കര്‍ക്കിടകമാസം
#

കര്‍ക്കിടകമാസം

ചില രാമ ചിന്തകൾ ! എന്ത് കൊണ്ട് രാമൻ ആദര്ശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി? എന്ത് കൊണ്ട് ഭാരതം ഇപ്പോഴും രാമരാജ്യത്തെ കുറിച്ച് സ്വപ്നം കാണുന്നു? മകനായിരുന്നപ്പോൾ മകന്റെ കടമയും, ഭർത്താവായിരുന്നപ്പോൾ ഭർത്താവിന്റെ ഉത്തരവാദിത്തവും രാജാവായിരുന്നപ്പോൾ രാജാവിന്റെ ധർമവും യഥോചിതം നിർവഹിച്ചത് കൊണ്ടാണ് ശ്രീരാമൻ, ആദർശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി, ശ്രീരാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടത്. മകന്റെ കടമ നിർവഹിച്ച ശ്രീരാമൻ സിംഹാസനാരോഹനത്തിന്റെ തലേന്ന് അച്ഛൻ കൊടുത്ത വര പ്രകാരം വാക്ക് പാലിക്കുന്നതിനായി, വനവാസത്തിന്‌ പോകുവാൻ തയാറായ ശ്രീരാമനെ തടയുന്ന മാതാവ് കൌസല്യയോടു അദ്ദേഹം പറഞ്ഞു.. പിതൃ വാക്യം സമതിക്രമിതും ശക്തി: മമ അസ്തിനാ അഹം: വനം ഗന്തും ഇശ്ചാമി ത്വം ശിരസാ പ്രസാദയേ : പിതാവിന്റെ ആജ്ഞയെ ഉല്ലംഘിച്ച് നടക്കാനുള്ള അധികാരം എനിക്കില്ല. ഞാൻ കാട്ടിലേക്ക് പോകാൻ തയാറായി കഴിഞ്ഞു.അമ്മെ, എന്നെ അനുഗ്രഹിക്കുവാൻ ഞാൻ പ്രാർത്തിക്കുന്നു. സിംഹാസനാവരോഹണത്തിന്റെ തലേ ദിവസമാണ്, ശ്രീരാമനോട് പറയുന്നത് നിനക്ക് സിംഹാസനമല്ല തരുന്നത് മറിച്ച് വനവാസമാണ്. അത് കൊണ്ട് പോകുക കാട്ടിലേക്കെന്ന്. കയ്യകലത്തിലെത്തിയ കനകസിംഹാസനത്തെ തള്ളിമാറ്റി കൊണ്ട്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ മരവുരി ധരിച്ച് വനത്തിലേക്ക് യാത്രയായി. ഇവിടെ ഒരു മകന്റെ യതാർത്ഥ ധർമ്മമാണ് ശ്രീരാമൻ പാലിച്ചത്. ഭർത്താവായ ശ്രീരാമൻ വനവാസത്തിനിടക്ക് രാവണനാൽ കടത്തിക്കൊണ്ടു പോകപ്പെട്ട സീതയെ ഓർത്ത്‌ പൊട്ടിക്കരയുന്ന ശ്രീരാമനെ കാണുവാൻ സാധിക്കും, രാമായണത്തിൽ. ആ സമയം ശ്രീരാമൻ ഭാര്യാ വിരഹത്താൽ ഹൃദയം തകർന്ന ഒരു ഭര്ത്താവ് മാത്രമായിരുന്നു. ഹാ പ്രിയേ ഇതി തു ബഹുശ: വിചു ക്രോശ: ഹാ പ്രിയേ എന്ന് വിളിച്ച് കൊണ്ട് പലവട്ടം ഉറക്കെ കരഞ്ഞു.. ഹാ മമ ആര്യേ: സ്വാധീ വര വർണിനീ ക്വ യാതാ അസി: ഹാ ഹാ: ഹാ, എന്റെ പ്രേമ പാത്രമായ പതിവ്രതയായ സ്ത്രീ രത്നമേ, നീ എങ്ങാനു പോയിരിക്കുന്നത്? അയ്യോ ഞാൻ പിടയുന്നുവല്ലോ.. എന്നിങ്ങനെ കരഞ്ഞു പറഞ്ഞു കൊണ്ട് പുല്ലിനോടും പൂക്കളോടും നടിയോടും മാനിനോടും തന്റെ ഭാര്യയെ കണ്ടോ എന്ന് ചോദിച്ചു വിലപിച്ചു നടന്നപ്പോൾ, ഈ ഭൂലോകത്തെ തന്നെ തന്റെ ഒരു ഞാണൊലിയാൽ വിറപ്പിക്കുന്ന ശ്രീരാമാനെയല്ല കാണുവാൻ സാധിക്കുന്നത്, മറിച്ച് വെറും ഒരു സാധാരണ മനുഷ്യനായി, ഭാര്യാ വിരഹാർത്തനായ ഭർത്താവിനെയാണ്. രാജാവായ ശ്രീരാമൻ രാവണ നിഗ്രഹവും കഴിഞ്ഞ്, സീതയെ വീണ്ടെടുത്ത്, അയോദ്ധ്യയിൽ തിരികെ ചെന്ന് പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ വളരെക്കാലം രാജ്യം ഭരിച്ചു. അക്കാലത്തെ ഭരണത്തെ കുറിച്ച് രാമായണം ഇങ്ങനെ പറയുന്നു… രാമേ രാജ്യം പ്രശാസതി വിധവാ ന പര്യദേവൻ വ്യാളകൃതം ഭയം ച ന വ്യാധിജം ഭയം അപി വാ ന ആസിത്: ശ്രീരാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് സ്ത്രീകള് വൈധവ്യ ദുഃഖം അനുഭവിക്കുക ഉണ്ടായില്ല. ദുഷ്ട ജന്തുക്കളെ കൊണ്ടുള്ള ഭയം തന്നെ ഉണ്ടായില്ല. രോഗങ്ങളും ഉണ്ടായില്ല. കള്ളന്മാർ ഉണ്ടായിരുന്നില്ല. അനർത്ഥം ആരെയും സ്പര്ഷിചിരുന്നില്ല. വൃദ്ധന്മാർ ബാലന്മാരുടെ പ്രേത കൃത്യങ്ങൾ ചെയ്യേണ്ടിയും വന്നില്ല. എല്ലാവരും സന്തുഷ്ടരായി, എല്ലാവരും ധർമത്തിന് അനുസൃതമായി ജീവിച്ചു. ആരും ആരെയും ഹിംസിച്ചില്ല. എല്ലാവരും സന്തുഷ്ടരായി വസിച്ചു. പ്രായമായവരും പണ്ഡിതരും നാസ്തികരും സമസന്തുഷ്ടരായി കാണപ്പെട്ടു. മഴ യഥാകാലം പെയ്തു, വൃക്ഷങ്ങൾ സമയാസമയം പൂവിട്ടു, കായ്ച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവരുടെ തൊഴിലുകൾ ചെയ്തു കൊണ്ട് സംപ്ത്രുതരായി ഭവിച്ചു. പ്രജകൾ എല്ലാം ധര്മ തല്പരരായി, കളവു പറയുന്നവർ ഉണ്ടായിരുന്നില്ല. സകല വിധ സംപത്തോടും കൂടി സദാചാര യുക്തരായും ജനങ്ങൾ ജീവിച്ചു. അദ്ദേഹത്തിൻറെ ഭരണ കാലത്ത് ജനങ്ങള്ക്കെല്ലാം ശ്രീരാമൻ, ശ്രീരാമൻ എന്നൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലോകം ശ്രീരാമമയമായി ഭവിച്ചു. രാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടു. ഇങ്ങനെ സമസ്ത ജനങ്ങളും ആരോഗ ദൃഡഗാത്രരും സന്തുഷ്ടരും സമഭാവനയുമുള്ളവർ ആയിരുന്നത് കൊണ്ടാണ് ആ രാമരാജ്യവും ശ്രീരാമനും ആചന്ദ്രതാരം നില നില്ക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു രാജ്യമല്ലേ ഏതൊരു ജനങ്ങളുടെയും രാജ്യങ്ങളുടെയും സ്വപ്നം ആകേണ്ടതും? അത് കൊണ്ട് ഈ രാമായണ മാസം രാമായണം ഒരിക്കൽ കൂടി വായിക്കാം, ശ്രീരാമനെ അറിയാം… #കര്‍ക്കിടകമാസം
425 കണ്ടവര്‍
6 മാസം
#

കര്‍ക്കിടകമാസം

*ഉരുളി കമിഴ്ത്ത്‌* *സന്താന ലാഭത്തിനായി മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തി ദമ്പതികൾ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉരുളികമിഴ്ത്ത്‌. മണ്ണാറശാലാ ഇല്ലത്തെവലിയമ്മയുടെ സന്നിധിയിൽ തൊഴുതു അനുവാദം വാങ്ങിയ ശേഷം ഒരു ഉരുളി നടയ്ക്കുവയ്ക്കുന്നു. വിശേഷാൽ വഴിപാടുനടത്തിയ ശേഷ വാദ്യഘോഷങ്ങലോടും ചങ്ങല വിളക്കുകളുടെ  അകമ്പടിയോടും കൂടിആ ഉരുളി എഴുന്നള്ളിച്ച് വലിയമ്മ അത് ഉരുളി കമിഴ്ത്ത്‌  നിലവറയിൽകൊണ്ട് ചെന്ന് വയ്ക്കുന്നു. ഈചടങ്ങുകൾ നടത്തിയ ശേഷം അതിന്റെ അനുഗ്രഹമായി സ്ത്രീകൾ ഗർഭം  ധരിക്കുമെന്നാണ്വിശ്വാസം. പ്രസവത്തിനു ശേഷം കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പ്രത്യേക വഴിപാടുകൾ നടത്തി ഉരുളിമലർത്തിയടിക്കുമ്പോൾ വഴിപാടു പൂർത്തിയാകുകയും ചെയ്യുന്നു.* *💎💎 താളിയോല💎💎*
967 കണ്ടവര്‍
1 വർഷം
#

കര്‍ക്കിടകമാസം

കിണ്ടിയുടെ പ്രാധാന്യം ജലവും പാനീയങ്ങളും പകരുന്നതിന്‌ ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്‌. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം. പാരമ്പര്യമൂശാരിമാർ ഉണ്ടാക്കുന്ന പാത്രങ്ങൾ , വിഗ്രഹങ്ങൾ ഇവ എല്ലാം ലഭ്യം ആണ് . നമ്പൂതിരിമാർക്ക് പ്രത്യേകം ഭാഷയിൽ കിണ്ടിയും പൂജാ പാത്രവും ഉണ്ടാക്കി തരും. കിണ്ടി ഗജപ്രിഷ്ഠം സ്റ്റൈൽ ലക്ഷണം ഒത്തത് ആയിരിക്കും. ഇതിനെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിൽ അറിയപ്പെടുന്നു. The Kindi is integral to all rituals and ceremonies in Kerala. The spouted vessel is made out of bronze (odu), and is mainly used for Hindu’s Poojas. In Kerala each and every household keeps a kindi for special occasions. ഉപയോഗം വിവിധയിനം കിണ്ടികൾ കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. ഹൈന്ദവ പൂജകളും വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരുപകരണമായതിനാൽ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും. ഇടത്തു കിണ്ടി , വലത്ത് കിണ്ടി, പവിത്രക്കിണ്ടി എന്നിങ്ങനെ മലയാള ആരാധനാ പദ്ധതിയിൽ പരാമർശിക്കപ്പെടുന്നു. എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം. പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.
829 കണ്ടവര്‍
1 വർഷം
#

കര്‍ക്കിടകമാസം

*▪ആരാണ് കൃഷ്ണൻ 2▪* ➖➖➖➖➖➖➖➖➖ യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യര്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും . അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തന്റെ 'നാരായണിസേന'യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായിതീർന്നു. കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണന്റെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിന്റെ ജയപരാജയങ്ങൾ അർജ്ജുനന്റെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനന്റെ തന്നെ സാരഥിയായതും. ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണന്റെയും അത് തടുക്കുന്ന അർജ്ജുനന്റെയും 'കൃഷ്ണ സുസ്വാഗത'മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം . തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു .. തുടർന്ന്... വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻതൻ ശിരസ്സറ്റു നാലാമതാനനതൻ വാലുമരിഞ്ഞിട്ടു കോലാഹലത്തോടെ പോയിതു ബാണവും.. (കോലാഹലത്തോടെ പോകുന്ന ആ ബാണത്തിന്റെ മൂളിച്ച അനുവാചകരുടെ കാതുകളിൽ വരെയെത്തിച്ചതിനു മലയാള ഭാഷ എഴുത്തച്ഛനോടു ആജീവനാന്തം കടപ്പെട്ടിരിക്കുന്നു .. ) ശേഷം അഭിമന്യുവധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണന്റെ സഹായത്തോടെ വധിക്കപ്പെടുന്നു . ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം... ഇല്ലെങ്കിലത്‌ സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര്ഭാഗത്തു ധാർമികബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ.. ഇതിനേറ്റവും വലിയ ഉദാഹരണം പിൽക്കാലത്ത് ഭാരതത്തിനുണ്ടായ പതനം തന്നെയാണ്. അപരിഷ്കൃതരായവരെ തുടർന്ന് നമ്മെ നശിപ്പിക്കാനെത്തിയത് തികച്ചും പരിഷ്കൃതരായ ജനതയാണ്.. ഇവർക്ക് രണ്ടു പേർക്കുമൊരു സാമ്യമുണ്ടായിരുന്നു.. ധാർമിക ബോധമില്ലാത്ത കൂട്ടങ്ങളായിരുന്നു അധിനിവേശക്കാരിൽ ഭൂരി ഭാഗവും.. അത്തരക്കാരുടെ ഇടയിൽ ധാർമിക ബോധമുള്ള ഒരു ജനതയുടെ ചെറുത്തു നിൽപ്പ് തികച്ചും ദുര്ബലമായിരിക്കും. ഭാരതം അധഃപതിക്കാനിടയായത് കൃഷ്ണനെ മറന്നു പോയത് കൊണ്ടായിരിക്കണം. യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനം നൊന്ത ഗാന്ധാരി "നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ" എന്നുറക്കെ കേണു കൊണ്ട് "നിന്റെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ"യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു " അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി" സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ.. അത് കൃഷ്ണനാണ്. അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന്.. യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു. പ്രഭാസതീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽതല്ലിയൊടുങ്ങുന്ന തന്റെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമന്റെ യോഗസമാധിയും കണ്ടതിനു ശേഷം , ഉദ്ധവരെ അർജ്ജുനന്റെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണന്റെ പാദത്തിൽ ജരയെന്ന വേടൻ വിഷാസ്ത്രമയക്കുന്നു ... പൂർണ്ണമായ അവബോധത്തോടെ , പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു.. *തുടരും ...* *➖➖➖➖➖➖➖➖➖➖➖* *ലോകാ: സമസ്താ സുഖിനോ ഭവന്തു*
999 കണ്ടവര്‍
1 വർഷം
#

കര്‍ക്കിടകമാസം

മാർട്ടിനെ രക്ഷിച്ച മഹാദേവൻ ...................... 1879 ഇൽ ബ്രിട്ടീഷുകാർ അഫ്ഘാനിസ്ഥാനുമായി യുദ്ധത്തിലായിരുന്നു.ബ്രിട്ടീഷ് സൈന്യതെ നയിച്ചിരുന്നത് lef.കേണൽ മാർട്ടിൻ ആയിരുന്നു.അദ്ദേഹം താൻ സുരക്ഷിതനാണെന്ന ടെലിഗ്രാം സന്ദേശം എല്ലാ ദിവസവും ഭാര്യക്ക് അയക്കുമായിരുന്നു.എന്നാൽ പെട്ടന്നൊരുനാൾ സന്ദേശം വരുന്നത് നിലച്ചു.ഭർത്താവിനെന്തോ ആപത്തു പിണഞ്ഞു എന്നോർത്തു ലേഡി മാർട്ടിൻ വിഷണ്ണയായി.അങ്ങനെ ഒരു നാൾ കുതിരപ്പുറത് സഞ്ചരിക്കുകയായിരുന്ന അവർ മധ്യ പ്രദേശിലെ ഒരു ശിവ ക്ഷേത്രം കാണാനിടയായി.അവിടേക്ക് കയറിച്ചെന്ന അവരുടെ മുഖത്തെ ദുഃഖഭാവം കണ്ട പൂജാരിമാർ കാര്യം ആരാഞ്ഞു.വിവരം അറിഞ്ഞ പൂജാരിമാർ അവരോട്,ആപത്തിൽ സഹായിക്കുന്നവനാണ് മഹാദേവൻ എന്ന് പറഞ്ഞു.11 ദിവസം ലേഡി മാർട്ടിൻ ഓം നമഃ ശിവായ ചൊല്ലി മഹാദേവനെ ഭജിച്ചു.11 ആം നാൾ മാർട്ടിന്റെ ടെലിഗ്രാം അവരെ തേടി എത്തി.അതിൽ ഇങ്ങനെ എഴുതിയിരുന്നു; ''I was regularly sending messages to you from the battle grounds, but suddenly the Pathans surrounded us from all sides. We were entrapped in a situation where there was no scope of escaping death. Suddenly, I saw a Yogi of India with long hair, carrying a weapon with three pointers (Trishul). His personality was amazing and he was maneuvering his weapon with a magnificent style. Seeing this great man, the Pathans started running back. With his grace, our bad times turned into moments of victory. This was possible only because of that man of India wearing a lion skin and carrying a three-pointer weapon (Trishul). That great Yogi told me that I should not worry and that he had come to rescue me because he was very pleased with my wife's prayers." ലേഡി മാർട്ടിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.മഹാദേവന്റെ പ്രതിമക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു.പിന്നീട് മാർട്ടിനെയും കൂട്ടി ആ ക്ഷേത്രം പുനരുദ്ധരിക്കാൻ അവർ എത്തി.അപ്പോഴാണ് തന്നെ രക്ഷിച്ച യോഗിയും ക്ഷേത്രത്തിലെ പ്രതിഷ്ഠയും തമ്മിലുള്ള സാദൃശ്യം മാർട്ടിൻ തിരിച്ചറിഞ്ഞത്.ക്ഷേത്രം പുനരുദ്ധരിക്കുക്ക മാത്രമല്ല തങ്ങളുടെ പേര് അവിടെ ആലേഖനവും ചെയ്തു ബ്രിട്ടീഷ് ദമ്പതികൾ. ഓം നമഃ ശിവായ ശംഭോ മഹാദേവ
1.5k കണ്ടവര്‍
1 വർഷം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post