@sufaidsufu
@sufaidsufu

📚 കഥകളുടെ കലവറ 📚

📕കഥകളുടെ കലവറ📕 insta : mr__rowdey__

*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.6_ ✍️ Mubashira MSKH അതൊക്കെ കണ്ടിട്ട് നേരാംവണ്ണം ശ്വാസം പോലും എടുത്ത് വിടാൻ കഴിയാതെ ആ പേപ്പറിന്റെ താഴെ റെഡ് ഇങ്കിൽ എഴുതിയ പേരിലേക്ക് ഞാൻ എന്റെ നോട്ടം പായിച്ച്‌ കൊണ്ട് പോയി... *"ആദിൽ... സാഹിബ്‌... കരീം..."* ആ പേര് വായിച്ച് നെറ്റി ചുളിച്ചോണ്ട് ആരാകും അവനെന്ന് ചിന്തിച്ച് ഞാൻ എത്ര നേരം അങ്ങനെ നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കൽ പോലും കേട്ട് കേൾവിയില്ലാത്ത പേരാണ് ഇത്... "ഫെബി... ഞങ്ങളോട് പറ... നിനക്ക് അറിയോ അവനെ?" പെട്ടെന്ന് ശാമി എന്നെ അവന്റെ നേർക്ക് പിടിച്ച് നിർത്തി കൊണ്ട് ചോദിക്കുന്നത് കേട്ടതും ഞാൻ ഇപ്പോഴും ആ ഷോക്കിൽ നിന്ന് വിട്ട് മാറാതെ അവനെ നോക്കി കൊണ്ട് ഇല്ലെന്ന് പതിയെ തലയാട്ടി... "ഇല്ല ശാമി... എനിക്ക് അവൻ ആരാണെന്ന് അറിയില്ല... സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നത് തന്നെ... ആദിൽ ഇബ്രാഹീം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പേര് ഞാൻ കേട്ടിട്ട് കൂടിയില്ല... എനിക്ക് അറിയില്ല അതാരാണെന്ന്..." എന്തോ ഇതൊക്കെ കൂടി പറഞ്ഞ് തീർത്തപ്പോഴേക്കും എനിക്ക് കരച്ചിലൊക്കെ വരുന്ന പോലെ തോന്നി... അച്ചുവും ഹസിയും അപ്പോ തന്നെ എന്റെ അടുത്തേക്ക് വന്നിട്ട് നമ്മളെ കയ്യിൽ പിടിച്ചപ്പോ ഞാൻ ഒരു ദയനീയതയോടെ അവരെ നോക്കി... "ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഫെബി നിനക്ക് അവനെ അറിയില്ലെന്ന്... ചിലപ്പോ ഇവർക്ക് ഒക്കെ ആള് മാറി പോയതാകും... ആയിഷ ഫെബി എന്ന പേരിലുള്ള മറ്റാരെയെങ്കിലും ആയിരിക്കും അവൻ ഉദ്ദേശിച്ചത്..." "നിനക്ക് എന്താ അച്ചു അതിൽ എഴുതി വെച്ചത് വായിക്കാൻ അറിയില്ലേ? ഫസ്റ്റ് ഇയർ ബി.ടെക് സ്റ്റുഡന്റ് ആയിഷ ഫെബി... നമ്മളെ ക്ലാസ്സിൽ ഇവളല്ലാതെ വേറെ ഏത് ആയിഷ ഫെബിയാ ഉള്ളത്..? ഇവളെ തന്നെയാ അവൻ ഉദ്ദേശിച്ചത്..." എന്ന് ശാമി പറയുന്നത് കേട്ടിട്ട് ആരാകും അവനെന്ന് ചിന്തിച്ച് എന്റെ തലയാകെ പെരുത്ത് വരുന്ന പോലെ തോന്നി... ഞാൻ അപ്പോ തന്നെ നെറ്റിയിൽ കൈ വെച്ചൊന്ന് ഉഴിഞ്ഞിട്ട് ഉള്ളിൽ തികട്ടി വരുന്ന ദേഷ്യത്തെയൊക്കെ അണപ്പല്ലിൽ കടിച്ച് പിടിച്ച് നിന്നോണ്ട് ആ നോട്ടീസ് ബോർഡിലേക്ക് നോട്ടം തെറ്റിച്ചു... എന്നിട്ട് അപ്പോ തന്നെ ആ പേപ്പർ ഒക്കെ കൂടി അവിടന്ന് എടുത്ത് കീറി കളഞ്ഞിട്ട് ഒരു ഭ്രാന്തിയെ പോലെ അത് നിലത്തിട്ട് ചവിട്ടി മെതിച്ചു... "ആദിൽ സാഹിബ്‌ കരീം... അവൻ ആരാണെങ്കിലും എനിക്കതൊരു പ്രശ്നമല്ല... പക്ഷെ എന്റെ വഴിക്ക് എങ്ങാനും അവൻ കുറുകെ വന്നാൽ ഞാൻ ചിലപ്പോ അടങ്ങി നിന്നെന്ന് വരില്ല... വീട്ടുകാർക്കും സമീർക്കാക്കും കൊടുത്ത വാക്ക് ഞാൻ ചിലപ്പോ മറക്കും..." എന്ന് ഞാൻ പറയുന്നത് കേട്ടിട്ട് അച്ചു എന്റെ കയ്യിലെ പിടി മുറുക്കിയപ്പോ ഞാൻ അവർക്കൊന്നും മുഖം കൊടുക്കാതെ അവൻ ആരാകുമെന്ന് ചിന്തിച്ച് നെറ്റിയും ഉഴിഞ്ഞോണ്ട് അവളെ കൈ വിടുവിച്ച് പതിയെ വരാന്തയിലൂടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു... അപ്പൊ തന്നെ ഗ്രൗണ്ടിൽ നിന്ന് എന്തൊക്കെയോ മറിഞ്ഞ് വീഴുന്ന ശബ്ദമൊക്കെ കേട്ട് ഞാൻ അങ്ങോട്ട് നോട്ടം തെറ്റിച്ചപ്പോ സിയാദ്ക്കയും അരുണേട്ടനും ജോണച്ചായനും നിസൂക്കയും അനൂക്കയും കൂടി ആരെയൊക്കെയോ എടുത്തിട്ട് നല്ലോണം പെരുമാറുന്നതാണ് കണ്ടത്... നമ്മക്ക് പിന്നെ പണ്ടേ തല്ലൊരു വീക്ക്നെസ് ആയോണ്ട് ഞാൻ കണ്ണും മിഴിച്ച് അവരിലേക്ക് തന്നെ നോട്ടം തെറ്റിച്ചതും അവര് തല്ലുന്ന ആൾക്കാരെ കണ്ട് എന്റെ കണ്ണ് വീണ്ടും തള്ളി വന്നു... രാവിലെ എന്റെ കാലിൽ വീണ് കരഞ്ഞോണ്ട് പോയ ടീംസിനെയാണ് അവന്മാര് ഒക്കെ കൂടി ചേർന്ന് ഇഞ്ചപരുവമാക്കുന്നത്... കാര്യം എന്താണെന്ന് അറിയാതെ ഞാനും നമ്മളെ കുരാമീസും അവിടെ ഉണ്ടായിരുന്ന കുറച്ച് സ്റ്റുഡൻസുമൊക്കെ അവരെ തന്നെ നോക്കി നിന്നു... ഒടുക്കം അവരെ തല്ലിയൊതുക്കി ഇട്ടിട്ട് അവന്മാരെ നേരെ ഒരു ഭീഷണിയുടെ രൂപത്തിൽ വിരല് ചൂണ്ടി കൊണ്ട് സിയാദ്ക്ക ഞങ്ങളെ നേർക്ക് തിരിഞ്ഞതും എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് തല്ല് കൊണ്ടവന്മാരോട് എണീറ്റ് പോകാൻ പറഞ്ഞു... അവര് അവിടന്ന് എങ്ങനെയൊക്കെയോ എണീറ്റ് ഞൊണ്ടി ഞൊണ്ടി അവിടന്ന് സ്ഥലം കാലിയാക്കിയതും അവര് അഞ്ച് പേരും ഞങ്ങളെ അടുത്തേക്ക് വന്നു... "നീ ആരാണെന്ന് അറിയാതെ നിന്റെ നേർക്ക് വന്നതിനാ അവന്മാർക്ക് ഞങ്ങൾ ഈ തല്ല് കൊടുത്തത്... നീ ആരാണെന്ന് അറിഞ്ഞ് വെച്ചിട്ടായിരുന്നു അവന്മാര് അങ്ങനെ പെരുമാറിയിരുന്നതെങ്കിൽ... അവന്മാരെ ചിലപ്പോ ജീവനോടെ കിട്ടില്ലായിരുന്നു..." സിയാദ്ക്ക പറയുന്നത് കേട്ട് വായും പൊളിച്ച് നമ്മള് അവന്മാരെ നോക്കി നിന്നപ്പോ മൂപ്പര് അതും പറഞ്ഞ് ഞങ്ങളെ പാസ്സ് ചെയ്ത് അവിടന്ന് പോയതും അരുണേട്ടനും അനൂക്കയും ജോണച്ചായനും ഒരു ചിരി പാസാക്കി മൂപ്പരെ പിന്നാലെ പോയി... അപ്പോഴും നിസൂക്ക പോകാതെ എന്നെ നോക്കി ഇളിച്ചോണ്ട് മുന്നിൽ തന്നെ നിൽപ്പുണ്ട്... "ഇപ്പോ ഇവിടെ നടന്ന ഈ തല്ല് ഞങ്ങൾ അവന്മാർക്ക് കൊടുത്തിട്ടില്ലേൽ പിന്നെ ആദി ഇവിടെ ലാൻഡ് ചെയ്യുമ്പോ അതിന്റെ പേരും പറഞ്ഞ് അവൻ ചിലപ്പോ ഞങ്ങൾക്കിട്ട് പണിയും... അവൻ പറഞ്ഞത് അനുസരിച്ചില്ലേൽ ആരാണെന്നൊന്നും അവൻ നോക്കില്ല... അതോണ്ടാ ഞങ്ങൾക്ക് അവന്മാരെ തല്ലേണ്ടി വന്നത്... ഇനിയിപ്പോ ഞങ്ങൾ തല്ലിയില്ലെങ്കിലും അവന്റെ പെണ്ണിന് നേരെ വന്നവന്മാരെ അവൻ തന്നെ ഒതുക്കും... പക്ഷെ അവരെ പിന്നെ ജീവനോടെ കിട്ടോ എന്നാണ് സംശയം... പെങ്ങള് ഇനി ഒന്നിനെ കുറിച്ചും ആലോചിച്ച് ടെൻഷൻ ആകണ്ട... ഈ ക്യാമ്പസിൽ ഇനി ആരും നിനക്ക് എതിരെ വന്ന് നിൽക്കില്ല... നിൽക്കുന്നത് പോയിട്ട് നോക്കാൻ പോലും ശ്രമിക്കില്ല... ക്ലാസിൽ പൊയ്ക്കോ..." അതും പറഞ്ഞ് നിസൂക്ക അവിടന്ന് പോയപ്പോ ഞാൻ നിയന്ത്രണമില്ലാതെ ശ്വാസം നീട്ടി വലിച്ച് വിട്ടോണ്ട് അവന്മാര് പോയ ഭാഗത്തേക്ക് നോക്കിയിട്ട് ഇവിടെ നടക്കുന്നതൊക്കെ കൂടി ആലോചിച്ച്‌ ഭ്രാന്ത് പിടിച്ച് മുടി പിച്ചി കൊണ്ട് അലറി... "ഫെബീ..." എന്ന് വിളിച്ചോണ്ട് ഹസി എന്റെ തോളിൽ കൈ വെച്ചതും ഞാൻ അവളെ കൈ തട്ടി മാറ്റി ഒരു ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു... *"ആരാ അവൻ...? എന്റെ കാര്യത്തിൽ ഇടപെടാൻ അവനാരാ...? ആരാ... ആ..... രാ............?"* ഞാൻ തൊണ്ട കാറി ഇതും ചോദിച്ചോണ്ട് അവരെ നോക്കിയപ്പോ നമ്മളെ രൗദ്ര ഭാവം കണ്ട് പേടിച്ചിട്ട് അച്ചുവും ഹസിയും ശാമിന്റെ പിറകിൽ ഒളിച്ച് നിൽപ്പുണ്ട്... ശാമി ആണെങ്കിലോ കണ്ണ് രണ്ടും ഇറുക്കിയടച്ച് കാത് പൊത്തി കൊണ്ട് നിൽക്കാണ്... പിന്നെ ഷംനയുടെയും നസിയുടെയും കാര്യം പറയെ വേണ്ട... രണ്ടും ഒരുപോലെ കണ്ണും മിഴിച്ച് ഷോക്കടിച്ച പോലെ എന്നെ നോക്കി നില്ക്കാ... അവരെ മുഖഭാവവും പെരുമാറ്റവും കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ബോധം വന്നത് തന്നെ... എവിടെയോ കിടക്കുന്ന ഏതോ ഒരുത്തന്റെ പേരും പറഞ്ഞ് ഞാൻ എന്തിനാ ഇവറ്റകളോട് ഉറഞ്ഞ് തുള്ളുന്നതെന്ന് ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ച് നോക്കിയപ്പോ ഞാൻ പതിയെ ശാന്തമായി നമ്മളെ കുരാമീസിനെ നോക്കി... ഇപ്പോഴും അവറ്റകൾ നിന്ന നിൽപ്പിൽ നിന്ന് ഒരടി പോലും അനങ്ങാതെ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടപ്പോ എനിക്ക് അറിയാതെ ചിരി വന്നു പോയി... നമ്മളെ ചിരി കേട്ടപ്പോ തന്നെ അച്ചുവും ഹസിയും കൂടി ശാമിന്റെ പിറകിൽ നിന്ന് മെല്ലെ നമ്മളെയൊന്ന് തലയിട്ട് നോക്കുന്നുണ്ട്... നമ്മളെ ചിരി കണ്ടപ്പോ അവറ്റകൾ നെഞ്ചിൽ കൈ വെച്ച് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് ശാമിയെ നോക്കിയതും അവൻ കണ്ണടച്ച് കാത് പൊത്തി നിൽക്കുന്നത് കണ്ട് അവര് രണ്ടും കൂടി അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു... ചവിട്ട് കിട്ടിയപ്പോ തന്നെ ചെക്കൻ വേദന കൊണ്ട് അലറിയിട്ട് കണ്ണ് തുറന്ന് കാലിൽ പിടിച്ച് തുള്ളാൻ തുടങ്ങിയതും നമ്മളെ ചിരിയും മട്ടും ഭാവവും കണ്ടപ്പോ അവനും ഒന്ന് നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടു... "ഡി ഷംന... നസീ... പടച്ചോനെ രണ്ടിന്റെയും കാറ്റ് പോയോ... ഡി..." ഹസി അവറ്റകളെ രണ്ടിനെയും ഇതും പറഞ്ഞ് ഒന്ന് കുലുക്കി വിളിച്ചപ്പോ അവര് ഒന്ന് ഞെട്ടി നമ്മളെ തന്നെ മിഴിച്ച് നോക്കാൻ തുടങ്ങി... "സത്യത്തിൽ ഇപ്പോ ഇവിടെ എന്താ ഉണ്ടായേ..?" ഏതോ ഒരു ഹാലിൽ നസി വിളിച്ച് കൂവുന്നത് കേട്ട് വീണ്ടും എനിക്ക് ചിരി വന്നു... "ഫെബി... നീ ഇനി വൈലന്റാകുമ്പോ ഒരു മുന്നറിയിപ്പൊക്കെ നൽകി വൈലൻറ്റ് ആകണേ... ആ വഴിക്ക് തന്നെ വരാതിരിക്കാനാ... നിന്നെ കണ്ടാൽ പറയില്ലാട്ടോ നിന്റെ ഉള്ളിൽ ഒരു ഭദ്രകാളി ഉറങ്ങി കിടക്കുന്നത്..." എന്നൊക്കെ ഷംന കൂടി പറഞ്ഞപ്പോ ഞാൻ എല്ലാം ഒരു നിമിഷം മറന്ന് കൊണ്ട് പൊട്ടിച്ചിരിച്ചു... അതിന് പിന്നാലെ ബാക്കിയുള്ളവരും ചിരിയുടെ പൂരം തുടങ്ങിയിരുന്നു... "നിങ്ങൾക്ക് തികച്ച് അറിയില്ല മക്കളെ ഇവളെ കുറിച്ച്... സാധാരണ ഇങ്ങനെ ഒരു വൈലന്റാവൽ ഉണ്ടായാൽ കണ്ണിൽ കാണുന്നവരെയൊക്കെ കണ്ണും പൂട്ടി അടിക്കുന്നതാ ഇവളെ ശീലം... ഇന്ന് എന്താണോ എന്തോ ഇതിൽ അവസാനിച്ചല്ലോ സമാധാനം..." എന്ന് ശാമി പറഞ്ഞപ്പോ ഞാൻ ചിരി നിർത്തി അവനെയൊന്ന് തുറിച്ച് നോക്കി... അവൻ അപ്പൊ തന്നെ നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് സൈറ്റടിച്ച് കാണിച്ചതും ഞാനും ഒന്ന് ചിരിച്ച്‌ കൊടുത്തു... "അത് ശാമി പറഞ്ഞത് ശരിയാ... അതുപോലെ ഒരു വൈലന്റാകലിലാണ് ഞങ്ങൾ ഇവനെ പരിചയപ്പെടുന്നത്... ഞങ്ങളോടുള്ള ദേഷ്യം ഞങ്ങളെ തല്ലി തീർക്കാൻ പറ്റാഞ്ഞിട്ട് ക്ലാസിലേക്ക് പുതുതായി കയറി വന്ന ചെക്കനെ പിടിച്ച് ഇവള് നല്ലോണം പൂശി... ഇവൻ വേദന കൊണ്ട് ഒരുപാട് നിലവിളിച്ച് കരഞ്ഞ് ഒടുക്കം സംഭവം കൈ വിട്ട് പോയെന്ന് ഞങ്ങൾക്ക് ബോധ്യമായപ്പോ ഞങ്ങൾ ഇവളെ വേഗം ഇവനിൽ നിന്ന് പിടിച്ച് മാറ്റി... അപ്പോഴാണ് ആരെയാ ഇത്രെയും നേരം തല്ലി കൊണ്ടിരുന്നതെന്ന് ഇവൾക്ക് ബോധം വന്നത്... അന്ന് ഇവൻ ആരാണെന്നോ എന്താണെന്നോ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു... ക്ലാസിൽ ഉള്ള ഏതോ ഒരുത്തി ചെന്ന് എച്ച് എമ്മിനോട് പോയി പരാതി പറഞ്ഞതും ഞങ്ങളെ മൂന്നിനേയും അവര് പൊക്കി... എന്നിട്ട് ഇവനെ ഞങ്ങളെ മുന്നിലേക്ക് കൊണ്ട് വന്ന് ഞങ്ങളിൽ ആരാ ഇവനെ തല്ലിയതെന്ന് ചോദിച്ചപ്പോ ഇവൻ ഞങ്ങളെ മൂന്നിനേയും മാറി മാറി നോക്കിയിട്ട് ഇവരാരുമല്ല എന്നെ തല്ലിയത് ഞാൻ വഴുക്കി വീണതാണെന്ന് ഇവൻ പറഞ്ഞതും ഞെട്ടി തരിച്ചായിരുന്നു ഞങ്ങൾ ഇവനെ നോക്കി നിന്നത്... ഞങ്ങളെ മൂന്നിനെ കുറിച്ചും ഒരുപാട് പരാതികൾ കിട്ടി ബോധിച്ചിട്ടുള്ളത് കൊണ്ട് ഞങ്ങളെ പുറത്താക്കാൻ വേണ്ടി ടീച്ചേഴ്സും എച്ച് എമ്മും കൂടി ഇവനോട് മാറി മാറി ചോദിച്ചെങ്കിലും അവന്റെ മറുപടി അത് തന്നെയായിരുന്നു... അന്ന് ആ നിമിഷം ഞങ്ങൾ തീരുമാനിച്ചതാ ഇനിയുള്ള ഞങ്ങളെ ജീവിതത്തിൽ ഇവനും ഞങ്ങളെ കൂടെ കാണുമെന്ന്... അന്ന് തുടങ്ങിയ ഞങ്ങളെ സൗഹൃദം ഇന്നും അതുപോലെ നിലനിന്ന് പോകുന്നു... ഇവനെ ഞങ്ങൾ കൂടെ കൂട്ടിയത് ഞങ്ങളെ കാട്ടി കൊടുക്കാത്തത് കൊണ്ട് മാത്രല്ല... ഇതുപോലെ ഇനി ഇവള് വൈലന്റാകുമ്പോ ഇവളെ മുന്നിലേക്ക് ഇട്ട് കൊടുക്കാൻ വേണ്ടിയാ... അതോണ്ട് അതിന് ശേഷം പുറത്ത് നിന്നുള്ള ഒരാളെയും ഇവള് കൈ വെച്ചിട്ടില്ല... അതിനല്ലേ ഞങ്ങളെ ചെണ്ട എപ്പോഴും കൂടെയുള്ളത്..." എന്നൊക്കെ കൂടി അച്ചു ശാമിന്റെ തോളിൽ കയ്യിട്ട് ഷംനയോടും നസിയോടും പറഞ്ഞപ്പോ അതൊക്കെ ഓർത്തോണ്ട് ഞങ്ങളൊന്ന് ചിരിച്ചു... "അപ്പൊ നിങ്ങള് ഏത് ക്ലാസിലായിരുന്നു?" നസിന്റെ ആ ചോദ്യം കേട്ടതും ഞങ്ങള് നാല് പേരും ഒരുപോലെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നിട്ട് അതും ഓർത്ത് പൊട്ടിച്ചിരിച്ചു... "നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള സംഭവാ ഇവള് പറഞ്ഞത്... അന്ന് എന്തിനാ ഞങ്ങള് മൂന്നും കൂടി വഴക്ക് കൂടിയതെന്ന് സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഓർമ്മയില്ല... എന്തായാലും അത് കൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയൊരു ചങ്കിനെ കിട്ടിയല്ലോ... ഞങ്ങളെ സ്വന്തം ചെണ്ടയെ..." എന്ന് പറഞ്ഞ് ഹസി അവന്റെ കവിളിൽ പിടിച്ച് പിച്ചിയതും ഷംനയും നസിയും കൂടി ഒരു അത്ഭുതത്തോടെ ഞങ്ങളെ നാലിനെയും നോക്കി നിന്നു... "നിങ്ങളെ ഈ നാലംഗ ഫ്രണ്ട്ഷിപ്പിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തോ... സത്യം പറഞ്ഞാൽ അസൂയ വരുന്നുണ്ട് നിങ്ങളെ നാലിനെയും കണ്ടിട്ട്... പ്ലീസ്... പറ്റില്ലെന്ന് പറയരുത്... പ്ലീസ്... പ്ലീസ്... പ്ലീസ്..." എന്ന് പറഞ്ഞ് ഷംനയും നസിയും മാറി മാറി ഞങ്ങളോട് കെഞ്ചുന്നത് കണ്ട് ഞാൻ അവറ്റകളെ നോക്കി എന്താ വേണ്ടതെന്ന മട്ടിൽ തലയാട്ടിയതും അവര് കണ്ണും പൂട്ടി സമ്മതം അറിയിച്ചതും ഞങ്ങള് നാല് പേരും കൂടി ഒരുമിച്ച് അവരോട് ഓക്കേ പറഞ്ഞു... "യാ അല്ലാഹ്... ഇനി ഇവറ്റകളെ തല്ല് കൂടി വാങ്ങിച്ച് കൂട്ടാനുള്ള കപ്പാസിറ്റി നീ എനിക്ക് കനിഞ്ഞ് നൽകിയേക്കണേ..." *"ആമീൻ..."* എന്ന് കോറസ് പാടി കൊണ്ട് അപ്പൊ തന്നെ അവര് രണ്ടും കൂടി ഞങ്ങളെ പൊതിഞ്ഞ് കെട്ടിപ്പിടിച്ചതും ശാമിയുടെ നെടുവീർപ്പ് കേട്ട് ഞങ്ങള് അഞ്ച് പേരും പൊട്ടിചിരിച്ചോണ്ട് അവനെ കുനിച്ച് നിർത്തി ചെണ്ട കൊട്ടി... സത്യം പറഞ്ഞാൽ ആ ഒരൊറ്റ നിമിഷത്തിൽ ഞാൻ ഇവിടെ നടന്നതെല്ലാം മറന്ന് പോയിരുന്നു... എന്റെ കുരാമീസിനോട് അത്രക്ക് ഹാപ്പിയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്... പക്ഷെ മറന്ന് പോകരുത് ആ പേരും ഇവിടെ സംഭവിച്ചതെന്നും ഓർമ്മപെടുത്താൻ എന്നവണ്ണം അവന്മാരെ വീണ്ടും അവിടെ കണ്ടതും ഞാൻ കണ്ണടച്ച് പിടിച്ച് കൈ ചുരുട്ടി വെച്ച് ദേഷ്യം നിയന്ത്രിച്ചോണ്ട് പെട്ടെന്ന് അവിടന്ന് തിരിഞ്ഞ് ക്ലാസിലേക്ക് നടന്നു... എന്റെ പെട്ടെന്നുള്ള മനോഭാവം കണ്ട് കുരാമീസ് എന്നെ നോക്കി കൊണ്ട് അവന്മാരിലേക്ക് നോട്ടം തെറ്റിച്ചതും അഞ്ച് പേരും എന്റെ പിന്നാലെ ക്ലാസിലേക്ക് ഓടി വന്നിരുന്നു... ക്ലാസിൽ എത്തിയപ്പൊ തന്നെ ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്ന് കണ്ണടച്ച് പിടിച്ച് കൂളാകാൻ പറഞ്ഞോണ്ട് മനസ്സിനെ ശാന്തമാക്കി നല്ലോണം ശ്വാസം വലിച്ച് പുറത്തേക്ക് വിട്ട് കൊണ്ടിരുന്നു... അതോടെ ഒരു നേരിയ അളവിലെങ്കിലും നമ്മക്ക് ആശ്വാസം കിട്ടിയിരുന്നു... ഞാൻ അപ്പോ തന്നെ കണ്ണ് തുറന്ന് നമ്മളെ കൂടെ ഇരിക്കുന്ന ശാമിയിലേക്കും പിന്നെ അച്ചുവിലേക്കും നോട്ടം തെറ്റിച്ചിട്ട് ബാക്കി മൂന്നിനേയും നോക്കിയപ്പോ എന്നെ തന്നെ നോക്കി ഇരിക്കാണ്... "വയലന്റാകോ...?" മുഖത്തൊരു നേരിയ ഭീതി വിടർത്തി ഷംന അത് ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചതും ശാമി ആയിരുന്നു നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ടത്... ഇല്ലെങ്കിൽ ചെക്കന്റെ പുറം ഞാൻ കടപ്പുറമാക്കില്ലേ... മനസ് അല്പം ശാന്തമാണെങ്കിലും എന്തോ അവിടെ എനിക്ക് ഇരുപ്പ് ഉറക്കുന്നില്ലായിരുന്നു... മൈൻഡ് ഒന്ന് free ആവണമെങ്കിൽ ഈ ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോയെ പറ്റൂ എന്ന് മനസിലായപ്പോ ഞാൻ കയ്യിൽ കിടക്കുന്ന വാച്ചിലേക്ക് ഒന്ന് നോക്കി... സമയം പതിനൊന്നര ആകുന്നുള്ളു... കോളേജ് ടൈം കഴിയാൻ ഇനിയുമുണ്ട് സമയം... അതുവരെ ഇതുപോലെ ഇരിക്കാൻ എന്നെ കിട്ടില്ലെന്ന്‌ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് ഞാൻ അപ്പൊ തന്നെ സീറ്റിൽ നിന്ന് എണീറ്റു... "നമുക്ക് തിരിച്ച് വീട്ടിലേക്ക് പോയാലോ... ഇന്നിനി ക്ലാസിൽ ഇരിക്കാൻ എനിക്കൊരു മൂഡില്ല... പ്ലീസ്..." എന്ന് ഞാൻ പറഞ്ഞ് ശാമിന്റെ കയ്യിൽ പിടിച്ചപ്പോ അവൻ അവളുമാരെ നോക്കി കൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് എന്റെ കയ്യിൽ പിടിച്ചു... "വാ പോകാം... ഇന്ന് ഇനി എന്തായാലും മൂഡില്ലാതെ നീ ക്ലാസിൽ ഇരുന്നിട്ട് ബാക്കിയുള്ളവരെ മൂഡ് കൂടി കളയണ്ട..." എന്ന് പറഞ്ഞ് അവൻ ബാഗൊക്കെ എടുത്ത് ഹസിയോടും അച്ചുവിനോടും വാ എന്ന് ആംഗ്യം കാണിച്ച് അവൻ മുന്നോട്ട് നടന്നു... "അതാ.... നിങ്ങള് പോകാണോ... ഞങ്ങള് രണ്ടാളും ഇവിടെ ഇരുന്ന് ബോറടിക്കും..." എന്ന് നസി പറയുന്നത് കേട്ട് അപ്പോ തന്നെ ഞാൻ തിരിഞ്ഞ് ഷംനയെയും നസിയെയും ഒന്ന് നോക്കിയിട്ട് അവന്റെ കൈ അയച്ച് അവരെ അടുത്തേക്ക് ചെന്നു... "ഇന്ന് എന്തായാലും ഫസ്റ്റ് ഡേ അല്ലെ... ഞാൻ ഇനിയും ഇവിടെ ഇരുന്നാൽ ചിലപ്പോ നിങ്ങളെ മൂഡും പോകും... ഫസ്റ്റ് ഡേ തന്നെ കുളമായെന്ന് നിങ്ങൾക്ക് തോന്നാൻ പാടില്ലല്ലോ... പിന്നെ ഇന്ന് വീട്ടിലൊക്കെ അറിയിച്ച് പെർമിഷൻ വാങ്ങി നാളെ തന്നെ പെട്ടിയും കിടക്കയുമൊക്കെ എടുത്ത് ഞങ്ങളെ കൂടെ പോന്നോണം കേട്ടല്ലോ രണ്ടും..." എന്ന് ഞാൻ പറഞ്ഞപ്പോ ഞങ്ങള് പോകുന്നത് കൊണ്ടുള്ള റിയാക്ഷനായി മോന്ത ചുളുക്കി രണ്ടും തലയാട്ടി തന്നു... അപ്പോ തന്നെ ഞങ്ങള് പരസ്പരം ഫോൺ നമ്പർ ഒക്കെ കൈ മാറി വിളിക്കാമെന്നൊക്കെ പറഞ്ഞ് അവരോട് യാത്ര പറഞ്ഞിട്ട് വേഗം കോളേജിൽ നിന്നിറങ്ങി... എന്നിട്ട് പാർക്കിങ്ങിൽ ചെന്ന് കാറിൽ കയറി ഇരുന്നിട്ട് നമ്മളൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ട് പതിയെ തല ചെരിച്ച് പുറത്തേക്ക് നോക്കിയപ്പോ അവന്മാരും അവളുമാരുമൊക്കെ കൂടി വരാന്തയിൽ നിന്നോണ്ട് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു... അവരെ കണ്ടപ്പോ തന്നെ കുറച്ച് മുൻപ് സംഭവിച്ചതൊക്കെ മൈൻഡിലേക്ക് വന്നതും ഞാൻ വേഗം മുഖം തിരിച്ച് കണ്ണടച്ചിരുന്നിട്ട് ശാമിയോട് വണ്ടിയെടുക്കാൻ പറഞ്ഞു... അവൻ ഡ്രൈവ് ചെയ്ത് തുടങ്ങി ഞങ്ങൾ കോളേജ് ക്യാമ്പസ് താണ്ടിയെന്ന് മനസ്സിലായതും ഞാൻ പതിയെ കണ്ണ് തുറന്ന് മുന്നിലേക്ക് നോക്കിയിട്ട് സീറ്റിലേക്ക് ചാരിയിരുന്നു... "എന്ത് പറ്റി ഫെബി..? Are you okay?" പിറകിലെ സീറ്റിൽ നിന്നും മുന്നിലേക്ക് നീങ്ങി ഇരുന്നോണ്ട് അച്ചു എന്റെ തോളിൽ കൈ വെച്ച് അത് ചോദിച്ചപ്പോ ഞാൻ ഏതോ ലോകത്തെന്ന പോലെ പറയാൻ തുടങ്ങി... "എന്നാലും ആരായിരിക്കും ഈ ആദിൽ സാഹിബ്‌ കരീം? ഒരു കോളേജ് മുഴുവൻ അവനെ ഇത്രത്തോളം ഭയക്കണമെങ്കിൽ അവൻ ഒരിക്കലും ചില്ലറക്കാരൻ ആകില്ല... ഇതുവരെ കേട്ട് കേൾവി പോലുമില്ലാത്ത അവൻ എന്തിനാകും ഞാൻ അവന്റെ പെണ്ണാണെന്ന് നോട്ടീസ് ബോർഡിൽ എഴുതി വെച്ചത്? ഞാൻ അവന്റെ പെണ്ണാണെന്ന് അവൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ? അതൊക്കെ പോട്ടെ... ഇവിടെ വന്നിറങ്ങുന്നതിന് മുൻപ് തന്നെ അവന് എങ്ങനെ എന്നെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടി..? ഇതിന് മുൻപ് ഒരിക്കൽ പോലും ഈ ബാംഗ്ലൂരിലേക്ക് ഞാൻ വന്നിട്ടില്ല... പിന്നെ എങ്ങനെ അവന് എന്നെ അറിയാം?" "ഫെബി കൂൾ... നീയൊന്ന് റിലാക്സ് ആകാൻ വേണ്ടിയാ നിന്നെയും കൊണ്ട് കോളേജിൽ നിന്നിറങ്ങിയത്... അതൊക്കെ ചിന്തിച്ച് കൂട്ടി നീ ബിപി കൂട്ടാതെ... വിട്ട് കള... എല്ലാം നമുക്ക് വരുന്നിടത്ത് വെച്ച് കാണാം... just leave it..." ശാമി. "അതെ... നീ അതിനെ കുറിച്ച്‌ ഇനി ചിന്തിക്കേണ്ട ഫെബി... നമുക്ക് എല്ലാം ഇനി വരുന്നിടത്ത് വെച്ച് കാണാം..." എന്ന് ഹസി കൂടി പറഞ്ഞപ്പോ ഞാനും ശരിയെന്ന മട്ടിൽ ഒന്ന് തലയാട്ടി കൊണ്ട് അതെല്ലാം മൈൻഡിൽ നിന്ന് കളയാൻ ശ്രമിച്ചു... അപ്പോഴാണ് ശാമി വീട്ടിലേക്ക് പോകാതെ വേറെ എങ്ങോട്ടോ വണ്ടി തിരിക്കുന്നത് കണ്ടത്... അത് കണ്ടിട്ട് അച്ചുവും ഹസിയും കൂടി അവന്റെ സ്വസ്ഥത കെടുത്തി എങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചു... "എന്തായാലും നമ്മൾ ഇന്ന് കോളേജ് കട്ടാക്കിയ സ്ഥിതിക്ക് ഇവളെ ഡാൻസ് അക്കാദമിയിലേക്ക് ഒന്ന് പോയി വരാം... പറ്റുവാണേൽ കരാട്ടെ ക്ലാസ്സ്‌ നടക്കുന്ന സ്ഥലത്തേക്കും പോകാം... ഇന്നലെ അങ്ങോട്ടൊക്കെ കൊണ്ട് പോകണമെന്ന് കരുതിയതായിരുന്നു... പക്ഷെ ഇന്നലെ അങ്ങനെ ഒക്കെ ഉണ്ടായത് കൊണ്ട് നമ്മളെ പരിപാടി ഒക്കെ പാതിവഴിയിൽ ആയില്ലേ... അതോണ്ട് ഇന്ന് അങ്ങോട്ട് പോകാം..." എന്ന് എന്നെ നോക്കി ശാമി പറഞ്ഞപ്പോ ഞാനും ഓക്കേ പറഞ്ഞു... ആ സാമ്രാജ്യം ഇനി എങ്ങനെയുണ്ടെന്ന് കൂടി അറിയാലോ... അങ്ങനെ ഡാൻസ് അക്കാദമിയിൽ എത്തിയതും വണ്ടി പാർക്കിങ്ങിൽ നിർത്തി ഞങ്ങൾ നാല് പേരും കാറിൽ നിന്നിറങ്ങി വന്നോണ്ട് ആ ബിൽഡിങ്ങിലേക്ക് കണ്ണ് നട്ട് നിന്നു... "ഇവിടെ നിന്ന് ചന്തം നോക്കി നിൽക്കാതെ അകത്തേക്ക് വാ..." എന്ന് പറഞ്ഞ് ശാമി മുന്നിൽ പോയതും ഞങ്ങള് മൂന്ന് പേരും കൂടി അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചോണ്ട് അവന്റെ പിന്നാലെ ചെന്നപ്പോ ശാമി റിസ്പഷനിസ്റ്റിനോട് കന്നടയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഞാൻ ആണെങ്കിൽ അവര് തമ്മിൽ സംസാരിക്കുന്നത് കേട്ട് നിന്നോണ്ട് വല്ലതും മനസ്സിൽ ആകുന്നുണ്ടോ എന്ന് നോക്കിയപ്പോ ചിലതൊക്കെ മനസ്സിലായെങ്കിലും ചിലതൊന്നും കേട്ടത് കൂടിയില്ല... "എടി ഫെബി ഫെബി... അങ്ങോട്ട് നോക്കെടി അങ്ങോട്ട് നോക്കെടി..." പെട്ടെന്ന് എന്റെ കയ്യിൽ കയറി പിടിച്ചോണ്ട് ഹസി തുള്ളിച്ചാടി എങ്ങോട്ടോ ചൂണ്ടി കാണിച്ചതും ഞാനും അച്ചുവും കൂടി അങ്ങോട്ട് നോട്ടം തെറ്റിച്ചപ്പോ ഒരു കൂട്ടം മൊഞ്ചന്മാർ അക്കാദമിയിൽ നിന്ന് വിയർത്ത് കുളിച്ച് ഇറങ്ങി വന്നോണ്ട് പുറത്തേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്... അപ്പോ തന്നെ പരിസരം മറന്ന് ഞങ്ങള് മൂന്നും കൂടി അവന്മാരെ നോക്കി മാർക്കിടൽ പരിപാടി സ്റ്റാർട്ട്‌ ആക്കിയതും പെട്ടെന്ന് അവരിൽ ചിലരൊക്കെ ഞങ്ങളെ തിരിഞ്ഞ് നോക്കുന്നത് കണ്ട് ഞങ്ങള് സീലിങ്ങിന്റെ ഭംഗിയും നോക്കി മേല്പോട്ട് നോക്കി നിന്നു... എന്നിട്ട് അവര് ഞങ്ങളെ അത്ര വലിയ മൈൻഡ് ആക്കിയിട്ടില്ലെന്ന് കണ്ടപ്പോ ഞങ്ങള് വീണ്ടും ഞങ്ങളെ പണി തുടങ്ങി... അപ്പോഴാണ് ശാമി റിസ്പഷനിസ്റ്റിൽ നിന്നും ഞങ്ങളിലേക്ക് നോട്ടം തെറ്റിക്കുന്നത്... ഞങ്ങളെ മൂന്നിന്റേയും പൊരിഞ്ഞ മാർക്കിടൽ പരിപാടി കണ്ടിട്ട് ചെക്കൻ ഞങ്ങളെ നോക്കി ഡി എന്ന് വിളിച്ചതും ഞങ്ങള് അവന്മാരിൽ നിന്നും നോട്ടം പിൻവലിച്ച് അവന്റെ നേർക്ക് തിരിഞ്ഞു... "എന്തുവാടി ഇത്... വന്ന് കേറുന്നതിന് മുൻപേ തുടങ്ങിയോ നിങ്ങളെ മാർക്കിടൽ? ദേ ഇങ്ങോട്ട് വന്നത് ഡാൻസ് പഠിക്കാനാ അല്ലാതെ ഇതിനല്ല..." "എടാ ശാമി ഞങ്ങൾക്ക് കൂടി ഒരു അഡ്മിഷൻ ശരിയാക്കി താടാ..." അച്ചു. "അതെയതെ... എനിക്കും വേണം ഒരു അഡ്മിഷൻ..." ഹസി. ഡാൻസിന്റെ ABCD പോലും അറിയാത്ത രണ്ടും കൂടി അവന്റെ കയ്യും പിടിച്ച് കെഞ്ചുന്നത് കണ്ട് എനിക്ക് പാവം തോന്നി പോയി... "ലോകത്ത് തന്നെ ആദ്യമായിട്ടാകും വായിനോക്കാൻ വേണ്ടി അഡ്മിഷൻ ശരിയാക്കി തരാൻ പറഞ്ഞോണ്ട് രണ്ട് പോത്തുകൾ കെഞ്ചുന്നത്... കൈ വിട്ടേ രണ്ടും..." എന്ന് പറഞ്ഞ് ശാമി അവരെ കൈ കുടഞ്ഞപ്പോ രണ്ടും കൂടി അവന്റെ പുറം നോക്കി ഒന്ന് കൊടുക്കുന്നത് കണ്ട് ഞാൻ വമ്പൻ ചിരിയിലായിരുന്നു... "ഹോ എന്നാലും ഈ കുരിപ്പിന്റെ ഒരു ലക്ക്... എത്ര പേരെ ഇതുപോലെ മാർക്കിടാം... എന്റെ അമ്മക്ക് എന്നെ ക്ലാസിക്കലിന് പറഞ്ഞയക്കുന്ന നേരം കൊണ്ട് വല്ല ഹിപ്ഹോപിനും പറഞ്ഞയച്ചിരുന്നേൽ എനിക്കും വരായിരുന്നു..." അച്ചു അവളെ ആത്മഗതം പറയുന്നത് കേട്ട് ചിരിച്ചോണ്ട് ശാമി എന്നെ നോക്കി നടക്കെന്ന് ആംഗ്യം കാണിച്ചപ്പോ ഞങ്ങള് മൂന്നും കൂടി അവന്റെ പിന്നാലെ അകത്തേക്ക് കയറി... അപ്പോ തന്നെ ഒരു വലിയ ഹാളിന്റെ ഡോറും തുറന്ന് അവൻ അകത്തേക്ക് കയറിയതും ഞങ്ങള് മൂന്നും കൂടി ആ ഹാൾ മൊത്തം കണ്ണോടിച്ച് അതിന്റെ വലിപ്പവും ഭംഗിയും കണ്ട് wow എന്ന് പറഞ്ഞ് അന്താളിച്ച് നിന്ന് പോയി... അപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ കുറച്ച് പേര് നിന്ന് ഡാൻസ് കളിക്കുന്നത് ഞങ്ങളെ ശ്രദ്ധയിൽ പെട്ടത്... അവരെ സ്റ്റെപ്‌സും മൂവ്‌മെൻസും കണ്ട് ഞങ്ങൾ അവരിലേക്ക് തന്നെ നോട്ടം തെറ്റിച്ചതും സോങ് കഴിഞ്ഞപ്പോ അവര് ഓരോ പോസിൽ നിൽക്കുന്നത് കണ്ട് ഞങ്ങള് കയ്യടിച്ചു... ഞങ്ങളെ കയ്യടി ശബ്ദം കേട്ട് അവര് മുന്നിൽ നിൽക്കുന്ന മിറർ വോളിലൂടെ ഞങ്ങളെ നോക്കി കൊണ്ട് ഞങ്ങളിലേക്ക് തിരിഞ്ഞ് നോക്കി... അവരെ നോട്ടം കണ്ട് ഞങ്ങൾ അപ്പോ തന്നെ കയ്യടി നിർത്തി അവരെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തതും അതിൽ മെയിൻ ആയിട്ട് കളിച്ചിരുന്ന പെണ്ണ് ഞങ്ങളെ നോക്കി പുച്ഛിച്ച് സൈഡിലേക്ക് പോയി... "ഫെബി എനിക്ക് അവളെ ആ ഓഞ്ഞ ചിരി ഒട്ടും പിടിച്ചിട്ടില്ല... ഒന്ന് പൊട്ടിച്ചാലോ?" ഹസി. "ഞാനും അതങ്ങോട്ട് പറയാൻ ഇരിക്കായിരുന്നു... കണ്ടില്ലേ അവറ്റകളെ ഒരു അവിഞ്ഞ ചിരി... ഫെബി നീ ചെന്ന് നിന്റെ പേര് പറ മുത്തേ... അപ്പോ കാണാം അവറ്റകൾ പേടിച്ചോണ്ട് നിനക്ക് വേണ്ടി വഴി മാറി തരുന്നത്..." അതുവരെ ഹസിയും അച്ചുവും കൂടി നമ്മളെ കാതിൽ വന്ന് മൊഴിഞ്ഞത് ഞാൻ കേട്ട് നിന്നെങ്കിലും ലാസ്റ്റ് അച്ചു പറഞ്ഞത് ഡയലോഗ് എനിക്ക് തീരെ പിടിച്ചില്ല... അതോണ്ട് തന്നെ അവൾക്കിട്ട് ഒന്ന് കൊടുക്കാൻ വേണ്ടി കൈ പൊന്തിക്കുമ്പോഴായിരുന്നു ആ ഹാളിലേക്ക് ഓഫീസ് റൂമിൽ നിന്നും ഒരാൾ ഇറങ്ങി വന്നത്... "അതാണ് നിന്റെ ഡാൻസ് മാസ്റ്റർ... JK" എന്ന് ശാമി എന്റെ അടുത്തേക്ക് നീങ്ങി വന്ന് പറഞ്ഞപ്പോ ഞാൻ കൈ താഴ്ത്തി വെച്ച് മൂപ്പരെ നോക്കി... എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നി എനിക്ക്... "എടി ഫെബി... നമ്മൾ ഇന്നാള് ഒരു മാഗസിനിൽ കണ്ടില്ലേ ഇങ്ങേരെ ഫോട്ടോ..? അന്ന് മാളിൽ വെച്ച്... എന്നിട്ട് നമ്മള് മൂന്നും കൂടി അതും നോക്കി കുറെ വഴക്ക് കൂടിയില്ലേ... ഓർമ്മയില്ലേ നിനക്ക്?" അച്ചുന്റെ വല്ലാത്ത ഓർമ്മ ശക്തി കൊണ്ട് ഞാൻ അന്ന് നടന്നത് ആലോചിച്ചോണ്ട് ശരിയാണല്ലോ എന്ന മട്ടിൽ അയാളിലേക്ക് വീണ്ടും നോട്ടം തെറ്റിച്ചു... എവിടെയൊക്കെയോ ഒരു പ്രഭുദേവയുടെ കട്ടുണ്ട് മൂപ്പർക്ക്... രൂപമൊക്കെ അതുപോലെ തന്നെ... അപ്പോഴേക്കും ശാമി എന്നെ മൂപ്പരെ അടുത്തേക്ക് കൊണ്ട് പോയി നിർത്തിയിട്ട് ഞാൻ ന്യൂ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തു... മൂപ്പര് ബാംഗ്ലൂർ സിറ്റിസൺ ആയോണ്ട് മലയാളം അത്ര വശമില്ലെന്നാ ഞാൻ കരുതിയെ... but പുള്ളിക്ക് മലയാളം അറിയാം... "ഗായ്സ്... she is new student... from kerala... introduce yourself..." എന്ന് മാസ്റ്റർ പറഞ്ഞപ്പോ എന്റെ മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു... ഇവിടെയും എന്റെ പേര് പറയുമ്പോ ഒരുത്തന്റെയും മുഖം മാറരുതെ എന്ന്... അതോണ്ട് ആയിഷ ഫെബി എന്ന പേര് പറയാനും ഞാനൊന്ന് മടിച്ചതോണ്ട് ഫെബി എന്ന് മാത്രേ ഞാൻ അവരോട് പറഞ്ഞുള്ളു... അപ്പോഴും അവറ്റകൾക്ക് നമ്മളോട് ഒരു കോത്താഴത്തിലെ പുഞ്ഞം... അത് കണ്ട് പെരുത്ത് കേറിയെങ്കിലും കൺട്രോൾ ചെയ്ത് നിന്നു... "തന്നോട് സെൽഫ് ഇൻട്രൊഡക്ഷൻ കൊടുക്കാൻ പറഞ്ഞത് തന്റെ പേരോ നാടോ പറയാനല്ല... തന്റെ talent പുറത്ത് കാണിക്കാനാ... തന്റെ പെർഫോമൻസ് കാഴ്ച വെക്കാൻ..." മാസ്റ്റർ അങ്ങനെ പറഞ്ഞപ്പോ ഞാൻ നമ്മളെ കുരാമീസിനെ നോക്കിയതും മൂന്നും നിറ പുഞ്ചിരിയോടെ എന്നെ നോക്കി കൊണ്ട് പൊളിക്കെടി എന്ന് ആംഗ്യം കാണിച്ചു... അത് കണ്ട് ഞാനൊന്ന് ചിരിച്ചോണ്ട് ബാഗ് ഊരി അച്ചുവിന് എറിഞ്ഞ് കൊടുത്തിട്ട് കഴുത്തിൽ കിടന്ന് ഷോൾ അരയിൽ കെട്ടി വെച്ചു... എന്നിട്ട് ജീൻസിന്റെ കാലൊന്ന് കയറ്റി വെച്ച്‌ ടോപ്പിന്റെ കയ്യും കയറ്റി വെച്ച് ശാമിയോട് സോങ് പ്ലേ ചെയ്യാൻ ആംഗ്യം കാണിച്ചു... അപ്പോ തന്നെ സ്ട്രീറ്റ് ഡാൻസർ ഫിലിമിലെ ഇല്ലീഗൽ വെപ്പൺ എന്ന നമ്മളെ ഫേവറിറ്റ് സോങ് പ്ലേ ചെയ്തതും ഞാൻ പരിസരം മറന്ന് കൊണ്ട് ആ പാട്ടിൽ ലയിച്ച് ഡാൻസ് തുടങ്ങി... മിററിലേക്ക് നോക്കി ഞാൻ ഓരോ സ്റ്റെപ്പും നല്ല പെർഫെക്ഷനിലൂടെ ചെയ്ത് താളം ചവിട്ടുമ്പോഴാണ് എനിക്ക് അനുസരിച്ച് ഇതുവരെ പുച്ഛിച്ച് തല്ലി നോക്കി നിന്നവർ ചാടി കളിക്കാൻ തുടങ്ങിയത്... അവരെ സപ്പോർട്ടും കൂടി ആയപ്പോ ഉള്ള എനർജിയൊക്കെ എടുത്ത് നമ്മള് നല്ല തകർപ്പനായിട്ട് തന്നെ ഡാൻസ് കളിച്ച് തീർത്തു... അത് കണ്ട് നമ്മളെ കുരാമീസും അവിടെ ഉണ്ടായിരുന്ന മറ്റു ഡാൻസേർസും കയ്യടിച്ച് എനിക്ക് കൈ തന്നു... അപ്പോ ഞാൻ കിതച്ച് കൊണ്ട് മാസ്റ്ററെ നോക്കിയപ്പോ മാസ്റ്റർ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്ന് നിന്നു... "ട്രയലിൽ തന്നെ ഇത്രക്ക് എനർജി വേസ്റ്റ് ആക്കണ്ടായിരുന്നു... എന്തായാലും തന്റെ ഡാൻസ് കലക്കി... keep it up... good going..." "താങ്ക്യൂ മാസ്റ്റർ..." "താൻ സാറ്റർഡേസിൽ മാത്രല്ലേയുള്ളു..." "അങ്ങനെയൊന്നുമില്ല മാസ്റ്റർ... എല്ലാ സാറ്റർഡേസിലും എന്തായാലും വരും... മറ്റു ദിവസങ്ങളിൽ ടൈം കിട്ടിയാൽ തീർച്ചയായും വരാം..." എന്ന് ഞാൻ പറഞ്ഞപ്പോ മാസ്റ്റർ ഓക്കേ പറഞ്ഞ് ചിരിച്ചോണ്ട് പിറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ ഞാൻ അവിടെയുണ്ടായിരുന്ന ഡാൻസേഴ്‌സിലേക്ക് നോട്ടം തെറ്റിച്ചു... നേരത്തെ കളിച്ച ഡാൻസിൽ മെയിൻ ആയിട്ട് കളിച്ച പെണ്ണിന് എന്നെ ഒട്ടും പിടിച്ചിട്ടില്ലെന്ന് അവളെ നോട്ടം തന്നെ എനിക്ക് ഓതി തരുന്നുണ്ടായിരുന്നു... അപ്പോ ഇവിടെ ഡാൻസിന്റെ കൂടെ ഫൈറ്റും വേണ്ടി വരുമെന്ന് ഞാൻ ആദ്യമേ കണക്ക് കൂട്ടി ബാക്കിയുള്ളവരെ നോക്കി ചിരിച്ചു... "ജാസി...." മാസ്റ്റർ പിറകിലേക്ക് തിരിഞ്ഞ് ആരെയോ വിളിച്ചതും ഓഫീസിന് മുന്നിൽ പോക്കറ്റിൽ കയ്യിട്ടോണ്ട് ഇങ്ങോട്ട് നോക്കി നിന്ന ഒരുത്തൻ അപ്പോ തന്നെ മാസ്റ്ററെ അടുത്തേക്ക് ഓടി വന്നു... ആഹഹാ... ഒറ്റ നോട്ടത്തിൽ ബോളിവുഡ് ഡാൻസർ സൽമാന്റെ അതേ ഫേസ്‌കട്ടും സ്റ്റൈലും ബോഡിയുമുള്ള ഒരു മൊഞ്ചൻ... നമ്മള് അറിയാതെ തന്നെ നമ്മളെ ഉള്ളിലെ കോഴി കൂട്ടിൽ നിന്ന് ചാടാൻ നോക്കിയതും ഞാൻ വേഗം റിങ്ങിൽ പിടി മുറുക്കി കൊണ്ട് അതിനെ വേഗം കൂട്ടിലടച്ച് ലോക്കാക്കി... "ഫെബി... ദിസ്‌ ഈസ്‌ ജാസിഫ്... ഇവനാകും തന്റെ പെയറായി കളിക്കാൻ പോകുന്നത്..." എന്ന് മാസ്റ്റർ പറഞ്ഞപ്പോ ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി ചിരിച്ചോണ്ട് വേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ മൊഴിഞ്ഞ് അവന് കൈ കൊടുത്ത് പരിചയപ്പെട്ടു... എന്നിട്ട് നമ്മളെ അച്ചുവിനെയും ഹസിയെയും ഒന്ന് നോക്കിയപ്പോ അവറ്റകൾക്ക് ഇതൊക്കെ കണ്ടിട്ട് നിൽപ്പുറക്കാതെ വേഗം പുറത്തേക്ക് പോയിട്ടുണ്ട്... അത് കണ്ട് ഞാൻ ചിരിയടക്കി പിടിച്ച് അവരോട് ഇനി സാറ്റർഡേ വരാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങുമ്പോ ഞാൻ ഡ്രെസ്സൊക്കെ ശരിക്കാക്കി ഷോൾ തലയിലൂടെ എടുത്തിട്ടു... പിന്നെ വീട്ടിൽ തിരിച്ചെത്തുന്ന വരെ അച്ചുവും ഹസിയും വാ തോരാതെ ജാസിയെ പറ്റിയും അവിടെ കണ്ട മൊഞ്ചന്മാരെ പറ്റിയും പറഞ്ഞോണ്ടിരിക്കാണ്... അതൊക്കെ കേട്ടിട്ട് ശാമിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്... ഇനി മിണ്ടിയാൽ രണ്ടിനെയും തൂക്കിയെടുത്ത് വെളിയിൽ കളയുമെന്ന് പറഞ്ഞിട്ട് കൂടി അവര് അതൊന്നും നെവർ മൈൻഡ്... പിന്നെ ശാമിയും അതിന് വലിയ മുഖവുരക്ക് എടുക്കാതെ അടുത്തതായി എന്റെ കരാട്ടെ ക്ലാസിന് മുന്നിൽ വണ്ടി കൊണ്ട് പോയി നിർത്തി... നോക്കുമ്പോ അത് ക്ലോസ് ആയിരുന്നു... ഞായറാഴ്ചകളിലെ ഇവിടെ ക്ലാസ് ഉണ്ടാകലുള്ളൂ അത്രേ... അല്ലാതെ ദിവസങ്ങളിൽ ബോയ്സിന് നൈറ്റ് ക്ലാസാണ് ഉണ്ടാവുക... അതൊക്കെ പറഞ്ഞ് ശാമി നമ്മളോട് പോകാമെന്ന് പറഞ്ഞപ്പോ ഞാൻ അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചോണ്ട് ഓക്കേ പറഞ്ഞ് നേരെ വിട്ടു ഒരു കഫേയിലേക്ക്... എന്നിട്ട് നമ്മളെ ഫേവറിറ്റ് കോഫിയും ഓഡർ ചെയ്ത് ഞങ്ങൾ ഓരോന്ന് സംസാരിച്ചോണ്ടിരുന്നപ്പോഴാണ് കോഫി ഷോപ്പിന് മുന്നിൽ വെച്ച് നടക്കുന്ന ഫൈറ്റിലേക്ക് എന്റെ കണ്ണ് പാഞ്ഞ് ചെന്നത്... അവിടെയുള്ളവരൊക്കെ അതെല്ലാം നോക്കി നിന്നുവെന്നല്ലാതെ അവരെ പിടിച്ച് മാറ്റാനോ പോലീസിൽ അറിയിക്കാനോ ഒന്നും ശ്രമിക്കുന്നില്ല... അത് കണ്ട് ഞാൻ കോഫി ഷോപ്പിൽ നിന്നിറങ്ങി പുറത്തേക്ക് ചെന്നതും ശാമിയും അച്ചുവും ഹസിയും കൂടി എന്റെ പിന്നാലെ അവിടന്ന് ഇറങ്ങി വന്നു... അവര് ഒരു നാലഞ്ച്‌ പേര് കാണും... മുഖം മറച്ച് വെച്ചോണ്ട് രണ്ട് പേരെ തലങ്ങും വിലങ്ങും നിന്ന് അടിക്കാണ്... അത് കണ്ട് ഞാൻ പല്ലിറുമ്മി അവരെ അടുത്തേക്ക് പോകാൻ നിന്നപ്പൊ ശാമി എന്നെ തടഞ്ഞു... "നീ എങ്ങോട്ടാ ഫെബി..? അവരെ പ്രശ്നത്തിൽ നമുക്ക് തലയിടണ്ട... ഇന്നലെ ഇവരെ കയ്യിൽ നിന്നാ നമ്മള് രക്ഷപ്പെട്ടത്... വാ നമുക്ക് ഇവിടന്ന് പോകാം..." എന്ന് ശാമി പറയുന്നത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ അവരിലേക്ക് നോട്ടം തെറ്റിച്ചപ്പോ അതിലെ ഒരുത്തന്റെ നോട്ടം പെട്ടെന്ന് എന്നിൽ ഉടക്കി നിന്നു... അവൻ എന്നെ കണ്ണിമ വെട്ടാതെ ഉറ്റുനോക്കുന്ന നോട്ടം കണ്ട് ഞാനും അവനിലേക്ക് നോട്ടം പതിപ്പിച്ച് നിന്നപ്പോഴേക്കും ശാമി എന്നെ അവിടന്ന് വലിച്ചോണ്ട് പോയി കാറിൽ കയറ്റിയിരുന്നു... നമ്മള് അപ്പോഴും പിന്നിലേക്ക് തിരിഞ്ഞ് നോക്കി അവരെ നോട്ടമെറിഞ്ഞപ്പൊ എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നവൻ അവന്റെ മുഖത്തെ കർചീഫ് താഴ്ത്തി വെച്ചതും അവനെ ആരോ പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തിയിട്ടു... അത് കണ്ട് ഞാൻ അവരിലേക്ക് ഒക്കെ നോട്ടം പായിച്ച് കൊണ്ട് പോകാൻ ഇട തരാതെ ശാമി കാറെടുത്ത് അവിടന്ന് സ്ഥലം വിട്ടിരുന്നു... അവരെ മുഖം കാണാൻ പറ്റാത്ത വിഷമത്തിൽ ഞാൻ ശാമിയുടെ നടുപ്പുറം നോക്കി ഒരെണ്ണം കൊടുത്തെങ്കിലും എന്നെ ഉറ്റുനോക്കി കൊണ്ടിരുന്ന ആ പച്ചക്കണ്ണുകൾ ഞാൻ ഒരിക്കലും മറക്കില്ല... (തുടരും) ********************************************** പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 instagram. mr__rowdey__ ഈ പാർട്ട്‌ പോസ്റ്റാൻ വൈകിയതിന് സോറിട്ടോ... ചില തിരക്കുകളിൽ പെട്ട് പോയതോണ്ടാണ് സ്റ്റോറി പോസ്റ്റാൻ വൈകിയത്... അതോണ്ട് ലെങ്തും കുറവായിരിക്കും... ഇന്നത്തെ പാർട്ട്‌ എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല... അടുത്ത പാർട്ട്‌ നാളെ രാത്രി 9.30 മണിക്ക്... #📙 നോവൽ
💞റൂഹോട് അലിഞ്ഞ മുഹബത്ത്💞 Part 53 ✍🏻Alone walker (Saifudheen) ................................... "നിന്നോട് നേരത്തെ പ്രിൻസിപ്പൽ പറഞ്ഞ എംപി ഞാനാണ്.അതെന്റെ മകൻ ആഷിൽ സമീൻ" കാറും ചാരി നിൽക്കുന്ന അവനെയും അയാളെയും അവൻ മാറി മാറി നോക്കി.എന്നിട്ട് തലയാട്ടി കൊണ്ട് അയാളെ ഒന്ന് തറപ്പിച്ച് നോക്കി. "മ്മ്.മനസ്സിലായി.പക്ഷേ അതിനിപ്പോ ഞാൻ എന്താ വേണ്ടത് എന്ന് മനസ്സിലായില്ല." "നിനക്ക് മനസ്സിലായില്ല എന്ന് എനിക്ക് നന്നായിട്ടറിയാം.പ്രിൻസിപ്പാൾ പറഞ്ഞിരുന്നു.അപ്പോ തന്നെ എനിക്ക് മനസ്സിലായി.നീ കുറച്ച് ഓവറാണെന്ന്.കുഴപ്പമില്ല,ഞാൻ കുറച്ചോളാം" "നിങ്ങള് തെറ്റിദ്ധരിച്ചു സർ എന്നെ കുറിച്ച്.ഞാൻ കുറച്ചല്ല ഓവർ.കൊറേ ഓവറാണ്‌. പിന്നെ എന്നെ മാറ്റാൻ നിങ്ങള് നോക്ക്.മാറാൻ ഞാനും ശ്രമിക്കാം. ഒരു കാര്യം കൂടി. നിങ്ങളോടല്ല.നിങ്ങളെ മകനോട്. തന്തെടെ അധികാരോം ആൾബലതിന്റെയും പേരിൽ ഇവിടെ കിടന്നു ആളാവാനാണ് ഭാവമെങ്കിൽ അതങ്ങ് വീട്ടിൽ വെച്ച് പൊന്നേക്ക്.ഇവിടെ ചിലവാകില്ല." എന്നും പറഞ്ഞ് അയാളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി. "എന്താടാ പ്രശ്നം?ആരാ അയാള്?" പ്രിൻസി പറഞ്ഞ കാര്യങ്ങള് മുഴുവൻ അവളോട് പറഞ്ഞ് കഴിഞ്ഞപ്പോൾ അവള് എന്തോ ചിന്തിച്ച് പെട്ടെന്ന് ചിരിക്കാൻ തുടങ്ങി. "എന്താഡീ കിണിക്കുന്നത്‌?" "ഒന്നുമില്ല.ഇനി മിക്കവാറും ധ്രുവ് കൂടി വന്നാ ഇൗ പുതിയ അവതാരം അവന്റെ കൂടെ കൂടാൻ ആണ് സാധ്യത.അപ്പോ പിന്നെ ഇവിടെ മൊത്തം ചോരക്കളം ആകും.അതോർത്ത് ചിരിച്ചതാ." "കരിനാക്ക്‌ വളക്കാതെടീ.അല്ലെങ്കിൽ തന്നെ കൊറേ ഉണ്ട്.അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ.എന്നിട്ട് മതി അടുത്തത്" "ഞാൻ നടക്കാൻ പോകുന്ന ഒരു കാര്യം പ്രവചിച്ചു എന്നല്ലേ ഒള്ളു.അതിന് നീയെന്താ ഇത്ര ടെൻഷൻ ആകുന്നത്?" "എന്റെ നെഞ്ചത്ത് ഇട്ട് പടക്കം പൊട്ടിച്ചു കൊണ്ട് തന്നെ വേണോ നിനക്ക് പ്രവചിക്കാൻ." "ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം.അയാളോട് പോയി ഡയലോഗ് അടിക്കുമ്പോൾ ഓർക്കണമായിരുന്നു." "അത് എന്തൊക്കെ ആയാലും എനിക്ക് തോന്നുന്നത് ഇത്തിരി കൂടിയ ജാതി ആണെന്നാ.പോരാത്തതിന് ബാപ്പാന്റെ അധികാരത്തിന്റെ ഊക്കും.നീ പറഞ്ഞ പോലെ ഇവൻ ഇനിയും ഇടഞ്ഞ് നിൽക്കാൻ ആണ് ഭാവമെങ്കിൽ മിക്കവാറും ദ്രുവിന്റെ കൂടെ ചേരാൻ ആണ് സാധ്യത.ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്." "ശരിയാ നല്ലോണം സൂക്ഷിക്കണം നീ. ആ തന്തയെ കണ്ടാൽ തന്നെ തോന്നും കൊടും ഭീകരൻ ആണെന്ന്.എല്ലാവരോടും പോയി ഡയലോഗ് അടിക്കുമ്പോൾ ഓർക്കണം" "മതി പറഞ്ഞത്.ഞാൻ മാത്രമല്ല നീയും സൂക്ഷിച്ചോ.ധ്രുവ് വന്നാൽ നിന്നെ വെറുതെ വിടുമെന്ന് കരുതണ്ട.ഒന്നും ഇല്ലെങ്കിലും അവന്റെ പള്ളക്ക്‌ കത്തി കുത്തി കയറ്റിയതല്ലെ.?" "ശരിയാണല്ലോ ഭഗവാനെ.എന്നേ മാത്രം കാത്തോളണേ" .................................... ദിവസങ്ങൾ കഴിഞ്ഞു പോകുന്നതിനു അനുസരിച്ച് കുട്ടികൾക്കിടയിൽ ഷഹിയുടെ മതിപ്പ് ഉയർന്നു കൊണ്ട് ഇരുന്നു.ആദ്യ രണ്ടുമൂന്നു മാസം ധ്രുവ് കോളജിൽ വന്നെങ്കിലും ആരുടെയും മുന്നിൽ വിലയില്ലാത്തത് കാരണം അതും മുടങ്ങി. ഇതിനിടയിൽ ആരും അറിയാതെ മറ്റൊരു ഗാങ്ങ് ആശിലിന്റെ നേതൃത്വത്തിൽ കോളജിൽ ഉയർന്നു വരുന്നത് ആരും അറിഞ്ഞില്ല.എല്ലാത്തിനും സപ്പോർട്ട് ആയി ശഹിക്കേതിരെ പ്രിൻസിപ്പാളും. .................................. ദിവസങ്ങൾ കൊഴിഞ്ഞ് പോയിട്ടും വലിയ പ്രോബ്ലം ഒന്നും ജാസിഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഷാനുവും അച്ചുവും പിന്നെ അതിനെ കുറിച്ച് ചിന്തിക്കാൻ നിന്നില്ല. രണ്ടാം വർഷത്തിന്റെ അവസാന നാളുകളിൽ അവന് തങ്ങളോട് ഉള്ള പെരുമാറ്റത്തിൽ ഉള്ള മാറ്റം ഇരുവരും ശ്രദ്ധിച്ചു. "അവൻ വരുന്നുണ്ട് അച്ചു.അവന്റെ ചിരി കണ്ടിട്ട് അത്ര നല്ലതായിട്ട്‌ തോന്നുന്നില്ല.എന്തൊക്കെയോ വശപിശക് ഉള്ളപോലെ അല്ലേ?" കോളേജ് വിട്ട് വീട്ടിൽ പോകാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതും തങ്ങളുടെ എതിരിൽ നടന്നു വരുന്ന ജാസിഫിനെ കാണിച്ച് കൊണ്ട് ഷാനു പറഞ്ഞു. "നിന്നോട് ഞാൻ പറയാൻ നിൽക്കുവായിരുന്നു.എന്തൊക്കെയോ ഒരു വശപിഷക് ഉണ്ട്.എന്തായാലും മൈൻഡ് ചെയ്യണ്ട." അതിനു ഓകെ പറഞ്ഞ് ഇരുവരും അവനെ മൈൻഡ് ചെയ്യാതെ അവനെയും കടന്നു പോകാൻ നിന്നതും. "ഷാന വൺ മിനിറ്റ്" എന്ന് അവൻ പറഞ്ഞതും രണ്ട് പേരുടെയും കാലുകൾ സ്വിച്ച് ഇട്ടത് പോലെ സ്റ്റോപ്പായി. "എന്താ?" രണ്ട് പേരും ഒരുമിച്ച് ചോദിച്ചപ്പോൾ അവൻ ചിരിച്ച് കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. "ഷാന,അച്ചു.സോറി.ഞാൻ നിങ്ങളോട് കുറച്ച് റൂഡ് ആയി പെരുമാറി. ഐ ആം റിയലി സോറി." അവന്റെ പറച്ചിൽ കേട്ട് രണ്ട് പേരും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി. "അന്തം വിടുകയൊന്നും വേണ്ട.ഞാൻ സോറി പറഞ്ഞത് തന്നെയാ. ഒരു കാര്യം കൂടി പറയാനുണ്ട്. ഷാനാ എനിക്ക് നിന്നെ ഇഷ്ട്ടാണ്. ഐ ലവ് യു" എന്നും പറഞ്ഞ് അവൻ അവളുടെ മുന്നിലേക്ക് ഒരു ചുവന്ന റോസ് നീട്ടിയപ്പോൾ രണ്ട് പേരുടെയും കണ്ണ്‌ പുറത്ത് ചാടാൻ പാകത്തിൽ പുറത്തേക്ക് ഉന്തി നിന്നു.പെട്ടെന്ന് ബോധം വന്നപോലെ ചുണ്ടിൽ കോറി വന്ന ചിരിയോടെ അവന്റെ കയ്യിലെ പൂവ് അവള് വാങ്ങി. അതെല്ലാം കണ്ട് കുറച്ചപ്പുറത്ത് കാറിൽ ഇരുന്ന ശംസിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു വന്നു.ഒരു നിമിഷം കണ്ണടച്ച് ഇരുന്നു മനസ്സിനെ ശാന്തമാക്കി അവൻ വണ്ടി എടുത്ത് അവിടുന്ന് പുറത്തേക്ക് കുതിച്ചു.പരമാവതി അവന്റെ ശ്രദ്ധ അങ്ങോട്ട് പോകാതിരിക്കാൻ അവൻ നന്നേ ശ്രമിച്ചു. "പൂവ് കൊള്ളാം അല്ലേ അച്ചു.?" ജാസിഫിൻെറ കയ്യിൽ നിന്ന് വാങ്ങിയ പൂവ് കുറച്ച് നേരം നോക്കി നിന്നിട്ട് അവള് അച്ചുവിനോട് ചോദിച്ചു. "ആണോ.നോക്കട്ടെ" എന്നും പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് അത് വാങ്ങി അച്ചു അവന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു. അത്രയും നേരം ശാന്തമായി നിന്ന അവന്റെ മുഖം അത് കണ്ടപ്പോൾ വലിഞ്ഞ് മുറുകി. "മോനെ ജാസിഫെ. ഇവളിത് നിന്റെ എത്രാമത്തെ ലൈനാണ്.നിന്നെ കുറച്ച് ദിവസായി ഞങൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.പതിവില്ലാത്ത നിന്റെ ചിരിയും മറ്റും ഒക്കെ.നിന്റെ മനസ്സിൽ ഇവളോടും എന്നോടും ദേഷ്യമല്ലാതെ മറ്റൊന്നും ഇല്ല എന്ന് എനിക്ക് നന്നായിട്ടറിയാം.ഇവൾക്കും അറിയാം.ഇത് ഇവളെ പാട്ടിലക്കാൻ ഉള്ള നിന്റെ സൂത്രം ആണെന്നും അറിയാം.അതോണ്ട് ഇമ്മാതിരി വേലത്തരത്തിന് നിൽക്കാതെ സ്വന്തം തടി കാക്കുന്നതാ മോനെ നിനക്ക് നല്ലത്.ഞങ്ങൾക്ക് ഒരുത്തൻ ആങ്ങള എന്ന പേരിൽ ഉണ്ട് അവന്റെ കയ്യീന്ന് ഒന്ന് വാങ്ങാൻ ഉള്ള കെൽപ്പ് പോലും നിനക്കില്ല.അതോണ്ട് മോൻ വണ്ടി വിടാൻ നോക്ക്.ഇല്ലേൽ ഞങ്ങളെ കൊണ്ട് പോകാൻ വണ്ടി ഇപ്പൊ വരും.മൂപരങ്ങാനും നിന്നോട് സംസാരിച്ച് നിൽക്കുന്നത് കണ്ടോണ്ട് വന്നാ പിന്നെ നേരിട്ട് അവനോട് പറയും.പിന്നെ അടി ഇടി വെടി പുക.വെറുതെ എന്തിനാ നീ പോയി അഡ്മിറ്റ് ആകുന്നത്.അതോണ്ട് ഇമ്മാതിരി വേലത്തരം ഒക്കെ ഒഴിവാക്കി പോകാൻ നോക്ക്." പറഞ്ഞ് കഴിഞ്ഞ് ഒരു നീണ്ട ശ്വാസം വലിച്ച് കൊണ്ട് അച്ചു ഷാനുവിനെ കൂട്ടി പോകാൻ തുനിഞ്ഞതും അവൻ അച്ചുവിന്റെ കയ്യിൽ കേറി പിടിച്ചു. "എന്താടീ.വല്യ ഡയലോഗ് അടിച്ചാൽ ഞാനത് കേട്ട് പേടിച്ച് പോകുമെന്ന് കരുതിയോ.?അവനെന്നെ എന്ത് ഒലത്തുമെന്നാ.?" "കയ്യീന്ന് വിട് ജാസിഫെ.ഒരിക്കൽ ഇത് പോലെ പിടിച്ചപ്പോ കിട്ടിയത് മറന്നിട്ടില്ലല്ലോ. അന്ന് ഇത്രേം ആൾ ഇല്ലാരുന്നു.ഇപ്പൊ നിന്നെ അടിച്ചാൽ കാണുന്നത് കോളജിലെ കുട്ടികൾ മാത്രമല്ല ഇത് വഴി കടന്നു പോകുന്ന നാട്ടുക്കാർ ഓരോരുത്തരും കാണും.തല്ലു കൊള്ളുന്ന നിനക്ക് ഉളുപ്പ്‌ ഇല്ലെങ്കിലും തല്ലുന്ന ഞങ്ങൾക്ക് ഉണ്ട്.ഒന്നുമില്ലെങ്കിലും നാട്ടുകാർ പറയില്ലേ ഇത്രേം വലിയ പോത്ത് പോലെ ഒരുത്തനെ നടുറോട്ടിൽ ഇട്ട് അടിച്ചെന്ന്" അവന്റെ പിടിയിലേക്കും അവനെയും നോക്കി കൊണ്ട് ഷാനു പറഞ്ഞപ്പോൾ അച്ചു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു. "എനിക്ക് പണ്ടേ പറഞ്ഞ് കേൾക്കുന്ന ശീലം കുറച്ച് കുറവാ.ഇവൾ പറഞ്ഞത് മുഴുവൻ ശരിയാണ്.എനിക്ക് നിന്നോട് ഒരു പ്രേമവും ഇല്ല മന്നാങ്കട്ടയും ഇല്ല.നിന്നെ പാട്ടിലാക്കൻ ഉള്ള ഒരു തന്ത്രം. അത്രേയുള്ളൂ.അതെന്തായാലും ചീറ്റി.പക്ഷേ നിങ്ങളെ രണ്ടിനേം വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.ആഗ്രഹിക്കുന്നത് സ്വന്തമാക്കാൻ ആരാ ആഗ്രഹിക്കാത്തത്?അത് പോലെ ഞാനും ആഗ്രഹിക്കുന്നു.പക്ഷേ എനിക്കൊരു കുഴപ്പം ഉണ്ട്.ആഗ്രഹിക്കുന്നത് നേടാൻ ഞാൻ ഏത് അറ്റം വരെയും പോകും." നിർത്തിയെക്ക്‌ ജാസിഫെ.ഇനി കയ്യിലെ പിടി വിട്ടേക്ക്.നിനക്ക് ആവശ്യം ഞങ്ങൾ നിന്നെ പേടിക്കണം എന്നല്ലേ. ഞങ്ങൾ പേടിച്ച്.ഇനി വിട്ടേക്ക്." ഇല്ലെങ്കിൽ എന്ത് ചെയ്യുമെടീ?അന്നത്തെ പോലെ തന്നെ ഇന്നും അടിക്കുമോ.എന്നാ അടിക്കടി.നീ ഇപ്പൊ വീമ്പ് ഇളക്കിയ നിന്റെ ആങ്ങള വന്നു തല്ലുമോ എന്ന് എനിക്കൊന്ന് അറിയണം." അവൻ പറഞ്ഞ് തീരുന്നതിനു മുൻപേ അവന്റെ ചെകിട് നോക്കി അച്ചു കൈ വീശിയെങ്കിലും ഞൊടിയിടയിൽ ജാസിഫ് അവളുടെ കൈ പിടിച്ച് വെച്ചു. "നീ അടിക്കാൻ തുനിയുമ്പോ മുഴുവൻ കാണിച്ച് തരാൻ വെച്ചതല്ല എന്റെ മുഖം.ഇനി എന്നെ അടിക്കണം എന്ന് തോന്നുമ്പോൾ ഓർക്കാൻ നിനക്ക് ഞാനൊരു സമ്മാനം തരാം." എന്നും പറഞ്ഞ് ജാസിഫ്‌ അച്ചുവിന്റെ ഒരു കൈ പിന്നിലേക്ക് മടക്കി വെച്ച് അവളെ അവന്റെ അടുത്തേക്ക് അടുപ്പിച്ച് നിർത്തിയതും മുഗമടച്ച് കിട്ടിയ അടിയിൽ അവന്റെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു.ക്രോധം അടക്കാൻ ആകാതെ അവളിലെ പിടി വിട്ട് തല്ലിയ ആളെ നോക്കിയതും ആളെ കാണുന്നതിന് മുന്നേ അവൻ അയാളുടെ ചവിട്ടേറ്റ് റോഡിലേക്ക് മറിഞ്ഞ് വീണു. ജസിഫ് പിടിച്ച കയ്യിൽ തടവിക്കൊണ്ട് അച്ചു ഷാനുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. രാമേട്ടനു പകരം വന്ന അമിയെ കണ്ട് അവളുടെ മുഖത്തും സന്തോഷം നിറഞ്ഞു. താഴെ വീണ ജാസിഫിനെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ ഒരു കവിളിലും അ്മീ മാറി മാറി അടിച്ചു.ജാസിഫിന് ഒന്ന് എതിർക്കാൻ പോലും കഴിയാതെ എല്ലാം കൊണ്ട് നിന്നു. ഞാൻ കൊറേ നേരായി നിന്റെ കാട്ടിക്കൂട്ടലും നോക്കി നിൽക്കാൻ തുടങ്ങിയിട്ട്.കളിച്ച് കളിച്ച് നീയെന്റെ അനിയത്തിമാരെ ദേഹത്ത് തൊട്ടും കളി തുടങ്ങിയോ.ഇപ്പൊ കിട്ടിയത് ഒരു സാമ്പിൾ.ഇനിയും ഇമ്മാതിരി വേലത്തരം കൊണ്ട് ഇറങ്ങിയാൽ ഇതാകൂല നിനക്ക് കിട്ടുന്നത്." അവനെ താഴേക്ക് ഉന്തി അവരെയും കൊണ്ട് അമി വണ്ടിയിലേക്ക് കയറി. "ഇക്ക എപ്പോ വന്നു. ഞങ്ങൾ കണ്ടില്ലല്ലോ.?"(ഷാനു) "നിങ്ങളെന്ത കാണാത്തത്.സാധാരണ ഇതിലൂടെ കടന്നു പോകുന്ന കട്ടുറുമ്പിനെ പോലും നോക്കി വേക്കുന്നതാണല്ലോ.എന്നിട്ടും ഇത്രേം വല്യൊരു മനുഷ്യനേ കാണാത്തത് എന്തെ?" "കകകക.വല്യ തമാശ. ഇതിനൊടൊക്കെ ചോദിക്കാൻ പോയ നിന്നെ പറഞ്ഞാ മതി.ഞാൻ ചോദിക്കണം എന്ന് കരുതിയതാ.പക്ഷേ എനിക്ക് ഉറപ്പായിരുന്നു.ഇത് പോലെ എന്തെങ്കിലും ഉടായിപ്പ് മറുപടി ആയിരിക്കും തിരിച്ച് കിട്ടുക എന്ന്. അതോണ്ടാ ചോദിക്കാഞ്ഞത്. അതൊക്കെ പോട്ടെ. നിങ്ങളെന്താ ഇവിടെ?രാമേട്ടൻ എവിടെ പോയി.?" രാമേട്ടൻ എവിടെയും പോയിട്ടില്ല.ഞാൻ വീട്ടിലേക്ക് വന്നതാ.നമ്മടെ സ്വന്തക്കാര് മൊത്തം ഇപ്പൊ അവിടെ ആണല്ലോ. കാണാതെ നിൽക്കാൻ കഴിയൂല മക്കളെ.അങ്ങോട്ട് എത്തിയാൽ ശാനാസിന് തിരിച്ച് പോരണം എന്നൊരു ചിന്തയും ഇല്ല.കൊണ്ടുപോകാൻ വന്നതാ.അപ്പോഴാണ് നിങ്ങളെ കൊണ്ട് പോരാൻ രാമേട്ടൻ വരുന്നത് കണ്ടത്.അപ്പോ ഇവിടെ വേറെ ഒരു പണി കൂടി ഉള്ളത് കൊണ്ട് ഞാൻ തന്നെ പോന്നു." "അതെന്താ അങ്ങനെ ഒരു പണി?" "അതിപ്പോ തൽക്കാലം മക്കൾ അറിയണ്ട.സമയം ആകുമ്പോൾ ഇക്കാക്ക തന്നെ പറഞ്ഞ് തരാം." കുറച്ച് കഴിഞ്ഞ് ഏതോ ഒരു വലിയ വീടിന് മുന്നിൽ വണ്ടി നിർത്തി അമി പുറത്തേക്ക് ഇറങ്ങി. "ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്.ഞാനിപ്പോ വരാം" എന്നും പറഞ്ഞ് അവൻ ആ വീടിന്റെ അകത്തേക്ക് കയറി. ................................... ഗേറ്റ് അടച്ച് കിടക്കുന്നത് കണ്ടപ്പോൾ ഗേറ്റിനു പുറത്ത് വണ്ടി നിർത്തി ശംസി തുടരെ തുടരെ ഹോൺ അടിച്ചു. എവിടെ നിന്നോ ഓടിവന്ന ജോലിക്കാരൻ ഗേറ്റ് തുറന്നു കൊടുത്തതും ശംസി ഉള്ളിലേക്ക് ഇടിച്ച് കയറ്റി വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. താനോക്കെ ഏത് അടുപ്പിൽ പോയി കിടക്കുവായിരുന്നെടോ.?ഒരു ജോലിയും ചെയ്യാതെ തിരിഞ്ഞ് നടന്നോളും." "അത് പിന്നെ ഞാൻ" അയാള് എന്തോ പറയാൻ തുനിഞ്ഞപ്പൊഴേക്ക്‌ ഷംസി ഉള്ളിലേക്ക് കയറി പോയി. 0"നീയിന്നു നേരത്തെ വന്നോ.?എന്തെ അവളെ കാണാൻ നിന്നില്ലേ?" റൂമിലേക്ക് കയറാൻ നിന്ന അവനോട് തമാശ രൂപത്തിൽ ചോദിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് വന്ന ആരിഫയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി വാതിൽ അവൻ വലിച്ചടച്ചു. ചെവി അടപ്പിക്കുന്ന ശബ്ദത്തിൽ അവൻ വാതിൽ വലിച്ചടച്ചപ്പോൾ ആരിഫ രണ്ട് ചെവിയും ഇറുക്കി അടച്ചു. "എന്താ ഇവന് പറ്റിയത്?നല്ല ദേഷ്യത്തിൽ ആണല്ലോ?" എന്നും ചോദിച്ച് കൊണ്ട് അവളുടെ അടുത്തേക്ക് വന്ന രണ്ട് ഉമ്മമാരോടും അറിയില്ലെന്ന് അവള് കൈ മലർത്തി കാണിച്ചു. റൂമിൽ കയറി വാതിൽ അടച്ചതും ഷംസി കയ്യിൽ തടഞ്ഞ ഫ്ലവർവേസ് എടുത്ത് മുന്നിലെ കണ്ണാടിയിലേക്ക് ആഞ്ഞ് എറിഞ്ഞു.നുറുങ്ങി വീണ ചില്ലുകൾക്കിടയിൽ തന്റെ മുഖവും ചിതറി കിടക്കുന്നത് പോലെ തോന്നി അവന്.ടേബിളിൽ വെച്ച ലാപും ഫയലുകളും നാല് ഭാഗത്തേക്കും അവൻ നീട്ടി എറിഞ്ഞു. അപ്പോഴും അവന്റെ മുന്നിൽ തെളിഞ്ഞ് നിന്നത് നിറഞ്ഞ ചിരിയോടെ ജാസിഫീന്റെ കയ്യിൽ നിന്നും റോസ് വാങ്ങിക്കുന്ന ശാനുവിൻെറ മുഖം ആയിരുന്നു. ആ രംഗം മനസ്സിലേക്ക് വീണ്ടും വീണ്ടും കടന്നു വരുന്നതനുസരിച്ച് അവന്റെ ദേഷ്യവും കൂടി കൂടി വന്നു.ഒടുക്കം ഒരു സാധനവും പൊട്ടിക്കാൻ ബാക്കി ഇല്ലാതായപ്പോ കയ്യിലെ ചെറിയ സ്റ്റീൽ പൈപ്പ് എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞു. *"ഹ്ഹാ"* അലറികൊണ്ട് അവൻ ബെടിലേക്ക് ഇരുന്നു.എന്നിട്ടും ദേഷ്യം മാറാതെ അവിടുന്ന് എഴുന്നേറ്റ് റൂമിൽ തൂക്കിയിട്ട പഞ്ചിങ് ബാഗിൽ ഷാനുവിൻെറ മുഖം സങ്കൽപ്പിച്ച് ആഞ്ഞാഞ്ഞ് ഇടിച്ച് കൊണ്ടിരുന്നു.മനസ്സിലെ ശാന്തത തിരിച്ച് വരുന്നത് വരെ അത് തന്നെ അവൻ തുടർന്നു.മനസ്സൊന്നു റിലാക്സഡ് ആയ സമയത്ത് അവൻ അവിടുന്ന് നേരെ ബാത് റൂമിൽ കയറി ഷവറും തുറന്നു ഏറെ നേരം അതിനു ചുവട്ടിൽ നിന്നു. കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ട് വല്യ താൽപര്യം ഇല്ലാതെ വാതിൽ തുറന്നു കൊടുത്തു. മുന്നിൽ പല്ല് മുപ്പത്തിരണ്ടും കാണിച്ച് ചിരിച്ച് ശബിയെ കനപ്പിച്ചൊന്ന് നോക്കിയിട്ട് ഷംസി തിരിച്ച് ഉള്ളിലേക്ക് തന്നെ പോയി. അവന്റെ പിന്നാലെ കൂടെ കയറിയ ശബി റൂമിന്റെ കോലം കണ്ട് അവനെ തറപ്പിച്ചൊന്ന് നോക്കി. "ഇതിനും മാത്രം ഇന്ന് എന്താ ഉണ്ടായത്.നിന്റെ ഷാനു നിന്നെ തേച്ചോ?" "അവളുടെ കാര്യം ഇനി എന്നോട് മിണ്ടരുത്.നിർത്തി ഇന്നത്തോടെ നിർത്തി ഞാൻ അവളുടെ പിന്നാലെ ഉള്ള പോക്ക്.ഇനി എന്റെ ജീവിതത്തിൽ അവൾക്ക് ഒരു പങ്കും ഇല്ല.അവളെ പോലെ കണ്ണിൽ കണ്ടവന്മാരോട് കൊഞ്ചി കുഴഞ്ഞ് നിൽക്കുണവളെ ഇനി ഇൗ ശംസീറിന് വേണ്ട.ഇനി അവളുടെ കാര്യം എന്റെ മുന്നിൽ നീ സംസാരിക്കരുത്.നീ എന്നല്ല.ഒരാളും പറയരുത്.ഒരാളും.ഇത്രേം കാലം ആത്മാർത്ഥമായിട്ട ഞാൻ അവളെ സ്നേഹിച്ചത്.എന്നിട്ടും അവള് അത് മനസ്സിലാക്കാതെ ചെറ്റത്തരം മാത്രം കയ്യിൽ വെച്ച് നടക്കുന്ന ഒരുത്തനെ അല്ലേ സ്നേഹിച്ചത്?നിർത്തി ഞാൻ.ഇന്നത്തോടെ നിർത്തി.അവളെ പോലെ ഒരു അഴിഞ്ഞാട്ടക്കാരിക്ക്‌ വേണ്ടി ആണല്ലോ കഴിഞ്ഞ മൂന്നാല് കൊല്ലം ഞാൻ പാഴാക്കിയത് എന്ന് ഓർക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു." "നിർത്തെടാ.ആരാ നീയീ പറയുന്ന അഴിഞ്ഞാട്ടക്കാരി?" ഷബിയുടെ ചോദ്യത്തിന് ഉള്ളിലെ വേദന മുഴുവൻ ഒരു പൊട്ടിത്തെറി ആയി പുറത്തേക്ക് വന്നപ്പോൾ റൂമിന്റെ വാതിൽക്കൽ നിന്ന് കേട്ട ശബ്ദത്തിന്റെ ഉടമയിലേക്ക് അവരിരുവരുടെയും ശ്രദ്ധ തിരിഞ്ഞു.റൂമിന് പുറത്ത് കട്ടക്കലിപ്പിൽ നിൽക്കുന്ന അമിയേ കണ്ടപ്പോൾ അവന് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ശംസിക്ക്‌ തോന്നിയില്ല. "എന്താ നിന്റെ നാവ് ഇറങ്ങി പോയോ.ഇത്രേം നേരം വല്യ ഡയലോഗ് അടിച്ചിരുന്നല്ലോ.അവള് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ്.കൃത്യ സമയത്ത് തന്നെയാ ഞാൻ എത്തിയത്.അതോണ്ട് നിന്നെ ശരിക്ക് അറിയാൻ പറ്റി.നടന്നത് എന്താണെന്ന് അറിയാനുള്ള ക്ഷമ പോലും കാണിക്കാതെ നിയിപ്പോ അവളെ എന്തൊക്കെയാ പറഞ്ഞത്." "അതെടാ ഞാൻ പറഞ്ഞു. അവളെന്താ ചെയ്തതെന്ന് പോയി ചോദിക്ക് നിന്റെ പൊന്നാര അനിയത്തിയോട്.എന്നിട്ട് നീ എന്റെ നേരെ ചാടാൻ. അവളെ പോലൊരു" "നിർത്തേടാ.ഇനി ഒരക്ഷരം എന്റെ ഷാനുനെ കുറിച്ച് മോശമായി പറഞ്ഞാല് അമീറിന്റെ തനിരൂപം നീ കാണും.ഒന്ന് കൂടി ഞാൻ പറഞ്ഞേക്കാം.ഇന്നത്തോടെ നിർത്തിക്കൊ നിന്റെ അവളുടെ പിന്നാലെ ഉള്ള നടത്തം. ഇന്നിവിടെ ഞാൻ വന്നത് നിന്റെ കയ്യിൽ ഷാനൂനെ ഏൽപ്പിക്കുന്ന കാര്യം ഉപ്പയോട് പറഞ്ഞ് ഉറപ്പിച്ച് വെച്ചു എന്നും സമയം നോക്കി എല്ലാവരും അങ്ങോട്ട് വരണം എന്നും പറയാൻ വേണ്ടിയാ.പക്ഷേ ഇനി അതിന്റെ ആവശ്യമില്ല.അവൾക്ക് നീ ഒരിക്കലും ചേരില്ല ഷംസീ.ഒന്ന് എപ്പോഴും ഓർത്തോ.കണ്ടത് മുഴുവൻ സത്യം ആകണമെന്നില്ല.ചില സമയത്ത് നമ്മുടെ കണ്ണ് പോലും നമ്മളെ ചതിക്കും." പെട്ടെന്ന് അവിടുന്ന് തിരിഞ്ഞ് നടന്ന അമീ മുന്നിൽ നിൽക്കുന്ന അച്ചുവിനെയും ശാനുവിനെയും കണ്ട് ഒരു നിമിഷം അവിടെ തന്നെ തറഞ്ഞ് നിന്നു. "ഷംസീ.നിന്നോട് ഞാൻ നൂറ് വട്ടം പറഞ്ഞതാ കാര്യമറിയാതെ ദേഷ്യപ്പെടാൻ നിൽക്കരുത് എന്ന്.ഇങ്ങനെ കടിച്ച് കീറാൻ പാകത്തിൽ നിൽക്കുന്നു എന്നല്ലാതെ ഇത്രേം നേരം അവനിവിടുന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ടും എന്താ സത്യം എന്ന് നീ ചോദിച്ചോ.?" അതിനു മറുപടി ഒന്നും പറയാതെ ഷംസി ശ്രദ്ധ വേറെ എങ്ങോട്ടാ കൊടുത്ത് നിന്നു. ഞാനും ഉണ്ടായിരുന്നു അവള് അവന്റെ കയ്യിൽ നിന്ന് ആ പൂവ് വാങ്ങുമ്പോൾ.അത് കണ്ടൊണ്ട്‌ ആണല്ലോ നീ മുഖവും കനപ്പിച്ച് അവിടുന്ന് പോന്നത്.ഞാൻ മാത്രമല്ല അമിയും.അവിടെ നടന്നത് മുഴുവൻ നീ കണ്ടിരുന്നെങ്കിൽ നീ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്ന്.നീ തന്നെയല്ലേ പറഞ്ഞത് നാല് കൊല്ലം അവളെ സ്നേഹിച്ചെന്ന്.എന്നിട്ടും നിനക്ക് അവളെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ" കോളജിൽ നടന്ന മുഴുവൻ കാര്യങ്ങളും ശബി പറഞ്ഞ് തീർന്നപ്പോൾ ഉടൻ തന്നെ ഷംസി പുറത്തേക്ക് കുതിച്ചു. ................................ (ഷാനു) അഞ്ച് മിനുട്ട് എന്നും പറഞ്ഞ് ആ വീടിന്റെ ഉള്ളിലേക്ക് കയറിപ്പോയ പിന്നാലെ തന്നെ അച്ചു എന്നെയും വലിച്ച് വണ്ടിയിൽ നിന്ന് ഇറങ്ങി.ഞാനും അതന്നെ ആഗ്രഹിച്ചത് കൊണ്ട് എതിർക്കാൻ ഒന്നും നിന്നീല.ഹാളിലേക്ക് കടന്നതും ചെവി പൊട്ടുന്ന ഉച്ചത്തിൽ ആരോ എന്തൊക്കെയോ പറയുന്നത് കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ഒരു റൂമിന്റെ വാതിൽക്കൽ ചാടി നിൽക്കുന്ന അമിക്കാനേ കണ്ടു.അങ്ങോട്ട് പോകാൻ വേണ്ടി നിന്നപ്പോൾ അച്ചു കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തിച്ചു. "ഇപ്പൊ അങ്ങോട്ട് പോകണ്ട.വേറെ എന്തോ പ്രശ്‌നാണ്.വാ നമ്മക്ക് തിരിച്ച് പോകാം." അതാ നല്ലതെന്ന് കരുതി തിരിച്ച് പോരുമ്പോൾ ആണ് അവിടെ എന്റെ പേര് കേട്ടത്.അവിടെ പറയുന്ന ആൾ നമ്മടെ ഡോക്ടർ ആണെന്ന് മനസ്സിലായത് പൊട്ടിത്തെറിച്ച് അയാള് പറയുന്നത് കേട്ടിട്ട് ആണ്.അവിടെ അയാള് പറഞ്ഞ ഓരോ വാക്കും ചങ്കിൽ കുത്തി കേറുന്നത് പോലെ തോന്നി.എന്റെ അതെ അവസ്ഥയിൽ തന്നെയായിരുന്നു അച്ചുവും.നിന്നിടത്ത് നിന്നും അനങ്ങാൻ പോലും കഴിയാത്ത പോലെ അവിടെ തന്നെ നിന്ന് പോയി. പെട്ടെന്ന് അമിക്ക മുന്നിലേക്ക് വന്നു നിന്നപ്പോൾ ആണ് സ്വബോധത്തിലേക്ക്‌ തിരിച്ച് വന്നത്.ഇനിയും അവിടെ നിന്നാൽ കരഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ട് പെട്ടെന്ന് തിരിച്ച് വന്ന് വണ്ടിയിൽ ഇരുന്നു. അമിക്ക വന്നു ഇരുന്നപ്പോൾ തന്നെ കണ്ടു മുഖമാകെ വലിഞ്ഞ് മുറുകിയിരിക്കുന്നത്.അവൻ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ഉള്ളിൽ അലയടിച്ചു കൊണ്ടിരിക്കെ ഒന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി പോയി. . ................................... വണ്ടി പോർച്ചിൽ നിർത്തിയതും ഷാനു ഇറങ്ങി സിറ്റൗട്ടിൽ ഇരുന്ന ആരെയും ശ്രദ്ധിക്കാതെ ഉള്ളിലേക്ക് ഓടി.അവളുടെ ഓട്ടം കണ്ട് അച്ചുപിന്നലെ ഓടിയപ്പോൾ സിറ്റൗട്ടിൽ നിന്നവർ എല്ലാം ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. തൊട്ട് പിന്നാലെ കാറിന്റെ ഡോറു വലിച്ചടച്ച് കൊണ്ട് വന്ന അമിയെ കൂടി കണ്ടപ്പോൾ കാര്യായിട്ട്‌ എന്തോ നടന്നിട്ടുണ്ട് എന്നവർക്ക് മനസ്സിലായി. "നീ എന്തിനാ ഷാനു ഇങ്ങനെ കരയുന്നത്?ഇത്രേം കാലം നിന്നെ സ്നേഹിചിട്ടും നിന്നെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പോകാൻ പറ അവനോട്.എന്താ0യാലും അവന്റെ പിറകെ നീ നടന്നിട്ടൊന്നും ഇല്ലല്ലോ.അവൻ നിന്റെ പിറകെ അല്ലേ നടന്നത്. അവനോടൊന്നും നിനക്ക് ഇഷ്ട്ടം തോന്നത്തതും നന്നായി.കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ പ്രതികരിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.അവർ കണ്ടതെ അവര് വിശ്വസിക്കൂ." ബെഡിൽ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി കരയുന്ന ശാനുവിന്റെ തോളിൽ കൈ വെച്ച് കൊണ്ട് ബെഡിൽ ഇരുന്ന് കൊണ്ടവൾ പറഞ്ഞപ്പോൾ എഴുന്നേറ്റ് ഇരുന്നു പുറം കൈ കൊണ്ട് കവിൾ തുടച്ച് കൊണ്ട് ഷാനു ഇരുന്നു. "നീ പറഞ്ഞത് ശരിയാ അച്ചു.അവൻ ഇത്രേം കാലം സ്നേഹിച്ച് എന്ന് പറഞ്ഞിട്ട് എന്നെ മനസ്സിലാക്കിയില്ലല്ലോ. ഇത്രേം കാലം എനിക്ക് അവനോട് ഒരു ഫീലിംഗ് പോലും തോന്നിയിട്ടില്ല.പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്.എന്താന്നറിയോ,വെറുപ്പ്.വെറുപ്പ് മാത്രം. ഇത്രേം കാലം എന്റെ പിന്നാലെ വന്നിട്ടും ഒരിക്കൽ പോലും ദേഷ്യം തോന്നിയിട്ടില്ല.പക്ഷേ ഇന്നവൻ പറഞ്ഞ ഓരോ വാക്കും എന്റെ ഉള്ളിൽ ഇപ്പോഴും കേൾക്കുന്നുണ്ട്." "സാരമില്ല പോട്ടെ.തൽക്കാലം ഇതൊന്നും ശഹി അറിയണ്ട.അറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നറിയാലോ.അവനെ ബാക്കി വചേക്കില്ല." അച്ചു പറഞ്ഞതിന് തലയാട്ടി ഷാനു അവിടെ തന്നെ ഇരുന്നു. "മോനെ നീ അവരോട് സംസാരിച്ചോ.എന്താ അവർ പറഞ്ഞത്?സമ്മതിച്ചോ?എന്നാ വരാമെന്ന് പറഞ്ഞത്?" റൂമിൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അമിയുടെ അടുത്തേക്ക് വന്നു ഉപ്പ ചോദിച്ചപ്പോൾ അവൻ നടത്തം നിർത്തി ഉപ്പയെ നോക്കി. "ഞാൻ സംസാരിച്ചില്ല ഉപ്പ.എനിക്ക് ഇപ്പൊ തോന്നുന്നു അവൻ നമ്മുടെ ഷാനൂന് ഒരിക്കലും ചേരില്ല.അവൻ വേണ്ട അവൾക്ക്.അവൾക്ക് പറ്റിയ ഒരു മൊഞ്ചൻ ചെക്കനെ ഞാൻ കണ്ട് പിടിച്ച് തരാം." "അതെന്താ മോനെ അങ്ങനെ?പോകുമ്പോൾ അങ്ങനെ അല്ലല്ലോ നീ പറഞ്ഞത്.ഇപ്പൊ എന്താ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം.?" ആദ്യം പറയേണ്ട എന്ന് കരുതിയെങ്കിലും പറയാതിരുന്നിട്ട്‌ കാര്യമില്ല എന്ന് തോന്നി അവന് എല്ലാം പറഞ്ഞു. "ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഉപ്പാ എന്ത് വേണമെന്ന്.ഷാനു എനിക്ക് എന്റെ അനിയത്തി അല്ലേ.അവളെ സംശയത്തിൽ കാണുന്ന ഒരുത്തന്റെ കയ്യിലേക്ക് എങ്ങനെയാ വെച്ച് കൊടുക്കുക?അത് കൊണ്ടാ ഞാൻ പറഞ്ഞത് ഇൗ ബന്ധം വേണ്ടെന്ന്." ഉപ്പ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു. "എന്തായാലും ഇതൊന്നും ഷഹി അറിയണ്ട.അറിഞ്ഞാൽ എന്താ ഉണ്ടാകുക എന്നറിയാലോ.സ്വന്തം പെങ്ങളെ ഒരുത്തൻ നോക്കി എന്നറിഞ്ഞ അവനെ വെറുതെ വിടാതവൻ ആണ്." " അതെന്താ ഞാൻ അറിയാൻ പാടില്ലാത്ത കാര്യം? " പെട്ടെന്ന് പിന്നില്‍ നിന്ന് ഷഹിയുടെ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി. ഹാളിലേക്ക് കടക്കുന്ന വാതില്‍ക്കല്‍ നിന്ന് കൈയിലെ ബൈക്കിന്റെ കീ മുകളിലേക്ക് ഇട്ടും പിടിച്ചും ആണ് അവന്റെ നില്പ്. " എന്താ ഉപ്പാ രണ്ടാളും തമ്മില്‍ ഒരു രഹസ്യം പറച്ചില്‍?" അതിന് അമി മറുപടി കൊടുക്കുന്നതിന് മുമ്പ് പുറത്ത്‌ ഷംസിയുടെ ബുള്ളറ്റ് വന്ന് നിന്നു. ധൃതിയില്‍ ഉള്ളിലേക്ക് കയറിയ അവന്റെ വലിഞ്ഞ് മുറുകി നിന്ന മുഖം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്നം ഉണ്ടെന്ന് ഷഹിക്ക് തോന്നി. " എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്" ഷംസി പറഞ്ഞപ്പോൾ അമി ഉപ്പാനെ നോക്കി. ശേഷം അവന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഷഹിയെയും. (തുടരും) #📙 നോവൽ
💖ഫാദിസയാൻ 💖 Part=31 📝shif S_ AM_ S 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 {ഫാദി } ഡ്രസ്സ്‌ വാങ്ങാൻ ആയി നമ്മൾ വേഗന്ന് സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു.... മെയിൻ ആയിട്ട് സയുക്കായെ കാണാൻ ഉള്ള തത്രപ്പാടിലാണ്.....!!! "അലി... എന്നോട് ക്ഷമിക്കണം മക്കൾ രണ്ടാളും വന്നിട്ടില്ല... വീട്ടിൽ ഇന്ന് എന്റെ ബിസിനസ്‌ മേറ്റ്‌സും അവരെ ഫാമിലിയും ഒക്കെ ആയി ഒരു ഫങ്ക്ഷൻ ഉണ്ട്... അത്കൊണ്ട് ഒരുപാടു പണിയുണ്ട് അവർക്ക്.... " മ്മളെ ആകെ 3G-ച്ചു കൊണ്ടാണ് കാസിം അങ്കിൾ അത് പറഞ്ഞത്.... ഉള്ളിൽ നുരഞ്ഞു പൊന്തി വന്ന സങ്കടത്തെ.... മ്മൾ അതി വിദഗ്ധമായി ഒളിപ്പിച്ചു....!!!! തൊട്ടടുത്ത നിക്കുന്ന പച്ചുവിന്റെ അവസ്ഥ എന്തെന്ന് അറിയാൻ ഓളെ നോക്കിയതും ഓളെ അവിഞ്ഞ എക്സ്പ്രഷൻ കണ്ടു മ്മക്ക് ചിരി പൊട്ടി....!!!! "അല്ല കാസിക്കാ... ഡ്രസ്സ്‌ കൊടുക്കേണ്ടേ... ദാ നമ്മുടെ മൊഞ്ചത്തികൾ രണ്ടാളും വെയിറ്റ് ചെയ്തു നിക്കുവാ.." അവർ കൊണ്ടുവന്ന ഡ്രസ്സ്‌ ഏതാണെന്ന് അറിയാനുള്ള ആകാംഷ കൊണ്ട്... അവരുടെ കയ്യിൽ ഇരിക്കുന്ന ഷോപ്പിംഗ് ബാഗിൽ ഉറ്റു നോക്കി കൊണ്ട് ഇരിക്കുന്ന ഞങ്ങൾക്കിട്ട് നൈസായിട്ട് റംല മാമി ഒന്ന് ഊതിയത്....!!!!! അവർ കവർ ഏൽപ്പിച്ചപ്പോൾ നമ്മൾ ഇത്തിരി വെയിറ്റ് ഇട്ട് നിന്ന്.... എന്നിട്ട് അവർ പോയപ്പോൾ വേഗത്തിൽ റൂമിൽ കേറി അത് തുറന്ന് നോക്കി....!!! ഐവാ... !!!സൂപ്പർ ലഹങ്ക.... ഡാർക്ക്‌ ഗ്രീനിൽ സിൽവർ സ്റ്റോൺ.....!!!!അതിന്റെ മാറ്റ് കൂട്ടുവാൻ എന്നോണം....ഒരു ത്രെഡ് വർക്കുകൾ ഉള്ള സിൽവർ ഷാളും..... 😍😍 കുറച്ചു നേരം അതിന്റെ ഭംഗി ആസ്വദിച്ചിട്ട്‌... അത് തിരികെ വെക്കാനായി ബാഗ് എടുത്തതും അതിൽ നിന്ന് എന്തോ ഒന്ന് തറയിൽ വീണു...!!! ഒരു ചെറിയ മെറൂൺ ബോക്സ്‌ ആരുന്നു..... !!!അതിൽ എന്തെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് വേഗത്തിൽ അത് തുറന്നതും.... ഞാൻ ഞെട്ടി പോയി.... !!! "An amazing diamond ring.... " കൂടെ ഒരു ടാഗും... "For ma swt qalbish....... From the rhythm of ur heart " അത് എടുത്തു കയ്യിൽ വെച്ച് ഒരു പുഞ്ചിരിയോടെ നോക്കി.... എന്നാൽ ഇപ്പോൾ ഇക്കാ കൂടെ ഇല്ലാ എന്നോർത്തപ്പോൾ വിരിഞ്ഞ പുഞ്ചിരി അപ്പാടെ മാഞ്ഞു...😐 പൊടുന്നനെ എന്റെ അരയിൽ കൂടി എന്തോ ഒന്ന് ഇഴഞ്ഞു പോവുന്ന പോലെ ഫീൽ ചെയ്തതും... അത് എന്താണെന്ന് അറിയാൻ വേണ്ടി നോക്കിയതും രണ്ട് കൈകൾ ആണ്....!!! അയാളിൽ നിന്നും പുറപ്പെടുന്ന ചൂട് ശ്വാസം എന്റെ കഴുത്തിൽ പതിഞ്ഞതും... ആ കൈകളെ ഉടമയെ ഞാൻ തിരിച്ചറിയാൻ അതികം നേരം വേണ്ടി വന്നില്ല....!!! "സയൂക്കാ ...... wht a surprise yaar.." "എന്താ മോളൂസേ ജാടയാണോ... " ആക്കിയ മട്ടിൽ ഇക്കാ ചോദിച്ചതും നമ്മൾ മുഖം വെട്ടിച്ചു....!!!! 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 {സയു } "അയ്.... എന്താ പെണ്ണെ ഇത്... ഇയ്യ് പരിഭവപ്പെടാൻ ഉള്ള സമയം ഇപ്പൊ തീരെ ഇല്ലാ... ഇതെല്ലാം നാളെ രാത്രി നമുക്ക് തീർക്കണ്ടേ.... അപ്പൊ എന്റെ ക്യൂട്ട് പൊണ്ടാട്ടി... ആ വിരൽ ഇങ്ങോട്ട് നീട്ടിക്കേ.... " നമ്മൾ പറഞ്ഞത് അനുസരിച്ചു ഓൾ വിരൽ നീട്ടിയപ്പോ.... അതിലേക്ക് ആ റിങ് നമ്മൾ ഇട്ട് കൊടുത്ത്... ഇപ്പൊ പെണ്ണിന്റെ മുഖം ഒന്ന് കാണണം... നിലാവ് ഉദിച്ചത് ഇവളെ മുഖത്തു ആണെന്ന് തോന്നും... ഓളെ ഒന്ന് ചേർത്ത് നിർത്തി... ആ നെറുകയിൽ ഒരു നറു ചുംബനവും നൽകി... മ്മൾ ബാൽക്കണി വഴി ചാടി.... മ്മളെ പ്രവർത്തി കൊണ്ട് ഓളെ ബൾബ് ഫ്യൂസ് ആയിട്ടുണ്ട്....!!!!! ✴️✴️✴️ "എന്റെ സഫീ.... മതി നിർത്തു. .. " "എടാ... ഞാൻ ഒരുങ്ങുന്നതിന് നീ എന്തിനാ വേജാർ ആവുന്നേ സയൂ.... " "അയ്യോ.. ഡാ ഇന്ന് ഞങ്ങളെ കല്യാണമാ.... അല്ലാണ്ട് നിന്റെ അല്ലെടാ കോപ്പേ.... " "എടാ... എന്നാലും.... ഇന്ന് ഒരുപാട് പിടcock വരുന്നതല്ലേ... അതിൽ ആരേലും വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയാലോ.... " "ഒരു മാറ്റോം ഇല്ലല്ലേ.... " "ഈൗ " അൽഹംദുലില്ലാഹ്.. അങ്ങനെ ഒരുക്കം എല്ലാം കഴിഞ്ഞ്... ഞാനും സിയുവും സഫീയും... അർഷുവും ഒരു കാറിലും... ബാക്കി ഉമ്മിയും ഉപ്പയും സച്ചുവും ഉമ്മാമായും മറ്റൊരു കാറിലുമായി കേറി... ബാക്കി റിലേറ്റീവ്സ് ഒക്കെ പിറകിൽ ആയി വരുന്നുണ്ട്.....!!!! ഏതാണ്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ.. SULAIMANI GROUP OF CONVENTION CENTER -ൽ എത്തി....!!! ഫ്രണ്ടിൽ തന്നെ... അതി മനോഹരമായി... "SAYAAN RASHAD ❤️ FAADILA FIZZAH" & "SIYAAN BILAL ❤️ FASNA SHAHALA" എന്ന് എഴുതിയിരുന്നു.... അത് കണ്ടതും ഒരു രോമാഞ്ചിഫിക്കേഷൻ ആയിരുന്നു...!! Red carpet -ൽ കാൽ കുത്തിയതും... ഇരു വശത്തു ആയി നിൽക്കുന്ന തരുണിമണികൾ പുഷ്പ വർഷം നടത്തി....!!!അതിനെ എല്ലാം ഏറ്റു വാങ്ങി ഞാനും സിയുവും മുന്നോട്ട് നീങ്ങിയതും... രണ്ടു കുതിരകൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നു.... അതിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട്... അടുത്തേക്ക് നീങ്ങി... അതിന്റെ മുടി ഭാഗത്തായി തലോടി....!!! "വിക്കി.... അപ്പൊ എങ്ങനെ... കേറട്ടെ ഞാൻ.... " ഞാൻ അങ്ങനെ ചോദിച്ചപ്പോൾ മുൻ കാലുകൾ ഉയർത്തി... വിക്കി സമ്മതം അറിയിച്ചു...!!!! വിക്കി എന്റെ best buddy ആട്ടോ.... എനിക്ക് ഒരുപാട് കളക്ഷൻ ഉണ്ട്... അതിൽ എന്റെ ഫേവ് ആണിത്...!!!! അങ്ങനെ അതിന്റെ പുറത്തു കയറി.. രാജകീയ പ്രൗഡിയോട് കൂടി... വേദിയിലേക്ക് നീങ്ങി....!!! 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 {ഫാദി } ഗ്രേപ്പ് റെഡ് .... ലഹങ്ക ഇട്ട് പച്ചുവും.... ഡാർക്ക്‌ ഗ്രീൻ ലഹങ്കയിൽ നമ്മളും... ഇങ്ങനെ സ്റ്റേജിൽ ഇരിക്കുവാ... ഇതുവരെ ചെക്കന്മാർ ഇങ്ങു എത്തിയില്ല....!!! പൊടുന്നനെ.... ആ വേദിയെ കുളിരണിയിച്ചു കൊണ്ടു കുതിര കുളമ്പടിയുടെ ആർത്ത നാദം കേട്ടു...!!!! അങ്ങോട്ടേക്ക് നോക്കിയതും... ഗ്രീൻ ഷെർവാണിയും ക്രീം ഷാൾ സിക്ക് സ്റ്റൈലിൽ ചുറ്റി മ്മളെ സയുക്കാ ഒരു കുതിര പുറത്തും... മറ്റൊരു കുതിരയിൽ അതെ സ്റ്റൈലിൽ ഗ്രെപ്പ് റെഡ് ഷെർവാണി ഇട്ട് സിയുക്കയും...!!!! അങ്ങനെ അവരെ രണ്ടാളും ഇറങ്ങി വന്നു ഞങ്ങടെ അടുക്കൽ നിന്നു.... ഒരു സൈഡിൽ കൂടി റംല മാമി വന്നു ജുവെലറി ബോക്സ്‌ തുറന്ന് സയുക്കായെ ഏൽപ്പിച്ചു... മറു വശത്തു സച്ചുത്താ സിയുക്കായേം ഏൽപ്പിച്ചു...!!!! അതിൽ നിന്ന് ഡയമണ്ട് നെക്ക്ലേസ്... എടുത്ത് ഇക്കാ എന്റെ കഴുത്തിലും സിയുക്കാ പച്ചുവിന്റെ കഴുത്തിലും അണിയിച്ചു....!!!എന്നിരുന്നാലും അതിനെ എല്ലാം വെല്ലുന്ന ശോഭയോടെ എന്റെ മഹർ തിളങ്ങുന്നു...!!! ചുറ്റിനും കര ഘോഷം മുഴങ്ങി... പിന്നെ ഫോട്ടോ എടുപ്പും.. ഫുഡ്‌ കഴിക്കലും കഴിഞ്ഞു ഇറങ്ങാൻ ഉള്ള സമയം ആയി.....!!!! ഉമ്മിനോടും ഉപ്പച്ചിനോടും യാത്ര പറഞ്ഞു. .. അവസാനം കാക്കുനെ കണ്ടതും ഞാനും പച്ചുവും കെട്ടിപിടിച്ചു കരഞ്ഞു അലമ്പാക്കി....!!!രണ്ട് പെങ്ങമാർ ഒന്നിച്ചു ഇറങ്ങുന്നതിന്റെ വിഷമം കാക്കുവിന്റെ മുഖത്തു തളം കെട്ടി നിന്നു... ഉള്ളിൽ നുരഞ്ഞു പൊന്തി വന്ന സങ്കടത്തോടെ കാക്കു ഞങ്ങളെ യാത്രയാക്കി...!!!!! ആദ്യം പച്ചുവും സിയുക്കയും ഒരു കാറിൽ കേറി പോയി...!!! നമ്മളെ ചേർത്ത് പിടിച്ചു.... ഇക്കാ കുതിരയുടെ അടുക്കൽ നിർത്തി.....!!!! "കേറൂ ഫാദി.... " നമ്മൾ ഞെട്ടി കൊണ്ടു ഇക്കാനെ നോക്കി...!!! "വിക്കി.... എന്റെ പെണ്ണിന് വേണ്ടി ഒന്ന് കുനിഞ്ഞു കൊടുത്തേ.... " എന്ന് ഓൻ പറഞ്ഞതും ആ കുതിര തല താഴ്ത്തി തന്നു.... മ്മൾ പിന്നേം പേടിയോടെ നോക്കിയതും ഇക്കാ നമ്മളെ എടുത്ത് ഇരുത്തി... എന്നിട്ട് ഇക്കയും കേറി...!!! എന്നെ ചുറ്റി വരിഞ്ഞു ഇരിക്കാ ഇക്കാ.... കുറെ സംസാരിച്ചു.... കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്യാതെ പയ്യെ വരുന്നു...!!! "ഇക്കാ... ആ കാർ എന്താ പോവാത്തെ... എന്തോ strange ഫീൽ ചെയ്യുന്നു.... " "ഏയ്യ് ഇയ്യ് പേടിക്കാതെ ഡാ... ഒന്നും ഇണ്ടാവില്ല.. ഞാൻ ഇല്ലേ... " എന്നാൽ കുറച്ചു കഴിഞ്ഞതും ഒരു 10, 11 കാർ ഞങ്ങളെ വട്ടം ചുറ്റി.... വിക്കി അന്തരീക്ഷം കുലുങ്ങുമാർ പ്രകമ്പനം കൊണ്ടതും.... ഇക്കാ എന്നെ ചേർത്ത് പിടിച്ചു....!!!! ആ കാർ തുറന്ന് കുറച്ചു അവന്മാർ ഇറങ്ങി വന്നു....!! എന്നിലെ ഇക്കാന്റെ പിടി അയഞ്ഞു വന്നപ്പോൾ തല ചെരിച്ചു ഇക്കായെ നോക്കിയതും പിറകിലെക്ക് കരണം മറിയുന്ന ഇക്കായും... ഇരുമ്പ് rod കൊണ്ടു നിക്കുന്ന അതിലെ ഒരുവനും...!!!പുറകിൽ നിന്ന് ഉണ്ടായ അറ്റാക്ക് ആയോണ്ട് ചെറുത്ത് നിൽക്കാൻ ആവുന്നതിനു മുന്നേ ഇക്കാ വീണിരുന്നു...!! "സയുക്കാ..... " എന്ന് അലറി വിളിച്ചു കൊണ്ട് വിക്കിയിൽ നിന്നും എടുത്തു ചാടി... ഇക്കാടെ അരികിലേക്ക് നീങ്ങിയതും... കുറെ അവന്മാർ എന്നെ വലിച്ചിഴച്ച് കൊണ്ടു പോയി..!!!! തുടരും... ഞാൻ ഇവിടെ ഇല്ലാ... നാട് വിട്ടു 😆😆 Nxt insha allah nale പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 instagram. mr__rowdey__ #📙 നോവൽ
അഞ്ജലി 💠 🖋Star girl Part 23 ഐ ലവ് യു ചാരു... പക്ഷെ നിന്നെ സ്വന്തമാക്കാനുള്ള യോഗ്യത എനിക്കില്ലാതെ പോയി പെണ്ണേ.... ആരോടെന്നില്ലാതെ പറയുമ്പോൾ അവൻെറ മനസ്സ് മുഴുവൻ ചാരു ആയിരുന്നു.                       ....... . ........ എന്നാലും നീ എന്ത് പണിയാ കാണിച്ചത് അജു പെട്ടെന്ന് വരാന്ന് പറഞ്ഞ് എന്നെ അവിടെ കൊണ്ട് വിട്ടിട്ട് ഇപ്പോ നേരം എത്ര ആയീന്നാ... ഞാൻ കുറച്ചു തിരക്കിലായിപ്പോയി അതല്ലേ... ഓ... അതിനും മാത്രം എന്ത് തിരക്കായിരുന്നു നിനക്ക്. അവിടെ മുരളിയേട്ടൻെറ അമ്മയും അച്ഛനുമൊക്കെ ഉള്ളതല്ലേ അവരെന്താ വിചാരിക്കാ.... അവരൊന്നും വിചാരിക്കില്ല.... ഉവ്വ നിനക്ക് അങ്ങനെ പറയാം ഉച്ചക്ക് ചെന്ന് കയറിയതാ എന്നിട്ട് രാത്രി ആവുന്ന വരെ അവടെ കുറ്റി അടിച്ച് ഇരുന്നാ അവർക്ക് ഒന്നും തോന്നില്ല അല്ലേ... നീ കുറച്ചു നേരം മിണ്ടാതിരിക്കോ അഞ്ചു... ഓ... പോ... ഇനി കൊഞ്ചിക്കൊണ്ട് വാ അപ്പോ കാണിച്ചു തരാം.... അതൊക്കെ ഞാൻ കണ്ടതല്ലേ ഒന്നൂടി കാണുന്നതിൽ എനിക്ക് വിരോധം ഒന്നുമില്ലട്ടോ..... വഷളൻ..... അഞ്ചു പുറത്തേക്ക് നോക്കി ഇരുന്നു. അഞ്ചുവിനെ ഉച്ചക്ക് വീണയുടെ വീട്ടിലാക്കി പോയതാണ് അജു. പിന്നെ തിരിച്ചു വരുന്നത് രാത്രിയിലാണ്. അവൻെറ കൂടെ ഇരിക്കാൻ പറ്റാത്തിൻെറ ദേഷ്യവും സങ്കടവുമാണ് അഞ്ചു ഇപ്പോൾ കാട്ടിക്കൂട്ടിയത്. അവളുടെ ദേഷ്യം കണ്ടപ്പോൾ അജുവിന് ചിരിയാണ് വന്നത്. എൻെറ ചുന്ദരി പിണങ്ങിയോ.... ആ... പിണങ്ങി.... അതെന്താടാ ചക്കരേ..... അവൻെറ കവിളിൽ പിടിച്ചുള്ള ചോദ്യത്തിന് തറപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി. ഓ... പെണ്ണ് നല്ല കലിപ്പാണല്ലോ... എൻെറ എല്ലാം എല്ലാമല്ലേ.... അല്ല... എൻെറ ചേലൊത്ത ചെമ്പരുന്തല്ലേ.... അല്ലാന്നേ.... നിൻെറ കാലിലെ കാണാപദസരം ഞാനല്ലേ ഞാനല്ലേ... അല്ലാ...അല്ലാ.... അല്ലാ..... നിൻെറ മാറിലെ മായ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ.... അല്ല എന്തേ... ഞാൻ എടുത്തോളാം.. ശ്ശേ... ഒന്നു മിണ്ടാതെ ഇരിക്കാമോ.... പിന്നെ അജു ഒന്നും മിണ്ടാൻ പോയില്ല ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ചു. ഇടക്ക് അഞ്ചുവിനെ ഒന്ന് പാളി നോക്കും പക്ഷെ അവൾ നൊ മൈൻെറ്. ....... . ........ ഠോ...... വീട്ടിലേക്ക് കാലെടുത്തു വച്ചതും പാർടി പോപ്പറിൻെറ സൗണ്ട് കേട്ട് അഞ്ചു ഞെട്ടിപ്പോയി. ഹാപ്പി വെഡിങ് ആനുവേഴ്സറി ചേച്ചി ആൻെറ് ചേട്ടാ... വിക്കി അവളുടെ മുന്നിൽ ചാടി വീണു പുറകെ ഗീതയും അഞ്ചുവിൻെറ അച്ഛനും അമ്മയുമുണ്ടായിരുന്നു. ലിവിങ് റൂമാകെ ബലൂണുകളും വർണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ചിരുന്നു. റൂമിൻെറ നടുക്കായി ടേബിളിൽ ഒരു വൈറ്റ് ഫോറസ്റ്റ് കേക്കുമുണ്ടായിരുന്നു. അവൾ അകത്തേക്കു കയറിയതിൻെറ പുറകെ വീണയും മുരളിയും അച്ചുവും കൂടി അകത്തേക്കു വന്നു. അജുവും അഞ്ചുവും ചേർന്ന് സന്തോഷത്തോടെ കേക്ക് മുറിച്ചു. എല്ലാരും കൂടി എന്നെ പറ്റിക്കുകയായിരുന്നു അല്ലേ..... അഞ്ചു കള്ളദേഷ്യത്തിൽ ചോദിച്ചു. നിനക്ക് മാത്രമേ പറ്റിക്കൻ പറ്റുകയുള്ളൂന്ന് വിചാരിച്ചോ... അജു അവളുടെ വയറ്റിൽ ഒരു നുള്ള് കൊടുത്തു. അനങ്ങാതെ ഇരിക്ക് അജു.... അവളൊന്ന് പിടഞ്ഞു. രണ്ടു വർഷം അനങ്ങാതെ ഇരുന്നതല്ലേ ഇനി പറ്റില്ല മോളേ... പോടാ കൊരങ്ങാാ.... ഭക്ഷണം കഴിച്ച് കഴിഞ്ഞ് പെട്ടെന്ന് മുറിയിലേക്ക് വന്നോണം ഒരു സമ്മാനം തരാനുണ്ട്.... എനിക്കും തരാനുണ്ട് ഒരു സമ്മാനം... അജു ചുറ്റിനും ഒന്ന് കണ്ണോടിച്ചു. ആരും കാണുന്നില്ല എന്നുറപ്പു വരുത്തി അവൻ അഞ്ചുവിൻെറ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. ........ . ......... വിക്കിയെ നിർബന്ധിച്ച് പഠിക്കാൻ ഇരുത്തി അടുക്കളയിലേക്ക് പോവുകയായിരുന്ന അഞ്ചുവിനെ അജു പിടച്ചു വലിച്ചു റൂമിലേക്ക് കയറി ഡോറടച്ചു. ദേ അജു വിട്ടേ എനിക്ക് അടുക്കളയിൽ പണിയുണ്ട്.... അതൊക്കെ അമ്മ ചെയ്തോളും നീ ഇനി പോവണ്ട... അയ്യടാ... എവിടെ എൻെറ ഗിഫ്റ്റ് മ്.... ആദ്യം എൻെറ ഗിഫ്റ്റ് താ എന്നിട്ട് ഞാൻ തരാം... ലേഡീസ് ഫസ്റ്റ്.... ഒക്കെ.... അഞ്ചു അവളുടെ ബാഗിൽ നിന്നൊരു കവറെടുത്ത് അജുവിന് കൊടുത്തു. അതിനുള്ളിൽ ഒരു വാച്ചായിരുന്നു. അഞ്ചു തന്നെ അതെടുത്ത് അവൻെറ കൈയ്യിൽ കെട്ടി കൊടുത്തു. എങ്ങനെയുണ്ട് ഇഷ്ടായോ... മ്... ഒരുപാട്... അവൻ ആ വാച്ചിൽ പതിയെ തലോടി. ഇനി എൻെറ ഗിഫ്റ്റ് താ.... അജു ഒന്ന് പുഞ്ചിരിച്ച് അഞ്ചുവിനെ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി അവൻ വാങ്ങിയ ഒരു സിമ്പിൽ നെക്ലേസ് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. കൊള്ളാമോ... അഞ്ചുവിൻെറ തോളിൽ തല വച്ചവൻ ചോദിച്ചു. സൂപ്പർ..... അജു അഞ്ചുവിൻെറ കഴുത്തിൽ അമർത്തി ചുംബിച്ചു. ടേബിളിൽ അവൻ നേരത്തെ എടുത്തു വച്ച ഒരു പീസ് കേക്കെടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു. ഇനിയുള്ള എല്ലാ ജന്മത്തിലും അഞ്ജലി തന്നെ വേണം ഈ അർജുൻെറ പാതിയായി.... നല്ല റോമാൻെറിക്ക് മൂഡിലാണല്ലോ... അതേലോ... അവനാ കേക്കിലെ ക്രീം അവളുടെ കവിളിലും കഴുത്തിലുമെല്ലാം പുരട്ടി. എന്താ അജു നീയീ കാണിച്ചത് ഇനി എൻെറ മുഖം മുഴുവനും കുരു വരും.... മുഖത്തായ കേക്ക് തുടക്കാൻ നോക്കിയ അഞ്ചുവിനെ അവൻ തടഞ്ഞു. അവൻെറ ചുണ്ടുകളാൽ അവളുടെ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന ക്രീം ഒപ്പിയെടുത്തു. അവളെ ഇടുപ്പിൽ പിടിച്ച് അവനോട് കൂടുതൽ ചേർത്തു നിർത്തി. കണ്ണുകൾ തമ്മിലുടക്കി അവൻെറ ചുടുനിശ്വാസം അവളുടെ മുഖത്തു തട്ടി. ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ അവളുടെ അധരങ്ങൾ കവർന്നു. സാരി വിടവിലൂടെ അവൻെറ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവൻെറ കട്ടിയേറിയ മുടിയിഴകളിലൂടെ അഞ്ചുവിൻെറ നീണ്ടു മെലിഞ്ഞ വിരലുകൾ കോർത്തുപിടിച്ചു. ഒരു ദീർഘ ചുംബനത്തിനു ശേഷം അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവൻെറ ചുണ്ടുകൾ അവളുടെ കഴുത്തിലാകെ പരതി നടന്നു. പതിയെ അവർ കട്ടിലിലേക്ക് മറിഞ്ഞു. ........ . ........ രാത്രിയിലെ പ്രണയവേഴ്ചയുടെ ആലസ്യം വിട്ടുമാറാതെ രാവിലെ ഏറെ വൈകി കണ്ണുതുറക്കുമ്പോൾ സാരിയുടുക്കുന്ന അഞ്ചുവിനെയാണ് അജു ആദ്യം കാണുന്നത്. ആഹാ.. നല്ല അടിപൊളി കണി.... അവൻ തലയിണ കെട്ടിപ്പിച്ച് അവളെ തന്നെ നോക്കികൊണ്ടിരുന്നു. അഞ്ചുവിൻെറ കഴുത്തിലും വയറിലുമെല്ലാം അവൻെറ പല്ലുകളേൽപ്പിച്ച മുറിവുകൾ ചുവന്നു കിടക്കുന്നതു കണ്ടപ്പോൾ അവൻെറ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അജുവിൻെറ നോട്ടം കണ്ട് അഞ്ചു വേഗം തിരിഞ്ഞു നിന്നു. ഹ.. തിരിയല്ലേടി ഞാനൊന്ന് കാണട്ടേ... അങ്ങനെ ഇപ്പോ കാണണ്ട നീ ഇന്നലെ ഒന്ന് കണ്ടതിൻെറയാ ഈ ചുവന്ന് കിടക്കുന്നത്.... ഈ... ലവ് ബൈറ്റ്... അവൻെറ ഒരു ലവ് ബൈറ്റ് എന്നേക്കൊണ്ടൊന്നും പറയിക്കരുത്... നീ പറ ഞാൻ കേൾക്കാന്നേ... തത്കാലം എൻെറ ചക്കര പോയി കുളിച്ച് ഒരുങ്ങി താഴേക്ക് വാ അമ്മയങ്ങാനും കയറി വന്ന നാണം കെടും.... അവൻെറ നെറ്റിയിൽ ഒരു സ്നേഹചുംബനം കൊടുത്തവൾ മുറിവിട്ടിറങ്ങി. വിക്കിയുടെ മുറി തുറന്നു കിടക്കുന്നത് കണ്ട് അഞ്ചു അങ്ങോട്ട് പോയപ്പോൾ മൊബൈലിൽ ചാരുവിൻെറ ഫോട്ടോയും നോക്കി കിടക്കുകയായിരുന്നു അവൻ. വിക്കി..... അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ ഫോൺ മറച്ചു പിടിച്ചു. ഒളിപ്പിക്കണ്ട ഞാൻ കണ്ടു... ചേച്ചി അത്..... ഞാൻ.... മ്..... മ്.... രണ്ടിൻെറയും പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. ഇത് എപ്പോ തുടങ്ങി... അയ്യോ ചേച്ചി വിചാരിക്കുന്നത് പോലെയല്ല... ചാരു അവൻെറ പുറകെ നടക്കുന്ന കാര്യം അവൻ അവളോട് പറഞ്ഞു. ഇന്നലെ കണ്ട കാര്യം മാത്രം അവൻ അഞ്ചുവിൽ നിന്നും മറച്ചു വച്ചു. ഇതാണോ കാര്യം... ഇതിനാ നീയീ വിഷമിക്കുന്നത്.... ചേച്ചി വിചാരിക്കുന്നത് പോലെയല്ല അവളൊരു വലിയ വീട്ടിലെ കുട്ടിയ പോരാത്തേന് ക്രിസ്ത്യാനിയും.... അതിനെന്താ ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ല നീ ധൈര്യായിട്ട് പ്രേമിച്ചോടാ ഞാനല്ലേ പറയുന്നത്..... അവൾ വിക്കിയുടെ തലയിൽ തലോടി പുറത്തേക്കു പോയി. ഇല്ല ചേച്ചി അവളിനി ഒരിക്കലും തിരിച്ചു വരില്ല.... വിക്കിയുടെ കണ്ണുകൾ നിറഞ്ഞു. ....... . ....... അഞ്ചുച്ചേച്ചി..... ഹ.. ഇതാര് ചാരുമോളോ എപ്പോ വന്നു.... ഞാനിപ്പോ വന്നോ ഒള്ളു വാതില് തുറന്നു കിടക്കുവാർന്നു അവടെങ്ങും ആരേം കണ്ടില്ല അതാ ഞാനിങ്ങ് കേറിപ്പോന്നേ... അജു ടി വിയുടെ മുന്നിൽ ഉണ്ടായിരുന്നൂലോ.. എഴുന്നേറ്റ് പോയി കാണും.... ഹമ്... എന്നാതാ ഗീതാമ്മേ ഒണ്ടാക്കുന്നേ... അവൾ ഗീതയുടെ അടുത്തേക്ക് നീങ്ങി. അവിയൽ... വിക്കിക്ക് ഇത് വല്യേ ഇഷ്ടാ.. ആഹാ.... അല്ല മോളെന്താ പെട്ടെന്ന്.... ഞാൻ പഠിക്കാൻ വന്നതാ അമ്മേ പരീക്ഷയല്ലേ. പുസ്തകം വായിച്ചിട്ടാണേൽ ഒന്നും തലേലോട്ട് കേറണില്ല. വിക്കി ക്ലാസ്സിലെ പഠിപ്പി ആയോണ്ട് അവനോട് ചോദിച്ചു പഠിക്കാൻ വന്നതാ.... അവൻ മുറിയിലുണ്ട് നീ അങ്ങോട്ട് പൊക്കോ മുകളിലെ രണ്ടാമത്തെ മുറി... അഞ്ചു ചാരുവിനെ മുകളിലേക്ക് പറഞ്ഞു വിട്ടു. ....... . ........ വിക്കിച്ചേട്ടോയ്്്.... മുറിയിലേക്ക് കയറി വരുന്ന ചാരുവിനെ കണ്ട് വിക്കി അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി. അവളെ കണ്ടതിൻെറ സന്തോഷവും ഞെട്ടെലുമെല്ലാം അവൻെറ മുഖത്ത് വ്യക്തമായിരുന്നു. ചാരു നീ..... അതെ ഞാൻ തന്നെ. നീ എന്താ വിചാരിച്ചേ നിൻെറ കദനകഥ കേട്ട് ഞാനങ്ങ് പോവൂന്നോ... നിനക്ക് തെറ്റിപ്പോയി വിക്കി അങ്ങനെ ഒന്നും സ്നേഹിച്ചവനെ ഇട്ടേച്ചും പോകുന്ന ടൈപ്പല്ലാ ഈ ചാരു... നീ പോയേ ചാരു... ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചുകൊണ്ടവൻ അവളോട് പറഞ്ഞു. ഞാൻ പോകുവാണേ നിന്നെയും കൊണ്ടേ പോകു... അവൾ അവൻെറ അടുത്തിരുന്നു. നിനക്കെന്നെ ഇഷ്ടവാണെന്ന് എനിക്ക് നന്നായിട്ടറിയാം അതുകൊണ്ടല്ലേ ഇതുവരെ എന്നോട് ഇഷ്ടമല്ലാന്ന് പറയാത്തത്. പിന്നെ കാശും പണവുമൊക്കെ നോക്കിയല്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്. എനിക്ക് നിന്നെ മാത്രം മതീടാ നിൻെറ പാസ്റ്റോ... കുടുംബമഹിമയോ... ഒന്നും വേണ്ട... പ്ലീസ് എന്നെ ഇഷ്ടല്ലാന്ന് മാത്രം പറയല്ലേ.... ചാരു അവൻെറ കൈയ്യിൽ മുറുക്കി പിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇനിയും അവളുടെ മുന്നിൽ അഭിനയിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന മനസ്സിലാക്കിയപ്പോൾ വേറൊന്നും നോക്കാതെ വിക്കി അവളെ കെട്ടിപ്പിടിച്ചു. ഐ ആം സോറി ചാരു... ഐ ലവ് യു.... ഐ ലവ് യു സോ മച്ച്.... സത്യായിട്ടും... അവൾ നിറമിഴിയോടെ അവനെ നോക്കി. മ്... ഒരുപാടിഷ്ട്ടാ എൻെറ ഈ അച്ചായത്തിയേ... എൻെറ മാതാവേ എനിക്കിനി ചത്താലും വേണ്ടില്ല.... അവൾ അവൻെറ നെഞ്ചിലേക്ക് ചാഞ്ഞു. (തുടരും......) #📙 നോവൽ
*°•Ek Ishq❤️Ek Junoon😈°•* *പാർട്ട്‌ 21* *♡HiShu♡* •••••••••••••••••••••❤••••••••••••••••••••• "അവനെ ഞാനാദ്യമായി കാണുന്നത് ഞങളുടെ സ്കൂളിലെ ആർട്സ് ഡേക്ക് ആയിരുന്നു. തൊട്ടടുത്ത് തന്നെയായിരുന്നു ശിവയുടെ കോളേജും. രാത്രി വരെ കലാപരിപാടികൾ ഉണ്ടായതിനാൽ ഞാൻ ബാനുമ്മാനെ സ്കൂളിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ബാനുമ്മാന്റെ കൂടെ കോസ്റ്റൂം റൂമിൽ ഇരിക്കുമ്പോ ആണ് കരീന എന്റെ ഫ്രണ്ട് അടുത്തേക്ക് വന്ന് റൂപിയുടെ പ്രോഗ്രാം തുടങ്ങി അവളെ കാണാനില്ലാ എന്ന് പറയുന്നത്. അമ്മയോട് അവിടെ നിൽക്കാൻ പറഞ്ഞ് ഞങൾ രണ്ട് പേരും റൂപിയെ അന്വേഷിച്ചിറങ്ങി. സ്കൂളിലിന്റെ ചുറ്റുപാടം നോക്കിയെങ്കിലും അവളെ കണ്ടില്ല. ആകെ ടെൻഷൻ അടിച്ച് സെക്കണ്ടറി ബ്ലോക്കിലൂടെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുമ്പോ ആണ്, ഒരു ക്ലാസ്സിന്റെ മുന്നിൽ ഒരുത്തൻ നിന്ന് പുകവലിക്കുന്നത് കണ്ടത്. അവിടെ ആകെ ഇരുട്ടായതിനാൽ ഒരു നിഴൽ രൂപം മാത്രേ കണ്ടൊള്ളു, പക്ഷെ ആ നിലാവിൽ അവൻ വലിച്ചു വിട്ട പുക പറക്കുന്നുണ്ടായിരുന്നു. ഞാനും കരീനയും ഒരുമിച്ച് മുഖത്തേക്ക് നോക്കിയപ്പോ തന്നെ റൂപിയുടെ ശബ്ദം കേട്ട് ഞങൾ മുന്നിലേക്ക് നോക്കി. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല നേരെ അയാളുടെ അടുത്തേക്ക് ചെന്ന് നിന്നു. ഞങ്ങളെ കണ്ട് അവൻ സിഗരറ്റ് നിലത്തേക്കിട്ട് നെറ്റി ചുളിച്ചു നോക്കി. പക്ഷെ ഞങൾ രണ്ട് പേരും നോക്കിയത് ഉള്ളിൽ നിൽക്കുന്ന റൂപിയേയും വേറെ ഒരുത്തനേയും ആണ്. അത് കണ്ടപ്പോ ഞങൾ വിചാരിച്ചത് അവൻ അവളെ ഉപദ്രവിക്കാൻ നിൽക്കാണെന്ന് കരുതി മുന്നിൽ ഞങ്ങളെ പുരികം ചുളിക്കി നോക്കുന്ന അവനെ തട്ടി മറിച്ച് മുന്നോട്ട് നടക്കാൻ നിന്നതും അവനെന്റെ കയ്യിൽ പിടിച്ചു. അപ്പൊ ഒരു തരം ഞെട്ടൽ ആയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവനെന്നെ ദേഷ്യത്തോടെ നോക്കായിരുന്നു, എന്നിട്ട് ഒരു ഡയലോഗും, " thumko kya dekh nahi saktha?..Vaham vo baath karthi hea...Ab ja na saktha...Aap lokh ithar aa...mujh se bolo na..." (നിനക്കെന്താ കണ്ണ് കാണില്ലേ?..അവിടെ അവര് സംസാരിക്കാണ്...ഇപ്പൊ പോവാൻ പറ്റില്ല ...നിങ്ങള് ഇങ്ങോട്ട് വാ...എന്നിട്ട് എന്നോട് സംസാരിച്ചോ ന്നേ...) അവന്റെ സംസാരം കേട്ട് തലക്ക് പിടിച്ചതാ, അവനോട് കൈ വിടാൻ പറഞ്ഞ് കിടന്ന് പിടഞ്ഞപ്പോ പെട്ടന്ന് കൈ വിട്ട് എന്നെ ഒരുമാതിരി ഭാവത്തോടെ എന്നെ നോക്കി. അവന്റെ നോട്ടം വെറുപ്പ് ഉളവാക്കിയപ്പോ തല ചെരിച്ച്‌ റൂപിയെ നോക്കി. ഞങ്ങളെ കണ്ട ഞെട്ടലിൽ അവളുണ്ട് മുന്നിൽ നിൽക്കുന്ന അവനെ നോക്കുന്നു. "ഓഹോ...അപ്പോ മലയാളി ആണല്ലേ. വെറുതെയല്ല പിടഞ്ഞത്." ഒരുമാതിരി അർത്ഥം വെച്ചുള്ള അവന്റെ ചോദ്യത്തിന് കരണം നോക്കി ഒന്ന് കൊടുക്കാനാ അപ്പൊ തോന്നിയത്, പക്ഷെ അതിലേറെ ദേഷ്യം എനിക്ക് റൂപിയോടാ തോന്നിയത്. അധികം നിന്നാൽ പ്രശ്നം മാറുമെന്ന് കരുതിയതു കൊണ്ടാവാം റൂപിയുടെ അടുത്ത് നിന്നവൻ ആ ചെറ്റയേയും കൊണ്ട് പോയത്. അപ്പോഴും അവനെന്നെ തിരിഞ്ഞ് നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നുണ്ടായിരുന്നു. ആകെ ദേഷ്യം കയറി നിന്ന ഞാൻ പിന്നെ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി. പിന്നാലെ കരീനയും റൂപിയും എന്നെ വിളിക്കുന്നുണ്ടായിരുന്നു, പക്ഷെ തിരിഞ്ഞ് നോക്കാൻ മനസ്സ് വന്നില്ല. അമ്മയോട് കള്ളം പറഞ്ഞ് വീട്ടിലേക്ക് പോന്നു. കുറച്ച് ദിവസം റൂപിയോട് മിണ്ടാതെ അവളെ അവഗണിച്ച്‌ നടന്നപ്പോ അവൾക്ക് സഹിക്കാൻ കഴിയാതെ ലൈബ്രറിയിൽ എന്റെ മുന്നിൽ വെച്ച് കരഞ്ഞു. അവളെ അവോയ്ഡ് ചെയ്തതിൽ എനിക്കും സങ്കടം ഉണ്ടായതിനാൽ അധികം ഒന്നും പറയാതെ അവളെ കെട്ടിപിടിച്ചു. അന്ന് അങ്ങനെ സംഭവിക്കാൻ ഉണ്ടായ കാരണങ്ങളും അവൾ പറഞ്ഞു തന്നു. അവൾ അശോകിനെ പ്രണയിക്കുന്നുണ്ടെന്നും അന്ന് അവർ വന്നത് അവളെ കാണണം എന്ന് പറഞ്ഞ് വാശി പിടിച്ച അശോകിനെ അവന്റെ ഫ്രണ്ട് ശിവ കൊണ്ടാക്കിത്തന്നതാണെന്നും അങ്ങനെ എല്ലാം. പതിയെ പതിയെ അവളെ കൂടെ അശോകിനെ കാണാൻ ചെന്ന് ശിവയേയും ഞാൻ പരിചയപ്പെട്ടു. പക്ഷെ അവന്റെ സ്വഭാവം എനിക്ക് ഒട്ടും ഇഷ്ടല്ലായിരുന്നു. എങ്ങനെ ഒരു പെണ്ണിനോട് സംസാരിക്കണമെന്ന് അവൻക്കറിയില്ല. അതിന് കാരണവും ഉണ്ടായിരുന്നു. അവന്റെ അമ്മ ചെറുപ്പത്തിൽ മരിച്ചതിനാൽ എല്ലാം അച്ഛനായിരുന്നു. പക്ഷെ പിന്നീട് ഞാനറിയാതെ തന്നെ അവനെ പ്രണയിച്ചു തുടങ്ങിയിരുന്നു. അത് അവനോട് പറയാൻ എനിക്ക് കഴിയില്ലായിരുന്നു. മുഴുവൻ പിശക് ആണെങ്കിലും അവനെ തൊട്ടറിഞ്ഞ ആൾക്ക് അവനെന്നും സ്വന്തമാ..." "ഓഹ്....ഓഹ്....ഓഹ്.." മെഹറിന്റെ ആക്കിയുള്ള കളിയാക്കൽ കണ്ട് അവൾക്ക് ആകെ ചടച്ചു. അപ്പൊത്തന്നെ എഴുന്നേറ്റ് പോവാൻ നിന്നതും മെഹർ അവളെ പിടിച്ച് അവിടെ തന്നെയിരുത്തി. "ഹ പോവല്ലേന്നെ...എന്നിട്ട് ബാക്കി പറ. പിന്നെ എങ്ങനെയാ നീ അവനോട് ഇഷ്ടം പറഞ്ഞത്, ഇങ്ങനെയൊക്കെ ഉണ്ടാവാൻ എന്താ കാരണം." "അത് ഒരു ദിവസം ഞാൻ ലൈബ്രറിയിൽ ഇരിക്കുമ്പോ ആണ് റൂപി അടുത്തേക്ക് വന്ന് ക്ലാസ്സ്‌ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങാൻ പ്ലാൻ പറഞ്ഞത്. എനിക്കതൊന്നും ഇഷ്ടല്ലാഞ്ഞിട്ട് ഞാൻ ഇല്ലാന്ന് തീർത്തു പറഞ്ഞു. പക്ഷെ അവൾ ചെയ്ത് കൂട്ടിയ കാരണം കൊണ്ട് ഞങ്ങൾക്ക് പുറത്തേക്ക് പോവാൻ പറ്റി. അവൾ വയർവേദന ആണെന്ന് പറഞ്ഞ് കിടന്ന് കരയാൻ തുടങ്ങി അത് കേട്ട് ടീച്ചർസ് അവളെ വീട്ടുകാരെ നമ്പർ ചോദിച്ചപ്പോ പെണ്ണ് അശോകന്റെ നമ്പർ ആണ് കൊടുത്തത്. അത് കൊടുത്ത ഉടനെ അവളെ വീട്ടിലേക്ക് കൊണ്ടുപോവാൻ എന്ന രീതിയിൽ അവൻ കാർ കൊണ്ടുവന്നു. അതിന്റെ കൂടെ ഞാൻ അവളെ കസിൻ ആണെന്ന് പറഞ്ഞ് എന്നെ കൂട്ടികൊണ്ട് പോയി. എനിക്കതൊട്ടും ഇഷ്ടപ്പെടാഞ്ഞിട്ട് ഞാൻ റൂപിയോട് ദേഷ്യപ്പെട്ട് കാറിൽ കയറി പുറത്തേക്ക് നോക്കിയിരുന്നു. എന്റെ ദേഷ്യം കണ്ട് അശോകൻ എന്തോ പറഞ്ഞതും അതിന് മറുപടി എന്നോണം ശിവയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി മുന്നോട്ട് നോക്കി. എന്നെ ഫ്രണ്ട് മിററിലൂടെ കണ്ണ് ഇടുങ്ങി നോക്കുന്ന അവനെ കണ്ട് അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം ഒക്കെ എങ്ങോട്ടോ പോയ പോലെ. ഞങ്ങൾ നേരെ പോയത് മാളിലേക്ക് ആയിരുന്നു. അവിടെ എല്ലാവരും അവരുടേതായ കാര്യങ്ങളിൽ മുഴുകി ഇരിക്കുന്നത് കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കില്ല. അശോകനും റൂപിയും പിന്നെ എന്നെ ചന്തയിൽ കണ്ട പരിജയം പോലും കാണിക്കാതെ അവരുടേതായ ലോകത്തെന്ന പോലെ മുന്നിലേക്ക് പോയി. ഞാനപ്പോ ശിവയെ നോക്കിയപ്പോ അവൻ ഫോണിൽ തോണ്ടിക്കൊണ്ട് എന്റെടുത്തേക്ക് വന്ന് നിന്നു. അവനെ ഇനിയെന്ത്‌ ചെയ്യുമെന്ന മട്ടിൽ നോക്കി നിന്നപ്പോ അവനെന്നേം കൂട്ടി ഒരു ഷോപ്പിൽ കയറി ഡ്രസ്സ്‌ ചൂസ് ചെയ്യാൻ പറഞ്ഞു. കയ്യിൽ പൈസ ഇല്ലാത്ത ഞാൻ എങ്ങനെ ഡ്രസ്സ്‌ വാങ്ങുമെന്ന് കരുതി നിൽക്കുമ്പോ ആണ് അവനെന്റെ നേരെ കാർഡ് നീട്ടിക്കാണിച്ച്‌ അവിടെയുള്ള ഒരു സോഫയിൽ പോയിരുന്നത്. പിന്നെ ഞാനല്ലേ ആൾ കിട്ടിയ ചാൻസ് എടുത്ത് ഡ്രസ്സ്‌ നോക്കാൻ തുടങ്ങി. ഓരോന്നും നോക്കി കൊണ്ട് നിൽക്കുമ്പോ ആണ് ഒരു പർപ്പിൾ കളർ മുട്ട് വരെയുള്ള സ്കേട്ട് കണ്ണിൽ പിടിച്ചത്. അപ്പൊത്തന്നെ അതെടുത്ത് ഞാൻ ട്രയൽ റൂമിൽ കയറി ഇട്ടു. എന്നിട്ട് പുറത്തിറങ്ങി ശിവക്ക് അങ്ങോട്ട്‌ വരാൻ പറഞ്ഞ് മെസ്സേജ് അയച്ചത്. അവന്റെ നമ്പർ ഒക്കെ ഞാൻ പിടിച്ചെടുത്തിരുന്നു..ഈ😆.. എന്റെ മെസ്സേജ് കണ്ട് അവൻ അവിടേക്ക് വന്ന് എന്നെ കണ്ടതും ബ്യൂട്ടിഫുൾ എന്ന് പ്രതീക്ഷിച്ച ഞാൻ കേട്ടത് നല്ല മുട്ടൻ തെറികളായിരുന്നു. അവന്റെ ദേഷ്യത്തിലുള്ള നോട്ടവും പറച്ചിലും കേട്ട് അതിന് മാത്രം എന്താ എന്ന് ചിന്തിച്ച്‌ താഴേക്ക് നോക്കി, മുട്ട് വരെയുള്ളു അത് പാന്റ് ഇട്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതി തല ഉയർത്തിയില്ല അതിന് മുന്പേ അവനെന്നെ പിടിച്ച് ട്രയൽ റൂമിന്റെ ഉള്ളിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു. എല്ലാം കണ്ട് എന്റെ വയർ കാളി കാളിക്കൊണ്ടിരുന്നു. അവനോട് ഡോർ തുറക്കാൻ പറഞ്ഞ് കയറ് പൊട്ടിച്ചതും ശബ്ദം ഉണ്ടാക്കാതെ നിക്കാൻ എന്റെ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ച് തടഞ്ഞു. ഒക്കെ സഹിച്ചു നിന്ന ഞാൻ അപ്പൊത്തന്നെ അവന്റെ കൈ തട്ടിമാറ്റി ഡോർ തുറക്കാൻ നിന്നതും, പിന്നിൽ നിന്നവൻ എന്നെ ഇടുപ്പിലൂടെ കൈ കൊണ്ട് പോയി വലിച്ചു. പെട്ടന്നുള്ള പ്രവർത്തി ആയതിനാൽ അടിവയറ് കാളിക്കൊണ്ട് ഞാനവനോട് ചേർന്ന് നിന്നു, ആ സമയം കൊണ്ട് അവനെന്റെ പിൻകഴുത്തിന്റെയും ചുമലിന്റെയും നടുവിലായി ചുണ്ടുകൾ ചേർത്തു. ഒന്ന് പിടഞ്ഞു പോയതും, അവൻ എന്നെ കൂടുതലായി ഇറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു, 'നീ എനിക്കുള്ളതാ അപ്പൊ ഇങ്ങനെത്തെ ആണുങ്ങളെ വശീകരിക്കാൻ കഴിവുള്ള ഡ്രസ്സ്‌ ഇടാൻ ഞാൻ സമ്മതിക്കില്ല. അത് എന്റെ കൈക്ക് പണിയാകും. അതോണ്ട് പൊന്നു മോൾ വേറെ ഡ്രസ്സ്‌ എടുത്തിടാൻ നോക്ക്.....ഇങ്ങനെയൊക്കെ ഇട്ട് എന്റെ മുമ്പിൽ നിൽക്കാം, പക്ഷെ അത് മറ്റുള്ളവരുടെ മുമ്പിലായാൽ....' എന്ന് പറഞ്ഞ് തീരും മുന്നേ അവനെന്നെ തിരിച്ച് പിടിച്ച് ചുണ്ടിലായി ഒരുമ്മ തന്ന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി പോയി. എല്ലാം കണ്ടും കേട്ടും നിന്ന ഞാൻ എന്താ ഇപ്പൊ സംഭവിച്ചത് എന്ന് ഓർത്തപ്പോ അറിയാതെ ചിരി വന്നു. പിന്നെ ന്തോ അവിടെ നിൽക്കാൻ തോന്നിയില്ല. ഡ്രസ്സൊന്നും എടുക്കാതെ റൂപിയോട് കറക്കം മതിയാക്കാൻ പറഞ്ഞ് എന്നെ വീട്ടിലേക്ക് കൊണ്ടുവിടാൻ പറഞ്ഞു. വീട്ടിൽ ബാനുമ്മയും അച്ഛനും ഇല്ലാത്തതിനാൽ കള്ളം പറയേണ്ടി വന്നില്ല. അവര് വന്നപ്പോ ഞാൻ സ്കൂൾ വിട്ട് വരേണ്ട സമയം കഴിഞ്ഞത് കൊണ്ട് ആരും ഒന്നും അറിഞ്ഞില്ല. പതിയെ പതിയെ ഞങൾ പ്രണയിച്ച്‌ തുടങ്ങി അവൻ അധികം ഒന്നും ചാറ്റിംഗ് ചെയ്യാറില്ലെങ്കിലും അവന്റെ ലോ ക്ലാസ്സ്‌ സംസാരത്തിന് ഒരു കുറവും ഇല്ലായിരുന്നു." "അപ്പൊ ഇപ്പൊ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം." അത് ചോദിക്കുമ്പോ അവള്ടെ മുഖത്ത് സങ്കടം നിഴലിച്ച്‌ വന്നിരുന്നു. പക്ഷെ അത് പാടെ മാറ്റി അവൾ നന്നായി ഒന്ന് പുഞ്ചിരിച്ചു. "ഒരിക്കൽ എന്റെ ക്ലാസ്സ്‌ മേറ്റ്‌ വഴി ഞങൾ പബ്ബിൽ പോയപ്പോ അവിടെ പാട്ടിനൊത്ത് ഡാൻസ് കളിക്കുന്ന ശിവയെ കണ്ടപ്പോ ഞാനവന്റെ അടുത്തേക്ക് ചെല്ലും മുന്പേ ഏതോ ഒരു പെണ്ണ് വന്ന് അവനെ കവിളിൽ കിസ്സ് ചെയ്തു. അത് കണ്ട് ഞാനവിടെ സ്റ്റക്കായി നിന്നതും, ശിവ ആ പെണ്ണിനെ വല്ലാത്തൊരു അത്ഭുതത്തോടെ നോക്കിയ ശേഷം പുഞ്ചിരിച്ച്‌ അവൾക്ക് നേരെ സൈറ്റടിച്ചു..." ബാക്കി പറയാൻ കഴിയാതെ അവൾ തല താഴ്ത്തി ഇരിക്കുന്നത് കണ്ട് മെഹർ അവളെ കയ്യിന്റെ മുകളിൽ അവളെ കൈ വെച്ചു. "അതിനാണോ നീ അവനെ അവോയ്ഡ് ചെയ്തത്..." " *അല്ലാ* ...അവൾ അവനെ മുകളിലെ റൂമിലേക്ക്‌ കൊണ്ട് പോയത് കണ്ട് പിന്നാലെ ചെന്ന ഞാൻ അരുതാത്ത ഒന്ന് കണ്ടതിനാൽ...ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത ഒന്ന്...അവൻ....അവനവളെ ബെഡിലേക്ക് കിടത്തി അവളെ മുകളിലായി കിടന്ന്....അവളെ കിസ്സ്....ചെയ്യുന്നത് കണ്ട്..." ഇടറി പോവുന്ന അവളെ കണ്ട് സഹിക്കാൻ കഴിയാതെ മെഹർ അവളോട്‌ മതി എന്ന് പറഞ്ഞ് അവിടെന്ന് എഴുന്നേറ്റ് റൂമിലേക്ക്‌ പോയി. ••••••••••••••••❤••••••••••••••••❤••••••••••••• "അബീ...നാളെ നമ്മക്ക് എല്ലാവർക്കും ഒന്ന് കൂടിയാലോ. ഒരു ചെറിയ റിസപ്ഷൻ. നമ്മുടെ ഫാമിലിയും മെഹറിന്റെ ഫാമിലിയും ആദിദേവിന്റെ ഫാമിലിയും ഒക്കെ....ഇവര് മാത്രമായി..നിനക്ക് ഫ്രീ ആണോ." രാത്രി നേരം വൈകി വന്ന ബാനുമതി മകനോടായി ചോദിച്ചു, അവൻ അപ്പൊ സോഫയിൽ വന്ന് ഇരുന്നിട്ടേ ഉണ്ടായിരുന്നുള്ളു. അവനൊന്ന് ചിന്തിച്ച ശേഷം അവർക്ക് സമ്മതമെന്നോണം ഒന്ന് പുഞ്ചിരിച്ച്‌ തലയാട്ടി. "ആ...എന്നാ വാ ഭക്ഷണം എടുത്ത് വെക്കാം. പിന്നെ നീ വരുമ്പോ മെഹറിനേം വിളിച്ചോ. നീ വരാൻ വേണ്ടി കാത്തിരിക്കായിരുന്നു, ഒന്നും കഴിച്ചിട്ടില്ല. ഇനി എല്ലാം ദിവസവും 9:00ന്റെ മുന്നേ എത്തിക്കോണ്ടു, ഇവിടെ നിന്നെ കാത്ത് ഒരു പെണ്ണ് ഉള്ളതാ...അത് ഓർമ വേണം." "അപ്പൊ അമ്മക്ക് അവളോട്‌ കഴിക്കാൻ പറഞ്ഞൂടായിരുന്നോ. " അതിന് ഒരു നോട്ടമായിരുന്നു ബാനുമതിയിൽ നിന്നും അബിക്ക് കിട്ടിയത്, അതിന് അവൻ നല്ലോണം പല്ലിളിച്ചു കാണിച്ചു. എന്നിട്ട് റൂമിലേക്ക്‌ പോവാൻ സമയം അവൻ നിത്യയെ ചോദിച്ചു. "ആ അവൾക്ക് തല വേദന ആണെന്ന് പറഞ്ഞ് ഒന്നും കഴിക്കാൻ വന്നിട്ടില്ല. ബാം പുരട്ടി കിടക്കാണ്." അത് കേട്ട് അവൻ നേരെ നിത്യയുടെ റൂമിലേക്ക്‌ ചെന്നു. അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു. അവൻ അധികം ശബ്ദം ഒന്നും ഉണ്ടാക്കാതെ അകത്ത് കയറി അവളുടെ അടുത്തേക്ക് ചെന്നു. നല്ല നിദ്രയിലാണ് കുഞ്ഞനിയത്തി എന്ന് കണ്ടതും അവൻ അവളുടെ നെറ്റിയിലായി ഒരുമ്മ കൊടുത്ത് അവളെ മേലിൽ നിന്ന് വിട്ട് മാറിയ പുതപ്പ് കയറ്റി വിരിച്ചു കൊടുത്ത് പതിയെ തലയിൽ തലോടി അവൻ തന്റെ റൂമിലേക്ക്‌ ചെന്നു. ഇതെല്ലാം അറിഞ്ഞ നിത്യയുടെ അടച്ച കണ്ണിൽ നിന്നും നീർമണികൾ ഉരുണ്ടുകൂടി കവിളിലൂടെ ചെവിയിലേക്ക് പതിച്ചു. പതിയെ കണ്ണ് തുറന്ന് അവൾ മലർന്ന് കിടന്ന് മേപ്പോട്ട് ഫാനും നോക്കി കിടന്നു. റൂമിൽ ചെന്നപ്പോ എന്തോ വലിയ ആലോചനയിൽ ഇരിക്കുന്ന മെഹറിനെ അവൻ നെറ്റി ചുളിച്ച്‌ നോക്കി. "മെഹർ......" പെട്ടന്നുള്ള അവന്റെ വിളിയിൽ ഞെട്ടിക്കൊണ്ടവൾ തിരിഞ്ഞു നോക്കി. അവളേം കൊണ്ട് ഭക്ഷണം കഴിക്കാൻ താഴേക്ക് ചെല്ലുമ്പോ രാജനും ബാനുമതിയും നാളെത്തെ രാത്രിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഫങ്ക്ഷനെ കുറിച്ച് പറയായിരുന്നു. "ഡാ നാളെ രാവിലെ തന്നെ ഇവന്റ് മാനേജിങ്ങ് ടീമിനെ വിളിക്കാ ല്ലെ." "ഹാ...ഞാൻ അർജുനോട് RK Event ഗ്രൂപ്പിന് പ്രൊജക്റ്റ്‌ നൽകാൻ പറഞ്ഞിട്ടുണ്ട്. അവര് നാളെ തന്നെ വർക്ക്‌ ചെയ്യും. പിന്നെ ആരൊക്കെ ഉണ്ടാവും....നമ്മളെ വീട്ടിൽ നിന്ന് 5, പിന്നെ മെഹറിന്റെ വീട്ടിൽ നിന്ന് 3, ആദിയങ്കിളിന്റെ വീട്ടിൽ നിന്ന് മൂന്നും. മൊത്തത്തിൽ 11 പേര്. അതിനുള്ള വർക്സ് ചെയ്‌താൽ മതി..കൂടുതൽ ഡെക്കറേഷൻസ് വേണ്ടാ.." "ഹാ എങ്കിൽ അങ്ങനെ. പക്ഷെ ആദിദേവ് മാത്രേ ഉണ്ടാവൂ. ലക്ഷ്മിയും ആദിയും നാട്ടിലാണ്..Soo അവരെ നോക്കണ്ടാ. മുഴുവൻ 9 പേര് മാത്രമൊതുങ്ങുന്ന ഫങ്ക്ഷൻ പോരെ.." അതിന് അവൻ തലയാട്ടിക്കൊണ്ട് ഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുത്തു. എന്നിട്ട് മെഹറിനുള്ളതും അവന്റെ പ്ലേറ്റിലേക്കിട്ട് അവൾക്ക് വായിൽ വെച്ച് കൊടുത്തു. അവരുടെ ആ സ്നേഹവും കരുതലും രാജിന്റെയും ബാനുമതിയുടേയും മനസ്സ് നിറച്ചു. അവരെ ഒറ്റക്ക് നിർത്തിക്കൊണ്ട് രണ്ട് പേരും അവരുടെ റൂമിലേക്ക്‌ ചെന്നു. ഭക്ഷണം ഒക്കെ കഴിച്ച് അബി മുകളിൽ റൂമിലേക്ക്‌ ചെന്നു.മെഹർ പ്ലേറ്റ്സ് ഒക്കെ മൂടി വെച്ചും കഴുകാനുള്ളത് servantന് കൊടുത്ത് രാവിലെ കഴുകാമെന്നും ഇപ്പൊ പോയി ഉറങ്ങിക്കോളു എന്ന് പറഞ്ഞ് റൂമിലേക്ക്‌ ചെന്നു. പുറത്ത് നല്ല മഴക്കുള്ള കോളുണ്ട്, നല്ല കാറ്റും വീശുന്നതിനാൽ മഴ പെയ്യുന്നുമില്ല. റൂമിൽ ചെന്നപ്പോ അബീറിനെ കാണാതെ വന്നപ്പോൾ അവൾ രാത്രി ഇടാറുള്ള വെള്ള ചുരിദാറും എടുത്ത് ബാത്‌റൂമിൽ കയറി. പയ്യെ bandage മാല ഊരി അവൾ നെഞ്ചിലായി കൈ വെച്ചു. അധികം സമയം കളഞ്ഞ് നിക്കാതെ ഒന്ന് മേല് കഴുകി അവൾ ഡ്രെസ്സിട്ടു. റൂമിൽ കയറിയപ്പോ ദേ ബെഡിൽ അബി. ഇവനിവിടെ ഉണ്ടായിരുന്നോ എന്ന് മനസ്സിൽ കരുതി അവൾ ബ്ലാങ്കറ്റ് എടുത്ത് കുടഞ്ഞ് വിരിച്ചു. അപ്പൊത്തന്നെ പുറത്ത് ഘോര ശബ്ദത്തോടെ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു. മഴയുടെ ചീറ്റലും ശബ്ദവും കേട്ട് അവൾ തുള്ളിച്ചാടി. "ഹായ്....മഴ.....ദേ മഴ പെയ്തേ...ഹുഹു..." അവളുടെ ചാട്ടം കണ്ട് അബി വായും പൊളിച്ച് ഇവള് ഇതെന്താ മഴ ആദ്യമായിട്ട് കാണാണോ എന്ന മട്ടിൽ നോക്കി. തുള്ളിച്ചാടിക്കൊണ്ട് അവൾ തന്റെ റൂമിലെ ബാൽക്കണിലേക്ക് ഓടുന്ന ഓർമയിൽ തിരിഞ്ഞ് ഓടാൻ നിന്നപ്പോ ആണ്, അഭിയുടെ റൂമിൽ ബാൽക്കണി ഇല്ലാത്ത കാര്യം ഓർമ വന്നത്. ചിണുങ്ങിക്കൊണ്ട് അവൾ അബിയെ തിരിഞ്ഞ് നോക്കിക്കൊണ്ട് ചുണ്ട് മലർത്തി പിടിച്ച് നിന്നു. "എന്താടി....നിന്റെ ചാട്ടം നിന്നോ..." "എനിക്ക് മഴ കാണണം. നിന്റെ റൂമിൽ ബാൽക്കണി ഇല്ലല്ലോ..ഹും" "ആര് പറഞ്ഞു ബാൽക്കണി ഇല്ലെന്ന്,." അവന്റെ മറുചോദ്യം കേട്ട് അത്രയും നേരം പുച്ഛ ഭാവത്തോടെ നിന്ന അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് അവിടെയുള്ള വലിയ ജനാലന്റെ അടുത്തേക്ക് ചെന്ന് അവിടെ കണ്ട ഒരു സ്വിച്ചിൽ പ്രസ്‌ ചെയ്തതും, മുകളിൽ നിന്ന് കുനിഞ്ഞു കൊണ്ട് കോണിപ്പടികൾ മൂവ് ചെയ്ത് തറയിൽ തട്ടി നിന്നു. ഇതൊക്കെ എപ്പ എന്ന മട്ടിൽ വായും പൊളിച്ച് നിൽക്കുന്ന അവളെ അവൻ ഇങ്ങ് വാ എന്ന് കണ്ണ് കൊണ്ട് കാണിച്ചതും, നിമിഷ നേരം കൊണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ കൂടെ ആ സ്റ്റെപ്സ് കയറി മുകളിലേക്ക് കയറുമ്പോൾ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എക്സൈറ്റ്മെന്റ് ആയിരുന്നു. മുകളിൽ എത്തി നിന്നതും, അവിടെ കണ്ട കാഴ്ചയൊന്നും വിശ്വസിക്കാൻ കഴിയാതെ ചുറ്റും നോക്കി. അഭിയുടെ മ്യൂസിക് റൂം. ഫുൾ മ്യൂസിക് instruments...അവൾ അപ്പൊത്തന്നെ അവനെ നോക്കിയപ്പോ അവൻ ബാൽക്കണിയിലേക്ക് പോവുന്നത് കണ്ട് അവളും പിന്നാലെ ചെന്നു. ബാൽക്കണിത്തറയിൽ ഫുൾ പുല്ലായിരുന്നു. അതിൽ നിൽക്കുമ്പോ കാല് ഇക്കിയാകും പോലെ, കൂടാതെ ബാൽക്കണിക്ക് മേൽക്കൂര ഇല്ലാത്തതിനാൽ മഴത്തുള്ളികൾ മുഴുവനും അവളേയും അവളെ ഡ്രെസ്സിനേയും ചുംബിച്ചുക്കൊണ്ടിരുന്നു. അതൊന്നും വക വെക്കാതെ മുന്നോട്ടായി മഴത്തുള്ളികളെ പുണരാൻ അവളുടെ ഉള്ളം കൊതിച്ചു. മുന്നോട്ട് നടക്കാൻ നിന്നതും പിന്നിൽ നിന്ന് അബി അവളുടെ ഇടത് കൈ പിടിച്ച് വലിച്ച് അവളെ തന്റെ മുമ്പിലേക്കാക്കി നിർത്തി. " നിനക്കെന്താഡീീ പ്രാന്താണോ. കൈ bandage ഇട്ടത് കണ്ടില്ലേ. അത് നനക്കാനാണോ നിന്റെ ഉദ്ദേശം. മഴ കാണണമെന്ന് പറഞ്ഞു, കണ്ടു. ഇനി ഒന്നും ഇല്ല.വാ.." അവളെ കൊണ്ടുപോവാൻ നിന്നതും, അവളപ്പോ തന്നെ അവന്റെ കൈ വിടുവിച്ച്‌ അവന്റെ മുമ്പിൽ ചുണ്ട് ചുളിക്കി നിഷ്‌ക്കുവോടെ നോക്കി നിന്നു. "എനിക്ക് മഴ കൊള്ളണം." "എനിക്ക് നിന്നെ കൊല്ലണം." അവളെ തറപ്പിച്ച്‌ നോക്കിക്കൊണ്ട് അവൻ പറഞ്ഞത് കേട്ട് അവൾ കണ്ണ് ചുളിക്കി അവനെ ദേഷ്യത്തോടെ നോക്കി. എന്നിട്ട് എനിക്ക് നിന്റെ സമ്മതം വേണ്ടാ എന്നർത്ഥത്തിൽ അവന് നേരെ മുഖം തിരിച്ച് മഴയിലേക്കിറങ്ങി. "ഡീീ...കളിക്കല്ലേ....മെഹർ.." അവനവളെ വിളിച്ചെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഒരു കൈ വിടർത്തിപ്പിടിച്ച്‌ മുഖം മുകളിലേക്ക് പിടിച്ച് വട്ടം കറങ്ങി. നല്ല തണുത്ത മഴയിൽ തിരിഞ്ഞ് കളിച്ചും കാല് കൊണ്ട് മഴത്തുള്ളികൾ തട്ടി തെറിപ്പിച്ചും അവളാസ്വാദിച്ചു. പെട്ടന്ന് പിന്നിൽ ആരോ നിൽക്കും പോലെ തോന്നിയതും അവൾ തിരിയാൻ നോക്കിയപ്പോഴേക്കും കാലു തമ്മിൽ പിടഞ്ഞു നേരെ മലർന്നടിച്ച്‌ വീഴും മുന്പേ അബിയുടെ കൈകൾ അവളുടെ അരയിൽ ചുറ്റിപ്പിടിച്ചിരുന്നു. ഒരുതരം അനുഭൂതി അവളുടെ ചുണ്ടിൽ പുഞ്ചിരി നിറച്ചു നിന്നതും, ആ കണ്ണുകൾ പതിയെ തുറന്ന് അഭിയുടെ കണ്ണുകളുമായി ഉടക്കി. അവന്റെ മുടിയിൽ നിന്നും മഴത്തുള്ളികൾ കവിളിലേക്ക് വന്ന് പതിച്ചോണ്ടിരുന്നു. അവനെ നോക്കി പുഞ്ചിരി നൽകിയതും, അവനും തിരിച്ച് നേരിയ പുഞ്ചിരി നൽകിക്കൊണ്ട് മിന്നൽ വേഗത്തിൽ അവളെ പിടിച്ച് നേരെ നിർത്തി. ആ പ്രവർത്തിയിൽ അവളുടെ മുടികൾ അവനെ മുഖത്ത് മഴത്തുള്ളികളാൽ പറ്റിപ്പിടിച്ചു. *തുടരും* ദിവസവും എഴുതുമ്പോൾ ചിലപ്പോ ലെങ്ത് കുറഞ്ഞേക്കും, അത് പ്രശ്നമാക്കാതെ വായിക്കണേ..പിന്നെ ഇന്നലെ പോസ്റ്റാം പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 instagram. mr__rowdey__ #📙 നോവൽ
🔥രാവണ പ്രണയം🔥 💘Unpredictable mad love💘 Part-62 അമീന......📝 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 "അക്കൂ....." ന്നുള്ള നിലവിളി കാതിൽ പതിഞ്ഞതും.......കണ്ണിലായി ഇരുട്ട് മൂടി കൊണ്ട് പതിയെ കൺപോളകൾ അടഞ്ഞു പോയതും......ആ മങ്ങിയ കാഴ്ച്ചയിൽ കണ്ടു മ്മളലേക്കായി ഓടിയടുക്കുന്ന ആഷിക്കയെ....... "അക്കു.... റാസിക്കു....." ന്ന് അലറി കൊണ്ട് ആഷിക്ക മ്മളെ അടുക്കലേക്കോടി അടുത്ത് ആ കൈകളിൽ കോരിയെടുത്തു കോരിച്ചൊരിയുന്ന മഴയിൽ കൂടെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ചോടി.....മ്മളതെല്ലാം ചെറു ബോധത്തോടെ അറിയുന്നുണ്ടായിരുന്നു.....ഇടക്കിടക്ക് അതികരിക്കുന്ന വേദനയിൽ പുളഞ്ഞു കൊണ്ട് മ്മള് ആ കയ്യിലായി കിടന്നു ഞെരങ്ങി കൊണ്ടിരുന്നു...... രക്തത്തിൽ കുളിച്ചു കിടക്കുന്ന മ്മളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും തളർന്നു വീണ ആശിക്കയെ അവരെല്ലാം കൂടെ പിടിച്ചു കൊണ്ട് മ്മളെ സ്ട്രക്ച്ചറിൽ കിടത്തി അകത്തേക്കു കൊണ്ട് പോയി..... വേദനക്കിടയിലും മ്മള് പലതും ചോദികാനായി ശ്രമിച്ചോണ്ടിരുന്നു..... "ആഷിക്ക.....ആനി....." "സംസാരിക്കല്ലേ മോളെ.....ഇല്ലടാ.... നിനക്ക് ഒന്നും ഇല്ല......." "വേദന സഹിക്കാൻ പറ്റണില്ല.....മ്മള് മരിച്ചു പോകുവോ ആഷിക്ക....." ന്നൊക്കെ വേദനകൊണ്ട് പുളഞ്ഞു പോയ മ്മള് കരഞ്ഞു പറഞ്ഞതും..... ot യുടെ മുന്നിൽ എത്തിയതും മ്മള് ആശിക്കയുടെ കയ്യിൽ പിടിച്ചു പറഞ്ഞു... "ആഷിക്ക....ആനി.... കുഞ്....." ന്ന് വേദന കടിച്ചു പിടിച്ചു ചോദിച്ചതും.....മ്മടെ അടുത്തോട്ടു വന്നു പറഞ്ഞു.... "അവരെ മ്മള് ട്രെയിൻ കയറ്റി വിട്ടു... സേഫ് ആണ് മോളെ......" ന്ന് അഷിക പറയലും മ്മള് ശ്വാസം തിങ്ങി കൊണ്ട് ആഞ്ഞു വലിച്ചതും...... അങ്ങോട്ടായി ഓടി വന്ന ഡോക്ടർ...അവിടെയുള്ള നേഴ്സ്നോട്‌..ഷൗട്ട് ചെയ്തോണ്ട് പറഞ്ഞു..... "ആർ യു മാഡ്..... ഇത്രയും ഇഞ്ചുറി ആയ പേഷ്യന്റിനെ ഇവിടെ ഇട്ടേക്കുവാണോ.........ബ്രിങ് ടു ദി ഓപ്പറേഷൻ തീയറ്റർ.... കoഫാസ്റ്......" ന്ന് ഡോക്ടർ അലറിയതും....ആ നേഴ്സ് മ്മളേം കൊണ്ട് ot യുടെ ഡോർ തുറന്നു അകത്തേക് കൊണ്ട് പോയതും......മ്മടെ കണ്ണുകൾ താനെ അടഞ്ഞിരുന്നു..... അടഞ്ഞ മ്മടെ കൺപോളകൾ പിന്നീട് തുറന്നത് ഒന്നര മാസത്തിന് ശേഷം ആയിരുന്നു......ഒരുപാട് വയറുകൾ കിടയിൽ ജീവന്റെ കണിക നിലനിർത്തി കൊണ്ട് മാത്രം ഒന്നരമാസം icu വിൽ കഴിഞ്ഞു..... കണ്ണ് തുറന്നെങ്കിലും കൈകാലുകൾ ഇളക്കാൻ കഴിയാതെ ഒന്നുരിയാടാൻ പോലും ആകാതെ വേദനയിൽ കിടന്ന മ്മളെ മുന്നിലേക്ക് പാറിപ്പറന്ന തലമുടിയും വെട്ടിയൊതുക്കാത്ത താടിയും കൊണ്ട് കടന്നു വന്ന ആശിക്കയുടെ രൂപത്തിൽ മ്മളൊന്ന് തറഞ്ഞു പോയി.... ആ കണ്ണിലെ വേദന മ്മടെ ഈ അവസ്ഥയിൽ നിന്നുണ്ടായത് കൊണ്ടാണെന്ന് മനസ്സിലായതും മ്മള് ഒന്ന് വിതുമ്പി പോയി..... "റാസിക്കു....." ന്ന് വിളിച്ചോണ്ട് മ്മളെ അടുത്തോട്ടു ഓടി വന്ന് കയ്യിൽ കൈ കോർത്തു പിടിച്ചപ്പോൾ കണ്ടു ആൾക്ക് തൊട്ടുപുറകിലായി കരച്ചിലടക്കാൻ പാട് പെടുന്ന ന്റെ ശാലുത്തയെ..... മ്മളെ ഒന്ന് നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് കതക് തുറന്ന് ഇത്ത പുറത്തോട്ടൊടിയതും അകത്തേക്കായി മദർ കടന്നു വന്നു.... ആ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു...... പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ മ്മളെ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്തു...... റൂമിലെത്തിയ മ്മൾക് അവരിൽ നിന്നറിയാൻ കഴിഞ്ഞു മ്മള് ഒരുമാസത്തോളം ബോധം ഇല്ലാതെ icu വിലായിരുന്നെന്ന്..... വലത് കാലിനും കയ്യിനും പൊട്ടൽ ഉണ്ട്.... തലയിടിച്ചു വീണത് കൊണ്ടായിരുന്നു ബോധം വരാന് താമസിച്ചതെന്ന്..... തലയിലും കയ്യിലും കാലിലും കെട്ടൊക്കെ ആയി പിന്നെയും രണ്ടുമാസത്തോളം ആ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി..... അതിനിടയിൽ ഒരു പ്രാവശ്യം പോലും ആനിയെ മ്മള് നേരിട്ട് കണ്ടിട്ടില്ലായിരുന്നു.....അവളെ ചോദിക്കുമ്പോൾ ഒക്കെ മ്മളിൽ നിന്നൊഴിഞ്ഞു മാറുന്ന ശാലുത്തയെയും ആശിക്കയെയും മ്മള് പിടിച്ചു വെച്ച് കാരണം ചോദിച്ചതും.... അവര് സേഫ് ആണെന്ന് മാത്രം പറഞ്ഞു.......കുഞ്ഞിനെ ചോദിച്ചെങ്കിലും അവര് ഒഴിഞ്ഞു മാറി....... "പറയ്‌ ശാലുത്ത..... കുഞ് എവിടെയാ.......നിങ്ങളൊക്കെ എന്താ എന്നിൽ നിന്നൊളിക്കുന്നത്....." "അക്കു.... റിലാക്സ് ആകട......അവർക്ക് ഒന്നും ഇല്ല....." "പിന്നെ എന്താ മ്മളിൽ നിന്നൊളിച്ചു വെക്കുന്നത്..... ഇത്രയും ദിവസം ആയിട്ട് ആനി പോലും മ്മളെ ഒന്ന് കാണാൻ വന്നില്ല.... ചോദിക്കുമ്പോൾ മാത്രം സേഫ് ആണെന്ന് പറയുന്നു.... ഇതിൽ നിന്നൊക്കെ ഞാൻ എന്താ മനസ്സിൽ ആകേണ്ടത്...." ന്ന് പറഞ്ഞു കരഞ്ഞു പോയതും....പെട്ടന്ന് ഇത്ത വെപ്രാളത്തോടെ മ്മളിലേക് ചേർന്ന് കൊണ്ട് പറഞ്ഞു....... "അക്കു.....ആ കുഞ്.....നിന്നെ ഇടിച്ചു തെറിപ്പിച്ചപ്പോൾ തന്നെ നിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു കുഞ് സ്പോട്ടിൽ മരിച്ചു പോയി അക്കു...." ന്ന് ശാലുത്ത പറഞ്ഞത് കേട്ട് മ്മള് ഒന്ന് ഞെട്ടിതരിച് ഒരു സംശയത്തോടെ മ്മള് തിരിച്ചു പറയാൻ ഒരുങ്ങവെ...... മ്മളെ പോലും തടസ്സം തീർത്തു കൊണ്ട് ഇത്ത മ്മളെ വാരിപുണർന്ന് കൊണ്ട് പതിയെ പറഞ്ഞു... "അക്കു..... ശ്......ഒന്നും ഇങ്ങോട്ട് പറയണ്ട.....മ്മള് പറയുന്നത് നി കേട്ടാൽ മാത്രം മതി.......ഇവിടെ ചുറ്റും അവന്റെ ആളുകൾ ഉണ്ട്......ആ ആക്‌സിഡന്റ്ൽ കുഞ് മരിച്ചെന്നു ആണ് ഇപ്പോൾ അവനിൽ ഉള്ള അറിവ്..... ആഷിഖ് പറഞ്ഞു.....നിന്നെ ഇടിച്ചു തെറിപ്പിച്ചത് അവന് ആണെന്ന്.... ആനി കണ്ടതാണ് നിന്നെ അയാൾ ഇടിച് തെറിപ്പിക്കുന്നത്‌.... നിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണ പൊതിയിൽ കുഞ് ആണെന്ന് ആണ് ഇതുവരെ അവന് കരുതിയിരിക്കുന്നത്....... നിനക്ക് ബോധം വരുന്നത് കാത്ത് അയാൾ ഇവിടെ ഉണ്ട്..... അതുകൊണ്ട് ആണ് ആനി ഇങ്ങോട്ട് വരാത്തത്...... ആക്‌സിഡന്റ് ആയി ജീവനില്ലാതെ പോലും ആ കുഞ്ഞിനെ കിട്ടാത്തത് കൊണ്ട് അവനിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി ആണ്....... അവന്റെ അന്വേഷണം നില്ക്കുന്നത് നിന്നിൽ നിന്നുള്ള മറുപടിക്ക് ശേഷം ആയിരിക്കും.....അത്‌ നിന്റെ വായിൽ നിന്ന് കേൾക്കാൻ ആണ് അയാൾ ഇവിടെ ഉള്ളത്........ നി ചോദിച്ചപ്പോൾ ആള് പുറത്ത് ഉണ്ടായിരുന്നു മോളെ...... അതാണ് ഒന്നും വിട്ടു പറയാതെ ഒഴിഞ്ഞു മാറിയത്.... ഇനി നിന്നിൽ നിന്നും അവൻ അത്‌ മാത്രമേ അറിയാവൂ കുഞ് ജീവനോടെ ഇല്ലാന്ന്......" "ഇത്ത..... " "പേടിക്കണ്ട.....ഞാൻ ഇപ്പൊ പുറത്തു പോകുവാ... അവന്റെ സംശയം നമുക്ക് മാറ്റിയെ പറ്റു... കുഞ്ഞിന്റെ സുരക്ഷക്ക് അത്‌ ആവശ്യം ആണ്..... അതിന് അവന്ക് നിന്നെ ഒറ്റയ്ക്കു കിട്ടണം.....നിന്റെ വായിൽ നിന്ന് തന്നെ അറിയണം ആ കുഞ് ജീവനോടെ ഇല്ലാന്ന്..... മനസ്സിലായോ അക്കു......" ന്നൊക്കെ ഇത്ത പറഞ്ഞു നിര്ത്തി മ്മളിൽ നിന്ന് വേർപെട്ട് മാറികൊണ്ട് കണ്ണ് തുടച്ചു തന്നു കൊണ്ട് പുറത്തോട്ട് ഇറങ്ങി വാതിൽക്കൽ നിന്നോണ്ട് പറഞ്ഞു.... "അക്കു... എല്ലാം ഉൾകൊള്ളാൻ ശ്രമിക്കണം....ആരെന്നു പോലും അറിയാത്ത ആ കുഞ്ഞിന് വേണ്ടി ആണ് നി ഈ അവസ്ഥയിൽ......ഇനിയും ഓരോന്ന് ഓർത്തു കൊണ്ട് നീറി ഇരിക്കാതെ... ഞാൻ ടാബ്ലറ്റ് വാങ്ങിച്ചു വരാം....ആഷിഖ് ഡിസ്ചാർജ് പേപ്പേഴ്സ് ശരിയാക്കാൻ പോയേക്കുവാ......" ന്ന് പറഞ്ഞു കൊണ്ട് ശാലുത്ത പോയതും..... മ്മള് കണ്ണുകൾ അടച്ചു ബെഡിലായി കിടന്നു ഏത് നിമിഷവും അവന്റെ വരവിനായി കാത്തിരുന്നുകൊണ്ട്...... ശാലുത്ത പറഞ്ഞത് പോലെ അവന് വന്ന് മ്മളെ ഭീഷണി പെടുത്തി കൊണ്ട് ആ കുഞ്ഞിനെ ചോദിച്ചെങ്കിലും.... മ്മളെ ഓർമയിൽ ജിപ്സി ഇടിച്ചു വീഴ്ത്തിയത് വരെ ആണെന്നും ആ കുഞ്ഞിനെ കൂടെ കൊന്ന് കളഞ്ഞില്ലേടാ ന്ന് പറഞ്ഞു അവന്റെ കോളറിൽ പിടിച്ചു ആക്രോശിച്ചതും.....അവന് ഒന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് മ്മളെ കൈകളെ തട്ടി മാറ്റി കൊണ്ട് വിജയശ്രീലാളിതനെ പോലെ തിരിഞ്ഞു നടന്നതും മ്മള്... "നി ജയിച്ചു ന്ന് കരുതണ്ട ഷാഹിൽ....ആ കുഞ് ആരുടെ ആണെടാ..... അതിനെ കൊന്ന് കളഞ്ഞതിന് പോലീസിൽ കംപ്ലയിന്റ് കൊടുക്കും ഈ മെഹക്......" "പൊന്ന് മോളെ.... നി ഇതിന് പുറകെ ഇനി നടക്കില്ല.... ഒരൊറ്റ ഇടിയിൽ ആ കുഞ്ഞിനെ കൊന്ന് കളഞ്ഞ എനിക്ക് നിന്നെ തകർത്തു കളയാൻ ആകാഞ്ഞിട്ടല്ല.... ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടല്ലോ നിനക്ക് കൂട്ടായി ആ കിളിക്കൂട്ടിൽ എന്നെ കൊണ്ട് കൂടുതൽ ക്രൂരത ചെയ്യിക്കരുത് മെഹക്......" "ചി..... നി ഇത്രയും ക്രൂരൻ ആണോ..... എങ്ങനെ കഴിഞ്ഞു നിനക്ക്......" "എനിക്ക് മാർഗം അല്ല പ്രധാനം ലക്ഷ്യം ആണ്..... ആ കുഞ്ഞിനെ ഇല്ലാതാക്കി ഒരു കുടുംബത്തെ ഭിന്നിപ്പിയ്ക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ ഇതിലും കൂടുതൽ ചെയ്യാൻ ഒരറപ്പും ഇല്ല.....ഇനി ഒരു വരവ് കൂടെ എന്നെ കൊണ്ട് ഇങ്ങോട്ട് വരുത്തിച്ചാൽ അത്‌ നിന്റെ നല്ലതിനാവില്ല.... സൊ.... ബൈ....മെഹക്.....ഇനി ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ......" ന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു ഡോർ വലിച്ചടച്ചു ഇറങ്ങി പോയതും......ഇത്രയും നേരം അടക്കി വെച്ച ശ്വാസം വലിച്ചു വിട്ടു കൊണ്ട് തളർന്നു ബെഡിലേക് കിടന്നു.... അവന്റെ ക്രൂരത കൊണ്ട് തകർന്ന ആ കുടുംബത്തിന്റെ ഒക്കെ ശാപം ഇവൻ എവിടെ കൊണ്ട് കളയും പടച്ചോനെ.... ന്നൊക്കെ കരുതി കൊണ്ട് മ്മള് കണ്ണടച്ച് കിടന്നു..... പിന്നീട് മ്മളെ ഡിസ്ചാർജ് ആക്കി ഞങ്ങൾ കിളികൂട്ടിലേക് പോയി..... അവിടെയെത്തി ആനിയെ കണ്ടെങ്കിലും ആ കുരുന്നിനെ കാണാൻ കഴിഞ്ഞില്ല..... അവരിൽ നിന്ന് ഒരുകാര്യം അറിയാൻ കഴിഞ്ഞു കുഞ്ഞ് ഇവിടെ സേഫ് അല്ലാത്തത് കൊണ്ട് അവനെ അടുത്തുള്ള ചർച്ചിലെ അച്ചനെ ഏല്പിച്ചുവെന്ന്...... മ്മള് ഒന്ന് റിക്കവർ ആകുന്നത് വരെ മ്മളെ അങ്ങോട്ട് വിട്ടില്ല.... കാരണം ഇടക്കിടക്കുള്ള കിളിക്കൂടിന് മുന്നിലൂടെ പോകുന്ന ആ റെഡ് ഓടി കാർ ഷാഹിൽന്റെ ആണെന്ന് മനസ്സിലാക്കിയത്ത് കൊണ്ട് ഒരു സാഹസത്തിന് മുതിർന്നില്ല...... നാല് മാസത്തോളം ബെഡ് റെസ്റ്റിന് ശേഷം ആണ് ആ കുരുന്നു മുഖം ഞാനും കാണുന്നത്..... ഇരുട്ടിന്റെ മറപറ്റി മുടങ്ങാതെ അവനരികിൽ ചെല്ലും.... അവന് ഞാനിട്ട പേര് ആണ് അൻഷിഫ് ഞങ്ങടെ അപ്പു....... പൂർണമായി ബേദമാക്കാത്തത് കൊണ്ട് തന്നെ മ്മടെ രണ്ട് വർഷം ആണ് നഷ്ടമായത്.....8, 9 ക്ലാസ്സ്‌ മ്മൾക് നഷ്ടമായി..... പിന്നീട് ആനി പത്തിൽ ആയപ്പോൾ ആണ് അവളെ അഡോപ്റ് ചെയ്യുന്നത്.....പിന്നീട് അവൾ പ്ലസ് വണ്ണിൽ ചേർന്നപ്പോൾ മ്മള് ഇന്റലിജൻസ് ടെസ്റ്റ്‌ വഴി നേരിട്ട് മ്മൾ പത്തിൽ ചേർന്നു..... അഡോപ്റ് ചെയ്‌തെങ്കിലും അവൾ പ്ലസ് ടു കഴിയുന്നത് വരെ കിളിക്കൂട്ടിൽ തന്നെ നിന്നു.... പിന്നീട് മ്മളും പ്ലസ് വണ്ണിലേക് അവളുടെ സ്കൂളിൽ ചേർന്നു......പഠനത്തിലും വിനോദത്തിലും ഞങ്ങൾ ചേക്കേറിയപ്പോൾ മനസ് ഒന്ന് റിലാക്സ് ആയിരുന്നു...... പിന്നീട് ആ റെഡ് ഓടി കാർ കിളിക്കൂടിന് പരിസരത്തു കണ്ടതെ ഇല്ല..... ദിവസങ്ങൾ മാറി മറിഞ്ഞു.... മ്മള് പ്ലസ് ടു ആയതും.... അവൾ ഡിഗ്രി ക്ക് അവളുടെ അപ്പച്ചന്റെ നാട്ടിലെ കോളേജിലെക് മാറി..... പിന്നീട് ഫോണിലൂടെ ഉള്ള കോൺടാക്ട് മാത്രമേ ഉണ്ടായിരുന്നുള്ളു...... അവളുടെ കൂടെ കൂടണം എന്ന് ആഗ്രഹം ഉണ്ടേലും കിളിക്കൂടും അപ്പുവിനെയും പിരിഞ്ഞു നിൽക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് മ്മള് പിന്നീട് ഡിഗ്രിക്ക് കിളിക്കൂടിന് അടുത്തുള്ള കോളേജിൽ ചേർന്നു.... അപ്പുവിനെ അപ്പോഴും അച്ഛനെ ഏൽപ്പിച്ചു..... അവന്റെ ഏഴാം പിറന്നാളിന് അവന് മ്മളോട് ആവശ്യപ്പെട്ടത് മ്മടെ കൂടെ ഇനിയുള്ള കാലം ജീവിക്കാൻ ആണ്..... പിന്നീട് ഏഴ് വർഷത്തിന് ശേഷം മ്മള് അപ്പുവിനെ കിളിക്കൂടിലേക് കൂട്ടി..... അവിടുന്നങ്ങോട്ട് അവന് ഉണ്ടായിരുന്നു കൂടെ.... പിന്നീട് കോളേജിലെ പ്രശനത്തിൽ പെട്ട് ഡിസ്മിസ് ആയപ്പോൾ ആണ് അപ്പു കൂടുതൽ വിഷമിച്ചത് മ്മളെ പിരിയുന്നതിൽ......ഏതായാലും ഡിസ്മിസ് ആയി അവിടെ ഇനി പടിക്കൽ നടക്കില്ല.....പിന്നെ ഇത്തയ്ക് ഹോസ്പിറ്റലിൽ ജോലിയും ശരിയായി.....അതെല്ലാം കണക്ക് കൂട്ടി ആണ് മ്മള് ആനിയുടെ കോളേജിൽ ചേർന്നത്..... അത്‌ പിന്നീട് മ്മളെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയി..... മ്മടെ ജീവൻ.... ന്റെ സ്വന്തം രാവണൻ....കിച്ച പൊന്നുവിനെ ജീവിതത്തിന്റെ ഭാഗമായി മാറി......😍😌 പിന്നീട് ഒർമിക്കാൻ ആഗ്രഹിക്കാത്ത ആ രാത്രി മ്മടെ ഓർമയിൽ പോലും ഇല്ലായിരുന്നു.....ഷാഹിൽനെ ഇവിടെവെച് കാണുന്നത് വരെ..... അവന്റെ കയ്യിൽ നിന്നും രക്ഷപെട്ട കുഞാണ് അപ്പു എന്ന് അവന് അറിയുന്ന നിമിഷം വിതൂരമല്ല..... അവന് അറിഞ്ഞു കഴിഞ്ഞു ആ ആക്‌സിഡന്റിൽ ആ കുഞ്ഞ് നഷ്ടപെട്ടില്ലാന്നുള്ളതും അത്‌ സേഫ് ആണെന്നുള്ള സത്യം....അങ്ങനെയാണ് കിളിക്കൂട്ടിലേക് ഞങ്ങൾ പോയ ദിവസം വർഷങ്ങൾക്ക് ശേഷം ആ റെഡ് ഓടി ആ പരിസരത് കറങ്ങി തിരിഞ്ഞു അലഞ്ഞത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്...... ഏത് നിമിഷവും അവൻ ഞങ്ങള്ക് മുന്നിലേക്ക് വരാം.... പക്ഷെ അതിനിടയിൽ പെട്ട മറ്റൊരു കാര്യം.... ഷാദിയും ഷാഹിലും തമ്മിൽ ബന്ധം ഉണ്ടേൽ തീർച്ചയായും അപ്പുവിനെ കുറിച്ചുള്ള രഹസ്യങ്ങൾക്കുള്ള ഉത്തരവും അവരിൽ തന്നെയുണ്ടാകും....ഉണ്ടാകുമെന്നല്ല.......ഉണ്ടാവണം..... അങ്ങനെ ഉണ്ടേൽ കണ്ടെത്തിയിരിക്കും മെഹക്.... നി എന്നിലേക്കടുക്കുന്നതിന് ഒരുനിമിഷം മുന്നേ എങ്കിലും മിസ്റ്റർ ഷാഹിൽ....... ന്നെല്ലാം മനസ്സിൽ ഓർത്തുകൊണ്ട് മ്മള് ആനിയിൽ നിന്ന് വേർപെട്ട് കൊണ്ട് ചുമരിലേക് ചാരി കണ്ണടച്ചിരുന്നു....... അപ്പോൾ തന്നെ ലിയു അങ്ങോട്ട് വന്നതും മ്മള് എണീറ്റു....പിന്നീട് ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു പുറത്തോട്ടിറങ്ങിയതും...... ചെക്കന്മാരെല്ലാം ഞങ്ങളേം വെയിറ്റ് ചെയ്ത് നിൽപ്പുണ്ടായിരുന്നു...... പിന്നീട് അരുണിയോടും ആന്റിയോടും കല്യാണത്തിന് ഉറപ്പായും വരണം എന്ന് പറഞ്ഞു യത്ര പറഞ്ഞു ഞങ്ങൾ നാട്ടിലേക് തിരിച്ചു..... പലതും മനസ്സിൽ ഉറപ്പിച്ചു കൊണ്ട്........ തുടരും..... 💘ആമി💘 #📙 നോവൽ
💕 *എന്റെ കിതാബിലെ പെണ്ണ്* 💕 *PART-3* രചന ;അനസ് വേങ്ങര ശബ്ദം കേട്ട ക്ലാസ്സിനടുത്തെത്തി.... മെല്ലെ ഞാൻ ഡോർ തുറന്ന് നോക്കിയതും..... ആ കാഴ്ചകണ്ടു ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു.... കഥ ഇതുവരെ.... തുടർന്ന് വായിക്കുക....... _____________________________________ ഹനാ മറിയം... അന്നാണ് ഞാൻ അവളെ ആദ്യമായിട്ട് കാണുന്നത്.....കൂടെ അലെക്സിയുമുണ്ട്... അവളെ ബലമായിട്ട് പിടിച്ചു കീഴ്പെടുത്തിയിരിക്കുകയാണ്.. അവളുടെ മുഖം വല്ലാതെ വിളറിയിട്ടുണ്ട്.... കുതറി മാറാൻ ശ്രമിക്കുന്നുണ്ട്...കഴിയുന്നില്ല.... ഇടക്കിടക്ക് ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്...അപ്പൊയെല്ലാം അലെക്സിയുടെ കൈ അവളുടെ കവിളത്ത് ആഞ്ഞു പതിച്ചുകൊണ്ടിരുന്നു.... കരയുന്നുണ്ട്.... മിഴിനീർ പൊഴിക്കുന്നുണ്ട്.... ആര് കാണാനാണ്..... എന്ത് ചെയ്യണം....അറിയത്തില്ലാ.... ഖൽബ്‌ വല്ലാണ്ട് പിടക്കുന്നുണ്ട്... കയറിയങ് പൊട്ടിച്ചാലോ....ഏയ് വേണ്ടാ.... നാളെയും ഈ ക്യാമ്പസ്സിൽ തന്നെ തുടരാനുള്ളതാണ്.... അലക്സി അവളുടെ സ്വകാര്യഭാഗങ്ങളിൽ കൈകടത്തികൊണ്ടിരുന്നു... അതെനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ലാ.... വരുന്നത് വരട്ടെ എന്നും വിചാരിച്ച് ഞാൻ മെല്ലെ ഡോറിൽ കൈത്തട്ടി.... ശബ്ദം കേട്ട അലക്സി തിരിഞ്ഞു നോക്കി...എന്നെ കണ്ട അലക്സിസ് അവളെ പിടിവിട്ടു.... പിടിവിട്ടതും അലെക്സിയെ തളളിമാറ്റികൊണ്ട് അവൾ പുറത്തേക്കോടി..... രോഷാകുലനായി അവൻ എന്റെ അടുത്തേക്ക് വന്നു.... ഞാൻ വരാന്തയിലേക്ക് ഇറങ്ങി നിന്ന്.... "നീ...ഏതാടാ പന്നീ.... എന്താടാ ഇവിടെ...." എന്നും ചോദിച്ചു എന്റെ മോന്തക്കിട്ട് രണ്ടെണ്ണം തന്നു..... തിരിച്ചൊന്നും പറയാൻ കഴിയാതെ പ്രതികരണ ശേഷി നഷ്ടപെട്ടവരെപോലെ ഞാൻ തലയും താഴ്ത്തി നിന്നു.... ഹനാ പോയതിന്റെ ദേഷ്യമെല്ലാം അവനു എന്നിൽ തീർത്തു.... കണക്കിന് കിട്ടിയിട്ടുണ്ട്... എന്നിട്ടുമെന്റെ നാവുകൾപോലും തെല്ലും പ്രതികരിച്ചില്ല... അവനോടുള്ള ഭയം തന്നെയാണ് കാരണം....... ദേഷ്യം കെട്ടടങ്ങിയിട്ടില്ല.... എങ്കിലും എന്തൊക്കെയോ തെറി വിളിച്ചു അവൻ പോയി...... അവന്റെ കൈപതിച്ച ഭാഗങ്ങളിൽ നല്ല വേദനയുണ്ട്...എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് ഞാൻ ഹോസ്റ്റലിലേക്ക് പോയി... അടികിട്ടിയ ഭാഗത്ത് പാടുകകൾ നീലിച്ചു വരുന്നുണ്ട്....അത് കണ്ടിട്ടാവണം ആഷിയും ജിതിനും കാര്യങ്ങൾ തിരക്കി.... "എന്താടാ പറ്റിയെ...." "ഏയ് ഒന്നുല്യാടാ...." എന്നും പറഞ്ഞുകൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവര് പിടിവിട്ടില്ലാ....നിർബന്ധിച്ചു ആവർത്തിച്ച് ചോദിച്ചപ്പോൾ ഞാൻ നടന്ന കാര്യങ്ങൾ കെട്ടഴിച്ചു.... എല്ലാം കേട്ട ശേഷം വാ പൊളിച്ചു നിൽക്കാണ് രണ്ടും... നിസ്സഹായവരാണ് ഞങ്ങൾ... കേവലം മൂന്ന് പേർ മാത്രം വിചാരിച്ചിട്ട് എന്ത് സംഭവിക്കാനാണ്.... കോളേജ് മുഴുവൻ ഭരിക്കുന്നത് അവനും ഗാങ്ങ്സുമാണ്.... കംപ്ലൈന്റ്റ് ചെയ്യണമെന്ന് ആഷി പറഞ്ഞിട്ടും വേണ്ടാ എന്ന മട്ടിൽ ഞാനതിനെ തള്ളിക്കളഞ്ഞു...... ഉറങ്ങാൻ കഴിയുന്നില്ല.... വിളറിവെളുത്ത ആ പെണ്ണിന്റെ മുഖം മനസ്സിലേക്ക് ഓടി വരാണ്.... പേടിച്ചരണ്ടാ ആ മുഖം മനസ്സിനെ വല്ലാണ്ട് സ്പര്ശിക്കുന്നുണ്ട്...... അവളാരാ ശെരിക്കും.... അവളും അലെക്സിയും തമ്മിലുള്ള ബന്ധമെന്താ..... സ്വയം ഞാൻ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു.... സമയം രാത്രി രണ്ടു മണി... എന്തോ ഒരു ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു.... നോക്കിയപ്പോൾ പുറത്ത് നിന്നാരോ തട്ടി വിളിക്കുന്നുണ്ട്.... കുറെ നേരമായിട്ട് തട്ടുന്നുണ്ട്.... ആരായിരിക്കും... അതും ഈ നേരത്ത്... ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ അലയടിക്കുന്നുണ്ട് തുറക്കണോ...... ഏയ് വേണ്ടാ...എന്തിനു.... നല്ല പേടിയുണ്ട്...... അപ്പോഴും പോത്ത് പോലെ കൂർക്കം വലിച്ചുറങ്ങാണ് രണ്ടും... ഇങ്ങനെ ആണേൽ സുനാമി വന്നു കൊണ്ടുപോയാൽ വരെ ഇവറ്റകൾ അറിയൂല്ലല്ലോ പടച്ചോനേ.... രണ്ടിന്നെയും ഞാൻ വിളിച്ചുണർത്തി.... അപ്പോഴും കതകിൽ മുട്ടിക്കൊണ്ടേയിരിക്കാണ്.... "നീ തുറക്കെടാ....." ആഷിയാണ് പറഞ്ഞത്... ഞാൻ ധൈര്യം സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു നോക്കിയതും ഷോക്കായി പോയിരുന്നു... അലക്സി... അവൻ വീണ്ടും വന്നിരിക്കുന്നു... എന്തിനായിരിക്കും....അറിയത്തില്ല... "എന്താടോ വാതിൽ തുറക്കാനൊരു പ്രയാസം...." "ഉറക്കത്തിലായിരുന്നു......" ഞാൻ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു..... "ആ...എന്നാ മക്കള് രണ്ടാളും പുറത്തിറങ്ങി നിന്നേ.... എനിക്കിവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്....." എന്നെനോക്കിയിട്ടാണ് പറഞ്ഞത്...... ആഷിയെയും ജിത്തുവിനെയും പുറത്താക്കി അവൻ ഡോർ ലോക്ക് ചചെയ്തു... "എന്താടാ..... ഞാൻ തല്ലിയത് വേദനിച്ചോ......" മുഖത്ത് നീലിച്ചു നിൽക്കുന്ന പാടുകളിൽ നോക്കിയിട്ട് ചോദിച്ചു... ഞാൻ ഇല്ലാ എന്ന മട്ടിൽ തലയാട്ടി.... "അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് കാണിച്ചതാ...വിട്ടേക്ക്....ഒന്നും മനസ്സിൽ വെക്കണ്ടാ...." ഇപ്പൊ അവൻ ശാന്തമാണ്.... പെട്ടെന്ന് മാറി മറിഞ്ഞുള്ള പ്രകൃതമാണ് മനസ്സിലാവാത്തത്.... അലക്സി തുടർന്ന്.... "പിന്നേയ് ഒരു കാര്യം..... നീ ഇന്ന് അവിടെ കണ്ട കാര്യം ആരോടും പറയാൻ നിൽക്കണ്ടാ... നീ ഒന്നും കണ്ടിട്ടുമില്ല..കേട്ടിട്ടുമില്ലാ...ഒക്കെ....?" തിരിച്ചൊരു മറുപടിയും പറയാതെ ശരിയെന്ന മട്ടിൽ ഞാൻ തലയാട്ടി... ഇപ്പോയല്ലേ കാര്യം പിടികിട്ടിയത്... ഞാൻ പുറത്ത് പറയുമോ എന്നുള്ള ഭയമുണ്ടവനിക്ക്..... അതുകൊണ്ടായിരിക്കണം ഈ പാതിരാത്രിക്കന്നേ വന്നത്.... നല്ല സമീപനത്തോടെയാണ് സംസാരിച്ചത്...അതുകൊണ്ട് തന്നെ ഇപ്പൊ പേടിയില്ല....എന്റെ നാവുകൾ ചലിച്ചു തുടങ്ങി... "നിങ്ങൾ തമ്മിലെന്താ പ്രശ്നം...." അതുവരെ മിണ്ടാതിരുന്ന ഞാൻ അറിയാനുള്ള ആകാംക്ഷയിൽ തിരിച്ചു ചോദിച്ചു... "പ്രശ്നം വലുതായിട്ടൊന്നുമില്ലാ.... നമ്മളെ ഫ്രണ്ടിനെ എല്ലാരേം മുമ്പിൽ വെച്ചൊന്നു ഇൻസെൽറ്റു ചെയ്തു... അത് തന്നെയാ കാര്യം.... പിന്നെ എലെക്ഷനൊക്കെയല്ലേ വരുന്നേ...എല്ലാം മുന്നില്കണ്ടതുകൊണ്ട് ഞാൻ ആ പെണ്ണിന്റെ ഭാഗത്ത് നിന്ന് പ്രതികരിച്ചു.... പിന്നെ ചോദിക്കാൻ ചെന്ന എന്നോടും അവൾ മോശമായി പെരുമാറി....." അപ്പൊ ഇന്ന് രാവിലെ പ്രശ്നമുണ്ടാക്കിയത് അവളായിരുന്നല്ലോ.... അതിന്റെ ചൊരിക്ക് തീർത്തതാവും..... "അപ്പോ ഞാൻ പോട്ടെ.... നിങ്ങളെ ഉറക്ക് നടക്കട്ടെ...." എന്നും പറഞ്ഞ് അലക്സി പോയി.... അതുവരെ പുറത്ത് നിന്നിരുന്ന ആഷിയും ജിത്തുവും അകത്തേക്ക് കയറി.... കാര്യങ്ങൾ മുഴുവൻ ഞാൻ അവരോട് പറഞ്ഞു..... "അപ്പൊ അവനു പേടിയുണ്ടല്ലേ...." എന്നും പറഞ്ഞ് ഒരേ ചിരിയാണ് രണ്ടും.... ഏതായാലും കഴിഞ്ഞത് കഴിഞ്ഞു... ഇനി അത് ആരോടും പറയാനും പോവുന്നില്ല... എല്ലാം പ്രശ്നങ്ങളും ഇവിടെ തീരട്ടെ..... നാളെ ഫ്രഷേഴ്‌സ് ഡേ അല്ലേ.... പെട്ടെന്നാണ് ആ കാര്യം മനസ്സിലേക്ക് ഓടി അടുത്തതു... ടീച്ചേർസ് എന്റെ പേര് ലിസ്റ്റിൽ ചേർത്തിയിട്ടുണ്ട്.... നല്ല പാട്ട് തന്നെ പാടണം.... എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കണം..... പിന്നെ ഞാൻ ഉറങ്ങിയില്ല.. പുതിയൊരു പാട്ടും സെലക്ട് ചെയ്ത് അതും പാടിയിങ്ങനെ ഇരുന്നു..... ഒരു പുലരികൂടി..... കുളിച്ചു മാറ്റി കോളേജിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോഴത്തേക്കും ഓഡിറ്റോറിയം മുഴുവനും ഏകദേശം നിറഞ്ഞിട്ടുണ്ട്.... ശബ്ദങ്ങളും കോലാഹലങ്ങളുമായി വലിയ ആരവങ്ങൾക്ക് തിരികൊളുത്തുന്ന പോലെയുണ്ട്.... അന്നൗൺസുകൾ മുഴങ്ങി കേൾക്കുന്നുണ്ട്...... അതികം മുഷിപ്പിക്കാതെ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു... പ്രാഥമിക ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ ലിസ്റ്റിൽ പേര് നൽകിയവരെ വിളിച്ചു..... അങ്ങനെ എന്റെ ഊഴവും വന്നെത്തി.... അന്നൗൻസ് മുഴങ്ങികേട്ടു.... ഷാസിൽ അഹമ്മദ്.... പേടിയുണ്ട്.... പക്ഷെ ഞാനത് പുറത്ത് പ്രകടിപ്പിച്ചില്ല..... മതി മറന്നു പാടി.... പാട്ടിന്റെ താളത്തിനനുസരിച്ചു കയ്യടിക്കാനും ഒരുപാട് പേർ, ഒന്ന് പാടി നിർത്തണമെന്നാണ് വിചാരിച്ചിരുന്നത്.... പക്ഷെ കഴിഞ്ഞില്ല... സപ്പോർട്ട് കണ്ട് കണ്ണ് തള്ളിപ്പോയ ഞാൻ മൂന്നെണ്ണം പാടിത്തീർത്തിട്ടാണ് സ്റ്റേജ് വിട്ടത്.... പാടി കഴിഞ്ഞ് ഇറങ്ങിയതും കുറച്ചു ചെക്കന്മാർ വന്ന് എന്നെകൂട്ടികൊണ്ടു പോയി.... എങ്ങോട്ടാണെന്ന് ചോദിച്ചിട്ടൊന്നും തിരിച്ചു പറയുന്നുമില്ല..... അവർ എന്നെയുംകൊണ്ട് ഒരു ക്ലാസ്സിനുള്ളിലേക്ക് കയറി.... അകത്ത് അലെക്സിസിനെ കാണാം... കൂടെ വേറെയും കുറച്ചു പേരുണ്ട്... ഞാൻ അകത്തേക്ക് കയറിയതും വാതിൽ പുറത്ത് നിന്നാരോ ലോക്ക് ചെയ്തു.... അലക്സിസ് എന്റെ അടുത്തേക്ക് വന്നു.. "ഒരു പ്രശ്നമുണ്ട്.... ആ പന്ന മോള് കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്.... അപ്പൊ നിന്നെ സാക്ഷിയായി വിളിക്കും.... അപ്പൊ നീ എന്ത് പറയണം...." "അറിയില്ലാ..." "നീയൊന്നും കണ്ടിട്ടൂല്യ..കേട്ടിട്ടൂല്യ... ഞാനാ സമയം ഹോസ്റ്റലിൽ ആയിരുന്നെന്ന് പറഞ്ഞാൽ മതി...." അവർ പറയുന്നതിനെല്ലാം ഞാൻ തലയാട്ടികൊണ്ടിരുന്നു എന്നതല്ലാതെ മറിച്ചൊന്നും മിണ്ടിയിരുന്നില്ല..... അവർ എല്ലാവരും എന്നെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചു.. ശേഷം അവിടെന്ന് തിരിച്ചു പോരാൻ നേരമാണ് അലക്സിസ് വീണ്ടുമെന്നെ വിളിച്ചത്..... "ഇനി നീ എങ്ങാനും സാക്ഷി മാറ്റി പറഞ്ഞാൽ പിന്നെ നീ ഈ ഒരു ക്യാമ്പസ്സിൽ ഉണ്ടായിരിക്കില്ല.... പച്ചക്ക് അറത്തു കളയും നായേ...... " "ഏയ്..പേടിപ്പിക്കൊന്നും വേണ്ടാ.... അവൻ അങ്ങനെയൊന്നും ചെയ്‌യൂലാ... നമ്മൾ പറഞ്ഞപ്പോലെ തന്നെ പറഞ്ഞോളും....." കൂട്ടത്തിലൊരുത്തനാണ് പറഞ്ഞത്.... എന്തോ ഒരെത്തും പിടിയും കിട്ടുന്നില്ല.... ഏത് നേരത്താണാവോ ഇന്നലെ കോളേജിലേക്ക് പോവാൻ തോന്നിയത്.... ഞാൻ സ്വയം മനസ്സിൽ ശപിച്ചുകൊണ്ടിരുന്നു..... തിരിച്ചു ഓഡിറ്റോറിയത്തിലേക്ക് തന്നെ പോയി....പ്രോഗ്രാംസ് അപ്പോഴും തുടര്ന്നുകൊണ്ടിരിക്കാണ്.... അവർ പറഞ്ഞ കാര്യം തന്നെയാണ് മനസ്സിനുള്ളിൽ..... വേഗം പോയി ആഷിയോടും ജിത്തുവിനോടും കാര്യം പറഞ്ഞു.... എന്ത് ചെയ്യുമെടാ... "എന്ത് ചെയ്യാൻ.... നീ ധൈര്യമായിട്ട് സത്യം പറഞ്ഞോ..... ഒരു കുഴപ്പവുമില്ലാ..... തെറ്റ് ചെയ്തത് അവനാണ്... അപ്പൊ അവൻ ശിക്ഷിക്കപ്പെടണം..... രണ്ടുപേരുടെയും നിലപാട് ഇത് തന്നെയാണ്....." ഇപ്പോഴും എനിക്കൊരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ലാ..... രണ്ടു ഭാഗവും മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്..... അധികം ആലോചിക്കാനുള്ള സാവകാശം കിട്ടിയില്ല... അപ്പോയെക്കും ആ അന്നൗൻസ് മുഴങ്ങി കേട്ട്.... "ഷാസിൽ അഹമ്മദ്,ഫസ്റ്റ് ഇയർ കംപ്യൂട്ടർ സയൻസ്... എത്രയും വേഗം ഓഫീസ് റൂമിൽ എത്തിച്ചേരേണ്ടതാണ്....." കേട്ട ഉടനെ തന്നെ ഞാൻ ഓഫീസിലേക്ക് നീങ്ങി... ഓഫീസിലെത്തിയപ്പോൾ നിറയെ ആളുകളാണ്.... ടീച്ചേഴ്‌സ്‌മെല്ലാം ഒത്തുകൂടിയിട്ടുണ്ട്.... ഹനയുടെ ഫാമിലീസിൽ നിന്നും ആരൊക്കെയോ വന്നിട്ടുണ്ട്..... രണ്ടു ഭാഗത്തായിട്ട് അലെക്സിസും ഹനയും നിൽക്കുന്നുണ്ട്..... (എന്താവും.... നമ്മുക്ക് കണ്ടറിയാം....) To be continued.... (തുടരും) തെറ്റുകൾ ഉണ്ടാവും..... തിരുത്തി വായിക്കുക...... അഭിപ്രായങ്ങൾ അറിയിക്കണേ.... Instagram | Anas vengara7 അടുത്ത ഭാഗം മുതലാണ് കഥ ശെരിക്കു തുടങ്ങുന്നത്..... നിങ്ങളുടെ സപ്പോർട്ട് ഇനിയുമുണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ😍 സസ്നേഹം, അനസ് വേങ്ങര #📙 നോവൽ