ഇത് ചിരാഗ് പാസ്വാൻ. ബീഹാറിലെ ഒരു നേതാവാണ്. എൻഡിഎ സഖ്യത്തിലെ ഒരു ഘടകകക്ഷിയാണ് ഇദ്ദേഹത്തിൻറെ പാർട്ടി. വലിയ മാർജിനിൽ ആണ് ഇദ്ദേഹത്തിന്റെ പാർട്ടി ജയിച്ചിട്ടുള്ളത്. മിക്കവാറും ബീഹാറിലെ ഉപ മുഖ്യമന്ത്രി ആയിരിക്കും ഇദ്ദേഹം.
ഞാൻ ഇന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം മനസ്സിലാക്കുന്നത്. ഇദ്ദേഹം എസ് സി കമ്മ്യൂണിറ്റിയിൽ പെടുന്ന ആളാണ്. 🙄 എന്നുവച്ചാൽ ഒരു ദളിതൻ! 😱
ഇതിൽ ഇപ്പോൾ എന്താണ് ഇത്ര ഞെട്ടാൻ ഉള്ളത് എന്നായിരിക്കും നിങ്ങൾ ചോദിക്കുന്നത്. എന്നാൽ കാര്യമുണ്ട്.
നിങ്ങൾ അദ്ദേഹത്തിൻറെ സ്റ്റൈൽ നോക്കൂ. അദ്ദേഹത്തിൻറെ നിറം നോക്കൂ. അദ്ദേഹത്തിൻറെ മൊത്തത്തിലുള്ള ബോഡി ലാംഗ്വേജ് നോക്കൂ. എത്ര കോൺഫിഡൻ്റ് ആണ് അദ്ദേഹം. 🔥
പക്ഷേ എങ്ങനെയാണ് മലയാള സിനിമയിൽ ദളിതരെ അവതരിപ്പിക്കുന്നത്? ഇപ്പോഴും കറുത്ത മനുഷ്യർ ആയിട്ടാണ് ദളിതരെ സിനിമയിൽ കാണിക്കുന്നത്. മാത്രവുമല്ല അവരുടെ പല്ല് എപ്പോഴും മുൻപോട്ട് തള്ളി നിൽക്കും. അവരുടെ ചുണ്ടുകൾ ഡ്രൈ ആയിരിക്കും. അവരുടെ വസ്ത്രങ്ങൾ മോശമായിരിക്കും. അവരുടെ സംസാരശൈലി വികലമായിരിക്കും. ഇങ്ങനെയൊക്കെയാണ് പുരോഗമന സിനിമക്കാർ പോലും ദളിതരെ സിനിമയിൽ അവതരിപ്പിക്കുന്നത്.
അതായത് ദളിത് ഉന്നമനത്തിന് വേണ്ടി സംസാരിക്കുന്നവർ പോലും ദളിതരെ മോശമാക്കി ചിത്രീകരിക്കുകയാണ് പതിവ്. അതേസമയം ഗ്രൗണ്ടിൽ പണിയെടുത്തു ദളിതർക്ക് വേണ്ടി സംസാരിക്കുന്ന ചിരാഗ് പാസ്വാനെ പോലെയുള്ളവരെ ഇത് സിനിമാക്കാർ അടക്കമുള്ള പുരോഗമനവാദികൾ മാറ്റിനിർത്തുകയും ചെയ്യും. എന്തൊരു ഇരട്ടത്താപ്പ് ആണ് ഇത്? 🙄
#🆕 ഇന്നത്തെ അപ്ഡേറ്റ്സ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #politics #politics #🔶 BJP