@unknwmm
@unknwmm

unknown 💔

സ്വന്തം സന്തോഷത്തിന്‍റെ താക്കോൽ മറ്റൊരാളുടെ കീശയില്‍ ആവുന്നതിനോളം വലിയ ദാരിദ്ര്യം വേറെയില്ല.... # ι ¢συℓ∂ иσт fιи∂ α нєяσ ιи му ℓιfє ѕσ ι вє¢αмє σиє #

🌿 ...🅻🅾🆅🅴...🌿            🍃  🅰🅵🆃🅴🆁  💍 🅽🅸🅺🅺🅰🅷..🍃 **FULL PART** 📝unknown writer ഉമ്മാ....ഞാൻ.വരുന്നേ........ നീ ഭക്ഷണം കഴിച്ചോ........ ആ .....അതൊക്കെ കഴിച്ചു .  ഞാൻ വരുന്നേ.. , ബസ്സിന്റെ ടൈം ആയി...      പടച്ചോനെ ....ആ ബസ്സ് കിട്ടിയാ മതിയായിരുന്നു ...ഞാൻ നടത്തതിന്റെ വേഗം കൂട്ടി....സ്റ്റോപ്പിൽ എത്തിയപ്പോ ബസ്സ് വന്നില്ല ...വെറുതെ ഓടി , മെല്ലെ വരായിരുന്നു 😕. ഹായ് . ഞാൻ HADIYA JABIN ,  ജബീന്ന് വിളിക്കും.ഇന്ന് നമ്മടെ ചങ്കിന്റെ എൻഗേജ്മെന്റ് ആണ്. അപ്പൊ അതിന് പോകുവാണ് .                   ആ... ബസ്സ് വന്നു  . ഇന്ന് ഞായറാഴ്ച ആയത്കൊണ്ട് ബസ്സിൽ തിരക്കൊന്നുമില്ല . ഞാൻ പിറകിൽ  ആരും ഇല്ലത്ത് ഒരു സീറ്റിൽ പോയി ഇരുന്നു . കണ്ടക്ടർക്ക് പൈസയും കൊടുത്ത് പുറത്തേക്ക് നോക്കിയിരുന്നു .          ഞാൻ ഇനി നമ്മളെ ചങ്കിനെ പറ്റി പറയാം . ആളുടെ പേര് FATHIMA നമ്മള് പാത്തൂന്ന് വിളിക്കും . ആളൊരു പാവാണ് . നമ്മള് എവിടെ പോകുമ്പോഴും ഒന്നിച്ച് ആണ് പോകുന്നത് . അവളില്ലെങ്കിൽ ഞാനും എന്തെങ്കിലും കാരണം പറഞ്ഞ് മുങ്ങും 😂😂 . ഈ ഒറ്റയ്ക്ക് പോക്ക് പക്കാ ബോർ ആണ് . അതാ.. ,😊 . ക്ലാസ്സ് കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിൽ നിന്ന് അവളുടെ സ്ഥിരം പരിപാടിയാണ് ഈ റോഡിൽ കൂടി പോകുന്ന ബുല്ലെറ്റിനും ചെക്കന്മാർകും മാർക്കിടൽ .  ഏതെങ്കിലും ഒരുത്തനെ കണ്ടാൽ അപ്പൊ തുടങ്ങും . ടീ.. അവന്റെ താടി നോക്ക് , മുടി നോക്ക് , ബൈക്ക് നോക്ക്ന്നൊക്കെ... " ന്റെ പാത്തു... നിനക്ക് വേറെ ഒരു പണിയും ഇല്ലേ വെറുതെ റോഡിലെ പോകുന്നവരെ വായിനോക്കാൻ....കഷ്ട്ടം "      " ഒന്ന് പോടീ അവിടുന്ന് നിന്നെ പോലുള്ള വികാരുല്ലാത്തവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യൂല്ല...😏 "      അവളോട് അങ്ങനെയൊക്കെ പരഞ്ഞെങ്കിലും ഇടക്കൊക്കെ നമ്മളും നോക്കൂട്ടൊ....വെറുതെ ഒരു രസം 😝😝 . അങ്ങനെ വായി നോക്കി , വായി നോക്കി അവൾക്ക് ഒരുത്തൻ സെറ്റ് ആയി . അവളുടെ അക്കുക്ക (AKRAM) . പിന്നീട് അങ്ങോട്ട് അവർക്ക് കാവൽ നിൽക്കലാണ് എന്റെ പണി .                  എനിക്ക് ഈ പ്രേമതിലൊന്നും വിശ്വാസമില്ല . ചിലപ്പോളൊക്കെ ഞാൻ വിചാരിക്കും ഞാൻ എത്ര ഭാഗ്യവധിയാണെന്ന് . കാരണം  അവള്‍ക്ക്   എപ്പോഴും അടികൂടാനും കരയാനും മാത്രേ സമയമുണ്ടാകൂ....          അല്ലെങ്കിലും ഈ പ്രേമിക്കുന്നതിലും കൂടുതൽ ടെൻഷൻ അടിക്കാനേ അവർക്ക് സമയം കാണു...ഒന്നു ഇരിക്കുന്നെങ്കിലോ നിൽകുന്നെങ്കിലോ  എന്തിനു കിടക്കുന്നെങ്കിൽ പോലും അവന്മാരോട് പറയണം . അവന്മാരെ കാര്യം വിട് ഇനി വീട്ടിൽ നിന്ന് ഒന്ന് ഫോൺ വിളിക്കമെങ്കിൽ വീട്ടുകാർ ആരെങ്കിലും കാണുന്നുണ്ടോന്ന് നോക്കണം , വഴിയിൽ വെച്ച് കണ്ട് സംസാരിക്കാന്ന് വെച്ചാൽ നാട്ടുകാർ കാണുന്നുണ്ടോന്ന് നോക്കണം ....ഇനി ഇതെങ്ങാനും ആരേലും വഴി വീട്ടിൽ അറിഞ്ഞാലോ...അതിന്റെ പുകിൽ വേറെയും . അവസാനം  അവർ കണ്ടു പിടിച്ച ചെക്കനെ തന്നെ നമ്മൾ കല്യാണം കഴിക്കുകയും ചെയ്യും . സത്യം പറഞ്ഞാൽ അടിച്ചു പൊളിച്ചു നടക്കേണ്ട ടൈം വെറുത വേസ്റ്റ് ആകും .          ഇതൊക്കെ ആ പോത്ത്.....😛 സോറി ആ  പാത്തുനോട്‌ പറഞ്ഞാൽ അവള് പറയും മനുഷ്യന്മാർ ചിന്തിക്കുന്ന  പോലെ ചിന്തിക്കണം ,  നിന്റെ ഒവെർതിങ്കിങ് കുറച് കുറക്കണന്നൊക്കെ . വെറുതെയല്ല പറയുന്നേ പ്രേമതിനു കണ്ണില്ലാ , മുക്കില്ലാ , കാതില്ലാന്നൊക്കെ.....😂😂              പടച്ചോനെ....സ്റ്റോപ്പെത്തി   ഇങ്ങനെ നിങ്ങളോട്  ഫിലോസഫിയും  പറഞ്ഞ് ഇരുന്നാൽ ഞാൻ ഇവിടെത്തന്നെ ഇരിക്കേണണ്ടി വരും .         🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 അങ്ങനെ ഞാൻ പാത്തുന്റെ വീട്ടിലേക്ക് വിട്ടു . വീട് മൊത്തം കുടുംബക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട് . അസ്സലാമു അലൈകും... (ഉപ്പ ) വഅലൈകുമുസ്സലാം... (ജബി ) നല്ല ആളാട്ടൊ , ഇപ്പഴാണോ വരുന്നേ...വാ കയറ്..  ( ഉപ്പ ) കുറച്ച് ലേറ്റ് ആയി .... 😁( ജബി ) ആ... മോൾ അകത്തേക്ക് ചെല്ല് എല്ലാരും അവിടുണ്ട് (ഉപ്പ ) നമ്മൾ അകത്തേക്ക് ചെന്ന് ഉമ്മീനെ കണ്ടു . അടുക്കള മൊത്തം അമ്മായിമാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട് . പാത്തു മുറിയിലാണെന്ന് പറഞ്ഞു . പിന്നെ നേരെ അങ്ങോട്ട് പോയി . അവളവിടെ കസിൻസിന്റെ  കൂടെ ചളിയടിച്ചിരിക്കുന്നു . പാത്തുമ്മോയ് ...ഇന്ന് നിന്റെ എൻഗേജ്മെന്റ് അല്ലെ ഉള്ളൂ... അല്ല ഇന്ന് തന്നെ നീ അവരുടെ കൂടെ പോകുവോ...... (ജബി) അത് തന്നെയാ ഞങ്ങളും ചോതിക്കുന്നേ ...അല്ല നീ എന്താ ലേറ്റ് ആയേ... നിന്നേം കാത്തിരിക്കുവാ ഞങ്ങൾ  (ദിയ) (ദിയ നമ്മടെ പാത്തുന്റെ കസിനാണ്) നേരത്തെ വന്നിട്ടെന്തിനാ ഇവൾടെ ചളി കേള്‍ക്കാനോ....പാവം ആ ചെക്കൻ... ഇവളെ എങ്ങനെ സഹിക്കുമോ എന്തോ... 😞😞 ( ജബി ) അതൊക്കെ ഓൻ സഹിച്ചോളും . അതൊക്കെ ഒാർത്ത് നിങ്ങൾ ബേജാർ ആവണ്ടാട്ടാ....😏 ജബീ... എങ്ങനെ ഉണ്ട് എന്നെ കാണാൻ പൊളിച്ചില്ലേ...(പാത്തു) പിന്നേ...നിവിൻ പോളി പറഞ്ഞ പോലെ തൃശൂർ പൂരത്തിനു അണിയിച്ചൊരുക്കിയ ആനയെ പോലുണ്ട്..😂😂😂😂( ജാബി ) നിന്നോടൊക്കെ ചോദിച്ച എന്നെ വേണം പറയാൻ...😏 ഞാൻ വെറുതെ ചോദിച്ചതാ...അല്ലേലും എനിക്കറിയാ നമ്മൾ നല്ല മൊഞ്ചത്തിയാണെന്ന്...😍 (പാത്തു) വേറെ വഴിയില്ല തല്‍ക്കാലം അങ്ങനെ പറഞ്ഞ് ആശ്വസിച്ചോ....😂😂😂😂 (ജബി) 😭😭😭😬😬😬ഇവളെ ഞാനിന്ന് ........😠😠😠.. ടീ... പെണ്ണുങ്ങളെ വെറുതെ ന്റെ കലിപ്പ് പുറത്തെടുപ്പിക്കണ്ടാട്ടോ (പാത്തു)..... (അവളുടെ കളികണ്ട് നമ്മളിവിടെ ചിരി അടക്കിപ്പിടിച്ചിരിക്കുകയാണ്) ടാ...ജബീ..എന്നാലും ഇവൾ ആ  അക്കുനെ തേച്ചില്ലേ....പാവം😜 അവൻ നല്ല വിഷമായിക്കാണും  😉 . (ദിയ) തേക്കാനോ...😱ഞാനോ..നിയൊക്കെ ഇങ്ങനെ തന്നെ പറയണം കേട്ടോ..ഒരു പെണ്ണിന്റെ നിസ്സഹായവസ്തയാ...അതൊന്നും നിങ്ങള്‍ക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല . (പാത്തു) അതെന്തേ ...നമ്മളൊന്നും പെണ്ണല്ലേ....പിന്നെന്താ പറഞ്ഞേ....നിസ്സഹായാവസ്തഥയോ...അതേത് അവസ്ഥ....ജബീ..നിനക്കറിയോടാാാ ....(ദിയ) അയ്യോ ....നമ്മള്‍ക്കൊന്നും അറിയില്ലേ ...നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ചിലർകൊക്കെ ഓവർ തിങ്കിങ് , വികാരമില്ലയ്മ .... പിന്നെ എനിക്ക് ഈ ഫീൽഡിൽ തീരെ  എക്സ്പീരിയൻസ് ഇല്ല സൊ...എന്നെ വിട്ടേക്ക്...  (ജബീ) മതി..ചുപ് രഹൊ..😠 അവനില്ലല്ലൊ കുഴപ്പം പിന്നെ നിങ്ങള്‍ക്കെന്താ...അത്രക്ക് സങ്കടായെങ്കിൽ നീ നോക്കിക്കോടീ. (പാത്തു) അയ്യേ ...എനിക്കൊന്നും വേണ്ട ...😁😁 പാത്തൂ ...പിന്നില്ലേ...നിന്റെ ഉപ്പാക്ക് അറിയോ നീ അക്കൂനെ ഇഷ്ടപ്പെട്ട കാര്യം...നമ്മക്കൊന്ന് പറഞ്ഞു നോക്കിയാലോ...   (ദിയ) നീ എന്റെ പുക കണ്ടേ അടങ്ങു അല്ലേ....😡 (പാത്തു) എടി...നമ്മടെ ഷയർചാറ്റിലെ കഥകളില്ലെ..അത് പോലെ നീ അറിയാതെ നിന്നെ കെട്ടാൻ വരുന്നത് അവനെങ്ങാനും ആണോ....(ജബീ) ഏയ്‌..അതൊന്നും അല്ല ഞാൻ രാവിലെ അമ്മായിടെ ഫോണിൽ ചെക്കന്റെ ഫോട്ടോ കണ്ടതാ...😁 (പാത്തു) ഒ ഓ......കൊച്ചുകള്ളീ....😍(ദിയ) (അപ്പൊഴാണ് പാത്തൂന്റെ അമ്മായിമരൊക്കെ റൂമിലേക്ക് വന്നത് . പിന്നെ അവരെയൊക്കെ പരിജയപ്പെടലായിരുന്നു.ഇടക്ക് ഇടക്ക് ഓരോ അമ്മായിമരും നമ്മക്കിട്ട് താങ്ങുന്നുണ്ട് .  എൻഗേജ്മെന്റ് കഴിഞ്ഞോ...കെട്ടുന്നില്ലെ....കല്യാണം കഴിഞ്ഞോ...ഹോ..കേട്ട് കേട്ട് മടുത്തു.ഇവിടെയൊരുത്തി ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട് നിനക്കുളളത് നമ്മൾ പിന്നെ തരാട്ടോ.....😭) അങ്ങനെ ചെക്കൻ വന്നു ...പാത്തു ടെൻഷൻ അടിച്ചു ചാവുന്നുണ്ട് ...പാവം ....ഇന്നത്തോടെ അവൾ തന്നെ കയ്യിലെ വിരൽ മൊത്തം ഓടിക്കുമെന്നാ തോന്നുന്നേ.... പിന്നെ ചെക്കന്റെ ഉമ്മ ഒരു മാല ഇട്ട് കൊടുത്തു . മിട്ടായി കൊടുത്തു , ഭക്ഷണം കഴിച്ചു  അവർ പോയി . അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് ഞാനും ഇറങ്ങി .        പെട്ടെന്ന് ബസ്സ് കിട്ടി വീട്ടിലേക്ക് വിട്ടു . ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോൾ ആരോ എന്നെ ഫോളോ ചെയ്യുന്നതായിട്ട് തോന്നി . ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അപ്പോഴുണ്ട് ഒരുത്തൻ ഇളിക്കുന്നു..ആളെ എവിടെയോ കണ്ട പോലുണ്ട്.പക്ഷെ ഓർമ കിട്ടുന്നില്ല . ഹാദിയ ജബിൻ അത് തന്നെയല്ലേ പേര്. ഞാൻ അക്കുന്റെ ഫ്രണ്ട് ആണ് . ഫഹദ് . (അവൻ) ഓ...എന്തിനാ..എന്റെ പിറകെ വന്നേ...(ജബീ) അത്....ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ടമാണ് . ഞാൻ തന്നെ ഫാത്തിമാന്‍റെ കൂടെ കാണാറുണ്ട് പക്ഷെ പരിജയപ്പെടാന്‍ പറ്റീല്ല . താൻ ആലോജിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി 😊 (അവൻ) പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എനിക്ക് പ്രേമിച്ച് നടന്ന് സമയം കളയാന്‍ താല്‍പര്യമില്ല . പിന്നെ എന്നെ പറ്റി നല്ല പോലെ അറിയുന്ന തന്‍റെ ഫ്രണ്ടും കൂടി അറിഞ്ഞ് കൊണ്ടാണ് താന്‍ ഇപ്പൊ വന്നതെങ്കില്‍ അവനോട് പറഞ്ഞേക്ക് "എനിക്ക് വീട്ടുകാരും കുടുംബക്കാരൊക്കെയുണ്ട്  , എനിക്ക്  വേണ്ടി ചെക്കനെ അന്വേക്ഷിച്ച് ബുദ്ധിമുട്ടേണ്ടെന്ന് . പിന്നെ എന്നെ  വളർത്തി  വലുതാക്കാൻ എന്റെ ഉപ്പാക്ക് കഴിഞ്ഞെങ്കിൽ  എന്നെ സുരക്ഷിതമായ ഒരു കൈകളിൽ എൽപ്പിക്കാനും എന്റെ ഉപ്പാക്കറിയാം .               അതുപോലെ എന്റെ വീട്ടുകാരുടെ സ്നേഹത്തെ മറ്റോരു സ്നേഹം കൊണ്ട് തോല്പിക്കാൻ എനിക്ക് താല്പര്യമില്ല . ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി.....           അത്രയും പറഞ്ഞ് ഞാൻ വേഗം വീട്ടിലേക്ക് നടന്നു . പിന്നീടാണ് ചിന്തിച്ചത് അയാളോട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലാന്ന് . ഹാ...ഇനി പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ....പിന്നെ ഞാൻ പറഞ്ഞതിലെന്താ തെറ്റ്  ആരോ പറഞ്ഞത് പോലെ "എനിക്ക് ആവശ്യത്തിൽ കൂടുതൽ സ്നേഹം എന്റെ വീട്ടിൽ നിന്ന്‌ കിട്ടുന്നുണ്ട്  അതുകൊണ്ട് പുറമേ നിന്നൊരാളുടെ സ്നേഹം എനിക്കവശ്യമില്ല ..... Thank u for your great support.....😍😘 if anything wrong comment it....🙏           #📙 നോവൽ #📔 കഥ
#

📙 നോവൽ

📙 നോവൽ - Love After Nikkah - ShareChat
36.9k കണ്ടവര്‍
5 ദിവസം
#📙 നോവൽ #📔 കഥ #🎨 കല             🍃....കിസ്മത്ത്...🍃       ***full part*** @unknσwn wrítєr...                 പടച്ചോനെ...കാതോളീന്നും പറഞ്ഞ് ഞാൻ ആ വലിയ കവാടത്തിനുള്ളിലേക്ക് പ്രവേശിച്ചു.വിജരിച്ചപോലെ ആരും തന്നെ റാഗ് ചെയ്യുന്നതായൊന്നും കാണുന്നില്ല. ഹോ.....രക്ഷപെട്ടു.... നമ്മൾ വെറുതെ ടെൻഷൻ അടിച്ചു. ഹലോ .... 😱😱😱 പെട്ടു മോളെ പെട്ടു ... നമ്മൾ മുഖത്ത് കുറച്ചു സങ്കടൊക്കെ ഫിറ്റ്‌ ചെയ്തു തിരിഞ്ഞ് നോക്കി. അപ്പൊഴതാ ലവൻ നമ്മളെ ഒരുമാതിരി നോട്ടം നോക്കുന്നു... ഇവൻ എന്താ ഒറ്റക്ക് റാഗ് ചെയ്യാൻ പോകാണോ...പൊട്ടൻ ആരെങ്കിലും ഒറ്റക്ക് റാഗ് ചെയ്യോ...(നമ്മൾ മനസ്സിൽ പറഞ്ഞതാട്ടൊ) അതെ ഈ MA literature ക്ലാസ് എവിടാന്നറിയോ? ഏ...അപ്പൊ താൻ എന്നെ റാഗ് ചെയ്യാൻ വന്നതല്ലേ.... എന്ത്????? സോറി .....ഞാൻ കരുതി താൻ റാഗ് ചെയ്യാൻ വന്നതാണെന്ന്...😁😁 MA literature ആണോ... അതെ...എന്താ തനിക്ക് ക്ലാസ്സ് അറിയോ... 😛ഞാനും സെയിം കോഴ്സാ...വാ നമ്മക്ക് കണ്ടുപിടിക്കാന്നേ.....😜 ഹോ... അപ്പൊ ആളൊരു കാന്താരിയാണല്ലെ... നേരത്തേ എക്സ്പ്രഷൻസ് കണ്ട് ഞാൻ വിചാരിച്ചു ആളൊരു തൊട്ടാവാടിയാണെന്ന് ..😝 ഓ..അതോ ...അതൊക്കെ സീനിയേഴ്സിന്റെ കയ്യിൽനിന്ന് രക്ഷപെടാനുളള നമ്പറല്ലെ..😉😉 താൻ ആൾ കൊള്ളാലോ ... any way am SARFARAZ YUSAF അറിയുന്നവരൊക്കെ "മുന്നാന്ന്" വിളിക്കും. ഞാൻ ISHA JABIN.  "ഇഷാന്ന്" വിളിക്കും. തനിക്കിത്രേം വലിയ പേരുണ്ടായിട്ടെന്തിനാ എല്ലാരും മുന്നാന്ന് വിളിക്കുന്നെ...രണ്ടും ഒരു മാച്ചുല്ല... (നമ്മൾ) അത് ചെറുതിലെ വീട്ടീന്ന് അങ്ങനെയാ വിളിക്കാറ് സോ....😊 ഒാാ ..... പിന്നെ തനിക്ക് ഈ കോളേജിനെ പറ്റി എന്താ അഭിപ്രായം..... (നമ്മള്‍) കോളേജിനെ പറ്റി എന്താ അഭിപ്രായന്ന് ചോദിച്ചാൽ അറിഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോ പൊളിയാ....പിന്നെ റാഗിങ് പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ല😊😊   (മുന്ന) ഏ....അപ്പൊ ഇവിടെ റാഗിങ്ങൊന്നുല്ലെ 😱 ....നമ്മൾ വെറുതെ പേടിച്ച്....😂സത്യം പറഞ്ഞാൽ എനിക്ക് ഈ കോളേജിനെ പറ്റി ഒന്നുമറിയില്ലാട്ടൊ....😊😊 അപ്പൊ ഞാൻ തന്നെ ബെസ്റ്റ്...വാ..നമ്മക്ക് നോക്കാം..                                  🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 excuse me ..... ഈ...MA literature ക്ലാസ്സ്‌ റൂം ...(മുന്ന) go straight , then second ഫ്ലോർ , first class room. thanks... ( അല്ല ഇവളിതെവിടെ പോയി....) ഹലോ ...പ്രകൃതി ഭംഗി നോക്കി ഇവിടെ നില്‍ക്കാനാണോ പ്ലാന്‍  ക്ലാസിലേക്ക് വരുന്നില്ലേ.... എന്ത് ഭംഗിയാണല്ലെ മുന്നാ...ഇവിടെ..എനിക്ക് ഒരുപാടിഷ്ട്ടായി... ഹാ ..ഇനിയും കാണാല്ലോ വാ നമ്മുക്ക് ക്ലസ്സിലേക്ക് പോകാം.. (അങ്ങനെ ഞങ്ങൾ ക്ലാസ്സൊക്കെ കണ്ടുപിടിച്ചു.നമ്മൾ ആളൊരു കാ‍ന്താരി ആണേ്ലും പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാട്ടോ......അങ്ങനെ ഞാൻ കൂടുതലായി ഒന്നും നോക്കാതെ ഫസ്റ്റ് സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചു.ആകെമൊത്തം എട്ട് കുട്ടികൾ മാത്രമേ ഉള്ളൂ....നാല് ബോയ്സും നാല് ഗേൾസും. എല്ലാവരെയും പരിജയപ്പെടലൊക്കെ കഴിഞ്ഞപ്പൊഴെക്കും സാർ വന്നു...പിന്നെ നമ്മളെ കോഴ്സിനെ പറ്റിയും കോളേജിനെ പറ്റിയും എന്തൊക്കെയോ പറഞ്ഞു സാർ പോയി.ഫസ്റ്റ് ഡേ ആയത്കൊണ്ട് ഇന്ന് ക്ലാസില്ലായിരുന്നു.അങ്ങനെ അവിടെ എനിക്കൊരു നല്ല ബെസ്റ്റ് കൂട്ട് കിട്ടി. HIBA SHERIN.അവളുടെ കല്യാണം കഴിഞ്ഞു .ഹസ് അങ്ങ് ദുഫായ്ലാണ്.പിന്നീട് അങ്ങോട്ട് എനിക്കെല്ലാം  മുന്നയും ഹിബയുമായിരുന്നു.                                  ഇത്രയും കാലം ഞാൻ പഠിച്ചത് യതീംഖാനയിലായിരുന്നു.അതുകൊണ്ട് തന്നെ കൂടു വിട്ട് വന്ന പക്ഷിയുടെ അവസ്ഥയായിരുന്നു .എല്ലാം എനിക്കൊരു അൽബുധ്മായിരുന്നു.പക്ഷെ ഞാൻ ഒരു അനാഥയാണെന്നുള്ള കാര്യം ഹിബക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ...ഒരിക്കലും വേറെ ആരും ഇതറിയരുതെന്ന് ഞാൻ ഹിബയോട് സത്യം ചെയ്യീച്ചായിരുന്നു.കാരണം ആരുടേയും സഹതാപം നിറഞ്ഞുള്ള നോട്ടവും സംസാരവും എനിക്കിഷ്ടമല്ല.അത് കൊണ്ട് തന്നെയാണ് തന്റെ ആത്മാർത്ഥ സുഹൃത്തായ മുന്നയിൽ നിന്നുപോലും ഈ ഒരു കാര്യം ഞാൻ മറച്ചുവെച്ചത്.                       ജീവിതത്തിൽ പ്രണയമെന്ന വികാരത്തിനോട് എനിക്ക് വെറുപ്പായിരുന്നു....സത്യം പറഞ്ഞാൽ എനിക്ക് ഭയമായിരുന്നു. അതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കലും ആരെയും പ്രണയിക്കില്ലെന്ന് ഞാൻ എനിക്ക് തന്നെ വാക്ക് നൽകിയിരുന്നു.പ്രണയിക്കുമ്പോള്‍ ഒന്ന് ആലോജിക്കണം , പ്രണയിച്ച ആളെ കെട്ടാന്‍ പറ്റുമോ എന്ന്. ഇത്രയും നാള്‍ വലുതാക്കിയ , കുഞ്ഞുനാളില്‍ താലോലിച്ചു നടന്ന മാതാപിതാക്കളെ മറക്കരുത് . മാതാപിതാക്കൾ ഇല്ലാത്തവ൪ക്ക് അല്ലെങ്കിൽ വീട്ടുകാർ ഇല്ലാത്തവ൪ക്കറിയാം അവരുടെ വില .                പക്ഷെ എവിടെയോ എനിക്ക് തെറ്റ്പറ്റിപ്പോയ് എന്റെ മനസ്സ് കൈവിട്ടു പോയി.ചിലപ്പോഴൊക്കെ മുന്നയുടെ അസാനിധ്യം എന്നെ വളരെയധികം വേദനപ്പിക്കുമായിരുന്നു😖😖.ഒരു നല്ല സൗഹൃദത്തിനപ്പുറം എനിക്ക് അവനോട്  വേറെയൊരു വികാരവുമില്ലെന്ന്....ഉണ്ടാകില്ലെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. ഈ ഒരു കാരണത്താൽ അവൻ എന്നോട് അകലം പലിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല😥😥.പിന്നീട് ഞാൻ പല കാരണങ്ങൾ പറഞ്ഞ് അവനിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചു. പക്ഷെ അത് അവൻ മനസ്സിലാക്കിയിരുന്നു.മാത്രമല്ല അവൻ എന്നോട് ചോദിക്കുകയും ചെയ്യുമായിരുന്നു.അപ്പോഴൊക്കെ പല കള്ളത്തരങ്ങളും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.                    ആ രണ്ട്‌ വർഷം എനിക്ക് എന്റെ ജീവിതതിലെ മറക്കാൻ പറ്റാത്ത നാളുകളായിരുന്നു.ആ കലാലയത്തേക്കാള്‍ ഞാൻ മിസ്സ് ചെയ്തത് മുന്നയെയായിരുന്നു........  ഇന്ന് എന്റെ കല്യാണമാണ്.പക്ഷെ മുന്നയെ മാത്രം ഞാൻ ക്ഷണിച്ചില്ല. ഒരു പക്ഷെ ഇനിയും അവനെ കണ്ടാൽ എനിക്ക് എന്റെ മനസ്സിനെ പിടിച്ചുവെക്കാൻ കഴിഞ്ഞെന്ന് വരില്ലാ...😭😭😭. ഇഷാ ......നീ എന്താ ഇപ്പോഴേ സ്വപ്നം കാണുകയാണോ ? 😂😂വാ ...നിക്കാഹ് കഴിഞ്ഞു നിന്നെ അവിടെ അന്വേക്ഷിക്കുന്നുണ്ട്.   (ഹിബ) ആ ഞാൻ വരാം....നീ നടന്നോ....   (ഇഷ) നടന്നോന്നൊ....നീ വന്നേ....😡 ഇഷാ..... അയ്യേ ...നീ എന്തിനാ കരയുന്നെ....എല്ലാരേം വിട്ട് പോകുന്നത് ഒാർത്തിട്ടാണോ ......നിനക്കെപ്പൊ വേണേലും ഞങ്ങളെ കാണാൻ വന്നൂടെ...(ഹിബ) ഹിബാ......അ..അത്.... മുന്നാ.....(ഇഷ) അയ്യേ ...മുന്നയെ ഒാർത്തിട്ടാണോ...നീത്തന്നെയല്ലേ പറഞ്ഞേ അവന് ബിസിനസിന്റെ എന്തോ ആവശ്യത്തിന് വേണ്ടി പെട്ടെന്ന് പോകേണ്ടി വന്നത് കൊണ്ടാണെന്ന് ....(ഹിബ) ടാ....അത് ഞാൻ വെറുതെ പറഞ്ഞതാ...😖 ഞാൻ മുന്നയെ വിളിച്ചില്ലാ....😭😭😭😭.  (ഇഷ) എന്ത്.....???😱.   (ഹിബ) ടാ...എ...എനിക്ക്...    (ഇഷ) ഒരു മിനുട്ട്..... ഞാൻ നിന്നോട് പല തവണയും ചോദിക്കാന്‍ വിജാരിച്ചതാ....നീ എങ്ങനെ പ്രതികരിക്കുന്നു വിജാരിച്ചാ ചോദിക്കാതിരുന്നത്... നിനക്ക് മുന്നയെ ഇഷ്ടമാണോ...?         (ഹിബ) (എനിക്ക് ചങ്ക് പൊട്ടുന്ന പോലെ തോന്നി.അവളുടെ ചോദ്യത്തിന് ഉത്തരമെന്നോളം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....).    😭😭😭 ഇഷാ....നിന്നെ എങ്ങനെ ആഷ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല.....ഒരു പക്ഷേ പടച്ചോൻ വിധിച്ചത് ഇങ്ങനെയായിരിക്കാം ......ഇപ്പൊ നീ വാ അല്ലേൽ അവർ നമ്മലെ അനേക്ഷിച്ച് വരും.  (ഹിബ)            🍃🍃🍃🍃🍃🍃🍃🍃🍃🍃🍃      ഇനി ഞാൻ പറയാം..... ഈ ഞാൻ ആരാണെന്നല്ലേ.....അതേ...മുന്നാ.....😂 എനിക്ക് എന്‍റേതെന്ന് പറയാൻ ഉമ്മയും ഉപ്പയും മാത്രമേ ഉള്ളു....ഞാൻ ജനിക്കുന്നതിനുമുമ്പേ അവർ വീടും നാടും ഉപേക്ഷിച് ഇവിടെ വന്നു.പിന്നെ ഉപ്പ അദ്വാനിച്ചുണ്ടാക്കിയ കുറച്ചു ബിസിനസ്സുണ്ട് .അത് ഉപ്പയും ഞാനും കൂടി നടത്തി കൊണ്ട് പോന്നു. പകുതിയിൽ നിർത്തിയ എന്റെ പഠനം പൂർത്തിയാക്കണം എന്ന ഒറ്റ ലക്ഷ്യത്തിനാലാണ് ഞാൻ നാട്ടിലേക്ക് വന്നത്.ഉപ്പ തനിച്ചായത് കൊണ്ട്‌ ഉമ്മ ഉപ്പാടെ കൂടെ ദുബയ്ലാണ് . കോളേജിൽ വെച്ചാണ് ഞാൻ ഇഷയെയും ഹിബയെയും പരിചയപ്പെടുന്നത്.പരിജയപ്പെട്ടനാൽതൊട്ടേ എനിക്ക് ഇഷൂട്ടിയെ ഒരുപാട് ഇഷ്ട്ടമയിരുന്നു.എനിക്കവള്‍ എന്റെ നല്ല സുഹൃത്തായിരുന്നു .അവൾ എന്‍റെകൂെടയുളള്പ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു. ചിലപ്പൊഴെക്കെ ജീവിതകാലം മുഴുവനും അവള്‍ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് പക്ഷെ അവൾക്ക് ഞാനൊരു ഫ്രണ്ട് മാത്രമാണെങ്കിൽ ....ഒരുപക്ഷേ ഈ ഒരു കാരണത്താൽ അവള്‍ എന്നോട് അകലം പാലിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല....                അങ്ങനെ ഒരുദിവസം അവൾ ക്ലസ്സില്‍ വന്നില്ല.ഒരുദിവസം പോയിട്ട് ഒരു നിമിഷം എനിക്കവളെ കാണാതിരിക്കാൻ പറ്റില്ലായിരുന്നു.ഞാൻ ഹിബയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു ;; അത് മുന്നാ... അവളുടെ യതീംഖാനയിൽ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞായിരുന്നു..അതാ...   (ഹിബ) അവളെന്തിനാ അവിടെ പോകുന്നേ അവിടെ എന്താ...(മുന്ന) അത് ......അ..അതെനിക്ക് അറീല്ല...(ഹിബ) ഹിബാ...നിങ്ങൾ എന്തെങ്കിലും എന്നിൽ നിന്നും ഒളിക്കുന്നുണ്ടോ...??  (മുന്ന) എന്ത് ....ഏയ്‌...ഒന്നുല്ലല്ലോ...നിനക്ക് തോന്നുന്നതാ...... (ഹിബ) മ്മ്മ്.......എന്നോട് പറയാൻ പറ്റാത്ത കാര്യാണേല്‍ വേണ്ടാട്ടോ... (മുന്ന) ശരി ഞാൻ പറയാം..... ഞാനല്ലാതെ ഇവിടാരും ഇതറിയരുതെന്ന് അവൾ പറഞ്ഞത് കൊണ്ടാ നിന്നോട് പോലും ഞാൻ പറയാതിരുന്നേ... ... ഇതിനെ പറ്റി നീ അവളോട് ചോദിക്കരുത്...  (ഹിബ)            അങ്ങനെയാണ് ഞാനറിയുന്നത് ഇഷ യതീംഖനയിലാണെന്ന്....അറിഞ്ഞപ്പൊ ഒരുപാട് സങ്കടം തോന്നി.അവളുടെ ചിരിക്കുന്ന മിഖത്തിനുള്ളിലെ മറ്റൊരു മുഖം എനിക്ക് കാണാൻ പറ്റി.അന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു എനിക്കുവേണ്ടി പടച്ചോൻ വിധിച്ച പെണ്ണ് എന്റെ ഇഷൂട്ടിയാകണേന്ന്.....പിന്നീട് അങ്ങോട്ട് അവളുപോലും അറിയാതെ ഞാൻ അവളെ സ്നേഹിക്കുകയായിരുന്നു.പിജി കഴിഞ്ഞ് തിരിച്ചു പോയപ്പോൾ എനിക്ക് ഉമ്മാനോടും ഉപ്പാനോടും അവളെ പറ്റി പറയാനേ നേരം കാണാറുല്ലു...               അങ്ങനെ ഉപ്പ തന്നെ അവളുടെ യതീംഖാനയിൽ പോയി അന്വേക്ഷിച്ചു.പിന്നീട് എല്ലാം പെട്ടന്നായിരുന്നു.ആർഭാടങ്ങളൊന്നുമില്ലാതെ തന്നെ എൻറെ നിക്കാഹ് കഴിഞ്ഞു . മഹർ ഇടാൻ പോയിട്ട് പെണ്ണിനെ കാത്തിരുന്നു മടുത്തു.. ഉമ്മ പോയി നോക്കാം എന്ന്  പറഞ്ഞു പോകുമ്പോൾ ആണ് ഹിബ ഇഷയെയും കൂട്ടി വന്നത്. എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ലയെന്ന് ഹിബയുടെ നോട്ടം കണ്ടപ്പോഴേ മനസ്സിലായി...മഹർ അണിയുന്നേരം ഈ ലോകം കീഴടക്കിയ സന്തോഷ്മായിരുന്നു .നമ്മളെ പെണ്ണാണെങ്കില്‍ ഒന്ന് മുഖത്തേക്ക് നോക്കുന്നു പോലുമില്ല....അങ്ങനെ അവിടെ എല്ലാവരോടും സലാം പറഞ്ഞുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.                 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 നികാഹ് കഴിഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോൾ എനിക്ക് എന്തു ചെയ്യണന്ന് മനസ്സിലകുന്നില്ലായിരുന്നു....പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടുന്നിറങ്ങി....മനസ്സിപ്പോഴും വല്ലാതെ പിടക്കുകയാണ് കണ്ണടച്ചാൽ മുന്നയെ മാത്രേ കാണുന്നുള്ളൂ.....പടച്ചോനെ എനിക്കെല്ലാം മറക്കാനുള്ള കഴിവ് തരണേന്നും പ്രാർത്ഥിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.കുറച്ചു കഴിഞ്ഞ് കാർ ഒരു വലിയ വീടിന്റെ മുന്നിൽ നിർത്തി.ചെക്കന്‍റെ ഉമ്മയാണെന്ന് തോന്നുന്നു എന്നേം കൂട്ടി ഉള്ളിലേക്ക് പോയി.ഇവിടേം ചെറുതായിട്ടെ കല്യാണമുള്ളൂന്ന് തോന്നുന്നു.കാര്യായിട്ട് അലങ്കരിച്ചിട്ടോ ആള്‍ക്കാരോ ഇല്ല.അതുകൊണ്ട് എനിക്ക് അത്ര പേടി തോന്നീല്ല. കുറച്ചു കഴിഞ്ഞു ഉമ്മയെനിക്ക് ഒരു റൂം കാണിച്ചു തന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോളാൻ പറഞ്ഞു.ഞാൻ ആ മുറിയിലേക്ക് കയറി . മൊത്തത്തിൽ ഒന്ന് നോക്കി .നല്ല വൃത്തിയുള്ള റൂം.അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെളളം വീഴുന്ന ശബ്ദം കേള്‍ക്കുന്നേ....നമ്മളെ കെട്ട്യോൻ കുളിക്കുവാണെന്നു തോന്നുന്നു. ഞാൻ പതുക്കെ നടന്ന് അവിടെയൊക്കെ ഒന്ന് വീക്ഷിക്കാൻ തീരുമാനിച്ചു.പെട്ടെന്നാണ് എന്റെ കണ്ണിൽ ഒരു ഫ്രെയിം കണ്ടത്. ഞാൻ ശെരിക്കും ഞെട്ടി.ഇവിടുത്തെ ഉപ്പയും ഉമ്മയും കൂടെ ഒരു ചെക്കനും.അവനെ കാണാൻ ശെരിക്കും മുന്നയെ പോലെ തന്നെയുണ്ട്.വീണ്ടും മുന്നയെ ഒർത്തപ്പൊ എന്റെ കണ്ണ് നിറയാൻ തുടങ്ങി.പക്ഷെ ഞാൻ ശെരിക്കും നോക്കി അത് മുന്ന തന്നെയാണ്.... പക്ഷേ..... ഇവിടെ.....എങ്ങനെ... മുന്ന....                   ,🍃🍃🍃🍃🍃🍃🍃🍃🍃🍃 വീട്ടിൽ എത്തിയപ്പഴേ ഞാൻ റൂമിൽ പോയ്‌ ഫ്രഷ് ആവാൻ കയറി.ബാത്രൂമ്മിൽനിന്നിറങ്ങിയപ്പോ നമ്മടെ ഫാര്യയുണ്ട്  കാര്യമായി നമ്മളെ ഫാമിലി ഫ്രെയിം സ്കാൻ ചെയ്യുന്നു... എന്താണ് ഇഷൂട്ടി എന്തെങ്കിലും കളഞ്ഞുപോയോ...(മുന്ന) പെട്ടെന്ന് പെണ്ണുണ്ട് ഞെട്ടിയ്യിട്ട് നമ്മളെ നോക്കുന്നു... മുന്നാ.....നീ.....നീയെങ്ങനെ .....ഇവിടെ....(ഇഷ) 😂😂😂😂😂😂😂😂 എനിക്കറിയാം മോളെ നിനക്ക് ഒരുപാട് സംശയങ്ങളുണ്ടെന്ന്  ......എല്ലാം നിനക്ക് പതിയെ മനസ്സിലായിക്കോളും.....(മുന്ന) 😊😊😊😊😊😊😊😊😊 അങ്ങനെ ഞാൻ ഇത്രവരെയും നടന്നത് അവള്‍ക്ക് വിശധീകരിച്ചു കൊടുത്തു.പെട്ടെന്ന് ഒരു പൊട്ടിക്കരചിൽ കേട്ടു തിരിഞ്ഞു നോക്കുമ്പോ പെണ്ണ് ഉണ്ട് മുഖം പൊതി കരയുന്നു.അത് കണ്ടപ്പോ എന്തോ എനിക്ക് സഹിക്കാൻ പറ്റില്ല... 😞😞😞 ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് അവളെ വിളിക്കാൻ ശ്രമിക്കുമ്പോഴേക്കും , എന്റെ സാന്നിധ്യം മനസ്സില്ലാക്കിയപോൽ അവൾ എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു                 മുഹബ്ബത്ത് നിറഞ്ഞ ഈ ദുനിയാവിൽ റബ്ബ് തന്ന കിസ്മത്താണ് പെണ്ണെ നീ......😍😍😍😍😍   í lσvє чσu íѕhααα......😍😘.  (മുന്ന)     í lσvє чσu tσσ munnααα.....😍😍lσvє чσu ѕσ much.....😘😘😘 (എന്റേതും നിന്റേതും മാത്രമായിരുന്ന ഇന്നലെകൾ തിരികെ വിളിക്കുന്നുണ്ട്. പോകാം,നമുക്കൊന്നു കൂടി .??? നീയും ഞാനും നമ്മളായ തുടക്കത്തിലേക്ക്.☺☺)
#

📙 നോവൽ

📙 നോവൽ - ShareChat
42k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം