@vayanamuri
@vayanamuri

📚 വായന മുറി

....

#

📔 കഥ

*💞i love you💞* Full part ✒Jamshida "ഡാ.... അൻസൂ...." "എന്താ അൻക്ക് വേണ്ടേ... ഞാൻ ഇവിടെ അവളെ കുറിച്ച് ഓർക്കുമ്പോ ഇവന്റെ ഒരു ഒലക്കമ്മലെ വിളി... ന്താന്ന് വെച്ചാ... വേഗം പറടോ..." "അല്ല ഇവിടെങ്ങനെ നിന്ന് ഓർത്തു നിന്നാ.. മതിയോ... അവള് വരോ ഇന്ന്..." "ആ ഡാ... ഇന്ന് അവള് ഉറപ്പായിട്ടും വരും ..." "വരാവോ...? വന്നില്ലേൽ..... ബാക്കി.അപ്പോ പറയാ...😊😊" " നീ.. ഇവിടെ നിൽക്ക് ഞാനൊന്ന് അങ്ങാടിയിൽ പോയി വരാ...ഇൻക്ക് വയ്യാ ഇവിടെ ചടച്ചിരിക്കാൻ 😬" "ഡാ... കുറച്ച് വെയിറ്റ് ചെയ്യ്... അവള് ഇപ്പോ വരും... നമ്മൾക്ക് ഒപ്പം പോവാ...." "ഓക്കെ ഡാ.. ☺☺.." എന്തായാലും അവന് സമ്മതിച്ച്... ഭാഗ്യം...😉😉 എന്തിയാലും വല്ലാണ്ട് ഓർത്തു നിന്നിട്ട് മൊബൈൽ എടുത്ത് നോക്കട്ടെ..... ചങ്ങായിമാരേ... നിങ്ങൾക്കെന്താ.. മനസ്സിലായോ... നമ്മള് രണ്ട് വർഷായി... അവളെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്.. എന്താ.. ചെയ്യാ.. അവളത് മനസ്സിലാക്കുന്നില്ല നമ്മക്ക് പിന്നെ അവളെ പറ്റുള്ളൂ... അതോണ്ട് അവളെ വിടാൻ നമ്മളും കരുതീലാ... എന്നും അവളെ പിന്നാലെ നടക്കും എന്നെങ്കിലും അവള് എൻ്റെ സ്നേഹം മനസ്സിലാക്കുമല്ലോന്ന് കരുതി....😉😉 മനസ്സിലാക്കട്ടെ... പിന്നെ ഒരാളെ കണ്ടു പിടിച്ചെങ്കിൽ ഞമ്മള് ഞമ്മളെ.. അവളെ ബീവിയാക്കീയിട്ടെ... അടങ്ങൂ...അതാണ് മ്മള്😄 അതോണ്ട് ഇന്ന് അവള് വരും പറഞ്ഞിരുന്നു ഒരു സപ്രയിസുമായീട്ട് എന്നു പറഞ്ഞിരുന്നു... എന്താണാവോ.. അവളെ കല്ല്യാണ കത്താണാവോ..😢😢 " ഡാ... അവള് വരുന്നുണ്ട്... ഭയങ്കര സന്തോഷത്തിലാണല്ലോ...." പടച്ചോനേ..... എന്താ.. ഭംഗി.. ആ വരവ്.. കൂട്ടുകാരൊപ്പം സൊറ പറഞ്ഞ് ചിരിച്ച് വരുന്ന പെണ്ണിനെ കണ്ടപ്പോ.. അറിയാതെ തന്നെ.. ഞമ്മള് അവളെ നോക്കി തന്നെയിരുന്നു അവൾ അടുത്ത് എത്തിയത് തന്നെ അറിഞ്ഞില്ല... ഡാ... അൻസു ആവള് ഇവിടെ എത്തി എന്ന് ചെവിയിൽ പറഞ്ഞപ്പോയാണ് ഞമ്മള് ഉണർന്നത് നേരെ കണ്ടതോ അവളെ.. ഞമ്മള് "ടീ.. ആ.. കാ...ര്യം.... പറ" ഞമ്മളെ വർത്താനം കേട്ടിട്ടിണ് തോന്നുന്നു അവൾക്ക് ചിരി വര്ണ്ട്.. അവള് അത് പുറത്ത് കാണിക്കാതെ ഒരു റോസ് നീട്ടി..*i love you daa* എന്ന് പറഞ്ഞതും ഞമ്മളെ കയ്യാകെ വിറക്കാ... വാങ്ങാനും കഴിയുന്നില്ല ... മിദു ആണെങ്കിൽ വാങ്ങ് വാങ്ങ് പറയ്ണ്ട്... എന്താ... ചെയ്യാ.. കയ്യ് ഉയരണ്ടേ... എങ്ങനെയൊക്കെയോ... ആവളെ അടുത്ത് നിന്ന് അത് വാങ്ങി... പൂഞ്ചിരിച്ചു കൊടുത്ത് നാളെ കാണം byപറഞ്ഞ്... പോന്നു.. മിദൂനോട് ബൈക്ക് ഓട്ടാൻ പറഞ്ഞ് അവന്റെ ബാക്കിൽ ഇരുന്ന് സന്തോഷത്തോടെ... ആ സമയം ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ ഞാനാണെന്ന് വരെ തോന്നി പോയി😊😊😊 ശുഭം (അവസാനിച്ചു) *************** ചുമ്മാ ഒനു എഴുതി നോക്കിയതാ... തെറ്റുകൾ ഉണ്ടാവും നിങ്ങൾ തിരുത്തി തന്നാ മതി... എന്നാ പിന്നെ ഒരു ദിവസം വെറുപ്പിക്കലുമായി വരാ.. ട്ടോ... By
5.3k views
11 hours ago
#

📔 കഥ

full part 🔻ഒരു അജ്ഞാത പ്രണയലേഖനം🔻 ക്ലാസ്സിൽ അച്ചടക്കമില്ലാതെ സംസാരിച്ചിരിക്കുന്നവരുടെ പേരെഴുതാൻ എന്നെ ഏൽപ്പിച്ചിട്ടാണ് ചരിത്രം പഠിപ്പിക്കുന്ന സാറ് സ്റ്റാഫ് റൂമിലേക്ക് പോയത്. അതൊക്കെ എന്റെ സത്യസന്ധതയ്ക്ക് കിട്ടുന്ന അംഗീകാരമായി മാത്രമേ ഞാൻ കണ്ടിരുന്നൊള്ളൂ..! മാത്രമല്ല മലയാളം പഠിപ്പിച്ചിരുന്ന സാറ് എപ്പോഴും എന്നെ ചൂണ്ടിക്കാണിച്ച് പറയുമായിരുന്നു "അടി മേടിക്കുന്നവർ ലവനെ മാതൃകയാക്കണമെന്ന്". അത് മറ്റൊരു അംഗീകാരം..! നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ വിചാരിച്ചിരിക്കും ഞാൻ തീരെ തല്ല് മേടിച്ചിരുന്നില്ലെന്ന്..! എന്നാലങ്ങനെയല്ലട്ടാ, എന്നും കിട്ടും ആരുടേലും കയ്യീന്ന്..! മറ്റുള്ളവർ അടിയുടെ വേദനയെ കരുതി ഇടക്കിടക്ക് കൈകൾ പിന്നിലേക്ക് വലിക്കും. എന്നാൽ ഞാൻ കൈ വലിക്കാറില്ല..! സാറിന് തുടർച്ചയായി ടപ്പേ ടപ്പേന്ന് തല്ലാൻ അത്‌ വലിയ സൗകര്യമായിരുന്നെന്നാണ് മൂപ്പര് ഉദ്ദേശിച്ചത്..! കൈ വലിക്കാതെ അടിയുടെ വേദന കടിച്ചമർത്തി മുഖഭാവത്തിന് യാതൊരു മാറ്റവും വരുത്താതെ നിന്ന് ഗംഭീരമായി തല്ല് മേടിക്കുന്നവർ വലിയ ശക്തരാണെന്നാണ് അന്നത്തെ ഒരു ധാരണ. അന്നങ്ങനെ ചെയ്താൽ പെൺപിള്ളേരുടെ മുന്നിൽ സ്റ്റാറാകാമായിരുന്നു. ങ്ഹാ, അത് ഒരു കാലം..! അത് പോട്ട്, കുറച്ച് കഴിഞ്ഞപ്പോൾ സാറ് ക്ലാസ്സിലേക്ക് വന്നു. അതിന് തൊട്ട് പുറകിലായി പ്യൂണും. പ്യൂണിനെ കണ്ടപ്പോഴേ ക്ലാസ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി "ഹെഡ് മാസ്റ്റർ തീർന്ന്..! അല്ലെടാ,കണക്ക് മാഷാ.." "ഒരു മാസം സ്കൂളില്ല.." "ഇനി സ്കൂളേയില്ല..!" എന്നിങ്ങനെയുള്ള കമന്റുകൾ കേട്ടു. പ്യൂണ് സാറിനോടെന്തോ സ്വകാര്യം പറഞ്ഞു. സാറെന്നെയൊന്ന് നോക്കി. എന്നിട്ട്- "സെക്കന്റ് ബെഞ്ച് ലാസ്റ്റ് വൺ.. നിന്നെ സ്റ്റാഫ് റൂമിലേക്ക് വിളിക്കുന്നു.." ആഹാ.., അത്‌ ഞാനാണല്ലോ..! ഞാൻ വീണ്ടും സ്റ്റാറായി. കാരണം അന്നങ്ങനെ എല്ലാവരേയുമൊന്നും സ്റ്റാഫ്റൂമിലേക്ക് വിളിക്കില്ലാർന്നു. എല്ലാവരേയും ഒന്ന് നോക്കി വളരെ വിനയത്തോടെ പുഞ്ചിരിച്ച് ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു. നാളെ എന്നെയൊരു അഹങ്കാരിയെന്ന് വിളിക്കാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നത് കൊണ്ടാണ് പുഞ്ചിരി തൂകി വിനയം നടിച്ചത്..! "ഇവനാണോ അത് ..? " എന്റെ തല വാതിൽക്കൽ കണ്ടപ്പോഴേ അകത്തൂന്ന് കേട്ടത് അങ്ങനെ ഒരു ചോദ്യമാണ്..! "എന്നെയാണോ.. ഹേയ് ആവൂല്ലാ.." പക്ഷെ എന്റെയടുത്ത് വേറെയാരും ഇല്ല താനും..! "ശ്ശെടാ, ഇത് എന്നെത്തന്നേണ്.." സ്റ്റാഫ് റൂമിന്റെ വാതിൽക്കല് നിന്ന് ഞാൻ അകത്തേക്ക് ഒന്നു നോക്കി. അവിടെ സ്കൂളിലെ പി.ടി സാറുണ്ട്. ഹിന്ദി മാഷുണ്ട്. പിന്നെ ക്ലാസ് ടീച്ചറുമുണ്ട്..! പിന്നെയും വേറെ ആരാണ്ടൊക്കെയോ ഉണ്ട്. പക്ഷേ ആദ്യം കണ്ട മൂന്ന് പേരുടേയും മുഖം നല്ല കലിപ്പിലായിരുന്നത് കൊണ്ട് ബാക്കിയുള്ളവരെ നോക്കാനുള്ള കെൽപ്പുണ്ടായില്ല..! "ഈ സ്കൂളിന്റെ അന്തസ്സിന് ചേരുന്ന പിള്ളേരിവിടെ പഠിച്ചാ മതി, കേട്ടോടാ? പി.ടി സാറാണത്..! (ഇന്നാണെങ്കിൽ 'അന്തസ്സ് വേണമെടാ മലരേ അന്തസ്സ്' എന്ന് പറഞ്ഞേനേ..) ശ്ശെടാ..!! കാര്യം മനസ്സിലാകാതെ 'എന്താണ് സാറേ സംഭവം' എന്ന് ചോദിച്ച നിമിഷം, ഠേ... അടി പൊട്ടി, അതും കവിളത്ത്..! സ്റ്റാറാകാൻ വന്നവന്റെ കണ്ണീന്ന് സ്റ്റാറ് പാറിപ്പോയ അടി. 'കാര്യം പന്തിയല്ലാ, മിണ്ടാതിരിക്കാം'- എന്ന് ഞാൻ തീരുമാനിച്ചു. അതിനിടയിൽ കവിളിലെ അടി കൊണ്ട ഭാഗത്ത് ഞാനൊന്ന് തൊട്ട് നോക്കി. ദൈവമേ..! അടികൊണ്ട ഭാഗത്ത് വീർത്ത് വീർത്ത് വരുന്നു.. അടികൊണ്ട വേദനയേക്കാൾ ആ കവിളും വെച്ച് ക്ലാസ്സിലേക്ക് കേറിച്ചെല്ലുന്നതിനെ കുറിച്ചായിരുന്നു എന്റെ ആധി മുഴുവനും. നാണം കെടും.. എല്ലാരും കൂടെ നാണം കെടുത്തും.. "എടാ.. നീയല്ലേ ഇതെഴുതിയത് ? " - എന്ന ചോദ്യമെന്നെ ചിന്തയിൽ നിന്നുമുണർത്തി. "ഏത് സാറേ..?" "എട..എട മോനേ.. നിന്റെ പേരെഴുതിയിട്ടുള്ള ഈ കത്ത് ആ നിൽക്കുന്ന കുട്ടിയുടെ പുസ്തകത്തിൽ വെച്ചത് നീയല്ലേന്ന്..?" ഞാനാകെ കത്തെഴുതിയിട്ടുള്ളത് ഗൾഫിലുള്ള ഉപ്പയ്ക്കാണ്..! പിന്നെ ഏതാ 'ആ ആള്' എന്ന് ചിന്തിച്ച് ഞാനാ ഭാഗത്തേക്ക് ഒന്ന് നോക്കി. ആഹഹാ.. അതിസുന്ദരിയായ ഒരു പെൺകുട്ടി..! എവിടെയായിരുന്നു ഇത്രേം നാളും..! അവളെ തന്നെ നോക്കി ഞാനങ്ങനെ നിന്നു. "ചോദിച്ചത് കേട്ടില്ലേ നീ ?" വീണ്ടും പി.ടി സാറ്.. ങ്‌ഹും, ഇത് ദൈവം കൊണ്ടത്തന്ന ചാൻസാണ്. എഴുതിയത് ഞാനാണെന്ന് തന്നെ പറയാം. അതേറ്റെടുത്ത് സ്റ്റാറാകാം. എന്നിട്ട് അവളുടെ മനസ്സിനുള്ളിലേക്ക് വളരെ ഈസിയായി കേറിപ്പറ്റാം. അവളെ പ്രണയിച്ച് ഈ സ്കൂളിലൂടെ പാറിപ്പാറി നടക്കാം എന്നൊക്കെ പ്ലാൻ ചെയ്ത് ഞാൻ മൊഴിഞ്ഞു. "അതേ സാറേ, ഞാനെഴുതിയതാണാ കത്ത്. അവളെ ഇഷ്ട...." ഠേ.. അപ്പൊ വീണ ആ അടി 'ഇഷ്ടമാണെനിക്ക്' എന്ന് മുഴുവനാക്കാൻ സമ്മതിക്കാതെ ആ വാചകത്തെ ഇഷ് 'ഠേ' യിൽ കൊണ്ട് നിർത്തിച്ചു. അടി കഴിഞ്ഞെന്നും കരുതി ആശ്വസിച്ച് നിൽക്കുമ്പോഴാണ് പി.ടി സാറിനോട് ആ കത്ത് വായിക്കാൻ മറ്റൊരു സാറ് ആവശ്യപ്പെട്ടത്. പി.ടി സാറ് മേശക്ക് മുകളിൽ മടക്കി വെച്ചിരുന്ന ആ കത്തെടുത്ത് തുറന്ന് എന്റെ കയ്യിലേക്ക് തന്നുകൊണ്ട് പറഞ്ഞു. "നീ തന്നെ വായിക്ക്" ആദ്യമായിട്ടാണ് ഒരു പ്രണയ ലേഖനം കാണുന്നത്. അതിന്റെ ആർത്തിയിൽ പെട്ടെന്ന് തന്നെ കത്ത് മേടിച്ച് വായന തുടങ്ങി. "പിരിയപ്പെട്ട ഹസീ, നിനക് സുഖമുലേ..? നിനെ ഇനിക്ക് ഇശ്ട്ടാണ്ട് മോളേ. ഇന്‌ വെയ്കുനേനം കോണോൻ കെയ്യുമോ ?" ആദ്യ വരികൾ വായിച്ചപ്പൊഴേ എന്റെ പകുതി ജീവനും പോയി..! 'ജീവിച്ച് കൊതി തീർന്നിട്ടില്ല, എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ സാറേ' എന്ന ഭാവത്തിൽ ഞാൻ പി.ടി സാറിനെ ഒന്ന് നോക്കി. "വായും പൊളിച്ചു നിക്കാതെ മുഴുവനും വായിക്കെടാ.. ഇതൊക്കെ നീ എഴുതുമ്പോൾ ഓർക്കണമായിരുന്നു. ങ്‌ഹും വായിക്ക്.." പിടി സാർ ആജ്ഞാപിച്ചു. ആ ദുരന്തമെഴുതിയ കാമുക തെണ്ടിയേയും അവന്റെ പിതാവിനേയും ഞാൻ ഇച്ചിരി നേരം സ്മരിച്ചു. അക്ഷരത്തെറ്റെന്ന് പറഞ്ഞാൽ വളരെ നിസ്സാരമായിപ്പോകും. ലോക ദുരന്തമായിരുന്നു ആ കത്ത്..! മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വായന തുടർന്നു. കത്തിലെ മർമ്മ പ്രധാന ഭാഗമെത്തിയപ്പോൾ, 'ഓ മൈ ഗോഡ്..' എന്നും പറഞ്ഞ് തലയിൽ കൈവെച്ച് നിന്ന ക്ലാസ് ടീച്ചറെ ഞാനിന്നും ഓർക്കുന്നു. ചിരി പൊത്തി പുറത്തേക്കോടിയ ഹിന്ദി ടീച്ചറുടെ മുഖത്തേക്ക് പിന്നീടൊരിക്കലും ഞാൻ നോക്കീട്ടില്ല..! ഇടിമിന്നലേറ്റത് പോലെ എന്നെത്തന്നെ നിമിഷങ്ങളോളം നോക്കി നിന്ന, ഞങ്ങളുടെ മലയാളം മാഷിന്റെ മുഖം ഇന്നും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്..! ആ കത്തും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോകാതിരുന്ന ഹസീനയെന്ന് പേരുള്ള പെൺകുട്ടിയോട് ഒത്തിരി ബഹുമാനം തോന്നി. 'ഹോ, ജാമ്യം കിട്ടാത്ത വകുപ്പായേനേ..!' ഒരേ സമയം പ്രയോജനശൂന്യവും മാനം പോകുന്നതുമായ ഈ ചീഞ്ഞ കേസിൽ നിന്നും ഇനി എങ്ങനെ രക്ഷപ്പെടും..! സമയം അധികമില്ല.. ഒരു വിധം ധൈര്യം സംഭരിച്ച് ഞാൻ സാറിനോട് പറഞ്ഞു. "സാറേ..! അതേയ്, ഞാനെഴുതിയ കത്ത് വരയിട്ട പേജിലാണ്, ഇതിലിപ്പൊ എവിടാ വര ?" ഠേ.. 🤒 (ശുഭം)
10k views
1 days ago
#

📔 കഥ

full part എന്തിനോ വേണ്ടി തിളയ്ക്കുന്നസാമ്പാർ ★------------------------------------★ "ശ്ശോ..അത് നിന്റെ ജെട്ടി അല്ലെടി അസത്തെ..അവന്റെ യാ ..അങ്ങോട്ട് കൊടടീ .. " കുട്ടികളെ സ്ക്കൂളിൽ വിടാനുള്ള പോർക്കളത്തിലേയ്ക്കെത്തിലേക്ക് വെറുതെ ഒന്ന്എത്തിനോക്കിയപ്പോൾ തന്നെതൃപ്തിയായ് . വിയർത്ത് കുളിച്ചു ഒറ്റയ്ക്ക് നിന്നുവീറോടൊപൊരുതുന്ന പ്രിയതമയെ കണ്ടപ്പോൾ കഷ്ട്ടംതോന്നി. ഇടയിൽ മുഖമുയർത്തി അവൾ തന്നെ ഒന്ന് നോക്കി . 'ഒന്ന് എങ്ങാനുംപോരായിരുന്നോ ?' എന്ന കുറ്റപ്പെടുത്തൽ ആ മുഖത്ത് നിന്ന് വായിച്ചു .. "ഈ പപ്പായും ,പപ്പായയുംതമ്മിലുള്ള വിത്യാസം എന്താണ് പപ്പാ ..? " നാലിൽ പഠിക്കുന്ന നടുക്കഷ്ണം മുടിചീകു ന്നതിനിടയിൽ തനിക്ക് നേരെ ചോദ്യം എറിഞ്ഞു .. അവൾ വാ തുറന്നാൽ കൊനഷ്ട്ട് ചോദ്യമേ ചോദിക്കു.. എന്നറിയാവുന്നതിനാൽ ,കൊനഷ്ട്ട് ഉത്തരംതേടി .. " രണ്ടും കൃമികടിക്ക് നല്ലതാ .." ഭാര്യ ചാടി ക്കയറിപ്പറഞ്ഞു .! അത് കേട്ട് നടുക്കഷ്ണം ആർത്തു ചിരിച്ചു . നേഴ്സറിയിൽപഠിക്കുന്ന ഇളയ കഷ്ണം ഏതോഅപരിചിതനെ കണ്ടപോലെ അപ്പോഴുംതന്നെതുറിച്ച്നോക്കുന്നുണ്ടായിരുന്നു .ഗൾഫിൽനിന്നുംവന്നിട്ട്,രണ്ട്ദിവസ മായെങ്കിലും അവൾ മാത്രം ഇപ്പോഴും തന്നിൽ നിന്നുംഅകലംപാലിച്ചുനിൽക്കുകയാണ് വീഡിയോ കോളിൽ തന്നോട് വാതോരാതെ സംസാരിച്ചിരുന്നവൾ ഇപ്പോൾ അടുത്ത് പോലുംവരുന്നില്ല . "ഈകറുത്തപപ്പയെഎനിക്ക് വേണ്ട ,ഇത് ആ പപ്പായല്ല.എന്റെപപ്പാ വെളുത്തപപ്പയാ." എന്നഅവളുടെ വാക്കുകൾക്കു മുന്നിൽ പകച്ചു .ബ്യുട്ടിക്യാമറയുള്ള ഫോണിൽ നിന്ന് വിളിക്കുന്നത് കൊണ്ടാണ് പപ്പാ സായിപ്പിനെ പോലെ ഇരുന്നത് എന്ന് ഇവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും .? ഉള്ളിൽ നേരിയ നീറ്റൽ അനുഭവപ്പെട്ടിരുന്നു .. "മോന്റെ സ്ക്കൂളിൽ PTA മീറ്റിംങ്ങാണ് ഒരഞ്ഞൂറ് രൂപാകൊടുത്തേക്ക് "ഭാര്യ വളരെ നിസാരമായ് പറയുന്നത് കേട്ട് ആറിൽ പഠിക്കുന്ന ആദ്യ കഷ്ണം തലയുയർത്തി അമ്മയെ നോക്കുന്നത് ശ്രദ്ധിച്ചു. അവനെ അടുത്ത് വിളിച്ച് സ്കൂൾ ഡയറി ആവിശ്യപ്പെട്ടു .അതിലെ ഹെഡ്മാസ്റ്ററുടെ നംമ്പർ എടുത്ത് ഡയൽ ചെയ്തു ..! കാര്യങ്ങൾ വിശദമായ് ചോദിച്ചു മനസ്സിലാക്കിയ ശേഷം PTA ഫീസായ നൂറ്റമ്പത് രൂപ,പേഴ്സിൽ നിന്നും എടുത്ത് അവനെ എൽപ്പിച്ചു ,ഭാര്യ ഈ സമയം അടുത്ത് വന്നു കവിളിൽ നുള്ളി .. " അവൻ എന്നോട് പറഞ്ഞത് ഇരുന്നൂറ് രൂപയാ .. നാളെ ജനശ്രീയുള്ളതാ അതാഅഞ്ഞൂറ് തികച്ചെ .." അവൾ താളത്തിൽകൊഞ്ചി . " നീ ഒരു കാര്യം അറിയണംദുബായ് പഴയ ദുബായ് തന്നെ,പക്ഷെ ഗൾഫുകാർ പഴയ ഗൾഫുകാരല്ല ..! " പറഞ്ഞു കൊണ്ട് സ്ലോമോഷനിൽ നടന്നു . ഗേറ്റിന് വെളിയിൽ സ്ക്കൂൾ ബസ്സ് വന്നു ഹോണടിക്കുന്നത് കേട്ട് പുറത്തേയ്ക്കിറങ്ങി "ആരിദ് ..? എപ്പോ ലാന്റ് ചെയ്തു .?" തന്നെ കണ്ട് പഴയ സുഹൃത്ത് കൂടിയായ സ്ക്കൂൾബസ്സിന്റെഡ്രൈവർഷണ്മുഖൻ ആശ്ചര്യത്തോടെ ഉറക്കെവിളിച്ചു ചോദിച്ചു . " രണ്ട് ദിവസമായ് ,ഉടനെയൊന്നും പോവുന്നില്ല ... !" അടുത്ത ചോദ്യത്തിന് കൂടി ഉത്തരംകിട്ടിയപ്പോൾ ഷണ്മുഖന്റെ അടുത്തചോദ്യത്തിനായ്തുറന്ന വാ, താനെ അടഞ്ഞു .. "വൈകിട്ട് വരാം കുപ്പി ഉണ്ടല്ലോല്ലെ ?" ഷണ്മുഖന്റെ ചിരിയിൽ നുരയുന്ന ലഹരികണ്ടു . "കോടാലിതൈലത്തിന്റെ കുപ്പിയുണ്ട്.." അതെ സ്വരത്തിൽ തന്നെ പറഞ്ഞു . "പോ ..! ഗൾഫിലെ തമാശക്കാരാ .." അവനും വിട്ടില്ല . മക്കൾ ബസ്സിലേയ്ക്ക് കയറുന്നതുംനോക്കി നിന്നു .ഇളയ കഷ്ണം പോകുന്ന പോക്കിൽ ഏറ് കണ്ണിട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു . ഏതാണിവൻ..? എന്ന ഭാവത്തിൽ. കുട്ടികൾ പോയിക്കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ വീട്ശാന്തമായി..! ഉള്ളിൽ അരുതാത്ത ചിന്തകൾ വെറുതെ പൊട്ടിമുളച്ചു.. ഇത്രയും നാൾതണുത്തിരുന്ന രക്തധമനികളിൽചൂട് രക്തംനിറഞ്ഞു. തന്റെ നോട്ടം കണ്ട് അങ്കം കഴിഞ്ഞ ആശ്വാസത്തോടെ എളിയിൽ കൈകുത്തി നിന്നിരുന്നഭാര്യ അപകടം മണത്തു. അവൾ ന്യുട്രലിൽ അടുക്കളയിലേക്കു വലിഞ്ഞു. പിന്നാലെ ചെന്നു ചേർത്തു പിടിച്ചപ്പോൾ "പോ ..മനുഷ്യാ എനിക്ക് നൂറുകൂട്ടം ജോലിയുണ്ട്.." കുറുകലോടെ വിസമ്മതത്തിൻ മായം ചേർത്തസമ്മതംഅറിയിച്ചു. ഉത്സാഹത്തോടെ സിനിമയിലെക്കെ കാണുന്നപോലെ അവളെഎടുത്തുയർത്തി സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ പ്രതീക്ഷിച്ചപോലെ മുകളിലേക്ക്ഉയരുന്നില്ല. വീണ്ടും ശ്രമിച്ചു..!പറ്റുന്നില്ല . അവളുടെ വെയിറ്റ് കൂടിഎന്ന സത്യം തിരിച്ചറിഞ്ഞു. "നല്ല തീറ്റയാണ് ല്ലെ ? "മനസ്സിൽ പറഞ്ഞു. ആ,ശ്രമം ഉപേക്ഷിച്ചു ബെഡ്ഡ്റൂമിലെക്ക് ആനയിച്ചു.. "അമ്മാ.. ഇങ്കെയാരുമേ ഇല്ലേയാ..?" പുറത്തു ഏതോ തമിഴ് ശബ്ദം കേട്ടു . "അതേ... ആ അണ്ണാച്ചിക്കു ഒരു ഇരുന്നൂറ് രൂപാ കൊടുത്തേക്കൂ.. അല്ലെങ്കിൽപോവില്ല ഇങ്ങനെ വിളിച്ചോണ്ടു ഇരിക്കും.." പ്രിയതമ കിട്ടിയ അവസരം മുതലെടുത്തു. സ്നേഹത്തോടെ നെഞ്ചിലെ രോമത്തിൽ വിരൽ ഇട്ടു കറക്കി രണ്ടു മൂന്നു രോമം വേരോടെ പിഴുതെടുത്തു. വേദനയുടെ സ്വർഗം കണ്ടെങ്കിലും കോപമടക്കി ചിരിയോടെ നിന്നു.. കാശുമായി വെളിയിൽ ഇറങ്ങിചെന്നു. അപ്രതീക്ഷിതമായി തന്നെ മുന്നിൽ കണ്ട് പലിശയ്ക്ക് കടം കൊടുക്കുന്ന അണ്ണാച്ചി യുടെ അർത്ഥംവച്ചുള്ളനോട്ടം. രാവിലെ പെങ്ങളുടെ വീട്ടിൽ ചെന്നപ്പോഴും അവിടെയുംഇയാൾവന്നിരുന്നു .അവിടെയും ഇയാൾക്ക് കാശു കൊടുത്തത് താൻ ആയിരുന്നു.. "നിജമാ.ഇത്എൻ വീടു താൻ.. അണ്ണാച്ചി .." തെറ്റിദ്ധാരണഉണ്ടാവേണ്ടഎന്നു കരുതി അറിയാവുന്ന തമിഴിൽ പറഞ്ഞു. "അതുക്കു നാൻ ഒന്നുമേ കേക്കലയെ സാർ" മിണ്ടാതിരുന്നാൽ മതിയിരുന്നു എന്നു തോന്നിപ്പോയി..! വെറുതെ ഇരുന്ന വായിൽ കൊണ്ട് ചെന്ന് ചുണ്ണാമ്പ് തേച്ചപോലെയായ് അയാൾ പോയപ്പോൾ അകത്തേക്ക്ഓടി. ആദ്യംമുതൽആരംഭിച്ചു.പ്രണയപരവശനായി അടുത്തു..ആക്രാന്തത്തോടെ ചുംബനങ്ങളുടെ കെട്ടഴിച്ചു.. വാതിലിൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു. മനസ്സിൽ തെറി പറഞ്ഞു കൊണ്ടെഴുന്നേറ്റു. ബെഡ്ഡ് റൂമിന്റെ വാതിൽ തുറന്നതും ഹാൾ നിറയെ ഫുൾ കൈഷർട്ട് ധരിച്ചസ്ത്രീ ജനങ്ങളെ കണ്ട് ഞെട്ടിത്തെറിച്ചു ..! ഷർട്ടിടാതെ നിൽക്കുന്ന തന്നെകണ്ട് അവരും ഞെട്ടി ..പിന്നാലെ മുടിവാരിക്കെട്ടി വരികയായിരുന്ന ഭാര്യ,എല്ലാവരെയുംകണ്ട് നാണത്തോടെ മുഖം കുനിച്ചു . "അല്ലെ ...!നിങ്ങൾ രണ്ടും കൂടിമുറിഅടച്ചിട്ട് ഈപട്ടാപ്പകൽഎന്നാചെയ്യുകആയിരുന്നു ?" കൂട്ടത്തിൽ മുഖത്ത് നിറയെ മുഖക്കുരുഉള്ള, ചുരിദാറിന് മീതെ ഷർട്ട് ധരിച്ച ഒരുവൾ ആശ്ചര്യത്തോടെ ഉറക്കെ ചോദിച്ചു ..! ഹാളിൽ അങ്ങിങ്ങ് അമർത്തിയ ചിരികൾ ഉയർന്നു താണൂ.. "പുറത്ത് നല്ല ചൂടല്ലെ ..? അകത്തിരുന്ന്' കാറ്റും കൊണ്ട് കൊച്ചുവർത്തമാനം പറയുകയായിരുന്നിരിക്കും സുലോചനെ" പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു . അർത്ഥഗർഭമായ നോട്ടങ്ങളെറ്റ് രക്തം തണുത്തുറഞ്ഞു.! " ഇവരെക്കെ നിന്റെ ആരാടി ..?"ഭാര്യയോട് അല്പം ഉറക്കെ തന്നെ ചോദിച്ചു . "ഞങ്ങളെക്കെ തൊഴിലുറപ്പുകാരാണ് " കോറസ്സായ് അവർഅറിയിച്ചു.. "ഇന്നത്തെപണിഇവിടെയാണ്സേട്ടാ . പകൽ മുഴുവൻ ഇവിടെയെക്കെതന്നെ കാണും ..'' തന്നെക്കാൾ പ്രായമുള്ള ഒരു സ്ത്രി മുഖത്തു നോക്കി,യന്ത്രമനുഷ്യനെപോലെ പറഞ്ഞത് കേട്ട് 'തലയിൽ തേങ്ങാവീണവന് യൂറിക്ക് ആസിഡ് വന്നഅവസ്ഥയായ് ..' ഇതിലും ഭേതം ഗൾഫ് തന്നെ ആയിരുന്നു. എന്നുമനസ്സിൽപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ അകത്തെ മുറിയിൽ കിടന്നിരുന്നവെള്ള പാന്റ് എടുത്തു. കാല് ഇടാൻ നോക്കിയപ്പോൾ ആയിരുന്നു തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത് .തന്റെ കയ്യിലിരിക്കുന്നത് ഭാര്യയുടെഅടിപ്പാവാടയാണ്എന്നസത്യം മറിഞ്ഞപ്പോൾ ദേഷ്യം ഒന്നുടെ വർദ്ധിച്ചു . പാവാടചുരട്ടിക്കൂട്ടി ഒരേറ് കൊടുത്തു ...! രാത്രി വൈകിയാണ് തിരിച്ചെത്തിയത് . പകൽനടക്കാതെ പോയത് രാത്രിയെങ്കിലും സാധിക്കണം.. ഉല്ലാസവേള സുഗന്ധമയ മാക്കുവാൻ ,വരുന്ന വഴിയിൽ കുറച്ചു മുല്ലപ്പൂവുംവാങ്ങി,മറ്റാരുംകാണാതിരിക്കാൻ പാന്റിന്റെ പോക്കറ്റിൽതിരുകി .മുല്ലപ്പൂവിന്റെ വിലകേട്ട് കണ്ണു തള്ളിപുറത്ത് വന്നെങ്കിലും മനസില്ലാ മനസ്സോടെ കൊടുത്തു. സ്വർണ്ണ മാലവാങ്ങിച്ചാൽ മതിയായിരുന്നു എന്നോർത്തു പോയ് ...! വീട്ടിലെത്തി നേരെ അടുക്കളയിൽ ചെന്നു ഭാര്യയുടെ ആക്കിയ ചിരികണ്ട് അടുത്ത് ചെന്നു.പുറത്തെടുക്കാതെമുല്ലപ്പൂകാണിച്ചു . അതു കണ്ടു അവളുടെ ചിരിയുടെ ശക്തികൂടീ ... "മുല്ലപ്പൂ,മോൾക്ക്‌ നാളെ തലയിൽ ചൂടാൻകൊടുക്കാം.അതേ നടക്കൂമോനെ, ഇനി എഴുദിവസം കഴിഞ്ഞ് അടുത്തു വന്നാൽ മതി കേട്ടോ...! " അതുകേട്ട്ശക്തിയിൽതളർന്നിരുന്ന്പോയ്. ഇരുന്നത് കൃത്യംതേങ്ങാ ചിരവിയ ശേഷം കഴുകിചരിച്ച് വച്ചിരുന്നചിരവയുടെ പുറത്ത് ..ഒരലർച്ചയോടെ ഇരുന്നവേഗതയുടെ ഇരട്ടി വേഗത്തിൽ ചാടിഎഴുന്നേറ്റു . "ഇതിപ്പോ .ഏഴും പോരാതെ വരുമല്ലോ ..?" ഭാര്യയുടെ വളിച്ച തമാശ കേട്ട് കരയാൻ തോന്നി . "നാശം വരേണ്ടി ഇരുന്നില്ല .കടിച്ച് പിടിച്ച് അവിടെ നിന്നാൽ മതിയായിരുന്നു ." ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് സിറ്റൗട്ടിലെ കസേരയിൽ വിഷണ്ണനായ് ഇരുന്നു .. " പപ്പാ .. " എന്നും വിളിച്ചു ഇളയ കഷ്ണം ഓടി അടുത്തുവന്നു മടിയിൽ കയറിഇരുന്നു കവിളിലൊരുമ്മ തന്നു . ആശ്ചര്യം തോന്നി .ഇവൾ തന്നെ തിരിച്ചറിഞ്ഞോ ..?.. എന്തായാലും മനസ്സിലെ സങ്കടം നീങ്ങി .. അവളെയുംഎടുത്ത് കൊണ്ട് അകത്തേയ്ക്ക് നടക്കവെ, തടിഅലമാരയിലെ കണ്ണാടിയിൽ തന്റെ പ്രതിരൂപം കണ്ടപ്പോൾ ആയിരുന്നു കാര്യം മനസ്സിലായത് .. റ്റ്യൂബ് ലൈറ്റിന്റെ തൂവെള്ള വെട്ടത്തിൽ താനുംഏറെക്കുറെ വെളുത്തിരിക്കുന്നു ..! പാന്റിന്റെ പോക്കറ്റിൽ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. എന്തിനോവേണ്ടി വാങ്ങിയ മുല്ലപ്പൂക്കൾ .. ശുഭം .. By Nizar vh.
7.4k views
1 days ago
#

📔 കഥ

full part കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന പോലെയെനിക്ക് തോന്നി സർവ്വ ധൈര്യവും സംഭരിച്ച് ഞാനാ താലി മുറുക്കിപ്പിടിച്ച് അവളുടെ കഴുത്തിലണിയാനായി കൈ നീട്ടിയപ്പോൾ കൈക്കുഴ തളരും പോലെ തോന്നി, ഒപ്പം തൊട്ടു മുൻപ് അവൾ പറഞ്ഞയാ വാചകങ്ങൾ എന്റെ കാതിലങ്ങനെ അലകണക്കേ ഇരമ്പലടിച്ചു കൊണ്ടിരുന്നു " എന്റെ കഴുത്തിലീ താലി വീഴും വരെയെ നമ്മൾ തമ്മിലുള്ളയീ ബന്ധത്തിന് ആയുസ്സുള്ളോ അത് കഴിഞ്ഞാൽ ഞാനെന്റെ കാമുകനൊപ്പം ഇറങ്ങിപ്പോകും " എന്നായിരുന്നു അത് എത്ര തുടച്ചു നീക്കിയിട്ടും നെറ്റിയിൽ നിന്നും പൊടിഞ്ഞയാ വിയർപ്പുതുള്ളികൾ എന്റെ ചുണ്ടുകളിൽ ഉപ്പുരസം പരത്തിക്കൊണ്ടേയിരുന്നു പരവേശം പൂണ്ട് പരിഭ്രമത്തോടെ ചുറ്റും ഞാനൊന്ന് കണ്ണെറിഞ്ഞു നോക്കി, വലതു ഭാഗത്ത് ഒരു പറ്റം ചെറുപ്പക്കാർ കൈയ്യും കെട്ടി ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയുവാൻ തുടങ്ങി, നിൽപ്പുറക്കാതായപ്പോൾ എന്റെ കണ്ണാകെ നനഞ്ഞു തുടങ്ങി എന്റെ ഉള്ളംകൈയ്യിലിരുന്നു നനഞ്ഞു കുതിർന്നയാ താലിച്ചെയിനെ മാറോട് ചേർത്തു പിടിച്ചൊന്ന് പൊട്ടിക്കരയാൻ മാത്രേ എനിക്ക് സാധിച്ചുള്ളോ, എന്നേ കൊണ്ട് കഴിയില്ല അത് , മൂന്ന് മാസത്തെ എന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് ആ താലി ചെയിൻ അതങ്ങനെ പച്ച വെള്ളത്തിൽ ഒഴുക്കി വിടുന്നതിന്റെയല്ല, മറിച്ച് ആ താലിച്ചെയിന്റെ പവിത്രതയ്ക്ക് ഒരൽപ്പം പോലും കളങ്കം വരരുത് എന്ന ഒരൊറ്റ നിർബദ്ധം കൊണ്ടാണ് ഞാനാ താലി കെട്ടാതിരുന്നതും പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ തന്നെയായിരുന്നു, അവിടെ അണി നിരന്നിരുന്ന മുന്നൂറോളം പേരെയും അവളുടെ വീട്ടുകാരേയും എന്നേയുമൊക്കെ ഉപേക്ഷിച്ചിട്ടവളാ മണ്ഡപത്തിൽ നിന്നും കാമുകന്റെ കയ്യും പിടിച്ച് തലയുയർത്തി നടന്നു പോകുന്നത് ഒരു പാവയേ പോലെ നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളോ അപ്പോഴും അവളുടെ അച്ഛനും അമ്മയും ഓരിയിട്ടു നിലവിളിച്ചു കൊണ്ടവളോട് ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു, "മോളെ ഇറങ്ങിപ്പോകരുത്, അല്ലെങ്കിൽ ഞങ്ങളെയൊന്ന് കൊന്നിട്ട് പോ " എന്ന് അതൊന്നും അവരെ ബാധിച്ചില്ലെന്ന് മാത്രമല്ല ഒന്ന് തിരിഞ്ഞുകൂടെ നോക്കാതെയാണ് അവർ നടന്നകന്നതും ഒപ്പം മാരകായുധങ്ങൾ കയ്യിലേന്തിക്കൊണ്ടുള്ള അവന്റെ സുഹൃത്തുക്കളുടെ ' ഭീഷണിയും " ആരും തേടി വരണ്ട , വരാണെങ്കിൽ തന്നെ വീട്ടിൽ വാഴയില വെട്ടി കാത്തിരിക്കാൻ പറഞ്ഞിട്ടാകണം, കൊന്നുകളയും ആരായാലും " പെണ്ണ് കണ്ട് മടുത്ത് ആറ്റു നോറ്റ് ഒത്തു വന്ന ഒരേയൊരു ആലോചനയായിരുന്നു അത്. എല്ലാം കൊണ്ടും യോജിച്ച ബന്ധം ഇങ്ങനെ ഒരു പര്യവസാനത്തിൽ ചെന്ന് അവസാനിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വിവാഹം ഉറപ്പിച്ചതിനു ശേഷം ഒരു പാട് തവണ അവളോട് സംസാരിച്ചിട്ടുണ്ട് രാവന്തിയോളമുള്ള കിന്നരിക്കലിനിടയിൽ ഒരിക്കൽ പോലും അവൾ സൂചിപ്പിച്ചിരുന്നില്ല ഇങ്ങനെയൊരു കാര്യം പറഞ്ഞെങ്കിൽ ഞാനൊഴിഞ്ഞു കൊടുത്തേനെ ,അടുത്തിടപഴകി സംസാരിച്ചപ്പോളൊക്കെ സ്നേഹം കൊണ്ടവളെന്നെ മൂടിയതൊക്കെ ഇങ്ങനെ കഴുത്തറുക്കാൻ വേണ്ടിയായിരുന്നോ? അതിനും മാത്രം എന്ത് തെറ്റാണ് ഞാനവളോട് ചെയ്തത്,? സഭ പിരിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി, അച്ഛനും അമ്മാവനും പെണ്ണു വീട്ടുകാരോട് തർക്കിക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ റിസപ്ഷന് ഓർഡർ ചെയ്ത ഭക്ഷണം ഏതോ ഓർഫനേജിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം എന്ന് കണ്ണേട്ടനോട് പറയുന്നുണ്ടായിരുന്നു മൂകനായി ഇരുന്ന ഇരുപ്പിൽ ആ മണ്ഡപത്തിൽ ചമ്രം പടിഞ്ഞിരുന്ന എന്റെ അരികിലേക്ക് അമ്മ മെല്ലെ നടന്നടുത്തു , എന്റെ തോളിൽ കൈവെച്ചെന്നെ സമാധാനപ്പെടുത്തുമെന്നോണം എന്റെ കാതിലമ്മ പതിയേ പറഞ്ഞു " പോട്ടെ ഉണ്ണി , എല്ലാം നല്ലതിന് വേണ്ടിയാണ്, വിവാഹത്തിന് ശേഷമാണ് ഇത് സംഭവിച്ചതെങ്കിലോ " ? പറഞ്ഞു തീരും മുന്നേ ഞാനാ തോളിടം കണ്ണീരിനാൽ നനച്ചുകൊണ്ട് വിതുമ്പിയിരുന്നു, നടുംപുറത്താ പരുത്ത കൈകൾ കൊണ്ട് മെല്ലെ തടവിയപ്പോൾ വല്ലാത്തൊരാശ്വാസമാണ് തോന്നിയതും മനസ്സിൽ നിന്നും അവളെ പടിയിറക്കി വിടാനായി എത്ര ശ്രമിച്ചിട്ടും എനിക്കതിന് സാധിച്ചില്ല , സന്ധ്യക്ക് എല്ലാരും സഭ കൂടി മാനനഷ്ട്ടത്തിനുള്ള പ്രതിഫലം തീരുമാനിക്കുന്ന തിരക്കിലായിരുന്നു. അഭിപ്രായം ചോദിച്ച് അമ്മാവനെന്നെ നീട്ടി വിളിച്ചപ്പോൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാനെന്റെ റൂമിലേക്ക് കടന്നു ചെന്നു, തലയിണ വിരിപ്പിനു മീതെയാ താലിച്ചെയിൽ നിവർത്തിയിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു അൽപ്പ നേരത്തിന് ശേഷം അമ്മയെന്റെ മുറിയിലേക്ക് പാലുമായി കടന്നു വന്നു , അലസമായി ഞാനാ ചില്ല് ഗ്ലാസ് വാങ്ങി മേശയിലേക്ക് വച്ചപ്പോൾ എന്റെ മൂർദ്ധാവിൽ തലോടിക്കൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു " എന്റെ ഉണ്ണിക്ക്, നല്ല അടക്കവും ഒതുക്കവും ഉള്ളൊരു സുന്ദരിക്കൊച്ചിനെ തന്നെ കിട്ടും നോക്കിക്കോ" കേട്ടപ്പോ തന്നെ എന്റെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി വിടർന്നു വന്നു, അകത്ത് ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ മനസ്സൊന്ന് ശാന്തമാക്കാൻ പുറത്ത് പോയി വരാനമ്മ പറഞ്ഞപ്പോൾ, ആളുകളുടെ മുഖത്തേക്ക് ഇനിയെങ്ങനെ ഞാൻ നോക്കും എന്നായിരുന്നു ചിന്ത " ഒന്നും ആലോചിച്ച് തലപ്പെരുപ്പം കൂട്ടണ്ട ഉണ്ണീ, നീയൊരു തെറ്റും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീ ആരെയാണ് ഭയക്കേണ്ടത് " അമ്മയത് പറഞ്ഞപ്പോഴാണ് എന്റെ മുഖമൊന്ന് തെളിഞ്ഞതും, നഷ്പരിഹാരത്തുക വാങ്ങാനായി അവളുടെ വീട്ടിലേക്ക് ഇറങ്ങി തിരിച്ച അച്ഛനോടും അമ്മാവനോടും ഞാൻ പറഞ്ഞു നിങ്ങളിവിടെയിരുന്നോ ഞാൻ തന്നെ അവരെ കണ്ട്‌ സംസാരിച്ചോളാം എന്ന് അങ്ങനെ ബൈക്കെടുത്ത് കണ്ണേട്ടനൊപ്പം ഞാനാ വീടിന്റെ പടി കയറിച്ചെന്നപ്പോൾ മരണവീട്ടിലേക്ക് കയറിച്ചെല്ലണ പ്രതീതിയാണ് തോന്നിയത് കരഞ്ഞു തളർന്നിരുന്ന അവളുടെയമ്മ ഞങ്ങൾ വന്നത് പോലും അറിഞ്ഞിട്ടില്ലായിരുന്നു, കണ്ണുകൾ തുടച്ച് കൃത്രിമമായി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്ന അവളുടെ അച്ഛനെ കണ്ടപ്പോൾ അറിയാതെയെന്റെ നെഞ്ചൊന്നു വിങ്ങിയിരുന്നു അടുത്തേക്ക് ചെന്നതും ആ വൃദ്ധനോടി വന്നെന്നെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയായിരുന്നു "ഞങ്ങൾ,,,,,,,,,,,,, ഞങ്ങളറിഞ്ഞിരുന്നില്ല ഉണ്ണീ ........... ഒരിക്കൽപ്പോലും അവളൊന്ന് സൂചിപ്പിച്ചു കൂടെയില്ല" അദ്ദേഹത്തെ ചേർത്തു നിർത്തി ആ തെറ്റിയ നെഞ്ചിടിപ്പിനെ ക്രമീകരിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു ഇത്രത്തോളം സ്നേഹിക്കുന്ന തന്റെ മാതാപിതാക്കളെ വഞ്ചിച്ച് പടിയിരങ്ങിപ്പോയ അവളെ ള്ളിൽ ഞാനായിരം തവണ പ്രാകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അവർക്കൊപ്പo അൽപ്പനേരം ചിലവഴിച്ചിട്ടാണ് ഞങ്ങളവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞതും പടിയിറങ്ങിയപ്പോൾ ഇടറിയ പിൻവിളി കൊണ്ടദ്ദേഹം ഞങ്ങളെ തടഞ്ഞു കൈയ്യിലൊതുങ്ങാത്ത ഒരു കെട്ട് പണം എനിക്ക് നേരെ നീട്ടിയിട്ടയാൾ പറയുന്നുണ്ടായിരുന്നു, "നുള്ളിപ്പറുക്കിയും, കടം വാങ്ങിയുo ഒപ്പിച്ചതാണ്, ഇത് വാങ്ങണം, ബാക്കി ഞാൻ ഒരാഴ്ച്ചക്കുള്ളിൽ തരാം അവളെ....... എന്റെ മോളെ............ ശപിക്കരുതെന്ന് പറയണം എല്ലാരോടും, അവൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അറിയാം ആരുടെ കാലിൽ വേണേലും വീഴാൻ തയ്യാറാണ് എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ 2പാഴ്ജന്മങ്ങൾ ഈ വീട്ടിൽ തന്നെ ഉണ്ടാകും " അതും പറഞ്ഞദ്ദേഹം എനിക്കു നേരെയാ കൈകൾ കൂപ്പിയപ്പോൾ, ആ കൈകളെ കൂട്ടിപ്പിടിച്ച് ആ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു " ഇതിനു വേണ്ടിയല്ല വന്നത്, ഇത് ഞാൻ വാങ്ങിയാൽ എന്നോട് ദൈവം പോലുo പൊറുക്കില്ല, കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ടായിരുന്നു അവളുടെ വിവാഹം നടത്താൻ കഴിച്ച പങ്കപ്പാട് എനിക്കും അറിയാം, അച്ഛന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം ആരുമില്ലെന്ന തോന്നൽ വേണ്ട" പറഞ്ഞു തീർന്നതും ആ ചുളിഞ്ഞ കരങ്ങളാൽ അദ്ദേഹമെന്നെ വാരിപ്പുണർന്നു, ഇങ്ങനെയൊരു മകൻ ഞങ്ങൾക്കില്ലാതെ പോയല്ലോ എന്നദ്ദേഹം പറഞ്ഞപ്പോൾ ,ഇനി മുതലങ്ങോട്ട് ഒരു മകന്റെ സ്ഥാനത്ത് ഞാനുണ്ടാകും എന്നാണ് ഞാനും പറഞ്ഞത്, ശപിക്ക പോയിട്ട് ഒരു നുള്ള് ദേഷ്യം പോലും അവരോട് തോന്നിയിട്ടില്ല ഇതുവരെ ഒരു കാര്യം എനിക്ക് ഉറപ്പാണ് മകളെ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന ആ രണ്ട് ഹൃദയങ്ങളെ ഇത്രയധികം വേദനിപ്പിച്ച അവൾ ഈ ജന്മത്തിൽ തന്നെ അതിന്റെ പാപഫലം അനുഭവിക്കാതെ ഈ ഭൂമി വിട്ട് പോകില്ല എന്ന കാര്യo ഒന്നും വാങ്ങാതെ കൈയ്യും വീശി വീട്ടിൽ ചെന്ന എന്നെ അച്ഛനും അമ്മാവനും കണക്കിന് ശകാരിരിച്ചു, വിഡ്ഢിയെന്നമ്മാവൻ മുദ്രകുത്തിയപ്പോൾ, എന്റെ മകനിത്രക്ക് പോഴനായിപ്പോയല്ലോ എന്നാണ് അച്ഛനും പറഞ്ഞത്, " ഞാൻ കരുതിയത് നീയാ പൈസയും വാങ്ങി വരുന്ന വഴിക്ക് കേക്കും, ഓലപ്പടക്കവുമായി വന്ന് ആഘോഷിക്കും എന്നാണ്, കാലം മാറി ഉണ്ണി, അതോടൊപ്പം നമ്മളും മാറണം " അമ്മാവനത് പറഞ്ഞപ്പോൾ ചിരിക്കാനാണ് തോന്നിയത്, ആ മുഖത്ത് നോക്കിത്തന്നെയാണ് ഞാനതിന് മറുപടി കൊടുത്തതും " കേക്ക് മുറിക്കാൻ ഇന്നെന്റെ പിറന്നാളോ പടക്കം പൊട്ടിക്കാൻ ഇന്ന് വിഷുവോ അല്ലല്ലോ അമ്മാവാ, ഞാനോർക്കാൻ ആഗ്രഹിക്കാത്ത ദിവസം അതിങ്ങനെയങ്ങ് കടന്നു പോകട്ടെ " "നിങ്ങളെന്നെ കുറ്റപ്പെടുത്തിക്കോളൂ സാരമില്ല, പക്ഷെ ഒന്നോർക്കുന്നത് നല്ലതാണ്, ഇറങ്ങിപ്പോയവളുടെ സ്ഥാനത്ത് നമ്മുടെ കുടുംബത്തിലെ കുട്ടിയാണെങ്കിലോ, നഷ്ട്ടപരിഹാരം കൊടുക്കാനുള്ള ശുഷ്ക്കാന്തി അപ്പോഴും ഉണ്ടാകുമോ,അവൾ ചെയ്ത തെറ്റിന് അവളുടെ വീട്ടുകാർ എന്ത് പിഴച്ചു, അവൾക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും " രംഗം ശാന്തമായി അമ്മാവന്റെ മുഖമൊന്നു കറുത്തു ഒപ്പം ഒരു തീരുമാനം ഞാനവിടെ കനപ്പിച്ച് പറഞ്ഞിരുന്നു. ഈ പേരും പറഞ്ഞ് ആരും അവരെ ബുദ്ധിമുട്ടിക്കരുതെന്ന്, എനിക്കുണ്ടായ മാനക്കേടും നഷ്ട്ടവും ഞാൻ തന്നെ സഹിച്ചോളാം എന്ന് മനസ്സൊന്ന് തണുത്തപ്പോൾ ഹാളിലേക്ക് കയറി ഞാനാ സീലിംഗ് ഫാൻ ഓണാക്കി അതിന്റെ കീഴിൽ വന്നിരുന്നു എന്റെ തലയും തണുപ്പിച്ചു എന്റെ ദൃഷ്ട്ടി കലണ്ടറിനു മീതെ തൂക്കിയിട്ട കവറിലേക്കൊന്നു പതിഞ്ഞു , അപ്പോഴും അതിനുള്ളിലിരുന്ന് അനിയത്തിയുടെ കല്യാണം നടത്താൻ വേണ്ടി എടുത്ത അടച്ചു തീരാത്ത ലോണിന്റെ റിമൈൻഡിങ് നോട്ടീസ് എന്നേ നോക്കിത്തന്നെ കണ്ണുരുട്ടുന്നുണ്ടായിരുന്നു "എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ അടച്ചു തീർത്തിരിക്കും ഞാനത് " ആ ചുമരിൽ നോക്കി ഞാൻ പറഞ്ഞു എന്റെ ചെയ്തികളെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളു എന്റെ അമ്മ കാരണം ആ മുഖo പുഞ്ചിരിപ്രസന്നമായ് വെട്ടിത്തിളങ്ങിയിരുന്നു അന്ന്, ഒപ്പം മേലാകെ കുളിര് കോരുന്നയാ വാചകങ്ങളും " ഉണ്ണീ എനിക്കിപ്പോൾ സംശയമാണ് നിനക്ക് പെണ്ണ് കിട്ടുമോ എന്ന് " "അതെന്താ അമ്മേ "? "നിന്നെ കിട്ടാനും മാത്രം അർഹതയുള്ളവൾ ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യതയില്ല" ഈ അമ്മ അല്ലെങ്കിലും ഇങ്ങനാ, ആത്മ വിശ്വാസം തന്ന് ആളെ കൊല്ലും, അട്ടഹസിച്ചു കൊണ്ട് ഞാനാ മടിയിലേക്ക് ചാഞ്ഞു കൊണ്ട് മറുപടിയെന്നോണമാ കാതിൽ മെല്ലെയോതി " അതെന്താ അങ്ങനേന്ന് അറിയോ അമ്മക്ക് " ? ചോദ്യ ഭാവത്തിൽ അമ്മയെന്നെയൊന്ന് പുഞ്ചിരിച്ചു കൊണ്ട് നോക്കിയപ്പോൾ ആ കൈയ്യിൽ കൈ കോർത്ത് ഞാൻ പറഞ്ഞു " പേറിയ വയറും പോറ്റിയ കൈകളും ഈ അമ്മയുടേതായത് കൊണ്ടാ ഇങ്ങനെ" എന്ന് #ആദർശ്_മോഹനൻ
7.3k views
1 days ago
#

📔 കഥ

full part തേൻമിഠായി❤❤❤ വൈകുന്നേരം ഓഫീസിൽ നിന്ന് വന്നപ്പോൾ തുടങ്ങിയതാണ് തേൻമിഠായി വേണമെന്ന് പറഞ്ഞുള്ള അവളുടെ വാശി.അവസാനം സഹികെട്ട്, "വാങ്ങിത്തരാൻ സൗകര്യമില്ല" എന്ന് പറഞ്ഞ് ഞാനൊച്ച വച്ചതും പെണ്ണിന്റെ മുഖം വാടി.ഉള്ളൊന്ന് അത് കണ്ട് നീറിയെങ്കിലും ,ആ നീറ്റൽ പുറത്തു കാണിക്കാതെയാണ് ഞാൻ ബാത്ത്റൂമിലേക്ക് കയറി വാതിലടച്ചത്. കുളിയൊക്കെ കഴിഞ്ഞ് അവൾ കൊണ്ട് വച്ച ചായയുമെടുത്ത് ഞാൻ മുറിയിലേക്ക് ചെല്ലുമ്പോഴും വീർപ്പിച്ച മുഖവുമായ് ആ ഇരുപ്പാണ് പെണ്ണ്. അടുത്ത് ചെന്നിരുന്ന് വയറിലൂടെ കൈ ചുറ്റി നെഞ്ചിലേക്ക് ചേർക്കാൻ നോക്കിയപ്പോൾ കുതറിപ്പിടഞ്ഞെഴുന്നേറ്റ് "എന്നെ തൊടണ്ട " എന്ന് പറഞ്ഞവൾ ചീറി.അത് കണ്ട് ഇരച്ചു കയറിയ ദേഷ്യം കടിച്ചമർത്തി ക്ഷമയോടെ ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. " നമുക്കൊരു വാവയെ കിട്ടാനായ് ട്രീറ്റ്മെന്റല്ലേ ഗായൂന്.മധുരം കുറച്ചു നാൾ അവോയ്ഡ് ചെയ്യാൻ ഡോക്ടർ പറഞ്ഞില്ലേ.അതോണ്ടല്ലേ. അല്ലാതെ എന്റെ ഗായൂന് മധുരം വാങ്ങിത്തരാൻ ഏട്ടന് ഇഷ്ടമില്ലാഞ്ഞാണോ.ദേ വാവ വന്നു കഴിഞ്ഞാല് ഗായൂന് ഗായു പറേണതെല്ലാം വാങ്ങി തരൂല്ലോ ഏട്ടൻ." പക്ഷേ അതൊക്ക കേട്ടിട്ടും അവൾ വാശി പിടിച്ച് നില്ക്കുന്നത് കണ്ടപ്പോൾ പിന്നെ ഞാനും വിട്ടു കൊടുക്കാൻ പോയില്ല. " വെറുതെ വാശി പിടിച്ച് എന്റെ കൈയിൽ നിന്ന് കൊള്ളാൻ നില്ക്കണ്ട ഗായൂ നീ."ഉള്ളിൽ സങ്കടം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ വീണ്ടുംസ്വരമുയർത്തി. അതും കൂടിയായപ്പോൾ, എന്റെ ശബ്ദത്തിലെ ചെറിയൊരു മാറ്റം പോലും തനിക്ക് സഹിക്കാൻ കഴിയില്ലെന്ന് എന്നെ ഓർമ്മിപ്പിച്ച് കൊണ്ട് അവളുടെ ഞാവൽക്കണ്ണുകൾ നിറയാൻ തുടങ്ങി. സങ്കടത്തോടെയുള്ള എന്റെ ഗായുവിന്റെ നോട്ടം നെഞ്ചിലേക്കാഴ്ന്നിറങ്ങിയപ്പോ അവളോട് അങ്ങനെ പറയണ്ടായിരുന്നെന്ന് തോന്നിയെനിക്ക്. അടുത്ത് ചെന്ന് പിന്നിലൂടെ ചുറ്റിപ്പിടിച്ച് "സോറി മോളെ" എന്ന് പറയുമ്പോഴാണ്, അവളെന്റെ ഒരു കൈയ്യെടുത്ത് അവളുടെ അടിവയറിലേക്ക് ചേർത്ത് വച്ചിട്ട് "തേൻമിഠായി ചോദിച്ചത് ദേ ഇതിനകത്തുള്ള ആളാണ്.." എന്ന് പറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചേർന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കേൾക്കാൻ കൊതിയോടെ കാത്തിരുന്ന കാര്യം പെട്ടെന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഭ്രാന്ത് പിടിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവളെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് മൂടിയിട്ട്,"ഇപ്പൊ വരാം" എന്ന് പറഞ്ഞ് ബൈക്കെടുത്ത് ഒരൊറ്റ പറക്കലായിരുന്നു ഞാൻ.അവൾ കൊതി പറഞ്ഞ തേൻമിഠായിയുടെ മധുരം തേടി.
9.2k views
1 days ago
#

📔 കഥ

full part "ഷഹാന ഒന്ന് പതിയെ പോ.... കാലു തെറ്റിയാൽ നീ ആ ചളിയിൽ വീഴും...." "അതൊന്നും സാരമില്ല ഗൗരി ചേച്ചി ഞാൻ ഈ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ. കൂയ്........ " ഷഹാന വയലിൽ നിന്നും കൂകി വിളിച്ചു.... പ്രതിധ്വനിക്കനുസരിച്ചു അവൾ വീണ്ടും കൂകി.... "ഷഹാന ശബ്ദം ഉണ്ടാക്കല്ലേടി പെണ്ണെ ആളുകൾ ശ്രദ്ധിക്കും...... ദാ അങ്ങോട്ട് നോക്ക് അതെന്താണെന്ന് മനസ്സിലായോ " ദൂരേക്ക് കൈ ചൂണ്ടി ഗൗരി ചോദിച്ചു "മനസിലായി നായർ പ്രമാണി ആയ ശേഖരൻ മാഷുടെ തറവാട് അല്ലെ അല്ല ചേച്ചി ഈ മുസ്ലീംകുട്ടി അവിടെ കേറിയാൽ ഇഷ്ടപെടുമോ വീട്ടുകാർക്ക് " "പോടീ എന്റെ അച്ഛൻ നായരാണെന്നുള്ളത് ശരിയാ എന്നാൽ പ്രമാണി ഒന്നുമല്ല.... ഒരു പാവം സ്കൂൾ മാഷായിരുന്നു നീ ധൈര്യമായി കയറി വാ " ഗൗരി മംഗലത്തെ ശേഖരൻമാഷുടെ ഒറ്റ മോൾ ആണ്... മംഗലത്തെ ഏക അവകാശി ... ഷഹാന ഗൗരിയുടെ ജൂനിയർ ആണ്.... ക്ലാസ്സ്മുറികളിലും ലൈബ്രറിയിലും ഒതുങ്ങി കൂടിയ ഗൗരിക്കിടയിൽ കളിയും ചിരിയും ഉണർത്തി അവളെ ഒരു കൂടപ്പിറപ്പായി സ്നേഹിച്ചു അവളോട് പറ്റിച്ചേർന്നതാണ് ഷഹാന.. എന്തിനേറെ പറയുന്നു വാർഡനോട് കടുംപിടുത്തം പിടിച്ചു ചേച്ചിപ്പെണ്ണിന്റെ റൂമിലേക്ക് ചേക്കേറി വെയിൽ നാളം കണ്ണിലെത്തും വരെ അവളെയും കെട്ടിപിടിച്ചു ഉറങ്ങുന്ന ഷഹാനയുടെ മോഹമായിരുന്നു മംഗലത്തു വീട്ടിൽ എത്തുക എന്നത് ഗൗരിയും ഷഹാനയും പടിപ്പുര കടന്നു ഉമ്മറക്കോലായി ലക്ഷ്യമാക്കി നടന്നു... . ആരാ കുട്ടിയെ കൂടെ? പായയിൽ നെല്ല് ചിക്കിയിടുന്ന നാണിയമ്മ ചോദിച്ചു... "ആഹാ രണ്ടാളും എത്തിയോ.... നാണിയമ്മേ അത് ഗൗരിമോളുടെ കൂട്ടുകാരിയാ.... പട്ടണത്തിലാ വീട് " നനഞ്ഞ കൈ സാരി തലപ്പിൽ തുടച്ചുകൊണ്ട് 'അമ്മ അകത്തു നിന്നും വന്നു "ഷഹാന ഇതാണ് ട്ടോ എന്റെ പാറുക്കുട്ടി " അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ഗൗരി പറയുമ്പോൾ അവരുടെ കയ്യിൽ നിന്നും ബാഗും വാങ്ങി ഷഹാനയുടെ കയ്യും പിടിച്ചു അമ്മ അകത്തേക്ക് കയറി ബാഗെല്ലാം റൂമിൽ അടുക്കി വച്ച് കയ്യും മുഖവും കഴുകി അവർ അടുക്കളയിൽ എത്തി... നിലത്തു പലകയിട്ടു തൂശനിലയിൽ വയലിൽ നിന്നും കൊയ്തെടുത്ത നെന്മണിയുടെ സ്വാദ് നിലനിർത്തുന്ന ചൂടുള്ള ചോറിനൊപ്പം വിഭവങ്ങൾ നിരത്തി വിളമ്പുമ്പോൾ ഷഹാനയുടെ വായിൽ നിന്നും വെള്ളമൂറി "അച്ഛൻ എവിടെ അമ്മേ " ഷഹനയാണ് ചോദിച്ചത്.... "അച്ഛൻ വല്യച്ഛന്റെ വീട്ടിൽ പോയതാ സന്ധ്യക്ക് മുൻപ് എത്തും. അയ്യോ ഇല മടക്കല്ലേ ഇനി ഒരു കൂട്ടം കൂടിയുണ്ട് " ഷഹാന അത്ഭുദത്തോടെ ഗൗരിയെ നോക്കുമ്പോൾ അവൾ കണ്ണിറുക്കി കാണിച്ചു. "അല്ലെങ്കിലും പട്ടണത്തിൽ വളർന്ന കുട്ടിക്കുണ്ടോ സദ്യ കഴിക്കാൻ അറിയുക" "ഗൗരി നീ എന്റെ കുട്ടിയെ കളിയാക്കണ്ട ട്ടോ അവൾക് സദ്യ ഉണ്ടാക്കാനല്ലേ ഈ 'അമ്മ ... ഇതും പറഞ്ഞു 'അമ്മ അടപ്രഥമൻ അവളുടെ ഇലയിലേക്ക് പകർന്നു അയ്യോ പായസം കൂടി ഉണ്ടായിരുന്നേൽ ചോറ് ഇത്ര കഴിക്കേണ്ടായിരുന്നു വ്യസനത്തോടെ ഷഹാന പറയുന്നത് കണ്ടപ്പോൾ അമ്മയ്ക്കും ഗൗരിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല .... ഭക്ഷണത്തിനു ശേഷം ഗൗരിയും ഷഹാനയും കുളക്കടവിലേക്ക് നടന്നു. കല്പടവിൽ ഇരുന്ന ഗൗരിയുടെ മടിയിലേക്ക് ഷഹാന കിടന്നു ഗൗരി അവളുടെ വിരലുകൾ കൊണ്ട് മുടിയിഴകൾ മൃദുലമായി തലോടി... ഗൗരിയെ നോക്കി കൊണ്ട് ഷഹാന പറഞ്ഞു "ഗൗരിയേച്ചി എന്ത് ഭാഗ്യമുള്ള കുട്ടി ആണ് " "പിന്നെ ടൗണിൽ വലിയ തുണിക്കടയും ജ്വല്ലറിയും ഉള്ളത് എനിക്കാണല്ലോ " "എനിക്കതെല്ലാം ഉണ്ടായിരുന്നു എന്നത് ശരിയാണ് എന്നാൽ ഇപ്പോൾ ഇല്ലല്ലോ ഞാൻ പറഞ്ഞത് ചേച്ചിയുടേതുപോലെയുള്ള ഒരു 'അമ്മ എനിക്കില്ലല്ലോ " "മം " "ചേച്ചി ആ വയറ്റിൽ പിറക്കാൻ പുണ്യം ചെയ്യണം " "അതെ ഷഹാന പുണ്യം ചെയ്യണം എനിക്കില്ലാതെ പോയതും അതാ.. അതുകൊണ്ടാവും ഞാൻ ആ വയറ്റിൽ പിറക്കാതെ പോയത് " മടിയിൽ കിടന്ന ഷഹാന ചാടിയെഴുന്നേറ്റു... "ഗൗരിയേച്ചി.... ചേച്ചി എന്താണ് പറയുന്നത് തമാശയ്ക്കു പോലും അങ്ങനെ ഒന്നും പറയല്ലേ അമ്മയെ കുറിച്ച് " "അതെ മോളെ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ ശേഖരൻമാഷിന്റെയും പാർവതിയുടെയും മോളല്ല... ശേഖരൻമാഷിന്‌ ആദ്യ ഭാര്യ നിർമലയിൽ ഉണ്ടായ മോളാണ്" "ഗൗരിയേച്ചി പറയുന്നത്........ അപ്പോൾ ഗൗരിയേച്ചിയുടെ 'അമ്മ.... എനിക്കൊന്നും മനസിലാകുന്നില്ല പിന്നെ എങ്ങനെയാ പാറു അമ്മയ്ക്ക് ചേച്ചിയോട് ഇത്ര സ്നേഹം " "മം.....ആ വയറ്റിൽ പിറക്കാഞ്ഞിട്ടും ഇതുവരെ എന്നെ മാറ്റി നിർത്തിയിട്ടില്ല.... അത് അവരുടെ മനസിന്റെ നന്മ " "അപ്പോൾ ചേച്ചിയുടെ അമ്മ... വിരോധമില്ലെങ്കിൽ....... " " മോളെ ഷഹാന മറ്റൊരാളോട് പങ്കു വയ്ക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് നീ ഇപ്പോൾ എന്നോട് ചോദിച്ചത്.... എന്നാൽ ഞാൻ നിന്നോട് ഇത് പറയും കാരണം എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നത് നീയാണ്... നീ വന്നതിനു ശേഷം നിന്റെ ഉമ്മച്ചിക്കു നിന്നോടുള്ള സ്നേഹം എല്ലാം നീ പറഞ്ഞു അറിഞ്ഞതിനു ശേഷമാണു നിന്റെ ഉമ്മയിലൂടെ ആണ് 'അമ്മ എന്ന ചിന്ത എന്റെ മനസിലും പതിയുന്നത്...... പാറു അമ്മയെ സ്നേഹിക്കാൻ ഉള്ള പ്രയാസം കൊണ്ടാണ് ചെറുപ്പത്തിൽ തന്നെ അച്ഛമ്മയുടെ അടുത്തേക്ക് മാറി താമസിച്ചതു അച്ഛമ്മയുടെ മരണശേഷം ഹോസ്റ്റൽ ജീവിതം തിരഞ്ഞെടുത്തതും..... ഇപ്പോൾ എനിക്കെന്റെ പാറു 'അമ്മ കഴിഞ്ഞേ മറ്റെന്തുമുള്ളു..... അവരാണ് യഥാർത്ഥ 'അമ്മ " "ഗൗരിയേച്ചി " ********************************************** നിർമല പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ശേഖരൻ പുതിയ സ്കൂളിലേക്ക് അധ്യാപകൻ ആയി എത്തുന്നത്..... കണ്ണുകൾ വാലിട്ടെഴുതി മുടി രണ്ടു ഭാഗത്തേക്കും മടഞ്ഞു മടക്കി കെട്ടി വരുന്ന നിർമലയെ നോക്കാത്തവർ ചുരുക്കമായിരുന്നു... അവളുടെ ആ വടിവൊത്ത ശരീരം തന്നെ ആയിരുന്നു ഏറെ ആകർഷണം.... ഇതേകാരണത്താൽ തന്നെ നിർമലയെ കണ്ട മാത്രയിൽ തന്നെ എണ്ണ കറുപ്പിൻ നിറത്തിനുടമയായ ശേഖരൻമാഷിന്‌ ഇഷ്ടമായി..... ആരുമറിയാതെ ആ ഇഷ്ടം അവളോട് അറിയിച്ചപ്പോൾ അവളും പകച്ചു നിൽക്കുകയായിരുന്നു.... കാരണം പക്വത കൈവരാത്ത കുട്ടിയോട് ഇഷ്ടം അറിയിച്ചാൽ അമ്പരപ്പോടെ നോക്കി നിൽക്കാനല്ലേ കഴിയൂ "നീ ടെൻഷൻ ആകേണ്ട ഞാൻ വീട്ടിൽ വന്നു ചോദിക്കാം " പിറ്റേന്ന് തന്നെ നിർമ്മലയുടെ വീട്ടിൽ എത്തിയ മാഷെ കണ്ടപ്പോൾ അവൾ എന്തുചെയ്യണമെന്നറിയാതെ നിന്നു.... പഠിക്കാൻ മോശമായിരുന്ന നിർമലയെ പെട്ടന്ന് കെട്ടിച്ചുകൊടുക്കാൻ തന്നെ ആയിരുന്നു വീട്ടുകാരുടെയും ലക്‌ഷ്യം എന്നാൽ തങ്ങളേക്കാൾ ഒരു പടി മുൻപിലുള്ള നായർ കുടുംബത്തിലേക്ക് മകളെ അയക്കാൻ അവളുടെ വീട്ടുകാർക്ക് പ്രയാസമായിരുന്നു.... എന്നാൽ തൊട്ടടുത്ത ദിവസം അമ്മയുടെ സമ്മതം ഇല്ലാതെ തന്നെ ഏട്ടനേയും കൂട്ടി വന്നുകൊണ്ട് മാഷ് കല്യാണ തിയ്യതി കൂടി ഉറപ്പിച്ചിട്ടാണ് പോയത് അധികം ആഘോഷങ്ങൾ ഒന്നുമില്ലാതെ അവരുടെ വിവാഹം നടന്നു..... ആദ്യരാത്രിയിൽ തന്നെ അവളെ മാഷ് സ്വന്തമാക്കി.....എന്നാൽ അത് ശാരീരികമായി മാത്രമായിരുന്നു... അവൾ മാനസികമായി മാഷോട് അടുത്തില്ല എന്നതായിരുന്നു സത്യം.... അമ്മയുടെ ദേഷ്യം എല്ലാം മരുമകൾ പടി കയറിയതോടെ തീർന്നുവെങ്കിലും നിർമലയ്ക്ക് മാഷോട് വലിയ താല്പര്യം ഇല്ലായിരുന്നു... മാഷിന്റെ കറുത്ത കൈ ദേഹത്തു പതിച്ചാൽ അവളുടെ തുമ്പപ്പൂ നിറമുള്ള മേനിയിൽ കറുത്ത നിറം പതിയുമോ എന്ന സംശയവും ഉണ്ടായിരുന്നു ആ പതിനഞ്ചു കാരിയുടെ മനസ്സിൽ.... എരിതീയിൽ എണ്ണ ഒഴിക്കാൻ അങ്ങേ വീട്ടിലെ ശാന്തചേച്ചിയും ഉണ്ടായിരുന്നു.. നിർമല പാല് വാങ്ങാൻ അങ്ങോട്ടു പോകുമ്പോൾ ഓരോന്ന് ചെവിയിൽ ഓതികൊടുക്കാൻ മിടുക്കി ആയിരുന്നു അവർ. "മാഷിന് ഒരിക്കലും നിന്നെപ്പോലെ ഒരു കൊച്ചിനെ കിട്ടില്ലായിരുന്നു.." "നിനക്ക് നല്ല തങ്കക്കുടം പോലെയുള്ള ചെക്കന്മാരെ കിട്ടില്ലായിരുന്നോ" "ഇതൊരുമാതിരി ചായപൊടിയും പഞ്ചസാരയും കലർത്തിയ പോലെ '' ഭർത്താവ് ഉപേക്ഷിച്ചുപോയ അവരുടെ വാക്കുകൾ നിർമ്മലയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു..... ആയിടെ ആണ് അവളുടെ ഉള്ളിലും ജീവന്റെ തുടിപ്പ് ഉദിച്ചത്.... അവൾ കുറച്ചൊക്കെ സന്തോഷവതി ആയെങ്കിലും പെറ്റു വീണ കുഞ്ഞിനും മാഷിന്റെ നിറമാണ് ഉള്ള കാരണത്താൽ അവളുടെ മുഖത്തെ തിളക്കവും സന്തോഷവും മങ്ങി... സ്വന്തം അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ആ ചോരകുഞ്ഞിനു പാൽകൊടുത്തപ്പോൾ ചെറിയ പ്രായത്തിൽ അമ്മയാകേണ്ടി വന്ന പ്രയാസവും ചമ്മലും എല്ലാം കൊണ്ടാണെന്നു കരുതിഎല്ലാവരും തള്ളിക്കളഞ്ഞു പിന്നീടാണ് ശാന്ത ചേച്ചിയുടെ വീട്ടിൽ വരുന്ന റഹീമിന് നിർമലയിൽ നോട്ടമുള്ള കാര്യം ശാന്തച്ചേച്ചി നിർമലയെ അറിയിക്കുന്നത്.. പാൽവാങ്ങാൻ പോകുമ്പോൾ അവന്റെ കണ്ണിലെ തിളക്കം നിര്മലയും ശ്രദിച്ചു നിർമലയും റഹീമും നല്ല ചേർച്ച ഉണ്ടെന്ന ചേച്ചിയുടെ വാക്കിൽ വിശ്വസിച്ചു ആ യുവ കോമളന്റെ കൂടെ പ്രതീക്ഷിച്ച രീതിയിൽ ജീവിതം സ്വപ്നം കണ്ടുകൊണ്ട് സ്വന്തം ഒന്നര വയസുള്ള കുഞ്ഞിനേയും സ്നേഹ നിധി ആയ ഭർത്താവിനെയും ഉപേക്ഷിച്ചു നിർമല എന്ന സ്ത്രീ എന്നെന്നേക്കുമായി മംഗലത്തു നിന്നും പടി ഇറങ്ങി...... ************************************ ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഷഹാനയുടെ മേലേക്ക് പതിക്കാൻ തുടങ്ങി..... "നിനക്ക് കാണേണ്ടേ എന്റെ അമ്മയെ നീ വാ" തട്ടിൻപുറം ലക്ഷ്യമാക്കി അവർ കുളക്കടവിൽ നിന്നും നീങ്ങി "ചേച്ചിയുടെ 'അമ്മ ഇപ്പൊ എവിടെയാ " "എവിടെയാണെന്നൊന്നും അറീല ഈ കഥകൾ ഒക്കെ അച്ഛമ്മ പറഞ്ഞു തന്നതാ... അന്ന് മുതൽ ശാന്ത ചേച്ചിയുടെ വീടുമായി യാതൊരു അടുപ്പവും ഇല്ലാതെ ആയി ..പിന്നീട് അച്ഛൻ അറിയാതെ ശാന്തചേച്ചിയുടെ കയ്യിൽ നിന്നും ആ സ്ത്രീയുടെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങിയപ്പോൾ അവർ കരുതിക്കാണും പാറുഅമ്മയെ സ്നേഹിക്കാൻ കഴിയാത്തത് അവരോടുള്ള ഇഷ്ടം കൊണ്ടാണെന്ന എന്നാൽ ഈ സ്ത്രീയെ മുന്നിൽ എന്നെങ്കിലും കാണുമ്പോൾ മനസിലാക്കാനും മുഖത്ത് കാർക്കിച്ചു തുപ്പാനുമാണെന്ന് അവർക്ക് അറിയില്ലല്ലോ ഗൗരി പഴയ ഇരുമ്പു പെട്ടി തുറന്നു അതിൽ സൂക്ഷിച്ച ഫോട്ടോ എടുത്ത് ഷഹാനയ്ക്കു നീട്ടി "ഇതാണെന്റെ 'അമ്മ എന്ന വിഷവിത്തു " "ഗൗരീ " ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അച്ഛനും പാറു അമ്മയും നില്കുന്നു അച്ഛാ എന്ന് വിളിച്ചുകൊണ്ട് ഗൗരി ശേഖരൻമാഷിനെ കെട്ടിപിടിച്ചു.... "അച്ഛൻ എന്നോട് ഒന്നും പറയാതെ ഒളിച്ചു വച്ചിരുന്നു എങ്കിലും എനിക്ക് എല്ലാം എനിക്കറിയാമായിരുന്നു....." "മോളെ ഞാനും പാർവതിയും പറഞ്ഞിട്ടു തന്നെയാ അച്ചമ്മ എല്ലാം നിന്നോട് പറഞ്ഞത് " ശേഖരൻമാഷ് അവളെ സ്നേഹത്തോടെ തലോടി "പാറു അമ്മെ 'അമ്മ നോക്കിക്കോ അവരെ ഞാൻ ഒരു പാഠം പഠിപ്പിക്കും ഞാൻ അവരുടെ കുടുംബത്തിന്റെ അടിത്തറ ഇളക്കിയിട്ടു മാത്രമേ അടങ്ങൂ അവരെ എനിക്ക് കൊല്ലാതെ കൊല്ലണം " "അവരിപ്പോൾ അങ്ങനെ തന്നെയാ ചേച്ചി ജീവിക്കുന്നത് മരണത്തിനും ജീവിതത്തിനും ഇടയിൽ " നിർമ്മലയുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നിറച്ചുകൊണ്ട് ഷഹാന പറഞ്ഞു . "നീയെന്താ പറഞ്ഞത് നിനക്കറിയുമോ ഇവരെ " "മം എനിക്കറിയാം " ************************-***************** ഒരുപാട് കിനാവുകൾ കണ്ടുകൊണ്ട് പടിയിറങ്ങിയ നിർമലയെ നൂറ എന്ന പേരും കൊടുത്തു അറത്തിൽ തറവാട്ടിലേക്ക് റഹീം കൂട്ടികൊണ്ട് പോയപ്പോൾ അവളെ സ്വീകരിച്ചത് റഹീമിന്റെ ആദ്യ ഭാര്യയും അവരുടെ നാല് മക്കളും ആയിരുന്നു റഹീമിന്റെ ശബ്ദത്തിനു മറുവാക്കില്ലാത്ത അവർക്ക് ഇത് അംഗീകരിക്കാതെ നിർവ്വാഹമില്ലായിരുന്നു.... ഏറെ വൈകാതെ അവൾ ആഗ്രഹിച്ച പോലെ അവക്കൊരു മകൾ കൂടി പിറന്നു നല്ല തൂവെള്ള നിറമുള്ള ഒരു പൊന്നോമന... കുഞ്ഞിന് പാലുകൊടുക്കുമ്പോൾ നൂറയുടെ ഉള്ളിൽ കുറ്റബോധം വന്നു തുടങ്ങി... നിറത്തിന്റെ പേരിൽ താൻ അകറ്റിയിരുന്ന ആ പൈതലിനെ ഓർത്തപ്പോൾ അവളുടെ മാറിടത്തിൽ നിന്നും പാൽ ചുരത്താൻ കഴിയാതെ കണ്ണ് നിറയ്‌ക്കേണ്ടി വന്നു.... പുതിയ കുഞ്ഞിന്റെ ഭാഗ്യമെന്ന പോലെ റഹീമിന്റെ ബിസിനസ് പച്ച പിടിച്ചു എന്നാൽ ചെയ്തുപോയതെറ്റിൽ ഉരുകാൻ തുടങ്ങിയിരുന്നു നൂറ. എന്നാലും കുഞ്ഞിനോടാവൾക് ഒത്തിരി സ്നേഹമായിരുന്നു ... അവളുടെ ജീവനേക്കാളേറെ സ്നേഹിച്ചു അവൾക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു ആരും കണ്ടാൽ അസൂയ തോന്നും വിധം പരിചരിച്ചു ഇടയ്ക്കെപ്പോഴോ ചിന്തയിലാണ്ടു ഇരിക്കുന്ന നൂറയോട് റഹീം പറഞ്ഞ "മകളെ കുറിച്ച് ഓർത്താണ് തന്റെ സങ്കടമെന്നെനിക്ക് അറിയാം വരുന്നാഴ്ച അവൾ പോലുമറിയാതെ അവളെ ഞാൻ നിനക്ക് കാണിച്ചു തരാം നൂറയ്ക്ക് സന്തോഷമായി എന്നാൽ ആ സന്തോഷം നീണ്ടു നിന്നില്ല അവൻ പറഞ്ഞ ദിവസത്തിന്റെ മുൻപുള്ള ദിവസം ഒരു ആക്‌സിഡന്റിൽ പെട്ട് റഹീം ലോകത്തോട് വിട പറഞ്ഞു.... റഹീമിന്റെ മരണത്തോടെ ആദ്യ ഭാര്യയിലെ മക്കൾ തനി നിറം കാട്ടി എന്നാൽ ഏറ്റവും ഇളയവന് അവരെ ഇഷ്ടമായിരുന്നു എന്നാൽ അവന്റെ തീരുമാനത്തിന് യാതൊരു വിലയും കണ്ടില്ല .... ഇതെല്ലം മുൻകൂട്ടി കണ്ടെന്ന രീതിയിൽ ആകണം റഹീം ഒരു പത്തു സെന്റ് സ്ഥലവും ഒരു ചെറിയ വീടും അവർക്കായി മുൻകൂട്ടി വാങ്ങിക്കൊടുത്തത്. മകളെയും കൂട്ടി ആ വീട്ടിലേക്ക് താമസം മാറി.... എന്നും രാത്രി ഒരു കറുത്ത രൂപം സ്വപ്നത്തിൽ വന്നു നൂറയെ അമ്മെ എന്ന് വിളിച്ചു ശല്യം ചെയ്യാൻ തുടങ്ങി.... മോളെ എന്ന് ആർത്തുവിളിച്ചു കരയുന്ന നൂറ ക്രമേണെ കുഞ്ഞിനോട് മിണ്ടാതെ ആയി ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്ന മകളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു കൊണ്ടവൾ പറഞ്ഞു "വെളുത്തതെല്ലാം ഭൂമിയിൽ അടിയണം.... നീയും വേണ്ട ഞാനും വേണ്ട വെള്ളപ്പൂക്കൾ വേണ്ട ഒന്നും വേണ്ട എല്ലാം എല്ലാംത്തീരണം " അവൾ കുതറി മാറികൊണ്ട് അവിടെ നിന്നും ഓടി...... ********************************************** "എന്നിട്ടോ " "ഗൗരിയേച്ചിയും അച്ഛനും അമ്മയും എല്ലാം വെറുത്തോളു അവരുടെ മകൾ ഞാന " കണ്ണുനീരിൽ കൈകൾ കൂപ്പി ഷഹാന അവരുടെ മുന്നിൽ ഇരുന്നു... "മോളെ നീയെന്തു തെറ്റാ ചെയ്തത് ഒന്നും ചെയ്തില്ല " മാഷ് അവളെ ചേർത്ത് പിടിച്ചു.. "ഞാൻ തെറ്റ് ചെയ്തില്ലെങ്കിലും അവർ ചെയ്ത തെറ്റിന് എനിക്കെല്ലാം നഷ്ടമായി.... ഇളയ ഇക്കയുടെ കരുണ കൊണ്ടാണ് ഇപ്പോൾ പഠനം പോലും എന്നാൽ അവനും ഞാനൊരു ബാധ്യത ആയി " അതിൽ നിന്നെല്ലാം ഒളിച്ചോടാനായിട്ട ഗൗരിയേച്ചിയോട് അടുത്തത്.... അറിഞ്ഞില്ല ഇതെന്റെ സ്വന്തമാണെന്നു അപ്പോഴൊന്നും " ഇതും പറഞ്ഞു ഗൗരിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി...... ഗൗരി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു "നീയെന്റെ സ്വന്തം തന്നെയാടി.. " പാറു 'അമ്മ അവരെ ചേർത്ത് പിടിച്ചു രണ്ടാളുടെയും നെറ്റിയിൽ ഉമ്മ വച്ചു .... മാഷും പാറു അമ്മയും ഗൗരിയും ഷഹാനയും വരാന്തയിലൂടെ നടന്നു സെല്ലിന്റെ അടുത്തെത്തി...... പണ്ടത്തെ ഉള്ളു നിറഞ്ഞ മുടിയില്ല വാലിട്ടെഴുതിയ കണ്ണുകൾക്കു പകരം നിത്യമായ കറുപ്പ് നിറം പൂണ്ടിരുന്നു... കയ്യിലെ പാവയെ താലോലിച്ചുകൊണ്ടവൾ പറഞ്ഞു "എണ്ണകറുപ്പാണെങ്കിലും അമ്മയുടെ മോൾ സുന്ദരിയാണ് ട്ടോ " ശുഭം (ഒത്തിരി തിരക്കിനിടയിൽ എഴുതിയതാണ്... തെറ്റുകൾ ക്ഷമിക്കുക. അഭിപ്രായം രേഖപ്പെടുത്തുക പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അശ്വനി പൊന്നു )
6.1k views
1 days ago
#

📔 കഥ

full part ലച്ചൂട്ടി ലച്ചു "ഗുണ്ടുമുളകെ ....!! നീയ് വീണ്ടും ഉരുണ്ടല്ലോടി..." വെക്കേഷൻ കഴിഞ്ഞു ക്ലാസ്സിലേക്ക് കാലെടുത്തു വച്ചപ്പോഴായിരുന്നു മറന്നുതുടങ്ങിയ കളിയാക്കലുകളുമായിട്ട് നിവേദ് ഡെസ്കിന്റെ മറവിൽ നിന്നു വിളിച്ചുകൂവിയത്.... ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ബെഞ്ചിൽ പോയിരുന്നപ്പോഴായിരുന്നു അടുത്ത വാനാരപ്പടയുടെ വരവ് ...... എല്ലാം അവന്റെ കൂട്ടുകാരാണ്.... " നിന്റെ അമ്മ എന്നതാ പെണ്ണേ കഴിയ്ക്കാൻ തരുന്നെ...?? അതോ വച്ചുണ്ടാക്കുന്നത് മുഴുവൻ നീയാണോ തട്ടാറ് ... " ദേഷ്യം പതിയെ കരച്ചിലിനു വഴി മാറുന്നുന്നുണ്ടായിരുന്നു ... "മതിയെടാ അവളെ കളിയാക്കിയത് .... അവള് കഴിയ്ക്കുന്നതുകൊണ്ടു നിങ്ങൾക്ക് നഷ്ടമില്ലല്ലോ ...." കളിയാക്കലുകൾക്കിടയിൽ നിന്നു ഈയൊരു ശബ്ദം തിരിച്ചറിയാൻ എനിയ്ക്ക് അധികം ബദ്ധപ്പെടേണ്ടതില്ലായിരുന്നു..... എബിൻ ....!! അവന്മാരെയെല്ലാം തള്ളിമാറ്റി എന്റെയടുത്ത് എബി വന്നിരിക്കുമ്പോഴേയ്ക്കും ഞാൻ ഉറപ്പിച്ചിരുന്നു ..... ഈ വർഷമെങ്കിലും മനസ്സിലുള്ള ഇഷ്ടം അവനോട് തുറന്നു പറയണം .... എല്ലാവരും ഗുണ്ടുമുളകെന്നും പോളാർ ബിയർ എന്നും വീപ്പക്കുട്ടിയെന്നുമൊക്കെ മാത്രം വിളിച്ചു ചിരിച്ചപ്പോൾ സെലിൻ എന്ന എന്റെ പേര് ആദ്യമായി അപഹാസ്യത്തിന്റെ യാതൊരു ചുവയുമില്ലാതെ കേട്ടത് എബിയുടെ വാക്കുകളിൽ നിന്നാണ് ..... എപ്പോഴൊക്കെയോ പറ്റിക്കൂടിയ ഇഷ്ടമാണ് ...!! പലപ്പോഴും ഞാൻ അവനു അർഹയല്ലെന്നു പോലും തോന്നിയിട്ടുണ്ട്.... നിവേദും എബിനും ഒരു മനസ്സും ഇരു ശരീരവും പോലെയാണ്..... നിവേദിന്റെയത്രയില്ലെങ്കിലും എബിനും കാണാൻ സുമുഖൻ ... പതിഞ്ഞ സംസാരം..... ഇഷ്ടം തോന്നിപ്പോകും വിധമുള്ള പെരുമാറ്റം .... "വെക്കേഷൻ എങ്ങനെയുണ്ടായിരുന്നു സെലിൻ...??" അവൻ പതിയെ ബെഞ്ചിൽ എനിയ്ക്കടുത്തായി ഇരുന്നു .... മനസ്സിന് വല്ലാത്തൊരു തണുപ്പ്.... പക്ഷെ എനിയ്ക്കൊരിക്കലും എബിയുടെ കണ്ണുകളിൽ നോക്കി സംസാരിയ്ക്കാനേ കഴിയില്ലായിരുന്നു ..... നോട്ടം പുസ്തകത്തിലേയ്ക്ക് മാറ്റുമ്പോഴും അവനു മറുപടി കൊടുക്കാൻ ഞാൻ മറന്നില്ല ..... "കുഴപ്പമില്ല..... വല്യമ്മച്ചിയുടെ വീട്ടിലായിരുന്നു പാലായില്... എബിയ്ക്ക് എങ്ങനെയുണ്ടായിരുന്നു വെക്കേഷൻ ...??" " സത്യം പറയാല്ലോ.... ഭയങ്കര ബോറായിരുന്നു.... പ്രത്യേകിച്ചും നമ്മൾ കാണാൻ ഒരുപാടാഗ്രഹിക്കുന്ന ഒരാളുടെ സാമിപ്യമില്ലെങ്കിൽ മറ്റൊന്നും ഇഷ്ടപ്പെടാൻ മനസ്സു വരില്ല .... ശരിയല്ലേ... " എന്റെ പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്നുണ്ടായിരുന്നു..... സ്വപ്നങ്ങൾക്ക് നിറം വയ്ക്കുന്നുണ്ടായിരുന്നു... ഒരു നിമിഷം എനിയ്ക്ക് എന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നിപ്പോയി... എബിനു വേണ്ടി ഞാൻ ഇനിയും ഒരുങ്ങേണ്ടിയിരിക്കുന്നു.... ആദ്യമായി പകുതി പൊടിഞ്ഞ മേൽപ്പല്ലുകളോടും മാസം കൊണ്ട് ഇടുങ്ങിയ കഴുത്തുകളോടും കൈകാലുകളോടും ഒക്കെയും വൈരാഗ്യം തോന്നി.... സൗന്ദര്യമെന്നു എടുത്തുപറയത്തക്കവിധം എന്നിലൊന്നും അവശേഷിയ്ക്കുന്നില്ല എന്ന തോന്നൽ എന്റെ ഹൃദയത്തെ കീറിമുറിച്ചു... എന്നിട്ടും ഓരോ നിമിഷവും എബിയുടെ നാവിൽ നിന്നും സെലിൻ എന്ന പേരു കേൾക്കുവാനായി എന്റെ ഉള്ളം തുടിച്ചു..... " എസ്‌തർ എവിടെയാണ് ....?? ഇതുവരെയും വന്നില്ലല്ലോ ...." ഉള്ളിലൊരായിരം കൂരമ്പുകൾ ഒരുമിച്ചു കുത്തിയിറങ്ങുന്നത്‌ പോലെ തോന്നിപ്പോയി.... ആ ഒരു വാചകം മതിയാകുമായിരുന്നു അവൻ ഇത്രയും നാൾ തേടിയത് തന്നെയായിരുന്നില്ല അവളെയായിരുന്നു എന്നു മനസ്സിലാക്കാൻ "അവൾ... " പറയാൻ തുടങ്ങവെ എസ്‌തറിന്റെ വരവ് കണ്ട് പ്രകാശിച്ച അവന്റെ കണ്ണുകൾ എന്റെ ഇത്രയും നാളത്തെ പ്രണയത്തിനു പൊള്ളലേൽപ്പിയ്ക്കാൻ വിധം തീക്ഷണമേറിയതായിരുന്നു..... ഒന്നും മിണ്ടാതെ അവർക്കരികിൽ നിന്നു പോകുമ്പോഴും ഞാൻ തിരിച്ചറിയുകയായിരുന്നു പ്രണയിക്കപ്പെടാൻ മാത്രം ഭാഗ്യം സെലിന് വിധിയ്ക്കപ്പെട്ടിട്ടില്ലെന്നത്... "ലഞ്ച് ബ്രെക്കായില്ലല്ലോ ഗുണ്ടുസ്... പിന്നെയെവിടേയ്ക്കാണ് ഉരുണ്ടുരുണ്ട് ...??" പതിവ് കളിയാക്കലുമായി നിവേദ് കോറിഡോറിൽ ഭിത്തിയിൽ ചാരി നിൽപ്പുണ്ട്.... എബിനെ കാത്തു നിൽക്കയാണെന്നു വ്യക്തം.. പതിവുപോലെ തിരിച്ചു ദേഷ്യത്തോടെയുള്ള ഒരു നോട്ടമോ തിരിച്ചു പറയലിനോ വേണ്ടി പ്രതീക്ഷിച്ചു നിന്ന അവനൊരു വരണ്ട പുഞ്ചിരി നൽകി മുൻപോട്ട് നടക്കുമ്പോഴും കണ്ണുകൾ നിറഞ്ഞത് അവൻ കാണാതിരിക്കാനായി ഞാൻ പ്രയാസപ്പെട്ടു .... "എസ്‌തറിനെയോ...?? അപ്പോൾ നിനക്ക് സെലിനെയല്ലായിരുന്നോ ഇഷ്ടം...??" ലൈബ്രറിയ്ക്കുള്ളിൽ നിവേദിന്റെ ഉയർന്ന ശബ്ദം കേട്ടു .... എന്തുകൊണ്ടോ റാക്കുകൾക്കിടയിൽ മറഞ്ഞു നിൽക്കാനാണ് തോന്നിയത് .... "നിനക്കെന്താണ് നവി ടെൻത് മുതൽ ഞാൻ നോക്കുന്നതാണ് എസ്‌തറിനെ..... ഇന്ന് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട് റിപ്ലൈ അവൾ നാളെത്തരും ....പക്ഷെ എനിയ്ക്കുറപ്പുണ്ട് അതു പൊസിറ്റീവായിരിക്കും ..." പ്രതീക്ഷയോടെ എബി വീണ്ടും വീണ്ടും പറയുന്നുണ്ട്.... " പക്ഷെ.. ഞാൻ കരുതി ... ഞങ്ങളൊക്കെയും അവളെ കളിയാക്കുമ്പോഴും നീയെപ്പോഴും സെലിനോട് കൂടുതൽ അടുപ്പം കാണിച്ചപ്പോൾ ... " "ഉഫ് ....!!" പൊട്ടിച്ചിരിയോടെ എബിൻ നിവേദിനെ നോക്കി.... " നിനക്ക് ഭ്രാന്താണോ നവി...?? ആ തടിച്ചിയെ ഒക്കെ ആരാണ് പ്രേമിയ്ക്കുക ... അവളെനിയ്ക്കൊരു എളുപ്പവഴി മാത്രമായിരുന്നു... എസ്‌തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നല്ലോ .....അപ്പോൾ അവളുടെ മുൻപിൽ എനിയ്ക്കൊരു നല്ല ലേബൽ കിട്ടാൻ സെലിനെ എനിയ്ക്ക് ആവിശ്യമായിരുന്നു.... അത്ര മാത്രം ..." മറുവശത്ത് നിന്നുള്ള സംസാരം നിലച്ചപ്പോഴും ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി... ഒഴുകി വന്ന കണ്ണീർ അമർത്തിതുടയ്ക്കുംതോറും വീണ്ടും വീണ്ടും കണ്ണീരിന്റെ എരിവിൽ കവിൾത്തടം നീറിപ്പുകയാൻ തുടങ്ങി... " സെലിൻ നീയ് ... ഇവിടെ...." റാക്കിന്റെ മറവിൽ നിന്നു മുൻപിലേക്ക് വന്നപ്പോഴേയ്ക്കും അവിടെ നിവേദ് മാത്രമേ ഉണ്ടായിരുന്നുള്ളു.... പെട്ടെന്നെന്നെ കണ്ട പരിഭ്രമത്തിൽ അവൻ വാക്കുകൾക്കായി പരതാൻ തുടങ്ങി... " സെലിൻ അല്ല.... ഗുണ്ടുമുളക്.... തടിച്ചി.... കരടിക്കുട്ടി ... അങ്ങനെ ഒരുപാടുണ്ട്... സത്യം പറഞ്ഞാൽ എന്റെ പേര് പോലും ഞാൻ മറന്നു പോയി ..." എന്നെ തന്നെ വൈഷമ്യത്തോടെ നോക്കി നിന്ന നിവേദിന് ഒരു വിഷാദത്തോടെ പുഞ്ചിരി നൽകി ഞാൻ നടന്നു മറഞ്ഞു... പിന്നീടുള്ള രണ്ടു വർഷങ്ങൾ.... സ്കൂൾ ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ പോലും എബിന്റെയും എസ്‌തറിന്റെയും പ്രണയം എന്നിൽ മറവു ചെയ്‌ത പ്രണയത്തിൻറെ നെഞ്ചിൽ അസൂയ പടർത്തുന്നതിലുപരി നഷ്ടബോധം വളർത്തിക്കൊണ്ടേയിരുന്നു.... പിരിയുന്ന ദിനത്തിലും എബി അവൾക്കായി നൽകിയ സമ്മാനങ്ങളും ... മറഞ്ഞു നിന്നു വീക്ഷിച്ച ചുംബനങ്ങളും എന്റെ ഉള്ളിലെ വ്രണത്തിന്റെ ആഴം കൂടിയപ്പോഴായിരുന്നു ഉള്ളിൽ വിരിഞ്ഞ ആദ്യപ്രണയം എന്നിലെന്തുമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു മനസ്സിലായത് ... "സെലിൻ ....!! ഒരു നിമിഷം...." എഴുതിതീരാറായ ഓട്ടോഗ്രാഫിന്റെ പേജുകൾ മറിയ്ക്കവേ ഇനിയും ആരുടെയൊക്കെ വാക്കുകൾ അതിൽ വീഴാനുണ്ടെന്ന തിരച്ചിലിലായിരുന്നു ഞാൻ.... നിവേദിന്റെ വിളി കേട്ടതും മനപൂർവം തിരിഞ്ഞു നോക്കാൻ തോന്നിയില്ല കളിയാക്കാനാകും ...ഇനിയൊരവസരം കിട്ടില്ലല്ലോ ... പക്ഷേ ഓർമ്മയിൽ ആദ്യമായിട്ടാണ് അവൻ എന്റെ പേര് വിളിക്കുന്നതു തന്നെ ആശ്ചര്യം എനിയ്ക്കുണ്ടായിരുന്നു ... "എല്ലാവരുടെയും ആശംസ വാങ്ങി ....എന്റേത് നിനക്ക് വേണ്ടേ ...??" സെലിൻ അടുത്തു വന്നുകൊണ്ട് അവൻ ഓട്ടോഗ്രാഫ് മറിച്ചു നോക്കുന്നുണ്ടായിരുന്നു .... "അതിലിനി സ്ഥലമുണ്ടാവില്ല നിവേദ് ...." ഞാൻ യാന്ത്രികമായി പറഞ്ഞു.... എൻ്റെ ബാഗ് തുറന്നു ചോദിയ്ക്കാതെ തന്നെ പേന എടുത്തുകൊണ്ടു അവൻ താളുകൾ മറിച്ചുകൊണ്ടേയിരുന്നു ... "എനിയ്ക്കായി ഇതിലൊരിടം നീയ് അറിയാതെയെങ്കിലും ഒഴിച്ചിട്ടിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്..." അവസാനത്തെ താളിൽ അവൻ കൈകൾ അമർത്തുമ്പോൾ എന്റെ ദൃഷ്ടി വിദൂരതയെ പ്രാപിച്ചിരുന്നു ... തുറന്നു വച്ച താളിലെ ഓരോ വാക്കുകളിലും അവന്റെ ശബ്ദത്തിന്റെ മഷിതുള്ളികൾ അടർന്നുവീണിരുന്നു ... "ഇരട്ടപേരിനോട് ഒരിഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അതു നിനക്കായി ഞാൻ നല്കിയതിനോടാണ്.... എരിയുന്ന കാന്താരിമുളകിനെക്കാൾ.... നിറം വച്ച പിരിയൻ മുളകിനെക്കാൾ ....എനിയ്ക്കിഷ്ടം ഈ ഗുണ്ടുമുളകിനോടാണ് ...!! പിറകെ നടന്നു പ്രണയിക്കാൻ കഴിഞ്ഞില്ല .... അതിനേക്കാൾ നിന്നോട് അടുക്കാൻ എനിയ്ക്കിഷ്ടം പിറകെ നടന്നു കളിയാക്കുന്നതിലൂടെയായിരുന്നു.... നിന്റെ ഒറ്റപറയലിനും നെഞ്ചിൽ കൊള്ളുന്ന നോട്ടത്തിനും വേണ്ടി തന്നെയാണ് ഓരോന്നും പറഞ്ഞു ചൊടിപ്പിച്ചുകൊണ്ടേയിരുന്നത് ..... നിന്റെ എരിവ് എനിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് .... ഒരിയ്ക്കലും വാടിവീഴാതെ കാത്തിരിയ്ക്കണം എനിയ്ക്കായി.....!!" വിറയ്ക്കുന്ന കൈകളോടെ ആ ഓട്ടോഗ്രാഫ് എന്റെ കയ്യിൽ നിന്ന് ഊർന്നു വീഴുമ്പോഴും അവൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു കളിയാക്കുന്നുണ്ടായിരുന്നു..... " എടി ഗുണ്ടു മുളകെ...!!!"
9.6k views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because