@vayanamuri1
@vayanamuri1

📚 വായന മുറി

....

#

📙 നോവൽ

കൃഷ്ണായനം പാർട്ട്‌ 4 രചന :: മാരീചീൻ അച്ഛന്റെ അനുഗ്രഹം വാങ്ങുമ്പോഴും തിരിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും മനസ്സ് മരവിച്ചിരിക്കുകയായിരുന്നു. ഏട്ടൻ പലപ്പോഴും കാറിന് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നതു കണ്ടു. ഞാൻ കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നു. "കിച്ചു "ചിലമ്പിച്ച ശബ്ദം കാതിൽ വീണപ്പോഴാണ് കണ്ണ് തുറന്നത്.വീടെത്തിയിരിക്കുന്നു. ഒട്ടും അപരിചിതത്വം ഇല്ലാത്ത ഇടം. അപ്പച്ചി കയ്യിൽ വിളക്കുമായി നിൽപ്പുണ്ട് . കണ്ണൊക്കെ കരഞ്ഞ് കലങ്ങിയിരിക്കുന്നു. ആ വിളക്കു വാങ്ങി വലതുകാൽ വെച്ച് അകത്തു കയറി. പൂജാമുറിയിൽ വിളക്ക് വെച്ച് ഇനിയെന്ത് എന്ന മട്ടിൽ അപ്പച്ചിയെ നോക്കി. " മോള് പോയി ഡ്രെസ്സൊക്കെ മാറി വരു." എല്ലാരിൽ നിന്നും ഓടി ഒളിക്കാൻ വെമ്പി നിന്ന മനസ്സിന് ആ വാക്കുകൾ ഒരു ആശ്വാസമായിരുന്നു. സാരിയൊക്കെ എങ്ങനെയോ ഒതുക്കിപ്പിടിച്ച് വേഗം എന്റെ മുറിയിലേക്ക് പോകാനൊരുങ്ങി.അപ്പച്ചിയുടെ വീട്ടിലും എന്റെ വീട്ടിലും ഞങ്ങൾ മൂന്നാൾക്കും പ്രത്യേകം മുറികൾ ഉണ്ട്. എന്റെ മുറിയുടെ വാതിലിൽ കൈവച്ചപ്പോഴാണ് അപ്പച്ചി കയ്യിൽ പിടിച്ച് " ഉണ്ണിയുടെ മുറിയിൽ വെച്ചിട്ടുണ്ട് " എന്ന് പറഞ്ഞു. തല കുനിച്ച് ഞാൻ ഉണ്ണിയേട്ടന്റെ മുറിയിലെ വാതിൽ തുറന്നു. അപ്പച്ചിയും കൂടെ വന്നു. വാതിൽ തുറന്ന് അകത്തു കയറിയതും ഞാൻ പൊട്ടിക്കരച്ചിലോടെ അപ്പച്ചിയെ കെട്ടിപ്പിടിച്ചു. കുറെ നേരം ഏങ്ങലടിച്ചു കരഞ്ഞു. അപ്പച്ചി ഒന്നും മിണ്ടാതെ തലയിൽ തലോടിക്കൊണ്ടിരുന്നു. ആശ്വസിപ്പിക്കാൻ പറ്റിയ വാക്കുകളൊന്നും കിട്ടിയിട്ടുണ്ടാവില്ല. കുറച്ചു നേരം കരഞ്ഞപ്പോൾ തെല്ലൊരു ആശ്വാസം വന്നു. അപ്പച്ചി തന്നെ സാരി മാറാൻ സഹായിച്ചു. " മോള് പോയി ഫ്രഷായി വരു.പെട്ടെന്നുള്ള കല്യാണമായതുകൊണ്ട് റിസപ്ഷൻ ഇന്ന് ഇല്ല. ജ്യോത്സ്യനെ കണ്ട് നല്ലൊരു നേരം നോക്കി അത് നടത്താം. അപ്പച്ചി താഴേക്ക് ചെല്ലട്ടെ. എല്ലാവരും യാത്ര ചോദിക്കുന്ന തിരക്കിലാണ്" അതും പറഞ്ഞ് അപ്പച്ചി പോയി. ഞാൻ ഡ്രെ സ്സൊക്കെ ഒന്ന് നോക്കി. കല്യാണഡ്രെ സ്സെടുക്കാൻ പോയപ്പോൾ നിശാന്തേട്ടന്റെ ഇഷ്ട നിറങ്ങൾ നോക്കി വാങ്ങിയതാണ് പലതും.അന്നത് അങ്ങേയറ്റം സന്തോഷം നൽകിയെങ്കിൽ ഇന്നത് അതിലേറെ വെറുപ്പ് ഉണ്ടാക്കുന്നു. കൂട്ടത്തിൽ എന്റെ ഇഷ്ടത്തിന് വാങ്ങിയ ഒരു ചുരിദാർ ഉണ്ടായിരുന്നു.അതുമെടുത്ത് വാഷ് റൂമിലേക്ക് പോയി. കുളിച്ച് ഫ്രഷായി ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ടിരിക്കുമ്പോഴാണ് ആരോ വാതിൽ തുറന്നത്.അപ്പച്ചിയാണെന്ന് കരുതിയാണ് തിരിഞ്ഞു നോക്കിയത്.ഉണ്ണിയേട്ടനായിരുന്നു. എന്നെ കണ്ടതും ആള് അന്തം വിട്ട് "സോറി "എന്ന് പറഞ്ഞ് പോയി. അഞ്ചു മിനിട്ട് കഴിഞ്ഞാണ് ഞാൻ ഷോക്കിൽ നിന്ന് മുക്തയായത്. വേഗം ഡോർ തുറന്ന് താഴേക്ക് ചെന്നു. ഉണ്ണിയേട്ടൻ താഴെ നിൽപ്പുണ്ടായിരുന്നു ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയെന്ന് മനസ്സിലായതും ആള് ധൃതിയിൽ മുറിയിൽ കയറി വാതിലടച്ചു. അപ്പച്ചിയും അജുവുമൊക്കെ ആൾക്കാരെ പറഞ്ഞയക്കുന്ന തിരക്കിലായിരുന്നു. ചിലരൊക്കെ എന്നെ സഹതാപത്തോടെ നോക്കുന്നത് കണ്ടു. അച്ഛൻ മുറിയിൽ കിടക്കുകയായിരുന്നു.. അങ്ങോട്ടു ചെന്നു. കണ്ണടച്ച് കിടക്കുകയാണച്ഛൻ. ഞാൻ പതുക്കെ ആ കയ്യിൽ പിടിച്ചു.അച്ഛൻ കണ്ണ് തുറന്ന് എന്നെ നോക്കി - "കിച്ചു വിന് അച്ഛനോട് ദേഷ്യം ഉണ്ടോ?" ഞാൻ ഇല്ല എന്ന് തലയാട്ടി. " ആ പന്തലിൽ നിന്ന് എന്റെ കുട്ടി അപശകുനം പോലെ ഇറങ്ങിപ്പോകുന്നത് അച്ഛന് സഹിക്കാൻ പറ്റില്ല. ഇത്.... ഇതാവും എന്റെ മോൾക്ക് വിധിച്ചത്.....പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാവും എന്നറിയാം ..എന്നാലും എന്റെ കുട്ടി ഉൾക്കൊണ്ടേ പറ്റു. ....അവൻ ഒരിക്കലും നിന്നെ കരയിക്കില്ല അതെനിക്ക് ഉറപ്പാ....." മറുപടി പറഞ്ഞില്ല. തേങ്ങലടക്കി അടുത്തിരുന്നു. രാത്രി എല്ലാവരും പതിവുപോലെ ഒരുമിച്ചാണ് ആഹാരം കഴിക്കാനിരുന്നത്. ഇന്നലെവരെ അത്താഴ സമയത്ത് ഞാനും അജുവും ഭയങ്കര ബഹളമായിരുന്നു - ഇന്ന് പക്ഷേ വല്ലാത്തൊരു മൂകത വന്നു മൂടി.ഉണ്ണിയേട്ടന്റെ അടുത്താണ് ഞാനിരുന്നത്. ആർക്കും വിശപ്പുണ്ടായിരുന്നില്ല. ആരെയോ ബോധിപ്പിക്കാൻ വേണ്ടി ഓരോരുത്തരും കഴിച്ചെന്ന് വരുത്തിത്തീർക്കുവായിരുന്നു. അത്താഴമൊക്കെക്കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ അപ്പച്ചി ഒരു ഗ്ലാസ്സ് പാൽ കയ്യിൽ തന്നു. ഉണ്ണിയേട്ടന്റെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.ഉണ്ണിയേട്ടൻ വിസിറ്റിംഗ് റൂമിലെ കസേരയിൽ ഇരിക്കുന്നത് കണ്ടു. അജു അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു.അതു വരെ ഇല്ലാത്തൊരു വിറയൽ ശരീരത്തെ ബാധിക്കുന്നത് ഞാനറിഞ്ഞു. വിറയ്ക്കുന്ന കാലുകളോടെയാണ് മുറിയിലേക്ക് കയറിയത്. മുറി നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. എന്റെ ഡ്രസ്സുകളും എടുത്ത് മാറ്റിയിരിക്കുന്നു. അത് പിന്നെ പണ്ടേ അങ്ങനെയാണ്. ഉണ്ണിയേട്ടന്റെ മുറി എപ്പോഴും നല്ല വൃത്തിയായിരിക്കും. എല്ലാം വൃത്തിയായി അടുക്കി വച്ചിട്ടുണ്ടാകും. എന്റേയും അജു ന്റേയും മുറി കണ്ടാൽ യുദ്ധം കഴിഞ്ഞ പ്രതീതിയാണ്. ഓരോന്ന് ആലോചിച്ച് നിന്നപ്പോഴാണ് വാതിൽ അടയുന്ന ശബ്ദം കേട്ടത്.ഉണ്ണിയേട്ടനാണ്. എത്രയൊക്കെ മുറുക്കി പിടിച്ചിട്ടും വിറയൽ കാരണം കയ്യിലിരുന്ന പാൽഗ്ലാസ്സ് തുളുമ്പി. ഏട്ടൻ ആ ഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വെച്ചു. ഞാൻ തല കുമ്പിട്ട് തന്നെ നിൽപ്പായിരുന്നു. "കിച്ചു " ഞാൻ തല ഉയർത്തി നോക്കി. "മോളെന്തിനാണ് പേടിക്കുന്നത്. എനിക്കറിയാം നിനക്കൊരിക്കലും എന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് ...ഞാനും നിന്നെ പെങ്ങളായിട്ടാണ് കണ്ടിട്ടുള്ളത്.... അങ്കിളിന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ പറ്റില്ല എന്നു പറഞ്ഞാൽ ഒരു പക്ഷേ അങ്കിളത് താങ്ങിയെന്ന് വരില്ല.....അതാണ് ഞാൻ സമ്മതിച്ചത്... മോൾ വിഷമിക്കണ്ട കുറച്ചു നാൾ ഇങ്ങനെ പോട്ടെ. അതു കഴിഞ്ഞ് സാവധാനം ഞാൻ കാര്യങ്ങൾ എല്ലാരേം ബോധ്യപ്പെടുത്താം. എല്ലാം അറിഞ്ഞ് എന്റെ കിച്ചുവിനെ മനസ്സിലാക്കുന്ന ഒരാൾക്ക് ഏട്ടൻ തന്നെ നിന്നെ കൈപിടിച്ച് കൊടുക്കും. ഇപ്പോൾ മോൾ വിശ്രമിച്ചോളു. എനിക്ക് കുറച്ച് പേപ്പർ കറക്ട് ചെയ്യാനുണ്ട് " അതും പറഞ്ഞ് ഏട്ടൻ ടേബിളിനടുത്ത് പോയിരുന്നു. വല്ലാത്തൊരു ആശ്വാസം എനിക്കും തോന്നി.ഏട്ടൻ എന്നെ മനസ്സിലാക്കിയല്ലോ. രാവിലെ മുതൽ നടന്ന സംഭവങ്ങൾ കൊണ്ട് മനസും ശരീരവും വല്ലാതെ തളർന്നിരുന്നു.കട്ടിലിലേക്ക് കിടന്നതേ ഓർമ്മയുള്ളു. ബോധംകെട്ട് ഉറങ്ങിപ്പോയി. രാവിലെ അപ്പച്ചി വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത്. കണ്ണുകൾ കൊണ്ട് പരതുന്നതു കണ്ടപ്പോൾ " ഉണ്ണി പുറത്തേക്ക് പോയി വൈകിയേ എത്തു എന്നു പറഞ്ഞു " എന്ന് അപ്പച്ചി പറഞ്ഞു.അജുവും പുറത്തെവിടെയോ പോയെന്ന് പറഞ്ഞു. കുളി കഴിഞ്ഞ് ഫുഡ് കഴിക്കാനിരിക്കുമ്പോഴാണ് അപ്പച്ചി സിന്ദൂരച്ചെപ്പുമായി വന്നത്. " സുമംഗലികൾ സിന്ദൂരമണിയണം" അപ്പച്ചി പറഞ്ഞപ്പോൾ ചിരിയോടെ ഞാൻ സിന്ദൂരം തൊട്ടു. മനസ്സിന് കുറച്ച് ആശ്വാസം തോന്നിത്തുടങ്ങിയിരുന്നു. അച്ഛന്റെ മുഖവും പ്രസന്നമായിരുന്നു.അജുവും ഏട്ടനും മടങ്ങി എത്തിയപ്പോഴേക്ക് നേരം ഒരു പാട് വൈകിയിരുന്നു.അന്നത്തെ ദിവസം വലിയ കുഴപ്പമില്ലാതെ പോയി. പക്ഷേ പിറ്റേ ദിവസം രാവിലെ നാലു മണിക്ക് ഞങ്ങളുടെ മുറിയിൽ അലാറം മുഴങ്ങി. ചുരുണ്ടു കൂടിക്കിടന്ന എന്നെ ഏട്ടൻ തട്ടി വിളിച്ചുണർത്തി . " എഴുന്നേൽക്ക് പഠിക്കണ്ടേ" സത്യം പറഞ്ഞാൽ ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെയാ ബോധം വന്നത് "ഓ ഈ പഠിപ്പിക്കൽ ഇതുവരെ കഴിഞ്ഞില്ലേ " എന്ന് മനസ്സിൽ പറഞ്ഞ് എഴുന്നേറ്റ് ഫ്രഷാവാൻ പോയി. ഫ്രഷായി സ്റ്റഡി റൂമിൽ ചെന്നപ്പോൾ അജു ദേ അവിടെ കണ്ണും തിരുമ്മി ഇരിക്കുന്നു. എന്നെ കണ്ടതും കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്നത് കണ്ടു. കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും ഞാനും പുസ്തകമെടുത്ത് വായന തുടങ്ങി.ഏട്ടൻ പതിവുപോലെ കട്ടനും കുടിച്ച് അടുത്തിരിപ്പുണ്ട്.ഞാൻ നോക്കുമ്പോൾ അജു ഏട്ടൻ കാണാതെ എന്നെ നോക്കി പല്ലു ഞെരിക്കുന്നുണ്ട്. വായിക്കുന്നതിനിടയിൽ സംസാരിച്ചാൽ ഏട്ടൻ കൊല്ലും. അതുകൊണ്ട് കണ്ടില്ലെന്ന് നടിച്ച് വായന തുടർന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും ഏട്ടന്റെ ഫോണിൽ ഒരു കോൾ വന്നു. കോളേജിലെ ഏതോ സാറാണ്. " വിനയനാണ്. രണ്ടാളും ശ്രദ്ധിച്ച് വായിക്ക് ഞാനിപ്പോൾ വരാം." അതും പറഞ്ഞ് ഏട്ടൻ ഫോണുമായി പോയി. ഞാൻ അജുവിനെ നോക്കി "ടാ അജു ഞാനെന്ത് ചെയ്തിട്ടാ നീ ഇങ്ങെനെ എന്നെ നോക്കി കൊല്ലുന്നേ " ''ഓ... നീയെന്തെങ്കിലും ചെയ്തിരുന്നേൽ ഇങ്ങേരിങ്ങനെ കൊച്ചുവെളുപ്പാൻ കാലത്തേ കട്ടനും പിടിച്ചോണ്ട് ഇരിക്കുമായിരുന്നോ " "എന്താ ?" "ഒന്നുമില്ലേ... കല്യാണമൊക്കെ കഴിഞ്ഞതല്ലേ ഇനിയൊരു കുടുംബ ജീവിതമൊക്കെ തുടങ്ങിക്കൂടേന്ന് ചോദിച്ചതാണേ" അജു തൊഴുകൈയ്യോടെ പറഞ്ഞു. " വൃത്തികേട് പറയരുത്. ഏട്ടൻ എന്നെ പെങ്ങളെപ്പോലെയാ കാണുന്നതെന്ന് പറഞ്ഞല്ലോ" " നിന്നോട് പറഞ്ഞതായിരിക്കില്ല വൃത്തികേടാവാതിരിക്കാൻ അങ്ങേര് അങ്ങേരെത്തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയതായിരിക്കും" " ഛെ എന്തൊക്കെയാടാ നീ ഈ പറയുന്നേ." "എടീ പൊട്ടിക്കാളി സ്വന്തം പെങ്ങളെ ആരേലും കെട്ടുമോ?" " അത് പിന്നെ അച്ഛന് സുഖമില്ലാതെ ആയാലോന്ന് കരുതി... " "പിന്നെ അച്ഛന് സുഖമില്ലാന്ന് കരുതി ആരേലും പെങ്ങളെ കെട്ടുമോ ഒന്ന് പോടി.ഇത്രേം നാളും പെങ്ങളെപ്പോലെയാ കണ്ടത് എന്നു പറഞ്ഞാൽ ok അല്ലാതെ ഭാര്യയെ ആരേലും പെങ്ങളായി കാണുമോ?" "ഏട്ടൻ പറഞ്ഞല്ലോ അങ്ങനെ. മാത്രമല്ല എന്നെ വേറെ കെട്ടിച്ചു വിടും എന്നും പറഞ്ഞു " " സ്വന്തം ഭാര്യയെ അങ്ങേര് കെട്ടിച്ചു വിടുമെന്നാ ചിരിപ്പിച്ച് കൊല്ലല്ലേ പൊന്നേ. അങ്ങേര് നിന്നെ കെട്ടിയ ചമ്മല് മാറാൻ തളളിയ തള്ളാടി . എന്തായാലും നിന്റെ പ്രാർത്ഥന ഏറ്റു .നിന്റെ കല്യാണവും നടന്നു ചേട്ടായിയുടെ കല്യാണവും നടന്നു.ഇനി ഏട്ടത്തിയമ്മ അടിച്ചു പൊളിച്ച് ജീവിക്കാൻ നോക്ക് .ഇനീം ഉറക്കമൊഴിഞ്ഞാൽ എന്നെ വല്ല പ്രാന്താശുപത്രിയിലും കൊണ്ട് ചെന്ന് ഇടേണ്ടി വരും." " ഛെ നീ എന്തൊക്കെയാടാ ഈ പറയണെ" അപ്പോഴേക്കും ഏട്ടൻ മടങ്ങി വരുന്നതു കണ്ടു. " ദേ വരുന്നെടി നിന്റെ പൊന്നാങ്ങള" അജു ചിരി കടിച്ചമർത്തിപ്പറഞ്ഞിട്ട് വായന തുടങ്ങി. എന്തോ എനിക്കും ചിരി വന്നു.ഞാനും തപ്പിപ്പിടിച്ച് വായന തുടങ്ങി.ഏട്ടൻ മടങ്ങി വന്ന് കസേരയിൽ ഇരുന്നു. അജു പറഞ്ഞത് കേട്ടിട്ടാണോ എന്തോ ഒരു അസ്വസ്ഥത.നേരത്തെ വായിച്ചപോലെ ശ്രദ്ധിച്ച് വായിക്കാൻ പറ്റുന്നില്ല.തല ഉയർത്തി ഏട്ടനെ ഒന്ന് നോക്കിയാലോന്ന് ഒരു തോന്നൽ. നോക്കാനൊരു ചമ്മലും. മനസ്സ് ഒരു വടംവലിയായി.ആ ചിന്തയിൽ വായിച്ചത് തെറ്റി. എന്തൊക്കെയോ വായിക്കുന്നു എന്നല്ലാതെ എന്താണെന്ന് വലിയ പിടിയില്ല. ''മരക്കഴുതേ "ആ അലർച്ചയാണ് ബോധത്തിലേക്ക് കൊണ്ടുവന്നത്. നോക്കുമ്പോൾ ഏട്ടൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു. പിന്നെ അവിടെ മട്ടന്നൂരിന്റെ ചെണ്ടമേളം ആയിരുന്നു. ഏതൊക്കെയോ മൃഗങ്ങളുമായി ഉപമയും ഉൽപ്രേക്ഷയുമൊക്കെ ഇടയ്ക്ക് നടത്തുന്നത് കേട്ടു. അതോടെ എന്റെം അജുന്റേം എല്ലാ സംശയവും മാറി. തായമ്പക അവസാനിച്ചപ്പോൾ ഞാൻ അജുവിനെ നോക്കി പരമ ദ്രോഹി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഫുൾ കോൺസൻട്രേഷനിൽ മുടിഞ്ഞ വായന വായിക്കുന്നു.,,, (തുടരും ....)
3.7k കണ്ടവര്‍
10 മണിക്കൂർ
🔥 ഒരു മധുര പ്രതികാരം 🔥 Part 22 അവൾ ഫിദയെ നോക്കി തംസ് അപ്പ്‌ കാണിച്ചപ്പോൾ ഫിദയുടെ മുഖത്തു ഒരുപുഞ്ചിരി വിടർന്നു..... പക്ഷെ അതൊരിക്കലും ആധിയോടുള്ള സ്നേഹത്തിന്റെ പ്രതീകമായല്ല.... മറിച്ചു അകത്തു കിടക്കുന്ന ഉമ്മാമയെ ഓർത്തോണ്ട് മാത്രം..... ഞാനിപ്പോ ഇവിടെ നിക്കേണ്ടത് അത്യാവിഷമാണ്........നീ എനിക്കനുവദിച്ച ദിവസത്തിനുള്ളിൽ ഞാൻ നീനയുടെ തനി നിറം പുറത്തേക്കു കൊണ്ടുവന്നിരിക്കും ആദി....... അപ്പോഴും ഞാനും നീയും തമ്മിലുള്ള ബന്ധത്തിന് ?? മാർക്ക് തന്നെ ആയിരിക്കും അവൻ സ്ലോമോഷനിൽ അവളെ കടന്നു പോകുമ്പോൾ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി പിന്നെ കോട്ട് ഒന്ന് കുടഞ്ഞു മുഖം വെട്ടിച്ച് കടന്ന് പോയി .......ആ മുഖത് അവളോടുള്ള പുച്ഛം കാണാമായിരുന്നു...... അവൾ അവന്റെ മുഖത്തേക്ക് നിർവികാരയായി നോക്കി........ ഇത്താ വിഷമിക്കാതെ.... എല്ലാം ശെരിയാകും..... അസി എന്റെ തോളിൽ പിടിച്ചു പറഞ്ഞു..... അവൾ കൂടി എന്നെ മനസിലാക്കിയിരുന്നില്ലേൽ ഞാനാകെ തകർന്നുപോകുമായിരുന്നു..... ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....... ആധിയും ഡോക്ടറും ഐ സി ഉവിനകത്തേക്ക് കയറി അവൻ ഉമ്മാമയെ കണ്ടു. .... കുറച്ച് കഴിഞ്ഞപ്പോ അവൻ എന്തോ ആവിശ്യത്തിന് പുറത്തു പോയി.... @@@@@@@@@@@@@@@@@@@ ഡോക്ടർ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഉമ്മാക്ക് ബോധം തെളിഞ്ഞിട്ടില്ല.... പുറത്തുനിന്നിട്ട് ഒരു സമാധാനവുമില്ല ....... ആദി പുറത്തേക്ക് പോയപ്പോ നമ്മള് അസിയെ കൂട്ടി വേഗം ഡോക്ടറെ കാണാൻ ചെന്നു..... ""പ്ലീസ്..... ഡോക്ടർ ഞങ്ങള് കൂടി ഉമ്മാമയെ ഒന്ന് കയറി കണ്ടോട്ടെ""........ കുറെ നിർഭന്ധിച്ചപ്പോ ഡോക്ടർ സമ്മതിച്ചു..... ""ശരി... അവര് മാത്രമല്ല വേറെ പേഷ്യൻസ് ഉണ്ട്.... അതുകൊണ്ട് വേഗം കയറി കണ്ടിറങ്ങണം ........ "'ശരി ഡോക്ടർ.... താങ്ക്സ്..... നമ്മളെ മുഖത്ത് പുഞ്ചിരി വിടർന്നു... എല്ലാവരും കൂടി കയറി കാണേണ്ട ഒരാൾക്ക് പോകാം എന്ന്‌ പറഞ്ഞപ്പോ നമ്മള് അസിയെ നോക്കി....അവൾ എന്നോട് കയറാൻ ആഗ്യം കാണിച്ചു.... നമ്മള് മാസ്ക്കും കോട്ടും ധരിച്ചു അകത്തേക്ക് കയറി..... ഉമാമ മയക്കത്തിൽ തന്നെയായിരുന്നു ..... ആ കിടപ്പ് കണ്ടിട്ട് നമ്മൾക്ക് സഹിക്കുന്നിലായിരുന്നു..... നമ്മള് അടുത്ത് ചെന്നു പതിയെ ഉമ്മാമ്മയുടെ കയ്യെടുത്തു നമ്മളെ കയ്യിൽ ചേർത്ത് പിടിച്ചു...... കണ്ണടച്ചുകൊണ്ട് നിന്നു .... നമ്മളെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു..... ഇങ്ങള് ഇങ്ങനെ കിടന്നാ ഈ ആയിശുനെ ആരാ നോക്കാ....... ന്റെ സങ്കടം കണ്ടില്ലാന്നു നടിക്കാതെ..... ഒന്ന് കണ്ണ് തുറക്ക് ഉമ്മാമ........... തകർന്നു നിൽക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ നിങ്ങളെ മോളെന്നുള്ള വിളി മാത്രം മതി എനിക്ക് .........എണീക്ക് ഉമ്മാ........എന്നെ വിളിക്ക് ഉമ്മാ...... അവൾ പറഞ്ഞു കൊണ്ടിരുന്നു....... കുറച്ചു കഴിഞ്ഞു സിസ്റ്റർ എന്റെ അടുത്ത് വന്നു പറഞ്ഞു.... ഇനി പൊയ്ക്കൊള്ളൂ....ഇത്രേം ടൈം അലോഡഡ് ഒള്ളൂ..... നമ്മള് കണ്ണു തുടച്ചു വേഗം പുറത്തേക്കിറങ്ങി.....ഇറങ്ങിയത് നേരെ ആധിയുടെമുന്നിലേക്കാണ്...... അവൻ എന്നെ തറപ്പിച്ചു നോക്കിയെങ്കിലും നമ്മള് അങ്ങോട്ട് നോക്കാതെ അസിയുടെ അടുത്തേക്ക് പോയി.... @@@@@@@@@@@@@ ഹലോ.... നിങ്ങൾ വന്നു കുഞ്ഞിയെ പിക്ക് ചെയ്തു വീട്ടിൽ ഡ്രോപ്പ് ചെയ്യൂ..... പപ്പയ്ക്ക് വിളിച്ചിട്ട് കിട്ടുന്നില്ല...... ഞാൻ ഇവിടെ ഉണ്ടാകും........ ആദി ഡ്രൈവറെ വിളിച്ചു പറഞ്ഞു ...... തിരിച്ചു അവൻ അവിടേക്ക് വന്നപ്പോ ഫിദ ഐ സി യൂ വിൽനിന്നിറങ്ങുന്നതാണ് കണ്ടത്........ ഓ മൈ ഗോഡ് .....ഇവൾക്ക്‌തെന്തിന്റെ കേടാ.... ഒരുപ്രാവശ്യം ഒന്നും പറഞ്ഞാൽ മനസിലാവില്ലെന്നു തോന്നുന്നു..... ഇറ്സ് മൈ ഫാമിലി പ്രോബ്ലം...... അതിൽ ഇന്റർഫെർ ചെയ്യണ്ടാന്ന് പറഞ്ഞ ഷി നെവർ ആണ്ടർസ്റ്റാൻഡ്‌......... വാട്ട്‌ എ ക്രീയേച്ചർ .... അവൻ തലയാട്ടികൊണ്ട് സ്വയം പറഞ്ഞു.... ""അസി.... ഹസ്സനിക്ക ഇപ്പൊ വരും.... നിങ്ങളെ വീട്ടിൽ കൊണ്ടു വിടും അദ്ദേഹം ..... എല്ലാരും ഇവിടെ നിക്കേണ്ടല്ലോ.... ആ... പിന്നെ ദേ അവളോടും പറഞ്ഞേക്ക്..... ആദി അസിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു... ""ഇക്കാ..... ഉമ്മാമമാ കണ്ണുതുറക്കാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല....... ഇത്തിരി നേരം കൂടി ഞാനിവിടെ നിന്നോട്ടെ പ്ലീസ് ......കുറെ പറഞ്ഞപ്പോ അവൻ സമ്മതിച്ചു @@@@@@@@@@@@@@@@@@ അപ്പോഴാണ് നീന ഓടി പാഞ്ഞു അങ്ങോട്ട്‌ വന്നത്..... ദാ വരുന്നു കുട്ടി പിശാജ് മുതല കണ്ണീരും ഒഴുക്കി ...... ഫുൾ അഭിനയമാ.... അസി നമ്മളെ നോക്കി പറഞ്ഞു.... ഏയ്യ്... എന്താ അസി.... അങ്ങനെ ഒന്നും പറയാതെ .....എത്രയായാലും അവള്ടെ കൂടി ഉമ്മാമാ അല്ലേ..... നമ്മള് അവളെ തിരുത്തി....... ""എന്താ ആദി ...... എന്താ പറ്റിയത് ഗ്രാൻഡ്മാക്...... ഞാനിപ്പൊഴാ അറിഞ്ഞേ..... എവിടെ ഗ്രാൻഡ്മാ എന്നെ ഒന്ന് കാണിക്കൂ.... ആദി.....അവൾ ആദിന്റെ കൊട്ട് പിടിച്ചു വലിച്ചു കൊണ്ട് കരച്ചിലും പിഴിച്ചിലുമായി...... ""ഹേയ്.... കൂൾ ഡൌൺ നീന..... നതിംഗ് ഹാപ്പെൻ ടു ഹെർ ....... അവനവളെ ചേർത്ത്പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.... 😏 എന്നിട്ട് അവൻ നമ്മളെ ഒരു നോട്ടം നോക്കിയതും നമ്മള് കണ്ണു വെട്ടിച്ചു.... അല്ല പിന്നെ..... അവൾ അവന്റെ മാറിൽ തലചായ്ച്ചു കിടന്നു.....എന്നിട്ട് എന്നേ നോക്കി സൈറ്റ് അടിച്ചു കാണിച്ചു ......... എന്തായാലും എനിക്ക് എന്താ.... "'വൃത്തികെട്ടവൾ..... കണ്ടില്ലേ അവളുടെ ഷോ ഓഫ്‌.....ഇപ്പൊ എങ്ങനെ ഉണ്ട്.... ഞാൻ പറഞ്ഞത് ശെരിയയിലെ..... ഒരെണ്ണം പൊട്ടിക്കാൻ എന്റെ കൈത്തരിക്കുന്നു എന്നും പറഞ്ഞു ആസി അവള്ടെ നേരെ പോകാനാഞ്ഞതും ഞാനവളെ തടഞ്ഞു..... ""വേണ്ട അസി ........എവിടെ വരെ പോകുമെന്ന് നമ്മൾക്ക് നോക്കാലോ.... പെണ്ണ് അപ്പോഴേക്കും അടുത്ത ഡ്രാമ തുടങ്ങി എനിക്ക് ഗ്രാൻഡ്മായെ കാണണം.......ഒരിക്കലെങ്കിലും കാണിക്കൂ ആദി..... എനിക്കിത് സഹിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞു ഫുൾ അലമ്പ്... അവൾ വാശിപിടികാൻ തുടങ്ങി .......അതുവഴി കടന്നുപോകുന്നവർ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി..... സഹികെട്ടപ്പോ നമ്മളവളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു.... ""സ്റ്റോപ്പ്‌ ദിസ്‌ നോണ്സെന്സ് നീന.... ഇതൊരു ഹോസ്പിറ്റൽ ആണ്.... ജസ്റ്റ്‌ കീപ് കാം...... മറ്റുള്ള പേഷ്യന്റ്‌സിന് ഡിസ്റ്റർബൻസ് ആകുമെന്നറിയില്ലേ.......... ""മൈൻഡ് യുവർ വേർഡ്‌സ് ഫിദാ....ഷി കനൗ ഹൌ ടു ബീഹെവ് വെൽ ദാൻ യു......... ഷി ക്രയ്സ് ഫോർ ഹെർ ഗ്രാൻഡ്മാ ആൻഡ് ഇറ്സ് ഫ്രം ബോട്ടം ഓഫ് ഹെർ ഹാർട്ട്..... അല്ലാതെ തന്നെ പോലെ ആട്ടിന്തോലിട്ട ചെന്നായയെ പോലെ അല്ല...... അവൻ അവൾക്ക് വേണ്ടി വാദിച്ചു...... ഓ..... സമ്മതിച്ചു തന്നിരിക്കുന്നു..... പിന്നീട് തിരുത്തി പറയാൻ ഇടവന്നേക്കരുത്...... നമ്മളും വിട്ടു കൊടുത്തില്ല... @@@@@@@@@@@@@@@@@ എന്തൊരു ഇറിറ്റേഷൻ ആണ്....ഉമ്മാമയെ ഓർത്തോണ്ട് മാത്രമാണ്.... ഇല്ലായിരുന്നേൽ എപ്പോഴോ ഇറക്കിവിട്ടേനെ..... ഓരോന്നോർത്തോണ്ടു നിന്നോപ്പോഴാ പപ്പാ വിളിച്ചത് ..... അദ്ദേഹം സ്ഥലത്തില്ലായിരുന്നു..... മമ്മയാണെങ്കിൽ വീട്ടിൽ ഒറ്റക്കാണ്........ ""മോളെ കുഞ്ഞി.... വീട്ടിൽ മമ്മ ഒറ്റക്കാണ്.... ഇനിവാശി പിടിക്കാതെ പോകാൻ നോക്ക് എന്ന്‌ പറഞ്ഞപ്പോ അസി സമ്മതിച്ചു......നമ്മള് ഫിദയെ നോക്കി അവളേം കൂടി അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തേക്ക് എന്ന്‌ പറഞ്ഞപ്പോ അവൾ എതിർത്തു..... ""ഇക്ക നിങ്ങൾ എന്താ പറയുന്നത് ഉമാമാ കണ്ണുതുറന്നാ ആദ്യം ചോദിക്കുന്നത് ഫിദത്തെ ആയിരിക്കും.... അപ്പോൾ വച്ചു ഇങ്ങള് ഇത്തായെ കുട്ടി കൊണ്ടുവരുമോ..... ""ഇവിടെ ഇപ്പൊ കൂടുതൽ പേരുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല...... അവൻ എങ്ങോട്ടെന്നില്ലാതെ നോക്കി പറഞ്ഞു... അവൾ ഫിദയെ നോക്കിയപ്പോ പോകില്ല എന്നവൾ കണ്ണുകൊണ്ട് കാണിച്ചു.... ""വേണ്ട ഇക്കാ ഇത്തയിവിടെ നിന്നോട്ടെ......ഉമ്മാമ്മക്ക് ഒരു സഹായത്തിനു.... അവൾ പ്രഷർ ചെയ്തപ്പോ അവൻ സമ്മതിച്ചു...... @@@@@@@@@@@@@ ""ഇത്താ എനിക്ക് പോകാൻ ഒരു സമാധാനവുമില്ല.... ഉമ്മാമ കണ്ണുതുറന്ന ഉടനെ വിളിക്കണേ... അവൾ യാത്ര പറഞ്ഞിറങ്ങാൻ നിന്നപ്പോ നീനയെ അവിടെ എങ്ങും കണ്ടില്ല.... ഈ പിശാജ് എവിടെ പോയി കിടക്ക......... ഞാൻ അവളുടെ കൂടെ തന്നെ പോണം അതോർക്കുമ്പോൾ എനിക്ക് കലി കയറുന്നു ഇത്താ..... ""അസി... എന്തായാലും നീ അവളെ സൂക്ഷിക്കണം..... ഞാനവിടെ ഇല്ലാത്തോണ്ട് അവൾ കൂടുതൽ ഒന്നും ചെയ്യാൻ നിൽക്കില്ല..... പിന്നെ എന്തയാലും അവള്ടെ പിറകേ ഒരു കണ്ണുവേണം...... ആരൊക്കെ അവളെ വിളിക്കുന്നു..... എവിടെ പോകുന്നു എന്നൊക്കെ.......നീയെനിക്ക് വേണ്ടി ഒരു ഫേവർ ചെയ്യണം.... ഇതാ ഈ ഫോൺ നീ ഇത് ശെരിയാക്കാൻ കൊടുക്കണം..... എന്റെ പരിജയത്തിൽ ഒരു ഷോപ്പ് ഉണ്ട് അവിടെ കൊടുത്താ മതി.... അവനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..... പിന്നീട് ഞാൻ ചെന്നു വാങ്ങിക്കോളാo... ശെരി ഇത്ത.... അവൾ ആ ഫോൺ വാങ്ങി ബാഗിൽ വെച്ചു... കുറച്ച് കഴിഞ്ഞപ്പോ നീന വന്നു....... അവർ രണ്ടാളും വീട്ടിലേക്ക് തിരിച്ചു ..... കുഞ്ഞി പോയതിനു ശേഷം വല്ലാതെ ഒറ്റപ്പെട്ട പോലെ .... ആദി അടുത്തു നിൽക്കുമ്പോഴും ഒരു ഇറിറ്റേഷൻ ഫീൽ ചെയ്യുന്ന പോലെ ആദ്യ ആയിട്ടാണ് തോന്നുന്നത്........ അവൻ ഞാനിരിക്കുന്ന ഭാഗത്തേക്ക്‌ നോക്കിയതേ ഇല്ലെങ്കിലും...... എന്തോ അവൻറെ പ്രസൻസ് ഇഷ്ടപ്പെടാത്ത പോലെ....അവൻ എന്നോട് പറഞ്ഞ ഓരോ വാക്കുകളും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..... എന്തോ താനും അവനിൽ നിന്നകലുകയാണെന്നു തോന്നിപോയി..... @@@@@@@@@@@@@@@@@@@ പോകുന്ന വഴി നീനയുടെ ഫോണിലേക്ക് ആരുടെയോ കോൾ വന്നു ........ആദ്യം അവൾ റിജെക്ട് ചെയ്‌തെങ്കിലും തുടർച്ചയായി കാൾ വന്നു കൊണ്ടിരുന്നപ്പോൾ അസി ചോദിച്ചു..... ""നീന നീയെന്താ ഫോൺ എടുക്കാത്തത് നിൻറെ ഫോണിൽ അല്ലെ റിങ് ചെയ്യുന്നത്!" എൻറെ ചോദ്യം കേട്ട് അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു..... ""അത്. .. അസി..... അതൊരു റോങ്ങ്‌ നമ്പറാണ്..... സ്ഥിരം വിളിച്ചുകൊണ്ടിരിക്കും എടുക്കാറില്ല"".....അവൾ കർച്ചീഫ് കൊണ്ട് മുഖം തുടച്ചു ... അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും എന്തോ പന്തികേട് തോന്നി...... മുഖത്ത് ഒരു ഭയംഉള്ള പോലെ..... ആരായിരിക്കും അവളെ വിളിച്ചോണ്ടിരിക്കുന്നത്....... എന്താ അവൾ ഫോണെടുക്കാത്തത്.... മാമിയാണേൽ അവൾ എടുക്കേണ്ടതാണ്..... അവൾക്കൊരു ലവർ ഉണ്ടെന്നും തോന്നുന്നില്ല....... അസിയുടെ മനസ്സിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു....... എന്തായാലും നീന നിൻറെ കളി എത്ര വരെ പോകുo എന്ന്‌ ഞങ്ങൾക്കൊന്നു കാണണമല്ലോ..... അസി വീട്ടിലെത്തിയപ്പോഴേക്കും ഉമ്മി കാത്തുനിൽപ്പുണ്ടായിരുന്നു..... നീന വേഗം ഇറങ്ങി അകത്തേക്ക് പോയി....... ഉമ്മാ ഓരോന്ന് ചോദിച്ചറിയുമ്പോളും അസിയുടെ നോട്ടം നീനയിലേക്കായിരുന്നു...... @@@@@@@@@@@@@@@@@ നമ്മളെ ടെൻഷൻ കൂടി വന്നു..... രാത്രി ആയപ്പോഴേക്കും ഉമ്മാമാക്ക് ബോധം വന്നു..... ""സിസ്റ്റർ പുറത്തേക്കു വന്നു.....ഉമ്മ കണ്ണുതുറന്നു....ഫിദ,,ആദി ആരാണ്..... അവരെ കാണണം എന്ന്‌ പറയുന്നു .... അവർ എവിടെ.... നമ്മളങ്ങോട്ട് ചെന്നതും ആദിയുടെ മുഖത്ത് ഒരിഷ്ടമില്ലായ്ക ഫീല് ചെയ്തു..... പക്ഷെ നമ്മള് മൈന്റക്കില........ നമ്മള് അവന്റെ മുന്നേ കയറി.... അവൻ എന്നെ തടഞ്ഞു നിർത്തി..... "ജസ്റ്റ്‌ സ്റ്റോപ്പ്‌ ദിസ്‌ ഡ്രാമ ഫിദാ ......... ഹൌ മെനി ടൈംസ് ഐ ടോൾഡ് യു.. ഇറ്സ് അവർ ഫാമിലി മാറ്റർ........ അസി പറഞ്ഞോണ്ട് മാത്രമാ നിനക്ക് ഇത്തിരി സമയം കൂടി നീട്ടിത്തന്നത്...... അതിനുള്ളിൽ നീയൊരു ചുക്കും ചെയ്യില്ല എന്നറിയാം...... അത് കഴിഞ്ഞാ പിന്നെ നിനക്ക് എന്റെ ഫാമിലിയുമായി ഒരു ബന്ധവും ഉണ്ടാകരുത്...... ഇവൻ വിത്ത്‌ മൈ ഗ്രാൻഡ്മാ .....മനസിലായല്ലോ😠...... നമ്മള് എന്റെ കൈവിടുവിച്ചു ഒന്നും മിണ്ടാതെ ഉമ്മാമയുടെ അടുത്തേക്ക് ചെന്നു.... ""ഉമ്മാമ ....നമ്മളെ കണ്ണു നിറഞ്ഞു തുളുമ്പാൻ തുടങ്ങി.... "" മോളെ ഫിദു ... എനിക്കൊന്നുല്യാ കുട്ട്യേ........ ചെറിയൊരു വേദന...... ""ന്നാലും ഇങ്ങള് നമ്മളെ പേടിപ്പിച്ചു കളഞ്ഞില്ലേ""..... മോള് വിഷമിക്കാതെ.....ആദി ഓടെ..... അവൻ.... വരുന്നുണ്ട് ഉമ്മീ..... ഉമ്മാമാ ചുറ്റും നോക്കി..... അപ്പോഴാ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായത്..... ന്താ മോളെ ഇത്..... ചെറിയ വേദന വന്നതിനാണോ എന്നെ ഇബിടെ പുടിചിട്ടിരിക്കണത്..... ദേ ഈ കുന്തം എന്റെ മുഖത്ത് ഫിറ്റ്‌ ചെയ്ത്തതെന്തിനാ......... ഉമ്മാമാ മാസ്ക്ക് ഊരാൻ നോക്കി....... ന്താ ഉമ്മാമാ ഇത്..... നമ്മള് കൈപിടിച്ച് വെച്ചു.... ആദി ഓടെ ഓന്റെ പണിയാകും അല്ലേ ..... നിക്കി ആസ്പത്രിടെ മണം പിടിക്കില്ലെന്ന് ഓന് അറിയൂലെ...... എനിക്കൊന്നേ ഒന്ന് കാണണം.....ആള് നിർത്താതെ പറയുന്നുന്ടെലും ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടി...... "വയ്യാണ്ട് എന്തിനാ ഇങ്ങനെ സംസാരിക്കനേ ... അപ്പോഴേക്കും ആദി അങ്ങോട്ട്‌ വന്നു..... അവൻ ഉമ്മാമ്മയുടെ അടുത്തേക്ക് വന്നപ്പോ നമ്മളൊന്ന് മാറികൊടുത്തു..... അവൻ ഉമ്മാമയുടെ കൈപിടിച്ചു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി ... എന്താ ന്റെ കുട്ടി ഇത്.... എനിക്കൊന്നുല്യാന്ന് പറഞ്ഞില്ലെ ...... എന്തോ ഒരുപേടി പോലെ തോന്നി.... അതാ ഞാൻ ഫിദമോളെ വിളിച്ചത്..... അപ്പൊ ചെറുതായിട്ട് നെഞ്ചിന്റെ അവിടെ....ഇപ്പൊ നിക്കൊന്നുല്യാ ....നമുക്ക് വീട്ടിലേക്ക് പോവാ..... ഉമ്മാ... ഇങ്ങൾക്ക് ഇപ്പൊ വിശ്രമം ആവിശ്യമാണ്..... അധികം സ്ട്രെസ് എടുക്കാതെ..... നാളെ എന്തായാലും നമുക്ക് പോകാം.... ന്റെ പോന്നു ഉമ്മമായല്ലേ...... ആദി പറഞ്ഞപ്പോ ഉമ്മാമമാ സമ്മതിച്ചു..... ഡോക്ടർ വന്നു പറഞ്ഞു...... കുറച്ചു കഴിഞ്ഞ് നമുക്ക് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.... ബി പി ചെക്ക് ചെയ്യണം...... ചെറുതായി പ്രഷർ ഉണ്ട് ....... സൊ ഇന്നിവിടെ കിടക്കട്ടെ... നാളെ എന്തായാലും പോകാം..... അല്ലേ ഉമ്മാ..... കുറച്ച് കഴിഞ്ഞു ഉമ്മാമയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു..... ഇഞ്ചക്ഷനും മരുന്നും സമയത്ത് തന്നെ കൊടുത്തു...........നമ്മളുണ്ടെങ്കിലും വിശ്വാസം ഇല്ലാത്തോണ്ടാകും ഒരു സിസ്റ്ററെ അവിടെ പ്ലേസ് ചെയ്തു അവൻ പുറത്തേക്കു പോയി..... ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നം ഉള്ളതായി ഉമ്മാമ്മക്ക് ഫീല് ചെയ്ത പോലെയാണ് ഉമ്മാമ്മ എന്നെ അരികിലേക്ക് വിളിച്ചു ചോദിച്ചത്...... ""ന്താ ന്റെ കുട്ടീടെ മുഖം വല്ലാണ്ട്............ ആദി നിന്നോട് ഇപ്പോളും അകന്നു തന്നെയാണോ....... നിക്കങ്ങനെ തോന്നുന്നു..... ഏയ്യ്... അതങ്ങളെ തോന്നല് മാത്രാ ന്റെ പാത്തൂ..... ഇങ്ങള് ഇങ്ങനെ ആളെ ബേജാറാക്കിയാ നമ്മളെ മുഖത്ത് ടെൻഷൻ കാണാണ്ടിരിക്കോ.........അതിന്റെയാ.. ""എന്നിട്ട് നമ്മള്ക്ക് ഇപ്പൊ കോഴോപൊന്നുല്യാലോ..... എന്നിട്ടും അന്റെ മൊഖത് ഒരു സന്തോഷം കണ്നില്യാലോ...... ഇന്നത്തെ ദിവസം ഒരു കറുത്ത അദ്ധ്യായം ആയിരുന്നു .....ആദിയുടെ അവഗണന... ഉമ്മാമയുടെ വീഴ്ച...... പക്ഷെ ഉമ്മാമയോട് പറയാൻ പറ്റില്ലാലോ ഒന്നും ..... ഉള്ളു തകർന്നു പോകുമ്പോഴും മുഖത്ത് ചിരിവരുത്താൻ ശ്രമിച്ചോണ്ട് പറഞ്ഞു : ""അതിന്റെ പാത്തൂന് തോന്നുന്നതാ..... ഇങ്ങള് ഉറങ്ങികോളിൻ.......... ""സത്യം..... ""സത്യം..... ഉമ്മാമാ നമ്മളെ കൈചേർത്തു പിടിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു......എന്റെ കൈ അടർത്തി മാറ്റി ഉമ്മാമയെ പുതപ്പിച്ചു നമ്മള് ജനവാതിൽ തുറന്നിട്ടു....... പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു... നമ്മള് ജനലോരം വന്നു ചേർന്നു നിന്നു പുറത്തേക്ക് നോക്കിയപ്പോ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വാഹനങ്ങളെല്ലാം പാർക്ക് ചെയ്തത് കാണാമായിരുന്നു........ മഴ ശക്തി കൂടാൻ തുടങ്ങിയിരുന്നു.............. ആദി പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തെ ആണ് മുറിവേൽപ്പിച്ചത്........ വീണ്ടും ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു....... ഇടിച്ചു പെയ്യുന്ന ഓരോ തുള്ളിയും എന്റെ ദുഖത്തെ ഏറ്റെടുക്കുംപോലെയാണ് തോന്നിയത്.......... ഒന്നുറക്കെ കരഞ്ഞില്ലെങ്കിൽ എനിക്കെന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന്‌ ഞാൻ ഭയപ്പെട്ടു..... നമ്മള് ഉമ്മാമയെ നോക്കാൻ സിസ്റ്ററോട് പറഞ്ഞു പതിയെ പുറത്തേക്കിറങ്ങി........ ഇതുവരെ അടക്കിപ്പിടിച്ച എല്ലാ സങ്കടങ്ങളും അറിയാതെ പുറത്തേക്കു വന്നു....... അവന്റെ ഓരോ വാക്കുകളും കാതിൽ മുഴങ്ങി കൊണ്ടിരുന്നു..... ഓരോന്നോർത് മഴയിൽ ഒന്നാകെ നനഞ്ഞു റോഡിലൂടെ ഇത്തിരി ദൂരം നടന്നതറിഞ്ഞില്ല ......ഏതോ വണ്ടി വന്നു നമ്മളെ പിറകിൽ നിർത്തി ഹോൺ അടിച്ചപ്പോഴാണ് നമ്മള് തിരിഞ്ഞു നോക്കിയത്........നമ്മളെ മുഖത്തേക്ക് കാറിന്റെ ലൈറ്റ് അടിച്ചപ്പോ നമ്മള് കണ്ണിനു നേരെ കൈകൊണ്ട് മറച്ചു ..... നമ്മള് കൈമാറ്റി നോക്കിയായപ്പോ കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ കുടനിവർത്തി ഇറങ്ങി വന്നു.......എവിടെയോ കണ്ടു മറന്ന പോലെ..... ഹേയ് ഫിദാ ...... താനെന്താ ഈ രാത്രി മഴയത്തു........ തുടരും.........
#

📙 നോവൽ

📙 നോവൽ - ISSPYAARKOKYANA AMOOON ARNAHL ഒരു മധുര പ്രതികാ WRITTEN BY SHAMLITA sh Main Tumse habbth karahi hoon - ShareChat
4.3k കണ്ടവര്‍
1 ദിവസം
#

📔 കഥ

റിയൽ ലവ് സ്റ്റോറി... full part *ഷാൻ💞നൂറ* ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കോളേജിൽ വരുന്ന അവന് ക്ലാസ്സിലെ കുട്ടികൾ വിളിപ്പേര് നൽകി "മാവേലി"എന്ന്... പക്ഷെ അവൻ അതൊന്നും ഉൾകൊള്ളാറില്ല... അധികം ആരോടും മിണ്ടാറും ഇല്ല... എന്തെങ്കിലും നോട്ട്സ് ആവിശ്യം ഉണ്ടെങ്കിൽ മാത്രം മറ്റുള്ളവരോട് വാട്സ്ആപ്പ്ൽ മറ്റോ ചോദിക്കും... പക്ഷെ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ൽ അവൻ ആക്റ്റീവ് ആയിരുന്നു... ക്ലാസ്സിൽ ഒന്നും മിണ്ടാത്ത അവൻ അവിടെ മിണ്ടുന്നതിൽ എല്ലാരും അവനോടു എന്തൊക്കെയോ പറയും... ഇതാണ് മ്മളെ കഥയിലെ നായകൻ... *ഷഹനാസ്* ഷാനുന്ന് എല്ലാരും വിളിക്കുന്നു ... ------------------- അങ്ങനെ ഒരു ദിവസം അവളും വിളിച്ചു... "ങേ മാവേലി.... ഇയ്യ് വന്നോ..." ഇത് മ്മളെ കഥയിലെ നായിക *നൂറ* അവൾ അങ്ങനെ വിളിച്ചു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവൻ തന്റെ സീറ്റിൽ പോയി ഇരുന്നു... അവൾ ആള് ചളിയാണ്... വാ തുറന്നാൽ ചളി മാത്രമേ പുറത്തു വരു... മെയിൻ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു അവളുടെ ചളി പരത്തൽ... അവൾ വന്നാൽ മാത്രം ആ ഗ്രൂപ്പ്‌ന് അനക്കം ഉണ്ടാകൂ... അല്ലെങ്കിൽ മൗനവ്രതം ആയിരിക്കും അവിടെ എല്ലാർക്കും... അങ്ങനെയിരിക്കേ ഒരു ദിവസം അവൾ ഗ്രുപ്പിൽ ജോർ ആയി വെറുപ്പിച്ചു നിൽക്കുന്ന സമയത്താണ് അവൾക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത്... "ഹായ് നൂറ" അവൾ ആരാന്ന് ചിന്തിച്ചു വെറുപ്പിക്കൽ നിറുത്തി നമ്പർ ഒന്നു നോക്കി... ഇത് മ്മളെ ഗ്രൂപ്പിൽ ഉള്ള ആരുടെതോ ആണല്ലോ... ആരുടെയും നമ്പർ സേവ് അല്ല... ഇതാരാപ്പോ... അതും ചിന്തിച്ചു അവൾ അങ്ങോട്ട് മെസ്സേജ് അയച്ചു... "Who?" "ഷഹനാസ്..." "ഓഹ്...മാവേലി എന്തൊക്കെ സുഖല്ലേ... പാതാളത്തിൽ നിന്നും എപ്പോ ലാൻഡ് ചെയ്തു..." പക്ഷെ അവന്റെ മറുപടി മ്മ് മാത്രം ആയിരുന്നു... "ഹലോ...പിന്നെ നാളെ മീറ്റിംഗ് ഉണ്ട്...അറിഞ്ഞിരുന്നോ ..." അവൻ അന്നത്തെ ദിവസം വന്നിട്ട്ണ്ടാവില്ല എന്ന് കരുതി അവൾ അവനോട് പറഞ്ഞു... "😠😠😠"--പിന്നീട് അവന്റെ മറുപടിയൊക്കെ ഇങ്ങനെ ആയിരുന്നു.... അവൾ ആകെ വിഷമിച്ചു... തന്നോട് മിണ്ടുന്നവരൊക്കെ ഹാപ്പി ആയി കാണാൻ ആയിരുന്നു അവൾ ആഗ്രഹിച്ചതു... അതിന് വേണ്ടി അവൾ എന്തൊക്കെയോ പറയും... പക്ഷെ ആദ്യത്തെ ദിവസം തന്നെ അവന്റെ ബീഹെവ് അവളെ നിരാശയാക്കി... പിന്നെ അവളൊന്നും ചോദിക്കാൻ നിന്നില്ല... അങ്ങനെ രാത്രിയായി... നൂറയ്ക്ക് ഒരു മാര്യേജ് ഫങ്ക്ഷൻ ഉണ്ടായിരുന്നു... അവളുടെ ഉമ്മയുടെ ഫ്രണ്ട്ന്റെ മോളുടെത്... അങ്ങനെ അവരൊക്കെ പോകാൻ റെഡിയായി... കല്യാണവീട്ടിൽ എത്തി... പെണ്ണിന്റെ കൂടെ ഫോട്ടോസ് ഒക്കെ എടുത്ത് ഫുഡ്‌ ഒക്കെ തട്ടി അകത്തു കയറിയപ്പോഴാണ് അവൾ അവനെ കണ്ടത്... "ഷാനു..."--അവളുടെ ചുണ്ട്കൾ മന്ത്രിച്ചു... അവൻ അവളെയും കണ്ടു... അവൾ അവനെ ഒന്നു നോക്കി അഫിത്തടെ (കല്യാണപെണ്ണിന്റെ) റൂമിലേക്ക് പോയി... അവന്റെ കൂടെ ഒരാൾ കൂടിയുണ്ട്... കണ്ടിട്ട് ഇത്തയാണെന്ന് തോന്നുന്നു... അതും ചിന്തിച്ചു നിൽകുമ്പോൾ ആണ് ഷഹനാസ്ഉം കൂടെ ഉണ്ടായിരുന്നവരും അവിടേക്ക് വന്നത്... അവന്റെ മുഖത്തു നോക്കാതെ അവൾ തല താഴ്ത്തി നിന്നു... അഫിത്തയോട് യാത്ര പറഞ്ഞു അവര് അവിടെ നിന്നും പോയി ... "ഹേയ്‌ നൂറ... എന്താടി നീ ഇങ്ങനെ നിന്റെ തൊള്ള വറ്റിപ്പോയോ..."-- അഫിത്ത മ്മളോട് ചോദിച്ചു... ശരിക്കും...ഇപ്പൊ എന്തോ പറ്റീക്കണ്... അല്ലെങ്കിൽ തൊള്ള പൂട്ടാത്ത മ്മള് ആണ് ഇപ്പൊ ശോക മൂകിതമായിരിക്കുന്നത്... "ടീ കാന്താരി നിന്നോടാണ്..." "അഫിത്ത... ഇപ്പൊ ഇവിടെന്ന് ഇറങ്ങിയത് ഇങ്ങടെ ആരാ..." "ഓഹ്...അതാണോ നീ ഇങ്ങനെ ചിന്തിക്കുന്നത്... എന്തിനാ നിനക്ക് അതറിയാൻ ഇത്ര തിടുക്കം..." "ഇത്ത...പറ..." "അവൾ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നു... കൂടെ ഉള്ളത് അവളുടെ അനിയൻ... അവർക്ക് ഉമ്മയില്ല... മരിച്ചു... ഹാർട്ട് അറ്റാക്ക് ആയിരുന്നു... അതിന് ശേഷം അവരുടെ ഉപ്പ വേറെ കല്യാണം കഴിച്ചു പോയി ...അവര് രണ്ടു പേരും മാത്രമാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നതു..." --അഫിത്ത ഓരോന്ന് പറയുമ്പോഴും എന്റെ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു... റബ്ബേ ഇവനെ ആയിരുന്നോ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് 😔 മനസ്സിൽ കുറ്റബോധം തോന്നി... ഷാനു iam really sorry😢 *********************** പിറ്റേന്ന് അവൾ ക്ലാസ്സിൽ എത്തി... അവനെയും കാത്തിരുന്നു... 'ഇന്ന് അവനോട് നേരെ മിണ്ടണം... നല്ല ഫ്രണ്ട്സ് ആവണം... ' അതൊക്കെ ആയിരുന്നു അവളുടെ മനസ്സിൽ... അങ്ങനെ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ആണ് അവൻ വന്നത്... അത് കണ്ടതും അവൾ ചിന്തയിൽ നിന്നും വിരാമം ഇട്ടു അവനെ നോക്കി... അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ അവന്റെ സീറ്റിൽ പോയിരുന്നു... അവള് പോയി അവന്റെ മുന്നിലുള്ള സീറ്റിൽ അവനോടു മുഖമുഖമായി ഇരുന്നു ... ആ നേരത്തും അവൻ അവളെ കണ്ട ഭാവം നടിച്ചില്ലാ... "ഷാനു..."--അവൾ ദയനീയമായി നോക്കി കൊണ്ട് അവനെ വിളിച്ചു... "ആഹ്...എന്താ..." "ഒന്നുല്ല...ചുമ്മാ മിണ്ടീട്ടു പോവാൻ വന്നതാ..." "ഹോ..." "ആഹ്..." അപ്പോഴാണ് ആരോ വന്നു പറഞ്ഞത്... " ഷാനു നാളെ നിന്റെ ബര്ത്ഡേ ആണല്ലേ..."-- ഷാനുന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു... അവിടെ അവനെ അറിയുന്ന ഒരേ ഒരാൾ... അത് കേട്ടതും ഞാൻ അവനോടു "അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഷാനു..."--അതും പറഞ്ഞു ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തു... പക്ഷെ അവൻ തിരിച്ചു കൈകൾ തന്നില്ല... ഒന്നു ചിരിച്ചത് പോരാഞ്ഞിട്ട് ഒന്നു നോക്കുക പോലും ചെയ്തില്ല... അത് അവളിൽ ഏറെ നൊമ്പരമുണ്ടാക്കി... അവൾ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ സീറ്റിൽ പോയിരുന്നു... അടക്കിപിടിച്ച കണ്ണുനീർ തുള്ളികൾ ഓരോന്ന് ആയി ഒഴുകി തുടങ്ങി... മറ്റുള്ളവരൊക്കെ എന്താണ് എന്ന് അന്വേഷിചപ്പോൾ അവൾ പറഞ്ഞത് തലവേദന എന്നായിരുന്നു... അതുകൊണ്ട് ആവണം അന്ന് ഉച്ചയ്ക്ക് ടീച്ചറോഡ് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു... വൈകുന്നേരം ആയപ്പോൾ വാട്സ്ആപ്പ് തുറന്നു നോക്കി... ഗ്രൂപ്പിൽ ഇന്നലെ തൊട്ട് അനക്കം ഇല്ല... എന്തോ എനിക്ക് അവിടേക്ക് പോയി മെസ്സേജ് അയക്കാനും തോന്നുന്നില്ല... അവൾ അതിൽ നിന്നും ലെഫ്റ്റ് അടിച്ചു... നെറ്റ് ഓഫ്‌ ചെയ്തു പോയി മഗ്‌രിബ് നിസ്കാരം ഒക്കെ കഴിഞ്ഞ് വന്നു ഫോൺ എടുത്ത് നോക്കുമ്പോഴാണ് അവന്റെ മെസേജ്... "നൂറ...നീ എന്തിനാ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയത്..." "ഹേയ്‌...ഒന്നുല്ല..." "ഞാൻ കാരണമാണോ..." "ഹേയ്‌ അല്ല..." അങ്ങനെ അവൾ കിടന്നുറങ്ങി... ------------------- നേരത്തെ തന്നെ എഴുന്നേറ്റു സുബഹി നിസ്കരിച്ചു... ഇന്ന് ശനിയാഴ്ച ആണ്... കോളേജില്ല... കുറച്ചു നേരം കിടന്നു എഴുന്നേറ്റു കിച്ചണിൽ പോയി പണിയൊക്കെ തീർത്ത് ചായയൊക്കെ കുടിച്ചു ഫോൺ എടുത്തു... നോക്കുമ്പോൾ ഷഹനാസ്ന്റെ 3 മിസ്സ്‌കാൾ... നെറ്റ് ഓൺ ചെയ്തു... അവൻ എന്തൊക്കെയോ അയച്ചിട്ടുണ്ട്... ഹായ് ഹെലോ ഹേയ്‌ അങ്ങനെ കുറെ മെസേജ്... അവൾ അവനും തിരിച്ചു അയച്ചു... "ഹായ് എന്തിനാ വിളിച്ചത്..." "നൂറ എനിക്ക് നിന്നോട് സംസാരിക്കണം... നീ കാൾ അറ്റൻഡ് ചെയ്യൂ പ്ലീസ്... "--എന്നായിരുന്നു അവന്റെ മറുപടി അപ്പോൾ തന്നെ അവന്റെ കാൾ വന്നു... അവൾ അത് അറ്റൻഡ് ചെയ്തു... "ഹലോ..." മറു തലയ്ക്കൽ നിന്നും ഒരു ആണിന്റെ ശബ്ദം... അവൾ ആകെ ഭയന്നു... അവളുടെ കൈകൾ വിറച്ചു... ശരീരം വിയർത്തു... എന്തോ ആദ്യമായി ഒരു അന്യ പുരുഷനോട്‌ കാൾ ആക്കി സംസാരിക്കുന്നു... "ഹെലോ നൂറ കേൾക്കുന്നില്ലേ..." "ഹ്മ്മ്..." "നീ എന്തിനാ ഇന്നലെ ക്ലാസ്സിൽ നിന്നും കരഞ്ഞത്..." "ഹേയ്‌ ഒന്നുല്ല..." "ദേ...എനിക്ക് ഈ ഒന്നുല്ല ന്ന് പറയുന്നത് തീരെ ഇഷ്ടല്ല ട്ടൊ..." "ഹ്മ്മ്..." "ഒരു ഹ്മ്മ്...ഒന്നുല്ല... ഇത് മാത്രേ ഉള്ളു..." "പിന്നെന്താ പറയേണ്ടത്... ഞാൻ എന്തേലും പറഞ്ഞാൽ ചിലപ്പോ നിനക്ക് ഫീൽ ആവും... അതുകൊണ്ട് എനിക്ക് പേടിയാവുന്നു..." "ഹേയ്‌ അങ്ങനെയൊന്നുമല്ലടാ... നിനക്ക് എന്റെ ജീവിതത്തേ കുറിച്ച് ഒന്നുമറിയാഞ്ഞിട്ടാണ്..." അവൾക്ക് മനസ്സിലായി... അവൻ അവളോട് ഉമ്മയില്ലാത്ത കാര്യം പറയാൻ വരുവാണ് എന്ന്... എന്തോ അവന്റെ വായിൽ നിന്നും അതൊന്നും കേൾക്കേണ്ട ശക്തി അവൾക്ക് ഇല്ലായിരുന്നു... അവൾ സീൻ മാറ്റിഎടുത്തു... "ഞാനൊന്ന് പറയട്ടെ... ഷാനു മ്മക്ക് നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആവാം..." "അത് തന്നെയാ ഞാനും പറയാൻ വന്നത്..." "ആഹ് 😍" അങ്ങനെ പരസ്പരം അവര് തമ്മിൽ മിണ്ടിയും പറഞ്ഞും ഇരുന്നു... പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ച് അവര് അവരുടെ ലോകത്ത് ആയിരുന്നു... ആർക്കും തടുക്കാൻ പറ്റാത്ത സൗഹൃദം... അസൂയയായിരുന്നു പലർക്കും... ചിലർ അത് ഒരു തരത്തിൽ പ്രേമം ആണെന്ന് തെറ്റിദ്ധരിച്ചു... ടീച്ചേർസ് ഉൾപ്പെടെ .... അവന്റെ സങ്കടങ്ങളിൽ ഒരാശ്വാസം ആയിരുന്നു അവൾ... അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിൽ അവൾക്ക് ആലോചന വന്നു... ആ നേരത്ത് അവളുടെ മനസ്സിൽ ആദ്യം ഓടി വന്നത് അവന്റെ മുഖം ആയിരുന്നു... ഇനിയുള്ള ദിവസം കൂട്ടിൽ ഇട്ട കിളി പോലെ... 😔 ഷാനു ഇല്ലാത്ത ജീവിതം അവൾ ചിന്തിച്ചപ്പോൾ അവൾക്ക് ലോകം രണ്ടായി പിളർന്ന പോലെ തോന്നി... ഇല്ലാ...ഷാനുനെ വിട്ട് ഞാൻ എങ്ങും പോവൂല... അവനെ ഞാൻ സ്നേഹിക്കുന്നുണ്ടോ... അവനെ ഓർക്കുമ്പോൾ തന്നെ ഇപ്പൊ വിങ്ങൽ ആണ്... ഷാനു ഇല്ലാത്ത ജീവിതം ഓർക്കാൻ കൂടി കഴിയുന്നില്ല... വീട്ടിൽ ആലോചന ഉറപ്പിക്കാൻ ഒരുങ്ങി... അവൾ പതിയെ അവനിൽ നിന്നും അകലാൻ തുടങ്ങി... വാട്സ്ആപ്പ്ഉം കോൺടാക്ട്ഉം ഒക്കെ ബ്ലോക്ക്‌ ചെയ്തു... പിന്നീട് അവര് തമ്മിൽ ഒരു കോൺടാക്ട്ഉം ഇല്ലാതായി... അവൻ പല തവണ ക്ലാസ്സിൽ നിന്നും അവളോട് കാരണം തിരക്കി എങ്കിലും അവൾ അവനെ ഫേസ് ചെയ്യാതെ മാറി നടന്നു... ******************** അങ്ങനെ ഒരു ദിവസം എല്ലാരും ക്ലാസ്സ്‌ കഴിഞ്ഞ് പോയി... ഷാനു ഇറങ്ങാൻ നേരം അവളുടെ സീറ്റിലേക്ക് നോക്കിയതും എന്തോ ഫോം ഫിൽ ചെയ്യുന്ന അവളെയാണ് അവൻ കണ്ടത്... അവൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ അവിടെ നിന്നും എഴുന്നേറ്റു... ക്ലാസ്സിന് പുറത്തേക്ക് പോകാൻ നിന്നതും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോടു അടുപ്പിച്ചു... അവളുടെ മുഖം കൈ കുമ്പിളിൽ കോരിഎടുത്തു... ആ നേരത്ത് അവളുടെ മിഴികൾ അണ പൊട്ടി ഒഴുകുന്നത് അവൻ കണ്ടു... എന്തെന്ന് ഇല്ലാതെ അവന്റെ മിഴികളും നിറഞ്ഞു... "ടാ...നിനക്ക് എന്താടാ പറ്റിയെ..."--അവൻ അവളോട് ചോദിച്ചു... "ഷാനു..."--ന്നും വിളിച്ചു അവനെ കെട്ടിപിടിച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു അവൾ... "ടീ... നീ കരയാതെ കാര്യം പറ..." "ഷാനു...എനിക്ക് നീ ഇല്ലാതെ കഴിയില്ല...i love u shanu😔..." "ഹിഹിഹി...ഇതിനാണോ എന്റെ പെണ്ണെ നീ ഇങ്ങനെ കരയുന്നത്... എനിക്കും ഇഷ്ട ഈ ചളി പെണ്ണിനെ...😍😘ലവ് യു 2😍😍😍" "അതൊന്നുമല്ല... വീട്ടിൽ കല്യാണം ഉറപ്പിക്കാൻ പോവാണ്... എനിക്ക് നിന്നെ മതി...നീയല്ലാതെ മറ്റൊരാളെ വേണ്ട... "--കരഞ്ഞു കൊണ്ട് അതും പറഞ്ഞു അവൾ അവനെ മുറുകെ കെട്ടിപിടിച്ചു... പടച്ചോനെ ഞാൻ പറയാൻ വിചാരിച്ചത് എന്റെ പെണ്ണിന്റെ വായിൽ നിന്നു തന്നെ ഞാൻ കേട്ടല്ലോ...😍😘 അതെന്നിൽ സന്തോഷം നൽകിയെങ്കിലും പിന്നീട് പറഞ്ഞത് എന്റെ നെഞ്ചിൽ കൊണ്ടു 😔.. അവൾ എനിക്ക് നഷ്ടപ്പെടാൻ പോവുന്നു... എനിക്കെന്താ ഇങ്ങനെ... എല്ലാം നഷ്ടങ്ങൾ ആണല്ലോ റബ്ബേ... 😔 ആദ്യം ഉമ്മാ... ഇനി ഇവളും പോയാൽ 😔😖.... (അവസാനിച്ചു...) ഇതൊരു റിയൽ സ്റ്റോറി ആയതു കൊണ്ട് ഇത്ര മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ...തെറ്റ്കൾ ഉണ്ടാവാം ക്ഷമിക്കണം... നൂറയും ഷാനുവും ഒന്നിക്കുമോ എന്നറിയില്ല... ഇനി എന്താ സംഭവിക്കുന്നത് എന്ന് നോക്കട്ടെ... ആ ആലോചന മുടങ്ങുമോ നൂറയും ഷാനുവും പിരിയേണ്ടി വരുമോ എന്ന് അപ്പോൾ അറിയാം...
5.6k കണ്ടവര്‍
1 ദിവസം
#

📔 കഥ

full part മൂന്ന് മക്കളിൽ ഏറ്റവും ഇളയത് ഞാൻ ആയതു കൊണ്ടാകും അമ്മക്ക്‌ എന്നോട് മാത്രം ഒരു വാൽസല്യം കൂടുതലായിരുന്നു. ചേച്ചിയും ഏട്ടനും കെട്ടി കഴിഞ്ഞു അവരുടെ കുടുംബം നോക്കി അമേരിക്കയിലേക്ക് പോയപ്പോൾ അമ്മയ്ക്ക് എല്ലാ പ്രതീക്ഷയും എന്നിൽ ആയിരുന്നു. പഠിപ്പു കഴിഞ്ഞു ഞാനും ചെന്നൈയിൽ നല്ല കമ്പനിയിൽ ജോലിക്ക് കയറിയതോടെ ഒരു നല്ല വീട്ടിൽ നിന്നും കല്യാണാലോചന തിരയലായി അമ്മയുടെ ഡ്യൂട്ടി. പക്ഷെ അമ്മയുടെ എല്ലാ പ്രതീക്ഷകളും സങ്കല്പങ്ങളുമെല്ലാം അട്ടി മറിച്ചു കൊണ്ടാണ് എന്റെ കൂടെ ജോലി ചെയ്യുന്ന അദസിയെ ഇഷ്ടമാണെന്നും അവളെയെ വിവാഹം കഴിക്കൂ എന്ന എന്റെ ആഗ്രഹം ഞാൻ പുറത്തെടുത്തത്. അത് മറ്റൊരു രീതിയിൽ പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു. കാരണം ജാതിയും കുടുംബവുമൊക്കെ തന്നെ പ്രശ്‌നം.പിന്നെ അവൾ ഒരു പാവപെട്ട വീട്ടിൽ അഛനില്ലാതെ കഷ്ടപ്പെട്ട് വളർന്ന കുട്ടിയായിരുന്നു. കാണാൻ കറുത്തിട്ടായിരുന്നു. പക്ഷെ ഞാൻ അവളുടെ ബാഹ്യ സൗന്ദര്യം ആയിരുന്നില്ല ഇഷ്ടപെട്ടത്. എന്നെ ജീവന് തുല്യം സ്നേഹിക്കാനുള്ള അവളുടെ മനസിനെയാണ് ഞാനിഷ്‌ട്ടപ്പെട്ടത്. അത് മനസിലാക്കാൻ എന്റെ വീട്ടുകാർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കാര്യത്തെ എന്റെ വീട്ടിൽ അംഗീകരിക്കാൻ ആരും തയാറായില്ല. അങ്ങിനെ അവളുടെ വീട്ടുകാരുടെ മാത്രം സമ്മദത്തോടെ ഞാനവളെ റെജിസ്റ്റർ മാര്യേജ് ചെയ്തു. അവളെയും കൊണ്ട് ഞാനും ചെന്നൈയിലേക്ക് പറന്നു. ഞാൻ വേറെ പോയെങ്കിലും എല്ലാ മാസവും ഞാൻ വീട്ടിലേക്കു ചെലവിനു പൈസ അയച്ചു കൊടുക്കുമായിരുന്നു. പക്ഷെ ഞാൻ വിളിച്ചാലോ സംസാരിക്കാൻ തുടങ്ങിയാലോ അമ്മയും അച്ഛനും ഒന്നും സംസാരിക്കില്ല. എന്നോട് എന്നും ദേഷ്യമായിരുന്നു. അങ്ങിനെയിരിക്കെയാണ് ഏട്ടൻ ഏട്ടത്തിയമ്മയുടെ പ്രസവം കഴിഞ്ഞതോടെ അമ്മയെ അമേരിക്കയിലേക്ക് കൊണ്ട് പോയത്. അവിടുന്ന് ചേച്ചിയുടെ ഡെലിവറിക്കും അമ്മയെ അവർ മാറി മാറി പാർപിച്ചു. അപ്പോളും ഞാൻ വീട്ടിലേക്കു പൈസ അയച്ചു കൊണ്ടിരുന്നു. നാല് മാസം അങിനെ പോയി. അച്ഛനെ വിളിച്ചാൽ ഫോൺ എടുക്കാറില്ല. അങ്ങിനെ ഒരു ദിവസം അദസി എന്നോട് ചോദിച്ചു. "ഏട്ടാ. നമുക്കു നാട്ടിൽ ഒന്ന്‌ പോയാലോ.?? ഏട്ടന്റെ അച്ചന്റെ ഒരു വിവരവും ഇല്ലല്ലോ.?? പിണക്കമൊക്കെ മാറി കാണും. നമുക്കിന്നു തന്നെ പോകാം.!" അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.അങ്ങിനെ ഞങ്ങൾ രണ്ട് പേരും എല്ലാം പായ്ക്ക് ചെയ്ത് കാറിൽ നാട്ടിലേക്ക് തിരിച്ചു. വീട് ഒരു എസ്റ്റേറ്റ്ന്റെ നടുവിലാണ്. വീടിന്റെ മുറ്റത്തേക്കു കാർ കയറ്റുമ്പോൾ ഒരു ഭാർഗവി നിലയത്തിലേക്ക് വരുന്ന പോലെയാണ് എനിക്ക് തോന്നിയത്. മുറ്റമൊക്കെ അടിച്ചു വാരിയിട്ടു വർഷങ്ങൾ ആയ പോലെ തോന്നി എനിക്ക്. കരിയിലകൾ മുറ്റം നിറയെ അലസമായി കിടക്കുന്നു. കാർ പോർച്ചിൽ നിന്നും രണ്ടു ചാവാലി പട്ടികൾ കുരച്ചു കൊണ്ടു വീടിന്റെ പിന്നിലേക്കു ഓടി പോയി. ഞാനും അവളും വീടിന്റെ മുറ്റത്തേക്കു ഇറങ്ങി നടന്നു. കോളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. വാതിലിന്റെയും ജനലിന്റെയും മുകളിൽ ചിലന്തി വല കെട്ടിയതും ഞാൻ ശ്രദ്ധിച്ചു. വാതിൽ ഞാൻ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ വാതിൽ ഒരു ഞരക്ക ശബ്ദത്തോടെ തുറന്നു. അകം നിറയെ പൊടി പിടിച്ചിരിക്കുന്നു. ഞാൻ ഓരോ റൂമിലേക്കും പോയി നോക്കിയപ്പോൾ കണ്ടു നിലത്തു ബോധം പോയി തളർന്നു കിടക്കുന്ന ക്ഷീണിച്ചു അവശനായ അച്ഛനെ. "അച്ഛാ.. ഞാൻ ഓടി പോയി അച്ഛനെ എന്റെ മടിയിൽ കിടത്തി... അച്ഛാ.. എണീക്കൂ.. അച്ഛന്റെ കണ്ണനാ വിളിക്കുന്നെ.. എണീക്കച്ഛാ ..!!" ഞാൻ അച്ഛന്റെ കവിളിൽ തട്ടി ഉണർത്താൻ ശ്രമിച്ചു. അച്ഛൻ ഉണർന്നില്ല.. "അദസി.. നീയൊന്നു പിടിച്ചേ.." ഞാനും അവളും കൂടി അച്ഛനെ കാറിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. കുറച്ചു കഴിഞ്ഞു ഡോക്ടർ എന്നെ കാണാൻ വന്നു. "ഡോക്ടർ.. അച്ഛനു എങ്ങിനെയുണ്ട്.??" ഞാൻ ചോദിച്ചു. "മിസ്റ്റർ ആദി.. നിങ്ങളുടെ അച്ഛൻ ഫുഡ് കഴിച്ചിട്ടു എത്ര നാളായി.??" അതായിരുന്നു ഡോക്ടറുടെ ആദ്യത്തെ ചോദ്യം. "അറിയില്ല ഡോക്ടർ". ഞാൻ മറുപടി പറഞ്ഞു. "താനൊക്കെ എവിടുത്തെ മോനാടോ.?? സ്വന്തം അച്ഛൻ എന്നാണ് അവസാനമായി ഫുഡ് കഴിച്ചതു എന്ന് പോലും അറിയില്ലങ്കിൽ തന്നെയൊന്നും ഒരു യഥാർത്ഥ മകൻ ആയി കൂട്ടാൻ പാടില്ലേടോ.?? "ആ വൃദ്ധൻ ഭക്ഷണം കഴിച്ചിട്ടു എത്രയോ നാളുകൾ ആയി കാണും. വിശപ്പും ദാഹവും സഹിക്ക വയ്യാതെ അയാൾ തളർന്നു ബോധം പോയതാണ്. ഇന്ന് എങ്കിലും നിങ്ങൾ അയാളെ ഇവിടെ കൊണ്ട് വന്നില്ലയെങ്കിൽ നിങ്ങൾക്ക് അയാളെ എന്നന്നേക്കുമായി നഷ്ടപെട്ടേനെ." "ഞാൻ ആകെ തളർന്നു. മനസ്സിൽ അച്ഛനെ കുറിച്ച് മാത്രമായിരുന്നു ചിന്ത." അച്ഛനെ വാർഡിലേക്ക് മാറ്റിയപ്പോൾ ഞാൻ അച്ഛന്റെ അടുത്ത് കിടക്കക്ക് അരികിൽ ഇരുന്നു. "എന്തിനാ അച്ഛാ ഇങ്ങിനെ ചെയ്തേ.??? ഈ കണ്ണനെ ഒന്ന്‌ വിളിക്കാമായിരുന്നില്ലേ അച്ഛന്.??" "അത് പിന്നെ കണ്ണാ.. നിന്റെ അമ്മ പോയതോടെ എന്റെ മനസ്സും ശരീരവും ആകെ വല്ലാണ്ടായി. മനസിന്റെ സമനില തെറ്റി അവളെ തിരഞ്ഞു എവിടെയൊക്കെയോ അലഞ്ഞു. റോഡിൽ അലഞ്ഞ എന്നെ ആരോ എന്നെ വൃദ്ധ സദനത്തിലാക്കി. അവിടുന്ന് ആരും കാണാതെ ഞാൻ നിന്റെ അമ്മയെ തേടി ചാടിയതാ കണ്ണാ.!!" ഒരു നിഷ് കളങ്ക കുട്ടിയെ പോലെ അച്ഛൻ എല്ലാം ഏറ്റു പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു. സാരല്യ അച്ഛാ.. അച്ഛനു ഈ കണ്ണൻ ഇല്ലേ.?? ഒന്നും പറ്റില്യ ട്ടോ.. ഞാൻ അച്ഛനെ സമാദാനിപ്പിച്ചു. പിന്നെയുള്ള മൂന്ന് ദിവസങ്ങൾ അദസിയും ഞാനും മാത്രമായിരുന്നു അച്ഛനെ ശുഷ്‌റൂഷിച്ചത്. മൂന്ന്‌ ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയുമ്പോൾ അദസി ആയിരുന്നു അച്ഛന്റെ തോളിൽ പിടിച്ചു കാറിൽ കയറ്റിയത്. കയറുമ്പോൾ അവൾ പറഞ്ഞു. "അച്ഛാ... ഓർമ വെച്ച നാൾ മുതൽ ഒരു അച്ഛന്റെ സ്നേഹവും തണലും കിട്ടാതെയാണ് ഞാൻ വളർന്നത്‌. അത് കൊണ്ട് തന്നെ കണ്ണേട്ടന്റെ അച്ഛനെ ഞാനും എന്റെ സ്വന്തം അച്ഛനായിട്ടാണ് കാണുന്നത്. അച്ഛന്റെ എല്ലാ കാര്യത്തിലും ഇനി സ്വന്തം മോളായി ഞാനുണ്ടാകും കൂടെ..!" അത്രയും കേട്ടപ്പോൾ അച്ഛൻ അവളോടായി വിതുമ്പി കൊണ്ട് പറയുന്നത് ഞാൻ കേട്ടു. "നിന്നെ ഈ അച്ഛന് മനസിലാക്കാൻ പറ്റിയില്ലല്ലോ ന്റെ കുട്ടിയേ..!" അച്ഛനെയും കൂട്ടി ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് അമ്മ പെട്ടിയുമായി ഇരിക്കുന്നതാണ് കണ്ടത്. അച്ഛൻ കാറിൽ നിന്നും ഇറങ്ങിയതും അമ്മ ഓടി വന്നു അച്ഛനെ കെട്ടി പിടിച്ചു തേങ്ങി കരഞ്ഞു. അവർ നമ്മുടെ മക്കൾ അല്ല ഏട്ടാ... അവരുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അവരെന്നെ കറിവേപ്പില പോലെ നാട്ടിലേക്കു കയറ്റി വിട്ടു. എന്റെ വയറ്റിൽ തന്നെ ഇങ്ങിനെ രണ്ടു നശിച്ച ജന്മങ്ങൾ ജനിച്ചല്ലോ എന്നോർക്കുമ്പോൾ.!!!! അമ്മ മുഴുമിപ്പിക്കാതെ കണ്ണീരൊപ്പി. ആ വൃദ്ധ ദമ്പതിമാരുടെ സ്നേഹം കണ്ടപ്പോൾ എന്റെയും കണ്ണു നിറഞ്ഞു. അമ്മ ഉടൻ തന്നെ കണ്ണുനീർ തുടച്ചു വീട് തുറന്നു അകത്തേക്ക് പോയി. തിരിച്ചു വന്നത് കത്തിച്ച നില വിളക്കുമായിട്ടായിരുന്നു. അമ്മ വിളക്ക് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, "വാ മോളേ.. വലത് കാൽ വെച്ച് കയറൂ.. ഇനി നീയാണീ വീടിന്റെ ഐശ്വര്യം." അദസി വിളക്ക് വാങ്ങി എന്റെ മുഖത്തേക്കു നോക്കി. "ധൈര്യമായി കയറിക്കോ എന്ന് ഞാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു തലയാട്ടി.!!" അതൊരു പുതിയ തുടക്കമായിരുന്നു. ഞാനും എന്റെ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന ഒരു പുതിയ സന്തോഷപ്രദമായ കുടുംബ ജീവിതത്തിന്റെ തുടക്കം..!! #RiviN#
7.2k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

സിന്ദൂരം .............. ഹലൊ..... പറ അമ്മാ പതിവില്ലാതെ ഈ സമയത്ത് എന്താ വിളിച്ചത്?" "മോനെ..... സിദ്ധു..... അവള്......... അവള്...." അങ്ങേത്തലക്കൽ അമ്മയുടെ പൊട്ടിക്കരച്ചിലാണ് പിന്നെ കേട്ടത്.... "എന്താണ് അമ്മാ കാര്യം പറ... എന്താ ഇങ്ങനെ കരയുന്നത്... അമ്മാ... അമ്മാ..." " ഹലൊ....." അമ്മയുടെ കയ്യിൽ നിന്ന് ഫോൺ അച്ഛൻ വാങ്ങി സംസാരിച്ചു.... "മോനെ ഇന്ന് രാവിലെ മുതൽ ലക്ഷ്മിയെ കാണാനില്ല, അവള് ഉണ്ണിക്കുട്ടനെയും കൊണ്ടാ പോയേക്കുന്നത്, ഇത് വരെ അവളുടെ വീട്ടിലേക്ക് എത്തിയിട്ടില്ല, എവിടെ പോയി എന്ന് ഒരു നിശ്ചയവും ഇല്ല, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടൊ?... നിന്നോട് അവള് എന്തെങ്കിലും പറഞ്ഞൊ ?..ആലോജിച്ച് ഒരു എത്തും പിടിയും ഇല്ല... മോൻ എത്രയും പെട്ടെന്ന് നാട്ടിലേക്ക് വാ..." അച്ഛൻ ഫോൺ കട്ട് ചെയ്തു,സിദ്ധാർഥ് ഷോക്ക് ഏറ്റ പോലെ തരിച്ച് നിന്ന് പോയി, തൊണ്ടയിലെ വെള്ളമെല്ലാം വറ്റി, ഓഫീസിലെ ചെയറിൽ തളർന്ന് ഇരുന്ന് പോയി സിദ്ധാർഥ്. ഇന്നലെ രാത്രി ബോട്ടിമിൽ വീഡിയോ കോളിൽ സംസാരിച്ച്, ഉണ്ണിക്കുട്ടനെ കളിപ്പിച്ച് യാതൊരു കുഴപ്പവും ഇല്ലാതെ ഫോൺ കട്ട് ചെയ്തതാണ്.ലക്ഷ്മിയുടെ ചിരിക്കുന്ന മുഖമാണ് അവസാനമായി കണ്ടത്. എന്ത് പറ്റി അവൾക്ക്, കല്യാണം കഴിഞ്ഞ് മൂന്ന് വർഷമായി ഇത് വരെ ഒരു വാക്ക് കൊണ്ടൊ നോട്ടം കൊണ്ടൊ അവൾ വിഷമിപ്പിച്ചിട്ടില്ല, അവൾ തന്നെ ജീവിനു തുല്യം സ്നേഹിക്കുന്നു എന്ന വിശ്വാസത്തിലായിരുന്നു ഇത് വരെ. ആലോജിച്ചിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ ലക്ഷ്മിക്ക് എന്ത് പറ്റി. എന്റെ പൊന്നുമോനെയും കൊണ്ട് അവൾ എവിടെയാണ് പോയത്. ദിവസവും എത്രയെത്ര ചീത്ത വാർത്തകളാണ് കേൾക്കുന്നത്. അത് പോലെ എന്റെ ലക്ഷ്മിയും... ചിന്തിക്കാൻ കഴിയുന്നില്ല, സിദ്ധാർഥിന്റെ നെഞ്ചിൽ വലിയ ഒരു ഭാരം കയറ്റി വെച്ച പോലെ. ഫ്ലൈറ്റ് ഇറങ്ങി ഒന്ന് കൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി, ഇല്ല സ്വിച്ച്ട് ഓഫാണ്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കരച്ചിൽ വന്നു, മൂന്ന് മാസം മുമ്പ് ഇത് പോലെ വന്ന് ഇറങ്ങിയപ്പോൾ ലക്ഷ്മി എത്ര സന്തോഷത്തിലാണ് കാത്തിരുന്നത്.ഉണ്ണിക്കുട്ടന്റെ മോണകാട്ടിയുള്ള ചിരി കണ്ട് അന്ന് കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ടാണ്. കല്യാണം കഴിക്കാൻ നാട്ടിൽ വന്നപ്പോൾ, അനിയൻ സനൽ ആണ് കൂടെ പഠിച്ച കൂട്ട് കാരിയെ ഏട്ടന് വേണ്ടി ആലോജിച്ചത്. " അച്ഛൻ ചെറുപ്പത്തിലെ മരിച്ചു, അമ്മയും അനിയത്തിയും മാത്രമെ ഉള്ളു,സാമ്പത്തികമായി കുറച്ച് കുറവ് ഉണ്ടെന്നേയുള്ളു ചേട്ടാ ലക്ഷ്മി നല്ല കുട്ടിയാണ്, ചേട്ടന് നന്നായി ചേരും" പെണ്ണ് കണ്ട അപ്പോൾ തന്നെ വേറെ ഒന്നും ആലോജിച്ചില്ല,എനിക്ക് ലക്ഷ്മിയെ തന്നെ മതി എന്ന് പറഞ്ഞു... നാളിത് വരെ ഒരു കുറവും അവൾക്ക് വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം അവളുടെ അനിയത്തിയുടെ വിവാഹത്തിന്റെ എല്ലാ ചിലവും ഏറ്റെടുത്ത് നല്ല ഭംഗിയായി നടത്തി കൊടുത്തു. അന്ന് അനിയത്തിയെ മറ്റൊരാൾക്ക് കൈപിടിച്ച് കൊടുത്ത രാത്രി. ഉറങ്ങിക്കെടുക്കുന്ന എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ അവളെ നെഞ്ചോട് ചേർത്ത് തലോടിയത് കണ്ണിന്റെ മുമ്പിൽ തെളിഞ്ഞു വരുന്നു. "ഏട്ടൻ എന്റെ ദൈവമാണ്, ആരോരും ഇല്ലാത്ത എനിക്ക് കിട്ടിയ നിധി.. " വീട്ടിലെക്ക് ചെന്ന് കയറിയപ്പോൾ ഒരു മരണ വീട്ടിൽ ചെന്ന് കയറിയത് പോലെ തോന്നി. അച്ഛൻ ചാരുകസേരയിൽ തളർന്ന് കിടക്കുന്നുണ്ട്. അമ്മ കരഞ്ഞ് കൊണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ചു. ചാരുകസേരയിൽ അച്ഛന്റെ കൈ മേശപ്പുറത്ത് ഇരിക്കുന്ന ഉണ്ണിക്കുട്ടന്റെ പാവക്കുട്ടിയെ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. സ്ട്രോക്ക് വന്ന് തളർന്ന് കിടന്നിരുന്ന അച്ഛൻ ഉണ്ണിക്കുട്ടൻ ജനിച്ചതിന് ശേഷമാണ് നടന്ന് തുടങ്ങിയത്. എപ്പോഴും അച്ഛന്റെ കൈകളിലാണ് അവൻ. അച്ഛൻ ഹൃദയം പൊട്ടിയാണ് ആ കിടക്കുന്നത്. "ചേട്ടാ ഒന്ന് പുറത്തേക്ക് വാ, ഒരു കാര്യം പറയാനുണ്ട്.. " സനൽ സിദ്ധാർഥിനെ വിളിച്ച് പുറത്തിറങ്ങി.. "ലക്ഷ്മിയും ഉണ്ണിക്കുട്ടനും എവിടെ ഉണ്ടെന്ന് എനിക്കറിയാം, എന്നെ വിളിച്ചിരുന്നു. ചേട്ടൻ വന്നാൽ അങ്ങോട്ട് കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്,സംസാരിക്കണം എന്ന് പറഞ്ഞു " സനലിന്റെ കൂടെ കാറിൽ കയറിയിരുന്നത് യാന്ത്രികമായാണ്, എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല, മനസ്സ് ഒന്നും ചിന്തിക്കാൻ കഴിയാത്ത വിധം മരവിച്ച് കഴിഞ്ഞിരുന്നു. അര മണിക്കൂർ മേലെ യാത്രയ്ക്ക് ശേഷം പഴയ നാല് കെട്ട് മാതൃകയിൽ പണി തീർത്ത വലിയ ഒരു വീടിന്റെ മുറ്റത്തേക്ക് കാറ് ചെന്ന് നിന്നു. ആരുടെ വീട് ആണെന്നോ ആരൊക്കെയാണ് ഇവിടെ ഉള്ളത് എന്ന് ഒന്നും അറിയില്ല. സനൽ കാറിൽ നിന്ന് ഇറങ്ങി ഡോർ തുറന്ന് കൊടുത്തിട്ടാണ് സിദ്ധാർഥ് പുറത്തിറങ്ങിയത്‌. തന്റെ മാത്രമാണ് എന്ന് കരുതിയിരുന്നു, തന്നോട് എല്ലാം തുറന്ന് പറയുന്ന ഭാര്യയാണ് തന്റെയെന്ന് വിശ്വസിച്ച ഞാൻ അവൾക്ക് സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിരിക്കുന്നു തനിക്ക് അറിയാത്ത ഒരിടത്തേക്ക്. സനലിന് നല്ല പരിചയം ഉള്ള വീടാണ് അത് എന്ന് മനസ്സിലായി, അവിടെ ഉള്ള അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന മാന്യമായി വസ്ത്രം ധരിച്ച ആൾ ഇരിക്കാൻ പറഞ്ഞു. "ലക്ഷ്മി.. എവിടെ?." സിദ്ധാർഥിന് ക്ഷമ നശിച്ചിരുന്നു, അവന് ലക്ഷ്മിയെയും കുഞ്ഞിനെയും കാണാതെ ഭ്രാന്ത് പിടിച്ച് തുടങ്ങി. അയാൾ മുറിയിലേക്ക് വിരൽ ചൂണ്ടി, നെഞ്ചിടിപ്പോടെയാണ് വാതിൽ തുറന്ന് അകത്ത് കയറിയത്.ജനലിനരികിൽ പുറത്തേക്ക് നോക്കി ലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടൻ അവിടെ ഉണ്ടായിരുന്നില്ല. "ലക്ഷ്മി എന്താണ് ഇത്... നീ എന്താ കാണിക്കുന്നത്,? ഇതെവിടയാണ്? ആരാണ് ഇവരൊക്കെ? നമ്മുടെ കുഞ്ഞ് എന്തെ?" ലക്ഷ്മി തിരിഞ്ഞ് നിന്ന് സിദ്ധാർഥിനെ നോക്കി.ആ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നിരുന്നു. എങ്കിലും കണ്ണുകൾക്ക് തീക്ഷ്ണതയുണ്ടായിരുന്നു. " ചേട്ടന്റെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാം, അതിന് മുമ്പ് എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം.. ആരാണ് ഈ നിമിഷ? ചേട്ടനും അവളും തമ്മിൽ എന്താ ബന്ധം? സിദ്ധാർഥിന്റെ ഹൃദയത്തിൽ പെട്ടെന്ന് വെള്ളിടി വെട്ടി, കണ്ണുകളിൽ ഇരുട്ടു കയറി. ആരുമറിയാത്ത, ആരുമറിയില്ലെന്ന് ഉറപ്പുണ്ടായിരുന്ന നിമിഷയുമായുള്ള ബന്ധം ഇവൾ എങ്ങനെ അറിഞ്ഞു. രണ്ടായിരത്തി അഞ്ച് എസ്സ് എസ്സ് എൽ സി വാട്സ് അപ്പ് ഗ്രൂപ്പിലൂടെ, മൂന്ന് മാസം മുമ്പ് നാട്ടിൽ ലീവിന് വന്നപ്പോൾ ആണ് സ്കൂൾ ജീവിതത്തിന് ശേഷം നിമിഷയുമായി വീണ്ടും കോണ്ടാക്റ്റ് ചെയ്യുന്നത്. സ്കൂൾ ജീവിതത്തിൽ മനസ്സിൽ തോന്നിയ പ്രണയം, സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം അവസാനിച്ചു. വർഷങ്ങൾക്ക് ശേഷം വീണ്ടും കോണ്ടാക്റ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ തമാശക്ക് പരസ്പരം പഴയ സ്നേഹം പങ്ക് വെച്ച്.ഭർത്താവറിയാതെ അവളും ഭാര്യയറിയാതെ ഞാനും ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും ഹൃദയം കൈമാറി, സംസാരിച്ചു രസിച്ചു. എല്ലാം ഒരു നേരംമ്പോക്ക് മാത്രമായിരിന്നു, വെറും മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു ഈ ബന്ധം, ആരും അറിയില്ല എന്ന് കരുതി, പക്ഷെ ആരാണ് ഒട്ടും അറിയരുത് എന്നാഗ്രഹിച്ചത് അവൾ തന്നെ എല്ലാം അറിഞ്ഞു. "ലക്ഷ്മി അത്... അത്.. ഞാൻ ഒരു തമാശക്ക്.. ." '' കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട... ഞാൻ നിങ്ങളുടെ എഫ് ബി യിലെ എല്ലാ ചാറ്റിംങ്ങും കാണുന്നുണ്ട്. ചേട്ടൻ എനിക്ക് വാങ്ങി തന്ന മുബൈലിൽ ചേട്ടൻ തന്നെ ചേട്ടന്റെ ഐഡി കൊണ്ടാണ് എക്കൗണ്ട് ഓപൺ ചെയ്തത്.ആ കാര്യം മറന്ന് പോയ ചേട്ടൻ അവളുമായി എല്ലാം മറന്ന് ചാറ്റ് ചെയ്തു. എന്റെ ചേട്ടൻ എന്നെ മറന്ന് പോകുമെന്ന് ഞാൻ കരുതിയില്ല, ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത കേൾക്കാൻ ആഗ്രഹിക്കാത്തത് എല്ലാം ഞാൻ കണ്ടു... എനിക്ക് സഹിക്കാൻ കഴിയുന്നില്ല ചേട്ടാ, എനിക്ക് ചേട്ടൻ മാത്രമെ ഉള്ളു ഈ ലോകത്ത്, മറ്റൊരുത്തിയെ മനസ്സിൽ കൊണ്ട് നടക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല,എനിക്കത് മരണതുല്യമാണ്, നമ്മുടെ ഉണ്ണിക്കുട്ടനു ചേട്ടനും ഉള്ള എന്റെ ലോകം മാത്രമെ ഉള്ളു എനിക്ക്... വേണ്ട ചേട്ടാ.. ആ പെണ്ണുമായി ഒരു ബന്ധവും വേണ്ട ചേട്ടാ... എല്ലാം ഒഴിവാക്ക് ... ചേട്ടന് ഞാനും നമ്മുടെ മോനും മാത്രം മതി.. പൊട്ടിക്കരഞ്ഞ് കൊണ്ട് ലക്ഷ്മി സിദ്ധാർഥിന്റെ കാലിൽ വീണു... സിദ്ധാർഥ് ലക്ഷ്മിയെ ഉയർത്തി കരഞ്ഞ് തളർന്ന അവളുടെ കണ്ണുകളിൽ നോക്കി. അവളുടെ നെറ്റിയിൽ ചാർത്തിയ സിന്ദൂരത്തിൽ ചുംബിച്ചു. അവളെ നെഞ്ചോട്‌ ചേർത്ത് അവൻ പറഞ്ഞു. "ലക്ഷ്മി നീ എന്നോട് ക്ഷമിക്കണം, എനിക്ക് തെറ്റ് പറ്റി, ഇല്ല എനിക്ക് വലുത് നീയും നമ്മുടെ മോനും മാത്രമാണ്, ഏതോ ഒരു പൊട്ട ബുദ്ധിക്ക് തോന്നിപ്പോയതാണ് ലക്ഷ്മി. ഇനി ഒരിക്കലും നിന്നെ മറന്ന് ഞാൻ ഒരു തെറ്റും ചെയ്യില്ല... നമ്മുടെ മോനാണ് സത്യം ഞാനിനി ആവർത്തിക്കില്ല... പ്ലീസ് എന്നോട് ക്ഷമിക്കണം... നമ്മുടെ മോനെവിടെ എനിക്ക് അവനെ കാണണം. അവനെ കാണാതെ എനിക്ക് സഹിക്കാൻ കഴിയുന്നില്ല..." ലക്ഷ്മിയുടെ കൈയും പിടിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സനലും സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ണിക്കുട്ടനെ കളിപ്പിക്കുന്നു. സിദ്ധാർത്ഥൻ ഓടി ചെന്ന് ഉണ്ണിക്കുട്ടനെ വാരിയെടുത്ത് മുഖത്ത് തുരുതുരാ ഉമ്മവെച്ചു. സിദ്ധാർഥിന്റെ കണ്ണുകളിൽ നിന്ന് തുരുതുരാ കണ്ണുനീർ ചാലിട്ടൊഴുകി. ഉണ്ണിക്കുട്ടനെ തോളിലിട്ട് ലക്ഷ്മിയെ ചേർത്ത് പിടിച്ച് സനലിനെ തിരിച്ച് പോകാൻ വിളിച്ചു. "ഏട്ടാ ഇത് "അർച്ചന'' എന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്.അർച്ചനയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അർച്ചനയുടെ അച്ഛനും അമ്മക്കും സമ്മതമാണ്, എനിക്ക് എന്റെ ഏട്ടന്റെ സമ്മതം കിട്ടിയാൽ മതി.. ഏട്ടന് ഇഷ്ടമായൊ അർച്ചനയെ?'' "എനിക്ക് ലക്ഷ്മിയെ തന്നത് നീയാണ് നീ കണ്ട് പിടിച്ച അർച്ചന ഒരിക്കലും മോശമാവില്ല എനിക്ക് ആയിരം വട്ടം സമ്മതമാണ്.. " സനൽ അർച്ചനയുടെ കൈകളിലെ വിരലുകളിൽ ഒന്ന് കൂടി കോർത്ത് പിടിച്ചു. .................................... രചന :സിയാദ് ചിലങ്ക
8.2k കണ്ടവര്‍
1 ദിവസം
#

📔 കഥ

#ഒരു ഹൈസ്ക്കൂൾ പ്രണയം# "അച്ഛാ.. ഇന്നാണ് കോൺടാക്ട് ഡേ, ഓർമ്മയുണ്ടല്ലോ അല്ലേ? രണ്ടാം ക്ളാസ്സ്കാരി, ഐശ്വര്യ അച്ഛനെ ഓർമ്മിപ്പിച്ചു. "ആണോ ?എത്ര മണിക്കാണ് മോളേ? അയാൾ ആവേശത്തോടെ ചോദിച്ചു. "പത്ത് മണി തൊട്ടാണ്, ഇപ്പോൾ തന്നെ ഒൻപത് മണിയായി , ഒന്നെഴുന്നേല്ക്കച്ഛാ.. " "ദാ, അച്ഛനിപ്പോൾ, റെഡിയാകാം മോളേ " അയാൾ ഉത്സാഹത്തോടെ ബാത്റൂമിലേക്ക് കയറി. അയാളുടെ ഈ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല ,ഐശ്വര്യയുടെ ക്ളാസ്സ് ടീച്ചറെ കഴിഞ്ഞൊരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്. അന്ന് മഴയുള്ളൊരു ദിവസമായിരുന്നു ,പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ്സ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ കാറുമെടുത്ത് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാനായി പോയത്. കാറിൽ നിന്നിറങ്ങിയ മകൾ ,ക്ളാസ്സിലേക്ക് കയറി പോകുന്നത് വരെ ,അയാൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. അപ്പോഴാണ്, ക്ളാസ്സ് റൂമിലേക്ക് നടന്ന് വരുന്ന ടീച്ചറെ, അയാൾ ശ്രദ്ധിച്ചത്. ഇത് അവളല്ലേ രചന, അതെ, അവൾ തന്നെ, ആ മുഖം ,ഇനിയൊരിക്കലും കാണരുതെന്ന് മനസ്സിലുറപ്പിച്ചതാണ്, എന്നിട്ടും തന്റെ മുന്നിൽ തന്നെ അവൾ വന്ന് പെട്ടിരിക്കുന്നു, അതും തന്റെ മകളുടെ ക്ളാസ്സ് ടീച്ചറായിട്ട്. "ഹായ് വിനോദ്.." അവള് കാണാതെ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ,പുറകിൽ നിന്നും ആ വിളി കേട്ടത്. "എന്താ വിനോദ് ഇത്, കണ്ടിട്ടും കാണാത്ത പോലെ പോകുവാണോ? അവൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ ,അയാളുടെ ഹൃദയമിടിപ്പിന് വേഗത കൂടി. "ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടോ ആവോ? പരിഹാസരൂപേണയാണയാൾ ചോദിച്ചത്. "ഓഹ് സില്ലി മാൻ ,ഇപ്പോഴും ആ ബാല ചാപല്യമോർത്തിട്ടാണോ എന്നോടീപരിഭവമൊക്കെ കാണിക്കുന്നത് ,അതൊക്കെ സ്കൂൾ ജീവിതത്തിലെ വെറും നേരംപോക്കുകളായിട്ടേ ഞാൻ കണ്ടിട്ടുള്ളു, നോക്കൂ നിങ്ങളിപ്പോൾ ഒരു ഏഴ് വയസ്സുകാരിയുടെ അച്ഛനാണ് " "മ്ഹും ശരിയാ, നിങ്ങളെ പോലെ സുന്ദരിയായ പെൺകുട്ടികൾക്ക്, എന്നെപ്പോലെ വൺവേ പ്രണയവുമായി പുറകെ നടക്കാൻ ഒരു പാട് പേരുണ്ടാകുമ്പോൾ, നിങ്ങൾക്കത് വെറും നേരം പോക്ക് മാത്രം, പക്ഷേ ഫൈനൽ എക്സാം കഴിഞ്ഞ് എല്ലാവരും പിരിയുന്ന സമയത്ത്, ഞാൻ രചനയുടെ അരികിൽ വന്ന്, ഏറെ ആശങ്കയോടെ നമ്മളിനി എങ്ങനെ കണ്ട് മുട്ടും എന്ന് ചോദിച്ചിരുന്നു, അതിന് മറുപടിയായി അട്ടഹസിച്ച് കൊണ്ട് ,താൻ എന്നോട് പറഞ്ഞത് ,അതിന് നമ്മളെന്തിനാ ഇനി കാണുന്നത്, കാണാനും മാത്രം എന്ത് ബന്ധമാണ് നമ്മൾ തമ്മിൽ ഉള്ളതെന്ന് ,സത്യത്തിൽ എന്റെ ഇത് വരെയുള്ള ജീവിതത്തിൽ, ഞാൻ മാനസികമായി ഏറ്റവും കൂടുതൽ തളർന്ന് പോയത് അന്നായിരുന്നു, അപ്പോഴാണ് എനിക്ക് പോലും മനസ്സിലായത്, ഞാൻ രചനയെ അന്ന് എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് " "ഓഹ് റിയലി ,സത്യം പറയട്ടെ വിനോദ് ,നിന്റെ മനസ്സ് ഇത് പോലെ അന്ന് നീ തുറന്ന് കാട്ടിയിരുന്നെങ്കിൽ ,ഒരു പക്ഷേ ഐശ്വര്യയുടെ അമ്മ ഇന്ന് ഞാനാകുമായിരുന്നു, അന്ന് തുറന്ന് പറയാനുള്ള ധൈര്യം നീ കാണിച്ചില്ല ,നിന്റെ ഭാഗത്ത് നിന്നും സാധാരണ എല്ലാവരും എന്നെ നോക്കി നില്ക്കുന്നത് പോലെ ,കണ്ണിമയ്ക്കാതെ നീ എന്നെ നോക്കി നിന്നിട്ടുള്ളതല്ലാതെ, ഒരിക്കൽ പോലും എന്നോട് ഇഷ്ടമാണന്ന് പറഞ്ഞിട്ടില്ല" അവളുടെ കുറ്റപ്പെടുത്തൽ ,തീർത്തും ശരിയായിരുന്നു എന്ന്, അയാളുടെ മനസ്സ് പറഞ്ഞു. "ഉം, ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം, നമ്മൾ ഒരുപാട് വളർന്നു, നമുക്ക് ഓരോ കുടുംബങ്ങളുമായി ജീവിതമെന്ന് പറയുന്നത് ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ? അയാൾ നിരാശയോടെ പറഞ്ഞു. "അല്ല വിനോദ് ,കുടുംബം നിനക്ക് മാത്രമേ ആയിട്ടുള്ളു ഞാനിപ്പോഴും സിംഗിളാണ് " "ങ്ഹേ... അതെന്താ അങ്ങനെ? അയാളുടെ ജിജ്ഞാസയ്ക്ക് മറുപടി പറയുന്നതിന് മുമ്പ് ,ക്ളാസ് തുടങ്ങുന്നതിനുളള മണി മുഴങ്ങി. "ഓകെ വിനോദ് അതൊക്കെ ഇനിയൊരിക്കൽ പറയാം, ഞാൻ ക്ളാസ്സിലേക്ക് ചെല്ലട്ടെ " അന്ന് താൻ, അവിടുന്ന് തിരിച്ചത് ,ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായിട്ടാണെന്ന്, കുളിച്ച് കൊണ്ടിരിക്കുമ്പോൾ അയാൾ ഓർത്തു. വിനോദ് സ്കൂളിൽ എത്തുമ്പോൾ ഗ്രൗണ്ടിൽ സ്കൂൾ ബസ്സുകളും ഒന്ന് രണ്ട് സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്തിട്ടുണ്ട്. കോൺടാക്ട് ഡേ ആയത് കൊണ്ട് അന്ന്, ക്ളാസ്സില്ലായിരുന്നു. രണ്ട് എ എന്ന് എഴുതിയ ക്ളാസ്സ് റൂമിലേക്ക് ഒരു ഉൾക്കുളിരോളെ അയാൾ നടന്ന് ചെന്നു. അപ്പോൾ അയാൾക്ക് ആ പഴയ പത്താം ക്ളാസ്സുകാരന്റെ മനസ്സായിരുന്നു . മറ്റ് മാതാപിതാക്കന്മാരൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് ക്ളാസ്സ് റൂമിൽ രചന, തനിച്ചിരുന്ന് പേപ്പേഴ്സ് പരിശോധിക്കുകയായിരുന്നു. "ഗുഡ് മോർണിങ്ങ് " അവൾ തല ഉയർത്തി നോക്കിയപ്പോൾ, വിനോദ് , നിറഞ്ഞ പുഞ്ചിരിയോടെ അയാളെ സ്വാഗതം ചെയ്തു. "ഇരിക്കു വിനോദ് ,വൈഫിനെ കൊണ്ട് വന്നില്ലേ? ആ ചോദ്യം കേട്ട് അയാളുടെ മുഖത്ത് മ്ളാനത പടരുന്നത് അവൾ കണ്ടു. "എന്ത് പറ്റി വിനോദ്? "സോറി രചന എനിക്കൊരു കുടുംബമുണ്ടെന്ന് ഞാൻ രചനയോട് പറഞ്ഞത്, എന്റെ അമ്മയും പിന്നെ ഐശ്വര്യ മോളും അടങ്ങുന്ന കുടുംബത്തെക്കുറിച്ചായിരുന്നു ഞാനിപ്പോഴും ബാച്ച്ലറാണ് " "ങ് ഹേ, അപ്പോൾ ഐശ്വര്യ ? "അത് എന്റെ ഏട്ടന്റെ മോളാ, ഏട്ടനും ഏട്ടത്തിയും വിദേശത്താണ് , അവൾ ജനിച്ച് ആറാം മാസം മുതൽ, ഇവിടെ എന്നോടും അമ്മയോടുമൊപ്പമാണ് കഴിയുന്നത് ,ഏട്ടനും ഏട്ടത്തിയും ഇൻഡ്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥരാണ് , ഔദ്യോഗ തിരക്കുകൾക്കിടയിൽ മോളെ ശ്രദ്ധിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങളെ ഏല്പിച്ച് പോയതാ ,വർഷത്തിലൊരിക്കൽ അവർ വന്ന് കണ്ടിട്ട് പോകും, പിന്നെ വിഡിയോ കോളിങ്ങുമുണ്ട്, പക്ഷേ ' അവൾക്ക് ഞാനാണ് സ്വന്തമച്ഛൻ ,അവളുടെ അച്ഛനെ വല്യച്ഛനെന്നേ വിളിക്കു " "അപ്പോൾ ഇങ്ങനൊരു മോളുള്ളത് കൊണ്ടായിരുന്നോ, വിനോദ് വേറെ വിവാഹം കഴിക്കാതിരുന്നത്? "ഹേയ് ,ഒരിക്കലുമല്ല ,രചന അന്ന് പറഞ്ഞില്ലേ എനിക്ക് നിന്നോട് ഉണ്ടായിരുന്ന പ്രണയം ബാല ചാപല്യമായിരുന്നു എന്ന് ,പക്ഷേ അത് അങ്ങനെയല്ല എന്നുള്ളതിന്റെ തെളിവാണ് എന്റെ ഈ അവിവാഹിത ജീവിതം ,ചില ഇഷ്ടങ്ങൾ മനസ്സിൽ തോന്നുന്നത് ,ആത്മാർത്ഥമായി തന്നെയായിരിക്കും ,അതിനെ ഒരിക്കലും ബാലിശമായി കാണരുത് ,ങ്ഹാ ,അത് പോട്ടെ രചനയെന്താ കല്യാണം കഴിക്കാതിരുന്നത് " "അതോ ,സെയിംറീസൺ " "ങ്ഹേ, എന്ന് വച്ചാൽ? "എന്ന് വച്ചാൽ അത് തന്നെ ,അന്ന് ഫൈനൽ എക്സാം കഴിഞ്ഞ് ,നീ എന്നോട് വന്ന് സംസാരിച്ചപ്പോൾ ,നിന്നെ ഞാൻ പരിഹസിച്ച് വിട്ടതിന് ശേഷം വീട്ടിലെത്തിയ എനിക്ക് ,എന്തൊ മിസ്സ് ചെയ്യുന്നത് പോലെ തോന്നി ,എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ,ആ ഒരു കുറവ് എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു ,ഒടുവിൽ എനിക്ക് മനസ്സിലായി ,എന്നെ അന്ന് കണ്ണിമയ്ക്കാതെ നോക്കി നിന്ന ,ഒരു പാട് പേരിൽ നിന്നോട് മാത്രമായിരുന്നു എനിക്ക് പ്രണയം തോന്നിയിരുന്നതെന്ന് , നഷ്ടപ്പെടുമ്പോഴാണല്ലോ നമുക്ക് പല തിരിച്ചറിവുകളുമുണ്ടാകുന്നത്, പിന്നെ എങ്ങനെയെങ്കിലും നിന്നെയൊന്ന് കണ്ടാൽ മതിയെന്ന ചിന്തയായിരുന്നു എനിക്ക് ,അതിന് വേണ്ടി ഞാൻ, എന്നെ കൊണ്ട് കഴിയുന്ന രീതിയിലൊക്കെ അന്വേഷിച്ചു ,പക്ഷേ നിന്നെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല ,എന്നെങ്കിലും നിന്നെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ, വീട്ടുകാരോട് എനിക്ക് പഠനം തുടരണമെന്നും ജോലി സമ്പാദിക്കണമെന്നുമൊക്കെ കളവ് പറഞ്ഞ്, വന്ന വിവാഹാലോചനകളിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറി ,ഇത് വരെ എത്തി, ഇനിയിപ്പോൾ ജോലി കിട്ടിയ സ്ഥിതിക്ക്, എനിക്ക് പിടിച്ച് നില്ക്കാൻ കഴിയില്ല ,ഞാനിപ്പോൾ ആ ടെൻഷനിലാണ്" എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ ഒരു നാമ്പ് വിനോദിന്റെ മനസ്സിൽ പൊട്ടി മുളച്ചു. "അപ്പോൾ ഞാൻ കാത്തിരുന്നതും വെറുതെയായില്ലല്ലേ? "ഹ ഹ ഹ " അതിന് മറുപടിയായി മനസ്സ് തുറന്ന് അവൾ ചിരിച്ചപ്പോൾ അയാളും പൊട്ടിച്ചിരിച്ച് പോയി. രചന സജിമോൻ തൈപറമ്പ്
6.8k കണ്ടവര്‍
1 ദിവസം
#

📔 കഥ

#അവസാനവിജയം "നൊന്തു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു സ്വന്തം കാമം തീർക്കാൻ ഇറങ്ങിപ്പോയവൾക്ക് അമ്മയെന്ന സ്ഥാനം കൊടുക്കാൻ മാത്രം അധപതിച്ചിട്ടില്ല ഞാൻ... ആ സ്ഥാനത്തിന് അർഹയായി ന്റമ്മ എന്നോടൊപ്പമുണ്ട്... ദാ ഇവര്.. ശ്രുതി മോളെ അമ്മയ്ക്ക് പറ്റി പോയതാടാ.. നിനക്ക് നിനക്കൊന്ന് ക്ഷെമിച്ചൂടെ അമ്മയോട് എവിടുന്നോ വലിഞ്ഞു കേറിവന്ന് ഇവിടുത്തെ എച്ചില് തിന്ന് കഴിയുന്ന ഒരു വേലക്കാരി പീറ പെണ്ണിനെ അമ്മയെന്ന് പറയാൻ എങ്ങനെ തോന്നി നിനക്ക്.. അതും പറഞ്ഞു മാലതിയമ്മയെ തുറിച്ചു നോക്കിയ അമ്മയോട് ഞാൻ പൊട്ടിത്തെറിച്ചു... ഇതുവരെ ക്ഷെമിച്ചു നിന്നു ഞാൻ... ഇനിയൊരക്ഷരം പുഴുത്തയാ നാവിൽ നിന്ന് വീഴരുത് എന്റമ്മയെ പറ്റി.... ഞാനാലോചിക്കുകയായിരുന്നു.... സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് ഓരോരുത്തരെയും കോമാളിയാക്കുന്നതെന്ന്.... എനിക്കന്ന് പ്രായം ഒന്നര വയസാണത്രെ... ഫ്ലാഷ് ബാക്ക് പോലും അച്ഛൻ പറഞ്ഞയോര്മയാണ് അമ്മയ്ക്ക് പൊന്നൂനെ ജീവനായിരുന്നു ന്ന് അച്ഛൻ ഇടയ്ക്കിടെ പറയും.. അത് കേട്ട് ഞാൻ പൊട്ടിച്ചിരിക്കും. ചിലപ്പോ പറഞ്ഞതിലെ അബദ്ധം മനസിലാക്കി അച്ഛനും.... അങ്ങനെ ഒരു വൈകുന്നേരമാവണം ഞാനത് ചോദിച്ചത്... "അച്ഛാ അമ്മയ്ക്ക്, അല്ല മ്മടെ ജീവിതത്തിൽ ന്താ ഇണ്ടായത്??? അച്ഛന്റെ മുഖം വലിഞ്ഞു മുറുകുന്നത് ഒരൽപ്പം അസ്വസ്ഥതയോടെ നോക്കിയിരുന്നു.. അതിലേറെ അറിയാനുള്ള ആകാംഷ ആയതിനാലാവാം വീണ്ടും ചോദിച്ചു.. "പറയച്ചാ ഞാൻ എന്നായാലും അറിയും അതൊരല്പം നേരത്തെ ആവട്ടെ ! അച്ഛൻ പറയുകയായിരുന്നു... .കുടുംബം നോക്കാനും പെങ്ങന്മാരെ കെട്ടിക്കാനുംവിമാനം കയറിയ കഥ..... മണലാരണ്യത്തിലൊഴുക്കിയ വിയർപ്പിന്റെ ബലമായി കുടുംബം കെട്ടിപ്പൊക്കിയ കഥ... എല്ലാം അവസാനിപ്പിച്ചു നാട്ടിൽ വന്നയുടനെ മൂന്നു പെൺ മക്കളുള്ള അയൽക്കാരൻ സുധാകരേട്ടന്റെ പെട്ടെന്നുള്ള മരണവും അവരോടുള്ള അടുപ്പത്തിന്റ പേരിൽ മൂത്തവളെ കെട്ടാനുള്ള അമ്മയുടെ ഉപദേശവും...... ഞാൻ ഒരു തെറ്റേ ചെയ്തുള്ളു മോളെ.. നിന്റമ്മയുടെ സമ്മതം ചോദിച്ചിരുന്നില്ല. അല്ല ന്റെയും സമ്മതം ആരും ചോദിച്ചിരുന്നില്ലെന്നതാണ് സത്യം.. രണ്ടമ്മമാരുടെ തീരുമാനം.. അപ്പോഴും അവളുടെ ഇഷ്ടക്കേട് പറയാനൊരു അവസരം അവർക്കുണ്ടായിരുന്നു. ഒരു കയ്യാലയുടെ അകലത്തിൽ ഞാനുണ്ടായിരുന്നു അന്ന്.. ഒരനിഷ്ടവും ഇല്ലാതെയാ അവളെന്നോടൊപ്പം ജീവിച്ചത്... ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ ഇന്നത് ന്റെ മനസ്സിൽ പോലുമില്ല പ്രദീപേട്ടാ എന്നവൾ ന്റെ മടിയിൽ തല വെച്ച് കിടന്നാ പറഞ്ഞത്.... അച്ഛൻ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു അപ്പൊ... നിന്നെപ്പോലെ തന്നെയായിരുന്നു അവളും ഒരുപാട് മുടിയുണ്ട് അതിങ്ങനെ വിടർത്തിയിട്ട് നടക്കും എപ്പോഴും.. ഒരുപാട് നാളൊന്നും ഒരുമിച്ചുണ്ടായിരുന്നില്ല നീയുണ്ടായി രണ്ട് മാസം... അവൾക്ക് താഴെയുള്ള രണ്ടനിയത്തിമാർ അവളുടെ മാത്രമായിരുന്നില്ല ന്റെയും കൂടിയായിരുന്നു അവരുടെ ഭാവി കൂടി ഉറപ്പിക്കണം രണ്ട് മാസം പ്രായമായ നിന്റെ ചോരക്കവിളുകളിൽ ഉമ്മ വെച്ച് അവളുടെ നീണ്ട കാർകൂന്തലിൽ തഴുകി വീണ്ടും പ്രവാസം തേടുമ്പോൾ അതുമാത്രമായിരുന്നു ലക്ഷ്യം. അന്നും നിന്റമ്മ മുടങ്ങാതെ വിളിക്കും നിന്റെ സ്വരം കേൾപ്പിക്കും... ആ കിളിക്കൊഞ്ചലും ആ ചുരുണ്ട മുടിയിഴകളും അതായിരുന്നു എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്... പിന്നീടെപ്പോഴോ വിളികൾ കുറഞ്ഞു കുറഞ്ഞു വന്നു.. വഴക്കുകൾ കൂടി. അതൊന്നും കാര്യമാക്കിയിരുന്നില്ല അതാണ് സത്യം... "അമ്മ പോയതറിഞ്ഞപ്പോ അച്ഛന് ദേഷ്യം തോന്നീലെ? "ഉവ്വ്. നിന്റമ്മയോടല്ല ന്നോട് തന്നെ പിന്നെ കോമാളി വേഷം കെട്ടിച്ച ദൈവത്തോടും. അന്ന് മുതൽ ഞാൻ വിളിച്ചിട്ടില്ല ദൈവത്തെ... ഓടിപ്പിടഞ്ഞു നാട്ടിലെത്തിയപ്പോൾ കണ്ടത് ആരെടുത്തിട്ടും കരച്ചിൽ നിർത്താത്ത നിന്നെയാണ്. അന്നൊക്കെ നിന്നെ മാറോടണച്ചു പിടിച്ച് ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്.. കഴിക്കുന്ന ഭക്ഷണത്തിൽ നിറയെ കണ്ണീരുപ്പായിരുന്നു.. മാലതി ന്റെ സുഹൃത്തായിരുന്നു.. ആരോരും ഇല്ലാത്തൊരു പാവം... ഞാൻ നോക്കിക്കോളാം മോളേ കിടക്കാനൊരു സ്ഥലവും കഴിക്കാൻ ഭക്ഷണവും തന്നാൽ മതിയെന്ന് പറഞ്ഞു കേറി വന്നപ്പോൾ അത്ഭുതമായിരുന്നു അതിലേറെ ആശ്വാസവും... അവളുടെ കൈകളിൽ നീ പൂച്ചക്കുഞ്ഞിനെപ്പോലെ ഒതുങ്ങുന്നത് കണ്ടപ്പോൾ, നിന്റെ കിളിക്കൊഞ്ചൽ വീണ്ടും വീട്ടിൽ ഉയർന്നു തുടങ്ങിയപ്പോൾ അവൾക്കു ഞാനൊരു സ്ഥാനം കൊടുത്തിരുന്നു മനസ്സിൽ.... പണ്ടെന്നോ പൂജാമുറിയിൽ നിന്ന് കുടിയിറക്കിയ ദൈവത്തിന്റെ സ്ഥാനം.... "വേദനിപ്പിക്കല്ലേ മോളെ ആ പാവത്തിനെ.... അമ്മ ആ വാക്കിനർഹ അവള് തന്നെയാ. അതാ അച്ഛൻ അങ്ങനെ തന്നെ വിളിച്ചു ശീലിപ്പിച്ചത് നിന്നെക്കൊണ്ട്.. "ഇല്ലച്ഛാ ഒരിക്കലും പൊന്നു അമ്മയെ നോവിക്കില്ല ഒരു നോക്ക് കൊണ്ട് പോലും.. ഓർമകളിൽ നിന്നുണരുമ്പോഴും അമ്മ വലിച്ചെറിഞ്ഞ വാക്കുകളായിരുന്നു ന്റെ മനസ് നിറയെ കൂടെ നിസഹായാവസ്ഥയിൽ നിൽക്കുന്ന മാലതിയമ്മയും.. ഒരൽപ്പം പുച്ഛത്തോടെ ഉറച്ച വാക്കുകളോടെ ഞാനത് പറയുമ്പോൾ ഇരുപത്തൊന്ന് വർഷം മനസിലടക്കി വെച്ച അമർഷം മുഴുവൻ പുറത്തു ചാടിയിരുന്നു. "നിങ്ങൾ പറഞ്ഞില്ലേ വേലക്കാരി പീറ പെണ്ണെന്ന്.... അർഹതയുണ്ടോ നിങ്ങൾക്കീ മുറ്റത്തു വന്ന് നിൽക്കാൻ? എന്റെ മുഖത്ത് നോക്കാൻ? എന്റമ്മയെപ്പറ്റി ഒരക്ഷരം ഉരിയാടാനുള്ള അർഹത നേടാൻ നിങ്ങളിനിയും ജനിക്കണം ഒരാറു ജന്മം കൂടി... അമ്മേന്ന് നേരെ വിളിക്കാൻ പോലും പഠിക്കുന്നതിന് മുമ്പ് എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ചിന്തിച്ചിരുന്നോ അമ്മയെ കാണാതെ കരഞ്ഞു നിലവിളിച് ഒരു കുടുംബം മുഴുവൻ സങ്കടത്തിലാഴ്ത്തി തളർന്നുറങ്ങിയ എന്നെപ്പറ്റി,, ഒരു ലോകം മുഴുവൻ സഹതാപത്തോടെ ഉറ്റു നോക്കിയ ന്നെപ്പറ്റി.... നമ്മൾക്ക് വേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ടിരുന്ന അച്ഛനെപ്പറ്റി.. അമ്മ പോയതറിഞ്ഞു ഓടിപ്പിടഞ്ഞെത്തിയ അച്ഛൻ ന്നെയും കെട്ടിപിടിച്ചു ഒരിരിപ്പ് ഇരുന്നിട്ടുണ്ട് നിസ്സഹായതയുടെ പടുകുഴിയിൽ വീണ പോലുള്ള ഒരിരിപ്പ്.. മാസം കിട്ടുന്ന പൈസക്കുള്ള കൂലിയായിരുന്നില്ല നിങ്ങൾ നേരത്തെ പറഞ്ഞ പീറ വേലക്കാരി എനിക്ക് തന്നിരുന്നത് ഒരമ്മയുടെ സ്നേഹം കൂടിയായിരുന്നു... വന്ന വഴി മടങ്ങാം.. എന്നിലവകാശം പറയാൻ ഇന്നെനിക്കേന്റച്ഛനുണ്ട് ന്നെ പൊന്നുപോലെ സ്നേഹിക്കുന്നൊരമ്മയുണ്ട് ആട്ടിയിറക്കി വിടാത്തത് എന്ത് കൊണ്ടാണെന്നറിയോ "എന്റെയീ അമ്മ പഠിപ്പിച്ചിട്ടുണ്ട്.... "ശത്രുവിനെയും പുഞ്ചിരിച്ചു കാണിക്കണമെന്ന് " കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ തിരിച്ചു പടികളിറങ്ങുമ്പോൾ എന്റമ്മയെ ഞാൻ ചേർത്തു പിടിച്ചു അപ്പോഴാ കണ്ണിൽ നിറഞ്ഞ കണ്ണുനീരിന് ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ചു തിളങ്ങുന്ന പ്രകാശമായിരുന്നു... ജനൽ വഴി നോക്കിയിരുന്ന അച്ഛനും നെടുവീർപ്പോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിജയിച്ച പുഞ്ചിരി.. #നിജില
6.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം