@suhaib1427
@suhaib1427

V😠Y😠DI 'S K😡LIPP😡N

😘😘😘 യാ അല്ലാഹ്..എന്റെ വായാടിക്ക് ആരോഗ്യവും ആഫിയത്തും നൽകണേ.. 👫 M (😊) S (😠) F (😉)👭

#

📙 നോവൽ

ഫൈസി,,,കലിപ്പൻ ഇൻ കോളേജ് @@@@@@@@@@@@@@@@ Part 117 **************** ഞാനൊട്ടും പ്രതീക്ഷിക്കാതെയാണ് ആ കലിപ്പൻ എന്നെ എടുത്തു പൊക്കിയത്,,,,, ഇതുവരെ കണികളായിരുന്നവരുടെ മുഖത്തൊക്കെ ഒരുമാതിരി കള്ളചിരിയായിരുന്നു,,,,, ഇത്രയും നേരം വായിട്ടലച്ച ഐഷു തന്നെയാണോ പൂച്ചകുട്ടിയെ പോലെ അവന്റെ കയ്യിലിരിക്കുന്നതെന്നാണ് അവരെല്ലാം പറയാതെ പറഞ്ഞത്,,,,, അതെനിക്ക് വേഗം വായിച്ചെടുക്കാൻ കഴിഞ്ഞു,,,, ഒരു പരിധി വരെയത് ശെരിയാണ്,,,,, ഫൈസിയുടെ സമീപനം അനുഭവപ്പെടുമ്പോൾ മാത്രമാണ്,,,,,ഈ കാന്താരിയിൽ നിന്നും  ഇപ്പൊ പറഞ്ഞ പൂച്ച കുട്ടിയുടെ അവസ്ഥയിലേക്ക് ഞാൻ പരിണമിക്കുന്നത്,,,,, ഇതൊന്നും അലക്സി സാർ കണ്ടിട്ടില്ല,,,, കാരണം മൂപ്പര് എന്തോ തിരക്കിട്ട പണിയിലാണ്,,,, ഇല്ലേൽ ഇതെപ്പോ പൊളിച്ചടുക്കി കയ്യിൽ തന്നെന്ന് പറഞ്ഞാ മതി,,,,😅 പാച്ചു എന്റടുത്തേക്ക് വന്നിട്ട് അടിമുടിയെന്നെ നോക്കി കാതിലൊരു സ്വകാര്യം പറഞ്ഞതും അവനിക്ക് ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചു,,,,, " ഡാ,,,,,കൊടുക്കുമ്പോ എട്ടിന്റെ പണി തന്നെ കൊടുക്കണേ,,,,,അവൾക്കെപ്പോഴും അത് ഓർമ്മ വേണം,,,,,മറക്കാൻ പാടില്ല ട്ടോ,,,,," ഇതാണ് അവൻ പറഞ്ഞത്,,,,,ചങ്കയാൽ ഇങ്ങനെ പ്രോത്സാഹിപ്പിക്കണം,,,,,അപ്പോഴാണ് മുന്നോട്ടുള്ള തടസ്സങ്ങളെ തരണം ചെയ്യാൻ പറ്റൂള്ളൂ,,,,, എന്റെ ഷോൾഡറിൽ ഒരു തട്ട് തന്ന് അവൻ സീറ്റിൽ പോയിരുന്നു,,,,,ഇരിക്കേണ്ട താമസം,,,, അവനെല്ലാരും കൂടെ പൊതിഞ്ഞിട്ട് എന്നോട് എന്താ  പറഞ്ഞതെന്ന് ചോദിക്കാണ്,,,,, അക്കാര്യം അവരോട് പറഞ്ഞതും,,,,അവന്മാര്  കൈയ് കൊണ്ട്,,,,നീ പൊളിക്ക് മച്ചൂന്ന് ആംഗ്യം കാണിച്ചു,,,,അതോടെ ഞാൻ ഒന്നൂടെ ഉഷാറായി ദീർഘ നിശോസം വലിച്ചു,,,, മനസ്സൊന്നു ചാഞ്ചാടിയതും,,,,എന്റെ കണ്ണുകൾ പാഞ്ഞത്,,,,, കയ്യിൽ എന്നെ തന്നെ ഇമ വെട്ടാതെ നോക്കി കിടക്കുന്ന കാന്താരിയിലേക്കായിരുന്നു,,,, ആ നോട്ടത്തിൽ കൊറച്ചു നേരം ഞാനും അങ്ങനെ നിന്നു പോയി,,,, അന്നേരം ചുറ്റുമുള്ളതൊന്നും ശ്രദ്ധയെ താളം തെറ്റിച്ചില്ല,,,,, ബസിന്റെ ഹോണടിയും മറ്റുള്ളവരുടെ സംസാരവും ആർപ്പു വിളിയുമൊക്കെ ഒരു ഒഴുക്കിലായിരുന്നു,,,, പെടുന്നനെ അവളൊന്ന് പുളഞ്ഞു,,,,,, അന്നേരം അവളെന്നെ രൂക്ഷമായി നോക്കുന്നുണ്ട്,,,,സംഭവം എന്താന്ന് എനിക്ക് മനസ്സിലായില്ല,,,, മുന്നോട്ടു നടക്കുമ്പോ,,,ഞാൻ അവളോട്‌ അതേപ്പറ്റി ചോദിക്കാൻ തീരുമാനിച്ചു,,,, " എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ,,,,,,എന്നെ കണ്ടിട്ടില്ലേ,,,,,? " " ഇത്രയും അടുത്ത് കൊറച്ചു നാളായില്ലേ കണ്ടിട്ട്,,,,,അതോണ്ട് ആ ക്ഷീണം തീർക്കാണ്,,,,, നിനക്ക് നഷ്ട്ടമുണ്ടോ,,,,,ഇല്ലല്ലോ,,,,,,😏" " എന്റെ മുഖത്തേക്ക് നോക്കണ്ട,,,,,പ്രത്യേകിച്ച് നീ,,,,,വേറെ ആര് നോക്കിയാലും എനിക്ക് കുഴപ്പമില്ല,,,," " എങ്കിൽ നിന്റെയും അവളുടെയും അവസാനം ഈ കൈയ് കൊണ്ടാകും,,,, നിന്നെ നോക്ക മാത്രല്ല,,,,,കടിക്കേം പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യും,,,,,അതിനുള്ള അവകാശം എനിക്കാണുള്ളത്,,,,😎" " അത് നീ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ,,,,,? " " പിന്നെ നിന്റെ അമ്മൂമ്മ തീരുമാനിക്കണോ,,,, വല്ലതെ ചെലക്കണ്ട നീ,,,,,ആരെന്തൊക്കെ പറഞ്ഞാലും ഞാൻ ഫൈസിന്റെ പെണ്ണാണ്,,,," ഒരിക്കൽ ഈ ഡയലോഗ്‌ കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചതായിരുന്നു,,,, പക്ഷെ,,,,ഇപ്പൊ അതിന് യാതൊരു  പ്രസക്തിയുമില്ല,,,,, അവളെ വേഗം സീറ്റിൽ കൊണ്ടിരുത്തിയില്ലേൽ ഇങ്ങനെ പലതും ഞാൻ കേൾക്കേണ്ടി വരുമെന്ന് മനസ്സെന്നോട് മന്ത്രിച്ചു,,,,, അതോടെ എന്റെ നടത്തത്തിന് സ്പീഡ് കൂടി,,,,, പെട്ടെന്നായിരുന്നു,,,,,, ഡ്രൈവർ സഡൻ ബ്രേക്കിട്ടത്,,,,, അതോടെ പുറകിലുള്ളവരൊക്കെ മുന്നോട്ടു വന്നു,,,,ഇനിയിപ്പോ എന്റെ സ്ഥിതി പറയണ്ടല്ലോ,,,,, മറ്റുള്ളവർക്ക് മുന്നേ ഞാൻ അവളെയും കൊണ്ട് തായെക്ക് നിലം പതിച്ചിരുന്നു,,,,, ഒട്ടും പ്രതീക്ഷിക്കാതെയാണ് ഡ്രൈവർ ബ്രേക്ക്‌ ചവിട്ടിയത്,,,,ഓൺ ദ സ്പോട്ടിൽ ഞാനും കലിപ്പനും വേഗം തായേയെത്തി,,,,നടുത്തല്ലി വീണോണ്ട് അതിലൊരു തീരുമാനമായി,,,,, അവളുടെ മേലെയാണ് ഞാൻ കിടക്കുന്നത്,,,,,, രണ്ട് കണ്ണുകളും ഇറുക്കിയടച്ചു ഒരേ കിടപ്പാണ് ആ കാന്താരി,,,,, അതൊക്കെ കണ്ടാൽ ഒരിഷ്ടമൊക്കെ തോന്നും,,,, പിന്നെ കയ്യിലിരിപ്പ് ആലോചിക്കുമ്പോഴാണ് മോന്തക്കൊന്ന് കൊടുക്കാൻ കലിപ്പ് കേറുന്നത്,,,,, അവളുടെ കരിമഷി കണ്ണിൽ തന്നെ നോക്കുന്ന നേരത്താണ്,,,,,അപ്രതീക്ഷിതമായി അവളിൽ നിന്നും ഒരു പൊട്ടിത്തെറി കേട്ടത്‌,,,,, "എന്നെ കാണുമ്പോൾ റൊമാന്റിക്ക് മൂടോക്കെ വരോ,,,,തെണ്ടി,,,,അല്ലാത്തപ്പോ നിനക്ക് കൊരങ്ങിന്റെ സ്വഭാവമാണല്ലോ,,,,, രണ്ടും നിനക്കെ നന്നായിട്ട് ചേരൂ,,,,,നിനക്ക് മാത്രമേ ചേരൂ,,,,,😡" " ഓ പിന്നെ,,,,,അതിനൊക്കെ പറ്റിയ ആൾക്കാർ വേറെയുണ്ട്,,,,,മരമോന്ത കണ്ടാലും മതി,,,,, ഇതിലും ഭേദം മംഗളൂർ ട്രെയിന് തല വെക്കുന്നതാണ്,,,,,😎" അവള് പറഞ്ഞതിന് നല്ലോണം തിരിച്ചടിച്ചു,,,,, ഞാനും ഒട്ടും കുറയാൻ പാടില്ലല്ലോ,,,,, " എങ്കിൽ എഴുന്നേറ്റ് പോടാ മാക്രി,,,,,,നിന്റെ ആളെ അടുത്തേക്ക്,,,,, വൈകാതെ എനിക്കും ഞാൻ ആളെ കണ്ടെത്തും,,,,എന്നിട്ട് നിന്റെ മുന്നിലൂടെ വിലസി നടക്കും,,,,,നോക്കിക്കോ,,,,," ഇപ്പൊ പറഞ്ഞത് തമാശക്ക് ആണേലും എനിക്ക് നന്നായിട്ട് കൊണ്ടു,,,,,കലിപ്പായി ഞാൻ വേഗം എഴുന്നേൽക്കാൻ ഭാവിച്ചതും വീണ്ടും അവളിലേക്ക് തന്നെ വീണു,,,, വീണ്ടും നേരത്തെ പോലെ അവളൊന്ന് പുളഞ്ഞു,,,,, ആഹ്ഹ്ഹ്,,,,,,, ഇവൾക്ക് ഇത് എന്തിന്റെ കേടാ,,,,അപ്പോഴാണ് അവളെന്നെ ശക്തിയോടെ തള്ളിയത്,,,,,കൂടെ ഒരു ഡയലോഗും,,,,, " നിനക്ക് നഖം വെട്ടിക്കൂടെടാ ഹംകേ,,,,,നീയാരാ കാട്ടുമാക്കാനോ,,,,,ഏത് കാലം വെള്ളം കണ്ടതാണ് നീയൊക്കെ,,,,,കുളിയും പല്ല് തേപ്പൊന്നുമില്ലേ,,,, മനുഷ്യന്റെ ഇടുപ്പിലാണ് നിന്റെ ഹലാക്കിന്റെ നഖം കോറിയത്,,,,,നീറിയിട്ട് വയ്യാ,,,,,😩" മെല്ലെ കൈയ് വെച്ചു അവിടെ ഉഴിഞ്ഞു കൊണ്ട് അവള് പലതും പുലമ്പിക്കൊണ്ടിരുന്നു,,,,, പഹയന്റെ കയ്യീന്ന് ഇത്രയും സ്ട്രോങ്ങ്‌ പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,,,, പാവം ഞാൻ,,,,, അത് ശെരി,,,,,ഇപ്പോഴാണ് എനിക്ക് അക്കാര്യം ഓർമ്മ വന്നത്,,,,നേരത്തെ അവളെ എടുത്തപ്പോ നഖം കോറിയിട്ടുണ്ടാകും,,,,, എന്റെ ചെറുവിരലിന്റെ നഖത്തിന് കൊറച്ചു നീളം കൂടുതലാണ്,,,,,,അതാണ് പ്രധാന പ്രശ്നം,,,,അന്നേരം ഞാൻ അവൾക്ക്‌ ഞാൻ നൈസായി ഇളിച്ചു കൊടുത്തു,,,,, എല്ലാം വരുത്തി വെച്ചിട്ട് എന്നെ ചിരിച്ചോണ്ട് നോക്കി നിൽപ്പാണ് പാക്കരൻ,,,,, " നിനക്ക് എഴുന്നേറ്റ് പോവാനായില്ലേ,,,,,? " " നല്ലോണം വേദനിച്ചോ ഗുണ്ടു മുളകെ,,,,," "എട്ടിന്റെ പണി തന്നതും പോരാ,,,,ഇപ്പൊ സുഖ വിവരം ചോദിക്കാൻ വന്നേക്കുന്നു,,,,,നീയെപ്പോ എന്റടുത്തേക്ക് വരുന്നുവോ,,,,,അന്ന് എന്തേലും സമ്മാനം തരാതെ നീ പോവൂലാ😡,,," " ശ്ശെടാ,,,,എടി കോപ്പേ,,,,അറിയാതെ സംഭവിച്ചതല്ലേ,,,,അതിന് നീയിങ്ങനെ തൊള്ള കീറണ്ട ആവശ്യമില്ല,,,,,സോറി,,,,,," "എന്തോന്ന് സോറി,,,,കൊണ്ടുപ്പോയി ഉപ്പിലിട്,,,,," "എന്താടി പണ്ടെത്തെക്കാൾ നിനക്കിത്ര ജാഡ,,,,, ഇത്രെയൊക്കെ എന്നെ കൊണ്ട് പറ്റൂ,,,, നീ വേണേൽ സ്വീകരിച്ചാ മതി,,,,പോയി പണി നോക്ക്,,,,," എഴുന്നേൽക്കാൻ നിന്നെയെന്റെ ഷർട്ട് അവള് പിടിച്ച് വലിച്ചു,,,,,ഇത്തവണ എന്റെ താടി അവളുടെ കവിളുകളിൽ ഉരസി,,,,എന്നിട്ടും പെണ്ണ് പിടി വിട്ടില്ലട്ടോ,,,,, ഇപ്പൊ മനസ്സിലായി,,,,അവൾക്കതൊന്നും പുത്തരിയല്ലെന്ന്,,,, അവന്റെ താടി കവിളിൽ തട്ടിയപ്പോ,,,,ന്റെ പൊന്നോ,,,,ഒരു രോമാഞ്ചം ഞൊടിയിടയിൽ ശരീരത്തിലൂടെ പ്രവഹിച്ചു,,,,,😰 ആ സാഹചര്യത്തെ മറികടക്കാൻ ഞാൻ കളം മാറ്റി ചവിട്ടി,,,,,ഇല്ലേൽ എന്തെങ്കിലുമൊക്കെ നടക്കും,,,, ഞാൻ അവനിക്ക് നേരെ തിരിഞ്ഞു,,,, "അറിഞ്ഞു കൊണ്ട് ചെയ്തതിന് സോറി പറഞ്ഞാലൊന്നും വില പോവില്ല കലിപ്പാ,,,,, അറിയാതെ ചെയ്താലേ സോറി,,,,,സോറി ആവൊള്ളൂ,,,,," ഇവളോട് സംസാരിക്കാൻ നിന്ന എന്നെ വേണം തല്ലാൻ,,,,,അവൾക്ക്‌ ഇത്രയും വേദനിക്കുമെന്ന് ഞാൻ അറിഞ്ഞില്ല,,,,,പെണ്ണ് മോന്തയും കൂർപ്പിച്ചു നോക്കാണ്,,,,, ഇതിപ്പോ വല്യ കുരിശ്ശായല്ലോ പടച്ചോനെ,,,,, ഇനി എന്താപ്പോ ചെയ്യാ,,,,,😒 അങ്ങനെ ആലോചിച്ചപ്പോ എനിക്കൊരു ഐഡിയ കിട്ടി,,,,,ഞാൻ എന്റെ കൈകളെ അവളിലേക്ക് ചലിപ്പിച്ചു,,,,,അന്നേരം അവളത് തടഞ്ഞു,,,,, വേദന കൊണ്ട് പുളയുന്ന നേരത്താണ് ദേഹത്ത് കൂടെ എന്തോ ഇഴഞ്ഞത്,,,,,നോക്കിയപ്പോ അവന്റെ കൈകളാണ്,,,,, അതുപോരെ രണ്ടാമതൊരു പൊട്ടിത്തെറി നടക്കാൻ,,,,, " എന്താടാ വൃത്തികെട്ടവനെ നീ ചെയ്യുന്നേ,,,,, നീയെന്ത് ഭാവിച്ചാ,,,," " നിനക്ക് സോറി വേണ്ടെന്ന് പറഞ്ഞപ്പോ,,,, അവിടെ ഉഴിഞ്ഞു തരാമെന്നു കരുതി,,,,, അങ്ങനെയേലും നിന്റെ മോന്ത തെളിയുമല്ലോ,,,, അതാ,,,,😏" " നീയധികം തെളിയിക്കണ്ട,,,,,എഴുന്നേറ്റ് പോയ മതി,,,,,ചെയ്ത് തന്നത് തന്നെ ധാരാളം,,,,😤" "എനിക്ക് സൗകര്യമില്ല,,,,നീയെന്ത് പറഞ്ഞാലും ഞാൻ പോണില്ല,,,,,ഇതിനൊരു പരിഹാരം കണ്ടിട്ടേ,,,,,ഈ ഫൈസി ഇനി പോകൂ,,,,, നീയിത്ര നേരം കൊരങ് കളിപ്പിച്ചപ്പോ മിണ്ടാതെ നിന്നത് തെറ്റ് എന്റെ ഭാഗത്തായത് കൊണ്ടാണ്,,,,,അല്ലാതെ നിന്റെ മൊഞ്ചു കണ്ടിട്ടല്ല,,,, അതോണ്ട് എനിക്കത് ചെയ്തെ പറ്റൂ,,,,,മര്യാദക്ക് കയ്യീന്ന് വിട്ടോ,,,,," അവനോട് പറഞ്ഞ് കുടുങ്ങി,,,,, ഇതൊക്കെയാണ് വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറയുന്നത്,,,, ഇനി പറയാൻ നിന്നാൽ ന്റെ മോന്തക്ക് ഗ്ലാമർ കൂടും,,,,അവൻ അമ്മാതിരി കലിപ്പിലാണ്,,,, ആ നോട്ടം കണ്ടാലറിയാം,,,,എന്നെ കടിച്ചു കീറുമെന്ന്,,,, എന്നാലും അവന്റെ അഭിപ്രായത്തോട് യോജിക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്,,,, എങ്കിലും,,,,പിടിച്ച് നിന്നേ പറ്റൂ,,,,അല്ലാതെ വേറെ നിവർത്തിയില്ല,,,, " ഡാ,,,,,നീയൊന്ന് പോവോ,,,,,എനിക്ക് നടു വേദനിക്കുന്നുണ്ട്,,,,പ്ലീസ്,,,,,," "പറ്റില്ലെന്ന് പറഞ്ഞില്ലെ,,,,നീയാദ്യം കയ്യിന്ന് വിട്,,,, എത്രത്തോളം മുറിവായിട്ടുണ്ടെന്ന് ഞാൻ നോക്കട്ടെ,,,,," വേണ്ടെന്ന് പറഞ്ഞിട്ടും എന്റെ കയ്യിനെ അവൻ ഒതുക്കി വെച്ചു,,,,,തടുക്കാൻ എനിക്ക് ആകുമായിരുന്നില്ല,,,,,, പാവമല്ലെന്ന് കരുതിയിട്ടാണ് ഞാൻ അങ്ങനെയൊരു സാഹസത്തിന് മുതിർന്നത്,,,,, അല്ലാതെ വേറൊരു തരത്തിലുള്ള ഉദ്ദേശവും മനസ്സിലില്ലായിരുന്നു,,,, അവളുടെ ടോപ്പിന്റെ ഒരറ്റം ഞാൻ ചെറുതായി സൈഡിലേക്ക് മാറ്റി നോക്കിയപ്പോഴാണ് അത് കണ്ടത്,,,,,, വെളുപ്പ് കലർന്ന ഇടുപ്പിൽ കോറിയതിന്റെ തണർപ്പ് കാണുന്നുണ്ട്,,,,,നീളത്തിൽ വരഞ്ഞത് കാരണം ചെറുതായി അവിടെ ചോരയും പൊടിഞ്ഞിരിക്കുന്നു,,,,,, ഇത്രക്കും അക്രമകാരിയാണോ എന്റെ വിരൽ,,,, നേരത്തെ തെറി പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ,,,,,😌 അപ്പോയെക്കും എന്റെ കൈകൾ യാന്ത്രികമായി മെല്ലെ അവളുടെ ഇടുപ്പിൽ വെച്ചിരുന്നു,,,,, അന്നേരം കരസ്പർശം  തട്ടിയത് കൊണ്ടാകണം,,,,അവളെന്റെ ഷർട്ടിലെ പിടി ഒന്നൂടെ മുറുക്കിയത്,,,,, ആ നിമിഷം മാത്രമായി എന്നിലേക്ക്‌ വന്നു,,,,,, നാണം കൊണ്ട് കവിളുകൾ ചുവന്നു തുടുക്കുന്നതിനനുസരിച്ച്,,,,അവളുടെ പുരിക കൊടിയിലെ,,,,വിയർപ്പു കണങ്ങൾ മുത്തു പോലെ തിളങ്ങുന്നുണ്ട്,,,, ചാമ്പക്ക പോലുള്ള അധരങ്ങളാണെങ്കിൽ നിർത്താതെ വിറകൊള്ളുന്നുണ്ട്,,,,, അത് മറ്റെന്തിനോ കൊതിക്കുന്ന പോലെ,,,,, ഒക്കെ കൂടെ കണ്ടിട്ട് ന്റെ കൺട്രോൾ വരെ പോകുമെന്ന അവസ്ഥയായി,,,, കുതിച്ചു പായുന്ന ശരീരത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും,,,,,നൂലുപൊട്ടിയ പട്ടം കണക്കെയുള്ള മനസ്സിനെ പിടിച്ച് നിർത്താൻ ഒരുപാട് പ്രയാസമാണ്,,,,, അന്നേരത്താണ് തനുവിന്റെ മുഖം മുന്നിൽ തെളിഞ്ഞത്,,,,,അപ്പോയെക്കും സ്വമേധയാ,,, ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് നടന്നകന്നിരുന്നു,,,,, അവന്റെ സാമിപ്യം എന്നെ വല്ലതെ പിടിച്ച് കുലുക്കിയിട്ടുണ്ട്,,,,,എന്തുകൊണ്ടാണെന്ന് അറിയില്ല,,,,, എന്നാൽ ഒന്ന് മാത്രം അറിയാം,,,,, ഫൈസി,,,,ആ ഖൽബിൽ ഞാൻ മാത്രേ ഒള്ളൂ,,,, പുറത്തുള്ള കലിപ്പിനെക്കാൾ നൂറിരട്ടി അവനെന്നെ പ്രാന്തമായി സ്നേഹിക്കുന്നുണ്ട്,,,, ഇല്ലേൽ,,,, പിന്നെന്തിനാ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നത്,,,,എന്നോട് ഇപ്പോഴും ഇഷ്ട്ടമുണ്ടായിട്ടല്ലേ,,,,എനിക്ക് വേദനിച്ചത് സഹിക്കാഞ്ഞിട്ടല്ലേ,,,,, എങ്ങനെ മറക്കാൻ ശ്രമിച്ചാലും,,,,, സത്യസന്ധയുള്ള ആ കണ്ണുനീരിനു ഒരുപാട് മൊഹബ്ബത്തിന്റെ കഥ പറയാനുണ്ടെന്ന് ഞാൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു,,,,, ആളനക്കമൊന്നും കേൾക്കാതെയായപ്പോ ഞാൻ കണ്ണുതുറന്നു ചുറ്റും നോക്കി,,,, ഈ നിമിഷം മുതൽ താനിവിടെ ഒറ്റക്കാണ്,,,,, അവനെപ്പോയോ വേദി ഒഴിഞ്ഞു പോയിട്ടുണ്ട്,,,, എനിക്ക് നേരെ ആരോ ഒരു കൈയ് നീട്ടിയതും,,, അതിൽ പിടിച്ചെഴുന്നേറ്റ്,,,,കലിപ്പൻ ഇരിക്കുന്ന ഭാഗത്തേക്ക് ദൃഷ്ടി പായിച്ചു,,,,, അവൾക്ക്‌ ഞാൻ കാരണം വേദനിച്ചെന്നല്ലോ,,,,, എന്നോർത്തതും മനസ്സിനത് വല്ലാത്തൊരു നോവുണർത്തി,,,,, മറ്റുള്ളവരൊക്കെ നോക്കുന്നതായി ഫീൽ ചെയ്തപ്പോഴാണ്,,,,,അവളെ സഹായിക്കാതെ,,,, വേഗം ചങ്ക്‌സിന്റെ അടുത്തേക്ക് വന്നത്,,,, കാന്താരി സീറ്റിലിരുന്നോ എന്നുറപ്പ് വരുത്താൻ ഞാൻ നോക്കിയതേയുള്ളൂ,,,,, പിന്നെയങ്ങോട്ട്‌ നോക്കാതെ മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്ത്,,,,ഫോണിലേക്ക് കണ്ണും നട്ടിരുന്നു,,,,, വേറൊന്നുമല്ല,,,,അവൾക്ക്‌ പിന്നിൽ,,,,എന്നെയും അവളെയും രൂക്ഷമായി,,,,നോക്കുന്ന അന്നമ്മയെ ഞാൻ മാത്രേ കണ്ടിട്ടുള്ളൂ,,,, പക്ഷെ,,,,,ആ കാന്താരി കണ്ടിട്ടില്ല,,,,കൊറെ നേരായി അവള് തട്ടി വിളിക്കുന്നു,,,,ഇന്നത്തോടെ ആ കാന്താരിന്റെ കാര്യത്തിലൊരു തീരുമാനമായി,,,,😂 ****************************************** ഇതുവരെ പ്രസന്നമായ അവന്റെ മോന്തക്ക് എന്താ ഇത്ര പെട്ടെന്ന് കടന്നൽ കുത്തിയോ,,,,, ഇല്ലേൽ എവിടേലും ചെന്നിടിച്ചോ,,,,? ചിന്തകൾ കാടുകേറി പോയതും,,,,അവനെ ഞാൻ ഒന്നൂടെ നോക്കാൻ തുനിഞ്ഞപ്പോഴാണ്,,,, അടാർ തല്ല് എന്റെ പൊറത്ത് വന്ന് പതിച്ചത്,,,, ആ ശബ്‌ദം എല്ലാവരും കേൾക്കുകയും ചെയ്തു,,,,,, അപ്പോയെക്കും അലക്സി സാറിന്റെ ചോദ്യം അവിടെയാകമാനം ഉയർന്നിരുന്നു,,,, " എന്താ ഐഷാ,,,,,നീ ഇഞ്ചി കടിച്ച കുരങ്ങനെ പോലിരിക്കുന്നെ,,,,,സീറ്റിൽ ഇരിക്കാൻ പറഞ്ഞിട്ട്,,,,,ഇതുവരെ പോയില്ലേ,,,,,ഇനി ഭാഷ മാറ്റേണ്ടി വരോ,,,,," " അത് പിന്നെ സാർ,,,,,,,," ഞാൻ അന്നമ്മയെ ഈർഷ്യത്തോടെ നോക്കി,,,,, പറയുന്നതിന് മുന്നേ,,,,,അവളെന്റെ വായ പൊത്തിപ്പിടിച്ച് അവിടെന്ന് വലിച്ചു കൊണ്ടു പോയി,,,,, സീറ്റിലെത്തിയതിന് ശേഷമാണ് ഹംക്ക് പിടിവിട്ടത്,,,,അവളോട്‌ കൊഞ്ഞനം കുത്തി,,,😏 വിന്ഡോക്ക് അടുത്ത് ഞാൻ ചെന്നിരുന്നതും അവരെല്ലാം എനിക്ക് ചുറ്റും കൂടി,,,,, " എല്ലാവരും പൊടിയും തട്ടി എഴുന്നേറ്റിട്ടും,,,, ഇത്രേം നേരം നീ എവിടെയായിരുന്നു,,,,, ഐഷൂട്ടി,,,,,?? " ഫർസിയാണ്,,,,, അങ്ങനെയൊരു ചോദ്യം അവള് അന്നേരം ചോദിക്കുമെന്ന്,,,,,ഞാനൊട്ടും പ്രതീക്ഷിച്ചതല്ല,,,, ഇനിയെന്ത് സമാധാനം പറയും,,,,, എനിക്ക് മുന്നേ,,,,,ചങ്ങല പോലെ അവറ്റകൾ ഓരോന്ന് പറയാൻ കച്ചക്കെട്ടിയിറങ്ങിരുന്നു,,,,, " അവള് ഫൈസിന്റൊപ്പമായിരുന്നു,,,,അവനല്ലേ അവളെയും എടുത്തു പൊക്കി,,,,,ഇങ്ങോട്ട് ആക്കിയത്,,,,,😀 അതൊന്നും നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ,,,, കഷ്ട്ടം തന്നെ,,,,,അല്ലെ ഐഷു,,,,," അന്നമ്മയാണ്,,,,, " അപ്പൊ,,,,വല്ലതും കിട്ടിക്കാണല്ലോ,,,,," സഫയാണ്,,,, " പിന്നല്ല,,,,,മുഖത്തെ ആ തെളിച്ചമൊന്ന് നോക്കിയേ,,,,,എന്താ ഒരു മുഖകാന്തി,,,,, ഇതുവരെ ഇങ്ങനെ ഐഷുവിനെ ആരേലും കണ്ടിട്ടുണ്ടോ,,,,? " " ഇല്ലല്ലോ,,,,,എന്താ കാരണം,,,,,! " സഫ എന്റെ മുഖം തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞതും,,,,,അന്നമ്മ വീണ്ടും പറഞ്ഞു തുടങ്ങി,,,, " അതൊക്കെ ചോയിക്കാൻ നിനക്ക് ഉളുപ്പുണ്ടോ,,,,ഇതൊക്കെ പറയാതെ തന്നെ മനസ്സിലാക്കേണ്ടേ സഫേ,,,,,😲 പോത്തോളം വളർന്നിട്ട് നിനക്കൊന്നും അറിയില്ലേ,,,,ഛെ,,,,," " നീയിത് അവിടെയും ഇവിടെയും തൊടാതെ,,,, പറഞ്ഞാൽ എനിക്കെങ്ങനെ മനസ്സിലാവാനാണ് കുരിപ്പേ,,,,,😡" അത് കേട്ടതും അവള് നിലത്ത് കളം വരച്ച്,,,,, സഫയോട് സൈറ്റ് അടിച്ചു,,,,, ഓഓഓ ഇപ്പൊ മനസ്സിലായെന്ന് പറഞ്ഞ് ന്റെ മുഖത്ത് നോക്കി അവളും മറ്റേ ഹംകും,,,, ഭയങ്കര കൊലച്ചിരി,,,, ഡീ,,,,ന്നും വിളിച്ച് ഞാൻ അന്നമ്മയോട് പല്ലിറുമ്മി,,,, അന്നേരം അവളെ പൊട്ടിക്കാലോന്ന് കരുതി,,,, കയ്യോങ്ങിയതും,,,,ആരുടെയോ ശുപാർശ പ്രകാരം ബസിൽ പാട്ടു മുഴങ്ങി,,,,പിന്നീടങ്ങോട്ട് ഒന്നൊന്നര പൂരമായിരുന്നു,,,,, അവളുമാരെല്ലാം കൂടെ പൊരിഞ്ഞ ഡാൻസ്,,,,, എന്നെയും ഒരുപാട് വിളിച്ചു,,,,ഞാൻ പോകാൻ കൂട്ടാക്കിയില്ല,,,,,എന്തൊക്കെ പറഞ്ഞിട്ടും ആരും ചെവി കൊണ്ടില്ല,,,,, " ഐഷു,,,,,അടിപൊളി സോങ്,,,,നീ വന്ന് കൊറച്ചു സ്റ്റെപ്പിഡ്,,,,മ്മക്ക് പൊളിക്കാം,,,," അന്നമ്മയാണ്,,,,, " എനിക്ക് സൗകര്യമില്ല,,,,,നിന്റെ കെട്ടിയോൻ മുന്നിലിരിക്കുന്നുണ്ട്,,,,വീടുപണിക്കുള്ള കൊറച്ചു സ്റ്റെപ്പ് എടുത്തിട്ട് വരാൻ പറ,,,,ഹും,,,," " നീയിപ്പോഴും ദേശ്യത്തിലാണോ,,,,അതൊക്കെ തമാശയല്ലേ,,,,നീയിങ്ങനെയായാൽ ഹാപ്പി മൂഡ് പോവും,,,,," സഫയാണ്,,,,, " എന്റെ ഹാപ്പിയൊക്കെ എല്ലാരും കൂടെ ചരമദിനമാക്കിലെ,,,,എന്നിട്ടിപ്പോ ഡാൻസ് കളിക്കണം പോലും,,,," " ഇപ്പൊയെ ഇതൊക്കെ നടക്കൂ,,,,,ഒന്ന് വാടി ഖൽബെ,,,,ഞങ്ങളുടെ സന്തോഷമല്ലേ നിനക്ക് വലുത്,,,,അതോണ്ട് വിട്ടു കളഞ്ഞേക്ക്,,,," ശ്രീയാണ്,,,, അവരെ വിഷമിപ്പിക്കണ്ടല്ലോന്ന് കരുതി,,,, മൂന്നാല് സ്റ്റെപ്പ് അങ്ങോട്ടും ഇങ്ങോട്ടും ചാടി,,,, ഞാൻ വേഗം സീറ്റിൽ ചെന്നിരുന്നു,,,,, കലിപ്പൻ നോക്കുന്നത് പോലെ,,,,അവന്റെ ചങ്ക്‌സും,,,,ഞങ്ങളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്,,,, അവർക്കിതൊന്നും ഇഷ്ട്ടമുണ്ടാകില്ല,,,,, അതാകണം,,,,എന്നേക്കാൾ മുന്നേ ന്റെ ചങ്ക്‌സ് സീറ്റിലെത്തിയത്,,,, സാറും ബോയ്സും തന്നെ നോക്കുന്നുണ്ടെന്ന കാര്യം ഓർക്കാതെയാണ്,,,,അവളും അവളുടെ വാലുകളുടെയും,,,,ഒടുക്കത്തെയൊരു ചാടിക്കളി,,,,, വല്ല പൂച്ചയോ,,,,മരപ്പട്ടിയോ മരത്തിന്മേൽ അള്ളിപ്പിടിച്ചു കേറുന്ന പോലെ,,,,ഒരൊറ്റ ചവിട്ടു കൊടുക്കാനാണ് തോന്നിയത്,,,,, അതോടെ,,,,,ഡാൻസ് നിർത്തലാക്കി,,,,, അവരോട് ഇനി ഈ പരിപാടിക്ക് ഇറങ്ങിയാൽ,,,, കരണം പൊകയുമെന്ന് ആംഗ്യം കാണിച്ചു,,,, പിന്നെ ഒരെണ്ണം പുറകിലേക്ക് നോക്കിയതേയില്ല,,,, അങ്ങനെ ബ്രേക്ക് ഫസ്റ്റ് കഴിക്കാൻ ഒരൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി,,,,ടൈം ഒൻപതര ആവുന്നതേയുള്ളൂ,,,,എല്ലാവരും കേട്ടപാടെ പുറത്തേയ്ക്കിറങ്ങി,,,,, പാച്ചുനോട് സംസാരിക്കുമ്പോഴാണ്,,,,,എന്റെ ഷോൾഡറിൽ കയ്യിട്ട് അലക്സി സാർ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോയത്,,,,, മൂപ്പരുടെ മുഖം വായിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്,,,,എനിക്ക് ഡൌട്ട് തോന്നിയതും,,,,അപ്പൊ തന്നെ കാരണം ഞാൻ ചോദിച്ചറിഞ്ഞു,,,, " എന്താ സാർ മുഖത്തൊരു ടെൻഷൻ പോലെ,,,, എന്തേലും പ്രശ്നമുണ്ടോ,,,,,?? ബസിൽ കേറിയപ്പോ തൊട്ട് ശ്രദ്ധിക്കുന്നതാണ്,,,,,എന്തോ ഉണ്ട്,,,,പറയ് സാർ,,,,," അങ്ങേര് മടിച്ചു മടിച്ചു കാര്യം പറഞ്ഞത് മുതൽ ഞാൻ ചിരിക്കായിരുന്നു,,,,, സാർ ടൂറിനുണ്ടാക്കി വെച്ച പ്ലാനിങ് പേപ്പർ മിസ്സിങ്ങാണ്,,,,,അതുണ്ടെങ്കിലേ ട്രിപ്പ് മുന്നോട്ടു പോവൂ,,,,, ഇത്രയും ചെറിയൊരു കാര്യത്തിനാണ് ചുമ്മാ ടെൻഷടിച്ചത്,,,,😂 ചിരി കടിച്ചു പിടിച്ച് സാറെ മുഖത്ത് നോക്കി,,,, അപ്പോഴും ശോകമൂകനാണ്,,,,, അന്നേരം മൂപ്പരോട് എന്റെ മനസ്സിൽ തോന്നിയ ചിലതൊക്കെ പങ്കു വഹിച്ചു,,,, " ഇതൊക്കെ ചെറിയൊരു കാര്യമല്ലേ,,,, അതോണ്ട് ഞാൻ ഒരു ഐഡിയ പറയാം,,,, ഈ ട്രിപ്പിന്റെ മുഴുവൻ കോർഡിനേറ്റർ ഞാനാകും,,,,, എന്നിട്ട് ഞാൻ തീരുമാനിക്കുന്നു,,,,,യാത്രയുടെ ഗതി നിർണ്ണയം,,,,സ്റ്റാർട്ട്‌ മുതൽ എൻഡിങ് വരെ,,,,എന്ത് വന്നാലും അതിന്റെ,,,,മുഴുവൻ റെസ്പോൺസിബിലിറ്റിയും എനിക്ക് മാത്രം,,,,, അതിന് സാറിന് സമ്മതമാണേൽ,,,,ഒരു വെള്ള കടലാസ്സിൽ സൈൻ ചെയ്തു തരണം,,,, സാറിനൊരു ബുദ്ധിമുട്ടുമുണ്ടാകില്ല,,,,ബാക്കി കാര്യം ഈ ഫൈസിയേറ്റു,,,,😎" സാർ അപ്പോയെക്കും എന്നെ നെഞ്ചോട് ചേർത്തിരുന്നു,,,,,, " ഇത് വൃത്തിക്ക് ചെയ്യാൻ നിന്നെപ്പോലെ ഒരുത്തൻ വേറെയുണ്ടാകില്ല,,,,നീ പൊളിയല്ലേ,,,, അതോണ്ടാണ് നിന്നേ തന്നെ ഞാൻ വിളിച്ചത്,,,, ഇപ്പൊ,,,,,സമാധാനമായി,,,,,!" വേഗം വണ്ടിയിൽ കേറി ബുക്കും പേനയും എടുത്ത് വന്നിട്ട്,,,,,സാറിനെ കൊണ്ട് ശൂന്യമായ പേപ്പറിൽ സൈൻ ചെയ്യിച്ചു,,,,,, ബാക്കി എഴുതിയുണ്ടാക്കുന്നത് എന്റെ പണി,,,,, സാറിനോട് ഡിസ്‌കസ് ചെയ്യുമ്പോഴാണ് പാച്ചു ഫുഡ്‌ കഴിക്കാൻ വിളിച്ചത്,,,, കടലാസ്സ് പാന്റിന്റെ പോക്കറ്റിലേക്ക്,,,,എടുത്തു വെച്ചിട്ട്,,,,,സാറിനൊരു പുഞ്ചിരിയും കൊടുത്ത്,,, ഞാൻ പാച്ചുവിന്റെ അടുക്കലേക്ക് ചെന്നു,,,,, ****************************************** ഫുഡ്‌ സെർവ് ചെയ്യുന്നത് അനുവും റിച്ചുവും കൂടിയാണ്,,,,,അതൊക്കെ ആദ്യം തന്നെ സെറ്റ് ചെയ്തിരുന്നു,,,,, എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങിയപ്പാടെ അവർക്ക് അരികിൽ ചെന്നിട്ട് ഓരോരുത്തർക്കും വേണ്ടതൊക്കെ എടുത്തു കഴിക്കാൻ തുടങ്ങി,,,,, ഇരിക്കാൻ ഒരുപാട് സ്റ്റെപ്പുകളുള്ള ഒരു സ്ഥലമായിരുന്നു അത്,,,,, അതിനാൽ ചിലരൊക്കെ അവിടെയും,,,, മറ്റു ചിലർ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ മേലിലും,,,,അങ്ങനെ പലയിടത്തുമായി സ്ഥാനമുറപ്പിച്ചു,,,,, ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചാണിരുന്നത്,,,, വേറെയാരും വരാത്ത,,,,അതും ഞങ്ങൾക്കായി മാത്രമായിട്ടുള്ള ഒരിടത്ത്,,,,, എനിക്ക് നേരെ ചായ കപ്പ് നീട്ടി എന്നെ സാർ വിളിച്ചതിന്റെ കാര്യം പാച്ചു അനോഷിച്ചു,,,,, എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവരൊക്കെ ഹാപ്പി,,,,,ഇനി ഞാൻ തീരുമാനിക്കുന്നത് ന്റെ ചങ്ക്‌സിന്റെ ഇഷ്ട്ടപ്രകാരമാണ്,,,,,😎 " തീറ്റ കഴിഞ്ഞ ശേഷം ഫസ്റ്റ് പോവേണ്ടത്,,,,, നിലമ്പൂർ കനാൽ പ്ലോട്ടിലേക്കാണ്,,,, അത്രക്കും ഭംഗിയുള്ള ലൊക്കേഷനാണത്,,,,, ഫോട്ടോയൊക്കെ എടുത്താൽ,,,,ന്റെ സാറെ,,,,പൊളിക്കും,,,,📸" നിച്ചുവാണ്,,,,, " ശെരിയാ,,,,,ഫോറെസ്റ്റ് ഏരിയ ആയതു കൊണ്ട്,,,,പറയേം വേണ്ടാ,,,," കിച്ചുവാണ്,,,,, " നേരത്തെ പോയാലെ ഇതൊക്കെ നടക്കൂ,,,,, ഇവെടിയുള്ളൊരുടെ തീറ്റയും കുടിയും തീരുമ്പോയേക്കും,,,,,അവര് അതൊക്കെ അടച്ച് പൂട്ടി,,,,,അവരുടെ പാട്ടിനു പോകും,,,," പാച്ചുവാണ്,,,,, അവൻ അപ്പോയെക്കും ഫുഡ്‌ കഴിച്ചു കഴിഞ്ഞിരുന്നു,,,,,പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി,,,,, അവസാനത്തെ പൊറോട്ടയുടെ പീസും വായിലേക്കിട്ട് ഞാൻ ദൃതിയിൽ എഴുന്നേറ്റു,,,, ആരൊക്കെ നേരെ വൈകിയാലും,,,,ഞാൻ നേരം വൈകാൻ പാടില്ലല്ലോ,,,, മുഖമൊന്നു ഫ്രഷാക്കി തിരിച്ചു വരുമ്പോഴാണ്,,,,, നിച്ചുവിന്റെ തീറ്റ കണ്ട് ഞാൻ അന്തം വിട്ടത്,,,,, പാവം,,,,,അവൻ മാത്രേ കഴിയാൻ ബാക്കിയുള്ളൂ,,,,, " ഡാ,,,,ഡാ,,,,പയ്യെ തിന്നാൽ പനയും തിന്നാം,,,,, എല്ലാം കൂടെ വാരിവലിച്ചു തിന്നല്ലേ,,,,😂 വല്ലതും തൊണ്ടയിൽ എങ്ങാനും കുടുങ്ങിയാൽ നിന്നേ ഇവിടെയിട്ട് ഞങ്ങൾ അങ്ങു പോകും,,,, അതോണ്ട് പറഞ്ഞത് കേട്ടോ,,,," " നി,,,,,നക്കത്,,,,,പറയാം,,,,,ഇത് കഴിയുന്നൂല്യ,,,,, ഇതെപ്പോ തീരാനാ,,,,,😥" " കുറച്ച് എടുത്തപ്പോരേർന്നോ,,,,ഇനിയും ഒരുപാട് തിന്നാനുള്ളതല്ലേ,,,,കൊറച്ചു സ്പേസ് ബാക്കി വെക്കുന്നത് നല്ലതാ,,,,," കിച്ചുവാണ്,,,,, " ഇനി സ്പേസ് ഒന്നുമില്ലേ മോനേ,,,,,എല്ലാം കംപ്ലീറ്റ് ആയിക്ക്ണ്,,,,,,ഇൻക്ക് വയ്യാ,,,," അതും പറഞ്ഞ്,,,,,ഒരു പൊറോട്ട കഷ്ണം കൂടെ അവൻ വായിൽ കുത്തിക്കേറ്റി,,,,എല്ലാരേം മുഖത്തേക്ക് നോക്കി,,,,😀 " ഇവൻ അന്നമ്മയുടെ രണ്ടാം ഭാഗമാണ്,,,,, പറഞ്ഞിട്ട് കാര്യമില്ല,,,,,ചുട്ടയിലെ ശീലം ചുടല വരെയെന്നല്ലേ,,,,അത് മാറൂലാ,,,," " നീ വാ പാച്ചു,,,,,നമുക്ക് കൊറച്ചു പ്ലാൻ കൂടെ ശെരിയാക്കാനുണ്ട്,,,,,എല്ലാ ലെവന്മാരും ഇവനെ കൂട്ടിയിട്ട് ബസിലേക്ക് വന്നാ മതി,,,,ഞങ്ങൾ അവിടെ കാണും,,,,," ഞാൻ കിച്ചുവിനെയും അനുവിനെയും അവനെ ഏൽപ്പിച്ചു കൊടുത്ത് പോകാൻ നേരം,,,, റിച്ചുവും അവിടെയുണ്ടായിരുന്നു,,,,അപ്പൊ പുറകീന്ന് പറയുന്നത് കേട്ടു,,,, " ഇത് ഇന്നും നാളെയും തീരുമെന്ന് യാതൊരു ഉറപ്പുമില്ല ഫൈസി,,,,," " നീ വിഷമിക്കണ്ട റിച്ചു,,,,,വരുന്നില്ലേൽ ചൂരൽ കഷായം കൊടുത്തിട്ട്,,,,ആട്ടിത്തൊഴിച്ചു കൊണ്ടുവാ,,,,അതിനുള്ള പെർമിഷൻ ഞാൻ തന്നിരിക്കുന്നു,,,,," അങ്ങോട്ട്‌ നോക്കാതെ തന്നെ അത്രയും പറഞ്ഞപ്പോയെക്കും,,,,,അന്നേരം നിച്ചുവിന്റെ ശോക ഗാനം ഉയർന്നർന്നതും ഞാനും പാച്ചുവും ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി,,,, ഫുഡിന്റെ കാര്യം പറഞ്ഞപ്പോയെക്കും അന്നമ്മയാണ് ആദ്യം ബസീന്ന് ചാടിയിറങ്ങിയത്,,,,ഞങ്ങൾ സാവധാനം പുറകെയും,,,,, മറ്റുള്ളവരെ തിക്കി തിരക്കി അവള് അതൊക്കെ വേഗം സംഘടിപ്പിച്ചു,,,,ആരുടെയും ശല്ല്യമില്ലാത്ത സ്ഥലത്ത് ചെന്നിരുന്ന്,,,,,ഒന്നൊന്നര വെട്ടായിരുന്നു,,,, എല്ലാവരും ഇരുന്നു കഴിക്കുന്ന നേരത്താണ്,,,,, എന്റെ കയ്യിൽ നിന്നും,,,,ഒരു പൊറോട്ടയുടെ പീസ് വഴുതി അവളുടെ ഡ്രെസ്സിലേക്ക് വീണത്,,,, ആരേലും കണ്ടോന്ന് ഉറപ്പു വരുത്താൻ ഞാൻ ചുറ്റും നോക്കുമ്പോഴാണ്,,,,അവളെന്നെ രൂക്ഷമായി നോക്കുന്നത് കണ്ടത്,,,,നൈസായി ഇളിച്ചു കൊടുത്തു,,,,,😘 " നിനക്ക് കണ്ണില്ലേ ഹംകേ,,,,,ആക്രാന്തം കൂട്ടാതെ പതുക്കെ തിന്നാലെന്താ,,,,മറ്റുള്ളോരെ ഡ്രെസ്സാകെ എരപ്പാക്കാൻ,,,,ഇറങ്ങികോളും,,,," " ഹംക്ക്,,,,ദേ നിൽക്കുന്നു ബസിന്റെ അടുത്ത്,,,, അങ്ങോട്ട്‌ നോക്കി വിളി,,,,,അറിയാതെ സംഭവിച്ചതിന് ഇത്ര തുള്ളാനൊന്നും ഇല്ലാട്ടോ,,,, പറഞ്ഞേക്കാം,,,,,😏" " വൃത്തിക്കേട് ആക്കിയതും പോരാ,,,,നീ ന്യായം പറയാൻ വന്നേക്കുവാണോ,,,,,ഇതിന് പകരം ചെയ്തില്ലേൽ എന്നെ ദേ,,,,ഇങ്ങനെ ഇങ്ങനെ,,,, വിളിച്ചോ,,,," വിരൽ ഞൊട്ടി കൊണ്ട് അവളത് പറയുമ്പോഴാണ്,,,,ഫുഡിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച അവരൊക്കെ,,,,ഞങ്ങളെ തലയുയർത്തി നോക്കിയത്,,,,, " ഡീ,,,,എന്താ ഇവിടെ പ്രശ്നം,,,,കൊറെ നേരമായല്ലോ,,,,രണ്ടും തുടങ്ങിയിട്ട്,,,,,മര്യാദക്ക് ഫുഡ്‌ കഴിക്കാനും സമ്മതിക്കൂലേ,,,," ശ്രീ അവൾക്ക്‌ നേരെ ദേശ്യപ്പെട്ടു,,,,അന്നേരം അവളും സടകുടഞ്ഞെഴുന്നേറ്റു പൊരിഞ്ഞ തല്ലായിരുന്നു,,,,, " നീ വെറുതെ എന്റെ മെക്കിട്ട് കേറണ്ട,,,,,😡 ഐഷുവാണ് ഇപ്പൊ ഇവിടെ പ്രശ്നം മുഴുവനും ഉണ്ടാക്കിയത്,,,,,എന്താ കാര്യമെന്ന് അങ്ങോട്ട്‌ പോയി ചോദിക്ക്,,,," അന്നമ്മ പറഞ്ഞതിനനുസരിച്ച് അവളെനിക്ക് നേരെ തിരിഞ്ഞു,,,,,ഞാൻ ഉള്ളതൊക്കെ നല്ല കുട്ടിയായി അവൾക്ക്‌ മുന്നിൽ നിരത്തിയപ്പോ,,, അവളെനിക്ക് കട്ട സപ്പോർട്ട്,,,,,😀 " ഇതിനാണോ നീ ഒച്ചയിടുന്നത്,,,,,അതൊന്നു കഴുകിയാ പോരെ,,,,പ്രശ്നം തീരൂലേ,,,,," "അത് ശെരി,,,,അവളുടെ വക്കാലത്ത് പറയാൻ നിന്നെയാരെലും ഏൽപ്പിച്ചോ,,,,ഇത് ഞാനും അവളും തമ്മിലുള്ള പ്രശ്നമാണ്,,,, നീയാദ്യം മിണ്ടാതിരിക്ക്,,,,ഇത് ഞങ്ങൾ തന്നെ തീർത്തോണ്ട്,,,,," " സമാധാനസന്ധി ഉണ്ടാക്കാലോന്ന് കരുതിയ എനിക്കായോ,,,,ഇപ്പൊ കുറ്റം മുഴുവൻ,,,,😧 അങ്ങനെയാണേൽ,,,,,നിങ്ങൾ തന്നെ തീർക്ക്,,,,, നമ്മളില്ലേ,,,,! " " അന്നമ്മേ,,,,,ഇത്തവണ ക്ഷമിച്ചേക്ക്,,,,നമ്മളെ ചങ്ക് ഐശുവല്ലേ,,,,ഒരബദ്ധം ആർക്കും പറ്റും,,,, അതൊഴിവാക്ക്,,,," ഫർസിയാണ്,,,, " പോടീ കുരിപ്പേ,,,,നിനക്കതൊക്കെ നിസ്സാരം,,,, എന്റപ്പച്ചി ആദ്യത്തെ പള്ളിപെരുന്നാളിന് വാങ്ങി തന്ന പുത്തൻ ഡ്രെസ്സാണ്,,,, അതിങ്ങനെ ആക്കിയാൽ ഞാൻ അടങ്ങിയിരിക്കില്ല,,,,നീ നിന്റെ കാര്യം നോക്ക്,,,," " ഹോ,,,,അത് സെന്റിമെൻസ് ആണ് ഫർസി,,,, നീ അതിലൊന്നും ഇടപെടാതെ ഇങ്ങു പോന്നേക്ക്,,,,,വെറുതെ വേലിക്കിടക്കുന്ന പാമ്പിനെ തോളത്തു വെക്കണ്ടാ,,,,🙄" ശ്രീ നേരത്തെ പോയതാണ്,,,,ഫർസിയോട്‌ അതേപ്പറ്റി പറഞ്ഞപ്പോ,,,,അവളും പിൻവാങ്ങി,,,, പിന്നെ ആരും വന്നതേയില്ല,,,,അവളുമാര് മാറിനിന്ന് തല്ല് കണ്ടു രസിക്കാൻ കയ്യും കെട്ടി നിൽപ്പാണ്,,,,ഞാൻ അവരെ ദയനീയമായി നോക്കി,,,, അപ്രതീക്ഷിതമായി,,,,, അന്നമ്മ കയ്യിലുണ്ടായിരുന്ന കറി പാത്രം,,,, എനിക്ക് നേരെ എറിയാൻ നിന്നതും,,,,ഞാൻ പിന്നോട്ട് നീങ്ങി,,,,ഓടാൻ ശ്രമിച്ചു,,,,കയ്യിലെപ്പോ ന്റെ ഫുഡുമുണ്ടായിരുന്നു,,,,, അപ്പോഴാണ് വീണ്ടും എട്ടിന്റെ പണികിട്ടിയത്,,,, എന്റെ പ്ലെയിറ്റ് മറിഞ്ഞു,,,,അതിലൂടെ പോയ ആരുടെയോ ഡ്രെസ്സിലായി,,,,ഞാൻ അവളെ നോക്കിയതും,,,,ഒന്നും അറിയാത്ത പോലെ ഫുഡ്‌ കഴിക്കുന്നുണ്ട്,,,,,, ആ തെണ്ടി കാരണം ഇന്നും മുഴുവനും എനിക്ക് കണ്ടക ശനിയാണ്,,,,,😢 ഇനി ഏതവന്റെ കയ്യീന്നാവോ,,,,,വയറു നിറച്ചു കേൾക്കുന്നതെന്ന് ആർക്കറിയാം,,,,, ഞാൻ പേടിയോടെ ആരാന്നറിയാൻ നോക്കിയതും,,,,,മുന്നിൽ എന്റെ ശത്രുവിന്റെ കത്തി ജ്വലിക്കുന്ന കണ്ണുകളാണ് കാണാൻ കഴിഞ്ഞത്,,,,, " നീ എവിടെ നോക്കിയാടി നടക്കുന്നെ,,,," റബ്ബേ,,,,,ഈ തൊരപ്പനും ടൂറിനു വന്നിട്ടുണ്ടോ,,,, അപ്പൊ അവന്റെ വലുകളുമുണ്ടാകും,,,, എന്നിട്ട് ഞാൻ കണ്ടില്ലല്ലോ,,,,, മിക്കവാറും ഞങ്ങളുടെ ബസ്സിലാവാനാണ് സാധ്യത,,,, തെറ്റെന്റെ ഭാഗത്താണെലും വേഗം അതൊന്നു ഒത്തു തീർപ്പാക്കാൻ ഞാൻ തീരുമാനിച്ചു,,,, ഇല്ലേൽ,,,,,അത് കൈവിട്ടു പോകുമെന്ന് നല്ല പോലെ എനിക്കറിയാമായിരുന്നു,,,, " റാഷിദ്‌,,,,അറിയാതെ സംഭവിച്ചതാണ്,,,, അതിനത്ര കച്ചറ ഉണ്ടാക്കേണ്ട ആവശ്യമില്ല,,,, മറ്റുള്ളവർക്ക് മുന്നിൽ വെറുതെയൊരു സീൻ ക്രീയേറ്റ് ചെയ്യാതെ,,,,മാറി നിൽക്ക്,,,," " ഞാൻ ഉണ്ടാക്കും കോപ്പേ,,,,,വെറുതെ പ്രശ്നം ഉണ്ടാക്കുന്ന നിന്റെ സ്വഭാവം എല്ലാവരുമൊന്ന് അറിയട്ടെ,,,,,അതല്ലേ അതിന്റെ ശെരി,,,," " നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലേ,,,, കൊറച്ചു ആയപ്പോയേക്കും നീ ഇങ്ങനെ,,,,, അപ്പൊ മുഴുവൻ ആയാലോ,,,,ഹേ,,,," ബാക്കിയുണ്ടായിരുന്ന കറി ഒന്നൂടെ അവന്റെ ഡ്രെസ്സിലേക്ക് ഒഴിച്ചു കൊടുത്തു,,,, ഇപ്പൊ അവിടെയാകെ പൂക്കളം തീർത്തിട്ടുണ്ട്,,,, കളി അതും എന്നോട്,,,,😎 " ഡി,,,,അഹങ്കാരി,,,,,നിനക്കിത്ര ധൈര്യമോ,,,?? അതൊന്നു കുറച്ചിട്ടേ ബാക്കി കാര്യമുള്ളൂ,,,,!! " എന്നും പറഞ്ഞ് അവനെനിക്ക് നേരെ കയ്യോങ്ങി,,,,ഇപ്പൊ കിട്ടുമെന്ന് വിചാരിച്ച് കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു,,,, ചോദിച്ചു വാങ്ങിയതല്ലേ,,,,അനുഭവിക്കുക തന്നെ,,,,, കൊറച്ചു നേരം കഴിഞ്ഞിട്ടും ശബ്‌ദമൊന്നും കേൾക്കാനില്ല,,,,, പതിയെ ഒരു കണ്ണ് തുറന്ന് നോക്കിയപ്പോ,,,,, പ്രതിമ കണക്കെ നിൽക്കുന്ന അവനെയാണ് കണ്ടത്,,,,,കൈയ് ഉയർത്തിയപ്പാടെ,,,,, ആരോ കണ്ട് ഭയന്നിട്ടുണ്ട്,,,,ഇവനിക്കിതെന്തു പറ്റിയെന്ന്,,,,പറഞ്ഞോണ്ട് പുറകിലേക്ക് തിരിഞ്ഞപ്പോഴാണ്,,,,അവനെ പേടിപ്പിച്ച ഉടമയെ ഞാൻ കണ്ടത്,,,, കലിപ്പൻ,,,,,,,!!! * എല്ലാവരും വന്നില്ലെന്ന് നോക്കാൻ പുറത്തിറങ്ങിയതും,,,,കണ്ണുകൾ പാഞ്ഞത്,,,,, ഐഷുവിനെ തല്ലാൻ നിൽക്കുന്ന റാഷിദിലേക്കാണ്,,,,, എന്റെ നിഴൽ വെട്ടം കണ്ടപാടെ,,,,ഒരിളി സമ്മാനിച്ച് അവൻ അവിടെന്ന് സ്ഥലം വിട്ടു,,,, അവളാണെങ്കിൽ എന്നെ കണ്ണു മിഴിച്ചു നിൽക്കാ,,,,, അതൊന്നും ശ്രദ്ധിക്കാതെ എല്ലാവരും കേൾക്കാൻ വേണ്ടി കൈയ് കൊട്ടി വിളിച്ചു കൂവി,,,,, * അതേയ്,,,,,തിന്ന് ഇരിക്കാനാണ് എല്ലാവരുടെയും ഉദ്ദേശമെങ്കിൽ അവിടെ തന്നെ ഇരിക്കാം,,,,,അല്ലാത്തവർക്ക് ബസിൽ വന്ന് കേറാം,,,,, ആനയും അംബാനിയുമായി,,,,ആരെയും പ്രത്യേകിച്ച് ആനയിക്കുന്നതല്ല,,,, ഞാൻ പറയുന്നത് മനസ്സിലായെങ്കിൽ വന്നു കേറാൻ നോക്ക്,,,,,* അവനെ അന്തം വിട്ടു നോക്കിയത് കണ്ടതും,,,, എനിക്കിട്ട് താങ്ങി അത് അനൗൺസ് ചെയ്തത്,,,,കേൾക്കേണ്ട താമസം എല്ലാരും ബസിലേക്ക് ഇടിച്ചു കേറി,,,,, അവസാനം കേറിയത് ഞാനാണ്,,,,, അവനിക്ക് നേരെ രൂക്ഷമായ നോട്ടം നോക്കി,,,, ഞാൻ ഇരിപ്പിടത്തിലേക്ക് നീങ്ങി,,,, ഒരുപാട്,,,,അകലം പിന്നിടുന്തോറും,,,,ബസ് നിലമ്പൂർ ഫോറെസ്റ്റിലൂടെ ഉള്ളോട്ട് പോയി ക്കൊണ്ടിരുന്നു,,,,നല്ലൊരു പ്രകൃതി രമണീയമായ കാഴ്ചയായിരുന്നു അത്,,,,, പോകുന്നതിനനുസരിച്ച് ഇരുട്ട് കുത്താൻ തുടങ്ങുന്നുണ്ട്,,,,,നേരിയ തണുപ്പ്,,,,മനസ്സിനും ശരീരത്തിനും വല്ലാത്തൊരു കുളിരേകി,,,, ഒരു ഭാഗത്ത് ബസ് നിർത്തി,,,,അകത്തേക്ക് കേറാനുള്ള ടിക്കറ്റ് ശെരിയാക്കി,,,,, അങ്ങനെത്തെ കാര്യത്തിനൊക്കെ,,,കലിപ്പനും പാച്ചുവും ഉഷാറാണ്,,,, കൊറെ നേരം അത് നോക്കി നിന്നു,,,,അവര് തിരിച്ചും നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോ,,,, ഞാൻ വേറെ എവിടെക്കോ ദൃഷ്ടിയെ മാറ്റിപ്പാർപ്പിച്ചു,,,, ന്റെ ചങ്ക്‌സൊക്കെ എനിക്ക് മുന്നേ ഓടി,,,, പാലത്തിനടുത്ത് ചെന്നിട്ട്,,,,സെൽഫിയോട് സെൽഫി,,,,,അതും പല പോസിലും,,,, എന്നെ കൂട്ടാതെ പോയതിനു,,,,ഞാൻ അത് മൊത്തം അലമ്പാക്കി,,,,😀 അങ്ങനെ തായേ കൂടെ ഒഴുകുന്ന പുഴയുടെ ഭംഗി ആസ്വദിച്ചു നിൽക്കു മ്പോഴാണ്,,,,, ഞാനൊട്ടും പ്രതീക്ഷിക്കാതെ,,,,എന്നെയാരോ പിടിച്ചുന്തിയത്,,,,പിടി കിട്ടാതെ ഞാൻ വീണു,,,, ഐഷു,,,,,,,,!!! ( തുടരും ) ****************************************** ഇന്നലെ പോസ്റ്റാൻ നിന്നപ്പോ,,,,നെറ്റ് പണി തന്നു,,,,അതാണ് പോസ്റ്റാൻ കഴിഞ്ഞത്,,,, എല്ലാവരും ക്ഷമിക്കണം,,,,ആരും ദയവ് ചെയ്ത് പഞ്ഞിക്കിടരുത്,,,,, എന്നെ പ്രോത്സാഹിപ്പിക്കുന്ന മാന്യരായ വായനക്കാരോട് എന്റെ നന്ദി അറിയിക്കുന്നു,,,,, ഈ പാർട്ട്‌ ബോറായിട്ടുണ്ടെൽ നെക്സ്റ്റ് പാർട്ട്‌ നന്നാക്കാൻ ശ്രമിക്കാം,,,,,, ഇൻശാഅല്ലാഹ്,,,,,,നെക്സ്റ്റ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു പോസ്റ്റുന്നതായിരിക്കും,,,, എല്ലാവരോടും പ്രത്യേകം,,,, അക്ഷമയോടെ കാത്തിരിക്കണമെന്ന് അറിയിക്കുന്നു ,,,,,
58.6k views
2 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because