@sumayya6
@sumayya6

___sumayya sumi__💙💚

💘AALAM KI RANI💘 insta id : sumayya_sumi__123

*💘AALAM KI RANI💘* _ഭാഗം.49_ ✍️Sumayya sumi "എങ്കി ശെരി.....കണ്ടിന്യൂ....."എന്നും പറഞ്ഞ് അവൻ അവിടുന്ന് പോയി..... ഇവൻ ഇനി എന്നെ മനസ്സിലായില്ലെ???? ആഹ്.... ആവോ.... ഞാൻ പിന്നേ ഗ്രൗണ്ടിൽ കിടന്ന് കറങ്ങി തിരിഞ്ഞു സമയം പോകാതെ ആയപ്പോ ഞങ്ങടെ അത്തിമരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു......പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സ്റ്റാറ്റസ് എല്ലാം നോക്കി ഇരുന്നപ്പോ ഉണ്ട് ഹരിയേട്ടന് അങ്ങോട്ട് വരുന്നു..... "കോളേജിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് അറിയില്ലേ കോപ്പേ,????? "എന്നും പറഞ്ഞു എന്റെ തലക്കിട്ടു ഒന്നു കൊട്ടി എന്റെ അടുത്തായി വന്നിരുന്നു..... "ഓ പിന്നേ..... അതൊക്കെ ചുമ്മാതാ..... അങ്ങനെ ഒന്നൂല്യന്നേ...."എന്നും പറഞ്ഞു ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു..... "അയ്യടി.....പ്രിൻസ് കണ്ടോണ്ട് വന്നാ തീർന്ന്....നീ ഏതു കൊമ്പത്തെ മോൾ ആണേലും മൂപ്പര് വെട്ടി അരിയും.......അതൊക്കെ അവിടെ നിക്കട്ടെ..... നീ എന്താ ഇവിടെ????? ഇപ്പോ ക്ലാസ്സ്‌ ഇല്ലേ????? "എന്നും പറഞ്ഞു ഏട്ടൻ എന്നെ ഒന്നു അടിമുടി നോക്കി.... "ക്ലാസ്സ്‌ എപ്പഴും ഉണ്ടല്ലോ.... "എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു ഇരുന്നു.... "ഡീീീ വടയക്ഷി..... കളിക്കാതെ കാര്യം പറയടി...... ഫസ്റ്റ് ഡേ തന്നെ ഗെറ്റ് ഔട്ട്‌ അടിച്ചോ???? "എന്നും പറഞ്ഞു എന്നെ മൂപ്പരെ നേരെ തിരിച്ചു.... "ആഹ്.... ബ്ലാഹ്..... കൊറേ ക്ലാസ്സിൽ ഇരുന്നിട്ട് എന്താ???? " "ഇതൊക്കെ ഇപ്പൊ പറയും.... എക്സാം ആകുമ്പോ അറിയാ... ഓരോ ക്ലാസ്സ്‌ ന്റേം വെല..... ഹാ... എന്തായാലും ഇവിടെ ഇങ്ങനെ ഇരിക്കണ്ട.... അത്ര സേഫ് അല്ല....നീ ലൈബ്രറിയിലേക്ക് പൊക്കോ.... അവിടെ ഫറു ഉണ്ട്.... "എന്നും പറഞ്ഞു ഏട്ടൻ ഷർട്ടു ഒന്നു ശെരി ആക്കി എണീറ്റു..... "ഓഹോ.... അവക്ക് അവിടെ എന്താ പണി????? " "ആവോ.... ഞാൻ ചോദിച്ചപ്പോ പറഞ്ഞ് ബുക്ക്‌ വായിക്കാ....ഇങ്ങൾ പോയിക്കോന്ന്..... പിന്നെ ഞാനിങ് പോന്നു..... " "അപ്പടി..... ലൈബ്രറി എവിടെ?????? "എന്ന് ചോദിച്ചതും ഹരിയേട്ടന് ലൊക്കേഷൻ പറഞ്ഞ് തന്നു..... പിന്നേ നേരെ ലൈബ്രറിയിലേക്ക് വിട്ടു..... അവിടെ എത്തിയപ്പോ ഡോർ ചാരി വെച്ചിട്ടുണ്ട്.... അത് തുറന്നതും മുന്നിലുള്ള കാഴ്ച കണ്ടു ഞാൻ ഞെട്ടി തരിച്ചു തിരിഞ്ഞു നിന്നു പോയി...... ലാ ഹൗല വലാ.......ലിപ്ലോക്ക്......ഫറു+പൂച്ചക്കണ്ണന്..... എന്റെ കിളികൾ ഒക്കെ ഓടിയ വഴി കണ്ടില്ല...... എന്റെ ഉമ്മച്ചി..... അപ്പൊ ഇതിനാണ് അല്ലേ പൂച്ചക്കണ്ണന് ഇവളെ വെറുതെ വഴക്ക് പറഞ്ഞു ഗെറ്റ് ഔട്ട്‌ അടിക്കുന്നത്..... എന്നാലും എന്റെ ഫറു..... വല്ലാത്ത ജാതി വായന തന്നെ..... ഡോർ തുറന്ന ശബ്ദം ഒന്നും രണ്ടും കേട്ടില്ലാ എങ്കിലും ഞാൻ കണ്ണ് അടച്ചു പിടിച്ചു തുറന്ന ഡോറിൽ മുട്ടിയതും രണ്ടും ഞെട്ടി തരിച്ചു വിട്ട് നിന്നു..... "അപ്പൊ ഇതിനാണ് അല്ലേ സാർ ഗെറ്റ് ഔട്ട്‌ അടിച്ചു ലൈബ്രറിയിലേക്ക് വിടുന്നത്..... ഗുഡ്..... "എന്നും പറഞ്ഞു ഞാൻ പൂച്ചക്കണ്ണനെ നോക്കി ഒന്നു ദഹിപ്പിച്ചു.... "ഹേയ്.... ഞാൻ....." "മതി മതി.... പറഞ്ഞു ബുദ്ധിമുട്ടണ്ട ആവശ്യം ഇല്ലാ.....ഈ കണക്കിന് പോയാ പിന്നേ ജൂനിയർ ഫർവാ റയാൻ സ്വന്തം പേരെന്റ്സ്ന്റെ കല്യാണം കൂടാൻ ഉള്ള ഭാഗ്യം കിട്ടും..... "എന്നും പറഞ്ഞു രണ്ടിനെയും ഒന്നു ഇരുത്തി നോക്കി.... "ദിഫു.... ഞാൻ പറയട്ടെ.... "എന്നും പറഞ്ഞു ഫറു മുന്നിലേക്ക് വന്നതും ഞാൻ വേണ്ടെന്ന് ആക്ഷൻ കാട്ടി.... "നോ താങ്ക്സ്..... യൂ കണ്ടിന്യൂ..... "എന്നും പറഞ്ഞു വേഗം ഡോർ അടച്ചു ക്ലാസ്സിലേക്ക് ഓടിയപ്പോയേക്കും ബെൽ അടിച്ചിരുന്നു....... ലഞ്ച് ആയോണ്ട് ഓരോരുത്തർ ആയി ക്ലാസ്സിന്ന് പോയി തുടങ്ങി..... ഞാൻ ക്ലാസ്സിലേക്ക് ഓടി കയറിയതും നേരെ ചെന്ന് ഒരു ചെക്കനെ ഇടിച്ചു..... "ഉഉഫ്.... സോറി...... "എന്നും പറഞ്ഞ് ഒരു ഓട്ടം ആയിരുന്നു പാറുന്റെയും അന്നമ്മന്റെയും അടുത്തേക്ക്......... ____________ 【ഐറാ】 ലഞ്ച് ആയതും കുട്ടികൾ ഓരോന്നു ആയിട്ട് ക്ലാസ്സിന്ന് പോയി തുടങ്ങി...... റിഷുവും അബിയും പള്ളിയിൽ പോകാൻ വേണ്ടി പോക്കറ്റിൽ നിന്നും കർചീഫ് എല്ലാം എടുത്തു തലയിൽ കെട്ടി ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങാൻ നിന്നതും ദിഫു ഉണ്ട് കൊടും കാറ്റ് പോലെ ഓടി വന്നു റിഷൂനെയും ഇടിച്ചു ഒരു സോറിയും പറഞ്ഞ് സീറ്റിൽ വന്നു ഇരിന്ന് കിതക്കുന്നു..... "എന്താടി????? നിന്നെ വല്ല നായിയും ഓടിച്ചോ???? "എന്നും ചോദിച്ചു ഞാൻ അവളെ തല ഒന്നു കൊട്ടി കൊടുത്തു..... "നായി അല്ല മോളെ.... അതുക്കും മേലെ ഉള്ള ഒരു സീൻ കണ്ടു ഓടിയതാ..... "എന്നും പറഞ്ഞു പെണ്ണ് വെള്ളക്കുപ്പി എടുത്തു വെള്ളം വായിലേക്ക് കമിയ്ത്തി..... "അതെന്താ ഡീീീ.... നീ വല്ലവനും കുളിക്കുന്നത് കണ്ടോ???? അത് കണ്ടാ തന്നെ നീ ഓടാൻ ചാൻസ് ഇല്ലല്ലോ..... പിന്നെന്ത് കണ്ടിട്ടാ???? "എന്ന് ചോദിച്ചപ്പോയേക്കും നമ്മുടെ മിസ്സിസ് പൂച്ചക്കണ്ണന് ഓടി വന്നു ദിഫുന്റെ വായ പൊത്തി..... പിന്നേ രണ്ടും മൽപ്പിടുത്തം ആയതും ഞാൻ ഫെബിയേയും ജിനൂനെയും കൂട്ടി ക്യാന്റീനിലേക്ക് വിട്ടു..... മൂന്ന് ബിരിയാണി ഓർഡർ ചെയ്തു സീറ്റിൽ ഇരുന്നതും ഞങ്ങടെ നേരെ ഓപ്പോസിറ്റ് സൈഡിൽ വന്നു ഇരുന്നവരെ കണ്ട് എനിക്ക് ഇരിക്കണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥയാ....... തൻസീറും കൂട്ടരും.... ഞാൻ വേഗം തടി തപ്പാൻ നിന്നതും അവറ്റകൾ എന്നെ അവിടെ പിടിച്ചു ഇരുത്തി...... "എന്താടി????? "ഫെബി എന്നെ ഇരുത്തുന്നതിനു ഇടെ ചോദിച്ചു...... "ഒന്നൂല്യ.... ഞാൻ ഒന്നു വാഷ്‌റൂം വരെ പോയി വരാം..... "എന്നും പറഞ്ഞ് എണീറ്റതും "ഇരിക്കെടി അവിടെ....."എന്നൊരു അലർച്ച കേട്ട് എണീറ്റ പടി ഇരുന്നു..... തിരിഞ്ഞ് നോക്കുമ്പോ തൻസീർ അവന്റെ മുന്നിൽ ഇരുന്ന പെണ്ണിനോട് അലറിയതാ....പിന്നേ ഞാൻ ആ ഭാഗത്തേക്ക് തന്നെ നോക്കാൻ നിന്നില്ല.... "എന്താടി???? വാഷ്‌റൂമിൽ പോവാൻ ഇല്ലേ???? "ജിനു അടക്കി ചിരിച്ചു കൊണ്ട് എന്നെ നോക്കി..... "ഇനി പോവണം എന്നില്ല...... "എന്നും പറഞ്ഞ് ഉമിനീര് ഇറക്കി ഷാൾ കൊണ്ട് മുഖം പൊത്തി ഇരുന്നു...... "അതെന്താ???? "രണ്ടും ഒപ്പം ചോദിച്ചതും ഞാൻ തൻസീറിനെ ഒന്ന് നോക്കി.... "ആ....ആവശ്യം ഒക്കെ കഴിഞ്ഞു..... " "ഇവിടെയോ??? അയ്യേ.... "എന്നും പറഞ്ഞു ഫെബി വാ പൊത്തി ചിരിക്കാൻ തുടങ്ങി... "നിന്റെ തല..... ഞാൻ ഉദ്ദേശിച്ചത് അതല്ല..... "എന്നും പറഞ്ഞു അവറ്റകൾക്ക് കാര്യം വിശദീകരിച്ചു കൊടുത്തതും അവറ്റകൾ എന്നെ നോക്കി അനുഭവിച്ചോ എന്ന്...... ഇതാണ് സൂർത്തുക്കളെ സ്നേഹം....കണ്ട് പഠിക്ക്.... ____________ 【ദിഫു】 ഞാൻ പാറൂന്റെയും അന്നമ്മയുടെയും അടുത്ത് എത്തിയതും ഫറു ഉണ്ട് ഓടി കിതച്ചു വരുന്നു....അവൾ വേഗം വന്നെന്റെ വായ പൊത്തി...... "എടി.... നീ കണ്ടത് ഒന്നുമല്ല സത്യം......ഞാൻ പറയട്ടെ..... "എന്നും പറഞ്ഞു പെണ്ണ് നിന്ന് കിതച്ചു..... "വേണ്ടാ വേണ്ടാ വേണ്ടാ.... നീ പറയണ്ട.... ഞാൻ എല്ലാം കണ്ടതാ........ " "എന്ത് കണ്ടതാ എന്ന്???? " "നിങ്ങളുടെ കി....."എന്ന് പറഞ്ഞപ്പോയേക്കും പെണ്ണ് എന്റെ വായ പൊത്തി..... "ചി....നാണം കെടുത്താതെ ഹംക്കേ...... ഞാൻ പറയാം..... " "എന്നാ പറ....." ____________ 【ഫറു】 "എന്നാ പറ....."എന്നും പറഞ്ഞു മൂവരും എന്നിലേക്ക് ചെവി കൂർപ്പിച്ചതും ഞാൻ ഒന്നു കണ്ണടച്ചു ചിന്തിച്ചു പറയാൻ തുടങ്ങി....... ******** റയാൻ ക്ലാസ്സിന്ന് പുറത്താക്കിയ ദേഷ്യത്തിൽ ഞാൻ നേരെ ലൈബ്രറിയിലേക്ക് പോന്നു..... എനിക്ക് ആകെ സമാധാനം കിട്ടുന്ന സ്ഥലം ഇവിടെയാ..... ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് ആരും ഇല്ലായിരുന്നു....ഞാൻ പോയി ഷേക്ക്‌സ്ഫിയറിന്റെ "മിഡ് സമ്മർ നൈറ്റ്‌ ഡ്രീം" എന്ന നോവലും എടുത്തു ഒരു ബെഞ്ചിൽ വന്നിരുന്നു..... ഇന്ന് ലൈബ്രറിയിൽ ടീച്ചർ സീറ്റിൽ ഇരിക്കുന്നത് ഹരിയേട്ടന് ആണ്..... ടീച്ചർ ലീവ് ആകുമ്പോ എല്ലാം ഹരിയേട്ടന് ആണ് ഇവിടെ ഇരിക്കാർ...... "എന്താ ഫറു.... ഇന്നും റയാൻ ഗെറ്റ് ഔട്ട്‌ അടിച്ചോ???? "റെക്കോർഡ് സെറ്റ് ആക്കുന്നതിന് ഇടെ ഹരിയേട്ടനെന്നെ ഒന്നു നോക്കി...... "ഹ്മ്മ്..... "ഞാനൊന്ന് മൂളുക മാത്രം ചെയ്തു.... "എന്നാടി നിങ്ങൾ രണ്ടും ഒന്നു നല്ലം പോലെ കഴിയാ.... എന്നും അടിയും വയക്കും തന്നെ...... " "ഹരിയേട്ടാ..... ഇങ്ങളും കൂടെ ഇനി എന്നെ കുറ്റപ്പെടുത്താണോ????? വയ്യാ....മതിയായി....ഞാൻ കോളേജ് തന്നെ നിർത്താ.....വയ്യ ഇനി..... അവന്റെ ആട്ടും തുപ്പും കേക്കാൻ ആയിട്ട് വരുന്നത് പോലെയാ...... " "ഞാൻ കുറ്റപ്പെടുത്തുന്നത് അല്ല ഫറു..... നീയൊക്കെ ഇങ്ങനെ തല്ല് കൂടി കാണുമ്പോ ഒരു അസ്വസ്ഥതയാ.... അത് വിട്..." "ഹേയ്..... എന്നെ കാര്യം ആക്കണ്ട ഹരിയേട്ടാ.....ഞാൻ എങ്ങനെ എങ്കിലും കഴിഞ്ഞു പോകും..... റയാൻ തോന്നുന്നത് പോലെ ചെയ്യട്ടെ....അവൻ ഞാൻ അവന്റെ ജീവിതത്തിൽ നിന്ന് പോയി കിട്ടിയാ മതി.....പക്ഷെ ഞാൻ എങ്ങനെ????വീട്ടിൽ തളർന്നു കിടക്കുന്ന ഉപ്പ,,,ഞാൻ എങ്കിലും രക്ഷപ്പെട്ടു എന്ന മട്ടിൽ ആണ്......കല്യാണം അടുത്തായി തന്നെ ഉണ്ടാകും എന്നും പറഞ്ഞു സന്തോഷത്തിലാ ഉപ്പ..... ഒക്കെ ഞാൻ ആയിട്ട് തകർത്ത് എറിയണോ,???"എന്നും ചോദിച്ചു അടക്കി പിടിച്ച തേങ്ങൽ കണ്ണീര് ആയിട്ട് മുഖത്ത് സ്ഥാനം പിടിച്ചതും ഞാൻ വേഗം കണ്ണ് തുടച്ചു..... "ഹേയ്..... കരയാതെ കോപ്പേ.....ഗ്രൗണ്ടിലേക്ക് പോര്...... "എന്നും പറഞ്ഞു ഹരിയേട്ടനെന്റെ തലയിൽ ഒന്നു തലോടി.... "വേണ്ട.....ഹരിയേട്ടന് പൊക്കോ..... ഞാൻ ബുക്ക്‌ വായിക്കാ....." എന്ന് പറഞ്ഞതും പെട്ടന്ന് റയാൻ ലൈബ്രറിയുടെ ഡോർ തുറന്ന് വന്നു എന്നെ ഒന്നു തുറിച്ചു നോക്കി കൊണ്ട് ഹരിയേട്ടനോട്‌ ക്ലാസ്സിൽ പോകാൻ പറഞ്ഞ്..... ഹരിയേട്ടന് അപ്പൊ തന്നെ എന്നെ ഒന്നു നോക്കീട്ട് പുറത്തേക്ക് പോയതും ഞാൻ പിന്നേ റയാനെ കാര്യം ആക്കാതെ പുറത്തേക്ക് പോവാൻ ഒരുങ്ങിയതും റയാൻ വേഗം ഡോർ ലോക്ക് ചെയ്തു ചാവിയും കൊണ്ട് സീറ്റിൽ പോയിരുന്നു...... "റയാൻ...... ഡോർ തുറക്ക്.... അല്ലേ ചാവി താ..... കളിക്കാൻ നിക്കല്ലേ റയാൻ....... റയാൻ....... റയാൻ....."എന്നൊക്കെ അലറി വിളിച്ചു എങ്കിലും അവൻ അതൊന്നും കാര്യം ആക്കാതെ മുഖത്തെ ദേഷ്യം ബുക്ക് മറിച്ചു കൊണ്ട് തീർത്തു...... "റയാൻ..... നിന്നെയാ ഈ വിളിക്കുന്നെ.... "ബെഞ്ചിൽ ആഞ്ഞടിച്ചു അവനെ വിളിച്ചതും അവൻ അവന്റെ പൂച്ചക്കണ്ണും വെച്ച് എന്നെ ഒന്നു തുറിച്ചു നോക്കി..... "സോ വാട്ട്‌??? " "റയാൻ.... നിനക്ക് എന്താ വേണ്ടെ???? " "നിന്നോട് ഞാൻ പല വെട്ടം പറഞ്ഞതാ ബോയ്സിനോട് ഫ്രണ്ട്ഷിപ് വെക്കണ്ട എന്ന്.... എന്താടി നിനക്ക് അനുസരിച്ചാ????? "എന്നും ചോദിച്ചു മുഖം ചോപ്പിച്ചു കൊണ്ട് അവൻ എണീറ്റു എനിക്ക് നേരെ വന്നു..... "നീ പറഞ്ഞത് ഒക്കെ അനുസരിക്കാൻ ഞാൻ നിന്റെ ആരാ???? ഇന്ന് അല്ലേൽ നാളെ നിന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങാൻ ഇരിക്കുന്ന ഞാൻ എന്തിനാ നീ പറയുന്നത് അനുസരിക്കുന്നെ.......... പറ.... എന്തിനാ?????? എന്നെ അങ്ങ് കൊന്ന് തന്നേക്ക് റയാൻ...... എന്നാൽ ഞാൻ ഇതിലും സന്തോഷവതി ആയിരിക്കും...... മടുത്തു.....എന്താടാ നിന്റെ നാവ് ഇറങ്ങി പോയോ???? ഇപ്പൊ ഒന്നും പറയാൻ ഇല്ലേ നിനക്ക്????? " പെട്ടന്ന് റയാൻ ബുക്ക്‌ അടക്കി വെച്ച് എന്റെ നേരെ തിരിഞ്ഞു..... "നാവ് ഇറങ്ങി പോയിട്ടൊന്നും ഇല്ലാ...... നിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഞാൻ തരാം.... ഫസ്റ്റ്.... ഞാൻ പറഞ്ഞത് എല്ലാം അനുസരിക്കാൻ നീയെന്റെ ആരാ എന്ന്..... ആരാണെന്ന് നിനക്ക് അറിയില്ലേ???? എങ്കി ഞാൻ പറഞ്ഞു തരാം....."എന്നും പറഞ്ഞ് കൊണ്ട് അവൻ എന്റെ പിന് ചെയ്തു വെച്ച ഷാൾ വലിച്ചു ഊരി.... "റയാൻ.... നീയെന്താ ചെയ്യുന്നേ???? " "മിണ്ടാണ്ട് ഇരിക്കെടി.... " "ചി.... വിട് റയാൻ...... റയാൻ... നിന്നോടാ വിടാൻ പറഞ്ഞത്....." എന്നൊക്കെ വിളിച്ചു കൂവിയിട്ടും റയാൻ അത് കാര്യം ആക്കാതെ ഷാൾ വലിച്ചു ഊരി എറിഞ്ഞു..... എന്നിട്ട് എന്റെ മഹറിൽ പിടുത്തം ഇട്ടു..... "റയാൻ.... ഇട്സ് ടൂ മച്ച്......ലീവ് മി........ റയാൻ...... ആം സ്പീക്ക്‌ങ് ടു യൂ...... " "ഇത് കെട്ടിയത് ഞാൻ ആണെന്ന് നിനക്ക് ഇപ്പോഴും മനസ്സിലായില്ല അല്ലേ...... വേണ്ടെടി.... മനസ്സിലാകണ്ട.....ഇത് ഞാൻ എടുക്കാ.....എന്തായാലും നിന്റെ അനുവാദം കൂടാതെ നിന്റെ കഴുത്തിൽ ഞാൻ തീർത്ത വേലി അല്ലേ ഇത്..... ഇത് നിന്റെ അനുവാദം കൂടാതെ തന്നെ ഞാൻ എടുത്തോളാം......"എന്നും പറഞ്ഞ് അവൻ അത് പിടിച്ചു വലിച്ചതും ഞാൻ ഒരു നിമിഷം അവനെ തടഞ്ഞു....... "റയാൻ..... വേണ്ട..... അതിൽ തൊട്ട് കളിക്കണ്ട..... ശെരിയാ.... നീ എന്റെ അനുവാദം ഇല്ലാത എന്നിൽ ചാർത്തിയ വേലി തന്നെയാ ഇത്.... പക്ഷെ ഇതെന്നിൽ നിന്നും എടുക്കാൻ റയാന് ഫർവയുടെ അനുവാദം നിർബന്ധം ആണ്...... " "മിണ്ടാതെ ഇരിക്കെഡീീീ..... "എന്നും പറഞ്ഞ് കലിപ്പിൽ അവൻ എന്റെ എതിർപ്പുകൾ വക വെക്കാതെ മഹർ പിടിച്ചു വലിച്ചതും മഹർ പൊട്ടി അറ്റു അവന്റെ കൈകളിൽ ചുരുണ്ടു കൂടി....... " ഇന്ന് മുതൽ നീ സ്വതന്ത്രയാണ്......നിനക്ക് തോന്നുന്ന പോലെ ജീവിക്കാം..... റയാൻ നിന്നെ തടയാൻ വരില്ല.......പ്രായം 17 പോലും തികയാത്ത നിന്നെ ഒക്കെ എന്റെ കയ്യിലെ സമ്പത്ത് കണ്ട് നിക്കാഹ് ചെയ്തു തന്നു ഒരു വർഷം കാത്തിരുന്നു കല്യാണം നടത്താൻ മോഹം മനസ്സിലിട്ട് നടക്കുന്ന നിന്റെ തന്തയോട് പറഞ്ഞേക്ക്......റയാൻ ഫർവയെ മൊഴി ചൊല്ലി എന്ന്...... ഇനി ഫർവ റയാന്റെ പെണ്ണ് അല്ലെന്ന്......."അവൻ പറയുന്നത് ഒന്നും എനിക്ക് അംഗീകരിക്കാൻ ആകുന്നുണ്ടായിരുന്നില്ല..... "റയാൻ......... "ഒരു തരം അന്താളിപ്പോടെ ഞാൻ അവനെ നോക്കി..... "അലറണ്ട.............. പണത്തിനു വേണ്ടി സ്നേഹിക്കുന്ന നിന്റെ സ്നേഹം റയാൻ വേണ്ട....... " "റയാൻ...... നിന്റെ കയ്യിൽ നിന്ന് അഞ്ചു പൈസ ഞാനോ എന്റെ ഉപ്പയോ വാങ്ങിയിട്ടുണ്ടൊ????? ഉണ്ടോ???? പറയടാ..... എന്തിനാടാ ആ പാവത്തെ പറ്റി ഇങ്ങനെ എല്ലാം പറയുന്നേ.......എന്ത് തെറ്റാ റയാൻ അങ്ങേര് നിന്നോട് ചെയ്തത്????? സ്നേഹിച്ചിട്ടല്ലെ ഒള്ളൂ.... ഒരായിരം വെട്ടം ഉപ്പ പറഞ്ഞതാ..... ഞങ്ങക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കുടുംബം ആണ് റയാന്റെ കുടുംബം എന്ന്.......ഇന്ന് വീഴും നാളെ വീഴും എന്നും പറഞ്ഞോണ്ട് നിൽക്കുന്ന ആ ഓടിട്ട വീട്ടിലെ പെണ്ണായ എനിക്ക് കൊട്ടാരത്തിൽ ജീവിക്കുന്ന റയാൻ യോജിച്ചതല്ലന്ന്.... എന്നിട്ടും.... നിന്റെ ഉമ്മാന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ ആയോണ്ട് ആണ് ഈ നിക്കാഹിന് സമ്മതിച്ചത് തന്നെ..... അല്ലാണ്ട് നിന്റെ പണമോ പത്രാസോ മോഹിച്ചല്ല........ഇനിയും നിനക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിൽ പറയാൻ എനിക്ക് കഴിയില്ല...... വിശ്വാസം എന്നത് അടിച്ചേൽപ്പിക്കുന്ന ഒന്നല്ലല്ലോ...... എന്നാലും..... ഒന്നേ ഫർവക്ക് നിന്നോട് പറയാൻ ഒള്ളൂ..... എന്നെ വേണ്ടാന്നു വെക്കല്ലേ റയാൻ..... എനിക്ക് നിന്നെ കെട്ടാൻ ആശ ഉണ്ടായിട്ടല്ല...... വീട്ടിൽ ഉപ്പ എന്റെ കല്യാണം മാത്രം സ്വപ്നം കണ്ട് കിടക്കുന്നത് കൊണ്ടാ.....നരകം പോലൊരു ജീവിതം ആണ് നീ എനിക്ക് സമ്മാനിക്കുന്നത് എങ്കിലും ഫർവ സന്തോഷത്തോടെ ഏറ്റു വാങ്ങും.........എന്നെ പോറ്റാൻ അത്രമേൽ എന്റെ ഉപ്പ കഷ്ടപ്പെട്ടിട്ടുണ്ട്..... ഇനിയും കഷ്ട്ടപ്പെടുന്നത് കാണാനോ എന്നെ ഓർത്ത് വിഷമിക്കുന്നത് കാണാനോ വയ്യാഞ്ഞിട്ട് ആണ് റയാൻ.....ആ മഹർ എന്നെ തിരികെ ഏല്പിച്ചു കൂടെ റയാൻ......??? "എന്നും പറഞ്ഞു അവന്റെ കാൽക്കൽ വീണു കരഞ്ഞു..... "ഹും..... നീ നിന്റെ ഉപ്പാനെ അധികം വിശദീകരിച്ചു തരേണ്ട ആവശ്യം ഒന്നുമില്ല..... റയാൻ അറിയാം നിന്റെ തന്തയെ നന്നായിട്ട്.......ഒരാളുടെയും വിശദീകരണം കേട്ടിട്ട് വേണ്ട റയാൻ അയാളെ മനസ്സിലാക്കാൻ...... എന്തായാലും മഹർ തിരികെ തരാൻ എനിക്ക് ഉദ്ദേശം ഇല്ലാ....... നീ പോവാൻ നോക്ക്....... " "റയാൻ..... വെയിറ്റ്..... "എന്നും പറഞ്ഞ് ഞാൻ എന്റെ കഴുത്തിൽ ഉണ്ടായിരുന്ന മറ്റൊരു മാല കൂടെ അയിച്ചു അവന്റെ കയ്യിൽ ഏല്പിച്ചു...അതോടെ ശരീരം ഒന്നാകെ സ്വർണ്ണ വിമുക്തമായി....ആകെ ഉണ്ടായിരുന്നത് അതാ....അതും കൂടെ ഊരി എടുത്തപ്പോ എന്തോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു...... കൂടെ എന്റെ കാറിന്റെ കീയും...... "എന്തായാലും കൊണ്ട് പോകല്ലേ..... ഇതോടെ വെച്ചോ..... നിന്റെ ഉമ്മ തന്നതായിരുന്നു..... " "അപ്പൊ നിന്റെ കഴുത്തിൽ ഒന്നും ഇല്ലേൽ????പിന്നേ കാർ ഒക്കെ നീ വെച്ചോ..... ധാനം ആയിട്ട് കണ്ടാ മതി..... " "ഹേയ്....വേണ്ട..... അഹങ്കാരം മൂത്തു തരുന്ന ധാനം ഫർവക്ക് വേണ്ട..... പിന്നേ മാല..... അതൊന്നും വിഷയം ഉള്ള കാര്യം അല്ലാ..... എനിക്ക് ഇതാ ഈ ഒരു നൂൽ തന്നെ ധാരാളം ആണ്........ പൊന്ന് കൊറേ ഉണ്ടായിട്ട് എന്തിനാ........ "എന്നും പറഞ്ഞ് കയ്യിലെ കറുത്ത നൂൽ അവൻ നേരെ നീട്ടി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കഴുത്തിൽ കെട്ടി.... പെട്ടന്ന് ആരോ ഡോർ മുട്ടിയതും റയാൻ പോയി ഡോർ തുറന്നപ്പോ പ്യൂണ് ആണ്.....അങ്ങനെ പ്യൂണ് പോയതിന്റെ പിന്നാലെ പോകാൻ നിന്ന എന്നെ റയാൻ പിന്നീന്ന് വിളിച്ചു..... "ഫർവാ......ആ ഡോർ ഒന്നു ചാരി വാ..... " "എന്താ..... "ഞാൻ ഡോർ ചാരി സംശയത്തിൽ അവനെ നോക്കി....... "റയാന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കും ആയിട്ട് ഇറങ്ങി പോകുവല്ലേ.....എന്റെ മഹർ കുറച്ചു നാൾ ചാർത്തി നടന്ന പെണ്ണല്ലേ..... റയാന്റെ ഓർമ്മകൾ എന്നും നിന്നിൽ അവശേഷിക്കുന്നതിനായി എന്റെ വക ഇതിരിക്കട്ടെ..... "എന്നും പറഞ്ഞു കൊണ്ട് റയാൻ എന്റെ അധരം കവർന്നു എടുത്തു..... ***** "അപ്പോഴാ നീ വന്നത്..... "എന്നും പറഞ്ഞു ഞാൻ കണ്ണ് തുടച്ചതും ദിഫു പിണഞ്ഞു കൊണ്ട് എണീറ്റു...... ____________ 【ദിഫു】 "അവൻ ആരാ എന്നാ അവന്റെ വിചാരം..... ഒക്കെ നിന്നെ പറഞ്ഞാ മതി.... അവൻ ഒന്നു പറഞ്ഞാ വാ അടക്കി ഇരുന്നോ...... അവനൊന്നു പറഞ്ഞാ നാലെണ്ണം തിരിച്ചു പറഞ്ഞു അവന്റെ വാ അടച്ചിരുന്നു എങ്കിൽ ഇന്ന് ആ മഹർ അവന്റേൽ കിടക്കോ????? "എന്നും ചോദിച്ചു ഞാൻ ഫറൂന്റെ നേരെ കലിപ്പായി..... "ദിഫു.... കൂൾ... കുട്ടികൾ ശ്രദ്ധിക്കുന്നു..... " "ശ്രദ്ധിക്കട്ടേ..... എല്ലാരും അറിയട്ടെ അവരുടെ റയാൻ സാർ ന്റെ തനി കൊണം...... " "വേണ്ട.... നീ സൈലന്റ് ആവ്..... റയാനെ കാര്യം ആക്കണ്ട..... അവൻ എനിക്ക് വിധിച്ചത് അല്ല...... അത്രേ ഒള്ളൂ...... നീ വാ....കാന്റീൻ പോയി എന്തേലും കഴിക്കാ".... എന്നും പറഞ്ഞു ഫറു എന്നേം മറ്റു തെണ്ടികളെയും വലിച്ചു ക്യാന്റീനിലേക്ക് പോന്നപ്പയും മനസ്സ് നിറയെ ഫറുന്റെ അവസ്ഥ ആയിരുന്നു...... ഫറു പുറമേ ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു..... ഉള്ളിൽ പൊട്ടി കരയുക ആണെന്ന് മനസ്സിലായതും ഞാൻ വേറെ എന്തൊക്കെയോ പറഞ്ഞ് വിഷയം മാറ്റാൻ ശ്രെമിച്ചു..... പക്ഷെ.... ശ്രമം പാഴായി........ ഫുഡ്‌ ഓർഡർ ചെയ്യാൻ പോയതും പെണ്ണ് എനിക്ക് വിശപ്പില്ല എന്നും പറഞ്ഞു എണീറ്റു..... "അതെങ്ങന ശെരിയാവും???? നീയല്ലേ ഞങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിച്ചേ..... കഴിച്ചിട്ട് പോയാ മതി... " "വേണ്ട ദിഫു..... ഇപ്പൊ കഴിക്കുന്ന ഭക്ഷണം ഒന്നും വയറ്റിൽ എത്തണം എന്നില്ല..... കാരണം ഞാൻ എന്റെ ഉപ്പാന്റെ സന്തോഷം കെടുത്താൻ പോകുന്നവളാ........ ആ ഹൃദയം നോവിക്കാൻ പോകുന്നവൾ ആണ്.....എന്റെ ഭാവിയെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും ഉപ്പാക്ക് ഇല്ലായിരുന്നു...... ഇപ്പൊ നിക്കാഹ് കഴിഞ്ഞതോടെ ആ ഹൃദയത്തിൽ നിന്നും കരച്ചിൽ എല്ലാം പടി ഇറങ്ങിയത് ആയിരുന്നു...... ഇനി വീണ്ടും അത് തുടരും..... അതൊക്കെ ഓർത്ത് എനിക്കിപ്പോ സമനില തെറ്റി നിൽപ്പ് ആണ്.... ഇപ്പൊ ഒന്നും വേണ്ടടി..... നിങ്ങൾ കഴിക്ക്.... ഞാൻ ക്ലാസ്സിൽ ഉണ്ടാകും "എന്നും പറഞ്ഞു അവൾ പോയതും ഞങ്ങൾ ആരും തടുക്കാൻ നിൽക്കാതെ എന്നാ ഞങ്ങൾക്കും വേണ്ടാ എന്നും പറഞ്ഞു അവളെ പിന്നാലെ വെച്ചു..... "നിങ്ങൾ കഴിച്ചോ.... എനിക്ക് വേണ്ടാത്തതാ.... " "ഞങ്ങൾക്കും വേണ്ടാത്തതാ..... " അങ്ങനെ പിന്നേ ഫുഡ്‌ കഴിക്കാതെ ക്ലാസ്സിൽ കയറി ഇരുന്നതും ഹരിയേട്ടനും അപ്പുവും മെഹ്ഫുവും ക്ലാസ്സിലേക്ക് വന്നു..... "എന്താ ഇന്ന് നാലും ഗ്രൗണ്ടിൽ വരാഞ്ഞേ???? "എന്നും ചോദിച്ചു മെഹ്ഫു ടേബിളിൽ തല വെച്ചു കിടന്ന ഫറൂന്റെ തല പിടിച്ചു പൊക്കി..... "കരയാ???? എന്തിന്???? എന്തിനാടി ഇവൾ കരയുന്നെ???? "എന്നും ചോദിച്ചു ഹരിയേട്ടന് ഞങ്ങളെ നോക്കിയതും ഞങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു...... "മൂപ്പര് ഇത് എന്ത് ഭാവിച്ചാ????? എടാ അപ്പു.....മെഹ്ഫു.... വാ.... അങ്ങേരെ കിറുക്ക് തീർത്തു കൊടുത്തിട്ട് തന്നെ കാര്യം....... "എന്നും പറഞ്ഞു ഹരിയേട്ടന് രണ്ടിനെയും വലിച്ചു നടക്കാൻ ഒരുങ്ങിയതും ഫറു തടഞ്ഞു..... "വേണ്ട ഹരിയേട്ടാ.... അങ്ങേര് എന്താന്ന് വെച്ചാ ചെയ്തോട്ടേ..... തല്ലാനും കൊല്ലാനും ഒന്നും പോണ്ട.... പ്ലീസ്...."എന്നും പറഞ്ഞു അവൾ കരഞ്ഞതും അവരു മൂന്നും ഓക്കേ എന്നും പറഞ്ഞു ഇറങ്ങി പോയി..... പിന്നേ ബെൽ അടിച്ചതും അനൗൺസ്മെന്റ് വന്നു...... നാളെ മുതൽ എല്ലാ കുട്ടികളും യൂണിഫോം ഇടണം എന്ന്.... "യൂണിഫോമ??? "ഞാൻ സംശയത്തിൽ മൂന്നിനെയും നോക്കി.... "ആഹ്....തൻസീർ കൊണ്ട് വന്ന നിയമം ആണ്....ഒരായിച്ച മുന്നേ പറഞ്ഞിരുന്നു യൂണിഫോം എല്ലാർക്കും മസ്റ്റ് ആണെന്ന്..... അടിക്കാൻ ഉള്ളവർ എല്ലാം ഒരായിച്ചക്ക് അകം അടിക്കണം എന്നൊക്കെ..... ചെയർമാൻ അവനാ.... പ്രിൻസ്നോക്കെ അവനെന്നാ ജീവനാ..... ചെകുത്താൻ ആണേലും ഹി ഈസ്‌ എ ഗ്രേറ്റ്‌ മാന്.... പെൺകുട്ടികളുടെ സുരക്ഷ ആണ് ഈ യൂണിഫോമിനു പിന്നിലും.... കോളേജിൽ ഓരോന്ന് ഇട്ടോണ്ട് വരുന്ന ഡ്രസ്സ്‌ കണ്ടാ ഒന്നു വാങ്ങി കൊടുക്കാൻ തോന്നും..... കൊറേ കുട്ടികൾ ഓൾ മോസ്റ്റ്‌ നല്ല ഡ്രസ്സ്‌ ഇടാത്തത് കൊണ്ടാ ഈ റൂൾ അപ്ലൈ ചെയ്തത്..... "എന്നും പറഞ്ഞു പാറു തൻസീറിനെ വാനോളം ഉയർത്തി..... അങ്ങനെ ഇന്നത്തെ ക്ലാസ്സ്‌ ഉച്ചക്ക് തന്നെ കഴിഞ്ഞു..... പോകാൻ എങ്ങനെ എന്ന് നോക്കുമ്പോ ഐറാ നേരത്തെ പോയിരുന്നു.... കോപ്പ്.... ഞാൻ വരുമെന്ന് കരുതി നേരത്തെ പോയി.... ഇനിയിപ്പോ എങ്ങനെ പോകും???? ഫറൂനെ നോക്കുമ്പോ അവൾ ലൈൻ ബസ്സിന് പോവാൻ ബസ്സ്റ്റാൻഡിൽ നിൽപ്പുണ്ട്.... പിന്നേ ഞാനും ഒന്നും നോക്കാതെ സി.ട്ടി പൈസയും എടുത്തു.അവളുടെ അടുത്തേക്ക് നടന്നു..... ജാൻ വരുമ്പോ തന്നെ പറഞ്ഞു ഏല്പിച്ചതായിരുന്നു..... ANJ ബസ്സിൽ അല്ലാതെ ഏതിലും കയറരുത് എന്ന്.....അത് 💘 *നൂറുജ* 💘യുടെ ബസ് ആണ്.... അത് വരുന്നത് വരെ കാത്ത് നിന്നു അതിൽ തന്നെ കയറി.... ഫറുവും എന്റെ കൂടെ തന്നെ കയറി..... അപ്പോഴും ഫറു എന്തോ ചിന്തയിൽ ആണ്.....കണ്ണൊക്കെ നിറഞ്ഞു കവിയുന്നത് കണ്ടപ്പോ അവളുടെ അന്തരീക്ഷം ശെരി അല്ലെന്ന് മനസ്സിലായി......... പിന്നേ അവളെ ഓരോന്നു പറഞ്ഞ് വട്ടാക്കി കൊണ്ടിരുന്നു..... ____________ 【ആലം】 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എത്തി ഫോം കൊടുത്തപ്പോ ഫോം എക്സ്പെയർ ആയെന്ന്.... അപ്പൊ ഒരു കൊല്ലം എക്സ്ട്രാ പഠിക്കണം എന്ന്..... ആകെ കൂടെ ഭ്രാന്ത് ഇളകിയതും ലക്ച്ചറർ ആകണ്ട എന്നും പറഞ്ഞ് കലിപ്പിൽ അവിടുന്ന് ഇറങ്ങി..... "എന്റെ റൂഹേ....നീ കലിപ്പ് ആകല്ലേ.... നമുക്ക് ഈ പണി ചേരില്ല എന്നത് കൊണ്ടാകും പടച്ചോൻ അതിലേക്ക് ഉള്ള എല്ലാ വഴിയും അടച്ചത്..... "ജാൻ എന്നെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.... "കോപ്പാണ്.... എന്റെ വായിൽ ഉള്ളത് കേക്കാൻ നിക്കണ്ട നീ....." "എടാ.... ഒന്നു ഇരുന്നു ചിന്തിക്ക്.... ഇപ്പൊ ചിന്തിച്ചു നോക്കുമ്പോ അതിന് അർത്ഥം ഉണ്ട്..... എടാ... നീ ആരാ??? ഒരു ആർമി.... അപ്പൊ നിനക്ക് ഏതു നേരവും ഒരു കാൾ പ്രതീക്ഷിക്കാം..... വിളിച്ചാ പോകേണ്ടിയും വരും... അപ്പൊ ലക്ച്ചറർ ആയാ തോന്നുമ്പോ പോക്കും വരവും ഒന്നും നടക്കൂല..... "എന്ന് ജാൻ പറഞ്ഞു എന്നെ അവിടെ പിടിച്ചു നിർത്തി.... "അത് മാത്രം അല്ല....കുട്ടിയാളെ ശാപം മൊത്തം വേങ്ങി കൂട്ടണ്ടി വരും.... ഓഹ്... ഞാനില്ലേയ്യ്..... ". എന്നും പറഞ്ഞു നൂർ വേഗം കൈ മലർത്തി..... "എടാ.... പിന്നേ എന്താക്കും???? ജോലി ഒന്നും ഇല്ലാണ്ട് എങ്ങനാ???? "എന്നും പറഞ്ഞു ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി ആലോചിക്കാൻ തുടങ്ങി..... "കിട്ടി.... കിട്ടി.... ബിസിനസ്.... ബിസിനസ്....എസ്... ബിസിനസ്..."എന്നും പറഞ്ഞു ജാൻ തുള്ളിയതും ഞാനും നൂറും ഒരേ പോലെ അവനെ നോക്കി..... "ബിസിനസ???? " "യാ.... ബിസിനസ്....ബിസിനസ് നല്ലൊരു ജോബ് അല്ലേ.... നീ നിന്റെ മെഹബൂബ് വേൾഡ് റി-വർക്ക്‌ തുടങ്ങാൻ പറ... "എന്ന് ജാൻ പറഞ്ഞതും നിങ്ങൾ ഡിസ്‌കസ് എന്നും പറഞ്ഞു നൂർ അവിടുന്ന് പോയി..... ചെക്കൻ ഈ വക കാര്യത്തിൽ ഒന്നും താല്പര്യമില്ല..... "നീ എന്തൊക്കെയാട ഈ പറയുന്നേ??? മെഹബൂബ് വേൾഡ് റി-വർക്ക്‌ തുടങ്ങാനോ??? " "ആഹ്.... നീ അവിടെ ആരേലും ണ്ടേൽ അവരോട് ഏല്പിക്കാൻ നോക്ക്... പണി തുടങ്ങിക്കോട്ടേ.... " "അവിടെ ഇനി എന്ത് പണിയാ??? എല്ലാം സെറ്റ് ആണ്.... ഓപ്പൺ അല്ലാന്നു മാത്രേ ഒള്ളൂ..... " "അതന്നെയാ പറഞ്ഞേ....അവിടെ ഓപ്പൺ ചെയ്യണം..... അവിടെ എല്ലാം വീണ്ടും ഓപ്പൺ ആക്കണം..... " "എന്നിട്ടോ???? " "എന്നിട്ട് അവിടുന്ന് കിട്ടുന്ന ലാഭം വെച്ച് നമ്മൾ ഇവിടെ പുതിയ ബിസിനസ് തുടങ്ങും..... അത് സക്സക്സ് ആയാ അതിന്റെ വിവിധ ബ്രാഞ്ച് ഓൾ ഇന്ത്യയിൽ പ്രവർത്തിക്കും..... എപ്പടി???? " "സെറ്റ്.... "എന്നും പറഞ്ഞു ഞാൻ ബാംഗ്ലൂർ കുറച്ചു പേരെ വിളിച്ചു എല്ലാം സെറ്റ് ആക്കാൻ പറഞ്ഞ്..... ____________ 【നൂർ】 അവര് രണ്ടും അവിടെ ബിസിനസ് പറഞ്ഞു നിന്നപ്പോ ഞാൻ വേഗം വേറെ സീറ്റിൽ വന്നിരുന്നു..... എനിക്കീ വക കുന്തത്തിൽ ഒന്നും വിശ്വാസം ഇല്ലെന്നേ..... പെട്ടന്ന് ഒരു പെണ്ണ് എന്റെ മുന്നിൽ വന്നു ഇരുന്നതും ഞാൻ ഒന്നു തല ചെരിച്ചു അവളെ നോക്കി.... "ഹായ്..... "എന്നവൾ എന്നെ നോക്കി പറഞ്ഞതും ഞാൻ അവളെ ഒന്നു അടിമുടി ചെക്ക് ചെയ്തു അറിയില്ലാ എന്ന് ഉറപ്പ് വരുത്തി പുരികം പൊക്കി ആരാണെന്ന് ചോദ്യം എറിഞ്ഞു..... "ഞാൻ മാഹിറ.... മാഹി എന്ന് വിളിക്കും.... " "സോ???? " "ഞാൻ ഒരു സെൽഫി എടുത്തോട്ടെ????? " "വൈ???? " "ഓഹ്.... എന്റെ പൊന്ന് ഏട്ടാ..... ഞാൻ AJ യുടെ ഒരു കട്ട ഫാൻ ആണ്.... തന്നെ കണ്ടിട്ട് മൂപ്പരെ തനി പകർപ്പ് ആണ്.... അപ്പൊ ഒരാഗ്രഹം പറഞ്ഞതാ......"എന്നവൾ പറഞ്ഞതും എന്റെ വിവിധ ലഡ്ഡുകൾ ഒരുമിച്ചു പൊട്ടി....... "ആഗ്രഹിക്കുന്നതൊരു തെറ്റല്ല..... സോ യൂ ആർ പെർമിറ്റ്ട്...."എന്നും പറഞ്ഞു അവളെ ക്യാമറക്ക് ഒന്നു പോസ് ചെയ്തതും അവൾ വേഗം ഫോട്ടോ എടുത്തു താങ്ക്സ് ഏട്ടാ.... എന്നും പറഞ്ഞു ഒന്നു ചിരിച്ചു തന്നതും പിന്നീന്ന് ഒരു വിളി വന്നു....... "നൂർ...... " ഞാൻ വേഗം ആഹ് എന്ന് മറുപടി നൽകിയതും കൂടെ ആ മാഹി എന്ന മൊതലും മറുപടി നൽകി..... "എന്നെ വിളിച്ചതാ..... "എന്നും പറഞ്ഞു അവളൊന്നു ചിരിച്ചു കാട്ടി..... "കോപ്പാണ്.. എന്നെയാ വിളിച്ചേ???? "എന്ന് ഞാനും.... "എന്നെയാഡോ!!!..."എന്ന് അവളും... "അല്ലെന്നേ.... എന്നെയ....." "താൻ എന്താ ഇങ്ങനെ???? " "അത് ഞാനാ ചോദിക്കണ്ടേ..... താൻ എന്താ ഇങ്ങനെ????...എന്നെയാ വിളിക്കുന്നെ.... " "അല്ലെന്നേ..... " "ആണന്നേ.... എന്റെ പേരാ നൂർ... " "എന്റെ പേരും നൂർ എന്ന് തന്നെയാ..... " "അപ്പൊ മാഹിറ നിന്റെ കൊച്ചമ്മേടെ പേരാണോ ഡീീീ????? " "കൊച്ചമ്മ അല്ല കൊച്ചാപ്പന്..... തന്നോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത് എന്റെ പേര് നൂർ ആണെന്ന്.... " "അപ്പൊ മാഹിറ ആരാടി????? " "എന്റെ ഉമ്മാാ.... എന്റെ ഫുൾ നെയിം മാഹിറ നൂർ എന്നാ..... " "അങ്ങനെ പറയണ്ടേ.... എന്നാലല്ലേ എനിക്ക് മനസ്സിലാകു..." "ഇപ്പൊ ഇയാൾക്ക് മനസ്സിലായോ????? ബൈ തെ വേ തന്റെ നെയിം???? " "ഇപ്പൊ റെഡി.....നൂറുൽ ഫഹം..... നൂർ.... " "ആഹാ.... അപ്പൊ ഡ്യൂപ്ലിക്കേറ്റ് AJ യുടെ പേര് നൂർ എന്നാണ് അല്ലേ.... "എന്നവൾ പറഞ്ഞതും ഞാനൊന്ന് നാവ് കടിച്ചു.... "യ്യാ....യ്യാ.... "എന്നും പറഞ്ഞു ചിരിച്ചു കൊടുത്തു.... "ഒരു മിനിറ്റ്..... ആരാ വിളിച്ചേ എന്ന് നോക്കി വരാട്ട !"എന്നും പറഞ്ഞു അവൾ പോയപ്പോ ഞാൻ മൂക്കത്ത് കൈ വെച്ച് പോയി..... എന്താ പടച്ചോനെ ഒരാൾക്കും ഞാൻ AJ ആണെന്ന് തോന്നാത്തത്???? അവന്റെ ഡ്യൂപ്ലിക്കേറ്റ് ആണ് പോലും..... സാരല്ല.... ഡ്യൂപ്ലിക്കേറ്റ് ആയിട്ട് നിന്നാ മതി... അല്ലേ AJ യുടെ ഗെറ്റ് അപ്പ്‌ എല്ലാം നിലം തോണ്ടണ്ട അവസ്ഥയിൽ ആകും..... "ആഹ്...പിന്നേ... താൻ എന്താ ചെയ്യുന്നേ???? "എന്നും ചോദിച്ചു അവൾ വീണ്ടും വന്നിരുന്നതും ഞാൻ ഒന്നു ഇളിച്ചു കാട്ടി.....എന്ത് പണി????.... അപ്പയ മനസ്സിൽ ജാനും റൂഹും പറഞ്ഞ ബിസിനസ് കത്തിയത്..... "ഇപ്പൊ ഒരു ബിസിനസ് നടത്തുന്നുണ്ട്.... പിന്നേ... കുട്ടി എന്താ ചെയ്യുന്നേ???? " "പഠിക്കാ..... " "അതെനിക്ക് തോന്നി.... എന്തിനാ പഠിക്കുന്നെ??? " "LKG...."എന്നവൾ പറഞ്ഞതും അവളെന്നെ ഊതിയത് ആണെന്ന് മനസ്സിലായി..... "ആക്കിയത് ആണല്ലേ..... " "കാര്യം.... എന്റെ കുട്ടി ഇപ്പൊ LKG ആണ്. "എന്നും പറഞ്ഞു പെണ്ണ് ചിരിച്ചു..... ഹേ??? ഇവളെ കുട്ടിയോ???? അപ്പൊ??? "വാട്ട്‌??????? ആർ യൂ മാരീഡ്???? " "എസ്.... എന്നാ ഞാൻ പോട്ടേ... വീട്ടിൽ മോൾ ഒറ്റക്കാ..... ഫ്രണ്ട്‌സ്ന്റെ കൂടെ വന്നതാ.... എന്നാ ശെരി..... സീ യൂ.... "എന്നും പറഞ്ഞു അവൾ പോയതും പിന്നീന്ന് ഒരു പാട്ട് കേട്ടു..... "ഹേയ്.... കിളി പെണ്ണെ.... എന്റെ കിളി പോയേ..... എന്റെ കിളി പോയാ പിന്നേ..... അയ്യോ അയ്യയ്യോ...... ഹേയ്.... കിളി പെണ്ണെ.... എന്റെ ടൈം വന്നേ.... എന്റെ ടൈം വന്നാ പിന്നേ..... അയ്യോ അയ്യയ്യോ.... " ____________ 【ആലം】 എല്ലാം സെറ്റ് ആക്കി തിരിഞ്ഞപ്പോ നൂർ ഏതോ പെണ്ണിനെ കറക്കി കൊണ്ടിരിക്കാ.... സൈലന്റ് ആയിട്ട് അവരുടെ സംഭാഷണം കേട്ട് കഴിഞ്ഞു ഞാനും ജാനും ഇരുന്നു ചിരിക്കാൻ തുടങ്ങി..... എന്നിട്ട് അവനിട്ടു നന്നായിട്ട് ട്രോളി...... എന്നാലും എന്റെ നൂറേ.....പിന്നേ ഒട്ടും വൈകിക്കാതെ അവനെയും പൊക്കി നേരെ വീട്ടിലേക്ക് വിട്ടു.... വീട്ടിൽ എത്തിയപ്പോ രാത്രി ആയിട്ടുണ്ടായിരുന്നു...... ഷൂ എല്ലാം അഴിച്ചു ഉമ്മൂമ്മാന്റെ ഒരു മാങ്ങാ ജ്യൂസും കുടിച്ച് സോഫയിൽ ഇരുന്നു...... "അല്ലടാ.... പോയ കാര്യം എന്തായി..... " "ആഹ്...അത് എന്തൊക്കെയോ ആയി..... "എന്നും പറഞ്ഞു നൂർ ജ്യൂസ്‌ കുടിച്ചു ഗ്ലാസ്‌ അവിടെ വെച്ച് എണീറ്റു..... "അപ്പൊ കിട്ടിയില്ലേ???? " "കിട്ടിയല്ലോ.... " "എന്ത്.... " "അതൊക്കെ കാത്തിരുന്നു കാണാ.... വെയിറ്റ് ആൻഡ് സീ....." (തുടരും) പനി സ്ട്രോങ്ങ്‌ ആയി വന്നത് കൊണ്ടാ സ്റ്റോറി ഇടാതെ നിന്നത്........ ഇപ്പയും കുറവ് ഇല്ലാ..... അവസ്ഥ മനസ്സിലാക്കി സഹകരിക്കും എന്ന് കരുതുന്നു...... ഇന്ഷാ അല്ലാഹ്.... അടുത്ത പാർട്ട്‌ നേരത്തെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം..... തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണേ..... അഭിപ്രായം അറിയിക്കണം..... ഇമോജി മാക്സിമം ഒഴിവാക്കി അഭിപ്രായം വിശദമായി അറിയിക്കാന് ശ്രമിക്കുക.....
#

📙 നോവൽ

📙 നോവൽ - Instant Stories . com PART 49 Aalam Ki Rani Sumayya sumi - Instant Stories - ShareChat
94 കണ്ടവര്‍
15 മണിക്കൂർ
*💘AALAM KI RANI💘* _ഭാഗം.48_ ✍️Sumayya sumi ഇയാൾക്ക് ഇനി അവളെ ഇഷ്ടായോ??? അങ്ങനെ വല്ലതും ഉണ്ടായാ അന്ന് അയാളുടെയും അവളുടെയും അന്ത്യം ആയിരിക്കും.....അങ്ങനെ എനിക്ക് കിട്ടാത്തത് അവക്ക് കിട്ടണ്ട... പിന്നേ എന്റെ ട്രാൻസ്ലേറ്റ് മേറ്റ്‌നോട്‌ ചോദിച്ചു മനസ്സിലാക്കിയപ്പോ ആണ് കാര്യം മനസ്സിലായത്..... ചെക്കൻ ഒരു അച്ചായൻ തമ്പ്രാനാണ്..... ആ അച്ചായൻ നോക്കുന്നത് ദിഫുന്റെ കൂടെ ഇരിക്കുന്ന അച്ചായത്തിയെ ആണ്.....അപ്പൊ ഒരു സമാധാനം ഒക്കെ ഫീൽ ചെയ്തു..... എന്തായാലും എനിക്ക് അച്ചായനെ വേണ്ട.....അച്ചായത്തി തന്നെ എടുത്തോട്ടെ...... അങ്ങനെ പിന്നേ എന്റെ കൂടെ ഇരിക്കുന്ന ട്രാൻസ്ലേറ്ററെയും അവക്ക് അപ്പുറം ഉള്ളവളെയും പരിജയപ്പെട്ടു..... എന്റെ ട്രാൻസ്ലേറ്ററുടെ പേര് ദിൽഷാ ഫെബിൻ എന്ന ഫെബി.... അതിന് അപ്പുറം ഉള്ളത് ജിനാനാ നൂറ എന്ന ജിനു.... പിന്നേ അവരുടെ ഗാങ്നെയും പരിജയപ്പെട്ടു.... ഇവര് നാലാൾ ആണ്....ദിൽഷാ ഫെബിൻ എന്ന ഫെബി , ജിനാനാ നൂറ എന്ന ജിനു , ഷാസിന് അബ്രാർ എന്ന അബി , റിഷാദ് ഫിറോസ് എന്ന റിഷു.... 💘DJSR💘.....ഞാനും കൂടെ വന്നതും ടീം നെയിം മാറി.....💘DJSRA💘എന്നായി........ അങ്ങനെ ഇന്റർവെൽ ആയതും അബി വന്നു വാ അടക്കാതെ സംസാരം തുടങ്ങി......അതും നോൺ-സ്റ്റോപ്പ്‌ ആയിട്ട്.... പക്ഷെ റിഷു..... വന്നതിന് ശേഷം എന്നേ ഒന്ന് നോക്കിയത് കൂടെ ഇല്ലാ..... ഞാനും ഫെബിയും ജിനുവും അബിയും നല്ല കൂട്ടായി എങ്കിലും ഞാൻ അപ്പോഴും ശ്രദ്ധ നൽകിയത് റിഷുവിലേക്ക് ആയിരുന്നു...... ഇവനിത് എന്താ???? അവന് എന്നോട് ഒഴിച്ചു ബാക്കി മൂന്നെണ്ണത്തിനോടും ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്..... അതൊക്കെ ആയപ്പോ എനിക്ക് വാശി ആയിരുന്നു....... അവനെ എന്നോട് മിണ്ടിക്കണം എന്ന്...... പിന്നേ ഉള്ള നേരം മുഴുവൻ അവനോട്‌ അവന്റെ ഡീറ്റെയിൽസ് ചോദിച്ചു വെറുതെ വട്ടാക്കി.....അവന്റെ പേരും നാടും ഊരും കുടുംബവും ഒക്കെ...... എന്തിര്ന്നാലും ചെക്കൻ ചോദിക്കുന്നതിന് മാത്രം മറുപടി തന്നു മുഖം തിരിക്കും......... ഇതൊക്കെ കൂടെ ആയതും എനിക്കും ചടച്ചു..... എന്നാലും അവനെ വെറുതെ വിട്ടില്ല....ഒരുപാട് നേരത്തെ കഠിനാധ്വാനം കൊണ്ട് അവനെ വളച്ചു ഓടിച്ചു കൂട്ടി......അങ്ങനെ അവനോടും പെട്ടന്ന് കൂട്ടായി...... സത്യം പറഞ്ഞാ ആ ഒരു 5 മിനിറ്റ് മതിയായിരുന്നു എനിക്ക് അവന്റെ സൗഹൃദം നേടി എടുക്കാനും ജീവനിൽ ആ സൗഹൃദം ചേർത്ത് വെക്കാനും.......... ____________ 【ദിഫു】 ഇന്റർവെൽ ആയതും ഞാന് എന്റെ ചെരക്കുകളെയും കൂട്ടി ഞങ്ങടെ അത്തിമരത്തിന്റെ ചോട്ടിലേക്ക് വിട്ടു......അവിടെ എത്തേണ്ട താമസം ഹരിയേട്ടന്റെ പാട്ട് ഇങ് ഹൃദയത്തിലേക്ക് ഇടിച്ചു കയറി..... 🎻🎻വാസ്ത്തേ.....ജാബിദൂ...ന്.....🎻🎻 🎻🎻മേഗവാ...യ്....മാഹിദൂ...ന്.....,🎻🎻 🎻🎻കിസ്മത്തോ.....ഖാലിക്കാ.....മോഡ്ദൂ......🎻🎻 🎻🎻ബദ്ലേ...മേം....മേ തെരേ.....🎻🎻 🎻🎻ജോ കുധാ....ഖുദ് ബി ദേ.....🎻🎻 🎻🎻ജന്നത്തേ.....സച്ച് ഗഹൂ.....ചോട്ദൂ..... 🎻🎻 "ഊൗ..... ഹരിയേട്ടാ..... ഒരു രക്ഷേം ഇല്ലപ്പാ....സൂപ്പർ...... മരണ മാസ്സ്..... "എന്നും പറഞ്ഞ് ഞാൻ മൂപ്പരെ അടുത്ത് ഇരിക്കുന്ന അപ്പൂനേ പിടിച്ചു നീക്കി മൂപ്പരെ അടുത്ത് ഇരുന്നു.... "എന്റെ ദിഫുസെ.....സുഖിച്ചു....."എന്നും പറഞ്ഞു ഹരിയേട്ടന് തലയാട്ടി ഒന്ന് ചിരിച്ചു.... പിന്നെ വയലിൻ കണ്ടപ്പോ എനിക്ക് പാട്ട് പാടാന് അടങ്ങാത്ത പൂതി..... ഞാൻ വേഗം "അതിങ് താ...."എന്നും പറഞ്ഞ് ഹരിയേട്ടന്റെ കയ്യീന്ന് വയലിൻ വാങ്ങി.... "ആഹാ.... അപ്പൊ നിനക്ക് പാട്ടൊക്കെ അറിയാലേ..... "എന്നും പറഞ്ഞോണ്ട് ഹരിയേട്ടന് ഒന്നു ചിരിച്ചു..... "ഇങ്ങടെ അത്രേ ഒന്നും അറീല..... എന്നാലും ഒന്ന് നോക്കട്ടെ..... "എന്നും പറഞ്ഞ് ചെകുത്താനേം മനസ്സിൽ കണ്ടു ഞാൻ കണ്ണടച്ചു...... ____________ 【ഐറാ】 ഞാൻ ക്ലാസ്സിൽ ഇരുന്നു ചാടച്ചപ്പോ ഒന്ന് സമയം നോക്കി.... ബെൽ അടിക്കാൻ 5 മിനിറ്റ് കൂടെ ഉണ്ട്..... അപ്പൊ തന്നെ എന്റെ 💘DJSRA💘യേയും കൂട്ടി നേരെ ഗ്രൗണ്ട് ലേക്ക് വിട്ടു..... പെട്ടന്ന് ഒരു ഭാഗത്ത് കൊറേ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടതും കാര്യം അറിയാൻ ഞാൻ എന്റെ വട്ടുകളെയും കൂട്ടി അങ്ങോട്ട് റൂട്ട് മാറ്റി..... അവിടെ എത്തിയതും പെട്ടന്ന് ഒരു വയലിൻ ട്യൂൺഉം അടിപൊളി ഫീൽ ആയിട്ടുള്ള ഒരു പാട്ടും കാതിൽ വന്നു പതിഞ്ഞു...... 🎻🎻ബേ...ഖയാലി....🎻🎻മേ.... ബി തേരാ.... 🎻🎻ഹി....ഖയാല ഹേ..... 🎻🎻 🎻🎻ക്യു...ബി ചട്നാ🎻🎻ഹേ... സറൂരി...🎻🎻ഏ സവാല ഹേ.... 🎻🎻 🎻🎻തേരീ....നസ്ദീ....ക്കിയോ.... 🎻🎻 🎻🎻കി....ഖുഷി....🎻🎻 🎻🎻ഭേ....ഹിസാബ്...ത്തി.... 🎻🎻 🎻🎻ഹിസ്സേ മെ,,,,ഫാസിലേ.....🎻🎻 🎻🎻ഭി...തേരേ....🎻🎻 🎻🎻ഭേ.... മിസാല ഹേ....🎻🎻 അങ്ങനെ തുടങ്ങി അവിടെ കൂടി നിന്നവരെ ഒന്നാകെ ആകർഷിക്കുന്ന വിധം ആ പാട്ട് ഉയർന്നു കേട്ടു...... ഈ പാട്ട്കാരി ആരാണെന്ന് അറിയാൻ ആ ആൾകൂട്ടത്തിനിടെ ഞാനും ഇടിച്ചു കയറി നോക്കിയപ്പോ കണ്ടത് ദിഫുനേ..... അത് കണ്ടതും എന്റെ കാറ്റ് പോകാത്തത് ഭാഗ്യം.... കാരണം എനിക്ക് അത് ഒരു അത്ഭുതം ആയിരുന്നു..... ഇവൾ പാടോ???? അതും ഇങ്ങനെ ഒക്കെ????? അവളെ കണ്ടിട്ടിന്നേ വരെ എനിക്ക് അങ്ങനെ തോന്നീട്ടില്ല..... ഉഉഫ്....ഐറാ മെഹബൂബ്നേ പോലും വീഴ്ത്തി അവൾ...... എന്തായാലും അവൾ കണ്ണ് അടച്ച മാത്രയിൽ ആണ്.... കണ്ണ് തുറക്കുമ്പോ ഇത്രേം പേര് കൂടി നിൽക്കുന്നത് കണ്ടാ അവൾക്ക് ഇത്തിരി നെഗളിപ്പ് കൂടും.... അവൾ അത്ര അങ്ങ് നെഗളിക്കണ്ട.....ഇവരെ ഒക്കെ പറഞ്ഞ് വിട്ടാ എനിക്ക് കുശുമ്പ് ആണെന്ന് കരുതും.... സോ.... വേറെ വഴി നോക്കണം..... ഞാൻ അപ്പൊ തന്നെ എന്റെ പോക്കറ്റ് ഒന്ന് തപ്പി.... ഷിറ്റ്.... ചില്ലറ ഒന്നും ഇല്ലല്ലോ.....ആഹ്....അബിന്റേലോ റിഷൂന്റേലോ കാണും...... ഞാൻ അവരേം തപ്പി ആ കൂട്ടത്തിൽ നിന്നും പുറത്തു ഇറങ്ങിയപ്പോ അവറ്റകൾ നാലും അവളെ പാട്ടിൽ മുഴുകി ഇരിപ്പാ......ഞാൻ അപ്പൊ തന്നെ നാലിന്റെയും തലക്ക് രണ്ട് കിഴുക്കു വെച്ച് കൊടുത്തു.... "ആഹ്.... എന്താടി പിശാശ്ശെ??? വെറുതെ കുത്തുന്നേ.... നല്ല ഫ്ലോയിൽ കേൾക്കായിരുന്നു..... "എന്നും പറഞ്ഞു അബി തല ഉയിഞ്ഞു..... "ആണോടാ.... സാരല്ല ട്ടാ..... എണീറ്റ് പോടാ അവിടുന്ന്.... അവന്റെ ഒരു ഫ്ലോ..... വേറെ വല്ലവരും ആയിരുന്നെൽ തിരക്കേട് ഇല്ലായിരുന്നു.... ഇതാ തെണ്ടി ആയിപ്പോയി..... "എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു.... "ഏ തെണ്ടി???? "നാലും ഒപ്പം ചോദിച്ചു..... "ഓഹ്.... അതൊക്കെ പിന്നേ പറയാ....ഇപ്പൊ നിന്റെ രണ്ട് ചില്ലറ പൈസ ഉണ്ടോ???? ഒരാവശ്യം ഉണ്ട്.... " "ആവശ്യോ???? എന്ത് ആവശ്യം????? "റിഷു എന്നെ നോക്കി ഒന്നു സംശയത്തിൽ നോക്കി..... "നിന്റെ തല.... ഉണ്ടോ ഇല്ലയോ???? " "ചില്ലറ ഒന്നും ഇല്ലാ..... എന്തിനാന്ന് പറ.... "എന്നും പറഞ്ഞു റിഷു കാര്യം ചോദിച്ചതും ഫെബിയും ജിനുവും അതേ ചോദ്യം ആവർത്തിച്ചു...... ഞാൻ പിന്നേ പറയാം എന്നും പറഞ്ഞ് പോവാന് നിന്നതും പിന്നീന്ന് അബി വിളിച്ചു.... "എന്റേൽ ഉണ്ട്.... കാര്യം പറഞ്ഞാ തരാ " "നിന്റെ തലയിൽ കൊട്ട തേങ്ങ വീഴാൻ നേർച്ച ഇടാനാ.... എന്തെ???? അല്ല പിന്നേ.... ഉണ്ടേ താടാ.. "എന്നും പറഞ്ഞ് അവന്റെ പോക്കറ്റ് തപ്പി നാൽ ചില്ലറയും എടുത്തു തിരക്ക് എല്ലാം നീക്കി നീക്കി അവളുടെ മുന്നിൽ എത്തിയതും അവളുടെ കൂടെ ഇരിക്കുന്ന കൊറച്ചു എണ്ണം എന്നേ നോക്കി എന്തെന്ന് ആങ്യം കാട്ടി..... ഞാൻ അപ്പൊ തന്നെ അവരെ നോക്കി ഒന്നും ഇല്ലെന്ന് തലയാട്ടി അവളെ നോക്കി നിന്നു..... പാട്ട് കഴിഞ്ഞു അവൾ കണ്ണ് തുറന്നാ എല്ലാരും കൈ അടിക്കും..... അപ്പൊ എന്റെ ചില്ലറ വിദ്യ ഏൽക്കൂല..... സോ... ഇപ്പൊ തന്നെ വിദ്യ പയറ്റണം..... ഞാൻ വേഗം അവളുടെ വയലിന് പിടിച്ച കയ്യിൽ ചില്ലറ വെച്ച് കൊടുത്തതും അവൾ വേഗം പാട്ട് നിർത്തി കണ്ണ് തുറന്ന് എന്നേ നോക്കി..... അപ്പോയെക്കും പിന്നീന്ന് "ഓഹ്... പാട്... ഫുൾ ആക്ക്...."എന്നൊക്കെ കൂക്കി തുടങ്ങീട്ടുണ്ട്..... ഇവറ്റകൾ എന്നേ ഒരു പണി മരിയാതക്കു ചെയ്യാനും വിടില്ലേ..... തെണ്ടികൾ..... "ഇതെന്താ???? "കയ്യിലെ ചില്ലറയിലേക്ക് നോക്കി അവൾ ചോദിച്ചു...... "സോറി....എന്റേൽ വേറെ ഒന്നുമില്ല തരാൻ.... അതാണ്.... " "എന്തിന്??? " "അല്ലാ.... ഇത്രേം കഷ്ടപ്പെട്ട് പൈസ കിട്ടാൻ പാടിയത് അല്ലേ..... " "ഡീീീ....... നീ എന്തിനുള്ള പുറപ്പാട് ആണ് ഐറാ..... നിനക്ക് നിന്റെ വഴി നോക്കിയാ പോരെ???? എന്തിനാ എന്റെ വഴി കുറുകെ വരുന്നേ?????," "എന്റെ ഒരു സമാധാനത്തിൻ....... എണീറ്റ് പോടീ.... അവളുടെ ഒരു ബീക്കയാലി..... ബ്ലാഹ്.... കേട്ടാലും മതി..... പെറ്റ തള്ള സഹിക്കൂല.... " "ഐറാ....... നിനക്ക് എന്താ വേണ്ടെ???? ഞാൻ നിന്റെ വഴി കുറുകെ വന്നോ??? ഇല്ലല്ലോ.... പിന്നെന്താ????? " "ആണെന്ന് ഞാൻ പറഞ്ഞോ???? " "ഡീീീ..... "എന്നും പറഞ്ഞു അവൾ അടിക്കാൻ കൈ പൊക്കിയതും ഞാൻ അപ്പൊ തന്നെ കയ്യിൽ പിടുത്തം ഇട്ടു.... "കളിക്കല്ലേ മിസ്സ്‌ സിങ്കറാണി..... ഇത് നിന്റെ ആലം അല്ല.... ഐറയാ..... നിന്ന് അടി കൊള്ളൂല...... തിരിച്ചു തല്ലാനും ഐറക്ക് അറിയാ...." "അതോണ്ടന്നെയാ കളിച്ചേ...... ആലം ആയിരുന്നു എങ്കി തല്ല് കൊണ്ട് നിക്കില്ല..... നിന്നെ പോലെ അല്ല അവന്.....ഉശിരുള്ള ആൺകുട്ടിയാ..... നിന്നെ പോലെ ഒരു ചവിട്ട് കിട്ടിയാ മൂലക്കൽ ആവില്ല.....എയർപോർട്ട് ഇന്സിടെന്റ് ഞാൻ മറന്നിട്ടില്ല...... എന്റെ ഒരു ചെറിയ ചവിട്ടു കൊണ്ടപ്പോയേക്കും മൂലക്കൽ ആയി എന്റെ അടുത്തേക്ക് പോലും വരാൻ പേടിച്ചു ഉമ്മാന്റെ പിന്നിൽ നിന്നത്......നിനക്ക് ഒക്കെ ഇത് പോലെ ചില്ലറ പൈസ തന്നു എന്നേ നാറ്റിക്കാൻ ഒക്കെ ആവൂ....എന്നേ ഒന്നു വേദനിപ്പിക്കാൻ പോലും നിനക്ക് കഴിയില്ല.....നീ വേദനിപ്പിക്കാൻ ശ്രമിച്ചാലും എനിക്ക് വേദനിക്കില്ല...കാരണം ഞാൻ തീയിൽ മുളച്ചവളാ...എന്നാലും നീ ഇങ്ങനെ എന്നേ നാറ്റിക്കാൻ ശ്രമിക്കും എന്ന് കരുതിയില്ല....അവിടേം തോറ്റു പോയാല്ലെ.... ..ഹഹഹ....എന്റെ ആലമിനെങ്ങനെ ആണാവോ നിന്നെ പോലൊരു പെങ്ങളെ കിട്ടിയേ"എന്നും പറഞ്ഞു കൊണ്ടവൾ എന്നേ പുച്ഛിച്ചു ചിരിച്ചതും ഞാനാകെ തൊലി ഉരിഞ്ഞ മട്ടിൽ ആയിപ്പോയി.... ഈൗൗൗൗൗൗ..... നാണം കെട്ടു..... എല്ലാരും നോക്കി നിൽക്കെ തന്നെ ഇവൾക്ക് ഇത് പറയണം ആയിരുന്നോ..... ഞാൻ ആകെ വല്ലാണ്ട് ആയി അവളെ കൈ വിട്ടതും അവൾ എന്നേ ഒന്നു കളിയാക്കി ചിരിച്ചു...... ദേഷ്യം വന്ന വഴി കണ്ടില്ല..... പിന്നേ സ്വയം എന്റെ കൈ രണ്ടും ഞെരിച്ചമർത്തി.... ദാഫിയാ...... ഇന്ത കൈകൾ എപ്പോവും കീഴെ ഇരുക്കാത്...... ഒരുനാൾ ഓങ്കും.....എന്നെ നീ അഴിക്കണം ന്ന് നെനക്കിറേൻ.... ആനാ.....അതൈ ഉന്നാലെ മുടിയാത്....ഒരുനാൾ.......ഒന്ന് ക്ക് രണ്ടാ....ഉൻ കൺമുന്നാടി വന്ത് നിപ്പേൻ ഡാ... എന്നൊക്കെ വിളിച്ചു കൂവണം എന്നുണ്ട്.... പക്ഷെ ഇപ്പൊ കൂവിയാ എല്ലാരും എന്നേ കൂവി വിടും..... ഞാൻ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് എന്റെ കൈ അവളുടെ കയ്യിൽ നിന്നും വിടിപ്പിച്ചു നേരെ തലയും തായ്ത്തി പോന്നു..... കുട്ടികൾ എല്ലാം കൂവി വിളിച്ചതും എനിക്ക് കലിപ്പും കരച്ചിലും എല്ലാം വരുന്നുണ്ടായിരുന്നു..... കോപ്പ്.... ഏതു നേരം ആണാവോ ക്ലാസ്സിന്ന് ഇറങ്ങാൻ തോന്നിയെ.... എല്ലാരുടെയും കൂക്കി വിളി കാതിൽ എത്തിയതും കണ്ണൊക്കെ നിറഞ്ഞു ഒലിക്കാൻ തുടങ്ങി......അതിൽ പാതി യും ദിഫുനോട്‌ ഉള്ള ദേഷ്യം തന്നെ ആയിരുന്നു..... പെട്ടന്ന് എന്റെ 💘DJSRA💘 പിന്നീന്ന് ഓടി വന്നു എന്റെ കൈ പിടിച്ചു എന്താടാ എന്നൊക്കെ ചോദിച്ചു സീൻ ഒന്നൂടെ വഷളാക്കിയതും ഞാൻ വേഗം എല്ലാത്തിന്റെയും കൈ വിട്ടു ക്ലാസ്സിലേക്ക് ഓടി...... ____________ 【ദിഫു】 ഐറ എന്നേ ഇത്രേം പേരെ മുന്നിൽ വെച്ച് അഭമാനിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല.....ഞാൻ ആണേ അതിന്റ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറയേം ചെയ്തു..... കുറച്ചു കൂടി പോയെന്നാ തോന്നുന്നേ..... അവൾ ഓടിയതും ഞാൻ വേഗം വയലിൻ ഹരിയേട്ടന്റെൽ ഏല്പിച്ചു കൂടി നിന്ന കുട്ടികളെ ഒക്കെ വകഞ്ഞു മാറ്റി അവളെ പിന്നാലെ ഓടി..... അവൾ നേരെ ചെന്ന് നിന്നത് ക്ലാസ്സിലാ.....ക്ലാസ്സിൽ എത്താൻ കാത്ത് നിന്ന പോലെ അവൾ വേഗം സീറ്റിൽ പോയി ഇരുന്നു തല ബെഞ്ചിൽ വെച്ച് കിടന്ന് കരയാൻ തുടങ്ങി..... അത് കണ്ടപ്പോ എനിക്കും എവിടെയോ ഒന്നു നൊന്തു.... ശേ.... ഇത്രേം പറയണ്ടായിരുന്നു..... ക്ലാസ്സിൽ കുട്ടികൾ ഒന്നും ഇല്ലാ..... ആകെ രണ്ട് പടുക്കൾ ഉണ്ട്....... ബാക്കി ഒക്കെ ഓരോന്നു ആയി ഗ്രൗണ്ടിന്ന് കേറി വരുന്നതേ ഒള്ളൂ......... ബെൽ അടിച്ചിട്ട് ഇപ്പൊ ഏകദേശം 10 മിനിറ്റ് ആയി കാണും.... സാർ എത്താൻ വൈകിയത് കൊണ്ട് രക്ഷപെട്ടു...... ഞാൻ വേഗം ഐറയുടെ തലയിൽ കൈ വെച്ച് അവളെ വിളിച്ചു.... "ഐറാ.... ഐറാ... എണീക്ക്.... സോറി.... അറിയാണ്ട് പറ്റിയതാ.... " "അറിയാണ്ട് പറ്റിയതോ???? കോപ്പാണ്.... നീ മനഃപൂർവം എന്നെ നാറ്റിച്ചത് തന്നെയാ.... ഹ്ഹ... നോക്കിക്കോ.... ഇതിന് പകരം വീട്ടാഞാ ഞാൻ ഐറാ മെഹബൂബ് അല്ല.... കേട്ടോടി സിങ്കറാണി..... "എന്നും പറഞ്ഞോണ്ട് ഒറ്റ പോക്ക് ആയിരുന്നു പുറത്തേക്ക്..... ഇതെന്താ ഇങ്ങനെ???? സോറി പറയാൻ പാടില്ലായിരുന്നു..... കോപ്പത്തി.... പോയ പോക്ക് കണ്ടാ തോന്നും അവൾ എന്നേ ഒന്നും ചെയ്തില്ലാന്ന്...... ആദ്യം തുടങ്ങി വെച്ചത് തന്നെ അവളാ..... എന്നിട്ട് ഇപ്പൊ തലക്ക് തേങ്ങ വീണ ആനയെ പോലെ അലറിയാ മതി...... ദുഷ്ടാ.... ഞാൻ വേഗം സീറ്റിൽ വന്നു ഇരുന്നതും എന്റെ ചെരക്കുകൾ എന്റെ രണ്ട് സൈഡിലും വന്നു ഇരുന്നു.... "അതാരാഡീ???? നിങ്ങൾ രണ്ടും ഒടുക്കത്തെ ഉടക്ക് ആണല്ലോ...... രാവിലെ വന്നപ്പയും ഉടക്കി..... അവളെ നിനക്ക് മുന്നേ അറിയോ????? "എന്നും ചോദിച്ചു പാറു എന്നേ നോക്കിയതും ഞാൻ അവറ്റകൾക്ക് അവളാരാണെന്ന് വിവരിച്ചു കൊടുത്തു...... "എന്റെ ഈശോയെ......അപ്പൊ നിന്റെ നാത്തൂൻ ആണോ ഇത്?????? "എന്നും ചോദിച്ചു അന്നമ്മ വാ പൊത്തി പിടിച്ചു കണ്ണ് ബുൾസൈ കണക്കെ തുറന്നു..... "ആയിട്ടില്ല......ഇനി ആവുകയും വേണ്ട...... എനിക്ക് ഒന്നും വേണ്ട ഇവളുടെ ആ ചെകുത്താൻ കാക്കാനേ....."എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു..... "അപ്പൊ നീ അല്ലേടി ഇപ്പൊ പറഞ്ഞേ നിനക്ക് അവനെ ഇഷ്ടായിരുന്നു എന്ന്..... "എന്നും ചോദിച്ചു ഫറു എന്നെ അവൾക്ക് നേരെ തിരിച്ചു... "ആയിരുന്നു ന്നല്ലേ പറഞ്ഞേ.... ആണെന്ന് അല്ലല്ലോ..... ആയിരുന്നു.... കുറച്ചു മുന്നേ വരെ.... എന്നാ ഇന്ന് എനിക്ക് അവനെ ഇഷ്ടമല്ല..... കോപ്പ്.... അവനോട് ഇഷ്ടം പറഞ്ഞാ അപ്പൊ പറയും അവന് അവന്റെ പുരാതന പ്രണയിനി ഷെസയുടെ പേര്...... ഭ്രാന്ത് വന്നു തുടങ്ങി മനുഷ്യൻ..... അവന് ഇനി അവളെ പോയി കെട്ടിക്കോട്ടെ..... "എന്നും പറഞ്ഞ് ഞാൻ കലിപ്പിൽ പല്ല് കടിച്ചു..... "അപ്പൊ നിനക്ക് അവനെ കെട്ടണം എന്നില്ലേ???? "പാറു സംശയത്തോടെ എന്നെ നോക്കി..... "ഇല്ലാ.... അവനെ സ്നേഹിച്ച അന്ന് ഞാൻ ഒരു തീരുമാനം എടുത്തിരുന്നു,,, അവനെ അല്ലാതെ മറ്റൊരുവനെയും കേട്ടില്ലാ എന്ന്.....എടുത്ത വാക്ക് പാലിച്ചു ശീലം ഉള്ളോണ്ട് ഞാൻ അത് എന്തായാലും നിറവേറ്റും..... അവനെ അല്ലാതെ മറ്റൊരുവനെയും കേട്ടില്ലാ.....അവനെയും കെട്ടില്ല.... " "അപ്പൊ നിനക്ക് കല്യാണമേ വേണ്ടെ???? "അന്നമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു..... "കെട്ടിയില്ല എന്ന് വെച്ച് ചത്തു പോവത്തൊന്നും ഇല്ലല്ലോ.... " "അതിപ്പോ ഇനി ഇയ്യ് കെട്ടിയാലും ഇല്ലേലും ചാവും.... കെട്ടിയില്ല എന്ന് വെച്ച് ചാവാണ്ട് ഇരിക്കത്ത് ഒന്നൂല്ല....... "എന്നും പറഞ്ഞു അന്നമ്മ കിണിച്ചതും ഞാൻ അവളെ കാൽ നോക്കി ഒന്നു ആഞ്ഞു ചവിട്ടിയതും ഒരു ചെക്കൻ ക്ലാസ്സിലേക്ക് കയറി വന്നു.... ഒരു പൂച്ചകണ്ണൻ ലുക്ക്ന്..... വന്നപാടെ മൂപ്പര് ടേബിളിൽ കയറി ഇരുന്നു ക്ലാസ്സ്‌ ഒന്നടങ്കം ഒന്നു വീക്ഷിച്ചു........ആ പൂച്ചക്കണ്ണന്റെ കണ്ണ് ക്ലാസ്സ്‌ മൊത്തം പരതുമ്പോയും എന്റെ ഫറൂന്റെ കണ്ണ് മൂപ്പരെ മോന്തമ്മൽ ആയിരുന്നു.....അതും ഒരുമാതിരി പുച്ഛം ഫീലിൽ...... ഞാൻ അപ്പൊ തന്നെ അവളെ തല പിടിച്ചു ബെഞ്ചിൽ കമിഴ്ത്തി.... "ഇങ്ങനെ വായിനോക്കാതെ കോപ്പേ.... അങ്ങേര് ഉരുകി പോകും..... "എന്നും പറഞ്ഞു തല വിട്ടതും അവൾ അപ്പൊ തന്നെ തല ഉയിഞ്ഞു കൊണ്ട് എന്നെ തുറിച്ചു നോക്കി.... "ഔച്ച്.... എന്റെ തല.... ഉരുകി പോകാനോ??? എന്തിന്??? ഞാൻ നോക്കിയിട്ടോ???? എന്റെ കെട്ടിയോനെ പിന്നേ നീ നോക്കുമോടി കോപ്പേ????? " "വാാ....ട്ട്‌?????? "ഞെട്ടി തരിച്ചു ചോദിച്ചത് ആയോണ്ട് ഇത്തിരി ഒച്ച കൂടി.... അപ്പൊ തന്നെ ഫറു എന്നേ ബെഞ്ചിന്റെ ചോട്ടിലേക്ക് ഉന്തി നാവ് കടിച്ചു "വായ അടക്കഡീീ ദ്രോഹി.... "എന്നും പറഞ്ഞ് എന്നേ പൊന്തിച്ചു സീറ്റിൽ തന്നെ ഇരുത്തി..... "എന്താണ് ലാസ്റ്റ് ബെഞ്ചിൽ ഒരു അനാവശ്യ ശബ്ദം????? ഫർവാ.... സ്റ്റാൻഡ് അപ്പ്‌.... "എന്നും പറഞ്ഞു പൂച്ചക്കണ്ണൻ ഫറൂനെ നോക്കി സ്റ്റാൻഡ് അപ്പ്‌ എന്ന് അലറിയതും ഞാൻ വായേം പൊളിച്ചു നിന്നു.... ഞാൻ ഒച്ച വെച്ചതിനു ഇവൾ എന്തിന് എണീക്കണം???? അപ്പൊ തന്നെ ഫറു എന്നേ നോക്കി പല്ല് കടിച്ചു നിനക്ക് ഞാൻ കാണിച്ചു താരാടി പുല്ലേ എന്നും പറഞ്ഞ് ഒരു നുള്ളും നുള്ളി എണീറ്റു..... "എന്താ ഇത് ഫർവാ....."എന്നും ചോദിച്ചു പൂച്ചക്കണ്ണൻ അവളെ ഒന്നു തുറിച്ചു നോക്കിയതും അവൾ അപ്പൊ തന്നെ പുറത്തേക്ക് നോക്കി നിന്നു..... "നിന്നോടാ ഈ ചോദിക്കുന്നെ..... ക്ലാസ്സിൽ ഇരിക്കാൻ താല്പര്യമില്ലെങ്കിൽ ഇറങ്ങി പോടീ...... രാവിലെ തന്നെ കെട്ടി ഒരുങ്ങി വന്നോളും.... മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ....... നിനക്ക് ഒക്കെ എന്തിന്റെ കേടാഡീീ.....?????? വീട്ടിൽ തന്നെ ഇരുന്നാ പോരെ.....കോളേജ് എന്ന് പറഞ്ഞാ നിന്റെ തോന്നിവാസം നടത്താൻ ഉള്ള സ്ഥലം അല്ല..... അതൊക്കെ അങ്ങ് വീട്ടിൽ.... അല്ല *നിന്റെ വീട്ടിൽ* മതി....അല്ലാണ്ട് കണ്ടവരുടെ ഒക്കെ വീട്ടിൽ കയറിയും കോളേജിൽ വന്നും വേണ്ട നിന്റെ അഭ്യാസം......കേട്ടോടി..... "എന്നും ചോദിച്ചു പൂച്ചക്കണ്ണൻ ഇരിക്കുന്ന ബെഞ്ചിൽ ആഞ്ഞു അടിച്ചു ഫറൂനെ മുഴുവൻ ക്ലാസ്സിനിടയിലും നാണം കെടുത്തിയതും അവൾ ഇതൊക്കെ ഞാൻ കുറെ കണ്ടതാ എന്ന മട്ടിൽ പുറത്തേക്ക് നോക്കി നിന്നു...... "ഉളുപ്പ് ഉണ്ടോടി നിനക്ക് ഇങ്ങനെ നിൽക്കാൻ.... ഇത്രേം പറഞ്ഞിട്ടും പോത്തിന് വല്ല കൂസലും ഉണ്ടോ നോക്ക്.... ഫർവാ..... വീണ്ടും വീണ്ടും പറയാ....തനിക്ക് ക്ലാസ്സിൽ ഇരിക്കണം എന്നില്ല എങ്കിൽ ഇറങ്ങിപ്പോ.... എനിക്ക് ഇവിടെ മറ്റു കുട്ടികളെ പഠിപ്പിക്കണം.... എല്ലാരും നിന്നെ പോലെ താന്തോന്നിത്തരം കാണിക്കാൻ വരുന്നതല്ല.... പഠിക്കാൻ വരുന്നവരും ഉണ്ട്...."അത്രേം പറഞ്ഞു പൂച്ചക്കണ്ണൻ നിർത്തിയപ്പോ കലിപ്പ് ഫറൂക്ക് ആയിരുന്നില്ല.... എനിക്കായിരുന്നു...... ഒരാളെ അഭമാനിക്കുന്നതിനും ഒരു പരിധി ഇല്ലേ...... ഞാൻ അപ്പൊ തന്നെ രണ്ട് കയ്യും ആഞ്ഞു ബെഞ്ചിൽ അടിച്ചു എണീറ്റു.....ഫറു അടക്കം എല്ലാരും എന്തെന്ന മട്ടിൽ നോക്കുന്നുണ്ട്...... "എക്സ്ക്യൂസ് മി....... സാർ ആണെന്ന മര്യാദ വെച്ച് ഇത്രേം നേരം ഒതുങ്ങി ഇരുന്നു കേട്ടു....ഇനിയും അങ്ങനെ കഴിയില്ല.....വാക്കുകൾ പരിതി കടക്കുന്നുണ്ട്......തനിക്ക് ഇവളെ സഹിക്കാൻ വയ്യെങ്കി ഇറങ്ങി പോടോ.....ആളും തരവും അറിയാതെ നെഞ്ചത്ത് കയറി മേയാൻ നോക്കല്ലേ......താൻ ഇപ്പൊ അവളെ കേറി ഒലുമ്പുന്നത് ഞാൻ ഒച്ച വെച്ചതിന....ഞാൻ ചെയ്ത തെറ്റിനാണ് താൻ ഇപ്പൊ ഇവളെ നെഞ്ചത്ത് ഈ കണ്ടാ ഒച്ചപ്പാട് ഉണ്ടാക്കിയെ......ഉളുപ്പ് ഉണ്ടോടാ.....????അദ്ധ്യാപകൻ ആയാൽ എല്ലാ സ്റ്റുഡന്റസ്നെയും ഒരുപോലെ കാണാൻ ഉള്ള കണ്ണ് ഉണ്ടാകണം...... "എന്നൊക്കെ തുടങ്ങി ഞാൻ കലിപ്പിൽ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞതും ഫറു കലിപ്പിൽ എന്നേ അവിടെ പിടിച്ചു ഇരുത്തി..... "ദിഫു...കൂൾ.... ഇതൊന്നും കാര്യം ആക്കി സീൻ ഉണ്ടാക്കാൻ നിക്കണ്ട നീ.... ഇതൊക്കെ ഇവിടെ പതിവാ....ആര് അലറിയാലും പിഴ എനിക്ക് തന്നെയാ.....ഇങ്ങേർക്ക് വേണ്ടത് ഞാൻ അങ്ങേരെ ക്ലാസ്സിൽ നിന്നും പോകണം എന്ന് മാത്രാ.....എനിക്ക് ശീലം ആയെടി.....നീ ഇവിടെ ഇരുന്നോ!!!ഞാൻ ലൈബ്രറിയിൽ കാണും...... "എന്നും പറഞ്ഞ് പോകാൻ നിന്ന അവളുടെ കൈ പിടിച്ചു ഞാൻ അവളെ അവിടെ നിർത്തിച്ചു...... "അങ്ങനെ അങ്ങ് പോയാൽ എങ്ങനാ ശെരിയാവാ....??? ഇയാൾ അങ്ങ് പറഞ്ഞാൽ ഇറങ്ങാന് നീ ഇയാളുടെ ചെലവിൽ ആണോ പഠിക്കുന്നെ???? "ഞാന് കലിപ്പിൽ അവളെ നോക്കി പല്ല് കടിച്ചു..... "ആണ്..... അതോണ്ട് അല്ലേ ഇങ്ങേർക്ക് ഇത്ര കിറുക്ക്.... "എന്നും പറഞ്ഞു എന്നേ അവിടെ പിടിച്ചു ഇരുത്തി അവൾ ഇറങ്ങി ഒറ്റ പോക്കായിരുന്നു...... എന്ത്??? എനിക്ക് ഒന്നും മനസ്സിലായില്ല..... അപ്പൊ തന്നെ പൂച്ചക്കണ്ണന് എന്നേ ഒന്നു നോക്കി ദഹിപ്പിച്ചു......പെട്ടന്ന് "സാ...ർ.... "എന്ന വിളി കേട്ടതും ക്ലാസ്സ്‌ ഒന്നടങ്കം ഡോറിലേക്ക് നോക്കിയപ്പോ ഉണ്ട് ഐറ ഓടി കിതച്ചു വരുന്നു.... ഇവൾക്ക് ഇത് എന്ത് പറ്റി???? ഇനി നായി വല്ലതും ഓടിച്ചോ? /?? പെട്ടന്ന് പൂച്ചക്കണ്ണൻ ബുക്കിൽ നിന്നും കണ്ണ് എടുത്തു അവളെ നോക്കി എന്തെന്ന മട്ടിൽ പുരികം പൊക്കി..... അവൾ അപ്പൊ തന്നെ നെഞ്ചത്ത് കൈ വെച്ച് അന്തം വിട്ട് മൂപ്പരെ നോക്കുന്നത് കണ്ടതും ഇവളുടെ കോഴിക്കൂട് തുറന്ന അലെർട്ട് കിട്ടി...... എന്റെ റബ്ബേ.... ഇവൾ എന്നെ നാറ്റിക്കുന്ന മട്ടുണ്ട്..... "എന്താ..ടോ???? ഹാർട്ട്‌ അറ്റാക്ക് വല്ലതും ഉണ്ടോ,???? "എന്നും ചോദിച്ചു പൂച്ചക്കണ്ണൻ കലിപ്പിൽ അവളെ നോക്കിയതും അവൾ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഒന്നൂല്ല എന്നും പറഞ്ഞ് ചിരിച്ചു കൊടുത്തു..... "വന്ന കാര്യം പറഞ്ഞിട്ട് പോവാന് നോക്ക്.... "എന്നും പറഞ്ഞു പൂച്ചക്കണ്ണൻ വീണ്ടും ബുക്ക്‌ മറിച്ചതും അവൾ പോവാനോ എന്ന മട്ടിൽ വായ തുറന്നു പൂച്ചക്കണ്ണനെ നോക്കുന്നുണ്ട്..... "സോറി സർ.... വന്ന കാര്യം പറഞ്ഞിട്ട് പോവാന് വന്നതല്ല..... കയറി ഇരിക്കാൻ വന്നതാ...... "എന്നും പറഞ്ഞു പെണ്ണ് കയ്യും കെട്ടി മൂപ്പരെ നോക്കി....... "കണ്ട വേസ്റ്റിനെയും തുപ്പിനെയും ഒന്നും ഞാൻ ക്ലാസ്സിൽ കയറ്റാറില്ല..... സോ യൂ ക്യാൻ ഗോ.... "എന്നും പറഞ്ഞു അവളെ പറയാൻ അനുവദിക്കാതെ പൂച്ചക്കണ്ണൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി...... ഐറാ അപ്പൊ തന്നെ ഹ്ഹ്ഹ്.... എന്നും പറഞ്ഞ് ക്ലാസിനു പുറത്ത് നിന്നു...... പെട്ടന്ന് അവളുടെ കാൽക്കൽ ഒരു പന്ത് വന്നതും അവൾ അത് നോക്കി ആത്മഗാതം പറഞ്ഞത് ആണേലും അത് പൂച്ചക്കണ്ണൻ കേട്ടു..... "ഈ പന്ത് ഇവിടെ വീഴുന്ന നേരം ആ ക്ലാസ്സിൽ നിൽക്കുന്ന പൊട്ടന്റെ തലയിൽ പോയി വീണൂടായിരുന്നോ????? തെണ്ടി.... അപ്പൊ അവന്റെ ആ ഗെറ്റ് അപ്പും ജാടയും ചീട്ട് കൊട്ടാരം പോലെ ഇടിഞ്ഞു വീണേനെ.... " അത് കേട്ടതും ബുക്കിൽ നിന്നും നോട്ടം മാറ്റാതെ "അതിനി ചത്താലും ഇടിഞ്ഞു വീഴില്ല..... ആരും ശപിച്ചു ബുദ്ധിമുട്ടണ്ട..... "എന്നും പറഞ്ഞ് പൂച്ചക്കണ്ണന് ക്ലാസ്സിൽ ശ്രെദ്ധ നൽകി..... "ഓഹ്... അപ്പൊ കേൾക്കുന്നുണ്ട് അല്ലേ.... അഹങ്കാരം... അല്ലാണ്ട് എന്ത്????? "എന്നും പറഞ്ഞു അവൾ ഒന്നൂടെ പുറത്തേക്ക് നീങ്ങി നിന്നു..... ഇങ്ങേർക്ക് ഇത് എന്നാത്തിന്റെ കേടാ.... അവളെ അകത്തേക്ക് കയറ്റിക്കൂടെ????പൂച്ചക്കണ്ണൻ ഭ്രാന്തൻ.... "പാറു..... ഇങ്ങേർ ഫറൂന്റെ ആരാടി???? "ക്ലാസ്സ്‌ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ പാറൂനെ നോക്കി ചോദിച്ചു..... "ഇനി നീ നേരത്തെ പോലെ അലറല്ലെ..... ഇപ്പൊ ഫറു ഇവിടെ ഇല്ലാത്തത....പുറത്താക്കൽ നമ്മളെ ആകും.... "എന്നും പറഞ്ഞ് അവൾ എനിക്ക് വാണിംഗ് തന്നു..... "ഇല്ലാ... നീ പറ.... " "അവളുടെ കെട്ടിയോൻ ആണ്.... റയാൻ.....അവൾ വെറും ഫർവ അല്ല,,,,ഫർവാ റയാൻ ആണ്... നിക്കാഹ് കഴിഞ്ഞു....പക്ഷെ കല്യാണം ആയിട്ട് കഴിഞ്ഞിട്ടില്ല..... "എന്നും പറഞ്ഞു അവൾ നിർത്തിയപ്പോ ഞാൻ വായേം പൊളിച്ചു പൂച്ചക്കണ്ണനെ നോക്കി.... "അപ്പൊ ഫറൂനെ നിക്കാഹ് ചെയ്തവൻ ആണോ ഈ പൂച്ചക്കണ്ണൻ....എന്റമ്മോ.... എന്റെ ഫറു പെട്ടതാ.... ഇതിനെ ഒക്കെ എങ്ങനെ സഹിക്കും.... " "സഹിക്കാൻ ഒക്കെ അവൾക്ക് കഴിയും മോളെ.....കാരണം ഇത് അവളുടെ പൂച്ചക്കണ്ണനല്ലേ..... "എന്നും പറഞ്ഞു അന്നമ്മ ചിരിച്ചു..... "അപ്പൊ ഫറൂക്ക് ഇവന ഇഷ്ടാണോ????? "ഞാൻ സംശയത്തിൽ രണ്ടിനെയും നോക്കി ചോദിച്ചു..... "ഇഷ്ട്ടം ഒക്കെ തന്നെയായിരുന്നു......പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..... അങ്ങേർക്ക് പിടിക്കണ്ടേ !!!!ഇപ്പൊ ഫറൂക്കും ആ പഴയ ഇഷ്ടം ഒന്നും ഇല്ലാ..... ദേഷ്യം ആണ്....അങ്ങേരെ പറ്റി പറഞ്ഞാ അവക്ക് ഭ്രാന്ത് ഇളകും....എന്നാലൊട്ട് ഇഷ്ടം പൂർണ്ണമായും ഇല്ലാണ്ട് ആയിട്ടും ഇല്ലാ....."എന്നും പറഞ്ഞു പാറു ചിരിച്ചു.... "ഓഹോ..... അപ്പൊ ഇവനാണ് ഡിമാൻഡ്...... " "രണ്ടും കണക്കന്നെയ...."എന്നന്നമ്മ പറഞ്ഞതും പെട്ടന്ന് ഐറാ പേടിച്ചോണ്ട് ക്ലാസ്സിലേക്ക് ഒരു ഓടി വരവ് ആയിരുന്നു..... പൂച്ചക്കണ്ണന് ആണേ വായേം പൊളിച്ചു അവളെ നോക്കുന്നുണ്ട്.... ____________ 【ഐറാ】 കരഞ്ഞത് കൊണ്ട് മുഖം കഴുകാന് പോയതായിരുന്നു....പോയി തിരിച്ചു വരുമ്പോ ഉണ്ട് തൻസീർ എന്റെ തൊട്ട് മുന്നിലേ ക്ലാസ്സിൽ..... രാവിലെ ഇവനോട് കയർത്തത് ദിഫു ഉണ്ടെന്ന ധൈര്യത്തിൽ ആണ്.....ഇപ്പൊ അവളും ഇല്ലാ.... എന്നേ കണ്ടാ അവന് എന്തായാലും വെറുതെ ഇരിക്കില്ല.... എന്നേ കൊണ്ട് ഒന്നും വയ്യ ഇവന്റെ കയ്യീന്ന് തല്ലും വാങ്ങി കിടക്കാൻ.... സോ.... മുങ്ങൽ തന്നെ ശരണം എന്ന് മനസ്സിലാക്കി ഒച്ചപ്പാട് ഉണ്ടാക്കാതെ അവന്റെ പിന്നിലൂടെ കടന്ന് പോകാൻ ഒരുങ്ങിയതും പെട്ടന്ന് എന്റെ കയ്യിൽ ഒരു പിടുത്തം വീണു..... എന്റെ ഉമ്മി...... ഞാൻ അങ് പരലോകം കണ്ടു.... കണ്ണിലൂടെ ഒക്കെ പൊന്നീച്ച പറന്നു പോയി..... എന്തൊരു പിടുത്തം ആണ് ഇത്..... മെല്ലെ കൈ നോക്കിയപ്പോ തൻസീറിന്റെ കൈ ആണ്.... അല്ലാഹ്.... പെട്ടു.... എന്റെ കൈ ആണേൽ ചുവന്നു ചുവന്നു ആപ്പിൾ പോലെ ആയിട്ട് ഉണ്ട്.....ഇവൻ എന്താ ഉരുക്ക് ആണോ റബ്ബേ തിന്നൽ.... സാധാ ചോർ തിന്നാ പോരെ ദ്രോഹി നിനക്ക്??? വെറുതെ ആളെ എടങ്ങേറ് ആക്കാൻ..... അവനാണ് എങ്കി അവന്റെ മുന്നിൽ നിൽക്കുന്ന സ്റ്റാഫ്‌നോട്‌ സംസാരിക്കുന്ന തിരക്കിൽ ആണ്..... ഇതിപ്പോ മുഖം കഴുകി വന്നത് വേസ്റ്റ് ആയി.... ഇവന്റെ പിടുത്തം കാരണം ഇപ്പൊ കണ്ണൊക്കെ വീണ്ടും നിറഞ്ഞു ഒലിക്കുന്നുണ്ട്....എന്റെ ഉമ്മി..... എന്ത് ദ്രോഹി ആടാ നീ..... ഒന്നു വിടെടാ പട്ടി..... ഞാൻ കണ്ണിറുക്കി അടച്ചു പല്ല് കൂട്ടി കടിച്ചു നിന്നു...... അല്ലാഹ്..... എന്റെ കൈ ഇപ്പൊ ഒരിറ്റ് ചോരക്ക് വേണ്ടി തിളയ്ക്കുന്നുണ്ടാകും..... പെട്ടന്ന് ആ സ്റ്റാഫ് പോയതും അവൻ ഒരു കള്ളച്ചിരിയാലെ എന്റെ കൈ പിടിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടു എന്റെ മുഖത്തേക്ക് നോക്കി.....പെട്ടന്ന് ആൾ മാറിയ മട്ടിൽ ഞെട്ടി കൊണ്ട് അവൻ എന്നേ പിടിച്ചു ഒരു തള്ള് ആയിരുന്നു...... എന്നിട്ട് "സോറി.....ആൾ മാറിയതാ....."എന്നും പറഞ്ഞ് തിരിഞ്ഞു നിന്നു..... ഞാൻ ആണേ ഊരയും കുത്തി നിലത്തു ലാൻഡ് ആയി..... ഊൗ... എന്റെ ഉമ്മച്ചി....അവന്റെ പിടുത്തം തന്നെ എനിക്ക് അൺ സഹിക്കബിൾ ആയിരുന്നു..... അത് ക്ഷമിച്ചു നിന്നത് എനിക്കെ അറിയൂ.... ഇതോടെ ആയതും എന്റെ ക്ഷമ ഒക്കെ അറ്റു.... എന്റെ നടു ആണേ വേദനിച്ചിട്ട്‌ വയ്യ.... അവന്റെ ഒരു ആൾ മാറൽ..... പെട്ടന്ന് "അത് ഇന്ന് രാവിലെ നിന്നോട് കയറി നിരങ്ങിയാ പെണ്ണല്ലേ.... പിടിക്കടാ അവളെ.... "എന്ന് ആരോ പറയുന്നത് കേട്ട പാതി കേൾക്കാത്ത പാതി അഭാര ധൈര്യഷാലിയായത് കൊണ്ടും ജീവനിൽ കൊതി ഉണ്ടായത് കൊണ്ടും എണീറ്റ് ഒരു ഓട്ടം ആയിരുന്നു...... പിന്നാലെ അവനും അവന്റെ ഒപ്പം ഉണ്ടായിരുന്നവനും..... ഞാൻ പണ്ടേ ഐറാ സ്ട്രോങ്ങും ഐറാ ബോൾട്ടും ആയോണ്ട് എല്ലാ സ്റ്റെപ്പും ചാടി കയറി ഓടെഡാ ഓട്ടം..... അവര് രണ്ടും ആണേ എന്നേ വിടുന്ന ഭാവം ഇല്ലാ.... ഞാൻ ഓടി അവസാനം ഒരു മറവിൽ ഒളിച്ചു നിന്നു..... അവര് എനിക്ക് മുന്നിലൂടെ എന്നേ തപ്പി കടന്നു പോയതും ഞാൻ വേഗം അവിടുന്ന് ഇറങ്ങി ക്ലാസ്സിലേക്ക് ഓടി.... അപ്പൊ ഏതോ സാർ ക്ലാസെടുക്കുന്നുണ്ട്..... പിന്നേ ഒന്നും നോക്കീല്ല കിതച്ചു കൊണ്ട് "സാ....ർ"എന്ന ഒരു വിളി ആയിരുന്നു...... പെട്ടന്ന് അങ്ങേര് തിരിഞ്ഞതും എന്റെ റബ്ബേ..... ആകെ അന്തം പോയ അവസ്ഥയിൽ ആയിപ്പോയി.... പൂച്ചക്കണ്ണും വെച്ചോണ്ട് ഒരു അടിപൊളി സാർ.... എന്റെ പടച്ചോനെ.... ഈ കോളേജിൽ മൊത്തം ഇങ്ങനെ ഉള്ളവറ്റകൾ ആണോ???? ഞാൻ എങ്ങനെ ഇവിടെ ജീവിച്ചു പോകും.... പക്ഷെ ആ പൂച്ചക്കണ്ണന് ഒരിറ്റ് മനസ്സ് അലിവ് പോലും ഇല്ലാ..... തെണ്ടി എന്നേ ക്ലാസ്സിൽ കയറ്റാതെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി...... ക്ലാസ്സ്‌ കേൾക്കാൻ ഉള്ള പൂതി കൊണ്ട് ഒന്നുമല്ല..... ഒന്നാമതെ.... തൻസീർ ഈ വഴി വന്നാ എന്നേ തൂക്കി എടുത്തോണ്ട് പോകും..... രണ്ടാമത് ഫസ്റ്റ് ഡേ തന്നെ ഗെറ്റ് ഔട്ട്‌ ആയി എന്ന ചീത്തപ്പേരും കിട്ടും.... പക്ഷെ ഈ തെണ്ടിക്ക് അത് അറിയില്ലല്ലോ..... ഞാൻ അവനെ പ്രാകി കൊണ്ട് അവിടെ നിന്നപ്പോ പെട്ടന്ന് ഒരു പന്ത് വന്നു എന്റെ കാൽക്കൽ വീണു.... അത് കണ്ടപ്പോ എനിക്കാ പൂച്ചക്കണ്ണന് തെണ്ടിയെ അതെടുത്തു എറിയാനാ തോന്നിയെ...... ചെറ്റ..... ഞാൻ പന്ത് അവന്റെ നേരെ ഓങ്ങി പ്രാകിയതും പൂച്ചക്കണ്ണന് അത് കേട്ടു..... പിന്നേ എന്നോടല്ല എന്ന ഭാവത്തിൽ മറുപടിയും തന്നാ അഹങ്കാരം തലക്ക് പിടിച്ച മൊതല് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..... ഞാൻ പുറത്ത് നിന്ന് ആകെ ചടച്ചതും അവിടേം ഇവിടേം നോക്കി നിന്നു..... പെട്ടന്ന് തൻസീർ നേരത്തെ കണ്ട ചെക്കനോട് എന്തോ ചിരിച്ചു പറഞ്ഞോണ്ട് വരുന്നത് കണ്ടതും അറിയാതെ നോക്കി നിന്നു പോയി..... എന്റെ ഉമ്മി.... ഈ പഹയൻ ഇത്രേം മൊഞ്ചോ????ആ നുണക്കുഴി കണ്ടാൽ ആരും ഫ്ലാറ്റ് ആകും........ അറിയാണ്ട് വായിനോക്കി നിന്നതും അവൻ എന്നേ കണ്ടാൽ ഉള്ള അവസ്ഥ മനസ്സി തെളിഞ്ഞു..... പിന്നേ പിന്നും മുന്നും നോക്കാതെ ഒരു ഓട്ടം ആയിരുന്നു ക്ലാസ്സിലേക്ക്.... വേഗം പോയി സീറ്റിൽ ഇരുന്നതും പൂച്ചക്കണ്ണന് കട്ട കലിപ്പിൽ എന്റെ അടുത്തേക്ക് വന്നു പല്ല് കടിച്ചു.... പുല്ല്.... "നീ ആരോട് ചോദിച്ചിട്ടാടി ക്ലാസ്സിൽ കയറിയെ???? " "അതിന് നിങ്ങൾ ആരോട് ചോദിച്ചിട്ട എന്നേ പുറത്താക്കിയെ??? " "ഡീീീ.....എന്നോട് തർക്കുത്തരം പറയാൻ മാത്രം നീ വളർന്നോ???? ഞാൻ നിന്റെ സാർ ആണെന്ന ബോധം ഉണ്ടാകുന്നത് നല്ലതാ..... " "ആണല്ലേ.... " "ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌...... !" "ഇനി ഗെറ്റ് ഔട്ട്‌ ആക്കിയാലും കൊയപ്പല്ല.... ചെകുത്താൻ പോയല്ലോ..... "എന്നും പറഞ്ഞ് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പുറത്ത് പോയി നിന്നു..... ബ്ലാഹ്..... ഇവിടെ ആണേ ഒടുക്കത്തെ ചടപ്പ്.... പൂച്ചക്കണ്ണന്റെ കാൽ പിടിച്ചു അവിടെ തന്നെ ഇരുന്നാ മതിയായിരുന്നു......കോപ്പ്..... അങ്ങനെ പെട്ടന്ന് ബെൽ അടിച്ചതും ഞാൻ വേഗം ക്ലാസ്സിൽ കയറി ഇരുന്നു..... ഇനി പൂച്ചക്കണ്ണന് എന്നേ പുറത്താക്കിയാ നിയമം മാറും.....അയാളുടെ പീരിയഡ് കഴിഞ്ഞതല്ലെ.... അയാൾ പിന്നേ എന്നേ ഒന്നു ഇരുത്തി നോക്കി കൊണ്ട് ഒരു വാണിംഗ് ഉം തന്നു ഇറങ്ങി പോയി..... പിന്നേ.... എടാ പൂച്ചക്കണ്ണാ..... നിന്നെ ഒക്കെ പേടിക്കാൻ ഈ ഐറാ വീണ്ടാമതും ജനിക്കണം..... ഹും.... "എന്തിന്റെ കേടാ കുരിപ്പേ നിനക്ക്.... റയാൻ സാർന്റെന്നും വാങ്ങി അല്ലേ....."എന്നും ചോദിച്ചു ഫെബി എന്റെ തല നോക്കി രണ്ടെണ്ണം തന്നു..... "പിന്നേ...റയാൻ സാർ അല്ല അത് പൂച്ചക്കണ്ണന് തെണ്ടിയ....അവനൊക്കെ ഒരു മനുഷ്യൻ ആണോ??? കണ്ണിൽ ചോര ഇല്ലാത്ത ജന്തു...."എന്നും പറഞ്ഞു ഞാൻ മുഖം വെട്ടിച്ചു.... "അധികം പറയണ്ട.... ".....ജിനു എന്നെ നോക്കി ഒന്നു ചിരിച്ചു..... "അതെന്താടി.... " "റയാൻ സാർ ന്റെ വൈഫ്‌ ഉണ്ട് ഈ ക്ലാസ്സിൽ !!!!" "വൈഫ്‌????? " "ആഹ്.... " "പൂച്ചക്കണ്ണന് മാരീഡ് ആണോ???? " "ആടി.... " "ഓഹ് മൈ ഗോഡ്.... ഈ ചൂടൻ ഒക്കെ എവിടുന്നാ പെണ്ണ് കിട്ടിയേ??? എന്തായാലും ലുക്ക്‌ കണ്ടു കെട്ടിയത് ആകും ഇവനെയൊക്കെ..... സ്വഭാവം കണ്ടു ഒരു ബുദ്ധി ഉള്ള പെണ്ണും ഈ തെണ്ടിയെ കെട്ടൂല..... "എന്നും പറഞ്ഞു ഞാൻ ചുണ്ട് കോട്ടി..... "ഒന്നു പോടീ..... അത് നിനക്ക് അല്ലേ അങ്ങനെ തോന്നുന്നേ........ റയാൻ സാർ നെ കെട്ടാന് ആണോ പെണ്ണ് ഇല്ലാത്തെ ! മൂപ്പര് ഒന്നു ചിരിച്ചാ ലോട്ടറി അടിച്ച സന്തോഷം ആണ് ഓരോ പെൺപിള്ളേർക്കും...... പക്ഷെ ഇങ്ങേർ അങ്ങനെയും ഇങ്ങനെയും ഒന്നും ചിരിച്ചു കിട്ടൂല..... ഭയങ്കര ഗെറ്റ് അപ്പ്‌ ആണ്... " "കോപ്പാണ്..... അല്ലാ ആരാ ആ ധീരയായ പെണ്ണ്..... ഒരു ഓൾ തെ ബെസ്റ്റ് പറയാനാ..... "എന്നും പറഞ്ഞു ഞാൻ ഒന്നു ഇളിച്ചു കാട്ടി..... "അവളെ മൂപ്പര് വന്നപ്പം തന്നെ ഔട്ട്‌ ആക്കിയതാ.... മൂപ്പര്ക്ക് അവളെ പറ്റൂല..... അവളെ എന്നല്ല ഒരുവളെയും...... അവൾ മൂപ്പരെ കെട്ടാൻ സമ്മതിച്ചതോടെ അവളെ കണ്ടാ കലിയാ.... കെട്ടലു കഴിഞ്ഞതും അവളെ പേര് കേട്ടാ തന്നെ കലിയാ..... എന്നും അങ്ങേരെ പീരിയഡ് എന്തേലും പറഞ്ഞു ചൂടായി അവളെ ഔട്ട്‌ ആക്കും..... "എന്നും പറഞ്ഞു ഫെബി കൈ മലർത്തി...... "ഇയാൾ ഒക്കെ ഒരു മനുഷ്യൻ ആണോ???? കാണാൻ കോലം ഉണ്ടെന്നേ ഒള്ളൂ..... കറുത്ത ഹൃദയം...... അല്ലാ ആ പെണ്ണ് ആരാ??? " "നമ്മുടെ ബാക്കിലെ ബെഞ്ചിൽ ഉണ്ടായിരുന്ന കുട്ടി ഇല്ലേ.... ഫർവാ..... അവളാ.... "ജിനു പറയുന്നത് കേട്ടതും ഞാൻ ഓർത്തു എടുത്തു......ബാക്കിൽ ദിഫുന്റെ ചങ്ക്‌സ് അല്ലേ..... അല്ല ദിഫു ന്റെ കൂടെ ഉള്ളവര് ഒക്കെ സാർമാരെ ആണല്ലോ കയറി പിടിക്കുന്നെ.....നേരത്തെ അച്ചായത്തി.... ഇപ്പൊ ഫർവ...... ഇനി ദിഫുവും വല്ലതിനെയും കയറി പിടിക്കോ........ ഹേയ് നോ ചാൻസ്...... എന്നാലും ഫർവ.....??? ആഹ്.... ഓർമ്മ കിട്ടി..... ദിഫു ന്റെ കൂടെ ഇരിക്കുന്നവൾ ആകും..... ഞാൻ പിന്നിലേക്ക് നോക്കുമ്പോ ഞാൻ വിചാരിച്ച കുട്ടി മിസ്സിംഗ്‌ ആണ്... അപ്പൊ അവൾ തന്നെ ആണ്....... "അവളോ.... എന്റമ്മോ..... അതിനെ കണ്ടാ തന്നെ അറിയാ.... ഒരു പാവാന്ന്..... ലുക്ക്‌ വെച്ച് നോക്കുമ്പോ രണ്ടും പെർഫെക്ട് കപ്പിൾസാണ്..... പക്ഷെ സ്വഭാവം,,,, നെവർ.... "എന്നും പറഞ്ഞു ഞാൻ തലയാട്ടി നോ എന്ന് കാണിച്ചു..... "ഹേയ്... അവര് നല്ല മാച്ച് ആണ്...... സ്വഭാവം,,, കലിപ്പിന് ഫർവയും വലിയ മോശം ഒന്നും ഇല്ലാ..... അവളും അസ്സൽ കലിപ്പത്തി തന്നെയാ..... "എന്നും പറഞ്ഞു ജിനു ചുണ്ട് മലർത്തി..... "അവളോ??? കലിപ്പത്തിയോ??? "ഞാൻ അത്ഭുതത്തിൽ ജിനൂനെ നോക്കി..... "ആഹ്.... നീ വന്നു കയറിയത് അല്ലേ ഒള്ളൂ..... വഴിയേ മനസ്സിലാകും...... "എന്നും പറഞ്ഞു ഫെബി ജിനു പറഞ്ഞത് ശെരി വെച്ചു..... അങ്ങനെ പിന്നേ അടുത്ത സാർ വരുന്നത് വരെ 💘DJSRA💘 യോട് സൊള്ളി കൊണ്ടിരുന്നു....... ____________ 【ദിഫു】 "അല്ലടി....പൂച്ചക്കണ്ണന് പോയില്ലേ.....ഫറു എന്താ വരാത്തേ???? "ഞാൻ പാറുവിനെയും അന്നമ്മയേയും നോക്കി കൊണ്ട് ചോദിച്ചു.... "അവൾ ഇനി അടുത്ത പീരീടെ വരൂ.... കാരണം പോയിരിക്കുന്നത് ലൈബ്രറിയിലേക്ക് ആണ്..... സ്റ്റോറി ബുക്ക്‌ കണ്ടാ പെണ്ണിന് ചോർ കൂടി വേണ്ടി വരില്ല.... അപ്പൊ എന്തായാലും ഈ പീരിയഡ് അവൾ കട്ട് ചെയ്യും..... "എന്നും പറഞ്ഞു പാറു നെടു വീർപ്പു ഇട്ടു..... "ഓഹ്... കോപ്പ്.... തെ.... അടുത്തത് വരുന്നു..... ഇത് കൊറച്ചു കിളവൻ ആണല്ലോ..... "എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കയറി വന്ന ഒരു കുടവയറന് സാർനെ നോക്കി...... "ഇതേ കിളവൻ ഒള്ളൂ.....പേര് ജോസഫ്......ഞങ്ങടെ മീശ ജോസഫ്..... ഫസ്റ്റ് ബെഞ്ചിലെ കുട്ടിയോൾക്ക് തീരെ പറ്റാത്ത പീരിയഡ് ആണ് ഇങ്ങേരുടെ..... അവര് ഇങ്ങേരെ പീരിയഡ് കുട ചൂടി ഇരിക്കണ്ട അവസ്ഥയാന്നാ പറച്ചിൽ..... "എന്നും പറഞ്ഞു അന്നമ്മ ചിരി തുടങ്ങി.... "ഭാഗ്യം.... ഫസ്റ്റ് ബെഞ്ചിൽ ഒന്നും പോയി പെടാത്തത്.... ഇവിടെ റൊട്ടേഷൻ ഒന്നൂല്ലല്ലോ..... "ഞാൻ സംശയ ഭാവത്തിൽ രണ്ടിനെയും ഒന്നു നോക്കി.... "ഇവിടെ റൊട്ടേഷനും റെവലൂഷ്യനും ഒന്നും ഇല്ലാ.... "എന്ന് പറഞ്ഞതും ഞാൻ ഐറയെ തോണ്ടി..... "എന്താടി കോപ്പേ തോണ്ടി കളിക്കുന്നെ....??? "ഐറാ കട്ട കലിപ്പിൽ എന്നെ നോക്കി..... "ഇങ്ങേർ നിനക്ക് പെർഫെക്ട് ആണ്..... "എന്നും പറഞ്ഞു വാ പൊത്തി പിടിച്ചു ചിരിച്ചതും പെണ്ണ് തിരിഞ്ഞു നിന്ന് എന്റെ പുറം പൊളിച്ചു..... "ഡീീീ.... നിനക്ക് അത്രക്ക് അങ്ങ് പിടിച്ചെന്ന് ആണേൽ നീ പോയി കെട്ടിക്കോടി..... "എന്നവൾ കട്ട കലിപ്പിൽ പറഞ്ഞതും "അപ്പൊ എന്റെ ആലം???? "എന്നും ചോദിച്ചു കൊണ്ട് ഞാൻ ചുണ്ട് കൂട്ടി..... "ആലം അല്ല കോലം.... എന്റെ വായെന്ന് വല്ലതും കേൾക്കും നീ...."എന്നും പറഞ്ഞു അവൾ നേരെ ഇരുന്നു.... "ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ഫസ്റ്റ് സ്റ്റുഡന്റ്.... സ്റ്റാൻഡ് അപ്പ്‌........ "പടച്ചോനെ പെട്ടു..... ആ മീശ ജോസഫ് എന്നോട് എണീക്കാൻ പറഞ്ഞതും ഞാൻ ഒന്നു ഐറയെ നോക്കി പേടിപ്പിച്ചു..... ഐറ അപ്പോ തന്നെ എന്നേ നോക്കി ഒന്നു കളിയാക്കി ചിരിച്ചു..... കോപ്പത്തി..... ഞാൻ വേഗം എണീറ്റ് നിന്നു..... "തനിക്ക് എന്താടോ ക്ലാസ്സിൽ ശ്രദ്ധിക്കാൻ വയ്യേ????? ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങക്ക് സംസാരിക്കാൻ അല്ല.... താനൊക്കെ എന്തിനാടോ രാവിലെ തന്നെ കെട്ടി ഒരുങ്ങി പോരുന്നേ.... ഗെറ്റ് ഔട്ട്‌.... "എന്ന് മീശ ജോസഫ് അലറിയതും ഞാൻ പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു..... അമ്മാതിരി അലർച്ച ആയിരുന്നു മൂപ്പര്.... എന്നേ കുറെ പച്ചക്ക് തിന്ന് അയാൾ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി......ഇവിടെ നിന്നിട്ട് വലിയ കാര്യം ഇല്ലെന്ന് തോന്നിയതും ഞാൻ നേരെ ഗ്രൗണ്ട്ലേക്ക് ഇറങ്ങി...... "നീ എന്താ ഇവിടെ???? ക്ലാസ്സ്‌ ഇല്ലേ???? "എന്നും ചോദിച്ചോണ്ട് തൻസീർ അങ്ങോട്ടേക്ക് വന്നു.....അവന്റെ ചോദ്യം കേട്ടതും ഞാൻ ഒന്നും ഞെട്ടി..... ഇവൻ ഇനി ആളെ മനസ്സിലായില്ലെ???? "നിന്നോടാ ചോദിച്ചേ.... ക്ലാസ്സ്‌ ഇല്ലേ എന്ന്???? " "ഉണ്ട്.... " "എന്നിട്ട് എന്താ ഇവിടെ???? ക്ലാസ്സിൽ കയറി പോടീ.... " "ക്ലാസ്സിൽ കയറി പോകാൻ എന്നോട് ആരും പറയേണ്ട ആവശ്യം ഇല്ലാ.... എനിക്ക് തോന്നുമ്പോ ഞാൻ കയറി പോകും...... " "ഇന്ന് വരെ ഒരാളും തൻസീറിന്റെ നേരെ ശബ്ദം ഉയർത്തി സംസാരിക്കാൻ ധൈര്യം കാണിച്ചിട്ടില്ല.....പക്ഷെ.... ഇന്ന് എല്ലാം തെറ്റി.... അല്ല നീയും നിന്റെ കൂടെ ഉണ്ടായിരുന്നവളും കൂടെ തെറ്റിച്ചു..... ഫീലിംഗ് അൺബിലീവബിൾ,,,,... എനിവെ.... യൂ ആർ ടൂ സ്ട്രോങ്ങ്‌.....ഐ ലവ് യുവർ ആറ്റിറ്റിയൂട്....അല്ല മറ്റവൾ എവിടെ???? " "ക്ലാസ്സിലാ.... " "എങ്കി ശെരി.....കണ്ടിന്യൂ....."എന്നും പറഞ്ഞ് അവൻ അവിടുന്ന് പോയി..... ഇവൻ ഇനി എന്നെ മനസ്സിലായില്ലെ???? ആഹ്.... ആവോ.... ..... 【തുടരും】p
#

📙 നോവൽ

📙 നോവൽ - Aalam Ki Rani Part 48 BV 22go IMAGE EDITOR 9 Sumayya Sumi - ShareChat
9.1k കണ്ടവര്‍
3 ദിവസം
*💘AALAM KI RANI💘* _ഭാഗം.47_ ✍️Sumayya sumi "എന്നാ എനിക്കും അതേ കണ്ടിഷൻ തന്നെയാ..... മൈൻഡ് യുവർ ഓൺ ബിസിനസ്" "പോടീ..... "എന്നും പറഞ്ഞു അവൾ അവിടുന്ന് ബാഗും എടുത്തു ഒരൊറ്റ പോക്ക് ആയിരുന്നു...... ഇങ്ങനൊരു നാത്തൂനെ ആണല്ലോ റബ്ബേ നീ എനിക്ക് കനിഞ്ഞത്......സാരല്ല.....നിന്നെ ഒക്കെ മെരുക്കി എടുക്കാൻ ദാഫിയക്ക് അറിയാം മിസ്സ്‌ ഐറാ..... ഞാൻ തിരിഞ്ഞു നോക്കുമ്പോ ഫറു അവിടെ എവിടെയും ഇല്ലാ..... ഈ കുരിപ്പ് ഇതെവിടെ????? അവളെ ഒന്നാകെ തിരിഞ്ഞു ക്ലാസ്സിൽ പോകാൻ നിന്നപ്പോ ഉണ്ട് ഫറു ഓടി വരുന്നു.... "നീ എവിടെ ആയിരുന്നു കോപ്പേ???? "എന്നും ചോദിച്ചു ഞാൻ കലിപ്പായി..... "നിന്റെ &#&#&#&.....എന്നോട് പറയിപ്പിക്കണ്ട നീ..... നീ എന്ത് കണ്ടിട്ടാ തൻസീയോട് ചൊടിക്കാൻ പോയേ...... നിനക്ക് അറിയോ ടി അവന് ആരാന്ന്?????ഹി ഈസ്‌ DARE DEVIL.....തെ റിയൽ VAMPIRE......അവനോട് ആണ് നീ ചൊടിക്കാൻ പോയേ....നിനക്ക് അവനെ അറിയാഞ്ഞിട്ടാ......അറിയുന്ന ഒരാളും അവന്റെ പരിസരത്തു പോലും നിൽക്കൂലാ...... അത്രക്കും പേടിയാ......"എന്നും പറഞ്ഞ് കൊണ്ട് അവൾ എന്നേ ഒന്ന് ദഹിപ്പിച്ചു നോക്കി...... "എന്റെ പൊന്ന് ഫറൂ....കോളേജ് ആണ്..... റാഗിങ് ഒക്കെ ഉണ്ടാകും......എന്ന് കരുതി വല്ലാണ്ട് അങ്ങ് നെഗറളിക്കാൻ നിന്നാൽ ആരായാലും ദാഫിയ അടങ്ങി നിക്കൂല...........അമിതമായാൽ അമൃതവും വിഷം ന്നല്ലേ....."എന്നും പറഞ്ഞു ഞാൻ എന്റെ ബാഗ് ഒന്നൂടെ കയറ്റി ഇട്ടു നടക്കാൻ തുനിഞ്ഞതും ഫറു അവളുടെ ബാഗ് നിലത്ത് ഇട്ടു കലിപ്പായി..... "നിന്റെ തല.......നീയെന്റെ വായിൽ ഇരിക്കുന്നത് കേക്കണ്ട.....നീ വിചാരിക്കുന്നത്ര ചില്ലറക്കാരൻ അല്ല തൻസീർ......ഒന്നാമതെ നമ്മുടെ സീനിയർ ആണ്.....ആൻഡ് സെക്കന്റ്‌ കോളേജ് ഒന്നടങ്കം ഭയക്കുന്ന ചെകുത്താൻ ആണ്....."എന്നൊക്കെ പറഞ്ഞു അവൾ കുരച്ചു ചാടാൻ തുടങ്ങി..... എന്റെ പടച്ചോനെ...... ഇതിനെ ഞാൻ ഇന്ന്..... "ആയിക്കോട്ട്.....എടി കോപ്പേ.....നീ ആ ബാഗ് എടുക്ക്......."എന്ന് പറഞ്ഞതും അവളെന്നെ ഒന്ന് തുറുക്കനെ നോക്കി ബാഗും എടുത്തു എന്റെ കൂടെ നടന്നു..... "എടി..... നിനക്ക് ഈ ദാഫിയ ആരാണെന്ന് അറിയാഞ്ഞിട്ട.....ഏതു പുലി പോലെ വന്നവനും ദാഫിയുടെ അടുക്കന്ന് എലി പോലെ പോകും...... "എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു..... "ഒന്ന് പോയെടി..... അവളുടെ ഒരു #*&#&#&*"എന്നും പറഞ്ഞു ആ കോപ്പ് എന്നേം വലിച്ചു വലിച്ചു നടക്കാൻ തുടങ്ങി..... ആഹ്.... ഇനി ഈ തെണ്ടിയോട് പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് മനസ്സിലായതും ഞാൻ അവളുടെ കൂടെ വെച്ച് പിടിച്ചു..... "എടി..... ആ DARE DEVILS നെ പറ്റി ഒന്നാകെ ഒന്നാകെ ഒന്ന് പറഞ്ഞ് താ..... അറിയട്ടെ ആ മഹാന്മാരെ......"എന്നും പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോ പെണ്ണ് എന്നേ നോക്കി പേടിപ്പിക്കാ..... "ഇനിയും ഉടക്കാൻ ആണോടി????? "എന്നും ചോദിച്ചു കടിച്ചു കീറാൻ വന്നു..... "ഓഹ്.... അല്ലടി..... നീ പറ...."എന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചു ഒന്ന് കൂൾ ആക്കി...... "ഹാ....DARE DEVILS......തെ റിയൽ VAMPIRE......ഈ കോളേജ് ഭരിക്കുന്നത് അവരാ.......അവര് അഞ്ചു പേരാ......വൈഷ്ണവ്,തൻസീർ,നിത്യ,സ്നേഹ,സന.....ഒന്നിനെയും ഭയം ഇല്ലാത്ത ചെകുത്താന്മാർ.....അവർ ഭീരുവായി ഒളിച്ച ചരിത്രം പോലുമില്ല....ഭയമാണ്...എല്ലാവർക്കും..........ഇവരാണ് എന്നും കോളേജിൽ ചരിത്രം സൃഷ്ടിക്കുന്നത്...... ഒരാളും ചെയ്യാത്തതാണ് ഇവർ ചെയ്യാ......നിത്യ, സ്നേഹ,സന......പെണ്ണാണ്,,,എന്നാൽ ശരീരം കൊണ്ട് മാത്രം......ആണ്പിള്ളേരെ വേഷം,തന്റേടം,ധൈര്യം,വീരു,വാശി, ശക്തി......കാണാൻ ആണേ ഒടുക്കത്തെ ലുക്ക്....പക്ഷെ ഒരു ആണിനെപ്പോലും സ്വീകരിക്കില്ല.....അവർക്ക് അവര് മാത്രം എന്ന പോളിസി ആണ്.........പിന്നേ വൈഷ്ണവ് ആൻഡ് തൻസീർ.......വിച്ചു എന്ന വൈഷ്ണവും തൻസി,യാസി എന്നൊക്കെ അറിയപ്പെടുന്ന DARE DEVILS ന്റെ തലവൻ തൻസീറും.....ബോഡി ഫിറ്റ്നസ് കൊണ്ടും അവരുടെ ലുക്ക്‌ കൊണ്ടും അവരെ കണ്ണ് വെക്കാത്ത പെൺപിള്ളേർ ഇല്ലാ....ചെകുത്താന്മാർ ആണേലും ഓരോ പെൺപിള്ളേർക്കും അവരോട് അടങ്ങാത്ത പ്രേമം ആണ്....... കാരണം ഒരു പെണ്ണിനെ ആകർഷിക്കുന്ന എല്ലാ കാര്യങ്ങളും അവരിൽ ഉണ്ട്......."എന്നും പറഞ്ഞു അവൾ കാട് കയറാൻ നിന്നതും ഞാൻ സ്റ്റോപ്പ്‌ എന്ന് ആക്ഷൻ കാട്ടി.... "മതി മതി..... എന്നിട്ട് എനിക്ക് അവനെ കണ്ടപ്പോ അത്രക്ക് അട്ട്രാക്ഷൻ തോന്നിയില്ലല്ലോ..... "എന്നും പറഞ്ഞു അവളെ നെറ്റി ചുളിച്ചു നോക്കി..... "അതിന് നിന്റെ കണ്ണ് മഞ്ഞളിച്ചിട്ടാ.... എടി..... നീ തൻസീറിന്റെ മുഖം ഒന്ന് നേരാക്ക് ശ്രദ്ധിച്ച് നോക്കിയാ നിനക്ക് മനസ്സിലാകും.....ചെകുത്താൻ ആണേലും അവന്റെ മുഖം അത് വിളിച്ചു പറയുന്നില്ല.....മുഖം സത്യത്തിൽ സോ ക്യൂട്ട് ആണ്...... നല്ല നാടൻ സ്റ്റൈൽ...... അതിനെല്ലാം പുറമേ അവന്റെ ആ നുണക്കുഴി ഉണ്ടല്ലോ......ഉഉഫ് എന്റെ മോളേ.......ഒരു രക്ഷയും ഇല്ലാ.......അവൻ സംസാരിക്കുമ്പോ എല്ലാം ആ നുണക്കുഴി എടുത്തു കാണിക്കും......അവൻ ചിരിക്കുന്നത് ഒരിക്കലേ ഞാൻ കണ്ടൊള്ളൂ.....അന്ന് കോളേജിലേക്ക് ഫസ്റ്റ് ആയി വന്ന അന്ന് അവനും വിച്ചുവും കൂടെ അവിടെ ഒക്കെ ഡെക്കറേഷൻ വർക്ക്‌ ചെയ്യുന്ന തിരക്കിൽ ആയിരുന്നു......അന്ന്.... അന്നവന് എന്തോ പറഞ്ഞ് വിച്ചുവിനോട് ചിരിച്ചു.....യാ ഉമ്മി..... ആ ചിരി കണ്ടപ്പോ എന്റെ കണ്ണ് ഒക്കെ വിടർന്നു പോയി...... ഇങ്ങനെ ഒരു ചിരി ഞാൻ ആദ്യമായി കാണാ.....അത്രയും ഭംഗി കൂടിയ ചിരി ഞാൻ സ്വപ്നത്തിൽ പോലും കണ്ടില്ല......അന്നേ ഞാൻ അവൻ മുന്നിൽ സ്റ്റക്ക് ആയതാ....."എന്നും പറഞ്ഞു പെണ്ണ് കണ്ണടച്ച് ഫീലാന് തുടങ്ങി..... "കോഴി.... അല്ലാണ്ട് എന്താ....??? ഉളുപ്പ് ഉണ്ടോടി നിനക്ക്??? ഇങ്ങനെ പബ്ലിക് ആയി വായിനോക്കാൻ....??? "എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി തലക്ക് അടിച്ചു...... "നിനക്ക് വികാരവും വിചാരവും ഇല്ലെന്ന് വെച്ച് എല്ലാരും അങ്ങനെ ആണോ????? "എന്നും പറഞ്ഞു അവൾ എന്നേ ഒന്ന് പുച്ഛിച്ചു..... "ഓഓഓ...... "എന്നും പറഞ്ഞ് ഞാൻ ചിരിച്ചതും അവൾ എന്നേം വലിച്ചു ഒരു മരത്തിന്റെ ചോട്ടിലേക്ക് നടന്നു..... മരത്തിന്റെ അടുത്ത് എത്തിയതും ഒരു പ്രതേക തരം ഫീലിൽ ഒരു വയലിന് ട്യൂണും അതിലേക്ക് മധുരം നിറഞ്ഞ ഒരു പാട്ടും കാതിൽ തുളച്ചു കയറി......ഞാൻ അറിയാതെ അവിടെ സ്റ്റെക്ക് ആയിപ്പോയി...... 🎻🎻പൂക്കൾ പൂക്കും തരുണം......ആര്ഉയിരേ..... പാർത്തതാരുമില്ലെയി..... 🎻🎻 🎻🎻പുലരും കാലേയ് പുഴുദേയ്..... ഒരുമതയും.....പിറന്തുപ്പൂവതില്ലേയ്.....🎻🎻 🎻🎻നേച്ചുവരെയ് നേരം പോകവില്ലേയ്....🎻🎻 സത്യം പറഞ്ഞാ ഞാൻ ആ പാട്ടിൽ മുഴുകി പോയി..... അത്രക്കും അടിപൊളി ഫീൽ ആയിരുന്നു ആ ട്യൂൺസിനും ആ വോയിസ്‌നും..... "എന്താടി സ്റ്റെക്ക് ആയെ.... വാ.... "എന്നും പറഞ്ഞ് ഫറു എന്റെ കയ്യിൽ കയറി പിടിച്ചു..... "എടി.....ആരാടി ഈ പാടുന്നേ..... ഉഉഫ്..... പൊളി....."എന്നും പറഞ്ഞ് ഞാൻ ഒന്നൂടെ കണ്ണടച്ചു ബാക്കി കേട്ടു.... "ഇതോ???? ഹഹഹ.... "എന്നും പറഞ്ഞോണ്ട് പെണ്ണ് ചിരിക്കാൻ തുടങ്ങി.... "എന്താടി..... " "ഇത് ഹരിയേട്ടൻ ആണ്....നമ്മുടെ സീനിയർ....എന്റെ ചങ്ക് ആണ്....."എന്നും പറഞ്ഞു പെണ്ണ് വാ പൊത്തി ചിരിച്ചു.... "ഉഉഫ്.... എന്റെ മോളെ..... ആ വോയിസ്‌... ഒരു രക്ഷയും ഇല്ലാ...... "എന്നും പറഞ്ഞ് ഞാൻ സൂപ്പർ എന്ന് ആക്ഷൻ കാട്ടി..... "ഇതോ???? അയ്യേ.... "എന്നും പറഞ്ഞ് അവൾ ഈഈഈ എന്ന് പല്ല് ഇളിച്ചു..... "അല്ലേലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ..... " "പോടീ കോപ്പേ..... വാ....."എന്നും പറഞ്ഞ് അവൾ എന്നേം വലിച്ചു നേരെ ആ മരത്തിന്റെ ചോട്ടിലേക്ക് പോന്നു..... "ഹേയ് ഗയ്‌സ്...... ഇതാ ഒരു ന്യൂ മെമ്പർ..... "എന്ന് പറഞ്ഞതും ഹരിയേട്ടന് പാട്ട് നിർത്തി..... ഞാൻ അപ്പൊ തന്നെ അവളെ കയ്യിനിട്ടു ഒരു നുള്ള് കൊടുത്തു.... "ആഹ്... എന്താടീ പിശാശേ നുള്ളി പറിക്കുന്നേ"എന്നും പറഞ്ഞോണ്ട് പെണ്ണ് കൈ ഉയിഞ്ഞു..... "ഒലക്ക.... കുറച്ചൂടെ കഴിഞ്ഞു സംസാരിക്കാൻ മേലെ നിനക്ക്????? ഇതിപ്പോ പാട്ട് നല്ല ഫ്ലോയിൽ കേട്ടോണ്ട് നിന്നതാ..... !" "ഓഹ്.... അതാണോ.... ഡോണ്ട് വെറി..... അതിനി ശീലം ആയിക്കോളും..... " "എന്തോന്ന്???? " "പാട്ട് കേൾപ്പ് തന്നെ "എന്നും പറഞ്ഞു കൊണ്ടവൾ ചിരിച്ചതും പെട്ടന്ന് അതിൽ എന്റെ നൂറിനെ പോലെ ഒക്കെ തോന്നിക്കുന്ന ഒരു ചെക്കൻ എണീറ്റു എനിക്ക് കൈ നീട്ടി...... "ഹായ്.....ഞാൻ അൽത്താഫ്.... വെറും അൽത്താഫ് അല്ല അൽത്താഫ് അഫ്സിന്.....ഇഫ് യൂ ഡോണ്ട് മൈൻഡ് കാൾ മി അപ്പൂ...... "എന്നും പറഞ്ഞോണ്ട് ഒന്ന് ചിരിച്ചു...... "ഹായ്.... ദാഫിയാ..... ദാഫിയാ ഷൗക..... "എന്നും പറഞ്ഞ് ഞാനും തിരിച്ചു കൈ കൊടുത്തു..... "എനിക്ക് ഇഷ്ടായി.... കുട്ടിക്കൊ???? "എന്ന അവന്റെ ചോദ്യം കേട്ടതും ഞാൻ എന്തെന്ന മട്ടിൽ അവനെയും ഫറുവിനെയും മാറി മാറി നോക്കി...... "എന്റെ പൊന്ന് പെങ്ങളെ... വേണേ ഓടിക്കോ.... ഇവൻ വട്ടാ.....എന്റെ അപ്പൂ.... വിരലിൽ എണ്ണിയാൽ തീരാത്ത അത്ര തേപ്പ് കിട്ടിയത് പോരാഞ്ഞിട്ട് ആണോ????? ഫസ്റ്റ് ഇമ്പ്രെസ്സന് തന്നെ കൊളം തോണ്ടി..... തെണ്ടി.... "എന്നും പറഞ്ഞ് അതിലെ മറ്റൊരുത്തന് അവന്റെ തലക്ക് ഇട്ടു ഒന്ന് കൊടുത്തു...... "എടാ.... മെഹ്ഫൂ..... ആസ്വദിക്കാൻ അറിയാം എങ്കിൽ തേപ്പ് കിട്ടുന്നതും ഒരു ലഹരിയാണ്.... "എന്നും പറഞ്ഞ് അപ്പു മറ്റവനെ നോക്കി ഇളിച്ചു..... "എന്റെ ഉപ്പാ.... ഇങ്ങനെ ഒരു ഹംക്ക്..... "എന്നും പറഞ്ഞു മറ്റവൻ സ്വയം തലക്ക് അടിച്ചു..... "നെവർ മൈൻഡ്.... അവർ പലതും പറയും..... ഖൽബെ.... നീ പോരുന്നോ എന്റെ പൊരേക്ക്.....ഉമ്മാക്ക് സീരിയൽ കാണാൻ കമ്പനി ആയിട്ട്....."എന്നും ചോദിച്ചു അവൻ എനിക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നതും എനിക്ക് കാര്യം ഓടി..... ചിരി കടിച്ചു പിടിച്ചു നിന്നതും ഫറു എന്റെ മുന്നിൽ കയറി നിന്നു..... "തൽക്കാലം ഇല്ലാ..... എന്റെ അപ്പൂ...... ഒന്ന് അടങ് ചെങ്ങായി.......വന്ന് കയറിയത് അല്ലേ ഒള്ളൂ..... "എന്നും പറഞ്ഞ് അവനെ പിടിച്ചു എണീപ്പിച്ചു...... "ഓഹ്..... ഞാൻ ഒന്നും പറയുന്നില്ല..... "എന്നും പറഞ്ഞ് അവൻ കയ്യും കെട്ടി മുഖം തിരിച്ചു നിന്നതും എല്ലാരും ഒന്ന് അടക്കി ചിരിച്ചു കൊണ്ട് എന്നിലേക്ക് തിരിഞ്ഞു..... "ഹായ്...... മെഹ്ഫിൽ ഷെയിൻ.......മെഹ്ഫൂ......"എന്നും പറഞ്ഞ് ആ മറ്റവൻ എനിക്ക് കൈ നീട്ടിയതും ഞാനും തിരിച്ചു കൈ കൊടുത്തു....."ഹായ്....."എന്നും പറഞ്ഞു ചിരിച്ചു...... "ഞങ്ങടെ HAZARDZ ലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം......"എന്നും പറഞ്ഞു മെഹ്ഫു തല കുനിച്ചു സ്വാഗതം അർപ്പിച്ചതും അപ്പു അപ്പൊ തന്നെ അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു..... "ഓവർ ആവണ്ട..... എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട....... കേട്ടോടാ..... "എന്നും പറഞ്ഞോണ്ട് ചെക്കൻ മെഹ്ഫുവിനെ തറപ്പിച്ചു ഒന്ന് നോക്കിയതും മെഹ്ഫു അപ്പൊ തന്നെ "എന്റമ്മാ..... "എന്നും അലറി കൊണ്ട് എണീറ്റ്.... പിന്നേ അതൊരു കൂട്ടച്ചിരിയിലേക്ക് വഴി മാറാൻ അധികം വൈകിയില്ല..... അങ്ങനെ ഓരോരുത്തരെ പരിജയപ്പെട്ടു.... ഇവർ ആർ പേരാണ്.....ഞാനും കൂടെ കൂടിയതും 7 ആയി.....അൽത്താഫ് അഫ്സിന് എന്ന അപ്പൂ , മെഹ്ഫിൽ ഷെയിൻ എന്ന മെഹ്ഫൂ , റജ ഫർവാ എന്ന ഫറു , പാർവതി എന്ന പാറു , ആന്മേരിയാ എന്ന അന്നമ്മ , ഹരി കൃഷ്ണ എന്ന ഹരിയേട്ടന്..... ഇതിൽ അപ്പുവും മെഹ്ഫുവും ഹരിയേട്ടനും ഞങ്ങടെ സീനിയർസ് ആണ്..... ഞാനും പാറുവും ഫറുവും അന്നമ്മയും ഒരേ ക്ലാസ്സിലും...... അങ്ങനെ പെട്ടന്ന് കൂട്ടായി.....കുറച്ചു സമയം കൊണ്ട് തന്നെ വല്ലാണ്ട് അടുത്തു....... "നിനക്ക് അറിയോ ഡീ????പണ്ട്....പണ്ടെന്ന് പറഞ്ഞാ എന്റെ ചെറുപ്പത്തിൽ......അന്ന് ഒരു മാങ്ങാ കാലം ആയിരുന്നു.... അന്ന് മാങ്ങ എടുക്കാൻ കയറിയ ഞാൻ ടെറസിന്റെ മേലെന്ന് വീണു പോയി..... "എന്നും പറഞ്ഞ് അപ്പു.ഭയങ്കര സീരിയസ്.ആയി കാര്യം കൊണ്ട് വന്നു..... "എന്നിട്ട് നീ മരിച്ചോ???? "ഞാനും ഒട്ടും ഫ്ലോ കുറക്കാതെ അതേ ട്യൂണിൽ ചോദിച്ചു.... "അതെനിക്ക് ഓർമ്മയില്ല..... അന്ന് ഞാൻ കുട്ടി അല്ലായിരുന്നോ !!"എന്നും പറഞ്ഞ് ചെക്കൻ നിഷ്കു ഭാവത്തിൽ ഇരിക്കുന്ന മരത്തറക്ക് മേലെ വിരൽ വെച്ച് ഓരോന്നു വരച്ചു കളിക്കാൻ തുടങ്ങി.... "ആ....ഹ്......നിർത്തട ചളി....എന്നാ ഞങ്ങൾ പോട്ടേ..... മക്കൾസ് ചെല്ല്.....ബെൽ അടിക്കാൻ ആയി..... ഞങ്ങക്ക് ഇനി ക്ലാസ്സിൽ പോയിട്ട് കൊറച്ചു പണി ഉണ്ട്..... "എന്നും പറഞ്ഞു ഹരിയേട്ടന് എണീറ്റതും മെഹ്ഫുവും അപ്പുവും പിന്നാലെ എണീറ്റു...... "എന്നാ പോട്ടേ????? "അപ്പു എന്നേ നോക്കി ഒന്ന് സൈറ്റ് അടിച്ചോണ്ട് ചോദിച്ചതും ഞാൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് മറുപടി നൽകി..... "ആയിക്കോട്ടെ ബ്രോ.... " "പൊന്ന് മോളെ..... വേണേൽ തെറി വിളിച്ചോ..... ദയവ് ചെയ്ത് ബ്രോ എന്ന് വിളിക്കരുത്..... ഇപ്പൊ തന്നെ പെങ്ങന്മാരെ കൊണ്ട് കാൽ കുത്താൻ സ്ഥലം ഇല്ലാത്ത അവസ്ഥയാ......സഹകരിക്കുക..... "എന്നും പറഞ്ഞോണ്ട് ചെക്കൻ കൈ കൂപ്പിയതും മെഹ്ഫു അങ്ങോട്ടേക്ക് വന്നു......... "എടാ.... ഇവളെ ഒക്കെ നിനക്ക് പെങ്ങൾ ആയി കണ്ടൂടെ????? " "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചങ്കെ.....ഇനി ഉപ്പാക്ക് ചീത്തപ്പേരു വേണ്ടെന്ന് വെച്ചിട്ടാ....കാരണം ഉമ്മാന്റെ അറിവിൽ എനിക്ക് 2 പെങ്ങന്മാരെ ഒള്ളൂ......" മെഹ്ഫു അപ്പൊ തന്നെ "നിന്റെ തല.... വന്നേ... "എന്ന് പറഞ്ഞതും ചെക്കൻ വെയിറ്റ് വെയിറ്റ് ഇപ്പൊ വരാ എന്നും പറഞ്ഞോണ്ട് അവിടെ കിടന്ന് ചുറ്റാൻ തുടങ്ങി.... "അപ്പൂ................. നീ അടുത്ത് കാലത്ത് എങ്ങാനും വരോ ടാ പെണ്ണ് ഒട്ടി......ഇന്ന് കോൺഫറൻസ് ഹാളിൽ മീറ്റിങ് ഉള്ളത് മറന്നോ നീ.....???? "ഹരിയേട്ടന് ഇത്തിരി കടുപ്പത്തിൽ ചോദിച്ചു.... "ഹേ???? മീറ്റിംഗ???? എപ്പോ???? എനിക്ക് ഓർമ്മ ഇല്ലല്ലോ??? " "നിനക്ക് അതിന് എന്തേലും ഓർമ്മ ഉണ്ടാകൽ ഉണ്ടോ???? ഒന്ന് വന്നേ..... "മെഹ്ഫു വേഗം അവന്റെ കൈ പിടിച്ചു വലിച്ചു.... "ഓ.... ഇനി ഈ ഓർമ്മ ശക്തി കൂടാൻ കുറച്ചു മെമ്മറി കാർഡ് വിഴുങ്ങിയാ മതിയോ ആവോ??? "എന്നും പറഞ്ഞ് അവന് സ്വയം തലക്ക് അടിച്ചു.... "നീ വിഴുങ്ങി ബുദ്ധിമുട്ടണ്ടി വരില്ല.... ഞാൻ അണ്ണാക്കിൽ കുത്തി കയറ്റും..... ഇങ് വാടാ.... "എന്നും പറഞ്ഞ് മെഹ്ഫു അപ്പൂന്റെ കോളർ പിടിച്ചു വലിച്ചോണ്ട് പോയി..... അപ്പൊ മനസ്സിൽ വന്നത് നൂറിന്റെ കോലം ആണ്.... നൂറിന്റെ അത്ര ഇല്ലേലും നൂറിന്റെ വകേൽ ആങ്ങള ഒക്കെ ആയി ഇവൻ വരും.... പിന്നേ ഞങ്ങളും അധികം വൈകിക്കാതെ ക്ലാസ്സിലേക്ക് വിട്ടു..... ക്ലാസിൽ എത്തിയതും അധികം ആരും എത്തിയിട്ടില്ല......ആകെ ഒന്ന് രണ്ട് പഠിപ്പി പെണ്ണുങ്ങൾ ഉണ്ട്....... "ഹേയ്.....ആർ യൂ ന്യൂ????? "എന്നും ചോദിച്ചോണ്ട് അതിൽ ഒരുത്തി ഇംഗ്ലീഷ് കാച്ചിയതും ഫറു എന്നേ പിടിച്ചു ഫറൂന്റെ പിന്നിൽ ആക്കി നിർത്തി അവക്ക് മറുപടി നൽകി...... "യെസ്...... " "ഐ ടിടിന്റ് ആസ്ക്ക്ട് യൂ.... ഓക്കേ???? ഡോണ്ട് മേക്ക് മീ ഇരിറ്റേറ്റട്..... "അവൾ ഫറുന്റെ നേരെ വിരൽ ചൂണ്ടി.... "ഇറങ്ങി പോടീ പൂതനെ..... നീ വൈറസ് ആണ്..... നിന്റെ കൂട്ടത്തിൽ കൂട്ടാൻ ആണേ നടക്കൂല..... ഇവളെ തലയിൽ നിന്റെ തലയിലെ പോലെ ചെളി വിതരണനത്തിന്റെ ആവശ്യം ഇല്ലാ....കേട്ടോടി "എന്നും പറഞ്ഞോണ്ട് ഫറു എന്നേം വലിച്ചു ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു...ആ പെണ്ണ് ആണേ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.... എനിക്ക് പിന്നാലെ പാറുവും അന്നമ്മയും വന്ന് ഇരുന്നു...... "അതേതാ ഡീ ആ സായിപ്പ് തെണ്ടി??? "ഞാൻ മൂന്നിനെയും നോക്കി ചോദിച്ചു..... "അവളോ...എലീന ജോസഫ്....ക്ലാസ്സിലെ പഠിപ്പി , സാർമാരുടെ ഫേവറൈറ്റ് , അതിൽ ഉപരി പൊങ്ങച്ചം തലക്ക് പിടിച്ചവൾ..... അഞ്ചു പൈസക്ക് വിവരം ഇല്ലേലും കോടികളുടെ ആസ്തി കയ്യിൽ ഉണ്ടെന്ന അഹങ്കാരി..... ബുക്കിൽ ഉള്ളത് എല്ലാം കാണാപ്പാഠം പേടിച്ചോണ്ട് വന്നോളും രാവിലെ തന്നെ..... അങ്ങ് ലണ്ടനിൽ പഠിച്ചു വന്നതാ കെട്ടിലമ്മ......"ഫറു ആ എലിയെ നോക്കി കലിപ്പിൽ പറഞ്ഞ്.... "അപ്പടി.... അപ്പൊ സായിപ്പത്തി ചെത്തി പൊളിച്ചു വരുന്നു എന്നേ ഒള്ളൂ അല്ലേ..... " "ഷുവർ !"പാറുവും അന്നമ്മയും ഒപ്പം പറഞ്ഞ്.... അങ്ങനെ ഓരോന്നു സംസാരിച്ചു ഇരുന്നപ്പോ ആണ് ഐറയെ ഓർത്തത്..... ഐറ ഈ ക്ലാസ്സിൽ തന്നെ അല്ലേ???? എന്നിട്ട് അവൾ എന്താ വരാത്തേ???? ഹാ.... ബെൽ അടിക്കുമ്പോ വരും ആയിരിക്കും...... എന്നും കരുതി ഞാൻ അവറ്റകളോട് കത്തി അടിച്ചോണ്ട് ഇരുന്നു...... ____________ 【ആലം】 കണ്ണൂർ എത്തി ലെഗേജും എടുത്തു ട്രെയിൻ ഇറങ്ങിയപ്പോ ഉണ്ട് നൂർ ട്രെയിനിന്റെ പുറത്തു കയ്യും കെട്ടി നിൽക്കുന്നു......ഇവൻ ഇത്ര വേഗം ഇറങ്ങിയോ????? "ടാ....നീ എപ്പയാ ഇറങ്ങിയേ???? "ഞാൻ ലഗേജ് പുറത്തേക്ക് വെച്ച് കൊണ്ട് ചോദിച്ചു..... "ഞാൻ ട്രെയിൻ കയറിയപ്പോയെ ഇറങ്ങിയതാ..... മഹാന്മാർ പാട്ട് കേട്ട് കിടന്നോണ്ട് അറിഞ്ഞില്ലന്നേ ഒള്ളൂ.....,, "എന്നും പറഞ്ഞു ചെക്കൻ എന്നെയും ജാനിനയും ഒന്ന് തറപ്പിച്ചു നോക്കി.... "ഒന്ന് പോയെടാ.....എന്തേലും ഒന്ന് പറയാൻ കാത്തിരിപ്പാ....ചളി അങ്ങ് വാരിക്കോരി എറിയാൻ..... "എന്നും പറഞ്ഞ് ജാൻ നൂറിന്റെ തലക്ക് ഇട്ടു ഒന്ന് കൊടുത്തു..... "എടാ.... ഞാൻ സത്യാ പറഞ്ഞേ????? "എന്നും പറഞ്ഞോണ്ട് ചെക്കൻ എല്ലാം വിഷദീകരിച്ചു തന്നതും ഞാനും ജാനും മൂക്കത്ത് കൈ വെച്ച് പോയി....... ഇത്രേം നടന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലന്നോ????? "എന്നാലും അവൾ ശെരിക്കും ചത്തോ????? "എന്നും ചോദിച്ചു നൂർ തലയിൽ കൈ വെച്ച് സ്റ്റേഷനിലേ സീറ്റിൽ പോയി ഇരുന്നു.... "എന്താടാ നൂറേ നിനക്ക് അവളോട് ഒരു സഹതാപം???? "ഞാൻ നൂറിനെ ഒന്ന് അടിമുടി നോക്കി ചോദിച്ചു.... "അതല്ലടാ......എന്റെ ഫാൻ അല്ലേ..... അപ്പൊ ഒരു സങ്കടം..... " "അത് മാത്രം ആണോ???? "ജാൻ അവനെ ഒന്ന് ഇരുത്തി നോക്കി.... "അത് മാത്രം ആണ്..... അധികം ചിന്തിച്ചു കാട് കയറാതെ വാടാ..... "എന്നും പറഞ്ഞോണ്ട് അവന് ഞങ്ങളെ രണ്ടിനെയും വലിച്ചു സ്റ്റേഷൻ പുറത്തേക്ക് ഇറങ്ങിയതും ഞങ്ങളെ എടുക്കാൻ വന്ന കാർ ഞങ്ങക്ക് മുന്നിൽ നിർത്തി...... ജാൻ മുന്നിലും ഞാനും നൂറും പിന്നിലും കയറി...... യൂണിവേഴ്സിറ്റി എത്തിയതും നെടു വീർപ്പു ഇട്ടു ഇറങ്ങി...... "ആഹാ.....ഇനി ഒരു കൊല്ലം ഇവിടെ അല്ലേ???? "എന്നും പറഞ്ഞോണ്ട് ഞാൻ കൈ മുന്നിലേക്ക് നീട്ടി വിരൽ കൂട്ടി പൊട്ടിച്ചു.... "അതത്ര ഉറപ്പിക്കണ്ട..... ചിലപ്പോ ഇവിടെ കിട്ടിയില്ല എന്നും വരാം..... "നൂർ അതും പറഞ്ഞ് എന്റെ കൈ പിടിച്ചു താത്തി.... "കരിനാക്ക് വളക്കാതെ വാടാ....."എന്നും പറഞ്ഞോണ്ട് രണ്ടിനെയും കൊണ്ട് യൂണിവേഴ്സിറ്റിയിലേക്ക് കാൽ എടുത്തു വെച്ച്..... അങ്ങനെ അവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞപ്പോ ഞങ്ങടെ അപ്ലിക്കേഷൻ ക്യാൻസൽ ആയി എന്ന വാർത്ത കിട്ടി.......ഇനി കാലിക്കറ്റ്‌ ആണ് ചാൻസ് ബാക്കി ഉള്ളത്..... അത് കേട്ടതും ഞാനും ജാനും കട്ട കലിപ്പിൽ നൂറിനെ നോക്കി..... "ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോ നിന്റെ നാക്ക് പുറത്തെടുക്കല്ലെ എന്ന് ഒരായിരം വെട്ടം പറഞ്ഞതാ......" "എടാ.... ഇതിപ്പോ നമുക്ക് സുകായില്ലേ?????കാലിക്കറ്റ്‌ ആയാ എന്നും വീട്ടിൽ പോകാലോ..... "എന്നും പറഞ്ഞോണ്ട് നൂർ വേഗം ഒന്ന് വേണോ വേണ്ടയോ എന്ന മട്ടിൽ ഇളിച്ചു..... "എന്നാ പിന്നേ ഇത്രേം കഷ്ടപ്പെട്ട് കണ്ണൂർ വരണം ആയിരുന്നോ????? "ജാൻ കട്ട കലിപ്പിൽ ആണ്.... "കഷ്ടപ്പെട്ടുന്നോ????? മിണ്ടരുത് രണ്ടും..... പാട്ടും കേട്ട് വന്ന നിങ്ങക്ക് എന്താ കഷ്ടപ്പാട്.....അങ്ങനെ എങ്കിൽ ട്രെയിനിന്ന് വീണ ഞാൻ അനുഭവിച്ചത് എന്താ?????കോപ്പ്.... കഷ്ടപ്പെട്ടു പോലും.... "എന്നും പറഞ്ഞോണ്ട് നൂർ കലിപ്പ് ഇളകി പോകാൻ ഒരുങ്ങിയതും ഞാനും ജാനും അവനെ പിടിച്ചു വെച്ച്.... "ഹീറ്റ് ആവല്ലേടാ.....നമുക്ക് കാലിക്കറ്റ്‌ തന്നെ അപ്ലൈ ചെയ്യാം......"എന്നും പറഞ്ഞ് ഞാൻ അവന്റെ കൈ വിട്ടു.... "ആഹ്.....ഇപ്പൊ തന്നെ ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാ.... എന്നാ അവിടെ എത്തി അപ്ലൈ ചെയ്ത് വെയിറ്റ് ചെയ്യണ്ടല്ലോ..... "എന്ന് ജാൻ പറഞ്ഞതും ഞങ്ങൾ മൂന്നും അപ്പൊ തന്നെ അപ്ലൈ ചെയ്ത് അടുത്ത ട്രെയിൻ ബുക്ക്‌ ചെയ്ത് അടുത്തുള്ള ഒരു റെസ്റ്റോറന്റ്ൽ കയറി ഫുഡ്‌ അടിച്ചു..... അങ്ങനെ ട്രെയിൻ എത്താൻ സമയം ആയതും ഞങ്ങൾ സ്റ്റേഷനിലേക്ക് വിട്ടു.... ട്രെയിനിൽ കയറിയത് മുതൽ നൂർ വേറെ ഏതോ ലോകത്താണ്..... അതിന്റെ കാരണം അവന് പറഞ്ഞ മൂതേവി ആണെന്ന് മനസ്സിലായതും ഞാൻ അവനെ ഒന്ന് ചാരി ഇരുന്നു.... "എന്താടാ കോപ്പേ??? ഞങ്ങടെ നൂർ ഇങ്ങനെ അല്ലല്ലോ...... ഹ്ഹ... പറ..... എന്താണ് നിന്റെ പ്രശ്നം???? " "എനിക്ക് എന്തോ ഒരു പേടി..... ഇനി അവൾ എങ്ങാനും...... " അവന്റെ മനസ്സിൽ ഉള്ളത് പുറത്തു വരാൻ ഞാൻ വീണ്ടും ചോദിച്ചു "അവക്ക് എന്തായാലും നിനക്ക് എന്താ??? അത് നിന്റെ ആരും അല്ലല്ലോ " "എടാ അതല്ല..... " "ഏതല്ലാ??? " "അതല്ലടാ ഞാൻ പറഞ്ഞത്..... " "നീ അത് തന്നെയാ പറഞ്ഞേ!!!" "ഏതു??? " "നിനക്ക് അവളെ ഇഷ്ട്ടാണെന്ന്......" "തെ.... ഒരൊറ്റ കീറങ്ങു വെച്ച് തന്നാൽ ഉണ്ടല്ലോ....നൂർ അത്തരക്കാരൻ അല്ലെന്ന് നിനക്ക് അറിയില്ലേലും ബാക്കി ഉള്ളവർക്ക് അറിയാം.... . "എന്നും പറഞ്ഞു നൂർ എന്റെ നേരെ കുത്തും എന്ന് ആങ്യം കാട്ടി.... "എടാ നീ കേട്ടിട്ടില്ലേ...... പ്രണയമില്ലാത്ത മനസ്സും ചിറകുകൾ നഷ്ടപ്പെട്ട പക്ഷികളും ഒരുപോലെയാണെന്ന്..... "എന്നും പറഞ്ഞ് ഞാൻ അവനെ നോക്കി ചിരിച്ചതും ജാൻ ആ സ്പോട്ടിൽ എന്റെ നേരെ കത്തി എറിഞ്ഞു.... "പ്രണയിക്കണം..... *അതിന് അർഹതയുള്ളവരെ മാത്രം* ......"എന്നും പറഞ്ഞോണ്ട് എന്നേ ഒന്ന് നോക്കി...... അതെനിക്ക് ഇട്ടു താങ്ങിയത് ആണെന്ന് മനസ്സിലായതും ഞാൻ അപ്പൊ തന്നെ മുഖം തിരിച്ചു...... "നൂറേ......ഇതൊക്കെ ഒരു തലവേദന ആടാ.... നമുക്ക് ഇതൊന്നും വേണ്ട......ചങ്ങായിമാർ ണ്ടാവുമ്പോ ന്തിനാ പഹയാ ഒരു പ്രേമം???? "എന്നും പറഞ്ഞ് ജാൻ നൂറിനെ നൂറിനെ നോക്കിയതും ചെക്കൻ ഒരു അലർച്ച ആയിരുന്നു.... "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും...... നിങ്ങൾ രണ്ടും കൊറേ നേരം ആയല്ലോ...... അത് വേണ്ടടാ ഇത് വേണടാ എന്നൊക്കെ പറയുന്ന്.....അറിയാഞ്ഞിട്ട് ചോതിക്കാ.....നിങ്ങൾ എന്ത്‌ കരുതി ആണ് പറയുന്നേ??? നിങ്ങൾ വിചാരിക്കും പോലെ എനിക്ക് ആ മൂതേവിയോട് ഒരു ചുക്കും ഇല്ലാ.....പിന്നേ ഈ പേടി എന്തിനാണ് എന്ന് വെച്ചാ അവൾ ചാത്താ എന്തായാലും പോസ്റ്റ്‌ മോട്ടം ചെയ്യും.....അന്വേഷിക്കും.....അവസാനം ആയി അവളെ തൊട്ടതു ഞാൻ ആണെന്ന് അതിൽ മനസ്സിലാകൂലെ????അപ്പൊ എന്നേ കൊണ്ട് പോയി അറസ്റ്റ് ചെയ്യൂലെ???അതാണ്....അല്ലാണ്ട് പ്രേമോം കോപ്പും ഒന്നുമല്ല......... " "ഹേ????? നീ അവളെ തൊടുകയും ചെയ്താ..... "ഞാൻ വായേം പൊളിച്ചു അവനെ നോക്കി.... "ഓഹ് നിന്റെ തല.... പോരാൻ നേരം ഷേക്ക്‌ ഹാൻഡ് കൊടുത്തതാ പോത്തേ പറഞ്ഞേ?!!!"എന്നും പറഞ്ഞു ചെക്കൻ എന്റെ തലക്ക് ഇട്ടു ഒന്ന് മേടി.... "ഓഹ്... അങ്ങനെ..... എന്റെ നൂറേ.... അവൾ സൂയിസൈഡ് ചെയ്യാൻ പോയതല്ലേ..... അപ്പൊ പോസ്റ്റ്മോർട്ടം ഒന്നും ചെയ്യൂല.... കൊലപാതകം ഒന്നും അല്ലല്ലോ..... "എന്നും പറഞ്ഞ് ഞാൻ ചെക്കനെ സമാധാനിപ്പിച്ചു.... "ചെയ്യൂലെ???? " "ഇല്ലടാ കോപ്പേ..... " "ഹാവു.... സമാധാനം ആയി..... "എന്നും പറഞ്ഞ് ചെക്കൻ വേഗം സീറ്റിൽ ചാരി ഇരുന്നു... "അല്ല ജാനേ..... നിനക്ക് എന്താടാ പ്രണയത്തോട് ഇത്ര വെറുപ്പ്....."എന്നും ചോദിച്ചു നൂർ ജാനിന്റെ കഴുത്തിൽ കൈ ഇട്ടതും ഞാനും അവന്റെ മറുപടി കേൾക്കാൻ അടുത്ത് ഇരുന്നു.... "വെറുപ്പ് ഒന്നും ഇല്ലടാ.....പക്ഷെ മടുത്തതാ.....ഇവന്റെയും ഷെസയുടെയും പ്രണയം കൊണ്ട്........ "എന്നവൻ പറയുന്നത് കേട്ടതും ഞാനാകെ ഞെട്ടി..... "എന്റെയോ???? എന്തിന്???? ഞങ്ങൾ നിന്നോട് എന്താ ചെയ്തെ???? "എന്നും ചോദിച്ചു ഞാൻ അവനെ നെറ്റി ചുളിച്ചു നോക്കി.... "ഹീറ്റ് ആകണ്ട റൂഹേ.....നിന്റെ മാത്രം തെറ്റല്ല അത്..... ഒരുപാട് പേരിൽ സംഭവിക്കുന്ന തെറ്റാ.....നീ ഓർക്കുന്നുണ്ടൊ എന്ന് അറിയില്ല.....അന്ന് നിന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു.....അത്രെയും കാലം കട്ടക്ക് കൂടെ നിന്ന ഞങ്ങളെ പോലും നീ ഉപേക്ഷിച്ചു......അന്ന് മടുത്തതാ എനിക്ക് പ്രേമം.......അന്ന് ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിച്ചത് എന്താണെന്ന് അറിയോ???? ഷെസയെ കണ്ടുമുട്ടാതിരുന്നു എങ്കിൽ എന്ന്......അവൾ നിന്നിലേക്ക് വന്നതോടെ നീ മാറി..... നിന്റെ സമയം അവക്ക് വേണ്ടി മാറ്റി.....തോറ്റു...... നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച സൗഹൃദം നിനക്ക് മുന്നിൽ തോറ്റു.... അല്ല നിന്നിൽ തോറ്റു..... നീ സൗഹൃദത്തിൽ തോറ്റു....ചില തോൽവികൾ നമ്മൾ ചോദിച്ച് മേടിക്കുന്നത് ആണ്...അങ്ങനെ നിന്റെ ജീവിതത്തിൽ നിന്നും ഞാനും നൂറും അന്ന് തോൽവി ഏറ്റു വാങ്ങി..... എന്തിനാണെന്ന് അറിയോ????? നമ്മൾ സ്നേഹിക്കുന്നവർ തോൽക്കാതിരിക്കാൻ...എന്നിട്ടും നീ തോറ്റു....നിന്നെ ജയിപ്പിക്കാൻ നോക്കിയ ഞങ്ങളും തോറ്റു...ഇതിനൊക്കെ കാരണം ആരാ???? പ്രണയം.... അല്ലെന്ന് പറയാൻ നിനക്ക് കഴിയോ???? അല്ലെന്ന് വാദം ഉയർത്താൻ ഒരുപാട് പേർക്ക് കഴിയും ആയിരിക്കും , പക്ഷെ അത് അർത്ഥം ഇല്ലാത്ത സംസാരം മാത്രം ആയിരിക്കും......പ്രണയത്തെ വർണ്ണിക്കുന്ന എത്രെയോ പേരുണ്ടല്ലോ.....കവികൾ , കഥാകൃത്ത്കൾ അങ്ങനെ ഒരുപാട്....അവർക്കും പറയാൻ ഉണ്ടാകുമെട എവിടെയോ നഷ്ടമായ ഒരു സ്നേഹത്തെ പറ്റി.....മനസ്സിലാക്കാൻ വൈകിയ ഒരു ബന്ധത്തെ പറ്റി..... ജീവിക്കാൻ മറന്ന കാലത്തെ പറ്റി...... സന്തോഷിക്കാൻ മറന്ന നിമിഷത്തെ പറ്റി...... ഓർക്കാൻ മറന്ന ആളുകളെ പറ്റി..... പ്രാർത്ഥിക്കാൻ മറന്ന നേരത്തെ പറ്റി..... അങ്ങനെ ഒരുപാട് കാര്യങ്ങളെ പറ്റി..... എവിടെ എങ്കിലും ആരെ എങ്കിലും അവന് നഷ്ടമായിക്കാണും....."എന്നും പറഞ്ഞ് ജാൻ നിർത്തിയതും അറിയാതെ എന്റെ തല താന്നു പോയി....... കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ....... "ജാനേ.....ഞാൻ..... "വാക്കുകൾ കിട്ടാതെ പരാതി..... "ഹേയ്.... ലീവ് ഇറ്റ്..... നീ പ്രണയിച്ചോ..... എനിക്കൊരു എതിർപ്പും ഇല്ലടാ..... ഒന്നേ പറയാൻ ഒള്ളൂ..... ആ പ്രണയം ഒരാളുടെയും മനസ്സ് തകർത്തിട്ട് ആകരുത്...... "എന്നും പറഞ്ഞ് ജാൻ എന്നേ നോക്കി.... "നീ പ്രണയിക്കില്ല എന്ന് ഉറപ്പാണോ???? "ഞാൻ ഒരു സംശയത്തിൽ അവനോട് ചോദിച്ചു..... "നോ..... " "അപ്പൊ നീ പ്രണയിക്കൊ???? "ഞാനും നൂറും ഒരേ സ്വരത്തിൽ ചോദിച്ചു..... "ഹ്മ്മ്.....പ്രണയിക്കും..... എന്റെ സങ്കല്പങ്ങൾക്ക് ഒത്ത പെണ്ണ്നെ കണ്ടു മുട്ടുന്ന നാൾ....."എന്നും പറഞ്ഞു അവന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് പായിച്ചു.... "കലിപ്പന് സങ്കല്പമോ??? "നൂർ അത്ഭുതത്തോടെ അവനെ നോക്കി.... "അതെന്താടാ എനിക്ക് സങ്കല്പങ്ങൾ പാടില്ലാ???? " എന്നും ചോദിച്ചു ജാൻ അവനെ നോക്കി പുരികം പൊക്കി.... "ഒയ്യോ....അങ്ങനെ ഒന്നൂല്ല..... നീ സങ്കല്പിക്ക്..... "എന്നും പറഞ്ഞു നൂർ അവന്റെ തല പിടിച്ചു വിൻഡോയുടെ മേലെ മുട്ടിച്ചതും ജാൻ വേദന കൊണ്ട് തല ഉയിഞ്ഞു നൂറിനെ നോക്കി പേടിപ്പിച്ചു.... "എന്താണ് നിന്റെ സങ്കല്പം???? "ഞാൻ ജാനിനെ ഒന്ന് നോക്കി.... "ഒരു കുഞ്ഞു വീട്ടിലെ വലിയ മനസ് ഉള്ള പെണ്ണ് ആയിരിക്കണം.....അധികം ആർഭാടമോ അലങ്കാരമോ ഇല്ലാത്ത പെണ്ണാവണം....പിന്നേ എന്റെ ഉമ്മാനെ പൊന്ന് പോലെ നോക്കുന്നവൾ ആകണം എന്നില്ല.....കാരണം....അതെന്റെ ഉത്തരവാതിത്വം ആണ്......എന്റെ ഉമ്മാനെ പരിപാലിക്കേണ്ടത് എന്റെ കടമയാണ്......പക്ഷെ.....ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എന്റെ ഉമ്മാനെ വേദനിപ്പിക്കുന്നവൾ ആകരുത്......അവൾക്ക് ഒരു ജോലി വേണ്ട....ജോലിക്ക് പോകാൻ ആഗ്രഹം ഇല്ലാത്തവൾ ആകണം.......എന്ന് വെച്ചാ അവളൊരു ഹൌസ് വൈഫ് ആകണം.....കാരണം പിന്നേ ഞാൻ അധ്വാനിച്ചു നേടുന്നത് എനിക്ക് വേണ്ടി മാത്രം ആകും.....അത് വേണ്ട......അവൾക്ക് വേണ്ടി അധ്വാനിക്കൽ എന്റെ കടമയാണ്....ആ കടമ ചെയ്യുന്നതിൽ തൃപ്തി ലഭിക്കണം എങ്കിൽ അവളെന്റെ വീട്ടിൽ സുരക്ഷിത ആയിരിക്കണം.....പിന്നേ.....ആഹ്.......കളങ്കം ഇല്ലാത്ത മനസ്സ് ആകണം....നല്ല വസ്ത്രം ധരിക്കണം.....എന്ന് വെച്ച് പർദ്ദ മാത്രം എന്നല്ല....മറ്റു ഡ്രസ്സ്‌ ഒക്കെ ഇടാം,,, പക്ഷെ അവളുടെ വസ്ത്രം എപ്പോഴും മറ്റുള്ളവർക്ക് അവളുടെ നഗ്ന ശരീരത്തിലേക്ക് ഉള്ള ദൃഷ്ടി മറക്കണം..... ധരിക്കുന്ന വസ്ത്രം തന്റെ ശരീരത്തിന് യോജിക്കുന്നുണ്ടോ എന്ന് നല്ല ധാരണ ഉള്ളവൾ ആകണം.....അങ്ങനെ കുറച്ചു സങ്കല്പങ്ങൾ..... " അവന്റെ സങ്കല്പം കേട്ടതും എന്റെയും നൂറിന്റെയും ചെവിയിലൂടെ പുക പോകുന്നുണ്ടോ എന്ന് സംശയം വന്ന് പോയി.... ഇങ്ങനേം ചിലർ.... "നീ എവിടുത്തുകാരിയെ കെട്ടാനാണ് പ്ലാൻ ഇട്ടിരിക്കുന്നത്.... എന്തായാലും ഈ ഭൂമിയിൽ നിനക്ക് പെണ്ണ് കിട്ടില്ലെന്ന്‌ ഉറപ്പായി..... ഇനി വല്ല ചൊവ്വയിലേക്കോ ശനിയിലേക്കോ കയറിക്കോ.....അവിടെ എങ്ങാനും ഉണ്ടോ ആവോ.... "എന്നും പറഞ്ഞ് ജാൻ കുറച്ചു നീങ്ങി ഇരുന്നു..... "ആക്കല്ലേ നൂറേ..... മലബാറിന്റെ മണ്ണിൽ നിന്ന് ഏതെങ്കിലും ഒരു കുടിലിൽ നിന്നും ഞാൻ കണ്ടെത്തും അവളെ..... എന്റെ പെണ്ണായി അവൾ എന്റെ വീട്ടിൽ അധികം വൈകാതെ എത്തുകയും ചെയ്യും...... "ജാൻ നൂറിനെ നോക്കി ഒന്ന് പുച്ഛിച്ചു..... "പിന്നേ.... എത്തും എത്തും..... എന്തായാലും എത്തും...... ആദ്യായിട്ടാ ഇങ്ങനെ ഒരു പൊട്ടനെ കാണുന്നത്....... പതിനെട്ടു ബംഗ്ലാവ് ഒപ്പം കെട്ടി ഉയർത്താൻ സംഭാദ്യം ഉള്ള നിനക്ക് എന്തിനാടാ കോപ്പേ ഓലക്കുടിലിലെ പെണ്ണിനെ....നാട്ടിലെ കോടീശ്വരന്റെ മോൾ ഉണ്ടാകൂലേ നിനക്ക്???? "എന്നും ചോദിച്ചു നൂർ ജാനിന്റെ തല നോക്കി രണ്ടെണ്ണം കൊട്ടി.... "ഞാൻ ഈശ്വര വിശ്വാസി അല്ല...സോ.... എനിക്ക് ഒരു കോടീശ്വരന്റെ മോളെ വേണ്ട...... ഓല കുടിലിൽ ഇരുന്നു എനിക്ക് വേണ്ടി തേടുന്നവളെ മതി......" അങ്ങനെ ആ ചർച്ച നീണ്ടു പോയതും നൂർ വേഗം അതീന്നു ഒഴിഞ്ഞു മാറി.....കാരണം നൂറിന് ഇക്കാര്യത്തിൽ ഒന്നും അധികം താല്പര്യമില്ല......പിന്നേ സംസാരം അവസാനിച്ചു മൂവരും മൗനം കൂട്ട് പിടിച്ചു...... "അല്ലടാ......അറിയാൻ മേലാഞ്ഞിട്ട് ചോതിക്കാണ്......എന്തിനാടാ ഈ ഷർട്ടിന്റെ കീശ ഇവിടെ തന്നെ വെച്ചത്.....എല്ലാ ഷർട്ടിനും പോക്കറ്റ് ഒരേ സ്ഥലത്ത് അല്ലേ.... എന്തിനാണ് ഹൃദയത്തിന്റെ മേലെ തന്നെ പോക്കറ്റ് വെച്ചത്?????എന്ത് കൊണ്ടാ കിഡ്നിയുടെ മേലെയോ അല്ലേൽ ലിവറിന്റെ മേലെയോ വെക്കാഞ്ഞെ?????കൊറേ കാലായി ഞാൻ അന്വേഷിക്കുന്നു..... "കൊറേ നേരത്തെ മൗനം ആട്ടി അകറ്റി നൂറിന്റെ ഡൌട്ട് ഉയർന്നു..... "എല്ലാ ഷർട്ട്നും പോക്കറ്റ് ഒരേ സ്ഥലത്ത് ആണോ???? "ഞാൻ അവനെ ഒന്ന് നോക്കി ചോദിച്ചു.... "എടാ കൊരങ്ങെ....പൊട്ട ആർമിയെ......ഷർട്ട് എന്ന് വെച്ചാൽ എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടോ???? ടി-ഷർട്ട് അല്ല....ജാക്കറ്റ് അല്ല....അങ്ങനെ ഒന്നും അല്ല വെറും ഷർട്ട്.... നമ്മൾ ഇൻ ചെയ്യുന്ന ഷർട്ടിന്റെ കാര്യം ആണ് ഇവിടെ പറഞ്ഞത്..... മനസ്സിലായോ???? "എന്നും പറഞ്ഞു അവന് എന്റെ കഴുത്തിൽ പിടിച്ചു ഞെരിപ്പ് അമർത്തി കൊല്ലാൻ വന്നു കൈ പിൻവലിച്ചു.... "ഓഓഓഓ....." "എടാ.....പോക്കറ്റ് എന്തിന് ഉള്ളതാ???? "ജാൻ നൂറിനെ നോക്കി ചോദിച്ചു... "പൈസ ഇടാൻ.... "നൂർ മറുപടി എന്നോണം പറഞ്ഞ്.... "അപ്പൊ പണത്തിനു ആണ് പവർ കൂടുതൽ എന്ന് അറിയിക്കാൻ ആകും ഹൃദയത്തിനോട്‌ ചേർത്ത് പോക്കറ്റ് വെച്ചത്..... ആയിരിക്കും..... എനിക്ക് അറിയൂല....."ജാൻ അതും പറഞ്ഞ് തിരിഞ്ഞു ഇരുന്നു.... "അപ്പൊ അതായിരിക്കും അല്ലേ..... എടാ ബുദ്ധിമാനെ..."എന്നും പറഞ്ഞു നൂർ ചെന്ന് ജാനിനെ പിടിച്ചു ഉമ്മ വെച്ചതും ജാൻ ആ സ്പോട്ടിൽ അവനെ പിടിച്ചു തള്ളി തിരിഞ്ഞു ഇരുന്നു... "എടാ എന്താടാ ഇത്???? "നൂറിന്റെ പോക്കറ്റിൽ നല്ല കണ്ടു പരിജയം ഉള്ള കൂളിംഗ് ഗ്ലാസ്‌ കണ്ടു ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി ചോദിച്ചു.... "ഇതോ???? ഇത് കൂളിംഗ് ഗ്ലാസ്‌ ".... "അത് മനസ്സിലായി..... " "യൂണിവേഴ്സിറ്റിയിലേക്ക് വരുമ്പോ എന്തിനാടാ ഉവ്വേ കൂളിംഗ് ഗ്ലാസ്‌??? " "നിന്നെ ഒക്കെ ഒന്ന് കൂൾ ആയി കാണാൻ " "നിന്റെ തല..... പറയടാ.... വരുമ്പോ ഇല്ലായിരുന്നല്ലോ...... " "ഇത് എന്റെ ബാഗിൽ ആയിരുന്നു..... അതാ കാണാഞ്ഞെ.... " "സത്യം പറയടാ.... ആരുടേന്ന് അടിച്ചു മാറ്റിയതാ....???? " "അടിച്ചു മാറ്റാൻ നീയല്ല ഞാൻ..... " "നീ അടിച്ചു മാറ്റിയത് തന്നെയാ.... നോക്കട്ടെ നിന്റെ ആണോന്ന്.... " "സത്യം ആയിട്ടുണ്ട് ഇത് എന്റതന്നെയാ..... ഇത് ബ്രാൻഡഡ് ആണ്..... നിന്നെ പോലെ ഉള്ള ലോക്കൽസിനു ഒന്നും തരാൻ പറ്റൂല.... " "ഓഹ്... അഹങ്കാരം...." "അഹങ്കരിക്കാൻ ആയിട്ട് എൻറെ കയ്യിൽ ആകെ ഉള്ളത് ഇതും പിന്നേ എല്ലാവരെയും സ്നേഹിക്കാനുള്ള നല്ലൊരു മനസ്സും ആണ്....നീ അതിനും കൂടെ കണ്ണ് വെക്കല്ലേ " "അച്ചോടാ.... സത്യം പറയടാ.... ഇതാരുടെയാ??? " "സത്യായിട്ടും ഇതെന്റെ ചങ്കിന്റെയാ.... " "ഏതു ചങ്ക്??? " "ജഹാൻ എംത്തിയാസ്" "അപ്പൊ ജാനിന്റെ ആണല്ലേ..... വെറുതെ അല്ല ഒരു കണ്ടു പരിജയം പോലെ.... ഹ്മ്മ്... വെൽ... " "പോടാ പട്ടി..... എനിക്ക് എന്താടാ ഒരു കൂളിംഗ് ഗ്ലാസ് പോലും വാങ്ങാനുള്ള ഗതി ഇല്ല എന്നാണോ നിന്റെ അടുത്ത്???? എങ്കി കേട്ടോ.... വാങ്ങാനുള്ള ഗതി ഇല്ലാഞ്ഞിട്ടല്ല..... ഒന്ന് ഉണ്ടല്ലോ വീട്ടിൽ.... അപ്പൊ അടുത്തത് വേണ്ടെന്ന് വെച്ചാ...... " "ഞാൻ നിന്നെ മനസ്സിലാക്കില്ല എന്നാണോ നിന്റെ ധാരണ....???? എങ്കി കേട്ടോ.... എന്നെപ്പോലെ ഒരു തെണ്ടിയും നിന്നെ മനസ്സിലാക്കിയിട്ടില്ല.... " "അതില്ലന്ന് ഉറപ്പല്ലേ,..." "അതെന്താ...." "നീ ആ തെണ്ടികളുടെ രാജാവ് അല്ലേ..... " "ഡാ.... " ____________ 【ദിഫു】 ബെൽ അടിച്ചു കൊറേ ടൈം ആയിട്ടും ഐറ ക്ലാസ്സിലേക്ക് വരാത്തത് കണ്ടതും എനിക്ക് എന്തോ പേടി തോന്നി..... ഇപ്പൊ വരും എന്ന് സമാധാനിച്ചു ഇരുന്നു..... "ഇതേതാഡീ ഒരു ചുള്ളൻ???? " "നോക്കണ്ട മോളെ.....നിന്റെ ടീം അല്ല.....അച്ചായനാ....അശ്വിൻ എബ്രഹാം..... "എന്നും പറഞ്ഞ് പാറു ചിരിച്ചു..... "ആഹാ.... അപ്പൊ അന്നമ്മക്ക് പറ്റൂലെ??? " "ഓക്ക് പിടിക്കൂലഡീ.... മൂപ്പര് ഫസ്റ്റ് ഡേ തന്നെ ഇവളെ കളിയാക്കിയതാ.... അതിന് ശേഷം ഇവക്ക് മൂപ്പരെ കണ്ണ് എടുത്താ കണ്ടൂടാ.....ഇപ്പൊ പുള്ളി ഇവളുടെ പിന്നീന്ന് പോണില്ല..... " "തെ.... ഫറു.... അടങ്ങിക്കോ.... തെണ്ടി..... അവന് ഇങ് വരട്ടെ.... കൊടുക്കുന്നുണ്ട് ഞാൻ അവന്....."അങ്ങനെ ഓരോന്ന് പറഞ്ഞ് നേരം കടന്നു പോയെങ്കിലും ഐറാ വന്നു കണ്ടില്ല.... എത്ര ഒക്കെ തല്ല് ആണെന്ന് പറഞ്ഞാലും ഐറ ഇല്ലാണ്ട് എന്ത് ദിഫു.....ഷി ഈസ്‌ ഓൾവേസ് മൈ ബെറ്റർ ഹാഫ്..... എലീന ആണേ സാർ ക്ലാസ്സിൽ കയറിയപ്പോ തുടങ്ങിയ ഡൌട്ട് ചോതിക്കലാ.....അതിന്റെ ഇടെൽ സാർനെ വിളിച്ചിട്ട് കേൾക്കുന്നു കൂടി ഇല്ലാ.... അങ്ങനെ അവളെ തേടി പോകാൻ വേണ്ടി രണ്ടും കല്പിച്ചു "സാർ"എന്ന് കൂവാൻ നിന്നതും അവൾ ഉണ്ട് ക്ലാസ്സിലേക്ക് കയറി വരുന്നു..... ഞാൻ ഒന്ന് നെഞ്ചത്ത് കൈ വെച്ച് ഇരുന്നു..... ഇപ്പഴാ സമാധാനം ആയെ.... കോപ്പിന് പറഞ്ഞിട്ട് പൊക്കൂടെ??? അതെങ്ങനാ ഇവിടെ ഉള്ള എലീന എന്ന എലിയെക്കാൾ അഹങ്കാരം അല്ലേ ഈ ഐറാ എന്ന അയലിന്..... "എസ്... "എന്നും ചോദിച്ചു സാർ തിരിഞ്ഞതും അവൾ നന്നായിട്ട് ഒന്ന് ഇളിച്ചു കൊടുത്തു..... "വൈ ആർ യൂ ലേറ്റ്..... "എന്ന് മൂപ്പര് ഇംഗ്ലീഷ്ൽ ചോദിച്ചതും അവൾ നിന്ന് ബബബ അടിക്കാൻ തുടങ്ങി...... പടച്ചോനെ.... ഇതിന് ഇംഗ്ലീഷും അറിയൂലെ??? യൂ. എസ് ൽ പോയി ഇവൾ പിന്നേ എന്ത് കുന്തം ആണ് ണ്ടാക്കിയെ???? അയാൾ ആണേ അവളെ മുന്നിൽ തോറ്റു കൊടുക്കാത്ത ഭാവത്തിൽ മലയാളം പറയൂല എന്ന വാശിയിലും.... ഞാൻ അവക്ക് ട്രാൻസ്ലേറ്റ് ചെയ്തു കൊടുക്കാം എന്ന് കരുതി എണീക്കാൻ നിന്നതും എനിക്ക് മുന്നേ എന്റെ നേരെ മുന്നിലേ ബെഞ്ചിൽ ഇരിക്കുന്ന ഒരുത്തി എണീറ്റു ട്രാൻസ്ലേറ്റ് ചെയ്യാം എന്ന് പറഞ്ഞ്..... ഞാൻ പിന്നേ ആരെങ്കിലും ഒക്കെ ട്രാൻസ്ലേറ്റ് ചെയ്താ പൊരേ എന്ന മട്ടിൽ ഇരുന്നു..... "ആഹ്..... കം.... " "സാർ.... " അങ്ങനെ ട്രാൻസ്ലേറ്റ് ചെയ്ത് കഴിഞ്ഞു അവളും ട്രാൻസ്ലേറ്ററും ക്ലാസ്സിൽ കയറി വന്ന് ഇരുന്നത് എന്റെ മുന്നിൽ തന്നെ.... ആ ട്രാൻസ്ലേറ്റ് ചെയ്ത കുട്ടിയുടെ അടുത്ത് ആയിട്ട്...... ഞാൻ അപ്പൊ തന്നെ അവളെ തോണ്ടി..... "ഹേ??? നീയോ??? ഓഹ് ഗോഡ്.... നിന്റെ മുന്നിലാണോ ഞാൻ വന്ന് പെട്ടത്.... എന്റെ കഷ്ടകാലം..... തോണ്ടി വെറുപ്പിക്കാതെ കാര്യം പറയടി..... "എന്നും പറഞ്ഞ് ആ കൊരങ്ങി നിന്ന് പുളയാന് തുടങ്ങി.... "നീ ഇത്രേം നേരം എവിടെ ആയിരുന്നെടി??? " "നിന്റെ കുഞ്ഞമ്മേടെ കല്യാണത്തിന് ചോർ തിന്നാൻ പോയത്..... " "തെ... ഐറാ... തമാശ കളിക്കല്ലേ..... മനുഷ്യനെ തീ തീറ്റിച്ചതും പോരാ " "തീയോ??? അതെന്താ നിനക്ക് വേറെ ഒന്നും കിട്ടിയില്ലേ ടി തിന്നാൻ.... തീയിനെ പോലും വെറുതെ വിടണ്ട... നക്കി.... " "നക്കി നിന്റെ ഇക്കാക്ക..... കോലം..... അല്ല പിന്നേ..... രണ്ടും കണക്കാ....തർക്കുത്തരം മാത്രം അറിയുള്ളു.... " "തെ... എന്റെ ഐനൂനെ പറഞ്ഞാൽ ഉണ്ടല്ലോ !!!"എന്നും പറഞ്ഞ് ഉടക്ക് തുടങ്ങിയതും സാർ ബെഞ്ചിൽ ഒന്ന് ആഞ്ഞു അടിച്ചു "എന്താണ് ലാസ്റ്റ് ബെഞ്ചിൽ?????" ഓഹോ.... അപ്പൊ മലയാളം ഒക്കെ അറിയാം..... ____________ 【ഐറ】 അപ്പൊ ഈ തെണ്ടിക്ക് മലയാളം അറിയാ ലേ.... എന്നിട്ടാണ് എന്നേ ഇംഗ്ലീഷ് പഠിപ്പിച്ചത്..... തെണ്ടി.... പക്ഷെ മൂപ്പരെ കാണാൻ അടാർ ലുക്ക്‌ ആണ്.....നല്ല വൈറ്റ് ഷർട്ടും അതിലേക്ക് ഫിറ്റ്‌ ആയ ഒരു ട്രെൻഡ്ങ് ബ്ലാക്ക് പാന്റും..... കാര്യം പറഞ്ഞാ കണ്ണ് എടുക്കാനേ തോന്നുന്നില്ല...... അമ്മാതിരി ലുക്ക്‌ ആണ് ചെറ്റക്കു.... "അപ്പൊ നമ്മുടെ ക്ലാസ്സിൽ ന്യൂ ആയി ജോയിൻ ചെയ്ത രണ്ട് സ്റ്റുഡന്റസ് ഉണ്ട്.....ഐറാ ആൻഡ് ദാഫിയാ..... മീറ്റ് യുവർ ന്യൂ ക്ലാസ്സ്‌ മേറ്റ്‌...."എന്നും പറഞ്ഞ് മൂപ്പര് ഞങ്ങളെ രണ്ടിനെയും നിർത്തി നാടും വീടൊക്കെ ചോദിച്ചു പോയി ദിഫുന്റെ അടുത്ത് എത്തി ഫുൾ ഡീറ്റെയിൽസും കളക്ഷൻ നടത്തി....എന്നോട് നാടും വീടും മാത്രേ ചോദിച്ചിട്ട് ഒള്ളൂ..... അവളോട് ആണേ വളപ്പിൽ ഉള്ളവരുടെയും അയൽവാസികളുടെയും എന്തിന് നാട്ടിൽ ഉള്ളവരുടെ പേരും നാളും വരെ ചോദിച്ചറിഞ്ഞു...... ഇയാൾക്ക് ഇനി അവളെ ഇഷ്ടായോ??? അങ്ങനെ വല്ലതും ഉണ്ടായാ അന്ന് അയാളുടെയും അവളുടെയും അന്ത്യം ആയിരിക്കും.....അങ്ങനെ എനിക്ക് കിട്ടാത്തത് അവക്ക് കിട്ടണ്ട... (തുടരും......) സോറി ഗയ്‌സ്.....തീരെ സുഖം ഇല്ലാഞ്ഞിട്ടാ സ്റ്റോറി ഇല്ലെന്ന പോസ്റ്റ്‌ കൂടെ ഇടാഞ്ഞെ.....പനിയാണ്.....തല ഒക്കെ പൊട്ടി തെറിക്കുന്ന പോലെ.....നിങ്ങളെ മുഷിപ്പിക്കണ്ട എന്ന് കരുതിയാണ് ഇത് എഴുതി ഉണ്ടാക്കിയത്...... കഴിവ്ന്റെ പരമാവതി നന്നാക്കിയിട്ട് ഉണ്ട്......തലവേദന കൊണ്ട് എഴുതിയത് ആയോണ്ട് സാധാരണത്തേ അത്ര നന്നായോ എന്ന് അറിയില്ല........അക്ഷരത്തെറ്റുകൾ ഉണ്ടേൽ തിരുത്തി വായിക്കണേ.....ഞാൻ വായിച്ചു നോക്കിയിട്ടില്ല...... സ്റ്റോറിയുടെ ഇത് വരെ ഉള്ള പാർട്ട് ലഭിക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക 👇👇👇സൈഡിൽ കാണുന്ന ഇൻഫോ ബട്ടൺ ഞെക്കിയാൽ ഓരോ പാർട്ട്‌ ആയി കിട്ടും..... https://sites.google.com/view/read-novel-aalamkirani/home
#

📙 നോവൽ

📙 നോവൽ - BI . 37 Aalam Ki Rari . 120 ente Sumayya sunri - ShareChat
9.1k കണ്ടവര്‍
5 ദിവസം
*💘AALAM KI RANI💘* _ഭാഗം.46_ ✍️Sumayya sumi ഞാൻ അവളെ നെറ്റി ചുളിച്ചു അടിച്ച കവിളത്തു കൈ വെച്ച് തടവി സംശയത്തിൽ അവളെ നോക്കിയപ്പോ അവൾ പറയുന്നത് കേട്ട് എന്റെ കാറ്റ് പോകാത്തത് ഭാഗ്യം..... "താൻ എന്തിനാടാ പോത്തേ എന്നേ പിടിക്കാൻ നിന്നെ?????ഹ്ഹ്ഹ്... ഭ്രാന്ത്..... സ്വസ്ഥമായി ചാവാനും വിടില്ലെന്നു വെച്ചാ.....എന്തൊരു കഷ്ടമാണ് പടച്ചോനെ....."എന്നും പറഞ്ഞ് ആ കൊരങ്ങത്തി എന്നേ തുറിച്ചു നോക്കാൻ തുടങ്ങി..... ഓഹോ.... അപ്പൊ ചാവാൻ കെട്ടി പുറപ്പെട്ടതാണ് കെട്ടിലമ്മാ.....വിവരം ഇല്ലാതെ രക്ഷിച്ച എനിക്ക് അടി...... ശെരി ആക്കി താരാടി രാക്ഷസി... "എന്ത്.....നീ ചാവാൻ വന്നതാണോ???? എന്നാ പറയണ്ടേ...... "എന്നും പറഞ്ഞവളെ തള്ളാൻ നിന്നതും അവൾ പേടിച്ചു കമ്പിയിൽ പിടുത്തം ഇട്ടു....... "താൻ എന്ത് പോക്കിരിത്തരം ആടോ ചെയ്യുന്നേ????? ഇപ്പൊ വീണേനെ...... ഞാൻ ചാത്താ നിന്റെ അപ്പൂപ്പൻ വന്ന് സമാധാനം പറയോ......"എന്നും പറഞ്ഞ് പെണ്ണ് എന്നേ അടിമുടി നോക്കി ദഹിപ്പിച്ചു...... അവളുടെ മടിയിൽ ഇരുത്തി അല്ലേ എന്റെ അപ്പൂപ്പൻ പേര് ഇട്ടത്..... അപ്പൂപ്പനെ വിളിക്കാൻ ഇവളാരു???? "തെ.... വേണ്ടെ.....അപ്പൂപ്പനെ വിളിക്കാൻ മാത്രം ഒന്നും നീ വളർന്നിട്ടില്ല..... കേട്ടോടി മൂതേവി..... പിന്നെ നീ ചാത്താ എന്തിനാ സമാധാനം പറയുന്നേ?????? നീ എന്തായാലും ചാവാൻ ഇറങ്ങിയത് അല്ലേ..... "എന്നും പറഞ്ഞ് ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു..... "നിന്റെ അമ്മായപ്പന്റെ തല......എന്റെ വായിന്നു കേക്കും താൻ......"എന്നും പറഞ്ഞോണ്ട് പെണ്ണ് എന്റെ നേരെ വിരൽ ചൂണ്ടി പല്ലിറുമ്മി..... "അതെന്ത്‌ വർത്താനം ആണ്......ചാവാൻ പോയ നിന്നെ വെളിവ് ഇല്ലാതെ രക്ഷിച്ചതിന് നീ എന്റെ കരണം പുകയിച്ചതും പോരാ......എന്നോട് വാരുന്നത് കണ്ടില്ലേ...... കോപ്പത്തി..... " പിന്നെ ഞാനും വിട്ട് കൊടുത്തില്ല ..... അവളാരാന്നാ അവളുടെ വിചാരം..... "ഡാാ..... ഞാൻ ആരാണെന്ന് കാണിച്ചു താരാടാ നിനക്ക് "എന്നും പറഞ്ഞു രണ്ട് ഉണ്ട കണ്ണും വെച്ച് എന്നേ ഉരുട്ടി നോക്കി..... "അയ്യേ.... എനിക്ക് ഒന്നും കാണണ്ട "എന്നും പറഞ്ഞ് ഞാൻ കണ്ണ് പൊത്തി പോവാന് നിന്നതും പിന്നീന്നു ഒരു അലർച്ച ആയിരുന്നു..... "ച്ചി..... നീർത്തട തെണ്ടി...... അവന്റെ അമ്മൂമ്മേടെ 48.....ഹും "അങ്ങനെ തുടങ്ങിയില്ലേ..... എന്റെ മരിച്ചു പോയ വല്യപ്പാന്റെ ഉപ്പാനെ വരെ പഹയത്തി വിളിച്ചു...... "കൊറേ നേരായി സഹിക്കുന്നു..... നീ ആരാടി മൂതേവി എന്റെ കുടുംബം തൊട്ട് കളിക്കാൻ..... എന്റെ അമ്മൂമ്മ,അപ്പൂപ്പൻ എന്ന് തുടങ്ങി അവൾ കാട് കയറുന്നുണ്ട്..... "എന്നും പറഞ്ഞ് ഞാനും അങ്ങ് ചൂടായി..... "അപ്പൊ നിനക്ക് കാട്ടിലും കുടുംബക്കാര് ഉണ്ടല്ലേ...... "എന്നും പറഞ്ഞു മൂതേവി കുപ്പിവള കിലുക്കിയ പോലെ നഖവും വായിൽ ഇട്ടു ചിരിക്കാൻ തുടങ്ങി..... അയ്യോ.... കണ്ടേച്ചാലും മതി..... "കാട്ടിൽ മാത്രം അല്ലടി.... അങ്ങ് ശനിയിലും ഉണ്ട്..... എന്തെ???? നിനക്ക് വല്ല മുടക്കും ഉണ്ടോ???? " "ഉണ്ടേൽ???? " "ഉണ്ടേൽ പോയി ചാവടി.....ഹും..... മനുഷ്യൻ ക്ഷമിക്കുന്നതിനും ഒരു പരിധി ഇല്ലേ......"എന്നും പറഞ്ഞു കലിപ്പിൽ മുഖം തിരിച്ചു..... "അയിന്????? " അവളുടെ ആ ചോദ്യം കേട്ടതും എന്റെ ഞാടി ഞെരമ്പ്കൾ വലിഞ്ഞു മുറുകിയില്ലേ..... ഉഉഫ്.... "നിന്നെ ഞാൻ &#&#**#* "എന്നും പറഞ്ഞു അവളെ കൊല്ലിക്ക് പിടിക്കാൻ കൈ കൊണ്ട് പോയതും ആ തെണ്ടി പിന്നിൽ ഡോർ ആണെന്ന് ഓർക്കാതെ പിന്നിലേക്ക് നീങ്ങി..... ഇത് ഇനി ചാത്താ എനിക്ക് പണിയാകും എന്ന് കരുതി പിടിക്കാൻ പോയതും അവൾ വീഴ്ചയിൽ എവിടെ എങ്കിലും പിടുത്തം കിട്ടാൻ എന്റെ കോട്ട് പിടിച്ചു ഒരൊറ്റ വലി ആയിരുന്നു.... യാ റബ്ബി......ട്രെയിനിന്റെ അടിയിൽ പെടാത്തത് ഭാഗ്യം..... അവളെയും കൊണ്ട് ഉരുണ്ട് ഉരുണ്ട് ഉരുണ്ട് ഉരുണ്ട് ഉരുണ്ടു ഏതോ ഒരു കുഴിയിൽ ചെന്ന് വീണു..... എന്റെ ഉമ്മാ..... ഇതെവിടെ??.? ഇവിടെ ആണേൽ ഒടുക്കത്തെ നാറ്റം..... ബ്ലാഹ്..... ഞാൻ വേഗം തല പൊക്കി നോക്കിയപ്പോ ഒരു കാടാണ്...... എന്റെ പടച്ചോനെ..... ഇതിപ്പോ കാട്ടിൽ എത്തിയോ..... എന്റെ ട്രെയിന്......വേഗം എണീറ്റ് ട്രെയിൻ നോക്കാൻ ഓടാൻ നിന്നതും പിന്നിൽ നിന്നും ഒരു അലർച്ച ആയിരുന്നു..... "അആഹ്..... " നോക്കുമ്പോ മൂതേവി ആണ്..... ഈ ചെറ്റ ഒരുത്തി കാരണം ആണ് ബസ്സ് പോയത്..... മോന്ത്‌ പൊളിക്കാൻ അറിയാഞ്ഞിട്ടല്ല..... പാവല്ലേ എന്ന് കരുതിയിട്ട..... "എന്താടി രാക്ഷസി...... നീ കാരണം ഇപ്പൊ എന്റെ ട്രെയിൻ പോയി.... "എന്നും പറഞ്ഞ് അവളെ നോക്കി ദഹിപ്പിച്ചു..... "നീ കാരണം ഇപ്പൊ എന്റെ മൂക്ക് പോയി..... അല്ലാഹ്.... എന്റെ മൂക്കിന്റെ പാലം പൊട്ടിയെന്ന തോന്നുന്നേ "എന്നും പറഞ്ഞു പെണ്ണ് മൂക്ക് തടവി..... "അതിന് ഞാൻ എന്താക്കി???? "എന്നും ചോദിച്ചു ഞാൻ നെറ്റി ചുളിച്ചു.... "നീ ഒന്നും ആക്കീല്ല ലെ.... നിനക്ക് എന്റെ മൂക്കിൽ ചവിട്ടിയാൽ മാത്രേ എണീക്കാൻ പറ്റൂ.... ഉഉഫ്.... എന്റെ ഉമ്മച്ചി..... "എന്നും പറഞ്ഞോണ്ട് മൂക്ക് ഇട്ടു ഉയിഞ്ഞു.... എന്റെ ഉമ്മാ.... ഇവളെ ഞാൻ.... "ഓഹ്... കോപ്പ്..... നിന്റെ മൂക്കിൽ ചവിട്ടിയ നേരം നിന്റെ അണ്ണാക്കിൽ ചവിട്ടിയാൽ മതിയായിരുന്നു.....കുറച്ചു സമാധാനം കിട്ടിയേനെ..... "എന്നും പറഞ്ഞ് നാവ് കടിച്ചതും പെണ്ണ് എന്നേ നോക്കി പല്ല് കടിച്ചു..... "പോടാ പട്ടി..... ഇവിടെ വന്ന് കിടക്ക് നീ.... ഞാൻ ചവിട്ടി തരാ.....ദാരിദ്രവാസി...... "എന്നും പറഞ്ഞോണ്ട് മുഖം കോട്ടി..... "അത് നിന്റെ വാപ്പ " "എന്റെ വാപ്പാനെ പറയാണ്ട് എന്നേ ഒന്ന് എണീപ്പിക്കാൻ നോക്കെടാ രാക്ഷസാ...... "എന്നും പറഞ്ഞ് പെണ്ണ് കൈ നീട്ടി..... "അയ്യടി...... എനിക്ക് അതല്ലേ പണി..... കോപ്പ്.... നീ കാരണം ഇപ്പൊ എന്റെ ട്രെയിൻ മിസ്സ്‌ ആയി..... ഇനി എപ്പോ ആണോ എന്തോ അടുത്ത ട്രെയിൻ....."എന്നും പറഞ്ഞു ഞാൻ തലക്ക് കൈ കൊടുത്തു..... "നിന്റത് മാത്രം അല്ല.... എന്റേതും മിസ്സ്‌ ആയിട്ടുണ്ട്...... "എന്നും പറഞ്ഞു ആ കോപ്പ് ചുണ്ട് കോട്ടി..... "ഹ്ഹോ....അതിന് ഞാൻ എന്ത് വേണം????? "എന്നും ചോദിച്ചു ഞാൻ ആ മൂതേവിയെ ഒന്ന് തറപ്പിച്ചു നോക്കി..... "നീ കാരണം അല്ലേ എന്റെ ട്രെയിൻ മിസ്സ്‌ ആയത്......"എന്നും ചോദിച്ചോണ്ട് എന്നെ നോക്കി മുഖം വീർപ്പിച്ചു..... "ഞാൻ കാരാണോ ????? തെ.... പെണ്ണുംപിള്ളേ.... തലക്ക് വെളിവ് ഇല്ലെന്ന് വെച്ച് ഓരോന്നു വിളിച്ചു കൂവിയാൽ ഉണ്ടല്ലോ..... അടിച്ചു മോന്തയുടെ ഷേപ്പ് മാറ്റും.... " "വെളിവ് ഇല്ലാത്തത് നിന്റെ കെട്യോൾക്ക്.....അടിക്കാൻ നീ ഇങ് വാ..... നീ കാരണം തന്നെയാ ഞാൻ വീണത് "എന്നും പറഞ്ഞ് പെണ്ണ് ഒരു പൊടിക്ക് കുറഞ്ഞു തന്നില്ല.... പോത്ത്.... "നിന്റെ തല...... എന്റെ കോട്ട് പിടിച്ചു വലിച്ചു എന്നേം വീഴ്ത്തിയതും പോരാ.... നിന്ന് ചെലക്കുന്നത് കണ്ടില്ലേ..... " "അതിന് ഞാൻ വലിക്കുമ്പോ നിന്നോട് ആരാ വരാൻ പറഞ്ഞേ???? "എന്നൊക്കെ മറു ചോദ്യം ചോദിച്ചു എന്നേ വട്ടാക്കി..... ഇവളെ ഞാനിന്ന് കൊല്ലും.... "തെ......എന്റെ കണ്ട്രോൾ പോകുന്നുണ്ട്....... പറഞ്ഞില്ലാന്നു വേണ്ട..... ചവിട്ടി കൂട്ടി എറിയും ഞാൻ.... "എന്നും പറഞ്ഞ് അവക്ക് നേരെ കാൽ പൊക്കി പിൻവലിച്ചു..... "ഒന്ന് പോഡെർക്കാ.... നീയാണ് എന്നേ വീഴ്ത്തിയത്..... അപ്പൊ നീ തന്നെ വേണം എന്നേ ഡ്രോപ്പ് ചെയ്യാൻ..... " "ഡ്രോപ്പ് ചെയ്യാൻ നിന്റെ കെട്ടിയോൻ കൊണ്ട് വെച്ച്ക്കൊ ഇവിടെ കാളവണ്ടി.... അവളുടെ അമ്മായി അപ്പന്റെ ഒരു ചാവാൻ പൂതി കാരണം ആണ് ഒക്കെ..... " "ഹും...... എന്റെ കെട്ടിയോൻ നിനക്ക് കാളവണ്ടി കൊണ്ട് വെക്കൽ അല്ലേ പണി....... " "നിന്നെ ഞാൻ &@&#&#" "നിന്ന് ചെലക്കാതെ ഒരു കൈ തന്നു എണീക്കാൻ സഹായിക്കെടാ..... "എന്നും പറഞ്ഞു പെണ്ണ് കെഞ്ചി..... അയ്യയ്യോ.... സോ ക്യൂട്ട് ഇഞ്ചി മോന്ത.... "അതിന് നിന്റെ ആ കാളവണ്ടി കെട്ടിയോനോട്‌ പറ....... " "അതിനോട് തന്നെയാ പറഞ്ഞേ..... "എന്ന് അവൾ പിറു പിറുത്തത് ആണേലും ഞാൻ കെട്ടു..... "എന്ത്.... "ഞാൻ ഒറ്റ പിരികം പൊക്കി അവളെ ഒന്ന് നോക്കി.... "ഒന്നൂല്ല.... ഒന്ന് പിടിക്ക് "എന്നും പറഞ്ഞു അവൾ ഒന്നൂടെ കെഞ്ചി കൈ നീട്ടി... "പോയി പണി നോക്കെടി.... "എന്നും പറഞ്ഞ് അവളെ കാര്യം ആക്കാതെ തിരിഞ്ഞു നടന്നതും എന്റെ പുറത്തെന്തോ ഒന്ന് വന്ന് ഇടിച്ചു...... നോക്കുമ്പോ ചളി ഉണ്ട ആണ്..... ആ മൂതേവി ആ കുഴിയിൽ നിന്ന് എടുത്തു എറിഞ്ഞത...... ഇതൊക്കെ കൂടെ കൂട്ടി എനിക്ക് അവളെ ആ കുഴിയിൽ ഇട്ടു മൂടാന് മാത്രം കലിപ്പ് ഉണ്ടായിരുന്നു........ പിന്നേ ഒന്നും നോക്കിയില്ല..... അവിടെ ഉണ്ടായിരുന്ന ഒരു ചാക്ക് എടുത്തു കയ്യിൽ രണ്ട് കവറും കെട്ടി അപ്പുറത്ത് കൂട്ടി ഇട്ടിരിക്കുന്ന ചളിക്കുഴിയിൽ നിന്നും ചളി വാരിക്കോരി ചാക്കിലേക്ക് ഇട്ടു......എന്നിട്ട് മിസ്സ്‌ മൂതേവിയുടെ അടുത്തേക്ക് തിരിച്ചു...... "എന്നേ ഒന്ന് പിടിക്കടാ.... പ്ലീസ്..... ഇവിടെ ഫുൾ നാറീട്ട് മേലാ..... "എന്നും പറഞ്ഞു മൂക്ക് പൊത്തി പിടിക്കുന്നുണ്ട്.... നാറുന്നുണ്ട് പോലും.... ശെരി ആക്കി താരാടി.... "നാറുന്നുണ്ടൊ???? സാരല്ല..... മരുന്നുണ്ട് "എന്നും പറഞ്ഞ് ഈ ചളി ചാക്ക് അവളുടെ തലയിലൂടെ കമിഴ്ത്തി...... "അയ്യേ....... ആയ്യീീ.... ബ്ലാഹ്..... ഇതെന്താ.... ഐ.... എന്തൊരു നാറ്റം..... ബ്ലാഹ്..... ബ്ലാഹ് ബ്ലാഹ്..... ചീ..... എടാ മഹാപാപി.... "എന്നൊക്കെ പറഞ്ഞ് പല നവ രസങ്ങളും അവളുടെ മുഖത്തു മിന്നി മറിയാൻ തുടങ്ങി..... യാ റബ്ബേ..... എനിക്ക് ചിരി കണ്ട്രോൾ കിട്ടുന്നില്ല..... ഉഉഫ്.... എന്റെ പൊന്നോ..... "നിന്നോട് പടച്ചോൻ ചോദിക്കുമെട ദ്രോഹി...... " "പടച്ചോന് ഞാൻ ഉത്തരം നൽകി കൊണ്ട്..... ഹും..... നീ നിന്റെ ആ പുന്നാര കൈ കൊണ്ട് എന്നേ തല്ലിയപ്പോ ഓങ്ങി വെച്ചതാ ഞാൻ..... ഇപ്പോ സമാധാനം ആയി "എന്നും പറഞ്ഞു തിരിഞ്ഞു നടന്നു..... "നിന്നെ ഞാൻ.... "എന്നും പറഞ്ഞ് ആ മൂതേവി എന്റെ കാൽ പിടിച്ചു ഒരൊറ്റ വലി ആയിരുന്നു...... നേരെ പൊസിഷൻ മാറാതെ ആ കുഴിയിൽ ലാൻഡ് ആയി....... എന്റമ്മോ..... ആയ്യീീ...... എന്തൊരു നാറ്റം..... ഇതെന്താ തൊയുത്ത് വല്ലതും ആണോ...ഹേ....കാട്ടിൽ എങ്ങനാ തൊയുത്ത്.....ഹ്ഹ... കോപ്പ്.... ന്തേലും ആവട്ട് .... ശ്ശെ....ആകെ നാറി...... ഞാൻ മൂതേവിയെ നോക്കിയപ്പോ അവൾ ഷാൾ കൊണ്ട് മൂക്ക് പൊത്തി പിടിച്ചിട്ടുണ്ട്.....അമ്മാതിരി നാറ്റം അല്ലേ...... പിന്നെ ഒടുക്കത്തെ കിണിയും.... തള്ളച്ചി..... "എന്താടി ഭൂതമേ ഈ കാട്ടി വെച്ചേക്കുന്നേ????? എന്നേം കൂടെ തള്ളിയിട്ടപ്പോ സമാധാനം ആയല്ലോ.... "എന്നും ചോദിച്ചു ഞാൻ കൈ കുടഞ്ഞു.... "നീയെന്നെ ചളിയിൽ മുക്കിയത് കൊണ്ടല്ലേ "എന്നും പറഞ്ഞു പെണ്ണ് ചെളിയിൽ ഉരുണ്ട് ചിരിക്കുന്നുണ്ട്.... കോപ്പ്.... "ഹോ..... ഇന്ന് ആരെയാണാവോ കനി കണ്ടേ????എന്തായാലും ഒടുക്കത്തെ കെണി തന്നെയാ..... "എന്നും പറഞ്ഞു കലിപ്പിൽ മുഖം തിരിച്ചു.... "അയ്യോ തമാശ..... "എന്നും പറഞ്ഞു അവൾ ഷാൾ കൊണ്ട് മോന്ത പൊത്തി ഹലാക്കിന്റെ ചിരി..... "ഡീീീ..... " "പോടാ മാക്രി..... "എന്നും പറഞ്ഞവൾ എണീക്കാൻ വേണ്ടി എവിടെ പിടിക്കണം എവിടെ തൊടണം എന്ന് അറിയാതെ കുഴി മൊത്തം നോക്കിയതും ഞാൻ അവളെ നോക്കി നാവ് കടിച്ചു വേഗം കുഴിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ആ മൂതേവിയെ പിടിച്ചു കയറ്റി..... ഇപ്പൊ എന്റെ ഡ്രസ്സ്‌ ഒക്കെ അഭാര ലുക്ക്‌ ആണ്..... കണ്ടാ ആരും ഒന്ന് നോക്കി പോകും.... ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ...... എനിക്ക് ഇപ്പൊ എന്നേ തന്നെ മണക്കാൻ തുടങ്ങി........അത്രക്കും ഉണ്ട് ആ നാറ്റം.... എന്റെ കൂടെ വന്ന മൂതേവി ആണേൽ അയ്യോ... ആയ്യീീ അച്ചി.... ബ്ലാഹ്...ബ്ലീഹ്....ച്ചി... എന്നൊക്കെ പറഞ്ഞോണ്ട് അവൾ ഇട്ട ചുരിദാർ വിടർത്തി അറപ്പ് കാണിക്കുന്നുണ്ട്..... ഇത്രേം നേരം ചളി കുഴിയിൽ കിടന്നപ്പോ ഇല്ലായിരുന്നു ഇത്ര അറപ്പ്....അവിടുന്ന് കയറിയപ്പോയാ അവക്ക് അറപ്പ്...... പിന്നെ അവളെ നോക്കാതെ മുന്നോട്ട് നടന്നു..... "എടാ രാക്ഷസാ....."എന്നും വിളിച്ചു പെണ്ണ് പിന്നാലെ വന്നു.... "അത് നിന്റെ വാപ്പ..... "എന്നും മറുപടി നൽകി ഞാനും..... "തെ.... എന്റെ വാപ്പാനെ പറയാൻ നിക്കണ്ട..... മൂപ്പര് അവിടെ കിടന്നോട്ടെ "ന്നും പറഞ്ഞു പെണ്ണ് എന്നേ തല്ലുന്ന പോലെ കൈ കൊണ്ട് വന്നു.... "അങ്ങേരെ തന്നെ പറഞ്ഞാ മതി......നിന്നെ ഇങ്ങനെ വളർത്തിയത് മൂപ്പര് അല്ലേ..... അങ്ങേരെ തന്നെയാ പറയേണ്ടത്......"എന്നെല്ലാം പറഞ്ഞു ഞാൻ വടി ഒക്കെ കമിച്ച് വെച്ച് മുന്നോട്ട് നടന്നു.... "എന്നേ വളർത്തി വലുതാക്കിയത് എന്റെ വാപ്പ ആണെന്ന് നിന്നോട് ആരാടാ തെണ്ടി പറഞ്ഞേ????? "അങ്ങനെ ഓരോന്ന് മറു ചോദ്യം ചോദിച്ചു എന്നേ വട്ടാക്കാൻ തുടങ്ങി..... "നിന്റെ അപ്പൂപ്പൻ....ഒന്ന് മിണ്ടാണ്ട് വാടി.... "എന്നും പറഞ്ഞു ഞാൻ ഒന്നൂടെ സ്പീഡിൽ നടന്നു.... "എടാ എനിക്ക് ഒന്ന് കുളിക്കണം..... ആകെ ഒരുമാതിരി.... "എന്നും പറഞ്ഞു അവൾ ദേഹത്തു നിന്നും ഡ്രസ്സ്‌ അകറ്റി കൊണ്ടിരുന്നു..... "ഓ...ഹ്.... ഞാൻ കുളിപ്പിച്ചു തരാ.... എന്തെ???? " "എന്നാ സൗകര്യം ആയി..... " "തെ..... കുരുത്തം കെട്ടവളെ..... എന്റെ വായിൽ കുറച്ചു മലയാളം ഉണ്ട്..... കേക്കണോ നിനക്ക്???? " "ഓഹ് പിന്നേ.... "എന്ന് പറഞ്ഞതും ഞാൻ ആ കോപ്പിനെ നോക്കാതെ വേഗം കൊമ്പിന്റെയും മരത്തിന്റെയും ഒക്കെ തടസ്സം നീക്കി എങ്ങനെ ഒക്കെയോ ഒരു ഗ്രാമത്തിൽ എത്തി.... പിന്നിലേക്ക് നോക്കിയപ്പോ ഉണ്ട് മൂതേവി അറപ്പ് കൊണ്ട് ചുരിദാർ മേലിൽ തട്ടാതെ പിടിക്കുന്നു..... അത് കണ്ടപ്പോ എനിക്ക് അറിയാതെ ചിരി വന്നു..... ഇങ്ങനെ ഒരു പോത്ത്......പെട്ടന്ന് ഒരു സ്ത്രീ അതിലൂടെ പോകുന്നത് കണ്ടതും അവരോട് ഒരു കുളിക്കാൻ പറ്റിയ സ്ഥലം ചോദിച്ചു..... "ഇവിടെ എവിടേലും ഒന്ന് കുളിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ????? "എന്നും ചോദിച്ചു ഞാൻ കയ്യിലെ ചളി ഒന്ന് നിലത്തേക്ക് കുടഞ്ഞു..... "അവിടെ ഒരു പുഴ ഉണ്ട്..... "എന്നും പറഞ്ഞു കുറച്ചു അപ്പുറം ഒരു പുഴയിലേക്ക് ചൂണ്ടി..... "പുഴയോ?????ഞാൻ എങ്ങനെ അവിടെ കുളിക്കും???? വേറെ ബാത്രൂം ഒന്നൂല്ലേ???? "എന്നും ചോദിച്ചു കൊണ്ട് മൂതേവി അങ്ങോട്ടേക്ക് വന്നു.... ഇവളെ ഞാൻ....... ബാത്രൂം വേണം പോലും......പുഴ കിട്ടിയത് ഭാഗ്യം എന്ന് കരുതി നിക്കുമ്പയാ അവളെ ബാത്രൂം.... "ബാത്രൂമോ????.... ആ പുഴയുടെ സൈഡിൽ ഒരു ബാത്രൂം ഉണ്ട്...... "എന്നും പറഞ്ഞു ആ സ്ത്രീ പുഴയിലേക്ക് ചൂണ്ടി..... "താങ്ക്സ്...... " "നിങ്ങൾ____???"ആ സ്ത്രീ സംശയത്തോടെ ഞങ്ങളെ നോക്കി..... "കുറച്ചു ദൂരെന്നാ.....വഴി തെറ്റി പോയി..... "എന്നും പറഞ്ഞ് മൂതേവി വല്ലാണ്ട് അങ്ങ് നല്ലവൾ ആയി ചമഞ്ഞു..... "ഓഹ്.... ഇത് നിങ്ങടെ ആരാ???? "എന്നേ ചൂണ്ടി ആ സ്ത്രീ അവളോട് ചോദിച്ചതും അറിയില്ലെന്ന് ഞാൻ പറയും മുന്നേ അവൾ "ഹസ്ബൻഡ് ആണ്...... "എന്ന് പറഞ്ഞ് കഴിഞ്ഞിരുന്നു..... എന്റെ കണ്ണ് ബുൾസൈ കണക്കെ തുറന്ന് പോയി..... ലാ ഹൗല വലാ.... നേരായി ഓംപ്ലേറ്റ് ഉണ്ടാക്കാൻ അറിയാത്ത എന്നേ ആണ് ഈ മൂതേവി ഹസ്ബൻഡ് ആക്കിയത്...... ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കിയതും അവൾ എന്നേ കാര്യം ആക്കാതെ ആ സ്ത്രീയെ നോക്കി..... "എന്നാ ഞങ്ങൾ അങ്ങോട്ട്.... "എന്നും പറഞ്ഞവൾ ചിരിച്ചു കൊണ്ട് എന്നെ ഒന്ന് നോക്ക കൂടെ ചെയ്യാതെ പുഴയിലേക്ക് നടന്നു..... ഞാൻ ആണേ ആ സ്ത്രീ പോകുന്നതും നോക്കി വായേം പൊളിച്ചു നിന്നു...... ഈ തള്ള ഇതൊക്കെ വിശ്വസിച്ചോ????? ഞാൻ പുഴയിലേക്ക് പോകുന്ന മൂതേവിയെ കൊല്ലാനുള്ള ദേഷ്യത്തിൽ അവളുടെ പിന്നാലെ ചെന്ന്..... അവളാണെങ്കിൽ വല്ല മാരത്തോണ് റെയിസിനും പോകുന്ന പോലെ വേഗം ഓടുന്നുണ്ട്..... "ഡീീീ...... "എന്ന് അലറിയതും അവൾ ഒന്ന് നിന്നു എന്നേ നോക്കി..... "നീ എന്ത് കണ്ടിട്ടാടി ഞാൻ നിന്റെ ഹസ്ബൻഡ് ആണെന്ന് പറഞ്ഞത്???? പറയടി..... എന്ത് ധൈര്യത്തിലാ..... കുറച്ചു മൊഞ്ചുള്ള ചെക്കന്മാരെ കണ്ടാ അങ്ങ് ഹസ്ബൻഡ് ആക്കാൻ നിന്റെ ഉമ്മാന്റെ മോനൊന്നും അല്ല ഞാൻ..... കേട്ടോടി കൂറേ..... "എന്നും പറഞ്ഞ് ഞാൻ അവളോട് തട്ടി കയറി...... അല്ല പിന്നേ..... "എന്റെ പൊന്ന് ആങ്ങളേ.....ഗതികേട് കൊണ്ട് പറഞ്ഞ് പോയതാ..... അല്ലാണ്ട് വിവരം ഉള്ള ആരേലും തന്നെ നോക്കി ഹസ്ബൻഡ് ആണെന്ന് പറയോ????? ആണാണോ എന്ന് വരെ സംശയം ആണ്..... താടിയും ഇല്ലാ മീശയും ഇല്ലാ..... പൊടി മീശ പോലും ഇല്ലാത്ത നിന്നെ ഒക്കെ നോക്കി ഞാൻ ഗതികേട് കൊണ്ടല്ലാതെ ഹസ്ബൻഡ് ആണെന്ന് പറയോ????? "എന്നും ചോദിച്ചു ആ കോപ്പത്തി ചിരിക്കാൻ തുടങ്ങി..... ഇവക്ക് ആരേലും ചിരിക്ക് കൈ വിഷം കൊടുത്തിട്ടുണ്ടോ???? "താടിയും മീശയും ഇല്ലേൽ എന്താ.... തെ... നോക്ക്....സിക്സ് പാക്ക്.....ഇത് പോരെ ആണാണെന്ന് തെളിയിക്കാൻ.....എന്റെ കസിൻ സിസ്റ്റർ ഒക്കെ എന്റെ സിക്സ് പാക്ക് എണ്ണിയാ എണ്ണം പഠിച്ചത്.... അറിയോ നിനക്ക് "എന്നും ചോദിച്ചു ഞാൻ ഷർട്ട് പൊക്കി കാണിച്ച് കൊടുത്തു...... "ചി..... ഉളുപ്പുണ്ടോ നിനക്ക്??.? ഒരു പ്രായപൂർത്തിയായി നിൽക്കുന്ന കുട്ടിക്ക് ഷർട്ട് പൊക്കി കാണിച്ച് കൊടുക്കാൻ..... "എന്നും ചോദിച്ചു അവൾ വേഗം കണ്ണ് പൊത്തി..... "അങ്ങനെ ഒന്ന് ഉണ്ടോ ഇവിടെ???? എവിടെ???? കണ്ടില്ലല്ലോ " "നോക്ക്..... ഞാൻ തന്നെ..... എനിക്ക് 19 വയസ്സ് ആയിട്ടേ ഒള്ളൂ.... ആ എനിക്കാ നീ ഷർട്ട് പൊക്കി കാണിച്ച് തന്നത്.... " "ഓഹ്.... നീയാണോ പ്രായപൂർത്തിയായി നിൽക്കുന്ന കുട്ടി..... ഞാൻ മനസ്സിലാക്കാൻ വൈകി..... റിയലി സോറി..... ഒന്ന് പോയെടി ഊളെ..... "എന്നും പറഞ്ഞ് ഞാൻ ചുണ്ട് കോട്ടി..... "ഹോ..... താടിയും മീശയും ഇല്ലേൽ എന്താ..... ആവശ്യത്തിൻ അധികം മുടി ഉണ്ടല്ലോ...... "എന്നും ചോദിച്ചു ആ കുരിപ്പ് എന്റെ മുടി പിടിച്ചു ഇളക്കി.... ഞാൻ അപ്പൊ തന്നെ കൈ തട്ടി.... "നിനക്ക് എന്താടി???? എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം...... ഞാൻ മുടി വളർത്തും.... താടി വളർത്തും..... ഇനി മീശ വന്നാ മീശയും വളർത്തും..... നിനക്ക് വല്ല മുടക്കും ഉണ്ടോ???? "എന്നും ചോദിച്ചു പോരിനു തുടക്കം കുറിച്ച്.... "ഞാൻ പറഞ്ഞോ ഉണ്ടെന്ന്????? പക്ഷെ ഒരു കാര്യം പറയട്ടെ...... നിന്നെ ഇങ്ങനെ കാണാനാ ലുക്ക്‌...... സത്യം പറഞ്ഞാ സിനിമാ നടൻ AJ ഇല്ലേ... അർമാൻ ജെബിന്,,,, അവന്റെ ഇരട്ടയാന്നേ പറയൂ......ഞാൻ AJ യുടെ കട്ട ഫാൻ ആണ്.....അപ്പൊ ഇയാളെ കണ്ടപ്പോ അങ്ങനെ ഒക്കെ തോന്നി...... അതോണ്ട് പറഞ്ഞയാ..... കേട്ടോടാ ദാരിദ്രവാസി....... "എന്നും പറഞ്ഞ് ആ മൂതേവി പുഴയിലേക്ക് ഓടിയപ്പോ എന്റെ കിളി ഒക്കെ ഓടിയ വഴി കണ്ടില്ല...... യാ റബ്ബേ.... അപ്പൊ ഇതെന്റെ ഫാൻ ആണോ???? അയ്യോ....കുറച്ചു സ്റ്റാൻഡേർഡ് കാണിച്ച് നിന്നാ മതിയായിരുന്നു...... ഞാനാണ് അവളുടെ AJ എന്ന് അവക്ക് അറിയില്ലല്ലോ...... യാ ഉമ്മൂമ്മ..... എനിക്ക് വയ്യ..... ചിരിച്ചു ഒരു വക ആയി.... അങ്ങനെ അവൾ പോയതും ഞാൻ ഒന്ന് അടക്കി ചിരിച്ചു കൊണ്ട് പുഴയിലേക്ക് ഇറങ്ങി ഒന്ന് കുളിച്ചു ഇട്ട ഡ്രസ്സ്‌ നന്നായിട്ട് അലക്കി അത് തന്നെ ഇട്ടു കയറിയപ്പോ ഉണ്ട് മൂതേവി കുളിക്കാൻ പോയ ബാത്രൂമിന്റെ ഡോറിലൂടെ മൂന്ന് ചെക്കന്മാർ ഒളിഞ്ഞു നോക്കുന്നു...... അത് കണ്ടതും എന്റെ കലിപ്പ് അങ്ങ് കയറിയില്ലേ..... അതും ഹൈ സ്പീഡിൽ..... ഇൗ ലോകം മൊത്തം വായ് നോക്കികൾ ആണല്ലോ ന്റേ ഡിങ്ക ഭഗവാനേ.....മാന്യന്മാർ എങ്ങനെ പുറത്തിറങ്ങി നടക്കും........ "ഡാാ "എന്നും വിളിച്ചു അവറ്റകളെ തായേക്ക് തള്ളിയിട്ട് ചവിട്ടിയതും മൂതേവി ഡ്രസിങ് കഴിഞ്ഞു ഇറങ്ങി വന്നു...... "നിനക്കൊന്നും വീട്ടിൽ അമ്മയും പെങ്ങളും ഇല്ലെടാ????? കണ്ടവൾമാര് കുളിക്കുന്നതും നോക്കി നിൽക്കാൻ...."എന്നും ചോദിച്ചു പല്ല് കടിച്ചു..... "അത് പറയാൻ നീ ആരാടാ???? "അതിൽ ഒരുത്തൻ എന്നേ നോക്കി കുരച്ചു..... "ഞാൻ ആരാണെന്ന് നിനക്ക് അറിയണോ????? എങ്കി ചെവി തുറന്ന് കേട്ടോ..... ഞാൻ ഇവളുടെ ഭർത്താവ് ആണ്.....എന്താടാ.... ഇപ്പൊ നിന്റെ നാവ് ഇറങ്ങി പോയോ "അത് കേട്ടതും അവര് മൂന്നും കുതരി ഓടി..... അപ്പോഴുണ്ട് മൂതേവി എന്നേ അന്തം വിട്ട് നോക്കുന്നു.... അവളപ്പോ തന്നെ ഒന്ന് തലയാട്ടി ചിരിച്ചു...... സത്യം പറഞ്ഞാ ഇവൾ ഏതാണ്ട് 165 സെന്റീമീറ്റര്‍ ഉയരം കാണും.....കടും നീലയിൽ വെള്ള നക്ഷത്ര ചിഹ്നങ്ങളുള്ള ചുരിദാറാണ് വേഷം.....നല്ല വെളുത്ത നിറം..... ചുണ്ടിന് താഴെയായി ഒരു മറുക്..... വലത്തേ കണ്ണിന് തായേയായി മറ്റൊരു മറുക്..... കാതില്‍ സെക്കന്‍ഡ് സ്റ്റഡ് ഉണ്ട്......ഒരു വള്ളി ചപ്പൽ..... അങ്ങനെ അങ്ങനെ ഒടുക്കത്തെ ലുക്ക്‌.... പിന്നേ ഞാൻ ഒരു കോഴി അല്ലാത്തത് കൊണ്ട് അധികം ഒന്നും നോക്കിയില്ല..... "എന്നാ ശെരി മിസ്റ്റർ ദാരിദ്രവാസി...... ഗുഡ് ബൈ....."എന്നും പറഞ്ഞു കൊണ്ടവൾ എനിക്ക് കൈ നീട്ടിയ.... "ഹേ???? താൻ പോവാണോ????? അപ്പൊ താൻ അല്ലേ നേരത്തെ പറഞ്ഞേ തന്റെയും ട്രെയിൻ മിസ്സ്‌ ആയെന്ന്..... " "പറഞ്ഞത് നേരാ.....പക്ഷെ എന്നേ കുറിച്ച് ആലോചിക്കണ്ട......ഞാൻ ചാവാൻ ഇറങ്ങി പുറപ്പെട്ടതാ..... എവിടെ ആയാലും ചാത്താ പോരെ........ " "താൻ എന്തൊക്കെയാ പറയുന്നേ.... ചാവാൻ മാത്രം എന്താ,???? " "അതെന്റെ പേർസണൽ കാര്യം ആണ്..... പ്ലീസ് ഡോണ്ട്.... " "എനിക്കൊന്നും മനസ്സിലായില്ല.... " "മനസ്സിലാകണ്ടാ.....എനിവെ.... ഒരു കാര്യം കൂടെ..... ഇനി എന്നേ അന്വേഷിച്ചു വരരുത്..... ഇനി എന്നേ അന്വേഷിച്ചു വന്നാൽ...... പിന്നേ ഒരുവനും നിന്നെ അന്വേഷിച്ചാൽ കിട്ടില്ല.....ഓക്കേ...." "നീ ആരാടി?????ഓഹ് പിന്നേ.... അന്വേഷിക്കാൻ പറ്റിയ മൊതലും.... ഒന്ന് പോയെടി..... ഹും "എന്നും പറഞ്ഞോണ്ട് തിരിഞ്ഞു നടന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു പേടി തോന്നി..... അവളെ ഒറ്റക്ക് ആക്കി പോരാൻ ഒരു ധൈര്യം പോരാ.....പിന്നേ മനസ്സ് കിടന്ന് ഓരോന്നു ചിന്തിച്ചു കൂട്ടാൻ തുടങ്ങിയതും ഞാൻ അവളെ തിരിഞ്ഞു നോക്കിയപ്പോ പെണ്ണ് അവിടെ എങ്ങും ഇല്ലാ.... ഇനി ചത്തോ???? പിന്നേ തിരച്ചിൽ ആയിരുന്നു..... അവിടെ ഒന്നാകെ അടിച്ചു പെറുക്കി എങ്കിലും അവളെ മാത്രം കിട്ടിയില്ല..... ച്ചോ.... പേര് എങ്കിലും ചോദിച്ചാ മതിയായിരുന്നു...... പിന്നേ ഞാൻ അവിടെ ചോദിച്ചു അറിഞ്ഞു കണ്ണൂരിലേക്ക് അടുത്ത് ട്രെയിൻ കയറി.... അപ്പോഴും മനസ്സിൽ മൂതേവി തന്നെ ആയിരുന്നു..... അവൾ ഇനി നേരാക്ക് ചാവാൻ പോയത് ആകോ..... ____________ 【ദിഫു】 "എനിക്കും...... "എന്ന് പറഞ്ഞു കൊണ്ടവൻ എന്നേ തല്ലാൻ കൈ പൊക്കിയതും പെട്ടന്ന് ആരുടെയോ ഒരു കൈ അവന്റെ കയ്യിന്നു മേലെ പിടി ഇട്ടു..... നോക്കുമ്പോ ഐറ ആണ്.... ഇവൾ എന്തിനാ ഇപ്പൊ ഇവിടെ???? "വിട്ടേക്ക് ആങ്ങളേ...... കളിക്കുമ്പോ കുറഞ്ഞ ഇനത്തിനോട്‌ നോക്കി കളിച്ചാ മതി.....ഏട്ടന്മാർ പോവാന് നോക്ക്..... ഹ്മ്മ്.... ഹ്മ്മ്... "എന്നും പറഞ്ഞു അവൾ അവരോടു പോകാൻ ആക്ഷൻ കാട്ടി.... "അത് പറയാൻ നീ ആരാടി ..... ഫസ്റ്റ് ഇയർ ആണ്..... പക്ഷെ പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ...... നിനക്ക് ഒന്നും തൻസീർ യാസിയെ അറിയില്ല..... അറിയുന്ന പിള്ളേരാ ഈ കൂടി നിൽക്കുന്നത്..... ചോദിച്ചു നോക്ക്..... ആരാണെന്ന്....... ഹും.... വക്കാലത്തു പറയാൻ വന്നേക്കുന്നു...... "എന്നും പറഞ്ഞ് കൊണ്ട് അവൻ കൂടി നിൽക്കുന്ന കുട്ടികളെ ഒക്കെ ചൂണ്ടി ഐറയെ തട്ടാൻ നിന്നതും ഞാൻ അവന്റെ കയ്യിൽ പിടുത്തം ഇട്ടു..... ഞാൻ എന്തേലും പറയും മുന്നേ അവൾ പറഞ്ഞു തുടങ്ങിയിരുന്നു..... "ആങ്ങളേ.....ഡയലോഗ് ഒക്കെ കൊള്ളാം.... പക്ഷെ അതിവിടെ വേണ്ട..... ഇവളെ ഞാൻ അല്ലാതെ മറ്റൊരാൾ വേദനിപ്പിക്കണ്ട...... ഇവളെ വേദനിപ്പിക്കാൻ എനിക്ക് മാത്രേ അവകാശം ഒള്ളൂ.... നിങ്ങളുടെ ആരുടെ എങ്കിലും കണ്ണ് ഇവളുടെ നേരെ പോയാ.....പിന്നേ ആ കണ്ണ് നിങ്ങൾ കാണില്ല..... ചുയിന്നു എടുക്കും ഞാൻ..... ഇത് ഐറാ മെഹബൂബ്ന്റെ വാക്കാ..... കേട്ടില്ലെന്നു ഉണ്ടോ???? "എന്നും ചോദിച്ചു അവൾ തൻസീറിന്റെ നേരെ ഒന്ന് മുഖം നീക്കി..... "ഡീീീ...... "അവൻ കട്ട കലിപ്പിൽ അവൾക്ക് നേരെ വന്നു.... "തൻസി.....വന്നേ.... ഇവളുമാരെ പിന്നേ ഒതുക്കാ....റാഷിദ് വരുന്നുണ്ട്...... "എന്നും പറഞ്ഞു ആക്കൂട്ടത്തിൽ പെട്ട മറ്റൊരുത്തന് തൻസീറിനെ പിടിച്ചു വലിച്ചു.... "വിട്ടേ വിച്ചു......ഇവളുമാരെ രണ്ടെണ്ണം പൊട്ടിക്കാതെ തൻസീർ ഇവിടുന്ന് വരില്ല..... "എന്നും പറഞ്ഞ് അവൻ പല്ല് കടിച്ചു ഞങ്ങടെ നേരെ വന്നതും അവന്റെ കൂടെ നിന്ന ബാക്കി ഉള്ളവർ എല്ലാം കൂടെ അവന്റെ കൈ പിടിച്ചു പിന്നിലോട്ട് വലിച്ചു.... "വേണ്ട തൻസി..... ആ റാഷിദ്‌ കണ്ടാ പണി പാളും..... " "ഹ്ഹ്ഹ്.... ഇപ്പൊ ഞാൻ പോകുന്നു..... പക്ഷെ നീ രക്ഷപ്പെട്ടു എന്ന് കരുതണ്ട.....നിന്നെ രണ്ടിനെയും ഞാൻ പിന്നേ എടുത്തോളാം......കേട്ടോടി.... "എന്നും പറഞ്ഞ് കൊണ്ട് അവന് ഞങ്ങടെ നേരെ വിരൽ ചൂണ്ടി..... "ഒന്ന് പോഡെർക്കാ..... "എന്നും പറഞ്ഞു ഐറ ഒന്ന് മുഖം തിരിച്ചു..... "ഡീീീ..... "എന്നവൻ അലറിയതും എല്ലാരും കൂടെ അവനെ പിടിച്ചു കൊണ്ട് പോയി...... അവൻ പോയതും ഐറ എന്നേ ഒന്ന് നോക്കി പുരികം പൊക്കി..... "ഇനി നിനക്ക് എന്താ ഇവിടെ???? ക്ലാസ്സിൽ കയറി പോടീ..... "എന്നും പറഞ്ഞു എന്നേ നോക്കി ചൂടായി..... "നിനക്കും ഇല്ലെടി ക്ലാസ്സ്‌????? " "എന്നേ നീ നോക്കണ്ട.... നീ നിന്റെ കാര്യം നോക്ക്..... മൈൻഡ് യുവർ ഓൺ ബിസിനസ്...."എന്നും പറഞ്ഞോണ്ട് അവൾ എന്നേ തറപ്പിച്ചു ഒന്ന് നോക്കി..... "എന്നാ എനിക്കും അതേ കണ്ടിഷൻ തന്നെയാ..... മൈൻഡ് യുവർ ഓൺ ബിസിനസ്" "പോടീ..... "എന്നും പറഞ്ഞു അവൾ അവിടുന്ന് ബാഗും എടുത്തു ഒരൊറ്റ പോക്ക് ആയിരുന്നു...... (തുടരും )
#

📙 നോവൽ

📙 നോവൽ - Aalam Rari SƏUDO 46 Sumayya Sunri - ShareChat
11.9k കണ്ടവര്‍
9 ദിവസം
*💘AALAM KI RANI💘* _ഭാഗം.45_ ✍️Sumayya sumi ഞാനൊരു അമ്പരപ്പോടെ പിന്നിലേക്ക് നോക്കി...... അപ്പോഴുണ്ട് നൂർജഹാനും അനുവും അങ്ങോട്ട്‌ വരുന്നു...... പിന്നെ ഒന്നും നോക്കിയില്ല.... പെട്ടന്ന് സിങ്കറാണിയെ അവിടെ ഇട്ടു മാറി നിന്നതും നൂർ കവിതയും കൊണ്ടെന്നെ നോക്കി ചിരിക്കുന്നുണ്ട്..... ".....പെയ്തൊഴിയാത്ത പേമാരിയെ... ..നിന്നെ ഒന്നു തൊടാൻ അല്ല എനിക്ക് ഇഷ്ടം... തൊട്ടു തൊടാതെ തൊട്ടുരുമ്മി നിൽക്കാൻ ആണ് എന്നും ഇഷ്ടം.....നിനക്ക് എന്നോടുള്ള പ്രണയം എഴുതി കാണാനല്ല ഇഷ്ടം.... പറയാതെ കൊഞ്ചി പറഞ്ഞു കേൾക്കാനാണ് ഇഷ്ടം..... നീയെന്നിൽ ആർത്തലച്ചു പെയ്തു എന്നിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് എനിക്ക് ഏറെയും ഇഷ്ടം.... പറയാതെ പെയ്തൊഴിഞ്ഞു പോകുമ്പോൾ അറിയാതെ നിറയുന്ന മിഴികളിൽ... പിന്നെയും നീയെന്നിൽ അറിയാതെ നിറയുന്നു.... നീ മയങ്ങുന്ന എൻ മിഴികളിൽ മഴത്തുള്ളിയായി വന്നു നിറയണം നീയെന്നിൽ ഒരുനാൾ........എന്നാലും എന്റെ ഷെസൂ.... നീയാണ് എന്റെ ജീവൻ..... "എന്നൊക്കെ പറഞ്ഞ് ചെക്കൻ എന്നേ നാറ്റിച്ചു..... തെണ്ടി..... "മിക്കവാറും ഇതൊക്കെ തന്നെയാകും ഇവനു പറയാൻ ഉണ്ടാക.....എന്തൊക്കെ ആയിരുന്നു ഇവന് പറഞ്ഞിരുന്നത്.....ഞാൻ നിന്നെ പ്രണയിക്കുന്നില്ല..... ജീവിതത്തിലെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ് എന്റെ ഷെസൂ ആണ്..... കോപ്പാണ്..... എന്നിട്ടിപ്പോ നോക്കിയേ..... ഈ പാവത്തെ പൂളിലേക്ക് തള്ളി ഇട്ടു റൊമാൻസ് കളിച്ചു ബോധം കെടുത്തി...."എന്നും പറഞ്ഞ് ജാൻ ഊരക്ക് കൈ കൊടുത്തതും ഞാൻ അവരെ നോക്കി പേടിപ്പിച്ചു...... "പോടാ പട്ടി..... ഞാൻ ഒന്നും ചെയ്തില്ല..... ഇവൾ വീണതാ..... അപ്പൊ പിടിച്ചു എണീപ്പിച്ചു എന്നേ ഒള്ളൂ..... "എന്നും പറഞ്ഞു ഞാൻ വേഗം മുഖം തിരിച്ചു...... "വേണ്ട വേണ്ട.... ഞങ്ങൾ ഒക്കെ കണ്ടതാ നിന്റെ കളി....... മതി മതി...... മോൻ അവളെ എണീപ്പിച്ചു കൊണ്ട് വേഗം വായോ...... "എന്നും പറഞ്ഞ് ജാൻ പോകാൻ നിന്നതും ഞാനാകെ വണ്ടർ അടിച്ചു നിന്നു..... ഞാൻ ഒറ്റക്കോ???? എങ്ങനെ???? "എടാ ഞാൻ..... " "ഒന്നും പറയണ്ട..... വേഗം എണീപ്പിക്കാൻ നോക്ക്..... " "ഞാൻ എങ്ങനാ ടാ???? " "നീ ബോധം കെടുത്തിയ പോലെ അങ്ങ് ഉണർത്തുന്നതാ നിനക്ക് നല്ലത്..... ആരേലും വരുന്നെന് മുന്നേ നോക്ക് "എന്നും പറഞ്ഞ് കൊണ്ട് അനു നൂർജഹാനെ കൂട്ടി പോയതും ഞാൻ ഒന്ന് നെഞ്ചത്ത് കൈ വെച്ച്..... ഞാൻ ഇപ്പോ എന്താ ചെയ്യാ???? യാ ഉമ്മി..... പെട്ട്.... ഞാൻ ഇരു കണ്ണും ഇറുക്കി അടച്ചു എന്റെ അധരങ്ങൾ അവളിലേക്ക് ചേർക്കാൻ ഒരുങ്ങിയതും എനിക്ക് ആകെ എന്തൊക്കെയോ പിന്മാറി പോകാനുള്ള ഉൾവിളി എല്ലാം വന്നു...... പിന്നേ രണ്ടും കല്പിച്ചു അവളിലേക്ക് എന്റെ ചുണ്ട് ചേർത്ത് വായിലെ വെള്ളം വലിച്ചെടുത്ത് പുറത്തേക്ക് തുപ്പി കളഞ്ഞു പതിയെ കണ്ണ് തുറന്നപ്പോ പെണ്ണിന് നോ ചേഞ്ച്‌..... പക്ഷെ എനിക്ക് ഫുൾ ചേഞ്ച്‌ ആണ്...... ആകെ എന്ത് ചെയ്യണം എന്നറിയാൻ പാടില്ലാത്ത അവസ്ഥ..... ഞാൻ പിന്നെ എങ്ങനെ ഒക്കെയോ അവളെ എണീപ്പിച്ചു.......അപ്പൊ തന്നെ ഒരു തളർച്ചയോടെ അവൾ എന്റെ നെഞ്ചത്തോട്ടു ചാഞ്ഞതും ഞാൻ ഒന്ന് ചുറ്റും കണ്ണോടിച്ചു..... ആ പെരട്ട ചങ്കുകൾ ഉണ്ടേൽ പെട്ടതാ..... അവർ ഇല്ലെന്ന് ഉറപ്പ് വരുത്തി ഞാൻ അവളെയും കൊണ്ട് പതിയെ സോഫയിലേക്ക് നടന്നു അവളെ സോഫയിൽ കിടത്തിയതും അവൾ വേഗം ഞെട്ടി എണീറ്റു..... "നീ.... നീയെന്താ ഇവിടെ????? "എന്നും ചോദിച്ചു എന്നേ നോക്കി പേടിപ്പിക്കാൻ തുടങ്ങി...... കൂടെ പെണ്ണ് വിറക്കുന്നുമുണ്ട്...... അത് മിക്കവാറും തണുത്തു വിറക്കുന്നതാകും എന്ന് മനസ്സിലാക്കി ഞാൻ പൂളിന്റെ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാത്ത് ടവൽ എടുത്തു അവളെ പുതപ്പിച്ചു....... "ആലം..... നിന്നോടാ ചോദിക്കുന്നേ.... നീയെന്താ ഇവിടെ?????" "ഒന്ന് മെല്ലെ ചോദിക്കെടി......എല്ലാരേം വിളിച്ചു എണീപ്പിക്കാതെ..... !"എന്ന് പറഞ്ഞു അവിടെ ഒന്നാകെ ഒന്ന് കണ്ണോടിച്ചതും അവൾ ശബ്ദം കുറച്ചു എന്നേ നോക്കി ചോദിച്ചു "നീ എന്താ ഇവിടെ,???? "..... "നിന്റെ അമ്മായപ്പന്റെ നാല്പതു കൂടാൻ..... ബോധം കെട്ടു വീണതും പോര..... പോയി കിടക്കാൻ നോക്ക് കോപ്പേ "എന്നും പറഞ്ഞു അവളെ കണ്ണുരുട്ടി കാണിച്ചതും അവൾ വായേം പൊളിച്ചു എന്നേ ഒന്ന് അടിമുടി നോട്ടമെറിഞ്ഞു...... "എന്നേ ബോധം കെടുത്തി കിടത്തി നീ എന്താ ചെയ്തെ????? "എന്നും ചോദിച്ചു അവളെന്നെ ഒരു നോട്ടം ആയിരുന്നു...... "നിന്നെ ഞാൻ *#*&#&$&$..... കയറി പോടീ..... "എന്നും പറഞ്ഞ് പല്ല് കടിച്ചതും അവളൊന്നു ഇളിച്ചു കാട്ടി ഐറൂന്റെ റൂമിലേക്ക് പോയി...... അവൾ പോകുന്നതും നോക്കി ചിരിച്ചതും പെട്ടന്ന് എന്റെ ചെവിയിൽ "നിനക്ക് ആ പോക്ക് കണ്ടു ചിരി വരുന്നുണ്ട് അല്ലേ......ഇതൊക്കെ മറ്റേ സൂക്കേട്ന്റെ ലക്ഷണം ആണ്......"എന്ന് പറയുന്നത് കേട്ട് ഞെട്ടി തരിച്ചു നോക്കിയതും ഉമ്മൂമ്മ ഉണ്ട് ചിരിച്ചു കൊണ്ട് എന്നേ നോക്കുന്നു..... എന്റുമ്മാ.... ഉമ്മാമ എല്ലാം കണ്ടോ????? തീർന്ന് മോനെ.... നീ തീർന്ന്.... ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു..... "ഹ്മ്മ്മ്.... എന്തായാലും അവളെ മുറുക്കെ പിടിച്ചോ..... കൈ വിടണ്ട...... അവൾ നല്ല അസ്സൽ പെണ്ണാ..... നിന്റെ പെണ്ണാവാൻ എന്ത് കൊണ്ടും നല്ലത് അവളാ...... നല്ല ഉശിരുള്ള പെൺ പുലി.... പക്ഷെ.... പിടി വല്ലാണ്ട് മുറുക്കണ്ട..... പിന്നെ പിടിക്കാൻ നിനക്ക് കൈ കാണില്ല......എന്തായാലും ആർമി ചെന്ന് കിടക്കാൻ നോക്ക്..... "എന്നും പറഞ്ഞു ഉമ്മാമ്മ പോയതും ഞാൻ വാ പൊളിച്ചു പോയി..... ഇതെന്ത്‌????? ഞാൻ ഉമ്മാമ്മാന്റെ പോക്ക് കണ്ടു കൈ മലർത്തി..... പിന്നേ അവിടെ നിന്ന് നാണം കെടണ്ട എന്ന് കരുതി റൂമിലേക്ക് വിട്ടു..... "നീ മഴയായ്... പെയ്തിറങ്ങിയ നാൾ അത്രയും ഞാൻ നനഞ്ഞിരുന്നു ആ മഴ......ആ മഴയിലൂടെങ്കിലും നീ...എനിക്ക് സ്വന്തമാകുവാൻ..... കർമേഘങ്ങൾക്കു നടുവിലൂടെ...നീ...പറന്നുല്ലസിച്ചപ്പോഴും താഴെ നീ കണ്ടുകാണില്ല... ഈ മനുഷ്യനാം എന്നെ...കാലത്താൽ.. വേർപിരിഞ്ഞു പോയതാവാം....നാം... ഇങ്ങനെ...... "എന്റെ വരവ് അറിഞ്ഞ മട്ടിൽ നൂർ കവിത ആലാപനം തുടങ്ങി..... അവൻ എനിക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലായതും ഞാൻ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് വേഗം പോയി കിടന്നു..... അല്ലേൽ ഇവറ്റകൾ എന്റെ തൊലി ഊരിയേനെ..... "അല്ലടാ..... നാളെ രണ്ടും കോളേജിൽ ഫസ്റ്റ് ഡേ അല്ലേ..... ദിഫുവും ഐറുവും.... എന്താകുമോ എന്തോ????? "എന്നും ചോദിച്ചു ജാൻ ഇളിച്ചു കാണിച്ചതും ഞാനും അത് ആലോചിച്ചു ഒന്ന് ചിരിച്ചു...... "അതിന് ഇന്നവരുടെ ലാസ്റ്റ് ഡേ അല്ലേ..... പിന്നെന്ത് നാളെ?????അവറ്റകൾ ഒരേ റൂമിൽ കിടക്കുന്നത് ഓർത്ത്ട്ട് ചിരി അടങ്ങുന്നില്ല..... അപ്പയ...നാളെ..... "എന്നും പറഞ്ഞോണ്ട് നൂർ ഉരുണ്ട് ചിരിക്കാൻ തുടങ്ങി...... ____________ 【ദിഫു】 റൂമിൽ എത്തിയപ്പോ ഐറ ബെഡിൽ നീണ്ടു കിടന്ന് ഫോണിൽ തോണ്ടി കളിയാണ്......ഞാൻ അവളെ ഒന്ന് നീക്കിയതും അവൾ എന്നേ ഒന്ന് നോക്കി കാൽ ഒന്നൂടെ വിടർത്തി ബെഡ് ഫുൾ ആക്കി..... ഇതൊക്കെ കണ്ടു സഹിക്കാൻ എനിക്ക് ആവോ...... ഞാൻ അവളെ പിടിച്ചു നിലത്തേക്ക് ഇട്ടതും അവൾ കലിപ്പിൽ ഡീീീ എന്നും അലറി എന്റെ നേരെ വന്നു..... പിന്നെ അങ്ങോട്ട് ഒരു ഉത്സവം ആയിരുന്നു...... പിന്നെ ഞാനും അവളും വേറെ വേറെ ദിക്കിൽ പോയി കിടന്ന് ഉറങ്ങി...... ------ രാവിലെ എണീറ്റപ്പോ ഉണ്ട് ഐറ എന്നേ നോക്കി ദഹിപ്പിച്ചു തോർത്ത്‌ എടുത്തോണ്ട് ബാത്‌റൂമിലേക്ക് പോകുന്നു......പിന്നേ..... ഇവളങ്ങു നോക്കിയാ ഞാൻ അലിഞ്ഞു ഇല്ലാണ്ട് ആകും..... ഒന്ന് പോയെടി..... എന്നും മനസ്സിൽ ധരിച്ചു തായേക്ക് ഇറങ്ങിയപ്പോ ഉണ്ട് ജാനും നൂറും ആലമും ജോഗ്ഗിങ്ങും കഴിഞ്ഞു സോഫയിൽ വന്നിരുന്നു കിതക്കുന്നു...... "ഗുഡ് മോർണിംഗ്..... "എന്നും പറഞ്ഞ് ഞാൻ സ്റ്റൈയർ ഇറങ്ങിയതും മൂന്നാളും എന്നേ നോക്കി ചിരിച്ചു..... "ഗുഡ് മോർണിംഗ്.... "എന്നും പറഞ്ഞ് നൂറും ജാനും ഒരു കപ്പ് കോഫി എടുത്തു കുടിക്കാൻ തുടങ്ങിയപ്പോ ആലം ഉണ്ട് തല ചെരിച്ചു എന്നേ നോക്കുന്നു...... ഇവനു മാത്രം എന്താ ഒരു കൊമ്പ് ഏറെ???? ഹും.... എന്നും പിറു പിറുത്തോണ്ട് ഞാൻ തായേക്ക് ഇറങ്ങി നൂറിന്റെയും ജാനിന്റെയും നടുവിൽ പോയി ഇരുന്നു...... "ഹ്ഹ???എന്താ പ്ലാൻ????ഇന്ന് കോളേജില്ലെ????? "എന്നും പറഞ്ഞ് ജാൻ എന്നേ നോക്കി ഒരു സിപ് കോഫി കുടിച്ചു........ "ഉണ്ട് ബ്രോ.....പക്ഷെ പോവാനൊരു മൂഡ് ഇല്ലാ "എന്നും പറഞ്ഞ് ഞാൻ അവന്റെ കപ്പ് വാങ്ങി കുടിച്ചു..... "സാധാരണ എല്ലാർക്കും ഫസ്റ്റ് ഡേ ഫുൾ ഇന്ട്രെസ്റ്റ് ആകും..... നിനക്ക് എന്താടി ഇങ്ങനെ "എന്നും ചോദിച്ചു അവൻ എന്നേ നോക്കി കൈ മലർത്തി.... "ആഹ്.... അമ്മോ..... ഐ ഡോണ്ട് നോ.. .. !" "എന്തായാലും പൊന്ന് മോൾ ചെന്ന് മാറ്റ്...... മടിച്ചി ആയി നിന്നാ ശെരി ആവൂല..... ഇപ്പൊ തന്നെ 10 ഡേ ക്ലാസ്സ്‌ മിസ്സ്‌ ആയില്ലേ...... അത് തന്നെ ധാരാളം....... പോയി മാറ്റ്... ഹാ... പോ... പോ.... "എന്നും പറഞ്ഞ് നൂർ തെണ്ടി എന്നേ ആട്ടി വിട്ടു...... പിന്നെ നിന്ന് കളിക്കാതെ ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി അലമാരയുടെ മുന്നിൽ താടക്ക് കൈ കൊടുത്തു നിന്നു...... ഏതു ഇടും????? "എന്താടി വെള്ളപാറ്റെ നിന്ന് ഫാഷൻ ശോ കളിക്കുന്നെ???? മുന്നിന്നു മാർ..... എനിക്ക് ഒന്ന് സ്കാഫ് ചുറ്റണം "എന്നും പറഞ്ഞ് ഐറ എന്നേ നീക്കിയതും ഞാൻ അവളെ ഒന്ന് അടിമുടി നോക്കി...... ഉഉഫ്.... പറയാണ്ട് ഇരിക്കാൻ വയ്യ..... നല്ല ബ്ലാക്ക് ആൻഡ് വൈറ്റ് ലൈൻസുള്ള ലെഗ്ഗിൻസും അതിലേക്ക് നല്ല അടാർ ലൈറ്റ് കളർ ടോപ്പും.....പിന്നെ അതിന് ഒത്ത ഒരു സ്കാഫും ഉണ്ട്..... പെണ്ണായ ഞാൻ പോലും വായി നോക്കി പോയി...... ഈ കോലത്തിൽ ഇവൾ കോളേജിൽ പോയാ എനിക്ക് പണിയാവും...... എല്ലാ ചെക്കന്മാരും ഇവളെ വാലാട്ടി നടക്കും....... ഞാൻ നിന്ന് അവറ്റകളെ കണക്ക് എടുക്കേണ്ടി വരും..... പിന്നെ ഞാനും ഒട്ടും കുറച്ചില്ല..... നല്ല പീച്ച് കളർ ടോപ്പും അതിലേക്ക് ഒരു ഡാർക്ക്‌ ഗ്രീൻ ജീനും എടുത്തിട്ടു....കളർ ആയെന്ന് ഉറപ്പ് വരുത്തി ഞാൻ മുടി ഒന്ന് ചെറുതായി പൊക്കി കെട്ടി ഒരു മാച്ചിങ് ഷാൾ എടുത്തു സിംപിൾ ആയി തലയിലൂടെ ഇട്ടു...... ഐറ ആണേൽ തട്ടം റോൾ ഒക്കെ ചെയ്ത് നല്ല അടാർ ഉമ്മച്ചി കുട്ടി ആയി ഒരുങ്ങി എന്നേ നോക്കി പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും ഞാനൊന്ന് പുച്ഛിച്ചു കൊണ്ട് കണ്ണാടിക്ക് മുന്നിൽ കയറി നിന്ന് കണ്മഷി എടുത്തു ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ണ് എഴുതി....... അപ്പോഴുണ്ട് ഐറ എന്നേക്കാൾ ജാഡയിൽ നിൽക്കുന്നു...ഞാൻ അപ്പൊ തന്നെ അവളെ നോക്കി കൊഞ്ഞനം കുത്തി തായേക്ക് ഇറങ്ങിയപ്പോ 💘നൂറുജ💘ഡൈനിങ്ങ് ഹാളിൽ കിസ്സ പറഞ്ഞു ഇരിക്കുന്നുണ്ട്...... എന്റെ വരവ് കണ്ടതും മൂന്നും ഒന്ന് ഞെട്ടി എന്നേ നോക്കി പെട്ടന്ന് സീറ്റിൽ നിന്നും എണീറ്റു.... "എന്താ??? " "ഇതാരാ???? ദിഫു തന്നെ അല്ലേ......കണ്ണൊക്കെ എഴുതി.... ആരെ കാണാൻ ഉള്ള പോക്കാ???? "ജാൻ എന്നേ നോക്കി ഒന്ന് പിരികം പൊക്കി..... "കാണാൻ കൊറേ പേര് ഇല്ലേ..... അതോണ്ട് എനിക്ക് ഇങ്ങനെ പോകാൻ ഒരു പൂതി..... "എന്നും പറഞ്ഞ് കൈ കഴുകി വന്ന് ഇരുന്നതും നൂർ എന്നേ നോക്കി പൊളി എന്ന് ആക്ഷൻ കാട്ടി.... അത് മതിയായിരുന്നു എനിക്ക്...... പിന്നെ ഫുഡ്‌ അടി തുടങ്ങിയതും ഐറ അങ്ങോട്ടേക്ക് വന്ന് ചെയർ വലിച്ചു ഇരുന്നു..... പരസ്പരം കണ്ണും കയ്യും കാലും കാട്ടി പേടിപ്പിച്ചു ഫുഡ്‌ കഴിച്ചു കഴിഞ്ഞു..... ബാഗ് എടുക്കാൻ മേലേ റൂമിലേക്ക് കയറിയതും പെട്ടന്ന് ആരോ പിന്നിൽ ഡോർ അടക്കുന്ന ശബ്ദം കാതിൽ വന്ന് പതിഞ്ഞു..... ഒന്ന് ഞെട്ടി തിരിഞ്ഞപ്പോ ഉണ്ട് ആലം എന്നേ തന്നെ നോക്കി നിൽക്കുന്നു...... പിന്നെ അവനെ കാര്യം ആക്കാതെ ബാഗ് എടുത്തു പോകാൻ നിന്നതും അവൻ എന്നേ അവിടെ തന്നെ പിടിച്ചു വെച്ച് ചുമരിൽ ചേർത്ത് നിർത്തിയതും ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കി കൈ വിടിപ്പിക്കാൻ ശ്രെമിച്ചു...... എന്നിട്ടും വിടുന്ന ഭാവം ഇല്ലാതെ ആയതും ഞാൻ അവനെ നോക്കി പല്ല് കടിച്ചു..... "ആലം..... വിട്.... എനിക്ക് പോണം.....വിട്.... വിടാൻ "എന്നും പറഞ്ഞ് കൈ മാറ്റാൻ നോക്കിയതും അവൻ ഇരട്ടി ഭലം പ്രയോഗിച്ചു എന്നേ ചുമരിൽ ഒട്ടിച്ചു..... "കിടന്ന് പിടയണ്ട......ഞാൻ വിട്ടോളും..... പക്ഷെ അതിന് മുന്നേ ഒരു കാര്യം പറഞ്ഞേക്കാം......കോളേജ് ആണ്.... ഒരുപാട് സൂക്കേട് ഉള്ള പയ്യന്മാർ ഉണ്ടാകും..... അവരോട് ഒന്നും പോയി കുഴയാന് നിക്കണ്ട..... കേട്ടോടി..... "എന്നും പറഞ്ഞ് എന്നേ നോക്കി ഒന്ന് കണ്ണ് കൂർപ്പിച്ചു..... "അത് പറയാൻ നീ ആരാടാ?????.....മാറി നില്ക്കങ്ങോട്ട്...... എന്നേ പഠിപ്പിക്കാൻ വന്നേക്കുന്നു...... " "ഞാൻ പറഞ്ഞത് അനുസരിക്കുന്നതാണ് സിങ്കത്തിൻ നല്ലത്.......ഞാൻ പറഞ്ഞതിന് എതിരായി വല്ലതും സംഭവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ...... " "അറിഞ്ഞാൽ നീ ഒരു ചുക്കും ചെയ്യില്ല....എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് എതിര് ചെയ്യാൻ ആണെന്റെ തീരുമാനം......നീ നോക്കിക്കോ......"എന്നും പറഞ്ഞ് പോകാൻ ഒരുങ്ങിയ എന്നേ പിടിച്ചു റൂമിലേക്ക് തന്നെ വലിച്ചിട്ടു....... "അധികം ഹീറോയിസം കളിക്കല്ലേ സിങ്കറാണി.......നീ ഒരുത്തനെയും നോക്കില്ല.......നോക്കിയാൽ....അറിയാലോ എന്നേ,,,ആൻഡ് ദെന്.,,,യൂ ലുക്ക്‌ സോ ക്യൂട്ട് ബേബി........ "എന്നും പറഞ്ഞു എന്നേ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും ഞാൻ കലിപ്പിൽ അവനെ പിടിച്ചു തള്ളി റൂമിൽ നിന്നും ഇറങ്ങി പോന്നു..... ചെറ്റ...... ഇവനെയൊക്കെ കൊന്ന് കുഴിച്ചു മൂടണം....... ഞാൻ ആരേലും നോക്കിയാ ഇവനെന്താ?????? നോക്കും..... നോക്കുമെടാ തെണ്ടി....... നിന്നോടുള്ള പക കാരണം ഞാൻ എല്ലാരേം നോക്കും...... നീ എന്താന്ന് വെച്ചാ ചെയ്യ്...... എന്നൊക്കെ മനസ്സിൽ പ്രാകി കൊണ്ട് തായേക്ക് വന്നപ്പോ ഉണ്ട് ഐറ സ്കൂട്ടി എടുത്തു പോകാൻ നിൽക്കുന്നു...... "ദിഫു......നീയും ഇവളെ കൂടെ പോയിക്കോ,!!!രണ്ടാളും ഒരേ കോളേജിലേക്ക് അല്ലേ..... "എന്നും പറഞ്ഞ് ഉമ്മ എന്നേ നോക്കിയതും ഞാൻ ഓക്കേ എന്നും പറഞ്ഞ് ചിരിച്ചു കാട്ടി..... "ആഹ്.... എനിക്ക് ഇനി അതിന്റെ കുറവ് മാത്രേ ഒള്ളൂ..... ഇതിനെ കൂടെ കൊണ്ടോകാന് വേറെ ആളെ നോക്ക്..... "എന്നും പറഞ്ഞാ ചെത്തല ഐറ എന്നേ നോക്കി പുച്ഛിച്ചു.... "ഐറാ.........."ഉമ്മ ദേഷ്യത്തിൽ അവളെ നോക്കി കണ്ണ് കൂർപ്പിച്ചു..... "ഉമ്മ ഇനി എന്ത് പറഞ്ഞാലും ശെരി..... ഈ കോപ്പിനെ ഞാൻ കൊണ്ട് പോവൂല..... "എന്നും പറഞ്ഞു ഐറ ചെത്തല ചെത്തി പൊളിച്ചു ഗേറ്റ് കടന്നു ഒരു പോക്കായിരുന്നു...... ഞാൻ ആണേ ആലാമിനോട് ഉള്ള കലിപ്പും ഇതും ഒക്കെ കൂടെ ആകെ ഭ്രാന്ത് ആയ അവസ്ഥയിൽ...... "പറഞ്ഞാ കേൾക്കുന്ന സ്വഭാവം പെണ്ണിന്റെൽ പറഞ്ഞിട്ട് ഇല്ലാ......മോളെ.... നീ ഇന്ന് ഐനൂന്റെ കൂടെ പൊക്കോ " "ആലമിന്റെയോ????? " "ആഹ്....നീ ഒന്ന് കോളേജിൽ ആക്കി കൊടുക്ക് ട്ടാ"എന്നും പറഞ്ഞ് ആലമിനെ നോക്കി ഉമ്മ അവിടുന്ന് അകത്തേക്ക് പോയി..... "അതിനെന്താ...... ഞാൻ ഇപ്പൊ വരാ "എന്നും പറഞ്ഞ് ചെക്കൻ അകത്തേക്ക് കയറി പോയി ബുള്ളറ്റ്ന്റെ കീ കറക്കി കൊണ്ട് എന്നേ നോക്കി ഒന്ന് ചിരിച്ചു...... അപ്പൊ ഉണ്ടല്ലോ.... എന്റെ ദേഷ്യം എവറസ്റ്റ്‌ കടന്നത.....തെണ്ടി..... അവന്റെ ഉദ്ദേശം എനിക്ക് നല്ലത് പോലെ അറിയാം...... ഞാൻ അപ്പൊ തന്നെ അവനെ ഒന്ന് തറപ്പിച്ചു നോക്കി അവിടുന്ന് വേഗം ബസ്റ്റാന്റ്ലേക്ക് ഇറങ്ങി....... അവൻ എന്റെ പോക്ക് കണ്ടു തലയാട്ടി ചിരിക്കുന്നുണ്ട്..... കോപ്പ്.... ഇരുന്ന് ചിരിക്കട്ടെ...... അല്ലേലും ഇവനെയൊക്കെ അതിനെ പറ്റൂ..... ബസ്റ്റാന്റ് എത്തിയതും ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി......സമയം കൃത്യമായി 8:30......കോളേജിലേക്ക് അര മണിക്കൂർ യാത്ര ഉണ്ട്......9:30 ക്ക് ക്ലാസ്സ്‌ തുടങ്ങുകയും ചെയ്യും.....അപ്പോ 9:00 ക്ക് എങ്കിലും അവിടെ എത്തണം.....കാരണം ഫസ്റ്റ് ഡേ അല്ലേ..... ആലമിന്റെ കൂടെ പോന്നാ മതിയായിരുന്നു..... ഇതിപ്പോ ഒരൊറ്റ ബസ്സ്‌ പോലും കാണുന്നില്ല...... പെട്ടന്ന് ഒരു വെള്ള കോറോള കാർ എനിക്ക് മുന്നിൽ നിർത്തി..... ഗ്ലാസ്‌ തായ്ത്തിയപ്പോ ഒരു പെണ്ണാണ്...... "എന്താടോ ഇവിടെ നിക്കുന്നെ????? ബസ് കാത്തിരിപ്പാണോ?????? ഇന്ന് ബസ് ഒന്നും ഓടൂല എന്ന കാര്യം അറിയില്ലേ????? ഇന്ന് സ്ട്രൈക്ക് ആണ് !!!!" "സ്ട്രൈക്ക്???? " "ആഹ്..... ഇടക്കൊക്കെ ഒന്ന് പത്രം വായിക്കണം...... അല്ല അത് വിട്..... താൻ എവിടെക്കാ???? " "ഞാൻ -------കോളേജ്ലേക്ക" "അവിടെയോ??? ഞാനും അവിടേക്ക് തന്നെയാ..... കയറിക്കോ..... " "താങ്ക്സ് "എന്നും പറഞ്ഞ് ഞാൻ ബാക്കിൽ കയറിയതും അവളൊരു നോട്ടം ആയിരുന്നു..... ഞാൻ അങ്ങ് ഉരുകി പോയി..... പിന്നേ അവളെ നാഗവല്ലി ആക്കാതെ മുന്നിലേക്ക് കയറി...... അങ്ങനെ അവൾ കാർ എടുത്തു..... "ബൈ തി വെ.... തന്റെ പേര് എന്താ???? " "ദാഫിയ..... ദാഫിയ ഷൗക..... " "ഓഹ്... വെൽ.... ഞാൻ റജ ഫർവ....കാൾ മി ഫറു...... " അങ്ങനെ പരിചയപ്പെട്ട് വന്നപ്പോ ഒരേ ക്ലാസ്സിൽ ആണ്..... പിന്നേ അങ്ങോട്ട് ഒരു പൂരം ആയിരുന്നു..... വാക്കുകൾ കൊണ്ട് മായാജാലം തന്നെ ഞങ്ങൾ സൃഷ്ടിച്ചു...... പെട്ടന്ന് കൂട്ടായി...... അങ്ങനെ കോളേജ് എത്തിയതും അവളെന്റെ കൈ പിടിച്ചു നടത്തം തുടങ്ങി..... സീനിയർ ചെക്കന്മാർ കൂട്ടം കൂടി നിൽക്കുന്നത് കണ്ടപ്പോ അറിയാതെ ആലമിനെ ഓർത്ത് പോയി...... " *കോളേജ് ആണ്....ഒരുപാട് സൂക്കേട് ഉള്ള പയ്യന്മാർ ഉണ്ടാകും.....അവരോട് ഒന്നും പോയി കുഴയാന് നിക്കണ്ട.....കേട്ടോടി.....* ".....അത് ഓർമ്മയിൽ തെളിഞ്ഞതും ഞാൻ ഒന്ന് തലയാട്ടി സ്വയം ചിരിച്ചു...... "എന്താടി പെണ്ണെ.... ഒരു പിരി പോയോ???? വെറുതെ ചിരിക്കുന്നെ????? "ഫറു എന്നേ നോക്കി നെറ്റി ചുളിച്ചു..... "ഹേയ്.... ഒന്നൂല്ല ഡീീ.... ഞാൻ വീട്ടിലെ കാര്യങ്ങൾ ഓർത്ത് ചിരിച്ചത..... " "വീട്ടിൽ ഉമ്മാനോട് ഉടക്കി വരവാണോ????? " "നോ..... ഉമ്മയുടെ മോനോട് ആണ് ഉടക്കിയത് !" "അപ്പൊ നിനക്ക് ഇക്കാക്ക ഉണ്ടോ????? " "ഹേയ്.....അതൊക്കെ ഒരു കഥയാ മോളെ..... ഡീറ്റൈൽ ആയി പിന്നേ പറയാ...."എന്ന് പറഞ്ഞ് സീനിയർസ് കാണാതെ പോകാൻ നിന്നതും ഒരുത്തൻ എന്നേ ചൂണ്ടി മാടി വിളിച്ചു...... ഫറു അപ്പൊ തന്നെ എന്നേ വലിച്ചു റൂട്ട് മാറ്റാൻ പറഞ്ഞതും ഭീരുവായി പോകുന്ന ശീലം പണ്ടേ ഇല്ലാത്തത് കൊണ്ട് അവളെയും വലിച്ചു അവർക്ക് നേരെ നടന്നു...... "ഡീീ കോപ്പേ.... നീ ഇത് എങ്ങോട്ടാ???? അത് DARE DEVILS ആണ് മോളെ.... കോളേജ് ഒന്നടങ്കം ഭയക്കുന്ന ചെകുത്താന്മാർ......നീ വന്നേ.... അവറ്റകൾ നിന്നെ എടുത്തു വിയുങ്ങും...... " "ഒന്ന് പോടീ..... വീട്ടിൽ ചെകുത്താന്റെ രാജാവ് ഇരിക്കുമ്പോ അല്ലേ ഇവിടുത്തെ ചെകുത്താൻ മന്ത്രിമാര്....... "എന്നും പറഞ്ഞ് ഞാൻ പോയപ്പോ അവൾ ചെകുത്താൻ രാജാവോ എന്നും ചോദിച്ചു വാ പൊളിച്ചു നിൽക്കുന്നുണ്ട്....... പിന്നേ റിവേഴ്‌സ് എടുത്തു അവളേം വലിച്ചു ആ ചെകുത്താനെന്നു വിളിപ്പേര് കിട്ടിയ ആ ചെക്കന്മാരെ ലക്ഷ്യം വെച്ച് നടന്നു...... "ഹ്ഹ?? നീയെന്താ ഇവിടെ???? നിന്നെ വിളിച്ചോ????? "അതിൽ ഡബിൾ ലുക്ക്‌ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു താടി കാരൻ ഫറൂനെ നോക്കി ഗൗരവവത്തിൽ ഒരു ഗാമ്പിര്യ സ്വരത്തിൽ ചോദിച്ചു..... അവൾ അപ്പൊ തന്നെ ഒന്ന് ഉമിനീര് ഇറക്കി..... അവൾ ഒരക്ഷരം പോലും പറയാതെ മൂപ്പരെ ഭയത്താൽ നോക്കുന്നത് കണ്ടതും ഞാൻ അവനെ ഒന്ന് നോക്കി...... കണ്ടാൽ തന്നെ നല്ല ഉഗ്രൻ കലിപ്പന് ആ.....കാണാൻ ആണേൽ മുടിഞ്ഞ ലുക്ക്......ഇതൊക്കെ തന്നെ പോരെ..... "നിന്നോട് ചോദിക്കുന്നത് കേട്ടില്ലേ????? "അവന്റെ ശബ്ദം ഒന്നൂടെ കാഠിന്യം കൂടിയത് ആയിരുന്നു..... "അവൾ പോയില്ലേൽ????? "പിന്നേ ചോദ്യം എന്റെ ആയിരുന്നു..... "തൻസീർ യാസിനോട്‌ ശബ്ദിക്കാൻ ധൈര്യം ഉള്ളവളോ?????? " "തൻസീർ യാസിയോട് മാത്രം അല്ല അവന്റെ ഉപ്പാപ്പയോട് വരെ ശബ്ദിക്കാൻ ധൈര്യം ഉള്ളവളാ ദാഫിയ ഷൗക....."എന്നും പറഞ്ഞു ഞാൻ അവനെ അടിമുടി ഒന്ന് നോക്കി പുച്ഛിച്ചു..... "ഡീീീ...... " "അലറി വിളിക്കണ്ട..... ഒരുത്തനും വരില്ല നിന്നെ രക്ഷിക്കാൻ...... വന്നാൽ തന്നെ അവരെ എങ്ങനെ വരവേൽക്കണം എന്ന് എനിക്ക് അറിയാ " "നീ ആരാടി???? " "ഞാനോ??? ഞാൻ നിന്റെ തന്ത " "ഡീീീ..... സൂക്ഷിച്ചു സംസാരിക്കുന്നതാകും നിനക്ക് നല്ലത്......തൻസീർ ആരാണെന്ന് നിനക്ക് അറിയില്ല....... ഈ കൂടി നിൽക്കുന്നവരോട് ചോദിച്ചു നോക്കെടി ഞാൻ ആരാണെന്ന് " "അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...... കാരണം ഒരല്പം നിന്നോട് സംസാരിച്ചപ്പോ തന്നെ നിന്നെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടി " "എന്നോട് സംസാരിക്കുമ്പോ ഇത്തിരി മയത്തിൽ സംസാരിക്കുന്നതാ നിനക്ക് നല്ലത്......കുറച്ചു കയിഞ്ഞാ നീ ഖേദിക്കും..... എന്നോട് പറഞ്ഞത് ഓർത്ത്..... " "അതിന് നിന്റെ തന്തക്കു പിറന്നതല്ല ഞാൻ...." "മിസ്സ്‌ ദാഫിയാ..... എന്റെ ഡാഡിയെ വെച്ച് കളിക്കാൻ നിൽക്കല്ലേ......ഒന്ന് ഓർത്തോ..... വാ വിട്ട വാക്ക്..... കൈ വിട്ട ആയുധം..... രണ്ടും തിരിച്ചു എടുക്കാൻ ആവില്ല..... ഓർക്കണം.... ഓർത്താൽ നന്ന്........ ഇതൊക്കെ ഓർത്ത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നും നിനക്ക്...... " "തോന്നട്ടെ...... " "ഇന്ന് വരെ ഒരുത്തനും തൻസീറിന്റെ നേരെ ശബ്ദം ഉയർത്താൻ ധൈര്യം കാണിച്ചില്ല...... ഈ കോളേജിന്റെ ഹെഡ് പോലും..... പക്ഷെ.... ഇന്ന് അതെല്ലാം നീ തകർത്തു...... തെല്ലും ഭയം ഇല്ലാതെ നീ എന്നോട് ശബ്ദിച്ചു..... എനിക്ക് നിന്റെ കോൺഫിഡൻസ് ഇഷ്ടായി..... പക്ഷെ അതെന്നോട് വേണ്ട...... " "അതെന്താ???? ഞാൻ ഡിസ്ക്രിമിനേഷൻ കാണിക്കാറില്ല..... എല്ലാരും എനിക്ക് തുല്യരാ....." "എനിക്കും...... "എന്ന് പറഞ്ഞു കൊണ്ടവൻ എന്നേ തല്ലാൻ കൈ പൊക്കിയതും പെട്ടന്ന് ആരുടെയോ ഒരു കൈ അവന്റെ കയ്യിന്നു മേലെ പിടി ഇട്ടു..... ____________ 【നൂർ】 ദിഫുവും ഐറുവും പോയതിന്റെ പിന്നാലെ ഞാനും ജാനും റൂഹും റെയിൽവേ സ്റ്റേഷനിലേക്ക് പോന്നു...... കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് ആണ് അടുത്തത്.............. ഇവിടെയാണ്‌ ഞങ്ങടെ ബാക്കി ക്ലാസ്സ്‌......ഞങ്ങൾ മൂന്നും കോളേജ് ലെക്ച്ചർ ആവാൻ ആയിട്ട് തന്നെ ആണ് ചേർന്നത്.....ഇത് ഫൈനൽ ഇയർ ആണ്..... യൂ.എസ് ൽ പോയപ്പോ നിർത്തി വെച്ചിടം മുതൽ തുടങ്ങാൻ ആണ് പ്ലാൻ...... ട്രെയിനിൽ കയറിയപ്പോ തുടങ്ങിയത് ആണ് റൂഹും ജാനും ഉടക്കാൻ...... "ഒന്ന് നിർത്തി പോടെയ്...... എന്തൊരു വെറുപ്പിക്കൽ...... "എന്നും പറഞ്ഞ് ഞാൻ കൈ മലർത്തി കാണിച്ച്.... "നിന്നെ പറഞ്ഞാ മതി എല്ലാത്തിനും.....നീ അല്ലേ ഇന്നലെ എന്റെ ഹെഡ്സെറ്റ് ഇവനെടുത്തു കൊടുത്തേ ???? ഇപ്പൊ നോക്ക്..... ഇതിന്റെ ഒന്ന് വർക്ക്‌ ചെയ്യുന്നില്ല...... "എന്നും പറഞ്ഞാ പഹയൻ ജാൻ എന്റെ മോന്ത നോക്കി ഒരു അടി ആയിരുന്നു....... കവിളിൽ ആയിരുന്നു എങ്കിൽ സഹിച്ചേനെ.... ഇതിപ്പോ മൂക്കിന് ഇട്ടാ കോപ്പ് അടിച്ചത്..... പിന്നേ ഇവൻ ഒന്ന് തിരിച്ചു കൊടുത്താൽ ഇരട്ടി തിരിച്ചു കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി...... "ഡാനിയേൽ...... ഇന്ത കൈകൾ എപ്പോവും കീഴെ ഇരുക്കാത്.....ഒരുനാൾ ഓങ്കും....എന്നെ നീ അഴിക്കണം ന്ന് നെനക്കിറേൻ......ആനാ... അതൈ ഉന്നാലെ മുടിയാത്.....ഒരുനാൾ......ഒന്ന് ക്ക് രണ്ടാ...ഉൻ കൺമുന്നാടി വന്ത് നിപ്പേൻ ഡാ... "എന്നും പറഞ്ഞ് ദേഷ്യം ഒക്കെ അടക്കി അവനെ നോക്കി വിരൽ ചൂണ്ടി...... അപ്പൊ തന്നെ ചെക്കൻ നീ പോടാ മരപ്പട്ടി എന്നും വിളിച്ചു എന്നെക്കാൾ കലിപ്പിൽ തിരിഞ്ഞു ഇരുന്നു......... "എന്താടാ കോപ്പേ നിനക്ക്??? ഹെഡ്സെറ്റ് വേണം..... അതല്ലേ ഒള്ളൂ.... അതിന് ഇങ്ങനെ മോന്ത കയറ്റി ഇരിക്കേണ്ട..... ന്നാ ഇത് എടുത്തോണ്ട് പോ..... ഞാൻ ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ടോണ്ട്...... ഇനി ഇതും പറഞ്ഞ് മൂഡ് കളയണ്ട "എന്നും പറഞ്ഞു ജാനിനെ നോക്കിയപ്പോ അവൻ അപ്പൊ തന്നെ "നീ മുത്താണ് നൂറേ "എന്നും പറഞ്ഞ് എന്നേ പിടിച്ചു കടിച്ചു...... ഇതാണ് ഇവറ്റകൾക്ക് ഉപകാരം ചെയ്യാൻ മടി...... ഉപകാരം ചെയ്താ ഉപദ്രവം ഏറെയ.....കണ്ണിൽ ചോര ഇല്ലാത്ത തെണ്ടികൾ......അല്ലേലും ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത് ന്നല്ലേ..... ഇവന്റെ ഒക്കെ സങ്കടം കണ്ടു സമാധാനിപ്പിക്കാൻ പാടില്ലായിരുന്നു..... "ഇത് കൊണ്ടൊന്നും ഞങ്ങൾ തോറ്റു പോകുമെന്നു വിചാരിക്കണ്ട.....!"എന്നും പറഞ്ഞു ഞാൻ ജാനിനെ നോക്കി കൊഞ്ഞനം കുത്തിയപ്പോ ചെക്കൻ എന്നേ തല്ലാൻ കൈ പൊക്കി..... ഇതൊക്കെ പ്രതീക്ഷിച്ചത് കൊണ്ട് അടി കൊള്ളും മുന്നേ റൂഹിനെ പോയി കെട്ടിപിടിച്ചു....... "എന്താടാ..... ഒന്ന് അടങ്ങി ഇരി....."എന്നും പറഞ്ഞു റൂഹ് കൈ തട്ടി..... "ഒന്ന് പോഡെർക്കാ..... നീ ആരാ????അവന്റെ വർത്താനം കേട്ടാ തോന്നും അവന്റെ വല്യച്ഛന്റെ കാശിനു ആണ് ഞാൻ പോന്നത് എന്ന്...... " "നൂറേ.... കൂടുന്നുണ്ട്..... "റൂഹ് ആണ്... "ചെക്കൻ തിരക്കേടില്ല..... ശാന്തക്ക് വേണ്ടി ആലോചിച്ചാലോ????? "എന്നും പറഞ്ഞ് ഞാൻ ജാനിനെ നോക്കിയപ്പോ റൂഹ് എന്നേ നോക്കി പോടാ പട്ടി എന്നും വിളിച്ചു പാട്ടും വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു...... ഒന്ന് സംസാരിക്കാൻ വേണ്ടി ജാനിനെ നോക്കിയപ്പോ അവനും പാട്ടും കേട്ട് തല സീറ്റിൽ ചാരി ഇരിപ്പാണ്..... ഇതൊക്കെ കാണുമ്പോ ആണ് എനിക്ക് കലിപ്പ് കയറുന്നത്..... ഓരോ യാത്ര പോകുമ്പോയും ഒരുപിടി നല്ല ഓർമ്മകൾ നെയ്തു എടുക്കാൻ ഇവറ്റകൾക്ക് അറിയില്ല...... ഓർമ്മകൾ ഓർത്ത് എടുത്തോളും രണ്ടും.... പാട്ടും കേട്ട് പലതും ഓർത്ത് കിടക്കും......നാളെ ഒറ്റക്ക് ഒരു യാത്ര പോകുമ്പോ ഓർക്കാൻ ഓർമ്മകൾ നെയ്യാനറിയില്ല.... യാത്ര ചെയ്യുമ്പോ പാട്ടും കേട്ട് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു പോകൽ ഒരു പ്രതേക ഫീൽ തന്നെയാ...... പക്ഷെ അതെല്ലാം ഒറ്റക്കുള്ള യാത്രയിൽ അല്ലേ...... ഇതിപ്പോ എന്ത് എന്ജോയ്മെന്റ്????? എനിക്ക് ആകെ ഭ്രാന്ത് കയറിയതും ഞാൻ അവറ്റകളെ രണ്ടിനെയും നോക്കാതെ ട്രെയിനിന്റെ ഡോറിൽ പോയി നിന്ന് പുറത്തേക്ക് നോക്കി നിന്നു......... പെട്ടന്ന് ഏതോ ഒരുത്തി വന്ന് എന്നോട് മാറാൻ പറഞ്ഞതും ഞാൻ മാറി കൊടുത്തു.......ഞാൻ മാറിയതും തേണ്ടേ പെണ്ണ് ട്രെയിനിൽ നിന്നും വീഴാൻ പോകുന്നു....... ഞാൻ പെട്ടന്ന് പിടിച്ചത് കൊണ്ടവൾ രക്ഷപ്പെട്ടു..... അല്ലേൽ ഇപ്പൊ ചത്തേനെ...... അവളെ രക്ഷിച്ച സന്തോഷത്തിൽ അവളെ നോക്കിയതും അവളെന്റെ മോന്ത നോക്കി ഒരു അടിയാണ്...... എന്റെ ഉമ്മാ...... രക്ഷിച്ചതിനും അടിയോ????? ഇതെന്ത്‌ സമൂഹം......??? ഞാൻ അവളെ നെറ്റി ചുളിച്ചു അടിച്ച കവിളത്തു കൈ വെച്ച് തടവി സംശയത്തിൽ അവളെ നോക്കിയപ്പോ അവൾ പറയുന്നത് കേട്ട് എന്റെ കാറ്റ് പോകാത്തത് ഭാഗ്യം..... (തുടരും......) നെറ്റ് കഴിഞ്ഞു ഗായിസ്.....അപ്പൊ വൈഫൈ വലിച്ചു പോസ്റ്റ്‌ ചെയ്തതാ.....അതാണ് ലേറ്റ് ആയത്.....നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാവില്ല.....നാളെ ഫ്രീ അല്ല..... മറ്റന്നാൾ പോസ്റ്റാം...... ഇന്ഷാ അല്ലാഹ്..... ////#കമന്റുകൾ////
#

📙 നോവൽ

📙 നോവൽ - PART 45 Sumayya jumi 2 - ShareChat
21k കണ്ടവര്‍
12 ദിവസം
*💘AALAM KI RANI💘* _ഭാഗം.44_ ✍️Sumayya sumi ഞാൻ അവൾ പോകുന്നതും നോക്കി ഒന്ന് ചിരിച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങിയതും ജാൻ എന്നേ തുറിച്ചു നോക്കുന്നുണ്ട്....... അതിന് അർത്ഥം മനസ്സിലാക്കി ഞാൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് കൊടുത്ത ശേഷം വേഗം ഫുഡ്‌ കഴിച്ചു റൂമിലേക്ക് വിട്ടു....... പെട്ടന്ന് പിന്നിൽ നിന്നും ജാനിന്റെ ശബ്ദം ഉയർന്നതും ഞാൻ അവന്റെ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നേരെ തിരിഞ്ഞു...... "സത്യം പറ..... എന്താ നിന്റെ ഉദ്ദേശം.....???? അവളെ ഇട്ട് വട്ട് കളിപ്പിക്കാൻ ആണോ???? "ജാൻ നല്ല കട്ട കലിപ്പിൽ ആണ്..... "ആണെന്ന് കൂട്ടിക്കോ "അവന്റെ കലിപ്പ് വക വെക്കാതെ ഞാൻ അതും പറഞ്ഞ് ബെഡ്ഷീറ്റ് കൊട്ടി..... "റൂഹേ..... പറഞ്ഞില്ല എന്ന് വേണ്ട...... നിനക്ക് ഇത്തിരി കൂടുന്നുണ്ട്......അത് ഷെസ അല്ല ദാഫിയ ആണ്...... എപ്പോ വേണേലും ഒരു തിരിച്ചടി പ്രതീക്ഷിക്കാം........!"എന്നും പറഞ്ഞ് കൊണ്ടവൻ വീണ്ടും പ്രസംഗം തുടങ്ങി..... "അതിന് വേണ്ടി തന്നെയാടാ അവളെ ഇങ്ങനെ വട്ട് പിടിപ്പിക്കുന്നേ......എന്നോട് ഒപ്പത്തിൻ ഒപ്പം നിന്നു മത്സരിക്കാൻ മിടുക്ക് കാണിക്കുന്ന അവളെ വീരു കയറ്റുന്നതിന് ഒരു പ്രത്തേക സുഖം തന്നെയാ...... വാശിക്ക് ആയാലും ദേഷ്യത്തിന് ആയാലും എന്നോട് ഒരു പടി കയറാതെയോ ഇറങ്ങാതെയോ ഒപ്പം നിൽക്കുന്ന പെണ്ണ്.... ഹംദിയുടെ പുലി കുട്ടി അല്ലേ അവൾ...... ഇതൊക്കെ ഇല്ലേലാ അത്ഭുതം.......!"എന്നും പറഞ്ഞ് ഞാൻ ഒന്ന് തലയാട്ടി ചിരിച്ചു...... "ഓഹോ..... അപ്പൊ അതാണ് എന്റെ മോൻ അവളെ വട്ട് പിടിപ്പിക്കാൻ ഇത്ര ഉത്സാഹം..... എങ്കി മോൻ ഓർത്ത് വെച്ചോ അവൾ ഇതിന് എല്ലാം കൂട്ടി നിനക്ക് ഒരു പണി തന്നിരിക്കും..... കാരണം ഷീ ഈസ്‌ ദാഫിയ ഷൗക...... !"എന്നും പറഞ്ഞ് ജാൻ എന്റെ പുറത്ത് ഒന്ന് തലോടി...... ഇവനൊക്കെ എന്ത് ചങ്ക്...... എന്റെ കൂടെ നിന്ന് എതിർ ടീമിനെ സപ്പോർട്ട് ചെയ്യുന്നു....... തെണ്ടി...... ഞാൻ അവനെ മനസ്സിൽ പ്രാകി കൊണ്ട് പുറത്തേക്ക് ഇറങ്ങി...... ____________ 【ദിഫു】 ടെറസിൽ തൂണിൽ പിടുത്തം ഇട്ട് നിലാവിന്റെ വെളിച്ചത്തിൽ കണ്ണടച്ചു പിടിച്ചു നിൽക്കുന്നതിനിടെ പെട്ടന്ന് എന്തോ എന്നേ ലോക്ക് ഇട്ടു...... തല ചെരിച്ചു നോക്കിയപ്പോ ആലം ആണ്..... അവൻ യാതൊന്നും അറിയാത്ത മട്ടിൽ എന്റെ കഴുത്തിൽ തല വെച്ച് ആകാശം അളക്കുന്ന തിരക്കില...... ഞാൻ അപ്പൊ തന്നെ ഷോൾഡർ പൊക്കി അവന്റെ തല എടുത്തു മാറ്റിപ്പിച്ചു..... അവനാണ് എങ്കിൽ വിടുന്ന ഭാവം ഇല്ലാ...... ഞാൻ രണ്ടും കണക്കാക്കി അവൻ നേരെ തിരിഞ്ഞു നിന്നു...... "എന്താ നിനക്ക് വേണ്ടേ????? കൊറേ നേരം ആയല്ലോ..... നിനക്ക് എന്നേ അല്ല ഇഷ്ടം ഷെസയെ ആണെന്ന് പറഞ്ഞപ്പോ ഞാൻ മാറി തന്നില്ലേ.....എന്നിട്ടും എന്താ നിനക്ക്????? "എന്നും ചോദിച്ചു കൊണ്ടവനെ പിറകിലേക്ക് തള്ളി...... "ശെരിയാ.....നീ മാറി തന്നു.... പക്ഷെ..... ഈ യാത്ര എനിക്ക് ഇഷ്ടായില്ല..... !"എന്നും പറഞ്ഞവൻ ചിരിച്ചു...... "പിന്നെ....??? "ഞാൻ സംശയഭാവത്തിൽ അവനെ നോക്കി ചോദിച്ചു...... "ദാഫിയ...... ഇഷ്ടം ആണ് നിന്നെ.... പക്ഷെ അത് ഞാൻ ഇപ്പൊ തന്നെ മുറിച്ചു മാറ്റിയില്ല എങ്കി ഞാനെന്റെ ഷെസൂനോട്‌ ചെയ്യുന്ന ഏറ്റവും വലിയ ചതി ആയിരിക്കും അത്.....എന്നേ വിശ്വസിച്ച അവളെ ചതിക്കാൻ എനിക്ക് കഴിയില്ല പെണ്ണെ..... എന്റെ ഷെസൂനെ ഞാൻ കണ്ടു മുട്ടിയില്ലായിരുന്നു എങ്കി തീർച്ചയായും ഞാൻ നിന്നെ സ്വീകരിച്ചേനെ.... പക്ഷെ.... ഇപ്പൊ എനിക്ക് അതിന് ആവില്ലല്ലോ..... അതാണ്.... "എന്നും പറഞ്ഞവൻ തുടരാൻ നിന്നതും ഞാൻ കൈ പൊക്കി സ്റ്റോപ്പ്‌ കാണിച്ച്..... "ഓക്കേ.... സോ വാട്ട്‌???? അതുകൊണ്ട് ഞാൻ എന്ത് വേണം?????? നീ അവളെ പോയി കെട്ടിപിടിച്ചു നിന്നോ......ഞാൻ ഒന്നും പറയാൻ വരില്ലല്ലോ..... എന്തിനാ എന്നേ കെട്ടിപിടിച്ചു നിൽക്കുന്നെ..... ഒന്ന് വിട്..... നിന്നെ പോലെ പടച്ചോനെ വിശ്വാസം ഇല്ലാത്ത കൂട്ടത്തിൽ അല്ല ഞാൻ..... എനിക്കൊരു വിശ്വാസം ഉണ്ട്..... എന്നേ സംഭന്ധിച്ചിടത്തോളം നീയൊരു അന്യ പുരുഷൻ ആണ്....അന്യ പുരുഷ്യനെ തൊടാനും പിടിക്കാനും ഒന്നും എന്റെ മതം എനിക്ക് അവകാശം നൽകിയിട്ടില്ല...... !"എന്നും പറഞ്ഞ് ഞാൻ കലിപ്പിൽ അവനെ പിടിച്ചു തള്ളി....... "ഓഹോ..... ശെരിയാ.... എനിക്ക് പടച്ചോനിൽ വിശ്വാസം ഇല്ലാ.... സമ്മതിച്ചു..... ബട്ട്‌ നിനക്ക് എന്നാ വിശ്വാസം വന്നേ????? അല്ല നീ പറഞ്ഞല്ലോ നിന്റെ മതം നിനക്ക് അന്യ പുരുഷനെ തൊടാനും പിടിക്കാനും അവകാശം നൽകിയിട്ടില്ല എന്ന്.....എന്നിട്ട് എന്താ ഞാൻ ഇന്നു നിന്നെ ഹഗ് ചെയ്തപ്പോ തടയാഞ്ഞെ????? " അവന്റെ ചോദ്യം കേട്ടപ്പോ ആണ് എനിക്കത് ഓർമ്മ വന്നത്......ആലാമിനോട് ഉള്ള അമിത സ്നേഹം കൊണ്ടായിരുന്നു ആ നിമിഷം ഞാൻ തടയാൻ മറന്നത്........ അവനെന്നെ ഹഗ് ചെയ്ത നേരം തടയാൻ തോന്നാതിരുന്ന മനസ്സിനെ ശപിച്ചു കൊണ്ട് ഞാൻ അവനെ നോക്കി എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു..... "അത് ഓർമ്മ ഇല്ലാതെ പറ്റിയതാ..... "എന്നും പറഞ്ഞ് ഞാൻ മുഖം വെട്ടിച്ചു കളഞ്ഞു...... "ആണോ????? "അവനെന്നെ വശ്യമായി നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചതും ഞാൻ നുണ പറയാൻ തന്നെ തീരുമാനിച്ചു..... "അതേ...... !" "അങ്ങനെ അല്ലല്ലോ എന്നിട്ട് നിന്റെ ഹാർട്ട്‌ ബീറ്റ് പറയുന്നത്..... !"എന്നും പറഞ്ഞോണ്ട് അവൻ എന്തോ എന്റെ നെഞ്ചത്ത് വെച്ചതും ഞാൻ നെറ്റി ചുളിച്ചു കൊണ്ട് നെഞ്ചത്തോട്ടു നോക്കിയപ്പോ സ്കെതസ്‌കോബാണ്...... അപ്പൊ ചെകുത്താൻ ചെവിയിൽ സ്കെതസ്‌കോബ് വെച്ചാണ് വന്നത്..... ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കി...... "ഒന്ന് പോയേ ആലം.... പോയി പണി നോക്ക്.... അവന്റെ ഒരു ഹാർട്ട്‌ ബീറ്റ്....."എന്നും പറഞ്ഞ് അവനെ മാറി കടന്ന് പോയതും അവനൊന്നു ചിരിച്ചു കൊണ്ടെന്നെ നോക്കി..... സത്യം പറഞ്ഞാ ഇപ്പൊ എനിക്ക് ആലമിനോട്‌ ഉള്ള ദേഷ്യത്തേക്കാൾ ഇരട്ടി ബഹുമാനം ആണ് തോന്നുന്നത്.....അവനെ വിശ്വസിക്കാം....ഷെസാ.... നീ ഭാഗ്യവതി ആടി....... അവനെ പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പുരുഷനെ കിട്ടിയതിൽ.......നിന്നെ മറക്കാൻ ആവില്ലന്നു ഒരു ദിവസം എത്ര തവണ അവനെന്നെ കേൾപ്പിക്കുന്നു?????? ആ മനസ്സിൽ നീ ഇന്നും ഉണ്ടെടി....... നിന്നിൽ ജീവിക്കുന്ന അവന്റെ ഹൃദയം പറിച്ചു എടുക്കാൻ ദാഫിയക്ക് ആവുന്നില്ല...... മനസ്സിൽ പലതും കണക്കാക്കി ഞാൻ ടെറസിൽ നിന്നും ഇറങ്ങി തായേക്ക് എത്തിയതും ആലം എന്റെ കയ്യിൽ പിടുത്തം ഇട്ട്..... "മിസ്സ്‌ സിങ്കറാണി......ചെകുത്താന്റെ വാക്ക് എന്നും ഉറച്ചതാ......അപ്പൊ ആദ്യം തന്നെ പറയാം..... പൊന്ന് മോൾ ചെന്ന് ഫുഡ്‌ കഴിച്ചു കിടന്നോ.....അല്ലേൽ എനിക്ക് കടും കൈ എടുക്കേണ്ടി വരും....."എന്നും പറഞ്ഞവൻ എന്നേ ഒരേ നോട്ടം ആയിരുന്നു..... "എനിക്ക് ഒന്നും വേണ്ട ഫുഡ്‌..... നീ തന്നെ അങ്ങ് മുണുങ്ങി വിട്ടോ......"എന്നും പറഞ്ഞ് അവന്റെ കൈ തട്ടി മാറ്റി റൂമിലേക്ക് പോകാൻ ഒരുങ്ങിയതും അവനെന്നെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു...... "ആദ്യമേ പറഞ്ഞതാ..... ചെകുത്താന്റെ വാക്ക് എന്നും ഉറച്ചതാ എന്ന്...... നീ നേരാക്ക് കഴിച്ചില്ലേൽ പിന്നെ കയിപ്പിക്കാൻ ആലമിനറിയാം.....നീ ഫുഡ്‌ കഴിക്കാതെ കിടക്കുന്നത് എനിക്ക് ഒന്ന് കാണണമല്ലോ......"എന്നും പറഞ്ഞവൻ എന്നേ ഒന്ന് തുറിച്ചു നോക്കി..... "കണ്ടോ.... കണ്ണ് തുറന്ന് കണ്ടോ???? നിനക്ക് വാശി ആണേൽ എനിക്കും വാശിയാ..... നീ മാത്രം അങ്ങ് ഹീറോയിസം കളിക്കാൻ നിന്നാൽ പിന്നെ ഞാൻ എന്ത്???? സോ ഇന്ന് ഇപ്പൊ ആവശ്യത്തിന് അധികം വിശപ്പ് ഉണ്ടേലും നിന്നോടുള്ള വാശിക്ക് ഇന്ന് ഒരു പിടി ഭക്ഷണം ഞാൻ കഴിക്കും എന്ന് കരുതണ്ട..... ഇത് സിങ്കറാണിയുടെ വാക്കാണ്...... "എന്നും പറഞ്ഞവനെ തള്ളി കൊണ്ട് ഞാൻ തിരിഞ്ഞു...... "നീ കഴിക്കാതെ കിടന്നാൽ അത് നിന്റെ എന്നന്നേക്കും ആയുള്ള കിടത്തം ആയിരിക്കും..... ഇത് ചെകുത്താന്റെ വാക്കാണ്...... "എന്ന ഒരു ഉറച്ച ശബ്ദം കാതിൽ പതിഞ്ഞതും ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു...... "ഞാൻ എന്റെ വായ കൊണ്ട് കഴിക്കുന്നതിൽ നീ ഇനി എത്ര വാശി വെച്ചിട്ടും കാര്യമില്ല..... ഒരു പിടി ഭക്ഷണം ഞാൻ ഇന്ന് വായിലേക്ക് വെക്കില്ല...... "എന്നും പറഞ്ഞ് കൊണ്ട് ഞാൻ അവനെ നോക്കി പുച്ഛിച്ചു..... "വെക്കേണ്ട.... വെക്കിപ്പിക്കാൻ ആലമിനറിയാം......" "ഓക്കേ..... നീ ഒന്ന് കാണിക്ക്..... " "കാണണോ????? " "ആഹ്...... " "ഓക്കേ..... സിമ്പിൾ "എന്നും പറഞ്ഞ് കൊണ്ടവന് കിച്ചണിലേക്ക് പോയി ഒരു പ്ലേറ്റിൽ ഫുഡ്‌ എടുത്തോണ്ട് വന്നു..... ഞാൻ ഇവനെന്നേ തീറ്റിക്കുന്നത് ഒന്ന് കാണണം എന്ന മട്ടിൽ അവനെ നോക്കി നിന്നു....... "ഹ്മ്മ്.... അപ്പൊ മൈ ഡിയർ ക്രൈം പാർട്ണർ.....ഈ ഫുഡ്‌ എടുത്തു കഴിക്കാൻ നോക്ക്...... " "ഒരിക്കെ ഞാൻ പറഞ്ഞ്...... ഇന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്നു.......ഇനിയും ആവർത്തിക്കില്ല "എന്നും പറഞ്ഞു കൊണ്ട് ഞാൻ അവനെ തുറിച്ചു നോട്ടം എറിഞ്ഞു..... "വേണ്ട.... കഴിക്കണ്ട..... നിന്റെ ഡയറി എന്റെ കയ്യിൽ ഉണ്ടെന്ന് ഞാൻ മറന്നില്ല.......!"എന്നും പറഞ്ഞു കൊണ്ടവൻ അവന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് ഒന്ന് ഊതിയതും ഞാൻ കണ്ണും മിഴിച്ചു നിന്നു പോയി..... അല്ലാഹ്.... ഡയറി..... അതാണ് ഇപ്പൊ കുരിശ്.... അതെങ്ങനെ എങ്കിലും നശിപ്പിക്കണം..... അത് കയ്യിൽ ഉള്ളിടത്തോളം കാലം അവനെന്റെ വാശികളെ തോൽപിച്ചു അവസരം മുതലെടുക്കും...... ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പ്ലേറ്റ് വാങ്ങി..... ചെകുത്താൻ ഇനി ഇത് കഴിക്കാതെ വിടില്ല...... അവന്റെ മുന്നിൽ ഇപ്പൊ തോറ്റു കൊടുക്കുക തന്നെ ശരണം...... ഞാൻ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പ്ലേറ്റ് എടുത്തു വീടിന്റെ നടു മുറ്റത്ത് പോയി ഇരുന്നതും അവൻ ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് എന്റെ ഓപ്പോസിറ്റ് വന്ന് ഇരുന്നു.... ഞാൻ അവനെ കാര്യം ആക്കാതെ ചുറ്റും നോക്കി ഭക്ഷണം വായിലേക്ക് വെച്ച്..... സത്യം പറഞ്ഞാ നല്ല അടിപൊളി ഫീൽ ആണ് ഇവിടെ......നടു മുറ്റത്തിൻ മാറ്റ് കൂട്ടാനായി ഒരു പൂൾ,,,,,ചുറ്റും പൂ ചെട്ടികൾ കൊണ്ടും മറ്റു അലങ്കാര വസ്തുക്കൾ കൊണ്ടും ഭംഗി കൂട്ടി പ്രതേക മൊഞ്ചിൽ ഒരുക്കിയിട്ടുണ്ട്....... "ആഗ്രഹിച്ചാൽ അംഗീകാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്നു എനിക്ക് അറിയില്ല....എങ്കിലും എനിക്കൊന്നറിയാം,ഈ ലോകത്തിലെ വസന്തങ്ങളും ശിശിരങ്ങളും,മഞ്ഞും മഴയും, പൂവും പൂമ്പാറ്റയും, എന്നിങ്ങനെ എല്ലാ മനോഹരമായ കാഴ്ചകൾക്കപ്പുറത്ത് ഞാനും അതി മനോഹരമായ ഒരു കാഴ്ച കണ്ടു.....ചെറു പുഞ്ചിരിയോടെ സുറുമ എഴുതിയ കണ്ണുകളാൽ കാണുന്നവർക്ക് സന്തോഷത്തിന്റെ അനുഭൂതി നൽകുന്ന ഒരു കുഞ്ഞു മാലാഖ പെണ്ണ്.....ദാഫിയാ ഷൗക എന്നാ ഹംദിയുടെ പുലി കുട്ടി.......അന്ന് മുതൽ മനസ്സിൽ കുടിയിരുത്തിയതാനിന്നെ ...... അന്നേ ഞാൻ ഉറപ്പിച്ചതാ നീ എന്റെ ആണെന്ന്....." അവനോട് തോറ്റ ദേഷ്യത്തിൽ ഫുഡ്‌ എടുത്തു വായിലേക്ക് വെച്ചതും അവൻ പറയുന്നത് കേട്ട് അപ്പാടെ തരിപ്പിൽ കയറി.......അപ്പൊ തന്നെ അവൻ എന്നേ നോക്കി ചിരിച്ചിട്ട് വെള്ളം എടുത്തു തന്നതും ഒറ്റ വലിക്ക് അകത്താക്കി...... എന്നിട്ട് അവനെ ഒരു തുറിച്ചു നോട്ടം ആയിരുന്നു.....ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് എണീറ്റ്...... "നിനക്ക് എന്തിന്റെ കേടാ????? നിന്നെ വിശ്വസിക്കുന്നത് എങ്ങനെയാ????? ചില നേരം പറയും.....നീ എന്നേ സ്നേഹിക്കുന്നില്ല എന്ന്..... എന്നാൽ ചില നേരം നേരെ തിരിച്ചും.....എന്തായാലും നിന്നെ ഒരു വെട്ടം കൂടെ ദാഫിയ സ്നേഹിക്കും എന്ന് കരുതണ്ട.....കാരണം..... തകർത്ത് എറിഞ്ഞത് നീ നിന്നിലേക്ക് ഉള്ള എന്റെ വിശ്വാസം ആയിരുന്നു......വെറുമൊരു പ്രേമമായിരുന്നില്ല പ്രണയമായിരുന്നു നിന്നോട്......അല്ല നീയെനിക്ക് പ്രാണനായിരുന്നു.....അതുകൊണ്ടാവും നിന്നെ മറ്റൊരുത്തിക്ക് വിട്ടു കൊടുത്തു കൊണ്ട് ഇന്നും പ്രണയിക്കുന്നത്........നീ ഷെസയെ ആണ് നിനക്ക് ഇപ്പോഴും ഇഷ്ടം എന്ന് പറഞ്ഞല്ലോ..... ആ നിമിഷം ഇല്ലാണ്ട് ആയത് ഞാനായിരുന്നു.......ഒരിക്കൽ എങ്കിലും നീ ഓർത്തോ ആലം എന്റെ ഭാഗത്ത് നിന്നും?????അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും നീ അങ്ങനെ പറയില്ലായിരുന്നു.......ഇഷ്ടമാണ് ഇന്നും..... പക്ഷെ അറിയില്ല......വെറുപ്പും ഇഷ്ടവും ഒരേ നിലയിൽ ആണ് നില കൊള്ളൂന്നത്...... പ്ലീസ് ആലം..... ലീവ് മി അലോൺ..... പ്ലീസ്...... ഞാൻ അങ്ങനെ എങ്കിലും നിന്നെ ഒന്ന് വെറുക്കാൻ ശ്രമിച്ചോട്ടെ ആലം...... പ്ലീസ്..... വെറുപ്പാണ് എന്ന് ഒരായിരം വെട്ടം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാ...... എന്നിട്ടും വെറുക്കാൻ ആവുന്നില്ല........ദയവ് ചെയ്ത് എന്നേ എന്റെ പാട്ടിനു വിട്ടേക്ക്......നിന്റെ ജീവിതത്തിലേക്ക് കടന്നു കളിക്കാൻ ഞാൻ വരുന്നില്ലല്ലോ.......പിന്നെന്താ ടാ?????? "എന്നും പറഞ്ഞവന്റെ കോളർ പിടിച്ചു വലിച്ചതും തേണ്ടേ കിടക്കുന്നു ഞാനും ചെകുത്താനും നടു മുറ്റത്തു ഒരുക്കിയ പൂളിൽ....... ഏറ്റുമ്മ..... ഏറ്റു...... നന്നായിട്ട് തന്നെ ഏറ്റു..... നീന്തൽ അറിയാത്ത ഞാൻ ഇവിടെ ഇന്ന് ചത്തു കിടക്കുന്നത് കാണാ...... പെട്ടന്ന് ആലം എന്നേ പിടിച്ചു വെള്ളത്തിന്റെ മേലേക്ക് പൊക്കിയതും പിറകീന്ന് മൂളി പാട്ടും പാടി വരുന്ന നൂറിന്റെ ശബ്ദം കേട്ട് ആലം ഒന്നും നോക്കാതെ എന്നെയും കൊണ്ട് ഒരു മുങ്ങൽ ആയിരുന്നു....... ____________ 【നൂർ】 ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കാൻ വേണ്ടി തായേക്ക് മൂളി പാട്ടും പാടി ഇറങ്ങിയതും എവിടുന്ന് ഒക്കെയോ "കുളു കുളു കുളു കുളു"എന്നൊക്കെ കേക്കാൻ തുടങ്ങി....... ആ നിമിഷം എന്റെ തൊണ്ട ഒന്നൂടെ വറ്റി...... ഇനി വല്ല കമലാക്ഷിയോ മീനാക്ഷിയോ കാളിയോ വെള്ള സാരിയോ എങ്ങാനും ആകോ?????? പടച്ചോനെ......എനിക്ക് ഇവറ്റകളെ ഒന്നും പരിജയം പോലുമില്ല.......എന്തിനാ അധികം പറയുന്നേ ഇവറ്റകളെ കണ്ടിട്ട് പോലുമില്ല...... ഞാൻ കേൾക്കുന്നത് തീർച്ചപ്പെടുത്താന് ഒന്നൂടെ ചെവി കൂർപ്പിച്ചതും ബ്ലും എന്ന ശബ്ദം ഉയർന്നു കൊണ്ട് പെട്ടന്ന് നിശബ്ദമായി.... ലാ ഹൗല വലാ...... ഇത് പ്രേതം തന്നെ..... പിന്നെ അവിടേം ഇവിടേം തൊടാതെ മെല്ലെ മെല്ലെ വന്ന വഴി തിരിച്ചു പോകാൻ നിന്നതും എന്തിലോ ചെന്ന് ഇടിച്ചു...... യാ റബ്ബി..... പ്രേതം...... പിന്നെ ഒരു ഓട്ടം ആയിരുന്നു....... എന്റെ നല്ല കാലം...... അവിടുന്ന് പോന്നീല്ല എങ്കി ആ പ്രേതം ഇപ്പൊ എന്നേ എടുത്തു തിന്നേണ്ട നേരം കഴിഞ്ഞു....... പടച്ചോൻ കാത്ത്..... ഞാൻ ഡോർ അടച്ചു ഡോർ ചാരി കണ്ണടച്ചു നെഞ്ചത്ത് കൈ വെച്ചപ്പോ ഉണ്ട് ജാൻ ഉറക്കം ഞെട്ടി കണ്ണും തിരുമ്മി എന്നേ നോക്കുന്നു...... "എന്താടാ കോപ്പേ..... നീ പ്രേത സിനിമ വല്ലതും കണ്ടോ ഇങ്ങനെ നിന്ന് വിറക്കാൻ???? "എന്നും ചോദിച്ചു കൊണ്ടവൻ എന്നേ മിഴിച്ചു നോക്കി..... "ടാ.... പ്രേത സിനിമ ആയിരുന്നു എങ്കി ഞാൻ കുറച്ചൂടെ നിന്നേനെ..... ഇതിപ്പോ ഒർജിനൽ പ്രേതം ആയിപ്പോയില്ലെ "എന്നും പറഞ്ഞ് ഞാൻ കിതപ്പ് മാറ്റാൻ പാട് പെട്ടു..... "എന്തോന്ന് ചെക്കാ???? വന്ന് കിടക്കാൻ നോക്ക്....... അവന്റെ ഒരു പ്രേതവും ഭൂതവും...... നട്ട പാതിരാക്ക് ആണ് ഭ്രാന്ത് ഇളകുന്നേ "എന്നും പറഞ്ഞാ കോപ്പ് പുതച്ചു കിടന്നു..... "എടാ.....നീ വാ എന്റെ കൂടെ..... ഞാൻ കാണിച്ചു തരാ പ്രേതത്തെ......"എന്ന് പറഞ്ഞതും ആരോ വാതിൽ തുറന്നതും ഒപ്പം ആയിരുന്നു...... "എന്റമ്മോ...... പ്രേതം "എന്നും പറഞ്ഞ് ജാനിന്റെ മേളിലൂടെ ബെഡിലേക്ക് മറിഞ്ഞു പുതപ്പ് തല വഴി ഇട്ടു...... പടച്ചോനെ..... എന്നേ മാത്രം കാക്കണേ.......പെട്ടന്ന് അനു കിതക്കുന്നത് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു ബോംബ് അങ്ങ് കടന്നു പോയില്ലേ...... യാ അല്ലാഹ്...... ആ പ്രേതം അനൂനെ പിടിച്ചു...... പടച്ചോനെ..... അവനെ ഇപ്പൊ അടുത്ത് കാലത്ത് ഒന്നും തിന്ന് കഴിയരുതേ.......നേരം വെളുക്കുന്നത് വരെ അവനെയും തിന്നോണ്ട് നിൽക്കണെ......എന്നൊക്കെ പ്രാർത്ഥിച്ചു ഞാൻ കണ്ണടച്ചതും അനു "പ്രേതം പ്രേതം "എന്നൊക്കെ പറഞ്ഞ് കിതക്കാൻ തുടങ്ങി...... പടച്ചോനെ..... ഓനെ തിന്ന് കയ്യാനായോ????? യാ പടച്ചോനെ...... നെക്സ്റ്റ് ഞാൻ ആകരുതേ..... പെട്ടന്ന് ജാനിന്റെ പൊട്ടി ചിരി കേട്ടതും ഞാൻ ഒന്നൂടെ പേടിച്ചു പുതച്ചു...... ആ പ്രേതം ജാനിന്റെ മേലെ കയറി എന്നാ തോന്നുന്നേ..... യാ അല്ലാഹ്..... തീർന്ന്......ഈ കാലമാടൻ ആണേൽ എന്നേ നന്നായിട്ട് അറിയുകയും ചെയ്യും...... അടുത്തത് എന്തായാലും ഞാനാ...... ഏതു നേരം ആണാവോ ഈ കുരിപ്പ്നെ പരിജയപ്പെട്ടു പോയത്...... വേണ്ടായിരുന്നു..... എന്നും കരുതി ഒട്ടി കിടന്ന് പിണഞ്ഞു കൊണ്ടു നീങ്ങിയതും പെട്ടന്ന് എന്റെ പുതപ്പ്ൽ ഒരു പിടി വീണു..... "സത്യം...... എന്റെ ഉമ്മയാണ് സത്യം...... ഞാൻ വെള്ളം കുടിക്കാൻ പോയതാ...... അല്ലാണ്ട് നിന്റെ ചിലങ്ക മോഷ്ടിക്കാൻ പോയതല്ല.... നിനക്ക് എന്താ വേണ്ടെ???? ചോര അല്ലേ????? അപ്പൊ നീയല്ലേ തള്ളേ ഇപ്പൊ അനൂന്റെ ചോര കുടിച്ചു വയർ നിറച്ചത്....... നിന്റെ വയറ്റിൽ എന്താടി????? നീ പ്രേതം ആയാലും ഭൂതം ആയാലും ശെരി.......എന്റെ ദേഹത്തു നിന്നും ഒരിറ്റ് ചോര എടുത്താ....... പിന്നെ നീ കാണാൻ പോകുന്നതേ ഒള്ളൂ...... ഞാൻ കിടന്ന് അലറി വിളിക്കും....... ഭൂതമേ..... ഷെ.... പ്രേതമേ..... ഒന്ന് പോടീ...... എനിക്ക് ഇവിടെ പേടിച്ചിട്ട് കിടക്കാൻ പോലും വയ്യ "എന്നും പറഞ്ഞ് പുതപ്പ്ലേക്ക് ചുരുണ്ട് കൂടി..... "ഹഹഹ...... എന്റെ റബ്ബേ........ എനിക്ക് ചിരിക്കാൻ മേലായെ........ രണ്ട് പ്രേതങ്ങൾ തമ്മിൽ കണ്ടു മുട്ടാൻ പോകാ...... നോക്കെടാ നൂറേ നിന്റെ പ്രേതം "എന്നും പറഞ്ഞു ജാൻ തെണ്ടി എന്റെ പുതപ്പ് മാറ്റിയതും ഞാൻ പുതപ്പ് മുറുക്കി പിടിച്ചു കൊണ്ട് ഒന്നൂടെ കമിഴ്ന്നു കിടന്ന്....... "ഒന്ന് പോയെടാ തെണ്ടി....... എനിക്ക് കാണണ്ട ആ കോപ്പത്തിയെ....... ഇനിയിപ്പോ അവളെ കാണാത്ത കുറവ് മാത്രേ ഒള്ളൂ...... മനുഷ്യൻ അവളെ ഓർത്ത് ഇപ്പൊ ചോര കട്ടയായി നിൽക്കാ..... ഇനി കണ്ടാ ആ കട്ട പിടിച്ച ചോര മൊത്തം കൊട്ടയിൽ ആക്കി ഒഴിക്കണ്ടി വരും....... "എന്നും പറഞ്ഞ് ഞാൻ പുതപ്പ് ഒന്നൂടെ വലിച്ചു....... "എന്റെ റബ്ബേ..... ഇങ്ങനൊരു പോത്ത് "എന്നും പറഞ്ഞ് അവൻ ഭലം പിടിച്ചു കൊണ്ടെന്നെ പൊക്കി ആ പ്രേതത്തിന്റെ മുന്നിലേക്ക് ഇട്ടതും ഞാൻ വേഗം അവളുടെ കാൽക്കൽ വീണു...... "എന്റെ പൊന്ന് പ്രേതചേച്ചി...... എനിക്ക് ജീവിച്ചു മടുത്തില്ല....അതിന് മുന്നേ എന്നേ പരലോകം കാണിക്കല്ലേ..... നിങ്ങൾ എങ്ങാനും എന്നേ കൊന്ന് എന്റെ ചോര കുടിച്ചാൽ...... പിന്നെ വയർ കേടായി നിങ്ങളും ചാവും...... ഇത് നൂർ ആണ് പറയുന്നത്....... അർമാൻ ജെബിൻ ആണ് പറയുന്നത്...... AJ ആണ് പറയുന്നത്...... സോ..... എന്നേ വെറുതെ വിടണം മിസ്സ്‌ "എന്നും പറഞ്ഞ് ഞാൻ ആ പൂതന പ്രേതത്തിന്റെ കാൽ പിടിച്ചതും ഒരൊറ്റ ചവിട്ടായിരുന്നു...... യാ ഉമ്മി...... എന്റെ നടു..... അത്രക്കായോ??? നീ പ്രേതം ആണെന്ന് കരുതി എന്തും ചെയ്യാം എന്നാണോ???? എന്നും കരുതി രണ്ടും കല്പിച്ചു പ്രേതത്തെ നോക്കിയപ്പോ ഉണ്ട് അനുവും ജാനും ഉരുണ്ട് ചിരിക്കുന്നു...... അപ്പൊ ഞാൻ പ്രേതം ആണെന്ന് കരുതി കാൽക്കൽ വീണത് അനൂന്റെ പെരട്ട കാലിൽ ആയിരുന്നോ????? അപ്പൊ പ്രേതം ഇല്ലേ,???? അയ്യേ...... അങ്ങനെ പിന്നെ അവിടം ഒന്നാകെ അടിയായി പിടിയായി..... അവസാനം ഞാൻ വടിയായി...... "അല്ലടാ..... റൂഹ് എവിടെ???? "എന്ന ജാനിന്റെ ചോദ്യം കേട്ടപ്പോ ആണ് ഞാനും അത് ഓർത്തത്...... ____________ 【ആലം】 സിങ്കറാണിയെ വെള്ളത്തിലേക്ക് തായ്ത്തിയതും പെണ്ണ് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കിതക്കാൻ തുടങ്ങി........ഞാൻ പിന്നെ മറുത്ത് ഒന്നും ചിന്തിക്കാതെ അവളെ പൂളിനു പുറത്തേക്ക് എടുത്തു കിടത്തിയതും പെണ്ണിന്റെ ബോധം അപ്പാടെ പോയി....... യാ ഉമ്മി..... പണി പറ്റിച്ചോ????? ഞാൻ അവളെ വിളിച്ചു എങ്കിലും നോ റെസ്പോണ്ട്...... പിന്നെ ഒരു മിലിറ്ററി ഡോക്ടർ എന്ന സ്ഥിതിക്ക് ആവശ്യത്തിന് ഹോം റെമടി ഒക്കെ അറിയാവുന്നത് കൊണ്ട് പതിയെ എന്റെ മുഖം അവളിലേക്ക് കൊണ്ട് പോയതും പിറകിൽ ലൈറ്റ് എല്ലാം ഓൺ ആയി..... ഞാനൊരു അമ്പരപ്പോടെ പിന്നിലേക്ക് നോക്കി...... (തുടരും)
#

📙 നോവൽ

📙 നോവൽ - Oktavi BOD0 . 44 Aalam Ki Frari Sumara Science - ShareChat
16.9k കണ്ടവര്‍
14 ദിവസം
*💘AALAM KI RANI💘* _ഭാഗം.43_ ✍️Sumayya sumi കൊറേ തുറക്കാൻ പറഞ്ഞ് മുട്ടി എങ്കിലും നോ പ്രതികരണം....... അവസാനം ഗതികേട് കൊണ്ട് ചവിട്ടി പൊളിച്ചതും റൂമിന്റെ അവസ്ഥ കണ്ടു ഞാൻ തലയിൽ കൈ വെച്ച് പോയി....... അവളെ നോക്കിയപ്പോ അവൾ നിലത്ത് കിടന്നു ഉറങ്ങിയിട്ട് ഉണ്ട്...... പിന്നെ "ജുമി......... !" എന്നൊരു അലർച്ച ആയിരുന്നു....... എന്റെ അലർച്ച കേട്ടതും അവൾ ഞെട്ടി കൊണ്ട് എണീറ്റ് എന്നേ കണ്ടതും ഒന്ന് തുറിച്ചു നോക്കി ഹാൽ ഇളകിയെ ആനയെ പോലെ ഒരു പോക്കായിരുന്നു....... എന്റെ ബാപ്പ..... എന്തൊരു സാധനം ആണ് ഇത്????? ഇതിനെ ഒക്കെ ഇങ്ങോട്ട് കെട്ടി എടുക്കുന്ന നേരം രണ്ട് വായ നട്ടു പിടിപ്പിച്ചിരുന്നു എങ്കിൽ വായക്കൊല ഇല്ലേൽ സദ്യക്ക് ഉണ്ണാൻ വായന്റെ ഇല എങ്കിലും കിട്ടിയേനെ...... റൂമിന്റെ അവസ്ഥ എന്താണെന്ന് അല്ലേ.... പറയാം..... വിശദമായിട്ട് തന്നെ പറഞ്ഞ് തരാം..... എന്റെ പെർഫ്യൂം എല്ലാം എറിഞ്ഞു പൊട്ടിച്ചു റൂം ഒന്നാകെ ചില്ല് കോട്ട ആക്കി വെച്ചിട്ടുണ്ട്......അതിലെ പെർഫ്യൂം എല്ലാം നിലത്ത് മറിഞ്ഞു വേറൊരു കഥ..... പിന്നെ ലൈറ്ററും സിഗ്റേറ്റ്ഉം നിലത്ത് ഇട്ട് ചവിട്ടി കൂട്ടി വെച്ച്ക്ക്.......ലൈറ്റർ പാർട്സ് അയിച്ചു മറ്റൊരു രൂപം ആക്കി വെച്ച് തന്നിട്ടുണ്ട്...... ഫ്രെയിം ചെയ്ത് വെച്ചിരുന്ന എന്റെ കൊറേ ഫോട്ടോസ് പൊട്ടിച്ചു തരിപ്പണം ആക്കിയിക്ക്.....എന്റെ പെയിന്റിംഗ് ബ്രെഷും ബോർടും അതിൽ മുക്കി പെയിന്റ് ഉഷാർ ആക്കി നിലത്ത് തേച്ചു ഒട്ടിച്ചു തന്നിട്ടുണ്ട്...... സത്യം പറഞ്ഞാ യുദ്ധം കഴിഞ്ഞ ഗ്രൗണ്ട് പോലെ ഉണ്ട്....... ഇതൊക്കെ ഞാൻ സഹിക്കും പക്ഷെ ഈ പ്രതേക തരം മിഷ്ർതങ്ങൾ വെച്ച് ഉണ്ടാക്കി വികൃതമാക്കി വെച്ച ഈ നിലത്ത് എന്റെ എല്ലാ ഐയെർണ് ചെയ്ത് വെച്ച ഡ്രെസ്സും എടുത്തു തേച്ചു അലങ്കാരം കൂട്ടി അലന്കോലം ആക്കി വെച്ചിട്ടുണ്ട്...... ഇവൾ ഐയെർണ് ചെയ്തത് അല്ലല്ലോ.......അപ്പൊ ഇവൾക്ക് ഇതിന്റെ വേദന മനസ്സിലാകില്ല....... ഒരു ഷർട്ട് ഐയെർണ് ചെയ്യാൻ ഞാൻ പെടുന്ന പാട്....... ഊഹുഹുഹ്ഹു..... ഇത് ഞാൻ ഇനി എങ്ങനെ വൃത്തി ആക്കി എടുക്കാനാ?????? പെയിന്റ് ഒക്കെ പിടിച്ചു വൈറ്റ് ഷർട്ട് ഇപ്പൊ ഓണത്തിന് ഇട്ട പൂക്കളത്തിൻ നേരെ ഫാൻ ഇട്ട് ഓഫ്‌ ആക്കിയാൽ ഉണ്ടാകുന്ന അവസ്ഥയിൽ ആണ്..... ഹോളി ആഘോഷം ആണെന്ന് കരുതിയാ മതി...... ഇവളെ ഒക്കെ ഉണ്ടല്ലോ......എന്താ ഞാൻ ഈ കാട്ട് പോത്തിനെ ചെയ്യണ്ടേ????? തല്ലി കൊന്നാലും സമാധാനം തരും എന്ന് തോന്നുന്നില്ല...... ഞാൻ ആകെ കലിപ്പ് ഇളകി അവളെ ലക്ഷ്യം വെച്ച് പോയപ്പോ അവൾ കിച്ചണിൽ എന്തോ കാര്യമായിട്ട് ഉള്ള പണിയിൽ ആണ്....... ഞാൻ അവളുടെ പണി എന്താണെന്ന് അറിയാൻ മെല്ലെ മെല്ലെ പമ്മി പമ്മി പിറകിലൂടെ പോയി നോക്കിയപ്പോ ക്യാരറ്റ് അരിയുന്ന തിരക്കിലാ.....ക്യാരറ്റ് ഞാൻ ആണെന്ന സങ്കല്പം വെച്ചാണ് പണി...... "കിളവൻ...... അവൻ കള്ള് കുടിക്കാത്ത കുറവ് കൂടെ ഒള്ളൂ...... സിഗ്റേറ്റ് കൊണ്ട് തന്നെ മനുഷ്യൻ അടുത്തേക്ക് ചെല്ലാൻ വയ്യ...... അപ്പോഴാ അടുത്തത്...... ഇതൊക്കെ എങ്ങോട്ട് അടുക്കുന്നു എന്തൊ??? പടച്ചോനെ പേടി ഉണ്ടോ....ആതൂൂല്യാ..... ഇവനെ ഒക്കെ ഇതേ പോലെ വെട്ടി നുറുക്കി കൊല്ലാൻ അറിയാഞ്ഞിട്ടല്ല..... വേണ്ടെന്ന് വെച്ചിട്ടാ..... ഇനി അവൻ കള്ള് , കഞ്ചാവ് എന്നും പറഞ്ഞോണ്ട് നടക്കട്ടെ.....അന്നവന്റെ അടിയന്തരം ആയിരിക്കും..... കള്ള കോപ്പ്......ഹ്ഹ്ഹ്..... ഭ്രാന്ത് പിടിക്കുന്ന മട്ടാ..... അവനിനി ഇങ്ങോട്ട് വരട്ടെ ജുമി കൊമി എന്നും വിളിച്ചോണ്ട്...... കൊടുക്കുന്നുണ്ട് ഞാൻ അവൻ.....നല്ല ഒന്നാന്തരം കള്ള് തന്നെ......അല്ലേൽ തന്നെ നാൽ കാലിലാ നടപ്പ്.......കള്ളിന്റെ കുറവ് കൂടെ ബാക്കി ഒള്ളൂ..... സിഗ്റേറ്റ് വലിച്ചു കരൾ കരിയാൻ ആയിട്ട് ഉണ്ടാകും..... അമ്മാതിരി വലി അല്ലേ..... തെമ്മാടി കൊയാൻ...... "എന്നൊക്കെ തുടങ്ങി എന്തൊക്കെയാ പെണ്ണ് പറഞ്ഞത് !!! ഹ്ഹ്ഹ്..... തൃപ്തിയായി.....ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധി അല്ലെന്ന് മനസ്സിലായതും മെല്ലെ പോകാൻ ഒരുങ്ങിയ എന്റെ കഴുത്തിൽ പെട്ടന്ന് ഒരു മൂർച്ചം അനുഭവപ്പെട്ടു...... അധികം താമസിയാതെ കാര്യം എനിക്ക് ഓടി.... എന്റെ ഡിയർ പൊണ്ടാട്ടി എന്റെ കഴുത്തിൽ കത്തി വെച്ചതാ...... മൂർക്കൻ പാമ്പിനെ ആണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നെ...... "നിനക്ക് കള്ള് വേണോ?????? "എന്നൊരു മൂർച്ചയുള്ള ശബ്ദം കേട്ടതും എനിക്ക് ചിരി പൊട്ടി...... "യഹ്...കൊണ്ട് തരോ???? "എന്ന് ചോദിച്ചതും അവൾ ഒന്നൂടെ കത്തി അമർത്തി..... കത്തി ഒക്കെ എനിക്ക് പുല്ല് ആയത് കൊണ്ട് അത് കാര്യം ആക്കാതെ കത്തി മാറ്റി അവക്ക് മുഖം തിരിഞ്ഞു നിന്നു...... അവൾ അപ്പൊ തന്നെ കത്തി ഒന്നൂടെ എന്റെ കഴുത്തിൽ അമർത്തി...... "മൈ ഡിയർ വൈഫൈ..... ചെ.... വൈഫി......പേടിപ്പിക്കുമ്പോ കുറച്ചു ഹെവി ആയി പേടിപ്പിക്കണ്ടേ...... ഇതിപ്പോ കത്തി ആണോ എന്നേ പേടിപ്പിക്കാൻ കിട്ടിയേ????? സൈക്കോ കില്ലറിൻ എന്തോന്ന് കത്തി ഭാര്യെ?????? "എന്നും ചോദിച്ചു പുരികം പൊക്കി കാണിച്ച് ...... "ആരാടാ നിന്റെ ഭാര്യ?????? എവിടെ ആടാ ഞാൻ നിന്റെ ഭാര്യ ആയത്???? വൈഫ് പോലും..... കൊല്ലും ഞാൻ......"എന്നും പറഞ്ഞവൾ കത്തി മേലേക്ക് ഉയർത്തി എന്റെ മുഖത്തിൻ നേരെ കുത്തും എന്ന് ആക്ഷൻ കാട്ടി..... "ഭാര്യ നല്ല ഹീറ്റ് മോഡിൽ ആണല്ലോ...... എന്ത് പറ്റി????? "എന്നും ചോദിച്ചു അവളെ കവിളിൽ പിടിച്ചു വലിച്ചു..... "നിന്റെ അമ്മായപ്പന്റെ തല......."എന്നും പറഞ്ഞു കൊണ്ട് അവളെന്നെ ഉണ്ടക്കണ്ണും വെച്ച് ഒരു നോട്ടം ആയിരുന്നു...... "സോ സോറി.... ഹി ഈസ്‌ നോ മോർ "എന്നും പറഞ്ഞ് ഞാൻ ചുണ്ട് മലർത്തി കാണിച്ച്...... "ഡാാ ...... " "എന്തോ....!" "നീ ഒന്നും ഒരു കാലത്തും നന്നാവില്ല....... "എന്നും പറഞ്ഞവൾ കലിപ്പിൽ കത്തി എടുത്ത്.... "നന്നായിട്ട് എന്തിനാ???? "ഞാൻ ഒരു ഭാവമാറ്റവും ഇല്ലാണ്ട് അവളെ നോക്കി ചോദിച്ചു...... "പുയുങ്ങി തിന്നാൻ...... എന്റെ വായിൽ ഉള്ളതൊക്കെ കേൾക്കണം എന്ന് വല്ല നേർച്ചയും എടുത്തിട്ട് ഉണ്ടോ നീ?????? ഇടിയറ്റ്...... "എന്നും പറഞ്ഞവൾ എന്നേചുട്ടു എരിയുന്ന കണ്ണാലെ നോട്ടം എറിഞ്ഞു....... "മൈ ഡിയർ പൊണ്ടാട്ടി മുളകെ..... നിന്ന് കുരച്ചു ചാടാതെ...... കൂൾ ഡൌൺ...... "എന്നും പറഞ്ഞു അവളുടെ പുറം തടവി കൊടുത്തു...... "നീ പോകുന്നുണ്ടോ ദിയാൻ...... എനിക്ക് തല പെരുത്ത് വരുന്നുണ്ട്....... "അവൾ കലിപ്പിൽ തന്നെയാ..... "അതെന്തേ????? " "നിന്റെ *#&#&#&*#*#.....പോടാ പട്ടി...... !"എന്നും പറഞ്ഞു കൊണ്ടവൾ എന്നേ തള്ളി മാറ്റി പോകാൻ നിന്നതും ഞാൻ അവളെ അവിടെ തന്നെ പിടിച്ചു വെച്ച്...... "എന്താണെന്ന് പറഞ്ഞിട്ട് പോ..... എന്താണ് ഈ കലിപ്പിനു കാരണം????? "എന്നും ചോദിച്ചു കൊണ്ടവളെ തല ചെരിച്ചു നോക്കി.... "നിനക്ക് അറിയാഞ്ഞിട്ടല്ല..... എന്റെ വായിന്നു കേക്കണം എന്ന വാശി കൊണ്ടല്ലേ....... !"എന്നും ചോദിച്ചു കൊണ്ടവൾ ഉറഞ്ഞു തുള്ളി.... "ആണെന്ന് കൂട്ടിക്കോ..... !"എന്നും പറഞ്ഞ് കൊണ്ട് ചുമരിലേക്ക് ചാരി നിർത്തി.... "ദിയാൻ..... നിനക്ക് എന്തിന്റെ സൂക്കേട് ആണ്???? കള്ളും കഞ്ചാവും അടിച്ചു പൂശാൻ നിനക്ക് എങ്ങനെ തോന്നുന്നു.....???? അതൊക്കെ തെറ്റാണെന്ന് അറിഞ്ഞൂടെ......തെറ്റ് ഇങ്ങനെ ചെയ്ത് കൂട്ടിക്കൊ..... !"അവൾ പറയുന്നത് കേട്ടില്ലെങ്കിലും അത് കാര്യം ആക്കാതെ അവളുടെ ആക്ഷൻസ് ഒക്കെ ഞാൻ നോട്ട് ചെയ്ത് വെച്ച്...... "ദിയാൻ.... നിന്നോടാ ഈ പറയുന്നത്...... കേക്കുന്നുണ്ടോ????? " "നോ...... "എന്ന് പറഞ്ഞതും അവൾ കത്തി വെച്ച് ഒരൊറ്റ കുത്ത് ആയിരുന്നു..... എന്റെ ഉമ്മാ...... എന്റെ നെഞ്ച്.....ഈ കോപ്പ് കത്തി വെച്ച് കുത്തും എന്ന് കരുതിയില്ല...... നെഞ്ചത്തോട്ടു തന്നെ കുത്തി ഇറക്കിയല്ലോ കോപ്പ്...... അഹ്..... വേദന കൊണ്ട് എന്റെ നെഞ്ച് കീറി മുറിച്ച പോലെയാ...... ഞാൻ നെഞ്ചത്ത് കൈ വെച്ച് കണ്ണടച്ചു വേദന കടിച്ചു പിടിച്ചു....ഉഉഫ്......ജുമി ആണേ ചെയ്തത് എന്താണെന്ന് വലിയ ബോധം ഇല്ലാതെ എന്നേ വായേം തുറന്ന് നോക്കുന്നുണ്ട്...... ഞാൻ അപ്പൊ തന്നെ കുത്തി ഇറക്കിയ കത്തി വലിച്ചൂരി ഒരൊറ്റ ഏർ ആയിരുന്നു...... ബ്ലഡ്‌ നിർത്താതെ പോയതും അവളാകെ പേടിച്ചു വിറക്കാൻ തുടങ്ങി...... ഇങ്ങനെ ഒരു പോത്തിനെ ആണല്ലോ എനിക്ക് കിട്ടിയത്..... ഒരാൾ ശ്വാസം മുട്ടി ചാവാൻ കിടക്കുമ്പോ ഓക്സിജൻ പൈപ്പ് ന്റെ മേലെ ചവിട്ടി നിന്ന് കരയുന്നത് പോലെയുള്ള മൊതല്...... ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി റൂമിലേക്ക് കയറി പോയി ഡോർ ലോക്ക് ചെയ്തു... അവളും പിന്നാലെ ദിയാൻ എന്നും വിളിച്ചോണ്ട് വരുന്നുണ്ടായിരുന്നു.... ഞാൻ അത് കാര്യം ആക്കാതെ ഡോറിൽ ചാരി നിന്ന് കാലിന്റെ തണ്ട വിരൽ നിലത്ത് അമർത്തി പിടിച്ചു....വേദന അസഹനീയം ആയതും ഞാൻ ഡേട്ടോൾ ന്റെ കുപ്പി എടുത്ത് നെഞ്ചത്തേക്ക് അങ്ങ് കമിഴ്ത്തിയതും നീറ്റൽ കൊണ്ട് ബെഡിൽ കൈ വെച്ച് ഇറുക്കി പിടി ഇട്ടു.... "ദിയാൻ...... കളിക്കല്ലേ..... ഡോർ തുറക്ക്..... ദിയാൻ..... പ്ലീസ്...... ദിയാൻ...... ദിയാൻ....ദിയാൻ പ്ലീസ്....... ടാ..... ഡോർ തുറക്ക് ദിയാൻ...ദിയാൻ....."എന്നൊക്കെ കരഞ്ഞോണ്ട് അവൾ പറയുന്നത് കേട്ടതും ഞാൻ പോയി വാതിൽ തുറന്നു....... തിരിച്ചു ബെഡിലേക്ക് നടന്നതും തായേ പൊട്ടി കിടന്ന കുപ്പി ചില്ല് കാലിൽ തുളച്ചു കയറി...... എന്റെ ഉമ്മാ...... എല്ലാം കൂടെ എനിക്ക് തലക്ക് മേലെ ഇരുമ്പ് കമ്പി വീണ അവസ്ഥയാ...... നെഞ്ച് തടവണോ കാൽ നോക്കണോ???? ഹ്ഹ്ഹ്..... ഒക്കെ ആ മരഭൂതത്തേ പറഞ്ഞാ മതി..... "ദിയാൻ...ദിയാൻ.....ഇത്.... ഞാൻ.... നീ വാ.....നീ അവിടെ ഇരിക്ക്.... ഞാൻ ചില്ല് എടുത്തു തരാ..... അല്ലേൽ വേണ്ട.... ചോര പോകുന്നുണ്ട് നെഞ്ചിന്നു..... വാ.... നമുക്ക് ഹോസ്പിറ്റലിൽ പോകാ.... നീ വാ...... !"വെപ്രാളപ്പെട്ടു കൊണ്ടുള്ള അവളുടെ സംസാരം കേട്ടതും ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി...... അവൾ നോക്കട്ടെ എന്നും പറഞ്ഞ് മുറിവിൽ തൊട്ടതും ഞാൻ അവളെ പുടിച്ചു തള്ളി.....ഹ്ഹ്ഹ്..... മുറിവിൽ തൊട്ട് വേദന ഉണ്ടോ എന്ന്..... കോപ്പത്തി...... പെട്ടന്ന് ആദി ഓടി കയറി വന്നതും ഞാൻ ജുമിയെ ഒന്ന് നോക്കി.......പാവം..... നന്നായിട്ട് പേടിച്ചിട്ടുണ്ട്..... മുഖം ഒക്കെ ആകെ വിയർത്തു ചുണ്ട് ഒക്കെ കടിച്ചു പിടിച്ചിട്ടുണ്ട്...... "അഫി...... വാ.... വന്നേ..... ഹോസ്പിറ്റലിൽ പോവാ........ ചോര നിർത്താതെ പോകുന്നുണ്ട്..... !"എന്നും പറഞ്ഞ് ആദി എന്നേ പിടിച്ചു വലിച്ചതും ഞാൻ അവന്റെ കൈ വിടിപ്പിച്ചു....... "വേണ്ട ടാ..... ഇപ്പൊ കുറവുണ്ട്..... ഹോസ്പിറ്റലിൽ പോകാൻ മാത്രം ഒന്നൂല്യ...... !നീ കാലിലെ ചില്ല് ഒന്ന് എടുക്ക്...... " "ഇല്ലാ..... ഹോസ്പിറ്റലിൽ പോകാൻ മാത്രം ഒന്നും ഇല്ലാ..... അല്ലേടാ......ഈ ചോര നിർത്താതെ പോകുന്നത് നീ കാണുന്നില്ലേ???? നീ എന്താ കണ്ണ് പൊട്ടൻ ആണോ?????? ഹോസ്പിറ്റലിൽ പോകാൻ മാത്രം ഇല്ല പോലും....... എന്റെ വായിന്നു വല്ലതും കേൾക്കും മുന്നേ ഇറങ്ങി വന്നേ...... !"എന്നും പറഞ്ഞവൻ കലിപ്പ് ആയതും ഞാൻ ഒരു ഒയ്ക്കാൻ മട്ടിൽ പോവാ ആദ്യം കാലിലെ ചില്ല് എടുക്ക് എന്ന് പറഞ്ഞതും ആദി വേഗം ചില്ല് എടുത്തു എന്നെയും പിടിച്ചു വലിച്ചു ഹോസ്പിറ്റലിലേക്ക് പോന്നു...... ഹോസ്പിറ്റലിൽ എത്തിയതും ആയത്തിൽ കുത്ത് ഏറ്റിട്ടുണ്ട്..... സ്റ്റിച് വേണം എന്ന് പറഞ്ഞ് 3 സ്റ്റിച് ഇട്ടു....... പിന്നെ ഒരായിച്ച റെസ്റ്റും...... അപ്പോയെക്കും ജുമി അവിടെ കരച്ചിലും ചീറ്റലും തുടങ്ങിയിരുന്നു....... ഇങ്ങനൊരു പേടി തോണ്ടി ആയി പോയല്ലോ ഇത്..... ഞാൻ തലയിൽ കൈ വെച്ച് ഓർത്തു..... പിന്നെ വില്ലയിൽ എത്തിയതും ആദിയുടെ കയ്യും പിടിച്ചു റൂമിൽ എത്തി...... വേഗം പോയി കിടന്നു...... കുറച്ചു കഴിഞ്ഞപ്പോ ഉണ്ട് ജുമി വെജിറ്റബിൾ സൂപ് കൊണ്ട് വരുന്നു...... ഞാൻ അപ്പൊ തന്നെ കണ്ണടച്ചു കിടന്നു...... അവൾ വന്നെന്റെ അടുത്ത് ഇരുന്ന് സൂപ് ടേബിളിൽ വെച്ച് എന്റെ നെഞ്ച് തലോടാൻ തുടങ്ങി...... വേദന എടുത്തിട്ട് പൊട്ടി തെറിക്കാൻ ഒക്കെ തോന്നുന്നുണ്ട്..... പിന്നെ എന്റെ നാടകം പൊളിയും എന്ന് കരുതി അടങ്ങി കിടന്നു...... എടി ദുഷ്ടേ..... ഒന്ന് മെല്ലെ തടവെടി..... "സോറി ദിയാൻ..... നിന്നെ വേദനിപ്പിക്കണം എന്ന് കരുതി കുത്തിയത് ആയിരുന്നില്ല......ഞാൻ അപ്പോഴത്തേ ദേഷ്യത്തിന് കുത്തിയത.....അത് നിനക്ക് വേദനിക്കും എന്ന് കരുതിയില്ല......സോറി ദിയാൻ.... സോറി അലോട്ട്..... എന്നൊക്കെ ഞാൻ പറയും എന്ന് കരുതി നീ കണ്ണടച്ചു കിടക്കണ്ട കുടിയാ...... എന്റെ പട്ടി പറയും നിന്നോട് സോറി...... ഹും...... !"എന്ന് പറയുന്നത് കേട്ടതും എന്റെ കിളി എല്ലാം കണ്ടം വഴി പാറി...... ഇതെന്ത് സാധനം..... പട്ടിയെ കൊണ്ട് ഞാൻ സോറി പറയിപ്പിക്ക.....എന്നും മനസ്സിൽ പറഞ്ഞ് അവളെ പിടിച്ചു ഒരു വലി ആയിരുന്നു...... തെ....കിടക്കുന്നു എന്റെ നെഞ്ചത്ത്...... എന്റെ വാപ്പ...... എന്റെ നെഞ്ച്...... "ഇത് നീ ചോദിച്ചു വാങ്ങിയതാ..... !"എന്നും പറഞ്ഞ് ആ അണ്ണാച്ചി എന്റെ കവിൾ നോക്കി ഒരു കണ്ണിൽ ചോരയും ഇല്ലാണ്ട് കടിച്ചു...... ഞാനിവിടുന്നു ഒന്ന് എണീക്കട്ടെ....... നിനക്കുള്ളത് ഞാൻ തരാ..... എന്നും മനസ്സിൽ കരുതി കിടന്നതും എന്നേ വിളിച്ചു എണീപ്പിച്ചു സൂപ്പ് കുടിക്കാൻ പറഞ്ഞ്..... ഫസ്റ്റ് ഫോര്മാലിറ്റിക്ക് ജാഡ കാണിച്ചതും ആ തെണ്ടി ബൗൾ അവിടെ വെച്ച് വേണേൽ എടുത്ത് കുടിച്ചോ എന്നും പറഞ്ഞ് പോയി സോഫയിൽ കിടന്നു.... നിന്നെ ഒക്കെ തീറ്റി പോറ്റിയ നേരം വല്ല പട്ടിക്കും വെള്ളം കൊടുത്താ മതിയായിരുന്നു....... അവറ്റകൾ പിന്നെ കാണുമ്പോ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമെങ്കിലും ചെയ്യും....... നീയോ????? നന്ദി ഇല്ലാത്ത തെണ്ടി...... ____________ 【ആലം】 ഡോർ അടച്ചു കൊണ്ട് ഞാൻ അവളെ ചുമരിൽ ചേർത്ത് നിർത്തി.....ആ മുഖത്തേക്ക് നോക്കാൻ ആവാതെ തല തായ്ത്തി എങ്കിലും പറയാൻ ഉള്ളത് പറയണം എന്ന ലക്ഷ്യത്തിൽ തല പൊക്കി അവളെ നോക്കി പറയാൻ നിന്നതും അപ്പൊ തന്നെ അവളെന്നെ നോക്കി പുച്ഛിച്ചു കൊണ്ട് എന്നേ പിടിച്ചു തള്ളി..... "ദാഫിയ ഒരു വെട്ടം നിന്നെ വിശ്വസിച്ചു..... വിഡ്ഢിയായി...... ഇനിയും നിന്നെ വിശ്വസിക്കാൻ ഞാൻ തീരെ വിവരം ഇല്ലാത്തവൾ അല്ല....നീ വിശ്വാസം നേടി എടുത്ത് ചതിച്ചു...... എന്നേ വിഡ്ഢി ആക്കി......സോ മിസ്റ്റർ ആലം മെഹബൂബ്......ഇനി നിന്നെ ഞാൻ വിശ്വസിക്കില്ല..... കാരണം ചതിച്ചു നീ എന്നേ...... പ്രതീക്ഷിക്കാത്ത രീതിയിൽ...... ചതി....അതിൽ ഞാൻ പരാജയപ്പെട്ടു...... തോൽവിയിൽ നിരാശപ്പെട്ടു ഇരുന്നാൽ എനിക്ക് എപ്പോഴും തോൽക്കണ്ടി വരും...... സോ..... തോൽക്കാൻ ആഗ്രഹിക്കുന്നില്ല..... വിജയിക്കും.... നിനക്ക് മുന്നിൽ...... ഒരുനാൾ വിജയിച്ചു നിനക്ക് മുന്നിൽ തല പൊക്കി നിൽക്കും ഞാൻ....... ഇട്സ് നോട്ട് ഫാർ...... !"എന്നും പറഞ്ഞ് എന്റെ മറുപടി കാക്കാതെ അവൾ വേഗം ബാഗും മറ്റും എടുത്ത് ഇറങ്ങി പോയി...... സിങ്കറാണി...... ചതിച്ചത് എന്ന് പറയല്ലേ..... അതിന് ആലമിനെ കൊണ്ട് ആകില്ല....... ചതിക്കാൻ എന്നേ കൊണ്ട് ആകും എന്ന് തോന്നുന്നുണ്ടോ????? ഇല്ലടി..... ഇഷ്ടമാണ്..... പക്ഷെ...... എന്റെ ഷെസൂ.... മനസ്സാകെ മരവിച്ച അവസ്ഥ ആയിരുന്നു..... ആഹ്.....ഞാൻ ബെഡിൽ ഇരുന്നതും നൂർജഹാനും അനുവും അങ്ങോട്ടേക്ക് കയറി വന്നു...... ____________ 【ദിഫു】 ആലമിന്റെ റൂമിൽ നിന്നും നേരെ പോന്നത് തായേക്കാ...... തായേ എത്തിയപ്പോ ആലമിന്റെ കംപ്ലീറ്റ് ഫാമിലി ഉണ്ട്..... ഉമ്മൂമ്മ മുതൽ ഉള്ളോർ ഉണ്ട്.....അമ്മായി അമ്മോന് ആപ്പ ആമ etc...... ഒരു കല്യാണ വീട് പോലെയുള്ള ഫീൽ.....ഫുൾ ആൾക്കാരു....... ഒക്കെ ഇന്നാണ് യൂ. എസ് ൽ നിന്നും ലാൻഡ് ആയത്...... ഇത് പിന്നെ ആലമിന്റെ വീട് അല്ല.... തറവാട് ആണ്..... ഇനി ഒരായിച്ച കയിഞ്ഞിട്ടെ ആലമിന്റെ വീട്ടിലേക്ക് പോകൂ...... നൂറും ജാനും എല്ലാരും ഇവിടെ തന്നെയാ....... തറവാട് ആണേലും ന്യൂ മോഡൽ ഹോം തന്നെയാണ്...... 2 നിലയുള്ള വലിയ ബംഗ്ലാവ്...... എന്നേ കണ്ടതും ആലമിന്റെ ഉമ്മ അങ്ങോട്ടേക്ക് വന്നു...... "ആഹ്..... മോൾ വന്നോ????!" "ആഹ്.... ഉമ്മ.... പിന്നെ എനിക്ക് ഒരു റൂം വേണമായിരുന്നു....... !" "റൂമൊ????? റൂം ഒക്കെ ഫുൾ ആയിരിക്കും...... നൂറും ജാനും ഐനുവും അനുവും ഒക്കെ ഒരു റൂമിലാ..... ആഹ് പിന്നെ ഐറൂന്റെ റൂമിൽ അവൾ മാത്രേ ഉണ്ടാകൂ..... നീ അവിടെ കിടന്നോ.... !"ഐറ യുടെ റൂമൊ???? എങ്കി കണക്കായി..... നേരം വെളുക്കുമ്പോ എന്റെ മയ്യത്ത് നിസ്കരിക്കണ്ടി വരും...... ഞാൻ ഓക്കേ എന്നും പറഞ്ഞ് മേലേക്ക് കയറി പോയി അവൾ കിടക്കുന്ന റൂമിന്റെ ഡോർ തുറന്നപ്പോ കണ്ടത് കുളി കഴിഞ്ഞു ഒരു ചുരിദാറും ഇട്ട് മുടി തോർത്തുന്ന അവളെയാ..... ഞാൻ രണ്ടും കല്പിച്ചു റൂമിലേക്ക് കയറിയതും പെട്ടന്ന് അവളെന്നെ ഒരു നോട്ടം എറിഞ്ഞു...... "എന്താ???? " "എന്ത് എന്താ എന്ന്????? ഞാൻ കിടക്കാൻ വന്നതാ!!!" "കിടക്കാനോ????? ഇവിടെയോ?????" "ഷുവർ..... " "നോ വെ...... അതിന് ഞാൻ സമ്മതിക്കില്ല..... നീ വേറെ എവിടെ എങ്കിലും പോയി കിടന്നോ????? " "അതിന് ഇവിടെ വേറെ റൂം നിന്റെ മറ്റവൻ പിള്ളേച്ചൻ ഉണ്ടാക്കി വെച്ചിട്ടുണ്ടോ ടി?????? " "തെ...... കൂടുന്നുണ്ട് നിനക്ക്...... !" "പോടീ ഓളെ !"എന്നും പറഞ്ഞ് ഞാൻ ബാഗ് അവിടെ വെച്ച് ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി നല്ല ഐശ്വര്യം ഉള്ള അനാർക്കലിയും എടുത്ത് ഇട്ട് തായേക്ക് ഇറങ്ങി...... തായേ എത്തിയപ്പോ ഐറ അടുക്കളയിൽ കാര്യമായി എന്തോ പണിയിലാ...... !ഞാൻ ശല്യം ചെയ്യേണ്ട എന്ന് കരുതി എല്ലാർക്കും ഫുഡ്‌ കഴിക്കാൻ ഫുഡ്‌ എല്ലാം ഡൈനിങ്ങ് ഹാളിൽ കൊണ്ട് വെക്കുന്നതിൽ സഹായിച്ചു....... "ദിഫു..... നീ ചെന്ന് മേലെന്നു ഐനോനേം അനൂനേം ജാനിനേം നൂറിനേം വിളിച്ചോണ്ട് വാ..... !"എന്ന് ഉമ്മ പറഞ്ഞതും ഞാൻ ശെരി എന്നും പറഞ്ഞ് മേലേക്ക് വിട്ടു....... അവരുടെ റൂം തുറന്ന് അകത്തേക്ക് തല ഇട്ടു എല്ലാത്തിനെയും വിളിച്ചു....... "എല്ലാരേം ഫുഡ്‌ കഴിക്കാൻ വിളിക്ക്ണ്ട്...... നൂറേ.... ജാനേ.... അനു..... എല്ലാം വാ !"എന്ന് പറഞ്ഞ് ആലമിനെ ഒയിച്ചു ബാക്കി എല്ലാരേം വിളിച്ചപ്പോ ആലം ഒയിച്ചു എല്ലാരും ഇറങ്ങി...... ഇനി ഇവനെ പ്രതേകിച്ചും വിളിക്കണോ???? /? "റൂഹേ...നീ വരുന്നില്ലേ???? "അനു ആണ്....... "ഇല്ലടാ..... ഇവൾ എന്നേ വിളിക്കട്ടെ...... നിങ്ങൾ പൊക്കോ "എന്ന് അവന് പറഞ്ഞതും എല്ലാരും ഒന്ന് ഇരുത്തി നോക്കി കൊണ്ട് ഇറങ്ങി പോയി...... കോപ്പ്...... ഇവനെ വിളിക്കാതെ പോയാ ഉമ്മാക്ക് സംശയം തോന്നും...... വിളിക്കുക അല്ലാതെ വഴി ഇല്ലാ "നിന്നോടും കൂടെയാ "എന്നും പറഞ്ഞ് പോകാൻ നിന്നതും അവന് എന്റെ അടുത്തേക്ക് വന്ന് എന്നേ അകത്തേക്ക് വലിച്ചിട്ടു കൊണ്ട് എന്റെ മുടികളെ ചെവിക്ക് അരികിലേക്ക് വകഞ്ഞു മാറ്റി....... ഞാൻ ദേഷ്യത്തോടെ അവനെ പിടിച്ചു തള്ളി എങ്കിലും അവനൊരു പടി അനങ്ങിയില്ല !! "ആലം..... മാറിക്കോ...... നിന്റെ തോന്നിവാസം എന്നോട് വേണ്ട....... മാറി നിക്കെടാ "എന്ന് പറഞ്ഞ് തള്ളിയതും അവന് പിറകിലേക്ക് പോയ അതേ സ്പീഡിൽ എന്നേ വന്ന് ഇടിച്ചു....... "യൂ ലുക്ക് സോ ക്യൂട്ട് ഇൻ ദിസ്‌ ഡ്രസ്സ്‌....... !"എന്നും പറഞ്ഞവൻ എന്റെ മുടിയിൽ കളിക്കാൻ നിന്നതും ഞാൻ ദേഷ്യത്തോടെ പൂർണ്ണ ശക്തിയും എടുത്തു അവനെ പിടിച്ചു തള്ളി........ "എന്നേ തൊടാനും പിടിക്കാനും നിൽക്കണ്ട...... അത് നിന്റെ നല്ലതിന് ആകില്ല "എന്നൊരു വാണിംഗ് കൂടെ കൊടുത്ത് ഞാൻ ഇറങ്ങി പോന്നു....... ദേഷ്യം കൊണ്ട് ഞാൻ അടിമുടി തരിച്ചു.......ആലം...... നീ കളി കാണാൻ പോകുന്നതേ ഒള്ളൂ...... ഇപ്പൊ ബോൾ എന്റെ പോസ്റ്റിൽ ആണ്...... ഇനി ഞാൻ കളിക്കും....... മനസ്സിൽ പലതും കണക്ക് കൂട്ടി ഞാൻ ഡൈനിങ്ങ് ഹാളിൽ എത്തിയപ്പോ രണ്ട് സീറ്റ് എനിക്കും ആലമിനും വേണ്ടി ഒഴിച്ചു ഇട്ടിട്ടുണ്ട്......അതും ഒപ്പം........ ആലം എന്തായാലും ഈ അവസരം മുതലാക്കും...... ഞാൻ എന്റെ സേഫ്റ്റി ക്ക് വേണ്ടി ഒരു മുട്ട് പിൻ കയ്യിൽ കരുതി...... ഞാൻ കൈ കഴുകാനായി വെയിസിന്റെ അടുത്തേക്ക് പോയതും മുന്നിലുള്ള കണ്ണാടിയിലൂടെ ആലം വരുന്നതും ഞാൻ കണ്ടു...... പോവാന് തുനിഞ എന്റെ കഴുത്തിലൂടെ കൈ കൊണ്ട് പോയി അവന് അവന്റെ കൈ കഴുകി....... "ഹഹ.....മിസ്സിസ് ആലം....... കളി കണ്ടനോട്‌ വേണ്ട !"എന്നും പറഞ്ഞവൻ എന്റെ കയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന പിന് എടുത്തു മാറ്റി...... "അപ്പൊ എന്റെ സിങ്കറാണി വാട്ട....... വെയ്റ്റിംഗ് !"എന്നും പറഞ്ഞവൻ എന്നേ നോക്കി ഓറ്റ പിരികം പൊക്കി വന്ന് ഇരിക്കാൻ ആക്ഷൻ കാട്ടി പോയി........ ഷിറ്റ്.......... ആലം....... ദേഷ്യം ഒന്നാകെ അരിച്ചു കയറിയതും ഞാൻ മുഖത്തു ഒരു വെപ്പ് പുഞ്ചിരി വെച്ച് മനസ്സില്ലയില്ലാ മനസ്സോടെ പോയി ഇരുന്നു...... അപ്പോയെക്കും അവിടുത്തെ സെർവെന്റ് ഇത്ത എനിക്ക് ഫുഡ്‌ വിളമ്പി....... ഇതൊരു അവസരം ആയി കണ്ടു കൊണ്ട് ഞാൻ എണീറ്റു....... "ഇത്ത ഇരുന്നോ......ഞാൻ പിന്നെ കഴിച്ചോളാം...... എനിക്ക് നല്ല വിശപ്പില്ല......... !" "അള്ളാഹു റബ്ബി....... വേണ്ട വേണ്ട....... ഞാൻ കിച്ചണിൽ കഴിച്ചോളാ...... മോൾ ഇരിക്കാൻ നോക്ക്....... !" "നീ ഇരുന്നോ????? സുഹ്‌റ ഇരുന്നോളും....... "(സുഹ്‌റ സെർവെന്റ് ആണ്)ഉമ്മാ അതും പറഞ്ഞ് എന്നേ നോക്കി...... "വേണ്ട ഉമ്മാ...... വിശപ്പില്ല !"എന്നും പറഞ്ഞ് ആലമിനു മാത്രം കേൾക്കാൻ പാകത്തിൽ "ഇനി സുഹ്‌റത്താനെ കേറി പിടിച്ചോ"എന്നും പറഞ്ഞ് ഭക്ഷണം വേണ്ടെന്ന് വെച്ച് പോയതും എല്ലാരും തടഞ്ഞു.........പക്ഷെ ഇപ്പൊ ഇരിക്കുന്നത് നല്ലതല്ല........ വിശന്നിട്ടു മനുഷ്യൻ കൊടൽ കരിഞ്ഞു മണക്കുന്നുണ്ട്.....എന്നാലും വേണ്ടി ഇല്ലാ...... ആലമിന്റെ മുന്നിൽ പെടാൻ വയ്യ.......... ഞാൻ നേരെ ടെറസിലേക്ക് വിട്ടു....... നല്ല തണുത്ത കാറ്റ് വീശിയതും ഞാനൊന്ന് കണ്ണടച്ചു പിടിച്ചു...... ____________ 【ആലം】 സിങ്കറാണി എന്നേ പേടിച്ചു എണീറ്റത് ആണെന്ന് മനസ്സിലായതും ഞാൻ തടുക്കാൻ പോയില്ല...... കാരണം അതിലും വലിയ പണി എന്റേൽ ഉണ്ട്......... (തുടരും.....)
#

📙 നോവൽ

📙 നോവൽ - PART 43 Aaalam Rani kir Sunarya Sunri mi - ShareChat
17.4k കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം