#

🏏IPL 2019

410 കണ്ടവര്‍
5 മാസം
*_🌀🌀റസല്‍ പെയ്ത രാത്രി !! കണ്ണീര്‍മഴയില്‍ ബാംഗ്ലൂര്‍🎾🌴_* By Nisar Muhammed എന്തൊരു മനുഷ്യനാണയാള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയം ഉറപ്പിച്ചിടത്തു നിന്നും ആന്ദ്രെ റസല്‍ ഒറ്റയ്ക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയകൂടാരത്തിലെത്തിച്ചു. അതും അഞ്ചുപന്തുകള്‍ ബാക്കിനില്‍ക്കേ!! തുടര്‍ച്ചയായ അഞ്ചാംതോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകളും തുലാസിലായി. 13 പന്തില്‍ നിന്ന് ഏഴുസിക്‌സറുകള്‍ ഉള്‍പ്പെടെയാണ് റസല്‍ 48 റണ്‍സെടുത്തത്. 206 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 19.1 ഓവറില്‍ അഞ്ചുവിക്കറ്റ് ബാക്കിനില്‍ക്കേ മറികടന്നു. അവസാന 18 പന്തില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 53 റണ്‍സ്. റസല്‍ ക്രീസില്‍ നില്ക്കുന്നത് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷ. പിന്നീട് കണ്ടത് അക്ഷരാര്‍ഥത്തില്‍ റസലിന്റെ താണ്ഡവമായിരുന്നു. മുഹമ്മദ് സിറാജും മാര്‍ക്കസ് സ്റ്റോയിനസും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ പതിനെട്ടാം ഓവറില്‍ പിറന്നത് 23 റണ്‍സ്. 12 പന്തില്‍ 30 റണ്‍സിലേക്ക് വിജയലക്ഷ്യം മാറി. പരിചയസമ്പന്നനായ ടിം സൗത്തിക്കായിരുന്നു അടുത്ത ഊഴം. രണ്ടാംപന്തുമുതല്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍. പിന്നീട് അഞ്ചാം പന്തില്‍ ബൗണ്ടറിയും അവസാന പന്തില്‍ വീണ്ടും പടുകൂറ്റന്‍ സിക്‌സറും. 29 റണ്‍സ് പിറന്ന ഓവറിനൊടുവില്‍ കൊല്‍ക്കത്ത അനായാസ ജയത്തില്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ 205 റണ്‍സ് സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്‌സും ബാംഗ്ലൂരിന് വേണ്ടി നടത്തിയത്. ടോസ് നേടിയ കൊല്‍ക്കത്ത, ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്ലിയും ചേര്‍ന്ന് ബാംഗ്ലൂരിന് നല്‍കിയത്. എന്നാല്‍ എട്ടാമത്തെ ഓവറില്‍ നിതീഷ് റാണ പാര്‍ത്ഥിവ് പട്ടേലിനെ (25) പുറത്താക്കി. മൂന്നാമനായി ഡിവില്ലിയേഴ്‌സ് എത്തിയതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ റോക്കറ്റു പോലെ കുതിച്ചു. ഒടുവില്‍ 49 പന്തില്‍ 84 റണ്‍സെടുത്ത കോഹ്ലിയെ പുറത്താക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. ഡിവില്ലിയേഴ്‌സ് 32 പന്തില്‍ 63 റണ്‍സ് നേടി സുനില്‍ നരെയ്‌ന് വിക്കറ്റ് സമ്മാനിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാര്‍ക്കസ് സ്‌റ്റോയിനിസ് സ്‌കോര്‍ 200 കടത്തി. 13 പന്തില്‍ 28 റണ്‍സ് നേടിയ സ്റ്റോയിനിസ് പുറത്താവാതെ നിന്നു.
#

🏏IPL 2019

🏏IPL 2019 - SENCE - IPL T20 . fbb FAN PALIATIVO V15 Vivo V151 - ShareChat
606 കണ്ടവര്‍
6 മാസം
*കണക്കുകൾ കഥ പറയുമ്പോൾ എതിരാളികൾ പോലും പറയുന്നു ഈ വർഷം ipl ടൈറ്റിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാകും എന്ന്.. 11 വർഷത്തെ ചരിത്രം ഒന്ന് തിരഞ്ഞു നോക്കിയാൽ ipl ചരിത്രത്തിൽ റെകോർദുകളും അത്ഭുതങ്ങളും കാണിച്ചു കളികളത്തിൽ എതിരാളികളുടെ പേടി സ്വപ്നമായി മാറി കാണികളെ കയ്യിലെടുത്ത് ചരിത്രം രചിച്ച മുംബൈ ഈ വർഷവും ഇറങ്ങുന്നത് ചരിത്രം തിരുത്താൻ വേണ്ടിയാണ്.. അതെ ഏറ്റവും കൂടുതൽ ipl കിരീടം നേടിയ ടീം എന്ന ഖ്യാതി തേടിയുള്ള യാത്ര.. അവകാശ വാദങ്ങൾ വെറും വാദങ്ങൾ അല്ല.. ചരിത്ര താളുകളിൽ എഴുതി ചേർത്ത പൊന്തൂവലുകൾ ആണ്.. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ കളിക്കളത്തിന് പുറത്ത് ആവേശം തീർക്കുമ്പോൾ ജയവർദനയും സഹീറും തന്ത്രങ്ങൾ മേനയുമ്പോൾ രോഹിത് കളിക്കളത്തിൽ തന്ത്രങ്ങൾ പയറ്റുമ്പോൾ കൂട്ടിനായി വമ്പൻ നിരയുമായി ഇറങ്ങുമ്പോൾ പുതു ചരിത്രം പിറക്കാതിരികില്ല.. കൂടാതെ ചരിത്രം പരിശോധിച്ചാൽ കാണാൻ പറ്റുന്ന മറ്റൊരു വസ്തുത ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് യുവ താരങ്ങളെ സംഭാവന ചെയ്ത ടീ ആണ് മുംബൈ.. അത് തുടരും എന്നത് 100% ഉറപ്പാണ്.. പിന്നെ മറ്റെരു വസ്തുത പതിയെ തുടങ്ങി ചിലപ്പോൾ പരാജയം ആയിരിക്കാം ആദ്യം. പിന്നെ ഒരു വീനകസ് പക്ഷിയെ പോലെ ഉയർത്തെഴുനേറ്റ ചരിത്രം ആണ് മുംബൈയുടെത്.. കാരണം മുബൈ ഒരാളിൽ ആശ്രയിച്ചു കളിക്കുന്നവർ അല്ല. ടീമിലെ മുഴുവൻ അംഗങ്ങളിലും അർപ്പിക്കുന്ന പ്രതീക്ഷ ആണ് മുംബൈയുടെ വിജയം.. ആ പ്രതീക്ഷ അംഗങ്ങൾ കാത്തുസൂക്ഷിക്കുന്നു എന്നതാണ് മറ്റെരു പ്രതേകത.. ഓൾ റൗണ്ടർ പ്രകടനം തന്നെയാണ് മുഖ്യ മുദ്ര.. അത് കൊണ്ട് 2019 ipl ടൈറ്റിൽ ഞങ്ങൾ എടുക്കുകയാണ് പ്രിയപ്പെട്ട വിരോധികളോട് ഒരു അഭ്യർഥന.. ഇനി മുംബൈ വിജയിച്ചു കയറുമ്പോൾ കോഴ. അമ്ബാനി.. പൈസ. അമ്പിയർ എന്നൊക്കെ പറഞ്ഞു വരരുത്..* *ഇന്ന് ഡൽഹിയോട് ഞങ്ങളുടെ തട്ടകത്തിൽ ഏറ്റു മുട്ടുമ്പോൾ എല്ലാവിധ വിജയാശംസകളും നേരുന്നു*
#

🏏IPL 2019

🏏IPL 2019 - DHFL SAMSUNG SAMSUNG ONE DA es ЗЛА 8 ak MUMBAI INDIANS Sim SMMSU SQUAD 2019 - ShareChat
333 കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post