@vayanashala
@vayanashala

വായനശാല

📚✍️ ഇത് കഥകളുടെ കലവറ ✍️📚 പുതിയ കഥകൾ വായിക്കാൻ കൂടെകൂടുക 📱9747992596

#

📙 നോവൽ

*കൊലുസ്സ്* *Part : 7* *(അവസാന ഭാഗം )* *✿❁════❁✿✿❁════❁✿* *📚 @വായനശാല 📚* https://sharechat.com/profile/vayanashala/ ഹസീൻ... നടന്നടുക്കുന്ന ഞങ്ങളെ തന്നെ നോക്കി വണ്ടിയിൽ ചാരി നിൽക്കുന്ന ഹസി.. ഞങ്ങളെ കണ്ടപ്പോൾ ആ മുഖത്തൊരു ആശ്വാസം മിന്നി മാഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. രൂക്ഷമായ നോട്ടം കൊണ്ട് ഞങ്ങളെയവൻ നേരിടുമ്പോൾ എന്ത് പറയുമെന്നറിയാതെ ഞങ്ങൾ രണ്ടാളും നിന്ന് വിയർത്തു ഹസിക്കാക്ക..... ഹസിക്കാക്കയെന്താ ഇവിടെ മിന്നു പരുങ്ങിക്കൊണ്ടത് ചോദിക്കുമ്പഴേക്കും അവനെന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു... വാ.... ഡോർ തുറന്നു കൈപിടിച്ച് തന്നെ എന്നെ അതിലിരുത്തി അവൻ മിന്നൂന്റെ അടുത്തേക്ക് നടന്നടുത്തു.. മിന്നൂ... നീ സ്കൂട്ടിയെടുത്ത് വീട്ടിൽ പൊയ്ക്കോ... ഞങ്ങൾ കുറച്ച് കഴിഞ്ഞു അങ്ങെത്തിയേക്കാം.. പിന്നെ... വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞേക്കാം.. നീ വിട്ടോ.. അവിടുന്നെങ്ങനെ രക്ഷപ്പെടുമെന്നാലോചിച്ച് നിൽക്കുന്ന അവൾ കേട്ട പാതി കേൾക്കാത്ത പാതി എന്നെയൊന്ന് നോക്കി വണ്ടിയെടുത്തു സ്ഥലം വിട്ടു.. തിരിച്ചു എന്റെയടുത്തായി വന്ന് ഡോർ വലിച്ചടച്ചു വണ്ടിയെടുത്തു.. ഹസി... ഉമ്മയ്ക്കെങ്ങനെയുണ്ട്?? കുഴപ്പമില്ല.. ഒറ്റവാക്കിലൊരു മറുപടി നൽകി കൊണ്ടവൻ തുടർന്ന് പറഞ്ഞു... ഉപേക്ഷിക്കാനോ... വേദനിപ്പിക്കാനോ അല്ല ഈ ഹസീൻ നിന്നെ നികാഹ് ചെയ്തു കൂടെ കൂട്ടിയത്... അത് കൂടി നീ ഓർത്തോ ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ടപ്പോൾ ഒന്നും ചോദിക്കാനും തോന്നിയില്ല... അവനരികിലായ് ഞാൻ തല താഴ്ത്തി ഒരു അന്യയെ പോലെ ഞാനിരുന്നു.. അല്ലെങ്കിലും ഈ ദിവസങ്ങളിലൊക്കെയും ഞങ്ങൾക്കിടയിൽ കൂടുതൽ സമയം മറതീർത്തതീ... മൗനം.. തന്നെയാ.. *** ******* ******* **** ദേഷ്യമാണോ... സങ്കടമാണോ... ഉള്ളിൽ വിരിഞ്ഞ വികാരമേതെന്ന് തിരിച്ചറിയാത്ത വിധം ഞാൻ തളർന്നു പോയിരുന്നു.... കുറച്ചു സമയങ്ങൾക്ക് മുൻപ് വരെ താനനുഭവിച്ച ടെൻഷൻ ഓർക്കാൻ കൂടി വയ്യ... സിനു വിനെ കാണാനില്ലെന്ന് പറഞ്ഞു കണ്ണീരോടെ അവളുടെ ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഞാൻ പകച്ചുപോയി... ഓടിപിടഞ്ഞൊരോയിടത്തായി അന്വേഷിക്കുമ്പോൾ... അവളവിടെയൊന്നും ഇല്ലെന്നറിയുമ്പോൾ... ശ്വാസം പോലും നിന്നു പോവും പോലെ.... അവസാനമായി ഇവിടെ കൂടി നോക്കിയതാ... മുന്നിൽ വന്ന് നിന്നപ്പോൾ അടക്കി പിടിച്ച വേദനയൊക്കെ കൂടി പുറത്തു ചാടുമെന്ന് തോന്നിയെങ്കിലും ഒന്നും പുറത്തു ചാടാതെ അടക്കി പിടിച്ചു... അവളെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായിരുന്നു.. അന്നേരമെനിക്ക് ഓർമ്മ വന്നത് അവളെ ആദ്യമായി കണ്ട നിമിഷമാ... ഉപ്പാന്റെ മരണം ഉമ്മയെ മാനസികമായി തളർത്തുമ്പോൾ ഞാനുമ്മയുടെ വയറിൽ ഒരു ജീവനായി വളർന്നു എട്ടാം മാസത്തേക്ക് കിടന്നിരുന്നു... താനൊരു ഗർഭിണിയാണെന്ന അറിവില്ലാതെ ഉമ്മ ജീവിതം ജീവിച്ചു.. അതിനിടയിലെപ്പഴോ എന്നെ പ്രസവിച്ചു... ഒന്ന് അമ്മിഞ്ഞപാലൂട്ടാൻ പോലും ഉമ്മ സമ്മതിച്ചില്ല.. പലപ്പോഴും വിശന്നു കരയുന്ന ആ കുഞ്ഞിന്റെ സ്വരം ആ ആ ആശുപത്രി മുറിയും കടന്നു അവിടെയുള്ള ഓരോ മനസ്സിനെയും നോവിച്ചു കൊണ്ടിരുന്നു... ചുറ്റിനും എല്ലാവരുമുണ്ടായിട്ടും തനിച്ചായി തന്നെയാ വളർന്നത്... ഉമ്മാന്റെ പേടിപ്പെടുത്തുന്ന ആർപ്പു വിളികളും അട്ടഹാസങ്ങളും എന്നെ ഉമ്മയെന്ന പദത്തോട് തന്നെ അകലം പാലിക്കാൻ പ്രേരിപ്പിച്ചു... ഇടയ്ക്കിടെ അസുഖം കൂടുതലാവുമ്പോൾ ഉമ്മാമ്മ ഉമ്മയെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോവും... അപ്പൊ ആ കൈപിടിച്ച് ഞാനും ഉണ്ടാവും സ്നേഹതീരമെന്ന ആ മെന്റൽ ഹോസ്പിറ്റലിന്റെ ഇടനാഴികളിലൂടെ... അവരുടെ കൂടെ.. പിന്നെ പിന്നെ എനിക്കവിടം പരിചയമായി തുടങ്ങി.. അവിടെയുള്ള സ്റ്റാഫിനോടൊക്കെ വലിയ അടുപ്പമായി.. അതിനിടയിൽ ഞാൻ വളർന്നതും ഉമ്മൂമ്മ ക്ക് പകരം ഉമ്മക്കൊരു താങ്ങായി ഞാൻ മാറിയാതൊന്നും അറിയാൻ മാത്രം ഉമ്മ ക്ക് കഴിഞ്ഞില്ല. അങ്ങനെയൊരു പ്രാവശ്യം ഉമ്മക്കൊരു കൂട്ടായി സ്നേഹതീരത്ത് വന്നൊരു ദിവസമാണ് അവളെ ആദ്യമായി ഞാൻ കാണുന്നത്.. വാടിതളർന്നു വായിൽ നിന്നും ചുണ്ടിനിടയിലൂടെ ഇടയ്ക്കിടെ ഒലിച്ചിറങ്ങുന്ന ഉമിനീർ പോലും തുടക്കാൻ കഴിയാത്ത വിധം ക്ഷീണിച്ചു അവളുടെ ഉമ്മാന്റെ ചുമലിൽ ചാരികിടന്നു അലക്ഷ്യമായി ദൂരെഎവിടെയോ നോക്കിയിരിക്കുന്നൊരു പെൺകുട്ടി... അവിടെയുള്ള സ്റ്റാഫിൽ നിന്നും അവളുടെ കഥ കേട്ടപ്പോൾ എന്തോ വല്ലാത്തൊരു സ്നേഹം അവളോട്‌ തോന്നി പോയി... എന്റുമ്മയുടെ നേർ പകർപ്പായി ഒരു പെൺകുട്ടി കൂടി... അവളെന്റെ ആരൊക്കെയാണെന്നൊരു തോന്നലിലാണ് ഉമ്മുമ്മക്കൊരു ദിവസം അവളെ കാണിച്ചു കൊടുത്തത്... പക്ഷെ... അതെന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നുവെന്ന് അറിഞ്ഞില്ല.. ഒടുവിൽ അവളെന്റെ മഹറിന് അവകാശിയായി എന്റെ സ്വന്തമായി തീർന്നപ്പോഴും ഞാൻ ഒരുപാട് സന്തോഷിച്ചു.. പക്ഷെ... ഇപ്പോൾ.. ഓരോന്നോർക്കും തോറും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല മിഴികളിൽ ഉറവ പൊടിഞ്ഞു തുടങ്ങി ********* ******** ******* ****** ഇടക്കെപ്പഴോ ഒരു തേങ്ങലിൻ ചീള് എന്റെ കാതിൽ വന്ന് പതിച്ചപ്പോഴാണ് ഞെട്ടലോടെ ഞാനവനെ നോക്കിയത്... അലച്ചു വരുന്നൊരു പേമാരി പോലെ അവന്റെ ഇരു മിഴികളും നിറഞ്ഞൊഴുകുന്നു.... ഡ്രൈവ് ചെയ്തു ദൂരങ്ങൾ താണ്ടുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ അവന്റെ മനസ്സും... അകലങ്ങൾ താണ്ടുകയാണെന്നു തോന്നി.. അവന്റെയാ മിഴിനിറഞ്ഞൊഴുകുന്നത് കാണുമ്പോൾ എന്ത് കൊണ്ടോ എന്റെ നെഞ്ചിലൊരു കൊളുത്തി വലിവുണ്ടായി... ഹസീ.. കയ്യെത്തിച്ചു അവനെയൊന്നു തൊട്ടു വിളിക്കുമ്പോൾ എന്റെ മനസ്സും ആർദ്രമായിരുന്നു... നിറമിഴികളോടെ അവനെന്നെ നോക്കുമ്പോൾ എന്റെ മിഴികളിലും നനവ് പടർന്നു തുടങ്ങിയിരുന്നു ഹസീ.... സോറി... ഞാൻ... വാക്കുകൾക്ക് വേണ്ടി അവനു മുൻപിൽ ഞാൻ പരതുമ്പോഴേക്കും അവനെനിക്ക് മുൻപിൽ പൊട്ടിത്തെറിച്ചു കഴിഞ്ഞിരുന്നു.. ഹും... സോറി... ഒരു സോറി കൊണ്ട് മായ്ക്കാൻ കഴിയോ.. ഇത്ര നേരം ഞാനനുഭവിച്ച വേദന.... നിന്നെ വീട്ടിൽ കാണാനില്ലെന്ന് പറഞ്ഞു ഉമ്മ കരഞ്ഞു വിളിക്കുമ്പോൾ ഞാനും ഉപ്പയും ഹോസ്പിറ്റലിലായിരുന്നു.. ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് നിന്നെ തിരഞ്ഞിറങ്ങി... അതിനിടയിൽ ഒരു ചെറിയ ഒരാശ്വാസം തോന്നിയത് മിന്നു നിന്റെ കൂടെയുണ്ടാവുമെന്നൊരു സംശയം ഉമ്മ പറഞ്ഞപ്പോഴാണ്.. എല്ലായിടത്തും നോക്കുന്നതിനിടയിൽ ഇവിടേം കൂടി നോക്കട്ടെയെന്ന് കരുതിയാ ഇവിടെ വന്നത്... വണ്ടി പുറത്തു കണ്ടപ്പോഴാണ് മനസ്സിൽ ചെറിയൊരു തണുപ്പ് തോന്നിയത്.. എന്തിനാ സിനൂ നീയിങ്ങനെ എന്നെ വേദനിപ്പിക്കുന്നത്..... എന്റെ മുന്നിലൊരു പൊട്ടിക്കരച്ചിലുമായി അവനത് പറഞ്ഞു നിർത്തുമ്പോൾ എന്റെ ഹൃദയം വല്ലാതെ വിങ്ങുന്നത് ഞാനറിഞ്ഞു... ശരിയാണ്... ആരോടും ഒന്നും പറയാതെ ആ സമയത്തു ഞാനവിടെ നിന്നും ഇറങ്ങുമ്പോൾ ആരെ പറ്റിയും ഓർത്തില്ല.. അല്ലെങ്കിലും ഒരിക്കൽ ഭ്രാന്തിയെന്നൊരു വിളിപ്പേര് കിട്ടിയ എനിക്ക് എന്റെ മനസ്സ് പിടികിട്ടിയില്ലെങ്കിൽ അതിൽ അത്ഭുതം ഒന്നുമില്ലല്ലോ.... പക്ഷെ... ഹസി... അവൻ.. എന്തിനാ... ഹസി... നീയെന്നെയിങ്ങനെ സ്നേഹിക്കുന്നത്.... മറ്റൊരുത്തന്റെ ഭാര്യയായിരുന്നവളെ ... ഒരു കുഞ്ഞിന്റെ ഉമ്മയെ.... അതിനെല്ലാമുപരി ഒരു ഭ്രാന്തിയെ... എല്ലാമറിഞ്ഞിട്ടും നീ എന്തിനെന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്... നിന്റെയെല്ലാ ചോദ്യത്തിനുമുള്ള ഉത്തരം നിനക്ക് മുൻപിൽ വെളിവാക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടത്തേക്കാണ് നമ്മുടെയീ യാത്ര.... അപ്പോഴാണ് ഞാൻ അവനിൽ നിന്നും എന്റെ ശ്രദ്ധ വണ്ടിയുടെ പുറത്തേക്കു മാറ്റിയത്... അനൂക്കാന്റെ വീട്ടിലേക്കുള്ള വഴി.. ആ ഒരു സമയം കൊണ്ട് തന്നെ എന്റെയുള്ളിൽ ആയിരം സൂചിമുനകൾ ആഴ്ത്തിയിറങ്ങുന്നത് പോലെ എന്റെയുള്ളം പിടഞ്ഞു... അനൂക്കാന്റെ വീട്... അനൂക്കയുടെ മരണ ശേഷം ഈ വീട്ടിൽ നിന്നും ഞാനിറങ്ങില്ലെന്ന് വാശി പിടിച്ചിരുന്നത്.. ഗർഭിണിയുടെ ഇദ്ദ കാലഘട്ടം പ്രസവം വരെ ആയതുകൊണ്ട് അതുവരെയീ വീടിനു പുറത്തിറങ്ങാതെ ഉരുകിയൊഴിയാ ദിനങ്ങൾ.. ഒടുവിൽ കാലുതെന്നി വീണ് അന്ന് ഹോസ്പിറ്റലിലേക്ക് കരഞ്ഞു തളർന്നു ഇവിടുന്നിറങ്ങിയത്.... പിന്നീടൊരിക്കലും ഈ വീട്ടിലേക്കു ഞാൻ വന്നിട്ടില്ല.. ഇന്നിപ്പോ... ഓർമ്മകൾ എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നത് പോലെ തോന്നിയപ്പോൾ വേവലാതിയോടെ ഒരാശ്രയത്തിനായ് ഹസിയുടെ കൈകളിൽ മുറുക്കി പിടിക്കുമ്പോൾ.... അവനെന്നെ ഏതോ ഒരുൾപ്രേരണ കൊണ്ടെന്ന പോലെ ചേർത്തു പിടിച്ചു... ചിരപരിചിതനെ പോലെ ഉമ്മാ.... എന്ന വിളിയോടെ അവനെന്റെ കൈപിടിച്ച് ആ വീടിനുള്ളിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാനവനെ ഞെട്ടലോടെ നോക്കി.. ഉമ്മയോ... ഇവിടെയോ.... ചോദ്യങ്ങൾ ഓരോന്നായി എന്റെയുള്ളിൽ നിന്നും വിരിഞ്ഞിറങ്ങുമ്പോൾ അനൂ ... എന്ന വിളിയോടെ അനൂക്കയുടെ ഉമ്മ അവിടെയെത്തിയിരിന്നു.. ഓടിവന്നു ഉമ്മ പരിഭവത്തോടെ അവനെയോരോന്ന് പറയുമ്പോഴും അവനാ സ്നേഹം ആസ്വദിച്ചു ഉമ്മാനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു... അനു വോ.. എന്തൊക്കെയാ ഈ ഉമ്മ പറയുന്നത്... പക്ഷെ... അവിടെ എല്ലാവരും പെണ്ണുമ്മയും വാപ്പുപ്പയും ലിയാനുമൊക്കെ ഹസിയെ അനൂ ന്ന്.. വിളിച്ചു... സ്നേഹം കൊണ്ടവനെ പൊതിയുന്നത് കണ്ടപ്പോൾ ആ ഒരു നിമിഷം എനിക്കും തോന്നിപ്പോയി.. ഇത്.. എന്റെ.. മുന്നിൽ നിൽക്കുന്നത്.. എന്റെ അനൂക്ക തന്നെയാണോ.. ഞാൻ ഹസിയെ ആദ്യമായി കാണുന്നത് പോലെ ആകെയൊന്ന് നോക്കി... ഇവനീ... വീടുമായി എന്തൊക്കെയോ ബന്ധം ഉണ്ടെന്ന് ഉറപ്പാണ്... അല്ലെങ്കിൽ തികച്ചും അന്യനായ ഒരാളെ ഉമ്മയും പെണ്ണുമായുമൊന്നും ഇങ്ങനെ കെട്ടി പിടിച്ചു പരിഭവം പറയില്ല... എന്നോടുമെന്തൊക്കെയോ എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും ആകെ കൂടി തല പെരുകുന്നത് പോലെ തോന്നിയപ്പോൾ ഞാനവിടെ നിന്നും വീടിനു പുറത്തേക്കിറങ്ങി... നടന്നു... അവിടെ.. തെങ്ങിൻ തോപ്പിനിടയിലെ ഞാൻ നട്ട പല തൈകളും വളർന്നു കായ്ക്കാൻ തുടങ്ങിരിക്കുന്നു... എവിടെ നിന്നോ എത്തിയൊരു തണുത്ത തെന്നൽ എന്നേ തഴുകി തലോടി കൊണ്ടിരുന്നു... ഉള്ളിൽ കിടന്നു വേവുന്ന മനസ്സ് കുറച്ചു ശാന്തമായപ്പോൾ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ തൊട്ടു മുന്നിലായി വാപ്പുപ്പ നിൽക്കുന്നുണ്ട്... പെട്ടെന്ന് വാപ്പുപ്പയെ മുന്നിൽ കണ്ടപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയീ.. അവൻ . ആരാ... ഹസീനോ... അതോ അയാനോ.?? എന്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ചോദ്യങ്ങൾ കൊണ്ടാവണം അവൻ പറഞ്ഞു... സിനൂ... നിന്റെയുള്ളിലൊരുപാട് ചോദ്യങ്ങൾ ഉണ്ടെന്നറിയാം.. . അവൻ .. ആരാണെന്നല്ലേ നിനക്ക് അറിയേണ്ടത്... അവൻ ഹസീൻ തന്നെയാണ്.. പിന്നെ ഈ വീട്ടിലുള്ളവർക്ക് അവൻ അനുവാണ്... ഇനി അവൻ അനൂന്റെ ആരാണെന്നു അറിയണോ... അവന്റെ സഹോദരനാണ്.. അവന്റെ ഉമ്മയുടെ മകൻ തന്നെയാ അവനും... നീ കണ്ടില്ലേ.. ഒരിക്കൽ തകർന്നു പോയ ഈ കുടുംബത്തിന്റെ ഇന്നത്തെ സന്തോഷം.. അതിന് കാരണം അവനാ... ഹസീൻ വാപ്പുപ്പ പറയുന്നത് എന്തെന്ന് മനസ്സിലാവാതെ ഞാനാ മുഖത്തു നോക്കി നിൽക്കുമ്പോൾ വാപ്പുപ്പ പറഞ്ഞു തുടങ്ങി.. നാല് വർഷം മുൻപ് നടന്ന ആ സംഭവങ്ങളിലേക്ക്... **** ***** *****- ******* ****** അന്ന് നിന്നെ സ്നേഹതീരമെന്ന മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നു.. നീ.. പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്... അങ്ങനെ ഞങ്ങൾ ആകെ തകർന്നിരിക്കുന്ന സമയത്താണ് ഒരാശ്വാസം പോലെ ഞങ്ങളിലേക്ക് അവനെത്തിയത്.. ഹസീൻ.... ചെറുപ്പം മുതൽ ഉമ്മയുണ്ടായിട്ടും ഉമ്മയില്ലാത്തവനെ പോലെ ജീവിക്കേണ്ടി വന്നവൻ. പറഞ്ഞു വന്നപ്പോൾ നമ്മുടെ അനൂന്റെ അതേ പ്രായം.. അവിചാരിതമായിട്ടാണ് അവന്റെ ഉമ്മൂമ്മയും പെണ്ണുമ്മയും തമ്മിലൊരു ദിവസം കാണുന്നത്.. അപ്പോഴാണ് അതറിഞ്ഞത്... ഒരേ ഹോസ്പിറ്റലിൽ ഒരേ ദിവസം മിനിറ്റുകളുടെ വ്യത്യാസത്തിൽ പ്രസവിച്ചവരാണ് അനുവും ഹസീനും എന്ന്... പലപ്പോഴും കുഞ്ഞു ഹസി വിശന്നു കരയുമ്പോൾ ഒന്ന് പാലൂട്ടാനോ താരാട്ടാനോ അവന്റെയുമ്മ തയ്യാറായില്ല. ബുദ്ധിയില്ലാത്ത അവര് അവനെ അംഗീകരിക്കാൻ പോലും തയ്യാറായില്ല.. ആ സമയത്ത് അവന്റെ കരച്ചിൽ കണ്ടു സഹിക്കാൻ കഴിയാതെ പല പ്രാവശ്യം അനൂന്റെ ഒപ്പം ഹസിക്കും അനൂന്റെയുമ്മ പാലൂട്ടി... നമ്മുടെ നിയമനുസരിച്ച് അങ്ങനെ അനുവും ഹസിനും മുലകുടി ബന്ധത്തിലൂടെ സഹോദരന്മാരായി... അവന്റെ മാതാപിതാക്കൾ ഹസിക്കും മാതാപിതാക്കളാവും... പക്ഷെ... ഈ ബന്ധമൊന്നും ഓർക്കാതെ അവരന്ന് ആ ഹോസ്പിറ്റലിൽ വച്ചു പിരിഞ്ഞു... പിന്നെ കണ്ടു മുട്ടിയത് അനുവിന്റെ മരണ ശേഷം അവന്റെ ഭാര്യ ഇങ്ങനെ യൊരു അവസ്ഥയിലായ ശേഷമാണ്.... അന്ന് മുതൽ ഞങ്ങൾക്കവൻ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അനുവാണ്... അന്നവൻ വാക്ക് പറഞ്ഞതാണ് നീ ഇനിയീ ജീവിതത്തിലേക്ക് തിരികെ വന്നാൽ അവന്റെ പാതിയായി നിന്നെ കൂടെ കൂട്ടുമെന്ന്... ഇന്ന് ഞാനിത് നിന്നോട് പറയാനുള്ള കാരണം എന്തെന്നറിയോ എനിക്ക് തോന്നി നീ ഇത് വരെ അവനെ അംഗീകരിക്കാൻ തയ്യാറിയിട്ടില്ലെന്ന്... പാവമാണ് ആ കുട്ടി... അതിനെ ഇനിയും നീ വിഷമിപ്പിക്കരുത്... എന്റെ അപേക്ഷയാണ്.. വാപ്പുപ്പ പറഞ്ഞത് കേട്ടു ഞാൻ കരയാൻ പോലും മറന്നു നിന്നു പോയി.. പാവം.. ഹസി... ഒരുപാട് അനുഭവിച്ചു ഈ പ്രായത്തിനിടക്ക്... തിരികെ വീട്ടിനുള്ളിലേക്ക് കയറുമ്പോഴും അവന്റെയും ഉമ്മയുടെയും സംസാരം കഴിഞ്ഞിട്ടില്ല.. എന്നെ കണ്ടപ്പോൾ അവൻ പറഞ്ഞു... പോവാം.... ഉമ്മ തന്ന ജ്യൂസും കുടിച്ചു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും എനിക്ക് എന്റെ മരവിപ്പ് മാറിയിരുന്നില്ല... തിരികെയുള്ള യാത്രയിൽ അവനോടു എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാതെ ഞാനിരുന്നപ്പോൾ അവൻ തന്നെ സംസാരിച്ചു തുടങ്ങി... സിനൂ.... നീ ഇനി അധികമൊന്നും എന്നെ സഹിക്കേണ്ടി വരില്ലാ ട്ടോ... ഞാനായിട്ട് തന്നെ ഒഴിഞ്ഞു തരാം നിന്റെ ജീവിതത്തിൽ നിന്നും അധികം വൈകാതെ തന്നെ... അവൻ പറഞ്ഞത് കേട്ടു ഒരു ഞെട്ടലോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി... എന്താടീ... പെണ്ണെ... ഇങ്ങനെ നോക്കണത്... കൂടുതൽ നോക്കണ്ട.. ഇപ്പോഴെടുത്ത തീരുമാനം ഞാൻ മാറ്റിയെന്ന് വരും.... ഒരു കള്ള ചിരിയോടെ അവനത് പറഞ്ഞു തീർക്കുമ്പോഴേക്കും ഞാനാ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു പോയിരുന്നു.... പെട്ടന്ന് ആയതുകൊണ്ട് അവന്റെ നിയന്ത്രണം തെറ്റി വണ്ടിയൊന്ന് പാളി... വേഗമവൻ വണ്ടി റോഡിനോരം ചേർത്ത് നിർത്തി.. എന്താ... സിനു.... എന്ത് പറ്റി മോളെ നിനക്ക്.... വേവലാതിയോടെ എന്നെയാ നെഞ്ചിൽ ചേർത്തു പിടിച്ചു നെറുകിൽ മുകർന്നു കൊണ്ടവൻ ചോദിക്കുമ്പോൾ ഇത്രയും നാൾ ഞാൻ ഒതുക്കി വെച്ച സങ്കടമൊക്കെ ആ നെഞ്ചിൽ പെയ്തു തീർത്തു... ഇക്കാ...... മാപ്പ്.. തേങ്ങലോടെ ഞാനവനെ വിളിച്ചപ്പോൾ അവൻ അത്ഭുതത്തോടെ എന്നെ നോക്കി... നീ... എന്താ വിളിച്ചത് ഇക്കയെന്നോ... അപ്പൊ ... നീയെന്നെ അംഗീകരിച്ചു തുടങ്ങിയെന്നാണോ അതിനർത്ഥം... പുഞ്ചിരിയോടെ ഞാൻ തലയാട്ടിയപ്പോൾ അവൻ എന്നെ വിട്ടു മുഖം പൊത്തി പൊട്ടിപ്പൊട്ടി കരഞ്ഞു.... കുറച്ചു നേരത്തിനു ശേഷം മനസ്സൊന്നു ശാന്തമായപ്പോൾ അവനെന്റെ കാതോരം പറഞ്ഞു... അപ്പൊ ഇനിയെങ്ങനെയാ.... നമ്മുടെ കുഞ്ഞി കൊലുസ്സിനൊരു അവകാശിയെ വേണ്ടേ.. നാണത്തോടെ ഞാൻ മിഴികൾ താഴ്ത്തിയപ്പോൾ പുഞ്ചിരിയോടെ അവൻ വണ്ടിയെടുത്തു... ഞങ്ങൾ യാത്ര തുടർന്നു .. മുള്ളു നിറഞ്ഞ വഴികൾ പിന്നിട്ടു സ്വപ്‌നങ്ങൾ തേടിയൊരു യാത്ര. ( അവസാനിച്ചു ) * കൊലുസ്സ് ഒരു ഭംഗിയാണ്.. മനസ്സിൽ സന്തോഷം പകരുന്നൊരു താളമാണ്.. പക്ഷെ... ഇരുമ്പു കൊലുസ്സിനാൽ തളക്കപ്പെട്ട എത്രയോ ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്... വേദനകൾ നിറഞ്ഞ ചില അനുഭവങ്ങൾ കൊണ്ട് മാത്രം ചങ്ങല കണ്ണികളിൽ ഒതുങ്ങി പോയ ജീവിതങ്ങൾ.... അവരെ സ്നേഹിക്കാൻ ശ്രമിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കുക * (കൂടെ നിന്നവരോടൊന്നും ഒരു നന്ദിവാക്കിൽ ഒതുക്കിയാൽ തീരില്ലെന്ന് അറിയാം... എങ്കിലും പറയുന്നു.... എല്ലാവർക്കും ഒത്തിരി നന്ദി... നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും.. ) സ്നേഹത്തോടെ - Nasrin Ali -
5.8k views
2 days ago
#

📙 നോവൽ

*എന്റെ സ്വന്തം മാഷ്* *ഭാഗം 8* *✿❁════❁✿✿❁════❁✿* *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* *https://sharechat.com/profile/vayanashala/* *════════════* പടച്ചോനെ ചൂടൻ എന്നെ തന്നെ ആണല്ലോ നോക്കുന്നത് ================================== നമ്മൾ സലാം വീട്ടി മാഷ്നെ നോക്കി പുഞ്ചിരിച്ചു ..... ആദി നമസ്ക്കരിച്ച് കഴിഞ്ഞേ... ഉം .... എന്ത മാഷേ..... ഒന്നുമില്ല ...ടീ മാഷ് എപ്പോഴ വന്നത് ചായ കുടിച്ചേ... ഞാൻ ഇപ്പം വന്നിട്ടെ ഉള്ളു... നിന്റെ തല വോദന എങ്ങനെ ഉണ്ട്... കുറവ് ഉണ്ട് . എന്നാലും തലക്ക് എന്തേ ഒരു കനം പോലെ.. ആദി ഉപ്പ വിളിച്ചിരുന്നേ .... ഇല്ല.... മാഷിനെ വിളിച്ചിരുന്നേ... ഉം.... ടീ . നാളെ ഉപ്പ വരുന്നുണ്ട്. .. സത്യം ആണോ പറഞ്ഞത് .. അതെ.... എന്റെ ആദിയോട് ഞാൻ കള്ളം പറയോ... അല്ല മാഷേ എന്നങ്കിലും ഈ ആദിയോട് സത്യം പറഞ്ഞിട്ടുണ്ടേ നമ്മൾ അറിഞ്ഞ മുതൽ തെട്ട് എന്റെ മാഷ് സത്യം പറഞ്ഞിട്ടുണ്ടേ .... ആദി ..നീ .എന്ത ഇപ്പം ഇങ്ങിനെ പറയുന്നത്.. ഒന്നുമില്ല മാഷേ ... വെറുതെ പറഞ്ഞത അത് ഓർത്ത് ടെൻഷൻ അടിക്കേണ്ട .. ആദി എന്തേ ഉണ്ട് അല്ലാതെ ഇങ്ങനെ ചോദിക്കില്ല. ... ആദി നിന്റെ മനസിൽ എന്തോ ഉള്ളത് തുറന്ന് പറയി.... ഞാൻ പറയണേ .. ഉം... പറയി ഞാൻ കോൾക്കട്ടെ എന്റെ മനസിൽ എന്റെ മാഷിനോട് ഒരുപാട് ഒരുപാട് .... ഇഷ്ട'.... അത് എത്രയാണ് പറയാൻ അറിയില്ല എനിക്ക് മാഷിനോട് ഉള്ള ഇഷ്ട്ടം എന്റെ രക്തത്തിൽ കൂടി ചേർന്ന് നിൽക്ക മാഷിനോട് ഉള്ള ഇഷ്ട്ടം.... ആദി ... ഉം... കരയാണേ നീ ഏയ്യി ഇല്ല നമ്മൾ കണ്ണ്ഒക്കെ തുടച്ച് ചൂടനെ തന്നെ നോക്കി നിന്നു ഒരു പാട് നോരo ... നമ്മളെ ചൂടനെ കാണാൻ നല്ല ഭംഗിയ.. അപ്പോഴാണ് വിളിക്കുന്നു ... ഉമ്മച്ചി വിളിച്ചപ്പോൾ ചൂടന്റെ കൂടെ നമ്മളും ഇറങ്ങിപ്പോയി ഉമ്മ ചായ എടുത്ത് വച്ചിരുന്നു ഞങ്ങൾ രണ്ട് പോരും ചായക്കുടിച്ചു.... ചൂടൻ യാത്ര. പറഞ്ഞ് പോവണോ... പതിവ് പോലെ നമ്മൾ ക്ലാസിലേക്ക് പോവാൻ ഇറങ്ങി ... ഉമ്മ പിറക്കിൽ നിന്നു വിളിച്ചു പറഞ്ഞു സൂക്ഷിച്ച് പോവ്വണേ ട്ടോ മോളെ.... ശരി .ഉമ്മ . നമ്മൾ ക്ലാസിൽ എത്തി എല്ലാവരും ഉണ്ട് ക്ലാസിൽ നല്ല ഒച്ചപാട് ബഹളവും .... ഷാനി .വാ .ടീ ..നമ്മുക്ക് ഒന്നു പുറത്ത് വരെ പോയിവരാം ... അതും പറഞ്ഞ് നമ്മൾ രണ്ട് പോരും ഗ്രൗണ്ടിലേക്ക് ഇറങ്ങി വാ ടീ നമ്മുക്ക് രണ്ടു പേർക്കും മാവ്മരത്തിന്റെ ചുവട്ടിൽ ഇരിക്കാം .... ടീ ആദി നമ്മുടെ റാഫി മാഷിനെ റുബിക്ക് ഇഷ്ട്ടമാണ് .... പടച്ചോനെ എന്താ ഷാനി നീ പറയുന്നത്.. സത്യമാണോ .... ആദി ഷാനിഅവൾ സ്നേഹിക്കട്ടെ ... നീ നിജു സാറിനെ സ്നേഹിക്കുന്ന പോലെ.. അവൾ സ്നേഹിച്ചോട്ടെ നമ്മുക്ക് എന്താ.... പടച്ചോനെ നിജു സാർ വരുന്നുണ്ടല്ലോ... ഷാനി എന്തായിരിക്കും കാര്യം ഞമ്മൾക്ക് അറിയൂല മുത്തേ .... നിജു സാർ വിളിച്ചു ആദി ... നിന്നോട് എന്തിനാ റാഫി മാഷ് ചൂടായത്... അത് ഒന്നുമില്ല... നീ അറിയ്യോ റാഫി മാഷിനെ.... ഉം.... നിജു സാർ പോയി.... നമ്മുക്ക് കുറച്ച് ചങ്ക് ഫ്രൻണ്ട്സ് ഉണ്ട് അമീർ അഷിക്ക്, ഹബി.മിൻഷ, റാഹി, ഷാനി ഇവരാണ് നമ്മുടെ ചങ്ക് ഫ്രൻസ് ... സംസാരിച്ച് നിൽക്കുന്നതിനിടയിൽ ക്ലാസിൽ കയറാൻ ബെൽ അടിച്ചു എല്ലാരും ക്ലാസിൽ കയറി പതിവ് പോലെ ക്ലാസ് തുടങ്ങി... ഇന്റർബെൽ സമയത്ത് നമ്മൾ ഒറ്റക്ക് ക്ലാസിന്റെ പുറത്ത് നിൽക്കായിരുന്നു ആദി എന്നൊരുവിളി നമ്മൾ തിരിഞ്ഞ് നോക്കിയപ്പോൾ ശാഫി ആയിരുന്ന് വിളിച്ചത്.... ഹായ് ഷാഫി .. ഹായ് ആദി ... നീ എന്താ ഒറ്റക്ക് നിൽക്കുന്നത്... ചുമ്മ ... അവർ എല്ലാരും എവിടെ പോയി... അവർ എല്ലാരും ക്ലാസിൽ ഉണ്ട് ... എന്താ ശാഫി ... ആദി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്താ കാര്യം ശാഫി .. അപ്പോഴേക്കും അമീർ അവിടെ വന്നത് ... ആദി എന്താടീ വല്ല ചുറ്റിക്കളിയും ഉണ്ടോ നിനക്ക് ... പടച്ചോനെ എന്ത അമീറെ നീ ഈ പറയുന്നത് അത വരുന്നു അടുത്ത കുരിഷ് ഹബിയും അഷിക്കും പിന്നെ പറയണോ വഴക്കായി അടിയായി കച്ചറയായിഅവസാനം കുറ്റം എന്റെ തലയിലും ആയി .... ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മാമ്മനും മാമ്മിയും എല്ലാവരും ഉണ്ട് വീട്ടിൽ എന്താ ഇവിടെ നടക്കുന്നത്. ... ആലോചിച്ച് നമ്മൾ വീട്ടിലേക്ക് കയറി എല്ലാവർക്കും പുഞ്ചിരി കെടുത്ത് Fresh ആയി നിസ്ക്കരിച്ച് ഇറങ്ങി വരുമ്പോൾ.. പരിജയമില്ലാത്ത മുഖങ്ങൾ ... നമ്മൾ ഉമ്മാന്റെ അടുത്ത് പോയി ഇരുന്ന്.. ഞാൻ ഉമ്മാനോട് ചോദിച്ചു ആരാ ഉമ്മ അത് .. അവർ നിന്നെ കാണാൻ വന്നത... എന്തിന ഉമ്മ എന്നെ കാണാൻ വരുന്നത്... അപ്പഴക്കും മാമ്മൻ വന്നു ആദി ആരാ വന്നത് നോക്ക്... പടച്ചോനെ ഉപ്പച്ചി നമ്മൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉപ്പച്ചിക്ക് ഉമ്മ കെടുതു.. ആദിക ഹാസിം എന്നെരു വിളി നമ്മൾ തിരുഞ്ഞു നോക്കി പടച്ചോനെ ഇക്കാക പിന്നെ പറയണോ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ... ആദി എവിടെ നിന്റെ ചൂടൻ.... ഇക്കക എന്റെ മാഷിനെ ചൂടൻ എന്ന് പറഞ്ഞാൽ ഞാൻ കെല്ലും ... ഇക്കാക ആണ് എന്ന് ഞാൻ നോക്കില്ലാ.. പടച്ചോനെ എന്താടീ ഇത്ഞാൻ തമാശക്ക് ചോദിച്ചത് അതിന് ഇത്രക്ക് ചൂടാവൻ.... അതാ വന്നല്ലോ നിന്റെ മാഷ് .... നമ്മൾ ഓടിച്ചെന്ന് മാഷിന്റെ അടുത്ത് പോയി നിന്നു മാഷിനെ ഒന്ന് നോക്കി .... എന്താ ടീ നീ നോക്കുന്നത് കാണാതപോലെ.. എന്താ നോക്കാൻ പാടില്ലെ നമ്മുക്ക് പടച്ചോനെ ... അതും പറഞ്ഞ് അവൾ റൂമിലോക്ക് ഓടീ .. ആദി... (തുടരും) പൊന്നു...
5.8k views
2 days ago
#

📙 നോവൽ

*എന്റെ സ്വന്തം മാഷ്* *ഭാഗം 7* *✿❁════❁✿✿❁════❁✿* *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* *https://sharechat.com/profile/vayanashala/* *════════════* നമ്മൾ പടച്ചോനെ എന്ന് പറഞ്ഞ് ഓടുന്ന ഇടയിൽ റാഫി മാഷിനെ തട്ടി വീഴാൻ പോയി മാഷ് ആദി എന്ന് വിളിച്ചു അതെ നമ്മുക്ക് ഓർമ്മയുള്ളു ... ============‌===================== നമ്മൾ മെല്ല കണ്ണ് തുറന്ന് നോക്കിയപ്പോൾ മാഷിന്റെ നെഞ്ചില കിടക്കുന്നത്.. നമ്മൾ കണ്ടതും ഒരു ഞെട്ടലോടെ പെട്ടന്ന് ഒഴിഞ്ഞ് മാറി നിന്നു ... മാഷിനോട് sry പറഞ്ഞ് തിരിഞ്ഞ് നടക്കാൻ നിൽക്കുമ്പോൾ.ഒരുവിളി.. ആദി ... നമ്മൾ തിരിഞ്ഞു നോക്കി ടീ നീ എന്ത് ഓട്ടമാണ് ഓടിയത്. ഞാൻ പിടിച്ചില്ലങ്കിൽ നീ താഴെ വീഴുമായിരുന്നു മാഷേ അത് ... എന്ത് അത് ... ഞാൻ മാഷ് വരുന്നത് കണ്ടിട്ടില്ലയിരുന്നു... മാഷേ sry ... ടീ sry ഒന്നു വോണ്ടട്ടോ ... ചൂടന്റെ മനസിൽ സന്തോഷം ആയിരുന്നു എന്റെ പെണ്ണിനെ മാറത്ത് ചോർത്ത് പിടിക്കാൻ കെതിച്ചിരുന്നു അത് എനിക്ക് ഇന്ന് കഴിഞ്ഞല്ലേ ആ സന്തോഷത്തിൽ ആയിരുന്നു ചൂടൻ മാഷ് ... എന്ത ചിന്തിക്കുന്നത് പടച്ചോനെ... ഇതെല്ലാം കണ്ട് ഷാനി നോക്കി നിൽക്കുന്നുണ്ടായിരുന്നു..... നമ്മൾ നേരെ പോയത് ഷാനിയുടെ അടുത്തേക്ക് ആയിരുന്നു... അവൾ എന്നെ കണ്ടപ്പോൾ ഒരു ചിരി ... എന്താ ടീ ഇള്ളിക്കുന്നത്... എന്ത കോപേ എനിക്ക് ചിരിക്കാനും പാടില്ലെ.. നീ പോടീ .. നീ പോടീ കുരങ്ങി .. ആദി സൂപ്പർ സീൻ ആണ് മോളെ ... ഞാൻ സിനിമയിൽ പോലും കണ്ടിറ്റില്ല ഇതുപോലെ ഒരു സീൻ ... നീ പോടി .. ആദിയും നീ മാഷും ജോടിയ മോളെ ... ആണേ നന്നായി .. അവൾ എന്തെക്കയേ പറഞ്ഞിരിക്കുന്നു '. എനിക്ക് തല ചുറ്റുന്നതു പോലെ തോന്നി. ഞാൻ വോഗം പോയി. ക്ലാസിൽ പോയി ഇരുന്നു തല വല്ലാതെ വേദനിക്കുന്നു. ക്ലാസിൽ കയറാൻ ഉള്ള ബെൽ അടിച്ചു എല്ലാവരും ക്ലാസിൽ കയറി നമ്മൾ തല ഡസ്കിൽ വെച്ച് കിടന്നു.. നിജു സർ വന്നു ക്ലാസിൽ ആദി എന്തു പറ്റി എന്തിന കിടക്കുന്നത് .. ഷാനി പറഞ്ഞു അവൾക്ക് തലവോദന ആണ്ന്ന് ... ഷാനി തട്ടി വിളിച്ചു ആദി എന്നിക്ക് മാഷ് ക്ലാസിൽ വന്നു ' അവൾ പറയുന്നതെല്ലാം ഞാൻ കോൾക്കുന്നുണ്ടായിരുന്നു തല പൊക്കൻ പോലും കയാത്ത വോദന ഞാൻ തല മെല്ലെ പെക്കി ക്ലാസിൽ ശ്രദ്ധിച്ചു ക്ലാസ് കഴിഞ്ഞ് നിജു സർ പോയി അടുത്ത ക്ലാസ് ആനി ടീച്ചറുടെ ക്ലാസ് ആയിരുന്നു ആ പിരിഡു കഴിഞ്ഞു ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഉള്ള ബെൽ അടിച്ചു എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി .. ഷാനി എന്നെ കൂറെ വിളിച്ചു എനിക്ക് വോണ്ട നീ പോയി. കഴിക്ക് എനിക്ക് തല വെല്ലാതെ വേദനിക്കുന്നു ഷാനി . എന്നെരു വിളി അവൾ തിരിഞ്ഞ് നോക്കിയപ്പോൾ റാഫി മാഷ് ഷാനി ആദി എവിടെ അവൾ ഭക്ഷണം കഴിച്ചേ ഇല്ല .. അവൾക്ക് തലവോദനയാണ് അവൾ ക്ലാസിൽ കിടക്കുകയ .. പടച്ചോനെ ആദിക്ക് എന്ത് പറ്റി .. ചൂടൻ വന്ന് വിളിച്ച് നമ്മൾ ചൂടനെ ഒന്ന് നോക്കി എന്ത ആദി നീ ചോറ് തിന്നില്ലെ എനിക്ക് ചോറ് വേണ്ട തല വേദനിക്കുന്നു.. റാഫി മാഷ് പോയി .. ഇതെല്ല കണ്ട്ക്ലാസിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു ശാഫി. അവൻ അരികിൽ വന്ന് വിളിച്ചു ആദി എണിക്ക് ഞാൻ ചായ വാങ്ങി കൊണ്ടു വരാം അത് കൂടിച്ചാൽ എല്ലാം മാറും .. വേണ്ട ശാഫി ഒന്ന് കിടന്നാൽ മാറും എന്ന് പറഞ്ഞ് ഞാൻ വീണ്ടും കിടന്നു.. ആദി ഡോക്ട്ടറെ കാണിക്കാൻ പോവ്വണേ വേണ്ട ശാഫി . അപ്പോഴത ആദി എന്ന് വിളിച്ച് റഫി മാഷായിരുന്നു. ആ കൈയ്യിൽ ആവി പാറുന്ന ചൂട് ചായയുമായി മുന്നിൽ .. ആദി എണിക്ക് ഈ ചായ കുടിക്ക് തലവേദന മാറു മാഷേ ചായ വോണ്ട ... ആദി പറഞ്ഞത് കോൾക്ക് ഈ ചായ കുടിച്ചാൽ തലവേദന മാറും .ആദി മാഷേ ,ഒന്ന് കിടന്നാൽ മാറും തല വോദന എന്നാൽ വാ Staffe roomil കിടക്ക . മാഷെ ഇവിടെ കിടന്നാൽ മതി . അത് പറ്റില്ല എണിക്ക് ആദി .. അപ്പേഴെക്കും പ്രിൻസിപ്പാൾ വന്നു പിന്നെ എല്ലാ ടീച്ചർസും വന്നു എന്നെ Staffe roomil കെണ്ടു പോയി കിടത്തി .. ചൂടൻ കെണ്ടു വന്ന ചായ കുടിച്ച് കിടന്നു. റാഫി മാഷ്ക്ക് ഭയങ്കര ദേഷ്യം ആണ് ദേഷ്യ ആണങ്കിലും ആൾ പാവാണ് മനസ് നിറയെ സ്നേഹമാണ് അതാണ് നമ്മുടെ റാഫി മാഷ്.. തലവേദന കുറച്ച് കുറഞ്ഞപ്പോൾ ക്ലാസിൽ വന്നിരുന്നു .. അടുത്ത പിരീഡ് ചൂടന്റെതായിരുന്നു ചൂടൻ വന്ന് ക്ലാസ് എടുത്ത് പോവ്വാൻ നോരം ഒരു വിളി റാഫി മാഷെ നമ്മൾ ഒക്കെ ഇവിടെ ഉണ്ട് നമ്മളെ മാനിചെക്കണേ അത് കോട്ട ചൂടൻ ദേഷ്യത്തിൽ ക്ലാസിൽ നിന്നും ഇറങ്ങി പോയി അത് കേട്ട് നമ്മൾ ഒന്ന് തിരിഞ്ഞു നോക്കി. പടച്ചോനെ അത് റൂബി ആയിരുന്നു ടീ ആദി നീ മാഷിനെ അറിയേ ഇല്ല ടീ ...നീ ...എഴുത പുറം വായിക്കണ്ട അവർ തമ്മിൽ ഒന്നുല്ല ഷാനി പറഞ്ഞു... നമ്മുക്ക് അങ്ങനെ അല്ല തോന്നിയത് .. ടീ നിങ്ങൾ ഒന്ന് നിർത്തേ ഈ ' സംസാരം .. ടീ ഷാനി മതി ഉം..... സ്ക്കൂൾ കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച് ഇറങ്ങുമ്പോൾ ആണ് മാമ്മൻ വന്നത് മാമ്മന്റെ മോൾക്ക് എന്ത പറ്റിയത് റാഫി പറഞ്ഞു തലവേദനയാണെന്ന് ഉം.... അവൾക്ക് ഇന്നലെ തുടങ്ങിയത തലവേദന ഡോക്ട്ടറെ കാണിച്ചാലേ ഉമ്മച്ചി മാമ്മ നോട് പറഞ്ഞു .. ഉം.... പറഞ്ഞ് തീരുന്നതിനു മുമ്പ് ചൂടൻ വന്നു . ഉമ്മ ആദി എവിടെ അവൾ റൂമിൽ ഉണ്ട്.. ചൂടൻ വന്നപ്പോൾ നമ്മൾ നമസ്ക്കരി സലാം വീട്ടി നോക്കിയത് ചൂടന്റെ മുഖത്തേക്ക്... പടച്ചോനെ ചൂടൻ എന്നെ തന്നെ നോക്കി നിൽക്കാണല്ലോ. ത്രുടരും) പൊന്നു
5.4k views
2 days ago
#

📙 നോവൽ

*കിസ്സ....... 💞* *P@Rt 17* *FIDHA(FIBI)✍🏻* *✿❁════❁✿✿❁════❁✿* *📚 @വായനശാല 📚* https://sharechat.com/profile/vayanashala/ അത് കേട്ടപ്പോ മ്മക്ക് തുളി ചാടാൻആണ് തോന്നിയെ.... മ്മളെ കോളേജിൽ ടൂർ ആണ്...ജൂനിയസിനും സീനിയർസിനും... സൂപ്പർ സീനിയർസിനു ഒറ്റയ്ക്ക് വേറെ ദിവസം...... അത് കേട്ടപ്പോ മ്മളെ ഖൽബിൽ ഡബിൾ ലഡു പൊട്ടി.... ഹി ഹി അടുത്ത ആഴ്ച ടൂർ മ്മക്ക് വയ്യ....ഹൌ.... Girlsum ഒപ്പം ഉള്ളോണ്ട് വലിയ സ്ഥലത്തു ഒന്നും പോകില്ല.... ന്തായാലും ഇന്ക് പോകണം......ആ ന്നാക്കാലി കൂറ ണ്ടാവും...അപ്പൊ നമ്മളും അങ്ങ് പോകുക തന്നെ.... _________________________________ ഹൈവ... ഒരു പൊളി ടൂർ... ന്തായാലും പോകണം ന്റെ വെള്ള കൊക്കിനെയും കൊണ്ട്......12 ന്തി പോകും ന്നാ പറഞ്ഞെ....ഹാ നോക്കാം..... ലാസ്റ്റ് പീരിയഡ് ഇംഗ്ലീഷ് ആയിരുന്നു...അപ്പൊ എങ്ങനെ എങ്കിലും പുറത്ത് ഇറങ്ങണം... കാരണം ആശു വിനു ഫ്രീ ആണല്ലോ...ഇപ്പൊ ഇംഗ്ലീഷ് പീരിയഡ് ഒക്കെ പുറത്തു ചാടി ഇംഗ്ലീഷ് ഒരു കുന്തവും അറിയില്ല... ഹയി.. അതിന്പ്പോ മ്മക്ക് എന്നാ ഇംഗ്ലീഷ് അറിയാ ല്ലേ.. ചീ അങ്ങനെ ഉണ്ട കണ്ണടയും വെച്ച് ആ കാലമാടി ക്ലാസ്സ്‌ക്ക് കയറി വന്നു...ടീച്ചർ വന്നപ്പോ തന്നെ മ്മള് കുത്തിഇരുന്നു ഉറങ്ങൽ നാടകം തുടങ്ങി...ടീച്ചർ എടുത്തു പുറത്ത് ഇട്ടു...മ്മളോഡാ കളി.. അല്ല പിന്നെ... അങ്ങനെ കിട്ടിയ അവസരത്തിൽ മ്മള് ക്യാൻഡിംഗ് ന്റെ പിന്നിൽ ക്ക് ഓടി.. ആശു അവിടെ ഉണ്ടാവും ന്ന് മ്മക്ക് അറിയാ...അവിടെ എത്തിയപ്പോ ഓള് മ്മളെ വെയിറ്റ് ചെയ്യുക ആണ്.. ""ആശു മ്മള് എത്തി "" ""നന്നായി "" ""ഈ ഇജ്ജ് കലിപ്പിൽ ആണോ"" ""ആ ആണ് "" ""ഈ ന്തുട്ടാ കാര്യം"" ""ഒലക്ക "" ""ഹയി ഇജ്ജ് കാര്യം പറി"" ""ന്താ കൊന്ത അനക് നേരത്തെ വന്നു ന്ന് വെച്ച് എന്തേലും കുഴപ്പം ണ്ടോ "" ""ഹോ ഹോ സോറി വെള്ള കോകെ "" ""ഹാ ആയിക്കോട്ടെ "" ഓളെ ആ കുറുമ്പും വാശിയും ഒക്കെ കാണാൻ നല്ല രസാ.. ഓൾക് ന്നെ നേരെ കാണണം എങ്കിൽ കോണി വെച്ച് കയറെണ്ടി വരും.. പെണ്ണ് വലിപ്പം ഇല്ല... അതാണ്‌ കൊയപ്പം...😜 ഓള് ആ വെള്ളാരം കണ്ണ് കൊണ്ട് മ്മളെ ഇങ്ങനെ നോക്കിയപ്പോ മ്മള് ഓളെ മുഖം ന്റെ കയ്യിലെക്ക് വാരി എടുത്തു.....ന്നട്ട് ________________________________ മ്മളെ ന്നാക്കാലി കൂറ യെ കാണാൻ ലുക്ക്‌ ഒക്കെ ണ്ട് ട്ടോ...മ്മള് ഓന്റെ ആ കാപ്പി കണ്ണിലേക്കു നോക്കിനിന്നപ്പോ ചെക്കൻ മ്മളെ മോന്ത ഓന്റെ കയ്യിൽ ക്ക് വച്ചു.. ഹ്മ്മ് ഈ എടുക്കൽ അത്ര നല്ലതല്ല ല്ലോ.. ആശു ബീ കെയർ ഫുൾ... ഓൻ മ്മളെ മുഖം എടുത്തു ഓന്റെ മുകതെക് വലിച്ചു.. പടച്ചോനെ പണി പാളും.. ഓൻ മുഖം വലിച്ചു ഓന്റെ ചുണ്ട് കൊണ്ട് വരുന്നത് കണ്ടപ്പോ തന്നെ മ്മക്ക് കാര്യത്തിന്റെ പിടിത്തം കിട്ടി.. അതോണ്ട് മ്മള് ഓനെ തള്ളി ഓടാൻ നിന്നു അപ്പൊ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും മ്മള് ഒന്ന് സഡൻ സ്റ്റോപ്പ്‌ ഇട്ടു... സൽമാൻ..... അതെ അവൻ തന്നെ... ഓനെ കണ്ടതും മ്മളെ മുട്ടിൻ കാൽ നിന്നു വിറക്കാൻ തുടങ്ങി. . ഓൻ ന്റെ അടുത്തേക് വന്നു... ന്നട്ട് ഷാഹിയെ നോക്കി പല്ലിറുമ്പി... ""ന്താടാ &@%#$$ നിനക്ക് ഇവിടെ പണി ""?? അതും പറഞ്ഞു ഷാഹി യുടെ ഷിർട്ടിന്റെ കോളർ കയറി പിടിച്ചു... ""അതേയ് ഷാഹിനെ.. ഇവളെ നീ തൊട്ടാൽ ""... ""തൊട്ടാൽ കൊല്ലും ഞാൻ "" ""പോടാ ചെറ്റേ ""..നീ ആരാടാ എന്നെ പഠിപ്പിക്കാൻ "" മ്മള് ഇതൊക്കെ കണ്ടു ഷോക്ക് ആയി നിൽക്കുവാണ്. സൽമാൻ തുടർന്നു ""ഷാഹിനെ ഇവളോട് നീ ഇനി മിണ്ടിയാൽ..ഇവളെ ഞാൻ അങ്ങ് കൊല്ലും "" "നീർത്തട മൈരെ "" ഇവളെ നീ തൊട്ടാൽ തൊട്ട കയ്യ് ഞാൻ മുറിക്കും "" ഇത് ന്റെ പെണ്ണാ ഈ ഷാഹിന്റെ പെണ്ണ്... അതും പറഞ്ഞു ഷാഹി മ്മളെ ഓന്റെ നെഞ്ചിലോട്ടു ചേർത്തു... അതും കൂടെ കണ്ടപ്പോ സൽമാൻ ഒന്ന് കട്ട കലിപ്പ് ഓൺ ആക്കി ""ഇവളെ ഞാൻ എടുത്തോളാം "" ന്നും പറഞ്ഞു പോയി... അപ്പൊയാ മ്മള് ഒന്ന് ശ്വാസം വിട്ടത്.. ""അല്ല ആശു.. ഈ കോളേജിൽ കുറെ ലോവേർസ് ണ്ട്.. പക്ഷെ അവിടെ ഒന്നും ഉണ്ടാക്കാത്ത പ്രശ്നം എന്താ അവൻ ഇവിടെ ഉണ്ടാക്കുന്നെ ""?? ""അത് പിന്നെ ഷാഹി.. നാനും അവനും തമ്മിൽ ഒരു പ്രശ്നം ണ്ട് "" ""ഹാഹാ ബെസ്റ്റ്.. അല്ല ന്താ പ്രശ്നം?? ""അത്.. അത് പിന്നെ കുറെ ണ്ട്...അത് പ്പോ പറഞ്ഞാൽ ശെരി ആവൂല.. പിന്നെ പറയാം.. " ""ആഹ് ശെരി...ഇപ്പൊ ഇയ്യ് ക്ലാസ്സിൽ ക്ക് പോയിക്കോ.... "" ""ഹ്മ്മ് "" മനസ്സിൽ ഒരുബാഡ് ഓർമകളും ആയി മ്മള് ക്ലാസ്സിലേക്ക് പോയി..... __________________________________ ലാസ്റ്റ് പീരിയഡ് ഫുൾ പുറത്ത് ആയോണ്ട്.. ബെൽ അടിച്ചപ്പോ മ്മള് ക്ലാസ്സിലേക്ക് കയറി.. അപ്പൊ ആ മൂദേവി മ്മളെ നോക്കി കണ്ണുരുട്ടി.. 😤 മ്മള് അതൊന്നും മൈൻഡ് ആക്കാതെ ക്ലാസ്സിൽ കയറി.. കോളേജ് വിട്ടപ്പോ ബുള്ളറ്റ് എടുത്തു..വീട്ടിലെക്ക് പോയി.. സിറ്റ് ഔട്ടിൽ ഉമ്മി മാത്രം ഒള്ളൂ.. മ്മള് ഉമ്മാനോട് സലാം പറഞ്ഞു കയറി ""ഉമ്മാ വാക്കി ഉള്ളവർ ഒക്കെ എന്തെ?? "" "ആഹ് ഷാനി ക്ലാസ്സിൽ പോയി വന്നിട്ടില്ല.. പിന്നെ അന്റെ ഉപ്പയും ഇക്കാക്കയും ഉപ്പാന്റെ ഒരു ഫ്രണ്ട് നെ കാണാൻ പോയതാ "" ""ഹോഹോ ഉപ്പാക് നാട് മൊത്തം ഫ്രണ്ട്‌സ് ആണല്ലോ "" ""ഹാ അതോണ്ടല്ലേ അനക് മൂത്തച്ചിയെ കിട്ടിയേ "" "ഹ്മ്മ് ഇന്ക് പെണ്ണിനേയും "" ""എന്ത്?? "" ""ഒന്നുല്ല്യെട്ടാ "" മ്മള് ഉമ്മാന്റെ മുഖത്തു ഒരു ഉമ്മയും കൊടുത്തു മുകളിലേക്കു പോയി... _______________________________ ""എടാ അനസേ ഒന്ന് പെട്ടന്ന് വാ "" ""താ വരുന്നു ഷാനി "" ഹായ് ചങ്ങായി മാരെ.. മ്മളെ അറീലെ ഞാൻ ഷാനിൽ...ഇക്കാക്ക മാരെ പ്രണയത്തിന്റെ മുമ്പിൽ Pubg കളിച്ചു നടക്കുന്ന പാവം ചെക്കൻ 😎✌🏻 ഇപ്പൊ മ്മള് ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴി ആണ്..അപ്പൊ ആണ് മ്മളെ ചങ്ക് അനസ് നെ ഓന്റെ ഓളോട് ഉള്ള കിന്നാരം.. അത് ഇപ്പോഴും കഴിഞ്ഞിട്ടില്ല... .നമ്മൾ ഓനെ വലിച്ചു ബൈക്ക് മ്മക്ക് കയറ്റി.. അല്ലേൽ ഓൻ ഇന്നൊന്നും വരൂല.. അങ്ങനെ ഓനെയും കൊണ്ട് ബൈക്ക് പറപ്പിച്ചു.. ബൈക്ക് ന്റെ കാര്യത്തിൽ മ്മളെ മുത്ത് ktm ആണ്.. ഷാഹി ക്ക് ബുള്ളറ്റും.. അങ്ങനെ റോഡിൽ കൂടെ പോകുമ്പോ ആണ് പുരാ ട്രാഫിക് . അങ്ങനെ ആ കുന്തവും കൂടി കഴിയാൻ കാത്തു നിന്നപ്പോ ആണ് കൂട്ടുകാരിയുടെ കയ്യും പിടിച്ചു നടന്നു വരുന്ന ഓളെ മ്മള് കണ്ടത്.... _______________________________ തുടരും..... കമന്റ്‌ പ്ലീസ്
5.2k views
2 days ago
#

📙 നോവൽ

*ഇശൽ...* 💖 *ഭാഗം 47* *✿❁════❁✿✿❁════❁✿* *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* *https://sharechat.com/profile/vayanashala/* *════════════* പക്ഷേ ഇക്കാന്റെ മറുപടി കേട്ടപ്പോ ഞമ്മള് അന്തംവിട്ടു മൂപ്പരെ നോക്കിപ്പോയി...... "ആഹ് ഇശൂ.....നിനക്ക് അത് ഇത്ര പെട്ടെന്ന് മനസ്സിലായോ.....സത്യം പറഞ്ഞാൽ എനിക്ക് അവളെ നല്ലോണം ഇഷ്ടായി.... എന്താ പറയാ ഞാൻ ഇപ്പൊ നിന്നോട്.....നിന്നെ കെട്ടിയില്ല എങ്കിൽ തീർച്ചയായും ഞാൻ അവളെ കെട്ടിയേനെ......" മൂപ്പരെ ഡയലോഗ് കേട്ടപ്പോ എനിക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറി...... "യൂ ബ്ലഡി ചീറ്റ്......" എന്നും പറഞ്ഞു ഞാൻ ചാടി എണീറ്റ് മൂപ്പരെ കഴുത്തിൽ കേറി പിടിച്ചപ്പോ ചെക്കൻ എന്റെ കൈ എടുത്ത് മാറ്റി എന്നെയും കൊണ്ട് ബെഡിലേക്ക് വീണു..... ഞമ്മള് പഹയനെ തള്ളിമാറ്റാൻ മാക്സിമം നോക്കി എങ്കിലും ചെക്കൻ എന്റെ കൈ ബലമായി പിടിച്ചു വെച്ചു...... "ഷാഹിക്കാ....എണീറ്റ് പോ...." "അടങ്ങി കിടക്കേടി പുല്ലേ....നിനക്ക് അറിയണ്ടേ എന്റെ മോഹം.....നിനക്ക് ഞാൻ വിശദീകരിച്ചു പറഞ്ഞു തരാം...." പടച്ചോനെ,,,,, ഇങ്ങേര് എന്നെ കൊല്ലാൻ പോവെന്നോ...... ഞാൻ ജസ്റ്റ് ഒന്ന് മൂപ്പരെ മുഖത്തേക്ക് നോക്കിയപ്പോ പേടിച്ചു പണ്ടാറടങ്ങി..... എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്...... ഞാൻ പെട്ടെന്ന് മൂപ്പരെ തലക്ക് കൊണ്ട് പോയി എന്റെ തല ഇടിച്ചു..... ചെക്കൻ വേദന കൊണ്ട് അലറി,,,,,, എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് തല ഉഴിഞ്ഞു......ഞമ്മള് അങ്ങേരെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് അവിടുന്ന് എണീക്കാൻ നോക്കിയതും പ്രാന്തൻ എന്നെ അവിടെ തന്നെ പിടിച്ചു വെച്ചു...... ഞാൻ ഇക്കാന്റെ കൈ നോക്കി ഒരു കടി കൊടുത്തു,,,,, "ആഹ്..........നിന്റെ പല്ല് ന്താടി യക്ഷിപ്പല്ലാണോ....." എന്ന് ചോദിച്ചു എന്റെ ചെവി പിടിച്ചു തിരിച്ചു പൊന്നാക്കി....... "വേദനിച്ചോ ഇക്കൂ....." "ഇല്ല....നല്ല സുഖമുണ്ട്.....😡.." "സോറി....." "കൊണ്ട് പോടി നിന്റെ ഒലക്കീമേലെ ഒരു സോറി....." "സോറി വേണ്ടാ???....." "വേണ്ട....." "പിന്നെന്ത് വേണം......" "എന്ത് ചോദിച്ചാലും തരുമോ....." "ആഹ്....നോക്കട്ടെ....." "പിന്നീട് ഇല്ലെന്ന് പറയരുത്....." "നോ.....ചോദിക്ക്....." "എങ്കിൽ ഇക്കാന്റെ ഇശൂട്ടി ഇക്കാനെ കെട്ടിപ്പിടിച്ചു ഒരു ചക്കരയുമ്മ തന്നെ....." "അയ്യട മോനെ.....എന്താ പൂതി....." "തരില്ലേ...???...." എന്നു മൂപ്പര് ഞമ്മളെ നോക്കി ചോദിച്ചപ്പോ ഞാൻ ഇക്കാന്റെ നെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തു..... "എടീ പഹയത്തി.....നിന്നെ ഞാൻ....." എന്നും പറഞ്ഞു ചെക്കൻ ഞമ്മള് കവിൾ നോക്കി കടി തന്നു......ബ്ലഡി ഫൂൾ....😬 @@@@@@@@@@@ കാലിന് ആരോ ഇക്കിളി ആക്കുന്ന പോലെ തോന്നിയപ്പോ ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു.....നോക്കുമ്പോ എന്റെ വൈഫി ആണ്...... "എന്തോന്നാ ഉദ്ദേശം.....നിസ്കരിക്കണ്ടെ..." "ഹ്മ്മ.....വേണം...." "എന്നാൽ വേഗം എണീക്കാൻ നോക്ക്....അവര് എല്ലാരും ഇങ്ങളെ വെയിറ്റ് ചെയ്ത് നിൽക്കലാ....." "ആര് എല്ലാരും...." "ഉപ്പയും കാക്കൂവും ഷാദിയും....പിന്നെ ഐജി സാറും ഉണ്ട്..." "ഹോ......നീയൊന്ന് കൈ പിടിച്ചേ......" @@@@@@@@@@@@@@@@@@@@ എന്നും പറഞ്ഞു ഇക്കാ എനിക്ക് നേരെ കൈ നീട്ടിയപ്പോൾ ഞാൻ കൈ പിടിച്ചു.... അപ്പോഴേക്ക് കൊരങ്ങൻ ഞമ്മളെ പിടിച്ച് വലിച്ചു മൂപ്പരെ നെഞ്ചത്തേക്ക് ഇട്ടു..... ഞാൻ അങ്ങേരുടെ നെഞ്ചത്ത് തബല കൊട്ടിയപ്പോ എന്നെ പിടിച്ചു തള്ളിയിട്ട് രൂക്ഷമായി നോക്കി.....ഞാൻ അപ്പൊ തന്നെ ഒന്നിളിച്ചു കാണിച്ചു കൊടുത്തിട്ട് അവിടുന്ന് എണീറ്റ് ഓടി...... അവരൊക്കെ പള്ളിയിൽ പോയി കുറച്ച് ടൈം കഴിഞ്ഞപ്പോ ഞാൻ ജാസ്മിനെ വിളിക്കാൻ അവൾടെ റൂമിലേക്ക് പോയി.....അവൾടെ കിടപ്പ് കണ്ടിട്ട് ഞമ്മള് നിന്ന നിൽപ്പിൽ ചിരിക്കാൻ തുടങ്ങി..... "ഹ്ഹ്ഹ്ഹ......ഹയ്യോ.....ഹ്ഹ്ഹ്ഹ...." ഞമ്മളെ സൗണ്ട് കേട്ടിട്ട് അവൾ കണ്ണ് വലിച്ചു തുറന്ന് നോക്കി....എന്നെ കണ്ടപ്പോ എണീറ്റ് ഇരുന്ന് എന്തേ എന്ന് ചോദിച്ചു.... "ഹ്ഹ്ഹ്ഹ.....ഹീയ്യോ....എന്തോന്ന് കിടത്തമാ ഡി.....ഇങ്ങനെ ഒക്കെ ആരേലും കിടക്കുവോ....." "ഹാ....ഞാൻ കിടക്കും.....എവിടെ....." "എന്ത്....." "ബെഡ് കോഫീ എവിടെ....." "മോളെ ജാസ്മിനെ,,,,,ഇവിടെ ആർക്കും ബെഡ് കോഫീ കുടിക്കുന്ന ശീലം ഇല്ല....പോയി പല്ല് തേച്ചിട്ട് വാ....അപ്പോഴേക്കും നല്ല ചായ കൊണ്ടു വരാം......" "nooo,,,,എനിക്ക് ബെഡ് കോഫീ വേണം...." "വേണൊങ്കി തന്നെ പോയി കുടിച്ചോ മോളൂ.....അല്ലാതെ ഇങ്ങോട്ട് ആരും കൊണ്ട് തരില്ല......വഴക്കിന് നിൽക്കാതെ നല്ല കുട്ടി ആയി പോയി ബ്രഷ് ചെയ്തിട്ട് വാ......" "ഹ്മ്മ,,,,ഓകെ....." "അതേയ്,,,, നിന്നോട് ഇന്നലെ ചോദിക്കാൻ വിചാരിച്ചതാണ്.....മറന്നു പോയി....." "എന്താ......ചോദിക്ക്....." "നിന്റെ ഉമ്മി എവിടെ.... അവരെ എന്താ കൂട്ടാത്തെ......" "ഉമ്മിയോ......എനിക്ക് ഉപ്പാ മാത്രേ ഉള്ളൂ....ഉമ്മിയോക്കെ വടി ആയി...." അവൾ പറയുന്ന കേട്ടപ്പോ ഞാൻ ദേഷ്യത്തോടെ അവളെ നോക്കി..... "എന്താ ഇശൽ......നീയെന്താ ഇങ്ങനെ നോക്കുന്നെ.....ഞാൻ യൂസ് ചെയ്ത വേഡ്‌സ് കേട്ടിട്ട് ആണോ....." "അതേ......നിനക്കെന്താ തീരെ...." "സ്റ്റോപ്പ് ഇറ്റ് ഇശൽ.....ആ സ്ത്രീയെ കുറിച്ച് ഞാൻ ഇതല്ല ഇതിന് അപ്പുറവും പറയും.....ബികോസ്,,,,,,ഷീ ഈസ് ബാഡ്.... ടൂ ബാഡ്......" "നിദ..... നീ എന്തൊക്കെയാ പറയുന്നത്...." "നത്തിങ് ഡിയർ.....ഓകെ.....ഞാൻ പോയി ബ്രഷ് ചെയ്യട്ടെ....." എന്നും പറഞ്ഞു അവൾ എണീറ്റ് പോയപ്പോ ഞാൻ സ്റ്റക്കായി നിന്നുപോയി..... ഇവൾ എന്താ ഇങ്ങനെ ഒക്കെ....ഓരോന്ന് ആലോചിച്ചു ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങിയപ്പോ അവിടെ ഉണ്ടായ ആളെ കണ്ട് ഞാൻ അമ്പരപ്പോടെ നോക്കി ഐജി സാർ അവിടെ നിന്ന് ഞങ്ങടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായി എനിക്ക്.... "സർ ഞാൻ.....അത്....നിദ...." "വേണ്ട മോളെ.....ഞാൻ കേട്ടു നിങ്ങളുടെ സംസാരം......." "സർ,,,,,ഞാൻ.....സോറി....അവൾ എന്താ അങ്ങനെ ഒക്കെ....." "എന്റെ മോൾ അങ്ങനെ ഒക്കെ ആയിപ്പോയി..... അവൾ കാരണം....അവളെ പ്രസവിച്ച അവൾടെ ഉമ്മ കാരണം......" "എന്താ സർ കാര്യം.....അവൾടെ ഉമ്മ എന്ത് ചെയ്തു......" "മിസിസ് ഷാഹിൽ.....വേർ ഈസ് മൈ ടീ...." എന്നും ചോദിച്ച് നിദ വന്നപ്പോ ഞമ്മള് പെട്ടെന്ന് സംസാരം നിർത്തി അവളെ നോക്കി...... അവൾ ഞങ്ങൾ രണ്ടും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി..... "ഉപ്പ എന്താ ഇശലുമായി സ്വകാര്യം പറയുന്നേ....." "ഒന്നുല്ല നിദ.....നീ വാ.....ചായ വേണ്ടേ...." "ഹാ......നീ കാരണം എന്റെ പതിവ് തെറ്റി....ദിസ് ഈസ് ടൂ മച്ച് മിസിസ് ഷാഹിൽ...." "കുഴപ്പമില്ല മിസ് നിദ ജാസ്മിൻ.....വാ...." എന്നും പറഞ്ഞു ഞാൻ അവളുടെ കൈ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ട് പോയി.... ഐജി സർ ഞങ്ങളെ തന്നെ നോക്കി നിൽക്കെന്നു...... "ദാ നിന്റെ ടീ......വാ നിദ.....നമുക്ക് ആ ഗാർഡനിൽ പോയി ഇരിക്കാം....." "ഹാ.....നൈസ്.....കം...." എന്നും പറഞ്ഞു അവൾ മുന്നിൽ നടന്നു.....ഞമ്മള് അവൾടെ കൂടെ തന്നെ നടന്നു...... സിറ്റ് ഔട്ടിൽ ഇക്കയും കാക്കൂവും ഷാദിയും ഉണ്ടായിരുന്നു..... ഞങ്ങൾ രണ്ടും ഒന്നിച്ച് നടക്കുന്നത് കണ്ടിട്ട് മൂന്നും അന്തംവിട്ടു നോക്കുന്നുണ്ട്..... അവന്മാരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഞാനും നിദയും ഗാർഡനിൽ പോയി ഇരുന്നു...... "ഇറ്റ്സ് സോ ബ്യുട്ടിഫുൾ ഇശൽ...." "കോൾ മി ഇശൂ....." "ഹാ....സോറി ഇശൂ.....ഐ ലൈക്ക് ഇറ്റ്...." എന്നും പറഞ്ഞു അവൾ ഗാർഡൻ മൊത്തത്തിൽ ഒന്ന് നോക്കി..... "നിദ......ഇഫ് യൂ ഡോണ്ട് മൈൻഡ്,,,,," "വേണ്ട ഇശൂ.....നീയെന്താ ചോദിക്കാൻ വരുന്നത് എന്ന് എനിക്ക് നന്നായി അറിയാം.....എന്റെ ഉമ്മയെ പറ്റി അല്ലെ...." "അതേ...... " "ഉപ്പയും നീയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടു..... ഉപ്പാ പറഞ്ഞത് ശരിയാ....എന്റെ ഉമ്മാ എന്ന ആ സ്ത്രീ കാരണം ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയിപ്പോയത്...... ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം കിട്ടി വളരേണ്ട സമയത്ത് ഞാൻ കണ്ടത് അവർ തമ്മിൽ ഉള്ള വഴക്കാണ്.....ദിവസേന ഉപ്പയും ആയി ഉടക്കാൻ അവർ എന്തേലും ഒരു കാരണം കണ്ടുപിടിക്കുമായിരുന്നു..... ഉപ്പാ പാവമാണ്......വളരെ പാവം..... ഒരു ദിവസം നേരം പുലർന്നപ്പോൾ അവരെ കാണാനില്ല....പിന്നെയാ അറിഞ്ഞത്....അവരെ കാമുകന്റെ കൂടെ പോയെന്ന്.....ഇന്നേവരെ എന്നെ കാണാൻ പോലും വന്നില്ല...... ദുഷ്ടയാ.....ചീത്തയാ.....ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാ അവര്......അന്ന് തൊട്ട് നിദ ജാസ്മിൻ ഇങ്ങനെയാ.....എല്ലാത്തിനും വാശിയാണ്....ദേഷ്യമാണ്....എല്ലാർക്കും എന്നോട് വെറുപ്പാണ്....." അവൾ പറയുന്ന കാര്യം കേട്ടതും എനിക്ക് ആകെ സങ്കടമായി...... പാവം....ഞാൻ എന്തൊക്കെയാ പടച്ചോനെ ഇവളെ പറഞ്ഞത്..... "നിദ.....ഞാൻ....." "ഹേയ് സെന്റി വേണ്ടാ ട്ടാ.....അത് എനിക്ക് ഇഷ്ടല്ല.....പിന്നെ ഇന്നലെ നടന്ന കാര്യം കൊണ്ട് നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്......" "ഇല്ലെടാ.....ഒന്നുല്ല....." നമ്മൾ അവിടുന്ന് എണീറ്റ് തിരിഞ്ഞു നടക്കുമ്പോ നമ്മളെ സംസാരം കേട്ട് കൊണ്ട് നിൽക്കുന്ന ഫിനുവിനെ കണ്ടു..... അവൾടെ കണ്ണീന്ന് ഒക്കെ വെള്ളം വരുന്നുണ്ട്.....ഞമ്മക്കും നിദയുടെ കാര്യം ആലോചിച്ച് സങ്കടം വരുന്നുണ്ട്.... നമ്മള് ഫിനുവിന്റെ കയ്യും പിടിച്ച് അവിടുന്ന് പോയി....... റൂമിൽ ഇക്കാനെ കണ്ടതും ഞാൻ ഓടിപ്പോയി മൂപ്പരെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി........ _________________________________________ തുടരും (അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് നാളെ രാത്രി 10 മണിക്ക്......) Sahala Sachu
4.2k views
2 days ago
#

📙 നോവൽ

*ഒരു RUN WAY പ്രണയ കഥ* *✍🏾 നസീഹ നസ്രിൻ* *PART 15* *✿❁════❁✿✿❁════❁✿* *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* *https://sharechat.com/profile/vayanashala/* *════════════* ഇടക്ക് അവൾ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചപ്പോൾ ഞാൻചുമല് പൊക്കി ഒന്നും ഇല്ല എന്നു പറഞ്ഞു ഡ്രൈവർ അണ്ണനോട് സംസാരിച്ചു കൊണ്ടിരുന്നു അൽപ സമയത്തെ യാത്രക്ക് ഒടുവിൽ ലോറി ആ കവലയിൽ എത്തി. ഞാൻ ലോറിയിൽ നിന്നു ഇറങ്ങി എങ്കിലും അവൾ ഇറങ്ങാൻ നിന്നില്ല.അവൾ അതിൽ തന്നെ കേരളത്തിലേക്ക് പോകുകയാണെന്നു പറഞ്ഞു. തുടരും. $$$$$$$$$$$$$$$$$$$$$$$$$$$$$$$$ ഞങ്ങൾ ഇറങ്ങിയ കവലയിൽ നിന്നു തന്നെ ക്ലീനര് എന്നു തോന്നിപ്പിക്കുന്ന ആ വ്യക്തി ലോറിയിൽ കയറി. അയാളുടെ മുഖഭാവവും പ്രവർത്തിയും എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ആ കവലയിൽ ഒരു ചായക്കടയും അടുത്തൊരു ബസ്റ്റോപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്തോ അവളെ അവരുടെ കൂടെ ഒറ്റക്ക് നാട്ടിലേക്ക് അയക്കാൻ മനസ്സു അനുവദിക്കുന്നുണ്ടായിരുന്നില്ല. ആ ചിന്ത ബസ്റ്റോപ്പിനെ ലക്ഷ്യമാക്കി നടന്നിരുന്ന എന്റെ കാലുകളെ ഫുൾ സ്റ്റോപ്പ് ഇട്ടപ്പോലെ നിർത്തി.ഞാൻ അവളുടെ അടുക്കലേക്ക് തന്നെ തിരികെ ചെന്നപ്പോൾ കണ്ടത് അവൾ ഏതോ ഫോണിൽ നിന്നും ആരെയോ വിളിക്കാൻ ശ്രമിക്കുന്നതായിരുന്നു. തിരികെ അവളുടെ അടുക്കലേക്ക് തന്നെ വന്ന എന്നെ കണ്ടു അവൾ ആശ്ചര്യത്തോടെ എന്താ എന്നു ചോദിച്ചു. ഒന്നുമില്ല എന്ന ഒറ്റവാക്കിൽ അവൾക്കു മറുപടി നൽകി കൊണ്ടു ഞാൻ ചോദിച്ചു. ഇത് ആരുടെയാ ഫോണ് ? ഈ ഫോണോ. ഇത് ആ ക്ലീനെറുടെയാ. ഈ ഡ്രൈവറുടെ കയ്യിൽ മെയിൻ ബാലൻസ് ഇല്ല എന്നു .ഉപ്പാക്ക് വിളിക്കാൻ ആയിരുന്നു.നേരത്തെ വിചാരിച്ചതായിരുന്നു അവൾ ആ വാചകം പൂർത്തിയാക്കുന്നതിനു മുമ്പേ ഞാൻ പറഞ്ഞു.. നീ ഇവരുടെ കൂടെ പോണ്ട. ഞാൻ നിന്നെ വീട്ടിലേക്ക് ആക്കിത്തരാം. അവൻ വണ്ടിയിൽ നിന്നു എന്നെ തനിച്ചാക്കി ഇറങ്ങിപ്പോയമുതൽ മനസ്സിൽ എന്തോ ഒരു വിഷമം ആയിരുന്നു. ഞാൻ അവനോടു എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവൻ കൂടെയുളളത് എനിക്ക് ധൈര്യം തന്നെയായിരുന്നു. തുടർന്ന് ഇനി ഒറ്റക്ക് ആണല്ലോ എന്ന ചിന്തയാണ് എന്നെ ഉപ്പാക്ക് വിളിക്കാൻ പ്രേരിപ്പിച്ചത്. വണ്ടിയിൽ കയറിയപ്പോൾ ഡ്രൈവറുടെ അടുക്കൽ ചോദിക്കണം എന്നു മനസ്സു പറഞ്ഞിരുന്നുവെങ്കിലും അവനോടുള്ള അടിപിടിയിൽ അതങ്ങു മറന്നു . ശെരിക്കും എന്തു വന്നാലും അവൻ കൂടെ ഉണ്ടെന്നുള്ള ചിന്തയായിരുന്നു എന്റെ ഉള്ളിലെ ധൈര്യം. ഡ്രൈവറോട് ഫോണ് ചോദിച്ചപ്പോൾ അയാളുടെ കയ്യിൽ മെയിൻ ബാലൻസ് ഇല്ലാത്തത് കൊണ്ട് അയാൾ ലോറിയിൽ കയറാൻ നിന്ന ക്ലീനറോടു പറഞ്ഞു അയാളുടെ ഫോണ് വാങ്ങി തന്നു. ആ ക്ലീനിറുടെ മുഖം തീർത്തും ഏതൊരാളിലും ഭയം തോന്നിപ്പിക്കുന്ന പോലെയായിരുന്നു.ഹൃദയമിടിപ്പ് പേടി കൊണ്ടു വർധിക്കുമ്പോൾ അവൻ ഒന്നു തിരികെ വന്നെങ്കിൽ എന്നു ഞാനും ആഗ്രഹിച്ചിരുന്നു. അവന്റെ അസാന്നിധ്യം വളരെ അധികം വീർപ്പു മുട്ടിക്കുന്ന ഇടയിൽ ആണ് അവൻ തിരികെ വന്നത്. എന്നോട് വണ്ടിയിൽ നിന്നു ഇറങ്ങാൻ പറഞ്ഞപ്പോൾ ഞാൻ മുമ്പും പിൻമ്പും നോക്കാതെ അവന്റെ കൂടെ ഇറങ്ങി. ആ ഡ്രൈവറോട് അവളെ എന്റെ കൂടെ വരികയാണെന്ന് പറഞ്ഞു അവൻ ഒഴിവാക്കി. അവന്റെ പുറകെ അനുസരണയുള്ള ഒരുകുട്ടിയെ പോലെ നടന്നു എന്നല്ലാതെ അവനോടു എതിർത്തു സംസാരിക്കാൻ ഒന്നും ഞാൻ നിന്നില്ല. ബസ്റ്റോപ്പിൽ നിൽക്കമ്പോൾ എന്റെ മിഴികൾ അവനിൽ തന്നെയായിരുന്നു. എന്തോന്നാടി നോക്കുന്നെ ....? അപ്രതീക്ഷിതമായി അവന്റെ ചോദ്യം എന്നെ തേടി എത്തി. ഒന്നുല്ലേ .... ഒന്നു നോക്കാനും പറ്റില്ലേ....? "ഇല്ല എന്റെ അനുവാദം ഇല്ലാതെ എന്നെ നോക്കാൻ പറ്റില്ല. " അതിനാരാ ഞാൻ തന്നെ തന്നെ നോക്കി എന്നു പറഞ്ഞേ....? പിന്നെ നീ ആരായാടി നോക്കിയേ...? ഞാൻ എന്റെ കണ്ണുകൊണ്ട് എവിടേക്കെങ്കിലും നോക്കും.അതിനു തനിക്ക് എന്താ..? ഏതു നേരത്താവോ എനിക്ക് തന്റെ കൂടെ ഇറങ്ങി വരാൻ തോന്നിയത്...? ഞാൻ വിളിച്ചപ്പോൾ എന്തിനാ ഇറങ്ങി വരാൻ നിന്നെ...? ദേ ഇപ്പോഴും ആ. ലോറി പോയിട്ടില്ല. അതിൽ പോയി കയറിക്കോ? അവൻ അത് പറഞ്ഞതും ഞാൻ പോകും എന്ന് പറഞ്ഞു ബസ്റ്റോപ്പിൽ നിന്നും ഇറങ്ങി. ആ ലോറിയെ ലക്ഷ്യമാക്കി ഞാൻ കുറച്ചു നടന്നതും തിരിഞ്ഞു നോക്കി അവനിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ല.അവനോടുള്ള വാശിക്കു എടുത്തു ചാടിയത് ആണ്. എനിക്ക് പോകാൻ ഒന്നും കഴിയില്ല തിരികെ അവന്റെ അടുത്തേക്ക് തന്നെ നടന്നു. പോകും എന്ന് പറഞ്ഞു പോയവൾ തിരികെ എന്റെ അടുത്തേക്ക് തന്നെ നടന്നു വരുന്നത് കണ്ടു ഞാൻ അവൾക്കൊന്നു ഇളിച്ചു കാണിച്ചു. എനിക്കുറപ്പായിരുന്നു അവൾ പോകില്ല എന്നത്. അവൾ തിരികെ വന്ന ഉടനെ ഞാൻ ചോദിച്ചു. എന്തേ പോകുന്നില്ലേ....? ഇല്ല പോകുന്നില്ല . തനിക്ക് എന്താ? അവൾ കണ്ണുരുട്ടി എന്നോട് കലിപ്പിൽ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒന്നുല്ലേ....? അവളോട്‌ കൂടുതൽ വാക്ക്‌പോരാട്ടത്തിന് നിൽക്കാൻ ഞാൻ ഒരുങ്ങിയില്ല.വഴക്കു കൂടാൻ നിന്നാൽ പരസപരം അങ്ങോട്ടും വാദിച്ചു കൊണ്ടു അത് നീണ്ടുപോകും എന്ന് അറിയാവുന്നത് കൊണ്ടു തന്നെ ഞാൻ വിട്ടുവീഴ്ച ചെയ്തു. അവൾ എന്നെ നോക്കാതെ പുറത്ത കാഴ്ചയിൽ ലയിച്ചു കൊണ്ടിരിക്കുകയാണ്. എത്രയൊക്കെ മുൻചാട്ടവും കോപവും ഉണ്ടെങ്കിലും അവളുടെ ഉള്ളുശുദ്ധം ആണെന്ന് ഇത്രയും നേരം അവളുടെ കൂടെ ഉണ്ടായതിൽ നിന്നും മനസ്സിലായി. ആദ്യകാഴ്ചയിൽ തന്നെ അവളോടായ് എനിക്ക് മൊട്ടിട്ട പ്രണയം വള്ളിപ്പടർപ്പുകളിലൂടെ പടർന്നു എന്റെ ഹൃദയത്തിൽ ഇപ്പോഴും കുരുക്കിട്ട് നിൽക്കുന്നുണ്ടായിരുന്നു. പ്രണയം എന്റെ കണ്ണുകളിലേക്ക് അവളെ മാത്രം കൊണ്ട് വന്നു. ചറ്റുളളതെല്ലാം അദൃശ്യമായി എന്റെ ചിന്തകളും സ്വപനങ്ങളും ബോധതലവും അവളെ കുറിച്ചു മാത്രം മന്ത്രിച്ചു കൊണ്ടിരുന്നു. ആരോ എന്നോ പടിയിറക്കിയ എന്റെ മൊഞ്ചുള്ള നിമിഷങ്ങൾ ഇവളിലൂടെ ഞാൻ വീണ്ടെടുക്കുന്ന പോലെ തോന്നി. ഗിറ്റാറിലെ ഈണങ്ങൾക്കൊപ്പം എന്നോ ഓടിയൊളിച്ച എന്റെ സന്തോഷം ,ആളുകൾക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വന്ന ആ നേരം ,ഉമ്മയുടെ കണ്ണുനീർത്തുള്ളികൾ ഭൂമിയിൽ ചേർന്നത് ,ഉപ്പയുടെ ശാപം... എല്ലാതിനുമപ്പുറം വിജയിയുടെ ഭാവത്തിൽ എന്നെ നോക്കി നിന്ന ആ കണ്ണുകൾ.... ഉള്ളിൽ എവിടെയോ ഞാൻ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഓര്മ്മകൾ എന്നെ തേടിയെത്തിയത് കൊണ്ടാവാം എന്റെ മിഴികൾ നിറഞ്ഞത്. പകപോക്കാൻ മാത്രം ക്രൂരത എന്നോട് ചെയ്തിട്ടും എല്ലാം മറന്നു പാട്ടിന്റെ താളങ്ങൾക്കൊപ്പം ഞാൻ അലിഞ്ഞു ചേർന്നത് ആണ്. എന്റെ ചിന്തകളെ ഉണർത്തി കൊണ്ടായിരുന്നു അവളുടെ മൊഴി എന്നെ തേടി എത്തിയത്. ഹലോ താൻ ഇതെന്തു ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ പറഞ്ഞത് വല്ലതും കേട്ടോ? നീ എന്താ പറഞ്ഞേ.....? ഞാൻ അവളോട്‌ ചോദിച്ചു. ഓഹ് പകൽ കിനാവ് കാണുകയായിരുന്നോ?ഒന്നു നിർത്തിയതിന് ശേഷം അടുത്തുള്ള ചായ കടയിലേക്ക് നോക്കിക്കൊണ്ടു അവൾ പറഞ്ഞു അതേയ് എനിക്ക് വിശക്കുന്നു.താൻ വരുന്നുണ്ടെങ്കിലും വാ...? എനിക്കും നന്നായി വിശക്കുന്നുണ്ട്.ഞാൻ അവളുടെ പുറകെ ആ ടീ ഷോപ്പിലേക്ക് ചെന്നു. കടയുടെ മുമ്പിൽ കന്നഡയിൽ എന്തോ എഴുതിയിരുന്നു. അവിടെ ചെന്ന് കടക്കാരനോട് എങ്ങനെ ചോദിക്കും എന്നു കരുതി ആലോചിച്ചു നിൽക്കുമ്പോൾ ആണ് അവൾ എന്നോട് ചോദിച്ചത് . അതേയ് താൻ എന്താ ഇങ്ങനെ നിൽക്കുന്നത് അയാളോട് എന്തെങ്കിലും പറ ?അയാൾ ദേ നമ്മളെ തന്നെ നോക്കി നിൽക്കുന്നു. ഞാൻ എന്ത് പറയാനാ എനിക്ക് ആകെ കന്നഡയിൽ അറിയുന്ന വാക്ക്.ലേല് അല്ലു മുത്തുഗൗ...നഞ്ഞകൂടാ നിദ്ര ബേക്കു ഇതൊക്കെയാണ്.ചേട്ടാ രണ്ടു പാത്രത്തിൽ മുദുഗൗ എന്നു പറയാൻ പറ്റോ. എന്റെ മറുപടിയിൽ എന്നെ ഒന്നു തറപ്പിച്ചു നോക്കി കൊണ്ടു അവൾ പറഞ്ഞു. ഒരു ഡയലോഗും കൂടി പറ. ഐന്ത് കസിൻസ് നെല്ലിയരാവത്. അപ്പോ പുള്ളിക്കാരൻ നിനക്ക് അയാളുടെ മോളെ അങ്ങട് കെട്ടിച്ചു തരും. എനിക്ക് അയാളുടെ മോളെ അല്ല നിന്നെയ കിട്ടേണ്ടത്.. ഞാൻ അവൾക്കു നേരെ സൈറ്റ് അടിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ടു മുഖം തിരിച്ചു . നിമാഗെ എനു ബേക്കു ? ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടക്ക് ആണ് കടക്കാരൻ കന്നഡയിൽ എന്തോ ചോദിച്ചത്. എന്തോന്ന് ....?ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ അയാളോട് ചോദിച്ചപ്പോൾ .അവൻ അവന്റെ വാച്ചിൽ നോക്കിക്കൊണ്ടു എന്തൊക്കെയോ കന്നഡയിൽ അയാളോട് തിരികെ പറഞ്ഞു. അവന്റെ സംസാരം കേട്ടു കണ്ണുതള്ളി ഞാൻ അവനെ തന്നെ നോക്കി. അവൻ എന്നെ വിളിച്ചു ഒരു ടേബിൾ ന്റെ മുമ്പിൽ ചെന്നിരുന്നതിനു ശേഷം കഴിക്കാൻ ഉള്ളവ ഞങ്ങളുടെ മുമ്പിൽ വന്നപ്പോൾ ആണ് അവൻ ഓർഡർ കൊടുത്തത് ആണെന്ന് എനിക്ക് മനസ്സിലായത്. ഇവന് കന്നട അറിയില്ല എന്നല്ലേ പറഞ്ഞിരുന്നെ ?എന്നിട്ട് ഇത്രപ്പെട്ടെന്നു എവിടെ നിന്ന് പഠിച്ചു. അവൻ അവന്റെ വാച്ചിൽ എന്തൊക്കെയോ ചെയ്തു കൊണ്ടായിരുന്നില്ലേ അയാളോട് പറഞ്ഞത് . ഇവന്റെ വാച്ച് വല്ല പ്രത്യേകതയും ഉള്ളത് ആണോ എന്ന് കരുതി ഞാൻ അവന്റെ വാച്ചിലേക്ക് നോക്കിയപ്പോൾ അത് കണ്ടു കൊണ്ടു അവൻ കൈ മറച്ചു വെച്ചു. ഞാൻ പുറുപുറുത്ത് കൊണ്ടു ഓർഡർ ചെയ്തത് കഴിച്ചു. ഭക്ഷണം കഴിക്കൽ കഴിഞ്ഞു ഞാൻ കൈ കഴുകി വരുമ്പോഴേക്കും അവൻ ഫുഡിന്റെ ക്യാഷ് കൊടുത്തിരുന്നു. എന്റെത് ഞാൻ കൊടുക്കായിരുന്നു. ഞാൻ അത് അവനോടു പറഞ്ഞപ്പോൾ അവൻ എന്നെ ഒന്നു തറപ്പിച്ചു നോക്കിയതിനു ശേഷം പറഞ്ഞു. അതിന്റെ ആവിശ്യം ഒന്നുല്ല. വാ ബസ്റ്റോപ്പിൽ ഇരിക്കാം ഒരു പതിനഞ്ചു മിനിറ്റു നു ശേഷം ഒരു ബസ് ഉണ്ട് .ബാംഗ്ലൂരിലേക്ക് അല്ല. ബാംഗ്ളൂരിലേക്ക് ബസ് വൈകിട്ട് ആണ് . അടുത്തുളള പട്ടണത്തിലേക്ക് ആണ് അവിടെ നിന്നും ബസ് കിട്ടും ,എന്നാണ് അയാൾ പറഞ്ഞത് എന്നു പറഞ്ഞു അവൻ നടന്നു. ഞങ്ങൾ ഫുഡ് കഴിച്ചു പുറത്തിറങ്ങിയപ്പോഴും ആ ലോറി അവിടെ നിന്നും പോയിരുന്നു. നിരപ്പായ റോഡിലേക്ക് നോക്കി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ് അവൻ.എന്റെ ശ്രദ്ധ മൊത്തം അവന്റെ വാച്ചിലേക്ക് ആയിരുന്നു.. എന്നാലും വാച്ചിൽ നോക്കിയാൽ കന്നടയൊക്കെ പറയാൻ പറ്റോ. ഇനി ഇപ്പൊ ഇത് വല്ല സ്മാർട് വാച്ചും ആണോ.എനിക്ക് തോന്നിയ സംശയം ഞാൻ അവനോടു ചോദിച്ചു. അതേയ് താൻ എങ്ങനെയാ വാച്ചിൽ നോക്കി കന്നഡ പറഞ്ഞേ...? എന്റെ ചോദ്യവും ഭാവവും കണ്ടു അവൻ ചിരി ഒതുക്കി നിന്നു. തന്റെ സ്മാർട് വാച്ച് ആണോ? ഞാൻ അവനോടു വീണ്ടും ചോദിച്ചതും ദൂരെ നിന്നും ബസിന്റെ ഹോണ് അടി കേട്ടു. ദേ ബസ് വന്നു എന്ന് പറഞ്ഞു അവൻ ബാഗ് എടുത്തു ഇറങ്ങി ഒപ്പം ഞാനും. ബസിൽ കയറി എനിക്ക് സീറ്റ് കിട്ടിയെങ്കിലും അവൻ നിൽക്കുകയായിരുന്നു. രണ്ടുമൂന്നു സ്റ്റോപ് കഴിഞ്ഞപ്പോൾ അവനും സീറ്റ് ലഭിച്ചു. @@@@@@@@@@@@@@ അവർ ബസ്സിൽ കയറി പോയി അൽപ സമയത്തിന് ശേഷം ആ ബസ്റ്റോപ്പിന് മുന്നിൽ അവരെ അന്വേഷിച്ചു കൊണ്ടുള്ള വാൻ വന്നു നിന്നു.അവർ രണ്ടുപേരെയും കാണാൻ ഇല്ല എന്നു അറിഞ്ഞ മുതൽ ഉള്ള തിരച്ചിലിൽ ആണ് അവർ . അവിടെയുള്ള ചായക്കടക്കാരനോട് ചോദിച്ചപ്പോൾ അവർ ആ ബസ്സിൽ കയറി പോയെന്നു അറിയാൻ കഴിഞ്ഞതോടെ ആ ഗുണ്ടകൾ ബസ്സിന്‌ നേരെ തിരിച്ചു. $$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ ഒരു മണിക്കൂർ യാത്രക്ക് ശേഷം ബസ് സ്റ്റാൻഡിൽ വന്നു നിന്നു. ബസ് ഇറങ്ങി എന്നോട് ഒരു സ്ഥലത്തു ഇരിക്കാൻ പറഞ്ഞു അവൻ ബസിന്റെ വിവരങ്ങൾ അന്വേഷിക്കാൻ പോയതായിരുന്നു.അടുത്ത് std ബൂത്ത് കണ്ടതും ഞാൻ അതിൽ നിന്നും ഉപ്പാക്ക് വിളിക്കാം എന്ന ചിന്തയോടുകൂടി അതിന്റെ അടുത്തേക്ക് പോയി. നമ്പർ ഡൈൽ ചെയ്തു ഫോണ് റിങ് ചെയ്യാൻ പോകുന്നതിനു മുൻപ് അവൻ വന്നു എന്നിൽ നിന്നും റിസീവർ ബലമായി വാങ്ങി വെച്ചു . തുടരും
4.7k views
3 days ago
#

📙 നോവൽ

*ഇശൽ...* 💖 *ഭാഗം 46* *✿❁════❁✿✿❁════❁✿* *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* *https://sharechat.com/profile/vayanashala/* *════════════* ഞാൻ അവളെയും ഇശൂനെയും മാറി മാറി നോക്കുമ്പോ ആണ്,,,,,,, *"ഷാഹീ,,,,,,,,"* ......... ഇജൂ ആയിരുന്നു..... "എന്താ ഷാഹി....എന്ത് പറ്റി...." "ഹേയ് ഒന്നുല്ല ടാ.....ജസ്റ്റ് ഒന്ന് വീണ് പോയി...." "രണ്ടാൾക്കും കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ..." "ഇല്ലെടാ......" "ആഹ്......ഇത് എന്റെ ഐജി സാറിന്റെ മോളാണ്........നിദ ജാസ്മിൻ......" "ഓഹ്.....ഹായ്......" ഞമ്മള് അവളെ നോക്കി പറഞ്ഞു..... "ഹെലോ......" എന്നും പറഞ്ഞു അവൾ ഞമ്മക്ക് നേരെ കൈ നീട്ടിയപ്പോ ഞാനും തിരിച്ച് കൈ കൊടുത്തു....... "നിദ,,,,,ഇതാണ് എന്റെ അളിയൻ.....ഇശൂന്റെ ഹസ്ബൻഡ്....." എന്നും പറഞ്ഞു അവൾക്ക് ഞമ്മളെ പരിചയപ്പെടുത്തി കൊടുത്തപ്പോ അവൾ പെട്ടെന്ന്....... "whaaatttttt.........????....." കണ്ണ് രണ്ടും പുറത്തേക്ക് തള്ളുന്ന വിധത്തിൽ അവൾ ഇജൂനോട് ചോദിക്കുന്ന കേട്ടപ്പോ ഞാൻ അന്തംവിട്ടു കൊണ്ട് അവളെ നോക്കി..... ഇവൾ ഇങ്ങനെ what ആക്കാൻ ഇവൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ....അളിയൻ ആണെന്ന് അല്ലെ പറഞ്ഞുള്ളൂ...... "എന്താ നിദ.....എനി പ്രോബ്ലം....." "ഹേയ് നത്തിങ്..... സോറി......." "ആഹ്.....പിന്നെ ഇതാണ് എന്റെ പെങ്ങൾ.....ഇശൽ....." അവിടെ മോന്തയും വീർപ്പിച്ചു നിൽക്കുന്ന ഞമ്മളെ കേട്ട്യോളെ പിടിച്ച് വലിച്ച് അടുത്ത് നിർത്തി ഇജൂ പറഞ്ഞതും നിദ അവളെ വല്ലാത്തൊരു നോട്ടം നോക്കി..... ഇശൂ ആണെങ്കി പിന്നെ പറയെ വേണ്ട....അവളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് ഉള്ളത്..... ഇവര് തമ്മിൽ മുൻ വൈരാഗ്യം വല്ലതും ഉണ്ടോ ആവോ.....ഇങ്ങനെ തമ്മിൽ നോക്കി പേടിപ്പിക്കാൻ എന്തുണ്ടായി..... "ഹെലോ......" എന്നും പറഞ്ഞു നിദ ഇശൂന്റെ നേരെ കൈ നീട്ടിയപ്പോൾ ഇശൂ ഒട്ടും താൽപ്പര്യം ഇല്ലാത്ത മട്ടിൽ തിരിച്ച് ഷേക്ക്ഹാൻഡ് കൊടുത്തു........ "നൈസ് ടൂ മീറ്റ് യൂ....." ഇത്തിരി പുച്ഛം കലർന്ന സ്വരത്തോടെ ആണ് ഇശൂ പറഞ്ഞതെന്ന് ഞമ്മക്ക് മനസ്സിലായി......നിദയും തിരിച്ച് അതേ രീതിയിൽ ഒരു ചിരി ചിരിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു...... ഇശൂ ഞമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയപ്പോ ഞാൻ അവളെ നോക്കാതെ വേറെ എവിടെയോ നോക്കുന്ന പോലെ നിന്നു....... ഇജൂനെയും വലിച്ച് ഞാൻ പെട്ടെന്ന് തന്നെ താഴേക്ക് പോയി....കൂടുതൽ ടൈം അവിടെ നിന്നാൽ മിക്കവാറും അവളെന്നെ വല്ല കിണറ്റിലും കൊണ്ടിടും..... ★★★★★★★★★★★★★★★★★★★★ ഹോ,,,,,,,,ദേഷ്യം കൊണ്ട് എനിക്ക് എന്നെ തന്നെ കൻഡ്രോൾ ചെയ്യാൻ കഴിയുന്നില്ലല്ലോ പടച്ചോനെ...... ബ്ലഡി,,,,,,അവൾടെ നിൽപ്പ് കണ്ടില്ലേ,,,,,,ഒരു നിദ ജാസ്മിൻ......നിദ ജാസ്മിൻ അല്ലെടി നീ......കിദ കോസ്മിൻ ആണ്..... ഷാഹിക്കാ അവളെയും കൊണ്ട് വീണത് തന്നെ എനിക്ക് തീരെ പിടിച്ചീല....അതിന് ഇടയിൽ ആണ് അവൾ അങ്ങേരുടെ മോന്തക്ക് തന്നെ നോക്കി കിടക്കുന്ന കണ്ടത്....... ഹുയീ.....അന്നേരം കയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ അവൾടെ തലമണ്ട നോക്കി ഞാനൊന്ന് എറിഞ്ഞേനെ..... ഹും..... അതും പോരാഞ്ഞു ഷേക്ക്ഹാൻഡ് കൊടുത്തിരിക്കുന്നു..... ആ ബ്ലഡി ഫൂൾ ഹബ്ബിയെ എന്റെ കയ്യിൽ കിട്ടട്ടെ ......മൂപ്പരെ തലമണ്ട ഞാൻ പൊട്ടിക്കും.....ഹല്ല പിന്നെ..... "എക്സ്ക്യൂസ്മി ഇശൽ....." അയ്യട.....അവൾ വരുന്നുണ്ട്..... എന്തിനാണോ എന്തോ..... "എന്തേ......" "ഡാഡ് പറഞ്ഞു ഇന്ന് ഇവിടെ ആണ് സ്റ്റേ ചെയ്യുന്നത് എന്ന്..... സോ എന്റെ ഡ്രെസ് ഒക്കെ എനിക്കൊരു സ്ഥലത്ത് വെക്കണം....." അവൾടെ മോന്താക്കിട്ടൊന്ന് കൊടുക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും ഞമ്മള് മിണ്ടാതെ നിന്നു.....ആതിഥേയ മര്യാദ.....അതുകൊണ്ട് മാത്രം..... "ഹാ....പ്ലീസ് കം വിത്ത് മീ...." ഞമ്മള് അതും പറഞ്ഞു മുന്നിൽ നടന്നു.... അവൾ മാത്രം ഇപ്പൊ ഇംഗ്ളീഷ് പറഞ്ഞു ആളാവണ്ട...... ഞാൻ ഞങ്ങടെ റൂമിന്റെ തൊട്ടടുത്ത് ഉള്ള റൂം കാണിച്ചു കൊടുത്തു അവൾക്ക്....ഫിനുവിന്റെ റൂം ആണ് അത്.... അവൾ കിടക്കട്ടെ ഈ പിശാശിനൊപ്പം.... "താങ്ക്സ്......." "ഹ്മ്മ.....വെൽക്കം....." അവൾക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് ഞാൻ താഴേക്ക് പോയി.... പോകുന്ന പോക്കിൽ ഞമ്മള് എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടി.....ഒരു താത്ത ആയിരുന്നു.....കൂട്ടിമുട്ടിയത് അല്ലേനൂ പ്രശ്നം,,,,പുള്ളിക്കാരിയുടെ കയ്യിൽ ഉണ്ടായിരുന്ന കറി എന്റെ ഡ്രസിൽ മറിഞ്ഞു..... "അയ്യോ മോളെ.....സോറി....ഞാൻ കണ്ടില്ല....." "ഹേയ്.....അത് കുഴപ്പമില്ല ഇത്തൂസ്.... എന്നും പറഞ്ഞു ഞമ്മള് നേരെ നമ്മളെ റൂമിലേക്ക് പോയി....അവിടെ ഉള്ള കുട്ടിപ്പട്ടാളങ്ങളെ ഒക്കെ പുറത്താക്കി ഞമ്മള് ഡോർ ലോക്ക് ചെയ്ത് ബാത്‌റൂമിൽ കേറി...... അത് കഴുകി കളയാൻ നോക്കി എങ്കിലും നോ രക്ഷ......ബോർ ആയിപ്പോയി....ഛേ.... ഇനി ഡ്രെസ് ചേഞ്ച്‌ ചെയ്യുക അല്ലാതെ വേറെ വഴി ഇല്ല......നമ്മള് ഷെൽഫ് തുറന്ന് നമ്മളെ ഗോൾഡൻ കളറിൽ ഉള്ള ഒരു ഗൗണ് എടുത്തു ചേഞ്ച്‌ ചെയ്തു....... എല്ലാരേയും വക സൂപ്പർ അടിപൊളി തുടങ്ങിയ കമന്റ് ഒക്കെ കിട്ടിയപ്പോ ഞമ്മക്ക് ശരിക്കും അങ്ങട് സുഖിച്ചു..... @@@@@@@@@@ നാളേക്ക് സനയെയും ജാസിയേയും ഒക്കെ ഞാൻ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്..... വരുമോ ആവോ.....സനയെ നിങ്ങക്ക് അറീല്ലേ.... എന്റെ ചങ്കിനെ....... ഞാൻ വന്നവരോട് ഒക്കെ കുശലം പറഞ്ഞു നിൽക്കുമ്പോ ആണ് ഫിനു കാര്യമായി വന്ന് ഞമ്മളെ കൈ പിടിച്ചു വലിച്ചത്...... "ഡി,,,,,,എന്താടി....." "ഇങ്ങോട്ട് വാ ഇശൂ....." "എന്തിന്......" "ഡി പോത്തെ..... അവിടെ അടിപൊളി പരിപാടി ഒക്കെ നടക്കുമ്പോ നീ എന്ത് ഓലക്കക്കാ ഇവിടെ വന്ന് നിൽക്കുന്നെ...." "പരിപാടിയോ.....എന്ത് പരിപാടി....." "വന്ന് നോക്ക് ബേഗ്ടൂസ്......" എന്നും പറഞ്ഞു അവൾ ഞമ്മളെ പിടിച്ചു വലിച്ചു ഹാളിലേക്ക് കൊണ്ട് പോയി.....ഇവിടെ വന്ന ഭൂരിഭാഗം പേരും അവിടെ ഹാജർ ആയിട്ടുണ്ട്...... ജെന്റ്സ് ഒക്കെ ഒരു സൈഡിലും ലേഡീസ് ഒക്കെ മറ്റൊരു സൈഡിലും ഇരുന്നിട്ടുണ്ട്....... അപ്പോഴാണ് ജേന്റ്‌സിന്റെ കൂട്ടത്തിൽ നാല് മുഖങ്ങൾ കണ്ടത്,,,,,വേറാരും അല്ല,,,,,അച്ചൂക്കയും നിച്ചൂക്കയും അനുവും,,,,,പിന്നെ ഫാരിക്കയും ആണ്..... ഫാരിക്കാനെ കണ്ട എക്സൈറ്റ്‌മെന്റിൽ ആണ് ഞാൻ....മൂപ്പര് ഞമ്മളെ നോക്കി ചിരിച്ചപ്പോ ഞാനും ചിരിച്ചു.... ഇങ്ങേര് നന്നായോ.....പടച്ചോനെ....ആയാൽ മതിയായിരുന്നു...... നിച്ചൂക്കാനെ നോക്കി ചെപ്പൂ എവിടെ എന്ന് ആംഗ്യം കാണിച്ചപ്പോ പുള്ളിക്കാരൻ ലേഡീസിന്റെ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി.... അപ്പൊ ദെ ഇരിക്കുന്നു അവൾ അവിടെ ഇളിച്ചോണ്ട്......ഞമ്മള് ഫിനുവിനെയും കൂട്ടി അവളെ അടുത്ത് പോയി ഇരുന്നു.... "മിന്നു മോൾ എവിടെ ഡി....." "ആരുടെയോ കയ്യിൽ ഉണ്ട്....." "നല്ല ഉമ്മ....." "ഹിഹിഹി....." "ലേഡീസ് ആൻഡ് ജെന്റിൽമാൻ,,,,,,," പെട്ടെന്ന് ആ ശബ്ദം കേട്ടപ്പോൾ ഞമ്മള് ആളെ നോക്കി....ഷാദിയാണ്..... "ഡെപ്യൂട്ടി കമ്മീഷണർ ഇജാസ് ഇബ്രാഹിമിന്റെ കല്യാണം കൂടാൻ വന്നതല്ലേ നമ്മൾ എല്ലാരും....അപ്പൊ പിന്നെ ഈ കല്യാണം ഗംഭീരമാക്കി കൊടുക്കേണ്ടത് നമ്മുടെ കടമ അല്ലെ......???....." "അതേ........." എല്ലാരും കൂടി അലറി..... "ഹാ.....ഓകെ.....അപ്പൊ,,,,,അതിന് വേണ്ടി ഞമ്മള് ചെറിയ ഒരു പരിപാടി നടത്താൻ പോവുകയാണ്....അതായത്,,,,,വേറൊന്നും അല്ല......ഇവിടെ ഇപ്പൊ നടക്കാൻ പോവുന്നത് കപ്പിൾ ഡാൻസ് ആണ്..... എപ്പടി ഇറുക്ക്......" ആ തെണ്ടി ഷാദി അത് ചോദിച്ചതും അവിടെ ഒന്നൊന്നര ക്ലാപ്പ് മുഴങ്ങി..... ഞമ്മള് അത് കേട്ട് കണ്ണ് രണ്ടും തള്ളിയ രീതിയിൽ ഇരുന്നു പോയി..... "അതേയ്,,,,,ഇവിടെ ഉള്ള കേട്ട്യോന്മാരും കേട്ട്യോളുമാരും ഒക്കെ ഇങ്ങോട്ട് വന്നാട്ടെ....." വീണ്ടും ആ തൊരപ്പൻ ഷാദി പറഞ്ഞപ്പോ എല്ല കപ്പിൾസും എണീറ്റ് പോയി..... നിച്ചൂക്കയും ചെപ്പുവും ഒക്കെ അവിടെ പോയി നിന്നത് കണ്ടിട്ട് ഞമ്മള് ഞമ്മളെ കേട്ട്യോൻ എന്ന് പറയുന്ന ആ സാധനത്തിനെ നോക്കിയപ്പോ നമ്മളെ നോക്കി ഇളിച്ചു കാണിക്കെന്നു...... "എന്താണ്,,,,കല്യാണ ചെക്കന്റെ പെങ്ങൾക്കും അളിയനും വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ആവോ....." ഷാദി ഇളിച്ചോണ്ട് ചോദിക്കുന്ന കേട്ടപ്പോ ഫിനു നമ്മളെ പിടിച്ചു തള്ളാൻ തുടങ്ങി.... അവൾടെ ഈ കോപ്രായം കണ്ട് എല്ലാരും ഹലാക്കിലെ ചിരിയാണ്...... ഞമ്മള് കാക്കൂനെ ഒന്ന് ദയനീയമായി നോക്കിയപ്പോ ചെക്കൻ ഞമ്മളെ നോക്കി ഇളിച്ചു കാണിക്കുന്നുണ്ട്...... "മിസ്റ്റർ ആൻഡ് മിസിസ് ഷാഹിൽ.....പ്ലീസ് കം....." നിച്ചൂക്ക അവിടുന്ന് വിളിച്ചു കൂവിയതും ഞമ്മളെ കെട്ടിയോൻ എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി അവിടെ നിന്നു..... "ഓകെ ഫൈൻ.....അപ്പൊ മ്യൂസിക് പോരട്ടെ....." എന്നും പറഞ്ഞു ഷാദി അവിടെ പോയി ഇരുന്നതും പെട്ടെന്ന് അവിടം ഫുൾ ഇരുട്ട് ആയി......ഞമ്മള് പേടിച്ച് വിറച്ച് ഞമ്മളെ കെട്ടിയോനെ കേറി പിടിച്ചതും അവിടെ മുഴുവൻ റെഡ് ആൻഡ് ബ്ലൂ ലൈറ്റ്‌സ് തെളിഞ്ഞു...... കൂടെ,,,,,,,,നമ്മളെ ഫേവറിറ്റ് സോങ്ങും...... *💞,,,,,ishq waaalaa luvvv....💞* ഞമ്മള് ഒന്ന് ചുറ്റും നോക്കിയപ്പോ എല്ലാരും ഞങ്ങൾ കപ്പിൾസിനെ തന്നെ കൊണ്സണ്ട്റേറ്റ് ചെയ്ത് ഇരിക്കുന്നതാണ് കണ്ടത്....... ബാക്കി എല്ലാരും സ്റ്റെപ്പ് വെച്ച് തുടങ്ങിയത് കണ്ടപ്പോൾ ഞമ്മള് ഞമ്മളെ കെട്ടിയോനെ ഒന്ന് നോക്കി..... ചെക്കൻ ഞമ്മളെ നോക്കുന്ന നോട്ടം കണ്ടിട്ട് ആകെ വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി നമ്മള്...... അജ്ജാതി നോട്ടം അല്ലെ പഹയൻ നോക്കുന്നെ..... പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് പഹയൻ മൂപ്പരെ ഒരു കൈ എന്റെ അരയിൽ വെച്ചു,,,,,മറ്റേ കൈ കൊണ്ട് എന്റെ കയ്യിലും പിടിച്ചു...... ഞമ്മള് ഓട്ടോമാറ്റിക്കായി നമ്മളെ കൈ ഇക്കാന്റെ ഷോള്ഡറിൽ വെച്ചു..... അപ്പൊ ചെക്കൻ എന്നെയും കൊണ്ട് മൂവ് ചെയ്യാൻ തുടങ്ങി.....ഇങ്ങേര് ഞമ്മളെ കണ്ണിൽ തന്നെ നോക്കി നിന്നപ്പോ അറിയാതെ നമ്മളും മൂപ്പരേ മൊഞ്ചിൽ അങ്ങു ലയിച്ചു പോയി...... നല്ല റൊമാന്റിക്ക് ആയി പാട്ടിനൊത്ത സ്റ്റെപ്പ് വെച്ച് നമ്മൾ തകർത്തു..... പെട്ടെന്ന് എല്ലാരും കൂടി കാത് പൊട്ടിക്കുന്ന തരത്തിൽ ക്ലാപ്പ് ചെയ്യുന്ന കേട്ടപ്പോ ആണ് ഞങ്ങൾ ഞെട്ടിയത്‌.....നോക്കുമ്പോ ലൈറ്റ് ഒക്കെ വന്നിട്ട് ഉണ്ടേനൂ..... നമ്മൾ എല്ലാരേയും ഒന്ന് നോക്കി....എല്ലാരും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു നിൽക്കലാ.....ബാക്കി ഉള്ളവർ ഒക്കെ നേരത്തെ ഡാൻസ് ഒക്കെ നിർത്തി തോന്നുന്നു...... പെട്ടെന്നാണ് ഞാൻ ആ പൂതന നിദയെ കണ്ടത്.....അവളെ കണ്ടപ്പോ എന്റെ കെട്ടിയോൻ നേരത്തെ അവളെയും കൊണ്ട് വീണത് ഓർമ വന്നു..... അപ്പൊ തന്നെ എനിക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി....... ഞാൻ മൂപ്പരെ ഒന്ന് തറപ്പിച്ചു നോക്കിയപ്പോ എന്നെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊണ്ട്,,,,,, "യൂ ആർ ലുക്കിങ് സോ ബ്യുട്ടിഫുൾ..... ഈ ഡ്രെസ് നിനക്ക് നന്നായി ചേരുന്നുണ്ട്" എന്ന് ഞമ്മളെ കാതിൽ പറഞ്ഞു....നമ്മൾ പക്ഷെ അത് കേട്ട ഭാവം പോലും കാണിച്ചില്ല..... "wowwwww,,,,,,,,, അടിപൊളി.....തകർത്ത് കളഞ്ഞല്ലോ രണ്ടാളും....." എന്നും പറഞ്ഞു ഷാദി മുന്നോട്ട് വന്നു...... "ഹൗ ഈസ് ഇറ്റ് ഗയ്‌സ്....." എന്നവൻ എല്ലാരോടും ചോദിച്ചപ്പോ,,,,, "അടിപൊളി....." എന്ന് എല്ലാരും ഒന്നിച്ച് പറഞ്ഞു....അത് കേട്ടപ്പോ നമ്മൾ കെട്ടിയോനെ ഒന്ന് നോക്കി....ചെക്കൻ നമ്മളെ നോക്കി സൈറ്റടിച്ചു കാണിക്കുന്ന തിരക്കിൽ ആണ്...... നമ്മൾ ചെക്കന് നേരെ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു കൊണ്ട് ചെപ്പൂന്റെയും ഫിനുന്റെയും ഒന്നിച്ച് പോയി നിന്നു...... ആ നിദ നമ്മളെ തന്നെ നോക്കുന്നത് കണ്ടപ്പോ ഞാൻ അവളെ നോക്കി കണ്ണുരുട്ടി..... അത് കണ്ടപ്പോ അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു..... പിന്നെ അവിടെ അരങ്ങേറിയത് അന്താക്ഷരി ആയിരുന്നു..... ലേഡീസ് ഒക്കെ ഒരു ടീം.....ജെൻറ്സ് ഒക്കെ മറ്റൊരു ടീം...... ഷാദിയും അനുവും അവരേ പ്രായത്തിൽ ഉള്ള വേറെ കുറച്ച് ആൾക്കാരും ആണ് ഇതൊക്കെ പറയുന്നത്......അന്താക്ഷരി ഞമ്മക്ക് പണ്ടേ വല്യ ഇഷ്ടം ആയോണ്ട് ഫിനുനേയും ചെപ്പൂനേയും പിടിച്ച് വലിച്ചു ഞമ്മള് മുന്നിൽ പോയി ഇരുന്നു...... "ഓകെ,,,,,ലേഡീസ് ഫസ്റ്റ്....." ഷാദിയും അനുവും കൂടി ഒന്നിച്ച് പറഞ്ഞു.... "നോ.....ജെന്റ്സ് ഫസ്റ്റ്....." "നോ നോ ലേഡീസ്....." "നോ നോ നോ നോ....ജെന്റസ്...." അതും പറഞ്ഞു കുറച്ച് നേരം അടിയാക്കി.....അവസാനം നമ്മൾ തന്നെ സ്റ്റാർട്ട് ചെയ്തു....... നമ്മളെ കെട്ടിയോൻ പാടുന്ന ഓരോ പാട്ടും നമ്മക്കിട്ടു കൊള്ളിക്കുന്നതാണെന്ന് ഞമ്മക്കും അവിടെ കൂടി ഇരിക്കുന്ന എല്ലാർക്കും നല്ലോണം മനസ്സിലാവുന്നുണ്ട്..... മൂപ്പര് പാടുമ്പോൾ ഓട്ടോമാറ്റിക്കായി എല്ലാരെയും കണ്ണ് നമ്മളെ നേരെ ആവും.... അപ്പൊ നമ്മൾ എല്ലാരേയും നോക്കി ഇളിച്ചു കൊടുക്കും...... "ആഹ് പാടിക്കോ..... *അ* വെച്ചിട്ട് പാടിക്കോ....." ഫിനുവാണ്..... ഈ പെണ്ണ് പാട്ട് പെട്ടിയാണോ എന്നൊരു ഡൗട്ട് എനിക്ക് ഇല്ലാതില്ല......എന്ത് അക്ഷരം പറഞ്ഞാലും ഓണ് ദി സ്പോട്ട് പാടുന്നുണ്ട്...... അവിടെ ആണുങ്ങളെല്ലാം ഭയങ്കര തിങ്കിങ്ങിൽ ആണ്.....പ്യാവങ്ങൾ....പാട്ട് കിട്ടുന്നില്ലെന്ന് തോന്നുന്നു...... പെട്ടെന്ന്,,,,,,, *"അവൾ വേണ്ട്രാ......ഇവൾ വേണ്ട്രാ......"* പാടിയത് വേറാരും അല്ല....എന്റെ സ്വന്തം കെട്ടിയോൻ.....പണ്ടാരക്കാലന്റെ പാട്ട് കേട്ട് എല്ലാരും നമ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്.....നമ്മൾ ചമ്മിപ്പോയി..... ആ പൊട്ടനെ നോക്കിയപ്പോ ഞമ്മളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്.... ഞമ്മള് മൂപ്പരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു പകരം വീട്ടി... ★★★★★★★★★★ പരിപാടി ഒക്കെ ഒരു വിധം കഴിഞ്ഞു എല്ലാരും പോയപ്പോ ഞമ്മള് ഫ്രഷ് ആയി റൂമിൽ നിൽക്കുമ്പോ ആണ് ഫിനു കലി തുള്ളി കൊണ്ട് അങ്ങോട്ട് വന്നത്...... അവളുടെ മുഖം കണ്ടിട്ട് എന്തോ നടന്ന ലക്ഷണം ഉണ്ട്...... "എന്താ ഫിനു.....എന്ത് പറ്റി......" ഞമ്മള് ചോദിച്ചപ്പോ അവൾ നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് ബെഡിൽ ഇരുന്നു..... "ഡി പോത്തെ.....നിന്നോട് അല്ലെ ചോദിക്കുന്നത്.....എന്തുണ്ടായി...." "നീയെന്തിനാ ഇശൂ ആ തിലോത്തമയെ എന്റെ റൂമിൽ ആക്കിയെ.....എനിക്ക് അവളെ കാണുമ്പോൾ ഉണ്ടെല്ലോ.....മോന്താക്കിട്ടൊന്ന് കൊടുക്കാൻ ആണ് തോന്നുന്നത്......" അവൾടെ സംസാരം കേട്ട് ഞമ്മക്ക് ചിരി പൊട്ടി.....ബട്ട് കണ്ട്രോൾ ചെയ്ത് നിന്നു.... "എന്താടി,,,,,ഇപ്പൊ എന്താ ഉണ്ടായേ....." "അവൾക്ക് ബെഡിൽ കിടക്കണം....പക്ഷെ ഞാൻ കൂടെ കിടക്കാൻ പാടില്ല....എങ്കിൽ പിന്നെ ആ പുതപ്പും തലയിണയും തന്നെക്കു,,,,,ഞാൻ നിലത്ത് കിടക്കാം എന്ന് പറഞ്ഞു ഞാൻ,,,,,, അപ്പൊ അവൾക്ക് അതും പറ്റില്ല.....എല്ലാം അവൾക്ക് വേണം പോലും.....ചവിട്ടി പുറത്താക്കണം ആ കോപ്പിനെ..... പണ്ടാരം......" "ആഹാ,,,,അത്രക്ക് ആയോ അവൾ.....നീ വാ.....ആ മൊതലിനെ ഇന്നൊരു പാഠം പഠിപ്പിക്കണം....." ഞങ്ങൾ രണ്ടും അവിടെ കേറി പോയപ്പോ അവൾ ബെഡിൽ എണീറ്റ് ഇരുന്ന് ഞങ്ങളെ നോക്കി...... "വാട്ട് യൂ വാണ്ട്......" അവളുടെ അടുപ്പിലെ ഒരു ഇംഗ്ളീഷ്.... ലെവൾ ആര്..... മതാമയോ...... "എന്താ നിന്റെ ഉദ്ദേശ്യം..... ഞങ്ങടെ ഗസ്റ്റ് അല്ലെ എന്ന് കരുതി കൂടുതൽ താഴ്ന്ന് തരുമ്പോൾ നീയെന്താ ഞങ്ങടെ മുതുകത്ത് കേറാൻ നോക്കുന്നെ....." "ഹേയ്.....ഞാൻ എന്ത് ചെയ്തു....." "നീയൊന്നും ചെയ്തില്ലേ....." "ഇവളോട് ഞാൻ ഇറങ്ങി പോവാൻ ഒന്നും പറഞ്ഞില്ലല്ലോ.....സ്വയം പോയതല്ലേ....." "തറയിൽ കിടക്കാം എന്ന് പറഞ്ഞപ്പോ നീയല്ലെടി പറഞ്ഞേ പുതപ്പും പില്ലോയും തരില്ലെന്ന്....." "അതില്ലാതെയും കിടക്കാലോ...." "എങ്കിൽ പിന്നെ നീ കിടക്കേടി പൂതനെ..." ഫിനു ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.....അവൾടെ അലർച്ച കേട്ട് ഞമ്മക്ക് അടക്കം പേടി ആയിപ്പോയി.... "ഹേയ്.....മൈൻഡ് യുവർ വേഡ്‌സ്.....ഞാൻ ആരാണെന്ന് ഓർത്താൽ നന്നായിരിക്കും....." "ഐജിയുടെ മോൾ ആണെന്ന് കരുതി ഞങ്ങടെ തലയിൽ കേറാൻ നിൽക്കല്ലേ....അടിച്ച് നിന്റെ കരണക്കുറ്റി പൊട്ടിക്കും......" "ആഹ്.....അതിന്റെ അഹങ്കാരം ഒന്നും ഇവിടെ എടുക്കേണ്ട.....ഈ നട്ടപ്പാതിരാക്ക് നിന്നെ ഇറക്കി വിടും....കേട്ടോടി മതാമേ...." ഞങ്ങൾ കട്ടക്ക് ഓരോന്ന് പറയുമ്പോ ആണ് പെട്ടെന്ന് പിന്നിൽ നിന്ന്,,,,,,, "ഇശൂ.........." നോക്കിയപ്പോ ഷാഹിക്കയാണ്.... ഇക്കാനെ കണ്ടതും ആ പൂതന നല്ല കുട്ടി ആയി...... "ഷാഹി.....വാട്ട് ഈസ് ദിസ്.....ഇവരെന്നെ ഹെർട്ട് ചെയ്തു...... 😓....." എന്നും പറഞ്ഞു ആ പെരുങ്കള്ളി കണ്ണ് നിറച്ചപ്പോ ഞാനും ഫിനുവും മുഖത്തോട് മുഖം നോക്കി.....ഇതൊക്കെ എപ്പോ എന്ന രീതിയിൽ...... "ഇശൂ.....വാട്ട്സ് റോങ് വിത്ത് യൂ....." ഷാഹിക്കയാണ്....... "നത്തിങ് റോങ് വിത്ത് മീ.....ഇവൾ ആണ്....." "ഇശൂ സ്റ്റോപ്പ് ഇറ്റ്.....നീയെന്താ ഇങ്ങനെ.....ചെറിയ കുട്ടികളെ പോലെ....." "ഷാഹിക്കാ ഞാൻ പറയട്ടെ....." "നീ പോ ഇശൂ....ഒന്നും പറയേണ്ട നീ...വീട്ടിലെ ഗസ്റ്റിനോട് എങ്ങനെ പെരുമാറേണ്ടത് എന്ന് നിനക്ക് അറയില്ലേ..... ഇല്ലെങ്കി ഞാൻ പഠിപ്പിച്ചു തരാം......" ഇക്കാ കലിപ്പായി പറയുന്ന കേട്ടപ്പോ ഞാൻ അന്തംവിട്ടു,,,,,,എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ...... "ഇക്കാ ഞാൻ......" "ഒന്നും മിണ്ടണ്ട.....റൂമിലേക്ക് പോടി...." "ഞാൻ പറയുന്നത്....." "നിന്നോട് അല്ലെ ഞാൻ പറഞ്ഞേ റൂമിലേക്ക് പോവാൻ.....നോക്കി നിൽക്കാതെ പോടീ...." ഞാൻ ഇക്കാനെ ഒന്ന് നോക്കി കൊണ്ട് ആ കോപ്പിനെ നോക്കിയപ്പോ അവൾ എന്നെ നോക്കി പരിഹാസച്ചിരി ചിരിക്കെന്നു..... "നിദ,,,,, ഇവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു....." "ഇറ്റ്സ് ഓകെ ഷാഹി....." "ഹ്മ്മ,,,,,ഫിനു,,,,,, നീ ഇവിടെ കിടക്ക്‌......" "ഹ്മ്മ....." ഇക്കാന്റെ വാർത്താനവും അവൾടെ കൊഞ്ചി കുഴഞ്ഞുള്ള കളിയും കണ്ടപ്പോ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..... ഞാൻ അവിടുന്ന് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി.....ഇനിയും അവിടെ നിന്നാൽ ഞാൻ വല്ലതും ചെയ്തു പോവും..... ഞാൻ ദേഷ്യത്തോടെ ഡോർ വലിച്ചടച്ച് ബെഡിൽ വന്നിരുന്നു...... സ്വന്തം ഭാര്യ ആയ എന്നെക്കാൾ വലുത് ആണോ ഇക്കാക്കു അവൾ....അവൾക്ക് വേണ്ടി എന്തിനാ ഇക്കാ എന്നോട് ദേഷ്യപ്പെട്ടത്.....അതിന്റെ ആവശ്യം എന്താ...... ഓരോന്ന് ആലോചിച്ചു ദേഷ്യം വന്നപ്പോ ഞാൻ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്ത് എറിഞ്ഞു..... കതക് തുറന്ന് വന്ന ഇക്കാന്റെ കയ്യിലേക്ക് കറക്റ്റ് പോയി വീഴുകയും ചെയ്തു....... പില്ലോ പിടിച്ചിട്ട് അങ്ങേര് എന്നെ ഒരു നോട്ടം നോക്കി.....മൂപ്പരെ ദഹിപ്പിക്കുന്ന നോട്ടം ഞാൻ അങ്ങോട്ട് കൊടുത്തപ്പോൾ ഡോർ ലോക്ക് ചെയ്ത് ബെഡിന്റെ അടുത്തേക്ക് വന്നു...... നമ്മൾ അപ്പൊ തന്നെ പില്ലോയും പുതപ്പും എടുത്ത് എണീറ്റ് നിന്ന് മൂപ്പരെ രൂക്ഷമായി ഒന്ന് നോക്കി.....നേരത്തെ തന്നെ എനിക്ക് നല്ല ദേഷ്യം ഉണ്ട്.....ഇപ്പൊ അത് നല്ലോണം ഇങ്ങേര് ആയിട്ട് തന്നെ കൂട്ടി തന്നു..... "എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ....." "ഉണ്ടക്കണ്ണി അവളില്ലേ.......നിങ്ങളെ നിദ....അവളാണ്....." എന്നും പറഞ്ഞു നിലത്ത് ഞാൻ ആഞ്ഞു ചവിട്ടി....... "മാറി നിക്ക് അങ്ങോട്ട്...." എന്നും പറഞ്ഞു ഞാൻ മൂപ്പരെ പിടിച്ചു തള്ളി കൊണ്ട് ബെഡിന്റെ മറ്റേ സൈഡിൽ പോയി ഇരുന്നു...... "ഹൊയ്‌ ഹെലോ മാഡം.....എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തവർ ഒന്നും എന്റെ കൂടെ ബെഡിൽ കിടക്കേണ്ട....." "എന്റെ വീട്.....എന്റെ റൂം.....എന്റെ ബെഡ്.....എവിടെ കിടക്കണം എന്ന് ഞാൻ തീരുമാനിക്കും.....കേട്ടോ മിസ്റ്റർ ഷാഹിൽ ഷാജഹാൻ....." "ഹഹ്ഹഹ്.... ഓകെ ഓകെ....എങ്കിൽ തമ്പുരാട്ടി ഇനി എന്റെ വീട്ടിലേക്ക് വരുമ്പോ ഇതൊക്കെ കൂടി പൊതിഞ്ഞു കെട്ടി എടുത്തോ ട്ടോ...." പടച്ചോനെ....പറഞ്ഞു കുടുങ്ങിയോ..... "ഗുഡ് നൈറ്റ്....." എന്നും പറഞ്ഞു ഞാൻ അവിടെ കിടന്ന് പുതപ്പ് തലവഴി മൂടി...... പക്ഷെ അവിടെ കിടന്ന ഓണ് ദി സ്പോട്ടിൽ നമ്മൾ നിലത്ത് എത്തി.....നിലത്ത് കിടന്നിട്ട് ഇപ്പൊ എന്താ നടന്നത് എന്ന് റിവൈൻഡ് ചെയ്തു നോക്കി...... ആ കള്ള ബടുവ നമ്മൾ കിടന്ന അതേ ടൈം നമ്മളെ ചവിട്ടി താഴെ ഇട്ടതാണ്..... "ഹുയീ എന്റെ ഉമ്മാ......എന്റെ നടൂ......അല്ലോഹ്....." ■■■■■■■■■■■■■■■■■■■■■■■■ നടുവിന് കയ്യും കൊടുത്ത് എന്റെ പുന്നാര ബീവി അവിടെ കിടന്ന് കാറുന്നത് കണ്ടപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്...... ഈ പെണ്ണിന്റെ കാര്യം...... ഇപ്പൊ നിങ്ങൾ ഒക്കെ കരുതുന്നുണ്ടാവും ആ നിദയ്ക്ക് വേണ്ടി എന്തിനാ നമ്മൾ ഈ മൊതലിനോട് ചൂടായത് എന്ന്.... അതിന്റെ കാരണം നിങ്ങൾക്ക് വഴിയേ മനസ്സിലാവും...... "അവിടെ കിടന്ന് അലറാതെ എണീക്കേടി കോപ്പേ.....നിന്റെ അലർച്ച കേട്ട് എല്ലാരും ഇപ്പൊ ഓടി വരും......" എന്നും പറഞ്ഞു നമ്മൾ അവിടെ കിടന്നപ്പോ,,,,,, "അയ്യോ എന്റെ ഉമ്മ...... എന്റെ നടു പോയേ.....ആരെങ്കിലും ഒന്ന് വരണേ.... അയ്യോ....." എന്നും പറഞ്ഞു പിശാശ് ഉറക്കെ കരയാൻ തുടങ്ങി..... പടച്ചോനെ.... ഇവൾ എനിക്കിട്ടു പണിയാൻ തന്നെ തീരുമാനിച്ചത് ആണോ..... "ഡി.....മിണ്ടാതെ കിടക്കേടി.....അവരൊക്കെ ഇപ്പൊ വരും...." എന്ന് പറഞ്ഞു നമ്മൾ നാവെടുത്തില്ല....എല്ലാരും അവിടെ ഹാജറായി..... "ഷാഹി...ഇശൂ.....എന്താ പറ്റിയെ...." "മോനെ ഷാഹി....കതക് തുറക്ക്.... ഇശൂ.....മോളെ...." "ഷാഹി...... കതക് തുറക്ക്....." എന്നും പറഞ്ഞു എല്ലാരും ഡോറിന് മുട്ടാൻ തുടങ്ങിയപ്പോ ഞാൻ എന്റെ ഭാര്യയെ ഒന്ന് നോക്കി....എനിക്കിട്ടു പണിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ഈ പിശാശ്..... "പോയി കതക് തുറക്ക് കെട്ടിയോനെ...." നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ചു കൊണ്ട് പെണ്ണ് പറയുന്ന കണ്ടപ്പോ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഡി മരഭൂതമേ എന്നും പറഞ്ഞു നമ്മൾ പോയി ഡോർ തുറന്നു..... തുറക്കേണ്ട താമസം എല്ലാരും ഇടിച്ചു കേറി......നമ്മൾ ഇവരോടൊക്കെ എന്ത് തേങ്ങയാ പറയുക എന്നും ചിന്തിച്ച് തല പുണ്ണാക്കുമ്പോ..... "എന്താ മോളെ....നീയെന്തിനാ കരഞ്ഞത്...." "കരഞ്ഞതൊന്നും അല്ല ഉമ്മ....ഉമ്മാന്റെ ഈ മരുമോൻ ഓരോ കോമഡി പറഞ്ഞത് കേട്ട് ചിരിച്ച സൗണ്ട് ആണ് കേട്ടത്....." ഇശൂന്റെ ഡയലോഗ് കേട്ട് നമ്മൾ ഞെട്ടി കൊണ്ട് ആ പഹയത്തിയെ നോക്കിയപ്പോ നമ്മൾ ഞെട്ടി പണ്ടാറടങ്ങി.... നിലത്ത് ഉണ്ടായ ഇവൾ എങ്ങനെ ബെഡിൽ എത്തിയെ.... അപ്പൊ ഇവൾക്ക് നടുവേദന ഒന്നും ഉണ്ടായില്ലേ..... "ഹോ....ഇങ്ങനെ ഒന്നും ചിരിക്കരുത്....മനുഷ്യൻ പേടിച്ചു പോയി...." ഉപ്പയാണ്..... ഇജുവും ഷാദിയും അവൾ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല എന്ന് അവരെ നോട്ടം കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി.... ഞാൻ അവരെ നോക്കി പുളിങ്ങ തിന്ന ഇളി പാസാക്കി...... അവരൊക്കെ പുറത്ത് പോയപ്പോ നമ്മൾ വേഗം ഡോർ ലോക്ക് ചെയ്ത് ഇശൂനെ നോക്കി.....എന്നെ നോക്കി പുരികം പൊക്കി കാണിക്കെന്നു വൈഫി..... "ഡി ഹംക്കെ...." "ശൂ.....ചുമ്മാ എന്നോട് ഉടക്കിന് വരണ്ട ഇക്കൂ......ഞാൻ ഇനിയും ഒച്ച വെക്കും....മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്....." എന്നും പറഞ്ഞു അവൾ അവിടെ കിടന്നു.... നമ്മൾ അവൾക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു കൊണ്ട് ലൈറ്റും ഓഫ് ചെയ്ത് അവിടെ പോയി കിടന്നു..... പെട്ടെന്ന് അവൾ ചോദിച്ച ചോദ്യം കേട്ട് നമ്മൾ ഞെട്ടി പണ്ടാറടങ്ങി പോയി..... പടച്ചോനെ,,,,,ഇങ്ങനൊരു പോത്ത് ആണല്ലോ എന്റെ കെട്ടിയോൾ...😭......അവളുടെ ചോദ്യം കേട്ട് ഞമ്മക്ക് ഒരേ സമയം ചിരിയും കരച്ചിലും ദേഷ്യവും ഒക്കെ ഒന്നിച്ച് വന്നു....... "നിങ്ങക്ക് എന്താ ഇക്കാ.....അവളോട് നമ്മളെക്കാൾ ഇഷ്ടം......എന്തേലും മോഹം ഉണ്ടോ മനസിൽ....." ഇങ്ങനൊക്കെ ചോദിച്ചാൽ ഇവൾക്ക് ഞാൻ ന്ത് മറുപടി നൽകും പടച്ചോനെ..... ★★★★★★★★★★★★★★★★★★★★ നമ്മളെ ചോദ്യം കേട്ടപ്പോ മൂപ്പര് ചാടി എണീറ്റ് ലൈറ്റ് ഓണ് ചെയ്ത് നമ്മളെ ഒരു നോട്ടം ആയിരുന്നു..... പടച്ചോനെ,,,,,ചോദിച്ച് പണി വാങ്ങിയോ.... മൂപ്പരെ നോട്ടം കണ്ടിട്ട് ഇന്നെന്നെ കൊല്ലാൻ ഉള്ള ചാൻസ് ഒക്കെ കാണുന്നുണ്ട്........ പക്ഷേ ഇക്കാന്റെ മറുപടി കേട്ടപ്പോ ഞമ്മള് അന്തംവിട്ടു മൂപ്പരെ നോക്കിപ്പോയി...... _________________________________________ തുടരും (ഹെലോയ്,,,,,ഞമ്മള് വന്നു ട്ടോ....എക്സമൊക്കെ കഴിഞ്ഞു..... പൊളിച്ച് എഴുതി.....😁 ഇനി വെയിറ്റ് ചെയ്യിക്കാതെ പോസ്റ്റ് ചെയ്യണം എന്നൊക്കെ നമ്മക്ക് നല്ല ആഗ്രഹം ഉണ്ട്....പക്ഷെ എന്ത് ചെയ്യാനാ ഫ്രണ്ട്സ്.....ഫെബ്രുവരി 24 കഴിഞ്ഞാലേ നമ്മൾ ശരിക്കും ഒന്ന് ഫ്രീ ആവുകയുള്ളൂ..... എന്റെ കാക്കൂന്റെ കല്യാണം ആണ്,,,,,അതിന്റെ തിരക്കിൽ ആണ് ഞമ്മള് ഇപ്പൊ.....അതും കൂടി കഴിഞ്ഞാലേ നിങ്ങളെ വെയിറ്റ് ചെയ്യിക്കാതെ പോസ്റ്റ് ചെയ്യാൻ കഴിയൂ...... നിങ്ങളുടെ ഒക്കെ കമന്റ് കാണുമ്പോ നമ്മക്ക് നല്ല സന്തോഷം ഉണ്ട്.... താങ്ക്യൂ സോമച്ച് മുത്തൂസ് ഫോർ യുവർ ബിഗ് സപ്പോർട്ട്.....ലവ് യൂ ഓൾ.....😍 അടുത്ത ഭാഗം നാളെ രാത്രി 9 മണിക്ക്......ഇൻ ഷാ അല്ലാഹ്.....) Sahala Sachu
7.9k views
3 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because