അമേരിക്ക
188 Posts • 18K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
621 views 17 days ago
യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെ വീടിനുനേരെ വെടിവയ്പ്പ്, ജനാല തകര്‍ന്നു 💢⭕💢⭕💢⭕💢⭕ വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഒഹായോയിലുള്ള സിന്‍സിനാറ്റി വീടിനുനേര്‍ക്ക് ആക്രമണം. പ്രാദേശികസമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ വീടിന്റെ നിരവധി ജനാലകള്‍ തകര്‍ന്നതായാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവസമയത്ത് ജെ ഡി വാന്‍സും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അക്രമി വീടിനകത്ത് കയറിയോ എന്നുള്ളത് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനേയും കുടുംബത്തേയുമാണോ അക്രമി ലക്ഷ്യമിട്ടത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #അമേരിക്ക
14 likes
12 shares