🤍നബി ﷺചരിതം 🤍
ഭാഗം -1️⃣1️⃣
🤍മുഹമ്മദ് നബിﷺ..!!💚✨
സഹാനുഭൂതി
ബദ്റ് യുദ്ധത്തിൽ നബി(സ്വ)യുടെ പിതൃസ ഹോദരൻ അബ്ബാസും ഹസ്രത്ത് അലി(റ)യുടെ സഹോദരൻ ഉഖൈലും തടവുകാരായി പിടിക്ക പ്പെട്ടിരുന്നു. മറ്റു തടവുകാരെപ്പോലെ അവരുടെ കൈകളിലും വിലങ്ങ് വെക്കുകയുണ്ടായി. വിലങ്ങ് മുറുകിയതിന്റെ പേരിൽ അബ്ബാസ് കരയുന്നുണ്ടാ യിരുന്നു. ആ ദീനരോദനം നബി(സ്വ)യുടെ കാതി ലുമെത്തി. നബി തിരുമേനി(സ്വ)ക്ക് വളരെ വിഷമം തോന്നി.
അന്ന് രാത്രി നബിക്കുറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ, തന്റെ പിതൃസഹോദരനോട് മാത്രമായി എന്തെങ്കിലും പ്രത്യേക പരിഗണന പാടില്ല. പ്രവാ ചകൻ പക്ഷപാതം കാണിച്ചുവെന്നും മറ്റും പറ യാൻ ശത്രുക്കൾക്ക് അതവസരം കൊടുക്കും. അതു പാടില്ല. എങ്കിലും തന്റെ അസ്വസ്ഥതയും പ്രയാസവും മറച്ചു പിടിക്കാൻ നബി തിരുമേനി (സ്വ)ക്ക് കഴിഞ്ഞില്ല. നബി തിരുമേനി(സ്വ)യുടെ അസ്വസ്ഥത കണ്ട് ഒരു സ്വഹാബി തടവറയിൽ ചെന്ന് അബ്ബാസിൻ്റെ കൈവിലങ്ങ് അയച്ചു കൊടു ത്തു. വിവരമറിഞ്ഞ നബി തിരുമേനി(സ്വ) അദ്ദേ ഹത്തെ വിളിച്ചു കാരണം തിരക്കി. അദ്ദേഹം പറ ഞ്ഞു. അബ്ബാസിന് വളരെ വേദനയുണ്ടായിരുന്നു.
നബി തിരുമേനി(സ്വ) പറഞ്ഞു: “എല്ലാ
വർക്കും വേദനയുണ്ട്. എല്ലാവരുടേയും വിലങ്ങു കളും അയച്ചുകൊടുക്കു.”
അടുത്ത ദിവസം മിക്ക തടവുകാരും മോചന ദ്രവ്യം കൊടുത്ത് തടവിൽനിന്ന് മോചനം നേടി. മോചനദ്രവ്യം നൽകാൻ കഴിയാത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായ തടവുകാരെ പത്ത് സ്വഹാബികൾക്ക് എഴുത്തും വായനയും പഠിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്. മേലാൽ മുസ്ലിംകളോട് യുദ്ധം ചെയ്യു കയില്ലെന്നും യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയി ല്ലെന്നുമുള്ള ഉറപ്പിന്മേൽ മറ്റു തടവുകാരെയും വിട്ട യക്കുകയുണ്ടായി. തടവുകാരോട് തികച്ചും മാന്യ മായും നീതിപൂർവകമായുമാണ് നബി തിരുമേനി (സ്വ) പെരുമാറിയിരുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു...
🌙..........To be continued.......... 🌙
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪️ ദീനിയായ ഇസ്ലാം #🕋 Juma mubarak..🕌🌙 #˙·٠•● 💚മദ്ഹ് ഗാനം💚 ●•٠·˙