STORY BOARD
ShareChat
click to see wallet page
@storyboard_onlinestories
storyboard_onlinestories
STORY BOARD
@storyboard_onlinestories
"വായനയിലൂടെ ചിന്തകൾക്ക് ചിറകു മുളപ്പിക്കൂ..."
*ലയനം* ഭാഗം : 31 ✍️ Divya Krishna ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി.. സാരംഗിന്റെ വീട്ടിൽ തന്നെ ആയിരുന്നു ലന ഇത്രയും ദിവസം.. എന്നും രോഹനും രോഹിണിയും സനയും ഗീതുവും ഒക്കെ വിളിച്ച് സംസാരിക്കുമായിരുന്നു.. എന്ന് വിളിക്കുമ്പോഴും രോഹിണി ലനയെ അങ്ങോട്ട് ചെല്ലാൻ നിർബന്ധിക്കും.. ചേച്ചി ഇല്ലാതെ ഒരു സുഖവും ഇല്ലെന്ന് പറഞ്ഞിട്ട്.. സ്നേഹത്തോടെ തന്നെ അവൾ ആ ക്ഷണം നിരസിക്കും.. എങ്കിലും അങ്ങോട്ട് പോവാൻ മനസ്സിൽ നല്ല ആഗ്രഹം ഉണ്ടായിരുന്നു.. സനയുടെ മുറിവൊക്കെ ഉണങ്ങി ആളിപ്പോ നല്ല ഉഷാറായി.. സാരംഗിന്റെ അച്ഛനും ഇപ്പൊ ഓക്കേ ആയി.. സാരംഗിനും നിഖിലിനും ജോലി കിട്ടി.. രണ്ടാളും ഒരേ കമ്പനിയിൽ തന്നെയാണ്.. മുക്ത അവരുടെ തന്നെ കമ്പനിയിൽ ജോയിൻ ചെയ്തു.. സന തത്കാലത്തേക്ക് ജോലിക്ക് ഇല്ലെന്ന് പറഞ്ഞ് നടക്കാണ്.. രോഹൻ എഞ്ചിനീയറിങ്ങിന് ചേർന്നു.. രോഹിണി ഡിഗ്രിക്കും.. രാത്രിയിൽ സിറൗട്ടിൽ ഇരുന്ന് പുറത്തേ ഇരുട്ടിലേക്ക് നോക്കി എന്തോ ആലോചിക്കുകയായിരുന്നു ലന.. അവളെ തിരക്കി അങ്ങോട്ട് വന്ന സാരംഗ് ഒരുനിമിഷം അവളെ നോക്കി നിന്നു.. " എന്താണ് ഇത്രയും വലിയ ആലോചന..? " സാരംഗ് ലനയുടെ അടുത്ത് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു.. " ഈ ഇരുട്ടിന് എന്തൊരു ഭംഗി എന്ന് ആലോചിക്കുകയായിരുന്നു.. " സാരംഗിനെ നോക്കി അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു.. ഒന്നും മിണ്ടാതെ സാരംഗും അല്പം നേരം ഇരുട്ടിലേക്ക് നോക്കി ഇരുന്നു.. " ഞാൻ.. ഞാൻ ഒരു കാര്യം പറയട്ടെ സാരംഗ്..? " " നിനക്ക് എന്നോട് എന്തും പറയാലോ.. അതിനെന്തിനാ ഈ മുഖവര.. '' മുഖം തിരിച്ച് സാരംഗ് അവളെ നോക്കി.. " ഞാൻ.. ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറട്ടെ.. എന്തെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല.. " മടിച്ച് മടിച്ചാണ് അവൾ പറഞ്ഞത്.. " നിനക്ക് ഇവിടെ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..? " അല്പം നീരസത്തോടെയാണ് അവൻ ചോദിച്ചത്.. " അതല്ല സാരംഗ്.. ഞാൻ ഇവിടെ എത്രനാൾ.. പെട്ടന്ന് മാറുന്നതല്ലേ നല്ലത്.. " " നീ എന്താ ലന ഇങ്ങനെ.. വെറുതെ ആവശ്യം ഇല്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട.. എന്റെ സുഹൃത്തിനേക്കാൾ ഉപരി നീ എന്റെ സഹോദരി അല്ലേ.. നിന്നെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ.. തുടർന്ന് പഠിക്കണം എന്ന് നിനക്ക് വലിയ ആഗ്രഹം ആയിരുന്നില്ലേ.. അതുകൊണ്ട് തത്കാലം ഇപ്പൊ ജോലിയെ പറ്റി ഒന്നും ചിന്തിക്കണ്ട.. തുടർന്ന് പഠിക്കാനുള്ളത് നോക്കാം.. " " എനിക്കിനി കോളേജിൽ പോവാനൊന്നും വയ്യാ സാരംഗ്.. " " എന്നാ ഡിസ്റ്റൻസ് ആയി നോക്കാം.. അതിന്റെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം.. നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട.. തത്കാലം വേണ്ടാത്ത ചിന്തയൊക്കെ കളഞ്ഞിട്ട് എണീറ്റ് വാ.. എനിക്ക് നല്ല വിശപ്പ് ഉണ്ട്.. " സാരംഗ് ലനയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.. അടുത്ത ദിവസങ്ങളിൽ തന്നെ സാരംഗ് ലനയ്ക്ക് തുടർന്ന് പഠിക്കാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി.. മറ്റെല്ലാ ചിന്തകളും മറന്ന് ലന പിന്നീട് അങ്ങോട്ട് പഠിത്തത്തിൽ ശ്രെദ്ധിക്കാൻ തുടങ്ങി.. ചുറ്റും സപ്പോർട്ട് ആയി സാരംഗും അച്ഛനും അമ്മയും ഉണ്ടായിരുന്നു.. അന്നൊരു ഞായറാഴ്ച ആയിരുന്നു.. സാരംഗും ലനയും അച്ഛനും അമ്മയും എല്ലാം ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.. ഗേറ്റ് കടന്ന് രണ്ട് കാർ വന്ന് മുറ്റത്ത് നിന്നപ്പോൾ എല്ലാവരുടെ ശ്രദ്ധ അങ്ങോട്ടായി.. മുന്നിലെ കാറിൽ നിന്ന് മാനവും മുക്തയും രോഹനും രോഹിണിയും ഇറങ്ങി.. പിന്നെലെ കാറിൽ നിന്ന് ശിവനാഥും മീരയും.. " ചേച്ചി.. " ലനയെ ഓടി വന്ന് കെട്ടിപിടിച്ച് രോഹിണി കവിളിൽ ഒരു ചുംബനം നൽകി.. " ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.. ഇന്നലെ വിളിച്ചപ്പോൾ വരുന്ന കാര്യം പറഞ്ഞില്ലല്ലോ.. " രോഹിണിയെ നോക്കി അല്പം പരിഭവത്തിൽ ലന ചോദിച്ചു.. " എന്റെ ചേച്ചികുട്ടിക്ക് ഒരു സർപ്രൈസ് തന്നതല്ലേ.. " രോഹിണി അവളുടെ രണ്ട് കവിളിലും പിടിച്ച് പതിയെ വലിച്ചു.. " ഇത് മാത്രം അല്ല സർപ്രൈസ്.. വേറെ രണ്ടെണ്ണം കൂടി ഉണ്ട്.. " അടുത്ത് നിന്ന രോഹൻ ആണ് അത് പറഞ്ഞത്.. " അതെന്താ.. " " മുൻകൂട്ടി പറഞ്ഞാൽ അത് എങ്ങനെയാ ബുദ്ധൂസേ സർപ്രൈസ് ആവുന്നേ.. " രോഹൻ അവളെ കളിയാക്കി പറഞ്ഞതും അവനെ ഒന്ന് കൂർപ്പിച്ച് നോക്കി അവൾ.. " വിശേഷം പറയാൻ ഇനിയും സമയം ഉണ്ടല്ലോ.. ഇവരെ ഒന്ന് അകത്തേക്ക് കയറാൻ സമ്മതിക്കോ.. " സാരംഗ് അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞു.. ലന അപ്പോഴാണ് അത് ഓർത്തത്.. അവൾ ചുറ്റും നോക്കുമ്പോൾ മറ്റെല്ലാവരും അകത്തേക്ക് പോയിരുന്നു.. ലന പിന്നെ വേഗം അവരെയും കൂട്ടി അകത്തേക്ക് പോയി.. എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച് ലന അടുക്കളയിലേക്ക് പോയി.. ചായ ഇടാനും സ്വീറ്സ് എടുത്ത് വയ്ക്കാനും അവൾ മായമ്മയെ സഹായിച്ചു.. " ഞങ്ങൾ വന്നത് മുമ്മുവിന്റെ എൻഗേജ്മെന്റ് ക്ഷണിക്കാൻ ആണ്.. മുമ്മുവിനും നിഖിലിനും തമ്മിൽ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല.. കുട്ടികളുടെ സന്തോഷം അല്ലേ നമ്മുക്ക് വലുത്.. " ശിവനാഥ്‌ ആയിരുന്നു സംസാരിച്ചത്.. കേട്ടത് വിശ്വസിക്കാൻ ആവാതെ ലന മുക്തയെ നോക്കി.. നാണിച്ച് മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു മുക്ത.. അത് കണ്ടപ്പോൾ ലന അറിയാതെ ചിരിച്ചു പോയി.. സാരംഗിനെ നോക്കിയപ്പോൾ അവന് വലിയ ഭാവവ്യത്യാസം ഒന്നുമില്ല.. അവന് നേരത്തെ അറിയാമായിരിക്കുമെന്ന് ലന ഊഹിച്ചു.. " ഞങ്ങൾ വന്നത് എൻഗേജ്മെന്റ് ക്ഷണിക്കാൻ മാത്രം അല്ല.. ഈ മോളെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിക്കാൻ കൂടി വേണ്ടിയാ.. തരുമോ ഞങ്ങൾക്ക്.. ഞങ്ങടെ മനുവിന്റെ പെണ്ണായിട്ട്.. " മീര ലനയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി.. ലന കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടലോടെ മീരയെ നോക്കി.. പതിയെ മുഖം തിരിച്ച് അവൾ സോഫയിൽ ഇരിക്കുന്ന മാനവിനെ നോക്കി.. അവന്റെ നോട്ടവും അവൾക്ക് നേരെ ആയിരുന്നു.. അതിന്റെ അർത്ഥം എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല അവൾക്ക്.. മായയും രവീന്ദ്രനും മുഖത്തോട് മുഖം നോക്കി.. സാരംഗ് ആണെങ്കിൽ ഒന്നും മിണ്ടാത്തെ നിൽക്കുകയാണ്.. " നിങ്ങൾ ഒന്നും പറഞ്ഞില്ല..? " ശിവനാഥ്‌ രവീന്ദ്രനെ നോക്കി ചോദിച്ചു.. " ലന ഞങ്ങൾക്ക് സ്വന്തം മോൾ തന്നെയാണ്.. പക്ഷേ ഇത് അവളുടെ ജീവിതം ആണ്.. തീരുമാനവും അവളുടേത് തന്നെയാണ്.. ഒന്നിനും അവളെ നിർബന്ധിക്കാൻ ഞങ്ങൾക്ക് കഴിയില്ല.. " രവീന്ദ്രൻ മറുപടി പറഞ്ഞു.. എല്ലാവരുടെ നോട്ടവും ലനയുടെ നേർക്ക് നീണ്ടു.. എന്തോ അസ്വസ്ഥത തോന്നി അവൾക്ക്.. ആരോടും ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് ഇറങ്ങി.. " ചേച്ചി.. " " വേണ്ടാ.. " ലന പോയതിന് പിന്നെ രോഹിണി പോവാൻ എഴുന്നേറ്റപ്പോഴേക്കും മാനവ് അവളെ തടഞ്ഞു.. ആരെയും ശ്രെദ്ധിക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി.. മുറ്റത്ത് വലത്തേ സൈഡിൽ ഉള്ള മൽബറി മരത്തിന് താഴെ നിൽക്കുകയായിരുന്നു ലന.. നിൽപ്പ് കണ്ടാലേ അറിയാം മനസ്സ്‌ ഇവിടെ ഒന്നും അല്ലെന്ന്.. അവളെ ഒന്ന് നോക്കി മാനവ് കാർ തുറന്ന് ഭംഗിയിൽ ചുരുട്ടി സാറ്റിൻ റിബ്ബൺ കൊണ്ട് കെട്ടി വെച്ചിരിക്കുന്ന ഒരു പേപ്പർ എടുത്ത് ലനയ്ക്ക് അരികിലേക്ക് ചെന്നു.. " ലയ.. " അവന്റെ വിളി കേട്ടതും ലന മുഖം തിരിച്ച് നോക്കി.. " ഇയാളും കൂടി അറിഞ്ഞിട്ടാണോ അവർ അങ്ങനെ..? " ചോദ്യ ഭാവത്തിൽ അവൾ അവനെ നോക്കി.. " അതെ.. " അങ്ങനെ ഒരു മറുപടി അവൾ പ്രതിഷിച്ചിരുന്നില്ല.. " എന്തിന്.. അന്ന് എന്നോട് പറഞ്ഞതൊക്കെ.. പിന്നെ എന്തിനാ ഇങ്ങനെ..? " അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി.. ഒന്നും മിണ്ടാതെ അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി.. പിന്നെ കൈ നിവർത്തി ആ പേപ്പർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.. " മറുപടി എന്താണെങ്കിലും ഞാൻ കാത്തിരിക്കും.. ആ കാത്തിരിപ്പിന് ഒരിക്കലും ഒരു അവസാനം ഉണ്ടാവില്ല." അവളുടെ കണ്ണിലേക്ക് നോക്കി അത്രയും പറഞ്ഞുകൊണ്ട് മാനവ് തിരിഞ്ഞു നടന്നു.. കയ്യിൽ ഇരിക്കുന്ന പേപ്പറിലേക്കും മാനവിനെയും അവൾ മാറി മാറി നോക്കി.. ഒന്നിന്റെയും അർത്ഥം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.. *********************** എല്ലാവരും പോയി കഴിഞ്ഞ് റൂമിൽ ഇരിക്കുകയായിരുന്നു ലന.. മാനവ് കൊടുത്ത പേപ്പർ ടേബിളിന് മുകളിൽ ഇരിക്കുന്നത് കണ്ടതും ലന അത് കയ്യിൽ എടുത്തു.. റിബ്ബൺ അഴിച്ച് അത് തുറന്ന് നോക്കിയതും ലനയ്ക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. ചായത്തിൽ വരച്ച റോഡ് ക്രോസ്സ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. തോളിൽ വിരിഞ്ഞു കിടന്ന ഷോൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.. ആ പെൺകുട്ടിക്ക് തന്റെ മുഖം ആണെന്ന് അറിഞ്ഞതും ലനയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അന്ന് രാത്രിയിൽ നക്ഷങ്ങൾ കണ്ട് കിടക്കുമ്പോൾ മാനവ് പറഞ്ഞ അവന്റെ പ്രണയം അവളോർത്തു.. അത് തനായിരുന്നോ.. ഓർക്കുമ്പോൾ ഉള്ളിൽ വിരിഞ്ഞ ഭാവം എന്തെന്ന് മനസിലാക്കാൻ അവൾക്ക് സാധിച്ചില്ല.. " കരയാണോ...? " സാരംഗിന്റെ ചോദ്യം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.. കയ്യിലിരുന്ന പേപ്പർ അവൾ അവന് നേരെ നീട്ടി.. " ഞാൻ കണ്ടതാണ്.. " സാരംഗിന്റെ ആ മറുപടിയിൽ ലനയുടെ നെറ്റി ചുളിഞ്ഞു.. " ട്രിപ്പ്‌ പോയപ്പോൾ നീ വെള്ളത്തിൽ വീണ ദിവസം ഇല്ലേ.. അന്ന് മാനവ് എന്നെ കൂട്ടി പുറത്ത് പോയത് ഓർക്കുന്നുണ്ടോ.. അന്ന് എന്നോട് എല്ലാം പറഞ്ഞിരുന്നു.. നിന്നെ തള്ളി ഇട്ടത്ത് ഉൾപ്പെടെ.. നിന്നെ കുറിച്ചുള്ള കാര്യങ്ങൾ ഞാനും പറഞ്ഞിരുന്നു.." സാരംഗ് അവൾക്ക് അരികിൽ ഇരുന്നു.. " എന്നിട്ട് എന്തേ എന്നോട് ഒന്നും പറഞ്ഞില്ല..? " " പറഞ്ഞിരുന്നെങ്കിൽ പിന്നെ നീ അവിടെ നിൽക്കാൻ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാം.. " അതിന് ലന മറുപടി ഒന്നും പറഞ്ഞില്ല.. ആ ചിത്രത്തിലേക്ക് വെറുതെ നോക്കി ഇരിക്കുക മാത്രം ചെയ്തു.. " ഞാൻ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല.. തീരുമാനം എന്തായാലും നന്നായി ആലോചിച്ച് വേണം എടുക്കാൻ.. പിന്നീട് ഒരിക്കൽ അതോർത്ത് ദുഖിക്കേണ്ടി വരരുത്.. " സാരംഗ് അവളുടെ തോളിൽ ഒന്ന് തട്ടി പുറത്തേക്ക് പോയി.. ആ ചിത്രത്തിൽ പതിയെ തലോടി അവൾ അവിടെ ഇരുന്നു.. ************************* ഇന്ന് നിഖിലിന്റെയും മുക്തയുടെയും എൻഗേജ്മെന്റ് ആണ്.. രാവിലെ തന്നെ എല്ലാരും റെഡി ആയി പോവാൻ ഒരുങ്ങി.. ലനയുടെ മുഖത്ത് പതിവിലും സന്തോഷം ഉണ്ടായിരുന്നു.. എങ്കിലും അതിന്റെ കാരണം അവൾക്ക് വ്യക്തമായില്ല.. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും സന്തോഷത്തോടെ ആണ് അവരെ സ്വീകരിച്ചത്.. മായ സ്ത്രീ ജനങ്ങളുടെ അടുത്തേക്കും രവീന്ദ്രൻ അച്ഛന്മാരുടെ കൂടെയും സനയും സാരംഗും പ്രേമിക്കാനും പോയി.. രോഹിണി ലനയുടെ കയ്യും പിടിച്ച് നടന്നു.. രോഹിണിയുടെ ഒപ്പം നടക്കുമ്പോഴും ലനയുടെ കണ്ണുകൾ ചുറ്റും ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.. ആ ആളെ കണ്ടെത്താൻ കഴിയാത്ത വിഷമത്തിൽ കണ്ണുകൾ പരിഭവിച്ചു.. " ചേച്ചി.. അങ്ങോട്ട് നോക്കിയേ ആരാണെന്ന് മനസിലായോ..? " രോഹിണി ചൂണ്ടി കാണിച്ചിടത്തേക്ക് ലനയുടെ കണ്ണുകൾ പോയി.. രോഹൻ ഏതോ പെൺകുട്ടിയോട് ചിരിച്ച് സംസാരിച്ച് നിൽക്കുന്നു.. " ഇതാരാ..? " രോഹിണിയുടെ കാതിൽ ലന പതിയെ ചോദിച്ചു.. " ഇതാണ് കാർത്തിക.. അവർ തമ്മിൽ സെറ്റ് ആയി ചേച്ചി.. ഞാനൊക്കെ ഇവിടെ ഇങ്ങനെ നിൽക്കുളൂ.. " രോഹിണി വല്ല്യ സങ്കടത്തിൽ പറയുന്നത് കേട്ടപ്പോൾ ലന അറിയാതെ ചിരിച്ചു.. ചിരിയോടെ നേരെ നോക്കിയത് മാനവിന്റെ മുഖത്തേക്ക് ആയിരുന്നു.. ആരോടോ കാര്യമായി എന്തോ സംസാരിക്കുകയായിരുന്നു അവൻ.. മാനവ് ഇങ്ങോട്ട് ശ്രെദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ലനയ്ക്ക് ഉള്ളിൽ വല്ലാത്ത വിഷമം തോന്നി.. ഒരുവേള തന്നെ കണ്ട് കാണില്ലെന്ന് അവൾ ആശ്വസിച്ചു.. ചടങ്ങുകൾക്കിടയിൽ പലപ്പോഴും അവനെ കണ്ടെങ്കിലും അവൻ അവളെ ശ്രെദ്ധിച്ചതെ ഇല്ല.. വന്നപ്പോൾ ഉണ്ടായിരുന്ന ഉത്സാഹം എല്ലാം ഇല്ലാതാവുന്നത് അവളറിഞ്ഞു.. ആരും കാണാതെ ഒന്ന് കരയാൻ തോന്നി അവൾക്ക്.. പക്ഷേ അത് എന്തിനെന്ന് മാത്രം തിരിച്ചറിയാൻ കഴിഞ്ഞില്ല.. അവളുടെ ഈ ഭാവമാറ്റങ്ങൾ എല്ലാം അല്പം മാറി സനയും സാരംഗും ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ( കാത്തിരിക്കുമല്ലോ.. ) #📙 നോവൽ #💞 പ്രണയകഥകൾ
*വാസുകിയം* ഭാഗം : 31 (¡¡) ✍️ ഗായത്രി വാസുകിയം ആമി വൈകി.... എന്താ വിധുച്ചാ... നിന്റെ വിച്ചുമ്മ എവിടെ...🤔 വിച്ചുമ്മയെ കാണാത്തോണ്ട് തപ്പി നടക്കുകയാണോ.... വാ കാണിച്ചു തരാം.....😁 വൈകി വിധുവിന്റെ കൈപിടിച്ച് ഒരിടത്തേക്ക് കൊണ്ടു പോയി, ദൂരേക്ക് ചൂണ്ടി..... അവിടെ ആരോടോ സംസാരിച്ചു നിൽക്കുന്ന വസുവിലേക്ക് അവന്റെ കണ്ണ് പോയി...റെഡ് കളർ സ്റ്റോൺ വർക്ക്‌ വരുന്ന പാർട്ടി സാരീ ആണ് വേഷം... സ്ലീവീലസ് ബ്ലൗസ്.. അതിന്റെ ഷോൾഡറിൽ മാത്രം വർക്ക്‌....സാരീ ഒറ്റ പ്ലീറ് ആണ് ഉടുത്തിരിക്കുന്നത്..കൈയിൽ ഡയമണ്ടിന്റെ വള.....കഴുത്തിൽ വിധുവിന്റെ പേര് ആലേഖനം ചെയ്ത താലിയും, റെഡ് റൂബി സ്റ്റോൺ പതിപ്പിച്ച കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്നു ചോക്കർ, കാതിൽ ഗോൾഡ് ആൻഡ് ഡയമണ്ട് ഇടകലർന്ന ഹെവി ഹെറിങ്..മുടി പുട്ടപ്പ് ചെയ്തു, ചുറ്റി റെഡ് റോസ് ആണെന്ന് തോന്നുന്ന ബൺ വെച്ചിരിക്കുന്നു... മുഖത്ത് അതികം മേക്കപ്പ് ഇല്ല.. ജസ്റ്റ്‌ കണ്ണ് നല്ല പോലെ ഡാർക്ക് ചെയ്തു, നെറ്റിയിൽ പൊട്ടില്ല.. പക്ഷെ നെറുകയിൽ സിന്ദൂരം ഉണ്ട്.. വിധു ഒരു വേള അവളെ കണ്ണ് ചിമ്മാതെ നോക്കി നിന്നു...അത്രയ്ക്ക് മനോഹരി ആയിരുന്നു.... ചിരിച്ചു കൊണ്ടു വർത്താനം പറയുകയും അടുത്ത് നിൽക്കുന്ന കുഞ്ഞ്വാവയെ കളിപ്പിക്കുന്നുമുണ്ട്........ വിധുച്ച...... വൈകിടെ വിളിയാണ് അവന്റെ കണ്ണുകൾ അവന്റെ ഗായുവിൽ നിന്ന് മാറ്റിയത്.. അപ്പോഴും മിഴികൾക്ക് പിൻവാങ്ങാൻ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു...... എന്താ വൈകി.... വിധുച്ച... വിച്ചുമ്മയെ ആദ്യമായിട്ട് കാണുന്ന പോലെ ആണല്ലോ നോക്കുന്നെ.... നിന്റെ വിച്ചുമ്മ എനിക്ക് അത്രയ്ക്ക് സ്പെഷ്യൽ ആണ്, മോൾ ദച്ചുവിന്റെ അടുത്തേക്ക് ചെല്ല്...... അവനെ നോക്കി ചിരിച്ചോണ്ട് തലയാട്ടി അവൾ പോയി.... വിധു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, ഗായുവിന്റ മൂന്നാലു ഫോട്ടോ അവൾ അറിയാതെ എടുത്തു.... പിന്നെ കാൾ ലോഗിൽ നിന്ന് വസുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.......... ഫോൺ ബെൽ അടിച്ചതും, വസു അവരോടു പറഞ്ഞു ഫോൺ എടുത്തു.... വിധുവിന്റെ കാൾ ആണെന്ന് കണ്ടതും അവൾ അവനെ ചുറ്റും നോക്കി കൊണ്ടു കാൾ എടുത്തു.... 📱മാഡം ഭയങ്കര ബിസി ആണല്ലോ.... വിച്ചേട്ടൻ എവിടെ നിൽക്കുവാ...... അവൾ ചുറ്റും നോക്കി ഫോൺ വിളിച്ചു കൊണ്ടു നടന്നു..... 📱 കണ്ടു പിടിക്ക്.. ഞാൻ ഇന്ന് എന്റെ ഭാര്യയെ നല്ലത് പോലെ കണ്ടത് പോലും ഇല്ല.... നിന്ന് തിരിയാൻ സമയം കിട്ടാത്തോണ്ട് അല്ലെ, എന്റെ വിച്ചേട്ടാ... 📱 വോ മാഡം.... കാണാൻ സുന്ദരി ആയിട്ടുണ്ടല്ലോ...... ആണോ,... നല്ല ഭംഗി ഉണ്ടോ..... 📱എന്റെ കൊച്ച് അല്ലെങ്കിലും സുന്ദരി അല്ലെ 😍.. എവിടെ നിൽക്കുവാ... ഇവിടെങ്ങും കണ്ടില്ലല്ലോ.... 📱കാണാണോ....😉 ഹ്മ്മ്.... 📱 ലെഫ്റ്റ് സൈഡിലെ ആർച്ചിന്റെ അടുത്ത് വാ, ഞാൻ ഇവിടെ ഉണ്ട്... അവൾ ഫോൺ കട്ട്‌ ചെയ്യാതെ, അങ്ങോട്ട് ചെന്നതും.. ഡാലിയ പൂക്കൾ കൊണ്ടു അലങ്കരിച്ച ആർച്ചിൽ കൈ താങ്ങി നിൽക്കുന്ന വിധുവിനെ ആണ് കണ്ടത്... അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു........ അവൾ ചെന്ന അവന്റെ കൈപിടിച്ച് നിന്നു... അവളുടെ മുഖം കണ്ടിട്ട് ഇപ്പൊ എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോൾ കണ്ണ് നിറയും എന്ന് മനസിലാക്കി അവൻ ഒന്നും ചോദിക്കാതെ അവളുടെ കൈയിൽ പിടിച്ചു.... അവൻ അവളുടെ കൈ വിടാതെ അവളെയും കൊണ്ടാണ് നടന്നത്.... ഒരു വേള... അവൾ ഇത്രയും നേരം ആഗ്രഹിച്ചതും അതാണ്..... അവൾ അവന്റെ കൂടെ തന്നെ നടന്നു........ വിധു വസുവിനെ ചേർത്തു പിടിച്ചു ഓരോരുത്തരോട് സംസാരിക്കുന്നത് സ്റ്റേജിൽ നിന്ന് നോക്കി കാണുകയാണ് കാശി..... അവന്റെ അടുത്ത് എന്തോ കാര്യം പറഞ്ഞു നിന്ന അവിയെയും അബിയെയും അവൻ വിളിച്ചു...... എന്താടാ..... അവര് ചോദിച്ചു... കാശി കൈചൂണ്ടിയ ഭാഗത്തേക്ക്‌ അവര് നോക്കിയതും അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...... വിധുവിനെയും വസുവിനെയും ആണ് അവൻ ചൂണ്ടി കാട്ടിയത് ....... ഇത് ഇപ്പൊ എന്റെ വെഡിങ് റിസപ്ഷൻ ആണോ, അതോ അവരുടേതോ .. സ്റ്റാർസ് അവരാണല്ലോ......... കാശി പറഞ്ഞു.... കാശി കുട്ടാ, അവരുടേ മുൻപ്പിൽ നമ്മൾ ഒന്നും അല്ല... അവര് തന്നെ ആണ് സ്റ്റാർസ്.. അbhi പറഞ്ഞു... വിധുവിനെയും വസുവിനെയും പോലെ.. അത് അവർക്ക് മാത്രമേ പറ്റു....അതികം സ്നേഹ പ്രകടനങ്ങൾ ഒന്നും ഇല്ല മറ്റുള്ളവരുടെ മുന്നിൽ... പക്ഷെ ഒരാളുടെ ഉള്ളിൽ വിഷമമോ സങ്കടമോ ഉണ്ടെങ്കിൽ മറ്റൊരാൾ അത് വേഗം അറിയും...... എന്നും അത് അങ്ങനെ നിലനിൽക്കട്ടെ...... അവി പറഞ്ഞു നിർത്തിയതും കാശി കൂട്ടി ചേർത്തു.... ഫങ്ക്ഷൻ കഴിയുന്നത് വരെയും വിധു വസുവിനെ അവന്റെ അടുത്ത് നിന്ന് മാറ്റി നിർത്തിയില്ല.......ഫങ്ക്ഷൻ കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് പോയി...... വസുവും വൈകിയും കൂടെയാണ് ദക്ഷിണയെ സെറ്റ് സാരീ ഒക്കെ ഉടുക്കാൻ സഹായിച്ചത്.. കണ്ണൻ നല്ല വാശി ആയിരുന്നത് കൊണ്ടു ദച്ചു അവനെ ഉറക്കാൻ കൊണ്ടു പോയി.....മീര ശർദ്ധിച്ച അവശയായപ്പോൾ പിന്നെ അങ്ങ് വീട്ടിൽ പോയി..... സെറ്റ് സാരീ ഉടുത്തു റെഡി ആയതും സുധയും മിത്രയും അവിടെ ഉണ്ടായിരുന്നു... ഒരു ഗ്ലാസ്‌ പാലുമായി... പാലും ദക്ഷിണയുടെ കയ്യിൽ കൊടുത്തു, കാശിടെ റൂമിൽ ആക്കി കൊടുത്താണ് വൈകിയും വസുവും തിരിച്ചു വന്നത്.... നല്ല ട്ടയേർഡ് ആണെന്ന് പറഞ്ഞു വൈകി അപ്പോഴേക്കും ഉറങ്ങാൻ പോയി.... വിധുവും അവിയും താഴെ എന്തോ കാര്യങ്ങൾ സംസാരിച്ചോണ്ട് നിൽക്കുന്നത് കണ്ടു, വസു വേഗം ഒരു ലോങ്ങ്‌ ടീ ഷർട്ടും പലസ്സൊയും എടുത്തു ഫ്രഷ് അവനായി കയറി... ഇന്ന് അവർ എല്ലാം ഗായത്രിയത്തിൽ ആണ്....... ദക്ഷിണ പാലും കൊണ്ടു കാശിടെ റൂമിൽ കയറിയപ്പോൾ അവൻ ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നു..... അവൾ വാതിൽ ലോക്ക് ചെയ്തു വന്നതും കാശി ഫോൺ വെച്ചു എഴുന്നേറ്റു.... നീ രാത്രി തിരുവാതിര കളിക്ക് പോണുണ്ടോ..... അവളെ നോക്കി അവൻ ചോദിച്ചു.... അവൻ ഒരു ടീ ഷർട്ടും ബോക്സിറും ആണ് വേഷം...... ഇല്ല, എന്തെ.... അവൾ അവനെ നോക്കി ചോദിച്ചു... അല്ല,ഉറങ്ങാൻ ഇങ്ങനെ ഉള്ള വേഷം ഒക്കെ വേണോ, മര്യാദക്ക് ഡ്രസ്സ്‌ മാറി, ആ പാലും എടുത്തു കുടിച്ചു കിടന്നു ഉറങ്ങടി... അവൻ പറഞ്ഞതും ഷെൽഫ് തുറന്നു ഒരു ഡ്രസ്സ്‌ എടുത്തു അവൾ ബാത്‌റൂമിൽ പോയി മാറ്റി വന്നു..... ദേവേട്ടന് പാൽ വേണ്ടേ 🤔... പാൽ ഗ്ലാസ്‌ എടുത്തു വെച്ച അവൾ ചോദിച്ചു... വേണ്ട, നീ കുടിച്ചോ.... ഒട്ടും വേണ്ട, ഒരു തുള്ളി പോലും.... വേണോങ്കിൽ അത് എടുത്തു കുടിക്കേടി..... അവൻ പറഞ്ഞതും, അവൾ മുഴുവൻ കുടിച്ച് , ഗ്ലാസും വായും കഴുകി വന്നു.... അവന്റെ അടുത്ത് ബെഡിൽ ഇരുന്നു..... അവൻ മെല്ലെ അവളെ അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു...... അവൾ അവനെ കൂർപ്പിച്ചു നോക്കി....അത് കണ്ടു അവനു ചിരി വന്നു, നേരത്തെ ദേഷ്യപ്പെട്ടതിന്റെ ആണെന്ന് അവനു മനസിലായി, അവൻ മുൻപ് തന്നെ പറഞ്ഞതാണ് അവളോട്‌ ഈ മാതിരി വേഷം ഒന്നും വേണ്ടന്ന്...... കിടന്നു ഉറങ്ങിക്കോ, രണ്ടു ദിവസമായില്ലേ മര്യാദക്ക് നീ ഒന്നു ഉറങ്ങിയിട്ട്... അവളുടെ നെറ്റിൽ മുത്തി അവൻ പറഞ്ഞതും.. അവൾ അവന്റെ നെഞ്ചിൽ ചുറ്റിപിടിച്ചു ഇരുന്നു... പതിയെ മയക്കത്തിലേക്ക് വീണു, കാശി മെല്ലെ അവളെ ബെഡിലേക്ക് കിടത്തി.. അവളെ ചേർത്ത് പിടിച്ചു അവനും കിടന്നു...,.... വിധു നേരത്തെ ഫ്രഷ് ആയാണ് താഴേക്കു പോയത്, അവൻ റൂമിലേക്ക് വന്നതും ബാൽക്കണിയിൽ നിന്ന് ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന വസുവിനെയാണ് കണ്ടത്....... അവൻ അവളുടെ അടുത്തേക്ക് ചെന്നു.. പിറകിൽ കൂടെ എടുപ്പിലൂടെ കൈയിട്ടു അവളെ ചേർത്ത് പിടിച്ചു.....അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു അവന്റെ നെഞ്ചിൽ ചാരി നിന്നു...... വിധു അവളുടെ മുഖം പിടിച്ചു ഉയർത്തി...... എന്ത്‌ പറ്റി, ഇന്ന് ആകെ ഒരു വിഷമം പോലെ... വിധു അവളോട് ചോദിച്ചു... അത്....... അവൾ ഒന്നും മിണ്ടാതെ നിന്നു... പറയടാ, എന്റെ കൂടെ പറയാൻ മുഖവര വേണോ..... മുൻപ് ദച്ചു എന്നോട് പറയുമായിരുന്നു, കണ്ണൻ അവളുടെ ലൈഫിലേക്ക് വരും മുൻപ് ഫങ്ക്ഷൻ ഒക്കെ അവൾ അനുഭവിച്ച സ്‌ട്രെസ് വേദന ഒക്കെ.. പക്ഷെ അത് ഇത്രത്തോളം ആണെന്ന് അറിയില്ലായിരുന്നു........ ഗായു...... അവൻ വിളിച്ചതും അവൾ കരഞ്ഞു പോയി..... അവൻ അവളെ ചേർത്തു പിടിച്ചു, പോട്ടെ സാരമില്ല.......നമ്മൾ ജീവിച്ചു തുടങ്ങിയത് അല്ലെ ഉള്ളു.... നമ്മൾക്ക് ഒരു കുഞ്ഞ് മാലാഖയെ തരണം എന്ന് തോന്നുമ്പോൾ ദൈവത്തിനു തോന്നുമ്പോൾ, വരും........ എന്നാലും ഓരോന്ന് കേൾക്കുമ്പോൾ...... പോട്ടെടാ നമുക്ക് ആരുടെയും വാ മൂടി കെട്ടാൻ കഴിയില്ലല്ലോ.. ആക്ച്വലി അത് എനിക്ക് പറ്റിയ തെറ്റാണു.. എന്റെ അടുത്ത് നിന്ന് നിന്നെ മാറ്റരുത് ആയിരുന്നു...... അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു....... പോട്ടെ അവൻ അവളെ ദേഹത്തു തട്ടി സമാധാനിപ്പിച്ചു.... നീ വന്നേ ഗായു..... വാ ഒന്നു പുറത്ത് പോയിട്ട് വരാം... അവൻ അവളോട്‌ പറഞ്ഞു.. ഞാൻ എങ്ങോട്ടും ഇല്ല, വിച്ചേട്ടാ.....വല്ലാത്തൊരു അസ്വസ്ഥത.... ആ അസ്വസ്ഥത മാറ്റാനാണ്, വരാൻ പറഞ്ഞത്....... അവൻ അവളെ പിടിച്ചു, താഴേക്ക് ഇറങ്ങി......ഓപ്പൺ ജീപ്പ് എടുത്തു അവൻ പുറത്തേക്കു ഇറക്കി.....ജീപ്പ് ചെന്ന നിന്നത് കടൽ തീരത്ത് ആണ്....വിധു അവളെ കൈപിടിച്ച് തിരയിലൂടെ നടത്തി...... വസുവിനു അവളുടെ മനസ്സിലെ വേദന കുറഞ്ഞത് പോലെ തോന്നി..... അവൾ മെല്ലെ അവനോടു ചേർന്നുനിന്നു..... കടൽ തീരത്തെ തണുത്ത കാറ്റ് അവരെ പൊതിഞ്ഞു.......... തുടരും #💞 പ്രണയകഥകൾ #📙 നോവൽ
*വാസുകിയം* ഭാഗം : 31 (¡) ✍️ ഗായത്രി വാസുകിയം ആമി ജോ.... അറിയാതെ അവളുടെ നാവിൽ നിന്ന് ആ പേര് ഉതിർന്നു വീണു.... ചായ കൊടുത്തു ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി.... ജോ... ജോയൽ ജേക്കബ് കുര്യൻ... തന്റെ ബെസ്റ്റ് ഫ്രണ്ട് റിൻസിയുടെ ബ്രദർ... റിൻസി എന്ത്‌ പറഞ്ഞു തുടങ്ങിയാലും അത് അവസാനം വന്നു എത്തുന്നത് അവളുടെ അച്ചാച്ചനിൽ ആയിരുന്നു...... കോളേജ് ടോപ്പർ, ബാസ്കറ്റ്ബോൾ പ്ലയെർ, ബോക്സ്ർ,പാട്ടുകാരൻ....... അങ്ങനെ... എല്ലാത്തിലും ഉപരി അനിയത്തിയെ ജീവനോളം സ്നേഹിക്കുന്നവൻ... കൂടെ കൂടെ കളിയായി അവൾ പറയുമായിരുന്നു, എന്റെ അച്ചാച്ചന്റെ അച്ചായത്തിയായി കൊണ്ടു പോവും എന്ന്...... അന്നൊക്കെ കളി ആയി എടുത്തെങ്കിലും, നീരദുമായിയുള്ള വിവാഹം ഉറപ്പിച്ചു എന്നതിന് ശേഷം വാടിയ അവളുടെ മുഖം, ജോയുടെ പ്രതീക്ഷ നഷ്ടപെട്ട കണ്ണുകൾ ഒക്കെ അവൾ അത് കാര്യമായി പറഞ്ഞതാണ് എന്നതിന്റെ തെളിവാണ്............. പിന്നെ തന്റെ ജീവിതത്തെ തന്നെ മാറ്റം വരുത്തിയ കാര്യങ്ങൾ നടന്നപ്പോൾ, പതിയെ എല്ലാവരിലും നിന്ന് ഒഴിഞ്ഞു മാറി തുടങ്ങി, ഇടയ്ക്ക് എപ്പോഴാ കേട്ടു... റിൻസി... ഒരു കുഞ്ഞു മാലാഖയെ മാത്രം ബാക്കിയാക്കി അവളുടെ പ്രാണനൊപ്പം ഒരു ആക്‌സിഡന്റിൽ........ ഓർമ്മകൾ കണ്ണിനെ നനയിച്ചു തുടങ്ങിയപ്പോൾ തന്നെ ഡോറിൽ ഒരു മുട്ട് കേട്ടു... അവൾ നോക്കിയപ്പോൾ ജോ.... ഒരിക്കലും എസ്‌പെക്ട് ചെയ്തില്ല അല്ലെ എന്നെ ഇവിടെ..... ജോ അവളോട്‌ ചോദിച്ചു.. ഇല്ല.... കല്യാണം കഴിച്ചു കാണും എന്ന് കരുതി...... അതിനവൻ പുഞ്ചിരിക്കുകയാണ് ചെയ്തത്......... തനിക്കു എന്റെ ലൈഫിലേക്ക് വന്നു കൂടെ...... ജോ.... ഞാൻ ഒരാളുടെ ഭാര്യ ആയിരുന്നവൾ ആണ് 5 വർഷക്കാലം, പ്രസവിച്ചില്ലെങ്കിലും അയാളുടെ കുഞ്ഞിന്റെ അമ്മ ആയവൾ ആണ്.... ഞാൻ.. ഞാൻ നിനക്ക് ചേരില്ല......... അയാളുടെ ക്രൂരതകൾ അത്രെയും നീ സഹിച്ചില്ലേ.. ഇനി എങ്കിലും നിനക്ക് ഒരു നല്ല ജീവിതം വേണ്ടേ........... അവന്റെ ആ ചോദ്യം അവളെ ഞെട്ടിച്ചു......... ജോ.... ജോ എന്താ പറഞ്ഞത്.....ജോയ്ക്ക് എങ്ങനെ.......... അനിയത്തിയുടെ നാവിൽ നിന്ന് എപ്പോളും കേൾക്കുന്ന പേരിനോട് തോന്നിയ കൗതുകം.....അന്ന് അറിയില്ലായിരുന്നു ഒരിക്കൽ ആ അനിയത്തിയുടെ ബെസ്റ്റ് ഫ്രണ്ട്, എന്റെ പ്രണയം ആകുമെന്ന്... നിന്നോട് എന്റെ പ്രണയത്തെ കുറിച്ച് പറയാൻ ഓടി വന്നപ്പോൾ.. നിന്റെ മനസ്സമ്മതം ഉറപ്പിച്ചു എന്നറിയുന്നത്...............ഒരിക്കൽ നീ ഹാപ്പി ആണോന്ന് അറിയാൻ നിന്നെ കുറിച്ച് തിരക്കിയപ്പോൾ ആണ് എല്ലാം അറിഞ്ഞത്.. അപ്പോഴേക്കും റിൻസിടെ മരണം..... എല്ലാം കൊണ്ടും ഞാൻ തകർന്ന് പോയി.... അവൾ ഒന്നും മിണ്ടിയില്ല........ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ സംസാരിച്ചു..... എനിക്ക് കഴിയില്ല ജോ, ജോയ്ക്ക് നല്ല ഒരാളെ കിട്ടും.... എന്റെ ഉള്ളിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കറുത്ത വശങ്ങൾ ആണ് വിവാഹം ..... നിന്നെ ഒരാൾ ദ്രോഹിച്ചു, അയാൾ ഇന്ന് ജീവനോടെ ഇല്ല... പിന്നെ നീ എന്തിനാ ഇങ്ങനെ..... എനിക്ക് അറിയില്ല... എനിക്ക് പേടിയാണ് ജോ..... ഞാൻ നിന്നെ എന്റെ ഭാര്യ ആയിട്ടല്ല പകരം എന്റെ മോൾടെ അമ്മ ആയിട്ടാണ് ക്ഷേണിക്കുന്നത് എങ്കിലോ...... അവൾ ഒന്നും മനസിലാവാതെ അവനെ നോക്കിയതും, എന്തോ ചോദിക്കാൻ വന്നതും..... ജോപ്പാ........ എന്ന് വിളിച്ചു ഒരു കുട്ടികുറുമ്പി അകത്തേക്ക് വന്നു..... ജോപ്പാ, എത് എന്തെ മമ്മി ആന്നോ.... അവൾ കൊഞ്ചലോടെ ചോദിച്ചതും അവൻ അതെന്ന് തലയാട്ടി......... മമ്മി വേഗം വഞ്ഞേ വീത്തിൽ.. അബിടെ മമ്മി ഇല്ലെങ്കിൽ അക്കുവിന് തങ്കടം ബരും... അവളുടെ ഉടുപ്പിൽ പിടിച്ചു കൊണ്ടു ആ കുഞ്ഞ് പറഞ്ഞതും, അവളിൽ ഉറങ്ങി കിടന്ന അമ്മ അറിയാതെ തന്നെ അവളിൽ ഉണർന്നു, അവൾ മുട്ട് കുത്തി കുഞ്ഞിന്റെ അടുത്ത് ഇരുന്നു.... വരാട്ടോ വേഗം.... അവൾ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു പറഞ്ഞതും, അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു പോയി, അവൾ ആ കുഞ്ഞി കവിളിൽ ചുണ്ട് അമർത്തി, ആ കുഞ്ഞു വേഗം തിരിച്ചും............. മമ്മി വതുന്ന കയം ഞാൻ പോയി എല്ലാത്തോടും പയയട്ടെ...... അവൾ കുഞ്ഞി കൈകൾ കൊട്ടി ഓടി......... കുഞ്ഞ് പോയതും അവൾ ജോയെ തലയുയർത്തി നോക്കി.. ആ നോട്ടത്തിന്റ അർത്ഥം മനസിലായി എന്നത് പോലെ അവൻ പറഞ്ഞു.. ഐറിൻ എൽസ റിൻസ ജോൺ .... എന്റെ റിനുവിന്റെ കുഞ്ഞ്.... അവൾക്ക് 3 മാസം മാത്രം പ്രായമുള്ളപ്പോളാണ് റിനു......... അത് കഴിഞ്ഞു എന്റെ എൽസമ്മയ്ക്ക് എല്ലാം ഞാൻ ആണ്... ഞാൻ അവൾക്ക് അങ്കിൾ അല്ല...പപ്പയാണ്... ആ മോളുടെ അമ്മ ആയാണ് നിന്നെ ഞാൻ ക്ഷേണിക്കുന്നെ... ആ അമ്മയിൽ എപ്പോഴെങ്കിലും ആ മോളുടെ ഈ പപ്പയോടു സ്നേഹം തോന്നുമെങ്കിൽ മാത്രം മതി എന്റേത് ആയാൽ മതി .... ഇല്ലെങ്കിൽ കുഴപ്പമില്ല.... കൂടെ ഉണ്ടായാൽ മതി..... ആലോചിച്ചു നോക്ക് രശ്മി....... ആലോചിച്ചു ഉത്തരം പറയ്... എന്റെ മോൾ നിന്നെ മമ്മി ആയി കണ്ടു തുടങ്ങി........... അവൻ അത്രയും പറഞ്ഞു പുറത്തേക്കു ഇറങ്ങി....... രശ്മിയുടെ മനസ്‌ ഇപ്പോളും ആ കുഞ്ഞിന്റെ മമ്മി വിളിയിൽ കുരുങ്ങി കിടന്നു...... അമ്മയുടെ സ്നേഹം കുറച്ചു മാത്രം അനുഭവിക്കാൻ ഭാഗ്യം ലഭിച്ച കുഞ്ഞ്... അവളുടെ മനസ്സിൽ അതോടൊപ്പം നഷ്ടപെട്ട അവളുടെ കുഞ്ഞിന്റെ കാര്യം കൂടെ വന്നു...... മമ്മി.....എന്ന് വിളി.... ഒരുപാട് കേൾക്കൻ ആഗ്രഹിച്ചത് ആണ് ആ ഒരു വിളി.....ഇപ്പോൾ ആദ്യമായിട്ടാ അങ്ങനെ ഒരു വിളി..... അവൾ കുറച്ചു നേരം കണ്ണടച്ച് ഇരുന്നു......... ************ ദച്ചുവിന്റെ വയറിൽ ചെവി ചേർത്ത്, ആ കുഞ്ഞിനോട് കിന്നാരം പറയുകയാണ് വസു..... കുക്കുടൂസ്....... അപ്പച്ചി ആണ് കേട്ടോ...... അവളുടെ സൗണ്ട് കേട്ടതും കുഞ്ഞ് ഒന്നു അനങ്ങി...... ദച്ചുവിന്റെ വയറിൽ കൈവെച്ചു ഇരുന്നത് കൊണ്ടു അവൾക്കും അത് ഫീൽ ചെയ്തു..... കുക്കുടൂസ്, അപ്പച്ചിയെ ഒരുപാട് ഇഷ്ടമാണോ... കുക്കുടൂസ് വരാൻ ഇനി 10 ദിവസം മാത്രമേ ഉള്ളു.........വേഗം വാ..... അപ്പച്ചി കാത്തിരിക്കുകയാണ്....... അവൾ പറയുന്നതിന് അനുസരിച്ചു കുഞ്ഞും റെസ്പോൺസ് ചെയുന്നുണ്ട്..... അത് അവൾക്ക് ഒരുപാട് സന്തോഷം നൽകി..... ദച്ചുവിന് ഇപ്പൊ 9 മാസം ആണ്.... ചടങ്ങുകൾ നടത്തി ദച്ചുവിന്റെ വീട്ടിൽ കൊണ്ടു പോയി, ഒരാഴ്ച കഴിഞ്ഞു അവി അവളെ ഇങ് കൊണ്ടു വന്നു.............ഇതിനടയ്ക്ക് രശ്മിയുടെയും ജോയുടെയും രജിസ്റ്റർ മാര്യേജ് കഴിഞ്ഞു........കാശിയുടെയും ദക്ഷിണയുടെയും എൻഗേജ്മെന്റും......... വസു എന്നും വന്നു കുഞ്ഞിനോട് സംസാരിക്കും, കഥകൾ പറയും... പാട്ട് പാടി കൊടുക്ക ഒക്കെ ചെയ്യും ......അത് കൊണ്ടു തന്നെ കുഞ്ഞിന് അവളുടെ സ്വരം പരിചിതമാണ്....... നിങ്ങൾ ചേട്ടന്റെയും അനിയത്തിയുടെയും ശബ്ദം കേട്ടാൽ പിന്നെ എന്റെ കുഞ്ഞിന് എന്താ ഉത്സാഹം... ആ ഉത്സാഹം ഒക്കെ അവനങ് ചവിട്ടി പ്രകടിപ്പിക്കും..... ദച്ചു വയറിൽ തടവികൊണ്ടു പറഞ്ഞു............. എല്ലാവരും സംസാരിച്ചു ഇരിക്കുകയിരുന്ന പെട്ടന്ന് ദച്ചു കണ്ണുകൾ ഒന്നു വേദനയിൽ ഇറുക്കി അടച്ചു........... അവി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.........അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.... ദച്ചുട്ടാ, എന്ത്‌.. എന്ത്‌ പറ്റിയെടാ.. എനിക്ക് വേദനിക്കുന്നു,.. നല്ല വേദന ഉണ്ട്....... നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം, നീ പേടിക്കണ്ട..... വിധു വേഗം തന്നെ വണ്ടി എടുത്തു, വസു ദച്ചുവിന്റെ ഹോസ്പിറ്റൽ ഫയലും, ആവി ദച്ചുവിനെ കൈയിൽ കോരി എടുത്തു വണ്ടിയിൽ കയറി.... ദച്ചു വേദന കാരണം അവിടെ കൈയിൽ ഇറുക്കി പിടിച്ചിട്ടുണ്ട്.....അവി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..... വസു വേഗം തന്നെ കാശിയെ വിളിച്ചു കാര്യം പറഞ്ഞു, ഹോസ്പിറ്റലിൽ എല്ലാം റെഡി ആയിരിക്കാൻ... അവർക്ക് പിറകെ വേറെ ഒരു കാറിൽ സുധയും സുമയും മിത്രയും അച്ചമ്മയും ദച്ചുവിന് ഒരുക്കി വെച്ച ബാഗുമായി വന്നു... കൂടെ ദച്ചുവിന്റെ വീട്ടുകാരെ വിളിച്ചു അറിയിക്കാനും മറന്നില്ല...... ഹോസ്പിറ്റലിൽ ചെന്ന ഉടനെ തന്നെ കാശി പറഞ്ഞത് പ്രകാരം അവിടെ എല്ലാ സജീകരണങ്ങളും റെഡി ആയിരുന്നു. അവി കോരി എടുത്തു ദച്ചുവിനെ ബെഡിൽ കിടത്തി, അവർ വേഗം തന്നെ ദച്ചുവിനെ ലേബർ റൂമിലേക്ക് കൊണ്ടു പോയി..... കുറച്ചു സമയം കഴിഞ്ഞപ്പോൾ നേഴ്സ് വന്നു പറഞ്ഞു, ദച്ചു പ്രസവിച്ചു, ആൺകുട്ടി ആണെന്ന്... കുറച്ചു കഴിഞ്ഞു കാശിയെ നേഴ്സ് അകത്തേയ്ക്ക് വിളിച്ചു, കുഞ്ഞിനെ 1st ചെക്ക് അപ്പ്‌ ചെയ്യാൻ.... കാശി അകത്തേക്ക് പോയി..... കുറച്ചു കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ഒരു വെള്ള തുണിയിൽ ഒരു കുഞ്ഞ് മനുഷ്യനെ കൊണ്ടു വന്നു.. കൈ ചുരുട്ടി പിടിച്ചു, ഉറങ്ങുന്ന...ചുവന്നു തുടുത്തു പഞ്ഞികെട്ട് പോലുള്ള വാവ.... അവി തന്നെയാണ് അവനെ കൈയിൽ വാങ്ങിയത്.... ഒരു നിമിഷം ആ വാവ കണ്ണ് തുറന്നു അവിയെ നോക്കി വേഗം കണ്ണടച്ചു.... അവി അവന്റെ കൈയിൽ ചെറുതായി ചുണ്ട് ചേർത്തു..... ശേഷം അവൻ കുഞ്ഞിനെ അച്ചമ്മയുടെ കൈയിൽ കൊടുത്തു.... അവിടുന്ന് പിന്നെ സുമയും ദച്ചുവിന്റെ അമ്മയും എടുത്തു, അപ്പോളേക്കും നേഴ്സ് വന്നു വാങ്ങി കുഞ്ഞിനെ... അവി ദച്ചുവിനെ തിരക്കിയപ്പോൾ, നല്ല ഉറക്കത്തിൽ ആണെന്നും, കുറച്ചു കഴിഞ്ഞു റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞു......... ആ കുഞ്ഞ് മനുഷ്യന്റെ വരവ്‌ ആ വീട്ടിൽ നല്ലൊരു ഓളം തന്നെയാണ് സൃഷ്ടിച്ചത്.... ഡിസ്ചാർജ് ആവുന്നതിനു മുൻപ് മിലിയും ദീപുവും വന്നു കുഞ്ഞിനെ കണ്ടു, രണ്ടു ദിവസത്തിനകം മടങ്ങി... അഭിയും മീരയും പിന്നെ അവിടെ തന്നെയാണ്......രശ്മി പുതിയ ഒരു ജീവിതം തിരഞ്ഞു എടുത്തത് അവർക്ക് സന്തോഷം നൽകി.......... ഇനി എങ്കിലും ജീവിതത്തിലെ കറുത്ത 5 വർഷങ്ങൾ അവളിൽ നിന്ന് മാഞ്ഞ് പോകട്ടെ എന്നവർ പ്രാർത്ഥിച്ചു..... ഡിസ്ചാർജ് ആയതിനു ശേഷം നാട്ടുനടപ്പ് അനുസരിച്ചു ദച്ചുവിനെയും കുഞ്ഞിനെയും അവളുടെ വീട്ടുകാർ കൊണ്ടു പോയി....... 28-ആമത്തെ ദിവസം കുഞ്ഞിന്റെ നൂലുകെട്ട് നടത്തി.... അനോഖ് അവിദത്ത് മാധവ്.... എന്ന് പേര് നൽകി...... കണ്ണൻ എന്ന് വീട്ടിൽ വിളിക്കും..... പിന്നെ ഉണ്ട് 56 ദിവസങ്ങൾ കഴിഞ്ഞല്ലേ ദച്ചുവിനെ അവിടെ വീട്ടിലേക്ക് കൊണ്ടു പോവുക ഉള്ളു..........അവി എന്നും പോയി ദച്ചുവിനെയും കുഞ്ഞിനേയും കണ്ടിട്ട് വരും.......... വസുവും വിധുവും ബാക്കി ഉള്ളവരും അതെ........ ഇതിനിടയിൽ വിധുവിന്റെയും വസുവിന്റെയും 1st വെഡിങ് അനിവേഴ്സറി കടന്നു പോയി, മീര പ്രെഗ്നന്റ് ആണ്.......രശ്മി പതിയെ ജോയെ അംഗീകരിച്ചു തുടങ്ങി..... കാശിയുടെയും ദക്ഷിണയുടെയും കറക്കം ഒന്നു കൂടിയപ്പോൾ വീട്ടുകാർ പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു, ഇനി കെട്ടിയിട്ട് എവിടെ വേണോ പോയി കറങ്ങാൻ അച്ഛമ്മ പറഞ്ഞു..... അങ്ങനെ കാശിടെ കല്യാണം ആയി.... ഇന്നാണ് ആ കല്യാണം..... കല്യാണം ആയത് കൊണ്ടു തന്നെ രാവിലെ എല്ലാവരും ബിസി ആണ്...... ഇറങ്ങുന്നു സമയം ആയപ്പോൾ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി........ ക്രീം കളർ കുർത്തയും സിൽവർ കരയുള്ള മുണ്ടും ആയിരുന്നു കാശിടെ വേഷം...... മിലിക്ക് വരാൻ കഴിഞ്ഞില്ല..... ബാക്കി ആൺ തരികൾ മൂന്നു പേരും എമെറാൾഡ് ബ്ലൂ കുർത്തയും അതെ കരയുള്ള മുണ്ടും ആയിരുന്നു...... ദച്ചു.... ഒരു ക്രീം കളർ സാരീ ആയിരുന്നു, പ്രേഗ്രൻസി കഴിഞ്ഞത് കൊണ്ടു തന്നെ ലേശം വണ്ണം വെച്ചിട്ടുണ്ട്..... വസു.. മെറൂൺ കളർ പട്ട് സാരീ ആയിരുന്നു വേഷം.... നമ്മുടെ കണ്ണൻ കുട്ടൻ ദച്ചുവിന്റെ കൈയിൽ ടവലിൽ ഉറക്കം ആണെങ്കിലും, ആ കുഞ്ഞ് മനുഷ്യനും ചെത്തി തന്നെയാണ് നിന്നത്.... അവർ കൃത്യസമയത്തു തന്നെ ചെന്നു.. ദക്ഷിണയുടെ വലിയമ്മയുടെ മകൻ കാശിയെ സ്വീകരിച്ചു, കുറച്ചു കഴിഞ്ഞു പുടവ താബൂലത്തിലേക്ക് മാറ്റിയ ശേഷം കാശി മണ്ഡപത്തെ വലം വെച്ചു സദസ്സിനെ തൊഴുതു കയറി ഇരുന്നു.. കുറച്ചു കഴിഞ്ഞു താലപ്പൊലിയുടെ അകമ്പടിയോടെ ദക്ഷിണയും വന്നു...... മുഹൂർത്തം ആയപ്പോൾ കാശിടെ കൈ കൊണ്ടുള്ള താലി അവളുടെ കഴുത്തിൽ വീണു, ദക്ഷിണ തൊഴു കൈയോടെ അത് ഏറ്റു വാങ്ങി.. ശേഷം പരസ്പരം ഹാരം ഇട്ടു.. കാശിക്ക് കഴുത്തിൽ മാല ഇട്ടുകൊടുത്തു.. പിന്നെ ദക്ഷിണയ്ക്ക് രണ്ടാമത്തെ മാലയും ചാർത്തി.... ശേഷം കാശിടെ കാലിൽ തൊട്ട് തൊഴുതു, ദക്ഷിണ താംബൂല തട്ടം സ്വീകരിച്ചു, അവന്റെ കൈ കൊണ്ടു അവളുടെ സീമന്ത രേഖ ചുമന്നു.. കൂടെ അവന്റെ അധരവും അവിടെ പതിഞ്ഞു.... ശേഷം മണ്ഡപം വലം വെച്ചു.... പിന്നെ കുറച്ചു ഫോട്ടോ സെക്ഷൻ കഴിഞ്ഞു, ദക്ഷിണ സാരീ മാറാനായി പോയി...വെള്ള കസവു ബ്ലൗസ്യും കസവു നേരിയതും ആയിരുന്നു വേഷം... ശേഷം ഭക്ഷണത്തിന് ശേഷം വീണ്ടും സാരീ മാറുവാനായി പോയി... ഗ്രീനിൽ ബ്ലു ഷെഡ് വരുന്ന സാരീ ആയിരുന്നു കല്യാണ പുടവ... അത് ധരിച്ചു അവൾ എല്ലാവരോടും യാത്ര പറഞ്ഞു.. കരയാതെ ഇരിക്കാൻ കഴിവതും ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ല.. ഒടുവിൽ കാശി സമാധാനിപ്പിച്ചു അവളെ കാറിൽ കയറ്റി... കാറിൽ കാശിടെ കരവലയത്തിനുള്ളിൽ ആയിരുന്നിട്ട് കൂടി, അവൾക് നല്ല വിഷമം ഉണ്ടായിരുന്നു... ആദ്യം ഗായത്രിയത്തിൽ ആണ് അവർ ചെന്നു കയറിയത്.. ഇന്ന് അവിടെയാണ് അവർ ... നിലവിളക്ക് കൈയിൽ ഏന്തി ആ കുടുംബത്തിലെ ഈ തലമുറയിലെ അവസാനത്തെ മരുമകൾ ആയി ദക്ഷിണ കാലെടുത്തു വെച്ചു..ശേഷം അവളെ അച്ഛമ്മ പാരമ്പര്യമായി കൈമാറി വരുന്ന വസുവിനു കൊടുത്തത് പോലുള്ള വള നൽകി മരുമകൾ ആയി സ്വീകരിച്ചു....... ശേഷം പാലും പഴവും കഴിച്ചു അവരെ റിസപ്ഷൻ റെഡി അവനായി വിട്ടു.... ആ തിരക്കുകളിൽ ഒഴുകി നടക്കുമ്പോൾ വസുവിന്റെ മനസ്‌ എന്ത്‌ കൊണ്ടോ അസ്വസ്ഥം ആയിരുന്നു......... ദക്ഷിണയുടെ വീട്ടിൽ നിന്ന് വന്നതിനു ശേഷം അവരെല്ലാം റിസപ്ഷൻ ഹാളിലേക്ക് പോയി... ഓടി നടക്കാൻ പറ്റാത്ത രണ്ടു പേർ ഒരിടത്തു ഇരുന്നു ആസ്വദിക്കുന്നുണ്ട്.. വേറെ ആരുമല്ല നമ്മുടെ മീരയും ഉറങ്ങിയ കുഞ്ഞി കണ്ണനെ കയ്യിൽ വെച്ചു കൊണ്ടു ദച്ചു.. ഇന്നത്തെ ബഹളം ഒക്കെ കാരണം ആളു നല്ല വാശിയിൽ ആണ്.. ആകെ അവിയുടെയും വസുവിന്റെ കയ്യിൽ ഒന്നു പോയാലും അപ്പോഴേക്കും തിരിച്ചു വരും... മീര പിന്നെ മൂന്നു മാസം ആയതിന്റെ ക്ഷീണവും തളർച്ചയും ഒക്കെ ഉണ്ട്.... ഇവർ രണ്ടു പേരും എങ്ങനെ ആയത് കൊണ്ടു, വസുവിനും വൈകിക്കും കുറച്ചു പണി കൂടുതൽ ആണ്...... വിധുവിനു അവളെ ഒന്നു കാണാൻ പോലും കിട്ടിയില്ല അത്രയ്ക്ക് തിരക്ക് ആയിരിന്നു.. വീട്ടിൽ വന്നപ്പോൾ ദക്ഷിണയുടെ കൂടെ ആയിരുന്നു...പിന്നെ റിസപ്ഷൻ .. ഇടയ്ക്ക് എപ്പോഴോ അവളുടെ മുഖത്ത് എന്തോ വിഷമം ഉള്ളത് പോലെ അവനു തോന്നി...പക്ഷെ അത് എന്താന്ന് ചോദിക്കാൻ അവനു അവളെ കൈയിൽ കിട്ടിയില്ല..... കുറച്ചു കഴിഞ്ഞു അഭി മീരയുടെ അടുത്ത് വന്നു, അവൾക്ക് ഈ അറ്റ്മോസ്‌ഫെറിയിൽ പ്രോബ്ലം ഒന്നും ഇല്ലല്ലോ, എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് അറിയാൻ ആണ് അവൻ വന്നത്.... സിൽവർ കളർ ഹെവി വർക്ക്‌ ഹാഫ് ടോപ്പും ലോങ്ങ്‌ സ്‌കർട്ട് ആണ്, അഭി സിൽവർ കളർ ഷർട്ടും ബ്ലാക്ക് ജീൻസും..... അവൾ ഓക്കേ ആണെന്ന് അറിഞ്ഞ ശേഷമാണ് അവൻ വീണ്ടും കുറച്ചു തിരക്കുകളിൽ ഏർപ്പെട്ടത്...... ഇത് തന്നെയാണ് അവിടെ അവസ്ഥയും അവൻ കൂടെ കൂടെ ദച്ചുവിന്റെയും കുഞ്ഞിന്റെയും അടുത്ത് പോകുന്നുണ്ട്, ഇടയ്ക്ക് അച്ചമ്മയും മിത്രയും ഒക്കെ മോനെ എടുക്കുമ്പോൾ ആണ് ദച്ചു ഒന്ന് എല്ലാവരോടും ഒന്ന് സംസാരിക്കുന്നത് ലോങ്ങ്‌ സ്കർട്ടും അതെ കളർ ചോളിയും ഉള്ള ലെഹങ്ക ആണ് വേഷം, പക്ഷെ അത് ലഹങ്ക സ്റ്റൈൽ നിന്ന് വ്യത്യാസമായി ആണ് ഉടുത്തിരിക്കുന്നത്......അവി ആ ലെഹങ്ക മാച്ച് ആയ പീച് ഷർട്ടും ബ്ലാക്ക് ജീൻസും.. കുറച്ചു കഴിഞ്ഞു അലങ്കരിച്ച ഹാളിലേക്ക് കാശിയും ദക്ഷിണയും കടന്നു വന്നു.... ഗ്രേ ഫ്രോക്ക് ആയിരുന്നു ദക്ഷിണ, അതിൽ വൈറ്റ് സ്റ്റോൺ വെച്ച ഹെവി ആക്കിയിട്ടുണ്ട്.. Fairy tale പ്രിൻസിസ്സ് cindrella യുടെ ഡ്രെസ്സിനെ അനുസ്മരിപ്പിക്കുന്ന വിധം ആയിരുന്നു അത് ഡിസൈൻ ചെയ്തേക്കുന്നത് .... കാശി ഗ്രെ സിൽക്ക് ഷർട്ട്‌, ബ്ലാക്ക് ജീൻസ് പിന്നെ ബ്ലാക്ക് ഡിസൈൻ ബ്ലാസർ ആയിരിന്നു വേഷം..... അവരു വന്നു സ്റ്റേജിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ വൈകി വന്നു.... പിങ്ക് കളർ ലാച്ച ആയിരുന്നു വൈകിടെ വേഷം..... വൈകി വന്നിട്ടും വസുവിനെ വിധു അവിടെ എങ്ങും നോക്കിയിട്ട് കണ്ടില്ല....... വിധു വൈകിടെ അടുത്തേക്ക് വന്നു , റെഡ് സിൽക്ക് ഷർട്ടും ബ്ലാക്ക് ജീൻസ് ആണ് വേഷം... #📙 നോവൽ #💞 പ്രണയകഥകൾ
ഹൃദയത്തിന്റെ അവകാശി 💜💜 പാർട്ട് 66 ജിഫ്ന നിസാർ 🥰 "നീയിങ്ങനെ ടെൻഷനാവാതെടാ ശ്രീ.. എന്താ വേണ്ടതെന്ന് ഞാൻ ഒന്നാലോചിച്ചു നോക്കട്ടെ " രോഹിത് എത്രയൊക്കെ ലളിതമായി പറഞ്ഞിട്ടും ശ്രീയുടെ ഉള്ളിലെ ആധി ഒതുങ്ങിയില്ല. ഒന്നാമതെ സമയം വൈകുന്തോറും അച്ചുവിന്റെ കാര്യം.. ഇത്രത്തോളം പ്രശ്നമുണ്ടായിട്ടും അവളെ ഇത് വരെയും ഒന്ന് കാണാൻ കൂടി പറ്റിയിട്ടില്ല. നേരിൽ ഒന്ന് കണ്ടാൽ.. എന്താണ് താൻ പോന്നതിനു ശേഷം സംഭവിച്ചത് എന്നൊന്ന് ചോദിച്ചാൽ നടന്നാ സംഭവത്തിന്റെ ചുരുളഴിക്കാൻ പാകത്തിന് എന്തെങ്കിലും തെളിവ് കിട്ടുമായിരുന്നു. അവളിപ്പോഴും icu വിൽ തന്നെയാണ്. ആരെയും കാണിക്കാതിരിക്കാൻ വേണ്ടിയാണ് അവിടെ നിന്നും മാറ്റാത്തത്. അതിനിടയിൽ വൈകുന്നേരം അങ്ങോട്ട്‌ വന്നിട്ട് പോയ പോലിസ്കാർ. അവരുടെ സംസാരത്തിൽ നിന്നും കാര്യങ്ങൾ അച്ചുവിന് എതിരാവുകയാണ് എന്നാണ് ശ്രീക്ക് മനസ്സിലായത്. ഇരുട്ടിൽ തപ്പുന്നത് പോലൊരു അവസ്ഥ.. അപ്പോഴാണ് അവന് രോഹിതിനെ ഓർമ വന്നത്. വീണ്ടും വീണ്ടും അവനെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ നല്ല വിമ്മിഷ്ടമുണ്ടായിട്ടും, ഇവിടെയിപ്പോ തന്നെ സഹായിക്കാൻ അവനെ കൊണ്ടാവും എന്നൊരു തോന്നൽ. അങ്ങനെ വിളിച്ചതാണ് ശ്രീ രോഹിത്തിനെ തലേന്ന് അംഗൻവാടിയിലെ ഹെൽപർ ലീവാണ് എന്ന് വിളിച്ചറിയിച്ചത് മുതൽ, അച്ചുവിന്റെ കൂടെ താനും അങ്ങോട്ട്‌ പോയതും അന്നാ കുട്ടികൾക്ക് വേണ്ടുന്ന ഭക്ഷണമെല്ലാം ഒരുമിച്ച് പാകം ചെയ്ത് താൻ മടങ്ങും വരെയുള്ളത് ശ്രീ അവനോട് വിശദീകരണത്തോടെ തന്നെ പറഞ്ഞു. "എന്റെ ഒരു ഊഹം വെച്ചിട്ട്... നീ തിരികെ പോന്ന അവിടം വരെയും യാതൊരു കുഴപ്പവുമില്ല. അതിനിടയിൽ.. അതായത് കുട്ടികൾക്ക് ഭക്ഷണം കൊടുക്കും വരെയുള്ള ആ കുറച്ചു സമയത്തിനുളിൽ അവിടെന്തോ തിരിമറി നടന്നിട്ടുണ്ട്.. അതാണ്‌ നമ്മൾ കണ്ടു പിടിക്കേണ്ടത്.." എല്ലാം കേട്ട് കഴിഞ്ഞു രോഹിത് പറഞ്ഞു. അത് തനിക്കും തോന്നിയതാണ് എന്ന് ശ്രീ അവനോട് പറഞ്ഞു. "അച്ചുവിനും അത് അറിയാൻ വഴിയില്ല ശ്രീ..അതിന് വേണ്ടി അവളെ കണ്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടാവാൻ പോണില്ല. അങ്ങനെ എന്തെങ്കിലും സംശയം തോന്നിയാൽ തന്നെ അവൾ പിന്നെയാ ഭക്ഷണം കുട്ടികൾക്ക് കൊടുക്കില്ലല്ലോ.. ഇത് അവൾ അറിയാതെയുള്ള കെണിയാണ്.. അതുറപ്പാ.. പിന്നെ, കെണി വെച്ചവൻ അത് ആരായാലും അച്ചുവിനെ ഒന്നോതുക്കി നിർത്താനാണെന്നാ എനിക്ക് തോന്നുന്നത്. അല്ലാതെ ആ ഇത്തിരിയില്ലാത്ത കുട്ടികളോട് ആർക്കാടാ ശത്രുതയുണ്ടാവുന്നത്.." രോഹിത് പറയുന്നതെല്ലാം ശ്രീക്ക് തോന്നിയ കാര്യങ്ങൾ തന്നെയാണ്. "തനിക്കവിടെ ആരെയെങ്കിലും പരിചയമുണ്ടോ.. ഉണ്ടെങ്കിൽ.. അംഗൻവാടിയിലെ അടുക്കള വശത്തെ ഭാഗം.. അത് ഒരു നിരീക്ഷിക്കാൻ പറയണം. ആ ഭാഗത്ത് കൂടിയാവും മിക്കവാറും ശത്രു അകത്തു കയറിയിട്ടിട്ടുണ്ടാവുക.. ഭക്ഷണത്തിൽ വിഷം കാലത്തുക എന്നതായിരുന്നു അവരുടെ ടാർജറ്റ്‌.. അപ്പോൾ പിന്നെ അതിനാണല്ലോ കൂടുതൽ സാധ്യത.. അതുമല്ല ആരും ശ്രദ്ധിക്കാതിരിക്കാൻ പിറക് വശം തന്നെ തിരഞ്ഞെടുക്കും.." രോഹിത് പറയുമ്പോൾ അത് ശെരിയാണെന്ന് ശ്രീയും ഓർത്തു. "അപ്പൊ നീ ആദ്യം വേണ്ടത്.. ആരെയെങ്കിലും കൂട്ടി അങ്ങോട്ടൊന്നു പോകുക.. ഒറ്റയ്ക്ക് പോകരുത്.. പരമാവധി ശ്രദ്ധിക്കണം.. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നൊരു കേസ് കൂടി വരുത്തി വെക്കരുത്.. " രോഹിത് വീണ്ടും പറയുമ്പോൾ ശ്രീ മൂളി. കാര്യങ്ങളുടെ ഗൗരവം അവനും മനസ്സിലായി കഴിഞ്ഞു. "അവിടെ.. ആ ഭാഗത്തുള്ള വീടുകളിൽ എവിടെയെങ്കിലും cctv കണക്ഷൻ ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കണം. അങ്ങനെ ഉണ്ടെങ്കിൽ നമ്മുക്ക് ജോലി കുറച്ചു കൂടി എളുപ്പമാണ്.." രോഹിത് പറയുമ്പോൾ ശ്രീയുടെ മനസ്സിലെക്ക് അജയുടെ മുഖം ഓർമ വന്നു. അവനിൽ ഒരു ആവേശം തുടിച്ചു. "ഒരു മിനിറ്റ് രോഹിത്.. ഞാൻ നിന്നെ വിളിക്കാം..എനിക്ക്.. എനിക്കൊരാളെ വിളിക്കണം.. നീ പറഞ്ഞ കാര്യത്തിന് ഇപ്പൊ തന്നെ തീരുമാനമാക്കി തരാൻ കഴിയുന്ന ഒരാളെ എനിക്കറിയാം.. തീർച്ചയായും അവൻ എന്നെ സഹായിക്കും.." ധൃതിയിൽ അത് പറഞ്ഞിട്ട് ശ്രീ രോഹിതിന്റെ ഫോൺ കട്ട് ചെയ്തു. എന്നിട്ട് അജയുടെ നമ്പറിൽ വിളിച്ചു. "അജയ്.. അംഗൻവാടി പരിസരത്ത് ആരുടെയെങ്കിലും വീട്ടിൽ നീ cctv കൺഷ്ണൻ കൊടുത്തിട്ടുണ്ടോ.." ഫോൺ എടുത്തയുടനെ ശ്രീ ആദ്യം ചോദിച്ചത് അതാ.. "എന്താ ശ്രീയേട്ട.." അജയ്ക്ക് പെട്ടന്ന് ഒന്നും മനസിലായില്ല. ശ്രീ ചുരുങ്ങിയ വാക്കുകളിൽ അവനോട് കാര്യം പറഞ്ഞു. "ഞാൻ.. ഞാനൊന്ന് നോക്കട്ടെ ശ്രീയേട്ടാ.. ഇപ്പൊ തിരിച്ചു വിളിക്കാം " ശ്രീ കാര്യം പറഞ്ഞതോടെ അവനും ആവേശത്തിലാണ്.. 💜💜💜 "സാന്ദ്രയെ വിളിച്ചിട്ടുണ്ട് ഞാൻ.. അവളിങ്ങോട്ട് വരും.." പോയത് പോലെ തന്നെ ധൃതിയിലിറങ്ങി വന്നു കൊണ്ട് ഡെവി പറഞ്ഞു. "മോനെ..." ഷർട്ടിന്റെ കൈ മടക്കി പുറത്തേക്കിറങ്ങി പോകുന്നവനെ ഇന്ദിരാമ്മ പിന്നിൽനിന്നു വിളിച്ചു. "പേടിക്കേണ്ട...ഞാനെന്റെ കാമുകിയെ കാണാൻ പോകുകയല്ല.. അടുത്ത ആഴ്ച എന്റെ കല്യാണമാണെന്നും എനിക്ക് വേണ്ടി സാന്ദ്ര കാത്തിരിപ്പുണ്ടെന്നും എന്റെ മനസ്സിലുണ്ട്. ശ്രീ വിളിച്ചിട്ട്.. അങ്ങോട്ട്‌ പോകാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ പോകുന്നത്. അവനിപ്പോ ഇങ്ങോട്ട് വരാൻ കഴിയാത്ത ഒരു സാഹചര്യമാണ്.ഞാനല്ലാതെ അവനെ സഹായിക്കാൻ ഇവിടെ ആരുമില്ലെന്ന് എന്നെ പോലെ തന്നെ അമ്മക്കും അറിയാമല്ലോ.. ഇനിയിപ്പോ അമ്മയെല്ലാം മറന്നു പോയാലും ജയഗോപൻ അങ്കിളിന്റെ കുടുംബത്തോട് ഒരു കടപ്പാട് ഇപ്പോഴും ഉണ്ടല്ലോ.. ഞാനത് ചെയ്യാൻ വേണ്ടി മാത്രം പോകുകയാണ്.. എന്റെ മനസ്സിൽ ഇപ്പൊ നടക്കാൻ പോകുന്ന.. നിങ്ങളെന്റെ നന്മ മാത്രം കരുതി നിശ്ചയിച്ച ആ കല്യാണതിനെ കുറിച്ച് മാത്രമാണ്.. ഇനി എനിക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ കൂടി ബാല എന്റെ കൂടെ വരില്ല.. അതോർത്തു കൊണ്ട് നിങ്ങൾ ഇനിയും ആ പാവത്തിനെ വിളിക്കരുത്.. മകന്റെ നല്ല ജീവിതത്തിന് എന്ന് പറഞ്ഞിട്ട് അതിനെ കൊല്ലാ കൊല ചെയ്യരുത്.. ഇപ്പൊ തന്നെ ഭർത്താവിന്റെ ക്രൂരത ഏറ്റവാങ്ങി ആ ഹോസ്പിറ്റലിൽ പാതി ജീവനോടെ കിടക്കുന്ന അതിനെ.. ഇനി... നിങ്ങക്ക് കൂടി വല്ലതും പറയാൻ ബാക്കി ഇല്ല.." തനിക് പറയാനുള്ളതെല്ലാം ഒറ്റയടിക്ക് വെട്ടി തുറന്നു പറഞ്ഞു കൊണ്ട് ഡെവി ഇറങ്ങി പോയിട്ടും കണ്ണീർ തോരാതെ ഇന്ദിരാമ്മ അവൻ പോയ വഴിയേ നോക്കിയിരുന്നു. വാക്കുകൾക്കതീതമായൊരു നോവ് അപ്പോഴവരുടെ നെഞ്ചിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു.. 💜💜 മുൾ മുനയിൽ നിന്നൊരു രാത്രിക്ക് ശേഷം.. പിറ്റേന്ന് വെളുപ്പിനാണ് ശ്രീയേ അജയ് വിളിക്കുന്നത്. രോഹിത്തും ശ്രീയും സംശയിച്ചത് പോലെ തന്നെ.. അതിനെ ശെരി വെക്കുന്നൊരു തെളിവോടെയാണ് അജയ് വിളിച്ചത്. "ശ്രീയേട്ടൻ ഇങ്ങോട്ട് വാ.. ഈ അംഗൻ വാടിയിലേക്ക്.ഞങ്ങൾ അവിടുണ്ട്.." അജയ് ആവിശ്യപ്പെടുമ്പോൾ ശ്രീ വരാമെന്നു പറഞ്ഞു. തനിക്കൊന്നു പുറത്ത് പോണമെന്നു പെട്ടന്ന് തന്നെ തിരിച്ചു വരുമെന്നും അച്ചുവിന്റെമേൽ ഒരു ശ്രദ്ധ വേണമെന്നും കാർത്യായിനിയെ പറഞ്ഞേൽപ്പിച്ചു കൊണ്ട് ശ്രീ പുറത്തേക്കിറങ്ങി. ബൈക്കിനടുത്തേക്ക് നടക്കുന്ന വഴിയേ തന്നെ ശ്രീ രോഹിതിനെ കൂടി വിളിച്ചു. അജയ് അയച്ചു തന്ന തെളിവ് തന്റെ ഫോണിലേക്ക് കൂടി സെന്റ്‌ ചെയ്യാൻ പറഞ്ഞിട്ട് രോഹിത് ആ ഫോൺ കോൾ അവസാനിപ്പിച്ചു. അര മണിക്കൂറിനുള്ളിൽ ശ്രീ അവിടെ എത്തുമ്പോൾ അജയ്ക്കൊപ്പം അവന്റെ കൂട്ടുകാർ കൂടിയുണ്ട് അവിടെ. "ഈ വിഡിയോയിൽ കാണുന്ന ആളെ എനിക്കറിയാം ശ്രീയേട്ടാ.. എന്റെ വീടിന്റെ അടുത്താ അയാളുടെ വീട്.. ആളൊരു ഉഡായിപ്പാ.. വീട്ടിൽ കയറി പൊക്കി.. നാല് പെട പെടച്ച സത്യം മണി മണി പോലെ പറയും.." അജയുടെ കൂട്ടുകാർക്ക് ആവേശവും വീര്യവുമുണ്ട്. "അങ്ങനെ ചെയ്യട്ടെ എന്ന് രോഹിത്തിനെ വിളിച്ചിട്ട് ചോദിച്ചിട്ടാണ് ശ്രീ അവർക്കൊപ്പം പോയത്. ഇത്രത്തോളം എത്തിയ സ്ഥിതിക്ക് ഇനി ഇതിന്റെ ചുരുളഴിക്കാതെ അവനും ഒരു സമാധാനമാകില്ല. ഛർദിച്ചു കൊണ്ട് അവശയായ..ഇത്തിരിയോളമില്ലാത്ത ആ കുഞ്ഞു മക്കളുടെ മുഖം അവനുള്ളിൽ നിറഞ്ഞു.. അന്നുച്ച വരെയും തന്നോട് കളി പറഞ്ഞും വഴക്കുണ്ടാക്കിയും സ്നേഹിച്ചും കൊതിപ്പിച്ചും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവളെ ഓർത്തപ്പോഴവന്റെ രോഷം അതിന്റെ മൂർദ്ധന്യതയിലാണ്. അജയുടെ കാറിലാണ് അവരങ്ങോട്ട് പോയത്. ഒരു ഉൾ പ്രദേശമാണ്. "ആള് ഉടായിപ്പിന്റെ ആശാനാ ശ്രീയേട്ടാ.. ഇടയ്ക്കിടെ ഭാര്യ വീട്ടിൽ പോണത് പോലാ ജയിലിൽ പോയിട്ട് വരുന്നത്.. എണ്ണിയാൽ ഒതുങ്ങാത്ത അത്രേം കേസ് പുള്ളിയുടെ തലയിലുണ്ട്. എന്നാലും അതിന്റെ യാതൊരു അഹങ്കാരവുമില്ല. കാശ് കൊടുത്ത് എന്ത് ചെയ്യാൻ പറഞ്ഞാലും അതിനി എത്ര റിസ്ക് ആണേലും പുള്ളി ആരോടും നോ പറയില്ല.. ഉഷാറാക്കാം എന്നൊറ്റ വാക്ക് പറഞ്ഞ പിന്നെ അത് നടക്കും.. നാട്ടുകാർക്ക് പേടിയാണേലും പുറത്തൊക്കെ ആൾക്ക് നല്ല പേരുണ്ട്.. ആളെ അന്വേഷിച്ചു കൊണ്ട് പുറത്ത് നിന്നും ആളുകൾ വരാറുണ്ട്.. വരുന്നതൊക്കെ ഓരോ വള്ളി കെട്ട് കേസായിരിക്കും എന്നത് വേറെ കാര്യം.." അങ്ങോട്ടുള്ള യാത്രയിൽ കാണാൻ പോകുന്നയാളുടെ ചരിത്രം മുഴുവനും അജയും അവന്റെ കൂട്ടുകാരും ശ്രീയേ പറഞ്ഞു കേൾപ്പിച്ചു. ശ്രീ അവർ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. ഒരു ഉൾപ്രദേശമാണ്. അവർ പറഞ്ഞതെല്ലാം ശ്രീ അപ്പപ്പോൾ തന്നെ രോഹിതിനെ അറിയിക്കുന്നുണ്ട്. അവന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പിന്നെയുള്ള ഓരോന്നും ചെയ്യേണ്ടത്.. ഒടുവിൽ, അജയ് കാർ ഒതുക്കി നിർത്തുമ്പോൾ ശ്രീ തന്നെയാണ് ആദ്യം ഇറങ്ങിയത്. അവന് പിറകെ അവർ അഞ്ചു പേരും. "പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ..കൈ തരിപ്പ് തീർക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ സൂക്ഷിച്ചു വേണം.. അവനെ നമ്മുക്കിനിയും ആവിശ്യമുണ്ട്.. അവനിലൂടെ മാത്രമേ നമ്മൾക്ക് അവനെ അങ്ങോട്ട് പറഞ്ഞു വിട്ടവരിലേക്ക് എത്തി പെടാനാവൂ.." ശബ്ദം കുറച്ച് ചുറ്റുമൊന്നു നോക്കിയിട്ട് ശ്രീ കൂടെ വന്നവരെ ഓർമ്മിപ്പിച്ചു. അതെല്ലാം തലയാട്ടി സമ്മതിച്ചു എങ്കിലും, അവരുടെ മുഖം കാണുമ്പോൾ ശ്രീക്കത് അത്ര വിശ്വാസമായില്ല. "ഒരു കാരണവശാലും അവൻ രക്ഷപ്പെട്ടു പോകരുത്.." അങ്ങോട്ടിറങ്ങി ചെന്നിട്ട് ആ വീടിന്റെ വാതിൽ തട്ടി കാത്ത് നിൽക്കുമ്പോൾ ശ്രീ പിന്നെയും അവരെ ഓർമ്മിപ്പിച്ചു.. തുടരും.. #📙 നോവൽ #💞 പ്രണയകഥകൾ
*ലയനം* ഭാഗം : 30 ✍️ Divya Krishna ഐ സി യൂ വിന് മുന്നിൽ ഇരിക്കുമ്പോൾ ആകെ തളർന്ന് പോവുന്നത് പോലെ തോന്നി സാരംഗിന്.. ഷർട്ടിൽ ഉണങ്ങി പിടിച്ച രക്തത്തിലേക്ക് നോക്കിയതും അവന്റെ കണ്ണ് നിറഞ്ഞു.. മനസ്സിൽ അവളൊന്നിച്ചുള്ള ഓരോ നിമിഷവും കടന്ന് വന്നു.. വേദനയോടെ ചെയറിലേക്ക് ചാരി ഇരുന്ന് അവൻ കണ്ണുകൾ അടച്ചു.. അരികിൽ തന്നെ ലന ഇരിക്കുന്നുണ്ടായിരുന്നു.. അവളുടെ ഉള്ളും വേദനയോടെ വിങ്ങുകയായിരുന്നു.. സനയ്ക്ക് ഒന്നും സംഭവിക്കരുതെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു.. ഒരു മണികൂറോളം കഴിഞ്ഞിട്ടാണ് ഡോക്ടർ പുറത്തേക്ക് വന്നത്.. ഡോക്ടറെ കണ്ടതും സാരംഗും ലനയും എഴുനേറ്റ് ഡോക്ടറെ നോക്കി.. " ഡോക്ടർ.. സന..? " സാരംഗ് ടെൻഷനോടെ ചോദിച്ചു.. " പേടിക്കണ്ട.. അപകടനില തരണം ചെയ്തു.. ഇപ്പൊ മയക്കത്തിൽ ആണ്.. ഒരു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ.. അത് കഴിഞ്ഞ് റൂമിലേക്ക് മാറ്റാം.. " ഡോക്ടർ പറഞ്ഞതും സാരംഗ് ആശ്വാസത്തോടെ നിശ്വസിച്ചു.. ലന നെഞ്ചിൽ കൈ വെച്ച് കണ്ണുകൾ അടച്ചു.. " ഡോക്ടർ.. എനിക്ക്.. എനിക്കൊന്ന് സനയെ കാണാൻ പറ്റുമോ പ്ലീസ്.. " സാരംഗ് ഡോക്ടറെ പ്രതീക്ഷയോടെ നോക്കി.. " അതിപ്പോ.. " " ഡോക്ടർ പ്ലീസ്.. എനിക്കൊന്ന് കണ്ടാൽ മതി.. ഞാൻ അധികം സമയം എടുക്കില്ല.. " " ഓക്കേ.. കയറി കണ്ടോളൂ.. അധികം നേരം നിൽക്കരുത്.. " സാരംഗിന്റെ തോളിൽ ഒന്ന് തട്ടി ഡോക്ടർ അവരെ കടന്ന് പോയി.. ലനയെ മുഖം തിരിച്ചൊന്ന് നോക്കി സാരംഗ് ഉള്ളിലേക്ക് കയറി.. മയങ്ങി കിടക്കുന്ന സനയെ കണ്ടപ്പോൾ സാരംഗിന്റെ ഉള്ളൊന്ന് പിടഞ്ഞു.. തലയിടിച്ച് വീണപ്പോൾ മുറിഞ്ഞത് കൊണ്ട് അവിടെ ഒരു കെട്ട് ഉണ്ട്.. കുത്ത് കിട്ടിയിടത്തും കെട്ടി വെച്ചിട്ടുണ്ട്.. സാരംഗിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണ്നീർ ഒഴുകി ഇറങ്ങി.. അവളുടെ നെറുകയിൽ ഒന്ന് തലോടി മുഖം കുനിച്ച് നെറ്റിയിൽ അവനൊരു ചുംബനം നൽകി.. " എനിക്ക് ഇഷ്ട്ടമാണ് സന നിന്നെ.. ഒരുപാട് ഒരുപാട് ഇഷ്ട്ടം.. " അവളുടെ കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവൻ പെട്ടന്ന് പുറത്ത് ഇറങ്ങി.. പുറത്തിറങ്ങി സാരംഗ് കണ്ണ് തുടയ്ക്കുന്നത് നോക്കി നിന്നു ലന.. അവന്റെ മനസ്സിൽ ഇപ്പൊ എന്തായിരിക്കും എന്ന് ചിന്തിക്കികയായിരുന്നു അവൾ.. " സനയ്ക്ക് എങ്ങനെ ഉണ്ട്.. ഡോക്ടർ എന്താ പറഞ്ഞത്..? " മാനവ് അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചു.. " അപകടനില തരണം ചെയ്തു.. ഒരു ദിവസം ഒബ്സെർവഷനിൽ കിടന്നിട്ട് റൂമിലേക്ക് മാറ്റമെന്ന ഡോക്ടർ പറഞ്ഞത്.. " ലനയാണ് മറുപടി പറഞ്ഞത്.. " എന്തായി അവിടത്തെ കാര്യങ്ങൾ..? " സാരംഗ് മാനവിനോട് ചോദിച്ചു.. " സ്പോട്ടിൽ തന്നെ മരിച്ചിരുന്നു.. ബാക്കി ഉള്ളവരെ ഒക്കെ അറസ്റ്റ് ചെയ്തു.. എന്തൊക്കെയോ ഫോർമാലിറ്റീസ് ഉണ്ട്.. " ലനയെ ഇടക്കണ്ണിട്ട് നോക്കിയാണ് മാനവ് പറഞ്ഞത്.. കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവൾ മുഖം തിരിച്ചു.. സാരംഗും താല്പര്യം ഇല്ലാത്തത് പോലെ മൂളുക മാത്രം ചെയ്തു.. ലനയ്ക്ക് അരികിൽ ഉള്ള ചെയറിൽ മാനവ് വന്നിരുന്നപ്പോൾ മുഖം തിരിച്ച് അവൾ അവനെ ഒന്ന് നോക്കി.. തിരികെ അവനൊന്ന് കണ്ണ് ചിമ്മി.. " എനിക്ക്... എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി അല്ലേ.. " മാനവിന്റെ കോലം കണ്ട് ലനയ്ക്ക് ഉള്ളിൽ വേദന തോന്നി.. " പിന്നെ.. ഒരുപാട് ബുദ്ധിമുട്ടി.. " അവളുടെ കണ്ണിലേക്ക് നോക്കിയാണ് അവൻ മറുപടി പറഞ്ഞത്.. ഒന്ന് മിണ്ടാതെ അവന്റെ ഇടത്തെ കയ്യിലെ കെട്ടിലേക്ക് ലന പതിയെ തലോടി.. രണ്ട് തുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിൽ വീണു.. " ഏയ്യ് ലയ.. എന്തിനാടോ കരയുന്നേ.. എനിക്ക് കുഴപ്പം ഒന്നുല്ല.. ഞാൻ ഓക്കേ ആണ്.. " കൈ നീട്ടി അവൻ അവളുടെ കണ്ണ് തുടച്ചു.. ലയ അവന്റെ മുഖത്തേക്ക് നോക്കി.. അവളെ നോക്കി അവൻ കണ്ണ് ചിമ്മി.. കുറച്ച് മാറി സാരംഗ് ചെറുപുഞ്ചിരിയോടെ അവരെ നോക്കി നിൽപ്പുണ്ടായിരുന്നു.. ********************** പിറ്റേന്ന് സനയെ റൂമിലേക്ക് മാറ്റി.. വിവരം അറിഞ്ഞു അവളുടെ പപ്പ എത്തിയിരുന്നു.. സാരംഗും ലനയും ആയിരുന്നു പിന്നെ അവിടെ ഉണ്ടായിരുന്നത്.. മാനവ് വീട്ടിലേക്ക് പോയിരുന്നു.. " മോളെ.. " പപ്പ അവളുടെ അടുത്തിരുന്ന് വേദനയോടെ വിളിച്ചു.. " എനിക്ക് ഒന്നും ഇല്ല പപ്പ.. ഞാൻ ഓക്കേ ആണ്.. നിങ്ങളെ ഒന്നും അങ്ങനെ വിട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല.. " നല്ല വേദനയ്ക്കിടയിലും അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു.. " നീ എന്തിനാ അപ്പോ എന്നെ തള്ളി മാറ്റിയത്.. അതല്ലേ ഇങ്ങനെ കിടക്കേണ്ടി വന്നേ.. " ലന അവളെ നോക്കി ചോദിച്ചു.. " അതോ.. നിന്നെ എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല.. അതാ.. " കുറുമ്പോടെ സന മറുപടി പറഞ്ഞു.. മുഖം താഴ്ത്തി ലന അവളുടെ കവിളിൽ ഉമ്മകൊടുത്തു.. പപ്പയോടും ലനയോടും സംസാരിക്കുന്നതിന് ഇടയിൽ സനയുടെ കണ്ണുകൾ ഒരു സൈഡിൽ ഒതുങ്ങി മാറി നിൽക്കുന്ന സാരംഗിന്റെ നേർക്ക് നീണ്ടു.. അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു സാരംഗ്.. അത് കണ്ടതും സന പെട്ടന്ന് നോട്ടം പിൻവലിച്ചു.. ഇടയ്ക്ക് പിന്നെയും അവളെ പാളി നോക്കി.. അപ്പോഴും അവൻ അതെ നിൽപ് തന്നെ ആയിരുന്നു.. അവരുടെ കണ്ണുകൊണ്ടുള്ള കളി ലന കൃത്യമായി കാണുന്നുണ്ടായിരുന്നു.. " അങ്കിൾ.. എനിക്കൊന്ന് കാന്റീൻ പോണമായിരുന്നു.. സനയ്ക്ക് ലൈറ്റ് ആയി എന്തെങ്കിലും കൊടുത്തോളാൻ ഡോക്ടർ പറഞ്ഞിരുന്നു.. അങ്കിളിന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ കൂടെ ഒന്ന് വരാമോ..? " സാരംഗിനെയും സനയെയും ഇടംകണ്ണിട്ട് നോക്കിയാണ് ലന ചോദിച്ചത്.. " പിന്നെന്താ വരാലോ.. " സനയോടും സാരംഗിനോടും പറഞ്ഞ് രണ്ടാളും പുറത്തേക്ക് പോയി.. അവർ പോയതും സാരംഗ് ബെഡിന് അടുത്തുള്ള ചെയറിൽ ഇരുന്ന് താടിയിൽ കൈ കുത്തി സനയെ നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസിലാവാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു സന.. പെട്ടന്ന് അവൻ കൈ അവളുടെ കവിളിൽ ചേർത്ത് വെച്ചു.. " നല്ല വേദന ഉണ്ടോ..? " അവന്റെ ശബ്‌ദം ആർദ്രമായി.. ആദ്യം അവൾ ഉണ്ടെന്നും പിന്നെ ഇല്ലെന്നും തലയാട്ടി.. " എന്നോട്.. എന്നോട് ഇപ്പോഴും വെറുപ്പ് ആണോ..? " സനയുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.. " എനിക്ക് നിന്നോട് സ്നേഹം മാത്രമേ ഉള്ളൂ.. കൂട്ടുകൂടി നടന്ന സമയങ്ങളിൽ എപ്പോഴോ ഉള്ളിൽ കയറിയതാണ് നീ.. പഠിപ്പൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് നിന്റെ പാപ്പയോട് സംസാരിക്കണം എന്ന് കരുതിയത് ആണ്.. പക്ഷേ നീ ലനയോട് അങ്ങനെ ഒക്കെ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ.. എന്നെ ഒട്ടും മനസിലാക്കിയില്ലെന്ന് തോന്നിയപ്പോൾ.. അങ്ങനെയൊക്കെ പെരുമാറാനെ എനിക്ക് തോന്നിയുള്ളു.. നീ എന്നോട് ക്ഷമിക്ക്.. " അവളുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി അവൻ.. " ക്ഷമ ചോദിക്കണ്ടത് ഞാൻ അല്ലേ സാരംഗ്.. ഞാൻ ലനയെ ഉപദ്രവിച്ചത് കൊണ്ടല്ലേ.. അന്ന് അങ്ങനെ ചെയ്യാൻ ആയിരുന്നു തോന്നിയത്.. എല്ലാം എന്റെ തെറ്റ് ആണ്.. ഞാൻ.. " " ഇനി അതേപറ്റി ഒന്നും പറയണ്ട.. എല്ലാം കഴിഞ്ഞില്ലേ.. " സാരംഗ് അവളുടെ കൈകളിൽ മൃദുവായ് തലോടി.. ആ നേരത്താണ് മുക്തയും വീട്ടുകാരും വന്നത്.. അവരെ കണ്ടതും സാരംഗ് എഴുനേറ്റ് മാറി നിന്നു.. മുക്തയും രോഹനും രോഹിണിയും എല്ലാം അവളോട് സംസാരിച്ചു.. ക്യാന്റീനിൽ നിന്ന് ലനയും പപ്പയും വരുമ്പോൾ കാണുന്നത് റൂമിൽ എല്ലാവരും ഉള്ളതാണ്.. ഒരുനിമിഷം സ്തംഭിച്ച് അവൾ അവിടെ തന്നെ നിന്നു.. കുറ്റബോധം കൊണ്ട് അവളുടെ തല താഴ്ന്നു പോയി.. " മോളെ.. മോൾ ഞങ്ങളോട് ക്ഷമിക്കണം.. ഒന്നും അറിയാതെ ഞങ്ങൾ.. മാനവ് ഇന്നലെ പറയുമ്പോൾ ആണ് എല്ലാം അറിയുന്നത്.. മോൾ അയാളുടെ കയ്യിൽ നിന്ന് രക്ഷപെട്ടല്ലോ.. " മീര അടുത്തേക്ക് വന്ന് കണ്ണീരോടെ ലനയുടെ കവിളിൽ തലോടി.. " എനിക്ക് വിഷമം ഒന്നുല്ല ആന്റി.. സാഹചര്യം കൊണ്ട് ആരോടും ഒന്നും പറയാൻ പറ്റിയില്ല.. ആദ്യമേ പറയാതിരുന്നത് എന്റെ തെറ്റ്.. " ലന മീരയെ നോക്കി പറഞ്ഞു.. " ഇനി കഴിഞ്ഞതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം നന്നായി അവസാനിച്ചല്ലോ.. " സുമ അവർക്കരികിൽ വന്ന് പറഞ്ഞു.. " ചേച്ചി.. " രോഹിണി കരഞ്ഞുകൊണ്ട് ലനയെ കെട്ടിപിടിച്ചു.. " ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ.. കരയണ്ട.. " രോഹിണിയെ അടർത്തി മാറ്റി ലന അവളുടെ കണ്ണ് തുടച്ചു.. " നിന്നോടും കൂടിയാ പറഞ്ഞേ.. " അടുത്ത് നിന്ന രോഹന്റെ വയറിൽ ചെറുതായി ഇടിച്ചുകൊണ്ട് അവൾ പറഞ്ഞു.. കണ്ണ് തുടച്ച് രോഹൻ ചിരിച്ചു.. ലനയുടെ കണ്ണുകൾ എല്ലാം നോക്കി മാറി നിൽക്കുന്ന മാനവിന്റെ നേർക്ക് നീണ്ടു.. അവന്റെ ചുണ്ടിലെ ചിരി കണ്ടതും അവളും ചിരിച്ചു.. ************************* ഒരാഴ്ച കഴിഞ്ഞാണ് സനയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.. സനയുടെ പപ്പയും ലനയും കൂടിയാണ് ഹോസ്പിറ്റലിൽ നിന്നത്.. സാരംഗ് ഇടയ്ക്കിടയ്ക്ക് പോയി വരും.. അവന്റെ അച്ഛൻ ഇതിനിടയിൽ ഡിസ്ചാർജ് ആയി വീട്ടിൽ പോയിരുന്നു.. വീട്ടിൽ ആൾ ആവശ്യമായത് കൊണ്ട് സാരംഗിന് സനയുടെ കൂടെ അധികം നിൽക്കാൻ പറ്റില്ലായിരുന്നു.. ലന അവിടെ ഉള്ളത് സാരംഗിന് നല്ല ആശ്വാസം ആയിരുന്നു.. ഡിസ്ചാർജ് ആയി സന നേരെ പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു.. കൊണ്ട് വിടാൻ സാരംഗും ലനയും പോയിരുന്നു.. ലനയോട് അവിടെ നിൽക്കാൻ സന കുറേ നിർബന്ധിച്ചെങ്കിലും ലന സ്നേഹത്തോടെ അത് നിരസിച്ചു.. തിരികെയുള്ള യാത്രയിൽ ലന നിശബ്ദമായിരിക്കുന്നത് കണ്ട് സാരംഗ് അവളെ നോക്കി.. " സനയെ പിരിയാൻ നിനക്ക് ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ കുറച്ച് ദിവസം അവിടെ നിൽക്കായിരുന്നില്ലേ..? " സാരംഗിന്റെ ചോദ്യം കേട്ട് ലന മുഖം തിരിച്ച് അവനെ നോക്കി.. " എത്ര ദിവസം ഞാൻ അവിടെ നിൽക്കും സാരംഗ്.. കുറേ അടുത്താൽ അകലാൻ വിഷമം ആവും.. " നേർത്ത ശബ്തത്തിൽ പറഞ്ഞ് ലന മുഖം തിരിച്ച് പുറത്തേക്ക് നോക്കി.. അവൾ പറഞ്ഞതിന്റെ അർത്ഥം തിരയുകയായിരുന്നു സാരംഗ്.. ( കാത്തിരിക്കുമല്ലോ.. ) #📙 നോവൽ #💞 പ്രണയകഥകൾ
*വാസുകിയം* ഭാഗം : 30 (¡¡) ✍️ ഗായത്രി വാസുകിയം ആമി രാത്രി തന്റെ റൂമിൽ ഇരിക്കുകയാണ് രശ്മി... കൈയിൽ ജപമാല കോർക്കുന്ന മാലയുണ്ട്... അവളുടെ റൂമിലേക്ക് അവളുടെ പപ്പ കടന്നു വന്നു... രശ്മി.... പപ്പാ..... എന്ത്‌ ഇരുപ്പാ മോളെ ഇത്... മര്യാദക്ക് ആഹാരം കഴിക്കുന്നില്ല, ആരോടും മിണ്ടാട്ടം ഇല്ലാതെ ഈ മുറിയിൽ... അവൾ അതിനു ചിരിക്കാൻ ശ്രമിച്ചു... മോളെ പോയവർ പോയി, ഞങ്ങൾക്കും വയസ്സായി.. ഇനി എത്ര നാൾ എന്നറിയില്ല...ഞങ്ങൾ കൂടെ ഇല്ലാതെ ആയാൽ എന്റെ മോൾ ഒറ്റപെട്ടു പോവും.... പപ്പാ പറഞ്ഞു വരുന്നത്... മോൾക്ക് ഒരു വിവാഹം.... അവൾ ഞെട്ടി, അവളുടെ മനസ്സിൽ അവളുടെ കുഞ്ഞിന്റെ തുടിപ്പും നീരദിന്റെ ക്രൂരതകളും തെളിഞ്ഞു.. അതിൽ അവൾ ഒന്ന് കിടുങ്ങി വിറച്ചു....... പപ്പാ.. അത്..... അവൾ ഒന്നും മിണ്ടാതെ നിന്നു... മോൾ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.... അവൾ എന്ത്‌ ചെയ്യണം എന്നറിയാതെ കുഴങ്ങി....... രാവിലെ റൗണ്ട്സിനു പോയി തിരികെ വരുകയാണ് കാശി, ഇനി ഇന്ന് എമർജൻസി ഒന്നുമില്ലെങ്കിൽ അവൻ ഫ്രീ ആണ്....... പെട്ടന്ന് ആരോ അവന്റെ കൈയിൽ വലിച്ചു, സ്റ്റോർ റൂമിനകത്തേക്ക് ഇട്ടു... പെട്ടെന്ന് ഉള്ള നീക്കം അയതുകൊണ്ടു അവനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...... ആരാ തന്നെ ഇവിടെയ്ക്ക് വലിച്ചു ഇടാൻ എന്ന് ആലോചിച്ചു നിന്നതും മുന്നിൽ നിൽക്കുന്ന ദക്ഷിണയെ കണ്ടു അവന്റെ ചുണ്ടിൽ ചിരി മിന്നി മാഞ്ഞു......... ദക്ഷിണ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു..... കുറുമ്പ് ഒളിപ്പിക്കുന്ന ആ മുഖത്തേക്ക് തന്നെ നോക്കി നിൽകുമ്പോളാണ് ഒരു അലർച്ച കേട്ട് ഞെട്ടിയത്...... അത് ആരാന്നു നോക്കിയതും, വേറെ ആരുമല്ല അവളുടെ ദേവേട്ടനാണ് അലറിയത്.... കാശി :എന്തിനാ എന്നെ നീ ഇങ്ങോട്ട് വലിച്ചിട്ടേ........😏😉 ദക്ഷ :എന്റെ ചെവി പോണു, പയ്യ... എനിക്ക് കേൾക്കാം.....😬😏 കാശി :എങ്കിൽ പറ എന്തിനാ എന്നെ ഇതിനകത്തേക്ക് വലിച്ചിട്ടേ എന്ന്....😏 ദക്ഷ :അതോ ഒരു കാര്യം ചോദിക്കാൻ 😌 കാശി :എന്ത്‌ കാര്യം 🙈🤔😁 ദക്ഷ :ദേവി, കൂടെ നിക്കണേ, തപ്പി തടയരുതേ (ആത്മ ) ടോ, എനിക്ക് എന്താ ഒരു കുറവ്..... അവളുടെ ചോദ്യം കേട്ട് അവന്റെ റിലേ പോയി, ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..... കാശി : അല്ല, നീ എപ്പോ എന്താ ചോദിച്ചേ....🤔🤔🤔 ദക്ഷ : തനിക്കു,ചെവി കേട്ടൂടെ.. കുറെ നാളായി ഞാൻ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്, മര്യാദക്ക് നോക്കണം വല്ല കുറവും ഉണ്ടോ..😏😏 കാശി : നിനക്ക് പ്രത്യേകിച്ച് കുറവ് ഒന്നുമില്ല.. പിന്നെ മണ്ടത്തരം കുറച്ചു കൂടുതൽ ആണ്..... ദക്ഷിണ അവനെ നോക്കി പുച്ഛിച്ചു 😏. ദക്ഷ : അപ്പൊ എനിക്ക് കുറവ് ഒന്നുമില്ല അല്ല... അവൾ അവന്റെ അടുത്തേക്ക് നടന്നോണ്ട് ചോദിച്ചു.. കാശി : ഇല്ലന്ന് ഞാൻ പറഞ്ഞല്ലോ... പിന്നെ എന്താ 😬 ദക്ഷ അവന്റെ നേരെ മുന്നിൽ വന്നു നിന്നു...... ദക്ഷ : എനിക്ക് ഒരു കുറവും ഇല്ലെങ്കിൽ പിന്നെ തനിക്കു എന്താ എന്നെ സ്നേഹിച്ചാൽ........ കാശി അവൾ കുറച്ചു ടൈം എടുത്തു കൺഫെസ്സ് ചെയ്യും എന്നാണ് കരുതിയെ...... പക്ഷെ എങ്ങനെ ഒന്ന് അവൻ പ്രതീക്ഷിച്ചില്ല..... അവളുടെ സ്വരമാണ് അവനെ ചിന്തകളിൽ നിന്ന് മോചിതനാക്കിയത്........ ദക്ഷ : എനിക്ക് ഉത്തരം തരണം....... കുറെ നാളായി ഞാൻ പിറകെ നടക്കാൻ തുടങ്ങിയിട്ട്, ഇത്തിരി എങ്കിലും ഉളിപ്പ് വേണം...... ഇവിടെ നിന്ന് ചിന്തിക്ക് ഞാൻ പോണു......😡😡 അവൻ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നിൽക്കുന്ന കണ്ടു ദേഷ്യം വന്നു തുടുത്തു നിൽക്കുകയാണ് ദക്ഷ.....അവൾ അവനെ മറികടന്നു പോകയതും പെട്ടന്ന് അവളെ ആരോ തിരിച്ചു നിർത്തി...... അവൾ തിരിഞ്ഞു നോക്കും മുൻപ് തന്നെ കാശി അവളെ ചുമ്മാരോട് ചേർത്ത് ലോക്ക് ചെയ്തു......... എന്താ...... ബാക്കി പറയാൻ കഴിയാത്തത് പോലെ അവന്റെ കണ്ണിൽ അവൾ കുരുങ്ങി പോയി, അവനും അവളുടെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു...... ഇപ്പൊ നിനക്ക് ഒന്നും പറയണില്ല mrs. ദക്ഷിണ മഹാദേവൻ...🤔😏. കാശിയെ ഇത്ര അടുത്ത് കണ്ടതും അവൾക്ക് ദേഹം വിറയ്ക്കാൻ തുടങ്ങി... എന്താ പറയേണ്ടത് എന്ന് അറിയാതെ പോലെ....... എന്താ ഇപ്പൊ ഒന്നും ചോദിക്കണ്ടേ🤔... ദക്ഷിണ :അത്.... അത് .. അത് 😉 ദക്ഷിണ : അത്.. ദേവേട്ടന് എന്താ.. എൻ... എന്നെ ഇഷ്ടമല്ലാതെ 😢 കാശി : ഞാൻ പറഞ്ഞോ നിന്നോട് ഇഷ്ടമല്ലന്ന് ☺️😌😌 ദക്ഷിണ : അപ്പൊ എന്നെ വഴക്ക് പറഞ്ഞതോ...ദേഷ്യപ്പെട്ടതോ 🤔 കാശി : അത് നീ എന്റെ പിറകെ നടന്നിട്ട് അല്ലെ.......നിനക്ക് തോന്നിയ അഫക്ഷൻ എന്നോട് പറയാതെ, എന്റെ സഹോദരിയെ കൂട്ട് പിടിച്ചു എന്നെ അറിയാൻ ശ്രമിച്ചു.... അവളുടെ കൈയിൽ അല്ല എന്റെ മനസ്സും ഇഷ്ടങ്ങളും..... ദക്ഷിണ : അപ്പൊ എന്നെ ഇഷ്ടമായിരുന്നോ 🙈 കാശി : എവിടെയൊക്കെയോ, പക്ഷെ അന്ന് സ്റ്റൈയറിൽ നിന്ന് നീ വീണ ശേഷം ആണ് എന്റെ ഹൃദയത്തിൽ നീ ഉണ്ടെന്ന് എനിക്ക് മനസിലായത്...... ദക്ഷിണ : അപ്പൊ എന്നെ ശെരിക്കും ഇഷ്ടമാണോ ..... ഇഷ്ടത്തെകാൾ ഉപരിയാണ് എനിക്ക് നിന്നോട്... ഇത്രയും നാളായി എന്റെ കൂടെ ഉണ്ടായിരുന്നിട്ടും നിനക്ക് എന്നോടുള്ള പ്രണയത്തെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വിഷമം മാത്രമേ ഉള്ളു......... ദക്ഷ : ഒരിക്കലും കിട്ടില്ല എന്ന് കരുതിയതാ..... ഇപ്പോൾ ദൈവം എനിക്ക് തന്നതാ...... കാശി : love you dakku... Love to the moon back dear..... ദക്ഷിണ : ലവ് യു ടു.... അവൾ നിറ മിഴികളോട് അവനെ നോക്കി , അവനോടു ചേർന്നനിന്നു അവൾ... ചിലത് അങ്ങനെയാണ്... എപ്പോഴും ആദ്യപ്രണയം തന്നെ എല്ലാവർക്കും സന്തോഷം തന്നെ നൽകണം എന്നില്ല.. മറിച്ചു അവർ നമ്മളെ വേദനിപ്പിക്കും,.. ആ വേദന മറക്കാൻ ചിലപ്പോൾ ദൈവം തന്നെ കൂട്ടിനു ഒരാളെ തരും............ അവൾ അവനോട് ചേർന്ന തന്നെ നിൽക്കുക ആയിരുന്നു..... ദേവേട്ടാ...... ഹം....അവൻ മൂളി.. വിച്ചു ചേച്ചി വല്ലതും പറഞ്ഞോ.... എനിക്ക് നിന്നിൽ നിന്ന് അത് ഒന്നുടെ കേൾക്കണം....അവളോട്‌ നീ പറഞ്ഞത് അത്രയും.... ഞാൻ ഒരു കാര്യം ചോദിച്ചാൽ വിഷമം ആവുമോ.... ചോദിക്ക്.... എനിക്ക് അച്ചു ചേച്ചിടെ....,....... ബാക്കി പറയാതെ അവൾ അത് നിർത്തി.... കൊണ്ട് പോവും ഞാൻ, അവളോട്‌ നേരിട്ട് പറയാൻ..... അവൻ സന്തോഷത്തോടു കൂടിയാണ് അത് പറഞ്ഞത്, അവൾക് അവരെ അംഗീകരിക്കുന്നു എന്നതിൽ മനസ്‌ നിറഞ്ഞു......... പെട്ടെന്ന് അവൾ വാചിലേക്ക് നോക്കി, അവനിൽ നിന്ന് മാറി.... അയ്യോ എനിക്ക് 11.00 am വാർഡിൽ റൌണ്ട്സ് ഉണ്ട്, ഞാൻ പോട്ടെ..... അവൾ വെപ്രാളപ്പെട്ട് പോകാൻ തുടങ്ങി.... അതിനു ഇപ്പൊ 10:30 പോലും ആയില്ലല്ലോ.... എനിക്ക് കുറച്ചു പ്രിപറേഷൻ ഉണ്ടായിരുന്നു..... ഹം.. നീ പൊക്കോ.... നീ ഇറങ്ങി കുറച്ചു കഴിഞ്ഞു ഞാൻ വരാം...ഞാൻ വിളിക്കാം നിന്നെ.... ഹ്മ്മ്.... അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പെട്ടന്ന് സ്റ്റക്ക് ആയി, അവിടെ നിന്നു .... അവൾ പോകാതെ എന്താ എന്ന് നോക്കാൻ ചെന്ന അവൻ കാണുന്നത്, ദക്ഷിണയുടെ മുന്നിൽ നിൽക്കുന്ന വസുവിനെ ആയിരുന്നു.... ആഹാ, കൂട്ടുപ്രതിയും ഉണ്ടല്ലോ...... വാ മോനെ വാ.... ഡോറിന്റെ പിന്നിൽ നിന്ന കാശിയെ കണ്ടു അവൾ ചോദിച്ചു.... അവളെ കണ്ടതും കാശി ഒരു ചിരി ചിരിച്ചു പക്ഷെ അതൊരു ചമ്മൽ കലർന്ന ചിരി ആയിരുന്നു, അവൻ ദക്ഷിണയുടെ അടുത്ത വന്നു..... നീ എന്താ ഇവിടെ.... ചമ്മൽ മറച്ചു അവൻ ചോദിച്ചു..... വൈകിയേ ഒന്ന് കാണിക്കാൻ വന്നതാ..... അല്ല നിങ്ങൾ എന്താ ഇതിനകത്തു.... ഞങ്ങൾ... ദക്ഷിണ ഒന്ന് നിർത്തി... വസു : ഞങ്ങൾ 🙄.. കാശി : ഞങ്ങൾ സംസാരിക്കുക ആയിരുന്നു.... അല്ലെ, ദക്ഷിണയെ നോക്കി അവൻ ചോദിച്ചു... അവൾ അതെ എന്ന് തലയാട്ടി .. വസു : ഹ്മ്മ്... സൂക്ഷിക്കണം ഇങ്ങനെ സ്റ്റോറിൽ നിന്ന ഒക്കെ സംസാരിക്കുമ്പോൾ, നിനക്ക് പ്രോബ്ലം ഒന്നുമില്ല കാശി.. അത് പോലെ അല്ല ദക്ഷ.. ഇപ്പൊ ഞാൻ അല്ലായിരുന്നു എങ്കിൽ അത് ഒരു സംസാരം ആയേനെ...... ദക്ഷിണ : ഞങ്ങൾ അത് ശ്രദ്ധിക്കാം ചേച്ചി, അല്ല വൈകിയേ അവിടെ ഒറ്റയ്ക്ക് ഇരുത്തിയിട്ടാണോ വന്നേ, എന്ത്‌ പറ്റി.... കാശി : ഇവളാണോ വൈകിയേ ഒറ്റയ്ക്ക് ഇരുത്തുന്നെ... ഒക്കത്ത് എടുത്തു ആയിരിക്കും വന്നിട്ടുണ്ടാവുക ... ആരാടാ കൂടെ വന്നേ മാമി ആണോ..... അവൾക്ക് പനി കൂടുതൽ ആയോ.... വസു : ചൂട് ഉണ്ട് ഇപ്പോഴത്തെ സമയം അല്ലെ, അതോണ്ട് ഒന്ന് ഡോക്ടറെ കാണിക്കാം എന്ന് കരുതി... അമ്മ അല്ലടാ വിച്ചേട്ടൻ ആണ് വന്നേ... വിധുച്ചേയും മോളും അവിയേട്ടന്റെ ക്യാബിനിൽ ഉണ്ട്... ഞാൻ നിന്നെ തപ്പി ഇറങ്ങിയതാ... അപ്പോഴാണ്.... കാശി : വിധു ഉണ്ടോ കൂടെ....അവൻ ഇന്ന് ഓഫീസിൽ പോയില്ലേ അവൻ വെപ്രാളത്തോടെ ചോദിച്ചു.. വസു : ഇല്ല...നീ എന്തിനാ അതിനു വെപ്രാളപ്പെടുന്നേ... കാശി : നിനക്ക് പകരം വിധു ആണ് വന്നെങ്കിലോ.. ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല.... വസു : വിച്ചേട്ടന് അറിയാം, എങ്കിലും നീ പറയണം.. വിച്ചേട്ടൻ ദക്ഷയെ കാണാൻ കൂടിയാണ് വന്നത്..... ദക്ഷിണ : ചേച്ചി, ഞാൻ..... വസു : പേടിക്കണ്ട...... എന്റെ വിച്ചേട്ടൻ പാവമാ... ദക്ഷിണയെ ഒന്ന് കാണാം..... അത്രേ ഉള്ളു..... ദക്ഷിണ : ഞാൻ പോട്ടെ.. റൗണ്ട്സ് ഉണ്ട്... പിന്നെ കാണാം...... വസു :ശെരി.. പിന്നെ കാണാം ദക്ഷിണ, അവരോടു പറഞ്ഞു പോയതും കാശിയെ ഒന്ന് കൂർപ്പിച്ചു നോക്കി, വസു അവിടെ കാബിനിലേക്ക് പോയി ,. വൈകിയേ ഡോക്ടറെ കാണിച്ചു വേറെ കുഴപ്പമില്ല എന്ന് മനസിലാക്കി, വിധു ദക്ഷിണയെ കണ്ടിട്ട് കാശിയെ ഒന്ന് കൂർപ്പിച്ചു നോക്കി പോയി.... കാശി തലയിൽ കൈ വെച്ചു.... വിധുവിന്റ പിറകെ പോയ വസുവിനെ അവൻ പിടിച്ചു നിർത്തി...... ടാ, വിച്ചു .. ഒന്ന് സോൾവ് ആക്കടി.... കാശി, സൊ സോറി.. സ്നേഹം ഉള്ളത് കൊണ്ട് പറയുവാ... നിങ്ങൾ അനിയനും ചേട്ടനും ഇടയ്ക്ക് ഞാൻ കയറില്ല.... പരസ്പരം തല്ല് കൂടിയും കാര്യം പറഞ്ഞും അങ്ങ് തീർത്താൽ മതി..... പോട്ടെടാ... എന്നെ കണ്ണ് വെട്ടിച്ചു ആ പെണ്ണ് ചിലപ്പോൾ പനി ആയിട്ട് ഐസ്ക്രീം കുടിക്കാൻ പോവും......ഇന്ന് വൈകുന്നേരം സംസാരിക്ക്.. നീ പറയാത്തതിൽ ഉള്ള പരിഭവമാണ്........ ചെന്ന ഒന്ന് കെട്ടിപ്പിടിച്ചു സോറി പറഞ്ഞാൽ തീരും...... കാശിടെ തോളിൽ ഒന്ന് തട്ടി അവൾ ചുരിദാറിന്റെ ദുപ്പട്ട ഒതുക്കി പിടിച്ചു എൻട്രൺസിലേക്ക് നടന്നു... ദേവേട്ടാ.. വിധു ചേട്ടന് എന്നെ ഇഷ്ടമായില്ലേ..... ദക്ഷിണ വിഷമത്തോടെ ചോദിച്ചു... എന്റെ ഇഷ്ടത്തിനപ്പുറം അവനൊന്നുമില്ല.... ഇത് ഞാൻ അവനോടു പറയാത്തത്തിൽ ഉള്ള പിണക്കമാണ്... എന്റെ കൈയിലെ തെറ്റാണു... വൈകിയേ വസു കൊണ്ട് നടക്കുന്നത് പോലെ ആണ് അവൻ എപ്പോഴും എന്നോട്,.. ആ അവനോടു ഞാൻ പറയാത്തത്തിൽ ഉള്ള സങ്കടമാണ് അത്......വസു പറഞ്ഞത് പോലെ അത് ഞാൻ ആയി തന്നെ തീർക്കണം .........ഇതിൽ നീ വിഷമിക്കണ്ട..... ദക്ഷിണയോട് പറഞ്ഞിട്ട് കാശി കാബിനിലേക്ക് പോയി എന്നും വരുന്ന സമയത്തിന് മുൻപ് തന്നെ കാശി വീട്ടിലേക്ക് വന്നു, അവൻ നേരെ ചെന്നത് വിധുവിന്റെ റൂമിൽ ആയിരുന്നു.... ഡോർ തുറന്നു കിടക്കുക ആയിരുന്നു.. വിധു ലാപ്ടോപ്പിൽ എന്തോ ചെയുകയും... വസു എന്തോ വായിച്ചോണ്ട് ഇരിക്കുകയായിരുന്നു.... കാശിയെ കണ്ടതും വസു ബുക്കും ഫോണും എടുത്തു ഡോർ ചാരി റൂമിന് പുറത്തേക്കു പോയി.... വിധു അവനെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുക ആയിരുന്നു....... അവൻ വിധുവിന്റെ അടുത്ത് ചെന്നിരുന്നു...... വിധു .... കാശി വിളിച്ചിട്ടു അവൻ മൈൻഡ് ചെയ്തില്ല ... വിധു... വിളി ഒരുപാട് ആയപ്പോൾ അവൻ തലയുയർത്തി നോക്കി ........ സോറി വിധു, സത്യത്തിൽ എനിക്ക് അവളോട് ഉള്ള ഫീലിംഗ് പ്രണയം ആയിരുന്നു എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.....ഞാൻ ആരോടും പറഞ്ഞിട്ടില്ല വിധു... വിച്ചു അവളുടെ കുരുട്ടു ബുദ്ധി വെച്ച് കണ്ടുപിടിച്ചതാ.......സത്യം ടാ... ദക്ഷിണ എന്നെ ഇത്രയും നാളായി പ്രണയിക്കുന്നു എന്ന് ഞാൻ... എനിക്ക് അറിയുക പോലും ഇല്ലായിരുന്നു, സത്യം ടാ.... ഇന്നാണ് ഞാൻ എന്റെ പ്രണയം അവളോട്‌ കൺഫസ് ചെയ്തേ..... അത് കഴിഞ്ഞു പറയാം എന്ന് കരുതിയതാ..... എനിക്ക് പിണക്കം ഒന്നുമില്ല.... നീ ചെല്ല്..... വിധു ഗൗരവത്തിൽ പറഞ്ഞു.... ടാ ചെക്കാ, സോറി പറഞ്ഞപ്പോൾ നിനക്ക് അഹങ്കാരം... അല്ലെ... എന്താടാ നിനക്ക് എത്ര ഗൗരവം..... കാശി അവന്റെ താടിയിൽ പിടിച്ചു വലിക്കുകയും അവനെ അടിക്കുകയും ചെയ്തു... കാശി, ചുമ്മാതെ ഇരിക്ക്.. ഞാനും നല്ലത് തരും........ ഹോ പിന്നെ....... കാശി അവനെ പുച്ഛിച്ചു 😏 അത്രയ്ക്ക് ആയോ...... വിധുവും തിരിച്ചു കൊടുത്തു.... ബഹളം കേട്ട് വസുവും അടുക്കളയിൽ നിന്ന തവിയുമായി സുധയും ഓടി വന്നു.... ബെഡിൽ കിടന്നു കൊച്ചു കുട്ടികളെ പോലെ അടികൂടുന്ന വിധുവിനെയും കാശിയെയും കണ്ടു വസുവിനു ചിരി വന്നു....... സുധ രണ്ടെണ്ണത്തിനെയും നോക്കി തലയിൽ കൈവെച്ചു...... ചെന്നു രണ്ടിന്റെയും മുതു നോക്കി തവിക്ക് രണ്ടു കൊടുത്തു...... അതോടെ അവർ നല്ല കുട്ടികൾ ആയി...... വയസ്സ് ഇത്രയും ആയിട്ടും നാണം ഉണ്ടോന്ന് നോക്കിയേ കൊച്ചുപിള്ളേരെ പോലെ... സുധ അവരെ നോക്കി കണ്ണുരുട്ടി പറഞ്ഞു കൊണ്ടു താഴെക്ക് പോയി.... കാശി വിധുവിനെ ചിരിച്ചോണ്ട് കെട്ടിപിടിച്ചു, വിധു തിരിച്ചും... അതിന്റെ ഇടയ്ക്ക് വസുവും കൂടെ ചേർന്നു...💖 ദിവസങ്ങൾ പോയി മറിഞ്ഞു..... കാശിയും ദക്ഷിണയും ഇപ്പോൾ അവരുടെ പ്രണയലോകത്തു ആണ്.... രണ്ടു വീട്ടുകാർക്കും അതിനെ കുറിച്ച് അറിയുകയും ചെയാം... എങ്കിൽ വിവാഹം കഴിച്ചു തരാം എന്ന് പറഞ്ഞപ്പോൾ.. കുറച്ചു കൂടെ പ്രണയിച്ചിട്ടേ അവർ വിവാഹം കഴിക്കുന്നുള്ളു എന്ന് പോലും... ഇതിനിടയ്ക്ക് മിലി വന്നു പോയി... ഒരുപാട് മാറ്റങ്ങൾ അവളുടെ സ്വഭാവത്തിൽ ഉണ്ടായി...അത് എല്ലാവർക്കും സന്തോഷം ഏകി... ദച്ചുവിന് ഇപ്പൊ 7 മാസം ആണ്, അതിന്റെതായിട്ടുള്ള ശരീരക ആസ്വസ്ഥകൾ അവൾക് ഉണ്ട്, എങ്കിലും ആളു ഹാപ്പി ആണ് . രശ്മി അവളുടെ പപ്പയുടെയും നീരദിന്റെ അമ്മയുടേയും നിർബന്ധം കാരണം വിവാഹത്തിന് സമ്മതിച്ചു..... വീണ്ടും ചായ കപ്പുകൾ അടങ്ങിയ ട്രെയുമായി മമ്മയുടെ കൂടെ ഹാളിലേക്ക് നടന്നതും, പഴേ ഓർമ്മകൾ അത്രയും വീണ്ടും അവളെ നോവിച്ചു തുടങ്ങി...... പക്ഷെ ചെറുക്കന് നേരെ ചായനീട്ടിയതും, മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി.... ജോ....... അറിയാതെ അവളുടെ വായയിൽ നിന്ന് ഉതിർന്നു വീണു.......... തുടരും...... #📙 നോവൽ #💞 പ്രണയകഥകൾ
*വാസുകിയം* ഭാഗം : 30 (¡) ✍️ ഗായത്രി വാസുകിയം ആമി ഓഡിയോ കേട്ട് കണ്ണടച്ച് തന്റെ ടേബിളിൽ ചാരി ഇരിക്കുകയാണ് കാശി. ഇത്രയും വർഷമായി ദക്ഷിണ അവനെ പ്രണയിക്കുന്നു എന്നത് അവനൊരു വല്ലാത്ത അത്ഭുതം ആയിരുന്നു... അവൻ ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല അത്... നാളെ രാവിലെ ദക്ഷിണയെ കാണുമ്പോൾ അവളുടെ റെസ്പോൺസ് എന്തായിരിക്കും എന്നത് അവൻ ഊഹിക്കാൻ ശ്രമിച്ചു... ഒരു ചിരിയോടെ അവന്റെ ക്യാബിൻ ലോക്ക് ചെയ്തു പുറത്തേക്കു ഇറങ്ങി.... പാർക്കിങ്ങിലേക്ക് നടന്നു..... കാശി വീട്ടിലേക്ക് ചെന്നപ്പോൾ വസു ഗാർഡനിൽ നിൽക്കുക ആയിരുന്നു.. അവൻ അവളുടെ അടുത്തേക്ക് ചെന്നു, അവൾ ചെടികളെ നോക്കുകയായിരുന്നു, വിച്ചു..... അവൻ വിളിച്ചോണ്ട് അവളുടെ അടുത്തേക്ക് ചെന്നു... ആഹാ, എത്തിയോ കാമുകൻ..... അവൾ തിരിഞ്ഞു അവനെ നോക്കി... മെല്ലെ പറയ്... ആദ്യം അതൊന്നു ഓക്കേ ആവട്ടെ.... നിനക്ക് വട്ടാണോ, കാശി.. ആ കൊച്ചിനെ ഇങ്ങനെ വട്ടു പിടിപ്പിക്കാൻ... ഇഷ്ടമാണെന്നു പറയാതെ.. ചുമ്മാ... കാശി അവളെ നോക്കി ചിരിച്ചു.... നീ പറഞ്ഞത് പോലെ അവൾ നേരിട്ട് വന്നു പറയട്ടെ, അപ്പൊ ഞാൻ അവൾക്ക് മറുപടി കൊടുക്കാം.....😉😉 നീ നന്നാവില്ല ചെറുക്കാ, ലാസ്റ്റ് ആ പെങ്കൊച്ചിന്റെ കൈയിൽ നിന്ന് രണ്ടു കിട്ടുമ്പോളെ നീ പഠിക്കു....... അവൻ അതിനു മറുപടി പറയാതെ ചിരിച്ചോണ്ട് അകത്തേക്ക് കയറി..... ഗാർഡനിൽ നിന്ന് കേറി ഫ്രഷ് ആയി വിളക്ക് വെച്ച ശേഷം, കുറച്ചു ബുക്ക്‌ റെഫർ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ആണ്, മീരയുടെ ഫോൺ അവളെ തേടി എത്തിയത്..... ഹലോ... 📱 ഇന്ന് എവിടെ പോയതാ ഉച്ചക്ക്.. പിന്നെ കണ്ടില്ല... ഞാൻ മെസ്സേജ് ഇട്ടായിയരുന്നല്ലോ, നിനക്ക്.. 📱 അത് കണ്ടു, എവിടെ ആയിരുന്നു ഇന്ന്.. ഒരാളെ കാണാൻ പോയതാടാ, കുറെ ആയി കാണണം എന്ന് വിചാരിക്കുന്നു, ഇന്നാണ് അതിനു കഴിഞ്ഞത്.... 📱 അതെയോ, അടുത്ത ആഴ്ച കൊണ്ട് കോളേജ് വെക്കേഷന് വേണ്ടി ക്ലോസ് ചെയ്യും എന്ന് പറഞ്ഞു.... ഞാൻ അറിഞ്ഞെടാ.... അവൾ താഴേക്കു നോക്കിയതും വിധുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടു... ടാ, ഞാൻ പിന്നെ വിളിക്കാം, വിച്ചേട്ടൻ വന്നു, താഴേക്കു ചെല്ലട്ടെ..... 📱 അപ്പൊ ശെരിയാടാ ബൈ... ഓക്കേ ബൈ ടാ.... വസു ഫോൺ കട്ട്‌ ചെയ്തു താഴേക്ക് ഇറങ്ങി, സാധാരണ വിധു വരുമ്പോൾ ചിരിയോടെ ആണ് വരാറ്, പക്ഷെ ഇന്ന് അവന്റെ മുഖം അങ്ങനെ അല്ലായിരുന്നു..... അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോൺ വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി... അവൾ കിച്ചണിൽ നിന്ന് കോഫി എടുത്തു അവന്റെ അടുത്തേക്ക് റൂമിൽ ചെന്നതും അവൻ ഫ്രഷ് ആയി ലാപ്ടോപ്പിൽ നോക്കി ഇരിക്കുക ആയിരുന്നു.... വിച്ചേട്ടാ, ദാ കോഫി... അവൾ കോഫി കപ്പ്‌ നീട്ടി... അവിടെ വെച്ചേക്ക്.... അവൾ അത് ടേബിൾ വെച്ചു... എന്ത്‌ പറ്റി വിച്ചേട്ടാ, എന്തെങ്കിലും പ്രശ്നം ഉണ്ടോ... പ്രത്യേകിച്ച് ഒന്നും ഇല്ല, നീ ചെല്ല്.... വിച്ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... ഒന്ന് നിർത്തു ഗായത്രി, ഞാൻ ഇപ്പോൾ ഓഫീസിൽ നിന്ന് വന്നത് അല്ല ഉള്ളു... മനുഷ്യന് ഒരു സ്വസ്ഥത തരില്ലെന്ന് വെച്ചാൽ എന്താ ചെയ്യുക.... അവൻ ദേഷ്യത്തോടെ ചോദിച്ചു... വിച്ചേട്ടൻ ഞാൻ.... നീ ഒന്ന് ശല്യം ചെയ്യാതെ ഇരിക്കുമോ എന്നെ..... അവളുടെ മുഖം വല്ലാതെ ആയി, അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് ഇറങ്ങാൻ നേരം, അവന്റെ കൈ കയറി തട്ടി കോഫി കപ്പ്‌ താഴെ വീണു, പൊട്ടി....... ഇത് എങ്ങനെ വിളുമ്പിൽ കൊണ്ട് വെച്ചാൽ എങ്ങനെ പൊട്ടാതെ ഇരിക്കും ഒരു ശ്രദ്ധയില്ലാതെ... അവൻ ദേഷ്യത്തിൽ ചോദിച്ചു..... അവൾ ഒന്നും മിണ്ടാതെ, താഴെ ചെന്നു മോപ്പും ബാസ്കറ്റ്റും ഡസ്റ്റ്പാനുമായി വന്നു, അവിടെ വൃത്തിയാക്കി, തുടച്ചിട്ടു.........ഇടയ്ക്ക് ഒരു കപ്പിന്റെ ഗ്ലാസ്‌ പീസ് കൊണ്ട്, അവളുടെ കൈ മുറിഞ്ഞു... പക്ഷെ അവൾ അത് സരമാക്കിയില്ല.... വിധു ഇതൊന്നും ശ്രദ്ധിക്കാതെ, ലാപ്പിൽ തിരക്കിട്ട പണിയിൽ ആയിരുന്നു, ഇടയ്ക്ക് ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടും ഇരുന്നു.... അവൾ അതൊക്കെ ക്ലീൻ ചെയ്തു താഴെ കൊണ്ട് വെച്ചു, വേറെ ഒരു കോഫീ കൊണ്ട് ടേബിൾ വെച്ചു, അപ്പോഴേക്കും അവളുടെ ഫോൺ ബെൽ ചെയ്തു...... വൈകി 😍... കാളിങ് എന്ന് കണ്ടതും അവൾ ഫോൺ എടുത്തു... എന്താ വൈകി എന്ത്‌ പറ്റി..... അവളുടെ സ്വരത്തിൽ ഒരു അമ്മയുടെ ആകുലത നിറഞ്ഞു 📱 വിച്ചുമ്മ, ഒന്ന് ഇവിടെ വരെ വരുമോ..... എനിക്ക് വിച്ചുമ്മയെ കാണണം..... വിച്ചുമ്മ വരാം, മോള് പേടിക്കണ്ട...... അവൾ വിധുനോട് പറയാൻ ചെന്നതും, നേരതത്തെ സംഭവം, ആലോചിച്ചു വേണ്ടന്ന് വെച്ചു... സ്റ്റിക്കി നോട്പാടിൽ നിന്ന് ഒരു സ്റ്റിക്കി എടുത്തു.. Going to vasukiyam... Vaiki need my presence.... Tonight their, Call me tomorrow morning, when you're free..... അത്രയും എഴുതി, അവൾ അവന്റെ ടേബിളിന്റെ അപ്പർ സൈഡിൽ ഒട്ടിച്ചു, ഫോൺ എടുത്തു താഴേക്ക് ഇറങ്ങി.... കാശി താഴെ ഇരുന്നു ഫിലിം കാണുക ആയിരുന്നു, അപ്പച്ചി ഉണ്ട് കൂടെ, മാമ്മൻ ഓഫീസ് മുറിയിൽ ഉണ്ട്...... കാശി, എന്നെ ഒന്ന് തറവാട്ടിൽ കൊണ്ട് ആക്കുമോ.... അവൾ ചോദിച്ചു.. എന്താ ഇപ്പോൾ അങ്ങോട്ട്‌ പോകാൻ, വിധു എവിടെ മോളെ..... അപ്പച്ചി ചോദിച്ചു വിച്ചേട്ടൻ നല്ല വർക്കിൽ ആണ്, എന്തോ സീരിയസ് മാറ്റർ ആണെന്ന് തോന്നുന്നു....വൈകിക്ക് വയ്യാന്ന് തോന്നുന്നു, അല്ലാതെ ഇങ്ങനെ എന്നെ കാണണം എന്ന് പറഞ്ഞു വിളിക്കില്ല......... കാശി, വസുവിന്റെ മുഖം ശ്രദ്ധിച്ചു, എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി.... പക്ഷെ അവൻ ഒന്നും ചോദിച്ചില്ല..... നീ വാ, അവള് കരച്ചിൽ തുടങ്ങി കാണും... ഞാൻ കൊണ്ട് വിടാം... കാശി ഫോൺ എടുത്തു ബോക്സിറിന്റെ സൈഡ് പോക്കറ്റിൽ ഇട്ടു, ബൈക്കിന്റെ കീ എടുത്തു....... അവൾ കാശിക്ക് ഒപ്പം ഗായത്രിയത്തിലേക്ക് പോയി... അവൾ അവിടേക്ക് കയറും മുൻപ് കാശി ചോദിച്ചു..... വിച്ചു, നീ ഓക്കേ ആണോ 🤔... ഹം.. അവൾ ഒന്ന് മൂളി, അകത്തേക്ക് കയറി.. അമ്മാ..... വസു അകത്തേക്ക് കയറി വിളിച്ചു... എന്താ വസു, നീ ഈ രാത്രിയിൽ... മിത്ര ചോദിച്ചു.. എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലെന്ന് ഉണ്ടോ അമ്മ, വൈകി എവിടെ.. അത് പറ, അവൾ വിളിച്ചോണ്ട് ആണല്ലേ ഓടി വന്നത്..... മോളിൽ ഉണ്ട്, ചെറുതായി പനി, അത്കൊണ്ടാണ് നിന്നെ അവൾ വിളിച്ചത് വിച്ചു..... ഹം.. ഞാൻ ഒന്ന് നോക്കട്ടെ... അവൾ വല്ലതും കഴിച്ചോ... ഇല്ല.. ഞാൻ കഞ്ഞി എടുക്കുക ആയിരിന്നു... മിത്ര പറഞ്ഞു.. ഞാൻ എടുത്ത് കൊടുത്തോളം, കാശി നീ ഒന്ന് അവളെ നോക്ക്, ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. അവൾ ടെൻഷനോടെ പറഞ്ഞു... നീ ടെൻഷൻ ആവണ്ട, ഞാൻ നോക്കട്ടെ... കാശി വസുവിന്റെ തോളിൽ തട്ടി വൈകിടെ റൂമിലേക്ക് പോയി... വസു അടുക്കളയിൽ പോയി, കഞ്ഞി എടുത്തു, കുറച്ചു മാങ്ങ അച്ചാറും എടുത്തു... ഫ്ലാസ്ക് എടുത്തു ചെറു ചൂട് വെള്ളം ഒഴിച്ച് ഫ്ലാസ്കിൽ എടുത്തു.... മിത്രയും അച്ഛമ്മയും അവളുടെ ഈ ചെയ്തികൾ ഒക്കെ നോക്കികൊണ്ട് ഇരിക്കുകയാണ്.... എന്റെ വസു, ഇങ്ങനെ ടെൻഷൻ ആവണ്ട നീ.. അവൾക്ക് ചെറിയ ചൂടെ ഉള്ളു.. അതിനിങ്ങനെ ഓടി പാഞ്ഞു വരണോ... അച്ചമ്മ ചോദിച്ചു... പറഞ്ഞ മനസിലാവില്ല അമ്മേ, അവൾക്ക്... മിത്ര പറഞ്ഞു.. നന്ദിയും മാധവനും ടെസ്റ്റിൽന്റെ ആവിശ്യത്തിന് കോയമ്പത്തൂർ പോയിരിക്കുകയാണ്.... രണ്ടു പേരും പറഞ്ഞത് ഇഷ്ടപ്പെടാതെ, വസു മുഖം കൊട്ടി , കഞ്ഞിയും ഫ്ലാസ്കും ആയി മുകളിലേക്ക് പോയി... പറഞ്ഞത് ഇഷ്ടപ്പെട്ടില്ല... മിത്ര പറഞ്ഞു... അച്ഛമ്മ അതിനു ചിരിക്കുകയാണ് ചെയ്തത്..... കാശി വൈകിയേ നോക്കിയപ്പോൾ അവൾ മയങ്ങുക ആയിരുന്നു, ചെറിയ ചൂടെ ഉള്ളു..... അപ്പോഴേക്കും വസു കേറി വന്നു, അവളുടെ മുഖത്തെ ടെൻഷൻ കണ്ടതും കാശി അവളെ നോക്കി... ചെറിയ ചൂടെ ഉള്ളു, വിച്ചു.. ഒരു ഡോള കിടക്കുന്നതിനു മുൻപേ ഫുഡ്‌ കഴിപ്പിച്ചിട്ട് കൊടുത്തു, ആവിയും കൊടുക്ക്..... അവൾ ഓക്കേ ആവും.. നീ ടെൻഷൻ ആവണ്ട.. നീ നോക്കിക്കോ നാളെ അവൾ സാധാരണ പോലെ എന്റെ മണ്ടയിൽ കയറാൻ വരും.. ഇതൊക്കെ ഇന്ന് രാത്രി കൊണ്ട് തീരും... അവൾ എഴുന്നേൽക്കുമ്പോ കഞ്ഞി കൊടുത്താൽ മതി... ചൂട് തോന്നു എങ്കിൽ തുണി നനച്ചു ഇട്ടുകൊടുക്കണം.... വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്... ഞാൻ ഇറങ്ങുവാ..... കാശി അവളെ ഒന്ന് നോക്കി.. താഴേയ്ക്ക് ഇറങ്ങി.. വസു ബൗൾ അടച്ചു ടേബിളിൽ വെച്ചു വൈകിക്ക് അടുത്ത് ഇരുന്നു..... ********* വിധു ലാപ്ടോപ്പിൽ നിന്ന് കണ്ണെടുത്തു.. ഇന്ന് ഓഡിറ്റിംഗ് ഉള്ള ദിവസം ആയിരുന്നു ഓഫീസിൽ, അതിന്റെ ടെൻഷനിൽ ആയിരുന്നു അവൻ... ലാപ്ടോപ് അടച്ചു അവൻ വസുവിനെ തിരിഞ്ഞു....അവളെ റൂമിൽ ഒന്നും കണ്ടില്ല..... ശേ, ഓഫീസിലെ ടെൻഷൻ അത്രയും ഗായുവിന്റ മേലെ തീർത്തു, വേണ്ടായിരുന്നു... അവൾക്ക് വിഷമം ആയി കാണും...... അവൻ വിഷമത്തോടെ ആലോചിച്ചു. പോയി സോറി പറയണം... അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റപ്പോൾ ആണ് സ്റ്റിക്കി നോട്ട് കണ്ടത്.... അവൻ വേഗം ഫോൺ എടുത്തു താഴേക്ക് ഇറങ്ങി....അവൻ ഇറങ്ങിയതും കാശി കേറി വന്നു..... നീ എങ്ങോട്ടാ വിധു... അവൻ ചോദിച്ചു ഞാൻ തറവാട്ടിൽ പോവുകയാ..... അവൻ പുറത്തേക്കു ഇറങ്ങിയതും കാശി വിളിച്ചു.. വിധു.. നീയും വിച്ചുവും തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടായോ... അവൾ ആകെ ഗ്ലൂമി ആയിരുന്നു... അത്, ചെറുതായിട്ട്.. എന്റെ കൈയിലെ മിസ്റ്റേക്ക് ആണ്.. ഞാൻ ടെൻഷനിൽ ഇരിക്കുകയായിരുന്നു.. ശ്രദ്ധിച്ചില്ല... ഹം.. ചെല്ല്.. ചെന്നു പിണക്കം മാറ്റാൻ നോക്ക്... കാശി അകത്തേക്ക് പോയി..വിധു പുറത്തേക്കു നടന്നു.... ****** വൈകി എഴുന്നേറ്റതും അവളുടെ അടുത്ത് ഇരിക്കുന്ന അവളുടെ വിച്ചുമ്മയെ കണ്ടു... വിച്ചുമ്മ... അവൾ വിളിച്ചോണ്ട് എഴുന്നേറ്റു... എഴുന്നേറ്റോ, കുളിച്ചിട്ട് വെയിൽ കൊണ്ടോ നീ...അതായിരിക്കും പനി വന്നത്..... അറിയില്ല, അവൾ വസുവിന്റെ മാറിലേക്ക് ചാഞ്ഞു.... വസു മെല്ലെ അവളെ ചേർത്ത് പിടിച്ചു.... വിച്ചുമ്മ കഞ്ഞി എടുത്തു തരാം.. കഞ്ഞി കുടിച് മരുന്ന് കഴിക്കുമ്പോൾ ഈ പനി ഒക്കെ മാറും.... വേണ്ടന്ന് വൈകി പറഞ്ഞു എങ്കിലും, വസു അവളെ പിടിച്ചു ഇരുത്തി, കൊച്ച് കുഞ്ഞിങ്ങളെ കഴിപ്പിക്കും പോലെ കഴിപ്പിച്ചു, ഗുളികയും കൊടുത്തു.. ആവിയും പിടിപ്പിച്ചു... ***** വിധു ഡോറിൽ മുട്ടിയപ്പോൾ മിത്രയാണ് വാതിൽ തുറന്നത്... നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചതെ ഉള്ളു വിധു... മിത്ര പറഞ്ഞതും അവൻ ചിരിച്ചു.... അമ്മമ്മ എവിടെ? കിടന്നു.... വൈകിക്ക് എന്ത്‌ പറ്റി, എവിടെ അവർ... മോളിൽ വൈകിടെ റൂമിൽ ഉണ്ട്, വൈകിക്ക് ചെറിയ ഒരു പനി, അതിനാ ഇങ്ങനെ വെപ്രാളപെട്ട് ഓടിയത് പെണ്ണ്... ഇങ്ങനെയയാൽ എന്ത്‌ ചെയ്യും... മിത്ര ചിരിയോടെ ചോദിച്ചു... ഞാൻ ഒന്ന് നോക്കട്ടെ മാമി... അവൻ ചിരിയോടെ മുകളിൽ സ്റ്റെപ് കയറി... ഇതേ സമയം... ഉറങ്ങിക്കോ വൈകി, വിച്ചുമ്മ ഇവിടെ തന്നെ ഉണ്ട്... വിച്ചുമ്മയെ കാണാതെ വിധുച്ച തിരക്കില്ലേ.... അത് സാരമില്ല.. വൈകിക്ക് വയ്യാന്ന് പറഞ്ഞാൽ വിധുച്ചയ്ക്ക് മനസിലാവും.... വിച്ചുമ്മ എനിക്കൊരു പാട്ട് പാടി തരുമോ ഉറങ്ങാൻ.... ഹം... അവളെ ചാരി കിടത്തി അവൾ മൂളി തുടങ്ങി...... എൻ കണിമലരേ മമ മനസ്സിന്നാലോലം എൻ കണിമലരേ ചായുറങ്ങാനാലോലം കഥമൊഴിയായ് പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായ് പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മണിയല്ലേ മണിമുത്തല്ലേ വിൺകനവേ രാരാരാ.. വിധു സ്റ്റെപ് കയറി മുകളിൽ എത്തിയതും വസു പാടുന്നത് കേട്ടു ചിരിച്ചു, അവൻ മെല്ലെ വൈകിടെ മുറിയിലേക്ക് നോക്കിയതും, വൈകിയേ ചേർത്ത് പിടിച്ചു പാടി ഉറക്കുന്ന വസുവിനെ കണ്ടു, നെഞ്ചിൽ കൈകെട്ടി ഡോറിൽ ചാരി അവരെ നോക്കി നിൽക്കുന്ന വിധുവിനെ കണ്ടു വസു മുഖം തിരിച്ചു, വൈകി കിടന്നോണ്ട് അവനെ കൈനീട്ടി വിളിച്ചു.. അവൻ ചിരിച്ചോണ്ട് അവളുടെ അടുത്ത് ഇരുന്നു തലയിൽ തലോടി, ഇടയ്ക്ക് വസുവിനെ നോക്കുന്നുമുണ്ട്..... കാർമേഘമലിഞ്ഞു മനമിതളാർന്നു ഈറൻകാലമായ് തൂമോഹമെഴുന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയ് അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ എന്നുള്ളിലെതോ ലയം മതിമോഹനരൂപൻ ചാഞ്ചാടിടുമ്പോൾ എന്നുള്ളില്ലേതോ പദം ( എൻ കണിമലരേ) പാട്ട് തീർന്നതും വൈകി ഉറങ്ങി, അവളെ നല്ലത് പോലെ ഒന്ന് പുതപ്പിച്ചു, കൈകൊണ്ട് തട്ടി മെല്ലെ.. എന്നിട്ട് വിധുവിനെ നോക്കി ബാൽക്കണിയിലേക്ക് നടന്നു... വിധു ചിരിച്ചു കൊണ്ട് അവളുടെ പിറകെ ചെന്നു, വസു റെയിലിൽ കൈ അമർത്തി പുറത്തേക്ക് നോക്കി നിൽക്കുകയാണ്, അവൻ പിറകിൽ കൂടെ ചെന്നു അവളുടെ വയറിൽ കൈചേർത്ത്, അവളുടെ തോളിൽ താടി കുത്തി നിന്നു....അവൾ മൈൻഡ് ചെയ്തില്ല.... സോറി,.. അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു.. അവൾ മൈൻഡ് ചെയ്തില്ല... അവൻ അവളെ തിരിച്ചു നിർത്തി, പക്ഷെ അവൾ മുഖം കൊടുത്തില്ല... ഗായു, സോറി ടാ.. ഞാൻ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു, അതാണ് നിന്നോട് ആദ്യം തന്നെ പോകൻ പറഞ്ഞത്.. സോറി.... അവൾ മൈൻഡ് ചെയ്തില്ല.. അവൻ രണ്ടു കൈയും ചെവിയിൽ പിടിച്ചു സോറി പറഞ്ഞത്, അവൾ അറിയാതെ ചിരിച്ചു....ചിരി അമർത്തി പിടിക്കാൻ ചുണ്ടിൽ കൈ വെച്ചപ്പോൾ ആണ് വിധു അവളുടെ കൈയിലെ മുറിവ് കണ്ടത്.... ഇത് എങ്ങനെ പറ്റിയതാ, അവൻ അവളുടെ കൈ പിടിച്ചു അവൻ ചോദിച്ചു.... അത് കോഫി കപ്പ് എടുത്തപ്പോൾ പറ്റിയതാ... അത് സാരമില്ല.... അവൾ സാമട്ടിൽ പറഞ്ഞു... അവൻ കൈപിടിച്ച് നോക്കി, മെല്ലെ അതിൽ ചുണ്ട് ചേർത്തു.... സോറി, ടാ.. ഞാൻ വിചാരില്ലടാ... പെട്ടന്ന് ആകെ കൊണ്ട് ടെൻഷൻ ആയപ്പോൾ....സോറി.. അവൻ വിഷമത്തോടെ പറഞ്ഞു... സാരമില്ല.. വിച്ചേട്ടൻ ടെൻഷനിൽ ആണെന്ന് ഞാനും ഓർക്കണമായിരുന്നു....എനിക്ക് ഒരു പിണക്കം ഒന്നുമില്ല.. അവൾ പറഞ്ഞു.. സത്യം ആയിട്ടും.... ഹം...... അവൾ മൂളി..... അവൻ മെല്ലെ അവളെ അവനിലേക്ക് ചേർത്തു നിർത്തി...അവന്റെ നെഞ്ചിൽ ചേർത്ത് നിന്നു.....ഇടയ്ക്ക് രണ്ടു പേരുടേയും കണ്ണ് ഉറങ്ങി കിടക്കുന്ന വൈകിയിലേക്ക് കണ്ണ് പോയി കൊണ്ട് ഇരുന്നു... ****** #📙 നോവൽ ആണ്
*പ്രിയം.....🍁🍁* ഭാഗം : 30 (അവസാനം) ✍️ റേവ “ ഒരിക്കൽ അറിഞ്ഞ് കൊണ്ട് നീ എൻ്റെ ജീവിതം തകർത്തിട്ടും ഞാൻ നിന്നെ വെറുതെ വിട്ടത് നിൻ്റെ മോനെ ഓർത്തിട്ടാണ്..... ഒരിക്കൽ അനാഥത്വം എന്തെന്നറിഞ്ഞ അവനെ വീണ്ടും ആ അവസ്ഥയിലേക്ക് തള്ളി വിടാൻ തോന്നിയില്ല.... എത്ര സ്വാർഥ ആയാലും സ്വന്തം കുഞ്ഞിനെ നീ പൊന്ന് പോലെ നോക്കും എന്നുഞ്ഞൻ കരുതി.... പക്ഷേ അതൊരു വലിയ തെറ്റായിരുന്നു എന്ന് എനിക്ക് ഇപ്പോ മനസ്സിലായി.... അന്നേ നിന്നൊയൊക്കെ കൊന്ന് തള്ളിയിരുന്നെങ്കിൽ ആഹിലിന് ഇന്നീ ഗതി വരില്ലായിരുന്നു ... അവൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു രീതിയിൽ ഞാനും കാരണമാണ്.... ഇനിയൊരു മാപ്പ് നീയോ നിൻ്റെ തന്തയോ തള്ളയോ അർഹിക്കുന്നില്ല..... പക്ഷേ കൊല്ലില്ല ഞാൻ.... കൊല്ലാതെ കൊല്ലും”..... “ ഒന്നും ചെയ്യരുത്.... അറിയാതെ പറ്റിപ്പോയതാ.... നിന്നോടുള്ള ഇഷ്ടം കൊണ്ട് ചെയ്ത് പോയതാ.... ഒരിക്കൽ എൻ്റെ മാത്രം ആയിരുന്നില്ലേ നീ.... അവിടേക്ക് വേറെ ഒരാൾ വന്നപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല.... അതിൻ്റെ വിഷമത്തിൽ ചെയ്ത് പോയതാ.... എനിക്കെൻ്റെ തെറ്റ് മനസ്സിലായി.... ഞാൻ ഇനി നിങ്ങളുടെ കണ്മുന്നിൽ പോലും ഞാൻ വരില്ല.... ആഹിൽ.... അവനെ ഓർത്തെങ്കിലും എനിക്ക് ഒരു അവസരം കൂടി തരണം.... എനിക്ക് എന്തെങ്കിലും പറ്റിയാൽ അവൻ വീണ്ടും ഒറ്റപ്പെടും”.... സ്വാതി അതും പറഞ്ഞ് ആര്യന് നേരെ നിന്ന് കെഞ്ചിയതും ഹൃതികയ്ക്ക് പെരുവിരലിൽ നിന്നും പെരുത്ത് കേറി.... അവൾ ഓടിച്ചെന്ന് ഒന്നുകൂടി കൊടുത്തു അവളുടെ കരണം നോക്കി.... “ നാണമില്ലാത്ത ജന്തു.... സ്വന്തം രക്ഷക്കായി വീണ്ടും ആ കുഞ്ഞിനെ കരുവാക്കുന്നോ.... എന്ത് ജന്മം ആടി നിൻ്റെ.... ഇത്രയും സ്വാർഥയായ ഒരാളെ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.... എന്ത് ഉറപ്പിലാടി ആ കുഞ്ഞിനെ നിൻ്റെ കൂടെ അയക്കേണ്ടത്.... നാളെ നിൻ്റെ സുഖജീവിതത്തിന് അവനൊരു തടസ്സം ആണെന്ന് തോന്നിയാൽ ഒരു നിമിഷം പോലും പാഴാക്കാതെ ഇല്ലായ്മ ചെയ്യും നീ അവനെ.... അത്രയ്ക്ക് വിഷമാണ് നിൻ്റെ മനസ്സ്.... അതുകൊണ്ട് ഇനി അ കുഞ്ഞിൻ്റെ പേര് നിൻ്റെ വൃത്തികെട്ട നാക്ക് കൊണ്ട് പറഞ്ഞാൽ അരിഞ്ഞ് തള്ളും ഞാൻ നിൻ്റെയീ പുഴുത്ത നാക്ക്”.... ഹൃതികയുടെ ദേഷ്യം കണ്ടതും ആര്യന് ചിരി വന്നു.... ജീവിതത്തിൽ ഇന്നോളം ആരോടും ഒച്ച കൂട്ടി സംസാരിക്കാത്ത ആളാണ്.... അറിയാതെ പോലും ആരുടെയും ദേഹം നോവാൻ ആഗ്രഹിക്കാത്ത ആളാണ് ഇന്ന് സ്വാതിയെ പട്ടിയെ തല്ലുന്നത് പോലെ തല്ലുന്നത്.... “ ആഹിൽ എവിടെയാ ഉള്ളത്”.... ഹൃതിക ചോദിച്ചതും സ്വാതി മൗനം പൂണ്ടു.... “ നിന്നോടാ ചോദിച്ചത് ആഹിൽ എവിടെ എന്ന്”.... അവളുടെ മുടിക്കുത്തിൽ ശക്തിയായി പിടിച്ച് കൊണ്ട് ഹൃതിക ഒന്നുകൂടി ചോദിച്ചതും സ്വാതി വേദനയാൽ അലറി വിളിച്ചു.... “ ഞാൻ.... ഞാൻ പറയാം”.... “ എങ്കിൽ പറ എവിടെയുണ്ട് അവൻ”.... “ വീട്ടിൽ അച്ഛൻ്റെയും അമ്മയുടെയും കൂടെ”.... വേദന കാരണം മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു അവളുടെ വാക്കുകൾ.... ഹൃതിക അവളുടെ മുടിയിൽ നിന്നും കൈ എടുത്ത് ആര്യനെ നോക്കി.... അവളുടെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായതും ആര്യൻ അവളെ നോക്കി കണ്ണ് ചിമ്മി.... അവൾ പതിയെ നടന്ന് അവൻ്റെ അടുത്തേക്ക് ചെന്ന് നെഞ്ചോട് ചേർന്ന് നിന്നു.... “ നമുക്ക് പോകാം ഇച്ചാ.... എനിക്കിനി ഇവളെ കാണണ്ട”..... അവൻ്റെ നെഞ്ചിലേക്ക് മുഖം അമർത്തിക്കൊണ്ട് അവൾ പറഞ്ഞതും ആര്യൻ മൂളി.... “ ഞാൻ വരുന്നത് വരെ ഇവരെ നോക്കിക്കോണം”.... അവർക്ക് വേണ്ട നിർദേശവും കൊടുത്ത് ആര്യൻ അവരെയും കൊണ്ട് പുറത്തേക്ക് പോയി.... അവിടെ നിർത്തിയിട്ടിരിക്കുന്ന തൻ്റെ കാറിൻ്റെ അടുത്തേക്ക് നടന്നു.... ഹൃതിക ഇരുന്നതും മോനെ അവളുടെ കയ്യിൽ കൊടുത്ത് ആര്യൻ വണ്ടി എടുത്തു.... “ ഇച്ചാ”.... വണ്ടി എടുത്ത് കുറച്ച് കഴിഞ്ഞതും ഹൃതിക അവനെ വിളിച്ചു.... ആര്യൻ അവളെ നോക്കി.... “ എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു”.... അവൾ പറഞ്ഞതും ആര്യൻ ചിരിച്ചു.... “ എനിക്കറിയാം നിനക്കെന്താ പറയാൻ ഉള്ളത് എന്ന്.... ആഹിലിൻ്റെ കാര്യമല്ലേ”.... “എങ്ങനെ മനസ്സിലായി”.... “ നീ എൻ്റെ റിതു അല്ലേ.... നിന്നെ എനിക്ക് അറിഞ്ഞ് കൂടെ”.... “ അവനെ നമുക്ക് കൊണ്ടുപോകാം ഇച്ചാ.... നമ്മുടെ മോൻ ആയിട്ട് വളർത്താം.... ഒന്നുമില്ലേലും ഇച്ചൻ്റെ ചോര തന്നെയല്ലേ അവനും.... അവനെ ഇനിയും ആ നരകത്തിലേക്ക് വിടാൻ വയ്യ... ഇച്ചന് കഴിയില്ലേ അവനെ സ്വന്തമായി കാണാൻ”.... ആര്യൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... “ അവനും നമ്മുടെ മോൻ അല്ലേടി.... അപ്പനും അമ്മയും ചെയ്ത തെറ്റിന് ഒന്നുമറിയാത്ത ആ കുഞ്ഞിനെ എന്തിന് വേദനിപ്പിക്കണം.... അവൻ നമുക്ക് ഒപ്പം തന്നെ വളരും.... നമ്മുടെ മൂത്ത മോൻ ആയി.... അദ്ദൂൻ്റെ ചേട്ടായിയായി”.... ആര്യൻ പറഞ്ഞ് നിർത്തിയതും ഹൃതിക ഒരു ചിരിയോടെ അവൻ്റെ തോളിലേക്ക് ചാഞ്ഞു..... കുറച്ച് ദൂരം പിന്നിട്ടതും ഒരു ഇരുനില വീടിൻ്റെ മുന്നിലായി ആര്യൻ കാർ നിർത്തി.... അവർ രണ്ടുപേരും മുന്നോട്ട് നടന്ന് വീടിൻ്റെ ഉമ്മറത്ത് എത്തി.... ഹൃതിക കോളിംഗ് ബെൽ അടിച്ച് കുറച്ച് കഴിഞ്ഞതും രശ്മി വന്ന് വാതിൽ തുറന്നു.... മുന്നിൽ നിൽക്കുന്ന ആര്യനെ കണ്ടതും അവർ ഞെട്ടി വിറച്ചു.... അതിനേക്കാൾ ഞെട്ടൽ ആയിരുന്നു അവൻ്റെ കൂടെ നിൽക്കുന്ന ഹൃതികയെയും കുഞ്ഞിനെയും കണ്ടപ്പോൾ..... സ്വാതിയുടെ പ്ലാൻ എല്ലാം ആദ്യം മുതൽ അറിയാവുന്നത് കൊണ്ട് തന്നെ അവരെ കണ്ടതും രശ്മി നിന്ന് വിയർക്കാൻ തുടങ്ങി.... “ നിങ്ങൾ.... എന്താ ഇവിടെ”..... വിക്കിവിക്കി രശ്മി ചോദിച്ചതും ഹൃതിക അവരെ ഒന്ന് നോക്കി അകത്തേക്ക് കേറി..... “ ആഹിൽ എവിടെ”.... ആര്യൻ ചോദിച്ചതും രശ്മി നിന്ന് വിയർത്തു.... അപ്പോഴേക്കും രമേശനും അങ്ങോട്ട് വന്നു.... മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും അയാൾ സ്തംഭിച്ച് പോയി..... “ ആഹിൽ എവിടെ”..... ആര്യൻ ഒന്നുകൂടി ഗൗരവത്തിൽ ചോദിച്ചതും രശ്മി നിന്ന് വിറച്ചു.... “ അടു.... അടുക്കളയിൽ”.... അവർ പറഞ്ഞതും ഹൃതിക അങ്ങോട്ട് പോയി.... അവിടുത്തെ കാഴ്ച കണ്ടതും ഹൃതിക തറഞ്ഞ് നിന്നുപോയി.... അടുക്കള സിങ്കിൽ കിടക്കുന്ന പാത്രങ്ങളെല്ലാം കഴുകി വെക്കുവാണ് അവൻ.... ആകെ എല്ലും തോലും ആയൊരു കൊച്ച് രൂപം.... കണ്ടാൽ തന്നെ അറിയാം നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ട് ഒത്തിരി ദിവസം ആയെന്ന്..... ഹൃതികയുടെ നെഞ്ച് വിങ്ങി..... അവൾ പതിയെ അവൻ്റെ അടുത്തേക്ക് നടന്നു.... “ മോനെ”.... അടുത്ത് നിന്നാരോ വിളിക്കുന്നത് കേട്ടതും ആഹിൽ ഞെട്ടലോടെ തിരിഞ്ഞ് നോക്കി.... ഹൃതികയെ കണ്ടതും അവൻ അവളെ നോക്കി.... അവൻ്റെ ദേഹം മൊത്തം നീലിച്ച് കിടക്കുന്ന പാടുകൾ അപ്പോഴാണ് അവൾ കണ്ടത്.... മുഖത്ത് കവിളിൻ്റെ ഒരു വശം നന്നായി വീങ്ങിയിട്ടുണ്ട്.... ചുണ്ട് പൊട്ടിയിട്ടും ഉണ്ട്.... അത് കാൺകെ അവളുടെ കണ്ണ് നിറഞ്ഞു.... അവൾ പതിയെ കവിളിലേക്ക് കൈ വെച്ചതും വേദന ആഹിൽ ഒന്നേങ്ങി പോയി.... അത് കേൾക്കെ ഹൃതിക അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി.... അവിടേക്ക് വന്ന ആര്യൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു..... പെട്ടെന്ന് അവിടേക്ക് വന്ന രശ്മിയെയും രമേശനെയും കാണെ ആഹിൽ വേഗം ഹൃതികയിൽ നിന്നും അടർന്നു മാറി പാത്രം കഴുകാൻ തുടങ്ങി .... ഇടയ്ക്ക് പേടിയോടെ അവരെ രണ്ട് പേരെയും നോക്കുന്നുമുണ്ട്..... ആര്യൻ വർധിച്ച കോപത്തോടെ രമേശനെ നോക്കി..... അയാൾക്ക് പേടി കാരണം തൻ്റെ തൊണ്ട വരളുന്നത് പോലെ തോന്നി.... “ നീ എന്തിനാ ഇതൊക്കെ ചെയ്യുന്നത്.... അതൊക്കെ ചെയ്യാൻ ഇവിടെ അമ്മൂമ്മ ഉണ്ടല്ലോ.... ഈ ഡ്രസ്സ് ഒക്കെ മാറ്റി പോയി കുളിച്ചിട്ട് വാ.... വീട്ടിൽ ഗസ്റ്റ് വന്നത് കണ്ടില്ലേ..... അവർ എന്ത് വിചാരിക്കും”..... പറഞ്ഞ് തീരലും രമേശൻ മൂലയിലേക്ക് തെറിച്ച് വീണു.... ഒരു നിമിഷം എടുത്തു എന്താ നടന്നത് എന്ന് അയാൾക്ക് മനസ്സിലാകാൻ.... നേരെ നോക്കിയ അയാൾ കാണുന്നത് തന്നെ കൊല്ലാൻ തക്കവണ്ണം ദേഷ്യത്തിൽ നിൽക്കുന്ന ആര്യനെയാണ്.... “ ഒരു കുഞ്ഞിനെ ഇട്ട് കൊല്ലാക്കൊല ചെയ്തിട്ട് എൻ്റെ മുന്നിൽ നിന്ന് മാന്യൻ കളിക്കുന്നോ ചെറ്റേ”..... “ അയ്യോ ചേട്ടാ”.... രശ്മി ഭർത്താവിൻ്റെ അടുത്തേക്ക് ഓടി.... ഹൃതിക അവരെ രണ്ട് പേരെയും തറപ്പിച്ച് നോക്കി ആഹിലിൻ്റെ നേരെ തിരിഞ്ഞ് അവനെ തൻ്റെ അടുക്കലേക്ക് ചേർത്ത് പിടിച്ചു.... അവൻ ആര്യനെയും മറ്റുള്ളവരെയും പേടിയോടെ നോക്കി നിൽക്കുവാണ്.... ഹൃതിക അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചതും അവൻ കുതറി..... “ പേടിക്കണ്ട.... മോനെ ഞാൻ ഒന്നും ചെയ്യില്ല.... പേടിക്കണ്ട കേട്ടോ”.... ഹൃതിക അവൻ്റെ തലയിൽ തഴുകി സമാധാനിപ്പിച്ചു..... ആ തലോടൽ എന്തുകൊണ്ടോ അവനും എതിർത്തില്ല.... ഒന്ന് ചേർത്ത് പിടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആ കുരുന്നും മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നിരിക്കണം.... ആഹിൽ തല ഉയർത്തി അവളെ നോക്കി.... അവൾ അവനെ നോക്കി കണ്ണ് ചിമ്മി അവൻ്റെ നെറുകയിൽ സ്നേഹത്തോടെ മുത്തി.... അവളുടെ ചൂടിൽ പതുങ്ങി നിന്നു അവനും..... “ ഇവനെ ഞാൻ കൊണ്ട് പോകുവാണ് എൻ്റെ കൂടെ.... ഇനി നിങ്ങളുടെ ആരുടെയും നിഴൽ പോലും ഇവന് മേൽ വീഴാൻ ഞാൻ അനുവദിക്കില്ല”.... ആര്യൻ പറഞ്ഞത് കേട്ട് ഞെട്ടിയെങ്കിലും അവനോട് തിരിച്ചൊന്നും ചോദിക്കാനുള്ള ധൈര്യം അവർക്ക് രണ്ട് പേർക്കും ഇല്ലായിരുന്നു.... അപ്പോഴേക്കും രണ്ട് ആളുകൾ അവിടേക്ക് വന്നിരുന്നു.... “ അവളുടെ അടുത്തേക്ക് കൊണ്ട് പോ.... കുറച്ച് ദിവസത്തേക്ക് പച്ചവെള്ളം പോലും കൊടുക്കരുത്.... വിശപ്പിൻ്റെ വില ഇവരും അറിയട്ടെ നല്ലപോലെ.... ബഹളം എന്തെങ്കിലും ഉണ്ടാക്കുകയാണെങ്കിൽ അങ്ങനെയൊന്നും ഉണ്ടാകില്ല.... അഥവാ സംഭവിച്ചാൽ ഒന്നും നോക്കണ്ട കാണേണ്ടത് പോലെ തന്നെ കണ്ടോ.... ദേഹം നല്ലത് പോലെ നോവണം.... ദാ ഇതിനേക്കാൾ ഏറെ”.... ആഹിലിനെ ചൂണ്ടി ആര്യൻ പറഞ്ഞതും അവർ തല കുലുക്കി.... എന്നിട്ട് രമേശനെയും ഭാര്യയെയും തൂക്കി എടുത്ത് കൊണ്ട് പോയി.... ഹൃതിക പയ്യെ കുനിഞ്ഞ് ആഹിലിൻ്റെ നേരെ മുട്ട് കുത്തി ഇരുന്നു.... “ മോനെ കൊണ്ട് പോകാനാ ഞങ്ങൾ വന്നത്.... ഇനി മോനെ ആരും തല്ലില്ല കേട്ടോ.... പട്ടിണിയും ഇടില്ല.... ഇനി മോൻ ആരെയും പേടിച്ച് കഴിയണ്ട കാര്യമില്ല”.... “ ആരാ.... എൻ്റെ ആരേലും ആണോ”.... പ്രതീക്ഷയോടെ തൻ്റെ മുഖത്തേക്ക് നോക്കുന്ന കുരുന്നിനെ കാണെ അവൾക്ക് ഒരേ സമയം അതിയായ സ്നേഹവും വാത്സല്യവും തോന്നി.... “ അമ്മയാ.... മോൻ്റെ അമ്മയാ.... ഇത് മോൻ്റെ പപ്പ.... ഇത് അനിയൻ”.... അവരെ ചൂണ്ടി ഹൃതിക പറഞ്ഞതും ആഹിൽ സംശയത്തോടെ അവരെ നോക്കി.... “ എൻ്റെ അമ്മ വേറെ ആണല്ലോ.... സ്വാതി ന്നാ പേര്.... എന്നെ കുറേ തല്ലും.... വഴക്ക് പറയും”.... “അതൊക്കെ മോൻ മറന്നേക്ക്.... ഇനി മുതൽ മോൻ്റെ അമ്മ ഞാനാ.... അമ്മ ഒരിക്കലും മോനെ തല്ലില്ല കേട്ടോ.... കാരണം അമ്മയ്ക്ക് മോനെ ഒത്തിരി ഇഷ്ടമാ.... മോൻ കരഞ്ഞാൽ അമ്മയ്ക്ക് സങ്കടം ആകും.... അതുകൊണ്ടാ”.... അവൻ്റെ കവിളിൽ മുത്തി ഹൃതിക പറഞ്ഞു..... അധികം വൈകാതെ തന്നെ അവനെയും കൂട്ടി അവർ അവിടെ നിന്നും ഇറങ്ങി.... പോകുന്ന വഴിക്ക് ആഹിലിന് ഉള്ള കുറച്ച് ഡ്രെസ്സും എടുത്ത് അവനെ ആശുപത്രിയിൽ കാണിച്ച് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അവർ തിരികെ മടങ്ങിയത്.... അവന് പോഷകാഹാരക്കുറവ് നല്ലോണം ഉള്ളത് കൊണ്ട് തന്നെ വിറ്റാമിൻ സിറപ്പും പിന്നെ അവന് ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങി.... ആദ്യമായി പുതിയ ഉടുപ്പ് ഇട്ടപ്പോഴും വയർ നിറച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോഴും ഒക്കെ സന്തോഷം കൊണ്ട് അവൻ്റെ കണ്ണ് തിളങ്ങുന്നത് ഒരു നൊമ്പരത്തോടെയാണ് ഹൃതികയും ആര്യനും നോക്കി നിന്നത്.... അത് കാണുമ്പോൾ ഒക്കെ അവരുടെ ഉള്ളിൽ സ്വാതിയെയും കുടുംബത്തെയും പച്ചയ്ക്ക് കത്തിക്കാനുള്ള ദേഷ്യം തോന്നി.... ആദ്യത്തെ രണ്ട് മൂന്ന് ദിവസം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് ആഹിൽ തൻ്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു.... എന്നാൽ സ്വാതിയെയും കുടുംബത്തെയും സംബന്ധിച്ച് ആ മൂന്ന് ദിവസങ്ങൾ നരക തുല്യമായിരുന്നു..... വെള്ളവും ഭക്ഷണവും ഇല്ലാത്ത മൂന്ന് ദിനരാത്രങ്ങൾ.... ഒരിറ്റ് വെള്ളത്തിന് വേണ്ടി കേണാൽ മുഖമടച്ച് അടി കിട്ടും.... അട് കിട്ടി അവസാനം അവരുടെ കവിൾ വീർത്തു.... ഒടുക്കം തല്ല് പേടിച്ച് അവർ ഒന്നും മിണ്ടാതെ ഇരുന്നു..... ആറ് മാസങ്ങൾക്ക് ശേഷം...... ഓഫീസിൽ പോകാൻ ഒരുങ്ങുകയാണ് ആര്യൻ.... ഹൃതിക അടുക്കളയിൽ കാര്യമായ പാചകത്തിൽ ആണ്.... മക്കളെ ഒരുക്കി ഒരുവിധം അടുക്കളയിൽ കേറിയതാണ്.... സഹായത്തിന് ആളുണ്ടെങ്കിലും ആര്യനും കുട്ടികൾക്കും ഉള്ളത് സ്വയം ചെയ്യണം എന്നത് അവളുടെ നിർബന്ധമാണ്.... അവർക്കും അതാണ് ഇഷ്ടവും.... ഭക്ഷണം ഒക്കെ എടുത്ത് ടേബിളിൽ വെച്ചതും ആര്യൻ മുകളിൽ നിന്നും ഇറങ്ങി വന്നു.... പിറകെ തന്നെ അദ്ദൂൻ്റെ കയ്യും പിടിച്ച് ആഹിലും ഉണ്ട്..... “ അല്ലൂ അദ്ദൂ വേഗം വന്നേ.... സ്കൂൾ ബസ്സ് ഇപ്പോ വരും”.... അവൾ അതും പറഞ്ഞ് വേഗം ഭക്ഷണം പ്ലേറ്റിലേക്ക് വിളമ്പി.... ആഹിൽ വന്ന് അവൻ്റെ കസേരയിൽ ഇരുന്നു അപ്പുറത്ത് അദ്ദൂനെയും ഇരുത്തി.... ഹൃതിക വേഗം തന്നെ രണ്ട് പേർക്കും ഭക്ഷണം വാരി കൊടുത്തു..... നാട്ടിൽ തന്നെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുവാണ് ആഹിൽ.... അവൻ്റെ പ്രായം നോക്കിയാൽ ഒരു സ്റ്റാൻഡേർഡ് കുറവാണ്.... അവനെ സ്കൂളിൽ ഒന്നും വിടാതെ ഇരുന്നത് കൊണ്ട് അക്ഷരങ്ങളോ സംഖ്യകളോ ഒന്നും തന്നെ അവന് അറിയില്ലായിരുന്നു.... പിന്നെ ഹൃതിക തന്നെ അവനെ പഠിപ്പിച്ച് പിറ്റേ വർഷം അവിടുത്തെ ബെസ്റ്റ് സ്കൂളിൽ തന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തു.... പഠിക്കാൻ മിടുക്കനാണ് ആഹിൽ.... ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മതി അവനോട്.... അനുഭവങ്ങൾ കൊണ്ടാകണം പ്രായത്തിൽ കവിഞ്ഞ ഒരു പക്വത ഇപ്പോഴേ ഉണ്ട് അവന്.... അവൻ്റെ സ്കൂളിലെ തന്നെ പ്ലേ സ്കൂളിൽ അദ്ദൂനെയും ചേർത്തു.... ഇപ്പോ ചേട്ടനും അനിയനും ഒന്നിച്ചാണ് സ്കൂളിൽ പോക്ക്.... അദ്ദൂന് ഉച്ച വരെയേ ക്ലാസ് ഉള്ളൂ.... അവനെ ഹൃതികയോ ആര്യനോ പോയി വിളിക്കും.... പിന്നെ വൈകിട്ട് ചേട്ടൻ വരുന്നത് വരെ ഒരു കാത്തിരിപ്പാണ് അദ്ദു.... തിരിച്ച് ആഹിലും അങ്ങനെ തന്നെ.... സ്കൂളിൽ നിന്നും വന്ന് നേരെ അനിയനെ പോയി കെട്ടിപ്പിടിക്കും.... എന്നിട്ടേ മുറിയിലേക്ക് പോലും പോകൂ.... ആര്യനും കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട.... പപ്പയും മക്കളും കൂടി ഒരു മേളം തന്നെയാ.... മക്കളുടെ പരസ്പരമുള്ള സ്നേഹം കാണുമ്പോൾ അവരുടെ രണ്ട് പേരുടെയും മനസ്സ് നിറയും..... അന്നത്തെ ആ സംഭവത്തിന് ശേഷം അധികം വൈകാതെ തന്നെ അവർ നാട്ടിലേക്ക് മടങ്ങി.... സ്വാതിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന് ആര്യന് മാത്രേ അറിയൂ.... അവളുടെ കാര്യം പോലും ഓർക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അവൾ അവനോട് അവരെക്കുറിച്ച് ഒന്നും തിരക്കാനും പോയില്ല.... സാമുവൽ ഇപ്പോ ജോലി ഒക്കെ ഉപേക്ഷിച്ച് കൊച്ചു മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.... ഹോസ്പിറ്റൽ പണി തീർന്നാൽ ഉടൻ അതിൻ്റെ ചാർജ് ഹൃതികയ്ക്ക് കൊടുക്കാനാണ് ആര്യൻ്റെ തീരുമാനം.... അവളെ സൂപ്പർവൈസ് ചെയ്യാൻ സാമുവലും.... ആഹിലിന് അവളുടെ സാമീപ്യം ഏറ്റവും ആവശ്യമായ സമയം ആയതിനാൽ തന്നെ ഹൃതികയും ജോലിയിൽ നിന്നും താൽക്കാലികമായി വിട്ട് നിന്നു.... പിന്നെ ഒരുപാട് നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ ആയതിനാൽ തന്നെ അവൾക്കും ആര്യനും അവരുടേതായ കുറച്ച് സ്വകാര്യ നിമിഷങ്ങൾ കൂടി വേണമായിരുന്നു.... കഴിഞ്ഞ ആറ് മാസം കൊണ്ട് ഇതുവരെ നൽകാതെ പോയ സ്നേഹമൊക്കെ അവർ പരസ്പരം വാരിക്കോരി കൊടുത്തു.... അവരുടെ പ്രണയത്തിന് മാറ്റ് കൂട്ടാൻ രണ്ട് മക്കളും.... ജീവിതം അതിൻ്റെ എല്ലാ മനോഹാരിതയും കോർത്തിണക്കി മുന്നോട്ട് പോകുകയാണ് ..... ബസ്സിൻ്റെ ഹോൺ കേട്ടതും അവൾ വേഗം തന്നെ കുട്ടികളെ റെഡിയാക്കി അവരുടെ ബാഗും മറ്റും എടുത്ത് കൊണ്ട് പുറത്തേക്ക് പോയി.... കൊണ്ടുപോകാൻ കാറും മറ്റ് സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും അവർ സാധാരണ കുട്ടികളെ പോലെ വളർന്നാൽ മതി എന്ന് അവർ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണ്.... കുട്ടികളെ ബസ്സിൽ ആക്കി തിരിച്ച് അകത്തേക്ക് വന്നതും അവളുടെ ഇടുപ്പിൽ ഒരു പിടി വീണു.... ആളാരാ എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ അവനെ ഒന്ന് കൂർപ്പിച്ച് നോക്കി.... “ എന്താടി നോക്കി പേടിപ്പിക്കുന്നത്”.... “ ദേ ഇച്ചാ ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എൻ്റെ ഇടുപ്പിൽ ഇങ്ങനെ പിച്ചല്ലേ എന്ന്”.... “ എൻ്റെ ഭാര്യയുടെ ഇടുപ്പ്.... എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ പിച്ചും..... ചിലപ്പോ ഉമ്മയും വെക്കും.... എന്തേ”..... “ നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല”.... അവൾ അതും പറഞ്ഞ് തല കുലുക്കി.... “ അല്ലെങ്കിലും എൻ്റെ കാര്യത്തിൽ നിനക്ക് ഇപ്പോ തീരെ ശ്രദ്ധയില്ല.... എത്ര നാളായി ഞാൻ പട്ടിണി കിടക്കാൻ തുടങ്ങിയിട്ട്.... നിനക്ക് അതിൻ്റെ വല്ല വിചാരവും ഉണ്ടോ”..... അവൻ്റെ പരിഭവം പറച്ചിൽ കേട്ടതും അവൾക്ക് ചിരി വന്നു.... “ അച്ചോടാ.... എൻ്റെ മോന് വിഷമമായോ.... പോട്ടെ സാരമില്ലാട്ടോ.... കുറച്ച് നാൾ കൂടി കഴിയട്ടെ.... നമുക്ക് പരിഹാരം കാണാട്ടോ”.... അവൻ്റെ താടിയിൽ കൊഞ്ചിച്ച് അവൾ പറഞ്ഞതും ആര്യൻ അവളെ പൊക്കി തൻ്റെ തോളിൽ ഇട്ടു.... പെട്ടെന്നായത് കൊണ്ട് അവൾ ഒന്ന് പേടിച്ചു.... “ അടങ്ങി കിടക്കെടി.... ഇന്ന് നിന്നെ നല്ലോണം കണ്ടിട്ട് തന്നെ കാര്യം.... ഇപ്പോഴാണെങ്കിൽ മക്കളും ഇല്ല അങ്കിളും ഇല്ല”..... “ ദേ ഇച്ചാ.... നിങ്ങൾക്ക് ഓഫീസിൽ പോകണ്ടേ”.... “ ഞാൻ പോയില്ലെങ്കിലും അവിടുത്തെ കാര്യങ്ങളൊക്കെ നടക്കും.... അതുകൊണ്ട് അവിടെ അടങ്ങി കിടക്ക്”.... അതും പറഞ്ഞ് അവൻ അവളെയും പൊക്കി മുകളിലേക്ക് പോയി..... അവർ അവരുടെ പ്രണയം കൈമാറുമ്പോൾ ദൂരെ ഒരിടത്ത് ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ ദിവസങ്ങൾക്ക് ശേഷം കിട്ടിയ ഭക്ഷണം ആർത്തിയോടെ വാരി കഴിക്കുകയായിരുന്നു സ്വാതി.... അവളുടെ തൊട്ട് അടുത്ത് തന്നെ അച്ഛനും അമ്മയും ഉണ്ട്.... അവരുടെ അവസ്ഥയും മറിച്ചല്ല..... ഇന്നവർക്ക് വിശപ്പിൻ്റെ വില അറിയാം.... ദേഹം നോവുമ്പോൾ ഉണ്ടാകുന്ന വേദന എന്തെന്ന് അറിയാം..... ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ അവരുടെ അടിമകളായി ജീവിക്കുകയാണ് അവർ.... ആര്യൻ അവർക്കായി നൽകിയ ശിക്ഷ.... മനുഷ്യത്വം തീണ്ടാത്ത ഒരു സമൂഹത്തിലേക്ക് അവരുടെ അടിമകളായി അവരെ അയച്ചു.... അതും ഊരും നടും അറിയാത്ത ഒരു അന്യ നാട്ടിലേക്ക്..... നടു നിവർത്താൻ പറ്റാത്തത്ര ജോലി.... അത് കൂടാതെ ചെറിയ പിഴവുകൾക്ക് പോലും അവർ നൽകുന്ന കൊടിയ പീഢനങ്ങളും അവരെ മാനസികമായി ആകെ തളർത്തി.... ഓരോ നിമിഷവും മരിച്ച് പോയെങ്കിൽ എന്ന് ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഇല്ല.... പക്ഷേ അതിന് പോലും കഴിയാത്ത അവസ്ഥയാണ്.... കാരണം മരിക്കണമെങ്കിൽ പോലും അവരുടെ അനുവാദം വേണം.... അല്ലെങ്കിലും വാൾ എടുത്തവൻ വാളാൽ എന്ന് പറയുന്നത് എത്ര ശെരിയാണ്.... തൻ്റെ അവസ്ഥ ഓർത്ത് കരയാൻ അല്ലാതെ മറ്റൊന്നിനും അവർക്ക് കഴിയില്ല.... കാരണം ഒരു പിഞ്ച് കുഞ്ഞിനോട് ചെയ്ത് കൂട്ടിയ തെറ്റുകൾ അത്രയും വലുതായിരുന്നു.... ദൈവത്തിൻ്റെ കണക്ക് പുസ്തകത്തിൽ അവരുടെ വിധി ഇനിയും ഉണ്ട് ഏറെ.... അത് അനുഭവിച്ച് തീർക്കാതെ ഈ ലോകത്തിൽ നിന്നും അവർക്ക് മടക്കമില്ല..... അവസാനിച്ചു..... #📙 നോവൽ #💞 പ്രണയകഥകൾ
*ഹൃദയത്തിന്റെ അവകാശി 💜💜* പാർട്ട് 65 ജിഫ്ന നിസാർ ❣️ ശ്രീ നടുക്കത്തോടെ ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി. ശെരിയാണ്. അമ്മയെന്ന നമ്പറിൽ നിന്നുമാണ് വിളി വന്നത്. അജയോട് അച്ചുവിന്റെ കാര്യം പറയുന്നതിനിടെ ഫോൺ ബെല്ലടിക്കുമ്പോൾ ആരെന്ന് കൂടി നോക്കാതെ എടുത്തതായിരുന്നു. പക്ഷേ കാതിൽ വന്നലച്ച ആ സ്വരം.. കരച്ചിൽ. തോന്നലല്ലെന്നുറപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവന്റെ മുഖം വലിഞ്ഞു മുറുകി.. "ശ്രീ..." വീണ്ടും വിളി കേൾക്കാം. ദേഹം മുഴുവൻ എന്തോ അരിച്ചു കയറി ചൊറിയുന്നത് പോലാണ് ശ്രീക്കത് കേട്ടപ്പോൾ തോന്നിയത്. "മോനെ... അമ്മയാടാ.." വീണ്ടും....വീണ്ടും അവനെ ശ്വാസം മുട്ടിക്കുന്ന അതേ സ്വരം. പുച്ഛത്തോടെ അവനത് കട്ട് ചെയ്യാൻ തുനിഞ്ഞു.. "ബാല..." അതിനിടയിൽ കേട്ടൊരു വാക്ക്. ശ്രീയുടെ നെറ്റി ചുളിഞ്ഞു.. അവനൊന്ന് വിറച്ചു. "അവൾക്കെന്തു പറ്റി.." ചോദിക്കുമ്പോൾ പോലും അൽപ്പം ദയയോ അലിവോ ഇല്ലാത്ത അവന്റെ സ്വരം. മറുവശം.. ഒരു നിമിഷം നിശബ്ദമായി. "എന്റെ പെങ്ങളെ കൊന്ന് തിന്നോ എല്ലാവരും കൂടി . ഏഹ്.." അന്ന് വരെയും അവരുടെ ചെയ്തികളോടുള്ള മുഴുവൻ ദേഷ്യവും വെറുപ്പും നിറഞ്ഞ ആ വാക്കുകൾ. ശ്രീയുടെ അരികിൽ നിൽക്കുന്ന അജയ് പോലും ഞെട്ടി വിറച്ചു കൊണ്ടൽപ്പം നീങ്ങി നിന്നു. അത്രയും ദേഷ്യത്തിൽ ശ്രീയെ അവനൊരിക്കലും കണ്ടിട്ടില്ല. മുഖമൊക്കെ വലിഞ്ഞു മുറുകി.. കവിളുകൾ വിറച്ചു.. കണ്ണിൽ ദേഷ്യത്തിന്റെ ചുവപ്പ് പടർന്നു.. അജയ്ക്ക് തീർത്തും അപരിചിതനായൊരു ശ്രീ.. "എന്റെ ക്ഷമയെ പരീക്ഷിക്കാതെ പറയുന്നുണ്ടോ നിങ്ങള്.. ബാലക്കെന്തു പറ്റി.. അതോ ഇനിയെന്നെ കൂടി കൊന്ന് തിന്നാൻ നിങ്ങളുടെ പുന്നാര ഏട്ടന്റെ ഒത്തശാ ഏറ്റെടുത്തു കൊണ്ടുള്ള വിളിയാണോ ഇത്.. വാ തുറന്നു പറയ്യ്.." ചുറ്റും കൂടി നിൽക്കുന്നവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് പോലും ഓർക്കാതെ ശ്രീ വീണ്ടും ഒച്ചയിട്ടു. അജയ് അവനെയും അവനെ നോക്കി കൊണ്ട് പോകുന്നവരെയും മാറി മാറി നോക്കുന്നുണ്ട്. ശ്രീയേ ഇനിയും പരീക്ഷിക്കാൻ വയ്യെന്നത് പോലെ ദേവിക ബാലയെ കുറിച്ചും അവളോട് അർജുൻ കാണിച്ച ദ്രോഹത്തെ കുറിച്ചും പറയുമ്പോൾ ശ്രീ ശ്വാസം പിടിച്ചു നിന്നു. കണ്മുന്നിൽ അനിയത്തിയുടെ അലിവാർന്ന ചിരിയും മുഖവും തെളിഞ്ഞു. ഇടനെഞ്ചു തകർത്തു കൊണ്ടൊരു കരച്ചിൽ വന്നവന്റെ ചങ്കിൽ തടഞ്ഞു. "കരയണ്ടാ.. അവൾക്ക് വേണ്ടി ഇനിയൊരു തുള്ളി കണ്ണുനീർ പോലും പൊഴിക്കണ്ട നിങ്ങള്.. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല.." ശ്രീയുടെ ശബ്ദമുയർന്നു. "അവിടെയുള്ള ഡോക്ടറേ പോയെന്നുക്കാണ്.. എന്നിട്ട് അൽപ്പം ജീവൻ അവൾക്ക് ബാക്കി ഉണ്ടെങ്കിൽ.. ഇനിയും അവളെ അവന് വേദനിപ്പിക്കാൻ ഇട്ട് കൊടുക്കാതെ അതൊന്ന് തീർത്തു തരാൻ പറയ്യ് നിങ്ങൾ.. അതിനേക്കാൾ വലിയൊരു ഉപകാരം ഇനി അവളോട് നിങ്ങൾക്ക് ചെയ്യാനില്ല...' ശ്രീ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി... "ഒരമ്മയാണോ നിങ്ങൾ.. എന്ത് തെറ്റി ചെയ്തിട്ടാ ദൈവം ഞങ്ങൾക്ക് നിങ്ങളെ അമ്മയായി തന്നത് എന്നെനിക്കറിയില്ല. പക്ഷേ ഒന്നറിയാം.. ഞാനും ബാലയും ചെയ്ത് കൂട്ടിയ പാപങ്ങളൊക്കെ ഈ ലോകത്ത് തന്നെ തീരും.. നിങ്ങളെ ഞങ്ങൾ സഹിക്കുന്നില്ലേ.. ക്ഷമിക്കുന്നില്ലേ..അതിനേക്കാൾ വലിയൊരു ശിക്ഷ ഇനി വേറെന്താ എനിക്കും എന്റെ.. പെങ്ങൾക്കും.." ശ്രീക്കാവന്റെ ദേഷ്യം നിയന്ത്രണം വിട്ട് പോയിട്ടുണ്ട്. അന്നുച്ച മുതൽ അവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പുറമെയാണ് ബാലയുടെ അവസ്ഥയും. ഇനിയിത് കൂടി.. വായിൽ തോന്നിയതെല്ലാം അവൻ വിളിച്ചു പറയുന്നുണ്ട്... ദേവിക ഒരക്ഷരം മിണ്ടുന്നില്ല എന്നതവന്റെ കലി കൂട്ടുകയാണ് ചെയ്തത്.. "ഒരുപകാരം ചെയ്യുവോ.. അവളെ ഞാൻ നോക്കിക്കൊള്ളാം.. ആണ് പാവം പെണ്ണ് കണ്ണ് തുറക്കും മുന്നേ നിങ്ങളുടെ സ്വന്തക്കാരെ മുഴുവൻ വിളിച്ചോണ്ട് ഒന്നവിടെ നിന്നും പോകുമോ.. നിങ്ങള്. അങ്ങേയെങ്കിലും ഇത്തിരി സമാധാനം കൊടുക്കുമോ നിങ്ങള് അതിന്. അമ്മ.. ഭർത്താവ്.. ഈ വക അവകാശങ്ങളൊന്നും ഇനിയെന്റെ പെങ്ങൾക്ക് വേണ്ട.. അവൾക്കിനി ഒരേട്ടൻ മാത്രമുള്ളു.. ഞാൻ നോക്കിക്കൊള്ളാം.. എനിക്ക് കഴിയും.. ഒരൊറ്റ നാറിയും അവളുടെ നിഴൽ വെട്ടത്തു പോലും വരാത്ത വിധം എന്റെ പെങ്ങളെ ഇനി ഞാൻ നോക്കും..." അത്രയും പറഞ്ഞിട്ട് ശ്രീ മറുപടി പോലും കാക്കാതെ ഫോൺ കട്ട് ചെയ്തു കൊണ്ട് കസേരയിലേക്ക് വീണു പോയ്.. കിതപ്പും വിറയലും.. എന്ത് ചെയ്യണമെന്നറിയാത്ത വേവലാതിയും സ്വന്തം പെങ്ങളെയും പെണ്ണിനേയും ഓർത്തു കൊണ്ടവൻ ഒരുപോലെ നീറി.. "ശ്രീ.. യേട്ടാ.." അജയ് അറച്ചു കൊണ്ടാണ് വിളിക്കുന്നത് മാത്രം ശ്രീ കണ്ണ് തുറക്കാതെ തന്നെ മൂളി. "എന്താ.. പ്രശ്നം വല്ലതും." "പെങ്ങൾക്ക്.. വയ്യെടാ. ഹോസ്പിറ്റലിൽ.." അത്രയും പറഞ്ഞപ്പോഴേക്കും ശ്രീയുടെ തൊണ്ടയിടറി.. ബാലയെ ഓർക്കുമ്പോൾ അവന് സഹിക്കാൻ കഴിയാത്തൊരു വേദനയാണ്. അത് പോലെ തന്നെ അച്ചുവും.. അവളെ ഇവിടെ ഇട്ട് താനെങ്ങനെ നാട്ടിലേക്ക് പോകും. രണ്ടു പേർക്കും ഇപ്പൊ താൻ മാത്രമാണ് ആശ്രയം. തനിക്കും.അവർ മാത്രമേ ഒള്ളു. താൻ എന്തെങ്കിലും ചെയ്യുമെന്നും സംരക്ഷിക്കുമെന്നും രണ്ടു പേരുടെ ഉള്ളിലും കാണും. ശ്രീ തളർച്ചയോടെ പിന്നിലേക്ക് ചാരി.. "ഇനിയിപ്പോ എന്ത് ചെയ്യും ശ്രീയേട്ടാ..?" അവന്റെ അവസ്ഥയിൽ അജയ്ക്കും അങ്ങേയറ്റം സങ്കടമാണ്. "എനിക്കറിയില്ലടാ.." ശ്രീ പറഞ്ഞത് സത്യമാണ്.ഇനിയെന്ത് വേണമെന്ന് അവനപ്പോൾ യാതൊരു ഊഹവുമില്ല. ഒരാൾക്കു വേണ്ടി മറ്റൊരാളെ ഉപേക്ഷിച്ചു കളയാൻ കഴിയാത്ത ധർമ്മസങ്കടം അവനെ അപ്പാടെ തകർത്തു കളഞ്ഞു. "ശ്രീയേട്ടന്.. നാട്ടിൽ പോണോ..?" അജയ് ചോദികുമ്പോൾ ശ്രീ അവനെയൊന്ന് നോക്കി. അച്ചുവിന് നേരെയുള്ള ചതിയാണോ ഈ സംഭവമെന്ന് അവനൊരു തോന്നലുണ്ട്. അങ്ങനെ ഒരു സംശയം ഉള്ളത് കൊണ്ട് തന്നെ.. അവർക്കിടയിൽ അവളെ തനിച്ചാക്കി പോയാൽ പിന്നെയൊരിക്കലും തനിക്കവളെ കാണാൻ പോലും കഴിയില്ലേ എന്നൊരു ആശങ്ക.. "എടാ.. ഞാനിപ്പോ പോയാല്.. അച്ചു.." ശ്രീ അജയുടെ കയ്യിൽ അമർത്തി പിടിച്ചു. "ഇവിടുത്തെ കാര്യം ഓർത്തിട്ട്.. അച്ചു ചേച്ചിയുടെ കൂടെ ആരുമില്ല എന്നോർത്ത് കൊണ്ടാണെങ്കിൽ ശ്രീയേട്ടൻ പേടിക്കേണ്ട.. ധൈര്യമായിട്ട് പെങ്ങളുടെ അരികിലേക്ക് പോയിട്ട് വായോ.. അച്ചു ചേച്ചിയുടെ കൂടെ ഞാനുണ്ട്.. വേണമെങ്കിൽ അവന്മാരെയും വിളിക്കാം.." അജയ് പറയുമ്പോൾ ശ്രീ അവനെയൊന്ന് നോക്കി. ഹൃദയം നിറയുന്നത് പോലെ... അവനെ ഒന്നാഞ്ഞു പുണരുമ്പോൾ അറിയാതെ തന്നെ ഹൃദയത്തിനൊപ്പം ശ്രീയുടെ കണ്ണ് കൂടി നിറഞ്ഞു.. 💜💜 ദേഹം കുഴഞ്ഞു കൊണ്ട് ദേവിക ആ ചുവരിൽ ചാരി. ശ്രീ പറഞ്ഞതെല്ലാം ഈയം ഉരുക്കി ഒഴിച്ചത് പോലെ അവരുടെ കാതിൽ പറ്റി പിടിച്ചു കിടപ്പുണ്ട്.. അവൻ.. അവൻ പറഞ്ഞതെല്ലാം ശെരിയായിരുന്നു. എന്നും അവൻ പറയുന്നതായിരുന്നു ശെരി. അന്ധമായ സഹോദരസ്നേഹം കൊണ്ട് താൻ തിരിച്ചറിയാത്ത പലതും അവൻ വളരെ മുന്നേ തന്നെ കണ്ടു പിടിച്ചിരുന്നു.. അതെല്ലാം പലതവണ.. പലവിധത്തിൽ തന്നെ അറിയിക്കാനും ശ്രമിച്ചിരുന്നു.. പക്ഷേ അന്നൊന്നും താൻ അവനെ കേട്ടില്ല.. ആ മനസ്സ് കണ്ടില്ല. അവനെ കൊണ്ടാവും വിധം പ്രതിരോധം തീർക്കാൻ ശ്രമിച്ചപ്പോൾ താൻ അവനൊപ്പമല്ല.. മറിച്ച് തന്നെയും തന്റെ കുടുംബതെയും നശിപ്പിക്കാൻ കള്ളസ്നേഹവും ഒളിപ്പിച്ചു നടന്നവരെയാണ് വിശ്വാസിച്ചത്.. കൂടെ നിർത്തിയത്.. ദേവികയുടെ കണ്ണുകൾ രണ്ടും കയങ്ങൾ പോലായി.. അതങ്ങനെ നിറഞ്ഞു തൂവി.. ഇടയ്ക്കിടെ നോട്ടം ബാലയുടെ നേരെ നീളും.. അപ്പോഴെല്ലാം ഉള്ളിലെ വേദനയുടെ ആഴവും കൂടും.. "എന്റെ അച്ഛനെ തുരത്തി വിട്ടു.. എന്റെ പെങ്ങളെ കൊല്ലാ കൊല ചെയ്യാൻ കൂട്ട് നിന്നു.. എന്നെന്നേക്കുമായി എന്റെ സമാധാനം കളയാൻ സഹോദരന്റെ കൂടെ നിന്നു.. ഇതിനേക്കാൾ ഭേദം...നിങ്ങൾക്ക് ഞങ്ങളെ യങ്ങ് കൊന്ന് കളഞ്ഞൂടായിരുന്നോ.. അതാവും നിങ്ങളുടെ സഹോദരനും കുടുംബത്തിനും കൂടുതൽ സൗകര്യം.. സന്തോഷം.. അതിന് വേണ്ടുന്ന എന്ത് സഹായവും അയാൾ തന്നെ മുന്നിൽ നിന്നിട്ട് ചെയ്തു തരുമായിരുന്നു.. ഇങ്ങനെ ഉരുകി തീരാൻ വിടാതെ അങ്ങ് കൊന്ന് കളഞ്ഞിട്ട് ഞങ്ങളോട് ഒരിത്തിരി സ്നേഹം കാണിച്ചൂടായിരുന്നോ.." ശ്രീ പറഞ്ഞു തീർത്ത വാക്കുകൾ. കാലങ്ങൾക്ക് ശേഷം... ദേവിക തന്റെ കുടുംബത്തെ കുറിച്ചോർത്തു.. തന്നെയും മക്കളെയും പൊന്ന് പോലെ നോക്കിയ.. സ്നേഹിച്ച.. ഭർത്താവിനെ കുറിച്ചോർത്തു.. നെഞ്ചിൽ സഹിക്കാൻ കഴിയാത്ത വേദന... കണ്ണുകൾ നിർത്താതെ പെയ്യുന്നു. എന്നിട്ടും ഉളിലെ കുറ്റബോധം കൂടിയതല്ലാതെ അൽപ്പം പോലും കുറവ് വന്നില്ല.... ❣️❣️ ശ്രീ വിളിച്ചു പറഞ്ഞത് കേട്ടതും ഡെവി ഒരു നിമിഷം മിണ്ടിയില്ല.. നെഞ്ചിൽ അടക്കി പിടിച്ചൊരു കരച്ചിൽ.. കണ്മുന്നിൽ തനിക് നേരെ നോക്കിയൊരു ചിരിയോടെ പ്രിയപ്പെട്ടവളുടെ രൂപം.. അവൾ അനുഭവിച്ച വേദനയാണ് ശ്രീ പറയുന്നത്.. ഡെവിയുടെ നെഞ്ച് നീറി. എന്നിട്ടും ഒരിറ്റ് കണ്ണുനീർ പോലും വരാതെ അവനങ്ങനെ നിശ്ചലമായി നിന്നു പോയി.. "ഡെവി.. നീ കേൾക്കുന്നില്ലേ.." ഇടക്കെപ്പഴോ ശ്രീ ചോദിക്കുമ്പോൾ അവനൊന്നു മൂളി.. "ഞാനിനി എന്ത് ചെയ്യുമെടാ.. എനിക്കിവിടെ വിട്ട് പോരാനും അങ്ങോട്ട് പോരാതിരിക്കാനും കഴിയുന്നില്ല.." ശ്രീ ഡെവിയോട് ഹൃദയം നുറുങ്ങി കൊണ്ടാണത് പറയുന്നത്. അവിടെയുണ്ടായ കാര്യങ്ങൾ അവൻ അപ്പോഴാണ് ഡെവിയെ അറിയിച്ചത്.. "ബാലയെ... ബാലയെ ഓർത്തു വേവലാതി വേണ്ട.. ശ്രീ. അവൾ.. അവളെ ഞാൻ നോക്കി കൊള്ളാം..ഇനി അവളെ ആരും ഒന്നും ചെയ്യില്ല.. ഒന്നും.. നീ അച്ചുവിനെ സേഫ് ആക്കാൻ ശ്രദ്ധിക്ക്.." ഒടുവിൽ ഉറപ്പോടെ ഡെവി പറയുമ്പോൾ ശ്രിയാണ് മൗനമായത്. തന്നപ്പോലെ.. അല്ലെങ്കിൽ തന്നെക്കാൾ അവൾക്ക് വേണ്ടി അവന്റെ മനസ്സ് വേദനിക്കുന്നത് അവിടെയിരുന്നു കൊണ്ട് തന്നെ ശ്രീക്കറിയാം.. "വെക്കുവാ ശ്രീ.. ഞാൻ ഹോസ്പിറ്റലിൽ എത്തിയിട്ട് വിളിച്ചോളാം നിന്നെ.." അതും പറഞ്ഞു കൊണ്ട് ഡെവി ഫോൺ കട്ട് ചെയ്തു കൊണ്ട് എഴുന്നേറ്റു.. തൊട്ട് പിന്നിൽ ഇന്ദിരാമ്മ. അവരെല്ലാം കേട്ട് കഴിഞ്ഞെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാം. അതേ ഭാവത്തിൽ തന്നെ ഡെവി അവർക്ക് മുന്നിൽ പോയി നിന്നു. "ബാലക്ക് വയ്യ.. ഹോസ്പിറ്റലിലാണ്. ശ്രീക്ക് ഇപ്പൊ ഇങ്ങോട്ട് വരാൻ കഴിയില്ല.." ഇന്ദിരാമ്മയെ തന്നെ നോക്കി അത് പറയുമ്പോൾ അവന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകി.. സ്വരവും. "എനിക്ക് പോണം..." അതും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയവനെ നോക്കി അവരാ നിൽപ്പ് തുടർന്നു.. തുടരും.. #📙 നോവൽ #💞 പ്രണയകഥകൾ
*ലയനം* ഭാഗം : 29 ✍️ Divya Krishna തുടരെ തുടരെ ലനയുടെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ടെൻഷനോടെ ആണ് സന മുക്തയുടെ ഫോണിലേക്ക് വിളിച്ചത്.. " മുക്തേ.. ലനയ്ക്ക് ഫോൺ ഒന്ന് കൊടുത്തേ.. എത്ര നേരം ആയി ഞാൻ അവളെ വിളിക്കുന്നു.. അവളെന്താ ഫോൺ എടുക്കാത്തെ.. " മുക്ത കാൾ എടുത്തതും സന ചോദിച്ചു.. " ലന ഇവിടെ ഇല്ല സന.. " " ഇല്ലെന്നോ.. അവളെവിടെ പോയി.. രോഹന്റെയും രോഹിണിയുടേയും ഒപ്പം പുറത്ത് പോയോ..? " സന പെട്ടന്ന് തന്നെ ചോദിച്ചു.. " അവൾ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.. " " വാട്ട്‌.. " മുക്തയുടെ മറുപടി കേട്ട് സന ഞെട്ടലോടെ ചോദിച്ചു.. " എന്താ പറഞ്ഞത്.. ലന അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയെന്നോ.. " '' അതെ.. അവളുടെ ഭർത്താവിന്റെ അച്ഛനും അമ്മയും വന്നിരുന്നു.. അവരുടെ ഒപ്പം ആണ് അവൾ പോയത്.. " " അവളെ അങ്ങോട്ട് കൂട്ടികൊണ്ട് വന്നത് സാരംഗ് അല്ലേ.. അപ്പോ അവനോട് ഒരു വാക്ക് പറയാതെ അവളെ കണ്ടവരുടെ ഒപ്പം വിട്ടത് ശരിയാണോ.. " ദേഷ്യം കൊണ്ട് സന ആകെ വിറച്ചു.. " അതിന് ഞങ്ങൾ ആരും അവളെ നിർബന്ധിച്ച് പറഞ്ഞ് വിട്ടതൊന്നും അല്ല.. അവൾ സ്വന്തം ഇഷ്ടത്തിന് പോയതാണ്.. " " അങ്ങനെ ഒരു സിറ്റുവേഷൻ വന്നപ്പോൾ നിനക്ക് ഞങ്ങളെ ഒന്ന് വിളിക്കാമായിരുന്നില്ലേ..? " " അവനും കൂടി അറിഞ്ഞിട്ടാണല്ലോ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.. അതുകൊണ്ട് തന്നെയാ പറയാതിരുന്നത്.. " മുക്ത അത്രയും പറഞ്ഞ് ദേഷ്യത്തിൽ ഫോൺ വെച്ചു.. കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ സന റൂമിലേക്ക് ഓടി.. സാരംഗിന്റെ അച്ഛൻ നല്ല ഉറക്കം ആയിരുന്നു.. അമ്മ അടുത്ത് ഉണ്ട്.. സാരംഗ് മുറിയിൽ ഉണ്ടായിരുന്നില്ല.. " അമ്മേ.. സാരംഗ് എവിടെ..? " ഉള്ളിലെ ടെൻഷൻ പുറത്ത് കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രെമിച്ചു.. " ഡോക്ടർ വിളിച്ചിട്ട് അങ്ങോട്ട് പോയിരിക്കുവാ.. " മായ മറുപടി പറഞ്ഞപ്പോൾ സന വേഗം പുറത്ത് ഇറങ്ങി.. ഡോക്ടറുടെ റൂമിന് മുന്നിൽ നിൽക്കുമ്പോൾ തലയ്ക്കു അകത്ത് വല്ലാത്ത പെരുപ്പ് തോന്നി അവൾക്ക്.. ലന.. അവളെ പറ്റി ഓർക്കുംതോറും അവളുടെ ഉള്ള് പിടഞ്ഞു.. പത്തു മിനിറ്റ് കഴിഞ്ഞാണ് സാരംഗ് പുറത്ത് വന്നത്.. " സാരംഗ് എനിക്ക് കുറച്ച് സീരിയസ് ആയി സംസാരിക്കാൻ ഉണ്ട്.. " പറഞ്ഞുകൊണ്ട് അവൾ സാരംഗിന്റെ കൈ പിടിച്ച് വരാന്തയിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ നീങ്ങി നിന്നു.. " നിനക്ക് എന്താ പറയാനുള്ളത്..? " കൈ വിടുവിച്ച് സാരംഗ് അവളെ രൂഷമായൊന്ന് നോക്കി.. " സാരംഗ്.. നമ്മുടെ ലന.. അവളെ അയാൾ കൊണ്ട് പോയി.. " " എന്ത്..? " മനസിലാവാതെ സാരംഗ് സനയെ നോക്കി.. മുക്ത വിളിച്ചു പറഞ്ഞതൊക്കെ സന സാരംഗിനോട് പറഞ്ഞു.. എന്ത് ചെയ്യും എന്നറിയാതെ സാരംഗ് നെറ്റിയിൽ കൈ വെച്ചു.. " എനിക്കെന്തോ വല്ലാതെ പേടി ആവുന്നു.. അവൾക്ക് നമ്മളെ ഒന്ന് വിളിക്കാമായിരുന്നില്ലേ.. ഇനി അങ്ങനെ വിളിക്കാം പറ്റാത്ത സാഹചര്യം ആയിരിക്കുമോ..? " സന പേടിയോടെ അവനെ നോക്കി.. മറുപടി പറയാതെ സാരംഗ് വേഗം റൂമിലേക്ക് പോയി അമ്മയോട് കാര്യം പറഞ്ഞ് കാറിന്റെ കീ എടുത്ത് പുറത്ത് ഇറങ്ങി.. അവർക്ക് കൂട്ടയി നിഖിലിനെ അവിടെ നിർത്തി.. " ഞാനും കൂടി വരട്ടെ സാരംഗ്.. ഇവിടെ നിന്നാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല അതാ.. " സന ചോദിച്ചപ്പോൾ സാരഗ് മറുപടി ഒന്നും പറഞ്ഞില്ല.. കൂടുതൽ ഒന്നും പറയാതെ അവനൊപ്പം സന കാറിൽ കയറി.. ********************* മാനവ് കാറിൽ നിന്ന് വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോൾ രോഹനും രോഹിണിയും ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.. നേരിയ ചിരിയോടെ അവൻ അവരുടെ അടുത്തേക്ക് ചെന്നു.. " എന്താണ്.. രണ്ടാളും തമ്മിൽ തെറ്റിയോ.. രണ്ട് ദിശയിലേക്ക് നോക്കിയാണല്ലോ ഇരിപ്പ്.. " മാനവ് അവരുടെ അടുത്ത് നിന്നുകൊണ്ട് ചോദിച്ചു.. അവനെ ഒന്ന് നോക്കിയതല്ലാതെ രണ്ടാളും മറുപടി ഒന്നും പറഞ്ഞില്ല.. " നീ നാളെയോ വരൂന്ന് പറഞ്ഞിട്ട്..? " സുമ അകത്ത് നിന്ന് അവരുടെ അടുത്തേക്ക് വന്നു.. " മീറ്റിംഗ് ക്യാൻസൽ ആയി.. അതാ പെട്ടന്ന് പോന്നത്.. അല്ല ഇവർ രണ്ടാളും എന്ത ഇങ്ങനെ ഇരിക്കുന്നേ..? " സുമയിൽ നിന്ന് നോട്ടം പിൻവലിച്ച് മാനവ് അവരെ നോക്കി.. " അവരുടെ ലന ചേച്ചി പോയതിന്റെ സങ്കടം ആണ്.. " " ലയ പോയെന്നോ.. എങ്ങോട്ട്..? " മാനവ് നെറ്റി ചുളിച്ച് സുമയെ നോക്കി.. സുമ രാവിലെ ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.. എല്ലാം കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. " എന്ത് സ്റ്റുപിഡിറ്റി ആണ് നിങ്ങൾ എല്ലാവരും കാണിച്ചത്.. അങ്ങനെ ആരോ വന്ന് എന്തെങ്കിലും പറഞ്ഞെന്ന് കരുതി അവളെ അവരുടെ ഒപ്പം വിടുകയാണോ വേണ്ടത്.. " മാനവിന്റെ ഉറക്കെയുള്ള സംസാരം കേട്ട് അകത്ത് നിന്ന് ഓരോരുത്തർ ആയി വന്നു.. " അവർ പറഞ്ഞതൊക്കെ സത്യം ആണെന്ന് ആ കുട്ടി തന്നെയാ പറഞ്ഞത്.. ഞങ്ങൾ ആരും നിർബന്ധിച്ച് പറഞ്ഞ് വിട്ടതും അല്ല.. പിന്നെ നീ എന്തിനാ മാനു ഇങ്ങനെ ഒച്ച വയ്ക്കുന്നത്..? " മീര മാനവിനെ നോക്കി ചോദിച്ചു.. " ഒച്ച വയ്ക്കാതെ പിന്നെ.. അവളിവിടെ താമസിച്ച് ഇത്രയും ദിവസം നിങ്ങളോട് ആരോടെങ്കിലും എന്തെങ്കിലും അനിഷ്ടത്തോടെ പെരുമാറിയിട്ടുണ്ടോ.. എന്നിട്ട് ആരോ വന്ന് എന്തോ പറഞ്ഞപ്പോ അതൊക്കെ വിശ്വസിച്ചിരിക്കുന്നു.. " " അവർ പറഞ്ഞത് സത്യം ആണെന്ന് ലന പറഞ്ഞത് കൊണ്ടാ.. " മുക്ത പറഞ്ഞതും മാനവ് അവളെ രൂഷമായൊന്ന് നോക്കി.. " അവളുടെ കല്യാണം കഴിഞ്ഞു എന്നുള്ളത് സത്യം ആണ്.. പക്ഷേ ബാക്കി ഒന്നും സത്യം അല്ല.. വലിയൊരു ആപത്തിലേക്കാ നിങ്ങൾ അവളെ പറഞ്ഞു വിട്ടിരിക്കുന്നെ.. " എല്ലാവരെയും നോക്കി പറഞ്ഞുകൊണ്ട് മാനവ് പുറത്തേക്ക് ഇറങ്ങി.. " ഏട്ടാ.. " ഡോർ തുറക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് രോഹിണിയുടെ വിളി കേട്ട് മാനവ് തിരിഞ്ഞു നോക്കി.. കണ്ണ് നിറച്ച് നിൽക്കുന്ന രോഹിണിയെ കണ്ടപ്പോൾ അവനും ഉള്ളിൽ വേദന തോന്നി.. " വിഷമിക്കണ്ട.. എവിടെ ആണെങ്കിലും ഏട്ടൻ കൂട്ടികൊണ്ട് വരും.. " രോഹിണിയോട് അത്രയും പറഞ്ഞുകൊണ്ട് ദൃതിയിൽ കാറിൽ കയറി മാനവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു.. ********************** ഡ്രൈവിങ്ങിന് ഇടയിൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും സാരംഗ് കാർ ഒതുക്കി നിർത്തി ഫോൺ എടുത്തു.. മാനവ് ആയിരുന്നു വിളിച്ചത്.. " സാരംഗ് ഞാൻ വീട്ടിൽ എത്തിയപ്പോഴാ അറിഞ്ഞത് ലയ.. " " ഞാൻ അറിഞ്ഞു.. " മാനവ് പറഞ്ഞ് പൂർത്തിയാക്കും മുൻപ് സാരഗ് പറഞ്ഞു.. " നമ്മൾ എവിടെ ആണെന്ന് കരുതിയ അവളെ.. " " അറിയില്ല.. ഒരെത്തും പിടിയും കിട്ടുന്നില്ല.. " സാരംഗിന്റെ ശബ്ദതത്തിൽ വല്ലാത്ത നിരാശ നിഴലിച്ചിരുന്നു.. " സാരംഗ് ഇപ്പൊ എവിടെയാ ഉള്ളത്.. എനിക്ക് ലൊക്കേഷൻ അയക്ക്.. ഞാൻ പെട്ടന്ന് അങ്ങോട്ട് വരാം.. " മാനവ് ഫോൺ വെച്ചതും സാരംഗ് അവന് ലൊക്കേഷൻ ഷെയർ ചെയ്തു.. അരമണിക്കൂറിൽ മാനവ് അവർക്കരികിൽ എത്തി.. " എന്റെ ഒരു സുഹൃത്ത് സബ് ഇൻസ്‌പെക്ടർ ആണ്.. അവനെ വിളിച്ച് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.. ലയയുടെ ഫോൺ ഇപ്പോഴും റിംഗ് ഉണ്ട്.. വീട്ടിൽ ഫോൺ ഇല്ലെന്നാ രോഹിണി പറഞ്ഞത്.. ലയയുടെ കയ്യിൽ തന്നെ ഉണ്ടാവും.. അതിന്റെ ലൊക്കേഷൻ ട്രൈസ് ചെയ്യാമെന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.. നമുക്ക് നോക്കാം.. " മാനവ് സാരംഗിനോട് പറഞ്ഞു.. തിരികെ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും സാരംഗിന് നേർത്ത പ്രതിക്ഷ തോന്നി.. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ മാനവിന്റെ ഫോൺ റിംഗ് ചെയ്തു.. " ഹലോ എന്തായി.. " ഫോൺ എടുത്തതും മാനവ് ചോദിച്ചു.. " അരമണിക്കൂർ ആയി ഈ ഫോൺ ഒരു ലൊക്കേഷനിൽ തന്നയാണ്.. നിന്റെ ഫോണിലേക്ക് ഞാൻ അത് അയച്ചിട്ടുണ്ട്.. പിന്നെ ആണ് നമ്പറിലേക്ക് ഇന്ന് വന്നിട്ടുള്ള കാൾ ലിസ്റ്റിന്റെ ഡീറ്റെയിൽസ് കൂടി ഞാൻ അയച്ചിട്ടുണ്ട്.. അതിലെ ഒരു നമ്പർ ആ ലൊക്കേഷനിൽ തന്നെയാണ് ഉള്ളത്.. പിന്നെ അവിടത്തെ പോലീസ് സ്റ്റേഷനിൽ ഞാൻ അറിയിച്ചിട്ടുണ്ട് നിങ്ങൾക്ക് എന്തിനും അവരുടെ ഹെൽപ് ഉണ്ടാവും.. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം.. " " താങ്ക്സ് ടാ.. " മാനവ് പെട്ടന്ന് ഫോൺ കട്ട്‌ ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.. അതിലെ ഡീറ്റെയിൽസ് സാരംഗിന് കാണിച്ച് കൊടുത്തു.. " അയാളപ്പോൾ ലനയെ വിളിച്ചിട്ടുണ്ട്.. എന്തെങ്കിലും പറഞ്ഞ് പേടിപ്പിച്ച് കാണും.. അതാ നമ്മളോട് ഒന്നും പറയാതെ അവരുടെ ഒപ്പം പോയത്.. " കാൾ ഡീറ്റെയിൽസ് നോക്കികൊണ്ട് സന പറഞ്ഞു.. " ഇനി സമയം കളയണ്ട.. അവളെ അവർ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നമുക്ക് അവളെ കണ്ടെത്തണം.. " സാരംഗ് അതും പറഞ്ഞ് വേഗം കാറിൽ കയറി ഒപ്പം സനയും.. മാനവ് അവന്റെ കാറിലും.. ****************** ആയാസപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്ന് ലന ചുറ്റും നോക്കി.. ഏതോ ഒരു റൂം ആണ്..പെട്ടന്ന് എന്തോ ഓർത്ത പോലെ ഞെട്ടി എഴുനേറ്റു.. തലയ്ക്ക് വല്ലാത്ത ഭാരം.. രണ്ട് കൈ കൊണ്ടും തലയിൽ കൈ വെച്ച് കണ്ണുകൾ അടച്ചു.. കഴിഞ്ഞു പോയ നിമിഷങ്ങളിൽ എന്താണ് സംഭവിച്ചത്.. എങ്ങനെ ഇവിടെ എത്തി.. അവൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രെമിച്ചു.. വണ്ടിയിൽ വെച്ച് വിപിനെ കണ്ടതും താൻ ഒച്ച വെച്ചതും അയാളെന്തോ മുഖത്തേക്ക് സ്പ്രൈ ചെയ്തതും ഓർമ ഉണ്ട്.. ഇത്.. ഇത് എവിടെ ആണ്.. എന്റെ ഗീതു.. ആ ഓർമയിൽ അവളുടെ ഉള്ളൊന്ന് വിറച്ചു.. " ആഹാ.. എഴുന്നേറ്റോ എന്റെ ഭാര്യ.. എത്ര നേരം ആയി ഞാൻ കാത്തിരിക്കുന്നു.. " രതീഷ് ഉള്ളിലേക്ക് വന്ന് അവളുടെ അടുത്ത് ഇരുന്നു.. വെറുപ്പോടെ അയാളെ നോക്കി അവൾ പിന്നിലേക്ക് നിരങ്ങി ഇരുന്നു.. " അവിടെ പോയി നീയാകെ ഒന്ന് നന്നായിട്ടുണ്ടല്ലോ.. കൂടെ ഉണ്ടായിരുന്നവന്മാർക്കെല്ലാം നീ പാ വിരിക്കാറുണ്ടോ.. " ഒരുതരം പരിഹാസത്തോടെ രതീഷ് അവളെ നോക്കി.. " അതിന് ലോകത്തുള്ള എല്ലാ ആണുങ്ങളും നിങ്ങളെ പോലെ അല്ല.. " പുച്ഛത്തോടെ അവൾ അവനെ നോക്കി.. " എന്റെ ഗീതു എവിടെ.. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ഇവിടേക്ക് വന്നില്ലേ.. ഇനി അവളെ വെറുതെ വിട്.. " ലന അവനെ നോക്കി ചീറി.. ഒരു പൊട്ടിച്ചിരിയോടെ അവൻ ലനയെ നോക്കി... " അവളെ ഞാൻ എന്തെങ്കിലും ചെയ്യോ എന്റെ ഭാര്യേ.. അവളെന്റെ ആന്റിടെ മോൾ അല്ലേ.. ആ പേരും പറഞ്ഞ് നിന്നെ ഇവിടെ എത്തിക്കണം എന്നെ എനിക്ക് ഉണ്ടായുള്ളു.. " രതീഷിന്റെ മറുപടി കേട്ടതും ലന അവനെ തുറിച്ച് നോക്കി.. " നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ എന്ത് മാത്രം കഷ്ട്ടപെട്ടെന്ന് അറിയോ.. നിനക്ക് എല്ലാ സഹായവും ചെയ്ത് തന്ന നിന്റെ ആ രക്ഷകൻ ഇല്ലേ.. സാരംഗ്.. അവനെ അവിടെന്ന് മാറ്റാൻ പാവം ഒന്നും അറിയാത്ത ആ സാരംഗിന്റെ അച്ഛനെ അപകടത്തിൽ പെടുത്തേണ്ടി വന്നു.. " പുച്ഛത്തോടെ രതീഷ് പറയുന്നത് കേട്ടതും ചാടി എഴുനേറ്റ് ലന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.. " എന്തിനാടോ ആ പാവത്തിനെ.. ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്.. " " മറുപടി ഞാൻ പറഞ്ഞാൽ മതിയോ..? " പിന്നിൽ നിന്ന് ആ ശബ്‌ദം കേട്ടതും ലന തിരിഞ്ഞു നോക്കി.. ഇടത് കൈ കൊണ്ട് തലയിൽ തടവി വല്ലാത്തൊരു ഭാവത്തോടെ വിപിൻ അവളെ നോക്കി.. " നീ പതിയെ പറഞ്ഞ് കൊടുത്താൽ മതി അളിയാ.. സമയം ഒത്തിരി ഉണ്ടല്ലോ.. ഞാൻ പുറത്ത് ഉണ്ടാവും.." വിപിനെ നോക്കി ഒരു പ്രതേക രീതിയിൽ ചിരിച്ച് രതീഷ് പുറത്തേക്ക് ഇറങ്ങി.. ഡോർ അടച്ച് വിപിൻ ലനയുടെ അടുത്തേക്ക് ചെന്നു.. " പണ്ട് എനിക്കൊരു സമ്മാനം തന്നിട്ടല്ലേ നീ രക്ഷപെട്ടു പോയത്.. എനിക്കത് മറക്കാൻ പറ്റോ.. ഉള്ളിൽ ആ മുറിവ് ഉണങ്ങാതെ കിടക്കുമ്പോൾ നീ അങ്ങനെ സുഖിച്ച് ജീവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുമോ.. " താടി ഉഴിഞ്ഞുകൊണ്ട് വിപിൻ അവളെ വല്ലാത്തൊരു ഭാവത്തോടെ നോക്കി.. " അന്ന് നീയൊന്ന് സഹകരിച്ചിരുന്നേൽ ഞാൻ പിന്നെ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. അപ്പോ നീ വല്ല്യ പതിവ്രത ചമഞ്ഞു.. ഇനി നിനക്ക് രക്ഷയില്ല.. ഇന്ന് നിന്നോടൊപ്പം കണ്ടവരില്ലേ.. അവർ ആരാണെന്ന് അറിയോ നിനക്ക്.. ഞങ്ങടെ ആവശ്യം കഴിഞ്ഞാൽ നിന്നെ അവർ കൂട്ടികൊണ്ട് പോവും.. പകരം ലക്ഷങ്ങൾ ആണ് ഞങ്ങൾക്ക് കിട്ടാൻ പോവുന്നത്.. " വിപിൻ അവളെ നോക്കി പൊട്ടി ചിരിച്ചു.. കേട്ടത് വിശ്വസിക്കാൻ കഴിയാതെ ലന തറഞ്ഞു നിന്നുപോയി.. ' നമ്മളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രെമിച്ചാൽ അയ്യോ എന്നെ ഒന്നും ചെയ്യല്ലേ എന്നല്ല പറയേണ്ടത്.. ഛീ വിടടാ എന്ന് ചങ്കൂറ്റത്തോടെ പറയണം.. ' സന എപ്പോഴോ പറഞ്ഞ വാക്കുകൾ ലന ഓർത്തു.. തോറ്റു പോവാൻ പാടില്ല.. തന്റെ ജീവിതം ആണ്.. വിപിൻ അവളെ ആകെ ഒന്നുഴിഞ്ഞു നോക്കി അടുത്തേക്ക് വന്നു.. ഒട്ടും പതറാതെ അവൾ അവനെ നോക്കി.. അടുത്ത് വന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു.. രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ അവന്റെ മുഖം അടച്ച് ഒരടി കൊടുത്തു.. അപ്രതീക്ഷിതമായി ആയതിനാൽ അവനൊന്ന് പകച്ചു.. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.. " ഡീ.. എന്ത് കണ്ടിട്ടാടി നീ ഈ തിളയ്ക്കുന്നെ.. നിന്റെ മാറ്റവന്മാർ ഒന്നും നിന്നെ രക്ഷിക്കാൻ വരില്ല.. എന്റെ കാൽചുവട്ടിൽ ആണ് നിനക്ക് സ്ഥാനം.. " അവൻ അവളുടെ മുടിക്ക് കുത്തി പിടിച്ചു.. വേദന കൊണ്ട് ഒന്ന് പുളഞ്ഞെങ്കിലും പെട്ടന്ന് സർവ്വ ശക്തിയും എടുത്ത് അവൾ അവനെ പിടിച്ചു തള്ളി.. മറിഞ്ഞു അവൻ താഴെ വീണു.. പണി മുഴുവൻ തീരാത്ത വീട് ആയതിനാൽ അവിടെ കുറേ ഇഷ്ട്ടികയും കമ്പിയും ഒക്കെ ഉണ്ടായിരുന്നു.. അതിൽ ഒരു ഇഷ്ട്ടിക എടുത്ത് അവൾ അവനെ തലങ്ങും വിലങ്ങും അടിച്ചു.. അവൻ തളർന്നെന്ന് തോന്നിയപ്പോൾ പെട്ടന്ന് ഡോർ തുറന്ന് പുറത്തേക്ക് ഓടി.. ഹാളിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു രതീഷ്.. ലന റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോൾ അലറി കൊണ്ട് അവൻ അവൾക്ക് പുറകെ ഓടി.. പുറത്തേക്ക് ഇറങ്ങിയ ലന അകത്തേക്ക് വന്ന ഒരു കാറിന്റെ മുന്നിലേക്ക് ആയിരുന്നു എത്തിയത്.. പെട്ടന്ന് ബ്രേക്ക്‌ ഇട്ടത് കൊണ്ട് അവൾക്ക് ഒന്നും പറ്റിയില്ല.. ഡോർ തുറന്ന് ഇറങ്ങിയ മാനവിനെ കണ്ട് ലനയുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു.. ഓടി ചെന്ന് അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ആശ്വസിപ്പിക്കും പോലെ മാനവ് അവളെ ചേർത്ത് പിടിച്ചു.. " ഡീ.. " രതീഷ് അലർച്ചയോടെ അവരുടെ അടുത്തേക്ക് വന്നതും മാനവ് അവന്റെ നെഞ്ചിൽ ചവിട്ടി.. രതീഷ് പിന്നിലേക്ക് തെറിച്ച് വീണു.. അപ്പോഴേക്കും സാരംഗും സനയും എത്തിയിരുന്നു.. " ലനേ.. " സന അലിവോടെ വിളിച്ചതും ലന മാനവിൽ നിന്ന് അകന്ന് മാറി അവളെ കെട്ടിപിടിച്ചു.. " പേടിക്കണ്ട.. ഞങ്ങൾ വന്നില്ലേ.. " സന അവളെ ചേർത്ത് പിടിച്ച് തലോടി.. " എത്തിയോ രക്ഷകന്മാർ.. ആരൊക്കെ വന്നാലും ഇവളെ ഇവിടുന്ന് രക്ഷപ്പെടുത്താമെന്ന് കരുതണ്ട.. " രതീഷ് എഴുനേറ്റ് അവർക്ക് നേരെ നോക്കി.. " അവളെ കൊണ്ട് പോവാനാണ് വന്നതെങ്കിൽ ഞങ്ങൾ കൊണ്ട് പോവും.. തടയാൻ നീയൊന്ന് ശ്രെമിച്ച് നോക്ക്.. " മാനവ് ഷർട്ടിന്റെ കൈ കയറ്റി വെച്ച് രതീഷിനെ നോക്കി.. ആ സമയത്ത് അകത്ത് നിന്ന് വിപിനും പുറത്തേക്ക് വന്നു.. പിന്നെ നാലാളും പൊരിഞ്ഞ അടി ആയിരുന്നു.. ഇതിനിടയിൽ ലനയെ കൊണ്ട് പോവാൻ ലതികയും രവിയും അവരുടെ ആളുകളും വന്നു.. അടിയ്ക്ക് ഇടയിൽ ലതിക ലനയെ പിടിച്ച് വലിച്ച് വണ്ടിയിൽ കയറ്റാൻ നോക്കി.. തടയാൻ ശ്രെമിച്ച സനയെ അവർ പിടിച്ച് തള്ളി.. അടക്കി വെച്ച കട്ടയിലേക്ക് ആയിരുന്നു സന തലയിടിച്ച് വീണു.. അത് കണ്ട സാരംഗ് അടിച്ചുകൊണ്ടിരിക്കുന്ന ആളെ തള്ളി മാറ്റി സനയ്ക്ക് അടുത്തേക്ക് ഓടി.. മാനവ് രതീഷിന്റെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റി അവനെ തള്ളി മാറ്റി ലനയുടെ അടുത്തേക്ക് ഓടി.. ലതികയെ പിടിച്ച് മാറ്റി ലനയെ അവൻ ചേർത്ത് പിടിച്ചു.. അപ്പോഴേക്കും ഒന്ന് രണ്ട് ഗുണ്ടകൾ മാനവിന്റെ അടുത്തേക്ക് ചെന്നു.. ലനയെ മാറ്റി നിർത്തി മാനവ് അവരെ പൊതിരെ തല്ലി.. അവിടേക്ക് പോലീസ് ജീപ്പ് വരുന്നത് കണ്ടതും ഒന്ന് രണ്ട് പേർ ഓടി പോയി.. രണ്ട് പോലീസ്കാർ അവർക്ക് പിന്നാലെ ഓടി.. ബാക്കി ഉള്ളവരെ ഒക്കെ പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.. രതീഷ് അടികൊണ്ട് ആകെ തളർന്നിരുന്നു.. പോലീസ് പിടിച്ചുകൊണ്ട് പോവുന്നതിന് ഇടയിൽ രതീഷ് മുഖം തിരിച്ച് ലനയെ നോക്കി.. അവളെ കണ്ടപ്പോൾ അടക്കാനാവാത്ത വിധം അവന്റെ ഉള്ളിൽ പക നിറഞ്ഞു.. അടുത്ത് കൂട്ടിയിട്ടിരിക്കുന്ന ചെറുതും വലുതുമായ കമ്പികൾ കണ്ടപ്പോൾ വല്ലാത്തൊരു ചിരിയോടെ അവൻ കുതറി കൊണ്ട് പോലീസ്ക്കാരുടെ കൈ വിടുവിച്ചു.. പെട്ടന്ന് ഓടി ആ കമ്പിയിൽ നിന്ന് ഒന്നെടുത്ത് ലനയുടെ നേരെ പാഞ്ഞു.. അത് കണ്ട് മാറി നിന്നിരുന്ന സന ലനയുടെ അടുത്തേക്ക് ഓടി.. ലനയെ തള്ളി മാറ്റുമ്പോഴേക്കും സനയുടെ വയറ്റിലേക്ക് ആ കമ്പി ആഴ്ന്ന് കയറിയിരുന്നു.. ആ നിമിഷം തന്നെ എസ് ഐ പിന്നിൽ നിന്ന് രതീഷിന്റെ നെഞ്ചിലേക്ക് വെടി വെച്ചു.. പിടഞ്ഞു കൊണ്ട് അവൻ താഴെ വീണു.. " സനാ... " സാരംഗ് ഓടിക്കൊണ്ട് സനയുടെ അടുത്തേക്ക് വന്നു.. സന തള്ളി ഇട്ടപ്പോൾ താഴെ വീണ ലന മുഖം ഉയർത്തി നോക്കുമ്പോൾ കാണുന്നത് കുത്ത് കിട്ടി താഴെ കിടക്കുന്ന സനയെ ആണ്.. അലറി കരഞ്ഞുകൊണ്ട് അവൾ സനയ്ക്ക് അടുത്തേക്ക് ചെന്നു.. മാനവും അവർക്കടുത്തേക്ക് ഓടി ചെന്നിരുന്നു.. " സനാ.. " അവളുടെ തല എടുത്ത് മടിയിൽ വെച്ച് സാരംഗ് വേദനയോടെ വിളിച്ചു.. " സാരംഗ്.. " വയറിൽ തൊട്ട് രക്തം പുരണ്ട കൈകൊണ്ട് സന സാരംഗിന്റെ കവിളിൽ പിടിച്ചു.. " ഞാൻ.. ഒരിക്കൽ.. ഒരിക്കൽ ഞാൻ അപകടപെടുത്താൻ ശ്രെമിച്ചത ഇവളുടെ ജീവൻ.. ഇപ്പൊ ഞാൻ അതിന് പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.. ഇനി.. ഇനിയെങ്കിലും എന്നെ.. എന്നെ വെറുക്കരുത്.." മുറിഞ്ഞു മുറിഞ്ഞു അവളെന്തൊക്കെയോ ഒരുവിധം പറഞ്ഞു.. കരഞ്ഞുകൊണ്ട് സാരംഗ് അവളെ നെഞ്ചോട് ചേർത്തു.. അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.. ( കാത്തിരിക്കുമല്ലോ.. ) #📙 നോവൽ #💞 പ്രണയകഥകൾ