@sufaidsufu
@sufaidsufu

📚 കഥകളുടെ കലവറ 📚

📕കഥകളുടെ കലവറ📕 ഇത് കഥകളുടെ പുതിയ ലോകം

#

📙 നോവൽ

ഹായ് ഖൽബൂസ്...😍 ഈ സ്റ്റോറി എഴുത്തുന്നവർ ഒരു പാർട്ട്‌ എഴുതുന്നത് തന്നെ മൂന്നും നാലും അല്ലെങ്കിൽ അതിലേറെ മണിക്കൂർ വെച്ചാണ്.... ചിലർ ഇടക്ക് ടൈം കിട്ടുമ്പോ കുറച്ച് കുറച്ച് എഴുതി വെക്കും.... നിങ്ങൾക്ക് വായിക്കാൻ ഏറിയാൽ ഒരു ഫൈവ് minut പോലും വേണ്ടി വരില്ല.... എന്നിട്ടും story മാത്രം വായിച്ച് ഒരു അഭിപ്രായം പോലും പറയാതെ പോകുമ്പോൾ നിങ്ങൾ ആലോചിച്ചിച്ചിട്ടുണ്ടോ പാർട്ടിന് താഴെയും അല്ലെങ്കിൽ പാർട്ട്‌ തുടങ്ങുന്നതിനു മുമ്പും ``` എല്ലാവരും വായിച്ച് അഭിപ്രായം പറയണം എന്ന് പറയുന്നത്... ```എന്തിനാണെന്ന്... വെറുതെ ഒരു മൊഞ്ചിന് എഴുതുന്നതൊന്നുമല്ല.... നിങ്ങളുടെ വിലയേറിയാ അഭിപ്രായങ്ങൾക് വേണ്ടീ തിരക്കിനിടയിലും നിങ്ങൾക്ക് വേണ്ടി ഇത് എഴുതുന്നില്ലേ... അപ്പോൾ നിങ്ങൾ പറയുന്ന ഒരു രണ്ട് വരി അത് എഴുതുന്നവരിൽ എത്രത്തോളം സപ്പോർട്ട് നല്കുന്നുണ്ടെന്ന് അറിയോ.... അറിയോന്ന്‌....🤨🤨 എന്ന അറിഞ്ഞിരിക്കണം...😉 എനിക്ക് ഷെയർചാറ്റിൽ നിന്നു കുറച്ച് അനിയത്തി കുട്ടീസിനെ കിട്ടിയിട്ടുണ്ട് .... അവർ പറയുന്നതും ഇതാണ്... ``ഇത്തൂസേ...കഷ്ടപ്പെട്ട് എഴുതിയിട്ട് ലൈക്‌&ഷെയർ ചെയ്ത് ഒന്നും മിണ്ടാത്തെ പോകുമ്പോൾ വല്ലാത്തൊരു കുത്തലാണെന്ന്.... 😪😪 അത് കൊണ്ട് ഞാൻ അവറ്റങ്ങളെ സ്റ്റോറി വായിച്ച് നല്ലോണം അഭിപ്രായം വാരിക്കോരി കൊടുക്കാറുണ്ട്‌....പാവല്ലേ ഇങ്ങൾക്ക് ഒക്കെ വേണ്ടീട്ടാണ് ഉമ്മാരെ കൈയ്യിൽ നിന്നും ചീത്തവിളിയും പിച്ചും നുള്ളും കിട്ടി എഴുതുമ്പോ ഒരു കമെന്റ് ഇടാനാണോ കഷ്ടപ്പാട്....☹☹☹ മ്മളും ഉമ്മച്ചിടെ കൈയ്യിന്ന്‌ പ്രാകും... കെട്ടിയോന്റെ കലിപ്പും മ്മളെ വിത്തിന്റെ പരാക്രമവും ഏറ്റുവാങ്ങി ഒരു പാർട്ട്‌ ഇട്ടാൽ അത് റീഡ് ദൈവങ്ങളെ പോലെ വായിച്ച് ഒരു ലൈകും കുത്തി മൂടും തട്ടി പോകുമ്പോ മ്മളെ രോദനം എത്രയാണെന്ന് ഇങ്ങക്ക് ഒക്കെ അറിയോ..... 😪😪എന്നാൽ അറിയണം..ഇത് പോലുള്ള ഒരുപാട് റൈറ്റേഴ്സ് ഉണ്ട്.... 😍 തനി തങ്കം പോലുള്ള പോസ്റ്റ് അടിച്ചു മാറ്റി കൊണ്ട് പോകുന്ന ഫോളോ പോലും ചെയ്യാത്ത അൽ റീഡേരും ഉണ്ട്.... ലേശം ഉളുപ്പ്...😛😛😛 മാണം..... ഇച്ചും അത് തീരെ ഇല്ല...അതോണ്ടാണല്ലോ മ്മളെ രോദനം നിറഞ്ഞ വാക്കുകൾ ഇവിടെ ചറ പറ എന്നായി എഴുതിയിട്ടുള്ളത്‌...😎😎😆 ഇനി ആരും മ്മളെ പൊങ്കാല ഇടാൻ വരണ്ട... മ്മള് ഒരു പ്യാവം... 😊ഇനി ഇതും പറഞ്ഞേച്ചു മ്മളെ കരയിപ്പിച്ചാൽ മ്മള് ഇവിടെ കിടന്നു കരയുന്നത് ഇങ്ങൾ കാണേണ്ടി വരും...🙄 അപ്പോൾ എല്ലാ വായനക്കാരും നിങ്ങൾ വായിക്കുന്ന എല്ലാ സ്റ്റോറിക്കും വായിച്ച് കഴിഞ്ഞാൽ സ്റ്റോറിയെ സംബന്ധിച്ചുള്ള കമെന്റ്സ് ഇട്ട് എഴുത്ത്കാരിയെയോ അല്ലെങ്കിൽ എഴുത്തുകാരനെയോ പ്രോത്സാഹിപ്പിക്കുക്ക.... എന്ന് ഒരു പ്യാവം എഴുത്തിലേക്ക് കാലെടുത്തു വെച്ച നില്പ്പുറക്കാത്ത എഴുത്ത് കാരി നിഷ്കു 😌😌😌😌😌.... ന്തോ.......`!!!😉😉🙃
1.8k കണ്ടവര്‍
3 മണിക്കൂർ
#

📙 നോവൽ

♥സൈറയുടെ പ്രണയം♥ Jemshi പാർട്ട്‌ 62 *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *📚കഥകളുടെ കലവറ📚* *📕ENJOY YOUR WRITING EXPERIENCE WITH KADHAKALUDE KALAVARA📕* *🔴 ADMIN POST ONLY🔴* *👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ 📕കഥകളുടെ കലവറ📕 എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *👉For Join This group msg ur name and    place...* 👇 📲 *+91* *8547923260* 👉🏻 *🧕🏻ലേഡീസ് ഗ്രൂപ്പ്‌  അവൈലബിൾ ആണ്* 👉 *GROUP LINK: https://chat.whatsapp.com/EcL8HglDdjgJZc3KXyoVFc*                          👉 *കൂടുതൽ കഥകൾ വായിക്കുവാൻ share chat follow ചെയ്യു* 👇👇👇👇👇👇 *https://b.sharechat.com/krMrE54OsV* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* ഇവിടുള്ളവർക്ക് ഇതെന്താ പറ്റിയെ വിചാരിച്ചു മ്മള് ഡോർ അടച്ചു തിരിഞ്ഞതും മ്മള് അന്നേരം കണ്ട കാഴ്ച്ച മ്മളിൽ വലിയൊരു ഞെട്ടൽ തന്നെ ഉണ്ടാക്കി.... ``` അജൂക്ക...``` `` അതെ ഡീ നിന്റെ അജുക്ക തന്നെ.... എന്റെ കാന്താരി ഒന്നിങ്ങോട്ട് വന്നേ....!!!``` ഷർട്ടിന്റെ ബട്ടൺ പകുതി അഴിച്ച് കൊണ്ടിരുന്നിരുന്ന അജൂക്ക മ്മളെ അരക്ക് പിടിച്ചു വലിച്ചു ഓന്റെ നെഞ്ചോട് ചേർത്തു.... മ്മള് വയറിലൂടെ ഒരു മിന്നൽ പോയ പോലെ വല്ലാത്തൊരു കാളലങ്ങനെ വന്നു.... എന്തെന്നാൽ പഹയന്റെ ബിഹേവ് ഒരു സബ്‌കോൺഷ്യൻസ് ആയ മൈൻഡിലായിരുന്നു... തികച്ചും ബോധമില്ലാതെ നിന്നു ആടുന്നുണ്ട്.... അവൻ മ്മളേം കൊണ്ട് വീഴാൻ പോയതും മ്മള് താങ്ങി പിടിച്ചു.... അന്നേരം മ്മളെ നോക്കി കണ്ണിൽ വെള്ളം നിറച്ചു പറഞ്ഞു തുടങ്ങി.. ``` സൈറ.... നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല പെണ്ണെ...!!!! നിന്നെ അല്ലാതെ മറ്റൊരുത്തിയെ എനിക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല... അങ്ങനെയുള്ള നിന്നെ ആ സ്ത്രീ കൊല്ലും എന്നൊക്കെ പറഞ്ഞാൽ പിന്നെ ഞാൻ എങ്ങനെ ഇവിടെ നിന്നെ കൊണ്ട് നിൽക്കും.. നമുക്ക് നാട്ടിലേക്ക് തിരിച്ചു  പോവാം ... നിനക്ക് ആരെയും കാണേണ്ട... ആരും വേണ്ട... ഞാൻ മതി.... ഞാൻ മാത്രം... എനിക്കുള്ളതെല്ലാം നിനക്ക് ഉള്ളതാണ്... അങ്ങനെയുള്ളപ്പോൾ സുൽത്താന്റെ ഒരു മൊട്ട് സുച്ചി പോലും നിനക്ക് വേണ്ട....``!!!! ``` എന്താ....``!!!!??? മ്മള് ഷോക്ക് അടിച്ച പോലെയാണ് അജൂക്കയുടെ സംസാരം കേട്ട് കൊണ്ടിരുന്നത്‌.... അപ്പോൾ അപ്പോൾ സുൽത്താൻ ആണോ മ്മളെ കാണാൻ കാത്തിരിക്കുന്നേ....``!!! ``` പറയ്‌ അജൂക്ക.... സുൽത്താൻ എന്തിനാ എന്നെ കാണുന്നെ...``!!! അപ്പോഴേക്കും മ്മളെ വലിച്ചു ബെഡിലേക്ക് ഇരുത്തി മ്മളെ മുഖം കൈകളിൽ കോരിയെടുത്തു അവൻ പറഞ്ഞു.... `` എടീ... കാന്താരി.... അന്നേ പോലെ ഒരു മൊഞ്ചത്തിനെ മ്മള് വേറെ എവിടെയും കണ്ടിട്ടില്ല.... നീ സാരിയിൽ എത്രമാത്രം സുന്ദരിയാണെന്നോ... ഒരു സെക്സി ലുക്ക്‌...``!!!! മ്മള് ഒന്ന് ചിരിച്ചു കൊടുത്ത് പഹയന്റെ മുഖം മ്മളിൽ കോരിയെടുത്തതും... മ്മളെ കൈ തട്ടി മാറ്റി കൊച്ചു കുട്ടികളെ പോലെ ചിണുങ്ങീ... ``` വേണ്ട... U ഡോണ്ട് ടച്ച്‌ മി.... `` നീ പോവല്ലേ  സുൽത്താന്റെ കൂടെ.. ``!!! മ്മക്ക് പേടി കൂടി കൂടി വന്നു... മ്മള് അജൂക്കയെ മ്മളിലേക്ക് തിരിച്ചു പിടിച്ചു .... ``` ഏത് സുൽത്താൻ വന്നാലും എന്റെ അജൂക്കയെ വിട്ട് മ്മള് എങ്ങോട്ടും പോകില്ല.... കാരണം... ♥സൈറയുടെ പ്രണയം♥അജൂക്കയോടാണ്... ഈ കളങ്കമില്ലാത്ത സ്നേഹം കണ്ടില്ലെന്ന് വെച്ച് മ്മള് അറിയാത്തയും പ്രതീക്ഷിക്കാത്തതുമായ ഒരു നേട്ടവും ഈ സൈറക്ക് വേണ്ട....``!!! അത് കേട്ട് കഴിഞ്ഞതും പഹയൻ കരഞ്ഞു കൊണ്ട് മ്മളെ നെഞ്ചിലേക്ക് തല വെച്ചു കരഞ്ഞു.. മ്മള് ഓന്റെ മുടിയിഴകളിൽ വിരലുകൾ ഓടിച് കൊണ്ട് ഓർത്തു... ``` അതെ... മ്മള് മനസ്സിൽ കണക്ക് കൂട്ടിയതിൽ പകുതിയും സത്യമാണ്.... സുൽത്താനുമായി മ്മക്ക് ഒരു ബന്ധമുണ്ട്.. അല്ലെങ്കി ആശിയെ മുറിച്ച് വെച്ചതാണ് എന്ന് പലരും പറയില്ലാല്ലോ.... അവന്റെ അതെ കാപ്പികണ്ണുകൾ മ്മക്കുമുണ്ട്...  മ്മളെ ഫാമിലിയിലേക്ക് ഒരു സുപ്രഭാതത്തിൽ തീർത്തും പരിജയക്കാരനെ പോലെ കയറി വന്ന ആശി... മ്മളെ ആരോ ആണ്... പലപ്പോഴും പലരീതിയിൽ ഒരു ഫീലിങ്ങ്സ്‌ മ്മക്ക് തോന്നിയിട്ടുണ്ട്... മ്മള് അറിയാത്ത സത്യത്തെ ഇത്രത്തോളം ഇവരൊക്കെ ഭയക്കുന്നുവെങ്കിൽ ഇതിന് പുറകിൽ ആരുടെയോ ബലമായ കൈകൾ ഉണ്ട്.... അത് ഹനിയയുടെ ഉമ്മ ആയിരിക്കുമോ... അതെ... അലീമ... ആ വൃത്തികെട്ട സ്ത്രീ.... അല്ലാഹ്... അപ്പോൾ മറിയം...``!!! ബൽക്കീസ് ആന്റിയുടെ കുഞ്ഞ് എവിടെ...?? മ്മക്ക് തലകറങ്ങുന്ന പോലെ തോന്നിയതും മ്മള് അജൂക്കയെ പതിയെ കിടത്തി എണീക്കാൻ ഒരുങ്ങി.... പഹയൻ വല്ല കള്ളും കുടിച്ച പോലെയാണ് കിടപ്പ്... എന്താ പെട്ടെന്ന് പറ്റിയത്... മ്മക്ക് ഒരു എത്തും പിടിയും ഇല്ല... പെട്ടെന്ന് മ്മളെ കൈയ്യിൽ ഒരു പിടുത്തം വന്നതും മ്മള് തിരിഞ്ഞ് നോക്കിയതും അജൂക്ക അവന്റെ മേലിലേക്ക് മ്മളെ വലിച്ചിട്ടു... മ്മള് അവന്റെ മേലിൽ കിടന്നു എഴുന്നേറ്റതും അവൻ പിന്നെയും മ്മളെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു.... ``` സൈറ... ഐ കാന്റ്... `` എന്നും പറഞ്ഞു മ്മളെ പിടിച്ചു ഒന്ന് തിരിഞ്ഞു...ഇപ്പോൾ മ്മള് അടിയിലും അവൻ മേലെയും... പഹയന്റെ കണ്ണുകളിൽ ഇത് വരെ ഇല്ലാത്ത വെപ്രാളവും ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരിയുമുണ്ട്... ബോധമുള്ള ടൈമിൽ തന്നെ കണ്ട്രോൾ കിട്ടാത്ത ഹംകിന് ഇനി ബോധമില്ലാത്ത ഇന്നെരത്ത് എന്തൊക്കെ ചെയ്യാനാവോ പുറപ്പാട്... പതിയെ പതിയെ അവന്റെ അധരങ്ങൾ മ്മളെ ലക്‌ഷ്യം വെച്ചു വരുന്നത് കണ്ടപ്പോൾ മ്മള് കൈകൾ കൊണ്ട് പഹയനെ ഉന്തി മാറ്റൻ ശ്രമിച്ചു... ഇല്ല കഴിയില്ല... മ്മളെ കുപ്പിവളയിൽ പിടി മുറുക്കി അവൻ ബെഡിലേക്ക് അമർത്തി മ്മളെ അധരങ്ങളെ കവർന്നെടുത്തു.... ആവുന്നോളം പിടുത്തത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും മ്മള് പരാജയപെട്ടു... പതിയെ കുപ്പിവളകൾ ഉടഞ്ഞു കൈയ്യിൽ നിന്നും ചോര പൊടിയുംമ്പോൾ മ്മള് തേങ്ങി കരഞ്ഞു കൊണ്ട് അജൂക്കയേ വിളിച്ചു.. പ്രതികരണം മ്മക്ക് അനുകൂലമാവില്ലെന്ന്‌ അറിയാമെങ്കിലും ആരോ ചെയ്ത് വെച്ച ട്രാപ്പിലാണ് മ്മളും അജൂക്കയും പെട്ടിട്ടുള്ളത് എന്നറിവുള്ളത് കൊണ്ടും  മ്മളുടെ തേങ്ങൽ ആ നാല്‌ ചുവരിൽ ഒതുക്കി.. മ്മള് കാത്ത് വെച്ച മാനത്തെ മഹർ ഇടുന്നതിന് മുമ്പേ അജൂക്ക പിച്ചി ചീന്തിയപ്പോൾ മ്മള് മരവിച്ച പോലെ അതിൽ അലിഞ്ഞു ചേർന്നു.... `` ഈ നേരവും കടന്നു പോകും...`` പക്ഷെ....???? തുടരും... പെട്ടെന്ന് എഴുതിയത് കൊണ്ട് അതിന്റേതായ പോരായ്മകൾ ഉണ്ടാകും... ന്നാ കമന്റ് ലെ...അങ്ങനെ അല്ലേ...
2k കണ്ടവര്‍
4 മണിക്കൂർ
#

📙 നോവൽ

♡ എന്നെന്നും... ♡ ഭാഗം 1 ''എടിയേയ്.... എടീ.. ചിലങ്കേയ്... എവിടെ പോയ് കെടക്ക് വാ ഈ നാശം പിടിച്ചോള്... രാവിലെ തന്നെ കെട്ടിയൊരുങ്ങി പൊക്കോളും തുള്ളാൻ വേണ്ടി... എനിക്കൊരു കൈ സഹായം ചോദിച്ചാൽ ഈ പരിസരത്ത് അവളേം കാണില്ല അവള് ടെ തലതെറിച്ച അനിയത്തി പെണ്ണിനേം കാണില്ല.. അത് വല്ല അമ്പലക്കുളത്തിലും മുങ്ങിക്കെടപ്പുണ്ടാകും സാധകം ചെയ്യാൻ ന്നും പറഞ്ഞ്. എല്ലാത്തിനും വളം വച്ച് കൊടുക്കാൻ ഒരു കുഞ്ഞമ്മാവനും ഉണ്ടല്ലോ... അതാ രണ്ടെണ്ണത്തിനും ഇത്ര നെഗളിപ്പ്.. തന്തേം,തള്ളേം പോയപ്പഴേ ഇവറ്റകള് ഇവ്ടെ പൊറുതി തുടങ്ങിയതാ... അന്നേ എന്റെ അമ്മ പറഞ്ഞതാ..." രമണീ... നീയ് രഘുന്റെ വാക്കും കേട്ട് ഈറ്റിങ്ങളെ ഈടെ പൊറപ്പിക്കണ്ട... പിന്നെ ഈറ്റിങ്ങള് രണ്ടും നിന്റെ തലേലാവുംന്ന്...'' ( രമണീ... നീ രഘുവിന്റെ വാക്കും കേട്ട് ഈ രണ്ടു കുട്ടികളെയും ഇവിടെ താമസിപ്പിക്കേണ്ട.. പിന്നീട് രണ്ട് പേരുടേയും ഉത്തരവാദിത്വം നിന്റെ തലയിൽ ആകും എന്ന്......) : നുമ്മ കണ്ണൂര് ഭാഷ ടാ....] അമ്മ പറഞ്ഞത് അന്നേ കേട്ടാ മതിയാരുന്നു.. പക്ഷേ ഞാൻ അഭിക്കുട്ടനെ പെറ്റ് കിടക്കുമ്പോം അട്ക്കള പണിക്കും, കുട്ടീടെ മൂത്ര തുണി അലക്കാനും പണിക്ക് ആളെ നിർത്തി കാശ് പോക്ന്നത് ഒഴിവാക്കാനാ ഇവറ്റകളെ കൂടെ കൂട്ടിയെ..എന്നിട്ടോ എന്റെ അഭിക്കുട്ടനിപ്പം പത്ത് വയസ്സായി എന്നിട്ടും ഈ മാരണങ്ങള് എന്റെ തലേന്ന് പോയില്ലല്ലോ ന്റെ മുത്തപ്പാ..... എടീ... ചിലങ്കേയ്... എവിടെയാടി നീ... ഇങ്ങോട്ട് വാ... നിന്റെ പുറം ഞാൻ ശരിയാക്കും.." [ഇത്രേം പറഞ്ഞപ്പോഴേക്കും ആള് ടെ സ്വഭാവം മനസിലായിക്കാണും.. ആളെ പിടി കിട്ടി കാണില്ലാല്ലേ... ഞാൻ പരിചയപ്പെടുത്തി തരാം... ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്തി തരാം .. '. ഞാൻ ചിലങ്ക... പേര് പോലെ തന്നെ നൃത്തം എനിക്ക് ജീവനാണ്.. ഞാൻ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ സെക്കൻഡ് ഇയർ എം.എ ഭരതനാട്യത്തിന് പഠിക്കുന്നു... ഒരു നർത്തകിയാവുക എന്നതിനപ്പുറം എന്റെ അനിയത്തിയെ നന്നായി നോക്കുക എന്നതും എന്റെ ആഗ്രഹമാണ്... ഇപ്പഴ് എന്റെ പേര് പറഞ്ഞ് വിളിച്ച് കൊണ്ട് നിന്നത് എന്റെ ചെറിയമ്മായി ആണ്... രമണി അമ്മായി.. എന്റെ അമ്മേടെ ഏറ്റവും ഇളയ അനുജൻ അതായത് ഞങ്ങടെ കുഞ്ഞമ്മാവൻ രഘുരാമിന്റെ ഭാര്യ രമണി... രഘു മാമന് സെക്രട്ടറിയേറ്റിലാണ് ജോലി.. അമ്മായി വീട്ടമ്മയാണ്... അവർക്ക് ഒറ്റ മകനേയുള്ളൂ ഞങ്ങടെ അഭിക്കുട്ടൻ എന്ന അഭിമന്യു. എനിക്കൊരു അനിയത്തി പെണ്ണുണ്ട് 'ധ്വനി' .. അവളിപ്പം പത്താം ക്ലാസിൽ പഠിക്കുവാ... ഞങ്ങടെ അച്ഛനും അമ്മേം ഒരു ബൈക്കാക്സിഡന്റിൽ മരണപ്പെട്ടു.. തുടർന്ന് ഞങ്ങളെ വളർത്തുന്നതും പഠിപ്പിക്കുന്നതും എല്ലാം ഞങ്ങടെ കുഞ്ഞമ്മാവനാ... എനി ഞങ്ങളെ പറ്റി ബാക്കിയുള്ളത് പിന്നീട് പറയാം... അമ്മായി വിളിക്കുന്നുണ്ട്.. ഇപ്പം ചെന്നില്ലേല് ന്റെ പുറം അടിച്ച് ശരിയാക്കും... ശരി ട്ടോ.....) 'എന്താ കുഞ്ഞമ്മായീ....???' "ഓ.... തമ്പ്രാട്ടി എഴ്ന്നെള്ളിയോ....! എവിടെ പോയി കെടക്കുവാരുന്നെടീ നശൂലമേ...??? രാവിലെ ഡാൻസ് ക്ലാസെന്നും പറഞ്ഞിറങ്ങിക്കൊള്ളും... ഉച്ചവരെ മാത്രം ക്ലാസ് ഉള്ളത് കൊണ്ടാ ഞാനതിന് സമ്മതിച്ചത്. അധികം നെഗളിച്ചാലേ മോള് ടെ പഠിപ്പ് ഞാൻ നിർത്തി കളയും...നീയെവിടാരുന്നെടീ ഇത്രേം നേരം... വല്ല ആമ്പിള്ളാരേം കണ്ണും കയ്യും കാട്ടി പാട്ടിലാക്കാൻ പോയതാരിക്കും ല്ലേ..??? അമ്മയെ പോലെ നിങ്ങള്ക്കും ആ മിടുക്ക് കിട്ടാതിരിക്കില്ലല്ലോ..." ( മരിച്ച് പോയ എന്റെ അമ്മയെ പറ്റി പറഞ്ഞപ്പോഴും ഞാനിവിടെ മിണ്ടാതിരിക്കുന്നത് എന്റെ അനിയത്തിക്ക് വേണ്ടിയാ.. കാരണം അമ്മായീടെ കുത്തുവാക്ക് കേട്ടാലും മൂന്ന് നേരം മുടങ്ങാതെ അവര് ഞങ്ങക്ക് അന്നം തരുന്നുണ്ട്..) " കുഞ്ഞമ്മായീ... ഞാൻ തൊടീല് വാഴയില പറിക്കാൻ ഇറങ്ങിയതാ... അഭിക്കുട്ടനിപ്പം സ്കൂൾ വിട്ട് വരില്ലേ... അവനിന്ന് ഇലയട വേണം ന്ന് പറഞ്ഞായിരുന്നു." 'ഉം.. ശരി.. നീയിവിടെ തിരിഞ്ഞ് കളിക്കാതെ അടുക്കളേലോട്ട് ചെല്ല്.. ചെറുക്കനിപ്പം എത്തും.. പെട്ടന്ന് ചായയും അടയും തയ്യാറാക്ക്.. എന്നിട്ട് രാത്രിയേക്കുള്ള ചോറും, കറീം, തോരനുമൊക്കെ റെഡിയാക്കിക്കോ... അപ്പഴേക്കും ഞാനെത്താം.. എനിക്കിന്ന് കുടുംബശ്രീയുടെ മീറ്റിംഗ് ഉള്ളതാ..." 'ശെരി കുഞ്ഞമ്മായീ...'. അമ്മായി നടന്നകന്ന ഉടനെ വാഴയിലകളുമായ് ഞാൻ തിരിഞ്ഞ് നടന്നു. പെട്ടന്നാണ് തൊടിയിലെ വാഴയ്ക്കിടയിൽ നിന്നും ഒരു അശിരീരി കേട്ടത്... "ഓ... പിന്നേ ... കുടുംബശ്രീ ടെ മീറ്റിംഗ് പോലും.പരദൂഷണം പറയാൻ പോകുവല്ലേ തള്ള....! ആ സ്വരം കേട്ടപ്പോഴെഎനിക്കാളെ പിടി കിട്ടി.. വേറാരുമല്ല., എന്റെ പൊന്നനിയത്തി ധ്വനി തന്നെ... പുള്ളിക്കാരി സ്കൂൾ വിട്ട് വരുന്ന വഴിയാ... പിറകേ വാല് പോലെ അഭിക്കുട്ടനും കാണും.. അവന് ഞങ്ങളെന്നാൽ ജീവനാണ്.. ഞങ്ങക്ക് തിരിച്ചും. ഒരു വയറ്റിലല്ല പിറന്നതെങ്കിലും അവൻ ഞങ്ങടെ പൊന്നാങ്ങളയാണ്.. '' ഒന്ന് പതുക്കെ പറയ് ന്റെ കുഞ്ഞോളെ...! [ ധ്വനിയെ ഞാൻ വിളിക്കുന്നത് കുഞ്ഞോൾ എന്നാ ട്ടോ... അഭിക്കുട്ടൻ അവളെ കുഞ്ഞേച്ചീന്നും എന്നെ വല്യേച്ചീന്നും വിളിക്കും] " അമ്മായി കേട്ട് കഴിഞ്ഞാ പിന്നെ ഇന്നത്തെ പുകില് നിനക്കറിയാല്ലോ...???" 'ഓ... ഞാനൊന്നും മിണ്ടണില്ല ന്റെ ചേച്ചിക്കുട്ടീ.... .' 'അല്ലേലും കുഞ്ഞേച്ചി പറയണത് സത്യല്ലേ... അമ്മ കുടുംബശ്രീ ന്നും പറഞ്ഞ് പോകുന്നത് തന്നെ നൊട്ടേം നൊണേം പറയാനാന്ന്...' അഭിക്കുട്ടൻ അവന്റെ അഭിപ്രായം പ്രകടിപ്പിച്ചു. 'ടാ... അഭിക്കുട്ടാ.... നീ തന്നെ നിന്റമ്മയ്ക്ക് പാര വെക്കല്ലേടാ.... ചിലങ്ക പറഞ്ഞു.. വല്യേച്ചീ... ഇതെന്താ കൈയില് വാഴയിലയൊക്കെ...??? ഇലയട ആക്കാൻ പോവാന്നോ...??? അഭിക്കുട്ടൻ തന്റെ കൊതി കൊണ്ട് ചോദിച്ചു. '' അതേ ടാ മോനേ... മോൻ പോയ് യൂണിഫോം മാറി കുളിച്ച് വരുമ്പോഴേക്കും വല്യേച്ചി ഇലയട തയ്യാറാക്കി വെക്കാം..'' ദേ... ഇപ്പോ തന്നെ കുളിച്ച് വരാം വല്യേച്ചി... അവൻ കയ്യിലെ ബാഗ് ധ്വനീ ടെ കയ്യിൽ ഏൽപ്പിച്ച് നേരെ കുളിമുറിയിലേക്ക് ഓടി... "ഓ... ഇങ്ങനേം ഉണ്ടോ പെരുവയറൻ... ?? ഭക്ഷണം ന്ന് കേട്ടപ്പ്ഴേ കൂടെ വന്ന എന്നേം ഒഴിവാക്കി ചെക്കനോടി... ഇങ്ങ് വരട്ടെയവൻ കുഞ്ഞേച്ചീന്നും വിളിച്ച്..., ധ്വനി കെറുവോടെ പറഞ്ഞു " പോട്ടെടി കുഞ്ഞോളെ... അവൻ കുഞ്ഞല്ലേ...?? ഞാനല്ലാതെ വേറെയാരാ അവനിഷ്ടപ്പെട്ട പലഹാരങ്ങളുണ്ടാക്കി കൊട്ക്ക്ക !" 'അത് ശരിയാ... അമ്മായീടെ കൈ കൊണ്ട് ഒരുരുള ചോറ് പോലും അവന് കിട്ടീട്ട്ണ്ടാവില്ല.. അമ്മ എന്ന് പേരിന് മാത്രേ അവന് അമ്മായിയെ വേണ്ടൂ... അവനിഷ്ടം ചേച്ചിയോടാ... ഒരമ്മേടെ സ്നേഹല്ലേ ചേച്ചി അവന് നൽകുന്നേ.. അമ്മേടെം അച്ഛേ ടേം സ്നേഹ ല്ലേ ന്റെ ചേച്ചിക്കുട്ടി എനിക്ക് തരുന്നേ.... ചിലങ്കയെ കെട്ടിപ്പിടിച്ച് ധ്വനി അത് പറയുമ്പോഴേക്കും ചിലങ്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അത് കണ്ട ധ്വനി പതുക്കെ ചിലങ്കേ ടെ ചെവിയിൽ പറഞ്ഞു.. " ന്റെ ചേച്ചിപ്പെണ്ണിനെ ഇന്നും ഒരാള് അന്വേഷിച്ചിരുന്നു ട്ടോ.......!'' അത് പറയുമ്പോഴേക്കും നിറഞ്ഞ് നിന്നിരുന്ന ചിലങ്കയുടെ കണ്ണിൽ സന്തോഷ കിരണങ്ങൾ ഒളിയാൻ തുടങ്ങി. അത് കണ്ടപ്പോഴേക്കും ധ്വനിയ്ക്കും സന്തോഷമായി കാരണം.., അറിയാതെ പോലും തന്റെ ചേച്ചിപ്പെണ്ണിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളികണ്ണീര് വീഴാൻ അവൾ സമ്മതിക്കില്ല. 'ഇന്നും ഞാൻ റോണൂ ട്ടനെ കണ്ടുട്ടോ... അവൻ ചോദിച്ചു അവന്റെ ഏട്ടത്തിയമ്മക്ക് സുഖാണോ ന്ന്..??? പിന്നെ... പിന്നേയ്... അത് പിന്നെ പറയാട്ടോ.... അഭിക്കുട്ടൻ ഇപ്പഴ് കുളി കഴിഞ്ഞെത്തും.. പെട്ടന്നാ പെരുവയറന് ഇലയട ഉണ്ടാക്കി കൊടുത്തോ.. ധ്വനി പറഞ്ഞ വാക്ക് പൂർത്തിയാക്കാതെ ചിരിച്ചും കൊണ്ട് ഓടി. ''ടീ.. കുഞ്ഞോളേ.. ബാക്കീം കൂടി പറയ്ടീ.... പിന്നെ... പിന്നെന്താ?" 'അയ്യട... അങ്ങനെ ന്റെ ചേച്ചിപെണ്ണിപ്പം സ്വപ്നം കാണണ്ട... ബാക്കി ഞാൻ രാത്രി കിടക്കാറാവുംമ്പം പറയാട്ടോ... ഇപ്പം എനിക്ക് വെശക്കണൂ... പെട്ടന്ന് വാ....' ധ്വനി ചിരിച്ച് കൊണ്ട് വീട്ടിലേക്കോടി. സന്തോഷം തുടിക്കുന്ന മനസ്സുമായി പിറകേ ചിലങ്കയും............. " ഉം.. ഉഗ്രൻ ഇലയടയാ വല്യേച്ചീ... എനിക്കൊന്നു കൂടെ തര്വോ???'' (മുന്നിലുള്ള ഇലയട തിന്ന് തീർക്കുന്നതിന് മുന്നേ പെരുവയറൻ അഭിക്കുട്ടൻ ചോദിച്ചു.) " അതിനെന്താ എന്റെ മോന് വല്യേച്ചി ഇത്ര ഇലയട വേണേലും തരാട്ടോ...''. 'ടാ..പെരുവയറാ.. ആദ്യം പ്ലേറ്റിലുള്ളത് കാലിയാക്ക്, എന്നിട്ട് ബാക്കി തിന്നാം.. ' ധ്വനി ചിരിച്ചു കൊണ്ട് പറഞ്ഞു. അഭിക്കുട്ടൻ കെറുവോടെ ധ്വനിയെ നോക്കി പിന്നീട് ദേഷ്യത്തോടെ പ്ലേറ്റിലെ ഇലയട തിന്ന് തീർത്തു.എന്നിട്ട് രണ്ടാമതൊരെണ്ണം എടുത്ത് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു '' വല്യേച്ചി ..ഞാൻ പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോവ്വാട്ടോ...'' ' ഉം.. ശരി അഭിക്കുട്ടാ.. നേരം ഇര്ട്ട്ന്നതിന് മുന്നേ തിരിച്ചെത്തിക്കോണം.. വിളക്ക് വയ്ക്കാൻ തൊടങ്ങ്മ്പഴ്ക്കും നീയിവിടെ എത്തീട്ട്ണ്ടാകണം... ഇല്ലേൽ അമ്മായീടെ കയ്യീന്ന് എനിക്കാ വഴക്ക് കിട്ട്ക..., '' 'ഞാൻ പെട്ടന്നിങ്ങെത്താം വല്യേച്ചീ.. ഈ അഭിക്കുട്ടൻ കാരണം ന്റെ വല്യേച്ചിക്ക് വഴക്ക് കിട്ടാൻ ഞാൻ സമ്മയ്ക്കോ...??" ' '.ഉം... നീ വേഗം കളിച്ചിട്ട് വാ മോനേ.... അഭിക്കുട്ടൻ പോയ ഉടനെ ചിലങ്ക അവൻ ഭക്ഷണം കഴിച്ചപ്ലേറ്റും ഗ്ലാസും എടുത്ത് കഴുകാനായ് പോയി. പിറകെ തന്നെ ധ്വനിയും അവൾടെ ഗ്ലാസും പ്ലേറ്റുമെടുത്ത് നടന്നു. അടുക്കള വശത്തെ മുറ്റത്ത് കിണറിനോടടുത്ത് ചേർന്നുള്ള ഒതുക്ക് കല്ലിന് മേൽ ധ്വനി ഇരുന്നു. കിണറിനടുത്തുള്ള ചരൽ വിരിച്ച മുറ്റത്ത് ഇട്ടിരിക്കുന്ന ധാവണി പാവാട ഇത്തിരി പൊക്കി അരയിൽ തിരികി കൊണ്ട് ചിലങ്ക അടുക്കള പാത്രങ്ങൾ എല്ലാം കഴുകി വയ്ക്കുകയായിരുന്നു.. അഭിക്കുട്ടന്റേം ധ്വനിയുടെയും ടിഫിൻ ബോക്സുകളും ഉച്ചയ്ക്കത്തെ ചോറിന്റെ മൺകലവും എല്ലാം ചിലങ്ക ചാരവും ചകിരിയും കൊണ്ട് തേച്ച് മിനുക്കി കഴുകുന്നത് നിറഞ്ഞ കണ്ണുകളോടെ ധ്വനി നോക്കിയിരുന്നു. താനടുത്തേക്ക് കഴുകാൻ ചെന്നാലും ചേച്ചി തന്നെ വഴക്ക് പറഞ്ഞോടിക്കും. തന്റെ ശരീരത്തിൽ ഒരു മൺ തരി വീണ് അഴുക്കാവാൻ പോലും തന്റെ ചേച്ചിപ്പെണ്ണ് സമ്മതിക്കൂല്ല.. ഞങ്ങടെ അഛേം, അമ്മേം ഉണ്ടായിരുന്നെങ്കീ എന്റെ ചേച്ചിപ്പെണ്ണിനീ ബുദ്ധിമുട്ടൊന്നുണ്ടാവില്ലാരുന്നു... ഞങ്ങടെ രാജകുമാരിയായിരുന്നു ന്റെ ചേച്ചിക്കുട്ടി.. അച്ഛന്റെം അമ്മേടെം കൂടെയുള്ള ബാല്യകാല ഓർമകളിൽ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു. പെട്ടന്നെന്തോ ഓർത്ത പോലെ അവ ൾ നിറഞ്ഞ കണ്ണുകൾ തുടച്ച്കൊണ്ട് ചിലങ്കയ്ക്കരികെ നടന്നു. " ചേച്ചീ... ഞാനും കൂടട്ടെ പാത്രം കഴുകാൻ... ഇതൊത്തിരി ഉണ്ടല്ലോ... ഞാൻ കൂടി സഹായിച്ചാ പെട്ടന്ന് തീരുമല്ലോ?" ധ്വനിയുടെ ശബ്ദം കേട്ട് ചിലങ്ക തിരിഞ്ഞ് നോക്കി. ''ന്റെ മോള് പാത്രം മോറാനൊന്നും വരണ്ട. കയ്യിലുള്ള പാത്രം ഇവ്ടെ വച്ചിട്ട് പോയിര്ന്ന് പഠിക്ക്... അപ്പോഴേക്കും ജോലിയൊക്കെ തീർത്തിട്ട് ചേച്ചി അങ്ങട്ട് വരാം... കൂടുതലൊന്നും പറഞ്ഞാലും ചേച്ചി കേൾക്കില്ല എന്നറിയുന്നത് കാരണം ധ്വനി പാത്രം അവിടെയിട്ട് കൈയും വായും കഴുകി പഠിക്കാനായ് ചെന്നിരുന്നു. ജോലിയെല്ലാം തീർത്ത് വച്ച് ചിലങ്ക കുളിക്കാനായ് കുളത്തിലേക്ക് നടന്നു.. മുത്തശ്ശന്റെ സ്വത്ത് ഭാഗം വച്ചപ്പോൾ അമ്മയ്ക്ക് കിട്ടിയതായിരുന്നു തറവാടും അതിനൊപ്പുള്ള കുളവും. നാല് ആങ്ങളമാർക്ക് ഒരൊറ്റ കുഞ്ഞു പെങ്ങളായിരുന്നു തന്റെ അമ്മ 'ലക്ഷ്മീദേവി'... പേര് പോലെ തന്നെ ഒരു ലക്ഷ്മി.. നൃത്തത്തോട് കമ്പുള്ള അമ്മ കലാമണ്ഡലത്തിൽ നിന്നും കുറച്ച് കാലം നൃത്തം പഠിച്ചിരുന്നു. അവിടെ വയലിൻ പഠിക്കാൻ വന്ന അച്ഛനുമായി (ദേവരാജ് ) പ്രണയത്തിലാവുകയായിരുന്നു. വൈകാതെ തന്നെ ലക്ഷ്മിയുടെയും ദേവന്റെയും പ്രണയം ഇരു വീട്ടുകാരുമറിഞ്ഞു. അച്ഛന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും കുഞ്ഞു പെങ്ങളുടെ ആഗ്രഹം ആങ്ങളമാരും മുത്തശ്ശനും മുത്തശ്ശിയും നിറവേറ്റി കൊടുത്തു. കല്യാണ ശേഷം മരണം വരെ അവർ ഈ തറവാട്ടിൽ താമസമാക്കി. ചിലങ്ക ഓരോന്നോർക്കുമ്പോഴേക്കും സന്ധ്യയായിരുന്നു.. അവള് പെട്ടന്ന് തന്നെ മുങ്ങിക്കുളിച്ച് ഈറൻ മാറി വീട്ടിലേക്ക് നടന്നു. @@@@@@@@@ രാത്രി എല്ലാരും അത്താഴം കഴിച്ച് കിടന്നു. ചിലങ്ക ബാക്കിയുള്ള ജോലികളെല്ലാം ഒതുക്കി തീർത്തിട്ട് മുറിയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ധ്വനി പഠിക്കയായിരുന്നു. ചിലങ്ക ശബ്ദമുണ്ടാക്കാതെ അലമാര തുറന്ന് തന്റെ ഡയറിയെടുത്തു. അതിലെ നടുവിലെ പേജിൽ മറച്ച് വച്ചിരുന്ന ഒരു പഴയ ഫോട്ടോ എടുത്ത് തിരിച്ച് നേരെ പിടിച്ചു. ഫോട്ടോ കണ്ടപ്പോൾ തന്നെ ചിലങ്കയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ ഫോട്ടോയിൽ തന്നെ കണ്ണും നട്ടിരുന്നു. "കട്ടിപ്പുരികങ്ങളും തിളക്കമാർന്ന കണ്ണുകളും പൊടി മീശയുള്ള തിളങ്ങുന്ന ചെമ്പൻ കണ്ണുകളും വെട്ടിയൊതുക്കിയ മുടിയും ആകർഷണീയമായ ഇരുനിറമുള്ള പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു ചെറുപ്പക്കാരൻ ചിലങ്കയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവൾ ഫോട്ടോയ്ക്കരികിലേക്ക് തന്റെ മുഖമടുപ്പിക്കാൻ തുടങ്ങി. പെട്ടന്നാണ് ധ്വനി പഠിക്കാൻ ഇരുന്ന കസേര നീക്കിയിടുന്ന ശബ്ദമവൾ കേട്ടത്. ചിലങ്ക പെട്ടന്ന് തന്നെ ഫോട്ടോ ഡയറിക്കുള്ളിൽ അടച്ചു വെച്ചു. ധ്വനി അവൾക്കരികിലേക്ക് നടന്നു വന്നു. ''എന്താ എന്റെ ചേച്ചിക്കുട്ടീടെ മുഖത്തൊരു കള്ളത്തരം...??? ചിലങ്ക മറുപടി പറയാതെ തല കുനിച്ച് പുഞ്ചിരിക്കുക മാത്രം ചെയ്തു. ധ്വനി കുനിഞ്ഞ് നിൽക്കുന്ന ചിലങ്കയുടെ കവിളിൽ പിടിച്ച് തലയുയർത്തി.., അപ്പഴ്ക്കും ചിലങ്കയുടെ ചുണ്ടിലെ പുഞ്ചിരി മാറി നാണം പടരാൻ തുടങ്ങിയിരുന്നു. " ആഹാ... ന്റെ ചേച്ചിപ്പെണ്ണ് ഡയറി നോക്കി ചിരിക്കുവാരുന്നോ...?? അതേയ്... ഞാനിന്ന് റോണൂട്ടനെ കണ്ടായിരുന്നു.. ധ്വനിപറഞ്ഞ് നിർത്തിയതും ചിലങ്ക അവളെ നോക്കി.. ''നീയത് വൈകിട്ട് പറഞ്ഞതല്ലേ മോളേ...?? റോണൂട്ടൻ എന്ത് പറഞ്ഞു??'' അയ്യട, ചേച്ചിപ്പെണ്ണേ.... റോണൂട്ടൻ വിശേഷം തിരക്കിയതറിയാനോ അതോ വേറെയാരേലും തിരക്കിയോ എന്നറിയാനോ ആണോ ന്റെ ചേച്ചിപ്പെണിനിത്ര തിടുക്കം..??? എങ്കീ.. കേട്ടോളൂ... റോണൂട്ടൻ അന്വേഷിച്ചത് അവന്റെ ഭാവി ഏട്ടത്തിയമ്മയ്ക്ക് സുഖാണോന്നാ...??? ഞാൻ പറഞ്ഞു പരമസുഖം ന്ന്.. 'അതേ ചോദിച്ചുള്ളോ അവൻ.??? വേറെയെന്തേലും പറഞ്ഞോ.???" ' ഉം.... അവൻ പറഞ്ഞത് നാളെ വൈകീട്ടത്തെ ട്രെയിനിന് അവന്റെ ചേട്ടൻ വരുന്നുണ്ടെന്നാ... അഞ്ചേമുപ്പതിന്റെ പാസഞ്ചറിന് ചേട്ടൻ കണ്ണൂരെത്തും ന്ന് ഏട്ടത്തിയോട് പറയാൻ പറഞ്ഞു... അതായത് നാളെ സന്ധ്യയാവ്മ്പഴേക്കും "ഋഷഭ്" ചേട്ടൻ നാട്ടിലെത്തും ന്ന്.. വെറും ഋഷഭ് അല്ല... "ഡോക്ടർ ഋഷഭ് കേശവ് എം ബി ബി എസ് ". ഋഷഭിന്റെ പേര് കേട്ടതും ചിലങ്കയ്ക്ക് നാണം വരാൻ തുടങ്ങി. " ആഹാ.. ന്റെ ചേച്ചിപ്പെണ്ണിന്റെ കവിളൊക്കെ ചുവന്ന് തുടുത്തല്ലോ..?? ഉം... ഇന്നിനി സ്വപ്ന ലോകത്തായിരിക്കുമല്ലേ എന്റെ ചേച്ചിപ്പെണ്ണ്. ഞാനായിട്ട് ബുദ്ധിമുട്ടിക്കുന്നില്ലേ... ന്റെ ചേച്ചിക്കുട്ടി ചേട്ടായെ സ്വപ്നം കണ്ടിരുന്നോ.. ഞാനുറങ്ങുവാ കേട്ടോ... എനിക്ക് പുലർച്ചെ എഴുന്നേറ്റ് റിവിഷൻ നടത്താനുള്ളതാ... ധ്വനി വാതിലടച്ച് കുറ്റിയിട്ട് പതിയെ കട്ടിലിലെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കേറി. ചിലങ്ക അടച്ച് വച്ചിരിക്കുന്ന ഡയറിയുമെടുത്ത് കട്ടിലിലേക്ക് നടന്നു. ഒളിച്ച് വച്ച ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്ത് അവളും പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കയറി ഒത്തിരി സ്വപ്നങ്ങൾ കാണാനായ്..... (തുടരും) ഉറുമ്പ് വിച്ചു
2.6k കണ്ടവര്‍
4 മണിക്കൂർ
#

📙 നോവൽ

💞 *അവളെന്റെ ശഹാന*💞 ✍🏻 *Anfidha Anu* *Part: 29* പെട്ടെന്ന് ആരോ എന്റെ കയ്യിൽ സ്പർശിക്കുന്ന പോലെ തോന്നി.പതിയെ കണ്ണു തുറന്നു നോക്കിയപ്പോ കണ്ട കാഴ്ച്ച എന്നെ തളർത്തി കളഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുമായി എനിക്ക് മുന്നിൽ മുട്ടുകുത്തി തലകുനിച്ചു നിൽക്കുന്ന ഷാഹിക്ക. ആ കാഴ്ച്ച കണ്ടു ഞാനാകെ തകർന്നു പോയി.എന്റെ ഇക്കാക്കമാർ ആരുടെ മുന്നിലും തലകുനിച്ചു നിൽക്കുന്നത് എനിക്കൊരിക്കലും സഹിക്കാൻ പറ്റില്ല.എന്നിട്ടിപ്പോ ഷാഹിക്ക എന്റെ മുന്നിൽ തന്നെ തലകുനിച്ചു നിൽക്കുന്നു. "ഷാഹിക്ക... എന്താ ഈ കാണിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ ഇങ്ങക്ക്.എന്റെ മുന്നിൽ ഇങ്ങനെ വന്നിരിക്കാൻ എങ്ങനെ തോന്നി ഇങ്ങക്ക്.മതി.. വേഗം എണീറ്റെ..ഇല്ലേൽ എന്റെ കയ്യിന്ന് നല്ലോണം കിട്ടുമേ..." "I am sorry ഷാനു.നിന്റെ ഇക്കാക്കാക്ക് ഒരു തെറ്റ് പറ്റി പോയി. നീ എന്നോട് പൊറുക്ക്...നീയും റഹിയും എന്നോട് എത്രയൊക്കെ പറയാൻ നിന്നിട്ടും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയത്...നീ.." ഷാഹിക്കാനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഞാനാ വായ പൊത്തി പിടിച്ചു.എന്നിട്ട് വേണ്ടെന്ന് തലയാട്ടി. ഷാഹിക്ക എന്നെ ചേർത്തു പിടിച്ചു കരഞ്ഞു. എന്റെ ഇക്കാക്കാക്ക് എന്നോടുള്ള തെറ്റിദ്ധാരണ മാറിയല്ലോ...അൽഹംദുലില്ലാഹ്. അങ്ങനെ ഞാനും ഷാഹിക്കയും ഓരോന്ന് പറഞ്ഞിരുന്നു. ഇപ്പോഴാ എനിക്ക് സന്തോഷമായത്.റഹിയുടെ പേരിൽ എനിക്ക് നഷ്ടപ്പെട്ട സന്തോഷമെല്ലാം അവൻ തന്നെ എനിക്ക് തിരിച്ചു തന്നു. ഇപ്പൊ റഹിയെ ഒന്ന് നേരിട്ട് കാണണം എന്നുണ്ടായിരുന്നു.ഒരു താങ്ക്സ് എങ്കിലും പറയണം എനിക്ക്.😊 "ഹലോ...മാഡം.. ഇതെന്താ ഇത്ര ആലോചിക്കാൻ." (ഷാഹിക്ക) "എനിക്ക് എന്തൊക്കെ ഉണ്ട് ആലോചിക്കാൻ. അതൊക്കെ ഇപ്പൊ തന്നോട് പറയാൻ പറ്റുമോ." "എന്താടി...നീ അങ്ങനെ പറഞ്ഞത്. എനിക്ക് മനസ്സിലായി നീ എന്താ ആലോജിച്ചത് എന്നൊക്കെ..." (ഷാഹിക്ക) "എന്നാ പറയ്..എന്താണെന്ന്.." "നീ ഇപ്പൊ റഹിനെ പറ്റിയല്ലേ ആലോജിച്ചത്. സത്യം പറഞ്ഞോ.." പടച്ചോനെ പണി വീണ്ടും പാളിയോ... ഇങ്ങേരിത് പോയി പോയി എന്റെ മനസ്സും വായിച്ചു തുടങ്ങിയോ... റഹിനെ കുറിച്ചല്ലെന്ന മട്ടിൽ ഞാൻ മൂപ്പരെ തുറിച്ചു നോക്കി.അപ്പൊ എനിക്കൊരു പുഞ്ചിരി നൽകി കൊണ്ട് മൂപ്പര് പറഞ്ഞ വർത്താനം കേട്ട് ഒരു ഒലക്ക എടുത്ത് ഇങ്ങേരുടെ തലമണ്ട അടിച്ചു പൊളിക്കാനാ തോന്നിയത്. മൂപ്പര് പറയാ: "ഇനിയിപ്പോ നീ റഹിനെ കുറിച്ചു ആലോജിച്ചാലും എനിക്ക് കുഴപ്പമൊന്നും ഇല്ല.അവന്റെ കൈകളിൽ നീ സുരക്ഷിതമായിരിക്കും.." ഇത്രയും ദിവസം അവനെ ഞാൻ പ്രേമിച്ചെന്നും പറഞ്ഞായിരുന്നു ഇങ്ങേര് എന്നോട് ദേഷ്യത്തിൽ നടന്നത്.എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ..അലവലാതി🤨. "എടി.. നീ എന്താ ആലോചിക്കുന്നത്." (ഷാഹിക്ക) "അല്ല.ഇങ്ങളെ എന്തുകൊണ്ട് അടിച്ചു കൊല്ലണം എന്നാലോജിച്ചതാ..അല്ല പിന്നെ..ഓൻ പറയുന്ന വർത്താനം കേട്ടില്ലേ.." "അതെന്താടി നീ അങ്ങനെ പറഞ്ഞത്." (ഷാഹിക്ക) "പിന്നെ അല്ലാതെ..അവന്റെ പേരും പറഞ്ഞല്ലേ ഇങ്ങള് ന്നോട് പിണങ്ങിയതും ദേഷ്യം പിടിച്ചതും ഒക്കെ.എന്നിട്ടിപ്പോ ഓന്റെ കയ്യിൽ ഞമ്മള് സുരക്ഷിതമായിരിക്കും എന്ന്... ദേ..ഞാൻ എന്റെ ഇക്കാക്ക ആണെന്നൊന്നും നോക്കൂല.." "എടി നീ കിടന്ന് അലമ്പാക്കല്ലേ... ഞാൻ ഒന്ന് പറയട്ടെ... നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് കരുതിയല്ല ഞാൻ അന്ന് ദേഷ്യം പിടിച്ചത്.. നിങ്ങൾ നിങ്ങളുടെ ഇഷ്ടം എന്നിൽ നിന്നും മറച്ചു വെച്ച് നിയാസിനെ കുറിച്ച് എന്നിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നൊക്കെ തെറ്റിദ്ധരിച്ചു പോയി.എന്നെ രണ്ടാളും കൂടി വിഡ്ഢിയാക്കുകയാണെന്നൊക്കെ അവർ തെറ്റിദ്ധരിപ്പിച്ചപ്പോ അതൊക്കെ വിശ്വസിച്ചു പോയതാ....😞 നേരെ മറിച്ച് ഇങ്ങൾക്ക് ഇടയിൽ അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് ഇങ്ങള് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ കൂടെ നിൽക്കില്ലേ...😉" "അയ്യെട..മോൻ ഇപ്പൊ എന്താ പറഞ്ഞു വരുന്നത്.." "വേറെ ഒന്നും അല്ല..അഥവാ എന്റെ പെങ്ങൾക്ക് അങ്ങനെയൊരു ഇഷ്ടം ഇനി തോന്നി തുടങ്ങിയിട്ടുണ്ടെങ്കിൽ എന്നോട് തുറന്നു പറഞ്ഞോ എന്ന്." "ആഹാ..മോന്റെ പൂതി കൊള്ളാലോ..ദേ..എന്റെ കയ്യിന്ന് ഇങ്ങക്ക് കിട്ടണ്ടെങ്കിൽ വേഗം എണീറ്റു പൊയ്ക്കോ ഇവിടുന്ന്.." "എടി..ഞാൻ തമാശ പറഞ്ഞത് അല്ല.കാര്യം പറഞ്ഞതാ..." "ഷാഹിക്ക...🤬" "വേണ്ട...ഞാൻ നിർത്തി..പോരെ.." "മ്..." "എന്നാൽ നീ വാ..ഞമ്മക്ക് ഇവിടെ ഉള്ളവരുടെ മൗനവൃദം മാറ്റാം..." "ഏ... അപ്പൊ എന്നോട് മാത്രമല്ലേ അവർക്ക് പിണക്കം.." "ആര് പറഞ്ഞു. അപ്പൊ ഞാൻ എന്താ പൊകയോ...😁" "😁😁 ആഹാ..അപ്പൊ എനിക്ക് കൂട്ടിന് ആളുണ്ടല്ലേ...എന്ന വാ.." "ആദ്യം ഞമ്മക്ക് ഷെബിക്കാന്റെ അടുത്തേക്ക് പോകാം." അങ്ങനെ ഞങ്ങൾ രണ്ടാളും ഓരോരുത്തരുടെയും റൂമിൽ കയറി ഇറങ്ങി കാല് പിടിച്ച് പരാതികളും പരിഭവങ്ങളും ഒക്കെ തീർത്തു.എല്ലാവരും ഇപ്പൊ ഒരുപാട് സന്തോഷത്തിലാ... ഞങ്ങൾ എല്ലാരും ഭക്ഷണം കഴിച്ചു റൂമിലേക്ക് പോവുകയായിരുന്നു... അപ്പോഴാ ഷാഹിക്ക ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്.ഞമ്മള് അങ്ങോട്ട് വെച്ചുപിടിച്ചു. "ഹലോ... എന്താണ് ബ്രോ ഉറക്കം ഒന്നുമില്ലേ..." "ഏയ്‌..ഉറക്കം വരുന്നില്ലടി..അപ്പൊ ഇവിടെ വന്നിരുന്നു." "അതെന്ത് പറ്റി... എനിക്ക് ഇന്നാ കുറെ നാളുകൾക്ക് ശേഷം ശെരിക്കും ഉറക്കം വരുന്നത്.ഇങ്ങൾടെ പ്രശ്‌നം ഇപ്പൊ എന്താണ്." "എടി..റഹി.അവനെ ഞാൻ വിളിച്ചിരുന്നു.കിട്ടിയില്ല.സ്വിച്ച് ഓഫ് ആണ്." (ഷാഹിക്ക) "ഓ..അതാണോ കാര്യം.ഫോണിൽ ചിലപ്പോൾ ചാർജ് ഉണ്ടാവില്ല. അതായിരിക്കും.ഷാഹിക്ക പോയി കിടന്നെ..അവനെ നമുക്ക് രാവിലെ വിളിക്കാം." "ഷാനു.. നിനക്ക് അറിയോ.. ഞാൻ ഞങ്ങളെ ഇത്രയും കാലത്തെ ഫ്രണ്ട്ഷിപ്പിൽ നിന്നും ആദ്യമായിട്ടാ അവനോട് ഇത്ര ദേഷ്യത്തിൽ പെരുമാറുന്നത്.ബാക്കി ഉള്ളവരോട് ഒരു പ്രാവശ്യമെങ്കിലും ദേഷ്യത്തിൽ നിന്നിട്ടുണ്ടാകും.ഫായിനോട് പോലും...എന്നാൽ റഹിനോട് ആദ്യമായിട്ടാ ഇങ്ങനെയൊക്കെ.തമാശക്ക് പോലും ഞങ്ങള് പിണങ്ങിയിട്ടില്ല.. എന്നിട്ടിപ്പോ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഞാൻ അവനെ എന്തൊക്കെയാ പറഞ്ഞത്...😭 പാവം..അവനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു ഷാനു.." ഷാഹിക്കയുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു റഹിയോടുള്ള സ്നേഹം...കുറ്റബോധം.. പാവം..😞 "ഷാഹിക്ക..അതൊക്കെ പോട്ടെ...ഇങ്ങള് ഇപ്പൊ വന്ന് കിടക്ക്.എന്നിട്ട് രാവിലെ തന്നെ പോയി അവന്റെ പിണക്കം മാറ്റ്...അപ്പൊ ഈ വീർപ്പുമുട്ടലിന് ഒരു ആശ്വാസം ഉണ്ടാകും." "ശെരിയാ..നീ പറഞ്ഞത്.രാവിലെ തന്നെ ഞാൻ ബാംഗ്ലൂർ പോവാ..അവന്റെ പിണക്കം മാറ്റി അവനെയും കൊണ്ടല്ലാതെ ഞാൻ തിരിച്ചു വരില്ല." "എന്നാൽ വാ...വന്ന് കിടക്ക്." എന്നും പറഞ്ഞ് ഞാൻ ഷാഹിക്കാന്റെ കയ്യും വലിച്ചു മൂപ്പരെ റൂമിലേക്ക്‌ പോയി.അവിടെ പോയി നോക്കിയപ്പോ ഉണ്ട് ഷെഫിക്കയും ഷെബിക്കയും ഒക്കെ ഷാഹിക്കാന്റെ ബെഡിൽ. ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി.അവരുടെ മുന്നിൽ പോയി നിന്നു. "എന്താണ് രണ്ടാളും ഇങ്ങനെ നോക്കുന്നത്.എന്തേ ഞങ്ങളെ ഇതിനു മുമ്പ് കണ്ടിട്ടില്ലേ ഞങ്ങളെ..." (ഷെബിക്ക) "അല്ല..എന്താ രണ്ടാക്കും ഈ നാട്ടപാതിരാക്ക് ഇവിടെ പണി.ഉറക്കമൊന്നും ഇല്ലേ.." (ഷാഹിക്ക) "ഇല്ല.ഞങ്ങൾക്ക് ഉറക്കം ഒന്നും ഇല്ല.നിങ്ങൾക്കും ഉറക്കം ഇല്ലാത്ത സ്ഥിതിക്ക് ഞമ്മക്ക് വർത്താനം പറഞ്ഞിരിക്കാ ....എന്താ..ഓക്കെ അല്ലെ.." (ഷെബിക്ക) "ഡബിൾ ഓക്കെ...." എന്നും പറഞ്ഞു ഞമ്മള് കട്ടിലിൽ കയറി ഇരുന്നു.അന്നത്തെ ആ പ്രശ്നങ്ങൾക്ക് ശേഷം ഇന്നാണ് ഞങ്ങളൊക്കെ മര്യാദക്ക് ഒന്ന് മിണ്ടുന്നത് തന്നെ. "എനിക്കൊന്നും വയ്യ..ഞാൻ കിടക്കട്ടെ...ഇങ്ങളൊക്കെ അപ്പുറത്തേക്ക് പൊയ്ക്കോ.." (ഷാഹിക്ക) "ആഹാ..അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.നിങ്ങൾക്കെന്താ പ്രശ്നം എന്ന് ഞമ്മക്ക് അറിയാം. അതൊക്കെ അവിടെ നിൽക്കട്ടെ... ഇപ്പൊ മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്." ഞാൻ അത് പറയലും ഷെഫിക്ക ഷാഹിക്കാനെ ബെ‌ഡിലേക്ക് വലിച്ചിട്ടു. പിന്നെ ഞങ്ങൾ പലതും പറഞ്ഞ് കത്തിയടിച്ചിരുന്നു.അതിനിടക്കാണ് ഞമ്മക്ക് ഷെഫിക്കാന്റെ നിക്കാഹ് കഴിഞ്ഞതിന് ശേഷമല്ലേ എന്റെ കല്യാണം മുടക്കിയത് എന്നോർമ്മ വന്നത്.റാഷിത്താനെ കൂട്ടികൊണ്ട് വന്നിട്ടാണ് എനിക്ക് അങ്ങനെ ഒരു പൊട്ടത്തരം ചെയ്യാൻ തോന്നിയത് എങ്കിൽ എത്ര നന്നായേനെ.. "ഷാനു...നീ എന്താപ്പോ ഇങ്ങനെ ആലോചിക്കുന്നത്." (ഷെഫിക്ക) "സോറി...ഷെഫിക്ക.ഞാൻ കാരണം റാശിത്താനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറ്റിയില്ലല്ലോ." ഞാൻ അത് പറഞ്ഞപ്പൊ ഷെഫിക്ക പൊട്ടി ചിരിക്കാ.... ഞങ്ങൾ എന്തെന്ന ഭാവത്തിൽ ഷെഫിക്കാനെ നോക്കി. "എടി നീ എന്താ എന്നെ കുറിച്ച് കരുതിയത്.. നിന്റെ കല്യാണം പെട്ടെന്ന് നടത്തണമെങ്കിൽ കൂടെ എന്റെ കല്യാണം കൂടി നടത്തണം എന്നിവനും ഉപ്പയും ഉമ്മയും ഒക്കെ നിർബന്ധിച്ചത് കൊണ്ടാ ഞാൻ രണ്ടും കല്പിച്ച് സമ്മതിച്ചത്. നിക്കാഹ് കഴിഞ്ഞപ്പോ തന്നെ ആകെ ദേഷ്യം വന്നിരിക്കുകയായിരുന്നു.അതിനിടക്കാ ഇവിടെ ഓരോ പ്രശ്നങ്ങൾ വന്നത്..അതുകൊണ്ട് അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ പറ്റിയില്ല. അതിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞാൻ തന്നെയാകും. അപ്പോഴാ അവൾടെ ഒരു സോറി." ഷെഫിക്കാന്റെ വർത്താനം കേട്ട് ഞങ്ങൾ മൂന്നും കൂടി പരസ്പരം മുഖത്തോട് മുഖം നോക്കി.. "അല്ല ഷെഫിക്ക ഇങ്ങള് ശെരിക്കും റാഷിത്താനെ സ്നേഹിച്ചിരുന്നോ...അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ..." (ഷാഹിക്ക) ഷാഹിക്ക അത് ചോദിക്കലും മൂപ്പര് ഞങ്ങളെ മൂന്നാളെയും ഒന്ന് തുറിച്ചു നോക്കിയിട്ട് റൂമിന്ന് പോയി. "ഷെഫിക്കാനെ ഇങ്ങനെ വിട്ടാൽ പറ്റില്ല." ഞാൻ പറഞ്ഞു. "നീ പറഞ്ഞത് ശെരിയാ ഷാനു.ഇവിടുത്തെ പന്തൽ കഴിക്കുന്നതിന് മുമ്പ് തന്നെ ഷെഫിക്ക റാഷിത്താനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നിരിക്കണം." (ഷെബിക്ക) "ആഹാ..എന്നിട്ട് എന്തിനാ..ആ ഇത്താനെ ഇവിടെ ഇട്ട് കണ്ണീര് കുടിപ്പിക്കാനോ.. എന്റെ പൊന്ന് മക്കളെ.. ആദ്യം അവർക്കിടയിലുള്ള പ്രശ്നങ്ങൾ തീരട്ടെ...എന്നിട്ട് കൊണ്ട് വന്നാൽ പോരെ ഇതൂസിനെ." (ഷാഹിക്ക) "ഷെഫിക്ക ഇവിടെയും റാഷിത്ത അവിടെയും നിന്നാൽ ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ തീരുമോ..ഇവർ രണ്ടാളും ഒരിടത്ത് ആയാൽ ഞമ്മൾക്ക് മൂന്നാൾക്കും കൂടി അവരെ വീണ്ടും ഒന്നിപ്പിക്കാൻ പറ്റും." (ഷെബിക്ക) ഷെബിക്ക അത് പറഞ്ഞപ്പോ ഞങ്ങൾക്കും അത് ശെരിയാണെന്ന് തോന്നി.രാവിലെ ഉപ്പാനോട് അതിനെ കുറിച്ച് സംസാരിക്കാം എന്നും പറഞ്ഞ് ഞങ്ങൾ റൂമിലേക്ക് പോയി. *$$$$$$$$$$$$$$$$$$$$$$$$$* ഇപ്പൊ എല്ലാർക്കും ഞമ്മളോടുള്ള ദേഷ്യം ഒക്കെ മാറിയോ..ഞാൻ ഷാഹി ആണെ...😉 രാവിലെ നേരത്തെ കാലത്ത് എണീറ്റ് ഞാൻ ബാംഗ്ലൂർക്ക് വിട്ടു.ഫായിനേയും കൂടെ കൂട്ടി.ബാക്കി തെണ്ടികൾ ഉറക്കം തീർന്നിട്ടില്ല.ഇങ്ങള് പോയി കൊണ്ട് വന്നോളി എന്നും പറഞ്ഞ് കിടന്നു. റഹി എവിടെയാ നിൽക്കുന്നത് എന്ന് ശാഫിക്ക പറഞ്ഞു തന്നത് കൊണ്ട് അതിന്റെ പേരിൽ സമയം കളയേണ്ടി വന്നില്ല... അവന്റെ ഏതോ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ആണ് അവൻ നിൽക്കുന്നത്.കാളിങ് ബെൽ അടിച്ചപ്പോ ഒരുത്തൻ വന്ന് ഡോർ തുറന്നു. ഞങ്ങൾ റഹിന്റെ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞപ്പൊ കയറി ഇരിക്കാൻ പറഞ്ഞു. റഹി കുളിക്കാണെന്ന് പറഞ്ഞു അവന്റെ റൂം കാണിച്ചു തന്നു. ഞാൻ ഓന്റെ റൂമിൽ കയറിയപ്പോ കണ്ണാടിയിൽ നോക്കി തലതുവർത്തുന്ന റഹിനെ കണ്ടു. "റഹി.." എന്റെ വിളി കേട്ടപ്പോ അവനൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി. "ഷാഹി..നീ..നീ എങ്ങനെ ഇവിടെ." "എന്റെ മുന്നിൽ പെടാതിരിക്കാൻ വേണ്ടി ഇവിടെ വന്ന് നിന്നാൽ ഞാൻ അറിയില്ലെന്ന് കരുതിയോ നീ.." (ഷാഹി) "ഏയ്‌..നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്.ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല." (റഹി) "ഞാനൊരു തെറ്റ് ചെയ്യുമ്പോൾ അത് തിരുത്താൻ വേണ്ടി നോക്കുന്നതിന് പകരം ഇവിടെ വന്ന് ഒളിച്ചിരുന്നാൽ എങ്ങനെയാ ശെരിയാകും.." "ടാ...i am really sorry. ഞാൻ ഒന്നും മനപ്പൂർവ്വം അല്ല.ഞാൻ ഷാനുവിനെ..." റഹി പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവന്റെ വായ പൊത്തി പിടിച്ചു. "വേണ്ട..നീ ഇനി ഒരക്ഷരം പറയണ്ട. ഞാൻ ഇപ്പൊ വന്നത് നിന്നെ കൊണ്ട് പോകാനാണ്...നമ്മുടെ കോളേജൊക്കെ ഇപ്പൊ ആകെ ബോർ ആയിരിക്കാ.നീ വന്നിട്ട് വേണം നമുക്ക് ഒന്ന് പഴയത് പോലെ അടിച്ചു പൊളിക്കാൻ.അപ്പൊ എങ്ങനെ പോകല്ലേ.." ഞാൻ അത് പറയലും റഹി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.ഞാനും അതേ പോലെ തന്നെയായിരുന്നു. "അത് ശെരി..അപ്പൊ ഞാൻ പുറത്തായൊ.." എന്നും പറഞ്ഞ് ഫായി ഞങ്ങൾടെ മേലെ വന്നു ചാടി.അതോടെ ബാലൻസ് കിട്ടാതെ ഞങ്ങൾ മൂന്നും കൂടി ബെഡിലേക്ക് വീണു.ഞാനും റഹിയും കൂടി ഫായിനെ നോക്കിയപ്പോ ആ ജന്തു പുളിങ്ങ തിന്ന ചിരി ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കാ.. പിന്നെ ഞങ്ങൾ ഒന്നും നോക്കിയില്ല അവിടെ ഉണ്ടായിരുന്ന തലയണ എടുത്ത് ഫായിനെ അടിച്ചു പരത്തി... അങ്ങനെ അവിടുന്ന് ഫുഡ് ഒക്കെ കഴിച്ച ശേഷം ഞങ്ങള് ഇറങ്ങി... റഹിനെയും കൊണ്ട് നാട്ടിൽ പോയിട്ട് എനിക്ക് ചിലരെ കാണാൻ ഉണ്ട്.ചില കാര്യങ്ങൾ ചെയ്തു തീർക്കാനും ഉണ്ട്.... തുടരും... ********************************* എന്റെ പ്രിയ കൂട്ടുകാരെ ഞമ്മളെ ഇനിയാരും ചീത്ത വിളിക്കരുത്...പ്ലീസ്🙏 കഴിഞ്ഞ ആഴ്ച്ച മുതൽ ഞമ്മള് ഭയങ്കര തിരക്കിൽ ആയിരുന്നു.സത്യായിട്ടും.. എന്നോടുള്ള സ്നേഹം കൊണ്ട് പലരും ഞമ്മളെ പരസ്യമായി തെറി വിളിക്കാതെ രഹസ്യമായി തെറി വിളിച്ചു.. സന്തോഷമായി...😌 ഇനി ഞമ്മള് ശ്രദ്ധിച്ചോളാട്ടൊ. ഞമ്മളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.☺ നിങ്ങൾടെ സപ്പോർട്ട് ഒക്കെ ഇനിയും പ്രതീക്ഷിക്കുന്നു.
2.3k കണ്ടവര്‍
4 മണിക്കൂർ
#

📙 നോവൽ

💖ഖൽബിന്റെ താളം 💖 ✒ Musliha Part -35 ആരാന്നല്ലേ... വേറെ ആരാ ഇന്റെ പൊന്നാര അനിയനും അനിയത്തിയും... ടീ ഷാന ഞമ്മള് ഇപ്പൊ ഒന്നും കണ്ടില്ലല്ലോ😊... ഇല്ലേ ഇല്ല ഷമ്മു കാക്കുനെ കെട്ടിപിടിച്ചതും കിസ്സ് കൊടുത്തതും ഇപ്പൊ കാക്കുന്റെ ബാക്കിൽ മറഞ്ഞു നിക്കണതോന്നും കണ്ടിട്ടില്ല 😊😁... അല്ലേലും കളിയാക്കാൻ ഇവറ്റകളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ ബ്ലഡി അനിയൻ ആൻഡ് അനിയത്തി 😁 അപ്പൊ ഷമ്മുനെ ഞാൻ വലിച്ചു വേഗം മുന്നിൽ നിർത്തി... അപ്പൊ പിന്നെ ബാക്കി ഓളെ നെഞ്ചത്തായി 😁 ഇന്നാലും ഷമ്മു ഇത്രക്ക് ഒന്നും വാണ്ടായിരുന്നു.. വീട്ടിൽ ആണേൽ കൊഴപ്പം ഇല്ല പിന്നെ അതികം ആൾക്കാർ ഇല്ലാത്ത സ്ഥലം ആണേലും... ഇത് പബ്ലിക് പ്ലേസ്ൽ ഒക്കെ വന്നു കെട്ടിപിടിക്കലും ഉമ്മ വെക്കലും.... ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..... 😊 ഷാന.... വേം ഇന്റെ ഒപ്പം പോന്നാ ഇനി വെറ്തെ ഓലെ എടീൽ കട്ടുറുമ്പ് ആവണ്ട🐜😁 അല്ല ഇജ്ജ് പൊയ്ക്കോ ഞാൻ ഇവടെ നിക്കാ അല്ലേലും ഈ കട്ടുറുമ്പ് ആയി നിക്കാൻ ഒരു പ്രത്യേക സുഖം ആണ് 😊. .. അപ്പൊ തന്നെ ഷഹൽ ഓളെ വലിച്ചു കൊണ്ടു പോയിട്ട് പറഞ്ഞു.. അങ്ങനെ ഇപ്പൊ ഇജ്ജ് സുഖിക്കണ്ട 😁 അതും പറഞ്ഞു അവർ പോയി..... ഓല് പോയേക്കു പെണ്ണ് ഇന്റടുത്തു വന്നിട്ട് പറയാ... ശ്ശെ.... ഞമ്മള് നല്ല ഫ്ലോയിൽ വന്നതയിനു ഇപ്പൊ ആ ഫ്ലോ അങ്ങ് പോക്കി...😁 അപ്പൊ പിന്നെ ഞമ്മള് വെറുതെ വിടോ.. ഇന്നാ ഷമ്മു ഞമ്മക്ക് ഒരു കൈ കൂടെ നോക്കിയാലോ... 😊 അതങ്ങ് കേട്ടതും പെണ്ണ് ഒരു നോട്ടം.... ഹൌ.... ഞമ്മളിപ്പോ ഉരുകി പോകും.... അപ്പൊ ഓൾ ഞമ്മളെ വയറിനു ഒരു കുത്ത് വെച്ചു തന്നിട്ട് പറയാ... ഒരു കൈ നോക്കിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല അന്നപ്പോ ആണ് ഇനി അടുത്ത കൈ 😊 അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ അവടെ ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു.. അങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കുമ്പോ ആണ് ആരോ വന്നു ഇന്റെ പൊറം പൊളിച്ചത് 🤕... ഞമ്മള് അപ്പൊ തന്നെ ഇന്റെ ഉമ്മച്ചിയെ എന്നും വിളിച്ചു തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് ഞമ്മളെ ബാക്കിൽ ക്ലോസ്അപ്പ്‌ന്റെ പരസ്യം കാണിച്ചു റാഷി നിക്കണ് 😁... ഓന്റെ ബാക്കിൽ തന്നെ അജുവും.... ടാ എന്താടാ ..... ടാ ഇങ്ങള് ഈ രാത്രി ഇവടെ വർത്താനം പറഞ്ഞിരിക്കാണോ...( റാഷി ) ഏയ് അല്ല ഞങ്ങൾ ഇവടെ കല്യാണം കൂടാൻ വന്നതാ അപ്പൊ കണ്ടപ്പോ ഒന്ന് സംസാരിച്ചു അത്രേ ഉള്ളൂ 😊...(ഷമ്മു ) ഷമ്മു അതങ്ങ് പറഞ്ഞതും അജു ഓടി വന്നു ഇന്റേം ഷമ്മുന്റേം നടുവിൽ കേറി ഇരുന്നിട്ട് പറയാ.... അല്ലേലും ഷമ്മു ഇന്റെ പെങ്ങളുട്ടി. ആണ് കാരണം ഈ പട്ടി ബാക്കിയുള്ളോരെ ഒക്കെ കളിയാക്കി നടക്കുമ്പോഴും ഞമ്മളെ ഒരു ആഗ്രഹം ആയിരുന്നു ഓന്ക്ക് ഇട്ട് താങ്ങാനും ഒരാൾ വാണം എന്ന്... ഇപ്പൊ ഷമ്മു വന്നതിൽ പിന്നെ അതിനു ഒരു തീരുമാനം ആയി.. 😊 ഇജ്ജ് മുത്താണ് ഷമ്മു ഇജ്ജ് ഇന്റെ പെങ്ങളുട്ടി തന്നെ ആണ്.... പോടാ അവടെന്ന് ഓൾ ഇന്നേ കളിയാക്കി എന്ന് വെച്ചു ഓൾ അന്റെ പെങ്ങളുട്ടി ആവോ.... അഹ് അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി 🤕.... ഇന്റെ പൊന്നോ ഇനി രണ്ടും കൂടെ അതിനു അടി ഉണ്ടാക്കണ്ട ഇങ്ങള് രണ്ടുപേരും ഞമ്മളെ ആങ്ങളമാർ ആണ്.... ഇനി അതിമ്മേ തൂങ്ങി ആരും ആത്മഹത്യ ചെയ്യണ്ട 😁... പിന്നെ അവര് ആങ്ങളമാരും പെങ്ങളും കൂടെ തുടങ്ങി കത്തി വെപ്പ് ഞമ്മള് അൽ പോസ്റ്റ്‌ 😁 അങ്ങനെ പോസ്റ്റ്‌ അടിച്ചു നിക്കുമ്പോ ആണ് ഷാന യും ഷഹലും ഐസ്ക്രീം കഴിച്ചോണ്ട് വരണതു കണ്ടേ കയ്യിൽ ഞങ്ങൾക്ക് ഉള്ളതാണെന്ന് തോന്നുന്നു എക്സ്ട്രാ രണ്ടെണ്ണം ഉണ്ട്.... ഞങ്ങൾ രണ്ടെണ്ണത്തിനെ പ്രതീക്ഷിച്ചു വന്ന അവര് നാലെണ്ണത്തിനെ കണ്ടപ്പോ ഞങ്ങളെയും അവരെ കയ്യിലെ ഐസ്ക്രീം നെയും മാറി മാറി നോക്കാ😊.. അപ്പൊ തന്നെ ഷമ്മു പറയാ.... ഇനി കാക്കുമാർക്ക് ഒക്കെ ഞാൻ ഐസ്ക്രീം തിന്നൽ എങ്ങനാന്ന് പഠിപ്പിച്ചു തരാട്ടോ😁... പക്ഷേ ഒരു കാര്യം ഇന്റെ ഈ ഐസ്ക്രീം കഴിച്ചു കഴിയാതെ ഇങ്ങളെ സംശയങ്ങൾ ഒക്കെ ചോദിച്ചു ഇന്നേ ഡിസ്റ്റർബ് ചെയ്യരുത് 😊😁... ഒക്കെ... അപ്പൊ കണ്ട് പഠിക്കാൻ എല്ലാരും റെഡി അല്ലേ എന്നും ചോദിച്ചു ഓൾ അവന്മാരെ മുന്നിൽ ഇരുന്നു ഐസ്ക്രീം കഴിക്കാൻ തുടങ്ങി 😋... ഓളെ തീറ്റയും അവന്മാരെ നോട്ടവും ഒക്കെ കണ്ടു ഷാനയും ഷഹലും ചിരിച്ചു ഒരു വഴിക്ക് ആയിക്ക്..... അപ്പൊ തന്നെ അജു എണീറ്റിട്ടു ബാക്കി ഞാൻ പഠിപ്പിക്കാം എന്നും പറഞ്ഞു ഓളെ കയ്യിലെ ഐസ്ക്രീം തട്ടിപറിക്കാൻ നോക്കിയതും ദോണ്ടേ കിടക്കണ് കപ്പിം പാട്ടേം നെലത്ത്‌ എന്ന് പറഞ്ഞ പോലെ ദേ കിടക്കണ് ഐസ്ക്രീം നെലത്ത്‌😁... അപ്പൊ തന്നെ ഷമ്മു ചിണ്ങ്ങി കൊണ്ട് ഇന്റെ അടുത്ത് വന്നിട്ട് പറയാ... റംസുക്ക ഇങ്ങള് നല്ല ചൂടൻ അല്ലേ അപ്പൊ ഇങ്ങളെ ചൂട് ഒക്കെ മാറാൻ വേണ്ടി ഞമ്മക്ക് നല്ല തണുത്ത ഐസ്ക്രീം കഴിച്ചാലോ 😊😊.... ഓളെ വർത്താനം കേട്ടതും എല്ലാം കൂടെ തൊടങ്ങിയില്ലേ ചിരി... ഹൌ എന്തൊരു സ്നേഹം ഇന്റെ ചൂട് മാറാൻ ആണ് അല്ലാതെ ഓൾക്ക് അതിന്റ ആവശ്യം ഒന്നും ഇല്ല... അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോ ആണ് ഒരു പാട്ട് കേട്ടത് .. 🎵ഓനോടാണ് ഓനോടാണ് എനിക്കെന്റെ മുഹബ്ബത്ത് ഓനോടാണ് ഓനോടാണ് എനിക്കെന്റെ കിസ്മത്ത് 🎶 അപ്പോ തന്നെ ഷമ്മു എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഫോണും എടുത്തു ഇപ്പൊ വരാം എന്നും പറഞ്ഞു പോയി ***************** ഞമ്മള് എല്ലാരോടും കത്തി വച്ചിരിക്കുമ്പോ ആണ് ഫോൺ അടിച്ചത്.. ആരാന്നു നോക്കിയപ്പോ ഷാനു... അപ്പൊ പിന്നെ തെറി ഒറപ്പ് ആയത് കൊണ്ടാ വേഗം എണീറ്റു പോന്നത് 😊 വെറുതെ ആരേം പറയിപ്പിക്കണ്ടല്ലോ 😊.... അങ്ങനെ ഞാൻ ഷാനുനോടു എന്താന്ന് ചോദിച്ചപ്പോ ഓള് പറയാ.... ടീ ഷമ്മു സത്യം പറഞ്ഞോ.. എന്ത്.. ഇജ്ജ് ഇന്ന് സ്കൂളിന്റെ ഇവടെ വരെ വന്നിരുന്നില്ലേ.. ഏഹ്... എന്താ... കുന്തം ടീ കളിക്കാതെ കാര്യം പറ.. എന്ത് കാര്യം.. ഇജ്ജ് ഇവടെ വന്നപ്പോ അന്റെ ചുറ്റും കുറച്ചു ആൾക്കാർ ക്കൂടിയില്ലേ അവരൊക്കെ ആരാ എന്താ പ്രശ്നം... അല്ല ഷാനു നീയെങ്ങനെ ഇത്... അഹ് അപ്പൊ ഞാൻ കണ്ടത് അന്നെ തന്നെ ആണല്ലേ... ഞാൻ ഇന്ന് ഉപ്പാന്റെ കൂടെയാ വന്നേ വണ്ടി കൊറച്ചു മുന്നോട്ടു പോയപ്പോ മിററിൽ കൂടെ കണ്ടതാ... അപ്പൊ വല്ലാതെ അത് മൈൻഡ് ആക്കിയില്ല പക്ഷേ ക്ലാസ്സിൽ എത്തിയപ്പോ ഇജ്ജ് വന്നിട്ടില്ല അപ്പളാ ഞാൻ അത് ആലോചിച്ചതു.... എടി ഷമ്മു അതാരാ എന്താ പ്രശ്നം... നിന്നെ അവര് എന്തേലും ചെയ്തോ... ഇന്റെ ഷമ്മു അതൊക്കെ ഞാൻ നാളെ ക്ലാസ്സിൽ വന്നിട്ട് പറഞ്ഞു തരാ ഇപ്പൊ ഞാൻ പുറത്ത് ആണ്... ഇനി ഇത് ജുമിനോടു പറയണ്ട എന്ന് പറഞ്ഞു ഞാൻ കാൾ കട്ട്‌ ആക്കി 😊.. എന്നിട്ട് ഹാവൂ എന്നും പറഞ്ഞു നെഞ്ചത്ത് കൈ വെച്ച് വരണ ഇന്നേ കണ്ടപ്പോ റംസുക്ക എന്താന്നോക്കെ ചോദിക്ക്ന്നുണ്ടായിരുന്നു.. അത് ഷാനു വിളിച്ചതാ... അതിന് ഇപ്പൊ എന്താ ഒരു കൊഴപ്പം... ഒന്നുല്ല ഓൾ എന്തൊക്കെയോ അറിഞ്ഞിട്ട്ണ്ട്... അത് ഞാൻ മൂപ്പരെ ചെവിയിൽ പറഞ്ഞപ്പോ മൂപ്പര് ഞെട്ടി കൊണ്ട് ശരിക്കും എന്ന രീതിയിൽ എന്നെ നോക്കി തലയാട്ടി... അപ്പൊ ഞാൻ അതേന്നും... എന്താണ് അവടെ ഒരു സ്വകാര്യം പറച്ചിൽ.. (റാഷി ) ഏയ് ഒന്നുല്ല ഞമ്മള് പോവാന്ന് പറഞ്ഞതാ.... അങ്ങനെ വീട്ടിൽ എത്തി ഓരോന്ന് ആലോചിച്ചു ഡ്രെസ് മാറാൻ പോലും നിക്കാതെ ബെഡിൽക്ക് മറിഞ്ഞു 😊..... അപ്പൊ തന്നെ ഉറങ്ങി പോയിരുന്നു... പെട്ടന്ന് എന്തോ കണ്ടു ഞെട്ടി എണീറ്റപ്പോഴും റംസുക്കന്റെ റൂമിൽ ലൈറ്റ് ഓൺ ആണ്... ഞാൻ സമയം നോക്കിയപ്പോ 1:30 റബ്ബേ ഇത്രേം നേരം ആയിട്ടും ഒറങ്ങാതെ ഈ മൻഷൻ ഇത് എന്തെടുക്കുവാ എന്ന് വിചാരിച്ചു പോയി നോക്കിയപ്പോ പാവം ഒറക്കം ഒഴിച്ച് ഇന്റെ നോട്ട് എഴുതാ... അത് കണ്ടപ്പോ ഞാൻ വേഗം ബുക്ക്‌ മേടിച്ചു വെച്ചു കെടന്നുറങ്ങാൻ പറഞ്ഞതും മൂപര് ഇന്നേ പൊക്കി എടുത്തു ബെഡിൽ ഇരുത്തിയിട്ട് പറഞ്ഞു മോൾ ഒന്നെങ്കിൽ ഇവടെ ഇരിക്കു അല്ലെങ്കിൽ കെടന്ന് ഉറങ്ങു എന്നും പറഞ്ഞു മൂപ്പര് പോയി... ഇന്നാലും എത്ര ടൈം ആയി ഇപ്പഴും ഉറങ്ങാതെ ഇങ്ങനെ ഇരുന്നാൽ ക്ഷീണം വരും.... ന്റെ ഷമ്മു അനക്ക് ഒറക്കം ഇല്ലെങ്കി ഇജ്ജ് ഇന്റെ മുന്നിൽ വന്നിരിക്കു അപ്പൊ ഇന്റെ ക്ഷീണം ഒക്കെ മാറി കിട്ടും എന്നു പറഞ്ഞപ്പോ ഞാൻ മൂപ്പരെ മുന്നിൽ പോയി ഇരുന്നു... അങ്ങനെ എഴുതി കഴിഞപ്പോ 2:30 എഴുതിയിട്ട് ബുക്ക്‌ എന്റെ കയ്യിൽ തന്നപ്പോ ഞാൻ താങ്ക്യൂ എന്നും പറഞ്ഞു മൂപ്പരെ ചുറ്റി പിടിച്ചതും മൂപ്പര് ഞമ്മളെ അങ്ങ് പൊക്കി എടുത്തു.... 😊 പിന്നെ എത്ര നേരം അങ്ങനെ മുഖത്തു നോക്കി നിന്ന് എന്ന് അറിയില്ല... പെട്ടന്ന് എന്തോ ബോധം വന്നപ്പോ ഞാൻ വേഗം താഴെ ഇറങ്ങി.... ഞമ്മക്ക് ആണേൽ അപ്പൊ മൂപ്പരെ നോക്കാൻ ഒരു ചടപ്പ്... അപ്പൊ റംസുക്ക എന്നോട് പോയി കിടക്കാൻ പറഞ്ഞു.... ഞമ്മക്ക് ആണേൽ കെടന്ന്ട്ട് ഉറക്കം വരുന്നില്ല അത് കൊണ്ട് അവടെ ചടച്ചിരുന്നപ്പോ ആണ് റംസുക്ക വന്നത്.. മൂപ്പര് വന്നിട്ട് എന്റടുത്തു ഇരുന്നിട്ട് 5:30 ആയാൽ വിളിക്കണം എന്ന് പറഞു എന്റെ മടിയിൽ തലയിൽ വെച്ച് കിടന്ന്.... ആദ്യം ഞാൻ ഒന്ന് ഞെട്ടി എങ്കിലും പിന്നെ പിന്നെ ഞാൻ മൂപ്പരെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു അപ്പോഴേക്കും മൂപ്പര് ഉറങ്ങിയിരുന്നു അപ്പൊ ഞാൻ ഫോണിൽ അലാറം സെറ്റ് ചെയ്തു അവടെ ചാരി ഇരുന്നു അറിയാതെ മയക്കത്തെ പുൽകിയിരുന്നു.... തുടരും.... ഈ part നന്നായോ എന്നൊന്നും അറിയില്ല എന്തായാലും അഭിപ്രായം പറയാൻ മറക്കണ്ട .. 😊
2.3k കണ്ടവര്‍
4 മണിക്കൂർ
#

📙 നോവൽ

**************************************** ഞാനും ചെകുത്താനും തമ്മിൽ Part -19 ____________________________ ക്ലാസിലെത്തി നമ്മള് ബെഞ്ചിൽ പോയിരുന്നു ..ദേഷ്യവും സങ്കടവും കൊണ്ട് നമ്മള് ഡെസ്കിൽ തല വെച്ചു കിടന്നു . ഹോ..ഏത് നേരത്താണ് നിരഞ്ജൻ കൂടെ യാത്ര ചെയ്യാനൊരു പൂതി തോന്നിയത്..,എൻ്റെ ഒടുക്കത്തെ ഒരു പൂതി ...ച്ഛേ .... നമ്മുടെ ഇരുസൈഡിലും ഇളക്കവും ഒച്ചപ്പാടും കേട്ടപ്പോഴാണ് നമ്മടെ ചങ്കുകളെന്ന് പറയുന്ന തെണ്ടികൾ ബെഞ്ചിൽ വന്നിരുന്നത് അറിയുന്നത്..മൂന്നും ശബ്ദമടക്കി പ്പിടിച്ച് ഇളിക്കുന്നുണ്ട്..,ഓരോന്ന് പറഞ് നമ്മളെ വെറുപ്പിക്കാനും തുടങ്ങി ..,നമ്മളെഴുന്നേറ്റ് മൂന്നിനേയും പഞിക്കിടാൻ തുനിഞപ്പോഴേക്ക് സാറ് ക്ലാസിലേക്ക് കയറി വന്നു.. ഹും..അത്കൊണ്ട്..,അത്കൊണ്ട് മാത്രം മൂന്നും രക്ഷപ്പെട്ടു.., ലാസ്റ്റ് ഇൻ്റർബെല്ലിന് നമ്മള് പുറത്തേക്കെങ്ങുമിറങ്ങാതെ ക്ലാസിൽ തന്നെ ചടഞിരിക്കുമ്പോയാണ് നമ്മളുടെ അടുത്തേക്ക് അവൻ..ചെകുത്താൻ നല്ല സ്റ്റൈലിൽ ഇളിച്ചോണ്ട് വന്നത് . ദൈവമേ അടുത്തത് ഇനി എന്താണാവോ..., അവൻ നമ്മളെ അടുത്ത് വന്നു ഡെസ്കിൻമേൽ കയറിയിരുന്നു .പിന്നെ ഇളിച്ചോണ്ട് കീശയിൽ നിന്നൊരു പേപർ നമ്മക്ക് നേരെ നീട്ടി .. ഹൌ...ദൈവേ ഇവനെനിക്ക് ലൌ ലെറ്റൻ തരികയാണോ...,താങ്ക് ഗോഡ്.., നമ്മള് ഇളിച്ചോണ്ട് ആ കടലാസ് വാങ്ങി മടക്ക് നീർത്തി നല്ല സന്തോഷത്തിൽ വായിച്ചു..പക്ഷേ വായിച്ചു കഴിഞപ്പോ നമ്മളെ സന്തോഷമൊക്കെ എങ്ങോ പോയ്..., നമ്മള് ദേഷ്യത്തോടെ അവനോട് ചോദിച്ചു. ''എന്തോന്നാടോ ഇത്‌..?'' ''കണ്ടിട്ട് മനസ്സിലായില്ലേ..,എൻ്റെ ഇന്നെത്തെ ചിലവായ തുകയാണത്..'' ''ഇതെനിക്കെന്തിനാ..'' ''ഹ...നീയതിത്ര പെട്ടെന്ന് മറന്നു പോയോടീ...'' ''എന്ത്...?'' ''എൻ്റെ ഒരു ദിവസത്തെ ചിലവ് മുഴുവൻ നീ വഹിച്ചോളാമെന്ന്...,അപ്പോ തൽകാലം മോള് കാശ് താ...'' ൻ്റീശ്വരാ..,അങ്ങനേമൊര് ഏടാകൂടം ഉണ്ടായിരുന്നോ..., ''അത് ഞാൻ ഏറ്റതല്ലല്ലോ..,അങ്ങനെയൊരു സാഹചര്യത്തില് നീ എൻ്റെ തലയിൽ കെട്ടിവെച്ചതല്ലേ..ദുഷ്ടാ ...,ആ ടൈമിൽ ആരായാലും എന്തു പറഞാലും സമ്മതിച്ചു പോവും..,സോ..മോൻ വേറാളെ നോക്ക്..,എനിക്കെങ്ങും പറ്റില്ല ...'' ''എന്ന് പറഞാലെങ്ങനാടീ ഭാര്യേ ...,വാക്ക് തന്നാൽ പാലിക്കണം..,അല്ലാതെ ഇതുപോലെ കാലു മാറുകയല്ല..വേണ്ടത്...,നിന്നിൽ നിന്നും കാശ് വാങ്ങിട്ടേ..നിരഞ്ജനിവിടുന്ന് പോവത്തുള്ളൂ...'' ''ശ്ശോ..ഇത് വല്യ ശല്യായല്ലോ ദൈവമേ ..'' ''ആ...വെറുതേ ആരോടും മിണ്ടാതെ അതിൻ്റെ പാടു നോക്കി പ്പോവുന്ന പാവമൊരു പാമ്പിനെ എടുത്തു തോളിലിട്ടതല്ലേ..,അനുഭവിച്ചോ..'' ''നിരഞ്ജൻ താനൊന്ന് പോയിത്തരോ...,എല്ലാരും വീക്ഷിക്കുന്നത് കണ്ടില്ലേ....പ്ലീസ് '' ''നീ..കാശ് തരുമോ ഇല്ലയോ...'' ''എന്നെ കൊന്നാലും തരില്ല ...'' ''അങ്ങനാണെൽ ,നീ തരില്ലേൽ എനിക്കു വേണ്ടത് ഞാനെടുത്തോളാം...'' അതുംപറഞ് ഒറ്റ തിരിച്ചിലിന് ആ തെണ്ടി ഡെസ്കിൽ നിന്നും നമ്മളെ ബെഞ്ചിലിരുന്നു..,എന്നിട്ട് മുന്നിലിരിക്കുന്നോരെ നോക്കി ഒന്നു സൈറ്റടിച്ചു കാണിച്ചു .ൻ്റീശ്വരാ... ഇവനെന്നെ നാണം കെടുത്തീട്ടേ അടങ്ങൊള്ളൂ...,ലെവന് കുറ്റിത്താടീം മീശയും വെച്ച ആ മുഖം എന്നിലേക്ക് അടുപ്പിച്ചു... ''ടോ...ഭാര്യേ ...,തരാത്ത സ്ഥിതിക്ക് എനിക്ക് വേണ്ടത് ഞാനിങ്ങെടുക്കുവാ..,അത് കഴിഞ ഞാനങ്ങ് പോവും..,ആരും ചോദിക്കില്ല..പക്ഷേ നീ പലർക്കും മറുപടി കൊടുക്കേണ്ടി വരും...,'' അവൻ നമ്മളെ ചുണ്ടുകൾ ലക്ഷ്യമാക്കി വന്നതും നമ്മള് ഞൊടിയിടയിൽ അവൻ്റെ മുഖത്തിന് സൈഡിലൂടെ ഒന്നു നോക്കി.., തെണ്ടികൾ ഒക്കെയും ഏതോ ഫിലീം കാണുന്ന പോലെ തൊള്ളേം തുറന്ന് നമ്മളെ വീക്ഷിക്കാ..,ഈ കഷ്മലനാണേൽ പറഞാ പറഞ പോലെ ചെയ്യുന്ന ഇനമാ..,നമ്മക്കനുഭവമുണ്ടല്ലോ...,നമ്മളവൻ്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തിട്ട് പറഞു ''മാറി നിക്കെടോ ശവമേ..,നിൻ്റെ ഈ കുറ്റിക്കാടും കൊണ്ട്..,ആ ബില്ലിങ്ങ് താ...'' ''ആ....അങ്ങനെയാണേൽ നിനക്ക് നന്ന്...'' അവൻ തന്ന ബില്ല് നമ്മള് കൊത്തി പറിച്ചു വാങ്ങി ..,ഹോ..,ഇന്ന് പെട്രോളടിച്ച കാശും..,പേന,പെൻസിൽ..,കാൻ്റീനിൽ നിന്ന് മൂന്നാല് നേരം വെട്ടി വിഴുങ്ങിയതും..എല്ലാം കൂടി ഇവനെന്നെ കുത്തുപാള എടുപ്പിക്കും...,നമ്മള് അവനെ നോക്കി കണ്ണുരുട്ടി ബേഗിൽ നിന്നും പേഴ്സെടുത്ത്..,നുള്ളി പ്പൊറുക്കി നോട്ടും ചില്ലറയും ഒക്കെ കൂടി അവൻ്റെ കയ്യിൽ കൊടുത്തു... ''ഹ...ഹ.ഹ...,ഇതു കൊള്ളാലോ ടീ..പലവകയാണല്ലോ...,ബസിനുള്ളതാവുംല്ലേ..,ചില്ലറകൾ...,ഏതായാലും ഇരിക്കട്ടേ..,ഇനി എന്നോട് കളിക്കുമ്പോ ഒരു മൂന്നാല് വട്ടം ചിന്തിക്കണം..'' അതും പറഞ് അവനങ്ങ് പോയി.. ഇന്ന് അപ്പുവിൻ്റെ റോൾ തുടങ്ങുന്നോണ്ട്..നമ്മള് കോളേജിൽ നിന്നും വേഗമിറങ്ങി... _______________________________ നമ്മള് അസ്സലൊരു ചായയുമിട്ട് ഒരു കപ്പിലെടുത്ത് സിറ്റൌട്ടിലിരുന്ന് കുടിക്കുകയായിരുന്നു..അപ്പോഴാണ് ബുള്ളറ്റിൻ്റെ സൌണ്ട് കേട്ടത് .എന്നത്തേയും പോലെ വയറ് കാളുന്നു.നമ്മള് അവിടെ തന്നെ ഇരുന്നു .. ''അപ്പൂ..ടാ...എപ്പോ വന്നെടാ...,കുറേ നേരമായോ..'' ഹോ..നമ്മളെ കണ്ടപ്പോ അവൻ്റൊരു തന്തോസം..ഇതവസാനം വരേ വേണം .ഹി...ഹി...ഹി... ''ആ ചേട്ടാ...കുറച്ച് നേരമായ്...'' ''ഊം..ശെരി ...'' അവനകത്തേക്ക് പോയ്..കുറച്ച് കഴിഞ് ഷർട്ടഴിച്ചു മാറ്റി..ഇൻ ചെയ്ത വൈറ്റ് ബനിയനും ക്രീ കളർ പാൻ്റും ഇട്ടോണ്ട് അവനെൻ്റെ അടുത്തേക്ക് വന്നു..ൻ്റമ്മേ...,നമ്മളെ കണ്ണ് പുറത്തേക്ക് തള്ളി വന്നു.., ഇവനാരെടാ..സൽമാൻ ഖാനോ..,മസിലും കാട്ടി ഇളിച്ചോണ്ട് വരുന്നു..,കൺട്രോള് ദൈവങ്ങളേ...,ഇതിലേ...ഇതിലേ... അവൻ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കയ്യിലേക്കെന്തോ വെച്ചു തന്നു.നമ്മളതെന്താണെന്ന് നോക്കിയതും നമ്മള് അവൻ്റെ മുഖത്തേക്കും അതിലേക്കും മാറി മാറി നോക്കി.. ദൈവേ മനസ്സിലൊരായിരം ലഡുവല്ല അമിട്ടു പൊട്ടി...,വല്യോര് പൊട്ടിച്ചിരി പുറത്തേക്ക് ചാടാനൊരുങ്ങി...,എങ്കിലും നമ്മളറിയാത്ത കോലത്തിൽ ചോദിച്ചു.. ''അയ്യോ ..ഇതെന്താ ചേട്ടാ...,എനിക്കെന്തിനാ..ഇത്രേം കാശ്..'' ''അ...അതു നീ വെച്ചോ..,എനിക്കോസിക്ക് കിട്ടിയതാ...,എന്തേലും ആവശ്യം വരും .നിൻ്റെ പക്കലിരിക്കട്ടേ..'' ''ചേട്ടാ..ഓസിക്കെന്ന് വെച്ചാൽ ...?'' ''ഓ...അത് നമ്മളാ ഉണ്ണിയാർച്ചയുമായ് ഒരു അങ്കം വെട്ടിയിരുന്നു അതിൽ ജയിച്ചത് ഞാനാ അതിൻ്റെ ക്യാഷ് പ്രൈസാ...,'' ഹ...ഹ...ഹ..യ്യയ്യോ..മണ്ടൻ,മരമണ്ടൻ..,അങ്കത്തിൽ അവനാണ് ജയിച്ചതെന്ന്..,അതിൻ്റെ ക്യാഷ് പ്രൈസാത്രേ..,ടോ..മണകുണാഞ്ചാ..,നീയല്ല ഞാൻ തന്നാടാ..,ഈ ഉണ്ണിയാർച്ച ആടാ ജയിച്ചത്..,നമ്മളെ തോൽപിക്കാനാവില്ല മക്കളേ..., അവനകത്തേക്ക് പോവാൻ തുടങ്ങിയപ്പോ നമ്മള് കിട്ടിയ ധൈര്യത്തിൽ ചോദിച്ചു.. ''അല്ല..ചേട്ടാ..,അങ്കം വെട്ടി വെട്ടി...,ഈ..മനസ്സില് ഉണ്ണിയാർച്ചയോട് എന്തേലും സോഫ്റ്റ് കോർണർ ഐ മീൻ വല്ല ഇഷ്ടവും...?'' നമ്മളത് ചോദിച്ചതും ''പോടാ..'' എന്നും പറഞ് ചുണ്ടിലൊരു കള്ളച്ചിരിയുമായ് അകത്തേക്ക് പോയി...,അവൻ റൂമിൽ കയറിയതും നമ്മളോടി നമ്മളെ റൂമിൽ കയറി ഡോറ് ലോക്ക് ചെയ്തു ബെഡിലേക്ക് ചാടി മറിഞു ചിരിച്ചു ചിരിച്ചൊരു വകയായ്..,കയ്യിലെ കാശ് കണ്ടിട്ട് ചിരി നിർത്താനേ കഴിഞില്ല .. ന്നാലും ഇതു സംഭവമായ് പോയി... ___________________________ കുളിച്ചു ഫ്രഷായ് ഇറങ്ങിയപ്പോഴും അപ്പു ചോദിച്ചതിനെ കുറിച്ചായിരുന്നു ചിന്ത..,സത്യത്തിൽ ആ മത്തക്കണ്ണി ഉണ്ണിയാർച്ചയോട് എന്തോ ഒരിതുണ്ടോ..നമ്മക്ക്..., അവളെ ക്ലാസിൽ വെച്ച് അവള് തടഞില്ലേൾ ശെരിക്കും നമ്മളവളെ കിസ്സടിച്ചേനേ..,വിറക്കുന്ന ചെഞ്ചുണ്ടുകൾ കണ്ടപ്പോ ഒരു നിമിഷം നമ്മള് പതറി പ്പോയി..,അത് കവർന്നെടുക്കാനൊരുങ്ങിയപ്പോ അവള് തള്ളി മാറ്റിയപ്പോ..ഒരു നഷ്ടബോധം ഹൃദയത്തിൽ വിങ്ങിയതെന്തു കൊണ്ടാണ് ...,ഏതായാലും ആ കാന്താരി എൻ്റെ ഉറക്കം കെടുത്തിയെ അടങ്ങൊള്ളൂ... ദിവസങ്ങൾ പിന്നേം നീണ്ടു പോയി..,ക്യാംപസ് മുഴുവൻ ഇലക്ഷൻ ചൂടിലെക്കെത്തി..എങ്ങും സന്തോഷവും ആർപു വിളികളും മാത്രം ..കഴിഞ തവണത്തെ പോലെ എല്ലാരും കൂടെ നമ്മളെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞെടുത്തു..,നമ്മളെ മെയിൻ എതിരാളി കഴിഞ തവണത്തെ പോലെ അർജുൻ തന്നെയാ ..., തിരക്കോട് തിരക്കാണിപ്പോൾ..,ഇന്നലെയായിരുന്നു സ്ഥാനാർത്ഥികളെ പ്രിൻസിപ്പാൾ ഔദ്യോഗികമായ് പുറപ്പെടുവിച്ചത്..അതോടെ എവിടെയും ആർപുവിളികളും തുടങ്ങി ..,പ്രചാരണം നാളെ മുതലാണ് ശെരിക്കും സ്റ്റാർട്ട് ചെയ്യുന്നേ..പോരാത്തേന് പാർട്ടി മെമ്പർഷിപ്പിനും തിരക്ക് തന്നെ... കാൻ്റീനിൽ പോയ് ഭക്ഷണം കഴിച്ചു പാർട്ടി പ്രവർത്തനം നടക്കുന്ന ഒഴിഞ ക്ലാസ്മുറിയിലിരുന്നു ഓരോരുത്തരും ഓരോ കാര്യങ്ങളും ചെയ്യുന്നുണ്ട് ... രോഹിത്തും സാലിയും അക്കുവും പിന്നെ അനസും..എല്ലാരുമുണ്ട്.., വാൾ പേപ്പറും പോസ്റ്ററും മറ്റും നോക്കുമ്പോയാണ്..ആ സൌണ്ട് കേട്ടത് .., ഉണ്ണിയാർച്ചയേടെ...,അനസും അവളും എന്തോ കാര്യത്തിന് പരസ്പരം കയർക്കുന്നുണ്ട്..,അവള് മെമ്പർഷിപ്പെടുക്കാനാണ് വന്നത് ..., നമ്മളും അവരുടെ അടുത്തേക്ക് വന്നു.. ''അനൂ..എന്താടാ കാര്യം ..'' ''ദേ..,ഇവളോട് ചോദിക്ക്..'' ''എന്താടീ ..കാര്യം ...'' ''എനിക്ക് പാർട്ടിയിൽ മെമ്പർഷിപ്പ് വേണം ..അതെടുക്കാൻ വന്നതാ ..'' ''ആണോ..,ഇത് കളി വേറെയാ മോളേ..,കുറച്ച് റിസ്കാ..,നിനക്കൊന്നും താങ്ങൂല..ഇത് ആണുങ്ങൾക്ക് പറഞതാ..,അതോണ്ട് മോള് ഇതിനൊന്നും നിക്കാതെ നല്ലോണം പഠിച്ച് ഏതേം ഒരുത്തനെ കെട്ടി കൊച്ചുങ്ങളെ നോക്കാനൊക്കെ നോക്ക്..,മോൾക്ക് പറ്റ്ണ പണി അതാണ്..'' ''ഇതെന്തു ന്യായം..,ഇതു ഞങ്ങൾ ഗേൾസിനും പറ്റും..,എനിക്ക് മെമ്പർഷിപ്പ് തന്നേ തീരൂ..'' ''അതിൻ്റെ ടൈം കഴിഞു....,ഇപ്പോ അതല്ല പണി..,മോള് പോവാൻ നോക്ക്..,'' ''ഇതെന്താ വെള്ളരിക്കാ പട്ടണമോ..,നിങ്ങളെ ഇഷ്ടം മാത്രം നടത്താൻ..,ഏത് പാർട്ടിയിൽ എപ്പോ അണിചേരണം എന്നുള്ളത് അവനവൻ്റെ ഇഷ്ടമാ..,അല്ലാതെ അത് നിങ്ങളെ കുത്തകാവകാശമല്ല..'' ''കിടന്നു ചിലക്കാതെ പോവാൻ നോക്കെടീ ..,നിനക്ക് മെമ്പർഷിപ്പ് തരണോ തരണ്ടേ എന്ന് തീരുമാനിക്കുന്നത് ഞാനാ..,മോളിവിടെ കിടന്നു എത്ര കാറിയിട്ടും കാര്യമില്ല ..,നിന്നെ ഇവിടെ വേണ്ട ..'' ആതിര ആകെ കലിപ്പിലായിട്ടുണ്ട്..,എന്തോ അവളെ ഇതിലേക്ക് വലിച്ചിഴക്കാൻ തോന്നുന്നില്ല..,അർജുന് ഇത് കൂടുതൽ പ്രകോപിതനാക്കും..,എന്തായാലും ഇലക്ഷൻ പ്രചാരണത്തിൽ കൊമ്പു കോർക്കുകയും അടിപിടിയും ഉറപ്പാണ്..,അതിൽ ഇവളെ കൂടെ വലിച്ചിഴക്കണ്ട...,വേണ്ട....സോ..നമ്മള് എന്തു തന്നെയായാലും അവളെ പാർട്ടിയിലെടുക്കുന്ന പ്രശ്നം തന്നെയില്ലെന്ന് തറപ്പിച്ചു പറഞു.കുറച്ച് നേരം കൂടെ അവിടെ നിന്ന് ഷൌട്ട് ചെയ്ത് കലിപ്പോടെ അവൾ അവിടുന്ന് പോയി.. _________________________________ ഹും..ദുഷ്ടൻ ...തെണ്ടി ..അലവലാതി ..ചെറ്റ...ചെകുത്താൻ...അഹങ്കാരൻ..അവനും അവൻ്റൊരു പാർട്ടിയും...,എങ്ങനേലും അവൻ്റെ കൂടെ കൂടി കമ്പനിയായി എങ്ങനേലും ആ മനസ്സിലൊന്നു കയറി പ്പറ്റണമെന്ന് വെച്ച അവൻ്റെ പാർട്ടിയിൽ ചേരാൻ പോയേ..അല്ലാതെ നമ്മക്കീ വക രാഷ്ട്രീയത്തിലുമൊന്നും താൽപര്യമില്ല.. എന്നിട്ടവൻ പറഞത് കേട്ടോ നമ്മക്ക് പറ്റ്ണ പണി ഒരുത്തനെ കെട്ടി കുട്ട്യേളേം ആയി വീട്ടിലിരിക്കുന്നതാത്രേ.., ആ കെട്ട്യോനെ കിട്ടാൻ തന്നാണ് പാർട്ടി പാർട്ടി എന്നു പറഞ് പോയത് ..ഹും..ദുഷ്ടൻ ..ഇങ്ങനാണേൽ ഇവനെ ഞാൻ തന്നെ തീർക്കും .. നമ്മള് കലിപ്പിൽ അവിടുന്നിറങ്ങി ഗൌണ്ടിലൂടെ നമ്മളെ ക്ലാസിലേക്ക് പോകുകയായിരുന്നു.അപ്പോഴാണ് ഒരു പിൻവിളി കേട്ടത് ..., ''ഹലോ...ആതിര ....'' ഇനി ലെവനേതെടാ ,നമ്മളൊന്നു തിരിഞു..നോക്കി..ഓ..അടുത്ത കുരിശ്..,വരുന്ന വരവ് കണ്ടില്ലേ..,മുണ്ടും മടക്കി ക്കുത്തി പോളിഷ് ചെയ്ത് മിനുക്കിയ ഷൂവും കാണിച്ചു ഇളിച്ചോണ്ട് .., ''ഹായ് ..ആതിര ...'' ''ഹായ് ...അർജുൻ ചേട്ടാ...'' ''തന്നെ ഇപ്പോ കാണാറേ ഇല്ലല്ലോ..'' ഓ...,ദർശനം കഴിഞു നടയടച്ചതേയൊള്ളൂ..,തുറക്കുമ്പോ പറയാം ..അല്ല പിന്നെ.. ''ഓ..നമ്മളിവിടെയൊക്കെ തന്നെയുണ്ട്..,ചേട്ടനല്ലേ..നമ്മളെയൊന്നും മൈൻ്റില്ലാത്തേ...'' ''ഓ...ഉവ്വുവ്വേ..,അല്ലാതെ നീ ചെകുത്താൻ്റെ പിറകെ കൂടിയതോണ്ട് നമ്മളെ കാണാത്തതല്ല..'' ''ഹി...ഹി..ഹി....'' ''ഇളിക്കല്ലേ...,ആ മൊഞ്ചിൽ ഞാനങ്ങ് മയങ്ങി പ്പോവും...,ആ...പിന്നെ ഞാൻ വന്നതെന്താന്ന് വെച്ചാൽ ...,നിന്നെ ഞങ്ങളെ പാർട്ടിയിലെടുക്കാനാ...,'' ''എന്നെയോ....?'' ഈ...സ്വരാ....എൻ്റെ ലൈഫ് പോയി... ''അതേ...,ഞാൻ കണ്ടു നിരഞ്ജൻ നിന്നെ ആട്ടിയോടിച്ചത്...,അവനങ്ങനെയാ..,അവന് പിടിക്കാത്തോരോന്നും..അവൻ്റെ പാർട്ടിയിലോ ഈ കോളേജിൽ തന്നെയോ വെച്ചേക്കില്ല..,നിനക്ക് ഞാനുണ്ട് ,എന്തിനും ഏതിനും .. നീ എൻ്റെ പാർട്ടിയിൽ കൂടിക്കോ...,എന്നിട്ടെനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങണം..., നമുക്ക് ജയിച്ചു കാണിക്കണം അവന് മുന്നിൽ...,എങ്കിൽ നമുക്ക് രണ്ടാൾക്കും നേട്ടമുണ്ടാവും...'' ''എനിക്കെന്തു നേട്ടം...'' ''ഹ...ഹ....ഹ...,അവൻ്റെ പാർട്ടിയിൽ തന്നെ ചേർന്നാലേ..അവനെ വളച്ചു കൂപ്പീ കേറ്റാനാവുള്ളൂന്നുണ്ടോ..ഡാങ്കിനീ..,എങ്കീ കൂടെ ഈ കുട്ടൂസനും നിക്കാം...,ഈ..ഇലക്ഷൻ കഴിഞാൽ..നിങ്ങളെ രണ്ടാളേയും ഞാൻ ഒന്നിപ്പിക്കും..,പകരം നീ എൻ്റെ കൂടെ നിക്കണം..'' ''പക്ഷേ എങ്ങനെ ...'' ''അതൊക്കെ യുണ്ട് ...,വഴിയേ മനസ്സിലാവും...,ഡീൽ ഓർ നോ ഡീൽ ...'' ''ഊം.........അതിപ്പോ.....ഊം ....ഡീൽ ....'' ''യെസ് ...അതാണ്..,കൊട് മോളേ കൈ...'' അതും പറഞവൻ എൻ്റെ കൈ കവർന്നെടുത്തു..എനിക്കെന്തോ അത് വല്യ പിടിച്ചീലാ...പക്ഷേ നമ്മള് നീരസം പുറത്തു കാട്ടീല...,നിരഞ്ജൻ എന്നെ ഒഴിവാക്കീലേ..അപ്പോ പിന്നെ അവൻ്റെ ശത്രുവിൻ്റെ കൂടെ കൂടിയാൽ അവനൊന്നൂടെ കലിപ്പാവും.. ഞങ്ങള് നേരെ അർജുൻ്റെ പാർട്ടി പ്രവർത്തനം നടക്കുന്ന ക്ലാസിലേക്ക് പോയി.., അവിടുന്ന് മെമ്പർഷിപ്പ് തന്നു നമ്മളെ പാർട്ടിയിലെടുത്തു..,എല്ലാരും കയ്യടിച്ചു നമ്മളെ വരവേറ്റു..ഓരോരുത്തരായ് നമ്മളെ വന്ന് അഭിനന്ധിച്ചു..കൂട്ടത്തിൽ രേഷ്മയും റഹ്മാനും ജോണും പിന്നെ ബാക്കി അർജുൻ്റെ ചങ്കുകളൊക്കെ ഉണ്ടായിരുന്നു ... രേഷ്മ വന്ന് നമ്മളെ കെട്ടിപിടിച്ചു നമ്മളോട് ചെയ്തതിനൊക്കെ സോറി പറഞു..ഇനി മുതൽ നമ്മളൊന്നാണെന്നും ഒറ്റക്കെട്ടാണെന്നുമൊക്കെ പറഞു... കുറച്ച് നേരം അവരോടൊപ്പം ചിലവഴിച്ചു..,ഇലക്ഷനെ കുറിച്ചും മറ്റും ചർച്ച ചെയ്തു.. അവിടുന്ന് പോരുമ്പോ മനസ്സ് ശൂന്യമായിരുന്നു..നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ യൊക്കെ ലൈഫില് എന്തെല്ലാമാണ് സംഭവിക്കുന്നത്...,അതും ഒരിക്കലും പ്രതീക്ഷിക്കാത്തത്... നാളെ നമ്മളിനി പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ...,ഹോ...ഇലക്ഷൻ കഴിയുമ്പോഴേക്ക് തടി കേടാവാതിരുന്നാൽ മതി...,വീട്ടിലെങ്ങാനും അറിഞാൽ..അമ്മ വന്ന് നമ്മളെ കോളേജിൽ നിന്ന് തന്നെ കൊണ്ടു പോയി നേരെ പാർലമെൻ്റിൽ ഏതേലും ഒരു സീറ്റിൽ കൊണ്ടു പോയിരുത്തും..,രാഷ്ട്രീയമാണ് പഠിക്കുന്നെങ്കിൽ ബാക്കി ഈറ്റില്ലത്തു നിന്ന് തന്നെ പഠിച്ചോന്നും പറയും.. അജ്ജാതി കലിപ്പത്തിയാണ് നമ്മളെ മുത്തമ്മ...ഹി...ഹി... അച്ഛൻ പിന്നെ ''നീ കളിച്ചോടീ..,എല്ലാത്തിനും ഞാനുണ്ട് കൂടെ '' എന്ന ഭാവമാണ്... ____________________________ ഇൻ്റൻബെല്ലിന് കാൻ്റീനിൽ നിന്നും നല്ല ചൂടൻ ചായ ഊതി ക്കുടിച്ചോണ്ടിരിക്കുമ്പോയാണ് രോഹിത്ത് ഓടി വരുന്നത് കണ്ടത് .ഇവനിതെന്താ മൂട്ടിന് തീ പിടിച്ച മാതിരി ...,അവനോടി വന്ന് നമ്മളെ കയ്യിൽ കയറി പ്പിടിച്ച് ചെയറിൽ നിന്നെണീപിച്ചു.. ''എന്തോന്നാടേയ്....'' അവൻ കിതച്ചു കൊണ്ട് പറഞു.. ''എടാ...കണ്ണാ...നീ ഇവിടെ ആസ്വദിച്ച് ചായ കുടിച്ചോണ്ടിരുന്നോ...പുറത്ത് നടക്കുന്നതൊന്നും നീ അറിയുന്നില്ലല്ലോ..,'' ''പുറത്തെന്ത് നടക്കുന്നൂന്ന്..?'' ''പറഞാ..ശെര്യാവൂല,കണ്ട് തന്നെ അറിയണം...'' അവൻ നമ്മളെ പിടിച്ചു വലിച്ചപ്പോ അക്കുവും സാലിയും പിന്നാലെ വന്നു.. പുറത്തെത്തിയപ്പോഴേക്കും..,കേട്ടു..ഉച്ചത്തിൽ അലറി വിളിക്കുന്നത് ,അതും നല്ല അസ്സല് നാടൻ തെറി കൂട്ടി ക്കുഴച്ച മുദ്രാവാക്യം..,ജോണിൻ്റെ ശബ്ദമാണ് ആദ്യം കേൾക്കുന്നത്.. ''പുല്ലാണേ ..പുല്ലാണേ ...ചെകുത്താനെ ഞങ്ങക്ക് പുല്ലാണേ ..,നിരഞ്ജാ...ചേട്ടാ...മൂരാച്ചീ...സൂക്ഷമതയോടെ നടന്നോളൂ...,ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ അക്കളി തീക്കളിയായീടും....'' ജോൺ ആർത്തു വിളിക്കുന്നുണ്ട് .ചെക്കന് ഭാവിയുണ്ട്... ''അഭിവാദ്യങ്ങൾ..അഭിവാദ്യങ്ങൾ..വോട്ടർമാർക്കഭിവാദ്യങ്ങൾ.. വോട്ട് ചെയ്യുക...വിജയിപ്പിക്കുക അർജുൻ ചേട്ടനെ വിജയിപ്പിക്കുക..'' അല്ലാ ഇതാരാ പുതിയ അവതാരം..ഒരു പെൺകൊടിയുടേ ശബ്ദമാണല്ലോ...,ഒന്നൂടെ ചെവി വട്ടം പിടിച്ചപ്പോ..നമ്മക്കങ്ങ് പെരുത്ത് കയറി..,മുണ്ട് മടക്കി ക്കുത്തി..ഷർട്ടിൻ്റെ കൈ മുകളിലേക്ക് തെറുത്ത് കയറ്റി വെച്ചു..കോളർ പിന്നിലേക്കൊന്ന് വലിച്ചു ..ചങ്കുകളോട് ''വാടാ...'' എന്നും പറഞ് നമ്മള് കോളേജിൻ്റെ മുൻഭാഗത്തേക്ക് കുതിച്ചു .. നമ്മള് ഒക്കെ കൂടി പായുന്നത് കണ്ട്..ബാക്കി പ്രവർത്തകരും പിന്നാലെ കൂടി.., അർജുനും സംഘവും നമ്മുടെ ക്ലാസിനു മുന്നിലെ വരാന്തയിൽ കൂടിയാണ് മുദ്രാവാക്യം വിളിച്ചു വരുന്നത് ..,നമ്മള് അപ്പുറത്തുള്ള സൈഡിലെ സ്റ്റെപ്പിലൂടെ അവരുടെ മുന്നിലെത്തി..,അവർ കുറേ പേരുണ്ടായിട്ടും എൻ്റെ കണ്ണുകൾ ഒരു വ്യക്തിയിൽ തന്നെ ദൃഷ്ടിയൂന്നി നിന്നു.. മത്തക്കണ്ണി ഉണ്ണിയാർച്ച ..പ്ലക്കാർഡും ഉയർത്തി പിടിച്ചു പറയുന്നത് കേട്ടില്ലേ ..,കണ്ടപ്പോ തൂക്കിയെടുത്ത് തോളിലിട്ടു കൊണ്ടോയി വല്ല കുളത്തിലുമിട്ടാലോന്നാ ചിന്ത..,നമ്മള് അവളെ കണ്ടെന്നായപ്പോ അവള് വിളിക്കുന്നത് നിർത്തി പകരം ജോൺ പിന്നേയും കാറാൻ തുടങ്ങി ..ഏറ്റു പാടാൻ മറ്റുള്ളോരും... ഞങ്ങള് നാലും ഞങ്ങളെ ക്ലാസിനു മുന്നിലെ ഡോറിൽ നിരന്നു നിന്നു..,ഞങ്ങൾക്കിടയിൽ എത്തിയപ്പോ ജോണിൻ്റെ ശബ്ദമൊന്നു താഴ്ന്നു കൂടെ മറ്റുള്ളോരുടേം...,ഹി..ഹി..പ്യാടിയുണ്ട്..,അവർ നമ്മളെ അടുത്തൂട പോകുമ്പോൾ നമ്മള് ഒന്നൂടെ മുന്നോട്ടിറങ്ങി നിന്നു..,എൻ്റെ തൊട്ടരികിലൂടെ പോകുമ്പോ മത്തക്കണ്ണി നമ്മളെ നോക്കി കൊഞനം കുത്തി... ''നിരഞ്ജൻ ചേട്ടാ..മൂരാച്ചീ....'' ആരാടീ നിൻ്റെ മൂരാച്ചീ ...,നമ്മള് അവളെ നേരെ തിരിയാൻ നിന്നതും അക്കു നമ്മളെ പിടിച്ചു വെച്ചു..,നമ്മക്കാകെ കലിപ്പായ്..,പാർട്ടിയിൽ എടുക്കാത്തോണ്ട് നമ്മക്കെതിരെ കളിച്ച് തോൽപിക്കാനാവും അർജുൻ്റെ കൂടെ കൂടിയേ...,അലവലാതി ,അവളെന്തു കണ്ടിട്ടാ അവൻ്റെ കൂടെ കൂടിയേ...,,അവൾക്കെന്തറിയാം അവനെ കുറിച്ചും ..,വിഷം ചീറ്റുന്ന സർപമാണവൻ..,സ്വന്തം ലാഭത്തിനല്ലാതെ അവനൊന്നും ചെയ്യില്ല.... ______________________________ പ്രചാരണം ഔദ്യോഗികമായ് നടത്തി ഉദ്ഘാടന പ്രസംഗവും മറ്റും കഴിഞ് ഓരോരുത്തരെ ഓരോ ഭാഗത്തേക്ക് വോട്ടഭ്യാർഥനക്ക് ക്ലാസുകളിലേക്ക് വിട്ടു..., അർജുനും റഹ്മാനും ജോണും മാത്രം ബാക്കിയായി... ''അർജുൻ...,നീ എന്തിനാ ആതിരയെ നിർബന്ധിച്ച് പാർട്ടിയിൽ എടുത്ത് പ്രചാരണത്തിന് മുന്നിൽ നിർത്തിയേ...'' 'ഹ...ഹ...ഹ...,ടോ...ചങ്കമ്മാരേ..,നിരഞ്ജന് മുന്നിലൂടെ പോകുമ്പോ അവൻ്റെ കനലെരിയുന്ന കണ്ണുകൾ നിങ്ങൾ കണ്ടോ..,ഞാൻ കണ്ടു..,അവൻ ആതിരയെ ഭയങ്കര കലിപ്പിലാണ് നോക്കിയത്..എൻ്റെ ആവശ്യവും അതു തന്നെ.., ഈ ഇലക്ഷനിൽ നമ്മൾ എട്ടു നിലയിൽ പൊട്ടും..,അതിന് ശേഷം മാണ് റിയൽ കോംപറ്റീഷൻ വരുന്നത് ..ഞാനും നിരഞ്ജനും തമ്മിൽ അല്ലെങ്കിൽ ആതിരയും നിരഞ്ജനും തമ്മിൽ ..അതോടെ ആതിരക്കും നിരഞ്ജനും തമ്മിൽ പരസ്പരം ഹൃദയത്തിലേക്ക് കടക്കുന്ന എല്ലാ പഴുതും ഞാനടക്കും.., അതിനു മുന്നേ ഞാനെന്തു പറഞാലും അനുസരിക്കുന്ന കളിപ്പാവയായ അവള് മാറണം..മാറ്റും ഞാൻ....'' 'ടാ..അളിയാ... ,കൊള്ളാലോ ..,അപ്പോ ഇലക്ഷൻ ...'' ''തോൽവിയും വിജയവും എനിക്ക് പ്രശ്നമില്ല..,അവൻ..,അവൻ മാത്രമാണെനിക്ക് പ്രശ്നം ..ഇതോടെ അവനെ ഞാൻ തീർക്കും ..,ആതിര എനിക്കുള്ളതാ..ഒരിക്കലും നിരഞ്ജനവളെ ഞാൻ വിട്ടു കൊടുക്കില്ല..'' ''അത് പേടിക്കണ്ട..നിരഞ്ജനവളെ ഇഷ്ടമല്ലല്ലോ..'' ''യെസ് ,അങ്ങനൊരു സമാധാനം അവൻ ഇഷ്ടപ്പെടുന്നത് വരെ..,അവൾ മൊഞ്ചത്തി യാണ്..,ബുദ്ധിശാലിയും അവൾ വീഴ്ത്തുമവനെ...അതുറപ്പാ...,ഇനി എനിക്ക് കിട്ടിയില്ലേലും..അവളെ അനുഭവിക്കാൻ നിരഞ്ജൻ കഴുവേറിയെ സമ്മതിക്കില്ല ഞാൻ...'' ഇതേ സമയം മറ്റൊരിടത്ത്..,രേഷ്മയുടേയും മറ്റും കൂടെ ക്ലാസുകളിൽ കയറിയിറങ്ങി വോട്ടഭ്യാർഥനക്ക് നടക്കുകയാണ് ആതിര .., ഒരു വിങ്ങിൽ നിന്നുമിറങ്ങീ..ഗ്രൌണ്ടിലൂടെ അപ്പുറത്തേക്ക് കടക്കുമ്പോയാണ്..പെട്ടെന്ന് ആതിരയെ പിന്നിൽ നിന്നും ബലിഷ്ടമായ കരങ്ങൾ വന്ന് ചുമരിന് പിറക് വശത്തേക്ക് വലിച്ചത്...ഉടൻ തന്നെ ചുമരിനോട് ചേർത്ത് പിടിച്ചു അവളെ വായ പൊത്തി പിടിച്ചു.... കാത്തിരിക്കൂ ..... ഒരു കാര്യം പറയട്ടേ... ങീ....ങീ...ങീ....,നമ്മളെന്തോരം റിസ്കെടുത്താ നിങ്ങൾക്ക് വേണ്ടി ഇതെഴുതുന്നത്..,ആ ലൈക്ക് ബട്ടൺ അമർത്താൻ നിങ്ങൾക്കെന്ത് റിസ്കാ ഉള്ളത്..,ഒന്നു മനസ്സ് വെച്ചാ പോരേ..,ഒന്നു കമൻ്റിടാനും... അപ്പോ ഒക്കെ പറഞ പോല..
3.3k കണ്ടവര്‍
14 മണിക്കൂർ
#

📙 നോവൽ

*💘IsHq MuBaRaK💘* _ഭാഗം.28_ കുറെ സമയം കഴിഞ്ഞിട്ടും അവര് ആ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ പരസ്പരം പ്ലാൻ ചെയ്യുന്നു എന്നല്ലാതെ ഡാൻസ് ഒന്നും തുടങ്ങുന്നത് കാണാഞ്ഞിട്ട് നമ്മക്ക് ഇന്നലത്തെ ക്ഷീണം കൊണ്ട് ഉറക്കം വരാൻ തുടങ്ങിയതും ഇവിടെ കിടന്ന് ഉറങ്ങുന്നത് ശെരിയല്ല എന്നറിയാവുന്നത് കൊണ്ട് ക്ഷീണം മാറ്റാൻ വേണ്ടി ജ്യൂസ്‌ കുടിക്കാം എന്ന് വെച്ച് സോഫയിൽ നിന്നും എണീറ്റ് നമ്മള് ജ്യൂസ്‌ ബോയ്യുടെ അടുത്തേക്ക് ചെന്നു... നമ്മളെ കണ്ട പാടെ ജ്യൂസ്‌ ബോയ് എല്ലാവരെയും നോക്കി ചിരിക്കുന്ന പോലെ നമ്മളെ നോക്കി ചിരിച്ചിട്ട് ഗ്രേപ്പ് ജ്യൂസ്‌ നീട്ടിയപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു ജ്യൂസ്‌ വാങ്ങിയിട്ട് താങ്ക്സ് പറഞ്ഞ് ജ്യൂസും കൊണ്ട് തിരിഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ പുറകിലൂടെ നടന്നു വന്ന ആളുടെ മേലിലേക്ക് നമ്മളെ കൈ തട്ടി ജ്യൂസ്‌ ഗ്ലാസ്‌ തെറിച്ചു വീണു... "What the &@%$....നീയൊക്കെ എവിടെ നോക്കിയാടി നട..." മാൻഷൻ മുഴുവൻ തകർക്കും വിധം അയാൾ അലറി വിളിച്ചതും നമ്മള് രണ്ട് കൈ കൊണ്ടും ചെവി പൊത്താൻ നിക്കുന്നതിന് മുന്നേ തന്നെ അയാൾ പകുതിയിൽ വെച്ച് സംസാരം വിഴുങ്ങിയത് കണ്ട് നമ്മള് മുഖം പൊന്തിച്ചു നോക്കിയതും നമ്മളെ ഇമ വെട്ടാതെ നോക്കി ഷിർട്ടിൽ പിടിച്ച് നിക്കുന്ന ജഹാനെ കണ്ട് നമ്മളെ കണ്ണ് വിടർന്നു... "ജഹാൻ...നീ ആയിരുന്നോ...am..am really s..sorry...മനഃപൂർവ്വമല്ല അറിയാതെ കയ്യിൽ നിന്നും ഗ്ലാസ്‌ സ്ലിപ് ആയതാ...അയ്യോ ഷർട്ട്‌ ഒക്കെ ചീത്തയായല്ലോ...വൺ സെക്കൻഡ്..." അവന്റെ ഇമ വെട്ടാതെയുള്ള നോട്ടം കണ്ട് നമ്മള് ഒന്നും പറയാൻ കിട്ടാതെ ബബബ അടിച്ച് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അവന്റെ മറുപടിക്ക് കാത്ത് നിക്കാതെ നമ്മള് മുന്നിൽ കണ്ട ബോക്സിൽ നിന്നും അഞ്ചാറു ടിഷു ഒപ്പം വലിച്ചെടുത്ത് മുന്നും പിന്നും നോക്കാതെ അവന്റെ ഷിർട്ടിൽ ഉരസികൊണ്ടിരുന്നു... എന്തോ അപ്രതീക്ഷിതമായി അവനാണ് നമ്മളെ അറ്റാക്കിന് ഇരയായതെന്ന് അറിഞ്ഞത് കൊണ്ടോ എന്തോ നമ്മളെ കൈ വിറച്ചിട്ട് മര്യാദക് അവന്റെ ഷിർട്ടിൽ ടിഷു വെച്ച് തുടക്കാൻ പറ്റാഞ്ഞിട്ട് നമ്മള് കൈക്ക് ബലം കൊടുത്ത് വീണ്ടും തുടക്കാൻ നിന്നതും ഒട്ടും പ്രതീക്ഷിക്കാതെ ജഹാൻ നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊത്തന്നെ നമ്മള് ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് പെട്ടന്ന് ചിരിച്ചു...അവന്റെ ചിരി കണ്ടതും നമ്മളെ പേടിയും ബേജാറും ഒക്കെ പോയി നമ്മളെ മനസൊന്നു തണുത്തപ്പോഴേക്കും നമ്മളെ കയ്യിലുള്ള ടിഷുവോക്കെ നിലത്തേക്ക് വീണിരുന്നു... അവൻ നമ്മളെ നോക്കി വിടാതെ ചിരിക്കുന്നത് കണ്ട് ആശ്വാസത്തോടെ നമ്മള് തിരിച്ചവന് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ അവൻ നമ്മളെ കയ്യിൽ നിന്നും വിട്ട് ഷർട്ട്‌ നുള്ളി പിടിച്ച് ഒന്ന് കുടഞ്ഞു... "It's okay dear...അറിയാതെ സംഭവിച്ചതല്ലേ...കുഴപ്പമില്ല...അല്ലാതെ മനഃപൂർവം ചെയ്തതല്ലല്ലോ..." എന്നും പറഞ്ഞ് അവൻ ഷർട്ട്‌ കുടയുന്നതിനിടയിൽ നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോ നമ്മള് പാതി ചിരിച്ചു വിരൽ പൊട്ടിച്ച് കൊണ്ടിരുന്നു...അത് കണ്ട് അവൻ നെറ്റി ചുളിച്ചു നമ്മളെ കയ്യിലേക്കും ശേഷം നമ്മളെ മുഖത്തേക്കും നോക്കിയപ്പോ നമ്മള് എന്താ എന്ന രീതിയിൽ മുഖം ചെരിച്ചു അവനെ നോക്കി... "താൻ ഭയങ്കര പേടിതോണ്ടി ആണല്ലേ...ഒരു ചെറിയ ഇഷ്യു ഉണ്ടായപ്പോഴേക്കും എത്ര ഫാസ്റ്റ് ആയിട്ടാ താൻ വിരൽ പൊട്ടിക്കുന്നത്..." എന്നവൻ കുണുങ്ങി ചിരിച്ച് പറയുന്നത് കേട്ടപ്പോ നമ്മള് പെട്ടന്ന് വിരൽ പൊട്ടിക്കൽ നിർത്തി അവനെ നോക്കി ഒരു വിളറി വെളുത്ത ചിരി ചിരിച്ചു...അത് കണ്ട് അവൻ തലയാട്ടി ചിരിച്ച് അവന്റെ പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് ജ്യൂസ്‌ ബോയ്യുടെ കയ്യിൽ നിന്നും ഒരു ബോട്ടിൽ വെള്ളം വാങ്ങി കുറച്ച് കർചീഫിലേക്ക് ഒഴിച്ച് അവന്റെ ഷിർട്ടിൽ വെച്ച് ഉരസാൻ തുടങ്ങി... "നേരത്തെ കണ്ടപ്പോ ആദം ഉണ്ടായത് കൊണ്ട് തന്നെ ശെരിക്ക് പരിചയപ്പെടാൻ കഴിഞ്ഞില്ല...എന്താ തന്റെ പേര്..." ഷിർട്ടിൽ ടവ്വൽ വെച്ച് തുടക്കുന്നതിന്റെ ഇടക്ക് നമ്മളെ നോക്കാതെ തന്നെ ജഹാൻ അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചു... "ഇഷാജുബി..." എന്ന് നമ്മള് നമ്മളെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോ അവൻ പെട്ടന്ന് മുഖം പൊന്തിച്ചു അത്ഭുതത്തോടെ നമ്മളെ നോക്കി... "ഇഷാജുബി....wow...nice name..എനിക്ക് ഇഷ്ട്ടായി..." എന്നവൻ പറഞ്ഞ് വീണ്ടും ഷിർട്ടിലേക്ക് മുഖം തെറ്റിച്ചപ്പോ നമ്മക്ക് എന്തോ വല്ലാത്ത വശപ്പിശക് തോന്നി...നമ്മളെ മനസ് ഇവൻ ആള് ശെരിയല്ല എന്നൊക്കെ പറഞ്ഞോണ്ടിരുന്നങ്കിലും നമ്മളത് കാര്യമാക്കാതെ ഒഴുക്കൻ മട്ടിൽ താങ്ക്സ് പറഞ്ഞ് മുങ്ങാൻ നിന്നതും പെട്ടന്ന് ജഹാൻ പുറകിൽ നിന്നും വിളിച്ചു... "ഇഷാജുബി...ഒന്ന് നിക്കേടോ..." എന്നും പറഞ്ഞ് അവൻ പുറകിൽ നിന്നും വിളിച്ചപ്പോ നമ്മള് അപ്പൊത്തന്നെ സ്റ്റോപ്പിട്ടു പുറകിലേക്ക് തിരിഞ്ഞു നോക്കി നെറ്റി ചുളിച്ചപ്പോ ജഹാൻ അവന്റെ കർചീഫ് വെസ്റ്റിലേക്ക് ഇട്ട് പുഞ്ചിരിച്ചോണ്ട് പോക്കെറ്റിൽ കയ്യിട്ട് നമ്മളെ അടുത്ത് വന്നു നിന്നു... അവന്റെ ഈ നിൽപ്പിന്റെ പുറകിലെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ നമ്മളെ പുരികം ഒന്നുടെ ചുളുക്കിയപ്പോ അവന്റെ പുഞ്ചിരി പോയി പകരം പല്ലിളിയായി... "തനിക്ക് ഇപ്പൊ എന്തെങ്കിലും തിരക്ക് ഉണ്ടോ...? " വാലും തലയും ഇല്ലാതെ ജഹാൻ അങ്ങനെ ചോദിച്ചപ്പോ നമ്മള് മുഖം ചുളിച്ചു ചുറ്റും കണ്ണോടിച്ചിട്ട് നോ എന്ന് പറഞ്ഞു.. "ഓക്കേ...എനിക്കും ഇപ്പൊ പ്രത്യകിച്ചു തിരക്കൊന്നുമില്ല...കുറച്ച് കഴിഞ്ഞ ഇവിടെ ഡാൻസ് തുടങ്ങും...എനിക്ക് അതൊന്നും കണ്ട് നിക്കുന്നത് അത്ര ഇഷ്ട്ടമല്ല...തനിക്കും ഏകദേശം അങ്ങനെ തന്നെയാണെന്ന് മുഖം കണ്ടിട്ട് തോന്നുന്നു..." എന്നവൻ വളരെ സൗമ്യമായി പറഞ്ഞപ്പോ നമ്മള് അത്ഭുതപെട്ട് പോയി...എന്തെന്നാൽ പൂച്ചക്കണ്ണന്റെയും മിയയുടെയും ഡാൻസ് തുടങ്ങിയാൽ മുങ്ങണം എന്ന് കരുതി നിക്കായിരുന്നു നമ്മള്...അത് വേറൊന്നും കൊണ്ടല്ല...മിയ ഇനി എത്ര തന്നെ പാവമായാലും അവളെന്നല്ല ഏതൊരു പെണ്ണും പൂച്ചക്കണ്ണന്റെ കൂടെ ഡാൻസ് ചെയ്യുന്നത് കാണാൻ നമ്മളെ കൊണ്ട് കഴിയില്ല...അവനിപ്പോ ആരെക്കാളും വലിയ എന്റെ സ്വകാര്യ അഹങ്കാരമാണ്...അപ്പൊ സ്വാഭാവികമായും നമ്മളല്ലാതെ വേറെ പെണ്ണിനെ അവന്റെ കൂടെ കണ്ട നമ്മക്ക് ചൊറിഞ്ഞു കയറും...പിന്നെ അവളെ ചൊറിഞ്ഞില്ലങ്കിൽ നമ്മക്ക് ഒരു സമാധാനവും കിട്ടില്ല...അതിലും നല്ലതല്ലേ അവൻ ആരുടെയെങ്കിലും കൂടെ ഡാൻസ് ചെയ്യുമ്പോ നമ്മള് മാറി നിക്കുന്നത്...അതാവുമ്പോ നമ്മള് അവരെ ഡാൻസ് കാണുകയുമില്ല നമ്മക്ക് ചൊറിഞ്ഞു വരികയുമില്ല... നമ്മള് പതിയെ തല ചെരിച്ചു ഹാളിന്റെ നടുവിൽ നിക്കുന്ന പൂച്ചക്കണ്ണനെ നോക്കിയപ്പോ അവൻ കൂട്ടത്തിൽ നിന്നും കുറച്ച് മാറി നിന്ന് എയർപോഡ് വഴി ആരോടോ സംസാരിക്കാണ്...അവന്റെ അപ്പുറത്ത് തന്നെ ആ uk അമ്മച്ചിയും നിക്കുന്നത് കണ്ടപ്പോ നമ്മള് പെട്ടന്ന് മുഖം തിരിച്ചു ജഹാനെ നോക്കി ചിരിച്ചു... "ഹാ...എനിക്കും അങ്ങനെ തന്നെയാ...ഇവരുടെ ഡാൻസ് തുടങ്ങുമ്പോ ഇവിടെ നിന്നും മാറി നിക്കണം എന്ന് കരുതിയതാ..." എന്ന് നമ്മള് ചിരിച്ചോണ്ട് പറഞ്ഞപ്പോ ജഹാൻ ഒന്ന് കണ്ണടച്ചു കാണിച്ചു... "എന്ന നമുക്ക് ഒരു കാര്യം ചെയ്യാം...ഗാർഡൻ സൈഡിലേക്ക് പോവാം...അവിടെയാവുമ്പോ നമുക്ക് ശെരിക്ക് സംസാരിക്കേം ചെയ്യാം ഇവരുടെ ഒന്നും ശബ്ദം ശല്യമാവുകയുമില്ല..." എന്നവൻ പറഞ്ഞപ്പോ നമ്മളെ മനസ് ആദ്യം ഒന്ന് പിൻവലിച്ചെഞ്ഞെങ്കിലും ഇവര് ഡാൻസ് ചെയ്യുമ്പോ നമ്മള് എവിടേക്ക് പോവാണെങ്കിലും ഒരാൾ കൂട്ടിന് ഇല്ലങ്കിൽ ബോറടിക്കും എന്നുറപ്പുള്ളത് കൊണ്ട് മറുത്തൊന്നും ചിന്തിക്കാതെ നമ്മള് ഓക്കേ പറഞ്ഞു... അപ്പൊത്തന്നെ അവൻ ചിരിച്ചിട്ട് മെയിൻ ഡോർ ലക്ഷ്യം വെച്ച് നടന്നപ്പോ നമ്മള് പൂച്ചക്കണ്ണനെ തിരിഞ്ഞു നോക്കി...അവനിപ്പോഴും ആരോടോ ഒരേ സംസാരത്തിലാണ്...അത് കണ്ട് നമ്മളൊന്ന് പുഞ്ചിരി തൂകി ജഹാന്റെ പിന്നാലെ ഗാർഡനിലേക്ക് നടന്നു... ഗാർഡൻ സൈഡിൽ എത്താൻ നേരം ജഹാൻ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി നമ്മളോട് പെട്ടന്ന് വരാൻ വേണ്ടി ആംഗ്യം കാണിച്ചു നമ്മളെ വെയിറ്റ് ചെയ്യാൻ തുടങ്ങി...അത് കണ്ട് നമ്മളൊന്ന് തല കുലുക്കി നടത്തത്തിന്റെ സ്പീഡ് കൂട്ടി അവന്റെ അടുത്തേക്ക് ചെന്നു നിന്നു... അപ്പൊത്തന്നെ അവൻ ഒന്ന് പുഞ്ചിരിച്ചു പോക്കെറ്റിൽ കയ്യിട്ട് പതിയെ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോ നമ്മളും അവന്റെ കൂടെ നടന്നു... "ഇഷാ ഞാനൊരു കാര്യം ചോദിക്കട്ടെ...." നടക്കുന്നതിനിടയിൽ ജഹാൻ പെട്ടന്ന് അങ്ങനെ ചോദിച്ചതും നമ്മള് തലയാട്ടി ആ എന്ന് പറഞ്ഞു...അത് കണ്ട് അവൻ ചിരിച്ച് ഗാർഡനിൽ ഉള്ള ഒരു ചെയറിൽ ചെന്നിരുന്നു നമ്മളോട് അപ്പുറത്തെ ചെയറിൽ വന്നിരിക്കാൻ ആംഗ്യം കാണിച്ചു...നമ്മള് അപ്പൊത്തന്നെ അവിടെ ചെന്നിരുന്നു സംശയഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോ അവനൊന്ന് പുഞ്ചരിച്ചു... "നീയും ആദവും എങ്ങനെയാ സെറ്റ് ആയത്...i mean നിങ്ങൾ രണ്ട് പേരും എങ്ങനെ കണ്ട്മുട്ടി എങ്ങനെ ഇഷ്ട്ടത്തിലായി എന്നൊക്കെ...? " പെട്ടന്ന് ജഹാൻ അങ്ങനെ ചോദിച്ചതും നമ്മളെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു...കാരണം നമ്മക്ക് നല്ല ഉറപ്പായിരുന്നു ജഹാൻ എന്തായാലും ഈ ചോദ്യം നമ്മളോട് ചോദിക്കുമെന്ന്...അതോണ്ട് നമ്മളൊന്ന് പുഞ്ചിരിച്ച് ആദവും നമ്മളും തമ്മിൽ ആദ്യമായി കണ്ട് മുട്ടിയ റോഡ് ഷോയിൽ അവന്റെ വാപ്പാക്ക് നമ്മള് വിളിച്ചതൊഴിച്ചു കുറച്ച് എരിവും പുളിയും മസാലയും ഒക്കെ കൂട്ടി നമ്മള് അവന് നന്നാക്കി വിവരിച്ചു കൊടുത്തു... എല്ലാം കേട്ട് കഴിഞ്ഞതും ജഹാൻ പരിസരം മറന്നു ഒരു പൊട്ടിച്ചിരിയായിരുന്നു...ചിരിച്ച് ചിരിച്ച് അവന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ട് നമ്മള് ഒരു വളിച്ച ഇളി ഇളിച്ചപ്പോ അവൻ ചിരി പരമാവധി കണ്ട്രോൾ ചെയ്ത് വയറിൽ തടവി നമ്മളെ നോക്കി... "ഉഫ്...ഫസ്റ്റ് മീറ്റ് തന്നെ വേറെ ലെവൽ ആണല്ലോ...ശെരിക്കും നീ അവനെ നിന്ന നിൽപ്പിൽ ഉരുക്കി കളഞ്ഞല്ലേ...അവന്റെ സ്വഭാവം കണ്ടാൽ നീ അവനെ പബ്ലിക് ആയി പറഞ്ഞതൊന്നും അവൻ അത്ര പെട്ടന്ന് ക്ഷമിക്കുന്ന കൂട്ടത്തിൽ അല്ല...അന്നത്തെ ആ മീറ്റിംഗ് കഴിഞ്ഞ് നീയും അവനും പിന്നെ എപ്പോഴാ കണ്ടത്...? എങ്ങനെയാ നിങ്ങൾ ഇത്രക്ക് ക്ലോസ് ആയി സെറ്റ് ആയത്...? " എന്ന് ജഹാൻ ആകംഷയോടെ കണ്ണും വിടർത്തി ചോദിച്ചപ്പോ നമ്മള് ഇനി എന്ത് ബഡായി പറയും പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞ് അവനെ നോക്കി ചിരിച്ച് ഓരോന്ന് തള്ളാൻ തുടങ്ങി... "അന്നത്തെ ആ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ് ഞങ്ങളെ കമ്പനിയിൽ ഒരു ന്യൂ കോൺട്രാക്ട് വന്നു...അത് ആദമിന്റെ വില്ലയിലെ കോൺട്രാക്ട് ആയിരുന്നു...അത് ഞാൻ അറിയുന്നത് തന്നെ മുബാറക് വില്ലയിൽ എത്തി അവിടെ ആദമിനെ കണ്ടപ്പോഴാണ്...അവനെ അവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നത് കൊണ്ട് അവനെ ആദ്യം കണ്ടപ്പോ ഉണ്ടായ ഹാങ്ങ്‌ഓവർ ചില്ലറയോന്നുമല്ലായിരുന്നു...റോഡിൽ വെച്ച് ഒരുപാട് ഷോ കാണിച്ച് അവനെ നാറ്റിച്ച്‌ വിട്ടതിന് അവൻ എന്നോട് പ്രതികാരം തീർക്കാൻ വേണ്ടി തന്നെയാവും മുബാറക് വില്ലയുടെ കോൺട്രാക്ട് ഞങ്ങളെ കമ്പനിക്ക് തന്നതെന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു...അത് അവൻ പിന്നീട് എന്നോട് പറയേം ചെയ്തു...അവന് എന്നോട് ദേഷ്യം തീർക്കാൻ വേണ്ടിയിരുന്നത് ആ പത്ത് ദിവസം മാത്രമായിരുന്നു...പക്ഷെ അവന് എവിടെയോ പാളി പോയി...വില്ലയിൽ ഉമ്മാമ്മ ഉള്ളിടത്തോളം കാലം ആദമിന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഞാൻ കുറെ വൈകിയാണ് അറിഞ്ഞത്...അതോടെ എനിക്ക് നല്ല ധൈര്യമായി...റോഡിൽ വെച്ച് സംസാരിച്ച പോലെ തന്നെ കിട്ടുന്ന ചാൻസിൽ വില്ലയിൽ വെച്ച് അവനോട് ഞാൻ സംസാരിക്കുമായിരുന്നു...പക്ഷെ ഉമ്മാമ്മാനെ പേടി ഉള്ളത് കൊണ്ട് ആദം എന്നോട് ഇങ്ങോട്ട് ഒന്നും തർക്കിച്ചു പറയാറില്ലായിരുന്നു...ഞാൻ എന്തെങ്കിലും പറഞ്ഞ അവൻ കനപ്പിച്ചു നോക്കിയിട്ട് വാണം വിട്ട പോലെ ഒരു പോക്ക് പോവും... അങ്ങനെ ദിനം പ്രതി ഞാൻ അവനെ ഇഞ്ചിഞ്ചായി കൊന്നോണ്ടിരുന്നങ്കിലും ആദം ഇങ്ങോട്ട് ഒന്നും റെസ്പോണ്ട് ചെയ്യാഞ്ഞിട്ട് എനിക്ക് ആകെ ബോറടിച്ചു ഞാൻ ആ കളി നിർത്തി...അങ്ങനെ ഞാൻ എന്റെ ജോലിയിലും അവൻ അവന്റെ വഴിക്കും അങ്ങനെ പോയികൊണ്ടിരിക്കുന്നതിനിടയിൽ പത്ത് ദിവസം കഴിഞ്ഞത് പോലും അറിഞ്ഞില്ല... വില്ലയിലെ ജോലി കഴിഞ്ഞപ്പോഴാണ് ശെരിക്ക് പറഞ്ഞാൽ ആദമിനെ മിസ്സ്‌ ആവാൻ തുടങ്ങിയത്....വില്ലയിൽ ഉള്ളപ്പോ ഒന്നുമില്ലെങ്കിലും അവനോട് സംസാരിച്ചില്ലെങ്കിലും എന്നും കാണാൻ പറ്റുമായിരുന്നു...ജോലി കഴിഞ്ഞപ്പോ അവനെയോ അവന്റെ ശബ്ദമോ ഒന്നും കേൾക്കാതെ ആയപ്പോ ശെരിക്കും വട്ട് പിടിക്കുന്ന പോലെ തോന്നി...ദിവസങ്ങൾ കഴിയുന്തോറും എനിക്ക് പ്രാന്ത് ആവുന്ന പോലെ തോന്നി...ലൈഫിൽ ആരെയും ഞാൻ ഇത്രത്തോളം മിസ്സ്‌ ചെയ്തിട്ടില്ലായിരുന്നു...അതും ഞാൻ മിസ്സ്‌ ചെയ്യുന്നത് എന്റെ ശത്രുവിനെ...പിന്നീട് അങ്ങോട്ട് ഊണിലും ഉറക്കത്തിലും എന്തിനേറെ പറയുന്നു ശ്വസിക്കുന്ന ശ്വാസത്തിൽ പോലും ആദം മാത്രമായിരുന്നു...ശെരിക്കും പറഞ്ഞാൽ അവനെ കണ്ടതോടെ ഞാൻ ആകെ മാറി തുടങ്ങി എന്ന് വേണം പറയാൻ...അങ്ങനെ ഒരു മാറ്റം ആദമിനെ കണ്ടതിനു ശേഷമാണെന്ന് മനസ്സിലായതും അവനോട് എനിക്ക് ദേഷ്യമോ വാശിയോ ഒന്നുമല്ല മറിച്ചു പ്രണയമാണെന്ന് മനസിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല... പിന്നീട് അങ്ങോട്ട് ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നു...എങ്ങനെ എന്റെ പ്രണയം ആദമിനോട് പറയും...അവന് അങ്ങനെ ഒരു ഇഷ്ട്ടം എന്നോട് ഇല്ലങ്കിൽ അതെനിക്ക് ഒരുപാട് വിഷമം ആവില്ലേ...പിന്നെ ഞാൻ അവനെ നാറ്റിച്ചതിന് അവൻ എന്നോട് ഒരിക്കലും പൊറുക്കില്ലാത്ത സ്ഥിതിക്ക് എന്റെ ഇഷ്ട്ടം അവൻ പുഷ്പം പോലെ പുച്ഛിച്ചു തള്ളി കളയുമെന്നോക്കെ മനസ് പറഞ്ഞപ്പോ എന്റെ ഇഷ്ട്ടം കുഴിച്ചു മൂടാൻ നിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആദം അവന് എന്നോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞത്...ഞാൻ വില്ലയിൽ നിന്നും പോയപ്പോ തൊട്ട് എനിക്ക് ഉണ്ടായ അതേ ഫീൽ അവനും ഉണ്ടായേന്നോക്കെ പറഞ്ഞപ്പോ ശെരിക്കും പറഞ്ഞ ഞാൻ ചത്ത് പോവും പോലെയായിരുന്നു എന്റെ അവസ്ഥ... അതോട് കൂടെ രണ്ടാളും പരസ്പരം ഇഷ്ട്ടം തുറന്നു പറഞ്ഞു...പിന്നീട് അന്ന് മുതലുള്ള എല്ലാ ദിവസവും എന്റെയും ആദമിന്റെയും മാത്രമായിരുന്നു...ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആദവും ഞാനും ഞങ്ങൾക്കിടയിൽ ഒരു വലിയ ലോകം തന്നെ തീർത്തു..." പണ്ടെങ്ങോ കണ്ട ഒരു ഹിന്ദി സിനിമയുടെ കഥ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ട് ഒരു വലിയ തള്ള് തന്നെ തള്ളി നമ്മളൊരു വലിയ നെടുവീർപ്പിട്ടു...എന്നിട്ട് ജഹാനെ നോക്കിയപ്പോ അവൻ എല്ലാം വിശ്വസിച്ച മട്ടിൽ നമ്മളെ ഇമ വെട്ടാതെ നോക്കുന്നുണ്ട്...അത് കണ്ട് നമ്മളൊന്ന് പരുങ്ങി കളിച്ചു അവന്റെ കണ്ണിന്റെ മുന്നിൽ വിരൽ ഞൊടിച്ചപ്പോ അവൻ ഞെട്ടി തരിച്ചു നമ്മളെ നോക്കി ചിരിച്ചു... "പറയാതിരിക്കാൻ വയ്യ ഇഷാ...നിങ്ങൾ രണ്ട് പേരും വേറെ ലെവൽ ജോഡി ആണ് ട്ടോ...നിന്നെ പോലെ ഒരടിപൊളി പെയറിനെ കിട്ടാൻ മാത്രം ആദം എന്ത് പുണ്യമാണാവോ ചെയ്തത്...അവന്റെ ഒപ്പത്തിനൊപ്പം നിക്കാൻ മാത്രം നിനക്ക് എല്ലാം ഉണ്ട്...ആദമിന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ...മിയക്ക് മുന്നേ ഞാൻ നിന്നെ കണ്ടിരുന്നങ്കിൽ ഉറപ്പായിട്ടും ഞാൻ നിന്നെ എന്റെ സ്വന്താമാക്കിയിരുന്നു...ഹാ... ഈ ജന്മത്തിൽ ഇനി എന്തായാലും പറ്റില്ലല്ലോ...നമുക്ക് അടുത്ത ജന്മത്തിൽ ട്രൈ ചെയ്യാം...അന്നേങ്കിലും നീ എന്റെ പെയർ ആയ മതിയായിരുന്നു... " എന്നവൻ കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ചു പറഞ്ഞപ്പോ നമ്മക്ക് എന്തോ വല്ലാതെ ചടച്ചു...ആ ചടപ്പ് നമ്മള് മുഖത്ത് കാണിക്കാതെ വേണോ വേണ്ടേ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കൊടുത്തിട്ട് അവനിൽ നിന്നും മുഖം തിരിച്ചു ചുട്ടുപാടും നോക്കി കൊണ്ടിരുന്നു... ജഹാന്റെ ആ സംസാരം നമ്മക്ക് തീരെ ഇഷ്ടമായില്ല...അവൻ പറഞ്ഞത് വീണ്ടും വീണ്ടും നമ്മളെ ചെവിയിൽ അലയടിച്ചപ്പോ നമ്മള് കണ്ണടച്ചു നിന്നു...പെട്ടന്ന് ഘോരമായാ ശബ്ദത്തിൽ ഇടി മുഴങ്ങിയതും നമ്മള് ഞെട്ടി വിറച്ചു ജഹാന്റെ കയ്യിൽ പിടിച്ചു... അവനും അത് പോലെ തിരിച്ചു നമ്മളെ കയ്യിൽ പിടിച്ചതും നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കിയപ്പോ അവൻ ആ പഴയ പുഞ്ചിരിയോടെ തന്നെ നമ്മളെ നോക്കാണ്...നമ്മക്ക് അവന്റെ പുഞ്ചിരി കണ്ട് പേടിയാവാൻ തുടങ്ങിയതും നമ്മള് പെട്ടന്ന് തന്നെ നമ്മളെ കൈക്ക് മുകളിൽ ഉള്ള അവന്റെ കൈ തട്ടി മാറ്റി നമ്മളെ കയ്യിനെ എടുത്ത് മാറ്റി അവനിൽ നിന്നും മുഖം തിരിച്ചിരുന്നു... നമ്മളിൽ അവനുള്ള നോട്ടവും ഭാവവുമൊന്നും ശെരിയല്ല ജുബി എന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് അപ്പൊത്തന്നെ ചെയറിൽ നിന്നും എണീറ്റ് ജഹാനെ നോക്കി... "ജഹാൻ...ഞാൻ അകത്തേക്ക് പോവാ...എന്നെ ഇനിയും അവിടെ കാണാതെ ആയാൽ ആദം അന്വേഷിക്കും...ഇപ്പൊതന്നെ ആകാശം കണ്ടിട്ട് ഒരു മഴ കോളുണ്ട്...ഇവിടെ നിന്ന പെട്ടന്ന് മഴ പെയ്താൽ അകത്തേക്ക് പോവാൻ പ്രയാസമാകും..." എന്തൊക്കെയോ അവനോട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അവന്റെ മറുപടിക്ക് പോലും കാത്ത് നിക്കാതെ നമ്മള് ഗൗൺ ഉയർത്തി പിടിച്ച് മാൻഷൻ ലക്ഷ്യം വെച്ച് പെട്ടന്ന് നടന്നു.... •••••••••••••••••••••••••••••••••••••••••••• ഓഹ്....ഝാൻസി റാണി പുല്ലേ നീ എവിടെ പോയി ചത്ത് കിടക്ക... എന്ന് മനസ്സിൽ പ്രാകി പറഞ്ഞു നമ്മള് എല്ലായിടവും ഒന്ന് കണ്ണോടിച്ചു നോക്കി...മിയയുമായി ഡാൻസ് ചെയ്ത് കഴിഞ്ഞപ്പോ തൊട്ടേ തിരയാൻ തുടങ്ങിയതാ ആ ഝാൻസി റാണിയെ...എപ്പോഴാ അവൾ സോഫയിൽ നിന്നും എണീറ്റ് പോയതെന്ന് നമ്മള് കണ്ടത് പോലുമില്ല...അവളെ ഫോണിലേക്ക് വിളിച്ചിട്ടാണെങ്കിൽ ബിസി ബിസി ബിസി...ഇത്രക്കും ബിസിയാവാൻ അവളിതെവിടെ പോയതാ... അവളെ കാണാഞ്ഞിട്ടും അവള് നമ്മക്ക് ഇരന്നു വാങ്ങി തന്ന പണി ആലോചിച്ചും നമ്മള് പല്ല് കടിച്ച് ചുറ്റും നോക്കിയപ്പോ മെയിൻ ഡോർ കടന്ന് അതാ ആടി പാടി വരുന്നു ഝാൻസി റാണി... അവളെ കണ്ടതും നമ്മള് ഉള്ള ദേഷ്യം മുഴുവൻ അണപ്പല്ലിൽ കടിച്ചമർത്തി അവളെ നേരെ പാഞ്ഞു ചെന്ന് അവളെ കയ്യിൽ പിടിത്തമിട്ടു മുകളിലേക്ക് സ്പീഡിൽ സ്റ്റെയർ കയറി... "ആദം നീ ഇതെങ്ങോട്ടാ എന്നെയും കൊണ്ട്...നേരത്തെ പോലെ നിനക്ക് വീണ്ടും ബോറടിക്കാൻ തുടങ്ങിയോ..." കയറുന്നതിനിടയിൽ ഝാൻസി റാണി തമാശരൂപത്തിൽ ചോദിച്ചപ്പോ നമ്മള് അവളെ രൂക്ഷമായി തിരിഞ്ഞു നോക്കിയിട്ട് സ്പീഡിൽ ഓടി കയറി... മുകളിൽ എത്തിയതും ആദ്യം തന്നെ കണ്ണിൽ പെട്ട റൂമിലേക്ക് അവളെയും കൊണ്ട് ഇടിച്ചു കയറി അവളെ ബെഡിലേക്ക് ഉന്തിയിട്ട് നമ്മള് ഡോർ അടച്ച് ലോക്ക് ചെയ്തു... •••••••••••••••••••••••••••••••••••• പൂച്ചക്കണ്ണൻ ഇത് നമ്മളെയും വലിച്ച് എങ്ങോട്ടാ എന്ന് ചിന്തിച്ചപ്പോഴേക്കും അവൻ നമ്മളെയും കൊണ്ട് ഒരു റൂമിൽ കയറി നമ്മളെ ബെഡിലേക്ക് ഉന്തിയിട്ട് ഡോർ അടച്ച് ലോക്ക് ചെയ്തു... അവൻ ഞൊടിയിടയിൽ ചെയ്ത കാര്യം കണ്ട് നമ്മള് ബെഡിൽ കൈ കുത്തി എണീറ്റ് അവനെ തന്നെ മിഴിച്ചു നോക്കിയപ്പോ അവൻ ദേഷ്യത്തോടെ നമ്മളെ നേരെ പാഞ്ഞടുത്ത് നമ്മളെ കയ്യിൽ പിടിച്ച് ബെഡിൽ നിന്നും എണീപ്പിച്ച് നമ്മളെ രണ്ട് കയ്യിലും മുറുകെ പിടിച്ചു നമ്മളെ കണ്ണിലേക്ക് ദേഷ്യത്തോടെ നോക്കി... "നീ എന്തിനാടി എനിക്ക് മുറിവ് പറ്റിയ കാര്യം ഉമ്മിയോട് വിളിച്ചു പറഞ്ഞത്..." എന്ന് പൂച്ചക്കണ്ണൻ ഒച്ചയിട്ട് നമ്മളോട് ചൂടായി ചോദിച്ചപ്പോ നമ്മള് ഞെട്ടി വിറച്ചു പോയി...ഈ ചെറിയ കാര്യത്തിന് അവനെന്തിനാ ഇങ്ങനെ ചൂടാവുന്നെ എന്ന് മനസ്സിലാവാതെ പേടിയോടെ നമ്മള് അവനെ നോക്കി നിന്നപ്പോ അവൻ നമ്മളെ കയ്യിലെ പിടി ഒന്നുടെ മുറുക്കി... "നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ...എന്തിനാ നീ ഉമ്മിയോട് പറഞ്ഞതെന്ന്..." വീണ്ടും അട്ടഹസിച്ചു കൊണ്ട് അവൻ അതേ ചോദ്യം ആവർത്തിച്ചപ്പോ നമ്മള് നിന്ന് പരുങ്ങാൻ തുടങ്ങി... "ആ...അ...അത് ഞാ..ഞാൻ..ഉമ്മി ഇന്ന് രാവിലെ വിളിച്ചപ്പോ അറിയാതെ...പറഞ്ഞു പോയതാ...അതിനിപ്പോ എന്താ പ്രശ്നം..." എന്ന് ചോദിച്ചു നമ്മള് പുരികം പൊക്കിയപ്പോ പൂച്ചക്കണ്ണൻ നമ്മളെ കയ്യിലെ പിടി വിട്ട് അവന്റെ ഫോൺ നമ്മളെ നേരെ നീട്ടി പിടിച്ചു... "ഇപ്പൊ തന്നെ ഉമ്മിയോട് വിളിച്ചു പറ എനിക്ക് ഒരു കുഴപ്പവുമില്ലാന്ന്...നിന്റെ എരിവും പുളിയും ചേർത്തുള്ള സംസാരം കാരണം കഴിഞ്ഞ അരമണിക്കൂറായി ഉമ്മി വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങിയിട്ട്...എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ ഒരു നൂറ് വട്ടം പറഞ്ഞിട്ടും നീ പറയാതെ ഉമ്മി വിശ്വസിക്കില്ല എന്ന് പറഞ്ഞ് നടക്ക.. എനിക്ക് ദേഷ്യം വന്നിട്ട് വയ്യ ജുബി...പെട്ടന്ന് ഉമ്മിക്ക് വിളിച്ച് സത്യം മുഴുവൻ പറഞ്ഞോ...അല്ലങ്കിൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്തു പോവും..." എന്ന് പൂച്ചക്കണ്ണൻ അലറി പറഞ്ഞതും നമ്മള് അപ്പൊത്തന്നെ ഫോൺ വാങ്ങി ഉമ്മിക്ക് വിളിച്ച് പൂച്ചക്കണ്ണന് ഒരു കുഴപ്പവുമില്ല ഉമ്മി പേടിക്കണ്ട എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു വിട്ട് ഫോൺ തിരികെ അവന്റെ കയ്യിൽ തന്നെ കൊടുത്തു... ഫോൺ കിട്ടിയതും അവൻ നമ്മളെ ഒന്ന് നോക്കാ പോലും ചെയ്യാതെ ഡോർ തുറന്ന് വാണം വിട്ട പോലെ ഒറ്റ പോക്ക്... അവന്റെ പോക്കും നോക്കി ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന് ചിന്തിച്ചു നമ്മളും പതിയെ പതിയെ താഴേക്ക് ഇറങ്ങി ചെന്നു... ••••••••••••••••• സമയം അതിന്റെ വഴിക്കങ്ങനെ പോയി...പാർട്ടി ഏറെക്കുറെ കഴിഞ്ഞ് തുടങ്ങിയതും നമ്മളും പൂച്ചക്കണ്ണനും മിയയോട് പറഞ്ഞ് പെട്ടന്ന് എസ്കെപാൻ വേണ്ടി നിന്നപ്പോ മിയ നമ്മളെയും പൂച്ചക്കണ്ണനെയും പിടിച്ച പിടി വിടാതെ ഇന്ന് മാൻഷനിൽ നിക്കണം എന്ന് പറഞ്ഞ് പൂച്ചക്കണ്ണന്റെയും നമ്മളെയും കയ്യിൽ പിടിച്ച് തൂങ്ങിയപ്പോ നമ്മളും പൂച്ചക്കണ്ണനും കുറെ പറ്റില്ല എന്നൊക്കെ പറഞ്ഞെങ്കിലും മിയയുടെ സങ്കടത്തോടെയുള്ള പറച്ചില് കേട്ട് നമ്മളെ മനസ് അഞ്ചു പൈസക്ക് അലിഞ്ഞില്ലങ്കിലും നമ്മളെ ആസ്ഥാനത്തേക്ക് കൊണ്ട് വിട്ട് പൂച്ചക്കണ്ണൻ ഇന്നിവിടെ നിക്കാം എന്ന് അവൾക്ക് വാക്ക് കൊടുത്തു... അത് കേട്ടതും നമ്മള് ആ പൂച്ചക്കണ്ണനെ കനപ്പിച്ചു നോക്കിയെങ്കിലും അവനതൊക്കെ പുച്ഛിച്ചു തള്ളി...മിയ ആണെങ്കിൽ അത് കേട്ട പാടെ തുള്ളലോട് തുള്ളൽ ആയിരുന്നു... അവളെ ആ തുള്ളി ചാട്ടത്തിന് പിന്നിലെ കാര്യം പൂച്ചക്കണ്ണൻ ചോദിച്ചപ്പോഴാണ് അവളുടെ കോളേജ്മേറ്റ്സ് ഇന്ന് രാത്രി വരുന്നുണ്ടെന്നും അവർക്ക് പൂച്ചക്കണ്ണനെ പരിചയപ്പെടുത്തി കൊടുക്കണം എന്നുള്ള അവളുടെ ആഗ്രഹം അവള് പറഞ്ഞത്...അത് കേട്ടതും നമ്മക്ക് അവളെ ആട്ടി തല്ലാൻ തോന്നിയെങ്കിലും അവളെ മനസ്സിൽ കുത്തി കൊന്നിട്ട് നമ്മള് എല്ലാം പുഞ്ചിരിയോടെ കേട്ട് നിന്നു... അങ്ങനെ പൂച്ചക്കണ്ണൻ ഇന്ന് ഇവിടെ നിക്കുന്ന കാര്യം ഉറപ്പിച്ചതും മിയ ഞങ്ങൾക്ക് വേണ്ട എല്ലാത്തിനും മുന്നിട്ടിറങ്ങി ഒക്കെ ശെരിയാക്കി തന്ന് നമ്മക്കും പൂച്ചക്കണ്ണനും ഒരു റൂം കാണിച്ചു തന്നു...എന്നിട്ട് എന്നെയും പൂച്ചക്കണ്ണനെയും അതിന്റെ അകത്തേക്ക് തള്ളി വിട്ട് പുറത്ത് നിന്നും ലോക്ക് ചെയ്ത് പോയിരിക്ക uk അമ്മച്ചി...ഒരു 9 മണി ആവുമ്പോ അവള് വന്ന് ഡോർ തുറന്നു തരുമെന്നും അതിന് മുന്നേ എന്നോടും പൂച്ചക്കണ്ണനോടും റെഡിയായി നിക്കണമെന്നും പറഞ്ഞ് അവള് ഞങ്ങളെ റൂമിൽ പൂട്ടിയിട്ട് പോയി... അവളുടെ ഓരോ കാട്ടി കൂട്ടൽ കണ്ട് അവളൊരു അസ്സൽ സൈക്കോ ആണെന്ന് നമ്മക്ക് നന്നായി തോന്നുന്നുണ്ട്...അവള് റൂം പുറത്ത് നിന്ന് ലോക്ക് ചെയ്ത പാടെ പൂച്ചക്കണ്ണൻ ബെഡിൽ ചാടി കിടന്ന് ഫോണിൽ പബ്ബ്ജി കളിക്കാൻ തുടങ്ങിയതാ...അവന് കളിക്കാൻ പാകത്തിൽ ഏത് സമയവും സിദ്ധുവും ചുരുളമുടിയനും ഓൺലൈനിൽ ഉണ്ടാവും... കുറച്ച് നേരമായി നമ്മളും ഈ ബെഡിൽ അവന്റെ ഒപ്പം കിടക്കുന്നു...ഇത് വരെ ഒന്ന് നോക്കാ പോയിട്ട് നമ്മളെ തോണ്ടിയും പിച്ചിയും വെറുപ്പിച്ചിട്ടില്ല പൂച്ചക്കണ്ണൻ...അതോണ്ട് തന്നെ നമ്മളും ഓരോ ചിന്തയിൽ മുഴുകി കിടന്നു... പാർട്ടി നടന്നോണ്ടിരിക്കെ പിന്നീട് ഫുൾ ടൈം പൂച്ചക്കണ്ണൻ നമ്മളെ കൂടെയും ജഹാൻ മിയയുടെ കൂടെയും ഉണ്ടായിരുന്നു...പക്ഷെ അവന്റെ നോട്ടം മുഴുവൻ നമ്മളിൽ ആയിരുന്നു...ആദ്യമാദ്യം അവൻ നോക്കുമ്പോ നമ്മള് ചിരിച്ചു കൊടുത്തിരുന്നങ്കിലും അവന്റെ തിരിച്ചുള്ള ചിരി നമ്മക്ക് അത്രക്ക് രസിക്കാത്തത് കൊണ്ട് നമ്മള് പിന്നെ അവനെ നോക്കാൻ നിന്നിട്ടില്ലായിരുന്നു... എന്നിട്ടും അവൻ അറിയാത്ത പോലെ വന്നു മുട്ടിയും തൊട്ടും നമ്മളെ ശല്യം ചെയ്തപ്പോ ആദ്യം പൂച്ചക്കണ്ണനോട് പറയണം എന്ന് വെച്ചേങ്കിലും പൂച്ചക്കണ്ണൻ ചിലപ്പോ അവനെ ഓൺ ദി സ്പോടിൽ തീരുമാനമാക്കും എന്നുറപ്പുള്ളത് കൊണ്ട് മിയയെ ഓർത്ത് നമ്മള് അവനോട് ഒന്നും പറഞ്ഞില്ല...സത്യത്തിൽ പൂച്ചക്കണ്ണന് ജഹാനെ ഇഷ്ട്ടപെട്ടിട്ടില്ല എന്ന കാര്യം ഉറപ്പാണ്...എന്തെന്നാൽ ജഹാനെ കാണുമ്പോ പൂച്ചക്കണ്ണന്റെ പൂച്ചക്കണ്ണും വെച്ചുള്ള ഒരു പരിഹാസനോട്ടം ഉണ്ട്...അത് കണ്ടപ്പോ തന്നെ ഏകദേശം മനസിലായി പൂച്ചക്കണ്ണന് അവനെ ഇഷ്ടപ്പെട്ടില്ല എന്ന്... എന്തോ മനസ് വല്ലാതെ ആവുന്നു...അരുത്തതെന്തോ നമ്മളെ തേടി വരുന്നുണ്ടെന്നൊക്കെ മനസ് വിളിച്ചു പറയുന്നുണ്ട്...ഇവിടെ നിക്കുമ്പോ വീർപ്പുമുട്ടുന്ന പോലെ...ജഹാൻ...അവനെ ഓർക്കുമ്പോ തന്നെ വല്ലാതെ പേടി കൂടുന്നു...ശെരിക്കും എനിക്കെന്തോ സംഭവിക്കാൻ ഇരിക്കുന്നുണ്ട്... നമ്മള് കിടന്ന് വല്ലാതെ വിയർത്തു ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന നേരത്താണ് പൂച്ചക്കണ്ണൻ പെട്ടന്ന് നമ്മളെ കാലിനു ചവിട്ടിയത്...അപ്പൊത്തന്നെ നമ്മള് ഞെട്ടി ചാടി തല ചെരിച്ചു അവനെ നോക്കിയപ്പോ അവൻ ഫോണോക്കെ മാറ്റി വെച്ച് നമ്മളെ നേരെ ചെരിഞ്ഞു കിടന്ന് ഇളിക്കുന്നുണ്ട്... അപ്പൊത്തന്നെ നമ്മള് അവന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്ന് അവനെ കെട്ടിപിടിച്ചു അവനിലേക്ക് ഒന്നുടെ ചേർന്നു കിടന്നു.... "ആദം...എനിക്ക് വല്ലാതെ പേടിയാവുന്നു...ഇവിടെ നിക്കണ്ട ആദം...നമ്മുക്ക് പോവാം...എനിക്കെന്തോ മനസ്സിനൊരു സുഖം കിട്ടുന്നില്ല..." അവന് നമ്മളെ തിരിച്ചു വലയം വെക്കുന്നതോന്നും കാത്ത് നിക്കാതെ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നമ്മളെങ്ങനെ പറഞ്ഞപ്പോ ആദം നമ്മളെ അവനിൽ നിന്നും അടർത്തി മാറ്റി പുരികം ചുളിച്ചു നമ്മളെ മുഖത്തേക്ക് നോക്കി... "എന്താ ജുബി നിനക്ക് പെട്ടന്ന് പേടിയാവാൻ കാരണം...നീ ഇവിടെ വല്ലതും കണ്ടോ..." കുറച്ച് സീരിയസ് ആയി ആദം അങ്ങനെ ചോദിച്ചപ്പോ നമ്മള് ഇല്ലെന്ന് പറഞ്ഞ് അവന്റെ മേലിലേക്ക് പിന്നെയും ഒട്ടി ചേർന്നു... "എനിക്ക് അറിയില്ല ആദം...വല്ലാതെ പേടിയാവുന്നു...നീ എന്നെ തനിച്ചാക്കി ഒരിക്കലും എങ്ങോട്ടും പോവരുത്..." വാലും തലയും ഇല്ലാതെ നമ്മള് പേടിയോടെ പറഞ്ഞപ്പോ ആദം പൊട്ടിച്ചിരിച്ചു.... "ഹഹഹഹ...നീ എന്തോന്നാടി ഒരുമാതിരി സിനിമയിൽ ഒക്കെ കാണുന്ന പെണ്ണുങ്ങളെ പോലെ എന്നെ തനിച്ചാക്കി പോവല്ലേ ചേട്ടാ എനിക്ക് പേടിയാവുന്നു ഞാൻ ഉറങ്ങി എണീക്കും വരെ എനിക്ക് കാവൽ നിക്കണേ എന്നൊക്കെ പറയും പോലെ എന്നോട് പറയുന്നത്...ഇതൊക്കെ കേട്ടിട്ട് എനിക്ക് ചിരിയ വരുന്നേ...." എന്നും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചപ്പോൾ നമ്മള് അവന്റെ കവിളിൽ കൈ വെച്ചു...അപ്പൊത്തന്നെ അവൻ ചിരി നിർത്തി നമ്മളെ മുഖത്തേക്ക് നോക്കി... "ആദം... ഞാൻ സീരിയസ് ആയിട്ടാ പറയുന്നേ... എനിക്ക് പേടിയാവുന്നു ആദം...എനിക്ക് എന്തെങ്കിലും സംഭവിച്ച നീ എന്നെ രക്ഷിക്കാൻ വരോ..." എന്ന് നമ്മള് അവന്റെ രണ്ട് കണ്ണുകളിലും മാറി മാറി നോക്കി ചോദിച്ചപ്പോ അവൻ ഷോൾഡർ പൊക്കി നോ എന്ന് പറഞ്ഞു... "നിന്നെ രക്ഷിക്കാൻ വരണമെങ്കിൽ ആദ്യം ഞാൻ നിനക്ക് വല്ലതും സംഭവിക്കാൻ സമ്മതിച്ചിട്ട് വേണ്ടേ...നിന്നെ കൊല്ലാനും ജീവിപ്പിക്കാനും വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാനും സ്നേഹിക്കാനും ഞാൻ ഉള്ളപ്പോ ഏതാവന ധൈര്യത്തോടെ നിന്റെ രോമത്തിൽ കൈ വെക്കുന്നതെന്നേനിക്കോന്ന് കാണണം...അങ്ങനെ എന്തെങ്കിലും....നിനക്കൊന്നും ഒന്നും സംഭവിക്കില്ല ഝാൻസി റാണി ഒന്നും സംഭവിക്കില്ല..." എന്ന് മാസ്സ് ഡയലോഗ് വിട്ട് പൂച്ചക്കണ്ണൻ ബെഡിൽ മലർന്നു കിടന്ന് ഇളിച്ചപ്പോ നമ്മളും അറിയാതെ ചിരിച്ചു പോയി...നമ്മള് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത് അവനെ കെട്ടിപിടിച്ചു കിടന്നു... അറിയാം ആദം നീ ഉള്ളപ്പോ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന്...അങ്ങനെയല്ല ഒന്നും സംഭവിക്കാൻ നീ വിടില്ല എന്ന്...സ്നേഹമില്ലങ്കിലെന്ത ഞാൻ എപ്പോഴും നിന്റെ കരവലയത്തിൽ സുരക്ഷിതയാണ്...എന്നിട്ടും എനിക്ക് പേടിയാ ആദം.. നമ്മള് സ്വയം ഉള്ളിൽ ഓരോന്ന് പറഞ്ഞ് മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്ന നേരത്ത് പൂച്ചക്കണ്ണൻ പെട്ടന്ന് നമ്മളെ നേരെ ചെരിഞ്ഞു കിടന്നു...എന്നിട്ട് നമ്മളെ കണ്ണിലേക്ക് മാറി മാറി നോക്കിയിട്ട് സൈറ്റ് അടിച്ചപ്പോ നമ്മള് അവനെ കുട്ടികളെ പോലെ തറപ്പിച്ചു നോക്കി... "എന്താ പൂച്ചക്കണ്ണ ഒരു ഇളക്കം..." എന്ന് നമ്മള് പതിയെ അവനോട് ചോദിച്ചപ്പോ അവൻ ചുമ്മാ എന്ന് പറഞ്ഞ് നമ്മളെ അടുത്തേക്ക് കൂടുതൽ ചേർന്നു കിടന്നു... "ഞാൻ നിന്നെ കിസ്സ് ചെയ്യട്ടെ ജുബി..." പതിവില്ലാത്ത ചോദ്യവുമായി പൂച്ചക്കണ്ണൻ നമ്മളെ കണ്ണിലേക്ക് നോക്കിയപ്പോ നമ്മള് സൈറ്റ് അടിച്ച് വേണ്ട എന്ന് പറഞ്ഞ് ചിരിച്ചു... "എന്നാലും ഒരൊറ്റ വട്ടം..." എന്നും പറഞ്ഞ് അവൻ കീഴ്ച്ചുണ്ട് കടിച്ചപ്പോ നമ്മള് അവന്റെ മൂക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു... "കീഴ്ച്ചുണ്ട് കടിച്ച് കാണിച്ച് വശീകരിക്കാൻ നോക്കണ്ട പൂച്ചക്കണ്ണ...നിന്നെ ഞാൻ കിസ്സ് ചെയ്യാൻ സമ്മതിക്കില്ല...." എന്നും പറഞ്ഞ് ചിരിച്ചിട്ട് അവന്റെ മൂക്കിൽ നിന്നും പിടി വിട്ടപ്പോ അവൻ മൂക്കുഴിഞ്ഞു നമ്മളെ മുഖം ചുളിച്ചു നോക്കി... "ഓഹ്...ജാഡ...ഒന്ന് പോടീ..എനിക്കൊന്നും വേണ്ട നിന്റെ ഊള കിസ്സ്...ഒലിപ്പിച്ചു കിസ്സ് വാങ്ങുന്ന പരിപാടി എനിക്കില്ല...നല്ല തന്റേടത്തോടെ വാങ്ങാൻ എനിക്ക് അറിയാം...നീ പാർട്ടിക്ക് വരുന്നില്ല എന്നല്ലേ പറഞ്ഞത്...ഞാൻ വരുമ്പോ എന്തായാലും നേരം വൈകും...അപ്പൊ നീ ഇവിടെ കിടന്ന് ഉറങ്ങി കാണുമല്ലോ...അപ്പൊ ഞാൻ നിന്നെ ശെരിയാക്കി തരാം ട്ടോ മാക്കാച്ചി ഝാൻസി റാണി മോളെ..." എന്ന് പരിഹാസത്തോടെ പറഞ്ഞ് പൂച്ചക്കണ്ണൻ നമ്മളെ ഷോൾഡറിൽ പിടിച്ച് ഉന്തി ബെഡിൽ നിന്നും എണീറ്റ് അവന്റെ ഫോൺ എടുത്ത് പോക്കെറ്റിൽ ഇട്ടപ്പോഴേക്കും മിയ വന്ന് ഡോർ തുറന്നു... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നിനക്ക് ഞാൻ വെച്ചിട്ടുണ്ടെഡി എന്ന് വിരൽ ചൂണ്ടി പറഞ്ഞ് മിയയുടെ കൂടെ ഇറങ്ങി പോയി...അവന്റെ കാട്ടി കൂട്ടൽ കണ്ട് നമ്മള് ചിരിച്ചങ്ങനെ കിടന്നു.... °°°°°°°°°°°° നേരം രാത്രി ആയിട്ടും പൂച്ചക്കണ്ണൻ വരുന്നത് കാണാഞ്ഞിട്ട് നമ്മള് ബാൽകെണിയിൽ ചെന്ന് താഴേക്ക് നോക്കിയപ്പോ പൂൾ സൈഡിൽ നീല വെളിച്ചത്തിൽ എല്ലാവരും വട്ടം കൂടി ചുറ്റും ഇരുന്ന് ഭയങ്കര കത്തി വേപ്പിൽ ആണ്... പൂച്ചക്കണ്ണൻ വരാൻ നേരം വൈകും എന്ന് പറഞ്ഞത് കൊണ്ടും നമ്മക്ക് നല്ല ഉറക്കം വരുന്നത് കൊണ്ടും റൂമിൽ ചെന്ന് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ് ലംമ്പ് ഇട്ട് നമ്മള് കണ്ണടച്ചു കിടന്നങ്കിലും നഹി സുഖം... പൂച്ചക്കണ്ണനും ഒപ്പം ഉണ്ടായാലെ നമ്മക്ക് ശെരിക്കോന്ന് ഉറക്കം വരുള്ളൂ...നമ്മള് കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ തള്ളി നീക്കി കൊണ്ടിരുന്നു... പൂച്ചക്കണ്ണൻ വരുന്നത് കാണാഞ്ഞിട്ട് നമ്മള് ഫോണിൽ കുറെ വീഡിയോസ് കണ്ട് അവസാനം കണ്ണ് വേദനിക്കാൻ തുടങ്ങിയപ്പോ ഫോൺ ഓഫ്‌ ആക്കി ചെരിഞ്ഞു കണ്ണടച്ചു കിടന്നതും പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു... മിക്കവാറും അത് പൂച്ചക്കണ്ണൻ ആവുമെന്ന് ഉറപ്പുള്ളോണ്ട് നമ്മള് കണ്ണിറുക്കെ അടച്ച് അതേ കിടപ്പ് തുടർന്നു... അപ്പൊത്തന്നെ അവൻ ബെഡിൽ കയറുന്ന ശബ്ദം കേട്ടതും നമ്മള് ഒന്നും അറിയാത്ത പോലെ കിടന്നു...അവൻ ബെഡിൽ കയറി നമ്മളെ അടുത്തേക്ക് നീങ്ങി കിടന്ന് നമ്മളെ കവിളിലൂടെ കൈ വെച്ച് തഴുകിയപ്പോ നമ്മള് ചിരി കടിച്ച് പിടിച്ചു അങ്ങനെ കിടന്നു... അപ്പൊത്തന്നെ അവൻ നമ്മളെ കവിളിൽ ഉമ്മ വെച്ചതും അവൻ വെല്ലുവിളിച്ചു പോയതാണ് നമ്മക്ക് ഓർമ വന്നത്...പൂച്ചക്കണ്ണൻ എന്തായാലും എവിടെ വരെ പോവുമെന്ന് അറിയാൻ വേണ്ടി നമ്മള് ചുണ്ട് കടിച്ച് നിന്നപ്പോ പൂച്ചക്കണ്ണൻ നമ്മളെ ചെവിക്ക് അരികിൽ ഉമ്മ വെച്ചു... അത് കഴിഞ്ഞ് അവൻ നമ്മള് കഴുത്ത് വരെ ഇട്ട പുതപ്പ് എടുത്ത് മാറ്റി നമ്മളെ കഴുത്തിൽ വിരലോടിച്ച് ഇക്കിളിയാക്കി കഴുത്തിൽ ഉമ്മ വെച്ചതും നമ്മളൊന്ന് ശ്വാസം വലിച്ച് പോയി...അപ്പൊത്തന്നെ അവൻ ചുണ്ട് പുറകിലേക്ക് വലിച്ചതും ശ്വാസം വലിച്ചത് അബദ്ധമായോ പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് പഴയ പോലെ കിടന്നപ്പോ അവൻ പതിയെ വന്ന് നമ്മളെ കഴുത്തിൽ ഉമ്മ വെച്ച് കടിച്ചതും നമ്മള് കണ്ണ് തള്ളി തുറന്നു... ഇപ്പൊ നമ്മളെ അടുത്ത് നിക്കുന്നത് നമ്മളെ പൂച്ചക്കണ്ണൻ അല്ലാന്ന് മനസ് പറഞ്ഞതും പേടിയോടെ നമ്മള് പെട്ടന്ന് തിരിഞ്ഞു നോക്കിയതും ബെഡ് ലംമ്പിന്റെ ഇരുണ്ട വെളിച്ചത്തിൽ നമ്മളെ നോക്കി ചിരിക്കുന്ന ആ മുഖം കണ്ട് നമ്മള് മരവിച്ചു പോയി... "ജഹാൻ..." തുടരും... പെട്ടന്ന് തട്ടി കൂട്ടി എഴുതിയ പാർട്ട്‌ ആണ്...കുഴപ്പങ്ങൾ ഉണ്ടാവും...പിന്നെ ഒരു ബിഗ് ഹാപ്പി ന്യൂസ് ഉണ്ട്...നമ്മളെ നെറ്റ് ഇന്നത്തോടെ തീരും...വല്ലാത്ത ഹാപ്പി ആയില്ലേ....😪😪എന്തായാലും ഒരു രണ്ട് ദിവസം കഴിയാതെ നമ്മക്ക് നെറ്റ് കയറ്റി തരില്ല എന്നാണ് മോളിൽ നിന്നുള്ള ഓഡർ...ഒരു യുദ്ധം ഉണ്ടാവാനുള്ള ചാൻസ് നമ്മള് കാണുന്നുണ്ട്...അതോണ്ട് സ്റ്റോറി ഇനി എപ്പോ പോസ്റ്റും എന്ന് ഞാൻ പറയുന്നില്ല...നേരത്തെ പോസ്റ്റാൻ ശ്രമിക്കാം.... DREAM MANZI #📙 നോവൽ #📔 കഥ
8k കണ്ടവര്‍
14 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം