#

ഓർമകളിൽ ബഷീർ

ആദ്യമായാണ് മരിച്ചു മണ്ണോട് ചേർന്ന ഒരാൾക്ക് കത്തെഴുതുന്നത് എന്തുകൊണ്ടെന്നാൽ അങ്ങ് ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു എന്നത് കൊണ്ട് തന്നെയാണ്. അങ്ങേക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല മരിച്ചവരോട് സുഖമാണെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും മനസ്സിൽ കരുതുന്നു അങ്ങേക്ക് സുഖമാണെന്ന്. അങ്ങ് സ്വർഗ്ഗത്തിലിരുന്ന് കാണുന്നുണ്ടോ ഭൂമിയുടെ അവകാശികളായ ഞങ്ങളുടെ വരികളിലും ഹൃദയങ്ങളിലും നിഴലിച്ചു നിൽക്കുന്ന ബേപ്പൂർ സുൽത്താൻ എന്ന് പേര് പതിപ്പിച്ച മതിലുകൾ. ആ മതിൽക്കെട്ടിലെ അകത്തളങ്ങളിലൂടെ മനുഷ്യമനസ്സുകളിലൂടെ ഓടി നടക്കുന്ന പാത്തുമ്മാന്റെ ആടിനെ. ഞങ്ങൾ ഗമയോടെ പറഞ്ഞ് നടക്കുന്ന ന്റൂപ്പൂപ്പാന്റെ ആനയെ കുറിച്ച്. ശബ്ദങ്ങൾ നഷ്ടപ്പെടാത്ത ആനവാരിയും പൊൻ കുരിശുമെല്ലാം ഇന്നും ഞങ്ങളിലൂടെ ശബ്ദിക്കുകയാണ്. ഇനിയുള്ള കാലവും അതിന് മാറ്റമുണ്ടാകില്ല. അങ്ങ് അവശേഷിപ്പിച്ച അങ്ങയുടെ ഓരോ വരികളും ഈഭൂമിയിൽ പറന്ന് നടക്കുമ്പോൾ ഞങ്ങൾ എങ്ങനെയാണ് മനുഷ്യമനസ്സുകളിൽ അങ്ങയെ മരണത്തിന് വിട്ടുകൊടുക്കുക. ഇല്ല ഞങ്ങൾ മരണത്തിന് വിട്ടു കൊടുക്കില്ല വായന മരിക്കാത്ത മനസ്സുള്ള കാലത്തോളം. അങ്ങ് ഞങ്ങളിൽ ജീവിച്ചിരിക്കും മരണമില്ലാതെ തന്നെ.. എന്ന് സ്നേഹപൂർവ്വം അങ്ങയുടെ ഒരു വായനക്കാരൻ ഷാ... #ഓർമകളിൽ ബഷീർ
487 കണ്ടവര്‍
3 മാസം
#ഓർമകളിൽ ബഷീർ "ഹേ അജ സുന്ദരീ ഭവതീ ആ പുതപ്പ് തിന്നരുത് അതിന്റെ കോപ്പി എന്റെ കയ്യിൽ വേറെഇല്ല" ( പാത്തുമ്മയുടെ ആട് ) നര്മത്തിലൂടെ ജീവിത യാഥാർഥ്യം തുറന്നു കാട്ടിയ തൂലികയിലൂടെ സ്നേഹമൊഴുകിയ എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിവസമാണ് ജൂലൈ 5 രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. കൃതികൾ :- പ്രേമലേഖനം (നോവൽ) (1943) ബാല്യകാലസഖി (നോവൽ) (1944) ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951) ആനവാരിയും പൊൻകുരിശും (നോവൽ) (1953) പാത്തുമ്മയുടെ ആട് (നോവൽ) (1959) മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965) ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977) ശബ്ദങ്ങൾ (നോവൽ) (1947) അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983) സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954) ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും) കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945) ജന്മദിനം (ചെറുകഥകൾ) (1945) ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946) അനർഘനിമിഷം (ലേഖനങ്ങൾ) (1945) വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948) മരണത്തിൻറെ നിഴൽ (നോവൽ) (1951) മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951) പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952) ജീവിതനിഴൽപാടുകൾ (നോവൽ) (1954) വിശപ്പ് (ചെറുഥകൾ) (1954) ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967) താരാ സ്പെഷ്യൽ‌സ് (നോവൽ) (1968) മാന്ത്രികപ്പൂച്ച (നോവൽ) (1968) നേരും നുണയും (1969) ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973) ആനപ്പൂട (ചെറുകഥകൾ) (1975) ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975) എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991) ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991) ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992) യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997) സർപ്പയജ്ഞം (ബാലസാഹിത്യം) ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
#

ഓർമകളിൽ ബഷീർ

ഓർമകളിൽ ബഷീർ - ' വൈക്കം മുഹമ്മദ് ബഷീർ അക്ഷരങ്ങളുടെ സുൽത്താൻ - ShareChat
10k കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post