തിയറി ഓഫ് ഗോവിന്ദ ചാമി...
👇
ഗോവിന്ദ ചാമി യുടെ ജയിൽ ചാട്ടം. ചില മാനേജ്മെന്റ് പാഠങ്ങൾ .
⭕️ചോറ് നിർത്തി ചപ്പാത്തി തിന്ന് ഭാരം കുറച്ചത്. .
നിങ്ങൾ ഒരു ലക്ഷ്യത്തിൽ focussed ആണെങ്കിൽ അത് നേടാൻ പ്രിയപ്പെട്ട എന്തും ഉപ്രക്ഷിക്കാൻ നാം തയ്യാർ ആകണം.
⭕️ഉണക്കാൻ ഇട്ട തുണികൾ അടിച്ചു മാറ്റി കയറാൻ ഉപയോഗിച്ചത്
നമുക്ക് റിസോഴ്സ്സ് ഇല്ലെങ്കിൽ അടുത്ത് കിട്ടാവുന്നവ ഔട്ട് സോഴ്സ് ചെയ്തു കഴിയുന്നത്ര കുറഞ്ഞ ബാധ്യതയിൽ ഉപയോഗിക്കണം.
⭕️ഉപ്പ് ഉപയോഗിച്ച് സെല്ലിന്റെ കമ്പികൾ തുരുമ്പിപ്പിച്ചത്.
നമ്മൾ ചെയ്യുന്ന ബിസിനെസ്സിൽ ശാസ്ത്രീയമായ അറിവുകൾ പരമാവധി ഉപയോഗിച്ചു നവീകരണം ഉണ്ടാക്കണം.
⭕️ ഗോവിന്ദ സ്വാമി /ഗോവിന്ദ ചാമി / ചാർളി തോമസ് തുടങ്ങിയ പേര് സ്വീകരിച്ചത്. .
അപ്രധാനം ആണെന്ന് പുറമെ തോന്നിയാലും ചില പൊടിക്കൈ ഉപയോഗിച്ചാൽ നമ്മുടെ എതിരാളികൾ (competeters ) അതിൽ തമ്മിൽ തല്ലി അവരുടെ മെയിൻ ഫോക്കസ് നഷ്ടപ്പെടും. പിന്നെ നമ്മൾ എതിരിടേണ്ടത് വിഭജിക്കപ്പെട്ട ഒരു എതിർ പക്ഷത്തെ ആണ്.
⭕️ കമ്പി വേലിയിൽ കറന്റ് ഇല്ല എന്ന് മനസ്സിൽ ആക്കിയത്.
ഏതൊരു വ്യവസായ സ്ഥാപനത്തിനും അവർ വലിയ ഷോ പീസ് അയി കൊണ്ട് നടക്കുന്നതും എന്നാൽ കമ്പനിക്ക് യാതൊരു ഉപകാരവും ഇല്ലാത്ത ഒരു വീക്ക് പോയിന്റ് ഉണ്ടാകും. അത് നമ്മൾ മനസ്സിലാക്കിയത്, എതിരാളി മനസ്സിലാകാതെ സന്ദർഭം കിട്ടിയാൽ ആ വീക്ക് പോയിന്റിൽ അടിക്കണം.
⭕️ജയിൽ ചാടാൻ നല്ല മഴയുള്ള ദിവസത്തിന് വേണ്ടി കാത്തിരുന്നത്.
നമ്മൾ എത്ര തയ്യാർ ആണെങ്കിലും, നമ്മളുടെ കയ്യിൽ എത്ര ഉൽപ്പന്നങ്ങൾ കെട്ടി കിടക്കുക ആയാലും ശരിയായ മാർക്കറ്റ് കാലാവസ്ഥ വരാതെ ഉത്പന്നം, സേവനം പുറത്ത് ഇറക്കരുത്.
&
last but not the least
⭕️ഒടുവിൽ പിടിക്കപ്പെട്ടത്
നാം എത്ര ശ്രദ്ധയോടെ മാർക്കറ്റ് സർവ്വേയും പഠനവും നടത്തി ,ലേറ്റസ്റ്റ് ടെക്നോളജി ഉപയോഗിച്ച് എക്സിക്യൂട്ട് ചെയ്തതാണെങ്കിലും, ആദ്യ ഘട്ടത്തിൽ കുറച്ചു വിജയം ഉണ്ടായാലും ആന്തരികമായ ദൗർബല്യം ഉള്ള ഒരു ബിസിനസ്സും വിജയിക്കാൻ പോകുന്നില്ല.
കടപ്പാട്....✍️
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 Inspirational Quotes #💭 എന്റെ ചിന്തകള്‍