@zubuhanafathima87
@zubuhanafathima87

♥️.....️PsYcHo QuInN....🔥

my first story 💘പടച്ചോൻ വിധിച്ച പെണ്ണ്💘 inbox locked🔒😌.

💘പടച്ചോൻ വിധിച്ച പെണ്ണ്💘 Part-1️1️.....💘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ( ഷാനു ) ഇതിപ്പോ ആകെ ഇടങ്ങേറ് ആയല്ലോ പടച്ചോനെ.. ഏത് നേരത്താണാവോ എനിക്ക് അവനിക്ക് വിളിക്കാൻ തോന്നിയത് ആ നേരം നമ്മൾ ഇപ്പൊ നന്നായി ശപിക്കുന്നുണ്ട്... ആ തെണ്ടി ആദി പറഞ്ഞിട്ടാ ആ കോപ്പിനെ വിളിച്ചേ.. വിളിച്ചത് അവൻ അവളോട് സോറി പറഞ്ഞോ എന്ന് അറിയാൻ... ഇതിപ്പോ ഈ ട്രിപ്പ്‌ എങ്ങനെ മുടക്കും..ഇനി ഈ ട്രിപ്പ്‌ മുടക്കണോ മുടക്കിയാൽ ഒരിക്കലും സിദ്ധുവും തനുവും ആയി അടുക്കില്ല...മുടക്കിയില്ലെങ്കിൽ ചിലപ്പോ ഈ ട്രിപ്പോടെ കൂടെ സിദ്ധുവിനു തനു നോട്‌ സ്നേഹം തോന്നിയാലോ.. എന്തായാലും ഞാൻ സ്വന്തായിട്ട് ഒരു തീരുമാനം എടുക്കുന്നില്ല അവന്മാരെ വിളിച്ച് ചോദിക്കാം.. അവന്മാർക്കും മുടക്കേണ്ട എന്ന് ആണ് അഭിപ്രായം എങ്കിൽ നമ്മൾ എന്തായാലും മുടക്കില്ല.. എന്നൊക്കെ ഓരോന്ന് ചിന്തിച്ച് ഞാൻ ഹരിയുടെ ഫോണിലേക്ക് വിളിച്ചു... അതാണെങ്കിൽ ഒടുക്കത്തെ ബിസി.. പിന്നെ ഷാജുനെ വിളിച്ചു അതും ബിസി എല്ലാരേയും വിളിച്ചു എല്ലാം ബിസി ആണ്.. അവസാനം നമ്മൾ ആദിയെ വിളിച്ചു ആ തെണ്ടിടെ ഫോൺ കാൾ പോകുന്നത് അല്ലാണ്ട് എടുക്കുന്നില്ല... സഹിക്കെട്ട് കലിപ്പ് കയറി നമ്മൾ പിന്നെ വേഗം തന്നെ റൂമിൽ നിന്ന് ഇറങ്ങി ഉമ്മാനോട് സലാം പറഞ്ഞ് ബൈക്കും എടുത്ത് നേരെ ക്ലബ്ബിലോട്ട് വിട്ടു... ക്ലബ്ബിൽ എത്തി ബൈക്ക് സൈഡിൽ ഒതുക്കി നമ്മൾ സ്റ്റെപ് കയറി മുകളിലത്തെ നിലയിൽ ഉള്ള നമ്മടെ ക്ലബ്ബിൽ കയറിയപ്പോൾ കണ്ടത് അവിടുത്തെ സോഫയിൽ ഞെളിഞ്ഞിരിന്നു pubg കളിക്കുന്ന നമ്മടെ കുരിപ്പുകളെ കണ്ടത്... നമ്മളെ കണ്ടതും ഹരി പതുക്കെ ഒന്ന് നോക്കി ചിരിച്ച് ചാരി ഇരിക്കുന്നവന്മാരിൽ നിന്ന് പതിയെ എണീറ്റു മാറിയതും നമ്മൾ ബേഗം തന്നെ അവിടെ ഓടി പോയി കാൽ വെച്ചോരു തോഴി അങ്ങിട് ആ ആദ്യം ഇരിക്കുന്ന ഷാജുന്റെ മുതുകിൽ കൊടുത്തു... ഓൺ ദി സ്പോട്ടിൽ തന്നെ എന്റെ ഉമ്മി എന്ന് വിളിച്ചോണ്ട് ഒന്നിന്റെ പുറകെ ഒന്നായി ഒന്നിച്ചങ്ങ് തറയിൽ അന്തസായി ചന്തിയും കുത്തി വീണിട്ടുണ്ട്...പെട്ടെന്നാണ് ഒരു പൊട്ടിച്ചിരി കേട്ട് നമ്മൾ തിരിഞ്ഞ് നോക്കിയതും ഇവന്മാരെ കിടത്തം കണ്ട് അന്തസായി അരയിൽ കൈ വെച്ചോണ്ട് ചിരിച്ച് മറിയുന്ന ഹരിനെ കണ്ടപ്പോ നമ്മക്ക് ചിരി വന്നെങ്കിലും.... പിന്നെ ആ മൂന്നെണ്ണം തറയിൽ കിടക്കുമ്പോ അതിന്റെ ഉറവിടം ആയ ഇവനെ അങ്ങനെ വിടാൻ പറ്റാത്തോണ്ട് ചിരി കടിച്ച് പിടിച്ച് നമ്മൾ മുഖം ഗൗരവത്തിൽ വെച്ചോണ്ട് നേരെ ആ ചിരിച്ചോണ്ട് നിക്കുന്ന കുരുപ്പിന്റെ അടുത്ത് പോയപ്പോൾ വേഗം തന്നെ ഓൻ ഒന്ന് ചിരി നിർത്തി ഞെട്ടിക്കൊണ്ട് നമ്മളെ നോക്കി.... എന്നിട്ട് പതിയെ അവിടെന്ന് എസ്‌കേപ്പ് ആകാൻ നോക്കിയവനെ കയ്യോടെ പിടിച്ച് അവന്മാരെ പുറത്തോട്ട് തള്ളിയതും.. ചക്ക വെട്ടി ഇട്ട ശബ്‌ദം ആയിരുന്നു ആ സ്പോട്ടിൽ തന്നെ അവന്മാരെ റിയാക്ഷന് വന്നു.. അവന്മാരെ പുറത്തൂടെ കിടക്കുന്ന ആ ഹരിയെ പിടിച്ച് തള്ളിയിട്ട് അവന്മാർ ഒക്കെ നമ്മളെ ദയനീയതയുടെയും പല്ലിറുമ്മിയും നോക്കുന്നുണ്ടായിരുന്നു... "നിനക്കൊക്കെ എന്തോന്നാടാ ഫോൺ ഒന്ന് എടുത്താൽ &#@%@*&@%...എത്ര നേരായി നമ്മൾ വിളിക്കുന്നു എന്നത് വല്ലതും അറിയോ... " എന്ന് കലിപ്പോടെ അവന്മാരോട് നമ്മൾ ചോദിച്ചതും എല്ലാം ഒരു വളിഞ്ഞ ഇളി പാസാക്കി തലയും താഴ്ത്തി അവിടെ നിന്നു.. "ഒരു അത്യാവിശ്യകാര്യം ചോദിക്കാൻ ആണ് നമ്മൾ നിങ്ങളെ വിളിച്ചേ.. എന്നിട്ട് ഒറ്റ എണ്ണം പോലും ഫോൺ എടുത്തില്ലല്ലോ അതാ നമ്മൾ ഇങ്ങോട്ട് വന്നേ... " "ഓഹ് എന്റെ പൊന്നു ഷാനു നീ ഇങ്ങനെ കലിപ്പാവാതെ കാര്യം പറയ്... നമ്മൾ ചുമ്മാ ടൈം കിട്ടിയൊണ്ട് ആണ് ഫോണിൽ കളിച്ചിരുന്നെ.. " "എന്നും പറഞ്ഞ് ഒന്ന് കാൾ എടുത്തൂടെ.. ആരേലും അത്യവിശ്യത്തിന് വിളിക്കുമ്പോൾ നീ ഒക്കെ എടുക്കാതെ ഇരുന്നാൽ.. " "ഹാ സോറി അത് വിട് നീ കാര്യം പറയ്.. " എന്നൊക്കെ ആദി കുറച്ച് സീരിയസ് ആയി പറഞ്ഞപ്പോ നമ്മൾ സിദ്ധു വിളിച്ചതും ട്രിപ്പിന്റെ കാര്യവും ഒക്കെ കൂടെ അങ്ങ് പറഞ്ഞു.... "ഓഹോ അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.. എങ്ങനേലും ട്രിപ്പ്‌ മുടക്കണം അതാണ് സിദ്ധു നിന്നെ വിളിച്ച് പറഞ്ഞത്... " "ഹാ അതേയ്... " "അപ്പൊ ഓക്കെ ഈ ട്രിപ്പ്‌ എന്തായാലും മുടങ്ങാൻ പോകുന്നില്ല.. " "എന്ത്.. " "ഹാ ഇത് യാതൊരു കാരണവിശാലും ഈ ട്രിപ്പ്‌ മുടങ്ങരുത്.. " "പക്ഷേ ടാ സിദ്ധു പറഞ്ഞത്.. " "ടാ അവൻ എന്തേലും പറഞ്ഞോട്ടെ.. നമ്മക്ക് ഇപ്പൊ ആവിശ്യം സിദ്ധുവും തനുവും എങ്ങനേലും ഒന്നിക്കണം.. അവർ ഒന്നിച്ച് സന്തോഷത്തോടെ ജീവിച്ചാലേ.. അറിയാല്ലോ.. " "ഹാ ശെരിയാണ് ഞാൻ അത് ഇപ്പോഴാ ഓർത്തെ അപ്പൊ ഈ ട്രിപ്പ്‌ മുടങ്ങുന്നില്ല.. അല്ലെ.. " "അല്ലെ എന്നോ ആണ്.. " "പക്ഷേ സിദ്ധുന്റെ അടുത്ത് എന്ത് പറയും... " "അതൊന്നും നീ ഓർത്ത് ടെൻഷൻ ആകണ്ട നീ ആ ഫോൺ എടുത്ത് അവനിക്ക് വിളിക്ക് എന്നിട്ട് ഞാൻ പറയുന്നത് പോലെ നീ അവനോട് പറഞ്ഞാൽ മതി.. " "ഹാ.. " ഞാൻ ആദി പറഞ്ഞത് പോലെ ഫോൺ എടുത്ത് അവന്റെ നമ്പർ ടൈൽ ചെയ്ത് സ്‌പീക്കറിൽ ഇട്ടു.. അപ്പൊ തന്നെ എല്ലാം കൂടെ നമ്മക്ക് വട്ടമായി കൂടി നിന്നു... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഏറെനേരം കളിച്ചും ചിരിച്ചും ഒക്കെ കാപ്പിയും കുടിച്ച് ഉപ്പുപ്പായും ഉമ്മച്ചിമ്മയും എല്ലാരും സന്ത്യയോട് അടുപ്പിച്ച് പോവാൻ ഇറങ്ങി...എന്തോ അവർ പോകുന്നു എന്ന് പറഞ്ഞോണ്ട് സങ്കടം തോന്നുന്നുണ്ട്.. ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടി വന്നവരിൽ തന്നെയാ ഇക്കാന്റെ ഉപ്പുപ്പായും ഉമ്മചിമ്മായും... കാരണം ഈ ദിവസത്തിൽ എനിക്ക് എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത സ്നേഹം ഉപ്പുപ്പാടെയും ഉമ്മച്ചീമ്മടെൽ നിന്ന് കിട്ടി.. ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഈ നിമിഷം... അവസാനം യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം മറക്കാതെ നെറ്റിയിൽ മുത്തവും... ഇനിയും വരും എന്ന വാക്കും നൽകി അവർ പോയപ്പോൾ അറിയാതെ തന്നെ എന്റെ കണ്ണും നിറഞ്ഞിരുന്നു.. ഇത്രേം നേരം കിട്ടിയ ആ സ്നേഹം എന്നിൽ വിട്ട് അകന്നത് പോലെ.. കൂടുതൽ നേരം ഞാൻ ഒന്നും ചിന്തിച്ച് നിക്കാതെ... നേരെ റൂമിൽ കയറി പോയി.. സോഫയിൽ കണ്ണും അടച്ച് കിടന്നു... ഇന്ന് നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് വന്നോണ്ടിരുന്നു... പതിയെ എന്തോ ശബ്‌ദം കേട്ടപ്പോൾ ആണ് നമ്മൾ കണ്ണ് തുറന്നത്.. നോക്കിയപ്പോ കണ്ണെല്ലാം ചുവന്ന് വെള്ളം നിറഞ്ഞ് കലിപ്പോടെ നിക്കുന്ന ഇക്കാനെ കണ്ടപ്പോ വയറൊന്ന് കാളി.. കാരണം നേരെത്തെ ആഹാരം ഉണ്ടാക്കാൻ ഫ്രണ്ട്‌സ് ആയിരുന്നാൽ പോലും ഇപ്പൊ അവരെല്ലാം പോയ ശേഷം ആ പഴയ ദേഷ്യം വീണ്ടും എന്നോട് തീർക്കാൻ വന്നതാണോ എന്ന്... ഭയന്നൊണ്ട് നമ്മൾ പതിയെ സോഫയിൽ നിന്ന് എണീറ്റതും..ഇക്ക ഞെടി ഇടയിൽ പാഞ്ഞ് വന്ന് നമ്മടെ തോളിൽ പിടി മുറുക്കികൊണ്ട് ഇക്കാനോട് ചേർത്ത് നിർത്തി...കണ്ണിൽ കല്ല് തറയ്ക്കുന്നത് പോലെ ഇക്കാടെ ഓരോ നോട്ടവും നമ്മടെ ഹൃദയത്തിൽ കൊണ്ടത് കൊണ്ട് തന്നെ... നമ്മടെ തോൾ വേദനിക്കുന്നതോടപ്പം കണ്ണും നിറയാൻ തുടങ്ങിയിരുന്നു...പെട്ടെന്നാണ് ഇക്ക നമ്മടെ തോളിൽ നിന്ന് പതിയെ കൈ താഴ്ത്തിയിട്ട്... സോറി ഓക്കെ പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്നും മിണ്ടാതെ റൂം വിട്ട് ഇറങ്ങി പോയിരുന്നു... ശെരിക്കും ഇക്ക ഇപ്പൊ കാണിച്ച ആ പ്രവർത്തി എന്തിനാ എന്ന് നമ്മക്കും ഒട്ടും കത്തിയില്ല എങ്കിലും ഇക്ക നമ്മടെ തോളിൽ പിടി മുറുക്കിയപ്പോ നമ്മടെ കണ്ണിൽ നോക്കി കണ്ണ് നിറയുന്നത് കണ്ട് വേഗം തന്നെ തോളിലെ പിടി അയഞ്ഞ് സോറി ഓക്കെ എന്തിനോ വേണ്ടി പറഞ്ഞുകൊണ്ട് പുറത്ത് പോയിരുന്നു.. ഞാൻ പതിയെ സോഫയിലോട്ട് ചാഞ്ഞിരുന്ന് മുൻപ് നടന്ന കാര്യങ്ങൾ മനസിലേക്ക് കടന്ന് വന്നതും മിഴികൾ പതിയെ അടഞ്ഞു.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഉപ്പുപ്പായും ഉമ്മച്ചീമ്മയും ബാക്കി ഉള്ളവരും പോവാണ് എന്ന് പറഞ്ഞ് വൈകിട്ട് ആയപ്പോൾ അവർ പോയി.. പോയശേഷം നമ്മൾ റൂമിൽ വന്നപ്പോ ആണ് ഫോൺ ബെൽ അടിച്ച് കട്ട് ആയത്.. ഇതിപ്പോ ആരാ വിളിച്ചേ എന്ന് അറിയാൻ ഫോൺ എടുത്തതും കണ്ടത് ഷാനുന്റെ തുടരെ തുടരെ ഉള്ള പത്തിരുപത് മിസ്സ്‌ കാൾസ് ആണ്... ഇനി ട്രിപ്പ്‌ മുടങ്ങിയതിന്റെ വല്ലതും പറയാൻ തന്നെ ആണോ പടച്ചോനെ അവൻ വിളിച്ചേ എന്ന് അറിയാൻ നമ്മൾ ഫോണും എടുത്ത് നേരെ ടെറസിൽ ചെന്ന് അവനിക്ക് തിരിച്ച് വിളിച്ചപ്പോൾ തെണ്ടി പറഞ്ഞത് അവന്റെ അങ്കിൾ ആ റിസോർട്ട് ഫുള്ളി ബുക്കേഡ് ആണ് ഇനി അത് നെയിം വെട്ടാൻ ഒന്നും പറ്റില്ല എന്ന് പോലും... അത് കേട്ടപ്പോൾ തന്നെ നമ്മൾ നല്ല അടാർ കലിപ്പ് കയറി അവനോട് കുറെ കലിപ്പായി ചീത്തയും വിളിച്ച് ഫോൺ വെച്ച് നമ്മൾ ടെറസിൽ നിന്ന് നേരെ റൂമിൽ പോയി വല്ലതും തല്ലി പൊളിച്ച് ദേഷ്യം തീർക്കാം എന്ന് കരുതി ചെന്നപ്പോൾ ആണ് അവളെ കണ്ടത്.. പിന്നെ കലിപ്പ് കയറിയാൽ തീരെ കണ്ട്രോൾ നമ്മക്ക് ഇല്ലാത്തോണ്ട് അവളെ കണ്ടപ്പോ രണ്ട് പറഞ്ഞ് അവളുടെ അടുത്ത് പോയി കലിപ്പ് തീർക്കാം എന്ന് കരുതി പിടിച്ച് നമ്മളോട് ചേർത്തി അവളെ കലിപ്പിൽ നോക്കിയതും.. പെണ്ണ് കിടന്ന് വിറയ്ക്കാനും കണ്ണ് നിറക്കാനും തുടങ്ങി.. അവളെ ആ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ തന്നെ നമ്മാക്കങ് വല്ലാണ്ടായി... ഇന്ന് ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കിയ കാര്യം ഓക്കെ മനസ്സിൽ വന്നതും അവളും ഞാനും ഫ്രണ്ട്‌സ് ആയതും ഓർമ വന്നപ്പോ ഞാൻ അവളെ പതിയെ വിട്ട് സോറി പറഞ്ഞ് റൂമിൽ നിന്ന് ഇറങ്ങി.. താഴെ ചെന്നപ്പോൾ ഹയ മോൾ ഇരുന്ന് ടീവി കാണുന്നത് ആണ് പിന്നെ അവളോട് ഓരോന്ന് പറഞ്ഞും കളിച്ചും സമയം അതിന്റെ വഴിക്കങ്ങ് നീങ്ങി..... തുടരും 🔥 എഴുതാൻ യാതൊരു മൂടും ഇല്ലാണ്ട് എഴുതിയ പാർട്ട്‌ ആണ്... അതോണ്ട് പോരായ്മകൾ ഏറെ കാണും തിരുത്തി വായിക്കുക... സ്റ്റോറി ബോർ ആക്കുന്നുണ്ടോ കമെന്റ് ഓക്കെ കുറഞ്ഞ് തുടങ്ങി അതോണ്ടാ ചോദിച്ചേ 😕😕എന്നാൽ നമ്മൾ അങ്ങ് നിർത്തിയേക്കാം.. നിങ്ങളെ മറുപടി പോലെ ഇരിക്കും.. നമ്മൾ സ്റ്റോറി പോസ്റ്റുന്നത് എന്തായാലും നാളെ അടുത്ത പാർട്ട്‌ പോസ്റ്റും രാത്രി 10:30 വരെ നോക്കിയിട്ട് സ്റ്റോറി പോസ്റ്റിയില്ലെങ്കിൽ ഇല്ലെന്ന് അങ്ങ് വിജാരിക്കണേ... Thankx.. for... all... support... lub... uuu... 😍😍😘😘😘😘 ✍️ZF.... 🔥 #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
8k കണ്ടവര്‍
6 മണിക്കൂർ
💘പടച്ചോൻ വിധിച്ച പെണ്ണ്💘 Part-10.....💘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 സത്യം പറഞ്ഞാൽ നമ്മൾ ഇത്ര നന്നായി ഫുഡ് ഉണ്ടാക്കും എന്നൊന്നും വിചാരിച്ചില്ല... എല്ലാരും കഴിച്ച് കൊള്ളാം എന്നൊക്കൊ പറയുമ്പോൾ ഒരു പ്രതേക തരം സുഖം ആയിരുന്നു... അവൾ പറഞ്ഞ് തന്ന് നമ്മൾ ചെയ്തത് ആയിരുന്നെങ്കിലും... ഒരു മനസുഗം.. ഉണ്ടാക്കിയത് അവൾ തന്നെ ടേസ്റ്റ് ചെയ്ത് കൊള്ളാം എന്ന് പറഞ്ഞപ്പോ.. സന്തോഷം തോന്നി അതോണ്ടാണ് പോയി കെട്ടിപിടിച്ചത്... പിന്നെ പെട്ടെന്ന് തന്നെ വിട്ട് മാറിയതും... എന്റെ കൈ ഒന്ന് പൊള്ളിയപ്പോൾ കരുതൽ കൊണ്ട് അവൾ ഓടി വന്ന് ഊതി ഐസ് ക്യൂബ്സ് കൈയിൽ വെച്ച് തരുമ്പോഴും അവൾക്ക് മുൻപ് എന്നോട് ഉണ്ടായിരുന്ന ആ സ്നേഹവും കരുതലും ഇപ്പോഴും ഉള്ളത് പോലെ.. ഫുഡ് ഒക്കെ കൊടുത്ത് ഉപ്പുപ്പാ ലാസ്റ്റ് aa സർപ്രൈസ് അവളെയും വിളിച്ച് നമ്മളെ കയ്യിൽ വെച്ച് തന്നപ്പോൾ... ആക്രാന്തം കൊണ്ട് വേഗം തന്നെ അത് പൊട്ടിച്ച് നോക്കിയപ്പോ അതിൽ ഉള്ള പേപ്പേഴ്സ് വായിച്ച് നമ്മൾ ഞെട്ടി ഉപ്പുപ്പാനെ നോക്കി... *"Honeymoon Tickets on Munnar"* എന്ന് നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നത് കണ്ട് നമ്മടെ തലയിലെ കിളിയും കിളിക്കൂടും എടുത്തോണ്ട് പോയി... പിരിഞ്ഞു പോയ കിളിക്കൂടിനെ തിരികെ നമ്മടെ തലയിൽ കയറ്റി ഒന്നും മനസിലാകാതെ ഉപ്പുപ്പാനെ നോക്കി... "ഉപ്പുപ്പാ ഇത്.... " "ഹാ... എന്താടാ ഇത് നിനക്ക് മനസിലായില്ലേ... " "അത് പിന്നെ അതെനിക്ക് മനസിലായി ഇത് ഇപ്പൊ എന്തിനാ ഒരു ഹണിമൂൺ ടിക്കറ്റ് ഒക്കെ.... " "ഹാ എന്തിനാ എന്നൊക്കെ നിങ്ങക്ക് അറിയില്ലേ... പിന്നെ കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം ആയെ ഉള്ളുവെങ്കിലും...ഈ ട്രിപ്പ്‌ എന്തായാലും നിങ്ങക്ക് തിങ്കളാഴ്ച രാവിലെ ഇവിടുന്ന് പോകാം... വ്യഴാഴ്ച അവിടെന്ന് തിരിക്കാം... റൂം എല്ലാം അവിടെ റിസോർട്ടിൽ ബൂക്കിഡ്‌ ആണ്... അത് ഓർത്തൊന്നും നിങ്ങൾ പേടിക്കണ്ട.. മറ്റന്നാൾ തന്നെ ഇവിടുന്ന് തിരിച്ചെക്ക്... " എന്ന് ഉപ്പുപ്പാ ഒരുമാതിരി കള്ള ചിരിയും പാസാക്കി നമ്മടെ അടുത്ത് പറഞ്ഞിട്ട്...നമ്മക്ക് പറയാൻ ഉള്ളത് ഒന്നും കേൾക്കാതെ മുന്നോട്ട് പോയി അതിന്റെ പുറകെ ഉമ്മയും ഉമ്മച്ചിമ്മയും ഒക്കെ കൂടെ പോയി... പടച്ചോനെ ഇതിപ്പോ മൊത്തത്തിൽ പുലിവാൽ ആയല്ലോ ആ കിളവൻ ഉപ്പുപ്പാ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞപ്പോ ചാടി കയറി ഫുഡ് ഉണ്ടാക്കിയ എന്നെ വേണം ആദ്യം തല്ലാൻ... ഹണിമൂൺ റ്റിക്കറ്റ് പോലും അതും മൂന്നാറിലേക്ക്..അതൊക്കെ വേറെ വല്ല ജീവിതം ആസ്വദിച്ചു ജീവിക്കുന്ന കപ്പിൾസിന് കൊടുത്താൽ പോരെ... ഈ ഇതുവരെ ജീവിച്ചു തുടങ്ങാതെയും അവളെ ഇതുവരെ നമ്മടെ ജീവിതത്തിൽ കയറ്റിയിട്ടില്ലാത്ത എനിക്കും അവൾക്കും ഒക്കെ എന്ത് ഹണിമൂൺ... എന്തേലും പറഞ്ഞ് ഒഴിഞ്ഞു മാറാം എന്ന് കരുതിയപ്പോ ഇതെല്ലാം ഉപ്പുപ്പാന്റെ തിരുമാനം ആയിപോയി.. ഹോ.. ഇതിപ്പോ എങ്ങനെ മുടക്കും.. മുടക്കിയേ പറ്റു... ഇനി ഈ തൻഹ വല്ലതും ഉപ്പുപ്പാന്റോഡ് പറഞ്ഞോ ഹണിമൂണിന് ഒക്കെ പോണം എന്ന്... ഇനി അവൾക്ക് വല്ലതും താല്പര്യം ഉണ്ടോ... പെൺപിള്ളേർ അല്ലെ അപ്പൊ എന്തായാലും കാണും അവളുമാർക്ക് ഒക്കെ എല്ലാരേയും വശത്താക്കാൻ കഴിവുണ്ട്...ഹാ എന്തേലും ആകട്ടെ ഇതിപ്പോ ഇന്ന് ശനി നാളെ ഞായർ.. അള്ളോഹ് അപ്പൊ മറ്റന്നാൾ ട്രിപ്പിന് പോണമല്ലോ... ഇതെങ്ങനെയെങ്കിലും മുടക്കണം അല്ലാണ്ട് പറ്റില്ല ഞാനും അവളും അതും ഹണിമൂൺ... ഇതിപ്പോ എങ്ങനെ മുടക്കും ഓരോന്ന് ചിന്തിച്ച് നമ്മൾ ആ പേപ്പറും കൊണ്ട് റൂമിൽ പോയി... അവിടെ ചെന്ന് ആ പേപ്പർ എടുത്ത് ടേബിളിൽ വെച്ച് തിരിഞ്ഞതും ഫോൺ ബെല്ലടിക്കുന്നത് കേട്ടതും നമ്മൾ തിരിഞ്ഞ് ആ ഫോൺ നോക്കി സ്‌ക്രീനിൽ കണ്ട പേര് വായിച്ച്.. നമ്മൾ ഒന്ന് ഊറി ചിരിച്ചു... *"Shanu...calling..."* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Honeymoon ticket അതും എനിക്കും സിദ്ധുകാക്കും നമ്മക്കും വേണ്ടി... എന്തിന് ഇതുവരെ ഇക്കാടെ ജീവിതത്തിൽ നമ്മളെ ഭാര്യ ആയിട്ട് പോലും കണ്ടിട്ടില്ല എന്നിട്ട് ആണ് ഹണിമൂൺ... ഓരോന്ന് ആലോചിച്ച് നമ്മൾ സോഫയിൽ ഇരിക്കുന്ന നേരം ആണ് ആരോ നമ്മടെ തലയിൽ തലോടുന്ന പോലെ തോന്നിയത് തിരിഞ്ഞ് നോക്കിയപ്പോ ഇക്കാടെ ഉമ്മച്ചീമ്മ ആയിരുന്നു... ഞാൻ ഉമ്മചിമ്മാനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അപ്പൊ ഉമ്മച്ചീമ്മ നമ്മളെ നോക്കി ചിരിച്ച് തലയിൽ തലോടി അടുത്ത് ഇരുന്നു... കുറച്ച് നേരം നമ്മടെ തലയിലും കയ്യിലും ഒക്കെ തടവി.. എന്നിട്ട് എന്റെ മുഖത്ത് തന്നെ ഒന്ന് നോക്കി ഇരുന്നു.. എന്നിട്ട് എന്റെ കൈ എടുത്ത് ഉമ്മച്ചീമ്മാടെ മടിയിൽ വെച്ച് ഒന്ന് പ്രേസന്നമായി പുഞ്ചിരിച്ചു... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ തനു മോളെ.. " ഒരു മുഖവുരയോടെ ഉമ്മച്ചീമ്മ നമ്മളെ കണ്ണിൽ വിടാതെ നോക്കി ചോദിച്ചപ്പോൾ നമ്മൾ തിരിച്ച് ഒന്ന് തലയാട്ടി ആ എന്ന് പറഞ്ഞു... "നീയും സിദ്ധുവും അത്ര ചേർച്ചയിൽ അല്ലല്ലേ... " പെട്ടെന്ന് ഉമ്മച്ചീമ്മ നമ്മളോട് അത് ചോദിച്ചപ്പോ ഒന്ന് ഞെട്ടി കൊണ്ട് അങ്ങനെ ഒന്നുമില്ല എന്ന് പറയുന്നതിന് മുന്നേ ഉമ്മച്ചീമ്മ പറയാൻ തുടങ്ങിയിരുന്നു... "നീ കൂടുതൽ കഷ്ടപ്പെട്ട് നുണ ഒന്നും പറയണ്ട തനു എനിക്ക് എല്ലാം അറിയാം.. നീയും സിദ്ധുവും കല്യാണം കഴിഞ്ഞ അവസ്ഥ ഒക്കെ എല്ലാം... നിനക്ക് ഒന്ന് അറിയോ തനു.. ഞങ്ങൾ എന്ത്കൊണ്ട സ്വന്തം ചെറുകുട്ടി ആയിട്ട് പോലും സിദ്ധുവിന്റെ കല്യാണത്തിന് വന്നില്ല എന്നത്.. വേറെ ഒന്നും കൊണ്ടല്ല... ഞാനും സിദ്ധുവിന്റെ ഉപ്പുപ്പായും ആഗ്രഹിച്ചത് നമ്മടെ മക്കളിൽ ജനിക്കുന്ന പേരകുട്ടികളിൽ അതിൽ ഒരാണ് കുട്ടിയെ കൊണ്ട് ഒരു ആരോരും ഇല്ലാത്ത ബനാത്തിൽ പഠിക്കുന്ന പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്നായിരുന്നു... പക്ഷേ സിദ്ധുവിനോ അവന്റെ ഉമ്മാക്കൊ ഉപ്പയ്ക്കോ അത് താല്പര്യമില്ലായിരുന്നു... ഷിയായും സിദ്ധുവും ആയിട്ട് ഉള്ള കല്യാണം ഞങ്ങളെ വിളിച്ച് അറിയിച്ചപ്പോൾ നമ്മക്ക് ആർക്കും താല്പര്യം ഇല്ലാത്തോണ്ട് തന്നെ ഞങ്ങടെ അവിടുന്ന് ആരും വന്നില്ല... പക്ഷേ മിനിഞ്ഞാന്ന് ഇവിടെ കല്യാണം മുടങ്ങിയതും സിദ്ധുവിന്റെ ഉപ്പുപ്പാ ആഗ്രഹിച്ചത് പോലെ അവനിക്ക് യോജിച്ച പെണ്ണിനെ കിട്ടിയപ്പോ സിദ്ധുവിന്റെ ഉപ്പുപ്പാക്ക് എത്രയും വേഗം ഇവിടെ വന്ന് നിന്നെയും സിദ്ധുവിനെയും കാണാൻ നല്ല പൂതി ആയിരുന്നു..." എന്ന് ഉമ്മച്ചീമ്മ പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നിപോയി.. ആരോരും ഇല്ലാത്ത എന്നെ പോലെ ഉള്ള പെൺകുട്ടികളെ സ്നേഹിക്കാൻ ഈ ലോകത്ത് ഏറെ പേർ ഉള്ളത് പോലെ.. ആരൊക്കെയോ ഉള്ളൊരു ഫീൽ... "നിന്നെ കണ്ടപ്പോഴും നിന്റെ സ്വഭാവങ്ങൾ ഒക്കെ ഷഹാന ഉപ്പുപ്പാനോട് വിവരിച്ചപ്പോൾ അദ്ദേഹം ആഗ്രഹിച്ചത് രണ്ട് കാര്യങ്ങൾ മാത്രം ആയിരുന്നു ഒന്ന് നീ വെച്ചുണ്ടാക്കുന്ന ആഹാരം കഴിക്കണം എന്നും മറ്റൊന്ന് നിന്നെയും സിദ്ധുവിനെയും അദ്ദേഹം ഇഷ്ട്ടപെടുന്ന സ്ഥലത്ത് ഒന്ന് വിടണം എന്ന് മാത്രം... പിന്നീട് നിന്റെ കയ്യിലെ ഈ പൊള്ളിയ ഭാഗം കണ്ടപ്പോൾ ഫുഡ് കഴിക്കുന്ന ആഗ്രഹം അങ്ങ് പാടെ ഇല്ലാതാക്കി മറിച്ച് ട്രിപ്പിന് വിടാൻ ആഗ്രഹിച്ചു... പിന്നെ സിദ്ധുവിനെ കൊണ്ട് മനഃപൂർവം ഷഹാന പറഞ്ഞോണ്ട് ആണ് ഉപ്പുപ്പാ ആഹാരം ഉണ്ടാക്കി വെപ്പിച്ചേ... പിന്നെ ഈ ട്രിപ്പ്‌ അത് നിങ്ങക്ക് ഈ സാഹചര്യത്തിൽ നിന്ന് ഒന്ന് റിലാക്സ് ആകാൻ ആണ് അപ്പൊ മോൾ അവനെയും കൂട്ടി സന്തോഷത്തോടെ പോയിട്ട് വരണം.. ഉമ്മചിമ്മായും ഉപ്പുപ്പായും എല്ലാരും ഇപ്പൊ ഇവിടുന്ന് ഇറങ്ങും... " എന്ന് പറഞ്ഞ് ഉമ്മച്ചീമ്മ നമ്മടെ കവിളിൽ തട്ടി എണീറ്റു പോയി... ഇപ്പൊ ശെരിക്കും നമ്മൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ അവിടെ തന്നെ ഇരുന്നു... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "എടാ ഷാനു പ്ലീസ് ടാ നീ ഒന്ന് നോക്ക്.." "എടാ ഇതൊന്നും എന്നെ കൊണ്ട് ഡീൽ ആക്കാൻ പറ്റില്ലെടാ... " "എടാ നിന്നെ കൊണ്ട് പറ്റും... ആ റിസോർട്ട് നിന്റെ അങ്കിൾ അല്ലെ ഓണർ അപ്പൊ നീ ഒന്ന് പറഞ്ഞ് നോക്ക്.. " "ദേ ഒന്ന് പോയെ സിദ്ധു ഇതൊന്നും നടക്കില്ല.. " "നടക്കും നീ ഒന്ന് നോക്കെടാ പ്ലീസ്.. " "എൻറെ പൊന്നോ ഞാൻ ഒന്ന് നോക്കട്ടെ നീ വെക്ക്.. " എന്ന് അവൻ പറഞ്ഞതും നമ്മൾ വേഗം തന്നെ ഫോൺ വെച്ച് ഒന്ന് ശ്വാസം എടുത്തു.. ഉപ്പുപ്പാ റൂം എടുത്തിരിക്കുന്ന റിസോർട്ട് ഷാനുന്റെ അങ്കിളിന്റെ ആണ് എന്ന് ആ പേപ്പറിൽ നെയിം ഉണ്ടായിരുന്നു അവൻ വിളിച്ചപ്പോ തന്നെ കാര്യങ്ങൾ പറഞ്ഞേകിലും.. തെണ്ടി അമ്പിലും വില്ലിലും അടുത്തില്ല അവസാനം എങ്ങനെ ഒക്കെയോ സമ്മതിപ്പിച്ചു എങ്ങനേലും ഇതൊന്ന് മുടക്കാൻ... അവൻ അങ്ങേരെ വിളിച്ചിട്ട് നമ്മളെ വിളിക്കാം എന്ന് പറഞ്ഞ വെച്ചേ നടന്നാൽ മതി ആയിരുന്നു... തുടരും🔥 കവർ പിക് മാറ്റി... പിന്നെ നാളെ ഞാൻ സ്റ്റോറി പോസ്റ്റും നൈറ്റ്‌ 10:30 ഒക്കെ ആകുമ്പോൾ... Thankx.. for.. all... support... ✍️ZF #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
27.4k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

#📙 നോവൽ ഫ്രണ്ട്‌സ് ഇങ്ങോട്ട് നോക്കുവോ..., നമ്മൾ ഇപ്പൊ വന്നത് കുറച്ച് സ്റ്റോറികളെ പരിചയപെടുത്താൻ ആണ്... അവരുടെ സ്റ്റോറി ഒക്കെ വായിച്ച് ഒന്ന് സപ്പോർട്ട് ചെയ്യണേ... നീ എന്റെ സ്വന്തം💝 @The Princess of Mystery ❤കട്ട കളിപ്പന്റെ കാന്താരി പെണ്ണ് ️💜 https://b.sharechat.com/F3gLHG3IKT ആത്തിഫ് ഇമാം💓 @വപ്പിച്ചിയുടെ കിസ്‌വ The HIDDEN LOVE STORY❤️ @Asna_Rinz MeharNishan💖 @💞Mehariya Thasni💞 https://b.sharechat.com/qLhwm4ro3W Love in the air🖤 https://b.sharechat.com/d0o3dKIzF0 കലിപ്പന്റെ വായാടി💥 https://b.sharechat.com/AKOq8BwrsV വിരഹത്തിൻ ജീവിതം🌹 https://b.sharechat.com/qGutAdcVEZ SHAMNAZzz💝💝 @ഇക്കാന്റെ പെണ്ണ് ThanuZz 😍😍 പിന്നെ ഇന്ന് 💘പടച്ചോൻ വിധിച്ച പെണ്ണ് 💘സ്റ്റോറി ഇല്ല കുറച്ച് തിരക്കുകളിൽ പെട്ട് പോയി സോറി നാളെതൊട്ട് അങ്ങ് ഇനി ഡെയിലി പോസ്റ്റ്‌ ഉണ്ടാകും.. 💝
12.2k കണ്ടവര്‍
2 ദിവസം
💘പടച്ചോൻ വിധിച്ച പെണ്ണ്💘 Part-9.....💘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "😷.... എന്ത് ഞാനോ... " "ഹാ നീ തന്നെ... " "അതിന്... ഞാൻ... എനിക്ക്.... ഒന്നും അറിയില്ല... " "അത് സാരമില്ലടാ മോൾ പറഞ്ഞ് തരും... " "അത് ഉപ്പുപ്പാ എന്നാലും നമ്മൾ ഒരു ആണല്ലേ... " "എന്നും പറഞ്ഞ് എന്തെ... " "അല്ല അടുക്കളയിൽ ഒക്കെ കേറുന്നത്... " "അതിന് ഒരു കുഴപ്പവും ഇല്ല... തനു മോൾക്ക് കൈ വയ്യാത്തോണ്ട് ഇന്ന് അവൾ ഉച്ചയ്ക്ക് ഉണ്ടാക്കേണ്ടത് എന്തൊക്കെ ആണെന്നും എങ്ങനെ ആണെന്നും പറഞ്ഞ് തരും.. അതനുസരിച്ചു അങ്ങ് ചെയ്‌താൽ മതി... " "എന്നാലും ഞാൻ... " "ഞാൻ നീ എന്നൊന്നും ഇല്ല ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒക്കെ അടുക്കളയിൽ കയറി ഫുഡ് ഉണ്ടാക്കാം... " ഉപ്പുപ്പാ പറഞ്ഞതിനെ എല്ലാരും യോജിച്ചു നമ്മളെ ഒറ്റക്കാക്കി എല്ലാം കൂടെ ഫുഡും കഴിച്ച് എണീറ്റു പോയി... ഇപ്പൊ നമ്മക്ക് ഒട്ടും ഫുഡും കഴിക്കാനും പറ്റുന്നില്ല... ഉപ്പുപ്പ എന്താ പറഞ്ഞത് എന്നല്ലേ... ഫുഡ് ഉണ്ടാക്കാൻ അതും അവളോട് പക്ഷേ അവൾക്ക് കൈ വയ്യാത്തത് കൊണ്ട് അവൾ പറഞ്ഞ് തരുന്ന ഫുഡ് അവൾ പറയുന്ന രീതിയിൽ നന്നായി ഉണ്ടാക്കി കൊടുത്താൽ ഉപ്പുപ്പ എന്തോ ഒരു സർപ്രൈസ് ഗിഫ്റ്റ് തരാമെന്ന്... എനിക്ക് ആണേൽ പുല്ല് ആഹാരം ഒന്നും ഉണ്ടാക്കാനും അറിയില്ല ഇനി ഇപ്പൊ എന്ത് ചെയ്യും അവളോട് ചോദിക്കാനും പറ്റില്ല കാരണം അവൾ ഒരു പെണ്ണല്ലേ ഒരു പീറ പെണ്ണ് അവളോട് ചോദിച്ചു ഉണ്ടാക്കുന്നതിൽ കാട്ടി ഉണ്ടാക്കാതെ ഇരിക്കുന്നത് ആണ്..... ഓരോന്ന് ആലോചിച് ഇരിക്കുന്ന നേരം ആണ് ക്ലോക്കിൽ മണിയടിയുടെ ശബ്ദം കേട്ടത് നോക്കിയപ്പോ സമയം 11 മണി ആയി പടച്ചോനെ 1 മണി ആകുമ്പോൾ ഫുഡ് ടേബിളിൽ എത്തണമല്ലോ... എന്തായാലും ഉണ്ടാക്കാം എന്നൊക്കെ കരുതി നമ്മൾ ആദ്യം തന്നെ അടുക്കളയിൽ ചെന്ന് മറ്റേ food recipe ബുക്ക്‌ ഷെൽഫിൽ ഒക്കെ തപ്പി എത്ര നോക്കിയിട്ടും ഇതുവരെ അത് കാണാൻ ഇല്ല... "ശു.. ശു..." നമ്മൾ അത് തപ്പുന്ന നേരം ആണ് എന്തോ ശബ്‌ദം ഡോറിൽ നിന്ന് വരുന്നത് കേട്ടത്.. നമ്മൾ അപ്പൊ തന്നെ തിരിഞ്ഞു നോക്കിയപ്പോ കിച്ചുട്ടൻ ഉണ്ട്.. നമ്മടെ ഫോണും ഫുഡ്‌ റെസിപ്പി ബുക്കിൽ വെച്ചോണ്ട് കയ്യിൽ തട്ടി തട്ടി നിക്കുന്നത് നമ്മൾ അപ്പൊ തന്നെ അത് കണ്ട് ഒന്ന് ചിരിച്ച് അവിടെ പോയി വാങ്ങാൻ നിന്നതും.. ഓൻ അത് അപ്പോ തന്നെ തിരിച്ച് കയ്യിൽ ഒതുക്കി... "നോ നോ... ഉപ്പുപ്പാ പറഞ്ഞത് ഇത് രണ്ടും ഇങ്ങക്ക് ഉപയോഗിക്കാൻ തരില്ല... ആന്റിയും ആയിട്ട് ഫുഡ് ഉണ്ടാക്കി ടേബിളിൽ വെച്ചാൽ മതീന്ന്... " എന്ന് പറഞ്ഞ് അവൻ അതുംകൊണ്ട് തിരിഞ്ഞോടി.. അതോടെ എന്റെ ഏക പ്രേതിക്ഷയും കൈ വിട്ട് പോയി.. കിച്ചൂട്ടൻ ഉമ്മാടെ അനിയന്റെ മോൻ എട്ടിൽ ആണ് പഠിക്കുന്നത്.. വികൃതി കണ്ടാൽ മൂന്നിലും.. ഇനി ഇപ്പൊ ഒരു വഴിയേ ഒള്ളു തൻഹ അവൾ തന്നെ ഏക ആശ്രയം... ഞാൻ നേരെ കിച്ചൺ വിട്ട് പുറത്ത് ഇറങ്ങാൻ തിരിഞ്ഞതും ആരോ ആയിട്ട് കൂട്ടി മുട്ടി നോക്കിയപ്പോ തേടിയ വള്ളി കാലിൽ ചുറ്റി ദേ അത് തന്നെ മൈ പൊണ്ടാട്ടി... അപ്പൊ തന്നെ അവളിൽ നിന്ന് വിട്ട് മാറി ഒന്ന് സോഫ്റ്റ്‌ ആയി ചിരിച്ച് കൊടുത്തു നടക്കേണ്ടത് എന്റെ കാര്യം അല്ലെ... അപ്പൊ തന്നെ അവൾ നമ്മളെ ഒന്ന് കണ്ണ് വിടർത്തി നോക്കിയിട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു... "അല്ല നിന്നെ അന്നെഷിച്ചു വരുവായിരുന്നു എങ്ങനാ നിന്റെ കൈ വേദന കുറവിൻഡോ... " "ആഹ്.... " ചുമ്മാ ഒരു സോപ്പ് ഇടാൻ വേണ്ടി പെണ്ണിന്റെ കൈ കുറവുണ്ടോ എന്ന് പറഞ്ഞ് കൈയിലെ പൊള്ളിയതിൽ പിടിച്ച് ഞെക്കിയതാ അപ്പൊ തന്നെ അതിന്റെ ആഫ്റ്റർ എഫക്ടും വന്നു പെണ്ണ് അലറി കിടന്ന് വിളിച്ചു.. പിന്നെ നമ്മൾ ഒന്നും അറിയാത്ത പോലെ ഓളെ കയ്യിൽ ഊതി കൊടുത്തും തടവി കൊടുത്തും ഒക്കെ മാക്സിമം ഒട്ടി നിന്നു... "അതേയ് തനു.. എന്നെ ഒന്ന് സഹായിക്കുവോ.. " "എ...ന്താ...." എന്ന് പെണ്ണ് ഒരുമാതിരി സ്പ്രെഷൻ ഇട്ട് ചോദിച്ചപ്പോ ഞാൻ ഒന്ന് അവളെ ദയനീയ മായി നോക്കി... "അത്.. അത് ഉപ്പുപ്പ പറഞ്ഞത് പോലെ ഫുഡ് ഉണ്ടാക്കാൻ...അതൊന്ന് നീ ഹെല്പ് ചെയ്യണം പ്ലീസ് എനിക്ക് സത്യം പറഞ്ഞാൽ ആഹാരം ഒന്നും ഉണ്ടാക്കാൻ അറിയില്ല ഉപ്പുപ്പാ ആണേൽ ഒടുക്കത്തെ സ്ട്രിക്ട് ആണ് അവർ പറയുന്ന പോലെ ചെയ്തേ പറ്റു.. എന്നാലേ ആ സർപ്രൈസ് നമ്മക്ക് തരു..സോ നീ ഒന്ന് ഹെൽപ്പണം.. " എന്ന് ഞാൻ അവളെ കെഞ്ചികൊണ്ട് നോക്കി പറഞ്ഞതും അവൾ ഒന്ന് ആലോചിക്കുന്ന പോലെ നിന്നിട്ട് കുറച്ച് നേരം കഴിഞ്ഞ് നമ്മളെ നോക്കി പുഞ്ചിരിച്ചിട്ട്...കൈ നീട്ടി.. അപ്പൊ ഞാൻ അവളെ ഒന്നും മനസിലാകാതെ പുരികം ചുളുക്കി നോക്കി... *"FRIENDS"* എന്നവൾ പറഞ്ഞപ്പോ നമ്മക്ക് എതിർപ്പ് ഉണ്ടേലും പക്ഷേ ഇപ്പൊ ഇത് നമ്മടെ ആവിശ്യം ആയോണ്ട് എന്തായാലും കൈ കൊടുക്കാം എന്ന് കരുതി തിരിച്ച് അവളെ നോക്കി ചിരിച്ചിട്ട് കൈ കൊടുത്തു... *"Yz...Friends.."* "ഹാ എന്നാ ഒക്കെ ഞാൻ സഹായിക്കാം.. " "നീ കൈ കൊണ്ട് ഒന്നും സഹായിക്കേണ്ട ഫുഡ് എങ്ങനാ ഉണ്ടേക്കേണ്ടത് എന്ന് പറഞ്ഞാൽ മതി നമ്മൾ ഞാൻ ഉണ്ടാക്കാം.. " "ഹ്മ്മ് എന്നാലും.. " "ഒരു എന്നാലും ഇല്ല... ഞാൻ തന്നെ ഫുഡ് ഉണ്ടാക്കും നീ പറയുന്ന പോലെ.. " "അപ്പി വോക്കെ.. " "ഹാ അപ്പൊ പറയ് നമ്മക്ക് ഉച്ചഭക്ഷണം അല്ലെ ഉണ്ടാക്കേണ്ടത്.. നമ്മക്ക് ഒരു ചിക്കൻ ബിരിയാണി തന്നെ ഉണ്ടാക്കിയാലോ... " "എന്റെ പൊന്ന് സിദ്ധുക്കാ ഇങ്ങൾ സമയം ഒന്ന് നോക്കിയേ മണി 12 ആകാൻ പോകുവാ ഇപ്പൊ നമ്മക്ക് ഉച്ചയ്ക്ക് ആയിട്ട് ഏതേലും ചെറിയതോതിൽ ഉണ്ടാക്കാം *egg biriyaani അഥവാ മുട്ട ബിരിയാണി*.. എന്താ പറ്റുവോ ഉണ്ടാക്കാൻ ഇത്തിരി എളുപ്പവും ഉണ്ട്... കുറച്ച് വെറൈറ്റിയും ആണ്... " "ഹാ Egg Biriyani എങ്കിൽ അത് ഉണ്ടാക്കാം എല്ലാം നീ പറയുന്നത് പോലെ.. " എന്നൊക്കെ അവളോട് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് നമ്മളോട് ഓരോന്ന് പറഞ്ഞ് തരാൻ തുടങ്ങി നമ്മൾ അവൾ പറയുന്നത് ഒക്കെ അനുസരിച്ചു ഓരോന്ന് ചെയ്യാൻ തുടങ്ങി... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "സിദ്ധുക്കാ പതുക്കെ ചെയ്യ്‌ കൈയിൽ അത് പൊട്ടി തെറിക്കുവേ... " "നീ ഒന്ന് മിണ്ടാതെ ഇരിക്ക് തനു ഒന്നും പറ്റില്ല... " എന്നൊക്കെ ഇക്ക പറഞ്ഞുവെങ്കിലും നമ്മക്ക് എന്തോ ഉള്ള് പിടയാൻ തുടങ്ങിയിരുന്നു... സത്യം പറഞ്ഞാൽ ഇക്കാക്ക് ആണേൽ ഓരോന്ന് ശ്രെധിച്ചു പറഞ്ഞു കൊടുത്താലും ഒന്നും മനസിലാകാതെ പോലെ ചെയ്യും... കുക്ക് ചെയ്യാൻ അറിയതോണ്ട് തന്നെ ഓരോന്ന് പറഞ്ഞ് കൊടുത്താലും അതൊന്നും ഏതൊക്കെ ആണെന്ന് പോലും അറിയില്ല... കുറെ നേരം കൊണ്ട് മുട്ട എണ്ണയിൽ ഇട്ട് തട്ടുവാ ഇത് വരെ ആയിട്ടും അതൊന്നും റോസ്റ്റ് ആകത്തൊണ്ട് ഒരേ ആ പാൻ എടുത്ത് തട്ടി കളിക്കുവാ ആ എണ്ണ ആണേൽ പൊട്ടി തെറിക്കുന്നുമുണ്ട്... അത് കയ്യിൽ തെറിക്കും പതുക്കെ ചെയ്യ്‌ എന്ന് പറഞ്ഞിട്ടും ഒരു ശ്രദ്ധയും ഇല്ലാണ്ട് ചെയ്യുവാ.. നമ്മക്ക് ആണേൽ ആകെ കൂടെ പേടി ആവുന്നുണ്ട്... "ഉഫ്... ആ.. ആഹ്.... " പെട്ടെന്ന് ഇക്കാടെ വിളി കേട്ട് നമ്മൾ അങ്ങോട്ട് നോക്കിയതും കയ്യും പിടിച്ച് നിക്കുന്ന ഇക്കാനെ കണ്ട് നമ്മൾ പേടിച്ച് ഓടി പോയി ഇക്കാടെ കൈ വലിച്ച് നോക്കിയതും... എണ്ണ പൊട്ടി തെറിച്ച് കയ്യിൽ ഇപ്പൊ ചുവന്ന നിറത്തിൽ കണ്ട് നമ്മക്ക് സങ്കടം വന്നതും അപ്പൊ തന്നെ ഇക്കാടെ കൈ നമ്മൾ പൈപ്പിൽ വെള്ളം നനച്ചു കൊടുത്തു എന്നിട്ട് ആ ഐസ് ക്യൂബ്‌ ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഇക്കാടെ കയ്യിൽ വെച്ച് കൊടുത്തു... അപ്പൊ തന്നെ ഇക്ക എരിവ് വലിച്ചതും നമ്മൾ അപ്പൊ തന്നെ അവിടെ ഊതി കൊടുക്കാൻ തുടങ്ങിയിരുന്നു... സത്യം പറഞ്ഞാൽ എണ്ണ തെറിച്ചാൽ അത്ര വേദന എടുക്കില്ലെങ്കിലും.. ആദ്യം ഒക്കെ തെറിച്ച് വീഴുമ്പോൾ ആർക്കും വേദനിക്കും... പിന്നെ കുറച്ച് കഴിഞ്ഞ് വേദന കുറഞ്ഞത് കൊണ്ട് തന്നെ ഇക്ക ബാക്കി ഉണ്ടാക്കാൻ തുടങ്ങിയിരുന്നു...അങ്ങനെ ഓരോന്ന് ചെയ്ത് കളിച്ചും ചിരിച്ചും അപ്പോഴത്തെ ആ ഫ്രണ്ട്ഷിപ് അങ്ങ് ഫുഡ് ഉണ്ടാക്കി തീരുന്നത് വരെ.. നീണ്ടു നിന്നു... "ഫൈനലി നമ്മടെ കടുത്ത പരിശ്രമതിന് ഒടുവിൽ മുട്ട ബിരിയാണി റെഡി ആയിട്ട് ഉണ്ട്... " എന്ന് ഇക്ക പറഞ്ഞ് നമ്മളെ കയ്യിൽ പിടിച്ച് നേരെ കൊണ്ട് പോയി ആ പത്രം മൂടി തുറന്ന് തന്നതും... നല്ല അടാർ മുട്ട ബിരിയാണിയുടെ മണം മൂക്കിലേക്ക് തുളച്ച് കയറി...ഞാൻ ആ മണം നല്ലോണം അങ്ങ് ആസ്വദിച്ചു... "എങ്ങനെ ഉണ്ട്... " "സൂപ്പർ ആയിട്ടുണ്ട്..." "യെസ് യുറേക്ക... " എന്ന് ഇക്ക നമ്മളോട് പറഞ്ഞ് ഓടി വന്ന് വാരി പുണർന്നു...കുറച്ച് നേരം അങ്ങനെ നിന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തപോലെ നമ്മളിൽ നിന്ന് വിട്ട് മാറി... വളരെ സന്തോഷത്തോടെ പുറത്ത് ഇറങ്ങിപ്പോയി... ഇക്ക നമ്മളെ വാരി പുണർന്നപ്പോൾ ശെരിക്കും എന്തൊക്കെയോ ഒരു ഫീൽ ആയിരുന്നു പറയാൻ പറ്റാതെ... ~~~~~~~~~~~~~~~~~~~~~~~~~~~~~ കുറച്ച് കഴിഞ്ഞപ്പോ ഇക്ക ഫുഡ് ഒക്കെ ടേബിളിൽ കൊണ്ട് വെച്ചപ്പോൾ തന്നെ എല്ലാരും ലാൻഡ് ആയി... ഓരോരുത്തർ വന്ന് ഇരുന്നതും ഇക്ക തന്നെ മുൻകടനയിൽ നിന്ന് എല്ലാർക്കും സെർവ് ചെയ്ത് കൊടുത്തു... ഓരോരുത്തരും ഫുഡ് കഴിച്ച് നല്ല അഭിപ്രായം പറയുമ്പോൾ ഇക്ക നമ്മളെ നോക്കും നോക്കി ചിരിക്കും.... "ഹാ സിദ്ധു... " "ആഹ് ഉപ്പുപ്പാ... " "എന്നതായാലും നീ തന്നെ ആണോടാ ഫുഡ് ഉണ്ടാക്കിയെ... " "പിന്നെ ഞാൻ ആണ് ഉപ്പുപ്പാ ഫുഡ് ഉണ്ടാക്കിയെ..." "ഹാ എന്നാൽ പിന്നെ അനക്ക് ആ സർപ്രൈസ് വേണ്ടേ... " എന്ന് പറഞ്ഞ് ഉപ്പുപ്പാ ഫുഡ് കഴിച്ച് ഇറങ്ങി കൈ കഴുകി വന്ന് എന്നെയും ഇക്കാനെയും ഒന്നിച്ച് വിളിച്ചിട്ട് ഇക്കാന്റെ കയ്യിൽ ഒരു ചെറിയ കൊറിയർ പോലെ ഒന്ന് വെച്ച് കൊടുത്തു... "ഇതാണ് ഞാൻ നിങ്ങക്ക് തരുന്ന സർപ്രൈസ് ഗിഫ്റ്റ്.. " എന്ന് ഉപ്പുപ്പാ പറഞ്ഞ് ഇക്ക അത് പുഞ്ചിരിച്ചോണ്ട് തുറന്ന് നോക്കി കുറച്ച് കഴിഞ്ഞതും ഞെട്ടിക്കൊണ്ട് ഉപ്പുപ്പാനെ നോക്കി... തുടരും... 🔥 വൈകിപ്പിച്ചതിൽ സോറി വയ്യ തലവേദന ആണ് അതും വെച്ചോണ്ട് ആണ് ഇത്രേം എഴുതിയെ ഒന്ന് വായിച്ച് പോലും നോക്കിയില്ല... നാളെ സ്റ്റോറി 10 മണി കഴിയുട്ടോ പോസ്റ്റാൻ... പിന്നെ സ്റ്റോറി കവർ പിക് ഏത് വെക്കണം എന്ന് നിങ്ങൾ ഒന്ന് പറയോ? ഫുൾ ഓഫ് കൺഫ്യൂഷൻ ആണ് അതോണ്ട് ആണ് ഇന്ന് ഈ പിക് വെച്ച് അട്ജെസ്റ് ചെയ്തേ... ✍️ZF #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
38.7k കണ്ടവര്‍
3 ദിവസം
💘പടച്ചോൻ വിധിച്ച പെണ്ണ്💘 Part-8.....💘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആദ്യമേ സോറി സ്റ്റോറി പോസ്റ്റാൻ വൈകിപ്പിച്ചതിനും ലെങ്ത് കുറഞ്ഞതിനും.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 രാവിലെ കണ്ണിൽ ഇളം വെളിച്ചം കുത്തി കയറിയപ്പോൾ ആണ് നമ്മൾ കണ്ണ് വലിച്ച് തുറന്നത്... എന്നിട്ട് എണീക്കാൻ വേണ്ടി നോക്കിയെങ്കിലും നമ്മടെ കൈ ആണേൽ വലിച്ചിട്ട് വരാത്തോണ്ട് നമ്മൾ ഇതിപ്പോ എന്ത് പറ്റി എന്നറിയാൻ തിരിഞ്ഞ് നോക്കിയതും... പകച്ച് പോയി... സിദ്ധുക്ക ആണേൽ നമ്മടെ കൈ ഇക്കാടെ കൈയുടെ ഇടയിൽ കൂടെ കോർത്ത് ചേർത്ത് പിടിച്ചാണ് നമ്മളെ കൂടെ ഇന്നലെ ഇവിടെ കിടന്നത് എന്ന് ഓർത്തപ്പോൾ നമ്മൾ ശെരിക്കും പകച്ച് പോയി.... ശെരിക്കും സിദ്ധുകാക്ക് എന്തൊക്കെയോ മാറ്റങ്ങൾ...ഇന്നലെ നമ്മളെയും കൂട്ടി ഹോസ്പിറ്റലിൽ പോകലും ദാ ഇപ്പൊ നമ്മളെ കൂടെ അടുത്ത് സോഫയിൽ കിടക്കുന്നത് ഒക്കെ സിദ്ധുക്ക തന്നെ ആണോ എന്നൊരു സംശയം... ഹാ ഇനി സംശയിച്ചോണ്ട് ഇവിടെ തന്നെ ഇരുന്നാൽ മിക്കവാറും ഓൻ ഉറക്കം എണീക്കുന്നേൽ നമ്മക്ക് ആയിരിക്കും വഴക്ക് കിട്ടുന്നത്... ഹ്മ്മ് പിന്നെ നമ്മൾ അധികം ഒന്നും ചിന്തിക്കാതെ പതിയെ കൈ ഇക്കാടെ കൈയിൽ നിന്ന് എടുത്ത് മാറ്റി ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ട് ക്ലോക്കിൽ നോക്കിയതും സമയം 6:30.. വേഗം തന്നെ ഓടി ബാത്റൂമിലോട്ട് പോയി ഫ്രഷ് ആയി ഇറങ്ങി... കൈ വയ്യാത്തത് കൊണ്ട് വെള്ളം ഒഴിക്കാൻ പറ്റത്തില്ല.. അതോണ്ട് നിസ്കരിക്കാനും പറ്റുന്നില്ല... ഇപ്പൊ ഏകദെശം കൈയിൽ മുറിവ് ഒക്കെ ഉണങ്ങി തുടങ്ങിയുട്ടുണ്ട്... നമ്മൾ പിന്നെ ഫ്രഷ് ആയി താഴെ ചെന്ന് അടുക്കളയിൽ കയറി അവിടെ ആണേൽ ഉമ്മായും ഇത്താത്താസും ഒക്കെ ഭയങ്കര പണിയിൽ ഇതിപ്പോ എന്താപ്പാ ഇത്രയ്ക്ക് പണി ഉള്ളത് എന്നറിയാൻ നമ്മൾ അല്ലു ഇത്താന്റെ അടുത്ത് പോയി... "അല്ല അല്ലുത്ത ഇതിപ്പോ എന്താ ഇവിടെ ഇത്രയ്ക്ക് പണി അതും രാവിലെ... " "ഹാ നീ വന്നോ... അതെ എടി കുറച്ച് ആളുകൾ ഇനി ഇപ്പൊ വരും അപ്പൊ അവർക്കും വേണ്ടി സ്പെഷ്യൽ ആയിട്ട് രാവിലെത്തേക്ക് കൊടുക്കാൻ ബ്രെക്ക് ഫാസ്റ്റ് ഇണ്ടാക്കുവാ... " "അല്ല രാവിലെ വരാൻ ആരാ ഇത്ത ഗസ്റ്റ്... " "ഹാ അത് മോളെ സിദ്ധുന്റെ ഉപ്പുപ്പായും ഉമ്മച്ചീമ്മയും പിന്നെ നമ്മടെ സഹോദരി മാരും അവരുടെ ഭർത്താവും കുട്ടിയോളും ഒക്കെ ആണ് വരുന്നത്... സിദ്ധു ന്റെ കല്യാണത്തിന് വരാൻ പറ്റാത്തോണ്ട് അവർ ഇന്ന് രാവിലെ വരും എന്ന് പറഞ്ഞു അതോണ്ട് അവർക്ക് വേണ്ടി ഉള്ള ആഹാരം ഇണ്ടാക്കുവാ... " "മ്മ് ഉമ്മാ ഞാനും കൂടെ സഹായിക്കാം... " "ഏയ് അത് അവിടെ വെച്ചേക്ക് നമ്മൾ ചെയ്തോളാം മോൾക്ക് കൈ വയ്യാത്തത് അല്ലെ... " നമ്മൾ ഉമ്മ പറഞ്ഞത് ഒക്കെ കേട്ട് എന്തേലും കട്ട്‌ ചെയ്ത് കൊടുക്കാം എന്ന് കരുതി എടുത്തപ്പോ അത് നമ്മളെകൊണ്ട് തിരിച്ച് വെപ്പിച്ച് ജോലി ഒന്നും ചെയ്യാതെ അവിടെ പോയി ഇരിക്കാൻ പറഞ്ഞു... നമ്മക്ക് എന്തോ പോലെ കാരണം എങ്ങനാ നമ്മടെ ഭർത്താവിന്റെ വീടും വീട്ടുകാരും ഒക്കെ അല്ലെ മടി കാണിച്ച് ജോലി ചെയ്യാതെ ഇരിക്കാൻ പറ്റുവോ അതാ പിന്നെ ചെയ്ത് കൊടുക്കാം എന്ന് കരുതിയെ... അതിപ്പോ നമ്മടെ കൈ കണ്ടോണ്ട് ചെയ്ത് കൊടുക്കല്ലേ എന്ന് താക്കിതും... പിന്നെ ഇക്കാടെ ഉപ്പുപ്പായും ഉമ്മച്ചീമ്മയും കൂടെ വരുന്നത് എന്ന് അറിഞ്ഞപ്പോൾ ഫുൾ ഓഫ് എക്സ്സൈറ്റ്മെന്റ്... പക്ഷേ ഒരു പേടി നമ്മക്ക് ഉള്ളു എന്റെ ഉമ്മാടെ ഉപ്പയും ഉമ്മയും പോലെ നമ്മടെ അടുത്ത് സ്നേഹം കാണിക്കാതെ ഇരിക്കോ എന്നൊരു ഭയം... ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന നേരം ആണ് പുറത്ത് കാറിന്റെ ഹോൺ അടി കേട്ടത് അത് കേട്ടപ്പോൾ തന്നെ ആഫി ഇത്ത ചെയ്ത ജോലി അവിടെ ഇട്ടിട്ട് നേരെ ഹാളിൽ ഓടി... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "എന്റള്ളോഹ്...... ഞാൻ ദാ കപ്പൽ മുങ്ങി വെള്ളത്തിൽ വീണേ ആരേലും വന്ന് രക്ഷിക്കണേ... പടച്ചോനെ എനിക്ക് നീന്താൻ പറ്റുന്നില്ല അയ്യോ ആരേലും വേഗം വായോ...." "ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്... ഹ്ഹ്ഹ്ഹ്ഹ്ഹ്..... ഹ്ഹ്ഹ്ഹ്ഹ്... " ആരുടെയോ പൊട്ടിച്ചിരി കേട്ടപ്പോൾ ആണ് നമ്മൾ കണ്ണ് തുറന്നത് നോക്കിയപ്പോ നമ്മടെ മുന്നിൽ കിടന്ന് ചിരിച്ച് മരിക്കുന്ന കുരിപ്പുകളെ കണ്ടപ്പോൾ ദേഷ്യം അങ്ങ് അരിച്ച് കയറി... "പ്ഫ.... ബലാലുകളെ ഇറങ്ങി പോയിടെ... രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ... ആഹ്.... പടച്ചോനെ നമ്മടെ ഊര.. " ഹോ... രാവിലെ സോഫയിൽ കിടന്ന് എഴുനേറ്റ് നടുവേദനിച്ച് വന്ന് ബെഡിൽ കിടന്ന് കണ്ണ് അടച്ചതേ ഒള്ളു വേഗന്ന് ഉറങ്ങി സ്വപ്നം കണ്ട് കിടന്ന എന്നെ പിടിച്ച് എല്ലാം കൂടെ തള്ളിയിട്ട് അള്ളോഹ്... എന്റെ ഊരയ്ക്ക് നല്ലോണം കിട്ടി... ഹോ രണ്ട് ചീത്ത പറഞ്ഞ് കലിപ്പായപ്പോൾ തന്നെ എല്ലാം സ്ഥലം വിട്ട്... നമ്മക്ക് ആണേൽ വേദനിച്ച് എണീക്കാനും പറ്റുന്നില്ല ഒന്ന് എണീക്കാൻ നോക്കി പതുക്കെ കൈ ബെഡിൽ പിടിച്ച് എണീക്കാൻ നേരം ആണ് നേരെത്തെ ഇറങ്ങി പോയ കുട്ടി പട്ടാളങ്ങളിൽ ഉണ്ടായിരുന്നു നമ്മടെ ഹന നടന്നു അടുത്ത് വന്നത്... "മാമച്ചി... മീച്ചഉച്ചപ്പയും ചീചാരും ഒച്ചേ വന്നിച്ചിന് ഉമ്മി പറഞ്ഞിച്ച മേകം വന്നെന്ന് ... " എന്ന് പറഞ്ഞ് പെണ്ണ് കുണുങ്ങി ചിരിച്ചോണ്ട് കുണുങ്ങികൊണ്ട് ഓടി പോകുന്നുണ്ട്.. പെണ്ണ് എന്താപ്പാ പറഞ്ഞെ എന്നല്ലേ തറവാട്ടിൽ നിന്ന് നമ്മടെ ഉപ്പുപ്പായും വീട്ടുകാരും വന്നു എന്ന്.. അതോണ്ട് ഓളെ ഉമ്മ അതായത് ആഫി വേഗം നമ്മളോട് താഴെ വരാൻ... എന്തായാലും ഉപ്പുപ്പ ഒക്കെ വന്നത് അല്ലെ താഴെ പോകാം എന്നൊക്കെ കരുതി നമ്മൾ എങ്ങനെക്കൊയോ എണീറ്റു... ഒന്ന് നടു നിവർത്തി ശ്വാസം എടുത്ത് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ ഫ്രഷ് ആവാൻ കയറി.. ഫ്രഷ് ആയി ഇറങ്ങി.. തല ഒക്കെ ജീകി.. താഴെ ഇറങ്ങുമ്പോൾ കണ്ടു പുഞ്ചിരിച്ചോണ്ട് ഉപ്പാന്റെ അടുത്ത് ഇരുന്ന് സംസാരിക്കുന്ന ഉപ്പുപ്പാനെ... വാർദ്ധക്യം ആയത് കൊണ്ടാണോ എന്നറിയില്ല ആൾടെ മുഖം ഒക്കെ വിളറി വെളുത്തു മീശ ഒക്കെ നരച്ചു...ഇപ്പൊ ഒരു വയസൻ ലുക്ക്‌ ഇണ്ട്... ഭാഗ്യത്തിന് കലിപ്പിൽ അല്ല പുള്ളിക്കാരൻ... "ഹാ സിദ്ധു ദാ നീ കണ്ടോ നിന്റെ ഉപ്പുപ്പാ ഒക്കെ വന്നേക്കുന്നത്... " നമ്മളെ കണ്ടപ്പോൾ തന്നെ ഉപ്പ വിളിച്ച് പറഞ്ഞതും നമ്മൾ ഉപ്പുപ്പാനെ നോക്കി ചിരിച്ച് കൊടുത്തിട്ട് അടുത്ത് പോകാൻ പോയതും ഉപ്പുപ്പാ തന്നെ എണീറ്റു നമ്മടെ നേർക്ക് രണ്ട് കയ്യും വിരിച്ച് ഹഗ് ചെയ്യാൻ എന്നവണ്ണം നിന്ന് തന്നതും കുഞ്ഞിലേ പോലെ നമ്മൾ എപ്പോഴും ചെയ്യുന്നത് തന്നെ ഓടി പോയി ഉപ്പുപ്പാനെ കെട്ടിപിടിച്ചു.... എന്നിട്ട് പണ്ടത്തെ പോലെ കൊടുത്തു കവിളിൽ ഒരു അടാർ കടി... അപ്പൊ തന്നെ ഉപ്പുപ്പ നമ്മടെ ചെവിയിൽ നല്ല കിഴുക്ക് തന്നെ വെച്ച് തന്നു... എന്നിട്ട് കവിളിൽ തടവി എരിവ് വലിച്ച് നമ്മളെ ഉറ്റു നോക്കി പറയാൻ തുടങ്ങി... "ഹോ എന്റെ തെമ്മാടി പണ്ടത്തെ പോലെ തന്നെ.... പെണ്ണ് കെട്ടി എന്നിട്ടും ഒരു മാറ്റവും ഇല്ല ആാ പഴയ എന്റെ തെമ്മാടി കുട്ടൻ തന്നെ... " എന്ന് ഉപ്പുപ്പ പറഞ്ഞ് നമ്മടെ കവിളിൽ തലോടി.. അപ്പൊ തന്നെ ഞാൻ ഉപ്പുപ്പാനെ നോക്കി പല്ല് ഞെരിച്ചു... കാരണം ഉപ്പുപ്പ മാത്രം ആണ് നമ്മളെ തെമ്മാടി എന്ന് വിളിക്കൽ ബാക്കി ആരും വിളിക്കില്ല അത് നമ്മക്ക് ഇഷ്ടമില്ലാത്തോണ്ട് തന്നെ... മാമിമാരും മാമമാരും കുഞ്ഞമാരും കൊച്ചമാരും ഒക്കെ ഉണ്ട്... അവരുടെ കുട്ടികളും... ചുരുക്കത്തിൽ തറവാട് ഫുള്ളും ഉണ്ട് കൂട്ടത്തിൽ നമ്മടെ ഉമ്മച്ചീമ്മയും.. 😘 പിന്നെ എല്ലാരും വന്ന് ഓരോരുത്തരും ഓരോന്ന് പറഞ്ഞ് വെറുപ്പിച്ചോണ്ട് ഇരുന്നു... പിന്നെ നമ്മക്ക് 3 കസിൻസ് ഉണ്ട് എല്ലാം പുറത്ത് ആണ് എന്ന് മാത്രം ബാക്കി എല്ലാം പട്ടാളംസ് ആണ്.. കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മായും ഇത്താതാരും ഒക്കെ ആഹാരവും കൊണ്ട് ടേബിളിൽ വെച്ചു... എല്ലാരും ടേബിളിൽ ഉപ്പുപ്പായെ പേടിച്ച് നേരെത്തെ ലാൻഡി.... ഉപ്പുപ്പ ഇത്തിരി ഒരു കർക്കശക്കാരൻ ആണ് അത് കൊണ്ട് തന്നെ ഫുഡ് കഴിക്കുന്നതിൽ കറക്റ്റ് ടൈം ഒക്കെ ഇണ്ട്... ആ ടൈമിൽ എല്ലാരും എത്തുകയും വേണം... ഹാ.. അങ്ങനെ നമ്മളും അവരുടെ കൂടെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് നമ്മടെ ഭാര്യ വന്നത്... അവൾ വന്ന് കുറച്ച് കപ്പുകൾ ഒക്കെ ടേബിളിൽ വെച്ചിട്ട് മാറി നിന്നു... വേറെ ഒന്നും കൊണ്ട് വരാൻ പറ്റില്ലല്ലോ കൈ വയ്യാത്തത് അല്ലെ..നമ്മൾ ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് ഉപ്പുപ്പാ അവളോട് എങ്ങനെ കൈ പൊള്ളിയെ എന്നൊക്കെ ചോദിക്കുന്നത് കണ്ട് ഞാൻ അവളെ നോക്കിയപ്പോ പെണ്ണ് പറഞ്ഞത് ഷർട്ട്‌ അയൺ ചെയ്തോണ്ട് ഇരുന്നപ്പോ അറിയാണ്ട് കേറി കൊണ്ടത് എന്നാണ്.... നമ്മൾ വിജാരിച്ച് പെണ്ണ് ഇപ്പൊ തന്നെ എന്റെ പേര് പറയുമെന്ന്.. ഹോ രക്ഷെപ്പെട്ട്.. നമ്മൾ ഒന്ന് ദീർഘ ശ്വാസം എടുത്ത് വീണ്ടും ഫുഡ് കഴിക്കാൻ തുടങ്ങി....പിന്നീട് ഉപ്പുപ്പ അവളോട് പറഞ്ഞ കാര്യം കേട്ട് നമ്മക്ക് ചിരി പൊട്ടിയെങ്കിലും പക്ഷേ പിന്നീട് പറഞ്ഞ കാര്യം കേട്ട് ചിരി തരിപ്പിൽ കയറി നമ്മൾ കൊരക്കാൻ തുടങ്ങിരുന്നു... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നമ്മൾ വന്ന ആൾക്കാരെ കാണാൻ ഹാളിൽ വന്നപ്പോൾ കണ്ടത് കറക്റ്റ് സിദ്ധുക്കാനെ പോലെ തന്നെ മുഖ സാതിർഷ്യം ഉള്ള ഒരു ഉപ്പുപ്പാനെ ആണ്.. പിന്നീട് അല്ലുത്ത ആ ഉപ്പുപ്പാനോട് സംസാരിക്കുന്നത് കണ്ടപ്പോൾ ആണ് മനസിലായത്... അത് അവരുടെ ഉപ്പുപ്പ തന്നെ ആണെന്ന്... പിന്നെ ഉമ്മുമ്മാനോടും ഉമ്മാടെ അനിയത്തിമാരോടും ഇക്കാക്കമാരോടും ഒക്കെ സംസാരിച്ചു എല്ലാരും പെട്ടെന്ന് കമ്പനിയായി... അവരോട് സംസാരിച്ചിരുന്നപ്പോൾ ആണ് ഫുഡ് കൊടുക്കാൻ സമയം ആയോണ്ട് ഫുഡും ആയിട്ട് ഹാളിൽ ടേബിളിൽ കൊണ്ട് വെച്ചോണ്ടിരിന്നു... എല്ലാരും പ്രേസേന്റ് ആയിരുന്നു സ്‌പെഷ്യലി നമ്മടെ കെട്ടിയോൻ വരെ.. കഴിച്ചോണ്ട് ഇരിക്കുന്ന നേരം ആണ് ഉപ്പുപ്പ കൈയുടെ കാര്യം ചോദിച്ചത് അപ്പൊ തന്നെ ഇക്ക നമ്മളെ നോക്കിയെങ്കിലും ഞാൻ അത് കാണാതെ പോലെ ഉമ്മാനോട് പറഞ്ഞത് തന്നെ അവരോടും പറഞ്ഞു... പിന്നെ വീണ്ടും ഉപ്പുപ്പാ പറഞ്ഞ കാര്യം കേട്ട് നമ്മക്ക് പറ്റില്ല എന്ന് ഉറപ്പുള്ളൊണ്ട് നമ്മൾ ഉമ്മിനെ നോക്കിയപ്പോ... പിന്നീട് ഉപ്പുപ്പ പറഞ്ഞ കാര്യം കേട്ട് നമ്മളെ മനസ്സിൽ സത്യം പറഞ്ഞാൽ ഒത്തിരി സന്തോഷം തോന്നി... പക്ഷേ അത് ഒട്ടും പ്രേതിക്ഷിക്കാതെ കേട്ടത് കൊണ്ട് തന്നെ നമ്മടെ കെട്ടിയോന്റെ ഉള്ളിൽ തരിപ്പ് കയറി... തുടരും🔥 അതേയ് സോറി ലെങ്ത് ഇല്ലല്ലേ ഒരുപാട് നോട്സ് ഉണ്ടായിരുന്നു എഴുതാൻ എല്ലാം കഴിഞ്ഞപ്പോൾ ഒരു നേരം ആയി ഇപ്പൊ ഈ 9:00 മണിക്ക് തട്ടി കൂട്ടിയതാണ് ഇത്..തെറ്റ് ഉണ്ട് തിരുത്തി വായിക്കു ബോർ ആണ് . പിന്നെ ഡെയിലി പോസ്റ്റണം എന്നുണ്ടെങ്കിൽ ഇത്ര ലെങ്ങ്തിൽ മാത്രമേ പോസ്റ്റാൻ കഴിയു ക്ലാസ്സ്‌ ഉണ്ട് അതാണ്... Thankz...all...support.... ✍️ZF #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
33.8k കണ്ടവര്‍
5 ദിവസം
💘പടച്ചോൻ വിധിച്ച പെണ്ണ്💘 Part-7.....💘 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആദ്യമേ മുൻ‌കൂർ ജാമ്യം എടുക്കുവാ ഈ പാർട്ടിന് ലെങ്ത് ഇല്ലാട്ടോ..കുറച്ച് തിരക്കുകളിൽ പെട്ട് പോയി ക്ഷെമിക്കണേ...പിന്നെ വായിച്ച് നോക്കിയില്ല തെറ്റുകൾ കാണും തിരുത്തി വായിക്കുക... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നമ്മൾ ടേബിളിൽ ഇരിക്കുന്ന ഫോൺ കയ്യോണ്ട് (വലത്തേ കൈ) എടുത്ത് നോക്കി ആരാണ് എന്ന് അറിയാൻ സ്ക്രീനിൽ തെളിഞ്ഞു വന്ന പേരും മുഖവും കണ്ടപ്പോൾ... സന്തോഷം കൊണ്ട് നമ്മടെ കണ്ണ് വരെ നിറഞ്ഞു... "അർഷു.... " കണ്ണീർ തടങ്ങൾ കവിളിൽ ഒലിച്ചിറങ്ങിയത് മെല്ലെ തുടച്ചു... എന്നിട്ടവന്റെ പുഞ്ചിരിച്ചോണ്ട് ഇരിക്കുന്ന മുഖം [ഫോട്ടോ] നോക്കി നമ്മൾ ഫോൺ കാൾ ഒരു പുഞ്ചിരിയോടെ എടുത്തു... "ഹെലോ.... " കാൾ എടുത്തപ്പോൾ തന്നെ മറുതലക്കൽ നിന്ന് അവന്റെ ശബ്‌ദം കേട്ടു... പക്ഷേ ഞാൻ പിണകത്തിൽ ആണ് എന്തിനാണ് എന്നല്ലേ അന്നെന്റെ കല്യാണ ദിവസം എന്നെ തനിച്ച് ആക്കി മാറിനിന്നവൻ ആണ് ഒന്ന് നോക്കുകപോലും ചെയ്യാതെ പോയവൻ..... എന്നിട്ട് ഇപ്പൊ വിളിച്ചിരിക്കുന്നവൻ... "ഹെലോ..." "ഹെലോ...." "ഡീ....." "തനു.... " നമ്മളെ സൗണ്ട് കേൾക്കാത്തൊണ്ട് ചെക്കൻ മറുവശത്ത് നിന്ന് തൊണ്ട കീറി നല്ല കലിപ്പിൽ കിടന്ന് വിളിക്കുന്നത് കേട്ട് നമ്മൾ ചിരി കടിച്ച് പിടിച്ച നിക്കുന്നെ... "ടി തനു... നിന്റെ നാവ് ഇറങ്ങിപോയോ എന്നെ കലിപ്പ് ആക്കാതെ വല്ലതും വാ തുറന്ന് സംസാരിക്കെടി കുരിപ്പേ... " ചെക്കൻ ഇപ്പൊ നല്ല കലിപ്പിൽ ആണ് എന്ന് മനസിലായോണ്ട് പിന്നെ നമ്മൾ അധികം വെയിറ്റ് ഇടാണ്ട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു😌... "ഹാ ഹെലോ ആരാ..." "നിന്റെ ഉപ്പുപ്പ ആടി കോപ്പേ... " "ഹാ അല്ല ഉപ്പുപ്പ എന്തിനാ വിളിച്ചേ... " "നിന്റെ സുഖവിവരങ്ങൾ അന്നെഷിക്കാനാടി... വിളിച്ചേ... " "ഓഹോ എനിക്ക് സുഖം... ഇനി ഞാൻ ഫോൺ വെക്കുവാണെ ഉപ്പുപ്പാ... " "ഡീ തനു മതിയെടി ഞാൻ നിന്റെ അർഷു ആണ്... സോറി ടി അന്ന് ഉമ്മച്ചീമ്മ എന്തോ പറയാൻ വേണ്ടി വേഗം വീട്ടിൽ എത്താൻ പറഞ്ഞോണ്ട് ആണ് നമ്മൾ അന്ന് നിന്നെ കാണാൻ നിക്കാതെ വീട്ടിലോട്ട് പോയത്... അല്ലേൽ നിന്നെ ഞാൻ അവിടെ ഒറ്റയ്ക്ക് ആക്കി പോകുവായിരുന്നോ... " എന്ന് അർഷു പറഞ്ഞപ്പോൾ ആണ് നമ്മക്ക് ഓർമ വന്നേ ഉമ്മച്ചീമ്മക്ക് ഒന്നും നമ്മളെ അർഷു കാണാൻ വരുന്നതോ നോക്കുന്നതോ ഒന്നും അറിയില്ല... അവൻ ആരും അറിയാണ്ട് ആണ് വരുന്നേ.. അതുകൊണ്ട് തന്നെ അവർ എപ്പോ വിളിച്ചാലും യാതൊരു സംശയത്തിനും ഇടവരുത്താതെ അവൻ ഓടി ചെല്ലും... ഞാൻ അതിന് ഒന്നും പറയില്ല കാരണം എന്റെ ഉമ്മച്ചീമ്മ തന്നെ അല്ലെ അവന്റെയും...അവർക്ക് എന്നെ ഇഷ്ടമില്ലേങ്കിലും എനിക്ക് അവരെ ഇഷ്ട്ടമാണ്... അവരെ സങ്കടപെടുത്താൻ എനിക്ക് പറ്റില്ല... "ഡീ തനു നീ പോയോ... ഡീ.... " നമ്മൾ ഓരോ കാര്യങ്ങൾ ചിന്തിക്കുമ്പോൾ ആണ്... അർഷുന്റെ ശബ്‌ദം ഫോണിൽ നിന്ന് കേട്ടത് അപ്പോഴാണ് നമ്മൾ ഓർത്തത് ഓനോട്‌ സംസാരിച്ചിരുന്നത ഉമ്മച്ചീമ്മാടെ കാര്യം പറഞ്ഞപ്പോ ചിന്തകൾ അങ്ങോട്ട് മുഴുകിയത്... "ഡീ... " "ഹാ തൊണ്ട കാറാടാത... ഞാൻ ഇവിടെ ഉണ്ട്... " "ഹ്മ്മ് ഉണ്ടല്ലോ... ടി നീ എങ്ങനെയാ അവിടെ ഇപ്പൊ... സേഫ് ഒക്കെ അല്ലെ അവൻ നിന്നെ കല്യാണം കയിച്ച ദേഷ്യത്തിൽ വല്ലതും ചെയ്തോ... " എന്ന് അവൻ ചോദിച്ചപ്പോൾ നമ്മൾ ആദ്യം നമ്മടെ കയ്യിൽ ഉള്ള മുറിവും ഇന്നലെയും ഇന്നും നടന്നതും ആയ കാര്യങ്ങൾ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും അതൊക്കെ പിടിച്ച് വെച്ച് നമ്മൾ അവനോട് സിദ്ധു നല്ല പെരുമാറ്റമാണ് എന്ന് പറഞ്ഞതാണ്... എങ്കിലും അവൻ അത് വിശ്വസിക്കാതെ നമ്മളെ നല്ലോണം കുടഞ്ഞപ്പോൾ എല്ലാം അവനോട് പറഞ്ഞു... "ഓഹോ ഇങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങൾ... ഞാൻ നാളെ എന്തായാലും നിന്നെ കാണാൻ വരും... " "എന്ത് നീ ഇപ്പോഴേ ഇങ്ങോട്ടേക്ക് വരുവാണോ... " "അതേയ് വരുന്നുണ്ട്...വന്നാലേ പറ്റു... കുറച്ച്.. പണികൾ ഉണ്ട് തീർക്കാൻ..." എന്ന് പറഞ്ഞവൻ... വേറെ ഒന്നും പറയാതെ ഫോൺ കാൾ കട്ട്‌ ആക്കി...ഞാൻ അപ്പോൾ തന്നെ അവനെ തിരിച്ച് വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു...ഇനി വിളിച്ചാൽ കിട്ടില്ല എന്ന് മനസിലാക്കിയപ്പോ നമ്മൾ പിന്നെ ഫോൺ കൊണ്ട് നേരെ തിരിഞ്ഞതും എന്തിലോ തട്ടി നിന്നു... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വീട്ടിൽ എത്തി വന്ന് കയറിയപ്പോൾ തന്നെ ചെവി കടിച് കീറും വിധം ഉമ്മാന്റെ വർത്താനം ആയിരുന്നു നമ്മളോട്...വേറെ ഒന്നുമല്ല അവളെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉള്ള ബഹളം... കാരണം,.... കൈ പൊള്ളിയത് കൊണ്ട് ഇൻഫേഷൻ ഇണ്ടാകും അത്കൊണ്ട് കൊണ്ട് കാണിക്കണം എന്ന്... ഉമ്മ കൂടെ പറഞ്ഞോണ്ട് പിന്നെ നമ്മൾ നേരെ റൂമിലോട്ട് പോയി... പോയപ്പോൾ ചെവിയിൽ ഫോണും വെച്ച് എന്തൊക്കെയോ സംസാരിച്ചു തിരിഞ്ഞു നടന്നു വന്ന് തട്ടി നിന്നത് നമ്മടെ നെഞ്ചിലോട്ട്... അപ്പൊ തന്നെ പെണ്ണ് ഞെട്ടിക്കൊണ്ട് ഒന്ന് പിറകിലോട്ട് പോയി മുഖം ഉയർത്തി നോക്കിയതും നമ്മളെ ആണ് കണ്ടത്... അപ്പൊ തന്നെ അവളുടെ മുഖത്ത് ഒരു പ്രതേക തരം ഭാവം ആയിരുന്നു... "ഡീ... എന്താടി.... ആരാടി.. നീ ഇത്രെയും നേരം വിളിച്ചോണ്ടിരുന്നേ.... " "അത്... അത്....അർ... " "വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട... നീ ആരെയോ വിളിക്കുകയോ എടുക്കുകയോ ചെയ്തേ എനിക്ക് ഒന്നും അറിയണ്ട... "ഞാൻ ഇപ്പോൾ വന്നത് നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആണ് നിന്റെ കൈ ഒക്കെ പൊള്ളി ഇരിക്ക്യ അല്ലെ അപ്പൊ അത് കൊണ്ട് പോയി കാണിക്കാൻ... പോയി റെഡി ആയി താഴെ വാ ഞാൻ ഇണ്ടാകും... " ഞാൻ ഒന്ന് കനപ്പിച്ച് അവളെ നോക്കി പറഞ്ഞ് നേരെ താഴെ ചെന്ന് ഹന മോളുമായിട്ട് കളിപ്പിച്ചൊണ്ട് ഇരുന്നു... ഹന ആഫിടെ ഇളയ മോൾ ആണ്... മൂന്ന് വയസേ ഒള്ളു ഒരു അസ്സൽ കാന്താരി... "അല്ല സിദ്ധു നീ ഇത് വരെ ഡ്രെസ്സ് മാറ്റിയില്ലേ... വന്നിട്ട് സമയം ഏറെ ആയല്ലോ... " "അത് ഉമ്മാ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നുണ്ട് അത്കൊണ്ട് ഈ വേഷം തന്നെ മതി എന്ന് വിചാരിച്ചു... " "ഹാ നല്ലതാ അവളെ കൈ നീ കണ്ടില്ലേ നല്ല പൊള്ളിയിട്ടുണ്ട്..." എന്നൊക്കെ ഉമ്മ അവളെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ട് ഇരിക്കുന്ന നേരം ആണ് അവൾ സ്റ്റെയർ ഇയറി വരുന്നത് കണ്ടത്... ഒറ്റ നോട്ടം നോക്കിയതേ ഒള്ളു....ഡാർക്ക്‌ ബ്ലൂ കളർ ചുരിദാറും ബ്ലു കളർ തട്ടവും ചുറ്റി ഇറങ്ങി വരുന്നത് കാണാൻ ചേലൊക്കെ ഇണ്ട്... "ടാ മോൾ വന്നു നീ വേഗം ഇവളെയും കൂട്ടി രാത്രിക്ക് മുന്നേ പോയിട്ട് വാ... ഇന്നാ നിന്റെ എൻഫീൽഡിന്റെ ചാവി..." ഉമ്മി അങ്ങനെ പറഞ്ഞപ്പോൾ നമ്മൾ വേഗം തന്നെ അവളിൽ നിന്ന് മുഖം മാറ്റി ഉമ്മിനെ നോക്കി... അപ്പൊ ഉമ്മി നമ്മടെ എൻഫീൽഡിന്റെ ചാവി തന്നപ്പോൾ ഞാൻ അത് വാങ്ങിക്കാതെ കാറിന്റെ ചാവിയും എടുത്ത് അവളോട് വരാൻ പറഞ്ഞു... കാറിൽ കയറി... അവൾ വന്ന് ഡോർ തുറന്ന് ബാക്കിൽ കയറാൻ പോയപ്പോൾ നമ്മൾ ഒന്ന് കനപ്പിച്ചു നോക്കിയപ്പോ ഓൺ ദി സ്പോട്ടിൽ തന്നെ അവൾ വന്ന് ഫ്രണ്ട് സീറ്റിൽ ഇരുന്നു... പിന്നെ ഉമ്മിനോട് സലാം പറഞ്ഞു നേരെ ഹോസ്പിറ്റലിൽ പോയി.... ഹോസ്പിറ്റലിൽ ചെന്ന് ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറിന്റെ റൂമിൽ പോയി... ആൾക്കാർ അധികം ഇല്ലാത്തോണ്ട് കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് ഡോക്ടറെ പോയി കണ്ടു... അവൾക്ക് വേണ്ടി ഓയ്ൽമെന്റും പിന്നെ വേദനയ്ക്ക് വേണ്ടി മെഡിസിനും കുറിച്ച് കൊടുത്തു... അതും വാങ്ങി നേരെ കാറിൽ കയറി വീട്ടിലേക്ക് വിട്ടു... ഹോസ്പിറ്റലിൽ വെച്ചോ പുറത്ത് ഇറങ്ങിയപ്പോഴോ കാറിൽ വെച്ചോ.. അവൾ എന്നോട് മിണ്ടിയില്ല ഞാനും മിണ്ടാൻ പോയില്ല... വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി...അവൾ നേരെ കിച്ചണിൽ പോണേ കണ്ടു... ഞാൻ നേരെ റൂമിൽ പോയി ഫ്രഷ് ആയി താഴെ വന്നപ്പോൾ എല്ലാരും ടേബിളിൽ ഇണ്ടായിരുന്നു... അവളെ മാത്രം കണ്ടില്ല വല്ല അടുക്കളയിൽ കാണും ഞാൻ നേരെ അവരുടെ അടുത്ത് പോയി ഫുഡ് കഴിച്ചിട്ട്... ഹന മോളും ആയിട്ട് ഏറെ നേരം കളിചോണ്ടിരുന്നു... കുറച്ച് നേരം കഴിഞ്ഞപ്പോൾ എല്ലാരും അവരുടെ റൂമിൽ പോയി നമ്മളോട് പോയി കിടക്കാൻ പറഞ്ഞിട്ട്... പിന്നെ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നപ്പോൾ കണ്ടത് അവന്മാർ എല്ലാം ഗ്രൂപ്പിൽ ഉള്ളതാണ്...പിന്നെ ഞാനും കയറി ഗ്രൂപ്പിൽ മെസ്സേജ് അയച്ചിരുന്നു.. അതിന്റെ ഇടയിൽ ആണ് ഷാനു മെസ്സേജ് അയച്ചത് അവളോട് സോറി പറഞ്ഞോ എന്ന്... എന്നിട്ട് മെസ്സേജ് അവർക്ക് അയച്ചാൽ മതി എന്ന് പറഞ്ഞ് അവർ ഓൺലൈനിൽ നിന്ന് ഇറങ്ങി പോയി... പിന്നെ അവന്മാർ പറഞ്ഞത് അല്ലെ അനുസരിക്കാം എന്ന് കരുതി ഞാൻ നേരെ റൂമിലോട്ട് പോയി... അവിടെ പോയപ്പോൾ ഓയിൽമെന്റും അടുത്ത് വെച്ചിട്ട് സോഫയിൽ ഇരുന്ന് ഉറക്കം തുങ്ങുവാണ് മഹതി... ശെടാ ഇവളെ ഇത്ര നേരെത്തെ ഉറങ്ങിയോ... കാണാൻ കൊച്ചു കുട്ടികളെ പോലെ ഇണ്ട്... ഞാൻ അപ്പോൾ തന്നെ അവളുടെ അടുത്ത് പോയി കൈ നോക്കി പെണ്ണ് കൈയിൽ മരുന്ന് ഇട്ടിട്ടില്ല... പേടി ആയിരിക്കും വേദനിക്കൊ എന്ന് ഞാൻ അപ്പൊ തന്നെ അവളുടെ അടുത്ത് ഇരുന്നു എന്നിട്ട് കുറച്ച് ആ മരുന്ന് നമ്മടെ കയ്യിൽ എടുത്ത് വെച്ചിട്ട്... അവളുടെ പൊള്ളിയ കൈ നമ്മൾ നമ്മളെ കയ്യിൽ എടുത്ത് വെച്ചപ്പോൾ പെണ്ണ്.. ഒന്ന് ഞെരകി കൊണ്ട് നമ്മളോട് ചേർന്ന് കിടന്നു... എന്തോ അത് എനിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും.. അവളുടെ ഉറക്കം കണ്ടപ്പോൾ ഒന്ന് മിണ്ടാതെ ആ മരുന്ന് അവളുടെ കയ്യിൽ പതിയെ തേച്ചു... അപ്പൊ പെണ്ണ് കിടന്ന് 'ഉഫ് ആ' എന്നൊക്കെ പുലമ്പി നമ്മടെ ഷോൾഡറിൽ അവളുടെ വലത്തേ കൈ കൊണ്ട് നന്നായി മുറുക്കുന്നുണ്ട്... അത് കാണുമ്പോൾ തന്നെ മനസിലാകും നല്ല വേദനിച്ചിട്ടാണ് എന്ന്... ഞാൻ പതിയെ അവളുടെ കയ്യിൽ മരുന്ന് പുരട്ടി... കഴിഞ്ഞതും അവളെ നോക്കി ഇപ്പൊ നല്ല ഉറക്കത്തിൽ ആണ്...അവളുടെ മുഖത്ത് നോക്കുമ്പോ ശെരിക്കും ഞാൻ ഞാനല്ലാണ്ടായി മാറുന്നത് പോലെ... ഒരുപാട് വെളുപ്പോ കറുപ്പോ ഒന്നുമല്ല വലിയ മൊഞ്ചത്തിയും അല്ല...എന്നാലും കാണാൻ നല്ല ചേല് ഇണ്ട്... ഞാൻ പതിയെ എന്റെ മുഖം അവളുടെ അടുത്തൊട്ട് കൊണ്ട് പോയി.. പതിയെ ആ മൂടി ഇഴകൾ മുഖത്തിൽ നിന്ന് മാറ്റി ചെവിയിൽ ഒതുക്കി...പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചെവിയോരത്ത് കൊണ്ട് പോയി ഞാൻ പതിയെ ആ വാക്കുകൾ മൊഴിഞ്ഞു... "SORRY" തുടരും 🔥 ഹലോയ്... എല്ലാരും ഇവിടെ നോക്കൂ... നാളെത്തെ കാര്യം പറയാൻ എനിക്ക് സങ്കടം ഇണ്ട്... ഹ്മ്മ് നാളെ സ്റ്റോറി ഇല്ലാട്ടോ...😔😔😔SORRY... ക്ലാസ്സ്‌ ഉണ്ട് അതുമല്ല ഒരു മാരിയേജ് ഫങ്ക്ഷൻ കൂടെ ഉണ്ട് അപ്പൊ എഴുതാൻ പറ്റില്ല അതോണ്ടാട്ടോ... ഇന്നത്തെ പാർട്ടും ബോർ ആയി കാണുംല്ലേ.. പിന്നെ ഇത് കണ്ടിട്ട് ആരും സിദ്ധു നന്നായി എന്ന് വിചാരിക്കണ്ട.. 😉😉💃💃... അടുത്ത പാർട്ട്‌ നല്ല ലെങ്ങ്തിൽ ബോർ അടിപ്പിക്കാതെ പോസ്റ്റാം... പിന്നെ save.. ചെയ്യുന്നവർ ലൈക്ക് ഒക്കെ അടിക്കു... പിന്നെ കമെന്റ് നല്ല ലെങ്ങ്തിൽ തന്നാൽ സ്റ്റോറി നമ്മൾ നല്ല ലെങ്ങ്തിൽ പോസ്റ്റും... പിന്നെ പറഞ്ഞത് മറക്കണ്ട നാളെ സ്റ്റോറി ഇല്ല SORRY... ♥️ Thanks for all ur support... lub uuu.. 😘😘 ✍️ZF #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
37.1k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം