📖നേർവായന
എപ്പിസോഡ് :1224
ഇന്നത്തെ വിഷയം:
നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ
▪️ ഭാഗം - 01
✒️അബ്ദുൽ ജബ്ബാർ മദീനി
➖➖➖➖➖➖➖➖
🔲മ്ലേച്ഛവും അശുദ്ധവും ഉപദ്രവകരവുമായ എല്ലാ ഭക്ഷണ പദാർഥങ്ങളും ഹറാമാണ്. അവ ഭക്ഷിക്കൽ അനുവദനീയമല്ല. നിഷിദ്ധമായ ഭക്ഷണങ്ങൾ താഴെ വരും വിധമാകുന്നു:
1) താഴെ കൊടുക്കുന്ന ക്വുർആൻ സൂക്തത്തിൽ നിഷിദ്ധമായ ഭക്ഷണങ്ങൾ ഏതെന്ന് വ്യക്തമാക്കുന്നു: അല്ലാഹു പറഞ്ഞു:
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കു മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക്) നിഷിദ്ധമാകുന്നു’’ (ക്വുർആൻ 5:3).
ശവം: സാധാരണഗതിയിൽ ചത്തതും മതപരമായ നിലയ്ക്ക് അറുക്കാതെ ജീവൻ നഷ്ടപ്പെട്ടതുമാണ് ശവം. പോഷണം മ്ലേച്ഛമായതിനാലും രക്തം കെട്ടിക്കിടക്കുന്നതിനാലും അതിലടങ്ങിയ അപകടം കാരണത്താലാണത് ഹറാമാക്കപ്പെട്ടത്. നിർബന്ധിതാവസ്ഥയിലുള്ളവന് ആവശ്യത്തിന്റെ അളവനുസരിച്ചു മാത്രം അത് അനുവദനീയമാണ്. ശവം എന്നതിൽനിന്ന് മത്സ്യവും വെട്ടുകിളിയും ഒഴിവാക്കപ്പെടും. അവ രണ്ടും ഹലാലാകുന്നു.
രക്തം: ഒഴുക്കപ്പെട്ട രക്തമാണ് ഉദ്ദേശ്യം. അത് ഹറാമുമാകുന്നു. അല്ലാഹു പറഞ്ഞു: “..ഒഴുക്കപ്പെട്ട രക്തമോ ആണെങ്കിലൊഴികെ’’ (ക്വുർആൻ 6:145). എന്നാൽ അറവിനുശേഷം മാംസത്തിനിടയിലും ഞരമ്പുകളിലും ശേഷിക്കുന്ന രക്തം അനുവദനീയമാകുന്നു. കരൾ, പ്ലീഹ പോലുള്ള, മതം അനുവദിച്ച രക്തവും ഇപ്രകാരം അനുവദനീയമാണ്.
പന്നിമാംസം: അത് മ്ലേച്ഛമാകുന്നു. അത് മാലിന്യങ്ങൾ ഭക്ഷണമായുപയോഗിക്കുകയും അങ്ങേയറ്റം ഉപദ്രവകാരിയുമാകുന്നു. ഈ മൂന്നു നിഷിദ്ധങ്ങളേയും അല്ലാഹു വിശുദ്ധ ക്വുർആനിൽ ഒന്നിച്ചു നൽകിയിരിക്കുന്നു:
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
“അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കിൽ അല്ലാഹുവല്ലാത്തവരുടെ പേരിൽ (നേർച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാൽ അധാർമികമായിത്തീർന്നിട്ടുള്ളതും ഒഴികെ’’ (ക്വുർആൻ 6:145).
അല്ലാഹുവല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്: അഥവാ അല്ലാഹുവിന്റെ നാമമല്ലാത്തതിൽ അറുക്കപ്പെട്ടത്. തൗഹീദിനെ നിരാകരിക്കുന്ന ശിർക്ക് ഇതിലുള്ളതിനാൽ ഇത് ഹറാമാകുന്നു. കാരണം അറവ് ഇബാദത്താകുന്നു. അതിനാൽ അല്ലാഹു അല്ലാത്തവരിലേക്ക് അതു തിരിക്കൽ അനുവദനീയമല്ല. അല്ലാഹു പറഞ്ഞു: “ആകയാൽ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക’’ (ക്വുർആൻ 6:145).
മുൻഖനിക്വത്ത്: വിചാരിതമായോ അവിചാരിതമായോ ശ്വാസം മുട്ടിക്കുകയും അതിനാൽ ജീവൻപോവുകയും ചെയ്തതാകുന്നു അത്.
മൗക്വൂദത്ത്: വടികൊണ്ടോ ഭാരമുള്ള വല്ലതുംകൊണ്ടോ അടിയേൽക്കുകയും അതിനാൽ ജീവൻപോവുകയും ചെയ്തതാകുന്നു അത്.
മുത്തറദ്ദിയത്ത്: ഉയരത്തിൽനിന്ന് താഴോട്ട് വീഴുകയും അതിനാൽ ചാവുകയും ചെയ്തതാകുന്നു അത്.
നത്വീഹത്ത്: മറ്റൊന്നിന്റെ കുത്തേൽക്കുകയും അതിനാൽ ചത്തുപോവുകയും ചെയ്തത്.
മാ അകല സ്സബ്ഉ: (ഹ്രിംസ മൃഗങ്ങൾ തിന്നു പരിക്കേൽപിച്ചത്): സിംഹം, പുലി, ചെന്നായ, ചീറ്റ, നായ എന്നീ മൃഗങ്ങൾ ആക്രമിക്കുകയും തിന്നുകയും അതിനാൽ ചത്തുപോവുകയും ചെയ്യുന്നതാകുന്നു അത്.
➖➖➖➖➖➖➖➖
Like Our Pinterest:
https://in.pinterest.com/Wisdom_Media/_created/
➖➖➖➖➖➖➖➖
അവസാനം പറഞ്ഞ അഞ്ചു വിഭാഗത്തെ ജീവനുള്ള നിലയ്ക്ക് കണ്ടുകിട്ടുകയും അവ അറുക്കപ്പെടുകയും ചെയ്താൽ അവയെ ഭക്ഷിക്കുന്നത് ഹലാലാകുന്നു. ഉപരിസൂചിത ആയത്തിൽ ഇപ്രകാരമുള്ളതിനാ ലാണത്: “(ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽനിന്നൊഴിവാകുന്നു’’ (ക്വുർആൻ 5:3).
➖➖➖➖➖➖➖
Like Our ShareChat:
https://sharechat.com/profile/wisdommedia?d=n
➖➖➖➖➖➖➖➖
മാ ദുബിഹ അലന്നുസ്വുബി: (പ്രതിഷ്ഠാ സന്നിധാനത്തിൽ ബലിയറുക്കപ്പെട്ടത്): ഇസ്‌ലാമിനു മുമ്പ് അവിശ്വാസികൾ കഅ്ബക്കു ചുറ്റും പ്രതിഷ്ഠിക്കപ്പെട്ട കല്ലിന്നരികിൽ ബലിയറുക്കുമായിരുന്നു. അതും ഭക്ഷിക്കൽ അനുവദനീയമല്ല. കാരണം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തതിന്റെ വിഷയത്തിൽ മുമ്പ് ഉണർത്തിയതുപോലെ ഇതും അല്ലാഹു നിഷിദ്ധമാക്കിയ ശിർക്കിൽ പെട്ടതാകുന്നു.
2) വിഷം, മദ്യം. ലഹരിയും തളർച്ചയുമുണ്ടാക്കുന്ന ഇതര വസ്തുക്കൾ പോലുള്ള ശരീരത്തിന് ഹാനികരമായവ. അല്ലാഹു പറഞ്ഞു: “നിങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ തള്ളിക്കളയരുത്’’ (ക്വുർആൻ 2:195).
“നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്’’ (ക്വുർആൻ 4:23).
3) ജീവനുള്ള മൃഗത്തിൽനിന്ന് മുറിച്ചെടുക്കപ്പെട്ടത്: അബൂവാക്വിദ് അല്ലയ്‌സി(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. തിരുനബിﷺ പറഞ്ഞു: “ജീവനുള്ള മൃഗത്തിൽനിന്ന് മുറിച്ചെടുക്കപ്പെട്ടത് ഫലത്തിൽ ശവം തന്നെയാണ്.’’
➖➖➖➖➖➖➖➖
Compiled by
Wisdom IT wing
WhatsApp:9633882244
Source:https://www.nerpatham.com
#WisdomGlobalTV #wisdommedia
ഫാമിലി കോൺഫറൻസ് | നവമ്പർ 16 | ഇരിട്ടി, കണ്ണൂർ
🟩 Follow our WhatsApp Channel
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q
#wisdommedia #WisdomGlobalTV
വഴിവിളക്ക് - 2328
🟨 Follow us on Threads
https://www.threads.com/@wisdom__media
🟩 Follow our whatsupp channel
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q
#WisdomGlobalTV #wisdommedia
❓വിശ്വാസികളുടെ ഈ 8 സ്വഭാവങ്ങൾ നിങ്ങളിലുണ്ടോ?
🌅 Quran Status Video 2173
Ⓜ️ Malayalam & English
📖 Surah At Tawbah : 112
🎙️ Qari Haitham Al Dukhin
🔵Watch on Facebook
https://www.facebook.com/share/r/17Xig6X2CZ/
🟢ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ:https://qr1.be/4M9
#wisdommedia #WisdomGlobalTV
നേർവഴി | 3777 | ജീവിതത്തിൽ ധന്യത നിറക്കാം | അഷ്‌റഫ് അൽ ഹികമി |
🔹 Youtube link:
https://youtu.be/57j6RpZQQk4?si=s6UeI4DJQnaK2etO
🔹 WhatsApp Group
https://qr1.be/4M9V-oYSg4RK5koCvAYgwL6KYH
#wisdommedia #WisdomGlobalTV
സ്വന്തത്തോട് ഒരു ചോദ്യം!
✨ One Minute Talk-1654
_ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_
_🎙️Ashkar Salafi Ottapalam_
#wisdommedia #OMT
#oneminutetalk #wisdomstudents
#wisdomgirls #wisdomyouth
#wisdomislamicorganisation
#malayalamislamicspeech
🟩 വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://qr1.be/4M9V
#WisdomGlobalTV #wisdommedia
◾ഇന്ന് രാത്രി 8:45 ന്
പീസ് റേഡിയോ
ലൈവ് കൗൺസിലിങ്
🤝 സങ്കടങ്ങൾ പങ്കുവെക്കാം
🟩വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q
#wisdommedia #WisdomGlobalTV
📖നേർവായന
എപ്പിസോഡ് :1223
ഇന്നത്തെ വിഷയം:
'ഫ്രീഡം ഫ്‌ളോട്ടില്ല’കൾ നൽകുന്ന സന്ദേശം
✒️അസ്‌ലഹ്
(അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര)
➖➖➖➖➖➖➖➖
🔲ഇസ്രായേൽ എന്ന ക്രിമിനൽ രാജ്യം നരനായാട്ട് നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുകയല്ല; ഫലസ്തിനികളെ മുഴുവനായും കൊന്നുതീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു.
നിരന്തരമായ ബോംബുവർഷത്തിലൂടെയും വെടിവയ്പിലൂടെയും ഗസ്സയെ മരുപ്പറമ്പാക്കി മാറ്റിയപ്പോൾ അവശേഷിക്കുന്നവർ കൊടും ദുരിതത്തിലാണ്. വെള്ളമില്ല, ഭക്ഷണമില്ല, മരുന്നില്ല...ആശുപത്രികളെ തിരഞ്ഞുപിടിച്ച് തകർക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ബോംബിടുന്നു. ഭക്ഷണത്തിനു കാത്തുനിൽക്കുന്നവരെ കൊന്നൊടുക്കുന്നു. എല്ലാവരും നിരായുധർ. സാധാരണക്കാർ. അവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. കൊല്ലുന്നതിന് കാരണം പറയുന്നതാകട്ടെ ഹമാസിനെ ഇല്ലാതാക്കലും!
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
ഈ കൊടും ക്രൂരത കണ്ട് സഹിക്കവയ്യാതെയാണ് ഗസ്സയിൽ അവശേഷിക്കുന്നവർക്ക് അടിയന്തിര സഹായങ്ങളുമായി ലോകമെമ്പാടുമുള്ള കുറെ സന്നദ്ധ സംഘടനകൾ കടൽവഴി പുറപ്പെട്ടത്. അത് ധീരമായ ഒരു പ്രവർത്തനം തന്നെയാണ്. സയണിസ്റ്റ് ചെന്നായ്ക്കളുടെ ബോംബുകളോ വെടിയുണ്ടകളോ ഏതു നിമിഷവും തങ്ങളെ ഇല്ലാതാക്കിയേക്കാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനം. അവർ കൂടെ കരുതിയത് ബോംബുകളോ തോക്കുകളോ മറ്റെന്തെങ്കിലും ആയുധമോ അല്ലായിരുന്നു; ഭക്ഷണം, മരുന്ന്, വസ്ത്രം പോലുള്ള അത്യാവശ്യ വസ്തുക്കളായിരുന്നു. ഗസ്സയിലെ ദുരിതമനുഭവിക്കുന്നവരിലേക്ക് അവയൊന്നും എത്താതിരിക്കാൻ മുഴുവൻ കപ്പലുകളെയും ഇസ്രയേൽ തടയുകയും ആളുകളെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകളാൽ വിശദീകരിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രവും വീടുമില്ലാതെ നാളുകൾ തള്ളിനീക്കുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക.
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
ഈ പശ്ചാത്തലത്തിലാണ് ‘ഫ്രീഡം ഫ്‌ളോട്ടില്ല’യുടെ യാത്ര. സ്പാനിഷിലെ ‘ഫ്‌ളോ’യിൽ നിന്നാണ്, ഒന്നിച്ചു യാത്ര ചെയ്യുന്ന ബോട്ടുകളെയും ചെറുകപ്പലുകളെയും സൂചിപ്പിക്കുന്ന ‘ഫ്‌ളോട്ടില്ല’ എന്ന വാക്കിന്റെ ഉത്ഭവം. ഫ്രീഡം ഫ്‌ളോട്ടില്ല (Freedom Flotilla) രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന, ഇസ്രായേലിന്റെ ഗസ്സയിലേക്കുള്ള കടൽ ഉപരോധത്തെ എതിർക്കാൻ മനുഷ്യാവകാശ പ്രവർത്തകരും അന്താരാഷ്ട്ര സംഘടനകളും ഫലസ്തീൻ അനുകൂല കൂട്ടായ്മകളും ചേർന്നു നടത്തുന്ന കടൽയാത്രകളുടെ പരമ്പരയാണ്. ഇത് ഫ്രീഡം ഫ്‌ളോട്ടില്ലയുടെ ആദ്യ ദൗത്യമല്ല.
മനുഷ്യത്വ സഹായം തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ജനീവാ കരാറുകൾ യുദ്ധകാലത്തും സിവിലിയൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നുണ്ട്. എന്നാൽ തങ്ങൾ എല്ലാ നിയമങ്ങൾക്കും അതീതരാണെന്ന ധിക്കാര മനസ്സാണ് ഇസ്രായേലിനുള്ളത്.
ഇസ്രായേലിനോടും അതിനെ പിന്തുണക്കുന്ന മിത്രരാജ്യങ്ങളോടും ലോകം ചോദിക്കുന്നു; ഭക്ഷണവും മരുന്നും കൊണ്ടുപോകുന്ന സഹായ കപ്പലുകൾ നിങ്ങളെ ഇത്രയധികം ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്? ഒരു ജനതയുടെ നിസ്സഹായാവസ്ഥിലെ ദീനരോദനം നിങ്ങളെ സന്തോഷിപ്പിക്കുവാനുള്ള കാരണം എന്താണ്?
➖➖➖➖➖➖➖➖
Compiled by
Wisdom IT wing
WhatsApp:9633882244
Source:https://www.nerpatham.com
#WisdomGlobalTV #wisdommedia
വഴിവിളക്ക് - 2327
🟪 Follow us instagram
https://www.instagram.com/wisdom__media?igsh=MXVuZG9pMTNpNzl4cA
🟩 Follow our whatsupp channel
https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q
#wisdommedia #WisdomGlobalTV