@thanseel161
@thanseel161

Thanseel ✔️

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🏃🏃🏃🏃

" കുഞ്ഞമ്മായിയുടെ പൊന്നരഞ്ഞാണം " ഒരു മെയ്‌ മാസത്തിലാണ് അവർ തമ്മിൽ ആദ്യമായി കാണുന്നത് ,,,, പെട്ടെന്ന് പെയ്ത മഴയിൽ കുടയെടുക്കാതെ കുടുങ്ങിയവർ കടവരാന്തയിൽ നിൽക്കുന്നതിനിടയിൽ അവർ രണ്ടുപേരും ഉണ്ടായിരുന്നു ,,,, അങ്ങനെ ആദ്യമായി സോനുവിന്റെയും അനുപമയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ,,,, ആ മഴയുടെ തണുപ്പിനെ ഇല്ലാതാക്കിയ ആ സ്പാർക്ക് പിന്നീടങ്ങോട്ട് ഒരു കാട്ടു തീപോലെ പടരുമെന്ന് സോനു അന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു ,,,, പിറ്റേന്ന് മുതൽ നാലുദിവസം ചിരിയും കളിയുമായി സോനു അനുപമയുടെ പുറകെ നടന്നപ്പോൾ അനുപമക്കും കാര്യം മനസ്സിലായി ,,,, ആ കാട്ടു തീയുടെ ഒരറ്റം അനുപമയുടെ മനസ്സിലും കത്തി തുടങ്ങി ,,,, അന്ന് രാത്രി ആ തീ പടരാൻ തുടങ്ങി ,,,, എന്നാൽ അവിടെയാണ് ആദ്യത്തെ ട്വിസ്റ്റ് നടക്കുന്നത്,,,, ഒരു സുപ്രഭാതത്തിൽ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ സോനുവിന്റെ അമ്മാവൻ നാരായണൻ അനുപമയെ പെണ്ണുകാണാൻ ചെന്നു ,,,,, സ്ഥാനം പറഞ്ഞാൽ അമ്മാവനാണെങ്കിലും പേര് നാരായണൻ എന്നാണെങ്കിലും ആള് സോനുവിന്റെ അമ്മയുടെ ഏറ്റവും ഇളയ ആങ്ങളയാണ് ,,,, ഇവർ തമ്മിൽ കേവലം ഒന്നര വയസ്സിലെ വ്യത്യാസമേയുള്ളൂ ,,,, അന്ന് ആ നാട്ടിലെ സൽസ്വഭാവികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈ അമ്മാവൻ നാരായണൻ ഗൾഫിൽ സാമാന്യം നല്ല ജോലിയും നല്ല ശമ്പളവും ഉള്ള യുവാവായിരുന്നു ,,,,, ഒരറ്റത്ത് പടർന്നു തുടങ്ങിയ കാട്ടു തീ അന്ന് രാത്രി തകർത്തു പെയ്ത മഴയിൽ ഇറങ്ങി നിന്ന് അനുപമ അണച്ചു ,,,, എന്നിട്ട് പെണ്ണുകാണാൻ വന്ന ഈ അമ്മാവനുമായി കാര്യങ്ങൾ തീരുമാനിക്കാൻ വീട്ടുകാരോട് പറഞ്ഞു ,,,, മിണ്ടാൻ പറ്റാത്തടത്ത് പട്ടി കടിച്ചു എന്നു പറഞ്ഞപോലെ പ്രേമിക്കാൻ നോക്കിയ പെണ്ണ് അമ്മായി ആയി വരാൻപോകുന്ന വിഷമത്തിലായി സോനു ,,,,, ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ,,, കല്യാണം നടന്നു,,, മംഗളമായി നടന്നു ,,,,,, ആഘോഷമായി നടന്നു ,,,, ആ കല്യാണത്തിന് സോനു അച്ചാർ വിളമ്പുകയും ചെയ്തു ,,,, പക്ഷെ കല്യാണം കഴിഞ്ഞു മൂന്നു മാസം തികയും മുന്നേ അമ്മാവൻ നാരായണൻ ഗൾഫിലേക്ക് തിരിച്ചു പോയി ,,,, അമ്മാവൻ തിരിച്ചുപോയ ഗ്യാപ്പിൽ അമ്മായിയുമായി ചങ്ങാത്തം കൂടാൻ സോനു ആകുന്നതു ശ്രമിച്ചു ,,,,, അങ്ങനെ ഒരു ദിവസം വീട്ടിലേക്ക് വന്ന സോനുവിനോട് സോനു അമ്മായി പറഞ്ഞു ,,,,, " സോനൂ ,,, നീ എന്റെ പുറകെ നടന്ന കാര്യം കുറച്ചുപേർക്ക് ഒക്കെ അറിയാം ,,,, അതുകൊണ്ട് നീ ഇവിടെ ഇങ്ങനെ കയറി ഇറങ്ങി എനിക്ക് പേരുദോഷം ഉണ്ടാകരുത് " " അയ്യോ കുഞ്ഞമ്മായി,,,, അങ്ങനെ പറയരുത് ,,,, കാര്യം അങ്ങേരെന്റെ അമ്മാവനാണെങ്കിലും ഞങ്ങൾ എടാ പോടാ ബന്ധമാണ് ,,,, ഇടയ്ക്കിടയ്ക്ക് വേറെ പലതും വിളിക്കും ,,,, അപ്പോ ആ അമ്മാവൻ കെട്ടിയ ഭാര്യയെ പൊന്നുപോലെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ കുഞ്ഞമ്മായീ " " മോനേ സോനു ,,,, ഞാൻ ഇപ്പോൾ തന്നെ പൊന്നാണ് ,,, നീ എന്നെ ഇനി പറഞ്ഞു പൊന്നാക്കണ്ട ,,, ഇനി എന്തെങ്കിലും അത്യാവശ്യം വന്നാലല്ലാതെ നീ മുറ്റത്ത് കാലുകുത്തിയാൽ അടുക്കളയിൽ ഇരിക്കുന്ന ഒലക്ക എടുത്തു ഞാൻ നിന്റെ തലയ്ക്ക് അടിക്കും " ഒന്നും രണ്ടും പറഞ്ഞു തെറ്റിയ സോനു അവിടെനിന്ന് ഇറങ്ങിപ്പോയി ,,,,, പക്ഷേ വളരെ വൈകാതെ തന്നെ സോനുവിന് അമ്മായി അന്ന് പറഞ്ഞ അത്യാവശ്യം വന്നിരുന്നു ,,,, സോനുവിന് അത്യാവശ്യമായി കുറച്ച് ക്യാഷ് വേണം,,,, ചോദിക്കാൻ പറ്റുന്നവരോടെല്ലാം ചോദിച്ചു നോക്കി ,,, എല്ലാവരും കൈ മലർത്തി ,, അവസാനം സോനു കുഞ്ഞമ്മായി അനുപമയെ കാണാൻ വന്നു ,,, അനുപമയുടെ കാലിൽ സാഷ്ടാംഗം വീണു കൊണ്ട് അവൻ കേണപേക്ഷിച്ചു " ഒരു നിവർത്തിയും നിർവ്വാഹവുമില്ല ,,,, എന്നെ സഹായിക്കണം " അനുപമയ്ക്ക് ഒരടി പുറകോട്ടു മാറാൻ പറ്റാത്ത വിധം സോനു അവളുടെ കാലിൽ പിടിച്ചു തന്നെ നിന്നു ,,,, അവളുടെ കയ്യിൽ പൈസയായിട്ട് ഒന്നും തന്നെ എടുക്കാൻ ഇല്ല,, ഇനി ഗോൾഡ് കൊടുക്കാം എന്ന് കരുതിയാൽ ഉള്ളതെല്ലാം കയ്യിലും കഴുത്തിലും ആയി കിടക്കുകയാണ് , അമ്മായിഅമ്മ എല്ലാ ദിവസവും എണ്ണം കൃത്യമായി നോക്കുന്നുണ്ട് ,,,,, എണ്ണം കുറഞ്ഞാൽ എവിടെപ്പോയി എങ്ങനെ പോയി എന്നൊക്കെ ചോദ്യം വരും ,,,, ഉത്തരം പറയേണ്ടിവരും ,,, അപ്പോ അതും നടക്കില്ല ,,, സോനു ആണെങ്കിൽ കാലിൽ നിന്ന് കിട്ടുന്നില്ല വിടുന്നുമില്ല ,,,, സോനു അപേക്ഷ ഒക്കെ നിർത്തി കരച്ചിൽ തുടങ്ങി,,,,, കരച്ചിൽ കുറച്ചുനേരം കഴിഞ്ഞപ്പോൾ നിലവിളി ആകാൻ തുടങ്ങി ,,,, അവസാനം അനുപമ ഒരു വഴി കണ്ടു ,,, അരഞ്ഞാണം കിടപ്പുണ്ട് ,,, അതാരും തപ്പാൻ വരില്ലല്ലോ ,, അതു കൊടുക്കാം ,,,, അങ്ങനെ അനുപമ സോനുവിനെ പുറത്തുനിർത്തി അകത്തുപോയി അരഞ്ഞാണം ഊരി കൊണ്ടുവന്നു സോനു കൊടുത്തുവിട്ടു ,,, അരഞ്ഞാണം കിട്ടിയ സന്തോഷത്തിൽ സോനു നേരെ കൊണ്ടുപോയി അരഞ്ഞാണം പണയം വെച്ചു ,,,, കൃത്യം രണ്ട് ദിവസം കഴിഞ്ഞില്ല രാത്രി വൈകി ഉറങ്ങിയ അനുപമ രാവിലെ എണീറ്റത് ഒരു കോളിംഗ് ബെൽ ശബ്ദം കേട്ടാണ് ,,,, ഉറക്കച്ചടവിൽ എണീറ്റ് പോയി ഡോർ തുറന്നപ്പോൾ കണ്ണുതള്ളിപ്പോയി,,,, ദേ മുന്നിൽ കെട്ടിയോൻ നിൽക്കുന്നു ,,,,, ഗൾഫിൽ പോയ നമ്മുടെ അമ്മാവൻ നാരായണൻ ,, നാരായണന് ഒരു മാസത്തെ ലീവ് ഉണ്ട് ,,,സർപ്രൈസ് കൊടുക്കാൻ പറയാതെ വന്നതാണ് ,,,, സർപ്രൈസ് കിട്ടിയതിന്റെ ഞെട്ടൽ മാറിയപ്പോഴാണ് അനുപമ ആ കാര്യം ഓർത്തത് ,,,, ദൈവമേ അരഞ്ഞാണം ,,,, അനുപമയുടെ ഉള്ളിൽ വെള്ളിടി വെട്ടി ,,,, അനുപമ ഒളിച്ചും പാത്തും ബാത്റൂമിൽ കയറി സോനുവിനെ വിളിച്ചു കാര്യം പറഞ്ഞു ,,,, ബൈക്കോടിച്ചു കൊണ്ട് ഫോണിൽ സംസാരിച്ച സോനു ഈ വാർത്ത കേട്ടപ്പോൾ സഡൻ ബ്രേക്ക് ചവിട്ടി ,,, ദേ കിടക്കുന്നു സോനുവും ബൈക്കും ചെളിവെള്ളത്തിൽ ,, തൂങ്ങി ചാകണോ അതോ വെള്ളത്തിൽ ചാടി ചാകണോ എന്ന് മാത്രം അറിഞ്ഞാൽ മതി,,, അമ്മാവൻ നാരായണൻ സംഭവം പൊക്കിയാൽ ഇല്ലാത്ത അവിഹിത കഥ വരെ ഉണ്ടാകും,,,, എന്തുചെയ്യണമെന്നറിയാതെ സോനു നടുറോട്ടിൽ തലങ്ങും വിലങ്ങും നടന്നു ,,,, ഫോൺ എടുത്ത് ലിസ്റ്റിൽ ഉള്ള സകല മനുഷ്യന്മാരെയും വിളിച്ചു ,, സോനുവിന്റെ സ്വഭാവം നന്നായി അറിയുന്ന ആരും തന്നെ അവന് പൈസ കൊടുത്തില്ല ഒരു രക്ഷയും ഇല്ല ,,, ഞാൻ എങ്ങോട്ടെങ്കിലും നാടുവിടുവാ എന്ന് പറഞ്ഞു സോനു അമ്മായിക്കു വാട്സ്ആപ്പ് മെസ്സേജ് അയച്ചു,,,, അതിനു റിപ്ലൈ ആയി ഒരുകുപ്പി വിഷത്തിന്റെ ഫോട്ടോ അനുപമ സോനുവിന് അയച്ചുകൊടുത്തു കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായി,,, അപ്പോഴാണ് അവന്റെ മനസ്സിൽ ഒരു ഇടിമിന്നൽ തട്ടിയത് ,,,, ചെളി വെള്ളത്തിൽ വീണ അതേ കോലത്തിൽ ബൈക്ക് കൊണ്ട് നേരെ അമ്മാവൻ നാരായണന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു ,,, ഇവനിപ്പോ എന്തിനാ ഇങ്ങോട്ട് കയറി വരുന്നേ എന്നോർത്ത് അനുപമക്കും നെഞ്ചിടിപ്പ് കൂടി ,,, വീട്ടിലെത്തിയ സോനു അമ്മാവൻ നാരായണന്റെ അടുത്ത് പോയി കുത്തിയിരുന്നു കരച്ചിലാണ് ,,, അമ്മാവൻ കാര്യം ചോദിച്ചപ്പോൾ പൊട്ടിക്കരച്ചിലായി ,,,, ഒടുവിൽ അവൻ ആ നഗ്ന സത്യം പറഞ്ഞു പൈസ കൊടുക്കാൻ ഉള്ള ഒരാൾ വധഭീഷണിയും ആയി പുറകെ ഉണ്ട് ,,,, ആരാണ് എന്താണ് എന്നൊന്നും പെട്ടെന്ന് പുറത്തു പറയാൻ പറ്റില്ല,,,, ഇതൊരു ബ്ലേഡ് കേസാണ് ,,, ചിലപ്പോൾ കൈവെട്ടും ചിലപ്പോൾ കാൽവെട്ടും ,,,, തൽക്കാലത്തേക്ക് ഒന്ന് സഹായിക്കണം എന്ന് പറഞ്ഞ് സോനു അമ്മാവന്റെ കാലിൽ വീണു ,,,, സോനു പറഞ്ഞത്രയും പൈസ കയ്യിൽ ഇല്ലാതെ അമ്മാവൻ വിഷമിച്ചു ,,, അവന്റെ കരച്ചില് കണ്ടിട്ടാണെങ്കിൽ സഹിക്കുന്നില്ല ഒടുവിൽ അമ്മാവൻ നാരായണൻ അമ്മായിയോട് പറഞ്ഞു ,, " ഡീ ,,,, നിന്റെ രണ്ടു വള കൊടുക്ക് ,, അവൻ പിന്നെ എടുത്തു തരും ,,, അല്ലെങ്കിൽ ഞാൻ പിന്നെ എടുത്തു തരും " അപ്പോഴാണ് അനുപമയ്ക്ക് കാര്യം കത്തിയത് ,,, അനുപമ ഇത്തിരി നീരസം അഭിനയിച്ചു അപ്പോൾതന്നെ കയ്യിൽ കിടന്ന രണ്ടു വള ഊരി സോനുനു കൊടുത്തു ,,,, സോനു വള മേടിച്ച് അരഞ്ഞാണം പണയം വെച്ച് കടയിൽ എത്തിയപ്പോൾ കടയിലെ ചേച്ചി കട പൂട്ടി ആള് വീട്ടിൽ പോയി , ചേച്ചിയുടെ വീട് അന്വേഷിച്ചു പിടിച്ചു പുറകെ പോയപ്പോൾ ആള് വീടും പൂട്ടി അമ്മ വീട്ടിൽ പോയി അതാണെങ്കിൽ നാല്പത് കിലോമീറ്റർ അപ്പുറത്താണ് ,,, താക്കോലാണെങ്കിൽ ആ ചേച്ചിയുടെ കയ്യിൽ മാത്രമേ ഉള്ളൂ ,,,, ഒന്നും നോക്കിയില്ല,,,, ബൈക്ക് നൂറിൽ പാഞ്ഞു ,, കടയിലെ ചേച്ചി ആണെങ്കിൽ കാൽ ഉളുക്കിയ അമ്മയുടെ കാലു തിരുമ്മി കൊടുക്കാൻ അമ്മയുടെ അടുത്ത് പോയതാണ് ,,,, അവിടെയെത്തി ഡ്രസ്സ് മാറി കയ്യിൽ കുഴമ്പ് പുരട്ടിയപ്പോഴേക്കും സോനു അവിടെ എത്തി ,,,, ചേച്ചീടെ കൈകഴുകിച്ച് ഇട്ട ഡ്രെസ്സാലെ ബൈക്കിൽ കയറ്റിയ സോനു നൂറേ നൂറിൽ കടയിലേക്ക് വിട്ടു ,,,, സോനു വരാൻ താമസിക്കുന്നത് കണ്ടു അനുപമയ്ക്ക് അടിമുടി വിറയ്ക്കാൻ തുടങ്ങി അമ്മാവൻ നാരായണൻ അടുത്തുവരുമ്പോഴൊക്കെ അനുപമ അങ്ങോട്ടുമിങ്ങോട്ടും മെല്ലെമെല്ലെ ഒഴിഞ്ഞുമാറി ,,, അവടെ ഒരു നാണം ,,,, അമ്മാവൻ നാരായണൻ മനസ്സിൽ ചിന്തിച്ചു,,,, ഒടുവിൽ സോനു കടയിൽ എത്തി കട തുറപ്പിച്ചു വള കൊടുത്തു അരഞ്ഞാണം തിരിച്ചു മേടിച്ചു ,,,, ചേച്ചിയെ തിരിച്ചു കൊണ്ടുവിടാൻ സമയം ഇല്ലാത്തതുകൊണ്ട് ചേച്ചിയെ ടാസ്‌കി വിളിച്ച് അതിൽ കയറ്റി വിട്ടു ,,, അരഞ്ഞാണം കൊണ്ട് നേരെ വിട്ടത് അമ്മാവൻ നാരായണന്റെ വീട്ടിലേക്കാണ് ,, ബൈക്ക് റോഡിൽ വച്ച് പമ്മി പതുങ്ങി വീടിന്റെ പുറകിലെത്തി ,,,, പുറകിൽ ഉണ്ടെന്ന് പറഞ്ഞ് അമ്മായിക്ക് മെസ്സേജ് അയച്ചു ,,,, പതുങ്ങി അമ്മായിയും പുറകിൽ എത്തി അരഞ്ഞാണം അമ്മായിയുടെ കയ്യിൽ കൊടുത്തതും അടുത്ത നിമിഷം അമ്മാവനും പുറകിൽ എത്തി ,,,, രണ്ടുപേരുടെയും നെഞ്ചിൽ ഒരു വെള്ളിടി വെട്ടി ,,,, പക്ഷേ പുറകിൽ എത്തിയ അമ്മാവൻ നാരായണൻ നിലത്ത് കുത്തി ഇരുന്നു മൂത്രം ഒഴിച്ചു ,,, ദുബായിൽ പുറത്തു മൂത്രം ഒഴിക്കാൻ പറ്റില്ലല്ലോ ,,,,ആ വിഷമം തീർക്കാൻ പുള്ളിക്കാരൻ നാട്ടിൽ വന്നാൽ പുറത്തു മാത്രമേ മൂത്രമൊഴിക്കു ,,,, അമ്മാവൻ നിലത്തു കുത്തിയിരുന്ന സമയംകൊണ്ട് സോനു വീടിനകത്തു കയറി മുന്നിലൂടെ പുറത്തുചാടി ,,,, അരഞ്ഞാണം കിട്ടിയ അമ്മായി റൂമിനകത്ത് കയറി റൂം അടച്ചു കുറ്റിയിട്ട് അരഞ്ഞാണം കെട്ടി , ബൈക്കിന്റെ അടുത്തെത്തിയ സോനു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഒന്നും അറിയാത്ത പോലെ മെല്ലെ പോയി ,,,, വലിയൊരു മഴ പെയ്തു തോർന്ന സമാധാനത്തിൽ അമ്മായി കട്ടിലിൽ ആശ്വാസത്തോടെ കിടന്നു ,,,,,,, ശുഭം #📔 കഥ
ഇത്രയും മതി.. "കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം " മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ "കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു "അവൾ മെല്ലെ ചിരിച്ചു 'ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല "ഞാൻ പെട്ടെന്ന് പറഞ്ഞു "ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ " "ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം "അവൾ മെല്ലെ ചിരിച്ചു "സോറി "ഞാൻ മെല്ലെ പറഞ്ഞു "എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി... പക്ഷെ തിരിച്ചില്ലല്ലോ.."അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്. ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. "വരുൺ" ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. "എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ " "ഓ " അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. "വരുൺ എവിടെയാ താമസം ?" "അടുത്താണ് " ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. "എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്. വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . "നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു "അത്രയ്ക്ക് പൈസ ഒന്നുമില്ല" "ഞാൻ ചിരിച്ചു "ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ " "പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?" "നമുക്കിവിടെ ജീവിക്കാമെന്ന് "അവൾ കണ്ണിറുക്കി ചിരിച്ചു. "അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?"ഞാൻ മടിയോടെ ചോദിച്ചു "ഓ യെസ്, അറിയാമല്ലോ. " "പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?" "ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി "പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ' അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്. എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു 'അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി ... അമ്മു സന്തോഷ് #📔 കഥ
നിശാഗന്ധി 4 ശ്രീലക്ഷ്മി അമ്പാട്ട് പറമ്പിൽ 📝📝📝📝 "എന്റെ ഭാഗ്യാ...താനൊന്ന് വേഗം അവിടേക്ക് ചെല്ല്" അവരുടെ വീടിന്റെ ഭാഗത്തേക്ക് വിരൽ ചൂണ്ടി ആയിരുന്നു അവിനാശ് അത് പറഞ്ഞത്... "ആ അഗ്നിയെ എല്ലാവരും കൂടി അവിടെ നിർത്തി വഴക്ക് പറയുന്നു.... ആ കുട്ടീ അവിടെ ഭയങ്കര കരച്ചിൽ....." അവിനാശ് അത് പറഞ്ഞ് നിർർത്തിയതും നെഞ്ചില് കൈ വച്ചു കൊണ്ട് ഭാഗ്യ അവിടേക്ക് ഓടി...പിന്നാലെ അജുവും അവിനാശും...... വല്ല്യമ്മായിക്കും ചെറിയമ്മായിക്കും ലക്ഷ്മിക്കും നടുവിൽ നിൽക്കുവാണ് അഗ്നി.... മീരയും ഗായത്രിയും കഴ്ചകാരെ പോലെ ഒന്നും മിണ്ടാനാവാതെ അവളെയും നോക്കി മാറി നിൽക്കുന്നു... എല്ലാവരെയും വകഞ്ഞു മാറ്റി കൊണ്ടായിരുന്നു ഭാഗ്യ അവൾക്ക് അടുത്തേക്ക് ചെന്നത്... മുഖത്തേക്ക് അമർത്തി പിടിച്ച അവളുടെ കൈകൾ ഭാഗ്യ അടർത്തി മാറ്റി.... കുറേ സമയം നിർത്താതെ കരഞ്ഞതു കൊണ്ടാവും അവളുടെ കൺപോളകൾ വീർത്തിരുന്നു...മൂക്കിന്റെ തുമ്പ് ചുവന്നിരുന്നു.... "അഗ്നീ....മോളെ...എന്താ പറ്റിയെ.....??" ഭാഗ്യ അവളോട്‌ സ്നേഹപൂർവ്വം ചോദിച്ചു... അപ്പോഴേക്കും ചേച്ചീന്ന് വിളിച്ചു കൊണ്ടവൾ ഭാഗ്യയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..... "കരയല്ലേ മോളെ....പോട്ടെ...." ഭാഗ്യ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു..... പിന്നെ പതിയെ അവളെ അടർത്തി മാറ്റി "എന്താ അമ്മേ കാര്യം..... എന്തിനാ ഇവള് കരയുന്നത്...?" സുഭദ്രയോടായ് അവളത് ചോദിച്ചു.... "അത് പിന്നെ ഭാഗ്യേ...നീ തന്നെ നോക്ക്....." .അവര് നിലത്തേക്ക് വിരല് ചൂണ്ടി കൊണ്ട് ആയിരുന്നു അത് പറഞ്ഞത്.. നിലത്തൂടെ ചിതറി കിടക്കുന്ന കടുകും ഉടഞ്ഞു പോയ കടുക് കുപ്പിയും.... "എന്റമ്മേ....അറിയാതെ അവളുടെ കൈ തട്ടി അതൊന്ന് താഴെ പോയതിനാണോ നിങ്ങളൊക്കെ കൂടി ആ പാവത്തിനെ ഇങ്ങനെയിട്ട് കരയിപ്പിക്കുന്നത്...." "നീ ചുമ്മാ കാര്യം അറിയാതെ നിന്ന് പ്രസംഗിക്കാതെ ഭാഗ്യേ....ഇന്ന് ഇത്തിരി പണി കൂടുതൽ ചെയ്യണംന്ന് പറഞ്ഞ ദേഷ്യത്തിന് കുടുംബത്തില് കലഹം ഉണ്ടാക്കാൻ ഇവളിത് മനപൂർവ്വം ചെയ്തതാ.....ആഹ് ഞങ്ങളാരും വിഢികൾ അല്ല...." വല്ല്യമ്മായി ആയിരുന്നു അത് പറഞ്ഞത്... "അല്ലാ ഭാഗ്യേച്ചീ....സത്യായിട്ടും അങ്ങനെയല്ല.... അത് എടുത്തപ്പോൾ തലചുറ്റും പോലെ തോന്നി...അങ്ങനെയാ എന്റെ കൈയ്യീന്ന് അത് താഴെ വീണത്.... അതിന് വല്ല്യമ്മായി എന്റെ അമ്മേ വഴക്ക്....വഴക്ക്...." ഏങ്ങലടിച്ചു കൊണ്ട് അവൾക്ക് അത് പറയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല......പറയുമ്പോൾ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ മുകളിലേക്ക് ഉരുണ്ട് പോകുന്നുണ്ടായിരുന്നു..... ഭാഗ്യ അവളുടെ മുഖം കൈയ്യിലെടുത്ത് മെല്ലെ ചോദിച്ചു.. "എന്താ ഇന്ന് രാവിലെ കഴിച്ചത്.....??" മൗനമായിരുന്നു അവളുടെ മറുപടി... "ഇന്ന് വല്ലതും കഴിച്ചിരുന്നോ...??" ഭാഗ്യ വീണ്ടും ചോദ്യം ആവർത്തിച്ചു.... ഇല്ല എന്ന അർത്ഥത്തിൽ അഗ്നി കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ അതുവരെ കൺപോളയിൽ കെട്ടി നിന്ന കണ്ണുനീർ തുള്ളികളത്രയും അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി..... "ഗായൂ...മീരേ....അഗ്നിയെ ഒന്നവളുടെ റൂമിലേക്ക് ആക്ക്...ഞാനിപ്പോൾ വരാം..... ചെല്ല് മോളെ....." അഗ്നിയെ അവൾ അവരുടെ കൂടെ പറഞ്ഞു മുകളിലേക്ക് വിട്ടു.... "അതേ...എന്താ നിങ്ങളുടെയൊക്കെ ഉദ്ദേശ്യം.... ഒന്ന് അറിഞ്ഞാൽ കൊള്ളമായിരുന്നു....ഭ്രാന്ത് ഉണ്ടോ നിങ്ങൾക്കൊക്കെ......." "ഭാഗ്യേ...നീ ആരോടാ ഈ സംസാരിക്കുന്നതെന്ന് വല്ല നിശ്ചയവും ഉണ്ടോ...??" ലക്ഷ്മി ആയിരുന്നു അവളോടേയ് അത് ചോദിച്ചത്.... "ആഹ് നല്ല നിശ്ചയം ഉണ്ട് ബോധപൂർവ്വം തന്നെയാ പറയുന്നത് ...അല്ലാതെ നിങ്ങളെ പോലെ പണ കൊഴുപ്പിൽ അഹങ്കാരം മൂത്ത് സ്വന്തവും ബന്ധവും ഒന്നും തിരിച്ചറിയാതെ കണ്ണില് ഇരുട്ട് കയറി നിൽക്കുവല്ല ഞാൻ..... ഒരു ഗ്ലാസ്‌വെള്ളം പോലും അടുക്കളയിൽ വന്ന് എടുത്ത് കുടിക്കാത്ത ലക്ഷ്മിയേടത്തി എന്ന് തൊട്ടാ അടുക്കളയിലേക്ക് കയറി തുടങ്ങിയത്...അഗ്നിയെ വഴക്ക് പറയാൻ അല്ലേ ഇന്ന് ഇങ്ങോട്ട് ചാടിതുള്ളി കേറി വന്നത്......" ഉത്തരമില്ലാതെ അവൾക്ക് മുന്നിൽ കണ്ണ് മിഴിച്ചു നിൽക്കുകയായിരുന്നു ലക്ഷ്മിയപ്പോൾ.... "അമ്മയും വല്ല്യമ്മയും അവളോട് പോരെടുക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് ഓർത്ത് ഞാൻ സമാധാനിക്കും പക്ഷേ വിവരവും വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള ലക്ഷ്മിയേടത്തി ഇതിനൊക്കെ കൂട്ടു നിക്കുന്നത് എന്തിന് വേണ്ടിയാ....നാണമില്ലേ നിങ്ങൾക്ക്......" അപ്പോഴേക്കും സൗദാമിനിയുടെ കൈ ഭാഗ്യയ്ക്ക് നേരെ ഉയർന്നിരുന്നു... വലം കൈയ്യാൽ അവളത് തടുത്തു.... "കാര്യം പറയുമ്പോൾ തല്ലും തന്ന് മൂലയ്ക്ക് ഇരുത്താൻ വല്ല ഉദ്ദേശ്യവും ഉണ്ടേൽ അതങ്ങ് മനസ്സിൽ വെച്ചോ.... ഞാനേ അഗ്നിയല്ല ഭാഗ്യയാ.... ആവശ്യമില്ലാത്ത കാര്യത്തിന് തല്ല് തന്നാൽ ചിലപ്പോൾ തിരിച്ചും തന്നെന്ന് ഇരിക്കും....." "ഭാഗ്യേ ഒന്ന് നിർത്ത്...ആ എരണം കെട്ട പെണ്ണിനു വേണ്ടിയാണോ നീ ഞങ്ങളുടെ മുൻപിൽ കിടന്നു വാചക കസർത്ത് നടത്തുന്നത്.....ഭാഗ്യം കെട്ട ജന്തു...." "എന്ന് മുതലാ അവള് നിങ്ങൾക്ക് ഭാഗ്യം കെട്ടവളായത്....കടം കേറി കുത്ത് പാളയെടുത്ത് തെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു കൈ സഹായത്തിന് അവളുടെ അച്ഛനേ ഉണ്ടായിരുന്നുള്ളു.... നിങ്ങള് പറഞ്ഞത് ശരിയാ അവളൊരു ഭാഗ്യം കെട്ടവളാ....ഇക്കണ്ട മുതലൊക്കെ ഉണ്ടായിട്ടും പട്ടിയെ പോലെ നിങ്ങള് പറയുന്നതും അനുസരിച്ച് ജീവിക്കേണ്ടി വന്ന ഒരു ഭാഗ്യം കെട്ടവൾ....... ഇത്രയൊക്കെ സഹിച്ചിട്ടും കഴുത്തിന് പിടിച്ചു നിങ്ങളയൊക്കെ ഇവിടെ നിന്ന് ഇറക്കി വിടാത്തത് ആ ഭാഗ്യം കെട്ടവളുടെ ഔദാര്യം ആണെന്ന് കൂട്ടിയാ മതി..... പിന്നെ ഇന്ന് വരെ കണ്ടോർമ്മ പോലും ഇല്ലാത്ത അവളുടെ അമ്മയെ പറഞ്ഞത്...അതിനുള്ള മറുപടിയും ഞാൻ വൈകാതെ തന്നെ തരുന്നുണ്ട്.... മനസ്സറിഞ്ഞ് ആ പാവം ഒന്ന് ശപിച്ചാൽ ഉണ്ടല്ലോ ഉരുകി ഇല്ലാണ്ടായി പോകും ഈ മാണിക്യമംഗലവും നിങ്ങളും ഒക്കെ......പക്ഷേ അവളങ്ങനെ ചെയ്യില്ല കാരണം നല്ലൊരു അച്ഛനും അമ്മയ്ക്കും ഉണ്ടായ കുട്ടിയാ അവള്....അവൾക്കേ സ്നേഹിക്കാനേ അറിയു....എന്നും പറഞ്ഞു അത് മുതലെടുക്കാൻ നോക്കിയാൽ അവൾക്ക് വേണ്ടി സംസാരിക്കാൻ ഞാനുണ്ടാവും...ഓർമ്മയിൽ ഇരിക്കട്ടെ....." അതും പറഞ്ഞു അടുക്കളയിൽ നിന്ന് ഒരു പ്ലേറ്റിൽ കുറച്ചു ഭക്ഷണവും എടുത്ത് ഭാഗ്യ ധൃതിയിൽ അഗ്നിക്കടുത്തേക്ക് നടന്നു..... കട്ടിലിൽ കമഴ്ന്നു കിടന്നു കരയുവായിരുന്നു അവൾ... "കുഞ്ഞീ....." ഭാഗ്യ മെല്ലെ അവളെ വിളിച്ചു.... തലപൊക്കി ഒന്ന് നോക്കിയ ശേഷം അവൾ വീണ്ടും തലയിണയിലേക്ക് മുഖം പൂഴ്ത്തി.... "എഴുനേറ്റ് ഇത് കഴിക്ക് മോളെ......" ഭാഗ്യ ബലമായി അഗ്നിയെ പിടിച്ചെണീപ്പിച്ചു.... "വാ തുറക്ക്......" ചോറ് ഓരോ ഉരുളകളാക്കി ഭാഗ്യ അവളുടെ വായിലേക്ക് വെച്ച് കൊടുത്തു...... "മോളെ...നീ കുറച്ചൂടെ ബോൾഡ് ആവണം...ആവശ്യം ഇല്ലാത്ത കാര്യത്തിന് വഴക്ക് പറഞ്ഞാൽ പ്രതികരിക്കണം...നീ ഒരു പാവം ആയത് കൊണ്ടാ എല്ലാവരും നിന്റെ മെക്കിട്ട് കയറുന്നത്...." അവളൊന്നും മിണ്ടാതെ മറ്റെങ്ങോ ദൃഷ്ടിയൂന്നി ഇരിക്കുന്നത് കണ്ട് ഭാഗ്യ ചെറുതായൊന്നു അവളുടെ ചുമലിൽ തട്ടി... "കുഞ്ഞീ...നീ ഇത് ഏത് ലോകത്താ....." "അല്ല ഭാഗ്യേച്ചി...ഞാനെന്റെ അച്ഛനേം അമ്മയേയും ഓർക്കുവായിരുന്നു....അവരൊന്നും ഇല്ലാത്തത് കൊണ്ടല്ലേ എല്ലാരൂടി എന്നെ...... ദൈവം എന്തിനാ ചേച്ചി അവരെയങ്ങ് വിളിച്ചത്, അത് കൊണ്ടല്ലേ എനിക്ക് ആരും ഇല്ലാതായി പോയത്......." അത് പറഞ്ഞു നിർത്തിയതും അവൾ മുഖം പൊത്തി കൊണ്ട് പൊട്ടിക്കരഞ്ഞു..... പെട്ടന്നത് കേട്ടപ്പോൾ ഭാഗ്യയുടെ കൺ കോണിലൂടെയും നനവ് കിനിഞ്ഞിറങ്ങി... "എന്റെ കുഞ്ഞിക്ക് ആരൂല്ലന്ന് ആരാ പറഞ്ഞത്....??" അവളുടെ മുഖം നെഞ്ചോടു അടുപ്പിച്ചു നെറ്റിയിൽ മെല്ലെ ചുംബിച്ചു കൊണ്ടായിരുന്നു ഭാഗ്യയത് ചോദിച്ചത്... "എന്റെ കുഞ്ഞിക്ക് ഭാഗ്യേച്ചിയുണ്ട്...മുത്തശ്ശനും മുത്തശ്ശിയും ഉണ്ട് പിന്നെ.......എല്ലാവരും ഉണ്ട് കേട്ടോ........ അത് കൊണ്ട് തൽക്കാലം ഭാഗ്യേച്ചീടെ കുഞ്ഞിപ്പെണ്ണ് ഭാരിച്ച കാര്യങ്ങളൊന്നും ചിന്തിക്കാതെ ഇവിടെ റെസ്റ്റ് എടുത്തോ.....ഇന്നിനി പണിയൊന്നും ചെയ്യണ്ട കേട്ടോ ...ഇവിടെ ഇരുന്നാ മതി...... " അവൾ ഭാഗ്യേടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടേയിരുന്നു..... "പേടിക്കണ്ടാ.....അമ്മായിമാർക്കുള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്.... കുറച്ചു നാള് അവരുടെ ശല്ല്യം ഉണ്ടാവില്ല കേട്ടോ....." അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഭാഗ്യ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു പുറത്തെ ഭിത്തിയിൽ ചാരി നിൽക്കുന്ന അജൂനെ അവള് കണ്ടത്.... അകത്ത് പറഞ്ഞതൊക്കെ അവൻ കേട്ടന്ന് അവൾക്ക് മനസ്സിലാക്കാൻ അവന്റെ നിറഞ്ഞ കണ്ണുകൾ തന്നെ ധാരാളം ആയിരുന്നു.... "ഞാൻ പറഞ്ഞില്ലേ അജൂ....ഈശ്വരൻ സങ്കടം മാത്രേ അവൾക്ക് കൊടുത്തിട്ടുള്ളു....നീ വേണം അവളെ...." എച്ചിലു പറ്റാത്ത അവളുടെ ഇടം ഒരു ധൈര്യത്തിനെന്നോണം അവന്റെ കൈയ്യിലേക്ക് ചേർത്ത് പിടിച്ച് നിറഞ്ഞു വന്ന മിഴികൾ അവനിൽ നിന്നൊളിപ്പിക്കാൻ എന്നോണം ധൃതിയിൽ ഭാഗ്യ താഴേക്ക് നടന്നു.... രണ്ട് ദിവസങ്ങൾക്ക് ഇപ്പുറം..... ഉമ്മറപ്പടിയിൽ ഇരുന്നു കൊണ്ട് മുത്തശ്ശിയുടെ കാലിൽ കുഴമ്പ് ഇടുകയായിരുന്നു അഗ്നി.... ഭാഗ്യയും കൂട്ടുകാരും ഒഴികെ ബാക്കിയെല്ലാവരും കല്ല്യാണത്തിന് വസ്ത്രങ്ങളെടുക്കാൻ പോയിരുന്നു...... "കുഞ്ഞീ......." "എന്താ ഭാഗ്യേച്ചീ ......." "നീ പോയി വേഗം റെഡിയാവ്....നമുക്ക് പുറത്ത് പോകാം....." "എങ്ങട്ടേക്ക്......" "അതൊക്കെ അറിഞ്ഞാലേ വരുള്ളോ...." "അമ്മായി അറിയാണ്ട് വന്നാൽ... അതും അല്ല മുത്തശ്ശിയേം മുത്തശ്ശനേം തനിച്ചാക്കിയിട്ട് ......വേണ്ട ഭാഗ്യേച്ചീ..... ദേ ഈ മുത്തശ്ശി ഉണ്ടല്ലോ എന്റെ കണ്ണ് തെറ്റിയ പറമ്പിലിറങ്ങും..എന്നിട്ട് ദാ കാലും നീര് വെപ്പിച്ച് ഇങ്ങനെ വന്നിരിക്കും......" "കൂഞ്ഞീ മോള് പൊയ്ക്കോ.....എത്രയെന്നും പറഞ്ഞാ ഇതിനകത്ത് തന്നെ ഇങ്ങനെ ഇരിക്കുന്നത്..." മുത്തശ്ശി ആയിരുന്നു അത് പറഞ്ഞത്.. "വേണ്ട....ദേവകിയേടത്തി പോലും ഇവിടെ ഇല്ല ...എന്തേലും സഹായത്തിന്.....ചേച്ചിയൊക്കെ പോയിട്ട് വാ...." ഒപ്പം വരണമെന്ന് അവൾക്ക് ആഗ്രഹം ഉണ്ടെങ്കിലും അമ്മായിമാരെ പേടിച്ചാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ഭാഗ്യയ്ക്ക് മനസ്സിലായിരുന്നു.....അത് കൊണ്ട് അവൾ അഗ്നിയെ അധികം നിർബന്ധിച്ചില്ല.... അൽപം കഴിഞ്ഞു ഭാഗ്യയും കൂട്ടുകാരും പുറത്തേക്ക് പോയി..... എല്ലാവരും മടങ്ങിവരും വരെ മുത്തശ്ശനും മുത്തശിക്കും ഒപ്പം കളി പറഞ്ഞും പൊട്ടിച്ചിരിച്ചും അവരുടെ മടിയിൽ കിടന്ന് കഥകൾ കേട്ടും അവൾ സമയത്തെ തള്ളി നീക്കി... വർഷങ്ങൾക്കിപ്പുറം അന്നായിരുന്നു അവൾ ഒരുപാട് സന്തോഷിച്ചത്.... രാത്രി ആയപ്പോഴേക്കും പുറത്ത് പോയ അമ്മായിമാരൊക്കെ തിരികെ വന്നിരുന്നു..... കൈയ്യിൽ ഒരുപാട് കവറുകളുമായി ഓരോരുത്തരും അകത്തേക്ക് പോകുന്നതും നോക്കി ഉമ്മറത്തെ തൂണിൽ ചാരിയവൾ മൗനമായി നിന്നു.... "അഗ്നീ......" "വരുന്നു വല്ല്യമ്മായീ......" "ദാ ഇത് ജിത്തുമോന്റെ കല്ല്യാണത്തിന് നിനക്ക് ഇടാൻ ഉള്ളതാ....." അതും പറഞ്ഞു ഒരു കവർ അവര് അവൾക്ക് നേരെ നീട്ടി.... അത് വാങ്ങി അവരെ നോക്കി അവളൊന്ന് പുഞ്ചിരിക്കാൻ തുനിഞ്ഞതും മുഖം വെട്ടിത്തിരിച്ച് അവർ നടന്നു പോയി... കിട്ടിയ കവർ നെഞ്ചോടടുക്കി പിടിച്ചു സന്തോഷത്തോടെ അവൾ മുറിയിലേക്ക് നടന്നു.... അത് തുറന്നു നോക്കി കൊണ്ട് ഇരീന്നപ്പോഴായിരുന്നു ഭാഗ്യ അങ്ങോട്ടേക്ക് വന്നത്.. "ആഹാ എന്താ ഇത് .....??" "ജിത്തുവേട്ടന്റെ കല്ല്യാണത്തിന് ഇടാൻ വല്ല്യമ്മായി വാങ്ങി തന്നതാ....." "കാണിച്ചേ നോക്കട്ടെ...." ഭാഗ്യ ആ കവറ് തുറന്നു നോക്കി..... അവളുടെ മുഖത്തെ ചിരിയുടെ തിളക്കം പതിയെ മങ്ങി.... "ഈ പഴന്തുണിയാണോ ആ തള്ള നിനക്ക് വേണ്ടി വാങ്ങിയത്..." ദേഷ്യത്താൽ ഭാഗ്യ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... അഗ്നിയുടെ മുഖവും വല്ലാതെ ആയിരുന്നു.... "അവരോട് രണ്ട് വർത്തമാനം പറഞ്ഞിട്ടേ ഉള്ളു ബാക്കി കാര്യം...." ഭാഗ്യ ധൃതിയിൽ മുറിക്കു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അഗ്നി അവളുടെ കൈക്ക് കയറി പിടിച്ചു.... "വേണ്ട ഭാഗ്യേച്ചീ.....ഇതേലും വല്ല്യമ്മായീ വാങ്ങി തന്നൂലോ...എനിക്ക് അതിൽ സന്തോഷമേ ഉള്ളു...." "മ്ം നീ ഇവിടെ നിക്ക് ഒരു മിനിട്ട്...ഞാൻ ഇപ്പോൾ വരാം...." അതും പറഞ്ഞു ഭാഗ്യ അവളുടെ മുറിയിലേക്ക് പോയി... തിരികെ കൈയ്യിലു മൂന്നാലു കവറുകളുമായി വന്ന് അവൾ ബെഡ്ഡിലേക്ക് ഇരുന്നു... കവറിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് അഗ്നി അവിടെ നിന്നു.... "വാ വന്നിത് ഒക്കെ ഒന്ന് നോക്കിയേ...." ഓരോ കവറുകൾ തുറക്കുമ്പോഴും അഗ്നിയുടെ മിഴികൾ നിറഞ്ഞു വന്നു.... "എന്തിനാ ഭാഗ്യേച്ചീ ഇതൊക്കെ....." അവള് പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഭാഗ്യ തുടർന്നു... "നീയാ ദാവണിടെ കളർ ഇഷ്ടായോന്ന് പറ.. പിന്നെ ദാ ഈ ചെരുപ്പ് പാകം ആണോന്ന് നോക്കിയേ....മിഴിച്ചു നിക്കാതെ ഇതൊക്കെ നോക്ക് കുഞ്ഞി....." അവളൊന്നും മിണ്ടാതെ ഭാഗ്യയേ കെട്ടിപ്പിടിച്ചു.... "എനിക്ക് ഇവിടെ ആരും ഇത്രയും നല്ലതൊന്നും വാങ്ങി തന്നിട്ടില്ല...." ഇടറിയ ശബ്ദത്തിൽ അവൾ ഒരുവിധം അത് പറഞ്ഞൊപ്പിച്ചു... "അയ്യേ...ഇനിയും കരയുവാണോ ന്റെ അഗ്നികുട്ടി.....ശ്ശെ മോശം......" മൂക്കത്ത് വിരല് വെച്ചു കൊണ്ടായിരുന്നു ഭാഗ്യയത് പറഞ്ഞത്.. "സന്തോഷം കൊണ്ടാ ഭാഗ്യേച്ചീ..." "സന്തോഷം വന്നാലും കരയും സങ്കടം വന്നാലും കരയും.....ഈ പെണ്ണിനെ കൊണ്ട് തോറ്റു....." താമാശയായി ഭാഗ്യ അത് പറഞ്ഞു നിർത്തി... "അതെ ഇനി താഴേക്ക് പോയാ അമ്മായി എന്തേലും പണി തരും അത് കൊണ്ട് വേഗം കിടന്നു ഉറങ്ങിക്കോ....രാത്രി ആയില്ലേ....." "മ്ം.....'' വാതില് ചാരി ഭാഗ്യ മുറിവിട്ട് പുറത്തേക്ക് പോയി ...... കുറേ നേരം എന്തൊക്കെയോ ചിന്തിച്ചിരുന്ന് എപ്പോഴോ അഗ്നി ഒന്ന് മയങ്ങി..... രാത്രിയുടെ ഏഴാം യാമത്തിൽ കൺപോളകളിലേക്ക് പടർന്നിറങ്ങിയ തണുത്ത നിശ്വാസം ആയിരുന്നു അവളെ ഉറക്കത്തിൽ നിന്നുണർത്തിയത്..... ഞെട്ടി എണീറ്റു കൊണ്ടവൾ ചുറ്റിലും നോക്കി..... ദിവസങ്ങൾക്ക് മുൻപ് മറന്നു തുടങ്ങിയ ഗന്ധർവ്വന്റെ മുഖം പതിയെ അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞ് നീങ്ങി.... ഉറക്കം വരാതെയവൾ മുറിയിലൂടെ നടന്നു..... ശേഷം എന്തോ വരയ്ക്കാനായി ദിവസങ്ങൾക്ക് മുൻപ് അടച്ചു വെച്ച ഡ്രോയിംഗ് ബുക്കെടുത്തു... നിമിഷ നേരങ്ങൾക്കുള്ളിൽ അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു... "ആരാ ഇത് വരച്ചത്...ആരാ ഈ ചെക്കൻ...." അവളുടെ അധരങ്ങൾ ആരോടെന്നില്ലാതെ മന്ത്രിച്ചു.... അതിനേക്കാളേറെ അവളെ അത്ഭുത പ്പെടുത്തിയത് ബുക്ക് തുറന്നപ്പോൾ അതിൽ നിന്ന് ഊർന്ന് താഴേക്ക് വീണ രണ്ട് വിടർന്ന നിശാഗന്ധി പൂക്കൾ ആയിരുന്നു... കഴുത്തൊപ്പം മുടി നീട്ടി വളർത്തിയ നീളൻ കണ്ണുകൾ ഉള്ള ഒരു ചെക്കൻ...അവന്റെ കണ്ണുകൾ ഒരു നക്ഷത്രത്തെ പോലെ തിളങ്ങുന്നുണ്ടായിരുന്നു ..... അഗ്നിക്ക് ആ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.... ആ ബുക്ക് നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് അവൾ വേഗം കതക് തുറന്ന് മുറിക്ക് പുറത്തേക്ക് ഇറങ്ങി മട്ടുപ്പാവിൽ നിന്ന് ആകാശം നോക്കി...... മേഘകീറുകൾക്ക് ഇടയിൽ അവളുടെ മിഴികൾ പരതിയത് ആ ഒറ്റ നക്ഷത്രത്തിനെ ആയിരുന്നു..... നിമിഷ നേരങ്ങൾക്കുള്ളിൽ അവൾക്ക് മാത്രം കാണാൻ പാകത്തിന് ആ നക്ഷത്രം പ്രത്യക്ഷപ്പെട്ടു.... നക്ഷത്ര കണ്ണുകളുള്ള അവളുടെ ഗന്ധർവ്വൻ അങ്ങ് അകലെയിരുന്ന് അവളെ നോക്കി പുഞ്ചിതൂകി....അവളുടെ അധരങ്ങൾ പതിയെ വിടർന്നു വന്നു..... അവരുടെ പ്രണയത്തിനു മൗന സമ്മതമെന്നോണം പ്രകൃതി മഴ പൊഴിയിച്ചു....മരച്ചില്ലകൾ ശക്തിയായി ഇളകിയാടി....ആ കാറ്റിൽ അഗ്നിയുടെ നീളൻ മുടിയിഴകൾ പാറിപ്പറന്നു..... വരുവാനിരിക്കുന്ന അവരുടെ പ്രണയത്തിന്റെ സന്തോഷ സൂചകമെന്നോണം തെക്കേത്തൊടിയിലെ നിശാഗന്ധി ചെടിയിൽ മുപ്പത്തിരണ്ട് നിശാഗന്ധി പൂക്കൾ ഒന്നിച്ചു വിടർന്നു...ഗന്ധർവ്വനും അവന്റെ അഗ്നിഹോത്രിക്കും മാത്രമായി (തുടരും) #📙 നോവൽ
" എന്തിനാ മോളെ നിന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയതും പേരൻസിനെ വിളിച്ചുകൊണ്ടു വരാനും പറഞ്ഞെ. നീ എന്ത് കുരുത്തക്കേട് ആണടി കാണിച്ചേ? അല്ലെങ്കിലേ ജോലിയും കാര്യങ്ങളുമായി ഒരു സ്വസ്ഥതയുമില്ല, അതിനിടക്ക് ഓരോ കുണ്ടാമണ്ടികൾ ഒപ്പിച്ചുകൊണ്ട് വരും പെണ്ണ്.. നിന്റെ അച്ഛന് ഇതൊന്നും അറിയണ്ടല്ലോ.. അവിടെ ഗൾഫിൽ അങ്ങ് കിടന്നാൽ പോരെ. " വല്ലാത്ത ദേഷ്യത്തോടെ വഴക്ക് പറയുന്ന അമ്മക്ക് മുന്നിൽ തല ഉയർത്തി ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ " കണ്ടില്ലേ ഓരോന്ന് ഒപ്പിച്ചു വെച്ച് നിൽക്കുന്നത്, ഇത്രയൊക്കെ പറഞ്ഞിട്ടും വല്ല കുലുക്കവും ഉണ്ടോ പെണ്ണിന് " എന്ന് പറഞ്ഞ് അമ്മ അടിക്കാൻ കൈ ഓങ്ങിയപ്പോൾ നിന്ന നിൽപ്പിൽ നിന്ന് ഒന്ന് ചലിക്കുക പോലും ചെയ്യാതെ അവൾ അതെ പടി നിന്നുകൊണ്ട് അമ്മയുടെ മുഖത്തു നോക്കി ചോദിച്ചു, " ഒരു തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ആരുടെ മുന്നിലും തല കുനിക്കേണ്ട ആവശ്യം ഇല്ലെന്ന് അമ്മ തന്നെ അല്ലെ പറഞ്ഞു പഠിപ്പിച്ചത്? അതെ ഞാനും ചെയ്തുള്ളൂ.. അതിന് അമ്മ തല്ലുകയാണെങ്കിൽ അമ്മയുടെ വാക്കും പ്രവർത്തിയും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത് ? ഇത്ര നേരം അമ്മ ഒന്ന് ശാന്തതയോടെ എന്റെ ഭാഗം കേൾക്കാൻ ശ്രമിച്ചോ.. ഇല്ലല്ലോ.. എനിക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേൾക്കാതെ കുറ്റം പറയുന്ന അമ്മമാർ വീട്ടിൽ ഉള്ളപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ " ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ പറഞ്ഞതിലെ ശരി ആ അമ്മക്ക് ബോധ്യമായതും അപ്പോഴായിരുന്നു. "ശരിയാണ്... ഇത്ര നേരം മകളുടെ ഭാഗം മാത്രം കേട്ടില്ല.. അതിനു മുന്നേ കുറ്റപ്പെടുത്തിയത് ആണ് തെറ്റ് " എന്ന ചിന്തയോടെ ദേഷ്യം മറന്ന് മകളുടെ അടുത്തിരുന്നു മുടിയിലൂടെ തലോടിക്കൊണ്ട് " സോറി " പറയുമ്പോൾ ചില വാക്കുകൾക്ക് ഒരുപാട് വിലയുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ആ അമ്മ.. "ശരിയാണ്... തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആർക്ക് മുന്നിലും തല കുനിക്കേണ്ട ആവശ്യം ഇല്ല മോളെ... അത് സന്ദര്ഭത്തിനനുസരിച്ചു മാറ്റുന്ന അമ്മയെ പോലുള്ളവർ ആണ് തെറ്റുകാരൻ... സോറി മോളെ.. " അത്രയും പറഞ്ഞ് ആ അമ്മ അവളെ കെട്ടിപിടിക്കുമ്പോൾ ആ മകളെ കുറിച്ചോർത്ത്‌ അഭിമാനമായിരുന്നു മനസ്സ് നിറയെ. താനാണ് ശരി എന്ന് ബോധ്യമുള്ളിടത്തോളം ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് കാണിച്ചു തന്ന മകൾ തന്നെയാണ് ശരി. ! ✍️ ദേവൻ #📔 കഥ
ഉമ്മ കൊടുക്കലും കെട്ടിപ്പിടുത്തവും കഴിഞ്ഞെങ്കിൽ ഒന്ന് മാറിനില്ക്കോ, ബാക്കിയുള്ളവർക്കും ഇതിനകത്ത് കയറണം,.."" ഇൻ്റർവ്യൂ കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള ലാസ്റ്റ് ട്രെയിൻ മിസ്സാവാതിരിക്കാൻ ഓടിപ്പിടഞ്ഞ് ട്രെയിനിൽ കയറാൻ തുടങ്ങുമ്പോഴാണ് വാതില്ക്കൽ ഒരുവൾ, അവളുടെ കൂട്ടുകാരികളെ കെട്ടിപിടിച്ച് 'മിസ്സ് യൂ ' പറഞ്ഞ് ഉമ്മവെയ്ക്കുന്നത് കാണുന്നത്. വിശപ്പും, നിരാശയും എല്ലാം കൂടെ ആയപ്പോൾ പരിസരം പോലും നോക്കാതെ അവൾക്ക് നേരെ അതും പറഞ്ഞ് അവളെ തള്ളിമാറ്റി. സീറ്റ് നമ്പർ കണ്ടെത്തി കയ്യിലെ ബാഗും മടിയിൽ വെച്ച്, സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുക്കുന്നതും നോക്കി ഞാൻ ഇരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ബാംഗ്ലൂരിലെത്തിയതാണ്. ഇൻ്റർവ്യൂ വളരെ നല്ലതായിരുന്നതുകൊണ്ട് തന്നെ, ജോലി കിട്ടുമെന്ന പ്രതീക്ഷയില്ല. പോരാത്തതിന് സഹിയ്ക്കാൻ കഴിയാത്ത വിശപ്പും. ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു. ഭക്ഷണം കഴിയ്ക്കാനുള്ള സമയം കിട്ടിയതുമില്ല.. എന്നാലും ആ പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ലെങ്കിലും. അവളുടെ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായി എന്ന് വേണം കരുതാൻ. അത് എന്തെങ്കിലുമാവട്ടെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല കഴിയ്ക്കാൻ കാര്യമായി എന്തെങ്കിലും കിട്ടണം .. ഭാഗ്യത്തിന് വിൻഡോ സീറ്റ് തന്നെ കിട്ടി. പക്ഷെ പുറത്തെ കാഴ്ചകൾ കണ്ട് ട്രെയിൻ യാത്ര ആസ്വദിക്കണമെങ്കിൽ ഭക്ഷണം കഴച്ചേ മതിയാവൂ. കമ്പാർട്ട്മെൻ്റിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുന്നവരെയും കാത്ത് ഇമവെട്ടാതെ ഞാൻ നോക്കിയിരുന്നു,.. സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയതും, വലിയ ബാഗും തൂക്കി പിടിച്ച്, നേരത്തെ വാതിൽക്കൽ കണ്ടവൾ എൻ്റെ നേർക്ക് നടന്ന് വരുന്നു,.. അവൾ വരുന്നത് നേരെത്തെ പറഞ്ഞതിന് മറുപടി പറയാനാവുമോയെന്ന് ഒരല്പം ഭയന്ന്, ക്ഷീണം അഭിനയിച്ച് ഉറങ്ങുന്നതു പോലെ ഞാൻ കണ്ണുകളടച്ച് ഇരുന്നു. അല്പസമയം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ, അവൾ തിരികെ അവളുടെ സീറ്റിലേയ്ക്ക് പോയി കാണും എന്ന് വിചാരിച്ച് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ എൻ്റെ എതിർവശത്തെ സീറ്റിലിരുന്ന്. ഹെഡ്സെറ്റ് ചെവിയിലും തിരുകി, പുറം കാഴ്ചകൾ ആസ്വദിച്ചിരിപ്പാണ്. ചിലപ്പോൾ അവൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഞാനും ബാഗിൽ നിന്ന് കെട്ടുപിണഞ്ഞു കിടക്കുന്ന ഹെഡ്സെറ്റിൻ്റെ കുരുക്കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു. അതിനിടയിലും "സമൂസേ, വടേ,.." എന്നൊരു വിളിയ്ക്കായി ഞാൻ കാതോർത്തിരുന്നു,.. നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണമായി ആരും തന്നെ ഈ വഴിയ്ക്ക് വന്നതുമില്ല. ഇന്ന് നാട്ടിലേയ്ക്ക് സ്പെഷ്യൽ ട്രെയിൻ ഉള്ളതുകൊണ്ടാവും ഈ ട്രെയിനിൽ തിരക്കും ഇല്ല. കമ്പാർട്ട്മെൻ്റിൽ ഞാനും ആ പെൺകുട്ടിയും മാത്രമായി. കയ്യിൽ കരുതിയ വെള്ളം കുടിച്ച് വിശപ്പിനെ ശമിപ്പിയ്ക്കാൻ ഞാൻ പാഴ്ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.. ""ഇയാൾക്കെന്താ പ്രശ്നം. ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിയ്ക്കുകയാണ്, ആരുടെയെങ്കിലും ശബ്ദം കേട്ടാൽ തലങ്ങും വിലങ്ങും തലതിരിച്ച് നോക്കാ, ഓരോന്ന് പിറുപിറുക്കാ,.."" അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നിൽ ദേഷ്യം ഉണ്ടാക്കിയെങ്കിലും, അത് പ്രകടിപ്പിക്കാനുള്ള ശക്തി പോലും അപ്പോഴെനിക്ക് ഇല്ലായിരുന്നു.. ""ഇയാളെന്താ മിണ്ടാത്തത്, ഇനി പെൺകുട്ടികളോട് മോശമായി മാത്രമേ സംസാരിക്കാൻ അറിയുള്ളോ..?, തൻ്റെ പെരുമാറ്റത്തിൽ എന്തോ ഒരു പൊരുത്തക്കേട് എനിക്ക് വന്നപ്പോൾ മുതൽ തോന്നിയിരുന്നു. ഞാൻ വായിച്ചിട്ടുണ്ട് സൈക്കോകൾ ഒരിടത്ത് ഒരുപാട് സമയം സ്വസ്ഥമായി ഇരിക്കില്ലായെന്നും, അവർ പിച്ചും പേയും പറയുമെന്നും,.."" അതും കൂടെ കേട്ടപ്പോൾ എൻ്റെ സകല നിയന്ത്രണവും കൈവിട്ടു പോയി, സൈക്കോ നിൻ്റെ അച്ഛനാണ്, എന്നെ കാണുമ്പോൾ പേടിയാണെങ്കിൽ ഇവിടെ ഇരിക്കാതെ മറ്റെവിടേലും പോയി ഇരിക്കടീ,.. ""മര്യാദയ്ക്ക് സംസാരിയ്ക്കണം. എന്നോട് ഇവിടെ നിന്നും മാറി ഇരിയ്ക്കാൻ പറയാൻ, ട്രെയിൻ എന്താ ഇയാൾടെ കുടുംബ സ്വത്താണോ, പെൺകുട്ടികളോട് മാന്യമായി സംസാരിയ്ക്കാൻ അറിയാത്ത തെണ്ടി.."" തെണ്ടി നിൻ്റെ,… എൻ്റെ പൊന്നുമോളെ ഒന്ന് മിണ്ടാതിരിയ്ക്കോ പ്ലീസ്സ് എനിക്ക് വയ്യ തന്നോട് വഴക്കിടാൻ,.. ""എൻ്റെ പൊന്നുമോളോ, ഞാനെപ്പഴാടോ തൻ്റെ പൊന്നുമോളായത്,.."" ഒന്ന് വായ അടച്ചിരിക്കോ കുരിപ്പേ,… മനുഷ്യനിവിടെ വിശന്നിട്ട് കണ്ണ് കാണുന്നില്ല. അതിൻ്റെ ഇടയിലാണ് പട്ടിയെ കല്ലെടുത്ത് എറിഞ്ഞപ്പോലെ കിയ്യാ പ്പിയാന്ന് ഓളിയിരുന്ന ഒരു സാധനത്തിൻ്റെ അടുത്ത് സീറ്റ് കിട്ടിയത്, ഇനി നീ വാ തുറന്നാൽ നീ നേരത്തെ പറഞ്ഞ സൈക്കോ ആവും ഞാൻ. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിടും നിന്നെ ,.. ഞാൻ പറഞ്ഞത് കേട്ട് പേടിച്ചിട്ടാണോ, അതോ എൻ്റെ നിസ്സഹായാവസ്ഥ കണ്ടിട്ട് മനസ്സലിഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ അവൾ ഒന്നും മിണ്ടിയതേയില്ല.. ""അതേ, എൻ്റെ കയ്യിൽ ബിസ്ക്കറ്റ് ഉണ്ട്, അത് ഞാൻ തരാം. പക്ഷെ എന്നോട് സോറി പറയണം എന്നാൽ മാത്രേ ബിസ്ക്കറ്റ് തരികയുള്ളൂ,.."" "ആർക്ക് വേണം നിൻ്റെ പട്ടി ബിസ്ക്കറ്റ്, എനിക്കൊന്നും വേണ്ട. പിന്നെ സോറി, അത് ആദ്യം പറയണം എന്ന് കരുതിയതാ, ഇനി ഇപ്പൊ സോറി പറയാൻ മനസ്സില്ല,.. അല്പസമയത്തെ നിശബ്ദതയ്ക്കൊടുവിൽ , അവളാണ് അത് പറഞ്ഞത്. ""പാൻട്രി ജീവനക്കാർ സാലറിയെ ചൊല്ലി സമരത്തിലാണെന്നും, യാത്രക്കാർ ഭക്ഷണവും വെള്ളവും സ്റ്റേഷനിൽ നിന്ന് വാങ്ങി കരുതി വെയ്ക്കണം. സ്റ്റേഷനിൽ മുഴുവൻ പല ഭാഷയിലായി എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്ന്. ഇത് എക്സ്പ്രസ്സ് ആയതുകൊണ്ട് അധികം സ്റ്റേഷനിലൊന്നും നിർത്തുകയും ഇല്ല എന്ന്,.."" ഇതൊന്നുമറിയാതെ ഭക്ഷണം ഇപ്പൊ വരും എന്ന് കരുതി ഇത്ര നേരം കാത്തിരുന്ന എൻ്റെ തലയ്ക്കിട്ടൊരു അടിയായിരുന്നു അവളുടെ ആ വാക്കുകൾ,… "സോറി,…." ""എന്താന്ന്,.. "" "സോറീന്ന് പറഞ്ഞാ ബിസ്ക്കറ്റ് തരാന്ന് പറഞ്ഞില്ലേ,..?" ""അതിന് എൻ്റെ കയ്യിലുള്ളത് പട്ടി ബിസ്ക്കറ്റ് അല്ലേ, നിങ്ങളേ പോലെ ഒരു മാന്യൻ ഈ ബിസ്ക്കറ്റ് കഴിയ്ക്കാന്ന് വെച്ചാൽ കുറച്ചിലല്ലേ.., ഇനി ചിലപ്പോൾ ഇതിൽ മയക്കുമരുന്ന് കലർത്തി നിങ്ങളെ മയക്കി കിടത്തി നിങ്ങളുടെ സാധനങ്ങളെല്ലാം ഞാൻ മോഷ്ടിച്ച് കൊണ്ടു പോയാലോ,..?"" ഇയാളെന്നെ കളിയാക്കാണോ, ഞാൻ വേണമെങ്കിൽ ആ ബിസ്ക്കറ്റിൻ്റെ രണ്ടിരട്ടി പണം തരാം, എന്താ അത് മതിയോ,… ''''ദാ, ഇയാൾടെ ഈ സ്വഭാവമാണ് എനിക്ക് ഇഷ്ടപ്പെടാത്തത് , വിശന്നു വലഞ്ഞ് ഇരുന്നാലും അഹങ്കാരത്തിന് യാതൊരു കുറവും കാണിക്കരുത്. രണ്ടിരട്ടി പണം തരാന്ന് പോലും,… ഇനിയും നാട്ടിലെത്താൻ മണിക്കൂറുകൾ ഉണ്ട്, ഇയാളെങ്ങാനും വിശന്ന് ചത്താൽ ശവത്തിന് കാവൽ ഇരിക്കേണ്ടി വരുമെന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ തരാം,.."" കുറച്ച് ദേഷ്യത്തിലാണെങ്കിൽ പോലും അവളെനിയ്ക്ക് ബാഗിൽ നിന്നും ബിസ്ക്കറ്റ് എടുത്ത് തന്നു. നിമിഷനേരം കൊണ്ട് കവർ കാലിയാക്കി കുപ്പിയിൽ അവശേഷിക്കുന്ന വെള്ളം കുടിയ്ക്കുന്നത് കണ്ട്. അവൾ ആശ്ചര്യത്തോടെ എന്നെ തന്നെ നോക്കിയിരുന്നു,.. ""എടോ,,, ഒരു ഫോർമാലിറ്റിയ്ക്കാണെങ്കിലും എന്നോടൊന്ന് വേണോ എന്ന് ചോദിയ്ക്കായിരുന്നു.. എന്തൊരു ദുഷ്ടനാടോ താൻ,.."" എൻ്റെ ചമ്മിയ മുഖം കണ്ടിട്ടാവും, അവളൊന്ന് ചിരിച്ചു, "ഞാൻ വെറുതെ പറഞ്ഞതാടോ, ഇപ്പോൾ വിശപ്പ് മാറിയില്ലേ, ഇനി കുറേ കഴിഞ്ഞ് ഞാൻ ഫുഡ് കഴിയ്ക്കുമ്പോൾ അതിൽ നിന്ന് തരാം അപ്പൊ ഓക്കെ ആവും." എന്നവൾ പറഞ്ഞപ്പോൾ എൻ്റെ വിശപ്പ് അകറ്റിയവൾ ആയതുകൊണ്ടാണോ എന്നറിയില്ല. പേര് പോലും അറിയാത്ത അവളോട് എനിക്ക് മനസ്സിൽ ഒരിഷ്ടം തോന്നി തുടങ്ങി,.. കേട്ട് മടുത്ത പാട്ടുകൾ, ഒരുപാട് തവണ വായിച്ച പുസ്തകവും, യാത്ര വല്ലാതെ ബോറടിയ്ക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറയടോ. എന്നവൾ എന്നോട് പറഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാതെ അങ്കലാപ്പിലായത് ഞാനാണ്,.. എൻ്റെ പേര് വിഘ്നേഷ് അടുപ്പമുള്ളവർ വിക്കി എന്ന് വിളിയ്ക്കും. നാട് തൃശ്ശൂർ, അച്ഛൻ അമ്മ അതാണ് ഫാമിലി. പഠിച്ചത് ചെന്നൈയിലാണ്, സോഫ്റ്റ് വെയർ എഞ്ചിനീയറിംങ്. ജോലി ഒന്നും ആയില്ല. ഈ യാത്രപോലും ഒരു ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്തു വരുന്ന വഴിയാണ്. ഇത്രയൊക്കെയുള്ളൂ എന്നെ പറ്റി പറയാൻ.. ""തന്നെ കണ്ടിട്ട് എഞ്ചിനീയറിംങ് പാസ്സായിട്ട് കുറച്ച് വർഷങ്ങളായെന്ന് തോന്നുന്നല്ലോ, അതോ സപ്ലി ഒരുപാട് ഉണ്ടായിരുന്നോ,..?"" താൻ പറഞ്ഞത് ശരിയാണ് പാസ്സ് ഔട്ട് ആയിട്ടു വർഷം നാല് ആയി. ഒറ്റയ്ക്ക് ബിസിനസ്സ് തുടങ്ങി വലിയ നിലയിൽ എത്തണം എന്ന് കരുതി. അറിയാത്തതും പരിജയമില്ലാത്തതുമായ ബിസ്സിനസ്സുകൾ ചെയ്ത് വലിയ ബാധ്യത വരുത്തിവെച്ചു. ഇപ്പൊ ഒരു ജോലിയ്ക്കു വേണ്ടി തെണ്ടിനടക്കുന്നു, നാല് വർഷത്തെ ഗ്യാപ്പ് അതു തന്നെയാണ് പലയിടത്തും ജോലിയ്ക്ക് തടസ്സമാവുന്നത്,.. അതൊന്നും പറഞ്ഞാൽ തീരില്ലടോ, താൻ ഇനി തന്നെ കുറിച്ച് പറയ് കേൾക്കട്ടെ,.. ഞാൻ ഭാഗ്യശ്രീ, വീട്ടിൽ ശ്രീ എന്ന് വിളിയ്ക്കും, സ്ഥലം പാലക്കാട്, അച്ഛൻ അമ്മ അനിയത്തി അവരാണ് എൻ്റെ എല്ലാം, ബാംഗ്ലൂരുവിൽ സൈബർ സെക്യൂരിറ്റി സെക്റ്ററിൽ ടീം ലീഡറായി വർക്ക് ചെയ്യുന്നു. ഇയാളെ പോലെ സോഫ്റ്റ് വെയർ എഞ്ചിനീയറിംങ് തന്നെയാണ് പഠിച്ചത്... എന്നെ അടിമുടി വീക്ഷിച്ച് കൊണ്ട് ""എടോ, എനിക്ക് തോന്നിയ ഒരു സംശയം ചോദിയ്ക്കട്ടെ"" എന്നവൾ മുഖവുരയോടെ ചോദിച്ചപ്പോൾ , എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ചോദ്യം കേൾക്കുവാൻ ഞാനും തയ്യാറായി,.. ""കട ബാധ്യതകൾ കൊണ്ട് പൊറുതിമുട്ടി ജോലി തേടുന്നവനായി തോന്നുന്നില്ലല്ലോ തന്നെ കണ്ടിട്ട്, ബ്രാൻ്റിൽ കുളിച്ചാണല്ലോ നില്പ്പ്, ലേറ്റസ്റ്റ് മോഡൽ ഐഫോൺ, മാക് ബുക്ക്, അങ്ങനെ എല്ലാം ബ്രാൻ്റാണല്ലോ,..?"" അത്, 'മൈ ഡാഡ് ഈസ് റിച്ച് '. അച്ഛൻ രണ്ട് തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാദിച്ചിട്ടുണ്ട്. പക്ഷെ അച്ഛൻ്റെ പേരിൽ അറിയപ്പെടാതെ സ്വന്തം കാലിൽ നില്ക്കണം എന്ന് വെളിപാടുണ്ടായി ഇറങ്ങി പുറപ്പെട്ടതാ,.. ഒരു ചമ്മലോടെ ഞാൻ അത്രയും പറഞ്ഞ് നിർത്തി,.. ""മിടുക്കൻ. പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായിലേ"" എന്നൊരു കമൻ്റും പറഞ്ഞവൾ കളിയാക്കി ചിരിച്ചപ്പോൾ മുത്തുമണികൾ പൊഴിയും പോലുള്ള അവളുടെ ചിരിയും, ചിരിക്കുമ്പോൾ പാതി ഇറുകിയടയുന്ന കണ്ണുകളും, എന്നെ മറ്റേതോ സ്വപ്ന ലോകത്തേയ്ക്ക് കൊണ്ടെത്തിച്ചത് പോലെ തോന്നി,… ഹലോ, വിക്കി,… നമുക്ക് ഫുഡ് കഴിച്ചാലോ,..? വിശന്നാൽ വിക്കി വിക്കിയല്ലാതാവും, അതിനു മുൻപ് നമുക്ക് ഫുഡ് കഴിയ്ക്കാമെന്ന് പറഞ്ഞ്, എനിയ്ക്കവൾ അവളുടെ ബാഗിൽ കരുതിയ ഭക്ഷണത്തിൻ്റെ പാതി പകുത്തു നല്കിയപ്പോൾ. ഇതുവരെ ഞാൻ കണ്ടതും ഇടപഴകിയതുമായ പെൺകുട്ടികളിൽ നിന്നുമെല്ലാം അവൾ തികച്ചും വ്യത്യസ്തമായി എനിയ്ക്ക് തോന്നി,.. ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞതും, ആളൊഴിഞ്ഞ ഒരു സ്റ്റേഷനിൽ ട്രെയിൽ വലിയ ഞെരക്കത്തോടെ നിശ്ചലമായി. അല്പ സമയം കഴിഞ്ഞപ്പോൾ മറ്റു കമ്പാർട്ട്മെൻ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങി സ്റ്റേഷനിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങളിൽ പോയി ഇരിക്കുന്നത് കണ്ടു. കണ്ടാൽ മലയാളിയെന്ന് തോന്നുന്ന ഒരാളോട് കാര്യം തിരക്കിയപ്പോൾ. ട്രെയിൻ്റെ എഞ്ചിനെന്തോ തകരാറ് അതാണ് ട്രെയിൻ നിർത്തിയിട്ടേക്കുന്നതെന്ന് അയാൾ പറഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും ഇരിയ്ക്കുന്ന ശ്രീ, നമുക്കും പുറത്തിറങ്ങി അവിടെ പോയി ഇരിയ്ക്കാം, ട്രെയിൻ പുറപ്പെടുമ്പോൾ തിരികെ വരാമെന്ന് പറഞ്ഞപ്പോൾ, ഞാനും അത് ശരിവെച്ചു,.. ഞങ്ങൾ രണ്ട് പേരും ആളൊഴിഞ്ഞ മരത്തടികൾ കൊണ്ട് നിർമ്മിച്ച പഴക്കം ചെന്ന ഇരിപ്പിടങ്ങളിൽ അടുത്തടുത്തായി ഇരുന്നു,.. ഇളം കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ ചെവിയ്ക്ക് പിറകിൽ ഒതുക്കി അവൾ എൻ്റെ കണ്ണുകളെ നോക്കികൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്.. ""വിക്കി തനിയ്ക്ക് ഫിറ്റ്സ് എന്താണെന്ന് അറിയോ, ഈ അപസ്മാരം,..?"" ഉടനടി ഞാൻ മറുപടി പറഞ്ഞു. അറിയാലോ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. പാവക്കുട്ടികളെപോലെ കൈകാലുകൾ നിലത്തിട്ടടിച്ച് വായയിൽ നിന്ന് പതപോലുള്ള എന്തോ വരുമ്പോ, ആരൊക്കെയോ കയ്യിൽ താക്കോൽ കൂട്ടം പിടിപ്പിക്കുന്നത്,.. അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട്, സൗമ്യമായി പറഞ്ഞു. ചിലപ്പോഴൊക്കെ ഞാനും അത്തരത്തിലുള്ള പാവക്കുട്ടിയാവാറുണ്ടെന്ന്,.. എന്ത് പറയണമെന്നറിയാതെ, അവളുടെ മുഖത്ത് പോലും നോക്കാതെ ഞാൻ സോറി പറഞ്ഞു,.. ""സോറി, അതിൻ്റെ ഒന്നും ആവശ്യമില്ലടോ. നാളെ എൻ്റെ പതിനേഴാമത്തെ പെണ്ണ് കാണാൽ ചടങ്ങാണ്. അവർക്കും എന്നെ ഇഷ്ടപ്പെടാനൊന്നും പോണില്ലാ.., എന്നാലും പ്രതീക്ഷ കളയാതെ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്ന എൻ്റെ അമ്മയ്ക്ക് വേണ്ടി വിഡ്ഡി വേഷം കെട്ടി നിന്നു കൊടുക്കും ഞാൻ,. അതിനു വേണ്ടിയാണ് നാട്ടിലേയ്ക്ക് പോവുന്നത്. തനിയ്ക്ക് അറിയോ വിക്കീ,… എപ്പോഴാണ് വിറയൽ വന്ന് ശരീരം തളരുന്നതെന്ന് അറിയില്ല. അതിനേക്കാൾ വേദനയാണ്. സഹതാപത്തോടുള്ള ചില നോട്ടങ്ങളും അടക്കംപറച്ചിലുകളും. എൻ്റെ ബന്ധുക്കൾ തന്നെയാണ് കല്യാണം മുടക്കുന്നത്. എല്ലാവരിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു ബാംഗ്ലൂരിലേയ്ക്കുള്ള കൂട് മറ്റം. ഒരുപാട് ടെൻഷൻ വന്നാലും, സങ്കടം വന്നാലും എനിയ്ക്ക് പേടിയാണ്. ഒരുപാട് പേടിയോടെയാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷെ വിക്കി എന്നെ ആദ്യം കണ്ടില്ലേ, ഞാൻ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന കൂട്ടുകാരികളെ, അവരാണ് എനിയ്ക്ക് ധൈര്യം നൽകി എൻ്റെ കൂടെ നിന്നത്. എപ്പോഴും അവരിൽ ഒരാൾ എൻ്റെ കൂടെ ഉണ്ടാവും. റൂമിൽ എന്നെ ഒറ്റയ്ക്ക് ഇരിയ്ക്കാൻ സമ്മതിയ്ക്കില്ല. ഇപ്പൊ കൂടിയും എവിടെ എത്തി എന്ന് ചോദിച്ച് നൂറ് മെസ്സേജുകൾ വന്ന് കാണും,.. ഇങ്ങനെയൊന്നും എന്നെ ആരും നോക്കില്ലടോ, എന്തിനാണ് മറ്റൊരാൾക്ക് ഞാനൊരു ബാധ്യതയായി ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു പെണ്ണിൻ്റെ മനസ്സിലും ഉണ്ടാകുന്ന വിവാഹത്തെ കുറിച്ചുള്ള സ്വപനങ്ങൾ ഒന്നും എൻ്റെ മനസ്സിലില്ല.. "" ശ്രീ,.. അപ്പോൾ ഈ രോഗത്തിന് മരുന്നില്ലേ,..? ""ഇല്ല വിക്കി,. കുറച്ചു നാളേയ്ക്ക് മാറ്റാൻ ഇംഗ്ലീഷ് മരുന്നിനു സാധിക്കും. പക്ഷെ ഇടയ്ക്ക് എപ്പോഴെങ്കിലും അത് വീണ്ടും വരും.. എന്തിനോടെങ്കിലും ഉള്ള അമിതമായ ഭയം, ടെൻഷൻ ആണ് മിക്കവാറും ഈ രോഗത്തിന് കാരണം. പക്ഷെ പൂർണമായും ഈ രോഗം മാറിയിട്ടില്ല ഇന്ന് വരെ,"" അത് പറയുമ്പോൾ അവളുടെ ഇടം കണ്ണിൽ കണ്ണുനീരിൻ്റെ തിളക്കം ഞാൻ കണ്ടു. അത് ഞാൻ കാണാതിരിയ്ക്കാനായി മുഖം മറച്ചവൾ പാൽനിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കികൊണ്ടിരുന്നു,.. വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി, ലോക്കോ പൈലറ്റ് ട്രെയിനിൽ പുറപ്പെടാൻ പോവാണെന്നുള്ള സൂചന നല്കിയപ്പോൾ, യാത്രക്കാർ എല്ലാവരും തിരികെ ട്രെയിനിൽ കയറി,.. ഒന്നും മിണ്ടാതെ ജനലിലൂടെ ഇരുട്ടിയ്ക്ക് നോക്കിയിരിക്കുന്ന അവളോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോഴും. പുറത്ത് നിന്നും ഇടവേളകളിൽ പ്രത്യക്ഷമാവുന്ന വെളിച്ചത്തിൽ അവളുടെ മൂക്കുത്തികല്ല് കുഞ്ഞ് നക്ഷത്രo പോലെ പ്രകാശിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു… ശ്രീ, ട്രെയിൻ പാലക്കാട് എത്തുമ്പോൾ സമയം എത്രയാവും,..? എന്നൊരു ചോദ്യത്തിലൂടെ ഞങ്ങൾക്കിടയിലുള്ള നിശബ്ദതയെ ഞാൻ ഇല്ലാതാക്കുവാൻ ഒരു ശ്രമം നടത്തി,.. ""രാവിലെ എഴ് മണിയ്ക്ക് എത്താറുണ്ട്. ഇനിയിപ്പൊ വൈകുമല്ലോ ഏട്ട് മണിയ്ക്കുള്ളിൽ എത്തുമായിരിക്കും,. പാലക്കാട് എത്തുന്നതിന് മുൻപ് അച്ഛനെ വിളിച്ച് പറഞ്ഞാൽ കൊണ്ട് പോവാൻ അച്ഛൻ വരും, അതാണ് പതിവ്,.. "" സമയം പതിനൊന്ന് കഴിഞ്ഞു. ഉറങ്ങിയാലോ, എന്ന എൻ്റെ ചോദ്യത്തിന് വിക്കിയ്ക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ, എനിയ്ക്ക് ഇപ്പൊ ഉറക്കം വരുന്നില്ല. എന്നവൾ മറുപടി പറഞ്ഞു,.. ഏന്തി വലിഞ്ഞ് മുകളിലെ ബർത്തിലേയ്ക്ക് കയറാൻ ശ്രമിക്കുന്ന എന്നെ നോക്കി കൊണ്ട്, ""ഇവിടെ താഴെ ഇതിനും മാത്രം സ്ഥലം ഉണ്ടായിട്ടും എന്തിനാ വിക്കി മുകളിൽ വലിഞ്ഞ് കയറുന്നതെന്ന്"" ശ്രീ ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാതെ ഒരു ചിരിയോടെ ഞാൻ മുകളിൽ കയറി കിടന്നു... മുകളിൽ കയറി കിടന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അവളെ ഞാൻ പ്രണയിച്ചു പോകുമോ എന്നൊരു ഭയം കാരണമാണ് അവളിൽ നിന്നും അകന്ന് മുകളിലെ ബർത്തിലേയ്ക്ക് ഞാൻ മാറികിടന്നത്,… ട്രെയിൻ്റെ മനോഹരമായ തൊട്ടിലാട്ടത്തിലും എനിയ്ക്ക് ഉറക്കം വന്നില്ല. ചിന്ത മുഴുവനും ശ്രീയെ പറ്റിയായിരുന്നു,… ""വിക്കീ താൻ ഉറങ്ങിയോ,..?"" എന്നൊരു ചോദ്യം കേട്ടതും, തല താഴേയ്ക്ക് ഇട്ട് ഒരു വവ്വാലിനെ പോലെ ഞാൻ അവളെ നോക്കി. ""വിക്കീ, തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ ഒരു കിളി പോയ ഐറ്റം ആണെന്നാണ് കരുതിയത്, എന്നാൽ അല്ലട്ടോ, നല്ല ഒരു ക്യാരക്റ്ററാണ് താൻ, അത് കൊണ്ട് തന്നെയാണ് ഞാൻ എന്നെ കുറിച്ച് ഇത്രയും പറഞ്ഞതും,. എൻ്റെ സങ്കടങ്ങൾ പറഞ്ഞ് തൻ്റെ മൂഡ് കൂടി ഞാൻ കളഞ്ഞു അല്ലേടോ,.."" ഏയ്, അങ്ങനെയൊന്നും ഇല്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് ഉറക്കം കളയാതെ താൻ ഉറങ്ങാൻ നോക്ക് ശ്രീ, സമയം ഒരുപാട് ആയി,.. അവൾ പിന്നെയും എന്തോ ചിന്തിച്ച് ഇരിപ്പാണെന്ന് കണ്ടപ്പോൾ, ഞാൻ താഴെ ഇറങ്ങി വന്നു. ഇതിപ്പൊ എന്താ, ആദ്യമായി പെണ്ണ് കാണൽ ചടങ്ങിന് നിന്ന് കൊടുക്കുന്ന പെൺകുട്ടിയെ പോലെ ടെൻഷനടിക്കുന്നേ,. അവര് വന്ന് ചായ കുടിച്ച് പോവട്ടെ, തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ വരും അത് വരെ കാത്തിരിയ്ക്കടോ,.. എനിയ്ക്ക് എൻ്റെ അനിയത്തിക്കുട്ടിയെ കുറിച്ചാണ് സങ്കടം, ഞാൻ കാരണം അവളുടെ ഭാവി കൂടി,.. അവളെ ആശ്വസിപ്പിയ്ക്കാൻ വേണ്ടി, എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ഞാൻ ഉറങ്ങി പോയി,.. ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ആദ്യം നോക്കിയത് അവളുടെ സീറ്റിലേയ്ക്കായിരുന്നു. അവൾ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയാണ്. ട്രെയിൻ കോയമ്പത്തൂർ സ്റ്റേഷൻ കഴിഞ്ഞിരുന്നു. പാലക്കാട് എത്തുവാൻ ഇനി അധികം സമയം ഇല്ലെന്ന് മനസ്സിലാക്കിയ ഞാൻ അവളെ പരിഭ്രാന്തിയോടെ തട്ടിയുണർത്തി,.. ഉറക്കം മതിയാവാതെ, കണ്ണ് തിരുമ്മി എന്നെ നോക്കിയൊന്ന് ചിരിച്ച് അവൾ മുഖം കഴുകുവാൻ എണീക്കുകയായിരുന്നു. അവളുടെ പക്കൽ നിന്ന് ഫോണ് നമ്പർ വാങ്ങിച്ചു. കുറച്ചു നേരം അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ട് ഒരു പുരികമുയർത്തി എന്തെന്നവൾ ആരായുമ്പോൾ തെല്ല് പരിഭ്രമത്തോടെയാണ് ഞാൻ പറഞ്ഞത് തുടങ്ങിയത്... ""അതേ,.. ശ്രീ സഹതാപം കൊണ്ടല്ല. എൻ്റെ ജീവനുള്ളടത്തോളം എനിക്ക് നീ ഒരു ബാധ്യതയായി തോന്നില്ലടോ, ഈ ട്രെയിൻ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ. എന്നും ഇതുപോലെ നീ എൻ്റെ കൂടെ വേണം എന്നൊരു തോന്നലാണ് അതിനു കാരണം. എൻ്റെ വീട്ടുക്കാർക്ക് ഇഷ്ടമാവില്ല എന്നാണെങ്കിൽ, എൻ്റെ ഓർമ്മ വെച്ച കാലം മുതൽ എൻ്റെ ഒരു ആഗ്രഹത്തിന് പോലും എൻ്റെ അച്ഛനും അമ്മയും എതിര് നിന്നിട്ടില്ല. ഇന്നലെ രാത്രി തന്നെ എൻ്റെ ഇഷ്ടം തന്നോട് പറയണം എന്ന് കരുതിയതാണ്, ഒരു ജോലിയില്ലാതെ എങ്ങിനെ ഒരു പെൺകുട്ടിയെ ഇഷ്ടമാണ് കല്യാണം കഴിക്കണമെന്ന് പറയും, അത് ശ്രീ വെറുമൊരു തമാശ മാത്രമായി കണ്ടാലോ എന്നുള്ള ഭയമാണ് അതിൽ നിന്നും എന്നെ പിൻ തിരിപ്പിച്ചത്,.. ഇന്ന് ഉറക്കമുണർന്ന് ഫോണിൽ സമയം നോക്കിയപ്പോഴാണ് മെയിൽ വന്നത് ഞാൻ കണ്ടത്. ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ ജോലി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നെല്ലെങ്കിലും, ഞാൻ സെലക്ടായിരിക്കുന്നു. എല്ലാം ഒരു നിമിത്തമാവും. തന്നെ കാണാനിടയായതും, പരിചയപ്പെട്ടതും എല്ലാം,.. ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവളെ ഞാൻ നോക്കുമ്പോൾ, കണ്ണുകൾ കലങ്ങി കണ്ണുനീർ ഒഴുകുവാൻ വെമ്പിനില്ക്കുന്നതാണ് കണ്ടത്,.. ""തനിക്ക് എന്നെ ഇഷ്ട്ടല്ലേ "എന്നൊരു ചോദ്യം ചോദിച്ചതും ട്രെയിൻ പാലക്കാട്‌ സ്റ്റേഷൻ എത്തി കഴിഞ്ഞിരുന്നു..... ട്രെയിൻ നിർത്തിയിട്ടും ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു... കുറച്ചു സമയത്തിന് ശേഷം സ്ഥലകാല ബോധം വീണ്ടെടുത്ത അവൾ പതിയെ ട്രെയിനിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നു..... അവൾ മറുപടി പറയാതെ മുന്നോട്ട് നടന്നതും ഞാൻ വല്ലാതെയായി ""ശ്രീ.. " ഞാൻ അവൾക്ക് പിന്നാലെ ചെന്നു. അവൾ എന്നെ നോക്കി കുസൃതിയോടെ പുഞ്ചിരിച്ചു.... ഒരു കുസൃതി ചിരിയോടെ അവളെന്നെ നോക്കി... " തനിക്ക് പെൺസുഹൃത്തുക്കളുണ്ടോ വിക്കി?? " "ഉവ്വ്...വളരെ കുറച്ചു പേർ.. എന്തോ പഠനത്തിന് ശേഷം പുതുക്കിയിട്ടില്ല പഴയ സൗഹൃദങ്ങളൊന്നും... നെട്ടോട്ടമായിരുന്നില്ലേ ഒന്ന് നിവർന്നു നിക്കാൻ. വാട്സ്ആപ്പിലെ കോൺടാക്ട് ലിസ്റ്റിൽ കിടക്കുന്ന അഞ്ചാറ് പേര് തന്നെ വിഷുവിനോ ഓണത്തിനോ ഒക്കെ ഓരോ വിഷസ് അയച്ചാലായി... " ഒരു ചിരിയോടെ ഞാനത് പറഞ്ഞു നിർത്തുമ്പോൾ ശ്രീയുടെ മുഖത്തു പ്രതീക്ഷിച്ച തിളക്കം കണ്ടില്ല... "എങ്കിൽ ഇപ്പോ താനെന്നോട് പറഞ്ഞ ഈ ഇഷ്ട്ടം ആദ്യമായി ഇത്രെയും നേരം തന്നെ കേൾക്കാൻ തയ്യാറായ എന്നോടുള്ള സൗഹൃദം ആണെങ്കിലോ.. അതിനെ തന്റെ മനസ്സ് ഇഷ്ടമായി വ്യാഖ്യാനിച്ചതാണെങ്കിലോ? " ഞാൻ അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന നേർത്ത മുടിയിഴകൾ പതിയെ ചെവിയ്ക്ക് പിറകിലേക്ക് ചേർത്ത് വെച്ചു... പെട്ടന്നുണ്ടായ സ്പര്ശനത്തിൽ അവളൊന്നു വിറച്ചു. പിന്നെ ചുറ്റും നോക്കി.. ആരെങ്കിലും കണ്ടോയെന്നുള്ള പരിഭ്രമം മുഖത്തു പരന്നു... "ശ്രീ... " അവൾ മുഖമുയർത്തി നോക്കുമ്പോൾ കവിളിൽ തെളിഞ്ഞു നിന്നിരുന്ന അരുണവർണം എന്നിലും പടർന്നിരുന്നു... "എൻ്റെ അച്ഛൻ അമ്മയെ വിവാഹം ചെയ്യുന്നതിന് മുൻപ് അവർ നല്ല സുഹൃത്തുക്കളായിരുന്നു. 'ഒരാണിനും പെണ്ണിനും ലഭിക്കാവുന്ന മികച്ച പങ്കാളി എങ്ങനെ ആവണമെന്നറിയോ? ' പരസ്പരം കേൾക്കുന്ന, അവരുടെ കുറ്റങ്ങളും കുറവുകളും ചൂഴ്ന്നു വൃണപ്പെടുത്താതെ ഇഷ്ടങ്ങൾ അറിഞ്ഞു. ആഴത്തിൽ മനസ്സിലാക്കി. എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ. അതല്ലേ ശരിയായ പാതി.?" ശ്രീയുടെ കുഞ്ഞു മിഴികളിൽ ഒരു വെട്ടം തിളങ്ങി... "ഈ പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നാൻ അധികം സമയമൊന്നും വേണ്ടടോ. പക്ഷെ ജീവന്റെ പാതി ആക്കാനുള്ള തോന്നൽ വിരളമായി ചിലരോട് മാത്രേ തോന്നുള്ളൂ. അയാളെത്തന്നെ കൂടെ കൂട്ടാൻ കഴിയുന്നതാണ് ഭാഗ്യം എന്നൊക്കെ പറയുന്നത്..." ശ്രീ ഒന്നും പറയാതെ പെട്ടന്ന് തിരിഞ്ഞു നടന്നു. " ശ്രീ... താൻ മറുപടി ഒന്നും പറഞ്ഞില്ല... " പിറകെ ഓടിചെന്നുകൊണ്ട് ഞാൻ ചോദിക്കുമ്പോൾ... "വെറുതെ ഒരുങ്ങിക്കെട്ടി വല്ലവനും കാഴ്ചവസ്തുവാവുന്നതെന്തിനാ?? തന്റെ ഭാഗ്യക്കുറി ആവാനാവും എന്റെ യോഗം..." അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി പോകുന്ന അവളെ നോക്കി നിൽക്കവേ ഞാൻ അറിയുകയായിരുന്നു ഒരു കുറുമ്പി പെണ്ണിനെ പ്രണയിക്കുന്നതിന്റെ സുഖം.. #സുധിൻ #സദാനന്ദൻ #📙 നോവൽ
#ആര്യ "അപ്പോൾ എന്റെ നാലാമത്തെ ലൗവറിനു വേണ്ടി ചിയേർസ്'' മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി കിരൺ പറഞ്ഞപ്പോൾ, കൂട്ടുക്കാരായ മറ്റു രണ്ടു പേരും ഗ്ലാസ്ല് ഉയർത്തി. ബാറിന്റെ ഇരുണ്ട മൂലയിലിരുന്നു, കിരണിന്റെ ചിലവിൽ അർമാദിക്കുകയായിരുന്നു അവർ. നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ രാജശേഖരന്റെ മകനാണ് കിരൺ. അമ്മ ദമയന്തി പ്രൊഫസർ ആണ് ! ഒരു അനിയനുള്ളത് ബാംഗ്ലൂരിൽ പഠിക്കുന്നു. ഡോക്ടർ രാജശേഖരന്റെ സുഹൃത്ത് ഡോക്ടർ വിഷ്ണുനാഥിന്റെ മകൾ ഗായത്രിയുടെ മെഡിക്കൽ പഠനം തീർന്നാൽ, കിരണുമായുള്ള വിവാഹം നടത്താൻ ഇരു വീട്ടുക്കാരും തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷെ ആ വിവാഹത്തിനൊന്നും കിരണിന് താല്പര്യമില്ലെങ്കിലും, സുഹൃത്തായ ഗായത്രിയെ പെട്ടെന്ന് തള്ളി പറയാൻ കഴിയാത്തതുകൊണ്ട് അവൻ സമ്മതം മൂളിയെന്നു മാത്രം. അന്തസ്സുള്ള ഒരു കുടുംബത്തിൽ പിറന്നിട്ടും, പക്കാ ഫ്രോഡ് ലൈഫ് നയിക്കുന്നവനാണ് കിരൺ. കൂട്ടുക്കാരുമായി കറങ്ങി നടക്കലും, വെള്ളമടിക്കലും, പിന്നെ പെൺക്കുട്ടികളെ തന്റെ വാക്ധോരണിക്കൊണ്ട് കബളിപ്പിച്ചു പിന്നാലെ കൂട്ടുകയുമാണ് ഹോബീസ്" അങ്ങിനെ അവൻ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന അനേകം പെൺക്കുട്ടികളിലൊരാളാണ് ആര്യ! റെയിൽവേ കോളനിയിൽ താമസിക്കുന്ന ആര്യ കാണാൻ നല്ല സുന്ദരിയാണ്! ചേറിൽ വിരിഞ്ഞ ചെന്താമര എന്നൊക്കെ പറയാം! വീടുകൾ തോറും കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്ന ഒരു സെയിൽസ് ഗേളാണ് ആര്യ. കുടിച്ചു ലക്കുകെട്ട ഒരു ദിവസം, ഓടിച്ചിരുന്ന ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ചെന്നിടിച്ച്, ബോധം മറഞ്ഞപ്പോൾ, മുഖത്ത് വെള്ളം തളിച്ചുണർത്തിയത് ആര്യയായിരുന്നു. വേദനയേറ്റ് പിളർന്ന തന്റെ ചുണ്ടുകൾക്കിടയിലേക്ക് വെള്ളമിറ്റിച്ചു തന്നതും അവളായിരുന്നു. ഒടുവിൽ ഒരു ഓട്ടോയും പിടിച്ച് തന്നെ ഹോസ്പിറ്റലിലെത്തിച്ചതും അവളായിരുന്നു. ആ നിമിഷം അവളോട് നന്ദി പറയേണ്ടതിനു പകരം ദൈവത്തോടാണ് നന്ദി പറഞ്ഞത്! ഇതുപോലെയുള്ള പീസുകളെ, ഇത്ര ലാഘവത്തോടെ മുന്നിലെത്തിച്ച്, എന്റെ പണി കുറക്കുന്ന ദൈവത്തോടല്ലാതെ പിന്നെ ആരോടാണ് നന്ദി പറയേണ്ടത് " വരാൻ പോകുന്ന സുന്ദര നിമിഷങ്ങളെ ഓർത്തതും, കുപ്പി യോടെ തന്നെ ഒരു കവിൾ മദ്യം വായിലേക്ക് കമഴ്ത്തി. ഇന്നു രാത്രി, റെയിൽവേ കോളനിയിലുള്ള അവളുടെ വീട്ടിൽ വെച്ച് സംഗമിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കിരണിന്റെ ഈ ആഘോഷം! ഓരോ പെൺക്കുട്ടികളെയും തന്റെ അടിമകളാക്കി കഴിയുമ്പോഴും കിരൺ, അവനു പ്രിയപ്പെട്ട ഈ രണ്ട് സുഹൃത്തുക്കൾക്ക് അവൻ പാർട്ടി നടത്താറുണ്ട്. ആ സംഗമം കഴിഞ്ഞാൽ പിന്നെ അവൻ ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കില്ല! അവന്റെ ഡയറിയിലെ ഒരു നമ്പർ മാത്രമായി മാറുന്ന ആ പെൺക്കുട്ടിയുടെ പേര് പോലും പിന്നെ അവന് ഓർമ്മയുണ്ടായിരിക്കില്ല. " ആര്യയെ വിട്ടേക്ക് കിരൺ. അവളൊരു പാവമാണ്. " സ്നേഹിതനായ അരുൺ അത് പറഞ്ഞപ്പോൾ കിരൺ പൊട്ടി ചിരിച്ചു. " ഞാൻ കണ്ട മൂന്ന് പെൺക്കുട്ടി കളും,ഞാൻ അവരുടെ അടുത്തെത്തും വരെ പാവങ്ങളായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ അവർ പുലികളും, ഞാൻ എലിയുമായി മാറുന്ന കാഴ്‌ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്‌ " ഇവളും അതുപോലെയൊക്കെ തന്നെയാണ് അരുൺ " മദ്യമെടുത്ത് വായിലേക്ക് കമഴ്‌ത്തി ഒരു സിഗററ്റിനു തീ കൊളുത്തി കിരൺ. " നീ ഈ ചെയ്യുന്നതിലൊന്നും നിനക്ക് കുറ്റബോധമില്ലേ കിരൺ?" അരുണിന്റെ ചോദ്യം കേട്ടപ്പോൾ കിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി . " എന്തിന് കുറ്റബോധം ? ദൈവം വരമായി നൽകിയ ഈ മനുഷ്യജന്മം മാക്സിമം അർമാദിക്കുക. മരിച്ചങ്ങ് പോയാൽ ഒടേതമ്പുരാൻ വല്ലതും ചോദിക്കുമ്പോൾ, രസം പിടിച്ച് പറയാൻ എന്തെങ്കിലും നമ്മൾക്ക് വേണ്ടേ?" " അങ്ങിനെ പറഞ്ഞ് കൊടുക്ക് കിരൺ ഈ ഉപദേശിക്ക് " അതും പറഞ്ഞ് അരുണിനെ നോക്കിയ വിക്രമന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി പടർന്നു. "നമ്മൾക്കോ ഭാഗ്യമില്ല, കിട്ടുന്നവൻ ആഘോഷിക്കട്ടെ അരുൺ " വിക്രമൻ അരുണിൽ നിന്ന് നോട്ടം മാറ്റി, കിരണെ നോക്കി. " അരുണിന്റെ ഉപദേശമൊന്നും കാര്യമാക്കണ്ട കിരൺ. നീ പോയ് ഈ രാത്രി അടിച്ചു പൊളിച്ച് ആഘോഷിക്ക് " വിക്രമന്റെ അനുവാദം കിട്ടിയ കിരൺ അവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. റെയിൽവേ കോളനിയിൽ കിരൺ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു! ബൈക്ക്, ആരും കാണാത്തിടത്ത് വെച്ച ശേഷം, അവൻ പതിയെ ആര്യയുടെ കുടിലിനെ ലക്ഷ്യമാക്കി നടന്നു. തണുപ്പ് മാസമായതിനാൽ ആവാം എല്ലാവരും കുടിലിൽ കയറിയിട്ടുണ്ട്. ഈയാംപാറ്റകൾ പാറിക്കളിക്കുന്ന സ്ട്രീറ്റ് ലൈറ്റിനു താഴെ മെല്ലിച്ച ഒരു മനുഷ്യൻ വാളുവെച്ച് തളർന്നു കിടക്കുന്നുണ്ട്. അയാളുടെ മുഖത്തെ ഛർദിലിന്റെ അവശിഷ്ടം ഭക്ഷിച്ചു കൊണ്ടിരുന്ന നായ, കിരണിനെ കണ്ടപ്പോൾ ഇരുളിലേക്ക് ഓടിമറഞ്ഞു. ഇടയ്ക്കിടെ പല കുടിലുകളിൽ നിന്നുയരുന്ന പിഞ്ചു കുട്ടികളുടെ കരച്ചിൽ മാത്രം ആ നിറഞ്ഞ നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു. ആര്യയുടെ കുടിലിനു മുന്നിലെത്തിയതും, കോലായിൽ കൂർക്കംവലിച്ചുറങ്ങുന്ന മനുഷ്യനെ കണ്ട് അവൻ ഞെട്ടി! അവൻ മൊബൈലെടുത്ത് ആര്യയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. ഈ ഭീമാകരനായ മനുഷ്യനെയും കടന്ന്, അകത്തേക്ക് എങ്ങിനെ എത്താമെന്നു ചിന്തിച്ചിരിക്കേയാണ് അകത്തുനിന്നൊരു തേങ്ങൽ കിരൺ കേട്ടത്. അത് ആര്യയുടെ തേങ്ങലാണെന്ന് അവനൊരു നിമിഷം അറിഞ്ഞു. പൊടുന്നനെ ഒരു ഉൾപ്രേരണയിൽ, എന്തും വരട്ടെയെന്നു കരുതി, വാതിലിനു കുറുകെ കിടക്കുന്ന മനുഷ്യനെ കവച്ചു വെച്ചു കൊണ്ട് കിരൺ അടഞ്ഞ -വാതിലിനു മുന്നിലായി ഒരു നിമിഷം നിന്നു. വലിയ ശബ്ദത്തിൽ കേട്ടിരുന്ന ആ തേങ്ങൽ നേർത്തുനേർത്തു വരുന്നത് കിരൺ അറിഞ്ഞു. എന്തോ മനസ്സിലിട്ട് തീരുമാനിച്ച്, ആ വാതിൽ ശക്തിയോടെ തുറന്ന കിരൺ, മുന്നിലെ കാഴ്ച കണ്ട് അമ്പരന്നു! കഴുത്തിന് വെട്ടേറ്റ് വീണ ഒരു ശവം തനിക്കു മുന്നിലായ് കിടക്കുന്നത് കണ്ട് അവൻ ഭയം കലർന്ന അമ്പരപ്പോടെ മുഖമുയർത്തി. മുന്നിൽ ചോരയിറ്റുന്ന വാക്കത്തിയും പിടിച്ച് കണ്ണടച്ചു നിൽക്കുന്ന ആര്യ! കെട്ടഴിഞ്ഞ മുടി അവളുടെ മുഖത്തിനു ചുറ്റും വീണു കിടക്കുന്നുണ്ട്. " ആര്യാ " മനസ്സറിയാതെ കിരണിൽ നിന്നുയർന്ന വിളിയിൽ, അവൾ ഞെട്ടി മുഖമുയർത്തി. കിരണനെ കണ്ടതും ഓടി വന്ന് അവളാ നെഞ്ചിൽ തലതല്ലി കരഞ്ഞു. "എന്റെ മാനം രക്ഷിക്കാൻ എനിക്ക് ഇയാളെ കൊല്ലേണ്ടി വന്നു കിരൺ " യാന്ത്രികമായി അവളെ തലോടുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. കണ്ണീരടങ്ങിയ, തേങ്ങലോടെ അവന്റെ നെഞ്ചിൽ കിടന്നു അവൾ കഥ പറഞ്ഞുകൊണ്ടിരിക്കെ അവന്റെ ആലിംഗനത്തിന് ശക്തിയേറി. " ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പെണ്ണിനെ, അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് കൂട്ടായെത്തിയ രണ്ടാനച്ഛൻ പീഢിപ്പിക്കാനൊരുമ്പെട്ട് ഉറക്കം നഷ്ടമായ രാത്രികളിലെ കഥ മുതൽ! തന്നെ കിട്ടാതെ വന്ന് ഒടുവിൽ കലി കയറിയ രണ്ടാനച്ഛൻ, തന്റെ മുതലാളിയുടെ കൈയിൽ നിന്ന് പൈസ വാങ്ങി, തന്നെ കൂട്ടിക്കൊടുക്കാൻ എത്തിയ ഈ രാത്രി വരെയുള്ള കഥകൾ. കിരണിന്റെ നെഞ്ചിനെ നനച്ചുക്കൊണ്ട് ഒഴുകുന്ന ആര്യയുടെ കണ്ണീർ അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. ജീവനക്കാളേറെ കാത്തു സൂക്ഷിക്കുന്ന ഇവളുടെ ഈ മാനത്തെയാണ്, പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഞാൻ കവർന്നെടുക്കാൻ വന്നതെന്ന് ചിന്തിച്ചപ്പോൾ, കിരണിന് സ്വയം തന്നോട് തന്നെ അറപ്പ് തോന്നി. അറിയാതെ അവന്റെ കണ്ണിൽ നിന്നു രണ്ടിറ്റു കണ്ണീർ ,ആര്യയുടെ ശിരസ്സിൽ വീണപ്പോൾ അവൾ ഞെട്ടി മുഖമുയർത്തി. അവൾ കണ്ണീരോടെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുനീർ തുടച്ചു. പിന്നെ അവൾ പെട്ടെന്ന് -അകത്തേക്ക് പോയി ഒരു കവർ എടുത്ത് വന്ന്, അതിനുള്ളിൽ നിന്ന് രണ്ട് പാക്കറ്റ് എടുത്ത് അവനു നേരെ നീട്ടി. " ഇതു തരാനാണ് കിരണോട് വരാൻ പറഞ്ഞത് - നാളെ കിരന്റെ പിറന്നാൾ അല്ലേ?" അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ, അവന്റെ കണ്ണുകൾ വില കൂടിയ ബ്രാൻഡിലുള്ള മുണ്ടിന്റെയും ഷർട്ടിന്റെയും കവറുകളിലായിരുന്നു ദിവസങ്ങളോളം,എത്ര വീടുകളിൽ കയറിയിറങ്ങിയിട്ട്, എത്രമാത്രം തൊണ്ട പൊട്ടി സംസാരിച്ചിട്ടാണ് അവൾ ഇതു വാങ്ങാനുള്ള പൈസ ഉണ്ടാക്കിയിട്ടുള്ളത് ! അവൾ അലഞ്ഞു നടന്ന് പൈസ കണ്ടെത്തി തനിക്കുള്ള സമ്മാനവുമായ് കാത്തിരുന്നപ്പോൾ, താൻ വന്നത് അവളുടെ മാംസം തേടിയായിരുന്നുവെന്ന ചിന്ത അയാളെ വല്ലാതെ ചെറുതാക്കി കളഞ്ഞു. "നാളെ കിരണിനോടൊപ്പം അമ്പലത്തിൽ വരണമെന്നും, കിരണിന്റെ പേരിൽ ഒരു പുഷ്പാജ്ഞലി കഴിപ്പിക്കണമെന്നും വല്ലാത്ത ആഗ്രഹമായിരുന്നു. ഇനി അതു നടക്കില്ലല്ലോ?" ദയനീയ ആ ചോദ്യത്തിനു മുന്നിൽ പൊട്ടിക്കരയാൻ പോലും കഴിയാതെ കിരൺ നിന്നുരുകി. പെണ്ണിന്റെ സ്നേഹമറിയാതെ, അവളെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന ആയിരങ്ങളിലൊരുവനായി താൻ മാറി തുടങ്ങിയ ആ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്ത് അയാൾ നീറി. " ഇനി കിരൺ ഇവിടെ നിൽക്കണ്ട. പോലീസു വരുമ്പോൾ കിരണിനെ കാണണ്ട ! പൊയ്ക്കോ!" അതും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ കവിളിൽ ചുംബിച്ച് തിരിഞ്ഞോടാൻ തുടങ്ങിയ അവളുടെ കൈകളിൽ കിരൺ -ബലമായി പിടിച്ചു. " ഞാനൊറ്റയ്ക്കല്ല പോണത് - കൂടെ നീയും ഉണ്ടാവും" കിരന്റെ വാക്കുകൾ കേട്ട ആര്യ അവനെ അമ്പരപ്പോടെ നോക്കി. "സ്വയരക്ഷയ്ക്കു വേണ്ടിയാണ് നീ ഈ കൊലപാതകം ചെയ്തിരിക്കുന്നത്. വേണമെങ്കിൽ നീ ആ കോലായിൽ കിടക്കുന്ന, നിന്നെ എന്നും ഉപദ്രവിക്കുന്ന ആ നായിന്റെ മോൻ രണ്ടാനച്ഛനെയും തീർത്തേക്ക് " കിരൺ ലാഘവത്തോടെ പറയുന്നത് കേട്ട് ഞെട്ടിത്തെറിച്ച് നിൽക്കുന്ന ആര്യയെ അവൻ നെഞ്ചോട് ചേർത്തു. " ഞാൻ തമാശ പറഞ്ഞതല്ല ആര്യാ!കോടതിയിൽ നിനക്കു വേണ്ടി വാദിക്കാൻ ക്രിമിനൽ ലോയറായ നിന്റെ അമ്മായച്ഛൻ വരും'' ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ആര്യയുടെ, മാടപ്രാവിന്റെ കുറുകൽ പോലുള്ള നെഞ്ചിടിപ്പ്, കിരന്റെ മനസ്സിനെ ആർദ്രമാക്കി കൊണ്ടിരുന്നു! കുറച്ചു നിമിഷങ്ങൾക്കു ശേഷം.ആര്യയുടെ കൈയും പിടിച്ച് അവൻ പുറത്തിറങ്ങി! ഇരുട്ടിന്റെ മറയും പറ്റി അവനോടൊപ്പം ചേർന്നു നടക്കുമ്പോൾ, പ്രതീക്ഷയുടെ ഒരു പൊൻവെട്ടം തന്റെ മനസ്സിൽ ഉദിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. #📔 കഥ
ഇച്ചായാ ഇച്ചായാ എന്നെ തനിച്ചാക്കി പോവല്ലേ. ഇച്ചു ഞാനും വരുവാ എനിക്ക് ഇനി ജീവിക്കണ്ട എന്നേം മക്കളേയും വിട്ടിട്ട് ഇച്ചു എങ്ങോട്ടാ പോവുന്നത് ഞങ്ങൾക്ക് ഇനി ആരാ ഉള്ളത്. ഇച്ചായാ ....... ഞാനിനി എങ്ങനെ ജീവിക്കും. നമ്മടെ മക്കൾക്കും എനിക്കും ആരാ ഇനി ഉള്ളത്. ഞങ്ങളെ അനാഥാരാക്കി ഇച്ചൂന് അങ്ങനെ പോകാൻ പറ്റോ ഞങ്ങളും വരടെ ഇച്ചൂൻ്റെ കൂടെ. എൻ്റെ മോളെ അങ്ങനെയൊന്നും പറയല്ലേ ഞങ്ങളെല്ലാവരും ഉണ്ട് നിങ്ങൾടെ കൂടെ കരയല്ലേ. നീ ഒന്നു സമാധനപ്പെട് ലീനേ നീ ഇങ്ങനെ കരഞ്ഞ് ആ കുഞ്ഞുങ്ങളെ കൂടി വിഷമിപ്പിക്കല്ലേ അവനല്ലേ പോയുള്ളു ഞങ്ങളുണ്ട് കൂടെ ഇച്ചു ബൈക്ക് ആക്സിഡൻ്റിൽ മരിച്ച് ഞാൻ ആ ദേഹത്തെ കെട്ടി പിടിച്ച് ചങ്ക് പൊട്ടി കരഞ്ഞപ്പോ ഒത്തിരി പേർ ഉണ്ടായിരുന്നു എന്നെ ആശ്വസിപ്പിക്കാൻ. അന്ന് അശ്വസിപ്പിച്ചവല്ലൊം 40 വരെ വന്നും പോയി ഇരുന്നു. രണ്ട് വീട്ടുകാരെയും എതിർത്ത് എൻ്റെ കൈയും പിടിച്ച് വന്നത് ഒരു വാടക വീട്ടിലേക്കായിരുന്നു. അവിടെ നിന്ന് ഞങ്ങൾ ജീവിതം ആരംഭിച്ചു. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടി സന്തോഷമായി അവർ കടന്ന് വന്നു അപ്പുവും അമ്മുവും ഇരട്ട കുട്ടികൾ ഇച്ചായൻ ഒരു ഓട്ടോ വാങ്ങി എന്നേയും മക്കളേയും ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് നോക്കിയത്.സന്തോഷം മാത്രമുള്ള ഞങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് എൻ്റെ ഇച്ചു പോയത്. വാടക മക്കളുടെ പഠനം വീട്ടുകാര്യങ്ങൾ എല്ലാം എന്ത് ചെയ്യും ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോ അണ്ഓട്ടോ വിൽക്കുന്നുണ്ടോ എന്നും ചോദിച്ച് സുമേഷ് എത്തിയത് അവനൊരുവില പറഞ്ഞു അതിന് ഓട്ടോ വിറ്റു. ആ കാശിന് വാടക കുടിശ്ശിക തീർത്തു മക്കളെ സ്കൂളിലാക്കാനുള്ള കാര്യങ്ങൾ ചെയ്തു CBSE പഠിച്ചു കൊണ്ടിരുന്ന മക്കളെ വീടിനടുത്തുള്ള ഗവൺമെൻ്റ് സ്കൂളിലാക്കി. ഓട്ടോ വിറ്റ കാശ് തീർന്നപ്പോളാണ്. ഒരു ജോലിയെ കുറിച്ച് ചിന്തിക്കുന്നത്. അതിനായി ആദ്യം സമീപിച്ചത് ഉറ്റ സുഹൃത്ത് രാഖിയെ ആയിരുന്നു അവളുടെ ഹസ്ബൻ് സ്വന്തമായി ബിസിനസ്സ് നടത്തുന്നു ഡിഗ്രിയും കമ്പ്യൂട്ടറും പഠിച്ച എനിക്ക് ജോലി തരാം എന്ന് അവൾ പറഞ്ഞപ്പോ സന്തോഷമായി.എന്നാൽ ജോലിയുടെ കാര്യം സംസാരിക്കാനായി അവളുടെ ഭർത്താവ് പാതിരാത്രി വീട്ടിൽ എത്തിയപ്പോൾ ഞാനാ ജോലി വേണ്ടന്ന് വെച്ചു. അങ്ങനെ മറ്റൊരു ജോലിക്കായി അലഞ്ഞ് തിരിഞ്ഞ് നടന്നു അവസാനം ഒരു പെയിൻ്റ് കമ്പനിയിൽ ജോലി കിട്ടി. ഡീലർമാരോട് സംസാരിക്കണം. ഫോൺ വിളിയാണ് പ്രധാന ജോലി. അങ്ങനെ ആ ജോലി ഏറ്റെടുത്തു. ആദ്യം കുറെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഞാൻ നന്നായി hard work ചെയ്തു ഞാൻ നല്ല സാരിയും ഉടുത്ത് ജോലിക്ക് പോയി തുടങ്ങിയപ്പോൾ പരദൂക്ഷണക്കാർ കഥ ഉണ്ടാക്കി. എനിക്ക് മറ്റേ പണിയാണന്ന്.. രാവിലേയും വൈകിട്ടും എൻ്റെ യാത്രയിൽ ഞാൻ ഫോൺ ചെയ്തപ്പോൾ അവർ പറഞ്ഞുണ്ടാക്കി. ഞാൻ ഉടനെ ആരുടെയെങ്കിലും കൂടെ പോകുമെന്ന് . നീ കരയല്ലേ ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞ് എന്നെ അശ്വസിപ്പിച്ചവരാണ് ഇവർ. എന്നാൽ എന്നെ സഹായിച്ച എൻ്റെ ആമിന ഉമ്മ സ്വന്തം മോളായി കണ്ട് എന്നെ ഉപദേശിച്ച ലില ചേച്ചി അങ്ങനേയും നല്ല ചിലരും ഉണ്ടട്ടോ. ആ പെയിൻ്റ് കമ്പനിയിൽ ജോലി ചെയ്തു കൊണ്ട് തന്നെ PSC കോച്ചിംഗിനും പോയി. എൻ്റെ മക്കൾ എല്ലാറ്റിനും എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വൈകുന്നേരങ്ങളിൽ അവരെ ചേർത്ത് പിടിച്ചകൊണ്ട് പറയും അമ്മ ഓരോ ദിവസം അനുഭവിച്ച വേദനകളും അപമാനങ്ങളും. അവരും പറയും അവരുടെ കാര്യങ്ങളും . ഞാൻ വീട്ടിൽ ചെന്നാൽ പിന്നത്തെ സമയം എൻ്റെ മക്കൾക്കുള്ളതാ അവരുടെ പപ്പ ഇല്ലാത്ത കുറവ് അറിയരുത് അവർ . എൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായി എനിക്ക് ആ കമ്പനിയിൽ പ്രമോഷനായി. ഓരോ ചില്ലിത്തുട്ടും കൂട്ടി വെച്ച് ഞാൻ 5 സെൻ്റ് സ്ഥലം വാങ്ങി പഞ്ചായത്തിൽ നിന്ന് വീടുകിട്ടി. അടച്ചുറപ്പുള്ള നല്ലൊരു വീട്. ഈ സമയമെല്ലാം ഒരുപാട് പേർ സഹായഹസ്തവുമായി വന്നു. എല്ലാം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.അപ്പോഴെല്ലാം അവരെനിക്ക് ഒരു പേരു നൽകി അഹങ്കാരി എന്ന്. ഞാൻ ആ പേരും സന്തോഷപൂർവ്വം സ്വീകരിച്ചു. ഇന്ന് എൻ്റെ ഇച്ചു ഞങ്ങളെ വിട്ടിട്ട് പോയിട്ട് 10 വർഷം കഴിഞ്ഞു. എനിക്ക് പ്രായം 35 ഉം ആയി. എൻ്റെ മക്കളുടെ 10-ാം ക്ലാസ്സിലെ result ഇന്നലെ വന്നു. രണ്ട് പേർക്കും full A+ മറ്റൊരു സന്തോഷ വാർത്ത കൂടി പറയാം എൻ്റെ കഷ്ടപ്പാടിൻ്റെ ഫലമായി എനിക്കും കിട്ടി ഒരു സർക്കാർ ജോലി. പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് Post. നമ്മളെ മറ്റുള്ളവർ സഹായിക്കും എന്നോർത്തിരിക്കാതെ. നമ്മൾ ഇറങ്ങുക പരദൂഷണക്കാർ പലതും പറയും അവർക്കൊന്നും ചെവികൊടുക്കാതെ നമ്മുടെ പ്രയാണം തുടരുക സമൂഹം എന്തും പറയട്ടെ നമ്മുടെ മക്കളേയും ഭർത്താവിനേയും ബോധ്യപ്പെടുത്തിയാൽ മതി. പിന്നെ സ്ത്രീകളോട് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയല്ല നമ്മൾ മുറവിളി കൂട്ടേണ്ടത്. സ്ത്രികൾക്കും കുട്ടികളുടേയും സുരക്ഷക്ക് വേണ്ടിയാകണം നമ്മുടെ സമരം ആരൊക്കെ ഉണ്ടെങ്കിലും നമുക്ക് നമ്മളെ ഉള്ളു എന്ന ബോധ്യം വേണം ആ ബോധ്യം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകും ഇത് ശരിയെന്ന് തോന്നുന്നവർ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണേ രചന ഷൈനി വരഗിസ് #📔 കഥ