@trivandrum00
@trivandrum00

പ്രണയം ഉമ്മച്ചിയോട് മാത്രം.💕

👉 Ⓢιиgℓє 💔 ℛᗅℤⅈℚ ℍᗅՏℍⅈℳ

04:09
ദൂരെ ഒരു മഴവില്ലിന്‍ Fav songs🎧🎧 #💑 സ്നേഹം
"മോനേ, .. ഇജ്ജെപഴാ ഇങ്ങോട്ടെത്തുക.. ബാങ്ക്‌ കൊടുകാനായീകുണു (ബാങ്ക്‌ വിളി).. മോനെ നോമ്പ്‌ തുറക്കുന്നതിനു മുൻപെത്തില്ലേ??" അടുത്ത വീട്ടിന്ന് ഉച്ചത്തിലുള്ള ഫോൺ വിളി കേട്ടാണു ഞാൻ പുറത്തിറങ്ങി നോകിയതു.. അപ്പുറത്തെ വീട്ടിൽ നിന്നാണു.. അവിടത്തെ ഉമ്മയാണന്ന് തോന്നുന്നു.. അമ്പതിനോടടുത്ത പ്രായം തോന്നിക്കും.. തലയിൽ അനുസരണകേട്‌ കാണിക്കുന്ന ഒരു വെളുത്ത തട്ടം ഇടക്കിടക്ക്‌ ശരിയകി ഫോണിലൂടെ സംസാരിക്കുകയാണവർ.. "കുഞ്ഞോളെ ഓൻ എപ്പോഴാ വരാന്ന് അന്നോട്‌ പറഞ്ഞീനോ?? ഈ ചെക്കൻ ഇതെവ്ടെ പോയതാണാവോ?? ഫോൺ എടുത്തിട്ട്‌ ഓനാണങ്കിൽ ഒന്നും മിണ്ടുന്നില്ല.." ആ ഉമ്മ അകത്തേക്‌ നോകി പറഞ്ഞു.. വീട്ടിൽ നിന്ന് ഒരു 20 വയസ്സ്‌ ്പ്രായമുള്ള പെൺ കുട്ടി പുറത്തേക്‌ വന്നു ഉമ്മാനേം കൂട്ടി അകത്തേക്‌ പോവുമ്പോൾ പറയുന്നത്‌ കേട്ടു "ഇക്കാക്ക വന്നോളും , ഇങ്ങോട്ടുള്ള വഴി അറിയാലോ.. ഇങ്ങളു വന്ന് അകത്തിരിക്ക്‌" എത്ര അനുസരണക്കേട്‌ കാണിചാലും മക്കളെ ഒരു നേരം കാണാതിരുന്നാൽ ഏതു ഉമ്മമാരുടെയും മനസ്സ്‌ ഒന്ന് പിടയും.. അതുപോലെയാണു മക്കൾകും ,, എത്ര തല്ല് കിട്ടിയാലും വഴക്ക്‌ കേട്ടാലും കുറച്ച്‌ നേരത്തെ പരിഭവത്തിനു ശേഷം ചോർ വിളമ്പാനും ആവിശ്യങ്ങൾ അറിയിക്കാനും ഉമ്മമാർ തന്നെ വേണം.. "കുഞ്ഞോളേ,, അവനെന്ത്യേടീ വരാഞ്ഞതു.. ന്റെ കുട്ടി എവ്ടെ ആണു.. എനിക്ക്‌ പേടി ആവുന്നു,,ഇയ്യൊന്ന് വിളിച്ച്‌ നോക്‌ പെണ്ണെ" ആ ഉമ്മാന്റെ വേവലാതി കണ്ട് ഒാനെന്താ വരാത്തത് എന്ന് തിരക്കാന്‍ വേണ്ടി ഞാന്‍ ആ വീട്ടിന്റെ മുറ്റത്ത് ചെല്ലുമ്പോള്‍ ഒരു പെൺകുട്ടി അവിടം തൂകുന്നുണ്ടായിരുന്നു.. എന്നെ കണ്ടതും ആ കുട്ടി അകത്തേക്ക് കയറി ഒാനെവിടെപ്പോയതാ മോളേ.. ഉമ്മ കുറേ നേരേയി അന്വേഷിക്കുന്നുണ്ടല്ലോ?.. നിനക്കൊന്ന് വിളിച്ച് നോക്കിക്കൂടെ.. ഞാൻ അതു പറഞ്ഞു കഴിഞ്ഞതും ആ കുട്ടിയുടെ പുഞ്ചിരി മാഞ്ഞതും ഒരുമിച്ചായിരുന്നു.. അവളുടെ മുഖം താഴ്‌ന്നു..കണ്ൺ നിറഞ്ഞു തുളുമ്പിയിരുന്നു.. "ഇക്കാക്ക ഇനി വരൂല..ആക്സിഡന്റ്‌ ആയിരുന്നു..ഒരു വർഷായി.. നോമ്പ്‌ തുറക്കാൻ വേണ്ടി വരുമ്പോ വണ്ടി തട്ടിയതാ... ആശുപത്രിയിൽ എത്തിച്ചപ്പോഴേകും മരിച്ചിരുന്നു.. ഉമ്മ ഇങ്ങനെ ഓരോന്ന് വിളിച്ച്‌ പറഞ്ഞു കൊണ്ടിരിക്കും.. അതിനു ശേഷം ഉമ്മ ഇങ്ങനെയാ.." ആവളതു പറഞ്ഞ്‌ അകത്തേക്‌ ചൂണ്ടി.. അവിടെ ആ ഉമ്മ കയ്യിൽ ഒരു മൊബെയിൽ ഫോണും പിടിച്ച്‌ അതിലേക്ക്‌ തന്ന്നെ നോകി ഇരിക്കുന്നുണ്ടായിരുന്നു.. ഇടക്കെന്തൊക്കെയോ പിറു പിറുക്കുന്നുമുണ്ട്‌.. തിരിച്ച്‌ നടക്കുമ്പോൾ എന്റെ മനസ്സ്‌ നിറയെ ആ ഉമ്മയുടെ മുഖമായിരുന്നു.. തന്റെ മകന്റെ ഒരു വിളി വരും എന്ന പ്രതീക്ഷയോടെയുള്ള ആ ഉമ്മയുടെ ഇരിപ്പ്‌ വേദനിപ്പിക്കുന്നതായിരുന്നു.. നൊന്ത്‌ പ്രസവിച്ച മക്കൾ കൈ വിട്ട്‌ പോവുമ്പോൾ ഏതൊരു മാതൃത്വവും മരവിക്കുകയാണു.. ☹☹☹ #💑 സ്നേഹം
ഉമ്മാക്കു പകരം ഉമ്മ മാത്രം...😘 ഈ അനുഭവം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ട്.... ഞാൻ ഇന്നലെ ഒരുപാട് വൈകിയാണ് കിടന്നത്.. ഏകദേശം 12 മണി. അപ്പോഴൊന്നും എന്റെ ഉമ്മ ഉറങ്ങിയിരുന്നില്ല.. പക്ഷെ എനിക്ക് രാത്രി തീരെ ഉറക്കം വന്നില്ല.. എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല ! ഒരുപാട് ശ്രമിച്ച് നോക്കി ഒന്നുറങ്ങാൻ .. ഒടുവിൽ ഒരൽപ്പം ഒന്ന് കണ്ണടഞ്ഞതേ ഉള്ളു .. പെട്ടെന്ന് തന്നെ ഉണരുകയും ചെയ്തു അപ്പൊഴെക്കും സമയം 3:30 ആയിരുന്നു... അത്താഴത്തിനു വേണ്ടി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആരും എഴുന്നേറ്റതായി കണ്ടില്ല.. ഇന്ന് അത്താഴത്തിനു ഞാനാണല്ലൊ ആദ്യം എഴുന്നേറ്റതെന്ന ഗമയൊടെ കിച്ചണിലെക്ക് നടന്ന് ലൈറ്റിടാൻ സ്വിച്ച് അമർത്തിയപ്പോൾ പിന്നിൽ നിന്നും ഒരു ചോദ്യം.. ഇന്ന് വേഗം എഴുന്നേറ്റല്ലോ..? മറ്റാരും ആയിരുന്നില്ല അത് എന്റെ സ്വന്തം ഉമ്മയായിരുന്നു.. ഞാൻ ബാത്ത്റൂമിൽ പോയി മുഖം കഴുകി വരുബോൾ ഉമ്മ അടുപ്പിന്റെ ഭാഗത്ത് എന്തോ ചെയ്ത് കൊണ്ടിരിക്കുന്നു. ഞാൻ റൂമിൽ പോയി കൈയും കഴുകി വാട്ട്സപ്പ്‌ മെസ്സേജും നോക്കി തിരികെ കിച്ചണിൽ എത്തുബോൾ തീൻമേഷയിൽ എല്ലാം റെഡി.. #💑 സ്നേഹം ഞാൻ കരുതി രാത്രി ഉണ്ടാക്കി വെച്ചത് അങ്ങനെ തന്നെ എടുത്ത് വെച്ചതായിരിക്കുമെന്ന്.. തീൻമേഷയിൽ എനിക്ക് വേണ്ടി വെച്ചിരിക്കുന്ന ചോറിലേക്ക്‌ ഞാൻ ഒന്ന് തൊട്ടപ്പോൾ.. ഹൊ എന്തൊരു ചൂട് അറിയാതെ ഞാൻ പറഞ്ഞു പൊയി തൊട്ടപ്പുറത്തെക്ക് നോക്കിയപ്പോൾ ചായയും റെഡിയായിരിക്കുന്നു.. ഇതൊക്കെ എന്റെ ഉമ്മ എത്ര പെട്ടന്നാണു റെഡിയാക്കിയത്.. ഉമ്മാക്ക് നടുവേദന ഉള്ള കാര്യം ഞാൻ അപ്പോഴാണ് ഓർത്തത് .. ഇപ്പോ കുറവുണ്ടോ എന്ന് ചോദിക്കാൻ ഞാൻ ഉമ്മക്ക് നേരെ തല തിരിച്ചപ്പോൾ ആ കാഴച്ച കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി... പാവം ഉമ്മ ഒരു കൈ കൊണ്ട് നടു തടവി കൊണ്ടിരിയുകയാണ്,,, ഞങ്ങളെല്ലാം തീൻമേഷക്ക് ചുറ്റുമിരുന്ന് അത്താഴം കഴിച്ച് കൊണ്ടിരിക്കുന്നു.. എല്ലാവർക്കും വേണ്ടതെല്ലാം കൊടുത്തതിനു ശേഷം പാവം ഉമ്മ ഒരു ചെറിയ പാത്രത്തിൽ ഒരൽപ്പം ചോറു മെടുത്ത് ഞാൻ ഇരിക്കുന്ന കസേരയുടെ അടുത്തുള്ള ഒരു ബെഞ്ചിന്റെ മൂലയിൽ ഇരുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി..😔 എല്ലാവരെക്കാളും മുമ്പ് എഴുന്നേറ്റിട്ടും കഴിക്കുന്നത് അവസാനം പാവം ആ കുറച്ച് ചോറു പോലും പാവത്തിനു സമദാനത്തോടെ കഴിച്ചു തീർക്കാൻ കഴിയുമായിരുന്നില്ല.... ഇടക്ക് ഉപ്പാന്റെയും അനിയന്റെയും ആവശ്യങ്ങൾ ചെയത് കൊടുക്കുന്നത് നനഞ്ഞ കണ്ണുകളോടെ ഞാൻ കാണുകയായിരുന്നു... ഇടക്ക് എന്നെ സന്തോശിപ്പിക്കാൻ എന്ന നിലയിൽ ഉമ്മ പറയുന്നുണ്ടായിരുന്നു ഇന്ന് മോൻ വേഗo എഴുനേറ്റത് കൊണ്ട് അത്താഴം കിട്ടി.. ഇലെങ്കിൽ ഇന്ന് അത്താഴം ഉണ്ടാകുമായിരുന്നില്ല... ഉറങ്ങുബോൾ തന്നെ 12 മണിയോളം ആയിരുന്നു... എത്ര സമയമാണ് ആ പാവം ഉറങ്ങിയത്.. അള്ളാഹ് എന്റെ ഉമ്മാക്ക് ഹാഫിയത്തുള്ള ആയുസ്സിനെ ഒരുപ്പാട് നൽകണം റബ്ബേ... ഇത് എന്റെ ഉമ്മാന്റെ മാത്രം അവസ്ഥയല്ല! എത്രയൊ ഉമ്മമാർ ഇങ്ങനെ പലതും അനുഭവിക്കുന്നുണ്ട്.. ഈ വേദനകൾ അനുഭവിക്കുന്ന അവർക്ക് പകരം ഒരുപ്പാട് പ്രാർത്ഥനകളും സ്നേഹവും നൽകാൻ നമ്മൾ മറന്ന്‌ പോകല്ലേ .... ......,,,😍