@vayanamuri786
@vayanamuri786

📚 വായന മുറി ✔

.

നീ വരുവോളം - 29 ഒരകലം പാലിച്ച് ബൈക്കിൽ കയറി ഇരുന്നവളെ അപ്പു ഒന്ന് നോക്കി.... ""ഇങ്ങനെ ഇറുകെ പിടിക്കല്ലേ ദച്ചൂ ശ്വാസം മുട്ടിയിട്ട് ഏട്ടൻ എങ്ങനെയാ വണ്ടി എടുക്കുവാ...?? പിന്നെയും കണ്ണുകൾ മുറുക്കെ ചിമ്മിയവൾ അവന്റെമേൽ ചാഞ്ഞുകിടന്നു.... 'പേടിയാ നിക്കി'...""" നിറഞ്ഞ കണ്ണുകൾ തുടച്ചവൻ ഓർമകൾക്ക് വിട നൽകി.... ബേബിയമ്മയും അമ്മുവും ആ കാഴ്ച കണ്ടുനിൽക്കാനാവാതെ കണ്ണീരോടെ അകത്തേക്ക് കടന്നു.... ""ച്ഛാ.. ച്പീഡിൽ പോ..."" ""വേണ്ട വാവേ മെല്ലെ പോകാം ഇപ്പം എത്തും..."" കണ്ണിനുമുന്നിലെ കാഴ്ചകൾക്ക് മങ്ങലേറ്റ് കണ്ണുനിറഞ്ഞ് ഒഴുകിയിറങ്ങി... രണ്ട് വളവിനപ്പുറമുള്ള മംഗലത്ത് തറവാടിനുമുന്നിൽ ബൈക്ക് ചെന്ന് നിന്നു.... വണ്ടിക്കുമേൽ തന്നെ ഇരുന്ന് അപ്പു മാളൂട്ടിയെ മുറ്റത്തേക്ക് ഇറക്കി..... ദച്ചു ഇറങ്ങി വീടിനുചുറ്റും ഒന്ന് നോക്കി.... കലങ്ങി മറിഞ്ഞൊഴുകിയ കണ്ണുകൾ ഷർട്ടിന്റെ കോളറിൽ തുടച്ചുകൊണ്ടവൻ ദച്ചുവിനെതന്നെനോക്കി..... പോട്ടെടോ....??? മ്മ്മ്ഹ്ഹ്... അപ്പുവേട്ടനെ ഞാൻ ഒത്തിരി ബുദ്ധിമുട്ടിച്ചൂലെ..?? ചെയ്ത് തന്ന എല്ലാസഹായങ്ങൾക്കും നന്ദി.... എന്റെമോളെ പൊന്നുപോലെ നോക്കിയതിന്, ഒരു ബന്ധവും ഇല്ലാഞ്ഞിട്ടുകൂടെ എനിക്കൊപ്പം നിന്നതിന്.... എല്ലാത്തിനും നന്ദി... ""മ്മ്മ്ഹ്ഹ്..."" ഒട്ടും തെളിച്ചമില്ലാത്ത ഒരു ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.... മോളെ ഒന്നുകൂടി എടുത്തുയർത്തി വണ്ടിക്കുമുന്നിൽ അവനെ നോക്കികൊണ്ടിരുത്തി.... അച്ഛ പോട്ടെ....??? കുഞ്ഞുകവിൾത്തടങ്ങളിൽ ഉമ്മ വച്ചു.... ഒളിപ്പിച്ചുനിർത്തിയ കണ്ണുനീർ അറിയാതെ താഴേക്ക് പതിച്ചു.... ഒരുതരം നിർവികാരതയോടെ ദച്ചു ആ കാഴ്ച കണ്ടുനിന്നു.... നോട്ടം തന്നിലേക്ക് പതിക്കുമെന്ന് തോന്നിയപ്പോൾ കണ്ണുകൾമാറ്റി തുളസിത്തറയിലേക്ക് നോക്കി...... ഒരാഴ്ച മുമ്പ് വരെ തന്നെമാത്രം നോക്കികൊണ്ടിരുന്നു കണ്ണുകൾ മനഃപൂർവം തന്നിൽനിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോൾ മുറിഞ്ഞ ഹൃദയത്തിൽ സൂചി കുത്തിയിറങ്ങുന്നപോലൊരു വേദന.... മോളെ മുറ്റത്തേക്ക് തന്നെ ഇറക്കിവച്ചു..... ""ഇടയ്ക്ക് അങ്ങോട്ടേക്ക് വരണം.... മോളില്ലാതെ ഇനി അങ്ങോട്ട് എങ്ങനെയാണെന്ന് പോലും ചിന്തിക്കാൻ വയ്യെനിക്ക്...."" കുഞ്ഞിനെ വിട്ടുപിരിയേണ്ടി വരുന്ന ഒരച്ഛന്റെ മാനസിക പ്രയാസം തന്നെയായിരുന്നു വാക്കുകളിൽ.... "മ്മ്മ്ഹ്ഹ്...." തലതാഴ്ത്തി ഒന്ന് മൂളി അവൻ പോകുന്നതും നോക്കി മോളെ കൈകളിലേക്ക് എടുത്തു....... എന്റമ്മോ... ഈ മനുഷ്യൻ ഇപ്പം തന്നെ കൊന്നേനെലോ എന്താണ് മനുഷ്യ കണ്ണ് കാണണില്ലേ....??? ക്ലാസ്സ്‌ കഴിഞ്ഞ് വന്ന ധനു അപ്പുവിന്റെ വണ്ടിക്കുമുൻപിലാണ് വന്ന് ചാടിയത്... എന്തുപറ്റി...??? അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..... എന്തേലും പ്രശ്നം ഉണ്ടോ... എന്തേലും വിഷമം ഉണ്ടായോ അപ്പുവേട്ടാ...??? ""വിഷമം അല്ല സന്തോഷം ഉള്ള കാര്യാ... നിന്റെ ദച്ചുച്ചേച്ചിടെ അസുഖൊക്കെ മാറി തിരിച്ചുവന്നിട്ടുണ്ട്.... ഞാൻ അവളേം മോളെയും കൊണ്ടാക്കാന വന്നത്...."" അപ്പം സന്തോഷം കൊണ്ടാണോ പോലീസുകാരന്റെ കണ്ണിങ്ങനെ നിറഞ്ഞിരിക്കുന്നത്....??? ""അത് പൊടി അടിച്ചിട്ടാ കൊച്ചേ.... വീട്ടിലേക്ക് കയറിപൊക്കോ ചേച്ചി അവിടെ കാത്തിരിക്കുന്നുണ്ടാകും..... ഞാൻ പോട്ടെ ഒന്ന് രണ്ടിടങ്ങളിൽ പോകാനുണ്ട്....."" ""അന്നും അവള് ഒരാളെ മാത്രമേ സ്നേഹിച്ചിരുന്നുള്ളു അപ്പുവേട്ടാ അവളുടെ വിച്ചേട്ടനെ.... ചേച്ചിടെ മനസ്സിൽ ഈ അപ്പു ഉണ്ടായിട്ടേയില്ലാ....""" പോവാൻ തുടങ്ങിയ അവനുമുന്നിൽ തടസ്സമായി നിന്നുകൊണ്ട് ധനുവത് ഓർമിപ്പിച്ചു... വീണ്ടും കണ്ണുകൾ അനുസരണക്കേട് തുടങ്ങുമെന്ന് മനസിലായി..... ""ഞാൻ പോട്ടെ...?? എന്ത് ആവശ്യണ്ടേലും വിളിച്ചാമതി..."" ദൂരേക്ക് മറയുന്നതിനിടയിൽ നിറഞ്ഞ കണ്ണുകളവൻ തുടച്ചുമാറ്റുന്നത് ധനു കണ്ടുനിന്നു.... ❇️❇️❇️❇️ ""ഡീ ചേച്ചീ...."" ഓടിചെന്ന് ധനുവവളെ വാരിപ്പുണർന്നു.... രണ്ടുപേരും സന്തോഷം കൊണ്ട് കരഞ്ഞുപോയി.... ""ചിറ്റേടെ മാളൂഷേ എന്താണ് പന്തംകണ്ട പെരുച്ചാഴിയെപ്പോലെ.... ബാ.... നൊച്ചട്ടേ... """ ഒക്കത്തേക്ക് എടുത്തപാടെ മാളൂട്ടി ധനുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.... ""ഇടയ്ക്ക് അപ്പുവേട്ടൻ ഇങ്ങോട്ട് കൊണ്ടോരും അതാ ഈ അടുപ്പം..... ഇവള് ജനിച്ചപ്പോ സുഭദ്രാപ്പ ഇങ്ങോട്ടേക്കു കൊണ്ടുവരാൻ കുറെ നോക്കി..... പക്ഷേ നീ സമ്മതിച്ചില്ല.... പിന്നെ നിന്നെ ചികിത്സാലയത്തിൽ ആക്കിയപ്പോ ഇവളെ ഇങ്ങോട്ട് കൂട്ടി... അപ്പുവേട്ടനെ കാണാതെ കരഞ്ഞു കരഞ്ഞവസാനം പനി പിടിച്ച് ആശുപത്രിയിൽ കിടന്നു ഈ കുറുമ്പി.... ഒടുക്കം അപ്പുവേട്ടൻ തന്നെ കൊണ്ടോയി... അത്രയ്ക്കുള്ള അടുപ്പമുണ്ട് ഈ കുരുന്നുമായിട്ട് ആാാ പോയ മനുഷ്യന്...."" ധനു പറഞ്ഞുകഴിഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ വഴിയിലേക്ക് നീണ്ടു..... ഇവിടാരും ഇല്ലേ ധനുമോളെ...?? ""ഇപ്പം ആരുമില്ല എല്ലാരും രാവിലെ കുടുംബക്ഷേത്രത്തിൽ പോയതാ... എത്താൻ ആവുന്നു നീ വാ.... കുറെ പറയാനുണ്ട്.... ഇവിടെ എന്തൊക്കെ സംഭവിച്ചെന്നോ..... കുറച്ച് നാളായി സുഭദ്രാപ്പയും വല്യച്ചനും ഇവിടെ ഉണ്ട്... പിന്നേ എന്താന്ന് വച്ചാൽ മഹിയേട്ടനും സാവിത്രിയപ്പേം വരെ തിരികെ വന്നു ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട്...."" കേട്ടിട്ടും ഒന്നും തോന്നിയില്ല കാലങ്ങൾ മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ..... മാളൂട്ടി വീട് പരിചിതമായതുകൊണ്ട് അവിടമാകെ ഓടി കളിക്കുന്നുണ്ട്.... പതിയെ നടന്ന് മുകളിലെ വിച്ചുവിന്റെ മുറിക്കുള്ളിലേക്ക് ചെന്നു..... അവന്റെ ഗന്ധം നാസികയ്ക്കുള്ളിലൂടെ തുളഞ്ഞു കയറി.... ഇനി തന്റെ തോന്നലായിരിക്കുമോ..... അറിയില്ല എങ്കിലും കണ്ണടച്ച് തന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം ആസ്വദിച്ചു.... അലമാര തുറന്ന് അവന്റെ വസ്ത്രങ്ങളിലൂടെ കയ്യോടിച്ചു..... ആ മുറിക്കുള്ളിലെ ചുമരിൽ ചിരിച്ചു നിൽക്കുന്ന മീനുട്ടിടേയും വിച്ചേട്ടന്റെയും തന്റെയും ഫോട്ടോയിലൂടെ കൈകൾ ഓടിച്ചു.... ഉടുത്തിരുന്ന സാരിത്തുമ്പുകൊണ്ട് അതിൽ പറ്റിപിടിച്ചിരുന്ന പൊടി തുടച്ചുമാറ്റി... കിലുങ്ങുന്ന പാദസരവും ഇട്ടവൾ ഓടിവന്ന് ദച്ചുവിന്റെ കാലിൽ ചുറ്റിപിടിച്ചു.... ദച്ചു കുനിഞ്ഞ് മാളൂട്ടിയെ എടുത്തു.... ഇതാരാണെന്ന് അറിയാമോ അമ്മേടെ വാവയ്ക്ക്....??? ഫോട്ടോയിലേക്ക് ചൂണ്ടി കാണിച്ച് വെറുതെ ചോദിച്ചു.... ""അമ്മാ, ച്ഛാ , കുഞ്ഞാബാ...."" പറഞ്ഞുകൊണ്ട് കുഞ്ഞിപ്പല്ല് കാണിച്ചവൾ ചിരിച്ചു..... ""അവൾക്കറിയാം ദച്ചുചേച്ചി അപ്പുവേട്ടൻ തന്നെയാ പറഞ്ഞുകൊടുത്തത്.... ഇങ്ങോട്ടേക്കു വന്ന് കഴിഞ്ഞാൽ പത്തു മിനിട്ടോളം ഈ മുറിയിൽ വന്നിരിക്കും.... ആരുടേയും ഒന്നും തട്ടിയെടുത്ത് സ്വന്തമാക്കാൻ ആ മനുഷ്യനാവില്ല...."" അവളവസാനമായി പറഞ്ഞ വരികളിൽ കെട്ട് പിണഞ്ഞുകിടന്നു ദച്ചുവിന്റെ ചിന്തകൾ.... വാ താഴെ അവര് വന്നുവെന്ന് തോന്നുന്നു.... മോളെയുമെടുത്ത് ധനു മുന്നിൽ ഇറങ്ങി.... ദച്ചു പിന്നാലെയും.... തന്നെ കാണുമ്പോൾ സന്തോഷം കൊണ്ട് പ്രകാശം നിറയുമെന്ന് കരുതിയ മുഖങ്ങളിലൊന്നും അത് കണ്ടില്ല.... ഓടിച്ചെന്ന് അച്ഛനെ വാരിപ്പുണർന്നു.... ""അസുഖൊക്കെ മാറിയോ ആവോ....."" ജാനകി ആയിരുന്നു.... വാക്കുകളിലെ പുച്ഛം കേട്ടവൾ അച്ഛമ്മയെ തന്നെ നോക്കി... നടന്ന് അരികിൽ ചെന്നു.... ""മാറി..."" ആ ചുളിവുവീണ കൈകളിൽ ഒന്ന് പിടിച്ചു... അവരാ കൈകൾ തട്ടിയെറിഞ്ഞു.... ""ആർക്കറിയാം രണ്ടാമത്തെ തവണയാ ഇത്.... ഇനിയും ചിലപ്പോ വരില്ലാന്ന് ആരുകണ്ടു...."" അവരിലെ ഭാവമാറ്റം കണ്ട് വിശ്വസിക്കാനാകാതെ നിന്നു.... അച്ഛമ്മേടെ മടിയിൽ തലചായ്ച്ച് കിടന്നത് ഓർമയിലേക്ക് വന്നു.... സങ്കടത്തോടൊപ്പം ഇത്തിരി ദേഷ്യത്തോടെ സാവിത്രിയപ്പയെയും മഹിയേട്ടനെയും ഒന്ന് നോക്കി..... അകത്തേക്ക് മുട്ടിൽ കൈചേർത്ത് വച്ച് ജാനകി കയറിപ്പോയി.... വർഷങ്ങൾക്ക് മനസിലെ സ്നേഹത്തെയും മായ്ച്ചുകളയാനുള്ള കഴിവുണ്ടായിരുന്നുവോ..... കണ്ണുകൾ വീണ്ടും ഈറനായി.... സുഭദ്രാപ്പയ്ക്കും ദാസവല്യച്ചനും അമ്മയ്ക്കും ആർക്കും മുഖത്തൊരു തെളിച്ചം ഇല്ല.... മാളൂട്ടിയെ കൊഞ്ചിക്കുന്നുണ്ട് അവള് അവരോട് വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്.... ഒന്ന് ചിരിച്ച് കാണിച്ച് എല്ലാവരും തനിക്കരുകിലൂടെ ഉള്ളിലേക്ക് പോയി...... നിശ്ചലമായി അൽപനേരം നിന്നുപോയി...... """ചേച്ചീ.....""" ധനു അവളുടെ തോളിൽ കൈവച്ചു ഭർത്താവ് മരിച്ച് വീട്ടിൽ വന്നു നിൽക്കണ പെങ്കുട്യോള് വീട്ട്കാർക്ക് ഒരു ബാധ്യതയാണ് അല്ലേ മോളെ....??? ശബ്ദം മുറിഞ്ഞുപോയി..... പതിയെ അകത്തേക്ക് നടന്നു...... എല്ലാവർക്കും ഒപ്പം കൂടാൻ ശ്രമിച്ചു.... എന്തോ ആരും ശ്രദ്ധിക്കാത്തതുപോലെ.... നടന്ന് വിച്ചേട്ടന്റെ മുറിയിൽ പോയി...... ആർക്കും വേണ്ടാത്തോളായോ വിച്ചേട്ടാ ഞാൻ....??? എന്നെ ബോധിപ്പിക്കാൻ വേണ്ടിയെന്നോണം ഒരു ചിരിയല്ലാതെ ആരും എനിക്കൊന്നും നൽകിയില്ല.... ഒരു ചേർത്തുനിർത്തൽ പോലും.... രാത്രി ഭക്ഷണ സമയത്തും ആരുമാരും ഒന്നും മിണ്ടിയില്ല.... കഴിക്കുന്ന അന്നം തൊണ്ടയിൽ കുടുങ്ങി കിടക്കുന്നതുപോലെ..... ഇരുട്ടി തുടങ്ങിയപ്പോഴേ മോൾക്കൊരു ചിണുക്കം തുടങ്ങിയിരുന്നു..... അത് പിന്നെ കരച്ചിലായി.... അമ്മയാണെന്ന് പറഞ്ഞുകൊടുത്തതല്ലാതെ ആാാ കുഞ്ഞിന് തന്നെ ഓർമ്മപോലും ഇല്ലെന്ന കാര്യം എടുത്ത് നടന്നിട്ടും കരച്ചിൽ നിർത്താതെ കണ്ടപ്പോഴാണ് മനസിലായത്..... ധനു മാറി എടുത്തപ്പോൾ കുറച്ചൊന്നു കുറഞ്ഞു...... അന്നും പനിച്ചു ആാാ കുരുന്നിന്..... വിറയ്ക്കുന്ന പനിയിലും ആാാ കുഞ്ഞിളം ചുണ്ട് ""ച്ഛാ... "" എന്ന് മാത്രം മൊഴിഞ്ഞു... ""ധനൂ... എഴുന്നേൽക്ക് മോൾക്ക് നല്ല പനി... എനിക്ക് പേടിയാവുവാ...."" ധനു മാളൂട്ടിയുടെ നെറ്റിയിൽ കൈവച്ചുനോക്കി പൊള്ളുന്ന പനി... ""ച്ഛാ.. "" വീണ്ടും വീണ്ടും വാവ അതുതന്നെ പറഞ്ഞോണ്ടിരുന്നു.... """ആരാപ്പം ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ മഹിയേട്ടൻ വൈകീട്ട് തന്നെ പോവേം ചെയ്തു.....""" ""നിക്കി അറിയില്ല... എന്തേലും ഒന്ന് ചെയ് എന്റെ മോള്..."" അവളുടെ കണ്ണുകൾ ആാാ കുഞ്ഞു ശരീരത്തിലൂടെ പാഞ്ഞുനടന്നു..... മുൻപൊരു മകളെ നഷ്ടപെട്ട അമ്മയുടെ ആധിയായിരുന്നു അവൾക്കുള്ളിൽ.... ഇനിയും ഒരു നഷ്ടം കൂടെ താങ്ങാൻ സാധിക്കാത്ത ഒരമ്മയുടെ ആധി.... ധനു വേഗം താഴേക്കിറങ്ങി.... ദച്ചു മാളൂട്ടിയെ ഇറുകെ പിടിച്ചു..... ""മോളെവിടെ...???"" അപ്പുവേട്ടന്റെ ശബ്ദം താഴെനിന്നും കേട്ടു.. ഓടി പടികൾ കയറി വരുന്നതറിഞ്ഞു.... ""ഒന്നുല്ലാട്ടോ അച്ഛ വന്നൂലോ പേടിക്കണ്ടാട്ടൊ..."" അവനാ കുഞ്ഞുമുഖത്ത് ഉമ്മ വച്ചു.... കണ്ണുതുറന്നു ആാാ കുറുമ്പി ഒന്ന് ചിരിച്ചു... ദച്ചു കൗതുകത്തോടെ ആ അച്ഛനെയും മകളെയും നോക്കിനിന്നു... ""താൻ വരുന്നുണ്ടോടോ പ്രകാശിനി ഡോക്ടറെ ഒന്ന് കാണിക്കാം ഹോമിയോ ആയതോണ്ട് ഇവളങ്ങ് കഴിച്ചോളും.... മധുരിക്കുമല്ലോ.... അല്ലേടി കുറുമ്പീ..."" അപ്പു മാളൂട്ടീടെ മൂക്കിൽ മൂക്കുരസി.... മോളെയുമെടുത്ത് ഉമ്മറത്തെത്തിയതും പിറകിൽ നിന്നും കേട്ടു... ""ഇതൊക്കെ എന്ത് ബന്ധമാണെന്ന് ആർക്കറിയാം.... ലോകത്തെവിടെയും കാണാത്ത ഓരോന്നാ ഇവിടത്തെ കഥ..... ഇതിനി ഇവന്റേത് തന്നെ...."" """സാവിത്രീത്രീത്രീ.... കേറിപോടി അകത്ത്... പണ്ട് നടന്നതൊന്നും മറന്നിട്ടല്ല ഞങ്ങള് നിന്നെ വീണ്ടും ഇങ്ങോട്ട് കയറ്റിയതും, പകൽ സമയങ്ങളിൽ നിന്റെ മോനെ ഇവിടെ കയറാൻ സമ്മതിച്ചതും.... വെറുതെ അതില്ലാതെയാക്കണ്ട..""" ശ്രീധരന്റെ ശബ്ദമുയർന്നു.... ""ചെല്ല് ചെന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ച് വാ...."" ചവിട്ടിത്തുള്ളി പോകുന്ന സാവിത്രിയെ നോക്കി ശ്രീധരൻ അപ്പുവിനോട് പറഞ്ഞു.... """കാറിൽ മോളെയും മടിയിൽ വച്ചവൾ മുന്നിൽ ഇരുന്നു.... എന്തോ ഭയം... ഇത്രയധികം അച്ഛനെ സ്നേഹിക്കുന്ന മകളെയെങ്ങനെ ഇനിയുള്ള ദിവസങ്ങളിലും നോക്കുമെന്ന ചിന്തകളായിരുന്നു മനസ്സിൽ.....""" ""താൻ പേടിക്കണ്ടാടോ ഒരു രണ്ട് മൂന്ന് ദിവസം ഇതുപോലൊക്കെ കാണും.... മാറി കിടന്നതല്ലേ.... പിന്നെ അതങ്ങ് ശെരിയായിക്കോളും..... മൂന്ന് ദിവസത്തേക്കുള്ള മരുന്ന് കൂടെ ഇന്ന് വാങ്ങാം...."" ഒന്നും പറയാതെ തന്നെ അവളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് അവൻ പരിഹാരം നൽകി.... അത്ഭുതത്തോടെ അവള് അപ്പുവിനെ നോക്കി.... കാറിൽ തിരികെ കൊണ്ടിറക്കുമ്പോഴേക്കും മാളൂട്ടി ഉറങ്ങി തൂങ്ങിയിരുന്നു.... അവര് ഉമ്മറത്തേക്ക് കയറുമ്പോൾ എല്ലാവരും ഉറങ്ങാതെ അവിടെത്തന്നെ ഉണ്ടായിരുന്നു.... അപ്പു കാറിൽ തന്നെ ഇരുന്ന് അവരെ നോക്കി യാത്ര പറഞ്ഞു """സിദ്ധാർഥ് ഒന്ന് നിന്നെ... ധനുവാണ് ഇന്ന് വിവരം അറിയിച്ചതെന്ന് പറഞ്ഞു... ഇനി ഇതുപോലെ ആര് വിളിച്ചാലും ഇങ്ങോട്ട് വരണമെന്നില്ല പ്രത്യേകിച്ച് അസമയത്ത്....""" ഒരു നടുക്കത്തോടെ ദച്ചു അത് കേട്ട് തിരിഞ്ഞുനോക്കി..... എല്ലാവരിലും അതേ ഭാവമായിരുന്നു..... കാറിലെ മഞ്ഞവെളിച്ചത്തിൽ അപ്പുവേട്ടന്റെ മുഖം മങ്ങിയത് വ്യക്തമായി കണ്ടു..... മറുത്തൊന്നും പറയാതെ അവൻ കാറുമെടുത്ത് പോയി.... നിലാവെളിച്ചത്ത് റോഡരികിലെ തണൽമരച്ചുവട്ടിൽ കാർ നിർത്തി സ്റ്റീയറിംഗിലേക്ക് തലചായ്ച്ചു കിടന്നു.... ""ച്ഛാ..."" ഒരു കുഞ്ഞു സ്വരം കാതിനുള്ളിൽ അലയടിച്ചു.... ""വിച്ചേട്ടാ...."" കിണുങ്ങിക്കൊണ്ട് തന്റെ മാറിലേക്ക് പറ്റിച്ചേർന്നുനിന്ന ഒരു പെൺകുട്ടിയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞുവന്നു.... തുടരും... ©️ Anjali mohan രചന : അഞ്‌ജലി മോഹൻ #📙 നോവൽ
മിഴികൾ- Part 14 (അവസാന ഭാഗം) മൂന്ന് ദിവസം കഴിഞ്ഞ് രണ്ട് പേരെയും ഡിസ്ചാർജ് ചെയ്തു... ജിത്ത് വണ്ടിയും കൊണ്ട് വന്നിരുന്നു... വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ ഞങ്ങളെ പടിക്കൽ നിർത്തിയിട്ട് അകത്ത് പോയി നിലവിളക്ക് എടുത്തു കൊണ്ട് വന്നു... "മോളെ കാത്തു, പ്രാർത്ഥിച്ച് കയറി വാ" കാത്തുവിന്റെ കൈയ്യിൽ നിലവിളക്ക് കൊടുത്ത് അമ്മ പറഞ്ഞു... അവൾ മിഴികൾ നിറച്ച് എന്നെ നോക്കി... കയറിക്കോ ഞാൻ കണ്ണ് കൊണ്ട് പറഞ്ഞു... കാത്തു നിലവിളക്ക് പിടിച്ച് പടികൾ കയറി... എന്നെയും അച്ഛൻ കൈയ്യിൽ പിടിച്ച് അകത്തോട്ട് കയറ്റി... പൂജാമുറിയിൽ നിലവിളക്ക് വെക്കുമ്പോൾ അമ്മ പറഞ്ഞു... കല്യാണം കുടുംബ ക്ഷേത്രത്തിൽ വെച്ച് നടത്തിയിട്ട് കാത്തു കുട്ടന്റെ മുറിയിൽ പോയാൽ മതി അതുവരെ എന്റെ കൂടെ കിടക്ക് കേട്ടോ, കുട്ടന് സഹായത്തിന് അച്ഛൻ രാത്രിയിൽ കുട്ടന്റെ കൂടെ കിടന്ന് കൊള്ളും... എന്റെ മനസ്സിലെ ഞെട്ടൽ മുഖത്ത് വന്നിട്ടാവണം അച്ഛൻ എന്നെ നോക്കി ചിരിച്ചു... ചിരി അടക്കിപിടിച്ച് നിൽക്കുന്ന കാത്തുവിനെ കൂർപ്പിച്ച് നോക്കി ഞാൻ മുറിയിലോട്ട് പോയി... മനസ്സിൽ അടക്കാനാവാത്ത സന്തോഷം തോന്നി, രണ്ട് ദിവസം നന്നായി വിഷമിച്ചു എങ്കിലും ഇപ്പോൾ നിറഞ്ഞ മനസ്സോടെ അച്ഛനും അമ്മയും കൂടെ നിൽക്കുന്നതിന്റെ സന്തോഷം... കാത്തുവിന്റെ മുഖവും കാർമേഘങ്ങൾ ഒഴിഞ്ഞ് തെളിഞ്ഞിരിക്കുന്നു... *************************************************** കാത്തു, മോള് കുട്ടന് ഈ ഓറഞ്ച് ജ്യൂസ് കൊണ്ടുപോയി കൊടുക്ക്... അമ്മ പറഞ്ഞപ്പോൾ അത്ര നേരം കുട്ടേട്ടനെ കാണാതെ പിടിച്ച് നിന്നതു കൊണ്ട് ഓടിയാണ് സ്റ്റെയർ കയറിയത്... മുറിയിൽ ചെന്നപ്പോൾ ഉറക്കമാണെന്ന് തോന്നി... ജ്യൂസ് ടേബിളിൽ വെച്ച് പതിയെ അടുത്ത് ചെന്നു... നെറ്റിയിൽ കിടക്കുന്ന മുടി ഒതുക്കി വെച്ചു... എനിക്ക് വേണ്ടി എന്തൊക്കെ സഹിച്ചു, ഞാൻ കുനിഞ്ഞ് കവിളിൽ ചുംബിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കുട്ടേട്ടൻ എന്റെ കഴുത്തിൽ പിടിച്ച് അടുപ്പിച്ച് ചുണ്ടിൽ കടിച്ചു... ഞാൻ പിടഞ്ഞ് എഴുന്നേറ്റ് മാറി നിന്നു... എന്താടി വൈഫി മുഖം വീർപ്പിച്ചത്, എന്നെ ഉമ്മ വെക്കുന്നതിന് തനിക്ക് കുഴപ്പം ഇല്ല അല്ലേ... ഞാൻ തന്നതായോ കുറ്റം... കുട്ടേട്ടൻ കുസ്യതിയോടെ ചോദിച്ചു... അപ്പോ ഉറങ്ങുവല്ലായിരുന്നോ... ഞാൻ ചോദിച്ചു... എത്ര നേരമായെന്നോ താൻ വരുന്നത് നോക്കി കിടക്കാൻ തുടങ്ങിയിട്ട്... പാദസ്വരത്തിന്റെ കിലുക്കം കേട്ടപ്പോൾ കണ്ണാടച്ചതല്ലേ... കുട്ടേട്ടൻ ചിരിച്ചു... ഇനി ഞാൻ ഈ പാദസ്വരം അഴിച്ച് വെക്കും... അങ്ങനെ മോള് അഴിക്കണ്ടാട്ടോ... സമയമാകുമ്പോൾ ഞാൻ പറയാം... എപ്പോ... അതൊക്ക ഉണ്ട്.... മോള് ഇങ്ങ് വാ... കുട്ടേട്ടൻ കൈയ്യ്കൾ നീട്ടി കുസ്യതിയോടെ പറഞ്ഞു... അച്ചോടാ... അങ്ങനെയിപ്പോൾ വരുന്നില്ല, ഈ ജ്യൂസ് കുടിക്ക്... ഞാൻ ഗ്ലാസ്സ് കൊടുത്ത് പറഞ്ഞു... കാത്തു തന്നാൽ മതി... ചെറുക്കാ കൊഞ്ചല്ലേ... ഞാൻ പതിയെ കുട്ടേട്ടനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഗ്ലാസ്സ് കൊടുത്തു... എടി പെണ്ണെ താനിപ്പോൾ എന്റെ ഭാര്യ അല്ലേ എന്നെ ഒന്ന് മൈൻഡ് ചെയ്യെടോ... കുട്ടേട്ടൻ എന്നെ പിടിക്കാൻ ആഞ്ഞ് പറഞ്ഞു... ഇത്രയും മൈൻഡ് ഒക്കെ മതി ഞാൻ ഗ്ലാസ്സ് വാങ്ങി ഓടി... ഈ സ്റ്റിച്ച് ഉണങ്ങട്ടെ കേട്ടോ... കുട്ടേട്ടൻ വിളിച്ച് പറയുന്നത് കേട്ടു... *************************************************** കാത്തുവിന്റെ കൊഞ്ചലുകളും അച്ഛന്റെയും അമ്മയുടെയും കളിചിരികളുമായി ദിവസങ്ങൾ പോയി... ജിത്ത് കാത്തുവിനെ കൊണ്ട് അച്ഛന്റെയും അമ്മയുടെയും മരണത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തു... കാത്തുവിനെ തട്ടി കൊണ്ട് പോയ കേസ് കൂടി ആയപ്പോൾ ശക്തി കുറ്റം സമ്മതിച്ചു... തെളിവ് എല്ലാം അവർക്ക് എതിരായപ്പോൾ കമ്പനിയിൽ തിരിമറി നടത്തിയത് കാത്തുവിന്റെ അച്ഛൻ കണ്ടുപിടിച്ച് പുറത്താക്കിയപ്പോൾ അവരെ കൊല്ലാൻ തീരുമാനിച്ചതാണെന്ന് അമ്മാവൻ ഏറ്റ് പറഞ്ഞു... ജിത്ത് അവർക്ക് ജീവപര്യദ്യം തടവ് വാങ്ങി കൊടുത്തു... സ്വത്ത് എല്ലാം കാത്തുവിന് മടക്കി നൽകാനും വിധി വന്നു.... ഞാൻ ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി... ജീവിതം ശാന്തമായി... *************************************************** ഇന്ന് ഞങ്ങളുടെ കല്യാണമാണ്... കല്യാണം തീരുമാനിച്ചതിൽ പിന്നെ പെണ്ണിനെ കാണാനെ കിട്ടാറില്ല... അമ്മയുടെ സാരിയിൽ തൂങ്ങിയാണ് നടപ്പ്... ഞാൻ ഒരുങ്ങി താഴെ വന്നപ്പോൾ ബന്ധുക്കൾ എല്ലാരും വന്നിട്ടുണ്ട്... ശ്രുതിയും അപ്പച്ചിയും മുഖം വീർപ്പിച്ച് നിൽപ്പുണ്ട്... ആരുടെയും മുഖത്ത് അത്ര തിളക്കം ഇല്ല...ഞാൻ അതൊന്നും ശ്രദ്ധിക്കാനെ പോയില്ല.... കാത്തു ഒരുങ്ങി വരുന്നത് കണ്ട് ഞാൻ അതിശയത്തോടെ നോക്കി... പീച്ച് കളർ കസവ് സാരിയിൽ അതി സുന്ദരിയായി കാത്തു... അമ്മ പുതിയത് വാങ്ങിയതും പാരമ്പര്യമായി കൈമാറി വന്നതും ആയ ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന കാത്തുവിനെ ഞാൻ കണ്ണ് പറിക്കാതെ നോക്കി നിന്നു... അർണവ് നീ ആ വായെങ്കിലും ഒന്നു അടച്ച് പിടിക്ക് ജിത്ത് കളിയാക്കി... പെണ്ണ് ഒന്ന് തലയുയർത്തി നോക്കുന്നു പോലും ഇല്ല... രണ്ട് കാറിൽ കയറിയത് കൊണ്ട് അമ്പലത്തിൽ വെച്ചാണ് പിന്നെ കാണുന്നത്... അപ്പോഴും തല കുനിഞ്ഞ് തന്നെ... താലി കെട്ടാൻ നിൽക്കുമ്പോൾ ഞാൻ ചെവിയിൽ പറഞ്ഞു... ഒന്ന് എന്നെ നോക്കുകയെങ്കിലും ചെയ്യ് കാത്തു... ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞത് മാത്രം കണ്ടു... താലി കഴുത്തിൽ കെട്ടുമ്പോൾ കൈയ്യ്കൾ കൂപ്പി നിൽക്കുന്നുണ്ടായിരുന്നു... കാത്തുവിന്റെ ശീമന്തരേഖയാൽ കുങ്കുമം ചാർത്തുമ്പോൾ എന്റെ മനസ്സും നിറഞ്ഞ് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു... തിരിച്ച് വീട്ടിൽ കയറുമ്പോൾ അമ്മയും അച്ഛനും ഞങ്ങളെ സന്തോഷത്തോടെ ചേർത്ത് പിടിച്ചു... എന്നോട് ചേർന്ന് ഇരിക്കുമ്പോഴും അവളുടെ ആ മിഴികൾ ഒന്ന് കാണാൻ ഞാൻ കൊതിച്ചു... ബന്ധുക്കൾ എല്ലാരും പോയി ഞങ്ങൾ തനിച്ചായപ്പോൾ അമ്മ വന്ന് കാത്തുവിനെ റൂമിലോട്ട് കൂട്ടി കൊണ്ട് പോയി... ഈ അമ്മ എന്തിനാ ഇവളെ ഇങ്ങനെ പൊത്തിപ്പിടിച്ച് കൊണ്ട് നടക്കുന്നത്... ഞാൻ അച്ഛനോട് ചോദിച്ചു... അച്ഛൻ കള്ളച്ചിരിയോടെ പറഞ്ഞു... കുട്ടാ നീ മുറിയിൽ പോയി ഫ്രഷ് ആയി വാ... എനിക്കും അമ്മക്കും കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്... ഇനി അതും കേൾക്കണോന്ന് ചോദിച്ച് ഞാൻ പടികൾ കയറുമ്പോൾ അച്ഛൻ ചിരിക്കുന്നുണ്ടായിരുന്നു... തിരിച്ച് ഇറങ്ങി വരുമ്പോൾ കണ്ടു , കാത്തുവിനെ ചേർത്ത് പിടിച്ച് അമ്മയും അച്ഛനും ഹാളിൽ ഇരിക്കുന്നത്... അവൾ പച്ച കരയുള്ള സെറ്റും മുണ്ടും ഉടുത്ത് കൂടുതൽ സുന്ദരി ആയിരിക്കുന്നു... എന്താ അമ്മേ ഇവിടെ ഒരു രഹസ്യം... നിങ്ങൾ പുതിയ ജീവിതം തുടങ്ങുവല്ലേ കുറച്ച് കാര്യങ്ങൾ പറയാമെന്ന് വെച്ചു... അമ്മ പറഞ്ഞു... ഇനി മുതൽ കുട്ടൻ ഹോസ്പിറ്റലിൽ പോയി വന്നാൽ മതി...നിന്റെ തിരക്കുകൾ കുറച്ച് കുറക്കണം, എന്നിട്ട് ഞങ്ങളുടെ മോളെ നന്നായി നോക്കണം... ഞാൻ അപ്പോൾ പുറത്തായോ... ചിരിച്ച് കൊണ്ട് ചോദിച്ചു... പിന്നെ മോളെ ആട്ട്സ് കോഴ്സിന് ചേർത്തിട്ടുണ്ട്, അടുത്ത ആഴ്ച മുതൽ ക്ലാസ്സിൽ പോകണം... അതെപ്പോ ഞാൻ അന്തംവിട്ട് ചോദിച്ചു... അവൾ പതിയെ ഒന്ന് തല പൊക്കി നോക്കി... കൺമഷി എഴുതിയ മിഴികൾ ആദ്യം കാണുകയായിരുന്നു... ആ മിഴികളുടെ അഴക് പതിമടങ്ങ് വർദ്ധിച്ചത് പോലെ... പിന്നെ എന്റെ മോളെ പൊന്നു പോലെ നോക്കണം, ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല... ഇതൊക്കെ നോക്കാനല്ലേ നിങ്ങൾ രണ്ടു പേരും കാത്തുവിന്റെ ഇടം വലം നിൽക്കുന്നത്... ഇനി എന്തെങ്കിലും ഉണ്ടോ... എനിക്ക് ദേഷ്യം വന്നു... എന്റെ കുട്ടാ... ഇനി ഒന്നും ഇല്ല... നീ റൂമിൽ പൊക്കൊ കാത്തു വന്നോളും... അമ്മ പറഞ്ഞു... ഞാൻ റൂമിൽ പോയി... ഇനിയും അവൾ വൈകിയാൽ ഞാൻ പോയി വലിച്ച് കൊണ്ടുവരും... എന്റെ മനസ്സ് കാത്തുവിനെ തനിച്ച് കിട്ടാൻ തുടിക്കുന്നുണ്ടായിരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ പാദസ്വരത്തിന്റെ ശബ്ദം കേട്ടു... പാല് ടേബിളിൽ വെച്ച് മാറി നിന്ന കാത്തുവിന്റെ അടുത്ത് പോയി ഞാൻ ചോദിച്ചു...എന്താ കാത്തു ഇത് ഇങ്ങനെ തല കുനിച്ച് നിൽക്കാൻ ഞാൻ തനിക്ക് അന്യൻ ഒന്നും അല്ലല്ലോ... കൈകുമ്പിളിൽ മുഖമെടുത്ത് ഞാൻ നെറ്റിയിൽ ചുംബിച്ചു... പെണ്ണെ കുറെ നാളായി നീ എനിക്ക് പിടി തരാതെ നടക്കുന്നു... കലങ്ങിയ കണ്ണുകളോടെ അവൾ എന്നെ നോക്കി... എന്താ കാത്തു എന്തിനാ ഈ കണ്ണ് നിറക്കുന്നേ.. ഒരേങ്ങലോടെ അവൾ എന്റെ നെഞ്ചിലോട്ട് തല കുമ്പിട്ടു... കുട്ടേട്ടാ... എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല...ഞാൻ ഒരു ഭാഗ്യം കെട്ടവൾ ആയിരുന്നു... ഞാൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു... അങ്ങനെ പറയരുത്... കാത്തു നീ ആണ് എന്റെ ജീവിതം... ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല...ഞാൻ രണ്ടു മിഴികളിലും മാറി മാറി ചുംബിച്ചു... കാത്തു എന്നോട് കൂടുതൽ ചേർന്ന് നിന്നു... ചുണ്ടുകൾ പതിയെ സ്ഥാനം മാറി തുടങ്ങിയപ്പോൾ അവൾ എന്നെ പേടിയോടെ നോക്കി... ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു... കാത്തു എത്ര നാളായി നമ്മൾ കാത്തിരിക്കുന്നു... ഇനി എനിക്ക് പറ്റില്ലാട്ടോ... അവൾ നാണത്തോടെ പുഞ്ചിരിച്ചു.. കോരിയെടുത്ത് കട്ടിലിൽ കിടത്തുമ്പോൾ അവൾ കണ്ണുകൾ അടച്ച് പിടിച്ചിരുന്നു... അവളെ ചുംബനങ്ങൾ കൊണ്ട് മൂടി ഞാൻ പറഞ്ഞു... കാത്തു കണ്ണ് തുറക്ക് പെണ്ണെ... ഇല്ല.. അവൾ തലയാട്ടി... കുറച്ച് നേരം കഴിഞ്ഞും എന്റെ അനക്കം കേൾക്കാനിട്ടാവും അവൾ മിഴികൾ തുറന്ന് എന്നെ നോക്കി... ആ മിഴികൾ എന്റെ ശിരകളെ ചൂട് പിടിപ്പിച്ചു.. ഇനി ഈ പാദസ്വരം വേണ്ടാ..ഞാനത് ഊരി മാറ്റുമ്പോൾ അവൾ നാണിച്ച് ചിരിച്ചു... എത്ര സ്നേഹിച്ചിട്ടും ഞങ്ങൾക്ക് മതിയാവുന്നില്ലായിരുന്നു... കാത്തു കുട്ടേട്ടൻ എടുത്തോട്ടെ എന്റെ പെണ്ണിനെ... അവൾ കൈയ്യ്കൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു... അവളിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോൾ അവളുടെ കൈയ്യ്കൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളിൽ അലിഞ്ഞ് ഞങ്ങൾ പൂർണ്ണതയിൽ എത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു... അവളുടെ നെറുകയിൽ സ്നേഹചുംബനം നൽകി നെഞ്ചോട് ചേർത്ത് കിടത്തി... പരസ്പരം ഇറുകെ പുണർന്ന് എപ്പോഴോ ഞങ്ങൾ ഉറങ്ങി.... *************************************************** ഒരു വർഷം കഴിഞ്ഞപ്പോൾ കാത്തു ആട്ട്സ് കോഴ്സ് പൂർത്തിയാക്കി... അതിനിടയിൽ വരച്ച് കൂട്ടിയ ചിത്രങ്ങൾക്ക് കണക്കുകൾ ഇല്ലായിരുന്നു... കാത്തു ഇല്ലാതെ എനിക്കും അച്ഛനും അമ്മക്കും ഒരു നിമിഷം പോലും പറ്റില്ലാന്ന് ആയി... അവർ കാത്തുവിന്റെ മാത്രം അച്ഛനും അമ്മയും ആണോ എന്ന് പോലും തോന്നിപോകും... ഇന്ന് അവളുടെ ചിത്രങ്ങൾ വെച്ച് ഒരു എക്സിബിഷൻ നടത്തുകയാണ്... കാത്തു ഹാളിൽ എത്തിയപ്പോൾ മുതൽ എന്റെ കൈയ്യിൽ തൂങ്ങി നിൽപ്പുണ്ട്...അച്ഛനും അമ്മയും അഭിമാനത്തോടെ എല്ലാവരെയും സ്വീകരിക്കുന്നുണ്ടായിരുന്നു... ചിത്രങ്ങൾ മിക്കതും വിറ്റു പോയി... മൂന്ന് ദിവസത്തെ എക്സിബിഷൻ കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ തന്നെ കാത്തു കിടന്ന് ഉറങ്ങി... അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു... മനസ്സിൽ തോന്നിയ സംശയം രാവിലെ നോക്കാമെന്ന് ഓർത്ത് അവളെ നെഞ്ചിൽ കയറ്റി കിടത്തി നെറ്റിയിൽ ചുംബിച്ചു... പൂച്ച കുഞ്ഞിനെ പോലെ കുറുകി അവൾ എന്നോട് പറ്റി ചേർന്ന് കിടന്നു... രാവിലെ എഴുന്നേൽക്കാതെ ചുരുണ്ട് കൂടി കിടക്കുന്ന കാത്തുവിനെ വിളിച്ച് എഴുന്നേർപ്പിച്ചു.. എന്താ കുട്ടേട്ടാ... കാത്തു തന്റെ ഡേയ്റ്റ് തെറ്റിയിട്ട് അഞ്ച് ദിവസം ആയില്ലേ... ആവൂ, എനിക്കറിയില്ല... അവൾ തിരിഞ്ഞ് കിടന്നു... ദേ പെണ്ണെ കളിക്കാതെ എഴുന്നേറ്റ് ചെക്ക് ചെയ്യ് തേ... എന്ത് ചെക്ക് ചെയ്യാൻ... കാത്തു താൻ ഈ പ്രഗ്നൻസി കിറ്റ് കൊണ്ടുപോയി ചെക്ക് ചെയ്യാൻ... അത് കേട്ടപ്പോൾ ആള് ചാടി എഴുന്നേറ്റു... എന്താ കുട്ടേട്ടാ... അവൾ പിന്നെയും ചോദിച്ചു... മണ്ടൂസേ... ഡേയ്റ്റ് തെറ്റിയില്ലേ... പ്രഗ്നൻസി ഒന്ന് കൺഫേം ചെയ്യാൻ... അയ്യോ കുട്ടേട്ടാ എനിക്ക് പേടിയാ... അവൾ പേടിയോടെ പറഞ്ഞു... എന്റെ കാത്തു ഒരു ഗൈനിക് ഡോക്ടർ ആയ കെട്ടിയോൻ ഇവിടെ ഇരിക്കുമ്പോൾ എന്റെ പൊന്ന് എന്തിനാ പേടിക്കുന്നെ, അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് കിറ്റ് യൂസ് ചെയ്യാൻ പറഞ്ഞ് കൊടുത്ത് വാഷ് റൂമിൽ കയറ്റി പുറത്ത് നിൽക്കുമ്പോൾ എന്റെ ഹൃദയവും തുടിക്കുന്നുണ്ടായിരുന്നു... കുട്ടേട്ടാ... വിളി കേട്ട് ഞാൻ വാഷ് റൂമിൽ കയറി... കിറ്റും കൈയ്യിൽ പിടിച്ച് കണ്ണടച്ച് നിൽക്കുന്ന അവളെ കണ്ട് ഞാൻ ചിരിച്ച് കൊണ്ട് നോക്കി... രണ്ട് ചുവന്ന ലൈൻ കണ്ട് ഞാൻ അവളെ കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി... എന്താ കുട്ടേട്ടാ... വിറച്ച് കൊണ്ട് അവൾ ചോദിച്ചു... എന്റെ കാത്തു നീ കണ്ണ് തുറന്ന് നോക്ക്... കാത്തുവിന്റെ മിഴികളിലെ അത്ഭുതവും സന്തോഷവും ആശങ്കയും ഞാൻ നോക്കി നിന്നു... കുട്ടേട്ടാ... അവൾ മിഴികൾ നിറച്ച് വിളിച്ചു... കാത്തു താൻ പേടിക്കുന്നത് പോലെ ഒന്നും ഇല്ല...എന്റെ പെണ്ണും വാവയും ഈ കൈയ്യ്കളിൽ സുരക്ഷിതരായിരിക്കും കേട്ടോ... ഞാൻ കുനിഞ്ഞ് ആ വയറിൽ ചുംബിച്ചു... കാത്തു എന്നെ ചേർത്ത് പിടിച്ചു... കുട്ടേട്ടാ... എന്താ കാത്തു ഇനിയും പേടിയാണോ... അല്ല... അച്ഛനോടും അമ്മയോടും ഞാൻ പറയില്ല... കുട്ടേട്ടൻ പറയണം... അത്രയേ ഉള്ളോ.. വാ പറയാം.. മടിച്ച് നിന്ന അവളെ വലിച്ച് കൊണ്ട് താഴെ ചെല്ലുമ്പോൾ അച്ഛനും അമ്മയും ചായ കുടിക്കുന്നുണ്ട്... മക്കൾ എഴുന്നേറ്റോ, വന്ന് ചായ കുടിക്ക് അമ്മ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ചായ എടുക്കാൻ പോകാൻ തുടങ്ങി... ഞാൻ കൈയ്യിൽ പിടിച്ച് ഇരുത്തി... പ്രഗ്നൻസി ടെസ്റ്റ് ടേബിളിൽ വെച്ചു... അത് കണ്ട് അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് ഞങ്ങളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... പിന്നെ കാത്തുവിനെ അനങ്ങാൻ സമ്മതിക്കാതെ ഇടവും വലവും നിന്ന് പരിപാലിക്കൽ ആയിരുന്നു... എനിക്ക് കാണാൻ കിട്ടുന്നത് ചെക്കപ്പിന് വരുമ്പോഴായി തുടങ്ങി... രാത്രിയിൽ കാലും തിരുമി കൊടുത്ത് രണ്ടു പേരും കാത്തു ഉറങ്ങുന്നിടം വരെ മുറിയിൽ കാണും... പെയിൻ തുടങ്ങി കാത്തുവിനെ ലേബർ റൂമിൽ കയറ്റിയപ്പോൾ അച്ഛനും അമ്മയും പുറത്ത് പ്രാർത്ഥനയോടെ നിൽക്കുന്നുണ്ടായിരുന്നു... ആയിരക്കണക്കിന് ഡെലിവറി എടുത്തതാണെങ്കിലും കാത്തു കുട്ടേട്ടാന്ന് വിളിച്ച് കരഞ്ഞ് തുടങ്ങിയപ്പോൾ ഞാനും ഒരു സാധാരണ ഭർത്താവിന്റെ മാനസ്സികാവസ്ഥയിലോട്ട് എത്തിയിരുന്നു... കാത്തു മോളെ കൂടുതൽ പുഷ് ചെയ്യു നമ്മുടെ വാവ ഇപ്പോൾ വരും... ഞാൻ അവളുടെ കരഞ്ഞ് ക്ഷീണിച്ച മുഖത്ത് തട്ടി കൊണ്ട് പറഞ്ഞ് കൊണ്ടിരുന്നു.... എന്റെ കണ്ണുകളും നിറഞ്ഞ് തുടങ്ങിയിരുന്നു, അവസാനം കുഞ്ഞ് കരച്ചിലോടെ ഞങ്ങളുടെ വാവ എന്റെ കൈയിലോട്ട് പിറന്ന് വീഴുമ്പോൾ ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള ഡോക്ടർ ഞാനാണെന്ന് തോന്നി... തളർന്ന് കിടക്കുന്ന കാത്തുവിന്റെ മാറിലോട്ട് കുഞ്ഞിനെ കിടത്തി... കാത്തു ദേ നമ്മുടെ കുഞ്ഞ്... തന്നെ പോലെ ഒരു കുഞ്ഞിപ്പെണ്ണാട്ടോന്ന് പറയുമ്പോൾ അവൾ തളർന്ന മിഴികളോടെ പുഞ്ചിരിച്ചു... കുഞ്ഞിനെ കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ട് എനിക്ക് മനസ്സ് നിറഞ്ഞു... കാത്തുവിനെ റൂമിലോട്ട് മാറ്റി... അവളെയും കുഞ്ഞിനെയും ചേർത്ത് പിടിച്ച് അവരുടെ കട്ടിലിൽ കിടക്കുന്ന എന്നെ നോക്കി അച്ഛനും അമ്മയും കളിയാക്കുന്നത് കേട്ട് എന്നെ കൂർപ്പിച്ച് നോക്കിയ കാത്തുവിനെ കൂടുതൽ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു... എന്റെ പെണ്ണിനെയും വാവയെയും അല്ലേ ഞാൻ കെട്ടിപ്പിടിച്ചത്.... അപ്പോൾ അവളുടെ മിഴികളിൽ വിരിഞ്ഞ സന്തോഷം.... അത് എന്നിലേക്കും പകർന്നിരുന്നു... അവസാനിക്കുന്നില്ല... അവർ ജീവിക്കട്ടെ...♥️ (灬º‿º灬)♡(灬º‿º灬)♡(灬º‿º灬)♡(灬º‿º灬) അവസാനിച്ചു രചന :: രഞ്ചു ആന്റണി #📙 നോവൽ
ഭാഗം 23 താൻ ഇടയ്ക്ക് എഴുതിയ പോലീസ് ഇൻസ്‌പെക്ടർ ടെസ്റ്റ്‌ ഇൽ താൻ പാസ്സ് ആയിരിക്കുന്നു... "അച്ഛാ.... "അവൻ ഓടിച്ചെന്നു ശേഖരനെ കെട്ടിപിടിച്ചു... "ചെ... എന്തായിത് മോനേ... എന്റെ ദേഹം ആകെ വിയർപ്പ് ആണ്..."അയാൾ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി ... "അച്ഛാ..എനിക്ക് ജോലി കിട്ടി അച്ഛാ.. പോലീസിൽ.... "അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി "മോനേ... സത്യം ആണോടാ.... അയാൾ മകന്റെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി.. "അതേ അച്ഛാ... അച്ഛന്റെ മകൻ ഒരു സർക്കാർ സേവകൻ ആകാൻ പോകുക ആണ്... " രണ്ടാളും കൂടി വേഗം വീട്ടിലേക്ക് നടന്നു പോയി.. സുമിത്ര തൊഴുത്തിൽ ആയിരുന്നു.. വൈക്കോൽ ഇട്ടു കൊടുക്കുക ആണ് പൂവാലിക്ക്.. വൈശാഖനും അച്ഛനും കൂടി മുറ്റത്തേക്ക് വന്നു.. "ഇത്ര പെട്ടന്ന് ഊണ് കഴിയ്ക്കാറായോ... ഒഴിച്ചുകറി വെയ്ക്കാൻ ഉള്ള വെള്ളരി അടുപ്പത്തു വെച്ചതെ ഒള്ളു " അവർ പെട്ടന്ന് തന്നെ പൈപ്പിന്റെ ചുവട്ടിലേക്ക് കൈ കഴുകാനായി പോയി.. "അമ്മേ.... അമ്മ ഇവിടെ വന്നൊന്ന് ഇരുന്നേ... "അവൻ സുമിത്രയെ പിടിച്ചു കൊണ്ടുവന്നു വരാന്തയുടെ ഒരു കോണിൽ ഇരുത്തി... എന്നിട്ട് പോസ്റ്റ്‌മാന്റെ കൈയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കവർ അമ്മയുടെ കൈയിലേക്ക് വെച്ചു കൊടുത്തു.. "ഇതെന്താണ് മോനേ... "സുമിത്ര അത്‌ തിരിച്ചും മറിച്ചും നോക്കി... "മേലേടത്തു ശേഖരന്റേയും സുമിത്രയുടെയും മൂത്ത മകൻ വൈശാഖൻ ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ആകാൻ പോകുന്നു അമ്മേ... " "മോനേ.... സത്യം ആണോടാ.. "അവർ മകനെ കെട്ടിപിടിച്ചു.... "മ്... അതേ... അമ്മേ... ഒടുവിൽ ദൈവം നമ്മളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു അമ്മേ.... " "എന്റെ മഹാദേവ... ഇനി എന്റെ കണ്ണടഞ്ഞാലും എനിക്കു കുഴപ്പമില്ല..'സുമിത്ര പൊട്ടി കരഞ്ഞു. . "ഓഹ്... അവൾക്ക് അതാണ് ഇപ്പൊ പറയാനുള്ളത്... ഒന്നു മിണ്ടാതെ എഴുനേറ്റ് പോടീ.. " ശേഖരൻ ഭാര്യയെ നോക്കി പല്ലിറുമ്മി.. "സാരമില്ല അച്ഛാ... അമ്മ സന്തോഷം കൊണ്ട് അല്ലേ... "..അവൻ അമ്മയെ ചേർത്തു പിടിച്ചു..... "എത്ര നാളായി എന്റെ അമ്മ കഷ്ടപ്പെടാൻ തുടങ്ങിയിട്ട്... ഇനി നമ്മൾക്ക് ഈ പൂവാലിയെ ഒക്കെ ആർക്കെങ്കിലും കൊടുക്കാം.. " "മാ.... """....പൂവാലി കൂട്ടിൽ നിന്നും കരഞ്ഞു. "അങ്ങനെ ഒന്നും പറയണ്ട മോനേ... ഈ കയറു വലിച്ച കാശും കൊണ്ട് ഞാൻ നിങ്ങൾ ഒക്കെ എത്ര തവണ ഫീസ് അടച്ചതാണ്... " "അതൊന്നും പറയേണ്ട... അമ്മ ആകെ ക്ഷീണിച്ചു.. " "അമ്മയ്ക്ക് ഒരു kകുഴപ്പവും ഇല്ലടാ... നിന്റെ അച്ഛൻ ആണ് വയ്യാണ്ടായി വരുന്നത് " "കുടുംബത്തിൽ ഒരു സന്തോഷം നടന്നപ്പോൾ നിങ്ങൾ രണ്ടാളും കൂടി ഇത് എന്ത് പറഞ്ഞു ഇരിക്കുവാ "ശേഖരൻ ദേഷ്യപ്പെട്ടു. "മോനേ.... ബാക്കി വിവരങ്ങൾ ഒക്കെ എങ്ങനെ ആണ് .... " "കുറച്ചു കാര്യങ്ങൾ കൂടി ഒക്കെ ഉണ്ട് അച്ഛാ... അത്‌ കഴിഞ്ഞു ആണ് നമ്മൾക്ക് കാര്യങ്ങൾ ഒക്കെ അറിയാൻ കഴിയു " വൈശാഖൻ ഫോൺ എടുത്തു വേഗം വിഷ്ണുവിനെ വിളിച്ചു.. അത്‌ കഴിഞ്ഞു അനൂപിനെയും...അത്‌ കഴിഞ്ഞാണ് അവൻ അശോകനെ വിളിച്ചു പറഞ്ഞട്ജ്.. എല്ലാവരും അവനെ അഭിനന്ദിച്ചു.. ശേഖരനും സുമിത്രയും ഒക്കെ കുടുംബങ്ങളെ എല്ലാം വിളിച്ചു മകന് ജോലി കിട്ടിയ കാര്യം പറഞ്ഞു.. വിജി ആണെങ്കിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. വൈശാഖൻ കുളി ഒക്കെ കഴിഞ്ഞു വേഗം കാറിന്റെ താക്കോലും ആയിട്ട് പുറത്തേക്ക് ഇറങ്ങി.. "എവിടേക്കാ മോനെ " "ലക്ഷ്മിയെ കൂട്ടികൊണ്ട് വരാൻ കോളേജിലേക്ക് പോകുവാണ് അമ്മേ.. "..അതും പറഞ്ഞു അവൻ കാർ സ്റ്റാർട്ട് ചയ്തു പോയി വൈശാഖന്റെ മനസ് നിറയെ സന്തോഷപ്പെരുമഴ പെയ്യുക ആയിരുന്നു... ലക്ഷ്മിയെയും കൂട്ടി ഒരു ഐസ് ക്രീം പാർലറിൽ കയറണം... ഐസ് ക്രീം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ വേണം അവളെ സർപ്രൈസ് കാണിക്കുവാൻ... കോളേജിന്റെ വാതിൽക്കൽ എത്തിയിട്ട് അര മണിക്കൂർ ആയി കാണും... ലക്ഷ്മി വരാൻ കാത്തിരിക്കുക ആണ് അവൻ.. ഓരോ നിമിഷവും തള്ളി നീക്കി കാത്തിരിക്കുക ആണ് വൈശാഖൻ.. കുറച്ചു സമയം കഴിഞ്ഞതും കോളേജ് ഗേറ്റ് കടന്നു വരിയായും ചിതറിയും ഒക്കെ കുട്ടികൾ ഇറങ്ങി വരുന്നത് അവൻ കണ്ടു.. ഓരോ മുഖങ്ങളിലും അവൻ തിരഞ്ഞത് ലക്ഷ്‌മിയെ ആയിരുന്നു.. പക്ഷേ അവളെ മാത്രം അവനു കണ്ടെത്താനായില്ല.. വൈശാഖൻ പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ കൈയിൽ എടുത്തു..അവളുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ തുടങ്ങിയതും ലക്ഷ്മി അകലെ നിന്നും നടന്നു വരുന്നത് അവൻ കണ്ടു.. ക്ലാസ്സ്‌മേറ്റ് ആണെന്ന് തോന്നുന്നു കൂടെ ഒരു പയ്യനും ഉണ്ടായിരുന്നു.. വൈശാഖിനെ കണ്ടതും അവൾ ഓടി അവന്റെ അരികത്തേക്ക് വന്നു.. "ഏട്ടാ... ഇതെന്താ പതിവില്ലാതെ... " "മ്... ഇന്ന് നിന്നെ പിക്ക് ചെയ്യാൻ വരണം എന്ന് തോന്നി.. അതുകൊണ്ട് ആണ്... വാ പോകാം... "അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു... ലക്ഷ്മി ആ പയ്യന്റെ നേരെ കൈ വീശി കാണിക്കുന്നത് അവൻ കണ്ണാടിയിൽ കൂടി കണ്ടു.. "ആരാ ആ പയ്യൻ... " "മൈ ഫ്രണ്ട്....കാർത്തിക് " ലക്ഷ്മി ആകെ പരവശ ആയിരിക്കുന്നത് പോലെ തോന്നി അവനു.. സാധാരണയായി കോളേജ് വിട്ടു വന്നു കഴിഞ്ഞാൽ അവിടുത്തെ വിശേഷങ്ങൾ മുഴുവൻ വെയ്ക്കുന്നത് ആണ് അവൾ.. പക്ഷെ... ഇന്ന്,,, ഇത്രയും നേരം ആയിട്ടും ഒരക്ഷരം പോലും അവൾ സംസാരിക്കുന്നില്ല.. അവൻ ഒരു ഐസ് ക്രീം പാർലറിന്റെ മുന്നിൽ കൊണ്ടുവന്നു വണ്ടി നിർത്തി.. ലക്ഷ്മി ആണെങ്കിൽ മുന്നോട്ടു കണ്ണും നട്ട് ഇരിക്കുക ആണ്.. "എടോ... താൻ ഇറങ്ങുന്നില്ലേ... "? അവൻ ചോദിച്ചതും അവൾ ഞെട്ടി "ങേ.. വീടെത്തിയോ ഏട്ടാ... " "മ്.. വീടെത്തി.. നീ ഇത് എവിടെ ആണ് ലക്ഷ്മി... " "ആം സോറി ഏട്ടാ... ഞാൻ... വല്ലാത്ത തലവേദന.. " "മ്.. ഇറങ്ങി വാ.. ഒരു ഐസ് ക്രീം കഴിച്ചിട്ട് പോകാം " . "ഏട്ടാ.. ഇന്ന് വേണ്ട.. നമ്മൾക്ക് പിന്നൊരിക്കൽ ആകാം.. എനിക്ക് ഉച്ചക്ക് ശേഷം തുടങ്ങിയ തലവേദന ആണ്.., ' അവൾ നെറ്റിയിലേക്ക് കൈകൾ ഊന്നി.. പിന്നീട് അവൻ അവളെ നിർബന്ധിക്കാൻ പോയില്ല.. വീടെത്തുന്നത് വരെ അവർ കൂടുതൽ ഒന്നും സംസാരിച്ചു പോലുമില്ല.. കാർ പാർക്ക്‌ ചെയ്തിട്ട് ഉമ്മറത്തേക്ക് വന്ന വൈശാഖനെ ഓടിവന്നു സഹോദരിമാർ രണ്ടാളും കെട്ടിപിടിച്ചു.. "ഏട്ടാ.... കൺഗ്രാറ്റ്സ്... വീണ പറയുന്നത് മുറിയിലേക്ക് കയറി പോയ ലക്ഷ്മി കേട്ടു. ഒരു നിമിഷം അവൾ പിന്തിരിഞ്ഞു വന്നു "എനിക്ക് ഒരു ചെത്തു ചെത്തണം...പോലീസ് ജീപ്പിൽ കയറാൻ പറ്റുമോ ഏട്ടാ... " "അതൊക്കെ അപ്പോൾ അല്ലേ ഉണ്ണിമോളേ.., ഞാൻ ഒന്നു പോയി കുളിച്ചിട്ട് വരാം കെട്ടോ " അവൻ അലക്ഷ്യമായി പറഞ്ഞു.. "വൈശാഖേട്ട... ജോലിയോ... എന്ത് കാര്യം ആണ് അവർ രണ്ടാളും പറഞ്ഞത്... " അവൾ അവന്റെ അരികിലേക്ക് വന്നു എങ്കിലും അവൻ ഒന്നു നോക്കുക പോലും ചെയ്യാതെ റൂമിലേക്ക് പോയി.. "വൈശാഖേട്ട... ഏട്ടാ... പ്ലീസ്... എന്നോട് ഒന്നു പറയ്... അതോ ഞാൻ ഇത്രയും പെട്ടന്ന് അന്യയായോ... " അവൻ കട്ടിലിൽ വന്നു കിടന്നു... കൈകൾ രണ്ടും കൂട്ടി പിണച്ചു തലയ്ക്കു പിറകിലായി വെച്ചു.. ലക്ഷ്മി ഒന്ന് രണ്ട് വട്ടം നോക്കിയെങ്കിലും അവൻ കൂടുതൽ ഒന്നും സംസാരിക്കാൻ തയ്യാറായില്ല.. അപ്പോളാണ് മേശമേൽ ഇരിക്കുന്ന കവറിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞത്.. ലക്ഷ്മി ഓടിച്ചെന്നു അത്‌ എടുത്തു നോക്കി.. അത് വായിച്ചു നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.. "വൈശാഖേട്ട...... ".അവൾ അവനെ പിടിച്ചു കുലുക്കി... "ഇങ്ങോട്ട് എഴുന്നേൽക്കു മനുഷ്യാ... കിടക്കണ കിടപ്പ് കണ്ടില്ലേ.. "അവൾ അവന്റെ കൈത്തണ്ടയിൽ ശക്തമായി ഒരു നുള്ള് കൊടുത്തു.. "ഹോ... ഇത് എന്ത് വേദന ആടി.. "അവൻ അവളോട് ദേഷ്യപ്പെട്ട് കൊണ്ട് ചാടി എഴുനേറ്റു.. "മ്.. അങ്ങനെ വഴിക്ക് വാ " അവൻ എഴുനേറ്റ് നിന്നതും ലക്ഷ്മി അവനെ കെട്ടിപ്പുണർന്നു.. "മിടുക്കൻ.... എനിക്ക് സന്തോഷം ആയി വൈശാഖേട്ട..." അവന്റെ നെഞ്ചിൽ കൂടി അവളുടെ കണ്ണീർ ഒളിച്ചു ഇറങ്ങി.. "നിന്നോട് പറയാൻ വേണ്ടി ആണ് ഞാൻ വന്നതും നിന്നെ കാത്തു നിന്നതു... അപ്പോൾ നിനക്ക് തലവേദന... പിന്നെ ഞാൻ എന്ത് ചെയ്യണം.. " "ഇന്ന് ആണെങ്കിൽ കുറെ വർക്സ് ഒക്കെ ഉണ്ടായിരുന്നു, എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ മടുത്തു പോയി... പിന്നെ ഭയങ്കര തലവേദനയും " അവൻ അവളുടെ താടി പിടിച്ചു മേലോട്ട് ഉയർത്തി.. ,"നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ.... " "എന്ത്... ഒന്നുല്ല ഏട്ടാ... ഒരു കുഴപ്പവും ഇല്ലാ... "അവനു മുഖം കൊടുക്കാതെ ലക്ഷ്മി പറഞ്ഞു.. "ശരി... എന്നാൽ നീ പോയി ചായ കുടിക്ക്... " ലക്ഷമി ഒന്നുകൂടി വായിച്ചു നോക്കിയിട്ട് അത്‌ ഭദ്രമായി അലമാരയിൽ കൊണ്ട് പോയി വെച്ചു.. ഡ്രസ്സ്‌ മാറിയിട്ടു അവൾ മുറിയ്ക്ക് പുറത്തേക്ക് പോയി.. പാവം ലക്ഷ്മി... താൻ എന്തൊരു ദുഷ്ടൻ ആണ്... ഒരു നിമിഷം കൊണ്ട് താൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. കൂടെ ഒരു പയ്യനെ കണ്ടതും താൻ ഇത്രക്ക് ചീപ്പായോ... അവൻ ഓർത്തു.. വൈശാഖൻ അടുക്കളയിൽ ചെന്നപ്പോൾ ലക്ഷ്മി ചായ ഇടുകയാണ്.. സിനിമയിൽ ഒക്കെ കാണും പോലെ പിന്നിലൂടെ ചെന്നു അവളെ വാരിപുണരണം എന്ന് ആഗ്രഹം ഒക്കെ ഉണ്ട്... "ഏട്ടാ... ചിലവ് എപ്പോളാ "ഉണ്ണി മോൾ ആണ് അത്‌.. "ഒക്കെ ചെയാടി.... നീ ഒന്നു സമാധാനപ്പെടു.. " "ഉണ്ണിമോളേ... നീ അവിടെ എന്തെടുക്കുവാ...മുറ്റം അടിച്ചുവരാൻ നോക്ക്...സന്ധ്യ വിളക്ക് കത്തിയ്ക്കാറായി.. " 'ഓഹ് ഈ അമ്മേടെ ഒരു കാര്യം.. ആ ചൂലെടുത്തു ഞാൻ തല്ലി ഓടിക്കും താമസിയാതെ.. " അവൾ മുറ്റത്തേക്ക് ഇറങ്ങി.. ലക്ഷ്മി എല്ലാവർക്കും ചായ എടുത്തു മേശമേൽ നിരത്തി വെച്ചു.. വൈശാഖന് ഉള്ളത് അവൾ കൊണ്ടുപോയി അവന്റെ കയ്യിൽ കൊടുത്തു "ഏട്ടത്തിടെ ഫോൺ റിങ് ചെയ്ത് "വീണ അത്‌ പറഞ്ഞപ്പോൾ അവൾ വേഗം റൂമിലേക്ക് പോയി.. "ഹലോ ദീപേച്ചി... അവൾ ഫോണുമായി ജനനലയുടെ അരികത്തേക്ക് ചെന്നു.. " ഫോൺ വെച്ചിട്ട് വേഗം അവൾഒരു തോർത്തും എടുത്തു കൊണ്ട് കുളിമുറിയിലേക് കയറി.. Iകുളി കഴിഞ്ഞപ്പോൾ ആണ് ഓർത്തത് മാറ്റി ഉടുക്കാൻ ഡ്രസ്സ്‌ ഒന്നു എടുത്തില്ലലോ എന്ന്.. "ചെ.. ഞാൻ അത്‌ മറന്നു, അവൾ പതിയെ വാഷ്‌റൂമിന്റെ വാതിൽ തുറന്നു,, വൈശാഖൻ റൂമിലുണ്ടോ എന്നാണ് അവൾ നോക്കിയത്.. ഇല്ല എന്നു ഉറപ്പ് വരുത്തിയതും അവൾ ടവൽ ഉടുത്തു കൊണ്ട് വെളിയിലേക്ക് വന്നു.. അലമാരയിൽ നിന്ന് ഡ്രസ്സ്‌ എടുത്തതും അവളുടെ അടിവയറ്റിൽ ഒരു കരസ്പർശം.. "അയ്യേ... വൈശാഖേട്ട... വിട്... "അവൾ നിന്ന് കുതറി. "മ്.. നീ ബഹളം വെയ്ക്കാതെ..." അത്‌ പറയുന്പോൾ അവന്റെ അധരങ്ങൾ അവളുടെ ആധരത്തിൽ പതിഞ്ഞിരുന്നു.. അവളുടെ മുടിയിഴകളിൽ നിന്നു ഉതിർന്നു വന്ന വെള്ളത്തുള്ളികൾ അവന്റെ ചുംബനം ഒപ്പിയെടുത്തു.. ലക്ഷ്‌മി അടിമുടി കോരിത്തരിച്ചു പോയി.. "പ്ലീസ് വൈശാഖേട്ട... അവർ ആരെങ്കിലും കാണും.. പ്ലീസ്... "ഒരു പ്രാവ് കുറുകുന്നത് പോലെ അവൾ പിറുപിറുത്തു.. "അതേയ്... ഞാൻ എന്റെ വാക്ക് പാലിച്ചു... എനിക്ക് ജോലി ആയി.. ഇനി നീ നിന്റെ വാക്ക് പാലിയ്ക്കണം... മനസ്സിലായോ " അവന്റെ കണ്ണുകളെ നേരിടാനാവാതെ അവളുടെ മുഖം നാണത്താൽ കുനിഞ്ഞു.. അവനിലേക്ക് മുഖം പൂഴ്ത്തി അവൾ ചിരിച്ചു.. "വൈശാഖാ... " അച്ഛൻ വിളിച്ചപ്പോൾ ആണ് രണ്ടാളും അകന്ന് മാറിയത്.. "മോനെ കവല വരെ ഒന്നു പോയാലോ, " "അതിനെന്താ അച്ഛാ.. ഒരു അഞ്ച് മിനിറ്റ്, ഞാൻ ഇപ്പൊ വരാം " "മോനേ... അച്ഛന്... അച്ഛന് ഇന്ന് ഒരുപാട് സന്തോഷം ആയി കെട്ടോ.... നിനക്ക് ഒരു ജോലി കിട്ടിയെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം... " മകനുമായി പോകവേ അയാൾ പറഞ്ഞു.. കവലയിലെ ബേക്കറിയിലേക്ക് ആണ് അയാൾ ആദ്യം പോയത്.. "എന്താ,, ശേഖരേട്ട പതിവില്ലാതെ ഇത്രയും ലഡ്ഡുവും ജിലേബിയും "..ബേക്കറിയുടെ ഉടമസ്ഥൻ ആയ നൗഷാദ് ചോദിച്ചു.. "ഒരു വിശേഷം ഉണ്ടായി നൗഷാദേ... എന്റെ മകന് പോലീസിൽ സെലെക്ഷൻ കിട്ടി "...അത്‌ പറയുമ്പോൾ അയാളുടെ അഭിമാനം ചെറുതൊന്നും അല്ലായിരുന്നു.. "ഹൈ.... ഇത് കൊള്ളാല്ലോ... സന്തോഷം ആയി കെട്ടോ... ഇനി എങ്കിലും ശേഖരേട്ടന് ഒന്നു വിശ്രമിക്കാമല്ലോ " "ഓഹ്... അതിലൊന്നും ഒരു കാര്യവും ഇല്ലാ... നമ്മൾക്ക് പറ്റാവുന്നിടത്തോളം നമ്മൾ അങ്ങനെ ജോലി ചെയ്തു കഴിയും " ശേഖരൻ ഒരു ലഡ്ഡു എടുത്തു നൗഷാദിന് കൊടുത്തു.. "ആദ്യം നൗഷാദ് കഴിക്ക് " "അച്ഛാ... ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ.... "...വലിയ പൊതികളും ആയി വരുന്ന അച്ഛനോട് അവൻ ചോദിച്ചു "ആവശ്യം ഉണ്ടോന്നോ.... എന്ത് ചോദ്യം ആണ് മോനേ... ഇത് കുറഞ്ഞു പോയോ എന്നാണ് എന്റെപേടി " അടുത്തതായി ശേഖരൻ തന്റെ കുറച്ചു സുഹൃത്തുക്കളുടെ ഒക്കെ കടകളിൽ കയറി.. "ഞാൻ കാണുമ്പോൾ മുതൽ തന്റെ കൈയിൽ ഈ തൂമ്പ ഉണ്ട്... ഇനി അതൊക്ക ഒന്നു മാറ്റിയിട്ട് കുറച്ചു നാൾ വിശ്രമിക്ക് കെട്ടോ ശേഖരാ... "..പലചരക്കു കടക്കാരൻ തോമ ചേട്ടൻ ഒരു ലഡ്ഡു എടുത്തു കൊണ്ട് അയാളോട് പറഞ്ഞു... എല്ലാവരോടും അയാൾ അഭിമാനത്തോടെ തന്റെ മകന് ജോലി കിട്ടിയ കാര്യം പറഞ്ഞു.. ആ നാട്ടിന്പുറത്തു എല്ലാവർക്കും സന്തോഷം ആയിരുന്നു... തങ്ങളുടെ ഗ്രാമത്തിലും അങ്ങനെ ഒരു പോലീസ് കാരൻ പിറവി എടുത്തു... തന്നെയുമല്ല ശേഖരനെയും കുടുംബത്തെയും എല്ലാവർക്കും വലിയ കാര്യം ആയിരുന്നു.. ചിക്കനും മീനും ഒക്കെ മേടിച്ചാണ് അയാൾ മകനുമായി വന്നത്.. അന്ന് മേലേടത്തു വീട്ടിൽ ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.. വിജി ആണെങ്കിൽ ഒരു പത്തു പ്രാവശ്യം എങ്കിലും വീട്ടിലേക്ക് വിളിച്ചു. അവൾക്ക് ആണെങ്കിൽ ഇരുന്നിട്ട് ഇരിക്ക പൊറുതി ഇല്ലായിരുന്നു.. മാമൻ പോലീസ് ആകാൻ പോകുന്നു എന്ന് അവൾ കുഞ്ഞുവാവയോട് കൊഞ്ചി പറയുന്നത് സുമിത്ര ഫോണിലൂടെ കേട്ടു.. ശേഖരൻ വൈശാഖനും ആയിട്ട് കവലയിൽ പോയിട്ട് അപ്പോളേക്കും തിരിച്ചു വന്നു.. "വീണേ.. ഇതൊന്നു അകത്തേക്ക് വെച്ചേ മോളെ... " "എന്താ അച്ഛാ... " "കുറച്ചു ലെഡ്ഡും ജിലേബിയും ആണ്, ഇത് എല്ലാം നിങ്ങൾ ആ കുട്ടൂസിനും കണ്ണനും കല്യാണിക്കും ഒക്കെ കൊടുക്ക് " അടുത്ത വീട്ടിലെ കുട്ടിപട്ടാളങ്ങൾ ആണ് അവരൊക്കെ.. എല്ലാവർക്കും മധുരപലഹാരങ്ങൾ ഒക്കെ കൊടുക്കുവാൻ ഉണ്ണിമോളും വീണയും കൂടി ആണ് പോയത്.. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറ്റത്തൊരു കാർ വന്നുനിന്നു.. അശോകനും ശ്യാമളയും ആയിരുന്നു.. അവർ ഒരു കേക്ക് ഒക്കെ മേടിച്ചു കൊണ്ട് വന്നതാണ്.. "ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ അച്ഛാ... "വൈശാഖൻ അശോകനോട് ചോദിച്ചു "ഇതൊക്കെ അല്ലേ മോനേ സന്തോഷം... " അങ്ങനെ വൈശാഖൻ കേക്ക് ഒക്കെ മുറിച്ചു എല്ലാവർക്കും കൊടുത്തു.. ചിക്കനും മീനും ഒക്കെ കൂട്ടി ഊണൊക്കെ കഴിഞ്ഞാണ് അശോകനും ഭാര്യയും കുടിപോയത്.. എല്ലാവരും അതീവ സന്തോഷത്തിൽ ആണ് എന്ന് വൈശാഖൻ ഓർത്തു.. തന്റെ അച്ഛന് ഇനി അഭിമാനത്തോടെ നടക്കാം... തന്റെ സഹോദരിമാരെ അന്തസായി തനിക്ക് കെട്ടിച്ചു അയക്കാം... പല പല ചിന്തകൾ ആണ് അവന്റെ മനസ് നിറയെ.. വൈശാഖൻ ഇടയ്ക്ക് അടുക്കളയിൽ വന്നു നോക്കിയപ്പോൾ ലക്ഷ്മിയും അമ്മയും കൂടി പ്ലേറ്റുകൾ എല്ലാം കഴുകി വയ്ക്കുകയാണ്.... അവൻ തിരിച്ചു തന്റെ മുറിയിലേക്ക് പോയി. കുറച്ചു സമയം കൂടി കഴിഞ്ഞാണ് അവൾ വന്നത്.. "മ്.. കഴിഞ്ഞോ മാഡത്തിന്റെ ജോലിയെല്ലാം... " "നാളെ ഒരു എക്സാം ഉണ്ട്...ഞാൻ ആണെങ്കിൽ ഒന്നും പഠിച്ചിട്ടില്ല... " അവൾ പോയി ഏതെക്കെയോ നോട്സ് എടുത്തു.. "അപ്പോൾ നീ പഠിക്കാൻ പോകുവാണോ... " "മ്... അതേ ഏട്ടാ... കുറെ ഉണ്ട്..." "ശരി... എന്നാൽ നീ പേടിച്ചോളൂ... " അവൻ കണ്ണുകൾ അടച്ചു കിടന്നു.. വൈശാഖേട്ടാ..... ലക്ഷ്മി അവന്റെ അടുത്ത് വന്നിരുന്നു.. പെട്ടെന്ന് വൈശാഖൻ കണ്ണു തുറന്നു.. "എന്താ ലക്ഷ്മി... " "എന്തായാലും ഏട്ടന് ഒരു ജോബ് കിട്ടിയല്ലോ ...കൺഗ്രാറ്റ്സ്.... എനിക്കു ഒരുപാടു സന്തോഷം ആയി.. എന്റെ ഹസ്ബൻഡ് കേരള പോലീസിൽ ആണെന്ന് എനിക്കു പറയാമല്ലോ.. താങ്ക് ഗോഡ്... " "ഇത്രയും നേരം ഉണ്ടായിട്ടും ഇപ്പോളാ നീ ഇത് പറയുന്നത് " "അത്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നല്ലോ ഇവിടെ .. പറയാൻ ഒരു സാഹചര്യം വേണ്ടേ... " "അതിനു ഒരു "കൺഗ്രറ്റ്സ് "പറയാൻ ഇത്രയും ടൈം വേണോ... "അതിനു വേണ്ട.... പക്ഷെ ഇതിനു വേണം... "...അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു.. തുടരും.. (ഹായ്... my dear frnds...കഥ വായിച്ചിട്ട് അഭിപ്രായം പറയണം..ഇനി മറ്റന്നാൾ കാണാം... ) കടപ്പാട് :: ഉല്ലാസ് os. #📙 നോവൽ
പാർട്ട്‌ 18 ഞാൻ അവൻ പോകുന്നത് നോക്കി നിന്നു. ജിത്തു ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ബോധം വന്നത്.ചമ്മിയ ഒരു ചിരി ചിരിച്ച് ഞാൻ നടന്നു. വഴിയരികിലെ തൊഴിൽ പരസ്യങ്ങളിലെല്ലാം കണ്ണോടിച്ചാണ് നടന്നത്. തോറ്റു പോകില്ല എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. അമ്മ പറഞ്ഞ വാചകങ്ങളായിരുന്നു മനസ്സിൽ എത്ര ദുരിതങ്ങൾക്കിടയിലും വിധി പിടിച്ചു കയറാൻ ഒരു കച്ചിത്തുരുമ്പ് ഇട്ടിട്ടുണ്ടാകും.നമ്മളത് കണ്ടെത്തണമെന്ന് മാത്രം. എനിക്കും എവിടെയെങ്കിലും ഒരു പ്രതീക്ഷയുടെ പുൽനാമ്പ് ഉണ്ടാകും എന്ന് തോന്നി. അങ്ങനെ ചിന്തിച്ചപ്പോൾ ഒരു ധൈര്യം വന്നു. സ്വയം മറന്ന് ചിന്തിച്ച് അങ്ങനെ നടക്കുമ്പോഴാണ് പാറു ട്ടാ എന്നൊരു വിളി കേട്ടത്. ഞെട്ടിവിളി കേട്ട വശത്തേക്ക് നോക്കി. ശാരദേ ച്ചിയാണ്. ഹൊ തേടിയ വള്ളി കാലിൽ ചുറ്റിയ പോലൊരു ആശ്വാസം തോന്നി. " ചേച്ചിനിൽക്ക് ഞാനും വരുന്നു''ഉറക്കെ വിളിച്ചു പറഞ്ഞ് ധൃതിയിൽ ഞാൻ റോഡ് ക്രോ സ് ചെയ്യാനൊരുങ്ങി. "പാറുട്ടാ പതുക്കെ .ശ്രദ്ധിച്ച് " എന്റെ ധൃതി കണ്ട് ശാരദേച്ചിക്കും ടെൻഷനായി ഞാൻ റോഡ് ക്രോസ് ചെയ്ത് ചെന്നതും ചേച്ചി എന്റെ ചെവിയിൽ പിടിച്ചു. "എന്തൊരു വെപ്രാളമാ കൊച്ചേ. വണ്ടി വരുന്നത് കാണുന്നില്ലേ ഞാൻ പേടിച്ചു പോയി " "ഓ തീരുന്നെങ്കിൽ അങ്ങ് തീരട്ടെന്ന് വെക്കും അത്ര തന്നെ "എന്റെ ആ ഡയലോഗ് ആൾക്ക് തീരെ ഇഷ്ടമായില്ല ദേഷ്യപ്പെട്ട് മുന്നോട്ട് നടന്നു.ഞാൻ ഓടിച്ചെന്ന് കയ്യിൽ പിടിച്ചു "പിണങ്ങല്ലേ ശാരദക്കുട്ടിയേ ഞാനൊരു തമാശ പറഞ്ഞതല്ലേ " " ഇങ്ങനത്തെ തമാശകളൊന്നും എനിക്ക് കേൾക്കണ്ട ഞാൻ പോണു'' ആള് എന്റെ കൈവിടുവിച്ച് വീണ്ടും മുന്നോട്ട് നടന്നു "പിണങ്ങല്ലേ പ്ളീസ് ഇനി പറയില്ല സത്യം" ഞാൻ കൊഞ്ചിയതോടെ ആള് ചിരിച്ചു. " ഇന്നെന്താ പാറു ട്ടാ ഈ സമയത്ത്. ഓഫീസിൽ പോയില്ലേ" " ആ ജോലി പോയിചേച്ചി " ഒരു നിമിഷം നിശബ്ദയായി നിന്നിട്ട് ഞാൻ പറഞ്ഞു.ശാരദേ ച്ചി എന്നെ തന്നെ നോക്കി നിന്നു. "മോള് വാ. പെരുവഴിയിൽ നിന്ന് സംസാരിച്ചാൽ ശരിയാവില്ല നമുക്ക് ബസ്റ്റാൻഡിലേക്ക് പോകാം. നല്ല ക്ഷീണം എനിക്ക്. അവിടിരുന്ന് സംസാരിക്കാം നടക്ക് ' അതു പറഞ്ഞ് എന്റെ കൈ പിടിച്ച് അവർ മുന്നോട്ട് നടന്നു. സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. ബസ്റ്റാൻഡിൽ ആൾക്കാർ തീരെ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ബസുകളും മിക്കതും കാലിയാണ്. ചേച്ചി എന്നെ സ്റ്റാൻഡിലെ ഒഴിഞ്ഞ ഒരിടത്തെ സീറ്റിലിരുത്തി ഇപ്പോൾ വരാം എന്നു പറഞ്ഞ് പോയി. കുറച്ചു കഴിഞ്ഞും രണ്ട് ചായയും പഴംപൊരിയുമായി ആളെത്തി. എനിക്ക് ചായയും പഴംപൊരിയും തന്നിട്ട് ചേച്ചി എന്റെ അടുത്തിരുന്നു. "ഇനി പറ എന്താ പാറുമോളേ പ്രശ്നം?" " ആ വക്കീലിന് ഏതോ കമ്പിനിയിൽ ഉയർന്ന ജോലി കിട്ടി ചേച്ചി അയാൾ ഇവിടത്തെ ഓഫീസ് പൂട്ടി " "ഇനിയിപ്പോൾ എന്താ ചെയ്ക?" "എനിക്കറിയില്ല ചേച്ചി. " "ഹരിയോട് പറഞ്ഞാലോ?" "അതു വേണ്ട. ഹരിയേട്ടൻ എന്നെ സംരക്ഷിക്കുകയേ ഉള്ളു. ആ വീട്ടിൽ വന്നു നിൽക്കാനും പറയും. പക്ഷേ അതു വേണ്ടചേച്ചി'' "പിന്നെ എന്താ കുട്ടി ചിന്തിക്കുന്നത്?" " ചേച്ചിക്ക് പരിചയമുള്ള വല്ലയിടത്തും എനിക്ക് പറ്റിയ ജോലി ഉണ്ടോ?" ഞാൻ ചോദിച്ചതും ചേച്ചി ഒന്നു ചിരിച്ചു. "മോള് എന്താ ഈ പറയണേ.ഈ ലോട്ടറിയുമായി നടക്കണ എനിക്ക് എന്ത് പരിചയം വരാനാ " ഞാൻ മറുപടി പറയാണ്ട് കുനിഞ്ഞിരുന്നു .കുറച്ചു സമയം കഴിഞ്ഞ് ചേച്ചി എന്റെ തോളിൽ കൈവച്ചു. ''പാറുട്ടാ ഒരു ജോലി ഉണ്ട്. " ചേച്ചി അത് പറഞ്ഞതും ഞാൻ ഉത്സാഹത്തോടെ തല ഉയർത്തി " എവിടെ എവിടെയാ ചേച്ചി ?" "നമ്മുടെ ആ പാർക്കിനടുത്തുള്ള ക്ലബ്ബിലേ അവിടെ.കഴിഞ്ഞ ദിവസം ലോട്ടറി വിൽക്കാൻ ചെന്നപ്പോൾ അറിഞ്ഞതാ അവിടെ റിസപ്ഷനിസ്റ്റായി നിന്ന കൊച്ചിന്റെ കല്യാണം കഴിഞ്ഞു. അതിപ്പോൾ വരുന്നില്ല. ആളില്ലാത്തതു കൊണ്ട് ഇന്നലെ അവിടെ ബഹളം നടക്കുന്നുണ്ടായിരുന്നു." " എങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോയാലോ ചേച്ചി. ചേച്ചി കൂടെ വരുമോ?"1 ''അത് പിന്നെ മോളേ അവിടൊരു പ്രശ്നമുണ്ട് "ഒന്നു സംശയിച്ചാണ് ചേച്ചി അത് പറഞ്ഞത്. "എന്ത് പ്രശ്നം?" "അവിടെ കള്ളുകുടിയും ചീട്ടുകളിയുമാണ് പ്രധാന പരിപാടി.പിന്നെ അവിടെ നിന്ന കൊച്ചിനെ എനിക്കറിയാം. വേറെ പ്രശ്നമൊന്നും ഇല്ലന്ന് പറഞ്ഞു. ക്ലബിന്റെ ഹാൾ ആഘോഷങ്ങൾക്കും മറ്റും ബുക്ക് ചെയ്യാൻ ആള് വരും അത് നോക്കണം. പിന്നെ ഓരോ ദിവസവും വരുന്നവരിൽ നിന്ന് ഒരു ചെറിയ തുക ഈടാക്കുന്നുണ്ട്. അത് വാങ്ങണം ഇതൊക്കെയാണ് പണി " "എനിക്ക് പ്രശ്നമൊന്നുമില്ല ചേച്ചി. നമുക്ക് പോയി നോക്കാം " " എങ്കിൽ പിന്നെ മോളൊരു കാര്യം ചെയ്യ് വക്കീലിനെ കൊണ്ട് അതിന്റെ നടത്തിപ്പുകാരനെ ഒന്ന് വിളിപ്പിക്ക്.വക്കീലിന് പരിചയം ഉള്ള ആളാ. വക്കീൽ അവിടെ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോടെ ഒരു പ്രതീക്ഷ കൈവന്നു. വേഗം തന്നെ ഫോണെടുത്ത് ഞാൻ വക്കീലിനെ വിളിച്ചു. " തന്നെ സമ്മതിച്ചു തന്നേക്കുന്നു ഒരു പണി പോയപ്പോൾ തന്നെ കൃത്യമായി അടുത്തത് തപ്പി എടുത്തല്ലേ " വക്കീലാണ് ''ജീവിക്കണ്ടേ സാർ" അതു പറഞ്ഞ് ഞാൻ ചിരിച്ചു. "ശരി താൻ ചെന്നോളു ഞാൻ വിളിച്ച് പറയാം. ഞാനായിട്ട് തന്റെ ജോലി കളഞ്ഞു എന്നൊരു വിഷമം ഉണ്ടായിരുന്നു അത് മാറീലോ " ' താങ്ക് യു സാർ" അതു പറഞ്ഞ് ഫോൺ വെച്ചിട്ട് ശാരദേ ച്ചിയെ കെട്ടിപ്പിടിച്ച് ഞാനൊരു ഉമ്മ കൊടുത്തു. പിന്നെ താമസിച്ചില്ല രണ്ടാളും ക്ലബിലോട്ട് വച്ചുപിടിച്ചു. പാർക്കിന്റെ ഒരറ്റത്തായിട്ടാണ് ക്ലബ്. ഉച്ചകഴിഞ്ഞ സമയം ആയതു കൊണ്ടാവാം ആൾക്കാർ ഇല്ലായിരുന്നു. വക്കീൽ വിളിച്ചു പറഞ്ഞതനുസരിച്ച് മാനേജറെ പോയി കണ്ടു.രാവിലെ 9 മണി മുതൽ 12 മണി വരെ വൈകിട്ട് നാല് മുതൽ 9 വരെ ഇതാണ് ഡ്യൂട്ടി ടൈം. ശനിയും ഞായറും വേറെ ആൾ ഡ്യൂട്ടി ചെയ്തോളും എന്നു പറഞ്ഞു. വക്കീലാഫീസിലെ പണിയേക്കാൾ ശമ്പളക്കുടുതലും ഉണ്ട്. അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു. ഞാൻ മാത്രമല്ല ശാരദേച്ചിയും.എന്നെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരു മുത്തം തന്നിട്ടാണ് ചേച്ചി പോയത്. എന്റെ അമ്മയാണെന്ന് തോന്നിപ്പോയി. ഞാൻ തളർന്നെന്ന് തോന്നിയപ്പോൾ എന്നെ താങ്ങാൻ ശാരദേ ച്ചിയുടെ രൂപത്തിൽ അമ്മ വന്നതാണെന്ന് തോന്നി തിരികെ ഹോസ്റ്റലിൽ വന്നപ്പോഴേക്കും തളർന്നിരുന്നു. ലച്ചു വിനെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു ജിത്തു വിന്റെ ഒഴിച്ച്.അത് മാത്രം പറയാൻ തോന്നീല. സുഖമുള്ളൊരു രഹസ്യമായി അത് മനസ്സിൽ കിടക്കട്ടെ എന്ന് തോന്നി. വക്കീലാണ് ജോലി ശരിയാക്കി തന്നത് എന്നു പറഞ്ഞപ്പോൾ ലച്ചുവിന് സമാധാനമായി.ഏട്ടൻ പക്ഷേ ക്ലബിലെ ജോലിയിൽ താല്പര്യം കാട്ടിയില്ല. ഒടുവിൽ കുറച്ചു നാൾ നോക്കാം പറ്റിയില്ലെങ്കിൽ വിടാം എന്ന തീരുമാനത്തിൽ പുളളി അർദ്ധ സമ്മതം മൂളി. ഒരു പാട് നേരം സംസാരിച്ചിട്ടാണ് ഫോൺ വെച്ചത്. എന്റെ സന്തോഷം പറഞ്ഞു തീർക്കാൻ വാക്കുകൾ പോരെന്ന് തോന്നി. അന്ന് പക്ഷേ അമ്മയോട് പറയാനുണ്ടായിരുന്നത് ജിത്തുവിനെക്കുറിച്ച് മാത്രമാണ്.ഒരു കുഞ്ഞു ചിരിയിൽ വിരിഞ്ഞ പ്രണയത്തെക്കുറിച്ച്... ഞാൻ കണ്ട സ്വപ്നങ്ങളെക്കുറിച്ച്... അങ്ങനെ അങ്ങനെ.. ഒരു പാട് വൈകിയാണ് കിടന്നത്.ജിത്തുവിന്റെ മുഖം തന്നെയായിരുന്നു മനസ്സിൽ. എത്ര ആഗ്രഹിച്ച സ്വപ്നം കണ്ട സന്ദർഭമാണ് മുന്നിൽ വന്നത് എന്നിട്ടും നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വന്നു. വല്ലാത്തൊരു യോഗം തന്നെ എന്റേത്. ഒരു പക്ഷേ മറ്റൊരവസരത്തിലാണ് അവൻ ഇത് ചോദിച്ചിരുന്നതെങ്കിൽ ഉറപ്പായും അവന് മറുപടി എന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാൻ സാധിച്ചേനെ. ഓർത്തപ്പോൾ അറിയാതൊരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു.അന്ന് ആ പുഞ്ചിരിയോടെയാണ് ഉറങ്ങിയത്. രാവിലെ ഉണരുമ്പോഴും ആ പുഞ്ചിരി എന്റെ ചുണ്ടിൽ ഉണ്ടായിരുന്നു. കുറച്ച് വൈകിയാണ് ഉണർന്നത്.ഉച്ചകഴിഞ്ഞ് ജോയിൻ ചെയ്താൽ മതീന്ന് ക്ലബുകാർ പറഞ്ഞിരുന്നു. രാവിലെ ഹരിയേട്ടനേയും അച്ഛനെയും വിളിച്ച് അനുഗ്രഹം വാങ്ങി. എന്തേലും വിഷമം തോന്നിയാൽ അപ്പോഴേ നിർത്തിയേക്കണം എന്ന് ഏട്ടൻ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് സമയം തികയ്ക്കാനുള്ള കാത്തിരിപ്പായിരുന്നു. സമയം ഇഴഞ്ഞു നീങ്ങും പോലെ.ഒടുവിൽ തുണി മടക്കിയും സാധനങ്ങൾ അടുക്കി വച്ചും എങ്ങനേലും പോകേണ്ട സമയം ആക്കി എടുത്തു. കൃത്യം നാലു മണിക്ക് തന്നെ ക്ലബിൽ എത്തി. രണ്ടു മൂന്ന് പേർ മാത്രമാണ് അപ്പോഴവിടെ ഉണ്ടായിരുന്നത്. മാനേജർ കാര്യങ്ങളെപ്പറ്റി ഒരു ഏകദേശ വിവരണം തന്നു. എങ്കിലും ചെറിയൊരു വിറയൽ ഉണ്ടായിരുന്നു. വരുന്നവർ ഒന്നും തന്നെ എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതോടെ അത് മാറി. ആറു മണി ആയതോടെ ആളുകളുടെ വരവ് കൂടി .അതോടെ ജോലി തിരക്കും. മധ്യവയസ്ക്കരും ചെറുപ്പക്കാരുമാണ് അധികവും.ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് അവർ മേശയ്ക്ക് ചുറ്റുമിരുന്ന് ചീട്ടുകളിക്കുന്നു. ചിലർ ചെസ് കളിക്കുന്നു.മദ്യപാനവും ഉണ്ട്. വിജയിക്കുമ്പോൾ ആർത്ത് ചിരിക്കുന്നു പരിഹസിക്കുന്നു ഇതു തന്നെ. ഏതോ ഒരാൾ സ്റ്റേജിൽ കയറി പ്രണയഗാനങ്ങൾ പാടുന്നു. ചിലർ അത് കേട്ടിരിക്കുന്നു. ഓരോരുത്തരും അവരുടേതായ രീതിയിൽ സന്തോഷം കണ്ടെത്തും പോലെ തോന്നി. ഏകദേശം എട്ടു മണി ആയിട്ടുണ്ടാകും അപ്പോഴാണ് ഹരൻ അവിടേക്ക് വന്നത്. റിസപ്ഷനിൽ പൈസ അടയ്ക്കാൻ വന്ന അവൻ എന്നെ ഞെട്ടിനോക്കുന്നത് കണ്ടു. ഒരു നിമിഷം മാത്രം വീണ്ടും പുച്ഛഭാവം തെളിഞ്ഞു. ഞാൻ പൈസ വാങ്ങി ബാലൻസ് കൊടുത്തു. ആ ഹാളിലെ ഒരു ഒഴിഞ്ഞ മൂലയിലൊരു കസേരയിൽ അവൻ ഇരുന്നു. കൊണ്ടുവന്ന മദ്യക്കുപ്പികൾ മേശപ്പുറത്ത് നിരത്തി മദ്യപാനം തുടങ്ങി. ചുറ്റുമുള്ള ബഹളങ്ങളൊന്നും അവനെ ബാധിക്കുന്നില്ല എന്ന് തോന്നി. മദ്യം ഗ്ലാസ്സിലേക്ക് പകരുന്നു കുടിക്കുന്നു അത്ര തന്നെ.ഇടയ്ക്ക് അവൻ മേശമേൽ തല വെച്ച് കിടക്കുന്നത് കണ്ടു. എന്റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് അവനിലേക്ക് തെന്നിവീണു കൊണ്ടിരുന്നു. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. ഏതാണ്ട് ഒൻപത് മണി ആകാറായതും ഹരൻ എഴുന്നേറ്റു. ആരെയും ശ്രദ്ധിക്കാതെ അയാൾ വേച്ച് വേച്ച് നടന്നു പോയി.പിന്നെയും പത്തു മിനിട്ട് കഴിഞ്ഞാണ് ഹാൾ ഒഴിഞ്ഞത്. ഡ്യൂട്ടി സമയം കഴിഞ്ഞതും ഞാൻ ബാഗുമെടുത്ത് ഇറങ്ങി.നേരം വൈകിയതുകൊണ്ട് സ്വല്പം ധൃതിയിലാണ് നടന്നത്.പാർക്കിനടുത്തുള്ള ഇടവഴിയിലേക്ക് തിരിയുമ്പോഴാണ് ഒരു ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ മനസ്സിലായി അത് ഹരന്റ ബൈക്കാണ്. പേടിച്ചു പോയി. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചമേ അവിടെ ഉണ്ടായിരുന്നുള്ളു. വണ്ടി ഇടിച്ചതാണോ എന്നൊരു സംശയം എനിക്ക് വന്നു.. ഞാൻ മൊബൈൽ ലൈറ്റ്ഓൺ ചെയ്ത് eനാക്കിയപ്പോൾ ബൈക്കിന് അരികിലായി തന്നെ ഹരൻ കിടപ്പുണ്ട്. മദ്യപിച്ചത് കൂടിപ്പോയതാവാം. എന്തൊക്കെയോ പുലമ്പുന്നുണ്ട്. കണ്ടിട്ട് കാണാത്ത മട്ടിൽ പോകാൻ തോന്നിയില്ല. ഞാൻ അവന്റെ അരികിൽ ചെന്നു. ആൾക്ക് ബോധമുണ്ട്. എഴുന്നേൽക്കാനുള്ള ശ്രമമാണ്. ഞാൻ കൈ നീട്ടിയതും അവൻ പുച്ഛത്തോടെ തല വെട്ടിച്ചു. വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുവാ അതും അവിടെ വളർന്നു നിൽക്കുന്ന പുല്ലിൽ പിടിച്ച് .ഓരോ തവണ ശ്രമിക്കുമ്പോഴും പുല്ല് പിഴുത് വരുന്നത് മാത്രം മിച്ചം. " മൊത്തം പുല്ലും പിഴുവുവോ?" ഞാൻ ചോദിച്ചതും അൾക്ക് വീണ്ടും ദേഷ്യമായി. വീണ്ടും പുല്ലു പറിക്കൽ തന്നെ. എന്തായാലും പുല്ലിന്റെ കാര്യം ഒരു തീരുമാനമായിട്ട് ഇനി കൈ നീട്ടിയാൽ മതീന്ന് ഞാനും കരുതി. മിണ്ടാതെ അതും നോക്കി നിന്നു. കുറച്ചു നേരം പുല്ല് പിഴുതു കഴിഞ്ഞപ്പോൾ ആൾക്ക് മതിയായിന്ന് തോന്നി. മിണ്ടാതെ കുനിഞ്ഞ് ഇരിക്കുന്നത് കണ്ടു.. ഞാൻ ചെന്ന് കൈ നീട്ടി. അനങ്ങാതെ ഇരിപ്പു തന്നെ. ദേഷ്യത്തെക്കാൾ ഏറെ ആൾക്ക് തോറ്റു പോയ വിഷമമാണെന്ന് തോന്നി. ചിരിയാണ് വന്നത്. " എഴുന്നേൽക്ക് ഞാൻ പിടിക്കാം" ഞാൻ അതു പറഞ്ഞിട്ടും മൈൻഡല്ല. പതുക്കെ കയ്യിൽ പിടിച്ചു നോക്കി. ഇത്തവണ ചാടിക്കടിക്കാൻ വന്നില്ല. ഞാനും കൂടി താങ്ങിയപ്പോൾ ആൾ ഒരു വിധം എഴുന്നേറ്റു. അവന്റെ മുടിഞ്ഞ ഭാരം കാരണം ഞാൻ രണ്ടായിട്ട് ഒടിയും എന്ന സ്ഥിതി. എഴുന്നേറ്റതും അവന്റെ സ്വഭാവം മാറി. എന്റെ കൈ തട്ടിമാറ്റി അവൻ മുന്നോട്ട് നടന്നു. വേച്ച് വേച്ച് കുറച്ചു നടന്നതും വീണ്ടും വീണു. ഞാനത് പ്രതീക്ഷിച്ചതാണ്. വീണ്ടും എഴുന്നേൽക്കാനുള്ള ശ്രമങ്ങൾ ഞാൻ ഓടി അടുത്തുചെന്നു പിടിക്കാനൊരുങ്ങി '' മാറെടി എന്നെ അരും പിടിക്കണ്ട " "ചേട്ടൻ എന്താ പുല്ലു പറിക്കാനുള്ള കോൺട്രാക്ട് ഏറ്റെടുത്താ ഓടി നടന്ന് പുല്ല് പറിക്കുന്നു" മറുപടി പറയാതെ അവൻ തറയിൽ നോക്കി ഇരിപ്പു തന്നെ. ''ബാ എഴുന്നേൽക്ക് ഞാൻ പിടിക്കാം" അതു പറഞ്ഞ് ഞാൻ കയ്യിൽ പിടിക്കാനൊരുങ്ങി പക്ഷേ അവൻ കൈ തട്ടി മാറ്റി. " നീ പോയേ " " ഞാൻ വീട്ടിൽ വിളിച്ചു പറയാം" അതു പറഞ്ഞ് ഞാൻ ഫോൺ എടുക്കാൻ നോക്കി പക്ഷേ അവൻ സമ്മതിച്ചില്ല " വേണ്ടാന്ന് പറഞ്ഞില്ലേ ഞാനിവിടെ ഇരുന്നോളാം" " എന്നാൽ ഞാനും ഇവിടെ ഇരിക്കാം. മിണ്ടീം പറഞ്ഞും ഇരിക്കാൻ ഒരു ആള് ആയല്ലോ?" ഞാൻ അവിടെ ഇരുന്നതും അവൻ വീണ്ടും പുല്ലു പറിക്കാൻ തുടങ്ങി.ഒപ്പം തെറി വിളിയും . "ഇവിടെ ഇരിക്കണ്ടാ എഴുന്നേറ്റ് പോടി " ''ഇതെന്താ ഇയാളുടെ തറവാട്ട് വക സ്ഥലമാ ഇരിക്കണ്ടാന്ന് പറയാൻ ഞാൻ ഇവിടെത്തന്നെ ഇരിക്കും" പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയില്ല എന്ന് ഉറപ്പായതുകൊണ്ടാവും ആള് വീണ്ടും തല കുനിച്ചിരുന്നു. അവൻ വല്ലാതെ അസ്വസ്ഥനായതുപോലെ തോന്നി. ഇടയ്ക്ക് തല ഉയർത്തി എന്നെ നോക്കും. കാണാത്ത മട്ടിൽ ഞാൻ തറയിലേക്ക് നോക്കി ഇരുന്നു.ആകാശത്ത് മിന്നൽ പിണരുകൾ കാണാൻ തുടങ്ങിയിരുന്നു. മഴ പെയ്യും എന്നൊരു സംശയം തോന്നി.ഹരനും അത് മനസ്സിലായ പോലെ "ഹരിയെ വിളിക്ക് " കുറച്ചു സമയം കഴിഞ്ഞ് അവൻ പറഞ്ഞു. ഞാൻ ചിരിച്ചിട്ട് ഫോണെടുത്ത് ഹരിയേട്ടനെ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ഏട്ടനും അതിശയം. "ഹരനോ? " " അതേ ഏട്ടാ. എന്റെ അടുത്തുണ്ട്. എഴുന്നേൽക്കാൻ വയ്യ " '' എവിടെയാ മോളേ?" ഞാൻ സ്ഥലം പറഞ്ഞു കൊടുത്തു. "മോള് നിൽക്ക് ഞാൻ ദാ വരുന്നു. മോളെ ഞാൻ ഹോസ്റ്റലിലാക്കാം." അതു പറഞ്ഞ് ഏട്ടൻ ഫോൺ വെച്ചു.അപ്പോഴേക്കും ചെറുതായി മഴ പൊടിയാൻ തുടങ്ങി.ഹരൻ എന്നെ നോക്കുന്നത് കണ്ടു. " എഴുന്നേൽക്കണം" ആരോടും അല്ല എന്ന മട്ടിൽ അവൻ പറഞ്ഞു. ഞാൻ കയ്യിൽ പിടിച്ച് താങ്ങി ഒരു വിധം എഴുന്നേൽപ്പിച്ചു. " ഞാൻ ഇവിടിരുന്നോളാം" പാർക്കിനടുത്തെ സിമന്റ് ബഞ്ചിൽ ഇരിക്കാൻ അവനൊരു ശ്രമം നടത്തി.ഞാൻ സമ്മതിച്ചില്ല. എങ്ങനേലും പിടിച്ചു വലിച്ച് നടന്നു.അടുത്തു കണ്ട പീടികത്തിണ്ണയിലേക്ക് അവനേയും താങ്ങിപ്പിടിച്ച് കയറി.പീടിക അടഞ്ഞുകിടക്കുകയായിരുന്നു. എന്നെ തട്ടിമാറ്റി പീടികത്തിണ്ണയുടെ ഒരറ്റത്ത് അവൻ ചാഞ്ഞിരിക്കുന്നത് കണ്ടു. എന്താണ് എന്നെ അവനൊപ്പം പിടിച്ച് നിർത്തിയത് എന്ന ചിന്തയിലായിരുന്നു ഞാൻ (തുടരും) കടപ്പാട് :: മാരീചൻ #📙 നോവൽ
ഇനിയും വായിച്ചുതുടങ്ങാത്തവർക്കായി നീ വരുവോളം 1 മുതൽ 28 വരെ (link) ✍🏻 അഞ്‌ജലി മോഹൻ (Whatsapp ലേക്ക് ഷെയർ ചെയ്തു link open ചെയ്തു വായിക്കുക ) 1 മുതൽ 3 https://b.sharechat.com/QWrkolAe55 പാർട്ട്‌ 4 https://b.sharechat.com/TUvQPw3M65 പാർട്ട്‌ 5 https://b.sharechat.com/V5gZmpBr85 പാർട്ട്‌ 6 https://b.sharechat.com/ePWlhuH695 പാർട്ട്‌ 7 https://b.sharechat.com/BK06m9FLb6 പാർട്ട്‌ 8 https://b.sharechat.com/Lybic1kqd6 പാർട്ട്‌ 9 https://b.sharechat.com/oS4BM2v5e6 പാർട്ട്‌ 10 https://b.sharechat.com/WsXgfR2Jg6 പാർട്ട്‌ 11 https://b.sharechat.com/YBBAIzKpi6 പാർട്ട്‌ 12 https://b.sharechat.com/ecyG1vF5j6 പാർട്ട്‌ 13 https://b.sharechat.com/fjNN56lRl6 പാർട്ട്‌ 14 https://b.sharechat.com/cS5noCI0o6 പാർട്ട്‌ 15 https://b.sharechat.com/PlYVWBOFq6 പാർട്ട്‌ 16 https://b.sharechat.com/7xdymTTls6 പാർട്ട്‌ 17 https://b.sharechat.com/XOzwrISYt6 പാർട്ട്‌ 18 https://b.sharechat.com/TnAI4UMGv6 പാർട്ട്‌ 19 https://b.sharechat.com/9H7WqAkix6 പാർട്ട്‌ 20 https://b.sharechat.com/6oyqMVKYy6 പാർട്ട്‌ 21 https://b.sharechat.com/Z7xUvSsCA6 പാർട്ട്‌ 22 https://b.sharechat.com/99fX13ohC6 പാർട്ട്‌ 23 https://b.sharechat.com/V6tZg68VD6 പാർട്ട്‌ 24 https://b.sharechat.com/ub9I0RtCF6 പാർട്ട്‌ 25 https://b.sharechat.com/RjhGWahhH6 പാർട്ട്‌ 26 https://b.sharechat.com/0aBCcp5BK6 പാർട്ട്‌ 27 https://b.sharechat.com/0BCvdMseM6 പാർട്ട്‌ 28 https://b.sharechat.com/5wJ90tNTN6 തുടരും രചന :: അഞ്ജലി മോഹൻ #📙 നോവൽ
നീ വരുവോളം - 28 'സിദ്ധാർഥ്...' ഒരു പോലീസുകാരൻ.. തന്നെ കാണാൻ വരുന്നവരൊക്കെ അയാളെ അപ്പൂന്നാ വിളിച്ച് കേട്ടത്...... ""അ...പ്പുവേട്ടൻ...."" ഇടറിക്കൊണ്ട് ആ ചുണ്ടുകൾ മന്ത്രിച്ചു.... """ആഹാ... ഓർമ്മവന്നല്ലോ... ധ്വനി ഇത്രയുംനാൾ സിദ്ധാർത്ഥിനെ വിച്ചേട്ടൻന്നാ വിളിച്ചോണ്ടിരുന്നേ....""" ഒരു നടുക്കത്തോടെയാണ് അവളത് കേട്ട് നിന്നത്.... കട്ടിലിലേക്ക് എങ്ങനെയൊക്കെയോ ചെന്നിരുന്ന് കാൽമുട്ടിലേക്ക് മുഖം ഒളിപ്പിച്ചുവച്ചു.... ""ഇറങ്ങാം...."" പരിചിതമായ ശബ്ദം.. ഒരുനിമിഷം കൊണ്ട് തിരിച്ചറിഞ്ഞു അപ്പുവേട്ടനാണെന്ന്... പതിയെ തലയുയർത്തി അവനെനോക്കി കണ്ണുകൾ കലങ്ങിമറിഞ്ഞ് ചുവന്നിരുന്നു.... "പോവാം ദച്ചു...." കട്ടിലിലായുള്ള ബാഗെടുത്ത് എല്ലാരോടും യാത്രപറഞ്ഞ് തന്റെ കയ്യിൽ പിടിച്ച് നടക്കുന്ന അപ്പുവേട്ടന്റെ പിന്നാലെ കാലുകൾ ചലിച്ചു.... കാറിന്റെ മുന്നിലെ ഡോർ തുറന്ന് തന്നു.... കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി.. ഒരു തരം ഒഴിഞ്ഞുമാറ്റം..... ഓർമകളിൽ മങ്ങിയ കാഴ്ചകളാൽ വിച്ചേട്ടനും മീനൂട്ടിയും സന്തോഷം തീർത്തു.... റൂമിലെ ചുമരിലെ മാലയിട്ട അവരുടെ ഫോട്ടോയ്‌ക്കൊപ്പം ചിരിച്ച് നിൽക്കുന്ന തന്റെ പടവും തെളിഞ്ഞു കണ്ടു...... മനോനില കൈവിട്ടാലല്ലേ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതിരിക്കൂ.... "ഞാനും വരുന്നു വിച്ചേട്ടാ...." മനസ്സ് അത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.... ""താൻ ഉറങ്ങിയോ...?? ദച്ചൂ..."" കൈകൾ തോളിൽത്തട്ടി വിളിച്ചു.... മ്മ്മ്ഹ്ഹ്.... ഇതെന്താ ഈ വഴി....??? മംഗലത്തേക്ക് അല്ലേ.....?? ഒരുതരം ഞെട്ടലോടെയാണവൻ ആ ചോദ്യം കേട്ടത്.... "കുറച്ച് കാലായിട്ട് താൻ എന്റെ വീട്ടിലായിരുന്നു...." ഞാൻ....??? ""അതേ വിച്ചുവായിട്ടായിരുന്നു എന്നെ കണ്ടിരുന്നത്..."" ഞാൻ വിട്ടിട്ടുണ്ടാവില്ല ല്ലേ...??? അവൻ പറയാതെ തന്നെ ഏകദേശ ധാരണ അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു.... ""മ്മ്ഹ്ഹ്..."" കാർ അപ്പുവിന്റെ വീട്ടിന്റെ മുറ്റത്തെത്തിയതും അമ്മുവും അവിടത്തമ്മ ബേബിയമ്മയും ഉമ്മറത്തേക്ക് വന്നു.... ഒരുതരം അത്ഭുതമായിരുന്നു സന്തോഷത്തിനൊപ്പം ആാാ കണ്ണുകളിൽ... എന്നിലും അത് തന്നെ ആയിരുന്നു.... വീർത്തുന്തിയ വയറുമായി അമ്മു നിൽക്കണത് കണ്ടപ്പോ സന്തോഷത്തിനൊപ്പം അടിവയർ കുത്തികീറുന്ന നോവ് പോലെ.... ഓടിച്ചെന്നാ വയറിൽ കൈകൾ വച്ചു കുഞ്ഞിക്കാലുകൾ വച്ച് ആാാ കുരുന്നവളെ ചവിട്ടി..... "തടിച്ച് തള്ളച്ചിയായല്ലോടി.... കല്യാണമൊക്കെ കഴിഞ്ഞല്ലേ" ആനന്ദകണ്ണീരോടെ അമ്മു ദച്ചുവിനെ പുൽകി..... ""അമ്മൂറ്റേ...."" അകത്തേക്ക് കാലെടുത്ത് വച്ചപ്പോൾ ഒരു കുഞ്ഞുസ്വരം... കണ്ണുകൾ അതിന്റെ ഉറവിടംതേടി പാഞ്ഞു... ഒരു കൊച്ച് കാ‍ന്താരി തുടയ്ക്കുമേൽ നിൽക്കുന്ന കറുത്ത നിറമുള്ള കുട്ടി ട്രൗസറും അവളെക്കാൾ വലിയ കയ്യുള്ള വെള്ള ബനിയനും ഇട്ട് നിൽക്കുന്നു.... കുഞ്ഞുമുടി അലസമായി പാറി കിടക്കുന്നു... അവള് അമ്മുവിന്റെ അടുത്തേക്ക് ഓടിയോടി വന്നു.... അപ്പുവേട്ടനെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു.... ""ച്ഛാ..."" കുഞ്ഞു ചുണ്ടുകൾ പിളർന്നു... അവളോടിച്ചെന്ന് അപ്പുവേട്ടന്റെ കാലുകളെ വാരിപിടിച്ചു.... കൗതുകത്തോടെ ദച്ചു അത് നോക്കി കണ്ടു.... അക്ഷമയോടെ ഉള്ളിലേക്ക് നോക്കി.... മറ്റാർക്കും വേണ്ടിയല്ല ആാാ കുസൃതികുരുന്നിന്റെ അമ്മയെ കാണാൻ അപ്പുവേട്ടന്റെ ഭാര്യയെ കാണാൻ.... ""അതാരാണെന്ന് അറിയാവോ മാളൂഷിന്..??""" എന്നെ ചൂണ്ടിക്കാണിച്ചാണ് അപ്പുവേട്ടൻ അത് ചോദിച്ചത്.... """"അമ്മയാ.... മോളുവാവേടെ സ്വന്തം അമ്മ....""" ഒരു നിമിഷം ഹൃദയം നിലച്ചു ശ്വാസം കുരുങ്ങി വലിഞ്ഞു.... ചെന്നിയിലൂടെ വിയർപ്പൊഴുകിയിറങ്ങി.... ഒന്നുകൂടെ സൂക്ഷിച്ചുനോക്കി.... അതേ തന്റെ മീനൂട്ടിയെപോലെ അവളുടെ അച്ഛനെപ്പോലെ..... കണ്ണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി.... മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു..... കൈകൾ തുറന്നുപിടിച്ച് നീട്ടി... അപ്പുവിന്റെ കാലുകൾക്ക് പിറകിൽ ഒളിച്ചുനിന്നവൾ ഏന്തി നോക്കി... ചിരിയോടെ അടുത്തേക്ക് ഒന്നുകൂടെ മാടി വിളിച്ചു... കുണുങ്ങി ചിരിച്ചവൾ ദച്ചുവിന്റെ കൈക്കുള്ളിലേക്ക് ഓടി കയറി.....കുഞ്ഞുമുഖം കൈക്കുള്ളിൽ പിടിച്ച് മതിയാവോളം നോക്കി.... താടിയിൽ അതേ കുഞ്ഞുചുഴി... കരഞ്ഞുകൊണ്ട് ആാാ ചുഴിയിൽ അമർത്തി മുത്തി.... ആാാ ചുംബനം അവൾക്ക് മാത്രമല്ലായിരുന്നു ഓർമ്മകൾ മാത്രമായ മീനുട്ടിക്കും വിച്ചുവിനും കൂടെ ആയിരുന്നു... ഉച്ചത്തിൽ കരഞ്ഞു.... അമ്മേടെ കുട്ടീടെ പേരെന്താ മ്മ്മ്ഹ്ഹ്...?? ഒരുപക്ഷെ സ്വന്തം കുഞ്ഞിന്റെ പേരറിയാത്ത അവൾക്ക് ജന്മം കൊടുത്തത് പോലും ഓർക്കാത്ത അമ്മ താനായിരിക്കും.... വീണ്ടും ഉള്ള് നീറി.... ആാാ കുറുമ്പി അമ്മുവിനെ തിരിഞ്ഞു നോക്കി... "പറഞ്ഞുകൊടുക്ക്..... മാളവികാ...." തുള്ളിച്ചാടി വീണ്ടുമവൾ ദച്ചുവിനെ നോക്കി.. "മാലവികാ..." കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു... ദച്ചു ആ കുഞ്ഞുമുഖത്ത് തുരുതുരെ ചുംബിച്ചു.... പേടിച്ചവൾ ദച്ചുവിനെ തട്ടിമാറ്റി അപ്പുവിന്റെ മേലേക്ക് ഓടിക്കയറി...... """ച്ഛാ..."" ""അച്ചോടാ അച്ഛെടെ മാളൂഷെന്തിനാ പേടിച്ചണെ അത് വാവേടെ അമ്മയല്ലേ... നല്ല അമ്മയാട്ടോ...."" ആാാ കുറുമ്പി അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി തോളിൽ ചാഞ്ഞു... അപ്പു നടന്ന് ദച്ചുവിനരുകിൽ എത്തി... ""സംസാരം തുടങ്ങിയ നാള് തൊട്ട് എന്നെ അച്ഛാന്നാ വിളിച്ചത് പിന്നേ അത് തിരുത്താനും തോന്നിയില്ല....""" അവൻ മാളൂട്ടിയെ ദച്ചുവിന്റെ കൈകളിലേക്ക് കൊടുത്ത് ഉള്ളിലേക്ക് പോയി... മോൾക്ക് കിടക്കണമെങ്കിൽ പോയി കിടന്നോ കുറെ യാത്ര ചെയ്ത് വന്നതല്ലേ... ബേബിയമ്മ പറഞ്ഞപ്പോൾ അവരെ നോക്കിയൊന്ന് ചിരിച്ചു.... ""മുകളിലാ നിന്റെ മുറി...."" വീണ്ടും ഞെട്ടലോടെ അമ്മുവിനെ നോക്കി... """പേടിക്കണ്ട ഏട്ടന്റെ മുറി തന്നെയാ പക്ഷേ മുകളിലത്തെ നടുമുറിയിലെ ദിവാൻകോട്ടിലാ ഏട്ടൻ കിടക്കാറ്.....""" എന്തോ മനസ്സിൽ ആശ്വാസം വന്ന് നിറഞ്ഞു.... അമ്മുവിനൊപ്പം സാവധാനം മോളെയുമെടുത്ത് മുകളിലേക്ക് കയറി... മുകളിലെ നടുമുറിയിലെ ദിവാൻ കോട്ടിൽ കണ്ണിൽ കൈവച്ച് കിടക്കുന്നുണ്ടായിരുന്നു അപ്പുവേട്ടൻ.... കിടക്കയിൽ ഇരുന്ന് വിശ്രമമില്ലാത്ത കളിയിലായിരുന്നു മാളൂട്ടി.... അത് കാണെ ദച്ചുവിന്റെ കണ്ണുകൾ ഈറനായി ജീവിക്കാനുള്ള പ്രതീക്ഷ... ആ കുരുന്നിനായി ജീവിക്കണം എന്ന തീരുമാനവും ചുരുങ്ങിയ സമയം കൊണ്ട് എടുത്ത് കഴിഞ്ഞിരുന്നു.... പക്ഷേ ഇവിടെയല്ല മംഗലത്ത് അല്ലെങ്കിൽ ബാംഗ്ലൂരിൽ സുഭദ്രാപ്പയ്‌ക്കൊപ്പം..... ഡീ പെണ്ണേ നീയേത് സ്വപ്നലോകത്താ.... അമ്മു വിരൽ ഞൊടിച്ച് വിളിച്ചപ്പോ ശ്രദ്ധ അങ്ങോട്ടേക്കായി..... നീ ഈ വല്യ വയറും വച്ച് ഇങ്ങനെ നിൽക്കാതെടി എനിക്ക് കണ്ടിട്ട് ശ്വാസം മുട്ടണു.. ഇവിടെ ഇരിക്ക്.... എന്നിട്ട് പറ എപ്പഴായിരുന്നു കല്യാണം ആരാ ആ ഹതഭാഗ്യൻ...??? ഉള്ളിൽ വേദനനിറഞ്ഞിട്ടും ഇവൾ എങ്ങനെയാ പിടിച്ച് നിൽക്കുന്നതെന്ന അത്ഭുതമായിരുന്നു അമ്മുവിന്... ""പറയെടി...."" ""ഹാ... കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആകുന്നു എന്നെ കെട്ടിയ ഭാഗ്യവാൻ അങ്ങ് കുവൈറ്റിലാ പേര് ഹരിശങ്കർ... എഞ്ചിനീയർ ആണ്.... കഴിഞ്ഞ വരവിലെ മൂപ്പരുടെ സമ്മാനമാ ദേ ഇതിനകത്ത്...."" ദച്ചുവിന്റെ കൈകളെടുത്ത് വയറിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.... പിന്നെയും കുറേനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു..... ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️ വൈകുന്നേരം എല്ലാരും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവളത് പറഞ്ഞത്...... ഞങ്ങള് മംഗലത്തേക്ക് പോകുവാ... അപ്പുവേട്ടൻ കൊണ്ടാക്കി തരില്ലേ...??? കേട്ടത് വിശ്വസിക്കാനാകാതെ കുടിച്ചുകൊണ്ടിരുന്ന ചായ നെറുകിൽ കയറി ചുമച്ചു.... ഒരുനിമിഷം എല്ലാരും നിശ്ചലമായി.... ഇന്ന് തന്നെ പോണോ മോളെ....??? പോണം ബേബിയമ്മേ.... വെറുതെ ന്തിനാ ആളോളെ കൊണ്ട് പറയിക്കണെ... ഇപ്പം തന്നെ ഞാൻ കുറെ ബുദ്ധിമുട്ടിച്ചു... കണ്ണുകൾ നിറയുന്നത് അവള് കാണാതിരിക്കാൻ അപ്പു തലകുമ്പിട്ട് എഴുന്നേറ്റ് നടന്നു.... നീയിതെങ്ങോട്ടാ അപ്പൂ??? ""ഞാനൊന്ന് വായനശാലയ്ക്ക്.. വായിക്കാൻ എടുത്ത കുറച്ച് പുസ്തകങ്ങൾ കൊടുക്കാനുണ്ട്.... ഞാൻ വരാം ഇയാള് മാറ്റി നിന്നോളൂ.... തിരിഞ്ഞുനോക്കാതെ പറഞ്ഞു....""" ബൈക്കിൽ കയറി അവൻ പോകുന്നത് നോക്കി നിന്നു..... മുറിയിൽ കയറി അവളുടേതും മോളുടേതുമായ എല്ലാം ബാഗിലേക്ക് മാറ്റി..... ബാഗുമായി വരാന്തയിൽ മോളോടൊപ്പം അവനെയും കാത്തിരുന്നു.... ""മാലൂറ്റീ.... മാലൂ....."" ശബ്ദം കേട്ട് ദച്ചു മുറ്റത്തേക്ക് നോക്കി... "ചിക്കൂട്ടൻ....." മാളൂട്ടി തുള്ളിച്ചാടി ഒരു കുഞ്ഞി തടിയൻ ചെക്കൻ ഉമ്മറത്തേക്ക് കയറി വന്നു.... ""ബാ കളിചാം...."" ""നാൻ ടാറ്റ പോവാടാ തടിയാ... പിന്നെ കളിച്ചാമേ..... "" അവന്റെ കുഞ്ഞി കണ്ണുകൾ സങ്കടം കൊണ്ട് താഴ്ന്നുപോയി.. ""ഓ കുഞ്ഞികാമുകന് സങ്കടം ആയി..."" അമ്മു അവരെ കളിയാക്കി... ദച്ചു അതൊക്കെകണ്ട് ചിരിച്ചോണ്ടിരുന്നു.... അപ്പഴേക്കും അപ്പു എത്തിയിരുന്നു.. ചിക്കൂട്ടൻ മാളൂട്ടിടെ കവിളിൽ ഉമ്മ വച്ചുകൊണ്ട് ഓടി.... ""ടാ..."" അപ്പു ചുമ്മാ വിരട്ടി വിളിച്ചെങ്കിലും അവൻ ഓടി രക്ഷപെട്ടു കളഞ്ഞു... "ഇറങ്ങാം...." ""മ്മ്മ്ഹ്ഹ്ഹ്..."" അച്ഛെടെ പൊന്ന് ഇനിയെന്നാ വരാ...??? നല്ല കുട്ടിയായിട്ട് ഇരിക്കണം ട്ടോ.... അമ്മ പറയണതൊക്കെ കേൾക്കണം.... അച്ഛ ഇടയ്ക്ക് വരാം മാളൂഷിനെ കാണാൻ.... അച്ഛയെ... അച്ഛയെ മറന്നുപോകുവോടാ....??? അവസാനത്തെ വാചകം പറയുമ്പോഴേക്കും ശബ്ദം ഇടറി.... ആാാ കുഞ്ഞികൈകൾ അവന്റെ കവിളിൽ തലോടി..."" അച്ഛേo ബാ..."" കുഞ്ഞുനെറ്റിയിൽ ചുണ്ടുകൾ ചേർത്തവൻ ബൈക്കിന്റെ മുൻപിലേക്ക് അവളെ എടുത്തിരുത്തി..... ""പോയിട്ട് വരാം അമ്മേ... പോട്ടേടി...??""" അമ്മു വേദനയോടെ തന്റെ ഏട്ടനെ നോക്കി.... ആ മനസ്സിൽ ഒരു കടൽ ഇളകി മറിയുകയാണെന്ന് മനസ്സിലായി..... ഇത്രയും കാലം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചവൾ, നിഴലുപോലെ കൂടെയുണ്ടായിരുന്നവൾ, സ്വന്തമായി കണ്ട് സ്നേഹിച്ചുവളർത്തിയ കുഞ്ഞ്, അവരാണിപ്പോ ഒന്ന് പിടിച്ച് നിർത്താൻ പോലും സാധിക്കാതെ പെട്ടൊന്നൊരുദിവസം ജീവിതത്തിൽ നിന്നും പടിയിറങ്ങിപോകുന്നത്... ആാാ നെഞ്ചിനുള്ള് വെന്ത് നീറുന്നുണ്ടാകും..... ഒരകലം പാലിച്ച് ബൈക്കിൽ കയറി ഇരുന്നവളെ അപ്പു ഒന്ന് നോക്കി.... ""ഇങ്ങനെ ഇറുകെ പിടിക്കല്ലേ ദച്ചൂ ശ്വാസം മുട്ടിയിട്ട് ഏട്ടൻ എങ്ങനെയാ വണ്ടി എടുക്കുവാ...?? പിന്നെയും കണ്ണുകൾ മുറുക്കെ ചിമ്മിയവൾ അവന്റെമേൽ ചാഞ്ഞുകിടന്നു.... 'പേടിയാ നിക്കി'...""" നിറഞ്ഞ കണ്ണുകൾ തുടച്ചവൻ ഓർമകൾക്ക് വിട നൽകി.... ബേബിയമ്മയും അമ്മുവും ആ കാഴ്ച കണ്ടുനിൽക്കാനാവാതെ കണ്ണീരോടെ അകത്തേക്ക് കടന്നു.... തുടരും... ©️ Anjali mohan രചന : അഞ്‌ജലി മോഹൻ #📙 നോവൽ