@vipinpkd
@vipinpkd

🔥🔥©കട്ടക്കലിപ്പൻ🔥🔥

i ownNothing Copyright owned by respective Writers(contact for Credit issues)⑧①②⑨⑨②④⑥⑥⑦promotion purpose Only

ദേവരാഗം നോവൽ ഇതുവരെ 1 മുതൽ 7 വരെ... ************** "ചെക്കനും പെണ്ണിനും ഇനി എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം കേട്ടോ " പെണ്ണിന്റെ അമ്മാവൻ അതു പറഞ്ഞു കേട്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് വളരെ അതികം സ്നേഹം തോന്നി..... കാരണം കുറച്ച് നേരം കൊണ്ടു ഈ വാക്ക് ആരിൽ നിന്നെങ്കിലും കേൾക്കാൻ ഞാൻ കൊതിച്ചു ഇരിക്കുവാരുന്നു "മോൻ വരൂ..... മോൾ അകത്തുണ്ട് " പെണ്ണിന്റെ അമ്മ കാണിച്ചുതന്ന റൂമിനുള്ളിലേക്കു ഞാൻ പതുക്കെ കയറി.. ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഒരു റൂം.. നല്ല വൃത്തിയും വെടിപ്പും ഉണ്ട്... അവളാണെകിൽ റൂമിനുള്ളിൽ ജനാലപ്പഴുതിൽ പിടിച്ചുകൊണ്ടു പുറത്തേക്കു നോക്കി നിൽക്കുന്നു... അവളുടെ നിൽപ്പ് കണ്ടാൽ തോന്നും ഇതുവരെ അതിലൂടെ അവൾ നോക്കിയിട്ടേ ഇല്ലാന്ന്.. ചായ കൊണ്ടുതരുമ്പോളും മുഖത്തേക്ക് കൂടി നോക്കാതെ ഉള്ള ആ പോക്ക് കണ്ടപ്പോൾ തന്നെ അറിയാരുന്നു അവൾക്കു ഈ വിവാഹത്തോടുള്ള എതിർപ്പ്.... ഞാൻ പതുക്കെ ചുമച്ചു.. പക്ഷെ അവള് നിന്ന നിൽപ്പിൽ തന്നെ തുടർന്നു.... "ഹലോ... ഞാൻ ദേവൻ... ദേവജിത്ത് ന്ന് ആണ് മുഴുവൻ പേര്... മഹാരാജാസിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആണ്.. " പെട്ടെന്നു അവൾ എന്റെ നേരെ തിരിഞ്ഞു നിന്നു.. ഓഹ് പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ "നോക്കു mr ദേവൻ എനിക്ക് ഈ വിവാഹത്തിന് തീരെ താല്പര്യം ഇല്ല... അച്ഛന്റെ നിർബന്ധം ആണ് ഈ കെട്ടിയൊരുങ്ങി നിൽപ്പൊക്കെ... 21 വയസ്സ് പൂർത്തി ആകുന്നതിനു മുൻപ് വിവാഹം ചെയ്തു അയക്കണം അതേ ഉള്ളു അച്ഛന്റെ മനസിൽ.. എനിക്ക് 20 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളു.. ബികോം റിസൾട്ട്‌ വെയിറ്റ് ചെയ്തു നില്കയാണ്‌... എനിക്ക് തുടർന്നും പഠിക്കണം പിജി എടുക്കണം നെറ്റ് എഴുതി പാസ്സാകണം ഒരു ജോലി വാങ്ങണം ഇതൊക്കെ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ് അതിന്റെ ഇടക്ക് ആണ് അച്ഛന്റെ ജാതക നോട്ടത്തിന്റെ പേരിൽ പെട്ടെന്നുള്ള ഈ കല്യാണാലോചന... " " കല്യാണം കഴിഞ്ഞും തുടർന്നു പഠിക്കാമല്ലോ?? അതിനൊന്നും ഞാൻ എതിര് നിൽക്കില്ല.. ഞാനും ഒരു അധ്യാപകൻ ആണ് " "കല്യാണം കഴിഞ്ഞു പഠിക്കുന്നവരൊക്കെ ഉണ്ടാകും പക്ഷെ എനിക്ക് വയ്യ കുട്ടികളുടെ മുന്നിൽ അങ്ങനെ ചെന്നിരുന്നു പഠിക്കാൻ... അത് മാത്രം അല്ല എനിക്ക് ഒരാളെ ഇഷ്ടം ആണ്.. എന്റെ കൂടെ തന്നെ പഠിച്ചതാ.. ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയിട്ടേ ഉള്ളു.. കോളജിലെ ക്ലാസും എക്സാം എല്ലാം കഴിയുന്നവരെ കാത്തിരുന്നു അവനോട് ഇഷ്ടം ആണെന്ന് തിരിച്ചു പറയാൻ.. ആ പാവത്തിനെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല " "കോളേജ് ആകുമ്പോൾ ഇഷ്ടവും പ്രേമവുമൊക്കെ ഉണ്ടാകും ഇല്ലാത്തവരായി അതികം ആരും ഉണ്ടാകില്ല.. പക്ഷെ ഇവിടൊക്കെ കഴിയുമ്പോൾ അതൊക്കെ അങ്ങ് മാറും ഞാൻ ഇതൊക്കെ എത്ര കണ്ടിരിക്കുന്നതാ " "നിങ്ങൾക്കു എന്താ പറഞ്ഞാൽ മനസിലാകില്ല??? എനിക്ക് നിങ്ങളെ ഇഷ്ടം അല്ല.. വീട്ടിൽ എല്ലാർക്കും ഈ വിവാഹത്തിന് സമ്മതം ആണേൽ കല്യാണത്തിന്റെ അന്ന് ഞാൻ ഒളിച്ചോടിപ്പോകും നോക്കിക്കോ " "ഹയ്യോ... ഇത്രക്ക് ദേഷ്യം ഒന്നും വേണ്ടാട്ടോ തനിക്കു ഇഷ്ടം അല്ലേൽ വേണ്ട ഒക്കെ.. ബട്ട്‌ ഞാൻ ഇപ്പോൾ റൂമിനു വെളിയിൽ ഇറങ്ങുമ്പോൾ എല്ലാരും ചോദിക്കും പെണ്ണിനെ ഇഷ്ടം ആയോന്ന്?? ഇഷ്ടം ആയിന്നേ ഞാൻ പറയൂ കേട്ടോ.. പിന്നെ തനിക്കു കല്യാണത്തിന്റെ അന്ന് ഒളിച്ചോടിപ്പോവുകയോ എന്താന്ന് വെച്ചാൽ ആയിക്കോളു.. എനിക്ക് വയസു 30 ആയി നാളും നാഴികയൊക്കെ ഒത്തു വന്നത് നിന്റെ ജാതകത്തിൽ ആണ്.. നീ ഓടി പോയാൽ പിന്നെ അതിന്റെ പേരിൽ വേറെ കല്യാണത്തിന് എനിക്ക് സമ്മതിക്കാതെ ഇരിക്കാമല്ലോ.. ഇപ്പോൾ തന്നെ അമ്മയുടെ നിർബന്ധത്തിന് ആണ് എനിക്ക് ഇങ്ങനെ ഇവിടെ നിൽക്കേണ്ടി വന്നത് " "പ്ലീസ് അങ്ങനെ പറയരുത് ഇഷ്ടായില്ലന്നു പറയണം.. ജാതകത്തിൽ ചേർച്ച ഉള്ളോണ്ട് അച്ഛൻ ഇതു ഏതാണ്ട് ഉറപ്പിച്ച മട്ട.... " " ഐആം വെരി സോറി കുട്ടി സോറി " "ആഹ് എങ്കിൽ നോക്കിക്കോ തന്നെ ഞാൻ നാണം കെടുത്തും " "ആയിക്കോട്ടെ അങ്ങനെ തന്നെ ആകട്ടെ " കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ പുറത്തിറങ്ങി ... അമ്മ അവളുടെ ഫോട്ടോ കാണിക്കുന്നവരെ ഈ വിവാഹത്തോട് എനിക്കും അത്ര താല്പര്യം ഇല്ലാരുന്നു.. ഫോട്ടോ കണ്ടു കഴിഞ്ഞപ്പോൾ മുതൽ ആ നുണക്കുഴി കവിളുകാരിയെ സ്വന്തമാക്കണമെന്നായി... നേരിട്ടു കണ്ടപ്പോൾ ഉറപ്പിച്ചു ദേവന് ഒരു പെണ്ണ് ഉണ്ടേൽ അത് ഇവളായിരിക്കുമെന്നു ഐശ്വര്യ.. ഐശ്വര്യ റായ് കഴിഞ്ഞാൽ ആ പേര് ഏറ്റവും നന്നായി യോജിക്കുന്നത് ഈ നുണക്കുഴി കവിളിക്കു തന്നെ.. അത്രക്കുണ്ട് സൗന്ദര്യം.. ആ ചിരിയിലും നോട്ടത്തിലും എല്ലാം ആ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നു... അവള് പറഞ്ഞതുപോലെ ഇനി ഓടിപ്പോകുമോ? ഹേയ് ഞാൻ അറിഞ്ഞിടത്തോളം അവളൊരു വീട്ടുകുട്ടി ആണ് അച്ഛന്റേം അമ്മേടേം ഒറ്റ മകൾ.. ഒരു അമ്പലവാസി കുട്ടി... ഭഗവാനെ അവള് പറഞ്ഞ ആ ലവ് സ്റ്റോറി കള്ളം ആയിരിക്കണേ.......... ******************************************** "അച്ഛന്റെ പൊന്നു ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാതെ.. നല്ല പയ്യനാ ദേവൻ. നല്ല ജോലിയും ഉണ്ട്.. ഇവിടെ എല്ലാർക്കും ഇഷ്ടായി.. അവർക്കും ഇഷ്ടായി മോള് എതിര് പറയാതെ സമ്മതിക്ക് " "എനിക്ക് ഇഷ്ടം ആയില്ല അച്ചേ.. എനിക്ക് പഠിക്കണം.. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന അച്ഛൻ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ ഇങ്ങനെ വാശി പിടിക്കല്ലേ " "21 പൂർത്തി ആകുന്നതിനു മുൻപ് നടത്തണ്ടേ അത് അല്ലേ അച്ഛൻ " "30 ആയാൽ എന്താ അച്ചേ കുഴപ്പം പറ അമ്മേ.. എന്നെ ഇവിടുന്നു ഓടിക്കാൻ ദൃതി ആയോ നിങ്ങൾക്ക്?? " "അച്ഛന്റെ ആഗ്രഹം അല്ലേ മോളേ നീ സമ്മതിക്ക് അമ്മക്കും ഇഷ്ടായി ആ പയ്യനെ നല്ല കുടുംബക്കാര് ആണ് " "നോക്കു അമ്മേ അയാൾക്ക്‌ എന്നെക്കാൾ 10 വയസു കൂടുതൽ ഉണ്ട് എനിക്ക് എന്നെക്കാൾ രണ്ടോ മൂന്നോ വയസു കൂടിയവർ മതി സെയിം age ആണേലും നോ പ്രോബ്ലം " "Age കുറച്ച് കൂടി ഇരുന്നോട്ടെ പൊന്നു എങ്കിലേ കുറച്ച് ബഹുമാനം ഒക്കെ തോന്നുള്ളു " "ഒന്ന് പോ അച്ചേ... ഈ നാട്ടിൻപുറവും അമ്പലമൊക്കെ വിട്ടു കൊച്ചി പോലെ ഒരു നഗരത്തിലോട്ടു ഒരു പറിച്ചു നടീൽ.. ഇവിടെ അടുത്തു മതി അച്ചേ എനിക്ക് ദൂരെ പോകണ്ട " "അച്ഛന്റെ കുട്ടീടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടോ പറയ്‌ എന്നോട് ഉണ്ടോ? " "അത്... അത് അച്ചേ ഞാൻ പറയാറില്ലേ കിരൺ.. അവനു എന്നെ വല്യ ഇഷ്ടമാ.. എനിക്കും " ഞാൻ അത് പറഞ്ഞു നിർത്തുകയും അച്ഛൻ ഒരു ഫോൺ കാൾ വന്നതും ഒരുമിച്ചാരുന്നു,. (തുടരും ) (ഞാൻ വീണ്ടും എത്തി കേട്ടോ കഥ തുടങ്ങി വരുന്നതേ ഉള്ളു നിങ്ങളുടെ പ്രതീക്ഷക്കു ഒപ്പം കഥ വളരാൻ 2 part കഴിയും.. അപ്പോൾ എല്ലാരും സപ്പോർട്ട് ചെയ്തേക്കണേ.. നിങ്ങൾ ആണ് എന്റെ ബലം നന്ദിത ) ദേവരാഗം -2 ########## "പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ പൊന്നു.... " "അച്ഛൻ എടുത്തു സംസാരിക്കു അപ്പോൾ അറിയാല്ലോ ആരാണെന്നു " "മ്മ് " "ഹലോ.. മ്മ് അതേ ബാലചന്ദ്രൻ തന്നെ " "ഇതു മേൽപ്പത്തൂർ മനയിൽ നിന്നാണ് തിരുമേനി പറഞ്ഞിട്ട് വിളിക്കുന്നതാ " "ഉവ്വ്... ഓർമ ഉണ്ട് ഞാൻ മോളുടെ ഗ്രഹനില ഉം ജാതകവും ഒത്തുനോക്കാൻ കൊടുത്തിരുന്നു " "നാളെ തിരക്ക് ഇല്ലാച്ചാൽ മന വരെ ഒന്ന് വന്നു പൊയ്ക്കോളൂ.. പിന്നെ കുട്ടീനേം കൂട്ടിക്കോളൂ തിരുമേനി അറിയിച്ചിട്ടുണ്ട് " "എത്തിക്കോളാം.. അങ്ങനെ ആയിക്കോട്ടെ " "ഒക്കെ ശരി " "ഒക്കെ " "മേല്പത്തൂർ മനയിൽ നിന്നാണ്... ജാതകം ഒത്തുനോക്കാൻ കൊടുത്തിരുന്നു.. മോളും കൂടി വരണം അച്ഛന്റെ കൂടെ.. പിന്നെ മേല്പത്തൂർ പറഞ്ഞാൽ അത് അച്ചിട്ടാ.. എന്റെ കുട്ടീടെ മനസ്സുപോലെ വരണമെന്ന അച്ഛന്റെ ഉള്ളിലും " "ഞാൻ വരാം അച്ചേ... " "മോള് വിഷമിക്കണ്ട ഇപ്പോൾ പോയി കിടന്നു നന്നായിട്ടു ഉറങ്ങിക്കോ.. കിരണിനെ ഞാൻ കണ്ടു സംസാരിക്കാം " "മ്മ് ശരി അച്ചേ " ********-***************************-**-***** "എന്റെ കൃഷ്ണാ ഇങ്ങനെ ഇട്ടു തീ തീറ്റിക്കല്ലേ എന്നെ.. എന്തോരം നിവേദ്യം നിനക്കു ഞാൻ നേദിച്ചതാ.. എന്റെ മനസ്സുകാണാതെ പോവല്ലേ കണ്ണാ... " തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും നിദ്രാദേവി പുൽകിയില്ല.. "ന്റെ കണ്ണാ.. ഉറക്കം വരുന്നില്ലലോ.. ലെച്ചുനോട് ഒന്ന് സംസാരിച്ചാലോ " പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു ലെച്ചുനെ വിളിച്ചു.. ലക്ഷ്മി എന്റെ ബെസ്റ്റ് ഫ്രണ്ട് "ഹലോ.. ഡി ലെച്ചു നീ ഉറങ്ങിയിരുന്നോ? " "പോടീ പോത്തേ പാതിരാത്രിക്കു വിളിച്ചു ഉണർത്തി ചോദിക്കാൻ കണ്ട ചോദ്യം " "എനിക്ക് കിടന്നിട് ഉറക്കം വന്നില്ലെടാ അതാ നിന്നെ വിളിച്ചേ " "ഏതോ ഒരു കോന്തൻ വന്നു കണ്ടതല്ലേ ഉള്ളു ഐശു... നീ ഇങ്ങനെ പേടിക്കുന്നേ എന്തിനാ എല്ലാം അതിന്റെ രീതിയിൽ അങ്ങ് പോയിക്കോളും.. മോള് കിടന്നു ഉറങ്ങാൻ നോക്കു " "ഡി.. എന്നാലും " "ന്റെ പൊന്നു ഐശു.. പ്ലീസ് എന്നെ ഒന്ന് തൂങ്ങാൻ വിട് പിശാശ്ശെ " "ഓഹ്ഹ് എങ്കിൽ നീ പോയി തൂങ്ങു അല്ല പിന്നെ " "ലവ് യൂ ഡാ മുത്തേ ഗുഡ് നൈറ്റ്‌ " "മ്മ് ഗുഡ് നൈറ്റ്‌ " ഒരു ആശ്വാസത്തിന് വിളിച്ചതാ അവളെ ബെഡ് കണ്ടാൽ സകലതും മറക്കുന്ന അവളെ വിളിച്ച ഞാനാ മണ്ടി.. എനിക്ക് എന്തായാലും ഇന്ന് ഇനി ഉറങ്ങാൻ പറ്റില്ല.. അമ്മയുടെ അടുത്തു ചെന്നു കിടക്കാം.. ഞാൻ പതിയെ അമ്മയുടെ കൂടെ കയറി കിടന്നു "എന്താ പൊന്നു ഉറങ്ങിയില്ലേ നീ?? " "ഇല്ല.. ഉറക്കം വന്നില്ല അമ്മേ.. അല്ല അമ്മയും ഉറങ്ങി ഇല്ലാരുന്നോ? " "ഇല്ല.. എനിക്കും ഉറക്കം വന്നില്ല കുട്ടി.. അച്ഛനും ഉറങ്ങി കാണില്ല " "ഞാൻ എല്ലാരേം സങ്കടപ്പെടുത്തി അല്ലേ അമ്മേ " "സാരമില്ല.. ന്റെ കുട്ടീടെ മനസിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നു ഞങ്ങളും മനസിലാക്കിയില്ലലോ?. എന്നാലും അമ്മ ഒരു കാര്യം ആവശ്യപ്പെടുവാ മോള് അച്ഛനെ ധർമ സങ്കടത്തിൽ ആക്കരുത്.. ദേവന്റെ വിവാഹാലോചന അച്ഛന് നന്നേ ബോധിച്ചിരുന്നതാ.. ന്റെ മോള് കാരണം അച്ഛൻ സങ്കടപ്പെടാൻ പാടില്ല " "സങ്കടപ്പെടുത്തണമെന്നു ഒരിക്കലും വിചാരിച്ചിട്ടില്ല അമ്മേ.. കിരണിനെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടും ഈ 3 വർഷവും അവന്റെ ഇഷ്ടം കണ്ടില്ലന്നു നടിച്ചതു നിങ്ങളെ ഓർത്താണ്.. പക്ഷെ ഒരു നിമിഷം ഞാൻ അതെല്ലാം മറന്നു പോയി അമ്മേ ക്ഷമിക്കു.. " "കൃഷ്ണനാമം ജപിച്ചു കിടന്നു ഉറങ്ങിക്കോ പൊന്നു.. നാളെ മനയിൽ പോകേണ്ടതല്ലേ? " അമ്മ എന്നെ ചേർത്ത് പിടിച്ചു കിടന്നു.. സങ്കടം വരുമ്പോൾ ഈ ചേർത്തുപിടിക്കലിൽ ഞാൻ എല്ലാം മറന്നു സുഖം ആയി ഉറങ്ങാറുണ്ട്.. ഇന്നും ******************************************** "കുട്ടി ആണല്ലേ ഐശ്വര്യ.. ധനുമാസത്തിലെ തിരുവാതിര നക്ഷത്രക്കാരി.. പേരും നാളും തമ്മിൽ നല്ല രാശിയാ... " "ഒറ്റ മോളാ തിരുമേനി എനിക്ക്.. എന്റെ ആഗ്രഹങ്ങൾ എല്ലാം ഇവളിലാണ് " അച്ഛൻ അത് തിരുമേനിയോട് പറഞ്ഞപ്പോൾ ഒരു നിമിഷമെങ്കിലും എനിക്ക് കുറ്റബോധം തോന്നി "ആഹ് ബാലനെ എനിക്ക് അറിയാവുന്നതല്ലേ.. പിന്നെ ദേവജിത്ത്, ആളുടെ ജാതകം മോളുടേതുമായി ഒത്തു നോക്കി.. നല്ല പൊരുത്തമാണ്.. എന്റെ ജീവിതത്തിൽ ഇതുപോലെ ചേർച്ചയുള്ള ഒരു ജാതകം ഞാൻ എഴുതിയിട്ടില്ല.. ശരിക്കും പറഞ്ഞാൽ "ശിവ പാർവ്വതിമാരെ "പോലെ " "തിരുമേനി.. അത്.. മോളുടെ വിവാഹസമയത്തിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം " "കുട്ടിക്ക് ഇതു മംഗല്യ സമയം ആണ്.. 21 പൂർത്തി ആകുന്നതിനു മുൻപ് നടത്തണം.. അല്ലാച്ചാൽ 32 ഇൽ മാത്രമേ ജാതകപ്രകാരം കാണുന്നുള്ളൂ.. അത് മാത്രം അല്ല പിന്നെ ഉള്ള വിവാഹജീവിതം അത്ര നന്നായിരിക്കില്ല വൈധവ്യ ദോഷം കാണുന്നുണ്ട്.. ഇതു തന്നെയാണ് ഉത്തമം.. മാറ്റി വെക്കേണ്ടതില്ല " "ആയിക്കോട്ടെ തിരുമേനി.. " "മ്മ് പറ്റിയ മുഹൂർത്തം കുറിച്ചിട്ടു ഞാൻ വിളിക്കാം " "അങ്ങനെ ആകട്ടെ.. എങ്കിൽ ഞങ്ങൾ പോയി വരാം " "ആഹ്.. ആകട്ടെ " ന്റെ കൃഷ്ണാ എന്തൊക്കെയാ തിരുമേനി പറഞ്ഞത്.. ഓർത്തിട്ടു ശരീരം തളരുന്നപോലെ.. മേല്പത്തൂർ പറഞ്ഞാൽ അത് 100% സത്യം ആണ്.. ഇനി ഞാൻ എന്താ ചെയ്യുക?? അച്ഛൻ ഒന്നും മിണ്ടുന്നില്ലലോ? പാവം എനിക്ക് അറിയാം ആ മനസ്സിൽ എന്താണെന്നു.. *****-************************************** രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.. മനസ്സിന് ഒരു സന്തോഷവും ഇല്ല.. വീട്ടിലും ആകെ മൂകത തന്നെ.. ഫോൺ റിങ് ചെയ്യുന്നത് കണ്ടു നോക്കിയപ്പോൾ കിരൺ കാളിങ് "ഹലോ... ഐശു.. വൈകിട്ടു ബീച് റോഡിൽ വരെ ഒന്ന് വരണം.. ഒറ്റക്കു വേണ്ട ലെച്ചുനെ കൂടി കൂട്ടിക്കോ " "മ്മ് വരാം " ന്റെ കണ്ണാ.. എന്താ ഞാൻ പറയുക.. മറക്കണമെന്നോ? എന്റെ കല്യാണം ആണെന്നോ? അറിയില്ല.. ഒന്നും അറിയില്ല **********************************-**-***** "ഐശു.. നീ ഇങ്ങനെ കരയാതെ.. കിരൺ വരുന്നു.. കണ്ണ് തുടക്കു " "ഹായ് ലെച്ചു.... ഐശു..... ഒരുപാട് നേരം ആയോ വന്നിട്ട്? " "ഇല്ലടാ വന്നേ ഉള്ളു.. വന്നപ്പോൾ മുതൽ ഇവള് ഭയങ്കര സെന്റി " "എന്താടോ തനിക്കു പറ്റിയത്.. നന്നായി കരഞ്ഞിട്ടുണ്ടല്ലോ.. കണ്ണൊക്കെ ചുമന്നിരിക്കുന്നു " "നിങ്ങൾ എങ്കിൽ സംസാരിക്കു ഞാൻ ചുമ്മാ കടപ്പുറം ചുറ്റി കുറച്ച് സെൽഫി എടുക്കട്ടെ കേട്ടോ " "മ്മ് ആയിക്കോ ആയിക്കോ " "ഐശു.. ഇങ്ങോട്ടു നോക്കിയേ.. തന്റെ സങ്കടം എന്താണെന്നു എനിക്കറിയാം.. അച്ഛൻ എന്നെ വന്നു കണ്ടിരുന്നു " ഞാൻ ഞെട്ടി അവനെ ഒന്ന് നോക്കി.. "നീ വിഷമിക്കണ്ട അച്ഛൻ എന്നോട് മാന്യമായിട് തന്നെയാ പെരുമാറിയെ.. ഒന്നും ഇല്ലേലും ഐശുന്റെ അച്ഛൻ അല്ലേ ആ ഗുണം കാണാതെ ഇരിക്കുവോ " "അച്ഛൻ എന്താ നിന്നോട് പറഞ്ഞത്..എന്നെ മറക്കണമെന്നോ? " "ഒരിക്കലും അല്ല ഐശു.. അച്ഛൻ എന്നോട് അങ്ങനെ പറഞ്ഞിട്ടേ ഇല്ല " പിന്നെ അച്ഛൻ എന്തായിരിക്കും അവനോട് പറഞ്ഞിട്ടുണ്ടാവുക.. കിരൺ പറയുന്നത് കേൾക്കാനായി ഞാൻ എന്റെ ചെവികൾ കൂർപ്പിച്ചു.. (തുടരും ) (അഭിപ്രായങ്ങൾ അറിയിക്കണം കേട്ടോ.. കുറേപ്പേര് ചോദിച്ചു ഇതു ആദ്യത്തെ കഥ ആണോന്നു.. അല്ല കേട്ടോ ഫസ്റ്റ് "നായകൻ " ന്നു ഒരു സ്റ്റോറി ഇട്ടിരുന്നു.. അത് വായിച്ചിട്ടു വായനക്കാർ തന്ന സപ്പോർട്ട് ന്റെ ബലത്തില് ആണ് വീണ്ടും എത്തിയത്.. ഒരുപാട് സ്നേഹം നന്ദിത ) / ദേവരാഗം -3 ########## "എന്താ കിരൺ?? പിന്നെ എന്താ തന്നോടു അച്ഛൻ പറഞ്ഞത്??? " "നീയുമായി മേല്പത്തൂർ മനയിൽ പോയതു വരെ ഉള്ള കാര്യങ്ങൾ അച്ഛൻ എന്നോട് സംസാരിച്ചു... നിന്റെ ജാതകപ്രകാരം വിവാഹം നേരെത്തെ ആണെന്നും അത് നടന്നു കാണണമെന്ന് അച്ഛന്റെ ആഗ്രഹം ആയതുകൊണ്ടും ആണ് അങ്ങനെ ഒരു പ്രൊപോസൽ അച്ഛൻ കൊണ്ടുവന്നതെന്നും.. പക്ഷെ നീ ഈ വിവാഹത്തിൽ താല്പര്യം കാണിക്കാഞ്ഞതുകൊണ്ടു ആണു നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ന്നു ചോദിച്ചത് " "ആഹ് അതൊക്കെ നടന്ന കാര്യങ്ങൾ തന്നെയാ " "ഞാൻ പറയട്ടെ ഐശു... നീ മുഴുവനും കേൾക്കു... " "മ്മ് " "എന്നെ ഇഷ്ടം ആണെന്ന് നീ പെട്ടെന്നു പറഞ്ഞപ്പോൾ അച്ഛന് നല്ല സങ്കടം ആയി ന്നു.. കാരണം നിങ്ങൾ അച്ഛനും മോളും നല്ല ഫ്രണ്ട്‌സ് ആയിട്ടും നീ അത് പറഞ്ഞില്ല അച്ഛൻ അത് മനസ്സിൽ ആക്കിയതും ഇല്ല.. പിന്നെ മേല്പത്തൂരിന്റെ അടുത്തു പോയി വന്നതിന്റെ അന്നാണ് അച്ഛൻ എന്നെ വന്നു കാണുന്നത്... നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അച്ഛൻ എതിരൊന്നും പറയില്ലാന്നു എന്നോട് പറഞ്ഞു.. സ്വത്തും കുടുംബമഹിമയൊന്നും അച്ഛന് ഒരു പ്രശ്നം അല്ലെന്നും പറഞ്ഞു.. പക്ഷെ ഒരു കണ്ടിഷൻ മാത്രം അച്ഛൻ മുന്നോട്ട് വെച്ച്.. സത്യത്തിൽ അതൊരു കണ്ടിഷൻ ആണെന്നു പറയുന്നത് മോശമാ.. നിന്റെ അച്ഛന്റെ ഒരു അപേക്ഷ ആയിരുന്നു അത് " "ന്റെ കൃഷ്ണാ.. എന്തായാലും എന്നോട് പറ " "21 വയസിന് മുൻപ് നിന്റെ വിവാഹം നടക്കണം.. അതിനു ഞാൻ സമ്മതിച്ചാൽ മാത്രം മതീന്ന് " "ഹാവൂ.. ഈ നിമിഷം വരെ ഞാൻ ശരിക്കും ടെൻഷൻ അടിച്ചു മരിക്കാറായി തീർന്നിരുന്നു.. ഇപ്പോൾ നീ ഇതൊക്കെ പറഞ്ഞപ്പോൾ ആശ്വാസമായി.. അച്ഛൻ എന്നോട് നിന്നെ വന്നു കണ്ട കാര്യം ഒന്നും പറഞ്ഞില്ല... " "ഞാൻ ഇതുവരെ നിന്റെ അച്ഛൻ എന്നോട് പറഞ്ഞ കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളു.. ഇനി എനിക്ക് പറയാനുള്ളത് നീ ക്ഷമയോടെ കേൾക്കണം.. " "മ്മ്.. നീ പറ " "ഐശു.. കോളജിൽ നമ്മൾ ഒരുമിച്ചു പഠിക്കാൻ തുടങ്ങിയ നാൾമുതൽ നിന്നെ എന്റെ ഹൃദയത്തിൽ കൊണ്ടു നടന്നതാ.. ഞാൻ മാത്രം അല്ല കോളേജിലെ ഒട്ടുമിക്കപേരും.. പക്ഷെ അന്ന് ne ഞങ്ങളോട് എല്ലാവരോടും പറഞ്ഞ ഒരു വാചകം ഞാൻ ഇപ്പോളും ഓർക്കുന്നു.. നിനക്കു ഓർമയുണ്ടോ?? " "ഉവ്വ്.. നിങ്ങൾക്കു എല്ലാവർക്കും എന്നോട് തോന്നുന്നത് വെറും ഭൗതിക സൗന്ദര്യത്തിനോടുള്ള ഒരു അടുപ്പം മാത്രം ആണ്.. ഒരു നാൾ പെട്ടെന്നു ഇതു ഇല്ലാതായാൽ തീരുന്നതേ ഉള്ളു ഈ ഇഷ്ടമൊക്കെ... പിന്നെ എന്റെ മാതാപിതാക്കൾ എന്നെ വിശ്വസിച്ചു കോളജിൽ അയച്ചിരിക്കുന്നത് നന്നായി പഠിക്കാനും നല്ല സൗഹൃദങ്ങൾ ആസ്വദിക്കാനും ആണ്.. അതിലേക്കു പ്രണയം കടത്തിയാൽ ഒരു പക്ഷെ അവർക്കു എന്നിൽ ഉണ്ടാകുന്ന വിശ്വാസത്തിനു ഞാൻ തന്നെ കൊടുക്കുന്ന വലിയ ഒരു അടി ആരിക്കും.. ആർക്കും എന്നോട് വിരോധം തോന്നരുത് ഞാൻ എന്റെ കുടുംബത്തെ അത്ര അധികം സ്നേഹിക്കുന്നതുകൊണ്ടാണ് " "യെസ്..ഇതു തന്നെയാ നീ എന്നോടും പറഞ്ഞത്.. ഒരുപക്ഷെ മറ്റെല്ലാവരും ഇതു കേട്ടു പിന്മാറിയെങ്കിലും എനിക്ക് അപ്പോൾ തോന്നിയത് നിന്റെ മുഖത്തിനേക്കാൾ സൗന്ദര്യം നിന്റെ മനസ്സിന് തന്നെയാണെന്ന്.. പിന്നെ അങ്ങോട്ട് ഞാൻ സ്നേഹിച്ചതും നിന്റെ ബാഹ്യരൂപത്തെക്കാൾ ആ നല്ല മനസ്സിനെ ആയിരുന്നു.. " "എനിക്ക് അത് മനസ്സിൽ ആയതുകൊണ്ടല്ലേ ഡാ നിന്റെ ഇഷ്ടം കണ്ടില്ലന്നു നടിക്കാൻ കഴിയാഞ്ഞത് " "മ്മ്... അതെനിക്ക് അറിയാല്ലോ.. നമ്മൾ തമ്മിൽ പരസ്പരം ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഒരു 2 മാസം ആകുന്നതേ ഉള്ളു.. ക്ലാസ്സൊക്കെ തീരാറായപ്പോൾ 'എന്റെ മനസിലും എവിടൊക്കെയോ നീ ഉണ്ടെന്ന്' ഐശു നീ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്..നിന്നെ പോലെ ഒരു പെണ്ണിനെ സ്വപ്നം കാണാൻ ഉള്ള ഭാഗ്യം പോലും ഇല്ലാത്തവനാണ് ഞാൻ " "ഹേയ് അങ്ങനെ ഒന്നും ഇല്ല.. ഇതൊക്കെ നിന്റെ മനസിന്റെ നന്മ കൊണ്ടു തോന്നുന്നതാ... എന്തായാലും ഇപ്പോൾ എല്ലാം ശരി ആയില്ലേ? " "ഇല്ല ഐശു.. ഒന്നും ശരിയാകില്ല.. നിന്നെ വിവാഹം കഴിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല.. ഭഗവാൻ കൈയിൽ കൊണ്ടു തന്നിട്ടും അതാണ് എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിയാത്തതു... " "എന്താ.. എന്താ നീ പറഞ്ഞു വരുന്നത്?? " "ഐശു... ഇതുവരെ മനസ്സുകൊണ്ടുപോലും നീ കളങ്കപ്പെട്ടിട് ഇല്ല.. ആ എല്ലാ പരിശുദ്ധിയും മുൻ നിർത്തി പറയുവാ ഇപ്പോൾ നിനക്ക് വന്ന ഈ പ്രൊപോസൽ നീ സമ്മതിക്കണം.. എന്റെ അപേക്ഷയാണ് " "അപ്പോൾ നീ എന്നെ ഉപേഷിക്കാനാണോ കിരൺ സ്നേഹിച്ചത്.. എന്നെ വേണ്ടാതായോ നിനക്കു? " "ഒരിക്കലും അല്ല മോളേ.. നീ എന്നെ ശപിക്കരുത്.. നിന്നെ ഉടനെ വിവാഹം കഴിക്കാനുള്ള ഒരു അവസ്ഥയിൽ അല്ല ഞാൻ.. നിനക്കറിയാല്ലോ ചേച്ചിമാരുടെ കാര്യം അവരുടെ വിവാഹം കഴിഞ്ഞിട്ടില്ല.. എനിക്കാണേൽ ഒരു ജോലിയും ആയിട്ടില്ല... ഇപ്പോൾ തന്നെ supply കിടപ്പുണ്ട് അതൊക്കെ എഴുതി എടുക്കാൻ തന്നെ 1ഇയർ എടുക്കും.. എനിക്ക് കുറഞ്ഞത് ഒരു 5 ഇയർ എങ്കിലും വേണം എല്ലാം ഒന്ന് നേരെ ആക്കാൻ.. അച്ഛന് നിന്നോടുള്ള സ്നേഹത്തിന്റെ പുറത്താണ് എന്നെ വന്നു കണ്ടതും സംസാരിച്ചതും.. തിരിച്ചു നിനക്കും അച്ഛനോട് ഒരു കടമ ഉണ്ട്.. അച്ഛന്റെ മനസ്സ് വേദനിപ്പിച്ചതിൽ ഉള്ള സങ്കടം നിനക്കും ഉണ്ട് അത് എനിക്കും അറിയാം.. അതൊക്കെ കണ്ടില്ലന്നു നടിച്ചു ഇപ്പോൾ നിനക്കു വന്നു ചേർന്ന ഈ നല്ല ജീവിതം ഞാൻ ആയിട്ട് എന്തിനാ തകർക്കുന്നത്..എവിടെ ആണെകിലും നീ നന്നായി ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്.. മരിക്കുന്നതുവരെ എന്റെ ഈ നെഞ്ചിൽ നീ ഉണ്ടാകും.. " "പ്ലീസ് കിരൺ.. എന്തൊക്കെയാ ഈ പറയുന്നത്.. കുറച്ച് ദിവസങ്ങളെ ആയുള്ളെങ്കിലും ഇഷ്ടം ന്നു പറയുന്നത് അത്ര പെട്ടെന്നു വേണ്ടന്ന് വെക്കാൻ കഴിയുമോ? " "ആ അർത്ഥത്തിൽ അല്ലടാ ഞാൻ പറഞ്ഞത്.. മറ്റൊരാളുടെ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരു കുറ്റബോധത്തിന്റേം ആവിശ്യം ഇല്ലന്ന അർത്ഥത്തിൽ ആണ്.. എനിക്കും 21 വയസേ ഉള്ളു.. ഒരു ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ... " "വേണ്ട.. ഇനി ഒന്നും നീ പറയണ്ട.. എനിക്ക് മനസിൽ ആകുന്നുണ്ട് നിന്റെ അവസ്ഥ.. പിന്നെ എന്നേം അച്ഛനേം തമ്മിൽ നീ ആയിട്ട് അകറ്റിയാലോ ന്നു ഒരു തോന്നലും നിനക്കുണ്ട്.. എന്റെ കുടുംബത്തെ കുറിച്ച് നിനക്കുള്ള കരുതലും നിന്റെ വാക്കുകളിൽ നിന്നു വ്യക്തമാണ്.. സാരമില്ല.. നീ വിഷമിക്കണ്ട.. ഞാൻ ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല.." "മറക്കണം ന്നു പറയാൻ എനിക്ക് അർഹത ഇല്ല.. എങ്കിലും നീ മറക്കണം.. അയാളെ സ്നേഹിക്കണം.. നിനക്കു അത് കഴിയും.. പിന്നെ അയാള് ആരാണെകിലും ലക്കിയാ... കല്യാണത്തിന് ഞാൻ വരും.. കൂടെ തന്നെ ഉണ്ടാകും.. എന്തെങ്കിലും സങ്കടം വന്നാൽ എന്നെ വിളിക്കണം.. ഞാനും വിളിക്കാം. നിന്നെ വേദനിപ്പിച്ചതിനു മാപ്പ്.. " "ഹേയ്.. സാരമില്ല.. നിന്റെ മനസ്സ് എനിക്ക് കാണാം.. നീ പോയിക്കോ ഞാൻ കുറച്ച് നേരം കൂടി ഇവിടെ നിൽക്കട്ടെ.. " "ഹലോ എന്തായി??? രണ്ടാളുടേം കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാലോ? എന്തായി തീരുമാനം? " "ലെച്ചു.. അത് " "ഒന്നും പറയണ്ട.. എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.. നിങ്ങളെ എനിക്ക് അറിഞ്ഞുകൂടേ.. നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളൂ.. കുടുംബ ബന്ധങ്ങള്ക് യാതൊരു വിലയും കല്പിക്കാത്ത ഈ ലോകത്തു നിങ്ങളെ പോലെ ഉള്ളവർ rare ആണ്.. വിഷമിക്കണ്ട.. എല്ലാം നല്ലതിന്... " "മ്മ്.. എങ്കിൽ ഞാൻ പോകുവാ.. ഐശു.. ലെച്ചു.. സോറി ഐശു.. സോറി ഫോർ എവെരിതിങ്.. ബൈ " "മ്മ് " കിരൺ കണ്മുന്നിൽ നിന്നു മറയുന്നതുവരെ ഞാൻ നോക്കി നിന്നു.. പിന്നെ പിടിച്ചു വെച്ച സങ്കടമെല്ലാം അണപൊട്ടി ഒഴുകി.. ലെച്ചുനെ കെട്ടിപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു.. "സങ്കടം കുറയുന്നവരെ നീ കരഞ്ഞോ ഐശു... കുറച്ചു കരഞ്ഞു കഴിഞ്ഞാൽ നിന്റെ ഈ സങ്കടം ഒക്കെ മാറും.. " "ന്നാലും ലെച്ചു.. എനിക്ക് ഇതു സഹിക്കാൻ പറ്റുന്നില്ല.. കുറച്ചു നിമിഷമെങ്കിലും അച്ഛൻ സമ്മതിച്ചുന്നു അറിഞ്ഞപ്പോൾ ഞാൻ.... " "പോട്ടെ ഡാ മതി കരഞ്ഞത്.. നീ കണ്ണ് തുടക്കു... എന്നിട്ട് ആ ദേവന്റെ ഫോട്ടോ ഉണ്ടേൽ കാണിക്കു.. " "ന്റെ കയ്യിൽ ഒന്നും ഇല്ല " "എങ്കിൽ fb ഇൽ നോക്കാം.. ഈ കാലത്തു അതൊക്കെ ഇല്ലാത്തെ ആരും ഇല്ലലോ " "എനിക്കൊന്നും കാണണ്ട അയാളെ.. ഞാൻ പറഞ്ഞതാ ഇഷ്ടം അല്ലാന്നു.. അയാൾക്കും ഇഷ്ടം അല്ലാന്നു അമ്മയുടെ നിർബന്ധം ആണെന്നു " "അങ്ങനെ പറഞ്ഞോ.... കൊള്ളാലോ? " "അങ്ങനെ പറഞ്ഞില്ല.. ഈ കല്യാണം നടക്കുവാണേൽ തലേന്ന് ഞാൻ ഒളിച്ചോടുമെന്നു പറഞ്ഞപ്പോൾ.. പോയിക്കോ കല്യാണപെണ്ണ് ഒളിച്ചോടി ന്നു ഉള്ള പേരിൽ വേറെ കല്യാണത്തിന് പിന്നെ സമ്മതിക്കണ്ടല്ലോന്ന് " "ഹഹഹ അടിപൊളി ന്റെ പൊന്നു ഐശു.. നീ ഒളിച്ചോടുമെന്നോ.. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യം " "നീ ചിരിക്കണ്ട.. ഞാൻ അയാള് പിന്മാറാൻ പറഞ്ഞതാ ഹും " "മ്മ് എന്തായാലും കക്ഷി കൊള്ളാം നിന്റെ വായ് അടപ്പിച്ചല്ലോ.. ഞാൻ ഒന്നു സെർച്ച്‌ ചെയ്യട്ടെ.. ദേവനെ " "ദേവൻ അല്ലഡി ദേവജിത്ത് " "മ്മ് കിട്ടി പോയി..വർക്സ് അറ്റ് മഹാരാജാസ് എറണാകുളം " "ആഹ് അത് തന്നെ " "ന്റെ പൊന്നേ .... എന്നാ ഗ്ലാമർ ആടി.. കിടു.. നിനക്കു ചേരും സൂപ്പർ.. നല്ല മസിൽ മാൻ ആണല്ലോ എന്തായാലും പൊളിച്ചു " "പിന്നെ.. പുറം മോടിയിൽ എന്തു കാര്യം.. അങ്ങേരു കിളവനാടി.. 30 വയസ്‌ " "ഓഹ്ഹ് ഒന്നു പോയെടി.. ആള് സൂപ്പർ.. പിന്നെ വയസിന്റെ കാര്യം പോയി പണി നോക്കാൻ പറ.. നീ ഫഹദിനേം നസ്രിയ ഉം നോക്കി പഠി... " "ഓഹ്ഹ് അല്ലേലും നിന്നോട് പറഞ്ഞു ജയിക്കാൻ പറ്റില്ലാലോ ലെച്ചു ഞാൻ തോറ്റു... " "സമ്മതിച്ചല്ലോ.. അപ്പോൾ ഒക്കെ നമുക്ക് പോയാലോ തിരിച്ചു കുറേനേരം ആയില്ലേ? " "മ്മ് പോകാം.. എനിക്ക് അച്ഛനെ കാണാഞ്ഞിട്ട് വയ്യ.. പാവം.. " "നീ ലക്കിയ ഐശു.. നിന്റെ ഫാമിലി പോലെ ഒരു കുടുംബം അത് അങ്ങനെ ആർക്കും കിട്ടില്ല " ഞാൻ മ്മ് ന്നു ഒന്നു മൂളി.. എങ്കിലും ഇനിയുള്ള എന്റെ ജീവിതം എങ്ങനെ ആയി തീരുമെന്നുള്ള ഭയം.. അത് എന്നെ വല്ലാതെ ചോദ്യം ചെയ്തുകൊണ്ടേ ഇരുന്നു... (തുടരും ) ദേവരാഗം -4 ########### "എന്റെ ഐശു..... നീ കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ട വാ പോയേക്കാം " "മ്മ് " "എന്തുണ്ടെലും നീ വിളിക്കണം കേട്ടോ " "ആഹ് ബെസ്റ്റ്.. ബെഡ് കണ്ടാൽ പിന്നെ നിനക്കു ബോധം ഇല്ലലോ.. പിന്നെ വിളിച്ചിട്ട് എന്തിനാ.. " "ഹഹ ക്ഷമിക്കെന്റെ ഐശു.. എന്തു ചെയ്യാനാ... ഉറക്കം എനിക്ക് വാരിക്കോരി തന്നിരിക്കുവല്ലേ ഈശ്വരൻ " "മ്മ് ഉവ്വ് ഉവ്വ്.. " ലെച്ചുനോട് ബൈ പറഞ്ഞു നേരെ വീട്ടിലോട്ടു വച്ചുപിടിച്ചു "അമ്മേ... അമ്മേ.. " "എന്തിനാ പൊന്നു കിടന്നു ഒച്ച ഉണ്ടാക്കുന്നേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ? " "കാർ കാണുന്നില്ലാലോ അമ്മേ... അച്ഛൻ എവിടെ പോയി? " "എനിക്ക് അറിയില്ല മോളെ.. കുറച്ചു നേരം ആയി പോയിട്ട്, നീ വാ വല്ലതും എടുത്തു കഴിക്കു " "വേണ്ട.. അച്ഛൻ വരട്ടെ " റൂമിൽ പോയി ഇരുന്നാൽ വല്ലതും ചിന്തിച്ചു കൂട്ടും അതുകൊണ്ട് കുറച്ചു നേരം ഗാർഡനിൽ പോയി ഇരിക്കാമെന്നു കരുതി പുറത്തേക്കു ഇറങ്ങിയപ്പോളാണ് ബ്രോക്കർ നാണു ചേട്ടൻ വരുന്നത് കണ്ടത്.. "ആഹ് മോളേ...അച്ഛൻ ഇല്ലേ അകത്തു " "ഇല്ല ചേട്ടാ.. പുറത്തോട്ടു പോയിരിക്കുവാണ് " "അച്ഛനെ ഞാൻ രണ്ടു ദിവസം കൊണ്ടു വിളിക്കുന്നുണ്ട് ഫോൺ എടുക്കുന്നില്ല.. അതാ നേരിട്ട് വന്നു സംസാരിക്കാമെന്നു വിചാരിച്ചതു.. ആ എറണാകുളംകാരുടെ ആലോചന ഇല്ലേ.. അതെ പറ്റി ചോദിക്കാനാ.. ചെക്കന്റെ വീട്ടുകാർക്ക് മോളെ നന്നായി പിടിച്ച മട്ട.. ഇന്ന് രാവിലെ കൂടി വിളിച്ചിരുന്നു.. അല്ല മേല്പത്തൂരിന്റെ അടുത്തു പോയിട്ട് എന്തായി?? " "ഈ നാണു ചേട്ടന് ഒരു മാറ്റവും ഇല്ലലോ.. ഫുൾ സ്റ്റോപ്പ്‌ പോലും ഇടാതെ എല്ലാം കൂടി ഒരുമിച്ചങ്ങു ചോദിക്കുവാണോ?? " "ഹഹഹ ഈ കുട്ടീടെ ഒരു കാര്യം " "ചേട്ടൻ അകത്തോട്ടു വന്നാട്ടെ.. വന്ന കാലിൽ നിൽക്കണ്ട.. അച്ഛൻ ഇപ്പോൾ വരും " "ആഹ് എന്നാൽ മോള് എനിക്ക് കുടിക്കാൻ വല്ലതും എടുക്കു " "ആഹ് ശരി " ഞാൻ നാണു ചേട്ടന് വെള്ളം എടുത്തു വന്നപ്പോളേക്കും പുറത്തുപോയ അച്ഛൻ തിരിച്ചു വന്നിരുന്നു.. നാണു ചേട്ടനെ കണ്ടപ്പോൾ അച്ഛന്റെ മുഖം ആകെ വിളറി വെളുക്കുന്നതു ഞാൻ കണ്ടു.. "ആഹ് ബാല.. തന്നെ നോക്കി ഇരിക്കുവാരുന്നു ഞാൻ.. വിളിച്ചിട്ട് ഫോൺ എടുക്കുണ്ടാരുന്നില്ലലോ? " "അത്... അത് ഫോൺ കംപ്ലയിന്റ് ആണെന്ന് തോന്നുന്നു.. ആരു വിളിച്ചാലും കിട്ടില്ല.. റിങ് ഉണ്ട് " അച്ഛൻ ആ പറഞ്ഞത് കള്ളം ആണെന്നു എനിക്ക് പെട്ടെന്നു മനസിലായി.. പാവം അയാളെ അഭിമുഖീകരിക്കാൻ വയ്യാത്തോണ്ടാണ്.. ഇനി അച്ഛന്റെ തല കുനിക്കാൻ ഞാൻ ആയിട്ട് ഇട വരുത്തില്ല.. "ആഹ് അതൊക്കെ പോട്ടെ.. എന്താണ് നിങ്ങളുടെ തീരുമാനം? മേല്പത്തൂർ എന്തു പറഞ്ഞു " "നല്ല പൊരുത്തം ഒക്കെ തന്നെയാ.. പക്ഷെ മോൾക്ക്‌ അത്ര ദൂരെ ഒന്നും വേണ്ടാന്ന് പറയുന്നു " അച്ഛൻ പെട്ടെന്നു പറഞ്ഞു ഒപ്പിച്ചു.. "എനിക്ക് സമ്മതം ആണ് അച്ചേ.. മുഹൂർത്തം കുറിക്കാൻ പറഞ്ഞോളൂ " "മോളെ.. " അച്ഛൻ എന്നെ ആചര്യത്തോടെ നോക്കി.. അതെ ന്നു അർത്ഥത്തിൽ ഞാൻ ഒന്നു തലയാട്ടി.. "ആഹാ എങ്കിൽ പിന്നെ ഇന്ന് തന്നെ അവരെ വിളിച്ചു ഞാൻ അറിയിക്കട്ടെ ബാല..? " "അറിയിച്ചോളു ചേട്ടാ.. " ഞാനാണ് മറുപടി കൊടുത്തത് "ആഹ് എങ്കിൽ അങ്ങനെ ആയിക്കോട്ടെ.. ബാലന്റെ ഫോൺ കംപ്ലയിന്റ് അല്ലേ.. മോളുടെ നമ്പർ തന്നോളൂ അവര് വിളിക്കും " ന്റെ പൊന്നച്ച.. പണി എനിക്ക് ഇട്ടു തന്നെ കിട്ടിയല്ലോന്നൊരു ഭാവത്തിൽ ഞാൻ അച്ഛനെ നോക്കി.. എന്റെ നമ്പർ പറഞ്ഞു കൊടുത്തു.. അയാള് സന്തോഷത്തോടെ തിരിച്ചു പോയി.. അച്ഛനും അമ്മയും അപ്പോളും വിശ്വാസം വരാത്ത ഭാവത്തിൽ എന്നെ തന്നെ നോക്കി നിൽക്കുവാരുന്നു.. ഞാൻ ഓടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു "സത്യമാ അച്ചേ.. ഞാൻ പറഞ്ഞത്. ഈ കല്യാണമാണ് നടക്കേണ്ടത്.. എനിക്ക് വേണ്ടി അച്ഛൻ ചെയ്തതൊക്കെ ഞാൻ അറിഞ്ഞു.. " "മോളെ.. അപ്പോൾ കിരൺ " "അവൻ തന്നെയാ അച്ചേ പറഞ്ഞത് ഇതാണ് ശരി എന്ന്.. ന്റെ അച്ഛനെ വേദനിപ്പിച്ചിട് എങ്ങനെയാ അച്ചേ ഞങ്ങൾ സുഖം ആയ്ട്ട് ജീവിക്കുന്നത്.. ആരുടേയും മുന്നിൽ അച്ഛന്റെ തല കുനിയാൻ പാടില്ല.. ഞാൻ കാരണം " "പൊന്നു.. ന്റെ കുട്ടീടെ മനസ്സ് നന്മ ഉള്ളതാ അതാ ഇങ്ങനെയൊക്കെ തോന്നുന്നേ " "ന്റെ അച്ഛയുടെ മനസ്സാ നന്മയുള്ളതു എനിക്ക് വേണ്ടി.. അച്ഛനെ പോലെ ഒരു അച്ഛനെ കിട്ടിയതാ എന്റെ ഭാഗ്യം " "നീ അല്ലേ പൊന്നു.. ഞങ്ങളുടെ ഭാഗ്യം " "ആഹ് അച്ഛനും മോളും എന്നെ മറന്നോ " "അയ്യോടാ ഈ അമ്മ അല്ലേ ഞങ്ങളുടെ എല്ലാം " എല്ലാരും കൂടി കെട്ടിപിടിച്ചു എത്രനേരം അങ്ങനെ നിന്നു ന്നു അറിയില്ല.. പിന്നെ മുഹൂർത്തം കുറിക്കലും മറ്റുമായി ദിവസങ്ങൾ പെട്ടെന്നു കടന്നു poyi.. ഇതിന്റെ ഇടക്ക് ദേവൻ ഒന്നു രണ്ടു വെട്ടം എന്നെ വിളിച്ചിരുന്നു.. true caller ഇൽ ദേവൻ ന്നു നെയിം കണ്ടതുകൊണ്ടു ഞാൻ എടുത്തു സംസാരിക്കാൻ ഒന്നും പോയില്ല.. മനസ്സുകൊണ്ട് അങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. "മോളെ.. വിവാഹ മോതിരത്തിൽ ദേവൻ ന്നു മതിയോ അതോ ദേവജിത്ത് ന്നു വേണോ നെയിം? " "രണ്ടും വേണ്ട അച്ചേ.. 'ജിത്ത് 'ന്നു മതി " "ജിത്തോ?? അതെന്താ അങ്ങനെ? " "ദേവജിത്തിനെ ദേവൻ ന്നു ചുരുക്കാമെങ്കിൽ എന്തുകൊണ്ട് ജിത്ത് ന്നു എഴുതികൂടാ? " "ആഹ് എന്തായാലും മോളുടെ ഇഷ്ടം പോലെ ആകട്ടെ " ദിവസങ്ങൾ പെട്ടെന്നു കടന്നു പോയി.. അതിന്റെ ഇടക്ക് റിസൾട്ട്‌ ഉം വന്നു.. നല്ല പെർസെന്റജ് ഉണ്ടായിട്ടും അതിൽ ഒന്നും എനിക്ക് സന്തോഷം തോന്നിയില്ല.. പുറമെ ചിരിച്ചു നടന്നെങ്കിലും ഉള്ളിലെ ഞാൻ കരയുകയാരുന്നു... മൂഡോഫ് മാറ്റാൻ ലെച്ചു മിക്കദിവസങ്ങളിലും വീട്ടിൽ വരുമായിരുന്നു.. ശരിക്കും അവൾ ഇല്ലാരുന്നേൽ ഞാൻ ആകെ വല്ലാണ്ടായി പോയെനേം.. ഒടുവിൽ ഞാൻ പേടിച്ച ആ ദിവസം വന്നെത്തി.. അതെ ഇന്ന് എന്റെ കല്യാണം ആണ്.. "പൊന്നു.. നീ ലെച്ചുനേം കൂട്ടി അമ്പലത്തിൽ ഒന്ന് പോയിട്ട് വാ.. താലി കെട്ടുന്നതിനു മുൻപ് പോയി ഒന്ന് തൊഴുതു വാ അപ്പോളേക്കും ബൂട്ടീഷൻകാര് ഇങ്ങു വരും പെട്ടെന്ന് പോയിട്ട് വാ " "മ്മ് ശരി അമ്മേ " ഈ സംഭവങ്ങൾക്കു ശേഷം അമ്പലത്തിൽ പോയിട്ട് കുറച്ചു ദിവസം ആയി.. മനപ്പൂർവം പോകാഞ്ഞതാ.. "ന്റെ കൃഷ്ണ എന്നാലും " "നീ വെറുതെ പുള്ളിക്കാരനെ വെറുപ്പിക്കാൻ നിൽക്കല്ലേ ഐശു.. തൊഴുതിട് വാ " "നിന്റെ മുന്നിൽ ഇനി വരില്ലെന്ന് കരുതിയതാ കണ്ണാ.. എന്നാലും ഇന്ന് ഞാൻ ഇവിടെ വിട്ടു പോവല്ലേ.. ഇനി നിന്നെ കാണാൻ പറ്റുമോന്ന് ഒന്നും എനിക്ക് അറിയില്ല.. എല്ലാർക്കും നല്ലത് വരുത്തണേ... എല്ലാം നീ അറിഞ്ഞോണ്ട് അല്ലേ.. നിന്റെ ഇഷ്ടം പോലെ ആകട്ടെ " തൊഴുതിട്ടു പെട്ടെന്നു വീട്ടിലേക്കു മടങ്ങി പിന്നെ ആകെ ബഹളം ആരുന്നു.. സാരീ ഉടുക്കിപ്പിക്കാനും മേക്കപ്പ് ഇടാനുമൊക്കെ.. എല്ലാം കഴിഞ്ഞു മണ്ഡപത്തിലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ നന്നേ വിറക്കുന്നുണ്ടാരുന്നു.. ദേവന്റെ മുഖത്തേക്കു ഒന്ന് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.. താലി കെട്ടാൻ നേരം ആ മുഖത്തേക്ക് ഞാൻ ഒന്നു പാളി നോക്കി..അതുകണ്ടിട്ട് ദേവൻ ഒന്നു കണ്ണടച്ച് കാണിച്ചു.. നെറുകയിൽ സിന്ദൂരം ചാർത്തുമ്പോളും അയാൾ ഒന്നു ചിരിച്ചു.. നിറകണ്ണുകളോടെ നിൽക്കുന്ന കിരണിന്റെ മുഖം അപ്പോളും എന്നിൽ വേദന ഉണ്ടാക്കി.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. എറണാകുളം വരെ പോകാൻ ഒരുപാട് ടൈം എടുക്കുന്നതുകൊണ്ടു യാത്ര പറച്ചിലൊക്കെ വളരെ പെട്ടെന്നു നടന്നു.. അച്ഛനേം അമ്മയേം ലെച്ചുനേം ഒക്കെ പിരിയുന്നകാര്യം ഓർത്തപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. ദേവൻ നിൽക്കുന്നതുപോലും ഓർക്കാതെ ഞാൻ പൊട്ടിക്കരഞ്ഞു.. അച്ഛൻ എന്റെ കൈപിടിച്ചു കാറിൽ കയറ്റി ഇരുത്തി.. എല്ലാരോടും യാത്ര പറഞ്ഞു.. കാറിൽ ഇരുന്നപ്പോൾ കരയുന്ന എന്നെ ദേവൻ ചേർത്തു പിടിച്ചു.. എന്റെ കൈകളിൽ ഞാൻ ഇല്ലേ ന്ന ഭാവത്തിൽ ഒന്നു അമർത്തി പിടിച്ചു.. ഞാൻ ആ കൈ തട്ടിമാറ്റി അയാളിൽ നിന്നും അകന്നു നീങ്ങി ഇരുന്നു.. കാർ വലിയ ഒരു വീടിന്റെ മുന്നിലാണ് ചെന്നു നിന്നത്.. എന്റെ വീടിനേക്കാൾ വലുപ്പം ഉണ്ട്.. അമ്മ വിളക്കു കൈയിൽ തന്നു.. ഞാൻ വലതുകാൽ വെച്ച് അകത്തേക്കു കയറി.. നല്ല ഭംഗിയുള്ള വീട്.. മുഴുവൻ തടി പണികൾ കൊത്തി വെച്ചു മനോഹരമായിരിക്കുന്നു.. അമ്മ തന്നെയാണ് എന്നെ പാലും തന്നു മുറിയിലേക്കു പറഞ്ഞു വിട്ടത്.. എന്നെപോലെ ഇവിടേം ഒറ്റമോൻ ആണ്.. സിനിമയിൽയൊക്കെ കാണുന്നപോലെ ബെഡ്‌റൂം ഒരുക്കി ഇട്ടിട്ടുണ്ട്.. വൃത്തിയുള്ള റൂം.. അയാളുടെ കുറേ ഫോട്ടോസ് ഭിത്തിയിൽ ഫിറ്റ്‌ ചെയ്തു വെച്ചിട്ടുണ്ട്.. ന്റെ കൃഷ്ണാ.. ഇന്ന് എന്റെ ആദ്യരാത്രി.. ഓർക്കുമ്പോൾ തന്നെ ആകപ്പാടെ ഒരു വിറയലും വെപ്രാളവും.. ഇതിനെക്കുറിച്ചൊന്നും വല്യ ധാരണയും ഇല്ല.. അയാൾ.. ആ ദേവൻ.. എനിക്ക് അയാളെപ്പറ്റി ഒന്നും അറിയുകേം ഇല്ല.. അറിയാൻ ശ്രെമിച്ചില്ലന്ന് വേണം പറയാൻ.. ഞാൻ പതുക്കെ ബെഡിലേക്കു ഇരുന്നു.. നാശം ഉറക്കവും വരുന്നുണ്ട്.. അങ്ങേരു വന്നതും ഇല്ലലോ.. പെട്ടെന്നു വാതിൽക്കൽ ഒരു അനക്കം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ദേവൻ.. അയ്യോ അയാള് ഡോർ ലോക്ക് ചെയ്തല്ലോ.. ന്റെ അടുത്തേക്ക് നടന്നു വരുന്നു.. കണ്ണാ.. അയാളുടെ നോട്ടം അത്ര പന്തി അല്ലാലോ..എന്റെ അരികിൽ എത്തിയ ദേവൻ പെട്ടെന്നു കുനിഞ്ഞു.. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... (തുടരും ) ദേവരാഗം -5 ########### കുറേനേരം ആയിട്ടും ഒന്നും സംഭവിക്കുന്നില്ലലോ??? ഇവിടെ ഇപ്പോൾ എന്താണ് നടന്നത്.. ഞാൻ പതുക്കെ കണ്ണ് തുറന്നു... ന്റെ കണ്ണാ.. ദാ ആള് എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്നുണ്ട്.. കൈയിൽ ആണേൽ ഒരു പില്ലോയും.. ശ്ശേ ഇതു എടുക്കാൻ വന്നതാരുന്നോ.. ഞാൻ ആകെ പേടിച്ചു പോയല്ലോ.. "എന്താടോ പേടിച്ചു പോയോ??? " "ഹേയ്.. എന്തിനു?? ഞാൻ എന്തിനാ തന്നെ പേടിക്കുന്നെ?? " "അപ്പോൾ ഒട്ടും പേടി ഇല്ല..... " "ഇല്ലാന്ന് പറഞ്ഞില്ലേ " "ആഹാ എങ്കിൽ ഒക്കെ " ന്റെ കൃഷ്ണാ.. പിന്നെയും അടുത്തോട്ടു വരുന്നല്ലോ... "അതെ.. അവിടെ നില്ക്കു.. എന്റെ അടുത്തോട്ടു വന്നാലുണ്ടാലോ? " "വന്നാൽ താൻ എന്തു ചെയ്യും? "വേണ്ട.. വേണ്ട.. വരണ്ട.. എനിക്ക് ഇഷ്ടം അല്ല നിങ്ങളെ " "ഇഷ്ടം അല്ലാതെ പിന്നെ എന്തിനാ കല്യാണത്തിന് സമ്മതിച്ചേ? അല്ല താൻ ഒളിച്ചോടി പോകുമെന്ന് പറഞ്ഞിട്ട് എന്താ പോകാഞ്ഞത്?? " "അത് ഞാൻ കള്ളം പറഞ്ഞതാ.. അച്ഛനെ ഓർത്തിട്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചത് " "ഒക്കെ.. നോക്കു ഐശ്വര്യ.. താൻ ചെറിയ കുട്ടിയാണ് എനിക്ക് അറിയാം.. പെട്ടെന്നുള്ള ഒരു വിവാഹവും ആയിരുന്നു ഇതു.. തനിക്കു പൊരുത്തപ്പെട്ടുപോകാൻ കുറച്ചു ടൈം എടുക്കും.. എത്ര ടൈം വേണമെങ്കിലും എടുത്തോളൂ.. തനിക്കു എന്നെ ഇഷ്ടമാകുന്നതുവരെ വെയിറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്.. അതുവരെ നിനക്കു ഇഷ്ടം ഇല്ലാതെ നിന്റെ ശരീരത്തിൽ പോലും ഞാൻ സ്പര്ശിക്കില്ല... പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്.. എന്നെ താനെന്നും നിങ്ങളെന്നൊന്നും മറ്റുള്ളവരുടെ മുന്നിൽ വെച്ചു വിളിക്കരുത്.. ഈ ബെഡ്‌റൂമിനുള്ളിൽ താൻ എന്തു വേണേലും വിളിച്ചോളൂ അതിനുള്ള ഫ്രീഡം തനിക്കുണ്ട്.. എന്താ സമ്മതിച്ചോ? " "പിന്നെ എന്തു വിളിക്കണം..?? " "ദേവേട്ടൻ.. അങ്ങനെ വിളിച്ചാൽ മതി എനിക്ക് അതാ ഇഷ്ടം " "ഓഹ്ഹ്.. മ്മ് ഒക്കെ " "എന്നാൽ കിടന്നോളു.. രാവിലെ മുതൽ തിരക്കല്ലാരുന്നോ.. റസ്റ്റ്‌ എടുത്തോളൂ " "അല്ല.. എവിടെ പോവാ.. പില്ലോയും ആയിട്ട്? " "ഞാൻ ദാ എവിടെ സോഫയിൽ കിടന്നോളാം.. അപ്പോൾ ഗുഡ് നൈറ്റ്‌ " "മ്മ് ഗുഡ് നൈറ്റ്‌ " ന്റെ കൃഷ്ണാ.. നീ കാത്തു.. മലപോലെ വന്നത് ദാ എലി പോലെ പോയി.. ഹാവു ഇനി സുഖമായിട്ട് ഒന്നു ഉറങ്ങണം.. പക്ഷെ കിടന്നിട്ടും ഉറക്കം ഒന്നും വന്നില്ല.. അയാൾ എങ്ങാനും ഇനി രാത്രിയിൽ എഴുന്നേറ്റു വന്നു അടുത്തു കിടന്നാലോ? ഉറങ്ങിപോയാൽ എനിക്ക് ഒട്ടും ബോധവും കാണില്ലലോ.. ഞാൻ പതിയെ ഒന്നു ചരിഞ്ഞു നോക്കി.. പുള്ളി എന്നെ തന്നെ നോക്കി കിടക്കുവാരുന്നു.. ഞാൻ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് തിരിഞ്ഞു കളഞ്ഞു.. അത് കണ്ടപ്പോൾ എന്റെ ബാക്കി വന്ന ഉറക്കവും പോയിന്നു പറഞ്ഞാൽ മതിയല്ലോ.. ഈ സമയം ദേവനും ചിന്തിക്കുവാരുന്നു അവളെ പറ്റി.. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം ഞാൻ നേടി.. ഐശു ന്റെ ഫോട്ടോ കാണുന്നതിന് മുൻപ് വരെ വന്ന വിവാഹാലോചന എല്ലാം പല കാര്യങ്ങൾ പറഞ്ഞു തട്ടി മാറ്റി.. അതുകൊണ്ട് തന്നെ ജാതകം നോക്കി ഉറപ്പു വരുത്തിയിട്ടാണ് അമ്മ ഐശു ന്റെ ഫോട്ടോ ഇഷ്ടം ആയോന്ന് നോക്കാൻ തന്നത്.. ചുമ്മാ അലക്ഷ്യമായി ഒന്നു നോക്കി.. പക്ഷെ പിന്നെ അതിൽ നിന്നു കണ്ണെടുക്കാൻ തോന്നിയില്ല.. കൺചിമ്മി തുറക്കുന്ന നേരം പോലും വേണ്ടി വന്നില്ല ആ നുണക്കുഴികാരി എന്റെ ഹൃദയത്തിൽ കടന്നുകൂടാൻ.. പിന്നെ അമ്മപോലും അറിയാതെ അവളുടെ നാട്ടിലേക്കു അങ്ങ് പോയി.. അവളുപോലും അറിയാതെ അവളെ ഒരുപാട് തവണ നോക്കി നിന്നു.. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ മനസ്സിലാക്കി.. അവള് പഠിച്ച കോളജിലെ വിനയൻ സർ എന്റെ ഉറ്റ മിത്രം ആയത് കാര്യങ്ങൾ കുറേകൂടി എളുപ്പമാക്കി.. മറ്റാർക്കും കൊടുക്കാതെ അവളെ സ്വന്തം ആക്കണമെന്ന് തോന്നി.. ഈ ദേവന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഇവള് തന്നെയാകണമെന്നു ഉറപ്പിച്ചു.. മറ്റൊരു പെണ്ണിനും ഇടം കൊടുത്തിട്ടില്ലാത്ത ഈ നെഞ്ചിൽ നിന്നെ ഞാൻ പ്രതിഷ്ഠിച്ചു.. പെണ്ണുകാണാൻ വന്നപ്പോൾ വെറുതെ ആണെങ്കിലും നീ പറഞ്ഞ ആ ഒളിച്ചോട്ടം ഒരു വല്ലാത്ത മുറിവ് തന്നെ ഉണ്ടാക്കി പെണ്ണെ ഈ ചങ്കിൽ... ഇന്നിപ്പോൾ എന്റെ ആഗ്രഹം പോലെ നീ എന്റെ ഭാര്യയായി.. എനിക്ക് ഉറപ്പുണ്ട് ഐശു നീ എന്നെ സ്നേഹിക്കും.. മനസിലാക്കും.. അതിനായി ഞാൻ കാത്തിരിക്കും.. ******************************************** രാവിലെ എഴുന്നേറ്റപ്പോൾ തന്നെ 7. 30 ആയി.. എന്തൊക്കെയോ ചിന്തിച്ചു എപ്പോൾ ആണ് ഉറങ്ങിയതെന്നുപോലും ഓർമ ഇല്ല.. റൂമിൽ ദേവൻ ഇല്ലാരുന്നു.. കെട്ടിച്ചു വിട്ട വീട്ടിൽ ഇവിടുത്തെ പോലെ ആകരുത്.. രാവിലെ എഴുന്നേൽക്കണം.. കുളിക്കണം.. അടുക്കളയിൽ കയറണം.. അമ്മ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓർത്തു ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.. ദേവന്റെ അമ്മ തന്നുവിട്ട പാല് കട്ടിയായി മേശപ്പുറത്തു തന്നെ ഉണ്ടായിരുന്നു.. ഞാൻ അത് എടുത്തു വാഷ്ബേസണിൽ ഒഴുക്കി.. അടുക്കള ലക്ഷ്യമാക്കി നടന്നു.. "ആഹാ മോള് ഉണർന്നോ? രാവിലേ കുളിയൊക്കെ കഴിഞ്ഞോ? " "എഴുനേൽക്കാൻ കുറച്ചു താമസിച്ചു അമ്മേ.. ഇനി മുതൽ നേരെത്തെ എഴുന്നേൽക്കാം " "നേരെത്തെ എഴുന്നേറ്റിട്ട് ഇവിടെ ഒന്നും ചെയ്യാനില്ല മോളെ.. മോളുടെ വീട് ഇനി ഇതാ.. അവിടെ മോൾക്കുണ്ടാരുന്ന എല്ലാ ഫ്രീഡവും ഇവിടെ ഉണ്ടാകും " "എനിക്ക് കുക്കിംഗ്‌ ഒന്നും അറിയില്ല അമ്മേ.. അമ്മ പറഞ്ഞു തന്നാൽ ഞാൻ അതുപോലെ ചെയ്‌തോളാം " "ഇവിടെ അമ്മക്ക് ചെയ്യാനുള്ളതേ ഉള്ളൂ.. പിന്നെ എന്താ മോൾക്ക് എല്ലാം അമ്മ പറഞ്ഞു തരാം കേട്ടോ " "അമ്മ എന്നെ പൊന്നു ന്നു വിളിച്ചാൽ മതി കേട്ടോ.. അച്ഛനും അമ്മയും അങ്ങനെ ആണ് വിളിക്കുന്നേ?" "ആഹാ.. എന്നാൽ പൊന്നു ഈ ചായ കുടിച്ചിട്ട് അച്ഛനും ദേവനും ഉള്ള ചായ കൊണ്ടു കൊടിത്തിട്ട് വാ കേട്ടോ.. അവര് ജോഗിങ് നു പോയിട്ട് വന്നതേ ഉള്ളൂ ഹാളിൽ ഉണ്ടാകും " "ശരി അമ്മേ " അവള് ചായ കൊണ്ടുപോകുന്നതും നോക്കി അവര് നിന്നു.. നല്ല കുട്ടിയാ. എന്റെ ദേവന്റെ ഭാഗ്യം... "അച്ഛാ... ദാ ചായ പിടിച്ചോ " "ആഹാ ഇന്ന് മോളുടെ ചായ ആണോ.. കുടിച്ചുനോക്കട്ടെ " "ചായ അമ്മയുടേത് തന്നെയാ..ഞാൻ കൊണ്ടുവന്നന്നെ ഉള്ളൂ അച്ഛാ.. ദേവേട്ടൻ എവിടാ " "അവൻ പുറത്തു നിൽപ്പുണ്ട്.. മോള് പോയി കൊടുത്തിട് വായോ " "മ്മ് ശരി അച്ഛാ " "ഹലോ.. ദാ ചായ " "ആഹ് ഗുഡ് മോർണിങ് ഐശു.. താങ്ക്സ് " "ഗുഡ് മോർണിംഗ് " "ഇന്നലെ നന്നായിട്ടു ഉറങ്ങിയോ.. ഞാൻ ഉറങ്ങിയില്ല കേട്ടോ സോഫയിൽ കിടന്നു നടു പോയി.. തിരിയാനും മറിയാനും പറ്റില്ലാലോ " "ആഹ് അത് അങ്ങ് ശീലമായിക്കോളും " "അമ്പടി.. അപ്പോൾ എന്നെ എന്നും അതിൽ കിടത്താനാണോ പ്ലാൻ.. പറ്റത്തില്ല കേട്ടോ.. ഞാൻ അത്ര പാവം ഒന്നും അല്ല ചൂടനാ ചൂടൻ " "അത് പ്രേത്യകം പറയണ്ട കേട്ടോ.. പിന്നെ എന്നോട് ചൂടായാൽ ഞാനും ചൂടാകും.. ഇപ്പോൾ എന്തായാലും ചൂടാറുന്നതിനു മുൻപ് ആ ചായ കുടിച്ചിട്ട് കപ്പ്‌ ഇങ്ങു താ " "ഓഹ്ഹ് ഉത്തരവ് " പതുക്കെ നിന്നെ ഞാൻ ശരി ആക്കി എടുത്തോളാം കേട്ടോ പെണ്ണേ.. ഞാൻ മനസ്സിൽ പറഞ്ഞു.. അവള് കപ്പുമായി തിരികെ പോയി.. റൂമിലോട്ടു കയറാൻ നേരം അമ്മ.. "മോനെ ദേവാ.. ചെറിയ കുട്ടിയല്ലേ അവള്.. നിനക്ക് ഇച്ചിരി ദേഷ്യം കൂടുതലാ അതൊന്നും അവളോട്‌ കാണിക്കരുത്.. ഒറ്റ മോളായിട്ട് വളർന്നതല്ലേ കുറെയൊക്കെ കുറുമ്പും വാശിയുമൊക്കെ കാണും.. നമ്മള് വേണം അതൊക്കെ ക്ഷമിക്കാൻ.. പൊന്നു ഒരു പാവമാ " "ആഹാ അമ്മ പുതിയ പേരും ഇട്ടോ?? " "അവളാ പറഞ്ഞത് അവിടെ അച്ഛനും അമ്മയും പൊന്നു ന്നു വിളിക്കുന്നേന്നു " "മ്മ്.. ഞാൻ ദേഷ്യപെടുത്തൊന്നും ഇല്ല അമ്മേ.. എനിക്ക് അറിയാം ഇപ്പോൾ അവളുടെ മാനസികാവസ്ഥ.. അമ്മ പേടിക്കണ്ട " "എന്നാൽ നീ പോയി ഫ്രഷ് ആയി വാ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് മോളെകൂട്ടി ഒന്നു പുറത്തൊക്കെ പോയിട്ട് വാ " "മ്മ് ശരി " എല്ലാരും കൂടി കഴിച്ചോണ്ടു ഇരിക്കുമ്പോൾ അമ്മ പറഞ്ഞു രണ്ടാളും ഒന്നു പുറത്തൊക്കെ ചുറ്റിയിട്ട് വരാൻ.. ഞാൻ ദേവട്ടനെ ഒന്നു നോക്കി.. പുള്ളിയുടെ മുഖത്താണെൽ ഒരു വളിച്ച ചിരി... അമ്മ ആദ്യമായിട്ട് പറയുന്നതല്ലേ പോകാതെ ഇരിക്കുന്നത് എങ്ങനെയാ.. കഴിച്ചിട്ട് നേരെ റൂമിലോട്ടു പോയി.. പുറകെ തന്നെ അങ്ങേരും ഉണ്ട് "ഞാൻ എങ്ങോട്ടും വരുന്നില്ലാട്ടോ.. എനിക്കൊന്നും വയ്യ " "വയ്യങ്കിൽ വരണ്ട.. ഞാൻ എന്തായാലും ഒരു സിനിമക്ക് പോവാ.. " "അമ്മയോട് എന്തു പറയും " "തനിക്കു വയ്യാന്നു പറയും " "ശ്ശോ വേണ്ട.. ഞാൻ വന്നോളാം " "ആഹ് എങ്കിൽ പെട്ടെന്നു റെഡി ആകു.. ഞാൻ പുറത്തിറങ്ങി നിൽകാം " ദേവേട്ടൻ റൂമിനു പുറത്തിറങ്ങി.. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പെട്ടെന്നു പുറത്തിറങ്ങി.. അമ്പട ബുള്ളറ്റിൽ കയറി ഇരികുവാണല്ലോ.. ഇതിൽ ആണോ പോകുന്നേ? അത് ശരി ആകില്ലലോ "വാ വന്നു കയറു.. " "ബുള്ളറ്റിൽ ആണോ പോകുന്നേ? കാർ എടുക്കു അതിൽ പോയാൽ മതി " "പിന്നെ.. ഇതിലെ പോകുന്നുള്ളൂ വന്നു കയറു പെണ്ണേ " "അമ്മേ അമ്മേ.. ഈ ദേവേട്ടൻ പറയുവാ ബുള്ളെറ്റിലെ പോകുള്ളൂന്നു.. കാറിൽ പോയാൽ മതീന്ന് ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.. കുറച്ചു കഴിഞ്ഞാൽ നല്ല വെയിൽ ആകില്ലേ.. വെയിൽ അടിച്ചാൽ എനിക്ക് തലവേദന എടുക്കും അമ്മേ " "അങ്ങനെ ആണേൽ കാർ എടുക്കു ദേവാ.. അതുമതി " ഞാൻ രൂക്ഷമായിട്ട് ഒന്നു അവളെ നോക്കി എന്നിട്ട് ബുള്ളറ്റിൽ നിന്നും ഇറങ്ങി.. കാർ എടുത്തു.. "എന്നാൽ പോയിട്ട് വരാം അമ്മേ " "ശരി മക്കളെ " "അതെ.. തന്റെ ഉദ്ദേശമൊക്കെ മനസിൽ ഇരിക്കത്തെ ഉള്ളൂ " "എന്തു ഉദ്ദേശം?? മോള് വെറുതെ തെറ്റിദ്ധരിക്കണ്ട.. ഇന്നലെ രാത്രിയിൽ ദേവൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ അത് സത്യമായിരിക്കും.. ഞാൻ കാത്തിരുന്നോളാം " (തുടരും ) (കഥ ഇഷ്ടം ആകുന്നുണ്ടോ കൂട്ടുകാരെ.. അഭിപ്രായം അറിയിക്കണം കേട്ടോ.. എല്ലാരേം മെൻഷൻ ചെയ്യാൻ പറ്റില്ല അതുകൊണ്ട് എല്ലാരും കമന്റ്‌ ഇട്ടോളൂ കേട്ടോ കമന്റ്‌ ഇടുന്നവരെ മെൻഷൻ ചെയ്യുന്നതാരികും.. സ്നേഹത്തോടെ നന്ദിത ) ദേവരാഗം -6 ########### "ആഹ് എങ്കിൽ അങ്ങനെ തന്നെ ആവട്ടെ... ഇതു ഇപ്പോൾ എങ്ങോട്ടാ നമ്മൾ സിനിമാക്കണോ?? " "എന്തേ.. സിനിമക്ക് പോകണ്ടേ?? " "വേണ്ട.. സത്യമായിട്ടും ഒരു മൂഡ് ഇല്ല " "എങ്കിൽ വേണ്ട.. എന്നാൽ ഞാൻ തനിക്കൊരു സർപ്രൈസ് തരട്ടെ?? " "എന്തു സർപ്രൈസ്?? " "അതൊക്കെ ഉണ്ട്.. മോള് ഒന്നു വെയിറ്റ് ചെയ്യൂ.. " കാർ ചെന്നു നിന്നത് സ്കൈലൈൻ അപാർട്മെന്റ് നു മുന്നിലാണ്.. "ഇവിടെ എന്താ ദേവേട്ടാ നമ്മൾ...?? " "തോക്കിൽ കയറി വെടി വെക്കല്ലേ ഐശു... കാണാൻ പോകുന്ന പൂരം കണ്ടു തന്നെ നോക്കു.. " "മ്മ്മ്മ് " അകത്തേക്കു കയറി ഒരു റൂമിന്റെ മുൻപിൽ ചെന്നു.. ദേവേട്ടൻ ഫോൺ എടുത്തു "ഡാ.. ഞങ്ങൾ എത്തിപ്പോയി.. നീ ഡോർ തുറന്നേ " ഒരു മിനിറ്റിനകം ഡോർ തുറക്കപ്പെട്ടു.. വാതിൽ തുറന്നു പുറത്തേക്കു വന്ന ആളെ കണ്ടു ഞാൻ ഞെട്ടി പോയി.. "വിനയൻ സർ " "അതെ വിനയൻ സർ തന്നെ.. യുവമിഥുനങ്ങൾ അകത്തേക്കു വന്നാലും " എന്റെ അമ്പരപ്പ് കണ്ട ദേവേട്ടൻ പറഞ്ഞു.. "ഞങ്ങൾ ചങ്ക് ഫ്രണ്ട്‌സ് ആണ് ഭാര്യേ.. " "ഓഹോ അപ്പോൾ സാർ ആരുന്നോ ഈ കല്യാണത്തിന്റെ ബ്രോക്കർ?? " "പൊന്നു മോളെ.. ഐശ്വര്യ ബാലചന്ദ്രാ ഇതൊന്നും ഞാൻ അറിഞ്ഞ കാര്യമേ അല്ല.. ഈ റിസ്ക് ഒരിക്കലും ഞാൻ ഏറ്റെടുക്കില്ല " വിനയൻ സാറിനെ കുറിച്ച് പറഞ്ഞില്ലാലോ.. എന്നെ 2 yer അക്കൗണ്ടിംഗ് പഠിപ്പിച്ച സാർ ആണ് കോളജിൽ.. ആളൊരു പാവം ഫ്രണ്ട്‌ലി അധ്യാപകൻ.. ഇവിടെ വെച്ചു സാറിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി.. ദേവേട്ടന്റെ ഫ്രണ്ട് ആണെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. "ഗായത്രി... ഇങ്ങോട് വന്നേ താൻ.. ഇതു ആരൊക്കെയാണെന്ന് നോക്കിയേ " സർ വിളിക്കുന്ന കേട്ടു ആ ഭാഗത്തേക്ക് നോക്കി ഞാൻ.. ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് വരുന്നു.. ന്റെ കൃഷ്ണാ.. ഇതു ഗായു അല്ലേ..?? "എന്താടോ ഭാര്യേ.. ഇന്ന് ഫുൾ സർപ്രൈസ് ആണല്ലോ " "ഇതു ഇപ്പോൾ എന്താ ഇങ്ങനെ എനിക്ക് ഒന്നും മനസിൽ ആകുന്നില്ല... ഗായു.. നീ എങ്ങനെ ഇവിടെ?? " " എല്ലാം പറയാം ഐശു.. നിന്നെ കാണാൻ പറ്റിയല്ലോ.. വിളിക്കാതിരുന്നതുകൊണ്ട് പരിഭവം ഒന്നും തോന്നരുത് " അവൾ എന്നെ കെട്ടിപിടിച്ചു.. "ഞാൻ പറയാം.. " വിനയൻ സാർ പറഞ്ഞു തുടങ്ങി "അന്ന് ലാസ്റ്റ് എക്സാം കഴിഞ്ഞു നിങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും പോയിട്ടും ഗായു കോളജിൽ തന്നെ ഉണ്ടാരുന്നു.. കോളേജ് ഹോസ്റ്റലിലേക്ക് ഞാൻ പോകാൻ ഇറങ്ങുമ്പോളാണ് ഇവൾ അവിടെ ചുറ്റി പറ്റി നിൽക്കുന്നത് കണ്ടത്.. "എല്ലാരും പോയല്ലോ.. താൻ ഇവിടെ എന്തെടുക്കുവാ ഗായത്രി വീട്ടിൽ പോകുന്നില്ലേ?? " "പോകുവാണ് സാർ.. " അവളുടെ ആ നിൽപ്പും സംസാരത്തിലെ പതർച്ചയും കേട്ടപ്പോൾ തന്നെ എന്തോ പൊരുത്തക്കേട് എനിക്ക് തോന്നി.. കൂടുതൽ ചോദിച്ചപ്പോളേക്കും അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.. കയ്യിലിരുന്ന ഫോൺ എന്റെ കൈയിൽ തന്നു.. ഫോൺ വാങ്ങി പരിശോധിച്ചു നോക്കിയ ഞാൻ ഞെട്ടിപ്പോയി.. മോർഫ് ചെയ്ത കുറേ ചിത്രങ്ങളും അശ്ലീലം കലർന്ന വാചകങ്ങളും "ഇതു ആര് ചെയ്തതാ.. സത്യം പറ.. താൻ വിഷമിക്കാതെ നമ്മുക്ക് വഴി ഉണ്ടാക്കാം " "സാർ അത് എന്റെ ചേട്ടൻ.. ചേട്ടൻ ഈ ചിത്രങ്ങൾ കാട്ടി വഴങ്ങിയില്ലെങ്കിൽ നെറ്റ് ഇൽ അപ്‌ലോഡ് ചെയ്യുമെന്നു ഭീഷണി പെടുത്തുന്നു.. " "തന്റെ ചേട്ടനോ? വീട്ടിൽ പറയാമായിരുന്നില്ലേ? " "എന്റെ സ്വന്തം ചേട്ടൻ ഒന്നും അല്ല.. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ എന്നെ നോക്കാനായി അച്ഛൻ വിവാഹം കഴിച്ച സ്ത്രീയുടെ മകനാണ്.. അച്ഛൻ ഇപ്പോൾ കിടപ്പലിലാണ്.. കുടുംബം നോക്കുന്നത് ചേട്ടനാണ്.. വീട്ടിൽ ചെന്നാൽ ഒരു സ്വസ്ഥതയും ഇല്ല.. മാനം കളഞ്ഞു ജീവിക്കാൻ ഞാൻ തയ്യാറല്ല.. എക്സാം കൂടി കഴിഞ്ഞ സ്ഥിതിക്ക് എനിക്ക് ഇനി അവനിൽ നിന്നും രക്ഷ ഇല്ല.. ജീവിതം അവസാനിപ്പിക്കാമെന്നു കരുതി.. അത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോളജിൽ തന്നെ ആകട്ടെന്നു കരുതി.. അതിനാ ഞാൻ " "താൻ കരയാതെ.. അവന്റെ നമ്പർ ഉണ്ടേൽ പെട്ടെന്നു വിളിച്ചു വരുത്തൂ.. അവനുള്ള പണി ഞാൻ കൊടുത്തോളാം " അങ്ങനെ അവനെ വിളിച്ചു വരുത്തി നല്ല നാലെണ്ണം അങ്ങ് പൊട്ടിച്ചു.. പഠിപ്പിക്കാൻ മാത്രം അല്ല അറിയാവുന്നതു നല്ല പെട പെടക്കാനും അറിയാം.. അവനെ കൊണ്ടു സത്യം എല്ലാം പറയിച്ചു അതെല്ലാം ഫോണിൽ ഷൂട്ട്‌ ചെയ്തു.. ഇനി വല്ല പോക്രിത്തരവും കാണിച്ചാൽ അഴിയെണ്ണിക്കുമെന്നു പറഞ്ഞു വിട്ടു.. ഒരു പെങ്കൊച്ചിന്റെ ജീവിതത്തിന്റെ കാര്യം അല്ലേ പുറത്ത് അറിഞ്ഞാൽ അവൾക്കു തന്നെയാ മാനക്കേട്.. തിരിച്ചു വീട്ടിലോട്ടു പോകാൻ ഇവൾക്ക് മടിയായിരുന്നു.. ഞാൻ കൊണ്ടുചെന്നാക്കി അവളുടെ അച്ഛനെ കണ്ടു വിവരങ്ങൾ അറിയിച്ചു.. കിടപ്പിലായ ആ മനുഷ്യന് എന്തു ചെയ്യാൻ കഴിയും.. അമ്മയെന്ന് പറയുന്ന സ്ത്രീയെ കണ്ടാൽ അറിയാം അവർ എത്രകാരി ആണെന്നു.. പിന്നെ അവളെ അവിടെ നിർത്താൻ തോന്നിയില്ല.. അവളുടെ അച്ഛനോട് ചോദിച്ചു 'ഞാൻ കൊണ്ടുപോയികൊട്ടെ ഇവളെ?? ഒരു കുഴപ്പവും വരുത്തില്ല ' 'അവൾക്കു സമ്മതം ആണെകിൽ മോൻ ഈ നരകത്തിൽ നിന്നു എന്റെ കുഞ്ഞിനെ രക്ഷിക്കൂ ' 'ഗായത്രി.. താൻ വരണം എന്റെ കൂടെ.. തന്നോട് തോന്നുന്ന സഹതാപം ആണെന്നു കരുതണ്ട.. ഇഷ്ടം ആയിട്ട് തന്നെയാ.. തനിക്കു സമ്മതമാണെകിൽ.. ' 'ഞാൻ വരാം സാർ.. എവിടേക്കാണെകിലും സാറിനെ എനിക്ക് വിശ്വാസമാണ് ' 'അങ്ങനെ എവിടേക്കും അല്ല.. എന്റെ പെണ്ണായിട്ടാണ് ഞാൻ തന്നെ വിളിക്കുന്നത്‌.. സമ്മതമാണോ ' 'സമ്മതം ' " "ഇതൊക്കെയാണ് ഐശു നടന്നത്.. പിന്നെ ദേവൻ ഉള്ളത് കൊണ്ടു വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാൻ വല്യ പ്രയാസം ഉണ്ടായില്ല.. അങ്ങനെ നിങ്ങളുടെ ഗായു ഇന്ന് mrs വിനയൻ ആയി " "ന്റെ കൃഷ്ണ... ന്നാലും മോളെ ഒരു വാക്ക് നീ ഞങ്ങളോട് പോലും പറയാതെ എല്ലാം മനസ്സിൽ ഒതുക്കിയില്ലേ... ആഹ് ഇനി അതൊന്നും ഓർക്കുന്നില്ല ഇപ്പോൾ സുരക്ഷിതമായ കൈകളിൽ തന്നെ നീ എത്തിയല്ലോ അതു മതി.. കോളെജിന്നു പോയതിൽ പിന്നെ നിന്റെ ഒരു വിവരവും ഇല്ലാരുന്നു.. ഈ രണ്ടുമാസം കൊണ്ടു നിന്നെ തിരക്കാതെയും ഇരുന്നില്ല പക്ഷെ ആർക്കും അറിയില്ലന്നാണ് പറഞ്ഞത്.. കോൺടാക്ട് നമ്പർ ഉം ഇല്ലാരുന്നു " "പഴയ ഫോൺ അന്നേരം തന്നെ സർ നശിപ്പിച്ചു..അങ്ങനെ എല്ലാരുടേം നമ്പറും പോയി " "ഇപ്പോളും സാർ ന്നു ആണോ വിളിക്കുന്നെ കൊള്ളാം... ഹഹഹ " "ഞാൻ എത്ര പറഞ്ഞാലും അവൾ അങ്ങനെയേ വിളിക്കു.. എന്തു ചെയ്യാനാ " "പിന്നെ ഒരു സർപ്രൈസ് കൂടി ഇനി ഉണ്ട് അതു ഞാൻ പറയണോ അതോ mr വിനയൻ പറയുമോ?? " "ഞാൻ തന്നെ പറഞ്ഞോളാം ദേവൻ സാറെ... അപ്പോൾ ഐശു.. തന്റെ ഈ ഫ്രണ്ട് ഉണ്ടല്ലോ ഗായത്രി.. ഒരു അമ്മയാവാൻ പോകുന്നു.ഞാൻ ഒരു അച്ഛനും 3 വീക്സ് ആയതേ ഉള്ളൂ.. " "എന്റെ കൃഷ്ണാ.. ഇത്ര പെട്ടെന്നോ.. ഗായു.. കൺഗ്രാറ്റ്സ് മോളെ.. Ummaaaa " "ആഹ് കണ്ടുപഠിച്ചോ.. ഇനി നിങ്ങളുടെ ചാൻസ് ആണ് കിടക്കുന്നെ " "അയ്യോ പൊന്നു വിനയാ.. അതു വിട്ടേക്ക്.. ഞാൻ കുറേ വെള്ളം കുടിക്കും " ഞാൻ ദേവനെ രൂക്ഷമായിട്ട് ഒന്നു നോക്കി.. ആള് ചുമ്മാ ന്നു കണ്ണടച്ച്... എല്ലാരും ഒരുമിച്ചു ഫുഡ്‌ ഒക്കെ തയ്യാറാക്കി കഴിച്ചിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്.. "എങ്ങനെ ഉണ്ടാരുന്നു സർപ്രൈസ്.. ഇഷ്ടായോ?? " "ആയോന്നോ കൊള്ളാം.. ഒരുപാട് ഇഷ്ടായി താങ്ക് യൂ സൊ മുച് " "തന്റെ ആ ഇല്ലാത്ത കാമുകൻ ഇല്ലേ.. ഒളിച്ചോടി പോകുമെന്ന് താൻ പറഞ്ഞ കള്ള കഥയിലെ നായകൻ.. അങ്ങനെ ഒരാൾ ഇല്ലാന്ന് എന്നോട് പറഞ്ഞത് വിനയനും ഗായത്രിയുമാ " "ഞാൻ പറഞ്ഞത് സത്യം ആയിരുന്നു എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. എന്റെ ഫസ്റ്റ് ലവ്.. കിരൺ.. ഒളിച്ചോട്ടം മാത്രമേ കള്ളം പറഞ്ഞുള്ളു.. കിരണിനെ എനിക്ക് ജീവനാരുന്നു.. പക്ഷെ.. ഗായു നും വിനയൻ സാറിനും ഒന്നും അറിയില്ല.. ലെച്ചുനും കിരണിനും എനിക്കും എന്റെ അച്ഛനും അമ്മക്കും അങ്ങനെ കുറച്ചു പേർക്ക് മാത്രമേ അറിയുള്ളരുന്നു.. " നീ ഇപ്പോൾ പറഞ്ഞ ആ വാചകം ഉണ്ടല്ലോ കിരണിനെ നിനക്ക് ജീവൻ ആയിരുന്നുന്നു.. അതെന്റെ ചങ്കിലാ പെണ്ണേ തറച്ചത്.. എന്റെ ജീവൻ നീ ആണെന്ന് ഒരിക്കൽ നീ മനസ്സിലാക്കും.. "എന്താ ആലോചിക്കുന്നത്? ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ? ദേവേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ ഈ താലി ഇട്ടോണ്ട് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലാരുന്നു അല്ലേ..?? ഒക്കെ ഉപേക്ഷിച്ചിട്ടാ ഞാൻ ദേവേട്ടന്റെ ജീവിതത്തിലേക്ക് വന്നത്.. പക്ഷെ എനിക്ക് കുറച്ചു സമയം വേണം ദേവേട്ടാ.. ദേവേട്ടനെപോലെ എനിക്കും വിശ്വാസം ഉണ്ട് ഞാൻ നല്ല ഒരു ഭാര്യ ആകുമെന്ന്.. " "മ്മ്.. എനിക്ക് അതു മാത്രം കേട്ടാൽ മതി.. പഴയകഥകൾ ഒന്നും നീ ഇനി പറയണ്ട.. കേട്ടല്ലോ.. " മനുഷ്യന്റെ ഉള്ള ജീവൻ പോകും.. ഐശു എന്റെയാ.. എന്റെ മാത്രം.. അവിടേക്കു ഒരു കിരണും കയറി വരണ്ട.... "അല്ല.. ദേവേട്ടൻ ആരേം സ്നേഹിച്ചിട്ടില്ല ??" ആഹാ നല്ല ചോദ്യം.. പെണ്ണുങ്ങൾക് മറ്റു പെണ്ണിനെപ്പറ്റി പറയുന്നത് പിടിക്കില്ലെന്ന് ആണോല്ലോ.. ഐശുനെ ഒന്ന് ചൂട് കയറ്റിയിട്ട് തന്നെ കാര്യം.. "പിന്നേ.. എന്തൊരു ചോദ്യമാ.. പ്രണയം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ കൊച്ചേ.. എനിക്കും ഉണ്ടായിരുന്നു ഒരു അടാർ ലവ്.. " "എന്നിട്ട് എന്തു പറ്റി? " "എനിക്ക് മാത്രമേ ഇഷ്ടം ഉണ്ടായിരുന്നുള്ളു.. അവൾക്കു എന്നെ ഇഷ്ടം അല്ലാന്നു പറഞ്ഞു.. ആഹ് എന്തു ചെയ്യാനാ എന്റെ വിധി " ഇതു പറഞ്ഞിട്ട് ഞാൻ അവളെ ഒന്നു പാളി നോക്കി.. ഓഹ്ഹ് എവിടെ.. ആ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ല.. "എന്നിട്ട് അവൾ ഇപ്പോൾ എവിടെ? എന്താ പേര്? " "ആ സുന്ദരിയുടെ കല്യാണം കഴിഞ്ഞു.. പേരൊന്നും താൻ അറിയണ്ട.. വേണമെങ്കിൽ ഒന്നു പറയാം അവളൊരു നുണക്കുഴി കവിളി ആയിരുന്നു.. " "മ്മ് " പൊട്ടി പെണ്ണ്.. അതു നീ തന്നെയാ എന്റെ പൊന്നു.. എന്റെ നുണക്കുഴി കവിളി... മറൈൻ ഡ്രൈവിലെ കായൽ കാറ്റേറ്റ് വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന നിന്റെ മനസ്സിൽ ഇപ്പോൾ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ ആയിരിക്കുമെന്ന് എനിക്ക് അറിയാം പെണ്ണേ.. നിന്റെ കണ്ണുകളിൽ നിന്ന് എനിക്ക് അതു വായിച്ചെടുക്കാനാവും.. "തിരിച്ചു പോകാം ദേവേട്ടാ.. " "എന്തുപറ്റി പെട്ടെന്ന്? സുഖം ഇല്ലേ? " "രാവിലേ ഇറങ്ങിയതല്ലേ.. പോകാം " "മ്മ് ശരി " ******************************************** "ആഹ് നിങ്ങള് വന്നോ.. മോള് ഹാപ്പി ആണോ? " "അതെ അമ്മേ.. ഒരുപാട് ഹാപ്പി ആണ്.. വിനയൻ സാറിനേം ഗായു നേം യൊക്കെ കാണാൻ പറ്റിയല്ലോ.. " "എന്നാൽ രണ്ടാളും പോയി ഫ്രഷ് ആയി വാ അമ്മ ചായ എടുത്തു വെക്കാം " "ഒക്കെ അമ്മേ " ******************************************** "അതെ.. റിസൾട്ട്‌ വന്നല്ലോ.. പിജി ku അപ്ലൈ ചെയ്യണ്ട ടൈം ആണ് ഇതു.. മറന്നോ താൻ? പഠിക്കണ്ടേ ഇനി? " "പഠിക്കണം.. പക്ഷെ എന്നെ വീട്ടില് കൊണ്ട് വിടുവോ? ഞാൻ അവിടെ നിന്ന് പഠിച്ചോളാം... ഇവിടെ എനിക്ക് പരിചയം ഉള്ള ആരും ഇല്ലാലോ? " "ഞാൻ ഗൾഫ്കാരൻ ഒന്നും അല്ല.. നാട്ടിൽ തന്നെ ജോലി ചെയ്യുന്നവനാ.. അപ്പോൾ എന്റെ ഭാര്യ എന്റെ കൂടെ തന്നെ ഉണ്ടാകണം അത് എനിക്ക് നിർബന്ധമാ..നാളെ നമുക്ക് നിന്റെ വീടുവരെ പോകാം.. സർട്ടിഫിക്കറ്റ് എല്ലാം എടുത്തോണ്ട് വരണം.. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം എന്താ?? " "ആഹ്.. " "എങ്കിൽ കിടന്നോ ഗുഡ് നൈറ്റ്‌.. പിന്നെ ഈ സോഫയിൽ കിടക്കുന്ന കാര്യം അത്ര സുഖം ഉള്ളതല്ല.. ഇടക്കൊക്കെ ഒരു ചേഞ്ച്‌ ആകാം കേട്ടോ " "എങ്കിൽ താഴെ ഷീറ്റ് വിരിച്ചു കിടന്നോളു.. നല്ല സുഖം കിട്ടും " "മ്മ് ആണോ.. എങ്കിൽ മോള് ഇന്ന് താഴെ കിടന്നോ.. ഞാൻ ബെഡിൽ കിടന്നോളാം " "അയ്യോ അതു പറ്റില്ല.. എനിക്ക് ഉറക്കം വരില്ല... നാളെ ഞാൻ സോഫയിൽ കിടക്കാം ഇന്ന് ഒന്ന് ക്ഷമിക്കു സാർ " "മ്മ് ഒക്കെ " "താങ്ക്സ്.. ഗുഡ് നൈറ്റ്‌ " "ഗുഡ് നൈറ്റ്‌ " ന്റെ കൃഷ്ണാ... നാളെ ഞാൻ നിന്നെ കാണാൻ നാട്ടിലോട്ട് വരുന്നുണ്ട്.. അച്ഛനേം അമ്മേം കാണാൻ പറ്റുന്ന കാര്യമോർക്കുമ്പോൾ പെട്ടെന്നു നേരം വെളുത്താൽ മതിയെന്നായിരുന്നു എനിക്ക്.. (തുടരും ) (കമന്റ്‌ ഇട്ടവരെയൊക്കെ മെൻഷൻ ചെയ്യുന്നുണ്ട് കേട്ടോ.. ഒരുപാട് നീട്ടി ബോർ ആക്കില്ല എന്ന് പറഞ്ഞു ഉടനെ അവസാനിപ്പിക്കത്തും ഇല്ല കേട്ടോ.. നിങ്ങളുടെ സപ്പോർട്ട് ആണ് ബലം... ഒരുപാട് സ്നേഹം നന്ദിത ) ദേവരാഗം -7 ########### രാവിലെ എന്തായാലും ഞാനും ദേവേട്ടനും നാട്ടിലേക്കു പോകാൻ റെഡിയായി ഇറങ്ങി.. "ട്രെയിൻ നു പോയാലോ ദേവേട്ടാ? " "ഇപ്പോൾ തന്നെ ടൈം 10 ആകുന്നു.. എറണാകുളത്തുനിന്ന് ഇപ്പോൾ തിരുവനന്തപുരം പാസഞ്ചർ ആയിരിക്കും കിട്ടുക.. അതു അങ്ങ് ആലപ്പുഴ എത്തുമ്പോളേക്കും 1 മണി കഴിയും.. അതിലും നല്ലത് കാറിൽ തന്നെ പോകുന്നതാ.. " "ഇന്ന് തന്നെ തിരിച്ചു വരാനാണോ അപ്പോൾ പ്ലാൻ? " "മ്മ് വരണം.. കോളജിൽ ക്ലാസ്സ്‌ തുടങ്ങിയാൽ പിന്നെ എനിക്ക് ലീവ് എടുക്കാൻ പറ്റില്ല.. " "എന്നാൽ ഞാൻ രണ്ടു ദിവസം നിന്നിട്ട് വരാം.. ദേവേട്ടൻ പോയിക്കോ " "അങ്ങനെ ഇപ്പോൾ ദേവേട്ടൻ ഒറ്റക്കു ഇങ്ങു പോരുന്നില്ല.. നിന്നേം കൊണ്ടേ പോകു.. " "സമയം കളയാതെ പോയിട്ട് വാ പിള്ളേരെ" "മ്മ് ശരി അച്ഛാ.. അമ്മേ പോയിട്ട് വരാം " കാറിൽ ഇരുന്നിട്ടും അവളുടെ മുഖത്ത് ഒട്ടും തെളിച്ചമില്ല.. വീട്ടിൽ നിർത്തില്ലാന്നു പറഞ്ഞതിന്റെ ഗൗരവം... നാട് അടുക്കാറാകുംതോറും അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ ഞാൻ ശ്രെദ്ധിച്ചു ആള് ഇപ്പോൾ നല്ല ഹാപ്പിയാണ്.. "അച്ഛന്റെ പൊന്നു ഇങ്ങെത്തിയോ?? " "പിന്നെ ഞാൻ ഇങ്ങു വന്നല്ലോ അച്ഛേ... " "കയറിവാ മോനെ.. യാത്രയൊക്കെ സുഖം ആയിരുന്നോ? " "അതെ അച്ഛാ.. സുഖം " ഐശുന്റെ മുഖം ആണേൽ സൂര്യനുദിച്ചപോലെ തിളങ്ങി നിൽക്കുന്നു.. ആ സന്തോഷം കളയണ്ടാന്നു കരുതി പിറ്റേന്ന് തിരിച്ചു പോയാൽ മതി ന്നു അവളോട്‌ പറഞ്ഞു.. പിന്നെ ഞങ്ങൾ അവൾ പഠിച്ച കോളജിൽ ഒരുമിച്ചുപോയി TC ക്കുള്ള ലെറ്റർ ഒക്കെ കൊടുത്തു.. ഐശുന്റെ ബെസ്റ്റ് ഫ്രണ്ട് ലെച്ചുനേം കണ്ടു.. സംസാരിച്ചു.. ആളൊരു കൊച്ചു കാന്താരി.. തിരികെ വീട്ടിൽ എത്തുന്നതുവരെ അവരുടെ കോളജിലെ വീര സാഹസ കഥകളൊക്കെ കേട്ടിരുന്നു.. രാത്രിയിൽ ഉറങ്ങാൻ നേരമാ ശരിക്കും പ്രോബ്ലം ആയത്.. ബെഡ്റൂമിലേക്ക് ചെന്ന ഞാൻ കാണുന്നത് താടിക്കു കയ്യും കൊടുത്തിരുന്നു ആലോചിക്കുന്ന ഐശുനെ ആണ്.. "എന്താണ് ഇത്ര വല്യ ആലോചന.. " "ഈ റൂമിൽ സോഫ ഇല്ലല്ലോ ദേവേട്ടാ കിടക്കാൻ " ഓഹ്ഹ് അപ്പോൾ അതാണ് കാര്യം.. വളരെ നന്നായി.. "അയ്യോ... ശരിയാണല്ലോ ഇനി ഇപ്പോൾ എന്തു ചെയ്യും? " "എങ്കിൽ ദേവേട്ടൻ ഇവിടെ കിടന്നോ.. ഞാൻ അച്ഛന്റേം അമ്മേടേം കൂടെ കിടന്നോളാം " എന്റെ ഈശ്വരാ ഇതു എന്തോന്ന് പെണ്ണ്... ആഹ് പെട്ടെന്നു പോയിട്ട് വാ അവരിപ്പോൾ കിടത്തിയത് തന്നെ.. "നീ ഇത്രക്ക് പൊട്ടിയാണോ ഐശു.. അതോ പൊട്ടിയെപ്പോലെ അഭിനയിക്കുവാനോ? കല്യാണം കഴിഞ്ഞ പെണ്ണ് അച്ഛന്റെയും അമ്മേടേം കൂടെ കിടക്കാൻ പോകുന്നു.. നമുക്കിടയിലെ പ്രശ്നം വെറുതെ എന്തിനാ അവരെ കൂടി അറിയിക്കുന്നത്? " "ശ്ശെ.. ഞാൻ പെട്ടെന്ന് ഓർത്തില്ല.. " "ഞാൻ എന്തായാലും ഇവിടെ കിടക്കുവാ.. നീ കിടക്കുന്നേൽ കിടക്കു.. ഞാൻ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല " അതു പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു.. പുള്ളിക്കാരി രണ്ടു കയ്യും നടുവിന് കൊടുത്തു അന്തം വിട്ടു അങ്ങനെ നിൽപ്പുണ്ട്.. ആഹാ എന്താ രസം കാണാൻ.. കുറച്ചു കഴിഞ്ഞപ്പോൾ അവള് പതുക്കെ ബെഡിന്റെ ഒരു ഓരം ചേർന്നു കിടന്നു.. "അതെ.. ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ലെടി " "വേണ്ട.. ചെയ്യണ്ട.. " "ലൈറ്റ് ഓഫ്‌ ചെയ്യടി അങ്ങോട്ട്‌.. മനുഷ്യന് കിടന്നു ഉറങ്ങണം " അല്പം സൗണ്ട് കൂട്ടി പറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു പുള്ളിക്കാരി പെട്ടെന്നു തന്നെ അനുസരിച്ചു.. എന്റെ കൈ എത്തും ദൂരത്തുണ്ട് അവൾ.. ഒന്ന് ചേർത്തു പിടിച്ചു ആ നുണക്കുഴി കവിളിൽ ഒരു മുത്തം കൊടുക്കണമെന്നുണ്ട്.. പക്ഷെ വേണ്ട... ഉറക്കത്തിലേക്കു വഴുതി വീണപ്പോളാണ് എന്തോ സൗണ്ട് കേൾക്കുന്നത്.. ശ്രെദ്ധിച്ചപ്പോൾ അയ്യേ പെണ്ണ് കൂർക്കം വലിക്കുന്നു.. ഇവള് ഭയങ്കര ഉറക്കവും ആണല്ലോ.. എനിക്കാണേൽ ചിരി വന്നിട്ട് വയ്യ... ഇങ്ങനെ പോയാൽ ഞാൻ എങ്ങനെ ഉറങ്ങും.. ചെവി പൊത്തി പില്ലോയിൽ അമർത്തി വെച്ചിട്ടും നോ രക്ഷ.. ഒടുവിൽ സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ അവളുടെ വായി തപ്പി പിടിച്ചു.. എന്റെ കഷ്ടകാലത്തിനു സാധനം ഞെട്ടി ഉണർന്നു ചാടി എഴുന്നേറ്റു.. "ദുഷ്ടാ.. ഇതു ആരുന്നല്ലേ മനസ്സിൽ ഇരുപ്പു.. വൃത്തികെട്ടവൻ " "ദേ ചുമ്മാ എന്നെ വല്ലതും പറഞ്ഞാലുണ്ടല്ലോ.. നീ ഉറക്കത്തിൽ കൂർക്കം വലിച്ചോണ്ടല്ലേ ഞാൻ... " "കള്ളത്തരം പറയണ്ട.. ഞാൻ ഒന്നും കൂർക്കം വലിക്കില്ല.. " "അതിനു ഉറങ്ങുന്ന നീ എങ്ങനെ അറിയാനാണ് കൂർക്കം വലിക്കുമോ ഇല്ലിയൊന്നു?? " ന്റെ കൃഷ്ണ അമ്മ പറഞ്ഞിട്ടുണ്ട് ഇടക്കൊക്കെ ഞാൻ കൂർക്കം വലിക്കുമെന്നു.. ഇയാള് പറയുന്നത് ശരി ആരിക്കും.. ശ്ശെ എന്തൊരു നാണക്കേടായി.. എനിക്ക് കൂർക്കം വലിക്കാൻ കണ്ട ഒരു നേരം "നീ എന്താ ആലോചിക്കുന്നേ.. എന്നെ തെറ്റുകാരൻ ആക്കാനാണ് ഉദ്ദേശം എങ്കിൽ ഇനി നീ കൂർക്കം വലിക്കുമ്പോൾ ക്യാമെറയിൽ എടുത്തു എല്ലാരേം കാണിക്കും വേണോ?? " "വേണ്ട.. സോറി..." "മ്മ് എങ്കിൽ മര്യാദക്കു കിടന്നു ഉറങ്ങു.. " ദുഷ്ടൻ.. എന്നെ അങ്ങ് ഭരിക്കുവാണല്ലോ.. ഭർത്താവ് ഭരിക്കുന്നതുകൊണ്ടറിക്കും ഭാര്യ ന്നു പേര് പെണ്ണുങ്ങൾക് കിട്ടിയേ.. ഹും *******************************-************ പിറ്റേന്ന് യാത്രയൊക്കെ പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിൽപ്പുണ്ട്.. "ഇങ്ങനെ കരയാനാണേൽ ഞാൻ ഇനി ഇങ്ങോട് കൊണ്ടുവരില്ല കേട്ടോ " "തനിക്കു അങ്ങനെ പറയാം.. ഇത്രയും നാളു ജനിച്ചു വളർന്ന വീട്ടിൽ ഒരു വിരുന്നുകാരിയെ പോലെ വരുന്ന പെണ്ണിന്റെ മനസ്സ് തന്നെപോലെ ഉള്ള ആണുങ്ങൾക്കാർക്കും മനസിലാവില്ല.. " അവള് ആ പറഞ്ഞത് സത്യമാ.. ശരിക്കും ഇവരെ സമ്മതിക്കണം.. എനിക്കാണേൽ വീട് മാറി നിൽക്കുന്നത് ചിന്തിക്കാനേ പറ്റില്ല.. അപ്പോള ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ ഒരു താലിയുടെ ബലത്തിൽ ജീവിക്കുന്ന ഇവരെപ്പോലെ ഉള്ളവരുടെ മനസ്സ് ഓഹ്ഹ് അതു സമ്മതിച്ചു കൊടുക്കാതെ പറ്റില്ലാലോ... വീട്ടിൽ എത്തുന്നതുവരെ പിന്നെ അവൾ ഒന്നും സംസാരിച്ചില്ല.. കൂടുതൽ ഒന്നും പറഞ്ഞു ഞാനും വിഷമിപ്പിക്കാൻ പോയില്ല.. ഉച്ച ആയപ്പോളേക്കും ഞങ്ങൾ വീട്ടിൽ എത്തി.. ആഹാരം എന്തോ കഴിച്ചെന്നു വരുത്തി തലവേദന ആണെന്നു പറഞ്ഞു പോയി കിടന്നു.. "മോളെ.. എത്ര നേരം കൊണ്ടു കിടക്കുവാ.. എന്തുപറ്റി പൊന്നു.. സുഖം ഇല്ലേ? " "ഒന്നുല്ല അമ്മേ.. വെറുതെ കിടന്നതാ.. " "എങ്കിൽ എഴുന്നേറ്റു വാ മോളെ.. ഇവിടെ അടുത്തു ഒരു ശിവക്ഷേത്രം ഉണ്ട്.. ദീപാരാധന തൊഴുതിട്ട് വരാം " "കൃഷ്ണന്റെ അമ്പലം ഇല്ലേ അമ്മേ? എന്റെ ഇഷ്ട ദേവനാ കൃഷ്ണൻ.. " "ഉണ്ട് മോളെ അതു പക്ഷെ ഒരു 5km ദൂരം ഉണ്ട്.. ഇതു നടന്നു പോകാവുന്നതേ ഉള്ളൂ " "ഒരുദിവസം കൊണ്ടു പോകണേ അവിടെ.. ഞാൻ എങ്കിൽ റെഡി ആയിട്ട് വരാം " "മ്മ് ശരി മോളെ " "ഇതു എങ്ങോട്ടാ അമ്മയും മോളും കൂടി? " "അമ്പലത്തിൽ ഒന്ന് പോയിട്ട് വരാം ദേവാ.." "ആഹ് പോയിട്ട് വാ.. ഞാൻ പുറത്തോട്ടു ഒന്ന് പോകും കേട്ടോ.. ചിലപ്പോൾ ലേറ്റ് ആകും " "ഒരുപാട് ലേറ്റ് ആയിട്ട് വരാൻ നിൽക്കണ്ട.. പണ്ടത്തെ പോലെ അല്ല ഇപ്പോൾ അത് ഓർമ്മ വേണം " ഹമ്പട എന്നെ ഭരിക്കുന്ന ആള് അമ്മക്ക് മുന്നിൽ എലി യെ പോലെ ചൂളി നിൽക്കുന്ന കണ്ടോ.. അങ്ങനെ തന്നെ വേണം.. ഒരു ലോഡ് പുച്ഛം കൊടുത്തിട്ട് ഞാൻ അമ്മയുടെ കൂടെ നടന്നു.. തൊഴുതു വന്നപ്പോളേക്കും മനസ്സൊക്കെ ഒന്ന് ശാന്തം ആയതുപോലെ.. ഞങ്ങൾ തിരിച്ചു വീട്ടിലെത്തി കുറേ ടൈം ആയിട്ടും ദേവേട്ടൻ വന്നില്ല.. ഞാൻ റൂമൊക്കെ ഒന്ന് ഒതുക്കി വെക്കാമെന്നു കരുതി.. ഷെൽഫിൽ ആണേൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു... അപ്പോളാണ് ടേബിളിനു പുറത്തു ഒരു ഡയറി ഇരിക്കുന്നത് കണ്ടത്.. ആഹാ ഇങ്ങേരു ഡയറി എഴുതുമോ? വേറെ ഒരാളുടെ ഡയറി വായിക്കരുതെന്നാണ്.. എന്നാലും ഞാൻ വായിക്കും.. ഇതിൽ ഒന്നും എഴുതിയിട്ടില്ലലോ? കുറേ പേജ് മറിച്ചു നോക്കിയപ്പോൾ 'എന്റെ നുണക്കുഴി കവിളിക്കു.. ' ഞാൻ ആകാംഷയോടെ ഓരോ പേജ് ഉം മറിച്ചു.. 'ഒരു നോട്ടം കൊണ്ട്‌ എന്റെ മനസ്സ് കവർന്നവൾ.. പ്രണയത്തിന്റെ മഴയായി എന്നിൽ പെയിതിറങ്ങിയ സുന്ദരി.. ' ആഹാ കൊള്ളാലോ.. ഇങ്ങേർക്ക് ഈ വട്ടൊക്കെ ഉണ്ടോ.. പാവത്താൻ നഷ്ടപ്രണയം ആയല്ലോ എന്നെ പോലെ.. ആരുടെയോ ചുടു നിശ്വാസം പിൻ കഴുത്തിൽ തട്ടിയപ്പോളാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്.. ചതിച്ചല്ലോ കണ്ണാ.. ദേവേട്ടൻ.. "അത്.. അത് പിന്നെ..? " "ഏതു പിന്നെ " "ഞാൻ ചുമ്മാ ഇവിടൊക്കെ അടുക്കി വെച്ചപ്പോൾ.. ജസ്റ്റ്‌ ഒന്ന് നോക്കിയതാ.. സോറി " നല്ല വഴക്കു കേൾക്കുമെന്ന് പ്രതീക്ഷിച്ചു നിന്ന എനിക്ക് തെറ്റി.. ദേവേട്ടൻ ഒന്നും മിണ്ടാതെ ഡയറി വാങ്ങിക്കൊണ്ടു പോയി.. ഓഹ് ഭഗവാനെ.. ഒരു പേജ് കൂടി അവൾ മറിച്ചിരുന്നേൽ ഈ ഫോട്ടോ കാണുവാരുന്നല്ലോ.. എന്തായാലും കറക്റ്റ് ടൈം നു എത്തി.. ഇനി ഈ ഫോട്ടോ ഈ ഡയറിയിൽ ഇരിക്കണ്ട.. ഐശുന്റെ ഫോട്ടോ അതിൽ നിന്നും എടുത്തു ഞാൻ അലമാരയിൽ ഡ്രെസ്സിന്റെ ഇടയിൽ വെച്ചു.. തിരിച്ചു വന്നപ്പോളേക്കും പെണ്ണ് സോഫയിൽ കയറി കിടക്കുന്നു.. ഓഹ് ഇന്ന് എനിക്ക് സ്വസ്ഥമായിട്ട് ഉറങ്ങാല്ലോ.. "അയ്യോ അമ്മേ? " ഐശുന്റെ കരച്ചിലാണല്ലോ.. ഞാൻ പെട്ടെന്നു ലൈറ്റ് ഇട്ടു.. കണ്ട കാഴ്ച്ച.. ഹഹഹ ഹിഹിഹി എനിക്ക് ചിരി അടക്കാൻ വയ്യ.. "ദുഷ്ടാ.. നിന്ന് ചിരിക്കാതെ ഒന്ന് പിടിക്കെടോ.. എന്റെ കാലിന്റെ മുട്ട് പോയിന്നു തോന്നുന്നു.. ഭയങ്കര വേദന " "ആഹ് ആരെങ്കിലും പറഞ്ഞോ നിന്നോട് അവിടെ കിടക്കാൻ.. " "ഉറക്കത്തിൽ ഞാൻ ഒന്ന് തിരിഞ്ഞതാ.. സോഫയിൽ ആണെന്നു ഓർത്തില്ല.. താഴെ വീണു " "ആഹ് വാ.. എഴുനേൽക്കു.. " ഞാൻ എന്റെ കൈ അവൾക്കു നേരെ നീട്ടി.. അവൾ പിടിച്ചു എഴുന്നേറ്റു.. പെട്ടെന്നു കാല് സ്ലിപ് ആയി.. ഞാൻ എന്റെ കൈകളിൽ അവളെ താങ്ങി നിർത്തി.. "നടക്കാൻ വയ്യേ ഐശു?? " "നിൽക്കാൻ വയ്യ.. അപ്പോളാ നടക്കുന്നേ " "എന്നാൽ ഞാൻ എടുക്കട്ടേ...??? " "മ്മ് " ഞാൻ അവളെ കൊണ്ടു ബെഡിൽ ഇരുത്തി.. "ഇവിടെ കിടന്നാൽ മതിയരുന്നല്ലോ എന്തിനാ പോയത് അത് അല്ലേ? " "അത് പിന്നെ ഞാൻ ഉറക്കത്തിൽ അറിയാതെ കൂർക്കം വലിച്ചാൽ വീഡിയോ എടുക്കുമെന്ന് പറഞ്ഞില്ലേ അതാ... " "അത് ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ അയ്യേ നീ കാര്യമായിട്ട് എടുത്തോ.. കൊള്ളാം.. നല്ല വേദന ഉണ്ടോ.. മുട്ട് കാണിച്ചേ.. നോക്കട്ടെ ബാം പുരട്ടി തരാം " "ഹേയ് അതൊന്നും വേണ്ട.. " "കൂടുതൽ ജാഡ കാണിക്കല്ലേ പെണ്ണേ.. ഇപ്പോൾ പുരട്ടിയിട്ട് കിടന്നാൽ രാവിലെ ആകുമ്പോളേക്കും വേദന മാറും " "എന്നാൽ ഞാൻ തനിയെ പുരട്ടിക്കോളം ബാം എടുത്തു തന്നാൽ മതി " "ആഹ് ആയിക്കോട്ടെ.. ദാ ബാം " "അങ്ങോട്ട് തിരിഞ്ഞു നിന്നേ.. ഇങ്ങോട്ട് നോക്കല്ലേ " "മ്മ് നോക്കില്ല.. " "ആഹ്.. ഇനി തിരിഞ്ഞോ.. കഴിഞ്ഞു " "എന്നാൽ സുഖമായിട്ട് കിടന്നു ഉറങ്ങിക്കോ കേട്ടോ.. ഞാൻ അടുത്തു തന്നെ ഉണ്ട്.. വേദന കുറവില്ലേൽ പറയണം കേട്ടോ?" "മ്മ്.. " "നാളെ മുതൽ എനിക്ക് കോളജിൽ പോകണം.. ഓൺലൈൻ രെജിസ്ട്രേഷൻ ഞാൻ ചെയ്‌തോളാം കേട്ടോ.. എംകോം ഫിനാൻസ് തന്നെ അല്ലേ? " "മ്മ് അതെ.. എറണാകുളം ഡിസ്ട്രിക്ട് ആണെകിലും അടുത്തുള്ള ഓപ്ഷൻ മാത്രം വെച്ചാൽ മതി കേട്ടോ.. " "ഒക്കെ.. രാവിലേ കുറച്ചു ലേറ്റ് ആയിട്ട് എഴുന്നേറ്റാൽ mathi... ഞാൻ അമ്മയോട് പറഞ്ഞോളാം " അനക്കം ഒന്നും കേൾക്കുന്നില്ലലോ.. ഉറങ്ങിയോ.. ആഹാ ഇത്രപെട്ടെന്ന് ഉറങ്ങിയോ.. പാവം ഉറങ്ങിക്കോട്ടെ അല്ലേ.. (തുടരും ) (ഉള്ള പ്രതീക്ഷ എല്ലാം പോയി കൂട്ടുകാരെ.. നെക്സ്റ്റ് month എക്സാം തുടങ്ങുവാ.. ആകെ ടെൻഷൻ.. എല്ലാരും പ്രാർത്ഥിക്കണേ... സ്നേഹത്തോടെ നന്ദിത ) ചിത്രം കടപ്പാട് : ഗൂഗിൾ മീഡിയ
#

📙 നോവൽ

📙 നോവൽ - ShareChat
111 views
2 minutes ago
#part_4 പെട്ടന്നു തന്നെ മാധവ് മിഴിയിൽ നിന്നും അകന്നുമാറി..... റിംങ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചെവിയോടു ചേർത്തു വച്ചു മുറിയിലേക്കു നടന്നു.... മിഴി സംഭവിക്കുന്നതെന്തെന്നറിയാതെ ചുവരോരം ചാരി നിന്നു..... പെട്ടന്നുള്ള മാധവിന്റെ പരിഭ്രമം അവളിൽ ആശങ്കയുളവാക്കി..... അവളും അവനടുത്തേക്കു നടന്നു..... അപ്പോഴേക്കും അവൾക്കു മുന്നിൽ അവൻ വാതിലുകൾ കൊട്ടിയടച്ചുകഴിഞ്ഞിരുന്നു........ അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല..... മുറിയിൽ വീണ്ടും അടക്കിപ്പിടിച്ച സംസാരം...... തേങ്ങിക്കരഞ്ഞുകൊണ്ട് അവൾ താങ്ങിനായി ചുവരിലേക്കു ചാരി നിന്നു...... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "കുഞ്ഞോളേ, ഈ കുട്ടിക്കു കോളേജിൽ പോവണ്ടേന്റെ കൃഷ്ണാ...... ഒരുങ്ങി കഴിഞ്ഞില്ലേ നീയ്യ്?....." ഭക്ഷണമേശയിൽ പ്രാതലിനുള്ള വട്ടം കൂട്ടുന്നതിനിടയിൽ പത്മിനിയമ്മ വിളിച്ചു ചോദിച്ചു...... ചെമ്പാവരി വറുത്തു പൊടിച്ചു ആവി നിറച്ച പുട്ടിന്റെ സുഗന്ധം മുറിയാകെ വ്യാപിച്ചു ...... രണ്ടു പ്ലേറ്റുകളിൽ പുട്ടു മാറ്റി വച്ച് അതിനൊപ്പം പഴവും പപ്പടവും ചൂടോടെ കടലക്കറിയും വിളമ്പി..... അപ്പോഴേക്കും മാധവ് താഴത്തേയ്ക്കു വന്നുകഴിഞ്ഞിരുന്നു...... "ആഹാ..... ന്റെ പത്മിനിയമ്മേ..... എന്താ ഒരു വാസന!!!! ഡൽഹീലു പഠിച്ച നാലു വർഷോം ചിലപ്പോ അമ്മേക്കാള്ളും മിസ്സ് ആയത് ദേ, ഇതിനെയായിരിക്കും...... വായേൽക്കൂടെ വള്ളംകളിക്കുള്ള വെള്ളാ ഇപ്പ ഒഴുകണത്........ ഹോ......." "ദേ ന്റെ കണ്ണാ.... നിന്റെ വായ്ത്താരി നിർത്തീട്ടു വന്നു കഴിക്കണുണ്ടോ നീയ്യ്??...... ഈയ്യിടെ നിനക്കിത്തിരി കൂടണുണ്ട്.... കുറുമ്പ്..... നീയ്യെന്തിനാ കുട്ട്യേ കുഞ്ഞോളെ ഏതു നേരോം വഴക്കു പറേണേ.... ആ കുട്ടിക്കെന്തോരം സങ്കടംണ്ടെന്നറിയ്യോ?...." "അതേയ്, അതാ കാന്താരീടെ കയ്യിലിരിപ്പു കൊണ്ടാ..... കഴുത്തിനു ചുറ്റും നാക്കാന്നേയ്..... അപ്പോ അവളെ ഇട്ടു കളിപ്പിച്ചില്ലേലേ എനിക്കൊരു മനസ്സമാധനോം ഉണ്ടാവില്ല്യാ....." മാധവ് കഴിക്കുന്നതിനിടയിൽ ചിരിച്ചു കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു..... അപ്പോഴാണ് മിഴി അങ്ങോട്ടേയ്ക്കു വന്നത്....... പതിവിനു വിപരീതമായി അവളുടെ മുഖത്തെ പ്രകാശം മങ്ങിയിരുന്നു..... ഉദാസീനമായി അവൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു..... സാധാരണ വായ്തോരാതെ കിന്നാരം പറഞ്ഞുകൊണ്ടിരുന്നവൾ പെട്ടന്നു നിശബ്ദയായതിൽ പത്മിനിയമ്മയ്ക്കത്ഭുതം തോന്നി..... അവളാകെ വിഷാദത്തിലമർന്നു കിടന്നു..... എന്തൊക്കെയോ മനോവ്യഥകൾ അവളെ അലട്ടും പോലെ തോന്നി....... ഞൊടിയിടയിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റു അമ്മായിയോടു യാത്ര പറഞ്ഞു ബാഗും എടുത്തവൾ കൊളേജിലേക്കു യാത്രയായി..... "കണ്ണാ..... എന്തേ കുഞ്ഞോൾക്കു പറ്റീത്...... കിലുങ്ങനെ ചിരിക്കണ കുട്ടീടെ മുഖം എന്താപ്പോ ഇങ്ങനെ??... സത്യം പറയ്, നീ വല്ലതും പറഞ്ഞോ അവളെ?...." "ആ, ഇനീപ്പോ എന്നെപ്പറയ്...... എനിക്കെങ്ങും അറീല്ലാ അതിന്റെ മുഖം വീർത്തതിന്റെ കാരണം..... എന്നെ വെറുതേ വിട്ടേക്ക്..... അതിന്റെ മുഖത്തു വല്ല കടന്നലും കുത്തീട്ടുണ്ടാവും...." "ആ, അതേ..... അതിന്റെ മുഖത്തു കുത്തിയ കടന്നലിന്റെ പേരു മാധവെന്നാണോന്നാ ചോദിച്ചേ........" "ആഹാ....... പത്മിനിയമ്മേയ്....... വേണ്ടാ....... വേണ്ടാട്ടോ......." മാധവ് ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി..... ഇടവഴിലൂടെ പതിയെ വയൽവരമ്പിലേക്കിറങ്ങുകയായിരുന്നു മിഴി... പാടം കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ..... ഇപ്പോത്തന്നെ സമയം വൈകി.... അവൾ ധൃതിയിൽ നടക്കാൻ തുടങ്ങി..... വയലിനു കുറുകെക്കൂടെ ഒഴുകുന്ന തോടിന്റെ ഓരം ചേർന്നു നടക്കവേ.... വെള്ളത്തിൽ വിടർന്നു നിൽക്കുന്ന വെള്ളാമ്പൽപ്പൂക്കൾ അവളുടെ മനം കവർന്നു.... കുഞ്ഞായിരുന്നപ്പോൾ തന്റെ ജീവനായിരുന്നു ആമ്പൽപ്പൂക്കൾ..... അതറിയാവുന്നതു കൊണ്ടു തന്നെ തന്റെ പിണക്കം മാറ്റിയെടുക്കാൻ കുഞ്ഞേട്ടൻ കണ്ടു പിടിക്കാറുള്ള മാർഗ്ഗവും അതുതന്നെയായിരുന്നു...... കഴുത്തൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആമ്പൽപൂക്കളിറുത്ത് വലിയ കെട്ടാക്കി തന്നരികിലേക്ക് എത്തും.... വെള്ളവും ചെളിയും പുരണ്ടുവെന്നാലും മുഖത്തു കണ്ണുകളിലെ ആ പുഞ്ചിരിത്തിളക്കം മാത്രം മതിയായിരുന്നു.... മിഴി അൽപനേരം ആമ്പൽപ്പൂക്കളെ നോക്കി നിന്നു..... "ഓയ്, തമ്പുരാട്ടിക്കുട്ടി മനോരാജ്യം കണ്ടോണ്ടു നിൽക്കുവാണോ.... ഇങ്ങനെ വൈകിട്ടു വരെ നിൽക്കാച്ചാൽ മാധവേട്ടനോടു പറഞ്ഞു പാടത്തു വച്ചേക്കണ കോലം എടുത്തു മാറ്റാം.... എന്തിനാ വെറുതേ രണ്ടു കോലങ്ങളൊന്നിച്ച്..... അല്ലേടീ മിഴിപ്പെണ്ണേ...." പുറകിൽ നിന്നും ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോഴാണ് കണ്ടത്.... മുഖം നിറയെ കുസൃതിച്ചിരിയുമായി ഉണ്ണിയേട്ടൻ...... "എന്തേ മാഷേ വല്ല്യമ്മ രാവിലെത്തന്നെ കപ്പയാണോ കഴിക്കാൻ തന്നേ? !! കപ്പേടെ ചെളി ഒന്നും കഴുകീട്ടില്ലാന്നു തോന്നണല്ലോ..... വായിൽക്കൂടെ നല്ലോണം ചളിയൊഴുകണൂ.....!!!!" "ഡീ കാന്താരീ.... കൊള്ളാലോ..... " "എന്റെ പൊന്നുമോനേ കൊള്ളിക്കല്ലേ..... അല്ലാ എന്താ പതിവില്ലാതെ രാവിലെ കുളിച്ചു കുറിയൊക്കെത്തൊട്ട് ഇതെങ്ങോട്ടാ....." "ആ, അതേയ്.... അതു നിന്നോട് പറയാൻ വിട്ടുപോയി.... എനിക്കേ നമ്മടെ ആ ഗവൺമെന്റ് ഹൈസ്കൂളിലു മാഷായിട്ടു ജോലി കിട്ടീ..... അമ്മായി നിന്നോടു പറഞ്ഞിട്ടുണ്ടാവൂല്ലോ.... പിന്നേയ് വെറും മാഷല്ലാ... കണക്കുമാഷാ കേട്ടോടീ..... അതിന്റെ ഒരു ഭയഭക്തി ബഹുമാനം ഒക്കെ ആയിക്കോട്ടെട്ടോ...." "ന്നോടു ആദ്യം പറഞ്ഞില്ലാലോ.... എന്നിട്ടിപ്പോ പറയാൻ വന്നേക്കണൂ...... കണക്കു മാഷല്ലാ കൊരങ്ങൻ മാഷാ..... ആ പിള്ളേർടെ തലേലെഴുത്ത് അല്ലാണ്ടെന്താ പറയാ ന്റെ കൃഷ്ണാ......." "നിന്നോടൊക്കെ പറയാൻ നിന്ന എന്നെ തല്ലണം.... ഞാനും നിന്റെ കോളേജിലേക്കുള്ള വഴീലേക്കാ..... ഇവിടിങ്ങനെ നിന്നാ മതിയോ...... പോവണ്ടേ പെണ്ണേ....... നടക്ക്....." ശ്രീനാഥ് മുന്നിൽ നടന്നു.... പിന്നാലെ മിഴിയും...... കിലുങ്ങനെ ചിരിച്ചും കൊഞ്ചിയും പിന്നാലെ വരുന്ന മിഴിയെക്കുറിച്ചവൻ കൗതുകത്തോടെയോർത്തു....... ശരിക്കും ഒരു കൗതുകമാണീപ്പെണ്ണ്..... കൊച്ചുകുട്ടികളുടെ കൂട്ട് ഇണങ്ങിയും പിണങ്ങിയും..... നിഷ്കളങ്കമായ ഹൃദയമുള്ളവൾ...... അവളുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും തന്റെ മനസ്സും നിർമലമാവും പോലെ..... ഒരു വെള്ളാമ്പൽ പൂ പോലെ തരളം...... എന്തുകൊണ്ടോ അവൾക്കൊപ്പം നിൽക്കാൻ മനസ്സു വല്ലാതെ വാശി പിടിക്കുന്നു...... കൃഷ്ണാ...... മിഴിയെന്നുമെന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ...... അവൻ പതിയെ തിരിഞ്ഞു മിഴിയെ നോക്കി...... ഈ ലോകത്തൊന്നുമല്ലവൾ..... എന്തൊക്കെയോ ചിന്തിച്ചുകൂട്ടിക്കൊണ്ടാണു നടപ്പ്..... ഇളം കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ ചുരുണ്ട മുടിയിഴകളും പഞ്ചിരി തുളുമ്പുന്ന അധരങ്ങളും ഇടയ്ക്കിടെ കവിളത്തു മിന്നിമായുന്ന നുണക്കുഴിയും അവളെ ഒരിക്കൽ കൂടി സുന്ദരിയാക്കിത്തീർക്കുന്നു..... അവൻ പതിയെ പുഞ്ചിരിച്ചു..... വീണ്ടും നടന്നു തുടങ്ങി...... കോളേജിലെത്തിയിട്ടും മിഴി അവളുടെ ചിന്തകളിൽ തന്നെ തങ്ങിനിന്നു...... ആരാധ്യ എന്ന പേര് പലവുരു അവൾ മന്ത്രിച്ചു.... അതാരെന്നറിയാൻ അവളുടെ മനസ്സു വെമ്പി.... എത്രയും പെട്ടന്നു വീട്ടിൽലേക്കു മടങ്ങിയെത്താനവളാഗ്രഹിച്ചു...... കുഞ്ഞേട്ടനോടു രാവിലെ നടന്നതിന്റെ സത്യാവസ്ഥ ചോദിക്കണമെന്നു തീരുമാനിച്ചുറപ്പിച്ചു..... "മിഴി സ്റ്റാൻഡപ്പ്.....! ക്ലാസെടുക്കുമ്പോ മനോരാജ്യം കാണാനാണോ കുട്ടി കോളേജിലോട്ടു വരുന്നേ.... ക്ലാസിലിരിക്കുന്നെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം..... സോ ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്....." മിഴി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..... ബാഗുമെടുത്ത് ക്ലാസിനു പുറത്തേക്കിറങ്ങി.... എല്ലാം തന്റെ തെറ്റാണ്... ഓരോന്നും ആലോചിച്ച് ഇരുന്നു പോയതാണ്.... ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.... പെട്ടന്നു വീട്ടിലെത്തണം.... അവൾ പുറത്തേക്കിറങ്ങി നടന്നു..... അവളുടെ മനസ്സ് കലുഷിതമായിരുന്നു..... "അല്ലാ ന്താ കുട്ട്യേ നേർത്തേ..... ക്ലാസ്സു കഴിഞ്ഞുവോ....." അമ്മായി തിരക്കി..... "ആ.... ഇന്നിത്രേണ്ടായുള്ളൂ..... കണ്ണേട്ടനെവടെ അമ്മായ്യ്യേ....?" അവൾ പത്മിനിയമ്മയുടെ മടിയിൽ തല വച്ചു കിടന്നു..... അവരവളുടെ മുടിയിഴകളെ മെല്ലെ തഴുകി...... അവരുടെ മടിയിൽ കിടന്നപ്പോൾ അവൾക്ക് അവളറിയാതെ പോയ അമ്മയുടെ സ്നേഹവായ്പ് അനുഭവപ്പെട്ടു..... അവൾ പതിയെ മയക്കത്തിലേക്കു വീണു.... "ദീപം..... ദീപം..... ദീപം....." സന്ധ്യയ്ക്കു മിഴി നിലവിളക്കു കൊളുത്തുന്ന നേരത്തായിരുന്നു മാധവ് വീട്ടിലേക്കു പ്രവേശിച്ചത്...... ഒറ്റനോട്ടത്തിൽ തന്നെ അവനാകെ ക്ഷീണിതനാണെന്നു മിഴിക്കു ബോധ്യപ്പെട്ടു.... പുതിയ ജോലിയിലേക്കു പ്രവേശിച്ചതല്ലേയുള്ളൂ..... അതിന്റെയാവും..... ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച എൻജിനീയർ എന്ന പേരെടുത്തതിനു പിന്നിൽ അധ്വാനത്തിന്റെ വിയർപ്പില്ലാതെയാവില്ലാ.... അവൾ തുളസിത്തറയിൽ തിരി തെളിയിച്ച് പതിയെ വലം വച്ചാ അകത്തേക്കു നടന്നു...... മാധവ് മുകളിലാണ് പോയിരിക്കുന്നത്... മുറിയിലേക്കാവും.... അവളും പതിയെ മുകളിലേക്കു കയറി.... മുറിയിൽ മാധവ് ആകെ സമ്മർദ്ദത്തിലായിരുന്നു..... ജോലിയിൽ ഇനിയും ചെയ്തു തീർക്കാനുള്ള നിർദ്ദേശങ്ങളുടെ നൂലാമാലകളെക്കുറിച്ച് ആകുലപ്പെട്ടു നിൽക്കുകയായിരുന്നു അവൻ..... മിഴി പതിയെ മുറിയിലേക്കു കടന്നു ചെന്നു..... മാധവ് ചോദ്യഭാവത്തിൽ അവളെ നോക്കി.... "കുഞ്ഞേട്ടാ....... ഞാനൊന്നു ചോദിച്ചോട്ടെ.....?" അവൾ അവനരികിലേക്കു നീങ്ങി..... "ഓഹ്.... മനുഷ്യനിവിടെ..... നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ.... കൊഞ്ചാനൊന്നും എനിക്കു നേരം പോരെന്ന്..... എന്തേ പറയാനുള്ളതെന്നു പറഞ്ഞിട്ടു പോ.... ഒരു നിമിഷമവൾ ആശങ്കപ്പെട്ടു നിന്നു.... പിന്നെ ധൈര്യം സംഭരിച്ചുകൊണ്ടു ചോദിച്ചു .... "അത്...... ആരാധ്യ...... പുലർച്ചെ....... കുഞ്ഞേട്ടൻ വാതിലടച്ചത്.... ആരാ അത്?.... എന്തിനേ വിളിച്ചേ? ....." "നോക്ക് മിഴി.... എന്നെ പലരും വിളിക്കും പലരോടും സംസാരിക്കേണ്ടി വരും.... അതൊക്കേം നിന്നെ ബോധ്യപ്പെടുത്താനെനിക്കു കഴിഞ്ഞെന്നു വരില്ല......" "എന്നാലും നിക്കറിയണം എട്ടാ അതാരെന്ന്...... ഇല്ലാച്ചാൽ നിക്കൊരു സമാധാനം കിട്ടാണ്ടാവും..... എന്നോടെന്തിനേ മറച്ചു വയ്ക്കുന്നേ.... ഞാനേട്ടന്റെ ആരും അല്ലേ? ഇന്നു ഞാനിതോർത്തെത്ര ഉരുകീന്നറിയോ.... ഇനിയെങ്കിലും നിക്കറിയണം അതാരെന്ന്.... ഇത്ര പുലർച്ചെ ഇത്ര അടക്കിപ്പിടിച്ചു സംസാരിക്കണമെങ്കിൽ അതു വെറുതെയാവില്ല്യാന്നെനിക്കറിയാം...... എനിക്കതറിയണം ഏട്ടാ... പറയാണ്ടിവിടുന്നു മിഴി പോവില്ല്യാ..... എത്രാന്നു വച്ചിട്ടാ ഈ അവഗണനേം ദേഷ്യോം ഞാൻ സഹിക്കണേ.....?!!!" മാധവിനു സർവ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.... ക്രോധം ഞരമ്പുകളെ പിടിച്ചു മുറുക്കി....... എന്തൊരു തലവേദനയാണിത്..... അവളുടെ വക വീട്ടിലെ ക്രോസ് വിസ്താരത്തിന്റെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ...... "നിനക്കെന്താ അറിയേണ്ടിയിരുന്നത്????..... ആരാധ്യയെപ്പറ്റിയല്ലേ..... അവളാരെന്നല്ലേ...... എന്തിനു ഞാൻ രഹസ്യമായി സംസാരിച്ചുവെന്നല്ലേ..... എങ്കിൽ കേട്ടോളൂ ഞാൻ പ്രണയിക്കുന്ന പെണ്ണാണവൾ...... അവളോടു സംസാരിക്കുന്നതിന്റെ അർഥവ്യർത്ഥങ്ങളെനിക്കാരെയും ബോധ്യപ്പെടുത്തേണ്ടതില്ല...... ഇതെന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ നീയെന്നല്ല ആരും ഇടപെടുന്നതെനിക്കിഷ്ടമല്ല..... ഇനിയും അവളെക്കുറിച്ചു കൂടുതൽ പറഞ്ഞു മനസിലാക്കാൻ എനിക്കു നിന്നോടൊപ്പം ചിലവഴിക്കാൻ സമയവുമില്ലാ..... ദയവായി ഇനിയെങ്കിലും ഒന്നു തനിയെ വിടണം എന്നെ...." മാധവ് നിർദാക്ഷിണ്യം അവളെ മറികടന്നു മുറിക്കു പുറത്തേക്കിറങ്ങിപ്പോയി..... തുടരും.......... ഗായത്രി 😊
#

📙 നോവൽ

📙 നോവൽ - മിഴി 4 ANULAL PHOTOGRAPHY ഗായത്രി  - ShareChat
111 views
12 minutes ago
ഉമ്മ എന്ന പുണ്യം * * * * * * * * * * * * * * * * മുഹമ്മദ്‌ റാഫി ✍ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തല പൊട്ടിപിളരുന്നത് പോലെ എങ്ങിനെയാ അറിയില്ല വണ്ടി ഓടിച്ചു വീട്ടിലെത്തിയത് " ഡ്രസ്സ്‌ പോലും മാറാതെ ബെഡിലേക്ക് വീണു ഹോ...സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ ഈ ഒടുക്കത്തെ തലവേദന " ബാം തിരഞ്ഞു പിടിച്ച് അത് കുറെ നെറ്റിയിൽ അങ്ങോട്ട്‌ വാരിതേച്ചു എന്നിട്ടും ഒരു കുറവും തോന്നിയില്ല " ഡീ...സാജിതാ..... ഈ പെണ്ണ് എവിടെ പോയി കിടക്കുവാ ഒരു കട്ടൻ ചായ കുടിച്ചാൽ ചിലപ്പോൾ കുറഞ്ഞെനെ... അതിന് എങ്ങിനെയാ.. ഒരു ഉപകാരത്തിന് വിളിച്ചാൽ കിട്ടില്ലല്ലോ " ഇന്ന് ഉമ്മ എവിടെ പോയി അല്ലെങ്കിൽ ഞാൻ വരുമ്പോൾ ഉമ്മറത്ത്‌ എന്നെ നോക്കിയിരിക്കുന്ന ആള് ആണല്ലോ ഒരു അഞ്ചു മിനിറ്റ് ഞാൻ വൈകിയാൽ എന്നെയു നോക്കി നോക്കി റോഡിൽ എത്തു.. " തലവേദന വക വെക്കാതെ ഞാൻ എണീറ്റു പുറത്ത് എല്ലാം പോയി നോക്കി പക്ഷെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ഇത് എവിടെ പോയി " ഡീ....സാജി.... " ഓ... വന്നോ ? നീ എവിടെ പോയികിടക്കുവാടി..? മനുഷ്യന് ഇവിടെ തലവേദന ആയിട്ട് തല പൊട്ടിപിളരുന്നും " അതിന് ഞാൻ എന്ത് വേണം ഞാൻ ഡോക്ടർ അല്ല " അല്ലെങ്കിലും നിന്റെ വായിൽ നിന്ന് നല്ല വാക്കുകൾ ഒന്നും വരില്ലല്ലോ എനിക്കി തലവേദന ആയാലും ഇനി ഞാനങ്ങ് മരിച്ചു പോയാലും നിനക്ക് എന്താ ലെ... ഇരുപത്തിനാല് മണിക്കൂറു ഫോണിൽ കളിച്ച് ഇരിക്കണം " വന്നാൽ ഒരു ചായ വേണോ എന്ന് ചോദിക്കാനുള്ള മനസ്സ് പോലും ഇല്ലാതെ ആയിപോയല്ലോ നിനക്ക് ഡീ.... എന്താ...? ഉമ്മ എവിടെ പോയി " ആാാ....എനിക്കി അറിയില്ല " നിനക്ക് അറിയില്ലേ ? കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നിങ്ങളെ ഉമ്മ " ഉമ്മാനെ നോക്കി നടക്കാൻ " മോള് എവിടെ..? ഹോ...ഇപ്പോഴാ മോളെ ചോദിക്കുന്നത് " അത് എങ്ങനെയാ കേറി വരാൻ നേരമില്ലല്ലോ ഉമ്മാനെ അല്ലേ ചോദ്യം സ്വന്തം മോളോട് അല്ല സ്നേഹം " എപ്പോ നോക്കിയാലും ഉമ്മ ഉമ്മ എന്ന ചിന്ത മാത്രം " ഞാനും എന്റെ മോളു വലിഞ്ഞുകയറി വന്നത് പോലെയാ പെരുമാറ്റം " ഡീ....അല്ലെങ്കിൽ തന്നെ എന്റെ തലവേദനയായിട്ട് വയ്യ ഇനി നിന്നോട് വഴക്ക് ഇടാൻ എനിക്കി വയ്യ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ മുന്നിൽ നിന്ന് പോ...." ഈ...ഉമ്മ എവിടെ പോയി പടച്ചോനെ " ഇനി ഉറക്കം ആണോ ? ഹേയ് ഈ സമയം ഉമ്മ ഉറങ്ങാറില്ലല്ലോ " ഉമ്മാ.... ആഹാ...ഉമ്മ ഇവിടെ കിടക്കുവാണോ ? ഉമ്മാ...എന്തുപറ്റി എന്റെ ഉമ്മാക്ക് ? ഒന്നും ഇല്ല മോനേ ചെറിയ തലവേദന അപ്പൊ ഞാൻ ഇവിടെ കിടന്നതാ അങ്ങിനെ ഉറങ്ങി പോയി " ഉമ്മാന്റെ മുഖം എന്താ വല്ലാതെ ഉമ്മ കരഞ്ഞോ ? ഹേയ് എന്റെ കുട്ടി എന്തക്കയാ ഈ പറയുന്നത് ഉമ്മ എന്തിനാ കരയുന്നത് മോന് വെറുതെ തോന്നുന്നതാ " ശബ്ദം വല്ലാതെ ആയിട്ടുണ്ടല്ലോ എന്താ ഉമ്മ എന്നോട് പറ സാജി എന്തെങ്കിലും പറഞ്ഞോ ഉമ്മാനെ " ഒന്നും ഇല്ല മോനേ....അവള് എന്നെ ഒന്നും പറഞ്ഞിട്ടില്ല " പിന്നെ എന്തിനാ എന്റെ ഉമ്മാന്റെ കണ്ണ് നിറയുന്നത് അത് തലവേദന കാരണം ആണ് വാവേ അല്ലാതെ ഉമ്മാക്ക് സങ്കടം ഒന്നും ഇല്ല " മോന് എന്താ തലവേദന ഉണ്ടോ ? മ്മ്.." ഭയങ്കര വേദന ഉമ്മാ ബാം എല്ലാഇട്ടു നോക്കി എന്നിട്ടും വേദന കുറയുന്നില്ല " എന്നാ വാവ കുറച്ച് നേരം അവിടെ പോയി കിടക്ക് ഉമ്മ ഒരു ഗ്ലാസ് കട്ടൻ ചായ എടുത്തുവരാം ഇത്ര നേരം ആയിട്ടു എന്റെ കെട്ടിയോൾക്ക് ആയിട്ടില്ല ഇതുവരെയും ഒരു ഗ്ലാസ് ചായ എടുത്തു തരാൻ " പാവം എന്റെ ഉമ്മ..." മോനേ...ഉമ്മ ഇത്ര വേഗം ചായ ഇട്ടോ ? ഒരു ചായ ഇടനാണോ ബുദ്ധിമുട്ട് " മോൻ അത് വേഗം കുടിക്കി " എന്നിട്ട് ഉമ്മാന്റെ മടിയിലേക്ക് കിടന്നോ ഉമ്മ തലയിൽ നന്നായി ബാം ഇട്ട് തടവി തരാം അപ്പൊ വേദന എല്ലാം കുറഞ്ഞോളും " ഉമ്മാ..മതി ഉമ്മാന്റെ കൈ വേദനിക്കു... ജ്ജ് അവിടെ കിടക്ക് ഉമ്മാന്റെ കൈ ഒന്നു വേദനിക്കില്ല " ഇനി എന്റെ ഉമ്മ പറ എന്താ എന്റെ ഉമ്മാന്റെ സങ്കടം " ഒന്നും ഇല്ല വാവേ ഉമ്മാക്ക് ഒരു സങ്കടവുമില്ല ഇത് ഞാൻ വിശ്വസിച്ചുന്ന് കരുതണ്ട ഞാൻ കണ്ട് പിടിച്ചോളാം "" ഇക്കാ.... എന്താടി....? ഹോ...ഒന്നും വിളിക്കാനും പറ്റില്ലേ നിങ്ങളെ " എന്താ ഒന്നും പറയാനില്ലേ നിനക്ക് ? അതിന് എങ്ങിനെയാ പറയാൻ തോന്നുക ചാടികീറാൻ വരുവല്ലേ എന്റെ നേരെ " ഒന്ന് പറഞ്ഞു തുലക്ക് എന്താന്ന് വെച്ചാൽ " നിങ്ങളെ...ഉമ്മ കുറച്ച് ദിവസം നിങ്ങളെ പെങ്ങളെ വീട്ടിൽ പോയി നിൽക്കട്ടെ കുറെകാലമായില്ലേ ഇവിടെ തന്നെ ഇനി കുറച്ച് അവളും നോക്കട്ടെ ഈ തള്ള കാരണം ആണ് ഒരു ടൂർ പോലും ഇക്കാ പോവാത്തത് " നമ്മള് മാത്രമായുള്ള ഒരു ലോകം അത് ഇക്കയും ആഗ്രഹിക്കുന്നില്ലേ " ഞാനും ഇക്കയും മോളു മാത്രം ഹോ ഓർക്കുമ്പോൾ തന്നെ എന്ത് ഒരു സുഖം " ഇക്കാ എന്താ ഒന്നും പറയാത്തത് ? നിങ്ങൾക്ക് നിങ്ങളെ പെങ്ങളോട് പറയാൻ മടിയാണങ്കിൽ ഞാൻ പറയാം ഉമ്മാനെ കൊണ്ട് പോവാൻ " അവൾ നിന്നെപ്പോലെ അല്ല " അവളെ ഭർത്താവിന്റെ ഉമ്മാനെയു ഉപ്പാനെയു പൊന്നുപോലെ നോക്കുന്നുണ്ട് നല്ല സ്നേഹത്തോടെ തന്നെ " അല്ലെങ്കിൽ തന്നെ ആ വീട് നിറയെ ആളുകൾ ആണ് അതിനിടയിൽ ഉമ്മയും കൂടി അവിടേക്ക് പോയാൽ പിന്നെ നല്ലകഥയാണ് " എന്നാ നിങ്ങളെ ഉമ്മാനെ എതെകിലും വൃദ്ധസദനത്തിൽ കൊണ്ട് ആക്കാമോ....? അപ്പൊ ഇന്ന് ഇവിടെ കാര്യമായിട്ട് എന്തോ പ്രശ്നം നടന്നിട്ട് ഉണ്ട് വെറുതെയല്ല എന്റെ ഉമ്മാന്റെ മുഖം അങ്ങിനെ...ആ മനസ്സ് നന്നായി വേദനിച്ചിട്ടുണ്ട് " ഇക്കാ എന്താ ഒന്നും പറയാത്തത് ? അതിന് മുൻപ് ഞാനൊരു കാര്യം ചോദിക്കട്ടെ ? ഉം ചോദിച്ചോ...? ഇന്ന് നീയും ഉമ്മയുമായി എന്തെങ്കിലും വഴക്ക് ഉണ്ടായോ ? നിങ്ങളെ ഉമ്മ അങ്ങിനെ പറഞ്ഞോ ? എന്റെ ഉമ്മ ഒന്നും പറഞ്ഞില്ല ഇനി അഥവാ ഉണ്ടായാലും ഉമ്മ ഒന്നും പറയാറില്ലല്ലോ " പിന്നെ....നല്ലൊരു ഉമ്മ " അല്ലെങ്കിലും ഇക്കാക്ക് എപ്പോഴും ഉമ്മാന്റെ ഭാഗം പറയാൻ നൂറു നാവാ " ഞാൻ ചോദിച്ചതിന് മറുപടി പറ നീ " നീയും ഉമ്മയും തമ്മിൽ എന്തായിരുന്നു ഇന്നത്തെ പ്രശ്നം ? അത്... പറയടി " ഉമ്മ മോളേ കളിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ മോളെ മുഖത്തെക്ക് വെച്ച് ഉമ്മ ചുമ്മച്ചു അതിന് ഞാൻ ഉമ്മാനെ വഴക്ക് പറ " അത് മാത്രം ആണോ പ്രശ്നം ? അല്ല... എന്നാ ഇങ്ങോട്ട് പറയടി " പാത്രം കഴുകിവെക്കുമ്പോൾ അന്ന് ഇക്കാ വാങ്ങിയാ ആ നല്ല ഭംഗിയുള്ള പ്ലെയിറ്റ് ഇല്ലേ അത് രണ്ടണ്ണം പൊട്ടിച്ചു " അപ്പോൾ അത് കണ്ടപ്പോൾ എനിക്കി ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ ചെറുതായി ഒന്ന് വഴക്ക് പറഞ്ഞു അത്ര ഉള്ളു എന്നിട്ട് ഉമ്മ നിന്നോട് എന്ത് പറഞ്ഞു ? എന്റെ മോൻ വാങ്ങിയത് അല്ലേ പൊട്ടിയാൽ തന്നെ നിനക്ക് എന്താന്ന് ചോദിച്ചു എന്നെ കുറെ വഴക്ക് പറഞ്ഞു " ഉവ്വ്‌....എന്റെ ഉമ്മ പറഞ്ഞത് തന്നെ " അല്ലെങ്കിലും ഇക്കാ ഇങ്ങനെയാണല്ലോ ഞാൻ പറയുന്നത് ഒന്നും വിശ്വസിക്കില്ലല്ലോ ഉമ്മ പറയുന്നത് അല്ലേ വേദവാക്യം " മനുഷ്യന് കുറച്ച് സമാധാനം കിട്ടാൻ വേണ്ടിയാ ആ തള്ളയെ എവിടെയെങ്കിലും കൊണ്ട് ആക്കാൻ പറഞ്ഞത് " നിനക്ക് ഇപ്പോ എന്താ വേണ്ടത് ? എന്റെ നെഞ്ചിലേക്ക് കിടന്നുകൊണ്ട് അവൾ കൊഞ്ചലോടെ പറഞ്ഞു നമ്മുക്ക് ഉമ്മാനെ വൃദ്ധസദനത്തിൽ കൊണ്ട് ആക്കാം കുറച്ച് കാലം അവിടെ നിൽക്കട്ടെ പിന്നെ വേണേൽ നമ്മുക്ക് ഇങ്ങോട്ട് കൊണ്ട് വരാം " മ്മ് ശരി നിന്റെ ഇഷ്ട്ടം അങ്ങനെ ആണേൽ അങ്ങിനെ ആവട്ടെ " സത്യം ആണോ ഇക്കാ ഇത് ഹോ എനിക്കി ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ' സന്തോഷം ആയി എനിക്കി " പാവം എന്റെ ഉമ്മ ഉപ്പ മരിച്ചിട്ട് ആകെ ഒരുവർഷം ആയിട്ടെയുള്ളു അന്ന് മുതൽ എന്റെ ഉമ്മ ആരോടും കൂടുതൽ സംസാരിക്കാറില്ല ഈ വീട് വിട്ട് പുറത്ത് പോലും പോയിട്ടില്ല അന്നു ഇന്നും എന്റെ ഉമ്മാന്റെ ലോകം ഈ വീട് മാത്രമായിരുന്നു " ഇന്നുവരെ ഒരു വാക്ക് കൊണ്ട് പോലും എന്റെ ഉമ്മ അവളെ വേദനിപ്പിച്ചിട്ടില്ല ആ ഉമ്മാനെയാണ് ഉപേക്ഷിക്കാൻ അവളുടെ കല്പന ! ഉമ്മാ.....എന്താ മോനേ.... നമ്മുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട് ഉമ്മ വേഗം റെഡിയാവ് " എവിടെക്കാ മോനേ...? ഓ....എവിടെക്കാ പറഞ്ഞാലേ തള്ള പോരു... സാജി....നീ മിണ്ടാതെ ഇരുന്നോ " എല്ലാവരും പോവുന്നുണ്ടോ മോനേ..." മ്മ്..." ഉമ്മ വേഗം റെഡിയായി വാ " അവളെ മുഖത്ത്‌ ഇന്നുവരെ കാണാത്ത സന്തോഷം ഞാൻ കണ്ടു ആ ചിരിയിൽ ഉണ്ട് അവൾ വിജയിച്ചതിലുള്ള ആനന്ദം പോവാ...ഇക്കാ...സമയം പോവുന്നു " എന്ത് തിരക്കാ അവൾക്ക് എന്റെ ഉമ്മാനെ പറഞ്ഞുവിടാൻ " ഉമ്മാ....പോവാ...." എന്തിനാ മോനേ ഇത്ര ഡ്രസ്സ്‌ എല്ലാം നമ്മൾ എവിടെക്കാ പോവുന്നത് ? ഒന്ന് മിണ്ടാതെ ഇരിക്കി തള്ളേ അവിടെ എത്തുമ്പോൾ അറിയില്ലേ...? അത് കേട്ടിട്ട് ആവും പാവം പിന്നെ ഒന്നും മിണ്ടിയില്ല " ഇത് എവിടെക്കാ...ഇക്കാ പോവുന്നത് ? എന്റെ വീട്ടിലേക്കുള്ള വഴി ആണല്ലോ ഇത്. ഇക്കാ എന്താ ഇത് നമ്മൾ പോവുന്നത് എന്റെ വീട്ടിലേക്ക് ആണോ...? ഇറങ്ങടി ഇങ്ങോട്ട് " എന്താ ഇക്കാ...ഇത് " ഇനി മുതൽ നീ ഇവിടെയാണ് " മോളെ ഇങ്ങ് തന്നേക്ക്...." എന്നിട്ട് മോള് ഇവിടെ അങ്ങ് കൂടിക്കോ...? നീയും അറിയണം നിന്റെ മോളെ പിരിഞ്ഞിരിക്കുന്നതിലുള്ള വേദന എത്രയാണന്ന് എന്നെയും എന്റെ ഉമ്മനെയും വേർപ്പിരിക്കാൻ നോക്കിയതല്ലേ നീ.... നീ എന്താടി കരുതിയത് നീ അങ്ങ് ചിരിച്ചു കൊഞ്ചി പറഞ്ഞാൽ ഞാൻ എന്റെ ഉമ്മാനെ അങ്ങ് ഉപേക്ഷിക്കുമെന്നോ ? എന്റെ നെഞ്ചിലെ ശ്വാസംനിലക്കു വരെ എന്റെ ഉമ്മാനെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ ഇനി നിനക്ക് ഞാൻഎന്റെ ഉമ്മാനെ ഇട്ട് തരില്ല " എന്ന് എന്റെ ഉമ്മാനെ നിനക്ക് നിറഞ്ഞ മനസോടെ സ്നേഹിക്കാൻ പറ്റുന്നോ അന്ന് വന്നാൽ മതി അതുവരെ നീയും അനുഭവിക്കി നിന്റെ മോളെ പിരിഞ്ഞിരിക്കുന്നതിലുള്ള വേദന എത്രയാണന്ന് " ആർക്ക് വേണ്ടിയും എന്റെ ഉമ്മാനെ ഉപേക്ഷിക്കാൻ ഞാൻ തെയ്യാറല്ല " അത് കേട്ടപ്പോൾ എന്റെ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞോഴുകി എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ഉമ്മാന്റെ ഭാഗ്യമാണാടാ മോനേ നീ നമ്മുടെ മാതാപിതാക്കളെ മരണം വരെ സ്നേഹത്തോടെ സംരക്ഷിക്കാൻ കഴിഞ്ഞാൽ അതിൽ പരം ഭാഗ്യം വേറെ നമ്മുക്ക് ഇല്ല ! സ്നേഹത്തോടെ മുഹമ്മദ്‌ റാഫി
#

📔 കഥ

📔 കഥ - ഉമ്മ എന്ന പുണ്യം മായ ദ് റാഫി  - ShareChat
53 views
14 minutes ago
#

📔 കഥ

ഓർമ്മപ്പെടുത്തൽ.... വലിയ ക്ലാസ്സ്‌ മുറിയുടെ മൂലക്കൽ ഫിസിക്സ്‌ പുസ്തകത്തിന്റെ ഏടുകൾ ഓരോന്ന് മറിച്ചു കൊണ്ട് ഞാൻ ഇരുന്നു. ആര്യയുടെ അടി അത്രമേൽ ശക്തമല്ലായിരുന്നെങ്കിൽ കൂടെയും ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു. "നീ ഏതവനെ ആലോചിച്ചു ഇരിക്ക്യാടി രണ്ട് ദിവസം കഴിഞ്ഞാൽ പരീക്ഷയാണ്. പഠിക്കാൻ നോക്ക് " പരീക്ഷ സമയത്തു ഹോസ്റ്റലിൽ ഇരുന്നു ഉറക്കം കൂടുന്നത് കൊണ്ട് സ്കൂളിൽ ഇരുന്നു പഠിക്കുന്നത് ഞങ്ങളുടെ ശീലമാണ്. "ഡി ഇന്ന് പിറന്നാളാണ് എനിക്ക് ആഘോഷിക്കണം". പറഞ്ഞു തീരും മുന്നേ അവളുടെ കൗണ്ടർ വന്നു ഒന്ന് കഴിഞ്ഞതല്ലേ ഉള്ളു. ഇനിയെന്ത് പിറന്നാൾ. അപ്പോഴേക്കും കൂട്ട്കാരെല്ലാം പുസ്തകം അടച്ചു വെച്ചു കൂടെ കൂടി. "ഇന്ന് രമ്യ ടീച്ചർന്റെ പിറന്നാളാണ്. നമുക്ക് ഒന്ന് ആഘോഷിക്കാം. ടീച്ചർനെ ഒന്ന് വിഷ് ചെയ്യണം എന്തേലും സർപ്രൈസ് കൊടുക്കാമെന്നു വെച്ചാൽ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല. "ഞാൻ ആവേശത്തോടെയും അല്പം നിരാശയോടെയും പറഞ്ഞു. ഞങ്ങടെ ക്ലാസ്സ്‌ ടീച്ചറാണ് രമ്യ. എന്ത് കൊണ്ടോ ആ മുഖം എന്റെ മനസ്സിൽ ഒരു കുളിർമ്മ പടർത്തിയിരുന്നു. എന്നും എനിക്ക് കാണണം. സ്വതവേ ആരോടും, സ്കൂളിൽ മിണ്ടാതിരിക്കുന്ന എനിക്ക് അവരെ കുറിച്ചു അന്വേഷിക്കാൻ നാവ് പൊന്തുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള എന്നെ പിടിച്ചു ക്ലാസ്സ് ലീഡർ ആക്കിയപ്പോളും ഞാൻ ഒരുപാട് സന്തോഷത്തോടെ വെടിപ്പായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അത്രയും ടീച്ചറോട് മിണ്ടാമല്ലോ. ടീച്ചർക്ക് രണ്ട് ആൺകുട്ടികൾ ആണ്.രണ്ട് പേരും മെഡിസിൻ പഠിക്കുന്നു. ഹസ്ബൻഡ് റിട്ടയേർഡ് ആണ്. പണിയില്ലാത്തത് കൊണ്ടാണോ എന്തോ എന്നും പുള്ളിക്കാരൻ സ്കൂളിൽ ടീച്ചറെ കൊണ്ട് വന്നു വിടുകയും കൊണ്ടുപോവുകയും ചെയ്യും. സുന്ദരം. ജീവിതം ഇതാണ് ടീച്ചർന്റെ ജീവിതം "നമുക്ക് കേക്ക് മേടിക്കണം അല്ലേടി. ഒരു പൂവും വേണം."ആവേശം കൊണ്ട് ഞാൻ പറഞ്ഞു "നിന്റെ കയ്യിൽ എത്ര രൂപയുണ്ട്. " ആരുടെയും മുഖത്തു നോക്കാതെ ഇ ചോദ്യത്തിന് മുന്നിൽ ഞാൻ തലതാഴ്ത്തി ഇരുന്നു. "നമ്മളുടെ എല്ലാരുടേം കയ്യിൽ ഉള്ളത് എടുക്കാമല്ലോ . പക്ഷെ ഇവിടെ നിന്ന് പുറത്തു ഇറങ്ങുന്നതും പോയി വാങ്ങുന്നതും ആണ് പണി, ഓട്ടോ ചാർജ് കൂടെ എടുത്താൽ പിന്നെ ശരിയാവില്ല." സിനി നിർത്തുന്നതിന്റെ മുന്നേ ഞാൻ ഇടക്ക് കയറി "അതൊന്നും പേടിക്കണ്ട പോവുന്നതും വാങ്ങുന്നതും ഞാൻ ഏറ്റു. " ഞങ്ങൾ ഏഴ് പേരും ചേർത്തെടുത്ത പൈസ കൊണ്ട് ഞാൻ പതിയെ മുങ്ങി. പിന്നെ ഓട്ടം. എല്ലാം വാങ്ങി നടന്നു തളർന്നു കിതച്ചു ഞാൻ മടങ്ങി എത്തി. ടീച്ചർനെ ഇനി ക്ലാസ്സ്‌ലേക്ക് വിളിക്കണം, അതും ഞാൻ തന്നെ ഏറ്റു. ക്ലാസ്സ്‌ലെക്ക് കയറി വന്ന ടീച്ചർ ശരിക്കും ഞെട്ടി. ഞങ്ങടെ കുഞ്ഞു കേക്ക് മുറിച്ചു എല്ലാരുടെയും വായിൽ വെച്ചു തന്നു. ഏഴുപേരും ചുറ്റും നിന്ന് ഹാപ്പി ബർത്ഡേയ് പാടി ഒരുപാട് സന്തോഷമായെന്നും പറഞ്ഞു ക്ലാസ്സ്‌റൂമിൽ നിന്ന് ടീച്ചർ ഇറങ്ങി . എന്തോ ടീച്ചറോട് പറയാൻ വിട്ടത് പോലെ എനിക്ക് തോന്നി എവിടെയോ എന്തോ... ഞാൻ പിറകെ പോയി ടീച്ചർ........ കോണിപടികൾ ഇറങ്ങുന്ന ടീച്ചർ തിരിഞ്ഞു നിന്നു. കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ.? എന്ത് പറ്റി ടീച്ചർ. എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും പറയാതെ ടീച്ചർ വീണ്ടും നടന്നിറങ്ങി. ടീച്ചർ... ഒന്ന്കൂടെ ഞാൻ വിളിച്ചു കൊണ്ട് കോണിപ്പടികൾ ഇറങ്ങി. "എന്റെ മക്കൾ മറന്നത് നിങ്ങൾ ഓർക്കുമെന്നോ മധുരം തരുമെന്നോ ഞാൻ കരുതിയില്ല. " ടീച്ചർന്റെ ആ വാക്കുകൾ എന്നെ നല്ല പോലെ സ്പർശിച്ചു എന്റെ ഉള്ളിൽ ഒരു കാളൽ ഉണ്ടായി. ഇന്നും വളരെ വ്യക്തമായി ഞാൻ അതോർക്കുന്നു. എന്റെ സന്തോഷമെല്ലാം കെട്ടടങ്ങി. ടീച്ചറോട്‌ വല്ലാത്ത ഒരു.. സ്നേഹം. കൂടെ വീട്ടിലിരിക്കുന്ന എന്റെ അമ്മയോടും. അന്നെന്റെ മനസ്സിലേക്ക് പിന്നെ ടീച്ചർ കയറി വന്നില്ല. വന്നത് എന്റെ അമ്മ മാത്രമായിരുന്നു. എനിക്ക് ജന്മം നൽകി ഞാൻ എഴുതിയ അത്രതന്നെ പരീക്ഷകൾ മനസ്സിൽ എഴുതി,എനിക്ക് വേണ്ടി എല്ലാം ചെയ്യുന്ന എന്റെ അമ്മയുടെ പിറന്നാൾ, ഞാൻ എത്ര മറന്നിരിക്കുന്നു. അതിന് ശേഷം അമ്മയുടെ ഓരോ പിറന്നാളിനും വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്. ആഘോഷങ്ങളും മധുരം കൊടുക്കലും ഇല്ലെങ്കിൽ പോലും. അമ്മ എന്നിൽ ഉണ്ടാക്കിയ ചെറിയ മാറ്റങ്ങളെയും ഞാൻ അമ്മയോട് പറയാൻ ശ്രമിക്കും. അമ്മയുടെ കണ്ണ് നിറയുന്നത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് ഇന്നും എനിക്ക് അറിയില്ല. ഒന്നറിയാം ചെറുതെന്ന് കരുതി പലരും മറന്നു പോവുന്നത്, ഫേസ് ബുക്ക്‌ പേജിലേയും വാട്സപ്പ് സ്റ്റാറ്റസ്ലെയും പിറന്നാൾ ആശംസയേക്കാൾ എന്റെ അമ്മ ഇഷ്ടപ്പെടുന്നത്. എന്റെ നേരിട്ടുള്ള ഒരു വാക്കാണ്,ഓർമ്മപ്പെടുത്തലാണ്.. ഇനിയെന്നും മറക്കാതെ ഇരിക്കട്ടെ ഈ ചെറിയ ഓർമ്മപ്പെടുത്തൽ
1.8k views
2 hours ago
"മോനേ അച്ഛൻ ഇത് വരെ എത്തിയിട്ടില്ല, നീയൊന്ന് വേഗം വീട്ടിലോട്ട് വന്നേ" മറുതലക്കൽ പിന്നെ കേട്ടത് അമ്മയുടെ കരച്ചിലായിരുന്നു. വേഗം ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടതും അമ്മ വേഗം മുറ്റത്തേക്കിറങ്ങി വന്നു. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. "നീയൊന്ന് പോയി അന്വേഷിക്കെടാ, എനിക്കൊരു സമാധാനവുമില്ല" " നിങ്ങളോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് അച്ഛനെ പുറത്തേക്ക് വിടരുതെന്ന്. ഞാൻ പറഞ്ഞത് കേൾക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എവിടാന്ന് വെച്ചാ പോയി അന്വേഷിച്ച് കണ്ടു പിടിച്ചോ" ദേഷ്യത്തിൽ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഉള്ളിൽ ഭയവും സങ്കടവും കൂട് കെട്ടാൻ തുടങ്ങി. അച്ഛനെ അന്വേഷിക്കാൻ പുറത്തേക്ക് പോകാൻ ബൈക്കിൽ കേറുമ്പോഴാണ് സുഹൃത്ത് ബിനു ഓടിക്കിതച്ച് വന്നത്. "എടാ നീയൊന്ന് റോഡിലേക്ക് വായോ ഒരു കാര്യം പറയാനുണ്ട് " എന്റെയുള്ളിൽ ഭയം ഇരട്ടിച്ചു. സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചു. റോഡിലെത്തിയതും ബിനു തന്റെ കയ്യിലെ മൊബൈലിൽ ഒരു വീഡിയോ കാണിച്ചു. ഒന്നേ നോക്കിയുള്ളു. അച്ഛനെ കുറെ പേർ ചേർന്ന് വളഞ്ഞു വെച്ചിട്ട് ചോദ്യം ചെയ്യുകയാണ്. ഉടുമുണ്ട് ഒരുത്തന്റെ കയ്യിലാണ്. നാട്ടുകാർ കയ്യിൽ കിട്ടിയ ഇരയെ നന്നായി കൈകാര്യം ചെയ്ത ലക്ഷണമുണ്ട്. അച്ഛന്റെ മേൽച്ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞിട്ടുണ്ട്. ചുണ്ട് നീര് വന്നു തടിച്ചിട്ടുണ്ട്. "ഇതെവിടെയാ സ്ഥലം " അത് മാത്രമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളൂ. ശരീരത്തിൽ ആകമാനം ഒരു തളർച്ചയനുഭവപ്പെട്ടു. "വെള്ളയൂരാണ്, നീ വണ്ടിയെടുക്ക് നമുക്ക് എത്രയും പെട്ടെന്ന് അവിടെയത്തണം. അല്ലെങ്കിൽ ആ പേപ്പട്ടികൾ നിന്റെ അച്ഛനെ തല്ലിക്കൊല്ലും " വണ്ടിയെടുത്ത് അതിവേഗത്തിൽ ഒരു പോക്കായിരുന്നു. മുന്നിൽ മറ്റു വാഹനങ്ങളൊന്നും ശ്രദ്ധയിൽ പെട്ടില്ല. ഏഴ് കിലോമീറ്റർ ഏഴായിരം കിലോമീറ്റർ ആയി തോന്നി. മനസ്സിൽ അച്ഛനെക്കുറിച്ചുള്ള ചിന്തകൾ മാത്രമാണ്. ചിട്ടയായ ജീവിതക്രമമായിരുന്നു അച്ഛന്. വസ്ത്രത്തിൽ പോലും അച്ഛന്റെതായ ചില ചിട്ടകളുണ്ട്. ടൗണിൽ ചെറിയൊരു കടയിലാണ് ബിസിനസ്സ് തുടങ്ങുന്നത്. അത് പടർന്ന് പന്തലിച്ച് ഇത്രത്തോളം വളർന്നത് അച്ഛന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്ന് ടൗണിലെ അറിയപ്പെടുന്ന കടയായി മാറിയതിന് പിന്നിലും, സിമന്റ് കച്ചവടത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായതിലും അച്ഛന്റെ നിശ്ചയദാർഢ്യമായിരുന്നു. രണ്ട് പെൺമക്കളെ നല്ല നിലക്ക് കല്യാണം കഴിച്ചയച്ചു. എല്ലാവരേയും ആവോളം പഠിപ്പിച്ചു. പഠനം കഴിഞ്ഞ് വേറെ ജോലിക്ക് പോവുന്നതിൽ അച്ഛന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. "നീ വേറെ ജോലിക്ക് പോയാൽ നിന്റെ അതേ യോഗ്യതയുള്ളവരെ ഞാൻ ശമ്പളത്തിന് നിർത്തേണ്ടി വരുമെന്ന" അച്ഛന്റെ വാക്കിന് മുൻപിൽ ഞാൻ വഴങ്ങിക്കൊടുക്കുകയായിരുന്നു. ബിസിനസ്സിന്റെ സാരഥ്യം ഏറ്റെടുത്ത് നല്ല രീതിയിൽ തന്നെ മുൻപോട്ട് പോകുന്ന സമയത്താണ് അച്ഛന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ചോദിച്ച കാര്യം തന്നെ വീണ്ടും വീണ്ടും ചോദിക്കും. തെല്ല് നീരസത്തോടെ മറുപടി കൊടുക്കും. ലിസ്റ്റ് നോക്കാതെ സാധനങ്ങളുടെ വില നിമിഷ നേരം കൊണ്ട് പറഞ്ഞിരുന്ന അച്ഛൻ ലിസ്റ്റ് നോക്കാൻ തുടങ്ങിയപ്പോഴും എനിക്കതിൽ അപാകതയൊന്നും തോന്നിയില്ല. അച്ഛന്റെ സുഹൃത്തുക്കൾ വന്നാൽ പോലും അച്ഛൻ ചിരിക്കാതായി. അവർ പോയിക്കഴിഞ്ഞ് വഴക്ക് പറയുമ്പോൾ അച്ഛൻ എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കും. കണക്ക് കൂട്ടി പൈസ വാങ്ങുന്നതിൽ അചഛൻ തികഞ്ഞ പരാജയമായിത്തുടങ്ങി. ബിസിനസ്സിൽ അത് പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ പലപ്പോഴും അച്ഛനോട് പരുഷമായി പെരുമാറിയിട്ടുണ്ട്. കസ്റ്റമർക്ക് ബാക്കി നൽകാനുള്ള തുകയേക്കാൾ കൂടുതൽ കാശ് മടക്കി നൽകുന്നത് കണ്ട ഒരു ദിവസം അച്ഛനുമായി ഒരു പാട് വഴക്കിട്ടു. അതിന് ശേഷം അച്ഛനോട് കടയിലേക്ക് വരേണ്ടതില്ലെന്ന് കർക്കശമായി തന്നെ പറയേണ്ടി വന്നു. പക്ഷെ അച്ഛന് ആ നിർദ്ദേശം കനത്ത മാനസികഘാതമായി. കുറെയേറെ ഫോൺ നമ്പറുകൾ അച്ഛന് മനപാഠമായിരുന്നു. ആ നമ്പറുകളൊക്കെ അച്ഛൻ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പ്രായാധിക്യമാണെന്ന ധാരണയിൽ ശ്രദ്ധിക്കാൻ പോയില്ല. പെങ്ങളുടെ ഭർത്താവിന്റെ അച്ഛൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അച്ഛൻ പരിചിതഭാവം കാണിച്ചില്ല. അന്നാണ് ആദ്യമായി അച്ഛന് എന്തെങ്കിലും തകരാറുള്ളതായി തോന്നിയത്. അച്ഛനേയും കൂട്ടി ഡോക്ടറുടെ അടുത്ത് പോയി. പരിശോധനകൾക്ക് ശേഷം ഡോകടർ വിധിയെഴുതി. അച്ഛന് മറവി രോഗമാണ്. തലച്ചോറിലേക്കുള്ള കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. നശിച്ചവ പുതുതായി ഉണ്ടാവുകയില്ല. സ്മൃതിനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മനസ്സിനുടമയാണ് അച്ഛനിന്ന്. വൈദ്യശാസ്ത്രത്തിൽ മരുന്ന് ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. സ്മൃതികളെല്ലാം തലച്ചോറിൽ നിന്ന് മണൽക്കൂനക്ക് കാറ്റേറ്റ പോലെ പറന്നകലും. ഏറ്റവും അവസാനം കഴിഞ്ഞതാവും ആദ്യം മറവിയുടെ ആഴങ്ങളിലേക്ക് പതിക്കുക. പ്രായം കൂടുന്തോറും രോഗം മൂർച്ഛിക്കും. നിഴൽ പോലെ ഒരാൾ നിന്ന് പരിചരിക്കണം. രോഗനിർണ്ണയത്തിന് ശേഷം അച്ഛനെ പുറത്തേക്കൊന്നും വിടാതായി. പലപ്പോഴും അച്ഛൻ അക്രമാസക്തനാവും. അമ്മയെപ്പോലും തിരിച്ചറിയാതാവും. അമ്മക്ക് സങ്കടം വന്ന് ഇടക്ക് ആരുമറിയാതെ അച്ഛനെ സ്വതന്ത്രനാക്കും. അമ്മ അച്ഛന്റെ ശീലങ്ങൾക്കനുസരിച്ച് വൃത്തിയുള്ള വസ്ത്രങ്ങളൊക്കെ അണിയിച്ച് പുറത്തേക്ക് വിടും. കുറച്ച് സമയത്തിന് ശേഷം ഏതെങ്കിലും പരിചയക്കാർ ഓട്ടോയിൽ തിരിച്ച് വീട്ടിൽ കൊണ്ട് വന്ന് വിടും. അങ്ങനെ പറഞ്ഞയച്ചതാണിന്ന്. ബൈക്ക് വെള്ളയൂരെത്തുമ്പോൾ ചെറിയൊരു ആൾക്കൂട്ടമുണ്ട്. ബൈക്ക് സ്റ്റാന്റിൽ നിർത്താനൊന്നും മിനക്കെട്ടില്ല. രണ്ടുമൂന്ന് ആളുകളെ വകഞ്ഞ് മാറ്റി നോക്കുമ്പോൾ അച്ഛൻ ഒരു അപരാധിയെപ്പോലെ നടുവിൽ നിൽക്കുന്നു. മുഖത്തും നെറ്റിയിലും രക്തം പൊടിഞ്ഞിട്ടുണ്ട്. മേൽച്ചുണ്ട് നീര് വന്ന് വീർത്ത് വികൃതമായ അവസ്ഥയിലാണ്. ഉടുമുണ്ട് കയ്യിൽ പിടിച്ചിട്ടുണ്ട്. "അച്ഛാ" എത്ര ശ്രമിച്ചിട്ടും കരച്ചിലെനിക്ക് അടക്കി നിർത്താനായില്ല. വേഗം ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. അച്ഛനെനെ അപരിചിതനെപ്പോലെ നോക്കി. ദയനീയ നോട്ടം കണ്ട് എന്റെ ഹൃദയം തകർന്നു. കൂട്ടത്തിൽ മുടി നീട്ടി വളർത്തിയവൻ മുൻപോട്ട് വന്നു.. " ഇയാൾ ഈ രാത്രി സമയത്ത് സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീടിന്റെ വാതിലിൽ പോയി മുട്ടി. ആളുകൾ വളഞ്ഞ് പിടിച്ചതാണ്. പ്രായം ഇതായി, ഇല്ലേൽ കാണായിരുന്നു" അത്രയും പറഞ്ഞ് അയാൽ ആത്മസംതൃപ്തിയോടെ മുഖത്ത് ക്രൂരത കലർന്ന ഒരു പരിഹാസച്ചിരി വരുത്തി. " എന്റെ അച്ഛൻ മോഷ്ടിക്കാനും പിടിച്ചു പറിക്കാനും കേറിയതല്ല. അച്ഛന് മറവിയുടെ അസുഖമുണ്ട്. സ്വന്തം വീടാണെന്ന് കരുതി കയറിയതാണ്. നിങ്ങളുടെയൊക്കെ തന്തക്ക് ഇത് പോലൊരു രോഗാവസ്ഥ വരണം. അപ്പോഴേ നിങ്ങൾക്കൊക്കെ ഇതിന്റെ വേദനയറിയൂ. എന്റെ അച്ഛനെ ഉപദ്രവിച്ചവരാരും രക്ഷപ്പെടുമെന്ന് കരുതണ്ട. ഈ നാട്ടിൽ കോടതിയും പോലീസുമൊക്കെയുണ്ട്. അതാരും മറക്കണ്ട" കൂടി നിന്നവരാരും മറുപടി പറഞ്ഞില്ല. അവരെയെല്ലാം പച്ചക്ക് കത്തിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്. അച്ഛന്റെ കൈ പിടിച്ച് ഞാൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുൻപോട്ട് നടന്നു. ചെകുത്താൻ കൂട്ടത്തിൽ എത്തിപ്പെട്ടാൽ ഏത് ഹതാശരും അവർക്കൊരു ഇര മാത്രമാണ്. വിശപ്പടക്കാനുള്ള, കൂർത്ത പല്ലുകളിൽ രക്താഭിഷേകം നടത്താനുള്ള ഇര മാത്രം. വിവേകവും ബുദ്ധിയും കരുണയുമൊക്കെ അവർക്ക് അപരിചിതമാണ്. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി....
#

📔 കഥ

📔 കഥ - ShareChat
1.7k views
2 hours ago
തപാൽ പെട്ടിയിൽ വിരിഞ്ഞ സൗഹൃദപ്പൂക്കൾ! ജോഗിങ്ങും കഴിഞ്ഞ് തിരിച്ചു പോരുന്ന വഴിയാണ് അപ്രതീക്ഷിതമായൊരു ചാറ്റൽ മഴ. തിരക്കേറിയ തലസ്ഥാന നഗരിയിലെ ചെടികളും പൂക്കളും മരങ്ങളും പക്ഷികളും ഒക്കെ ചാറ്റൽ മഴയിൽ നനഞ്ഞ് കുതിർന്ന് നിൽക്കുന്ന ആ കാഴ്ച ഇത്തിരി നേരമെങ്കിലും ആസ്വദിക്കാതെ പോരാൻ കഴിഞ്ഞില്ല.. മണ്ണിനോടൊപ്പം എന്റെ മനസ്സിനേയും ഈറണനിയിക്കാൻ ഈ മഴയ്ക്കല്ലാതെ മറ്റെന്തിന് കഴിയും..! അതുകൊണ്ട്‌ തന്നെ വീട്ടിലേക്കുള്ള ആ ഇടുങ്ങിയ പാത എത്തുമ്പോൾ പതിവിലേറെ വൈകിയിരുന്നു.. എന്നും ജംഗ്ഷനിൽ കാണാറുള്ള പാൽക്കാരൻ ഒഴിഞ്ഞ വണ്ടിയുമായി തിരിച്ചുപോകുന്നതിനിടയിൽ പാൽ വീട്ടിൽ എത്തിച്ചിട്ടുണ്ടെന്ന ആംഗ്യം കാണിച്ചു .. പത്രക്കാരൻ ജോലിയും കഴിഞ്ഞ് വഴിയിലെ പെട്ടിക്കടയിൽ നിന്നും ചായ കുടിക്കുന്നുണ്ട്.. ഗേറ്റിനരികിൽ നിന്ന് പത്രത്തിനായി കാത്തു നിൽക്കുമ്പോൾ എന്നും കുശലം പറയാറുള്ള കേർണൽ കുറുപ്പ് ഇന്ന്‌ വരാന്തയിൽ ഇരുന്ന് ഗാഢമായ പത്ര വായനയിലാണ്.. വീട്ടിലെത്തുമ്പോഴേക്കും ചൂടു ചായയും പ്രാതലും മേശപ്പുറത്ത് തയ്യാറായിരുന്നു. അവധി ദിനമായത്തിന്റെ ആശ്വാസത്തിൽ എല്ലാവരും ഒന്നിച്ചിരുന്ന് ആവി പറക്കുന്ന പൂരിയും സബ്ജിയും ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ അമ്മുക്കുട്ടി സ്കൂളിലെ തമാശകൾ പറഞ്ഞു തുടങ്ങി. അപ്പുവിനും ഉണ്ടായിരുന്നു പറയാൻ ഏറേ വിശേഷങ്ങൾ.. എല്ലാം അവന്റെ കളിയുടെ കാര്യങ്ങൾ തന്നെ. ഫുട്ബാൾ കോച്ചിങ്ങിന് പോകാൻ തുടങ്ങിയത് മുതൽ അവന്റെ ലോകം തന്നെ ഫുട്ബോൾ ആണ്. നടക്കുമ്പോൾ പോലും അവനിപ്പോൾ ചാഞ്ഞും ചെറിഞ്ഞും പന്ത് തട്ടുന്ന സ്റ്റൈലിൽ ആണ് നടപ്പ്.. "വൈകിട്ട് ഷോപ്പിംഗിന് ഇറങ്ങണം ചേട്ടാ.. ഒരു സാരി വാങ്ങണം, അമ്മൂന് ഒരു പട്ടു പാവാടയും. ബ്ലൗസ് ഇന്ന് തന്നെ തയിപ്പിക്കാൻ കൊടുത്താലേ മാളുവിന്റെ കല്യാണം ആകുമ്പോഴേക്കും കിട്ടുള്ളൂ." ശരി, പോകാമെന്ന് പറഞ്ഞ് എഴുന്നേറ്റ് കൈ കഴുകുമ്പോഴേക്കും രാധു അടുക്കളയിൽ പാത്രങ്ങളുമായി അങ്കംവെട്ടു തുടങ്ങി.. പാത്രങ്ങൾ അടുക്കി പെറുക്കി വെക്കാൻ അവളെ സഹായിച്ച് വരുമ്പോഴേക്കും കുട്ടികൾ സോഫയിൽ അലസമായിരുന്ന് ഒരു ആനിമേഷൻ സിനിമ കണ്ടുകൊണ്ടിരിക്കയായിരുന്നു.. ഞാൻ പതിയെ പഴയ ചില്ലിട്ട അലമാരയിലെ എന്റെ പുസ്തക ശേഖരങ്ങളുടെ അടുക്കലേക്ക് നീങ്ങി. വല്ലപ്പോഴുമാണ് നാട്ടിലോ കുടുംബത്തിലോ കല്യാണമോ മറ്റു തിരക്കുകളോ ഇല്ലാത്ത ഒരു ഞായറാഴ്ച വീണു കിട്ടുന്നത്.. അപ്പോൾ മാത്രമാണ് വായനയിൽ ഇത്തിരി നേരമെങ്കിലും മുഴുകാൻ കഴിയുന്നത്. വായനാ ശീലം തുടങ്ങിയ നാൾ മുതൽ വാങ്ങിച്ചു സൂക്ഷിച്ച പുസ്തകങ്ങൾ ക്രമത്തിൽ അടുക്കി വച്ചതിനോടൊപ്പം തന്നെ കലാലയ ഓർമ്മകൾ അക്ഷരങ്ങളായും ചിത്രങ്ങളായും തെളിയുന്ന പഴയ കോളജ് മാഗസീനുകളും ഉണ്ട്.. അക്ഷരങ്ങളുടെ മായാജാലം കൊണ്ട് മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ തീർക്കാറുള്ള പ്രിയപ്പെട്ട പുസ്തകങ്ങൾ ഓരോന്നായ് ഞാൻ മറിച്ചു നോക്കി. കാലപ്പഴക്കത്താൽ നിറം മങ്ങിയ പുസ്തകത്താളുകളുടെ ഗന്ധം നുകരുന്തോറും അറിയാതെയെന്റെ മനസ്സ് ഓർമ്മകളുടെ ചിറകുകളാൽ മെല്ലെ മെല്ലെ പറന്നുയർന്നു.. അപ്പോഴായിരുന്നു അമ്മുക്കുട്ടി ഓടി വന്നെന്നെ തൊട്ടു വിളിച്ചതും ഒരെഴുത്ത് എന്നിലേക്ക് നീട്ടിയതും. "അച്ഛാ.. ഇന്നലെ പോസ്റ്റുമാൻ കൊണ്ടു വന്നതാ.. അച്ഛന് തരാൻ ഞാൻ മറന്നിരിക്കയായിരുന്നു.. ഇതെന്താ ഈ കവറിൻമേൽ അച്ഛന്റെ പേരൊക്കെ പേന കൊണ്ടെഴുതിയിരിക്കുന്നെ? തുറന്ന് നോക്കിയപ്പോ അകത്ത് ഒരു കടലാസിൽ നിറയെ മലയാളത്തിൽ കഥ പോലെ എന്തൊക്കെയോ എഴുതിയിരിക്കയാ!!" ആദ്യമായി സ്റ്റാമ്പ് കവറിൽ വന്ന ഒരെഴുത്തു കണ്ട മകളുടെ കൗതുകങ്ങൾക്കും ചിന്തകൾക്കും ഒരു നല്ല വിശദീകരണമേകാൻ ആഗ്രഹം തോന്നിയെങ്കിലും.. എന്റെ കണ്മുന്നിലേക്ക് അവൾ തുറന്നു നീട്ടിയ ആ എഴുത്തിൽ നിന്നും മിഴികളുയർത്താൻ കഴിയാതെ ഞാൻ അത്ഭുതസ്തബ്ധനായി നിന്നു! നിമിഷങ്ങൾക്ക് മുന്നേ എന്റെ മനസ്സിൽ തെളിഞ്ഞ മുഖം തന്നെയായിരുന്നു ആ അക്ഷരങ്ങളിലും തെളിഞ്ഞു വന്നത്.. ഞാൻ ഏറെ ആകാംക്ഷയോടെ എഴുത്തിലെ വരികൾ ഓരോന്നായി വായിച്ചു തുടങ്ങി. "പ്രിയ കൂട്ടുകാരന്.. ഏറെ കാലത്തിനു ശേഷം നിനക്കെഴുതുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്തത്രയും സന്തോഷം തോന്നുന്നു.. ഈ എഴുത്ത്‌ കിട്ടുമ്പോൾ നിന്റെ മുഖത്തുണ്ടായ അത്ഭുതവും ആകാംക്ഷയും എനിക്ക് സങ്കല്പിക്കാനാകും.. വർഷങ്ങൾക്ക് ശേഷമാണല്ലോ ഇതുപോലെ ഒരെഴുത്ത് നിന്നെയും തേടി എത്തുന്നത്. കുറേ നാളായുള്ള വലിയ പ്രയത്നത്തിനൊടുവിൽ നിന്റെ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഞാൻ എഴുതുകയാണ്.. തുടക്കം തന്നെ ഞാൻ ആരെന്ന് തുറന്നു പറഞ്ഞ് ഈ നിമിഷം നിന്നിലുണ്ടാക്കുന്ന ജിജ്ഞാസയും സ്പന്ദനങ്ങളും ഞാൻ നഷ്ടപ്പെടുത്തുന്നില്ല. കുറച്ചു നിമിഷങ്ങൾ കൂടെ നിന്നിൽ ഒരു ചോദ്യ ചിഹ്നമായി ഞാൻ അങ്ങിനെ ഇരുന്നോട്ടെ.. പതിയെ നിന്റെ ഓർമ്മകളുടെ ഓരത്തു വന്നു ചേരാനാണ് എനിക്കിപ്പോൾ ആഗ്രഹം തോന്നുന്നത്... അതുകൊണ്ട് തന്നെയാണല്ലോ നിന്നെ കണ്ടെത്താൻ പതിവിൽ നിന്നും വിപരീതമായി, സാമൂഹിക മാധ്യമങ്ങൾ ഒന്നും തന്നെ ഞാൻ തിരഞ്ഞെടുക്കാതിരുന്നതും.. പിന്നിൽ വിലാസമെഴുതാത്ത ഈ എഴുത്തിലൂടെ നിന്റെ അരികിലേക്കെത്തുന്നതും... നിന്നിൽ നിന്നും അകന്നു പോയ അതേ കാലത്തേക്ക് തിരിച്ചു പോയി, ഒരിക്കൽ കൂടെ ആ ദിനങ്ങൾ പുനരാരംഭിക്കാൻ ഒരുപാടാഗ്രഹം തോന്നുന്നു.. നന്ദാ.. നീ ഓർക്കുന്നുണ്ടോ നമ്മൾ ഒന്നിച്ച്‌ ഒരു ബെഞ്ചിലിരുന്ന് ഏറെ നേരം സംസാരിക്കാറുള്ളത്.. പതിവായി എല്ലാവരിലും ചർച്ചാവിഷയമാകാറുള്ള ചൂടുള്ള പത്ര വാർത്തകൾ ഒന്നും തന്നെ നമുക്ക് വിഷയങ്ങൾ ആയിരുന്നില്ലല്ലോ. കലയുടെയും.. ശാസ്ത്രത്തിന്റെയും.. ബന്ധങ്ങളുടെയും.. ഒഴുക്കിലൂടെ നാം സഞ്ചരിക്കാറുള്ള ആ വഴികളിലൂടെ പിന്നീടൊരിക്കലും ഒരു യാത്ര പോകാൻ എനിക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്ന സത്യം നിനക്കറിയില്ലല്ലോ. മഹാരാജാസിലെ ആ ഒന്നാം വർഷ ഡിഗ്രി ക്ലാസ്സിൽ.. എപ്പോഴായിരുന്നു നമ്മൾ സംസാരിച്ചു തുടങ്ങിയത് എന്ന് വ്യക്തമായ ഓർമ്മയില്ല... എല്ലാവരും നിന്നെ കിഷോർ എന്നു വിളിക്കുമ്പോൾ എനിക്ക് മാത്രം നിന്നെ നന്ദൻ എന്ന് വിളിക്കാനായിരുന്നു ഇഷ്ടം. ഒരുപക്ഷേ പരസ്പരം സംസാരിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു ആത്മബന്ധം നമുക്കിടയിൽ ഉടലെടുത്തിരിക്കണം.. അതുകൊണ്ടാകണം വളരെ പെട്ടെന്ന് നമ്മൾ കൂട്ടുകൂടിയതും. ക്യാമ്പസിലൂടെ നമ്മൾ ഒന്നിച്ച് നടന്നു നീങ്ങിയ വഴികളും ക്ലാസ്സ്മുറികളും സ്റ്റേജും പലപ്പോഴായി മനസ്സിനുള്ളിൽ തെളിഞ്ഞു വരാറുണ്ട്.. ഓർമ്മകൾക്ക് അക്ഷരത്തിന്റെ രൂപമേകി അവയെ പുനർജ്ജനിപ്പിക്കുമ്പോൾ അത് എന്തുമാത്രം ആശ്വാസമാണെന്നോ... ഒരിക്കൽ ഞാൻ പതിയെ ഒരു കീർത്തനം മൂളിയപ്പോൾ സന്തോഷം കൊണ്ട് നിന്റെ കണ്ണുകൾ നിറഞ്ഞതും.. എന്നിലെ അന്തർമുഖത്വം നീ നിന്റെ വാക്കുകളാൽ പിഴുതെറിഞ്ഞതും.. വിണ്ണോളം ആത്മവിശ്വാസം നീ വാക്കുകളാൽ എനിക്ക് പകർന്ന് തന്നതും..നീ ഓർക്കുന്നുവോ.. ഒടുവിൽ കോളജ് ക്യാമ്പസിൽ യുവജനോത്സവ വേദിയിൽ എന്റെ കവിതാലാപനത്തിനൊടുവിൽ കരഘോഷങ്ങൾ ഉയർന്നപ്പോൾ... എന്നെക്കാളേറെ നീ സന്തോഷിച്ചതും ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങളെന്നപോലെ എന്റെ മുന്നിൽ ഇന്ന് തെളിയുകയാണ്.. അധികനാൾ നീണ്ടു നിന്നില്ലല്ലോ ആ ദിനങ്ങൾ.. ഒരു വാക്ക് പോലും പറയാതെ നിന്നിൽ നിന്നും പെട്ടെന്ന് തന്നെ അകലേക്ക് പോകാൻ വിധിക്കപ്പെട്ട ആ ദിനങ്ങളെ ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട്.. എന്റെ നിസ്സഹായത വാക്കുകളിലൂടെ വിശദീകരിച്ചാലും നമുക്ക് നഷ്ടപ്പെട്ട സൗഹൃദത്തിന്റെ പൂക്കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ... പലപ്പോഴും ജീവിതമാകുന്ന പട്ടത്തിന്റെ ചരട് അവിചാരിതമായ ദിശകളിലൂടെ ഗതി മാറി സഞ്ചരിക്കുന്നു. പോകേണ്ടുന്ന വഴികളിലൂടെയല്ലാതെ.. എങ്ങോട്ടൊക്കെയോ പറക്കാൻ നാം വിധിക്കപ്പെടുന്നു! പണത്തിന്റെ പേരിൽ അച്ഛന് ബന്ധങ്ങളും സൗഹൃദവും ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടപ്പോൾ.. ജീവിതം തകരാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതിലുള്ള ഉത്തരവാദിത്തവും ഒരു തരം വാശിയും മാത്രമായിരുന്നു എന്റെയുള്ളിൽ.. ആരോടും ഒരു വാക്ക് പോലും പറയാതെ കൂടപ്പിറപ്പുകളുമൊത്ത്‌ അകലേക്ക് കൂടു കൂട്ടാനായുള്ള കുതിപ്പിൽ ഒരു യന്ത്രം കണക്കെ ഞാൻ നിർത്താതെ ഓടിക്കൊണ്ടിരുന്ന ഏറെ മനഃക്ലേശം നിറഞ്ഞ നാളുകൾ എനിക്ക് ഇപ്പോൾ ഓർക്കാൻ കൂടെ വയ്യ!!! ആ നിമിഷങ്ങളിലൊക്കെയും നീയും എന്നെക്കുറിച്ചുള്ള നിന്റെ സ്വപ്നങ്ങളും മനസ്സിൽ എവിടെയോ ഒരു കോണിലിരുന്നുകൊണ്ട് എനിക്ക് കരുത്തേകിയിരുന്നു.. ഏറെ വർഷങ്ങളായി നിന്നെ തേടാനും.. നിന്നെ വന്ന് കാണാനും ഒത്തിരി ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ എന്തോ.. നിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കാൻ എനിക്ക് കഴിയാഞ്ഞതാവാം.. വീണ്ടും നിന്നിലേക്കെത്താൻ ഇത്രയും നീണ്ട വർഷങ്ങൾ എനിക്ക് വേണ്ടി വന്നത്.. ഇന്ന് ഇതാ ഞാൻ ഒരു എഴുത്തിന്റെ രൂപത്തിൽ നിന്റെ അരികിൽ എത്തിയിരിക്കയാണ്.. വൈകാതെ ഞാൻ വരുന്നുണ്ട്, നേരിട്ട് കാണാനും ഒരുപാട് നേരം നിന്നോട് സംസാരിച്ചിരിക്കാനും.. പ്രാർത്ഥനയോടെ... പ്രതീക്ഷയോടെ.. നിന്റെ സ്വന്തം ശ്രീ.. ___________ (തുടരും...) - സീമ മനീഷ് -
#

📙 നോവൽ

📙 നോവൽ - NA lokgred y begage  - ShareChat
1.8k views
2 hours ago
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because