@thanima3831
@thanima3831

thanima

ഷെയര്‍ചാറ്റ് പൊളിച്ചു

#

📙 നോവൽ

മോഹമൽഹാർ💞💞💞 part 1 നേരം വെളുത്തു വരുന്നതേ ഉള്ളൂ.... പുതച്ചിരുന്ന പുതപ്പ് ഒരിക്കൽ കൂടി ശരീരത്തിലേക്ക് വലിച്ചു മൂടി അതിനുള്ളിൽ പനിച്ചു വിറച്ചു ചുരുണ്ടു കൂടി കിടക്കുകയാണ് അവൾ.......... അവൾ ആരാണെന്നല്ലേ..... തൻവി..... തൻവി മഹേശ്വർ...... ഇടറിയ സ്വരത്തിൽ..... ആ പനിച്ചൂടിൽ അവൾ എന്തൊക്കെയോ പറയുന്നുണ്ട്...... പക്ഷെ ആ കൊച്ചു മുറിയിൽ അതൊക്കെ കേൾക്കാൻ അവൾ മാത്രമേ ഉള്ളൂ........ പെട്ടെന്ന് വാതിൽ ശക്തമായി തുറക്കുന്ന ശബ്ദം അവൾ കേട്ടു... ഞെട്ടി പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ശരീരം അതിനു അനുവദിച്ചില്ല...... തലവഴിയെ ഒരു ബക്കറ്റ് വെള്ളം വന്നു വീണപ്പോൾ അവൾ ചാടി എഴുന്നേറ്റു..... നിറകണ്ണുകളോടെ ദയനീയമായി തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ ഒരു ഭയത്തോടെ അവൾ നോക്കി........ എന്താടി.... നിനക്ക് ഇതുവരെ എണീക്കാറായില്ലേ..... തമ്പുരാട്ടിക്കു ഇനി സേവകർ വന്നു വിളിച്ചാലേ എഴുന്നേൽക്കാൻ പറ്റൂ എന്നുവല്ലതും ഉണ്ടോ..... ചെറിയമ്മേ.... തീരാ വയ്യാഞ്ഞിട്ടാ... ഞാൻ കുറച്ചു കഴിഞ്ഞു എണീറ്റോളാം.... ഒരു അപേക്ഷ സ്വരത്തിൽ അവൾ പറഞ്ഞു..... അങ്ങനെ നിന്നെ ഉറക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.... നിന്റെ വയ്യായ്ക എനിക്കറിയേണ്ട കാര്യം ഇല്ല... ഞാൻ കുളിച്ചു വരുമ്പോഴേക്കും നീ അടുക്കളയിൽ ഉണ്ടായിരിക്കണം... പറഞ്ഞത് മനസിലായോ നിനക്ക്...... 😠😠😠 ആഹ്... അവൾ തലയാട്ടി..... അവർ തിരികെ നടന്നു.... അവർ വാതിൽ പടിയിൽ ചെന്നിട്ട് പതിയെ തിരിഞ്ഞു രൂക്ഷമായി അവളെ ഒന്നുകൂടി നോക്കിയിട്ട് ഇറങ്ങിപ്പോയി..... മേലാകെ അവൾക്ക് വേദനിക്കുന്നുണ്ടായിരുന്നു.... തണുത്തു വിറച്ചു... പനിയെ വകവയ്ക്കാതെ അവൾ കുളിക്കാനായി പോയി..... നിങ്ങൾക്ക് എന്നെ പറ്റി അറിയണ്ടേ...... 😊ഞാൻ തൻവി.... ഇഷ്ടമുള്ളവർ എന്നെ തനു... എന്ന് വിളിക്കും..... ഇപ്പൊ വന്നിട്ട് പോയത് എന്റെ ചെറിയമ്മയാ... അമ്മയുടെ അനുജത്തി.... ജാനകി......ഞാൻ ഇപ്പൊ അവരുടെ വീട്ടിലാ താമസം... കാരണം എനിക്കിപ്പോ സ്വന്തം എന്ന് പറയാൻ വേറെ ആരും ഇല്ല..... അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആയിരിന്നു എന്റേത്..... മൂന്നു വർഷം മുൻപ് വരെ..... പക്ഷെ.....മൂന്നു വർഷം മുൻപ് ഞങ്ങൾ സഞ്ചരിച്ച കാർ ഒരു ആക്‌സിഡന്റിൽ പെട്ടു..... അമ്മ അപ്പഴേ പോയി.... എനിക്ക് വലിയ കൊഴപ്പം ഒന്നും ഉണ്ടായിരുന്നില്ല... അച്ഛൻ തളർന്നു കിടന്നു കുറച്ചുകാലം..... പിന്നീട് അച്ഛനും പോയി..... ഞാൻ ഒറ്റക്ക് ആയി.... എല്ലാവർക്കും ഞാൻ ഒരു ബാധ്യത ആവുമോ എന്ന പേടി ഉണ്ടായിരുന്നു.... എന്റെ പഠനം... വിവാഹം അതൊക്കെ എല്ലാവർക്കും മുന്നിൽ ഒരു പ്രശ്നമായി മാറി.... ഒരു പെൺകുട്ടി ആയി പോയില്ലേ..... 😭😭😭😭 നാട്ടുകാര് പരിഹസിക്കും എന്ന് പേടിച്ചു ചെറിയമ്മ എന്നെ വീട്ടിലേക്ക് കൊണ്ട് വന്നു.... അന്നുതൊട്ട് കൂലി കിട്ടാത്ത വേലക്കാരിയായി ഞാൻ.... അവരുടെ വീട്ടിലെ പണി ഒക്കെ ചെയ്തു കഴിയുവാ ഞാൻ 😊😊😊 എനിക്ക് ആരോടും ഒരു പരാതിയും ഇല്ല...കാരണം ഇനി എനിക്കൊരു ജീവിതം ഉണ്ടാവില്ല... അത് മറ്റാരേക്കാളും നന്നായി എനിക്കറിയാം.... എന്റെ പഠിപ്പ് മാത്രം ആരുടെയോ ഭാഗ്യം കൊണ്ട് നിർത്തിയിട്ടില്ല....... ഞാൻ ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്..... അതിനു കാരണം ഉണ്ട്... പഠിക്കാനുള്ള ആഗ്രഹം കൊണ്ട്.... എന്റെ പേരിലുള്ള വീടും പുരയിടവും ഞാൻ ചെറിയമ്മയുടെ മകൾക്ക് എഴുതിക്കൊടുത്തു... എന്നാൽ പഠിക്കാൻ സമ്മതിക്കാം എന്ന് പറഞ്ഞപ്പോൾ പിന്നൊന്നും നോക്കീല..... ആ കാരുണ്യത്തിലാ ഇപ്പോൾ ഞാൻ പോകുന്നത്... ഇതോടു കൂടി എന്റെ പഠിത്തവും നിർത്തും എന്ന വാശിയിലാ ചെറിയമ്മ 😊😊😊 പറഞ്ഞോണ്ട് നിൽക്കാൻ നേരമില്ല... കുളിക്കാതെ അടുക്കളയിൽ കേറാൻ പറ്റില്ല... ഞാൻ കുളിച്ചിട്ട് വരാം...... ☺️ 💮💮💮💮💮💮💮💮💮💮💮💮 ആരൂല്ലേ ഇവിടെ.... 🤔🤔🤔🤔 പുറത്ത് ബഹളം കേട്ടപ്പോൾ ജാനകി പുറത്തേക്കു വന്നു....... ഹ്മ്മ് എന്തു വേണം....... 🤨🤨🤨 അവിടെ നിൽക്കുന്നവരെ കണ്ടു ഒരു ചോദ്യ ഭാവത്തിൽ അവർ ചോദിച്ചു...... അമ്മേ.. ഞാൻ മേലേടത്തെ വാസുദേവന്റെ മകളാണ്... അഭിരാമി...... വന്നവരിൽ ഒരു പെൺകുട്ടി പറഞ്ഞു....ഇത് എന്റെ ഫ്രണ്ട് രാധിക.... കൂടെ നിൽക്കുന്ന കുട്ടിയെ ചൂണ്ടിക്കാട്ടി അഭിരാമി പറഞ്ഞു.... ഹാ വാസുവേട്ടന്റെ മോളാണോ.... എന്താ ഇതുവഴിക്ക്..... കയറി വാ മക്കളെ..... എന്നും പറഞ്ഞു അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി...... നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയാണ് മേലേടത്തെ വാസുദേവൻ.... അയാളുടെ കുടുംബത്തോട് എല്ലാവർക്കും ബഹുമാനം ആണ്....... അമ്മേ ഞങ്ങൾ തൻവിയുടെ ഫ്രണ്ട്സ് ആണ്.... ഇപ്പോൾ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്.... 😬 അവളുടെ പേര് കേട്ടപ്പോഴേ ജാനകിയുടെ മുഖം ഇരുണ്ടു 😠...... അത് അവർക്ക് മനസിലായെങ്കിലും അഭിരാമി പറഞ്ഞു തുടങ്ങി...... രണ്ടാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ കല്യാണം ആണ്..... അവൾ എന്റെ വല്യച്ഛന്റെ മകളും കൂടിയാ... കുറച്ചു ദൂരെയാണ് അവരുടെ വീട്... അതുകൊണ്ട് ഞങ്ങൾ ഇന്ന് തന്നെ പോകും..... ഇതൊക്കെ എന്നോട് പറയണത് എന്തിനാ.... 🤨🤨ഒരു ചോദ്യ ഭാവത്തിൽ അവർ നിന്നു.... ഞങ്ങൾ പറഞ്ഞു വന്നത്.... തൻവിയും ഞങ്ങളോടൊപ്പം ഉണ്ടാവണം... അവളെ കൂട്ടിക്കൊണ്ടു പോകാൻ ആണ് ഞങ്ങൾ വന്നത്... അമ്മ എതിരൊന്നും പറയരുത്..... 🤪🤪🤪 ജാനകി എന്തേലും പറയുന്നതിനുമുന്നെ കുറച്ചു പണം ജാനകിയുടെ കൈകളിൽ അഭിരാമി വെച്ചു കൊടുത്തു..... അത് കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.... തടസം പറയാൻ വന്ന അവരുടെ നാവുകൾ പിന്നെ പൊങ്ങിയില്ല.... 😃😃😃 അമ്മ എന്തു പറയുന്നു... കൊണ്ട് പൊക്കോട്ടെ അവളെ... ഇടക്കിടക്ക് ഞങ്ങൾ വന്നു കണ്ടോളാം അമ്മയെ.... 😉 അവരെ നോക്കി ചിരിച്ചുകൊണ്ട് ജാനകി പറഞ്ഞു... ആഹ് എനിക്ക് സമ്മതമാണ്.... പിള്ളേരുടെ അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം കൊണ്ട് പൊയ്ക്കോ... പെട്ടെന്ന് തിരികെ കൊണ്ട് വിട്ടേക്കണം... പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ അവർ പറഞ്ഞു..... പുച്ഛം നിറഞ്ഞ ഒരു ചിരി അഭിരാമിയുടെയും രാധികയുടെയും മുഖത്തു വിരിഞ്ഞു.... അതിനു അവളെ ഇനി ഇങ്ങോട്ട് വിട്ടിട്ടു വേണ്ടേ... 😉രാധികയോട് സ്വകാര്യത്തിൽ അഭിരാമി പറഞ്ഞു...... നിങ്ങൾ ഇവിടെ ഇരിക്ക് അവളെ ഞാൻ വിളിച്ചിട്ട് വരാം..... എന്ന് പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി............ തുടരും...... ഫ്രണ്ട്സ് എന്റെ പുതിയ സ്റ്റോറി ആണ് ഇത്..... നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം ബാക്കി എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ..... നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... ☺️☺️☺️☺️☺️ #📙 നോവൽ #🎁 പ്രണയ കഥകൾ
7.9k കണ്ടവര്‍
3 ദിവസം
#

📔 കഥ

അഴക്..... വീട്ടിൽ നിന്നു ഇറങ്ങുന്നതിനു മുൻപ് ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി അവൾ തന്റെ സൗന്ദര്യം ആസ്വദിച്ചു...... 🤩🤩 ദൈവം കനിഞ്ഞു നൽകിയ അഴകിൽ അവൾ മതിമറന്നു..... തന്നെ തെല്ലൊരു അസൂയയോടെയും ആരാധനയുടെയും നോക്കുന്ന കണ്ണുകളെ അവൾ ആസ്വദിച്ചു..... അവളുടെ ഒരു നോട്ടത്തിനു വേണ്ടി നാട്ടിലെ ചെറുപ്പക്കാർ മുഴുവൻ അവളുടെ പിന്നാലെ നടന്നു....... സൗന്ദര്യത്തിൽ മതിമറന്നു അവൾ പാറിപ്പറന്നു നടന്നു..... വഴിയേ അവളെ കടന്നു പോകുന്നവരും പരിചയം ഉള്ളവരും അവളുടെ അഴകിനെ വർണിച്ചപ്പോൾ അഹങ്കാരം കൊണ്ട് കണ്ണുകാണാൻ വയ്യാത്ത അവസ്ഥയായി അവൾക്ക്...... ഒരു ദിവസം പതിവുപോലെ അവൾ കോളേജിലേക്ക് പുറപ്പെട്ടു..... നാട്ടിലെ ചെറുപ്പക്കാർക്കെല്ലാം ദർശന സുഖം നൽകി അവൾ കടന്നു പോയി... വഴിയിൽ വെച്ചു തെരുവിൽ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു 6വയസുകാരി അവളുടെ മുന്നിലും വന്നു കൈ നീട്ടി 😢......... ദയനീയതയോടെ അവളുടെ മുന്നിൽ നിൽക്കുന്ന രൂപം കണ്ടപ്പോൾ അവൾ അറപ്പോടെ മുഖം തിരിച്ചു..... ആ കുട്ടിയെ തെരുവുപെണ്ണ് എന്നും പറഞ്ഞു ആക്ഷേപിക്കുമ്പോൾ..... അവളുമായി മിണ്ടാൻ അവസരം കാത്തു നിന്ന യുവത്വം അവളുടെ ഒപ്പം ചേർന്ന് ആ പെൺകുട്ടിയെ ശകാരിച്ചു...... കരഞ്ഞു കൊണ്ട് വഴിയിലെ തിരക്കിലേക്ക് ആ കുട്ടി ഓടി മറയുന്നത് തെല്ലൊരു അഭിമാനത്തോടെ അവൾ നോക്കി നിന്നു..... പിറ്റേ ദിവസം അവളുടെ മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ വന്നു നിന്നു.... എന്നത്തേയുംപോലെ പ്രണയം പറയാൻ വന്നതാണ് എന്ന് കരുതി പുച്ഛം കലർന്ന ഒരു പുഞ്ചിരി അവൾ അവനു സമ്മാനിച്ചു...😏 അവൻ ഒരു പുഞ്ചിരിയോടെ അവളോട്‌ ചോദിച്ചു..... "ഇരുട്ടിന്റെ സൗന്ദര്യം താൻ എപ്പോഴെങ്കിലും ആസ്വദിച്ചിട്ടുണ്ടോ "........ 😊 പുരികം പൊക്കി എന്താ എന്നുള്ള ഭാവത്തിൽ അവൾ നിന്നു..... 🤨🤨 പിന്നെയും അവൻ അതെ ചോദ്യം ആവർത്തിച്ചു... "ഇരുട്ടിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടോ "...... അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ നടന്നകന്നു..... രാത്രിയിൽ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ അവനും അവന്റെ ചോദ്യവും അവളുടെ ഉള്ളിലേക്ക് പിന്നെയും കടന്നു വന്നു..... വെളിച്ചത്തെ മറക്കുന്ന ഇരുട്ടിനു എന്തു സൗന്ദര്യം..... അയാൾക്ക് വട്ടാണോ.... എന്നോടെന്തിനാ ഇതൊക്കെ വന്നു ചോദിക്കുന്നത്..... 🙄🙄 സ്വയം ഓരോന്ന് പറഞ്ഞു തലവഴി പുതപ്പ് വലിച്ചുമൂടി..... എന്നിട്ടും നിദ്രാദേവി നീ ഉറങ്ങേണ്ടെടീ കുരിപ്പേ.... എന്നും പറഞ്ഞു പാട്ടിനു പോയി..... 😎😎😎 ആ നാലുചുവരുകൾക്കുള്ളിൽ നിന്നും അവൾ പുറത്തേക്ക് ഇറങ്ങി.... ടെറസിലേക്ക് പോയി... ടെറസിലേക്ക് കയറുംതോറും ഇരുട്ടിന്റെ ശക്തി കുറഞ്ഞു വന്നു..... അവൾ ആകാശത്തിലേക്ക് നോക്കി.... ഒരായിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്ന ആകാശം.... അവരോടു കിന്നാരം പറയുന്ന ചന്ദ്രൻ.... എത്ര മനോഹരമായ കാഴ്ച.... 😍😍 അപ്പോഴാണ് അയാൾ പറഞ്ഞ ഇരുട്ടിന്റെ സൗന്ദര്യം എന്താണെന്ന് അവൾക്ക് മനസിലായത്.... പുറമെ കാണുന്നതിലല്ല യഥാർത്ഥ അഴക് എന്ന് അവൾക്ക് മനസിലായി 😊 പിറ്റേ ദിവസം അവളുടെ മിഴികൾ ആ ചെറുപ്പക്കാരന് വേണ്ടി പരതി... അവളുടെ കണ്ണുകൾ ലക്ഷ്യം കണ്ടില്ല..... പക്ഷെ മറ്റൊന്ന് കണ്ടു... അന്ന് തന്നെ തേടി വന്ന ആ 6 വയസുകാരി വിശന്നു കരയുന്ന അനുജനെ തോളിൽ കിടത്തി ഉറക്കാൻ ശ്രമിക്കുന്നു... ഈറൻ അണിഞ്ഞ ആ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ താൻ ഇത്രക്കും ക്രൂര ആയിപോയോ എന്നവൾക്ക് തോന്നി....😰😰😰 ആ കുഞ്ഞുങ്ങളെ വിളിച്ചു വയറുനിറയെ ഭക്ഷണം വാങ്ങി കൊടുക്കുമ്പോൾ.... ആ കുരുന്നുകളുടെ കണ്ണിൽ തെളിഞ്ഞ നീർതുള്ളി മതിയായിരുന്നു അവളുടെ അഹങ്കാരം ശമിപ്പിക്കാൻ..... ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ഇന്നോളം കണ്ട ഏതു കാഴ്ചയെ കാളും സൗന്ദര്യം ഉള്ളതായി അവൾക്ക് തോന്നി.... 😊 നാം കാണുന്ന എല്ലാത്തിനും അഴകുണ്ട്.... 😇😇പക്ഷെ അത് മനസിലാക്കാൻ അകക്കണ്ണ് തുറക്കണം.... പുറമെ കാണുന്ന സൗന്ദര്യത്തിനു ഒരു നീർക്കുമിളയുടെ ആയുസ് മാത്രമേ ഉള്ളൂ എന്ന സത്യം പലപ്പോഴും നാം മനസിലാക്കാതെ പോകുന്നു.... അത് മനസിലാക്കിയാൽ ഒരു പക്ഷെ ലോകത്തിൽ ഇത്ര മാത്രം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..... ☺️☺️☺️ ഇത് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ തീം വെച്ചു എഴുതിയതാണ്..... താങ്ക്സ് alot...... എല്ലാവരും അഭിപ്രായം പറയണേ... നല്ലതായാലും ചീത്തയായാലും ....... 😍😍😍😍😍 #📔 കഥ #📙 നോവൽ
22k കണ്ടവര്‍
5 ദിവസം
#

📔 കഥ

മിഴികൾ സാക്ഷി ❣️❣️❣️ ലാസ്റ്റ് പാർട്ട്‌.... ഏട്ടാ ഞങ്ങൾക്ക് ഏട്ടനോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..... ഏട്ടൻ സമാദാനം ആയിട്ട് അതൊക്കെ കേൾക്കണം..... 😔😔 എനിക്കും നിങ്ങളോടു ഒരു കാര്യം പറയാനുണ്ട്... കുറച്ചു ദിവസം ആയി അത് പറയാൻ ഞാൻ ശ്രമിക്കുന്നു പക്ഷെ അവസരം കിട്ടിയില്ല.... എന്താ മോനെ പറ..... അമ്മ റിഷിയുടെ അരികിൽ ഇരുന്നു... റിഷി പതിയെ അമ്മയുടെ മടിയിലേക്ക് കിടന്നു....അവൻ പറയുന്ന കാര്യങ്ങൾ കേട്ടു എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി 😵😵 അമ്മേ... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്... എനിക്ക് അവളെ വിവാഹം കഴിക്കണം..... എല്ലാവരും സമ്മതിച്ചു അനുഗ്രഹിക്കണം.... എന്റെ ഒരു ആഗ്രഹമാണ് അമ്മേ ഒത്തിരി ഇഷ്ടപ്പെട്ടുപോയി അവളെ... ഇപ്പൊ എന്റെ മനസ്സിൽ അവള് മാത്രമേ ഉള്ളൂ..... റിഷിയുടെ വാക്കുകൾ കേട്ടു തകർന്നു നിൽക്കുകയായിരുന്നു മീര.... കണ്ണു നീരിനാൽ അവളുടെ കാഴ്ച മങ്ങിയിരുന്നു..... പതിയെ അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... എല്ലാം നഷ്ടമായവളുടെ ചിരി..... തന്റെ റിഷിയേട്ടന് നല്ലൊരു ജീവിതം ഉണ്ടാവണമെങ്കിൽ താൻ ഒഴിഞ്ഞു പോകണം എന്ന് അവൾ തീരുമാനിച്ചു...... എല്ലാവരും സഹതാപത്തിന്റെ കണ്ണിലൂടെ ഇനിയും എന്നെ നോക്കുന്നത് താങ്ങാൻ എനിക്ക് കഴിയില്ല... എല്ലാം ഒരു നാൾ ശെരിയാവും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു... പക്ഷെ എല്ലാം വെറും സ്വപ്‌നങ്ങൾ മാത്രം ആയിരുന്നു എന്ന് തിരിച്ചറിയാൻ വൈകി പോയി..... ഒരിക്കൽ കൂടി ഋഷിയെയും വീട്ടുകാരെയും കൺകുളിർക്കെ കണ്ടിട്ട് അവൾ ആ രാത്രി ഇരുളിലേക്ക് നടന്നു മറഞ്ഞു.... മരണത്തിന്റെ കൈയിലേക്ക്.... 😢😢😢 ഇരുട്ട് വീണു നിറഞ്ഞ വഴിയിലൂടെ അവൾ നടന്നു... കുത്തിയൊഴുകുന്ന പുഴയുടെ മുകളിലെ പാലതിലേക്ക് അവൾ നടന്നു.... റോഡിലൂടെ രാത്രി ആയതിനാൽ വാഹനങ്ങൾ ഒന്നും പോകുന്നില്ലായിരുന്നു..... ഒരു നിമിഷം റിഷിയെ മനസിൽ ഓർത്തുകൊണ്ട് പുഴയിലേക്ക് ചാടാനും ശക്തമായി അവൾ പുറകിലേക്ക് വലിക്കപ്പെട്ടു.... വന്നു വീണത് മധുവിന്റെ കൈയിലും.... കോഴ്സ് കംപ്ലീറ്റ് ആക്കി വീട്ടിലേക്ക് മടങ്ങുക ആയിരുന്നു മധു..... ഇടക്ക് വെച്ചു മധുവും മീരയും തമ്മിൽ അധികം കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല... വിവാഹം മീര അറിയിച്ചിരുന്നു ... മധുവിന് വരാൻ പറ്റിയില്ല... അതിനു ശേഷം അവളെ കാണുന്നത് ഈ അവസ്ഥയിലും..... മീരയെ ഒരു തേങ്ങലോടെ മധു ഇറുകെ പുണരുമ്പോൾ കെട്ടിവച്ചിരുന്ന സങ്കടങ്ങൾ മീരയും ഒഴുക്കി വിട്ടു..... മധു മീരയെ വീട്ടിലേക്ക് കൊണ്ട് പോയി.... അന്ന് തൊട്ട് മീര മധുവിനൊപ്പം ഒരു സഹോദരി എന്ന പോലെ ആ വീട്ടിൽ ഉണ്ട്... ഇന്ന് മീര മധുവിനൊപ്പം വന്നിട്ട് നീണ്ട ഒന്നര വർഷം കഴിഞ്ഞു.... അതിൽ പിന്നെ അവൾ റിഷിയെ കണ്ടിട്ടില്ല... ആ വീടിനു പുറത്തുപോലും അവൾ ഇറങ്ങാറില്ല... അവൻ കെട്ടിയ താലിയിൽ മുറുകെ പിടിച്ചു അവൾ ഇന്നുംജീവിക്കുന്നു.... .നാളുകൾക്ക് ശേഷം അവനെ കണ്ടപ്പോൾ അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ... മീരക്ക് അത് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവൾ പൊട്ടിക്കരഞ്ഞു..... തനിക്ക് വന്ന വിധിയെ ഓർത്തു അലറിക്കരഞ്ഞു..... 😭😭😭😭 പെട്ടെന്ന് അവളുടെ തോളിൽ അമർന്ന കൈകൾ... അവളൊന്നു ഞെട്ടി തിരിഞ്ഞു നോക്കിയതും കണ്ടത് നിറമിഴികളോടെ നിൽക്കുന്ന റിഷിയെ ആണ്.... ഒരു നിമിഷം ഇതു സ്വപ്നമാണോ എന്നവൾ ചിന്തിച്ചു... അവനെ കണ്ടതും അവൾ കൊട്ടിപിടഞ്ഞു എഴുന്നേറ്റു.... അവളുടെ കരണം നോക്കി ഒന്നു കൊടുത്തു റിഷി... ആ അടിയിൽ അവളുടെ ചുണ്ടുകൾ പൊട്ടി ചോര പൊടിഞ്ഞു.... അവൾ പുറകിലേക്ക് വേച്ചു വീഴാൻ തുടങ്ങിയതും അവളെ നെഞ്ചോടു ചേർത്തിരുന്നു റിഷി.... എന്തിനാ മോളെ നീ എന്നെ വിട്ടു അകന്നു പോയത്... എത്രയും കാലം എന്നെ കാണാതെ നിനക്ക് എങ്ങനെ കഴിഞ്ഞു.... പറ മീര ഇത്രയും ശിക്ഷിക്കാൻ ഞാൻ എന്തു തെറ്റാ നിന്നോട് ചെയ്തത്.... ഈ നിമിഷം വരെയും നിന്നെ കാണാതെ ഞാൻ അനുഭവിച്ച വേദന നിനക്ക് മനസ്സിലാകുമോ..... അവൻ അവളുടെ മുഖം ഉയർത്തി നെറുകയിൽ അമർത്തി ചുംബിച്ചു.... നടന്നതൊന്നും മനസിലാകാതെ അവളും നിന്നു.... മോളെ നീ കരുതും പോലെ അന്ന് ഞാൻ പറഞ്ഞത് വേറൊരു പെണ്ണിനെ അല്ല... നിന്നെ തന്നെയാ.... നിന്നെ.. ആരോരും ഇല്ലാത്ത നിനക്ക് ഒരു ജീവിതം തരാൻ ഞാൻ കൊതിച്ചു.... അതിനേക്കാളും എനിക്ക് നിന്നെ ഇഷ്ടമായിരുന്നെടീ..... അന്ന് ഞാൻ അറിഞ്ഞു നീ എന്റെ ആരായിരുന്നു എന്ന്.... എല്ലാം അറിഞ്ഞപ്പോൾ ഒരുതരം മരവിപ്പായിരുന്നു... നിന്നെ മാറോടു ചേർക്കാൻ ഓടി വന്നപ്പോഴാ മനസിലായത് നീ എന്നിൽ നിന്നും ദൂരേക്ക് പോയെന്ന്... അന്ന് തൊട്ട് നിന്നെ തേടി അലയാത്ത സ്ഥലങ്ങളില്ലാ..... 😓😓😓 അങ്ങനെ ഇരുന്നപ്പോഴാ ഒരിക്കൽ മധുവിനെ പറ്റി പറഞ്ഞത് ഓർമ്മ വന്നത്... മനുവും ഞാനും കൂടി തപ്പി കണ്ടുപിടിച്ചു... വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാ അവളെ കാണാൻ പോയതും.. പക്ഷെ നീ ഇവിടെ ഉണ്ടെന്നും നിൻറെ അവസ്ഥയും കൂടി കേട്ടപ്പോൾ ഓടി വരാൻ തുനിഞ്ഞതാ ഞാൻ... നിനക്ക് ഒരു ചെറിയ ഡോസ് തരണം എന്നുപറഞ്ഞു അവര് കളിച്ചതാ ബാക്കി ഒക്കെ..... എല്ലാം കേട്ടു തറഞ്ഞു നിൽക്കുകയാണ് മീര.... അന്ന് ബാക്കി കൂടി കേൾക്കാൻ മനസുണ്ടായിരുന്നെങ്കിൽ ഇത്രയ്മ് കരയേണ്ടി വരില്ലായിരുന്നു എന്നവൾ ഓർത്തു..... ഇടറിയ ശബ്ദത്തോടെ അവൾ വിളിച്ചു റിഷി... ഏട്ടാ.... ഞാൻ... അവൻ അവളുടെ വാ പൊത്തി... വേണ്ട ഇനി ഒന്നും പറയണ്ട..... ഇത്രയും കാലത്തെ ദേഷ്യവും സങ്കടവും ഒക്കെ കൂടിയപ്പോഴാ നിന്നെ തല്ലി പോയത് എന്നോട് ക്ഷമിച്ചേക്ക് മോളെ.... എന്നും പറഞ്ഞു അവൻ അവളെ വരിഞ്ഞു മുറുക്കി.... അവളുടെ മുഖം അവൻ ചുംബനങ്ങൾ കൊണ്ട് മൂടി..... അവന്റെ കൈവിരൽ പതിഞ്ഞ കവിളിൽ അവൻ അമർത്തി ഉമ്മ വെച്ചു.... ചോര പൊടിഞ്ഞ ചുണ്ടുകളെ അവൻ തന്റേതാക്കി മാറ്റി..... ഞങ്ങൾക്ക് അങ്ങോട്ട് വരാമോ.... വാതിൽ പടിയിൽ നിന്നു ഒരു ശബ്ദം കേട്ടപ്പോൾ അവർ അകന്നു മാറി..... റിഷി അവളെ മാറോടു ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു....... വാതിൽക്കൽ കൈ കോർത്തു നിൽക്കുന്ന മനുവിനെയും മധുവിനെയും കണ്ടപ്പോൾ നഷ്ടപ്പെട്ടുപോയ പുഞ്ചിരി മീരയിൽ പിന്നെയും തളിരിട്ടു....... എന്തായാലും നിങ്ങള്‌ സെറ്റായി... അപ്പോൾ പിന്നെ ഞങ്ങൾക്കും വേണ്ടേ ഒരു ജീവിതം അതുകൊണ്ട് ഇവളെ ഞാൻ അങ്ങ് കെട്ടാമെന്നു കരുതി.... ഇപ്പോൾ എല്ലാം ഓകെ ആയില്ലേ... അതിനു മറുപടി എന്നോണം മധു മീരയെ കെട്ടിപിടിച്ചു... അപ്പോൾ പോവല്ലേ മീര ... പാതി വഴിയിൽ വെച്ചു മുറിഞ്ഞു പോയ നമ്മുടെ സ്വപ്നങ്ങളിലേക്ക്..... മീരയുടെ കൈ കോർത്തു പിടിച്ചു റിഷി ചോദിച്ചു.... അങ്ങനെ ഒരു വേലക്കാരി ആയിട്ട് വന്നു കേറിയ ആ വീട്ടിലേക്ക് റിഷിയുടെ കൈ പിടിച്ചു തന്നെ അവൾ വലതു കാൽ വെച്ചു കയറി...... മീരയുടെ നെറുകയിൽ റിഷിയുടെ അമ്മ ചുംബിച്ചു..... ഇനി എല്ലാം എന്റെ മോളു തന്നെ നോക്കണം.. നഷ്ടമായെന്ന് കരുതിയ ജീവിതം... അത് അടിപൊളിയായിട്ടു ജീവിച്ചു കാണിച്ചു കൊടുക്കണം....... പകരം അവർ ഇരുവരും നിറപ്പകിട്ടാർന്ന പുഞ്ചിരി സമ്മാനിച്ചു..... 💮💮💮💮💮💮💮💮💮💮💮💮 മീരയെ കാത്തു മുറിയിൽ കൂട്ടിൽ ഇട്ട വെരുകിനെ പോലെ നടക്കുകയാണ് റിഷി..... അവളെ ഒരു നിമിഷം പോലും ഇനി കാണാതിരിക്കാൻ പറ്റില്ല എന്ന് റിഷിക്ക് മനസിലായി..... വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി..... കൈയിൽ പാൽ ഗ്ളാസ്സുമായി തെല്ലൊരു നാണത്തോടെ തനിക്കരികിലേക്ക് വരുന്ന മീരയെ അവൻ നോക്കി നിന്നു..... അവളുടെ കൈയിൽ നിന്നും പാൽ ഗ്ലാസ് അവൻ വാങ്ങി വെച്ചു... എന്നിട്ട് പോയി വാതിൽ അടച്ചു.... പിറകിലൂടെ അവളെ അവൻ ഇറുകെ പുണർന്നു... അവളുടെ കാതോരം അവൻ പതിയെ ആർദ്രമായി വിളിച്ചു... മീരാ..... ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അവനു നേരെ തിരിഞ്ഞു... പെണ്ണെ ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ..... എന്റേത് ആയിക്കൂടെ നിനക്ക്... അവളുടെ മുഖം കൈകുമ്പിളിലാക്കി അവൻ ചോദിച്ചു... അതിനു മറുപടി അവൾ നൽകിയത് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ടാണ്.... ദീർഘ ചുംബനത്തിനു ശേഷം അവനിൽ നിന്നും അകന്നു മാറിയ മീരക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല... അത്രമേൽ നാണം അവളെ പൊതിഞ്ഞിരുന്നു... 🙈🙈 ഒരു പുഞ്ചിരിയോടെ റിഷി അവളുടെ മുഖം താടിയിൽ പിടിച്ചു ഉയർത്തി... പിന്നെയും പിന്നെയും അവളുടെ പനിനീർ ദളങ്ങളുടെ തേൻ അവൻ നുകർന്നു... അവളെ കൂടുതൽ അവനിലേക്ക് ചേർത്തു പിടിച്ചു..... അവളെ കോരി എടുത്തു കട്ടിലിലേക്ക് കിടത്തി..... അവൻ അവളിലേക്ക് പടർന്നു കയറി..... ഒരു ചെറു നോവ് സമ്മാനിച്ചുകൊണ്ട് അവളെ തന്റേതാക്കി അവൻ മാറ്റി..... തന്റെ മാറിൽ തളർന്നുറങ്ങുന്ന മീരയെ വാത്സല്യപൂർവ്വം അവൻ നോക്കി.... അവളെ കൂടുതൽ അവനിലേക്ക് ചേർത്തുപിടിച്ചു... നിലാവും നക്ഷത്രങ്ങളും അവരുടെ കൂടിച്ചേരലിനു സാക്ഷിയായി... 🙈🙈 അവർ ജീവിക്കട്ടെ.... ഇണക്കങ്ങളും പിണക്കങ്ങളുമായി..... ഒരിക്കലും പിരിയാതെ... 😘😘😘😘 അവസാനിച്ചു..... സ്‌പോർട് ചെയ്ത എല്ലാവർക്കും നന്ദി..... അഭിപ്രായം പറയണേ..... 😝😝😝 #📔 കഥ #📙 നോവൽ #🎁 പ്രണയ കഥകൾ
6.8k കണ്ടവര്‍
9 ദിവസം
#

📔 കഥ

മിഴികൾ സാക്ഷി ❣️❣️❣️ പാർട്ട്‌ 2 പിന്നീട് അങ്ങോട്ട് അവരുടെ പ്രണയ ദിനങ്ങൾ ആയിരുന്നു... ആരും കൊതിക്കുന്ന പ്രണയം.... എത്രയും പെട്ടെന്ന് അവളെ തന്റേതാക്കി മാറ്റാൻ അവൻ കൊതിച്ചു... അവരുടെ പ്രണയത്തിനു കടലും തിരമാലകളും മണല്തരികളും സാക്ഷിയായി...... വിവാഹം കഴിഞ്ഞാൽ തന്റെ അമ്മയെ ഒറ്റക്ക് ആക്കി പോകണം എന്ന ചിന്ത ഇടയ്ക്കു അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..... അത് അവൾ പറയാതെ തന്നെ അവൻ മനസിലാക്കി.... അവളുടെ ഓരോ ചലനങ്ങളും അവനു മനസിലാകും.... കാരണം അത്ര മാത്രം അവൻ അവളെ അറിഞ്ഞിരുന്നു... മനസിലാക്കിയിരുന്നു... പ്രണയിച്ചിരുന്നു.... അവളുടെ കണ്ണുകൾ ഈറൻ അണിയുന്നതു അവനു സഹിക്കാൻ കഴിയുമായിരുന്നില്ല.... അച്ഛനെ കുറിച്ചോർക്കുമ്പോൾ അവളുടെ ഉള്ളു പിടയുന്നത് പല തവണ അവൻ കണ്ടിട്ടുണ്ട്.... അവൾക്കു ഒരു അച്ഛന്റെ സ്നേഹവും സംരക്ഷണവും നൽകാൻ അവൻ ശ്രമിച്ചു.... ഒരു പെണ്ണിനെ ഇത്ര മാത്രം സ്നേഹിക്കാൻ ഒരു പുരുഷന് കഴിയുവോ എന്ന് പലതവണ അവൾ ചിന്ദിച്ചിട്ടുണ്ട്‌.... അപ്പോഴൊക്കെ അവളെ നെഞ്ചോടു ചേർത്തു പിടിക്കാൻ ആണ് അവൻ ആഗ്രഹിച്ചത്..... റിഷിക്ക് ഒരു അനുജൻ കൂടി ഉണ്ട്.... മനു.. മനു മഹേശ്വർ..... അവൻ ആളൊരു കൊച്ച് ഡോക്ടറാ... 😉 മനുവും മീരയും വളരെ വേഗം അടുത്തു.... ഏട്ടന്റെ സെലെക്ഷൻ തെറ്റിയില്ല എന്ന് പലതവണ അവൻ പറഞ്ഞു.. അത്ര മാത്രം മനുവും ആഗ്രഹിച്ചിരുന്നു ഏട്ടന്റെ കൈ പിടിച്ചു മീര തങ്ങളുടെ ജീവിതത്തിലേക്ക് വരണം എന്ന്.... 🤩🤩🤩 അങ്ങനെ വിവാഹത്തിനുള്ള മുഹൂർത്തം കുറിച്ചു... എല്ലാ ഒരുക്കങ്ങളും പൂർത്തിയായി... വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ ഋഷിയുടെ ആഗ്രഹപ്രകാരം ഒരു ദേവി ക്ഷേത്രത്തിൽ വെച്ചു റിഷി മീരയെ തന്റെ പാതിയാക്കി.... അവൻ ചാർത്തിയ മണിത്താലി അവളുടെ കണ്ണു നീര് മുത്തുകളാൽ തിളങ്ങി.... അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു തൊഴു കൈയോടെ നിൽക്കുന്ന അവളെ ഒരു നിമിഷം അവൻ നോക്കി നിന്നു...... അവളെ ചേർത്തു പിടിച്ചു ദേവിയെ സാക്ഷിയാക്കി നെറുകയിൽ മുത്തി ചുവപ്പിക്കുമ്പോൾ കണ്ടു നിന്ന എല്ലാവരും അവർക്കു വേണ്ടി പ്രാർത്ഥിച്ചു... ഈ ജന്മം എന്നല്ല വരുന്ന എല്ലാ ജന്മങ്ങളും എന്റെ പ്രണയമായ ഇവളെ തന്നെ എനിക്ക് തന്നേക്കണേ എന്ന് മനസ്സുരുകി അവൻ പ്രാർത്ഥിച്ചു.... സ്വപ്നങ്ങളുടെ ചിറകിലേറി...... പുതിയൊരു ജീവിതത്തിലേക്ക് മീരയും ഋഷിയും യാത്രയായി... ചിരിയും കളിയും ഒക്കെ ആയി അവർ അവരുടെ ജീവിതത്തിലേക്ക് കാലെടുത്തു വച്ചതേ ഉണ്ടായിരുന്നുള്ളൂ... വരുന്ന അപകടം അറിയാതെ.. വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ പിന്നെയും മീരയെ പരീക്ഷിച്ചു..... 😓😓😓 ആ ആക്‌സിഡന്റിൽ നിന്നു കൈക്കും തലയ്ക്കും സാരമായ പരുക്കുകളോടെ മീര ഹോസ്പിറ്റലിൽ ആയി.... റിഷിക്ക് തലക്ക് പറ്റിയത് കുറച്ചു വലിയ പരുക്കായിരുന്നു... അതിൽ നിന്നും കര കയറാൻ കുറെ ദിവസങ്ങൾ വേണ്ടി വന്നു.... അപ്പോഴൊക്കെയും തളരാതെ മീര പിടിച്ചു നിന്നു... അവനു ബോധം വീണ ദിവസം.... എല്ലാവരും ചുറ്റും ഉണ്ടാകണം എന്ന് ഡോക്ടർ പറഞ്ഞു... പറഞ്ഞ പ്രകാരം എല്ലാവരും അവനു ചുറ്റും ഉണ്ടായിരുന്നു... പ്രാർഥനയോടെ മീരയും.... അവൻ എല്ലാവരെയും തിരിച്ചറിഞ്ഞു.... പക്ഷെ മീരയെ... അവളെ അവൻ തിരിച്ചറിഞ്ഞില്ല... വിവാഹം കഴിഞ്ഞതോ അവളെ പരിചയപ്പെട്ടതോ ഒന്നും അവന്റെ ഓർമ്മയിൽ ഇല്ല എന്ന തിരിച്ചറിവ് അവളിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി...... മീര കരഞ്ഞില്ല..... ഒരു തരം മരവിപ്പായിരുന്നു അവളിൽ..... അവനെ ഡിസ്ചാർജ് ആക്കുന്നത് വരെയും അവളും അവിടെ തന്നെ ഉണ്ടായിരുന്നു... 😢😢 അവൻ എല്ലാവരോടും സംസാരിച്ചു.... മീരയെ കണ്ടിട്ടും അവനിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല... ഡോക്ടറുടെ നിർദേശപ്രകാരം എല്ലാം പതിയെ അവനെ അറിയിക്കാൻ എല്ലാവരും തീരുമാനിച്ചു... അവൻ അമ്മയോടും മനുവിനോടും ഒപ്പം വീട്ടിലേക്ക് പോയി... ഋഷിയുടെ കൈപിടിച്ചു കയറാൻ ആഗ്രഹിച്ച വീട്ടിൽ ആരും ഇല്ലാത്തവളെപോലെ കയറേണ്ടി വരും എന്ന് ഒരിക്കൽ പോലും അവൾ വിചാരിച്ചിരുന്നില്ല.... 😭😭 റിഷിക്കു മുന്നിൽ അവൾ വീട്ടിലെ വേലക്കാരിയായി.... എല്ലാവരും എതിർത്തിട്ടും അവൾ ആ വേഷം തുടരാൻ തീരുമാനിച്ചു... അവനെ ഒരു നോക്ക് കാണാൻ എങ്കിലും കഴിയുമല്ലോ എന്നോർത്തു..... മകളുടെ അവസ്ഥ കണ്ടു നീറി നീറി മീരയുടെ അമ്മ മരിച്ചു.... അതും കൂടി ആയപ്പോൾ മീരയുടെ മാനസിക നില തെറ്റിയ പോലെ ആയി.... ആ പഴയ വീട്ടിൽ അമ്മ ഇല്ലാതെ മീര ഒറ്റക്ക് ഇരുന്നു.... ഒന്നു കരയാൻ പോലും മറന്നു.... മനുവും അമ്മയും വന്നു അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി... ചേർത്തു പിടിക്കേണ്ടവൻ ഒരു സഹതാപത്തോടെ തന്നെ നോക്കുന്നത് മീര അറിയുന്നുണ്ടായിരുന്നു.... ദിവസങ്ങൾ കൊഴിഞ്ഞു പോയി... റിഷി ഒരു വിധം നോര്മലായി മാറി.... അവനോടു എല്ലാം തുറന്നു പറയാൻ അമ്മയും മനുവും തീരുമാനിച്ചു.... പക്ഷെ..... എല്ലാം തലകീഴായി മറിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു ....... തുടരും....... സോറി ഫ്രണ്ട്സ് ഒരു പാർട്ട്‌ കൂടി ഉണ്ടാവും.... എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം..... അഭിപ്രായങ്ങൾ പറയണം കേട്ടോ.... thanku😁😁😁 #📔 കഥ #📙 നോവൽ
5.2k കണ്ടവര്‍
9 ദിവസം
#

📔 കഥ

മിഴികൾ സാക്ഷി ❣️❣️❣️ short story..... മധു...മോളെ നീ റെഡി ആയില്ലേ.. ദേ അവരിപ്പോ ഇങ്ങെത്തും... ഒന്നു പെട്ടെന്നാവട്ടെ.... അമ്മേ ഞാൻ റെഡി ആയി... മീര എവിടെ അമ്മേ.. കണ്ടില്ലല്ലോ.... കുറെ നേരം കൊണ്ട് നോക്കുവാ പെണ്ണിനെ.... അവള് ടെറസിൽ കാണും അവളുടെ സ്ഥിരം ഏരിയ അല്ലെ പോയി വിളിച്ചിട്ട് വാ.... ടെറസിൽ ചെന്നപ്പോൾ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നുണ്ട് മീര..... മീര നീ ഇവിടെ ഇരിക്കുകയാണോ... പറഞ്ഞിട്ടില്ലേ ഇങ്ങനെ ഒറ്റക്ക് വന്നു ഇരിക്കരുതെന്നു.. വന്നേ അമ്മ തിരക്കുന്നുണ്ട്.... വാ മീര .... അവളുടെ നിറഞ്ഞ മിഴികളിൽ അമർത്തി തുടച്ചു മീരയെ മധു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.... ഒന്നു ചിരിക്കെന്റെ പൊന്നു മീര.... ഇന്നൊരു ദിവസം എനിക്ക് വേണ്ടി ഒന്നു സന്തോഷമായിട്ട് ഇരുന്നൂടെ നിനക്ക്... നിന്റെ മധു അല്ലെ പറയുന്നത്... plzzz അവളുടെ വർത്തമാനം കേട്ടു മീര അവളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.... that's my girl.... മധു മീരയെ ഇറുകെ പുണർന്നു... നോക്കടീ എങ്ങനുണ്ട്.... ചെക്കന് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടില്ല എന്നെ.... മുഖത്തു കുറച്ചു നാണമൊക്കെ വരുത്തി മധു മീരയോട് ചോദിച്ചു... അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടു വാ പൊളിച്ചു നിൽക്കുകയാണ് മീര... അവളുടെ മുഖം കൈകുമ്പിളിൽ ആക്കി നെറുകയിൽ അമർത്തി ചുംബിച്ചു.... അല്ലേലും എന്റെ മധുവിനെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്കണേ...... നീ ഞങ്ങളുടെ സുന്ദരി കുട്ടിയല്ലേ.... 😝😝😝 മോളെ ദേ അവര് വന്നു രണ്ടാളും പെട്ടെന്ന് വന്നേ...അമ്മ താഴെ നിന്നു വിളിച്ചു പറയുന്നത് കേട്ടു... രണ്ടാളും ഒരു ചിരിയോടെ അടുക്കളയിലേക്ക് പോയി..... എന്തിനാ പെണ്ണെ നീ നിന്നു വിറക്കണത്.... നിന്നെ ആരും പിടിച്ചു തിന്നാൻ പോണില്ല.. ദേ ഈ ചായ പിടിച്ചേ കൊണ്ട് കൊടുക്ക്... മീര അവളെ ഉന്തിത്തള്ളി ഹാളിലേക്ക് കൊണ്ട് പോയി.... അവളെ അവിടെ നിർത്തി പോകാൻ തുനിഞ്ഞതും.... അവിടെ വന്നിരിക്കുന്ന ആൾക്കാരെ മീര ഒരു വിറയലോടെ തിരിഞ്ഞു നോക്കി...... റിഷിയേട്ടൻ..... അവളുടെ വായിൽ നിന്നും ആ പേര് അറിയാതെ പുറത്തു വന്നു..... 😲😲😲 എന്നാൽ അവരിൽ ആരിലും മീരയെ കണ്ട ഭാവം പോലും കാണാത്തതു അവളിൽ ഒരു അമ്പരപ്പ് ഉളവാക്കി... ഒപ്പം മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയും...... നിറകണ്ണുകളോടെ അവൾ തിരികെ നടന്നു.... അവളുടെ മാത്രം ലോകത്തിലേക്ക്..... മീരയുടെ മനസ്സിൽ അവളുടെ കഴിഞ്ഞ കാലം ഒരു ചിത്രത്തിലെന്നതുപോലെ തെളിഞ്ഞു.... മീരയും മധുവും.... കോളേജിൽ ഒരുമിച്ചായിരുന്നു.. ഇണപിരിയാത്ത സുഹൃത്തുക്കൾ.... ഒറ്റ മോളായതുകൊണ്ട് സഹോദരങ്ങൾ ഇല്ല എന്ന മധുവിന്റെ സങ്കടം മാറിയത് മീര ഒപ്പം വന്നതോട് കൂടി ആണ്.... ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട മീരയെ കഷ്ടപ്പെട്ടാണ് അവളുടെ അമ്മ പഠിപ്പിച്ചത്.... തയ്യൽ തൊഴിലാളി ആയിരിന്നു അവളുടെ അമ്മ.... അവൾക്ക് ഒരു അനുജത്തി ഭാമ.... പക്ഷെ വിധി ഒരു പനിയുടെ രൂപത്തിൽ അവളുടെ അനുജത്തിയേയും കൊണ്ട് പോയി... അപ്പോഴൊക്കെ അവൾ പിടിച്ചു നിന്നു.... അമ്മക്ക് വേണ്ടി... അവൾ പഠിച്ചു.... നന്നായി തന്നെ.... അമ്മയെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യാത്തത് കൊണ്ട് അവൾ പാർട്ട്‌ ടൈം ജോലി നോക്കി തുടങ്ങി..... അങ്ങനെ കോളേജിന് അടുത്തുള്ള ഒരു textile shopil മീരക്ക് ജോലി കിട്ടി... കോളേജ് കഴിഞ്ഞുള്ള സമയം അവൾ അവിടെ ജോലിക്ക് പോകും..... ഒപ്പം താമസം ഹോസ്റ്റലിലും... മധു ഒത്തിരി തവണ അവളെ തന്റെ വീട്ടിലേക്ക് താമസിക്കാൻ വിളിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.... ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് അവൾ പഠിച്ചു..... കോളേജ് കഴിഞ്ഞതോടെ മധു തുടർ പഠനത്തിനായി പോയി.... മീര കുറച്ചു നാള് കൂടി ആ ഷോപ്പിൽ ജോലി നോക്കി...... ഒരു ദിവസം മീരയുടെ അമ്മ അവളോട്‌ അത്യാവശ്യമായി വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു...... കടയിൽ ലീവ് പറഞ്ഞു അവൾ വീട്ടിലേക്ക് പോയി... ചെന്നപ്പോഴേ കണ്ടു പരിചയം ഇല്ലാത്ത ആരൊക്കെയോ ആ വീട്ടിൽ ഇരിക്കുന്നത്.... അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി.... പെണ്ണുകാണൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ അതിനെ എതിർത്തു..... പക്ഷെ അമ്മയുടെ നിർബന്ധ പ്രകാരം അവർക്കു മുന്നിലേക്ക് അവൾ പോയി..... അവിടെ ഇരിക്കുന്ന ആൾക്കാരെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ ഭാവം എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല..... ഹായ്... ഞാൻ റിഷി.... മീരക്ക് എന്നെ അറിയുവോ എന്നെനിക്കറിയില്ല.. പക്ഷെ മീരയെ എനിക്കറിയാം.... എനിക്കിഷ്ടവാടോ തന്നെ.... അത് നീ അറിയും മുന്നേ നിന്റെ അമ്മയെ അറിയിക്കണം എന്ന് തോന്നി.... അതുകൊണ്ടാ എനെറെ അമ്മയെയും കൂട്ടി ഞാൻ വന്നത്.... ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം മീര സംസാരിച്ചു തുടങ്ങി.... സർ.... സർ എന്തറിഞ്ഞിട്ട ഇവിടെ പെണ്ണുകാണാൻ വന്നത്... അതും ഞാൻ ജോലി ചെയ്യുന്ന ഷോപ്പിന്റെ ഉടമസ്ഥൻ.... സർ നെ പോലെ ഉള്ളവർക്കൊന്നും വന്നു കേറാൻ പറ്റിയ ഇടം അല്ല ഇത്.......... സർ plzzz എന്നെ വിട്ടേക്ക്... ഞാൻ നീ എന്നെ ഇഷ്ടപ്പെടണം എന്ന് പറഞ്ഞിട്ടില്ല മീര... തന്റെ അമ്മയോട് ഞാൻ പറഞ്ഞത് എന്റെ പെണ്ണിനെ എനിക്ക് തന്നേക്കാവോ എന്നാ... നിന്റെ അമ്മക്ക് പൂർണ സമ്മതം... പിന്നെ എന്താ പ്രശ്നം..... മോളെ..... ഋഷിയുടെ അമ്മ സംസാരിച്ചു തുടങ്ങി.... ന്റെ മോന്റെ ഒരു തീരുമാനവും ഇതുവരെ തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല... അത് പോലെ ഇതും പൂർണ മനസോടെ ഞാൻ സമ്മതിച്ചു... കാരണം മോളെ അത്രക്കും ഇഷ്ടവായിപ്പോയി ഇവനും എനിക്കും..... നിറകണ്ണുകളോടെ മീര അകത്തേക്ക് കയറിപ്പോയി... അടുക്കള കോലായിൽ ഇരുന്ന് കണ്ണീർ വാർക്കുമ്പോൾ തന്റെ നിറം മങ്ങിയ സ്വപ്നങ്ങൾക്ക് പകിട്ട് കൂടുന്നത് അവൾ അറിഞ്ഞു...... തോളിൽ ഒരു കരം അമര്ന്നപ്പോള് ഞെട്ടി പിടഞ്ഞു അവൾ എഴുന്നേറ്റു... ഒരു പുഞ്ചിരിയോടെ റിഷി അവളെ തന്റെ നെഞ്ചോടു ചേർത്തു ഇറുകെ പുണർന്നു..... അവന്റെ മാറിലെ ചൂടിൽ ഇതുവരെ തോന്നാത്ത ഒരു സുരക്ഷിതത്വം അവൾക്ക് തോന്നി....... അവളുടെ മുഖം ഉയർത്തി.... നെറുകയിൽ അവന്റെ സ്നേഹമുദ്രണം അവൻ നൽകിയപ്പോൾ ഇരുകണ്ണുകളും ഇറുക്കി അടച്ചു അവൾ അത് സ്വീകരിച്ചു....... അവന്റെ ചുണ്ടുകൾ പ്രതീക്ഷിക്കാതെ അവളുടെ ചുണ്ടോടു ചേർന്നപ്പോൾ കാൽ വിരലൂന്നി അവൾ നിന്നു.... അവന്റെ ഷർട്ടിൽ അവളുടെ കൈകൾ മുറുകി.... 🙈🙈 പതിയെ അവനിൽ നിന്നും അടർന്നു മാറുമ്പോൾ നാണം കൊണ്ട് ചുവന്ന അവളുടെ കവിളിണകളെ കുസൃതിയോടെ അവൻ നോക്കി.... ഞാൻ വരും പെണ്ണെ... ഇത്രയും വേഗം നല്ലൊരു മുഹൂർത്തം കുറിപ്പിച്ചിട്ട്... നിന്നെ എന്റേതാക്കാൻ... തയാറായി ഇരുന്നോ... ഈ റിഷി മഹേശ്വറിന്റെ പാതി ആവാൻ....... 😍😍😘😘 അത്രയും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി..... നടന്നതൊന്നും വിശ്വസിക്കാൻ ആവാതെ അവൾ അവൻ പോയ വഴിയേ നോക്കി നിന്നു.... 😌😌😌😌 തുടരും...... ഒരു ചെറു കഥ ആയിട്ട് എഴുതാം എന്നാണ് വിചാരിച്ചതു... എഴുതി വന്നപ്പോൾ ഒരു പാർട്ടിൽ തീരില്ല... അടുത്ത പാർട്ടിൽ കഥ അവസാനിപ്പിക്കാം.... കഥ ഇഷ്ടപ്പെട്ടാലും പെട്ടില്ലെങ്കിലും ഒരു വരി കുറിക്കണം........ 😊😊😊😊 #📔 കഥ #📙 നോവൽ
41.9k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം