക്ക് പോയി എന്ന് പറഞ്ഞു.ചായ തിരികെ ടേബിളിൽ വെച്ചു കൊണ്ട് അവൾ റൂമിലേക്ക്‌ തന്നെ നടന്നു. വിഷമത്തോടെ കട്ടിലിൽ ഇരിക്കുമ്പോഴാണ് നിസ്കാരം കഴിഞ്ഞു അനിയത്തി അടുത്ത് വന്നിരുന്ന് പറഞ്ഞു. സുബഹിക്ക് മറ്റുള്ളവരെ ഉണർത്തുന്നതിനുള്ളത് നാളെ മുതൽ ഇത്ത അനുഭവിക്കാൻ പോകുന്നേയുള്ളൂ അതെന്താ.... അതല്ല ഇനി സുബ്ഹിക്ക് ഇത്ത എണീക്കുമ്പോൾ അയാളെ(കെട്ടിയോനെ) എണീപ്പിക്കുമ്പോൾ അടിവയറ്റിനൊരു ചവിട്ടായിരിക്കും നോക്കിക്കോ... ഓ അങ്ങിനെ.... അതിന് നിന്റെ കെട്ടിയോനെ പോലെ സുബ്ഹിന്റെ നേരത്തു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരാളല്ല എന്നെ കെട്ടാൻ വരുന്നത്. ഓ,നിക്കാഹ് കഴിഞ്ഞിട്ടില്ല അപ്പോഴത്തേക്ക് കെട്ടിയോനായി. Hm,നടക്കട്ടെ എന്ന് പറഞ്ഞവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി. അവൾ ആലോചനയിലായിരുന്നു. ഉപ്പ ഇന്നലെ ഉറങ്ങിക്കാണുമോ... എല്ലായിടത്തും ഓടി നടക്കുന്നത് ഉപ്പ തനിച്ചു തന്നെയല്ലേ..... ഉപ്പാക്ക് കിടന്നുറങ്ങിയിട്ട് മാനുവിനെ(അനിയനെ)മാർക്കറ്റിലേക്ക് പറഞ്ഞയച്ചാൽ പോരായിരുന്നോ. അവന്റെ കൂട്ടുകാരുടെ അടുത്ത് ബൈക്കുള്ളതല്ലേ..... എന്നൊക്കെ ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ഉമ്മയുടെ വിളി വരുന്നത്. മോളേ സുമീ..... ചായ കുടിച്ചു കുളിക്കാൻ നോക്കുന്നില്ലേ..... നിക്കാഹിന് അവർ പത്തു മണിക്കിങ്ങെത്തും.പെട്ടെന്ന് ഒരുങ്ങി നിൽക്കാൻ നോക്ക്. ഇപ്പോഴാണ് ഓർത്തത് നായികയുടെ പേര് പറഞ്ഞിട്ടില്ല അല്ലേ..... ഇവളാണ് വീട്ടുകാരും അയൽവാസികളും ബന്ധുക്കളും സ്നേഹത്തോടെ സുമി എന്ന് വിളിക്കുന്ന സുമയ്യ. ഇന്നവളുടെ കഴുത്തിൽ ഷെമി എന്ന ഷെമീൽ മഹറണിയിക്കുകയാണ്. ചായ കുടിക്കാൻ അടുക്കളയിലേക്ക് ഇറങ്ങിയപ്പോൾ കുടുംബക്കാരെല്ലാം വട്ടമിട്ടു നിലത്ത് പലയിട്ടിരുന്നു ചായ കുടിക്കാൻ തുടങ്ങിയിരുന്നു. നല്ല കോഴിയുടെ പാഡ്സ് കൊണ്ട് ഉണ്ടാക്കിയ കറിയും കപ്പയും കൂടി തമാശകൾ പറഞ്ഞും പൊട്ടി ചിരിച്ചും കഴിച്ചു കൊണ്ടിരിക്കുകയാണ്. അവളെ കണ്ടപ്പോൾ ഉമ്മയുടെ അനിയത്തി ഒരു പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി കൊടുത്തു.എന്നിട്ട് അവളോട് പറഞ്ഞു.ഇവിടെ ഇനി ഇരിക്കാൻ സ്ഥലം ഇല്ല,മോള് ആ തിണ്ടിമ്മേൽ(വരാന്തയിൽ) ഇരുന്ന് കഴിച്ചോ.. പ്ലേറ്റും വാങ്ങി തിണ്ടിമ്മേൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. എന്തോ അവൾക്ക് ആ ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തു പറ്റി മോളേ... കഴിക്കുന്നില്ലേ.... ഭക്ഷണത്തിൽ വിരലിട്ടു കളിക്കുന്നത് കണ്ട് ഉപ്പയുടെ പെങ്ങൾ അടുത്ത് വന്നു ചോദിച്ചു. വിശപ്പില്ല അമ്മായീ.... എന്ന് പറഞ്ഞവൾ എണീക്കാൻ നേരം അവർ അവളെ അവിടെ തന്നെ പിടിച്ചിരുത്തി. മോളെ വിഷമം ഈ അമ്മായിക്ക് മനസ്സിലാകും.എല്ലാവരെയും പിരിഞ്ഞിരിക്കണം എന്ന വിഷമം കൊണ്ടാകും വിശപ്പില്ലാത്തതെന്ന് അറിയാം. എല്ലാ പെൺകുട്ടികൾക്കും ഒരു ദിവസം ഉറ്റവരെ എല്ലാം പിരിഞ്ഞു സ്വന്തം വീട് വിട്ടിറങ്ങേടി വരും.അതിൽ കൂടുതൽ വിഷമിക്കുന്നത് നിങ്ങളെക്കാൾ നിങ്ങളുടെ മാതാപിതാക്കളാകും. പക്ഷേ അവർ അത് പുറത്ത് കാണിക്കില്ല. അമ്മായി അത് പറഞ്ഞപ്പോൾ കൂട്ടത്തിലിരുന്ന് ചായ കുടിക്കുന്ന ഉമ്മയെ അവൾ ഒന്ന് നോക്കി. എല്ലാവരും ചിരിയും വർത്തമാനവുമായി ഇരിക്കുമ്പോൾ ഉമ്മ മാത്രം ഒന്നും മിണ്ടാതെ ചായ കുടിച്ചു കൊണ്ടിരിക്കുന്നു.ഉമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി. തട്ടം കൊണ്ട് കണ്ണ് തുടച്ചപ്പോൾ ഉമ്മ ശബ്ദമില്ലാതെ കരയുന്നുണ്ടെന്ന് അവൾക്ക് ഉറപ്പായി. മോള് കുറച്ചെങ്കിലും ഇത് കഴിക്ക്. "ഇനി ഉച്ചക്കേ എന്തെങ്കിലും വെള്ളം കുടിക്കാൻ പറ്റത്തുള്ളൂ,അതുവരെ അമ്മായിടെ മോൾക്ക്‌ പിടിച്ചു നിൽക്കാൻ പറ്റിയെന്ന് വരില്ല". എന്ന് പറഞ്ഞു കൊണ്ട് അവർ അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി.ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ കണ്ണീരൊഴുക്കി ക്കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി. കുളിയും കഴിഞ്ഞു റൂമിലേക്ക്‌ കടന്നപ്പോൾ അമ്മായിയുടെയും അമ്മാവൻ മാരുടെയും മക്കളെല്ലാം കൂടി അണിയാനുള്ള ഡ്രസ്സ് ബെഡിൽ വിരിച്ചു വെച്ചു ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഇത്ത കുളിച്ചു വന്നോ.... ഇതാ ഡ്രെസ്സൊക്കെ എടുത്തു വെച്ചിട്ടുണ്ട്.പെട്ടെന്ന് ഒരുങ്ങാൻ നോക്കിക്കോളീം. അനിയത്തിയുടെ സംസാരത്തിലും സുമിയുടെ കണ്ണുകൾ തിരഞ്ഞത് സ്വന്തം ഉമ്മയെ ആയിരുന്നു. ഉടുത്തൊരുങ്ങാൻ ഉമ്മയുടെ അനുവാദം വാങ്ങിക്കാനായി അവൾ അവരെ തിരഞ്ഞു പുറത്തേക്കിറങ്ങി. ഉമ്മാ.... മോള് ഒരുങ്ങിയില്ലേ..... അവർ ഇപ്പോ വരും.പെട്ടെന്ന് ഒരുങ്ങാൻ നോക്ക്. ഉമ്മയോട് പറഞ്ഞിട്ട് ഒരുങ്ങാമെന്ന് കരുതി. അതാ ഞാൻ നിങ്ങളെ തിരഞ്ഞു വന്നത്. അതിന്റെ ആവശ്യമൊന്നുമില്ല,മോള് ഒരുങ്ങാൻ നോക്ക്.എന്ന് പറഞ്ഞു കൊണ്ട് സുമിയെ ഉമ്മ മുറിയിലേക്ക് കയറ്റി.പാവം അവളുടെ ആ വാക്കുകൾ ഉമ്മയുടെ കണ്ണുകൾ നിറച്ചിരുന്നു. സാരിയെല്ലാം ഉടുത്തൊരുക്കി തലയിൽ മുല്ലപ്പൂ വെക്കാൻ ഒരുങ്ങിയപ്പോൾ സുമി അവരെ തടഞ്ഞു. സുമീ... എന്തു പറ്റി ...... ? മുല്ലപ്പൂ വെച്ചിട്ട് നെറ്റിട്ടാൽ എല്ലാം കഴിഞ്ഞു. "മുല്ലപ്പൂ വെക്കുന്നതിന് മുമ്പ് തട്ടം കൊണ്ട് എനിക്ക് തല മറക്കണം.അതിന്റെ മുകളിൽ നിങ്ങൾ മുല്ലപ്പൂ വെച്ചോളൂ." സുമിയുടെ ഈ വാക്കുകൾ മറ്റുള്ളവരെ കുറച്ചു അലോസരപ്പെടുത്തി. ഇത്താ.... തല മറച്ചു അതിന്റെ മുകളിൽ മുല്ലപ്പൂ വെച്ച് അതിന്റെ മുകളിൽ നെറ്റിട്ടാൽ ഉള്ളിലേക്ക് കാറ്റു കടക്കാതെ തലവേദന എടുക്കും. ഇന്നൊരു ദിവസം തലയിൽ തട്ടമിട്ടില്ലെന്ന് കരുതി ലോകം അവസാനിക്കുക ഒന്നുമില്ല. അനിയത്തിയുടെ ഒഴുക്കൻ വർത്തമാനം സുമിയെ തെല്ല് സങ്കടപ്പെടുത്തിയെങ്കിലും അവളോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ദിവസം തല മറക്കാതെ മുടി എല്ലാം കാണിച്ചു കൊണ്ട് നടന്നാൽ ലോകം അവസാനിക്കില്ലായിരിക്കാം. പക്ഷേ ...... "എന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു ദിവസമാണിന്ന്.അതിലുപരി ഞാനിന്ന് ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്." "എന്റെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം തന്നെ ഹറാമിലൂടെ(തെറ്റിലൂടെ)തുടക്കം കുറിക്കാൻ എനിക്ക് താല്പര്യമില്ല.ഇനി മുല്ലപ്പൂ വെക്കാനും എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല.നമ്മുടെ ഉപ്പ രാവിലെ ഉറക്കം കൂടി ഇല്ലാതെ എനിക്കായി വാങ്ങി കൊണ്ട് വന്നതിനാലാണ് ഞാൻ അത് തലയിൽ ചൂടാൻ ആഗ്രഹിക്കുന്നത്". സുമിയുടെ ഈ സംസാരം അവിടെ കൂടിയിരുന്ന ബന്ധുക്കളിലും അനിയത്തിയിലും മറുത്തൊരു വാക്ക് പറയിക്കാനില്ലാതെ തല കുനിച്ചു വെപ്പിച്ചു. ഒന്നും മിണ്ടാതെ സുമിയുടെ നിർദ്ദേശ പ്രകാരം അവൾ പറഞ്ഞതു പോലെ കൂടെയുള്ളവർ അണിയിച്ചൊരുക്കി. ഉപ്പ വന്ന് അവൾക്കായി കരുതിവെച്ച ആഭരണങ്ങൾ ഉമ്മയുടെ കയ്യാലെ ഓരോരുത്തരായി സുമിയെ അണിയിക്കാൻ തുടങ്ങി.ആ സ്വർണ്ണം ഉണ്ടാക്കാൻ ഉപ്പയുടെ കഷ്ടപ്പാടുകൾ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. പാദസരം അണിയിച്ചു കൊടുക്കാൻ ഉപ്പ അനിയനെ മുറിയിലേക്കു വിളിച്ചു.ഇത്തിരി മടിച്ചിട്ടാണേലും കലങ്ങിയ കണ്ണുകളുമായി അവൻ അകത്തേക്ക് കയറി വന്നു.ഇരു കാലുകളിലും പാദസരം അണിയിച്ചു കൊടുത്തു കൊണ്ട് അവൻ എണീറ്റു.അവളുടെ തിരു നെറ്റിയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് തിരിഞ്ഞു നോക്കാതെ നടക്കും നേരം കണ്ണീര് പൊടിഞ്ഞത് അവളുടെ കണ്ണിൽ നിന്നായിരുന്നു. കിടപ്പിലായ വലിയുപ്പയുടെ പൊരുത്തം വാങ്ങാനായി മുറിയിൽ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങിയ അവളെ പുറത്തുള്ളവർ എല്ലാം കൂടി വളഞ്ഞു. ഇളം ഓറഞ്ചു കളറിലുള്ള സാരിയും കൈ മൊത്തം മറയുന്ന അതിലേക്കിണങ്ങിയ സ്വർണ്ണ നിറത്തിലുള്ള ബ്ലൗസും തലമറച്ചു അതിന്റെ മുകളിൽ മുല്ലപ്പൂ വെച്ചു നെറ്റിട്ട അവളെ കണ്ടു നിന്നവർക്ക് പൂതി തീരുന്നില്ലായിരുന്നു. അത്രക്കും മൊഞ്ചുണ്ടായിരുന്നു അവളുടെ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക്.ബന്ധുക്കളും കുട്ടികളും കൂടെ നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുമ്പോൾ അവളെ തള്ളിപ്പറഞ്ഞിരുന്നവർ പറയുന്നുണ്ടായിരുന്നു...... ! "ഓളെ ഖൽബിന്റെ മൊഞ്ചാണ് ഇന്ന് ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതെന്ന്". ********** ********* ഭക്ഷണം കൊടുക്കുന്നതിന്റെ മുമ്പ് തന്നെ നിക്കാഹ് നടത്തണം എന്ന് ഷെമിക്ക് നിർബന്ധം ഉള്ളത് കൊണ്ട് അവർ നേരത്തെ തന്നെ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. കറുത്ത പേന്റും വെള്ള ഷർട്ടും,വരച്ചു കളിക്കാതെ വട്ടത്തിൽ വെട്ടി ഒതുക്കിയ താടിയും,തലയിൽ ഒരു തൂവൽ തൊപ്പിയും ധരിച്ചു,വർണപ്പണികളുള്ള ഒരു ഖുർആനും കയ്യിൽ പിടിച്ചു കൊണ്ട് മണവാളനും കൂട്ടരും സുമിയുടെ വീട്ടിലേക്ക് സലാം പറഞ്ഞു കൊണ്ട് കടന്നു ചെന്നു. അവിടെ കൂടിയിരുന്നവർ സലാം മടക്കി കൊണ്ട് അവരെ സ്വീകരിരിച്ചിരുത്തി.വന്നവർക്കൊക്കെ കുടിക്കാൻ ഇളം ചൂടുള്ള ഹോർലിക്‌സ് കൊടുത്തു കൊണ്ട് സുമിയുടെ അനിയനും കൂട്ടുകാരും അവിടെ ഓടി നടന്നു. പള്ളിയിലെ മുസ്‌ലിയാർ നിക്കാഹ് തുടങ്ങുകയല്ലേ എന്ന് ചോദിച്ചു. തലയിൽ ഒരു ടവ്വൽ കെട്ടി കൊണ്ട് സുമിയുടെ ഉപ്പ തുടങ്ങാം എന്ന് പറഞ്ഞു. എത്ര പവനാണ് നിങ്ങൾ പെൺകുട്ടിക്ക് മഹറായി കൊടുക്കുന്നത് എന്ന് മണവാളനോടായി മുസ്‌ലിയാർ ചോദിച്ചു. ഇതാ ഈ പരിശുദ്ധ ഗ്രന്ഥവും രണ്ടരപ്പവൻ സ്വർണ്ണവുമാണ് ഞാൻ മഹറായി കൊടുക്കുന്നത്. ഷെമി ഇത് പറഞ്ഞപ്പോൾ ആ മുസ്‌ലിയാർ ആദ്യം അവനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ഒന്നും മനസ്സിലാകാതെ കൂടി നിന്നവർ പരസ്പരം കുശു കുശുക്കുമ്പോൾ ആ മുസ്‌ലിയാർ അവരോടായി പറഞ്ഞു. ഒരുപാട് നിക്കാഹുകൾ നടത്തി കൊടുത്തിട്ടുണ്ട് ഞാൻ. പക്ഷേ.... ഈ അടുത്തൊന്നും എനിക്ക് ഇത്രത്തോളം സന്തോഷം നിറഞ്ഞൊരു നിമിഷം ഉണ്ടായിട്ടില്ല. വിവാഹത്തിന്റെ പേരിൽ പേ-കൂത്തുകൾ നടത്തുന്ന ഈ കാലത്ത് നിങ്ങൾക്ക് ഇതാ ഈ സഹോദരൻ ഒരു മാദൃകയാണ്. വർഷങ്ങൾക്കിപ്പുറം ഞാൻ ഇന്ന് ഒരു ഉത്തമ മഹർ കണ്ടിരിക്കുന്നു.ഏതൊരു പുരുഷനും മാദൃകയാക്കേണ്ട ഒരു നിക്കാഹായാണ് എനിക്ക് ഇതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. അഞ്ചു പവൻ,പത്തു പവൻ മഹർ എന്ന് പറയുന്നതിനേക്കാൾ ഉത്തമം ഞാൻ രണ്ട് പവൻ സ്വർണത്തോടൊപ്പം ഒരു ഖുർആൻ കൊടുത്തു എന്ന് പറയുന്നിടത്തേക്ക് നിങ്ങൾക്ക് തോന്നി തുടങ്ങട്ടെ. മുസ്ലിയാരുടെ പ്രസംഗം അതികം നീണ്ടു പോയില്ല.അവർ സന്തോഷത്തോടെയും അത്മാർത്ഥതയോടും കൂടി നിക്കാഹിലേക്ക് കടന്നു. സദസ്സിൽ വെച്ചുള്ള നിക്കാഹ് കഴിഞ്ഞു കൊണ്ട് മണവാളനും സുമിയുടെ ഉപ്പയും കൂടി പെണ്ണിന്റെ കഴുത്തിൽ മഹർ അണിയിക്കാൻ അകത്തേക്ക് പ്രവേശിച്ചു. അകത്തളത്തിൽ തിങ്ങി നിൽക്കുന്ന സുമിയുടെ ബന്ധുക്കളുടെയും അയൽവാസികളുടെയും ഇടയിൽ നിന്ന് കൊണ്ട് അവൻ അവളുടെ കയ്യിലേക്ക് മഹറായി ആദ്യം ആ വിശുദ്ധ ഗ്രന്ഥം കൈമാറി. രണ്ട് കണ്ണുകളിലും തൊട്ട് വന്ദിച്ചതിന് ശേഷം ആ ഗ്രന്ഥത്തിന്റെ ചട്ടക്കൂടിൽ അവൾ ചുണ്ടുകളമർത്തി മാറ്റി വെച്ചു. ഇന്ന് വരെ ഇങ്ങനെ ഒരു മഹർ കാണുകയും കൊടുത്തതായി കേൾക്കാത്തതുമായ ഒരു സംഭവം മുന്നിൽ കാണുന്ന ആ സദസ്സിനെ വീണ്ടും ഷെമീൽ ഞെട്ടിച്ചു. കയ്യിൽ കരുതിയ മഹർ മാല ഷെമി അവളുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു.പുറത്തേക്ക് കണ്ടു കൊണ്ടിരുന്ന രണ്ട് മൂന്ന് മുടികൾ ഉള്ളിലേക്കാക്കി തലയിലെ തട്ടവും നെറ്റും എല്ലാം അവൻ നേരെയാക്കി. പരിസരം പോലും നോക്കാതെ ഇവൾ ഇനി എനിക്ക് സ്വന്തം എന്ന രൂപത്തിൽ അവൻ അവളെ ഒന്ന് ചേർത്തു പിടിച്ചു ഫോട്ടോക്ക് നിന്നുകൊടുത്തു.കൂട്ടുകാരും കുടുമ്പക്കാരും മത്സരിച്ചു മൊബൈലിൽ വിഡിയോകളും ഫോട്ടോകളും എടുക്കുമ്പോഴും അവൾ അവനിൽ നിന്നും അകലാൻ ശ്രമിച്ചില്ല. കാരണം... കറുമ്പി എന്ന് പറഞ്ഞു മുളത്തിന് കളിയാക്കിയവർക്കൊന്നും കിട്ടാത്ത ആ പരസ്യമായുള്ള ചേർത്തു പിടിക്കൽ അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു. ******* ******* ***** Hi ഫ്രണ്ട്‌സ്.... ഞാൻ ഇതൊരു തുടർച്ചയായി എഴുതിയതാണ്.#മഹർ എന്ന സ്റ്റോറിയുടെ ബാക്കിയുണ്ടോ എന്ന് ഒരുപാട് പേര് ചോദിച്ചപ്പോൾ ഒന്ന് എഴുതി നോക്കിയതാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.# #📙 നോവൽ #📔 കഥ
#

📙 നോവൽ

Ismail Pattasseri
#മഹർ ഒരു രാപ്പകൽ പിറന്നാൽ ഞാൻ മറ്റൊരാളുടെ സ്വന്തമാവുകയാണ്. എന്തോ..... ഞാനും ആശിച്ചുപോകുന്നു ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന്. അതെ.......! ഈ രാത്രി പിറന്നാൽ എന്റെ കല്യാണമാണ്,...
2.1k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

#മഹർ ഒരു രാപ്പകൽ പിറന്നാൽ ഞാൻ മറ്റൊരാളുടെ സ്വന്തമാവുകയാണ്. എന്തോ..... ഞാനും ആശിച്ചുപോകുന്നു ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന്. അതെ.......! ഈ രാത്രി പിറന്നാൽ എന്റെ കല്യാണമാണ്, ഒരുപാട് കല്യാണ ആലോചനകൾ വന്നിട്ടുണ്ടെങ്കിലും ഷമിക്ക യുടെ ആലോചന ഒരു വ്യസ്ത രീതിയിലായിരുന്നു.അതിലൂടെ തന്നെ ആ കരങ്ങളിൽ ഞാൻ സുരക്ഷിത ആയിരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ പറയത്തക്ക മൊഞ്ചോ, സാമ്പിത്തികമായി അതികം ഉള്ളവരൊന്നുമല്ല എന്റെ കുടുമ്പം.ഉമ്മക്കും,ഉപ്പക്കും ഞങ്ങൾ മൂന്ന് മക്കളാണ്.മൂത്തവൾ ഞാനാണെങ്കിലും എന്റെ നേരെ തായേ ഉള്ളവളുടെ കല്യാണം ഒരു വർഷം മുമ്പ് കഴിഞ്ഞു. പേടിക്കണ്ട ട്ടോ....... ! എന്റേത് രണ്ടാം കെട്ടൊന്നുമല്ല,ഒന്നാം കെട്ടുതന്നെയാണ്. അനിയത്തി കുറച്ചു മൊഞ്ചത്തി ആയതു കൊണ്ട് കഴിഞ്ഞ വർഷം എന്നെ കാണാൻ വന്നവർക്ക് അവളെ മതിയെന്നു പറഞ്ഞു. അവരെ പറഞ്ഞിട്ടും കാര്യമില്ല,വന്നവനും ഒരു മൊഞ്ചനായിരുന്നു.പിന്നെ അവർ അത്യാവശ്യം സാമ്പത്തിക പരമായി മുമ്പന്തിയിലുള്ളതു കൊണ്ട് ഉപ്പ അതങ്ങു ഉറപ്പിച്ചു. ഇതിന് എന്നേയും വീട്ടുകാരെയും പറഞ്ഞിട്ട് ഒരു കാര്യമില്ല.അവൾക്ക് ഇരുപതും എനിക്ക് ഇരുപത്തിമൂന്നും ആയിരുന്നു പ്രായം. അന്ന് ഒന്നെങ്കിൽ ഒന്ന് കുറഞ്ഞു കിട്ടിയാൽ അത്രേയും ഭാരം കുറഞ്ഞില്ലേ എന്ന് എന്റെ ഉപ്പയും കരുതിക്കാണും. അതും കൂടെ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് മാർക്കറ്റിടിഞ്ഞു.ഒന്നാമത് ഇരു നിറമുള്ളവൾ, പിന്നേ......... ! ഇപ്പൊ മൂത്തവൾ നിൽക്കേ അനിയത്തിയുടെ കല്യാണം കഴിഞ്ഞു.അത് കാരണം വരുന്നവർക്കൊക്ക എന്നെയല്ല വേണ്ടത്. അവർക്ക് സ്ത്രീധനമായി എത്ര കൊടുക്കും എന്നായിരുന്നു അറിയേണ്ടിരുന്നത്. ഒരുപാട് പേർ വന്നു കണ്ടുപോയി. ഓരോരുത്തർക്കും ഓരോ പ്രശ്നം. ചിലർക്ക് നിറംകമ്മി,മറ്റുചിലർക്ക് മൂക്ക് പരന്നിട്ട്,ചിലർക്ക് കാല്ചെറുതാണ് അങ്ങനെപോകുന്നു ഓരോ കാരണങ്ങൾ. അതിന്റെകൂടെ ഉമ്മയുടെയും ഉപ്പയുടെയും ടെൻഷൻ വേറെ. സത്യത്തിൽ എല്ലാം കൊണ്ടും മനം മടുത്തിരിക്കുമ്പോഴാണ് ഉമ്മയുടെ അനിയത്തി വഴി ഷെമിക്കയുടെ ഒരു ആലോചന വരുന്നത്.എല്ലാത്തിനോടും മടുപ്പ് തോന്നിയിരുന്നെങ്കിലും അന്നും ഞാൻ ഉപ്പക്കു വേണ്ടിയാണ് അവരുടെ മുമ്പിൽ മാറ്റി ഒരുങ്ങി ചായ കൊണ്ടു പോയി കൊടുത്തത്. പ്രദീക്ഷ ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാതെ അകത്തേക്ക് തന്നെ കേറി പോയി. മിക്കതും അവിടുന്ന് തന്നെ സംസാരിച്ചു ഒഴിഞ്ഞു പോകലാണ്.വല്ലപ്പോഴും ആരെങ്കിലും സംസാരിക്കാനെന്നു പറഞ്ഞോണ്ട് അകത്തേക്ക് കേറിവരാറുണ്ട്.ഇതെങ്ങോട്ടെടുക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഉപ്പയുടെ മാസ്റ്റർ പീസ് ഡയലോഗ് വന്നത്. ഉപ്പ കൂടെ വന്നവരോടായി പറഞ്ഞു കുട്ടികൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അകത്തേക്ക് പൊക്കോളൂ എന്ന്. അത് കേട്ടപാട് ഞാനും ഒന്ന് ഉഷാറായി. പെണ്ണുകാണലിലെ സ്ഥിരം ക്ളീശേ....! തന്നെയായിരുന്നു അപ്പൊ എന്റെ റോളും. ജനൽ കമ്പിയും പിടിച്ചു കൊണ്ട് പുറത്ത് ചിക്കിയിട്ടിരിക്കുന്ന തേങ്ങയും ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. ചെക്കന്റെ മാസ്റ്റർ പീസ് മുരടനക്കൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്. ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന മദ്രസയിലെ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലേയും സെർട്ടിഫിക്കറ്റും നോക്കി നിൽക്കുന്ന അവരുടെ കണ്ണുകൾ ഉയർത്തിയതും എന്നിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു. ഇതെല്ലാം നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് ആണോ എന്ന് ഗൗരവത്തിൽ ചോദിച്ചപ്പോൾ....... അറിയാതെ തല താനെ അനങ്ങി. എന്റെ പേര് ഷെമീർ, മ്മ്, പരസ്പരം ആരും ഒന്നും മിണ്ടാത്തതിനാൽ കുറച്ചു സമയം മുറിയിൽ മൗനം തളം കെട്ടി നിന്നു. ഷെമിക്ക എന്റെ മുഖത്ത് നോക്കി കുറച്ചു സമയം നിന്നു കൊണ്ട് പെട്ടന്ന് ഒരൊറ്റ ചോദ്യമായിരുന്നു. നിന്നെ എന്റെ ഭാര്യയായി ലഭിക്കുവാൻ ഞാൻ നിനക്കെന്താണ് മഹറായി നൽകേണ്ടത്........? ചോദിച്ചത് വെക്തമായി മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആയിരുന്നു ഞാൻ. ഷെമിക്ക വീണ്ടും തുടർന്നു...... ! നല്ലപാതിയായ് എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ നിനക്കെന്താണ് ഞാൻ മഹറായി നൽകേണ്ടതെന്ന്........ കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു എനിക്ക്. കേൾക്കുന്നതും നടക്കുന്നതും സത്യം ആണോന്നറിയാൻ ഞാൻ ആദ്യം കൈത്തണ്ടയിൽ അവർ കാണാതെ ഒന്ന് നുള്ളി നോക്കി. സ്വപ്നമല്ല,സത്യമാണ്....... വേദപുസ്തകത്തിലും ചരിത്രങ്ങളിലും മാത്രം ഞാൻ കേട്ടതും വായിച്ചതുമായ ഇസ്ലാമിക വിവാഹ നിയമം ഇന്നിതാ ആദ്യമായി ഒരു പുരുഷൻ എന്നോട് ചോദിച്ചിരിക്കുന്നു. ഒരുപാട് ആളുകൾ തന്നെ പെണ്ണ് കാണാൻ വന്നിരിക്കുന്നു.കുടുമ്പത്തിലും കൂട്ടുകാരികളിലും ഇനി കല്യാണം കഴിയാൻ ആരുമില്ല.പെണ്ണ് കാണാൻ വന്ന ചെക്കൻ എത്രയാണ് എന്താണ് മഹർ വേണ്ടതെന്നു ചോദിച്ചതായി ഇന്നുവരെ അവരിൽ ഒരാളുപോലും പറയുന്നത് താൻ കേട്ടിട്ടില്ല. സ്വബോധം വീണ്ടെടുത്തു കുറച്ചു സമയം ഞാൻ അവരെ തന്നെ നോക്കി നിന്നുപോയി.... ജീവിതത്തിൽ അന്നാദ്യമായി ഞാനൊരു ഉത്തമ പുരുഷനെ കണ്ടു. വെളുപ്പിനോടടുത്ത കറുപ്പോടുകൂടിയ ഇരു നിറമുള്ള ഒരാൾ,ചെറുതാക്കി വെട്ടിയൊതുക്കിയ മുടി,മുഖത്തിന്റെ അഴക് മുഴുവൻ അവരുടെ അധികം തിങ്ങിയതല്ലാത്ത ആ വട്ടത്താടിയിലായിരുന്നു. എന്തോ അയാളുടെ മുഖത്തിനൊരു പ്രതേക തെളിച്ചം ഉണ്ടായിരുന്നു. എവിടെയെക്കൊയോ പാറിനടന്നിരുന്ന എന്റെ മനസ്സിനെ അവർ തന്റെ സംസാരത്തിലേക്ക് ആകൃഷ്ടനാക്കി. തന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് അവർ പറഞ്ഞു തുടങ്ങി. ഞാനൊരു പ്രവാസിയാണ്.ആറുമാസത്തെ ലീവിന് നാട്ടിൽ വന്നതാണ്.വന്നിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞു.അഞ്ചാറു പെണ്ണുങ്ങളെ പോയി ഞാൻ കണ്ടിരുന്നു.അവരിലൊന്നും ഞാൻ ഉദ്ദേശിച്ച എന്റെ മനസ്സിലെ ലക്ഷണങ്ങളൊത്ത ഒരാളെയും കണ്ടെത്താനായില്ല. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് നിൽക്കുകയാണ്.വീട്ടിൽ ഉപ്പ,ഉമ്മ,ഒരു അനിയൻ,ഒരു പെങ്ങൾ എന്നിവരാണുള്ളത്.പെങ്ങളുടെ കല്യാണം കഴിഞ്ഞു.അനിയൻ പഠിക്കുന്നു. ഉമ്മാക്ക് പ്രായമായി വരികയാണ്.അത് കൊണ്ട് ഉമ്മാക്ക് ഒരു മരുമോളും എനിക്കൊരു കൂട്ടുമായാണ് ഞാൻ നിങ്ങളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിക്കുന്നത്. സ്വന്തമായി ഇപ്പോ ഒരു വീടെടുത്തു മാറിത്താമസിക്കാനുള്ള കഴിവില്ലായ്മയും പറ്റിയ സാഹചര്യവും അല്ലാത്തത് കൊണ്ടും കല്യാണം കഴിഞ്ഞാലും കൂട്ടു കുടുമ്പമായി ജീവിക്കാൻ താല്പര്യവും,ഹലാലായ രീതിയിൽ(നല്ലരീതിയിൽ) ഞാൻ അധ്വാനിച്ചുണ്ടാക്കിയ രണ്ടരപ്പവൻ സ്വർണ്ണം മഹറായി സ്വീകരിക്കാൻ നിങ്ങൾക്ക് സമ്മതമാണെങ്കിൽ നിങ്ങളെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒന്നും പറയാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദ്യം അവരൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു മറുപടി ഇപ്പോൾ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വൈകുന്നേരം വിളിച്ചറിയിച്ചാൽ മതി.എന്ന് പറഞ്ഞു കൊണ്ട് ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ മൊബൈൽ നമ്പർ കുറിച്ചു വെച്ചു കൊണ്ട് അദ്ദേഹം റൂമിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ചു സമയങ്ങൾക്കുള്ളിൽ എന്താണ് ഇവിടെ സംഭവിച്ചെന്നുള്ളത് അവിടെ ഉണ്ടായിരുന്ന കട്ടിലിൽ ഇരുന്ന് കൊണ്ട് ഞാൻ ആലോചിച്ചു നോക്കി. അതേ എന്റെ മനസ്സിലുള്ളതു പോലുള്ള ഒരു മാരൻ തന്നിൽ വന്നണയാൻ പോകുന്നു.ഇതുവരെ മാറ്റി ഒരുങ്ങിയതിനൊരു അവസാനം വന്നെത്തിയിരിക്കുന്നു.അങ്ങനെ ആദ്യമായി ഒരാൾക്ക് തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്കിപ്പുറം ഉടുത്തൊരുങ്ങി നിന്ന നിൽപ്പിൽ തന്റെ ചുണ്ടിൽ ആദ്യമായി പുഞ്ചിരി വിരിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ മുഖത്തു നിന്നും ആ പുഞ്ചിരി മാഞ്ഞുപോയി.ഇല്ല ചിരിക്കാനായിട്ടില്ല ഇനിയൊരു കടമ്പ കൂടിയുണ്ട്. താനെന്ന ഈ വീട്ടിലെ കോണിൽ അലിഞ്ഞു ജീർണിച്ച വസ്തുവിനെ പുറം തള്ളാൻ എത്ര വേണമെന്നുള്ള വില പേശൽ കഴിഞ്ഞിട്ടില്ലെന്ന് അവൾ ഓർത്തു. ഒരുപാട് ആളുകൾ തന്നെ കാണാൻ വന്നിരിക്കുന്നു.ആദ്യമായി മനസ്സിൽ തട്ടി ഒരാളെ മോഹിക്കുന്നത് ഇന്നാണ്.ആ മോഹത്തിന് ഇതാ ഉമ്മറത്തു തിരശ്ശീല വീഴുന്നു. കലങ്ങിയ കണ്ണുകളുമായി ഞാൻ മുറിയിൽ നിന്നും ഹാളിലേക്ക് കടന്നു. ഉമ്മറത്തെ ചർച്ചകൾ അവസാന ഭാഗവും കഴിഞ്ഞു അഭിപ്രായം വൈകിയിട്ടറിയിക്കണമെന്ന് പറഞ്ഞു കൊണ്ട് വന്നവർ എണീറ്റു. അപ്പോഴാണ് ഉപ്പ അവരോടായി അങ്ങോട്ട് ചോദിക്കുന്നത് കേട്ടത്. അല്ല സ്ത്രീധനത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല...... ഞാനും ഒന്ന് ഞെട്ടി,പെണ്ണ് കാണാൻ വന്നിട്ട് കച്ചവടം ഉറപ്പിക്കാതെ പോകുന്നോ........ ! ഇനി ചോദിക്കാൻ മറന്നതാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂട്ടത്തിലെ പ്രായം ചെന്ന കാരണവർ പറഞ്ഞത്. ആ വീട്ടിൽ ചെറുക്കന്റെ വാക്കിനൊരു വിലയുണ്ട്.അവന് ഇതിലൊന്നും ഒരു താല്പര്യമില്ലാത്ത ആളാണ്.അത്കൊണ്ട് ആ സംസാരം വേണ്ടെന്ന് ആദ്യം തന്നെ ഞങ്ങളോട് കട്ടായം പറഞ്ഞിരുന്നു. ചെക്കന് കുട്ടിയെഇഷ്ടപ്പെട്ടിരുന്നു, നിങ്ങളുടെ മകൾക്ക് കൂടി ഇവനെ ഇഷ്ടപ്പെട്ടോന്ന് ചോദിച്ചിട്ടു നിങ്ങൾ വിവരമറിയിക്കുക.എന്ന് പറഞ്ഞു അവർ സലാം പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങിയതും ഞാൻ വീടിന്റെ പിറകുവശത്തുള്ള കിണറിന്റെ കരയിലുള്ള പൈപ്പിന്റെ ചോട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു. സന്തോഷത്തിന്റെ കണ്ണു നീരാൽ നിസ്കാരപ്പായയിലിരുന്ന് എന്റെ നാഥന്റെ മുമ്പിൽ ഞാൻ എന്റെ നെറ്റിത്തടം തറയിൽ മുട്ടിച്ചു കൊണ്ട് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആനന്ദമായിരുന്നു. പൊന്നും പണവും അവർ ചോതിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ മോശമാക്കാത്ത രീതിയിൽ ഓടിനടന്നുകൊണ്ട് എന്റെ ഉപ്പ കുറച്ചു സ്വർണം എന്റെ ശെരീരത്തിൽ അണിയിക്കാൻ ഒപ്പിച്ചു വെച്ചിട്ടുണ്ട്. നാളെയാണ് കല്യാണം.എന്റെ ദാമ്പത്യ ജീവിതം സന്തോഷകരമാകാൻ മനസ്സിൽ ഇനി ഒരു ആഗ്രഹം കൂടിയുണ്ട്. മഹറായി എന്തുവേണമെന്ന് ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് തനിക്കത് ചോദിച്ചു വാങ്ങാൻ അധികാരമുണ്ട്. പക്ഷേ...... പെണ്ണ് കണ്ടുപോയി ഇന്നുവരെ അവരുടെ ഉമ്മയും പെങ്ങളുമല്ലാതെ തന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാൻ അദ്ദേഹം ഇന്നുവരെ തന്നെ ഒന്ന് ഫോൺ വിളിച്ചിട്ടില്ല. ഇനി അങ്ങോട്ട് വിളിക്കുക തന്നെ.അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയും. നിക്കപ്പൊറുതിയില്ലാതെ മുറിയിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എനിക്കത് ഓർമ്മ വന്നത്. വീട്ടുകാരറിയാതെ ചുമരിലെ കലണ്ടറിൽനിന്നും ഷാനുക്കയുടെ നമ്പർ ഉമ്മയുടെ ഫോണിൽ ഡയൽ ചെയ്തു കൊണ്ട് ഞാൻ മുറിയിൽ കേറി കതകടച്ചു. ആദ്യമായാണ് ഞാൻ അദ്ദേഹത്തിന് വിളിക്കുന്നത്.എങ്ങനെ തുടങ്ങണ മെന്നൊരെത്തും പിടിയില്ലായിരുന്നു. മറുതലക്കൽ ഫോണെടുത്ത് ഹലോ എന്ന് കേട്ടപ്പോൾ തന്നെ എന്റെ ശ്വാസം നിലച്ചു. ഫോൺ കട്ടാക്കി ബെഡിലേക്കിട്ടു. പെട്ടെന്ന് തന്നെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി. ഷമിക്ക തിരിച്ചടിച്ചതാണ്, ആദ്യമൊന്ന് പരുങ്ങിയെങ്കിലും ഞാൻ ധൈര്യം സമ്പരിച്ചു കൊണ്ട് ഫോൺ എടുത്തു. അതേ........ എനിക്ക് രണ്ടരപ്പവൻ സ്വർണ്ണം മാത്രം മഹറായ് തന്നാൽ പോരാ.......... മറുതലക്കൽ...... പിന്നെ എന്തുകൂടിയാണ് മഹറായ് വേണ്ടത്. അ.... അത്.... അത്.... മഹറായി എനിക്കൊരു......... ഒരു... ഒരു ഖുർആനും കൂടി മഹറായി തരണം. നാളെ മുതൽ അഞ്ചുനേരവും എനിക്കതിലെ ഓരോ പേജു വീധം ഓതി(വായിച്ചു)നാഥന്റെ മുമ്പിൽ കൈകളുയർത്തി എന്റെ മാരനുവേണ്ടി എനിക്കിനി പ്രാർത്ഥിക്കണം. ഹ ഹ ഹ ഹാ..... അൽഹംദു ലില്ലാഹ്..... (ദൈവത്തിന് സ്തുതി) എന്നിട്ട് ഈ നട്ടപ്പാതിരക്കാണോ വിളിച്ചു പറയുന്നത്. അതേ..... അത് ഇവിടെ എന്റെ വീട്ടിൽ വന്നിട്ട് തന്നാൽ പോരേ.... അതോ അങ്ങോട്ട് കൊണ്ടു വന്നു തരണോ..... പകുതി തമാശയിലും പകുതി കാര്യത്തിലുമുള്ള ഇക്കയുടെ ആ ചോദ്യം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അപ്പൊ ചിരിച്ചുകൊണ്ട് തന്നെ ഞാനും ഇക്കയോട് മറുപടി പറഞ്ഞു. പറ്റില്ല.... ! എന്റെ കഴുത്തിൽ മഹറണിയിക്കുന്നതിന്റെ മുന്നേ നിങ്ങൾ അത് എന്റെ കയ്യിൽ തന്നിരിക്കണം. എന്റെ ദാമ്പത്യ ജീവിതത്തിൽ കഴുത്തിലണിയുന്ന സ്വർണത്തേക്കാൾ ഞാൻ വിലമതിപ്പിക്കുന്നത് അതിനാണ്. അംഗ ശുദ്ധിയോടെ അതും വലതു കയ്യിൽ പിടിച്ചു കൊണ്ടായിരിക്കണം എനിക്ക് നിങ്ങളുടെ വീട്ടിലേക്കു വലതു കാൽ വെച്ചു കയറിവരാൻ. സമ്മതിച്ചിരിക്കുന്നു...... ! പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു,എനിക്ക് യോജിച്ചവളെ തന്നെ നീയെനിക്കു ഇണയായി തന്നതിൽ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു നാഥാ........ ! എന്നുള്ള ഇക്കയുടെ ആ പ്രാർത്ഥന എന്റെ മനസ്സിലും ശെരീരത്തിലും ഒരുപാട് കുളിരണിയിച്ചു പോയി. അതേ...... പിന്നെ..... ഇവിടെ കൂട്ടുകാരെല്ലാവരും മണിയറയുടെ മിനുക്ക് പണിയിലാണ്,അവമ്മാരെല്ലാം അർത്ഥം വെച്ചു മൂളാൻ തുടങ്ങി. ഞാൻ വെക്കുവാണെന്ന് പറഞ്ഞു കൊണ്ട് ഇക്ക ഫോൺ വെക്കുമ്പോൾ നാണം കൊണ്ടെന്റെ തല താണുപോയിരുന്നു. തിരിച്ചൊരു മൂളൽ സമ്മാനിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു. അലമാരയിലുള്ള കണ്ണാടിയിൽ നോക്കി എന്നിൽ വന്ന ഓരോ മാറ്റങ്ങളും ഞാൻ ആസ്വദിക്കുമ്പോഴാണ് അനിയത്തി മകനെയും കൊണ്ട് കിടക്കാൻ വന്നത്. മണവാട്ടി സൗന്ദര്യം ആസ്വദിച്ചു നിൽകുവാണോ കിടക്കാൻ നോക്കുന്നില്ലേ..... അല്ലേലും മണവാട്ടിമാരിങ്ങനെയാണോ...... കല്യാണത്തിന്റെ തലേ ദിവസം ഉണ്ടാവുക. തലയിൽ ഒരു വട്ട മൊക്കനയും ചുറ്റി മണവാട്ടിയാണെന്നും പറഞ്ഞോണ്ട് നടക്കുവാ..... എന്നും പറഞ്ഞോണ്ട് എന്നെ കളിയാക്കി മോനെ ബെഡിൽ കിടത്തി അവളും കിടന്നു. ഓ എന്റെ പകരം ആ മുടിയും കൂടി കാണിച്ചു നീ നടക്കുന്നില്ലേ..... അതുമതിയെന്ന് പറഞ്ഞു കൊണ്ട് അവളെയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാനും കിടന്നു. വയറുനിറയുന്ന മറുപടി കിട്ടിയപ്പോൾ അവളുടെ കളിയാക്കലും നിന്നു. എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവളെനിക്ക് വേണ്ട ഉപദേശങ്ങൾ തന്നു തുടങ്ങി. നാളെ മറ്റുള്ളവർ എന്റെ രക്ഷിതാക്കളെ തള്ളിപ്പറയാതിരിക്കാൻ ഒരു ഉത്തമ വിദ്യാർത്ഥി കണക്കെ ഞാൻ അവളുടെ ഓരോ വാക്കുകളും ശ്രവിച്ചു കൊണ്ടിരുന്നു. മനസ്സിൽ വെള്ളയും വെള്ളയും വസ്ത്രം ധരിച്ചുകൊണ്ട് ഒരു കയ്യിൽ വിശുദ്ധ ഖുർആനും മറുകയ്യിൽ മഹറുമായി വരുന്ന ഷമി ഇക്കയെ മനസ്സിൽ കണ്ടുകൊണ്ട് വരാൻ പോകുന്ന പുലരിയെ പ്രധീക്ഷിച്ചു കൊണ്ട് ഞാൻ നിദ്രയെ പുൽകുവാണ്. നാളത്തെ സൂര്യോദയം മുതൽ എന്റെ മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നും പൂവണിയാനും എന്റെ രക്ഷിതാക്കളുടെ സങ്കടം നിറഞ്ഞ മുഖത്ത് നിറ പുഞ്ചിരി വിരിയിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. മഅ:സ്സലാമ. സ:സ്നേഹം #📙 നോവൽ #📔 കഥ
44.1k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

.#റൈഹ കാലം എനിക്കായി കാത്തുവെച്ച നി ധിയായിരുന്നു റൈഹ.ക്ലാസ്സിൽ ആരോടും അധികം മിണ്ടാതെ എന്നും വൈകിവരുന്ന എനിക്ക് സാറിന്റെ കയ്യിൽ നിന്നും രണ്ടുപെട കിട്ടാതെ ബെഞ്ചിലിരുത്തില്ലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴും വീട്ടിലെ കഷ്ടപ്പാടും പ്രയാസംകൊണ്ടും മിക്ക ദിവസവും ഉച്ചക്കവന്റെ വിശപ്പിന് ശമനം നൽകിയിരുന്നത് പൈപ്പുവെള്ളമായിരുന്നു.പ്രഭാത ഭക്ഷണം കഴിക്കാതെപോയ ഒരുദിവസം വിശപ്പ്കാരണം പൊളിറ്റിക്സിന്റെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒന്ന് മയങ്ങിപ്പോയി.അതിന്റെ പ്രത്യാകാതം വലുതായിരുന്നു. അന്ന് പഠിപ്പിച്ചുകൊണ്ടിരുന്ന പാഠത്തിൽനിന്നും അവനെ ഉണർത്തിപ്പിച്ചു ബൈജു സാർ ചോദ്യം ചോദിച്ചു, അവനുണ്ടോ അതിനുത്തരം അറിയുന്നു. അടുത്തുള്ളവന്റെ യൊക്കെ മുഖത്തേക്ക് ഒരു രക്ഷക്കായി നോക്കിയെങ്കിലും"രാത്രി കക്കാൻ പോയതായിരിക്കും അല്ലേ" ഇവിടെ വന്നുറങ്ങാൻ എന്നുള്ള കളിയാക്കിപ്പറയുന്ന മാഷിന്റെ വളിച്ച തമാശകേട്ടു ഊറിച്ചിരിക്കുന്ന അവരെയും, കലികേറി വടിയുമായി വരുന്ന സാറി നെയുമാണ് കണ്ടത്.അപ്പോഴുംകിട്ടി കണക്കിന്.അടികിട്ടിയതിലല്ല അവന്ന് സങ്കടം.അപ്പൊ സാറ് പറഞ്ഞ ആ വാക്കുകളായിരുന്നു.... വിശപ്പിന്റെ കാഠിന്യവും മാഷ് പറഞ്ഞ വാക്കുകളും അവനെ തളർത്തിയിരുന്നു.ഇന്റർവെൽ സമയത്തു ഒന്നനങ്ങാൻ പോലും കഴിയാതെ ഡസ്കിൽ തലവെച്ചു കിടക്കുന്ന അവനെ ഒരു പെൺ ശബ്ദമാണ് തല ഉയർത്തിപ്പിച്ചത്. നോക്കുമ്പോൾ "കണ്മഷിയാൽ കണ്ണെഴുതിയ വട്ടമൊക്കനയിട്ട ഒരുത്തി ചിരിച്ചുകൊണ്ട് അവന്റെനേരെ അവളുടെ ചോറ്റുപാത്രം നീട്ടി ഇന്നാ ഇതു കഴിച്ചോ, മുഖം കണ്ടാലറിയാം നല്ലക്ഷീണമുണ്ടെന്ന് " എന്നുംപറഞ്ഞു അവിടെവെച്ചു അവൾ അവളുടെ സീറ്റിൽപോയിരുന്നു.കുറച്ചുനേരം അവനവളെത്തന്നെ നോക്കിയിരുന്നുപോയി.ആദ്യമായിട്ടാണവളെ അവൻ കാണുന്നത്.കണ്ണുകൾ കൊണ്ടൊരു നന്ദി പറഞ്ഞു കൊണ്ട് അവൻ അവൾ കൊടുത്ത ചോറ്റുപാത്രം തുറക്കുമ്പോളവൾ അവൾ നോക്കി ചിരിച്ചുകൊണ്ട് കൈ കൊണ്ട് കഴിക്കാൻപറഞ്ഞു അടുത്തുള്ളവളുടെ പാത്രത്തിൽനിന്നും കഴിക്കാനൊരുങ്ങി. എന്തോ അവൾ തന്ന ചോറുകയിക്കു മ്പോൾ അവന്റെ കണ്ണുനിറഞ്ഞിരുന്നു.പുറത്തേക്കു വീണ ഓരോ വറ്റുംപെറുക്കിക്കഴിക്കുന്ന അവനെ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് അവനറിഞ്ഞിരുന്നില്ല.ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രം കഴുകി കൊടുക്കുമ്പോൾ അവൾ അവനോടു ഇത്രക്കു രുചിയുണ്ടായിരുന്നോ ആ ചോറിനും കൂട്ടാനിന്നും എന്ന് ചിരിച്ചുകൊണ്ടുചോതിച്ചപ്പോൾ "വിശപ്പിന്റെ വിലയറിയുന്നവന്ന് എത്രപഴകിയ ഭക്ഷണവും രുചിയാണ്"എന്ന അവന്റെ മറുപടി അവളുടെ ചുണ്ടിലെ ചിരി മായ്ച്ചുകളഞ്ഞു. എന്തോ അതിനുശേഷം അവളവനോട് കൂടുതൽ അടുത്തു,അല്ല അവനവളോടടുത്തു എന്നതാണ് സത്യം. ഒരു വായാടിപ്പെണ്ണായിരുന്നു അവൾ ഒരുപാട് സംസാരിക്കുമായിരുന്നു അവൾ. അവന്റെ വീട്ടിലെകാര്യങ്ങളും രാത്രികളിൽ പണിക്കുപോകുന്നതും എല്ലാം അവളെങ്ങനെയെക്കെയോ മനസ്സിലാക്കിയിരുന്നു.പിന്നീടെന്നും അവൾ രണ്ടുപേർക്കുള്ള ചോറ് കൊണ്ടുവരാൻ തുടങ്ങി. അതവനൊരാശ്വാസമായിരുന്നെങ്കിലും ഒരു ദിവസം അവൻ അവളോട് ചോദിച്ചു നീ എനിക്കുചെയ്തുതരുന്ന ഈ ഉപകാരങ്ങൾക്കൊക്കെ ഞാനെന്താ തിരികെ തരിക റാഹീ..... ചിരിച്ചുകൊണ്ടവൾ അവനോടൊന്നേ പറഞ്ഞുള്ളൂ ജഫ്‌സൽ ഈ വരുന്ന +2പരീക്ഷയിൽ മുഴുവൻ A+ വാങ്ങിയാൽ എനിക്കുവേണ്ടതെന്താണെന്ന് ഞാൻ പറയാം.അതിനിടക്കെന്നോട് ഇതിനെക്കുറിച്ചു ചോദിക്കരുത്, സമ്മദമാണോന്ന് അവൾ ചോദിച്ചു. മനസ്സില്ലാ മനസ്സോടെ അവൻ സമ്മതിച്ചു. മോശമല്ലാത്തരീതിയിൽ പഠിക്കുന്ന അവന് ഫുൾA+ വിധൂരമല്ലായിരുന്നു.അങ്ങനെ അവൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു.പരീക്ഷകഴിഞ്ഞു റിസൾട്ടും വന്നു. പ്രദീക്ഷിച്ചപോലെ അവന് എല്ലാറ്റിലും A+കിട്ടി. റൈഹ അവന്റെ അടുത്തു വന്നു ആദ്യം വിഷ് ചെയ്തു.പിന്നെ അവർ കുറച്ചു നടന്നു വരാന്തയുടെ അറ്റത്തെത്തി.അവൻ റിസൾട്ട് അവളുടെ കയ്യിൽ കൊടുത്തു. എന്നിട്ടുപറഞ്ഞു അന്ന് പറയാമെന്നുപറഞ്ഞകാര്യം പറയാൻ. കുറച്ചു സമയം അവൾ എന്തോ ആലോചി ച്ചുകൊണ്ടു പറഞ്ഞു തുടങ്ങി.പത്തിൽ പഠിക്കുമ്പോഴായിരുന്നു ഉമ്മയുടെ മരണം, പെട്ടെന്നുള്ള ഉമ്മയുടെ മരണം ഉപ്പയെ വല്ലാതെ തളർത്തി.എന്നെ കുറിച്ചായിരുന്നു ഉപ്പാക്ക് വേവലാതി.ബന്ധുക്കളുടെ നിർബന്ധപ്രകാരം ഉപ്പ വേറെ പെണ്ണ് കെട്ടി.എനിക്ക് അവരും ഉമ്മയെപ്പോലെയായിരുന്നു അവർക്ക് ഞാൻ മകളെപോലെയും. ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ കളിപ്പിക്കാനും ത ല്ലുകൂടാനും ഒരാൾകൂടി ഈ വീട്ടിലേക്കുവരുന്നു എന്ന സന്തോഷവാർത്തയായിരുന്നു എന്നെകാത്തിരുന്നത്. പ്രസവശേഷം രണ്ടാനുമ്മയുടെ സ്വഭാവം മാറാൻതുടങ്ങുവാരുന്നു.കുട്ടിയെ ഞെനെടുക്കുന്നതും കൊഞ്ചിക്കുന്നതും ഒന്നും അവർക്കിഷ്ട്ടപെടാറില്ല.പിന്നെ എന്നെ കാണുന്നതേ അവർക്ക് കാലിയായിരുന്നു. വീട്ടിലെ സകല പണിയും എന്നെ ക്കൊണ്ടൊറ്റക്കെടുപ്പിക്കും.എല്ലാം സഹിക്കാം കുത്തുവാക്കും എന്റെ ഉമ്മയെ പറ്റിയും പറയുമ്പോൾ എനിക്ക് കരച്ചിൽ വരും.എല്ലാം കണ്ടും കേട്ടും ഒന്നും പറയാനാവാതെ എന്റെ ഉപ്പ ഉള്ളിൽ സങ്കടംനിറച്ചു ദയനീയമായെന്നെ നോക്കിനിൽക്കും. ഒരിക്കൽ ഉപ്പ പറഞ്ഞു നിന്റെ +2 പരീക്ഷ കഴിഞ്ഞാൽ ബാക്കി പഠിത്തം എന്റെ മോള് വല്ലഹോസ്റ്റലിലും പോയിരുന്ന് പഠിച്ചോ, അപ്പൊ ഉപ്പാന്റെ മോൾക്കിങ്ങനെ കഷ്ടപ്പെടണ്ടല്ലോ. ഉള്ളം നീറിയിട്ടാണ് ഉപ്പ അത് പറയുന്നെതെന്ന് എനിക്കറിയാമായിരുന്നു. പാവമായിരുന്നു എന്റെ ഉപ്പ,എന്നെ കുറിച്ചോർത്തു കരയാത്ത ഒരു ദിവസംപോലുമുണ്ടാകാറില്ല. ഞാനെന്തൊക്കെയോ പറഞ്ഞു നിന്നെ സങ്കടപ്പെടുത്തിയോ? സോറിട്ടോ....... പിന്നെ ഞാൻ പറയാമെന്നു പറഞ്ഞകാര്യം ഇതല്ലായിരുന്നു.നിന്നോടത് പറയാതെ പോയാൽ പിന്നെ എന്റെ മനസ്സിലൊരു വിങ്ങലായി എന്നും നിൽകുമത്.പഠിക്കുന്ന സമയത്തു എന്നോ നിന്നോടുള്ള ഇഷ്ടം എന്റെ മനസ്സിൽ മൊട്ടിട്ടിരുന്നു.പിന്നെ നിന്നെകുറിച്ചു അറിഞ്ഞപ്പോൾ കൂടുതലിഷ്ടായി.ഒരുപാടുതവണ പറയാൻ ശ്രമിച്ചെങ്കിലും നിന്റെ പഠിപ്പിനെ ബാധിക്കുമെന്നു കരുതിയാ പറയാതിരുന്നത്. അങ്ങനിരിക്കുമ്പോഴാ നീ ഒരുദിവസം ഇങ്ങോട്ടു പറഞ്ഞത് നിനക്കെന്തുമെ ന്നോടാവശ്യപെടാമെന്ന്.അങ്ങനെ ആലോചിച്ചപ്പോൾ ഈ ദിവസമായിരിക്കും നന്നാവുകയെന്നെനിക്കുതോന്നിയത്. ഇതുകേട്ടപ്പോൾ സന്തോഷംകൊണ്ടോ സങ്കടംകൊണ്ടോന്നറിയില്ല അവന്റെ കണ്ണുനിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു മൗനത്തിനു ശേഷം അവനവളോട് പറഞ്ഞുതുടങ്ങി. അന്നാദ്യമായി ചോറ്റുപാത്രം നീട്ടി കഴിക്കാൻ പറഞ്ഞപ്പോൾ മുതൽ നിനക്കെന്റെ മനസ്സിൽ ഒരു മാലാഖയുടെ രൂപമായിരുന്നു.പിന്നീടങ്ങോട്ട് എന്നെ മനസ്സിലാക്കിയ നല്ലൊരു കൂട്ടുകാരിയായിമാറി നീ.ഇതിനിടക്ക് എന്റെ മനസ്സും മോഹിച്ചിരുന്നു നിന്നെ.പക്ഷേ പറയാനുള്ള ധൈര്യമില്ലായിരുന്നു. ഇതുകേട്ടുകഴിഞ്ഞാൽ നീ എന്നെ വിട്ടകലുമോ എന്ന ഭയമായിരുന്നു എനിക്ക്. ഇനി എനിക്ക് ഭയമില്ല,കാത്തിരിക്കാൻ നിനക്കു സമ്മതമാണെങ്കിൽ ഞാൻ വരും എന്റെ രാജാർത്തിയായി നിന്നെ കൊണ്ടു പോവാൻ... *****----****-----*****----***** "സാർ സ്ഥലമെത്തി "എന്ന ഡ്രൈവറുടെ വാക്കാണ് അവനെ ആലോചനയിൽനിന്നും ഉണർത്തിയത്. കണ്ണുതിരുമ്മി അവനൊന്ന് പുറത്തേക്കു നോക്കി.അഞ്ചു വർഷം കൊണ്ട് കാര്യമായ മാറ്റമൊന്നും ആ നാടിന്നും നാട്ടാർക്കും വന്നിട്ടില്ലായിരുന്നു. ഡ്രൈവറോട് അങ്ങാടിയിൽനിന്നും ഇടത്തോട്ടുള്ള റോട്ടിലൂടെ നേരെ പോകുമ്പോൾ ഒരു സ്കൂൾ കാണും അതുകഴിഞ്ഞാൽ കാണുന്ന വലതുവശത്തെ ആറാമത്തെ വീടാണെന്നുപറഞ്ഞു അവൻ വീണ്ടും അഞ്ചുവർഷം മുമ്പോട്ട് നടന്നു. ബന്ധുക്കൾപോലും തിരിഞ്ഞു നോക്കാത്ത അവന് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഉമ്മയും അവനെ തനിച്ചാക്കി ആ വർഷം പരലോകത്തേക്ക് യാത്രയായ്.തനിച്ചായിപ്പോയ അവന് ആ നാടും വീടും ഒരു തടവറയായി തോന്നിത്തുടങ്ങിയപ്പോൾ ആരുടെയൊക്കെയോ കയ്യും കാലുംപിടിച്ചൊരു വിസ ഒപ്പിച്ചു. യാത്ര ചോദിക്കാൻ റൈഹ മാത്രമാണ്‌ ഉള്ളത്.അങ്ങനെ അവളെ കാണാൻ ഹോസ്റ്റലിൽ പോയി.അവിടുന്ന് അവർ നേരെ കടപ്പുറത്തേക്ക് പോയി.ഒരു യാത്രപറച്ചിലിനും ഇനി വർഷങ്ങളോളം അവന് ഓർക്കാനും താലോലിക്കാനും ആ നിമിഷങ്ങൾ അനിവാര്യമായിരുന്നു.ഒരുപാട് സംസാരിച്ചു അവർ പിരിയാൻ നേരത്താണ് അവൻ ഗൾഫിൽ പോകുന്ന കാര്യവും നാട്ടിലിരുന്നിട്ട് സമനില തെറ്റുന്നതുപോലെ തോന്നുന്നതുമൊക്കെ പറഞ്ഞത്.എല്ലാം കേൾകുന്ന അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ സമയം അവനൊന്നേ അവളോട് ആവശ്യപ്പെട്ടുള്ളൂ.ഏറിയാൽ ഒരഞ്ചു വർഷം ആ അഞ്ചുവർഷം കാത്തിരിക്കോ റൈഹാ എനിക്കുവേണ്ടി നീ..... സമപ്രായക്കാരാണ് ജഫ്‌സൽ നമ്മൾ,എ ന്നിരുന്നാലും നിനക്കുവേണ്ടി ഞാൻ കാത്തിരിക്കാം എന്ന ഒറ്റ വാക്കാണ് അവനെ ഈ അഞ്ചുവർഷം ആ മണലാരുണ്യത്തിൽ പിടിച്ചുനിർത്തിയത്. "സാർ വീടെത്തി", അവൻ അവൾക്കായി വാങ്ങിയ ഒരു മോതിരവും,അനിയത്തിക്കുട്ടിക്കായി കുറച്ചുചോക്ലേറ്റും എടുത്തു കാറിൽനിന്നിറങ്ങി.വണ്ടിയുടെ ശബ്ദം കേട്ട് ക്ഷീണിച്ച മുഖവുമായി ഒരു നാല്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒ രാൾ ഉമ്മറത്തേക്ക് വന്നു. സലാം ചൊല്ലി ഞാനെന്നെ പരിചയപ്പെടുത്തികൊടുത്തു. അവൻ റൈഹയെ അന്വേഷിച്ചു.അയാൾ അകത്തേക്കു നോക്കി റൈഹയെ നീട്ടിവി ളിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ വാതിലിന്റെ പിറകിൽ ഒരാളനക്കം കണ്ടു നോക്കിയപ്പോൾ അവന്റെ കണ്ണുനിറഞ്ഞു പോയി.അവനെ മനസ്സിലായെന്ന രീതിയിൽ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അവരുടെ ആ നില്പുകണ്ടിട്ടെന്ന പോലെ അവളുടെ ഉപ്പ അവരോട് സംസാരിച്ചിരിക്കാൻ പറഞ്ഞിട്ട് അകത്തോട്ടുപോയി.അവളുടെ അപ്പോഴത്തെകോലം കണ്ടിട്ടവന്റെ കണ്ണുനീർ ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷമുള്ള ഈ കണ്ടുമുട്ടൽ എന്റെ റാഹിയെ ഈ കോലത്തിൽ കാണാനായിരുന്നോ റബ്ബേ എന്റെ വിധി......... എന്നവൻ മനമുരുകി പറഞ്ഞുപോയി "കണ്ട അലവലാതികളെ ഒക്കെ വീട്ടിലേക്കു വിളിച്ചുവരുത്തി ചീത്തപ്പേര് കേൾപിക്കുമോടീ കുരുത്തം കെട്ടവ ളെയെന്നും"പറഞ്ഞു കൊണ്ട് അവന്റെ മുന്നിലിട്ട് അവളുടെ രണ്ടാനുമ്മ വന്നവളുടെ തല പിടിച്ചു ചുമരിലോട്ടിട്ടു മുഖത്തടിച്ചുകൊണ്ടിരുന്നു. അതുകണ്ടു നിൽകാൻ അവന്റെ മനസ്സാവനെ അനുവദിച്ചില്ല.അവൻ ആ തള്ളയെ പിടിച്ചുന്തി നാവിയിൽ ചവിട്ടാനൊരുങ്ങിയപ്പോൾ റൈഹ അവന്റെ കാലിൽ പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ടെവനോട് "അവരെ ഉപദ്രപിക്കരുതെന്നും,അവരെന്റെ ഉപ്പയുടെ ഭാര്യ യാണെന്നും പറഞ്ഞപ്പോൾ" അവനത്ഭുതപ്പെട്ടുപോയി. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും തന്റെ ഉപ്പയുടെ ഭാര്യയാണെന്നുള്ള ബഹുമാനത്തോടെ സ്നേഹിക്കുന്ന അവളുടെ ആ കണ്ണീരിന്ന് മുമ്പിൽ അവന്റെ കാലുകൾ നിശ്ചലമായി.അവൾ ആ തള്ളയെ നിലത്തുനിന്ന് കൈപിടിച്ചു ഉയർത്തിയതും അവളെ തട്ടിമാറ്റി എന്തൊക്കെയോ പറഞ്ഞു കൊണ്ട് അകത്തേക്കുപോയി. കുറേനേരത്തെ നിശ്ശബ്ദതക്ക് ശേഷം ചിരിച്ചുകൊണ്ട് അവളായിരുന്നു സംസാരത്തിനു തുടക്കമിട്ടത്. എപ്പോയെത്തി എന്നുള്ള ചോദ്യത്തിന് നേരിട്ടിങ്ങോട്ടാണ് പോന്നതെന്നുള്ള മറുപടി അവളുടെ മുഖത്തൊരു ഞെട്ടലുണ്ടാക്കി. എന്തു കോലമാടീ ഇത് എന്നുള്ള അവന്റെ ചോദ്യത്തിന് അവളൊന്ന് ചിരിക്കുക മാത്രംചെയ്തു.ആ ചിരിയിൽ നിന്നവന് കാര്യം മനസ്സിലായി.രണ്ടാനുമ്മ അവളെ ശെരിക്കും ഉപദ്രവിക്കലുണ്ടെന്ന്.അവൻ അവളുടെ ഉപ്പയെ വിളിച്ചു,വന്നകാര്യം പറഞ്ഞു. ഞങ്ങൾ തമ്മിൽ വർഷങ്ങൾക്കു മുമ്പേ ഇഷ്ടത്തിലായിരുന്നുവെന്നും,ഗൾ ഫിലേക്കു പോകാനുള്ള സാഹചര്യവും എ ല്ലാം. ഇനി ഇവളെ ഞാനിവിടെ നിർത്തി നിങ്ങളുടെ ഭാര്യക്കു ഉപദ്രവിക്കാൻ കൊടുക്കില്ല.ജീവിതത്തിലൊരുപാട് പട്ടിണിയും പ്രയാസവും അനുഭവിച്ചിട്ടുണ്ട് ഞാൻ. ഇന്നുവരെ ഹലാലായ രീധിയിലല്ലാത്ത ഒരു ഭക്ഷണവും ഞാൻ കഴിച്ചിട്ടുമില്ല, സമ്പാദിച്ചിട്ടുമില്ല. എന്റെ ദാമ്പത്യ ജീവിതവും എനിക്ക് ഹലാലാകണമെന്ന് നിർബന്ധമുണ്ട്.സ്വ ന്തമെന്നു പറയാൻ എനിക്ക് ഈ ദുനിയാവിൽ ഇവളോടൊപ്പം പഠിച്ച സമയത്തുള്ള കുറച്ചുനല്ല ഓർമ്മകൾ മാത്രമേയുള്ളൂ.ചോദിക്കാനും പറയാനു മാരുമില്ല. എനിക്ക് തന്നൂടെ നിങ്ങളുടെ മോളെ, പൊന്നുപോലെ ഞാൻ അവളെ നോക്കിക്കോളാം എന്നവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു മുഴുമിപ്പിച്ചു. അവന്റെ യാചന കേട്ടിട്ടാണോ അതോ മകൾക് രക്ഷപ്പെടാനുള്ള ഒരു വഴി മുൻപിൽകണ്ടിട്ടാണോ എന്നറിയില്ല നിറകണ്ണുകളോടെ ആ ഉപ്പ അവന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ചു ഒരുപാട് തേങ്ങി. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്റെ കുട്ടി, എനിക്കെല്ലാം നോക്കിനിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ.ഈ വീട്ടിലെനിക്കൊരു സ്ഥാനവുമില്ല എല്ലാം അവളും അവളുടെ ആങ്ങളയുമാണ് തീരുമാനിക്കാറുള്ളത്. മോന്റെ സംസാരത്തിൽ നിന്നെനിക്കു മനസ്സിലായി എന്റെ മോൾക്കിനി സങ്കടപ്പെടേണ്ടിവരില്ല എന്ന്. എനിക്ക് പൂർണ്ണ സമ്മതാ മോനേ.... കൊണ്ടുപൊക്കോ എവിടേക്കാന്നേലും. അങ്ങനെ എവിടേക്കെങ്കിലുമൊന്നുമല്ല ഉപ്പാ ഈ നാട്ടിൽതന്നെ കാണും നിങ്ങളെ മോള്.ഞങ്ങളെ സ്ഥമുണ്ടിവിടെ അവിടൊരു വീടുവെക്കുന്നതുവരെ ഒരു വാടക വീടുകാണണമെന്നുമാത്രം. റൈഹാ ഇത്‌ ഞാൻ നിനക്കുവേണ്ടി വാങ്ങിയ മഹറിന്റെ കൂടെയുള്ളതാണ്.ഇത് ഞാൻ ഇപ്പൊ നിന്റെ കയ്യിലണിഞ്ഞു തരു ന്നത് ഹറാമാണ്.ഞാൻ വരും മൂന്നു ദിവസത്തിനുള്ളിൽ നിന്റെ കഴുത്തിൽ മഹറണിയിക്കാൻ. ഇത്രെയും നാൾ നീ വാടിയമുഖവുമായിനടന്നില്ലേ ഇനിയെങ്കിലുമൊന്ന് എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചൂടെ റൈഹാ നിനക്ക് എന്ന് പറഞ്ഞപ്പോൾ............. ഒരു നാണത്താൽ പൊതിഞ്ഞ പുഞ്ചിരി കിട്ടിയ സന്തോഷത്തിൽ ജഫ്‌സൽ "അൽഹംദുലില്ലാഹ് " എന്ന് പടച്ചവനെ സ്തുതിക്കാൻ മറന്നില്ല. ജഫ്‌സൽ നേരെ ഉപ്പയുടെ അടുത്തേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു നിങ്ങൾക്കു വിളിക്കേണ്ടവരെ യൊക്കെ വിളിക്കാം, പള്ളി കമ്മിറ്റിയെയും ഖത്തീബിനെയും ഞാൻ കണ്ടു സംസാരിച്ചിട്ട് നിങ്ങൾക്കു വിവരം തരാം. അപ്പൊ ഞാൻ പോയി വരാം റൈഹാ, ഉപ്പാ അസ്സലാമുഅലൈക്കും. മൂന്നു ദിവസങ്ങൾക്കിപ്പുറം ഇന്ന് റൈഹ യുടെയും ജഫ്‌സലിന്റെയും നിക്കാഹാണ്. സങ്കടങ്ങൾക്കും പ്രയാസങ്ങൾക്കും ഒഴുക്കിത്തീർത്ത കണ്ണീരിനും ഇവിടുന്നങ്ങോട്ട് സന്തോഷം മാത്രമുള്ള ദാമ്പത്യ ജീവിതം നയിക്കാൻ നാഥൻ തൗഫീഖ് നല്കുമാറാവട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നമുക്കവരെ അവരുടെ ലോകത്തേക്കുവിടാം... ****** പടച്ചോൻ വല്യോനാ , കൂട്ടിച്ചേർക്കേണ്ട വരെ കൂട്ടിച്ചേർക്കുക തന്നെചെയ്യും. അ തെത്ര വൈകിയിട്ടാണേലും... ... മഅസ്സലാമ .. #📙 നോവൽ #📔 കഥ
12.8k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

റംനാസിന്റെ പെണ്ണ്. ******************** Sherin. 2⃣ അവർ തിരിച്ചു നാട്ടിലേക്കുള്ള യാത്ര തുടർന്നു. വഴിയിൽ പുല്ലുകളാലും ചെടികളാലും പച്ച നിറം ചാലിച്ച ഒരു മലഞ്ചെരുവിൽ റംനാസ് വണ്ടി നിർത്തി. " നീ എന്തിനാ വണ്ടി നിർത്തിയെ....? "അവന്റെ തോളിൽ തട്ടിക്കൊണ്ടു ഹയ ചോദിച്ചു. " നല്ല ഭംഗിയുള്ള സ്ഥലമല്ലേ നമുക്ക് കുറച്ചു പിക്‌സ് എടുത്തിട്ട് പോകാം. " റം നാസ് മറുപടി കൊടുത്തു. ഹയ ഒന്ന് പുഞ്ചിരിച്ചു. " നോക്കെടാ ഈ പൂക്കൾ ഇതിൽ ഇങ്ങനെ വിരിഞ്ഞു നിൽക്കുമ്പോൾ പച്ചത്തുണിയിൽ രത്നക്കല്ലുകൾ ഇട്ടപോലെ തോന്നുന്നില്ലേ? എന്തു മനോഹരമായ സ്ഥലം." അവൾ ആ സ്ഥലം ആസ്വദിച്ചു കൊണ്ട് പറഞ്ഞു. "അതെ അതെ എല്ലാം നമ്മുടെ പടച്ചോൻറെ ഓരോ കഴിവുകൾ ആണ്" അൻസാർ മറുപടി കൊടുത്തു. " എടാ.. ഹയെ....... പിന്നെ ഇത് നിൻറെ ലൗ സ്റ്റോറി പറയാൻ പറ്റിയ സ്ഥലമാണ്. നീ പറ ഞാൻ കേൾക്കട്ടെ. കൊതികൊണ്ട് അല്ലേടാ....." നിഷാദ് അവളുടെ മുന്നിൽ കെഞ്ചി. അത് കേട്ടപ്പോൾ അവൾ ചെറുതായൊന്നു ചിരിച്ചു. " പറയാം പക്ഷെ ഇപ്പോഴല്ല . എന്റെ കല്യാണത്തിന്റെ അന്ന് നിങ്ങൾ വരുമ്പോൾ. എന്റെ ചെക്കന്റെ കൂടെ ഇരുന്ന് ഞാൻ പറഞ്ഞു തരാം. പറയുമ്പോൾ റംനാസ് പറഞ പോലെ ഒന്നും പറയൂല. Short ആയിട്ടങ് പറയും " ഹയ നിഷാദിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു. അവൻ സമ്മതിച്ചു. അവർ അവരുടെ ഫോട്ടോസ് ഒക്കെ എടുത്ത് അവിടെ നിന്നും യാത്ര തുടന്നു. അവരുടെ പാട്ടും കൂത്തും കണ്ടു വഴിയിലുള്ളവർ അവരെ നോക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ചിരിയും കളിയുമായി അവർ യാത്ര തുടങ്ങി. സമയം ഒരുപാട് നീണ്ടുപോയി. വിജനമായ ഒരു സ്ഥലത്തെത്തിയവർ. ഇടതൂർന്ന് തിങ്ങി തിങ്ങി മരങ്ങൾ ഉള്ളത് കൊണ്ടാകാം അവിടെയുള്ള വെളിച്ചത്തെ ഇരുട്ട് പൂർണമായും വിഴുങ്ങി കഴിഞ്ഞിരുന്നു. പെട്ടെന്ന് നിഷാദിന്റെ വണ്ടിയിലെ എണ്ണ കഴിഞ്ഞു വണ്ടി ഓഫായി. ചുരുക്കി പറഞ്ഞാൽ അവർ അവിടെ ലോക്കായി. അവർ വണ്ടിയിൽ നിന്നിറങ്ങി. ഒരു അളിഞ്ഞ ചിരി നിഷാദ് എല്ലാവർക്കും കൊടുത്തു. അതു കണ്ട അൻസാറിനു കലി കയറി. "നീ ചിരിച്ചോ ചിരിച്ചോ... ഇനി എന്തു ചെയ്യും?ഒരു പിടുത്തവുമില്ല. നീ എപ്പോഴും വിഴുങ്ങുന്നുണ്ടല്ലോ.... ഇടക്ക് വല്ലതും ഇതിന് കൊടുക്ക്. " അൻസാർ വണ്ടിയുടെ ടയറിന് ഒരു ചവിട്ടു കൊടുത്തു നിഷാദിനെ വഴക്ക് പറഞ്ഞു. " എണ്ണ കഴിഞ്ഞതിന് നീ എന്തിനാ പാവം എന്റെ വണ്ടിയെ കാട്ടുന്നെ....? " നിഷാദ് ദുഃഖം അഭിനയിച്ചു കൊണ്ട് ചോദിച്ചു. അതു കേട്ട അവൻ നിഷാദിനെ ഒരു നോട്ടം നോക്കി. കൊച്ചു കുട്ടിയെ പോലെ നിഷാദ് ഹയയുടെ പിന്നിലൊളിച്ചു. ഹയയും റംനാസും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു.എന്തു ചെയ്യണമെന്നറിയാതെ അവർ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നേരം വിളിക്കാതെ ഒന്നും നടക്കില്ലെന്നു മനസ്സിലായപ്പോൾ എല്ലാവരും റോഡിന്റെ സൈഡിലുള്ള ഒരു വലിയ മരചുവട്ടിലിരുന്നു. പരസപരം ഓരോന്ന് പറഞ്ഞും ചളിയടിച്ചും അങ്ങോട്ടുമിങ്ങോട്ടും പാരവെച്ചും പോരാത്തതിന് നിഷാദിന്റെ വക പ്രേതകഥയും അങ്ങനെ അവർ സമയത്തെ ഉന്തി തള്ളി പറഞ്ഞയച്ചു കൊണ്ടിരുന്നു. പൂർണ ചന്ദ്രന്റെ വെളിച്ചം ഇലകൾ തടസ്സപ്പെടുത്തിയതു കാരണം നേരിയ വെളിച്ചം മാത്രമേ അവർക്ക് തുണയായുണ്ടായിരുന്നു . രാത്രി സമയം കാട് കാക്കാൻ കറങ്ങി നടക്കുന്ന വവ്വാലും മൂങ്ങയും ശബ്ദമുണ്ടാക്കി അവരുടെ ജോലി മനോഹരമാക്കി.അവരെ അർദ്ധരാത്രി സ്വീകരിച്ചു.നിഷാദിന്റെ കഥ എല്ലാവരുടെയും ഉള്ളിൽ പേടി പടർത്തി. ഏറ്റവും കൂടുതൽ പേടി പടർന്നത് നിഷാദിന്റെ ഉള്ളിൽ തന്നെയായിരുന്നു. അവൻ അവർ മൂന്നുപേരുടെയും ഇടയിലിരുന്നു.കരിഞ്ഞുണങ്ങിയ ഇലകൾ ഇളം കാറ്റിൽ പതിയെ ഇളകിയപ്പോൾ ഹയ ഒന്ന് വിയർത്തു എന്തോ അരിച്ചു പോകുന്ന പോലെ അവൾക്ക് തോന്നി അവൾ പെട്ടെന്നു നിഷാദിന്റെ കൈ ഇറുക്കി പിടിച്ചിരുന്നു. നിഷാദ് അൻസാറിനെയും പിടിച്ചു കണ്ണടച്ച് പിടിച്ചു പടച്ചോനെയും മനസ്സിൽ വിചാരിച്ചു അച്ചടക്കത്തോടെ ഇരുന്നു.ഇത് കണ്ടപ്പോൾ അവനെ പേടിപ്പിക്കാമെന്ന് വിചാരിച്ചു റംനാസ് ഹയയുടെ ഷാളിന്റെ അറ്റം അവളറിയാതെ പിന്നിലൂടെ എടുത്തപ്പോൾ അവന്റെ കൈ അവളുടെ പിരടിയിൽ അറിയാതെ ഉരസിപ്പോയി. പ്രേതം എന്നലറിക്കൊണ്ട് അവൾ ചാടിയെഴുന്നേറ്റു.അവളുടെ കൂടെ നിഷാദും . അവരുടെ ബഹളം കെട്ടും മയക്കത്തിലേക്ക് വഴുതി വീണ അൻസാർ ഞെട്ടിയുണർന്നു. അവൻ കണ്ണ് തുറന്നപ്പോൾ ഹയയും നിഷാദും നിന്നു വിറക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തു ഭയം സ്ഥാനമുറപ്പിച്ചിരുന്നു. പെട്ടെന്ന് റംനാസ് പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കണ്ടപ്പോൾ അൻസാറിന് കാര്യം മനസ്സിലായി അവൻ റംനാസിന്റെ കൂടെ കൂടി ചിരിച്ചു. എന്നാൽ ഹയാക്കും നിഷാദിനും അത് തീരെ പിടിച്ചില്ല. ഭയത്തെ തട്ടി മാറ്റി അവരുടെ മുഖത്തു ദേഷ്യം തളംകെട്ടി. "രണ്ടാളും ചിരിച്ചോളിന്..... നന്നായി ചിരിച്ചോളിൻ. " ഹയ കലിയോടെ പറഞ്ഞു. റംനാസും അൻസാറും മൗനം പാലിച്ചു. അവർ നാല് പേരും ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അവർ ഉറക്കത്തിലേക്ക് ലയിച്ചു. അൻസാർ അവന്റെ ഫോണിലെ രാത്രിയുടെ മറവിൽ ഒളിച്ചിരിക്കുന്ന കാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുമ്പോയാ ആ കാഴ്ച കണ്ടത്. അതു കണ്ടതും അവന്റെ കൃഷണ മണി വലുതായി ഹൃദയ മിടിപ്പ് കൂടി കൂടി വന്നു അവന്റെ വയറിനുള്ളിൽ എന്തോ അശ്വസ്ഥത നിറഞ്ഞു ശരീരത്തിന്റെ ബലം ചോർന്നു പോയി ശരീരമാസകലം വിറക്കാൻ തുടങ്ങി. അവൻ മറ്റുള്ളവരെ വിളിച്ചു കൊണ്ടിരുന്നു എന്നാൽ അവന്റെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നില്ല. അവന്റെ മുടിഴിയകളിൽ നിന്ന് ഒരു വിയർപ്പു തുള്ളി റംനാസിന്റെ കവിളിൽ വന്നു പതിഞ്ഞു. അവൻ കവിൾ തടം തുടച്ചു കൊണ്ട് പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഭയപ്പെട്ട് തളർന്നു നിൽക്കുന്ന അൻസാറിനെയാ കണ്ടത്. അവൻ അവന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു : "എന്താടാ......? നിനക്ക് എന്താ പറ്റിയെ " റംനാസിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ അവൻ കഴിഞ്ഞില്ല. അത്രക്കും ഭയം അവനെ വരിഞ്ഞു മുറുക്കിയിരുന്നു. മറുപടി തരാൻ അവൻക്കെന്തോ ബുദ്ധിമുട്ട് തോന്നിയ റംനാസ് അവൻ നോക്കുന്നിടത്തേക്ക് നോക്കി. അതുകണ്ടു റംനാസ് സ്തംഭിച്ചു പോയി. അവൻ ഹയയേയും നിഷാദിനെയും തട്ടിയുണർത്തി. അവർ രണ്ടുപേരും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. " എന്താ.......? നീ എന്തിനാ വിളിച്ചേ...? " ഉറക്കച്ചവടോടെ ആവിയിട്ടു ഹയ ചോദിച്ചു. റംനാസ് അൻസാർ നോക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി. ഹയയും നിഷാദും പതറി. കാണുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ നിഷാദ് ഹയയെ ഒന്ന് നുള്ളി നോക്കി. അവൾക്ക് നൊന്തപ്പോൾ യഥാർത്ഥമാണെന്ന് അവൻ മനസ്സിലായി. അവർ എല്ലാവരും വെപ്രാളപ്പെട്ട് നിൽക്കുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ആരോ നിഷാദിന്റെ തോളിൽ കൈ വെച്ചു. അവൻ തിരിഞ്ഞു നോക്കി. അപ്പോൾ... !!!!!!!!!!!!!!!!!!!!!!! തുടരും...... എന്റെ കൂട്ടുക്കാരൻ വേണ്ടി ഈ കൂട്ടുകാരി എഴുതിയ ചെറിയൊരു കഥ. അക്ഷരതെറ്റ് ഉണ്ടാകാം ക്ഷെമിക്കണം. ഇത്തിരി കിട്ടുന്ന ഒഴിവ് സമയത്ത് പെട്ടെന്നുള്ള ടൈപ്പിംഗ്‌ ആണു. 😊😊😊😊. #📙 നോവൽ #📔 കഥ
1.3k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം