Drink Water
*നീന്താനൊരു ഗ്ലാസ് ശുദ്ധജലം* "ഇതെന്താ നിന്റെ കോലം... മേല് മുഴുവൻ ചെളി ആണല്ലോ... കണ്ട തെണ്ടി പിള്ളേരുടെ കൂടെ കൂത്താടാൻ പോയിട്ട് കേറി വന്നോളും... നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്, കണ്ട കെമിക്കലും വിഷോം പ്ലാസ്റ്റിക്കും ഒക്കെ ഉള്ള ആ വെള്ളത്തിൽ നീന്താൻ പോകരുതെന്ന്..." കൂട്ടുകാരുടെ കൂടെ ചെളിവെള്ളത്തിൽ നീന്താൻ പോയ കുഞ്ഞുമീനെക്കണ്ട അച്ഛൻമീൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി... കുഞ്ഞുമീൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു... "അതെങ്ങനെയാ പണ്ട് മുത്തച്ഛൻ ഇതേ വെള്ളത്തിൽ പോയി നീന്തിതുടിച്ചു വളർന്ന കഥ കേട്ടല്ലേ കൊച്ചു വളർന്നത്. പിന്നെങ്ങനെയാ..." അമ്മമീൻ ആയി അടുത്തത്. "നീന്തിതുടിക്കാൻ പോയ ആള് ഒരു ഇരയിൽ കുടുങ്ങി കണ്ണു തള്ളിയപ്പോ നിര്ധാക്ഷണ്യം വലിച്ചു പുറത്തെടുത്തു ശ്വാസം മുട്ടിച്ചുകൊന്നിട്ട് ബോഡി പോലും വിട്ടു തരാതെ തിന്നുതീർത്ത ചെകുത്താന്മാരെക്കുറിച്ചു മുത്തച്ഛൻ പറഞ്ഞുകൊടുത്തില്ലല്ലോ..." അച്ഛൻമീൻ പുച്ഛത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു നിർത്തി. കുഞ്ഞുമീനിന്റെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു... "നിനക്ക് ഇവിടെ ബാത്റൂമിൽ ബാത്ടബ് ഉണ്ടല്ലോ... അതിൽ നല്ല വെള്ളം മാത്രേ വരുള്ളൂ... അതിൽ കുളിച്ച പോരെ..." അമ്മമീൻ കുഞ്ഞുമീനിന്റെ വളർന്നു വരാൻ വെമ്പൽ കൊള്ളുന്ന വാലിൽ തഴുകിക്കൊണ്ടു പറഞ്ഞു. "ബാത്ടബിൽ മാത്രം കുളിക്കാൻ ആണേൽ പിന്നെന്തിനാ എനിക്കീ ചിറകും വാലുമൊക്കെ... ഇത്രയും വെള്ളം പുറത്തുണ്ടായിട്ടു അതിൽ നീന്താൻ പറ്റില്ലെങ്കി പിന്നെ ഇതിന്റെ ഒന്നും അവശ്യമില്ലല്ലോ.." ഇതും പറഞ്ഞു കുഞ്ഞുമീൻ തന്റെ വാലിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിയിൽകേറി വാതിലടച്ചു. ബാത്ടബിൽ കിടന്ന് കുളിക്കുമ്പോൾ കുഞ്ഞുമീൻ ആലോചിച്ചു... 'ഇനിയൊരു ജന്മമുണ്ടെങ്കിൽ മുത്തച്ഛന്റെ കാലത്തു ജനിക്കണം. വലിയ വാലുകൾ കൊണ്ട് വിഷമില്ലാത്ത വെള്ളത്തിൽ നീന്തിതുടിക്കണം... കൂട്ടുകാരുടെ കൂടെ കളിക്കണം... നീന്തൽ പന്തയം വെക്കണം... മുത്തച്ഛനെപ്പോലെ പ്രണയിച്ച പെണ്ണിനെ കൈ പിടിച്ചു കൂടെ നീന്തി വീട്ടിൽ കൊണ്ട് വരണം...' ആലോചിച്ചിരുന്നു നേരം പോയതറിഞ്ഞത് അച്ഛന്റെ അട്ടഹാസം കേട്ടാണ്. "ഇതുവരെ കഴിഞ്ഞില്ലേ നിന്റെ കുളി. ബാക്കിയുള്ളവർക്കും കുളിക്കാൻ ഉള്ളതാ... വെള്ളം കുറവാണ്... ഒന്ന് വേഗം ഇറങ്ങുവോ" ~ശ്യാം #save_water #prevent_water_pollution
#

Drink Water

Drink Water - ഇതെന്താ നിന്റെ കോലം . . . മേല് മുഴുവൻ ചെളി ആണല്ലോ . കണ്ട തെണ്ടി പിള്ളേരുടെ കൂടെ - കൂത്താടാൻ പോയിട്ട് കേറി വന്നോളും . - ShareChat
614 കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post