ഉൾക്കിടിലത്തോടെവായിച്ചുതീര്ത്ത നോവലാണ്മഞ്ഞവെയില് മരണങ്ങള്💛ആടുജീവിതത്തിന്റെകഥാകാരനില് നിന്ന്തന്നെയോ ഇതെന്ന്ചിന്തിച്ചു പോയി.കഥയുലുടനീളം ഒരു സസ്പെന്സ്കരുതി വെക്കാനുംജീവിച്ചിരിക്കുന്നവരെകഥാപാത്രങ്ങളാക്കുക വഴികഥയെ യാഥാര്ത്ഥ്യമെന്ന്തോന്നിപ്പിക്കാനുംബെന്യാമിന് കഴിഞ്ഞു.പക്ഷേ കഥയുടെ അവസാനംഎന്തോ ഒരു നിരാശ നല്കുന്നഫീലിംഗ്!ഒട്ടനവധിചോദ്യങ്ങൾ ബാക്കിവെക്കുന്ന ഈ നോവൽവായനക്കാരനെആളൊഴിഞ്ഞ ഒരു ദ്വീപിൽഒറ്റക്കിട്ട് പൊടുന്നനെ കടന്നുകളഞ്ഞപോലെ☺വായനക്കാരെ മടുപ്പിക്കാതെ തൻ്റെ ഒപ്പം അവസാനം വരെ കൂടെ കൊണ്ട് പോവാൻ അദ്ദേത്തിനു സാധിച്ചു💯 #പുസ്തകങ്ങൾ #ഇരുത്തി വായിപ്പിച്ച പുസ്തകങ്ങൾക്കൊപ്പം #വായന #വായനശാല #📙 നോവൽ
#

പുസ്തകങ്ങൾ

പുസ്തകങ്ങൾ - കിൽ ക മവയിൽ മരണങ്ങൾ ബെന്യാമിൻ വാ വീ വരവGRUS - ShareChat
179 കണ്ടവര്‍
2 മാസം
പുസ്തക കുറിപ്പ്... ''കൈയ്യിലിരുന്ന പത്രം ഞാന്‍ നിവര്‍ത്തി'' മലയാള മനോരമ'' എന്ന വലിയ അക്ഷരത്തിന് താഴെ എന്‍റെ പഴയ ഒരു ഫോട്ടോയും നാലു കോളം വാര്‍ത്തയും കണ്ടു.മലയാളം നന്നായി വായിക്കാനറിയില്ലെങ്കിലും ഞാനത് തപ്പിത്തടഞ്ഞ് വായിച്ചു '' എെ.എസ്.ആര്‍.ഒ ചാരക്കേസിലെ ബുദ്ധികേന്ദ്രം നമ്പി നാരായണന്‍ അറസ്റ്റില്‍'' കണ്ണുകള്‍ നിറഞ്ഞില്ല.ശരീരം വിറച്ചില്ല.ഹൃദയം തകര്‍ന്നില്ല.പക്ഷേ ഞാന്‍ തിരിച്ചറിഞ്ഞു;വിക്ഷേപണത്തറയില്‍ എന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന്!തീയില്ലാതെ,പുകയില്ലാതെ...ഭാരമില്ലാത്തൊരാത്മാവ് പോലെ ഞാന്‍ അന്തരീക്ഷത്തിലലിയുന്നതായി തോന്നി.-നമ്പി നാരായണന്‍റെ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തില്‍ നിന്ന്. വായനകള്‍ പലപ്പോഴും അനുഭവങ്ങളും തിരിച്ചറിവുകളുമാണ് സമ്മാനിക്കുന്നത് പ്രത്യേകിച്ച് ആത്മകഥകള്‍.അത്തരമൊരു ആത്മകഥയാണ് നമ്പി നാരായണന്‍റെ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന കൃതി." ഈ പുസ്തകം വായിക്കുമ്പോള്‍ പലപ്പോഴും ഹൃദയം തകർന്നു പോകും..മാപ്പ് മാപ്പ് എന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകും.പത്രങ്ങളിലും, മാസികകളിലും വന്നിരുന്ന ഫീച്ചറുകൾ വായിച്ച് വിശ്വസിച്ച കാലത്തെ ഓർക്കുമ്പോൾ. സ്വന്തം മന:സാക്ഷിയോടെങ്കിലും മാപ്പു പറയേണ്ടതാണെന്നു തോന്നിപ്പോകും.അന്നത്തെ ചാരക്കഥകൾ കെടാതെ മനസ്സിൽ കിടക്കുന്നതു കൊണ്ട് തന്നേ പുസ്തക വായന ആ തീ അണക്കാൻ ഉതകും .തനിക്ക് ലഭിക്കുമായിരുന്ന സകല സൗഭാഗ്യങ്ങളും വേണ്ടെന്ന് വച്ച് രാജ്യത്തെ സേവിക്കാനിറങ്ങിയവന് രാജ്യം കൊടുത്ത സമ്മാനം രാജ്യ ദ്രോഹിയെന്ന പേര് തുന്നിയ കുപ്പായമാണ്.തീര്‍ച്ചയായും എത്ര രൂപ നഷ്ടപരിഹാരം കൊടുത്താലും പൊറുക്കാനാവാത്ത തെറ്റാണ് നമ്പി നാരായണനോട് ഭരണകൂടവും സമൂഹവും ചെയ്തത്. ഒരു മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി എങ്ങനെയാണ് പ്രമാദമായ ഒരു ചാരകേസായി മാറിയതെന്നും എങ്ങനെയാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജെന്റ്‌സ് ബ്യൂറോ ആഗോളതലത്തില പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്തെ് ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.ചാരകേസ് തുടങ്ങുന്നത് 1994 നവംബറിലാണ് ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ റജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതി. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഐ എസ് ആര്‍ ഒ ചാര കേസിനെ മാത്രം കേന്ദ്രീകരിച്ച് മാത്രമുള്ളതല്ല ഈ പുസ്തകം ഇന്ത്യന്‍ ബഹിരകാശ സ്വപ്നങ്ങളെയും അതിനുവേണ്ടി ഓരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ സൗഭാഗ്യ ജീവിത സ്വപ്നങ്ങള്‍ ബലികഴിച്ച് രാജ്യത്തിനായി ജീവിച്ചതിന്‍റെയും കഥകൂടിയാണ്.എന്നാല്‍ ചാരപ്പണിയും ലൈംഗികതയും റോക്കറ്റ് സയന്‍സുമെല്ലാമടങ്ങിയ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയും കേരള പോലീസിന്റെ സൃഷ്ടിയുമെന്ന് പിന്നീട് തെളിഞ്ഞതുമായ ചാര കേസ് ഈ പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം തന്നെയാണ്.ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ ‘മംഗൾയാൻ’ വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്‌എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന അവഗണനയുടെ ചാരത്താൽ മൂടിക്കളഞ്ഞു ചാരക്കേസ്.എന്നാല്‍ അക്ഷരങ്ങളിലൂടെ മനസാക്ഷിയുടെ കോടതിമുറിയിൽനിന്ന് ഏറ്റവും വലിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് കേരളം കണ്ട ഏറ്റവും വിവാദപുരുഷൻമാരിൽ ഒരാളായ നമ്പി നാരായണൻ ഈ പുസ്തകത്തിലൂടെ. നമ്പി നാരയെണന്‍റെ ജീവിതത്തേയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും ചാരകേസിനു മുമ്പ് – പിമ്പ് എന്ന രണ്ടായി വേര്‍തിരിച്ച സംഭവമാണ് ഐ എസ് ആര്‍ ഒ കേസ്. ചാരകേസുമായി ബന്ധപ്പെട്ട് 1994ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നമ്പി നാരായണന്‍റെ പ്രായം വെറും അമ്പത്തിമൂന്ന് ശരിക്കും മധ്യവയസ്സ് .ഇന്ത്യന്‍ ബഹിരാകാശ സ്വപ്ങ്ങള്‍ക്ക് യൗവ്വനവും. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ച് സ്ഥാപിക്കപ്പെട്ട് ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത് പ്രവേശിച്ചിട്ട് മുപ്പത് വര്‍ഷവും.ചാരക്കേസ് ഇന്ത്യന്‍ ബഹിരാകശ സ്വപ്നങ്ങളെ പതിനെഞ്ച് വര്‍ഷം പിന്നോട്ടോടിച്ചെന്ന് നമ്പി നാരായെണന്‍ പറയുന്നു. ഇന്ത്യയുടെ ശാസ്ത്ര കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന അമേരിക്ക-ഫ്രാന്‍സ് അച്ചുതണ്ടിന്റെ അവിഹിത സന്തതിയാണ് താന്‍ അടക്കമുള്ളവരെ കുടുക്കിയതെന്നും നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.അതിന് കാരണമായി നമ്പി നാരായണന്‍ പറയുന്നത് ഇതാണ്‌ അദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ - ഇന്ത്യയുടെ പി എസ് എല്‍ വി പ്രോഗ്രാം ഇന്ന് ലോകത്തുതന്നെ ഏറ്റവും മികച്ചതാണ്. ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോോജനിക് റോക്കറ്റ് എഞ്ചിനുകള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കുന്നു. അങ്ങനെ പ്രപഞ്ചരഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ പങ്കാളിയാകുന്നു. ഉപഗ്രഹ വിക്ഷേപണത്തിനു ഇന്ത്യ ഈടാക്കുന്നത് നാസ ഈടാക്കുന്നതിന്റെ പകുതി തുകയാണ്. കോളോറാഡ കേന്ദ്രീകരിച്ച ഒരു സ്‌പേസ് ഫൗണ്ടേഷന്റെ 2015ലെ പഠനപ്രകാരം ബഹാരാകാശ ഗവേഷണമേഖയിലെ 2014ലെ ആഗോളചിലവ് 330 ബില്ല്യണ്‍ ഡോളറായിരുന്നു. അത് മുന്‍വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ദ്ധനവാണ്. അതില്‍ 75 ശതമാനുവും ഉപഗ്രഹവിക്ഷേപണത്തിനും കമ്മേഴ്‌സ്യല്‍ ചിലവുകള്‍ക്കുമാണ്. 1992ല്‍ ഇന്ത്യയും റഷ്യയും ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ തീരുമാനിച്ചപ്പോള്‍ അമേരിക്ക ഇരുരാജ്യങ്ങള്‍ക്കുമേര്‍പ്പെടുത്തിയ വിലക്കുകള്‍ മറക്കാറായിട്ടില്ലല്ലോ. ചാരകേസിന്റെ സമയവും ഐബിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സിഐഐ ബന്ധവും കേസുമായി അതിനുള്ള ബന്ധവുമൊക്കെ വളരെ പ്രകടമാണ്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുസ്‌ലിം പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നതായി നമ്പി നാരായണന്‍ തന്‍റെ ആത്മകഥയില്‍ പറയുന്നു..അന്വേഷണത്തിനിടെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥര്‍ സൗഹൃദപൂര്‍വം തന്റെ മുസ്‌ലിം സുഹൃത്തിന്റെ പേര് ചോദിച്ചു. എപിജെ അബ്ദുല്‍ കലാം ഉള്‍പ്പെടെ പലരുടെയും പേര് പറഞ്ഞെങ്കിലും അതൊന്നും സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ സഹപാഠിയായിരുന്ന വെറ്ററിനറി സര്‍ജനായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന അബൂബക്കറിന്റെ പേര് പറഞ്ഞു. തൊട്ടടുത്ത ദിവസം മറ്റൊരു ഉദ്യോഗസ്ഥന്‍ വന്ന് അബൂബക്കറിന്റെ വീട്ടില്‍ ഏതെല്ലാം ഡോക്യുമെന്റ്‌സ് വച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തി തിരക്കഥ മെനയുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു മുസ്‌ലിം പേരുകാരന്‍ ആവശ്യമായിരുന്നു. പിന്നീട് ആ സുഹൃത്ത് വഴി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് കഥയുണ്ടാക്കിയെന്നും അദ്ധേഹം ആരോപിക്കുന്നു. കേസിനു ബലം വേണമെങ്കില്‍ അതുപോലുള്ള ‘പേരുകാരന്‍’ ആവശ്യമായിരുന്നത്രേ.. ചാരക്കേസ് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസിനെതിരെയും ആത്മകഥയില്‍ പരാമര്‍ശമുണ്ട്. വിവാദമായ കേസില്‍ വെറും രണ്ടര മിനിറ്റാണ് അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസ് തന്നെ ചോദ്യംചെയ്തത്. എന്നാല്‍ കേസെല്ലാം അവസാനിച്ച ശേഷം നാലുവര്‍ഷം മുമ്പ്, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് സിബി മാത്യൂസ് തന്നെ കണ്ടു. തന്നെക്കൊണ്ട് മറ്റുള്ളവര്‍ ചെയ്യിപ്പിച്ചതാണ് കേസെന്ന് സിബി മാത്യൂസ് ഏറ്റുപറഞ്ഞെന്നും നമ്പി നാരായണന്‍ എഴുതുന്നു. ചാരക്കേസിലെ യഥാര്‍ഥ ചാരസുന്ദരി മറിയം റഷീദയായിരുന്നില്ലെന്നും നമ്പി നാരായണന്‍ വെളിപ്പെടുത്തുന്നു അമേരിക്കക്കാരിയായിരുന്ന ഒരു യുവതിയായിരുന്നു അവര്‍. ഇന്റലിജന്‍സ് ബ്യൂറോ ക്രാക്ക് കൗണ്ടര്‍ മേധാവിയായ രത്തന്‍ സെഗാള്‍ കെട്ടിച്ചമച്ച കഥകളാണ് അക്കാലത്ത് മാധ്യമങ്ങളില്‍ വന്നതെന്നും നമ്പി വ്യക്തമാക്കുന്നു. ചാരക്കേസ് ആരോപണം ഉയര്‍ന്നതു മുതല്‍ 52 ദിവസം നീണ്ട പീഢനവും ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതുമെല്ലാം നമ്പി പൊള്ളിയ്ക്കുന്ന വരികളിലൂടെ നമ്മോട് പങ്ക് വയ്ക്കുന്നു. ഓര്‍മ്മകളുടെ ഭ്രമണ പഥമെന്ന ഈ പുസ്ത്കത്തിലൂടെ പൊള്ളിയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്കൂടി സമൂഹത്തോടും ഭരണകൂടത്തോടും നമ്പി നാരായണന്‍ ചോദിക്കുന്നു .ചാരകേസ് വ്യാജമെന്ന് കണ്ടെത്തിയ സിബിഐ പ്രതികളെന്ന് ആരോപിക്കപ്പെട്ട ആറുപേരും നിരപരാധികളണെന്നു തെളിയിച്ചു. മാത്രമല്ല കള്ളകേസ് മെനഞ്ഞുണ്ടാക്കിയ ഐബിയിലേയും കേരള പോലീസിലേയും ഉദ്യോഗസ്ഥരുടെ പേരുകള്‍ വ്യക്തമാക്കികൊണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ടും നല്‍കി ശരിതന്നേ, എന്നാല്‍ ചാരന്റെ മക്കള്‍ എന്ന വിളിപ്പേരില്‍ തന്‍റെ മക്കള്‍ അനുഭവിച്ച വേദനകള്‍ക്ക് ആര് സമാശ്വാസമേകും തന്റെ നഷ്ടമായ കരിയറും ഭാര്യയുടെ മാനസികാരോഗ്യവും ആര് തിരിച്ച് നല്കും??? പുസ്തകം -ഓര്‍മ്മകളുടെ ഭ്രമണപഥം ജീവിതകുറിപ്പ്- നമ്പി നാരായണന്‍ രചന - ജി.പ്രജേഷ് സെന്‍ പ്രസാധനം - കറന്‍റ് ബുക്സ് തൃശൂര്‍ വില - 350 കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ് 9656935433
#

പുസ്തകങ്ങൾ

പുസ്തകങ്ങൾ - ഓർമകളുടെ ഭ്രമണപഥം ' നമ്പി നാരായണൻ - ShareChat
300 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post