പ്രമേഹം നിയന്ത്രിക്കാം
14 Posts • 1K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
701 views 1 months ago
*പ്രമേഹമുള്ളവരാണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക*‼️ 💢⭕💢⭕💢⭕💢⭕💢⭕💢 *പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.* പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. ചിട്ടയായ ഭക്ഷണ രീതിക്കൊപ്പം എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ സമീകൃത ആഹാര രീതി പിന്തുടരേണ്ടത് പ്രധാനമാണ്. ബ്ലഡ് ഷുഗര്‍ ഉയര്‍ത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. പ്രമേഹമുള്ളവര്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം. *⚠️മധുരപാനീയങ്ങള്‍* മധുരപാനീയങ്ങള്‍ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം. മധുരമുള്ള സോഡ, പഞ്ചസാര ചേര്‍ത്ത ചായ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തും. വൈറ്റ് ബ്രഡ്, പാസ്ത റിഫൈന്‍ ചെയ്ത മൈദ കൊണ്ടുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള റൊട്ടിയും പാസ്തയും പ്രമേഹമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ പെട്ടെന്ന് ഉയര്‍ത്തുന്നു. വൈറ്റ് ബ്രഡ്, വൈറ്റ് പാസ്ത, റിഫൈന്‍ ചെയ്ത സെറീയലുകള്‍ എന്നിവ പ്രമേഹമുള്ളവര്‍ ഒഴിക്കുന്നതാണ് നല്ലത്. *⚠️വറുത്ത ഭക്ഷണങ്ങള്‍* ഫ്രഞ്ച് ഫ്രൈസ്, പൊരിച്ച ചിക്കന്‍, ഡോണട്ട് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ ആരോഗ്യകരമല്ലാത്ത ട്രാന്‍സ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും അധികമായി ഉണ്ട്. ഇവ കൊളസ്ട്രോള്‍ ഉയര്‍ത്തുകയും പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കും. *⚠️ബിസ്കറ്റ്, ഉപ്പേരി* ക്രാക്കേഴ്സ്, ഉരുളക്കിഴങ്ങ് ചിപ്സ്, വറുത്ത നട്സ് എന്നിങ്ങനെ പാക്കറ്റില്‍ ലഭിക്കുന്ന ലഘുഭക്ഷണങ്ങളില്‍ വളരെ കൂടിയ അളവില്‍ ഉപ്പും സ്പൈസസും ചേര്‍ത്ത് പ്രോസസ് ചെയ്തിട്ടുണ്ട്. സോഡിയം കൂടുതലായി ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. *⚠️പേസ്ട്രി ബേക്ഡ് ഭക്ഷണങ്ങള്‍* പേസ്ട്രികള്‍, കുക്കീസ് എന്നിവയും മറ്റ് ബേക്ക് ചെയ്യുന്ന ഭക്ഷണങ്ങളും റിഫൈന്‍ ചെയ്ത മൈദ, പഞ്ചസാര ആരോഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയര്‍ത്തുന്നു. *ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ*‼️ *⚠️കൊഴുപ്പേറിയ പാല്‍* കൊഴുപ്പ് കൂടുതലുള്ള പാല്‍ (ഫുള്‍ ഫാറ്റ് മില്‍ക്ക്) പ്രമേഹസാധ്യത ഉയര്‍ത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു. കൊഴുപ്പ് അധികമുള്ള പാലില്‍ കൂടിയ അളവില്‍ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കുന്നു. പൂരിത കൊഴുപ്പും അന്നജവും അടങ്ങിയിട്ടുള്ള പാലുല്‍പ്പന്നങ്ങളായ യോഗര്‍ട്ട്, ടോഫു, ചീസ് എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഡ്രൈഡ് ഫ്രൂട്ട്സ്⚠️ ഉണക്കിയ പഴങ്ങള്‍ അഥവാ ഡ്രൈഡ് ഫ്രൂട്ട്സ് പ്രമേഹമുള്ളവര്‍ക്ക് യോജിക്കുന്ന ഭക്ഷണമല്ല. ഇവയില്‍ കൂടിയ അളവില്‍ പഞ്ചസാരയും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. 💢⭕💢 #പ്രമേഹം നിയന്ത്രിക്കാം #പ്രമേഹം കൊളസ്ട്രോൾ #പ്രമേഹം ഒതുക്കാം... #ഭക്ഷണങ്ങൾ 💙💙
9 likes
4 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
674 views 6 months ago
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാവും നല്ലത്; രാവിലെ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ 🔶🔷🔶🔷🔶🔷🔶 ലോകത്തില്‍ 500 ദശലക്ഷത്തിലധികം പേരെ ബാധിച്ചിട്ടുള്ള രോഗമാണ്‌ പ്രമേഹം. ​ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ്‌ പ്രതിരോധ നടപടികള്‍ എടുത്താല്‍ രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. കാലം മാറുന്നതോടെ പലർക്കും ഈ രോഗം പിടിപ്പെട്ടിട്ടുണ്ട്. പ്രായമായവർക്ക് മാത്രമല്ല, ചെറുപ്പക്കാരിലും പ്രമേഹം കാണാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണങ്ങൾ കഴിച്ച് ദിവസം തുടങ്ങണമെന്ന് ആണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിനായി ഒരു ദിവസത്തിനായി ഒരാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 8 കാര്യങ്ങൾ നോക്കിയാലോ ? മുംബൈയിലെ ഡോ. മഞ്ജുഷ അഗർവാൾ പറയുന്നത് നോക്കാം. ചെറുചൂടുള്ള വെള്ളം:- ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ്. ചൂടുള്ള വെള്ളത്തിൽ കുറച്ച് നാരങ്ങ നീര് കൂടി ചേർക്കാം. നാരങ്ങ നീര് ചേർക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇത് അസിഡിറ്റി ഉള്ളതും മൈഗ്രെയ്ൻ അല്ലെങ്കിൽ സൈനസൈറ്റിസ് ഉണ്ടാക്കാൻ സാധ്യതയുള്ളതുമാണ്. ബെറികൾ:- ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇവ കഴിക്കുന്നതും നല്ലതാണ്. മുട്ട:- മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നു. ഗ്രീക്ക് യോഗർട്ട്:- മധുരമില്ലാത്ത ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്‌സും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടീനും നൽകുന്നു. ഒരു ചെറിയ പാത്രം പ്ലെയിൻ ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും നല്ല ബാക്ടീരിയകളും നൽകും. ഉലുവ വെള്ളം:- രു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ ആ വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും. ഓട്സ്:- ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഇവ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും ചെയ്യുന്നു. അവോക്കാഡോ:- പ്രഭാതഭക്ഷണത്തിൽ അവോക്കാഡോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ദിവസത്തിന്റെ അവസാനത്തിൽ അനാരോഗ്യകരമായ ആസക്തികൾ തടയാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നൽകും. നട്സ്:- ഒരുപിടി ബദാമും 3-4 വാൽനട്ടും നാരുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകുന്നു. ഇവയെല്ലാം രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും. രാവിലെ ഒരുപിടി കുതിർത്ത ബദാം (5–6) കഴിക്കുക. കുതിർത്ത ബദാം ആരോഗ്യകരമായ കൊഴുപ്പും നാരുകളും നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 🔶🔷🔶🔷🔶🔷🔶 #പ്രമേഹം നിയന്ത്രിക്കാം #പ്രമേഹം ഒതുക്കാം... #ആരോഗ്യം ടിപ്സ് 👍👍
15 likes
1 comment 12 shares