🔎 November 21 Updates
119 Posts • 229K views
Times Kerala
572 views 1 days ago
കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടെന്നതിന് തെളിവുകൾ പുറത്ത്. പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാർ, വൈഷ്ണ ഹാജരാക്കിയ രേഖകളിലെ വീടുകളിലെത്തി താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തായത്. #🔎 November 21 Updates
8 likes
14 shares
Times Kerala
401 views 1 days ago
മരടില്‍ യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ അതിക്രൂരമര്‍ദനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.പുറംഭാഗത്തും തുടകളിലുമടക്കം, യുവതിയുടെ ദേഹമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ട്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.#timeskerala #digitalvoiceofkerala #KeralaNews #🔎 November 21 Updates
10 likes
16 shares