@ummi_istam
@ummi_istam

Al Falah

🥀Everything has beauty, but not everyone sees it

*ഇനി വിധിയുണ്ടെങ്കിൽ കാണാം* 🕋🕌🕌🕌🕌🕌🕌🕌🕌🕋 സമയത്തിന് എന്താ വേഗത അല്ലേ.. ഞാനിന്നലെ വന്നതേയുള്ളൂ .. ദാ ഇപ്പൊ തിരിച്ചു പോകാൻ നേരമായിരിക്കുന്നു.. *എന്നെ മനസ്സിലായില്ലേ ഞാൻ നിങ്ങളുടെ റമളാൻ ആണ്.* അന്ത്യനാൾ അടുക്കുമ്പോൾ സമയം ചുരുങ്ങും എന്ന് മുത്തുനബി (സ) പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ നിന്നാണ് ഇക്കൊല്ലം ഞാൻ യാത്രയാവുന്നത്.. വന്നതും അങ്ങോട്ടാണല്ലോ. എല്ലാ വർഷത്തേക്കാളും കൂടുതൽ നിങ്ങളോടൊത്ത് സഹവസിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.നിങ്ങളുടെ വേദനയിലും ദുഃഖത്തിലും നിങ്ങൾക്ക് ആശ്വാസമായി കൂടണമെന്ന് കൊതിച്ചിരുന്നു. നമ്മുടെ മോഹങ്ങൾ അല്ലല്ലോ നടക്കുന്നത്. എല്ലാം റബ്ബിന്റെ തീരുമാനം.... വേദനയോടെ *നിങ്ങളെ തിരിഞ്ഞു നോക്കി... തിരിഞ്ഞു നോക്കി ഞാൻ പോവുകയാണ് ...* നിങ്ങളുടെയും എന്റെയും നാഥനരികിലേക്ക്. എനിക്ക് ഈ വർഷം പുതിയ അനുഭവമായിരുന്നു. അതിൽ ഞാൻ ഏറ്റവും മിസ്സ് ചെയ്തതിനെപ്പറ്റി തന്നെ ആദ്യം പറയാം. അവസാന വെള്ളിയാഴ്ച എനിക്ക് പള്ളി മിമ്പറിൽ സലാം പറയാറുണ്ടായിരുന്നു... വേദനയോടെ ഞാൻ അത് ശ്രവിക്കാറുണ്ടായിരുന്നു... തേങ്ങുന്ന ഹൃദയത്തോടെ വിതുമ്പുന്ന ചുണ്ടുമായി ഗദ്ഗദ ശബ്ദത്തിൽ ഖത്തീബുമാർ എന്റെ വേർപാട് അറിയിച്ചുകൊണ്ട് സലാം പറയും... *അസ്സലാമു അലൈക യാ ശഹ്റ റമളാൻ..* *അസ്സലാമു അലൈക്ക യാ ശഹ്‌റൽ ബറകതി വ രിള് വാൻ..* ഞാൻ അത് കൂടുതൽ ഓർമ്മിപ്പിക്കുന്നില്ല,. ആ സമയം ഖത്തീബിന്റെ കണ്ണിൽ നിന്നും വീഴുന്ന ചൂടുള്ള കണ്ണുനീർ ഖുത്തുബ കിത്താബിൽ വീഴുന്നത് ഞാൻ എത്രയോ കണ്ടിട്ടുണ്ട്.... അപ്പോൾ, വിശ്വാസികളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം... അവർ കുനിഞ്ഞ ശിരസ്സുമായി തേങ്ങുകയായിരിക്കും. അവരുടെ പെറ്റുമ്മ മരിച്ചാൽ പോലും ഒരു പക്ഷേ ഇത്ര കരയുമായിരുന്നില്ല. അപ്പോൾ പള്ളിയും മിഹ്റാബും .. മിമ്പറും..ഹൗളും ഒക്കെ വിതുമ്പുകയായിരിക്കും. എല്ലാത്തിനും സാക്ഷിയായി മിനാരങ്ങളും.. *എങ്ങനെ കരയാതിരിക്കാൻ ഞാൻ വിടവാങ്ങുമ്പോൾ.. ആകാശ ഭൂമികൾ പോലും തേങ്ങാറുണ്ട്.* ഞാനൊരു കാര്യം പറയാം. ഞാൻ നാഥന്റെ അടുക്കൽ ചെന്ന് നിങ്ങൾക്ക് അനുകൂലമായി സാക്ഷിയാകും. കാരണം നിങ്ങളുടെ അവസ്ഥ ഞാൻ കണ്ടതാണല്ലോ... നിങ്ങളുടെ നോമ്പിന്റെ ചൈതന്യവും, വീടുകളിലെ തറാവീഹും ഒക്കെ കണ്ടു.. മുൻവർഷങ്ങളിൽ നിങ്ങൾ ഒത്തുകൂടുമ്പോൾ നോമ്പിനെ നശിപ്പിക്കുന്ന ഫിത്നകൾ പറയാറുണ്ടായിരുന്നു. ഈ വർഷം അതിനെ തൊട്ട് കാവൽ കിട്ടി. *നിങ്ങൾ എന്നെ നന്നായി സ്വീകരിച്ച കാര്യം ഞാൻ റബ്ബിനോട് പറയുമ്പോൾ തീർച്ചയായും നിങ്ങളിൽ റബ്ബ് സംതൃപ്തൻ ആവും* റബ്ബിനോട് ഞാൻ പ്രത്യേകം പറയാൻ വെച്ച ഒരു കാര്യമുണ്ട് .ഓ.. അവരുടെ കാര്യം ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറയും... രോഗംബാധിച്ച് ശ്വാസം കിട്ടാതെ പിടയുന്നവർ, ഭക്ഷണമില്ലാതെ ഒറ്റപ്പെട്ടു പോയവർ, നാട്ടിലേക്ക് വരാൻ പാസ് പ്രതീക്ഷിച്ചു വിദേശത്തും സ്വദേശത്തും കാത്തു നിൽക്കുന്നവർ, എല്ലാം പോകട്ടെ... *ഞാൻ കുറെ മനുഷ്യരെ കണ്ടു ജീവൻ മാത്രം കയ്യിലെടുത്ത് പൊരി വെയിലത്ത് നടന്നു പോകുന്ന പാവങ്ങൾ...* നടന്നു നടന്ന് കാലു വിണ്ടുകീറിയവർ.. *അവരിൽ ചിലർക്ക് നോമ്പുമുണ്ട്...* ഞാൻ അഭിമാനത്തോടെ റബ്ബിനോട് ചിലരെപ്പറ്റി പറയും. പാവങ്ങളുടെ കണ്ണീരൊപ്പാൻ വേണ്ടി അവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചവരെ പറ്റി.. യാത്രാ കൂലി നൽകിയവരെ പറ്റി. *ആരോഗ്യ പ്രവർത്തകരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇപ്പോൾ റബ്ബിന് ഏറ്റവും പ്രിയപ്പെട്ടവർ അവരാണ്.* ഈ വർഷം എനിക്ക് ചില സന്തോഷങ്ങൾ ഉണ്ട് കേട്ടോ. സാധാരണ ഞാൻ വരുമ്പോൾ എന്നെ ആദരിക്കാത്ത ചിലരുണ്ട്. അവർ എന്നെ മൈൻഡ് ചെയ്യാതെ അഹങ്കരിക്കും.പക്ഷേ സിനിമ ശാലകളും, ചൂതാട്ട കേന്ദ്രങ്ങളും മറ്റും അടഞ്ഞിരുന്നതിനാൽ .. എല്ലാവരും വീടുകളിൽ ആയതിനാൽ, അങ്ങനെയുള്ളവരെ ഏറെ കാണേണ്ടി വന്നില്ല. അതുകൊണ്ട് ഞാൻ എതിരായി അധികം പേർക്കെതിരെ സാക്ഷിയാകേണ്ടി വരില്ല. അത് എനിക്ക് ഏതായാലും ആശ്വാസമായി. ഇനിയുമേറെ പറയുന്നില്ല. *നിങ്ങളെന്നെ നല്ല നിലയിൽ യാത്രയാക്കണം. അതിന്റെ ഭാഗമാണ് പെരുന്നാൾ.* എന്റെ അനുഗ്രഹത്തിന്റെ നന്ദിയാണത്. നന്ദി ഉണ്ടെങ്കിലേ റബ്ബ് കൂടുതൽ അനുഗ്രഹങ്ങൾ നൽകുകയുള്ളൂ. പ്രത്യേകിച്ച് ദുരിതങ്ങൾ ഉണ്ടാകുമ്പോൾ റബ്ബ് നിങ്ങളെ ശ്രദ്ധിക്കാൻ മലക്കിനെ ചുമതലപ്പെടുത്തും. ഏൽപ്പിക്കപ്പെട്ട മലക്ക് പറയണം *"റബ്ബേ.. നിന്റെ അടിമ ദുരിത വേളയിലും നിന്നെ സ്തുതിക്കുകയാണ്"* അതോടെ റബ്ബിന്റെ കാരുണ്യം നിങ്ങൾക്ക് കൂടുതൽ ലഭിക്കും... അതുകൊണ്ട് പെരുന്നാൾ സന്തോഷത്തോടെ ആഘോഷിക്കുക. നിങ്ങളുടെ സന്തോഷം റബ്ബിനെ സന്തോഷിപ്പിക്കും. എനിക്കും സന്തോഷത്തോടെ യാത്രയാകാമല്ലോ. വിഷമിക്കേണ്ട.. _*ഞാൻ അടുത്ത വർഷം തിരിച്ചുവരും.. അപ്പോൾ വിധിയുണ്ടെങ്കിൽ കാണാം.*_ _*ഇൻഷാ അള്ളാഹ്*_ *മഅസ്സലാം* #☪️ ദുഅഃ
#🛐 മുത്ത്നബി നാമെല്ലാവരും നോമ്പിനു അത്താഴം കഴിക്കുന്നവരാണ്..... എന്നാൽ,, ചെറിയൊരു അശ്രധകൊണ്ട് നമുക്ക് റസൂൽ വാഗ്ദാനം ചെയ്തവലിയൊരു പ്രതിഫലം നഷ്ട്ടപെട്ടുപോകുന്നത് പലപ്പോഴും പലരും ശ്രധികാറില്ല....!!! കാരണം നൊമ്പെടുക്കാൻ വേണ്ടി അത്താഴം കഴിക്കുന്നവന് "ഒരു ഒട്ടകത്തിനെ അറുത്ത് വിതരം ചെയ്തവന്" ലഭിക്കുന്നതിന് സമാനമായകൂലിയാണ് അന്ന് തൻറെ ഉമ്മതിനു വാഗ്ദാനം ചെയ്തത്...! എന്നാൽ ഇത് ലഭിക്കണമെങ്കിൽ സുന്നത്തായ അത്താഴം കഴിക്കുന്നു എന്ന് മനസ്സിൽ കരുതണമെന്നു മാത്രം!!.. കരുതൽ ഇല്ലാതെ ഭക്ഷണം കഴിച്ചാൽ വയറുനിറയുമെന്നല്ലാതെ ഒന്നും ലഭിക്കില്ല, അതേസമയം മനസ്സിലുറച്ചു അല്പം വെള്ളം കുടിച്ചാൽ പോലും ഈ വലിയ പ്രതിഫലം നമുക്ക് കിട്ടുകയും ചെയ്യും... ഈനൻമ എല്ലാവരും ജീവിതത്തിൽ പ്രാവർത്തികമാക്കാനും മറ്റുള്ളവരിലേക് കുകൂടി എത്തിക്കാനും ശ്രമിക്കുക...റബ്ബ് സ്വീകരികട്ടെ......
#പറയാതെ_ചെല്ലരുതേ.. #മിണ്ടാതെ_കയറരുതേ.. പറയാതെയും അനങ്ങാതെയും ഒരാൾ നിങ്ങളുടെ വീട്ടിലേക്ക്/റൂമിലേക്ക് വന്നാൽ നിങ്ങൾ ഇഷ്ട്ടപ്പെടുമോ? സാധാരണ ഗതിയിൽ ഒരാളും ഇഷ്ട്ടപ്പെടാൻ ഇടയില്ല. മറ്റൊരാളുടെ വീട്ടിൽ പോകുമ്പോൾ, എന്തിനധികം സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ വരെ അനങ്ങാതെ കയറരുത്.അവിടെയുംഇസ്‌ലാം നിർദ്ദേശിച്ച മര്യാദകൾ പാലിക്കണം. വീട്ടിലുള്ളവർ പല ജോലിയിലും വേഷത്തിലുമായിരിക്കും അത് മറ്റുള്ളവർ കാണുന്നത് ഇഷ്ട്ടപ്പെടുകയില്ല. അൻസാരികളിൽപ്പെട്ട ഒരു സ്ത്രീ തിരുനബി(സ)യോട് പരാതി ബോധിപ്പിച്ചു- "യാറസൂലല്ലാഹ് ഞാൻ എന്റെ വീട്ടിൽ പ്രത്യേക സാഹചര്യത്തിലും ഈ അവസ്ഥയിലും ആയിരിക്കും. ഒരാളും അന്നേരം എന്നെ കാണുന്നത് ഇഷ്ട്ടമല്ല. പിതാവും മക്കളും ആരും.. എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ എപ്പോഴും ഇങ്ങനെ മിണ്ടാതെ കയറി വരുന്നുണ്ട് എനിക്കത് ഇഷ്ടമേയല്ല" ഉടനെ തിരുനബി(സ)ക്ക് അല്ലാഹു വഹിയ് അറിയിച്ചു കൊടുത്തു' ഓ സത്യവിശ്വാസികളെ ഒരാളുടെ വീട്ടിലും നിങ്ങൾ പ്രവേശിക്കരുത് സമ്മതം ചോദിച്ചിട്ടും സലാം പറഞ്ഞിട്ടുമല്ലാതെ. (സൂറത്തുന്നൂർ 27) വീട്ടിൽ എത്തുമെന്ന് ഭാര്യമാരോട് നേരത്തെ അറിയിപ്പ് കൊടുക്കേണ്ടതാണ്. അവർക്ക് വൃത്തിയാകാനും സന്തോഷത്തോടെ വരവേൽക്കാനും അത് കാരണമാകുമല്ലോ. പലരും ആഘോഷപൂർവ്വം കൊണ്ടാടുന്ന സർപ്രൈസ് ഇസ്ലാമികമായി പൊരുത്തപ്പെടാവുന്നതല്ല.നാട്ടിൽ ഉള്ളവർ വരെ അറിയിച്ചിട്ട് വരണമെന്ന് പറയുമ്പോൾ വിദേശത്തുനിന്ന് വരുന്നവർ ഏതായാലും ഇക്കാര്യം ശ്രദ്ധിക്കണമല്ലോ. ചിലരുണ്ട് മിണ്ടാതെ എവിടെയും ഓടി കയറും. അടുത്തവരും അന്യരുമൊക്കെ അവർക്ക് സമം.ഒരു തരം സോഷ്യൽ മൈൻഡ്. നേരെ അടുക്കള വരെ ഒരു കൂസലുമില്ലാതെ പോകും.ഓരോരുത്തർക്കും അവരുടെതായ സ്വകാര്യതകൾ ഉണ്ട് അത് നഷ്ടപ്പെടുത്തുന്ന വിധമാകരുത് നമ്മളുടെ ഇടപെടലുകൾ. ഇമാം അഹ്മദ് ബിൻ ഹമ്പൽ ഉദ്ധരിക്കുന്നു ഒരാൾ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തൊണ്ട അനക്കലും ചെരുപ്പ് ചലിപ്പിച്ച് ശബ്ദമുണ്ടാക്കലും സുന്നത്താണ്. (തഫ്സീറുൽ ഖുർആൻ 3/289) മറ്റുള്ളവർ കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് വീട്ടുകാർ ഉള്ളതെങ്കിൽ പെട്ടെന്ന് റെഡിയാകാനുള്ള സിഗ്നലാണിത്. ഇത് ബെല്ലടിച്ചും വാതിലിൽ മുട്ടിയുമാകാം. അല്ലാമാ സ്വാവി(റ)വിശദീകരിക്കുന്നു - ഒരു വീട്ടിലേക്ക് ചെന്നാൽ വാതിലിന് മുന്നിൽ നിൽക്കരുത്. വലതോ ഇടതോ ഭാഗത്തേക്ക് മാറി നിൽ ക്കണം. ആരാണെന്ന് ചോദിച്ചാൽ ആളെ വ്യക്തമാക്കി പറയണം. 'ഞാൻ ഞാൻ' എന്ന് പറഞ്ഞു നിൽക്കരുത്. (ഹാശിയത്തു സ്വാവി 3/127) മുഹമ്മദ്‌റാശിദ് ജൗഹരി, അയത്തിൽ #☪️ ദുഅഃ
*📍 റമളാന്റെ പൊരുളറിയുക വിജയം തേടിവരും.* *▬▭▬▭▬༻◉﷽◉༺▬▭▬▭▬* ✍🏻മനുഷ്യന്‍, മലക്ക്, പിശാച് എന്നിവ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രദ്ധേയരായ മൂന്ന് വിഭാഗങ്ങളാണ്. വ്യത്യസ്ത പ്രകൃതികളിലായാണ് ഈ മൂന്ന് വിഭാഗങ്ങളും സൃഷ്ടിക്കപ്പെട്ടത്. മാലാഖമാര്ക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിക്കാന്‍ മാത്രമേ സാധിക്കൂ. ധിക്കരിക്കാന്‍ അവരുടെ പ്രകൃതിക്കാവില്ല. അതേസമയം, ധിക്കാരമാണ് പിശാചുക്കളുടെ പ്രകൃതം. എന്നാല്‍ മനുഷ്യ പ്രകൃതി നന്നാവാനും ചീത്തയാവാനും പാകത്തിലാണ് സംവിധാനക്കപ്പെട്ടിരിക്കുന്നത്. നബി(ﷺ) പറഞ്ഞു: ഓരോ മനുഷ്യനിലും ഒരു മലക്കിന്റെയും ഒരു പിശാചിന്റെയും പ്രേരണയുണ്ടായിരിക്കും. മലക്ക് സത്യം സ്വീകരിക്കാനും നന്മകള്‍ വീണ്ടെടുക്കാനും പ്രചോദനം തരുമ്പോള്‍ പിശാച് സത്യനിഷേധത്തിനും തിന്മകളെ പുല്കുനന്നതിനും വേണ്ടി സമ്മര്ദം ചെലുത്തിക്കൊണ്ടിരിക്കും (തിര്മു്ദി) ഇതു കൊണ്ടുതന്നെ മാലാഖമാരെക്കാള്‍ നന്നാവാനും പിശാചിനെക്കാള്‍ ദുഷിക്കാനും മനുഷ്യനു സാധിക്കും. അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ വസിക്കാന്‍ അവസരം ലഭിച്ച മനുഷ്യരെ, പൈശാചികതയെ തൃണവല്ഗധണിച്ച് മാലാഖമാരുടെ വിതാനത്തിലേക്ക് കൈപിടിച്ചുയര്ത്താ നുള്ള പരിശീലമാണ് റമളാന്‍ മാസത്തിലെ പുണ്യകര്മിങ്ങളുടെ അകപ്പൊരുള്‍. റമളാനിലെ മുഴുവന്‍ ആരാധനകളിലും മലക്കുകളുടെ സ്വഭാവങ്ങളും ശീലങ്ങളും അന്തര്ലീനനമായിക്കിടക്കുന്നുണ്ട്. ഹിജ്‌റ രണ്ടാം വര്ഷംക ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്ബ ന്ധമാക്കപ്പെടുന്നത്. ഈ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയും വ്രതം തന്നെയാണ്. ഫജ്ര്‍ മുതല്‍ മഗ്‌രിബ് വരെ നോമ്പു മുറിയുന്ന കാര്യങ്ങള്‍ പ്രത്യേക നിയ്യത്തോടെ ചെയ്യാതിരിക്കുക എന്നതാണ് നോമ്പ്. ഭാര്യമാരുമായി ഇണ ചേരുന്നതടക്കമുള്ള വികാര പ്രകടനങ്ങളെ നിയന്ത്രിക്കുക എന്നതാണ് നോമ്പു മുറിയുന്ന ഒരു കാര്യം. മലക്കുകളില്‍ ഇണയും തുണയും ഇല്ലാത്തതിനാല്‍ അവര്ക്ക് ഇത്തരം വികാര ചിന്തകളില്ല. ലൈംഗിക മോഹങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ മാലാഖമാരുടെ സംസ്‌കാരമാണ് മനുഷ്യനെ പരിശീലിപ്പിക്കുന്നത്. മലക്കുകള്‍ അന്നപാനീയങ്ങള്‍ കഴിക്കാത്തവരാണ്. ഭാഗികമായെങ്കിലും ഇതിനെ നിയന്ത്രിച്ച് മനുഷ്യരെ മലക്കൂത്തിയായ ലോകത്തേക്ക് നയിക്കുകയാണ് റമളാന്‍. നിരന്തരം റുകൂഇല്‍ കഴിയുന്നവരും സുജൂദില്‍ പ്രാര്ത്ഥിുക്കുന്നവരും ദിക്‌റുകളില്‍ മുഴുകുന്നവരുമൊക്കെ മലക്കുകളിലുണ്ട്. ആ സ്വഭാവങ്ങളാണ് തറാവീഹ്, ഇഅ്തികാഫ്, ഖുര്ആുന്‍ പാരായണം തുടങ്ങിയ കര്മതങ്ങളിലൂടെ മനുഷ്യര്‍ പരിശീലിക്കുന്നത്. ആദ്യാന്തം കൃത്യമായി ഈ ആരാധനകളില്‍ പങ്കെടുക്കുന്ന വിശ്വാസി ഒരു മാസക്കാലം കൊണ്ട് ഒരു പുതിയ മനുഷ്യനായി അഥവാ യഥാര്ത്ഥ മനുഷ്യനായി പരിവര്ത്തിുക്കപ്പെടും. സ്വയം പിഴച്ചു ജീവിക്കുന്നതോടൊപ്പം മനുഷ്യരെ പിഴപ്പിക്കുന്നവരാണ് പിശാചുക്കള്‍. ‘തീര്ച്ചചയായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്’ എന്ന ഖുര്ആനനിക വചനം (36/60) ശ്രദ്ധേയം. പിശാച് മനുഷ്യ ശരീരത്തില്‍ രക്തമോടുന്ന എല്ലായിടങ്ങളിലും സഞ്ചരിക്കുമെന്ന് നബി(ﷺ) പറഞ്ഞതും ഓര്ക്കുിക. രാപകലില്ലാതെ നമ്മെ തിന്മകളില്‍ വീഴ്ത്താന്‍ കുതന്ത്രം മെനയുന്ന പിശാചുക്കള്‍ തന്നെയാണ് മനുഷ്യരുടെ പ്രധാന ശത്രു. എന്നാല്‍ ദയാലുവായ അല്ലാഹു റമളാനില്‍ ആ പിശാചു വര്ഗ്ത്തെ കെട്ടിയിട്ട് നന്നാവണമെന്നാഗ്രഹിക്കുന്ന സുമനസ്സുകള്ക്ക്ന അനുകൂല സാഹചര്യം ഒരുക്കിത്തന്നിരിക്കുകയാണ്. പ്രവാചകര്‍(ﷺ) പറഞ്ഞു: റമളാന്‍ ആദ്യ രാത്രിയായിക്കഴിഞ്ഞാല്‍ ജിന്നുകളിലെ അതിക്രമകാരികളെയും പിശാചുക്കളെയും അല്ലാഹു ബന്ധിക്കുന്നതും നരക കവാടങ്ങള്‍ അടക്കുന്നതും സ്വര്ഗീനയ കവാടങ്ങള്‍ ഈ മാസത്തിലുടനീളം തുറന്നിടുന്നതുമായിരിക്കും. ഇതോടൊപ്പം ഇപ്രകാരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ‘നന്മയാഗ്രഹിക്കുന്നവരേ, മുന്നോട്ടു വരിക. തിന്മകളില്‍ അഭിരമിക്കുന്നവരേ, അവസാനിപ്പിക്കുക.’ റമളാനിലെ മുഴുവന്‍ രാത്രികളിലും നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരുണ്ട് (തുര്മുദി, അഹ്മദ്, ഇബ്‌നുമാജ). നരക വാതിലുകള്‍ കൊട്ടിയടച്ചതും സ്വര്ഗക കവാടങ്ങള്‍ തുറന്നിടുന്നതുമെല്ലാം ഇതു നരകത്തില്‍ പോകേണ്ട മാസമല്ലെന്നും സ്വര്ഗ്ത്തിനും നാഥന്റെ പ്രീതിക്കും വേണ്ടി പണിയെടുക്കേണ്ട സന്ദര്ഭംമാണെന്നും സൂചിപ്പിക്കാനാണ്. ഈ അനുകൂല സാഹചര്യം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആത്മാര്ത്ഥ്മായ തീരുമാനമാണ് ആദ്യമുണ്ടാകേണ്ടത്. ഒപ്പം കൃത്യമായ പ്ലാനിങ്ങും ആവശ്യമാണ്. മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ റമളാനിനെ വരവേറ്റാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പതിവു രീതിയനുസരിച്ച് നോമ്പുതുറന്നാല്‍ ചിലപ്പോള്‍ ഏതാനും കിലോ തൂക്കം വര്ധിരച്ചേക്കാമെന്നു മാത്രം! നോമ്പു നരകത്തെ തൊട്ട് കാക്കുന്ന പരിചയാണെന്നും ഒരു നോമ്പ് അല്ലാഹുവിനു വേണ്ടി നോറ്റുവീട്ടിയാല്‍ എഴുപതിനായിരം കൊല്ലത്തെ വഴിദൂരം നരകത്തെ തൊട്ട് അവനെ അകറ്റുമെന്നുമൊക്കെ തിരുദൂതര്‍(ﷺ)യാണ് പറഞ്ഞതെന്നോര്ത്ത് പ്രതിജ്ഞയെടുക്കുക. ഈ വര്ഷതത്തെ ഒരു നോമ്പു പോലും ഉപേക്ഷിക്കരുത്. 20 റക്അത്ത് തറാവീഹ് ഉന്മേഷത്തോടെ നിര്വിഹിക്കുന്നതിന് നോമ്പുതുറയും മറ്റും തടസ്സമാകരുത്. ദിവസം ഒന്നര മണിക്കൂര്‍ മാറ്റിവെച്ചാല്‍ മൂന്ന് ജുസ്ഉകള്‍ ഓതിത്തീര്ക്കാ നാകും. അങ്ങനെ ഓതുന്നപക്ഷം ഓരോ പത്തുദിവസം പിന്നിടുമ്പോഴും ഓരോ ഖത്മുകള്‍ തീര്ക്കാ ന്‍ സാധിക്കും. ജോലിയും സമയവും മറ്റും ഓരോരുത്തരും സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുക. റമളാന്‍ മുപ്പത് ദിവസത്തിനുള്ളില്‍ നൂറു പേരെയെങ്കിലും നോമ്പുതുറപ്പിക്കാന്‍ ശ്രമിക്കുക. ആവശ്യമായ വിഭവങ്ങളൊക്കെ ഒരുക്കി പ്ലാന്‍ ചെയ്താല്‍ ഇതു നിഷ്പ്രയാസം സാധിക്കും. അവസാനപത്തിലെ ഒറ്റയായ അഞ്ചു രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യതയുള്ളത്. ഒരു ജന്മം മുഴുവന്‍ ഇബാദത്തില്‍ വ്യാപൃതനായവനേക്കാള്‍ പ്രതിഫലം അല്ലാഹു വാരിക്കോരിത്തരുമ്പോള്‍ ഒന്നു ശ്രദ്ധവെച്ച് അധ്വാനിച്ചാല്‍ വന്‍ നേട്ടമായിരിക്കും ലഭിക്കുക. എത്രയോ രാവുകള്‍ കല്യാണങ്ങള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, വേള്ഡ്ഴ കപ്പുകള്ക്കൊ ക്കെ വേണ്ടി പലരും ഉറക്കൊഴിച്ചിട്ടുണ്ട്. ഈ രാവുകള്‍ അല്ലാഹുവിന്റെ പ്രീതിക്കായി മാറ്റിവെക്കുക. റമളാനിലെ ദിക്‌റുകള്‍ ചൊല്ലുന്നതിലും ദാനധര്മ്ങ്ങള്‍ കൊടുക്കുന്നതിലുമൊക്കെ തികഞ്ഞ ആസൂത്രണം നടത്തിയാല്‍ വ്രതമാസം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ആത്മനിര്വൃയതിയോടൊപ്പം ഹൃദയ വിശുദ്ധിയും നമുക്ക് നേടിയെടുക്കാനാവും.!!! *👉🏻അറിവ് വിശ്വാസിയുടെ വീണുപോയ സമ്പത്താണ്. അത് എവിടെ കണ്ടാലും പെറുക്കി എടുക്കുക മുഹമ്മദ് നബി (ﷺ)* *💚മദീന മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന മുത്ത് റസൂൽ. (ﷺ) യുടെ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കാം ഒരായിരം സലാത്ത്.* *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ* *_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ* *_وَبَارِكْ وَسَلِّمْ عًَلَيْهْ_* *പതിവാക്കുക സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് സ്വലാത്ത്.* *📗വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയർ ചെയ്യുക* *☝🏻അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..* *ആമീൻ......* #☪️ ദുഅഃ
ഒരു കുട്ടി അഛനോട് ചോദിച്ചു... അഛാ എന്താണ് ജീവിതത്തിന്റെ വില ? അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ..... പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു : "ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത് പുന്തോട്ടത്തിൽ വെക്കാനാണ്... ഇതിന്റെ വില എത്രയാണ്...? അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ... അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം. അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു... എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ... അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു .... "ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ.... മോന് ഇതിന് എത്ര രൂപ വേണം? അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം. അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...... അഛാ, ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ ? അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം. അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു... കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു, "ഇത് എവിടെന്നാ കിട്ടിയത്..? ഇതിന്റെ വിലയെത്രയാ ..? അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു, ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു : " അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..! അപ്പോൾ അഛൻ പറഞ്ഞു: " മോനെ ഇത് ഒരു ഡയമൺഡാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..." *പലപ്പോഴും നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം... അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...! ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും. ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്... നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും. *ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്... #💓 ജീവിത പാഠങ്ങള്‍
00:22 / 1.7 MB
#❤️ പ്രണയം സ്റ്റാറ്റസുകൾ