@sufaidsufu
@sufaidsufu

💕ഞാൻ ഒരു പാവം ജിന്ന്💕

📕കഥകളുടെ കലവറ📕 ഇത് കഥകളുടെ പുതിയ ലോകം

#

📙 നോവൽ

*💘*എൻ റൂഹിൻ മുഹബ്ബത്ത്*💞* _Part.16_ ✍️Musrifa Muhiyadeen [Muchi] ശഹലിന്റെ ഫോണിലേക് കാൾ പോയിക്കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് അവളുടെ റൂമിന്റെ ഡോർ ആഞ്ഞു മുട്ടിയത്..... പെട്ടെന്ന് ഞെട്ടികൊണ്ട് തനു തിരിഞ്ഞു ഡോറിലേക്ക് നോക്കി.... തനു ഇപ്പോൾ ആരായിരിക്കും ഈ നേരത്ത് ഇങ്ങനെ കിടന്നു വാതിൽ മുട്ടുന്നത് എന്നൊക്കെ ചിന്തിച്ചു പയ്യെ പയ്യെ ഡോറിന് അടുത്തേക്ക് നടന്നു.... ഡോർ തുറന്നതും കുറച്ചു പേർ റൂമിന് അകത്തേക്ക് ചാടി കേറി വന്നു.... തനു പെട്ടെന്ന് ഷോക്കടിച്ച പോൽ നിന്നു പോയി..... $$$$$$$$$$$$$$$$$$$$$$$$$$$$$$$ ശഹലിനെയും റിങ് ചെയ്തു കൊണ്ടിരിക്കുന്ന ഫോണിനെയും മിയ മാറി മാറി നോക്കി...... ഷഹൽ ആരാണ് വിളിക്കുന്നതെന്ന് അവളോട് ചോദിച്ചതും അവൾ അവനെ തന്നെ നോക്കി നിക്കുവാണ്.... "എടി... എന്താ നോക്കുന്നെ... ആരാണ് എന്നല്ലേ ചോദിച്ചത്.... നീ അതും പിടിച്ചു റിങ് കേട്ടൊണ്ട് നിക്കുന്നെ...അതിങ് താ... അല്ലേൽ അറ്റൻഡ് ചെയ്യ്..." "അത് ഈ തനു ആരാ... ഞാൻ ഇതുവരെ കെട്ടിട്ടില്ലല്ലോ ഈ പേര്..." അവൾ ഒരു സംശയ രൂപേണ ചോദിച്ചു... "ഡി... അതൊക്കെ ഉണ്ട്... നീ അത് ഇങ് തന്നെ...." "ഇക്കൂസെ ഇജ്ജ് പറയുന്നുണ്ടോ... ഇതുവരെ ഒരു പെണ്ണും വിളിക്കുന്നതൊന്നും നമ്മൾ കണ്ടിക്കില്ല... ഇതെന്താ പെട്ടെന്ന് തനു എന്നൊക്കെ കാണുന്നു..." "അതൊക്കെ ഉണ്ട്... നീ ആ ഫോൺ ഇങ് തന്നെ പെണ്ണേ... കിടന്നു കളികാതെ...." "അത് ആരാണ് എന്നറിയാതെ തരില്ല... എന്നു പറഞ്ഞാൽ തരില്ല...." അതും പിടിച്ചു അവൾ ഓടി... പിറകെ ശഹലും... രണ്ടാളും ഫോൺ പിടിച്ചു തർക്കിക്കാൻ തുടങ്ങി ...പെട്ടെന്ന് മിയുന്റെ കൈ തട്ടി ഫോൺ അറ്റൻഡ് ആയി... കൂടെ ലൗഡ് സ്പീക്കറും.... അത് അവൾക് മനസ്സിലായത് അതിൽ നിന്ന് എന്തോ ശബ്‌ദം കേൾക്കാൻ തുടങ്ങിയപ്പോൾ ആണ്....മിയു അത് ശ്രദിച്ചു....ഷഹൽ എന്തോ പറയാൻ വന്നതും അവൾ ഷൂ എന്നും പറഞ്ഞു അവന്റെ വായ പൊത്തി കഴുത്തിലൂടെ കയ്യും ഇട്ടു നിന്നു.... അപ്പോൾ ഷഹൽ മിണ്ടാതെ നിന്നു ..... "ഡി.... എന്താടി നിനക്ക് എപ്പോഴും വാതിൽ തുറക്കാൻ ഒരു മടി... എന്തെടുക്കുവാടി ഇവിടെ...." "അത് ഒന്നുമില്ല.... ഞാൻ,,,,,, പെട്ടെന്ന്.... വന്ന്,,,,, ഇങ്ങനെയൊക്കെ,,," മിയു അതൊക്കെ കേട്ട് കൊണ്ട് ശഹലിനെ നോക്കി... അവന് ഓളെ തുറിച്ചു നോക്കിയതും അവൾ മിണ്ടാതെ അത് കേട്ട് നിന്നു.... എന്നാലും ഒന്നും മനസ്സിലാവുന്നില്ല... ആരായിരിക്കും ഈ തനു... ആരൊക്കെയാണ് ഈ സംസാരിക്കുന്നത് എന്നൊക്കെ ചിന്തിച്ചു കൊണ്ട് അവൾ വീണ്ടും അത് കേട്ട് നിന്നു..... തനു വിക്കി വിക്കി പറയുന്നതൊക്കെ കേട്ട് അവളുമാർ ചിരിക്കുന്നു..... "ഡി... നിനക്കെന്താടി ഒരു ചുറ്റി കളിയൊക്കെ ഈ ഇടെ ആയി... ആ നിന്റെ കോപ് ചങ്കത്തി ഇല്ലെങ്കിലും നീ ഇവിടെ കിടന്നു വിലസുവാണല്ലോ...." "അത് ഞാൻ എന്ത് ചെയ്തു...." "നീ ഒന്നും ചെയ്തില്ലെടി... ശഹലിന്റെ കൂടെ ആണല്ലോ ഏതു നേരവും....എന്താടി ഓനെ മയക്കി കുപ്പിയിൽ ആകിയോ നീ...." "ഹേയ്... ഞാൻ ഒന്നും ചെയ്തിട്ടില്ല.... നിങ്ങൾ എന്താ പറയുന്നേ..." "എന്താ നിന്റെ പേര്.. തൻഹ ..കൊൻഹയോ...എന്താടി.." "തൻഹ മെഹവിഷ്... തനു എന്ന വിളിക്കുക..." "എന്ത് തന്നെ ആയിക്കോട്ടെ... പൊന്ന് മോളെ നീ നാളെ തൊട്ട് അവന്റെ കൂടെ പോകുന്നതോ മറ്റോ കണ്ടാൽ... നീ ഈ റുക്കു ആരാണെന്ന് അറിയും...ഇതുവരെ കണ്ടത് പോലെ അല്ല.... ജീവനോടെ കത്തിക്കും ഞാൻ.... കേട്ടോടി പുല്ലേ...." "അതിന്... ഞാൻ ഒന്നും..." "മിണ്ടരുത് നീ... അവൻ വന്ന് മിണ്ടിയാലും നീ അവനോട് മിണ്ടി എന്നു ഞാൻ അറിഞ്ഞാൽ...അപ്പോൾ കാണാം നമുക്ക്...." "എന്താ ഇവിടെ ഒരു ശബ്ദമൊക്കെ...പുറത്തുള്ള ആരോ അകത്തേക്ക് വന്നിട്ടുണ്ട് എന്ന് കേട്ടു ....ഇവിടെ എന്തെടുക്കുവാ..." ആ ശബ്‌ദം കേട്ടതും എല്ലാരും ഒന്ന് ഞെട്ടി... "ഡി.... വാർഡൻ വരുന്നു... റുക്കു ഇജ്ജ് വന്ന കാര്യം അറിഞ്ഞിട്ടുള്ള വരവ് ആണ്.... എങ്ങനെലും പൊക്കോ ഇവിടുന്ന്....ഇല്ലേൽ നമ്മൾ കുടുങ്ങും... അന്ന് പറഞ്ഞത് ഓർമ ഉണ്ടല്ലോ...." "ഡി... നീ ഓർത്തോ എന്റെ വാക്കുകൾ......ഞാൻ ഇപ്പോൾ പോകുന്നു... ഞാൻ ഇവിടെ വന്നത് ആരോടേലും പറഞ്ഞു പോകരുത്...." അതും പറഞ്ഞു അവരൊക്കെ ഇറങ്ങി ഡോർ കടന്നു പോയി.... അപ്പോഴേക്കും മിയ ഫോൺ കട്ട് ചെയ്തിരുന്നു..... കാരണം വേറൊന്നുമല്ല... ഇതൊക്കെ കേട്ട് കൊണ്ട് ശഹലും അവിടെ തന്നെ ഉണ്ടായിരുന്നു.... കലിപ്പ് കേറി കണ്ണൊക്കെ ചുവന്ന് മുഖമൊക്കെ വീർപ്പിച്ചു നിക്കുവാണ് ഷഹൽ.... അത് ശ്രദിച്ച മിയ ഫോൺ വേഗം കട്ട് ചെയ്ത് ശഹലിനെ നോക്കി.... "പടച്ചോനെ ഇത് എന്താണ്,,,,,, കലിപ്പന്റെ രാജാവ് ആണോ...കൂൾ ബ്രോ... കൂൾ" "നീ പോടി അവിടുന്ന്...." "ഹേയ് ഇക്കൂസ്‌...എന്താണ് ഇങ്ങനെ കലിപ്പ്... അതൊക്കെ കേട്ടിട്ട് ആണോ...അതൊക്കെ പോട്ടെ... ആരാ ഈ തനു... അവറ്റകൾ എന്തിനാ അവളെ മെകിട്ട് കെറുന്നെ...." "അത് അവറ്റകൾക്ക് വട്ട് ആണ്... ചുമ്മാ മനുഷ്യരെ ഉപദ്രവിക്കുക ആണ് മെയിൻ പണി...." "ഹേയ്... എന്തോ ഉണ്ടല്ലോ... അവറ്റകൾ അത്രേയൊക്കെ പറഞ്ഞിട്ടും ആൾ ഒന്നും പറഞ്ഞില്ലല്ലോ... ശബ്‌ദം കേട്ടിട്ട് പാവം തോന്നി....." "ഹാ... അവൾ പാവം ആണ്... ഒരു പൊട്ടിപെണ്ണ്... ഒന്നും അറിയില്ല അതിന്... ചുമ്മാ എല്ലാരോടും സംസാരിച്ചും എൻജോയ് ചെയ്തു കൊണ്ടും നടക്കും.... ഒരു വായാടി ആണ്... പിന്നെ ഒരു കിലുകാം പെട്ടിയും...." അങ്ങനെ തുടങ്ങി ഷഹൽ തനുവിനെ കുറിച്ച് ഇങ്ങനെ ഓരോന്ന് പറയാൻ തുടങ്ങി... അത് കേട്ട് മിയ അവനെ തന്നെ നോക്കി നിന്നു.... തനുവിനെ പറ്റി പറഞ്ഞപ്പോൾ ശഹലിന്റെ മുഖത്ത് പെട്ടെന്ന് മാറ്റം ഉണ്ടായി..... ആ കലിപ്പ് ഒക്കെ മാറി ഒരു ചെറു പുഞ്ചിരിയൊക്കെ മുഖത്തേക്ക് വരുന്നത് മിയ നോക്കി കണ്ടു.... അതിലൂടെ തനു ആരാണെന്നും എന്ത് ആണെന്നും ഷഹൽ അവൾക് ഇപ്പോൾ എത്ര മാത്രം ഇമ്പോടൻസ് കൊടുക്കുന്നുണ്ടെന്നും മിയക്ക് മനസ്സിലായി...... "അല്ല... ഇക്കൂസ്‌...അപ്പോൾ ആൾ സംഭവം ആണല്ലോ... എന്റെ ഇക്കൂസ്‌ ഇപ്പോൾ ഒരു പെണ്ണുമായി ഇത്രക്ക് അറ്റാച്ചഡ് ആണേൽ നമുക്ക് ആളെ പരിജയപെടണം....." "അതിന് വഴിയില്ലലോ മോളു... അവൾ ഹോസ്റ്റലിൽ ആണ്... പുറത്തേക്ക് വിടൂല.... മറ്റു ദിവസങ്ങളിൽ ക്ലാസ് ഉണ്ടല്ലോ.... പിന്നെ സൺഡേ ആണ് ഫ്രീ.... അന്ന് അവൾക് ഹോസ്റ്റലിൽ നിന്ന് പുറത്തേക്കു പോവാൻ പറ്റില്ല... " "അപ്പോൾ ക്ലാസ് ഉള്ള ദിവസം പറ്റില്ലേ... ഇങ്ങോട്ട് കൂട്ടി വാ..." "ഹഹ...കൊള്ളാം...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം..." "അതെന്താ ഇക്കു...എനിക് തനുനേ കാണണം... കാണിച്ചു തരുമോ ഇല്ലെയോ...." "ഡി... ക്ലാസ് ഉള്ള ഡേ ഉമ്മി അന്നേ ഇവിടെ നിർത്തില്ല... അനക്ക് ക്ലാസിൽ പോവണ്ടേ....പിന്നെങ്ങനെ കാണാൻ..." "ഒരു ഐഡിയ... നമുക്കു ഷോപ്പിങ് പോകുമ്പോൾ അവളെ കൂട്ടാൻ നോക്കാം... എന്ത് പറയുന്നു... പിന്നെ കൂടെ ആരും ഇല്ലാതെ അവിടെ റൂമിൽ ബോറടിക്കുന്നുണ്ടാവും...." "എടി... അതിന് ഹോസ്റ്റലിന്ന് വിടൂല...വൈകിയാൽ പുറത്താകും..." "അതിന് നാളെ അല്ല... സൺഡേ ആണ്... അവിടുന്ന് അവളെ ചാടിക്കാൻ ഞാൻ ഐഡിയ പറഞ്ഞു തരാം...അന്ന് പോകാം..." "ഡി... അപ്പോൾ എങ്ങനെ ആണ്... അനക്ക് വട്ട് മൂത്ത് കാണും മിക്കവാറും..." "അന്റെ അല്ലെ അനിയത്തി... മുഴുവട്ടൻ ഇക്കുസിന്റെ അനിയത്തിക്ക് അര വട്ടെങ്കിലും വേണ്ടേ...." "വേണം വേണം.... ചങ്ങലക്ക് ഇടാലോ..." "ആദ്യം ഇങ്ങളെ ഇടുമല്ലോ... അത് കഴിഞ്ഞല്ലേ ഞാൻ... അപ്പോൾ ഓൾ ദി ബെസ്റ്റ്...." "ഡി... പോടി അവിടുന്ന്...." "ഞാൻ എപ്പോഴേ പോയി... ഹിഹി തടി കേടാക്കാൻ നമ്മളില്ലേ..." ഓടി സ്റ്റെപ്പ് കേറി കൊണ്ട് അവൾ പറഞ്ഞു.... അവൻ അവളെ നോക്കി ചിരിച്ചു.... "അതേയ്.... ഇക്കൂസ്‌...തനുവിന് വിളിക്ക്.... ഫോൺ വിളിച്ചതല്ലേ.... അത് മറന്നു... പിന്നെ ആ റുക്കു വന്നതല്ലേ..... ആ അലവലാതിയെ കൂടി കാണണം... ഒരു പണി കൊടുക്കണം... ഹംക്.... എന്റെ ഇക്കുനേ മണപ്പിച്ചു നടക്കാൻ പറ്റിയ മുതൽ... കാണിച്ചു കൊടുക്കാം ഞാൻ...." മിയ കൈ ചുരുട്ടി മുകത്തൊക്കെ കുറച്ചു കലിപ്പൊക്കെ കയറ്റി പറയുന്ന കേട്ടിട്ട് ശഹലിന് ചിരിയൊക്കെ വരുന്നുണ്ട്..... അത് കണ്ട അവൾ ശഹലിനെ ഒന്ന് നോക്കി.... അവന്റെ ചിരിയിൽ പഴയ ഷഹൽ ഉണ്ടായിരുന്നു... മിയ തിരിചു കിട്ടാൻ ആഗ്രഹിച്ചിരുന്ന ഷഹൽ.... അവൻ കിടന്നും ഇരുന്നൊക്കെ ചിരിക്കുന്ന കണ്ടിട്ട് അവൾ ഒന്ന് കലിപ്പ് ആയി..... "ഡാ.... ശാലു... പൊട്ടൻ ഇക്കൂസ്‌....കിടന്നു ചിരിക്കാതെ തനുനേ വിളിക്കാൻ നോക്.. അവൾ പേടിച്ചു നിക്കാവും...." "ശരി മേടം...." ഷഹൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു... ഫോണും എടുത്തു പോയി.... ★★★★★★★★★★★★★★★★★★ തനു റുക്കു പറഞ്ഞതൊക്കെ കേട്ട് ഒന്നും മനസ്സിലാകാതെ അവിടെ നിന്നു...... അവൾക് എന്തിനാണ് അവരൊക്കെ അവളോട് ഇതൊക്കെ പറഞ്ഞത് എന്നു പോലും മനസ്സിലായിട്ടില്ല.... അപ്പോഴാണ് വാർഡൻ മേടം വാതിൽക്കൽ വന്നു നിന്നത്.... "തൻഹ... ഇവിടെ ആരേലും വന്നിരുന്നോ.... എന്താ ഒരു ശബ്ദം കേട്ടത്...." തനു പെട്ടെന്ന് പറയാൻ വാ തുറന്നതും അവർ പറഞ്ഞതൊക്കെ മനസ്സിലേക്ക് വന്നു.. അതോടെ അതൊക്കെ തൊണ്ടയിൽ തന്നെ തിരിച്ചു വിഴുങ്ങി.... "ഇല്ല... ആരും വന്നില്ല..." "എന്നാൽ ഓകെ.... എന്തേലും ഉണ്ടായാൽ പറയണം...." അതും പറഞ്ഞു കൊണ്ട് അവർ പോയതും തനുന്റെ ഫോൺ കിടന്നു റിങ് ചെയ്യാൻ തുടങ്ങി.... പെട്ടെന്ന് കേട്ടപ്പോൾ തനു ഒന്ന് ഞെട്ടി.... നോക്കിയപ്പോൾ ഷഹൽ ആണ്... അവൾ വേഗം അറ്റൻഡ് ചെയ്തു..... എടുത്തപ്പോൾ തന്നെ തനു നേരത്തെ ഫോൺ അറ്റൻഡ് ചെയ്യാത്തതിനെ പറ്റി പരാതി പറഞ്ഞതോടെ ഷഹൽ ഒന്നും പറഞ്ഞില്ല.... ശഹലിന് അവൾ ഫോൺ അറ്റൻഡ് ചെയ്തത് അറിഞ്ഞില്ലെന്ന് മനസ്സിലായതും ഷഹൽ വിഷയം മാറ്റി... തനു പിന്നെ ഓരോന്ന് പറഞ്ഞു വെറുപ്പിക്കാൻ തുടങ്ങിയതും ഷഹൽ തിരിച്ചും ഓരോന്ന് പറഞ്ഞു.... അതോടെ രണ്ടു പേരുടെയും മൂഡ് ഓകെ ആയി....അന്ന് കുറെ വൈകിയാണ് തനു ഉറങ്ങിയത്.... രാവിലെ എന്നത്തേകാൾ ലേറ്റ് ആയി എണീറ്റത് കൊണ്ട് രാവിലെ ആകെ കൂടി കച്ചറ പിച്ചറ മാനാഞ്ചിറ അവസ്ഥയായിരുന്നു.... തട്ടി കൂട്ടി ഓരോന്ന് ചെയ്തു റെഡി ആയപ്പോൾ ഹോസ്റ്റലിൽ ഉളവരൊക്കെ കോളേജിൽ എത്തേണ്ട സമയം ആയിട്ടുണ്ട്..... അവൾ വേഗം ഇറങ്ങി...ബസ് കിട്ടാത്തത് കൊണ്ട് തന്നെ ഒരു ഓട്ടോ പിടിച്ചു കോളേജിലേക്ക് വിട്ടു.... അവിടെ എത്തി വേഗത്തിൽ നടന്നു. നീങ്ങി.... രാവിലെ പുറത്തായാൽ പിന്നെ പ്രിന്സിന്റെ വായെന്ന് കേൾക്കുന്നത് കൊണ്ട് തന്നെ തനു ഒന്നും നോക്കാതെ വേഗം നടന്നു... പെട്ടെന്ന് മുന്നിലേക്ക് വന്ന് ഒരാൾ ചാടിയതും സഡണ് ബ്രെക് ഇട്ടത് പോലെ തനുന്റെ കാൽ സ്റ്റോപ് ആയി.... ആളെ കണ്ടതും അവൾ മൊതത്തിൽ ഫ്രീസ് ആയി അവിടെ മിഴിച്ചു നിന്നു പോയി..... 【തുടരും】 ============================= മുത്തുമണീസ് എനിക് തരുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി... ഇനിയും കൂടെ കട്ടക് നികൂലെ... നമുക്ക് പൊളിക്കാം... എന്താ ഓകെ അല്ലെ... അപ്പോൾ വായിച്ചു കിടിലൻ കമന്റ് പോരട്ടെ...😻😻😛😛
2.1k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

💕കലിപ്പന്റെ സ്വന്തം വായാടി💕 ✍$!nu part--40 ********************************************** "ഇപ്പൊ എന്നെ കളിയാക്കാനുള്ള സമയം അല്ല...കാര്യം പറഞ്ഞു താ... ഞാൻ എന്താ ചെയേണ്ടത് എന്ന്....." "ഒന്ന് പോടാ....." ********************************************** ഇനി എന്ത് പണി ഒപ്പിക്കാനാ പോയേക്കണേ എന്ന് കരുതി ഞാൻ മെല്ലെ തായെക്കു ചെന്നു.... ഇത്തയുടെ റൂമിൻ്റെ മുന്നിൽ രണ്ടാളും സംസാരിച്ചു നിൽക്കാണ്... എന്താ സംസാരിക്കുന്നത് എന്ന് പതിങ്ങി കേൾക്കാൻ വേണ്ടി ചെന്നപ്പോ ഇത്ത കണ്ടു... ഞാൻ കാണാത്തത് പോലെ റൂമിലേക്ക് തിരിഞ്ഞപ്പോൾ ഇത്ത വിളിച്ചു... "ഇവിടെ വാടീ....." മ്മൾ ഒരു ഇളി പാസാക്കി അവിടേക്ക് ചെന്നു... "നിങ്ങൾ രണ്ടു പേരും എന്താ ഇങ്ങനെ കൊച്ചു പിള്ളാരെ പോലെ...വാശിയും പിടിച്ച്...." :ഇത്ത "ഞാനില്ല.....ഇവൾ ഇവൾ ഒറ്റ ഒരുത്തിയാ..." :ഇക്ക "ഞാനോ......ഞാൻ എന്താ ചെയ്തത്...." "രണ്ടു പേരും ഒന്നും പറയണ്ട...നാളെ ഉച്ച കഴിഞ്ഞ് 4:30 ഇവിടെ നിന്ന് എയർപോർട്ടിലേക് പൊയ്ക്കോളണം.... അതിൽ യാതൊരു മാറ്റവും ഇല്ല...." എന്ന് ഇത്ത പറഞ്ഞപ്പോഴാണ് മ്മക്ക് കാര്യം മനസ്സിലായത്... ഇത്ത ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഇക്കാന്റെ മുഖത്തേക്ക് ഒന്ന് നോക്കി... പുരികവും പോക്കി ഇളിചോണ്ട് നിക്കാണ്... അപ്പോയേക്കും ഇത്ത ഗുഡ് നൈറ്റ് എന്നും പറഞ്ഞ് വാതിൽ അടച്ചു... "മ്.... എങ്ങനെ ഉണ്ട് എന്റെ ഐഡിയ...." "നാണല്ലല്ലോ .....ഇത്തയോട് ഇതൊക്കെ പറയാൻ... നടക്ക് റൂമിലേക്.... കാണിച്ചു തരാം..." എന്നും പറഞ്ഞ് റൂമിൽ ചെന്ന് കിടന്നു.... ********************************************** @@@@@@@@@ രാവിലെ എണീറ്റപ്പോ മ്മളെ വൈഫി കോഫി തന്ന് ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു.... എന്തു പറ്റി ഇവൾക്ക്...എന്നും വയക്കിട്ട എണീക്കാർ.....എന്നും കരുതി കണ്ണ് തിരുമ്പി എണീച്ചപ്പോൾ .... മ്മളെ വൈഫി ആകെ മണ്ടി പയുന്നുണ്ട്... സോഫയിൽ രണ്ടു പെട്ടിയുമായി ഡ്രസ്സ്‌ പാക്ക് ചെയ്യാണ്.... "അവിടേക്കണവോ ഈ രാവിലെ തന്നെ ഡ്രെസ് ഒക്കെയുമായി...." "ഇന്ന് 4:30ക് പോകേണ്ടതല്ലേ....." എന്ന് ഇശു പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്... "അപ്പൊ നീ എന്റെ കൂടെ വരാൻ തീരുമാനിച്ചു ല്ലെ..." "എന്തേ വേണ്ടേ...വേണ്ടെങ്കിൽ വേണ്ട....ഒരു കുഴപ്പവും ഇല്ല...." "ഏയ്.....ഞാൻ ഒന്നും പറഞ്ഞിട്ടില്ല...പാക്കിങ് നടക്കട്ടെ..." എന്നും പറഞ്ഞ് ഞാൻ അവളുടെ അടുത്തേക്ക് നടന്നു... "എന്റെ അടുത്തേക്ക് വരരുത്...പോയി ഫ്രഷ് ആവ്...." മ്മൾ അതൊന്നും നോക്കാതെ മുന്നോട്ടു നീങ്ങി... അപ്പോയേക്കും ഓൾ അവിടെ ഉണ്ടായിരുന്ന ഗ്ലാസ്സിലെ വെള്ളം മ്മളെ തലയിലേക് ഒഴിച്ചു... "ഡീ...." എന്ന് വിളിച്ചപ്പോയേക്കും അവൾ തായെക്കു ഓടി... "അനക്ക് ഞാൻ വെച്ചിട്ടുണ്ട്...പെണ്ണേ...." ********************************************** 4:30 ക് ഫ്ലൈറ്റ് ആയത് കൊണ്ട് വീട്ടിൽ നിന്ന് 3 മണിക്ക് ഇറങ്ങാൻ തീരുമാനിച്ചു... അങ്ങനെ ഒരുങ്ങാൻ വേണ്ടി റൂമിൽ ചെന്നപ്പോഴാണ് മ്മളെ കോന്തൻ രണ്ട് ഷർട്ട് പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു... എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... "സർ....എന്താ പ്രശ്നം...." "അതോ ഞാൻ ഇതിൽ ഏതു ഷർട്ട് ഇടും എന്ന കണ്ഫ്യൂഷനിലാ.." "ഓഹോ....അത്രേയുള്ളൂ...." "നീ പറ... ഞാൻ ഏത് ഇടണം എന്ന്...." എന്ന് പറഞ്ഞ് ആ രണ്ട് ഷർട്ടും മ്മളെ മുന്നിലേക്ക് നീട്ടി... അങ്ങനെ ഞാൻ നേവി ബ്ലൂ ഷർട്ട്‌ സെലക്ട് ചെയ്ത് കൊടുത്തു.... ഞാൻ എനിക്ക് റെഡി അവാൻ വേണ്ടി അലമാര തുറന്ന് നോക്കിയപ്പോൾ ഞാൻ എടുത്തു വെച്ച ഡ്രസ് ഒന്നും കാണാനില്ല.... "നിങ്ങൾ എടുത്തോ ഞാൻ ഇവിടെ വെച്ച ഡ്രസ്..." "ആ .....ഡീ...ഞാൻ ജീൻസിന്റെ അടിയിൽ ഇട്ടിട്ടുണ്ട്...." "കാര്യം പറയുമ്പോ അല്ലെങ്കിലും ഇങ്ങക്ക് തമാശ മാത്രേ വരു..." എന്നും പറഞ്ഞ് മ്മൾ തിരിഞ്ഞു നോക്കിയപ്പോൾ മ്മളെ കെട്ടിയൊന് ഒരു ഗിഫ്റ്റ് എന്റെ നേരെ നീട്ടി.... "എന്താ ഇത്...." "തുറന്ന് നോക്ക്..." എന്ന് പറഞ്ഞപ്പോ മ്മൾ അത് പൊട്ടിച്ചു... തുറന്ന് നോക്കിയപ്പോൾ മ്മളെ ചുണ്ടുകളിൽ അറിയാതെ "wow" എന്ന് മത്രിച്ചു.... ********************************************** തുടരും......
2.1k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

💞ഖൽബിന്റെ അവകാശി💞 Part. 35 ✍കുഞ്ഞിപ്പാത്തു. കോഫി ഹൗസിൽ ദിലുവിന്റെ മാനേജറിനെ കാത്തിരിക്കുമ്പോഴും ഉള്ളിൽ നേരിയ ഒരു ഭയം എന്നെ പിടി കൂടിയിരുന്നു.... കണ്ടു മുട്ടിയാൽ അവനോട് എങ്ങനെ കാര്യങ്ങൾ പറഞ്ഞു തുടങ്ങണമെന്ന് യാതൊരു എത്തും പിടിയും ഇല്ല.... . ഒരുപക്ഷെ എന്നോടുള്ള ഇഷ്ടം കൊണ്ടാകാം ദിലു ആ കല്യാണാലോചന വേണ്ടെന്ന് വെച്ചത്.... ഞാനുമായിട്ട് അങ്ങനൊരു ബന്ധം പാടില്ല എന്ന് അവൾക്കറിയില്ലല്ലോ.... അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടെങ്കിലും ആ മാനേജരെ കൊണ്ട് കാര്യങ്ങളൊക്കെ ശരിയാക്കണം.... അവൻ അവളെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെന്നത് അന്ന് ഹോസ്പിറ്റലിൽ ബില്ലടച്ചപ്പോൾ തന്നെ മനസ്സിലാക്കാം... എങ്കിലും ഞാൻ പറയുന്നതൊക്കെ അവൻ ഏത് അർത്ഥത്തിൽ എടുക്കുമെന്നും പറയാൻ കഴിയില്ല... അതുകൊണ്ട് തന്നെ അങ്ങനൊരു ടെൻഷൻ എന്നെ കീഴ്പെടുത്തിയിരുന്നു.... കുറച്ചു സമയം വെയിറ്റ് ചെയ്ത് ഇരിക്കുമ്പോഴാണ് ഫോണിലേക്ക് അവന്റെ കോൾ വന്നത്. ഞാൻ ചുറ്റും നോക്കിയപ്പോൾ കുറച്ചെടുത്തായി ഒരു ചെറുപ്പക്കാരൻ ഫോൺ ചെവിയിൽ വെച്ച് നിക്കുന്നത് കണ്ടു... അത് അവൻ ആകാനാണ് സാധ്യത. എങ്കിലും ഒരുറപ്പിന് വേണ്ടി ഞാൻ കോൾ അറ്റൻഡ് ചെയ്തു... അപ്പോൾ തന്നെ ഞങ്ങൾ പരസ്പരം മനസ്സിലാക്കി. ഫോൺ പോക്കറ്റിൽ ഇട്ട ശേഷം അവൻ എന്റെ ടേബിളിലേക്ക് നടന്നടുത്തു... ഏകദേശം എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. ട്രിം ചെയ്ത താടിയും മീശയും... എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ആ വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ആളെ ഇഷ്ടായി... ദിലുവിന് നന്നായി ചേരും... എന്റെ അടുത്തെത്തിയപ്പോൾ എണീച്ചു നിന്ന് ചിരിച്ചു കൊണ്ട് ഞാൻ കൈ കൊടുത്തു സലാം പറഞ്ഞു കൊണ്ട് എന്നെ പരിചയപ്പെടുത്തി.... തിരിച്ചും കൈ തന്നു കൊണ്ട് പേര് പറഞ്ഞ ശേഷം ഞങ്ങൾ രണ്ടാളും ഇരുന്നു. രണ്ട് പേർക്കും ഓരോ കോഫി ഓർഡർ ചെയ്ത ശേഷം ഞങ്ങൾ രണ്ടാളും മുഖാമുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല... കുറച്ചു സമയം രണ്ട് പേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അത്കൊണ്ടാകണം നബീൽ എന്നെ സംശയത്തോടെ നോക്കാൻ തുടങ്ങി. അത്കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി... "നബീൽ..... എനിക്ക് നിന്നോട് പറയാനുള്ളത് ദിലുവിനെ കുറിച്ചാണ്... എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമാണെന്ന്. അവളെ വിവാഹമാലോചിച്ചു കൊണ്ട് വീട്ടിൽ പോയതും അറിയാം.... അന്നത് നടന്നില്ല... എന്നാലും ഇനി ഒരിക്കൽ കൂടി അതിനെ കുറിച്ച് ആലോചിച്ചൂടെ... " "അൻവർ എന്താ പറയുന്നത്? എനിക്ക് മനസ്സിലായില്ല.... " രണ്ടും കല്പിച്ചു കൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ നബീൽ ചോദിച്ചു. "അന്ന് നീ കല്യാണാലോചനയുമായി ചെന്ന ശേഷം ദിലു നിന്നോട് എന്താ പറഞ്ഞത്...? എന്ത്‌ കൊണ്ടാ നീ അന്നാ ആലോചന നിർത്തി വെച്ചത്? " "അത്.... ഞാൻ ആദ്യം അവളോട് എന്റെ ഇഷ്ടം പറഞ്ഞപ്പോ അവളത് ഒരു നേരം പോക്കായിട്ടാ കണ്ടത്... അത്കൊണ്ട് കൂടിയ അവളോട് പോലും പറയാതെ അവളുടെ വീട്ടിൽ ഉപ്പയെയും കൂട്ടി പോയത്. പക്ഷെ അന്ന് ഞാനറിഞ്ഞില്ല മറ്റൊരാൾ അതിന് മുമ്പേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന്... അവളത് പിറ്റേന്ന് തന്നെ എന്നോട് തുറന്നു പറയുകയും ചെയ്തു.... അതുകൊണ്ടാ പിന്നെ അവളെ ആ കാര്യം പറഞ്ഞു ഞാൻ ബുദ്ധിമുട്ടിക്കാതിരുന്നേ... " "നിന്നോട് അങ്ങനെ പറഞ്ഞതിന് ശേഷമാണ് അവൾ അയാളോട് അവളുടെ ഇഷ്ടം തുറന്നു പറയുന്നത് തന്നെ.... പക്ഷെ.... അവളിഷ്ടപ്പെടുന്ന ആ ആൾക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ല... അത് അന്ന് തന്നെ അവനവളോട് തുറന്നു പറഞ്ഞു. ഇപ്പൊ അവളവനെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാ... അതുകൊണ്ട് ഇനി ധൈര്യമായി വീണ്ടും ആ ആലോചന മുന്നോട്ടു കൊണ്ട് പോകാം... " ഞാൻ അങ്ങനൊക്കെ പറഞ്ഞു നിർത്തിയതും അവന്റെ മുഖത്ത് പലതരം ഭാവങ്ങൾ വിരിഞ്ഞു. ഒരു നിമിഷം സംശയത്തോടെ എന്നെ നോക്കിയ ശേഷം അവനെന്നോട് ചോദിച്ചു. "ഇതൊക്കെ ഇത്രയും ഡീറ്റൈൽഡായിട്ട് നിങ്ങൾക്കെങ്ങനെ അറിയാം... " "അവളിഷ്ടപ്പെട്ടിരുന്ന ആ ആൾ ഞാനായിരുന്നു.... " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്റെ ആ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അൻവർ മറുപടി പറഞ്ഞു. അതുകേട്ടതും ഞാൻ സംശയത്തോടെ ഞാൻ അവനെ നോക്കി. എന്റെ മുഖത്ത് നിഴലിച്ച സംശയം കണ്ടിട്ടാകണം അൻവർ പിന്നീട് അവർക്കിടയിൽ നടന്നത് മുഴുവൻ പറഞ്ഞു. ദിലു അന്ന് അവളുടെ ഇഷ്ടം തുറന്നു പറഞ്ഞതും അവളോട് വേറൊരു പെൺകുട്ടിയെ കാണിച്ചു കൊണ്ട് ആ പെൺകുട്ടിയെ ആണ് അവനിഷ്ടപ്പെടുന്നതെന്നും ഉള്ള കള്ളം പറഞ്ഞു അവളെ വിശ്വസിപ്പിച്ചത് വരേയ്ക്കും... അപ്പോഴും എന്റെയുള്ളിൽ ഒരു സംശയം നുരഞ്ഞു പൊന്തി വന്നിരുന്നു... അധികം മുഖവുര ഇല്ലാതെ തന്നെ ഞാനാ സംശയം തുറന്നു ചോദിച്ചു.... "ഇത്രയൊക്കെ ദിലുവിനെ സ്നേഹിക്കുന്നുണ്ടായിട്ടും നിങ്ങള്ക്കിടയിൽ ഞാൻ വന്നു എന്നൊരു കാരണം കൊണ്ട് അവളുടെ ഇഷ്ടം കണ്ടില്ലാന്നു നടിക്കണോ.... നിന്നെക്കാൾ ദിലുവിന് ചേരുക ഞാനാണ് എന്നൊരു ചിന്ത കാരണം ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണോ... അവളുടെ ഇഷ്ടം പോലെ അവളെ തന്നെ സ്വീകരിച്ചൂടെ തനിക്ക്... ഒരുപക്ഷെ മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ കഴിയാത്ത എന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ അവൾ ആഗ്രഹിക്കുന്നത് നിന്നോടൊത്തുള്ള ജീവിതമായിരിക്കും... അത്കൊണ്ട് ആ ആഗ്രഹം നടത്തി കൊടുത്തു കൂടെ. തനിക്കും അവളെ ഇഷ്ടമുള്ള സ്ഥിതിക്ക് അതല്ലേ നല്ലത്..." ഞാൻ പറഞ്ഞതും അൻവറിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു... കുറച്ചു സമയത്തിന് ശേഷം അവനെനിക്ക് മറുപടിയും തന്നു... "ഇല്ല... നബീൽ... ഇനി അതൊരിക്കലും നടക്കില്ല.. " "എന്ത് കൊണ്ട്...? " സംശയത്തോടെ തന്നെ ഞാൻ ചോദിച്ചു. "കാരണം...അവളെന്റെ പെങ്ങളാണ്.... " ലാഘവത്തോടെ അൻവർ പറയുന്നത് കേട്ടതും ഞാൻ ഞെട്ടി പോയി.... "വാട്ട്‌.....? " ഞാൻ അതിശയത്തോടെ ചോദിച്ചു... "അതെ... പക്ഷെ അത് ഞാനറിയുന്നത് കുറച്ചു ദിവസം മുമ്പാണെന്ന് മാത്രം.... " അങ്ങനെ പറഞ്ഞു കൊണ്ട് അവൻ എല്ലാ കാര്യങ്ങളും പറഞ്ഞു... എല്ലാം ഒരു കഥ കേൾക്കുന്നത് പോലെ ഞാൻ കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു... എല്ലാം പറഞ്ഞു കഴിഞ്ഞതും ഒരു ചെറു പുഞ്ചിരിയോടെ അൻവർ എന്നെ നോക്കാൻ തുടങ്ങി... "എല്ലാം നിന്നോട് തുറന്നു പറഞ്ഞത് പിന്നീട് എന്നെ കുറിച്ച് ഒരു സംശയം നിന്നിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാ... പിന്നെ ഇപ്പൊ ഞാൻ നിന്നെ കാണാൻ വന്നത് ദിലുവിന്റെ ആങ്ങള ആയിട്ട് തന്നെയാണ്... " "അപ്പോ എന്റെ ഭാവി അളിയനാണ് താൻ " ഞാൻ ഒരുപാട് കള്ളച്ചിരിയോടെ പറഞ്ഞതും അൻവറും ചിരിച്ചു. "അപ്പൊ പിന്നെങ്ങനാ.... നിന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തരികയല്ലേ.... " "പക്ഷെ.... അവിടെയും ചെറിയൊരു പ്രശ്നമുണ്ട്... ദിലു ഇപ്പോഴും ഈ കാര്യങ്ങളൊന്നും അറിയില്ല... അവളോട് മനപ്പൂർവം പറയാതിരിക്കുന്നതാ... കാരണം അവളുടെ സ്വന്തം സഹോദരനെയാണ് ഇത്രയും കാലം അവൾ മനസ്സിലിട്ട് നടന്നതെന്നറിഞ്ഞാൽ ആ പാവത്തിന് ചിലപ്പോ നെഞ്ച് പൊട്ടിപ്പോകും.... എല്ലാം മറക്കാൻ അവൾ ശ്രമിക്കുന്നുണ്ട്.... അത്കൊണ്ട് തന്നെ പെട്ടെന്ന് അവളുടെ മനസ്സിൽ കയറി പറ്റാൻ നിനക്ക് കഴിയുമോ എന്നറിയില്ല... " "അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം.... എന്തായാലും ഇപ്പോഴാ എനിക്ക് സമാധാനമായത്... സത്യം പറഞ്ഞാൽ അവളന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ വല്ലാതെ വേദനിച്ചിരുന്നു.... എന്ത് കൊണ്ടോ വിട്ട് കൊടുക്കാൻ മനസ്സുണ്ടായിരുന്നില്ല... ഇപ്പൊ എനിക്ക് നല്ല വിശ്വാസമുണ്ട്... ദിലു എനിക്കുള്ളത് തന്നെയാ.... " എന്റെ വാക്കുകളൊക്കെയും പുഞ്ചിരിയോടെ വരവേറ്റ് കൊണ്ട് അൻവർ ഇരുന്നു. കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചു... ആ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ വളരെയധികം അടുത്തിരുന്നു... സംസാരം ഒരുപാട് നേരം നീണ്ടു നിന്നപ്പോൾ വീണ്ടും കാണാമെന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു... "അപ്പൊ ശരി അളിയാ.... വീണ്ടും കാണാം... " ഞാൻ കൈ കൊടുത്തു കൊണ്ട് പറഞ്ഞു. "ആഹാ... ഇപ്പോഴേ എന്നെ അളിയനാക്കിയോ .. " ഒന്ന് സൈറ്റടിച്ചു കൊണ്ട് അൻവർ ചോദിച്ചു... "എന്തായാലും ദിലുവിനെ ഇനി ഞാൻ തന്നെ കെട്ടും... അപ്പൊ പിന്നെ നീയെനിക്ക് അളിയൻ തന്നെയല്ലേ... " "ആദ്യം എന്റെ പെങ്ങളെ വളക്കാൻ നോക്ക്... " ചിരിച്ചു കൊണ്ട് അൻവർ പറഞ്ഞതും ഞാൻ ഒന്ന് സൈറ്റടിച്ചു കൊണ്ട് അവിടുന്ന് നടന്നു..... ഷോപ്പിലേക്ക് യാത്ര തിരിച്ചപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്നെ പിടി കൂടിയിരുന്നു... എത്രയും പെട്ടെന്ന് ഷോപ്പിലെത്തി റാസിയോട് കാര്യങ്ങൾ പറയാനും ദിലുവിനെ കാണാനും ഞാനാഗ്രഹിച്ചു.... ഒരിക്കൽ നഷ്ടപ്പെടും എന്ന് കരുതിയത് വീണ്ടും കിട്ടും എന്നൊരു പ്രതീക്ഷ ഉള്ളത് കൊണ്ടാകണം ദിലുവിനെ കാണാൻ എന്റെയുള്ളിൽ ആഗ്രഹം മുളച്ചത്... ഷോപ്പിലെത്തിയ ഉടൻ റാസിയെ ക്യാബിനിലേക്ക് വിളിപ്പിച്ചു... അവനെ കണ്ടതും ഞാൻ കെട്ടിപ്പിടിച്ചു കൊണ്ടാണ് കാര്യങ്ങളൊക്കെ പറഞ്ഞത്..... എന്തായാലും അവനും സന്തോഷം ആയിട്ടുണ്ട്... കുറച്ചു സമയം സംസാരിച്ച ശേഷം ജോലിയുണ്ടെന്നും പറഞ്ഞ് അവൻ പോയി... പിന്നെ എങ്ങനെയെങ്കിലും ദിലുവിനോട്‌ സംസാരിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു മനസ് നിറയെ.. . അതിനായി ഒരവസരത്തിന് ഞാൻ കാത്തു നിന്നു. കുറച്ചു സമയം cctv യിൽ അവളെയും നോക്കി നിന്നപ്പോഴാണ് അവൾ ഗോഡൗണിന്റെ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടത്... അത് കണ്ടതും ഞാൻ വേഗം അവിടേക്ക് പോയി... ലിഫ്റ്റിൽ കയറി ഗോഡൗണിൽ എത്തി ഞാൻ ഇറങ്ങുമ്പോഴേക്കും അവൾ കയ്യിലൊരു കവറുമായി പോകാൻ തുനിഞ്ഞിരുന്നു... അതുകൊണ്ട് എന്നെയവൾ കണ്ടില്ല.. പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ട്രയൽ റൂമിലേക്ക് കയറി... അവിടെ cctv ഇല്ലാത്തത് കൊണ്ടാണ് ഞാൻ വേഗം അങ്ങോട്ട് പോയത്.... അവിടെ എത്തിയതും അവളുടെ കയ്യിലുള്ള പിടി ഞാൻ വിട്ടു. അപ്പോഴാണ് അവളെന്നെ കാണുന്നത്... അവിടെയെത്തുന്നത് വരെ എന്റെ മുഖം അവൾ കണ്ടില്ലായിരുന്നു ... എന്നെ കണ്ടതും അവൾ ഞെട്ടിയത് ഞാൻ കണ്ടു...ആ ഞെട്ടലോട് കൂടെ തന്നെ അവൾ ചോദിച്ചു... "നിങ്ങളോ..... " തുടരും....... സ്റ്റോറി ഇത്രയും വൈകിപ്പിച്ചതിന് ഒരുപാട് സോറി.... ലെങ്തും കുറവാണെന്നറിയാം... ചില പേർസണൽ തിരക്കിൽ പെട്ട് പോയി... ഇനിയും ഇത് പോലെ അധികം വൈകാതെ നേരത്തെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം... ഇന്ഷാ അല്ലാഹ് അടുത്ത ഭാഗം നാളെ രാത്രി തന്നെ പോസ്റ്റ്‌ ചെയ്യാം.... എന്റെ സ്റ്റോറിക്കായി ക്ഷമയോടെ കാത്തിരിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് ഒത്തിരി നന്ദി... നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതാനെങ്കിലും എനിക്ക് സാധിക്കുന്നത്.... തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... പിന്നെ സ്റ്റോറി ബോറാവുന്നുണ്ടോ.... നിങ്ങൾക്കൊക്കെ ഇഷ്ടമാകുന്നുണ്ടോ... ഞാൻ എന്റെ പൊട്ടബുദ്ധിയിൽ തോന്നുന്നത് എഴുതി വെക്കുന്നതാണ്.... എന്തായാലും നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക... വായനക്കാരുടെ അകമഴിഞ്ഞ സപ്പോർട്ട് ആണ് ഏതൊരു എഴുത്തുകാരുടെയും വിജയം.....
2.3k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

നിനക്കായ്‌ ഞാൻ..💛 SHAMSEENA FIROZ ഭാഗം : 4 സമീറയുമായുള്ള സംഭാഷണം കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തു റൂമിലേക്ക് വന്ന തമീം കണ്ടത് കണ്ണും നിറച്ചു തലയും താഴ്ത്തി ബെഡിൽ ഇരിക്കുന്ന നാദിയെയാണ്... "നാദി...." അവൻ അടുത്തേക്ക് ചെന്നു അവളുടെ ചുമലിൽ തട്ടി വിളിച്ചു..അവൾക്ക് എന്തുപറ്റിയെന്നുള്ള വ്യാകുലത അവന്റെ വിളിയിൽ പ്രകടമായിരുന്നു.. അവൾ പതിയെ തല ഉയർത്തി നോക്കി..നിറഞ്ഞു വന്ന മിഴികൾ തുടച്ചു..കയ്യിൽ ഉണ്ടായിരുന്ന ഫ്രെയിം അവന്റെ നേർക്ക് നീട്ടി.. "എന്തായിത്..?" അവളുടെ ശബ്ദം ഉറച്ചതായിരുന്നു.. അവന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല..അവന്റെ മിഴികൾ അവൾ നീട്ടിയ ഫ്രെയിമിൽ അല്പ നേരം തറഞ്ഞ് നിന്നു.. "എന്താ..?" അവനും തിരിച്ചു ചോദിച്ചു.. "പറ തമീ..എന്താ ഇതിന്റെ അർത്ഥം...എനിക്കൊന്നും മനസ്സിലാകുന്നില്ല..നീ തന്നെ ഒന്ന് പറഞ്ഞു താ.. സാലി സമ്മാനിച്ചതാ ഇത്..എന്റെയും അസ്‌ലമിന്റെയും വിവാഹത്തിനല്ലേ നിങ്ങള് വന്നത്... പിന്നെ എങ്ങനെയാ ഇങ്ങനൊരു ഗിഫ്റ്റ്...പറ്റിച്ചതാണോ എന്നേ എല്ലാരും കൂടെ.. അസ്‌ലമിനു പകരം നീ എന്റെ കഴുത്തിൽ മഹർ ചാർത്തുമെന്ന് സാലി മുന്നേ അറിഞ്ഞിരുന്നോ... നിങ്ങളൊക്കെ തീരുമാനിച്ചുറപ്പിച്ചതാണോ...പറ തമീ..എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്കുവാ.." അവന്റെ മുഖത്തേക്ക് നോക്കി അത്രയും ചോദിച്ചു തീരുമ്പോഴേക്കും താൻ ചതിക്കപെടുകയായിരുന്നോ എന്നൊരു വേദനയോടെ വീണ്ടും അവളുടെ കണ്ണുനീർ അണ പൊട്ടി കഴിഞ്ഞിരുന്നു.. തമീം ഒരു നിമിഷ നേരത്തേക്ക് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..ഒന്നും മിണ്ടിയില്ല..കണ്ണുകൾ ഇറുക്കി അടച്ചു പതിയെ ഒന്ന് ശ്വാസം എടുത്തു വിട്ടു..ശേഷം അവളുടെ അടുത്തേക്ക് നീങ്ങി നിന്നു..അവളെ പിടിച്ചു ബെഡിൽ ഇരുത്തി..അവനും അവളുടെ തൊട്ടടുത്തായി ഇരുന്നു.. അവള് അപ്പോഴും കരയുകയാണ്..അവന്റെ മുഖത്തേക്ക് നോക്കുന്നതേയില്ല.. "നാദി...നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ പറ്റിക്കുമെന്ന്..പറാ..ഏതെങ്കിലും ഒരു തരത്തിൽ നിന്നെ വഞ്ചിക്കാനോ വേദനിപ്പിക്കാനോ എനിക്ക് കഴിയുമെന്ന് തോന്നണുണ്ടോ പെണ്ണെ നിനക്ക്.." അവളുടെ കൈ കവർന്നു കൊണ്ട് അവൻ ചോദിച്ചു..അവൾ നിറ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി.. "പിന്നെന്തിനാ കരയണെ.." "എനിക്കറിയില്ല തമീ..അറിയാത്തത് കൊണ്ട് ചോദിക്കുവാ..പെട്ടെന്ന് കണ്ടപ്പോൾ സങ്കടം വന്നു.. " "എപ്പോഴാ സാലി നിനക്കാ ഗിഫ്റ്റ് തന്നത്..രാവിലെ വന്നപ്പോഴാണോ..അല്ലല്ലോ..? അസ്‌ലം കല്യാണത്തിൽ നിന്നും പിന്മാറി എന്നറിഞ്ഞതിന് ശേഷമല്ലേ. ..അതായത് എനിക്ക് നിന്നെ നിക്കാഹ് ചെയ്തു തരുന്നതിനു മുന്നേ.. അവൻ ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നില്ലായിരുന്നു പെണ്ണെ...നിക്കാഹിനു ഇരിക്കാൻ എനിക്ക് വേണ്ടാ ഡ്രസ്സും സാധങ്ങളുമൊക്കെ വാങ്ങിക്കാൻ അവൻ ടൗണിൽ പോയിരുന്നു.. അന്നേരം വാങ്ങിച്ചതാവും...എന്നേ ഒരുക്കുന്നതിന് മുന്നേ അവൻ നിന്റെ അടുത്തേക്ക് വന്നിട്ടുണ്ട്...നിന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്നു അറിയാൻ..ആ സമയത്തു അവിടെ വെച്ചിട്ടു പോയതാവും നാദി.. വിശ്വാസം ഇല്ലേൽ നീ അവനു വിളിച്ചു ചോദിച്ചോ..സത്യാവസ്ഥ എന്താണെന്ന്...എനിക്ക് ഇത്രേ അറിയുള്ളു നാദി.." അവൻ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തീർത്തു അവളെ നോക്കി.. "വേണ്ടാ..എനിക്ക് വിശ്വാസമാണ്..പെട്ടെന്ന് കണ്ടപ്പോൾ...അതാ ഞാൻ കരഞ്ഞു... .." അവള് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവൻ അവളുടെ കരഞ്ഞു വാടിയ കൊച്ചു മുഖം ഇരു കൈകളിലായി എടുത്തു...പെട്ടെന്നായതു കൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി..അവൻ അവളുടെ കണ്ണുകളിലേക്കും... "ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വരുമ്പോൾ നിന്റെ ഉപ്പാക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു.. ഒരിക്കലും ഈ കണ്ണുകൾ നിറക്കില്ലന്ന്..അതിന് ഞാൻ അനുവദിക്കില്ലന്ന്..." "അപ്പൊ നിനക്ക് എന്നെ ഇഷ്ടാ..?" അവൾ പ്രതീക്ഷയോടെ ചോദിച്ചു.. "പിന്നെ ഇഷ്ടല്ലാതെ..ഒരുപാട് ഇഷ്ടം ഉള്ളതോണ്ടല്ലേ കല്യാണം കൂടാൻ വന്നു കൂടെ കൂട്ടിക്കൊണ്ട് വന്നത്.. " അവൻ തമാശ രൂപേണ പറഞ്ഞു..അത് കേട്ടു അവൾക്ക് ചിരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. "ആ...ചിരിച്ചല്ലോ...അപ്പൊ ഇനിയീ കണ്ണൊക്കെ തുടച്ചു സുന്ദരിക്കുട്ടിയായെ.." എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിലേക്ക് ഒഴുകി വന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു.. "എന്നാലും നീ ഇത്രക്ക് സില്ലി ആണെന്ന് ഞാൻ കരുതീല നാദി..ഇത്രേം ചെറിയ കാര്യത്തിനാണോ ഇങ്ങനെ കരഞ്ഞത്.. എന്തുണ്ടെലും നിനക്ക് എന്നോട് ചോദിക്കാം നാദി...എന്ത് വേണേലും പറയാം..ഒന്നും മനസ്സിൽ വെക്കരുത്..എല്ലാം തുറന്നു സംസാരിക്കണം..അതാ നിനക്ക് ചേരുക..പഴയത് പോലെ..ആ പെരുമാറ്റം മതി..മനസ്സിലായോ പെണ്ണെ.." താഴേക്കു നോക്കിയിരിക്കുന്ന അവളുടെ മൂക്കിന്റെ അറ്റം പിടിച്ചു വലിച്ചു കൊണ്ട് അവൻ ചോദിച്ചു.. "മ്മ്..മനസ്സിലായി തമീ.." "എന്നാൽ മോള് പോയി എനിക്കൊരു ചായ എടുത്തു വാ.." "ചായ അല്ലെ കുറച്ചു മുൻപ് കുടിച്ചത്..." അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "അതിനെന്താ..വീണ്ടും കുടിച്ചൂടെന്നുണ്ടോ..?" "ആ..ഉണ്ട്..ഒരു പണിയും ഇല്ലാതെ ഇവിടെ കിടക്കുന്ന നിനക്ക് മിനുട്ടിനു മിനുട്ടിന് ചായ ഉണ്ടാക്കി തരലല്ല എന്റെ പണി.." "നാദി പറഞ്ഞത് കേട്ടു അവൻ കണ്ണ് മിഴിച്ചു... ഈ പെണ്ണ് സെക്കന്റ്‌ നേരം കൊണ്ടാണല്ലോ റബ്ബേ മാറുന്നത്..ഇത്തിരി മുന്നേ കണ്ണും നിറച്ചു ഒലിപ്പിച്ചു നിന്നവളാ ഇപ്പം എന്നെ പേടിപ്പിച്ചു നിർത്തുന്നത്.. "കണ്ണും മിഴിച്ചു നോക്കാതെ ഒന്ന് മാറി നിക്കടാ.." അവൾ അവനെ ഉന്തി മാറ്റി വെളിയിലേക്ക് പോകാൻ തുടങ്ങി... "നാദി... " എന്തോ ഓർത്തെടുത്ത പോലെ അവൻ പുറകിന്ന് വിളിച്ചു.. "എന്താ..? " "വേഗം റെഡി ആവ്..നിന്നെ കരയിപ്പിച്ചവനോട് നാലു ചോദിച്ചിട്ട് തന്നെ കാര്യം.." "എന്തുവാ...മനസ്സിലായില്ല.." അവൾ പുരികം പൊക്കി അവനെ അടിമുടി ഒന്നു നോക്കി.. "ഇല്ലേ..കണ്ടോ..ഇതാ നിന്റെ കുഴപ്പം..ബുദ്ധിയില്ല.." "ആടാ...ഇന്നലെ ഉമ്മയും പറഞ്ഞു...കല്യാണം കഴിഞ്ഞതിനു ശേഷം എന്റെ ബുദ്ധിക്കെന്തോ കുറവ് സംഭവിച്ചിട്ടുണ്ടെന്ന്.." തന്നെ ആക്കിക്കൊണ്ടുള്ള അവളുടെ സംസാരം കേട്ടു തമീം അവളെ ഒന്നു തറപ്പിച്ചു നോക്കി.. ഈ കുരുപ്പ്..കഴുത്തിന് ചുറ്റും നാവ് ആണല്ലോ റബ്ബേ ഇതിന്.. ഇനി എന്തേലും പറഞ്ഞാൽ അവള് തന്നെ വെള്ളം കുടിപ്പിക്കും എന്ന് ഉറപ്പുള്ളതോണ്ടു തമീം അവളെ നോക്കി നമിച്ചു പൊന്നേ എന്നുള്ള ഭാവത്തിൽ കൈ കൂപ്പി കാണിച്ചു.. "നിനക്ക് ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ നമുക്ക് ഒന്നു സാലിടെ വീട് വരെ പോയി വരാം...ഒന്നുല്ലേലും ഗിഫ്റ്റ് തന്ന് നിന്നെ കരയിപ്പിച്ചവനല്ലേ.. നേരിൽ കണ്ടു ഒരു തെറിയെങ്കിലും വിളിച്ചില്ലേൽ എനിക്കൊരു സമാധാനം കിട്ടൂല.. " അത് കേട്ടു അവളൊന്നു ചിരിച്ചു.. "നിക്ക് പണിയൊന്നും ഇല്ല തമീ..ളുഹർ കഴിഞ്ഞിട്ട് ഇറങ്ങിയാൽ പോരെ..ഞാൻ ചെന്നു ഉമ്മാനോട് പറയട്ടെ.. " അവൾ താഴേക്ക് ഇറങ്ങിയതും തമീം ഒന്ന് നെടു വീർപ്പിട്ട് കൊണ്ട് ബെഡിലേക്ക് ചെന്നു വീണു.. ബെഡിൽ കിടക്കുന്ന ഫ്രെയിം കയ്യിലേക്ക് എടുത്തു കൊണ്ട് അവൻ സാലിയെ എന്തെന്നില്ലാതെ പ്രാകാൻ തുടങ്ങി.. തെണ്ടി പിടിച്ചവൻ...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ ഹംകേ..ഇപ്പൊ എല്ലാം പോയേനെ..ഒരിക്കലും സ്വന്തമാവില്ലന്ന് കരുതിട്ടും അവസാനം വിധി അസ്‌ലമിന്റെ കയ്യിൽ നിന്നും തട്ടി തെറിപ്പിച്ചു എനിക്ക് സമ്മാനിച്ചതാടാ എന്റെ പെണ്ണിനെ.. ആ സന്തോഷവും അവളുടെ സ്നേഹവും ഒന്ന് അനുഭവിച്ചു തുടങ്ങിട്ടില്ല..അതിന് മുന്നേ തന്നെ എല്ലാം തകർന്നു പോയേനെ..അവന്റെ കോപ്പിലെ ഒരു ഗിഫ്റ്റ്... അവളുടെ കണ്ണീർ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..പാവം..എത്ര പെട്ടന്ന കരച്ചിൽ ഒതുക്കി നിർത്തിയത്..എല്ലാം മനസ്സിലാക്കാനും ക്ഷമിക്കാനുമൊക്കെയുള്ള കഴിവ് അവൾക്കുണ്ട്... ദേഷ്യവും സങ്കടവുമൊക്കെ വന്നു അവൻ അതെടുത്തു എറിയാൻ നോക്കി.. പക്ഷെ നെഞ്ചിൽ തെളിയുന്ന സാലിയുടെ മുഖം..ഏതു വേദനയിലും പുഞ്ചിരിച്ചു കൊണ്ട് താങ്ങായും തണലായും തന്നോട് ഒപ്പം ഉണ്ടായിരുന്നവൻ..ഒരു സുഹൃത്തിനെക്കാൾ ഉപരി തനിക്ക് അവൻ ആരൊക്കെയോ ആണെന്നും ഇന്ന് താൻ ജീവനോടെ ഉള്ളത് പോലും അവനു തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണെന്നുമുള്ള കാര്യം എന്നും മനസ്സിൽ തറഞ്ഞ് നിൽക്കുന്നത് കൊണ്ട് തമീമിനു ആ ഗിഫ്റ്റ് ഒന്നും ചെയ്യാൻ തോന്നിയില്ല.. പകരം ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. എന്നാലും നീ ഇതെപ്പോ പോയി വാങ്ങിച്ചത് ആണെടാ..എന്റെ ജീവിതം ഇപ്പം തകർന്നു പോയേനെല്ലോ ടാ സാലി.. ഞാനും അവളും ഒരുമിക്കണമെന്ന് എന്നേക്കാൾ കൂടുതലായി ആഗ്രഹിച്ചത് നീയല്ലേ ടാ... അവൻ അതും ചേർത്ത് പിടിച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.. ******* "ഒന്ന് വേഗം വാടാ സാലി..അവള് ഇപ്പം പോകും..പിന്നെ ഇന്നും കണ്ടില്ല കേട്ടില്ലാന്നൊന്നും പറഞ്ഞു എന്നെ തെറി വിളിക്കാൻ നിക്കരുത്.." "തുടങ്ങി അവൻ..ഇതിപ്പോ സ്ഥിരം ആയല്ലോ തമീ..ഇന്നെങ്കിലും കാണാൻ കഴിയോ..അതോ എന്നത്തേയും പോലെ ഞാൻ അവിടെ എത്തുമ്പോഴേക്കും ആവിയായി പോവോ.." "അങ്ങനെ ആവിയായി പോവാതെയിരിക്കാൻ വേണ്ടിയാ പെട്ടെന്ന് വരാൻ പറഞ്ഞത്..ഫോൺ വെച്ചിട്ടു ഒന്ന് വേഗം വരാൻ നോക്കെടാ പിശാശ്ശെ.." അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു നമ്മള് ധൃതിയിൽ ഫോൺ പോക്കറ്റിലേക്ക് ഇട്ടു..ബൈക്കിൽ ഒന്നൂടെ അമർന്നു ഇരുന്നു.. ഒപോസിറ്റ് സൈഡിലുള്ള ബസ്സ് സ്റ്റോപ്പിലേക്ക് കണ്ണിമ വെട്ടാതെ നോട്ടം എറിയുമ്പോഴാണ് നടു പുറത്തേക്കൊരു ഇടി വന്നു വീഴുന്നത്.. ഉമ്മാന്നും അലറിക്കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ക്ലോസ് അപ്പിന്റെ പരസ്യവും കാണിച്ചോണ്ട് നിൽക്കുന്ന സാലിനെയാണ്..ഒപ്പം വേറൊരു ചങ്കിനെയും..ഇർഫാൻ എന്ന് പറയും ആ സാധനത്തിനെ.. "എന്താണ്ടാ..മനുഷ്യൻമാരെ നടു ഇടിച്ചു പഞ്ചർ ആക്കാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നീ.." നമ്മള് നടുവും തടവിക്കൊണ്ട് സാലിയെ നോക്കി കണ്ണുരുട്ടി... "ഉണ്ടോ...ഉണ്ടേൽ തന്നെ അതുപിന്നെ...ഇപ്പം നീ ആളെ കാണിച്ചു താ...മതിയെടാ വായി നോക്കിയത്.." എന്ന് പറഞ്ഞോണ്ട് സാലി നമ്മളെ മുന്നിൽ വന്നു നിന്നു..നമ്മളൊന്നു നാണിച്ചു തല താഴ്ത്തി ഒപോസിറ്റ് സൈഡിലേക്ക് കൈ ചൂണ്ടി കാണിച്ചു.. "നോക്ക്..ആ കാണുന്ന പർദ്ദക്കാരിയാണ് ആള്..നോക്കാൻ മാത്രം ഒന്നുല്ല..കണ്ണ് മാത്രെ കാണുള്ളൂ..എങ്ങനുണ്ട്..? " നമ്മള് തല ഉയർത്താതെ നിലത്തു കളവും വരച്ചോണ്ട് ചോദിച്ചു.. "ലോക സുന്ദരി തന്നെ.." സാലി കടുപ്പിച്ചു പറഞ്ഞു.. "ആണല്ലേ..ശോ..എനിക്ക് വയ്യാ.." എന്ന് പറഞ്ഞോണ്ട് നമ്മള് അവനെ നോക്കി ഒന്ന് ഇളിക്കാൻ നോക്കിയപ്പോഴാണ് നമ്മക്ക് ഒരു കാര്യം കത്തിയത്.. "ങ്ങേ..അതിന് നീ മുഖം കണ്ടോ...കണ്ണ് മാത്രം കണ്ടിട്ട് എങ്ങനെയാ സുന്ദരിയാണെന്ന് അറിഞ്ഞത്.." "എടാ..തെണ്ടീ..നീ ആളെ പൊട്ടൻ കളിപ്പിക്കുന്നോ.... എവിടെടാ അവള്..അവിടെ പർദ്ദ ഇട്ട പെണ്ണ് പോയിട്ട് ഒരു മുസ്ലിം കുട്ടി പോലുല്ലല്ലോ.. കണ്ണ്..മൂക്ക്...എന്തൊക്കെയാ ടാ നീ പറയണേ..വെറുതെ മനുഷ്യൻമാരെ മെനക്കെടുത്താൻ...അവന്റെയൊരു പർദ്ദക്കാരി.." എന്നും പറഞ്ഞു സാലി നമ്മളോട് കലിപ്പ് ആയപ്പോൾ ഇതിപ്പോ എന്താ കഥയെന്നറിയാതെ നമ്മള് അവനെ മിഴിച്ചു നോക്കി...അവന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടു ഓട്ടോമാറ്റികലി നമ്മളെ മിഴികൾ ബസ് സ്റ്റോപ്പിലേക്ക് ചെന്നു നിന്നു.. റബ്ബേ..ഇതെപ്പോ പോയി..അവൻ പറഞ്ഞത് പോലെത്തെന്നേ നമ്മളെ പെണ്ണ് പോയിട്ട് പേരിനൊരു പെണ്ണിനെ പോലും ആ ബസ് സ്റ്റോപ്പിൽ കണ്ടില്ല.. അപ്പൊ ഇന്നും മിസ്സ്‌..വെറുതെ അല്ല ചെക്കൻ ഇങ്ങനെ ഉറഞ്ഞു തുള്ളിയത്.. "എടാ..ഉണ്ടായിരുന്നു..സത്യം ആയിട്ടും..ദേ ഇത്രേം നേരം ഞാൻ നോക്കിയിരുന്നതാ ഇവിടെ.. ദാ..അവിടെ..എന്നത്തേയും പോലെ ആ ബസ് സ്റ്റോപ്പിൽ തന്നെ ഉണ്ടായിരുന്നു സാലി.." "എന്നിട്ടെവിടെ..ഞാൻ ചോദിച്ചത് പോലെ ആവിയായി പോയോ..." "ആ..പറയാനും പറ്റില്ല..നിന്റെ അല്ലേ നാക്ക്..എനിക്ക് വല്യ വിശ്വാസം പോരാ..." "ഓഹോ..ഇപ്പൊ കുറ്റം മുഴുവനും എനിക്കായോ...നിന്നെ ഞാൻ കൊല്ലും തമി...ഇന്ന് നിർത്തിക്കോണം ഈ പരിവാടി..ഇനി എന്നെ വിളിച്ചേക്കരുത് നിന്റെ ഹൂറിയെ കാണിച്ചു തരാന്ന് പറഞ്ഞിട്ട്... അഥവാ ഇനി കാണിച്ചു തരുന്നുണ്ടേൽ തന്നെ വളച്ചൊടിച്ചു സെറ്റ് ആയ ശേഷം സാലി ഇതാടാ എന്റെ പെണ്ണെന്നു പറഞ്ഞു നിന്റെ ഒപ്പം ചേർന്നു എന്റെ മുന്നിൽ കൊണ്ടെന്നു നിർത്തുമ്പോൾ ആയിരിക്കണം..കേട്ടല്ലോ..ഞാൻ പോവാ..നിക്ക് വേറെ പണിയുണ്ട് ഹംകേ..നിന്നെ പോലെ വായി നോക്കി നടന്നാൽ പോരാ.. " "ഓ..പിന്നെ വായി നോക്കാത്ത ഒരാള്..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ കുട്ടാ... " നമ്മളും വിട്ടു കൊടുത്തില്ല.. "എന്നാൽ നീ പറയെടാ... " സാലി വീണ്ടും മ്മളെ നേർക്ക് കലിപ്പായി.. "ഓ...ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.." കൊറേ നേരം ആയി ഞങ്ങളെ ഈ ഡയലോഗടിയും അവിടെയും ഇവിടെയും തൊടാതെയുള്ള വർത്താനവും കേട്ടു നിൽക്കുന്ന ഇർഫാൻ ഞങ്ങളെ ഇടയിൽ കയറി... ചെക്കൻ ഒന്നും മനസ്സിലാവാതെ ആകെ വട്ടു പിടിച്ചു നിൽക്കാണെന്ന് അവന്റെ മുഖം കണ്ടപ്പോഴെ നമ്മക്ക് മനസ്സിലായി.. "എന്തിനാ സാലി നീ ഇവന്റെ മെക്കിട്ടു കയറുന്നെ...പാവം ചെക്കൻ അല്ലേടാ.. എന്ത് ചെയ്തിട്ടാ ഇപ്പോ.. " ഇർഫാൻ നമ്മക്ക് അനുകൂലമായപ്പോൾ നീ താടാ റിയൽ നൻപൻ എന്നർത്ഥത്തിൽ നമ്മള് അവനെ ചാടി കയറി കെട്ടിപ്പിടിച്ചു..അവൻ അപ്പൊത്തന്നെ നമ്മളെ പിടിച്ചു തള്ളി കണ്ണുരുട്ടി.. "നോക്കണ്ട ഇർഫൂ..അവനു ഈ വട്ടു തുടങ്ങിട്ട് കുറച്ചു നാളായി.. എന്താ ഏതാ എവിടുത്തെയാന്നൊന്നും അറിയാത്തൊരു പെണ്ണ് ഖൽബിൽ കയറി കൂടി...അറ്റ്ലീസ്റ്റ് ഒരു പേരെങ്കിലും അറിയണമല്ലോ.. പോട്ടെ....ജസ്റ്റ്‌ ഫേസ് എങ്കിലും ഒന്ന് കാണണ്ടെ..ഇത് അത് പോലുല്ല.. ഒരുതവണ ഇവൻ ഇത് വഴി പോകുമ്പോൾ എന്റെ ഒരു കാൾ വന്നു...ബൈക്ക് ഇവിടെ സൈഡ് ആക്കി..അന്ന് മുതൽ തുടങ്ങിതാ എല്ലാ ദിവസവും വൈകുന്നേരം ഇവിടെ വന്നു ഇങ്ങനെ പോസ്റ്റടിക്കാൻ.. എന്റെ തെറ്റാടാ..എല്ലാം എന്റെ മാത്രം തെറ്റ്..അന്നേതു നേരത്താണാവോ എനിക്ക് ഇവനെ വിളിക്കാൻ തോന്നിയത്... ഇനി എന്ത് കണ്ടിട്ടാ നീ അവളെ സ്നേഹിക്കുന്നതെന്ന് ചോദിച്ചാൽ ഇവന്റെയൊരു ലൊട്ട വർത്താനമുണ്ട്.. ആ നിഖാബ് ഹൂറി ചളിയിൽ വീണു കരയുന്ന ഏതോ ഒരു സ്കൂൾ കുട്ടിയെ പിടിച്ചെണീപ്പിച്ചെന്നോ ദേ അവിടെ കാണുന്ന ആ ഷോപ്പിൽ പോയി വാട്ടർ വാങ്ങിച്ചു അതിന്റെ യൂണിഫോം കഴുകി കൊടുത്തെന്നോ അതിന്റെ കരച്ചിൽ മാറ്റാൻ ചോക്ലേറ്റ്സ് വാങ്ങിച്ചു കൊടുത്തെന്നോ...അള്ളോഹ്..അങ്ങനെ എന്തൊക്കെയോ...ബാക്കി നീ ഇവനോട് തന്നെ ചോദിച്ചു നോക്ക്.." സാലി പറഞ്ഞതൊക്കെ കേട്ടു സത്യം ആണോടെ എന്നൊരു മട്ടിൽ ഇർഫാൻ നമ്മളെ അടപടലമൊന്നു നോക്കി..നമ്മള് നൈസ് ആയി ഒന്ന് തലയാട്ടി കൊടുത്തു... "എന്തോന്നെടെ ഇതൊക്കെ...ഇത്രേം ദിവസം ആയിട്ടും നിനക്ക് അവളെ കുറിച്ച് ഒന്നും അറിയാൻ പറ്റിയില്ലെ..കഷ്ടം തമീ നിന്റെ കാര്യം.. " ഇർഫാൻ സാലിക്ക് കൂട്ടായ് നമ്മളെ പുച്ഛിച്ചു തള്ളാൻ തുടങ്ങി.. "ശോ..അങ്ങനെ പറയല്ലേ ടാ...ഇപ്പൊ കുറച്ചു ദിവസായി വൈകുന്നേരം ഇവിടെ കാണും അവളെ...അപ്പൊത്തന്നെ ഇവനെ വിളിക്കും ഇവന് കാണിച്ചു കൊടുക്കാൻ...നമ്മള് അവളെ തന്നെ നോക്കിയിരിക്കും..സാലി വന്നു എവിടെന്ന് ചോദിക്കുമ്പോൾ ആളെ കാണില്ല..ഇതിപ്പോ സ്ഥിരമായി.." "ഞാൻ വരുമ്പോൾ അപ്രത്യക്ഷമാവാൻ അവളെന്താ കല്ലിയങ്കാട്ട് നീലിയോ... " "അതിന് നീയാരാ....കടമുറ്റത്ത് കത്തനാറോ.." "അല്ലടാ...നിന്റെ അമ്മായി അപ്പൻ.." "ഔ...എന്നാൽ കാര്യങ്ങൾ സിമ്പിൾ ആയി.. " എന്ന് പറഞ്ഞോണ്ട് നമ്മള് ഒന്ന് നെടു വീർപ്പിട്ടതും ഇർഫാൻ പൊട്ടി ചിരിച്ചു.. അത് കേട്ടു സാലിക്ക് ദേഷ്യം കയറി.. "ഇർഫാനെ...വരുന്നുണ്ടേ വാ..ഞാൻ പോവാ.. " സാലി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നമ്മളെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ഇർഫാനോടു പറഞ്ഞു.. അവന്റെ ചോദ്യവും മുഖത്തെ ദേഷ്യവുമൊക്കെ കണ്ടു നമ്മക്ക് ചിരി പൊട്ടി..അവനേക്കൂടെ ഒന്ന് ചിരിപ്പിക്കണമെങ്കിൽ ഇനി ഒരു വഴിയേ ഒള്ളൂ...അതോണ്ട് നമ്മള് റൂട്ട് മാറ്റി വിട്ടു.. "സാലി..എവിടെ നിന്റെ പെണ്ണ്... വല്ലതും ഓക്കേ ആയോ..അതിന് ശേഷം കണ്ടോ നീ അവളെ... " നമ്മള് ബൈക്കിന്റെ ഹാൻഡിലിൽ കൈ വെച്ചു കൊണ്ട് അത് ചോദിച്ചതും സാലിടെ മുഖത്തെ ദേഷ്യം ഒന്നൂടെ കൂടി.. റബ്ബേ..ഇവൻ ഇതെന്താ ഇന്നിങ്ങനെ കലിപ്പ് ലുക്കിൽ... നമ്മള് അവനെ ദയനീയമായി ഒന്ന് നോക്കിയതും അവന്റെ മുഖത്ത് ഒരു അവിഞ്ഞ ചിരി നിറഞ്ഞു..അടുത്ത നിമിഷം അതു മൂവരും കൂടിയുള്ള പൊട്ടിച്ചിരിയിലേക്ക് വഴി മാറി.. "അപ്പൊ നീയും ലൈൻ വലിക്കുന്നുണ്ടോ...നിക്ക് മാത്രെ ഇല്ലാത്തള്ളൂ...പാവം ഞാൻ.. " ഇർഫാൻ പരിഭവം പറഞ്ഞു..അത് കേട്ടു നമ്മക്ക് വീണ്ടും ചിരി വന്നെങ്കിലും നമ്മള് അതൊന്നു കണ്ട്രോൾ ചെയ്തു വെച്ചിട്ടു അവനോടു സാലിടെ കാര്യം പറയാൻ തുടങ്ങി.. "എടാ...ഇവന്റെ കാര്യം..അതൊരു വല്യ തമാശയാണ്...ദേ..ഇവിടുന്നു തന്നെയാ സംഭവം.. ആകെ രണ്ടു തവണെ ഇവൻ അവളെ കണ്ടിട്ടുള്ളു...ഫസ്റ്റ് ദിവസം ഇവൻ മൊത്തത്തിൽ ഒന്ന് ചുറ്റി പറ്റാൻ നോക്കി..കണ്ട മാത്രയിൽ തന്നെ അവൾക്ക് മനസ്സിലായി കാണും വായി നോക്കിയാണെന്ന്...നല്ല ബുദ്ധിയും വിവരോക്കെ ഉള്ള കൂട്ടത്തിലാ തോന്നണു ആ കുട്ടി.. പിന്നെ രണ്ടാമത്തെ ദിവസം...ഒന്നും നോക്കില്ല..ഇവൻ അടുത്ത് ചെന്നു ഒരൊറ്റ പറച്ചിൽ..എനിക്ക് കുട്ടിയെ ഇഷ്ടായി..കുട്ടിക്ക് എന്നെയോ... ആൾറെഡി തലേ ദിവസം അവൾക്ക് ഇവനെക്കുറിച്ച് ഒരു ഐഡിയ കിട്ടിയതോണ്ടായിരിക്കും അവളു ഇവനൊരു മറുപടി കൊടുത്തില്ലന്ന് മാത്രല്ല...ഇവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതു പോലുമില്ല... എന്നിട്ടും ഇവൻ നിർത്തിയില്ല..അവിടെ തന്നെ ചുറ്റി പറ്റി നിന്നു എന്തൊക്കെയോ സംസാരിച്ചോണ്ട് അതിനെ വെറുപ്പിച്ചു കൊന്നു...അതൊരു പാവം ആണെന്ന് തോന്നുന്നു..ഒന്നും മിണ്ടിട്ടെ ഇല്ലാ..നിക്ക് അറിഞ്ഞൂടാ ട്ടൊ സത്യാവസ്ഥ എന്തെന്ന്..ഇത് ഇവൻ പറഞ്ഞു തന്ന അറിവാ.. അല്ലേടാ സാലി.. " നമ്മളെ പരിഹസിക്കൽ കേട്ടു സാലി നമ്മളെ വയറു നോക്കി ഒരൊറ്റ കുത്തു തന്നു.. "അയ്...നീ ഇങ്ങനെ കളിയാക്കല്ലേ തമീ...ഞാനൊന്നു ചോദിക്കട്ടെ ഇവനോട്.. അതിന് ശേഷം നീ കണ്ടില്ലേ ടാ അവളെ.. " ഇർഫാൻ ചോദിച്ചു.. "ഇല്ലടാ...അവളെന്നേ പേടിപ്പിച്ചാ വിട്ടേ..ഇനി ശല്യം ചെയ്യാൻ വന്നാൽ ഫ്രണ്ട്‌സ്നെയും കൂട്ടി വരുമെന്ന്.. നല്ല തണ്ടും തന്റ്റേടോക്കെയുള്ള ആൺകുട്ടികളെയൊക്കെ ആണെങ്കിലോ കൂട്ടി വരുന്നത്..വെറുതെ തടി കേടാക്കണ്ടന്ന് കരുതി.. " സാലി ഇളിച്ചോണ്ട് പറഞ്ഞു.. "അപ്പൊ അത് നീ എന്നോട് പറഞ്ഞില്ലല്ലോ...ആ പെണ്ണ് കമാന്നൊരു അക്ഷരം പോലും മിണ്ടിട്ടില്ലന്നാണല്ലോ നീ പറഞ്ഞത്.. " നമ്മള് സംശയ രൂപേണ സാലിയെ നോക്കി.. "ശെരിയല്ലേ..ഞാനെന്താ പറഞ്ഞത്..കമാന്നൊരക്ഷരം മിണ്ടിയില്ലന്നല്ലേ....ഞാനിപ്പോ പറഞ്ഞ അവളുടെ ഭീഷണിയിൽ എവിടെയാ കമാന്നുള്ളത്.. പിന്നെ നിന്റെ മുന്നിൽ വില കളയണ്ടന്ന് കരുതി.. " സാലി തല ചൊറിഞ്ഞോണ്ട് പറഞ്ഞു.. "അയ്യോടെ...അതിന് നിനക്കതു ഉണ്ടോടാ മാക്രി.. " ******** ളുഹർ നമസ്കരിക്കാൻ വേണ്ടി റൂമിലേക്ക്‌ വന്ന നാദി കണ്ടത് ഉറക്കത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന തമീമിനെയാണ്... റബ്ബേ..ചെറുക്കന് വട്ടായോ.. അവൾ അവന്റെ അടുത്തേക്ക് ചെന്നു..ഫ്രെയിം നെഞ്ചിൽ ചേർത്ത് വെച്ചു പിടിച്ചു ഉറങ്ങുന്നതു കണ്ടപ്പോൾ അവൾക്ക് ചിരി വന്നു..അവൾ പതിയെ അതെടുത്തു മാറ്റി വെച്ചു അവനെ കുലുക്കി വിളിക്കാൻ തുടങ്ങി.. "എടാ..ചക്ക പോത്തേ...എണീക്ക്...സാലിടെ വീട്ടിൽ പോവാന്ന് പറഞ്ഞതു മറന്നോ... ഇരുപത്തി നാല് മണിക്കൂറും ഉറക്കം തന്നെ..സത്യത്തിൽ നിനക്ക് വല്ല ജോലിം കൂലിമൊക്കെ ഉണ്ടോ തമീ.." അവളുടെ കലപില കൂട്ടിയുള്ള വിളിയും ചോദ്യവുമൊക്കെയായി തമീമിനു ഉറക്കം ഞെട്ടി.. അവനൊരു കോട്ടു വായയും ഇട്ടോണ്ട് കൈ രണ്ടും നീട്ടി നിവർത്തി എഴുന്നേറ്റു ഇരുന്നു അവളെ നോക്കിയൊന്നു ചിരിച്ചു.. "എന്താടാ ഒറക്കം തൂങ്ങി ഇങ്ങനെ നോക്കണേ...എന്തായിരുന്നു ഉറക്കത്ത്..ആരായിരുന്നു സ്വപ്നത്തിൽ..എന്തിനാ നീ ചിരിച്ചത്..ആരോടാ സംസാരിച്ചേ.. " തുറിച്ചു നോക്കിക്കൊണ്ടുള്ള അവളുടെ ചോദ്യങ്ങൾ കേട്ടപ്പോഴാണ് തമീമിനു ഉറക്കത്തിൽ താൻ ചിരിച്ചതും സംസാരിച്ചതുമൊക്കെ ഓർമ വന്നത്.. "പറ തമീ..എന്ത് സ്വപ്നാ കണ്ടേ..പറഞ്ഞെ..ഞാനൂടെ ഒന്ന് ചിരിക്കട്ടെന്ന്.. " "സ്വപ്നമൊന്നും അല്ല പെണ്ണെ...പഴയത് ഒക്കെ ഓർത്തു ചിരിച്ചു പോയതാ..സാലിടെ ഓരോ കാര്യങ്ങളെ.. " "ങ്ങേ..ഓർത്തു ചിരിച്ചതോ..ഉറക്കത്തിൽ ഓർക്കാൻ പറ്റോ...നമ്മളൊക്കെ സ്വപ്നം കാണാലാണല്ലോ.. " "അതാ നീയും ഞാനും തമ്മിലുള്ള വ്യത്യാസം..മനസ്സിലായോ.." "ഓ..മനസ്സിലായി..എന്നാലും എന്തായിരുന്നു അത്രക്കും ഓർത്തു ചിരിക്കാൻ.. " സംശയത്തോടെയുള്ള അവളുടെ ചോദ്യവും മുഖ ഭാവവുമൊക്കെ കണ്ടപ്പോൾ അവനു ചിരി വരാൻ തുടങ്ങി.. നിന്നെ തന്നെയാ പെണ്ണെ ഓർത്തത്..നിന്നെ ആദ്യമായി കണ്ട നാളുകളൊക്കെയാ ഉറക്കത്തിൽ വന്നതെന്ന് പറയാൻ അവനൊരു പാട് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്ത് കൊണ്ടോ അവനത് പറയാൻ തോന്നിയില്ല.. "തമീ.." അവൾ അവന്റെ മുന്നിലൂടെ കൈ വീശി.. "പറാ.. " "അല്ല..വീണ്ടും ഉറങ്ങിയോന്ന് നോക്കിയതാ...നിന്നെ ഉപ്പ അന്വേഷിക്കുന്നുണ്ടായിരുന്നു...പോയി കാര്യം തിരക്കി വാടാ..അപ്പോഴേക്കും ഞാൻ റെഡി ആവട്ടെ..നിസ്കരിക്കാനും ഉണ്ട്.. " അവൻ എഴുന്നേറ്റു പോകാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ കണ്ടത് പോലെ തിരിഞ്ഞു നോക്കി.. "അതെന്താ.. " ബെഡിൽ ഒരു കവർ ഇരിക്കുന്നത് കണ്ടു അതിലേക്കു ചൂണ്ടി കൊണ്ട് അവൻ ചോദിച്ചു.. "ഉമ്മ തന്നതാ..സാരിയാണ്..പോകുമ്പോൾ അത് ധരിച്ചു പൊക്കോളാൻ പറഞ്ഞു..ഉമ്മാക്ക് ഇഷ്ടം ആണത്രേ പെൺകുട്ട്യോളെ സാരിയിൽ കാണാൻ..നിക്കും ഇഷ്ടാണ് സാരി ഉടുക്കാൻ..അതാ പെട്ടെന്ന് വാങ്ങിച്ചോണ്ട് പോന്നു.. " "ആഹാ..എന്താ ചേർച്ച ഉമ്മയും മോളും തമ്മിൽ..ഇപ്പൊ നമ്മളൊക്കെ ഔട്ട്‌..." എന്നും പറഞ്ഞോണ്ട് അവൻ വെളിയിലേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്.. "സാരി കിട്ടിയെന്നു കരുതി കൂടുതൽ നേരം ഫാഷൻ ഷോ കളിച്ചോണ്ട് നിക്കണ്ട..പെട്ടെന്ന് റെഡി ആയിക്കകോണം..ഞാനിപ്പോ വരും.. " അവൻ പോകുന്ന പോക്കിൽ വിളിച്ചു പറഞ്ഞു.. അവൾ പെട്ടെന്ന് തന്നെ അംഗ ശുദ്ധി വരുത്തി നിസ്കരിച്ചു.. കവറിൽ നിന്നും സാരി എടുത്തു അതിന്റെ ഭംഗി നോക്കാൻ തുടങ്ങി...അവളുടെ ഇഷ്ട നിറമായ വയലറ്റ് തന്നെയാണ് ഉമ്മ തനിക്ക് സമ്മാനിച്ചത് എന്നതിൽ അവൾക്ക് ഒത്തിരി സന്തോഷം തോന്നി.. അവൾ കഴുത്തിലുള്ള ഷാൾ ഊരി ബെഡിലേക്ക് ഇട്ടു.. താഴേക്ക് ഇറങ്ങിയ തമീം മജീദിനെ അവിടെയൊക്കെ നോക്കി..എവിടെയും കാണാത്തതിനെ തുടർന്ന് അവൻ തിരിച്ചു റൂമിലേക്ക്‌ തന്നെ നടന്നു.. പാതി അടഞ്ഞു കിടക്കുന്ന വാതിൽ തുറന്നു അകത്തേക്ക് കയറിയ തമീം കയ്യിൽ സാരിയും പിടിച്ചു നിൽക്കുന്ന നാദിയുടെ രൂപം കണ്ടു സ്റ്റക്ക് ആയി നിന്നു... തുടരും.. -- Sent from Fast notepad
2.8k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

നോവിൻ തീരങ്ങളിൽ... Part :2 ✒️sumi. എന്റെ മകൾ ആയിഷ ലിയയുടെയും, എന്റെ ഫ്രണ്ടും ബിസിനസ് പാർട്ണറുമായ mr അൻവറിന്റെ മകൻ ഷഹീർ അൻവറുമായിട്ടുള്ള എൻഗേജ്മെന്റ് നെക്സ്റ്റ് സൺ‌ഡേ നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. So welcome to all family members.. ഉപ്പച്ചി എന്തോ പുണ്യ പ്രവർത്തി ചെയ്തപോലെ തലചെരിച്ചു കൊണ്ട് നമ്മളെ ഒന്ന് നോക്കി കണ്ണിറുക്കി പിന്നെയും എന്തൊക്കെയോ മൈക്കിലൂടെ പറയുന്നുണ്ട്, പക്ഷേ നമ്മളെ മനസ്സ് ആർത്തിരമ്പുന്ന തിരമാല പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. "ഡീ ലിയാ നിന്റെ ഉപ്പ നമ്മളെ മുത്താണ് എന്തൊരു സർപ്രൈസാ എന്റെ പൊന്നേ..." ഞാൻ അവളെ നോക്കി കണ്ണുരുട്ടിയപ്പോൾ അവള് പിന്നൊന്നും മിണ്ടിയില്ല ശവത്തിൽ കേറി കുത്തുവാ തെണ്ടി ഫാത്തിമാന്റി നമ്മളെ വന്ന് ഹഗ് ചെയ്തിട്ട് സൺ‌ഡേ കാണാമെന്ന് പറഞ്ഞിട്ട് പോയി. നമ്മള് ഉപ്പച്ചിനെ തനിച്ച്‌ കിട്ടാൻ കാത്ത്നിന്നു ഉപ്പച്ചി നമ്മളെ ഭാഗത്തുനിന്നും അറ്റാക്ക് ഉണ്ടാകുമെന്ന് അറിയുന്നത്‌ കൊണ്ട് മാറി നടക്കുവാ തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ നമ്മള് ഉപ്പച്ചീന്റെ അടുത്തേക്ക് ചെന്നു, "എങ്ങനുണ്ട് ലിയോ സർപ്രൈസ് ഇഷ്ട്ടായോ? " ആ എൻഗേജ്മെന്റ് അന്നൗസ്മെന്റ് ഒഴിച്ച്‌ ബാക്കിയൊക്കെ " നമ്മള് മുഖം തിരിച്ചു. മോളേ നിനക്ക് ദോഷം വരുന്ന ഒന്നും ഈ ഉപ്പച്ചി ചെയ്യൂലാന്ന് അറിയില്ലേ? "ന്നാലും ന്റെ ഉപ്പച്ചീ ഇതിപ്പോ വല്ലാത്ത ചതിയാണ് ഇങ്ങള് കാണിച്ചത് ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരാളെ കല്യാണം കഴിക്കുവന്നൊക്കെ പറഞ്ഞാൽ...അറ്റ്ലീസ്റ്റ് ഒരു ഫോട്ടോ പോലും കാണിച്ചു തരാതെ ഒരുമാതിരി ബിസ്സിനസ്സ് ഡീൽ നടത്തുന്ന പോലെ...നമ്മക്ക് സങ്കടം കൊണ്ട് മുഴുവനാക്കാൻ കഴിഞ്ഞില്ല. ഉപ്പച്ചി നമ്മളെ ചേർത്ത് പിടിച്ചു കൊണ്ട് "മോളേ എങ്ങനെയെങ്കിലും ഉള്ള ഒരുത്തനെയല്ല നിനക്ക് വേണ്ടി ഞങ്ങൾ സെലക്ട്‌ ചെയ്തിട്ടുള്ളത് സൗന്ദര്യവും നല്ല സ്വഭാവമഹിമയും നല്ല കഴിവും ഉള്ള ആളാണ് അവൻ എല്ലാം കൊണ്ടും നിന്നേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ഷഹീർ നല്ല ബ്രില്ലിയൻറ് ബിസ്സിനസ്സ് മാൻ... ന്നാലും ഉപ്പച്ചി ഫോട്ടോ കാണിച്ചു തന്നൂടെ?? നോ സൺ‌ഡേ നിനക്ക് നേരിട്ട് കാണാം ന്നാ പിന്നെ ഉപ്പച്ചിക്ക് ഇന്ന് ക്ഷണിച്ചാൽ പോരായിരുന്നോ? മനുഷ്യനെ ഇട്ട് വട്ട് കളിപ്പിക്കണോ?? അവൻ ഇവിടെ ഇല്ല ബിസ്സിനസ്സ് ടൂർ പോയതാണ് ദുബായിലേക്ക് നാളെയെ വരൂ നിന്റെ ബർത്ത്ഡേ നാളേക്ക് മാറ്റി വെക്കാൻ പറ്റില്ലല്ലോ? ഹ്മ്മ് ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ഭ്രാന്ത് പിടിക്കും ഞാൻ പോകുവാ... ഉപ്പച്ചി ന്താന്ന് വെച്ചാൽ ചെയ്തൊളീ, മനസ്സ് ആകെ അസ്വസ്ഥമാണ് ഞാൻ റൂമിന്റെ ഡോർ അടച്ച് കൊണ്ട് ബെഡിലേക്ക് വീണു. ******************** "ഹലോ ഉമ്മി ഞാനാ ഷാനു ഉമ്മി എവിടെയായിരുന്നു ഞാനെത്ര വിളിച്ചു?? ഷാനു ഞാൻ പറഞ്ഞിരുന്നില്ലേ ഉപ്പച്ചിന്റെ ഫ്രണ്ട് നിസാർ അങ്കിളിന്റെ മോളുടെ ബർത്ത് ഡേ പാർട്ടിയുടെ കാര്യം ഇപ്പോ വന്നിട്ടേ ഉള്ളൂ... ഹ്മ്മ് ഓക്കേ ഞാൻ നാളെ രാവിലെ 6 മണിക്കുള്ള ഫ്‌ളൈറ്റിൽ എത്തും ഉമ്മി പറഞ്ഞ പോലെ റിങ്ങും നെക്ലേസും ബ്രേസ്‌ലെറ്റുമൊക്കെ വാങ്ങിയിട്ടുണ്ട് ആർക്കാണെന്ന് ഇത് വരെ ഉമ്മി പറഞ്ഞില്ല. ആ അതൊക്ക ഇവിടെ വന്നിട്ട് പറയാം നാളെ ആഷിയെ പറഞ്ഞു വിടാം എയർപോർട്ടിലേക്ക് കേട്ടോ, ഓക്കേ ശരി ഉമ്മി അപ്പോ നാളെ നേരിൽ കാണാം.. ****************** രാവിലെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ സിയയാണ് ഈ പെണ്ണ് 6മണിക്ക് തന്നെ എന്തിനാണാവോ ശല്ല്യം ചെയ്യുന്നേ നമ്മള് പിറുപിറുത്തുകൊണ്ട് കണ്ണൊക്കെ തിരുമ്മി ഫോൺ അറ്റൻഡ് ചെയ്തു. ലിയൂ എണീറ്റില്ലേ? ഇന്ന് സൺ‌ഡേ അല്ലേ? ഡീ മണ്ടൂസേ ഇന്നാണ് സഫയുടെ നിക്കാഹിന്റെ ചിലവ് മറന്നോ നീ വേഗം റെഡിയാവ് കൃത്യം 8മണിക്ക് നമുക്ക് അവിടെ എത്തണം ഓക്കേ ഹ്മ്മ് ഓക്കേ അങ്ങനെ നമ്മൾ എത്ര ടൈം എടുത്തുവെന്നറിയില്ല ഒരുങ്ങാൻ സിയ ഫോൺ അടിച്ച് ഡിസ്റ്റർബ് ചെയ്തപ്പോഴാണ് നമ്മള് ഉമ്മാനോട് യാത്ര ചോദിച്ച്‌ പുറത്തേക്കിറങ്ങിയത് വേഗം സ്കൂട്ടിയെടുത്ത്‌ അവളെ വീട്ടിലേക്ക് പോയി.ഞാൻ ചെന്നപ്പോൾ ഗേറ്റിലേക്കും നോക്കി മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കുവാ അവൾ. ഡീ നീയെന്താ നടത്തം പഠിക്കുവാണോ? വന്ന് വണ്ടിയിൽ കയറ്. നീഎന്റെ വായിലുള്ളത് കേൾക്കാൻ നിക്കണ്ട എത്ര നേരായി നിന്നെ കത്ത് നിക്കാൻ തുടങ്ങിയിട്ട്.. സോറി ഡിയർ നിനക്കറിയില്ലേ നമ്മക്ക് കുറച്ച് അധികം സൗന്ദര്യമുള്ളത് കൊണ്ട് ഒരുങ്ങാൻ കുറച്ച് ടൈം എടുക്കും.. നീ ചളി പറയാതെ വണ്ടിയെടുക്ക്. ഞങ്ങൾ അവിടെ എത്തിയപ്പോൾ സഫയും, അൻസിയും ഗീതുവും അജയിയും നമ്മളെ പഞ്ഞിക്കിട്ടു സിയ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഷോൾഡർ കുലുക്കി. അങ്ങനെ ഞങ്ങൾ misbcafe യിൽ കയറി നല്ല അടിപൊളി coffe shop ആണ്. അങ്ങനെ ഞങ്ങൾ കോഫിയും പിസയും ഓർഡർ ചെയ്തു അതിന് വെയിറ്റ് ചെയ്തോണ്ടിരിക്കുവാണ് ഞാനൊന്ന് വാഷ് റൂമിൽ പോയി വരാം dears.. ന്നും പറഞ്ഞ് ഞാൻ വാഷ്റൂം ലക്ഷ്യം വെച്ച് നടന്നതും coffe സെർവർ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. നമ്മളെ കാൽ തട്ടി ആ പയ്യൻ നേരെ കോഫി ഡ്രെയുമായി ഒരു ടേബിളിലെക്ക് വീണു, Shit what the hell ! You bleddy... Sorry sir.. അറിയാതെ.. പയ്യൻ നിന്ന് പരുങ്ങി, സഹതാപത്തോടെ എന്നെ നോക്കി. coffe ചെന്ന് പതിച്ചത് ഒരു അഡാർ ലുക്ക്‌ കലിപ്പന്റെ കോട്ടിലേക്കാണ്. നമ്മക്ക് കോഫിയിൽ കുളിച്ച് നിക്കുന്ന അവനെ കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല നമ്മളെ കണ്ട്രോൾ നമ്മളെ കയ്യിന്ന് പോയി നമ്മള് ഉറക്കേ ചിരിച്ചു കൊണ്ടിരുന്നു പെട്ടെന്ന് കയ്യിൽ ഒരു നുള്ള് കിട്ടിയപ്പോൾ നമക്ക് പരിസര ബോധം വന്നു സിയയാണ് നുള്ളിയത് നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചു എല്ലാവരും എന്നെ തന്നെ നോക്കി നിക്കുവാണ് നമ്മൾ ഒന്നും അറിയാത്ത പോലെ നല്ല കുട്ടിയായി നിന്നു. ആ കലിപ്പൻ നമ്മളെ നോക്കി മുഷ്ടി ചുരുട്ടി ദേഷ്യം കണ്ട്രോൾ ചെയ്യുന്നുണ്ട്. തനിക്കെന്താ കണ്ണ് കണ്ടൂടെ? അയാൾ ആ പയ്യനെ നോക്കി ചോദിച്ചു. അത് സർ ഈ കുട്ടി വന്ന് മുട്ടിയപ്പോൾ അറിയാതെ... പടച്ചോനേ പെട്ട് അയാൾ എന്റെ നേരെയാണല്ലോ വരുന്നത് ആഹാ എല്ലാം കാണിച്ച് വെച്ചിട്ട് മോള് നിന്ന് കിണിക്കുവാനോ? നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നും പറഞ്ഞ് അയാൾ കോട്ട് അഴിക്കാൻ തുടങ്ങി , യ്യേ ഇയാളെന്താ ഈ ചെയ്യുന്നേ ഒരു നിമിഷം ഞാനൊന്ന് പകച്ചു. ഇതാ ഈ കോട്ട് കൊണ്ട് പോയി വാഷ് ചെയ്തിട്ട് കൊണ്ട് വാ... എന്നും പറഞ്ഞു കൊണ്ട് അയാൾ ആ കോട്ട് എന്റെ മുഖത്തേക്കിട്ടു. (തുടരും) അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്. കമന്റുകള്‍
1.6k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

MY DEAR HUBBY❤ Part 20 Nishana കലിപ്പൻ എന്നെ കളളച്ചിരിയാലെ നോക്കുന്നത് കണ്ടപ്പോഴെ അപകടം മണത്ത ഞാൻ ഓടാൻ തിരിഞ്ഞതും മുന്നിലുണ്ടായിരുന്ന ആരെയൊ കൂട്ടിയിടിച്ച് വീഴാൻ പോയി, പെട്ടെന്ന് അയാളെന്റെ കയ്യിൽ പിടിച്ചു,, പക്ഷേ ബാലന്‍സ് കിട്ടാതെ ഞങ്ങള് രണ്ട് പേരും ഒരുമിച്ച് വെളളത്തിലേക്ക് വീണു, പൂളിനടിയിലേക്ക് പോയപ്പോൾ ഞാൻ അറിഞ്ഞു അയാളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്ന്, വെളളത്തിന് മുകളിലെക്കുയർന്നതും ഞാൻ കണ്ണ് തുറന്ന് അയാളുടെ കൈ തട്ടി മാറ്റി, ദേഷ്യത്തോടെ മുന്നിലുളള ആളെ നോക്കിയതും ഞെട്ടിപ്പോയി, 'നദീർ' ഇവൻ എന്താ റബ്ബേ,, ഇവിടെ, ഞാൻ കലിപ്പനെ ഒന്ന് ഒളിഞ്ഞ് നോക്കി, ആ മുഖത്തേ ഭാവമൊന്നും എനിക്ക് വിവരിച്ച് തരാൻ കഴിയില്ല മക്കളേ,, അങ്ങനെ ഒരു ഭാവമാണ്, "ഹേയ്,, റിയൂ,, നീ,, നീയായിരുന്നോ,,?" "നദീർ,, നീ എന്താ ഇവിടെ" "എന്റെ കൂട്ടുകാരൻ ഈ ഫ്ലാറ്റിലാണ് താമസം, അവനെ കാണാൻ വന്നതായിരുന്നു,, അല്ല നീ ഇവിടെ എന്താ,, കൂടെ ആരുമില്ലേ,," ഇവനെന്തിനാ എപ്പഴും കൂടെ ആളില്ലേ കൂടെ ആളില്ലേന്ന് ചോദിക്കുന്നത്, വല്ല ദുരൂദ്ധേശവും ആണോ,, അങ്ങനെ വല്ല പണിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ? പിന്നെ മര്യാദക്ക് നടക്കില്ല, ഹും😠, "ഞാൻ ഇവിടെയാ താമസിക്കുന്നത്,, എന്റെ കൂടെ ദാ ഇവരൊക്കെ ഉണ്ട്" ഞാൻ ഞമ്മളെ കൂടെയുളള വരെ കാണിച്ച് പറഞ്ഞു, അവൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്റെ നേരെ തന്നെ തിരിഞ്ഞു, "സോറി ഞാൻ കാരണം ആകെ നനഞ്ഞുലെ," " ഇറ്റ്സ് ഓക്കെ അതൊന്നും കുഴപ്പമില്ല,, അപ്പൊ ശരി എനിക്ക് കുറച്ച് തിരക്കുണ്ട്, ഇത് പോലെ വല്ലയിടത്തും വെച്ച് വീണ്ടും കാണാം,," ചിരിച്ചോണ്ട് സൈറ്റും അടിച്ച് ഓൻ പറഞ്ഞു, ഞാനും ചിരിച്ച് കൊടുത്തു, പാവം എനിക്ക് നല്ലോണം ചിരിച്ചൊക്കെ തന്നതല്ലേ,,😆 ഓൻ പോയതും ഞാൻ കലിപ്പനെ നോക്കി, എന്നെ ഒന്ന് തറപ്പിച്ച് നോക്കി മൂപ്പര് ദേഷ്യത്തോടെ കയറി പോയി, ഞാൻ മൂപ്പര് പോകുന്നതും നോക്കി നിന്നു, ഛെ ആ നദീറിന് വരാൻ കണ്ട ഒരു നേരം, ഞാൻ എന്തൊക്കെ പ്രതീക്ഷിച്ചൂന്നറിയോ നിങ്ങൾക്ക്, ഞാൻ ഓടുന്നു, കലിപ്പൻ എന്റെ പിറകെ വരുന്നു, എനെ പൊക്കി എടുത്ത് വെളളത്തിലേക്കിടുന്നു, കണ്ണും കണ്ണും നോക്കി റൊമാൻസ് കളിക്കുന്നു, എല്ലാമേ പോയാച്ച്,😧 "ടി മോളി,, അവൻ നല്ല ദേഷ്യത്തിലാണ്,, നീ ചെന്ന് അവന്റെ ദേഷ്യം മാറ്റിക്കൊടുക്ക്, ഞങ്ങള് പോവാ" ന്നും പറഞ്ഞ് ബോബൻ മറ്റുളളവരെയും കൂട്ടി പോയി, തെണ്ടികള് എന്നെ ഒറ്റക്കിട്ട് പോയത് കണ്ടോ,, കാണിച്ച് തരുന്നുണ്ട് എല്ലാത്തിനും ഞാൻ ഹംക്കാളെ,😡 ഞാൻ വേഗം കലിപ്പന്റെ പിറകെ ഓടി, തണുത്തിട്ടാണെങ്കി വിറക്കുന്നുണ്ട്,, " ക,, കലിപ്പാ,, ഒന്ന്,, നിൽക്കെന്നേ,, എന്തൊരു പോക്കാ ഇത്,, " എവടെ ആര് കേൾക്കാൻ "കൊരങ്ങാ,,, നി,,ൽക്കെന്നെ,, എനിക്ക് ഓടാൻ,, വയ്യട്ടൊ,, സത്യായിട്ടും വയ്യ,, തണുത്ത്,, വിറക്കുന്നുണ്ട്" കൊരങ്ങൻ കലിപ്പൻ എന്നെ മൈന്റ് ചെയ്യാതെ ഒറ്റപോക്കായിരുന്നു, അളളാഹ് എനിക്ക് തണുത്തിട്ട് വയ്യ, ഇനി ഒരടി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, ഡ്രസ്സ് മുഴുവൻ നനഞ്ഞത് കൊണ്ട് പലരുടെയും നോട്ടം എന്റെ നേരെയാണ്, സഹിക്കാൻ കഴിയുന്നില്ല പോങ്ങമ്മാര് ഇവർക്കൊന്നും വെറെ പണിയില്ലേ,, എന്റെ ഷാള് കൊണ്ട് പുതച്ച് എങ്ങനെ യൊക്കെയോ വേച്ച് വേച്ച് നടന്നു, ഇല്ല എനിക്കിനി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, കലിപ്പനിപ്പോ മുറിയിലെത്തിക്കാണും, അമ്മാതിരി പോക്കല്ലെ പോയത്, എനിക്ക് കരച്ചില് വരാ, പേടിയും ഉണ്ട്, ചുറ്റും അപചിരിതരും, ************************************** മാക്രി എന്റെ പിറകെ വരുന്നുണ്ട്, ഞാൻ അങ്ങോട്ട് മൈന്റ് ചെയ്തില്ല, നേരത്തേ അവള് ഒരുത്തനോട് ചേര്‍ന്ന് നിന്ന്തും സംസാരിക്കുന്നതും ഒക്കെ കണ്ടപ്പോ ദേഷ്യം വന്ന് എങ്ങനെ ഒക്കെയൊ പിടിച്ച് നിന്നതെന്ന് എനിക്കേ അറിയൂ,, എന്നാലും അവൻ ആരായിരിക്കും, അന്ന് എയർപോട്ടിൽ വെച്ചും അവര് സംസാരിക്കുന്നത് കണ്ടിരുന്നല്ലോ,, മാക്രിയോടൊന്ന് ചോദിക്കണം, പൂളിലെ ആ സീൻ ഓർക്കുമ്പോഴൊക്കെ ദേഷ്യം ഏതൊക്കെ വഴിയിലൂടെയാ വരുന്നതെന്ന് മനസ്സിലാവുന്നില്ല, ഛെ നല്ല മൂഡിൽ വന്നതായിരുന്നു അതേതായാലും ആ കോന്തൻ കാരണം പോയിക്കിട്ടി, അല്ല മാക്രിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ? എവിടെ പോയി, ഞാനൊന്ന് തിരിഞ്ഞ് നോക്കി,, യാ അല്ലാഹ് ഇത് വരെ എന്റെ പിറകെ ഉണ്ടായിരുന്നല്ലോ,, ഇപ്പൊ എവിടെ പോയി, അല്ലെങ്കിലും എന്നെ പറഞ്ഞാ മതി, ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് അവളെ തനിച്ചാക്കാൻ പാടില്ലായിരുന്നു, അവള് പിറകെ വരും എന്നാ കരുതിയിരുന്നത്, ഞാൻ വന്ന വഴി തിരിച്ച് ചെന്നപ്പോ ഒരു മാക്രി മൂലയിലുണ്ട് വിറച്ച് നിൽക്കുന്നു, അവളെ ആ അവസ്ഥയില് കണ്ടപ്പോ പാവം തോന്നി, അത് വരെ എനിക്ക് തോന്നിയ ദേഷ്യമൊക്കേയും ആവിയായി പോയത് പോലെ,, ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, വിറയലോടെ അവൾ എന്നെ നോക്കി, കണ്ണോക്കെ നിറയുന്നുണ്ട്, പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു, ഞാനവളെ കോരിയെടുത്ത് മുറിയിലേക്ക് നടന്നതും അവൾ എന്നെ ഇറുക്കി പിടിച്ചു, തണുത്തിട്ടായിരിക്കും, മുറിയിലെത്തിയതും അവൾക്ക് മാറാനുളള ഡ്രസ്സെടുത്ത് കൊടുത്തു, അവൾ അതുമായി ബാത്റൂമിലേക്ക് പോയി, അവൾ ഫ്രഷായി ഇറങ്ങിയപ്പോ ഞാനും ഫ്രഷായി, ബെഡിൽ മൂടിപ്പുതച്ച് കിടക്കാ അവള്, തണുപ്പ് കാരണം വിറച്ച് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കുന്നുണ്ട്, "റിയൂ,," പുതപ്പ് മാറ്റി ഞാൻ അവളെ വിളിച്ച് നോക്കി, കണ്ണടച്ച് കിടക്കാണ് പാവം, "റിയൂ,, കണ്ണ് തുറക്ക്," ഞാൻ അവളെ നെറ്റിയിലൊന്ന് തൊട്ട് നോക്കി, വല്ല ഫ്രിഡ്ജിലും കൈ വെച്ചത് പോലെ ഉണ്ട്, ഞാൻ അവളുടെ അടുത്തേക്ക് ചേര്‍ന്ന് അവളെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കൂടെ കിടന്നു, *************************************** ഫോണിലെ അലാറത്തിന്റെ ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ ഞാൻ കലിപ്പനെ കെട്ടിപ്പിടിച്ച് മൂപ്പരെ നെഞ്ചത്താ കിടക്കുന്നത്, ഞെട്ടലോടെ ഞാൻ ചാടി എണീറ്റതും കലിപ്പൻ കണ്ണ് തുറന്നു, അളളാഹ് ഇപ്പൊ തുടങ്ങും ചീത്ത, പഞ്ഞി പോലും കിട്ടാൻ വഴിയില്ലല്ലോ റബ്ബേ,, "എന്ത് പറ്റി വൈഫി,, ഭയങ്കര ആലോചനയിലാണല്ലോ,," കലിപ്പന്റെ സംസാരം കേട്ട് ഞാൻ വായും പൊളിച്ച് മൂപ്പരെ നോക്കി, ഇനി ഞാൻ സ്വപ്നം കാണാണോ? ഇത്രയും സോഫ്റ്റായി ഓൻ ആദ്യമായി ആണ് സംസാരിക്കുന്നത്, "ഹലോ,, ടി മാക്രി ഉളള അന്തവും അടിച്ച് പോയോ റബ്ബേ,," "ആഹ് അങ്ങനെയുളള കാഴ്ച്ചയാണല്ലോ കാണുന്നത്, അല്ല എന്തു പറ്റി ഇവിടെ കിടക്കാൻ അതും കെട്ടിപ്പിടിച്ച് ഒക്കെ, കുറച്ച് ദിവസമായിട്ട് സോഫയിലല്ലെ കിടക്കാറുണ്ടായിരുന്നത്" "എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ,, ഇന്നലെ തണുപ്പുണ്ടെന്നും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കെട്ടിപ്പിടിച്ച് നീ തന്നെ അല്ലെ ഇവിടെ കിടത്തിയത്" "ഞാനോ? ദേ കളളം പറഞ്ഞാ കണ്ണ് പൊട്ടും ട്ടൊ" "ആരാടി കളളം പറഞ്ഞത്, ആരാന്ന്" ന്നും ചോദിച്ച് കലിപ്പൻ ചീറ്റിക്കൊണ്ട് എന്റെ നേരെ വന്നു, "അള്ളോഹ് ഞാൻ തന്നെ ആണ് കളളം പറഞ്ഞത് പോരെ,," ന്ന് ഞാൻ പറഞ്ഞതും കലിപ്പൻ ഇരുന്ന് ചിരിക്കാ ഹംക്ക് "എന്താ മാഷേ,, നിങ്ങളെ ഞെട്ട് അയഞ്ഞോ?" "എടീ,, ബുദ്ധൂസെ,, ഇന്നലെ തണുത്ത് വിറച്ച് കിടക്കുന്നത് കണ്ടപ്പോ എന്തോ പാവം തോന്നി ഞാൻ തന്നെയാ ഇവിടെ വന്ന് നിന്നെ കെട്ടിപ്പിടിച്ച് കിടന്നത് പോരെ,, എന്നാലും ഞാനൊന്ന് വിരട്ടിയപ്പൊഴെക്ക് ആ കുറ്റം സ്വയം ഏറ്റെടുത്ത് തലയിൽ വെച്ചല്ലോ,, ഹഹഹഹ അതാണ് ഈ ഞാൻ" ന്നും പറഞ്ഞ് ഓൻ കോളറ് പൊക്കി കാണിച്ച് ബാത്റൂമിലേക്ക് പോയി, ഓൻ പറഞ്ഞതിന്റെ അർത്ഥമെന്താ,, എവിടെയോ എന്തോ ഒരു വശപിശക് ഇല്ലെ,, നിങ്ങൾക്ക് തോന്നിയില്ലെ,, എന്നാൽ എനിക്ക് തോന്നി മക്കളേ,, കലിപ്പന്റെ ഉളളിന്റെ ഉളളിൽ നമ്മളോട് ചെറിയ മുഹബ്ബത്തൊക്കെഉണ്ട്,, അത് വലുതാവാൻ ഇനി അതിക സമയമൊന്നും ഇല്ല. ശൊ സന്തോഷം കൊണ്ട് തുളളിച്ചാടാൻ തോന്നാ, എന്നാലും ഓൻ ഇന്നെ കെട്ടിപ്പിടിച്ചീലെ ഇൻക്ക് അത് മതി, യ്യോ,, ആ രംഗം ഓർക്കുമ്പോ രോമാഞ്ചംപോലെ🙈 ഞമ്മള് ഫോണില് ഡിയോ ഡിയോ സോങും വെച്ച് ബെഡിൽ ചാടിക്കളിച്ച് എന്റെ സന്തോഷം ആഘോഷിച്ചു, മോനെ കലിപ്പാ ഇനി നിന്നെ കൊണ്ട് ഞാൻ'l love you' പറയിപ്പിക്കും, നീ കാത്തിരുന്നോ. തുടരും ഫ്രണ്ട്സ് ആദ്യം തന്നെ സോറി പറയാണ്, മനപ്പൂർവ്വം വൈകിയതല്ല, ഗസ്റ്റ് ഉണ്ടായത് കൊണ്ട് എഴുതാൻ പറ്റീല, ഇപ്പൊ കുത്തിയിരുന്ന് എഴുതി ഉണ്ടാക്കിയതാണ്, അതിന്റെ പോരായ്മകളുണ്ടാവും നിങ്ങള് ക്ഷമിക്കണേ,, സത്യം പറഞ്ഞോളി ആരൊക്കെ എന്നെ പ്രാകിയിരുന്നു, എന്റെ മൂക്ക് കടിച്ചിട്ട് മര്യാദക്ക് സ്റ്റോറി എഴുതാൻ പറ്റീല,😉 അതോണ്ട് ലെങ്ത്ത് കുറഞ്ഞു, എന്നെ കുറ്റം പറയണ്ട, നിങ്ങള് എന്നെ പ്രാകിയതോണ്ടല്ലേ,,😜😜😜 എന്നെ തിരയണ്ട ഞാൻ ഓടി,🏃🏃🏃🏃
2.7k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

പ്രണയകാലത്തിനും അരികെ ക്കും അന്ന് പെയ്‌ത മഴക്കും ശേഷം വീണ്ടും ഒരു പുതിയ കഥയുമായി നിങ്ങളുടെ അടുത്തേക്ക്‌വരികയാണ്... കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ..... *മിഴി രണ്ടിലും.......* *ഭാഗം : ഒന്ന് & രണ്ട്* **************************** *മിഴി രണ്ടിലും.......* *ഭാഗം : ഒന്ന് ......* സെലിൻ.....നീ എഴുന്നേൽക്കുന്നുണ്ടോ! ദേ ഞങ്ങളെല്ലാം പോവാൻ ഒരുങ്ങി.... കണ്ണാടിയിൽ നോക്കി വർഷ പറയുന്നത് കേട്ട് ഞാൻ ഉറക്കച്ചടവോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. നിങ്ങൾ പൊയ്ക്കോ.... ഞാൻ വരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ പനിയാണെന്നു പറഞ്ഞെക്ക്! വർഷയുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. എന്താടി ഇത്‌? കഴിഞ്ഞതൊക്കെ കഴിഞ്ഞു.. എല്ലാവർക്കും അറിയാവുന്നതല്ലേ നിന്നെ! സർ അതൊക്കെ ഒരു തമാശയായിട്ടെ കണ്ടു കാണു.. നീ നേരെ പോയി സാറിനെ കാണുന്നു. ഒരു സോറി പറയുന്നു.. അതോടെ പ്രശ്നങ്ങൾ എല്ലാം തീരുന്നു. പിന്നെ എല്ലാവരും പറയുന്ന പോലെ കുറെ കാലങ്ങൾക്ക് ശേഷം ഇടക്കൊക്കെ ഓർക്കാനുള്ള ഒരു തമാശയായി,കോളേജ് ജീവിതത്തിലെ മറക്കാത്ത ഓർമ്മയായി ഇതും മാറും. കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് വർഷ യത് പറയുമ്പോൾ ഞാൻ അമ്പരപ്പോടെ അവളെ നോക്കി. ഈ രണ്ടു കൊല്ലം എന്റെ കൂടെ നടന്നിട്ട് ഒരുമിച്ചൊരു മുറിയിൽ കഴിഞ്ഞിട്ട് നീ എന്നെ ഇങ്ങനെയാണോ വർഷ മനസിലാക്കിയിരിക്കുന്നത്? അതു കേട്ടതും അവൾ നടന്നു വന്നെന്റെ അരികിൽ ഇരുന്നു. പിന്നെ നീ എന്താ പറഞ്ഞു വരുന്നത്? Yes.... im serious.... അവളുടെ മുഖത്ത് നോക്കി ഞാനത് പറയുമ്പോൾ വിശ്വാസം വരാതെ നെറ്റി ചുളിച്ചു കൊണ്ടവൾ എന്നെ തന്നെ നോക്കി. നിനക്കെന്താ സെലിൻ ഭ്രാന്തായോ? നീ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിനും നോട്സ് എഴുതാത്തതിനും ഒക്കെയല്ലേ സർ ചീത്ത പറഞ്ഞതും ഗേറ്റ് ഔട്ട് അടിച്ചതും ഒക്കെ... ഇതൊക്കെ എല്ലാ കോളേജ് ലൈഫിലും ഉണ്ടാവും. അതിന് സാറിനോട് പക തീർക്കുന്നത് ഇങ്ങനെയാണോ? ഇഷ്ടമാണെന്നും പ്രേമമാണെന്നും ഒക്കെ പറഞ്ഞു....വട്ടു കളിപ്പിച്.? അല്ലെങ്കിലും ഇത് ആദ്യത്തെ സംഭവം ഒന്നും അല്ലാലോ എത്രയോ വട്ടം നമ്മളെ ഇതുപോലെ സർ ചീത്ത പറഞ്ഞിരിക്കുന്നു. അതിന് ഞാൻ പക തീർക്കാൻ ഒന്നുമല്ല വർഷ... ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ ഇന്നലെ സാറിനോട് അങ്ങനെ ഒക്കെ... എനിക്ക് ശരിക്കും ഇഷ്ടമാണ്.... നീ കുറെ ദിവസമായില്ലേ ചോദിക്കുന്നു എന്താ എന്റെ മനസ്സിലെന്നു? എന്താ ഇങ്ങനെ എപ്പോഴും ചിന്തിച്ചിരിക്കുന്നതെന്ന്? അതിനൊക്കെ ഉള്ള എന്റെ ഉത്തരമാണ് ഇത്.... കുറച്ചു നേരം മുറിയാകെ നിശബ്ദതയായിരുന്നു.... നീ വെറുതെ പറയുന്നതല്ലേ സെലിൻ... എനിക്കറിഞ്ഞൂടെ നിന്നെ! വെറുതെ അങ്ങേർക്കിട്ടൊരു പണി കൊടുക്കാൻ! നമ്മളെ വെള്ളം കുടിപ്പിച്ചതിന്! ചിരിയോടെ വർഷ ചോദിച്ചു... മറുപടി ഒന്നും പറയാതെ പുതപ്പിനടിയിൽ ഒളിപ്പിച്ചു വെച്ച ഡയറി എടുത്തു അവൾക്ക് നേരെ നീട്ടി. ഇതാ വായിച്ചു നോക്ക്... അതിലെ തീയതിയും ദിവസവും പിന്നെ എന്റെ കൈപ്പടയിൽ പതിഞ്ഞ എന്റെ മനസ്സും ഒന്നും കള്ളം പറയില്ലല്ലോ! എന്നിട്ടും വിശ്വാസം വരാതെ അവൾ എന്റെ കയ്യിൽ നിന്നും ഡയറി വാങ്ങി വായിക്കാൻ തുടങ്ങി. രണ്ടു മൂന്ന് പേജുകൾ വായിച്ചു ഡയറി മടക്കി അവൾ എന്റെ അടുത്ത് വന്നിരുന്നു. കുറച്ചു നേരം വിശ്വാസം വരാതെ എന്നെ തന്നെ നോക്കി നിന്നു. ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ...പക്ഷേ സർ.....സർ നിന്റെ ഇഷ്ടം അറിയുമ്പോൾ അല്ലെങ്കിൽ നീ പറയുമ്പോൾ എങ്ങനെയാണ് പ്രതികരിക്കുക എന്നോർത്തു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും? അറിയില്ല... അതെല്ലാം പോട്ടെ നിന്റെ വീട്ടുകാർ സമ്മതിക്കുമോ? സെലിൻ നിങ്ങൾ രണ്ടു പേരും രണ്ട് മതക്കാരാണ്.എല്ലാം പോട്ടെന്നു വെക്കാം.. ഞാൻ പറഞ്ഞതു പോലെ നീ ഈ പറയുന്ന ഇഷ്ടം തിരിച്ചു സാറിനും കൂടി നിന്നോട് തോന്നണ്ടെ! വർഷ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം കേട്ട് ചങ്കിടിപ്പോടെ ഞാനിരുന്നു. അറിയില്ല വർഷ.. നീ ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയാൻ എനിക്കറിയില്ല.പക്ഷേ ഒന്നറിയാം... Im in love .... നിനക്കറിയില്ലേ എന്നെ .... ഒരുപക്ഷേ മറ്റാരേക്കാളും.... ഇന്നൊ ഇന്നലെയോ തോന്നി തുടങ്ങിയതല്ല.... എന്നാണ്? എപ്പോഴാണ്? എന്നു പോലും അറിയില്ല... നഷ്ടപ്പെടുത്താൻ വയ്യ.... പിന്നെ നീ ചോദിച്ചില്ലേ രണ്ട് മതക്കാരാണ് വീട്ടുകാർ സമ്മതിക്കുമോ എന്നൊക്കെ... ഇഷ്ടം തോന്നി തുടങ്ങിയപ്പോൾ ജാതിയോ മതമോ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. അതെങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കും എന്നൊന്നും എനിക്കറിയില്ല... കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പതുക്കെ കെട്ടി വച്ചിരുന്ന മുടി അഴിച്ചിട്ടു കട്ടിലിൽ നിന്നും എഴുന്നേറ്റു. എന്തുപറ്റി? നീയിന്ന് കോളേജിൽ പോവുന്നില്ലേ? ഇല്ല.. ഇനി ഞാൻ മാത്രം പോയിട്ടെന്തിനാ? പ്രേമം മൂത്ത് നീയിനി വല്ല കടുംകൈയും ചെയ്താലോ! കളിയാക്കി വർഷയത് പറയുമ്പോൾ ഞാൻ ചിരിയോടെ അവളെ തന്നെ നോക്കിയിരുന്നു . അങ്ങനെ എന്തായാലും നീ പേടിക്കണ്ട.... ഞാൻ എന്തായാലും ഉള്ളിലുള്ളതെല്ലാം മൂടിവെച്ചു ഒരു നിരാശ കാമുകിയെ പോലെ നടക്കുമെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി! പിന്നെ.... പിന്നെ നീ എന്ത്‌ചെയ്യാൻ പോവാ? ചോദ്യഭാവത്തിൽ വർഷ എന്നെ തന്നെ നോക്കി ചോദിച്ചു. ഞാൻ ഇനിയും എന്റെ ഇഷ്ടം തുറന്ന് പറയും... അന്നത്തെ പോലെ വെറുതെ കളിയായി തമാശ പോലെയല്ല...കാര്യമായിട്ട് തന്നെ..... നീയിതെന്ത് ഭാവിച്ചാണ് സെലിൻ... മറ്റുള്ള സ്റ്റുഡന്റ്‌സോ ടീച്ചേഴ്സോ അറിഞ്ഞാലുള്ള കാര്യം ഒന്ന് ആലോചിച്ചു നോക്ക്! അതെല്ലാം ആലോചിച്ചതാണ് വർഷ ഒന്നല്ല ഒരായിരം വട്ടം... എന്നിട്ടും മനസ്സ് അനുവദിക്കുന്നില്ല.... വേണ്ടെന്ന് വെക്കാൻ..... നിനക്കറിയില്ലേ എന്നെ! ആദ്യമായിട്ടാണ് എനിക്കിങ്ങനെയൊക്കെ ഒരാളോട്...... വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഞാൻ കട്ടിലിൽ തല ചായ്ച്ചിരുന്നു. പെട്ടന്നാണ് കോളേജിൽ ബെല്ലടിക്കുന്ന ശബ്‌ദം കേട്ടത്. ഒരു ഞെട്ടലോടെ ഞാൻ വർഷയെ നോക്കി. പോവുന്നില്ലേ! വൈശാഖ് സാറിന്റെ ക്ലാസ് ആണ്.... ദേഷ്യത്തോടെ വർഷ ചോദിച്ചു. ഞാൻ പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റു. ജനാലയിലെ കർട്ടൻ വലിച്ചു മാറ്റി നോക്കുമ്പോൾ കാണാമായിരുന്നു കോളേജ്‌ ഗ്രൗണ്ട് . പതിയെ കണ്ണുകൾ അടച്ചു നിന്നു കൊണ്ട് ഓർക്കുകയായിരുന്നു ഇന്നലെ സംഭവിച്ചതൊക്കെ.... ****************** സെലിൻ..... നിന്നെ വൈശാഖ് സർ അന്വേഷിക്കുന്നു. സ്റ്റാഫ്‌റൂമിൽ ഉണ്ട്... ഓടി വന്ന് വിദ്യയത് പറയുമ്പോൾ ഡെസ്കിനു മുകളിൽ തല വെച്ചു കിടന്നു സ്വപ്നം കാണുകയായിരുന്നു ഞാൻ. സെലിൻ.... വിദ്യ പറഞ്ഞത് കേട്ടില്ലേ! നിന്നെ വൈശാഖ് സർ വിളിക്കുന്നു എന്ന്! എന്നെ തട്ടി വിളിച്ചു വർഷ പറയുമ്പോൾ ആണ് സ്വബോധം വന്നത്. പോയി വയർ നിറച്ചു കേട്ടിട്ടു വാ.... ഒന്നും എഴുതാതെയും പഠിക്കാതെയും ഇന്നലെ രാത്രി ഇരുന്നു ചിന്തിച്ചു കൂട്ടുന്നത് കണ്ടപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതല്ലേ! നീയും കൂടി വാ... ഒറ്റക്ക് പോയി ചീത്ത കേൾക്കാൻ വയ്യടി... ആ പ്രിൻസി എങ്ങാനും കേട്ട് കൊണ്ട് വന്നാൽ പിന്നെ അത് മതി .അപ്പോ വിളിച്ചു പപ്പക്കു ന്യൂസ് കൊടുക്കും. നീ പുറത്ത് നിന്നാൽ മതി. പ്രിൻസി വരുന്നുണ്ടെങ്കിൽ സിഗ്നൽ തന്നാൽ മതി. പ്ലീസ് വർഷ..... ഇല്ല... ഇത്തവണ തെറ്റ് നിന്റെ ഭാഗത്ത് തന്നെയാണ്.. ഒറ്റക്ക് അങ്ങോട്ട് പോയാൽ മതി. ഒരു ദയയും ഇല്ലാതെ വർഷയത് പറയുമ്പോൾ നിരാശയോടെ ഞാൻ എഴുന്നേറ്റു. സ്റ്റാഫ്‌റൂമിലേക്ക് നടക്കും തോറും ഹൃദയമിടിപ്പിന്റെ വേഗത കൂടി. മറഞ്ഞു നിന്ന് എത്തി നോക്കുമ്പോഴേ കാണാമായിരുന്നു സാറിനെ.... ഒരു നിമിഷം നോട്ടങ്ങൾ തമ്മിൽ ഉടക്കിയതും ചങ്കിടിപ്പോടെ ഞാൻ നിന്നു. ഒന്ന് വേഗം പോയി വരുന്നുണ്ടോ സെലിൻ! എനിക്ക് പോയി നോട്സ് എഴുതാനുള്ളതാ.... ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ വർഷ.... നീ വരില്ലെന്ന് പറഞ്ഞിട്ട്! ചിരിയോടെ ഞാൻ ചോദിച്ചു. ഓ.... ഇപ്പോൾ വന്നതാണോ കുറ്റം! എങ്കിൽ പോയേക്കാം... അയ്യോ പോവല്ലേ! ഞാൻ വെറുതെ പറഞ്ഞതാ.... എനിക്കറിയാമായിരുന്നു നീ വരും എന്ന്... തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളുടെ കയ്യിൽ ഞാൻ പിടിച്ചു ഞാൻ പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി. സാറിന്റെ അടുത്തേക്ക്‌ നടന്നടുക്കുംതോറും ഹൃദയമിടിപ്പ് കൂടി വന്നു. അടുത്തെത്തിയിട്ടും എന്നെ കണ്ടിട്ടും കാണാത്തത് പോലെ സർ ഇരുന്ന് എന്തോ വായിക്കുന്നുണ്ടായിരുന്നു. സർ..... താഴ്ന്ന ശബ്‌ദത്തോടെ ഞാൻ വിളിച്ചു. അപ്പോഴാണ് സർ എന്റെ മുഖത്തേക്ക് നേരെ നോക്കിയത്. നിന്നെ കെട്ടുന്നവന് തന്റെ പപ്പ എത്ര സ്ത്രീധനം കൊടുക്കും? അതു കേട്ടതും നെഞ്ചിനുള്ളിൽ കല്യാണമേളമായിരുന്നു. ഒരു നിമിഷം കൊണ്ട് പള്ളിയും അച്ഛനും മിന്നുകെട്ടും മന്ത്രകോടിയും കുർബാനയും എല്ലാം ഒരുമിച്ച് മനസ്സിലേക്ക് വന്നു. സെലിൻ ജോർജ്ജ്....... നിന്നോടാണ് ചോദിച്ചത്! ആ ശബ്ദമാണ് പിന്നെ എന്നെ ഉണർത്തിയത്. അറിയില്ല സർ... പപ്പയോട് ചോദിച്ചിട്ട് പറയാം... വിക്കലോടെ ഞാൻ പറഞ്ഞു. എന്നോട് പറയണ്ട.... നല്ല ഏതെങ്കിലും അച്ചായൻമാരേ കണ്ടെത്തി വേഗം കെട്ട് നടത്തി തരാൻ പറ.... അത് കേട്ടതും അതുവരെ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു. നിരാശയോടെ ഞാൻ സാറിനെ നോക്കി. ഇതാ... കണ്ണ് തുറന്നു നോക്ക്... എന്റെ സബ്ജെക്ട് ൽ മാത്രമാണ് താൻ വീക്... ബാക്കി എല്ലാറ്റിനും നല്ല മാർക്കുണ്ടല്ലോ.... ഇവിടെ തോറ്റു പോവുന്നത് ഞാനാണ് സെലിൻ.... നീ എന്ന സ്റ്റുഡന്റ്‌ അല്ല... മറുപടി ഒന്നും പറയാതെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു..... "തോറ്റു പോവുന്നത് ഞാനാണ് .... സർ അല്ല" നിനക്ക് ഇതിനു മാത്രം എന്താ ഇത്ര ആലോചിച്ചു കൂട്ടാൻ? എനിക്കൊരു ഇഷ്ടം ഉണ്ട്.... അതല്ല പറയാൻ ആഗ്രഹിച്ചതെങ്കിലും പെട്ടെന്ന് നാവിൽ അങ്ങനെയാണ് വന്നത്. അത് കേട്ടതും സർ ദേഷ്യത്തോടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എങ്കിൽ പഠിപ്പ് നിർത്തി വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. അപ്പോൾ സ്വസ്ഥമായി ആലോചിക്കാനും സ്വപ്നം കാണാനും ഒക്കെ ധാരാളം സമയം കിട്ടും. ബാക്കിയുള്ള കുട്ടികൾക്കും ടീച്ചേഴ്‌സിനും ഒന്നും ശല്യമാവുകയും ഇല്ല. മുഖത്ത് നോക്കാതെ സർ അത് പറയുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ തേടിയത് സാറിന്റെ കണ്ണുകളെയായിരുന്നു എന്റെ ഇഷ്ടം അത്.......അത്..... സാറിനോടാണ്...... കണ്ണുമടച്ചു വിക്കലോടെ ഞാൻ പറഞ്ഞു നിർത്തി. സെലിൻ..... ഗേറ്റ് ലോസ്‌റ്റ്..... പിന്നെ അവിടെ കേട്ടത് ഒരലർച്ചയായിരുന്നു. ഞെട്ടലോടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പുറത്ത് വന്നപ്പോൾ വർഷ അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. സർ എന്തിനാണ് നിന്നോട് ഒച്ച വെച്ചത്? ഒന്നുമില്ല.... അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു ഞാൻ ധ്രിതിയിൽ സ്റ്റെപ്പുകൾ ഇറങ്ങി. ഒടുവിൽ സംഭവിച്ചതെല്ലാം വർഷയോട് പറയുമ്പോൾ അവൾ അന്തം വിട്ട് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. *********************** സെലിൻ....മതി ചിന്തിച്ചു കൂട്ടിയത്! നീ പോയി ഒന്ന് കുളിച്ചൊക്കെ വാ.... എന്നിട്ട് നമുക്കൊന്ന് പുറത്തൊക്കെ പോയി കറങ്ങി വരാം. അപ്പോൾ നിന്റെ ഈ മൂഡൗട്ട് ഒക്കെ മാറി കിട്ടുകയും ചെയ്യും. പുറകിലൂടെ വന്ന് കെട്ടിപിടിച്ചു വർഷ പറഞ്ഞപ്പോൾ എന്തോ വേണ്ടെന്ന് പറയാൻ തോന്നിയില്ല. പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിൽ അവളുടെ അടുത്തിരിക്കുമ്പോഴും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മനസപ്പോഴും മറ്റേതോ ലോകത്ത് പാറിപറക്കുകയായിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം വർഷ പറഞ്ഞു തുടങ്ങുകയായിരുന്നു. സെലിൻ.... മ്മ്.... എന്നാലും എനിക്ക് മനസ്സിലാവുന്നില്ല നിന്നെ.... എങ്ങനെ എപ്പോൾ തൊട്ടാണ് ഇങ്ങനെ ഒരു ചിന്ത നിന്റെ മനസ്സിൽ കയറി കൂടിയതെന്ന്! അതു കേട്ടതും ഒരു ചിരിയോടെ ഞാനവളുടെ തോളിലേക്ക് ചാഞ്ഞു.... പറഞ്ഞില്ലേ വർഷ എങ്ങനെ അത് നിന്നെ പറഞ്ഞു മനസ്സിലാക്കും എന്ന് എനിക്കറിയില്ല വർഷ.... ഓരോന്ന് പറഞ്ഞു കളിയാക്കുമ്പോഴും പഠിക്കാത്തത്തിന് ചീത്ത പറയുമ്പോഴും എപ്പോഴൊക്കെയോ ഞാനും പ്രണയത്തിന്റെ നീലാകാശത്ത് ചിറകടിച്ചു പറന്ന് തുടങ്ങുകയായിരുന്നു .പിന്നെ പിന്നെ കാണുന്ന സ്വപ്നങ്ങളിലെല്ലാം ആ മുഖം മാത്രമായി.... അല്ലെങ്കിൽ ആ മുഖം കാണുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഉറങ്ങുന്നത് എന്ന് പോലും പറയാം.... അതാണ് സത്യം..... എനിക്കെന്തോ ഓർക്കും തോറും പേടിയാവുന്നു.സർ ഇനി കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത്... നിന്നെക്കാൾ പേടിയുണ്ടായിരുന്നു എനിക്ക്.... പിന്നെ കുറച്ചൊക്കെ ചമ്മലും... അങ്ങോട്ട് കേറി ഞാൻ ഇഷ്ടം പറയുക എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ എടുക്കും എന്നറിയില്ലല്ലോ... കുറെ വട്ടം ചിന്തിച്ചതാണ് അതിനെ കുറിച്ചൊക്കെ.... പറയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ച് നഷ്ടപെടുത്താൻ വയ്യെന്ന് തോന്നി. അതാണ് എന്തു വേണമെങ്കിലും വരട്ടെ എന്ന് കരുതി തുറന്ന് പറഞ്ഞത്. എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് സെലിൻ നിന്റെ സ്‌നേഹത്തിന്റെ ആഴം.... പക്ഷേ പറഞ്ഞില്ലേ ഇനി വരാൻ പോവുന്ന കാര്യങ്ങളെ കുറിച്ചോർക്കുമ്പോൾ ആണ് എന്റെ പേടി! നീ ഇങ്ങനെ ഒക്കെ പറഞ്ഞു എന്റെ ടെൻഷൻ കൂടി കൂട്ടല്ലേ വർഷ... പിടിച്ചു നിൽക്കാൻ പെടുന്ന പാട് എനിക്കും കർത്താവിനും മാത്രമേ അറിയൂ..... പിന്നെ ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട് നിനക്ക് ടെൻഷൻ പോലും.... എന്നാലും ഞാൻ നിന്നെ സമ്മതിച്ചിരിക്കുന്നു... ആ കാട്ടുമാക്കാന്റെ മുഖത്ത് നോക്കി അങ്ങനെ ഒക്കെ പറഞ്ഞല്ലോ! കാര്യം ചുള്ളൻ ഒക്കെയാണെങ്കിലും എല്ലാവർക്കും അങ്ങേരെ പേടിയാ.... ആ.... കുറച്ചകലെ നിന്ന് വായി നോക്കി ആസ്വദിക്കാം....അത്രയൊക്കെ ഞാൻ നോക്കിയിട്ട് കാണുന്നുള്ളൂ... പിന്നെ എന്റെ കണ്ണല്ലല്ലോ നിന്റെ കണ്ണ്... നീ എങ്ങനെയാ ഇങ്ങനെ മൂക്കും കുത്തി വീണതെന്ന് ആർക്കറിയാം... ചിരിയോടെ വർഷയത് പറയുമ്പോൾ മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു. വാ... പോവാം... ഇനിയും വൈകിയാൽ രാത്രി പുറത്തു കിടക്കേണ്ടി വരും. തിരികെ ഹോസ്റ്റലിൽ എത്തി വൈകുന്നേരം മെസ്സ് ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് നിത്യ ചോദിച്ചത്. എന്തുപറ്റി രണ്ടാൾക്കും? ക്ലാസ്സിലും ഉച്ചയ്ക്ക് ഹോസ്റ്റലിലും ഒന്നും കണ്ടില്ല... പനിയായിരുന്നു... രണ്ടുപേർക്കും ഒരുമിച്ച് പനി പിടിച്ചോ! ചിരിയോടെ നിത്യ ചോദിച്ചപ്പോൾ ഞാൻ വർഷയുടെ കാലിൽ ചവിട്ടി... സെലിനെ വൈശാഖ് സർ ചോദിച്ചു. റെക്കോർഡ് സബ്മിറ്റ് ചെയ്തിട്ടില്ല ല്ലേ! നാളെ രാവിലെ സാറിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞു. തിരികെ റൂമിൽ വന്ന് റെക്കോർഡ് ബുക്കെടുത്തു ധ്രിതിയിൽ വരക്കാൻ തുടങ്ങി. ഇടക്ക് വർഷയെ നോക്കുമ്പോൾ ദേഷ്യത്തോടെ അവളെന്നെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അപ്പോൾ നീ എന്നോട് നുണ പറഞ്ഞതാണ് അല്ലെ! സോറി ഡാ... വരച്ചു തീർന്നില്ല. വീട്ടിൽ പോയിട്ട് ബുക്ക് കൈകൊണ്ട് തൊട്ടിട്ടില്ല എന്നതാണ് സത്യം. നിന്നോട് പറഞ്ഞാൽ നീയും വെക്കില്ലെന്ന് എനിക്കറിയാം. അതാ ആദ്യമേ നിത്യയുടെ കയ്യിൽ കൊടുത്തെന്നു കള്ളം പറഞ്ഞത്. എന്തെങ്കിലും ഒക്കെ ചെയ്തോ! ഇനി അത് മുഴുവനക്കാതെ എന്നോട് മിണ്ടാൻ വരണ്ട... അതും പറഞ്ഞു വർഷ കിടന്നു. എല്ലാം വരച്ചു തീർന്നു ഫോണിൽ സമയം നോക്കിയപ്പോൾ 12 മണി കഴിഞ്ഞിരുന്നു. എല്ലാം എഴുതിയും വരച്ചും തീർന്നെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് നോട് ബുക്കിന്റെ ഓരോ പേജിലൂടെയും ഒന്നുകൂടി ഉറക്കച്ചടവോടെ കണ്ണോടിച്ചത്.അപ്പോഴാണ് ഇടക്കുള്ള പേജിൽ സാറിന്റെ ഒപ്പ് കാണുന്നത്..... വൈശാഖ് കെ നന്ദൻ..... നീട്ടിയേഴുതിയ പേരിന്റെ താഴെ വൈശാഖ് എന്നെഴുതി ഒപ്പിട്ടിരിക്കുന്നു. വെറുതെ ആ പേരിലൂടെ വിരലോടിച്ചു ഞാനിരുന്നു. നാലാം സെമസ്റ്റർ മോഡൽ പരീക്ഷയുടെ അവസാന ദിവസം ചോദ്യങ്ങൾക്കെല്ലാം ഉത്തരമെഴുതി പേപ്പർ കെട്ടി വച്ചു ഞാനിരുന്നു. മനസ്സിൽ അപ്പോഴും അതുകഴിഞ്ഞുള്ള ആർട്‌സ് ഡേ ക്ക്‌ വേണ്ടിയുളള റിഹേഴ്സൽ ആയിരുന്നു. വിദ്യ..... പതിഞ്ഞ ശബ്‌ദത്തിൽ പുറകിലെ സീറ്റിലേക്ക് ചാഞ്ഞിരുന്നു ഞാൻ വിളിച്ചു. ഇതിന്റെ ബാക്കി എന്താ? ഏതിന്റെ? വിദ്യ ചോദ്യപേപ്പറിലേക്ക് നോക്കി താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.... ഇതിന്റെ! അതും പറഞ്ഞു ഞാൻ കയ്യിലിരുന്ന അഡിഷണൽ ഷീറ്റിൽ എഴുതിയിരുന്ന വരികൾ ഞാൻ അവൾക്ക് കാണാൻ തക്ക വിധത്തിൽ ഉയർത്തി പിടിച്ചു.. വെറുതെ ആ വരികൾ മന്ത്രിച്ചു ഞാൻ വിദ്യയുടെ ഉത്തരത്തിന് കാതോർത്തു... "എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നെ... ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി.... നീയെന്റെ ചെവിയിൽ അടക്കം പറയണം... ............? വിദ്യയുടെ ഉത്തരത്തിന് കാതോർത്തു ഞാനിരുന്നു... മറുപടി ഒന്നും വരാതെയായപ്പോൾ വീണ്ടും പതുക്കെ പുറകിലേക്ക് ചാരിയിരുന്നപ്പോൾ ആണ് കാതിൽ അന്നാദ്യമായി ആ ശബ്‌ദം പതിഞ്ഞത്..... "പ്രിയദേ....നീയെന്റെ പ്രാണനായിരുന്നെന്ന്! നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്........ Adithi Ram... തുടരും...... ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു.... അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.... ➖➖➖➖➖➖➖➖➖➖➖ *മിഴി രണ്ടിലും.....* *ഭാഗം രണ്ട്......* അന്നാദ്യമായി ആ നനുത്ത ശബ്ദം കാതിൽ പതിഞ്ഞപ്പോൾ ഞെട്ടലോടെ ഞാൻ പുറകിലേക്ക് നോക്കി.അപ്പോൾ രണ്ടു കൈമുട്ടുകളും ഡെസ്കിൽ കുത്തി വെച്ച് താടിക്ക് കൈയ്യും വെച്ചിരിക്കുന്ന ആളെയാണ് കണ്ടത്. പെട്ടന്നാണ് എന്റെ കയ്യിലിരുന്ന പേപ്പർ തട്ടിപറിച്ചത്‌. എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ.... ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ... കണ്ണീരോട് കൂടി നീ അടക്കം പറയണം.... ഇതിന്റെ ബാക്കിയല്ലേ ? പുരികം ഉയർത്തി ചോദിച്ചു. കുറച്ചു നേരം നോട്ടങ്ങൾ തമ്മിൽ ഉടക്കി. അതേ.... മുഖത്തു നോക്കാതെ ഞാൻ മറുപടി പറഞ്ഞു. അതിന്റെ ഉത്തരമാണ് പറഞ്ഞത്. "പ്രിയതെ... നീയെന്റെ പ്രാണനായിരുന്നെന്ന്....നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്" അതുപറയുമ്പോൾ ഞാൻ തിരഞ്ഞത് ആ കണ്ണുകളെയായിരുന്നു.... ശരിയല്ലേ? അതേ.... പെട്ടെന്ന് ഞാൻ ഞെട്ടലോടെ പറഞ്ഞു. പരീക്ഷ എഴുതി തീർന്നോ? മ്... ഞാൻ മൂളി.... എങ്കിൽ ആൻസർ ഷീറ്റ് തന്നു പുറത്തു പോയി സാവധാനം പറഞ്ഞു പടിച്ചോളൂ.. ചിരിയോടെ അത് പറഞ്ഞപ്പോൾ ഞാൻ വേഗം ആൻസർ ഷീറ്റ് കെട്ടി കയ്യിൽ കൊടുത്തു. പേനയും ചോദ്യപേപ്പറും എടുത്തു പോവാൻ തുടങ്ങിയപ്പോൾ ആണ് പുറകിലിരുന്നു വിദ്യ അടക്കം പറഞ്ഞത്... വൈശാഖ് കെ നന്ദൻ.... പുതിയ കെമിസ്ട്രി സർ... റീത്ത മിസ്സിനു പകരം... മുമ്പ് പ്രൊവിടെൻസ് ലായിരുന്നു..ഗസ്റ്റ് ലെക്ചറർ ആയി .... ഇന്നലെ ലാൻഡ്‌ചെയ്‌തു. അതു കേട്ടതും അവളെ ഒന്ന് പിന്തിരിഞ്ഞു നോക്കി ഞാൻ എഴുന്നേറ്റു. അപ്പോഴും വർഷ പരീക്ഷ തകർത്തെഴുതുന്നുണ്ടായിരുന്നു. അന്നായിരുന്നു ആദ്യമായി കാണുന്നത്. ഓർഗാനിക് കെമിസ്ട്രിയും പോളിമർ കെമിസ്ട്രി യും അനലിറ്റിക്കൽ മെത്തേഡ്‌സും ഒക്കെ വിശദീകരിച്ചു തരുമ്പോൾ ഞാൻ ഉറ്റു നോക്കിയിരുന്നത് ആ കണ്ണുകളിലേക്കായിരുന്നു. അപ്പോഴോക്കെ കാതിൽ തേൻമഴ പോലെ അന്നാദ്യമായി കണ്ടപ്പോൾ കാതിൽ മുഴങ്ങി കേട്ട ആ വാക്കുകളും അതിനൊപ്പം അകമ്പടിയായി ഓടിയെത്തി. "പ്രിയതെ ...നീയെന്റെ പ്രണനായിരുന്നെന്ന്... നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്...." ചിലപ്പോഴോക്കെ എന്റെ മുഖത്ത് മിന്നിമറയുന്ന മുഖഭാവങ്ങൾ സാറും ശ്രദ്ധിച്ചു തുടങ്ങിയിരിക്കണം.പഠിക്കാത്തതിനും ക്ലാസ്സിൽ ശ്രദ്ധിക്കാതെ കലങ്ങി മറിയുന്ന മനസ്സുമായി ഞാനിരിക്കുമ്പോൾ അതിന്റെ ഫലം പരീക്ഷ പേപ്പറിലും കണ്ടു തുടങ്ങി. സെലിൻ..... നിന്റെ കഴിഞ്ഞില്ലേ ഇതു വരെയായിട്ടും! തിരിഞ്ഞു നോക്കിയപ്പോൾ വർഷ യായിരുന്നു അത്. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ആ പേരിൽ നിന്നും കൈകൾ പിൻവലിച്ചു ഞാൻ ചിരിയോടെ വർഷയെ നോക്കി. എഴുതി തീർന്നെങ്കിൽ ഇരുന്നു സ്വപ്നം കാണാതെ പോയി കിടന്നു സ്വപ്നം കാണു പെണ്ണേ! അതും പറഞ്ഞവൾ ചിരിച്ചു കൊണ്ട് എന്റെ തോളിൽ തട്ടി തിരികെ പോയി കട്ടിലിൽ കിടന്നു. രാവിലെ വർഷ എഴുന്നേൽക്കുന്നതിനു മുന്നേ എഴുന്നേറ്റു കുളിച്ചു വന്നു. കണ്ണാടിയിൽ നോക്കി തല തുവർത്തുമ്പോൾ ആണ് വർഷ എനിക്ക് പുറകിൽ വന്നു നില്ക്കുന്നത് കണ്ടത്. നീ എന്താ ഇങ്ങനെ നോക്കുന്നത്? പുറകിലേക്ക് തിരിയാതെ കണ്ണാടിയിൽ നോക്കി ഞാൻ ചോദിച്ചു. ഒന്നുമില്ലെ.... പതിവില്ലാത്ത ഓരോ കാര്യങ്ങൾ കണ്ട് നോക്കി നിന്നു പോയതാണ്. രാവിലെ 9 മണിയായാലും എഴുന്നേൽക്കാത്ത നീ രാവിലെ നേരത്തെ എഴുന്നേൽക്കുന്നു,കുളിക്കുന്നു... ഓ..... ഈ പ്രേമത്തിന്റെ ശക്തി അപാരം തന്നെ.... അതുകൊണ്ടോന്നുമല്ല.... നിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്... പുറകിലേക്ക് തിരിഞ്ഞു അവളെ തട്ടി മാറ്റി കൊണ്ട് ഞാൻ പറഞ്ഞു. പിന്നെ ...ഞാൻ വിശ്വസിച്ചു. പോയി കുളിച്ചു വരാം.. നല്ല വിശപ്പ്! അതും പറഞ്ഞു എന്നെ നോക്കി വർഷ കണ്ണിറുക്കി കൊണ്ട് നടന്നു പോയി. പ്ലസ്‌ വണ്ണി നു പുതിയ സ്കൂളിൽ ചേർന്നപ്പോൾ തുടങ്ങിയ കൂട്ടാണ് വർഷയുമായി.എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന മനസ്സറിയുന്ന കൂട്ടുകാരി. മമ്മിയുടെ നിർബന്ധമായിരുന്നു പെണ്കുട്ടികൾ മാത്രം ഉള്ള സ്കൂളിലും കോളേജിലും മാത്രം പഠിച്ചാൽ മതിയെന്ന്.... മമ്മിയുടെ വലിയ ആങ്ങളയുടെ മകൾ ലീന ചേച്ചി കോളേജിൽ പഠിക്കുമ്പോൾ ഒപ്പം പഠിക്കുന്ന ഫ്രണ്ടിനെ പ്രേമിച്ചു. അവസാനം ആത്‍മഹത്യ ഭീഷണി യുടെ മുന്നിൽ എല്ലാവരും കീഴടങ്ങി കെട്ട് നടത്തി കൊടുത്തു. അന്ന് മുതൽ എന്റെ കാര്യമോർത്തു മമ്മിക്ക് പേടിയാണ്. ഞാൻ ആരെയെങ്കിലും പ്രേമിക്കുമോ? എന്ന്.... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അതോർത്തിരിക്കുമ്പോൾ ആണ് വർഷ ഒരുങ്ങി വന്നത്. ഹോസ്റ്റൽ കഴിഞ്ഞു കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ കോളേജിലേക്ക്... എൻട്രൻസ് കഴിഞ്ഞു കുറെ പടവുകൾ കയറി വേണമായിരുന്നു കോളേജിന് മുകളിലെത്താൻ. വർഷയുടെ കയ്യുംപിടിച്ചു ഓരോ പടവുകളും എണ്ണി ഞാൻ കയറി. മുകളിൽ എത്തിയതും വർഷ പിടിവിട്ടു. ആദ്യത്തെ അവർ വൈശാഖ് സാറിന്റെ ആണ് .പോയി കണ്ടിട്ട് വാ.... സാറിനെ കണ്ടിട്ട് കയറിയാൽ മതി എന്ന് പറഞ്ഞു എന്നല്ലേ വിദ്യ പറഞ്ഞത്. വർഷ അതു പറഞ്ഞപ്പോൾ ഞാൻ പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങി. സെലിൻ..... നീ ഇതെങ്ങോട്ടാ? നീ നടന്നോ... ഞാൻ പള്ളിയിൽ പോയി വരാം.... അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു. കോളേജിനോട് ചേർന്നുള്ള ചെറിയ ഒരു പള്ളി. തൊട്ടടുത്ത് പള്ളിക്ക് തണലും അഴകുമായി പടർന്നു പൂത്തു നിൽക്കുന്ന ഗുൽമോഹർ മരം.ജാതി മത ഭേദമില്ലാതെ എല്ലാവരും അവിടുത്തെ ഈശോയോടും മാതാവിനോടും ഒക്കെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുമായിരുന്നു. തോളിലേ ബാഗ് അഴിച്ചെടുത്തു ഞാൻ ചെരുപ്പൂരി പുറത്തു വെച്ചു. ഈശോയുടെ മുന്നിൽ മുട്ടു കുത്തി നിൽക്കുമ്പോൾ മനസിനെന്തൊ ഭാരം കുറയുന്നപോലെ.? കണ്ണടച്ചപ്പോൾ ഞാൻ പോലും അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു തുടങ്ങി. ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല... പക്ഷെ അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്താൻ വയ്യെന്ന് തോന്നി. മനസ്സിലിരുന്നാരോ മന്ത്രിക്കുന്നുവെന്നു തോന്നി... "കൈവിട്ടു കളയരുതെന്ന്" അത് കർത്താവ് ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. ആഗ്രഹിക്കുന്ന ജീവിതം ....വെറും ഒരു ഓർമ്മ മാത്രം ആയി മനസ്സിൽ കുഴിച്ചു മൂടാൻ സാധിക്കുന്നില്ല. എന്റെ ഇഷ്ടത്തിന്റെ ആഴവും പരപ്പും പരിശുദ്ധി യും ഒക്കെ ആ മനസ്സും അറിയണം. അതിനെന്റെ കൂടെ നിൽക്കണം..... അതും പറഞ്ഞു പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നപ്പോൾ ആണ് ഒഴുകിയൊലിച്ചിറങ്ങിയ വെള്ളതുള്ളികൾ കയ്യിലേക്ക് ഇറ്റു വീണത്. പെട്ടന്ന് ബെൽ അടിച്ച ശബ്‌ദം കേട്ടതും ഞാൻ ഞെട്ടി ഒരിക്കൽ കൂടി ഈശോയെ നോക്കി കുരിശ്‌ വരച്ചു ധ്രിതിയിൽ എഴുന്നേറ്റു .പുറത്തിറങ്ങി ബാഗും തോളിലിട്ടു ചെരിപ്പിട്ടു ഒരൊറ്റ ഓട്ടമായിരുന്നു. സ്റ്റെപ്പുകൾ കയറി ഓഫീസ് റൂമിലേക്ക്‌ എത്തി നോക്കിയപ്പോൾ സാറിനെ കാണുന്നില്ലായിരുന്നു. അതോടെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. വാരാന്തയിലൂടെ നടക്കുമ്പോൾ ആകെ നിശ്ശബ്ദമായിരുന്നു. എല്ലാം ക്ലാസ്സുകളും തുടങ്ങി കഴിഞ്ഞിരുന്നു. നിരാശയോടെ ഓട്ടം നിർത്തി ഞാൻ പതുക്കെ നടന്നു സ്റ്റേയർ കേസ്‌ കയറാൻ തുടങ്ങിയപ്പോൾ ആണ് എതിരെ നടന്നു വരുന്ന സാറിനെ കണ്ടത്. എന്റെ നേർക്കു നീളുന്ന ആ കണ്ണുകളിലെ നോട്ടം അടുത്തു വരുംതോറും അത്ര നേരം പേടിച്ചരണ്ട ഹൃദയം കാണാൻ കൊതിച്ച ആൾ മുന്നിലെത്തിയ സന്തോഷത്തിൽ തുടി കൊട്ടി ആഘോഷിക്കാൻ തുടങ്ങി. പെട്ടെന്നാണ് വിദ്യ പറഞ്ഞ കാര്യം ഓർത്തത്. അപ്പോഴേക്കും സർ നടന്ന് അടുത്തെത്തിയിരുന്നു. എന്റെ അടുത്തെത്തിയതും കാണാത്ത ഭാവത്തിൽ സ്റ്റെപ്പുകൾ കയറി. സർ.... ഞാൻ ഉറക്കെ വിളിച്ചു. അതു കേട്ടതും സർ തിരിഞ്ഞു നോക്കി. എന്താ? റെക്കോർഡ്.... കംപ്ലീറ് ആക്കി... ഒരു നിമിഷം സർ ദേഷ്യത്തിൽ എന്നെ തന്നെ നോക്കി നിന്നു. സന്തോഷം.... വെറുതെ അല്ല ഇന്ന് ഒരു മഴക്കാറ്.... പുറത്തേക്ക് നോക്കി സർ ദേഷ്യത്തോടെ പറഞ്ഞു. താൻ ഇപ്പോൾ എന്തായാലും ക്ലാസിൽ കയറേണ്ട..... എന്റെ ക്ലാസ്സ് കഴിഞ്ഞു റെക്കോഡ് എന്നെ കാണിച്ചു കയറിയാൽ മതി. അതും പറഞ്ഞു സർ പോയി. കുറച്ചു കഴിഞ്ഞു സർ കാണാതെ ക്ലാസ്സിലേക്ക് എത്തി നോക്കുമ്പോൾ വർഷ ദേഷ്യത്തോടെ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ക്ലാസ്സിനു പുറത്തെ ചുമരിൽ ചാരി ഞാൻ നിന്നു. കുറച്ചു നേരം കഴിഞ്ഞു ക്ലാസ് അവസാനിച്ചതിന്റെ സൂചകമായി ബെല്ലടിച്ചതും നെഞ്ചിൽ ഒരിടി വെട്ടി. അപ്പോഴേക്കും സർ പുറത്തിറങ്ങിയിരുന്നു. കലങ്ങി മറിയുന്ന മനസ്സുമായി സാറിന് പുറകെ ബാഗും നെഞ്ചോടടക്കി പിടിച്ചു ഞാൻ നടന്നു. ഡിപ്പാർട്ട്‌മെന്റ് റൂം കഴിഞ്ഞിട്ടും സർ നടത്തം നിർത്തിയില്ല. ഒരു നിമിഷം ഞാൻ പകച്ചു നിന്നു. അപ്പോഴേക്കും വിളി വന്നിരുന്നു. സെലിൻ....വരൂ.... ആളൊഴിഞ്ഞ കെമിസ്ട്രി ലാബിലേക്ക് നടക്കുംതോറും ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് ഞാനറിഞ്ഞു. ലാബിൽ എത്തിയതും കയ്യിലുണ്ടായിരുന്ന ബുക്ക് ടേബിളിലേക്ക് വലിച്ചെറിഞ്ഞു സർ അടുത്തിരുന്ന ചെയറിൽ ഇരുന്നു. പറയൂ സെലിൻ! എന്താണ് തന്റെ പ്രശ്നം? ഉത്തരം പറയുമ്പോൾ ഇന്നലത്തെ പോലെ തമാശ പറച്ചിലൊന്നും വേണ്ട... മനസ്സിൽ ഉള്ള കാര്യം തുറന്നു പറയണം... എന്താണെങ്കിലും നമുക്ക്‌ പരിഹാരം ഉണ്ടാക്കാം! കുറച്ചു നേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു. അതേ... താൻ എന്താണെങ്കിലും തുറന്ന് പറയൂ.... ഞാൻ പറഞ്ഞില്ലേ എന്റെ സബ്ജെക്റ്റിൽ മാത്രമാണ് താൻ വീക്.... അപ്പോൾ അതിനുളള പരിഹാരം തേടേണ്ടത് ഞാനാണല്ലോ! എന്താണെങ്കിലും ഞാൻ തന്റെ കൂടെയുണ്ടാകും! സത്യം ചെയ്യാമോ! കൂടെ ഉണ്ടാവുമെന്ന്! അതും ചോദിച്ചു ഞാൻ എന്റെ കൈ സാറിന് നേരെ മലർത്തി പിടിച്ചു. കുറച്ചു നേരത്തിനു ശേഷം ആ കൈ എന്റെ കൈകളിൽ അമർന്നു. സത്യം..... ഒരു നിമിഷം വിശ്വാസം വരാതെ ഞാൻ ആ കണ്ണുളിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴേക്കും കണ്ണിൽ ഉരുണ്ടു കൂടിയ നീർത്തുള്ളികൾ താഴേക്ക്‌ വീണു തുടങ്ങിയിരുന്നു. പിന്നീട് ഞാൻ പറഞ്ഞു തുടങ്ങുകയായിരുന്നു.... എനിക്ക് വേണമെങ്കിൽ ഇപ്പോൾ നുണ പറയാം.... സർ നേരത്തെ പറഞ്ഞതു പോലെ ഇന്നലെ അങ്ങനെ പറഞ്ഞത് വെറുതെ സാറിനെ പറഞ്ഞു പറ്റിക്കാൻ ആണെന്നും....വെറും തമാശക്കാണെന്നും ഒക്കെ.... പക്ഷേ.... ഞാൻ അങ്ങനെ പറയില്ല.... കാരണം അതു തന്നെയാണ് സത്യം.... എനിക്ക് സാറിനെ ഇഷ്ടമാണ്.... അതു പറഞ്ഞു തീർന്നതും മുഖത്ത് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തട്ടി കവിൾ തടം പുകഞ്ഞു നീറുമ്പോൾ കണ്ണുമടച്ചു ശ്വാസമടക്കിപിടിച്ചു ഞാൻ നിന്നു. ചീത്ത പറഞ്ഞിരുന്നതും കളിയാക്കിയിരുന്നതും എല്ലാം നിന്നൊടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് സെലിൻ... പക്ഷേ അതൊരിക്കലും നീയീ പറയുന്ന തരത്തിലുള്ള ഒരിഷ്ടമല്ല.... അതു പറയുമ്പോൾ ദേഷ്യത്തിൽ ഒരയവ് വന്നപ്പോലെ തോന്നി. എനിക്കും ആദ്യം ഒന്നും അറിയില്ലായിരുന്നു എന്റെ ഉള്ളിൽ എന്താണെന്നും ഏതാണെന്നും ഞാൻ എന്നോട് തന്നെ ഒരായിരം തവണ ചോദിച്ചിട്ടുണ്ട്...കുറെ ആലോചിച്ചു നോക്കിയിട്ടുണ്ട്.... ഉറക്കമിളചിരുന്നിട്ടുണ്ട്...ദിവസങ്ങളോളം എനിക്ക് സാറിനോടുള്ളതെന്താണെന്നു ആലോചിച്ചു കൊണ്ട്!അന്വേഷിച്ചുകൊണ്ട്... അവസാനം എനിക്ക് കിട്ടിയ ഉത്തരം ഇതായിരുന്നു. തെറ്റാണെന്നറിയാം.... പക്ഷേ ഉള്ളിൽ തോന്നിയ ഇഷ്ടം സാറിനോട് തുറന്നു പറയാതെ ആ പ്രണയത്തിന്റെ ഓർമ്മകളും പേറി ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ് തുറന്നു പറഞ്ഞത്..... കാത്തിരിക്കുക.... Adithi Ram.....
1.7k കണ്ടവര്‍
7 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം