@storypromoter
@storypromoter

💞🕊വാ🕊ന💞🕊മ്പാ🕊ടി🕊💞

📚“സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.” 📝📝

#

📙 നോവൽ

💞ഭാര്യ എന്ന പുണ്യം 💞 ❣️❣️❣️❣️❣️❣️ ഏട്ടാ.....സമയം ഒരുപാടായി ഉറങ്ങുന്നില്ലേ ?? നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങിക്കൂടെ ? എനിക്കി ഏട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു ആ ഫോൺ കുറച്ച് സമയത്തേക്ക് മാറ്റി വെക്കാമോ എന്റെ കൈയിൽ ഫോണുള്ളതാണോ നിന്റെ കുഴപ്പം നിനക്ക് പറയാനുള്ളത് എന്താന്ന് വെച്ചാൽ പറയാൻ പാടില്ലേ...? നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു... അതിന് ഞാനെന്തു വേണം വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എല്ലാ എന്തോരം സ്നേഹം ആയിരുന്നു ഏട്ടന് എന്നോട് "" പക്ഷേ ഇപ്പോ കുറച്ചായിട്ട് ഏട്ടന് എന്നോട് മിണ്ടാൻ പോലും സമയമില്ല ഏത് നേരവും ഫോണിൽ തന്നെ രാവിലെ ഓഫീസിൽ പോവുന്നതുവരെ ഏട്ടൻ ഈ ഫോണിൽ തന്നെ വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ കൈയിൽ ഫോണാണ് എന്നോട് ഒന്ന്‌ മിണ്ടാൻ പോലും ഏട്ടന് നേരമില്ല ഹോ....ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ നിനക്ക് ഇപ്പോ എന്താടി വേണ്ടത്... നിന്നോട് കിന്നാരം പറഞ്ഞിരിക്കണോ ഞാൻ .? അയ്യോ...വേണ്ട ഏട്ടൻ ദേഷ്യം ആവണ്ട ഞാൻ എന്റെ വിഷമം പറഞ്ഞെന്നേയുള്ളൂ..." അതും പറഞ്ഞുകൊണ്ട് അവൾ ബെഡിന്റെ ഒരു സൈഡിലേക്കായി തിരിഞ്ഞുകിടന്നു... " പിറ്റേന്ന് പതിവുപോലെ പുലർച്ചെ അലാറം അടിഞ്ഞിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കി ദേവൂ........ നീ എഴുന്നേൽക്കുന്നില്ലേ...? എനിക്കി വയ്യ ഏട്ടാ നടുവേദന കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല ഞാൻ കുറെ ശ്രമിച്ചു പക്ഷേ എഴുന്നേൽക്കാൻ പറ്റുന്നില്ല അപ്പൊ ഞാനിന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത് എനിക്കി ഓഫീസിൽ പോവണ്ടേ.... എന്നെ പട്ടിണികിടത്തി നീ ഇന്നലത്തെ പക പോകുവായിരിക്കും അല്ലേടി..? അയ്യോ അങ്ങിനെ ഒന്നും പറയല്ലേ എനിക്കി എന്തിനാ ഏട്ടനോട് പക ഏട്ടൻ റെഡിയായി വരുമ്പോഴേക്കും ഞാൻ എങ്ങനേലും ഭക്ഷണം റെഡിയാക്കി വെക്കാം എത്ര എനിക്കി വയ്യാത ആയാലും ഏട്ടനെ ഞാൻ പട്ടിണിക്കിടില്ല..." അതും പറഞ്ഞുകൊണ്ടവൾ പതിയെ അടുക്കളയിലേക്ക് പോയി " കുളിച്ച് റെഡിയായി വരുമ്പോഴേക്കും സാധാരണ ഡൈനിങ് ടേബിളിൽ ഭക്ഷണം റെഡിയാണ് ഇന്ന് വന്ന്‌ നോക്കിയപ്പോൾ ഭക്ഷണം ഒന്നും റെഡിയായിട്ടില്ല ഡീ.....ദേവൂ... കുറച്ച് ദേഷ്യത്തോടെ തന്നെയാണ് ഞാൻ വിളിച്ചത് " ദാ ഏട്ടാ ഇപ്പോ വരാം..." ഇത് എന്തോന്നാടി...പുട്ടോ....? എനിക്കി പുട്ട് ഇഷ്ട്ടമില്ലന്ന് നിനക്ക് അറിയില്ലേ...? എനിക്കി വയ്യാത്തത് കൊണ്ടാ ഇന്ന് പുട്ട് ആക്കിയത് " ഓ.....എപ്പോ നോക്കിയാലും വയ്യ വയ്യ ഇപ്പോ ഈ വാക്ക് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലല്ലോ..." പുട്ട് എങ്കിൽ പുട്ട് എന്ന് കരുതി മനസ്സില്ലാമനസ്സോടെ... പ്ലേറ്റിലേക്ക് ഇട്ടു അപ്പോഴാ കാണുന്നത് ഒരു വലിയ മുടി പുട്ടിന്റെ മുകളിൽ ചുറ്റി വരിഞ്ഞുകിടക്കുന്നത് " അല്ലെങ്കിൽ തന്നെ ഇഷ്ട്ടമില്ലാത്ത ഭക്ഷണം എന്നാലും എങ്ങനേലും കഴിക്കാം എന്ന് വെച്ചപ്പോൾ മുടിയും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവളെ മുഖത്തേക്ക് നോക്കി ഒറ്റ ഏറായിരുന്നു..." നാശം പിടിച്ചവളെ ഞാൻ കഴിക്കാതിരിക്കാൻ വേണ്ടി നീ മനഃപൂർവം ഉണ്ടാക്കി വെച്ചതാണോ ഇങ്ങനെ " അയ്യോ ഏട്ടാ ഞാൻ കണ്ടില്ല സത്യം ആയിട്ടും എന്നോട് അറിയാതെ പറ്റി പോയതാ ഏട്ടൻ കഴിക്കാതെ പോവല്ലേ ഞാൻ വേറെ ഇപ്പോ തന്നെ ഉണ്ടാക്കി തരാം നിന്റെ വീട്ടിൽ കൊണ്ട് കൊടുക്കടി..അവളെ ഒരു പുട്ട് അത് പറഞ്ഞ് ഞാൻ ചവിട്ടിതുള്ളി പുറത്തേക്കിറങ്ങി " ഏട്ടാ.... ദെ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം എടുക്കാതെ പോവല്ലേ ഏട്ടാ അതും പറഞ്ഞുകൊണ്ടവൾ ഭക്ഷണവുമായി എന്റെ പിന്നാലെ ഓടി ഞാൻ അത്രക്ക് വയ്യാതെ ഉണ്ടാക്കിയതാ ഇത് കൊണ്ട് പോ ഏട്ടാ " പക്ഷേ അവളുടെ വാക്ക് മൈൻഡ് ചെയ്യാതെ ബൈക്ക് എടുത്ത് റോഡിലേക്കിറങ്ങി...അപ്പോഴും ഞാൻ കാണുന്നുണ്ടായിരുന്നു ഗ്ലാസ്സിൽ കൂടി നിറകണ്ണുകളോടെ കൈയിൽ പൊതിച്ചോറുമായി ഏട്ടാ പോവല്ലേ എന്ന് പറഞ്ഞുകൊണ്ട് എന്റെ പിന്നാലെ ഓടുന്ന ദേവൂനെ..." ഉച്ചക്ക് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാ ഫോൺ റിംഗ് ചെയ്യുന്നത് എടുത്തു നോക്കുമ്പോൾ അവളാണ് അവിടുന്ന് റിംഗ് ചെയ്യട്ടെ നാശം എന്ന് പറഞ്ഞുകൊണ്ട് ഫോൺ പോക്കറ്റിലേക്ക് തന്നെയിട്ടും ഭക്ഷണവും കഴിച്ച്‌ ഞാൻ വേഗം ഓഫീസിലേക്ക് വിട്ടു അപ്പോഴും അവളുടെ കാൾ എന്റെ ഫോണിലേക്ക് വന്നുകൊണ്ടേയിരുന്നു വിളിച്ച് മതിയാവുമ്പോൾ താനെ ഫോൺ വെച്ചു പോയിക്കോളൂ " അവിടുന്ന് ഒരു പത്ത്‌ മിനിറ്റ് കഴിഞ്ഞില്ല അവളെ അച്ഛന്റെ കാൾ വന്ന് ഹോ ഇനി അച്ഛൻ വീട്ടിൽ വന്നിട്ടാണോ ഇവൾ എന്നെ വിളിച്ചത് ? എന്തായാലും വേണ്ടില്ല കാൾ എടുത്തുനോക്കട്ടെ.. ഹെലോ അഭി...തിരക്കാണോ മോനേ.. നിനക്ക് ? എന്താ അച്ഛാ...? ഞാനിപ്പോ ദേവൂന്റെ അരികിലുണ്ട് ഇവിടെ വന്നപ്പോഴാ അറിയുന്നത് ദേവൂന് ഒട്ടും വയ്യാന്ന് " പിന്നെ ഭയങ്കരമല്ലേ...ഇതെക്കെ അവളെ നമ്പർ ആവും എന്തായാലും അവൾ എന്റെ കൂടെ വന്നോട്ടെ ഇന്ന് വീട്ടിലേക്ക് നല്ല ഒരു ഡോക്ടറെ കാണിച്ചിട്ട് കുറച്ച് ഭേദമായിട്ട് നീ വന്ന് ഇങ്ങ് കൂട്ടികൊണ്ട് പോര് ഞാൻ ചോദിച്ചു അവളോട് നിനക്ക് ഇത്ര വയ്യാഞ്ഞിട്ടും അഭി നിന്നെ ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോയില്ലേ എന്ന് " ഭഗവാനെ നാണക്കേട് ആയി തോന്നുന്നു " അപ്പോഴാ അവൾ പറയുന്നത് അവൾക്ക് വയ്യാത്തത് നിന്നോട് അവൾ പറഞ്ഞിട്ടില്ലന്ന്... " ഹാവൂ സമാധാനം... അങ്ങിയെങ്കിലും ഒരു ഉപകാരം അവൾ ചെയ്തല്ലോ " ഞാൻ ദാ ദേവൂന്റെ കൈയിൽ കൊടുക്കാം " ഏട്ടാ ഭക്ഷണം കഴിച്ചോ ? മ്മ്... " സത്യം ആണല്ലോ ലെ " അല്ല കള്ളം നീ ഒന്ന്‌ ഫോൺ വെക്ക് എനിക്കിവിടെ നൂറ് കൂട്ടം ജോലി ഉണ്ട്.. " ഏട്ടാ...ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ ട്ടോ ?? ഞാൻ പോയാൽ ഏട്ടന്റെ കാര്യം ആലോചിക്കുമ്പോഴ ടെൻഷൻ എന്റെ കാര്യം ആലോചിച്ചു നീ ടെൻഷൻ ആവണ്ട വേഗം പോവാൻ നോക്ക് "" പോയി കിട്ടിയാൽ മനുഷ്യന് അത്രങ്കിലും സമാധാനം കിട്ടുമല്ലോ .. പതിവുപോലെ ഓഫീസിൽ നിന്ന് വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാ ഞാൻ ഓർത്തത് ദേവൂ വീട്ടിൽ ഇല്ലാത്ത കാര്യം അല്ലെങ്കിൽ ഞാൻ വരുമ്പോൾ ഉമ്മറത്ത് നിലവിളക്കും കത്തിച്ച്‌ പ്രാർത്ഥിക്കുന്നത് കാണാം ഇന്ന് ഉമ്മറത്ത് നിലവിളക്ക് ഇല്ലാത്തതുകൊണ്ട് എന്തോ ഒരു ഐശ്വര്യ കുറവ് പോലെ...' ഹോ ഭയങ്കര ക്ഷീണം ഡ്രസ്സ്‌ പോലും മാറാതെ സോഫയിലേക്ക് അങ്ങ് കിടന്നു " ഇനിയിപ്പോ ഇങ്ങനെ കിടന്നാലും ശരിയാകില്ലല്ലോ ഭക്ഷണം ഞാൻ തന്നെ പാകം ചെയ്യേണ്ടേ അതുകൊണ്ട് വേഗം കുളിക്കാൻ വേണ്ടി ബാത്‌റൂമിലേക്ക് കയറി എന്നും കുളി കഴിഞ്ഞു വരുമ്പോൾ ഡൈനിങ് ടേബിൾ ഒരു കാപ്പി പതിവാണ്.. ഇത് ഇപ്പോ ഞാൻ തന്നെ കാപ്പി ഇടേണ്ട അവസ്ഥയായി..." നേരെ വേഗം കിച്ചണിലേക്ക് വിട്ടു അപ്പോഴാ ഓർത്തത് ഗ്യാസ് കഴിഞ്ഞിട്ട് ദിവസങ്ങളോളം ആയെന്ന്.. " എന്നും ദേവൂന്റെ വക പരാതിയാണ്‌ ഗ്യാസ് കഴിഞ്ഞന്നും പറഞ്ഞുകൊണ്ട് അപ്പൊയെക്കെ ഞാൻ അവളോട്‌ പറയുന്ന ഡയലോഗ്‌ ഉണ്ട് എന്റെ അമ്മയൊക്കെ വിറകടുപ്പിലാ ഭക്ഷണം എല്ലാ പാചകം ചെയ്യുന്നത് അതുകൊണ്ട് . ഇവിടെ വിറകടുപ്പില്ലേ തൽകാലം അതിൽ അങ്ങ് പാചകം ചെയ്താൽ മതി ഇനി ഗ്യാസ് എന്ന് പറഞ്ഞ് എന്നെ ശല്യം ചെയ്യാൻ വരരുത്..."" ഈ വിറകടുപ്പിൽ അല്ലെ രാവിലെ ഞാൻ പോവുമ്പോഴേക്കും എല്ലാം റെഡിയാക്കി എന്റെ മുൻപിൽ കൊണ്ട് വെക്കുന്നത് " ഒരു ചായ ഇടാൻ എനിക്കി പറ്റുന്നില്ല അപ്പൊ കുറച്ച് സമയം കൊണ്ട് എല്ലാ റെഡിയാക്കി തരുന്ന അവളെ ഞാൻ പൂവിട്ട് പൂജിക്കണ്ടേ... വല്ലാത്തൊരു ഒറ്റപ്പെടൽ അന്ന് ആദ്യമായി ഞാനറിഞ്ഞു തലവേദന ആണെങ്കിൽ സഹിക്കാൻ വയ്യ എപ്പോ തലവേദന വന്നാലും ബാം ഇട്ട് തല നന്നായി തടവി തരും അവൾ ഒന്നും ഞാൻ പറയാതെ തന്നെ എല്ലാ കണ്ടറിഞ്ഞു ചെയ്യും ഒരു മെഡിസിനും പറ്റില്ല ആ വേദന അകറ്റാൻ അവളെ ഞാൻ ഒരുപാട് വേദനിപ്പിച്ചു ആവശ്യമില്ലാതെ അവഗണിച്ചു നിറുത്തി അവൾക്ക് പറയാനുള്ളതൊന്നും കേൾക്കാതെ എന്റെ ലോകം വെറും ഫോണിലേക്ക് മാത്രം ഒതുങ്ങി കൂടി എന്തിന് വേണ്ടിയായിരുന്നു എല്ലാം... എപ്പോയെങ്കിലും അവളെ മനസ്സ് ഒന്ന് കാണാൻ ഞാൻ ശ്രമിച്ചോ എല്ലാം എന്റെ സ്വാർത്ഥതയായിരുന്നു " ഒരു രാത്രി ഒന്ന് മാറി നിൽക്കേണ്ടി വന്നു എനിക്കി അവളെ മനസ്സിലാക്കാൻ ഈ വീടിനും എനിക്കും അവൾ എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന് ഇന്ന് ഒരു രാത്രികൊണ്ട് അവൾ എനിക്കി മനസ്സിലാക്കി തന്നു വയ്യ ദേവൂ നീ ഇല്ലാതെ എനിക്കി പറ്റില്ല നിന്റെ സാമീപ്യമില്ലാതെ എനിക്കി ഉറങ്ങാൻ പോലും പറ്റില്ല വേഗം ഫോണെടുത്തു അവളെ നമ്പർ ഡയൽ ചെയ്തു ഉടനെ തന്നെ എന്റെ കാതിലേക്ക് ആ ശബ്ദം എത്തി ഏട്ടാ.... ആ വിളി കേട്ടപ്പോൾ എന്തോ വല്ലാത്തൊരു എനർജി കിട്ടിയതുപോലെ തോന്നി എനിക്കി ദേവൂ.... ഭക്ഷണം കഴിച്ചോ നീ മറുതലക്കൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ അവൾ ഫോൺ വെച്ചു പോയോ ദേവൂ..... നീ പോയോ ? ഇല്ല... എന്തുപറ്റി... പിന്നെ എന്താ മിണ്ടാത്തത് ? ഒന്നുല്ല ഏട്ടൻ വിളിച്ചപ്പോൾ സന്തോഷം കൊണ്ടാണോ അറിയില്ല എനിക്കി സങ്കടം വരുവാ... അയ്യോടാ.... സങ്കടം ആവണ്ട ട്ടോ ഏട്ടൻ ഭക്ഷണം കഴിച്ചോ ? കഴിച്ചന്ന് പറയാം ഇല്ലന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് ടെൻഷൻ ആവും കഴിച്ചു..." ഞാനൊരു കാര്യം പറയാൻ വേണ്ടിയാ നിന്നെ വിളിച്ചത് എന്താ ഏട്ടാ... ഞാൻ വന്നാൽ എന്റെ കൂടെ നീ വരാമോ ഇപ്പോ അയ്യോ എന്തുപറ്റി ഏട്ടന് എനിക്കി ഒന്നും പറ്റിയില്ലടി പെണ്ണേ നാളെ ഞാൻ വരാം നിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് ഇപ്പോ ഞാൻ വരട്ടെ നിന്നെ വിളിക്കാൻ ദൈവമേ എന്റെ ഏട്ടൻ തന്നെയാണോ ഈ സംസാരിക്കുന്നത് വിശ്വാസം ഇല്ല ലെ... നിനക്ക് ? ഇല്ല.. എന്നാ ഞാൻ ഇപ്പോ തന്നെ അവിടേക്ക് വരാം എന്നാൽ വിശ്വാസം ആവുമല്ലോ നിനക്ക് വേഗം റെഡിയായി നിൽക്ക് ട്ടോ ഫോണന്ന ലോകത്തേക്ക് മാത്രമായി നമ്മൾ ഒതുങ്ങി കൂടുമ്പോൾ നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപെടുന്ന ഒരു ജന്മമുണ്ട് അടുക്കളയിൽ ഇടക്ക് ഒത്തിരി നേരം അവൾക്ക് വേണ്ടി മാറ്റി വെക്കണം അതാവും അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം "" അത് മതിയാകും അവൾക്ക് പിന്നെ അവിടെ പരാതിയില്ല പരിഭവമില്ല ജീവിതം പിന്നെ അവിടെ സ്വർഗ്ഗമാണ് സ്വാർഗം..." follow@വാനമ്പാടി
1.1k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

റിയൽ ലവ് സ്റ്റോറി... 📚full part📚 💞ഷാൻ💞നൂറ💞 ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കോളേജിൽ വരുന്ന അവന് ക്ലാസ്സിലെ കുട്ടികൾ വിളിപ്പേര് നൽകി "മാവേലി"എന്ന്... പക്ഷെ അവൻ അതൊന്നും ഉൾകൊള്ളാറില്ല... അധികം ആരോടും മിണ്ടാറും ഇല്ല... എന്തെങ്കിലും നോട്ട്സ് ആവിശ്യം ഉണ്ടെങ്കിൽ മാത്രം മറ്റുള്ളവരോട് വാട്സ്ആപ്പ്ൽ മറ്റോ ചോദിക്കും... പക്ഷെ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ൽ അവൻ ആക്റ്റീവ് ആയിരുന്നു... ക്ലാസ്സിൽ ഒന്നും മിണ്ടാത്ത അവൻ അവിടെ മിണ്ടുന്നതിൽ എല്ലാരും അവനോടു എന്തൊക്കെയോ പറയും... ഇതാണ് മ്മളെ കഥയിലെ നായകൻ... *ഷഹനാസ്* ഷാനുന്ന് എല്ലാരും വിളിക്കുന്നു ... ------------------- അങ്ങനെ ഒരു ദിവസം അവളും വിളിച്ചു... "ങേ മാവേലി.... ഇയ്യ് വന്നോ..." ഇത് മ്മളെ കഥയിലെ നായിക *നൂറ* അവൾ അങ്ങനെ വിളിച്ചു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവൻ തന്റെ സീറ്റിൽ പോയി ഇരുന്നു... അവൾ ആള് ചളിയാണ്... വാ തുറന്നാൽ ചളി മാത്രമേ പുറത്തു വരു... മെയിൻ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു അവളുടെ ചളി പരത്തൽ... അവൾ വന്നാൽ മാത്രം ആ ഗ്രൂപ്പ്‌ന് അനക്കം ഉണ്ടാകൂ... അല്ലെങ്കിൽ മൗനവ്രതം ആയിരിക്കും അവിടെ എല്ലാർക്കും... അങ്ങനെയിരിക്കേ ഒരു ദിവസം അവൾ ഗ്രുപ്പിൽ ജോർ ആയി വെറുപ്പിച്ചു നിൽക്കുന്ന സമയത്താണ് അവൾക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത്... "ഹായ് നൂറ" അവൾ ആരാന്ന് ചിന്തിച്ചു വെറുപ്പിക്കൽ നിറുത്തി നമ്പർ ഒന്നു നോക്കി... ഇത് മ്മളെ ഗ്രൂപ്പിൽ ഉള്ള ആരുടെതോ ആണല്ലോ... ആരുടെയും നമ്പർ സേവ് അല്ല... ഇതാരാപ്പോ... അതും ചിന്തിച്ചു അവൾ അങ്ങോട്ട് മെസ്സേജ് അയച്ചു... "Who?" "ഷഹനാസ്..." "ഓഹ്...മാവേലി എന്തൊക്കെ സുഖല്ലേ... പാതാളത്തിൽ നിന്നും എപ്പോ ലാൻഡ് ചെയ്തു..." പക്ഷെ അവന്റെ മറുപടി മ്മ് മാത്രം ആയിരുന്നു... "ഹലോ...പിന്നെ നാളെ മീറ്റിംഗ് ഉണ്ട്...അറിഞ്ഞിരുന്നോ ..." അവൻ അന്നത്തെ ദിവസം വന്നിട്ട്ണ്ടാവില്ല എന്ന് കരുതി അവൾ അവനോട് പറഞ്ഞു... "😠😠😠"--പിന്നീട് അവന്റെ മറുപടിയൊക്കെ ഇങ്ങനെ ആയിരുന്നു.... അവൾ ആകെ വിഷമിച്ചു... തന്നോട് മിണ്ടുന്നവരൊക്കെ ഹാപ്പി ആയി കാണാൻ ആയിരുന്നു അവൾ ആഗ്രഹിച്ചതു... അതിന് വേണ്ടി അവൾ എന്തൊക്കെയോ പറയും... പക്ഷെ ആദ്യത്തെ ദിവസം തന്നെ അവന്റെ ബീഹെവ് അവളെ നിരാശയാക്കി... പിന്നെ അവളൊന്നും ചോദിക്കാൻ നിന്നില്ല... അങ്ങനെ രാത്രിയായി... നൂറയ്ക്ക് ഒരു മാര്യേജ് ഫങ്ക്ഷൻ ഉണ്ടായിരുന്നു... അവളുടെ ഉമ്മയുടെ ഫ്രണ്ട്ന്റെ മോളുടെത്... അങ്ങനെ അവരൊക്കെ പോകാൻ റെഡിയായി... കല്യാണവീട്ടിൽ എത്തി... പെണ്ണിന്റെ കൂടെ ഫോട്ടോസ് ഒക്കെ എടുത്ത് ഫുഡ്‌ ഒക്കെ തട്ടി അകത്തു കയറിയപ്പോഴാണ് അവൾ അവനെ കണ്ടത്... "ഷാനു..."--അവളുടെ ചുണ്ട്കൾ മന്ത്രിച്ചു... അവൻ അവളെയും കണ്ടു... അവൾ അവനെ ഒന്നു നോക്കി അഫിത്തടെ (കല്യാണപെണ്ണിന്റെ) റൂമിലേക്ക് പോയി... അവന്റെ കൂടെ ഒരാൾ കൂടിയുണ്ട്... കണ്ടിട്ട് ഇത്തയാണെന്ന് തോന്നുന്നു... അതും ചിന്തിച്ചു നിൽകുമ്പോൾ ആണ് ഷഹനാസ്ഉം കൂടെ ഉണ്ടായിരുന്നവരും അവിടേക്ക് വന്നത്... അവന്റെ മുഖത്തു നോക്കാതെ അവൾ തല താഴ്ത്തി നിന്നു... അഫിത്തയോട് യാത്ര പറഞ്ഞു അവര് അവിടെ നിന്നും പോയി ... "ഹേയ്‌ നൂറ... എന്താടി നീ ഇങ്ങനെ നിന്റെ തൊള്ള വറ്റിപ്പോയോ..."-- അഫിത്ത മ്മളോട് ചോദിച്ചു... ശരിക്കും...ഇപ്പൊ എന്തോ പറ്റീക്കണ്... അല്ലെങ്കിൽ തൊള്ള പൂട്ടാത്ത മ്മള് ആണ് ഇപ്പൊ ശോക മൂകിതമായിരിക്കുന്നത്... "ടീ കാന്താരി നിന്നോടാണ്..." "അഫിത്ത... ഇപ്പൊ ഇവിടെന്ന് ഇറങ്ങിയത് ഇങ്ങടെ ആരാ..." "ഓഹ്...അതാണോ നീ ഇങ്ങനെ ചിന്തിക്കുന്നത്... എന്തിനാ നിനക്ക് അതറിയാൻ ഇത്ര തിടുക്കം..." "ഇത്ത...പറ..." "അവൾ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നു... കൂടെ ഉള്ളത് അവളുടെ അനിയൻ... അവർക്ക് ഉമ്മയില്ല... മരിച്ചു... ഹാർട്ട് അറ്റാക്ക് ആയിരുന്നു... അതിന് ശേഷം അവരുടെ ഉപ്പ വേറെ കല്യാണം കഴിച്ചു പോയി ...അവര് രണ്ടു പേരും മാത്രമാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നതു..." --അഫിത്ത ഓരോന്ന് പറയുമ്പോഴും എന്റെ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു... റബ്ബേ ഇവനെ ആയിരുന്നോ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് 😔 മനസ്സിൽ കുറ്റബോധം തോന്നി... ഷാനു iam really sorry😢 *********************** പിറ്റേന്ന് അവൾ ക്ലാസ്സിൽ എത്തി... അവനെയും കാത്തിരുന്നു... 'ഇന്ന് അവനോട് നേരെ മിണ്ടണം... നല്ല ഫ്രണ്ട്സ് ആവണം... ' അതൊക്കെ ആയിരുന്നു അവളുടെ മനസ്സിൽ... അങ്ങനെ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ആണ് അവൻ വന്നത്... അത് കണ്ടതും അവൾ ചിന്തയിൽ നിന്നും വിരാമം ഇട്ടു അവനെ നോക്കി... അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ അവന്റെ സീറ്റിൽ പോയിരുന്നു... അവള് പോയി അവന്റെ മുന്നിലുള്ള സീറ്റിൽ അവനോടു മുഖമുഖമായി ഇരുന്നു ... ആ നേരത്തും അവൻ അവളെ കണ്ട ഭാവം നടിച്ചില്ലാ... "ഷാനു..."--അവൾ ദയനീയമായി നോക്കി കൊണ്ട് അവനെ വിളിച്ചു... "ആഹ്...എന്താ..." "ഒന്നുല്ല...ചുമ്മാ മിണ്ടീട്ടു പോവാൻ വന്നതാ..." "ഹോ..." "ആഹ്..." അപ്പോഴാണ് ആരോ വന്നു പറഞ്ഞത്... " ഷാനു നാളെ നിന്റെ ബര്ത്ഡേ ആണല്ലേ..."-- ഷാനുന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു... അവിടെ അവനെ അറിയുന്ന ഒരേ ഒരാൾ... അത് കേട്ടതും ഞാൻ അവനോടു "അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഷാനു..."--അതും പറഞ്ഞു ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തു... പക്ഷെ അവൻ തിരിച്ചു കൈകൾ തന്നില്ല... ഒന്നു ചിരിച്ചത് പോരാഞ്ഞിട്ട് ഒന്നു നോക്കുക പോലും ചെയ്തില്ല... അത് അവളിൽ ഏറെ നൊമ്പരമുണ്ടാക്കി... അവൾ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ സീറ്റിൽ പോയിരുന്നു... അടക്കിപിടിച്ച കണ്ണുനീർ തുള്ളികൾ ഓരോന്ന് ആയി ഒഴുകി തുടങ്ങി... മറ്റുള്ളവരൊക്കെ എന്താണ് എന്ന് അന്വേഷിചപ്പോൾ അവൾ പറഞ്ഞത് തലവേദന എന്നായിരുന്നു... അതുകൊണ്ട് ആവണം അന്ന് ഉച്ചയ്ക്ക് ടീച്ചറോഡ് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു... വൈകുന്നേരം ആയപ്പോൾ വാട്സ്ആപ്പ് തുറന്നു നോക്കി... ഗ്രൂപ്പിൽ ഇന്നലെ തൊട്ട് അനക്കം ഇല്ല... എന്തോ എനിക്ക് അവിടേക്ക് പോയി മെസ്സേജ് അയക്കാനും തോന്നുന്നില്ല... അവൾ അതിൽ നിന്നും ലെഫ്റ്റ് അടിച്ചു... നെറ്റ് ഓഫ്‌ ചെയ്തു പോയി മഗ്‌രിബ് നിസ്കാരം ഒക്കെ കഴിഞ്ഞ് വന്നു ഫോൺ എടുത്ത് നോക്കുമ്പോഴാണ് അവന്റെ മെസേജ്... "നൂറ...നീ എന്തിനാ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയത്..." "ഹേയ്‌...ഒന്നുല്ല..." "ഞാൻ കാരണമാണോ..." "ഹേയ്‌ അല്ല..." അങ്ങനെ അവൾ കിടന്നുറങ്ങി... ------------------- നേരത്തെ തന്നെ എഴുന്നേറ്റു സുബഹി നിസ്കരിച്ചു... ഇന്ന് ശനിയാഴ്ച ആണ്... കോളേജില്ല... കുറച്ചു നേരം കിടന്നു എഴുന്നേറ്റു കിച്ചണിൽ പോയി പണിയൊക്കെ തീർത്ത് ചായയൊക്കെ കുടിച്ചു ഫോൺ എടുത്തു... നോക്കുമ്പോൾ ഷഹനാസ്ന്റെ 3 മിസ്സ്‌കാൾ... നെറ്റ് ഓൺ ചെയ്തു... അവൻ എന്തൊക്കെയോ അയച്ചിട്ടുണ്ട്... ഹായ് ഹെലോ ഹേയ്‌ അങ്ങനെ കുറെ മെസേജ്... അവൾ അവനും തിരിച്ചു അയച്ചു... "ഹായ് എന്തിനാ വിളിച്ചത്..." "നൂറ എനിക്ക് നിന്നോട് സംസാരിക്കണം... നീ കാൾ അറ്റൻഡ് ചെയ്യൂ പ്ലീസ്... "--എന്നായിരുന്നു അവന്റെ മറുപടി അപ്പോൾ തന്നെ അവന്റെ കാൾ വന്നു... അവൾ അത് അറ്റൻഡ് ചെയ്തു... "ഹലോ..." മറു തലയ്ക്കൽ നിന്നും ഒരു ആണിന്റെ ശബ്ദം... അവൾ ആകെ ഭയന്നു... അവളുടെ കൈകൾ വിറച്ചു... ശരീരം വിയർത്തു... എന്തോ ആദ്യമായി ഒരു അന്യ പുരുഷനോട്‌ കാൾ ആക്കി സംസാരിക്കുന്നു... "ഹെലോ നൂറ കേൾക്കുന്നില്ലേ..." "ഹ്മ്മ്..." "നീ എന്തിനാ ഇന്നലെ ക്ലാസ്സിൽ നിന്നും കരഞ്ഞത്..." "ഹേയ്‌ ഒന്നുല്ല..." "ദേ...എനിക്ക് ഈ ഒന്നുല്ല ന്ന് പറയുന്നത് തീരെ ഇഷ്ടല്ല ട്ടൊ..." "ഹ്മ്മ്..." "ഒരു ഹ്മ്മ്...ഒന്നുല്ല... ഇത് മാത്രേ ഉള്ളു..." "പിന്നെന്താ പറയേണ്ടത്... ഞാൻ എന്തേലും പറഞ്ഞാൽ ചിലപ്പോ നിനക്ക് ഫീൽ ആവും... അതുകൊണ്ട് എനിക്ക് പേടിയാവുന്നു..." "ഹേയ്‌ അങ്ങനെയൊന്നുമല്ലടാ... നിനക്ക് എന്റെ ജീവിതത്തേ കുറിച്ച് ഒന്നുമറിയാഞ്ഞിട്ടാണ്..." അവൾക്ക് മനസ്സിലായി... അവൻ അവളോട് ഉമ്മയില്ലാത്ത കാര്യം പറയാൻ വരുവാണ് എന്ന്... എന്തോ അവന്റെ വായിൽ നിന്നും അതൊന്നും കേൾക്കേണ്ട ശക്തി അവൾക്ക് ഇല്ലായിരുന്നു... അവൾ സീൻ മാറ്റിഎടുത്തു... "ഞാനൊന്ന് പറയട്ടെ... ഷാനു മ്മക്ക് നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആവാം..." "അത് തന്നെയാ ഞാനും പറയാൻ വന്നത്..." "ആഹ് 😍" അങ്ങനെ പരസ്പരം അവര് തമ്മിൽ മിണ്ടിയും പറഞ്ഞും ഇരുന്നു... പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ച് അവര് അവരുടെ ലോകത്ത് ആയിരുന്നു... ആർക്കും തടുക്കാൻ പറ്റാത്ത സൗഹൃദം... അസൂയയായിരുന്നു പലർക്കും... ചിലർ അത് ഒരു തരത്തിൽ പ്രേമം ആണെന്ന് തെറ്റിദ്ധരിച്ചു... ടീച്ചേർസ് ഉൾപ്പെടെ .... അവന്റെ സങ്കടങ്ങളിൽ ഒരാശ്വാസം ആയിരുന്നു അവൾ... അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിൽ അവൾക്ക് ആലോചന വന്നു... ആ നേരത്ത് അവളുടെ മനസ്സിൽ ആദ്യം ഓടി വന്നത് അവന്റെ മുഖം ആയിരുന്നു... ഇനിയുള്ള ദിവസം കൂട്ടിൽ ഇട്ട കിളി പോലെ... 😔 ഷാനു ഇല്ലാത്ത ജീവിതം അവൾ ചിന്തിച്ചപ്പോൾ അവൾക്ക് ലോകം രണ്ടായി പിളർന്ന പോലെ തോന്നി... ഇല്ലാ...ഷാനുനെ വിട്ട് ഞാൻ എങ്ങും പോവൂല... അവനെ ഞാൻ സ്നേഹിക്കുന്നുണ്ടോ... അവനെ ഓർക്കുമ്പോൾ തന്നെ ഇപ്പൊ വിങ്ങൽ ആണ്... ഷാനു ഇല്ലാത്ത ജീവിതം ഓർക്കാൻ കൂടി കഴിയുന്നില്ല... വീട്ടിൽ ആലോചന ഉറപ്പിക്കാൻ ഒരുങ്ങി... അവൾ പതിയെ അവനിൽ നിന്നും അകലാൻ തുടങ്ങി... വാട്സ്ആപ്പ്ഉം കോൺടാക്ട്ഉം ഒക്കെ ബ്ലോക്ക്‌ ചെയ്തു... പിന്നീട് അവര് തമ്മിൽ ഒരു കോൺടാക്ട്ഉം ഇല്ലാതായി... അവൻ പല തവണ ക്ലാസ്സിൽ നിന്നും അവളോട് കാരണം തിരക്കി എങ്കിലും അവൾ അവനെ ഫേസ് ചെയ്യാതെ മാറി നടന്നു... ******************** അങ്ങനെ ഒരു ദിവസം എല്ലാരും ക്ലാസ്സ്‌ കഴിഞ്ഞ് പോയി... ഷാനു ഇറങ്ങാൻ നേരം അവളുടെ സീറ്റിലേക്ക് നോക്കിയതും എന്തോ ഫോം ഫിൽ ചെയ്യുന്ന അവളെയാണ് അവൻ കണ്ടത്... അവൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ അവിടെ നിന്നും എഴുന്നേറ്റു... ക്ലാസ്സിന് പുറത്തേക്ക് പോകാൻ നിന്നതും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോടു അടുപ്പിച്ചു... അവളുടെ മുഖം കൈ കുമ്പിളിൽ കോരിഎടുത്തു... ആ നേരത്ത് അവളുടെ മിഴികൾ അണ പൊട്ടി ഒഴുകുന്നത് അവൻ കണ്ടു... എന്തെന്ന് ഇല്ലാതെ അവന്റെ മിഴികളും നിറഞ്ഞു... "ടാ...നിനക്ക് എന്താടാ പറ്റിയെ..."--അവൻ അവളോട് ചോദിച്ചു... "ഷാനു..."--ന്നും വിളിച്ചു അവനെ കെട്ടിപിടിച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു അവൾ... "ടീ... നീ കരയാതെ കാര്യം പറ..." "ഷാനു...എനിക്ക് നീ ഇല്ലാതെ കഴിയില്ല...i love u shanu😔..." "ഹിഹിഹി...ഇതിനാണോ എന്റെ പെണ്ണെ നീ ഇങ്ങനെ കരയുന്നത്... എനിക്കും ഇഷ്ട ഈ ചളി പെണ്ണിനെ...😍😘ലവ് യു 2😍😍😍" "അതൊന്നുമല്ല... വീട്ടിൽ കല്യാണം ഉറപ്പിക്കാൻ പോവാണ്... എനിക്ക് നിന്നെ മതി...നീയല്ലാതെ മറ്റൊരാളെ വേണ്ട... "--കരഞ്ഞു കൊണ്ട് അതും പറഞ്ഞു അവൾ അവനെ മുറുകെ കെട്ടിപിടിച്ചു... പടച്ചോനെ ഞാൻ പറയാൻ വിചാരിച്ചത് എന്റെ പെണ്ണിന്റെ വായിൽ നിന്നു തന്നെ ഞാൻ കേട്ടല്ലോ...😍😘 അതെന്നിൽ സന്തോഷം നൽകിയെങ്കിലും പിന്നീട് പറഞ്ഞത് എന്റെ നെഞ്ചിൽ കൊണ്ടു 😔.. അവൾ എനിക്ക് നഷ്ടപ്പെടാൻ പോവുന്നു... എനിക്കെന്താ ഇങ്ങനെ... എല്ലാം നഷ്ടങ്ങൾ ആണല്ലോ റബ്ബേ... 😔 ആദ്യം ഉമ്മാ... ഇനി ഇവളും പോയാൽ 😔😖.... (അവസാനിച്ചു...) ഇതൊരു റിയൽ സ്റ്റോറി ആയതു കൊണ്ട് ഇത്ര മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ...തെറ്റ്കൾ ഉണ്ടാവാം ക്ഷമിക്കണം... നൂറയും ഷാനുവും ഒന്നിക്കുമോ എന്നറിയില്ല... ഇനി എന്താ സംഭവിക്കുന്നത് എന്ന് നോക്കട്ടെ... ആ ആലോചന മുടങ്ങുമോ നൂറയും ഷാനുവും പിരിയേണ്ടി വരുമോ എന്ന് അപ്പോൾ അറിയാം...
10k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

📚റാഷിദിന്റെ ആദ്യ രാത്രി📚 😂comedy horror 🤯 ബ്രോക്കർ കുഞ്ഞാപ്പു റാഷിദിന്റെ ഡിമാന്റിന് ചേർന്ന ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു.. "ഇത് അന്റെ ഭാഗ്യാന്ന് കരുതിയാ മതി.... മ്മളേ നാസർ ക്കാന്റെ മോളാ കുട്ടിയെ നല്ലോണം ലാളിച്ചാ വളർത്തിയത്..അതിന്റെയൊരു കുട്ടിക്കളിയൊക്കെയുണ്ടാവും..കല്യാണം കഴിഞ്ഞാ അതൊക്കെയങ്ങ് മാറും.ജ്ജ് ആ കുട്ടിക്കളി അത്ര കാര്യാക്കണ്ട"!!. റാഷിദ് അത് കാര്യാക്കിയില്ല. ശബ്നാനേ കെട്ടി. ആദ്യ രാത്രി 😛 ... അവൾ കടന്നു വന്നു.. കയ്യിലൊരു കാലി ഗ്ലാസുമായി..!!! റാഷിദിന്റെ ഉളളിലൊരു ബോംബ് പൊട്ടി.. അത് പുറത്ത് കാണിക്കാതെ ചോദിച്ചു.. " ശബ്നാ...ഇതിലെ പാല് എബടെ?"... ശബ്ന: "ബെരുന്ന ബയിക്ക് കുടിച്ച്..ബദാമിട്ട പാല് കണ്ടാ ഞാനാർക്കും കൊടുക്കൂല.. ഞാനയിന്റെ ആളാ.. ചെക്കാ അനക്ക് മാണേങ്കില് ഉമ്മാനോട് പോയ് ചോയ്ച്ചോ"..!!! റാഷിദ്: "ഹേയ്..ഇനിക്കിനി മാണ്ട...മതിയായി. "മാണ്ടെങ്കി മാണ്ട" റാഷിദിന്റെ ഹൃദയമിടിപ്പ് കൂടി അന്തംവിട്ടിരിക്കുമ്പോ ദേ വന്നു ചോദ്യം.."ഡാ ചെക്കാ..അന്റടുത്ത് വരല്യാത്ത നോട്ടുബുക്ക് ൺടോ?"... "അതെന്തിനാ ന്റെ സബ്നാ...?..... "ഞമ്മക്ക് പൂജ്യം വെട്ടിക്കളിക്കാലോ..ഞാനയിന്റെ ആളാ"...!!!. ന്റെ റബ്ബേ..!! എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടത്തിയെ ആണല്ലോ ഞാൻ കെട്ടിയത്..ന്റെ ജീവിതം ഒരു ബട്ടപ്പൂജ്യം ആയല്ലാ..ന്റെ സങ്കടം ഞാൻ ആർക്ക് ടാഗ് ചെയ്യും.." പിന്നെ രണ്ടും കല്പിച്ച് ചോദിച്ചു..." ശബ്ന്വോ..ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.നിനക്ക് നിന്റെ താത്തമാരൊന്നും പറഞ്ഞു തന്നിട്ടില്ലേ...ഒന്നും..?? "പിന്നേ...ഞാൻ താത്തമാരുടെ കുട്ടികളുടെ കൂടെയാ കളിക്കാറ്..ഭയങ്കര കുസൃതികളാ..ഞാൻ അവരെ പിച്ചും..തിരിച്ചിങ്ങോട്ട് പിച്ചിയാൽ നല്ല കടിയും വെച്ച് കൊടുക്കും...ഇങ്ങനെ കൂടെ കളിക്കാൻ ഒരു കമ്പനിക്കാ കല്യാണം കഴിപ്പിക്കുന്നെ എന്ന് പറഞ്ഞു തന്നിട്ടുണ്ട്.." ഇതും പറഞ്ഞ് അവൾ തൂക്കിയിട്ട ഒരു ബലൂണിന് തന്റെ നീട്ടി വളർത്തിയ നഖം കൊണ്ട് ഒറ്റ കുത്ത്.. ഠോ... റാഷിദ്ഞെട്ടിയില്ല.. ഇനി എന്ത് ഞെട്ടാൻ...!!! അടുത്ത ചോദ്യം വന്നു... "ഡാ ചെക്കാ..അന്റടുത്ത് പാമ്പും കോണീം ഇണ്ടോ?"..." മലപ്പുറം കത്തി മതിയോ പെണ്ണേ..എന്നെയങ്ങ് കൊന്നേക്ക്.."... ആ ബ്രോക്കറെയെങ്ങാൻ ന്റെ കയിൽ കിട്ടിയാ ചവിട്ടിയരയ്ക്കണം ഹമുക്കിനെ... "എന്താ ചെക്കാ ജ്ജ് പിറുപിറുക്കണെ?"..... "അത്... ശബ്നോ ആ കുട്ട്യോളെ എങ്ങനാ പിച്ചുന്നേന്ന് ആലോചിച്ചതാ..." "ആണല്ലേ...ഇതുപോലെയാ.." പറഞ്ഞു കഴിഞ്ഞതും കൊടുത്തു അവന്റെ തുടയിലൊരു നുളള്.. മൂത്രം പോയില്ല തൊലി പോയി!!! ഇതൊരു കളിയായി എടുത്ത് പതിയെ കാര്യത്തിലേക്ക് കടക്കാമെന്ന് കരുതി അവളുടെ കയ്യിൽ ഇച്ചിരി ഡോസ് കൂട്ടി ചെറിയൊരു നുളള് കൊടുത്തു.വേദനയെടുത്ത അവൾ അവനെ ആഞ്ഞു തളളി.ബെഡിൽ കമിഴ്ന്നടിച്ച് വീണ അവന്റെ പുറത്ത് ഒരന്തവുമില്ലാതെ അവൾ അമർത്തിക്കടിച്ചു.വേദന കൊണ്ട് ശബ്ദം പുറത്ത് വരാതിരിക്കാൻ റാഷിദ് തലയിണയിൽ കടിച്ചു പിടിച്ച് പ്രാണത്യാഗം ചെയ്തു. കടിവിട്ട് അവൾ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു... "ചെക്കാ..അനക്ക് വേദനയില്ലേ...പാച്ചൂട്ടി ആണേലിപ്പോ ചീറിപ്പൊളിച്ചിട്ടുണ്ടാവും"... നിറഞ്ഞൊഴുകുന്ന കണ്ണുമായി റാഷിദ് ചോദിച്ചു.."ആരാ ഈ പാച്ചൂട്ടി..?".... "ഇത്താത്താന്റെ കുട്ടിയാ.." "ആ കുട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ..??" "അതെന്താ ചെക്കാ ജ്ജ് അങ്ങനെ ചോയ്ച്ചെ..?" ഇമ്മാതിരി കടി കടിച്ചാ ആന വരെ ചത്തു പോവും..അതോണ്ട് ചോയിച്ചതാ...സുല്ല്." ടേബിൾ ഫാനിൽ കടികിട്ടിയ ഭാഗം കാറ്റ് കൊളളിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.. "ഇനിയെന്ത് ആദ്യ രാത്രി..പോയിക്കെടന്ന് ഒറങ്ങ് പെണ്ണേ.." ശബ്ന: "ങ്ങക്ക് കബഡി അറിയ്വോ..." ***ങേ..കബഡി നല്ലൊരു സംഭവാണല്ലോ...മനസിൽ അഞ്ചാറ് ലഡു ഒന്നിച്ച് പൊട്ടി...ഇത് ഞാൻ തകർക്കും..*** "ഓ പിന്നേ...ഞാനയിന്റെ ആളാ.." "റബ്ബേ...!! ചെക്കാ ജ്ജ് അയിന്റെ ആളാ...?? ഞാനും..!!" റാഷിദ് വേഗം ബെഡ്ഷീറ്റെടുത്ത് 'സെന്റർ ലൈനാക്കി" ഇട്ടു. "ന്നാ ന്റെ ശബ്ന ആദ്യം അബ്ട്ന്നിങ്ങട്ട് കബഡീന്നും പറഞ്ഞ് ബാ..." "അത് വേണ്ട ട്ടോ ചെക്കാ..ജ്ജ് ആദ്യം അബ്ട്ന്നിങ്ങട്ട് ബാ...ഞാൻ പുടിച്ചോളാം.." 🙂 🙂 🙂 നീ ഇങ്കെ വന്താലും നാൻ അങ്കെ വന്താലും ഇതുതാൻ ഡീ എൻ ടൈം.. 🙂 🙂 🙂 ഒട്ടും താമസിച്ചില്ല റാഷിദ് കബഡിയെന്നും പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാൻ ചെന്നതും ശബ്ന അവന്റെ മുടിയിൽ പിടിച്ച് വലിച്ച് തല ചുമരിനിട്ട് ഒറ്റയടി...പിന്നെ തല അവളുടെ കാൽമുട്ടിനിടയിലേക്ക് അമർത്തി വെച്ച് പുറത്ത് പത്ത് കുത്ത്...ശേഷം നീട്ടി വളർത്തിയ നഖം കൊണ്ട് പൊറോട്ട കീറുന്നത് പോലെ ഒരു 15 മാന്തലും..!!! എല്ലാം കൂടെ അറബികൾ വണ്ടിയിട്ട് തിരിച്ച പോലെയായി റാഷിദിന്റെ പുറം...!!!! തലങ്ങും വിലങ്ങും വരകളും പാടുകളും..!!!! റൂഹ് തൊണ്ടക്കുഴിയിൽ വന്ന റാഷിദ് അലറി... "ഓടി വരീനോ...ന്നെ ഇതാ കൊല്ലുന്നേ..." ബഹളം കേട്ട് ഉമ്മയും ഉപ്പയും ഓടി വന്നു."എന്താ...എന്താ പറ്റിയെ...? ശബ്ന: "ഈ ചെക്കൻ എന്നെ കബഡി കളിക്കാനെന്നും പറഞ്ഞ് വിളിച്ചിട്ട് അവനെന്റെ പാവാടേമെ പിടിച്ചു.അപ്പൊ ഞാനവനെ മാന്തി..സുല്ല് എന്ന് പറഞ്ഞത് കൊണ്ട് വിട്ടു...അതിനാ ചെക്കൻ അലറിയത്...!! "ന്നിട്ട് റാഷിദബടെ..??" "ഓനതാ അലമാരേന്റെ ഉളളില്"...!!! "റാഷിദേ....ജ്ജ് ഇങ്ങട്ട് എറങ്ങി ബാ..." റാഷിദ് ഇറങ്ങി വന്നു. "ട്ടേ...!! " ഉപ്പ പൊട്ടിച്ചു ഒന്ന് ചെകിട്ടത്ത്... "നല്ലൊരു തറവാട്ടീന്ന് പൂവമ്പയം പോലത്തെ പെണ്ണിനെ കെട്ടിക്കൊണ്ടോന്നിട്ട് ജ്ജീ പാതിരാക്ക് കബഡി കളിക്ക്യാടാ ഹമ്ക്കേ..ആണുങ്ങളെ പറയിപ്പിക്കാൻ...ഒരന്തം ബരട്ടേന്ന് നിരീച്ചിട്ടാ അന്നെ സൗദിക്ക് ബിട്ടത്..ഒക്കെ ബെർതെയായി...."😂😂
24.3k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

💗കഥയുടെ ഒടുവിൽ💗 ഹരി നാട്ടിലെ ഗ്രാമീണ ബാങ്കിലെ അക്കൗണ്ടന്റ് ആണ്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു അവർ വിവാഹിതരായി. ആ കൊച്ചുവീട് ഒരു സ്വർഗം ആക്കി മാറ്റി അവർ. വൈകാതെ ആ കൊച്ചു സ്വർഗത്തിലേക്ക് ഒരു കൊച്ചു മാലാഖയും കൂടി കടന്ന് വന്നു. ഒരു ദിവസം ഹരി വീട്ടിലേക്ക് വന്നപ്പോൾ ഗൗരി മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. " എന്താ എന്റെ ഗൗരി കുട്ടിയുടെ മുഖം വീർപ്പിച്ചവെച്ചേക്കുന്നേ കടന്നൽ കുത്തിയോ?" "ആ കുത്തി വല്യ കടന്നൽ.. എന്താ നിങ്ങക്ക് വല്യ നഷ്ട്ടവും ഉണ്ടോ" ഗൗരി കടുപ്പത്തിൽ തന്നെ മറുപടിയും പറഞ്ഞു. ഹരി അവളെ വട്ടം പിടിച്ചു തന്നോടടിപ്പിച്ചു കൊണ്ട് കവിൾ പിടിച്ചു ചോദിച്ചു.. "പിന്നെ എനിക്കല്ലാതെ വേറെ ആർക്കാടി നഷ്ടം". ഗൗരി മുഖം കൊട്ടിക്കൊണ്ട് മുറിയിലേക്ക് പോയി. " എന്റെ ദൈവമേ.. എന്താ എന്റെ പ്രിയതമക്ക് പറ്റിയേ രാവിലെ ഞൻ പോകുമ്പോൾ ഒരു കൊഴപ്പവും ഇല്ലായിരുന്നല്ലോ" ഹരി തലക്കും കൈ കൊടുത്ത് അവിടെ നിന്ന് ആലോചിച്ചു. ഹരി മുറിയിലേക്ക് ചെല്ലുമ്പോൾ ഗൗരി തുണികൾ ഷെൽഫിൽ അടുക്കി വെക്കുകയായിരുന്നു. പൊന്നൂസ് ബെഡിലിരുന്ന് കളിക്കുകയാണ്. ഹരി മോളെ എടുത്തു മടിയിൽ ഇരുത്തി. "അച്ഛേടെ പൊന്നൂസ് കാളിക്ക്യാന്നോ? തന്നെ കിഞ്ഞരി പല്ല് കാട്ടി പൊന്നൂസ് ചിരിച്ചു കൊടുത്തു. " അല്ല പോന്നൂസേ അമ്മക്ക് ഇന്നെന്താ പറ്റിയേ... അച്ചക്ക് മനസ്സിലാവന്നില്ലല്ലോടാ... ഇന്ന് achayod എന്ധെങ്കിലും വാങ്ങാൻ പറഞ്ഞായിരുന്നോ... അച്ചക്ക് സത്യായിട്ടും ഓർമ വരുന്നില്ലടാ.. " ഹരി കുഞ്ഞിനോടെന്ന വിധം ഗൗരി കേൾക്കാനായി ഉച്ചത്തിൽ ചോദിച്ചു. അവസാനം കലിപ്പിൽ ഗൗരി പറഞ്ഞു. ഇന്ന് രാവിലെ നിങ്ങളല്ലേ പറഞ്ഞത് മനുഷ്യാ ഹാഫ് ഡേ ലീവ് എടുത്ത് വരാം എന്നിട്ട് നമ്മക്ക് പുറത്തു പോവാം എന്നൊക്കെ..😡" "ഓഹോ എന്താന്നോ എന്റെ ഭാര്യേടെ പിണക്കം. അത് ഞൻ മറന്നുപോയി മോളെ.. സോറി... " "മ്ഹ ഒരു സോറി കൊണ്ട്പോയി ഉപ്പിലിട്" ഹരി അവളെ തന്നോട് അടുപ്പിച്ചു കവിളിൽ ഉമ്മവെച്ചു. "വിട് ഹരിയേട്ടാ.. കൊഞ്ചാൻ നിൽക്കല്ലേ.... " കട്ടിലിലിരുന്ന് അച്ഛന്റെയും അമ്മയുടെയും കളികണ്ടു രണ്ടര വയസ്സുകാരി പൊന്നൂസ് കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു. അവൾ കൈകാട്ടി അച്ചേ വിളിച്ചു കരഞ്ഞു. ഹരി ഗൗരിയോടായി പറഞ്ഞു " ഗൗരി മോളേ പുറത്ത് കൊണ്ടായില്ലെന്നുള്ള പരാതി ഇപ്പം തന്നെ തീർത്തേക്കാം.... നീ വേഗം പോയി ഒരുങ്ങിയിട്ട് വാ നമുക്ക് പൊന്നൂസിനെയും കൊണ്ട് ഒരു നൈറ്റ്‌ റൈഡിന് പോയിട്ടു വരാം" "സത്യായിട്ടും ഹരിയേട്ടാ " "ആടി വേഗം പോയി ഒരുങ്ങീട്ട് വാ ഇന്ന് ഫുഡ്‌ പുറത്തുന്നാക്കം". "ഞാനിപ്പം വരാവേ ഏട്ടൻ കുഞ്ഞിനെ ഒന്ന് ഒരുക്കിക്കേ... " "ആഹ് ഡീ ഒരു കാര്യം മറന്നുപോയി" "എന്താ ഹരിയേട്ട.... " "അതില്ലേ എന്റെ ഫ്രണ്ടില്ലേ മനു അവന്റെ ഭാര്യ പ്രസവിച്ചു രണ്ടാമത്തെ കുട്ടി" "അതിന്.... "ഗൗരി നെറ്റി ചുളിച്ചോണ്ട് ഹരിയെ നോക്കി. "അതിനില്ലേ..... നമ്മളെ പൊന്നൂസ് എത്രയാ വിചാരിച്ച ഒറ്റക്ക് കളിക്ക്ആ... അവക്കൊരു കൂട്ട് വേണ്ടേ.? " ഹരി അവളെ മുഖത്തൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. "ഓഹോ അതിനാണല്ലേ ഇപ്പം ഈ സോപ്പിടൽ" "അങ്ങനെയൊന്നുല്ലടി ഒന്ന് പറഞ്ഞന്നേ ഉള്ളൂ😁" "മ്മ് ആദ്യം ഇപ്പം നമ്മക്ക് പുറത്തു പോയിട്ട് വരാ... വന്നിട്ട് ആലോചിക്കാം ബാക്കി" "ആലോചന മാത്രം ആകേണ്ട....പ്രവർത്തിക്കൂമ് കൂടെ ചെയ്യാ..... എന്താ" "ന്റെ ഹരിയേട്ടാ ഒന്നുവിട് ഞൻ റെഡിയായിട്ട് വരാ....." അതും പറഞ്ഞു ഗൗരി ഒരുങ്ങാൻ പോയി. ഗൗരി റെഡിയായി വന്നപ്പം അച്ഛനും മോളും കാറിൽ കേറി ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ചിരിയും കളിയും നിറഞ്ഞ ആ യാത്ര അവരുടെ ജീവിതത്തിലെ അവസാനത്തെ ഒന്നിച്ചുള്ള യാത്രയായിരുന്നെന്ന് അവർ അറിഞ്ഞില്ല. മകളുടെ കളികളിൽ ആസ്വദിച്ചിരുന്ന് ഡ്രൈവ് ചെയ്തോണ്ടിരുന്ന ഹരിയുടെ ശ്രദ്ധ ഒരു നിമിഷത്തേക്കൊന്ന് പാളിപ്പോയി. എതിരെ വന്ന വണ്ടിയിൽ ഇടിച്ചു കാർ കൊക്കയിലേക്ക് മറിഞ്ഞു. . . ബോധം വന്നപ്പോൾ ഹരി ചുറ്റും കണ്ണോടിച്ചു. അന്നത്തെ കാഴ്ചകൾ ഹരിയുടെ കണ്ണിൽ മിന്നി മറഞ്ഞു...ഹരിക്ക് അപ്പോളാണ് ഗൗരിയേയും മോളെയും കുറിച്ച് ഓർമ വന്നത്. ഹരി അലറി വിളിക്കാൻ തുടങ്ങീ. "ഗൗരീ..... മോളേ... " ഹരിയുടെ സൗണ്ട് കേട്ടു ഡോക്ടർ ഓടിയെത്തി. "ഹരി താങ്കൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് എല്ലാം ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ...? " Yes doctor.... ഡോക്ടർ എന്റെ ഗൗരി... എന്റെ മോൾ..... അവരെവിടെ...അവർക്ക് കൊഴപ്പം ഒന്നുമില്ലല്ലോ" " See Mr Hari..നിങ്ങളുടെ മോൾക്ക് കുഴപ്പമൊന്നുമില്ല ബട്ട്‌ ഭാര്യയെ ഞങ്ങൾക്കറിയില്ല.... നിങ്ങളെയും മകളെയും മാത്രമാണ് ഇവിടെ അഡ്മിറ്റ്‌ ചെയ്തത്" " No........" ഹരി അലറി. "ഗൗരി.. ഇല്ല അവൾക്കൊന്നും ഇല്ല.... എന്റെ ഗൗരിക്കൊന്നും ഇല്ല" അതിനുശേഷം ഹരി ഗൗരിയെ കുറേ അന്വേഷിച്ചു നിരാശ മാത്രമായിരുന്നു ഫലം. പതിയെ പതിയെ ഹരി യാഥാർഥ്യം മനസ്സിലാക്കി തുടങ്ങി. രാത്രി അമ്മയെ കാണണമെന്ന് പറഞ്ഞു കരയുന്ന മോളേ കെട്ടിപ്പിടിച്ചു അവൻ കണ്ണുനീർ വാർത്തു. ഫോണിന്റെ ശബ്ദം കേട്ടാണ് ഹരി ചിന്തകളിൽ നിന്നും മുക്തനായത്. അവൻ വേഗം എഴുന്നേറ്റു ഒരു വിധം പണികളൊക്കെ ഒരുക്കി.ബാക്കിയൊക്കെ ജനുവമ്മ ചെയ്തോളും. പൊന്നൂസിനെ നോക്കാൻ വരുന്ന ചേച്ചിയാണ് ജാനു. ഹരി മോളെ വിളിക്കാനായി റൂമിലേക്ക് പോയി. ഒരു നിമിഷം ആ കുഞ്ഞുമുഖത്തിൻറെ നിഷ്കളങ്കത നോക്കി അവൻ നിന്നുപോയി. ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു നീക്കി അവൻ കുഞ്ഞിന്റെ അടുത്തേക്ക് നടന്നു. തുടരും....
1.8k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

💞ജനനി.... 5... 💞 📚📚📚 അവൾ പടിയിറങ്ങിപ്പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നു എന്ന് തോന്നി............... ഓഫീസിൽ വിളിച്ചു പറഞ്ഞു........ വീണ്ടും വീട്ടിൽ തനിച്ചായതുപോലെ........... വൈകുന്നേരം വിളക്കുവച്ച് പ്രാർത്ഥിച്ചു........ അതിനുശേഷം അടുക്കളയിൽ കഞ്ഞി  ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അപ്പൂസിന്റെ  മകൾ വിളിച്ചത്............. എടുക്കണോ വേണ്ടയോ എന്ന് ആദ്യം ചിന്തിച്ചു.......... പിന്നീട് എടുത്തു............ ആ ചേച്ചി പറയുന്നത് കേട്ട് ജനി ഞെട്ടി............. നാളെ എല്ലാവരും ഒരു കല്യാണത്തിന് പോവുകയാണ്........ വീട്ടിൽ ആരും ഉണ്ടാവില്ല...... മനു കൂട്ടുകാരെ വിളിച്ചു വരുത്തി ജനിയെ ഉപദ്രവിക്കാൻ പ്ലാൻ ഇട്ടിരുന്നു............ അവന്റെ ഫോണിലെ സംസാരം എങ്ങനെയോ അപ്പൂസ്  കേട്ടു.............. ജനിയെ രക്ഷിക്കാൻ തന്നെക്കൊണ്ടാവില്ല എന്നറിയാമായിരുന്നതിനാലാണ് ഇന്ന് തന്നെ നിന്നെ അവിടുന്ന് പറഞ്ഞു വിട്ടത്............ അച്ഛൻ ഇത് നിന്നോട് പറയണംന്നു പറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ്.......... അപ്പൂസിനോട് ദേഷ്യം തോന്നരുത് എന്ന് പറയണം എന്നും  പറഞ്ഞു.......... അച്ഛൻ എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു മനു നിന്നെ ശല്യം ചെയ്യുന്ന കാര്യം.......... നിന്നെ ആരും അവിടെ വിശ്വസിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആണ് പറഞ്ഞത് ആരോടും ഒന്നും പറയണ്ട എന്നു.............. ഞാൻ ഉടനെ നാട്ടിൽ വരും..... അപ്പോൾ  തെളിവ് സഹിതം പിടിക്കാമെന്ന്........ എന്തായാലും നീ രക്ഷപ്പെട്ടല്ലോ......... വല്ലാത്തൊരു ആശ്വാസം ഉണ്ട്............ അച്ഛൻ അത് കേട്ടില്ലായിരുന്നുവെങ്കിൽ നാളത്തെ ദിവസം എന്താകും എന്ന് എനിക്ക് ആലോചിക്കാൻ കൂടി വയ്യ ജനീ........ ഈ പാപത്തിന്റെ ഫലം എത്ര പേർ അനുഭവിക്കേണ്ടി വന്നേനെ....... അപ്പൂസിനോട്  നന്ദി പറയണം......... എന്റെ ജീവിതം രക്ഷിച്ചതിന്.......... മരുന്നും ഭക്ഷണവും സമയത്ത് കഴിക്കാൻ പറയണം......... കരഞ്ഞു കൊണ്ട് ജനി പറഞ്ഞു.......... ഞാൻ നാട്ടിൽ വരുമ്പോൾ നിന്നെ കാണാൻ വരും ജനി........ എന്നും പറഞ്ഞാണ് ചേച്ചി കാൾ കട്ട് ചെയ്തത്....... കുറച്ചുനേരത്തേക്ക് കയ്യും കാലും ആരോ പിടിച്ചു വച്ചിരിക്കുന്ന പോലെ തോന്നി.......... ഒന്നനങ്ങാൻ കൂടി പറ്റിയില്ല ജനിക്ക്.......... സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ ജനി ഓർത്തു.... അപ്പൂസ് ഇന്ന്  തന്നെ ഇറക്കിവിട്ടില്ലായിരുന്നെങ്കിൽ നാളെ താനും പലരാൽ ഉപദ്രവിക്കപ്പെട്ട്.............. ഈശ്വരാ..... ഓർക്കാൻ കൂടി വയ്യ............ മനസ്സിൽ ദൈവത്തിനോട് ഒരുപാട് നന്ദി പറഞ്ഞു ജനി....... തന്നോടും കുറച്ച് സ്നേഹം ദൈവം കാട്ടിത്തുടങ്ങി എന്ന് ജനിക്ക് മനസ്സിലായി........ പതിയെ പതിയെ അവൾ മനസിലാക്കിതുടങ്ങി തന്റെ മനസ്സ് തന്റെ  കയ്യിൽ തിരിച്ചെത്തിയെന്നു.......  അഭിയെക്കുറിച്ച് ഓർക്കാറില്ല......... ഭാര്യയുമായി എവിടെവച്ച് കണ്ടാലും ജനി നോക്കാറുമില്ല......... കണ്ണും മനസ്സും തലച്ചോറും ജനിയുടെ കൈപ്പിടിയിൽ വന്നപോലെ......... അമ്മയ്ക്ക് മരുന്നു വാങ്ങി തിരിച്ചു നടന്നപ്പോൾ ഒരു കാർ അവൾക്കരികിൽ വന്നു നിന്നു........  ആരോ ഒരാൾ........ മോളേ...... കാറിന്റെ  പിറകിൽ നിന്നും ആണ് വിളിച്ചത്.......... നോക്കിയപ്പോൾ രാധമ്മ....... അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു........ അവൾക്ക് ഡോർ തുറന്നു കൊടുത്തു അവർ.......... ജനി കാറിലേക്ക് കയറി........ രാധമ്മയെ മുറുക്കി കെട്ടിപ്പിടിച്ചു......... എന്റെ പെണ്ണേ..... എന്നാ  പിടിയാ ഇത്..........  എനിക്ക് ശ്വാസം മുട്ടുന്നു.......... ഞാൻ ചത്തുപോകും.......... ജനി പിടി അയച്ചു........ എന്നിട്ട് രാധമ്മയുടെ കവിളിൽ അമർത്തി ഉമ്മ വച്ചു ചോദിച്ചു ......... എത്രയായി രാധമ്മേ  ഒന്ന് കണ്ടിട്ട്........... വിശേഷം എല്ലാം പിന്നെ പറയാം......... ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ടു പോകുവാ ഇപ്പോൾ............ വൈകുന്നേരം സിദ്ധു കൊണ്ടുവിടും എന്താ.......... മ്മ്....... ശരി...... ഞാൻ അമ്മയോടൊന്ന് വിളിച്ചു പറയട്ടെ...... ഫോണിൽ സംസാരിക്കുമ്പോൾ ജനി കണ്ടു തന്നെ അത്ഭുതത്തോടെ നോക്കുന്ന അഭിയെ.......... ഓ...... എന്റെ സന്തോഷവും ചിരിയും കണ്ടിട്ടാവും........... പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത്.......... അഭി മാത്രമല്ല....... വേറൊരാളും......... കുറച്ചൊക്കെ സന്തോഷിക്കാനുള്ള വകയൊക്കെ ഈ ജനിയുടെ  ജീവിതത്തിലും ഉണ്ട് അഭി..........  ജനി മനസ്സിൽ പറഞ്ഞു........ അഭിയെ  വീണ്ടും നോക്കാനോ....... കാറോടിക്കുന്നത്  ആരാണെന്ന് നോക്കാനോ ഒന്നും  ജനിക്കു സമയമുണ്ടായിരുന്നില്ല........... രാധമ്മയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.......... അവർ അവളുടെ കവിളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു............ വീട്ടിലെത്തി രാധമ്മ  ജനിയുടെ കൈപിടിച്ചു അകത്തേക്കു  കയറി........... ഇപ്പോൾ കുഴപ്പമില്ലാതെ നടക്കുന്നുണ്ട് രാധമ്മ............. ജനിയെയും കൊണ്ട് നേരെ അടുക്കളയിൽ പോയി എന്തൊക്കെയോ വാരി കൊടുക്കുന്നുണ്ട്.......... എനിക്കൊരു ഗ്ലാസ്സ് വെള്ളം കിട്ടുമോ....... ജനി തിരിഞ്ഞു നോക്കി......... ഒരു പ്രായം ചെന്ന മനുഷ്യൻ......... ജഗ്ഗിൽ നിന്ന് എടുത്ത് കുടിക്ക് സിദ്ധു........ അമ്മ പറഞ്ഞു.............. സിദ്ധു  എന്ന പേര് കേട്ടപ്പോൾ ജനി രാധമ്മയോട് ചോദിച്ചു.......   ഇതാണോ  രാധമ്മ യുടെ മകൻ............. അതേ...... നീയിതു വരെ കണ്ടിട്ടില്ലേ...... ഇല്ല...... ആദ്യമായിട്ടാ..... ഞാൻ വിചാരിച്ചു ചെറുപ്പക്കാരൻ ആവുമെന്ന്...... ഇത് ഒത്തിരി പ്രായം ഉണ്ടല്ലോ.......... മുടിയൊക്കെ നരച്ചു ഒരു കിളവനെ പോലെ........ അപ്പോൾ രാധമ്മ കുഞ്ഞിലേ  കല്യാണം കഴിച്ചോ......... രാധമ്മ പൊട്ടിച്ചിരിച്ചു പറഞ്ഞു......... ഞാൻ എന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് കല്യാണം കഴിച്ചത്.........  പിന്നെ നീ വിചാരിക്കുമ്പോലെ സിദ്ധുവിന് അത്രയ്ക്ക് പ്രായമൊന്നുമില്ല .......... എന്നാലൊട്ടു പ്രായമുണ്ട് താനും............ പിന്നെ മുടി നരച്ചത് കൊണ്ട് മാത്രം ഒരാൾ കിളവൻ ആകുമോ പെണ്ണെ............. അവന്  ടെൻഷൻ കൂടിയതിനാലാവണം മുടി നരച്ചത്........... പിന്നെ പ്രായം 34 ആയി........ഒന്നു ദീർഘശ്വാസം വിട്ടു..... എന്തിന് ടെൻഷൻ...... എന്താ കല്യാണം കഴിക്കാതെ ഇരിക്കുന്നത്.......... ജനി ചോദിച്ചു..... അതൊരു നീണ്ട കഥയാണ്......... ഞാൻ ഇതെങ്ങാനും നിന്നോട് പറയുന്നത് അവൻ കേട്ടാൽ പിന്നെ എന്നെ വെച്ചേക്കില്ല......... അവനെപ്പറ്റി ആരോടും ഒന്നും പറയുന്നത് അവന് ഇഷ്ടമല്ല......... അത് കുഴപ്പമില്ല.........ആരും വരില്ല ഇങ്ങോട്ട്............രാധമ്മ പറയ്........ രാധമ്മയെ  കട്ടിലിൽ പിടിച്ചിരുത്തി..         അവൾ നിലത്തിരുന്നു....... അവരുടെ മടിയിൽ തലവെച്ചു.......... ഈ  പെണ്ണിന്റെ ഒരു കാര്യം....... ഇനി അത് അറിയാതെ നിനക്ക് ഒരു സമാധാനം ഉണ്ടാവില്ല അല്ലേ........ എന്റെ ഏട്ടന്റെ മകളുമായി വിവാഹം ഉറപ്പിച്ചതായിരുന്നു സിദ്ധു ന്.......... അവന്റെ മുറപ്പെണ്ണ് ശ്രീഭദ്ര............ കുഞ്ഞിനെ മുതലേ കളിച്ചുവളർന്നവർ............ അവർ വളരുന്നതോടൊപ്പം അവരുടെ മനസ്സിലെ ഇഷ്ടവും വളർന്നു............. ചെറുപ്പത്തിൽ ഒരാളെ മറ്റൊരാൾക്ക് പറഞ്ഞു വെക്കുമ്പോൾ   ജാതകത്തിനെ പറ്റിയൊന്നും  ചിന്തിക്കാറുമില്ല.....  നോക്കാറുമില്ല.......... കല്യാണ പ്രായമായപ്പോൾ രണ്ടാളുടെയും ജാതകം നോക്കി.......... ശ്രീക്കുട്ടിക്ക് വൈധവ്യ ദോഷം കാണുന്നുണ്ടെന്ന് പറഞ്ഞു ജോത്സ്യൻ........... ആദ്യം ആരുമത് വിശ്വസിച്ചില്ല....... രണ്ടു മൂന്നു പേർ കൂടി ഇതേ കാരണം പറഞ്ഞപ്പോൾ പിന്നെ ശ്രീക്കുട്ടിയും വീട്ടുകാരും പിന്മാറി.......... അവൾ വേറെ കല്യാണവും കഴിച്ചു......... അതിനുശേഷം സിദ്ധു  ഇങ്ങനെയാണ്........ എല്ലാത്തിനോടും വെറുപ്പ്......... അവന്റെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് ആകെ സുഖക്കുറവ് തോന്നുന്നത്............ എന്റെ  കാലം കഴിഞ്ഞാൽ പിന്നെ ആരാ അവന് കൂട്ട്..............തനിച്ചാവില്ലേ എന്റെ കുട്ടി......... അമ്മയുടെ കണ്ണുനീർ ജനിയുടെ മുഖത്തേക്ക് വീണു......... അയ്യേ....... കരയുവാണോ രാധമ്മ........ നമുക്ക് സിദ്ധു ന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കെട്ടിക്കാം......... വിഷമിക്കേണ്ട കേട്ടോ........ നീയെന്നു മുതലാ  ബ്രോക്കർ പണി തുടങ്ങിയത്.......... ശബ്ദം കേട്ടിടത്തേക്ക് ജനി നോക്കിയില്ല.......... ആരായിരിക്കുമെന്ന് അവൾക്ക് മനസ്സിലായി....... അമ്മയോട് ആരാ ഇതൊക്കെ ഇവളോട് പറയാൻ പറഞ്ഞത്........ എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല......... ജനി രാധമ്മയുടെ മടിയിലേക്ക് മുഖമൊളിപ്പിച്ചു വെച്ചു........... മതിയെടാ അവളോട് ദേഷ്യപ്പെട്ടത്........ പാവം.... പേടിച്ചു പോയി....... ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ജനി  മുഖമുയർത്തി തിരിഞ്ഞു നോക്കി.......... അവിടെത്തന്നെ നിൽപ്പുണ്ട്...... കൈയുംകെട്ടി........ ചിരിച്ചോണ്ട്........ വൈകുന്നേരമായപ്പോഴേക്കും ജനി രാധമ്മയോട്  ചോദിച്ചു........ ഇനി ഞാൻ പൊക്കോട്ടെ...... നേരം ഒരുപാടായി...... അമ്മ തനിച്ചേ ഉള്ളൂ........ പോകണ്ടാന്നു  പറയാൻ  എനിക്ക് ആവില്ലല്ലോ.......... ഇടയ്ക്ക് വരണം......... നീയുള്ളപ്പോൾ മനസ്സിന് വല്ലാത്ത സുഖമാണ്........ ഞാൻ അവനോട് പറയാം നിന്നെ കൊണ്ടുവിടാൻ......... അയ്യോ....... രാധമ്മേ  വേണ്ട......... എനിക്ക് പേടിയാ....... ഞാൻ തനിയെ പൊയ്ക്കോളാം........ വേണ്ട..... നിന്നെ കൊണ്ടു വന്നത് ഞാനല്ലേ........  അപ്പോൾ തിരിച്ചു കൊണ്ടുവിടേണ്ടതും  എന്റെ കടമയാണ്...... വാ.......... കാറിന്റെ പിൻസീറ്റിൽ  കയറാൻ തുടങ്ങവേ  സിദ്ധു ജനിയോട് ചോദിച്ചു...... ഞാനെന്താ നിന്റെ ഡ്രൈവറാണോ.......  മര്യാദയ്ക്ക് വന്നു മുൻപിൽ കയറിക്കോ.........  ജനി ദയനീയമായി രാധമ്മയെ നോക്കി.......... സിദ്ധു........ നീ  അവളോട് ദേഷ്യപ്പെടുകയൊന്നും  ചെയ്യരുത്.......... മര്യാദയ്ക്ക് കൊണ്ടുവിട്ടിട്ട്  വാ........ അവൾ ആകെ പേടിച്ചു നിൽക്കുവാ...... നോക്ക്...... ഞാൻ പിടിച്ച് തിന്നത്തൊന്നുമില്ല  അമ്മയുടെ മോളെ.............കയറാൻ പറ.........  എനിക്ക് വന്നിട്ട് വേറെ പണിയുള്ളതാ.......... ജനി കയറാതെ നിന്നപ്പോൾ സിദ്ധു ദേഷ്യത്തിൽ പറഞ്ഞു....... കയറാൻ...... ജനി ചാടിക്കയറി ഇരുന്നു...... സിദ്ധു രാധമ്മയെ നോക്കി കണ്ണടച്ചു കാണിച്ചു....... വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ധു ജനിയോട് പറഞ്ഞു.......... നിന്റെ കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു എനിക്കറിയാം.......... അമ്മ ഇത്രയും ഇഷ്ടത്തോടെ ശ്രീഭദ്രയോടു  മാത്രമേ പെരുമാറിയിട്ടുള്ളൂ.............. ഒരുപാട് നന്ദിയുണ്ട്........... അമ്മയെ സുഖം ആക്കി തന്നതിന്............ അത് എന്റെ ജോലി അല്ലായിരുന്നോ......... അതിനുള്ള പ്രതിഫലം നിങ്ങൾ തന്നതുമല്ലേ എനിക്ക്.......... ജനി പറഞ്ഞു...... അച്ഛനുവേണ്ടി വേറൊരു നല്ല വക്കീലിനെ വച്ചു വാദിച്ചാൽ ശിക്ഷ  കുറച്ചു കുറവായെങ്കിലും കിട്ടും............ നിന്നെ ഞാൻ സഹായിക്കാം........ ജനി അത്ഭുതത്തോടെ സിദ്ധുവിനെ നോക്കി പറഞ്ഞു........... വേണ്ട....... അങ്ങനെയായിരുന്നെങ്കിൽ ഞാൻ എന്റെ വീട് വിറ്റിട്ടായിരുന്നെങ്കിലും കേസ് നടത്തിയേനെ............ ഇത് അച്ഛൻ സ്വയം വിധിച്ച വിധിയാണ്......... വേണ്ടാന്ന് അച്ഛനാണ് പറഞ്ഞത്........... ചോദിക്കാൻ എങ്കിലും മനസ്സ് തോന്നിയല്ലോ............... നന്ദിയുണ്ട്.........ജനി വെളിയിലേക്ക് നോക്കിയിരുന്നു........... ജനി കയറിയിടത്തു വണ്ടി നിർത്തി സിദ്ധു ചോദിച്ചു........... ഇനി എങ്ങോട്ടാ......... ഇവിടെ നിർത്തിയാൽ മതി........ ഞാൻ പൊയ്ക്കോളാം........... വേണ്ട........ വീട്ടിൽ വിടാം....... എല്ലാവരും നോക്കുന്നുണ്ട് നിന്നെ.......... ആരെങ്കിലും എന്തെങ്കിലും പറയും........... അതെനിക്ക് പുത്തരിയല്ല ഇപ്പോൾ......... കേട്ടുകേട്ട് ശീലമായി........... ജനി ചിരിച്ചു  കൊണ്ട് പറഞ്ഞു......... ഇത്രയും ദയ എന്നോട് കാണിച്ച സ്വാതന്ത്ര്യത്തിൽ ഞാനൊരു കാര്യം പറയട്ടെ സാറിനോട്........... എന്താന്നുള്ള ഭാവത്തിൽ സിദ്ധു ജനിയെ നോക്കി......... രാധമ്മയെ ഇനിയും വിഷമിപ്പിക്കരുത്............ചിലപ്പോൾ താങ്ങില്ല...........  സാറിനൊരു  കല്യാണം കഴിച്ചു കൂടെ.......... അമ്മയുടെ വയ്യായ്കയും  മാറും....... സാറിനൊരു കൂട്ടുമാവും....... ഇയാളുടെ പേരെന്താ....... മറന്നു...... ജനനി....... ജനി...ന്നു വിളിക്കും..... അമ്മയെ വിഷമിപ്പിക്കരുത് ന്ന് എനിക്കും ആഗ്രഹമുണ്ട് ജനനി......... പക്ഷെ ഒന്നും മറക്കാൻ മനസ്സിന് പറ്റുന്നില്ല......... ഇനിവരുന്ന പെണ്ണും എന്റെ എന്തെങ്കിലുമൊക്കെ ദോഷങ്ങൾ കൊണ്ട് എന്നെ ഉപേക്ഷിച്ചാലോ...... സാറാ നിൽക്കുന്ന ആളെ കണ്ടോ......... അഭിയുടെ നേരെ കൈ ചൂണ്ടി ജനി ചോദിച്ചു...... മനസ്സിൽ സ്നേഹം എന്ന വികാരം തോന്നി തുടങ്ങിയപ്പോൾ മുതൽ ഹൃദയത്തിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാണ്............. ഞാൻ ഇല്ലെങ്കിൽ ജീവിതം ഇല്ല എന്ന് പറഞ്ഞയാൾ................ കുറച്ചു മാസം മുൻപ് വരെ അയാൾ ആയിരുന്നു എനിക്ക് എല്ലാം......... എന്റെ അഭിയേട്ടൻ............. ഇപ്പോൾ വേറൊരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുന്നു........... അതും എന്റെ മുന്നിലൂടെ അവളുടെ കൈയും പിടിച്............. ആദ്യമൊക്കെ ശരിക്കും പൊരുത്തപ്പെടാൻ വിഷമം ആയിരുന്നു.......... പക്ഷേ ഇപ്പോൾ അവരുടെ മുന്നിൽ കൂടി കൂളായി ഞാൻ നടന്നു പോകാറുണ്ട്.......... കാലം മായ്ക്കാത്ത മുറിവുകളില്ല സാർ........ എത്രത്തോളം വിഷമിപ്പിക്കുന്നോ  അതിനേക്കാളേറെ സന്തോഷവും ഈശ്വരൻ തരാറുണ്ട്............. അഭിയെ നഷ്ടമായപ്പോൾ ഈശ്വരൻ  എനിക്കു രാധമ്മയെ തന്നില്ലേ ...... അതുപോലെ.......... സിദ്ധു  അഭിയെയും  ജനീയെയും മാറി മാറി നോക്കി......... സാറിന്റെ കാര്യത്തിൽ എനിക്ക് തോന്നുന്നത് ആ ചേച്ചി സാറിനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നാണ്..........  അവരു  കാരണം സാറിന്റെ  ജീവന് ഒരു ആപത്തും  വരാതിരിക്കാനാവില്ലേ  ഒന്നും പറയാതെ പോയത്........... ഇപ്പോൾ അവർക്ക്  ഒരു ആശ്വാസം കാണും......... സാർ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ എന്നോർത്ത്........... ഇതാവില്ലേ സത്യം........ സിദ്ധു ജനിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി......... നീ ആളു കൊള്ളാല്ലോ....... ആളുകളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവൊക്കെയുണ്ടല്ലോ....... ചുമ്മാതല്ല അമ്മ മൂക്കുംകുത്തി വീണത്...... സിദ്ധു ചിരിച്ചോണ്ട് പറഞ്ഞു......... പിന്നെ....... ഒന്നും പറയാതെ ശ്രീ പോയപ്പോൾ വിഷമം ആയിരുന്നില്ല..... ഒരുതരം വെറുപ്പായിരുന്നു ഉള്ളിൽ....... സ്വന്തം കാര്യം നോക്കിപ്പോയവൾ...... എന്നോട് ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നു...... അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവരെ പോകാൻ സാർ അനുവദിക്കുമായിരുന്നോ....... കുറച്ചു നേരം ആലോചിച്ചിട്ട് സിദ്ധു പറഞ്ഞു..... ഒരിക്കലുമില്ല........ അവർ രണ്ടാളും മുഖത്തോടു മുഖം നോക്കി ചിരിച്ചു......... പോകാം നമുക്ക്...... നീ വഴി പറ....... ജനിയുടെ വീട് ആകെയൊന്ന്  നോക്കി സിദ്ധു.........   നല്ല ഒരു വീട്....... ഈ വീടിന്റെ രൂപവും അവളുടെ ജോലിയും തമ്മില് യാതൊരു  പൊരുത്തവും ഇല്ല......... വിളിച്ചാൽ അകത്തേക്ക് വരുവോ സാറ്......... ഇല്ല.....  ഇനി ഒരിക്കൽ വരാം........ ശരി..... നിർബന്ധിക്കുന്നില്ല.......... സിദ്ധു കാർ തിരിച് ജനിയെ  ഒന്നു നോക്കിയിട്ട് കടന്നു പോയി........... 💕💕💕💕
1.7k കണ്ടവര്‍
2 ദിവസം
#

📔 കഥ

💞വൈഗ💞 full part 📚📚📚📚📚📚📚📚📚📚📚📚📚 വൈഗ; ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി... ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്.... ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ ഞാൻ കണ്ടു.പെട്ടന്നുള്ള പ്രേരണയാൽ മഴയൊന്നും വകവെക്കാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.പെട്ടെന്ന് അവരിലൊരാൾ വീശിയ കത്തി അവളെ ലക്ഷ്യമാക്കി പാഞ്ഞതും പെട്ടെന്ന് കയറി ഞാൻ തടുത്തു.കുത്തു കിട്ടിയത് എന്റെ വലതു കയ്യിലും.ചോര ചീന്തിയൊഴുകിയട്ടും വിശന്നുവലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ട മാൻപേടയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയെന്നിൽ ആവേശം പടർത്തി.കയ്യിൽ തടഞ്ഞതൊക്കെവെച്ച് നാലംഗ സംഘത്തെ ഞാൻ ആക്രമിച്ചു. രക്ഷയില്ലാത്ത ഘട്ടം വന്നതോടെ അവർ പിന്തിരിഞ്ഞോടി.... നന്ദിയോടെയവൾ എനിക്ക് മുമ്പിൽ കൈതൊഴുതു.ലൈറ്റണക്കാതിരുന്ന കാറിന്റെ വെളിച്ചത്തിൽ അവളെന്റെ മുറിവ് കണ്ടത്.കത്തി വലിച്ചൂരി അവളണിഞ്ഞിരുന്ന ചുരീദാറിന്റെ ഷാളാലെന്റെ മുറിവ് മുറുക്കി കെട്ടി.... എന്നെയും ചേർത്തു പിടിച്ചവൾ കാറിൽ കയറി. എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടതും അവളെന്നെ മടിയിൽ തലചായ്ച്ചിട്ട് കാർ മുമ്പോട്ടെടുത്തു.... ഹോസ്പിറ്റൽ കാര്യങ്ങൾ വിശദീകരിച്ചിട്ട് അവൾ എന്നെ വാർഡിൽ കൊണ്ട് വന്ന് മരുന്നൊക്കെ വെച്ചുകെട്ടി കഴിഞ്ഞു പരിചരിക്കുന്ന തിരക്കിലായിരുന്നു..ആഴത്തിലുള്ള മുറിവ് ആയതിനാൽ നല്ല വേദനയുണ്ട്.മയങ്ങാനുള്ള ഇഞ്ചക്ഷൻ എടുത്തതിനാൽ ഞാൻ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.... പുലരിയിൽ ഞാൻ ഉറക്കമുണരുമ്പോൾ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന രണ്ടു മിഴികളിൽ എന്റെ കണ്ണുടക്കി.വശ്യമനോഹരമായൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു.... "താൻ പോയില്ലേ..." "എന്നെ രക്ഷിച്ചയാളെ ഇങ്ങനെയൊരു അവസ്ഥയിൽ കളഞ്ഞിട്ട് ഞാൻ എവിടെ പോകാൻ.." അവൾ മറുചോദ്യമെറിഞ്ഞു... "എന്താ കുട്ടിയുടെ പേര്.." "മാഷേ ഞാൻ കുട്ടിയല്ല..വൈഗ എന്ന് വിളിച്ചാൽ മതി.." "ഓ..ശരി മേഡം.." അവൾ പറഞ്ഞ ഈണത്തിൽ തന്നെ ഞാൻ മറുപടി നൽകി...അവൾ കുലുങ്ങിച്ചിരിച്ചു.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവൾക്കൊരു അലങ്കാരമായിരുന്നു.... "ആരാടൊ ഇന്നലെ തന്റെ പിന്നാലെ വന്നത്.." "അതെന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന്റെ ഗുണ്ടകളാണ്..." യാതൊരു കുലുക്കവുമില്ലാത്ത മറുപടി എന്നെ അമ്പരപ്പിച്ചു.... അപ്പോൾ അവളുടെ കഥകൾ ചുരുക്കി പറഞ്ഞത്... അച്ഛന്റെ മരണശേഷം സ്വത്തുക്കൾ അമ്മയുടെ കൈവശം വന്നു ചേർന്നു.അമ്മ കൊല്ലിച്ചതാണെന്നും ശ്രുതിയുണ്ട്.അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അകന്നു.പുതിയ ജീവിതം അമ്മയെ ഒരുപാട് മാറ്റി.പലപ്പോഴും അമ്മയുടെ കുത്തഴിഞ്ഞ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. പാവം അച്ഛൻ എല്ലാം അറിയുന്നതിനു മുമ്പേ പോയി.വസ്ത്രങ്ങൾ മാറുന്നത് കണക്കെ അമ്മ പുതിയവരെ തേടുകയാണ്.പ്രായഭേദമില്ലാതെ.... അമ്മക്കു മിക്കപ്പോഴും ഞാനൊരു തടസ്സമായിരുന്നു.മകൾ വളർന്നെന്ന് ചിന്തയുമില്ല.സ്വത്തുക്കളുടെ അവകാശം പ്രായപൂർത്തിയാകുമ്പോൾ എനിക്കാണെന്നും പറഞ്ഞു അച്ഛൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു.ഒരുപക്ഷേ അദ്ദേഹം എല്ലാം മുന്നിൽ കണ്ടിരിക്കാം.... സ്വത്തുക്കൾ എനിക്ക് വിട്ടു നൽകാൻ അമ്മ ഒരുക്കമായിരുന്നില്ല.അതുകൊണ്ട് തന്നെയാണ് എന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. അവരെന്റെ അമ്മ തന്നെയാണോന്ന് പലപ്പോഴും ഞാൻ സംശയിച്ചിട്ടുണ്ട്.... പറഞ്ഞു തീരുമ്പഴേക്കും വൈഗ വിങ്ങിപ്പൊട്ടി കരഞ്ഞു.."പാവം.." ഞാനെന്താണു പറയണ്ടത്..... പോലീസുകാർ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു പോയി..ഹോസ്പിറ്റലിൽ നിന്ന് അവരെ വിളിച്ചു വിവരം അറിയിച്ചിരുന്നു.കേസിന്റെ ബലത്തിനു രണ്ടു ദിവസം കൂടി അവിടെ കിടന്നു..നിഴൽ പോലെ വൈഗയും കൂടെ ഉണ്ടായിരുന്നു.... അവൾ കൂടെയുള്ളതിനാൽ ദിവസം രണ്ടു കഴിഞ്ഞത് പെട്ടന്നായിരുന്നു.വീട്ടുകാരെ ഭയപ്പെടുത്തണ്ടെന്ന് കരുതി ഒന്നും അറിയിച്ചില്ല.ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു... "ചുമ്മാതെങ്കിലും ഒന്നു വിളിച്ചു കൂടെ...." ഡിസ്ചാർജ് ദിവസം രാവിലെ വൈഗ ചോദിച്ചു... "ന്തിനാ..." "കൂടെ വരാൻ.. എന്റെ മാനവും ജീവനും രക്ഷിച്ചയാളല്ലെ...." ഞാൻ ഒന്നും മിണ്ടാതിരുന്നു... "ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ..എന്നെക്കാൾ നല്ലൊരു പെൺകുട്ടി മാഷിന്റെ ജീവിതസഖിയായി വരും.ഞാനും പ്രാർത്ഥിക്കാം...." കൂട്ടുകാരിയുടെ വീട്ടിലാണ് അവൾ താമസിച്ചത്.പരസ്പരം ഫോൺ നമ്പർ ഉള്ളതിനാൽ ഇടക്കിടെ വിളിക്കും ഞങ്ങൾ തമ്മിൽ..ഇഷ്ടമാണെന്ന് ഒരിക്കലും ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞട്ടില്ല... അവളുടെ അമ്മ അവളെ കൊല്ലുമെന്ന് ഉറപ്പുള്ളതിനാൽ കേരളത്തിനു വെളിയിലേക്ക് വൈഗ പോയി.പിന്നെ ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റുമില്ലായിരുന്നു.... വീട്ടിൽ കല്യാണത്തിനു ഒരുപാട് നിർബന്ധിച്ചെങ്കിലും വൈഗയെന്റെ മനസ്സിൽ വേരുറപ്പിച്ചതിനാൽ അതിനൊന്നും എനിക്ക് കഴിയില്ലായിരുന്നു..... അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു.... അന്നൊരു ദിവസം വളരെ അപ്രതീക്ഷിതമായി പോസ്റ്റുമാൻ രജിസ്റ്റേഡ്മായി എന്നെ തേടിയെത്തിയത്.ആവേശപൂർവ്വം അത് പൊട്ടിച്ചു വായിച്ച ഞാൻ അമ്പരന്നു പോയി.... "വൈഗയുടെ വിവാഹക്ഷണക്കത്ത്.." അണുവിസ്ഫോടനമായി ഞാൻ പൊട്ടിത്തെറിച്ചു....ഇത്രയും നാളത്തെ കാത്തിരിപ്പിനു അർത്ഥമില്ലാതായിരിക്കുന്നു..ജീവിതം ശൂന്യമായതു പോലെ.... വിവാഹം വീട്ടിൽ വെച്ച് തന്നെയാണ് അവളുടെ.... വരന്റെ പേരിന്റെ സ്ഥാനത്ത് എനിക്ക് പകരം മറ്റൊരാൾ.... ക്ഷണക്കത്തിന്റെ കൂടെയൊരു എഴുത്തും ഉണ്ടായിരുന്നു... നിറഞ്ഞൊഴുകിയ മിഴികൾ അക്ഷരങ്ങൾ വായിച്ചു.... "എന്റെ വിവാഹത്തിനു തീർച്ചയായും വരണം.വീട്ടുകാരെയും കൂടെ കൂട്ടണെ..എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മാഷിന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത്... എന്ന് മാഷിന്റെ പ്രിയ സുഹൃത്ത് വൈഗ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരെയെപ്പോലെ പായുകയാണ്..ഒരിക്കലെങ്കിലും അവൾക്കെന്നെയൊന്ന് തിരക്കാമായിരുന്നു...ഒരൊറ്റ ഫോൺ കോൾ.... സന്തോഷത്തോടെ അവൾക്കൊരു നല്ല ജീവിതം ആശംസിക്കുമായിരുന്നു.... ഒരിക്കൽ ഞാൻ വൈഗയെക്കുറിച്ച് തിരക്കിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല..... അല്ലെങ്കിലും ഞാനെന്തിനാ അർഹിക്കാത്തത് ആഗ്രഹിക്കുന്നത് ....ഞാൻ സ്വന്തം മനസ്സിനോട് ചോദിച്ചു... തമാശയായിട്ട് അന്നവൾ പറഞ്ഞപ്പോൾ കൂടെ കൂട്ടായിരുന്നില്ലെ...അല്ലെങ്കിൽ തനിക്കായി കാത്തിരിക്കണമെന്ന് പറയാരുന്നില്ലെ.... ഒരിക്കൽ കൂടി ആ ക്ഷണക്കത്ത് എന്നിൽ നിന്നും വിറകൊണ്ടു.. കണ്ണുകൾ മൂടപ്പെട്ടു... " ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ...ഓർക്കാൻ കൂടി കഴിയുന്നില്ല.... പലവിധ ചിന്തകൾ മനസ്സിനെ മഥിച്ചതിനാൽ നിദ്രയുടെ തലോടൽ ലഭിക്കാതെ നേരം വെളുപ്പിച്ചു.... അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം.ഒരിക്കൽ കൂടി കണ്ണുനിറയെ കാണണം..ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒന്നിക്കാമെന്ന് പറയണം...രാവിലെ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു.... അച്ഛനെയും അമ്മയെയും കാര്യങ്ങൾ ധരിപ്പിച്ചു വൈഗയുടെ വീട്ടിലേക്ക് ഞങ്ങൾ പുറപ്പെട്ടു.. മനസ്സ് വല്ലാതെ പെരുമ്പറ കൊട്ടുന്നു..... വൈഗയുടെ വീട്ടിലെത്തുമ്പോൾ വീട് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു..... തിരക്കുകൾക്കിടയിൽ എന്റെ കണ്ണുകൾ അലക്ഷ്യമായി പാഞ്ഞു നടന്നു..പ്രതീക്ഷിച്ചയാളെ മാത്രം അവിടെങ്ങും കണ്ടില്ല..ഹൃദയമൊന്ന് വല്ലാണ്ട് തേങ്ങിപ്പോയി.... "കൂയ് മാഷേ..." ചിരപരിചിതമായവിളി എന്റെ കർണ്ണപുടങ്ങളിൽ പതിച്ചു.... പകിട്ടു വേഷത്തിൽ അണിഞ്ഞൊരുങ്ങി രാജകുമാരിയായി എന്റെ വൈഗ നിൽക്കുന്നു.. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബനമഴ പെയ്യിക്കാൻ മനസ്സ് തുടിച്ചത് അടക്കിപ്പിടിച്ചു.. ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ മറ്റൊരാളുടെ ഭാര്യയാണ് അവൾ... പഴയതിലും സുന്ദരിയാണ് എന്റെ വൈഗ.. "വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ എല്ലാവരും...." വൈഗ ഞങ്ങളെ ക്ഷണിച്ചു.... "ഞാൻ തെലുങ്കാനയിൽ ആയിരുന്നു മാഷേ.അവിടെ എന്റെ അച്ഛന്റെ വീട്ടുകാരുടെ അടുത്ത്. അച്ഛന്റെ മരണം അവരെ കൂടുതൽ തളർത്തി.എല്ലാം അറിഞ്ഞ അവർ എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.. അവരുടെ സഹായത്തോടെ അച്ഛന്റെ മരണത്തിലെ സംശയം പോലീസിൽ പരാതി നൽകാൻ ഇടയാക്കി.അമ്മയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അവരെന്റെ അച്ഛനെ കൊല്ലുകയായിരുന്നു. ഇപ്പോൾ അവർ ജയിലിലാണ്..." വൈഗയുടെ സംസാരം എന്നെ അമ്പരപ്പിച്ചു.."ഈശ്വരാ ഇങ്ങനെയും അമ്മമാരുണ്ടോ...." നിങ്ങൾ സംസാരിച്ചിരിക്ക് ഞങ്ങൾ എല്ലാവരെയും ഒന്നു പരിചയപ്പെടട്ടെന്ന് പറഞ്ഞു അച്ഛനും അമ്മയും മുറിക്ക് പുറത്തേക്കിറങ്ങി.... ഞാൻ അവിടെ നിന്നും വല്ലാതെ പരുങ്ങി.എന്റെ പരുങ്ങൽ വൈഗയിൽ ചിരിയുണർത്തി.... " എന്താ മാഷേയൊരു പരുങ്ങൽ.... "ഹേയ് ഒന്നുമില്ല...." "എന്തിനാണ് മാഷേ ..ഇത്രയും ബലം പിടുത്തം.. ഇനിയെങ്കിലും തുറന്നൊന്ന് സമ്മതിച്ചൂടെ...." "എന്നത്....." "എനിക്കായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന്.." പൊട്ടിക്കരയുന്ന വൈഗയെക്കണ്ട് ഞാൻ ശരിക്കും അമ്പരന്നു.... "എത്ർ പ്രാവശ്യം കൊതിച്ചെന്ന് അറിയാമൊ ഒരുവിളിക്കായി..ഇഷ്ടമായിട്ട് തന്നെയാണ് ഹോസ്പിറ്റൽ വെച്ച് അന്നങ്ങനെ പറഞ്ഞത്...." എന്റെ ഓർമ്മയിൽ അന്നത്തെ സംഭവം ഞൊടിയിടയിൽ മിന്നി മറഞ്ഞു.... "ഇനി പറഞ്ഞിട്ട് കാര്യമില്ല... ഇഷ്ടമായിരുന്നു ഒരുപാട്.. എന്റെ ഹൃദയം തനിക്കായി മാത്രമാണ് മിടിച്ചതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി... അപ്പോഴേക്കും താൻ ഒരുപാട് അകലങ്ങളിലായിപ്പോയി..... " എനിക്കറിയാരുന്നു എന്റെ മാഷിന്റെ മനസ്സ്....എനിക്കൊരിടം ആ ഹൃദയത്തിൽ ഉണ്ടെന്നുള്ളത്... മാഷിന്റെ വിവാഹം കഴിയരുതെയെന്ന് ഒരുപാട് ദിവസം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്....." പറഞ്ഞു തീരുമ്പഴേക്കും അവളെന്റെ മാറിലേക്ക് ചാഞ്ഞിരുന്നു.... "വിട് വൈഗ...മറ്റുള്ളവർ കണ്ടാൽ എന്തു വിചാരിക്കും..." "എന്തെങ്കിലും വിചാരിക്കട്ടെ...." പറഞ്ഞു കൊണ്ടവൾ എന്നെ പുണർന്നതും ഞാൻ ഞെരിപിരി കൊണ്ടു.... "എന്റെ മാഷേ..ഇതൊരു ചെറിയ ശിക്ഷയാണു..ഇഷ്ടം പറയാഞ്ഞതിനു....മാഷ് വീട്ടിൽ ഇല്ലാത്ത ദിവസം ഞങ്ങൾ അവിടെ വന്ന് അച്ഛനോടും അമ്മയോടുമെല്ലാം പറഞ്ഞു ഉറപ്പിച്ചു.. ഒരു സർപ്രൈസ് ട്വിസ്റ്റ് ആകട്ടെയെന്ന് കരുതി ചുമ്മാതെ ക്ഷണക്കത്ത് മാഷിനുമാത്രം അയച്ചതാണ്.... എല്ലാവർക്കും എല്ലാ അറിയാം മാഷിനൊഴിച്ച്...." "അപ്പോൾ എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലെ..ഇതിനു ശിക്ഷയുണ്ട്..." പറഞ്ഞിട്ട് അവളെ ഞാൻ എത്തിപ്പിടിക്കാനാഞ്ഞു. പെട്ടന്നവൾ പുറത്തേക്ക് ഓടി അമ്മക്ക് പിന്നിൽ മറഞ്ഞു... "നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരി...." ആംഗ്യഭാഷയിൽ ഞാൻ പറഞ്ഞത് പോലെ അവളും പറഞ്ഞു... "അതൊക്കെ കല്യാണം കഴിഞ്ഞു മതീട്ടാ...." നുണക്കുഴി പുഞ്ചിരിയോടൊപ്പം അവളുടെ കണ്ണിൽ വിരിഞ്ഞ കുഞ്ഞു നക്ഷത്രത്തിളക്കവും ഞാൻ വ്യക്തമായി കണ്ടു... നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണത്തിളക്കം ലഭിച്ചതോടെ എന്റെ മനസ്സും ശാന്തമായി..... follow@വാനമ്പാടി
6.6k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം