@vk_niyasu
@vk_niyasu

*മലയാളി*

💘Entertainment media💘 With_10.7k മല്ലൂസ്💪💯

മധുവും അവന്റെ വിശപ്പും മരിച്ചിട്ടിന്ന് ഒരാണ്ട്.. ഹല്ല....,ഇന്ന് മധുവിനെ ഓര്‍ക്കണ്ടേ നമ്മള്‍...അവന്‍റെ പേരില്‍ ഒരു പോസ്റ്റിടണ്ടേ.. അല്ലെങ്കില്‍ മോശമായിപ്പോവില്ലേ..അതു മാത്രമല്ലേ നമ്മുടെയൊക്കെ ധര്‍മ്മം. കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു അട്ടപ്പാടിയില്‍ കാടിന്‍റെ മകന്‍ മധു വിശപ്പിന്‍റെ പേരില്‍ കൊല്ലപ്പെട്ടത്. അരനാഴിയരിയുടേയും രണ്ടുകല്ലുപ്പിന്‍റേയും വിലയായിരുന്നു അവന്‍റെ ജീവന് അന്ന് നാട്ടുവാസികള്‍ കല്‍പ്പിച്ചത്.അവന് ശാരീരികാസ്വസ്ഥതകളുണ്ടായിരുന്നെന്നും അത് കൊണ്ടാണ് ചെറിയ മര്‍ദ്ധനത്താല്‍ ജീവന്‍ നഷ്ടപ്പെട്ടത് എന്നതിനൊക്കെ അപ്പുറത്തേക്ക് പ്രത്യേകിച്ചൊരു വാര്‍ത്തയും വന്നതായി ഓര്‍ക്കുന്നില്ല.കൂടെ നിന്ന് സെല്‍ഫിയെടുത്ത ആ കണ്ണടക്കാരനെയും പത്തോ പതിനൊന്നോ പേരേയും അറസ്റ്റ് ചെയ്തു , കേസ് അമിക്കസ്ക്യൂറിയെ ഏല്‍പ്പിച്ചു എന്നൊക്കെ കേട്ടു.അതിനു ശേഷം എന്‍റെയും മധുവിന്‍റേയും ഈ നാട്ടില്‍ പോലും ഒന്നും പറഞ്ഞു കേട്ടില്ല(ഇനി നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ പറയാം). ആരൊക്കെയോ അവന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു,മധുവിന്‍റെ പേരെഴുതി പോസ്റ്റിട്ടു, ഏതൊക്കെയോ സിനിമക്കാര്‍ ഓണമുണ്ണാനും വിഷു ഉണ്ണാനും എന്നൊക്കെ പറഞ്ഞ് മല കയറി മധുവിന്‍റെ പേരു പറഞ്ഞ് സഹതപിച്ച് അവരുടെ ഒന്നോ രണ്ടോ ദിവസത്തെ വട്ടച്ചിലവു കാശു കൊണ്ട് അവിടെ എന്തൊക്കെയോ കാണിച്ചു കൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു , ഏതൊക്കെയോ അധികാരികള്‍ ഇല്ലാത്ത ഗൗരവവും സഹതാപവും അങ്ങനെ എന്തൊക്കെയോ മുഖത്ത് വാരിപ്പൊത്തി ആദിവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ബന്ധമായും അവരിലേക്കെത്തിക്കണം എന്നൊക്കെ വാക്കു കൊണ്ട് തകൃതിയായി ചപ്പാത്തിയും പൊറോട്ടയുമൊക്കെ ഉണ്ടാക്കി എന്നതിനപ്പുറത്തേക്ക് ഒന്നും തന്നെ ഇന്ന് വരെ ഉണ്ടായിട്ടില്ല. ഇനിയും മധു ഇവിടെ ഞങ്ങളുടെ മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും വാഴ്ത്തപ്പെടും , ഇടതടവില്ലാതെ മുഴങ്ങിക്കേള്‍ക്കുകയും ചെയ്യും , അത് തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ചൂടാറും വരെ മാത്രമായിരിക്കുമെന്നുമാത്രം. അന്നവനെ വലിച്ചിഴച്ചു മരണത്തിലേക്കടുപ്പിച്ച് കൊണ്ടു പോവുമ്പോള്‍ അവനോടൊട്ടിയിരുന്ന നരച്ച കുപ്പായത്തിനോ, അവന്‍ കെെയിട്ടു വാരിയ അരിച്ചാക്കിനോ ഒച്ചയനക്കങ്ങളുണ്ടായിരുന്നെങ്കില്‍ അവയവനു വേണ്ടി ശബ്ദിക്കുമായിരുന്നു. അവന്‍റെ വിശപ്പിന്‍റെ കാഠിന്യം കൊണ്ടാണവന്‍ മോഷ്ടിച്ചതെന്നും വിശപ്പടക്കാനൊരിത്തിരി ആഹാരമോ ദാഹം തീര്‍ക്കാന്‍ രണ്ടിറ്റ് വെള്ളമോ നല്‍കൂ എന്ന്....
#

📰 വാര്‍ത്തകള്‍

📰 വാര്‍ത്തകള്‍ - FOSHiha മധുവിനെ ഓർമ്മയുണ്ടോ . . ? ഒരു പാവം മനുഷ്യനായിരുന്നു . . . ! മരണകാരണം ഓർമ്മയുണ്ടോ . . . ? കത്തുന്ന വിശപ്പിനെ തല്ലിക്കെടുത്തിയതായിരുന്നു . സ്നേഹപൂർവ്വം . . ഷിഹ http : / / Instagram . com / 007shiha - ShareChat
217 views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because