ക്രിക്കറ്റ്
1K Posts • 462K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
544 views 6 days ago
ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തുകൊണ്ട് 17കാരന് ദാരുണാന്ത്യം; സംഭവം ഓസ്ട്രേലിയയിൽ 🙏🌹🙏🌹🙏 മെൽബൺ: നെറ്റ്സിൽ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ 17കാരൻ പന്തുകൊണ്ട് മരിച്ചു. ഓസ്ട്രേലിയയിലെ മെൽബണിന് സമീപം ഫെൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബ് മൈതാനത്താണ് ദാരുണസംഭവം ഉണ്ടായത്. 17കാരനായ ബെൻ ഓസ്റ്റിനാണ് മരിച്ചത്. പന്ത് കൊണ്ടുള്ള ഏറ് കൊള്ളുമ്പോൾ ബെൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്ത് മുഴുവൻ കവർ ചെയ്യുന്ന സ്റ്റം ഗാർഡ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. പന്തേറ് കൊണ്ട ഉടൻ ബെൻ ഓസ്റ്റിൻ കുഴഞ്ഞുവീണു. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്നവർ ബെന്നിനെ സമീപത്തുള്ള മൊണാഷ് ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വളരെ ചെറിയ പ്രായം മുതൽ ഫെൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബിൽ പരിശീലനം ആരംഭിച്ചയാളാണ് ബെൻ ഓസ്റ്റിൻ. അതുകൊണ്ടുതന്നെ ഈ സംഭവം സഹകളിക്കാർക്കും ക്ലബ് അധികൃതർക്കും താങ്ങാനാകാത്തതാണ്. ബെൻ ഓസ്റ്റിന്‍റെ നിര്യാണത്തിൽ ക്രിക്കറ്റ് വിക്ടോറിയ പ്രസിഡന്‍റ് അർണി വാൾട്ടേഴ്സ് അനുശോചനം രേഖപ്പെടുത്തി. പ്രതിഭാശാലിയായ ക്രിക്കറ്ററായിരുന്നു ബെൻ ഓസ്റ്റിനെന്ന് അദ്ദേഹം പറഞ്ഞു. ബെൻ ഓസ്റ്റിന് അപകടം സംഭവിച്ച നെറ്റ്സിന് സമീപം ബാറ്റും പൂക്കളും വെച്ചാണ് സഹകളിക്കാരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിച്ചത് ഫെൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ച ബെന്നിന്‍റെ നിര്യാണത്തിൽ സോഷ്യൽമീഡിയയിലും അനുശോചനപ്രവാഹമാണ്. ചിലർ കമന്‍റിൽ മുൻ ഓസീസ് താരം ഫിൽ ഹ്യൂസിനെ അനുസ്മിക്കുന്നുണ്ട്. ഫിൽ ഹ്യൂസ് പന്ത് തലയ്ക്ക് കൊണ്ട് മരണപ്പെട്ട ഓസീസ് ക്രിക്കറ്ററാണ്. ക്രിക്കറ്റിന് പുറമെ ഫുട്ബോളിലും മികവ് കാട്ടിയ ആളാണ് ബെൻ ഓസ്റ്റിൻ. വേവർി പാർക്ക് ഹോക്സ് ജൂനിയർ ഫുട്ബോൾ ക്ലബിനുവേണ്ടി ബെൻ ഓസ്റ്റിൻ നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 🙏🌹🙏🌹🙏 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രിക്കറ്റ് #ബെൻ ഓസ്റ്റിൻ 🙏🌹🙏
11 likes
7 shares
💚ֆӄ_ɮօֆֆ💚
1K views 7 days ago
ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യയുടെ കന്നി ലോകകപ്പ് കിരീടം. #malayalamnews #malayali #uae #ക്രിക്കറ്റ്
21 likes
11 shares