#😮 വിമാനങ്ങൾ കൂട്ടിയിടിച്ചു 🚀
വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ചിറക് വേര്‍പെട്ടു പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, സംഭവം യുഎസില്‍.
ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഡെല്‍റ്റ വിമാനക്കമ്പനിയുടെ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വിമാനത്തിലേക്ക് മറ്റൊരു വിമാനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തില്‍ ഒരു വിമാനത്തിന്റെ ചിറക് ഊരിപ്പോയി.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഡെല്‍റ്റ ഫ്‌ലൈറ്റ്‌സ് DL5047, DL5155 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ലാഗ്വാര്‍ഡിയ.