@surumiharis
@surumiharis

Surumi Haris

ഷെയര്‍ചാറ്റ് പൊളിച്ചു

#

📔 കഥ

കഥ ഫുൾ പാർട്ട്‌ ഒന്നാകാൻ വിധിച്ചിട്ടുണ്ടെന്ക്കിൽ ഈ പഴയ തറവാട് വീട്ടിലാണ് ഒരമ്മ യും പെണ്മക്കളായ സീതയും സൗമ്യയും താമസിച്ചിരുന്നത്, ചെറുപ്രായത്തിൽ അച്ഛൻ മരിച്ചു പിന്നെ മറ്റുള്ളവരുടെ ഔധാര്യം കൊണ്ടു മാത്രമാണ് സീത പഠിച്ചതും ഇപ്പോൾ ഒരു ടീച്ചറായി work ചെയ്യുന്നതും സൗമ്യ കോളേജ് student ആണ്, സീതയാണ്‌ സൗമ്യയയെ പഠിപ്പിക്കുന്നതും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും , അത് കൊണ്ട് തന്നെ അവൾക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു 😄 സൗമ്യയ്ക്ക് അവളുടെ കോളേജിലെ മാഷിനോട് ഒരു പ്രണയം ❤️ , അയാളെ കാണാൻ വേണ്ടി മാത്രമാണ് അവൾ പോവുന്നത് തന്നെ, അയാളുടെ ക്ലാസ്സിൽ ഇരിക്കുമ്പോൾ അവൾ വേറെ ലോകത്തായിരിക്കും, അയാളെ കാണാനായിട്ട് ഓരോ സംശയം കൊണ്ട് സ്റ്റാഫ്‌റൂമിൽ പോവുമായിരുന്നു, അവരുടെ വീടിനടുത്ത് വാടക വീട്ടിൽ താമസിക്കുന്നയാളാണ് ശ്യാം. അവന് അപ്പുറത്തെ പെൺകുട്ടിയെ ഒരുപാട് ഇഷ്ട്ടായിരുന്നു❤️, അത് സീതയുടെയും ശ്യാമ യുടെയും വീടാണ് കേട്ടോ,,, അടുത്ത വീടായത് കൊണ്ട് അവൻ എപ്പോഴും അവളെ ശ്രദ്ധിക്കാറുണ്ട്, എന്നാൽ പേര് അറിയില്ലെന്ന് മാത്രമല്ല ആളെ നേരിട്ട് കണ്ടിട്ട് പോലുമില്ല, ആകെ അവനറിയുന്നത് അവളുടെ മുടിയിൽ എപ്പോഴും കാണുന്ന മുല്ലപ്പൂവിനെയാണ്‌ , ഒരിക്കൽപ്പോലും അവളുടെ മുഖം കാണാനായിട്ടില്ല ശ്യാമിന് പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല, ആ വീട്ടിൽ രണ്ടുപെൺകുട്ടികൾ ഉണ്ടെന്ന് പോലും ശ്യാമിന് അറിയില്ല, അങ്ങനെ ഇരിക്കെ ആണ്, ശ്യാമിന്റെ അമ്മ മകൻ താമസിക്കുന്ന ആ വീട്ടിലേക്ക് വന്നത് ഒരു കല്യാണ ആലോചനയെ കുറിച് പറയാനാണ് അവർ വന്നത്, എന്നാൽ ശ്യാം തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞു, ഇതിനിടയിൽ സൗമ്യ തന്റെ ഇഷ്ട്ടം മാഷോട് തുറന്നുപറയുന്നു, മാഷിന്റെ പേര് അറിയണ്ടേ ശ്യാം , തന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാണെന്നും താനൊരു സ്റ്റുഡന്റ് അല്ലെ എന്നും ഗുരുക്കൻ മാരെ ഇങ്ങനെ ആണൊ കാണുന്നത് എന്നും ശ്യാം സൗമ്യയോട് പറഞ്ഞു, സൗമ്യ ആകെ തകർന്നു പോയി, താൻ ഇത്രനാളും മനസ്സിൽ കൊണ്ട് നടന്നിട്ട് അവസാനം,,,,, 😒 അവളുടെ കണ്ണിനെ അവൾക്ക് നിയന്ത്രിക്കാനായില്ല, അവളുടെ കണ്ണിൽനിന്നും ധാരയായി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു, 😔 അയാളുടെ മനസറിയാതെ മനസ്സിൽ ആശ നിറച്ചത് തന്റെ തെറ്റ് എന്നവൾ മനസ്സിൽ വിചാരിച്ചു, എന്ക്കിലും സൗമ്യയുടെ കണ്ണുകൾ അത് അനുസരിച്ചില്ല, ക്ലാസ്സ്‌ കഴിഞതോ അവളറിഞ്ഞില്ല, വീട്ടിലേക്കുള്ള വഴികൾക്കും തന്റെ മനസ് പോലെ ദൂരം കൂടുന്നതായി തോന്നി അവൾക്ക്, വീടിന്റെ അടുത്തെത്തിയതും അവൾ തന്റെ കണ്ണുനീർ പതിയെ തുടച്ചു, എന്ത് ചെയ്താലും ചേച്ചിക്ക് തന്റെ കണ്ണുകളെ മനസിലാവും എന്നവൾ ഊഹിച്ചു, വീടിന്റെ മുന്നിലെത്തിയപ്പോൾ അവിടെ ഒരു സ്ത്രീയെ കണ്ടു, അവരുടെ അടുത്ത് ചേച്ചിയും അമ്മയും നിൽപ്പുണ്ടായിരുന്നു, സൗമ്യയുടെ വിചാരിച്ചതു പോലെ തന്നെ സീത അവളുടെ കണ്ണുകണ്ടിട്ടാവണം എന്ത് പറ്റിയെന്നു ചോദിച്ചത്, അവൾ തലവേദന ആണെന്നും പറഞ്ഞു, സൗമ്യയെ കണ്ടതും അമ്മ ആ സ്ത്രീയ്ക്ക് അവളെ സീതയുടെ അനിയത്തി ആണെന്ന് പറഞ്ഞു, സൗമ്യ അവിടെ നിൽക്കാതെ റൂമിലേക്ക് പോയി, മുടിയിലുള്ള മുല്ലപ്പൂ എടുത്തു ദൂരെ എറിഞ്ഞു, സൗമ്യയ്ക്ക് മുല്ല ഒരു പാട് ഇഷ്ട്ടമാണ്, എല്ലായ്പോഴും അവളുടെ മുടിയെ അഴക് കൂട്ടുന്നത് മുല്ലപ്പൂവാണ്, എന്നിട്ടവൾ തലയിണയിൽ മുഖമമർ ത്തി പിടിച്ചു കരഞ്ഞു, ചേച്ചി പുറത്തു നിന്നു വിളിച്ചപ്പോളാണ് താൻ കരയുകയാണെന്ന് അവൾ ഓർത്തത് വേഗത്തിൽ മുഖം തുടച്ചവളൾ പുറത്തേക്ക് ഇറങ്ങി, സീത അവളോട് തലവേദന കുറവുണ്ടോ എന്ന് ചോദിച്ചപ്പോൾ സൗമ്യ ഉണ്ട് എന്നും പറഞ്ഞു, അമ്മ സൗമ്യയോട് പറഞ്ഞു, നേരത്തെ വന്ന സ്ത്രീയുടെ മകനാണ് അപ്പുറത് താമസിക്കുന്നത്, അവർ ഒരു കാര്യംകൂടി പറയാൻ വന്നതാണ് സൗമ്യ എന്താണ് എന്ന ഭാവത്തോടെ അമ്മയെ നോക്കിയപ്പോൾ അമ്മ തുടർന്നു, അവരുടെ മരുമകളായി സീതയെ കൊടുക്കുമോ എന്ന് ഇത് പറഞ്ഞിട്ടും സൗമ്യയുടെ ഭാവ വിത്യാസം കാണാത്തതു കൊണ്ട് അവളുടെ അമ്മ ചോദിച്ചു നിന്റെ തലവേദന കുറഞ്ഞില്ലേ എന്ന് അവൾ കുറഞ്ഞു എന്ന രീതിയിൽ തലയാട്ടി, ഇതിലും വലിയ സന്തോഷം തനിക്ക് വേറെ ഇല്ല എന്നിട്ടും കൂടി തനിക്ക് മാത്രം എന്നവൾ ഓർത്തു, എന്തായി എന്ന ആകാംഷയിൽ ശ്യാo അമ്മ വീട്ടിലേക്ക് തിരിച്ചു വരുന്നതും നോക്കി ഇരിക്കുകയാണ്, അമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ട ശ്യാമിന് സമാധാനമായി, എന്നിട്ട് അവനോട് അമ്മ പറഞ്ഞു, അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, കുട്ടിയെ എനിക്ക് ഇഷ്ട്ടായി, സ്കൂൾ ടീച്ചർ ആണ്, നിനക്ക് പേരും അറിയില്ലല്ലോ സീത എന്നാണ് അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു, അപ്പോൾ അമ്മ പറഞ്ഞു അവർ രണ്ട് പെൺകുട്ടികളാണ്, ഇവളുടെ ഇളയതു കോളേജിലാണ് പഠിക്കുന്നത്, എന്നാൽ സീതയ്ക്ക് ഈ വിവാഹത്തിന് ഇഷ്ട്ടമുണ്ടായിരുന്നില്ല, സീതയ്ക്ക് അവൾ പഠിപ്പിക്കുന്ന സ്കൂളിലെ നന്ദൻ മാഷിനെ ഇഷ്ട്ടമായിരുന്നു, നന്ദനും സീതയെ ഒരുപാടിഷ്ട്ടമാണ്, സീതയോട് പറഞ്ഞിട്ടുണ്ടങ്കിലും അമ്മയ്ക്കും അനിയത്തിക്കും സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ്, എന്നവൾ പറഞ്ഞു, നന്ദൻ സർ ഈ ആഴ്ച അച്ഛനും അമ്മയെയും കൂട്ടിവരാമെന്നു പറഞ്ഞ് നാട്ടിലേക്ക് പോയതാണ് അപ്പോഴേക്കും അവർ,,,, സൗമ്യ കോളേജിൽ പോവുന്നുണ്ടെങ്കിലും മാഷിനെ കാണുമ്പോൾ ഒഴിഞ്ഞു മാറാറാണ് പതിവ്, ഇപ്പോൾ ക്ലാസ്സ്‌ എടുക്കുമ്പോൾ അയാളുടെ മുഖത്തു ശ്രദ്ദിക്കാറെ ഇല്ല, അങ്ങനെ ഇന്നാണ് സീതയെ പെണ്ണുകാണാൻ ശ്യാം വരുന്നത് , സൗമ്യ ചേച്ചിയെ ഒരുക്കുന്ന തിരക്കിലാണ്, അവർ വന്നു എന്ന് അമ്മ പറഞ്ഞതും സൗമ്യ ആദ്യം ഞാൻ കാണട്ടെ എന്ന് പറഞ്ഞു ഓടി പോയി ജനൽ വഴി എത്തി നോക്കി ചെറുക്കന്റെ അച്ഛൻ അമ്മ ചേച്ചി ലാസ്റ്റ്‌ൽ ഇരിക്കുന്ന ചെറുക്കന്റെ മുഖം കണ്ടതും അവളൊന്നു ഞെട്ടി ശ്യാം സർ അവൾക്ക് മേലാകെ ചുട്ടു പൊള്ളുന്നതു പോലെ തോന്നി, താൻ സ്നേഹിച്ചയാൾ ചേച്ചിയുടെ ഭർത്താവായി ഈ വീട്ടിൽ,,,,, ഒരു നിമിഷം കൊണ്ട് ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ എന്നവൾ ആശിച്ചു, ശ്യാമും സീതയും തമ്മിൽ കണ്ടു, അവൻ ആദ്യം നോക്കിയത് അവളുടെ മുടിയിലെ മുല്ലപ്പൂവിനെയാണ്‌, ശ്യാമിന് അവളെ ഇഷ്ട്ടമായി, സീത മനസ്സിലെ ഇഷ്ട്ടം മറച്ചുവെച്ച് പുറത്ത് ചിരിച്ചു കൊണ്ട് അവർക്ക് മുന്നിൽ നിന്നു, സൗമ്യ എല്ലാത്തിൽ നിന്നും മാറിനിന്നു, കണ്ണുനീർ അവളെ തഴുകുന്നുണ്ടായിരുന്നു, തന്നെ മാഷ് കണ്ടാൽ അവൾക്ക് ഒരു തരം ഭയം അനുഭവപ്പെട്ടു, ഇനി താൻ കാരണം തന്റെ ചേച്ചിയെ വേണ്ടെന്ന് പറയുമോ അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ മാറിമറിഞ്ഞു, അപ്പോഴാണ് അമ്മ വന്ന് അവളെ വിളിച്ചത് അവർ നിന്നെ അന്വേഷികുന്നുണ്ടെന്നുo പറഞ്ഞു, തന്നെ എന്തിനാ കാണുന്നതെന്നും ചേച്ചിയെ കണ്ടില്ലേ എന്നും സൗമ്യ പറഞ്ഞു നോക്കി, എന്നാൽ അമ്മ അവളെയും കൂട്ടി അവരുടെ മുന്നിലേക്ക് പോയി, ഇതാണ് എന്റെ ഇളയമകൾ എന്നും പറഞ്ഞു പരിചയപ്പെടുത്തി, സൗമ്യയ്ക്ക് മാഷ് എങ്ങനെ accsept ചെയ്യും എന്ന പേടിയായിരുന്നു, ഇവളെയാണോ എനിക്ക് പരിചയപ്പെടുത്തുന്നത് ഇവൾ എന്റെ സ്റ്റുഡന്റ് ആണെന്നും നല്ല പരിചയമുണ്ടെന്നും ശ്യാം ചിരിച്ചുകൊണ്ട് പറഞ്ഞു, സൗമ്യ പെട്ടന്ന് തന്നെ ചേച്ചിയുടെ അടുത്തേക്ക് പോയി, ചേച്ചിക്ക് ഇഷ്ട്ടപെട്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ എനിക്കും ഇഷ്ട്ടമാണെന്ന് സീത പറഞ്ഞു, ചേച്ചിയുടെ വാക്കുകൾ സൗമ്യയയെ കൂടുതൽ തളർത്തി ഇത്രയും തന്നെ ഇഷ്ട്ടപെടുന്ന ചേച്ചിയെ ഓർക്കാതെ ഞാൻ ഗുരു സ്ഥാനത്ത് ഉള്ള ഒരു ആളോട്,,, അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി, അവർക്ക് ഇഷ്ട്ടപെട്ടു എന്ന് അപ്പോൾ തന്നെ അറിയിച്ചു, അടുത്ത ആഴ്ച്ച നിശ്ചയം വെക്കാൻ തീരുമാനിച്ചു, അങ്ങനെ ശ്യാമിന്റെയും സീതയുടെയും നിശ്ചയവും കഴിഞ്ഞു, അടുത്ത മാസത്തേക്ക് ഉറപ്പിച്ചു, സൗമ്യ എല്ലാം മറന്ന് ചേച്ചിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളിളാണ്, എന്ക്കിലും മാഷിന്റെ മുമ്പിൽ പെടാതെ നടക്കാറാണ് പതിവ്, ഈ സമയം കൊണ്ട് നാട്ടിൽ പോയ നന്ദൻ തിരിച്ചു വന്നു, ഇതൊന്നും അറിയാതെ സീതയെ വഴിയിൽ കാത്തുനിന്നു, സീതയേ പതിവിലും സുന്ദരി ആയി തോന്നി നന്ദൻ അച്ഛനും അമ്മയെയും കൂട്ടി ഇന്നാണ് വന്നത്, തന്നെ കാണാൻ അമ്മ തിരക്ക് കൂട്ടുന്നുണ്ട്, ഞങ്ങൾ നാളെ അങ്ങോട്ട്‌ വരുന്നുണ്ട് നന്ദൻ സീതയോട് പറഞ്ഞു, സീതയ്ക്ക് നന്ദനോട് എന്ത് പറയണം എന്നറിയാതെ ,,,,,, എന്റെ നിശ്ചയം കഴിഞ്ഞു, അടുത്ത മാസം കല്യാണമാണ്, എപ്പോഴായാലും സീതക്കായിട്ട് ഒരു ഇഷ്ടമില്ല എല്ലാവരും ഇഷ്ട്ടപ്പെടുന്നതാണ് എന്നും സീതയുടെ ഇഷ്ട്ടം എന്നവൾ നന്ദനെ നോക്കാതെ പറഞ്ഞു, ഇത് കേട്ട നന്ദനിൽ ഒരു തരം ഞെട്ടലുണ്ടായി, സീത അവിടുന്ന് നന്ദനെ നോക്കാതെ നടന്നകന്നു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു, നന്ദൻ അപ്പോഴും അവിടെ നിൽക്കുന്നുണ്ടായിരുന്നു എന്താണ് നടന്നത് എന്നറിയാതെ,,, ശ്യാം നിശ്ചയത്തിന് ശേഷം കല്യാണ ആവിശ്യങ്ങൾക്കായി കോളേജിൽ വരവ് കുറഞ്ഞു അത് സൗമ്യയ്ക്ക് ഒരു ആശ്വാസമായിരുന്നു, എന്ക്കിലും വിവാഹം കഴിഞ്ഞാൽ എന്തു ചെയ്യും എന്നത് അവളുടെ മുന്നിലൊരു ചോദ്യ ചിഹ്നമായി, ഒരു ദിവസം സീത വരുന്ന വഴിയിൽ ശ്യാം കാത്തിരുന്നു അവൾക്കുള്ള സമ്മാനമായി അതവൻ അവളുടെ കയ്കളിൽ വെച്ചുകൊണ്ട് പറഞ്ഞു ഇത് നിനക്കുള്ളതാണ്, നിനക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്, അവൾ അത് അഴിച്ചു നോക്കി മുല്ലപ്പൂവ് , അവനെ നോക്കിയ അവളോട് അവൻ പറഞ്ഞു, നീ മുല്ലപ്പൂവ് ചൂടാറില്ലേ സീത ഇല്ലെന്നും സൗമ്യയാണ് എപ്പോഴും ചൂടി നടക്കാറെന്നും അവൾക്ക് കൊടുക്കാമെന്നുo , പറഞ്ഞ് സീത നടന്നു നീങ്ങി, ഇത് കേട്ട ശ്യാം ഞെട്ടി, തന്നോട് ഇഷ്ട്ടം പറഞ്ഞവളെയാണോ ഇത്രയും നാൾ താൻ തേടി നടന്നത് അവളെ ആണെന്നറിയാതെ ,, അവൻ എന്തു ചെയ്യുമെന്ന് അറിയാതെ ,,,,, അവൻ കോളേജിൽ പോയി സൗമ്യയെ കണ്ടു തന്നെയാണ് താൻ സ്നേഹിച്ചതെന്നും, ആദ്യമായി കണ്ടതും ഒക്കെയും പറഞ്ഞു, പക്ഷെ ചേച്ചിക്ക് ആശ കൊടുത്തിട്ട് അതിന്റ സന്തോഷം ഇല്ലാതാക്കി എനിക്ക് ഒരു ജീവിതം വേണ്ട, ഞങ്ങൾക്ക് വേണ്ടിയാണ് ആ പാവം ജീവിക്കുന്നത് തന്നെ, അത് കൊണ്ട് മാഷേ എനിക്ക് സ്നേഹിക്കാൻ പറ്റില്ല, എന്നോട് ക്ഷമിക്കണം,,, എന്നവൾ പറഞ്ഞപ്പോൾ ശ്യാമിനു ഭ്രാന്ത്പിടിക്കുന്നതു പോലെ തോന്നി, കുറച്ചു നാളുകൾക്കുമുമ്പ് സൗമ്യ കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നു ഇത്, എന്തിനാ ഇങ്ങനെ ഒരു പരിക്ഷണം എന്നവൾ മനസ്സിൽ ദൈവത്തോട് ചോദിച്ചു കൊണ്ടേയിരുന്നു , അതോടൊപ്പം അവളുടെ കണ്ണുകളിൽ നനവ് പടർന്നു കഴിഞ്ഞിരുന്നു, നന്ദൻ അവിടുന്ന് ട്രാൻസ്ഫർ വാങ്ങി സ്വന്തം നാട്ടിലേക്ക് പോവുകയാണെന്ന് സീതയോട് പറഞ്ഞു, ഒപ്പം എല്ലാ വിധ മംഗളാഷംസകളും നേർന്നു, ശ്യാം സൗമ്യയെ കാണാൻ ശ്രമിച്ചങ്കിലും അവൾ കാണാൻ സമ്മതിച്ചില്ല, ശ്യാമും സീതയും തമ്മിൽ കാണാതിരിക്കാനും സൗമ്യ ശ്രമിച്ചു, കല്യാണത്തിന് രണ്ട് ദിവസം സീതയുടെ റൂമിലെത്തിയ സൗമ്യ മേശപ്പുറത്ത് ഡയറി കണ്ടത്, സീത എഴുതാറുണ്ട് എന്നാൽ, അന്ന് ഡയറി കാണാതിരിന്നപ്പോൾ ചോദിച്ചതാണ് അപ്പോൾ പറഞ്ഞു അത് കത്തിപ്പോയെന്ന് എന്തായാലും എടുത്തു നോക്കാമെന്ന് വിചാരിച്ചു അവളത് തുറന്നു, അതിലെ വാക്കുകൾ അവളെ സന്തോഷo കൊണ്ട് കണ്ണ് നിറയിച്ചു, എന്തു ചെയ്യണമെന്നറിയാതെ അവൾ,,,, നന്ദനോടുള്ള അവളുടെ സ്നേഹത്തെ പറ്റിയും അതിലുണ്ടായിരുന്നു, അവൾ ആ ഡയറി ശ്യാമിനെ കാണിച്ചു, അവൻ നന്ദൻ നിൽക്കുന്ന വീട്ടിൽ പോയെങ്കിലും അയാൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയെന്ന് പറഞ്ഞു, എങ്ങനെയൊക്കെയോ ശ്യാം റെയിൽവേ സ്റ്റേഷനിൽ നിന്ന് അയാളെ കണ്ടു പിടിച്ചു, എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു, എന്നാൽ ഇതൊന്നും സീത അറിഞ്ഞില്ല, അവിടെ പന്തലും കതി ർ മണ്ഡഭവും ഒരുങ്ങി, സീത ഉള്ളിലെ വേദന പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു, മുഹൂർത്തമായപ്പോൾ ആൾക്കൂട്ടത്തിൽ നന്ദനെ കണ്ടപ്പോൾ സീതയുടെ മനസൊന്നു പിടഞ്ഞു, എന്ക്കിലും അവളതു പുറത്തുകാണിച്ചില്ല, ചേച്ചിയുടെ വിഷമം കണ്ട സൗമ്യ എല്ലാം സീതയോട് പറഞ്ഞു, സീതയുടെ സന്തോഷം കണ്ട സൗമ്യയയുടെ കണ്ണുകൾ നിറഞ്ഞു, രണ്ട് കതിർ മണ്ഡഭത്തിലായി ശ്യാം സൗമ്യയുടെ കഴുത്തിലും നന്ദൻ സീതയുടെ കഴുത്തിലും താലി ചാർത്തി,,,,,😍😍😍
16.6k കണ്ടവര്‍
2 ദിവസം
#

📔 കഥ

കഥ ഫുൾ പാർട്ട്‌ ഇവൾ ഷംന ഡിഗ്രി ലാസ്റ്റ് ഇയർ സ്റ്റുഡന്റ്, കറുപ്പിന് ഏഴഴകാണ് എന്ന് പറയും പോലെ അവളുടെ നിറവും കറുപ്പാണ്, അവൾക്ക് വിവാഹങ്ങൾ വരുന്നുണ്ടെങ്കിലും ഒന്നും ശെരിയാവാറില്ല, പെണ്ണ് കറുപ്പാണെന്ന് പറഞ്ഞ് ഒഴിവാകാറാണ് പതിവ്, ഷംനയ്ക്കും ഒരുങ്ങി കെട്ടി വരുന്നവർക്ക് മുന്നിൽ നില്കുന്നത് മടുത്തിരുന്നു, എന്നാലും തന്റെ വീട്ടുകാരുടെ വിഷമം കണ്ട് അവളൊന്നും പറയാറില്ലായിരുന്നു, അങ്ങനെ ഇരിക്കെ ആണ് ദൂരെ നിന്നും ഒരു വിവാഹലോചന വന്നത്, അവന്റെ പേര് ജുനൈദ് , ഒരു ഷോപ്പ് നടത്തുന്നു, കാണാനും സുന്ദരൻ അവനെ കണ്ടപ്പോൾ തന്നെ എല്ലാരും പറഞ്ഞു ഇത് നടക്കില്ലന്ന് എല്ലാ പെണ്ണുകാണൽ ചടങ്ങ് പോലെ അതും മുറ പോലെ തന്നെ നടന്നു , എന്നാൽ എല്ലാത്തിനും വിപരീതമായി ജുനൈദിന് ഷംനയെ ഇഷ്ട്ടപെട്ടു, എല്ലാവർക്കും അത്ഭുതമായിരുന്നു അവൻ ഷംനയെ ഇഷ്ട്ടപെട്ടത് കാരണം ഇതിലും മൊഞ്ചു കുറഞ്ഞവർ വന്നിട്ട് അവളെ ഇഷ്ട്ടപെടാതെ പോയിട്ടുണ്ട്, പിന്നെ ഷംനയുടെ സന്തോഷം പറയാനുണ്ടോ, ആഗ്രഹിച്ച പോലെ മകൾക്ക് നല്ലത് വന്നപ്പോൾ മാതാപിതാക്കൾക്കും തങ്ങളുടെ നെഞ്ചിലെ തീ അണഞ്ഞത് പോലെ തോന്നി, അങ്ങനെ അവരുടെ വിവാഹം എല്ലാവരുടെയും ആശംസകളോടെ നടന്നു, എന്നാൽ അവളുടെ സന്തോഷത്തിനു ഏറെ നാളത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല, ആദ്യമൊക്കെ സ്നേഹത്തോടെ പെരുമാറിയ ജുനൈദിൽ പെട്ടന്നുണ്ടായ മാറ്റം ഷംനയിൽ ഞെട്ടലുണ്ടാക്കി, അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും അവൻ മറന്നു, ദിവസങ്ങൾ കഴിയുന്തോറും അവൻ അവളോട് സംസാരിക്കാതായി, കഴിയുന്നതും അകലം പാലിക്കാൻ തുടങ്ങി, ഇതൊക്കെ അവളെ വല്ലാതെ തളർത്തി, ഇതിനെ കുറിച് അവളൊരിക്കൽ അവനോട് ചോദിച്ചു ജുനൈദ് പറഞ്ഞ വാക്കുകൾ ഷംന ഞെട്ടലോടെ ആണ് കേട്ടത് നിന്നെ അന്നെനിക്ക് ഇഷ്ട്ടമായി തന്നെയാ വിവാഹം ചെയ്തത് അത് അന്നത്തെ എന്റെ ബുദ്ധി മോശം , ഇപ്പോഴാണ് അത് മനസിലായത് നിന്നെ ആൾക്കാരുടെ മുന്നിൽ കൊണ്ട് ചെന്നാൽ എനിക്കാണ് നാണക്കേട് , ഇനി മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്തരുത് , കാക്ക കറുപ്പും കൊണ്ട്,,,,, എന്റെ ഫ്രണ്ട്സിന്റെ എല്ലാം ഭാര്യമാരുടെ ഇടയിൽ എന്റെ ഭാര്യ മാത്രം ,,,, നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ, നീ ഇവിടെ നിൽക്കുകയാണെങ്കിൽ ഒരിക്കലും ഒരു ഭാര്യയയുടെ സ്ഥാനം നിനക്ക് ഉണ്ടാവില്ല, അവൾ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളായിരുന്നു അത് , അവൾ ആകെ തകർന്നു പോയി, ജുനൈദ് ഷംനയെ വീട്ടിൽ കൊണ്ട് പോയി വിട്ടു, അവളുടെ ഉമ്മയും ഉപ്പയും അവന്റെ കാലിൽ വീണു കരഞ്ഞു പറഞ്ഞിട്ടും അവൻ കേട്ടില്ല, അവൻ അവിടുന്ന് പോവുന്നത് അവൾ കണ്ണീരൊടെ നോക്കി നിന്നു, ജുനൈദ് തന്നെ തിരിച്ചുകൊണ്ടു പോകാൻ വരുമെന്നവൾ ഉറച്ചു വിശ്വസിച്ചു, എന്നാൽ പിന്നെ ജുനൈദ് വന്നില്ല, വർഷങ്ങൾ പിന്നിട്ടു അവളുടെ സന്തോഷം ആഗ്രഹിക്കുന്നവർക്ക് വേണ്ടി മുടങ്ങിയ പഠിപ്പ് പൂർത്തികരിച്ചു, അവൾ ഇന്നൊരു നഴ്‌സ്‌ ആണ്, അതിനിടയിൽ ആരോ പറഞറിഞ്ഞു ജുനൈദ് വേറെ വിവാഹം ചെയ്‌തെന്ന്, പക്ഷെ ഷംന മറ്റൊരു വിവാഹത്തിന് തയ്യാറായില്ല അവനെ ഇപ്പോഴും കാത്തിരിക്കും പോലെ,,,, നാളുകൾക്ക് ശേഷം ഹോസ്പിറ്റലിൽ ഒരു accsident കേസ് വന്നു, ചോരയിൽ മുങ്ങിയ ആളെ കാഷ്യാലിറ്റിയിൽ കൊണ്ട് വന്നു, കാഷ്യാലിറ്റി യിൽ അപ്പോൾ ഷംനയെ ഉണ്ടായിരുന്നുള്ളൂ, ഡോക്ടർ വരുമ്പോഴേക്കും അവൾ അയാളുടെ മുഖത്തുള്ള രക്തം തുടച്ചു മാറ്റി, മുഖം കണ്ട ഷംന ഞെട്ടി, ജുനൈദ്,,,,,, അപ്പോഴേക്കും ഡോക്ടർ വന്നു, ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി, സീരിയസ് കണ്ടിഷൻ ആണെന്ന് പറയുന്നത് ഷംന കേട്ടു, അവൾക്കൊരു തരം മരവിപ്പാണ് ഉണ്ടായത്, എന്ത് ചെയ്താലും തന്റെ ഭർത്താവായിരുന്നില്ലേ എന്നവൾ ഒരു നിമിഷം ചിന്തിച്ചു, അവൾ അവന് ഒന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു, അപ്പോഴാണ് ഒരാൾ അവിടേക്ക് വന്നത്, ജുനൈദിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു, ഷംന അയാളെ നോക്കി കണ്ടുപരിചയമില്ല, അയാൾ മറ്റൊരാളോട് പറയുന്നത് ഷംന കേൾക്കുകയുണ്ടായി ഇയാൾ വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടിയതാണ് , ഭ്രാന്ത് ആണെന്ന കേട്ടത് , രണ്ട് കെട്ടിട്ടുണ്ട് ആദ്യത്തെ ഭാര്യയയെ വെറുതെ വേണ്ടെന്ന് വെച്ചതാണെന്ന കേട്ടത്, രണ്ടാമത്തേത് അയാളോട് സ്നേഹം നടിച്ചു ആരുടെയോ കൂടെ പോയി, അന്ന് മുതൽ തുടങ്ങിയതാണെന്ന്, ഇവനൊക്കെ ഇങ്ങനെ അല്ലാതെ എന്താവാനാണ്, ഇത് കേട്ട ഷംന ഞെട്ടി, ജുനൈദിനു ബോധം വരുന്ന വരെ ഷംന കാവലിരുന്നു, അങ്ങനെ 2 ദിവസത്തിനു ശേഷം അവന് ബോധം വന്നു, പക്ഷെ അവന് അവളെ തിരിച്ചറിയാനായില്ല, അവൻ ഒരു കൊച്ചു കുട്ടിയെ പോലെ ബീഹെവ് ചെയ്തു അന്ന് മുതൽ ഷംന എല്ലാം മറന്ന് അവനെ സ്നേഹിക്കാനും സുശ്രുഷിക്കാനും തുടങ്ങി, കാരണം അവൾക്കൊരിക്കലും അവനെ വെറുക്കാനായിരുന്നില്ല, അങ്ങനെ ഇപ്പോഴും അവന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു,,,,,,,,,, വർഷങ്ങൾക്ക് ശേഷം,,,,, ഷംനയുടെ കാത്തിരിപ്പിന്റെ ഫലമെന്നോളം ജുനൈദ് ഷംനയെ തിരിച്ചറിഞ്ഞു, അവൻ അവളോട് മാപ്പ് ചോദിച്ചു, അങ്ങനെ കാക്ക കറുമ്പി അവന് ഒരു ജീവിതം കൂടി നൽകി, അവരുടെ ബാക്കി ജീവിതം സന്തോഷകരമായി നീങ്ങുന്നു,,
41.7k കണ്ടവര്‍
6 ദിവസം
#

📔 കഥ

കഥ ഫുൾ പാർട്ട്‌ ഒരു ഹോസ്പിറ്റലിൽ നിന്നാണ് സ്നേഹയും അരുണും കണ്ടുമുട്ടുന്നത്, വാർഡിൽ അടുത്തടുത്ത ബെഡിൽ ആയിരുന്നു, ആദ്യമൊക്കെ ഒരു ചിരിയിൽ ഒതുക്കിയ അവർ പിന്നീട് പരിജയപെട്ടു, തന്റെ പേരെന്താ? ഡോ, താൻ എങ്ങനെയാഡോ സ്കൂട്ടിയിൽ നിന്ന് വീണത്? സ്നേഹ, ഡിഗ്രി സ്റ്റുഡന്റസ് ആണ് വീണതോ, അതൊരുത്തൻ കാർ വന്നു ഇടിച്ചതാണ്, വീണതേ ഓർമ്മയുള്ളൂ, പിന്നെ ഇവിടെയെത്തി, അവനെ എന്റെ കയ്യിൽ കിട്ടിയാലില്ലേ,,,, പിന്നെ തന്റെ പേരെന്താ? സ്നേഹ അരുണിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് ഒരു തരം അമ്പരപ്പ്, ഡോ, താൻ എന്താ ചോദിചിട്ട് ഒന്നും മിണ്ടാത്തത്? എന്റെ പേര് അരുൺ , അക്കൗണ്ടെന്റാണ്, ഒരു accsident പറ്റിയതാണ്, അല്ല, തന്നെ ഇടിച്ചയാളെ തനിക്ക് കണ്ടാൽ മനസിലാവുമോ? താനെന്താ അങ്ങനെ ചോദിച്ചത്, ഇനി താനെങ്ങാനുമാണോ, സ്നേഹ എന്താടോ പറയുന്നേ വെറുതെ ചോദിച്ചതാണ്, അയ്യോ അരുണേ ഞാൻ ചുമ്മാ പറഞ്ഞതാ താൻ പറയെടോ ഇത്രനേരവും അമ്മ ഉണ്ടായിരുന്നു, അമ്മ ഇപ്പോൾ വീട്ടിൽ പോയി അങ്ങനെ ഞാൻ ബോറഡി ക്കുകയായിരുന്നു , താൻ പറയെടോ ഹോ സ്നേഹ എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി, ഇനി പോവും വരെ താനുണ്ടല്ലോ അങ്ങനെ അവർ വീട്ടുകാരെപറ്റിയും പരസ്പരം സംസാരിച്ചു, അങ്ങനെ അവർ നല്ല കൂട്ടായി, എണീറ്റ് നടക്കാൻ ആയപ്പോൾ ഒന്നിച്ചു പുറത്തു പോകുമായിരുന്നു, ഇന്ന് സ്നേഹ ഡിസ്ചാർജ് ആവുകയാണ്, അരുണേ പോകട്ടെ , ഫോൺ നമ്പറില്ലേ കയ്യിൽ വിളിക്ക് പിന്നെ കാണാം ബൈ സ്നേഹ ഓക്കേ ടാ ബൈ അവൾ പോവുന്നതും നോക്കി അവൻ നിന്നു, സ്നേഹ പോയത് മുതൽ അവളെ അരുണിനെ മിസ്സ്‌ ചെയ്യുന്ന പോലെ തോന്നി, അവളെ കാണണം എന്നും തോന്നി, അവൻ പിറ്റേന്ന് സ്നേഹയെ വിളിച്ചു, പക്ഷെ ഫോൺ കിട്ടിയില്ല, അത് അരുണിനെ ഭ്രാന്ത് പിടിപ്പികുന്ന പോലെ തോന്നി, തനിക് ഇതെന്താ പറ്റിയെത് എന്നവൻ ആലോചിച്ചു അരുണിന് മനസിലായി അവൻ സ്നേഹയെ പ്രണയിക്കുന്നുണ്ടെന്ന്, പക്ഷെ അവളുടെ ഭാഗത്തു നിന്ന് എന്തായിരിക്കും reaction ഇനി അവൾ തന്നെ ഫ്രണ്ട്ആയിട്ടാണ് കാണുന്നതെങ്കിലോ ,,, പക്ഷെ തനിക്ക് മറക്കാനാവുമോ അവന്റെ ചിന്തയെ കീറിമുറിച്ചു കൊണ്ട് ഫോൺ റിങ് ചെയ്തു ഒരു പ്രൈവറ്റ് നമ്പർ ആയിരുന്നു, ഹലോ അരുണും ഹലോ എന്ന് ചോദിച്ചു അപ്പോൾ, എടോ താനെന്നെ മറന്നോ ഹോ ആരിത് സ്നേഹയോ തന്റെ നമ്പർ വിളിച്ചിട്ട് കിട്ടിയില്ല എന്ന് അരുൺ പറഞ്ഞു, അപ്പോൾ തനിക്ക് എന്നെ അറിയാല്ലേ ഞാൻ വിചാരിച്ചു മറന്നു എന്ന് സ്നേഹ പറഞ്ഞു തന്നെ എനിക്കൊന്ന് കാണണം അരുൺ പറഞ്ഞു എനിക്കും തന്നോട് ഒരു കാര്യം പറയാനുണ്ട് കാണുമ്പോൾ പറയാം അങ്ങനെ നാളെ കാണാനുള്ള സ്ഥലം ഉറപ്പിച്ചു, അരുണിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു, എന്ക്കിലും അവൾ അക്‌സെപ്റ് ചെയ്യുമോ എന്ന ഭയം അവനിലുണ്ടായിരുന്നു, അവനന്ന് ഉറക്കം വന്നേയില്ല, എങ്ങനെയോ നേരം വെളുപ്പിച്ചു, രാവിലെ അവൾ പറഞ്ഞ സ്ഥലത്ത് അവൻ കാത്തിരുന്നു, സ്നേഹ അതാ വരുന്നു, ഹായ് അരുൺ , എന്തൊക്കെയാ ഹായ് സ്നേഹ, തനിക്ക് എന്താ പറയാനുള്ളത്, എനിക്കോ ഞാൻ മനസ്സിൽ ഒരു കാര്യം വിചാരിച്ചാൽ അത് പറയാതെ പറ്റില്ല , പറഞ്ഞു കഴിഞ്ഞ് താനെന്തു പറഞാലും ശെരി അത് ഉൾകൊള്ളാനുള്ള ധൈര്യം ഉണ്ട് തന്നെ കാണാതിരിക്കാൻ എനിക്കാവില്ല എനിക്ക് ഇഷ്ട്ടാണ് ഇയാളെ ഇത് കേട്ട അരുണിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി ഡീ ഇത് തന്നെയാ ഞാനും പറയാൻ വന്നത്, എന്തു പറയുമെന്ന് വിചാരിച് ഇരിക്കുമ്പോളാ എനിക്കും നിന്നെ ഇഷ്ട്ടമാണ് കേട്ടോടി , എന്നെ ഹോസ്പിറ്റലിൽ ആക്കാൻ കാരണക്കാരനായ അയാളോട് താക്സ് പറയണം നമ്മളെ ഒന്നിപ്പിച്ചതിന് അല്ലേ അരുണേ എന്നാൽ ആ താക്സ് എനിക്ക് തന്നേക്ക് ആ അയാൾ ഞാനാണ് എന്ന് അരുൺ പറഞ്ഞതും സ്നേഹ അവനെ അടിച്ചതും ഒരുമിച്ചായിരുന്നു അവരുടെ വസന്തകാലം ഇവിടെ തുടങ്ങുന്നു,,,,
31k കണ്ടവര്‍
11 ദിവസം
#

📔 കഥ

കഥ ഫുൾ പാർട്ട്‌ മിണ്ടാപെണ്ണ് നന്ദൻ ആദ്യമായി അവളെ കാണുന്നത്, അമ്പലനടയിൽ കാൽതെറ്റി വീണ് ബോധം പോയി കിടക്കുന്നതാണ് , നന്ദന്റെ ഓട്ടോയിൽ അവനും മറ്റുള്ളവരും കൂടി അവളെ ഹോസ്പിറ്റലിൽ എത്തിച്ചു, നെറ്റിയിൽ മുറിവുണ്ട് , വേറെ കുഴപ്പമൊന്നുമില്ല, ഇപ്പോൾ തന്നെ പോവാം എന്ന് ഡോക്ടർ പറഞ്ഞു, അത്കൊണ്ട് തന്നെ ബാക്കിയുള്ളവർ പോയി, നന്ദൻ അവിടെ തന്നെ നിന്നു, അവളുടെ ബോധം വന്നു, അവളുടെ അരികിലേക്ക് നന്ദൻ നടന്നു, അവൾ നന്ദനോട് ചിരിച്ചു, അവളെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കണ്മഷി എഴുതിയ തിളങ്ങുന്ന കണ്ണുകൾ, പുഞ്ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴി ആളൊരു സുന്ദരി തന്നെ നന്ദന് എന്തോ ഒരു ഇഷ്ട്ടം തോന്നി 😍 എടോ താൻ നോക്കാതെയാണോ സ്റ്റെപ് ഇറങ്ങുന്നത്, തന്റെ പേരെന്താ? വീട്ടീന്ന് ആരെയെങ്കിലും വിളിക്കണോ നന്ദൻ ചോദിച്ചു, അവളതിന് ഒന്ന് ചിരിച്ചു, ഒന്നും പറഞ്ഞില്ല,, അപ്പോഴേക്കും നഴ്‌സ്‌ അവിടേക്ക് വന്നു എന്നിട്ട് പറഞ്ഞു, അവൾക്ക് സംസാരിക്കാൻ കഴിയില്ല, നന്ദന എന്നാണ് പേര്, വീട്ടിൽ അറിയിക്കേണ്ടന്ന് ആ കുട്ടി പറഞ്ഞു ഇത് കേട്ട നന്ദന് താൻ ചോദിച്ചപ്പോൾ അവളൊന്നും പറയാത്തത്തിന്റെ കാരണം മനസിലായി, താൻ അറിയാതെ ചോദിച്ചതിന് വിഷമവും, അവളെ നോക്കിയപ്പോൾ അവളതാ ചിരിക്കുന്നു, അവളോടായി നന്ദൻ പറഞ്ഞു തന്നെ ഞാൻ കൊണ്ടുവിടാം , അവളൊന്ന് തലയാട്ടി, നഴ്സിനോട് അഡ്രസ് വാങ്ങി, ഹോസ്പിറ്റലിൽ നിന്ന് ഓട്ടോയിൽ പോകും വഴി നന്ദൻ അവനെ കുറിച് അവളോട് പറഞ്ഞു, അവൾ എല്ലാം കേട്ടു പുഞ്ചിരികുന്നുണ്ടായിരുന്നു, കുറച്ചു ദൂരെ എത്തിയപ്പോൾ അവളുടെ കയ്യിലെ പേഴ്‌സ് കൊണ്ട് തട്ടിവിളിച്ചു, ഇതാണോ വീട് എന്ന് നന്ദൻ ചോദിച്ചപ്പോൾ അവൾ അല്ല എന്നും അടുത്തത് എന്നും കൈകൾ കൊണ്ട് കാണിച്ചു, അവളോട് പോട്ടെ പിന്നെ കാണാം എന്നും അവൻ പറഞ്ഞു, അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ, അവനെന്തോ അവളെ മിസ്സ്‌ ചെയുന്ന പോലെ തോന്നി, തന്റെ ആരോ ആണെന്നത് പോലെ, 😍 വീട്ടിലെത്തിയ നന്ദൻ അന്നുറങ്ങാൻ കഴിഞ്ഞില്ല അവളായിരുന്നു മനസുനിറയെ, എന്നും അവളെ കാണാണം എന്ന് മനസ്സിൽ പറയുന്നത് പോലെ തോന്നി, അവളുടെ ചിരി മനസ്സിൽ നിന്ന് മായുന്നില്ല,,, രാവിലെ എണീച്ചതും അവൻ നന്ദനയെ തേടി ഇറങ്ങി, എന്നാൽ അന്നവൾ ഇറങ്ങിയ സ്ഥലത്ത് അങ്ങനെ ഓരാൾ ഇല്ലെന്ന് പറഞ്ഞു, നന്ദൻ കുറേ frds ഉള്ളത്കൊണ്ട് അവർ നന്ദനയെ അന്യേഷിച്ചു, വീട് കണ്ടുപിടിച്ചു അന്നവൾ ഇറങ്ങിയ സ്ഥലത്ത് നിന്നും കുറച്ച് അകലെ ആയിരുന്നു വീട്,,, അത് ശരിയാവില്ലെന്നും അവളുടെ അമ്മ ആള് ശെരിയില്ലെന്നും അവർ q പറഞ്ഞു, എന്ക്കിലും നന്ദൻ അവളെ മറക്കാൻ ആവുമായിരുന്നില്ല, അത് കൊണ്ടാവൻ നന്ദനയെ കാണാൻ തീരുമാനിച്ചു, അവളുടെ l ചെന്നു, നന്ദനെ കണ്ട അവൾ അവന്റെ അരികിലേക്ക് വന്നു, പിന്നെ നന്ദന നന്ദനെ നോക്കി ചിരിച്ചു, എന്താ ഇവിടെ എന്ന് ചോദിച്ചു, (കൈകൾ കൊണ്ട് ) തന്നെ കാണാൻ എന്ന് നന്ദൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു തരം ഞെട്ടൽ ഉണ്ടായിരുന്നു, എന്നിട്ട് നന്ദൻ തുടർന്നു എനിക്ക് തന്നെ ഇഷ്ട്ടമാണ്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്, തന്റെ ശബ്ദം ഇനി ഞാൻ ആയിക്കോളാം , താൻ ആലോചിച്ചു പറഞ്ഞാൽ മതി, നന്ദന ഒന്നും പറയാതെ നടന്നു പോയി, 2ഡേയ്‌സ് കഴിഞ്ഞ് നന്ദൻ അവളുടെ കോളേജിൽ പക്ഷെ അവളെ കണ്ടില്ല, അവിടെ വെച്ച് അവളുടെ കുട്ടുകാരിയെ കണ്ടു, അവൾ നന്ദനയുടെ വീട്ടുകാരെ കുറിച് പറഞുതന്നു, എല്ലാവരുടെയും വീട് പോലെത്തന്നെ സന്തോഷംനിറഞ്ഞ ജീവിതം തന്നെയായിരുന്നു നന്ദനയുടേതും, അച്ഛന് അസുഖം വന്നു കിടപ്പിലായത് മുതലാണ് അമ്മ മറ്റൊരാളുമായി ബന്ധo തുടങ്ങിയത് , അവൾക്ക് അവരോട് അറപ്പാണ്, ഇപ്പോൾ അവൾ കോളേജിൽ വരാത്തത് അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയത്കൊണ്ടാണ് എന്ന് പറഞ്ഞവൾ പോയി, അത് കേട്ടതു മുതൽ നന്ദന് അവളോട് കൂടുതൽ ഇഷ്ട്ടം തോന്നി, അവൻ നേരെ വീട്ടിൽ ചെന്ന് അമ്മയോട് കാര്യങ്ങൾ പറഞ്ഞു, അവൾക്ക് സംസാരിക്കാൻ കഴിയില്ലെന്നും, അമ്മയ്ക്ക് പൂർണ്ണ സമ്മതം നന്ദൻ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി, അപ്പോഴേക്കും അവളുടെ അച്ഛൻ മരിച്ചിരുന്നു, നന്ദന്റെ അമ്മ നന്ദനയെ ആശ്വാസിപിച്ചു, അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു, അവളുടെ അമ്മയുടെ മുഖത്ത് ഒരു വികാരവും കണ്ടില്ല, ഭർത്താവാണ് മരിച്ചിരിക്കുന്നത് എന്ന് പോലും, നന്ദനയുടെ അച്ഛന്റെ ശവസംസ്കാരം കഴിഞ്ഞു, നന്ദൻ അവളെയും കൂട്ടി പോകാൻ ഒരുങ്ങിയതും അവളുടെ അമ്മ അത് തടഞ്ഞു, എങ്ങോട്ടാഡീ പോവുന്നത്, അവളുടെ അമ്മ അവളെ തല്ലാൻ നോക്കി ഇത് കണ്ട നന്ദൻ അവരെ തടഞ്ഞ് കൊണ്ട് പറഞ്ഞു, " മക്കളെ വളർത്തുന്നവർക്കേ തല്ലാനുള്ള അവകാശമുള്ളു " ഈ മിണ്ടാപ്രാണി ഇനി എന്റേതാണ് ,, നന്ദൻ അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങി, നന്ദൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി, നിലവിളക്കുമായി അമ്മ അവളെ നന്ദന്റെ ജീവിതത്തിലേക്ക് കയ്യ്പിടിച്ചു കയറ്റി,,,,,
38.4k കണ്ടവര്‍
12 ദിവസം
#

📔 കഥ

കഥ ഫുൾ പാർട്ട്‌ ആത്മാർത്ഥ പ്രണയം ഷഹാനയും അജ്മലും പ്രണയിനികളാണ്, കോളേജിലേ ആരും കൊതിക്കുന്ന പ്രണയം അവരുടേതായിരുന്നു, ആൾക്കാർ അതും ഇതും പറയാൻ തൊടാങ്ങിയപ്പോൾ വീട്ടുകാർ പിടിച്ചു എൻഗേജ്മെന്റും കഴിപ്പിച്ചു, പിന്നെ അവരുടെ ലോകം തന്നെ ആയിരുന്നു, ബുള്ളറ്റ് യാത്ര ഒരുപാട് ഇഷ്ട്ടായിരുന്നു അവൾക്ക്, ആ ഇഷ്ട്ടം അറിയുന്ന അവൻ അവളെയും കൂട്ടി അവൾ പറയുന്ന എവിടെയും കൊണ്ടുപോകും , ഒരു ദിവസം ഫ്രണ്ടിന്റെ വിവാഹത്തിന് പോവും വഴി മറ്റൊരു വണ്ടിയുമായി ,,,,,, 2ദിവസത്തിന് ശേഷമാണ് അവൾ കണ്ണുതുറന്നത്, ബോധം തെളിഞ്ഞ അവൾ ആദ്യം ചോദിച്ചത് അജ്മൽനെ ആയിരുന്നു, കുഴപ്പമില്ലാ എന്നും ചെറിയ പരിക്ക് ഉള്ളു എന്നും അവർ ഇന്നലെ ഡിസ്ചാർജ് ആയി പോയി എന്നും വീട്ടിലേക്ക് വരുമെന്നും ഉമ്മ പറഞ്ഞു, എങ്കിലും അവനെ കാണാത്ത വിഷമമം ഉണ്ടായിരുന്നു, വീട്ടിൽ വരുമായിരിക്കും എന്നവൾ വിചാരിച്ചു, വീട്ടിലെത്തി ദിവസങ്ങളായിട്ടും അവൻ വന്നില്ലാലോ , എന്തെങ്കിലും പറ്റിട്ടുണ്ടാകുമോ,, , എന്നൊക്കെ അവൾ ആലോചികുമ്പോളാണ് ഉപ്പ ഉമ്മാനോട് പറയുന്നത് കേട്ടത് നാളെ രാവിലെ അവൻ വരുന്നുണ്ട്ന്ന് അവളെ കാണാൻ " നിങ്ങളൊന്ന് പതുക്കെ പറയു അവൾ കേൾക്കും, അവൾ അറിയട്ടെ എല്ലാം, അജ്മൽനെ വേണ്ട ന്നും ഷഹാന ഉപ്പാന്റെ വാക്ക് കേട്ടു ഞെട്ടി,, അപ്പോളാണ് ഉപ്പ ഷഹാന എന്ന് വിളിച്ചത് അവൾ അങ്ങോട്ട് ചെന്നു, നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്, എന്താ ഉപ്പ പറയുന്നത് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ, എനിക്ക് അജ്മൽ നെ മതി ആ തളർച്ച ബാധിച്ചവനെ കെട്ടാൻ ആണൊ , അതൊരിക്കലും നടക്കില്ല വീൽചെയറിൽ കാലാകാലം ഇരിക്കുന്നവൻ എന്നും നിനക്കൊരു ബാധ്യത ആയിരിക്കും, ബുദ്ധി പരമായി ചിന്തിക്കൂ,, മോളെ ഉപ്പാ അത്കൊണ്ടാണല്ലേ അജ്മൽനെ എനിക്ക് കാണിച്ചുതരാതിരുന്നത് അല്ലേ , ഒരു വയ്യായ്യ്ക വന്നാൽ ഉപേക്ഷിക്കാനല്ല സ്നേഹിച്ചത്, രോഗത്തിന്റെ മരുന്ന് സ്നേഹമാണ് അല്ലാതെ ,,,, ഡീ നിന്നേ,,,, ഒരിക്കലും അത് നടക്കില്ല, നാളെ അവർ വരും അത് നടത്തും,, നടക്കില്ല ഉപ്പാ,,, അന്നെന്റെ മയ്യിത്ത് ആയിരിക്കും അന്ന് രാത്രി ആരും കാണാതെ അവൾ വീട് വിട്ടിറങ്ങി ഷഹാനയെ കണ്ട അജ്മൽ ഞെട്ടി, നീ എന്തിനാ ഇങ്ങോട്ട് വന്നത് ഷഹാന,? നിനക്ക് ഞാനൊരു ഭാരമായി തോന്നും , നീ തിരിച്ചു പോണം ഷഹാന ഇത് കേട്ട ഷഹാന പറഞ്ഞു, നിനക്ക് എന്നെ വേണ്ടേങ്കിലും എനിക്ക് നിന്നെ വേണം സ്നേഹിച്ചത് ഒരിക്കലും പിരിയാനല്ല , ഒന്നും വേണ്ട എനിക്ക് ഇനിയുള്ള കാലം നിനന്നെ കണ്ടുകൊണ്ടിരുന്നാൽ മതി " അവിടുന്ന് അവരുടെ ജീവിതം തുടങ്ങി, അവളുടെ കഴുത്തിൽ അവൾ മഹറണിയിച്ചു, , അവളുടെ പരിചരണത്തിൽ അവൻ എണീറ്റു നടക്കാൻ തുടങ്ങി അവനൊരു ഭാരമാകുമെന്ന് പറഞ്ഞവരെ കൊണ്ട് അവനൊരു ഭാഗ്യമാണെന്ന് പറയിപ്പിച്ചു, ശുഭം
33.6k കണ്ടവര്‍
13 ദിവസം
#

📔 കഥ

കഥ ഫുൾ പാർട്ട്‌ ചേച്ചി തന്ന സൗഭാഗ്യം ഇവൾ സൗമ്യ ഇന്നവളുടെ വിവാഹമാണ് ചേച്ചിയുടെ ഭർത്താവുമായി, ഒരു ഏട്ടനായി കണ്ട ആളെ വിവാഹം കഴിക്കാൻ ഒരിക്കലും അവൾ ഒരുക്കമല്ലായിരുന്നു, ഒരിക്കലും ആ സ്ഥാനം ആഗ്രഹിച്ചതുമല്ല, സൗമ്യ യുടെ അമ്മയ്ക്ക് രണ്ട് പെണ്മക്കളാണ് , മൂത്തത് സീത അവൾ സ്കൂൾ ടീച്ചർ ആയിരുന്നു, അവൾ ആ കുടുംബത്തിന്റെ ആശ്രയമായിരുന്നു, അച്ഛന്റെ മരണ ശേഷം അവളാണ് ആ വീട് നോക്കിയിരുന്നത്, സൗമ്യയെ പഠിപ്പിച്ചതും അവളായിരുന്നു, ഒരിക്കലും അവൾ ചേച്ചിയോട് എതിർത്ത് സംസാരിക്കുമായിരുന്നില്ല, അത്രമേൽ ഇഷ്ട്ടമായിരുന്നു അവളെ ഒരു ദിവസo ചേച്ചിയെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നു , അയാൾ സ്കൂൾ മാഷായിരുന്നു, പേര് ശ്യാം കാണാൻ സുന്ദരൻ, അയാൾക്ക് സീതയെയും സീതയ്ക്ക് ശ്യാമിനെയും ഇഷ്ട്ടമായി, അടുത്ത മാസത്തേക്ക് വിവാഹം ഉറപ്പിച്ചു, എല്ലാവരുടെയും ആശിർ വാദത്തോട് കൂടി അവരുടെ വിവാഹം കഴിഞ്ഞു, സീത ശ്യാമിന്റെ വീട്ടിലേക് പോയി, വളരെ സന്തോഷത്തോട് കൂടി ആയിരുന്നു അവരുടെ ജീവിതം, സൗമ്യയ്ക്ക് ഒരു ഏട്ടനെ കിട്ടിയ സന്തോഷത്തിലായിരുന്നു, അവരുടെ ഇടയിൽ മറ്റൊരു സന്തോഷം കൂടി വന്നു, സീത ഗർഭിണി ആയി, പക്ഷെ അവരുടെ സന്തോഷത്തിന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ, പ്രസവത്തിൽ കുഞ്ഞ് ബാക്കിയായി അവൾ മരിച്ചു,, അങ്ങനെ ശ്യാമിനോട് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും ആവിശ്യപെട്ടു, അയാൾ സമ്മതിച്ചില്ല, എന്നാൽ സീതയുടെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സൗമ്യയെ വിവാഹം കഴിക്കാൻ സമ്മതിച്ചു, സൗമ്യ എതിർത്തെങ്കിലും കുഞ്ഞിനെ ഓർത്ത് സമ്മതിക്കാൻ പറഞ്ഞു അങ്ങനെ അമ്മ യുടെ നിർബന്ധത്തിനു സമ്മതിച്ചു . അങ്ങനെ ശ്യാമിന്റെയും സൗമ്യയുടെയും വിവാഹം കഴിഞ്ഞു, ആദ്യമൊക്കെ ശ്യാമിനും സൗമ്യയ്ക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പതിയെ അവർ ആ ജീവിതത്തോട് പൊരുത്തപ്പെട്ടു, ഇപ്പോൾ അവരുo അവരുടെ മക്കളുമായി ജീവിതം സന്തോഷകരാമായി പോകുന്നു, "ഓരോ സന്തോഷകരാമ നിമിഷം വരുമ്പോഴും അവൾ ഓർക്കാറുണ്ട് ഈ സൗഭാഗ്യം തന്ന ചേച്ചിയെ "
19k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം