#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📋 കവിതകള്‍ #കഥ #💭 Best Quotes #📔 കഥ
#കഥ #📋 കവിതകള്‍ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📔 കഥ #🌃 ഗുഡ് നൈറ്റ്
#🌃 ഗുഡ് നൈറ്റ് #💭 Best Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📋 കവിതകള്‍ #കഥ
#📋 കവിതകള്‍ #📔 കഥ #🌃 ഗുഡ് നൈറ്റ് #💭 Best Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
വിൽക്കപ്പെട്ടവളുടെ പ്രണയം... - ✍️ Vismaya
എന്റെ നേട്ടങ്ങൾക്ക് വേണ്ടി ഞാൻ കണ്ടവന്റെ ബെഡ് റൂമിലേക്ക് അവളെ തട്ടി കളിച്ചു എന്നോ എന്നിട്ട് എൻ്റെ ശല്യം സഹിക്കാൻ വയ്യാതെ അവൾ ഓടി പോയതാന്നോ എന്നിട്ട് അതൊന്നും ആരും അറിയാതെ ഇരിക്കാൻ ഞാൻ അവളെ കൊന്നു കടലിൽ തള്ളി എന്ന് അല്ലേ...
ഞാൻ അങ്ങനെ ഒക്കെ പറഞ്ഞോ...
നീ അയാളെ തേടി ഒരിക്കലും പോവില്ല.. അതിന് ഈ ഞാൻ സമ്മതിക്കില്ല.. അങ്ങനെ നടക്കാതെ ഇരിക്കാൻ ഈ ഒരവസ്ഥയിൽ നിന്നെ പൂട്ടി ഇടാനും മടിക്കില്ല ഞാൻ.
ഇത്രയും നേരം നിങ്ങളെ ഞാൻ ഒരു തരിക്ക് സംശയിച്ചിട്ടില്ലാരുന്നു എന്നാല് ഇപ്പോള് നിങ്ങള് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ നിങ്ങളെ സംശയിക്കുന്നു.. എനിക്ക് അറിയണം സത്യങ്ങൾ.
അത് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും...
എന്നാ എന്നെ മറികടന്ന് നീ ഒന്ന് കണ്ടെത്തി കാണിക്കടീ....
ആ കാണിക്കും ഞാൻ... നിങ്ങളാണ് അവളെ ഉപദ്രവിച്ചത് എന്കിൽ നിങ്ങളെ വെറുതെ വിടില്ല ഞാൻ....
Part 16
ആ കാണാം.. അതും പറഞ്ഞു അവൻ എഴുന്നേറ്റു പോവുന്നത് നോക്കി അവൾ മിണ്ടാതെ ഇരുന്നു.... പുറത്ത് കാറ് കോംബോണ്ട് കടന്നു പോകുന്ന ശബ്ദം അവൾക്ക് കേൾക്കാം ആയിരുന്നു..
എൻ്റെ ദൈവമേ ഇനി ഞാൻ എങ്ങിനെ സത്യങ്ങൾ കണ്ടെത്തും... അവൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക..
സമയം ഒത്തിരി ആയിട്ടും അവനെ കാണാതെ ആയപ്പോൾ അവളുടെ മനസ്സ് ആകെ പിടഞ്ഞു തുടങ്ങി... വയ്യാത്ത തന്നെ ഇത്രയും നേരം ഒറ്റയ്ക്ക് ആക്കാറില്ലല്ലോ.. ഇന്നാണേൽ ഫോണ് പോലും വിളിച്ചിട്ടു എടുക്കുന്നില്ല.. തന്നൊട് വഴക്കിട്ടു എങ്ങോട്ട് പോയതാകും.. ഓരോന്ന് ഓർത്തോർത്ത് ടെൻഷൻ കാരണം അവൾ അവനെ വിളിക്കാനായി വീണ്ടും ഫോണെടുത്തതും പിന്നിൽ അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി...
എവിടെ ആയിരുന്നു ഇത്രയും നേരം... എനിക്ക് നിങ്ങളോട് സംസാരിക്കാൻ പോലും ഒരു അവകാശവുമില്ലേ.. ഞാൻ എത്ര തവണ വിളിച്ചു നിങ്ങളെ.. ഞാൻ വയ്യാതെ ഇരിക്കുവല്ലേ എനിക്കോ കുഞ്ഞുങ്ങൾക്കോ വയ്യാതെ ആണ് വിളിച്ചതെന്കിലും നിങ്ങൾ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നല്ലേ... പറഞ്ഞു പൂർത്തിയാക്കും മുൻപേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
നിനക്ക് ഇപ്പൊ എന്താ വേണ്ടത് നിന്റെ അച്ഛനെ കാണണം അത്ര അല്ലെ ഉള്ളു... ഈ ഒരവസ്ഥയിൽ ഉള്ള നിന്റെ ചെറിയ ഈ ഒരു ആഗ്രഹം സാധിച്ചു തരാതെ ഇരിക്കുമോ ഞാൻ
വേഗം റെഡിയായി വാ.. നമ്മൾ ഇപ്പോ തന്നെ നാട്ടിൽ പോകുന്നു...
********
ഒരു ഇരുനില വീടിൻ്റെ മുന്നിൽ എത്തിയതും അവൻ വണ്ടി നിർത്തി...
ഇതാണ് വീട്.. നീ പോയി കണ്ടിട്ട് വാ.. ഞാൻ കാറിൽ തന്നെ ഇരിക്കാം.. ഞാൻ കൂടെ വന്നു എന്നത് കൊണ്ട് സത്യങ്ങൾ ഒന്നും നിനക്ക് കണ്ടെത്താൻ പറ്റാതെ ആവണ്ട.. പിന്നെ കുഞ്ഞുങ്ങളെ കൊണ്ട് പൊയ്ക്കോ അങ്ങേർക്ക് പേരക്കുട്ടികളെ കാണണം എന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു... അതും പറഞ്ഞു അവൻ സ്റ്റിയറിംഗിലേക്ക് തല ചായ്ച്ചു കിടന്നു.. അത് കാണേ അവൾ കുഞ്ഞുങ്ങളുമായി പുറത്ത് ഇറങ്ങി.. അകത്തേക്ക് നടന്നു കോളിംഗ് ബെൽ അമർത്തി.. കുറച്ചു നേരത്തിനു ശേഷം ആണ് വാതിൽ തുറന്നത്..
അവളെ കണ്ടതും അയാളുടെ മുഖം തിളങ്ങി..
ങേ മോളെന്താ ഇവിടെ.. മോളും കുഞ്ഞുങ്ങളും ഒറ്റയ്ക്ക് ആണോ ഇത്രയും ദൂരം വന്നത്..
അല്ല ചേട്ടൻ കാറിൽ ഉണ്ട്.. - അതും പറഞ്ഞു അവൾ അയാളെ നോക്കി.. അന്ന് കണ്ടതിനേക്കാൾ അയാൾക്ക് നല്ല ക്ഷീണം ബാധിച്ചിരിക്കുന്നു.. അയാൾ ആകെ എല്ലും തോലും ആയിരിക്കുന്നു..
മോള് അകത്തേക്ക് വരൂ...
വേണ്ട.. കുറച്ചു കാര്യങ്ങൾ അറിയണം അതിന് ആണ് വന്നത്...
എന്താണ് മോളെ...
നിങ്ങളുടെ മകൾ ലച്ചൂ.. അവളെ കുറിച്ച്...
മോളെന്തിനാ ഇപ്പൊ അതൊക്കെ..
അത് എനിക്ക് അവളെയും കുഞ്ഞുങ്ങളെയും ആ സ്ഥലം...
മോള് വാ... അതാ അവിടെ ആണ്.. കുഞ്ഞിനെ തരു മോളെ ഞാൻ എടുക്കാം.. മോൾക്ക് വിശേഷം ഉണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു.. ഈ സമയത്ത് ആരോഗ്യം ശ്രദ്ധിക്കണം .. കുഞ്ഞിനെ ഇങ്ങനെ അതികനേരം എടുത്തു കൂടാ.. - അതും പറഞ്ഞു അയാൾ കുഞ്ഞിനെ വാങ്ങീതും അവൾ അകത്തേക്ക് നടന്നു.. ചെറിയ ഒരു മുറി അതിൻ്റെ വാതിൽ തള്ളി തുറന്നതും 3 കല്ലറ.. ആ മുറിയിൽ നിറയെ അവരുടെ ഫോട്ടോകൾ.. ഒറ്റ നോട്ടത്തിൽ തന്റെയും കുഞ്ഞുങ്ങളുടെയും പ്രതിരൂപം പോലെ.. അവിടെ തന്നെ ഷെൽഫുകളിൽ അവളുടെ സാധനങ്ങൾ.. കുറച്ചു നേരം അതിലേക്ക് ഒക്കെ നോക്കിയശേഷം അതിൽ നിന്നും അവൾ ലച്ചൂവിന്റെ ഫോൺ കൈയിൽ എടുത്തു പതിയെ പോക്കറ്റിൽ തിരുകി പുറത്തേക്ക് നടന്നു...
ശരി ഞങ്ങൾക്ക് വേഗം പോകണം.. ചേട്ടൻ പുറത്ത് വെയ്റ്റ് ചെയ്യുവാണ്..
മോളെ ഒരു ഗ്ലാസ് വെള്ളം എന്കിലും കുടിച്ചിട്ട് പോകാം..
വേണ്ട... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
എന്താണ് മോളെ...
അത്.. ലച്ചൂ എന്തിനായിരുന്നു അങ്ങനെ ചെയ്ത ത്..
അവൾ സ്വയം അങ്ങനെ ചെയ്തതാണ് എന്ന് എനിക്ക് തോന്നുന്നില്ല മോളെ.. മാത്രവുമല്ല സ്വന്തം കുഞ്ഞുങ്ങൾ.. അവരെ കൊല്ലാൻ അവൾക്ക് ആവില്ല അതെനിക്ക് ഉറപ്പാണ്...
നിങ്ങൾക്ക് ആരെങ്കിലും സംശയം ഉണ്ടോ.. അതായത് അർജുൻ ചേട്ടനെ സംശയമുണ്ടോ
മോൾക്ക് അർജുനെ ഇപ്പോഴും ശരിക്ക് മനസ്സിൽ ആയിട്ടില്ല അതാണ് മോൾ ഇങ്ങനെ ചോദിച്ചത്..
അവള് അവനെ വിട്ടു വേറെ ആർക്കൊക്കെയോ ഒപ്പം പോയിട്ട് പോലും അവന് അവളെ ജീവൻ ആയിരുന്നു... അവളും കുഞ്ഞുങ്ങളും ഈ ലോകത്ത് നിന്ന് പോയത് അറിഞ്ഞു അവന്റെ സമനില തെറ്റി... അന്ന് അവനെ നോക്കിയതീ ഞാൻ ആണ്.. ഇപ്പോഴും നിന്നെയും കുഞ്ഞുങ്ങ ളേയും അവൻ ലച്ചുവും കുഞ്ഞുങ്ങളുമായാണ് കാണുന്നത്.. അന്ന് മോളെ കാണാൻ വന്ന ദിവസം എനിക്ക് നിന്നെ അവൻ ഒഴിവാക്കി കുട്ടികളെ നിന്നിൽ നിന്നും പിടിച്ചു വയ്ക്കുമോന്ന് ഭയമായിരുന്നു.. എന്നാൽ അങ്ങനെ ഒന്നും ഇല്ല.. ഞാൻ അവനോട് നേരിട്ട് സംസാരിച്ചിരുന്നു... അച്ഛന് മോളെ ഓർത്തു ഒരുപാട് പേടി ആരുന്നു.. പക്ഷേ ഇപ്പൊ എനിക്ക് ഒരുപാട് സമാധാനം ആണ്.. കാരണം അവൻ നിന്നെയും കുഞ്ഞുങ്ങളെയും പൊന്ന് പോലെ നോക്കും.. അവൻ ഒരു പാവം ആണ്... മോള് എല്ലാം മറന്ന് അവന് നല്ല ഒരു ഭാര്യ ആവണം.. അത് അവനും ആഗ്രഹിക്കുന്നുണ്ട്... എൻ്റെ മോൾക്ക് നല്ലതേ വരൂ...
പക്ഷേ ഞാനൊരു..
അങ്ങനെ ഒന്നും ഇല്ല മോളെ.. എന്റെ മോളുടെ അന്നത്തെ സാഹചര്യം കാരണം അങ്ങനെ ഒക്കെ മോൾക്ക് സംഭവിച്ചു.. ഒന്ന് കുളിച്ചാൽ മാറാവുന്ന അശുദ്ധിയേ എന്റെ കുഞ്ഞിന് ഉള്ളു.. മോളുടെ അടുത്ത് വന്ന പലർക്കും ഫാമിലി ഉള്ളവർ തന്നെ ആയിരുന്നിരിക്കാം.. എന്നിട്ടും അവർക്കില്ലാത്ത കുറ്റബോധം ഒന്നും നിനക്കും വേണ്ട- അവളെ ചേർത്തു നിർത്തി അയാൾ അവളുടെ നെറ്റിയിൽ ചുംബിക്കവേ അവൾക്ക് അയാളെ എതിർക്കാൻ ആയില്ല.. അവൾ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞുങ്ങളും ആയി കാറിലേക്ക് ഓടി..
ഇത്രയും പെട്ടെന്ന് തിരിച്ചുവന്നോ നീ.. എന്തിനാ നീ കരയുന്നത്.. സത്യങ്ങൾ ഒക്കെ കണ്ട് പിടിച്ചോ.... വണ്ടി സ്റ്റാർട്ട് ചെയ്ത് അവൻ അവളെ നോക്കി.. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
അത് ചോദിച്ചതും അവൾ അവന്റെ കാലിലേക്ക് വീണു... ഞാൻ ഒരു നിമിഷം തെറ്റിദ്ധരിച്ചു..
നീ വയ്യാത്ത അവസ്ഥയിൽ എന്താ ഈ ചെയ്യുന്നത്.. എഴുന്നേൽക്ക്... - വണ്ടി നിർത്താതെ തന്നെ അവൻ അവളെ ഒരു കൈകൊണ്ട് പിടിച്ച് മാറ്റി..
ഞാൻ കടന്നു വന്ന അവസ്ഥ.. അത് എന്നെ...
നീ നിൻ്റെ അവസ്ഥകൾ മാത്രം ആണ് എന്നും ഓർക്കുന്നത്.. നീ മാത്രം അല്ല എല്ലാവരും ഓരോ അവസ്ഥയിൽ തന്നെയാ കടന്നു പോകുന്നത്... അവളും കുഞ്ഞുങ്ങളും പോയ ശേഷം എൻ്റെ അവസ്ഥ നി ഓർത്തിട്ടുണ്ടോ.. ജന്മം നൽകിയ കുഞ്ഞുങ്ങൾ കൈയിൽ നിശ്ചലമായി തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന ആ ഒരു അവസ്ഥ.... പിന്നെ നീ ഒരിക്കലെങ്കിലും നിന്റെ അച്ഛന്റെ അവസ്ഥ ഓർത്തിട്ടുണ്ടോ.. മകളുടെയും പേരക്കുട്ടികളുടേം കല്ലറയ്ക്കൽ കാവൽ നിൽക്കുന്ന ആ അച്ഛൻ്റെ അവസ്ഥ... ഒരിക്കൽ ഭാര്യയുടെ അവിഹിതബന്ധം കണ്ണാലെ കണ്ടപ്പോൾ അവിടെ നിന്നും ഇറങ്ങിയതാണ് അയാൾ.. പിന്നീട് അത് തന്റെ മകളുടെ ജീവിതം തകർത്തെന്ന് അറിഞ്ഞു നീറി നീറി ഈ കാലമത്രേം അയാൾ കഴിഞ്ഞു. ഈ നാളിനിടക്ക് നിന്നെ ഓർത്തു ഒരു നല്ല ഭക്ഷണം അയാൾ കഴിച്ചിട്ടുണ്ടാവില്ല.. നന്നായി ഉറങ്ങീട്ടുണ്ടാവില്ല... ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ മരണം കാത്തു നിൽക്കുകയാണ് അയാൾ.. അയാളുടെ അവസ്ഥ അറിയാതെ നീ എന്തെങ്കിലും പറയോന്ന് ഭയന്നാണ് നീ അയാളെ കാണേണ്ടെന്ന് ഞാൻ പറഞ്ഞത്... സ്നേഹിച്ചില്ലേലും അദ്ദേഹത്തെ വേദനിപ്പിക്കാനെ പാടില്ല നീ...
എന്താ ഇപ്പോ പറഞ്ഞെ.. ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ ആണെന്നോ..
അതേ....
വണ്ടി നിർത്ത്...
എന്താ...
എനിക്ക് അച്ഛന്റെ അടുത്ത് തിരിച്ചു പോണം...
അവർ തിരിച്ചു എത്തിയപ്പോഴേക്കും തൻ്റെ മകൾ സുരക്ഷിതമായ കൈകളിൽ തന്നെ ആണ് എന്ന ആശ്വാസത്തോടെ ആ അച്ഛൻ ഈ ലോകത്ത് നിന്നും തന്നെ യാത്ര ആയിരുന്നു..
*********
നീ എന്തിനാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് അദ്ദേഹം നിന്നെയും കുഞ്ഞുങ്ങളെയും ഒക്കെ കണ്ട് സന്തോഷത്തോടെ തന്നെ ആണ് ഈ ലോകത്ത് നിന്നും മരണത്തിലേക്ക് പോയത്.. ഇനി നീ ഓരോന്ന് ഓർത്തോർത്ത് കരയേണ്ട.. വയറ്റിൽ ഒരു കുഞ്ഞു ജീവനുണ്ട് അത് മറക്കണ്ട.. അത് കേൾക്കെ അവളുടെ കൈ പതിയെ അവളുടെ വയറിൽ പതിഞ്ഞു...
ഇതേ വാവ അനങ്ങുന്നു..
എവിടെ.. നോക്കട്ടെ...
എന്നാല് അവൻ കൈവെച്ചതും കുഞ്ഞു അനക്കം നിർത്തി.. അതറിഞ്ഞതും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു...
ഹും ഇപ്പൊ അച്ഛയെ പറ്റിച്ചോ.. നീ ഒന്ന് പുറത്ത് വന്നാൽ താഴെ വക്കുകേല ഞാൻ...
അവൻ പോയത് അറിഞ്ഞതും അവൾ വീണ്ടും തലയിണക്കടിയിൽ നിന്നും അന്ന് എടുത്തുവന്ന ലച്ചുവിന്റെ ഫോണെടുത്തു എന്നത്തെയും പോലെ അതിലെ ലോക്ക് കണ്ടെത്താൻ കഴിയില്ല എന്ന് ഉറപ്പാരുന്നേലും വെറുതെ ശ്രമിച്ചു കൊണ്ട് ഇരുന്നു...
എടോ തന്റെ ഫോൺ ഒന്ന് താ.. എന്റെ ഫോണിൽ ചാർജ് ഇല്ല.. കോള് ചെയ്യാൻ ആണ്..
ആ.. അതാ ടേബിളിൽ ഇണ്ട്.. എടുത്തോളൂ..
ഇതിൻ്റെ പാസ്‌വേഡ് എന്താ...
നിങ്ങൾ വച്ചത് ഞാൻ മാറ്റിയിട്ടില്ല.. അന്ന് ഫോൺ വാങ്ങി തന്നപ്പോൾ നിങ്ങള് വച്ച് അതേ പാറ്റേൺ..
അവളും നിന്നെ പോലെ തന്നെ ആയിരുന്നു.. അതും പറഞ്ഞു അവൻ പോയതും അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി.. അവൾ തന്റെ ഫോണിലെ അതേ ലോക്ക് പാറ്റേൺ അടിച്ചതും ആ ഫോൺ ഓപ്പൺ ആയി..
അവൻ കുഞ്ഞുങ്ങളുമായി പുറത്ത് പോകാൻ വിളിച്ചെങ്കിലും അവൾ വയ്യെന്ന് പറഞ്ഞൊഴിഞ്ഞ് ആ ഫോൺ പരിശോധിക്കാൻ തുടങ്ങി...
പെട്ടെന്ന് വാതിൽ തുറന്നു അപരിചിതരായ കുറച്ച് പേർ അകത്തേക്ക് വന്നതും അവൾ തല ഉയർത്തി നോക്കി...
ആരാ... ഇങ്ങനെ ആണോ ഒരു വീട്ടിലേക്ക് കടന്നു വരുന്നത്...
മതി മോളെ നീ അഭിനയിച്ചത്...
വല്ലാത്ത ഭാവത്തോടെ ചിരിച്ചു നിൽക്കുന്ന ആ നാലു പേർ…! അവരുടെ മട്ടും ഭാവവും കാണേ പെട്ടെന്ന് തന്നെ അവൾ പിന്നിലേക്ക് മാറി നിൽക്കാൻ നേരം അവളുടെ ഇടുപ്പിൽ പിടിച്ച് അതിൽ ഒരാൾ അയാളുടെ ദേഹത്തേക്ക് അവളെ ചാർത്തി നിർത്തി. അയാളുടെ ധൈര്യത്തോടെയുള്ള നീക്കം അവളെ വല്ലാതെ ഭയപ്പെടുത്തി.
നി.. നിങ്ങളൊക്കെ ആരാ....
നിനക്ക് ഞങ്ങളെ അറിയാത്തപോലെ വീണ്ടും നടിക്കുവാണോ നീ... - അയാൾ അവളുടെ സാരി തുമ്പിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു..
വിടടാ എന്നെ....
“നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. ഇന്നും അന്നത്തെ പോലെ നിന്റെ മാനം പോകും.. ഞങ്ങൾ പറയുന്നവരുടെ ഒക്കെ ഒപ്പം നീ കിടക്കുകയും ചെയ്യും...”
അത്രയും പറഞ്ഞു കൊണ്ട് അയാൾ അവളുടെ അരയിലെ സാരിച്ചുറ്റ് ബലമായി താഴേക്ക് വലിച്ച് താഴ്ത്തി. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി അവൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത ആ അവസ്ഥയിൽ തന്റെ വയറ്റിൽ ഉള്ള കുഞ്ഞിന് എന്തെങ്കിലും ആകുമോ എന്നവൾ ഭയന്നു. വയറിനു ചുറ്റും ചലിക്കുന്ന അയാളുടെ വലിയ വിരലുകളെ പിടിച്ചു മാറ്റാൻ അവൾ ആവോളം പരിശ്രമിച്ചു. സങ്കടവും നിസ്സഹായതയും കാരണം നിന്ന് ഉരുകുകയായിരുന്നു അവൾ അപ്പോൾ....
പെട്ടെന്ന് അവളുടെ കണ്ണുകൾ സെറ്റിയിൽ കിടക്കുന്ന ലച്ചുവിന്റെ ഫോണിൽ തങ്ങി നിന്നു..
ഫോണിൽ കണ്ട അതേ ആളുകൾ തന്നെ ആണ് ഇപ്പോൾ തന്റെ മുന്നിൽ എന്ന് ഒരു ഉൾ കിടിലത്തോടെ അവൾ അറിഞ്ഞു...
" തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചവർ.... "
(തുടരും)
pls like share comment follow ❣️
#✍ ചെറുകഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
വിൽക്കപ്പെട്ടവളുടെ പ്രണയം... - ✍️ Vismaya
കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പോയത് അല്ലേ.. നീ പറ.. പറയടീ... പറയാൻ..
ആ.. അതേ...
അത് കേട്ടതും അവന്റെ കൈ അവൾക്ക് നേരെ ഉയർന്നു...
എടീ കൊല്ലും നിന്നെ ഞാനിന്ന്.. നിനക്ക് എങ്ങനെ തോന്നിയെടീ ഒരു ജീവനെ ഇല്ലാതാക്കാൻ... നിന്നെ ഞാനെനെന്കിലും ഒരു വേശ്യ ആയിട്ട് കണ്ടിട്ടുണ്ടോ.. നന്നായി അല്ലേ നിന്നോട് പെരുമാറിയിട്ടുള്ളത്.. എന്നിട്ട് നിൻ്റെ അച്ഛൻ്റെ മറ്റെ മകൾ ചെയ്തു തന്നെ നീയും എന്നോട് ചെയ്തു..
എന്താ എന്താ പറഞ്ഞത്....?????.
Part 15
നിനക്കെന്താ ചെവി കേൾക്കില്ലേടീ... നിന്റെ പെങ്ങൾ എന്നോട് ചെയ്തതു തന്നെ നീയും എന്നോട് ചെയ്തു എന്ന്..
എൻ്റെ പെങ്ങളോ.. അതിന് എനിക്ക്...
ഉണ്ട് നിന്റെ അച്ഛന്റെ രണ്ടാം ഭാര്യയിൽ ഉള്ള മകൾ.. അവളായിരുന്നു എൻ്റെ ലച്ചൂ.. എന്റെ അച്ഛനെയും അമ്മയെയും പോലും വേണ്ടെന്നു വച്ചു, ജീവനുതുല്യം ഞാൻ പ്രണയിച്ചു എന്ന ഒറ്റ കാരണത്താൽ ഞാൻ ജീവിതത്തിൽ ഒപ്പം കൂട്ടി യതാരുന്നു അവളെ... ചുറ്റും ഉള്ളവരിൽ എല്ലാം അസൂയ ജനിപ്പിക്കുന്ന തരത്തിൽ ഉള്ള ബന്ധം ആരുന്നു ഞങ്ങളുടെ... അവൾ വന്നശേഷം തന്നെ ആണ് ഞാൻ ബിസിനസിൽ എല്ലാം ഇത്ര ഉയർന്നത്.. എന്നാല് തിരക്കുകൾ കൂടി കൂടി വന്നതും അവളിൽ ഉള്ള എന്റെ ശ്രദ്ധ കുറഞ്ഞു എന്നത് നേരാണ്.. എന്ഗിലും അവൾ എന്നെ വേണ്ടെന്നു വച്ചു വേറെ ഒരാൾക്കൊപ്പം പോവും എന്ന് സ്വപ്നത്തില് പോലും നിരീച്ചിട്ടില്ലാർന്നു ഞാൻ... അതിനാൽ തന്നെ അവളോട് വാശി ആരുന്നു.. വെറുപ്പ് ആരുന്നു... അതെന്നെ പല ദുശ്ശീലങ്ങളിൽ കൊണ്ട് എത്തിച്ചു.. പിന്നീട് ആരൊക്കെയോ പറഞ്ഞു അറിഞ്ഞു അവള് നിലയില്ലാ കായലിൽ ആണ് ചെന്നു പെട്ടിരിക്കുന്നത് എന്ന്.. അപ്പോഴും അവൾ കുഞ്ഞുങ്ങളുമായി തിരിച്ചു വരട്ടെ എന്ന വാശി ആരുന്നു... എന്നാല് വാശിയിൽ അവളും പിന്നിൽ അല്ലാതിരുന്നത്കൊണ്ട് അവൾ ആ കടുംകൈ ചെയ്തു.. കുഞ്ഞുങ്ങളുമായി കടലിൽ ചാടി... ഇപ്പോഴും കണ്ണടച്ചാൽ കുഞ്ഞുങ്ങളുടെ വിറങ്ങലിച്ച ശരീരം ആണ് തെളിഞ്ഞു വര്വാ...
അവളും കുഞ്ഞുങ്ങളും പോയതോടെ ഞാൻ ആകെ ചത്തപോലെ ആയി.. അതിനിടെ ആണ് ആരൊക്കെയോ അവളെ നാട്ടിൽ എവിടെയോ കണ്ടു എന്ന് പറഞ്ഞു അറിഞ്ഞത്... എൻ്റെ ഈ കൈകൊണ്ട് ആണ് അവളുടെ ജീവനില്ലാത്ത ശരീരം ഏറ്റുവാങ്ങിയത് എന്കിലും അങ്ങനെ കുറേ പേർ പറഞ്ഞപ്പൊ അവളെ തേടി ഇറങ്ങിയ എന്റെ മുന്നിൽ പെട്ടന്നു കുറച്ചകലെ ആയി നിന്നെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ ഞാൻ വണ്ടി ഏതോ ലോറിയിൽ കൊണ്ട് ചെന്ന് കുത്തി... പിന്നീട് നീ തന്നെ എന്നെ രക്ഷിച്ചു.. അതിന് ശേഷം താൻ സംസാരിച്ചപ്പോൾ പിന്നെ വളരെ അടുത്തുനിന്ന് തന്നെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി താൻ എന്റെ ലച്ചൂ അല്ലെന്ന്.. എന്നാല് തൻ്റെ നിർബന്ധത്തിന് വഴങ്ങി അന്ന് നിൻ്റെ വീട്ടിൽ എത്തിയപ്പോൾ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാതെ ആയി പോയെടോ..... നിനക്കും അവൾക്കും ചെറിയ സാമ്യം ആണെങ്കിലും നിന്റെ കുഞ്ഞുങ്ങൾ എന്റെ കുഞ്ഞുങ്ങളുടെ കാർബൺ കോപ്പി പൊലെ ആണ്..പിന്നീട് നിന്റെ കുഞ്ഞുങ്ങളില് ഞാൻ എൻ്റെ കുഞ്ഞുങ്ങളെ കണ്ടു... അവരെ ആ ഒരവസ്ഥയിൽ വിട്ടു കളയാൻ തോന്നിയില്ല എനിക്ക്.. അതാണ് ഞാൻ നിന്നെയും കുഞ്ഞുങ്ങളെയും കൂടെ കൂട്ടിയത്... നിന്റെ പാസ്റ്റ് പോലും നോക്കാതെ.. പിന്നെ ഞാൻ ഒരു ജീവിതം നിനക്ക് നേരെ നീട്ടി എന്കിലും നീ അതിന് തയ്യാറാവില്ലെന്ന് ഉറപ്പ് ആയോണ്ട് മാത്രം ആണ് ഞാൻ ഈ നാടകം എന്ന ഒരു സ്ട്രാറ്റജി നോക്കിയത്... നിനക്ക് ഒരിക്കലും ഒരു ശല്യമാവില്ല ഞാൻ എന്ന് ഉറപ്പിച്ചതാരുന്നു എന്നാല് അന്ന് ആ നശിച്ച രാത്രി ലഹരിയിൽ ബോധം പോയപ്പോൾ നിന്നിൽ എന്റെ ഭാര്യയുടെ പ്രതിരൂപം ഞാൻ കണ്ടു.. പറ്റി പോയി.. എനിക്ക് പറ്റിയ ആ ഒരു തെറ്റിന് വെറുതെ ഒരു കുരുന്നു ജീവൻ ബലി ആടായി.. നിന്നെ കൊല്ലാനുള്ള ദേഷ്യം ഇണ്ട് എനിക്ക്.. പക്ഷേ ഒരിക്കലും നിന്നെ ഞാൻ ഒന്നും ചെയ്യില്ല കാരണം അന്ന് ഒരിക്കൽ മാപ്പ് കൊടുത്തു തിരിച്ചു വിളിച്ചിരുന്നെന്കിൽ എന്റെ ലച്ചൂനേം കുഞ്ഞുങ്ങളെം എനിക്ക് നഷ്ടമാവില്ലാരുന്നു... എല്ലാം നഷ്ടപ്പെട്ടവനാ.. എല്ലാം ക്ഷമിക്കാൻ തയ്യാറുമാണ് ഞാൻ.. ഇനി നീയും കൂടി എന്റെ അടുത്ത് നിന്ന് കുഞ്ഞുങ്ങളും ആയി പോവാൻ ആണ് ഭാവം എന്കിൽ പിന്നെ ഈ അർജുൻ ജീവനോടെ ഉണ്ടാവില്ല.. - അത്രേം പറഞ്ഞു അവൻ വെറും നിലത്തിരുന്ന് പൊട്ടി കരയുന്നത് കാണെ അവളുടെ കണ്ണുകളും നിറഞ്ഞു.. അവൾ വേഗം അവന്റെ കൈ എടുത്തു അവളുടെ വയറിൽ ചേർത്ത് വച്ചു..
ഞാൻ നിങ്ങളുടെ കുഞ്ഞിനെ ഒന്നും ചെയ്യ്തിട്ടില്ല
അങ്ങനെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവളാരുന്നേൽ എന്റെ 2 മക്കൾ ഈ ഭൂമിയിൽ ജനിക്കില്ലാർന്നു.. മാനം വിറ്റ് ജീവിച്ചവള് ആണെങ്കിലും ഞാനും ഒരു അമ്മയല്ലെ.. എന്റെ ആദ്യ ഭർത്താവ്.. അയാളുടെ ചവിട്ടും ഇടിയും കൊണ്ടാണ് ഞാനെന്റെ കുഞ്ഞുങ്ങളെ വയറിൽ ചുമന്നു പ്രസവിച്ചത്.. അതുങ്ങളെ പോലെ തന്നെ ആണ് എനിക്ക് എൻ്റെ വയറ്റിൽ ഉള്ള ഈ കുഞ്ഞു ജീവനും.. നിങ്ങൾ തള്ളി പറഞ്ഞാൽ കൂടി അതിനെ ഞാൻ പ്രസവിച്ചു വളർത്തുക തന്നെ ചെയ്യുമായിരുന്നു...
നീ ഈ പറഞ്ഞത് സത്യമാണോ..
ഞാനെന്തിന് ഈ കാര്യത്തിൽ നിങ്ങളോട് നുണ പറയണം...
ഞാൻ നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടത്..
അതിന് അത് നിങ്ങളുടെ മാത്രം കുഞ്ഞല്ലല്ലോ.. എന്റെ കുഞ്ഞല്ലേ...
പിന്നെ ഞാൻ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ.. താൻ എതിരൊന്നും പറയരുത്..
എന്താണ്... കാര്യം?? നിങ്ങള് കാര്യം ഒക്കെ പറഞ്ഞോളൂ പക്ഷേ എന്നോട് എതിര് പറയരുത് എന്നൊന്നും പറയാൻ മാത്രം താൻ എന്റെ ആരും അല്ല... അത് മറക്കരുത്..
അത് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നമ്മുക്ക് ഇനി ഒന്നിച്ചു ജീവിച്ചൂടെ...
സോറി ഒരിക്കൽ ഭാര്യാവേഷം കെട്ടി ആടിയിട്ടു പരാജയപ്പെട്ടവളാ ഞാൻ ഇനി ഒരിക്കലും ഒരു ഭാര്യ ആവാൻ കഴിയില്ലെനിക്ക്.. എല്ലാതരത്തിലും കളങ്കപെട്ടവളല്ലേ ഞാൻ... എന്നിട്ടും ഒരാളുടെ ജീവിതം നശിപ്പിക്ക്വാന്ന് വെച്ചാൽ.. അത് വേണ്ട എന്നെ വെറുതെ വിട്ടേക്കു.. ഞാനും കുഞ്ഞുങ്ങളും ഒരിക്കലും ഇയാൾക്ക് ഒരു ബാധ്യത ആവില്ല.. മാത്രവുമല്ല ഇനി ഈ ജന്മം ഒരു ആണിനെ വിശ്വസിക്കാനും സ്നേഹിക്കാനും ഒന്നും എനിക്ക് കഴിയില്ല... അത്രക്ക് അനുഭവിച്ചു കഴിഞ്ഞു ഞാൻ..
അതും പറഞ്ഞു അവൾ അകത്തേക്ക് നടന്നു പോകുന്നതും നോക്കി അവൻ നിന്നു....
എനിക്കു അറിയാം നീ എന്നെ സ്നേഹിക്കുന്നു എന്ന്.. അത് നിന്നെ കൊണ്ട് തന്നെ പറയിപ്പിച്ചി ല്ലേൽ എന്റെ പേര് അർജുൻ എന്നല്ല... അവൻ കള്ളച്ചിരിയോടെ അങ്ങനെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും അവൾ ഒന്നും മിണ്ടിയില്ല..
അതേസമയം തന്നെയും അവളുടെ അമ്മയേയും മാറി മാറി നോക്കി നിൽക്കുന്ന മോളെ അവൻ കോരി എടുത്തു..
അച്ഛന്റെ വാവ കുട്ടി പേടിച്ചൊ...
ഉംഹും അത് ഇല്ലെന്ന് തലയാട്ടിയതും അവൻ അതിന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് നെഞ്ചിലേക്ക് ചായ്ച്ചു.....
************
നിനക്ക് വയ്യായ്ക എന്തെങ്കിലും ഉണ്ടോ..
ഇല്ല...
എന്തെങ്കിലും പ്രത്യേകമായിട്ടു കഴിക്കാൻ തോന്നുന്നുണ്ടോ..
ഇല്ല്യാ...
പിന്നെ എന്താ..
ഒന്നൂല്യാന്ന് മാത്രമല്ല നിങ്ങള് നിങ്ങളുടെ ഭാര്യ യോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കാൻ വരേണ്ട... എനിക്ക് ഇഷ്ടമല്ല അത്...
ഓ അങ്ങനെ ആവട്ടെ മേഡം.. പിന്നെ എൻ്റെ കുഞ്ഞ് എന്ത് പറയുന്നു മേഡം... അത് ചോദിക്കാമല്ലോ അല്ലേ എനിക്ക്...
കുഞ്ഞ് ഒന്നും പറയുന്നില്ല... പിന്നേയ് ഇത് എന്റെ കുഞ്ഞാണ്.. നിങ്ങൾ അതിൻ്റെ അവകാശം മൊത്തം എടുക്കാൻ നിൽക്കേണ്ട..
അത് നീ പറഞ്ഞാ മതിയോ.. ഞാൻ തന്നെ ചോദിച്ചു നോക്കട്ടെ എന്റെ കുഞ്ഞിനോട്..
അതും പറഞ്ഞു പെട്ടെന്ന് വയറിൽ അവന്റെ കൈയുടെ സ്പർശനം അറിഞ്ഞതും അവൾ ഒന്ന് ഞെട്ടി... പെട്ടെന്ന് അവൻ്റെ ചുണ്ട് വയറിൽ പതിഞ്ഞതും അവൾ വീണ്ടും പൊള്ളി പിടഞ്ഞു.
നിങ്ങളെന്താ ഈ കാണിക്കുന്നത്.. ഛേ.. മാറി നിൽക്ക് അങ്ങോട്ട്...
ഞാൻ നിന്നെ അല്ല എന്റെ കുഞ്ഞിനെയാ ഉമ്മ വച്ചത്.. അതിന് നിനക്കെന്താ..
അത് അതൊക്കെ കുഞ്ഞു വന്നിട്ട് മതി..
പിന്നെ എനിക്ക് തോന്നുന്പോൾ ഞാൻ എൻ്റെ കുഞ്ഞിന് ഉമ്മയും കൊടുക്കും വേറെ പലതും കൊടുക്കും പിന്നെ അതിനോട് വർത്തമാനവും പറയും...
ഛേ... ഇത് വലിയ കഷ്ട്ടായല്ലോ.. അവൾ മുഖം തിരിച്ചത് കാണെ അവൻ അവളെ ബലമായി പിടിച്ച് നിർത്തി അവളുടെ വയറിൽ തന്നെ തലോടി അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ടേ ഇരുന്നു....
പിന്നീട് പലപ്പോഴും അവൾ മൈന്റ് ചെയ്തില്ലേൽ കൂടി അവൻ അവളുടെ വയറിൽ ചുണ്ട് ചേർത്ത് ഓരോ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. കൂടാതെ ജോലി കഴിഞ്ഞ് വരുമ്പോൾ എന്നും അവൾക്കായി സ്പെഷ്യൽ എന്തെങ്കിലും വാങ്ങി കൊണ്ട് വരുന്നതും അവനൊരു പതിവും ആക്കിരുന്നു...
അവന്റെ സ്നേഹം കാണെ താനും അവനോട് പ്രണയത്തിൽ ആവുമോ എന്ന ഭയം അവൾക്ക് ഉണ്ടായിരുന്നു.. അതിനാൽ തന്നെ അവൾ എപ്പോഴും ഒരു അകലം പാലിച്ചു കൊണ്ട് തന്നെ ഇരുന്നു....
ദിവസങ്ങൾ പോകുന്തോറും വയറിനൊപ്പം തന്നെ അവളുടെ രോഗങ്ങളും കൂടി കൂടി വന്നു..
കണ്ണടച്ചു ഇരിക്കവേ നീരു വന്ന് വീർത്ത കാലുകളിൽ എന്തോ സ്പർശനം അറിഞ്ഞതും അവൾ വേഗം കണ്ണ് തുറന്നു..
അവൻ തന്റെ കാലിൽ തടവുന്നത് കാണെ അവൾ വേഗം കാല് വലിച്ച് മാറ്റാൻ ഒരുങ്ങി.. എന്നാൽ അവൻ അവളുടെ കാലുകൾ വിടാൻ തയ്യാറായില്ല..
നിങ്ങൾ എന്താ ഈ ചെയ്യുന്നത്... നിങ്ങളെന്റെ കാല് പിടിക്കുന്നത് എനിക്ക് ഇഷ്ടമല്ല...
ഇത് നീ അങ്ങനെ ഒന്നും എടുക്കാതെ.. നിന്റെ വയറ്റിൽ കിടക്കുന്നത് എന്റെ കുഞ്ഞാണ്.. സോ നിന്നെ ഒറ്റയ്ക്ക് എല്ലാം സഹിക്കാൻ വിടുന്നത് ശരിയല്ല.. നിന്നെ ഈ അവസരത്തിൽ ശുശ്രൂഷി ക്കാന്നുള്ളത് എന്റെ കടമയാണ്.. - ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലാന്ന് അറിയുന്നത് കൊണ്ട് അവൾ മിണ്ടാതെ ഇരുന്നു..
എടോ തനിക്ക് എന്നോട് ഇപ്പൊ ഇത്തിരി സ്നേഹം തോന്നുന്നുണ്ടല്ലേ..
ഇല്ല..
ഈ സമയത്ത് നുണ പറയാതേ..
ഞാൻ സത്യം തന്നെയാ പറഞ്ഞത്.. എനിക്ക് ആണുങ്ങളെ ഇഷ്ടമല്ല വെറുപ്പാണ്...
എന്നാലേ എനിക്ക് എന്റെ കുഞ്ഞിൻ്റെ അമ്മയോട് വല്ലാത്ത ഒരു സ്നേഹം.. അതോണ്ട് നിന്നെ ഞാൻ ഇനി എങ്ങും വിടില്ല..
ഞാൻ പോവും..
പൂട്ടിയിടും എന്നാല്..
ഇത് വലിയ കഷ്ട്ടായല്ലോ..
പിന്നേയ്.. ഇന്ന് എൻ്റെ ഫ്രണ്ട്സ് ഒക്കെ ചോദിച്ചു നീ നിൻ്റെ ലച്ചൂം പിള്ളേരും മരിച്ചുന്നും ഇത് സെക്കൻ്റ് വൈഫും പിള്ളേരും ആണെന്ന് പാർട്ടി ക്ക് വന്നപ്പോൾ കള്ളം പറഞ്ഞതാലേന്ന്.. അല്ലാ അവരെയും കുറ്റം പറയാൻ പറ്റില്ല.. അത്രക്ക് സാമ്യം അല്ലെ രണ്ടു പേരും.. മാത്രവുമല്ല അവര് ആരും അവളുടെ ഫ്യൂണറൽന് ഇണ്ടാർന്നില്ലല്ലോ.. എനിവെ ഞാൻ എല്ലാം സമ്മതിച്ചു കൊടുത്തു.. എനിക്കും ഇപ്പൊ അങ്ങനെ ചിന്തിക്കാൻ ആണ് ഇഷ്ടം...
എന്തിനാണ് നിങ്ങൾ നുണ പറഞ്ഞത്.. അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു..
എൻ്റെ പൊന്നെ ഉച്ചയ്ക്കുള്ള മരുന്ന് തന്ന് തിരിച്ചു ഓഫീസിൽ പോകാൻ ഇറങ്ങിയ ഞാൻ നിന്റെ അവസ്ഥ കണ്ട് ഒന്ന് ശുശ്രൂഷ ചെയ്യാൻ നിന്ന് പോയതാ.. ഇനിയും ലേറ്റായാ ചേട്ടൻ്റെ ജോലി ഒക്കെ തിരിയും.. പോയി വന്നു നമ്മുക്ക് ഒന്നും രണ്ടും മൂന്നും പറഞ്ഞു വാദിച്ചു സമയം പോക്കാം.. ഇപ്പൊ സമയം തീരെ ഇല്ല...
അതും പറഞ്ഞു കൈകഴുകി അവൻ എഴുന്നേറ്റു പോവുന്നത് നോക്കി അവൾ മിണ്ടാതെ ഇരുന്നു...
താൻ ഒരിക്കൽ പോലും കാണാത്ത തന്റെ അനിയത്തിക്ക് അവകാശപ്പെട്ട ജീവിതം.. അവൾക്ക് അത്രേം പ്രിയപ്പെട്ടവൻ ഏതെങ്കിലും ലോകത്ത് ഇരുന്ന് അവൾ ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും... അവൾ എന്തായിരിക്കും അർജുവിൻ്റെ ഇത്രയും സ്നേഹം കണ്ടില്ലെന്നു നടിച്ച് ആരുടെയോ കൂടെ ഇറങ്ങി പോയത്... അങ്ങനെ ഓരോന്ന് ഓർത്തോർത്ത് ഉറക്കത്തിൽ ആണ്ട് പോയിരുന്നു അവൾ...
ചേച്ചി... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ചേച്ചി. എന്നെ എന്നെ എന്റെ ചേച്ചി സഹായിക്കുമോ.. എന്നെ ചതിച്ചതാ.. അവര് ചതിച്ചതാ.. എന്നെ ഉപദ്രവിച്ചവരെ വെറുതെ വിടല്ലേ... - പെട്ടെന്ന് ആ കരച്ചിൽ ചെവിയിൽ അലയടിച്ചു കൊണ്ടേ ഇരുന്നതും അവൾ ചാടി എഴുന്നേറ്റു ജഗ്ഗിലെ വെള്ളം വായിലേക്ക് കമഴ്ത്തി..
അപ്പോൾ ഇപ്പൊ കണ്ടത് ഒക്കെ സ്വപ്നം ആരുന്നോ.. ശരിക്കും അവളെ ആരെങ്കിലും ചതിച്ചത് ആവുമോ.. എന്കിൽ ആരായിരിക്കും അത്...
പിന്നീട് പലതവണ അനിയത്തി അവളേ സ്വപ്ന ത്തിൽ വന്ന് ശല്യം ചെയ്തുകൊണ്ടേ ഇരുന്നു.. എല്ലാം അർജുവിനോട് നേരിട്ട് ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു..
അർജുൻ....
എന്താ... മേഡം.. പതിവില്ലാതെ...
എനിക്ക് ഒന്ന് സംസാരിക്കണം..
ആ പറയ്..
അത് എൻ്റെ അനിയത്തി.. അവൾ...
മതി നിർത്ത്.. നമ്മുക്ക് ഇടയിൽ ഈ ഒരു ചർച്ച വേണ്ട.. ഒരിക്കലും ഒരിക്കലും... നീയും അവളും വേറെ ആണെന്ന് ഓർക്കാൻ പോലും താൽപര്യം ഇല്ലെനിക്ക്... അവൾ എന്നെ വിട്ടു പോയത് ഒക്കെ ഓർത്താലെ പ്രാന്ത് പിടിക്കും എനിക്ക്..
പിന്നീട് പലതവണ അവൾ ഇതേ വിഷയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവനതിന് തയ്യാറല്ലായിരുന്നു....
*********
അവളെ എവിടെ ആണ് അടക്കം ചെയ്തത്.... - അർജുൻ കുഞ്ഞിനെ കളിപ്പിച്ച് ഇരിക്കുന്നതിന് ഇടയിൽ അവൾ പതിയെ ചോദിച്ചു...
ആരെ...
എൻ്റെ അനിയത്തിയെ...
അതൊക്കെ അറിഞ്ഞിട്ടു നിനക്കിപ്പോ എന്ത് കിട്ടാനാ...
അത് ഒന്ന് പറയ്. എനിക്ക് വെറുതെ അറിയാനാ
അത് ഞാൻ പറഞ്ഞില്ലേടോ അന്ന്.. ഏറ്റുവാങ്ങിയത് ഞാൻ തന്നെ ആയിരുന്നു.. എന്നാൽ പിന്നീട് അവളുടെ അച്ഛൻ അവളെയും കുട്ടികളേയും കൊണ്ട് പോയി.. ചടങ്ങുകൾ ഒക്കെ നടത്തിയത് അയാളാണ്.. അയാളാണ് കൊണ്ട് പോയത്...
എങ്ങോട്ട്... എങ്ങോട്ടാ കൊണ്ട് പോയത്..
അയാളുടെ വീട്ടിൽ ആയിരിക്കും ചിലപ്പോൾ... ഞാൻ അന്വേഷിച്ചില്ല...
അതെന്താ അന്വേഷിക്കാഞ്ഞത്..
ഞാൻ എന്തിനാണ് ഇനി അത് അറിയുന്നത്.. മരിച്ചവർ പിന്നീട് തിരിച്ചു വരില്ല... പിന്നെ അവളുടെ അച്ഛനോട് അത് ചോദിക്കാൻ എനിക്ക് തോന്നിയിട്ടും ഇല്യാ.... എൻ്റെ ജീവനും ജീവിതവും ആയിരുന്നവർ.. അവരെ ആ ഒരു അവസ്ഥയിൽ അതിന് മാത്രം മനക്കരുത്ത് നിക്ക് അന്നും ഇന്നും ഉണ്ടായിട്ടില്ല അതാ സത്യം.
എനിക്ക് എനിക്ക് അയാളെ ഒന്ന് കാണണം..
ആരെ...
അത്... അ.. അച്ഛനെ...
അയാൾ നാട്ടിലേക്ക് മടങ്ങി പോയി... ഞാനാ പറഞ്ഞത് ഇനി നിന്നെ കാണാൻ വരരുത് എന്ന്. പിന്നെ ഞങ്ങളെ ശല്യം ചെയ്യരുത് എന്ന്.. അതോടെ അയാൾ പോയി... ഇനി വരില്ല..
പ്ലീസ് എനിക്ക് അയാളെ ഒന്ന് കാണണം...
എന്തിനാണ് നീ ഇപ്പൊ അയാളെ കാണുന്നേ... നിനക്ക് ഇഷ്ടമല്ലല്ലോ അയാളെ.. എനിക്ക് പേടിയാ അയാൾ നമ്മളെ അകറ്റുമോ എന്ന്...
അയാൾ എന്തിനാണ് നമ്മളെ അകറ്റുന്നത്...
എനിക്ക് അറിയില്ല.. ചില നേരങ്ങളിൽ അയാൾ അവളുടെ കാര്യങ്ങളെല്ലാം ചോദിക്കുന്നത് കേട്ടാ ഞാൻ അവർക്കെതിരെ എന്തോ ചെയ്തു വച്ച പോലെ ആണ്.... എനിക്ക് അവളോട് ദേഷ്യം ഉണ്ടായിരുന്നു.. ബട്ട് അവളെ കൊല്ലാൻ എനിക്ക് കഴിയില്ലാരുന്നു.. പിന്നെ എൻ്റെ സ്വന്തം കുഞ്ഞുങ്ങൾ ആയിരുന്നു അവൾക്ക് ഒപ്പം..
ഉം.. എന്തായാലും എനിക്ക് അയാളെ ഒന്ന് കൂടി കാണണം.. സത്യങ്ങൾ അറിയണം...
അതിൻ്റെ ആവശ്യം ഇല്ല.. നീ ഇപ്പൊ നിൻ്റെയും വയറ്റിൽ ഉള്ള കുഞ്ഞിൻ്റെയും കാര്യം നോക്ക്...
നിങ്ങൾ എന്നെ അയാളുടെ അടുത്തേക്ക് കൊണ്ട് പോയില്ലേൽ ഞാൻ ഒറ്റയ്ക്ക് അയാളെ തേടി പോകും....
അപ്പോൾ നിനക്കും എന്നെ സംശയമുണ്ടല്ലേ.. ഞാൻ ആണ് അവളെ കൊന്നു കായലിൽ തള്ളിയത് എന്ന്.. നീയും അയാളും ഒക്കെ എന്താ പറഞ്ഞുവരുന്നത് എന്റെ നേട്ടങ്ങൾക്ക് വേണ്ടി ഞാൻ കണ്ടവന്റെ ബെഡ് റൂമിലേക്ക് അവളെ തട്ടി കളിച്ചു എന്നോ എന്നിട്ട് എൻ്റെ ശല്യം സഹിക്കാൻ വയ്യാതെ അവൾ ഓടി പോയതാന്നോ എന്നിട്ട് അതൊന്നും ആരും അറിയാതെ ഇരിക്കാൻ ഞാൻ അവളെ കൊന്നു കടലിൽ തള്ളി എന്ന് അല്ലേ...
ഞാൻ അങ്ങനെ ഒക്കെ പറഞ്ഞോ...
നീ അയാളെ തേടി ഒരിക്കലും പോവില്ല.. അതിന് ഈ ഞാൻ സമ്മതിക്കില്ല.. അങ്ങനെ നടക്കാതെ ഇരിക്കാൻ ഈ ഒരവസ്ഥയിൽ നിന്നെ പൂട്ടി ഇടാനും മടിക്കില്ല ഞാൻ.
ഇത്രയും നേരം നിങ്ങളെ ഞാൻ ഒരു തരിക്ക് സംശയിച്ചിട്ടില്ലാരുന്നു എന്നാല് ഇപ്പോള് നിങ്ങള് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ നിങ്ങളെ സംശയിക്കുന്നു.. എനിക്ക് അറിയണം സത്യങ്ങൾ.
അത് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും...
എന്നാ എന്നെ മറികടന്ന് നീ ഒന്ന് കണ്ടെത്തി കാണിക്കടീ....
ആ കാണിക്കും ഞാൻ... നിങ്ങളാണ് അവളെ ഉപദ്രവിച്ചത് എന്കിൽ നിങ്ങളെ വെറുതെ വിടില്ല ഞാൻ....
(തുടരും)
pls like share comment follow ❣️
#📔 കഥ #📙 നോവൽ #✍ ചെറുകഥ #💞 പ്രണയകഥകൾ




![🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - ದ9೦೦ 92880)9800 60(2()(063(6 @0ಚo ೨ [೩l6 am@)aoదorశo @_|0]@98@99989 ದ9೦೦ 92880)9800 60(2()(063(6 @0ಚo ೨ [೩l6 am@)aoదorశo @_|0]@98@99989 - ShareChat 🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - ದ9೦೦ 92880)9800 60(2()(063(6 @0ಚo ೨ [೩l6 am@)aoదorశo @_|0]@98@99989 ದ9೦೦ 92880)9800 60(2()(063(6 @0ಚo ೨ [೩l6 am@)aoదorశo @_|0]@98@99989 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_682798_1e2d4b4e_1764179680051_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=051_sc.jpg)

![കഥ - n೧೧ೂಹಿೀ 26m633900 nm೧1el83 ھدے0(0@3o @niemlనగ anlo6ల్కo onl3mlస]2 856336ಇ@o ೧೧m1.6 ஸுயிகவில! 0006003 [ n೧೧ೂಹಿೀ 26m633900 nm೧1el83 ھدے0(0@3o @niemlనగ anlo6ల్కo onl3mlస]2 856336ಇ@o ೧೧m1.6 ஸுயிகவில! 0006003 [ - ShareChat കഥ - n೧೧ೂಹಿೀ 26m633900 nm೧1el83 ھدے0(0@3o @niemlనగ anlo6ల్కo onl3mlస]2 856336ಇ@o ೧೧m1.6 ஸுயிகவில! 0006003 [ n೧೧ೂಹಿೀ 26m633900 nm೧1el83 ھدے0(0@3o @niemlనగ anlo6ల్కo onl3mlస]2 856336ಇ@o ೧೧m1.6 ஸுயிகவில! 0006003 [ - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_924590_2545591b_1763832923248_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=248_sc.jpg)
![🌃 ഗുഡ് നൈറ്റ് - n೧೧ಹಿೀ ஊ ammlలa2 ಹಿpen (@@Jಂ'" @೧ 3miನ್ಲ] ೨ ೧೧೦೦ @४० வேறிவி 256818368 @४० 06 ngmT |86|g!! ೧೧೦೦೨೧ ೧ಂu n೧೧ಹಿೀ ஊ ammlలa2 ಹಿpen (@@Jಂ'" @೧ 3miನ್ಲ] ೨ ೧೧೦೦ @४० வேறிவி 256818368 @४० 06 ngmT |86|g!! ೧೧೦೦೨೧ ೧ಂu - ShareChat 🌃 ഗുഡ് നൈറ്റ് - n೧೧ಹಿೀ ஊ ammlలa2 ಹಿpen (@@Jಂ'" @೧ 3miನ್ಲ] ೨ ೧೧೦೦ @४० வேறிவி 256818368 @४० 06 ngmT |86|g!! ೧೧೦೦೨೧ ೧ಂu n೧೧ಹಿೀ ஊ ammlలa2 ಹಿpen (@@Jಂ'" @೧ 3miನ್ಲ] ೨ ೧೧೦೦ @४० வேறிவி 256818368 @४० 06 ngmT |86|g!! ೧೧೦೦೨೧ ೧ಂu - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_976781_27ffec60_1763660975510_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=510_sc.jpg)





