@suhaib1427
@suhaib1427

🔥V😠Y😠D!'S K😡L!PP😡N🔥

❤യാ അല്ലാഹ്..എന്റെ ഖൽബൂന് ആരോഗ്യവും ആഫിയത്തും നൽകണേ..ആമീൻ ❤ 💘👫M (😊) S (😠) F (😉) ME (😡)👭💘

🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@@ Part 36 ********* വിശ്വസിക്കാനാവാതെ കണ്ണു മിഴിച്ചു നിക്കാ മൂവരും.... നെടുവീർപ്പിട്ട് ഷേർലി വീണ്ടും തുടർന്നു..... "ഒരാളെ ഇഷ്ടമാണെന്നും അയാളോടൊപ്പം ജീവിക്കാൻ പോവാന്ന് ശ്രേയ ഒത്തിരി സന്തോഷത്തോടെയാ ആ വിവരം എന്നേ വിളിച്ചു അറിയിച്ചത്.... അതിൽ പങ്കാളിയാവാൻ ഉറപ്പായും ഞാനും വരണമെന്ന് വാശി പിടിച്ചു അവള്..... മറുത്തൊന്നും പറയാതെ കിട്ടിയ വണ്ടിക്ക് നാട്ടിലേക്ക് തിരിച്ച ആ ദിവസമായിരുന്നു നടുക്കുന്ന വാർത്ത ന്റെ കാതുകളിൽ തുളച്ചു കേറിയതും..... കൂടപ്പിറപ്പും കുടുംബവും നിമിഷങ്ങളുടെ വ്യത്യാസത്തിൽ വെന്തു വെണ്ണീർ ആയെന്ന്.... തകർന്നു പോയീ ഞാൻ.... ആകെ മരവിച്ച അവസ്ഥയിൽ ഒന്ന് പൊട്ടി കരയാൻ പോലുമാവാതെ തരിച്ചു നിന്നു.... അപ്പോയെക്കും..... ഒരു ഉറുമ്പിനെ പോലും നോവിക്കാനറിയാത്ത അവളെ കുറിച്ച് പല കഥകളും നാട്ടിൽ പരന്നു കഴിഞ്ഞിരുന്നു ..... കൂട്ടുക്കാരെന്ന് പറയുന്നവന്മാര് ആവശ്യം കഴിഞ്ഞപ്പോ വലിച്ചെറിഞ്ഞതാണെന്ന്.... അതിൽ മനം നൊന്തു കുടുബം ആത്മഹത്യ ചെയ്താണെന്നൊക്കെ.... ഒന്നും കേൾക്കാനുള്ള മനക്കട്ടിയില്ലായിരുന്നു എനിക്ക്..... പിന്നീടങ്ങോട്ട് എല്ലാരോടും ഒരുത്തരം വാശിയായി..... പക വർധിച്ചു..... ന്റെ നഷ്ട്ടങ്ങൾക്ക് കണക്കു ചോദിക്കാൻ മുന്നിട്ടിറങ്ങുമെന്ന് മണത്തറിഞ്ഞ് ആരൊക്കെയോ എനിക്ക് മുന്നേ കരുക്കൾ നീക്കിയതിന്റെ ഫലമായി ഏതോ ഒരു കള്ളക്കേസിന്റെ പേരിൽ അവരെല്ലാം കൂടി എന്നേ ഇരുമ്പഴിക്കുള്ളിൽ തളച്ചിട്ടു..... അതോടെ ഓരോ വാതിലുകളായി എനിക്ക് മുന്നിൽ കൊട്ടിയടച്ചു..... വർഷങ്ങളാണ് ഞാൻ തള്ളി നീക്കിയത്..... അതിനിടക്ക് കണ്ണേട്ടനും ശ്രേയക്കും പെൺ കുഞ്ഞ് പിറന്നെന്നും ഒരു സുഹൃത്തു വഴി അറിഞ്ഞിരുന്നു.... എവിടെയാ....?? എന്താ...?? എന്നൊക്കെ ചോദ്യ ചിഹ്നമായി അപ്പോഴും അവശേഷിച്ചു..... അവളെ കാണാൻ പോലും കഴിഞ്ഞില്ലല്ലോന്ന് ഓർത്തു നീറി പുകയായിരുന്നു അന്നും എന്നും.... ഒരിക്കെ പ്രായം ചെന്നൊരു വ്യക്തി എന്നേ സെല്ലിൽ സന്ദർശിക്കാനെത്തി..... അയാൾ മുഖേനെയാണ് ന്റെ ശ്രേയയുടെ മരണത്തിന് കാരണക്കാരൻ ശഫാഖ് അമർ ആണെന്ന് അയാളെന്നോട് പറഞ്ഞത്.... അവള് പറഞ്ഞ ഓർമ്മയിൽ ഞാൻ കുറിച്ചിട്ട പേരായിരുന്നു അത്.... പ്രതികാരത്തോടെ ആ നാമം ഉരുവിട്ടോണ്ട് അയാൾ എന്നേ ഏൽപ്പിച്ച ഫോട്ടോയിലേക്ക് കണ്ണുകൾ പാഞ്ഞു..... അവനെയും അവന്റെ ഭാര്യയേയും കൊല്ലാൻ ഓരോ ദിവസങ്ങളും തള്ളി നീക്കി... വൈകുന്തോറും പ്രതികാരത്തിന്റെ വീര്യവും കൂടി കൊണ്ടിരുന്നു.... അയാളുടെ ഉദ്ദേശവും അവന്റെ നാശമാണെന്ന് വെളിപ്പെടുത്തി.... പരോൾ കിട്ടിയ ശേഷം ഞാൻ അവന്റെ ബാക്ക്ഗ്രൗണ്ട്നെ കുറിച്ച് കാര്യമായിട്ട് തന്നെ അനോഷിച്ചു അതോടെ എനിക്കൊന്നു മനസ്സിലായി.... അവനെ കൊല്ലുന്നത് പോയിട്ട് അവന്റെ ആ രോമത്തിൽ തൊടാൻ പോലും കഴിയില്ലന്ന്.... അത്രക്കുണ്ടായിരുന്നു ശഫാഖ് അമർ എന്ന റൈഡറുടെ സ്റ്റാറ്റസും പൊസിഷനും.... ഒളിഞ്ഞു പോരാട്ടം കൊണ്ടൊന്നും ഒരിക്കലും നിന്നേ തളർത്താനാവില്ലന്ന് കണ്ടിട്ടായിരുന്നു ജോലി വേണമെന്ന വ്യാജേന ഞാൻ നിന്റെ കമ്പനിയിൽ തന്നെ കയറിക്കൂടിയതും.... ഒരിക്കെ ഫയലെടുക്കാനായി ക്യാബിനിലേക്ക് വന്നപ്പോയായിരുന്നു നീയും ജിമ്മനും കൂടി ജെനിയെ കുറിച്ച് പറയുന്നത് കേട്ടത്.... അതോടെ അവരുടെ മകൾ അവളാണെന്ന് ഞാൻ ഊട്ടിയുറപ്പിച്ചു..... മാതാപിതാക്കളിൽ നിന്നും കിട്ടാതെ പോയ കരുതലും സ്നേഹവും വാത്സല്യവും നൽകി നീ അവളെ വീർപ്പുമുട്ടിക്കുന്നത് കണ്ടപ്പോൾ ഇതുവരെ എന്നിലുണ്ടായ തെറ്റ് ധാരണകളും മാഞ്ഞു പോയി..... അന്ന് മുതൽ അറിയുകയായിരുന്നു ശഫാഖ് അമർനെ..... അവന്റെ ചലനങ്ങളെ...... സ്വന്തം ജീവിതം മാറ്റി വെച്ച് മറ്റൊരാൾക്ക്‌ വേണ്ടി ജീവിക്കുന്ന ആ വ്യക്തിത്വത്തിന് മുന്നിൽ പ്രതികാരവും പകയും വേണ്ടെന്ന് വെച്ചു.... എന്നെന്നേക്കുമായി.... നീയല്ല എന്റെ യഥാർത്ഥ ശത്രുവെന്ന് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കി.... അയാൾ അയാളുടെ കാര്യ നിർവഹണത്തിന് വേണ്ടി മനപ്പൂർവം എന്നേ കരിവാരി തേച്ചതാണെന്ന് അപ്പോഴാണ് എനിക്ക് ബോധ്യമായതും.... ന്റെ അനിയത്തിയുടെയും കണ്ണേട്ടനെയും കൊന്ന് ജെനിയെ അനാഥത്വത്തിലേക്ക് തള്ളി വിട്ട അവനെ ഇഞ്ചിഞ്ചായി കൊത്തി നുറുക്കും..... ശെരിക്കും നരകിപ്പിച്ചിട്ടേ പുന്നാര മോനേ ഞാൻ പരലോകത്തേക്ക് അയക്കൂ..... അതിൽ നിന്നും നീയെന്നെ പിന്തിരിപ്പിക്കാൻ നോക്കിയാലും ഞാൻ മാറില്ല മിസ്റ്റർ ശഫാഖ് അമർ.... അവന്റെ മരണം ഈ കൈ കൊണ്ടാ.... അത്രക്കെങ്കിലും ചെയ്താലേ ന്റെ ശ്രേയേടെ ആത്മാവിനും കുടുംബത്തിനും ശാന്തി കിട്ടൂ.... വിടില്ല ഞാൻ ആ ചെറ്റയെ.....!!!" അത് പറയുമ്പോയും അവളുടെ കണ്ണുകളിൽ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു..... നടുക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറി മണിക്കൂർ രണ്ടായി.... എന്നിട്ടും ഇവിടെയുള്ള രണ്ട് ലെവന്മാർ നേരത്തെ പൊളിച്ചു വെച്ച വായ ഇതുവരെ അടച്ചിട്ടില്ല..... ശ്രേയന്റെ ചേച്ചി ഇവളാണെന്ന ഒരു ഷോക്ക് എനിക്ക് അത്രേയുള്ളൂ ബാക്കിയുള്ള കാര്യം ഇവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മുന്നേ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്..... രണ്ടിന്റെയും വായ ഞാൻ തന്നെ അവസാനം അടപ്പിച്ചു അവൾക്ക് നേരെ നടന്നടുക്കുമ്പോ ഞാൻ എന്തിനുള്ള ഭാവമാണെന്ന് അവളുടെ മുഖത്ത് എഴുതി വെച്ചിരുന്നു..... നിഗൂഢമായി പുഞ്ചിരിച്ചു നെറ്റി ചൊറിഞ്ഞു... "നിന്നോട് എനിക്ക് ഒരുതരത്തിലും ദേഷ്യം തോന്നുന്നില്ല ഷേർലി.... പക്ഷേ.... എന്തുകൊണ്ടാന്നറിയോ...?? നീ അവസാനം പറഞ്ഞതിനോട്‌.... നിന്നെക്കാൾ കൂടുതൽ അവനെ കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് ആ അവകാശ നിനക്ക് കിട്ടാൻ ഒരിക്കലും സമ്മതിക്കില്ല... പന്ന@@# മോനേ പട്ടിയെ പോലെ കൊല്ലുന്ന രംഗം ഞാൻ നിനക്ക് കാണിച്ചു തരാം.... നീ ഗാലറിയിൽ ഇരുന്ന് കളി കണ്ടാ മതി കളത്തിലോട്ട് ഇറങ്ങണ്ടാ.... !!!!" മറുത്തൊന്നും പറയാതെ അവള് പോയി.... മടങ്ങി പോകവേ റൂമിന് വെളിയിൽ നിന്നിറങ്ങി ഒരുവട്ടം കൂടി ഷേർലി റൂമിലേക്ക്‌ കണ്ണുകൾ പായിച്ചു.... *നിനക്കൊരു പോറലേൽക്കാനോ ജെനീടെ മിഴികൾ നിറയാനോ ഞാൻ സമ്മതിക്കില്ല 💕 ശഫാഖ് അമർ 💕 ന്റെ ശ്രേയ ആഗ്രഹിക്കുന്നതും ഒരുപക്ഷെ ഇതുതന്നെയാവും.... 'വിധി ' അതെന്തായാലും സന്തോഷത്തോടെ ഈ ഷേർലി സ്വീകരിച്ചിരിക്കും* ദീർഘമായി നിശ്വസിച്ച് കൊണ്ട് വിളറിയ ചിരി ചുണ്ടിൽ വിരിയിച്ചു അവള് നടന്നകന്നു.... ®®®®®®®®®®®®®®®®®®®®®® ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായിരുന്നു ജിമ്മന്റെയും ജിബ്രുവിന്റെയും അവസ്ഥ.... അവളുടെ പോക്ക് കണ്ട് അവന്മാര് എന്റെ അടുത്തേക്ക് വന്നു..... "നീയെന്തിനാ അങ്ങനെ പറഞ്ഞത് ബിച്ചു.... ആരായാലും ആ ശല്യത്തെ തീർത്താൽ പോരേ അത് അവളാകുന്നതല്ലേ നുമ്മടെ തടിക്ക് നല്ലത്...." ജിബ്രുവാണ്‌.... "എനിക്കെന്തോ അവള് പറഞ്ഞതിനോട് യോജിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.... നിന്നേ കൊല്ലാൻ നടന്ന ഒരുത്തി പെട്ടെന്ന് മറു കണ്ടം ചാടിയത് ചിന്തിക്കേണ്ടിയിരിക്കുന്നു... അതിന് പിന്നിൽ മറ്റൊരു പ്ലാനും ഉണ്ടാവും ബിച്ചു.... ഉറപ്പാ.... !!" യാതൊരു ബന്ധവുമില്ലാത്ത വർത്താനം കേട്ട് അവർക്ക് നേരെ തിരിഞ്ഞു.... "അങ്ങനെയൊന്നുമുണ്ടാവില്ലഡാ..... അവളെ വിശ്വസിക്കാം.... ഓരോന്നും എടുത്തെടുത്തു പറയുമ്പോയും പ്രതികാരം ആ കണ്ണുകളിൽ നിഴലിച്ചിരുന്നു.... കൂടെ എന്നോടുള്ള നന്ദി പറച്ചിലും.... ജെനിയുടെ മേൽ എന്നേക്കാൾ അവകാശം അവൾക്കാണ്‌..... പക്ഷേ.... എന്നിൽ നിന്നും ജെനിയെ പറിച്ചു മാറ്റാൻ അവള് ഒട്ടും തയാറാവില്ല.... അത്രത്തോളം മനസ്സിലാക്കി എടുത്തിട്ടുണ്ട് എന്നെയും അവളെയും..... എടുത്തു ചാടി ഞാൻ എന്തേലും ചെയ്താൽ അത് ജെനിയെ ബാധിക്കുമെന്ന് അവൾക്ക് അറിയാം..... കുറ്റവാളിയായി സ്വയം മുദ്ര കുത്തപ്പെട്ടാലും തന്നെക്കാൾ നന്നായി ഇനിയുള്ള കാലവും അവളെ നോക്കാൻ എനിക്ക് കഴിയുമെന്നും ഒരു കാരണവശാലും ഞാൻ ജയിലിലേക്ക് പോവരുതെന്നും ഒരു തവണ എങ്കിലും അവള് ആത്മാർത്ഥമായി ചിന്തിച്ചു കാണണം.... സ്വന്തം കൂടപ്പിറപ്പിന്റെ സുരക്ഷയേയല്ലേ ആരും മാനിക്കുക....!!" ചിന്തകള് നൂല് പൊട്ടിയ കണക്കെ എനിക്ക് ചുറ്റും വട്ടമിട്ടു പറന്നു..... കണ്ണന്റെ മരണത്തിന് ഉത്തരവാദി അവന്റെ വല്യച്ഛനാണെന്ന് അവള് അറിഞ്ഞു.... എന്നാൽ ശ്രേയയുടെ കഴുത്തിൽ j എന്ന ലെറ്റർ മറ്റൊന്നായിരുന്നു സൂചിപ്പിച്ചിരുന്നത്.... ശ്രേയയെ നെഞ്ചോട് ചേർത്ത ആ നിമിഷം കണ്ടതാ ഞാൻ കഴുത്തിലെ പാട്.... ഞെട്ടൽ ഉളവാക്കിയ സമയായിരുന്നു അത്... ആര്...?? എന്തിന്....?? അന്നേ ഉറപ്പിച്ചതാ അവളെ മരണത്തിന് പിന്നിൽ മറ്റൊരു കയ്യാണെന്ന്.... അതി ക്രൂരമായി കൊല ചെയ്യപ്പെടാനുള്ള കാരണവും അതു തന്നെയായിരുന്നു.... അതുമാത്രം മറച്ചു വെച്ചത് എനിക്ക് കണക്ക് തീർക്കാനാണ്... എല്ലാത്തിനും എണ്ണിയെണ്ണി ഞാൻ പകരം ചോദിച്ചിരിക്കും.... പല്ലിറുമ്മി എന്തോ മുൻകൂട്ടി കണ്ട് അവൻ അവിടെന്ന് പോയി പിറകെ അവരും..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ തക്കുവിനും ബിച്ചുവിനുമിടയിലുണ്ടായ പൊട്ടി തെറികൾ ഒന്നുമറിയാതെ ഇലു അവന്റെ ലോകത്ത് ചേക്കേറിയുകയായിരുന്നു..... മണിക്കൂറുകൾ പിന്നിട്ട സംഭാഷണത്തിന് ശേഷം ഉറങ്ങാൻ ഭാവിച്ചപ്പോയാണ് തന്നെ കണ്ണുരുട്ടി നോക്കുന്ന ആത്മ സുഹൃത്ത് ജെയ്സന്റെ സാന്നിദ്യം അത്രേം നേരം റൂമിൽ ഉണ്ടായിരുന്നുവെന്ന് അവൻ അറിഞ്ഞത്..... അത് തെല്ലൊന്ന് ഞെട്ടിച്ചുവെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു...... "നീ...... എപ്പോയാടാ വന്നേ....?? " "ഞാൻ വന്നിട്ട് പത്തിരുപതു കൊല്ലായി....." പല്ല് ഞെരിച്ചു ഈർഷ്യത്തോടെ ജെയ്‌സൺ പറഞ്ഞു നിർത്തി.... "ഓ... തമാശ... ഫുഡ് കഴിച്ചോ മച്ചാ.... " "ഇല്ലെടാ മാക്രി... എന്താ നീ ഊട്ടി തരോ എനിക്ക്..... " "സോറി മോനേ... ഇപ്പൊ ടൈമില്ല... നല്ലോം ഉറക്കം വരുന്നുണ്ട് സോ.. ഗുഡ്നൈറ്റ്... " ഫോൺ ചാർജിലിട്ട് അവൻ ബെഡിലേക്ക് ചാഞ്ഞു പുതപ്പ് തലവഴി മൂടി.... ഇതെല്ലാം കണ്ട് ജെയ്‌സൺ അടിമുടി വിറച്ച് നിൽക്കുവാണ്.... പിന്നൊന്നും നോക്കിയില്ല അവന്റെ നടു നോക്കിയൊരു ചവിട്ടങ്ങു കൊടുത്തു... ഫലമെന്നോണം ഇലു ബെഡിൽ നിന്നും നിലത്തേക്ക് വീണു.... എന്നിട്ടും ജെയ്‌സന്റെ ദേഷ്യം അടങ്ങിയില്ല.... ഇടവേള പോലും കൊടുക്കാതെ അവനെ കുത്തി എഴുന്നേൽപ്പിച്ചു ഷർട്ടിൽ പിടിച്ചു കുലുക്കി.... ഇത് മുൻകൂട്ടി കണ്ടെന്ന പോലെ എല്ലാ പരാക്രമവും ഏറ്റു വാങ്ങാൻ അവൻ സന്നദ്ധനായി ഒരേ നിൽപ്പ് തുടർന്നു..... "എങ്ങനെ തോന്നിയെടാ നിനക്ക് സ്വന്തം ജീവൻ അപായപ്പെടുത്താൻ ശ്രമിച്ച ഊളയെ സ്നേഹിക്കാൻ..... നാളെ പിറ്റേന്ന് മറ്റൊരു പുളിക്കൊമ്പു കണ്ടാൽ നിന്നേ ഇട്ടേച്ചു പോകുന്ന ഒരു ഫ്രോഡ് ആണ് ലിയയെന്ന് നീ ഇഷ്ട്ടപ്പെട്ടതെന്ന് ഓർക്കുന്തോറും എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്..... സത്യത്തിൽ നിനക്ക് എന്താടാ പറ്റിയെ....? ഒരു വാക്കെന്നോട് നീ സൂചിപ്പിച്ചോഡാ നീയ്... ചങ്കും കൊടലുമാണേത്രേ.... ത്ഫൂ.... !!!" അത്രയും പറഞ്ഞിട്ടാണ് ഇലൂന്റെ മേലുള്ള പിടി ജെയ്‌സൺ അയച്ചത്.... ബെഡിന്റെ അറ്റത്തു തലക്ക് കയ്യ് കൊടുത്ത് മുഖം താഴ്ത്തിയിരിക്കുന്ന അവന്റെ ചുമലിൽ ഇലു തൊട്ടതും വെറുപ്പോടെ ജെയ്‌സൺ ആ കൈകളെ തട്ടി മാറ്റി പോകാൻ ഒരുങ്ങി.... ഞൊടിയിടയിൽ മുന്നിൽ കേറി ഇലു തടസ്സം സൃഷ്ടിച്ചതും എന്തെന്ന ചോദ്യ ഭാവത്തിൽ അവൻ ഇലുവിനെ ഉറ്റു നോക്കി..... "എന്റെ സൗഹൃദം ഉപേക്ഷിച്ചു പോകുന്നതിന് മുന്നേ നിന്നോടെനിക്ക് ചിലത് പറയാനുണ്ട്.... സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല അത് നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ..... നുനുവിനെ ആത്മാർത്ഥമായി തന്നെയാ സ്നേഹിച്ചത് പക്ഷേ അവളത് കണ്ടില്ലെന്നു നടിച്ചു..... നിനക്ക് അറിയാവുന്നല്ലേ എല്ലാം.... പിന്നെന്തിനു വീണ്ടും ഞാൻ അതിന്റെ പേരും പറഞ്ഞു അവളെ ശല്യം ചെയ്യണം പറയെടാ... നമ്മളെ സ്നേഹിക്കുന്നവരെയല്ലേ നമ്മള് കൂടെ കൂട്ടേണ്ടതും.... എനിക്ക് തോന്നി അവളോടൊപ്പം നല്ലൊരു ജീവിതം ഒത്തു പോകില്ലന്ന്.... ഇഷ്ട്ടം അവഗണിച്ചുവെന്നതിനെ ചൊല്ലി ലിയ ആത്മഹത്യ ശ്രമം വരെ നടത്തിയതാടാ.... അതും ന്റെ മുന്നിൽ വെച്ച് ഒരുപക്ഷെ ഞാൻ അന്ന് അവളെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ആ ശാപത്തിന്റെ കണക്ക് എവിടെ കൊണ്ടു പോയി തീർക്കും...... പെണ്ണിന്റെ കണ്ണീർ മതിയെടാ എല്ലാം ഒരുപിടി ചാരമാവാൻ അത്രക്കും തീക്ഷ്ണതയുണ്ട് ഓരോ തുള്ളി കണ്ണീരിനും..... നീ നേരത്തെ പറഞ്ഞല്ലോ അവളെന്നെ കൊല്ലാൻ നോക്കിയെന്ന് അതിന്റെ കാരണക്കാരൻ ഞാൻ തന്നെയല്ലേർന്നോ.... ഇനി ന്റെ അച്ചായൻ പറയ്.... എന്നേ ജീവന് തുല്യം സ്നേഹിക്കുന്ന ലിയയെ വേണ്ടെന്ന് വെച്ച് വീണ്ടും ഞാൻ നുനുവിന്റെ പിന്നാലെ പട്ടിയെ പോലെ ചെല്ലണോന്ന്...??" "ഇലൂ..... നീ...... " വിറയാർന്ന ശബ്ദത്തിൽ ജെയ്‌സൺ അവന്റെ കരം കവർന്നു.... "കഴിയാത്തത് കൊണ്ടാ ജെയ്സാ.... ഇനിയും മനസ്സിലാക്കാത്തവരുടെ അടുത്ത് വിഡ്ഢി വേഷം കെട്ടിയാടാൻ എനിക്ക് പറ്റില്ലഡാ.... നിന്നോട് സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വരായിരുന്നു.... അപ്പോയെക്കും നീ..... ഞാൻ ചെയ്തത് നിന്റെ കണ്ണിൽ വലിയ തെറ്റ് ആണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ നീ തരുന്ന എന്ത് ശിക്ഷയും ഈ നിമിഷം ഏറ്റു വാങ്ങാൻ ഇലു തയാറാണ് നിന്നോളം വലുതല്ലല്ലൊ മറ്റൊന്നും.... !!!" ഇത്രയും നിർവികാരമായ ഒരു അവസ്ഥയിൽ അവനെ ആദ്യമായി കാണുകയാണ് ജെയ്‌സൺ... ഉചിതമായ മറുപടി നൽകാൻ കഴിയാതെ അവനുമാകെ കുഴങ്ങിയിരുന്നു.... ഇലൂന്റെ ചുമലിലൊന്നു തട്ടി പോട്ടെടാന്ന് പറഞ്ഞ് ജെയ്‌സൺ അവനെ നെഞ്ചോട് ചേർത്തു ആശോസിപ്പിച്ചു..... അതു മതിയാകുമായിരുന്നു അവന്റെ എല്ലാ സങ്കടങ്ങളെയും അലിയിച്ചു കളയാൻ..... അവനെ അടർത്തി മാറ്റി ജെയ്‌സൺ തന്റെ മനസ്സിനെ അതുവരെ കല്ലാക്കി കൊണ്ടിരുന്ന ചോദ്യം മൊഴിഞ്ഞു.... "ഈ ബന്ധം നിന്റെ ഇത്തൂസ് സമ്മതിക്കോന്ന് തോന്നുണ്ടോ....?? " മങ്ങിയ പുഞ്ചിരി നൽകി അവൻ പറഞ്ഞു.... "എനിക്കുറപ്പുണ്ട്... എതിര് പറയില്ലെന്ന്.... ഇത്തൂസ് എന്നേ മനസ്സിലാക്കുമെന്ന്.... അന്നുണ്ടായ എല്ലാ കാര്യങ്ങളും ഇത്തൂസിനെ പറഞ്ഞു ദരിപ്പിക്കണം ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു കാണാം.... അവർക്ക് ഇഷ്ടമല്ലാത്തതൊന്നും ഞാൻ പ്രവർത്തിക്കില്ല.... ന്റെ ഇത്തൂസിന്റെ ഇഷ്ട്ടമാണ് എനിക്കേറ്റവും വലുത്.... അതിനി നോ ആണെങ്കിൽ പോലും ഈ ഇലു സന്തോഷത്തോടെ സ്വീകരിക്കും.... !!!" നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് ജെയ്‌സൺ അവനെ തന്നോട് ചേർത്തു പിടിച്ചു.... തിരിച്ചു അവനും.... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഇതേ സമയം നൈഫ് നുനുവിനെ തലങ്ങും വിലങ്ങും ശല്യം ചെയ്തു കൊണ്ടിരിക്കാണ്.... അവന്റെ പ്രണയാർദ്രമായ നോട്ടം സഹിക്കാൻ കഴിയാതെ നുനു അന്നൊരു ദിവസം മുഴുവൻ ഒളിച്ചും പാത്തും നടന്നു.... അങ്ങനെ ബിച്ചുവിന്റെ സർപ്രൈസിൽ ഒന്ന് ഉപ്പച്ചിയാണെന്ന് അവൾ മനസ്സിലാക്കി.... എന്നാൽ രണ്ടാമത്തെ കാര്യം എന്താന്ന് അറിയാനുള്ള വ്യഗ്രതയിൽ അവനോട് തന്നെ നേരിട്ട് കാര്യം ചോദിച്ചറിയാൻ പോകും വഴിയാണ് നൈഫ് അവളുടെ മുന്നിലേക്ക്‌ വട്ടം ചാടിയത്.... തിരക്കൊഴിഞ്ഞു എല്ലാരും ചുരുണ്ടു കൂടാൻ നെട്ടോട്ടം ഓടുന്ന സമയമായതിനാൽ ഒരാള് അന്നേരം അവിടെയുണ്ടായിരുന്നില്ല.... തെല്ലൊരു ഭയത്തോടെ അവള് നൈഫിന്റെ മുഖഭാവം ശ്രദ്ധിച്ചു.... ദേഷ്യമാണോ സങ്കടമാണോന്നറിയാത്ത ഒരു സമ്മിശ്ര ഭാവമായിരുന്നു അപ്പോൾ അവന്.... പതിയെ പതിയെ അത് മാറി കണ്ണുകൾ കോപം കൊണ്ട് മൂടപ്പെട്ടു...... പേടി മറച്ചു വെച്ച് അവള് ഒന്നുമറിയാത്ത പോലെ അവനെ മറികടന്ന് പോകവേയാണ് അവളുടെ കൈത്തണ്ടയിൽ ബല പ്രയോഗം നടത്തി തിരിച്ചു നൈഫ് മുന്നിലേക്ക്‌ തന്നെ അവളെ വലിച്ചിട്ടത്.... പ്രതീക്ഷിക്കാതെയായത് കൊണ്ട് തലയിടിച്ചു വീഴാൻ പോയെങ്കിലും ചുമരിൽ ബാലൻസ് ചെയ്ത് അവനെ തുറുക്കനെ നോക്കി.... "വിട് നൈഫ്... നീയെന്താ ഈ കാണിക്കുന്നേ ന്റെ കയ്യ് വേദനിക്കുന്നുണ്ട് ട്ടോ.... " വേദനയെടുത്തു പിടിയയക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും അവന്റെ പിടുത്തവും അതോടൊപ്പം മുറുകി കൊണ്ടിരുന്നു.... "ന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാതെ ഒരടി നിനക്ക് ഇവിടെ നിന്ന് അനങ്ങാൻ കഴിയില്ല.... കുറെ കാലമായി നിയാ നീയെന്നെ പൊട്ടം കളിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നത്തോടെ എനിക്ക് രണ്ടിലൊന്ന് അറിഞ്ഞേ പറ്റൂ.... !!!" "എനിക്കൊന്നും കേൾക്കണ്ട.... " നിഷേധം പ്രകടമാക്കിയതും അവന്റെ മുഖം ഒന്നൂടെ ചുവന്നു തുടുത്തു..... "വാശി പുറത്ത് ഓരോന്നു വിളിച്ചു പറഞ്ഞ് എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.... സ്വയം നിയന്ത്രിച്ചു നിൽക്കുന്ന എനിക്ക് ന്റെ മനസ്സ് കൈവിട്ടു പോയാൽ അതിര് കടന്നു ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരും.... നിന്നേ തല്ലി നോവിപ്പിക്കാൻ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.... " എത്ര തന്നെ ശ്രമിച്ചാലും അവനിൽ നിന്നും തനിക്കൊരു മോചനം കിട്ടുന്നില്ലന്ന് കണക്ക് കൂട്ടിയതിനാലാവണം ഇരച്ചു വന്ന കോപം അവള് കടിച്ചമർത്തി അവന്റെ വാക്കുകൾ കേൾക്കാൻ മനസ്സിനെ പാകപ്പെടുത്തിയത്... "നിന്റെ മനസ്സിലിരിപ്പ് എന്താ....?? നിനക്കെന്നോട് വെറുപ്പാണോടീ അതോ ഒരു തരിമ്പേങ്കിലും ഇഷ്ട്ടമുണ്ടായിട്ടും ഒളിപ്പിച്ചു നടക്കുവാണോ നീയ്.... അതെന്താണേലും തുറന്ന് പറയണം ഇപ്പൊ... പിന്നീട് ഒരിക്കലും ഇക്കാര്യം പറഞ്ഞ് നൈഫ് നിന്നേ ശല്യപ്പെടുത്താൻ ആ വഴിക്ക് വരില്ല.... എന്റെ ഉറച്ച തീരുമാനം ആണത്.... !!" എന്ത് പറയണമെന്നറിയാതെ ഒരുനിമിഷം അവള് പകച്ചുപോയി അതിന്റെ ഉത്തരം അവൾക്കും അറിയില്ലായിരുന്നുവെന്നതാണ് സത്യം.... "ചോദിച്ചത് കേട്ടില്ലേടീ.... " അന്നേരത്തെ അവന്റെ തീഷ്ണതയേറിയ നോട്ടം താങ്ങാനാവാതെ നുനു തല താഴ്ത്തി നിന്നു.... മറുത്തൊന്നും പറഞ്ഞില്ലന്ന് മാത്രമല്ല അപ്പോയെക്കും അവളുടെ കൺകോണിൽ മിഴിനീർക്കണങ്ങൾ ഉരുണ്ടു കൂടിയിരുന്നു..... അവളുടെ മൗനം അവനെ കൂടുതൽ പ്രാന്ത് പിടിപ്പിച്ചു.... പ്രതീക്ഷിച്ചിട്ട് ഇനി വലിയ കാര്യമൊന്നും മനസ്സിലായതും നൈഫ് അവളെ പിന്നിലോട്ട് തള്ളി ഒരൊറ്റ പോക്ക്.... മുഖം പൊത്തി കരഞ്ഞു അവള് നിലത്തേക്ക് ഊർന്നു വീണു.... എന്നിട്ടും ദേഷ്യം തീരാതെ നൈഫ് ചുമരിൽ ആഞ്ഞിടിച്ചു കൊണ്ടിരുന്നു.... കയ്യ് പത്തിക്ക് മേൽ രക്തം പൊടിഞ്ഞു തായെക്ക് ഉറ്റി വീഴുന്നത് കണ്ട അവള് പരിപ്രാന്തിയോടെ എഴുന്നേറ്റ് അവന്റെ കയ്യ് പിടിച്ചു വെക്കാൻ ശ്രമിച്ചു..... അത്ര നേരം മിണ്ടാതെയിരുന്ന നുനുവിൽ പെടുന്നനെ ഒരുത്തരം നോവ് പടർന്നു.... അവള് പോലുമറിയാതെ.... "എടാ.... നിനക്കെന്താ പ്രാന്തുണ്ടോ.... എന്താ ഈ ചെയ്യുന്നേ.... പടച്ചോനെ... രക്തം നിൽക്കുന്നില്ലല്ലൊ... !!" അതോടെ നൈഫ് പല്ല് ഞെരിച്ച് അവളോട്‌ അലറി.... "കയ്യീന്ന് വിടെടി പുല്ലേ... എനിക്കെന്തായാലും നീ നോക്കണ്ട.... നിന്റെ കാര്യം പോവാൻ നോക്ക്... കോപ്പിലെ മുതലക്കണ്ണീർ ന്റെ അടുത്ത് ഇറക്കാതെ..... " അതൊന്നും കേൾക്കാത്ത മട്ടിൽ അവള് കണ്ണ് നിറച്ച് സകാഫിന്റെ അറ്റം കീറി കെട്ടാൻ തുനിഞ്ഞതും അവൻ കുതറി.... "നിന്നോടല്ലെടി പറഞ്ഞെ... " "ഇല്ലാ.... ഞാൻ പോവില്ല... നിന്നേ ഇങ്ങനെ ഒരു അവസ്ഥയിൽ ഇട്ടിട്ട് പോവാൻ അത്രക്ക് കണ്ണീച്ചോരയില്ലാത്തവളല്ല ഞാൻ.... മര്യാദക്ക് ആണേൽ മര്യാദക്ക് അല്ലേൽ ന്റെ തനിക്കൊണം നീ അറിയും.... !!" അവള് അപ്പോയെക്കും ഉഗ്ര രൂപം കൊള്ളാൻ തുടങ്ങിയിരുന്നു.... "നിന്റെ മറ്റവനോട്‌ പോയി പറയെടി ഇത്.... ഞാൻ നേരത്തെ നിന്നോട് ചോദിച്ചപ്പോ എവിടെ ആയിരുന്നെടി നിന്റെ നാവ്.... ഹേ... പറയടി.... വല്ലാതെ എനിക്കിട്ട് ഉണ്ടാക്കാൻ വരല്ലേ നിയാ.... " "ഒന്ന് പോടാ കാട്ടുപ്പോത്തേ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കാതെ അടങ്ങി നിൽക്ക്.... " "സൗകര്യമില്ലടീ.... വഞ്ചകി..... " അതും പറഞ്ഞോണ്ട് നുനുവിനെ മറിക്കടന്ന് പോകാൻ ഒരുങ്ങിയ അവനെ തിരിച്ചു നിർത്തി അവന്റെ കവിൾ നോക്കിയൊന്ന് പൊട്ടിച്ചതും ഞെട്ടൽ മാറാതെ നൈഫ് അവളോട്‌ അട്ടഹസിച്ചു..... "എടീ........ !!!!" മുന്നോട്ട് പാഞ്ഞു വരുന്ന അവനെ കണ്ടിട്ടും അവളിൽ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടായിരുന്നില്ല അവന്റെ നെഞ്ചിൽ കയ്യ് കുത്തി അവള് പല്ലിറുമ്മി.... "അലറണ്ട... ഇനിയും ഷോ കാണിച്ചാൽ മറു കരണവും ഞാൻ പൊകക്കും...." ബലമായി അവന്റെ കയ്യ് പിടിച്ച് വലിച്ച് അവള് കെട്ടുകയാണ്..... അന്നേരം നൈഫ് ഒന്നും പറഞ്ഞില്ല.... അവന്റെ നോട്ടം മുഴുവൻ ചുവന്നു കലക്കിയ ആ കണ്ണുകളിലേക്കും ദേഷ്യത്താൽ വിറച്ചു കൊണ്ടിരുന്ന അധരത്തിലേക്കുമായിരുന്നു.... അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ഭാവം മനസ്സിലാക്കിയ നൈഫിന്റെ ചുണ്ടിലും ചെറിയ ഒരു പുഞ്ചിരി വിടർന്നു..... പെട്ടെന്ന് നൈഫ് അവളെ അരയിൽ പിടിച്ചു വലിച്ച് തന്നോട് അടുപ്പിച്ചതും അവളൊന്ന് ഞെട്ടി... കുതറി മാറുന്ന അവളുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കൊണ്ട് അവൻ ഒന്നൂടെ പിടുത്തം മുറുക്കി..... "എനിക്ക് അറിയാടീ.... ഈ ഖൽബിൽ ഞാൻ മാത്രമാണെന്ന്.... അതല്ലേ എനിക്കൊന്നു വേദനിച്ചപ്പോ നിന്റെ കണ്ണ് നിറഞ്ഞത്..... നാവ് നുണ പറഞ്ഞാലും മിഴികൾ ഒരിക്കലും കള്ളം പറയില്ല.... " "അത് നിന്റെ വെറും തോന്നലാ.... നിന്നെയല്ല ഒരാളെയും സ്നേഹിക്കില്ല.... വിടെടാ.... " നെഞ്ചിൽ അവള് തുരുതുരെ ഇടിക്കുന്നത് ഗൗനിക്കാതെ നൈഫ് അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.... അവന്റെ ചുടു ശോസം അവളുടെ മുഖത്ത് തട്ടുന്നതിനനുസരിച്ച് ചെന്നിയിൽ വിയർപ്പ് പൊടിയുന്നത് അവള് അറിഞ്ഞു..... ഒരു നിമിഷം ഹൃദയമിടിപ്പ് നിലച്ച പോലെ..... സമയം ഒട്ടും പാഴാക്കാതെ നൈഫ് അവളുടെ ചെവിയിൽ മൃദുവായി കടിച്ചു ശോസം ഉയർന്നു പൊങ്ങിയതും അവൻ ഇളം ചുവപ്പ് കലർന്ന കവിളുകളിൽ അമർത്തി ചുംബിച്ചു... അവസാനമായി ചാമ്പക്ക അധരങ്ങളിൽ അവന്റെ നോട്ടം തങ്ങി നിന്നതും സ്വബോധം തിരിച്ചെടുത്തു നുനു ശക്തിയിൽ അവനെ പിന്നിലോട്ട് തള്ളിയിട്ടു.... കരഞ്ഞോണ്ട് തന്നിൽ നിന്നും ഓടി മറയുന്ന അവളെയും നോക്കി നൈഫ് അവന്റെ ചുണ്ടിൽ വിരലോടിച്ചു പതിയെ സ്റ്റെയർ ഇറങ്ങി.... ( തുടരും ) Writer.. SUHAIB V😠Y😠D!'S K😡LIPP😡N ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ചെങ്ങായിമാരെ.... ലേറ്റ് ആയതിനു ക്ഷമ ചോദിക്കുന്നു... സ്റ്റോറി ഇനി ഒന്നോ രണ്ടോ പാർട്ട്‌ കൂടി... സപ്പോർട്ട്ന് ഒത്തിരി നന്ദി... ഹുദ്ഹുദ് പോസ്റ്റണോ വേണ്ടയോന്ന് എന്തായാലും അഭിപ്രായം അറിയിക്കുക.... അല്ലേൽ അത് കുറഞ്ഞു പാർട്ടോടെ ഞാൻ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്... ആരെയും ബോറടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.... #📙 നോവൽ
എല്ലാവർക്കും ഈദ് മുബാറക്ക് ✌️അപ്പൊ മ്മള് വീണ്ടും വന്നു ട്ടോ... __________________________________________ ബിച്ചുവിനും തക്കുവിനും പിന്നേ അവരുടെ ഫ്രണ്ട്‌സ്നും എന്ത് സംഭവിച്ചു...?? *ഖൽഫാൻ *ഓരോ രഹസ്യങ്ങളായി ചുരുൾ അഴികുകയാണ് തക്കുവിന്റെ ഡയറിയിലൂടെ.... ശേഷം വായിക്കുക... 🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@ Part 35 ( 2 ) ************ ഞാൻ ആരാണെന്ന് മനസ്സിലാവാത്ത ഭാവം അവന്റെ മുഖത്ത് നിഴലിക്കുന്നതായി ഞാൻ കണ്ടതും വന്നത് എന്തിനാണെന്നും മറ്റു കാര്യങ്ങളും അവന് മുന്നിലായി നിരത്തി.... എന്ത് മറുപടിയാണ് അവനിൽ നിന്നുണ്ടാവാ എന്ന് അക്ഷമയോടെ കാത്തിരുന്നപ്പോയാണ് അവൻ സംസാരിച്ചു തുടങ്ങിയത്..... "ഇന്നേവരെ ഒരു പെൺകുട്ടിയോടും എനിക്ക് അങ്ങനെയൊരു വികാരം തോന്നിയിട്ടില്ല ബിച്ചു.... അന്നത്തെ അടിക്ക് പിന്നിലുള്ള കാരണം അച്ഛന്റെ ജേഷ്ഠന്റെ വകയാണെന്ന ആദ്യം കരുതിയത്.... ഞങ്ങളുടെ തറവാട്ടിനും സ്വത്തിന് മേലും പണ്ടേ അയാൾക്ക്‌ കണ്ണുണ്ടായിരുന്നെന്ന് അച്ഛൻ വഴിയാണ് ഞാൻ അറിഞ്ഞതും.... ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിൽ ജീവിക്കുന്ന തന്റെ ജീവിതത്തിലേക്ക് ആ പെൺകുട്ടിയെ കൂടി വലിചിഴക്കണോ അവളുടെ സന്തോഷം തല്ലി കെടുത്തണോ....?? ഏതു സമയത്തും ചിലപ്പോൾ ഞാൻ കൊല്ലപ്പെട്ടേക്കാം..... ഈ ചെറുപ്രായത്തിൽ തന്നെ ഒരുപക്ഷെ അവള് വിധവായാകേണ്ടി വന്നാൽ ഒരിക്കൽ എങ്കിലും അവളെന്നെ ശപിക്കില്ലേ...?? കല്യാണം കഴിയുന്നതിന് മുന്നേ അവളുടെ വീട്ടുക്കാരുടെ ഭീഷണി എന്നേ തേടിയെത്തി... അപ്പൊ കഴിഞ്ഞാലുള്ള സ്ഥിതി...?? ഞാൻ കാരണം ഒരു പെൺകുട്ടിയുടെ കണ്ണു നിറയുന്നത് പോലും എനിക്ക് സഹിക്കില്ല.... ഇങ്ങനെയൊക്കെ ചിന്തിച്ചത് കൊണ്ടാ അന്ന് അവളെ ഞാൻ അകറ്റിയത്.... ആലോചിച്ചു നോക്കി ഞാൻ എടുത്ത തീരുമാനം തെറ്റാണോ....?? ഒറ്റ ശോസത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ ഷോൾഡറിൽ കൈ വെച്ചു..... "കണ്ണാ നിന്നേ പോലെ ചിന്തിക്കാൻ നിനക്ക് മാത്രേ പറ്റൂ.... നല്ലൊരു മനസ്സുള്ളവനേ കിട്ടാൻ ഭാഗ്യം ചെയ്ത കുട്ടിയാണ് അവള്..... പാവമാണെടാ ന്റെ ശ്രേയ..... വല്യ കുടുംബമാണെങ്കിലും ഇന്ന് വരെ മനസ്സ് അറിഞ്ഞു സന്തോഷിച്ചിട്ടില്ല അവള്.... സന്തോഷം എന്തെന്നറിഞ്ഞത് പോലും ഞങ്ങളെ കൂടെ കൂടിയതിനു ശേഷമാണ്.... വീർപ്പുമുട്ടി കഴിയുകയാ ഓരോ ദിവസവും ആ വീട്ടിൽ.... സ്വന്തം നിലപാടിൽ ജീവിക്കാൻ വാശി പിടിച്ച ചേച്ചിയെ അവര് പുറത്താക്കിയതും അതോടെ അവള് തീർത്തും ഒറ്റപ്പെട്ടു.... ആരോടും പരാതിയില്ല പരിഭവമില്ല അതാണ് ന്റെ ശ്രേയയെ എന്നിലേക്ക്‌ അടുപ്പിച്ചതും.... ഒറ്റ ദിവസമെങ്കിലും നിന്റെ കൂടെ ജീവിച്ചാൽ മതി അവൾക്ക് അത്രേ ആഗ്രഹിക്കുന്നുള്ളൂ... നിന്റെ വേദനയിലും സന്തോഷത്തിലും അവളെന്നും സന്തുഷ്ടയായിരിക്കും..... ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ അവള് നിന്നേ വേദനിപ്പിക്കില്ല.... !!" "അറിയാം... ബിച്ചു എനിക്കെല്ലാം.... ഇതേ കാര്യം പറഞ്ഞ് നിന്റെ രണ്ട് കൂട്ടുകാരും നിനക്ക് മുന്നേ എന്നേ സമീപിച്ചിരുന്നു..... എന്തൊക്കെ തോന്നിയാലും ചിലരോട് പ്രേമം തോന്നില്ല.... എന്നാൽ ചിലരോടെ മാത്രമേ അത് തോന്നുകയുള്ളൂ.... !!" കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ നിന്ന നിൽപ്പിൽ അവന്റെ കൈകൾ കവർന്നു.... "നിനക്ക് അവളെ ഇഷ്ടമാണോ അല്ലയോന്ന് മാത്രം അറിഞ്ഞാൽ മതി എനിക്കിപ്പോ...?? " മറുപടിയെന്നോണം പുഞ്ചിരി തൂകി വിരലിൽ കിടന്ന മോതിരം അവനെനിക്ക് സമ്മാനിച്ചു... "ഇത് പറയും എല്ലാം.... " അത്രയും പറഞ്ഞ് കൊണ്ടായിരുന്നു അവൻ നടന്നകന്നത്... ഞാൻ അന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചതും ഒത്തിരി സന്തോഷത്തോടെയാണ് കേട്ട വാർത്തയിൽ അവള് അമ്പരന്നു.... ഞങ്ങളെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു കുറെ നേരം.... ഞങ്ങൾക്കും അതേ നോവ് അനുഭവപ്പെട്ടിരുന്നു ഇക്കാലമത്രയും കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന അവളെ മറ്റൊരാളെ ഏൽപ്പിക്കുമ്പോ ചങ്കിലൊരു പിടച്ചിൽ.... അവളെന്നും സന്തോഷവതിയായിരിക്കുമല്ലോ അതുമതി... ഞങ്ങൾക്കെന്നും.... രാത്രിക്ക് രാത്രി അവളെ വീട്ടീന്ന് ചാടിച്ചു..... ചെമ്പകശ്ശേരിയിൽ അവന്റെ തറവാട്ടിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോട് കൂടി വിവാഹം നടത്താനായിരുന്നു മൂവരും തീരുമാനിച്ചിരുന്നത്... അവൾക്ക് ചെറുതായി പേടിയുണ്ടെങ്കി പോലും ഒന്നുമില്ലന്ന് പറഞ്ഞ് ഞാൻ കൂടെ കൂടെ ആശോസിപ്പിച്ചു.... അങ്ങനെ ഭംഗിയായി കല്യാണം കഴിഞ്ഞു... സർപ്പക്കാവിൽ സകല നാഗ ദൈവങ്ങളെയും സാക്ഷിയാക്കി കണ്ണൻ ശ്രേയയുടെ കഴുത്തിൽ താലിക്കെട്ടി... സീമന്ത രേഖയിൽ ചുവപ്പ് പടർന്ന നിമിഷം ശ്രേയ ഇരു കണ്ണുകളും കൂട്ടിയടച്ചു... അപ്പോഴും തൊഴ്തു കൊണ്ടിരുന്ന കൈകൾ അവള് വേർപ്പെടുത്തിയിട്ടില്ലായിരുന്നു.... അച്ഛന്റെയും അമ്മയുടെയും കാല് തൊട്ട് വന്ദിച്ചു ശേഷം എന്റെ അടുത്തേക്ക് വന്നിട്ട് അവള് അടക്കി പിടിച്ചു തേങ്ങി..... അതിലുണ്ട് സങ്കടവും പരിഭവവും എല്ലാം.... നെറുകയിൽ തലോടി ഞാനും ആഗ്രഹിച്ചു നേരെ ജിബ്രുന്റെയും ജിമ്മന്റെയും അടുത്ത് ചെന്നിട്ട് അവരെയും ചേർത്തു പിടിച്ചു.... ഇനിയെന്നെ കാട്ടുക്കോഴിന്ന് വിളിക്കാൻ ആളില്ലല്ലോന്ന് പറഞ്ഞ് ജിബ്രു അവളെ കളിയാക്കിയതും ഞങ്ങൾ എല്ലാവരും കൂടി ചിരിച്ചു.... അതോടെ അവളെ സങ്കടം മാറി ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... അവളെ കണ്ണന്റെ കയ്യോട് ചേർത്തു.... "*നമ്മുടെ വട്ടുകളെ അങ്ങനെ തന്നെ ആസ്വദിക്കാൻ പറ്റിയ കൂട്ട് കിട്ടുന്നിടത്താണ് ജീവിതത്തിൽ സുന്ദരമായ നിമിഷങ്ങൾ പിറക്കുന്നത് പോലും.... തരുവാ ഞാനെന്റെ അര വട്ടിനെ നിനക്ക്.... പൊന്നു പോലെ നോക്കിക്കോളണം... ഒരിക്കലും ആ കണ്ണുകൾ നിറക്കാൻ നീ ഇടവരുത്തരുത്....*" ഇല്ലെന്ന ഉറപ്പിനാൽ അവനെന്നെ നെഞ്ചോട് ചേർത്തു പിടിച്ച അന്നേരം എനിക്ക് കാണാൻ കഴിഞ്ഞു അവളുടെ മിഴിക്കോണിൽ നനവ്‌ പൊടിഞ്ഞത്... അവരോടൊപ്പം നടന്നു പോകുമ്പോഴും ഒരിക്കൽ കൂടി അവളെന്നെ തിരിഞ്ഞു നോക്കി കണ്ണ് ചിമ്മി.... അവളുടെ കൈകൾ അവന്റെ കൈകളിൽ കോർത്തു പിടിച്ചിരുന്നത് നിറക്കണ്ണുകളോടെ ഞാനും ന്റെ ചങ്ക്‌സും നോക്കി നിന്നു.... ശേഷം ഒരുപാട് എതിർപ്പുകളും പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടി വന്നെങ്കിലും കണ്ണനെ പിടിച്ചുയർത്തിയത് ഞങ്ങളായിരുന്നു.... ധൈര്യം നൽകി തോളോട് തോൾ ചേർത്തി എല്ലാം അടിച്ചു ഒതുക്കിയിരുന്ന തനിക്ക് പലപ്പോഴും സ്റ്റേഷനിൽ കയറിയിറങ്ങേണ്ട പതിവായി.... അതോടെ അനുദിനം ശത്രുക്കളുടെ എണ്ണവും വർധിച്ചു.... പതിയെ പതിയെ എല്ലാം കെട്ടടങ്ങിയല്ലോന്ന് ഞങ്ങൾ ആശോസിക്കുന്ന സമയത്താണ് അവരുടെ ജീവിതത്തിലേക്ക് മറ്റൊരാളുടെ കടന്നു വരവ്.... ഇണക്കവും പിണക്കവും അതോടെ അവസാനിച്ചുവെന്ന് മാത്രമല്ല.... ഒടുക്കം അവരുടെ വീട്ടുക്കാർക്ക് കണ്ണനെ അംഗീകരിക്കേണ്ടി വന്നു.... സ്വത്തു കണ്ട് മോഹിച്ചതല്ല ഇവളെ ശെരിക്ക് ഇഷ്ട്ടം തോന്നി കെട്ടിയതാണെന്ന് അവരോട് കണ്ണൻ തുറന്നടിച്ചു അവളെ ഇട്ടു മൂടാനുള്ള പൊന്നും പണ്ടവും തറവാട്ടിലുണ്ടെന്നു കൂടെ അവൻ കൂട്ടിച്ചേർത്തു.... ഒരെണ്ണം പോലും വാ തുറന്നില്ല തെറ്റ് പറ്റി പോയതാണെന്ന് ക്ഷമാപണം നടത്തിയതിന് ശേഷമായിരുന്നു അവര് പോയത്.... പിന്നീട് എല്ലാരും ഒരുമിച്ചത് കുഞ്ഞിന്റെ ആദ്യ പിറന്നാളിനായിരുന്നു.... ചോറൂണും അവരുടെ അച്ചന്മാർ ഒരുമിച്ചു നടത്തി... പേരും വിളിച്ചു... ജെനി നീരജ്..... കണ്ണനായിരുന്നു ആ പേരിട്ടത് എല്ലാർക്കും ഇഷ്ട്ടായി ആരും എതിർപ്പ് കാണിച്ചില്ല.... അതിഥികൾ പിരിഞ്ഞു പോയി അന്നേരം രണ്ട് വീട്ടുക്കാരും ഞങ്ങളും മാത്രം അവിടം അവശേഷിച്ചു..... സന്തോഷത്തിനിടയിലും കണ്ണൻ ആകെ അസ്വസ്‌ഥനായിരുന്നു.... കളിക്കൂട്ടുക്കാരിയെ ഈ വിവരങ്ങൾ ഒന്നും അറിയിക്കാൻ കഴിഞ്ഞില്ലല്ലോന്ന പേരിൽ.... എല്ലാതും എന്നോട് പറഞ്ഞതും അവൾക്ക് ഫോൺ ചെയ്തു കൊടുത്തു.... അമ്പിനും വില്ലിനും അടുക്കാത്ത ഒന്നൊന്നര മൊതലായതു കൊണ്ട് മുട്ടൻ തെറിയാ കാൾ എടുത്തപ്പോയെ ഞാനും അവനും കേട്ടത്.... തിരിച്ചു പറയാൻ നാക്ക് തരിച്ച അവനെന്നെ തടുത്തു നിർത്തി പ്രശ്‍നം പരിഹരിച്ചു..... അത്യാവശ്യമായി ടൗണിലേക്ക് പോകാനുണ്ട് എന്ന് പറഞ്ഞ് ജിമ്മനും ജിബ്രുവും എന്നേ കൂട്ടു വിളിച്ചു അവനോട് സംസാരിച്ചു കൊതി തീർന്നിട്ടില്ലന്ന് ഞാനും... അടിപിടിയാകണ്ട വേഗം പോയിട്ട് പോരേ ഞാൻ ഇവിടെ തന്നെയുണ്ടാവില്ലേന്നൊക്കെ പറഞ്ഞോണ്ട് അവരൊപ്പം എന്നേ ഉന്തി തള്ളി വിട്ടു.... മനസ്സില്ലാ മനസ്സോടെ ഞാൻ അവർക്കൊപ്പം പോയി.... അന്നത്തെ ഇരുണ്ട രാത്രിയായിരുന്നു വിധി മാറ്റി എഴുതപ്പെട്ടത്.... തിരിച്ചു വന്നപ്പോയെക്കും തറവാട് മുഴുവൻ ആളി കത്തുന്ന കാഴ്ചയാണ് ന്റെ ചങ്കിലെ പിടപ്പ് കൂട്ടിയത്..... ആരൊക്കെയോ ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും നോക്കാതെ അതിനുള്ളിലേക്ക് പോകാൻ ഒരുങ്ങിയതും ജിമ്മനും ജിബ്രുവും വേണ്ടാ എന്നർത്ഥത്തിൽ പിടിച്ചു വെച്ചു.... ബലമായി അവരുടെ കൈ വേർപ്പെടുത്തി മുന്നോട്ട് പാഞ്ഞു..... കത്തിക്കരിഞ്ഞ നാലു ജീവനുകളാണ് ന്റെ കണ്ണിൽ തുളച്ചു കയറിയത്..... കണ്ണൊക്കെ നിറഞ്ഞു സമനില തെറ്റിയവനേ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി പ്രാന്തമായി അട്ടഹസിച്ചു..... *കണ്ണാ...... ശ്രേയാ..... ജെനി..... * മൂന്നു പേരെയും അവിടെയെങ്ങും എനിക്ക് കണ്ടെത്താനായില്ല.... അപ്പോയെക്കും ജിമ്മനും ജിബ്രുവും ന്റെ അടുത്തേക്ക് ഓടി വന്നെന്നെ അള്ളിപ്പിടിച്ചു പലതും ചോദിക്കുന്നുണ്ടായിരുന്നു.... അവരുടെ അവസ്ഥ എന്നേക്കാൾ മറിച്ചാണ്... മരവിച്ചു നിൽക്കുന്ന ഞങ്ങൾ മുന്ന് പേരും അടുക്കള വഴി പിന്നാമ്പുറത്തേക്ക് കുതിച്ചു.... അവിടെയാകമാനം ചോര പാടുകളും വേറെ ആരുടെയോ കാലടിയും കണ്ടു.... അതും ലക്ഷ്യം വെച്ച് ഞങ്ങൾ ചെന്നെത്തിയ സ്ഥലം അത് സർപ്പക്കാവായിരുന്നു..... നാലുപ്പാടും ഞങ്ങൾ അലറി വിളിച്ചു നിരാശ ആയിരുന്നു ഫലം..... എവിടുന്നോ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.... ജിമ്മൻ ചൂണ്ടിയ ഭാഗത്ത് ചോരത്തുണിയിൽ ശ്രേയക്ക് അരികോട് പൊതിഞ്ഞു കിടത്തിയ ജെനിയിലേക്ക് കണ്ണുകൾ പാഞ്ഞു.... വേഗം ഞാൻ കുഞ്ഞിനെടുത്ത് ജിമ്മനെ ഏൽപ്പിച്ചു നേരെ ശ്രേയയെ തട്ടി വിളിച്ചു..... "ഡീ.... അച്ചു... കണ്ണു തുറക്ക് നിന്റെ അമറാ വിളിക്കുന്നെ പെണ്ണെ കണ്ണുതുറക്ക്.... ആരാ ഈ കൊടും ചതി ചെയ്തെ പറയ്.... ശ്രേയ..... ഡീ കണ്ണു തുറക്കെടി..... !!" കൊച്ചു കുട്ടിയേ പോലെ ഞാൻ അവളെയും ചേർത്തു പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു... അവളുടെ മുഖത്തെ ചോര തന്റെ ഷർട്ടിലും കയ്യിലും പരന്നു.... കണ്ണുകൾ ഇറുകിയടച്ച് കണ്ണുനീരിനെ ഒഴുക്കി വിട്ടന്നല്ലാതെ അവളൊന്നും പറഞ്ഞില്ല..... സഹിക്കാൻ ആവുന്നതിലും അപ്പുറമാണ് ന്റെ ശ്രേയയുടെ അവസ്ഥ... അവസാനമായി അവള് ഒന്നേ എന്നോട് ആവശ്യപ്പെട്ടോള്ളൂ.... *"ശഫാ... ഖ് അമർ.... ജെ... ജെനിയെ നീ ഒരു കുറ.... വ് പോലും.... വ.... വരുത്താതെ നോ... നോക്കണം.... അനാഥത്വം എ... എന്താന്ന് ഒരി.... ഒരിക്കലും അ.... അവളെ നീ..... !!*" അത്രയും പറഞ്ഞ് എങ്ങോട്ടോ വിരൽ ചൂണ്ടി ചലനമറ്റു ആ കൈകൾ നിലം പതിച്ചു.... മെല്ലെ കണ്ണുകളും.... ചുടു നീർ രക്തം പുരണ്ട കവിളിൽ കൂടി പെയ്തിറങ്ങി..... "ശ്രേയാ.......... !!!!!!" ന്ന് അലറിയ നിമിഷം ആകാശത്ത് വെള്ളിടി വെട്ടി മഴ തകർത്തു പെയ്യാൻ തുടങ്ങി..... കുഞ്ഞ് ശോസം കിട്ടാതെ അതും കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.... നിമിഷങ്ങൾക്കകം അതും രണ്ടാമത് ആകാശം പൊട്ടി പിളർന്ന വെട്ടിയ ഇടി മുഴക്കത്തൊടൊപ്പം അലഞ്ഞില്ലാതെയായിരുന്നു.... അവസാനമായി നെറുകയിൽ ചുംബനം അർപ്പിച്ചു അവളെ നിലത്ത് കിടത്തി.... *"കണ്ണൻ...... *" ചുണ്ടുകൾ മന്ത്രിച്ചതും നാഗ വിഗ്രഹത്തിനു അടുത്തേക്ക് ഓടി പോയി.... രക്തത്തിൽ കുളിച്ചു കിടക്കുന്ന ന്റെ കണ്ണനെ ഒരൊറ്റ വട്ടം മാത്രേ ഞാൻ നോക്കിയോള്ളൂ... കണ്ണുകൾ വേഗം പിൻവലിച്ചു ജിമ്മന്റെ ഷോൾഡറിൽ പിടിയമർത്തി.... അക്കാഴ്ച കണ്ട് നിൽക്കാനുള്ള ത്രാണിയില്ലാതെ നിലത്തേക്ക് ഞാൻ ഊർന്നു വീണു.... അവന്റെ നെഞ്ച് പിളർന്നിരിക്കുന്നു ഹൃദയം തൊട്ടടുത്തുള്ള നാഗ വിഗ്രഹത്തിന് മുന്നിൽ പ്രതിഷ്ട്ടിച്ചിരിക്കുന്നു...... പാവ കണക്കെ മരവിച്ചു നിൽക്കുന്ന എന്നേ ജിബ്രു എണീപ്പിച്ച് നിർത്തിയതും ഞാനെന്റെ സങ്കടവും ദേഷ്യവും ആ നെഞ്ചിൽ ഇടിച്ചു തീർത്തു ഷോൾഡറിൽ വീണു അലമുറയിട്ടു കരഞ്ഞു..... മഴയും എനിക്കൊപ്പം തേങ്ങൽ ഒതുക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു... അതോടെ Ktm rider ആയ ശഫാഖ് അമർ അദ്ധ്യായത്തിന് തിരശ്ശീല വീണു.... അവൻ പറഞ്ഞ് കഴിഞ്ഞതും തളർന്ന് ഞാൻ മുഖം പൊത്തി സങ്കടങ്ങളെ ഒഴുക്കി.... കരഞ്ഞു കരഞ്ഞു ന്റെ കവിൾ ചീർത്തു കെട്ടി ചുവന്നിരുന്നു.... അതോടൊപ്പം എല്ലാരുടേം മുഖത്ത് അന്നേരം ദുഃഖം തളം കെട്ടിയിരുന്നു.... അതൊന്നും വകവെക്കാതെ വീണ്ടും അവൻ തുടർന്നു.... "അന്ന് കൂടെ കൂട്ടിയതാഡീ ന്റെ ജെനിയെ.... എന്തോ കണ്ട ഷോക്കിൽ നാലാമത്തെ വയസ്സിൽ അവളുടെ സംസാരശേഷി നഷ്ട്ടമായി... ആകെയുള്ള വികാരം മുഖത്തെ നിറം മങ്ങാത്ത പുഞ്ചിരി മാത്രമാണ്.... ഷോക്ക് വരുമ്പോ അവള് തീർത്തും മറ്റൊരു ജെനിയായി മാറും.... അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി വക വരുത്താനായിരുന്നു നീ LLB ക്ക് ചേർന്നത്‌ പോലും ഒപ്പം മണ്മറഞ്ഞു പോയ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനും... അതിന് വേണ്ടിയല്ലേഡീ ഈ എന്നേ നിന്റെ ജീവിതത്തിൽ നിന്നും അകറ്റിയത്.... ഒരു വാക്ക് ഒരു വാക്ക് നിനക്കെന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ....?? നീ ചെയ്തില്ല..... എല്ലാ ത്യാഗവും നീയൊറ്റക്ക് സഹിച്ചു.... അന്ന് നിന്റെ ഇടുപ്പിൽ വരഞ്ഞ അടയാളം എനിക്കുള്ള മറുപടിയാ... അത് ഞാൻ കണ്ടില്ലന്നാണോ നീ വിചാരിച്ചു വെച്ചേക്കുന്നത്... തെറ്റിയെടി നിനക്ക്.... അതിന് പിന്നിൽ പ്രവർത്തിച്ചത് കണ്ണന്റെ വല്യച്ചന്റെ കൈകളായിരുന്നുവെന്ന്... നീ പറയാതെ തന്നെ ഞാൻ അറിഞ്ഞിരുന്നു അയാളുടെ ഭീഷണിയാർന്ന ഫോൺ കാളിലൂടെ..... നിന്നേ എനിക്ക് നഷ്ട്ടപ്പെടുമെന്ന ആവലാതി കൊണ്ടാ ആ ജോലിക്ക് പോകണ്ടാന്ന് വരെ വിലക്കിയത്.... കേസ് കുത്തി പൊക്കിയാൽ എന്നേ കൊല്ലുമെന്ന് താക്കീത് ചെയ്തപ്പോ ശെരിക്കും നീ പേടിച്ചു.... അതല്ലേ സത്യം...." ഞാൻ അവന്റെ ഷർട്ടിൽ പിടുത്തമിട്ടു.... "അതേടാ പറഞ്ഞതെല്ലാം സത്യാ... കേവലം ക്രിമിനലായ ആ ചെറ്റക്ക് വേണ്ടി ന്റെ ജീവനെ ബലിയാടക്കാൻ എനിക്ക് കഴിയോ.... കണ്ണേട്ടനെ നഷ്ട്ടപ്പെടുത്തിയ പോലെ നിന്നെയും നഷ്ട്ടപ്പെടുത്തണോ.... കഴിയില്ല ബിച്ചു അത്രമേൽ നിന്നേ ഞാൻ സ്നേഹിക്കുന്നുണ്ട്.... ഡയറി മുഴുവൻ വായിച്ച നിനക്ക് അതിൽ നിന്നും വ്യക്തമായിക്കാണും എല്ലാം.... !!" "എനിക്കതൊന്നും കേൾക്കണ്ട.... ഇത് കേൾക്കാൻ കാലങ്ങളെണ്ണി തീർത്തതാ ഈ ബിച്ചു..... ജെനി അവള് മതിയെനിക്ക് അവൾക്ക് ഞാനും.... അതിലൊരു മാറ്റവുമില്ലെടീ വൈകി പോയി തക്കു..... നിനക്ക് നല്ല ബുദ്ധി വരാൻ..... ന്റെ ശ്രേയയും കണ്ണനെയും ഇല്ലാതാക്കി ഇവളെ ഇക്കോലത്തിലാക്കിയവനേ കൊന്നിട്ടേ എനിക്കിനി വിശ്രമമൊള്ളൂ..... നീയായിട്ട് ഒഴിഞ്ഞു തന്നതിൽ നന്ദിയുണ്ട് ഒരുപാടൊരുപാട്.... !!" എന്നിലുള്ള പിടുത്തം വിടുവിച്ച് ഞാൻ റൂമീന്ന് വെളിയിലേക്ക് ഇറങ്ങി..... അവള് നിലത്ത് വീണു കരയുന്നത് പോലും അവൻ ഗൗനിച്ചില്ല.... പിന്നാലെ ജിമ്മനും ജിബ്രുവും വിളിച്ചു വന്നെങ്കിലും നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചു അവൻ നടത്തത്തിന്റെ വേഗത കൂട്ടി.... എന്ത് പറഞ്ഞിട്ടാ എങ്ങനെയാ അവളെ ഒന്ന് സമാധാനിപ്പിക്കാന്ന് അറിയാതെ കുക്കുവും ഡുണ്ടുവും കണ്ണും നിറച്ചു അതും നിൽക്കുന്നുണ്ടായിരുന്നു.... ഇത്രയും നാളും അടക്കി വെച്ചിരുന്ന വെച്ച വീറും വാശിയോ ഒന്നും അന്നേരം അവളിൽ കണ്ടില്ല.... വാടി തളർന്ന ഒരു പൂവ് കണക്കെ അവള് ഭിത്തിയോട് ചേർന്നിരുന്നു.... കണ്ണുകൾ അപ്പോഴും തോർന്നിട്ടില്ലായിരുന്നു.. അതിന് സാക്ഷിയെന്നോണം തൊട്ടപ്പുറത്ത് നുനുവും ഷേർലിയും നിന്നിരുന്ന വിവരം ആരും അറിഞ്ഞില്ല..... രണ്ട് പേരുടെയും കണ്ണുകളും എന്തിനോ നിറഞ്ഞു തുളുമ്പിയിരുന്നു..... ബിച്ചുവിന്റെ സംസാരം അവരെയും വല്ലാതെ പിടിച്ചു കുലുക്കിയിട്ടുണ്ട്.... നുനുവിനോരു വിളറിയ ചിരി സമ്മാനിച്ചു ഷേർലി എന്തോ ലക്ഷ്യത്തോടെ ദൃതിയിൽ നടന്നു പോകുന്നത് ഒരു അങ്കലാപ്പോട് കൂടി അവള് വീക്ഷിച്ചു..... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഇതേ സമയം ബിച്ചു തലക്കും കയ്യ് കൊടുത്ത് ബാൽക്കണിയോട് ചേർന്ന സിറ്റ് ഔട്ടിൽ ഇരിക്കുകയാണ്..... എല്ലാം അവൾക്ക് മുന്നിൽ തുറന്നെങ്കിലും മനസ്സാകെ വല്ലാതെ മരവിച്ചു പോയിട്ടുണ്ട്..... കൂടെ എന്തിനെന്നറിയാതെ ഹൃദയവും വിങ്ങി പൊട്ടുന്നുണ്ടായിരുന്നു..... ഏതോ ചിന്തയിലായിരുന്ന എന്നേ പിന്നിലോട്ട് കൊളുത്തി വലിച്ചത് ജിമ്മന്റെ വിളിയാണ്.... വേദനയും സങ്കടവും നിഴലിച്ച ഒരുത്തരം പതുങ്ങിയ സ്വരം..... "ബിച്ചു.... എന്താടാ ഇതൊക്കെ.....?? അത്രക്ക് വേണ്ടിയിരുന്നില്ല എന്തിനാ അവളെ വെറുതെ വേദനിപ്പിച്ചത്.... നിനക്ക് വേണ്ടി നിനക്കൊരാൾക്ക് വേണ്ടിയല്ലേ അതെല്ലാം മറച്ചു വെച്ചത്... നീ വിഷമിക്കുന്നത് കാണാൻ കഴിയാഞ്ഞിട്ടല്ലേ പറയെടാ.... കണ്ണന്റെ മരണം അവളെ എത്രത്തോളം തളർത്തി കാണുമെന്ന് നീയൊന്ന് ആലോചിച്ചു നോക്കിയേ.... അയാൾ കേറി മേഞ്ഞ വിവരം നിന്നോട് ഒരു പക്ഷെ പറഞ്ഞിരുന്നെങ്കിൽ മുന്നും പിന്നും നോക്കാതെ അയാളെ തീർക്കാൻ ഇറങ്ങുംന്ന് അവൾക്ക് അറിയാം.... അതുകൊണ്ട് നഷ്ട്ടം അവൾക്ക് മാത്രാ.... അബദ്ധവശാൽ നിന്റെ ജീവൻ പോയാൽ അവള് പിന്നേ ജീവിച്ചിരിക്കോ.... നിന്നോട് അത്രക്ക് ഇഷ്ട്ടമാണെടാ... നീ...... " അപ്പോയെക്കും ബിച്ചുവിന്റെ കൈ അവന് നേരെ ഉയർന്നു..... "മതി.... നീ അവൾക്ക് വേണ്ടി വേദനിച്ചത്.... ഒരായിരം വട്ടം ചോദിച്ചതാ അവളോട്‌ എന്നേ എന്തിനാ അവോയ്ഡ് ചെയ്യുന്നതെന്ന് എന്ത് തെറ്റ് ചെയ്തിട്ടാ അകറ്റുന്നതെന്ന്..... ഒരു വട്ടമെങ്കിലും പറഞ്ഞോ അവള് എന്നോട് മനസ്സ് തുറന്നോ....?? എന്തുകൊണ്ടാ അഹങ്കാരം ഒരാൾക്കും മുന്നിലും തോറ്റു കൊടുക്കില്ലന്ന അഹങ്കാരം... സ്മാർട്ട്‌ ആവാം ബട്ട്‌ ഓവർ സ്മാർട്ട്‌ ആവരുത്.... ഒന്നുമില്ലങ്കിലും ഞാൻ അവളുടെ ഭർത്താവ് അല്ലെ മഹർ അണിയിച്ചവനല്ലേ ആ ബോധമെങ്കിലും അവൾക്ക് ഇതുവരെ ഉണ്ടായിട്ടുണ്ടോ.... ഏതു നേരം നോക്കിയാലും എന്നേ തോൽപ്പിക്കാൻ നടക്കാ പിശാശ്..... വേദനിക്കാൻ തന്നെയാഡാ മോന്തയടക്കി പൊട്ടിച്ചതും അവളുടെ കഴുത്തിന് കുത്തി പിടിച്ചതൊക്കെ.... മുന്നേ അവൾക്ക് ഒരടിയുടെ കുറവുണ്ടേർന്നു ഒരിക്കെ ന്റെ നേർക്ക് കയ്യോങ്ങി വന്നതിനു കൊടുത്തു വിട്ടതാ അപ്പൊ ദേ വീണ്ടും.... മറ്റെന്തും ഞാൻ സഹിക്കും ജെനിയെ ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ വേദനിപ്പിച്ചാൽ അടങ്ങിയിരിക്കില്ല ഞാൻ.... അത് ആരായാലും..... വേണ്ടാ വേണ്ടാ വെക്കുന്തോറും ഒന്നും രണ്ടും ചോദിച്ചു വന്നോണ്ടിരിക്കും ഒരുപാട് തവണ ഞാൻ ഓങ്ങി വിട്ടതാണ് അവളെ..... എന്നത്തേയും പോലെ കയ്യും കെട്ടി നോക്കി നിൽക്കാനെ ഞാൻ മദർ തെരെസെടെ കൊച്ചു മോൻ ഒന്നുമല്ല.... അവളെക്കാൾ ഒരെല്ല് കൂടുതലുള്ള ആണാ.... അത് അവൾക്ക് മനസ്സിലായി കാണും അല്ല മനസ്സിലായി കാണണം..... !!" പുച്ഛത്തോടെ അവൻ പറയുന്നത് കേട്ടിട്ട് ജിമ്മന് അടിമുടി വിറച്ചു വന്നു.... "ഒലക്കേടെ മൂഡ്.... ഞാൻ ചോദിച്ചത് എന്താ ഇപ്പൊ നീ പറഞ്ഞതെന്താ..... കഷ്ട്ടം.... തലയിൽ ആള് താമസം നന്നേ കുറവാണല്ലോ മോനേ.... " "ആണെങ്കിൽ അങ്ങ് സഹിച്ചോ നിന്നോട് ഇവിടെ ആരേലും പറഞ്ഞോ എനിക്ക് ദഹിക്കാത്ത വർത്താനം പറഞ്ഞ് വരാൻ.... അവളെ ഞാൻ ഇനിയും തല്ലും ന്റെ ജെനിക്ക് നേരെ ചെറുവിരൽ ഉയർത്തിയാൽ..... അതിപ്പോ നീയായാലും ദേ നിക്കണ ചളിയൻ ചന്തുവായാലും കരണം പൊകച്ചിരിക്കും അറിയാലോ എന്നെ.... !!" "ഞാനൊന്നും പറഞ്ഞില്ലെ.... " ന്ന് പല്ലിറുമ്മി ജിമ്മൻ ജിബ്രുന്റെ അടുത്ത് ഇരുന്നു.... ഇതെല്ലാം അക്ഷമയോടെ നോക്കി നിക്കണ ലെ ജിബ്രുവാണെങ്കിൽ..... ഇനിയും ഉപദേശിച്ചു ചെന്നാലേ ചിക്കൻ പീസ് കടിച്ചു പറിക്കാൻ പോലും വായിൽ ഒരു പല്ല് കാണില്ല.... എല്ലാം കൂടി അടിച്ചിളക്കി അവൻ പല്ല് മാങ്ങാ അച്ചാറുണ്ടാക്കും.... സോ... ബീ കെയർഫുൾ.... ബിച്ചുവിന്റെ മൂഡ് തീരെ ശെരിയല്ലന്ന് കണ്ട രണ്ട് പേരും കുറച്ചു നേരത്തേക്ക് അവനെ ചൊറിയാനോ മന്താനോ പോയില്ല.... അവനാണെങ്കിൽ മൂട്ടിൽ തീ പിടിച്ച കണക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കാണ്..... ആ സമയത്തായിരുന്നു രണ്ടും കല്പ്പിച്ചുള്ള ഷേർലിയുടെ വരവ്..... ജിമ്മനും ജിബ്രുവും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരിപ്പിടത്തിൽ നിന്നും എണീറ്റു അവളെ തടഞ്ഞു നിർത്തി..... "മ്മ്.... എന്തു വേണം....?? " ജിമ്മനാണ്..... "ബിച്ചുവിനോട്‌ കുറച്ചു സംസാരിക്കണം...." അവളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു... കണ്ണുകൾ ബിച്ചുവിൽ തറച്ചു.... "അവന് കേൾക്കണ്ടങ്കിലോ....?!" ജിബ്രുവാണ്..... "നിങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല എനിക്ക് അവനോട് സംസാരിച്ചേ പറ്റൂ.... Bz it's a personal.... Only 5 minutes... " അവര് വായും പൊളിച്ചു അവളെ നോക്കി..... എന്താണെന്ന അർത്ഥത്തിൽ.... അവന്റെ സ്വഭാവം മാറുന്നത് കാണാൻ വയ്യാ എന്നുള്ളത് കൊണ്ടാ രണ്ടാളും അവൾക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചത് തന്നെ.... കണ്ടകശനി കൊണ്ടേ പോകൂന്നുണ്ടെങ്കിൽ അങ്ങനെയാവട്ടെ ആർക്കും നഷ്ട്ടമില്ലല്ലോ.... നീയായി നിന്റെ പാടായിന്ന് പല്ലിളിച്ചു അവര് ഒരു ഭാഗത്തേക്ക് മാറി നിന്നു..... ബിച്ചുവിന്റെ നേർക്ക് ചെന്നതും കേൾക്കാൻ താല്പര്യമില്ലന്ന് അവൻ ആദ്യേ പറഞ്ഞു..... എന്നിട്ടും അതിൽ നിന്നും പിന്തിരിയാൻ അവള് ഒരുക്കമല്ലായിരുന്നു...... "ദേഷ്യം പിടിപ്പിക്കാതെ പോവാൻ നോക്ക് ഷേർലി..... ഞാനാകെ അടിമുടി കത്തി നിൽക്കാണ് ഇനി നിന്റെ വർത്താനം കൂടി കേട്ടാൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.... !!" ദേഷ്യത്തോടെ അത്രയും പറഞ്ഞ് പോവാൻ തുനിഞ്ഞ അവനെ പിടിച്ചു നിർത്തിയത് ഷേർലിയുടെ ഉറച്ച വാക്കുകളായിരുന്നു.... "ഞാൻ ആരാണ് എന്താണെന്നൊക്ക നിനക്ക് അറിയണ്ടേ മിസ്റ്റർ അഫ്താബ് ഹാഫിസ് നഹൽ എന്ന ബിച്ചുവിന്.... ഒരു ജോലിക്കാരിയുടെ മുഖംമൂടി അണിഞ്ഞു നിന്നോടൊപ്പം കൂടിയത് എന്തിനാണെന്ന് നിനക്ക് അറിയണ്ടേ....?? ഇന്നീ നിമിഷം മുതൽ നീയെല്ലാം അറിയണം... നിന്നെയും ശൗഫയേയും കൊല്ലാൻ വേണ്ടി പുനർ ജനിച്ചവളാണ് ഞാൻ.... നീ പൊന്നു പോലെ കൊണ്ടു നടക്കുന്ന ജെനി ന്റെ കൂടപ്പിറപ്പിന്റെ രക്തമാണ്.... അതേ....' ശ്രേയ ആഗ്നസ് ജോസ് 'ഷേർലിൻ ജോസിന്റെ ഒരേയൊരു അനിയത്തിയാ... വീട്ടുക്കാർ പുറത്താക്കിയെന്ന് നീ നേരത്തെ പറഞ്ഞില്ലെ അത് ഞാനായിരുന്നു.....!!" കേട്ടപാടെ അവനും ജിമ്മനും ജിബ്രുവും ഒക്കെ ഒരുപോലെ ഞെട്ടി..... ( തുടരും ) Writer.. SUHAIB V😠Y😠D!'S K😡LIPP😡N ******************************************** ചെങ്ങായിമാരെ.... ഈ പാർട്ട്‌ ഇഷ്ട്ടമായെന്ന് വിചാരിക്കുന്നു... സപ്പോർട്ട്ന് ഒത്തിരി നന്ദി.... സംശയങ്ങൾ ചോദിക്കാൻ മറക്കരുത്.... വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക ഇമോജി ഒഴിവാക്കിയിട്ട്.... ഇന്ശാല്ലഹ്... നെക്സ്റ്റ് വേഗം പോസ്റ്റും.... #📙 നോവൽ
🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@ Part 35 ( 1 ) ************* അവൻ വീണ്ടും തല്ലുണ്ടാക്കാൻ വരുമെന്ന് ഭയപ്പെട്ടു സ്റ്റെയർ ഇറങ്ങിവേയായിരുന്നു നുനു റെഡിയായി നിൽക്കുന്നത് കണ്ടത്..... എന്നേ കണ്ടപ്പോയെ അവള് ഒരു കള്ളച്ചിരി പാസ്സാക്കി വല്ലാത്തൊരു നോട്ടമെറിഞ്ഞത് തന്റെ ചുണ്ടുകളിലേക്കാണെന്ന് എനിക്ക് ആദ്യേ മനസ്സിലായി..... "എന്താ ഇത്തൂസ്.... ലിപ്സ്റ്റിക് കൂടിയോ..... അധിക ചുവപ്പ് കൂടുതലാണല്ലോ....?? " എനിക്കിട്ട് താങ്ങി ഇളിച്ചു നിൽക്കാണ് മറുപടി കേൾക്കാൻ വേണ്ടി..... "ആണോഡീ എന്നാലേ കണക്കായിപ്പോയി.... നിന്റെ കാട്ടുപ്പോത്ത് കാക്കു പോരേ ചുവപ്പ് കൂട്ടാനും കുറക്കാനും... ഒന്നൊന്നര പണി കൊടുത്തു വരുന്ന വഴിയാ ഞാൻ.... നിനക്കും അങ്ങനെ കിട്ടണ്ടേങ്കില് മര്യാദക്ക് വായടക്കിക്കോ.... കുട്ടിപിശാശ്ശേ.... പറഞ്ഞില്ലെന്ന് വേണ്ടാ....!! " "ന്റെ പൊന്നോ.... നമ്മളില്ലേ..... " ന്ന് പറഞ്ഞ് രണ്ട് ചെവിയിൽ പിടുത്തമിട്ട് നുനു ഒഴിഞ്ഞു മാറി.... കൂടെ വരുന്നില്ലേന്ന് ചോദിച്ചപ്പാടെ അവള് കോക്കുന്റെ കൂടെ പോന്നോളാം എന്തോ സർപ്രൈസ് ഉണ്ടെന്ന് തുള്ളിച്ചാടി പറയണ കേട്ടു.... പറഞ്ഞത് കേട്ടില്ലങ്കിൽ അവന്റെ ഞെട്ടും ബോൾട്ടും ലൂസായി പൊട്ടിത്തെറിക്കുമെന്ന് അറിയാവുന്നതു കൊണ്ടും അത് കൂട്ടണം എന്നുള്ള ഉദ്ദേശം കൊണ്ടും ഞാൻ അവളെ മനഃപൂർവം പിടിച്ചു വലിച്ചു എന്നോടൊപ്പം കൂട്ടി... വരുന്നില്ലന്ന് പറഞ്ഞതും മേലാൽ തന്നോട് കൂട്ടുക്കൂടാൻ വരണ്ടാന്ന് കടുപ്പിച്ച് മോന്ത കോട്ടി... അപ്പോൾ മാത്രമാണ് അവൾ ആ തീരുമാനം മാറ്റിയത്... ഭീസണി ഏറ്റു... ഹും എന്നോടാണോ കളി.... ന്റെ വണ്ടിയുടെ കീ പോക്കറ്റിലിട്ട് അവന്റെ വണ്ടിയിൽ കയറി.... ഇതുകൊണ്ട് ഞാനിന്ന് താജ്മഹൽ പണിയും ഹംക്കേ.... കാത്തിരുന്നു കണ്ടോ.... ആക്സിലേറ്ററിൽ പിടിയമർത്തി മുറ്റത്ത് ഞെരങ്ങി അവിടെ മുഴുവൻ പൊടി പറത്തിച്ചു.... നുനു വേഗം മുഖം പൊത്തി മതിയെന്നൊക്കെ വിളിച്ചു കൂവിയെങ്കിലും ആര് കേൾക്കാൻ ഈ ഞാനോ.... അന്നേരം കൊറച്ചൂടെ ആ പണി തുടർന്നു.... എന്നിട്ടേ പിൻചക്രം നിലത്ത് കുത്തിയുള്ളൂ ആഹാ.... എന്തൊരു ചൊർക്ക്.... ഉമ്മറത്താണെങ്കി ഹോളി ഫീലും അപ്പൊ പിന്നേ വടി പോലെ നിൽക്കണ നുനുവോ.... ആലോചിച്ചു നോക്കൂ.... ഒടുക്കം നല്ലോണം പിച്ച് വാങ്ങിച്ച് തിരുപ്പതിയായി വണ്ടി മുന്നോട്ട് എടുത്ത് ഒരു പോക്കായിരുന്നു.... സ്പീഡ് കൂട്ടിയതിനാൽ ആറരക്ക് മുന്നേ ഞങ്ങൾ എത്തി.... ഒരിക്കെ.... ഉപ്പൂപ്പന്റെയും ഉമ്മൂമാന്റെയും ബര്ത്ഡേ പാർട്ടിക്ക് വന്നതായിരുന്നു ഞാൻ.. അന്ന് കരുതിയില്ല ഈ കുടുംബത്തിലേക്ക് തന്നെ അവന്റെ ഭാര്യയായി വരുമെന്ന്.... വിധിയാണ് എല്ലാം.... നേരെ പാർക്കിംഗ് ഏരിയയിലേക്ക് പോയി വണ്ടി സ്റ്റാന്റിലിട്ടു ബാഗും താങ്ങി നുനുവിന്റെ കയ്യും പിടിച്ച് ആ തറവാട്ടിലേക്ക് വലതു കാലെടുത്തു വെച്ചു.... ചുറ്റുപാടും ലേറ്റ്ന്റെ വർണ ശോഭ കണ്ണിനെ കുത്തി തുളക്കുന്നുണ്ടായിരുന്നു..... വീടിന്റെ വലുപ്പം കണ്ടപ്പോയെ കണ്ണുതള്ളി ആദ്യമായി വരുന്നത് കൊണ്ടാകണം..... ആളും ബഹളവുമായി ഇപ്പൊയെ ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.... പുറത്ത് കാർന്നോന്മാർ സൊറ പറയുന്നുണ്ട്... ഉമ്മറത്തിണ്ണയിലും പലരും ഇരുന്ന് നാട്ടു വർത്താനം അപ്പുറത്തേക്ക് മാറി കുട്ടികൾ ഓടി കളിക്കുന്നു.... ആകെ ജഗപൊക.... അകത്തളത്തിൽ എത്തിയപ്പോയെക്കും സ്ത്രീ ജനങ്ങളുടെ സംസ്ഥാന സമ്മേളനം.... കൂൾ ഡ്രിങ്ക്സ് കേറ്റി കൊണ്ട് കൊറേയെണ്ണം അവിടെ ഇരിക്കുന്നുണ്ട്.... ഫോണിൽ തോണ്ടി ഇപ്പൊ ദേ മൂക്കു കുത്തി വീഴാൻ ഒരുങ്ങിയ വേറെ പലരും..... ചിലർ കത്തിയടിക്കുന്ന തിരക്കിൽ..... കേൾക്കുന്നവരോ അത് അവസാനിപ്പിക്കാൻ കോട്ടുവായയുമിട്ട് വെറുപ്പിച്ചോണ്ടിരിക്കാ.... എല്ലാരേം നിരീക്ഷിക്കുമ്പോയായായിരുന്നു ആരോടോ സംസാരിച്ചിരുന്ന ഉമ്മച്ചീടെ കണ്ണ് ഞങ്ങളെ തേടിയെത്തിയത്.... "തക്കൂ........ " മൂപ്പത്തി നീട്ടിയങ്ങു വിളിച്ചതും അന്നേരം വെടി പറച്ചിലിൽ മുഴുകിയ പലരുടേം കണ്ണുകൾ ഞങ്ങളിലേക്ക് വന്നു പതിച്ചതും ഒരുമിച്ചായിരുന്നു.... നുനു എന്താപ്പോ ഉണ്ടായേ എന്നർത്ഥത്തിൽ എന്നേ നോക്കി നെറ്റി ചുളിച്ചു.... ഉമ്മച്ചി ഓടി വന്നിട്ട് കെട്ടിപ്പിടിച്ചു സ്വകാര്യം പറഞ്ഞു ഇത്രേം നേരം കാണാത്തത് കൊണ്ട് ഉപ്പച്ചി കാറുമായി വരാൻ നിൽക്കേർന്നൂന്ന്..... അതിന് മുന്നേ വന്നത് നന്നായീന്ന്.... അലറി വിളിച്ചത് സന്തോഷം കൊണ്ടാണെന്ന് വേറൊന്നുമില്ലന്നൊക്കെ ശോസം വിടാതെ പറഞ്ഞോണ്ടിരിക്കുന്നുണ്ട്..... എല്ലാത്തിനും ചിരിച്ചു മൂളി കൊടുത്തു കൂടെ നുനുവും.... ഫ്രഷായി വരാൻ പറഞ്ഞു ഉമ്മച്ചി കിച്ചണിൽ കുറച്ച് പണിയുണ്ടെന്ന് അറിയിച്ചു അങ്ങോട്ടേക്ക് ഓടി.... സ്റ്റെയർ കയറി ഞങ്ങൾക്ക് സെറ്റാക്കി വെച്ച റൂമിൽ ചെന്നിട്ട് മലർന്ന് കിടന്നു..... നുനു വേഗം ബാത്‌റൂമിലേക്ക് പോയി ഞാൻ അപ്പോഴും ആ കിടത്തം തന്നെയായിരുന്നു... അന്നേരത്താണ് റൂമിലേക്ക്‌ ഇടിച്ചു കേറി ഡുണ്ടുവും കുക്കുവും വന്നത്..... കിടന്ന് കിടപ്പിൽ തിരിഞ്ഞ് നോക്കിയപ്പോ രണ്ടും വണ്ടർ അടിച്ചു നിൽക്കായിരുന്നു..... ഇങ്ങോട്ട് എന്തേലും പറയും മുന്നേ പ്ലാൻ മാറ്റിയ വിവരം വള്ളി പുള്ളി കോമ കുത്ത് ഒഴിവാക്കാതെ അവരോട് പറഞ്ഞു.... അതേതായാലും നന്നായി കല്യാണം കഴിഞ്ഞ് നമുക്ക് എല്ലാവർക്കും കൂടി ഇനി പോകാന്നു തീരുമാനിച്ചു.... കുക്കു ചാടി കളിക്കുന്നുണ്ട്.... പതുക്കെ പറയ് നുനു ബാത്‌റൂമിൽ ഉണ്ടെന്ന് ആംഗ്യം കാട്ടിയതും അവള് ചാട്ടം നിർത്തി..... ഫ്രഷായി ഒരേ കളർ ഡ്രെസ്സും എടുത്തിട്ട് നേരെ റയയെ കാണാൻ പോയി.... മെഹന്ദി ഇടുന്ന തിരക്കിലായിരുന്നു അവള്.... ഞങ്ങളെ കണ്ടതും കണ്ണൊക്കെ നിറച്ച് ഓടി വന്നിട്ട് വാരിപ്പുണർന്നു.... പിന്നീടുള്ള അവളുടെ സംസാരത്തിൽ നിന്നും അവള് ഒരുപാട് മാറിയെന്നു ഞങ്ങൾക്ക് മനസ്സിലായി.... അതോടെ അവളോടുള്ള ആ ഇഷ്ട്ടക്കേടും എങ്ങോട്ടോ മറഞ്ഞു പോയി.... "തക്കു.... നീ... ഒരിക്കലും വരില്ലെന്നാ ഞാൻ കരുതിയാ അത്രയ്ക്ക് ഉണ്ടല്ലോ നിന്നോട് ചെയ്ത തെറ്റുകൾ.... സോറി ഡീീ ആം റിയലി സോറി.... അതെല്ലാം അപ്പോഴത്തെ ന്റെ പൊട്ടബുദ്ധിക്ക് ചെയ്തു പോയതാ.... അർഹിക്കാത്തത് ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു.... ഇനിയൊരു തെറ്റും ന്റെ ഭാഗത്ത് നിന്നുണ്ടാവില്ലഡീ.... ആരോടും.... ഒത്തിരി സന്തോഷം ഒടുവിൽ നീ വന്നല്ലോ മനസ്സ് നിറഞ്ഞു....!!" മറുപടിയെന്നോണം പുഞ്ചിരിച്ചു ഞങ്ങളും അവളെ ചേർത്തു പിടിച്ചു.... അടിപൊളി റെഡ് ഗൗൺ ആയിരുന്നു അവള് ധരിച്ചിരുന്നത്.... പാട്ടും ഡാൻസുമായി ആ ദിവസം ഞങ്ങൾ കളർഫുള്ളാക്കി.... ഫുഡും കഴിച്ച് സൈഡാവാൻ പോയിട്ടും അവനെ കണ്ടതേയില്ല... ജിമ്മനും നൈഫും ജിബ്രുവും മാത്രമുള്ളുന്ന് കുക്കു പറഞ്ഞു.... നാളെ ഹൽദിയാ.... വേഗം ഉറങ്ങാൻ നോക്ക് അധികം ആലോചിച്ചു തല പുണ്ണാകണ്ടന്ന് ഡുണ്ടു അതും ഓർമിപ്പിച്ചു.... കിടന്നിട്ടും മനസ്സാകെ അസ്വസ്‌ഥമായിരുന്നു വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ലേ..... വേഗം ഫോൺ എടുത്ത് പ്രിൻസിക്ക് ഡയൽ ചെയ്‌തെങ്കിലും കൊറേ നേരത്തെ റിങ്ന് ശേഷമാണ് കാൾ അറ്റൻഡ് ചെയ്തത്.... അപ്പോൾ സമയം നട്ടപാതിര.... "ഹലോ.... ആരാ....? " "ഇത് ഞാനാ ശൗഫാ ആ വക്കീൽ കോഴ്സ്ന് അഡ്മിഷൻ കിട്ടിയവരിൽ ഒരാൾ... " "ഓഹോ... നിങ്ങളാരും എന്തെ ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്.... കുറെ ഡേയ്‌സ് ആയല്ലോ...?? പലരും അത് അവർക്ക് വേണമെന്നൊക്കെ പറഞ്ഞു ഓഫീസിൽ കയറിയിറങ്ങുകയാണ്... നിങ്ങൾക്ക് വരാൻ ബുദ്ധിമുട്ട് ആണേൽ ഞാനത്..... " അയാൾ പറഞ്ഞു തീരുമ്പോയേക്കും ഞാൻ ഇടയ്ക്ക് കേറി.... "സാർ പ്ലീസ് രണ്ട് ദിവസം കൂടെ അതിനപ്പുറം പോവില്ല... ഒരു പ്രശ്നത്തിൽപ്പെട്ടു പോയത് കൊണ്ടാണ് അല്ലേൽ എപ്പോയെ ഞങ്ങൾ വന്നേനെ.... ഇത്തവണ കൂടി നിങ്ങളൊന്നു ക്ഷമിച്ചേ പറ്റൂ പ്ലീസ് സാർ.... ന്റെ മാനസികാവസ്ഥയൊന്നെങ്കിലും സാർ മനസ്സിലാക്കണം... ഞങ്ങൾ വരുന്നത് വരെ അതാർക്കും കൊടുക്കരുത്.... പ്ലീസ്.... !!" കൊറേ നേരം കെഞ്ചിയത് കൊണ്ടാണോ അതോ ഇത്തിരി മനുഷ്യത്വം അയാളിൽ ഉള്ളത് കൊണ്ടാണെന്നോ അറിയില്ല എന്തോ ന്റെ ആവശ്യം അയാൾ തളളി കളഞ്ഞില്ല.... ഇനി വൈകിയാൽ ആക്ഷൻ എന്തായാലും എടുക്കും ഇതിൽ കൂടുതലൊന്നും താൻ പ്രതീക്ഷിക്കണ്ടന്ന് അവസാനമായി പറഞ്ഞു അയാൾ കാൾ കട്ടാക്കി.... റബ്ബിനെ ഒരായിരം വട്ടം സ്തുതിച്ചു.... നേരം വെളുത്തിട്ട് ഈ സന്തോഷ വാർത്ത അവരെ അറിയിക്കാമെന്ന് ആത്മഗതിച്ചു എപ്പോയെ ഉറക്കത്തിലേക്ക് വഴുതിയിരുന്നു... പിറ്റേന്ന് മൂന്നിനേം ചവിട്ടി എണീപ്പിച്ച് എല്ലാം പറഞ്ഞതും പല്ലും കൂടെ തേക്കാതെ ശോസം പോകും വിധം എന്നേ കെട്ടിപ്പിടിച്ചു ഉമ്മയും വാപ്പയും തന്നു കൊല്ലാതെ കൊന്നു.... പടച്ചോനെ... ഇത്രക്കും വേണ്ടിയിരുന്നില്ലന്ന് വരെ തോന്നി പോയി.... അന്നും അവന്റെ ചങ്ക്‌സിനെ മാത്രേ കണ്ടത്... ഈ കുരുത്തംക്കെട്ടവൻ എവിടെ പോയോ എന്തോ.... ആർക്കറിയാം.... ഉമ്മച്ചിയോടും ഉപ്പച്ചിയോടും നുനുവിനോടും ഒക്കെ മാറിമാറി ചോദിച്ചെങ്കിലും ആരെയോ കാണാൻ വേണ്ടി പോയതാണെന്ന് മാത്രം പറഞ്ഞൊള്ളൂ ആരാന്ന് അവർക്ക് അറിയില്ല ഇന്ന് ചെലപ്പോ എത്തുമെന്ന് കൂട്ടിച്ചേർത്തു.... എന്നാലും ആരായിരിക്കും....?? ആ ചോദ്യം മനസ്സിൽ കിടന്ന് പുകഞ്ഞു..... അവന്മാരോട് ചോദിക്കാന്ന് വെച്ചാൽ എല്ലാം മുടിഞ്ഞ ബിസി.... രാത്രി ഫ്രീയാവല്ലോ... ചിലതൊക്കെ മനസ്സിലുറപ്പിച്ചു ഹൽദിക്കുള്ള ഒരുക്കത്തിൽ മുഴുകി.... സമയം എട്ടായായപ്പോയെക്കും പരിപാടി തുടങ്ങി... വയലറ്റ് ഗോൾഡൻ സ്റ്റോൺ പതിച്ച മറ്റൊരു ഗൗൺ ആയിരുന്നു റയയുടെ ഇന്നത്തെ വേഷം.... ഞങ്ങൾ പർപ്പിൾ ഗോൾഡ് കോമ്പിനേഷൻ കളറിലുള്ള ഫ്രോക്കും.... പാട്ടിനും കൂത്തിനും ആരും ഒരു മുടക്കവും വരുത്തിയില്ല പ്രായ ഭേദമന്യേ എല്ലാരും ആ ദിവസവും കളറാക്കാൻ മുന്നിട്ടിറങ്ങി.... ഉപ്പൂപ്പയും ഉമ്മൂമയും ഞങ്ങൾക്കൊപ്പം നിന്ന് എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നുണ്ട്.... മടുപ്പ് തോന്നിയപ്പോ ഉപ്പൂപ്പ വേഗം സ്ഥലം വിട്ടു... മൂപ്പത്തി കൊറേ പിടിച്ചു വെക്കാൻ നോക്കിയേങ്കിലും അതൊന്നും ഏശിയില്ല... അതോടെ ഞങ്ങളെ മുഖം വാടിയത് കണ്ട് ഉമ്മൂമ സാരമില്ലന്ന് കണ്ണിറുക്കി.... അതിനിടയിലായിരുന്നു കുക്കു എന്നേ തോണ്ടി വിളിച്ചത്.... അതൊന്നും മൈൻഡ് ചെയ്യുന്നില്ലന്ന് മനസ്സിലായതും അവളെന്റെ തല പിടിച്ചു ഒറ്റ തിരിക്കലായിരുന്നു.... ആ കാഴ്ച ഹൃദയത്തെ കുത്തിനോവിക്കാൻ പാകത്തിലുള്ളതായിരുന്നു.... രണ്ട് പെൺകുട്ടികളുടെ കൂടെ അകത്തേക്ക് കയറി പോകുന്നു.... അതുമല്ല നുനുവിന്റെ പ്രായത്തിലുള്ള ആ പെൺകുട്ടിയെ അവൻ ചേർത്തു പിടിച്ചിട്ടുമുണ്ട്..... സങ്കടവും ദേഷ്യവും എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലന്ന് മാത്രമല്ല കുക്കുവിനെയും തട്ടി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് പാഞ്ഞു..... അവരും എന്നേ വിളിച്ചു പുറകേ വരുന്നുണ്ട്... അതൊന്നും ഗൗനിക്കാതെ ഞാൻ ഓടുക തന്നെയായിരുന്നു.... ഡോർ അടക്കാൻ തുനിയവെ ന്റെ കയ്യിൽ പിടിച്ച് ഡുണ്ടു അവിടെ തളച്ചിട്ടു.... "എന്താടീ നിന്റെ പ്രശ്‍നം....? " ഡുണ്ടുവാണ്..... "അറിയില്ല നിനക്കൊന്നും വരാൻ നേരത്ത് അവനെന്നോട് ഒരുപാട് തല്ലു കൂടി ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിഞ്ഞു പോകാനും പറഞ്ഞു.... അതെന്തിനായിരുന്നുവെന്ന് ഇന്ന് അവളെ കണ്ടപ്പോയെ എനിക്ക് മനസ്സിലായത്.... അവർക്കിടയിൽ ഞാനൊരു ശല്യമാവരുത്... അതാണ് അവന്റെ ഉദ്ദേശം ഇതിൽ കൂടുതൽ നിങ്ങൾക്കെന്താ അറിയേണ്ടത് പറയ്...." "നീയെന്തിനാഡീ സങ്കടപ്പെടുന്നത് പറ നിന്റെ ആഗ്രഹവും അതു തന്നെയല്ലായിരുന്നോ... ഈ നാവ് കൊണ്ടു എത്രവട്ടം പറഞ്ഞിട്ടുണ്ട് അവനെ വേണ്ടെന്ന്.... നീ ഇല്ലെന്നു എങ്ങനെ പറഞ്ഞാലും ഞങ്ങൾ സമ്മതിക്കില്ല... കാരണം നിന്റെ മനസ്സ് തുറന്നത് ഞങ്ങൾക്ക് മുന്നിലായിരുന്നു.... എത്ര കൂട്ടി കെട്ടാൻ ശ്രമിച്ചാലും അറ്റു പോണ മുത്താണെഡീ അവൻ.... നിനക്ക് വേണ്ടെന്ന പോലെ അവനും നിന്നേ വേണ്ടാന്ന് ചിലപ്പോ തോന്നിക്കാണും.... അവനെ അവന്റെ പാട്ടിനു വിട്ടേക്ക്... നമ്മളെ മനസ്സിലാക്കാത്തവർക്ക് മുന്നിൽ എന്തിനാ നീ വെറുതെ വിഡ്ഢി വേഷം കെട്ടിയാടുന്നത്.... പറയെടീ.... കണ്ണേട്ടന് വേണ്ടിയാ നമ്മള് മൂന്നും എല്ലാരേം എതിർത്തു LLB ക്ക് ചേർന്നത്‌.... ലക്ഷ്യം നിറവേറ്റാൻ അവനായി ഒഴിഞ്ഞു പോയത് ഒരു കണക്കിന് എന്തുകൊണ്ടും നന്നായീന്ന് പറഞ്ഞാ മതി.... നിന്നോടൊപ്പം എന്തിനും ഏതിനും ഞങ്ങൾ ഉണ്ടാവും അതിപ്പോ മരിക്കാനെണേങ്കിലും.... നീ കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ആരുമൊള്ളൂ അന്നും ഇന്നും എന്നും.... എന്നത്തേയും പോലെ വെറും വാക്ക് പറയല്ല ഈ കുക്കു.... മരണത്തിൽ നിന്നും രക്ഷിച്ച് ഒരു ജീവിതം എനിക്കായി നൽകിയവളാണ് ന്റെ തക്കൂസ് ആ നിനക്ക് വേണ്ടി ന്റെ ജീവൻ പോലും സമർപ്പിക്കാൻ എനിക്ക് യാതൊരു മടിയുമില്ല.... !!!" അവളെന്നെ കെട്ടിപ്പിടിച്ചു കൊച്ചു കുട്ടിയേ പോലെ വിതുമ്പിയപ്പോ കേട്ടു നിന്ന ന്റെയും ഡുണ്ടുവിന്റേയും കണ്ണുകളും നിറഞ്ഞു ഒഴുകിയിരുന്നു.... എല്ലാ സങ്കടത്തിലും സന്തോഷത്തിലും കൂടെ നിൽക്കുന്നവരാണ് രണ്ട് പേരും..... ഇവരുടെ സ്നേഹത്തിന് പകരം വെക്കാൻ ന്റെ കയ്യിൽ എന്താണുള്ളത്...?! ചങ്ക് പറിച്ചു കൊടുത്താലും തീരോ ഇവരോട് തനിക്കുള്ള കടപ്പാടും നന്ദിയും.... തിരിച്ചു തക്കുവും മരണം വരെ അല്ല അത് കഴിഞ്ഞാലും കൂടെയുണ്ടാവുമെന്ന് ചേർത്ത് പിടിച്ച് ഞാനും ഒരുപാട് കരഞ്ഞു.... സമയം ഇഴഞ്ഞു നീങ്ങി..... പരിപാടിക്ക് അവന്റെ പൊടി പോലും കണ്ടില്ല എന്താന്ന് ഞാനായിട്ട് ചോദിക്കാനോ പറയാനോ പോയതേയില്ല.... ആകെ നൈഫ്നെ കണ്ടു അതും നുനുന്റെ പിറകെ ചൊറിഞ്ഞു നടക്കുന്നത്.... അവളാണെങ്കിൽ അമ്പിനും വില്ലിനും അതും അടുക്കുന്നില്ല.... അവരുടെ കാട്ടി കൂട്ടലും നോക്കി നിൽക്കുമ്പോഴായായിരുന്നു ജിമ്മനും ജിബ്രുവും മേലേക്ക് കയറി പോകുന്ന രംഗം ശ്രദ്ധയിൽപ്പെട്ടത്.... ആരും കാണാതെ അവർക്ക് പിന്നിലായി ഞാനും വെച്ചു പിടിച്ചു ചെന്നെത്തിയതോ ബിച്ചുവിന്റെ റൂമിലും.... എന്തൊക്കെയോ കാര്യമായിട്ട് പറയുന്നുണ്ട്... കേൾക്കാൻ ഞാൻ ചെവി കൂർപ്പിച്ചു.... അതു മുഴുവനും അവളെ കുറിച്ചായിരുന്നു.... നിന്നിട്ട് വല്യ കാര്യമൊന്നുമില്ലന്ന് തോന്നീതും പതിയെ അവിടെന്ന് ഉൾവലിഞ്ഞു.... എങ്ങനെയോ ന്റെ നിഴൽ വെട്ടം കണ്ട ബിച്ചു ഡോർ തുറന്ന് പിറകെ ഓടി വരുന്നത് ഞാൻ കണ്ടില്ലായിരുന്നു.... "ഡീ.... തക്കു... ഒരു മിനിറ്റ്.... എനിക്ക് കുറച്ച് സംസാരിക്കണം.... അങ്ങോട്ട്‌ വാ.... " "അന്ന് പറഞ്ഞതെ വീണ്ടും പറയാനൊള്ളൂ... കേൾക്കണ്ട.... അത്രന്നെ.... " "നിന്നോടല്ലേഡീ പറഞ്ഞെ മര്യാദക്ക് ന്റെ കൂടെ വരാൻ.... " "കേൾക്കാൻ സൗകര്യമില്ലന്ന് പറഞ്ഞില്ലെ... മാറെടാ.... " "എടീ.... നിന്നെ ഞാൻ.... !!!!" അവനെന്നെ തല്ലാൻ ഒരുങ്ങിയതും ഉപ്പൂപ്പന്റെ വരവ് കണ്ടതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.... പുച്ഛത്തോടെ മോന്ത തിരിച്ച് ഞാൻ അവന്റെ അടുത്ത് നിന്നും ഓടിയകന്നു.... ഒരുമിച്ചു നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിനേറെ പറയണം ഫുഡ് കഴിക്കാൻ വരെ അവനൊപ്പം തോളോട് തോൾ ചേർന്ന് അവളുമുണ്ടായിരുന്നു... എല്ലാം കൂടി കണ്ടിട്ട് എനിക്കാകെ ഭ്രാന്ത്‌ പിടിക്കുന്നുണ്ട്..... ആ ഭാഗത്തേക്ക് നോക്കണ്ടാന്ന് എത്ര തവണ വിചാരിച്ചാലും കണ്ണുകൾ അവിടേക്ക് തന്നെ പൊയ്ക്കോളും... ഫുഡ് കഴിച്ചെന്ന് വരുത്തി എണീറ്റപ്പോഴും അവനെന്നെ നോക്കാതെ അവളെ ഊട്ടി കൊണ്ടിരിക്കുകയായിരുന്നു.... ജിമ്മനും ജിബ്രുവും അവൾക്ക് അപ്പുറത്ത് ഇരിക്കുന്നത് ഇവിടെയുള്ള രണ്ടിനും അതും ദഹിക്കുന്നില്ലന്ന് നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി... അവരും എന്നോടൊപ്പം എപ്പോയോ എണീറ്റു വന്നിരുന്നെന്ന് പിന്നീടാ ഞാൻ കണ്ടത്.... ഞങ്ങൾ അവരെ പോലെ മുഖം ചുളിച്ചു റൂമിലേക്ക്‌ പോയി..... മൂന്നിനേം മയക്കി വെച്ചേക്കുവാണല്ലോ ആ രാക്ഷസിയെന്ന് പറഞ്ഞ് ഡുണ്ടു റൂമിലെ സ്റ്റൂൾ ചവിട്ടി തെറിപ്പിച്ചു കുക്കുവാണെങ്കിലോ കണ്ണിൽക്കണ്ട ഓരോ സാധനങ്ങൾ നിലത്തിട്ട് അതും ചവിട്ടി മെതിക്കുന്നുണ്ട്.... പെട്ടെന്നായിരുന്നു അവളെയും കൂട്ടി ബിച്ചു പാസ്സ് ചെയ്തു പോയത് ഇത്തവണ അവളെ അവൻ കോരിയെടുത്തിട്ടുണ്ടായിരുന്നു..... എന്താ ഇതിന്റെയൊക്കെ അർത്ഥം...?? രണ്ടിലൊന്ന് അറിയണമെനിക്ക്.... മുന്നും പിന്നും നോക്കാതെ അവനെയും തേടി ചെന്നപ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടതും പിന്നൊന്നും നോക്കിയില്ല ഞാൻ ഡോർ ചവിട്ടി തുറന്നു.... എന്നേ കണ്ട നിമിഷം അവനും അവളും അമ്പരപ്പോടെ നോക്കുന്നുണ്ട്.... അന്നേരം ഷവറിനു തായെക്ക് ഒഴുകി വരുന്ന വെള്ളത്തുള്ളികളെ തട്ടി തെറിപ്പിക്കുന്ന തിരക്കിലായിരുന്നു അവള്.... എന്നേ കണ്ടിട്ടും യാതൊരു ഭാവമാറ്റവും അവളിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.... അതെന്നെ സംബന്ധിച്ചിടത്തോളം അത്ഭുതം ഉളവാക്കുന്നതായിരുന്നു.... ന്റെ കാലടി ശബ്‌ദം അവളെ വല്ലാതെ പിടിച്ചു കുലുക്കിയെന്ന് തോന്നുന്നു പേടിയോടെ അവള് ബിച്ചുവിനെ വട്ടം പിടിച്ചത്.... അതും കൂടി കണ്ടു നിൽക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു.... അവനെ തളളി മാറ്റി ഞാൻ അവളെ ബലമായി എഴുന്നേൽപ്പിച്ചു പുറത്തേക്ക് ഉന്തിയിട്ടതും നിലത്തേക്ക് വേച്ചു വീണു.... എന്നിട്ടും അരിശം തീർന്നില്ല.... ഡീീീ.......... ന്ന് അലറി അവളിലേക്ക് പാഞ്ഞടുക്കാൻ ഒരുങ്ങിയ ന്റെ മുഖത്തേക്ക് ബിച്ചു കൈ ആഞ്ഞു വീശി.... അടിയുടെ ആഘാതത്തിൽ ഞാൻ ബാലൻസ് കിട്ടാതെ നിലം പൊത്തി.... എന്നെയൊന്നു മൈൻഡ് ചെയ്യാതെ അവിടെ കിടന്ന് ശബ്‌ദമില്ലാതെ തേങ്ങുന്ന അവളെ എഴുന്നേൽപ്പിച്ചു ബെഡിൽ കൊണ്ടുപോയി ഇരുത്തിയതിന് ശേഷം ഒരു വരവായിരുന്നു അവൻ ചീറ്റപ്പുലി കണക്കെ..... ഒരു ദയയുമില്ലാതെ വീണ്ടും തന്റെ ഇരു കവിളിലും മാറിമാറി അടിച്ചിട്ട് കഴുത്തിൽ കുത്തി പിടിച്ച് ചുമരോട് ചേർത്ത് മേലേക്ക് ഉയർത്തി... ശോസത്തിന് വേണ്ടി പിടയുന്നത് പോലും കണക്കിലെടുക്കാതെ അവനെന്റെ നേർക്ക് അട്ടഹസിച്ചു.... "എന്ത് ധൈര്യത്തിൽ ആണെടി നീയെന്റെ ജെനിയെ വേദനിപ്പിച്ചത് നിനക്കറിയോ അവള് ആരാണെന്ന്....?? പറയെടി പുല്ലേ.... നിന്നോട് ഓരോ പ്രാവശ്യവും സംസാരിക്കാൻ വന്നതെന്ന് എന്തിനാണെന്ന് നീ ഇന്നേവരെ തിരക്കിയോ....?? അപ്പോയെക്കൊ നിന്റെ അഹങ്കാരം അത് കേൾക്കാൻ സമ്മതിച്ചില്ല.... ആ മിണ്ടാ പ്രാണിയെ നോവിച്ച നീയിനി ജീവിക്കണ്ടടീ ഈ ലോകത്ത്..... ചാവ്.... പന്ന @@$%#$%&**മോളെ..... " ഇടിത്തീ പോലെയായിരുന്നു അതെന്റെ ചെവിയിൽ തുളച്ചു കയറിയത്...... കൺകോണിൽ നനവ്‌ പടർന്നു ഒന്ന് പൊട്ടി കരയാനും പോലും കഴിയാതെ ഞാൻ അവന്റെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു.... അലർച്ച കേട്ടവണ്ണം ജിബ്രുവും ജിമ്മനും കുക്കുവും ഡുണ്ടുവുമൊക്കെ റൂമിലേക്ക്‌ ഇടിച്ചുകേറി.... എല്ലാരും കൂടെ പിടിയഴിക്കാൻ ശ്രമിച്ചുവെങ്കിലും അവരെ അവൻ തട്ടി തെറിപ്പിച്ചു ഒന്നൂടെ കഴുത്തിൽ പിടി മുറുക്കി... മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടത് ജെനിയാണ്.... അവള് അവന്റെ കയ്യിൽ പിടുത്തമിട്ട് കണ്ണ് നിറച്ചു വേണ്ടെന്നർത്ഥത്തിൽ തലയാട്ടി.... എന്നിലുള്ള പിടി വിട്ടതും ഞാൻ നിലത്തേക്ക് ഊർന്നു വീണു.... ഡുണ്ടുവും കുക്കുവും ശോസമെടുക്കാൻ പാടുപ്പെടുന്ന ന്റെ പുറത്ത് തട്ടലും കൊട്ടലും ഒക്കെയായിരുന്നു..... രണ്ടാളും സങ്കടത്തോടെയും അതിലുപരി ദേഷ്യത്തോടെയും ബിച്ചുവിനോട്‌ കണ്ണുരുട്ടി... ജെനി കുടിക്കാൻ ഇത്തിരി വെള്ളം തന്ന് നെറുകയിൽ തലോടി..... "കണ്ടോടീ.... കണ്ടോ അവളുടെ സ്നേഹം.... സ്വന്തം വേദന മറന്ന് നിന്റെ അടുക്കലേക്ക് അവള് വന്നിട്ടുണ്ടെങ്കിൽ എത്രത്തോളം വലുതായിരിക്കും അവളുടെ മനസ്സ്.... ആലോചിച്ചു നോക്കെടീ.... !!!" പരിഹാസപ്പൂർവം അവൻ പറഞ്ഞ് നിർത്തി എന്റെ മുടിക്ക് കുത്തി പിടിച്ചു പെടുന്നനെ എഴുന്നേൽപ്പിച്ചു.... ഡുണ്ടുവും കുക്കുവും എതിർക്കാൻ വന്നതും ജിമ്മനും ജിബ്രുവും അതിന് തടസ്സം സൃഷ്ടിച്ചു.... ബെഡിലേക്ക് തള്ളിയിട്ടു എനിക്ക് മുന്നിലായി കാല് കയറ്റി വെച്ചതും ഞാനൊന്നു ഞെട്ടി.... അവന്റെ ഇതുവരെ കാണാത്ത ദേഷ്യം കണ്ട് പതിയും മരിച്ചു പോയിരുന്നു ഞാൻ.... അന്നേരത്താണ് ഒട്ടും പ്രതീക്ഷിക്കാത്തവണ്ണം ഷർട്ടിനുള്ളിൽ നിന്നും ന്റെ ഡയറിയെടുത്ത് മുന്നിലേക്ക്‌ ഒരേറു എറിഞ്ഞത്.... കണ്ണേട്ടന്റെ ഫോട്ടോ പാറിപ്പറന്ന് നിലത്തേക്ക് വീഴും മുന്നേ അവനത് പിടിച്ചുയർത്തി തന്റെ അരികിലേക്ക് അടുപ്പിച്ച് വീണ്ടും തുടർന്നു..... അതെങ്ങനെ അവന്റെ കയ്യിൽ കിട്ടിയെന്ന ചോദ്യത്തിനുള്ള മറുപടിയും അതോടൊപ്പം ഉണ്ടായിരുന്നു..... "വരാൻ നേരത്ത് നമ്മുടെ റൂമീന്ന് കിട്ടിയതാ അതും പിന്നേ ഈ ഫോട്ടോയും.... നീ ഒളിപ്പിച്ചു വെച്ചാൽ ആരും അറിയില്ലന്ന് കരുതിയോ....?? ഇത്രയുമൊക്കെയായ സ്ഥിതിക്ക് നിനക്ക് ഞാൻ മറ്റൊന്ന് കൂടി കാണിച്ചു തരാം.... !!" അവളെ എനിക്ക് നേരെ നിർത്തി.... "സൂക്ഷിച്ചു നോക്കെടീ നീയ്.... ഇതെന്റെ കണ്ണന്റെ മകൾ ജെനിയാണോ അല്ലയോന്ന്.... !!" ഷോക്കിന് മേൽ ഷോക്കായിരുന്നു എനിക്ക് ആ വാർത്ത.... മരവിച്ച അവസ്ഥയിൽ ഞാൻ അവളെ ഉറ്റു നോക്കുമ്പോഴും തിരിച്ച് ജെനി എന്നേ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ച് നിൽക്കുവായിരുന്നു.... കണ്ണേട്ടന്റെ അതേ കണ്ണുകളും നെറ്റത്തേക്ക് ചുരുണ്ടു കിടക്കുന്ന മുടിയും ചുണ്ടിൽ നിറഞ്ഞു നിൽക്കുന്ന പാൽപ്പുഞ്ചിരിയും.... അതേ... കണ്ണേട്ടൻ മുന്നിൽ നിൽക്കുന്ന പോലെ തോന്നിയെനിക്ക്.... പക്ഷേ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചു.... ജെനി...?? അറിയാതെ നാവിൽ നിന്നും പുറത്തേക്ക് വന്നതും അവൻ മറ്റൊരു ഫോട്ടോ എനിക്ക് നേരെ നീട്ടി.... അതും കൂടിയായപ്പോ ഞാൻ ചുമരോട് പറ്റിച്ചേർന്നു.... "ഇവളാണ് അവന്റെ ഭാര്യ ശ്രേയ ആഗ്നസ്.... അറിയണം നീ... ഇവള് ആരെന്ന്.... ന്റെ ചങ്കായ ഇവളുടെ മരണത്തിന് ശേഷമാ ഞാൻ ശഫാഖ് അമർ പദവി വിട്ടു പോന്ന് ബിച്ചു എന്ന പച്ച മനുഷ്യനിലേക്ക് മാറിയത്... നിനക്ക് ഒരിക്കെ ഇലു മാഗസിനിൽ കാണിച്ചു തന്നത് ഇവളെയായിരുന്നു..... ഓർക്കുന്നുണ്ടോ നീയ്... ഓർമ്മ കാണില്ലേടീ നിനക്ക്.... എന്നേ കടിച്ചു കീറാൻ നടക്കല്ലേ അന്നൊക്കെ നീയും ഇവളുമാരും... നല്ലൊരു സുഹൃത്ത് അതിലുപരി ആരൊക്കെ ആയിരുന്നു അവളെനിക്കും ദാ നിൽക്കുന്ന അവർക്കും.... ചോദിച്ചു നോക്കെടീ...... നിന്റെ ഡയറി മുഴുവൻ വായിച്ചപ്പോയാണ് നീയും കണ്ണനും തമ്മിലുള്ള ദൃഢമായ ആ പവിത്ര ബന്ധത്തെ കുറിച്ച് ഞാനും ഇവരും അറിയുന്നത് പോലും.... ബാംഗ്ലൂരിൽ ഞങ്ങളെ കോളേജിലേക്ക് എക്സാമിനു വന്നപ്പോയാണ് ശ്രേയ ഇവനെ ആദ്യമായി കാണുന്നത് തന്നെ.... ഒറ്റ നോട്ടത്തിൽ നിഷ്കളങ്ക പെരുമാറ്റത്തിന് ഉടമയെ അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു.... അക്കാര്യം ഞങ്ങളോട് തുറന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.... അവളുടെ സ്റ്റാറ്റസ് തന്നെയായിരുന്നു അതിന് മുഖ്യ കാരണം.... അവരോട് കിടപ്പിടിക്കാൻ ഇന്നുവരെ ഒരു കുഞ്ഞു പോലും ബാംഗ്ലൂർ സിറ്റിയിൽ ജനിച്ചിട്ടില്ലായിരുന്നു.... അവള് തന്റെ ഇഷ്ട്ടം അറിയിച്ചപ്പോയെ അന്ന് അവൻ എതിർത്തതാണ് അതിനിടയിൽ നിന്റെ പേരും പറഞ്ഞു നിനക്ക് ഇഷ്ട്ടപ്പെടുന്ന ഒരുത്തിയെ കൂടെ കൂട്ടുള്ളൂന്ന്.... അതോടെ തകർന്നു പോയി അവള്.... അവളുടെ സങ്കടം സഹിക്ക വയ്യാതെ ഞാൻ അവന്റെ നാടും വീടും കുടുംബവും അങ്ങനെ വേണ്ടുന്ന സകല ഡീറ്റെയിൽസും കണ്ടെത്തി അവനെ അനോഷിച്ചു ഇറങ്ങി.... തായ്‌ന്ന ബന്ധമായിട്ട് കൂടി അതന്നെ മതീന്ന് അവള് വാശി പിടിച്ചു.... ഒരിക്കൽ പോലും ഒരു കാര്യവും എന്നോട് അവശ്യപ്പെട്ടിട്ടില്ലാത്ത ന്റെ ശ്രേയക്ക് വേണ്ടി അതെങ്കിലും ചെയ്യണമെന്ന് ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചു..... അപ്പോഴാണ് മറ്റൊരു സുഹൃത്ത് വഴി നിങ്ങൾ അവിടെയാണെന്ന് എനിക്ക് വിവരം ലഭിച്ചത് അതോടെ നിന്നോട് സംസാരിച്ച് പ്രശ്‍നം എളുപ്പത്തിൽ പരിഹരിക്കാമല്ലോന്നൊക്കെ കരുതി ഒരുപാട് സന്തോഷിച്ചു.... അവന്റെ വീട്ടു പടിക്കലെത്തിയതും അത് സംഭവിച്ചത്..... എനിക്ക് മുന്നേ ശ്രേയന്റെ വീട്ടുകാർ അവനെ തല്ലാൻ അങ്ങോട്ടേക്ക് വന്നിരുന്നു.... എന്താ സംഭവമെന്ന് അവന് മനസ്സിലായില്ല.... കോളേജിൽ വെച്ച് അവളോട്‌ ഏതോ പയ്യൻ പ്രൊപോസ് ചെയ്‌തെന്ന വ്യാജ ന്യൂസ്‌ കിട്ടി വന്നതായിരുന്നു അവര്.... അന്നേരം നല്ലോണം പെരുമാറുന്ന കാഴ്ച കണ്ടിട്ടാ അകത്ത് നിന്ന് വെള്ളവുമായി ഓടി വന്ന ഒരു പെൺകുട്ടി അവനെ തല്ലിയവന്റെ മോന്തയടക്കി പൊട്ടിച്ചത്.... അന്ന് ആ മുഖം അവ്യക്തമായിരുന്നു.... ശ്രേയ പറഞ്ഞ പെൺകുട്ടിയാണ് അവളെന്ന് ഞാൻ ഊട്ടിയൂറപ്പിച്ചു.... വേഗം സ്ഥലം കാലിയാക്കി കണ്ണനെ ഒറ്റക്ക് കിട്ടുന്ന ദിവസത്തിന് വേണ്ടി കാത്തു..... അങ്ങനെയിരിക്കെ ഉത്സവം കഴിഞ്ഞു മടങ്ങി വരുന്ന അവനെ ആൽത്തറയുടെ അടുത്ത് വെച്ച് ഞാൻ കണ്ടു മുട്ടി..... ( തുടരും ) Writer... SUHAIB V😠Y😠D!'S K😡LIPP😡N ********************************************* ചെങ്ങായിമാരെ.... ഈ പാർട്ട്‌ മനസ്സിലായെന്ന് കരുതുന്നു.... ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കണം.... ട്വിസ്റ്റ്‌ ഇനിയുമുണ്ട്... ഒരു പാർട്ടോടെ കൂടി സ്റ്റോറി കഴിയാൻ പോണ സാഹചര്യത്തിൽ ഒളിഞ്ഞു വായിക്കുന്നവർ കമന്റ് എത്രയും വേഗം അറിയിക്കേണ്ടതാണ്... സപ്പോർട്ട്നും സ്നേഹത്തിനും ഒത്തിരി ഒത്തിരി നന്ദി.... 💘 അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാത്ത പല സംഭവ വികാസങ്ങളും അരങ്ങേറും.... ഇത് വെറും സാങ്കൽപ്പികമാണെന്ന് കരുതി മനസ്സിൽ നിന്നും ഒഴിവാക്കുക.... #📙 നോവൽ
04:14 / 13.6 MB
♥️♥️♥️THx alot AMeee♥️♥️♥️ ❣️ഒത്തിരി സ്നേഹം ഉണ്ട് ട്ടോ ❣️ആദ്യായിട്ടാ നിന്റെ വക നുമ്മക്ക് വീഡിയോ കിട്ടുന്നത് 🔥പെരുത്ത് ഇഷ്ട്ടായിട്ടോ സോങ്ങും ഇമേജസും എല്ലാം ♥️നന്ദിയും കടപ്പാടും മരിക്കും വരെ ഉണ്ടാവും 💕 ഇന്ശാല്ലാഹ് 💕 #📙 നോവൽ
( സ്റ്റോറി ഇനി മറ്റൊരു തലത്തിലേക്ക് ) 🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@ Part 34 *********** 20 വർഷങ്ങൾക്ക് ശേഷം..... സിറ്റിയിൽ അറിയപ്പെടുന്ന സിനിമ സ്റ്റുഡിയോ ഡയറക്ടർ കഥ പറഞ്ഞ് കൊണ്ടിരിക്കുന്ന അവനോട് പൊട്ടിത്തെറിച്ചു..... "What a nonsense....?? ഞാൻ ആഗ്രഹിച്ചത് 💕ശഫാഖ് അമർ 💕നെ കുറിച്ച് കേൾക്കാനായിരുന്നു.... പക്ഷേങ്കിൽ നീയിപ്പോ പറഞ്ഞത് മുഴുവൻ അവരുടെ പ്രെസെന്റ് ലൈഫ് ആണല്ലോ.... എന്തോന്ന് സ്റ്റോറി ആണെടോ കൃത്യമായ സ്റ്റാർട്ടിങ്ങോ എൻഡിങ്ങോ ഒന്ന് പോലുമില്ല.... നിഗൂഢമായ ഒരുപാട് ചോദ്യങ്ങൾ മാത്രം അവശേഷിക്കുന്നു.... ജോക്കർ & അപരിചിതൻ....?? തക്കുനും ബിച്ചുനും പിന്നീട് എന്ത് സംഭവിച്ചു.. വേർപ്പിരിഞ്ഞോ അതോ....?? പ്രതീക്ഷിക്കാതെ വന്നെത്തിയ ജെനി....?? തക്കുവും കൂട്ടുകാരും അവരുടെ ലക്ഷ്യം നിറവേറ്റിയോ....?? ഇതിനൊന്നും ഉത്തരം തന്റെ കയ്യിലില്ല.... ഒന്ന് ആലോചിച്ചു നോക്ക്... ഇതെങ്ങാനും ഫ്ലോപ്പായാൽ അതെന്റെ സിനിമ ഇൻഡസ്ട്രിക്ക് കൂടി നാണക്കേടല്ലേ.... അതുകൊണ്ട് നിന്റെ കഥ പറച്ചിൽ ഇതോടെ അവസാനിപ്പിച്ചേക്ക്.... Iam not interested and go away.... !!" അയാൾ അട്ടഹസിച്ചു അവന്റെ നേർക്ക് തിരിഞ്ഞത് കണ്ട് അവിടെയുള്ള മറ്റു പലരും പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.... അവന് അടിമുടി ദേഷ്യവും സങ്കടവും ഇരച്ചു വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.... "ഹും ബാക്കി കേൾക്കാനുള്ള ക്ഷമ കൂടിയില്ല മിസ്റ്റർ നിങ്ങൾക്ക്.... ഇത്രക്ക് സഹിച്ചത്തിന് ഒത്തിരി നന്ദിയുണ്ട്... ആദ്യത്തേ ചോദ്യത്തിന് ഒഴികെ എല്ലാത്തിനും മറുപടിയുണ്ടായിരുന്നു ന്റെടുത്ത്.... വേണ്ടെങ്കിൽ വേണ്ടാ നിങ്ങളെക്കാൾ മികച്ച ഡയറക്ടർമാർ ഇവിടെയുണ്ടോ ഇല്ലയോന്ന് അനോഷിക്കട്ടെ..... കാശ് വാരിയെറിയാതെ തന്നെ ഇത് ഞാൻ സിനിമയാക്കിയില്ലങ്കിൽ എന്നേ ദേ നിങ്ങള് ഇങ്ങനെ ഇങ്ങനെ വിളിച്ചോ.... പോട്ടെടോ ഡയറക്ടർ സാറേ...... !!!" അയാളെ വിരൽ ഞൊടിച്ചു അവൻ കലിപ്പിൽ അവിടെന്ന് ഇറങ്ങി പോന്നു.... ഉടനെ ആ ഫോൺ കാൾ വന്നതും ഒരുമിച്ചായിരുന്നു.... "ഹലോ.... ഖൽഫാൻ... നീ എവിടെയാ... " "അത് പിന്നേ... മുന്നാ... ഞാൻ.... " അതിനിടക്ക് വേറെ ആരോ ഫോൺ വാങ്ങി... "ഡാ... കുരിപ്പേ... ഒരാളോടും പറയാതെ നീ എങ്ങോട്ട് പോയതാ നട്ട പാതിരാക്ക്.... വിളിച്ചിട്ട് ആണേൽ ഫോൺ സ്വിച്ച് ഓഫും ഒലക്കേടെ മൂഡും.... " "എടി... കിയാറ... ഒന്ന് പറഞ്ഞോ..." അവൾക്ക് മറുപടി കൊടുക്കും മുന്നേ മറ്റൊരുത്തി..... "കുരുത്തംകെട്ടവനെ... വേഗം വരോ.... മനുഷ്യനിവിടെ തീയിൽ ചവിട്ടി നിൽക്കാ അറിയോ നിനക്ക്.... " "എന്നാലേ തണുത്ത വെള്ളം ഒഴിച്ചേക്ക്... " "കക്കകക്ക... ഭയങ്കര കോമഡി... എന്നേ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട ഖൽഫു.... ഇന്നത്തെ ഡേന്റെ പ്രത്യേകത ഓർമ്മ വല്ലതുമുണ്ടോ ആവോ....? " "ഇല്ല... തനു.... അതെന്തോന്നാ.... " "എങ്ങനെ അറിയാനാ.... ഹും... പോടാ.... നീയിപ്പോ ന്റെ അടുത്തുണ്ടായിരുന്നേൽ ഒരു ഇടി വെച്ചു തന്നേനെ.... " അപ്പോയെക്കും ഫോൺ രണ്ടാമത്തെവൾ കൈവശപ്പെടുത്തി.... "അതിങ്ങു തന്നിട്ട് പോയി റെഡിയാവ്... മ്മ്..." "എനിക്കിനിയും സംസാരിക്കണം... " "പോടീ മാക്രി... അവൻ ഇങ്ങോട്ടേക്കല്ലേ കെട്ടിയെടുക്കുക തല്ല് കിട്ടണ്ടേങ്കിൽ പോവാൻ നോക്ക്.... " മൂന്നാമത്തെ കക്ഷി ചിണുങ്ങുന്നത് കേട്ടതും ഖൽഫാൻ ഊറി ചിരിച്ചു.... "ഹലോ നീ... പോയോ കേൾക്കുന്നുണ്ടോ..." "ഇല്ല... യാറ... പറഞ്ഞോ.... " "മ്മ്... ഇന്നാണ് നമ്മുടെ ഗ്രാജുവേഷൻ മീറ്റ്... എല്ലാരും നേരത്തെ എത്തിയിട്ടുണ്ട് ഇനി നമ്മള് മാത്രമുള്ളൂ.... " "ഓ... ഞാനത് മറന്നു സോറി മുത്തേ.... " "സാരല്ലെടാ.... നീ വന്നിട്ടു നമുക്ക് ഒരുമിച്ചു പോകാം ഉപ്പൂപ്പയും ഉമ്മൂമയും തീർച്ചയായും വരാമെന്ന് പറഞ്ഞിട്ടുണ്ട്.... ഇനി അവിടെയും ഇവിടെയും തെണ്ടി നടക്കാതെ വേഗം വായോ ഇല്ലേൽ ഞങ്ങൾ ഞങ്ങടെ പാട്ടിനു പോകും തരാനുള്ളത്..... " "ന്റെ പൊന്നു യാറ.... നമിച്ചു.... ഇതാ വരുന്നു ഒരഞ്ചു മിനിറ്റ് ഫോൺ ഒന്ന് വെക്കെടി.... " "ശെരി ശെരി.... ബൈ ഡാ... " മറുതലക്കൽ നിന്ന് കേട്ട തെറി റിവൈൻഡ് ചെയ്ത് അവൻ ഒരുപാട് ചിരിച്ചു.... പിന്നൊട്ടും താമസിച്ചില്ല ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.... വീടെത്തി.... മൂളിപ്പാട്ടും പാടി ഹാളിലെത്തിയ അവനൊന്നു ഷോക്കായി മുന്നിൽ അണി നിരന്നിരിക്കുന്ന എല്ലാവരെയും കണ്ടിട്ട്..... ഇളിച്ചു കാട്ടി മെല്ലെ സ്കൂട്ടാവാൻ നിന്നതും പിറകിൽ നിന്നും ആരോ ചെവിക്ക് പിടിച്ചു.... "എവിടെ ആയിരുന്നെഡാ ഹംക്കേ....? " "ഉമ്മൂമ.... ഞാൻ ഡയറക്ടറെ കാണാൻ പോയതാ ഒരു സിനിമ എടുക്കാൻ..... ലേറ്റ് ആയില്ലല്ലോ പിന്നെന്തിനാ ചെവിക്ക് പിടിച്ചേക്കുന്നെ... വിടിം ഞാനൊരു പാവല്ലേ... നല്ല ഉമ്മൂമയല്ലേ ന്റെ ചക്കരെയല്ലേ... " "ഓഓഓ.... ഉമ്മൂമ ലെവൻ തൊടങ്ങിട്ടോ ഇങ്ങളെ പതപ്പിക്കാൻ... അതിലൊന്നും വീണു പോവരുത് നല്ലോണം കൊടുക്ക്.... മേലിൽ ഇമ്മാതിരി പണി ചെയ്യരുത്... ഹും..." ഇടക്ക് കയറി യാറ പറഞ്ഞതും അവൻ അവളോട്‌ കണ്ണുരുട്ടി.... "മതി.... ഉമ്മൂമ... ഇത്തവണ ക്ഷമിച്ചേക്ക്.... വേദനിക്കുന്നുണ്ടാവും.... ഇനി അങ്ങനെയൊന്നും അവൻ ചെയ്യില്ല... ഇങ്ങൾക്ക് ഞാൻ ഉറപ്പ് തരാം.... " കട്ട സപ്പോർട്ടുമായി തനു രംഗത്തെത്തിയത് കൊണ്ട് ഉമ്മൂമ ഒന്ന് അടങ്ങി... ഇല്ലേൽ കാണായിരുന്നു മൂപ്പത്തിന്റെ കൊട്ട കണക്കിന് ഉപദേശവും വെറുപ്പിക്കലും.... പിടി വിട്ടയുടനെ എടീന്ന് അലറി യാറക്ക് പിന്നാലെ ഓടി കൂടെ തനുവും.... ഓടിയിട്ടൊന്നും കാര്യമില്ല നേരത്തെ കാലത്ത് അവളെ മുന്ന കയ്യോടെ പിടിക്കൂടി ഞങ്ങളെ മുന്നിലേക്ക്‌ ഇട്ട് തന്നു.... തനു തലയിണ എടുത്ത് യാറയെ തലങ്ങും വിലങ്ങും പെരുമാറി ഞാൻ തലമണ്ടക്ക് നല്ല കിഴുക്ക് കൊടുത്തു... അവസാനം മുന്നയുടെ വക ഒന്നാന്തരം പിച്ചും മാന്തലും.... കുഴങ്ങിയെന്ന് കണ്ട ഞങ്ങൾ അവളെ ഒറ്റക്ക് നിർത്തി സ്ഥലം വിട്ടു.... അടിപിടിക്ക് ശേഷം എല്ലാരും റെഡിയായി.... Ktm ൽ ഞാനും തനുവും യാറയും മുന്നയും അവരുടെ ഫേവറൈറ്റ് വണ്ടി ബുള്ളറ്റ്ലും കയറി യാത്ര തിരിച്ചു.... ഉപ്പൂപ്പക്ക് കാർ ഓടിക്കാൻ അറിയാവുന്നത് കൊണ്ട് രണ്ടാളും അതിൽ വരാന്നു പറഞ്ഞു..... ഗേറ്റ് കടന്നപ്പോയെ അനൗൺസ് കേട്ടു.... നേരം വൈകിയില്ലേന്ന് പല്ലിറുമ്മി യാറ എന്നേ നോക്കിയതും പുളിങ്ങ തിന്ന ഇളി പാസ്സാക്കി തനുവിന്റെ കയ്യും പിടിച്ച് ദൃതിയിൽ ഓടി.... പിറകെ അവരും..... ഓഡിറ്റോറിയത്തിൽ എത്തിയപ്പോയെക്കും അവിടെ ജനനിബിഡമായിരുന്നു.... കാല് കുത്താൻ സ്ഥലമില്ലല്ലോ പടച്ചോനെന്ന് പിറുപിറുത്തു ചുറ്റും കണ്ണോടിച്ചു.... അപ്പോഴയായിരുന്നു ഞങ്ങളെ കൂട്ടുക്കാർ സ്റ്റേജിൽ നിന്നും കൈക്കാട്ടി വിളിച്ചത്.... പുറത്തോട്ടു ഇറങ്ങി ഓഡിറ്റോറിയത്തിന് പിന്നിലുള്ള ഡോറിൽ കൂടി വേഗം അങ്ങോട്ട്‌ ചെന്നു.... അവരെല്ലാം കൂടെ ഇത്രേം നേരം എവിടെർന്നെടാന്ന് പറഞ്ഞ് പൊങ്കാലയിട്ടു.... മൂന്നെണ്ണത്തിനെയും ഒഴിവാക്കി.... ലേറ്റാവുന്നത് സ്ഥിരം ഏർപ്പാടായതിനാൽ അവരിൽ നിന്നും വാങ്ങിക്കുന്നതിന് ഞാൻ ഇന്നേവരെ ഒരു മുടക്കവും വരുത്തിയിട്ടില്ല.... ഒടുക്കം ഉദ്ഘാടനവും നന്ദി പറയലുമൊക്കെ കഴിഞ്ഞു ഇനി ക്ലാസ്സ്‌ ടോപ്പർസ്നെ ആദരിക്കലും സമ്മാനദാനവുമായിരുന്നു..... വിതരണത്തിന് മുന്നോടിയുള്ള പ്രസംഗം അത് എല്ലാവർക്കും പ്രിയങ്കരനായ ഞങ്ങടെ പ്രിൻസി തന്നെയായിരുന്നു..... *Dear students... ഇന്നീ കോളേജിന്റെ തന്നെ പ്രതിച്ഛായ മാറ്റിയ നാലുപ്പേരെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരികയാണ്.... ഒരു മാർക്ക് പോലും വ്യത്യാസമില്ലാതെ എല്ലാ വിഷയത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ അവരെ ആദരിക്കൽ കൂടിയാണ് ഈ ചടങ്ങ്.... സമയം പരിമിതമായതിനാൽ ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല ഇത്രയും പറഞ്ഞ് കൊണ്ട് നമുക്ക് അവരെ സ്വാഗതം ചെയ്യാം.... Fstly introduce... *Qalfan Bashar* S/o AFTHAB HAFIS NAHAL & SHAUFA AIN DAULATH... ന്റെ പേര് വിളിച്ചതും ഹർഷാരവം അവിടെ മുഴുവനും മുഴങ്ങി അക്കൂട്ടത്തിൽ കണ്ണും നിറച്ചു ഉമ്മൂമയും ഉപ്പൂപ്പായും കൈക്കാട്ടി.... തിരിച്ചു ഞാനും.... ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റപ്പടെ യാറ തലയിൽ തലോടി തനുവും മുന്നയും കെട്ടിപ്പിടിച്ചു സന്തോഷം പ്രകടമാക്കി.... ഉപ്പന്റേം ഉമ്മാന്റേം പേരുകൾ കാതിലങ്ങനെ മുഴങ്ങി കൊണ്ടിരിക്കാണ്.... ദീർഘമായി നിശ്വസിച്ചു സർട്ടിഫിക്കറ്റും പ്രൈസും വാങ്ങാനായി ഞാൻ സ്റ്റേജിലേക്ക് കയറി നിറഞ്ഞു വന്ന കണ്ണുകളെ ഒഴുക്കാൻ വിടാതെ തടുത്തു നിർത്തി.... ആദ്യം തലയിൽ തൊപ്പി വെച്ചിട്ട് ഗോൾഡ് മെഡൽ കഴുത്തിൽ അണിയിച്ചു.... സർട്ടിഫിക്കേറ്റും ഷേക്ക്‌ ഹാൻഡ്സും നൽകി ഫോട്ടോക്ക് പോസ് ചെയ്തു പോന്നു.... അവരെല്ലാം പൊതിഞ്ഞു പലതും ചോദിച്ചു... എല്ലാത്തിനുമുള്ള ഉത്തരം മൂളലിൽ ഒതുക്കി മറ്റുള്ളവരിലേക്ക് ദൃഷ്ടി അഴിച്ചു വിട്ടു..... Next.... *Kiyara jahan* D/o FAZIL JAWAD & FAHDA FAIROOS... എന്നേ പോലെ എല്ലാരേം അഭിസംബോധനം ചെയ്ത് അവളും ഗോൾഡ് മെഡലും സർട്ടിഫിക്കേറ്റ് വാങ്ങി ന്റടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു.... Then... * Thanza jabeen* D/o HAMIS HAMEEM & RAMZA THASNEEM... At last.... *Insha munthaha* D/o FARHAN ADAL & HANIYA MEHRIN... നാലുപ്പേരെയും ഒരിക്കൽ കൂടി വിളിച്ചപ്പാടെ ഞങ്ങൾ നേരെ സ്റ്റേജിലോട്ട്.... അതു കണ്ട കാണികൾ ഓരോ അറ്റത്ത് നിന്നായി എഴുന്നേറ്റ് നിന്ന് കയ്യടിക്കാനും വിസിലടിച്ചും ചടങ്ങ് ഗംഭീരമാക്കാനും തിക്കും തിരക്കും കൂട്ടി.... ഏകദേശം പരിപാടി തീരാറായതും വേഗം ഉപ്പൂപ്പന്റെയും ഉമ്മൂമ്മന്റെയും അരികിൽ സ്ഥാനം പിടിക്കാൻ ഒരു ഓട്ടമായിരുന്നു..... ആദ്യം എത്തിയത് തനുവാണ് പിന്നീട് യാറ അതു കഴിഞ്ഞു ഞാനും മുന്നയും.... വിശേഷം പങ്കുവെക്കലും കളിതമാശയുമായി സമയം ഇഴഞ്ഞു നീങ്ങി.... അതോടെ ന്റെ സങ്കടമൊക്കെ പമ്പ കടന്നു.... ഞാനായിട്ട് എന്തിനാ അവരെയും സങ്കടപെടുത്തുന്നത്.... വേണ്ടാ.... പാവാണ്... മുഖത്ത് സന്തോഷം ഫിറ്റ് ചെയ്ത് അടിച്ചു പൊളിക്കാൻ പ്ലാനുമിട്ടു എല്ലാം ഇതൊക്കെ കെട്ടടങ്ങിയിട്ടെന്ന് മാത്രം..... അഭിനന്ദനങ്ങൾ അർപ്പിക്കാൻ അന്നേരം എവിടുന്നൊക്കെയോ ആളുകൾ ഓടി കൂടി... ഉമ്മൂമ്മയും ഉപ്പൂപ്പായും വീട്ടീന്ന് ബാക്കി പറയാമെന്ന് പറഞ്ഞ് പോയി..... അവർക്കറിയാം ഞങ്ങടെ ഇടയിൽ നിന്നാല് ശെരിയാവില്ലന്ന്.... ഒരു ലോഡ് സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുത്തു ഡേ അങ്ങട്ട് കളർഫുള്ളാക്കി.... യാത്ര പറച്ചിലും അവസാനിപ്പിച്ച് ഇത്രേം കാലം ഞങ്ങളെ സഹിച്ച കലാലയത്തിനോട് നന്ദി പറഞ്ഞ് വിതുമ്പുന്ന ഹൃദയവുമായി ആ പടിക്കെട്ടുകൾ ഇറങ്ങി..... പോകാൻ മടി കാണിച്ചിരുന്ന കാലത്ത് ഞാൻ അറിഞ്ഞിരുന്നില്ല ഒരിക്കലത് മധുരമൂറുന്ന നല്ല ഓർമകളായി തീരുമെന്ന്..... വണ്ടിയിൽ കയറിപ്പോഴും മനസ്സ് നൂല് പൊട്ടിയ പട്ടം കണക്കെ പാറിപ്പക്കുകയായിരുന്നു.... ഡയറക്ടറുമായുള്ള രാവിലത്തെ കശപിശ.... ദിവസം തന്നേ പോക്കാണ്..... തന്റെ ഉപ്പച്ചീടേം ഉമ്മച്ചീടേം കൂട്ടുക്കാരുടേം ജീവിതം സ്‌ക്രീനിൽ പതിപ്പിക്കാൻ കഴിയില്ലേ.. ചിതലരിച്ചു പോകുമോന്നു പോലും ഞാനിന്ന് ഭയപ്പെടുന്നു.... മുഖത്തെ ടെൻഷനും ഭാവമാറ്റവും കണ്ടപ്പോയെ തനുവിന് കാര്യം മനസ്സിലായി... മറ്റേ രണ്ടെണ്ണത്തിനും അതേപ്പറ്റി സിഗ്‌നൽ കൊടുത്തതും ഞങ്ങടെ ഫേവറൈറ്റ് സ്ഥലമായ റെസ്റ്റോറന്റ്ലേക്ക് വണ്ടി വിട്ടു..... സങ്കടം വന്നാലും സന്തോഷം വന്നാലും ഞങ്ങ ആദ്യം പോവുക അവിടേക്കാണ്..... പോകുന്ന വഴി എന്നേ പിന്നിൽ ഇരുത്തി തനു ആയിരുന്നു അവിടം വരെ വണ്ടിയോടിച്ചത്.... അക്കാര്യത്തിൽ അവരെല്ലാം എന്നേക്കാൾ മിടുക്കികളാണ്...... മെയിൻ റോഡ് വെട്ടിച്ച് നേരെ ഊടുവയിലൂടെ മുന്നോട്ട് പോയി മേഘങ്ങൾ പഞ്ഞിക്കെട്ടു പോലെ തോന്നിക്കുന്ന മലഞ്ചേരിവിലേക്ക് നീങ്ങി വണ്ടി ഒരിടത്ത് പാർക്ക് ചെയ്ത് നേരെ പൂൽക്കൂട് മേഞ്ഞ കൂടാരത്തിനുള്ളിലേക്ക് പ്രവേശിച്ചു.... ചെന്നപ്പോയെ മനസ്സ് കുറച്ചു റിലാക്സ് ആയി കൂടെ തണുത്ത തെന്നൽ വീശിയതും അത് പരിപൂർണതയിലേക്ക് എത്തി..... മുളകൊമ്പ് കൊണ്ട് നിർമ്മിതമായ ആ ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിക്കേം ചെയ്തു... കൈകൾ കൂട്ടിയുരസി തണുപ്പിനെ ഞാൻ എന്നിലേക്ക്‌ ആവാഹിച്ചു..... തനുവും യാറയും ഡ്രെസ്സിനു മേലേ നേരിയ തരത്തിലുള്ള കോട്ട് ധരിച്ചിരുന്നു.... അവർക്ക് തണുപ്പ് ഏശില്ല ഇവിടെ ഒരുത്തി ഇരുന്ന് വിറക്കുന്നുണ്ട്.... മുന്നയാണ്.... ഞാൻ വൈറ്റ് ടീ ഷർട്ടും അതിന്മേൽ ഡാർക്ക് ബ്ലൂ ജാക്കറ്റുമായിരുന്നു ഇട്ടിരുന്നത്.... എനിക്ക് വല്യ കുഴപ്പല്ലാത്തതിനാൽ ജാക്കറ്റ് ഊരി വേഗം അവളെ പുതപ്പിച്ചു സേഫാക്കി.... ഓപ്പോസിറ്റായി ഇരുന്ന് ന്റെ ചലനങ്ങൾ നീരിക്ഷിക്കുന്ന തിരക്കിലായിരുന്നു നുമ്മടെ യാറയും തനുവും..... "എന്താ മോന്റെ പ്രശ്നം.... " രണ്ടാളും ചോദ്യ ഭാവത്തിൽ നോക്കിയതും അവരോട് രഹസ്യം മറച്ചു വെച്ച് ശീലമില്ലാത്ത ഞാൻ അത് തുറന്ന് പറഞ്ഞു..... പരസ്പരം സ്നേഹം പങ്കുവെച്ചും വിശ്വാസ്യത പുലർത്തിയും സൗഹൃദത്തിന് അതിര് വരമ്പുകൾ പാലിച്ചു നാലുപ്പേരും ജീവിതം സുന്ദരമാക്കാൻ ശ്രമിച്ചിരുന്നു.... അവരുടെ മാതാപിതാക്കൾ എങ്ങനെയാ പണ്ട് ജീവിച്ചിരുന്നത് അതേ പോലെ..... "ഞാൻ പറഞ്ഞിരുന്നില്ലേ ആ ഫിലിംനെ പറ്റി... പക്ഷെ... വിചാരിച്ച മാതിരി കാര്യങ്ങൾ അങ്ങട്ട് ശെരിയായില്ല.... ഡയറക്ടർ അമ്പിനും വില്ലിനും അടുക്കാത്ത ഇനം ആണ്.....ഇനി എന്തോ ചെയ്യും....?? " ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും വെറൈറ്റി ലവ് സ്റ്റോറി കേട്ടറിഞ്ഞ ഞാൻ അന്ന് മുതൽ തുടങ്ങിയതാ അത് സിനിമയാക്കിയാലോന്ന ചിന്ത..... എപ്പോഴും തടസ്സങ്ങൾ മാത്രം..... കൺകോണിൽ നനവ്‌ പടർന്നുവെങ്കിലും അവര് കാണും മുന്നേ തുടച്ച് മാറ്റാൻ തനിക്ക് കഴിഞ്ഞില്ല..... അപ്പോയെക്കും ഇരുവരും ന്റെ തൊട്ടടുത്തായി ഇരിപ്പുറപ്പിച്ചു..... അയ്യേന്ന് പറഞ്ഞ് മുന്ന കളിയാക്കി മൈൻഡ് മാറ്റാൻ ചെയ്തതാണ് എന്നാലത് പാളി.... യാറ കാരിരുമ്പ് കണക്കെ നിന്നിട്ട് ന്റെ തലക്ക് ഒരുഗ്രൻ കിഴുക്ക് വെച്ചു തന്നു..... "നാണം ഉണ്ടോടാ പെണ്ണുങ്ങളെ പോലെ മോങ്ങാൻ.... കണ്ണൊക്കെ തുടക്ക്..... മ്മ്.... ഒന്നുല്ലേലും നീയാ കലിപ്പൻ ബിച്ചുന്റെ മോൻ അല്ലെടെ അതിന്റെ പക്വത വല്ലതും കാണിക്ക്..... കുറച്ച് ബോൾഡ് ആയി ദേ ന്നേ പോലെ നിൽക്കാൻ പഠിക്കണം.... " "ഓ.... പിന്നേ എന്നിട്ടാണോഡി നീ കഴിഞ്ഞ തവണ ഇവന്റെന്ന് അടി വാങ്ങി ഒരു മൂലക്ക് പോയിരുന്നു മൂക്കൊലിപ്പിച്ചത്.... കഷ്ട്ടം.... എന്നിട്ട് അവനോട് കരയണ്ടാന്ന്.... നീ കരഞ്ഞോഡാ ഖൽഫു നല്ലോണം കരയ്.... സങ്കടങ്ങൾ കരഞ്ഞു തീർക്കാനുള്ളതാണ് അല്ലാതെ കെട്ടിപ്പൂട്ടി വെക്കാനുള്ളതല്ല.... മനസ്സിലായോ.... " അവൾക്ക് മറുപടി കൊടുത്ത് തനുവെന്നേ നോക്കി.... പറഞ്ഞത് ഇഷ്ടപ്പെട്ടില്ല യാറക്ക്.... മറുഭാഗത്ത് ഇരുന്ന് മുന്നയും ചിരിച്ചതോടെ സംഭവം കയ്യീന്ന് പോയി..... പിന്നേ അവരുടെ തല്ലിന് ഇടയിൽ കയറി അതൊന്നു ഒത്തു തീർപ്പാക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു.... വീണ്ടും സംസാരം തുടർന്നു.... പക്ഷേ അത് മുന്നയാണെന്ന് മാത്രം ഞങ്ങൾ കേൾവിക്കാരായിയിരുന്നു.... "ഇതിലിപ്പോ സങ്കടപ്പെടാൻ മാത്രമൊന്നുമില്ല നിന്റെ ആഗ്രഹം അത് ഞങ്ങളെ കൂടിയാണ്... ഇതിനൊരു പരിഹാരം..... അതെന്താന്ന് വെച്ചാൽ നീ തന്നെ ഡയറക്റ്റ് ചെയ്യണമെന്ന ന്റെയൊരു ഇത്.... " "ഞാനോ... !!!!" "ഞെട്ടണ്ട മോനേ നീ തന്നെയാ അതിന് ഏറ്റം അനുയോജ്യൻ.... കോളേജിൽ ഡോക്യുമെന്റ് ഫെസ്റ്റിന് നിനക്കല്ലേർന്നല്ലോ ഫസ്റ്റ് പ്രൈസ്... എഡിറ്റിംഗ് തീം ഓക്കെ എന്ത് രസമായിരുന്നു കിടിലോസ്‌കി.... എത്രയെത്ര ആരാധകർ ഓട്ടോഗ്രാഫ് ഹോ.... നീയങ്ങു കേറി സ്റ്റാറായി പോയില്ലേ.... ഓർമ്മയില്ലേ..... അത് നമ്മളോട്ടും പ്രതീക്ഷിച്ചിരുന്നില്ലല്ലോ..... പടച്ചോന്റെ തീരുമാനവും ഇത് നിന്റെ വിരൽ തുമ്പിൽ നിന്ന് ഉതിർന്നു വീഴാനാവും..... ഏതിനും എന്തിനും കട്ടക്ക് ഞങ്ങൾ കൂടെ ഉണ്ടാവുമ്പോ മച്ചാനെ എന്തിനാ ഈ പേടി...?? സമ്മതമാണോ നിനക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാൻ.....?? " ശെരിയാ പറഞ്ഞത് ന്റെ സകല വിജയത്തിന് പിന്നിലും ഇവരുടെ കരങ്ങളായിരുന്നു.... എന്നേ തളരാതെ പിടിച്ചു നിർത്തിയിരുന്നത്... ആത്മവിശ്വാസം കൂടിയ പോലെ.... എന്തായിത്ര ആലോചിക്കാനേന്നും പറഞ്ഞ് തനു ചാടിക്കയറി ന്റെ ഉള്ളം കയ്യിലടിച്ചു അവരുടെ കൈകളും തന്നോട് ചേർത്തു.... സമയം വൈകുമെന്ന് മുന്നറിയിപ്പ് നൽകി ഞങ്ങൾ വീട്ടിലോട്ടു തിരിച്ചു.... പോകുന്ന വഴിയിലും മനസ്സ് സന്തോഷത്താൽ അലതല്ലുകയായിരുന്നു ന്റെ പുറകിൽ തനു ഉറക്കം പിടിച്ച് വീഴുന്നത് ചിന്തയെ പതിയെ തൊട്ടുണർത്തി.... അവളെ ഉറക്കത്തിനു ഒരു തടസ്സം സൃഷ്ട്ടിക്കാതിരിക്കാൻ വണ്ടിയുടെ വേഗത നന്നായി കുറച്ചു..... പതിവിലും നേരത്തെ എത്താൻ കഴിഞ്ഞു.... ഇല്ലേൽ ഉമ്മൂമ്മടെ വായീന്ന് വയറു നിറച്ച് കേൾക്കേണ്ടി വരും.... കാർ പോർച്ചിൽ വണ്ടി നിർത്തി മെല്ലെ ചെരിച്ച് സ്റ്റാന്റിലിട്ട് തനുവിനെ കോരിയെടുത്തു നേരെ റൂമിലോട്ട് വിട്ടു.... ഉറക്കം ഉണർത്താതിരിക്കാൻ ഞാൻ നന്നേ ശ്രദ്ധ പതിപ്പിച്ചിരുന്നു.... അവളേം കിടത്തി പുതപ്പിച്ചു ലേറ്റ് ഓഫ്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങവേ ഉപ്പൂപ്പ വന്ന് ഉറങ്ങിയോന്ന് ആംഗ്യം കാണിച്ചതും അതേയെന്നർത്ഥത്തിൽ കണ്ണ് ചിമ്മി നേരെ സ്റ്റെയർ കയറി.... യാറയുടെ റൂമിലേക്ക്‌ നോക്കിയതും അവളും മുന്നയും നേരത്തെ ഉറക്കം പിടിച്ചിരുന്നു.... ലേറ്റ് ഓഫ്‌ ചെയ്തിട്ടില്ല അത് അണച്ചു ഞാൻ വീണ്ടും മേലോട്ട് തന്നെ കയറിപ്പോയി..... ഫ്രഷായി നിസ്കാരവും കഴിഞ്ഞു നീണ്ടു നിവർന്ന് ബെഡിലേക്ക് ചാഞ്ഞു.... എങ്ങനെ തുടങ്ങും എവിടുന്ന് തുടങ്ങുമെന്ന് തല പുകച്ചു ആലോചിച്ചു കിടന്നിടത്ത് നിന്ന് എണീറ്റു റൂമിൽ ആദ്യം പരത്തിയത് ഉമ്മച്ചീടെ ഡയറിയായിരുന്നു.... അതിലുണ്ടാവും താൻ അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ അവിടെ നിന്നാണ് ഇനി തനിക്കുള്ള റോൾ ആരംഭിക്കുന്നതും..... അതോടൊപ്പം ചെയ്ത് തീർക്കാൻ കാണും പലതും... നോക്കിയേക്കാം..... എല്ലായിടത്തും നോക്കി പക്ഷെ എങ്ങുമില്ല.... ദേഷ്യത്താൽ ഞാൻ നിലത്ത് ആഞ്ഞു ചവിട്ടിയതും ഒരു മാർബിൾ കഷ്ണം ദൂരേക്ക് തെറിച്ചു പോയി... അപ്പോഴാണ് അതെന്റെ ശ്രദ്ധയെ അവിടേക്ക് ആവാഹിച്ചത്.... നിലത്ത് മുട്ടു കുത്തിയെടുത്ത് മേലേ പറ്റി പിടിച്ച പൊടി ഊതി കളഞ്ഞ് അത് നന്നായി കുടഞ്ഞു നേരെ ബെഡ് ലാമ്പ് ഓണാക്കി കസേര വലിച്ചിട്ടിരുന്നു..... മറിച്ചു നോക്കിയപ്പോയെ കണ്ടത് ഉമ്മച്ചീടേം ഉപ്പച്ചിടേം ഫോട്ടോയായിരുന്നു രണ്ടിറ്റ് കണ്ണ് നീർ തുള്ളി അവയെ അന്നേരം ചുംബിച്ചു കഴിഞ്ഞിരുന്നു.... തായേയായി രക്തത്തിൽ എഴുതിയ ആ നാമത്തേയും.... *"ബിച്ചുവിന്റെ കാന്താരി "* കണ്ണൊക്കെ അനുസരണയില്ലാതെ ഒഴുകാൻ വെമ്പൽ കൊണ്ടു... അടുത്ത പേജിലായി കണ്ട ഫോട്ടോ ന്റെ നെഞ്ചിടിപ്പ് കൂട്ടിയതും അതോടെ കണ്ണുകൾ ചതിച്ചു.... തന്നേ ചേർത്തു പിടിച്ച് നിൽക്കുന്ന ഉപ്പച്ചിയും ഉമ്മച്ചിയും.... അവരിലപ്പോഴും കാലങ്ങൾക്ക് പോലും മായ്ക്കാൻ കഴിയാത്ത ആ പുഞ്ചിരി അതേ പോലെ വരച്ചു വെച്ചിരുന്നു.... ഭൂമിയിലേക്ക് പിറന്നു വീഴും മുന്നേ എന്നേ തനിച്ചാക്കി പോയില്ലേ രണ്ട് പേരും..... ആ ഏങ്ങലടികൾ ഇരുട്ടിന്റെ മറവിലേക്ക് ഓടിയൊളിച്ചുവെങ്കിലും പുറത്തേക്ക് പോലും പോവാതെ റൂമിൽ അങ്ങിങ്ങായി തങ്ങി നിൽപ്പുണ്ടായിരുന്നു.... പിന്നീടത് പൊട്ടിക്കരച്ചലായി മാറാനും അധിക നേരം വേണ്ടിയിരുന്നില്ല.... നഷ്ടപ്പെട്ടത് ഇനിയൊരിക്കലും തിരിച്ചു വരില്ലന്ന് എത്ര തവണ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും തേങ്ങൽ ഒതുക്കാൻ പാടുപ്പെടുകയായിരുന്നു അതും.... ഒറ്റപ്പെട്ടവന്റെ വേദനയെ ക്ഷമിപ്പിക്കാൻ ഈ ലോകത്ത് ഒന്നും തികയുമായിരുന്നില്ല.... അത്രക്കും മരവിച്ചു പോയിരുന്നു അവന്റെ ഹൃദയം പോലും..... ഇനിയും പെയ്തിറങ്ങാൻ ഒരുങ്ങിയ മിഴിനീർ കണങ്ങളെ തടുത്തു നിർത്തിയത് ഫോട്ടോ നെഞ്ചിലേക്ക് അമർത്തിയിട്ടായിരുന്നു..... ഉമ്മൂമ പറഞ്ഞതിനനുസരിച്ചായിരുന്നു കഥ ഡയറക്ടറോട് വിശദീകരിച്ചത്.... അതൊന്നും മുഴുവൻ അല്ലായിരുന്നെന്ന് അവന് മാത്രേ അറിയുമായിരുന്നുള്ളൂ..... ഏറെ നേരത്തെ ആ നിശബ്ദതക്ക് ഒടുവിൽ മനസ്സിനെ കടിഞ്ഞാണിട്ട് കൊണ്ട് അവൻ ഡയറി വായിക്കാൻ ആരംഭിച്ചു.... അയാളോട് പറഞ്ഞു നിർത്തിയിടത്തു നിന്ന് തന്നെ........ കല്യാണ രാത്രിയിലേക്ക്...... ( തുടരും ) Writer.. SUHAIB V😡Y😡D!'S K😠LIPP😡N ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അതേയ് വായനക്കാരോട്.... ഇത് സ്റ്റോറിയുടെ എൻഡിങ് കൂടിയാണ്... ക്ലൈമാക്സ്‌ പുറകേ വരുന്നുണ്ട് ചെലപ്പോ 2..3 പാർട്ടിലേക്ക് നീണ്ടു പോവാനും സാധ്യതയുണ്ട്....ചുരുക്കാനും ശ്രമിക്കാം.... ഇനി നിങ്ങള് വായിക്കേണ്ടത് ഇതിലെ ഒരു കഥാപാത്രമായിട്ടിരിക്കണം.... അതായത് " ഖൽഫാന്റെ " വ്യൂ പോയിന്റ്ലൂടെ ആണെന്ന് മാത്രം എന്നാലേ ഇനി അടുത്തത് എന്താന്ന് മനസ്സിലാവൂ..... പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റ്‌കൾ ഇനിയും വരാനുണ്ട് അക്ഷമയോടെ കാത്തിരിക്കണം... പഞ്ഞി ഇപ്പൊത്തന്നെ എടുത്ത് വെക്കണ്ട അത് സ്റ്റോറി കഴിഞ്ഞിട്ട് മതി.... 🏃‍♂️🏃‍♂️🏃‍♂️ 👉FAIZY & AISHU നോവലിലെ ഡയറിയുടെ പങ്കു അതേ പോലെ ഇതിലും മുഖ്യമാണ്..... ഇതിലൂടെ പല രഹസ്യങ്ങളും ചുരുളയഴിയും അതോണ്ട് ആരും വായിക്കാതെ പോകരുത്.. 👉ഒളിഞ്ഞു വായിക്കുന്നവരും ഇതുവരെ കമന്റ് ഇടാത്തവരും ന്റെ സ്റ്റോറിക്ക് വേണ്ടി രണ്ട് വരിയെങ്കിലും കുറിക്കുക.... ഇന്ശാല്ലാഹ് നെക്സ്റ്റ് ലേറ്റ് ആവും ട്ടോ.... ലെങ്ങ്തിൽ എഴുതാനാണ്....🔥 #📙 നോവൽ
🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@ Part 33 ********** റൂമിലേക്ക്‌ ചെന്നപ്പോയുണ്ട് ശംഭു നീരാട്ടും കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ തലയും ചീകി കത്തി നിൽക്കുന്നു.... അതുവരെ മൂളിപ്പാട്ടും മൂളി കൊണ്ടിരുന്ന അവള് ഞാൻ വന്നെന്ന് അറിഞ്ഞതും വായടച്ചു.... ഓ പിന്നേ.... നമ്മള് കാള രാഗം കേൾക്കാൻ നിക്കല്ലേ എനിക്കതാ പണി.... ഹും..... പുച്ഛത്തോടെ മോന്ത തിരിച്ച് ബെഡിൽ കണ്ട ബാത്ത് ടവലെടുത്ത് വേഗം ബാത്‌റൂമിലേക്ക് പോയി..... എന്താ അവന്റെയൊക്കെ ഒരു ഗമ..... ഇത്ര അഹങ്കാരം എന്ത് കണ്ടിട്ടാണാവോ.... ഗ്ലാമർ.... ഛെ... അതിന് തന്നെ നാണക്കേട് ആണ് അങ്ങനെ പറയുന്നത് തന്നെ..... സന്തോഷ്‌ പണ്ഡിറ്റിന്റെ ചിരിയും പാഷാണം ഷാജീടെ കണ്ണും ഹരീഷ് കണാരന്റെ വയറും..... വീമ്പു പറയുന്നത് കേൾക്കണം..... ന്റെ ഗ്ലാമർ ദൈവങ്ങളെ സിക്സ് പാക്കാണ് പോലും.... അപ്പോൾ സിക്സ് പാക്കിന് എന്തോന്നാ പറയാ കുടവയർ പാക്കെന്നോ... നല്ല കാര്യായി.... ഇവനൊക്കെ എവിടുന്ന് വരുന്നടെയ് കേരളത്തിലെ ആൺപ്പിള്ളേരെ പറയിപ്പിക്കാൻ... ബ്ലഡി മൺക്കൂസൻ.... മുടിയും ചീകി പിറുപിറുത്തതെ എനിക്ക് ഓർമ്മയൊള്ളൂ..... തൊട്ട് പിറകിലായി അവൻ എന്നേ കടിച്ചു കീറാൻ നിൽക്കണ സിംഹത്തെ പോലെ ദേ നിൽക്കുന്നു... പറഞ്ഞത് മുഴുവൻ വെടിപ്പായി കേട്ടെന്ന് അതിൽ നിന്നും നുമ്മക്ക് മനസിലാക്കാം.... മുഖത്ത് നല്ല രക്ത ചന്ദനം തേച്ച കണക്കെ കവിളുകൾ ചുവന്ന് തുടുത്തിട്ടുമുണ്ട്..... ഇതൊക്കെ കണ്ട് പേടിക്കാൻ വേറെ ആളെ നോക്കണം ഉള്ള സത്യം മറ്റൊരാളുടെ വായീന്ന് കേൾക്കാ.... സ്വന്തം ഭാര്യയാകുമ്പോ അഭിമാനിക്കുകയല്ലേ വേണ്ടത് ഗോവിന്ദ... അതല്ലേ അതിന്റെ ഒരു ഒരു ഒരു അന്തസ്സ് വിത്ത്‌ ആഭിജാത്യവും..... ഇവൻ കുരക്കുള്ളൂ കടിക്കില്ല നമ്മള് ഇതെത്ര കണ്ടതാണ് മിഷ്ടർ പെരേര.... "അത് നിന്റെ മറ്റവനോട്‌ പറയെടീ പുല്ലേ.... ഞാൻ കുരക്കോ അതോ കടിക്കോ ഇല്ലേ എന്നൊക്കെയുള്ള പൊന്നു മോളുടെ ആ സംശയമില്ലേ ഇന്നത്തോടെ തീർത്തു തരാം..... " പടച്ചോനെ.... മനസ്സിൽ പറഞ്ഞത് ഇവനിതു കൃത്യമായിട്ട് എങ്ങനെ മനസ്സിലായി..... "ചിന്തിച്ചു കൂട്ടണ്ടഡീ വല്ലാതെ.... നിന്റെ കൂടെയല്ലേ പൊറുതി ഈ മരമോന്ത ഒന്ന് മാറിയാൽ അറിയില്ലേ ഏതു ലെവലാന്ന് കൂതറ തനി കൂതറ..... " "ഡാ..... അനാവശ്യം പറയരുത്..... " "ഞാൻ പറയോഡീ... ഇനിയും പറയും..... നീ കൊറേയായി എനിക്കിട്ടങ്ങ് ഉണ്ടാക്കുന്നു... നിന്റെ മരംക്കോടൻ സ്വഭാവത്തിന് എന്നേ പോലൊരു ചുള്ളനെ കിട്ടി..... ശെരിക്കും നിനക്കൊക്കെ കിട്ടേണ്ടിയിരുന്നത് കാലക്കേയനേർന്നു..... എനിക്ക് ഹരീഷ് കണാരന്റെ കുട വയറാണ്.... എന്നല്ലേ..... ഇന്നാ നീ നോക്കെടി.....!!" ബനിയൻ ഊരി വലിച്ചെറിഞ്ഞു ഞാനെന്റെ ബോഡിയങ്ങട്ട് കാണിച്ചു കൊടുത്തു..... ഊള... അതും കണ്ട് വാ പൊളിച്ചു നിൽക്കാ... ഇത്രൊള്ളൂ ഇവളൊക്കെ..... ബാത്‌റൂമിൽ നിന്ന് ഇറങ്ങിയയുടനെ കേട്ടത് തന്നെ കണക്കിന് ചീത്ത പറഞ്ഞ് കസറുന്ന ഫാര്യയേയായിരുന്നു..... ഒരു ഭർത്തുവിന്റെ ഗതി നോക്കണേ..... അടുത്തേക്ക് കൊറച്ചൂടെ നീങ്ങിയിട്ട് ഞാൻ വെല്ലുവിളിച്ചു എല്ലാത്തിനും നിന്നേ കൊണ്ട് മറുപടി പറയിപ്പിച്ചിരിക്കുമെന്ന്..... വരവ് കണ്ടപ്പോയെ അവള് ചൂളി പോവാൻ തുടങ്ങി.... ഒരു ഫ്ലോക്ക് പറഞ്ഞ് പോയതാണ് റബ്ബേ..... അതിങ്ങനെയായി പോകൂന്ന് ആരേലും അറിഞ്ഞോ....?? അപ്പോയെക്കും..... ഒരിഞ്ചു രോമം പോലും അവശേഷിക്കാത്ത ഓന്റെ നെഞ്ചും വിരിച്ചു നമ്മളെ മുന്നിൽ വന്നേക്കുവാ.... വൃത്തികെട്ടവൻ...... ന്റെ കൺട്രോൾ കളഞ്ഞേ അടങ്ങൂന്ന് ഇവൻ വല്ല നേർച്ചയും എടുത്തിട്ടുണ്ടോ..... ഇന്ന് ഉമ്മറം കാണിച്ചു നാളെ പിന്നാപ്പുറം കാണിക്കില്ലന്ന് ആര് കണ്ടു.... ( കവി ഉദേശിച്ചത് നെഞ്ചും പുറവും ആണ് ട്ടോ.... അല്ലാതെ ആരും വനവും ചുരവും കയറി അങ്ങു വയനാട്ടിലേക്ക് പോകണ്ടാ... പോയവർ ഉണ്ടെങ്കിൽ തിരിച്ചു ഇങ്ങോട്ടേക്ക് വരേണ്ടതാണ്... ) ഇവിടെയെന്താ ക്രമ സമാധാനമില്ലേ.... പിള്ളേച്ചോ.... തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചാലോ വോ വേണ്ടാ.... അതിന് മുന്നേ ഇവനെന്നെ അരിഞ്ഞു ഇലയിൽ വെക്കും... ഒലക്കമ്മലെ നോട്ടവുമായി ഇവനെന്ത് വിചാരിച്ചിട്ടാ ന്റെ നേർക്ക് വരുന്നത്...... "നിന്നോട് അന്നേ പറഞ്ഞിട്ടുള്ളതാ വെറുതെ എന്നേ ചൊറിയാൻ നിൽക്കരുതെന്ന്..... എനിക്ക് ദഹിച്ചില്ലങ്കിൽ ഞാൻ കേറിയങ്‌ മാന്തൂന്ന്..... " ഉമിനീർ തനിയെ ഇറങ്ങി പോയി...... എന്നാലും ഒരു ഓഹരി ഞാനും കുറയില്ല..... "ബിച്ചു.... അതിനാര് വന്നു.... നീയല്ലേ പ്രശ്നം ഉണ്ടാക്കാൻ വരുന്നത് ഞാനല്ലല്ലോ.... " വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..... നിർത്തിയിടത്തു നിന്ന് അവൻ തുടങ്ങി..... ഒരു നടക്കും പോവില്ല.... "എനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് പോലും നീ കേൾക്കാഞ്ഞത് അഹങ്കാരം കൊണ്ടായിരുന്നില്ലഡീ.... ഭീരു മോളെ.... " "ഭാര്യയെ ഒരുമാതിരി കുറ്റവാളിയെ പോലീസ് ചോദ്യം ചെയ്യാൻ വന്നാലേ പിന്നെന്തോന്നാ ചെയ്യണ്ടേ പറയെടാ...... അതിനൊക്കെ മയത്തിൽ പെരുമാറണം.... കാട്ടുപോത്തിന്റെ സ്വഭാവവുമായി എന്നോട് വർത്താനം പറഞ്ഞാൽ ഇതല്ല ഇതിനപ്പുറവും ഞാൻ ചെയ്യും.... ആഹാ.... !!" ഈറനണിഞ്ഞ മുടിയിലെ വെള്ളം കുടഞ്ഞു ന്റെ മേലേക്ക് തെറിപ്പിച്ചു അവനൊരു നോട്ടം... "ഓഹോ.... അങ്ങനെ വരട്ടെ കാര്യങ്ങൾ.... നിനക്കപ്പോ നമ്മള് റൊമാന്റിക്കാവത്തതിന്റെ കേടായിരുന്നല്ലേ..... അതിനാണോ നീയ് വളഞ്ഞു മൂക്ക് പിടിച്ചത് മുത്തേ....?? " പണി പാളി തക്കു അവൻ ഞാൻ പറഞ്ഞത് ആ വഴിക്ക് കടന്നു ചിന്തിച്ചിരിക്കുന്നു..... ഇനി തടി രക്ഷിച്ചില്ലങ്കിൽ നാലാൾടെ മുഖത്ത് തനിക്ക് തലയുയർത്താൻ കഴിഞ്ഞെന്ന് വരില്ല.... മുന്നേ എന്തെങ്കിലും ചെയ്യണം..... ആന കുത്താൻ വന്നാല് പതറാതെ നിക്കാൻ ഇത് ബാഹുബലി ലൊക്കേഷൻ ഒന്നുമല്ല.... സിംഹത്തിന്റെ ഗുഹയിലാണ്..... ഇരയെ കിട്ടിയ സന്തോഷത്തിൽ അത് ഓരോ നവരസങ്ങൾ കാണിച്ചോണ്ടിരിക്കാ.... പല്ലും നഖവും പോയാലേ പിന്നെയെങ്ങനെ ഞാൻ മറ്റുള്ളോരുടെ പാത്രത്തിൽ കയ്യിട്ട് വാരി തിന്നും സൂർത്തുക്കളെ.... ( നൊസ്റ്റാൾജിയ ഓഫ് കോളേജ് ) നോട് ദി പോയിന്റ്..... കാത്തേക്കണേന്ന് പറഞ്ഞ് ദാമുവിനേം മനസ്സിൽ ധ്യാനിച്ചു ഡയലോഗങ്ങ് കാച്ചി... ഏറ്റാൽ ഏറ്റു.... ആകാശത്തേക്ക് നോക്കൂ ഒരു പറവ.... മേലോട്ട് നോക്കും എന്നൊക്കെ കരുതി ഓടി പോവാൻ ശ്രമിച്ച ഞാനൊരു പമ്പര വിഡ്ഢി.... തന്റെ മുടിയിൽ പിടിച്ചു അവൻ ഒരൊറ്റ വലി ദേ പോകുന്നു അവന്റെ മുന്നിലേക്ക്‌..... ന്റുമ്മാഹ്ഹഹ്ഹ....... "വേലത്തരം കയ്യിൽ വെച്ചാൽ മതി മോളെ.... പൊടി തട്ടിയ ഒരു സിനിമാ ഡയലോഗും ഈ ബിച്ചുന്റെ അടുത്ത് ചെലവാകില്ല.... എങ്ങനെ....?? ഐശ്വര്യയിട്ട് ആദ്യം തേനൂറും അധരങ്ങളിൽ നിന്നു തന്നെ തുടങ്ങിയേക്കാം അതാകുമ്പോൾ ഉഗ്രൻ കിക്ക് കിട്ടും.... ഉഫ് പൊളിക്കും.... പക്ഷേ.... അതു വേണ്ടാ.... പെട്ടെന്ന് കിക്ക് വന്നാല് ശെരിയാവില്ല..... എല്ലാം വേഗം കഴിയും മ്മ് സാവധാനം മതി അപ്പോഴാ രസം.... അല്ലേൽ ദാ അവിടെ നിന്ന് ആയാലോ...." വശ്യമായ നോട്ടത്താൽ കണ്ണോണ്ട് തന്റെ ഇടുപ്പിലേക്ക് അവൻ ചൂണ്ടി..... വർത്താനം കേട്ടിട്ട് എനിക്ക് തലപ്പെരുത്തു... "വേണ്ടാ.... മര്യാദക്ക് പൊയ്ക്കോ ഒച്ചേ.... വന്നാൽ കൊല്ലും നിന്നേ.... " "ആണോ.... നീയും സ്നേഹിച്ചു കൊല്ലാൻ റെഡിയാണല്ലേ ശ്ശോ.... നിച്ചു വയ്യാ.... എന്നാ ഇങ്ങട്ട് അടുത്തു വാ പൊന്നെ മനുഷ്യന്റെ ക്ഷമ നശിച്ചു.... " "കളിക്കാതെ പോവാനാണ് പറഞ്ഞെ..... " "തിടുക്കം കൂട്ടാതെ ഞാൻ വരുന്നല്ലേയുള്ളൂ... ഈ പെണ്ണിന്റെയൊരു ആക്രാന്തം.... " "ദേ.... ന്റെ വായിലിരിക്കുന്നത് വെറുതെ കേൾക്കണ്ട നീയ്.... നിന്റെ കുഞ്ഞമ്മേടെ മോൾക്കാവും ആക്രാന്തം പട്ടീ... വർത്താനം കേട്ടാൽ തോന്നും ഞാൻ ഇവിടെ മുട്ടിയിരിക്കാന്ന്.... " "അതേലോ.... ആ അധരങ്ങൾ നോക്കിയേ അവയെന്തിനോ വിറ കൊള്ളുകയാണ്.... നാണത്താൽ ചുവന്നു തുടുത്ത കവിളുകൾ ഏതോ വികാരത്തെ ചിത്രീകരിക്കുന്നു.... കണ്ണുകളിൽ ഇതുവരെയില്ലാത്ത പ്രത്യേക തിളക്കവും..... ഇതിൽ കൂടുതൽ എന്തു വേണേഡീ നിന്റെ ഉള്ളിലിരിപ്പ് അറിയാൻ....?? " "സ്വന്തം വികാരം നിയന്ത്രിക്കാൻ പറ്റില്ലങ്കിൽ അതങ്ങു പറഞ്ഞാപ്പോരേ.... മറ്റുള്ളവരെ പഴി ചാരൻ വന്നിരിക്കുന്നു ഉളുപ്പില്ലാത്ത അൽ ബ്ലഡി വവ്വാൽ.... " "നിനക്ക് ഇല്ലാത്തതിന് എന്നേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... അതുകൊണ്ട് മോള് റൂട്ട് മാറ്റി പിടിച്ച് ബുദ്ധിമുട്ടണ്ട ട്ടോ.... നിന്റെ ആഗ്രഹം നടത്തി തരാതെ സേട്ടൻ മുന്നോട്ട് വെച്ച കാല് പിന്നോട്ട് വെക്കില്ല.... ഇത് സത്യോ....സത്യോ.... സത്യോ...." ചുണ്ടും കൂർപ്പിച്ചു രണ്ട് ഭാഗത്തേക്ക് കയ്യും നീട്ടി വരുമ്പോയെക്കും നമ്മള് ചുമരിൽ പറ്റി ചേർന്നിരുന്നു..... വരുന്നത് കണ്ടിട്ട് തന്നേ പെണ്ണ് അലറുന്നു.... അന്നേരം ഞാൻ നന്നായിയോന്ന് കുടഞ്ഞാലോ ഹിഹിഹി... അവളുടെ ബോധം പോയതന്നേ....പിന്നേ നോക്കേ വേണ്ട... ആ കോപ്രായങ്ങൾ വക വെക്കാതെ ഞാൻ ചുണ്ട് കടിച്ച് വിട്ട് പെണ്ണിന്റെ അടുത്തേക്ക് പതിയെ പതിയെ ഓരോ കാലടിയും വെച്ചു.... അള്ളോഹ്ഹ... ന്റെ ചരിത്രം..... അതു കേട്ടതോടെ മൂഡ് പോയി പോയി..... പ്രതികാരം... തേങ്ങാക്കൊല.... നശിപ്പിച്ചു..... ഇവളെ അങ്ങനെ വിട്ടാൽ ശെരിയാവില്ല.... തൊട്ടടുത്തേക്ക് വരുന്ന പോലെ അഭിനയിച്ച് നേരെ ഹാങ്കറിൽ നിന്നും വെള്ള ഷർട്ട് എടുത്ത് കണ്ണാടിക്ക് മുന്നിലേക്ക് പോയി ഒരുങ്ങാൻ തുടങ്ങി..... മാറിൽ കയ്യ് കൂട്ടി പിണച്ചു അലറി കരഞ്ഞ അവള് വീണ്ടും പ്ലിങ്ങസ്യ.... എന്നോടാണോഡീ നിന്റെ കളി..... എന്തൊക്കെയോ പ്രതീക്ഷിച്ചു നിൽക്കേർന്നു അയ്യേ അയ്യയ്യേ ശംഭു അന്തസ്സായി നാറി..... "നീ പാരാ വെക്കാൻ പഠിച്ച കോളേജിലെ വിദ്യാർത്ഥിയാണെങ്കിൽ എല്ലാം അരച്ചു കലക്കി കുടിച്ച ഞാൻ അവിടെത്തെ പ്രിൻസിയാണെടി.... സൂക്ഷിച്ചും കണ്ടും നടന്നാ നിനക്ക് കൊള്ളാം മ്മ്.... അല്ലേൽ...... !!!!" ഷർട്ടിലെ ബട്ടൺസ് ഇട്ടോണ്ട് പണിയിൽ മുഴുകി അവളെ ഇടംകണ്ണിട്ട് പുച്ഛത്തോടെ നോക്കി.... റൊമാന്റിക്കാവാൻ പറ്റിയൊരു മൊതല് അതിലും ഭേദം മാംഗ്ലൂർ മെയ്‌ലിനു തല വെക്കുന്നതായിരുന്നു..... അവൾക്ക് താങ്ങി ഓരോന്ന് ചെയ്യുമ്പോഴും എന്തൊരു മനസുഖമാണെന്ന് അറിയോ..... ഹുഹുഹു..... കണ്ണാടിയിലൂടെ കൊഞ്ഞനം കുത്തുന്നുണ്ട് നോക്കണ്ട.... നോക്കിയാൽ ഓവർ ആവും.... ഒച്ച് മാറ്റി കഴിയാനായിട്ടുണ്ട് അതു കഴിഞ്ഞാ ശല്യം പുറത്തേക്ക് പോവല്ലോ.... വെയിറ്റ് ചെയ്യാം..... അന്നേരത്ത് ക്ലോക്കിൽ 6 pm അടിച്ചതും തലയിൽ കയ്യ് വെച്ചു ഇരുന്ന് പോയി.... പടച്ചോനെ..... ഉപ്പച്ചി പറഞ്ഞത് 6:30 ആകുമ്പോയേക്കും അവിടെ എത്താനാണ്.... അവരെ മുഖം കാണിച്ച് 7 pm ആകുന്നതിനു മുന്നേ എനിക്ക് പുറപ്പെടണം.... മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ ആയിരുന്നു പ്ലാനൊന്നു മാറ്റി പിടിച്ചത്.... പേരിനെങ്കിലും മാര്യേജ്ന് വന്നിട്ടുണ്ടെന്ന് എല്ലാരേം അറിയിക്കണ്ടേ അതിന് വേണ്ടി.... ഒരീച്ച പോലും അറിയരുത് ഒന്നും..... കോപ്പിന്റെ ഫാഷൻ ഷോ ഈ അടുത്ത കാലത്തൊന്നും തീരൂലാന്നാ തോന്നുന്നത്.... "മാറങ്ങോട്ട്.... " ഒടുവിൽ സ്‌കാഫ് കയ്യിൽ പിടിച്ച് അവന്റെ മുന്നിൽ കേറി നിന്നു സൈഡിലേക്ക് തളളി.... ഓഹോ... അത്രക്കായോന്ന് പറഞ്ഞ് തിരിച്ചു ഒച്ച് എന്നേ ഒരൊറ്റ തള്ള്..... "ഞാൻ ഒരുങ്ങി കഴിഞ്ഞിട്ട് മതി നിന്റെ പുട്ടി അടിക്കലും കഴുത്തിൽ ചുറ്റലും...." "നീ പോടാ... ഒരു നേരായല്ലോ തുടങ്ങിയിട്ട്.... ആരെ കാണിക്കാനാ നിന്റെ ഒടുക്കത്തെ സ്റ്റൈലാക്കൽ.... കാട്ടുകോഴി... എനിക്ക് തീരെ ടൈമില്ല മാറെടാ മുന്നീന്ന്.... " സ്റ്റാമിന വെറുതെ കളഞ്ഞു ഉരുക്കു പോലെ നിൽക്കുന്ന അവനെയുണ്ടോ പിടിച്ചു മാറ്റാൻ കഴിയുന്നു... വിട്ടു കൊടുക്കാൻ ഞാനും തയാറല്ല കാണിച്ചു തരാം.... അവന്റെ കാലിൽ ചവിട്ടി നേരെ കണ്ണാടിക്ക് മുന്നിലുള്ള ടേബിളിന് മേൽ കയറിയിരുന്നു... ഇനി അവൻ എങ്ങനെ റെഡിയാവുമെന്ന് എനിക്കൊന്നു കാണണം...... എത്ര കിട്ടിയാലും പഠിക്കില്ലന്ന് തന്നെയാ ഇവള് നാഴികക്ക് നാല്പത് വട്ടവും തെളിയിച്ചു കൊണ്ടിരിക്കുന്നത്.... ദേ കണ്ടില്ലേ... അഹങ്കാരത്തിന് കയ്യും കാലും വെച്ച ആ സാധനം ന്റെ കാലിന് രണ്ടാമതും ചവിട്ടി എന്നേ പ്രാന്ത് പിടിപ്പിക്കുന്നത്..... മുഖം തിരിച്ചു സ്‌കാഫ് മടക്കി ചുറ്റിയിടുമ്പോ ഞാനെന്ത് ചെയ്തെന്നോ... ടേബിൾ പിടിച്ചു നല്ലോണം കുലുക്കി കാളി വീഴുന്നങ്കിൽ വീഴട്ടെന്ന് കരുതി... ഭൂമിക്കുലുക്കം വല്ലതും സംഭവിച്ചോന്ന് പേടിച്ച് ഇരു കണ്ണുകളും പൂട്ടി ടേബിളിൽ കൈകൾ മുറുക്കി.... ഒരു കണ്ണടച്ച് മറ്റേ കണ്ണ് തുറന്ന് ഒച്ചിനെ നോക്കിയപ്പോ അവനൊരു കുലുക്കം പോലുമില്ലായിരുന്നു..... അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്..... എന്നേ തള്ളിയിടാനുള്ള പ്ലാനായിരുന്നു ദിവ്യ ഭൂമികുലുക്കം.... മനുഷ്യന്റെ നല്ല ജീവനങ്ങു പോയി..... "നിനക്കെന്തിന്റെ കേടാ ബിച്ചു രാവും പകലും തല്ലുണ്ടാക്കാൻ കച്ചക്കെട്ടി ഇറങ്ങിയതാണോ നീ..... ഒരു നേരം എനിക്ക് സമാധാനം തരൂലാന്ന് വെച്ചാൽ എന്തൊരു കഷ്ട്ടാ റബ്ബേ ഇത്.... ഈ മാക്രിയെ തലേൽ കേറ്റിയ എന്നേ പറഞ്ഞാ മതിയല്ലോ എല്ലാത്തിനും....!!" "എടി... അതന്നെ നിന്നോട് ചോദിക്കാനുള്ളത് നിന്നോടാരാ ന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരാൻ പറഞ്ഞത്.... മറ്റൊരുത്തിക്ക് നല്ലൊരു ജീവിതം കിട്ടരുതെന്ന് കരുതിയല്ലേ നീ ഇങ്ങോട്ട് കെട്ടിയെടുത്തതും.... പറയെടി അല്ലാതെ നീയെന്നെ കെട്ടണമെന്ന് ഞാൻ നിന്റെ അടുത്തേക്ക് കെഞ്ചി വന്നതാണോ..... ആണോന്ന്....??? " അവൻ അട്ടഹസിച്ചതും തിരിച്ചു പറയാൻ എനിക്ക് മറുപടിയില്ലായിരുന്നു..... "എന്തെടി.... നിന്റെ നാക്ക് ഇറങ്ങി പോയോ.... ഒന്നും പറയാനുണ്ടാവില്ല നിനക്ക്..... വേലിക്കിടന്ന പാമ്പ് ഇത്രക്ക് വിഷം തീണ്ടിയ ഇനമാണെന്ന് ഞാൻ അറിഞ്ഞില്ല..... റയന്റെ മാര്യേജ് കഴിഞ്ഞാൽ നീയെന്ന കരട് ന്റെ ജീവിതത്തിൽ നിന്നും പാടെ പിഴുതു കളഞ്ഞിരിക്കും ഈ ബിച്ചുവാ പറയുന്നേ... നോക്കിക്കോ.....!!!!" വായീൽ തോന്നിയ പലതും ഞാൻ വിളിച്ചു കൂവി.... പക്ഷേ അവളിൽ ഒരു മാറ്റവും എനിക്ക് അന്നേരം കാണാൻ കഴിഞ്ഞില്ല..... വാ പൊളിച്ചു നിന്ന് സ്‌കാഫ് കെട്ടുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു അവള്...... പറഞ്ഞതൊന്നും കേട്ടില്ലേ..... കേട്ടെടാ മരപ്പട്ടി കേട്ട്.... നിനക്കിതിനൊക്കെ കയ്യും കണക്കെ തന്നില്ലെങ്കി ന്റെ പേര് ശൗഫാ എന്നായിരിക്കില്ല.... അതോടെ വേറെ കെട്ടണമെന്നുള്ള നിന്റെ ഒടുക്കത്തെ പൂതിയുണ്ടല്ലോ അതും ചീട്ട് കീറുന്ന പോലെ ഞാൻ കീറിയിരിക്കും..... നീയും ഓർത്തോ..... അവന്റെ മറ്റേടത്തെ നിൽപ്പ് കണ്ടിട്ട് ഞാനും മറുപടിയെന്നോണം ആത്മഗതിച്ചു നിറഞ്ഞു വന്ന കണ്ണുകളെ ഒഴുക്കാതെ വാശി പുറത്ത് പിടിച്ചു നിർത്തി..... സ്‌കാഫ് കെട്ടി എല്ലാം ശെരിയായെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കൊണ്ട് പോവാനുള്ള ബാഗും എടുത്തു മുന്നോട്ട് നീങ്ങി..... ഒച്ച് കാണാൻ വേണ്ടി തന്നെ ഒന്നാന്തരം കിടു സെൽഫിയുമെടുത്തു വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി സെറ്റ് ചെയ്തു...... ഡീീീ............. ഡോർ തുറക്കവേ പെട്ടെന്നായിരുന്നു അവൻ അലറിയത് ഡോറിൽ നിന്നും പിടിയയച്ചു പിന്നിലേക്ക് നോക്കിയ ഞാൻ ചിരിയടക്കാൻ പാടുപെട്ടു.... അവന്റെ അപ്പോഴത്തെ കോലം കണ്ടിട്ട് ഹോ ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി... വെടിക്കെട്ട്‌ കഴിഞ്ഞ സ്ഥിതിക്ക് ഡ്രസിങ്ങും ചെയ്തു പോവാൻ നിന്നപ്പോഴാണ് സ്പ്രേ അടിച്ചില്ലല്ലോന്ന് ഓർമ്മ വന്നത്..... ശംഭു കണ്ടാൽ അടിച്ചു തീർക്കുമെന്ന് കരുതി മാറ്റി വെച്ചതായിരുന്നു ഞാൻ..... ഷ്‌ഷ്‌ഷ്‌ഷ്‌......... ശബ്‌ദം മാത്രമേ കേട്ടൊള്ളൂ കണ്ണാടിയിലേക്ക് നോക്കിയതും കാലിൽ നിന്നും തരിപ്പ് കയറി... പുത്തൻ തൂവെള്ള ഷർട്ട് മുഴുവൻ നീല കളർ പരന്നു ആകെ വൃത്തിക്കേടായിരിക്കുന്നു.... സ്പ്രേ കുപ്പിയിൽ നിന്നാണെങ്കിൽ അതും കൊട്ടക്കണക്കിന് ഒഴുകി തറയിൽ പൂക്കളം ഒരുക്കിയിട്ടുണ്ട്...... ആകെ കൂടി ഹലാക്കിലെ ഔലും കഞ്ഞി.... ഇതിന് പിന്നിൽ പ്രവർത്തിച്ച കൈകൾ മിസ്സിസ് ബിച്ചു.... ദേഷ്യം കൊണ്ട് കണ്ണ് കാണുന്നില്ലാ.... അലർച്ച കാരണം അവിടെയാകമാനപ്പോഴും തരിക്കുന്നുണ്ടായിരുന്നു..... "എന്താടീ.... ഈ കാണിച്ചു വെച്ചേക്കുന്നത്... " "അതെന്നോടാണോ ചോദിക്കുന്നെ....? നിന്റെ റൂം നിന്റെ ഷർട്ട് നിന്റെ സ്പ്രേ ഞാൻ ഒന്നുമറിയില്ല.... എന്നോട് പറയും വേണ്ടാ...." "അറിയില്ലേ നീ ഒന്നുമറിയില്ലേ.... " അവളുടെ ഒന്നുമറിയാത്ത സംസാരം കേട്ടിട്ട് നിന്ന നിൽപ്പിൽ ഞാൻ ഉറഞ്ഞു തുള്ളി.... "ഇല്ലാന്ന് പറഞ്ഞില്ലെ.... " "ഓഹോ..... ന്റെ ഡ്രസ്സ്‌ നാശമാക്കിയിട്ട് നീ മാത്രമങ്ങനെ വല്യ ഭൂലോക രംഭയായി പോവണ്ടഡീ... ഇതൂടെ കൊണ്ട് പൊക്കോ... " എന്നിലേക്ക്‌ വലിച്ചടുപ്പിച്ച് ആ അധരങ്ങളെ മുഴുവനായും ഞാൻ കവർന്നു.... കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ന്റെ സകല ദേഷ്യവും സങ്കടവും തീരുന്നത് വരെ അവയെ ഞാൻ കടിച്ചെടുത്തു..... ചോര പൊടിഞ്ഞെങ്കിലും വേർപ്പെടുത്താൻ തന്റെ മനസ്സ് അനുവദിച്ചതേയില്ല..... "ബി..... ബി..... ച്ചു........ " പുറത്ത് നിന്നു അവനോട് എന്തോ പറഞ്ഞ് വരുന്ന നൈഫ് ഈ കാഴ്ച കണ്ടതും വാ പൊളിച്ചു ഒരേ നിൽപ്പായിരുന്നു..... അയ്യേ ഫ്രഞ്ച്... കള്ളച്ചിരി പാസ്സാക്കി അവൻ ചുമരിന് മറവിലൊളിച്ചു.... ഇതൊന്നും അവര് കണ്ടിരുന്നില്ല...... തന്റെ ദേഷ്യം അലിഞ്ഞില്ലാതായിരിക്കുന്നു.... മറുത്തൊന്ന് ചിന്തിക്കാതെ ഞാൻ വേഗം അവളെ അടർത്തി മാറ്റി.... ചെയ്തത് ഇഷ്ട്ടപ്പെടാത്തക്ക രീതിയിലുള്ള ഉണ്ടക്കണ്ണ് ഉരുട്ടിയ നോട്ടത്തിന് കീഴച്ചുണ്ടിൽ പൊടിഞ്ഞ ചോര ചൂണ്ടുവിരല് ഉപയോഗിച്ച് ഞാൻ ഒപ്പിയെടുത്തു അവൾക്ക് നേരെ വിരൽ ഞൊടിച്ചു..... "ലിപ്സ്റ്റിക്കിന്റെ ഒരു കുറവുണ്ടായിരുന്നു..... അതിലൊരു തീരുമാനമായി..... " "അതേടാ.... നിനക്കും ഒരു കുറവുണ്ട്..... ഞാനും അത് നികത്തി തരാം..... " പല്ലിറുമ്മി അവള് പുച്ഛത്തോടെ കോട്ടി ചിരിച്ചു എന്നേ വകഞ്ഞു മാറ്റി ഒരു പോക്ക്..... എത്രയായിട്ടും അതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല.... അതേ കുറിച്ച് ആലോചിച്ചു നിൽക്കുന്ന ആ നേരത്തായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ തന്റെ മുഖത്തേക്ക് മിച്ചം വന്ന മഷിയടക്കം ശംഭു എറിഞ്ഞത്.... "എടീ......... പന്ന @##$%&*മോളെ..... " ന്ന് ആക്രോശിച്ചു മോന്ത തുടച്ച് പൊട്ടിക്കാൻ മുന്നോട്ട് വന്നപ്പോയെക്കും കള്ള ബലാല് എപ്പോയോ സ്ഥലം വിട്ടിരുന്നു..... നിന്നേ ഞാൻ പിന്നേ എടുത്തോളാം ട്ടോ..... പിച്ചും പേയും പറഞ്ഞ് അവള് പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് ആരോ അടക്കി പിടിച്ചു ചിരിക്കുന്നത് കേട്ടത്..... പുറത്തോട്ടു ഇറങ്ങി നോക്കിയപ്പോ നൈഫ് കൂതറ കിടന്നും ഉരുണ്ടും ചിരിയോട് ചിരി..... തന്റെ കാലുകൾ കണ്ടതും പുരുഷു എന്നേ അനുഗ്രഹിക്കണന്ന് പറഞ്ഞ് മുട്ടിലിഴഞ്ഞു മെല്ലെ തടി തപ്പി.... തൽകാലം അവനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..... കോളർ പിടിച്ച് മേലോട്ട് ഉയർത്തി എന്താടാന്ന് അലറി...... "നമ്മള് വെറുതെ.... " "നീ.... വെറുതെയാണെന്ന് എനിക്കറിയാം.... " "എന്തേര്ന്നു പണി... മ്മ് മ്മ്... അകത്ത്.... നീയും... മ്മ്മ്... ഓളും.... മ്മ് മ്മ്... " പുരികം പൊക്കി തലയാട്ടി ഓഞ്ഞ ചിരി..... "വെടിവഴിപ്പാട്.... " "ഓഹോ.... എത്രെണ്ണം കഴിച്ചു.... " അവന്റെ ആക്കൽ എനിക്കങ്ങട്ട് പിടിച്ചില്ല.... "ഒരു പത്തു പന്ത്രണ്ടെണ്ണം നിനക്ക് വേണേൽ ഞാൻ തരാം.... വേണോടാ.... " "എനിക്കെന്തിനാ..... " "നിന്നെയിപ്പോ എന്തിനാണാവോ ഇങ്ങോട്ട് അടക്കിയത് പറയെടാ... ഒളിഞ്ഞു നോട്ടം നീയും ഏറ്റെടുത്തോ.... " "ഓ.... പിന്നേ... റോമിയോ ജൂലിയറ്റ് സെക്കന്റ്‌ പാർട്ട്‌ അല്ലെർന്നോ അരങ്ങേറിയിരുന്നത്..... ഞാനെല്ലാം കണ്ടു..." "ആണോ... എന്ത് കണ്ടൂന്ന്....." "ഓ.... എന്നാത്തിനാ..... " "വൃത്തിക്കേട് പറയുന്നോ.... പൊക്കോണം... " "ഹും.... നാണം ഉണ്ടോടി കെട്ടിയോളെ ഫ്രഞ്ച് കിസ്സ് അടിക്കാൻ...." "അയലത്തെ വീട്ടിലെ ചേച്ചിയെ ഒന്നുമല്ല.... ന്റെ സ്വന്തം ഭാര്യയെയല്ലേ.... " "എന്നിട്ട് തിരിച്ചെന്ത് കിട്ടി മോനേ..... " "അതു ശെരി... എല്ലാം ലൈവായി കണ്ടിട്ടാണ് പൊന്നു മോന്റെ ഒലക്കമ്മലെ ചോദ്യം...... കണ്ണ് നിറച്ചു നോക്ക്..... " മുഖവും ഷർട്ടും കാണിച്ചു കൊടുത്തതും അവൻ കൊലച്ചിരി ആവർത്തിച്ചു..... "എന്തോന്നെടേയ് ഇത് ഉജാല പരസ്യയോ..." അല്ലേടാ.... ന്ന് പറഞ്ഞ് അവന്റെ ചെവിയിൽ വിശദീകരിച്ചങ്ങു കൊടുത്തു.... "ന്റമ്മോ..... വൃത്തിക്കേട്.... " "ആണല്ലോ..... കൊഞ്ചാതെ മോൻ സ്ഥലം വിട്.... മ്മ്... ഇനിയും ഓരോന്നും ചോദിച്ചും പറഞ്ഞ് വന്നാൽ നിന്റെ തടി കേടുവരും.... ന്റെ മൂഡ് തീരെ ശരിയല്ല....!!" "ഞാനൊന്നു പറഞ്ഞോട്ടെ..... " "ഡാ.... എന്നാല് പറഞ്ഞു തൊലക്ക്.... " "അത് പിന്നേ..... ഡോറ.... ബുജി.... " തല ചൊറിഞ്ഞു അവൻ നിന്ന് പരുങ്ങി കളിക്കാൻ തുടങ്ങി.... "നീയെന്താടാ ഡോറക്ക് പഠിക്കുന്നു... " "അതിപ്പോ എങ്ങനെയാ..... " "വെറുതെ വാങ്ങിക്കാൻ നിൽക്കല്ലേ.... പറയുന്നില്ലേങ്കിൽ വേണ്ടാ.... " കലിപ്പിൽ പോകാൻ നിന്നതും അവനെന്നെ പിടിച്ചു നിർത്തി പറയാൻ ആരംഭിച്ചു.... "അതില്ലേ പിന്നേ ഡോറന്റെ ബാഗ് കുറുന്നരി മോഷ്ടിച്ചു അത് അവൾക്ക് കണ്ടെത്താൻ നമ്മളും സഹായിക്കണം.... പക്ഷേ... അപ്പോയെക്കും കറന്റ് പോയെടാ.... നിന്റെ ഫോൺ ഒന്ന് തരോ ആ എപ്പിസോഡ് മുഴുവൻ കാണാൻ.... എനിക്കതാലോചിച്ചിട്ട് ഒരു സമാധാനവുമില്ല പ്ലീസ്... തരോ... ?!" കേട്ടുകൊണ്ടിരുന്ന ന്റെ കിളികൾ എങ്ങോട്ടോ കൂടും കുടുക്കയും എടുത്തോണ്ട് പോയതെന്ന് അറിയില്ല..... എന്നങ്ങു കൊല്ല്... ഇവന്റെ പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയല്ലേ പടച്ചോനെ നീ കൊടുത്തത്.... ഹോ ന്റെ പൊന്നോ ദുരന്തം പാർട്ട്‌ 2 ആണ് ഈ മൊതല്.... കഷ്ട്ടം... കെഞ്ചി വെറുപ്പിക്കുന്ന അവന് അതിനുള്ള പ്രതിവിധിയൊക്കെ ചെവിയിൽ ഞാൻ മന്ത്രിച്ചു.... ഇപ്പോ ദേ കണ്ണുതള്ളിയ അവസ്ഥയിൽ എന്നേ നോക്കി നിൽക്കാണ്.... "ഇനിയും വൈകിയാൽ.... പിന്നീട് ഉപ്പയാവും അത് അകത്തേക്ക് അടിച്ചു ശെരിയാക്കാ.... അതുകൊണ്ട് പൊന്നുമോൻ വേഗം സമയം കളയാതെ റെഡിയായി ഞങ്ങൾക്കൊപ്പം പോരേ.... മ്മ് പെട്ടന്നാവട്ടെ..... !!" ഉപ്പച്ചി പറഞ്ഞത് വിശദീകരിച്ചതും പിന്നൊട്ടും താമസിക്കാതെ ഓട്ടമായിരുന്നു അവൻ റൂമിലേക്ക്‌.... ഒരുക്കങ്ങൾ കഴിഞ്ഞു തായേക്ക് ഇറങ്ങി ചെന്നപ്പോ അവിടെ ജിമ്മനും ജിബ്രുവും മാത്രമുള്ളൂർന്നു.... നുനുവിനെ തിരഞ്ഞു അവിടെയാകമാനം നടന്നെങ്കിലും അവളെ കണ്ടതേയില്ല.... ന്റെ പരക്കം പാച്ചിൽ കണ്ടിട്ടാവണം ജിബ്രു ഷർട്ടിന്റെ കയ്യറ്റം മടക്കി മുഖത്ത് നോക്കാതെ പറഞ്ഞത്..... "അവളൊക്കെ നേരത്തെ പോയി.... നിന്റെ കെട്ടിയോളെ കൂടെ.... " "ങേ... എപ്പോ.... " "ഡാ.... ഞെട്ടേണ്ട കാര്യമൊന്നുമില്ല കുറച്ചു നേരായിട്ടോള്ളൂ.... വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടപ്പോ ഞങ്ങൾ വിചാരിച്ചു നീയാന്ന്.... പുറത്തേക്ക് വന്നതും അവള് നുനു കൊണ്ട് പോകുന്നതാ കണ്ടത്...." പ്രാന്ത് പിടിക്കുന്നുണ്ട്... സർപ്രൈസ് മൊത്തം കലങ്ങി അവളോടാരാ പറഞ്ഞെ നുനുവിനെ കൂടെ കൂട്ടാൻ... ആവശ്യമില്ലാത്ത പണി ചെയ്ത് കഞ്ഞിയിൽ മണ്ണ് വാരിയിട്ടോളും.... ഇതിനുള്ളത് കൊടുക്കുന്നുണ്ട് അവൾക്ക് കണക്കിന്... ഹും.... കാർ പോർച്ചിൽ ജിമ്മന്റെയും ജിബ്രുന്റെയും ktm മാത്രമുള്ളൂ.... ഓഹോ അപ്പൊ ശംഭു ന്റെ വണ്ടിയും കൊണ്ടാണല്ലേ പോയത്.. മ്മ്... എല്ലും തോലും വെവ്വേറെയാക്കി തന്നില്ലേൽ അവളുടെ പേര് ഞാൻ മാറ്റേണ്ടി വരും.... പിച്ചും പേയും പറയാതെ പോരുന്നുണ്ടോന്ന് ജിമ്മൻ ഓർമ്മിപ്പിച്ചതും ഞാനും നൈഫും ജിബ്രുന്റെ വണ്ടിയിലും ജിബ്രു ജിമ്മന്റെ പുറകിലുമായി യാത്ര തിരിച്ചു.... പകുതിക്ക് വെച്ച് നൈഫിനോട്‌ അവരൊപ്പം പോകാൻ പറഞ്ഞ് ഞങ്ങൾ രണ്ട് വഴിക്കായി പിരിഞ്ഞു..... ( തുടരും ) Writer SUHAIB V😠Y😡D!'S K😠LIPP😠N ********************************************** ചെങ്ങായിമാരെ.... ബിച്ചുന്റെ ചെറിയൊരു പാസ്റ്റ് കൊടുക്കാനെ വിചാരിച്ചത് പക്ഷേ... എഴുതി കഴിഞ്ഞപ്പോ കൊള്ളിക്കാനായില്ല വരും പാർട്ടുകളിലായി ഉണ്ടാവുന്നതാണ്.... നെക്സ്റ്റ് വേഗം പോസ്റ്റാൻ ശ്രമിക്കും ട്ടോ പിന്നേ സ്റ്റോറി നോമ്പിന് മുന്നേ തീർക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു.... ഇന്ശാല്ലാഹ്.... അവസാനം വരെ കൂടെ നിൽക്കണം.... സപ്പോർട്ട് ചെയ്യുന്ന എല്ലാരോടും ഒത്തിരി നന്ദി സ്നേഹം 💓 #📙 നോവൽ
🔥*ശഫാഖ് അമർ 2️⃣*❣️ @@@@@@@@@@@@ Part 32 ************* ആ കാൾ വന്നതിനു ശേഷം ഞാനാകെ മൂഡ് ഓഫായിരുന്നു ഓരോന്ന് ചിന്തിച്ച് ദൃഷ്ടിയെ വിദൂരത്തേക്ക് നയിച്ചു.... അലസതയോടെ ഇരിക്കുന്ന നേരത്താണ് ജിമ്മനും ജിബ്രുവും അടുത്തേക്ക് വന്നത്..... "എന്ത് പറ്റി അളിയാ ആകെ മൊത്തം ശോക മൂകത.... പുറത്തേക്ക് പോവുന്നത് വരെ യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ..... എന്താണേലും നമുക്ക് പരിഹരിക്കാഡാ ആദ്യം കാര്യം പറയ്..... " ഷോൾഡറിൽ കയ്യമർത്തി ജിമ്മൻ പറഞ്ഞു നിർത്തി..... എന്നിട്ടും പറയാൻ മനസ്സ് അനുവദിച്ചില്ല..... "കൂമന്റെ പോലിരിക്കാതെ വാ തുറന്ന് വല്ലതും പറഞ്ഞൂടെ ബിച്ചു.... മനുഷ്യനെ ടെൻഷൻ ആക്കാതെ..... " ജിബ്രു അൽപ്പം നീരസം പ്രകടിപ്പിച്ചു അവന് അഭിമുഖമായി ഇരുന്നു..... രണ്ട് പേരും മാറിമാറി നിർബന്ധിച്ചുവെങ്കിലും അവർക്ക് മുഖം കൊടുക്കാതെ ഞാൻ എഴുന്നേറ്റു..... ഇതു കണ്ട് ജിബ്രു ദേഷ്യപ്പെട്ടു ആഞ്ഞൊന്നു ഉന്തിയതും ദേ.... പോയി ജിമ്മന്റെ മേലേക്ക് വീണു പിടി കിട്ടാതെ അവനും ചക്ക വെട്ടിയിട്ട കണക്കെ നിലം പൊത്തി..... "നിന്റെയൊക്കെ സങ്കടം മാറ്റാൻ വന്ന എന്നേ വേണം ചവിട്ടാൻ.... സൗഹൃദത്തിൽ ആത്മാർത്ഥ പുലർത്താൻ അറിയാത്ത ഒരു കഴുത..... പോയി തുലയഡാ... കോപ്പ്.... " പിറുപിറുത്ത് അവൻ പുറത്തേക്ക് പോയി... ഞങ്ങൾ എന്താപ്പോ ഉണ്ടായെന്നർത്ഥത്തിൽ മിഴിച്ചു നിന്നു.... ജിമ്മൻ പൊടിയും തട്ടി എഴുന്നേറ്റ് എനിക്ക് കയ്യ് തന്നിട്ട് പിടിച്ചുയർത്തി..... "എന്താ സംഭവം ഞങ്ങളോട് കൂടി പറ.... " "ഞാൻ റയന്റെ വിവാഹത്തിന് വരുന്നില്ല.... നീയും അവനും ഡുണ്ടുവും കുക്കുവും ഒക്കെ ഉപ്പാന്റെ കൂടെ പൊയ്ക്കോ..... വേണേൽ തക്കുവിനെയും നുനുവിനെയും നൈഫ്ന്റൊപ്പം അയക്കാം.... " തന്റെ പെട്ടെന്നുള്ള മനംമാറ്റം അവനിൽ ഒരു തരം സംശയമുളവാക്കി.... പോകാൻ നിന്ന ന്റെ കയ്യിൽ പിടുത്തമിട്ട് മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു..... "കാരണം....???" "അത്... പിന്നേ.... ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ വിളിച്ചിരുന്നു..... " "വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ.... " "മ്മ്.... ജെനിക്ക് അസുഖം കൂടിയിട്ടുണ്ട്..... എല്ലാരോടും ദേഷ്യ... ഫുഡ് കഴിപ്പിക്കാൻ എത്തിയ ആയയെ തല്ലി പരുവമാക്കി അതും പോരാഞ്ഞിട്ട് ഡോക്ടറെ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ.... മരുന്ന് കൊണ്ട് മാറില്ലന്ന് അദ്ദേഹം പറഞ്ഞു... ഷോക്ക് കൊടുക്കേണ്ടി വരും..... എങ്ങനെയാടാ എനിക്കതിന് അനുവാദം നൽകാൻ കഴിയാ... പറയെടാ..... ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്.... അങ്ങോട്ടേക്ക് ചെന്ന് അവളെ കൂട്ടി കൊണ്ട് വരാൻ.... ആരും ബുദ്ധിമുട്ട് സഹിച്ച് ന്റെ ജെനിയെ നോക്കണ്ട അതിന് ഞാൻ തന്നെ ധാരാളം.... നാളെ തന്നെ പോകണം ഇതു വേറെ ആരും അറിയണ്ട..... " ദയനീയതയും സഹതാപവും ഇടക്കലർന്ന ഭാവമായിരുന്നു ജിമ്മന്റേത്..... കുറച്ചു നേരത്തേക്ക് ഞങ്ങൾ സംസാരിച്ചില്ല അതിനാൽ അവിടെയാകമാനം നിശബ്ദത തളം കെട്ടിയിരുന്നു..... എന്തോ ഓർത്തു അവൻ പറഞ്ഞു..... "നീ എടുത്തു ചാടി വിഡ്ഢിത്തം കാണിക്കല്ലേ.... നല്ല പോലെ ആലോചിച്ചിട്ട് ആണോ ഇത് പ്ലാൻ ചെയ്തത്... " "ഇതിൽ കൂടുതൽ എന്ത് ആലോചിക്കാൻ..." "ഡാ.... അവിടെയാ നിനക്ക് തെറ്റിയത്.... നിന്റെ ഭാര്യയോട് ഒന്ന് സൂചിപ്പിക്കായിരുന്നു... ഇതുവരെ അവളൊന്നും അറിഞ്ഞിട്ടില്ലല്ലോ അല്ലെ....? " "അറിഞ്ഞാലും ഇല്ലേലും അവൾക്കെന്താ.... ആനപ്പുറത്ത് പൊട്ടൻ കടിച്ച ജന്തു.... " "ഹഹഹഹഹഹ.... നല്ല തമാശ.... ചിരിച്ചു.... ഒന്ന് പോടാ തെണ്ടീ പ്രശ്നം വീണ്ടും നീ ഡിവോഴ്സ്ൽ എത്തിക്കാണോ..... തക്കു ജെനിയെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....???? " "അവള് പോണേൽ പോട്ടെടാ..... ന്റെ കൂടെ ജീവിക്കാൻ സൗകര്യമില്ലന്ന് ഓരോ വട്ടവും തെളിയിച്ചു കൊണ്ടിരിക്കല്ലേ.... പിന്നെന്തിനു ഞാൻ ഇതൊക്കെ അവളെ ബോധിപ്പിക്കണം.... " "അതെന്തെലുമാകട്ടെ... നാളെ നീ പോണ്ടാ..." "അതെന്താടാ ഞാൻ പോയാല്.... " "മോനേ ബിച്ചുക്കുട്ടാ... നാഗവല്ലൻ ഒക്കെ റേഞ്ച് വിട്ടിട്ട് കാലം കൊറേയായി.... ന്യൂ ജെൻ ആയിട്ട് വല്ലതുമുണ്ടെൽ ഇറക്ക്.... അതിന് മുന്നേ എനിക്ക് പറയാനുള്ളത്‌ കേട്ടിട്ട് മതിയെന്ന് മാത്രം.... !!" "മ്മ്... ഹാ... നീ പറയെടാ തറെ.... " "എന്നാ പട്ടി മോൻ... ഛെ നാവ് കുരുങ്ങി.... " "ഡാാ.......?!!" "അല്ല ബിച്ചു മോൻ കേൾക്ക്..... നീ ഇവെടെന്ന് മുങ്ങിയാൽ ഒരുവേള നിന്റെ മമ്മിക്കും ഡാഡിക്കും കൺഫ്യൂഷനാവും.... അത് പൊളിച്ചടുക്കി കൊടുക്കുന്നത് മോന്റെ കാന്താരി പെങ്ങളും.... സാവകാശം കാര്യം പറഞ്ഞു മനസ്സിലാക്കാൻ കുറച്ചല്ല ടാങ്കിലെ വെള്ളം മുഴുവനും ഒറ്റക്ക് കുടിച്ചു തീർക്കേണ്ട ഗതി വരാതിരിക്കാൻ പറയാ.... റയന്റെ മാര്യേജ് കൂടിയിട്ട് പോവാന്ന്..... അങ്ങനെ വരുമ്പോയെ ആർക്കും സംശയം തോന്നാനുമിടയില്ല.... ബാക്കി വരുന്നിടത്ത് വെച്ച് കാണാം മച്ചാനെ നമുക്ക്.... ഞങ്ങളുണ്ട് കൂടെ.... !!" അവൻ ധൈര്യം പകരന്നപ്പോ ഭയങ്കര ഉന്മേഷം തോന്നി.... മനസ്സിലുള്ള ഭാരം കുറഞ്ഞ പോലെ..... റയന്റെ മാര്യേജ്ന് മുന്നേയോ അതോ എപ്പോ അവസരം കിട്ടുന്നോ ആ നിമിഷം തന്നെ ജെനി ആര്...?? ഞാനു അവളും തമ്മിൽ എന്ത് ബന്ധമാണെന്നും തക്കുവിനോട് പറയണം.... ചിലതെല്ലാം കണക്ക് കൂട്ടി ഞാൻ ജിമ്മനെ ചേർത്തു പിടിച്ചു റൂമിലേക്ക്‌ നീങ്ങി..... ഈ നേരം റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ജിബ്രു ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് വെക്കുന്ന കാഴ്ചയാണ്..... എല്ലാം കൂടി ബെഡിൽ വാരി വലിച്ചിട്ടുണ്ട്..... അവനാണെങ്കിൽ അന്നത്തെ ജിമ്മന്റെ മറ്റേ ത്രിഫോർത്ത് ഇട്ട് നിൽക്കാണ്..... അത് കാണും വിധം മേലേ മുണ്ട് മടക്കി കുത്തിയിരിക്കുന്നു കയ്യിലെന്തോ എടുത്തിട്ട് ഏതോ ഹാലിൽ തുടയും തലയും ചൊറിഞ്ഞു മേലോട്ട് നോക്കി ഒറ്റക്ക് ചിരിക്കാണ്..... ന്റെ ആറ്റുകാൽ ഭാസ്കരാ..... നിൽക്കണ നിൽപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോയെ വിളിച്ചു പോയതാണ്.... ഇതിന്റെയൊരു കുറവേ അവനുണ്ടേർന്നുള്ളൂ എന്ന് പറഞ്ഞ് ജിമ്മൻ അകത്തേക്ക് ഇടിച്ചു കേറി കൂടെ ഞാനും...... "ഡാ.... എന്താ ഇതൊക്കെ.... " ബാലൻസ് വെച്ച തള്ള് അവൻ ജിബ്രുനിട്ടു കൊടുത്തതും ഒരൊറ്റ ഇടിയാ അവന്റെ വയറ്റിന്... ന്റമ്മോ ജിമ്മൻ നിലത്തിരുന്നു പോയി.... ഉമ്മച്ചീ.............. ഇത് കണ്ട ഞാൻ ജിബ്രുനെ നേരെ പാഞ്ഞടുത്തു.... "ഡാ തൊരപ്പൻ കൊച്ചുണ്ണി നീയെന്തിനാ അവനെ അടിച്ചേ.... എന്താന്നല്ലേ ചോദിച്ചത് അല്ലാതെ നിന്റെ കുഞ്ഞമ്മേടെ മോൾക്ക്‌ ഒന്നും വിളിച്ചില്ലല്ലോ.... ഇനി നീയവനെ അടിച്ചാൽ നിന്നേയിങ്ങനെ കോരിയെടുത്തു അപ്പുറത്തുള്ള ചാണക കുഴിയിൽ ഞാൻ കൊണ്ടിടും..... നോക്കിക്കോ..... " പല്ലിറുമ്മി ജിമ്മനെ എഴുന്നേൽപ്പിക്കാൻ പോയ എനിക്കും കിട്ടി തൊഴി..... ഈ പന്നീയെ ഇന്ന് ഞാൻ..... ന്ന് അലറി അവനെ പിടിക്കാൻ ഓടിയതും പഹയൻ ഒരു മുയം മുന്നേ ഓടി രക്ഷപ്പെട്ടു ജനൽ കമ്പിയിൽ കൊത്തി പിടിച്ചു കയറിയേക്കാണ്..... നമ്മള് വിടാൻ അത്ര മനസ്സലിവ് ഉള്ള മൊതല് അല്ലാ ഹേ.... അവന്റെ ത്രി ഫോർത്തിൽ പിടിച്ചു വലിക്കുന്ന കണ്ട ജിമ്മൻ നിന്നെയിപ്പോ ശെരിയാക്കി താരാടാ ബലാലെന്ന് തെറി വിളിച്ചോണ്ട് ന്റെ തൊട്ടപ്പുറത്ത് നിന്നിട്ട് അവന്റെ തുണിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി...... മാങ്ങ പറി ചളി കുത്ത് മാങ്ങ പറി ചളി കുത്ത് എന്ന കലാപരിപാടികൾക്ക് ഞങ്ങൾ രണ്ടും ഉന്മേഷത്തിന്റെ അമിട്ട് പൊട്ടിച്ചു.... വരൂ കൂട്ടുക്കാരെ..... നിങ്ങൾ ഇപ്പോൾ ജിബ്രുവിനെ പെരുമാറുന്ന സീൻ കാണുന്നുണ്ടോ.... ഉണ്ടോന്ന്..... ശെരിക്ക് നോക്കി പറയ്..... പല്ല് ഞെരിക്കുന്ന മങ്കികളെ കാണുന്നുണ്ടോ... എന്നോടൊപ്പം പറയൂ..... ആദ്യം ജിബ്രുന്റെ ത്രി ഫോർത്ത് അഴിക്കൽ... തുണി ഉരിയൽ പിന്നേ കരണം പുകക്കൽ.... ഉറക്കെ ഉറക്കെ..... "ഇറച്ചിക്കടെ തുണീന്ന് വിടെടാ നാറീ..... ബിച്ചു അളിയാ... ത്രി ഫോർത്ത്ന്ന് വിടെടാ.... ന്റെ ഈശ്വരാ.... ഇത് കയ്യ് വിട്ട കളിയാണ് ട്ടോ ഞാൻ അടിയിൽ ഒന്നും ഇട്ടിട്ടില്ല.... നാറ്റിക്കല്ലേ മുത്തേ..... " "ഛീ.... മിണ്ടാതിരുന്നോണം കോപ്പേ അവന്റെ കുഞ്ഞമ്മേടെ മോങ്ങൽ.... നീയെന്ത് കരുതിയ എന്നേ അവിടെന്ന് തള്ളിയത് ഇവനെയെന്തിനാ കുത്തിയത് പറയെടാ.... നീർക്കോലി.... " "അത്... നീയൊന്നും പറയാത്തത് കൊണ്ട്.... പിന്നേ ഞാനൊരു പണി ചെയ്യുന്നത് കണ്ടില്ലേർന്നോ രണ്ടാളും..... അതിനിടക്ക് ഇവനോട് ആരേലും പറഞ്ഞോ വല്യ ആളെ പോലെ എന്നേ വന്ന് തള്ളാൻ.... ചോദിക്ക് അങ്ങോട്ട്‌....!!" ജിബ്രുന്റെ പറച്ചിൽ കേട്ട് എനിക്ക് എരിഞ്ഞു വരുന്നുണ്ട്..... "നീയെന്താടാ ബിച്ചു അവന്റെ കഥാ പ്രസംഗം കേൾക്കാൻ നിൽക്കാണോ...... മര്യാദക്ക് എനിക്കിട്ട് തന്നതിന് ഇരട്ടി അവന് കൊടുത്തോണം ഇല്ലേൽ നിന്റേം അവന്റേം കാര്യത്തിലൊരു ഞാനൊരു തീരുമാനം ഉണ്ടാക്കും.... കാണണോ നിനക്ക്......?? " ആഹാ.... അതുശെരി.... അവര് ഒരു കെട്ടും ഞാൻ പുറത്തും.... രണ്ടിനേം ഇന്ന് കൊല വിളിക്കുന്ന ദിവസമാണ് കണ്ടോ...... "അതേടാ... കാണണം എനിക്ക്... എന്തേയ്..." "ഓഹോ എന്നാല്.... ഇന്നാ പിടിച്ചോ..... " ന്റെ മോന്തക്കൊന്ന് അവൻ പൊട്ടിച്ചു..... കോടിയ കവിൾ ശെരിയാക്കുമ്പോയേക്കും ജിബ്രു അവിടെന്ന് ചാടി ഇറങ്ങി ജിമ്മനും അതേ സ്പോട്ടിൽ ഒന്ന് പൊട്ടിച്ച് എനിക്ക് നേരെ കണ്ണിറുക്കി.... നീയാണെടാ ഉൻമയാന നൻപൻ..... അവനെ കെട്ടിപ്പിടിക്കാൻ പോയതേ എനിക്ക് ഓർമ്മയുള്ളൂ.... ജിമ്മന്റെ ചവിട്ട് കിട്ടി ജിബ്രു ചുമരിൽ ഇടിച്ചു പിന്നിലോട്ട് വന്ന് തല കുലുക്കി എന്നോട് പറഞ്ഞു...... "കണ്ടില്ലേ അളിയാ.... ഇത്രേയുള്ളൂ ഇറച്ചിക്കട ഒന്ന് കിട്ടിയപ്പോയെക്കും സ്ഥലം വിട്ടു..... I am a complan boy..... ഷ്‌ഷ്‌..... അടി കിട്ടി പഞ്ചറായവൻ എവിടെ....? മാളത്തിൽ ഒളിച്ചോ.....അളിയോ..... " മസിലുരുട്ടി ആടിക്കുഴഞ്ഞു അവൻ പുരികം പൊക്കിയതും അന്നേരം ജിമ്മൻ ജിബ്രുനെ തട്ടി വിളിച്ചു തിരിച്ചു നിർത്തി..... "ദോണ്ടേ.... ഇവിടെ.... ന്റെ അടി കിട്ടി പാറിയ ആള് നീയാ..... അല്ലാതെ ഞാനല്ല..... ദിങ്ങട് നോക്ക്... ഇവിടെ... ഇവിടെ... ഷ്‌ഷ്‌.... " ജിമ്മൻ വിരൽ ഞൊടിച്ചു അവനോട് പറഞ്ഞു..... "ബാ മോനേ ബാ.... പാലും വെള്ളോം വാങ്ങി തരാം...." "വോ വേണ്ടാ..... " "ഐശ്ശ്.... ഇങ്ങട് അടുത്ത് വാ ഇന്ദുലേഖേ..... ഓമനക്കുട്ടൻ അല്ലെ വിളിക്കുന്നെ...." അവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് നുമ്മടെ ജിബ്രു നല്ലോണം താങ്ങി.... അവന്മാരുടെ കോലം കണ്ട് ഞാൻ മതിമറന്നു ചിരിച്ചു.... ഇനി നിന്നാൽ ശെരിയാവില്ല..... ന്റെ ഗതിയും അതോഗതിയാകുമെന്ന് മുന്നേ തോമസൂട്ടി വിട്ടോടാന്ന് ആത്മഗതിച്ചു കിട്ടിയതുമായി... കവിളും ഉഴിഞ്ഞു ഞാൻ മെല്ലെ വിസ്ക്ക് സേർച്ചാൻ കുറച്ച് അപ്പുറത്തേക്ക് മാറി.... അതെടുത്തു പുരട്ടി അവന്മാരുടെ അടിയിൽ ലയിച്ചു അങ്ങനെ നിൽക്കായിരുന്നു..... നല്ല പ്രോത്സാഹനവും കൊടുത്ത് അവരെ മുന്നേറാൻ പ്രേരിപ്പിക്കുമ്പോയായിരുന്നു ആ നാലു കണ്ണുകൾ എന്നിൽ പതിഞ്ഞത്.... ആഹാ.... പൊളി..... തല്ലിന് തുടക്കമിട്ട എനിക്ക് പലിശയും കൂട്ടു പലിശയും തവണയുമായി തിരിച്ചു തന്ന് മുഴുവനായി അങ്ങട്ട് സെറ്റിലാക്കി.... കൂടി പോയെന്നോ കുറഞ്ഞു പോയേന്നോ യാതൊരു പരാതിയും എനിക്കില്ലായിരുന്നു.... അത്രക്ക് കൃത്യതയാ ചങ്കുകൾക്ക്.... എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ട ഞാനാണ് ഏറ്റവും വല്യ ഫാഗ്യവാൻ.... ഇടക്ക് മിന്നാമിനുങ്ങും കേറി വന്നോ ഒരു ഡൌട്ട് ഇല്ലാതില്ല.... ചോദിക്കണ്ട ചെലപ്പോ ശെരിക്ക് കാണിച്ചു തരും എന്തിനാ വെറുതെ അവരുടെ കയ്യിന് പണിയുണ്ടാക്കുന്നത്..... എല്ലാം തികഞ്ഞു ഞങ്ങൾ ബെഡിലേക്ക് മലർക്കെ വീണു മാനം നോക്കി കിടക്കാ.... അപ്പോഴയായിരുന്നു ജിബ്രുന്റെ കിടിലൻ ചോദ്യം..... "ഡാാ.... ഒരു ബ്രെഷും ഒരു ബാത്ത് ടവ്വലും ജോക്കീടെ അടിയിൽ ഇടുന്ന ഒന്നും പോരേ നമുക്ക് മൂന്നു പേരും....." "പിന്നെന്താ അതന്നെ ഇച്ചിരി കൂടുതലാ.... അല്ലേൽ... എടുക്കണോ ജിബ്രു ഇട്ടിട്ട് വല്ല കാര്യമൊന്നുമില്ലല്ലോ... ലേ...?? " "ങേ.... അപ്പൊ.... വേണ്ടെടാ ബിച്ചു.... " നിരാശ ഭാവം ഫിറ്റ് ചെയ്ത് അവൻ വീണ്ടും.... "ആ.... ഒരു ഫോർമാലിറ്റിക്ക് എടുത്തേക്ക്... അതിന് ഇനി നീ മോന്ത വീർപ്പിക്കണ്ട... " ഞാൻ സമാശോസിച്ചപ്പോ ന്റെ പൊന്നോ.... അഞ്ഞൂറിന്റെ ബൾബ് ആണ് ചെക്കന്റെ മോന്തമ്മേൽ തെളിഞ്ഞത്..... "എന്നാ റിസ്ക്ക് എടുക്കണ്ട നമുക്ക് ജിമ്മന്റെ പുതിയത് മതി.... ഓക്കെ.... " ജിമ്മൻ കലിതുള്ളി കിടന്നിടത്ത് നിന്ന് തല പൊക്കി അവനെയൊരു നോട്ടം.... "നിനക്ക് ഈ പറഞ്ഞതൊന്നുമില്ലേ ഹംകേ.... എന്റേത് എടുക്കാൻ മാത്രം എന്തായിത്ര ശുഷ്‌കാന്തി..... " "അതല്ല അളിയോ.... ന്റേത് തീരെ കാണാൻ കൊള്ളത്തില്ല... വിശ്വാസം വരുന്നില്ലേൽ നീ തന്നെ നോക്ക് എടുക്കണോ വേണ്ടയോന്ന്..." അവൻ പൊക്കിയെടുത്ത ആ വസ്തുവിനെ കണ്ടിട്ട് ഞാൻ കണ്ണുതള്ളി മുഴുവനായും കണ്ണോടിച്ചു...... "എന്തോന്നെടേയ് ഇത്.... അരിപ്പയോ..... ഇതിൽ സൂചി മാത്രമല്ല തൂമ്പ വരെ കയറ്റാൻ പറ്റുമല്ലോ.... എടാ... നിനക്കിതൊന്നു മാറ്റി വാങ്ങാനുള്ള ഗതി പോലുമില്ലേ ലോലപ്പാ.... യ്യേ ദാരിദ്ര്യം.... പടച്ചോനെ... ആക്രിക്കാർക്ക് പോലും വേണ്ടാത്തത് ഈ കുരിപ്പിന്റെ അടുത്തുണ്ടല്ലോ.... ഛെ.... ഛെ..... !!" "എനിക്കതല്ലെ പണി... ഒന്ന് പോഡെർക്കാ.... ഉപ്പൂപ്പമാരായിട്ട് ഉപയോഗിച്ച് പോരുന്ന പാരമ്പര്യ സ്വത്ത് ആണിത്..... എന്തായി പറയണേ.... ഒഴിവാക്കേ.... നല്ല കാര്യായി... നോമിന് അത്രക്ക് മനുഷ്യത്വം അധംപതിച്ചു പോയിട്ടൊന്നുമില്ലട്ടോ.... ഇതിൽ തൊട്ട് കളി വേണ്ടാ മാറങ്ങോട്ട്..... " അവനെന്നെ മാറ്റി നിർത്തി വാ പൊളിച്ചു നിൽക്കുന്ന ജിമ്മന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു..... "ഇപ്പൊ വിശ്വാസം വന്നില്ലേ.... ഇതും കൂടെ കൊള്ളിക്കാൻ സ്ഥലം പോരാ.... ആവശ്യമില്ലാതെ ഓരോന്നു ബാഗിൽ കുത്തി നിറച്ച് കൊണ്ട് പോണത് വെറുതെയാ..... എന്താന്ന് വെച്ചാ.... ആളും കോളുമില്ലാത്ത നേരത്ത് നമ്മളെക്കാൾ കൂതറകൾ മുന്തിയ ഐറ്റമാണെന്ന് പറഞ്ഞ് നമ്മളെ സാധനം (ഉദേശിച്ചത്‌ ഡ്രെസ്സ് ആണ് വല്ലാതെ കടന്ന് ചിന്തിക്കണ്ട ആരും ) എടുത്തോണ്ട് പോയാ.... അന്നേരം നമ്മക്കിടാൻ പൂട പോലും കിട്ടില്ല.... മാത്രവുമല്ല കല്യാണം കഴിഞ്ഞു വന്നാല് കൊറേയുണ്ടാവും അലക്കാൻ.... എന്നേ കൊണ്ട് മേലാ പെട്ടിയും ചുമന്നു തിരിച്ചു ഇങ്ങോട്ടേക്ക് വരാൻ.... U know... it's too difficult... isn't it...??? യാ കൂലി.... എന്നെ അങ്ങട്ട് കൊല്ല്..... ദുരന്തം ദുരന്തമെന്ന് നാലാൾ പറഞ്ഞെ കേട്ടിട്ടൊള്ളു..... ഇപ്പോ ശെരിക്കും കണ്ടും.... പിന്നീട് അവന്റെ ഓരോ പ്രവർത്തിയും കുറച്ച് മാറി നിന്നു വീക്ഷിച്ചു.... ഞങ്ങൾ അവനെ തടയാനെ പോയില്ല.... പാവം വിവരമില്ലാത്ത കുട്ടിയാ... ചെലപ്പോയെ അതെടുത്ത് പൂമാലയാണെന്ന് പറഞ്ഞു ന്റേം ജിമ്മന്റെയും കഴുത്തിൽ തൂക്കാൻ പോലും അവൻ മടിക്കില്ല..... എസ്‌കേപ്പ്..... !!! ഞാനും ജിമ്മനും ഡോർ പൂട്ടി പുറത്തേക്ക് ചാടി.... ഹോ... കൊടും ഭീകരൻ..... അറക്കൽ അബു വരെ മാറി നിൽക്കും..... നെടുവീർപ്പിട്ടു മുന്നോട്ടു നടക്കവേ ഞങ്ങളെ വിളിക്കുന്നുണ്ടെന്ന് ഡുണ്ടു സ്റ്റെയറിൽ നിന്ന് ആംഗ്യം കാട്ടി..... എന്തിനാണെന്നറിയാൻ ഞങ്ങൾ തായെക്ക് പോയി..... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ഫ്രഷായി ചെന്നപ്പോയേക്കും അവിടെ ഒച്ചും ജിമ്മനും എല്ലാവരും സന്നിധരായിരുന്നു..... ഉപ്പച്ചിയും ഉമ്മച്ചിയുമൊക്കെയാണെങ്കിൽ നല്ല ചെത്തു ലുക്കിൽ അണിഞ്ഞു ഒരുങ്ങിയിട്ടുണ്ട് കൂടെ ഡുണ്ടുവും കുക്കുവും അതിനേക്കാൾ പൊളിയായിട്ടും.... ഹോ ഒന്ന് കാണണം..... അറിയാതെ ന്റെ കണ്ണുകൾ ഒന്ന് തെറ്റിയതും ഒച്ച് എന്നേ നോക്കിയിട്ട് ചുണ്ട് തടവി കിസ്സ് തരുന്നത് പോലെ കാണിച്ച് ജിമ്മന് പുറകിലേക്ക് നിന്നു.... അലവലാതിക്ക് കിട്ടിയ കിക്കൊന്നും മതിയായിട്ടുണ്ടാവില്ല കണ്ടില്ലേ കോപ്രായവും കാട്ടി നിൽക്കണത്..... ഉളുപ്പ് ഊര് കൂടി പോവാത്ത മരമാക്രി.... പ്രാകി അവനേം നോക്കി നിൽക്കുമ്പോഴാണ് ഉപ്പച്ചി സംസാരിച്ചു തുടങ്ങിയത്..... "ഞങ്ങൾ പോവാ.... നജീബ് വിളിച്ചിരുന്നു ഇതുവരെ പുറപ്പെട്ടില്ലേന്ന് ചോദിച്ച്.... ഇനിയും വൈകിക്കൂടാ..... ബിച്ചു.... നിങ്ങളും ഞങ്ങൾക്കൊപ്പം പോരാൻ റെഡിയാണോ അതോ.....?? " അവനോട് പറഞ്ഞതും മാക്രി ഇടക്ക് കേറി അതിന് തടസ്സം സൃഷ്ടിച്ചു.... "ഇല്ല ഉപ്പാ.... ഇവന്മാര് ഒരുങ്ങിയിട്ട് കൂടിയില്ല... കുറച്ച് പണി ബാക്കിയുണ്ട്..... നിങ്ങള് അവിടെയെത്തുമ്പോയേക്കും വന്നോളാം.... " പിന്നീട് ഉപ്പ ന്റെ നേർക്ക് തക്കു മോളെ... നീയും പോരുന്നില്ലേന്ന്...... "അത്.... നുനു വന്നിട്ടില്ലല്ലോ അവള് വരട്ടെ.... എന്നിട്ടേ ഞാനും.... " "ശെരി....ശെരി.... രണ്ട് കൂട്ടരും നേരത്തെ കാലത്തെ എത്തിക്കോളണം അല്ലെങ്കിൽ ഞാൻ ഒരു വരവങ്ങു വരും.... പറച്ചിൽ ഉണ്ടായെന്നു വരില്ല എല്ലാരും ഓർത്താൽ നന്ന്.... മ്മ്.... " അതിത്തിരി ഗൗരവം നിറഞ്ഞ വാക്കുകൾ ആയിരുന്നു.... നല്ല കുട്ടികളായി വരാന്ന് അങ്ങേർക്ക് വാക്ക് കൊടുത്തു..... ഡുണ്ടുവും കുക്കുവും പറഞ്ഞ പോലെയെന്ന് കണ്ണിറുക്കി സിഗ്നൽ തന്നതും തിരിച്ചു ഞാനും കണ്ണ് ചിമ്മി അതേ എന്നർത്ഥത്തിൽ തലയാട്ടി..... അവരെ അനുഗമിച്ചു ഞാനും മാക്രിയും ഉമ്മറത്ത് പോയി നിന്നു..... ഉമ്മയും ഉപ്പയും അവളുടെ വാലുകളും വേഗം പോയതോണ്ട് ഇനി സ്വസ്ഥമായി ശംഭുനോട്‌ സംസാരിക്കാം.... നമ്മള് ചെല്ലുന്ന നേരത്തൊക്കെ പെണ്ണ് പരലിനെ പോലെ കിടന്ന് തുള്ളല്ലേ.... അത് കണ്ടാൽ തന്നെ കാലേവാരി നിലത്തിട്ട് അടിക്കാനാ തോന്നാ.... അതോടെ പറയാനുള്ളത്‌ പാതി വഴിയിൽ നിൽക്കേം ചെയ്യും..... ഇന്നൊരു അവസരം ഉണ്ടാക്കിയെ തീരൂ..... രണ്ടിലൊന്ന് തീരുമാനിക്കണം...... അവര് പോയപ്പാടെ അവനെന്നെ തുറുക്കനെ ദഹിപ്പിച്ച നോട്ടമെറിഞ്ഞു ദേ നിൽക്കുന്നു കയ്യും കെട്ടി ഡോറിൽ ചാരി നിന്നിട്ട്...... പുച്ഛത്തോടെ ഞാൻ മുഖം കോട്ടി പോകാൻ തുനിഞ്ഞതും എനിക്ക് അഭിമുഖമായി അവന്റെ കൈകൾ ഭിത്തിയിൽ പതിപ്പിച്ചിരുന്നു..... "മാറി നിൽക്ക് മിഷ്ടർ...... " "ഇല്ലെങ്കിലോ.....!! " "സമയം മെനക്കെടുത്താതെ മാറെടാ..... " "എന്താടി നിനക്കിത്ര ചൊടിച്ചില്..... " "നിന്റെ അടുത്ത് ഇത്രേം കാണിച്ചില്ലങ്കിൽ ഞാനൊരു ഭീരുവായി പോകും..... അതുകൊണ്ടാ ഈ സ്വഭാവം ഞാൻ അങ്ങട്ട് സ്ഥിരമാക്കിയതാ...... " "ആണോ... എന്നാൽ ഭീരുമോളോട് എനിക്ക് കുറച്ച് സംസാരിക്കണം.... " "കേൾക്കാൻ സൗകര്യമില്ല.... പോടാ...." അവനോട് തർക്കിച്ചു നിന്നാൽ ചെയ്ത് തീർക്കാനുള്ളത് എല്ലാം പാളും..... അതാണ് ഞാൻ ഇത്ര ദൃതി കൂട്ടുന്നത്‌.... ഒട്ടും സമയമില്ല നിൽക്കുന്തോറും ലേറ്റ് ആവുകയാണ്.... അതൊന്നും വക വെക്കാതെ പോവാൻ നിന്ന തന്റെ കൈത്തണ്ടയിൽ അവൻ പിടി മുറുക്കി ഞെരിച്ചു..... "സംസാരിക്കാൻ ബിച്ചു വിചാരിച്ചിട്ടുണ്ടെങ്കി എനിക്ക് സംസാരിച്ചേ പറ്റൂ..... " "ആളില്ലാത്ത നേരം നോക്കി എന്നേ കൊല്ലാ കൊല ചെയ്യാൻ തയാറെടുത്തിരിക്കാണോ... ദുഷ്ട്ടാ.... കയ്യീന്ന് വിടെടാ.... വേദനിക്കുന്നു.... നിന്നോടല്ലേ പറഞ്ഞെ....!!" "കേൾക്കാൻ പറ്റില്ലേ നിനക്ക്..... " "ഇല്ലാ.... ഇല്ലാ.... ഇല്ലാ..... " "ഡീീീ.......... !!!" അവളുടെ അഹങ്കാരത്തിന് മോന്തയടക്കി ഞാൻ കൊടുക്കാൻ നിന്നപ്പോഴാണ് ഡോർ തുറന്ന് നുനുവും നൈഫും പെടുന്നനെ അകത്തേക്ക് പ്രവേശിച്ചത്.... ഉയർത്തിയ കൈ അവര് കാണാതെ പതിയെ താഴ്ത്തിയപ്പാടെ പ്രതികാരമെന്നോണം അവളെന്റെ കാലിനൊരു ചവിട്ടായിരുന്നു..... പ്രതീക്ഷിക്കാതെ കിട്ടിയതോണ്ട് എനിക്ക് നല്ലോണം വേദനിച്ചു..... ഭദ്രകാളീന്ന്.... അലറിയപ്പോയേക്കും പട്ടീന്ന് പല്ലിറുമ്മി അവള് സ്റ്റെയർ കയറി പോയി..... നിനക്ക് ഞാൻ തരാടീ ഊളെ.... കാലും ഉഴിഞ്ഞു നേരെ നോക്കിയത് കരഞ്ഞു കലങ്ങിയ നുനുവിന്റെ കണ്ണുകളിലേക്കാണ്.... ഇവൾക്കിതെന്തു പറ്റിയെന്ന് ചോദിക്കും മുന്നേ നുനു ഡോർ അടച്ചു ലോക്ക് ചെയ്തു... തലക്ക് അടി കിട്ടിയ വികാരവുമായി ഞാൻ നിൽക്കുമ്പോഴാണ് അവൾക്ക് പിറകെ മന്ദം മന്ദം ഇളിച്ച് നൈഫ് വരുന്നത് കണ്ടത്..... പിന്നൊന്നും നോക്കിയില്ല അവന്റെ കോളർ പിടിച്ച് മേലേക്ക് പൊന്തിച്ചു..... "എന്താടാ.... പരട്ടെ ന്റെ പെങ്ങൾക്ക്..... " "അതിന് നീയെന്തിനാ നമ്മളെ കൊല്ലിക്ക് പിടിച്ചേക്കുന്നേ..... " "നീ ഇളിച്ചോണ്ട് വരുമ്പോൾ ഞാൻ പിന്നേ മാലയിട്ട് സ്വീകരിക്കാം എന്തേയ്..... " "ഡാാ..... അളിയളിയളിയാ..... " "നീ ഇങ്ങോട്ടൊന്നും പണിയണ്ട.... അവൾക്ക് എന്താന്ന് അറിഞ്ഞിട്ട് നമ്മള് തമ്മിൽ ഒന്ന് കാണുന്നുണ്ട്..... ഒറ്റക്ക്.... മനസ്സിലായോ.... അതുവരെ അളിയൻ കൊച്ചു ടീവിയും കണ്ട് ദേ ഇവിടെയിരി..... " അവനെ പിടിച്ചു തള്ളിയതും സോഫയിലേക്ക് ചെന്ന് വീണതും കയ്യിൽ റിമോർട്ട് തടഞ്ഞു.... ഞാനൊന്നു കനപ്പിച്ചു കണ്ണുരുട്ടി അവളുടെ റൂമിലേക്ക്‌ ഒരു പോക്കായിരുന്നു...... ഡും ഡും....... "നുനുമോളെ ഡോർ തുറക്ക്..... " ആഞ്ഞു മുട്ടിയെങ്കിലും കാന്താരി ഡോർ തുറക്കുന്ന ലക്ഷണമൊന്നും കണ്ടില്ല.... അതോടെ മയത്തിൽ വിളിക്കുന്ന ആ പണിയങ്ങു ഞാൻ നിർത്തി..... "ഡീ..... കുട്ടിപ്പിശാശ്ശേ.... ഡോർ തുറക്കെടി.... ചെവി കേൾക്കുന്നില്ലേ ഞാൻ ഇവിടെ കിടന്ന് തൊണ്ട പൊട്ടി വിളിച്ചിട്ടും..... ഇനി ചവിട്ടി പൊളിക്കേണ്ടി വരോ...... തുറക്കെടി..... നുനു..... നിന്നോടാ... ഡീ...... !!" മുട്ടുവിൻ തുറക്കപ്പെട്ടു..... ഡോറും തുറന്ന് അവള് മിണ്ടാതെ ബെഡിൽ കുത്തിയിരുന്നു പുറകേ ഞാനും പോയി അവളെ അടിമുടി വീക്ഷിച്ചു...... "ഡോർ തുറക്കാതെ റൂമും അടച്ചിട്ട് പൊന്നു മോൾക്ക്‌ എന്തേര്ന്നു ബിസിനസ്..... " ഗോവിന്ദൻ കുട്ടി ഈ കുട്ടി മിണ്ടുന്നില്ല.... "ചോദിക്കുന്നത് കേട്ടില്ലേ.... " "കാക്കു..... അത്..... " "അപ്പോൾ നാവ് ഇറങ്ങി പോയിട്ടില്ലല്ലേ..... അതൊക്കെ പോട്ടെ മോൾടെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലോ.... കരഞ്ഞോ നീയ്.... " നുനുവിന്റെ താടാ ചൂണ്ടു വിരൽ ഉപയോഗിച്ച് മുഖം ഉയർത്തിയപ്പാടെ ഒരുതരം വെപ്രാളം അവളിൽ രൂപപ്പെട്ടു.... "കണ്ണിൽ കരട് പോയതാ..... " യാതൊരു ബന്ധവുമില്ലാത്ത മറുപടി നൽകി കള്ളത്തരം മറച്ചു വെക്കാൻ ശ്രമിക്കുന്നുണ്ട് അവള്..... കണ്ട് പിടിക്കണം..... "അതെയോ.... ഈ പറഞ്ഞ കരടിന് എത്ര വലുപ്പം കാണോഡീ.... നുനുമോളെ...?? " എന്തൊക്കെ ഒളിച്ചുവെക്കാൻ നോക്കിയാലും അതൊന്നും ന്റെടുത്തു ചെലവാകില്ലന്ന് ഇപ്പൊ കൊടുത്ത ചോദ്യത്തിൽ നിന്നും തന്റെ പെങ്ങള് മനസ്സിലാക്കി കാണും...... നിർവികാരമായ നോട്ടത്താൽ കണ്ണും നിറച്ച് കാക്കുന്ന് എന്നേ അടക്കി പിടിച്ചിട്ട് നുനു ഏങ്ങിയേങ്ങി കരഞ്ഞു..... കോളേജിൽ വെച്ചുണ്ടായ സംഭവ വികാസം കേട്ട് എനിക്ക് ചിരി പൊട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ കണ്ണൊക്കെ തുടച്ച് അവളെ ആശോസിപ്പിച്ചു...... "അയ്യേ.... ഇത്രേം ചെറിയ കാര്യത്തിനാ നീ മോങ്ങിയത് നാണം ഉണ്ടോടി കുട്ടി തേവാങേ നിനക്ക്..... അവൻ അവന്റെ ലൈഫ് സെറ്റിൽ ആക്കിയതിന് നിനക്കെന്താ....?? ഇലൂനെ നിനക്ക് ആദ്യേ ഇഷ്ട്ടമായിരുന്നോ.... മ്മ്.... ഉവ്വോ.....?? " ഇലു ഒരുത്തിയെ പ്രെപ്പോസ് ചെയ്തതിനാ അടി കിട്ടിയ കഴുതയെ പോലെ ദേ തന്റെ പെങ്ങള് കരഞ്ഞു അലമ്പാക്കുന്നത്.... ഇത് അതന്നെ അവനെ കിട്ടാത്തതിന്റെ ഒരു തരം കുശുമ്പും വാശിയും..... അവളുടെ മനസ്സിലിരിപ്പ് അറിയാനാ ഞാൻ അവസാനം ഇഷ്ട്ടമാണോന്ന് എറിഞ്ഞു നോക്കിയതോടെ അവള് മോന്ത കൂർപ്പിച്ചു തിരിഞ്ഞ് ഇരുന്നു..... "ആണോന്ന്....??? " ഊട്ടിയുറപ്പിക്കാൻ ഒന്നൂടെ ആവർത്തിച്ചതും കാന്താരി നിന്ന് പരുങ്ങി കളിക്കാണ്.... "എനിക്ക് ഇഷ്ട്ടമല്ല കാട്ടുമാക്കാനെ..... " ഈ മൊതല് ന്റെ പെങ്ങള് തന്നെ ആ ഡൗട്ടും അങ്ങട്ട് തീർന്ന് കിട്ടി.... ബ്യൂട്ടിഫുൾ.... "ഹും.... പോയി പണി നോക്കാൻ പറയ്.... അതിനേക്കാൾ ചുറുചുറുക്കുള്ള ഒരുത്തനെ നിനക്ക് കിട്ടോഡീ.... പിന്നെന്തിനാ സങ്കടപ്പെടുന്നത്.... അവനെ നീ സ്നേഹിച്ചു കൊല്ലുന്നത് കണ്ടിട്ട് ഇലു നിന്നേ കെട്ടിയാ മതിയേർന്നൂന്ന് നെഞ്ചത്തടിച്ചു കരയണം..... അതുവഴി നിന്നേ കരയിപ്പിച്ചതിനൊക്കെ എണ്ണിയെണ്ണി പകരം ചോദിക്കണം..... " "മ്മ്.... അതിന്റെ ആവശ്യം ഒന്നുമില്ല കാക്കു.... അവൻ ആരേലും കെട്ടിക്കോട്ടെ.... പക്ഷേ.... ആകെയൊരു വിഷമമുള്ളൂ..... സ്നേഹിച്ചുവെന്ന് പറഞ്ഞ് വഞ്ചിച്ചില്ലേ ചതിയൻ എന്നേ.... അതു മാത്രം ഞാൻ ഒരിക്കലും ക്ഷമിക്കില്ല അതേ പോലെ ജീവൻ സറോടും.... !!" അവളെ മൈൻഡ് മാറ്റാൻ പറഞ്ഞ ഞാൻ ഇപ്പൊ ആരായി പ്ലിങ്ങസ്യ മൂഞ്ചസ്യ.... യാ കൂലി... രക്ത രക്ഷസ്സിന്റെ കോലത്തിൽ തന്റെ കുഞ്ഞനിയത്തിയെ തനിക്ക് ഇനി കാണേണ്ടി വരോ എന്തോ... ആർക്കറിയാം... തൽക്കാലം ടോൺ ഒന്ന് നുമ്മക്ക് മാറ്റി പിടിച്ചേക്കാം..... "അതൊക്കെ പിന്നീട് ആലോചിക്കാം.... എന്നാ... ന്റെ നുനു മോള് വേഗം പോയി ഫ്രഷായി വാ.... " "നമ്മള് അതിന് എവിടെക്കാ പോണേ.... " "റയന്റെ മാര്യേജ് അല്ലെ.... " കേട്ടപാടെ കാന്താരി താല്പര്യമില്ലാത്ത മട്ടിൽ വരുന്നില്ലെന്ന് പറഞ്ഞു.... ഇതു മുൻകൂട്ടി കണ്ട ഞാൻ അടുത്ത നമ്പർ ഇറക്കി.... എന്നോടാണോ ഇവള്ടെ കളി.... "ഓ.... ഇല്ലെങ്കിൽ വേണ്ടാ.... നിനക്ക് രണ്ട് സർപ്രൈസ് തരാമെന്നൊക്കെ കരുതിയതാ.. ഇനിയിപ്പോ വരാത്ത സ്ഥിതിക്ക്.... " സർപ്രൈസ് എന്ന് കേട്ടതും അവള് തുള്ളി ചാടി ന്റെ അടുത്തേക്ക് ഓടി വന്നു.... "സർപ്രൈസ്... !!!! ഹോ... പറ കാക്കു.... " "നീയാദ്യം വരുന്നോ ഇല്ലയോ.... " "വരാം..... " "മിടുക്കി.... എന്നാൽ ഞാൻ റെഡിയായിട്ട് നിന്നേ വിളിക്കാം അപ്പോയെക്കും നീയും.... " "റെഡിയായിരിക്കും.... " മുഴുമിപ്പിക്കും മുന്നേ ബാക്കി അവളായിരുന്നു പൂർത്തിയാക്കിയത്.... അവളുടെ സങ്കടം മാറ്റിയ സന്തോഷത്തിൽ ഞാൻ റൂമിലേക്ക്‌ മടങ്ങി..... ( തുടരും ) Writer... SUHAIB V😠Y😠D!'S K😡LIPP😡N ********************************************** ചെങ്ങായിമാരെ..... സ്റ്റോറി അവസാനിക്കാനായി.... അടുത്ത പാർട്ടുകളിൽ മുഴുവനും ഇനി ട്വിസ്റ്റ്‌ പൊട്ടിക്കലാണ്.... ഇവര് നിങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ടോ ഇല്ലയോന്ന് വ്യക്തമായ ഒരു മറുപടി എല്ലാവരും നൽകണം.... ഒളിഞ്ഞു വായിക്കുന്നവർ ഇനിയെങ്കിലും ആ പരിപാടി അവസാനിപ്പിക്കേണ്ടതാണ്.... NB: ഈ സ്റ്റോറി കഴിഞ്ഞാൽ ഹുദ്ഹുദ് പോസ്റ്റണോ....?? അഭിപ്രായം പറഞ്ഞാലേ ഇനിയത് മുന്നോട്ട് പോവൂ.... സപ്പോർട്ട്ന് ഒത്തിരി നന്ദി ♥️ഇന്ശാല്ലാഹ്... നെസ്റ്റ് പാർട്ട്‌ 2 ദിവസം കഴിഞ്ഞ്... #📙 നോവൽ