💑 സ്നേഹം
#

💑 സ്നേഹം

തഹജുദ് നിസ്കാരത്തിന് നിർബന്ധ നിസ്കാരത്തിൽ നിന്നും ഭിന്നമായ പ്രാധാന്യങ്ങൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 🌑ഫർള് നിസ്കാരത്തിന് വേണ്ടി നമ്മെ അഞ്ച് നേരവും വിളിക്കുന്നത് മനുഷ്യരാണ് 🌑എന്നാൽ രാത്രിയിലെ ഈ നിസ്കാരത്തിന് വേണ്ടി വിളിക്കുന്നത് മനുഷ്യരുടെ നാഥനായ അല്ലാഹുവാണ് 🌑ഫർള് നിസ്കാരത്തിന് വേണ്ടി വിളിക്കുന്നത് എല്ലാ മനുഷ്യരും കേൾക്കുന്നു 🌑എന്നാൽ രാത്രിയിലെ ഈ നിസ്കാരത്തിന് വിളി കേൾക്കാൻ ഭാഗ്യം സിദ്ധിക്കുന്നത് ചിലർക്ക് മാത്രമാണ് 🌑ഫർള് നിസ്കാരം അധിക ജനങ്ങളും നിർവ്വഹിക്കുന്നു 🌑തഹജുദ് നിസ്കാരം അല്ലാഹു തിരഞ്ഞെടുത്ത അവന്റെ ദാസന്മാർ മാത്രം നിർവ്വഹിക്കുന്നു 🌑ഫർള് നിസ്കാരത്തിന് വേണ്ടി വിളിക്കുന്നവർ പറയുന്നത് "നിങ്ങൾ "നിസ്കാരത്തിലേക്ക് വരൂ എന്നാണ് 🌑എന്നാൽ തഹജുദ് നിസ്കാരത്തിന് വിളിക്കുമ്പേൾ അല്ലാഹു പറയുന്നത് "ആരെങ്കിലും ചോദിക്കുന്നവരുണ്ടോ? അവർക്ക് ഞാൻ ചോദിച്ചത് നൽകാം എന്നാണ്: 💐💐💐💐pls shre 💐💐💐💐💐
116 views
2 hours ago
#

💑 സ്നേഹം

പെണ്ണു ചതിക്കുമത്രേ .. ശരിയാവണം.. അമ്മ കഴിച്ചോന്നു ചോദിച്ചപ്പോൾ അമ്മക്ക് വിശപ്പില്ല മോൻ നന്നായി കഴിക്കൂ ന്നു പറഞ്ഞു പട്ടിണി കിടന്നു എന്നെ ഊട്ടിയ അമ്മയാണാദ്യമെന്നെ ചതിച്ചത്... കൂടെ കളിച്ചും വഴക്കടിച്ചും ഒപ്പമുണ്ടായിരുന്ന പെങ്ങൾ ഒടുവിലൊരുനാൾ മറ്റൊരാളുടെ കൈപ്പിടിച്ചു വീടിറങ്ങിയപ്പോൾ എനിക്കൊരു വിഷമവുമില്ല ഏട്ടഎന്നു പറഞ്ഞു എന്നെ പറ്റിക്കുകയായിരുന്നു എന്നറിഞ്ഞതു നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ കണ്ടപ്പോഴാണ്.. ആദ്യമായി അച്ചനാവാൻ പോവുമെന്നറിഞ്ഞ നിമിഷം ഞാനതിരറ്റ് സന്തോഷിച്ചപ്പോൾ പ്രയാസങ്ങൾ മറച്ചു പിടിച്ചവളും എന്റെ മുന്നിൽ പുഞ്ചിരി കാണിച്ചു ചതിക്കുകയായിരുന്നു.. ഒടുവിൽ പ്രസവ വേദനയെടുത്തു പുളഞ്ഞപ്പോഴും എന്റെ കയ്യമർത്തിപ്പിടിച്ചു വിഷമിക്കല്ലേ എനിക്കൊന്നും സംഭവിക്കില്ലായെന്നു പറഞ്ഞാശ്വസിപ്പിച്ചതും ഒരു ചതിയായിരുന്നു ശരിക്കും.. ഇനിയുമാവർത്തിക്കും പെണ്ണിന്റെ ചതികൾ .. കാരണം ചിരിച്ചു കാണിച്ചു ചതിച്ചു വേദനകളെ ഒളിപ്പിക്കാൻ പെണ്ണോളം പോന്ന മറ്റാരുണ്ടീ ഭൂമിയിൽ. salute 4 all womens😘😘
647 views
21 hours ago
#

💑 സ്നേഹം

ഭാര്യ ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക് ......... ഇതൊരു പ്രാവശ്യമെങ്കിലും വായിക്കാതെ പോകരുത്.. മുതര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോ ളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.. സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?" "എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു. "ഷംസീന എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു. "നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു. ഷംസി തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി... "ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ ഷംസിക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല... "ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ".. അല്‍പ്പം ആലോചിച്ച് ഷംസി അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു... ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ... അത് ഷംസിയുടെ ഉമ്മ , ഉപ്പ , ഭര്‍ത്താവ് , ഒരേയൊരു മകന്‍ ഖൈസ് എന്നിവരുടെതായിരുന്നു.... അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. .... ഷംസിയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു... "ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം ഷംസീന മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു..... "ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ".. വിറയ്ക്കുന്ന കരങ്ങളോടെ, ... തുളുമ്പുന്ന കണ്ണുകളോടെ... ഷംസി തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ... അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ ഷംസീനയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു... ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഷംസീന ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?... നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ... ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല.., എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "... ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത... എല്ലാവരുടെയും ദൃഷ്ടികള്‍ ഷംസീനയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,... എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.... ഷംസീന വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -..... "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -......... അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും..... വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും..... എന്നാല്‍ ..... എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ.".... ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു...... കാരണം ഷംസീന പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു... കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം.... അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. .... 👍👍👍👍😁😁😁 🌹🌹🌹🌹🌹🌹
266 views
1 days ago
#

💑 സ്നേഹം

''കലാലയ ഇടനാഴിയിൽ ആരും കാണാതെ ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു വൃത്തികെട്ടവൻ...! . . കഴുത്തിൻ താലി വീണ് മധുവിധുവിൻ ആദ്യനാളുകളിൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ പറഞ്ഞു ഏത് നേരവും ഇതേ ഉള്ളു ചിന്ത.... . . കുട്ടികളായി കഴിഞ്ഞ് അടുക്കള വാതിൽ കടന്ന് പുറകിലൂടെ അവൾ അറിയാതെ അവളെ ചേർത്ത് പിടിച്ച് ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു '' ദേ പിള്ളേര് കാണുമെന്നായി...''' . . അവസാനം തൊലിപ്പുറത്ത് ചുളിവ് വീണപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുഴമ്പ് തേക്കുമ്പോൾ ഒരു പഴകി തേഞ്ഞ ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു കൊച്ച് മക്കൾ ആയി ഇതിന് ഒരു കുറവും വന്നിട്ടില്ല... . . . . അവസാനം വെള്ള തുണിയിൽ പൊതിഞ്ഞ്.. എന്റെ കരളിനെ പൊതിഞ്ഞ് കിടത്തിയപ്പോൾ അവസാനമായിട്ട് ഒരു ചുംബനം നൽകിയപ്പോൾ അവൾ ഒരു പരിഭവവും പറഞ്ഞില്ല വെറുതെ അങ്ങനെ കിടന്നു ഇത് '' എത്ര കിട്ടിയതാ എന്നാ മട്ടിൽ....'''' . . സ്നേഹിക്കുക മരിക്കുവോളം സ്വന്തം. സഖിയെ പിരിയും നാൾ വരെ ... ___________________________________________
246 views
1 days ago
#

💑 സ്നേഹം

ചില ജീവിത സത്യങ്ങൾ.... കണ്ടതും, കേട്ടതും, അനുഭവങ്ങളും ! രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം ! നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ ! മായ്ച്ചു കളയണം ചില വാശികൾ, പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ, മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ. നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല. ജീവിതത്തിൽ കുറച്ചു സ്വാർത്ഥരാകണം കാരണം നിഷ്കളങ്കരെ എല്ലാവരും മുതലെടുത്ത ചരിത്രമേ ഉള്ളു! ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും. എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക. പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്. പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്. അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും. സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്. കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്. സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നത്. അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് ഭംഗി കുറവായിരിക്കാം, അതാകും അച്ഛന്റെ ഉപദേശം പലപ്പോഴും മക്കൾക്ക് ഇഷ്ടപ്പെടാതെ പോകുന്നത്. നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്. നമ്മൾ എന്താണോ പറഞ്ഞത് അതിന് നമ്മൾ ഉത്തരവാദിയാണ്, പക്ഷെ മറ്റുള്ളവർ എങ്ങിനെയാണതു മനസ്സിലാക്കിയെന്നതിനു നമ്മൾ ഉത്തരവാദിയല്ല. ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറക്കുന്ന കിളി പഠിപ്പിച്ചുതരുന്ന ഒരു പാഠം ഉണ്ട്.... ഒരു കൊമ്പിനെയും നാം കൂടുതൽ ആശ്രയിക്കരുതെന്ന പാഠം. ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക. ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക. സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു. ബന്ധങ്ങൾ രണ്ട് തരമാണുള്ളത്.... ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും, എന്നാൽ ചിലർ നമ്മൾക്കൊരു പാഠമായിരിക്കും. ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല മറിച്ചു അതു കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്. സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും... എന്നാൽ വായിൽനിന്നും പ്രതീഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും. ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം! ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല. എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതാണ്. അനുഭവങ്ങൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല. ഒന്നോർക്കുക.... പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം നൽകുന്ന മരണമാണ് ഭൂമിയിലെ ഏറ്റവും നല്ല ഭരണാധികാരി.
359 views
1 days ago
#

💑 സ്നേഹം

വീട്ടുകാർക്ക് വേണ്ടി നിന്നെയോ നിനക്ക് വേണ്ടി വീട്ടുകാരെയോ ഉപേക്ഷിക്കാൻ എനിക്ക് ആവില്ല എനിക്ക് നീയും വേണം എനിക്ക് ജന്മം തന്ന എന്റെ മാതാപിതാക്കളും വേണം . എന്റെ ജീവിതം പൂർണ്ണം ആകണമെങ്കിൽ എന്നോടൊപ്പം നീ ഉണ്ടായിരിക്കണം അതുപോലെ തന്നെ എനിക്ക് എന്റെ മാതാപിതാക്കളുടെ അനുഗ്രഹവും വേണം മാതാപിതാക്കളെ സങ്കടപെടുത്താതെ എനിക്ക് നിന്നെ നേടാൻ ആണ് ഇഷ്ടം . ഒന്ന് ഞാൻ ഉറപ്പ് തരാം മാതാപിതാക്കളുടെ ഇഷ്ടത്തിന് വേണ്ടി നിന്നെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല തള്ളി പറയത്തും ഇല്ല കാരണം എനിക്ക് ജീവൻ ഉള്ള കാലം അത്രയും ഞാൻ നിന്റേത്‌ മാത്രം ആയിരിക്കും . ഞാൻ നിനക്ക് ഉള്ളത് ആണ് . നീ എന്റേതും ഞാൻ നിന്റേതും ആണ്.
462 views
2 days ago
#

സ്നേഹം

ഹൗസ് വൈഫ് 💚♥💟♥💗💚♥💟♥ ഒരു ഭർത്താവും മനഃശ്ശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം.... മനഃശ്ശാസ്‌ : നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്....? ഹസ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിജോലി നോക്കുന്നു . മനഃശ്ശാസ്‌ :നിങ്ങളുടെ വൈഫ് ? ഹസ് :അവൾക്കു ജോലിയില്ല ഹൗസ് വൈഫ് ആണ്. മനഃശ്ശാസ്‌ : ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ? ഹസ് : എന്റെ ഭാര്യ ..കാരണം അവൾക്കു ജോലിയില്ല. മനഃശ്ശാസ്‌:ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും ? ഹസ് :അവള് ഒരു 5 മണിക്കു എഴുന്നേൽക്കും . ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് വീട്മുഴുവൻ ക്‌ളീൻ ചെയ്യും . മനഃശ്ശാസ്‌: നിങ്ങളുടെ മക്കൾ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത് ? ഹസ് :എന്റെ ഭാര്യ കൊണ്ടുപോയി വിടുംകാരണം.... അവൾക്കു ജോലിക്കു പോകേണ്ടല്ലോ . മനഃശ്ശാസ്‌ : കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷംനിങ്ങളുടെ ഭാര്യാ എന്ത് ചെയ്യും ? ഹസ് : മാർക്കറ്റിൽ പോകും, തിരികെ വന്നു ആഹാരം പാകം ചെയ്യും ,തുണികൾ കഴുകും ..കാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ... മനഃശ്ശാസ്‌ : വൈകിട്ട് ഓഫീസിൽ നിന്നും തിരികെവീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ? ഹസ് : റസ്റ്റ് എടുക്കും.കാരണം.. ഞാൻ ജോലിക്കു പോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആണ് . മനഃശ്ശാസ്‌: അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ? ഹസ് : അവൾ ഡിന്നർ ഉണ്ടാക്കും ,കുട്ടികൾക്ക് വാരി കൊടുക്കും ,എനിക്കും വിളമ്പി തരും..പാത്രങ്ങൾ എല്ലാം ക്ലീൻ ചെയ്തു വെക്കും. " എന്നിട്ടു കുട്ടികളെ ഉറക്കാൻ കിടത്തും.. " വെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെകഷ്ട്ടപെട്ടാലും പറയുന്നതോ " അവൾക്കു ജോലിയില്ലല്ലോ.. " ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവും ആവശ്യമില്ല ...പക്ഷെ ജീവിതത്തിൽ അവരുടെ റോൾ വളരെ പ്രധാനമാണ്.. ഒരാൾ ഒരിക്കൽ അവളോട് ചോദിച്ചു.. നിങ്ങൾജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ്ആന്നോ ? അവൾ മറുപടി പറഞ്ഞു അതെ.. ഞാൻ ഫുൾടൈം വർക്ക് ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്.. 24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി.. ഞാൻ അമ്മയാണ്.. ഞാൻ ഭാര്യയാണ്.. ഞാൻ മകളാണ്.. ഞാൻ മരുമകൾ ആണ്.. ഞാൻ അലാറമാണ്.. ഞാൻ കുക്ക് ആണ്.. ഞാൻ ദാസിയാണ്.. ഞാൻ ടീച്ചർ ആണ്.. ഞാൻ വെയ്റ്റർ ആണ്.. ഞാൻ ആയ ആണ്.. ഞാൻ സെക്യൂരിറ്റി ഓഫീസർ ആണ്.. ഞാൻ ഒരു ഉപദേഷ്‌ടാവ്‌ ആണ്.. എനിക്ക് അവധിദിവസങ്ങൾ ഇല്ല.. എനിക്ക് മെഡിക്കൽ ലീവ് ഇല്ല.. ഞാൻ രാത്രിയും പകലും ജോലി ചെയ്യും ... കിട്ടുന്ന ശമ്പളമോ "ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു "? എന്ന ചോദ്യം മാത്രം.... എല്ലാ ഭാര്യമാർക്കായും സമർപ്പിക്കുന്നു .... "ഭാര്യ" എന്ന് പറയുന്നത് ഉപ്പു പോലെ ആണ്.... അവരുടെ സാമിപ്യം ഉള്ളപ്പോൾ അവരുടെ വിലഅറിയില്ല... അവരുടെ അസാന്നിദ്ധ്യം ഒന്നിനും രുചി ഇല്ലാതെആക്കും... " ❤❤❤❤❤❤ My wife is my better half... സ്നേഹിക്കൂ..... മരണം വരെ ..... .👨‍👩‍👧‍👦 ......... 💑
2.7k views
2 months ago
#

സ്നേഹം

. ഉമ്മാക്ക് പകരം വെക്കാൻ മറ്റൊന്നുണ്ടോ ••••••••••••••••••••••••••• ഉമ്മാ ,,,എന്താവിടെ ഒരു ശബ്ദം ,, ഉമ്മാന്റെ കൈ തട്ടി ഫോൺ താഴെ വീണതാ മോനെ ,, ഏത് ഫോണാ ഉമ്മാ , നിസാർ എഴുനേറ്റ് ഓടിച്ചെന്നു നോക്കി ,, ന്റെ ഉമ്മാ ഇങ്ങളെ കണ്ണെന്താ പൊട്ടിരിക്കാണോ ,, ഇതിന്റെ വില എത്രയാ എന്നറിയോ .ഇങ്ങക്ക്. ഇരുപത്തിനാലായിരം കൊടുത്ത് വാങ്ങിയിട്ട് ഒരു മസായില്ല ഈ തള്ളയെ കൊണ്ട് മനുഷ്യൻ എടങ്ങേറായി ,, ഇതെല്ലാം കേട്ട് വിറച്ചു നിൽക്കുകയാണ് ഉമ്മ,, മോനെ ഉമ്മാന്റെ ഗുളിക എടുത്തപ്പോ കണ്ടില്ലെടാ ഉമ്മാന്റെ കുട്ടി ഉമ്മാനെ ചീത്ത പറയല്ലേടാ,, ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി,, ഇനി ഇരുന്നു കരഞ്ഞോളീം ന്റെ മുതൽ പോയില്ലേ,, അപ്പോഴാണ് മരുമകൾ റജീന അങ്ങോട്ട് വന്നത് എന്താ ഇക്ക ഉമ്മ അറിയാതെ പറ്റിയതല്ലേ,, ആ ഇനി നീയും കൂടി വല്ലതും എറിഞ്ഞു പൊട്ടിച്ചോ എന്നെ തുലക്കാനായി ഉണ്ടായതാ ഒക്കെ,, അതും പറഞ്ഞു നിസാർ വീട്ടിൽ നിന്നും ഇറങ്ങി പോയി. ഉമ്മ അടുക്കളയിൽ ഇരുന്നു തേങ്ങി കരയുകയായിരുന്നു, റജീന അങ്ങോട്ട് ചെന്ന്, സാരല്യ ഉമ്മ കരയണ്ട ഇങ്ങളെ മോൻ പിരാന്താണ്. കരയുന്ന കണ്ണുകൾ തുടച്ചു ഉമ്മ പറഞ്ഞ മോളെ ഉമ്മ ഇപ്പോ വരാട്ടോ,, എങ്ങോട്ടാ ഉമ്മ ഇങ്ങള്... ഞാനിപ്പോ വരും ഇജ് ബേജാറാകണ്ട. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്ന നിസാർ ഉമ്മയെ തിരക്കി ഉമ്മ എവിടെ റജീന. എനിക്കറിയില്ല കരഞ്ഞു തളർന്നു ഇപ്പോ ഇവിടുന്ന് അങ്ങോട്ട് ഇറങ്ങി പോയി. ആ ഇരുട്ടാവുമ്പോത്തിൻ വന്നോളും ഇക്ക ഉമ്മ എങ്ങോട്ടാ പോയെന്നു അറിയില്ല ഒന്ന് പോയി നോകീ ഇങ്ങളെ പെങ്ങളെ വീട്ടിൽ. എനിക്കൊന്നും വയ്യ ഇജ് വേണെങ്കിൽ പോയി നോക്കിക്കോ.. രാത്രി ഏറെ വൈകിയാണ് നിസാർ വീട്ടിലേക്ക് വന്നത്.. റജീന വാതിൽ തുറക്ക്. വാതിൽ തുറന്നതും റജീന നിസാറിനെ രൂക്ഷമായൊന്ന് നോക്കി. എന്താടി നിന്റെ മുഖം ഇഞ്ചി കടിച്ച പോലെ... ചോറെടുക്ക്... വേണെങ്കിൽ എടുത്ത് കഴിച്ചോളീം... അതെന്താ അങ്ങനെ പിന്നെ നീയെന്തിനാ ഇവടെ. ഉമ്മ എവടെ വന്നില്ലേ ഇതുവരെ. മ്മ് വന്നു ആ പാവം, കിടന്നു... ഇതാ ഇത് ഇങ്ങള് വന്നാൽ ഇങ്ങക്ക് തരാൻ പറഞ്ഞ് ഇപ്പോ ഉറങ്ങിയതേ ഒള്ളു എന്നും പറഞ്ഞു റജീന ഒരു കടലാസ് പൊതി നിസാറിന്റെ കയ്യിൽ കൊടുത്തു. നിസാർ ആ പൊതി വാങ്ങി തുറന്നു നോക്കി ഒരുപാട് രണ്ടായിരത്തിന്റെ നോട്ടുകൾ, ഇതെവിടുന്ന ഉമ്മാക്, ഇതെന്തിനാ... ഇങ്ങളെ ഫോൺ പൊട്ടിച്ചതിന് ഉമ്മ തന്നതാ, നേരം വെളുക്കുമ്പോ പോയി വാങ്ങിക്കോളീം നിങ്ങൾക്ക് സന്തോഷായില്ലെ. എവിടുന്നാ ഉമ്മാക്ക് ഇത്ര പണം... നിങ്ങളെ ഉപ്പ മരിക്കുന്ന മുൻപ് വാങ്ങി തന്നതാ എന്നും പറഞ്ഞു ഒരു ചിറ്റ്കമ്മൽ ഇട്ടോണ്ട് നടന്നിരുന്നില്ലേ... കഴിഞ്ഞ തവണ ബൈക്ക് വാങ്ങാൻ പണയം വെക്കാൻ ചോദിച്ചപ്പോ ഇതന്റെ ഉപ്പാന്റെ മുതലാണ് അത് ഞാൻ മരിച്ചിട്ട് കാതിൽ നിന്ന് ഊരിയ മതി പറഞ്ഞിരുന്നില്ലേ, അത് കൊണ്ടുപോയി വിറ്റു ആ പാവം... നിസാർ തല താഴ്ത്തി നിന്നു... ഇക്ക ഇങ്ങളെ ഫോൺ പൊട്ടിയപ്പോ ഉമ്മാനോട് നിങ്ങൾ എന്തെല്ലാം പറഞ്ഞു, നിങ്ങളെ പ്രസവിക്കാൻ ആ ഉമ്മാന്റെ വയർ കീറി രക്തം പൊട്ടി എത്ര പോയിട്ടുണ്ടാവും, എത്ര വേദന സഹിച്ചിട്ടുണ്ടാവും, തുന്നി കെട്ടിയ വയറിന് മുകളിൽ കിടത്തി വേദന സഹിച്ചു ആ ഉമ്മ എത്ര ഉമ്മകൾ തന്നിട്ടുണ്ടാവും നിങ്ങൾക്ക്.... ഇത്രയൊന്നും പറയരുതായിരുന്നു ഇക്ക, വെട്ടി കീറിയ ആ വയറിന് പകരം നിങ്ങളെ സമ്പാദ്യം മുഴുവൻ തീറെഴുതി കൊടുത്താലും തീരില്ല ആ കടം... നിസാറിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞൊഴുകി. റജീന നീ വലിയവളാണ് ആ ഉമ്മാന്റെ മരുമകളാവാൻ നിന്നോളം മറ്റൊരു പെണ്ണില്ല, യാ അല്ലാഹ് എന്തൊക്കെയാണ് ഇന്ന് ഞാൻ ഉമ്മാനെ പറഞ്ഞത്... നിസാർ വാവിട്ടു കരഞ്ഞു... സാരല്യ ഇക്ക ഉമ്മ ഉണരും ഇങ്ങള് കരയല്ലേ... രാവിലെ ഉമ്മ ഉണരും മുൻപ് നിസാർ വണ്ടിയെടുത്തു പോയി ബിലിൽ പേരുണ്ടായിരുന്ന കടയിൽ ജ്വല്ലറിയിൽ പോയി... സാർ ഇതാ ഈ ബിലിൽ ഉള്ള സ്വർണം ഇന്നലെ എന്റുമ്മ വിറ്റതാണ് അതെനിക്ക് തിരികെ തരണം പ്ലീസ്... സുഹൃത്തേ കമ്മൽ ഇവടെ ഉണ്ട് തന്ന പണം തിരികെ തന്നു കൊണ്ട് പൊയ്ക്കോളൂ... നിസാർ വീട്ടിൽ തിരിച്ചെത്തിയതും വീടിനു മുന്നിൽ അയൽവാസികൾ നിറയെ നിൽക്കുന്നുണ്ട്... നിസാർ ഓടി ചെന്ന് എന്താ ഇവടെ റജീന... ഓടിവന്ന നിസാറിനെ ഹസ്സനിക്ക പിടിച്ചു നിർത്തി. നിസാർ ക്ഷമിക്ക് അല്ലാഹുവിനോട് ദുആ ചെയ്, ഉമ്മ ഇന്നലെ ഉറക്കത്തിൽ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിട്ടുണ്ട് (മരണപെട്ടു). നിസാർ വീടിനകത്തേക്ക് ഓടി ചെന്നു, ഉമ്മാ എന്നാർത്തു വിളിച്ചു ആ കാലിലേക്ക് വീണു പൊട്ടി കരഞ്ഞു... ഉമ്മാ ഇതൊന്ന് ഇട്ടു കാണാൻ കഴിഞ്ഞില്ലാലോ, അല്ലാഹ് എന്തിനാ എന്നെ... കരഞ്ഞു തളർന്ന നിസാർ ഒരു പ്രാന്തനെ പോലെ ഉമ്മയുടെ കാതുകളിൽ ആ കമ്മൽ അണിയിച്ചു, ആ മുഖത്ത് തുരുതുരാ ഉമ്മ വെച്ചു... അപ്പോഴും നിസാറിന്റെ കാതിൽ ആ വാക്കുകൾ കേൾകുന്നുണ്ടായിരുന്നു . ഇത് നിന്റെ ഉപ്പ മരിക്കുന്നതിന് മുൻപ് വാങ്ങി തന്നതാ ഇത് ഞാൻ മരിച്ചിട്ട് ഊരിയ മതി ന്റെ കാതിൽ നിന്ന്... ഉമ്മാ,,,, (ഒരു വാക്ക് കൊണ്ടുപോലും മാതാപിതാക്കളെ വേദനിപ്പിക്കല്ലേ... ക്ഷമ പറയാൻ പോലും നമുക്ക് കഴിയണം എന്നില്ല)... . *നജീബ് കോൽപാടം*
670 views
3 months ago
No more posts
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post