@vayanamuri1
@vayanamuri1

📚 വായന മുറി

....

#

📔 കഥ

*💟പഠിപ്പിക്കുന്ന കെട്ട്യോന്...🙆💟* full part *A trilling Family Story* Shalu ShaS ഹസ്‌നാ ഡീ ഹസ്‌നാ.. എന്താണ് കാക്കോ ഇങ്ങള് ഇങ്ങനേ വിളിച്ചു കൂവുന്നേ സച്ചു എവിടെ ഓള് ഓളവിടെ കിടക്കാണ് എന്തെ കിടക്കെ 😱അയ്നു കിടക്കാൻ മാത്രം ഓൾക്കെന്താ ന്റെ പൊന്നാര കാക്കോ ഇന്നേലും ഓൾക്കൊരു ഇളവ് കൊടുക്ക് പ്ലീസ്... ഓളാ കഥയൊന്ന് ഇൻക് ഫുള്ളാക്കി തരട്ടെ ഓഹോ... അപ്പൊ ആ കൊപ്പവിടെ kathim പറഞ്ഞോണ്ടിരിക്കാലെ... ഓൾക്ക്ള്ളത് ഞാൻ വെച്ചിട്ട്ണ്ട്.. ഇബിടെ വന്നിട്ട് അന്നിം കോളേജിൽ പോയാൽ അവിടുള്ള കുട്ട്യോളി കഥ പറഞ്ഞു കേടു വരുത്തലാ ആ ഹംകിന്റെ ആകെള്ള പണി... ഇതിന് ആരേലും കഥയില് കൈവിഷം കൊടുത്തോ പടച്ചോനെ...🤦‍♂️ അത് ഇങ്ങക്ക് കഥാബോധം ഇല്ലാത്തോണ്ട് തോന്നുന്നത ആടി ഇൻക് കഥാബോധല്യ... അന്റെ നാത്തൂനേ കെട്ടേ പിന്നെ ള്ള ബോധവും പൊയ്ക്ക്ണ്.. അല്ല ഓള് ഇങ്ങൾക്ക് കഥ ഒന്നും പറഞ്ഞു താരാറില്ലേ... കഥയല്ല കവിതേണ് പ്പോ ഇജ്ജ് പ്ലേറ്റ് മാറ്റാതെ ഓളോട് ഇങ്ങട്ട് വരാൻ പറയണോ അതോ ഞാൻ പോയി ഓളെ ഇങ്ങട്ട് പൊക്കിയെടുത്തു കൊന്റണോ മിക്കവാറും ആ കോപ്പ് ഇന്റെ കൈക്ക് പണിയുണ്ടാക്കും... അല്ല ഷാനോ അണക്കെന്താ പിരാന്താ ചെക്കാ... ഏതു നേരം നോക്കിയാലും ആ പെണ്ണിനോട് പടിക്കെടി പടിക്കെടി ന്ന് പറയാൻ... ഓളെ പഠിപ്പിച്ചു കളക്ടർ ആക്കീട്ട് വാണോ അനക് പേരെ കുത്തിയിരിക്കാന്... അതും പറഞ്ഞാ മ്മളെ മാസ്റ്റർ പീസ് ഉമ്മച്ചീടെ എൻട്രി ഓൾക്കുള്ള വക്കാലത്തും ആയിട്ടുള്ള വരവാ... പിന്നെ ഇങ്ങള് മരുമകള് പഠിച്ചു കളക്ടർ ആയതന്നെ... നടക്കണ വല്ല കാര്യവും പറയ് മ്മാ...ഓളെ പഠിപ്പിച്ചു ജോലിക്ക് പറഞ്ഞയച്ചു ഇൻക് പേരെ കുത്തിരിക്കാനൊന്നും അല്ല... ഞാൻ പഠിപ്പിച്ചിട്ട് എന്റെ പെണ്ണ് ഡിഗ്രിക്ക് എട്ട് നെലേൽ പൊട്ട്യാ ന്നെ പിന്നെ എന്തിനാ പറ്റാ... അതൊന്നും ഇങ്ങക്കും ആ ഹംകിനും പറഞ്ഞ മനസിലാവൂല്ലല്ലോ... അതെങ്ങനെ മരുമോളെ തലേൽ കേറ്റി വെച്ച്ക്കല്ലേ... ഹോ ഇജ്ജിങ്ങനെ കടന്ന് കൊരക്കണ്ട ചെക്കാ ഞാൻ ഓളെ ഇങ്ങട്ട് പറഞ്ഞയക്കാ പോരെ... അതും പറഞ്ഞു മ്മളെ ഉമ്മച്ചിം പെങ്ങളുട്ടിം സ്ഥലം വിട്ട്... സത്യം പറഞ്ഞാ അവളെ ഇങ്ങനെ പഠിക്കേ പഠിക്കേ ന്ന് പറഞ്ഞു ശല്യം ചെയ്യാൻ മ്മക്ക് യാതോരു പൂതിം ഇല്ലാ... എങ്കിലും ഏത് നേരത്തും അവളെ ഇങ്ങനെ ഇങ്ങോട്ട് വിളിച്ചു വരുത്തുന്നേ മ്മളെ പെണ്ണിനെ എപ്പോഴും ഇങ്ങനെ കണ്ടോണ്ടിരിക്കാനാ....അല്ലാതെ ഇങ്ങള് വിചാരിച്ചു വെച്ച പോലെ ഞാനൊരു മുരടനല്ല ട്ടോ... നല്ല സ്നേഹള്ള കെട്ട്യോൻ തന്നേണ്... പക്ഷേ അത് പുറത്ത് കാണിച്ച പിന്നെ ന്റെ മടിച്ചി കെട്ട്യോളെ അത് മൊതലാക്കും... അതാ ഓളെ ഇട്ട് മ്മള് ഇങ്ങനെ വിരട്ടുന്നെ ഹി ഹി...😁😁 ******************************** കുറച്ചു കഴിഞ്ഞപ്പോൾ ഡോറിന്റെ അവിടെ ഒരു ആളനക്കം.... എന്താന്ന് നോക്കുമ്പോ മ്മളെ പെണ്ണുണ്ടവിടെ പമ്മി പമ്മി നിന്ന് റൂമിക്ക് എത്തി നോക്ക്ണ്.... എന്തൊരു നിഷ്കളങ്കതാ... പക്ഷേ കാഞ്ഞ വിത്താണെന്ന് മ്മക്കല്ലേ അറിയൂ.... മ്മള് പിന്നെ ഒന്നും നോക്കീല ഇത്തിരി ദേഷ്യത്തിൽ തന്നെ വിളിച്ചു... ഡീ സച്ചൂ... വിളികേക്കേണ്ട താമസം പെണ്ണ് വാണം വിട്ടപോലെ മ്മളെ അപ്പുറത്തെ സൈഡിൽ വന്നിരുന്നു book തുറന്നു വായിക്കാൻ തുടങ്ങി.... ന്റെ പടച്ചോനേ ഇതെന്തോന്ന് സാധനം....🤦‍♂️ മ്മള് അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്ന്... കയ്യിലിത്തിരി കുരുത്തക്കേടൊക്കെ ഉണ്ടേലും പെണ്ണ് അഡാറു മൊഞ്ചത്തി തന്നേണ്.... അതോണ്ടല്ലേ മറ്റാർക്കും വിട്ട് കൊടുക്കാതെ ഈ മൊഞ്ചത്തീനെ ഞാനെന്നെ അങ്ങട്ട് കെട്ടിയെ...😝 എന്തോന്നാ സാറെ ഇങ്ങനെ നോക്കി ഇരിക്കുന്നെ ഓള് മ്മളെ മുന്നിലൂടെ കൈവീശി കാണിച്ചപ്പള മ്മള് ഇത്രേം നേരം ഓളെ വായിനോക്കി ഇരിക്കായിരുന്നൂന്ന് മനസ്സിലായത് ന്നാലും ഉണ്ടായ ചമ്മൽ പുറത്തു കാണിക്കാതെ വെറുതെ ഒരു കള്ള ദേഷ്യം കാണിച്ചു... നിന്നോടല്ലേ ഞാൻ പറഞ്ഞത് വീട്ടീന്ന് ഈ സാറേ ന്ന്ള്ള വിളി ഒഴിവാക്കാൻ.. പിന്നെ പടിപ്പിക്കുന്ന സാറിനെ സാറേന്നല്ലാതെ പിന്നെ കൊറേ ന്ന് വിളിക്കണോ സാറെ... ഡീ കോപ്പേ വല്ലാതെ ആക്കല്ലേ ഓ ഇല്ലാ സാറേ... ചിലക്കാതെ വായിക്കാൻ നോക്ക് ഞാൻ മീനിങ്ങ് പറഞ്ഞു തരാം ഇത് കഴിഞ്ഞിട്ട് വേണം അടുത്തത് അതോണ്ട് വേഗം നോക്ക്... ന്റെ പടച്ചോനേ ഏത് നേരത്താണാവോ എനിക്കിതിനെ കെട്ടാൻ തോന്നിയെ...എന്ത് കണ്ടിട്ടാ മ്മളേ വാപ്പച്ചി ഈ മുരടന് എന്നെപ്പിടിച് നിക്കാഹ് ചെയ്തു കൊടുത്തേ...ഇതിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നതും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ന്ന് സപ്പ്ളി ഇല്ലാതെ ഡിഗ്രി എഴുതിയെടുക്കുന്നതും രണ്ടും ഈ ജന്മത്തിൽ നടക്കാൻ പോണില്ല എന്ത്‌ ചെയ്യാനാ ന്റെ ഒരു വിധി അല്ലാതെന്ത്....🤦🤦 അതും പറഞ്ഞു പെണ്ണ് താടിക്കും കൈകൊടുത്തിരുന്നു... അത് അത് കേട്ടപ്പോ എന്തോ ഉള്ളിലൊരു നീറ്റൽ... മനസൊക്കെ ആകെ വിങ്ങുന്ന പോലെ... പതിയെ അവിടുന്ന് എഴുനേറ്റ് ബാൽക്കണിയിലേക്ക് നടന്നു... അവളാഗ്രഹിച്ച പോലെയൊരു ജീവിതം എനിക്കവൾക്ക് കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്തപ്പോ കണ്ണുകളൊക്കെ നിറഞ്ഞു വന്ന പോലെ... പെട്ടെന്നാണ് ആരോ മ്മളെ അരയിലൂടെ കയ്യിട്ട് പിറകീന്ന് മ്മളെ ഇറുകെ പുണർന്നത് ആരോ അല്ല മ്മളെ പെണ്ണ് തന്നെ അല്ലാതാര് ഇക്കൂസെ മ്മ് എന്ത്‌ പറ്റി എന്റെ മൊഞ്ചൻ സാറിന് പെട്ടെന്നൊരു മൂഡ് ഓഫ്‌... എന്ത്‌ മൂഡ് ഓഫ് ഒന്നൂല്യ നിനക്ക് വെറുതെ തോന്നുന്നതാ എങ്കിൽ എന്റെ മുഖത്തു നോക്കി പറഞ്ഞാ എന്റെ ഇക്കാക് ഒന്നുല്യാന്ന് അതും പറഞ്ഞു പെണ്ണ് മ്മളെ അവൾക്കഭിമുഖമായി തിരിഞ്ഞു നിർത്തി... അവളെ മുഖത്തേക് നോക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാകും മുഖം താനെ താഴ്ന്നു പോയത്...പെട്ടെന്നാണ് പെണ്ണ് ഓൾടെ രണ്ടു കൈകൊണ്ടും മ്മളെ മുഖം കോരിയെടുത്തത്... എന്ത് പറ്റി ഇക്കാ ഞാൻ... ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് വിഷമായല്ലേ സോറി ഇക്കാ ഞാൻ വെറുതെ പറഞ്ഞതല്ലേ ഇങ്ങനെ sad ആയി നിക്കല്ലേ എനിക്ക് സഹിക്കൂല....😔😔😔 സച്ചൂ നിനക്ക്..... നിനക്കെന്നെ മടുത്തോടാ.... മടുക്കേ.... എന്താ ഇക്കാ ഈ പറയുന്നേ.... സച്ചൂന് ഈ കലിപ്പനെ മടുക്കോ... എന്റെ ഹൃദയമിടിപ്പ് പോലും ഇങ്ങക്ക് വേണ്ടിയല്ലേ ഇക്കാ.... ആ എനിക്കെങ്ങനെയാ എന്റെ ഖൽബിനെ മടുക്കാ... എനിക്കറിയാം എന്റെ നല്ലതിന് വേണ്ടിയാ ഇക്കാ ഇങ്ങനെ കലിപ്പാവുന്നെന്ന്....ഞാൻ എങ്ങനേലും പഠിച്ചു പാസാവട്ടെന്ന് കരുതിയാ ഈ കഷ്ടപ്പെടുന്നേന്ന്.... അതും പറഞ്ഞു നിറകണ്ണുകളോടെ പെണ്ണെന്നേ കെട്ടിപ്പിടിച്ചു... പതിയെ ഞാനും ഓളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ഒരു മുത്തം നൽകി... അല്ല ഇങ്ങള് ഞങ്ങളെ ജീവിതം ഇങ്ങനെ വായിച്ചു പോകാന്നല്ലാതെ മ്മളെ കഥ ഇങ്ങക്കറീല്ലല്ലോ എങ്കിൽ മ്മളന്നെ പറഞ്ഞു തരാം ഈ കുറുമ്പി പെണ്ണെങ്ങനെ എന്റെ തലേൽ ആയെന്നും ഞാനെങ്ങനെ ഓളെ കേട്ടിയേന്നും... *********************************** ഏകദേശം ഒരു രണ്ട് മാസം മുമ്പ് ഒരു വൈകുന്നേരം.. മ്മള് ക്ലാസൊക്കെ കഴിഞ്ഞു മ്മളെ ബുള്ളറ്റ്നെ പറപ്പിച്ചു വരുമ്പോഴാ സിറ്ഔട്ടിൽ ആരോ ഇരുന്ന് ഉമ്മാനോട് സംസാരിക്കുന്നത് കണ്ടേ... അന്ന് ഞാൻ നാട്ടിലെ ഒരു government കോളേജിൽ പഠിപ്പിക്കേർന്നു... വന്നത് ആരാന്നു നോക്കുമ്പോ മ്മളെ മൂസാക്ക... ലാ ഹൗലു വലാ😱😱 മൂപ്പരെ കണ്ടപ്പോ ഉള്ളിൽ കൂടെ ഒരു കാളലെർന്ന്... എന്താണ്ന്ന് വെച്ചാ മൂപ്പര് മ്മളെ നാട്ടിലെ പേരുകേട്ട ബ്രോക്കർ ആണേ... മൂസാക്ക ആർകെങ്കിലും കല്യാണം നോക്കീട്ടുണ്ടോ അതൊന്നും നടക്കാതിരുന്നിട്ടില്ല... അതു കൊണ്ട് നാട്ടിലെ കെട്ട് പ്രായായ എന്നെ പോലെയുള്ളവരുടെയൊക്കെ പേടിസ്വപ്നാണ് ഈ ചെങ്ങായി... എന്നാലും മ്മളെ പെരേല് ഇപ്പൊ ആർക്കാ കല്യാണം... ആകെള്ള ഒരു പെങ്ങളാണേൽ +1 ല് പഠിക്കാ ഓൾക്ക് പതിനെട്ടു പോയിട്ട് പതിനഞ്ചു ആയിക്ക്ണൊന്നാവോ... മൂപ്പര് പോയി കഴിഞ്ഞിട്ടല്ലേ സംഗതി എന്താന്ന് മനസിലായത്... മ്മളെ ഉമ്മച്ചി മ്മളെ പിടിച്ചു അങ്ങ് കെട്ടിക്കാന്ന്... കുട്ടീനെ ഇന്ന് ഉമ്മ പോയി കണ്ടെന്നും നല്ല മൊഞ്ചുള്ള പെണ്ണാണെന്നും ഇനി ഇജ്ജ് എന്തൊക്കെ പറഞ്ഞാലും എന്റെ മരുമോളായിട്ട് ഓള് മാത്രം മതീന്നും ഉമ്മച്ചി അടിവരയിട്ട് പറഞ്ഞപ്പോ സമ്മതിക്കാതെ വേറെ നിവർത്തി ണ്ടാർന്നില്ല മക്കളെ ണ്ടാർന്നില്ല.... അങ്ങനെ അയിന്റെ പിറ്റേന്ന് ബ്രോക്കർ മൂസാക്കാടെ കൂടെ മ്മളും പോയി പെണ്ണ് കാണാൻ... നല്ല പൊളി വീട് മ്മളെ പൊര പോലെ തന്നെണ്ട്.. പൊരക്കാരാണെല് നല്ല തങ്കപ്പെട്ട സ്വഭാവവും... ഇനി ഇപ്പൊ ഈ പെണ്ണ് എങ്ങനെന്നാവോ.. കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോഴാ കൂട്ടത്തിൽ തല നെരച്ച ഒരു കാർണോര് പറഞ്ഞത് എന്നാ പിന്നെ മ്മക്ക് കുട്ടീനെ അങ്ങോട്ട് വിളിക്കാലെ ന്ന്... മ്മള് അത് വേണോ ന്ന്ള്ള മട്ടത്തിൽ മൂപ്പരെ ഒന്ന് നോക്കി.. കുറച്ചു കഴിഞ്ഞപ്പോ ഒരു കയ്യിൽ ട്രേയുമായി ഓള് വരുന്നുണ്ട്... മ്മള് ഓളെ നോക്കാതെ വേറെ എവിടെയോ നോക്കി ഇരുന്നു... അപ്പോളാ നേരത്തെ ഡയലോഗ് അടിച്ച ആ കാർണോര് വീണ്ടും പറഞ്ഞെ വേണേൽ ഇപ്പൊ നോക്കിക്കോ പിന്നെ നോക്കലും കാണലും ഒന്നും ഉണ്ടാവൂലാന്ന്...അത് കേട്ടപ്പോ മ്മള് പതിയെ തല പൊന്തിച്ചു പെണ്ണിനെ ഒന്ന് നോക്കി ന്റെ പടച്ചോനേ ഇത്.... ഇത് അവളല്ലേ...യാ നഫ്സീ....😨😨 *(തുടരും...)* ❤️part 2❤️ കുറച്ചു കഴിഞ്ഞപ്പോ ഒരു കയ്യിൽ ട്രേയുമായി ഓള് വരുന്നുണ്ട് മ്മള് ഓളെ നോക്കാതെ വേറെ എവിടെയോ നോക്കി ഇരുന്നു അപ്പോളാ നേരത്തെ ഡയലോഗ് അടിച്ച ആ കാർണോര് വീണ്ടും പറഞ്ഞെ വേണേൽ ഇപ്പൊ നോക്കിക്കോ പിന്നെ നോക്കലും കാണലും ഒന്നും ഉണ്ടാവൂലാന്ന് മ്മളെ പതിയെ തല പൊന്തിച്ചു പെണ്ണിനെ ഒന്ന് നോക്കി ന്റെ പടച്ചോനേ ഇത്.... ഇത് അവളല്ലേ...യാ നഫ്സീ...പണി കിട്ടും ന്ന് മ്മളെ മനസ് പറഞ്ഞിരുന്നു അതിങ്ങനെ എട്ടിന്റെ പണിയാകുംന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... ഇതിപ്പോ അലാക്കിന്റെ അവിലും കഞ്ഞിയല്ല അലാക്കിന്റെ ഗ്ളൂക്കോസും വള്ളം തന്നെ ആയിപ്പോയി.. അവളൊന്നു കണ്ണ് വെട്ടിച്ചിരുന്നെങ്കിൽ എന്നെ കാണാമായിരുന്നു എന്തോ എന്റെ ഭാഗ്യം കൊണ്ടാകും പെണ്ണ് തലിം താഴ്ത്തി നിക്കുന്നെ ഹരേവാ.... മള് ഇങ്ങനെ അവള് ഇവള് ന്നൊക്കെ പറയാന്നല്ലാതെ ലെവള് ആരാന്ന് ഇങ്ങൾക്ക് അറിയില്ലാലേ... ശോ പാവം.. സാരല്യ മ്മളന്നെ പറഞ്ഞരാ... ഇവള് സഹല... പക്ഷേ ആ പേര് മ്മള് ആകെ ആ attendance ബുക്കിൽ മാത്രേ കണ്ടിട്ടോള്ളൂ... എല്ലാരുടെയും പ്രിയപ്പെട്ട സച്ചു.... സച്ചു കൊച്ചു ന്നൊക്കെ വിളിച്ചു അങ്ങ് മുകളിൽ കേറ്റി വെച്ചേക്കുവാ എല്ലാരും.... പക്ഷേ മ്മക്ക് ഇവള് അത്ര പ്രിയപ്പെട്ടതൊന്നും അല്ലാട്ടാ ...വേറെ ഒന്നും അല്ലാ ഇവള് ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥി ആണേ...സാദാരണ അദ്ധ്യാപകർക്ക് വിദ്യാർത്ഥിയോട് ഇഷ്ട്ടക്കേടോന്നും ണ്ടാവൂലാ പക്ഷേ ഈ കോപ്പിന്റെ സ്വഭാവം കണ്ടാ ഇഷ്ട്ടക്കേടല്ല മക്കളേ എടുത്തു പൊട്ടക്കിണറ്റിൽ ഇടാൻ തന്നെ തോന്നും... ഇങ്ങോട്ട് വാടി ന്ന് പറഞ്ഞ വരമാട്ടെ നീ എഞാ പൊണ്ണും ന്ന് പറയണ വിത്താണത്....പക്ഷേ മ്മക്കിപ്പോ അതൊന്നുമല്ല മക്കളേ പ്രശ്നം ഇനി ഞാനാണ് ഓളെ കെട്ടുന്നേന്നറിഞാ ഓളെന്നെ പിടിച്ചു പൊട്ടക്കിണറ്റിൽ ഇടോന്നാവോ..... ********************************* അങ്ങനെ പെണ്ണിനെയും കണ്ടു അവിടുന്നു ഇറങ്ങി.... വീട്ടിൽ പോയി ഒരു മൂന്നാം ലോക മഹായുദ്ധം തന്നെ നടത്തി... എന്തൊക്കെ പറഞ്ഞാലും ഞാൻ പഠിപ്പിക്കുന്ന കുട്ടിയെ എനിക്ക് കെട്ടാൻ പറ്റൂലാന്നും പറഞ്ഞു... പക്ഷേ ആര് കേക്കാൻ മ്മളെ ഉമ്മച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ലാന്നെ... അവസാനം ഉമ്മച്ചി മ്മളെ വീക്നെസിൽ കേറി തന്നെ അങ്ങ് പിടിച്ചു... ചെറുപ്രായത്തിൽ തന്നെ ഉപ്പ മരിച്ചപ്പോളും ഉപ്പാന്റെ കുറവറിയിക്കാതെയാ ഞാനെന്റെ രണ്ട് മക്കളെയും വളർത്തിയത്.. എന്നെ സംരക്ഷിക്കാനും എനിക്ക് കൂട്ടിനു ഒരു പെണ്ണിനെ കൊണ്ടു വരാനുമാ ഒരൊറ്റ മോനല്ലേ ന്ന് കരുതി കയ്യാ വളരേണ്ട് കാലാ വളരേണ്ട്ന്ന് വെച്ച് നിന്നെ വളർത്തി വലുതാക്കിയത്... ന്നിട്ട് ഇപ്പൊ ഞാൻ ഒരു ആഗ്രഹം പറഞ്ഞപ്പോ ഓന്ക് എവിടുന്നും ഇല്ലാത്ത ഒരു മൊയന്തൻ ന്യായം... നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ ഷാനോ... അല്ലേലും എന്റെ വാക്കിനൊന്നും നിനക്ക് ഒരു വിലയും ഇല്ലല്ലോ.. പിന്നെ ഒന്നും നോക്കീല ഉമ്മാനെ കാട് കേറാൻ സമ്മയ്ക്കാതെ മ്മള് ഓളെ കെട്ടാൻ തന്നെ അങ്ങ് തീരുമാനിച്ചു.... ഒരു പക്ഷേ പടച്ചോൻ എനിക്കായ് വിധിച്ചത് ഇവളെയാണെങ്കിലോ....🤦‍♂️പക്ഷേ ഇനി ഓൾക്കെന്നെ ഇഷ്ട്ടാവോ.... എന്തായാലും ഓൾക്ക് ഓളെ പഠിപ്പിക്കുന്ന സാറിനെ അല്ലേ ഇഷ്ട്ടല്ലാത്തത്....ഇനി പഠിപ്പിക്കുന്ന കെട്ട്യോനെ ഇഷ്ട്ടാവോന്ന് മ്മള് ഒന്ന് നോക്കട്ടെന്ന്...😂😂😂 ***************************** അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു നിശ്ചയം നടത്താൻ തീരുമാനിച്ചു... പക്ഷേ വൺ കണ്ടീഷൻ അതുവരെയും മ്മള് കെട്ടുന്നത് ഓളെ ആണെന്ന് ആരും അറിയാൻ പാടില്ല പ്രത്യേകിച്ച് ആ കോപ്പ്... ************************************ ഇക്കൂ മ്മ് ഇക്കൂ എന്താടി കോപ്പേ ഇങ്ങള് ഓടെ എന്തോന്ന് ഇന്റെ മൻഷ്യ ഇങ്ങള് ഓടെ ന്ന് ഡീ കോപ്പേ അന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഒരു മാതിരി കണ്ണൂർക്കാരിം കാസറോട്കാരിം പോലെ വർത്താനം പറയരുത് ന്ന്.... എപ്പോ നോക്കിയാലും വന്നീന് പോയീന് എന്തേന് പോരാത്തേന് കൊറേ ഓടിം കോടിം.... അതെങ്ങനെയാ കഥ എഴുതി എഴുതി അങ്ങ് കാസറഗോഡ് മുതൽ തിരുവനന്തപുരം വരേ ചെങ്ങായി മാരെ ഇണ്ടാക്കി വെച്ച്ക്കല്ലേ.... ന്നിട്ട് എല്ലാരിമം ഭാഷോക്കെപാടെ കൂടി ചേർന്ന് അവിയലും പരിവായിക്ക്ണ് ഇപ്പൊ പെണ്ണിന്റെ ഭാഷ... ഇന്റെ ഇക്കോ ഇങ്ങനെ എല്ലാരിം ഭാഷ ഒക്കെ പാടെ കൂട്ടി കൊഴച്ച് പറയാന്നുള്ളത് ഒരു ബർകത്താണ്... അയ്നു ഇങ്ങനെ അസൂയ പെട്ടിട്ട് യാതോരു കാര്യവും ഇല്ലാ മോനെ.... ഓ അസൂയ പെടാൻ പറ്റിയ ഒരു കാര്യം ഒന്ന് പോടീ... എങ്കിൽ പിന്നെ മിണ്ടാതിരിക്കി *********************************************** ഇങ്ങള് ഇപ്പൊ കണ്ടില്ലേ ഇതാണ് ഈ പെണ്ണിന്റെ സ്വഭാവം മ്മള് എന്തേലും കാര്യായിട്ട് ആരോടേലും എന്തേലുമൊക്കെ പറന്നോണ്ടിരിക്കുമ്പോൾ പെണ്ണ് മ്മളെ വന്നു ചൊറിയും എന്നെ ചൊറിഞ്ഞ ഞാൻ കേറി മാന്തും പിന്നെ സീൻ kontra ആകും ബല്ലാത്ത ജാതിയാണ്...അതൊക്കെ പോട്ടെ മ്മള് ഇങ്ങൾക്ക് ബാക്കി പറഞ്ഞരാ *************************************** അങ്ങനെ ഒരാഴ്ച ഒക്കെ പെട്ടെന്ന് കടന്നു പോയി... ഈ ഒരാഴ്ച്ച മ്മള് ക്ലാസിനും പോയിട്ടില്ലാട്ടോ.. വേറെ ഒന്നുമല്ല നല്ല പൊള്ളുന്ന പനിയായിരുന്നു പാവം ലേ... ഇനി എന്തായാലും ഇന്ന് പോണം... ഒരാഴ്ച്ചക്കത്തെ പോഷനോക്കെ പെന്റിങ് ആണ്.... അതൊക്കെ തീർക്കാനുണ്ട് പോരാത്തതിന് മ്മളെ പെണ്ണിനെ കാണാതിരിക്കാൻ ഇപ്പൊ ഒട്ടും പറ്റുന്നില്ലാന്നേ... എന്താ ചെയ്യാ അങ്ങനെ കുളിച്ചോരുങ്ങി മൊഞ്ചനായി കോളേജിൽ പോയി... ഫസ്റ്റ് പിരീഡ് മ്മക്ക് ഓളെ ക്ലാസിൽ ആയിരുന്നു ചാർജ്... അതുപിന്നെ അങ്ങനെതന്നെയല്ലേ വരൂ... അങ്ങനെ മ്മള് ബുക്ക്‌ഒക്കെ എടുത്തു നേരെ  ക്ലാസ്സിൽക്ക് വിട്ടു... അവിടെ ചെന്ന് ഇനി എടുക്കാനുള്ള പോഷൻസ് നോക്കിയപ്പോ മ്മളെ ബോധം പോയില്ലാന്നേ ഒള്ളു... വേറെ ഒന്നുമല്ല next week എക്സാം സ്റ്റാർട്ട്‌ ചെയ്യും... മ്മള് ഇതുവരെ എക്സമിനുള്ള ഭാഗങ്ങൾ പകുതി പോലും cover ചെയ്തിട്ടില്ല... പിന്നെ ഒന്നും നോകീല ഇത്തിരി seriousness കൊടുത്തു ഓരോ ഭാഗങ്ങളും പെട്ടെന്ന് പെട്ടെന്ന് എടുത്ത് കൊടുക്കാൻ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോ ബാക്ക് ബെഞ്ചിന്ന് ഭയങ്കര സംസാരം കൂടെ അടക്കിപിടിച്ചുള്ള ചിരിയും... ഇതിന്റെ ഒക്കെ മെയിൻ ആള് ആരാന്ന് നോക്കുമ്പോ ഓളാണ് മ്മളെ പെണ്ണ്... അതു കണ്ടപ്പോ വന്ന ദേഷ്യത്തെ കൺട്രോൾ ചെയ്യാൻ പറ്റീല ഉള്ള ദേഷ്യത്തിൽ കുറച്ചു കടുപ്പത്തിൽ തന്നെ വിളിച്ചു... സഹലാ...... മ്മളെ വിളിയിൽ പെണ്ണാകെ പേടിച്ചിട്ടുണ്ടെന്നു മുഖം കണ്ടാൽ തന്നെ അറിയാം..  അതാകും വിളി കേട്ടപ്പോ തന്നെ എഴുന്നേറ്റു നിന്നത്... Get lost ഇനി എന്റെ ക്ലാസിൽ കണ്ടു പോകരുത് നിന്നെ.. പെൺകുട്ടികൾ ആകുമ്പോൾ കുറച്ചു അടക്കും ഒതുക്കും ഒക്കെ വാണം.. അല്ലാതെ നിന്നെ പോലെ എല്ലാർക്കും വെറുപ്പ് നൽകി നടക്കരുത്... നീ കാരണം ഒരു നിമിഷം പോലും ഈ ക്ലാസിൽ നിക്കാൻ എനിക്ക് ഇഷ്ട്ടല്ല..അത്രയ്ക്ക് ശല്യ നിന്നെ കൊണ്ട്.. ഒന്ന് ഒഴിഞ്ഞു പോകോ.. അത്രെയും പറഞ്ഞു നിർത്തിയപ്പോ പെണ്ണിന്റെ കണ്ണൊക്കെ ആകെ നിറഞ്ഞു തുളുമ്പുന്നുണ്ട്... അതു കണ്ടപ്പോ എന്തോ ഇത്രക്കൊന്നും പറയേണ്ടിയിരുന്നില്ലാന്ന് തോന്നി പോയി...പല വട്ടം ഇതുപോലെ ക്ലാസിൽ ശ്രദ്ധിക്കാതെ ഇരുന്നതിന് ഞാൻ ഓളെ ഇതിലും കൂടുതൽ പറഞ്ഞിട്ടുണ്ട്... പക്ഷേ അന്നൊക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ഒരു കാന്താരിനെ ആണ് ഞാൻ കണ്ടിരുന്നത്... ക്ലാസ് കഴിഞ്ഞു ഞാൻ പോകുമ്പോ നീ പോടാ കാലമാട നിന്റെ ഒന്നും കടം മേടിച്ചിട്ടല്ലല്ലോ ഞാൻ സംസാരിക്കുന്നെന്ന് ഉറക്കെ വിളിച്ചു കൂവുന്ന ഒരു വായാടിനെ...പക്ഷേ ഇന്ന് ആദ്യായിട്ടാ ആ കണ്ണ് നിറയുന്നത് പനിനീറിന്റെ നിറമുള്ള ആ മുഖം ഇപ്പൊ കരഞ്ഞിട്ട് ആകെ റോസാപൂപോലെ ചോന്ന് വാടിക്ക്ണ്....പതിയെ ബുക്ക്‌ അവിടെ വെച്ച് ഞാൻ ഓൾടെ അരികിലേക്ക് നടന്നു... അപ്പൊ തന്നെ പെണ്ണ് കണ്ണൊക്കെ തുടച്ചു ഒരു പോക്കായിരുന്നു വരാന്തയിലേക്ക്... മ്മളും ഓളെ പിറകെ തന്നെ വെച്ച് പിടിച്ചു എന്തായാലും ഒരു സോറി പറയണം അല്ലേൽ കല്യാണം കഴിഞ്ഞ അന്ന് തന്നെ പെണ്ണ് എന്നെ പിടിച്ചു സ്റ്റിക്കർ ഒട്ടിച്ചാലോലെ.... സച്ചു ഞാൻ.... Iam soryy സച്ചുവോ... എന്റെ പേര് സഹലാന്നാണ്... സച്ചൂന്ന് എന്റെ പ്രിയപ്പെട്ടവരു വിളിക്കുന്നതാ.... അതും  എന്നെ ഇഷ്ട്ടപ്പെടുന്നവരു... ഞാൻ സാറിന് ശല്യല്ലേ...എന്നെ വെറുക്കുന്നവർ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ട്ടല്ല... അതിനു എനിക്ക് ഇയാളോട് വെറുപ്പ് ഒന്നും ഇല്ലല്ലോ....ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ വേണ്ട സാർ...എനിക്കൊന്നും കേൾക്കണമെന്നില്ല..  സാറെന്നോട് ഓരോ നേരവും ചൂടാവുമ്പോ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു ആ വായിലുള്ളത് കേക്കുന്നത് അതിലൊരല്പം ആനന്തം കണ്ടെത്തിയത് കൊണ്ട... അത് സാറിന് ഇത്രെയും വെറുപ്പാകുമെന്ന് കരുതിയില്ല Realy sorry... ഇനി സാറിനെ ശല്യം ചെയ്യാൻ ഈ സച്ചു വരില്ല.... അതും പറഞ്ഞു പെണ്ണ് ഒരൊറ്റ പോക്ക് നല്ല പോളി സ്റ്റൈലിൽ.... പുറത്തേക്കല്ലാ ട്ടോ നേരെ  ക്ലാസിന്റെ അകത്തേക്ക്... ഇവള് ആള് കൊള്ളാലോ..എന്തൊക്കെ പറഞ്ഞാലും ഈ ശല്യം മരണം വരെ എനിക്ക് വേണം പെണ്ണേ... എന്റെ ജീവന്റെ പാതിയായ്.... എന്തായാലും പെണ്ണ് ഇത്രെയും മാസ്സ് ഡയലോഗ് ഒക്കെ അടിച്ചു എന്നെ കൊച്ചാക്കിയതല്ലേ ഇനി ഞാനും ഒന്ന് കളിക്കട്ടെന്ന് ഇങ്ങള് കാത്തിരുന്നു കണ്ടോ.... *(തുടരും...)* Last Part ഇവള് ആള് കൊള്ളാലോ..എന്തൊക്കെ പറഞ്ഞാലും ഈ ശല്യം മരണം വരെ എനിക്ക് വേണം പെണ്ണേ... എന്റെ ജീവന്റെ പാതിയായ്.... എന്തായാലും പെണ്ണ് ഇത്രെയും മാസ്സ് ഡയലോഗ് ഒക്കെ അടിച്ചു എന്നെ കൊച്ചാക്കിയതല്ലേ ഇനി ഞാനും ഒന്ന് കളിക്കട്ടെന്ന്... ജാൻസി റാണി എങ്ങോട്ടാന്നാവോ ഇങ്ങനെ തുള്ളിച്ചാടി  പോകുന്നെ.... കണ്ടിട്ട് എന്താ തോന്നുന്നേ... മ്മള് ക്ലാസിന്റെ ഉള്ളിൽലേക്ക്... എന്തെ സാറിന് വല്ല  മൊടക്കും ണ്ടോ.... ആ ഉണ്ട് എന്റെ ക്ലാസിൽ നീ കേറുന്നതിൽ എനിക്ക് മൊടക്കം ഉണ്ട് എന്തെ.... അയ്നു ഇപ്പൊ സാറിന്റെ ക്ലാസ് ഒന്നും അല്ലല്ലോ... ബെല്ല് അടിച്ചതോന്നും മഹാൻ കേട്ടില്ലേന്നാവോ... അതോണ്ട് ഇനി എനിക്ക് ധൈര്യമായിട്ട്  ക്ലാസിൽ കേറാം ok  ആണോ കുഞ്ഞേ...അറിഞ്ഞില്യ ആരും പറഞ്ഞുല്യ..ഡി കുട്ടി പിശാചെ എങ്കിൽ ചെവി തുറന്നു വെച്ച് കേട്ടോ ഇന്ന് മൊത്തം ഞാനാ ഇങ്ങൾക്ക് ക്ലാസ് എടുക്കുന്നെ....so ഇന്ന് മൊത്തം  പൊന്ന് മോള് പുറത്തു നിക്ക് ട്ടാ... കുട്ടി പിശാച് നിന്റെ കെട്ട്യോളെ പോയ്‌ വിളിക്കടാ കാലമാടാ.... ഡി കോപ്പേ എന്റെ കെട്ട്യോളെ പറഞ്ഞാലുണ്ടല്ലോ.... എന്തെ മുത്തിന് പൊള്ളിയോ... കെട്ട്യോളെ പറഞ്ഞപ്പോ... ഓഹ് sry അയ്നു നിനക്ക് എവിടെലെ കെട്ട്യോള്... അല്ലേലും നിന്നെ യൊക്കെ ആര് കെട്ടാനാ....😁😁😁 ആര് കെട്ടീലേലും നീ കെട്ടേണ്ട കോപ്പേ... അയ്യോ കെട്ടാൻ പറ്റിയൊരു മൊതലും... ഇയാളെ കിട്ടുന്നതിനേക്കാൾ ബേധം ഓടുന്ന ട്രെയിനിനു തലവെക്കുന്നതാ.... എങ്കിൽ മോള് പോയി തലവെച്ചു വായോ... മ്മള് അതും പറഞ്ഞു slow motion ൽ  ക്ലാസിലേക്ക് കേറി.... ശോ ഒരു കണ്ണടയും കൂടെ ണ്ടായിരുന്നുവെങ്കിൽ മ്മള് തകർത്തേനെ...😎😎😎 നമ്മള് പിന്നെ ഓള് നിക്കുന്ന ഭാഗത്തേക്കെ mind ചെയ്തില്ല... കുറച്ച് നേരം അവിടെ നിക്കട്ടെന്ന് സാ...റേ..... എവിടുന്നാ ഇപ്പൊ ഒരു അളിഞ വിളിന്ന് കരുതി പിറകോട്ടു തിരിഞ്ഞു നോക്കുമ്പോ ദോണ്ടെ മ്മള് പെണ്ണതാ 32 പല്ലും കാണിച്ചു ഇളിച്ചു നിക്ക്ണ് ഹോ ഇത്രയും ഭയാനകരമായ ഒരു കാഴ്ച മ്മള് closeup ന്റെ പരസ്യത്തിൽ പോലും കണ്ടിട്ടില്ല... Sry കുട്ടി ചില്ലറയില്ല പോയിട്ട് നാളെ വരൂ.... മ്മളെ വർത്താനം കേട്ട് പെണ്ണ് തുറിച്ചു നോക്കുന്നുണ്ട്... പക്ഷേ പെട്ടെന്നെന്നേ പെണ്ണൊന്നു പുഞ്ചിരിച്ചു... എന്തോ ഒരു വശപ്പിശകുണ്ടല്ലോ... അതെ സാറെ നല്ല കുട്ടിയല്ലേ ഒന്നിങ്ങോട്ട്‌ വരാവോ.... പെണ്ണ് നല്ല കുട്ടിയല്ലേ ന്ന് പറഞ്ഞത് കേട്ടു ഇങ്ങള് നെട്ടണ്ടാ.... സോപ്ടാൻ ഓളെ കഴിഞ്ഞിട്ടേ വേറെ ആളോള്ളൂ...അതോണ്ടന്നേ മ്മള് നല്ല ഗമയിലൊക്കെ ഓളെ അടുത്തേക് ചെന്ന് എന്തായാലും മ്മളെ വിളിച്ചതല്ലേ ഒന്നു ചെന്ന് നോക്കാം.... Hmm... എന്തിനാ വിളിച്ചേ.... അത്.... അത്പിന്നെ..... കുറെനേരായില്ലേ സാറേ.... ഞാൻ ഇവിടെ ഇങ്ങനെ പന്തം കണ്ട പെരുച്ചായിടെ പോലെ നിക്ക്ണ്... ഇനിയെങ്കിലും ഉള്ളിൽ കേറി ഇരിക്കട്ടെ   പ്ലീസ്.... ഇന്റെ രണ്ട് കാലും ഇപ്പൊ switchoff ആകും.... എന്തോ പെണ്ണ് അങ്ങനെയൊക്കെ പറഞ്ഞപ്പോ മ്മക്ക് കുറച്ചു പാവം തോന്നി.... എങ്കിലും അങ്ങനെ വെറുതെ അങ്ങ് വിട്ടാ ശെരിയാവൂലല്ലോ...   Ok...കേറി ഇരുന്നോ പക്ഷേ   ഒരു കണ്ടീഷൻ... നാളെ ക്ലാസിൽ  വരുമ്പോ ഇനി ഞാൻ ക്ലാസിൽ ഇരുന്ന് സംസാരിക്കുകയൊ അദ്ധ്യാപകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊന്നും ചെയ്യുകയോ ഇല്ലാ എന്ന് ഞാൻ  ദൈവത്തെ തൊട്ടു സത്യം ചെയ്യുന്നു... ഇങ്ങനെ  ആയിരം തവണ imposition എഴുതീട്ട്  കേറിയാ മതി... കേട്ടല്ലോ... അല്ലേൽ ഇനിയെന്നും പൊന്ന് മോള് ഇത്പോലെ പുറത്തു തന്നേയാകും... ന്റെ  പടച്ചോനെ... ഇത്  എന്തൊരു കഷ്ട്ടാണ്...ഇതിനും നല്ലത് ഞാൻ ക്ലാസ്സിൽക്ക് പോയിട്ട് കോളേജിലേക്ക് തന്നെ വരാതെ ഇരിക്കുന്നതാ.... എങ്കിൽ നീ വരണ്ട എനിക്ക് അത്രയും സമാദാനം... അയ്യോ.... അങ്ങനെയിപ്പോ ഞാൻ കാരണം ഇയാള് സമദാനിക്കണ്ട... ഞാൻ എഴുതി വരും... പക്ഷേ നാളെ പറ്റൂല നാളെ ഞാൻ കോളേജിൽ വരില്ല... പറ്റില്ല...പറ്റില്ല... പറ്റില്ല.... എനിക്ക് നാളെ തന്നെ കിട്ടണം കേട്ടല്ലോ പറ്റും... പറ്റും... പറ്റും...ഇനി ഇപ്പൊ നാളെ തന്നെ വേണമെന്നുണ്ടെങ്കിൽ പൊന്ന് മോൻ വീട്ടിലോട്ട് വാ... അവിടെ നാളെ എന്റെ engagement ആണ്...  വന്നു മൂക്ക് മുട്ടെ കോയിബിരിയാണിം  തട്ടി ഇന്റെ imposition നും വാങ്ങി പോയ്‌ ക്കോ അല്ലാ പിന്നെ....എന്നോടാ കളി...😎😎 ന്റെ പടച്ചോനെ ഇത് എന്തോന്ന് സാദനം...🤦‍♂️ നിനക്ക് തീരെ അടക്കും ഒതുക്കും ഒന്നും ഇല്ലേ.... ഇല്ലാ എന്തെ... അടക്കി ഒതുക്കി വെച്ച് അലമാരയില് കൊണ്ടു വെക്കാന.... അല്ലടി അടക്കി ഒതുക്കി വെച്ച് വല്ല പുഴയിലോ കടലിലോ കൊണ്ട് പോയി തള്ളാൻ.... ഓഹോ ആ പൂതി അങ്ങട്ട് ഏട്ടാക്കി മടക്കി പോക്കറ്റിൽ ഇട്ടാളി.... പോടീ കോപ്പേ... പോടാ തൊരപ്പാ.... അതും പറഞ്ഞു പെണ്ണ് ഓടി ക്ലാസിൽ കേറി... ഇവളെ ഈ കാട്ടിക്കൂട്ടലൊക്കെ കണ്ടു മ്മക്ക് ഇവളോടുള്ള മുഹബത് കൂടി കൂടി വരുവാ ഇങ്ങനെ പോയാ നാളെ engagement അല്ല നാളെത്തന്നെ മ്മള് ഈ കോപ്പിനെ പിടിച്ചങ് കെട്ടും അല്ല പിന്നെ.... എന്തായാലും നാളെ മ്മള് ഇവളെ വീട്ടിലേക്ക് പോകുന്നില്ല....  എന്തായാലും നിക്കാഹ് ചെയ്തതിനു ശേഷം അറിഞ്ഞ മതി ഓളെ കലിപ്പൻ തന്നെയാ ഓളെ കെട്ടുന്നേന്ന്.... **********************************  ദിനങ്ങളെല്ലാം പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയി...അല്ലേലും അതാർക്കും വേണ്ടി കാത്തു  നിക്കില്ലല്ലോ...ഈ ദിവസങ്ങളിൽ ഒന്നും മ്മള് മ്മളെ പെണ്ണിനെ തീരെ mind ചെയ്തിട്ടില്ല.... എല്ലാം കൊണ്ടും ഓളെ പറ്റെ അവോയ്ഡ് ചെയ്തു...മ്മളെ ഈ അവഗണന കൊണ്ടാകും പെണ്ണിപ്പോ ഒരുപാട് മാറി... മ്മള് ക്ലാസിലെക്ക് വരുമ്പോൾ എന്നെ തന്നെ നോക്കിയിരിക്കും ഞാനവളെ നോക്കുന്നുണ്ടോന്നറിയാൻ...മ്മള് അപ്പൊ അവളെ കാണാത്ത പോലെ ഇരിക്കും.... ഇപ്പൊ പഴേ പോലെ ആരോടും സംസാരിക്കുന്നതോന്നും കാണാറില്ല.... ക്ലാസ് എടുക്കുമ്പോഴും ഇല്ലാ അല്ലാത്തപ്പോഴും ഇല്ലാ... എപ്പോ നോക്കിയാലും ഒരു വിശാദ ഭാവം...അങ്ങനെ  ഒരിക്കെ ക്ലാസ് കഴിഞ്ഞു പുറത്തേകിറങ്ങുമ്പോഴാ അപ്രതീക്ഷിതമായി പെണ്ണ് ഓടി വന്നു എന്റെ കയ്യിൽ കേറി പിടിച്ചു നിർത്തിയത് എന്തിനാ...എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ അതിനു മാത്രം എന്ത് തെറ്റാ ഞാൻ സാറിനോട്‌ ചെയ്തേ.... സാറിന്റെ ക്ലാസിൽ ഞാൻ ആദ്യമൊക്കെ സംസാരിച്ചിരുന്നു എന്നുള്ളത് ശെരിയാ....പക്ഷേ ഇപ്പൊ ക്ലാസ്സിൽ പോയിട്ട് നേരാ ചൊവ്വേ  ഞാൻ ആരോടേലും സംസാരിക്കുന്നത് സാർ കണ്ടിട്ടുണ്ടോ.... സാറിന്റെ ക്ലാസിൽ ശ്രദ്ധിക്കാതെ ഇരുന്നിട്ടുണ്ടോ.... എന്നിട്ടും എന്തിനാ എന്നോട് ഈ അകൽച്ച.... വേണേൽ രണ്ട് ചീത്ത വിളിച്ചോ... പക്ഷേ എന്നോട് മിണ്ടാതെ മാത്രം ഇരിക്കല്ലേ... അതുമാത്രം എനിക്ക് സഹിക്കാൻ പറ്റുന്നില്ല....😔😔😔 അത്രയും പറഞ്ഞു പെണ്ണ് ഒരു പൊട്ടിക്കരച്ചിലായിരുന്നു...ഈ കണ്ണീരിന്റെ അർത്ഥം അവൾക്ക് ഞാൻ അത്രയ്ക്ക് പ്രിയപ്പെട്ടതാണെന്ന് അല്ലേ... എന്തോ അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞുവന്ന പോലെ... പിന്നെ അവിടെ നിക്കാൻ തോന്നിയില്ല ബൈക്ക് എടുത്തു എങ്ങോട്ടാന്നില്ലാതെ പോയി.... ************************************ അങ്ങനെ ഇന്നാണ് ഞാൻ കാത്തിരുന്ന ആ രാവ്.... കൂടെ നിങ്ങളും.... എന്റെ പെണ്ണിന്റെ  കഴുത്തിൽ ഓളെ കലിപ്പൻ  സാറ് മഹറു ചാർത്തുന്ന ദിനം.... എന്താന്നറിയില്ല ഹാർട്ട് ഒക്കെ വല്ലാതെ ഇടിക്കുന്നുണ്ട് പെണ്ണ് എന്നെ കണ്ടാ കടിച്ചു കീറോന്നാവോ....അന്നത്തെ ആ സംഭവത്തിനു ശേഷം മ്മള് പിന്നെ ഞാൻ ഓളെ മുന്നിൽ പോയിട്ടില്ല.... എന്തിനു കോളേജിൽ വരേ പോയിട്ടില്ലാന്നെ ഇനിയെന്തായാലും ഇന്ന് കാണാം എന്ന് കരുതി.... അങ്ങനെ നിക്കാഹോക്കെ നല്ല റാഹത്തായിട്ടന്നെ നടന്നു.... പടച്ചോന്റെ  പൊരുത്തത്തോട് കൂടെ  ഓളെ വാപ്പച്ചി ഓളെ എനിക്കിണയാക്കി തന്നു... ഇനി ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട്... വേറെ ഒന്നുമല്ല  മ്മളെ  മഹർ ഓൾക്ക് ചാർത്തി കൊടുക്കണം....ലാ ഹൗലു വലാ.... പെണ്ണ് എങ്ങനെ പ്രതികരിക്കുമെന്ന് അല്ലാക്കറിയാ.... മ്മള് മഹറേടുത്ത് അവളുടെ മുറിയിലേക്ക് നടന്നു.... ന്റെ പടച്ചോനെ......കല്യാണം കൂടാൻ  വന്ന സകല തെണ്ടികളും ഈ മുറിക്കകത്തന്നെ ഉണ്ടല്ലോ.... ഇതിപ്പോ എട്ടിന്റെ പണിയാവുംന്നാ തോന്നുന്നേ.... എന്താപ്പോ ചെയ്യാ ഒരു ബൾബും കത്തുന്നില്ലല്ലോ....   ഹാ കിട്ടി പോയി... മ്മള് എന്റെ പെണ്ണിനെയും വായിനോക്കി അവിടെ നിക്കുന്ന എന്റെ പെങ്ങളുട്ടിയെ വിളിച്ചു.... ആള് മ്മക്ക്  ഇത്തിരി പാരയാണെങ്കിലും ഈ കാര്യത്തിലൊക്കെ പെണ്ണ് നല്ല സഹായംആണ്.... പോരാത്തതിന് എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഓൾക്കറിയുകയും ചെയ്യാം.... മ്മള് ഓളെ സോപ്പിട്ട് എല്ലാരിമം പുറത്താക്കാൻ പറഞ്ഞു.... ഹോ പോകുമ്പോ ഓരോര്ത്തരുടെ നോട്ടം കാണണം.. ന്റെ അല്ലോഹ്.... ഇവരോട് ഞാൻ ഈ മുറി എനിക്ക് വാടകക്ക് തരോന്ന് ഒന്നും അല്ലല്ലോ ചോദിച്ചത്...bloody ബന്ധുവാസീസ്.. ഹും....😤😤😤 അങ്ങനെ എല്ലാരും കളം വിട്ട്  ലാസ്റ്റ് മ്മളെ പെങ്ങളുട്ടി ഒരു all the best ഉം തന്നു വാതിലും ചാരി പോയി കുരിപ്പേ...നിനക്ക് ആ വാതിൽ ഒന്നു  അടച്ചു പോയ്‌കൂടായിരുന്നോ....☹️☹️  പെണ്ണ് അപ്പോളും താഴെക്ക് നോക്കി നിക്കാ...ന്റെ പടച്ചോനെ ഇനി ഇവളെ കെട്ടാൻ ഭൂമിന്നാണോ ആള് വരുന്നേ ഇവള് ഇങ്ങനെ താഴേക്കു കണ്ണും നട്ടു നിക്കാൻ.... ഹാ എന്താച്ച ആവട്ടെ... മ്മള് പതിയെ ഓളെ അരികിലേക്ക് നടന്നു...എന്റെ മഹറു  ആ കഴുത്തിൽ അണിയിച്ചു..ഇപ്പൊ പെണ്ണിന് എന്തോ ഒന്നൂടെ  മൊഞ്ചത്തി ആയ പോലെ... പക്ഷേ എന്തോ ആ കണ്ണിൽ കണ്ണുനീര് ഊർന്നു നിൽക്കുന്നുണ്ട്... മ്മള് പതിയെ ഓളെ മുഖം പിടിച്ചുയർത്തി ഡി കാന്താരി എന്തിനാടി ഈ കണ്ണ് നിറക്കുന്നത്... അതും പറഞ്ഞു മ്മള് നന്നായോന്ന് ഇളിച്ചു കൊടുത്തു... പെണ്ണ് കണ്ണൊക്കെ തിരുമ്മി വീണ്ടും വീണ്ടും മ്മളെ തന്നെ നോക്കുന്നുണ്ട്... നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെയാ നിന്റെ കലിപ്പൻ... ഞാൻ തന്നെയാ ഇപ്പൊ നിന്നെ നിക്കാഹ് ചെയ്തതും..നിന്നിൽ ഈ മഹർ അണിയിച്ചതും... ഇനി മുതൽ മ്മള് പഠിപ്പിക്കുന്ന സാർ അല്ലാട്ടോ പഠിപ്പിക്കുന്ന കെട്ട്യോനാ.... ഇതു കേട്ടതും പെണ്ണ് തുടങ്ങീലേ അറ്റാക്ക്.... അവിടെയുള്ള സകല വസ്തുക്കളും എടുത്തു മ്മളെ എറിഞ്ഞു... പൊയ്ക്കോ എന്റെ മുന്നീന്ന് എനിക്കിനി കാണേണ്ട ഇങ്ങളെ ന്നും പറഞ്... ഇപ്പൊ ഇങ്ങൾക്ക് മനസ്സിലായില്ലേ ഇത് മുൻകൂട്ടി കണ്ടിട്ടാ ഞാൻ എല്ലാരിം get out അടിച്ചതെന്ന്   ഹി ഹി... കൊറേ മ്മള് ഒക്കെ കൊണ്ട്  നിന്ന്.... പിന്നെ ചടച്ചപ്പോ ഒന്നും നോക്കീല പതിയെ ഓളെ അടുത്തേക്ക് നടന്നു ആ കൈ രണ്ടും പിടിച്ചു വെച്ച്... എന്തിനാന്നല്ലേ അല്ലേൽ പെണ്ണ് അപ്പോഴത്തെ ഹാലിൽ മ്മള് മുഖത്തിക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചാലോ ചുമ്മാ ഒരു സ്വയരക്ഷക്ക് ഇരിക്കട്ടെന്ന്...😄😄 അപ്പൊ പെണ്ണ് ഒന്നയഞ്ഞു... പതിയെ  മ്മള് ഓളെ  നെഞ്ചോടു ചേർത്ത് പിടിച്ചു ആ കാതോരം പോയി ഒരു സോറിയും  പറഞ്ഞു ചുമ്മാ കടക്കട്ടേന്ന്...പെട്ടന്ന് പെണ്ണ് എന്നെ ഇറുക്കി പിടിച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു... എന്തിനാ.... എന്തിനാ എന്നെ പറ്റിച്ചേ.... ഇത്രയും കാലമായി ഒരിക്കലെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ എന്നോട് ഇങ്ങളാണ് എന്നെ കെട്ടുന്നത് ന്ന്...  എങ്കിൽ ഇത്രെയും കാലം എനിക്ക് ഉള്ളു നീറി ജീവിക്കേണ്ടി വരുമായിരുന്നോ.... ആ മുഖം ഒരു നോവായി എന്റെ ഖൽബിലിട്ട്  കൊണ്ട് നടക്കേണ്ടി വരുമായിരുന്നോ..... സച്ചൂ.... അതെ ഇഷ്ട്ടായിരുന്നു ഈ സച്ചൂന് ഒരുപാട് ഒരുപാട്.... ആ ഇഷ്ട്ടകൂടുതൽ കൊണ്ടാ ഓരോ തവണ  വഴക്കുണ്ടാക്കി നടന്നിരുന്നെ.... ആദ്യമൊക്കെ വെറുമൊരു കൗതുകമായിട്ടേ  അതിനെ കണ്ടിരുന്നോള്ളൂ.....പിന്നീട് എപ്പോളോ ഇങ്ങളെന്നോട് അകൽച്ച കാണിച്ചു നടന്നപ്പോ... എന്നെ പറ്റെ അവോയ്ഡ് ചെയ്തപ്പോ... മനസ്സിലാക്കുകയായിരുന്നു ഞാൻ,,, സച്ചൂന് ഈ കലിപ്പന്റെ  കലിപ്പ്  ഇല്ലാതെ പറ്റില്ലാന്ന്.... ഈ നേരം വരെ ചങ്ക് പൊട്ടിയാ ഒരു കാഴ്ച വസ്തു കണക്കെ  ഇവിടെ ഇങ്ങനെ നിന്നിരുന്നെ ... ഇങ്ങളെ മനസ്സിലിട്ട് മറ്റൊരുത്തന്റെ മഹർ അണിയാൻ എനിക്ക് കഴിയില്ലായിരുന്നു... ഓരോ വാക്ക് പറയുംമ്പോഴും ഒപ്പം തന്നെ  പെണ്ണിന്റെ പിടിയും മുറുകുന്നുണ്ട്....പതിയെ മ്മള് ഓളെ എന്നിൽ നിന്ന് അടർത്തി മാറ്റി ആ കവിളിൽ എന്റെ അധരങ്ങൾ ചേർത്ത് വെച്ച് അങ്ങനെ നിന്ന്...പെണ്ണും എന്നെ ചേർത്ത് പിടിക്കുന്നുണ്ട്.... ആഹാ  ഇവിടെ വല്ല മൂന്നാം ലോക മഹായുദ്ധവും നടക്കുംന്ന് വിചാരിച്ചിട്ടാ മ്മളെ എല്ലാരേയും ഇവിടുന്ന് get out അടിച്ചേ... ന്നിട്ടിപ്പോ ഇവിടെ വന്നപ്പോ കട്ട റൊമാൻസും.... എന്തോന്നാ സച്ചു   അപ്പോ ഇത്രേ ഒള്ളു നിന്റെ പിണക്കൊക്കെ....  അതും പറഞ്ഞ മ്മളെ പെങ്ങളെ entry കോപ്പ് ഒക്കെ നസിപ്പിച്ച് 😐 അയ്നു ആര് പറഞ്ഞു അന്നോട് ഞങ്ങള് പിണങ്ങീന്ന്.... ഞങ്ങളൊരിക്കലും പിണങ്ങൂല അല്ലേ ഖൽബു.... ഓഹോ വല്ലാതെ ഒളിപ്പിക്കണ്ട ആ വായേലെ വള്ളം വറ്റും... ആരാപ്പോ എനിക്കിട്ട് തങ്ങിയത് ന്ന് നോക്കുമ്പോ വേറെ ആര് മ്മളെ കാന്താരി....അല്ലാതാരു പിന്നെ സച്ചൂ ഇനി എന്തായാലും അനക്  കൂളായിട്ട് തന്നെ ക്ലാസിന്ന് സംസാരിക്കാലോ... ഇപ്പോ പഠിപ്പിക്കുന്ന സാറിനെ പേടിക്കണ്ടല്ലോ.... എന്തോ... എങ്ങനെ... ഇനിയാണ് മോളേ അന്റെ നാത്തൂന്  ശെരിക്കും പേടിക്കുന്നെ.... അത് പക്ഷേ പഠിപ്പിക്കുന്ന സാറിനെ ആകൂല... പഠിപ്പിക്കുന്ന ഈ കെട്ട്യോനെ ആകും..   ഹ ഹ ഹ അതും പറഞ്ഞു മ്മള് ഓളെ നോക്കിയപ്പോ പെണ്ണുണ്ട് വായും പൊളിച്ചു നിക്ക്ണ്..... സച്ചു നീ പെട്ടു മോളേ പെട്ടു അവസാനിച്ചു..... നന്നായോ എന്നറിയില്ല വായിച്ചു കഴിഞ്ഞാൽ ഇങ്ങളെ ഒക്കെ അഭിപ്രായം അറിയിക്കണം ട്ടോ... മ്മളെ കട്ടക്ക് സപ്പോർട്ട് ചെയ്ത എല്ലാരോടും ഇമ്മിണി ബല്യ താങ്ക്സും ആകാശം മുട്ടെള്ള സ്നേഹവും 😁😁😁😁😁😁😁 സ്നേഹത്തോടെ Shalu Shas
3.9k കണ്ടവര്‍
18 മണിക്കൂർ
#

📔 കഥ

full part #PUBG ~ജൗഹർ കെ അരൂർ ~ ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കാൻ വേണ്ടി എണീക്കാൻ വേണ്ടി കണ്ണ് തുറന്നപ്പോഴാണ് ഞാനാ അശിരീരി കേള്ക്കുന്നത്. കാത് കൂർപ്പിച്ചു വെച്ചപ്പോ മനസിലായി അത് അശിരീരി അല്ല കഴിഞ്ഞ ആഴ്ച ഞാൻ മഹറണിയിച്ചു കൊണ്ട് വന്ന എന്റെ കെട്ട്യോൾ ഉറക്കത്തിൽ പിച്ചും പേയും പറയുന്നതാണ് എന്ന്. "ഞാൻ ഉച്ചത്തിൽ സംസാരിക്കില്ല ഇക്ക ഉണ്ട് അടുത്ത് ഉറങ്ങുന്നു ".. ഈ അശിരീരി പോലുള്ള ശബ്ദം കേട്ടപ്പോ എന്റെ നെഞ്ചോന്നു നീറി, കെട്ട്യോൾ ഉറക്കത്തിലല്ല സ്വബോധത്തിലാണ് സംസാരിക്കുന്നത് എന്ന കാര്യം എനിക്ക് ബോദ്യമായി. കല്യാണം കഴിഞ്ഞു ഒരാഴ്ച കൊണ്ട് തേപ്പും വാങ്ങി വീട്ടിലിരിക്കേണ്ടി വരുന്ന അനന്തമായ ഭാവി എന്റെ മനസിൽ തെളിഞ്ഞ് വന്നു. ദൈവമേ.... ഞാൻ ഉറക്കം നടിച്ചു അവളുടെ ഇനിയുള്ള സംസാരം കേള്ക്കാൻ വേണ്ടി കാതും കൂർപ്പിച്ചിരുന്നു. നാളെ രാവിലെ ഒന്നായിക്കോട്ടെ, ഓളെ ബാപ്പാനെ വിളിച്ചിട്ട് രണ്ടു പറയണം,. കൊടുത്ത മഹർ തിരികെ തന്ന് കൊണ്ട് പോവാൻ പറയണം മൂപ്പരെ പുന്നാര മോളെ. രണ്ടായിരത്തഞ്ഞൂറു പേരെ വിളിച്ചു നാടും നാട്ടാരും ആടിത്തിമർത്ത എന്റെ കല്യാണ ദിനം ഓർത്തു പോയി ഞാൻ, ആഹ്ലാദ പൂർവ്വം കല്യാണപന്തലിൽ ഓടി നടന്നു മരുമോളെ കൂട്ടക്കാർക്കും കുടുംബക്കാർക്കും പരിചയപ്പെടുത്തിയ എന്റുമ്മ, മരുമോളുടെ വീട്ടുകാരുടെ പുണ്യം നാട്ടിലെ കാരണവന്മാരുടെ മുന്നിൽ നെഞ്ച് വിരിച്ചു പറഞ്ഞ ഉപ്പ, ഓടി പാഞ് അതിഥികളെ സൽക്കരിച്ച പെങ്ങന്മാർ.... അങ്ങനെ ചിന്ത കാടു കേറി പോയി "എന്നെ രക്ഷിക്ക്, ഞാൻ പെട്ടു " അവളുടെ ശബ്ദം കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു. രണ്ടും കല്പ്പിച്ചു ഞാൻ എഴുന്നേറ്റ് അവളുടെ പുതപ്പ് വലിച്ചു മാറ്റി. അപ്രതീക്ഷിതമായ എന്റെ ഉണർച്ചയിൽ അവൾ ഞെട്ടി എണീറ്റു അവളുടെ കയ്യിൽ നിന്നും മൊബൈൽ എന്റെ മടിയിലേക്ക് തെറിച്ചു വീണു. ആരോടാണ് അവളീ നാട്ടപതിരക്ക് കുറുകുന്നത് എന്ന് നോക്കാൻ ഞാൻ ഫോണെടുത്തു 'PUBG'. oh my god,, U r a pubg girl...? ഞാനവളെ അത്ഭുത പൂർവ്വം നോക്കി. കല്യാണം കഴിഞ്ഞും PUBG കളിച്ചു നടന്നാൽ പെണ്ണ് അവളുടെ പാട്ടിനു പോകും എന്ന ഉമ്മയുടെ ഉപദേശം ഒരശിരീരി പോലെ എന്റെ കാതിൽ മുഴങ്ങി. ഡി കോപ്പേ ഈ നാട്ടപതിരക്ക് ഈ ഞാനിവിടെ ഉണ്ടായിട്ടും നീ കൂട്ടുകാരികൾക്കൊപ്പം PUBG കളിക്കുന്നോ... ? ഞാൻ അല്പം ദേഷ്യത്തോടെത്തന്നെ ചോദിച്ചു. അത്... അത് പിന്നെ.... കൂട്ടുകാർ വിളിച്ചു ശല്യം ചെയ്തപ്പോ... അവൾ കിടന്ന് പരുങ്ങി ചാർജിനിട്ട ഫോണെടുത്ത് ഓൾടെ മടിയിൽ തല ചായ്ച്ച് ഞാനും PUBG തുറന്നു. ബാ നമുക്ക് രണ്ടാക്കും കളിക്കാം., അവരോടു പോകാൻ പറ. ഹല്ല പിന്നെ ശുഭം.
14.9k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part പകൽ മാന്യന്മാരുടെ സമത്വം **** **** **** **** **** **** ഇറുകിയ വസ്ത്രങ്ങൾക്കിടയിലൂടെ തുറിച്ചു നിൽക്കുന്ന ഭാഗങ്ങളിലേക്ക് കണ്ണും നട്ടയാൾ പുലമ്പി. "ഇവളുമാർക്ക് മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടെ...ഇതിപ്പോ ആണുങ്ങളെക്കാളും കഷ്ടമാണല്ലോ..." പർദയിട്ടു ഹിജാബ് ധരിച്ചു റോഡരികിലൂടെ നടന്നു പോകുന്ന യുവതിയെ നോക്കിയയാൾ പരിഹസിച്ചു. " പിന്നെ... ഇവളുമാരുടെയൊക്കെ വിചാരം നമ്മൾക്കൊക്കെ കേറി പിടിക്കാൻ മുട്ടി നിൽക്കുവാണെന്നാ...കഷ്ടം..." സുഹൃത്തിന്റെ മകൾ അച്ഛനോട് ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഉപദേശകനായി. "എടാ...പെണ്മക്കളാണെന്നു കരുതി അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കരുത്...അവരും പഠിക്കട്ടെ..." സ്വന്തം മകൾ ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ആക്രോശിച്ചു. "പിന്നെ...നീ ഇനി കൊറേ പഠിച്ചിട്ട് എന്തുണ്ടാക്കാനാ... നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ചിട്ടു വേണം മനസ്സമാധാനമായൊന്ന് ഉറങ്ങാൻ...വേണേൽ നിന്നെ അവൻ പഠിപ്പിച്ചോളും..." അയൽപക്കക്കാരന്റെ ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ പിന്തുണ നൽകി. "അല്ലേലും നിങ്ങളീ വീട്ടുജോലിയും ചെയ്തു കുട്ടികളെയും നോക്കി മാത്രം നടന്നാൽ പോരല്ലോ... ഇതാകുമ്പോൾ ഒരു വരുമാനവുമാകും..." സ്വന്തം ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ കണ്ണുരുട്ടി. "പോടീ അവിടുന്ന്...പെണ്ണുങ്ങൾ സമ്പാദിച്ചു തിന്നേണ്ട ഗതികേടൊന്നും ഇതുവരെ ഈ കുടുംബത്തിന് വന്നിട്ടില്ല...നീ ഈ വീട്ടിലെ പണി മാത്രം എടുത്താൽ മതി...അവളുടെയൊരു കുടിൽ വ്യവസായം..." കമുകിയോടോപ്പം കടൽതീരത്തിലൂടെ കൈകോർത്തു നടക്കുമ്പോൾ പ്രണയാർദ്രമായി അയാൾ മൊഴിഞ്ഞു. "നമുക്ക് പാതിരാത്രിയിൽ ബുള്ളറ്റിൽ ഉലകം ചുറ്റണം...സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോൾ തട്ടുകടയിൽ നിന്നും ദോശ കഴിക്കണം... പെണ്ണേ... നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഞാനുണ്ട് കൂടെ..." പെങ്ങളെ കാമുകന്റെ കൂടെ കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു. "എടീ...കണ്ടവന്റെ കൂടെ ഊര് തെണ്ടി നടക്കാനാണോ നിന്നെ കോളേജിൽ വിടുന്നത്... നീയീ കുടുംബത്തിന്റെ മാനം കാലയുമോടീ... നീയിനി ഈ വീടിന്റെ പുറത്തിറങ്ങുന്നത് ഞാനെങ്ങാനും കണ്ടാൽ...ആഹ്..." ആത്മാർത്ഥ സുഹൃത്ത് അയൽക്കാരിയുമായി സല്ലപിച്ച കഥ കേട്ട് അയാൾ ചിരിച്ചു. "കൊച്ചുകള്ളാ... എങ്ങിനെ സാധിച്ചെടുത്തു... അല്ലേലും പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്കൊരു പ്രത്യേക കഴിവാണല്ലോ... നിന്നെ പോലെയൊക്കെ ആയാൽ മതിയായിരുന്നു..." ഭർത്താവ് മരിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും ഒരുത്തനെ നാട്ടുകാര് പിടിച്ചപ്പോൾ അയാളിൽ സദാചാരം ഒലിച്ചിറങ്ങി. "എന്തിന്റെ കഴപ്പാണ് അവൾക്ക്... ഇതിപ്പോ ആദ്യമായിട്ടൊന്നുമായിരിക്കില്ല... മാന്യന്മാർ തമാസിക്കുനിടത്തു ഈ വക പരിപാടിയൊന്നും പറ്റില്ല... അയ്യേ..." കാമം ശമിപ്പിക്കാൻ മറ്റൊരുത്തിയുടെ ചൂട് പകരുമ്പോൾ അയാൾ ഉന്മാദത്തിൽ കൊഞ്ചി. "പെണ്ണേ...എന്തൊരഴകാണു നിനക്ക്...നീയെന്നെ മത്തു പിടിപ്പിക്കുന്നു... നിന്നിലെ മധു എനിക്ക് ആവോളം നുകരണം..." നാട്ടിലെ ലോഡ്ജിൽ നിന്നും വേശ്യാവൃത്തിക്ക് വന്ന സ്ത്രീകളെ കണ്ടയാൾ കാർക്കിച്ചു തുപ്പി. "നാണവും മാനവുമില്ലാത്തവള്മാര്... ജീവിക്കാനാണേൽ വേറെ വല്ല പണിയുമെടുത്തു ജീവിച്ചൂടെ..." അവസാനം അയാൾ ഫേസ്‌ബുക്കിലൂടെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചു വാചാലനായി. "സ്ത്രീ പുരുഷന്റെ പുണ്യമാണ്. അവളുടെ ആഗ്രഹങ്ങൾക്ക് നാം ഒരിക്കലും കടിഞ്ഞാണിടരുത്. അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കുന്നവളാണ് സ്ത്രീ. പരിമിതികളുടെ വേലികെട്ടുകൾക്കുള്ളിൽ നിന്നും അവളെ മോചിതയാക്കുക. സമൂഹത്തിന്റെ നിരപ്പിലേക്ക് അവളെ ഇറക്കി വിടുക. സ്ത്രീയെന്നത് ഭീരുത്വത്തിന്റെയോ അടിമത്വത്തിന്റെയോ പര്യായമല്ല.., അവൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്...!!!" ✍സുൽത്താൻ
11.4k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part "ഇവർക്കിത് വയസ്സുകാലത്ത് എന്നാത്തിന്റെ കേടാ..... തള്ളയ്ക്കും മോൾക്കും ഒരുമിച്ച് പോയി .പ്രസവിക്കാം....." രമണിച്ചിറ്റയുടെ അടക്കിയുള്ള സംസാരം ഭാരതിയമ്മയോടു ആണെങ്കിലും അടുത്തു നിന്ന അവളുടെ ചെവികളിലും പതിഞ്ഞു. " നാലഞ്ച് മാസം കഴിഞ്ഞാൽ കൊച്ചിന്റെ കല്ല്യാണമാ... അവരുടെ മുൻപിൽ പെണ്ണിന്റെ അമ്മ നിറവയറും താങ്ങിപ്പിടിച്ച് നില്ക്കേണ്ടി വരുന്നത് നാണക്കേടു തന്നെയാ" " ചെറുക്കന്റ വീട്ടുകാര് നാണക്കേടു ഭയന്ന് ഈ കല്ല്യാണം വേണ്ടന്ന് വെക്കുമോ എന്നാണ് എന്റെ പേടി" രമണിച്ചിറ്റയുടെ വാക്കു കേട്ട അവളുടെ ഉള്ളൊന്നു പൊളി നാലു മാസം കഴിഞ്ഞാൽ തന്റെ വിവാഹം ആണ്. നാലു മാസം കഴിഞ്ഞാൽ നിഖിലേട്ടൻ നാട്ടിലെത്തും... നിഖിലേട്ടനുമായിട്ടുള്ള ഞങ്ങൾടെ വിവാഹം ഉറപ്പിച്ചുവെച്ചിരിക്കുന്നതാണ്.. അതിനിടയിൽ അമ്മ ഗർഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ തനിക്ക് നാണക്കേടു തുടങ്ങിയതാണ്... പലരുടെയം അടക്കം പറച്ചിലും പരിഹാസച്ചിരികളും അവളേ വല്ലാതെ വേദനിപ്പിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ വൈകിയാണ് ഞാൻ പിറന്നത്. അമ്മയുടെ നാല്പതാമത്തെ വയസിൽ. കാത്തിരുന്നു കിട്ടിയതായനാൽ ഒരുപാട് സ്നേഹം തന്ന് ഈ ഇരുപത് വർഷങ്ങൾ...' പക്ഷേ.. ആ ഇരുപത് വർഷം വേണ്ടി വന്നു പിന്നീടൊരു കുഞ്ഞുണ്ടാവാൻ.....ഇന്ന് അറുപത് തികഞ്ഞ അമ്മയുടെ വയറിലേക്കു നോക്കിയ അവൾക്ക് അവരോടു പുശ്ഛം തോന്നി. അവൾ അമ്മയോടു് പലതവണ പറഞ്ഞു നോക്കി കുഞ്ഞിനേ കളയാം എന്ന്.... അമ്മ കരയുക മാത്രം ചെയ്തു. ഒന്നും മിണ്ടിയില്ലാ കുഞ്ഞിനോട് ഉള്ള വെറുപ്പ് ദിവസങ്ങൾ കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. മനസുകൊണ്ട്‌ കുഞ്ഞിനേ അവൾ പൂർണ്ണമായും വെറുത്തു. അവളുടെ വിവാഹം മുടങ്ങാതിരിക്കാൻ അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവൾ നിഖിലിനേ അത്രയേറേ സ്നേഹിച്ചിരുന്നു. നിഖിലിന്റെ നിലപാട് ഉറച്ചതായിരുന്നു. അവൾ അവളേത്തെ വിവാഹം കഴിച്ചു... വിവാഹദിവസം എത്തിയ അഥിതികൾ അമ്മയുടെ വയറിലേക്കു നോക്കിച്ചിരിയ്ക്കുന്നതും അടക്കം പറയുന്നതും കണ്ട അവൾ നാണക്കേടുകൊണ്ട് ഉരുകിപ്പോയി. വർഷങ്ങൾ കഴിയവേ അവളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായി 'തനിക്കൊരു കുഞ്ഞ്.' എന്ന സ്വപ്നം മരുന്നുകളും മന്ത്രങ്ങളും ഫലിച്ചില്ലാ. ഓരോ തവണയും തന്റെ വീട്ടിലെത്തുമ്പോൻ കുസൃതിയോടു ചിരിക്കുന്ന അപ്പുവിനേ കണ്ട അവളുടെ നെഞ്ചിലെ വെറുപ്പിന്റെ മഞ്ഞുരുകിക്കൊണ്ടിരുന്നു. ഇന്നവൾ അവനേക്കാണാനായി, കൊഞ്ചിക്കാനായി ഓടിയെത്താറുണ്ട്.... പോകാൻ നേരം സങ്കടം നിറയും അവളിൽ ... അവളുടെയും അമ്മയുടെയും കണ്ണു നിറയും. ഒരിക്കൽ അമ്മ പറഞ്ഞു..: "നീ ഈ കാത്തിരിക്കുന്നതു പോലെ കാത്തിരുന്നതാ ഞങ്ങള് നിനക്കായി.,, പിന്നീട് ആഗ്രഹിച്ചപ്പോഴൊന്നും ദൈവം തന്നില്ലാ.. അവസാനം തന്നു. അതാ അന്നു നീ പറഞ്ഞപ്പോൾ കളയാതിരുന്നത് " നിറകണ്ണുകളോടു അവൻ അപ്പുവിന് തുരുതുരാ മുത്തം നല്കി. " ഞാനിവനേ കുറച്ചു ദിവസം കൊണ്ടുപോയിക്കോട്ടെ അമ്മേ: " വിതുമ്പിക്കൊണ്ട് പറഞ്ഞു. ഹരികുമാർ വെണ്മണി
13.4k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part സായിപ്പിനോടൊപ്പം ഒരു രാത്രി "" നീ പോകാൻ തന്നെ തീരുമാനിച്ചോ.,? "" ശ്രേയ ഭീതിയോടെ ചോദിച്ചു. "" ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി....കിട്ടുന്നത് ഒരു ലക്ഷമാ..എന്റെ നെക്സ്റ് സെം ഫീസിന് ചാച്ചക്കു കഷ്ടപ്പെടേണ്ടി വരില്ല " ഞാൻ അവളെ നോക്കി കണ്ണിറുക്കി.. ""ഡി, ..എന്നാലും ..വേറെ എന്തെങ്കിലും വഴി നോക്കിയാലോ..ഇതു തന്നെ വേണോ? "" "" ഇതിനേക്കാൾ നല്ല വേറെ വഴിയില്ല മോളെ..ഓരോ മാസവും നൂറു കാര്യങ്ങൾ മാറ്റിവച്ചാ ചാച്ച ഹോസ്റ്റൽ ഫീ അടക്കുന്നത്.. ഇവിടുത്തെ അച്ചാർ കമ്പനിയിൽ പാർട് ടൈം ജോലി ചെയ്താ ബാക്കി കാര്യങ്ങൾക്ക് ഒപ്പിക്കുന്നത്..നിനക്കെല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ..'' "" ന്നാലും ഇത് കേട്ടേ പിന്നെ എന്റെ സമാധാനം പോയി.. നീ ഒന്നു കൂടിയൊന്നു ആലോചിക്ക് '' "" ഇനി ഇതിൽ കൂടുതൽ ഒന്നും ആലോചിക്കാനില്ല.. ഈ ചാൻസ് എപ്പോഴും കിട്ടിയെന്നു വരില്ല..വന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടിയെറിയല്ലേഡി."' "" ഡീ, വീട്ടിലെങ്ങാനുമറിഞ്ഞാൽ...'' "" അറിയില്ല..നീ ഇനി വിളിച്ചുകൂട്ടി അറിയിക്കാതിരുന്നാ മതി.."' ""സേഫ്റ്റിക്കു നീ എന്തെങ്കിലും കരുതിയിട്ടുണ്ടോ ?"" "'ഒക്കെയുണ്ട്..നീ പേടിക്കാതെ ഇവിടെ വല്ല നാമവും ജപിച്ചിരിക്ക്.. അപ്പോഴേക്കും ഞാനിങ്ങെത്തും.."' അവളുടെ മുഖത്തെ പേടി മാറിയിട്ടില്ല..ഇന്ന് രാവിലെ മുതൽ തുടങ്ങിയതാ... അങ്ങോട്ടും ഇങ്ങോട്ടും നടപ്പും...നഖം കടിച്ചുള്ള ഇരിപ്പും..ഒരു ഇരുപ്പുറക്കാത്ത അവസ്ഥ.. ഉള്ളിൽ എനിക്കും ഭയമുണ്ട്.. പക്ഷെ അത് പ്രകടിപ്പിച്ചാൽ, പിന്നെ പോകാനവൾ സമ്മതിക്കില്ല.. ചാച്ചനോട് ഒളിച്ചു ജീവിതത്തിലിന്ന് വരെ ഒരു കാര്യവും ചെയ്തിട്ടില്ല.. എല്ലാം പറയണം..ഇപ്പോഴല്ല..എല്ലാം കഴിഞ്ഞ്.. ചാച്ചനെന്നെ മനസ്സിലാവാതെ ഇരിക്കില്ല..ഇപ്പോൾ സമയം നാല്..ആറുമണിക്ക് ഹോട്ടലിൽ നിന്നും വണ്ടിയെത്തും..ചാച്ചനെ വിളിക്കണം... ആ ശബ്ദമൊന്നു കേൾക്കണം..മനസ്സുകൊണ്ട് മാപ്പു ചോദിക്കണം.. ഫോൺ ബെല്ലടിച്ചു കഴിയാറായപ്പോഴാണ് എടുത്തത്.. "" ഹലോ.. എന്താ മോളെ ..ഈ നേരത്തു നീ വിളിക്കാറില്ലല്ലോ..ചാച്ചൻ പറമ്പിൽ നനക്കുകയായിരുന്നു..അതാ വൈകിയത്.."' ചാച്ചന്റെ കിതപ്പ് കേൾക്കാനുണ്ടായിരുന്നു. "' ഒന്നുമില്ല ചാച്ചാ..വെറുതെ വിളിച്ചതാ..ശബ്ദമൊന്നു കേൾക്കണമെന്നു തോന്നി.. അമ്മച്ചിയും റോസിയുമെന്തിയേ "' ''അവരും നനക്കാൻ ഒപ്പമുണ്ട് മോളെ..എന്നതാ..'' ""ഒന്നുമില്ല ചാച്ചാ..അവരോടു പറഞ്ഞാൽ മതി..''ശബ്ദം ഇടറാതിരിക്കാൻ പരമാവധി ശ്രമിച്ചു "" മോൾക്കെന്തെങ്കിലും വിഷമമുണ്ടോ ? ചാച്ചൻ 2ദിവസം കഴിഞ്ഞങ്ങോട്ടു വരാം..'' ""ഒന്നുമില്ല ചാച്ചാ....ചാച്ചൻ വരേണ്ട..അടുത്തയാഴ്ച ഞാനങ്ങോട്ടു വരുന്നുണ്ട്..ഞാൻ വെക്കുവാണേ.."" സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം തോന്നി..ഉള്ളിലെ ഭയം ചെറുതായി നീങ്ങിയപോലെ. ശ്രേയ അപ്പോഴും നഖം കടിച്ചു ചിന്തിച്ചിരിപ്പുണ്ട്.. "' ഡി, നാളെയാകുമ്പോഴേക്കും ആ വിരൽ മൊത്തം തിന്നുതീർക്കുമോ..ഒന്നുമില്ലെങ്കിലും ഒരു സായിപ്പല്ലേഡി... ഞാനെന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഒന്നു മെച്ചപ്പെടുത്തട്ടെ.."' അവളെന്നെ ചെറഞൊന്ന് നോക്കി ..പുറത്തേക്കു തിരിഞ്ഞിരുന്നു..വേഗം കുളിച്ചു റെഡിയായി..പറഞ്ഞ ടൈം തന്നെ വണ്ടി വന്നു..അവളോട്‌ യാത്ര പറഞ്ഞപ്പോൾ ആ കണ്ണു നിറഞ്ഞിരിക്കുന്നു.. ഹോട്ടലിലെത്തി..എഗ്രിമെന്റ് ഫോം സൈൻ ചെയ്ത് കൊടുത്തു.. രാത്രി 8 മുതൽ രാവിലെ 6 വരെ .. അതാണ് ടൈമിങ്.. അവർ റൂം കാണിച്ചു തന്നു..തേർഡ് ഫ്ലോർ 313..മനോഹരമായ റൂം..എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ വിളിക്കാൻ ഒരു ബെൽ കാണിച്ചു തന്നു. ആൾ ദി ബെസ്റ്റ് നേർന്ന് അവർ പോയി... ഡോർ അടച്ചു..ഡിന്നർ ടേബിളിൽ വച്ചിട്ടുണ്ട്.. കഴിക്കാൻ തോന്നിയില്ല..ചെറുതായി ഭയം വന്നു തുടങ്ങി.. വേണ്ടിയിരുന്നില്ല ..എന്നൊരു തോന്നൽ..നാളെ കിട്ടാൻ പോകുന്ന പണവും വീട്ടിലെ സാഹചര്യങ്ങളും ഓർമ്മിപ്പിച്ചു മനസ്സിനെ ധൈര്യപ്പെടുത്തി..സേഫ്റ്റിക്കുള്ളത് പുറത്തേക്കെടുത്തു..കുരിശും കൊന്തയും...മനമുരുകി പ്രാർത്ഥിച്ചു.... നേരം വെളുത്തു....ഡോർ തുറന്നു..പുറത്തുകയ്യടി..ബൊക്കെ.. വീഡിയോ.. ക്യാമറ ഫ്ലാഷ് ലൈറ്റുകൾ...റിപ്പോർട്ടറുടെ ശബ്ദം "" അങ്ങനെ ആദ്യമായി വർഷങ്ങളായി ഉപയോഗിക്കാത്ത മുറിയിൽ ഒരു ദിവസം താമസിച്ചു വിജയിച്ചിരിക്കുന്നു.. മിസ് ഡയാന വർഗീസ്....ബ്ലൂ മൂൺ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ 313 എന്ന മുറിയാണ് സായിപ്പിന്റെ പ്രേതശല്യത്തെ തുടർന്ന് വർഷങ്ങളായി അടഞ്ഞു കിടന്നത്...അങ്ങനെ '"സായിപ്പിനോടൊപ്പം ഒരു രാത്രി"' എന്ന ചലഞ്ചിൽ വിജയിച്ചിരിക്കുന്നു ധീരയായ ഒരു പെണ്കുട്ടി.......""
15.9k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part ഞായറാഴ്ച്ചയിലെ തേൻമിട്ടായികൾ •••••••••••• "നീ കണ്ടിട്ടുണ്ടല്ലോ ആ കുട്ടിയെ... പിന്നെന്താ ഈ ആലോചനയുടെ കാര്യം പറഞ്ഞിട്ടും നീ ഒന്നും പറയാത്തെ സുജി...പോയാൽ ഒരുവാക്ക്.. അങ്ങനെ കരുതിയാൽ പോരെ..." സ്പൂണെടുത്തു കുറച്ചുകൂടി ഉള്ളിത്തീയൽ മോന്റെ ചോറിലേക്ക് ഒഴിച്ച്കൊടുത്തു ഞാൻ. “ഓംലെറ്റിൽ ചെറിയഉള്ളി ഇട്ടാൽ മതിയാരുന്നില്ലേ എന്തിനാ സവാള ഇട്ടത്...ആ രുചിയങ്ങുപോയി അമ്മേ “ വായിൽ തിരുകിയ പൊരിച്ച മുട്ട ചവച്ചിറക്കുന്നതിനിടയിൽ അവൻ ചോദിച്ചപ്പോഴേ എനിക്ക് കത്തി! ഉണ്ണാനിരിക്കുമ്പോഴാ ഒരു പെണ്ണാലോചനയെന്നാകും അവന്റെ മനസ്സിൽ.. ഉച്ചക്ക് വിശന്നുവലഞ്ഞ് വന്ന ചെറുക്കനോട് ഇപ്പോൾ തന്നെ കല്യാണാലോചനയുടെ കാര്യം എന്നെകൊണ്ട് ചോദിപ്പിക്കാൻ ലജ്ജയില്ലേ മനുഷ്യാ നിങ്ങൾക്ക് എന്നർത്ഥത്തിൽ ചന്ദ്രേട്ടനെ ഞാനൊന്ന് നോക്കി.. മോനാണെങ്കി ഉച്ചയൂണെന്നു വച്ചാൽ മനസ്സറിഞ്ഞു കഴിക്കണം... അവനിഷ്ടപ്പെട്ടതെല്ലാം ഒരുക്കിവച്ച് ഇരിക്കുമ്പോഴാണ് ഒരു ബന്ധു അവരുടെ നാട്ടിൽ പുതുതായി വന്ന് താമസിക്കുന്ന ഒരു കൂട്ടരുടെ ആലോചനകാര്യം കൊണ്ടുവന്നത് സൂചിപ്പിക്കാൻ അദ്ദേഹം പറഞ്ഞത്... അല്ല ആളെ പറഞ്ഞിട്ടും കാര്യമില്ല... വരുന്ന ചിങ്ങം വന്നാൽ സുജിത്തിന് വയസ്സ് 34 ആകും അവനൊപ്പമുള്ളവന്മാരുടെയെല്ലാം കല്ല്യാണം കൂടി അവൻ .. അവർക്കൊപ്പം ഇവന്റെയും നടന്നിരുന്നെങ്കിൽ മരുമോളിപ്പോ ഒക്കത്തൊന്നിനെയും കയ്യിലൊന്നിനെയും കൊണ്ട് ഇവിടെ തേരാപാരാ നടന്നേനെ... യോഗം.... ദീർഘനിശ്വാസമെടുത്തതോടൊപ്പം നല്ലോണം മൊരിഞ്ഞ ചൂട് മത്തി രണ്ടെണ്ണം കൂടി അവന്റെ പ്ലേറ്റിലേക്ക് വച്ച്കൊടുത്തുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു... അടുക്കളവാതിൽക്കലെത്തി മെല്ലെ തിരിഞ്ഞുനിന്ന് ഇനി നിങ്ങളൊന്നു പറയെന്ന് ...ഞാൻ കണ്ണ് കാണിച്ചു.. മുതിർന്നതിൽപ്പിന്നെ അച്ഛനും മോനും മിണ്ടാട്ടമൊക്കെ കുറവാണ് എന്നാലും എവിടെപ്പോയാലും അവനിഷ്ടമുള്ളതെല്ലാം വാങ്ങി വച്ചുവിളമ്പിക്കൊടുക്കാൻ പറഞ്ഞു മറക്കാതെ വീട്ടിൽ എത്തിക്കും... ഒരുതവണ ഉണ്ട് കഴിഞ്ഞു വീണ്ടും ചോറെടുക്കാനായി കാസറോൾ തപ്പുന്ന മോനോട് ഗൗരവത്തോടെ വിഷയത്തിന് തുടക്കമിടാനായി ചന്ദ്രേട്ടനൊന്നു മുരടനക്കുന്നത് ഞാൻ കേട്ടു.. " ആ കുട്ടിയെ കാണാൻ നമുക്കൊന്ന് പോകാം..വരുന്ന ഞായറാഴ്ച്ച... ഞാനിപ്പൊത്തന്നെ ആ സുന്ദരേശനെ വിളിച്ചുപറയാം.." " ആ ആയിക്കോട്ടെ അച്ഛാ..എനിക്കിഷ്ടക്കുറവൊന്നും ഇല്ലാ...ഇതിന് മുൻപ് കണ്ടവരോടും എനിക്കായിരുന്നില്ല ഇഷ്ടക്കുറവ് !അതൊക്കെ അച്ഛനും അമ്മയും ഒന്നു മനസ്സിൽ വച്ചേക്കണം..മടങ്ങിവന്നിട്ട് സെന്റിയടിച്ചു നടക്കരുത്..." പറഞ്ഞുകഴിഞ്ഞു അവൻ നോക്കിയത് ഊണ് കഴിഞ്ഞു അവനിഷ്ടപ്പെട്ട മോരുംവെള്ളവും കയ്യിൽ പിടിച്ചു കടന്നുവന്ന എന്റെ മുഖത്തേക്ക്... മോരിൽ ചതച്ചിട്ട ഇഞ്ചി അറിയാതെ എടുത്തു കടിച്ച കുരങ്ങനെ പോലെ അപ്പുറമിരുന്ന അദ്ദേഹത്തിന്റെ മുഖം ഒന്ന് ചളുങ്ങിയത് ഞാനും കണ്ടു.. മോരിൽ ചതച്ചിട്ട കാന്താരിയുടെ നീറ്റലാണോ എന്റെ കണ്ണൊന്ന് നീറി...ഒന്നാമത്തെയോ രണ്ടാമത്തെയോ ആലോചനയല്ലിത് അവനായി ഞങ്ങൾ നോക്കുന്നത്... എവിടെപ്പോയാലും തിരിച്ചു ഇറങ്ങുമ്പോൾ അറിയിക്കാമെന്നുള്ള വാക്ക് കേൾക്കുമ്പോൾ ആദ്യമൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കും പിന്നെയാ വാക്ക് കേൾക്കുമ്പോഴേ ആ ആലോചനയങ്ങു മറക്കും.. നിശ്ചയം വരെയെത്തിയ ഒരു ആലോചന പെണ്ണിനോടൊന്ന് ഫോണിൽ സംസാരിച്ചശേഷം അവൻ വേണ്ടെന്നു വച്ചു ... അന്ന് മുറിയുടെ വാതിൽക്കൽ ഉത്തരത്തിനെന്നോണം കാത്തുനിന്ന എന്നോട് ഒരാൾക്ക് വേണ്ടിയും എനിക്കെന്റെ ഇഷ്ടങ്ങൾ മാറ്റാൻ കഴിയില്ലെന്നും പറഞ്ഞു അവനിറങ്ങിപോയി... ബ്രോക്കർമാരും മാര്യേജ് ബ്യൂറോക്കാരും ഒടുവിൽ മാട്രിമോണിയൽ സൈറ്റ് വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഇത്രേം തടിയുള്ള ചെറുക്കനെ പെൺകുട്ടികൾക്ക് ഇഷ്ടം കുറവാണെന്ന് .. ഉദ്ദേശിച്ചപോലെയൊരു ബന്ധം കിട്ടണമെങ്കിൽ കുടുംബപാരമ്പര്യമോ സ്വത്തോ സമ്പത്തോ മാത്രം പോരാ.. ആറും എട്ടും ഇല്ലെങ്കിലും ചുരുങ്ങിയത് നാലു പാക്കിന്റെ മസിലെങ്കിലും ശരീരത്തിലുള്ളവരെ വേണമെന്ന് എല്ലാവരും സൂചന തന്നു... എന്തിനധികം... വകയിലൊരു ആങ്ങളയുടെ മകളെ അവനുവേണ്ടി ചോദിച്ചപ്പോൾ എന്നോടവന്റെ ഭാര്യ പറഞ്ഞത് ... "അവളിപ്പോ പഠിക്കയല്ലേ..അതൊക്കെ കഴിയട്ടെ പിന്നെ അവന്റെ തീറ്റയൊന്ന് കുറച്ചു തടി കുറക്കാൻ പറയെന്റെ നാത്തൂനേ.. " മൊബൈൽ സ്‌പീക്കറിൽ അവരുടെ സ്വരത്തിലെ പരിഹാസം മനസിലായെങ്കിലും വൈകുന്നേരത്തേക്ക് അവനിഷ്ടമുള്ള വറുത്തരച്ച കോഴിക്കറിയുണ്ടാക്കുന്ന തിരക്കിൽ ഞാനാ കോളങ്ങു കട്ടാക്കി... ഞായറാഴ്ച കാലത്തുതന്നെ പെൺകുട്ടിയുടെ വീട്ടുകാരോട് മുൻകൂറായി അറിയിച്ച സമയത്തിനെത്താനായി വീട്ടിൽ നിന്നിറങ്ങാൻ നേരം അവൻ വീണ്ടും ഞങ്ങളെ ഓർമിപ്പിച്ചു.. " ഇതും കൂടി കഴിഞ്ഞാൽ പിന്നെ എന്നെയീ പരിപാടിക്ക് വിളിക്കരുത് ... ഭാഗ്യം പരീക്ഷിക്കാനും പെണ്ണ് കിട്ടാൻ പട്ടിണി കിടക്കാനും എനിക്ക് വയ്യ.." " നീ വാ..മനസ്സറിഞ്ഞു ഭക്ഷണം കഴിച്ചു ആരോഗ്യത്തോടെ ഇരിക്കുന്നവർക്ക് പെണ്ണ് കിട്ടുമോയെന്നു ഞാനും നോക്കട്ടെ..." അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെയെങ്കിലും ഇതൊന്ന് നടക്കണേയെന്നു ഞാൻ മനസ്സുരുകി കൃഷ്ണനെ വിളിച്ചു.. അമ്മയായത് കൊണ്ട് പറയുന്നതല്ല എങ്ങനെ നോക്കിയാലും അമിതവണ്ണമൊന്നും എന്റെ മോനില്ല ... മറ്റുള്ളവർക്ക് അസൂയകൊണ്ടാവും അങ്ങനെ തോന്നുന്നത്. ഇഷ്ടപെട്ട ഭക്ഷണം ആസ്വദിച്ചു കഴിച്ചു സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കുന്ന അവൻ ചോദിക്കുമ്പോൾ മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഇനിയും ഞാനുണ്ടാക്കി കൊടുക്കും.. അങ്ങനെ പലവിധചിന്തകളും കൊണ്ട് റോഡരുകിലെ കാഴ്ചകളും കണ്ട് പോകുമ്പോഴാണ് റോഡിലൊരു ആൾക്കൂട്ടവും അതിൽ ചിലർ റോഡിലേക്ക് കയറിനിന്ന് കൈ കാണിക്കുന്നതും കണ്ടത് ... വണ്ടി സൈഡാക്കി ഇറങ്ങിച്ചെന്ന മോൻ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിനോക്കുന്നതും മുണ്ട് മടക്കിക്കുത്തി ഓടിവന്ന് എന്നോട് ഒതുങ്ങി ഇരിക്കാൻ പറഞ്ഞതിന് പിന്നാലെ ചോരയിൽ കുളിച്ച ഒരു മനുഷ്യനെയും താങ്ങി കുറച്ചു പേർ വന്ന് ഡോർ തുറന്നു.. " ചേച്ചി പുള്ളിയുടെ തലയൊന്ന് മടിയിലേക്ക് വക്കോ ആൾക്ക് ബോധമില്ല.." പച്ചചോരയുടെ മണത്തിനൊപ്പം മണ്ണുപറ്റിയ മാംസം പറിഞ്ഞുകീറി തൂങ്ങികിടക്കുന്നതും അതിനിടയിലൂടെ കാണുന്ന ഇടതുകാലിലെ എല്ലിന്റെ നിറവും കണ്ടതോടെ എനിക്ക് പരവേശമെടുക്കാൻ തുടങ്ങി..ശർദ്ധിക്കാനോ തലകറങ്ങുന്ന പോലെയോ ആകെയൊരു സംഭ്രമം . " അമ്മ പേടിക്കണ്ട കണ്ണടച്ചിരുന്നോളു...ചേട്ടന്മാരെ നിങ്ങളാരെങ്കിലും ഒന്നെന്റെ കൂടെവരോ കയ്യിൽ പൈസയൊന്നും ഇല്ലാ.." കണ്ണടക്കും മുൻപേ ശബ്ദത്തിനുടമയായ പെൺകുട്ടിയെ ഞാൻ നോക്കി നീണ്ടുവിടർന്ന കണ്ണുകളാണ് ആദ്യം കണ്ണിൽ പെട്ടത് .. വല്ല്യേ സുന്ദരിയൊന്നും അല്ലെങ്കിലും ഐശ്വര്യമുള്ള മുഖം.. അതിന്റെ ചുരിദാറിന്റെ മുക്കാൽഭാഗവും രക്തത്തിൽ മുങ്ങിയിരുന്നു. കാശ് ചിലവാക്കാനുള്ള മടിയും വയ്യാവേലി ഏറ്റെടുക്കാനുള്ള പേടിയും അവിടെ കൂടിയ ആരും കൂടെ കയറിയില്ല... പൈസ തൽക്കാലം എന്റെ കയ്യിലുണ്ട് നമുക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് സുജിത്ത് പറയുന്നത് ഞാൻ കേട്ടു.. അപ്പോഴും കണ്ണ് തുറക്കാനോ പൊത്തിപിടിച്ച മൂക്കിൽ നിന്നും കൈമാറ്റാനോ എനിക്കിനിയും ധൈര്യം കിട്ടിയില്ല.. ചന്ദ്രേട്ടനും സുജിത്തും ആ പെൺകുട്ടിയും സംസാരിക്കുന്നതിൽ നിന്നും അപകടത്തിൽ പെട്ടത് ഏതോ വഴിപോക്കനാണെന്ന് മനസിലായി.. ഐ ടി പാർക്കിലെ നെറ്റ് ഷിഫ്റ്റും കഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടിയിൽ പൊയ്ക്കൊണ്ടിരുന്ന വിഷ്ണുപ്രിയ ഇയാളെ ബസ് ഇടിച്ചു തെറിപ്പിക്കുന്നത്‌ കണ്ട് വണ്ടി നിർത്തി ഓടിച്ചെന്നതാണ്... താടിക്കും കൈകൊടുത്തും മൂക്കിന് വിരൽ വച്ചും ദുഖത്തോടെ സെൽഫിയെടുത്തും ജീവന് വേണ്ടി പിടഞ്ഞു കേഴുന്ന ആ മനുഷ്യനെ എത്തിനോക്കി ആൾക്കൂട്ടം നിൽക്കുന്നത് കണ്ട് കലിയിളകി അയാളെ ആസ്പത്രിയിലെത്തിക്കാൻ അവൾ അലറി വിളിച്ചതുകൊണ്ടാണ് ഞങ്ങടെ വണ്ടിക്ക് അവർ കൈ കാണിച്ചു നിർത്തിയത്.. കണ്ണ് തുറന്ന് ആ മിടുക്കിയെ ഒന്ന് കൂടി കാണണമെന്നുണ്ട് പക്ഷെ തുറന്നാൽ മടിയിൽ കിടക്കുന്ന ഇയാളെക്കാൾ മുൻപേ എന്നെ ഐ സി യുവിൽ കയറ്റുമെന്ന അവസ്ഥയാണ്. അതിനിടക്ക് ഫോണിൽ വിളിച്ചു് ആരോടോ മെഡിക്കൽ കോളേജിലേക്ക് എത്താൻ പറയുന്നുണ്ടവൾ.. മെഡിക്കൽ കോളേജിലെത്തി അവർ മൂവരും കൂടി അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടുപോയതിന് ശേഷമാണ് ഞാൻ കണ്ണുതുറന്നത്.. കർചീഫ് കൊണ്ട് പൊത്തിപിടിച്ചിട്ടും കാറിനുള്ളിലെ മനംപിരട്ടുന്ന രക്തഗന്ധം മൂക്കിലേക്കടിച്ചു കയറിയതും ഞാൻ പുറത്തേക്ക് ഇറങ്ങി ...നോക്കുമ്പോൾ ദൂരെ നിന്ന് ചന്ദ്രേട്ടൻ നടന്നു വരുന്നുണ്ടായിരുന്നു.. അയാളുടെ പോക്കറ്റിൽ കിടന്ന ഫോണിൽ വിളിച്ചു വീട്ടിൽ വിവരമറിയിച്ചെന്നും... അയാളെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി രക്തം കുറെ നഷ്ടപെട്ടതുകൊണ്ട് രക്തദാനത്തിന് മോൻ പോയിട്ടുണ്ടെന്നും അതും തികയാത്തതുകൊണ്ട് ആരെയൊക്കെയോ വിളിക്കുന്നുണ്ടെന്നുമൊക്കെ പറയുന്നതിനിടയിൽ തന്നെ പെൺവീട്ടുകാരെ വിളിച്ചു ഇന്ന് വരാൻ കഴിയില്ലെന്നും ചന്ദ്രേട്ടൻ അറിയിച്ചു.. അയാളുടെ വീട്ടിൽ നിന്നും ആളെത്തിയിട്ട് പൊയ്ക്കോളാം ചേട്ടൻ അമ്മയേം അച്ഛനേം കൂട്ടി മടങ്ങിക്കോളാൻ ആ കുട്ടി പറഞ്ഞിട്ടും മടങ്ങാതെ ഞങ്ങൾ അവൾക്കൊപ്പമിരുന്നു... പരുക്കേറ്റയാളുടെ ഭാര്യയും കുടുംബക്കാരും വരും വരെയും. ആ രണ്ടോ മൂന്നോ മണിക്കൂറിൽ പങ്കുവെച്ച വിശേഷങ്ങളിൽ കൂടി കഷ്ടപ്പെട്ട് പഠിച്ചു ജോലിനേടി സ്വന്തം കാലിൽ നിന്ന് ധൈര്യത്തോടെ ജീവിക്കുന്ന ആ കുട്ടിയെ എനിക്കങ്ങു വല്ലാതെയിഷ്ടപ്പെട്ടു.. ചായ മാത്രം വാങ്ങികൊണ്ടുവന്ന സുജിയോട് എനിക്ക് കഴിക്കാനെന്തെങ്കിലും വേണം ചേട്ടാ.. വിശന്ന് കുടല് കത്തണുന്ന് പരാതിപെട്ട് പരിചയകുറവേതുമില്ലാതെ ഉറക്കക്ഷീണവും വിശപ്പും തളർത്തിയ ആ ഉണ്ടക്കണ്ണുകൾ വിടർത്തി അവളവനെ നോക്കി... തടിയുടെ പേരിൽ കല്യാണാലോചന മുടങ്ങിപ്പോയ കഥകളൊക്കെ ഞാനവളോട് വിസ്തരിച്ചു പറയുമ്പോൾ മോനെന്നെ ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചു കൈ മലർത്തികാണിച്ചു ... എന്ത് പണിയാണിത് അമ്മേ!! എന്ന ആക്ഷനോടെ.. " അപകടം നടന്ന സ്ഥലത്തെ മസിൽ സുന്ദരന്മാരുടെ ശോഷിച്ച മനസ്സ് ഞാൻ കണ്ടതാ.. ഈ മോനെ കിട്ടുന്ന മരുമോള് ഭാഗ്യം ചെയ്തതാ അമ്മേ.. പുറമേക്ക് ലക്ഷണമൊത്ത സുന്ദരനും സുമുഖനുമൊക്കെ ആയിട്ട് മനസ്സിൽ നന്മയില്ലാതെ ഇരിക്കുന്നവരെ കിട്ടിയിട്ട് എന്ത് കാര്യം..." ഇത്രയുമായപ്പോൾ പോയാലൊരു വാക്ക്..കിട്ടിയാലൊരു പൊന്നിൻകുടമെന്നു കരുതി അച്ഛന്റെയും മോന്റെയും കണക്കിൽ ബുദ്ധിയില്ലാത്ത ഞാൻ ഒട്ടും വൈകിക്കാതെ ആ ശുഭമുഹൂർത്തത്തിൽ മെഡിക്കൽ കോളേജിന്റെ വരാന്തയിലിരുന്ന് ഒരു ചോദ്യമങ്ങു ചോദിച്ചു അവളോട്.. ആ ഞായറാഴ്ചയിലെ ചോദ്യത്തിനുത്തരമായി ഇന്ന് കൊല്ലങ്ങൾക്കിപ്പുറമുള്ള അതേ ഞായറാഴ്ചയിൽ സോഫ നിറഞ്ഞിരിന്ന് അവളും അവനും കൂടി പൊട്ടിച്ചിരിച്ചുകൊണ്ട് ടി വി കാണുന്നുണ്ട്.. അവരെ ഒന്ന് നോക്കി ഉമ്മറത്ത് തേൻമിട്ടായി പോലുള്ള രണ്ട് ഗുണ്ടുമണി പിള്ളേരുമൊത്തു ആന കളിക്കുന്ന ചന്ദ്രേട്ടനരികിലേക്ക് ഒരു പാത്രം നിറയെ ചൂടൻ പഴംപൊരിയുമായി ഞാൻ ചെന്നതും സുജിയും വിഷ്ണുവും ഓടിവന്നു. "തടിയുള്ളവരെ കെട്ടിപിടിച്ചു കിടക്കുമ്പോൾ പഞ്ഞിക്കിടക്കയിൽ കിടക്കുന്ന സുഖമല്ലേ അമ്മേ.. മാത്രല്ല ഇഷ്ടഭക്ഷണം കഴിച്ചു ജീവിക്കാൻ ഇതിലും നല്ലൊരു ചാൻസ് വേറെയുണ്ടോ ? എനിക്ക് സമ്മതമാണ് അമ്മേടെ മരുമോളാകാൻ.. എന്റെ വീട്ടിൽ വന്ന് അച്ഛനോട് ഒന്ന് ചോദിക്കോ.." നാവിലലിഞ്ഞു പോകുന്ന തേൻമിട്ടായിയുടെ രുചിയോടെ അവൾ തന്ന ആ ഒറ്റ മറുപടിയിൽ എന്റെ മകളായി കൈ കോർത്ത് പിടിച്ചതാണ് ഞാനന്ന് ... ഇഷ്ടങ്ങളൊന്നും ആർക്ക് വേണ്ടിയും മാറ്റാതെ പട്ടിണി കിടന്ന് മസിലുണ്ടാക്കാൻ നടക്കാതെയും അവരിപ്പോഴും ഹാപ്പി ആയി ജീവിക്കുന്നു...എനിക്കത് മതി. ഒറ്റത്തവണ ഓഫറാണ് ജീവിതം.. അത് മറ്റുള്ളവരുടെ ഇഷ്ട്ടവും ചിന്തകളും നോക്കി ജീവിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടതും ചിന്തിക്കേണ്ടതും.. •••••••••• ലിസ് ലോന
11.4k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part ☞☞☞☞☞☞ എന്റെ ഭാര്യ ☜☜☜☜☜☜ " ഹലോ, നന്ദുവല്ലേ..?" "അതെ പറയൂ, ആരാണ്" " ഞാന്‍ ആരാണന്നൊക്കെ നേരിൽ കാണുമ്പോള്‍ പറയാം. എനിക്ക് നിങ്ങളുടെ ഭാര്യയെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എപ്പോഴാണ് ഫ്രീ എന്ന് വെച്ചാല്‍ പറഞ്ഞാല്‍ മതി ഞാന്‍ വന്നു കാണാം" " ഭാര്യയെ കുറിച്ചോ..? നിങ്ങള്‍ കാര്യം പറയൂ" " അതൊന്നും ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല സുഹൃത്തേ" " ഓകെ, ഇന്ന് വൈകീട്ട് നമുക്ക് നേരില്‍ കാണാം" ഓഫീസിലെ തിരക്കിനിടയിലായിരുന്നു നന്ദുവിന് ആ ഫോണ്‍ കോള്‍ വന്നത്. വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങിയ ഉടന്‍ നന്ദു ആ നമ്പരിലേക്ക് തിരിച്ചു വിളിച്ചു. നന്ദു നില്‍ക്കുന്ന സ്ഥലം അയാള്‍ക്ക് പറഞ്ഞു കൊടുത്തു. ഉടന്‍ അവിടെയെത്താം എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. നന്ദു അയാളെയും കാത്ത് അവിടെ നിന്നു. കുറച്ച് സമയത്തിന് ശേഷം സുമുഖനായ ഒരു ചെറുപ്പക്കാരന്‍ നന്ദുവിന്റെ അടുത്ത് വന്നു " ഹായ് നന്ദു, എന്റെ പേര് സന്തോഷ്. ഗള്‍ഫിലിലായിരുന്നു. രണ്ട് ദിവസം മുന്നേയാണ് എത്തിയത്" " ഹായ് സന്തോഷ്, എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞു" " പറയാം, ഞാന്‍ പറയുന്ന കാര്യം നന്ദു എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിത് പറഞ്ഞേ പറ്റൂ" നന്ദു സന്തോഷിനെ ഒന്നു നോക്കി " നിങ്ങള്‍ കാര്യം പറയൂ സന്തോഷ്" സന്തോഷ് നന്ദുവിനെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി " ഞാനും ഒരു പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളോളം തീവ്ര പ്രണയത്തിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്തിനേറെ പറയുന്നു, ഞങ്ങള്‍ക്ക് ജനിക്കാൻ പോകുന്ന കുട്ടികളുടെ പേര് വരെ ഞങ്ങള്‍ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു" സന്തോഷ് പറയുന്നതിന്റെ ഇടക്ക് കയറി നന്ദു " ഇതൊക്കെ എന്തിനാണ് സുഹൃത്തേ എന്നോട് പറയുന്നത്..? നിങ്ങള്‍ എന്നോട് പറയാന്‍ വന്ന കാര്യം മാത്രം പറയൂ" സന്തോഷ് ഒന്ന് പുഞ്ചിരിച്ചു " പറയാം, ഞാന്‍ അതിലേക്ക് തന്നെയാണ് വരുന്നത്. ഞാന്‍ എന്റെ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇന്ന് വേറെ ഒരാളുടെ ഭാര്യയാണ്. എന്നേക്കാൾ നല്ല സാമ്പത്തിക ശേഷിയും സൗന്ദര്യവുമുള്ള ഒരു പയ്യനെ കണ്ടപ്പോള്‍ അവള്‍ എന്റെ പ്രണയം മറന്നു. നാളെ അവള്‍ സ്വന്തം ഭര്‍ത്താവിനേയും ചതിക്കും, അതെനിക്ക് ഉറപ്പാണ്" " ഇപ്പോഴും നിങ്ങള്‍ എന്നോട് പറയാന്‍ വന്ന കാര്യം പറഞ്ഞില്ല" നന്ദു തന്റെ കയ്യില്‍ പിടിച്ചു നിന്ന ഫോണില്‍ നിന്നും അവനും കാമുകിയും ഒരുമിച്ചുള്ള ഫോട്ടോകള്‍ നന്ദുവിന് കാണിച്ചു കൊടുത്തു " ഇതാണ് എന്നെ ചതിച്ച എന്റെ കാമുകി. ഇപ്പോള്‍ നിങ്ങളുടെ ഭാര്യ" തന്റെ ഭാര്യയുടെ പൂർവകാല കഥകള്‍ അറിഞ്ഞപ്പോള്‍ നന്ദുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും വന്നില്ല. വളരെ ശാന്തനായി നന്ദു സന്തോഷിനെ നോക്കി " സന്തോഷ്, ഒരു പക്ഷെ നിങ്ങള്‍ എന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണമാവില്ല പ്രതീക്ഷിച്ചിട്ടുണ്ടാവുക. സ്വന്തം ഭാര്യക്ക് കല്യാണത്തിന് മുമ്പ് ഒരു തീവ്ര പ്രണയം ഉണ്ടായിരുന്നു എന്ന് അറിയുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ഭര്‍ത്താക്കൻമാരും പൊട്ടിത്തെറിക്കും. പക്ഷെ ഞാന്‍ ആ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവല്ല. ഞാന്‍ ഒരു ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവാണ്" നന്ദു ഒന്ന് നിറുത്തിയിട്ട് തുടര്‍ന്നു " ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളൂ, വേണമെങ്കില്‍ സന്തോഷ് പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്ക് അവളെ വീട്ടില്‍ കൊണ്ടാകാം. അതാണ് സന്തോഷിന് വേണ്ടതും. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ, കല്യാണത്തിന് മുമ്പ് ഞാന്‍ ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്ത, മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കാത്ത ഒരാളായിരിക്കണം" സന്തോഷ് നന്ദുവിനെ പുച്ഛത്തോടെ ഒന്ന് നോക്കി " നിങ്ങളെ പോലുള്ള പെൺ കോന്തൻമാരാണടോ ആണുങ്ങളുടെ ശാപം" നന്ദു പുഞ്ചിരിച്ചു " അതെ ശാപമാണ്. സന്തോഷ് നിങ്ങളോട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണ് മനസ്സ് കൊണ്ട് പോലും ഒരു ആണിനെ പ്രണയിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താന്‍ പറ്റോ...?" നന്ദുവിന്റെ ആ ചോദ്യത്തിന് സന്തോഷിന് ഉത്തരമില്ലായിരുന്നു. " നമ്മുടെ ഭാര്യ കല്യാണത്തിന് മുന്നേ എങ്ങനെയായിരുന്നു എന്നല്ല നമ്മള്‍ അന്വേഷിക്കേണ്ടത്. നമ്മള്‍ താലി കെട്ടിയതിന് ശേഷം എങ്ങനെയാണ് എന്നാണ് നോക്കേണ്ടത്. കല്യാണത്തിനു മുമ്പ് മനസ്സ് കൊണ്ട് പോലും ആണിനെ ആഗ്രഹിക്കാത്ത പെണ്ണോ, പെണ്ണിനെ ആഗ്രഹിക്കാത്ത ആണോ ഉണ്ടാകില്ല. നിങ്ങളുടെ പ്രണയം സത്യമായിരുന്നെങ്കിൽ ഒരിക്കലും നിങ്ങള്‍ എന്റെ മുന്നില്‍ ഇങ്ങനെ വന്ന് നില്‍ക്കില്ലായിരുന്നു" ഇത്രയും പറഞ്ഞ് നന്ദു നടന്നു നീങ്ങി. കുറച്ചു ദൂരം നടന്നിട്ട് ഒന്നു നിന്നു, എന്നിട്ട് സന്തോഷിനെ നോക്കി " എന്നെ തേടി വരുന്നതിന് മുന്നേ തീര്‍ച്ചയായും നിങ്ങള്‍ എന്റെ ഭാര്യയുടെ അടുത്ത് സംസാരിച്ചിട്ടുണ്ടാവും, അവള്‍ ഒന്ന് വഴങ്ങിയിരുന്നെങ്കിൽ ഒരിക്കലും നിങ്ങള്‍ എന്റെ മുന്നില്‍ വരില്ലായിരുന്നു. സുഹൃത്തേ നിങ്ങളില്‍ ഒരു ക്രിമിനല്‍ ഒളിഞ്ഞു കിടപ്പുണ്ട്, അത് തിരിച്ചറിഞ്ഞത് കൊണ്ടാവാം നിങ്ങളെ അവള്‍ ഉപേക്ഷിച്ചത്. ആത്മാർത്ഥമായ പ്രണയത്തിന് കാശോ സൗന്ദര്യമോ ഒരു വിഷയമേ അല്ലടോ" ഇത്രയും പറഞ്ഞ് തന്റെ ബൈക്കില്‍ കയറി നന്ദു യാത്രയായി. ബൈക്കില്‍ കയറുന്നതിന് മുന്നേ നന്ദു ഫ്രീ ആയിട്ട് ഒരു ഉപദേശവും നല്‍കിയിരുന്നു. " മുത്തേ, ചക്കരേ, പൊന്നൂസേ എന്ന് വിളിച്ച് മണിക്കൂറോളം ഫോണിലൂടെ സംസാരിക്കുന്നതല്ല പ്രണയം. നട്ടെല്ലുള്ള ആണിന്റെയും ചങ്കൂറ്റമുള്ള പെണ്ണിന്റെയും പ്രണയം തോറ്റ ചരിത്രമില്ല. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണ് പെണ്ണ് ചതിച്ച കഥയും പറഞ്ഞ് എന്നേപ്പോലുള്ള സമാധാനത്തോടെ ജീവിക്കുന്ന ഭര്‍ത്താക്കൻമാരുടെ മുന്നിലേക്ക് ഫോട്ടോയും പൊക്കി പിടിച്ചു വരുന്നത്. സുഹൃത്തേ പഴയ കാമുകിയോടുള്ള പ്രതികാരമൊക്കെ മറന്ന് ഒരു കല്യാണമൊക്കെ കഴിച്ച് സുഖമായി ജീവിക്കൂ..., അന്ന് നിങ്ങളെ തേടി ഇങ്ങനെ ഒരു കാമുകൻ വരാതിരിക്കട്ടെ... സിനാസ് അലി
1.8k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം