ദുഃഖം
നവംബറിന്റെ നഷ്ടം 😢😢 വാട്ട്‌ ഡിഡ്ഡ് യു സേ? ബെഗ്ഗേഴ്സ്? മെ ബി വി ആർ പുവർ... കൂലീസ്... ട്രോളി പുള്ളേഴ്സ്... ബട്ട്‌ വി ആർ നോട്ട് ബെഗ്ഗേഴ്സ്! യു എൻജോയ് ദിസ്‌ സ്റ്റാറ്റസ് ഇൻ ലൈഫ് ബികോസ് ഓഫ്‌ അവർ സ്വെറ്റ് ആൻഡ്‌ ബ്ലഡ്‌! ലെറ്റ്‌ ഇറ്റ് ബി ദി ലാസ്റ്റ് ടൈം... ഇഫ്‌ യു ഡെയർ ടു സേ ദാറ്റ് വേർഡ്‌ വൺസ് മോർ, ഐ വിൽ പുൾ ഔട്ട്‌ യുവർ ബ്ലഡി ടൻഗ്! അതെ നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയൻ തന്നെ, ജയൻ എന്ന അതുല്യനടൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് നാളെ 38 വർഷം തികയുന്നു. ബട്ടൺ അഴിച്ചു വിരിഞ്ഞ മാറും നിലത്തു ഇഴയുന്ന എൽവിസ് ബെൽബോട്ടം പാന്റുമായി എഴുപതുകളിൽ വെള്ളിത്തിരയിലെ നായക സങ്കൽപ്പങ്ങൾ മാറ്റി എഴുതിയ മാസ്റ്റർ ഹീറോയെ ഓർമിക്കാത്തവർ ആരുണ്ട്‌. വില്ലനായും പ്രതിനായകനായും വേഷങ്ങൾ പകർന്നാടിയ,ഓരോ വേഷങ്ങൾക്കും തന്റെ കയ്യൊപ്പ് ചാർത്തിയ നമ്മുടെ പ്രിയങ്കരനായ ജയന് ഒരായിരം സ്മരണാഞ്ജലികൾ. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി.ശാപമോക്ഷത്തിൽ ഷീലയുടെ വിവാഹസദസിലെ ഗായകനായി അഭിനയം തുടങ്ങിയ ജയൻ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ രംഗം കീഴടക്കുകയായിരുന്നു.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു.ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി.കരുത്തും സാഹസികതയും നിറഞ്ഞു നിന്നിരുന്ന കൊച്ചു വേഷങ്ങളിൽ നിന്നും വില്ലൻ വേഷത്തിലെത്തിയതോടെ ജയനെന്ന അനുഗ്രഹീത നടൻ വെള്ളിത്തിരയിൽ പുതുതരംഗമുയർത്തി.സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല.വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സിദ്ധി പ്രകടമായ പഞ്ചമിയിലെ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ജയന്റെ റേഞ്ച് വ്യക്തമാക്കിയ ചിത്രമായിരുന്നു. ഗാംഭീര്യം മുഴങ്ങുന്ന ശബ്ദം, ആരോഗ്യവും ഓളം വെട്ടുന്ന ശരീരം, വില്ലൻ സങ്കൽപ്പങ്ങൾ ജയൻ പൊളിച്ചു മാറ്റുകയായിരുന്നു. പഞ്ചമിക്ക് പുറമേ മറ്റൊരു കർണൻ, ജയിക്കാനായി ജനിച്ചവൻ, അടവുകൾ പതിനെട്ട്, സൂത്രക്കാരി, ആനപ്പാച്ചൻ, രതിമണ്മദൻ, കാത്തിരുന്ന നിമിഷം, രണ്ടു ലോകം, ഇതാ ഒരു മനുഷ്യൻ, ഈ മനോഹരതീരം, ആശിർവാദം തുടങ്ങിയ സിനിമകളിൽ മലയാളക്കര കണ്ടത് പുരുഷസൗന്ദര്യം ജ്വലിക്കുന്ന വില്ലനെയായിരുന്നു. പ്രേംനസീർ, മധു, സോമൻ, രാഘവൻ, സുധീർ, വിൻസെന്റ, രവികുമാർ, സുകുമാരൻ തുടങ്ങിയവർ നായകരായ അന്നത്തെ ചിത്രങ്ങളിൽ വില്ലൻ വേഷം ജയന്റെ കയ്യിൽ ഭദ്രം.തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്.ഹെലിക്കോപ്റ്റർ സംഘട്ടനരംഗം ആദ്യത്തെ ഷോട്ടിൽ തന്നെ പെർഫെക്റ്റായി എടുത്തതായിരുന്നു. പക്ഷെ തന്റെ പ്രകടനത്തിൽ തൃപ്തനാവാത്ത ജയൻ റീടേക്ക് ആവശ്യപ്പെടുകയായിരുന്നു. അതിയായ വിശപ്പോടുകൂടിയാണ് ജയൻ അന്ന് കോളിളക്കത്തിന്റെ ഷൂട്ടിംഗ് സെറ്റിലെത്തിയത്. കഴിക്കാൻ ഒരു ബിസ്ക്കറ്റ് പോലുമില്ലേ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു വിഷമത്തോടെയുള്ള ലഞ്ച് ബോയിയുടെ മറുപടി. അങ്ങനെ വിശന്ന വയറുമായി റീടേക്കിനായി ജയൻ തെയ്യാറെടുത്തു. ഉയരത്തിലേക്ക് പറന്നുപൊങ്ങിയ ഹെലികോപ്ടറിന്റെ ലാൻഡിംഗ് പാടിലേക്ക് സുകുമാരൻ ഓടിച്ച ബൈക്കിൽ നിന്നും ജയൻ ചാടിതൂങ്ങി. പക്ഷെ പെട്ടെന്ന് ഹെലിക്കോപ്റ്റർ ഒരു വശത്തേക്ക് ചെരിഞ്ഞു ഇന്ധനം പുറത്തേക്ക് തെറിച്ചു. 30 അടിയോളം ഉയരത്തിൽ പൊങ്ങിയ ഹെലിക്കോപ്റ്റർ ശക്തിയായി നിലത്തിടിച്ചു. ജയന്റെ നടുവാണ് ആദ്യം ശക്തമായി ഇടിച്ചത്. ഇതിനിടയിൽ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപെട്ടു. ബാലൻ കെ നായർ പുറത്തേക്ക് തെറിച്ചു വീണ് പരിക്കുകളോടെ ബോധരഹിതനായി. ഒരിക്കൽക്കൂടി ജയനുമായി ഉയരത്തിലേക്ക് കുതിച്ചുയർന്ന ഹെലിക്കോപ്റ്റർ രണ്ടാമതും ഭൂമിയിൽ ശക്തമായി വന്നിടിച്ചു. ഇത്തവണ ജയന്റെ തലയായിരുന്നു ഇടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒന്നരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷം വൈകീട്ട് 6.30ഓടു കൂടി ജയൻ ഈ ലോകത്തുനിന്ന് വിടചൊല്ലി.ആ സമയം, കേരളം മുഴുവൻ തകർത്തോടിയിരുന്ന ജയന്റെ 'ദീപം' എന്ന സൂപ്പർഹിറ്റ് സിനിമ കളിച്ചു കൊണ്ടിരുന്ന കൊല്ലം ആരാധനാ തിയ്യേറ്ററിൽ,"ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിച്ചു" എന്ന വാർത്ത 'സ്ലൈഡിൽ' എഴുതിക്കാണിച്ച്ചപ്പോൾ,ആരാധകർ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ജയന്റെ വീട്ടിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി. മലയാളസിനിമയിൽ വില്ലനും ഉപനായകനും നായകനും പുത്തൻ ഭാവം നൽകിയ ജയന്റെ ജീവിതത്തിനും സിനിമയുടെ നിറവും നാടകീയതയുമുണ്ടായിരുന്നു. ജീവിതത്തിന്റെ വർണപ്പൊലിമ മുഴുവനായും ഒപ്പിയെടുക്കാൻ വെമ്പൽ കൊണ്ട ഒരു ചെറുപ്പക്കാരന്റെ തിരക്കഥയാണ് ജയന്റെ ജീവിതം. സാഹസികത മുറ്റിനിൽക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനവസാനം മരണം ജയനെ തൊടുമ്പോൾ ഒരു യുഗം അവസാനിക്കുകയല്ല, മറ്റൊന്നാരംഭിക്കുകയായിരുന്നു
#

ദുഃഖം

ദുഃഖം - ShareChat
611 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post