തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു:
*പോളിംഗ് ശതമാനം 70.28%*:
വടക്കൻ ജില്ലകളില്‍ കൊട്ടിക്കലാശം
💢⭕💢⭕💢⭕💢⭕
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിലെ പോളിംഗ് അവസാനിച്ചു. ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് സമയമാണ് അവസാനിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിവരെയായിരുന്നു പോളിംഗ് സമയം. വരിയിലുണ്ടായിരുന്നവർക്ക് വോട്ടിംഗ് സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. കണക്ക് പ്രകാരം 70.28 ശതമാനം പോളിംഗാണ് ഇന്ന് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം (67.42%), കൊല്ലം (69.08%), *പത്തനംതിട്ട(66.35%)* ആലപ്പുഴ (73.32%), കോട്ടയം (70.33%), ഇടുക്കി (70.98%), എറണാകുളം (73.48 %) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. ഡിസംബർ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണത്തിന് സമാപനമായി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ളവര്‍ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 73.48 ശതമാനമാണ് എറണാകുളത്തെ പോളിംഗ്. രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖരടക്കം സമ്മതിദാന അവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് തുടങ്ങി ആദ്യഘട്ടം പിന്നിട്ടത് മുതൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. കൊച്ചി കോർപ്പറേഷനിൽ 61. 17% പോളിംഗ് രേഖപ്പെടുത്തി. നഗരസഭകളിൽ ഉയർന്ന പോളിംഗ് മൂവാറ്റുപുഴയിലും കുറവ് തൃക്കാക്കരയിലുമാണ് രേഖപ്പെടുത്തിയത്. 2020 ൽ 77.28 % മായിരുന്നു ജില്ലയിലെ ആകെ പോളിംഗ്.
💢⭕💢⭕💢⭕💢⭕
#പോളിംഗ് ശതമാനം 😍😍 #തദ്ദേശ തെരഞ്ഞെടുപ്പ് 😍😍 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ് 📯📯📯 #NEWS TODAY💢💢💢